• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 1: പാപം

[1-1] മോചിക്കപ്പെടേണ്ടുന്ന നമ്മുടെ പാപങ്ങളെ നാം ആദ്യമായി അറിയണം (മര്‍ക്കോസ് 7:8-9, 7:20-23)

2021.04.09 167
(മര്‍ക്കോസ് 7:8-9)
"നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവന്‍ അവരോട് പറഞ്ഞത്; നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നത് നന്നായി".
 
(മര്‍ക്കോസ് 7:20-23)
"മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തു നിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു".
 
 
പാപം എന്നാല്‍ എന്താണെന്ന് ആദ്യം നിര്‍വചിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാപത്തെക്കുറിച്ച് ദൈവം നല്‍കിയ നിര്‍വചനവും മനുഷ്യന്‍റെ നിര്‍വചനവും ഉണ്ട്. `പാപം` എന്ന വാക്കിന്‍റെ ഗ്രീക്ക് മൂലഭാഷയിലെ പദമായ `ഹമാര്‍ട്ടിയ`എന്നതിന്‍റെ അര്‍ത്ഥം `ലക്ഷ്യം തെറ്റുക` എന്നാണ്. എന്നുവച്ചാല്‍ `ശരിയാകാതെ പോകുക`. ദൈവകല്പനകളെ നാം കൃത്യമായി അനുസരിക്കുന്നില്ലെങ്കില്‍ അത് ഒരു പാപമാണ്. പാപത്തെക്കുറിച്ച് മനുഷ്യന്‍റെ നിര്‍വചനമെന്തെന്ന് നമുക്ക് ആദ്യം നോക്കാം.
 
എന്താണ് പാപം?
ദൈവകല്പനകളോടുള്ള അനുസരണക്കേടാണ് പാപം
 
നമ്മുടെ മനസാക്ഷി അനുസരിച്ചാണ് നാം പാപത്തെ കണക്കിടുന്നത്. എന്നാല്‍ ഒരുവന്‍റെ സാമൂഹ്യപശ്ചാത്തലം, മാനസികനില, സാഹചര്യം, മനസാക്ഷി എന്നിവ അനുസരിച്ച് ഇതിന്‍റെ നിലവാരവും വ്യത്യാസപ്പെടുന്നു.
അങ്ങനെ, പാപത്തിന്‍റെ നിര്‍വചനം വിവിധ വ്യക്തികളില്‍ വ്യത്യസ്തമായി തീരുന്നു. ആകയാല്‍ ഒരേ പ്രവൃത്തിതന്നെ ഓരോ വ്യക്തിയുടെയും നിലവാരമനുസരിച്ച് പാപമായോ പാപരഹിതമായോ പരിഗണിക്കപ്പെടും. അതിനാലാണ് ന്യായവിധിയുടെ അടിസ്ഥാന മാനദണ്ഡമായി ഉപയോഗിക്കുവാന്‍ 613 നിയമ അനുഛേദങ്ങള്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്.
മനുഷ്യന്‍റെ പാപത്തെ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലൂടെ വിശദീകരിക്കാം.
 
ദേശീയ നിയമം, സിവിൽ നിയമം
മനുഷ്യ മനസാക്ഷി
ദൈവീക നിയമങ്ങൾ
സന്മാർഗ്ഗം, സാമൂഹ്യ വ്യവസ്ഥകൾ
 
സാമൂഹ്യ വ്യവസ്ഥകളില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്ന നമ്മുടെ മനസാക്ഷി അനുസരിച്ച് നാം ഒരിക്കലും പാപത്തെ കണക്കിടരുത്.
നമ്മുടെ മനസാക്ഷി പ്രകാരമുള്ള പാപം എന്നത് പാപത്തിന് ദൈവം നല്‍കുന്ന നിര്‍വചനവുമായി ചേര്‍ന്നു പോകുന്നതായിരിക്കില്ല.അതിനാല്‍, നമ്മുടെ മനസാക്ഷിയെ ശ്രദ്ധിക്കുന്നതിന് പകരം ദെവകല്പനപ്രകാരം പാപത്തിന്‍റെ നിലവാരത്തെ അടിസ്ഥാനപ്പെടുത്തുകയാണ് വേണ്ടത്.
എന്താണ് പാപം എന്നതിനെക്കുറിച്ച് നമുക്കോരോരുത്തര്‍ക്കും അവരുടേതായ ചിന്താഗതിയുണ്ട്. ചിലര്‍ തങ്ങളുടെ കുറവുകളെ പാപമായി കാണുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ വളഞ്ഞ വഴികളെ പാപമായി കരുതുന്നു.
ഉദാഹരണത്തിന്, കൊറിയയിലെ ജനങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ കല്ലറകളില്‍ പുല്ലുവളര്‍ത്തി ഈ കല്ലറകളെ പരിപാലിക്കുന്നത് ഒരു പ്രധാന കര്‍ത്തവ്യമായി കരുതിപ്പോരുന്നു. എന്നാല്‍ പാപുവ ന്യൂഗിനിയയിലുള്ള ഒരു ആദിമ ഗോത്ര വര്‍ഗ്ഗം തങ്ങളുടെ മാതാപിതാക്കളോടുള്ള ബഹുമാനം കാണിക്കുന്നത് അവരുടെ മരണശേഷം ശവശരീരത്തെ കുടുംബാംഗങ്ങളുമായി പങ്കിട്ട് അതിനെ ഭക്ഷിക്കുന്നതിലൂടെയാണ് (അവര്‍ ഇത് പാകം ചെയ്താണോ പാകം ചെയ്യാതെയാണോ കഴിക്കുന്നത് എന്ന് എനിക്കറിയില്ല). ശവശരീരത്തെ കൃമികള്‍ ആഹാരമാക്കാതിരിക്കുവാനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. പാപത്തെക്കുറിച്ചുള്ള മനുഷ്യരുടെ ചിന്താഗതികള്‍ വളരെ വ്യത്യസ്തമാണെന്ന് ഇത് തെളിയിക്കുന്നു. ഒരു സമൂഹം മാന്യമായി കരുതുന്ന കാര്യം മറ്റൊരു സമൂഹത്തിന് അപരിഷ്കൃതമായി മാറുന്നു. എന്നാല്‍ ദൈവകല്‍പനകള്‍ അനുസരിക്കാതെയിരിക്കുന്നത് പാപമാണെന്ന് വേദപുസ്തകം പറയുന്നു.
"നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവന്‍ അവരോട് പറഞ്ഞത്;നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നത് നന്നായി"(മര്‍ക്കോസ് 7:8-9). നമ്മുടെ ഭൗതിക ശരീരത്തിന് ദൈവമുമ്പാകെ വലിയ പ്രാധാന്യമില്ല. അവന്‍ നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തിലേക്കാണ് നോക്കുന്നത്.
 
 
മനുഷ്യരുടെ സ്വന്തമാനദണ്ഡങ്ങള്‍ ദൈവമുമ്പാകെ പാപമത്രേ
 
ഏറ്റവും ഗൗരവമേറിയ പാപമേത്?
ദൈവ വചനത്തെ അവഗണിക്കുക എന്നതാണത്
 
അവന്‍റെ ഹിതമനുസരിച്ച് ജീവിക്കുന്നതിലുള്ള പരാജയം ദൈവമുമ്പാകെ പാപമാണ്. അവന്‍റെ വചനത്തില്‍ അവിശ്വസിക്കുന്നതിന് തുല്ല്യമാണത്. ദൈവകല്‍പനകള്‍ തള്ളിക്കളഞ്ഞ് സാമ്പ്രദായിക ഉപദേശങ്ങള്‍ക്ക് അധിക പ്രാധാന്യം നല്‍കി പരീശന്‍മാരെപ്പോലെ ജീവിക്കുന്നത് പാപമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. യേശു പരീശന്‍മാരെ കപടഭക്തിക്കാരായാണ് കണക്കാക്കിയിരുന്നത്.
"ഏതു ദൈവത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? നിങ്ങള്‍ വാസ്തവമായും എന്നെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങള്‍ എന്‍റെ നാമത്തെ ഉയര്‍ത്തി സംസാരിക്കുന്നു എങ്കിലും വാസ്തവമായി നിങ്ങള്‍ എന്നെ ബഹുമാനിക്കുന്നുവോ?" ജനങ്ങള്‍ പുറമേയുള്ള കാര്യങ്ങള്‍ മാത്രം നോക്കി അവന്‍റെ വചനത്തെ തള്ളിക്കളയുന്നു. അവന്‍റെ വചനത്തെ തള്ളിക്കളയുക എന്നതാണ് ഏറ്റവും ഗൗരവമേറിയ പാപം. നിങ്ങള്‍ക്കിത് ബോധ്യമുണ്ടോ?
നമ്മുടെ ബലഹീനതകളില്‍നിന്നും ജന്മം കൊള്ളുന്ന നിയമ വിരുദ്ധമായ പ്രവൃത്തികള്‍ വെറും അകൃത്യങ്ങളാണ്. നാം വരുത്തിവെക്കുന്ന അബദ്ധങ്ങളും പ്രവര്‍ത്തിക്കുന്ന തെറ്റുകളും അടിസ്ഥാനപരമായി പാപമല്ല. അവ നമ്മുടെ കുറ്റങ്ങളാണ്. ദൈവം പാപത്തെയും അകൃത്യത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ദൈവ വചനത്തെ അവഗണിക്കുന്നവര്‍ മറ്റൊരു കുറ്റവും ചെയ്യാത്തവരാണെങ്കില്‍ പോലും പാപികളാണ്. അവര്‍ ദൈവമുമ്പാകെ വലിയ പാപികളാണ്. അതിനാലാണ് യേശു പരീശന്‍മാരെ ശാസിച്ചത്.
ഉല്പത്തി മുതല്‍ ആവര്‍ത്തന പുസ്തകം വരെയുള്ള പഞ്ചഗ്രന്ഥങ്ങളില്‍ നാം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് അനുശാസിക്കുന്ന ദൈവകല്പനകള്‍ ഉണ്ട്.അവ 100% അനുസരിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം. എങ്കിലും ദൈവകല്പനകളായി നാം അവയെ അംഗീകരിക്കണം. അവന്‍ അവയെ ആദിമുതല്‍ കല്‍പ്പിച്ചിരിക്കയാല്‍ അതേ പ്രാധാന്യത്തോടെ നാം കൈക്കൊള്ളണം.
"ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു. തുടര്‍ന്ന് അവന്‍ കല്‍പ്പിച്ചു: "വെളിച്ചമുണ്ടാകട്ടെ" വെളിച്ചമുണ്ടായി. അവന്‍ സകലതും സൃഷ്ടിച്ചു. അവന്‍ നിയമം സ്ഥാപിക്കുകയും ചെയ്തു.
"വചനം ജഡമായിത്തീര്‍ന്നു.......നമ്മുടെ ഇടയില്‍ പാര്‍ത്തു. അവന്‍ വചനമായിരുന്നു"(യോഹന്നാൻ.1:14,1). അങ്ങിനെയെങ്കില്‍ ദൈവം എങ്ങിനെയാണ് നമുക്കുതന്നെ വെളിപ്പെടുത്തിയത്? അവന്‍ തന്‍റെ കല്പനകളിലൂടെയാണ് അവനെ നമുക്ക് വെളിപ്പെടുത്തിയത്. വചനമാകുന്ന ദൈവം തന്‍റെ കല്പനകളിലൂടെ അവനെ തന്നെ നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നു. കാരണം ദൈവം വചനവും ആത്മാവുമാകുന്നു. നാം വേദപുസ്തകത്തെ എന്താണ് വിളിക്കുന്നത്? നാം അതിനെ ദൈവവചനമെന്ന് വിളിക്കുന്നു.
ഇവിടെ പറയുന്നു `നിങ്ങള്‍ ദൈവകല്പന വിട്ടും കളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു`. അവന്‍റെ ന്യായപ്രമാണത്തില്‍ 613 അനുഛേദങ്ങളുണ്ട്. ഇതുചെയ്യുക, എന്നാല്‍ അത് ചെയ്യരുത്, നിന്‍റെ മാതാപിതാക്കളെ ബഹുമാനിക്കുക തുടങ്ങിയവ. ലേവ്യാപുസ്തകത്തില്‍ സ്ത്രീകളും പുരുഷന്മാരും അനുഷ്ഠിക്കേണ്ടുന്ന കാര്യങ്ങളും തുടങ്ങി പലതും പറയുന്നുണ്ട്. അവന്‍റെ നിയമത്തില്‍ 613 അനുഛേദങ്ങളുണ്ട്.
അവ മനുഷ്യന്‍റെ വാക്കുകളല്ലാത്തതിനാല്‍ നാം അവയെ വീണ്ടും വീണ്ടും മനനം ചെയ്യേണ്ടതാണ്. അവന്‍റെ കല്പനകള്‍ എല്ലാം അതേപടി പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അവ ദൈവ കല്പനകളാണെന്ന് നാം അംഗീകരിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യണം.
പൂര്‍ണമായും ശരിയല്ലാത്ത ഒരു വാക്കെങ്കിലും ദൈവവചനത്തിലുണ്ടോ? പരീശന്മാര്‍ ദൈവകല്പനകളെ പുറമേ തള്ളിക്കളഞ്ഞും മനുഷ്യന്‍റെ സമ്പ്രദായങ്ങളെ ദൈവ കല്പനകള്‍ക്കും മുകളിലായി അവന്‍ കണക്കാക്കി. അവരുടെ ഇടയിലെ മൂഢന്മാരുടെ വാക്കുകള്‍ക്ക് ദൈവത്തിന്‍റെ വാക്കുകളേക്കാള്‍ വില ലഭിച്ചു. യേശു ഭൂമിയിലായിരുന്നപ്പോള്‍ അവന്‍ ഇതിനു സാക്ഷ്യം വഹിച്ചു. ജനങ്ങള്‍ ദൈവവചനത്തെ അംഗീകരിക്കാത്തത് യേശുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നു.
ദൈവം നമുക്ക് 613 അനുഛേദങ്ങളുള്ള അവന്‍റെ ന്യായപ്രമാണം തന്നതിന്‍റെ ഉദ്ദേശ്യം അവനാണ് സത്യമെന്നും, അവന്‍ നമ്മുടെ ദൈവമാണെന്നും അവന്‍റെ മുമ്പില്‍ നമ്മുടെ പാപങ്ങളെന്തെല്ലാമാണെന്നും അവന്‍ എന്തുമാത്രം വിശുദ്ധനാണെന്നും കാണിക്കാനായിരുന്നു. അവന്‍റെ മുമ്പില്‍ നാം എല്ലാവരും പാപികളായതിനാല്‍, നമ്മോടുള്ള സ്നേഹം നിമിത്തം ദൈവത്തില്‍നിന്നും നമുക്കായി അയക്കപ്പെട്ട യേശുവിനെ നാം വിശ്വസിക്കണം; വിശ്വാസത്താല്‍ ജീവിക്കണം.
അവന്‍റെ വചനത്തെ അവഗണിക്കുന്നവരും അവ വിശ്വസിക്കാത്തവരും പാപികളാണ്. അവന്‍റെ വചനം അനുസരിക്കാന്‍ കഴിയാത്തവരും പാപികളാണ്, എങ്കിലും തിരുവചനത്തെ അവഗണിച്ച് വിട്ടുകളയുന്നതാണ് ഏറ്റവും കൊടിയ പാപം. ഈ പാപം ചെയ്യുന്നവര്‍ നരകത്തില്‍ ചെന്നവസാനിക്കും. തിരുവചനത്തെ വിശ്വസിക്കാതിരി ക്കുന്നത് അവന്‍റെ മുമ്പില്‍ ഗൗരവമേറിയ പാപമത്രേ.
 
 
ദൈവം നമുക്ക് ന്യായപ്രമാണം നല്‍കുവാനുള്ള കാരണം
 
എന്തിനാണ് ദൈവം നമുക്ക് ന്യായപ്രമാണം നല്കിയത്?
നമ്മുടെ പാപങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷയെക്കുറിച്ചും നമ്മെ ബോധവാന്മാരാക്കുവാന്‍
 
ദൈവം നമുക്ക് അവന്‍റെ ന്യായപ്രമാണം നല്‍കുവാന്‍ കാരണമെന്താണ്? നമ്മുടെ പാപങ്ങളെ തിരിച്ചറിഞ്ഞ് അവന്‍റെ കരങ്ങളിലേക്ക് മടങ്ങുവാന്‍തന്നെ. നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും യേശുവിലൂടെ വീണ്ടെടുക്കപ്പെടുവാനുമായിട്ടാണ് അവന്‍ നമുക്കായി 613 അനുഛേദങ്ങളുള്ള ന്യായപ്രമാണം നല്‍കിയത്. ദൈവം നമുക്ക് അവന്‍റെ ന്യായപ്രമാണം നല്‍കിയതിന് കാരണം ഇതാണ്.
റോമര്‍ 3:20 ല്‍ ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത് എന്ന് പറഞ്ഞിരിക്കുന്നു. ആകയാല്‍ ദൈവം നമുക്ക് കല്പനകള്‍ നല്‍കിയിരിക്കുന്നത് അതിന്‍പ്രകാരം ജീവിക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുവാനല്ല എന്ന് മനസ്സിലാക്കാം.
എങ്കില്‍ അവന്‍റെ ന്യായപ്രമാണത്തില്‍നിന്നും നമുക്ക് ലഭിക്കുന്ന അറിവെന്താണ്? അവന്‍റെ നിയമം പൂര്‍ണമായും അനുസരിക്കാനാവാത്തവിധം ദുര്‍ബലരും പാപികളുമാണ് നാം എന്ന് നാം അറിയുന്നു. അവന്‍റെ ന്യായപ്രമാണത്തിലെ 613 അനുഛേദങ്ങളില്‍നിന്നും നാം തിരിച്ചറിയുന്ന കാര്യം എന്താണ്? നമ്മുടെ കുറവുകളും അവന്‍റെ കല്പനകള്‍ക്കനുസരിച്ച് ജീവിക്കുവാനുള്ള നമ്മുടെ കഴിവില്ലായ്മയും നാം ഇതില്‍നിന്നും മനസ്സിലാക്കുന്നു. ദൈവസൃഷ്ടികളായ നാം തിരുമുമ്പില്‍ വെറും ദുര്‍ബലരും പാപികളുമാണെന്ന് മനസ്സിലാക്കുന്നു. അവന്‍റെ ന്യായപ്രമാണമനുസരിച്ച് നാം എല്ലാവരും നരകത്തില്‍ ചെന്നവസാനിക്കുമെന്നും നാം തിരിച്ചറിയുന്നു.
നമ്മുടെ പാപങ്ങളും ദുര്‍ബലതകളും തിരിച്ചറി ഞ്ഞുകഴിഞ്ഞാല്‍ നാം എന്തുചെയ്യും? ഒരു പൂര്‍ണ്ണതയുള്ള സൃഷ്ടിയാകുവാന്‍ സ്വയം പ്രയത്നിക്കുകയാണോ നാം വേണ്ടത്? അല്ല. നാം പാപികളാണെന്ന് സമ്മതിക്കുകയും യേശുവില്‍ വിശ്വസിച്ച് അവന്‍റെ വെള്ളത്തിനാലും അത്മാവിനാലും നല്‍കുന്ന രക്ഷയിലൂടെ വീണ്ടെടുക്കപ്പെട്ട് അവന് നന്ദി പറയുകയാണ് നാം ചെയ്യേണ്ടത്.
നമ്മുടെ പാപങ്ങളെക്കുറിച്ചും അതിനുള്ള ശിക്ഷയെ ക്കുറിച്ചും നാം അറിയുവാനും യേശുവിനെ ക്കൂടാതെ നമ്മെ നരകത്തില്‍നിന്നും രക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കു വാനുമാണ് അവന്‍ തന്‍റെ നിയമങ്ങള്‍ നമുക്ക് തന്നത്. യേശുവിനെ നമ്മുടെ രക്ഷകനായി നാം വിശ്വസിച്ചാല്‍ നാം വീണ്ടെടുക്കപ്പെടും. നമ്മെ രക്ഷകനായ യേശുവിലേക്ക് നയിക്കുവാനത്രേ അവന്‍ നമുക്ക് ന്യായപ്രമാണം നല്‍കിയത്.
നാം പൂര്‍ണ്ണമായും എന്തുമാത്രം പാപത്താല്‍ നിറയപ്പെട്ടിരിക്കുന്നുവെന്ന് അറിയുവാനും പാപത്തില്‍ നിന്നും നമ്മുടെ ആത്മാക്കളെ രക്ഷിക്കാനുമാണ് ദൈവം നിയമങ്ങള്‍ നിര്‍മിച്ചത്.
അവന്‍ നമുക്ക് നിയമം തരികയും തന്‍റെ ഏകജാതനായ പുത്രന്‍, യേശുവിനെ, നമ്മുടെ പാപങ്ങള്‍ മുഴുവനും തന്‍റെ സ്നാനത്തിലൂടെ വഹിച്ച് നമ്മെ രക്ഷിക്കുവാനായി അയയ്ക്കുകയും ചെയ്തു. അവനില്‍ വിശ്വസിക്കുന്നത് നമ്മെ രക്ഷിക്കും.
പാപത്തില്‍നിന്നും രക്ഷനേടുവാനും ദൈവത്തിന്‍റെ മഹത്വത്തിലേക്ക് മടങ്ങിവരുവാനുമായി യേശുവില്‍ വിശ്വസിക്കുകയല്ലാതെ മറ്റു പ്രത്യാശകളൊന്നുമില്ലാത്ത പാപികളാണ് നാം.
നാം അവന്‍റെ വചനത്തെ മനസ്സിലാക്കുകയും വിചിന്തനം ചെയ്യുകയും അതിലൂടെ നമ്മെ ന്യായം വിധിക്കുകയും വേണം കാരണം സകലത്തിന്‍റെയും ആരംഭം അവനില്‍നിന്നാകുന്നു. അവന്‍റെ വചനത്തിലൂടെയുള്ള വീണ്ടെടുപ്പിന്‍റെ സത്യം നാം മനസ്സിലാക്കണം. ഇതാണ് നേരായ സത്യവിശ്വാസം.
 
 
മനുഷ്യഹൃദയത്തിന്‍ ഉള്ളിലെന്താണ്?
 
ദൈവമുമ്പാകെ നാം ചെയ്യേണ്ട കാര്യമെന്ത്?
നാം നമ്മുടെ പാപങ്ങളെ സമ്മതിച്ച് രക്ഷിക്കുവാനായി ദൈവത്തോട് അപേക്ഷിക്കണം
 
വിശ്വാസം അവന്‍റെ വചനത്തില്‍ ആരംഭിക്കണം. നാം ദൈവത്തില്‍ വിശ്വസിക്കുന്നതും അവന്‍റെ വചനത്തിലൂടെ ആയിരിക്കണം. ഇല്ലെങ്കില്‍ നാം തെറ്റിലേക്ക് വീഴാനിടയാകും. അത് തെറ്റായ വ്യര്‍ത്ഥ വിശ്വാസമാണ്.
പരീശന്മാരും ന്യായശാസ്ത്രികളും യേശുവിന്‍റെ ശിഷ്യന്മാര്‍ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ അതിനെ വചനത്തില്‍കൂടെ നോക്കിയിരുന്നെങ്കില്‍, അവരെ കുറ്റപ്പെടുത്തുകയി ല്ലായിരുന്നു.
പുറത്തുനിന്നും ഒരു മനുഷ്യന്‍റെ ഉള്ളില്‍ പ്രവേശിക്കുന്നവയെല്ലാം ഹൃദയത്തിലേക്കല്ല, വയറിലേക്ക് പോയി പുറത്തുപോകുന്നതിനാല്‍ അത് അവനെ അശുദ്ധനാക്കയില്ല എന്ന് വചനം പറയുന്നു.
മര്‍ക്കോസ് 7:20-23 ല്‍ പറയുന്നതുപോലെ "മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തു നിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു".
മനുഷ്യരെല്ലാവരും പാപത്തോടുകൂടി ജനിക്കുന്ന തിനാല്‍ അവരെല്ലാവരും പാപികളാണെന്ന് യേശു പറഞ്ഞു.
ഇതിന്‍റെ സാരം നിങ്ങള്‍ക്ക് മനസിലായോ? നാമെല്ലാവരും ആദാമിന്‍റെ പിന്‍തലമുറക്കാരായതിനാല്‍ ജന്മനാല്‍തന്നെ പാപികളാണ്. എന്നാല്‍ അവന്‍റെ എല്ലാ വചനങ്ങളിലും വിശ്വസിക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്തതിനാല്‍ സത്യത്തെ കാണുവാന്‍ നമുക്ക് കഴിയുന്നില്ല. അങ്ങനെയെങ്കില്‍ ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ ഉള്ളിലെന്താണ്?
മുകളിലത്തെ വേദഭാഗം പറയുന്നു. "മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തു നിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു". സകലവിധമായ ദുഷ്പ്രവൃത്തികളും മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നും പുറത്തു വരികയും അവനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
സങ്കീര്‍ത്തനങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പാള്‍, മര്‍ത്ത്യനെ നീ ഓര്‍ക്കേണ്ടതിനു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിനു അവന്‍ എന്തുമാത്രം?" (സങ്കീർത്തനം 8:3,4).
എന്തിനാണ് ദൈവം നമ്മെ സന്ദര്‍ശിക്കുന്നത്? അവന്‍ നമ്മെ സ്നേഹിക്കുന്നതിനാലും നമ്മെ സൃഷ്ടിച്ചതിനാലും പാപികളായ നമ്മോട് കരുണ തോനിയതിനാലുമാണ് അവന്‍ നമ്മെ സന്ദര്‍ശിക്കുന്നത് സകല പാപങ്ങളും കഴുകികളഞ്ഞ് നമ്മെ അവന്‍റെ ജനമാക്കി തീര്‍ത്തു. ڇഞങ്ങളുടെ ദൈവമായ യഹോവേ, സ്വര്‍ഗ്ഗത്തിലും ഭൂതലമെങ്ങും നിന്‍റെ നാമം എത്ര മഹത്തരം! എന്ന് ദാവീദ് രാജാവ് പഴയനിയമത്തിലെ സങ്കീര്‍ത്തനത്തില്‍ പാടിയത് ദൈവം പാപികളുടെ രക്ഷകനായി വരുമെന്ന് മനസിലാക്കിയപ്പോഴായിരുന്നു.
പുതിയ നിയമത്തില്‍, അപ്പൊസ്തലനായ പൗലോസ് അതേ സങ്കീര്‍ത്തനം ആവര്‍ത്തിക്കുന്നു. ദൈവസൃഷ്ടി കളായ നമുക്ക് സൃഷ്ടിതാവിന്‍റെ മക്കളാകാന്‍ കഴിയുന്നുവെന്നത് അത്രയ്ക്ക് ആശ്ചര്യകരമത്രേ. അവന്‍റെ മനസലിവിനാല്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഇതാണ് ദൈവ സ്നേഹം.
ദൈവത്തിന്‍റെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമായും ജീവിക്കുവാന്‍ ശ്രമിക്കുന്നത് ദൈവത്തോടുള്ള നിര്‍ഭയമായ വെല്ലുവിളിയാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ അറിവില്ലായ്മയില്‍ നിന്നും പുറപ്പെടുന്ന ഒരു ഗര്‍വ്വമനോഭാവം ആണിത്. നമ്മുടെ കഠിനപ്രയത്നത്താല്‍ ന്യായപ്രമാണപ്രകാരം ജീവിക്കാന്‍ ശ്രമിച്ച് അതിനായി څനിരാശയോടെ` പ്രാര്‍ത്ഥിച്ച് അവന്‍റെ സ്നേഹത്തില്‍നിന്നും പുറത്ത് വസിക്കുന്ന പ്രവണത ഒരിക്കലും ശരിയായതല്ല. ന്യായപ്രമാണമനുസരിച്ച് നാം പാപികളാണെന്ന് തിരിച്ചറിയുകയും യേശുവിന്‍റെ രക്തത്താലും വെള്ളത്താലും ലഭിക്കുന്ന വീണ്ടെടുപ്പില്‍ വിശ്വസിക്കുകയും ചെയ്യണമെന്ന് ദൈവീകപദ്ധതിയാണ്.
മര്‍ക്കോസ് 7:20-23 ല്‍ അവന്‍റെ വചനം ഇങ്ങനെ എഴുതിയിരിക്കുന്നു. "മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തു നിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു".
ഒരു മനുഷ്യന്‍റെ ഉള്ളില്‍നിന്നും പുറപ്പെടുന്നവയാണ്, അവന്‍റെ അകത്തെ പാപങ്ങളാണ്, അവനെ/അവളെ അശുദ്ധമാക്കുന്നത് എന്ന് യേശു പറഞ്ഞു. ദൈവം നല്‍കുന്ന ആഹാരം അത് ശുദ്ധമല്ലെങ്കില്‍പോലും നമ്മെ അശുദ്ധമാക്കുകയില്ല. എല്ലാ സൃഷ്ടികളും ശുദ്ധിയുള്ളതത്രേ, മനുഷ്യരുടെ ഉള്ളില്‍നിന്നും പുറത്തു വരുന്ന പാപങ്ങള്‍ മാത്രമാണ് നമ്മെ അശുദ്ധമാക്കുന്നത്. നാമെല്ലാവരും ആദാമിന്‍റെ പിന്‍തലമുറക്കാരത്രേ. ആകയാല്‍ നാം എന്തിനോടൊപ്പമാണ് ജനിച്ചത്? നാം പന്ത്രണ്ട് വിധ പാപങ്ങളുമായാണ് ജനിച്ചത്. എന്താ ശരിയല്ലേ?
അങ്ങിനെയെങ്കില്‍ നമുക്ക് പാപം ചെയ്യാതെ ജീവിക്കാനാകുമോ? പാപത്തോടുകൂടി ജനിച്ച നാം പാപം ചെയ്യുന്നത് തുടരും. ന്യായപ്രമാണം നമുക്കറിയാം എന്നതിനാല്‍മാത്രം പാപം ചെയ്യുന്നത് നിര്‍ത്തുവാന്‍ നമുക്കാകുമോ? കല്പനകളനുസരിച്ച് നമുക്ക് ജീവിക്കാനാകുമോ? ഇല്ല.
ന്യായപ്രമാണം അനുസരിച്ച് ജീവിക്കാന്‍ നാം എന്തുമാത്രം ശ്രമിക്കുമോ അതു കൂടുതല്‍ കഠിനമായി ത്തീരും. നമ്മുടെ പരിമിതികളെക്കുറിച്ച് മനസിലാക്കി കഴിഞ്ഞകാല ജീവിതരീതികളെ ഉപേക്ഷിച്ച്, താഴ്മയുള്ള ഹൃദയത്തോടെ യേശുവിന്‍റെ സ്നാനത്തേയും രക്തത്തെയും വിശ്വസിച്ചാല്‍ ആ വിശ്വാസം നമ്മെ രക്ഷിക്കും.
ന്യായപ്രമാണത്തിലെ 613 അനുഛേദങ്ങളും നല്ലതും നീതിയുക്തവുമാണ്. എന്നാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉളവാകുന്ന സമയം മുതല്‍തന്നെ മനുഷ്യര്‍ പാപികളാണ്. ദൈവത്തിന്‍റെ ന്യായപ്രമാണം ശരിയാണെന്ന് നാം തിരിച്ചറിയുന്നതോടൊപ്പം സ്വന്തമായി ഒരിക്കലും നീതിമാന്മാരാകുവാന്‍ കഴിയാത്തവിധം ജന്മപാപികളാണ് നാമെന്ന് അറിയുമ്പോഴാണ് ദൈവത്തിന്‍റെ കരുണയുള്ള മനസലിവും വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശു നല്‍കുന്ന വീണ്ടെടുപ്പും നാം തിരിച്ചറിയുന്നത്.
നമ്മുടെ പരിമിതികള്‍ നാം തിരിച്ചറിയുമ്പോള്‍, നമുക്ക് സ്വയം നീതിമാന്മാരാകുവാന്‍ കഴിയില്ലെന്നും നമ്മുടെ പാപങ്ങള്‍ നമ്മെ നരകത്തിലെത്തിക്കുമെന്നും തിരിച്ചറിയുമ്പോള്‍, യേശുവിന്‍റെ വീണ്ടെടുപ്പില്‍ ആശ്രയിക്കാതെ നമുക്ക് മറ്റ് വഴികളില്ല.
നാം മോചിക്കപ്പെടും. ദൈവമുമ്പാകെ നല്ലവരായോ നീതിമാന്മാരായോ നില്‍പ്പാന്‍ നമുക്ക് കഴിയില്ലെന്ന് നാം മനസിലാക്കണം. ആകയാല്‍ നാം പാപികളാണെന്നും നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്നും അംഗീകരിച്ച് അവന്‍റെ മനസ്സലിവിനായി പ്രാര്‍ത്ഥിക്കണം. `ദൈവമേ എന്നോട് മനസലിഞ്ഞ് എന്‍റെ പാപങ്ങളില്‍നിന്നും ദയവായി എന്നെ രക്ഷിക്കേണമേ`. അങ്ങനെ പ്രാര്‍ത്ഥിക്കുമെങ്കില്‍ നിശ്ചയമായും ദൈവം തന്‍റെ വചനത്തിലൂടെ നമ്മോട് സംസാരിക്കും. ഇപ്രകാരം നാം വിടുതല്‍ പ്രാപിക്കും.
ദാവീദിന്‍റെ പ്രാര്‍ത്ഥന ശ്രദ്ധിക്കുക "സംസാരിക്കു മ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിനു തന്നേ" (സങ്കീ.51:4) പാപത്തിന്‍റെ ഒരു മൂര്‍ത്തീരൂപമാണ് താനെന്നും നരകത്തില്‍ തള്ളപ്പെടുവാന്‍ തക്കവണ്ണം പാപിയാണ് താനെന്നും ദാവീദിന് അറിയാമായിരുന്നു. പക്ഷേ, അവന്‍ അത് ദൈവമുമ്പാകെ അംഗീകരിച്ചു. `കര്‍ത്താവേ... നീ എന്നെ പാപിയെന്നു വിളിച്ചാല്‍ ഞാന്‍ പാപിയാണ്, നീ എന്നെ നീതിമാനെന്ന് വിളിച്ചാല്‍ നീതിമാനാണ്. നീ എന്നെ രക്ഷിച്ചാല്‍, ഞാന്‍ രക്ഷിക്കപ്പെടും. അതുപോലെതന്നെ, നീ എന്നെ നരക ത്തിലേക്ക് തള്ളിയാല്‍ ഞാന്‍ നരകത്തില്‍ ചെന്ന വസാനിക്കും.`
ഇതാണ് യാഥാര്‍ത്ഥ വിശ്വാസവും രക്ഷയിലേക്കുള്ള മാര്‍ഗ്ഗവും. യേശുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കാനായി നാം പ്രത്യാശിക്കുന്നവെങ്കില്‍ നാം ഇപ്രകാരമുള്ള വരായിരിക്കണം.
 
 
നമ്മുടെ പാപങ്ങള്‍ ഏതെല്ലാമെന്ന് നാം വ്യക്തമായി അറിയണം
 
നാമെല്ലാവരും ആദാമിന്‍റെ പിന്‍തലമുറക്കാരായതിനാല്‍, നമ്മുടെ ഹൃദയങ്ങളില്‍ ജഡീകചിന്തകളുണ്ട്. എങ്കിലും, ദൈവമെന്താണ് നമ്മോട് പറയുന്നത്? നമ്മുടെ ഹൃദയത്തില്‍ വ്യഭിചാരചിന്തയുണ്ടെങ്കിലും നീ വ്യഭിചാരം ചെയ്യരുതെന്ന് അവന്‍ നമ്മോട് പറയുന്നു. നമ്മുടെ ഹൃദയത്തില്‍ കൊലപാതകചിന്തയുണ്ട്; എന്നാല്‍ ദൈവം നമ്മോട് പറയുന്നതെന്താണ്? നിങ്ങള്‍ കൊല ചെയ്യരുത് എന്ന് അവന്‍ പറയുന്നു. നമ്മുടെ മാതാപിതാക്കളെ നാം മനസില്‍ നിന്ദിക്കാറുണ്ട്. എന്നാല്‍ അവരെ ബഹുമാനിക്കണമെന്ന് അവന്‍ നമ്മോട് പറയുന്നു. അവന്‍റെ വചനം സത്യവും നല്ലതുമാണെന്നും നമ്മുടെ ഹൃദയങ്ങളില്‍ പാപമുണ്ടെന്നും നാം മനസിലാക്കണം.
ഇത് ശരിയാണോ അല്ലയോ? ഇത് പൂര്‍ണമായും ശരിയാണ്. ആകയാല്‍ ദൈവമുമ്പാകെ നാം എന്തു ചെയ്യണം? നാം പാപത്തിന്‍റെ രൂപങ്ങളും ആശയറ്റ പാപികളുമാണെന്ന് സമ്മതിക്കണം. ഇന്നലെ പാപം ചെയ്യാത്തതിനാല്‍ നീതിമാനായിരുന്നുവെന്നും ഇന്ന് ഒരു പാപം ചെയ്തതിനാല്‍ പാപികളായിതീര്‍ന്നുവെന്നും കരുതുന്നത് ശരിയല്ല. നാം ജനിച്ചതുതന്നെ പാപികളായിട്ടാണ്. നാമെന്തെല്ലാം ചെയ്താലും ശരി, പാപികളായിത്തന്നെയിരിക്കും. ഇതിനാലാണ് നാം യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ വീണ്ടെടുക്കപ്പെടേണമെന്ന് പറയാന്‍ കാരണം.
കൊലപാതകം, വ്യഭിചാരം, മോഷണം തുടങ്ങിയ നമ്മുടെ പ്രവൃത്തികള്‍ കാരണമല്ല നാം പാപികളായത്. മറിച്ച് പാപികളായി ജനിച്ചതിനാലാണ് നാം പാപികളായി തീര്‍ന്നത്. പന്ത്രണ്ട് വിധത്തിലുള്ള പാപങ്ങളുമായാണ് നാം ജനിച്ചത്. ദൈവത്തിന്‍റെ നോട്ടത്തില്‍ നാം പാപികളായി കാണപ്പെടുന്നിടത്തോളം നമുക്കൊരിക്കലും നമ്മുടെ പ്രയത്നത്തിലൂടെ നല്ലവരാകാന്‍ കഴിയില്ല. നല്ലവരാണെന്ന് നടിക്കുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
പാപപങ്കിലമായ മനസോടെയാണ് നാം ജനിച്ചത്. അങ്ങനെയെങ്കില്‍ വാസ്തവത്തില്‍ ഈ പാപമൊന്നും നാം ചെയ്തില്ലെങ്കില്‍തന്നെ നമുക്ക് എങ്ങനെ നീതിമാന്മാരാകാന്‍ കഴിയും? ദൈവമുമ്പാകെ നമുക്കൊരിക്കലും സ്വയമായി നീതിമാന്മാരാകുവാന്‍ കഴിയുകയില്ല. നാം നീതിമാന്മാരെന്ന് അവകാശപ്പെടുന്നുവെങ്കില്‍ അത് ആത്മവഞ്ചനയാണ്. പരീശന്മാരെയും ന്യായശാസ്ത്രികളെയും യേശു `കപടഭക്തിക്കാരായ പരീശന്മാരും ന്യായശാസ്ത്രികളും` എന്ന് വിളിക്കുവാന്‍ കാരണമിതാണ്. മനുഷ്യര്‍ പാപികളായി ജനിക്കുന്നു; ജീവകാലം മുഴുവനും ദൈവമുമ്പാകെ പാപം ചെയ്യുകയും ചെയ്തുവരുന്നു.
ഞാന്‍ ഒരുറുമ്പിനെപ്പോലും നോവിച്ചിട്ടില്ലെന്നും ഒരു മൊട്ടുസൂചിപോലും ആരുടെ പക്കല്‍നിന്നും എടുത്തിട്ടില്ലെന്നും അതിനാല്‍ എനിക്കു പാപമില്ലെന്നും ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് വ്യാജമാണ് കാരണം മനുഷ്യരെല്ലാവരും പാപികളായാണ് ജനിക്കുന്നത്. ആ വ്യക്തി ഒരു നുണയനും പാപിയും കപടഭക്തിക്കാരനുമാണ്. ദൈവം അവനെ/അവളെ ഇങ്ങനെയാണ് കാണുന്നത്.
എല്ലാവരും അവന്‍റെ/അവളുടെ ജനനം മുതല്‍ പാപികളാണ്. നിങ്ങള്‍ ഒരു പാപപ്രവൃത്തിപോലും ചെയ്തിട്ടില്ലെങ്കിലും നിങ്ങളും നരകത്തിനായി വിധിക്കപ്പെട്ടതാണ്. നിങ്ങള്‍ ദൈവകല്‍പനകളും ന്യായപ്രമാണങ്ങളില്‍ ഏറിയപങ്കും പാലിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ ഇപ്പോഴും നരകം വിധിക്കപ്പെട്ടിരിക്കുന്ന ഒരു പാപിയാണ്.
എന്നാല്‍ ഈ വിധിക്കെതിരെ നാം എന്തുചെയ്യും? നാം ദൈവത്തിന്‍റെ മനസലിവിനായി അപേക്ഷിക്കുകയും നമ്മുടെ പാപങ്ങളില്‍നിന്നുമുള്ള രക്ഷയ്ക്കായി അവനില്‍ ആശ്രയിക്കുകയും ചെയ്യണം. അവന്‍ നമ്മെ രക്ഷിച്ചില്ലെങ്കില്‍ നാം നരകത്തിലേക്ക് പോകും. അതാണ് നമ്മുടെ വിധി.
ദൈവവചനത്തെ സ്വീകരിക്കുന്നവര്‍ മാത്രമേ തങ്ങള്‍ പാപികളാണെന്ന് സമ്മതിക്കുകയുള്ളൂ. വിശ്വാസത്താല്‍ നാം നീതിമാന്മാരാക്കപ്പെടുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് അവന്‍റെ വചനത്തെ അംഗീകരിക്കാതെ തള്ളിക്കളയുന്നത് ഏറ്റവും കൊടിയ പാപമാണെന്ന് അവര്‍ മനസിലാക്കുന്നു. അവന്‍റെ വചനം കൈക്കൊള്ളുന്നവര്‍ - അവര്‍ എത്ര വലിയ പാപിയായിരുന്നാലും ശരി- നീതിമാന്മാരാക്കപ്പെടുന്നു. ദൈവകൃപയാല്‍ തിരുവചന ത്തിലൂടെ വീണ്ടും ജനനം പ്രാപിക്കുന്ന ഏറ്റവും അനുഗ്രഹീതരാകുന്നു അവര്‍.
 
 
തങ്ങളുടെ പ്രവൃത്തികളിലൂടെ വീണ്ടെടുക്കപ്പെടാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും പാപികളാണ്
 
യേശുവില്‍ വിശ്വസിച്ചശേഷവും പികളായിതുടരുന്നവരാരാണ്?
തങ്ങളുടെ പ്രവൃത്തികളാല്‍ വീണ്ടെടുക്കപ്പെടാന്‍ മിക്കുന്നവര്‍
 
നമുക്ക് ഗലാത്യര്‍ 3:10,11 വായിക്കാം. "എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍കീഴാകുന്നു, ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഒക്കെയും ചെയ്യുവാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം. `നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും` എന്നല്ലോ ഉള്ളത്."
വചനം പറയുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഒക്കെയും ചെയ്വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍... യേശുവില്‍ വിശ്വസിക്കുന്നുവെന്ന് കരുതുകയും തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികളാല്‍ വിടുവിക്കപ്പെടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ ശപിക്കപ്പെട്ടവരാണ്. തങ്ങളുടെ ക്രിയകളാല്‍ നീതീകരിക്കപ്പെടുവാന്‍ ശ്രമിക്കുന്നവര്‍ എവിടെയാണ് നില്‍ക്കുന്നത്? അവര്‍ ദൈവത്തിന്‍റെ ശാപത്തിന്‍ കീഴിലാണ്.
ദൈവം എന്തിനാണ് നമുക്ക് ന്യായപ്രമാണം നല്‍കിയത്? നാം നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാന്‍വേണ്ടിയാണ് ദൈവം തന്‍റെ ന്യായപ്രമാണം നമുക്ക് നല്‍കിയത്. (റോമര്‍ 3:20) നരകത്തിലേക്കായി വിധിക്കപ്പെട്ട സമ്പൂര്‍ണ്ണ പാപികളാണ് മനുഷ്യരെന്ന് നാം തിരിച്ചറിയണമെന്നും അവന്‍ ആഗ്രഹിച്ചിരുന്നു.
ദൈവപുത്രനായ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുക, വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കുക. അപ്പോള്‍ നിങ്ങള്‍ പാപങ്ങളില്‍നിന്നും രക്ഷിക്കപ്പെടും. നീതിമാന്മാരാക്കപ്പെടും. നിത്യജീവന്‍ പ്രാപിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകും. നിങ്ങളുടെ ഹൃദയത്തില്‍ ഈ വിശ്വാസം നിലനിറുത്തുക.
 
 
ലോകത്തിലെ ഏറ്റവും വലിയ അഹംഭാവം നിറഞ്ഞ പാപം
 
അഹംഭാവം നിറഞ്ഞുനില്‍ക്കുന്ന പാപമേത്?
ജീവിക്കുവാനുള്ള മനുഷ്യന്‍റെ ശ്രമം
 
സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളില്‍ വിശ്വാസമുള്ളതിനാല്‍ നാം അനുഗ്രഹിക്കപ്പെട്ടവരാണ്. തന്‍റെ വചനത്തില്‍ വിശ്വാസമുള്ളവരെ ദൈവം രക്ഷിക്കുന്നു.
എന്നാല്‍ ഇന്ന് വിശ്വാസികളുടെ ഇടയില്‍ അവന്‍റെ ന്യായപ്രമാണപ്രകാരം ജീവിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനികള്‍ ധാരാളമുണ്ട്. അവര്‍ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്നു എന്നത് എടുത്തുപറയത്തക്കതാണ്. എന്നാല്‍ ഇത് എങ്ങനെ സാധിക്കും?
അവന്‍റെ ന്യായപ്രമാണത്തിന്‍പടി ജീവിക്കുവാന്‍ ശ്രമിക്കുന്നത് എന്തു വിഡ്ഢിത്തമാണെന്ന് നാം മനസിലാക്കിയിരിക്കണം. നാം കൂടുതല്‍ പരിശ്രമിക്കുന്തോറും അതു കൂടുതല്‍ കഠിനമായിത്തീരുന്നു. അവന്‍ പറഞ്ഞു വിശ്വാസം കേള്‍വിയാലും കേള്‍വി ദൈവവചനത്താലും വരുന്നു രക്ഷിക്കപ്പെടുവാനായി നാം നമ്മുടെ അഹംഭാവം ദൂരെക്കളയേണ്ടത് ആവശ്യമാണ്.
 
 
രക്ഷയ്ക്കായി നമ്മുടെ നിലവാരചിന്തകളെ ഉപേക്ഷിക്കണം
 
രക്ഷിക്കപെടുവാന്‍ നാം എന്തുചെയ്യണം?
നമ്മുടെ നിലവാരചിന്തകളെ നാം ഉപേക്ഷിക്കണം
 
ഒരു വ്യക്തി എങ്ങനെയാണ് രക്ഷിക്കപ്പെടുന്നത്? അവന്‍/അവള്‍ സ്വയം ഒരു പാപിയാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. തങ്ങളുടെ തെറ്റായ വിശ്വാസങ്ങളും പ്രയത്നങ്ങളും ഉപേക്ഷിക്കുവാന്‍ കഴിയാത്തതിനാല്‍ ഇന്നും വീണ്ടെടുക്കപ്പെടാതെ കഴിയുന്നവര്‍ ധാരാളമുണ്ട്.
 
 
ന്യായപ്രമാണത്തില്‍ ഇറുകെ പിടിക്കുന്നവര്‍ ശപിക്കപ്പെട്ടവരെന്ന് ദൈവം പറയുന്നു
 
യേശുവില്‍ വിശ്വസിച്ചശേഷവും ന്യായപ്രമാണ പ്രകാരം ജീവിക്കുവാന്‍ ശ്രമിക്കുന്നത് ക്രമേണ തങ്ങളെ നീതിമാന്മാരാക്കുമെന്ന് വിശ്വസിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എങ്കിലും രക്ഷപ്രാപിക്കണമെങ്കില്‍ ന്യായപ്രമാണമനുസരിച്ച് ജീവിക്കേണമെന്ന് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
പ്രിയസ്നേഹിതരേ, നമ്മുടെ പ്രവൃത്തികളാല്‍ നമുക്ക് നീതിമാന്മാരാകുവാന്‍ കഴിയുമോ? യേശുവിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നമുക്ക് നീതിമാന്മാരാകാന്‍ കഴിയുകയുള്ളൂ; അപ്പോള്‍ മാത്രമേ നാം വീണ്ടെടുക്കപ്പെടുകയുള്ളൂ. യേശുവിന്‍റെ സ്നാനത്തില്‍, അവന്‍റെ രക്തത്തില്‍, അവന്‍റെ ദൈവീകത്വത്തില്‍ വിശ്വാസം വന്നെങ്കില്‍ മാത്രമേ നാം വീണ്ടെടുക്കപ്പെടുകയുള്ളൂ.
അതുകൊണ്ടാണ് നീതിമാന്മാരാകുവാനായി ഒരു വിശ്വാസത്തിന്‍റെ പ്രമാണം ദൈവം നമുക്കായി ഒരുക്കിയത്. വെള്ളത്തിലൂടെയും ആത്മാവിലൂടെയും ഉള്ള വീണ്ടെടുപ്പ് ജനങ്ങളുടെ പ്രവൃത്തിയില്‍ ആശ്രയിക്കുന്നില്ല; മറിച്ച് ദൈവവചനത്തിലുള്ള വിശ്വാസത്തില്‍ ആശ്രയിക്കുന്നു. ദൈവം നമ്മെ വിശ്വാസത്തിലൂടെ വിടുവിച്ചിരിക്കുന്നു. അങ്ങനെയാണ് നമ്മുടെ രക്ഷയെക്കുറിച്ച് ദൈവം പദ്ധതിയിട്ടതും പൂര്‍ത്തിയാക്കിയതും.
യേശുവില്‍ വിശ്വസിക്കുന്നവര്‍ പലരും വീണ്ടെടുക്കപ്പെടാത്തത് എന്തുകൊണ്ടാണ്? കാരണം ജലത്തിലും ആത്മാവിലും കൂടിയുള്ള വീണ്ടെടുപ്പിന്‍റെ വചനത്തെ അവര്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ അവരേപ്പോലെ തന്നെ അപൂര്‍ണ്ണരായ നാമോ, ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.
തിരികല്ലിന്മേല്‍ പൊടിച്ചുകൊണ്ടിരുന്ന രണ്ട് പേരില്‍ ഒരുവന്‍ എടുത്തുകൊള്ളപ്പെട്ടു. കൈവിടപ്പെട്ടവന്‍ തന്‍റെ ജോലി തുടരുകയാണ്.കൈവിടപ്പെട്ട വ്യക്തി വീണ്ടെടുക്കപ്പെടാത്തവരെ പ്രതിനിധീകരിക്കുന്നു. എന്തുകൊണ്ടാണ് ഒരുവന്‍ എടുത്തുകൊള്ളപ്പെടുകയും അപരന്‍ കൈവിടപ്പെടുകയും ചെയ്തത്? ഇതിന്‍റെ കാരണം: ഒരുവന്‍ ദൈവവചനത്തെ ശ്രദ്ധിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു. അപരനാകട്ടെ ന്യായപ്രമാണം പാലിക്കുവാന്‍ കഠിന പ്രയത്നം ചെയ്യുകയും അവസാനം നരകത്തില്‍ വീഴ്ത്തപ്പെടുകയും ചെയ്തു.
ആ വ്യക്തി ദൈവത്തിങ്കലേക്ക് ഇഴഞ്ഞു കയറുവാന്‍ ശ്രമിക്കുകയായിരുന്നു, പക്ഷേ ദൈവം അവനെ കുടഞ്ഞു കളഞ്ഞു. തന്‍റെ കാലിലേക്ക് ഇഴഞ്ഞു കയറുവാന്‍ ശ്രമിക്കുക്കുന്ന ഒരു കീടത്തെ കുടഞ്ഞു കളയുന്നതു പോലെദൈവം അവനെ/ അവളെ കുടഞ്ഞു കളഞ്ഞു. ഒരുവന്‍ ന്യായപ്രമാണം പാലിക്കുവാന്‍ പരിശ്രമിക്കുന്നതുകൊണ്ട് ദൈവത്തിങ്കലേക്ക് ഇഴഞ്ഞു കയറുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവന്‍/ അവള്‍ തീര്‍ച്ചയായും നരകത്തിലേക്ക് വീഴ്ത്തപ്പെടും.
അതിനാലാണ് ജലത്തിലും ആത്മാവിലും ഉള്ള വിശ്വാസത്താല്‍ വീണ്ടെടുക്കപ്പെടണമെന്ന് പറയുവാന്‍ കാരണം.
എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴിലാകുന്നു; ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്യുവാന്‍ തക്കവണ്ണം അതില്‍ നിലനില്‍ ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്ന് എഴുതിയിരി ക്കുന്നുവല്ലോ. എന്നാല്‍ ന്യായപ്രമാണത്താല്‍ ഒരുവനും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നത് സ്പഷ്ടം. "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്നല്ലോ ഉള്ളത്" (ഗലാത്യർ:3:10,11,റോമര്‍ 1:17).
ദൈവവചനത്തില്‍ വിശ്വസിക്കാതിരിക്കുന്നത് അവന്‍റെ മുമ്പില്‍ ഒരു പാപമത്രേ. അതോടൊപ്പം, ഒരുവന്‍റെ നിലവാരചിന്തയനുസരിച്ച് ദൈവത്തിന്‍റെ വചനങ്ങളെ തള്ളിക്കകളയുന്നതും പാപമാണ്. മനുഷ്യരായ നമുക്ക് ദൈവത്തിന്‍റെ ന്യായപ്രമാണപ്രകാരം ജീവിക്കുവാന്‍ കഴിയില്ല കാരണം നാമെല്ലാവരും പാപികളായി ജനിച്ചവരും പാപത്തില്‍ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരാണ്. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ പോകുന്നിടമെല്ലാം നാം പാപം ചെയ്യുന്നു. നാം ജഢികന്‍മാണെന്നും പാപം ചെയ്യുന്നതില്‍നിന്നും നമുക്ക് മോചനമില്ലെന്നും നാം മനസിലാക്കേണം.
വെള്ളം നിറച്ചുവച്ചിരിക്കുന്ന ഒരു വലിയ ബക്കറ്റ്പോലെയാണ് ഒരു മനുഷ്യന്‍. ഇതിനെ നാം എടുത്തുകൊണ്ടുപോകുമ്പാള്‍ വഴിയിലുടനീളം വെള്ളം പുറത്തേക്ക് വീണുകൊണ്ടിരിക്കും. നമ്മളും ഇതുപോലെയാണ്. നാം പോകുന്നിടത്തെല്ലാം പാപത്തെ ചിതറിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കിത് സങ്കല്‍പിക്കുവാന്‍ കഴിയുന്നുണ്ടോ?
നിങ്ങള്‍ വിശുദ്ധനായിരുന്നുവെന്ന് ഇപ്പോഴും നടിക്കുന്നുണ്ടോ? നിങ്ങളുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായി ബോധ്യമുണ്ടെങ്കില്‍ ഞാന്‍ വിശുദ്ധനാണെന്ന് വൃഥാ ചിന്തിക്കുന്നത് ഉപേക്ഷിച്ചുകളഞ്ഞ് യേശുവിന്‍റെ രക്തത്തിലും വെള്ളത്തിലും വിശ്വസിക്കുക.
ഇതുവരെയും വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്തവര്‍ അവരുടെ ഹൃദയ കാഠിന്യത്തെ പുറം തള്ളി ദൈവമുമ്പാകെ കൊടും പാപികളാണ് തങ്ങളെന്ന് സമ്മതിക്കുക. തുടര്‍ന്ന് അവന്‍റെ വചനത്തിലേക്ക് തിരിഞ്ഞ് വെള്ളത്തിനാലും ആത്മാവിനാലും അവന്‍ നമ്മെ എങ്ങനെ രക്ഷിക്കുന്നു എന്ന് കണ്ടെത്തുക.