• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-3] ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശു (1 യോഹന്നാന്‍ 5:1-12)

2021.04.09 142
(1 യോഹന്നാന്‍ 5:1-12)
"യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം. അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല. ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു: യേശു തന്നേ; ജലത്താല്‍ മാത്രമല്ല ജലത്താലും രക്തത്താലും തന്നേ. ആത്മാവും സാക്ഷ്യം പറയുന്നു. ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു. ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നേ. നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതുതന്നെ. പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല"
 
 
യേശു വന്നത് എന്തിനാലാകുന്നു?
ജലത്താലും രക്തത്താലും ആത്മാവാലും

യേശുവന്നത് ജലത്താലാകുന്നുവോ? അതേ ജലത്താലാകുന്നു. അവന്‍റെ സ്നാനത്തിലൂടെയത്രേ അവന്‍ വന്നത്. യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനം ഏറ്റതിനെയത്രേ ജലത്താല്‍ പ്രതീകവത്ക്കരിക്കുന്നത്. ലോകത്തിന്‍റെ സകലപാപവും നീക്കിയ വീണ്ടെടുപ്പിന്‍റെ സ്നാനമായിരുന്നു ഇത്.
യേശു വന്നത് രക്തത്താലാകുന്നുവോ? അതേ, രക്തത്താലാകുന്നു. യേശു മനുഷ്യരൂപം ധരിച്ച് ലോകത്തിന്‍റെ സകല പാപവും നീക്കുവാനായി സ്നാനമേറ്റു; അനന്തരം കുരിശില്‍ രക്തം ചിന്തിക്കൊണ്ട് പാപത്തിന് വില നല്കയും ചെയ്തു. യേശു രക്തത്താലത്രേ വന്നത്.
യേശു വന്നത് ആത്മാവാലാകുന്നുവോ? അതേ, ആത്മാവാലാകുന്നു. യേശു ദൈവമായിരുന്നു എന്നാല്‍ പാപികളുടെ രക്ഷിപ്പാനായി ജഡത്തിലെ ആത്മാവായിട്ടത്രേ അവന്‍ വന്നത്.
യേശു ജലത്താലും രക്തത്താലും ആത്മാവാലുമാണ് വന്നത് എന്ന് പലരും വിശ്വസിക്കുന്നില്ല. വളരെക്കുറച്ചുപേര്‍ മാത്രമേ യേശു വാസ്തവത്തില്‍ രാജാക്കന്മാരുടെ രാജാവും ദൈവങ്ങളുടെ ദൈവവുമാണെന്ന് വിശ്വസിക്കുന്നുള്ളൂ. ഭൂരിപക്ഷം ജനതയും ഇന്നും അതിശയിക്കുന്നു, യേശു സത്യത്തില്‍ ദൈവപുത്രനോ, അഥവാ മനുഷ്യപുത്രനോ? ഏറെപ്പേര്‍, മതപണ്ഡിതന്മാരും പുരോഹിതന്മാരുമുള്‍പ്പെടെ, യേശുവിനെ ദൈവവും രക്ഷകനും സര്‍വ്വജീവനും എന്നതിലുപരിയായി മനുഷ്യനായിക്കണ്ടത്രേ അവനില്‍ വിശ്വസിക്കുന്നത്.
എന്നാല്‍ ദൈവം അരുളിചെയ്യുന്നു, യേശു രാജാക്കന്മാരുടെ രാജാവും സത്യദൈവവും യാഥാര്‍ത്ഥ രക്ഷകനും എന്നു വിശ്വസിക്കുന്നവരേവരും അവനില്‍നിന്നു ജനിച്ചവരത്രേ. ദൈവത്തെ സ്നേഹിക്കുന്നവര്‍ ദൈവത്തെയും യേശുവിനെയും സ്നേഹിക്കുന്നു എന്നതുപോലെ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ യേശുവിലും വിശ്വസിക്കുന്നു.
ജനങ്ങള്‍ വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ലോകത്തെ ജയിക്കുന്നില്ല. അങ്ങനെ അപ്പൊസ്തലനായ യോഹന്നാന്‍ നമ്മോടു പറഞ്ഞു, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കു മാത്രമേ ലോകത്തെ ജയിക്കാനാവൂ. വിശ്വാസികള്‍ക്ക് ലോകത്തെ ജയിക്കാന്‍ കഴിയുന്നതിന്‍റെ കാരണം എന്തെന്നാല്‍ അവര്‍ക്ക് ജലത്തിലും രക്തത്തിലും ആത്മാവിലും വിശ്വാസമുള്ളതുതന്നെ. ലോകത്തെ ജയിക്കുവാനുള്ള ശക്തി ഒരാളുടെ ഇച്ഛാശക്തിയില്‍ നിന്നോ പ്രയത്നത്തില്‍ നിന്നോ ആഗ്രഹത്തില്‍നിന്നോ പുറപ്പെടുന്നില്ല.
"ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലാ എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാനേല്പിച്ചാലും സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവുമില്ല" (1 കൊരിന്ത്യര്‍ 13:13).
`സ്നേഹം` എന്നതിന് ഇവിടെ അര്‍ത്ഥമാക്കുന്നത് യേശു ജലത്താലും രക്തത്താലും ആത്മാവാലുമത്രേ വന്നത് എന്നാകുന്നു. സത്യവേദപുസ്തകത്തില്‍ `സ്നേഹം` എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് `സത്യത്തോടുള്ള സ്നേഹം` എന്നതിനെയത്രേ. (2 തെസ്സലൊനീക്യര്‍ 2:10). വാസ്തവത്തില്‍, തന്‍റെ ഏകജാതനായ പുത്രനിലൂടെയത്രേ ദൈവം തന്‍റെ സ്നേഹം വെളിവാക്കിയത്. (1 യോഹന്നാന്‍ 4:9)
 
 
ജലത്തിലും രക്തത്തിലും വിശ്വസിക്കുന്നവന്‍ മാത്രം ലോകത്തെ ജയിക്കും
 
ലോകത്തെ ആര്‍ ജയിക്കും?
യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും ആത്മാവിലും ഉള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍

1 യോഹന്നാന്‍ 5:56ല്‍ പറയുന്നു, യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും രക്തത്താലും വന്നവന്‍ ഇവനാകുന്നു; യേശുക്രിസ്തു തന്നേ.
ക്രിസ്തീയ സഹോദരരേ, സാത്താനെയും ലോകത്തെയും ജയിച്ചവന്‍ യേശുക്രിസ്തു തന്നേ. യേശുവിന്‍റെ ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലോകത്തെ ജയിപ്പാന്‍ കഴിയും. യേശു ലോകത്തെ ജയിച്ചതെങ്ങനെ? ജലത്തിലും രക്തത്തിലും ആത്മാവിലും ഉള്ള വീണ്ടെടുപ്പിലൂടെ.
സത്യവേദപുസ്തകത്തില്‍ `ജലം` യേശുവിന്‍റെ സ്നാനത്തെ പ്രതിനിധീകരിക്കുന്നു (1 പത്രൊസ് 3:21). യേശു ജഡരൂപത്തില്‍ ഈ ലോകത്തിലേക്കുവന്നു. അവന്‍ ഈ ലോകത്തിലെ പാപികളെ രക്ഷിപ്പാന്‍ വന്നു; സകല പാപികളുടേയും പാപങ്ങള്‍ നീക്കാനായി അവന്‍ സ്നാനപ്പെട്ടു; ആ പാപങ്ങളുടെ പരിഹാരത്തിനായി ക്രൂശില്‍ മരിക്കയും ചെയ്തു.
ക്രൂശിലെ രക്തം അവന്‍ മനുഷ്യരൂപം ധരിച്ച് ഈ ലോകത്തിലേക്കു വന്നതിനെ പ്രതിനിധീകരിക്കുന്നു. അവന്‍ പാപപിണ്ഡമായ ജഡരൂപത്തില്‍ പാപികളെ രക്ഷിപ്പാനായി വന്ന് ജലത്താല്‍ സ്നാനമേറ്റു. ആയതിനാല്‍, ജലത്താലും രക്തത്താലും യേശു നമ്മിലേക്കു വന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവന്‍റെ സ്നാനത്തിലെ ജലത്തിലൂടെയും അവന്‍റെ മരണത്തിലെ രക്തത്തിലൂടെയും അവന്‍ ലോകത്തിന്‍റെ സകല പാപവും നീക്കിക്കളഞ്ഞു.
സാത്താന്‍ എങ്ങനെയാണ് ലോകത്തെ അടക്കി ഭരിച്ചത്? സാത്താന്‍ ദൈവവചനത്തെ സംശയിപ്പാന്‍ മനുഷ്യകുലത്തെ പ്രേരിപ്പിച്ചുകൊണ്ട് അവരുടെ ഹൃദയങ്ങളില്‍ അനുസരണയില്ലായ്മയുടെ വിത്തുകള്‍ വിതച്ചുകൊണ്ട്, അവരെ ചതിച്ച്, തന്‍റെ ഭൃത്യരാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
എന്നിരുന്നാലും, യേശു ഈ ലോകത്തിലേക്കുവന്ന് അവന്‍റെ സ്നാനത്തിലെ ജലത്തിലൂടെയും ക്രൂശിലെ അവന്‍റെ രക്തത്തിലൂടെയും അവരുടെയെല്ലാം പാപങ്ങളകറ്റി; അവന്‍ സത്താനെ ജയിച്ച് ലോകത്തിന്‍റെ സകല പാപവും നീക്കിക്കളഞ്ഞു.
യേശുക്രിസ്തു പാപികളുടെ രക്ഷകനായതിലത്രേ ഇങ്ങനെ സംഭവിച്ചത്. അവന്‍ ജലത്താലും രക്തത്താലും വന്നതിനാലാകുന്നു അവന്‍ നമ്മുടെ രക്ഷകനായത്.
 
 
യേശു അവന്‍റെ വീണ്ടെടുപ്പിന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപവും നീക്കി
 
യേശു ലോകത്തെ ജയിക്കുന്നുവെന്നതിന്‍റെ അര്‍ത്ഥമെന്ത്?
അവന്‍ ലോകത്തിന്‍റെ സകല പാപവും നീക്കിക്കളഞ്ഞു എന്നത്രേ.

യേശു ലോകത്തിന്‍റെ പാപങ്ങള്‍ നീക്കാനായി സ്നാനം ഏല്‍ക്കയും അവയുടെ പരിഹാരത്തിനായിക്കൊണ്ട് മരിക്കയും ചെയ്തതിനാല്‍ അവന്‍ നമ്മെയെല്ലാം പാപത്തില്‍നിന്നും വിടുവിച്ചു. യോര്‍ദ്ദാന്‍ നദിയില്‍ സകല ജനതയുടെയും പ്രതിനിധിയായ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റതുവഴി ലോകത്തിന്‍റെ സകല പാപവും അവനില്‍ ചുമത്തപ്പെട്ടു. ആ പാപത്തിന്‍റെ വിലയായി യേശു ക്രൂശില്‍ തന്‍റെ ജീവന്‍ നല്കി. അവന്‍റെ മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും അവന്‍ പിശാചിന്‍റെ ശക്തിയെ ജയിച്ചു. നമ്മുടെ എല്ലാ പാപങ്ങള്‍ക്കും യേശു അവന്‍റെ മരണത്തിലൂടെ വില നല്‍കി.
 
 
യേശു അവന്‍റെ സ്നാനത്തിലെ ജലത്താലും ക്രൂശിലെ രക്തത്താലും പാപികളിലേക്കിറങ്ങി വന്നു
 
അവന്‍ പിശാചിന്‍റെ ശക്തിയെ ജയിച്ചതെങ്ങനെ?
അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ആത്മാവിലൂടെയും

വീണ്ടെടുപ്പ് ജലത്താല്‍ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും എന്നത്രേ അപ്പൊസ്തലനായ യോഹന്നാന്‍ പറഞ്ഞത്. യേശു നമ്മുടെ പാപങ്ങള്‍ എന്നേക്കും നീക്കിയതിനാല്‍ അവനില്‍ വിശ്വസിക്കുന്നതിലൂടെ, അവന്‍റെ വചനങ്ങളോട് വിശ്വസ്തരാക്കുന്നതിലൂടെ, സകല പാപികളും രക്ഷിക്കപ്പെടും.
യേശു ഈ ലോകത്തിലേക്കു ഇറങ്ങി വന്നപ്പോള്‍ അവന്‍ നമ്മുടെ പാപങ്ങള്‍ നീക്കുക മാത്രമല്ല, ക്രൂശില്‍ രക്തം ചിന്തി മരിച്ചതിലൂടെ അവയ്ക്കു വില നല്‍കയും ചെയ്തു. യോര്‍ദ്ദാനിലെ അവന്‍റെ സ്നാനത്തിലൂടെ അവന്‍ നമ്മുടെ സകല പാപങ്ങളും നീക്കയും ക്രൂശില്‍ അവയ്ക്കു വില നല്‍കയും ചെയ്തു; അവന്‍റെ മരണത്തിലൂടെ അവന്‍ നമ്മുടെ പാപങ്ങള്‍ക്കു വില നല്‍കി. `പാപത്തിന്‍റെ ശമ്പളം മരണമത്രേ` (റോമര്‍ 6:23) എന്ന ദൈവത്തിന്‍റെ നീതിയുള്ള നിയമം നിവര്‍ത്തിക്കപ്പെട്ടു.
ലോകത്തെ ജയിക്കുക എന്നതിലൂടെ യേശു എന്താണ് അര്‍ത്ഥമാക്കിയത്? യേശു ജലത്താലും രക്തത്താലും നമ്മിലേക്കു ചൊരിഞ്ഞ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസമത്രേ ലോകത്തെ ജയിക്കുന്ന വിശ്വാസം. അവന്‍ ജഡരൂപത്തില്‍ വന്ന് അവന്‍റെ ജലത്തിലെ സ്നാനത്തിലൂടെയും ക്രൂശിലെ മരണത്തിലൂടെയും രക്ഷാകര്‍മ്മം സാക്ഷീകരിച്ചു.
യേശു ലോകത്തെ, അതായത് സാത്താനെ ജയിച്ചു. ആദ്യകാല സഭയുടെ ശിഷ്യന്മാര്‍ റോമാരാജ്യത്തിനോ ലോകത്തെ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ കീഴ്പ്പെടാതെ രക്തസാക്ഷിത്വത്തിനു മുന്നിലും ഉറച്ചുനിന്നു.
ജലത്താലും (നമ്മുടെ പാപങ്ങള്‍ നീക്കാനായി അവന്‍ സ്നാനമേറ്റു) ക്രൂശിലെ അവന്‍റെ രക്തത്താലും (അവന്‍റെ മരണത്തിലൂടെ അവന്‍ നമ്മുടെ പാപങ്ങള്‍ക്കു വില നല്‍കി) യേശു വന്നുവെന്ന അവരുടെ വിശ്വാസത്തിന്‍റെ ഫലമായിരുന്നു ഇവയെല്ലാം.
യേശു ആത്മാവില്‍ വന്നു (അവന്‍ മനുഷ്യരൂപത്തില്‍ വന്നു), അവന്‍റെ സ്നാനം വഴിയും ക്രൂശിലെ രക്തം വഴിയും പാപികളുടെ പാപങ്ങള്‍ എടുത്തു മാറ്റിയതിനാല്‍ വീണ്ടെടുക്കപ്പെട്ട നാം ലോകത്തെ ജയിച്ചു.
 
 
അതു സ്നാനത്തിന്ന് ഒരു മുന്‍കുറി. സ്നാനമോ യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു (1 പത്രൊസ് 3:21)
 
രക്ഷയുടെ മുന്‍കുറി എന്ത്?
യേശുവിന്‍റെ സ്നാനം.

1 പത്രൊസ് 3:21 ല്‍ പറഞ്ഞിരിക്കുന്നു, `അതു സ്നാനത്തിന്ന് ഒരു മുന്‍കുറി. സ്നാനമോ (ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മന:സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ) യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു.` യേശു രക്ഷകനായിരുന്നുവെന്നും അവന്‍ സ്നാനത്തിന്‍റെ ജലത്താലും രക്തത്താലും വന്നുവെന്നും അപ്പൊസ്തലനായ പത്രൊസ് സാക്ഷീകരിച്ചു.
അതിന്‍റെ ഫലമായി, ജലത്താലും രക്തത്താലും വന്ന യേശുവില്‍ നാം വിശ്വസിക്കേണ്ടതാകുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെ ജലം നമ്മുടെ രക്ഷയുടെ മുന്‍കുറിയാണെന്നും നാം വിശ്വസിക്കേണ്ടതുണ്ട്. അപ്പോസ്തലനായ പത്രൊസ് നമ്മോടു പറഞ്ഞത് സ്നാനത്തിന്‍റെ `ജല`വും `രക്ത`വും `ആത്മാവും` ആകുന്നു വീണ്ടെടുപ്പിലെ നിതാന്ത ഘടകങ്ങളെന്നത്രേ.
യേശുവിന്‍റെ ശിഷ്യന്മാര്‍ ക്രൂശിലെ രക്തത്തിലൂടയത്രേ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിച്ചത്. രക്തത്തില്‍ മാത്രം വിശ്വസിക്കുക എന്നത് സത്യവിശ്വാസത്തിന്‍റെ പകുതി മാത്രം സ്വന്തമാക്കുകയാകുന്നു. പകുതിയോ അപൂര്‍ണ്ണമോ ആയ സത്യത്തില്‍ അധിഷ്ഠിതമായ വിശ്വാസം കാലക്രമേണ മങ്ങുന്നു എന്നാല്‍ ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസം കാലക്രമേണ ശക്തമായിക്കൊണ്ടേയിരിക്കും.
രക്തത്തിന്‍റെ മാത്രമായ സുവിശേഷത്തിന്‍റെ ശബ്ദം ഇന്നാളുകളില്‍ ലോകത്ത് തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടേയിരിക്കും. എന്തുകൊണ്ടാണിത്? ജനങ്ങള്‍ സത്യവചനമോ ജലത്തിലൂടെയും ആത്മാവിലൂടെയും ഉള്ള വീണ്ടെടുപ്പോ അറിയുന്നില്ല. ഇതിനാല്‍ അവര്‍ക്ക് വീണ്ടും ജനിക്കാനാവില്ല തന്നെ.
ഒരു സമയത്ത് പടിഞ്ഞാറന്‍ സഭകള്‍ അന്ധവിശ്വാസത്തിന്‍റെ ഇരകളായിരുന്നു. അവ കുറച്ചു കാലത്തേക്ക് തഴച്ചു വളര്‍ന്നു കൊണ്ടേയിരുന്നു; എന്നാല്‍ പിശാചിന്‍റെ ഭൃത്യന്മാര്‍ അവരുടെ വിശ്വാസം അന്ധവിശ്വാസമായി മാറ്റുന്നതില്‍ സഹായിച്ചു.
ഒരാള്‍ ഒരു കടലാസുകഷണത്തില്‍ ഒരു കുരിശടയാളം വരച്ചാലോ തടികൊണ്ട് കുരിശ് ഉണ്ടാക്കിയാലോ പിശാച് ഓടിപ്പോകും എന്നും ഒരുവന്‍/ഒരുവള്‍ യേശുവിന്‍റെ രക്തത്തിലുള്ള തന്‍റെ വിശ്വാസം ഏറ്റുപറയുന്നതിലൂടെ സാത്താനെ പായിക്കാം എന്നും വിശ്വസിക്കുന്നത് അന്ധവിശ്വാസമത്രേ. ഇതിലൂടെയും മറ്റ് അന്ധവിശ്വാസങ്ങളിലൂടെയും, യേശുവിന്‍റെ രക്തത്തില്‍ മാത്രമേ വിശ്വസിക്കേണ്ടതുള്ളൂ എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് സാത്താന്‍ അവരെ ചതിച്ചു. യേശു പാപികള്‍ക്കുവേണ്ടി ക്രൂശില്‍ രക്തം ചിന്തുക മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞുകൊണ്ട് സാത്താന്‍ രക്തത്തെ ഭയക്കുന്നതായി നടിക്കുന്നു.
എന്നിരുന്നാലും പത്രൊസും മറ്റു ശിഷ്യന്മാരും യേശുവിന്‍റെ സ്നാനത്തിന്‍റെയും ക്രൂശിലെ രക്തത്തിന്‍റെയും സത്യസുവിശേഷം സാക്ഷ്യപ്പെടുത്തി. എങ്കിലും, എന്തിനെയാണ് ക്രിസ്ത്യാനികള്‍ ഇന്ന് സാക്ഷ്യപ്പെടുത്തുന്നത്? യേശുവിന്‍റെ രക്തത്തെ മാത്രമേ അവര്‍ സാക്ഷ്യപ്പെടുത്തുന്നുള്ളൂ.
സത്യവേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനങ്ങള്‍ നാം വിശ്വസിക്കേണ്ടതാകുന്നു. ആത്മാവിലൂടെയും യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും ഉള്ള രക്ഷയില്‍ നാം വിശ്വസിക്കേണ്ടതുണ്ട്. യേശുവിന്‍റെ സ്നാനത്തെ അവഗണിച്ചുകൊണ്ട് യേശു ക്രൂശില്‍ നമുക്കുവേണ്ടി മരണം വരിച്ചു എന്നതിനെ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍ നമ്മുടെ രക്ഷ പൂര്‍ത്തിയാവില്ല.
 
 
ജലത്തിലൂടെയുള്ള ദൈവത്തിന്‍റെ രക്ഷയുടെ സാക്ഷ്യവചനം
 
ദൈവം നമ്മെ രക്ഷിച്ചതിന്‍റെ തെളിവെന്ത്?
ജലം, രക്തം, ആത്മാവ് എന്നിവ.

1 യോഹന്നാന്‍ 5:8 ല്‍ ദൈവം അരുളിചെയ്യുന്നു. `സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്` ആദ്യത്തേത് ആത്മാവാകുന്നു, രണ്ടാമത്തേത് യേശുവിന്‍റെ സ്നാനത്തിലെ ജലവും മൂന്നാമത്തേത് ക്രൂശിലെ രക്തവുമത്രേ. ഈ മൂന്നും ഒന്നുപോലെ തന്നെ. നമ്മെ പാപങ്ങളില്‍നിന്നും വിടുവിക്കാനത്രേ യേശു ലോകത്തേക്കു വന്നത്. സ്നാനം, രക്തം, ആത്മാവ് എന്നീ മൂന്നിലൂടെയും അവന്‍ തന്നെത്തന്നെ നിവര്‍ത്തിച്ചു.
`സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്`. ദൈവം നമ്മെ രക്ഷിച്ചു എന്നതില്‍ തെളിയിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്. ഈ തെളിവിന്‍റെ മൂന്നു ഭാഗങ്ങള്‍ യേശുവിന്‍റെ സ്നാനത്തിലെ ജലവും അവന്‍റെ രക്തവും ആത്മാവുമത്രേ. ഈ മൂന്നു കാര്യങ്ങളുമാകുന്നു യേശു നമുക്കായി ഈ ലോകത്തില്‍ നിവര്‍ത്തിച്ചത്.
ഈ മൂന്നു കാര്യങ്ങളില്‍ ഒന്നൊഴിവാക്കിയാല്‍ രക്ഷ പൂര്‍ത്തിയാവില്ല തന്നെ. ഭൂമിയില്‍ സാക്ഷ്യം പറയുന്നവര്‍ മൂന്നുപേര്‍: ആത്മാവ്, ജലം, രക്തം.
ജഡരൂപം ധരിച്ച് നമ്മിലേക്കുവന്ന യേശുക്രിസ്തു ദൈവവും ആത്മാവും പുത്രനുമാകുന്നു. അവന്‍ മനുഷ്യപിണ്ഡത്തില്‍ ആത്മാവായി ഈ ലോകത്തിലേക്കിറങ്ങി വന്ന് ലോകത്തിന്‍റെ സകല പാപവും നീക്കുവാനായി ജലത്താല്‍ സ്നാനമേറ്റു. അവന്‍ സകല പാപവും അവന്‍റെ ശരീരത്തില്‍ ഏറ്റ് ക്രൂശില്‍ രക്തം ചിന്തി മരണം വരിച്ചുകൊണ്ട് പാപികളായ നമ്മെ രക്ഷിച്ചു. അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പൂര്‍ണ്ണമായും വില നല്‍കി. ഇതത്രേ ജലത്താലും രക്തത്താലും ആത്മാവിനാലുമുള്ള പരിപൂര്‍ണ്ണ വീണ്ടെടുപ്പിന്‍റെ സുവിശേഷം.
ഇവയിലൊന്നെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ നമ്മെ സകല പാപത്തില്‍നിന്നും രക്ഷിച്ച ദൈവത്തിന്‍റെ രക്ഷയെ നിരസിക്കലാവുമത്. ഇന്നത്തെ ബഹുഭൂരിപക്ഷം വിശ്വാസികളോടും യോജിച്ചാല്‍ നമുക്ക് ഭൂമിയില്‍ രണ്ടത്രേ സാക്ഷികള്‍: `രക്തവും, ആത്മാവും` എന്നു പറയേണ്ടിവരും.
എന്നാല്‍ അപ്പൊസ്തലനായ യോഹന്നാന്‍ പറഞ്ഞു, സാക്ഷ്യം വഹിച്ച മൂന്നു കാര്യങ്ങളത്രേ ഉള്ളത്: യേശുവിന്‍റെ സ്നാനത്തിലെ ജലം, ക്രൂശിലെ രക്തം, ആത്മാവ്. തന്‍റെ സാക്ഷ്യത്തില്‍ അപ്പൊസ്തലനായ യോഹന്നാന്‍ ഇക്കാര്യം വളരെ തുറന്നു പറഞ്ഞു.
ആത്മാവിലും ജലത്തിലുമുള്ള വിശ്വാസമത്രേ ഒരു പാപിയെ വീണ്ടെടുക്കുന്ന വിശ്വാസം. ഏതു തരത്തിലുള്ള വിശ്വാസമാണ് ഒരുവനെ ലോകത്തെ ജയിപ്പാന്‍ പ്രാപ്തനാക്കുന്നത്? അത്തരം വിശ്വാസം നമുക്ക് എവിടെ കണ്ടുകിട്ടും? ഇത് സത്യവേദപുസ്തകത്തില്‍ തന്നെയുണ്ട്. ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശുവില്‍ വിശ്വസിക്കുകയത്രേ അത്. രക്ഷയും നിത്യജീവനും പ്രാപിപ്പാന്‍ അവനില്‍ വിശ്വസിപ്പിന്‍.
 
യേശുവിന്‍റെ സ്നാനം കൂടാതെ ദൈവത്തിന്‍റെ രക്ഷ സമ്പൂര്‍ണ്ണമോ?
അല്ല.

ഏറെക്കാലം മുമ്പ്, ഞാന്‍ വീണ്ടും ജനിക്കുന്നതിനു മുമ്പ്, ഞാനും ക്രൂശിലെ രക്തത്തിലും, ആത്മാവിലും മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയായിരുന്നു. അവന്‍ ആത്മാവായി ഇറങ്ങിവന്ന് എനിക്കായി ക്രൂശില്‍ മരിച്ച് എന്നെ സകല പാപങ്ങളില്‍നിന്നും രക്ഷിച്ചുവെന്നത്രേ ഞാന്‍ വിശ്വസിച്ചിരുന്നത്. ഈ രണ്ടു കാര്യങ്ങളില്‍ മാത്രമേ ഞാന്‍ വിശ്വസിച്ചിരുന്നുള്ളൂ. അത് സകല ജനതയോടും പ്രസംഗിക്കത്തക്കവിധം ഞാന്‍ മുന്‍വിധിയുള്ളവനുമായിരുന്നു.
യേശു ചെയ്തപോലെ തന്നെ സകല നഷ്ടാത്മാക്കള്‍ക്കും വേണ്ടി വേല ചെയ്‌വാനും മരിപ്പാനും വേണ്ടിയുള്ള മിഷനറിയാവാനായി ഞാന്‍ ദൈവശാസ്ത്രം പഠിപ്പാന്‍ ഒരുങ്ങിയിരുന്നു. എല്ലാ തരത്തിലുമുള്ള മഹത്തായ കാര്യങ്ങള്‍ക്ക് ഞാന്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍, രണ്ടു കാര്യങ്ങളില്‍ മാത്രം വിശ്വസിച്ചതിനാല്‍ എന്‍റെ ഹൃദയത്തില്‍ എന്നും പാപം അവശേഷിച്ചിരുന്നു. അതിന്‍റെ ഫലമായി എനിക്ക് ലോകത്തെ ജയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് പാപത്തില്‍ നിന്നും വിടുതല്‍ നേടാന്‍ കഴിഞ്ഞില്ല. ഞാന്‍ രക്തത്തിലും ആത്മാവിലും മാത്രം വിശ്വസിച്ചിരുന്നതിനാല്‍ എന്‍റെ ഹൃദയത്തില്‍ അപ്പോഴും പാപമുണ്ടായിരുന്നു.
ഞാന്‍ യേശുവില്‍ വിശ്വസിച്ചിരുന്നുവെങ്കിലും എന്‍റെ ഹൃദയത്തില്‍ അപ്പോഴും പാപമുണ്ടായിരുന്നതിന് കാരണം ഞാന്‍ ജലത്തെപ്പറ്റി, യേശുവിന്‍റെ സ്നാനത്തെപ്പറ്റി അറിഞ്ഞില്ല എന്നതത്രേ. സ്നാനത്തിന്‍റെ ജലത്തിലും രക്തത്തിലും ആത്മാവിലുമുള്ള പരിപൂര്‍ണ്ണ വിശ്വാസത്താല്‍ വീണ്ടെടുക്കപ്പെടുന്നതുവരെ എന്‍റെ വിടുതല്‍ പൂര്‍ണ്ണമല്ലായിരുന്നു.
ജഡത്തിന്‍റെ പാപങ്ങളെ ജയിക്കാന്‍ എനിക്കു കഴിഞ്ഞില്ല എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം ഞാന്‍ ഗ്രഹിച്ചിട്ടില്ലായിരുന്നു. ഇന്നും ഏറെപ്പേര്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ജഡത്തിന്‍റെ പാപം ചെയ്തുകൊണ്ടേ യിരിക്കുന്നു. അവരുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടെങ്കിലും യേശുവിനോടുള്ള ആദ്യ സ്നേഹം വീണ്ടെടുപ്പാന്‍ അവര്‍ വിഫലമായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
അവരുടെ പാപങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായി കഴുകപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരുടെ ആദ്യ ആവേശത്തിന്‍റെ വികാരം അവര്‍ക്ക് ഒരിക്കലും പുനരുജ്ജീവിപ്പിക്കാനാവില്ല തന്നെ. യേശു സ്നാനമേറ്റപ്പോള്‍ അവരുടെ പാപങ്ങളെല്ലാം അവനിലേക്ക് ചുമത്തപ്പെട്ടു എന്നുള്ളത് അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല; വീഴ്ചക്കുശേഷം അവര്‍ക്കവരുടെ വിശ്വാസം വീണ്ടെടുപ്പാനാവില്ല.
ഇത് നിങ്ങള്‍ക്കേവര്‍ക്കും വ്യക്തമാക്കിത്തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം യേശുവില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് വിശ്വാസത്തില്‍ ജീവിച്ച് ലോകത്തെ ജയിക്കാനാകും. നമ്മളെത്രയൊക്കെ കുറവുകളുള്ളവരായിരുന്നാലും, ഈ ലോകത്തില്‍ എപ്പോഴും നാം പാപം ചെയ്തിരിക്കുമ്പോഴും, നാം യേശുവിനെ അവന്‍റെ സ്നാനത്തിലൂടെ നമ്മെ പാപത്തില്‍ നിന്നു പൂര്‍ണ്ണമായും വിടുവിച്ച നമ്മുടെ രക്ഷകനായി കാണുന്നേടത്തോളം നാം വിജയികളായിരിക്കും.
എന്നിരുന്നാലും, അവന്‍റെ സ്നാനത്തിലെ ജലം ഒഴിവാക്കി നാം അവനില്‍ വിശ്വസിക്കുകയാണെങ്കില്‍ നാം പൂര്‍ണ്ണമായ വിടുതല്‍ പ്രാപിക്കില്ല. ലോകത്തെ ജയിക്കുന്ന വിശ്വാസം സ്നാനത്തിലെ ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശുക്രിസ്തുവിലുള്ള വിശ്വാസം തന്നെയെന്ന് അപ്പൊസ്തലനായ യോഹന്നാന്‍ നമ്മോടു പറഞ്ഞു.
തന്‍റെ ഏകജാതനായ പുത്രനെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരെ വീണ്ടെടുപ്പാനായി ദൈവം അയച്ചു. യേശു അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപമെല്ലാം നീക്കിക്കളഞ്ഞു. യേശു, ദൈവത്തിന്‍റെ ഒരേയൊരു പുത്രന്‍, നമ്മിലേക്ക് ആത്മാവില്‍ വന്നു (മനുഷ്യപിണ്ഡത്തില്‍) അനന്തരം അവന്‍ ക്രൂശില്‍ രക്തം ചിന്തി നമ്മുടെ പാപങ്ങള്‍ക്ക് വില നല്‍കി. അങ്ങിനെ യേശു സകല ജനത്തെയും പാപത്തില്‍ നിന്നും വിടുവിച്ചു.
നമ്മെ സകലപാപത്തില്‍നിന്നും പൂര്‍ണ്ണമായി വിടുവിച്ച, ജലത്താലും രക്തത്താലും ആത്മാവാലും അത്രേ യേശു വന്നതെന്ന സത്യത്തിലുള്ള വിശ്വാസമാകുന്നു ലോകത്തെ ജയിപ്പാന്‍ നമ്മെ നയിക്കുന്ന വിശ്വാസം.
സ്നാനത്തിലെ ജലവും ക്രൂശിലെ രക്തവും ഇല്ലാതിരുന്നുവെങ്കില്‍ യഥാര്‍ത്ഥ രക്ഷയും ഉണ്ടാകില്ലായിരുന്നു. മൂന്നു ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്ലാതെ നമുക്ക് യഥാര്‍ത്ഥ രക്ഷ ഉണ്ടാകില്ലായിരുന്നു. സത്യമായ രക്ഷ ജലവും രക്തവും ആത്മാവുമില്ലാതെ പ്രാപിപ്പാനാവില്ല തന്നെ. അതിനാല്‍ നാം ജലത്തിലും രക്തത്തിലും ആത്മാവിലും വിശ്വസിക്കേണ്ടതാകുന്നു. ഇതറിയുന്നെങ്കില്‍ സത്യമായ വിശ്വാസം നിങ്ങള്‍ക്കുണ്ടാകും.
 
 
ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സാക്ഷ്യമില്ലാതെ സത്യമായ രക്ഷ ഉണ്ടാവില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു
 
രക്ഷയ്ക്കു സാക്ഷ്യം വഹിക്കുന്ന മൂന്ന് ആവശ്യ ഘടകങ്ങള്‍ ഏതെല്ലാം?
ജലം, രക്തം, ആത്മാവ് എന്നിവ.

ഒരുവന്‍ മുകളില്‍ പറഞ്ഞ ചോദ്യത്തെപ്പറ്റി ഇങ്ങനെ ചിന്തിച്ചേക്കാം. `യേശു എന്‍റെ രക്ഷകനാകുന്നു. ഞാല്‍ ക്രൂശിലെ രക്തത്തില്‍ വിശ്വസിക്കയും രക്തസാക്ഷിയായി മരിപ്പാന്‍ ആഗ്രഹിക്കയും ചെയ്യുന്നു. എന്‍റെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു. ഞാന്‍ അതിതീവ്രമായി പശ്ചാത്തപിക്കയും നന്മയുള്ളതും നീതിയുള്ളതും പരോപകാരപ്രദവുമായ രീതിയില്‍ എന്നും പ്രവര്‍ത്തിപ്പാന്‍ അത്യദ്ധ്വാനം ചെയ്കയും ചെയ്യുന്നു. ഞാന്‍ നിനക്കായി എന്‍റെ ജീവനും ഈ ലോകത്തിലെ എന്‍റെ സകല സമ്പാദ്യവും നല്‍കി. ഞാന്‍ അവിവാഹിതന്‍റെ വഴി തെരെഞ്ഞെടുക്കുക പോലും ചെയ്തു. ദൈവത്തിന് എന്നെ അറിയാതിരിപ്പാന്‍ എങ്ങിനെ കഴിയും? യേശു എനിക്കുവേണ്ടി ക്രൂശില്‍ മരിച്ചു. വിശുദ്ധനായ ദൈവം നമുക്കായി ഇറങ്ങിവന്ന് നമുക്കായി ക്രൂശില്‍ മരിച്ചു. ഞാന്‍ നിന്നില്‍ വിശ്വസിച്ചു, നിനക്കായി പരിത്യാഗം ചെയ്തു, നിനക്കുവേണ്ടി എന്‍റെ വേല വിശ്വസ്തതയോടെ ചെയ്തു. ഞാന്‍ വിലയില്ലാത്തവനാണെങ്കിലും എന്‍റെ ഹൃദയത്തില്‍ ഇനിയും പാപമുണ്ടെങ്കിലും യേശു എന്നെ അതിന്‍റെ പേരില്‍ നരകത്തിലേക്ക് അയക്കുമോ? ഇല്ല. അവന്‍ ചെയ്യില്ല.`
ഇങ്ങനെ ചിന്തിക്കുന്ന അനേകം പേരുണ്ട്. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുവാനാണ് യേശു സ്നാനമേറ്റതെന്ന് അവര്‍ വിശ്വസിക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും പാപവും മരണവുമുള്ള, ക്രിസ്തീയരെന്ന് പറയപ്പെടുന്ന ഇവര്‍, എവിടേക്കു പോകും? അവര്‍ നരകത്തിലേക്കുപോകും. അവര്‍ വെറും പാപികളാണ്!
അവര്‍, തന്നിഷ്ടപ്രകാരം ചിന്തിക്കയും ദൈവം അങ്ങനെ ചിന്തിക്കണമെന്ന് കരുതുകയും ചെയ്യുന്നവര്‍, നരകത്തില്‍ പോകും. പോരെങ്കില്‍, യേശു ക്രൂശില്‍ മരിച്ചപ്പോള്‍ സകല പാപവും നീക്കിയതിനാല്‍, ലോകത്തില്‍ പാപമില്ല എന്നും ചിലര്‍ പറയുന്നു. എന്നിരുന്നാലും രക്തത്തിന്‍റെയും ആത്മാവിനേയും കുറിച്ച് മാത്രമാണ് ഇത് പറയുന്നത്. പരിപൂര്‍ണ്ണ രക്ഷയിലേക്കു നയിക്കുന്ന വിശ്വാസം ഇതല്ല തന്നെ.
യേശു അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ നീക്കിയെന്നും വിധിക്കപ്പെട്ട് നമുക്കായി ക്രൂശില്‍ മരിച്ചുവെന്നും അവന്‍റെ മരണത്തിനു ശേഷം മൂന്നാം ദിവസം വീണ്ടും ഉയിര്‍ത്തു എന്നും നാം വിശ്വസിക്കേണ്ടതുണ്ട്.
ഈ വിശ്വാസമില്ലാതെ പരിപൂര്‍ണ്ണ വീണ്ടെടുപ്പ് സാധ്യമല്ല തന്നെ. യേശുക്രിസ്തു സ്നാനമേറ്റ്, ക്രൂശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്തു. യേശുക്രിസ്തു ജലത്താലും രക്തത്താലും ആത്മാവാലും നമ്മിലേക്കുവന്നു. അവന്‍ ലോകത്തിന്‍റെ സകല പാപവും നീക്കിക്കളഞ്ഞു.
ഭൂമിയില്‍ അവന്‍റെ രക്ഷക്ക് സാക്ഷ്യം പറയുന്ന മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: ആത്മാവ്, ജലം, രക്തം.
ഒന്നാമത്തേത്, പരിശുദ്ധാത്മാവ്, യേശു ദൈവമാകുന്നുവെന്നും അവന്‍ ജഡരൂപത്തില്‍ ലോകത്തിലേക്ക് ഇറങ്ങി വന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.
രണ്ടാമത്തെ ഘടകം ജലത്തിന്‍റെ സാക്ഷ്യമത്രേ. ജലമെന്നത് യോര്‍ദ്ദാനില്‍ യോഹന്നാന്‍ സ്നാപകനില്‍നിന്നും യേശു സ്നാനമേറ്റതാകുന്നു. അതിലൂടെ നമ്മുടെ പാപങ്ങള്‍ യേശുവില്‍ ചുമത്തപ്പെട്ടു. നമ്മുടെ സകല പാപങ്ങളും അവന്‍റെ സ്നാനത്തിലൂടെ അവനില്‍ ചുമത്തപ്പെട്ടു. (മത്തായി 3:15)
നമ്മുടെ പാപങ്ങളുടെ ന്യായവിധിക്കുവേണ്ടിയുള്ള യേശുവിന്‍റെ ഉത്തരവാദിത്വത്തിന്‍റെ അംഗീകാരമായി മൂന്നാം സാക്ഷിയായി `രക്തം` നിലകൊള്ളുന്നു. നമുക്കായുള്ള തന്‍റെ പിതാവിന്‍റെ ന്യായവിധി സ്വീകരിച്ചുകൊണ്ട് യേശു മരിക്കുകയും നമുക്കു പുതുജീവന്‍ നല്‍കുവാനായി മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
പിതാവായ ദൈവം നമ്മുടെ വീണ്ടെടുപ്പിനെ സാക്ഷീകരിക്കാനായി അവന്‍റെ പുത്രന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് പരിശുദ്ധാത്മാവിനെ അയക്കുന്നു.
വീണ്ടും ജനിക്കുന്നവന്‍ വചനം പ്രാപിക്കുന്നു, അതു വഴി അവര്‍ ലോകത്തെ ജയിക്കയും ചെയ്യുന്നു. വീണ്ടെടുക്കപ്പെട്ടവര്‍ തങ്ങളെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന സാത്താനെയും വ്യാജ പ്രവാചകരുടെ വ്യാജങ്ങളെയും തടസ്സങ്ങളെയും സമ്മര്‍ദ്ദങ്ങളെയും ജയിക്കുന്നു. നമുക്ക് ഈ ശക്തി ഉള്ളതിന്‍റെ കാരണം നമ്മുടെ ഹൃദയത്തില്‍ മൂന്ന് സാക്ഷികളുള്ളതത്രേ: യേശുവിന്‍റെ ജലവും അവന്‍റെ രക്തവും ആത്മാവും.
 
നാം ലോകത്തെയും സത്താനെയും ജയിക്കുന്നതെങ്ങനെ?
മൂന്ന് സാക്ഷികളില്‍ വിശ്വസിച്ചുകൊണ്ട്.

നമുക്ക് സാത്താനെയും ലോകത്തെയും ജയിപ്പാന്‍ കഴിയും, എന്തുകൊണ്ടെന്നാല്‍, നാം ആത്മാവിലും ജലത്തിലും രക്തത്തിലും വിശ്വസിക്കുന്നു. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവര്‍ക്ക് വ്യാജപ്രവാചകരുടെ ചതിയെ ജയിപ്പാന്‍ കഴിയും. ഈ ശക്തിയോടുകൂടിയ നമ്മുടെ വിശ്വാസം ജലത്തിലും രക്തത്തിലും ആത്മാവിലും അത്രേ ഇരിക്കുന്നത്. നിങ്ങളിത് വിശ്വിസിക്കുന്നുവോ?
യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും യേശു ദൈവപുത്രനും നമ്മുടെ രക്ഷകനുമാണെന്ന വിശ്വാസത്തിലൂടെയും ഉള്ള വീണ്ടെടുപ്പില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ല എങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ജനിക്കുവാനോ ലോകത്തെ ജയിപ്പാനോ ആവില്ല തന്നെ. നിങ്ങളുടെ ഹൃദയത്തില്‍ ഈ വിശ്വാസമുണ്ടോ?
നിങ്ങളുടെ ഹൃദയത്തില്‍ ആത്മാവും ജലവും ഉണ്ടോ? നിങ്ങളുടെ സകല പാപങ്ങളും യേശുവിങ്കലേക്ക് ചുമത്തപ്പെട്ടു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ക്രൂശില്‍ ചിന്തപ്പെട്ട രക്തം നിങ്ങളുടെ ഹൃദയത്തിലുണ്ടോ?
ജലത്തിലും യേശുവിന്‍റെ രക്തത്തിലും ഉള്ള വിശ്വാസം നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ട് എങ്കില്‍ നിങ്ങള്‍ ലോകത്തെ ജയിക്കും. യേശു നിങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നും നിങ്ങള്‍ക്കുവേണ്ടി വിധിക്കപ്പെട്ടു എന്നും നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ ജയം പ്രാപിക്കും.
അപ്പൊസ്തലനായ യോഹന്നാന്‍ ലോകത്തെ ജയിച്ചത് അവന്‍റെ ഹൃദയത്തില്‍ അത്യാവശ്യമായ ഈ മൂന്നു ഘടകങ്ങള്‍ ഉണ്ടായിരുന്നുതിനാലത്രേ. തങ്ങളുടെ ജോലിയില്‍ ഏറെ തടസ്സങ്ങളും ഭീഷണികളും സഹിക്കേണ്ടിവന്ന അവന്‍റെ വിശ്വാസികളായ സഹോദരരോട് അവന്‍ വീണ്ടെടുപ്പിനെപ്പറ്റി സംസാരിച്ചു. അവന്‍ സാക്ഷീകരിച്ചു, `ഇങ്ങനെയത്രേ നിങ്ങള്‍ക്കും ലോകത്തെ ജയിപ്പാന്‍ കഴിയുന്നത്. യേശു ആത്മാവിനാലും രക്തത്താലും ജലത്താലും അത്രേ വന്നത്. അവന്‍ ലോകത്തെ ജയിപ്പാന്‍ പ്രാപ്തരാകും. വിശ്വാസികള്‍ക്ക് ലോകത്തെ ജയിപ്പാനുള്ള വഴി ഇതു മാത്രമാകുന്നു.`
1 യോഹന്നാന്‍ 5:8 ല്‍ ഇങ്ങനെ പറയുന്നു, `സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നെ`. ഏറെപ്പേര്‍ ഇന്നും യേശുവിന്‍റെ സ്നാനത്തിലെ ജലത്തെ ഒഴിവാക്കി രക്തത്തെയും ആത്മാവിനേയും പറ്റി മാത്രം സംസാരിക്കാറുണ്ട്. `ജലം` ഒഴിവാക്കുന്നുവെങ്കില്‍ അവര്‍ സാത്താനാല്‍ ആത്മ വഞ്ചനയില്‍ നിന്നും പുറത്തുവന്ന് പശ്ചാത്തപിക്കേണ്ടി യിരിക്കുന്നു. അവര്‍ യേശുവിന്‍റെ സ്നാനത്തിലെ `ജല`ത്തില്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു; വീണ്ടും ജനിക്കുന്നതിനെപ്പറ്റി അറിയേണ്ടിയിരിക്കുന്നു.
ജലത്തിലും യേശുവിന്‍റെ രക്തത്തിലും വിശ്വസിക്കാതെ ആര്‍ക്കും തന്നെ ലോകത്തെ ജയിപ്പാനാവില്ല. ഞാന്‍ നിങ്ങളോടു വീണ്ടും പറയുന്നു, ആര്‍ക്കും തന്നെ ആവില്ല! യേശുവിന്‍റെ ജലവും രക്തവും നമ്മുടെ ശക്തിമത്തായ ആയുധങ്ങളാക്കി നാം യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. അവന്‍റെ വചനം ആത്മാവിന്‍റെ വാളാകുന്നു, വെളിച്ചമാകുന്നു.
നമ്മുടെ സകലപാപവും കഴുകിക്കളഞ്ഞ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തവര്‍ ഇന്നും ഏറെയുണ്ട്. രണ്ടു കാര്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. ആയതിനാല്‍, യേശു നമ്മോട് `എഴുന്നേറ്റു പ്രകാശിക്ക` എന്നു പറയുമ്പോള്‍ അവര്‍ക്ക് പ്രകാശിക്കാനാവുന്നതേയില്ല. അവരുടെ ഹൃദയങ്ങളില്‍ ഇനിയും പാപമുണ്ട്. യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും അവര്‍ നരകത്തില്‍ ചെന്ന് പതിക്കുന്നു.
 
 
സകല ജനതയും കേള്‍ക്കുന്നതിനും വിശ്വസിക്കുന്നതിനും രക്ഷിക്കപ്പെടുന്നതിനുമായി യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം തീര്‍ച്ചയായും സാക്ഷീകരിക്കപ്പെടേണ്ടിയിരിക്കുന്നു
 
അവന്‍റെ സ്നാനത്തിലുള്ള വിശ്വാസം ഒരു സിദ്ധാന്തസംഹിത മാത്രമാണോ?
അല്ല, ഇതൊരു സിദ്ധാന്തസംഹിതയല്ല. ഇതു സത്യമത്രേ.

നാം സുവിശേഷത്തെ സാക്ഷീകരിക്കുമ്പോള്‍ ഇതു നിശ്ചിതമായിരിക്കണം. യേശു വന്നത് ആത്മാവാലും സ്നാനത്താലും (നമ്മുടെ പാപങ്ങള്‍ നീക്കിക്കളഞ്ഞ) രക്തത്താലും (നമ്മുടെ പാപങ്ങള്‍ക്കു വില നല്‍കിയ) ആകുന്നു. ഇവ മൂന്നിലും നാം വിശ്വസിക്കേണ്ടതുണ്ട്.
ഇത് വിശ്വസിക്കുന്നില്ലായെങ്കില്‍, നാം സുവിശേഷം പ്രസംഗിക്കുകയല്ല, വെറും മതപ്രചാരണം മാത്രമത്രേ ചെയ്യുന്നത്. മിക്ക ക്രിസ്ത്യാനികളും ഇന്നത്തെ ക്രിസ്ത്യാനിത്വത്തെ ഒരു മതം മാത്രമായാണ് പരിഗണിക്കുന്നത്; എന്നാല്‍ ക്രിസ്ത്യാനിത്വം ഒരു മതമായി പരിഗണിക്കപ്പെടേണ്ടതല്ല. സത്യത്തില്‍ അധിഷ്ഠിതമായ വീണ്ടെടുപ്പിന്‍റെ വിശ്വാസമാണ് ഇത്. ദൈവത്തിങ്കലേക്ക് നോക്കുന്ന വിശ്വാസം. ഇതൊരു വെറും മതമാകുകയില്ല.
മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട ഒന്നത്രേ മതം, എന്നാല്‍, ദൈവം നമുക്കു നല്‍കിയ രക്ഷയിലേക്കു നോക്കുന്നതത്രേ വിശ്വാസം. ഇതാണ് വ്യത്യാസം. ഈ സത്യം നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ ക്രിസ്ത്യാനിത്വത്തെ മറ്റൊരു മതമായി മാത്രം പരിഗണിച്ചുകൊണ്ട് നിങ്ങള്‍ അതിന്‍റെ സാന്മാര്‍ഗ്ഗികതയെയും ധാര്‍മ്മികതയെയും കുറിച്ച് പ്രസംഗിക്കയത്രേ ചെയ്യുന്നത്.
ഈ ലോകത്തില്‍ ഒരു മതം സ്ഥാപിക്കാനായിട്ടല്ല യേശുക്രിസ്തു വന്നത്. അവന്‍ ക്രിസ്ത്യാനിത്വം എന്ന ഒരു മതം ഒരിക്കലും സ്ഥാപിച്ചിട്ടുമില്ല. ഇത് ഒരു മതമാണെന്ന് നിങ്ങള്‍ എന്തിനു വിശ്വസിക്കുന്നു? ഇതെല്ലാം ഒന്നുതന്നേയെങ്കില്‍, പകരം എന്തുകൊണ്ട് ബുദ്ധമതത്തില്‍ വിശ്വസിക്കുന്നില്ല? ഞാന്‍ ഈ പറയുന്നത് തെറ്റാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ചിലര്‍ ഒരു മതപരമായ ജീവിതരീതിയായി യേശുവില്‍ വിശ്വസിച്ചുകൊണ്ട് പറയുന്നു, `എന്തു വ്യത്യാസം? സ്വര്‍ഗ്ഗം, മോക്ഷം, ദൈവരാജ്യം........ അവയെല്ലാം ഒന്നുതന്നെ, അവയ്ക്കു വേറെവേറെ പേരുകള്‍ മാത്രം. ഏതുവഴിയില്‍ പോയാലും നാമെല്ലാം ഒരേയിടത്തു ചെല്ലുന്നു.`
ക്രൈസ്തവ സഹോദരരെ, നാം സത്യത്തില്‍ ഉറച്ചുനില്‍ ക്കേണ്ടതുണ്ട്. നമുക്ക് എഴുന്നേറ്റ് പ്രകാശിക്കേണ്ടതുണ്ട്. മടിയില്ലാതെ നാം സത്യം പറയേണ്ടതാകുന്നു.
ഒരുവന്‍, `സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേയൊരു വഴി അതു മാത്രമല്ല` എന്നു പറയുമ്പോള്‍ നിങ്ങള്‍ ഉറച്ച ശബ്ദത്തില്‍ പറയുവിന്‍, `അതേ! ഇതു മാത്രമാകുന്നു ഒരേയൊരു വഴി. ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ കഴിയൂ`. മറ്റ് ആത്മാക്കള്‍ വീണ്ടെടുപ്പിന്‍റെ വചനം ശ്രവിച്ച്, വീണ്ടും ജനിച്ച്, സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ തക്കവണ്ണം നിങ്ങള്‍ തിളക്കത്തോടെ പ്രകാശിക്കുവിന്‍.
 
 
ശരിയായ വിശ്വാസം നേടുവിന്‍: യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയുമുള്ള വീണ്ടെടുപ്പിനെപ്പറ്റി അറിയാതെ മറുപടി കിട്ടാതെ യേശുവിനെ സ്നേഹിക്കുന്നവര്‍ നാശത്തിലേക്കു പോകും
 
യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും നശിക്കുന്നതാര്?
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തവര്‍.

യേശുവില്‍ വ്യവസ്ഥകളൊന്നുമില്ലാതെ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നത് യേശുവിനോട് തിരിച്ചുകിട്ടാത്ത സ്നേഹബന്ധം ഉണ്ടാക്കുക മാത്രമാണ്; ക്രിസ്തീയ മത പണ്ഡിതനാകാനുള്ള എളുപ്പവഴിയാകുന്നു ഇത്.
ശാന്ത സമുദ്രം മുറിച്ചു കടക്കുകയായിരുന്ന ഒരു കപ്പല്‍ മുങ്ങിയപ്പോള്‍ ഏതാനും പേര്‍ മാത്രം റബ്ബര്‍ ബോട്ടുകളില്‍ പൊങ്ങിക്കിടന്ന് രക്ഷപ്പെട്ടു. അവര്‍ അപകട സന്ദേശം അയച്ചുവെങ്കിലും കടല്‍ ക്ഷോഭിച്ചത് മറ്റു കപ്പലുകള്‍ അവരുടെ സഹായത്തിനെത്തുന്നതിനെ തടഞ്ഞു. അപ്പോള്‍ ഒരു ഹെലികോപ്റ്റര്‍ വന്ന് താഴേക്ക് ഒരു കയറിട്ടു കൊടുത്തു. ഒരുവന്‍ അത് തന്‍റെ ശരീരത്തില്‍ ബന്ധിക്കാതെ അതില്‍ കൈ കൊണ്ട് പിടിക്കുക മാത്രം ചെയ്യുന്നത് യേശുവിനോട് തിരികെ കിട്ടാത്ത സ്നേഹത്തില്‍ വീഴുന്നതു പോലെയാകുന്നു; തന്നിഷ്ടം പോലെ ദൈവത്തില്‍ വിശ്വസിക്കയാകുന്നു. അവന്‍ സുരക്ഷിതനല്ല, എങ്കിലും അവന്‍ പറയുന്നു, `ഞാന്‍ വിശ്വസിക്കുന്നു. എന്നെ രക്ഷിക്കൂ. ഞാന്‍ വിശ്വസിക്കുന്നതിനാല്‍ ഞാന്‍ രക്ഷപ്രാപിക്കുമെന്ന് ഞാന്‍ കരുതുന്നു`.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിന്‍റെയും സത്യം മനസ്സിലാക്കാത്ത ഒരുവന്‍/ഒരുവള്‍, കയറില്‍ തൂങ്ങി പ്പിടിച്ചതു കൊണ്ടു മാത്രം രക്ഷ നേടുമെന്ന് കരുതുന്നവന്‍/കരുതുന്നവള്‍ അത്രേ.
എന്നാല്‍ അവനെ മുകളിലേക്കുയര്‍ത്തുമ്പോള്‍ അവന്‍റെ കയറിലെ പിടി അയഞ്ഞുപോകും. അവന്‍ അവന്‍റെ സ്വന്ത ശക്തിമാത്രം കൊണ്ടാണ് കയറില്‍ തൂങ്ങിപ്പിടിക്കുന്നത്. കയറില്‍ തൂങ്ങി ഏറെ ദൂരെയുള്ള കരയിലെത്തിപ്പെടാന്‍ അവന് ആവില്ല. അവന്‍റെ ശക്തി ചോര്‍ന്നുപോകുമ്പോള്‍ കയറിലെ പിടി നഷ്ടപ്പെട്ട് അവന്‍ കടലിലേക്കുതന്നെ വീണുപോകും.
യേശുവിനോട് തിരിച്ചുകിട്ടാത്ത സ്നേഹമുള്ളത് അതു പോലെയത്രേ. തങ്ങള്‍ ദൈവത്തിലും യേശുവിലും വിശ്വസിക്കുന്നുവെന്ന് ഏറെപ്പേര്‍ പറയും; ആത്മാവിനാല്‍ വന്ന യേശുവില്‍ അവര്‍ വിശ്വസിക്കുന്നത് സമവാക്യത്തിന്‍റെ ഒരുഭാഗം മാത്രമാവുന്നു. സമ്പൂര്‍ണ്ണ സുവിശേഷത്തിലേക്ക് അവര്‍ക്ക് ഇറങ്ങിച്ചെല്ലുവാനോ അതില്‍ വിശ്വസിക്കുവാനോ ആവില്ല, ആയതിനാല്‍ അവര്‍ അവനില്‍ വിശ്വസിക്കുന്നു എന്ന് വീണ്ടും വീണ്ടും പറയുവാന്‍ തങ്ങളെത്തന്നെ നിര്‍ബ്ബന്ധിതരാക്കുന്നു.
വിശ്വസിക്കുക എന്നതും വിശ്വസിക്കാന്‍ ശ്രമിക്കുക എന്നതും ഒരേ കാര്യമല്ല. തങ്ങള്‍ യേശുവിനെ അവസാനം വരെയും പിന്‍തുടരും എന്നവര്‍ പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ പാപമുള്ളതിനാല്‍ അവര്‍ അന്ത്യദിവസത്തില്‍ തള്ളിക്കളയപ്പെടുന്നു. അവര്‍ യേശുവിനെ സ്നേഹിക്കുന്നത് അവന്‍ വന്നത് അവന്‍റെ സ്നാനത്താലും രക്തത്താലും ആത്മാവിനാലും ആണെന്ന് അറിയാതെയത്രേ. അവന്‍റെ രക്തത്തിന്‍റെ പേരില്‍ മാത്രം അവര്‍ യേശുവിനെ സ്നേഹിക്കുകയാണെങ്കില്‍ അവര്‍ നരകത്തില്‍ പോകും.
സത്യ സുവിശേഷത്തിന്‍റെ, ജലത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തിന്‍റെ, കയറുകൊണ്ട് നിങ്ങളുടെ ആത്മാവിനെ ബന്ധിക്കുവിന്‍. യേശു താഴേക്ക് രക്ഷയുടെ കയര്‍ ഇട്ടു തരുമ്പോള്‍ ജലവും രക്തവും ആത്മാവുംകൊണ്ട് തങ്ങളെ ബന്ധിക്കുന്നവര്‍ രക്ഷ പ്രാപിക്കും.
ഹെലികോപ്റ്ററില്‍ ഇരുന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ആള്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞു, `ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുവിന്‍. ഞാന്‍ താഴേക്കു കയര്‍ ഇട്ടു തരുമ്പോള്‍ നിങ്ങളുടെ കൈകള്‍ക്കിടയിലൂടെ നിങ്ങളുടെ നെഞ്ചിന്ചുറ്റും അത് ബന്ധിക്കണം. എന്നിട്ട്, നിങ്ങള്‍ അതുപോലെ തന്നെ നില്‍ക്കുക. കൈകള്‍കൊണ്ട് കയറില്‍ തൂങ്ങിപ്പിടിക്കേണ്ടതില്ല. നിങ്ങളുടെ നെഞ്ചിനുചുറ്റും ഇത് ബന്ധിച്ചിട്ട് വിശ്രമിച്ചുകൊള്‍വിന്‍. അപ്പോള്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും.`
ഈ ഉപദേശമനുസരിച്ച് ആദ്യത്തെ ആള്‍ കയറുകൊണ്ട് തന്നെത്തന്നെ ബന്ധിച്ചു, രക്ഷ പ്രാപിക്കയും ചെയ്തു. എന്നാല്‍ മറ്റേയാള്‍ പറഞ്ഞു, `വിഷമിക്കേണ്ട... എനിക്കു നല്ല കരുത്തുണ്ട്. ഞാന്‍ ആരോഗ്യകേന്ദ്രത്തില്‍ പോയി കായികപരിശീലനം നടത്തുന്നുണ്ട്. നോക്കൂ! നിങ്ങളെന്‍റെ പേശീബലം കാണുന്നില്ലേ? എനിക്കു മൈലുകളോളം തൂങ്ങിക്കിടക്കാനാവും`. കയര്‍ മുകളിലേക്കു വലിച്ചപ്പോള്‍, അവന്‍ അവന്‍റെ കൈകള്‍കൊണ്ട് കയറില്‍ പിടിച്ചു കിടന്നു.
തുടക്കത്തില്‍ ഇരുവരും മുകളിലേക്ക് വലിച്ചുയര്‍ത്തപ്പെട്ടു. എന്നാല്‍ വ്യത്യാസം ഇതായിരുന്നു, നിര്‍ദ്ദേശ മനുസരിച്ച് കയര്‍ തന്‍റെ നെഞ്ചിനുചുറ്റും ബന്ധിച്ചയാള്‍ ഒരു തടസ്സവും കൂടാതെ വലിച്ചുയര്‍ത്തപ്പെട്ടു. അയാള്‍ക്ക് പാതിവഴിയില്‍ ബോധം നഷ്ടപ്പെട്ടിരുന്നുവെങ്കിലും അയാള്‍ വലിച്ചുയര്‍ത്തപ്പെട്ടു.
സ്വന്തം ശക്തിയില്‍ അഹന്തയുണ്ടായിരുന്നയാള്‍ക്ക് അവന്‍റെ ശക്തി ചോര്‍ന്നുപോയപ്പോള്‍ പിടുത്തം നഷ്ടപ്പെട്ടു. അനുസരിക്കാന്‍ തയ്യാറാകാതെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനാല്‍ അവന്‍ മരിച്ചു.
പരിപൂര്‍ണ്ണ വീണ്ടെടുപ്പ് പ്രാപിപ്പാന്‍ സകല ആത്മാക്കളേയും പാപത്തില്‍ നിന്നും രക്ഷിച്ച യേശുവിന്‍റെ ജലത്തിലൂടെയും രക്തത്തിലൂടെയുമുള്ള വീണ്ടെടുപ്പില്‍ ഒരുവന്‍ വിശ്വസിക്കേണ്ടതുണ്ട്. വചനത്തില്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ക്ക് രക്ഷ പ്രാപിക്കാനാവുന്നതാണ്.` യോഹന്നാന്‍ സ്നാപകനില്‍ നിന്നും ഞാന്‍ ഏറ്റ സ്നാനം വഴിയും ക്രൂശില്‍ മരണം വരെ ഞാന്‍ രക്തം ചിന്തിയതു വഴിയും ഞാന്‍ നിങ്ങളെ പരിപൂര്‍ണ്ണമായും രക്ഷിച്ചു`.
രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ പറയുന്നത് ഇങ്ങിനെയാകുന്നു, `വിഷമിക്കേണ്ട, ഞാന്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ രക്തത്തിന്‍റെ പേരില്‍ ജീവിതാവസാനം വരെയും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അവസാനം വരെയും ഞാന്‍ യേശുവിനെ പിന്തുടരും; രക്തത്തില്‍ മാത്രമുള്ള എന്‍റെ വിശ്വാസം ലോകത്തെയും എന്‍റെ ജീവിതത്തിലെ സകല പാപങ്ങളേയും ജയിപ്പാന്‍ മതിയായതിനേക്കാളും അധികമാകുന്നു`.
എന്നിരുന്നാലും ഇതു മതിയാവതല്ല തന്നെ. തന്‍റെ ജനതയായി ദൈവം സ്വീകരിക്കുന്നത് മൂന്നുസാക്ഷികളിലും വിശ്വസിക്കുന്നവരെയത്രേ: യേശു ആത്മാവിനാല്‍ വന്നുവെന്ന്, അവന്‍ സ്നാനമേറ്റു എന്ന് (യോര്‍ദ്ദാനിലെ അവന്‍റെ സ്നാനത്തിലൂടെ യേശു സകല പാപങ്ങളും നീക്കിക്കളഞ്ഞു), സകല പാപങ്ങള്‍ക്കും വില നല്‍കാനായി അവന്‍ ക്രൂശില്‍ മരിച്ചു എന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്നും വിശ്വസിക്കേണം.
ആത്മാവ് വരുന്നത് അവര്‍ക്കു വേണ്ടിയുള്ള മൂന്നു സാക്ഷ്യങ്ങളിലും വിശ്വസിക്കുന്നവരിലേക്കത്രേ. `അതേ, ഞാന്‍ നിങ്ങളുടെ രക്ഷകനാകുന്നു, ജലത്താലും രക്തത്താലും ഞാന്‍ നിങ്ങളെ രക്ഷിച്ചു. ഞാന്‍ നിങ്ങളുടെ ദൈവമാകുന്നു`.
ഈ മൂന്നിലും വിശ്വസിക്കാത്തവര്‍ക്ക് ദൈവം രക്ഷ നല്‍കുകയില്ല. ഇവയില്‍ ഒന്നു മാത്രം ഒഴിവാക്കിയാലും ദൈവം പറയും, `ഇല്ല, നിങ്ങള്‍ രക്ഷ പ്രാപിക്കില്ല`. അവന്‍റെ എല്ലാ ശിഷ്യന്മാരും ഈ മൂന്നിലും വിശ്വസിച്ചു. അവന്‍റെ സ്നാനം രക്ഷയുടെ മുന്‍കുറിയാണെന്നും അവന്‍റെ രക്തം ന്യായവിധിയാണെന്നും യേശു അരുളിചെയ്യുന്നു.
 
 
അപ്പൊസ്തലനായ പൗലൊസും പത്രൊസും യേശുവിന്‍റെ സ്നാനത്തിനും രക്തത്തിനും സാക്ഷ്യം നല്‍കി
 
യേശുവിന്‍റെ ശിഷ്യന്മാര്‍ എന്തിനെയാണ് സാക്ഷീകരിച്ചത്?
യേശുവിന്‍റെ സ്നാനത്തിനേയും രക്തത്തിനേയും

അപ്പൊസ്തലനായ പൗലൊസ് യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? എത്ര തവണ അവന്‍ യേശുവിന്‍റെ സ്നാനത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന് നമുക്കു നോക്കാം. റോമര്‍ 6:3 ല്‍ അവന്‍ പറഞ്ഞു, `അല്ല, യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?` 6:5 ല്‍ `അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭരിച്ചവരായെങ്കില്‍ പുനരുദ്ധാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും`.
ഗലാത്യര്‍ 3:27 ലും അവന്‍ പറഞ്ഞിട്ടുണ്ട്, `ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു`. യേശുവിന്‍റെ അപ്പൊസ്തലന്മാരെല്ലാം തന്നെ `ജല`ത്തിനെ, യേശുവിന്‍റെ സ്നാനത്തെ സാക്ഷീകരിച്ചു. `അതു സ്നാനത്തിന്നു ഒരു മുന്‍കുറി, സ്നാനമോ നമ്മെയും രക്ഷിക്കുന്നു` (1 പത്രൊസ് 3:21). 
 
 
ജലത്താലും യേശുവിന്‍റെ രക്തത്താലും വന്നതാണ് ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ രക്ഷ
 
ദൈവം നീതിമാന്‍ എന്നു വിളിക്കുന്നതാരെ?
ഹൃദയത്തില്‍ പാപം ഇല്ലാത്തവരെ

യേശു മനുഷ്യനു മേല്‍ വര്‍ഷിച്ച രക്ഷ, അവന്‍റെ സ്നാനത്തിലെ ജലത്തിന്‍റെയും ക്രൂശിലെ അവന്‍റെ രക്തത്തിന്‍റെയും അത്രേ. ആ വീണ്ടെടുപ്പിലൂടെ നമുക്ക് എഴുന്നേറ്റു പ്രകാശിക്കാനാവും. എങ്ങിനെ? ഈ മൂന്നു കാര്യങ്ങളും സാക്ഷീകരിക്കുന്നതിലൂടെ.
`എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു`. (യെശയ്യാവു 60:1)
നാം സര്‍വ്വശക്തിയോടെയും കൂടെ സുവിശേഷം പ്രസംഗിക്കുന്നുണ്ട്. എങ്കിലും ഏറെപ്പേര്‍ ഇപ്പോഴും ശ്രദ്ധിക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ വീണ്ടെടുക്കപ്പെടും. നിങ്ങള്‍ നീതിമാന്മാരാകും. ഇനിയും നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ നിങ്ങള്‍ നീതിമാന്മാര്‍ ആകുന്നില്ല. നിങ്ങള്‍ ലോകത്തിന്‍റെ പാപങ്ങളെ ഇതുവരെയും ജയിച്ചിട്ടില്ല. 
യേശുവിന്‍റെ ജലത്തില്‍ (യേശുവിന്‍റെ സ്നാനത്തില്‍) വിശ്വസിക്കുന്നില്ലായെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ ഉള്ള പാപം ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കാവില്ല. യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് ന്യായവിധിയില്‍ നിന്നും ഒഴിവാകാനാവില്ല. ആത്മാവില്‍ വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് രക്ഷ പ്രാപിക്കാനാവില്ല. ഈ മൂന്നു സാക്ഷ്യങ്ങളിലും വിശ്വസിക്കുന്നില്ലായെങ്കില്‍ പൂര്‍ണ്ണമായും നീതിമാനായിരിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കില്ല. 
അപൂര്‍ണ്ണമായ നീതി, നീതിയെന്ന് പറയപ്പെടുന്നതിലേക്കേ നയിക്കുകയുള്ളൂ. തന്നില്‍ പാപമുണ്ടെന്ന് ഒരാള്‍ പറയുകയും താന്‍ നീതിമാനാണെന്ന് അയാള്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍, അയാള്‍ യേശുവിങ്കലല്ല. ചിലര്‍ ഇക്കാലത്ത് ഈ നീതി എന്നു വിളിക്കപ്പെടുന്നതിലൂടെ രക്ഷയില്‍ തൂങ്ങിക്കിടക്കാന്‍ ശ്രമിക്കാറുണ്ട്. അവര്‍ ഈ വിഷയത്തെപ്പറ്റി ടണ്‍ കണക്കിന് ഉപയോഗശൂന്യമായ ലേഖനങ്ങള്‍ എഴുതിയിട്ടും ഉണ്ട്. 
ഒരുവന്‍റെ/ഒരുവളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ ദൈവം അയാളെ പാപമില്ലാത്തവന്‍ എന്നു വിളിക്കുമോ? അവന്‍ അങ്ങനെ ചെയ്യില്ല. അവന്‍ കാണുന്ന പോലെ തന്നെ അവന്‍ വിളിക്കുന്നു. അവന്‍ സര്‍വ്വശക്തനാകുന്നു, എന്നാല്‍ അവന് വ്യാജം പറവാന്‍ ആവില്ല തന്നെ. ആളുകള്‍ നീതിയുടെ യാഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കുന്നില്ല. നാം വൃത്തിലുള്ള ഒരു സാധനത്തെ മാത്രമേ `വൃത്തിയുള്ളത്` എന്നു വിളിക്കാറുള്ളൂ. ഒരിടത്ത് പാപമുണ്ടെങ്കില്‍ അത് നീതിയുള്ളത് എന്നു നാം പറയാറില്ല.
നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും യേശു നിങ്ങളെ നീതിമാന്‍ എന്നു വിളിക്കും എന്നു നിങ്ങള്‍ കരുതുന്നുണ്ടാകും; എങ്കില്‍ അതു ശരിയല്ല. 
യേശു നമ്മെ നീതിമാനെന്നു വിളിക്കുന്നത് നാം അവനെ ആത്മാവിനാലും ജലത്താലും (അവന്‍ സ്നാനമേറ്റപ്പോള്‍ നമ്മുടെ സകല പാപവും നീക്കിക്കളഞ്ഞു). രക്തത്താലും (അവന്‍ ജഡരൂപത്തില്‍ വന്ന് നമുക്കായി മരണം വരിച്ചു) വന്നവന്‍ എന്ന് വിശ്വസിക്കുമ്പോഴത്രേ. 
ക്രൈസ്തവ സഹോദരരെ, `നീതി എന്നു വിളിക്കപ്പെടുന്നതിനു ജലത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷവുമായി യാതൊരു ബന്ധവുമില്ല തന്നെ. `നീതി എന്നു വിളിക്കപ്പെടുന്നത്` അഥവാ `നീതിമാനെന്നു വിളിക്കപ്പെടുക` എന്നത് മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്ത സംഹിതയത്രേ. നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ ദൈവം നിങ്ങളെ നീതിമാനെന്നു വിളിക്കുമോ? ഒരാള്‍ എത്ര തീവ്രമായിത്തന്നെ യേശുവില്‍ വിശ്വസിച്ചാലും അയാളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ ദൈവം അയാളെ നീതിമാനെന്നു വിളിക്കില്ല. യേശുവിന് ഒരിക്കലും വ്യാജം പറവാന്‍ കഴിയില്ല.
ഒരാളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും യേശു അയാളെ നീതിമാനെന്നു വിളിക്കും എന്ന് ഇനിയും നിങ്ങള്‍ കരുതുന്നുണ്ടോ? അതു മനുഷ്യന്‍ ചിന്തിക്കുന്നതത്രേ, ദൈവം ചിന്തിക്കുന്നതല്ല. ദൈവം വ്യാജത്തെ വെറുക്കുന്നു. നിങ്ങള്‍ `ആത്മാവി`ലും `രക്ത`ത്തിലും മാത്രം വിശ്വസിക്കുമ്പോള്‍ അവന്‍ നിങ്ങളെ നീതിമാനെന്നു വിളിക്കുമോ? ഒരിക്കലുമില്ല. 
ദൈവം നീതിമാനെന്നു വിളിക്കുന്ന ഒരുതരം ആളുകളേ ഉള്ളൂ. അത് ഹൃദയത്തില്‍ പാപമില്ലാത്തവരത്രേ. അവന്‍ മൂന്നു കാര്യങ്ങളിലും വിശ്വസിക്കുന്നവരെ മാത്രമേ തിരിച്ചറിയുന്നുള്ളൂ: ദൈവമായ യേശു നമ്മുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി ജഡരൂപത്തില്‍ ലോകത്തിലേക്കിറങ്ങിവന്നു എന്നും യോര്‍ദ്ദാനില്‍ സ്നാനമേറ്റുവെന്നും ക്രൂശില്‍ രക്തം ചിന്തി എന്നുമുള്ള വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ ദൈവം നീതിമാനെന്ന് തിരിച്ചറിയുന്നുള്ളൂ. ശരിയായ വിശ്വാസമുള്ളവര്‍ അവരത്രേ. അവന്‍ നമുക്കായി ചെയ്തതിലെല്ലാം അവര്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. യേശു വന്നു എന്നും നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കാനായി സ്നാനമേറ്റു എന്നും നമുക്കായി വിധിക്കപ്പെട്ട് ക്രൂശില്‍ മരിച്ചു എന്നും മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവര്‍ വിശ്വസിക്കുന്നു. 
ഇവയെല്ലാംതന്നെ ദൈവത്തിന്‍റെ സ്നേഹത്താല്‍ പ്രവര്‍ത്തിക്കപ്പെട്ടതാകുന്നു. യേശു സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന് അരുളിചെയ്തു, `അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും` (മത്തായി 11:28). നമ്മുടെ പാപങ്ങള്‍ നീക്കിക്കൊണ്ടത്രേ അവന്‍ ഇത് പ്രവര്‍ത്തിച്ചത്. 
യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവരെ ദൈവം തിരിച്ചറിയുന്നില്ല. യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഇനിയും പാപമുണ്ട്. യേശു ആരെയാണ് വീണ്ടെടുക്കപ്പെട്ടവരായി തിരിച്ചറിയുന്നത്? 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും അവന്‍ ദൈവമാകുന്നു എന്ന സത്യത്തിലും ഉള്ള വിശ്വാസം രക്ഷ പ്രാപിപ്പാന്‍ അനിവാര്യമാകുന്നു. `ഞാന്‍ ഈ ലോകത്തിലേക്കിറങ്ങി വന്ന് യോഹന്നാന്‍ സ്നാപകനില്‍നിന്നും സ്നാനമേറ്റപ്പോള്‍ നിങ്ങളുടെ സകല പാപങ്ങളും നീക്കിക്കളഞ്ഞു. ലോകത്തിന്‍റെ സകല പാപവും എന്നിലേക്ക് ചുമത്തപ്പെട്ടു എന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൂശിലൂടെ ഞാന്‍ ആ പാപങ്ങള്‍ക്കു വില നല്‍കി അങ്ങിനെ ഞാന്‍ നിങ്ങളെ രക്ഷിച്ചു.` 
മൂന്നിലും വിശ്വസിക്കുന്നവരോട് യേശു പറയുന്നു, `അതേ നിങ്ങള്‍ രക്ഷ പ്രാപിച്ചവരാകുന്നു. നിങ്ങള്‍ നീതിമാന്മാരും ദൈവത്തിന്‍റെ സന്തതികളും ആകുന്നു`. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും ആത്മാവിലും ഒന്നിച്ചു വിശ്വസിച്ചാല്‍ നിങ്ങളും രക്ഷ പ്രാപിക്കും. രക്തത്തിലും ആത്മാവിലും മാത്രം വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഇനിയും പാപമുണ്ട്. 
ദൈവത്തിന്‍റെ രാജ്യത്തില്‍ ഒരേയൊരു സത്യമേയുള്ളൂ. അവിടെ നീതിയും സത്യവും സ്നേഹവും കരുണയുമുണ്ട്. അവിടെ വ്യാജ്യത്തിന്‍റെ തരിമ്പുമില്ല. സ്വര്‍ഗ്ഗത്തില്‍ വ്യാജവും കാപട്യവും നിലനില്‍ക്കുന്നില്ല.
 
അധര്‍മ്മം പ്രവര്‍ത്തിക്കുന്നതാര്?
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തവര്‍

`കര്‍ത്താവേ, കര്‍ത്താവേ നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യ പ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും` (മത്തായി 7:22). 
ജനങ്ങളുടെ ഈ പ്രവൃത്തികളൊന്നും തന്നെ ഒരുവനെ ദൈവ രാജ്യത്തില്‍ പ്രവേശിപ്പാന്‍ യോഗ്യതയുള്ളവനാക്കുന്നതായി ദൈവം ഒരിക്കലും കണക്കാക്കുന്നില്ല. `അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും` (മത്തായി 7:23). 
`ഞാന്‍ രണ്ടു ഭവനങ്ങള്‍ നിനക്കു വാഗ്ദത്തം ചെയ്തു. ഞാന്‍ നിനക്കായി എന്‍റെ ജീവന്‍ പോലും ഉപേക്ഷിച്ചു. നീ എന്നെ കണ്ടില്ലയോ? എന്‍റെ അവസാന ശ്വാസംവരെയും ഞാന്‍ നിന്നെ ഒരിക്കലും നിരസിച്ചിട്ടില്ല. നീ എന്നെ കണ്ടില്ലയോ?`
`അപ്പോള്‍, നിന്‍റെ ഹൃദയത്തില്‍ പാപമുണ്ടോ?`
`അതെ, ദൈവമേ കുറച്ചൊക്കെയുണ്ട്`. 
`എങ്കില്‍, എന്നില്‍നിന്നും ദൂരെപ്പോകൂ! പാപികള്‍ക്ക് ഇവിടെ കടന്നുവരാന്‍ അനുവാദമില്ല`. 
`എങ്കിലും ഞാന്‍ നിന്നിലുള്ള എന്‍റെ വിശ്വാസത്തില്‍ രക്ത സാക്ഷിയായിട്ടല്ലോ മരിച്ചത്!`
`എന്താണ് നീ ഈ പറയുന്നത്, രക്തസാക്ഷിയായി മരിച്ചെന്നോ? നീ മരിച്ചത് നിന്‍റെ അഹന്ത മൂലമത്രേ. നീ എന്‍റെ സ്നാനത്തേയും രക്തത്തേയും അംഗീകരിച്ചിരുന്നുവോ? നീ എന്‍റെ സന്തതിയാണെന്ന് ഞാന്‍ നിന്‍റെ ഹൃദയത്തില്‍ സാക്ഷ്യപ്പെടുത്തിയിരുന്നുവോ? നീ എന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തതിനാല്‍, നീ എന്‍റെ സന്തതിയാണെന്ന് ഞാന്‍ ഒരിക്കലും സാക്ഷ്യപ്പെടുത്തിയിട്ടില്ല; എന്നിട്ടും നീ നിന്‍റെ വിശ്വാസത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് അതിനുവേണ്ടി മരിച്ചു. ഞാന്‍ എന്നെങ്കിലും നിനക്കുവേണ്ടി സാക്ഷ്യപ്പെടുത്തിയോ? നീ തന്നെത്താനെ വലിച്ചു വച്ചതാകുന്നു ഇത്. നീ നിന്‍റെ വീണ്ടെടുപ്പിനായി ഒറ്റയ്ക്ക് സ്നേഹിക്കയും പരിശ്രമിക്കയും ചെയ്തു. നിനക്ക് മനസ്സിലാവുന്നുണ്ടോ? ഇനി, നീ നിന്‍റെ വഴിയേ പോകുക`.
യേശു നമ്മോട് എഴുന്നേറ്റു പ്രകാശിക്കാന്‍ പറഞ്ഞു. വീണ്ടെടുക്കപ്പെട്ട ജനത, പേരിനുമാത്രം ക്രിസ്തീയരായവരുടേയും വ്യാജപ്രവാചകന്മാരുടെയും മുമ്പില്‍ തലകുനിച്ചു പോകുന്നുണ്ടാകാം, അതുവഴി തിളക്കത്തോടെ പ്രകാശിപ്പാന്‍ പരാജയപ്പെടുന്നുണ്ടാകാം! എങ്കിലും ചെറിയ ഒരു തീപ്പൊരി വലിയ ഒരു അഗ്നിബാധക്ക് തുടക്കമിടും. ഒരുവന്‍ ധൈര്യത്തോടെ ഉറച്ചുനിന്ന് സത്യത്തിന് സാക്ഷ്യം നല്‍കുന്നുവെങ്കില്‍ മുഴുവന്‍ ലോകവും തിളക്കത്തോടെ പ്രകാശിക്കും.
യെശയ്യാവു 60:1ല്‍ ഇങ്ങനെ പറയുന്നു, `എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്‍റെ മേലോ യഹോവ ഉദിക്കും; അവന്‍റെ തേജസ്സും നിന്‍റെമേല്‍ പ്രത്യക്ഷമാകും`.
ദൈവം നമ്മോട് എഴുന്നേറ്റു പ്രകാശിപ്പാന്‍ കല്പിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അസത്യത്തിന്‍റെ ഇരുട്ട്, അതായത്, വ്യാജ സുവിശേഷം ലോകത്തെ മുഴുവന്‍ മൂടിയിരിക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ അവനെ സ്നേഹിപ്പാനാവൂ. വീണ്ടെടുക്കപ്പെടാത്തവര്‍ക്ക് യേശുവിനെ സ്നേഹിപ്പാന്‍ ഒരിക്കലും ആവില്ല. അവര്‍ക്ക് എങ്ങിനെ കഴിയും? അവര്‍ സ്നേഹത്തെപ്പറ്റി സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, പക്ഷേ മുഴുവന്‍ സത്യത്തിലും അവര്‍ വിശ്വസിക്കുന്നില്ല എങ്കില്‍ അവര്‍ക്ക് അവനെ ഒരിക്കലും ആത്മാര്‍ത്ഥമായി സ്നേഹിപ്പാനാവില്ല.
 
 
പാപികളുടെ രക്ഷയ്ക്ക് സാക്ഷ്യം നല്‍കുന്ന മൂന്നു സാക്ഷികളുണ്ട്
 
നമ്മുടെ ഹൃദയത്തില്‍ രക്ഷയുടെ സാക്ഷ്യമെന്ത്?
യേശുവിന്‍റെ സ്നാനം

`സാക്ഷ്യം പറയുന്ന മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നെ`. യേശു ഭൂമിയിലേക്കുവന്നു ജലത്താലും രക്തത്താലും അവന്‍റെ ദൗത്യം നിര്‍വ്വഹിച്ചു. അവന്‍ അതു ചെയ്തു നമ്മെ രക്ഷിച്ചു. 
`നാം മനുഷ്യരുടെ സാക്ഷ്യം കൈകൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവ പുത്രനില്‍ വിശ്വസിക്കുന്നവനു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല` (1 യോഹന്നാന്‍ 5:9-12).
വീണ്ടും ജനിക്കപ്പെടുന്നവര്‍ മനുഷ്യന്‍റെ സാക്ഷ്യം സ്വീകരിക്കുന്നു. നാം നീതിമാന്മാരായി തിരിച്ചറിയപ്പെട്ടിരിക്കുന്നു. വീണ്ടും ജനിക്കപ്പെട്ട, വീണ്ടെടുക്കപ്പെട്ടവരായവര്‍ വീണ്ടെടുപ്പിനെക്കുറിച്ചുള്ള സത്യം പറയുമ്പോള്‍ ആളുകള്‍ക്കു അതിനെ എതിര്‍ക്കാനാവില്ല. അവര്‍ അതു അംഗീകരിക്കുന്നു. അവര്‍ പറയുന്നു, നാം ശരിയായി വിശ്വസിക്കുന്നുവെന്ന്, നാം നമ്മുടെ വിശ്വാസത്തില്‍ ശരിയാണെന്ന്. എങ്ങിനെയാണ് വീണ്ടും ജനിക്കപ്പെടുന്നത് എന്നു നാം അവരോടു പറയുകയാണെങ്കില്‍ നാം സാക്ഷ്യം പറയുന്ന സത്യ സുവിശേഷത്തിനെതിരെ ആര്‍ക്കും നില്‍ക്കാനാവില്ല. നാം ശരിയാണെന്ന് അവര്‍ പറയുന്നു. മനുഷ്യന്‍റെ സാക്ഷ്യം നാം സ്വീകരിക്കുന്നു.
പക്ഷേ ഈ വാക്യങ്ങളില്‍ പറയുന്നു, `ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു: ദൈവത്തിന്‍റെ സാക്ഷ്യമോ ഇതു തന്നെ`. ദൈവത്തിന്‍റെ സാക്ഷ്യം അവന്‍റെ പുത്രന്‍റെതു തന്നെ എന്ന് ഇതില്‍ പറയുന്നു. ശരിയാണോ? അവന്‍റെ പുത്രന്‍റെ സാക്ഷ്യം എന്താകുന്നു? യേശു ആത്മാവിലും, വീണ്ടെടുപ്പിന്‍റെ ജലത്താലും ക്രൂശിലെ രക്തത്താലും വന്നു എന്നതത്രേ ദൈവം നമ്മെ രക്ഷിച്ച സാക്ഷ്യം. അവന്‍ നമ്മെ ഇങ്ങിനെയാണ് രക്ഷിച്ചതെന്നും നാം ഇതില്‍ വിശ്വസിക്കുന്നതിനാല്‍ നാം അവന്‍റെ ജനത ആകുന്നു എന്നും ദൈവം സാക്ഷീകരിക്കുന്നു. 
`ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ സത്യവാദിയാക്കുന്നു`.
ഈ വാക്യങ്ങളില്‍ വിടുവിക്കപ്പെട്ടവര്‍ ആരാകുന്നുവെന്ന് വ്യക്തമായി പറയുന്നു. ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു തന്നില്‍ തന്നെ സാക്ഷ്യമുണ്ടെന്ന് ഇതു പറയുന്നു. നിങ്ങളുടെ ഹൃദയത്തില്‍ സാക്ഷ്യമുണ്ടോ? ഇത് നിന്നിലും എന്നിലും ഉള്ളതാകുന്നു. യേശു നമുക്കായി ഭൂമിയിലേക്കു വന്നു. (അവന്‍ പരിശുദ്ധാത്മാവിനാല്‍ മറിയയുടെ ശരീരത്തില്‍നിന്നും ശരീരം ധരിച്ചുവന്നു). മുപ്പതു വയസ്സെത്തിയപ്പോള്‍ നമ്മുടെ സകല പാപവും അവങ്കല്‍ ചുമത്തപ്പെടാനായി അവന്‍ സ്നാനമേറ്റു. നമ്മുടെ സകല പാപങ്ങളോടും കൂടി അവന്‍ കുരിശില്‍ വിധിക്കപ്പെട്ടു. നമുക്കു നിത്യജീവന്‍ നല്‍കാനായി അവന്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെട്ടു. അങ്ങിനെ യേശു നമ്മെയെല്ലാം രക്ഷിച്ചു.
അവന്‍ ഉയിര്‍പ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അവന്‍ ശവക്കല്ലറക്കുള്ളില്‍ നിന്നും നമുക്കുവേണ്ടി എങ്ങനെ സാക്ഷ്യമേകുമായിരുന്നു? ഇതിലാകുന്നു നാം വിശ്വസിക്കുന്നത്.
അവന്‍ പറഞ്ഞതു പോലെ തന്നെ, അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും അവന്‍ നമ്മെ രക്ഷിച്ചു. നാം വിശ്വസിക്കുന്നതിനാല്‍, ഞാനും നിങ്ങളും രക്ഷിക്കപ്പെട്ടു. എന്‍റെ ഉള്ളിലും നിങ്ങളുടെ ഉള്ളിലും സാക്ഷ്യമുണ്ട്. വീണ്ടെടുക്കപ്പെട്ടവര്‍ക്ക് അവന്‍റെ സ്നാനത്തിലെ `ജലം` ഒരിക്കലും അവഗണിക്കാനാവില്ല. അവന്‍ നമ്മെ രക്ഷിപ്പാനായി പ്രവര്‍ത്തിച്ച കാര്യങ്ങളൊന്നും തന്നെ നാം വിട്ടു പോവില്ല.
`ഇങ്ങിനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം` (മത്തായി 3:15). യോര്‍ദ്ദാനില്‍വച്ച് യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ സ്നാനപ്പെടുത്തിയപ്പോള്‍ യേശു നമ്മുടെ സകല പാപവും നീക്കിക്കളഞ്ഞു എന്നതിനെ നാം ഒരിക്കലും നിരാകരിക്കില്ല. വീണ്ടെടുക്കപ്പെട്ടവര്‍ക്ക് `ജല`ത്തെ, യേശുവിന്‍റെ സ്നാനത്തെ ഒരിക്കലും നിരാകരിക്കാനാവില്ല.
 
 
വിശ്വസിക്കുന്നവര്‍, എങ്കിലും വീണ്ടെടുക്കപ്പെടാത്തവര്‍, യേശുവിന്‍റെ സ്നാനത്തെ അന്ത്യത്തോളം നിഷേധിക്കുന്നു
 
ദൈവത്തെ അസത്യവാദിയാക്കുന്നത് ആര്‍?
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തവര്‍

എത്ര കൃത്യമായിട്ടാകുന്നു അപ്പൊസ്തലനായ യോഹന്നാന്‍ പറഞ്ഞത്, `ദൈവത്തെ വിശ്വസിക്കാത്തവന്‍ അവനെ അസത്യവാദിയാക്കുന്നു`. അപ്പൊസ്തലനായ യോഹന്നാന്‍ ഇവിടെ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ നമ്മോടു, ഇന്നത്തെ ക്രിസ്ത്യാനികളോട്, അവന്‍ എന്തു പറയുമായിരുന്നു? `യേശു സ്നാനമേറ്റപ്പോള്‍ നമ്മുടെ സകല പാപവും നീക്കിക്കളഞ്ഞുവോ` എന്നവന്‍ ചോദിക്കുമായിരുന്നു.
യേശു അവന്‍റെ സ്നാനത്തിലൂടെ നമ്മെ വീണ്ടെടുത്തു എന്നുള്ള സുവിശേഷത്തെ യോഹന്നാന്‍ സ്നാപകനും സാക്ഷീകരിക്കുമായിരുന്നില്ലേ? `യേശു എന്നില്‍നിന്നും സ്നാനമേറ്റപ്പോള്‍ നിങ്ങളുടെ പാപങ്ങളെല്ലാം യേശുവിന്‍റെ ശിരസ്സിലേക്ക് ചുമത്തപ്പെടുകയും അവന്‍ നിങ്ങളുടെ പാപങ്ങളെല്ലാം അവന്‍റെ ചുമലില്‍ ചുമക്കുകയും ചെയ്തില്ലേ?` അങ്ങിനെ യേശു നമ്മെയെല്ലാം രക്ഷിപ്പാനായി സ്നാനമേറ്റു എന്നത് അവന്‍ വ്യക്തമായി സാക്ഷ്യപ്പെടുത്തി (യോഹന്നാന്‍ 1:29, 1 യോഹന്നാന്‍ 5:4-8). 
ദൈവത്തില്‍ വിശ്വസിക്കാത്തവര്‍, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവന്‍ നമ്മെ രക്ഷിപ്പാനായി ചെയ്ത എല്ലാറ്റിലും വിശ്വസിക്കാത്തവര്‍, അവനെ അസത്യവാദിയാക്കുന്നു. യേശു സ്നാനമേറ്റപ്പോള്‍ നമ്മുടെ സകലപാപങ്ങളും അവന്‍ നീക്കി എന്നു നാം പറയുമ്പോള്‍ അവര്‍ പറയുന്നു, `ഓ പ്രിയപ്പെട്ടവരെ! അവന് നമ്മുടെ സകല പാപങ്ങളും നീക്കാനാവില്ലായിരുന്നു! അവന്‍ നമ്മുടെ ജന്മപാപങ്ങള്‍ മാത്രമേ നീക്കിയുള്ളൂ, ആയതിനാല്‍ നമ്മുടെ ദിവസവുമുള്ള പാപങ്ങള്‍ അവശേഷിക്കുന്നു`.
അതിനാല്‍ വീണ്ടെടുക്കപ്പെടുവാനായി മനസ്താപ പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ടതുണ്ടെന്ന് അവര്‍ നിര്‍ബ്ബന്ധിക്കുന്നു. ഇതാകുന്നു അവര്‍ വിശ്വസിക്കുന്നത്. നിങ്ങളേവരും ഇങ്ങനെയാണോ വിശ്വസിക്കുന്നത്? നമ്മുടെ സകല പാപങ്ങളും യേശുവിന്‍റെ സ്നാനത്താല്‍ കഴുകി കളയപ്പെട്ടു എന്നു വിശ്വസിക്കാത്തവന്‍ ദൈവത്തെ അസത്യവാദിയാക്കുന്നു.
 
 
യേശു സ്നാനം ഏറ്റ്, ക്രൂശില്‍ രക്തം ചിന്തിയപ്പോള്‍ അവന്‍ നമ്മെ എന്നന്നേക്കുമായി വീണ്ടെടുത്തു
 
വ്യാജം പറയുന്നത് ആര്‍?
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്തവര്‍

യേശു സ്നാനം ഏല്‍ക്കുകയും നമ്മുടെ സകല പാപങ്ങളും എന്നെന്നേക്കുമായി നീക്കിക്കളയുകയും ചെയ്തു. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരെ ദൈവം രക്ഷിക്കുകയും വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവര്‍ നരകത്തിലേക്കു പോകുന്നു. ആയതിനാല്‍, നാം രക്ഷിക്കപ്പെട്ടുവോ ഇല്ലയോ എന്നത് നാം എന്തു വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചത്രേ. യേശു ലോകത്തെ എല്ലാ പാപങ്ങളില്‍നിന്നും വിടുവിച്ചു. വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെട്ടു, വിശ്വസിക്കാത്തവര്‍ ഇതുവരെയും രക്ഷിക്കപ്പെട്ടില്ല എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ അസത്യവാദിയാക്കി. 
ആളുകള്‍ നരകത്തില്‍ പോകുന്നത് അവരുടെ ദൗര്‍ബല്യങ്ങളാല്‍ അല്ല, അവരുടെ വിശ്വാസമില്ലായ്മയാലത്രേ. `ദൈവത്തെ വിശ്വസിക്കാത്തവന്‍ അവനെ അസത്യവാദിയാക്കുന്നു` (1 യോഹന്നാന്‍ 5:10). തങ്ങളുടെ സകല പാപങ്ങളും യേശുവിങ്കലേക്കു ചുമത്തപ്പെട്ടു എന്നു വിശ്വസിക്കാത്തവരുടെ ഹൃദയത്തില്‍ പാപമുണ്ട്. തങ്ങളില്‍ പാപമില്ല എന്നവര്‍ക്കു പറയാനാവില്ല തന്നെ.
ഒരിക്കല്‍ ഞനൊരു ഉപദേശിയെ കണ്ടപ്പോള്‍ ഞാനവനോടു ചോദിച്ചു, `ഉപദേശി, നീ യേശുവില്‍ വിശ്വസിച്ചപ്പോള്‍ നിന്‍റെ സകല പാപങ്ങളും നീക്കപ്പെട്ടുവോ?`
`തീര്‍ച്ചയായും നീക്കപ്പെട്ടു`. 
`അപ്പോള്‍ യേശു ലോകത്തിന്‍റെ സകല പാപങ്ങളും നീക്കിക്കൊണ്ട് `നിവൃത്തിയായി`, എന്നു അരുളിചെയ്തപ്പോള്‍, നീ രക്ഷിക്കപ്പെട്ടു. ഇതു ശരിയല്ലേ?`
`അതേ, ഞാന്‍ രക്ഷിക്കപ്പെട്ടു.`
`അപ്പോള്‍ നീ പാപമില്ലാത്തവനാകുന്നു.`
`അതേ.`
`നീ വീണ്ടും പാപം ചെയ്താല്‍ എന്തു സംഭവിക്കും?`
`നാമൊക്കെ മനുഷ്യരാകുന്നു. നമുക്കു പാപം ചെയ്യാതിരിപ്പാന്‍ എങ്ങനെ കഴിയും? അതിനാല്‍, നാം പശ്ചാത്തപിച്ച് ദിവസവുമുള്ള നമ്മുടെ പാപങ്ങള്‍ കഴുകിക്കളയേണ്ടതുണ്ട്.`
ഈ ഉപദേശിയുടെ ഹൃദയത്തില്‍ ഇനിയും പാപമുണ്ട്, എന്തുകൊണ്ടെന്നാല്‍ അവന്നു വീണ്ടെടുപ്പിന്‍റെ പൂര്‍ണ്ണമായ സത്യം അറിയില്ലതന്നെ.
അവനെപ്പോലെയുള്ളവരത്രേ ദൈവത്തെ കളിയാക്കിക്കൊണ്ട് അവനെ അസത്യവാദിയാക്കുന്നത്. ദൈവമായ യേശു, ലോകത്തിന്‍റെ സകല പാപവും നീക്കിക്കളയുന്നതില്‍ പരാജയപ്പെട്ടുവോ? ഇതു നിരാശാജനകമത്രേ. യേശു സകല പാപവും നീക്കിയില്ല എങ്കില്‍ അവനെങ്ങനെ രക്ഷയുടെ ദൈവമാകുമായിരുന്നു? അവനില്‍ വിശ്വസിപ്പാന്‍ നമ്മോട് പറവാന്‍ എങ്ങിനെ കഴിയുമായിരുന്നു? നിങ്ങള്‍ അവനെ അസത്യവാദിയാക്കുകയാണോ? അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു!
അവനെ കളിയാക്കരുതെന്ന് സത്യവേദപുസ്തകം നമ്മോടു പറയുന്നു. അവനെ അസത്യവാദിയാക്കരുതെന്നും അവനെ ചതിക്കാന്‍ ശ്രമിക്കരുതെന്നും ആണ് ഇതിന്നര്‍ത്ഥം. അവന്‍ നമ്മെപ്പോലെയല്ല.
അപ്പൊസ്തലനായ യോഹന്നാന്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തെക്കുറിച്ച് വ്യക്തമായും നമ്മോടു പറയുന്നു. ഏറെപ്പേര്‍ ദൈവം നമുക്കായി ചെയ്ത കാര്യങ്ങളിലൊന്നും വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നില്ല - യേശുക്രിസ്തു ജലത്താലും രക്തത്താലും ആത്മാവാലും അത്രേ വന്നതെന്ന സത്യത്തില്‍. 
രണ്ടുതരം ക്രിസ്ത്യാനികളുണ്ട്: സത്യവേദ പുസ്തകത്തില്‍ പറയുന്നതുപോലെ വിശ്വസിക്കാതെ `ഞാന്‍ പാപിയാകുന്നു` എന്നു കുമ്പസാരിക്കുന്നവരും, ദൈവം നമുക്കായി ചെയ്ത സകല കാര്യങ്ങളിലും വിശ്വസിച്ചുകൊണ്ട് `ഞാന്‍ നീതിമാനാകുന്നു` എന്ന് വിശ്വാസത്തോടെ ഏറ്റു പറയുന്നവരും. ഏതു കൂട്ടരാണ് സത്യം പറയുന്നത് എന്നാണ് നിങ്ങള്‍ പറയുന്നത്?
ദൈവം പ്രവര്‍ത്തിച്ച കാര്യങ്ങളിലൊന്നും തന്നെ വിശ്വസി ക്കാത്തവര്‍, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സാക്ഷ്യം അംഗീകരിക്കാത്തവര്‍ വ്യാജം പറയുകയത്രേ ചെയ്യുന്നത്. അവരുടെ വിശ്വാസം വ്യാജമാകുന്നു. വിശ്വസിക്കാത്തവര്‍ ദൈവത്തെ അസത്യവാദിയാക്കുന്നു.
അവനെ അസത്യവാദിയാക്കാതിരിക്കുവിന്‍. യേശു യോര്‍ദ്ദാന്‍ നദിയിലേക്കുവന്ന്, അങ്ങിനെ (സ്നാനമേറ്റതിനാല്‍) സകല നീതിയും നിവര്‍ത്തിച്ചു (ലോകത്തിന്‍റെ സകല പാപവും നീക്കിക്കളഞ്ഞു).
 
 
അവിശ്വാസികള്‍ യേശുവിന്‍റെ സ്നാനത്തേയും അവന്‍റെ വിശുദ്ധിയേയും നിഷേധിക്കുന്നു
 
സാത്താനും പിശാചും നിഷേധിക്കുന്നത് എന്ത്?
യേശുവിന്‍റെ സ്നാനത്തെ

അവന്‍റെ പുത്രനില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ സാക്ഷ്യമുണ്ട്. വീണ്ടും ജനിക്കപ്പെട്ട ഒരാള്‍, അവന്‍റെ/അവളുടെ പാപങ്ങള്‍ യേശു സ്നാനം ഏറ്റപ്പോള്‍ അവങ്കലേക്കു ചുമത്തപ്പെട്ടുവെന്നും യേശുവിന്‍റെ ജലത്താലും രക്തത്താലും അവന്‍/അവള്‍ വിടുവിക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നു. വീണ്ടും ജനിക്കപ്പെട്ട ക്രിസ്ത്യാനികള്‍, യേശു കന്യകയായ മറിയയുടെ ശരീരത്തിലൂടെ ഈ ലോകത്തില്‍ ജന്മമെടുത്തുവെന്നും ക്രൂശില്‍ മരിക്കുന്നതിനു മുമ്പ് യോര്‍ദ്ദാനില്‍ സ്നാനം ഏറ്റു എന്നും മരണശേഷം ഉയിര്‍പ്പിക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നു.
നീതിമാന്മാരുടെ ഹൃദയങ്ങളില്‍ സാക്ഷ്യമുണ്ട്. നമ്മുടെ രക്ഷയുടെ തെളിവ്, ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശുവിലുള്ള നമ്മുടെ വിശ്വാസത്തിലത്രേയുള്ളത്. സാക്ഷ്യം നിങ്ങളുടെ ഉള്ളിലുണ്ട്. സാക്ഷ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയുണ്ടായിരിക്കണമെന്ന് ഞാനുപദേശിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ ഉള്ളില്‍ സാക്ഷ്യം, രക്ഷയുടെ തെളിവ്, ഇല്ലായെങ്കില്‍ അത് രക്ഷയല്ലതന്നെ.
അപ്പൊസ്തലനായ യോഹന്നാന്‍ പറഞ്ഞു, `ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു`. (1 യോഹന്നാന്‍ 5:10) സാക്ഷ്യമുണ്ടായിരിക്കുക എന്നാല്‍, ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുക എന്നാണോ? അഥവാ, രക്തത്തിലല്ല, ജലത്തില്‍ മാത്രം വിശ്വസിക്കുക എന്നാണോ? ദൈവത്താല്‍ തിരിച്ചറിയപ്പെടണമെങ്കില്‍ നിങ്ങള്‍ മൂന്നിലും വിശ്വസിക്കേണ്ടതുണ്ട്. 
അപ്പോള്‍ മാത്രമേ, `നീ രക്ഷ പ്രാപിച്ചിരിക്കുന്നു` എന്ന് യേശു നിനക്കുവേണ്ടി സാക്ഷീകരിക്കുകയുള്ളൂ. മൂന്നെണ്ണത്തില്‍ രണ്ടില്‍ മാത്രം വിശ്വസിച്ചാല്‍ നിന്‍റെ ഉള്ളില്‍ സാക്ഷ്യം ഉണ്ടാകും എന്നാണോ നീ പറയുന്നത്? അത്, നിങ്ങളുടേതായ വഴിയില്‍ ദൈവത്തില്‍ വിശ്വസിക്കയത്രേ. `തന്നെത്തന്നെ സാക്ഷീകരിക്കല്‍` ആവും അത്. 
ഇങ്ങനെ അനേകം പേരുണ്ട്. മൂന്നു കാര്യങ്ങളില്‍ രണ്ടില്‍ മാത്രം വിശ്വസിക്കുന്ന അനേകരുണ്ട് ഈ ലോകത്തില്‍. രക്ഷപ്രാപിച്ചിരിക്കുന്നു എന്നു സ്വയം സാക്ഷീകരിച്ചുകൊണ്ട് അതിനെക്കുറിച്ച് പുസ്തകങ്ങളും അവര്‍ എഴുതാറുണ്ട്. എത്ര നന്നായി സംസാരിക്കുന്നു അവര്‍! ഇത് ഏറെ അസ്വസ്ഥപ്പെടുത്തുന്നതത്രേ. അവര്‍ തങ്ങളെത്തന്നെ `സുവിശേഷ പ്രചാരകര്‍` എന്നു വിളിക്കുന്നു. സുവിശേഷ പ്രചാരകര്‍ എന്നു മാത്രമല്ല, തങ്ങളാണ് `മതത്തിന്‍റെ എല്ലാം` എന്നു അവര്‍ കരുതുന്നു. `ജല`ത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും അവര്‍ രക്ഷയെക്കുറിച്ച് പൊങ്ങച്ചം പറയുന്നു! അവര്‍ പറയുന്നത് യുക്തിയുള്ളത് ആണെന്ന് തോന്നിയേക്കാം; എന്നാല്‍ അവരുടെ മനസ്സില്‍ ദൈവത്തിന്‍റെ സാക്ഷ്യമില്ല. ഇതൊരു അനുമാന സിദ്ധാന്തം മാത്രമത്രേ. 
നിങ്ങള്‍ക്കിതിനെ എങ്ങനെ രക്ഷയെന്നു വിളിക്കാനാവും? ആത്മാവിലും ജലത്തിലും രക്തത്തിലും വന്ന യേശുവില്‍ വിശ്വസിക്കുന്നവരുടെ ഉള്ളില്‍ മാത്രമേ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും സാക്ഷ്യം ഉള്ളൂ.
അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, `ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നതു` (1 തെസ്സലൊനീക്യര്‍ 1:5). ജനങ്ങള്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുമ്പോള്‍ സാത്താന്‍ ആഹ്ലാദിക്കുകയത്രേ. `ഓ, വിഡ്ഡികളെ, നിങ്ങളെ ഞാന്‍ വഞ്ചിച്ചിരിക്കുന്നു, ഹാ ഹാ!` ജനങ്ങള്‍ യേശുവിന്‍റെ രക്തത്തെ സ്തുതിക്കുമ്പോള്‍ സാത്താന്‍ ദൂരെപ്പോകുന്നു എന്നു വിശ്വസി ക്കുന്ന ഏറെപ്പേരുണ്ട്. സാത്താന്‍ ക്രൂശിനെ ഭയക്കുന്നുവെന്ന് അവര്‍ കരുതുന്നു. എന്നാല്‍ സാത്താന്‍ നടിക്കുക മാത്രമാണ് എന്ന് നിങ്ങള്‍ കരുതണം. നാം ആ നാട്യത്താല്‍ വിഡ്ഡികളാക്കപ്പെടരുത്. 
ഒരു പിശാച് മനുഷ്യനില്‍ പ്രവേശിക്കുമ്പോള്‍ അവന്‍ ഭ്രാന്തനായേക്കാം, വായില്‍ നുരയും പതയും വന്നേക്കാം. പിശാചിന് ഇതൊരു വലിയ കാര്യമല്ല, എന്തുകൊണ്ടെന്നാല്‍ മനുഷ്യനെ എന്തും ചെയ്യിക്കാനുള്ള ശക്തി അവനുണ്ടു തന്നെ. പിശാചിന് അല്പം ബുദ്ധി പ്രയോഗിക്കേണ്ടി വരുമെന്നു മാത്രം. കൊല്ലാനുള്ള ശക്തി ഒഴികെ ദൈവം മറ്റെല്ലാ ശക്തികളും പിശാചിന് നല്‍കിയിട്ടുണ്ട്. പിശാചിന് മനുഷ്യനെ ആലില പോലെ വിറപ്പിക്കാനും, അലറിക്കരയിക്കാനും, വായില്‍ പത വരുത്താനും കഴിയും. 
തന്‍റെ സ്നാനത്താല്‍ നമ്മെ കഴുകി ശുദ്ധീകരിക്കയും തന്‍റെ രക്തത്താല്‍ നമുക്കുവേണ്ടി ന്യായവിധി ഏറ്റെടുക്കുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്ത യേശുവില്‍ വിശ്വസിക്കുന്നവരെ സാത്താന്‍ ഏറ്റവും അധികമായി ഭയപ്പെടുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെ രക്ഷയുടെയും സാക്ഷിയുടെ ചുറ്റും നില്‍ക്കാന്‍ സാത്താന് കഴിയില്ല.
തന്‍റെ സ്നാനത്താല്‍ നമ്മെ കഴുകി വൃത്തിയാക്കിയ, നമുക്കായി വിധിക്കപ്പെട്ട് രക്തം ചിന്തിയ, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ വിശ്വസിക്കുന്നവരെ സാത്താന്‍ ഏറ്റവുമധികം ഭയക്കുന്നു. യേശുവിന്‍റെ സ്നാനത്തിനും അവന്‍റെ രക്തത്തിലൂടെയുള്ള രക്ഷയ്ക്കും സാക്ഷ്യം നല്‍കുന്ന ഒരുവനുചുറ്റും സാത്താന് നില്‍ക്കാന്‍ കഴിയില്ലതന്നെ. 
നിങ്ങള്‍ക്കറിയാവുന്നപോലെ, കത്തോലിക്ക പുരോഹിതന്‍ ചിലപ്പോള്‍ ബാധയൊഴിക്കല്‍ ശുശ്രൂഷ ചെയ്യാറുണ്ട്. നാം ഇത് സിനിമകളില്‍ കണ്ടിട്ടുണ്ട്. `ദി ഒമന്‍` എന്ന സിനിമയില്‍ ഒരു പുരോഹിതന്‍ ഒരു മരക്കുരിശ് ഉയര്‍ത്തിപ്പിടിച്ച് കുലുക്കുന്നു, എന്നാല്‍ ആ പുരോഹിതന്‍ മരിച്ചുപോകുന്നു. വീണ്ടും ജനിക്കപ്പെട്ട ഒരാള്‍ ഇത്തരത്തില്‍ പരാജയപ്പെടുകയില്ല തന്നെ. 
വീണ്ടും ജനിക്കപ്പെട്ട ഒരു വിശ്വാസി യേശുവിന്‍റെ രക്തത്തേയും ജലത്തേയും പറ്റി ആത്മവിശ്വാസത്തോടെ സംസാരിക്കും. പിശാച് അവനെ/അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍/അവള്‍ പിശാചിനോടു ചോദിക്കും, `യേശു എന്‍റെ പാപം മുഴുവന്‍ നീക്കിയെന്ന് നിനക്കറിയില്ലേ?` പിശാച് ഓടിപ്പോകും.` വീണ്ടും ജനിക്കപ്പെട്ടവരുടെ അടുത്തു നില്‍ക്കാന്‍ പിശാച് ഇഷ്ടപ്പെടുന്നില്ല. `വീണ്ടും ജനിക്കപ്പെട്ട ഒരാള്‍` അടുത്തിരുന്നാല്‍പോലും പിശാച് രക്ഷപ്പെടാന്‍ ശ്രമിക്കും. ദൈവത്തില്‍ വിശ്വസിക്കാത്തവരത്രേ അവനെ അസത്യവാദിയാക്കുന്നത് എന്നു പറയപ്പെടുന്നു. അവര്‍ അവന്‍റെ പുത്രന്‍റെ സാക്ഷ്യത്തില്‍, ജലത്തിന്‍റെയും രക്തത്തിന്‍റെയും സാക്ഷ്യത്തില്‍ വിശ്വസിക്കുന്നില്ല.
 
ദൈവപുത്രന്‍റെ സാക്ഷ്യമെന്ത്?
അവന്‍റെ സ്നാനവും രക്തവും ആത്മാവും.

ദൈവപുത്രന്‍റെ സാക്ഷ്യമെന്ത്? അവന്‍ ആത്മാവിനാല്‍ വന്ന് ജലത്താല്‍ നമ്മുടെ പാപങ്ങള്‍ നീക്കിക്കളഞ്ഞു എന്നതത്രേ. അവന്‍ ലോകത്തിന്‍റെ സകല പാപങ്ങളും തന്നില്‍ ചുമന്ന് നമുക്കേവര്‍ക്കും വേണ്ടി ക്രൂശില്‍ രക്തം ചിന്തി. ഇതല്ലേ ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പ്? 
ജനങ്ങള്‍ ദൈവത്തിന്‍റെ മുന്നില്‍ വ്യാജം പറയുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ ജലത്തിന്‍റെയും രക്തത്തിന്‍റെയും സത്യ സുവിശേഷത്തില്‍, വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ല തന്നെ. മറ്റെല്ലാ സുവിശേഷങ്ങളും വ്യാജമത്രേ. അവരുടെ വിശ്വാസങ്ങളും വ്യാജമാകുന്നു. എന്നിട്ടും അവര്‍ ഈ വ്യാജ സുവിശേഷങ്ങള്‍ വെറുതെ പ്രചരിപ്പിക്കുന്നു. 
നമുക്ക് 1 യോഹന്നാന്‍ 5-ലേക്കു തിരിച്ചുപോകാം. 11മത്തെ വാക്യത്തില്‍ പറയുന്നു, `ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ`. ദൈവം നമുക്കു നിത്യജീവന്‍ തന്നു എന്നും ഇതു പ്രാപിക്കുന്നവരില്‍ ആ ജീവന്‍ ഉണ്ടു എന്നും ഇതു പറയുന്നു. അതേ ജീവന്‍ അവന്‍റെ പുത്രനിലും ഉണ്ട്. 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിച്ച് വീണ്ടെടുക്കപ്പെട്ടവരത്രേ നിത്യജീവന്‍ പ്രാപിക്കുന്നത്. വീണ്ടെടുക്കപ്പെട്ടവര്‍ നിത്യജീവന്‍ പ്രാപിച്ച് എന്നേക്കും ജീവിക്കുന്നു. നിങ്ങള്‍ നിത്യജീവന്‍ പ്രാപിച്ചിട്ടുണ്ടോ?
പന്ത്രണ്ടാം വാക്യത്തില്‍, `പുത്രനുള്ളവനും ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല`. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുത്രന്‍ ഭൂമിയില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നവന്ന് - അവന്‍റെ സ്നാനം, ക്രൂശിലെ മരണം, അവന്‍റെ ഉയിര്‍പ്പ് - നിത്യജീവനുണ്ട്. എന്നാല്‍, ഇവയില്‍ ഒന്നെങ്കിലും ഒഴിവാക്കുന്നവനു ജീവന്‍ ഉണ്ടാകില്ല, അവന്‍ വീണ്ടെടുക്കപ്പെടുകയില്ല.
അപ്പൊസ്തലനായ യോഹന്നാന്‍ ദൈവത്തിന്‍റെ ജനതയെ യേശു പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ ഉള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞു: ജലം, രക്തം, ആത്മാവ്. ഈ കാര്യങ്ങള്‍ അവരില്‍ വചനമുണ്ടോ അഥവാ ഇല്ലയോ എന്നു നമ്മോടു പറയുന്നു. യേശുവിന്‍റെ സ്നാനത്തിലെ ജലത്തിലും അവന്‍റെ രക്തത്തിലും ആത്മാവിലും ഉള്ള വിശ്വാസത്താലത്രേ അവന്‍ വീണ്ടെടുക്കപ്പെട്ടവരെ തിരിച്ചറിയുന്നത്.
 
 
വീണ്ടും ജനിക്കപ്പെടാത്തവര്‍ക്ക് ചെമ്മരിയാടിനെ കോലാടില്‍ നിന്ന് തിരിച്ചറിയാനാവില്ല
 
വീണ്ടെടുക്കപ്പെടാത്തവരില്‍നിന്നും വീണ്ടെടുക്കപ്പെട്ടവരെ ആര്‍ക്കു തിരിച്ചറിയാനാകും?
വീണ്ടും ജനിക്കപ്പെടുന്നവര്‍ക്ക്

അപ്പൊസ്തലനായ യോഹന്നാന്‍ വീണ്ടെടുക്കപ്പെട്ട നീതിമാന്മാരെ വ്യക്തമായി തിരിച്ചറിഞ്ഞു. അപ്പൊസ്തലനായ പൗലൊസും തിരിച്ചറിഞ്ഞു. ദൈവത്തിന്‍റെ ഭൃത്യന്മാര്‍ എങ്ങിനെയാണ് ഒരു ചെമ്മരിയാടിനെ ഒരു കോലാടില്‍നിന്നും സൂക്ഷ്മമായി തിരിച്ചറിയുന്നത്? ദൈവത്തിന്‍റെ യാഥാര്‍ത്ഥ ഭൃത്യരെ അങ്ങനെ നടിക്കുന്നവരില്‍നിന്നും അവര്‍ എങ്ങനെയാണ് തിരിച്ചറിയുന്നത്? യേശുവിന്‍റെ ജലത്തിലും രക്തത്തിലും വിശ്വസിച്ചതിനാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ കാണുവാനുള്ള ശക്തി പ്രാപിക്കുന്നു.
ഒരു മനുഷ്യന്‍ പാസ്റ്ററോ, സുവിശേഷ പ്രചാരകനോ അഥവാ പുരോഹിതനോ ആയാലും അവന് വീണ്ടെടുക്കപ്പെട്ടവരെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍, അവന് ഒരു ചെമ്മരിയാടിനേയും കോലാടിനേയും തമ്മില്‍ തിരിച്ചറിയാനാകുന്നില്ലെങ്കില്‍, അവന്‍ വീണ്ടും ജനിച്ചിട്ടില്ല, അവന്‍റെ ഉള്ളില്‍ ജീവന്‍ ഇല്ല തന്നെ. എന്നാല്‍ സത്യമായും വീണ്ടും ജനിക്കപ്പെട്ടവര്‍ക്ക് ഈ വ്യത്യാസം വ്യക്തമായും കാണാന്‍ കഴിയും. ജീവനില്ലാത്തവര്‍ക്ക് ഈ വ്യത്യാസം കാണുവാനോ അതിനെ അംഗീകരിക്കുവാനോ കഴിവില്ല.
നമുക്ക് ഇരുട്ടില്‍ നിറങ്ങള്‍ തിരിച്ചറിയാനാകുന്നില്ലെങ്കിലും പച്ച, പച്ചയും വെള്ള വെള്ളയും അത്രേ. എങ്കിലും, നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ അടച്ചാല്‍ നിങ്ങള്‍ക്കു നിറങ്ങള്‍ കാണുവാനോ തിരിച്ചറിയുവാനോ സാധിക്കില്ല. 
എന്നാല്‍, കണ്ണുതുറന്നിരിക്കുന്നവര്‍ക്കു നിറത്തിലുള്ള ഏറ്റവും ചെറിയ വ്യത്യാസംപോലും തിരിച്ചറിയാനാകും. ഏതാണ് പച്ചയെന്നും ഏതാണ് വെള്ളയെന്നും അവര്‍ക്ക് പറയാനാകും. അതുപോലെ തന്നെ, വീണ്ടെടുക്കപ്പെട്ടവരും വീണ്ടെടുക്കപ്പെടാത്തവരും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. നമുക്ക് വീണ്ടെടുപ്പിന്‍റെ സുവിശേഷം, ജലത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കേണ്ടതുണ്ട്. നമുക്കു എഴുന്നേറ്റു പ്രകാശിക്കേണ്ടതുണ്ട്.
നാം സത്യവിശ്വാസം പ്രചരിപ്പിക്കാന്‍ നമുക്കുചുറ്റും ജനങ്ങളെ കൂട്ടുമ്പോള്‍, നാം മനുഷ്യന്‍റെ വാക്കുകളിലല്ല സംസാരിക്കുന്നത്. സത്യവേദപുസ്തകത്തില്‍ 1 യോഹന്നാന്‍ 5, ഇതിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നു. ആശയക്കുഴപ്പമുണ്ടാകാത്തവിധം നാം ഇത് പടിപടിയായി വിശദീകരിക്കേണ്ടതുണ്ട്.
നാം പ്രസംഗിക്കുന്ന വചനം, അതായത്, യേശുവിന്‍റെ ജലത്തിന്‍റെയും ആത്മാവിന്‍റെയും രക്തത്തിന്‍റെയും വചനമത്രേ, വീണ്ടെടുപ്പിന്‍റെ വെളിച്ചം. യേശുവിന്‍റെ `ജലം` ജനങ്ങളെ മനസ്സിലാക്കുന്നതിന്, നമുക്ക് തിളക്കത്തോടെ പ്രകാശി ക്കേണ്ടതുണ്ട്. യേശുവിന്‍റെ `രക്തം` മനസ്സിലാക്കുകയെന്നാല്‍, തിളക്കത്തോടെ പ്രകാശിക്കുകയത്രേ. നമുക്കിത് വളരെ വ്യക്തമാക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാല്‍ ഈ സത്യമറിയാത്ത ആരും തന്നെ ഭൂമിയില്‍ ഉണ്ടായിരിക്കരുത്.
വീണ്ടും ജനിക്കപ്പെട്ടവര്‍ എഴുന്നേറ്റു പ്രകാശിക്കുന്നില്ലെങ്കില്‍ ഏറെയാളുകള്‍ രക്ഷ പ്രാപിക്കാതെ മരിച്ചു പോകും; ദൈവം സന്തുഷ്ടനായിരിക്കയുമില്ല. അവന്‍ നമ്മെ മടിയരായ ഭൃത്യന്മാര്‍ എന്നു വിളിക്കും. യേശുവിന്‍റെ ജലത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം നമുക്കു പ്രചരിപ്പിക്കേണ്ടതുണ്ട്.
ഞാനിത് ഏറെത്തവണ ആവര്‍ത്തിക്കുന്നതിന്‍റെ കാരണമെന്തെന്നാല്‍ യേശുവിന്‍റെ സ്നാനം നമ്മുടെ രക്ഷക്ക് ഏറെ പ്രധാനപ്പെട്ടതത്രേ. നാം കുട്ടികളോടു സംസാരിക്കുമ്പോള്‍, അവര്‍ മനസ്സിലാക്കി എന്നു നാം തീര്‍ച്ചയാക്കാന്‍ തക്കവണ്ണം ഓരോ ആശയത്തിലൂടെയും കടന്നുപോയിക്കൊണ്ട് കാര്യങ്ങള്‍ വീണ്ടും വീണ്ടും വിശദീക രിക്കേണ്ടതുണ്ട്. 
നിരക്ഷരനായ ഒരാളെ പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം അക്ഷരമാലയിലാവും മിക്കവാറും ആരംഭിക്കുക. അപ്പോള്‍ ഈ അക്ഷരമാല ഉപയോഗിച്ച് വാക്കുകള്‍ എഴുതാന്‍ നമുക്ക് അയാളെ ക്രമേണ പഠിപ്പിക്കാനാവും - `ശിക്ഷ` എന്ന് അക്ഷരങ്ങള്‍ കൂട്ടി എഴുതാന്‍ തക്കവണ്ണം അയാള്‍ പ്രാപ്തനാവുമ്പോള്‍ നമുക്ക് ഈ വാക്കുകളുടെ അര്‍ത്ഥം വിശദീകരിച്ചു തുടങ്ങാവുന്നതാണ്. ഇങ്ങനെയാണ് ജനങ്ങള്‍ക്കു സത്യമായും മനസ്സിലാകത്തക്കവണ്ണം യേശുവിനെപ്പറ്റി നാം അവരോടു സംസാരിക്കേണ്ടത്. 
യേശുവിന്‍റെ സ്നാനം നാം വ്യക്തമായി വിശദീകരിക്കേണ്ടതുണ്ട്. ജലത്താലും, രക്തത്താലും, ആത്മാവാലും അവന്‍ ഈ ലോകത്തിലേക്കുവന്നു. നിങ്ങള്‍ യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിച്ച് രക്ഷപ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ജലത്തിലൂടെയും ആത്മാവിലൂടെയും ഉള്ള വീണ്ടെടുപ്പ് പുറപ്പെടുന്നത് യേശുവിന്‍റെ സ്നാനത്തിലും, ക്രൂശില്‍ ചിന്തിയ അവന്‍റെ രക്തത്തിലും ഉള്ള വിശ്വാസത്തില്‍നിന്നും, യേശു ദൈവവും നമ്മുടെ രക്ഷകനും ആകുന്നു എന്നുള്ള വിശ്വാസത്തില്‍നിന്നും അത്രേ.