• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 2: ന്യായപ്രമാണം

[2-1] ന്യായപ്രമാണപ്രകാരം ജീവിച്ചാല്‍ അത് നമ്മെ രക്ഷിക്കുമോ? (ലൂക്കോസ് 10:25-30)

2021.04.09 147
(ലൂക്കോസ് 10:25-30)
“അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു; ഗുരോ, ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. അവന്‍ അവനോടു: ന്യായപ്രമാണത്തിനകത്ത് എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിനു അവന്‍: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണ മനസ്സോടും കൂടി സ്നേഹിക്കേണം എന്നും നിന്‍റെ കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവനോടു: നീ പറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു. അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ട് യേശുവിനോട്: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്ന് ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു: ഒരു മനുഷ്യന്‍ യെരുശലേമില്‍ നിന്നും യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു. അവര്‍ അവനെ വസ്ത്രം അഴിച്ച് മുറിവേല്‍പ്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ച് പോയി.”
 
 
മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നമെന്താണ്?
തെറ്റായ ചിന്തകളുടെ മായാലോകത്താണ് അവന്‍ കഴിയുന്നത്

ലൂക്കോസ് 10:28 പറയുന്നു, “അങ്ങനെ ചെയ്ക എന്നാല്‍ നീ ജീവിക്കും”. അനേകം മിഥ്യാധാരണകളുടെ മായാലോകത്തിലാണ് മനുഷ്യന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ അവന്‍ വളരെ ദുര്‍ബലര്‍ ആണെന്ന് തോന്നുന്നു. അവന്‍ ബുദ്ധിയുള്ളവനായി കാണപ്പെടുന്നു എങ്കിലും അവരുടെ തെറ്റായ വശങ്ങളേക്കുറിച്ച് അറിവില്ലാത്തവരായി തുടരുന്നു. നമ്മെക്കുറിച്ച് ഒന്നും അറിവില്ലാതെയാണ് നാം പിറന്നു വീണത്. പക്ഷേ നമുക്കെല്ലാം അറിയാം എന്ന രീതയിലാണ് നാം ഇന്നും കഴിയുന്നത്. ജനങ്ങള്‍ക്ക് തങ്ങള്‍ ആരെന്ന് അറിയാതിരിക്കെ, നാമെല്ലാം പാപികളാണെന്ന് വേദ പുസ്തകം അവരെക്കുറിച്ച് പറയുന്നു.
ജനങ്ങള്‍ അവരുടെ നിലവിലുള്ള പാപങ്ങളെക്കുറിച്ച് പറയുന്നു. ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ കഴിയുകയില്ല എന്ന് തോന്നുന്നു. എങ്കിലും, അവര്‍ തങ്ങളേത്തന്നെ നല്ലവരായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടാറുണ്ട്. തങ്ങള്‍ പാപികളാണെന്ന് സ്വന്ത അധരങ്ങളാല്‍ പറയുന്ന ഇവര്‍ തങ്ങളുടെ നല്ലകാര്യങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയുന്നതിലും പിറകിലല്ല. തങ്ങളില്‍ നന്മയൊന്നും ഇല്ലെന്നും നന്മ ചെയ്യാനുള്ള കഴിവും നമുക്കില്ലെന്നും അവര്‍ അറിയുന്നില്ല. ആയതിനാല്‍ മറ്റുള്ളവരെയും പലപ്പോഴും തങ്ങളെത്തന്നെയും വഞ്ചിക്കുവാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. “അല്ലേലും നമുക്ക് അത്രയ്ക്ക് അങ്ങ് മോശമാകാന്‍ പറ്റുമോ; നമ്മുടെ ഉള്ളിലും കുറച്ചൊക്കെ നന്മയുണ്ടെന്നേ.”
ഇതെതുടര്‍ന്ന് അവര്‍ മറ്റുള്ളവരെ നോക്കി തങ്ങളോടു തന്നെ പറയും. “ശ്ശൊ! അവനിത് ചെയ്തല്ലോ! അവന്‍ അങ്ങനെ ചെയ്യാതിരുന്നെങ്കില്‍. അവന്‍ ഇതുപോലെ സംസാരിച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ. എനിക്ക് തോന്നുന്നത് അവന്‍ സുവിശേഷം ആ രീതികളിലൂടെ പറയണമെന്നാണ്. അവന്‍ എന്‍റെ മുന്നില്‍ വെച്ചല്ലേ രക്ഷിക്കപ്പെട്ടത്; അപ്പോള്‍ ഒരു വിശ്വാസിയുടെ ഗുണം കാണിക്കേണ്ടതല്ലേ. ഞാനാണെങ്കില്‍ ഇപ്പോള്‍ വിശ്വാസത്തില്‍ വന്നതേയുള്ളൂ. ഞാന്‍ കൂടുതല്‍ പഠിച്ചു കഴിഞ്ഞാല്‍, അവന്‍ ചെയ്തതിനേക്കാള്‍ ഭംഗിയായി ഞാന്‍ ചെയ്യും.“
തങ്ങള്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ഹൃദയത്തില്‍ കത്തി മൂര്‍ച്ച കൂട്ടുകയാണ്. അല്‍പ്പമൊന്ന് കഴിഞ്ഞോട്ടെ, ഞാന്‍ നിന്നേപ്പോലെ അല്ലെന്ന് കാണിച്ചുതരാം. എന്നെ കടത്തി വെട്ടിയെന്ന് നീ ഇപ്പോള്‍ കരുതുന്നുണ്ടാകും. കുറച്ചു കഴിയട്ടെ, പിമ്പന്മാര്‍ മുമ്പന്മാരാകുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അത് എന്നെക്കുറിച്ചാണ്. ഹാ! ഇരിക്കട്ടെ, ഞാന്‍ കാട്ടിത്തരാം! ജനങ്ങള്‍ അവരേത്തന്നെ വഞ്ചിക്കുന്നു.
അവന്‍റെ സ്ഥാനത്ത് ഇവനായിരുന്നാലും ഇതേ കാര്യം തന്നെ ചെയ്യുമെങ്കിലും ഇവന്‍ അവനെ വിധിക്കുന്നു. പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ തന്‍റെ വസ്ത്രങ്ങളേക്കുറിച്ച് അവന്‍ അധിക ആത്മവിശ്വാസമുള്ളവനാകയാല്‍ അവിടെ നിന്ന് പൊങ്ങച്ചം പറയുന്നു. ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഏറെക്കുറെപ്പേരും തങ്ങളുടെ അധരങ്ങളാല്‍ കഴിയില്ല എന്നുതന്നെ പറയും. പക്ഷേ, തങ്ങള്‍ക്കതിന് കഴിവുണ്ടെന്ന മിഥ്യാ ബോധത്തിലാണ് അവരുടെ ഹൃദയം. ആകയാല്‍, മരിക്കുന്നതുവരെ നന്മ ചെയ്യന്നവനായിരിക്കാന്‍ അവര്‍ കഠിനശ്രമം നടത്തുന്നു.
അവര്‍ കരുതുന്നത് തങ്ങളുടെ ഹൃദയത്തില്‍ ദൈവികത്വം ഉണ്ടെന്നും അവര്‍ വളരെ നല്ലവരുമാണെന്നാണ്. മതപരമായി എന്തുമാത്രം മുന്‍തൂക്കം അവര്‍ക്കുണ്ടെന്നതിന് ഇവിടെ പ്രസക്തിയില്ല, പ്രത്യേകിച്ച് ദൈവവേലയില്‍ വലിയ മുന്നേറ്റം പ്രാപിച്ചവരാണെങ്കില്‍, എനിക്ക് കര്‍ത്താവിനായി അത് ചെയ്യാന്‍ കഴിയും, ഇത് ചെയ്യാന്‍ കഴിയും, എന്നിങ്ങനെ അവര്‍ കരുതും.
എന്നാല്‍ നമ്മുടെ ജീവിതത്തില്‍ നിന്നും കര്‍ത്താവിനെ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍, യഥാര്‍ത്ഥമായും നന്മ ചെയ്യാന്‍ നമുക്ക് കഴിയുമോ?
മനുഷ്യ വര്‍ഗ്ഗത്തില്‍ നന്മയുണ്ടോ? നന്മകള്‍ ചെയ്തുകൊണ്ട് ജീവിക്കുവാന്‍ നമുക്കാകുമോ? മനുഷ്യ ജീവികള്‍ക്ക് നന്മ ചെയ്യാനുള്ള കഴിവില്ല. സ്വന്ത ഇഷ്ടപ്രകാരം എന്തു ചെയ്യാന്‍ ശ്രമിച്ചാലും അവര്‍ പാപം ചെയ്യുന്നു. യേശുവില്‍ വിശ്വസിച്ച ചിലര്‍ അവനെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തിയിട്ട് സ്വയം നല്ലവരാകാന്‍ ശ്രമിക്കുന്നു. നമ്മിലെല്ലാവരിലും തിന്മയല്ലാതെ മറ്റൊന്നുമില്ല. നമ്മുടെ പ്രവര്‍ത്തനങ്ങളുമെല്ലാം തിന്മയത്രേ. നമുക്ക് സ്വയമായി (രക്ഷിക്കപ്പെട്ടവരുള്‍പ്പെടെ), പാപം ചെയ്യുവാന്‍ മാത്രമേ കഴിയുകയുള്ളൂ. ഇതാണ് നമ്മുടെ ജഡശരീരത്തിന്‍റെ യാഥാര്‍ത്ഥ്യം.
 
നാം പതിവായി ചെയ്യുന്നത് നന്മയോ തിന്മയോ?
തിന്മ

നമ്മുടെ പാട്ടുപുസ്തകമായ `യേശുവിനെ സ്തുതിക്കാം` എന്ന പുസ്തകത്തില്‍ ഈ അര്‍ത്ഥം വരുന്ന ഒരു ഗാനമുണ്ട്. `യേശുവില്ലാതെ നമുക്ക് കാലിടറും.. തുഴയില്ലാതാഴിയില്‍ അലയുന്ന പടകു പോല്‍ വിലയല്ലാതാകുമീ ജീവിതം. യേശുവില്ലാതെ, നമുക്ക് പാപം മാത്രമേ ചെയ്യാനാവൂ, കാരണം നാം തിന്മ ചെയ്യുന്നവരാണ്. നാം രക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമാണ് നന്മ ചെയ്യാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നത്.
അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. `ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്` (റോമർ 7:19) ഒരുവന്‍ ക്രിസ്തുവിനോടുകൂടെയായിരുന്നാല്‍ പ്രശ്നമില്ല. പക്ഷേ, അവന്/അവള്‍ക്ക് ദൈവവുമായി ഒരു കാര്യവുമില്ലെങ്കില്‍, അവന്‍ /അവള്‍ ദൈവമുമ്പാകെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. എങ്കിലും എത്രത്തോളം ആ വ്യക്തി ശ്രമിക്കുന്നുവോ, അത്രത്തോളം അവന്‍ അവള്‍ തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്.
ദാവീദ് രാജാവിനു പോലും ജന്മസിദ്ധമായ ഇതേ സ്വഭാവമുണ്ടായിരുന്നു. അവന്‍റെ രാജ്യത്ത് ശാന്തിയും ഐശ്വര്യവുമുണ്ടായിരുന്നപ്പോള്‍, ഒരു സായാഹ്നത്തില്‍ അവന്‍ ഉലാത്തുവാനായി മട്ടുപ്പാവിലേക്കു കയറി. അവിടെ അവനെ പ്രലോഭനത്തിലാക്കിയ ഒരു ദൃശ്യം കണ്ടു. ഐന്ദ്രിക സുഖത്തിലേക്ക് അവന്‍ വീണു. കര്‍ത്താവിനെ മറന്നു കളഞ്ഞപ്പോള്‍ അവന്‍ എന്തുപോലെയായിത്തീര്‍ന്നു. അവന്‍ പൂര്‍ണ്ണമായും ദുഷ്ടനായിത്തീര്‍ന്നു. അവന്‍ ബേത്ശേബയുമായി വ്യഭിചാരം ചെയ്യുകയും അവളുടെ ഭര്‍ത്താവായ ഊരിയാവിനെ വധിക്കുകയും ചെയ്തു. എന്നിട്ടും അവന് തന്‍റെ പാപം സ്വയം അംഗീകരിക്കാനായില്ല. പകരമായി തന്‍റെ പ്രവൃത്തികളെ ന്യായീകരിക്കാനുള്ള ഒഴിവുകഴിവുകള്‍ അവന്‍ ഉണ്ടാക്കി.
എന്നാല്‍ ഒരു ദിവസം, നാഥാന്‍ പ്രവാചകന്‍ അവന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു. "ഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു. ഒരുത്തന്‍ ധനവാന്‍, മറ്റവന്‍ ദരിദ്രന്‍, ധനവാന് ആടുമാടുകള്‍ അനവധി ഉണ്ടായിരുന്നു. ദരിദ്രന്നോ താന്‍ വിലെക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു. അതു അവന്‍റെ അടുക്കലും അവന്‍റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു. അതു അവന്‍ തിന്നുന്നതില്‍ നിന്നും ഒരു ഓഹരി തിന്നുകയും അവന്‍ കുടിക്കുന്നതില്‍ നിന്നും ഒരു ഓഹരി കുടിക്കുകയും അവന്‍റെ മടിയില്‍ കിടക്കുകയും ചെയ്തു. അവന്നു ഒരു മകളേപ്പോലെയും ആയിരുന്നു. ധനവാന്‍റെ അടുക്കല്‍ ഒരു വഴിയാത്രക്കാരന്‍ വന്നു. തന്‍റെ അടുക്കല്‍ വന്ന വഴിപോക്കന്നുവേണ്ടി സ്വന്തം ആടുമാടുകളില്‍ ഒന്നിനെ എടുപ്പാന്‍ മനസ്സാകാതെ, അവന്‍ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ പിടിച്ചു തന്‍റെ അടുക്കല്‍ വന്ന ആള്‍ക്കുവേണ്ടി പാകം ചെയ്തു" (2 ശമുവേൽ 12:1-4). ദാവീദ് പറഞ്ഞു. ഇത് ചെയ്തവന്‍ മരണ യോഗ്യന്‍. അവന്‍റെ കോപം വളരെ ജ്വലിച്ചു. അതുകൊണ്ട് അവന്‍ പറഞ്ഞു. അവന് സ്വന്തമായി ധാരാളം ഉണ്ടായിരുന്നിട്ടും അവയില്‍ നിന്നും ഒന്നിനെ എടുക്കാതെ തന്‍റെ അതിഥിക്കായി പാകം ചെയ്യാന്‍ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ എടുത്തതിനാല്‍, അവന്‍ മരിക്കേണം. അപ്പോള്‍ നാഥാന്‍ ദാവീദിനോട് പറഞ്ഞു, ആ മനുഷ്യന്‍ നീ തന്നേ. നാം യേശുവിനെ പിന്‍ഗമിക്കാതെയും അവന്‍റെ കൂടെ വസിക്കാതെയുമിരുന്നാല്‍, വീണ്ടും ജനനം പ്രാപിച്ചവര്‍ പോലും ഇത്തരം ദുഷ്ടതകള്‍ ചെയ്യും.
ഇത് എല്ലാവര്‍ക്കും ബാധകമാണ്, അതിവിശ്വസ്തര്‍ക്കുവരെ. യേശുവില്ലാതെ നാം പലപ്പോഴും കാലിടറി തിന്മ ചെയ്യുന്നു. ആകയാല്‍ നമ്മിലുള്ള തിന്മയെ കണക്കിലെടുക്കാതെ നമ്മെ രക്ഷിച്ച യേശുവിനോട് നാം നന്ദി ഉള്ളവരായിരിക്കണം. കുരിശിന്‍ നിഴലില്‍ ആശ്വാസം നേടി ഞാന്‍. നമ്മുടെ ഹൃദയം ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ നിഴലില്‍ വിശ്രമിക്കണം. പക്ഷേ ആ നിഴലിനെ ഉപേക്ഷിച്ച് നാം സ്വയത്തില്‍ ആശ്രയിച്ചാല്‍ നമുക്കൊരിക്കലും സ്വസ്ഥതയുണ്ടാവില്ല.
ന്യായപ്രമാണത്തിന് മുന്നില്‍ വിശ്വാസത്തിന്‍റെ നീതീകരണം ദൈവം നമുക്ക് നല്‍കി. പിന്തുടരുവാന്‍ എളുപ്പമേത്? വിശ്വാസം അഥവാ ന്യായപ്രമാണം? വിശ്വാസം. ദൈവം ആദിമുതല്‍ തന്നെ വിശ്വാസത്തിന്‍റെ നീതീകരണം നലകിയിരുന്നതായി അപ്പൊസ്തലനായ പൗലോസ് പറയുന്നു. അവന്‍ അത് ആദാമിനും ഹവ്വയ്ക്കും നല്‍കി. കായീനും ഹാബേലിനും, ശേത്തിനും ഹാനോക്കിനും നോഹയ്ക്കും അബ്രഹാമിനും യിസ്ഹാക്കിനും അവസാനമായി യാക്കോബിനും അവന്‍റെ പന്ത്രണ്ട് മക്കള്‍ക്കും നല്‍കി. ന്യായപ്രമാണം ഇല്ലാതെ തന്നെ, അവന്‍റെ വചനത്തിലുള്ള വിശ്വാസത്തില്‍ നിന്നും വന്ന നീതീകരണത്തിലൂടെ അവന്‍ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടു. അവന്‍റെ വചനത്തിലെ വിശ്വാസത്തിലൂടെ അവന്‍ അനുഗ്രഹിക്കപ്പെടുകയും സ്വസ്ഥത നേടുകയും ചെയ്തു.
കാലം കടന്നു പോയപ്പോള്‍ യാക്കോബിന്‍റെ സന്തതികള്‍ യോസേഫിന്‍റെ കാരണത്താല്‍, മിസ്രയിമില്‍ 400 വര്‍ഷക്കാലം അടിമകളായി കഴിഞ്ഞു. പിന്നീട് ദൈവം മോശെയില്‍കൂടി അവരെ കാനാന്‍ ദേശത്തേക്ക് നയിച്ചു. എന്നാല്‍, 400 വര്‍ഷത്തെ അടിമത്തത്തില്‍ അവര്‍ വിശ്വാസത്തിന്‍റെ നീതീകരണം മറന്നുപോയി.
ആയതിനാല്‍, ദൈവം അവന്‍റെ അത്ഭുതത്തിലൂടെ അവരെ ചെങ്കടല്‍ കടക്കുമാറാക്കി. മരുഭൂമിയിലേക്ക് നയിച്ചു. അവര്‍ പാപത്തിന്‍റെ മരുഭൂമിയില്‍ എത്തിയപ്പോള്‍, സീനായ് മലയില്‍ വച്ച് ദൈവം അവര്‍ക്ക് തന്‍റെ ന്യായപ്രമാണങ്ങള്‍ നല്‍കി. പത്തുകല്‍പ്പനകളും 613 അനുച്ഛേദങ്ങളുമുള്ള ന്യായപ്രമാണം. ദൈവം കല്‍പ്പിച്ചു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം തന്നേ, മോശെ സീനായി പര്‍വ്വതത്തിലേക്ക് കയറി വരട്ടെ, ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ ന്യായപ്രമാണം നല്‍കും. അങ്ങനെ അവന്‍ യിസ്രായേലിന് ന്യായപ്രമാണം നല്‍കി.
അവര്‍ക്ക് പാപത്തിന്‍റെ പരിജ്ഞാനമുണ്ടാകേണ്ടതിന് (റോമർ 3:20) അവന്‍ തന്‍റെ ന്യായപ്രമാണം നല്‍കി. അവന്‍ എന്തെല്ലാം ഇഷ്ടപ്പെടുന്നുവെന്നും വെറുക്കുന്നുവെന്നും അവന്‍ എന്തുമാത്രം വിശുദ്ധനും നീതിമാനുമാണെന്ന് കാണിക്കു വാനുമാണ് ദൈവം തന്‍റെ ന്യായപ്രമാണം നല്‍കിയത്. 
മിസ്രയീമില്‍ 400 വര്‍ഷം അടിമകളായിരുന്ന എല്ലാ യിസ്രായേല്‍ ജനങ്ങളും ചെങ്കടല്‍ കടന്നു. അവര്‍ ഒരിക്കലും അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ കര്‍ത്താവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് അവനെ അറിയില്ലായിരുന്നു.
400 വര്‍ഷത്തെ അടിമത്തത്തിന്‍ കീഴില്‍ അവര്‍ ദൈവത്തിന്‍റെ നീതിയെ മറന്നു കളഞ്ഞു. അക്കാലത്ത് അവര്‍ക്ക് ഒരു നേതാവുണ്ടായിരുന്നില്ല. യാക്കോബും യോസേഫും അവരുടെ നേതാക്കളായിരുന്നു, എന്നാല്‍ അവര്‍ വളരെ മുമ്പേ മരിച്ചുപോയി. യോസേഫ് തനിക്ക് ലഭിച്ച വിശ്വാസം തന്‍റെ മക്കളായ മനശ്ശേയ്ക്കും എഫ്രയീമിനും നല്‍കുന്നതില്‍ പരാജയപ്പെട്ടതാകാം കാരണം.
ആകയാല്‍ ദൈവത്തിന്‍റെ നീതി മറന്നു കളഞ്ഞ അവര്‍ക്ക് വീണ്ടും ദൈവത്തെ കണ്ടെത്തേണ്ട ആവശ്യം ഉണ്ടായി. ദൈവം തന്‍റെ വിശ്വാസത്തിന്‍റെ നീതി അവര്‍ക്ക് ആദ്യം നല്‍കിയതിന് ശേഷമാണ് ന്യായപ്രമാണം നല്‍കിയതെന്ന് നാം ഓര്‍ക്കണം. അവര്‍ വിശ്വാസത്തെ മറന്നുകളഞ്ഞപ്പോള്‍ ദൈവത്തിലേക്ക് തന്‍റെ ജനത്തെ വീണ്ടും കൊണ്ടുവരുവാനായി അവന്‍ തന്‍റെ ന്യായപ്രമാണത്തെ അവര്‍ക്കു നല്‍കി.
യിസ്രായേല്‍ ജനത്തെ രക്ഷിപ്പാനും അവരെ തന്‍റെ ജനമാക്കുവാനും വേണ്ടി ദൈവം അവരോട് പരിഛേദന ഏല്‍ക്കുവാന്‍ കല്പിച്ചു. 
താന്‍ സ്ഥാപിച്ച ന്യായപ്രമാണത്തിലൂടെ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതായിരുന്നു അവരെ വിളിച്ചതിന്‍റെ ഉദ്ദേശം. അതോടൊപ്പം ദൈവമുമ്പാകെ അവരെല്ലാം പാപികളാണെന്ന് തിരിച്ചറിയണമെന്നും ദൈവം ആഗ്രഹിച്ചു. അവര്‍ ദൈവമുമ്പാകെ വരണമെന്നും ദൈവം നല്‍കിയ യാഗങ്ങളുടെ രീതികളിലൂടെ വീണ്ടെടുക്കപ്പെട്ടവരായിതീര്‍ന്ന് അവന്‍റെ ജനമായി തീരണമെന്നും ദൈവം ആഗ്രഹിച്ചു. അങ്ങനെ അവന്‍ അവരെ തന്‍റെ സ്വന്തജനമാക്കി തീര്‍ത്തു.
വരുവാനുള്ള മിശിഹയില്‍ വിശ്വസിച്ചുകൊണ്ടുള്ള യാഗങ്ങളുടെ രീതികളിലൂടെയാണ് യിസ്രായേല്‍ ജനം വീണ്ടെടുക്കപ്പെട്ടത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ഈ യാഗരീതികളും മാഞ്ഞുപോയി. എപ്പോഴായിരുന്നു ഇത് സംഭവിച്ചതെന്ന് നമുക്ക് നോക്കാം.
ലൂക്കോസ് 10:25 ല്‍ യേശുവിനെ പരീക്ഷിക്കുവാനായി വന്ന ഒരു ന്യായശാസ്ത്രിയെ കാണാം. ഈ ന്യായശാസ്ത്രി ഒരു പരീശനായിരുന്നു. ദൈവ വചനത്തെ ആക്ഷരികമായി കൈകൊണ്ട് അതിന്‍ പ്രകാരം ജീവിക്കുവാന്‍ ശ്രമിച്ചിരുന്നവരാണ് പരീശന്മാര്‍. രാജ്യസുരക്ഷ ഉറപ്പുവരുത്തി ദൈവവചന പ്രകാരമുള്ള ജീവിതം നയിക്കുവാന്‍ അവര്‍ ശ്രമിച്ചിരുന്നു. എരിവുകാരായിരുന്നു അടുത്ത കൂട്ടര്‍. റോമസാമ്രാജ്യത്തില്‍ നിന്നുമുള്ള യിസ്രായേലിന്‍റെ സ്വാതന്ത്ര്യം എന്ന തങ്ങളുടെ ദര്‍ശനം പൂര്‍ത്തീകരിക്കുവാന്‍ അക്രമരീതികള്‍ സ്വീകരിക്കാന്‍ മടിക്കാത്ത തീവ്രവാദവിഭാഗമായിരുന്നു ഇവര്‍. 
 
ആരെ കണ്ടുമുട്ടുവാനാണ് യേശു ആഗ്രഹിച്ചത്?
ഇടയനില്ലാത്ത പാപികളെ

ഇതുപോലുള്ള ചില മതവിഭാഗങ്ങള്‍ ഇന്നും നമ്മുടെയിടയിലുണ്ട്. "അധകൃതരുടെ ഉന്നമനത്തിന്" തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അവര്‍ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നയിക്കുന്നു. യേശു പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും രക്ഷിക്കാനായി വന്നുവെന്നാണ് അവര്‍ കരുതുന്നത്. അതിനാല്‍ സെമിനാരികളില്‍നിന്നും ദൈവ ശാസ്ത്രം പഠിച്ചിറങ്ങുന്ന ഇവര്‍ സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള `അധകൃതരെ അധിവസിപ്പിക്കുവാന്‍ ` ശ്രമിക്കുന്നു.
അവര്‍ ഇപ്രകാരം ശാഠ്യം പിടിക്കുന്നവരാണ്. നാമെല്ലാവരും വിശുദ്ധവും കരുണനിറഞ്ഞതുമായ ന്യായപ്രമാണപ്രകാരം ജീവിക്കണം.... ന്യായപ്രമാണത്തിലെ ഓരോ വാക്കും അനുസരിച്ച് അതുപോലെ ജീവിക്കണം. എന്നാല്‍ ന്യായപ്രമാണത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അവര്‍ ഗ്രഹിക്കുന്നില്ല. ന്യായപ്രമാണത്തിന്‍റെ വിശുദ്ധ വെളിപ്പാടിനെ മനസ്സിലാക്കാതെ അതിനെ ആക്ഷരികമായി കണക്കാക്കി അതിന്‍പ്രകാരം ജീവിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്.
ആകയാല്‍, ക്രിസ്തുവിന് മുമ്പ് 400 വര്‍ഷത്തോളം യിസ്രായേലില്‍ ഒരു പ്രവാചകനോ ദൈവവേലക്കാരനോ ഇല്ലായിരുന്നുവെന്ന് നമുക്ക് പറയാം. ഇക്കാരണത്താല്‍ ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പ്പോലെയായിരുന്നു യിസ്രായേല്യര്‍. അവര്‍ക്ക് ഒരു നിയമമോ നേതാവോ ഇല്ലായിരുന്നു. അക്കാലത്തുണ്ടായിരുന്ന കപടഭക്തിക്കാരായ മതനേതാക്കളിലൂടെ ദൈവം തന്നെ വെളിപ്പെടുത്തിയിരുന്നില്ല. രാജ്യം റോമാസാമ്രാജ്യത്തിന്‍റെ ഒരു കോളനിയായിത്തീര്‍ന്നു. അതുകൊണ്ട്, നിര്‍ജ്ജനപ്രദേശത്തുപോലും തന്നെ പിന്‍ഗമിച്ച യിസ്രായേല്‍ ജനത്തെ വിശന്നവരായി തിരിച്ചയക്കുവാന്‍ യേശു ഇഷ്ടപ്പെട്ടിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കഷ്ടമനുഭവിക്കുന്ന ധാരാളം പേരുള്‍പ്പെടുന്ന ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തേപോലെ കഴിഞ്ഞിരുന്ന അവരോട് അവന് മനസലിവ് തോന്നി.
ന്യായശാസ്ത്രിമാരും അതേനിലയിലുള്ള മറ്റുള്ളവരും ചില പ്രത്യേക അവകാശങ്ങള്‍ അനുഭവിച്ചു വന്നവരായിരുന്നു. ജൂദായിസത്തിന്‍റെ പിന്തുടര്‍ച്ചക്കാരായിരുന്ന പരീശന്മാര്‍ വളരെ അഹംഭാവികളുമായിരുന്നു.
ഈ ന്യായശാസ്ത്രി ലൂക്കോസ് 10:25-ല്‍ യേശുവിനോട് ചോദിച്ചു. ഞാന്‍ നിത്യജീവന് അവകാശിയായിത്തീരുവാന്‍ എന്ത് ചെയ്യണം. യിസ്രായേല്‍ ജനങ്ങളുടെ ഇടയില്‍ തന്നെക്കാള്‍ യോഗ്യരായി ആരുമില്ലെന്ന തോന്നലാണ് അവനുണ്ടായിരുന്നതെന്ന് ഈ ചോദ്യത്തില്‍ നിന്നും മനസിലാക്കാം. ആകയാല്‍ ഈ ന്യായശാസ്ത്രി (വീണ്ടെടുക്കപ്പെടാത്ത ഒരു വ്യക്തിയാണിവന്‍) യേശുവിനെ വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുകയാണ് `ഞാന്‍ നിത്യജീവന് അവകാശിയായിത്തീരുവാന്‍ എന്തു ചെയ്യണം?`
ഈ ന്യായശാസ്ത്രി നമ്മുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. അവന്‍ യേശുവിനോട് ചോദിച്ചു "ഞാന്‍ നിത്യജീവന് അവകാശിയായിത്തീരുവാന്‍ എന്തു ചെയ്യണം?" യേശു ഉത്തരം പറഞ്ഞു, "ന്യായപ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു? "
അതിന് ന്യായശാസ്ത്രി, "നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണമനസോടും കൂടെ സ്നേഹിക്കണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു. "
അവന്‍ അവനോട്, "നീ പറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവക്കും എന്നു പറഞ്ഞു"
ഒരിക്കലും നന്മ ചെയ്യാന്‍ കഴിവില്ലാത്ത പാപത്തിന്‍റെ കൂമ്പാരമായ ഒരു ദുര്‍മാര്‍ഗ്ഗിയാണ് താനെന്ന് സ്വയം മനസിലാക്കാതെ അവന്‍ യേശുവിനെ വെല്ലുവിളിച്ചു. അതിനാല്‍ യേശു ചോദിച്ചു `ന്യായപ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു? "
 
ന്യായപ്രമാണത്തെ നിങ്ങള്‍ എങ്ങനെ വായിക്കുന്നു?
ന്യായപ്രമാണം ഒരിക്കലും പാലിക്കാനാവാത്ത പാപികളാണ് നാം

`നീ എങ്ങനെ വായിക്കുന്നു? " എന്ന യേശുവിന്‍റെ ചോദ്യം നിങ്ങളും ഞാനുമടങ്ങുന്ന ഈ ലോകം, ന്യായപ്രമാണത്തെ എങ്ങനെ മനസിലാക്കുന്നു എന്ന ചോദ്യമാണ്.
ഇന്ന് അനേകര്‍ കരുതുന്നതുപോലെ, ഈ ന്യായശാസ്ത്രിയും കരുതിയത് ദൈവം തന്‍റെ ന്യായപ്രമാണം നല്‍കിയത് താന്‍ അത് പാലിക്കാനാണെന്നാണ്. `നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണമനസോടും കൂടെ സ്നേഹിക്കണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. "
ന്യായപ്രമാണം തെറ്റുകള്‍ ഇല്ലാത്തതാണ്. അവന്‍ നമുക്ക് സമ്പൂര്‍ണമായ ന്യായപ്രമാണമാണ് നല്‍കിയത്. നമ്മുടെ കര്‍ത്താവിനെ നാം പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസോടും കൂടെ സ്നേഹിക്കണമെന്നും നമ്മുടെ അയല്‍ക്കാരെ നമ്മെപ്പോലെ സ്നേഹിക്കേണമെന്നും അവന്‍ പറഞ്ഞു. നമ്മുടെ പൂര്‍ണഹൃദയത്തോടും പൂര്‍ണശക്തിയോടും ദൈവത്തെ സ്നേഹിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഒരിക്കലും പാലിക്കാന്‍ കഴിയാത്ത ഒരു വിശുദ്ധ കല്‍പ്പനയാണിത്.
`നീ എങ്ങനെ വായിക്കുന്നു` എന്നതിന്‍റെ അര്‍ത്ഥമാക്കുന്നത് ന്യായപ്രമാണം സത്യവും പൂര്‍ണവുമാണ്; എന്നാല്‍ നീ അതിനെ എങ്ങനെ മനസിലാക്കുന്നു? ന്യായശാസ്ത്രി കരുതിയത് ദൈവം ഇവ നല്‍കിയത് അതെല്ലാം അനുസരിക്കാനാണെന്നാണ്. എന്നാല്‍, നമ്മുടെ അകൃത്യങ്ങളെ പൂര്‍ണമായും തുറന്നു കാട്ടി, നമ്മുടെ കുറവുകളെ ബോധ്യം വരുത്തുവാനാണ് ദൈവം തന്‍റെ ന്യായപ്രമാണം നമുക്ക് നല്‍കിയത്.
`നീ പാപം ചെയ്തിരിക്കുന്നു. കുല ചെയ്യരുത് എന്ന് ഞാന്‍ നിന്നോട് പറഞ്ഞുവെങ്കില്‍ നീ കുലചെയ്തു. നീ എന്തുകൊണ്ടാണ് എന്നോട് അനുസരണക്കേട് കാട്ടിയത്? `
ജനങ്ങളുടെ ഹൃദയത്തിലെ പാപങ്ങളെ ന്യായപ്രമാണം തുറന്നുകാട്ടുന്നു. ഒരിക്കല്‍ ഒരു വഴിയിലൂടെ നടന്നുപോയപ്പോള്‍ അരികിലായി ഒരു തോട്ടത്തില്‍ വിളഞ്ഞ് മനോഹരമായി നില്‍ക്കുന്ന ഒരു നാരകചെടികള്‍ ഞാന്‍ കണ്ടെന്ന് കരുതുക. ദൈവം തന്‍റെ ന്യായപ്രമാണത്തിലൂടെ എനിക്ക് മുന്നറിയിപ്പ് നല്‍കി. `നിനക്ക് കഴിക്കാനായി ആ നാരങ്ങ നീ പറിക്കരുത്, നീ അങ്ങനെ ചെയ്യുന്നത് എന്നെ ലജ്ജിപ്പിക്കും`. `ശരി പിതാവേ`.
ഈ തോട്ടം ഇന്നയാള്‍ക്കുള്ളതാണ്, ആകയാല്‍ നീ ഒരിക്കലും അതെടുക്കരുത്. `ശരി, പിതാവേ`.
അതൊരിക്കലും പറിക്കരുത് എന്ന് കേട്ട നിമിഷം തന്നെ, അതിനെ പറിച്ചെടുക്കാന്‍ ഒരു താല്‍പര്യം നമുക്ക് അനുഭവപ്പെടും. അമര്‍ത്തിവെച്ചിരിക്കുന്ന ഒരു സ്പ്രിങ് മുകളിലേക്ക് കുതിച്ചുയരുന്നതുപോലെയാണ് ജനങ്ങളുടെ മനസിലെ പാപങ്ങളും.
ഒരിക്കലും തിന്മ പ്രവര്‍ത്തിക്കരുതെന്ന് ദൈവം നമ്മോട് പറഞ്ഞു. വിശുദ്ധനും സമ്പൂര്‍ണനും പറയുന്ന കാര്യം ചെയ്യാന്‍ കഴിവുള്ളവനുമായ ദൈവത്തിന് അത് പറയാം. എന്നാല്‍ നമുക്ക് `ഒരിക്കലും` പാപം ചെയ്യാതിരിക്കാനോ പൂര്‍ണ്ണമായം നല്ലവരായിരിക്കാനോ കഴിയുകയില്ല. `ഒരിക്കലും` എന്ന വാക്കിന്‍റെ ധ്വനി ന്യായപ്രമാണത്തിന്‍റെ എല്ലാ കല്‍പനകളിലുമുണ്ട്. എന്തുകൊണ്ട്? കാരണം ജനങ്ങളുടെ ഹൃദയത്തില്‍ ജഡചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനല്ലാതെ നമുക്ക് മറ്റൊന്നും കഴിയുകയില്ല. ഒരുവന്‍റെ ഹൃദയത്തില്‍ വ്യഭിചാരചിന്തയുള്ളതിനാലാണ് അവന്‍ വ്യഭിചാരം ചെയ്യുന്നത്.
ബൈബിള്‍ നാം ശ്രദ്ധയോടെ വായിക്കണം. ഞാന്‍ ആദ്യം വായിച്ചപ്പോള്‍, ഓരോ അക്ഷരവും വിടാതെ വചനത്തെ വിശകലനം ചെയ്തു. യേശു എനിക്കായി കാല്‍വരിയിലെ കുരിശില്‍ മരിച്ചു എന്ന് വായിച്ചപ്പോള്‍ എനിക്ക് കണ്ണുനീര്‍ അടക്കാനായില്ല. എന്നെപ്പോലെ ഒരു ദുഷ്ടനായ മനുഷ്യനുവേണ്ടി അവന്‍ കുരിശില്‍ മരിച്ചുവെന്നോ......! എന്‍റെ ഹൃദയം വേദനയാല്‍ വീങ്ങി; ഞാന്‍ അവനില്‍ വിശ്വസിച്ചു. തുടര്‍ന്ന്, `വിശ്വസിക്കുന്നുവെങ്കില്‍ വചനപ്രകാരം അവനില്‍ ഞാന്‍ വിശ്വസിക്കും` എന്ന് ഞാന്‍ തീരുമാനിച്ചു.
ഞാന്‍ പുറപ്പാട് പുസ്തകം 20-അധ്യായം വായിച്ചപ്പോള്‍ `ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്` എന്ന് എന്നോട് പറഞ്ഞു. ഞാന്‍ പശ്ചാത്താപത്തോടെ ഈ കല്പനയോര്‍ത്ത് പ്രാര്‍ത്ഥിച്ചു. മുന്‍പ് എപ്പോഴെങ്കിലും ഞാന്‍ അന്യ ദൈവങ്ങളെ ആരാധിക്കുകയോ ദൈവനാമത്തെ വ്യഥാ എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് ഞാന്‍ ഓര്‍ത്തുനോക്കി. എന്‍റെ പിതാക്കന്മാരുടെ നേര്‍ച്ചകളും ആരാധനകളും പാലിക്കുവാനായി ഞാന്‍ അന്യദൈവങ്ങളെ വണങ്ങിയിരുന്നതായി എനിക്ക് ഓര്‍മ്മ വന്നു. അന്യ ദൈവങ്ങളെ ആരാധിച്ചതുവഴി ഞാന്‍ പാപം ചെയ്തിരിക്കുന്നു എന്ന് എനിക്ക് ബോധ്യമായി.
ആകയാല്‍ ഞാന്‍ പശ്ചാത്താപത്തോടെ മനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചു. `കര്‍ത്താവേ, ഞാന്‍ വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ട്, ഞാന്‍ അതിനായി ന്യായം വിധിക്കപ്പെടും. ദയവായി എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ. ഞാന്‍ ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല”. അതിനുശേഷം ഒരു പാപം ഒഴിവായതിന്‍റെ അശ്വാസം എനിക്കുണ്ടായി.
തുടര്‍ന്ന്, ദൈവ നാമത്തെ ഞാന്‍ എപ്പോഴെങ്കിലും വൃഥാ എടുത്തിട്ടുണ്ടോ? എന്ന് ഞാന്‍ ഓര്‍ക്കുവാന്‍ ശ്രമിച്ചു. അപ്പോഴാണ് ഒരു കാര്യം എനിക്ക് ഓര്‍മ്മവന്നത്. ദൈവത്തില്‍ വിശ്വസിച്ചുവന്ന ആദ്യ നാളുകളിലൊന്നില്‍ ഞാന്‍ പുകവലിച്ചു. എന്‍റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു, `നിന്‍റെ പുകവലിയാല്‍ നീ ദൈവനാമത്തിന് നാണക്കേട് വരുത്തുകയല്ലേ ചെയ്യുന്നത്? ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ പുകവലിക്കാരനാകാന്‍ കഴിയും? `
അവന്‍റെ നാമത്തെ വൃഥാ എടുത്തതിന് തുല്യമായിരുന്നു അക്കാര്യം. അല്ലേ? ആകയാല്‍ ഞാന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു. `ദൈവമേ ഞാന്‍ അങ്ങയുടെ നാമം വൃഥാ എടുത്തിരിക്കുന്നു. ദയവായി ക്ഷമിക്കേണമേ. ഞാന്‍ പുകവലി ഉപേക്ഷിക്കാം`, അങ്ങനെ ഞാന്‍ പുകവലി ഉപേക്ഷിക്കാന്‍ പരിശ്രമിച്ചുവന്നു എങ്കിലും ഒരു വര്‍ഷക്കാലത്തോളം പലപ്പോഴായി ഞാന്‍ പുകവലിച്ചു. ഇത് ഉപേക്ഷിക്കുകയെന്നത് വളരെ കഠിനമായും, ചിലപ്പോള്‍ അസാധ്യമാണെന്നും എനിക്ക് തോന്നി. എങ്കിലും അവസാനം, പൂര്‍ണമായും പുകവലി ഉപേക്ഷിക്കുവാന്‍ എനിക്ക് കഴിഞ്ഞു. മറ്റൊരു പാപവും കൂടെ ദൈവവുമായി നിരപ്പു പ്രാപിക്കാനായി എന്ന് ഞാന്‍ ആശ്വസിച്ചു.
അടുത്തതായി `ശബത്തുനാളിനെ ശുദ്ധീകരിപ്പാനോര്‍ക്ക` എന്നതായിരുന്നു. ഞാന്‍ ഞായറാഴ്ചകളില്‍ മറ്റ് കാര്യങ്ങള്‍ ചെയ്യരുതെന്നാണ് ഇതിന്‍റെ സാരം. ജോലിയോ, ധന സമ്പാദനമോ......ഒന്നും തന്നെ. അങ്ങനെ ഞാന്‍ അതും അവസാനിപ്പിച്ചു.
തുടര്‍ന്ന് `നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക` എന്ന കല്പന, ഞാന്‍ ദൂരത്തായിരിക്കുമ്പോള്‍ എനിക്ക് അവരെ ബഹുമാനിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അടുത്തായിരിക്കുമ്പോള്‍ പലപ്പോഴും എനിക്ക് മനോവേദന ഉണ്ടായിട്ടുണ്ട്. `ഓ..! എന്‍റെ ദൈവമേ, ഞാന്‍ പാപം ചെയ്തിരിക്കുന്നു. ദയവായി ക്ഷമിക്കേണമേ, കര്‍ത്താവേ...... ` ഞാന്‍ അനുതാപത്തോടെ പ്രാര്‍ത്ഥന കഴിച്ചു.
പക്ഷേ, എനിക്കിനിയും എന്‍റെ മാതാപിതാക്കളെ ബഹുമാനിക്കാന്‍ കഴിയില്ല, കാരണം അവര്‍ മരിച്ചിട്ട് കാലങ്ങളായിരുന്നു. പിന്നെ ഞാന്‍ എന്തുചെയ്യും? `കര്‍ത്താവേ, ഈ ഒന്നിനും കൊള്ളാത്ത പാപിയോട് അങ്ങ് ക്ഷമിക്കേണമേ, നീ എനിക്കായി കുരിശില്‍ മരിച്ചല്ലോ! ഞാന്‍ എന്തുമാത്രം നന്ദിയുള്ളവനായി തീര്‍ന്നു.! `
ഇപ്രകാരം ഞാന്‍ ഒന്നിനുപിറകെ ഒന്നായി എന്‍റെ പാപങ്ങളുടെ കണക്ക്തീര്‍ത്തു എന്ന് ഞാന്‍ ചിന്തിച്ചു. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഹിക്കരുത്.... അങ്ങനെ കല്പനകള്‍ പലതുമുണ്ടായിരുന്നു. ഇവയില്‍ ഒന്നുപോലും ഞാന്‍ പാലിച്ചിട്ടില്ലെന്നറിയുന്നതുവരെ, എല്ലാ രാത്രികളിലും ഞാന്‍ പ്രാര്‍ത്ഥിച്ചുവന്നു. പക്ഷേ, നിങ്ങള്‍ക്കറിയാമോ, അനുതാപത്തോടെയുള്ള പ്രാര്‍ത്ഥന അത്ര സന്തോഷകരമായ ഒന്നല്ല. നമുക്കതിനെക്കുറിച്ച് സംസാരിക്കാം.
യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചോര്‍ത്തപ്പോള്‍, അതെന്തുമാത്രം വേദനാജനകമായിരിക്കും എന്ന് സഹതപി ക്കുവാന്‍ എനിക്ക് കഴിഞ്ഞു. ദൈവവചനമനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത നമുക്ക് വേണ്ടി അവന്‍ മരിച്ചു. അന്നു രാത്രി മുഴുവന്‍ അവന്‍ എത്ര വലിയ സ്നേഹം എന്‍റെ മേല്‍വച്ചിരുന്നു എന്നോര്‍ത്ത് ഞാന്‍ കരഞ്ഞു. എനിക്ക് യഥാര്‍ത്ഥ സന്തോഷം നല്‍കിയതിനായി ഞാന്‍ അവന് നന്ദി പറഞ്ഞു.
സഭാ കൂട്ടായ്മകളിലെ എന്‍റെ ആദ്യത്തെ വര്‍ഷം പൊതുവെ നല്ലതും എളുപ്പവുമായിരുന്നു; എന്നാല്‍ തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങള്‍ എനിക്ക് കൂടുതല്‍ കഠിനമായി അനുഭവപ്പെട്ടു. അതുവരെ ദൈവസന്നിധിയില്‍ ധാരാളം കണ്ണീര്‍ ഒഴുക്കിയിരുന്ന എനിക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുതാപത്തോടെ പ്രാര്‍ത്ഥിക്കുവാനും കരയുവാനും കഴിയാത്ത അവസ്ഥ വന്നു ചേര്‍ന്നു.
അനുതാപവും കണ്ണുനീരും അന്യമായ അവസ്ഥയില്‍, പലപ്പോഴും ഞാന്‍ മലമുകളിലേക്ക് പോയി 3 ദിവസം ഉപവാസമനുഷ്ഠിച്ചു. അപ്പോള്‍ എന്‍റെ കണ്ണുനീര്‍ തിരിച്ചുവന്നു. കണ്ണീരില്‍ കുതിര്‍ന്ന ഞാന്‍ സമൂഹത്തിലേക്ക് തിരിച്ചു വന്നു; സഭാകൂട്ടായ്മകളില്‍ കരഞ്ഞു. എനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞു, `മലമുകളിലെ പ്രാര്‍ത്ഥനയോടെ നീ കൂടുതല്‍ കൃപയും വിശുദ്ധിയും പ്രാപിച്ചിരിക്കുന്നു”. എങ്കിലും കണ്ണുനീര്‍ വീണ്ടും വറ്റിപ്പോയി. മൂന്നാമത്തെ വര്‍ഷം ഇത് വളരെ കഠിനമായി തീര്‍ന്നു. എന്‍റെ സുഹൃത്തുക്കളോടും സഹവിശ്വാസികളോടും ഞാന്‍ ചെയ്ത തെറ്റുകളോര്‍ത്ത് ഞാന്‍ വീണ്ടും കരഞ്ഞു. നാലാമത്തെ വര്‍ഷം വീണ്ടും കണ്ണുനീര്‍ വറ്റി. എന്‍റെ കണ്ണില്‍ കണ്ണുനീര്‍ ഗ്രന്ഥികളുണ്ട്, പക്ഷെ അവ പ്രവര്‍ത്തിച്ചതേയില്ല.
അഞ്ച് വര്‍ഷമായപ്പോള്‍, ഞാന്‍ എത്രതന്നെ പരിശ്രമിച്ചിട്ടും എനിക്ക് കരയാന്‍ കഴിഞ്ഞില്ല, എന്‍റെ മൂക്ക് ഒഴുകാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ രണ്ട് വര്‍ഷംകൂടി കഴിഞ്ഞതോടെ എനിക്ക് എന്നോട്തന്നെ വെറുപ്പ്തോന്നി. അപ്പോള്‍ ദൈവം എന്നെ വീണ്ടും വേദപുസ്തകത്തിലേക്ക് തിരിച്ചു.
 
 
പാപത്തിന്‍റെ പരിജ്ഞാനത്തിനാണ് ന്യായപ്രമാണം
 
ന്യായപ്രമാണത്തെക്കുറിച്ച് നാം മനസിലാക്കേണ്ടതെന്ത്?
നമുക്ക് ഒരിക്കലും ന്യായപ്രമാണം പാലിക്കാനാവില്ല

റോമര്‍ 3:20ല്‍ “ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്` എന്ന് നാം വായിക്കുന്നു. അപ്പൊസ്തലനായ പൗലൊസിനുള്ള വ്യക്തിപരമായ ദൂതായാണ് ഈ വചനത്തെ തുടക്കത്തില്‍ ഞാന്‍ കരുതിയിരുന്നത്; എനിക്ക് ഇഷ്ടപെട്ട വചനങ്ങളെ മാത്രം ഞാന്‍ വിശ്വസിച്ചുതുടങ്ങി. എന്നാല്‍ എന്‍റെ കണ്ണുനീര്‍ വറ്റിയതോടെ എനിക്ക് ഭക്തിയുള്ള വിശ്വാസ ജീവിതം തുടരുവാനായില്ല.
ആകയാല്‍, ഞാന്‍ തുടര്‍ച്ചയായി പാപം ചെയ്തു. എന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്നും ന്യായപ്രമാണപ്രകാരം എനിക്ക് ജീവിക്കാനാവില്ലെന്നും ഞാന്‍ കണ്ടെത്തി. എനിക്കിത് സഹിക്കാനായില്ല. അതോടൊപ്പം ന്യായപ്രമാണത്തെ തള്ളിക്കളയാനും എനിക്കായില്ല. കാരണം ഇവ അനുസരിക്കാനായി നല്‍കപ്പെട്ടതാണെന്ന് ഞാന്‍ കരുതി. അവസാനം, ഞാനും വചനത്തില്‍ നാം കണ്ട ന്യായശാസ്ത്രി ആയിതീര്‍ന്നു. വിശ്വാസത്തിന്‍റെ ഒരു ജീവിതം തുടരുകയെന്നത് എനിക്ക് അസാധ്യമായിതീര്‍ന്നു.
എന്നില്‍ ധാരാളം പാപമുണ്ടെന്ന്, ന്യായപ്രമാണം ഓരോതവണ വായിക്കുമ്പോഴും, ഹൃദയത്തില്‍ ഞാന്‍ ദൈവത്തിന്‍റെ പത്തു കല്പനകളും ലംഘിച്ചതായി ഞാന്‍ തിരിച്ചറിഞ്ഞു. ഹൃദയത്തില്‍ മനസുകൊണ്ട് പാപം ചെയ്യുന്നതും പാപം തന്നെയാണ്. അങ്ങനെ മറ്റ് ഗത്യന്തരമില്ലാതെ ഞാന്‍ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്ന ഒരുവനായിതീര്‍ന്നു.
ന്യായപ്രമാണം പാലിക്കാന്‍ കഴിഞ്ഞപ്പോഴെല്ലാം, ഞാന്‍ വളരെ സന്തോഷവാനായിരുന്നു. പക്ഷേ, എനിക്കത് പാലിക്കാന്‍ കഴിയാത്തപ്പോള്‍, ഞാന്‍ ദുഃഖിതനും, അരിഷ്ടനും അസ്വസ്ഥനുമായിതീര്‍ന്നു. തത്ഫലമായി ഒരുതരം നിരാശ എന്നിലുടലെടുത്തു. `നിങ്ങള്‍ പാപത്തിന്‍റെ ആകത്തുകയാണെന്ന് കാണിക്കുകയല്ലാതെ ന്യായപ്രമാണത്തിന് മറ്റ് അര്‍ത്ഥമൊന്നുമില്ല` എന്ന യഥാര്‍ത്ഥ അറിവ് തുടക്കത്തില്‍ തന്നെ എനിക്കാരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കില്‍ എന്ത് നന്നായേനേ! നിങ്ങള്‍ക്ക് പണത്തിനോട് സ്നേഹമുണ്ട്, എതിര്‍ ലിംഗത്തില്‍പെട്ട വ്യക്തികളോടും നിങ്ങളുടെ കാഴ്ചയ്ക്ക് സൗന്ദര്യമുള്ള വസ്തുക്കളോടും നിങ്ങള്‍ക്ക് ഭ്രമമുണ്ട്. ദൈവത്തേക്കാള്‍ അധികം നിങ്ങള്‍ സ്നേഹിക്കുന്ന മറ്റുപലതുമുണ്ട്. ഈ ലോകത്തിന്‍റെ കാര്യങ്ങളനുസരിച്ച് ജീവിക്കുവാനാണ് നിങ്ങള്‍ക്കാഗ്രഹം. ന്യായപ്രമാണം നിങ്ങള്‍ക്ക് നല്‍കിയത് അതുപോലെ പാലിക്കാനല്ല, മറിച്ച് ഹൃദയത്തില്‍ ദുഷ്ടത കുടികൊള്ളുന്ന ഒരു പാപിയാണ് നിങ്ങളെന്ന് തിരിച്ചറിയുവാനാണ്.
ഈ സത്യം ആരെങ്കിലും എന്നെ അന്ന് പഠിപ്പിച്ചിരുന്നെങ്കില്‍, 10 വര്‍ഷക്കാലം എനിക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. അതായത്, ഈ തിരിച്ചറവ് വരുന്നതിന് മുമ്പ് ഞാന്‍ 10 വര്‍ഷം ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിച്ചു.
നാലാമത്തെ കല്പന “ശബത്ത് നാളിനെ ശുദ്ധീകരിപ്പാനോര്‍ക്ക” എന്നതാണ്. അതായത് നാം ശബത്ത് നാളില്‍ ജോലികളൊന്നും ചെയ്യരുത് എന്നര്‍ത്ഥം. ഞായറാഴ്ചകളില്‍ വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടെങ്കില്‍ വണ്ടി ഓടിക്കരുതെന്നും പകരം നടന്നു പോകണമെന്നും അവര്‍ എന്നെ പഠിപ്പിച്ചു. എനിക്ക് പ്രസംഗിക്കുവാന്‍ എത്തേണ്ട സ്ഥലംവരെ നടക്കുന്നതാണ് അനുയോജ്യവും ബഹുമാന്യവും എന്ന് ഞാനും കരുതി. മാത്രമല്ല, ഞാന്‍ ന്യായപ്രമാണത്തെക്കുറിച്ച് പ്രസംഗിക്കുവാനാണ് പോകുന്നത്. ആകയാല്‍ പ്രസംഗിക്കുന്നതിനെ പ്രാവര്‍ത്തികമാക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഈ പരിപാടി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും എന്ന നിലയില്‍ കഠിനമായ അവസ്ഥയില്‍ ആയിതീര്‍ന്നു അതിന്‍റെ ഫലം.
ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ `നീ എങ്ങനെ വായിക്കുന്നു?` എന്ന ചോദ്യം മനസിലാക്കാതെ 10 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു. ആ ന്യായശാസ്ത്രിയും ഇതിനെ തെറ്റദ്ധരിച്ചുവച്ചിരിക്കുകയായിരുന്നു. ന്യായപ്രമാണം അനുസരിച്ച് ശ്രദ്ധയോടെ ജീവിച്ചാല്‍, താന്‍ ദൈവമുമ്പാകെ അനുഗ്രഹിക്കപ്പെടും എന്നാണ് അവനും കരുതിയത്.
എന്നാല്‍ യേശു ചോദിച്ചു, `നീ എങ്ങനെ വായിക്കുന്നു?` തന്‍റെ അറിവനുസരിച്ചുള്ള വിശ്വാസപ്രകാരം ആ മനുഷ്യന്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ യേശു അവനോട്; `നീ പറഞ്ഞ ഉത്തരം ശരി, എഴുതപ്പെട്ടതുപോലെ നീ കൈക്കൊള്ളുന്നു, അങ്ങനെ ചെയ്ക, എന്നാല്‍ നീ ജീവിക്കും. ചെയ്തില്ലെങ്കില്‍ മരിക്കും. പാപത്തിന്‍റെ ശമ്പളം മരണമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ നീ മരിക്കും` (ജീവിക്കും എന്നതിന്‍റെ വിപരീതപദം മരിക്കും എന്നാണ്, അല്ലേ?)
പക്ഷേ, ഈ ന്യായശാസ്ത്രിക്ക് എന്നിട്ടും ഇത് മനസിലായില്ല. ഈ ന്യായശാസ്ത്രി നമ്മളെപ്പോലെയാണ്. നിങ്ങളെയും എന്നെയും പോലെ. ഞാന്‍ 10 വര്‍ഷം ദൈവശാസ്ത്രം പഠിച്ചു. സകലതും പരീക്ഷിച്ചു, സകലതും വായിച്ചു സകലതും ചെയ്തു. ഉപവാസം, ദര്‍ശനങ്ങളുടെ ആധിക്യം, അന്യഭാഷാഭാഷണം..... 10 വര്‍ഷക്കാലം വേദപുസ്തകം വായിച്ച ഞാന്‍ എന്തെങ്കിലും ചെയ്തെടുക്കാം എന്ന് പ്രതീക്ഷിച്ചു എന്നാല്‍ ആത്മീയമായി, ഞാന്‍ ഒരു അന്ധനായിത്തന്നെ തുടര്‍ന്നു.
അതിനാലാണ്, ഒരു പാപി അവന്‍റെ/അവളുടെ കണ്ണുകള്‍ തുറക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടേണ്ടതുണ്ടെന്ന് പറയുന്നത്. ആ വ്യക്തി നമ്മുടെ കര്‍ത്താവായ യേശുവാണ്. അപ്പോള്‍ ഒരുവന് കണ്ടെത്തുവാന്‍ കഴിയും. `അയ്യോ! നമുക്കൊരിക്കലും ന്യായപ്രമാണം അതേപടി പാലിക്കുവാന്‍ കഴിയുകയില്ല, ഇതിനായി നിരാശയോടെ പരിശ്രമിച്ച് മരിക്കുവാനേ നമുക്ക് കഴിയുകയുള്ളൂ.` എന്നാല്‍ വെള്ളത്തി നാലും ആത്മാവിനാലും നമ്മെ രക്ഷിക്കുവാനായി യേശു വീണ്ടെടുക്കുന്നു. ഇത് മഹാ ദയയാണ്, ദൈവത്തിന്‍റെ ദാനമാണ്. നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം.
പ്രത്യാശയില്ലാതിരുന്ന നിയമപരമായ വിശ്വാസത്തില്‍നിന്നും കരകയറുവാനും മാത്രം ഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്നാല്‍ ചിലര്‍ ജീവകാലം മുഴുവന്‍ ദൈവശാസ്ത്രം വൃഥാ അഭ്യസിക്കുകയും മരണം വരെ സത്യത്തെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നു. ചിലരാകട്ടെ ദശാബ്ദങ്ങളായി അഥവാ തലമുറ തലമുറകളായി വിശ്വസിക്കുന്നു, പക്ഷേ, ഒരിക്കലും വീണ്ടും ജനനം പ്രാപിക്കുന്നില്ല.
ന്യായപ്രമാണം ഒരിക്കലും പൂര്‍ണമായി അനുസരിക്കാന്‍ നമുക്കാവില്ലെന്ന് തിരിച്ചറിയുമ്പോള്‍ ഒരു പാപിയെന്ന നിലയില്‍ നിന്നും നാം കരകയറുന്നു. തുടര്‍ന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കാനായി യേശുവിന്‍റെ മുന്നില്‍ നില്‍ക്കുന്നു. യേശുവിനെ കണ്ടുമുട്ടുന്നതോടെ, സകലവിധ ന്യായവിധിയില്‍നിന്നും ശിക്ഷകളില്‍നിന്നും നാം വിടുതല്‍ പ്രാപിക്കുന്നു. കൊടിയ പാപികളായിരുന്ന നാം നീതിമാന്മാരായിത്തീരുന്നു. കാരണം വെള്ളത്തിനാലും രക്തത്തിനാലും അവന്‍ നമ്മെ രക്ഷിച്ചു.
അവന്‍റെ ഹിതമനുസരിച്ച് നമുക്കൊരിക്കലും ജീവിക്കാനാവില്ല എന്ന് യേശു നമ്മോട് പറഞ്ഞു. ഇതേകാര്യം ആ ന്യായശാസ്ത്രിയോടും പറഞ്ഞു. എങ്കിലും അവന് കാര്യം മനസിലായില്ല. അതുകൊണ്ട് അവന്‍ മനസിലാക്കുവാനായി യേശു ഒരു ഉപമ പറഞ്ഞു.
 
വിശ്വാസ ജീവിതത്തില്‍നിന്നും മനുഷ്യരെ തള്ളിയിടുന്നതെന്താണ്?
പാപം

`ഒരു മനുഷ്യന്‍ യെരുശലേമില്‍നിന്നും യെരിഹോവിലേക്ക് പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു. അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്‍പ്പിച്ച് അര്‍ദ്ധ പ്രാണനായി വിട്ടേച്ചുപോയി.` (ലൂക്കോസ് 10:30). യേശു ഈ ഉപമ ന്യായശാസ്ത്രിയോട് പറയാന്‍ കാരണം കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ട് അര്‍ദ്ധപ്രാണനായി കിടക്കുന്ന ഈ മനുഷ്യനെപ്പോലെ ന്യായശാസ്ത്രി തന്‍റെ ജീവിതത്തിലും കഷ്ടപ്പെടുകയാണ് എന്ന വസ്തുത ഉണര്‍ത്തുവാനായിരുന്നു.
ഒരു മനുഷ്യന്‍ യെരുശലേമില്‍നിന്നും യെരിഹോവിലേക്ക് പോയി. യെരിഹോ നമ്മുടെ ഈ ലോകത്തെ പ്രതിനിധീകരിക്കുമ്പോള്‍ യെരുശലം മതവിശ്വാസത്തിന്‍റെ പട്ടണത്തെ പ്രതിനിധീകരിക്കുന്നു. ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന വിശ്വാസ നഗരം. ഈ കഥ നമ്മോട് പറയുന്നത്, യേശുവില്‍ നാം മതപരമായി മാത്രം വിശ്വസിച്ചാല്‍ അത് നമ്മെ നശിപ്പിക്കും എന്നാണ്.
`ഒരു മനുഷ്യന്‍ യെരുശലേമില്‍നിന്നും യെരിഹോവിലേക്ക് പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു. അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്‍പ്പിച്ച് അര്‍ദ്ധ പ്രാണനായി വിട്ടേച്ചുപോയി. ധാരാളം ജനങ്ങള്‍ വസിക്കുന്ന ഒരു വലിയ പട്ടണമാണ് യെരുശലേം. അവിടെ മഹാപുരോഹിതനുണ്ട്, ഒരു കൂട്ടം പുരോഹിതന്മാരുണ്ട്, ലേവ്യരുണ്ട്, മതകാര്യങ്ങളില്‍ ഉന്നത സ്ഥാനീയരായ മറ്റനേകരുണ്ട്. ന്യായപ്രമാണം വളരെ നന്നായി അറിയുന്ന അനേകരവിടെയുണ്ട്. ന്യായപ്രമാണമനുസരിച്ച് ജീവിക്കുവാന്‍ പരിശ്രമിച്ച് അവസാനം പരാജിതരായി ഇവരെല്ലാം യെരിഹോവിലേക്ക് പോകുകയാണ്. അവര്‍ ലോകത്തിന്‍റെ (യെരിഹോ) ആഴത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. കള്ളന്മാരാല്‍ ആക്രമിക്കപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല.
യെരുശലേമില്‍നിന്നും യെരിഹോവിലേക്ക് പോയ മനുഷ്യനും കള്ളന്മാരാല്‍ പിടിക്കപ്പെട്ടു. അവര്‍ അവന്‍റെ വസ്ത്രം അഴിച്ചു അര്‍ദ്ധ നഗ്നനാക്കി. `വസ്ത്രം അഴിച്ചു അര്‍ദ്ധ നഗ്നനാക്കി` എന്നത് അവന് തന്‍റെ നീതി നഷ്ടമായി എന്ന് കാണിക്കുന്നു. ന്യായപ്രമാണമനുസരിച്ച് പൂര്‍ണമായും അതിന്‍ പ്രകാരം ജീവിക്കുകയെന്നത് അസാധ്യമായതാണ്.
അപ്പോസ്തലമായ പൗലൊസ് റോമര്‍ 7:19,20 ല്‍ ഇങ്ങനെ പറഞ്ഞു: `ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ”.
അവന്‍റെ വചനപ്രകാരം ജീവിക്കണമെന്നും നന്മ ചെയ്യണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഒരു മനുഷ്യന്‍റെ ഹൃദയത്തിലുള്ളതോ ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത (മര്‍ക്കൊസ് 7:21-23) എന്നിവയാണ്.
ഈ വക കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍നിന്നും പലപ്പോഴായി പുറത്തുചാടുന്നു. അതിനാല്‍ നാം ഇച്ഛിക്കാത്തതിനെ ചെയ്യുന്നു. ചെയ്യേണ്ടതിനെ ചെയ്യുന്നില്ല. നമ്മുടെ ഹൃദയത്തിലെ ഈ ദുഷ്ടത നാം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
 
 
മുഴുവന്‍ മാനവ ജാതിയുടെ ഹൃദയത്തിനുള്ളിലെ പാപങ്ങള്‍
 
നമുക്ക് ന്യായപ്രമാണത്തിന്‍ പ്രകാരം ജീവിക്കാനാകുമോ?
ഇല്ല

മര്‍ക്കോസ് 7:20 ല്‍ പറയുന്നു `മനുഷ്യനില്‍നിന്ന് പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്`. യേശു നമ്മോട് പറയുന്നത്, മനുഷ്യന്‍റെ ഹൃദയത്തിനുള്ളില്‍ ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവയുണ്ടെന്നാണ്.
നമ്മുടെ ഹൃദയത്തിലെല്ലാം കൊലപാതകമുണ്ട്. കൊലപാതകം ചെയ്യാത്ത ആരുമില്ലെന്ന്തന്നെ പറയാം. അമ്മമാര്‍ കുഞ്ഞുങ്ങളോട് കയര്‍ക്കും; `എടാ! അത് ചെയ്യരുത്, ഞാന്‍ പറഞ്ഞില്ലയോ അങ്ങനെ ചെയ്യരുതെന്ന്? നാശം! നിന്നോട് പലവട്ടം പറഞ്ഞു അങ്ങനെ ചെയ്യരുതെന്ന്. നോക്കിക്കോ ഇനി അങ്ങനെ ചെയ്താല്‍ നിന്നെ ഞാന്‍ കൊല്ലും. എത്ര പ്രാവശ്യം പറഞ്ഞതാണ്` അതാണ് ഹൃദയത്തിലുള്ള കൊലപാതകം. നിങ്ങളുടെ ചിന്തയില്ലാത്ത വാക്കുകളിലൂടെ മനസില്‍ നിങ്ങളുടെ കുഞ്ഞിന്‍റെ കൊലപാതകം നിങ്ങള്‍ നടത്തികഴിഞ്ഞു.
നമ്മുടെ കുട്ടികളില്‍ പലരും ജീവനോടിരിക്കുന്നത് നമ്മുടെ കൈയില്‍ അകപ്പെടാതെ വേഗത്തില്‍ തെന്നിമാറി ഓടുവാന്‍ കഴിവുള്ളതിനാലാണ്. ചിലനേരങ്ങളില്‍ നമ്മുടെ മനസിലുള്ള ദേഷ്യം മുഴുവന്‍ കുഞ്ഞിനോട് കാണിച്ചാല്‍ അവരെ നാം ആക്ഷരീകമായി കൊലപാതകം ചെയ്തേനെ. പലപ്പോഴും നാം നമ്മെത്തന്നെ കുറ്റപ്പെടുത്താറുണ്ട്. `എന്‍റെ ദൈവമേ! ഞാനെന്തിനിങ്ങനെ ചെയ്തു?` കുഞ്ഞുങ്ങളുടെ ശരീരത്തിലുള്ള അടിയുടെ പാടുകള്‍ നോക്കി നമുക്ക് ആ സമയത്ത് ഭ്രാന്തുപിടിച്ചിരുന്നെന്ന് നാം പറയാറുണ്ട്. നമുക്ക് ഇങ്ങനെയല്ലാതെ ചെയ്യാന്‍ കഴിയില്ല, കാരണം നമ്മുടെ ഹൃദയത്തില്‍ കൊലപാതകമുണ്ട്.
ആകയാല്‍ `ഞാന്‍ ഇച്ഛിക്കാത്ത തിന്മയത്രേ ചെയ്യുന്നത്` എന്നതിന്‍റെ അര്‍ത്ഥം നാം ദുഷ്ടതയുള്ളവര്‍ ആയതിനാല്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു എന്നാണ്. നമ്മെ പാപത്തിലേക്ക് പ്രലോഭിപ്പിക്കുവാന്‍ സാത്താന് വളരെ എളുപ്പമാണ്.
വീണ്ടെടുക്കപ്പെടാത്ത ഒരു മനുഷ്യന്‍ 10 വര്‍ഷക്കാലമായി ഒരു ഗുഹയില്‍ ചുവരിന് അഭിമുഖമായി ഇരുന്ന് ധ്യാനിക്കുകയാണെന്ന് കരുതുക. ദിവംഗതനായ കൊറിയന്‍ സന്യാസി സുങ് കോളിനെപ്പോലെ ഒരാള്‍. തന്‍റെ മുഖം ചുവരിനെ നോക്കിയിരിക്കുന്ന കാലത്തോളം നല്ലതാണ്. പക്ഷേ, അദ്ദേഹത്തിന് ആഹാരം നല്‍കാനും വിസര്‍ജ്ജ്യങ്ങള്‍ പുറത്തുകളയാനും ആരെങ്കിലും വേണം.
ആരെങ്കിലുമായി ഒരു ബന്ധം ഈ ഇരിക്കുന്ന ആള്‍ക്ക് വേണം. അത് ഒരു പുരുഷനായാല്‍ വലിയ കുഴപ്പമില്ല, എന്നാല്‍ സഹായിയായി വരുന്നത് ഒരു സുന്ദരിയായ സ്ത്രീയാണെന്നിരിക്കട്ടെ! അബദ്ധവശാല്‍ ഈ മനുഷ്യന്‍ ഈ സുന്ദരിയെ കാണാന്‍ ഇടയായാല്‍ ഇത്രയുംകാലം ഇരുന്നതെല്ലാം വെറുതെയായി. അദ്ദേഹം മനസില്‍ കരുതും; `ഞാന്‍ വ്യഭിചാരം ചെയ്യാന്‍ പാടില്ല; എന്നാല്‍ എന്‍റെ മനസിലതുണ്ട്; പക്ഷേ, ഞാന്‍ അതിനെ നശിപ്പിക്കണം. ഇല്ല! എന്‍റെ മനസില്‍നിന്നും പുറത്തുപോക`.
പക്ഷേ, ഈ തീരുമാനമെല്ലാം അവളെ കണ്ടമാത്രയില്‍ ആവിയായിപ്പോകുന്നു. ആ സ്ത്രീ തിരിച്ചുപോയതിനുശേഷം അവന്‍ തന്‍റെ ഹൃദയത്തിലേക്ക് നോക്കുമ്പോള്‍ 5 വര്‍ഷത്തെ സര്‍വ്വസംഗ പരിത്യാഗപ്രവര്‍ത്തന ഫലമെല്ലാം ശൂന്യമായിരിക്കുന്നു. വെറും ശൂന്യം. 
ഒരു വ്യക്തിയുടെ നീതിയെ ഇല്ലാതാക്കുവാന്‍ സാത്താന് വളരെ എളുപ്പമാണ്. സാത്താന്‍ ആകെ ചെയ്യുന്നത് അവനെ/ അവളെ ചെറുതായി ഒന്ന് ഉന്തിവിടുക മാത്രമാണ്. വീണ്ടെടുക്കപ്പെടാത്ത ഒരാള്‍ പാപം ചെയ്യാതിരിക്കാനായി പരിശ്രമിക്കുമ്പോഴെല്ലാം, അതിനുപകരമായി അവന്‍/അവള്‍ പാപത്തില്‍ ചെന്നുവീഴുകയാണ് ചെയ്യുന്നത്. ആ വ്യക്തി എല്ലാ ഞായറാഴ്ചയും കൃത്യമായി ദശാംശം കൊടുക്കുന്ന ആളായിരിക്കാം; 40 ദിവസം ഉപവസിക്കും......, 100 ദിവസം മുടങ്ങാതെ പ്രഭാതപ്രാര്‍ത്ഥന നടത്തും..... എങ്കിലും ജീവിതത്തിലെ നല്ലതെന്ന് തോന്നുന്ന കാര്യങ്ങളെ കാണിച്ച് സാത്താന്‍ അവനെ/അവളെ പ്രലോഭിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു.
`നിങ്ങള്‍ക്ക് എന്‍റെ കമ്പനിയില്‍ ഒരു ഉന്നത സ്ഥാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒരു ക്രിസ്ത്യാനിയായ നിങ്ങള്‍ക്ക് ഞായറാഴ്ച ജോലിക്ക് വരാന്‍ പറ്റില്ല. അല്ലേ? ഇതൊരു വലിയ സ്ഥാനമാണ്. ഒരു കാര്യം ചെയ്യ്, മൂന്ന് ഞായറാഴ്ചകളില്‍ ജോലിചെയ്തിട്ട് മാസത്തിലൊരിക്കല്‍ സഭയില്‍ പോയാല്‍ മതി എങ്കില്‍ നിങ്ങള്‍ക്കുള്ള ഈ ഉന്നത പദവിയും ശമ്പളമായി ഒരു വലിയ തുകയ്ക്കുള്ള ചെക്കും ലഭിക്കും. എങ്ങനെയുണ്ട്? ` ഇക്കാര്യത്തില്‍, 100 ല്‍ 100 പേരും വീഴാനാണ് സാധ്യത.
ഇത് ഫലം കണ്ടില്ലെങ്കില്‍, സ്ത്രീകളില്‍ ആസക്തി കൂടുതലുള്ള മനുഷ്യരില്‍ സാത്താന്‍ മറ്റൊരു തന്ത്രം പ്രയോഗിക്കും. ഒരു സുന്ദരിയെ സാത്താന്‍ അവന്‍റെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നു. അവളെ കണ്ടനിമിഷംതന്നെ അവന് അവളോട് അനുരാഗം തോന്നുകയും ദൈവത്തെ ഒരു നിമിഷത്തേക്ക് മറന്ന് അവളുടെ സ്നേഹത്തിനായി തലകുത്തി നടക്കും. ഇപ്രകാരമത്രേ ഒരു മനുഷ്യന്‍റെ നീതി ഉരിഞ്ഞുപോകുന്നത്.
നാം ന്യായപ്രമാണപ്രകാരം ജീവിക്കാന്‍ ശ്രമിച്ചാൽ, അവസാനം നമുക്ക് ലഭിക്കുന്നത് പാപത്തിന്‍റെയും വേദനയുടെയും ആത്മീയ ദാരിദ്ര്യത്തിന്‍റെയും ആഴമേറിയ മുറിവുകളായിരിക്കും. നാം നമ്മുടെ നീതിയെല്ലാം നഷ്ടമാക്കുന്നു. `യെരുശലേമില്‍നിന്നും യെരിഹോവിലേക്ക് പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു. അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്‍പ്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചുപോയി`.
ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്, വിശുദ്ധനായ ദൈവത്തിന്‍റെ ഹിതമനുസരിച്ച് നാം യെരുശലേമില്‍തന്നെ തുടര്‍ന്നും വസിക്കുവാന്‍ ശ്രമിച്ചാലും നമ്മുടെ ബലഹീനതകള്‍ കാരണം അവിടെയും ഇവിടെയും വീണ് അവസാനം നാശത്തിലേക്ക് ചെല്ലും എന്നാണ്.
നിങ്ങള്‍ അനുതാപത്തോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കും `ദൈവമേ ഞാന്‍ പാപം ചെയ്തുപോയി, ദയവായി ക്ഷമിക്കേണമേ, ഞാനൊരിക്കലും ഇത് ആവര്‍ത്തിക്കില്ല. ഇത് അവസാനത്തേതാണെന്ന് ഞാന്‍ ഉറപ്പു പറയുന്നു. ഈ ഒരു തവണമാത്രം ക്ഷമിക്കണമെന്ന് ഞാന്‍ അങ്ങയോട് യാചിക്കുകയും കേണപേക്ഷിക്കുകയും ചെയ്യുന്നു. `
പക്ഷേ, ഇതൊരിക്കലും അവസാനിക്കില്ല. പാപം ചെയ്യാതെ ജനങ്ങള്‍ക്ക് ഈ ലോകത്തില്‍ കഴിയാനാവില്ല. ഒന്നോ രണ്ടോ തവണ പാപത്തെ ഒഴിവാക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും എന്നാല്‍ വീണ്ടും പാപം ചെയ്യാതിരിപ്പാന്‍ അവര്‍ക്ക് കഴിയുകയില്ല. ആകയാല്‍ തുടര്‍ച്ചയായി പാപം ചെയ്തുകൊണ്ടിരിക്കയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും നാം കാണുകയില്ല. `കര്‍ത്താവേ എന്നോട് ക്ഷമിക്കേണമേ` എന്ന് തുടര്‍ന്നുകൊണ്ടിരുന്നാല്‍ അവര്‍ സഭകളില്‍നിന്നും ആത്മീയ ജീവിതത്തില്‍ നിന്നും പതുക്കെ പുറത്താകും. അവര്‍ ദൈവസന്നിധിയില്‍നിന്നും അകന്ന് പോയി തങ്ങളുടെ പാപം നിമിത്തം നരകത്തില്‍ചെന്നവസാനിക്കും.
യെരിഹോവിലേക്കുള്ള യാത്ര കാണിക്കുന്നത് ലോകത്തിലേക്കുള്ള വീഴ്ചയാണ്. ലോകത്തോട് അടുക്കുംതോറും യെരുശലേമില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു. ആരംഭത്തില്‍ യെരുശലേം വളരെ അടുത്തായിരുന്നു. പക്ഷെ, പാപത്തിന്‍റെയും അനുതാപ പ്രാര്‍ത്ഥനയുടെയും ചക്രം തുടര്‍ന്നപ്പോള്‍ നാം യെരിഹോവിലേക്കുള്ള പാതയില്‍ വളരെ ദൂരം താണ്ടിയതായി നാം കാണുന്നു; ലോകത്തിന്‍റെ ആഴങ്ങളിലേക്ക് കൂടുതല്‍ ആപതിച്ചുകൊണ്ട്.
 
ആര്‍ രക്ഷിക്കപ്പെടും?
തങ്ങളുടെ നീതിയെ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നവര്‍

യെരിഹോവിലേക്കുള്ള വഴിയില്‍ ഈ മനുഷ്യന്‍ ആരെയാണ് കണ്ടുമുട്ടിയത്? അവന്‍ കള്ളന്മാരെ കണ്ടുമുട്ടി. ദൈവ വചനം അറിയാതെയും അനുസരിക്കാതെയും ഇരിക്കുന്നവര്‍ അലഞ്ഞുനടക്കുന്ന നായയെപ്പോലെയാണ് ജീവിക്കുന്നത്. അവന്‍/അവള്‍ കുടിക്കുന്നു; എവിടെയെങ്കിലും വീണുകിടന്നുറങ്ങുന്നു; എവിടെയെങ്കിലും മൂത്രമൊഴിക്കുന്നു. ഈ നായ അടുത്തദിവസവും എഴുന്നേറ്റ് വീണ്ടും കുടിക്കുന്നു. ഒരു തെരുവ് നായ അതിന്‍റെ തന്നെ ഛര്‍ദ്ദിയിലേക്ക് വീണ്ടും തിരിയും. അതിനാലാണ് ഇത്തരക്കാരെ നായ എന്ന് വിളിക്കുന്നത്. അവന്/അവള്‍ക്ക് മദ്യപിക്കരുതെന്ന് അറിയാം. എങ്കിലും അതുതന്നെ ചെയ്യും. രാവിലെ പശ്ചാത്തപിക്കും. വൈകുന്നേരം വീണ്ടും പഴയതുപോലെ, ഈ പ്രവൃത്തി വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടേയിരിക്കും.
യെരിഹോവിലേക്കുള്ള വഴിയില്‍ വച്ച് കള്ളന്മാരെ കണ്ടുമുട്ടിയ മനുഷ്യനെപ്പോലെ തന്നെയാണ് ഇതും. അവന്‍ മുറിവേറ്റ് അര്‍ദ്ധപ്രാണനായി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അവന്‍റെ ഹൃദയത്തില്‍ പാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇതിനര്‍ത്ഥം. ഇതത്രേ ഒരു മനുഷ്യന്‍.
യേശുവില്‍ വിശ്വസിക്കുന്നവരും ന്യായപ്രമാണ മനുസരിച്ച് യെരുശലേമില്‍തന്നെ - മതപരമായ ചട്ടക്കൂട്ടില്‍ - വസിച്ച് ജീവിക്കാന്‍ ശ്രമിച്ചാലും അവരും ഹൃദയത്തിലെ പാപങ്ങളുമായി ഇങ്ങനെ ഉപേക്ഷിക്കപ്പെടും. അവരുടെ മതപരമായ ജീവിതത്തില്‍ അവര്‍ക്കാകെ കാണിക്കുവാനുള്ളത് പാപത്തിന്‍റെ മുറിവുകള്‍ മാത്രമാണ്. ഹൃദയത്തില്‍ പാപമുള്ള എല്ലാവരും നരകത്തിലേക്ക് തള്ളപ്പെടും. അവര്‍ക്കത് അറിയാം. എങ്കിലും ഇതിന് എന്തുചെയ്യണമെന്ന് അവര്‍ക്കറിയില്ല. ഇതിന് സമാനമായ ഒരു മതപരമായ പട്ടണത്തിലല്ലേ ഞാനും നിങ്ങളും കഴിയുന്നത്? നാമെല്ലാവരും അവിടെത്തന്നെയാണ്.
ദൈവത്തിന്‍റെ ന്യായപ്രമാണം തെറ്റായി ധരിച്ചുവച്ചിരുന്ന ന്യായശാസ്ത്രി ജീവകാലം മുഴുവനും പാടുപെടുമെങ്കിലും മുറിവേറ്റവനായി നരകത്തില്‍ ആയിരിക്കും ചെന്നവസാനിക്കുന്നത്. അവന്‍ നമ്മളിലൊരുവനാണ്; നിങ്ങളും ഞാനും.
യേശുവിന് മാത്രമേ നമ്മെ രക്ഷിക്കാനാവൂ. തങ്ങള്‍ക്കുള്ള അറിവ് വിളിച്ചുകൂവി നടക്കുന്ന അനേകം ബുദ്ധിമാന്‍ന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണമനുസരിച്ച് ജീവിക്കുന്നതായി നടിക്കുന്നവരും തങ്ങളോട്തന്നെ വിശ്വസ്തത ഇല്ലാത്തവരുമാണ്. അവര്‍ക്ക് ഒരു കുന്താലിയെ കൂന്താലി എന്ന് വിളിക്കാന്‍ കഴിയില്ല; പക്ഷേ, വിശ്വസ്തരാണ് തങ്ങളെന്ന് തോന്നത്തക്കവിധം പുറം ജീവിതത്തെ മോടിയാക്കിവെക്കുവാന്‍ മാത്രമേ അവര്‍ക്ക് കഴിയുകയുള്ളൂ.
യെരിഹോവിന്‍റെ പാതയിലുള്ള പാപികളും അവര്‍ക്കിടയിലുണ്ട്, അവര്‍ കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ട് അര്‍ദ്ധപ്രാണനായി വഴിയില്‍ കിടക്കുന്നു. ദൈവമുമ്പാകെ നാം എന്തുമാത്രം ലോലമായ വസ്തുക്കളാണ് എന്ന് തിരിച്ചറിയണം.
നാം ദൈവമുമ്പാകെ അംഗീകരിക്കേണ്ടത്, `കര്‍ത്താവേ അങ്ങ് എന്നെ രക്ഷിച്ചില്ലെങ്കില്‍ ഞാന്‍ നരകത്തില്‍ പോകും. ദയവായി എന്നെ രക്ഷിക്കേണമേ. നീ പറയുന്നിടത്തെല്ലാം ഞാന്‍ പോകാം, അത് പേമാരിയായാലും കൊടുങ്കാറ്റായാലും എനിക്ക് സത്യസുവിശേഷം കേള്‍ക്കാനാവുമെങ്കില്‍ ഞാന്‍ പോകാം. അങ്ങ് എന്നെ തനിച്ചാക്കിയാല്‍ ഞാന്‍ നരകത്തില്‍ പോകും. എന്നെ രക്ഷിക്കാനായി ഞാന്‍ അങ്ങയോട് യാചിക്കുന്നു`.
തങ്ങള്‍ നരകത്തിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞുകൊണ്ട്, സ്വയം നീതീകരിക്കാനുള്ള തങ്ങളുടെ ശ്രമം ഉപേക്ഷിച്ച്, കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ മാത്രം രക്ഷിക്കപ്പെടും. നമ്മുടെ പ്രയത്നങ്ങളാല്‍ ഒരിക്കലും നമുക്ക് രക്ഷപ്രാപിക്കുവാനാകില്ല.
കള്ളന്മാരാല്‍ പിടിക്കപ്പെട്ട മനുഷ്യനെപ്പോലെയാണ് നമ്മളെന്ന് നാം മനസിലാക്കണം.