(യോഹന്നാൻ 8:1-12)
`യേശുവോ ഒലീവ് മലയിലേക്ക് പോയി. അതികാലത്ത് അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു. ജനം ഒക്കെയും അടുക്കല്‍ വന്നു; അവന്‍ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് നടുവില്‍ നിര്‍ത്തി അവനോട്: `ഗുരോ, ഈ സ്ത്രീയെ വ്യഭിചാരത്തില്‍ തന്നേ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരേ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു. നീ ഇവളേക്കുറിച്ച് എന്തു പറയുന്നു? ` എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞ് വിരല്‍ കൊണ്ട് നിലത്ത് എഴുതികൊണ്ടിരുന്നു. അവര്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവര്‍ന്നു. `നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു അവരോടു പറഞ്ഞു`. യേശു പിന്നെയും അവരോട് സംസാരിച്ചു. ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവര്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു. `
എത്രത്തോളം പാപമാണ് യേശു മായ്ച്ചു കളഞ്ഞത്?
ലോകത്തിന്‍റെ സകലപാപവും
യേശു നമുക്ക് നിത്യമായ വീണ്ടെടുപ്പാണ് നല്‍കിയത്. യേശുവിനെ സ്വന്തരക്ഷക്കായി സ്വീകരിക്കുന്ന ആരും തന്നെ വീണ്ടെടുക്കപ്പെടാതെ പോകയില്ല. അവന്‍ നമ്മെ എല്ലാവരെയും വീണ്ടെടുത്തു. ഒരുവന്‍ തന്‍റെ പാപത്തെക്കുറിച്ച് ചിന്തിച്ച് വേദനിച്ചുകൊണ്ടിരിക്കുന്നു എങ്കില്‍ യേശു തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും കൂടി അവനെ/ അവളെ സകല പാപങ്ങളില്‍ നിന്നും വിടുവിച്ചതിനെക്കുറിച്ച് ശരിയായി ഗ്രഹിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം.
നാമെല്ലാവരും രക്ഷയുടെ മര്‍മ്മത്തെ അറിയുകയുകയും വിശ്വസിക്കുകയും ചെയ്യണം. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും വഹിക്കുകയും തന്‍റെ കുരിശ് മരണത്തിലൂടെ നമ്മുടെ പാപങ്ങള്‍ക്കുള്ള ന്യായവിധി ഏല്‍ക്കുകയും ചെയ്തു.
ജലത്തിലൂടെയും ആത്മാവിലൂടെയും ലഭിക്കുന്ന രക്ഷയില്‍ നിങ്ങള്‍ വിശ്വസിക്കണം. പാപങ്ങളില്‍ നിന്നുമുള്ള നിത്യമായ വീണ്ടെടുപ്പില്‍, നിങ്ങളെ നീതിമാന്മാരാക്കിത്തീര്‍ത്ത അവന്‍റെ വലിയ സ്നേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കണം. യേശു നിങ്ങളുടെ രക്ഷയ്ക്കായി യോര്‍ദ്ദാന്‍ നദിയിലും കാല്‍വരിയിലെ കുരിശിലും പൂര്‍ത്തിയാക്കിയ പ്രവൃത്തികളില്‍ നിങ്ങള്‍ വിശ്വസിക്കണം.
മറയ്ക്കപ്പെട്ടിരിക്കുന്ന നമ്മുടെ പാപങ്ങളും യേശുവിന് അറിയാം. പാപത്തെക്കുറിച്ച് ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. അവര്‍ കരുതുന്നത് ചില പാപങ്ങള്‍ക്ക് വീണ്ടെടുപ്പില്ലെന്നാണ്. യേശു സകലപാപങ്ങളില്‍നിന്നും നമ്മെ വീണ്ടെടുത്തിരിക്കുന്നു. ഏറ്റവും ലഘുവായവയില്‍ നിന്നു പോലും. ഒന്നുപോലും ഒഴിയാതെ. അവന്‍ കാണാതെ പോയ ഒരു പാപവും ലോകത്തിലില്ല, കാരണം ഈ ലോകത്തിലെ സകല പാപങ്ങളും അവന്‍ മായ്ച്ചു കളഞ്ഞു. ഇനി ഒരു പാപി പോലും ശേഷിക്കുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ സകല പാപങ്ങളും, ഭാവികാലത്ത് ചെയ്തേക്കാവുന്ന പാപങ്ങളേയും സുവിശേഷം നീക്കിക്കളഞ്ഞു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ. ഇതില്‍ വിശ്വസിച്ച് രക്ഷ പ്രാപിക്കുക, സകല മഹത്വവും ദൈവത്തിന് നല്‍കുക.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍
എത്ര ആളുകളാണ് ഈ ലോകത്തില്‍ വ്യഭിചാരം ചെയ്യുന്നത്?
സകലരും
യോഹന്നാന്‍ എട്ടാം അധ്യായത്തില്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചും അവളെ യേശു രക്ഷിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്. അവള്‍ക്കു ലഭിച്ച കൃപ നമുക്കും പങ്കിടാന്‍ നാം ആഗ്രഹിക്കുന്നു. മനുഷ്യരെല്ലാവരും അവരുടെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ല. ഓരോ വ്യക്തിയും ഇത് ചെയ്യുന്നു.
നിങ്ങള്‍ അങ്ങനെ കരുതുന്നില്ലെങ്കില്‍, നാമത് ചെയ്യുന്നില്ലെന്ന് തോന്നത്തക്കവിധം യാതൊരു പ്രത്യേകതയുമില്ലാതെ വളരെ കൂടുതല്‍ പ്രാവശ്യം നാമതു ചെയ്യുന്നു എന്നതാണ് കാരണം. അത്രയധികം വ്യഭിചാരമാണ് നമ്മുടെ ജീവിതത്തിലുള്ളത്.
യോഹന്നാന്‍ 8 ലെ സ്ത്രീയെ നോക്കുക. നമ്മുടെ ഇടയില്‍ ഒരിക്കലെങ്കിലും വ്യഭിചാരം ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെങ്കിലും ഉണ്ടോ എന്ന് ഞാന്‍ പര്യാലോചിക്കുന്നു. വ്യഭിചാരം ചെയ്യാത്ത ആരും തന്നെയില്ല. ഈ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെതന്നെ. നാമെല്ലാവരും അത് ചെയ്തിരിക്കുന്നു. പക്ഷേ, ചെയ്തിട്ടില്ലെന്ന് നടിക്കുന്നു.
എനിക്ക് തെറ്റിപ്പോയെന്ന് നിങ്ങള്‍ കരുതുന്നുവോ. ഇല്ല, എനിക്ക് തെറ്റിയിട്ടില്ല. ശ്രദ്ധിച്ച് നോക്കിയാലും. ഭൂമുഖത്തുള്ള ഓരോ വ്യക്തിയും അത് ചെയ്തിട്ടുണ്ട്. തെരുവില്‍ വച്ച് ഒരു സ്ത്രീയെ ഇച്ഛയോടെ നോക്കുന്നവര്‍ വ്യഭിചാരം ചെയ്യുന്നു. അവരുടെ ചിന്തകളിലും പ്രവൃത്തികളിലും, ഏതു നേരത്തും എവിടെ വച്ചും അവരിത് ചെയ്യുന്നു.
അവരിത് ചെയ്യുന്നതായി തിരിച്ചറിയുന്നില്ല. തങ്ങളുടെ ജീവിതത്തില്‍ അസംഖ്യം തവണ വ്യഭിചാരം ചെയ്തിട്ടുണ്ടെന്ന് അവരുടെ മരണദിനം വരെ തിരിച്ചറിയാത്തവര്‍ അനേകരുണ്ട്. പിടിക്കപ്പെട്ടവര്‍ മാത്രമല്ല, ഒരിക്കലും പിടിക്കപ്പെടാത്ത നമ്മളെല്ലാവരും സകലരും തങ്ങളുടെ മനസ്സില്‍, പ്രവൃത്തികളില്‍ ഇത് ചെയ്യുന്നു. ഇത് നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയല്ലേ
നിങ്ങളുടെ മനസ്സ് വിഷമിക്കുന്നുവോ?. ഇതാണ് വാസ്തവം. കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നതിനാല്‍ ഇതിനെക്കുറിച്ച് നാം ചിന്തിക്കാറേയില്ല. സത്യമെന്തെന്ന് വച്ചാല്‍ ജനങ്ങള്‍ ഈ ദിവസങ്ങളില്‍ മുഴുവനും വ്യഭിചാരം ചെയ്യുന്നു. പക്ഷേ, അവര്‍ അത് ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നില്ലെന്ന് മാത്രം.
ജനങ്ങള്‍ അവരുടെ ആത്മാവിലും വ്യഭിചാരം ചെയ്യുന്നു. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട നാം, ഇക്കാര്യം മനസ്സിലാക്കാതെ ഈ ലോകത്തില്‍ കഴിയുന്നത് ആത്മീയ വ്യഭിചാരം ആണ്. അന്യദൈവങ്ങളെ ആരാധിക്കുന്നത് ആത്മീയ വ്യഭിചാരത്തിന് തുല്യമാണ്, കാരണം സകല മാനവരാശിയുടേയും ഏക കാതല്‍ കര്‍ത്താവ് മാത്രമാണ്.
ഇവിടെ പിടിക്കപ്പെട്ട സ്ത്രീ ബാക്കിയുള്ളവരേപ്പോലെ ഒരു മനുഷ്യജീവിയാണ്. നാം എല്ലാവരും വീണ്ടെടുക്കപ്പെട്ടതു പോലെ അവള്‍ ദൈവത്തിന്‍റെ കൃപ പ്രാപിച്ചു. എന്നാല്‍ കപടഭക്തിക്കാരായ പരീശന്മാര്‍ അവളെ പിടികൂടി അവരുടെ മധ്യേ നിര്‍ത്തി അവളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി തങ്ങളാണ് ന്യായാധിപന്മാര്‍ എന്ന മട്ടില്‍ അവളെ കല്ലെറിയാന്‍ ഭാവിക്കുന്നു. തങ്ങളെല്ലാം വളരെ വിശുദ്ധന്മാരും ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ലാത്തവരുമാണെന്ന മട്ടില്‍ അവളെ ശാസിക്കുവാനും ന്യായം വിധിക്കുവാനുമാണ് ഒരുങ്ങിയത്. തങ്ങള്‍ പാപത്തിന്‍റെ പിണ്ഡാകാരമാണെന്ന് തിരിച്ചറിയുന്ന ഒറ്റ വ്യക്തിയും ദൈവമുമ്പാകെ സഹജീവികളെ വിധിക്കുകയില്ല. പകരം, ജീവകാലം മുഴുവനും തങ്ങളും വ്യഭിചാരം ചെയ്യുന്നു എന്നത് തിരിച്ചറിഞ്ഞ് സകലരെയും വീണ്ടെടുക്കുന്ന ദൈവത്തിന്‍റെ കൃപ പ്രാപിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ പാപികളാണെന്നും ജീവകാലം മുഴുവന്‍ വ്യഭിചാരം ചെയ്തവനാണെന്നും തിരിച്ചറിയുന്നവര്‍ മാത്രമേ ദൈവത്തിന്‍റെ വീണ്ടെടുപ്പിന് യോഗ്യത നേടുകയുള്ളൂ.
ദൈവകൃപ പ്രാപിക്കുന്നത് ആര്?
ആരാണ് ദൈവകൃപ പ്രാപിക്കുന്നത്?
യോഗ്യത ഇല്ലാത്തവര്‍
വ്യഭിചാരം ചെയ്യാതെ വിശുദ്ധജീവിതം നയിക്കുന്ന ഒരുവന് ദൈവകൃപ ലഭിക്കുമോ, അതോ, താന്‍ പാപിയാണെന്ന് സ്വയം അംഗീകരിക്കുന്ന യോഗ്യതയില്ലാത്തവന് ലഭിക്കുമോ. ദൈവത്തിന്‍റെ അളവില്ലാത്ത വീണ്ടെടുപ്പിന്‍റെ ദയ നേടുന്നത്. തങ്ങളെത്തന്നെ സഹായിക്കാന്‍ കഴിയാത്ത, ദുര്‍ബ്ബലരും അശരണരുമായവര്‍ വീണ്ടെടുപ്പ് പ്രാപിക്കുന്നു. അവരത്രേ അവന്‍റെ കൃപയില്‍ നില്‍ക്കുന്നവര്‍.
തങ്ങള്‍ പാപമില്ലാത്തവരാണെന്ന് ചിന്തിക്കുന്നവരെ വീണ്ടെടുക്കാനാവില്ല. വീണ്ടെടുക്കപ്പെടാന്‍ ഒന്നുമില്ലാതിരിക്കെ അവരെങ്ങനെ വീണ്ടെടുപ്പിന്‍ ദൈവകൃപ പ്രാപിക്കും.
ന്യായശാസ്ത്രികളും പരീശന്മാരും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ വലിച്ചിഴച്ചുകൊണ്ട് യേശുവിന്‍റെ മുന്നില്‍ തങ്ങളുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അവനോട് ചോദിച്ചു. ഗുരോ ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നേ പിടിച്ചിരിക്കുന്നു. നീ ഇവളേക്കുറിച്ച് എന്തു പറയുന്നു. എന്തുകൊണ്ടാണ് അവര്‍ അവളെ യേശുവിന്‍റെ മുന്നില്‍ കൊണ്ടുവന്ന് അവനെ പരീക്ഷിച്ചത്?
അവരെല്ലാവരും ധാരാളം തവണ വ്യഭിചാരം ചെയ്തവരാണ്, എന്നാല്‍ ഈ സ്ത്രീയെ യേശുവിന്‍റെ മുന്നില്‍ വെച്ച് ന്യായം വിധിച്ച് അതിന്‍റെ കുറ്റം അവന്‍റെ മേല്‍ ചുമത്തുവാനുമായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ മനസ്സിലെന്താണെന്നും ആ സ്ത്രീയെക്കുറിച്ച് പൂര്‍ണ്ണമായും യേശുവിന് അറിയാമായിരുന്നു. ആകയാല്‍ അവന്‍ പറഞ്ഞു. നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ ഒന്നാമത് കല്ലെറിയട്ടെ. അപ്പോള്‍ പരീശന്മാരും മുതിര്‍ന്നവരും ഇളയവരും ഓരോരുത്തരായി വിട്ടുപോയി. യേശു മാത്രവും നടുവില്‍ നില്‍ക്കുന്ന സ്ത്രീയും ശേഷിച്ചു. ഈ തല കുനിച്ചുപോയവര്‍ മതനേതാക്കന്മാരായ ശാസ്ത്രികളും പരീശന്മാരുമാണെന്ന് ഓര്‍ക്കണം. തങ്ങളില്‍ പാപമില്ലെന്ന മട്ടില്‍, വ്യഭിചാരത്തിനിടെ പിടിക്കപ്പെട്ട സ്ത്രീയെ ന്യായം വിധിക്കുവാനുമായി ഒത്തുചേര്‍ന്നവരായിരുന്നു അവര്‍. യേശു തന്‍റെ സ്നേഹത്തെ ഈ ലോകത്തില്‍ പ്രഖ്യാപിച്ചു. അവന്‍ സ്നേഹത്തിന്‍റെ ഉറവിടമായിരുന്നു. യേശു ജനങ്ങള്‍ക്ക് ആഹാരം നല്‍കി, മരിച്ചവര്‍ക്ക് ജീവന്‍ നല്‍കി, വിധവയുടെ മകനെ ഉയിര്‍പ്പിച്ചു, ബെഥാന്യയിലെ ലാസറിനെ ഉയര്‍പ്പിച്ചു. കുഷ്ടരോഗികളെ സൗഖ്യമാക്കി, ഏഴകള്‍ക്കായി അത്ഭുതം ചെയ്തു. പാപികളുടെ മുഴുവന്‍ പാപവും ചുമന്നൊഴിച്ച അവന്‍ അവര്‍ക്ക് രക്ഷ നല്‍കി. യേശു നമ്മെ സ്നേഹിക്കുന്നു. സകലവും ചെയ്യാന്‍ കഴിവുള്ള സര്‍വ്വശക്തനാണ് അവന്‍. എങ്കിലും ശാസ്ത്രിമാരും പരീശന്മാരും അവനെ തങ്ങളുടെ ശത്രുവായി കണക്കാക്കി. അതിനാലത്രേ അവര്‍ ആ സ്ത്രീയെ അവന്‍റെ മുന്നില്‍ കൊണ്ടുവന്ന് അവനെ പരീക്ഷിച്ചത്.
അവര്‍ പറഞ്ഞു: `ഗുരോ, മോശെ തന്‍റെ ന്യായപ്രമാണത്തില്‍ ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഞങ്ങളോട് കല്പിച്ചിരിക്കുന്നു. നീ ഇവളേക്കുറിച്ച് എന്തു പറയുന്നു? ` അവര്‍ കരുതിയത് അവളെ കല്ലെറിഞ്ഞു കൊല്ലുവാന്‍ അവനും കല്പിക്കുമെന്നാണ്. എന്തുകൊണ്ട്? ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയ പ്രകാരം ന്യായം വിധിക്കണമെങ്കില്‍, വ്യഭിചാരം ചെയ്ത എല്ലാവരെയും ഒരു ഒഴിവുകഴിവുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം. എല്ലാവരെയും കല്ലെറിഞ്ഞ് കൊല്ലണം. എല്ലാവരും നരകത്തിനായി വിധിക്കപ്പെട്ടവരാണ്. എന്നാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുവാന്‍ യേശു കല്‍പ്പിച്ചില്ല, പകരം നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ ഒന്നാമത് കല്ലെറിയട്ടെ എന്ന് പറഞ്ഞു.
എന്തിനാണ് ദൈവം 613 അനുച്ഛേദ ങ്ങളുള്ള ന്യായപ്രമാണം നമുക്ക് നല്‍കിയത്?
നാം പാപികളാണെന്ന് തിരിച്ചറിയുവാന്‍
ന്യായപ്രമാണം ദൈവകോപത്തെ വെളിപ്പെടുത്തുന്നു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ അവന്‍റെ ന്യായപ്രമാണവും വിശുദ്ധമാണ്. ഈ വിശുദ്ധനിയമം 613 അനുച്ഛേദങ്ങളിലായാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ദൈവം 613 അനുച്ഛേദങ്ങളുളിലൂടെ തന്‍റെ ന്യായപ്രമാണം നല്‍കുവാനുള്ള കാരണം നാമെല്ലാവരും പാപികളാണെന്ന് തിരിച്ചറിയുവാനാണ്. അതായത് നാമെല്ലാം അപൂര്‍ണ്ണരാണ്. വീണ്ടെടുക്കപ്പെടുവാനായി നാം ദൈവകൃപയെ വാഞ്ചിക്കണമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഇക്കാര്യം മനസ്സിലാക്കാതെ എഴുതപ്പെട്ടിരിക്കുന്ന നിയമത്തെ മാത്രം ചിന്തിച്ചാല്‍, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെ തന്നെ, നമ്മളെയും കല്ലെറിഞ്ഞ് കൊല്ലേണ്ടിവരും.
അവന്‍റെ ന്യായപ്രമാണത്തിന്‍റെ സത്യം അറിഞ്ഞിട്ടില്ലാത്ത ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചത് അവര്‍ക്ക് ആ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാം എന്നായിരുന്നു. തീര്‍ച്ചയായും അവര്‍ നമ്മെക്കുറിച്ചും ഇങ്ങനെ കരുതും. എന്നാല്‍ സഹായിപ്പാനാരുമില്ലാത്ത ആ സ്ത്രീയുടെ മേല്‍ കല്ലെറിയുവാന്‍, അതേപോലെ പാപികളായ ആര് ധൈര്യപ്പെടും. അവള്‍ ആ പ്രവൃത്തിയില്‍ പിടിക്കപ്പെട്ടാലും ശരി, ഈ ലോകത്തിലെ ആര്‍ക്കും അവളുടെ മേല്‍ കല്ലെറിയുവാന്‍ കഴിയുകയില്ല.
ആ സ്ത്രീയെയും നമ്മിലോരോരുത്തരെയും ന്യായ പ്രമാണം അടിസ്ഥാനമാക്കി മാത്രം വിധിച്ചാല്‍, നമ്മളും ആ സ്ത്രീയും അതിഭയാനകമായ ശിക്ഷാവിധിയായിരിക്കും സ്വീകരിക്കേണ്ടി വരിക. പക്ഷേ, യേശു നമ്മെ രക്ഷിച്ചു. നമ്മുടെ സകല പാപങ്ങളില്‍ നിന്നും അതില്‍ ലഭിക്കേണ്ടുന്ന ശിക്ഷയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. നമ്മുടെ സകല പാപങ്ങളും നിലനില്‍ക്കെ, ന്യായപ്രമാണപ്രകാരം ആക്ഷരികമായി ഒരു ന്യായവിധി നടത്തിയാല്‍ നമ്മിലാര്‍ ജീവനോടെ ശേഷിക്കും? നമ്മിലോരോരുത്തരും നരകത്തില്‍ ചെന്നവസാനിക്കും.
പക്ഷേ, ശാസ്ത്രിമാരും പരീശന്മാരും ന്യായപ്രമാണത്തെ അതെഴുതിയ പ്രകാരം മാത്രമാണ് മനസ്സിലാക്കിയത്. അവന്‍റെ നിയമം കൃത്യമായും നടപ്പിലാക്കിയാല്‍ അവരാല്‍ ന്യായം വിധിക്കപ്പെട്ടവളേപ്പോലെതന്നെ അത് അവരേയും മരണ ശിക്ഷയ്ക്ക് വിധിക്കും. വാസ്തവത്തില്‍ ദൈവത്തിന്‍റെ ന്യായപ്രമാണം മനുഷ്യര്‍ക്കു നല്‍കപ്പെട്ടത് അവര്‍ തങ്ങളുടെ പാപത്തെക്കുറിച്ച് ബോധമുള്ളവതായിത്തീരാനാണ്. എന്നാല്‍ ഇതിനെ തെറ്റായി ധരിക്കുകയും തെറ്റായി പ്രയോഗിക്കുകയും ചെയ്തതിനാല്‍ അവര്‍ കഷ്ടപ്പെട്ടു.
വേദപുസ്തകത്തിലെ പരീശരന്മാരെപ്പോലെതെന്നെ ഇന്നത്തെ പരീശരന്മാര്‍ക്കും ന്യായപ്രമാണം എഴുതപ്പെട്ടനിലയില്‍ മാത്രമേ അറിയാവൂ. അവര്‍ ദൈവത്തിന്‍റെ ദയ, ന്യായം, സത്യം എന്നിവയെക്കുറിച്ച് അറിയണം. രക്ഷിക്കപ്പെടുവാനായി വീണ്ടെടുപ്പിന്‍റെ സുവിശേഷം അവരെ പഠിപ്പിക്കണം.
പരീശന്മാര്‍ പറഞ്ഞു: ` ന്യായപ്രമാണം ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഞങ്ങളോട് കല്പിക്കുന്നു. നീ ഇവളെക്കുറിച്ച് എന്തു പറയുന്നു?` അവര്‍ ചോദിച്ചു. ആത്മവിശ്വാസത്തോടെ കൈകളില്‍ കല്ലുമായി അവര്‍ നിന്നു. അവര്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു യേശു ഇതിനെക്കുറിച്ച് ഒന്നും പറയുകയില്ല എന്ന്. അവരിട്ട ഇരയില്‍ യേശു കുടുങ്ങുവാനായി അവര്‍ കാത്തിരുന്നു.
യേശു ന്യായപ്രമാണം അനുസരിച്ച് വിധിച്ചിരുന്നെങ്കില്‍, അവര്‍ അവനെയും കല്ലെറിയുമായിരുന്നു. ആ സ്ത്രീയെയും കല്ലെറിയുക എന്നതായിരുന്നു അവരുടെ തന്ത്രം. ആ സ്ത്രീയെ കല്ലെറിയരുതെന്ന് യേശു പറഞ്ഞിരുന്നെങ്കില്‍ യേശു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ദൈവദൂഷണത്തിന്‍റെ പേരില്‍ അവനെ കല്ലെറിയുമായിരുന്നു. ഭയങ്കരമായ ഒരു തന്ത്രം തന്നെയായിരുന്നു ഇത്.
പക്ഷേ, യേശു കുനിഞ്ഞ് നിലത്ത് തന്‍റെ വിരല്‍ എഴുതിക്കൊണ്ടിരുന്നു. അവര്‍ ചോദിക്കുന്നത് തുടര്‍ന്നു. നീ ഇവളേക്കുറിച്ച് എന്തു പറയുന്നു. നീ നിലത്ത് എഴുതിക്കൊണ്ടിരുന്നത് എന്ത്? ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക. നീ എന്തു പറയുന്നു? അവര്‍ തങ്ങളുടെ വിരലുകള്‍ യേശുവിന് നേരെ ചൂണ്ടി അവനെ പീഢിപ്പിച്ചു. അപ്പോള്‍ യേശു എഴുന്നേറ്റ് നിന്ന് അവരോട് പറഞ്ഞെതെന്തെന്നാല്‍ നിങ്ങളില്‍ പാപമില്ലാത്തവന്‍ ഒന്നാമത് ഇവളെ കല്ലെറിയട്ടെ. തുടര്‍ന്നും അവന്‍ നിലത്ത് എഴുതുന്നത് തുടര്‍ന്നു. ഇത് കേട്ടവര്‍ മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തരായി വിട്ടുപോയി. യേശു മാത്രവും നടുവില്‍ നില്‍ക്കുന്ന സ്ത്രീയും ശേഷിച്ചു.
`നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ`
എവിടെയാണ് പാപങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്?
നമ്മുടെ ഹൃദയപ്പലകയിലും പ്രവൃത്തികളുടെ പുസ്തകത്തിലും
യേശു അവരോട് പറഞ്ഞു; "നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ`. തുടര്‍ന്ന് അവന്‍ നിലത്ത് എഴുതുന്നത് തുടര്‍ന്നു. മൂത്തവരായ രണ്ടുപേര്‍ നടന്നു പോകുവാന്‍ തുടങ്ങി. വയസായ പരീശന്മാര്‍, കുടുതല്‍ പാപം ചെയ്തവര്‍, ആദ്യംതന്നെ പോകണം. പുറകെ ഇളയവരും അതുപോലെ തന്നെ പോയി. യേശു നമ്മുടെ ഇടയില്‍ നില്‍ക്കുകയാണെന്ന് കരുതുക. നമ്മള്‍ ആ സ്ത്രീയുടെ ചുറ്റും നില്‍ക്കുകയാണ്. നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ എന്ന് യേശു നമ്മോട് പറഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും?
യേശു എന്താണ് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? നമ്മുടെ സൃഷ്ടിതാവായ ദൈവം നമ്മുടെ പാപം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ എഴുതുന്നു.
ഒന്നാമതായി, അവന്‍ നമ്മുടെ പാപങ്ങള്‍ നമ്മുടെ ഹൃദയപ്പലകയില്‍ എഴുതുന്നു. `യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു. (യിരെമ്യാവ് 17:1)
ദൈവം യഹൂദയിലൂടെ നമ്മോട് പറയുന്നു. യഹൂദ നമ്മെ പ്രതിനിധീകരിക്കുന്നു. മനുഷ്യരുടെ പാപങ്ങള്‍ ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും കൊത്തിയിരിക്കുന്നു. അവ നമ്മുടെ ഹൃദയത്തിന്‍റെ പലകമേല്‍ രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യരെല്ലാം പാപികളാണെന്നാണ് യേശു കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നത്.
നാം പാപം ചെയ്യുന്നു എന്ന് ദൈവത്തിനറിയാം; അവന്‍ അത് നമ്മുടെ ഹൃദയത്തിന്‍റെ പലകയില്‍ എഴുതിയിരിക്കുന്നു. ഒന്നാമത്, അവന്‍ നമ്മുടെ പ്രവൃത്തികളെ രേഖപ്പെടുത്തുന്നു; നമ്മള്‍ പ്രവര്‍ത്തിച്ച പാപങ്ങളെയും, കാരണം ന്യായപ്രമാണത്തിനുമുന്നില്‍ നാമെല്ലാം എളുപ്പത്തില്‍ തകര്‍ന്നു പോകുന്നവരാണ്. പാപങ്ങളെ നമ്മുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതിനാല്‍, ന്യായപ്രമാണത്തെ കാണുമ്പോ ഴെല്ലാം നാം പാപികളാണെന്ന് നമുക്ക് തിരിച്ചറിവ് ലഭിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിലും മനസാക്ഷിയിലും എഴുതിയിരിക്കുന്നതിനാല്‍ തിരുമുമ്പില്‍ നാം പാപികളാണെന്ന് തിരിച്ചറിയുന്നു.
യേശു രണ്ടാമതും കുനിഞ്ഞ് നിലത്ത് എഴുതികൊണ്ടിരുന്നു. വേദപുസ്തകം വീണ്ടും പറയുന്നു നമ്മുടെ പാപങ്ങള്‍ ദൈവമുമ്പാകെ പ്രവൃത്തികളുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (വെളിപ്പാട് 20:12) ഓരോ പാപിയുടെ പേരും അവന്‍റെ/അവളുടെ പാപവും ഈ പുസ്തകത്തിലുണ്ട്. അവ ആ വ്യക്തിയുടെ ഹൃദയപ്പലകയിലും എഴുതിയിട്ടുണ്ട്. നമ്മുടെ പാപങ്ങള്‍ പ്രവൃത്തിയുടെ പുസ്തകത്തിലും ഹൃദയപ്പലകയിലും രേഖപ്പെടുത്തിയിരിക്കുന്നു.
വൃദ്ധരെന്നോ യുവാക്കളെന്നോ വ്യത്യാസമില്ലാതെ ഏവരുടെയും ഹൃദയപ്പലകയില്‍ പാപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. അതിനാലാണ് അവര്‍ക്ക് യേശുവിന്‍റെ മുന്നില്‍ അവരുടെ പാപങ്ങളെക്കുറച്ച് ഒന്നും പറയാന്‍ കഴിയാത്തത്. ആ സ്തീയെ കല്ലെറിയവാന്‍ ശ്രമിച്ച അവര്‍, അവന്‍റെ വാക്കുകള്‍ക്കു മുന്നില്‍ നിസഹായരായിതീര്‍ന്നു.
രണ്ടിടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ പാപങ്ങള്‍ എപ്പോഴാണ് മായ്ക്കുന്നത് ?
വെള്ളത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയും ലഭിക്കുന്ന വീണ്ടെടുപ്പിനെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമ്പോള്‍
എങ്ങനെയാണെന്ന് വച്ചാല്‍, അവന്‍റെ രക്ഷയെ നിങ്ങള്‍ സ്വീകരിക്കുമ്പോള്‍, പ്രവൃത്തികളുടെ പുസ്തകത്തില്‍ എഴുതിയിരുന്ന നിങ്ങളുടെ പാപങ്ങള്‍ എല്ലാം മായ്ച്ചുകളഞ്ഞ് നിങ്ങളുടെ പേര് ജീവന്‍റെ പുസ്തകത്തില്‍ ചേര്‍ക്കുന്നു. ജീവ പുസ്തകത്തില്‍ പേരുള്ളവരെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് പോകും. അവരുടെ നല്ല പ്രവൃത്തികളും ദൈവരാജ്യത്തിനും അവന്‍റെ നീതിക്കുമായി അവര്‍ ഈ ലോകത്ത് ചെയ്തകാര്യങ്ങളുമെല്ലാം ജീവപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അവരെ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കുന്നു. തങ്ങളുടെ പാപങ്ങളില്‍നിന്നും വിടുതല്‍ പ്രാപിച്ചവര്‍ നിത്യരാജ്യത്തല്‍ പ്രവേശിക്കും.
ഓര്‍ക്കുക, സകലമനുഷ്യരുടെയും പാപം രണ്ടു സ്ഥലങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. ആകയാല്‍ ദൈവത്തെ വഞ്ചിക്കുവാന്‍ ആര്‍ക്കും കഴിയകയില്ല. തന്‍റെ ഹൃദയത്തില്‍ ഒരു പാപവും ചെയ്യാത്ത, വ്യഭിചാരം ചെയ്യാത്ത, ഒറ്റവ്യക്തിപോലും ഇല്ല. സകല മനുഷ്യരും പാപികളും അപൂര്‍ണരുമത്രേ.
യേശുവിലൂടെയുള്ള വീണ്ടെടുപ്പ് അംഗീകരിക്കാത്തവര്‍ക്ക് തങ്ങളുടെ പാപങ്ങളെ ചൊല്ലി വേദനിക്കുവാനല്ലാതെ മറ്റൊന്നിനും കഴിയുകയില്ല. അവര്‍ക്ക് ആത്മവിശ്വാസവുമില്ല. അവരുടെ പാപങ്ങളെ ഓര്‍ത്ത് ദൈവത്തിനും മറ്റുള്ളവര്‍ക്കു മുന്നില്‍ അവര്‍ ഭയപ്പെടുന്നു. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുക്കുന്ന സുവിശേഷത്തില്‍ ഹൃദയംകൊണ്ട് വിശ്വസിക്കുന്ന നിമിഷം മുതല്‍ അവരുടെ ഹൃദയപ്പലകയിലും പ്രവൃത്തിയുടെ പുസ്തകത്തിലും രേഖപ്പെ ടുത്തിയിരിക്കുന്ന പാപങ്ങള്‍ എല്ലാം തുടച്ചുനീക്കപ്പെടുന്നു. അവരുടെ സകലവിധ പാപങ്ങളില്‍നിന്നും അവര്‍ വിടുതല്‍ പ്രാപിക്കുന്നു.
സ്വര്‍ഗ്ഗത്തില്‍ ഒരു ജീവപുസ്തകം ഉണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പിന്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ പേരുകള്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ആകയാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പാപമൊന്നും ചെയ്യാതിരുന്നതിനാലല്ല, മറിച്ച് വെള്ളത്താലും ആത്മാവിനാലും ലഭിക്കുന്ന വീണ്ടെടുപ്പിലുള്ള വിശ്വാസത്താല്‍ അവരുടെ പാപങ്ങള്‍ വിടുവിക്കപ്പെട്ടതിനാലാണ് അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിച്ചത്. ഇത് വിശ്വാസത്തിന്‍റെ ന്യായപ്രമാണമാകുന്നു` (റോമര്‍ 3:27)
സഹവിശ്വാസികളേ, ശാസ്ത്രിമാരും പരീശന്മാരും, വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെതന്നെ പാപികളാണ്. വാസ്തവത്തില്‍, തങ്ങള്‍ പാപികളെല്ലെന്ന് തങ്ങളെത്തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചതുവഴി അവര്‍ വലിയ പാപമാണ് ചെയ്തുകൊണ്ടിരുന്നത്. മത നേതാക്കള്‍ എല്ലാവരും ഔപചാരികമായ അംഗീകാരം ലഭിച്ച കള്ളന്മാരാണ്. അവര്‍ ആത്മാക്കളെ മോഷ്ടിക്കുന്നവരാണ്. മറ്റൊരു വിധത്തില്‍, ജീവന്‍റെ മോഷ്ടാക്കളാണ്. അവര്‍ വീണ്ടെടുപ്പ് പ്രാപിച്ചിട്ടില്ലെങ്കിലും, മറ്റുള്ളവരെ അധികാരത്തോടെ ഇക്കാര്യം പഠിപ്പിക്കുവാന്‍ അവര്‍ ധൈര്യപ്പെടുന്നു.
ന്യായപ്രമാണമനുസരിച്ച് പാപമില്ലാത്തവനായി ഒറ്റ വ്യക്തിപോലുമില്ല. പക്ഷേ, ഒരുവന് നീതിമാനാകാം, അത് അവന്‍റെ/അവള്‍ പാപമൊന്നും ചെയ്യാതിരിക്കുന്നതിനാലല്ല, മറിച്ച് അവന്‍/അവള്‍ സകലപാപങ്ങളില്‍നിന്നും വീണ്ടെടുക്കപ്പെട്ടതിനാലാണ്. അത്തരം ഒരു വ്യക്തിയുടെ പേര് ജീവ പുസ്തകത്തില്‍ രേഖപ്പെടുത്തും. ഒരാളുടെ പേര് ജീവ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. ജനങ്ങള്‍ തങ്ങളുടെ ജീവകാലം മുഴുവന്‍ പാപം ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍, അവരുടെ പേര് ജീവപുസ്തകത്തില്‍ പ്രവേശിക്കണമെങ്കില്‍ നിത്യമായി വീണ്ടെടുക്കപ്പെടേണ്ടതുണ്ട്.
നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുമോ എന്നത് നിങ്ങള്‍ സത്യസുവിശേഷത്തെ സ്വീകരിക്കുന്നുവോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ ദൈവകൃപ പ്രാപിക്കുമോ ഇല്ലയോ എന്നത് യേശുവിന്‍റെ രക്ഷയെ നിങ്ങള്‍ സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും. പിടിക്കപ്പെട്ട സ്ത്രീക്ക് എന്തുസംഭവിച്ചു? അവള്‍ മുട്ടിന്മേല്‍നിന്ന് വരാന്‍ പോകുന്ന ക്രൂരമായ മരണത്തെ ഓര്‍ത്ത് കണ്ണടച്ചു നില്‍ക്കുകയായിരിക്കാം. സ്വാഭാവികമായും ഭയത്താലും പശ്ചാത്താപത്താലും അവള്‍ കരഞ്ഞുകൊണ്ടിരുന്നിരിക്കാം. മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ സത്യസന്ധരാകാറുണ്ട്.
`ഓ! ദൈവമേ, ഞാന്‍ മരിക്കുന്നതാണ് നല്ലത്, എന്‍റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ സ്വീകരിക്കേണമേ, എന്നോട് ദയ തോന്നേണമേ, യേശുവേ, എന്നോട് ദയയുണ്ടാകേണമേ`, വീണ്ടെടുപ്പിന്‍റെ സ്നേഹത്തിനായി അവള്‍ യേശുവിനോട് യാചിച്ചു. ദൈവമേ, അങ്ങ് എന്നെ ന്യായം വിധിച്ചാല്‍ ഞാന്‍ വിധിക്കപ്പെടും. ഞാന്‍ പാപമില്ലാത്തവളെന്ന് നീ പറഞ്ഞാല്‍, എന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും. ഇത് അങ്ങയെ ആശ്രയിച്ചിരിക്കുന്നു`. സ്വാഭാവികമായും അവള്‍ ഇതെല്ലാം പറഞ്ഞുകൊണ്ടുരുന്നിരിക്കണം. ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്ന കാര്യങ്ങള്‍ മുഴുവനും അവള്‍ യേശുവിനോട് ഏറ്റുപറഞ്ഞിരിക്കാം.
യേശുവിന്‍റെ മുന്നില്‍ കൊണ്ടുവരപ്പെട്ട സ്ത്രീ `ഞാന്‍ തെറ്റുചെയ്തു. എന്‍റെ വ്യഭിചാരത്തെ ക്ഷമിക്കേണമേ` എന്നല്ല പറഞ്ഞത്; അവള്‍ പറഞ്ഞു `ദയവായി എന്‍റെ പാപങ്ങളില്‍നിന്ന് എന്നെ രക്ഷിക്കേണമേ. അങ്ങ് എന്‍റെ പാപങ്ങളെ വീണ്ടെടുത്താല്‍ ഞാന്‍ രക്ഷിക്കപ്പെടും. ഇല്ലെങ്കില്‍ ഞാന്‍ നരകത്തിലേക്ക് പോകും. എനിക്ക് അങ്ങയുടെ വീണ്ടെടുപ്പ് വേണം. എനിക്ക് ദൈവസ്നേഹം വേണം, അവന് എന്നോട് ദയ തോന്നണം.` അവള്‍ കണ്ണുകളടച്ച് അവളുടെ പാപത്തെ ഏറ്റു പറഞ്ഞു.
യേശു അവളോട്; `സ്ത്രീയേ അവര്‍ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ ` എന്നു ചോദിച്ചതിന് ഇല്ല കര്‍ത്താവേ എന്ന് അവള്‍ പറഞ്ഞു.
ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല` എന്ന് യേശു അവളോട് പറഞ്ഞു. യേശു അവള്‍ക്കു ശിക്ഷവിധിച്ചില്ല. കാരണം അവളുടെ സകലപാപവും അവന്‍ യോര്‍ദാനില്‍ സ്വീകരിച്ച സ്നാനത്തിലൂടെ വഹിച്ചു. അവള്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ഇനി, അവളെയല്ല, യേശുവിനെയാണ് അവളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കേണ്ടത്.
അവന്‍ പറഞ്ഞു `ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല`
അവള്‍ യേശുവിനാല്‍ ശിക്ഷിക്കപ്പെട്ടുവോ?
ഇല്ല
ഈ സ്ത്രീ യേശുവിലുള്ള രക്ഷയാല്‍ അനുഗ്രഹി ക്കപ്പെട്ടു. അവളുടെ സകല പാപങ്ങളില്‍നിന്നും അവള്‍ വീണ്ടെടുക്കപ്പെട്ടു. നമ്മുടെ കര്‍ത്താവായ യേശു പറയുന്നത് അവന്‍ നമ്മുടെ സകല പാപങ്ങളും വീണ്ടെടുത്തുവെന്നും നാമെല്ലാം നീതിമാന്മാരാണെന്നുമാണ്.
അവന്‍ വേദപുസ്തകത്തലൂടെ നമ്മോട് അത് പറയുന്നു. യോര്‍ദ്ദാനിലെ സ്നാനത്തിലൂടെ അവന്‍ വഹിച്ച നമ്മുടെ പാപങ്ങളുടെ വില നല്‍കുവാനായി അവന്‍ മരിച്ചു. അവന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പിലും കുരിശിലെ ന്യായവിധിയും വിശ്വസിക്കുന്ന സകലരെയും അവന്‍ വീണ്ടെടുത്തെന്ന് നമ്മോട് പറയുന്നു. നമുക്കെല്ലാവര്‍ക്കും യേശുവിന്‍റെ എഴുതപ്പെട്ട വചനങ്ങള്‍ ആവശ്യമാണ്. ആ വചനങ്ങളില്‍ നാം മുറുകെ പിടിക്കുകയും വേണം. അപ്പോള്‍ നാമെല്ലാവരും വീണ്ടെടുപ്പിനാല്‍ അനുഗ്രഹിക്കപ്പെടും.
`കര്‍ത്താവേ... നിന്‍റെ മുന്നില്‍ എനിക്ക് ഒരു യോഗ്യതയുമില്ല. എന്നുള്ളില്‍ ഒരു നന്മയുമില്ല. എന്‍റെ പാപങ്ങളല്ലാതെ നിന്നെ കാണിക്കുവാനായി മറ്റൊന്നും എന്‍റെ കയ്യിലില്ല. എന്നാല്‍, യേശുവാണ് എന്‍റെ വീണ്ടെടുപ്പിന്‍റെ ദൈവമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ സകല പാപവും യോര്‍ദാനില്‍വച്ച് വഹിച്ച അവന്‍ കുരിശില്‍ അതിന്‍റെ പ്രായശ്ചിത്തം കഴിച്ചു. അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും എന്‍റെ സകലപാപവും അവന്‍ വഹിച്ചു. ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു, കര്‍ത്താവേ`.
ഇപ്രകാരമാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. യേശു നമ്മെ ശിക്ഷിക്കുന്നില്ല. ദൈവമക്കളാകാനുള്ള അധികാരം അവന്‍ നമുക്ക് നല്‍കി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പില്‍ വിശ്വസിക്കുന്ന ഏവരുടെയും പാപങ്ങള്‍ അവന്‍ ചുമന്ന് അവരെ നീതിമാന്മാരാക്കി.
പ്രിയ സ്നേഹതരേ, ആ സ്ത്രീ വീണ്ടെടുക്കപ്പെട്ടു. വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട ആ സ്ത്രീ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിനാല്‍ അനിഗ്രഹിക്കപ്പെട്ടു. നമുക്കും അതുപോലെ അനുഗ്രഹം പ്രാപിക്കാം. തന്‍റെ പാപത്തെക്കുറിച്ച് ബോധമുണ്ടായി, അവനോട്/അവളോട് ദയ തോന്നേണമേ എന്ന് ദൈവത്തോട് യാചിക്കുകയും യേശു നല്‍കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ അനുഗ്രഹം പ്രാപിക്കും. തങ്ങളുടെ പാപങ്ങളെ ദൈവമുമ്പാകെ സമ്മതിക്കുന്നവര്‍ വീണ്ടെടുക്കപ്പെടും, അതിന് സാധിക്കാത്തവര്‍ക്ക് ഈ അനുഗ്രഹവും അന്യമായിത്തീരും.
യേശു ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമന്നു. (യോഹ 1:29) ലോകത്തിലെ ഏതൊരു പാപിയും അവന്‍/അവള്‍ യേശുവില്‍ വിശ്വസിക്കുന്നു എങ്കില്‍ വീണ്ടെടുക്കപ്പെടും.യേശു ആ സ്ത്രീയോട് പറഞ്ഞു ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല`. അവന്‍ അവളെ ശിക്ഷിക്കുന്നില്ല എന്ന് പറയാന്‍ കാരണം തന്‍റെ സ്നാനത്തിലൂടെ അവളുടെ സകലപാപവും അവന്‍ വഹിച്ചു എന്നതിനാലാണ്. നമുടെ സകലപാപവുംഅവന്‍ ചുമക്കുകയും നമുക്ക് പകരമായി അതിനായി ന്യായം വിധിക്കപ്പെടുകയും ചെയ്തു.
യേശുവിന്‍റെ മുന്നില്‍ നാമെല്ലാവരും വീണ്ടെടുക്കപ്പെടണം
ദൈവസ്നേഹമാണോ, ദൈവത്തിന്‍റെ ന്യായവിധിയാണോ മഹത്തരം?
ദൈവസ്നേഹം
കൈയില്‍ കല്ലേന്തിനില്‍ക്കുന്ന പരീശന്മാരും, ഇന്നത്തെ മതനേതാക്കളും ന്യായപ്രണാമത്തെ അക്ഷരീകമായി വ്യാഖ്യാനിക്കുന്നു. അവര്‍ വിശ്വസിക്കുന്നത്, ന്യായപ്രമാണം വ്യഭിചാരം ചെയ്യരുതെന്ന് പറയുന്നതിനാല്‍, അത്തരം പാപം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലേണമെന്നാണ്. വ്യഭിചാരം ചെയ്യുകയില്ലെന്ന നാട്യത്തോടെ ഇച്ഛയുള്ള കണ്ണുകളാല്‍ അവര്‍ സ്ത്രീകളെ ഒളിഞ്ഞുനോക്കുന്നു. അവര്‍ ഒരിക്കലും വീണ്ടെടുക്കപ്പെടുകയോ രക്ഷിക്കപ്പെടുകയോ ഇല്ല. പരീശന്മാരും ശാസ്ത്രിമാരും ഈ ലോകത്തിലെ പകല്‍ മാന്യന്മാരാണ്. അവര്‍ യേശുവിനാല്‍ വിളിക്കപ്പെട്ടവരല്ല. ഈ ജനങ്ങള്‍ ഒരിക്കലും അവനില്‍നിന്നും `ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല` എന്ന് കേട്ടിട്ടുമില്ല.
വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീ മാത്രമാണ് സന്താഷകരമായ ആ വാക്കുകള്‍ കേട്ടത്. നിങ്ങള്‍ അവന്‍റെ മുന്നില്‍ വിശ്വസ്തരാണെങ്കില്‍, നിങ്ങള്‍ക്കും അവളെപ്പോലെ അനുഗ്രഹം പ്രാപിക്കാം. `ദൈവമേ, എന്‍റെ ജീവിതത്തില്‍ വ്യഭിചാരം ചെയ്യുന്നത് ഒഴിവാക്കാന്‍ എനിക്കാവുന്നില്ല, ഇതിനെക്കുറിച്ച് എനിക്ക് ബോധ്യംവരാത്തവിധം ഈ പാപം വളരെ കൂടുതല്‍ ആവര്‍ത്തിക്കുന്നു. ഓരോ ദിവസവും അനേകം തവണ ഞാന്‍ ഇങ്ങനെയുള്ള പാപം ചെയ്യുന്നു.`
നാം മരണശിക്ഷയ്ക്ക് യോഗ്യരായ പാപികളാണെന്നുള്ള സ്ത്യവും ന്യായപ്രമാണവും സ്വീകരിക്കുമ്പോള്‍ ദൈവത്തെ സത്യസന്ധമായി അഭിമുഖീകരിച്ച്കൊണ്ട് പറയാം `ദൈവമേ, ഇതാണ് എന്‍റെ അവസ്ഥ, ദയവായി എന്നെ രക്ഷിക്കേണമേ`. ദൈവം അവന്‍റെ വീണ്ടെടുപ്പിനാല്‍ നമ്മെ അനുഗ്രഹിക്കും.
യേശുവിന്‍റെ സ്നേഹം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ദൈവത്തിന്‍റെ ന്യായവിധിയുടെമേല്‍ വിജയം പ്രാപിച്ചിരിക്കുന്നു. `ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല`. അവന്‍ നമുക്ക് ശിക്ഷ വിധിക്കുന്നില്ല. അവന്‍ പറയുന്നു `നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു`. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മനസലിവിന്‍റെ ദൈവമാണ്. ലോകത്തിന്‍റെ സകലപാപങ്ങളില്‍നിന്നും അവന്‍ നമ്മെ വിടുവിച്ചിരിക്കുന്നു.
നമ്മുടെ ദൈവം നീതിയുടെയും സ്നേഹത്തിന്‍റെയും ദൈവമത്രേ. ജലത്തിന്‍റെയും ആത്മാവിന്‍റെയും സ്നേഹം അവന്‍റെ ന്യായവിധിയേക്കാള്‍ മഹത്തരമത്രേ.
അവന്‍റെ നീതിയേക്കാള്‍ മഹത്തരമാകുന്നു അവന്‍റെ സ്നേഹം
എന്തിനാണ് അവന്‍ നമ്മെ ഏവരെയും വീണ്ടെടുക്കുന്നത് ?
അവന്‍റെ സ്നേഹം നീതിയേക്കാള്‍ മഹത്തരമായതിനാല്‍
ദൈവം തന്‍റെ നീതി പൂര്‍ത്തിയാക്കുവാന്‍വേണ്ടി ന്യായവിധി നടപ്പാക്കിയിരുന്നെങ്കില്‍ സകലപാപികളെയും ന്യായം വിധിച്ച് നരകത്തിനേക്ക് അയക്കേണ്ടിവരുമായിരുന്നു. പക്ഷേ, നമ്മെ ന്യായവിധിയില്‍നിന്നും രക്ഷിക്കുന്ന, യേശുവിന്‍റെ സ്നേഹം മഹത്തരമായതിനാല്‍, ദൈവം തന്‍റെ ഏകജാതനെ, യേശുവിനെ ഭൂമിയിലേക്ക് അയച്ചു. യേശു നമ്മുടെ സകലപാപവും തന്‍റെമേല്‍ വഹിച്ച് നമുക്ക് നേരിടേണ്ടിയിരുന്ന ന്യായവിധിയും അവന്‍ വഹിച്ചു. ഇപ്പോള്‍, യേശുവിനെ തങ്ങളുടെ രക്ഷിതാവായി വിശ്വസിക്കുന്നവര്‍ അവന്‍റെ മക്കളാവുകയും നീതിമാന്മാരാകയും ചെയ്യും. അവന്‍റെ സ്നേഹം നീതിയേക്കാള്‍ മഹത്തരമായതിനാല്‍, അവന്‍ നമ്മെ എല്ലാവരെയും വീണ്ടെടുത്തു.
ദൈവം തന്‍റെ നീതിയിലൂടെ മാത്രം നമ്മെ ന്യായം വിധിക്കാത്തതിനാല്‍ നാം ദൈവത്തിന് നന്ദി പറയണം. ഒരിക്കല്‍ യേശു ശാസ്ത്രിമാരോടും പരീശന്മാരോടും അവരുടെ ശിഷ്യന്മാരോടും പറഞ്ഞു:` യാഗത്തിലല്ല, കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്ന് പോയി പഠിപ്പിന്‍. ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു`.(മത്തായി.9:13). ചിലര്‍ ഇപ്പോഴും ഒരു പശുവിനെയോ ആടിനെയോ ദിനം തോറും യാഗം അര്‍പ്പിച്ച് `ദൈവമേ, ഓരോ ദിവസവുമുള്ള ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ` എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവം നമ്മുടെ യാഗം ഇച്ഛിക്കുന്നില്ല, മറിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പിലുള്ള വിശ്വാസമാണ് അവന്‍ ആഗ്രഹിക്കുന്നത്. നാം വീണ്ടെടുക്കപ്പെടുകയും വിടുവിക്കുപ്പെടുകയും ചെയ്യേണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്‍റെ സ്നേഹം നമുക്ക് നല്‍കി നമ്മുടെ വിശ്വാസം സ്വീകരിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കിത് എല്ലാം ഗ്രഹിക്കുവാന്‍ കഴിയുന്നുണ്ടോ? യേശു നമുക്ക് അവന്‍റെ സമ്പൂര്‍ണ രക്ഷ നല്‍കിത്തന്നു.
യേശു പാപത്തെ വെറുക്കുന്നു, എങ്കിലും ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യജീവികളോട് അവന് ചൂടുള്ള സ്നേഹമുണ്ട്. നമ്മെ അവന്‍റെ മക്കളാക്കണമെന്ന് സൃഷ്ടിക്കുന്നതിന് മുമ്പേ അവന്‍ തീരുമാനിച്ചിരുന്നു; തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും അവന്‍ നമ്മുടെ പാപങ്ങളെ മായ്ചുകളഞ്ഞു. ദൈവം നമ്മെ സൃഷ്ടിച്ചതുതന്നെ വീണ്ടെടുക്കുവാനും യേശുവില്‍ നമ്മെ പൊതിയുവാനും അവന്‍റെ മക്കളാക്കിതീര്‍ക്കുവാനുമാണ്. അവന്‍റെ സൃഷ്ടികളായ നമ്മോടുള്ള ദൈവത്തിന്‍റെ സ്നേഹമാണിത്.
ദൈവം തന്‍റെ നീതിയുള്ള നിയമത്താല്‍ നമ്മെ ന്യായം വിധിച്ചിരുന്നു എങ്കില്‍ പാപികളായ നാമെല്ലാവരും മരിക്കേണ്ടി വരുമായിരുന്നു. പക്ഷേ, തന്‍റെ പുത്രന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും അവന്‍ നമ്മെ വിടുവുച്ചു. നിങ്ങളിത് വിശ്വസിക്കുന്നുവോ? പഴയനിയമത്തില്‍നിന്നും നമുക്കിത് ഉറപ്പാക്കാം.
അഹരോന്‍ ബലിയാടിന്‍റെമേല്‍ അവന്‍റെ കൈവച്ചു
യിസ്രായേല്‍ ജനത്തിന്‍റെ പാപം മുഴുവനും
പ്രതിനിധിയായ ജീവനുള്ള ആടിന്‍റെമേല്‍ ചുമത്തുന്നതാര്?
മഹാപുരോഹിതന്‍
ഈ ലോകത്തിന്‍റെ സകല പാപങ്ങളും പഴയനിയമ ത്തിലെ കൈവെപ്പിനാലും പുതിയനിയമത്തിലെ സ്നാനത്തി നാലും പ്രായശ്ചിത്തം നേടുന്നു. പഴയ നിയമത്തില്‍, യിസ്രായേലിന്‍റെ ഒരു വര്‍ഷത്തെ സകലപാപങ്ങളുടെയും പ്രായശ്ചിത്തത്തിനായി, ഊനമില്ലാത്ത, ജീവനോടിരിക്കുന്ന ആടിന്‍റെ തലയിലേക്ക് മഹാപുരോഹിതന്‍ കൈവച്ച് പാപത്തെ ചുമക്കുന്നു.
`ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റു പറഞ്ഞ്, കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കേണം` (ലേവ്യ.16:21)
ഇപ്രകാരമായിരുന്നു പഴയനിയമകാലത്ത് അവര്‍ പ്രായശ്ചിത്തം ചെയ്തിരുന്നത്.ദൈനംദിന പാപങ്ങളില്‍നിന്നും വിടുവിക്കപ്പെടുവാനായി, ഒരുവന്‍ ഊനമില്ലാത്ത ഒരു ആട്ടിന്‍കുട്ടിയെ കോലാട്ടുകൊറ്റനേയോ സമാഗമന കൂടാരത്തില്‍ കൊണ്ടുവന്ന് യാഗ പീഠത്തില്‍ അതിനെ യാഗം കഴിക്കണമായിരുന്നു. അവന്‍ തന്‍റെ യാഗ വസ്തുവിന്‍റെ തലയില്‍ തന്‍റെ കരംവച്ച് അവന്‍റെ പാപമെല്ലാം ബലിയാടിന്മേല്‍ ചുമത്തുന്നു. തുടര്‍ന്ന് യാഗമൃഗത്തെ കൊല്ലുകയും പുരോഹിതന്‍ ഇതിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ചെയ്യുന്നു.
യാഗപീഠത്തിന്‍റെ നാലു മൂലകളിലും കൊമ്പുകളുണ്ടായിരുന്നു. വെളിപ്പാട് പുസ്തകം 20:21 ല്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികളുടെ പുസ്തകത്തെയാണ് ഈ കൊമ്പുകള്‍ ചിത്രീകരിക്കുന്നത്. യാഗമൃഗത്തിന്‍റെ ശേഷിക്കുന്ന രക്തം നിലത്തും തളിക്കുന്നു. നിലമെന്നത് മനുഷ്യന്‍റെ ഹൃദയത്തെ കാണിക്കുന്നു കാരണം മനുഷ്യനെ മെനഞ്ഞി രിക്കുന്നത് മണ്ണില്‍ നിന്നുമാകുന്നു. ഇപ്രകാരം ജനങ്ങള്‍ തങ്ങളുടെ ദൈനംദിന പാപത്തിന്‍റെ പ്രായശ്ചിത്തം കഴിച്ചുപോന്നു.
എന്നാല്‍, ദിനംതോറും ഈ പാപയാഗം അര്‍പ്പിക്കാന്‍ അവര്‍ക്കു കഴിയാത്തതിനാല്‍, ഒരു വര്‍ഷത്തെ പാപങ്ങള്‍ക്കു മുഴുവനുമായി ഒരു ദിവസം യാഗം അര്‍പ്പിക്കുവാന്‍ ദൈവം അനുവദിച്ചു. ഇത് ഏഴാം മാസത്തിന്‍റെ പത്താം ദിവസമായ മഹാപാപപരിഹാര ദിനത്തിലാണ് അര്‍പ്പിച്ചിരുന്നത്. ആ ദിവസം യിസ്രായേല്‍ മക്കളുടെ മുഴുവന്‍ പ്രതിനിധിയായ മഹാപുരോഹിതന്‍ രണ്ട് കോലാട്ടു കൊറ്റന്മാരെ കൊണ്ടുവന്ന് അവയുടെമേല്‍ കൈവച്ച് ജനങ്ങളുടെ പാപം മുഴുവന്‍ അവയില്‍ ചുമത്തുന്നു. തുടര്‍ന്ന് യിസ്രായേല്‍ മക്കളുടെ പാപത്തിന്‍റെ പ്രായശ്ചിത്തത്തിനായി അവയെ ദൈവമുമ്പാകെ യാഗമായി അര്‍പ്പിക്കുന്നു.
ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു. യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റു പറഞ്ഞ്, കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തുന്നു. യിസ്രായേല്‍ ജനം ഓരോരുത്തരും വന്ന് യാഗമൃഗത്തിന്മേല്‍ കൈ വയ്ക്കുന്നതിന് പകരം ജനങ്ങളുടെ പ്രതിനിധിയായ മഹാപുരോഹിതനായ അഹരോനെ ദൈവം ഇതിനായി നിയമിച്ചിരുന്നു. ജനങ്ങളുടെ പ്രതിനിധിയായ മഹാപുരോഹിതന്‍ ആ വര്‍ഷത്തെ പാപങ്ങളുടെ മോചനത്തിനായി ജീവനോടിരിക്കുന്ന ആടിന്‍റെ തലയില്‍ കൈ വയ്ക്കുന്നു. അവന്‍ യിസ്രായേലിന്‍റെ സകല പാപവും ദൈവത്തിന്‍റെ മുമ്പാകെ വിവരിക്കുന്നു. ദൈവമേ, നിന്‍റെ മക്കളായ യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു. ഞങ്ങള്‍ വിഗ്രഹത്തെ ആരാധിച്ചു, അങ്ങയുടെ ന്യായപ്രമാണത്തിന്‍റെ എല്ലാ നിയമങ്ങളും തെറ്റിച്ചു, അങ്ങയുടെ നാമം വൃഥാ എടുത്തു, വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ നിന്നേക്കാള്‍ സ്നേഹിച്ചു. ശബ്ബത്ത് നാളിനെ ഞങ്ങള്‍ ശുദ്ധീകരിച്ചില്ല, ഞങ്ങളുടെ മാതാപിതാക്കളെ ബഹുമാനിച്ചില്ല, കൊല ചെയ്തു, വ്യഭിചാരം ചെയ്തു, ഞങ്ങള്‍ അസൂയയിലും വഴക്കുകളിലും ഇടപെട്ടു.
അവന്‍ പാപങ്ങളെ മുഴുവന്‍ അക്കമിട്ട് പറഞ്ഞു. ദൈവമേ, യിസ്രായേല്‍ ജനത്തിനോ എനിക്കോ അങ്ങയുടെ ന്യായപ്രമാണം പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പാപങ്ങളില്‍ നിന്നെല്ലാം വീണ്ടെടുക്കപ്പെടാന്‍, ഞാന്‍ ഈ ആടിന്‍റെ തലയില്‍ കൈ വച്ച് മുഴുവന്‍ ജനത്തിന്‍റേയും പാപം ഇതിന്മേല്‍ ചുമത്തുന്നു.
മഹാപുരോഹിതന്‍ യാഗമൃഗത്തിന്മേല്‍ കൈ വച്ച് മുഴുവന്‍ ജനത്തിന്‍റെയും പാപത്തെ അതിന്മേല്‍ ചുമത്തുന്നു. കൈ വയ്ക്കുക എന്നതിന് കടത്തിവിടുക എന്നാണ് അര്‍ത്ഥം ( ലേവ്യ 1:14 ,16:20,21)
പഴയ നിയമ കാലത്ത് പ്രായശ്ചിത്തം പൂര്‍ത്തിയാക്കിയത് എങ്ങനെയായിരുന്നു?
പാപയാഗ വസ്തുവിന്മേലുള്ള കൈ വെപ്പിലൂടെ
തങ്ങളുടെ പാപം മുഴുവന്‍ കടത്തിവിട്ട് വീണ്ടെടുപ്പ് പ്രാപിക്കുവാനായി ദൈവം യിസ്രായേല്‍ മക്കള്‍ക്ക് യാഗങ്ങളുടെ സമ്പ്രദായം നല്‍കിയിരുന്നു. ഒരുവന്‍ ഊനമില്ലാത്ത പാപയാഗം ഒരുക്കണമെന്നും ആ പാപയാഗവസ്തു അവന് പകരമായി മരിക്കണമെന്നും അവന്‍ വ്യക്തമാക്കി. പാപികളായ വ്യക്തികളുടെ വീണ്ടെടുപ്പ് അപ്രകാരമായിരുന്നു.
അങ്ങനെ മഹാപാപപരിഹാര ദിനത്തില്‍, പാപയാഗ വസ്തു കൊല്ലപ്പെടുകയും അതിന്‍റെ രക്തം എടുത്ത് വിശുദ്ധസ്ഥലത്തിനടുത്ത് കൊണ്ടുചെന്ന് കൃപാസനത്തില്‍ ഏഴുതവണ തളിക്കുന്നു. അങ്ങനെ ഓരോ വര്‍ഷവും ഏഴാം മാസം പത്താം ദിവസം യിസ്രായേല്‍ മക്കള്‍ തങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പാപങ്ങളുടെ പ്രായശ്ചിത്തം ചെയ്യുന്നു.
വിശുദ്ധസ്ഥലത്ത് മഹാപുരോഹിതന്‍ മാത്രം പ്രവേശിച്ച് യാഗം അര്‍പ്പിക്കുന്നു. പുറത്ത് കൂടിനില്‍ക്കുന്ന ജനങ്ങള്‍ മഹാപുരോഹിതന്‍റെ അങ്കിയായ എഫോദിന്‍റെ അരയില്‍ കെട്ടിയിട്ടിരിക്കുന്ന സ്വര്‍ണ്ണമണികളുടെ ശബ്ദം കേള്‍ക്കുവാനായി കാതോര്‍ത്തിരിക്കും. കൃപാസനത്തില്‍ രക്തം തളിക്കുമ്പോള്‍ ഏഴു പ്രാവശ്യം ഈ സ്വര്‍ണ്ണമണികള്‍ കിലുങ്ങും. അപ്പോള്‍, തങ്ങളുടെ പാപങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തം അര്‍പ്പിച്ചതോര്‍ത്ത് ജനങ്ങള്‍ വലുതായി സന്തോഷിക്കും. മനുഷ്യകുലത്തിന് മഹാസന്തോഷം നല്‍കിയ സുവിശേഷത്തെ ആണ് ഈ സ്വര്‍ണ്ണമണിശബ്ദം സൂചിപ്പിക്കുന്നത്.
യേശു തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ജനങ്ങളെ മാത്രം സ്നേഹിക്കുന്നു, അവരെ മാത്രം വിടുവിക്കുന്നു എന്നത് ശരിയല്ല. യേശു ലോകത്തിന്‍റെ സകല പാപവും തന്‍റെ സ്നാനത്തിലൂടെ വഹിച്ചു. അവന്‍ നമ്മെ എല്ലാവരേയും ഒരിക്കലായി രക്ഷിക്കണമെന്ന് ആഗ്രഹിച്ചു. നമ്മുടെ പാപങ്ങളെ എല്ലാദിവസലും വീണ്ടെടുക്കുന്നത് അസാധ്യമാകയാല്‍, അവയെല്ലാം തന്നെ ഒരിക്കലായി തുടച്ച് മാറ്റപ്പെട്ടു.
പഴയനിയമത്തില്‍ പ്രായശ്പിത്തം നല്‍കിയിരുന്നത് കൈവെപ്പിലൂടെയും പാപയാഗത്തിന്‍റെ രക്തത്തിലൂടെയുമായി രുന്നു. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ വെച്ചശേഷം യിസ്രായേല്‍ മക്കള്‍ ആ വര്‍ഷം ചെയ്ത പാപങ്ങമെല്ലാം എവിടെ പോയി? അവയെല്ലാം ആടിന്‍റെ മേല്‍ കടത്തിവിട്ടു.
അതിനുശേഷം ആടിനെ `നിയോഗിക്കപ്പെട്ട ഒരു ആളുടെ` കൈവശം അതിനെ ദൂരത്തേക്ക് അയക്കുന്നു. യിസ്രായേല്‍ ജനങ്ങളുടെ മുഴുവന്‍ പാപങ്ങളും വഹിച്ച കോലാട്ടുകൊറ്റന്‍ വെള്ളമോ പുല്ലോ ലഭിക്കാത്ത മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നു. മരുഭൂമിയിലെ കൊടുംചൂടില്‍ അലഞ്ഞുതിരിയുന്ന ആ ആട് അവസാനം മരിക്കുന്നു. യിസ്രായേല്യരുടെ പാപത്തിനായാണ് ആട് മരിച്ചത്.
ഇതാണ് ദൈവസ്നേഹം. വീണ്ടെടുപ്പിന്‍റെ സ്നേഹം. ഇപ്രകാരമാണ് ഒരു വര്‍ഷത്തേക്കുള്ള പാപത്തിന്‍റെ വിലയായ പ്രായശ്പിത്തം ആ കാലങ്ങളില്‍ നല്‍കിയിരുന്നത്. പക്ഷേ, നാം ജീവിക്കുന്നത് പുതിയ നിയമ കാലത്താണ്. യേശുക്രിസ്തു നമ്മുടെ ലോകത്തിലേക്ക് വന്നിട്ട് 2000ലധികം വര്‍ഷങ്ങളായി. പഴയനിയമത്തില്‍ അവന്‍ നല്‍കിയ വാഗ്ദത്തം പാലിക്കുവാനും പൂര്‍ത്തിയാക്കുവാനുമായി അവന്‍ വന്നു. അവന്‍ വന്ന് നമ്മുടെ സകല പാപങ്ങളും വീണ്ടെടുത്തു.
നമ്മെ ഏവരെയും വീണ്ടെടുക്കാന്‍
യേശുവിന്‍റെ അര്‍ത്ഥമെന്താണ്?
തന്‍റെ ജനത്തെ അവരുടെ പാപത്തില്‍ നിന്ന് രക്ഷിക്കുന്ന രക്ഷകന്‍
നമുക്ക് മത്തായി 1:20,21 വരെ വായിക്കാം `ഇങ്ങനെ നിനച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്ളുവാന്‍ ശങ്കിക്കേണ്ട; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു. അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു."
ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവനും കഴുകിക്കളയുവാനായി തന്‍റെ പുത്രനെ ലോകത്തിലേക്ക് അയക്കുവാനായി സ്വര്‍ഗ്ഗസ്ഥനായ പിതാവ് കന്യാമറിയത്തിന്‍റെ ശരീരം കടമെടുത്തു. അവന്‍ ഒരു ദൂതനെ അയച്ച് മറിയത്തിനോട് അറിയിച്ചു:` നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്ന് പേര്‍ വിളിക്കേണം ` അതിനര്‍ത്ഥം മറിയയിലൂടെ വരുന്ന മകന്‍ രക്ഷകനായിത്തീരുമെന്നാണ്. യേശുക്രിസ്തു എന്നതിന്‍റെ അര്‍ത്ഥം തന്‍റെ ജനത്തെ രക്ഷിക്കുന്നവന്‍ എന്നാണ്; മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രക്ഷകന്‍.
അങ്ങനെയെങ്കില്‍, യേശു എങ്ങനെയാണ് നമ്മെ ഏവരേയും പാപത്തില്‍ നിന്നും രക്ഷിച്ചത്? ലോകത്തിന്‍റെ മുഴുവന്‍ പാപവും എടുത്തുകളയാന്‍ യേശു സ്വീകരിച്ച മാര്‍ഗ്ഗം യോര്‍ദ്ദാന്‍ നദിക്കരയില്‍ വച്ച് അവന്‍ എടുത്ത സ്നാനത്തിലൂടെയായിരുന്നു. യോഹന്നാന്‍ സ്നാപകന്‍ അവനെ സ്നാനപ്പെടുത്തിയപ്പോള്‍, ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങളും അവനിലേക്ക് കടത്തിവിട്ടു. നമുക്ക് മത്തായി 3:13-17 വരെ വായിക്കാം.
"അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലിയയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം.പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്ന് പറഞ്ഞു. യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്ന് ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദവും ഉണ്ടായി."
നമ്മെ സകലരെയും പാപങ്ങളില്‍നിന്നും വീണ്ടെടുക്കാനാണ് യേശു സ്നാപകയോഹന്നാന്‍റെ അടുക്കല്‍ ചെന്നത്. അവന്‍ വെള്ളത്തിലേക്ക് ഇറങ്ങി തന്‍റെ ശിരസ്സ് യോഹന്നാന്‍റെ മുന്നില്‍ കുനിച്ച് കൊണ്ട് പറഞ്ഞു. യോഹന്നാന്‍, എന്നെ സ്നാനപ്പെടുത്തുക.ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്ക പ്പെടേണ്ടതാകുന്നു. ലോകത്തിലെ സകല പാപികളെയും പാപത്തില്‍നിന്നും വിടുവിച്ച് അവരുടെ സകല പാപവും ഞാന്‍ എടുക്കേണ്ടതാകുന്നു; എന്‍റെ സ്നാനത്തിലൂടെ അവരുടെ പാപത്തെ ഞാന്‍ വഹിക്കേണ്ടതാകുന്നു. എന്നെ ഇപ്പോള്‍ സ്നാനപ്പെടുത്തുക! അതിന് അനുവദിക്കുക.
അത് നീതിയുടെ ഒരു നിവര്‍ത്തീകരണമായിരുന്നു. സ്നാപകയോഹന്നാന്‍ യേശുവിനെ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെടുത്തിയ നിമിഷം തന്നെ, നമ്മുടെ പാപങ്ങളെ വീണ്ടെടുത്ത ദൈവനീതി പൂര്‍ത്തിയായി.
ഇപ്രകാരമാണ് അവന്‍ നമ്മുടെ സകല പാപവും വഹിച്ചത്. നിങ്ങളുടെ സകല പാപവും യേശുവിങ്കലേക്ക് കടത്തിവിട്ടിരിക്കുന്നു. നിങ്ങള്‍ക്കിത് മനസ്സിലാകുന്നുവോ? യേശുവിന്‍റെ സ്നാനത്തിലൂടെയും ആത്മാവിലൂടെയും ലഭിക്കുന്ന വീണ്ടെടുപ്പില്‍ വിശ്വസിക്കുക. രക്ഷ പ്രാപിക്കുക.
സകല പാപവും എപ്രകാരമാണ് നിവര്‍ത്തിയായത്?
യേശുവിന്‍റെ സ്നാനത്തിലൂടെ
പാപപരിഹാരയാഗമൃഗത്തിന്‍റെ തലയില്‍ കൈ വച്ച് അതിന്‍റെ യാഗം കഴിക്കുന്നതോടെ ലോകജനതയുടെ പാപം മുഴുവന്‍ കഴുകപ്പെടുമെന്ന് ദൈവം യിസ്രായേലിന് ആദ്യം വാഗ്ദത്തം നല്‍കിയിരുന്നു. പക്ഷേ, എല്ലാവര്‍ക്കും ആടിന്‍റെ മേല്‍ കൈവയ്ക്കുക അസാധ്യമായതിനാല്‍ സര്‍വ്വജന ങ്ങളുടേയും യാഗം അര്‍പ്പിക്കുവാനായി അഹരോനെ മഹാപുരോഹിതനായി ദൈവം അഭിഷേകം ചെയ്തു. അങ്ങനെ സകല ജനങ്ങളുടേയും ഒരു വര്‍ഷത്തെ പാപം ഒരിക്കലായി പാപയാഗമൃഗത്തിന്‍റെ തലയിലേക്ക് അവന്‍ ചുമത്തി. ഇതായിരുന്നു ദൈവത്തിന്‍റെ ജ്ഞാനവും വീണ്ടെടുപ്പിന്‍റെ ശക്തിയും. ദൈവം ജ്ഞാനമുള്ളവനും അത്യത്ഭുതവാനും തന്നെയാണ്.
മുഴുവന്‍ ലോകത്തെയും രക്ഷിപ്പാനായി അവന്‍ തന്‍റെ പുത്രനായ യേശുവിനെ അയച്ചു. അങ്ങനെ പാപയാഗവസ്തു തയ്യാറായി. ഇനി മുഴുവന്‍ മാനവരാശിയുടേയും പ്രതിനിധിയായി ഒരു വ്യക്തി വേണം. യേശുവിന്‍റെ തലയില്‍ കൈവച്ച് ലോകത്തിന്‍റെ സകല പാപവും അവനിലേക്ക് കടത്തിവിടാനുള്ള വ്യക്തി. ആ പ്രതിനിധി സ്നാപകയോഹന്നാനായിരുന്നു. യേശുവിന് മുമ്പേ മാനവകുലത്തിന്‍റെ പ്രതിനിധിയെ ദൈവം അയക്കുമെന്ന് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് മനുഷ്യരുടെ അവസാന മഹാപുരോഹിതനായ സ്നാപകയോഹന്നാനായിരുന്നു. മത്തായി 11:11ല്‍ എഴുതിയിരിക്കുന്ന പ്രകാരം സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. മാനവ കുലത്തിന്‍റെ ഏക പ്രതിനിധിയായിരുന്നു അവന്‍. ദൈവം സ്നാപകയോഹന്നാനെ മാനവ കുലത്തിന്‍റെ പ്രതിനിധിയായി അയച്ചതിന്‍റെ ഉദ്ദേശം യേശുവിനെ സ്നാനപ്പെടുത്തുക എന്നതും ലോകത്തിന്‍റെ സകല പാപവും അവന്‍റെ മേല്‍ ചുമത്തുക എന്നതും ആയിരുന്നു.
ഭൂമിയിലുള്ള 600 കോടി ജനങ്ങളും ഓരോരുത്തരായി ചെന്ന് തങ്ങളുടെ പാപത്തെ ചുമത്തുവാനായി അവന്‍റെ ചുമലില്‍ കൈവച്ചു തുടങ്ങിയാല്‍, അവന്‍റെ തലയുടെ ഗതിയെന്താകും? 600 കോടിയിലധികമുള്ള ലോകജനത മുഴുവനും വന്ന് യേശുവിന്‍റെ തലയില്‍ കൈവയ്ക്കുന്നത് ഒരിക്കലും ഒരു നല്ല ദൃശ്യമാകില്ല. ചില തല്‍പ്പരകക്ഷികള്‍ വളരെ ശക്തമായി അവന്‍റെ തലയില്‍ കൈ അമര്‍ത്തിയാല്‍ തലമുടി മുഴുവനും കൊഴിഞ്ഞുപോകും. ആകയാല്‍ ദൈവം, തന്‍റെ ജ്ഞാനത്തില്‍, നമ്മുടെ പ്രതിനിധിയായി സ്നാപകയോഹന്നാനെ നിയോഗി ക്കുകയും ഒരിക്കല്‍ സകലര്‍ക്കുമായി ലോകത്തിന്‍റെ പാപം മുഴുവന്‍ യേശുവിങ്കലേക്ക് കടത്തിവിടുകയും ചെയ്തു.
മത്തായി 3:13ല്‍ രേഖപ്പെടുത്തിയിരിക്കുന്നു: `അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലിയയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. ഇത് യേശുവിന് 30 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു. യേശു ജനിച്ച് എട്ടാം ദിവസ്സം പരിഛേദന ഏറ്റിരുന്നു. അതിനുശേഷം മുപ്പതുവയസ്സുവരെ അവനെക്കുറിച്ച് വലിയ പരാമര്‍ശങ്ങളൊന്നുമില്ല.
യേശു തന്‍റെ മുപ്പതാം വയസ്സുവരെ കാത്തിരുന്നത് പഴയനിയമം അനുസ്സരിച്ച് സ്വര്‍ഗ്ഗീയ മഹാപുരോഹിതനായിത്തീ രുവാനുള്ള സമയം എത്തുവാനായിരുന്നു. പഴയനിയമത്തിലെ ആവര്‍ത്തനപുസ്തകത്തില്‍, മഹാപുരോഹിതന്‍ തന്‍റെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് 30 വയസ്സു പൂര്‍ത്തിയായിരിക്കണമെന്ന് ദൈവം മോശെയോട് പറഞ്ഞു. യേശു സ്വര്‍ഗ്ഗീയ മഹാപുരോഹിതനായിരുന്നു. നിങ്ങളിത് വിശ്വസിക്കുന്നുവോ?
പുതിയനിയമത്തില്‍ മത്തായി 3:13,14 ഇങ്ങനെ പറയുന്നു. അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലിയയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം. പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്ന് പറഞ്ഞു. ആരാണ് മനുഷ്യകുലത്തിന്‍റെ പ്രതിനിധി? സ്നാപകയോഹന്നാന്‍. ആരാണ് സ്വര്‍ഗ്ഗത്തിന്‍റെ പ്രതിനിധി? യേശുക്രിസ്തു. പ്രതിനിധികള്‍ കണ്ടുമുട്ടി. ആരാണ് ഉന്നതന്‍? സംശയമില്ല, സ്വര്‍ഗ്ഗത്തിന്‍റെ പ്രതിനിധി തന്നെയാണ് ഉന്നതന്‍.
അക്കാലത്തെ മതനേതാക്കളെ നോക്കി അതുവരേയും അണലിസന്തതികളേ, മാനസാന്തരപ്പെടുവിന്‍ എന്ന് ധൈര്യ സമേതം വിളിച്ചുപറഞ്ഞ സ്നാപകയോഹന്നാന്‍ യേശുവിന്‍റെ മുന്നില്‍ പെട്ടെന്ന് വിനയാന്വിതനായി. നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം.പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്ന് പറഞ്ഞു.
യേശു പറഞ്ഞു : ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു; ദൈവത്തിന്‍റെ നീതി നിവര്‍ത്തിയാക്കുവാനാണ് യേശു ഈ ലോകത്തിലേക്ക് വന്നത്. സ്നാപകയോഹന്നാന്‍ അവനെ സ്നാനപ്പെടുത്തിയപ്പോള്‍ അതു പൂര്‍ത്തിയായി.
എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്ന് ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദവും ഉണ്ടായി.
അവന്‍റെ സ്നാനത്തില്‍ സംഭവിച്ചത് ഇതാണ്. യോഹന്നാന്‍സ്നാപകനാല്‍ യേശു സ്നാനമേറ്റപ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നു. ലോകത്തിന്‍റെ സകല പാപവും എടുത്തുകൊള്ളപ്പെട്ടു. യോഹന്നാന്‍സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു. ബലാല്ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു. അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യാതൊരു ഒഴിവുകഴിവുമില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.
ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല
എന്തുകൊണ്ടാണ് യേശുവിനെ കുരിശില്‍ ന്യായം വിധിച്ചത്?
കാരണം അവന്‍ നമ്മുടെ സകലപാപവും ഏറ്റെടുത്തുകൊണ്ടതിനാല്‍
യേശു യോഹന്നാനാല്‍ സ്നാനം ഏറ്റ് ലോകത്തിന്‍റെ സകല പാപവും ചുമന്നു. പിന്നീട് വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല എന്ന് പറഞ്ഞു. അവന്‍ ആ സ്ത്രീയെ വിധിക്കാത്തതിന് കാരണം യോര്‍ദ്ദാനില്‍ വെച്ച് അവന്‍ സകലലോകത്തിന്‍റെയും പാപം ചുമന്നിരുന്നു, ഇനി അവളല്ല, അവനാണ് ആ പാപങ്ങള്‍ക്കായുള്ള ന്യായവിധി അനുഭവിക്കേണ്ടത്.
ലോകത്തിന്‍റെ സകല പാപവും യേശു തുടച്ചു കളഞ്ഞു. പാപത്തിന്‍റെ ശമ്പളം മരണമത്രേ എന്ന് അറിയാവുന്ന യേശു കുരിശിന്മേല്‍ വച്ച് താന്‍ അനുഭവിക്കേണ്ടുന്ന വേദനയെക്കുറിച്ച് എന്തു മാത്രം ഭയപ്പെട്ടിരുന്നു എന്ന് നമുക്ക് കാണാം. ഈ ന്യായവിധി തന്നില്‍ നിന്ന് എടുത്തുമാറ്റേണമെന്ന് ഒലിവ് മലയില്‍ നിന്നും അവന്‍ ദൈവത്തോട് മൂന്നു പ്രാവശ്യം അപേക്ഷിച്ചു. മറ്റ് മനുഷ്യരേപ്പോലെതന്നെ യേശുവും രക്തവും മാംസവുമുള്ളവനായിരുന്നു. അതിനാല്‍ തന്നെ അവന്‍ വേദനയെ ഭയപ്പെട്ടിരുന്നു എന്നത് മനസ്സിലാക്കാവുന്നതാണ്. ന്യായവിധി പൂര്‍ത്തീകരിക്കുവാന്‍ യേശുവിന് രക്തം ചിന്തേണ്ടുന്ന ആവശ്യമുണ്ട്.
പഴയനിയമത്തിലെ പാപയാഗത്തെപ്പോലെ, പാപങ്ങളുടെ വിലയായി യേശു രക്തം ചിന്തേണ്ടതായിട്ടുണ്ട്. അവന്‍ കുരിശിന്മേല്‍ യാഗമായിത്തീരേണം. അവന്‍ ലോകത്തിന്‍റെ മുഴുവന്‍ പാപവും ഏറ്റെടുത്തിരിക്കുന്നതിനാല്‍ നമ്മുടെ വീണ്ടെടുപ്പിനായി അവന്‍ തന്‍റെ ജീവന്‍ നല്‍കേണ്ടതുണ്ട്. ദൈവമുമ്പാകെ താന്‍ ന്യായം വിധിക്കപ്പെടുമെന്ന് അവന്‍ അറിഞ്ഞിരുന്നു.
യേശുവിന് തന്‍റെ ഹൃദയത്തില്‍ പാപമൊന്നുമുണ്ടായിരുന്നില്ല; പക്ഷേ, അവന്‍റെ സ്നാനത്തിലൂടെ സകല പാപവും അവനിലേക്ക് കടത്തിവിട്ടപ്പോള്‍, ദൈവത്തിന് തന്‍റെ സ്വന്തപുത്രനെ ന്യായം വിധിക്കേണ്ടി വന്നു. അങ്ങനെ, ഒന്നാമതായി ദൈവത്തിന്‍റെ നീതിയും രണ്ടാമതായി നമ്മുടെ രക്ഷക്കായുള്ള അവന്‍റെ സ്നേഹവും നിറവേറ്റപ്പെട്ടു. ആകയാല്‍ യേശുവിനെ കുരിശില്‍ ന്യായം വിധിക്കേണ്ടതായി വന്നു.
ഞാനും നിന്നെ ശിക്ഷ വിധിക്കുന്നില്ല, ഞാന്‍ നിന്നെ ന്യായം വിധിക്കുന്നുമില്ല. നമ്മുടെ സകല പാപങ്ങളും അറിഞ്ഞും അറിയാതെയും ചെയ്ത, ലോകം കണ്ടുപിടിച്ചതും കണ്ടുപിടിക്കാത്തതുമായ, സകല പാപവും ദൈവത്താല്‍ ന്യായം വിധിക്കേണ്ടതുണ്ട്. എങ്കിലും ദൈവം നമ്മെ ന്യായം വിധിച്ചില്ല. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപത്തെയും വഹിച്ച യേശുവിനെ ദൈവം ന്യായം വിധിച്ചു. ദൈവം തന്‍റെ സ്നേഹവും മനസ്സലിവും നിമിത്തം പാപികളെ ന്യായം വിധിച്ചില്ല. നമ്മെ വീണ്ടെടുത്ത സ്നേഹത്തിന്‍റെ അടയാളങ്ങളാണ് സ്നാനവും കുരിശിലെ രക്തവും. തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാൻ 3:16)
ഇങ്ങനെയാണ് അവന്‍റെ സ്നേഹം നാം അറിഞ്ഞത്. വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശു ശിക്ഷ വിധിച്ചില്ല. വ്യഭിചാരത്തിനിടയില്‍ തന്നേ പിടിക്കപ്പെട്ടതിനാല്‍ താന്‍ ഒരു പാപിയാണെന്ന് അവള്‍ക്കറിയാമായിരുന്നു. അവള്‍ ഹൃദയത്തില്‍ മാത്രമല്ല, ശരീരത്തിലും തന്‍റെ പാപം വഹിച്ചിരുന്നു. തന്‍റെ പാപത്തെ നിഷേധിക്കുവാന് അവള്‍ക്ക് ഒരു വഴിയുമില്ല. എന്നാല്‍, യേശു അവളുടെ സകല പാപവും ചുമന്നു എന്ന് വിശ്വസിച്ചതിനാല്‍ അവള്‍ രക്ഷിക്കപ്പെട്ടു. നാം യേശുവിന്‍റെ വീണ്ടടുപ്പില്‍ വിശ്വസിക്കുന്നു എങ്കില്‍, നാമും രക്ഷിക്കപ്പെടും. ഇത് വിശ്വസിക്കുക! നമ്മുടെ നന്മയ്ക്കായത്രേ ഇത്.
ആരാണ് ഏറ്റവും അനുഗ്രഹീതര്‍?
പാപമില്ലാത്തവര്‍
എല്ലാ ജനങ്ങളും പാപം ചെയ്യുന്നു. സകല ജനങ്ങളും വ്യഭിചാരം ചെയ്യുന്നു. എന്നാല്‍ എല്ലാവരും തങ്ങളുടെ പാപത്തിനായി ന്യായം വിധിക്കപ്പെടുന്നില്ല. നാമെല്ലാവരും പാപം ചെയ്തിരിക്കുന്നു, പക്ഷേ, യേശുക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ പാപമില്ല. യേശുവിന്‍റെ രക്ഷയില്‍ വിശ്വസിക്കുന്ന ഒരുവനാണ് ഏറ്റവും സന്തോഷമുള്ള വ്യക്തി. തങ്ങളുടെ പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെട്ടവരാണ് ഏറ്റവും ഭാഗ്യവാന്മാര്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവര്‍ ഇപ്പോള്‍ യേശുവില്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.
റോമര്‍ 4:7ല്‍ ഭാഗ്യവാന്മാരേക്കുറിച്ച് ദൈവം നമ്മോട് പറയുന്നു: അധര്‍മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍. മരിക്കുന്നതുവരെ നാം പാപം ചെയ്യുന്നു. ദൈവമുമ്പാകെ നാം അപൂര്‍ണ്ണരും നിയമനിഷേധികളു മായിരുന്നു. അവന്‍റെ ന്യായപ്രമാണം അറിഞ്ഞതിന് ശേഷവും നാം പാപം ചെയ്യുന്നത് തുടരുന്നു. നാം വളരെ ദുര്‍ബ്ബലരാണ്.
എന്നാല്‍ ദൈവം തന്‍റെ ഏകജാതനായ പുത്രന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മെ വിടുവിച്ച് നമ്മോട് പറയുന്നു, നമ്മള്‍, നീയും ഞാനും, ഇനി മുതല്‍ പാപികളല്ല, നാം അവന്‍റെ മുമ്പെ നീതിമാന്മാരാകുന്നു. നാം അവന്‍റെ മക്കളാണെന്ന് അവന്‍ നമ്മോട് പറയുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിത്യമായ വീണ്ടെടുപ്പിന്‍റെ സുവിശേഷമാണ്. നിങ്ങളിത് വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നവരെ അവന്‍ നീതിമാനെന്ന് വിളിക്കുന്നു. വീണ്ടെടുക്കപ്പെട്ട അവന്‍റെ മക്കള്‍. ലോകത്തില്‍ വെച്ച് ഏറ്റവും സന്തോഷമുള്ള വ്യക്തി ആരാണ്? സത്യസുവിശേഷത്തില്‍ വിശ്വസിച്ച് വിടുതല്‍ പ്രാപിക്കുന്നതായി വിശ്വസിക്കുന്നുവരാണ് അവര്‍. നിങ്ങള്‍ വിടുതല്‍ പ്രാപിച്ചുവോ?
യേശു നിങ്ങളുടെ പാപത്തെ ഒഴിവാക്കിയിട്ടാണോ തന്‍റെ ദൗത്യം ചെയ്തത്? അല്ല. നിങ്ങളുടെ സകല പാപവും അവന്‍ തന്‍റെ സ്നാനത്തിലൂടെ വഹിച്ചു. ഇത് വിശ്വസിക്കുക. വിശ്വസിച്ച് നിങ്ങളുടെ സകല പാപത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുക. നമുക്ക് യോഹന്നാന്‍ 1:29 വായിക്കാം.
ഒരു ചൂലു കൊണ്ടെന്ന പോലെ യേശു തൂത്തുവാരി
എത്രത്തോളം പാപത്തെയാണ് യേശു എടുത്തുമാറ്റിയത്?
ലോകത്തിന്‍റെ മുഴുവന്‍ പാപത്തെയും
പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട് ഇതാ ലോകത്തിന്‍റെ സകല പാപവും ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് പറഞ്ഞു. (യോഹന്നാൻ 1:29)
ഇതാ ലോകത്തിന്‍റെ സകല പാപവും ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് !
യോഹന്നാന്‍ സ്നാപകന്‍ യോര്‍ദ്ദാനില്‍ വെച്ച് ലോകത്തിന്‍റെ സകല പാപവും യേശുവിേന്മല്‍ ചുമത്തി. അടുത്ത ദിവസം, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ് യേശു എന്ന് അവന്‍ സാക്ഷീകരിച്ചു. ലോകത്തിന്‍റെ സകല പാപവും യേശു തന്‍റെ തോളില്‍ വഹിച്ചു.
ലോകത്തിന്‍റെ സകല പാപവും എന്നത് മനുഷ്യന്‍ ഈ ലോകത്ത് ചെയ്തുകൂട്ടിയ മുഴുവന്‍ പാപത്തെയും കുറിക്കുന്നു. സൃഷ്ടി മുതല്‍ അതിന്‍റെ അവസാനം വരെ. ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശു ലോകത്തിന്‍റെ സകല പാപവും ചുമന്ന് നമ്മെ വീണ്ടെടുത്തു. ദൈവത്തിന്‍റെ കുഞ്ഞാടായ അവന്‍, നമ്മുടെ സകല പാപവും വഹിച്ച് നമുക്കായി ന്യായവിധി അനുഭവിച്ചു.
മനുഷ്യന്‍ ചെയ്ത പാപമേതായാലും അത് യേശുവിലേക്ക് ചുമത്തപ്പെട്ടു. ലോകത്തിന്‍റെ സകല പാപവും ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി തീര്‍ന്നു അവന്‍.
യേശു ഈ ലോകത്തില്‍ വളരെ താഴ്മയുള്ളവനായാണ് വന്നത്. ലോകത്തിലെ മുഴുവന്‍ പാപികളേയും രക്ഷിക്കാന്‍ വന്നവന്‍. നാം പാപം ചെയ്യാന്‍ കാരണം നമ്മള്‍ ദുര്‍ബ്ബലരും ദുഷ്ടന്മാരും അറിവില്ലാത്തവരും നിസാരന്മാരും അപൂര്‍ണ്ണരുമായതിനാലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ പൂര്‍വ്വപിതാവായിരുന്ന ആദാമില്‍ നിന്നും പൈതൃകമായി പാപത്തെ നേടിയിരിക്കുന്നതിനാലാണ് നാം പാപം ചെയ്യുന്നത്. ഈ പാപങ്ങളെല്ലാം തൂത്തുവാരി ഒന്നിച്ചാക്കി യേശുവിന്‍റെ തലയില്‍ വച്ചുകൊടുക്കുകയാണ് യോര്‍ദ്ദാനിലെ സ്നാനത്തിലൂടെ ചെയ്തത്. കുരിശിലെ തന്‍റെ മരണത്തിലൂടെ അവന്‍ അതെല്ലാം അവസാനിപ്പിക്കുകയും ചെയ്തു. അവന്‍ അടക്കം ചെയ്യപ്പെട്ടു; എന്നാല്‍ മൂന്നാം ദിവസം ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചു.
സകല പാപികളുടേയും രക്ഷകനായി, വിജയാളിയായി, ന്യായാധിപനായി, അവന്‍ ഇപ്പോള്‍ ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു. നമ്മെ വീണ്ടും വീണ്ടും സ്വതന്ത്രരാക്കി വീണ്ടെടുക്കേണ്ടുന്ന കാര്യം അവനില്ല. നാം ആകെ ചെയ്യേണ്ടത് അവനില്‍ വിശ്വസിച്ച് രക്ഷ പ്രാപിക്കുക എന്നത് മാത്രമാണ്. വിശ്വസിക്കുന്നവര്‍ക്കായി നിത്യജീവനും വിശ്വസിക്കാത്ത വര്‍ക്കായി നാശവും കാത്തിരിക്കുന്നു. മറ്റൊരു മാര്‍ഗ്ഗവും ശേഷിക്കുന്നില്ല.
യേശു നിങ്ങളെ ഏവരെയും വിടുവിച്ചിരിക്കുന്നു.; ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള വ്യക്തികളായിരിക്കും നിങ്ങള്‍. ബലഹീനതകള്‍ നിമിത്തം നിങ്ങള്‍ തീര്‍ച്ചയായും ഭാവിയിലും പാപം ചെയ്യും. പക്ഷേ, അവന്‍ ആ പാപങ്ങളെയും കൂടെ വഹിച്ചിരിക്കുന്നു.
നിങ്ങളുടെ ഹൃദയത്തില്‍ ഏതെങ്കിലും പാപം അവശേഷിച്ചിരിപ്പുണ്ടോ? ഇല്ല
യേശു എല്ലാത്തിനെയും വഹിച്ചുവോ?
അതെ, അവന്‍ വഹിച്ചു
ജനങ്ങളെല്ലാം തുല്യരാണ്. ആരും തന്നെ അവന്‍റെ/അവളുടെ അയല്‍ക്കാരേക്കാള്‍ വിശുദ്ധരല്ല. എങ്കിലും കപടഭക്തിക്കാരായ അനേകരുണ്ട്. തങ്ങള്‍ പാപികളല്ലെന്നാണ് അവര്‍ കരുതുന്നത്. വാസ്തവത്തില്‍ അവരും പാപികള്‍ തന്നെയാണ്. പാപത്തെ വളര്‍ത്തി പരിപാലിക്കുന്ന ഗ്രീന്‍ ഹൗസ് ആണ് ഈ ലോകം.
സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍, ചുവന്ന ലിപ്സ്റ്റിക് പുരട്ടുന്നു, മുഖത്തെല്ലാം പൗഡര്‍ പൂശുന്നു, മുടി ചുരുട്ടി വയ്ക്കുന്നു, നല്ല തരം വസ്ത്രം ധരിക്കുന്നു, ഹൈ ഹീല്‍ഡ് ചെരുപ്പ് ധരിക്കുന്നു........ പുരുഷന്മാരും അതേപോലെ ബാര്‍ബറുടെ അടുക്കല്‍ ചെന്ന് അവരുടെ മുടി വെട്ടിക്കുന്നു, തങ്ങളെതന്നെ ഒരുക്കുന്നു, നല്ല വസ്ത്രങ്ങള്‍, പുതിയ ഫാഷനിലുള്ള ടൈ ധരിക്കുന്നു, അവരുടെ ഷൂസിനെ തിളക്കമുള്ളതാക്കുന്നു.
പൂറമേ നിന്ന് കാണുമ്പോള്‍ രാജകുമാരനും രാജകുമാരിയും പോലെ തോന്നും. എന്നാല്‍ അകത്തോ പൂര്‍ണമായും മലിനമായ അവസ്ഥയത്രേ.
പണം ഏതെങ്കിലും മനുഷ്യനെ സന്തോഷവാനാക്കുമോ? ആരോഗ്യം മനുഷ്യനെ സന്തോഷവാനാക്കുമോ? ഇല്ല. നിത്യമായ വീണ്ടെടുപ്പ്, സകല പാപങ്ങളും വീണ്ടെടുക്കപ്പെട്ട അവസ്ഥ എന്നിവ ജനങ്ങളെ വാസ്തവമായും സന്തോഷിപ്പിക്കുന്നു. പുറമേ ഒരു മനുഷ്യന്‍ എത്ര തന്നെ സന്തോഷവാനായിരുന്നാലും അവന്‍റെ/ അവളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ജീവിതം ദുഃഖകരമാകുന്നു. അങ്ങനെയുള്ള വ്യക്തി ന്യായവിധിയുടെ ഭയത്തിലാണ് ജീവിക്കുന്നത്.
വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തി അവന്‍ പഴന്തുണി ധരിച്ചിരുന്നാലും, ഒരു സിംഹത്തേപ്പോലെ ധൈര്യമായിരിക്കും. അവന്‍റെ/ അവളുടെ ഹൃദയത്തില്‍ പാപമില്ല. നന്ദി കര്‍ത്താവേ, എന്നെപ്പോലെ ഒരു പാപിയെ അങ്ങ് രക്ഷിച്ചിരിക്കയാല്‍ നന്ദി. എന്‍റെ സകല പാപങ്ങളെയും അങ്ങ് തുടച്ചുനീക്കിയിരിക്കുന്നു. അങ്ങയുടെ സ്നേഹത്തിന് ഞാന്‍ യോഗ്യനല്ലെന്ന് എനിക്കറിയാം. എങ്കിലും നീ എന്നെ രക്ഷിച്ചിരിക്കയാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഞാന്‍ എക്കാലത്തേക്കുമായി എന്‍റെ പാപത്തില്‍ നിന്നും വീണ്ടടുക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന് മഹത്വം. വിടുവിക്കപ്പെട്ട ഒരു മനുഷ്യനാണ് യഥാര്‍ത്ഥത്തില്‍ സന്തോഷവാന്‍. ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ ദയയാല്‍ അനുഗ്രഹിക്കപ്പെട്ടവനാണ് യഥാര്‍ത്ഥ സന്തോഷമനുഭവിക്കുന്നവന്‍.
കാരണം, യേശു, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്, നമ്മുടെ പാപങ്ങളെയെല്ലാം നീക്കിയിരിക്കുന്നു. നാം ഇപ്പോള്‍ പാപമില്ലാത്തവരാണ്. നമ്മുടെ രക്ഷയ്ക്കായുള്ളതെല്ലാം അവന്‍ കുരിശില്‍ ചെയ്തുതീര്‍ത്തു. നമ്മുടെ സകല പാപവും, നിങ്ങളുടെയും എന്‍റെയും, ലോകത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ദൈവഹിതത്താല്‍
നാം യേശുക്രിസ്തുവിലായിരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടോ?
ഇല്ല
പ്രിയ സ്നേഹിതരേ, വ്യഭിചാരത്തിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീ യേശുവിന്‍റെ വാക്കുകള്‍ വിശ്വസിച്ചു, അവള്‍ രക്ഷിക്കപ്പെട്ടു. അവള്‍ നിത്യമായ വീണ്ടെടുപ്പിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കയാല്‍ അവളുടെ കഥ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാലോ, കപടഭക്തിക്കാരായ ശാസ്ത്രികളും പരീശന്മാരും യേശുവിനെ വിട്ട് ഓടിക്കളഞ്ഞു.
നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ക്കായി സ്വര്‍ഗ്ഗം കാത്തിരിക്കുന്നു. നിങ്ങള്‍ യേശുവിനെ ഉപേക്ഷിച്ചാലോ നിങ്ങള്‍ നരകത്തിലേക്ക് പോകും. നിങ്ങള്‍ അവന്‍റെ നീതിപ്രവൃത്തികളില്‍ വിശ്വസിക്കുന്നു എങ്കില്‍ അത് സ്വര്‍ഗ്ഗമായിരിക്കും. നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കിലോ അത് നരകമായിരിക്കും. ഏതെങ്കിലും ഒരു വ്യക്തിയുടെ വിശേഷതയാലല്ല, വീണ്ടെടുപ്പ് ലഭിക്കുന്നത്. പക്ഷേ, യേശുവിന്‍റെ രക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് ഉള്ളത്.
നമുക്ക് എബ്രായര്‍ 10- അധ്യായം വായിക്കാം : ന്യായ പ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാത്ത കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്ക് സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളവരല്ല. അല്ലെങ്കില്‍ ആരാധനക്കാര്‍ക്കു ഒരിക്കല്‍ ശുദ്ധി വന്നതിന്‍റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്ക കൊണ്ട് യാഗം കഴിക്കുന്നതു നിന്നു പോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും അവയാല്‍ പാപങ്ങളുടെ ഓര്‍മ്മ ഉണ്ടാകുന്നു. കാളകളുടേയും ആട്ടുകൊറ്റന്മാരുടേയും രക്തത്തിന്നു പാപങ്ങളെ നീക്കാന്‍ കഴിയുന്നതല്ല, ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍; ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സര്‍വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളുകളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യാന്‍ ഞാന്‍ വരുന്നു എന്ന് അവന്‍ പറയുന്നു.
ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ ഇച്ഛിച്ചില്ല; അവയില്‍ നീ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തേതിനെ സ്ഥാപിക്കാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തില്‍ യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.