• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-5] വീണ്ടും ജനിപ്പിക്കുന്ന യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ അര്‍ത്ഥം (യോഹന്നാന്‍ 3:1-6)

2021.04.12 126
(യോഹന്നാന്‍ 3:1-6)
"പരീശന്‍മാരുടെ കൂട്ടത്തില്‍ യഹൂദന്‍മാരുടെ പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോട്; റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കല്‍ നിന്നും വന്നിരിക്കുന്നു എന്ന് ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാന്‍ ആര്‍ക്കും കഴിയില്ല എന്നു പറഞ്ഞു. യേശു അവനോട്: ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണുവാന്‍ ആര്‍ക്കും കഴിയില്ല എന്നു ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോട്: മനുഷ്യന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു, വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു, ആത്മാവിനാല്‍ ജനിച്ചത് ആത്മാവ് ആകുന്നു."
 

വീണ്ടും ജനനം പ്രാപിക്കുക എന്നതിന് വേദപുസ്തകം അനുസരിച്ചുള്ള അര്‍ത്ഥമെന്ത്?
 
വീണ്ടും ജനനം എന്നത് ശാരീരികമായ വികാരവും മാറ്റവുമായി ബന്ധപ്പെട്ടതാണോ?
അല്ല, വീണ്ടും ജനനം എന്നത് ആത്മീകമാറ്റവുമായി ബന്ധപ്പെട്ടതാണ്.
ഒരു പാപി വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ പാപമില്ലാത്തവനായിത്തീരുന്നു
 
യേശുവില്‍ വിശ്വസിക്കുന്നതിലൂടെ വീണ്ടും ജനനം പ്രാപിക്കാന്‍ ആഗ്രഹിക്കുന്ന അനേകര്‍ ഈ ലോകത്തിലുണ്ട്. എന്നാല്‍ വീണ്ടും ജനനം പ്രാപിക്കുക എന്നത് നമ്മുടെ പരിധിയിലുള്ള കാര്യമല്ല എന്ന വസ്തുത ആദ്യമേ തന്നെ ഞാന്‍ നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ. അറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇത് നമ്മുടെ പ്രവൃത്തികളാല്‍ നേടിയെടുക്കാനാവില്ല.
അനേക ക്രിസ്ത്യാനികള്‍ക്കും ഈ തെറ്റിദ്ധാരണയുണ്ട്. അനേകം സഭകള്‍ പണിതതിനാലും ഗ്രാമാന്തരങ്ങളില്‍ സുവിശേഷം കേള്‍ക്കാത്ത ജനങ്ങളുടെ ഇടയില്‍ തങ്ങളെത്തന്നെ ഒരു മിഷണറിയായി അര്‍പ്പിച്ചതിനാലും വിവാഹത്തിന് വിസമ്മതിച്ച് തങ്ങളുടെ മുഴുവന്‍ ഊര്‍ജ്ജവും ദൈവവേലയെന്ന് തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനാലും തങ്ങളെല്ലാം നിശ്ചയമായും വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറിയ കൂറും. അതുമാത്രമല്ല, ദേവാലയത്തിലേക്ക് ധാരാളം പണം സംഭാവന ചെയ്യുന്നവരും ദിനംതോറും ദേവാലയത്തിന്‍റെ തറ തുടച്ചുവൃത്തിയാക്കുന്നവരു മുണ്ട്. ചുരുക്കത്തില്‍ അവര്‍ തങ്ങളുടെ സമയവും വസ്തുവകകളും സഭയ്ക്കായി ചെലവഴിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം തങ്ങള്‍ക്കു ജീവകിരീടത്തെ നല്‍കിത്തരും എന്ന് ഇവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ പ്രയത്നങ്ങള്‍ ദൈവം അംഗീകരിച്ച് വീണ്ടും ജനനം പ്രാപിക്കുവാന്‍ അനുവദിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വീണ്ടും ജനനം പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തരായ ജനങ്ങള്‍ അനേകരുണ്ട് എന്നതാണ് ഇവിടുത്തെ വിഷയം. ഇത്തരക്കാര്‍ എല്ലായിടത്തുമുണ്ട്. ഏതെങ്കിലും ഒരു ദിവസം ദൈവം തങ്ങളെ അനുഗ്രഹിക്കുമെന്നും വീണ്ടും ജനനം പ്രാപിക്കുവാന്‍ അനുവദിക്കുമെന്നും പ്രത്യാശിക്കുന്ന ഇവര്‍ കഠിനമായി അധ്വാനിക്കുന്നു. പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും വേദപാഠശാലകളിലും അഭയകേന്ദ്രങ്ങളിലും ഇവരെ കാണാം. വീണ്ടും ജനനം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള സത്യം ഇവര്‍ക്കറിയില്ല എന്നതാണ് ദുഃഖകരമായ വസ്തുത.
ഇവരെല്ലാം തങ്ങളുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ചിന്തിക്കുന്നത്. `ഞാന്‍ ഇതു നല്ലരീതിയില്‍ പൂര്‍ത്തിയാക്കിയാല്‍, വീണ്ടും ജനനം പ്രാപിക്കും`. ആകയാല്‍ തങ്ങളുടെ സകല കഴിവും ഈ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുന്നു. വീണ്ടും ജനനത്തിന്‍റെ അടിസ്ഥാനമിടുകയാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഇവര്‍ ഇങ്ങനെ കരുതും "റവ.വെസ്ലിയെപ്പോലെ ഞാനും ഒരു നാള്‍ വീണ്ടും ജനനം പ്രാപിക്കും!" യോഹ. 3:8 വായിച്ച് വീണ്ടും ജനനത്തിന്‍റെ അനുഗ്രഹം എവിടെ നിന്നും വരുന്നെന്നും എവിടെ പോകുന്നു എന്നും പറയുവാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇവര്‍ വ്യാഖ്യാനിക്കും. 
ആകയാല്‍ ഒരുനാള്‍ യേശു തങ്ങളെയും വീണ്ടുംജനനത്തിന് അനുവദിക്കുമെന്ന പ്രത്യാശയില്‍ കഠിനപ്രയത്നം ചെയ്യാന്‍ മാത്രമേ ഇവര്‍ക്കു കഴിയുകയുള്ളൂ. "ഞാന്‍ ഇക്കാര്യം ചെയ്തുകൊണ്ടിരുന്നാല്‍ ഒരുദിവസം യേശു എന്നെ വീണ്ടുംജനനത്തിന് അനുവദിക്കും; ഞാന്‍ പോലുമറിയാതെ അന്ന് ഞാന്‍ വീണ്ടുംജനിക്കും. ഒരു പ്രഭാതത്തില്‍ വീണ്ടുംജനിച്ചവനായി ഉണരുന്ന നാള്‍ സ്വര്‍ഗ്ഗം എനിക്കും സ്വന്തമാണെന്ന് ഞാന്‍ അറിയും" എന്നിങ്ങനെ ചിന്തിക്കുന്ന അനേകരുണ്ട്. കഷ്ടം! യാതൊരു ഫലവുമില്ലാത്തതാണ് അവരുടെ പ്രത്യാശയും വിശ്വാസവും!
നമുക്കൊരിക്കലും അങ്ങനെ വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയുകയില്ല! മദ്യക്കുപ്പികളില്‍ നിന്നും സിഗരറ്റില്‍ നിന്നും മാറി നിന്നതിനാലോ, മുടങ്ങാതെ സഭയില്‍ പങ്കെടുത്തതിനാലോ മാത്രം വീണ്ടും ജനനം പ്രാപിക്കുവാന്‍ നമുക്ക് കഴിയുകയില്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ "നാം വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കേ ണമെന്ന്" യേശു അരുളിച്ചെയ്തിട്ടുണ്ട്. വീണ്ടും ജനനത്തിനായി ദൈവം അംഗീകരിച്ചിട്ടുള്ള ഏക നിബന്ധന വെള്ളവും ആത്മാവും മാത്രമാണ്.
ഒരുവന്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കുന്നില്ലെങ്കില്‍, നീതിമാനാകുവാനുള്ള അവന്‍റെ സകല പ്രയത്നങ്ങളും യേശുവിന്‍റെ മുമ്പില്‍ വൃഥാവാകും. കാണിക്കകളിലൂടെയോ, കാഴ്ചദ്രവ്യങ്ങളിലൂടെയോ, ഭക്തിയിലൂ ടെയോ, ഒരുവന് വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയുകയില്ല. വീണ്ടും ജനനം പ്രാപിച്ചവര്‍ ആരെല്ലാമെന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഇവര്‍ക്കു തങ്ങളുടെ കാര്യത്തെക്കുറിച്ചും ഒരു നിശ്ചയമില്ല.
ഇത്തരത്തില്‍ ചിന്തിക്കുന്നത് അവന് ആശ്വാസമാ കുമെങ്കിലും, വീണ്ടും ജനനം പ്രാപിക്കുക എന്നത് മേശയുടെ കീഴില്‍ ഒളിപ്പിക്കുവാന്‍ കഴിയുന്നതല്ല. അവന് നിശ്ചയമായും ഇതറിയാന്‍ കഴിയും; അവന്‍റെ ചുറ്റിലുമുള്ളവര്‍ക്കും ഇത് അനുഭവമാകും.
ശാരീരികമായി നമുക്കിതറിയാനാവില്ലെങ്കിലും ആത്മീയമാ യി നിശ്ചയമായും നമുക്കിത് അറിയാം. വെള്ളം, രക്തം, ആത്മാവ് എന്നിവയുടെ വചനങ്ങളായ ദൈവ വചനത്തില്‍ വിശ്വസിക്കു ന്നവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വീണ്ടും ജനനം പ്രാപിച്ചവര്‍. പക്ഷെ, വീണ്ടും ജനനം പ്രാപിക്കാത്തവര്‍ക്ക് ഇത് ഒരിക്കലും മനസിലാകില്ല; നിക്കൊദേമോസിനെപ്പോലെ. 
ആകയാല്‍, സ്നാനത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയും ലഭിക്കുന്ന വീണ്ടെടുപ്പിന്‍റെ വചനങ്ങളെ നാം ശ്രദ്ധിക്കേണം. ദൈവ വചനത്തെ ശ്രദ്ധയോടെ പഠിച്ചാല്‍, അതില്‍ നമുക്ക് സത്യത്തെ കണ്ടെത്താന്‍ കഴിയും. ആകയാല്‍, നമ്മുടെ ഹൃദയം തുറന്ന് ഇത് ശ്രദ്ധിക്കണം.
`കാറ്റ് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.` (യോഹ. 3:8) വീണ്ടും ജനിക്കാത്ത ഒരു വ്യക്തി ഈ ഭാഗം വായിക്കുമ്പോള്‍ അവന്‍ ഇങ്ങനെ കരുതും. `ആഹാ! യേശു പറഞ്ഞിരിക്കുന്നത് ഞാന്‍ വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ എനിക്കറിയില്ലെന്നാണ്, ഒരുത്തര്‍ക്കും അറിയില്ല!` ഈ ചിന്ത അവന് ആശ്വാസം പകരും. പക്ഷെ, ഇത് വാസ്തവമല്ല. കാറ്റ് എവിടെ നിന്നു വരുന്നു, എവിടേക്കു പോകുന്നു എന്നും നമുക്കറിയില്ലായിരിക്കാം, പക്ഷെ ദൈവത്തിന് സകലതും അറിയാം.
വീണ്ടും ജനനം പ്രാപിച്ചവരില്‍ തന്നെ, തുടക്കത്തില്‍ ഇക്കാര്യം തിരിച്ചറിയാത്തവരുണ്ടാകാം എന്നത് സമ്മതിക്കാം. പക്ഷേ, അങ്ങനെയുള്ള വ്യക്തിയുടെ ഉള്ളില്‍ സുവിശേഷം ഉണ്ടായിരിക്കും: യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും വീണ്ടെടുപ്പ് നല്കുന്ന വചനങ്ങള്‍.
വീണ്ടും ജനനത്തിന്‍റെ സാക്ഷ്യമാണിത്. സുവിശേഷം കേള്‍ക്കുമ്പോള്‍ അവന്‍ തിരിച്ചറിയും `ഞാനിപ്പോള്‍ പാപമില്ലാത്തവനാണ്. ഞാന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു, വീണ്ടും ജനിച്ചിരിക്കുന്നു.` അവന്‍ വിശ്വസിക്കുകയും വെള്ളത്തിന്‍റേയും ആത്മാവിന്‍റേയും സുവിശേഷം അവന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നീതിമാനായിത്തീരുന്നു, ദൈവപൈതലായി മാറുന്നു.
`നിങ്ങള്‍ വീണ്ടും ജനിച്ചുവോ` എന്ന ചോദ്യത്തിന് `ഇതു വരെയും ഇല്ല` എന്നും `നിങ്ങള്‍ രക്ഷിക്കപ്പെട്ടതാണോ` എന്ന ചോദ്യത്തിന് `അതെ, ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു` എന്നും ഉത്തരം നല്കുന്ന ആള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്, അല്ലേ? വീണ്ടും ജനനം പ്രാപിക്കുന്ന ഒരു വ്യക്തിക്ക് അവന്‍റെ ശരീരത്തിലൂടെ എന്തെങ്കിലും മാറ്റം വരും എന്ന തെറ്റിദ്ധാരണയാണ് അവന്‍ അങ്ങനെ പറയാന്‍ കാരണം.
ചിലര്‍ കരുതുന്നത് വീണ്ടും ജനനം എന്നത് അവരുടെ ജീവിതശൈലിയില്‍ വരുന്ന മൗലികമായ മാറ്റമാണെന്നാണ്. ഇവരാരും വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷം അറിയുന്നില്ല എന്നതാണ് സത്യം.
വീണ്ടും ജനനം പ്രാപിക്കുക എന്നതിന്‍റെ അര്‍ത്ഥം അറിയാത്ത അനേകരുണ്ടെന്നത് വളരെ പരിതാപകരമാണ്. സാധാരണക്കാര്‍ മാത്രമല്ല, ഏറെക്കുറെ സഭാനേതാക്കളും ഈ മിഥ്യാധാരണയിലാണ് കഴിയുന്നത്. വീണ്ടും ജനനം പ്രാപിച്ച നമ്മുടെ ഹൃദയം ഇവര്‍ക്കായി വിലപിക്കണം.
നമുക്ക് ഇങ്ങനെ തോന്നുന്നുവെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന നമ്മുടെ ദൈവമായ യേശുവിന് ഇത് എന്തു വലിയ വേദനയായിരിക്കും ഇത് നല്‍കുന്നത്? യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ രക്തത്തിന്‍റെയും സുവിശേഷമായ വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ച് നമുക്കേവര്‍ക്കും വീണ്ടും ജനനം പ്രാപിച്ചവരാകാം.
വീണ്ടും ജനിക്കുക, രക്ഷിക്കപ്പെടുക ഇവ രണ്ടിനും ഒരേ അര്‍ത്ഥമാണുള്ളത്. ഇക്കാര്യം അറിയാത്ത അനേകരുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതു വഴി ഹൃദയത്തിലുള്ള പാപങ്ങള്‍ കഴുകപ്പെടുന്ന അവസ്ഥയാണ് വീണ്ടും ജനനം. യേശുവിന്‍റെ സ്നാനത്തിലും കാല്‍വരി രക്തത്തിലുമുള്ള വിശ്വാസത്തിലൂടെ നീതീകരി ക്കപ്പെടുന്ന അവസ്ഥയാണിത്.
ഒരു വ്യക്തി വീണ്ടും ജനനത്തിന് മുമ്പ് പാപിയാണ്. പക്ഷെ, അതിനു ശേഷം അവന്‍ പൂര്‍ണ്ണമായും പാപമില്ലാത്ത ഒരു പുതിയ വ്യക്തി ആയിത്തീരുന്നു. രക്ഷയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ അവന്‍ ഒരു ദൈവപൈതലായിത്തീരുന്നു.
വീണ്ടും ജനനം എന്നതിന് യേശുവിന്‍റെ സ്നാനത്തിന്‍റെ വസ്ത്രം ധരിക്കുക, യേശുവിനോടൊപ്പം കുരിശില്‍ മരിക്കുക, അവനോടൊപ്പം ഉയിര്‍ത്തെഴുന്നേല്ക്കുക എന്നതാണ് അര്‍ത്ഥം. അതായത് യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിന്‍റെയും വചനത്തിലൂടെ അവന്‍ നീതിമാനായിത്തീരുന്നു എന്നര്‍ത്ഥം.
അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തു വരുന്ന ഒരുവന്‍ പാപിയായിട്ടാണ് വരുന്നത്. പക്ഷെ, വെള്ളത്താലും ആത്മാവാലുമുള്ള വീണ്ടും ജനനത്തിന്‍റെ വചനങ്ങള്‍ കേട്ടനുസരിക്കുന്നതിലൂടെ അവന്‍ വീണ്ടും ജനിച്ച് നീതി മാനായിത്തീരുന്നു.
ബാഹ്യരൂപത്തില്‍ യാതൊരു മാറ്റവും വരുന്നില്ല; എന്നാല്‍ ആന്തരികമായി, അവന്‍റെ ആത്മാവില്‍, അവന്‍ പുനര്‍ജനിക്കപ്പെടുന്നു. പക്ഷെ, വളരെ ചുരുക്കം പേര്‍ മാത്രമേ ഈ സത്യം അറിയുന്നുള്ളൂ. പതിനായിരത്തില്‍ ഒന്നു പോലുമില്ല. വീണ്ടും ജനനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാവുന്നവര്‍ വളരെ ചുരുക്കമാണെന്ന് നിങ്ങളും സമ്മതിക്കുന്നുവോ?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും വീണ്ടും ജനനം പ്രാപിക്കുകയും ചെയ്തവര്‍ക്ക് സാധാരണ ക്രിസ്ത്യാനികളെയും യഥാര്‍ത്ഥമായി വീണ്ടും ജനിച്ചവരെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയും.
 

യേശുവാണ് കാറ്റിനെ നിയന്ത്രിക്കുന്നത്
 
രക്ഷിക്കപ്പെട്ടവരെ ആര്‍ക്കു തിരിച്ചറിയാം?
വീണ്ടും ജനിച്ചവര്‍ക്കു മാത്രം.
 
`കാറ്റ് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.` വീണ്ടും ജനിക്കാത്തവരേക്കുറിച്ചാണ് യേശു സംസാരിച്ചു കൊണ്ടിരുന്നത്. വീണ്ടും ജനിക്കുന്നതിനെക്കുറിച്ച് വീണ്ടും ജനിച്ചവര്‍ക്ക് അറിയാം. പക്ഷെ, നിക്കോദേമോസിന് അറിയില്ല. വീണ്ടും ജനിച്ചവരാരെന്ന് ദൈവത്തിനറിയാം, വീണ്ടും ജനിച്ചവര്‍ക്കും ഇക്കാര്യം അറിയാം.
പക്ഷെ, വീണ്ടും ജനനം പ്രാപിക്കാത്ത ഒരാള്‍ക്ക് കാറ്റ് എവിടെ നിന്നു വരുന്നു, എവിടേക്കു പോകുന്നു എന്നറിയാത്തതു പോലെ തന്നെ, ഒരുവന്‍ വീണ്ടും ജനിക്കുന്നത് എങ്ങനെ എന്നും അറിയില്ല.
നിങ്ങള്‍ക്കിത് മനസിലാകുന്നുണ്ടോ? കാറ്റിനെ ചലിപ്പിക്കുന്നത് ആരാണ്? ദൈവം. കാറ്റിനെ സൃഷ്ടിച്ചതാരാണ്? സ്വര്‍ഗത്തിലെ ദൈവം സൃഷ്ടിച്ചു. ഭൂമിയിലെ കാലാവസ്ഥയെയും കാറ്റിന്‍റെയും വെള്ളത്തിന്‍റെയും വഴിയെയും നിശ്ചയിക്കുന്നത് ആരാണ്? ജീവനുള്ള സകല വസ്തുക്കളിലും ജീവശ്വാസം നല്‍കിയത് ആരാണ്? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ സകല ജീവികളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാരാണ്? അത് യേശുവല്ലാതെ മറ്റാരുമല്ല; യേശു ദൈവമാണ്.
വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്തിടത്തോളം നമുക്ക് വീണ്ടും ജനനം പ്രാപിക്കുവാനോ മറ്റുള്ളവരെ ആത്മീയ സത്യങ്ങള്‍ പഠിപ്പിക്കുവാനോ കഴിയില്ല. ഒരുവന്‍ വെള്ളത്താലും ആത്മാവാലും ജനിക്കുന്നില്ല എങ്കില്‍ അവന് വീണ്ടും ജനിക്കാന്‍ കഴിയില്ല എന്നാണ് യേശു പറഞ്ഞത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കണം. ശക്തിയുള്ള ഈ സുവിശേഷം നമ്മെ വീണ്ടും ജനിപ്പിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ ആത്മാവ് കടന്നുവരികയും അധിവസിക്കുകയും ചെയ്യുന്നു.
ഈ ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്നു തീര്‍ക്കുവാനാണ് യേശു സ്നാനമേറ്റത്. ഈ പാപങ്ങളുടെ വില നല്‍കുവാനായി അവന്‍ കുരിശില്‍ രക്തം ചിന്തി. സകല മനുഷ്യരുടെയും ഹൃദയത്തില്‍ വീണ്ടും ജനനത്തിലൂടെയുള്ള രക്ഷയെ അവന്‍ ഇറ്റിറ്റു വീഴ്ത്തി. നാം ഈ സുവിശേഷത്തെ വിശ്വസിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ പ്രവേശിക്കുന്നു. ഇതാണ് വീണ്ടും ജനനത്തിലൂടെയുള്ള രക്ഷ. യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ പാപങ്ങളെ കഴുകിക്കളയുന്നതില്‍ നാം വിശ്വസിക്കുമ്പോള്‍ നാം യഥാര്‍ത്ഥമായും വീണ്ടും ജനനം പ്രാപിക്കുന്നു. 
ഉല്പത്തി 1:2ല്‍ എഴുതിയിരിക്കുന്നു, `ഭൂമി പാഴായും ശൂന്യമായും ഇരുന്നു, ആഴത്തിന്‍ മീതെ ഇരുള്‍ ഉണ്ടായിരുന്നു, വെള്ളത്തിന്‍ മീതെ ദൈവത്തിന്‍റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.` ദൈവാത്മാവ് വെള്ളത്തിനു മുകളില്‍ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. ദൈവത്തിന്‍റെ ആത്മാവ് ഭൗമോപരിതലത്തിന് പുറത്ത് ചലിച്ചുകൊണ്ടിരുന്നു. 
ഇതിന്‍റെയര്‍ത്ഥം, ദൈവാത്മാവിന് പാപികളുടെ ഹൃദയത്തില്‍ കടക്കുവാനാകില്ല എന്നാണ്. വീണ്ടും ജനിക്കാത്തവരുടെ ഹൃദയം മനഃകുഴപ്പത്തിലായിരിക്കും; അതില്‍ പാപത്തിന്‍റെ അന്ധകാരം നിറഞ്ഞിരിക്കും. ആകയാല്‍ ദൈവത്തിന്‍റെ ആത്മാവിന് അവന്‍റെ ഹൃദയത്തില്‍ വസിക്കുവാന്‍ കഴിയുകയില്ല.
പാപികളുടെ ഹൃദയങ്ങളെ പ്രകാശപൂരിതമാക്കുവാനായി ദൈവം അവന്‍റെ സുവിശേഷപ്രഭയെ താഴേക്ക് അയച്ചു. ദൈവം `വെളിച്ചം ഉണ്ടാകട്ടെ` എന്ന് കല്പിച്ചു. വെളിച്ചം ഉണ്ടായി, അപ്പോള്‍, അപ്പോള്‍ മാത്രമാണ് ദൈവത്തിന്‍റെ ആത്മാവിന് മനുഷ്യരുടെ ഹൃദയത്തില്‍ വസിക്കാന്‍ കഴിയുന്നത്.
അങ്ങനെയെങ്കില്‍, വീണ്ടും ജനിച്ചവരുടെ ഹൃദയത്തില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍, ദൈവാത്മാവ് അധിവസിക്കുന്നു. അവരുടെ `വീണ്ടും ജനനത്തിന്‍റെ` അര്‍ത്ഥമാണത്. അവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ വീണ്ടും ജനിച്ചിരിക്കുന്നു; കാരണം വെള്ളത്താലും ആത്മാവാലും വരുന്ന രക്ഷയെ അവര്‍ കേട്ടു; അവര്‍ അത് വിശ്വസിച്ചു!
ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങിനെയാണ്? പരീശനായ നിക്കൊദേമോസിനോട് യേശു വിശദീകരിച്ചു പറഞ്ഞു, `ഒരുവന്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിച്ചില്ല എങ്കില്‍ അവന് ദൈവരാജ്യത്തില്‍ പ്രവേശിക്കാനാകില്ല.` നിക്കൊദേമോസ് ചോദിച്ചു, `വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കാന്‍ എങ്ങനെ കഴിയും?` രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കയറി വീണ്ടും ജനിക്കാന്‍ കഴിയുമോ? അവന്‍ കേട്ട കാര്യം ആക്ഷരീകമായി എടുത്തു എന്നത് ഇവിടെ വ്യക്തമാകുന്നു; ഒരു മനുഷ്യന്‍റെ വീണ്ടും ജനനത്തെ കൃത്യമായി മനസ്സിലാക്കിയെടുക്കുവാന്‍ അവന് കഴിഞ്ഞില്ല.
യേശു അവനോട് പറഞ്ഞു, `നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ?` ഒരുവന്‍ വീണ്ടും ജനിച്ചില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനോ കാണുവാനോ കഴിയുകയില്ലെന്ന് യേശു അവനോട് പറഞ്ഞു. വീണ്ടും ജനനത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് യേശു അവനോട് പറഞ്ഞത്.
വീണ്ടും ജനിക്കാത്ത അനേകര്‍ യേശുവില്‍ വീശ്വസിക്കുന്നുണ്ട് എന്നത് സത്യമാണ്. നിക്കൊദേ മോസിനേപ്പോലെ തന്നെ, അനേകം ക്രിസ്ത്യാനികളും വീണ്ടും ജനിച്ചിട്ടില്ലാത്തവരാണ്. 
നിക്കൊദേമോസ് അക്കാലത്ത് യിസ്രായേലിന്‍റെ ഒരു ആത്മീയ നേതാവായിരുന്നു; ഇക്കാലത്തെ സഭാ നേതാക്കളെപ്പോലെ, കുറേക്കൂടി ആധുനിക രീതിയില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ സ്വാധീനമേറെയുള്ള ഒരു ഭരണാധികാരിയെപ്പോലെ. മതപരമായ നിലയില്‍ അവന്‍ ഒരു ഉപദേഷ്ടാവായിരുന്നു, യഹൂദന്മാരുടെ ഒരു റബ്ബി. യഹൂദരുടെ ആത്മീയ നേതാവായ ഇദ്ദേഹം കഴിവുള്ള ഒരു പണ്ഢിതനും കൂടിയാണ്.
യിസ്രായേലില്‍ അക്കാലത്ത് ഇന്നത്തേപ്പോലെ സ്കൂളുകള്‍ക്ക് തുല്യമായ സ്ഥാപനങ്ങളൊന്നുമില്ലായിരുന്നു. ആകയാല്‍ ജനങ്ങള്‍ ദേവാലയത്തില്‍ അഥവാ സിനഗോഗുകളില്‍ ചെന്ന് `അറിവുള്ളവരുടെ` കാല്ക്കീഴില്‍ ഇരുന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അവരായിരുന്നു ജനങ്ങളുടെ അധ്യാപകര്‍. ഇന്നത്തേപ്പോലെ തന്നെ, കപട ഉപദേഷ്ടാക്കന്മാര്‍ അന്നും ഉണ്ടായിരുന്നു. വീണ്ടും ജനനം പ്രാപിക്കാത്ത അവരും ജനങ്ങളെ പഠിപ്പിച്ചിരുന്നു.
ഇന്ന്, വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്ത ധാരാളം മതനേതാക്കള്‍, സഭാ ഭരണാധികാരികള്‍, ഉപദേഷ്ടാക്കള്‍, പ്രബോധകന്മാര്‍, മൂപ്പന്മാര്‍, ഢീഖന്മാര്‍ നമുക്കു ചുറ്റുമുണ്ട്. നിക്കൊദേമോസിനേപ്പോലെ തന്നെ വീണ്ടും ജനനത്തിന്‍റെ യാഥാര്‍ത്ഥ്യം അവര്‍ക്കറിയില്ല. ഇവരില്‍ അനേകരും കരുതുന്നത് വീണ്ടും ജനിക്കണമെങ്കില്‍ നാം വീണ്ടും അമ്മയുടെ ഉദരത്തില്‍ കടക്കണമെന്നാണ്. വീണ്ടും ജനനം പ്രാപിക്കണമെന്ന് അവര്‍ക്കറിയാം; പക്ഷെ, അതെങ്ങനെ എന്ന് അവര്‍ക്കറിയില്ല.
അവരുടെ അജ്ഞത കാരണം, അവര്‍ നല്കുന്ന ഉപദേശങ്ങള്‍ അവരുടെ വ്യക്തിപരമായ വികാരങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും. ഒരു കുരുടന്‍ ആനയെ കണ്ടതുപോലെ ആയിരിക്കും ഇക്കാര്യവും. അവര്‍ സഭകളില്‍ ലോകപരമായ മൂല്യങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നു. ഇതിനെ വിശ്വസിച്ചു വരുന്ന അനേകം വിശ്വസ്തരായ ജനങ്ങള്‍ വീണ്ടും ജനനം പ്രാപിക്കാത്ത വണ്ണം തടയപ്പെടുന്നു.
നമ്മുടെ സത്പ്രവൃത്തികള്‍ക്ക് വീണ്ടും ജനനത്തിന്‍റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല, ദൈവം നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും വചന ത്തിലുള്ള വിശ്വാസത്താലാണ് നാം വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നത്. പാപികളായിരുന്ന നമ്മെ നീതിമാ ന്മാരാക്കിയത് ദൈവത്തിന്‍റെ സുവിശേഷം ആണ്.
യേശു ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു, `ഞാന്‍ ഭൂമിയിലുള്ളത് നിങ്ങളോട് പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?` വാസ്തവത്തില്‍ യേശു നമ്മുടെ സകല പാപങ്ങളുടെയും പ്രായശ്ചിത്തം അവന്‍റെ സ്നാനത്തിലൂടെ നിര്‍വഹിച്ചു എന്നാണ് യേശു പറഞ്ഞത്. ജനങ്ങള്‍ വിശ്വസിച്ചില്ല, എന്താണ് അവര്‍ അത് വിശ്വസിക്കാതെ തള്ളിക്കളഞ്ഞത്? തങ്ങളുടെ വീണ്ടെടുപ്പ് യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും സാദ്ധ്യമായിത്തീര്‍ന്നു എന്ന കാര്യം അവര്‍ വിശ്വസിച്ചില്ല. ഇതാണ് ഞാന്‍ `സ്വര്‍ഗ്ഗീയ കാര്യങ്ങളെ` പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ല എന്ന് പറഞ്ഞതിലൂടെ അവന്‍ അര്‍ത്ഥമാക്കിയത്.
നമ്മുടെ സകല പാപങ്ങളും ശുദ്ധമാക്കുവാന്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട യേശു കുരിശിന്മേല്‍ മരിക്കുകയും മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് പാപികളുടെ വീണ്ടും ജനനത്തിന് വഴിയൊരുക്കുകയും ചെയ്തു.
ആയതിനാല്‍, യേശു പഴയനിയമവേദഭാഗം ഉദ്ധരിച്ചുകൊണ്ട് നിക്കൊദേമോസിനോട് പറഞ്ഞു, `സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്നവനായി (സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായ) മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ കയറീട്ടില്ല, മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ മനുഷ്യപുത്രനേയും ഉയര്‍ത്തേണ്ടതാകുന്നു. അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിനു തന്നേ.` (യോഹ. 3:1315) മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും തന്നില്‍ വിശ്വസിക്കുന്നവര്‍ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ഉയര്‍ത്തപ്പെടേണ്ടതാകുന്നു.
`മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ മനുഷ്യപുത്രനേയും ഉയര്‍ത്തേണ്ടതാകുന്നു.` എന്നു പറഞ്ഞതിലൂടെ യേശു അര്‍ത്ഥമാക്കിയത് എന്താണ്? അവന്‍ പഴയനിയമത്തില്‍ നിന്നും വാക്യം എടുത്തത് സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി തന്‍റെ സ്നാനവും രക്തവും തീര്‍ന്നു എന്ന് തെളിയിക്കുവാനായിരുന്നു.
കുരിശില്‍ മരിക്കുക എന്നത് യേശുവിനെ സംബന്ധിച്ച് ഉയര്‍ത്തപ്പടുകയായിരുന്നു. ആദ്യം തന്നെ സ്നാപക യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ അവന് ലോകത്തിന്‍റെ പാപം ചുമക്കണമായിരുന്നു. കാരണം യേശു പാപമില്ലാത്തവനായിരുന്നു. അവനെ ക്രൂശിക്കാന്‍ കഴിയുമായിരുന്നില്ല. അവന്‍ ക്രൂശിക്കപ്പെടുവാന്‍ വേണ്ടി, അവന്‍ സ്നാപക യോഹന്നാനാല്‍ സ്നാനപ്പെടുകയും അതുവഴി മനുഷ്യരുടെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമക്കുകയും ചെയ്തു.
നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ വഹിക്കുകയും അവയ്ക്കായി തന്‍റെ രക്തത്താല്‍ വില നല്‍കുകയും ചെയ്യുന്നതു വഴി മാത്രമേ അവന് സകല പാപികളെയും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുവാന്‍ ആകുമായിരുന്നുള്ളൂ. വെള്ളത്താലും ആത്മാവാലും വീണ്ടും ജനനം പ്രാപിക്കുന്നതിലൂടെയുള്ള രക്ഷ യേശു നമുക്ക് നല്കി.
ആകയാല്‍, യേശുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നവര്‍ അവന്‍റെ സ്നാനത്തിന്‍റെ വസ്ത്രമണിയുന്നു; അവനോടൊപ്പം മരിക്കുന്നു. അവനോടൊപ്പം വീണ്ടും ജനനം പ്രാപിക്കുന്നു. പിന്നീട് നിക്കോദേമോസിനും ഇത് മനസ്സിലായി.
 

സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ
 
യേശു ക്രൂശിക്കപ്പെട്ടത് എന്തിന്?
കാരണം അവന്‍ തന്‍റെ സ്നാനത്തിലൂടെ സകല പാപവും ചുമന്നു.
 
മരുഭൂമിയില്‍ മോശെ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തുവാനിടയായ സംഭവം നിങ്ങള്‍ക്കറിയാമോ? ഈ സംഭവം സംഖ്യാപുസ്തകം 21-ം അധ്യായത്തിലുണ്ട്. മിസ്രയീമില്‍ നിന്നും പുറപ്പെട്ടു വന്ന യിസ്രായേല്‍ ജനങ്ങള്‍ വളരെ അധൈര്യപ്പെടുവാനും ദൈവത്തിനും മോശെക്കും എതിരായി സംസാരിക്കുവാനും തുടങ്ങിയതായി ഇവിടെ പറയുന്നു.
അതിന്‍റെ ഫലമായി യഹോവ ജനങ്ങളുടെ ഇടയിലേക്ക് വിഷസര്‍പ്പങ്ങളെ അയച്ചു. കൂടാരങ്ങളിലേക്ക് കയറിയ ഈ സര്‍പ്പങ്ങളുടെ കടിയേറ്റ് അനേകര്‍ ശരീരം വീര്‍ത്ത് മരിച്ചു. 
ജനങ്ങള്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ നേതാവായ മോശെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, `ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ.` ദൈവം അവനോട് ഒരു പിച്ചളസര്‍പ്പത്തെ നിര്‍മ്മിക്കുവാനും അതിനെ ഒരു കോലിന്മേല്‍ ഉറപ്പിക്കുവാനും കല്പിച്ചു.അതിലേക്ക് നോക്കുന്നവര്‍ ജീവിക്കും എന്ന് ഉറപ്പ് നല്കി. ദൈവം കല്പിച്ചതുപോലെ മോശെ ചെയ്തു, ദൈവവചനത്തെ ജനങ്ങളോട് പ്രഘോഷിച്ചു.
അവന്‍റെ വാക്കു കേട്ട് വിശ്വസിച്ച് പിച്ചള സര്‍പ്പത്തെ നോക്കിയവരെല്ലാം സൗഖ്യമായി. ഇതേ രീതിയില്‍ തന്നെ, പിശാചിന്‍റെ വിഷദംശമേറ്റ നമ്മളോരോരുത്തരും സൗഖ്യമാകേണ്ടതുണ്ട്. യിസ്രായേല്‍ ജനം മോശെയുടെ വാക്ക് ശ്രദ്ധിച്ച്, ഉയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പത്തെ നോക്കിയതിനാല്‍ അവര്‍ സൗഖ്യരായി. 
കോലിന്മേല്‍ ഉയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പത്തിന്‍റെ വെളിപ്പാട്, സകല മനുഷ്യരുടെയും പാപങ്ങളുടെ ശിക്ഷാവിധി സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും യേശുവിന്‍റെ മേല്‍ ചുമത്തപ്പെട്ടു എന്നതാണ്. ലോകത്തിലെ സകല പാപികളുടെയും പാപത്തിന്‍റെ ശിക്ഷയുടെ വില നല്‍കുവാനായി അവനിത് തന്‍റെ മേല്‍ ചുമന്നു. അങ്ങനെ നമ്മുടെ പാപങ്ങളുടെ സകല ശിക്ഷാവിധിയും അവന്‍ അവസാനിപ്പിച്ചു.
`സര്‍പ്പത്തിന്‍റെ വിഷമേറ്റ്`, സാത്താന്‍റെ പരീക്ഷണങ്ങളിലകപ്പെട്ട് മരിക്കുവാനായി വിധിക്കപ്പെട്ട സകല മനുഷ്യരെയും രക്ഷിക്കുവാനായി യേശു ലോകത്തില്‍ വന്നു. തന്നില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുവാനായി ഉയിര്‍ത്തെഴുന്നേല്ക്കുന്നതിന് മുമ്പ് അവന് സ്നാനമേല്‍ക്കുകയും കുരിശില്‍ മരിക്കുകയും ചെയ്യേണ്ടിയിരുന്നു.
പഴയനിയമ കാലത്ത് പിച്ചളസര്‍പ്പത്തിലേക്ക് നോക്കിയ യിസ്രായേല്‍ ജനങ്ങളെ മരണത്തില്‍ നിന്നും വിടുവിച്ചതുപോലെ ഇന്നും യേശുവില്‍ വിശ്വസിക്കുകയും അവന്‍ തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ പാപങ്ങള്‍ക്കായി വില നല്‍കി എന്ന് ഉറപ്പിക്കുകയും ചെയ്യുന്നവര്‍ രക്ഷയും വീണ്ടും ജനനവും പ്രാപിക്കും.
യോര്‍ദ്ദാനില്‍ സ്നാപകയോഹന്നാനിലൂടെ നേടിയ സ്നാനം, കുരിശു മരണം, മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനം എന്നിവയിലൂടെ ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കും യേശു പൂര്‍ണ്ണമായും വില നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍, അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്‍റെ കൃപയിലൂടെയുള്ള രക്ഷയാല്‍ അനുഗ്രഹിക്കപ്പെടും.
`സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന (വനായി, സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായി) മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ കയറീട്ടില്ല` (യോഹ. 3:13). നമ്മുടെ പാപങ്ങളുടെ നഷ്ടപരിഹാരമായി യേശു സ്നാനമേല്ക്കുകയും കുരിശിന്മേല്‍ രക്തം ചിന്തുകയും സ്വര്‍ഗ്ഗത്തിന്‍റെ കവാടം നമുക്കായി തുറന്നു തരികയും ചെയ്തു. `ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.` (യോഹ. 14:6) എന്ന് യേശു പറഞ്ഞു.
കാരണം സ്വര്‍ഗ്ഗകവാടം നമുക്കായി തുറന്നുതരുവാനായി യേശു സ്നാനപ്പെടുകയും കുരിശിന്മേല്‍ തറയ്ക്കപ്പെടുകയും ചെയ്തതിനാല്‍, അവനിലൂടെ ലഭിക്കുന്ന രക്ഷയില്‍ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും. യേശു നമ്മുടെ പാപങ്ങളുടെ വില നല്‍കിക്കഴിഞ്ഞു; ആകയാല്‍ ജലം, രക്തം, ആത്മാവ് എന്നിവയുടെ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ത്തിലൂടെയാണ് യേശു നമ്മെ രക്ഷിച്ചത്. യേശു ദൈവമാണെന്ന വസ്തുതയിലും അവന്‍റെ സ്നാനത്തിലും രക്തത്തിലും ഉള്ള വിശ്വാസത്തിലൂടെയാണ് നാം വീണ്ടും ജനനം പ്രാപിക്കുന്നത്.
`മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനേയും ഉയര്‍ത്തേണ്ടതാകുന്നു.` (യോഹ. 3:14) ഈ വചനത്തിന്‍റെ അര്‍ത്ഥമെന്താണ്? എന്തിനാണ് യേശു ക്രൂശിക്കപ്പെട്ടത്? അവന്‍ നമ്മെപ്പോലെ പാപം ചെയ്തിരുന്നുവോ? അവന്‍ നമ്മെപ്പോലെ ദുര്‍ബ്ബലനായിരുന്നുവോ? അവന്‍ നമ്മെപ്പോലെ അപൂര്‍ണ്ണനായിരുന്നുവോ? അല്ല. അവന്‍ അങ്ങനെയൊന്നും ആയിരുന്നില്ല.
എങ്കില്‍, അവനെന്തിനായി ക്രൂശിക്കപ്പെടണം? നമ്മെ രക്ഷിക്കുവാനും നമ്മുടെ സകല പാപങ്ങളുടെയും നഷ്ടപരിഹാരം നല്‍കുവാനും ആയിരുന്നു അത്. നമ്മെ സകല പാപത്തില്‍ നിന്നും രക്ഷിക്കുവാനായി അവന്‍ സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു.
ഇതാണ് രക്ഷയുടെ യാഥാര്‍ത്ഥ്യം. വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്‍റെ സത്യം. നമ്മുടെ പാപങ്ങളുടെ പരിഹാരമായ, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലും വിശ്വസിച്ച ഏവര്‍ക്കും യേശു പുതുജീവന്‍ നല്‍കി.
 

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അര്‍ത്ഥം
 
വെള്ളവും ആത്മാവും എന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്ത്?
വെള്ളം യേശുവിന്‍റെ സ്നാനത്തെയും ആത്മാവ് അവന്‍റെ ദൈവത്വത്തെയും അര്‍ത്ഥമാക്കുന്നു.
 
യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ നാം വീണ്ടും ജനനം പ്രാപിക്കണമെന്ന് വേദപുസ്തകം പറയുന്നു. ദൈവമക്കളാകുക, വീണ്ടും ജനനം പ്രാപിക്കുക എന്നീ സ്ഥാനങ്ങള്‍ ദൈവവചനത്തിലൂടെ നമുക്ക് പ്രാപിക്കാം. നമ്മുടെ സകല പാപങ്ങളുടെയും നഷ്ടപരിഹാരമായ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ.
വേദപുസ്തകമനുസരിച്ച്; `വെള്ളം` എന്നത് യേശുവിന്‍റെ സ്നാനത്തെ കുറിക്കുന്നു. (1 പത്രൊസ് 3:21) `ആത്മാവ്` യേശു ദൈവമാണെന്ന് ഉറപ്പിക്കുന്നു. ഇതാണ് വീണ്ടും ജനനത്തിന്‍റെ യാഥാര്‍ത്ഥ്യം. നമ്മുടെ പാപങ്ങളുടെ വില തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നല്‍കുവാനായി മനുഷ്യരൂപത്തില്‍ യേശു ഈ ലോകത്തിലേക്കു വന്നു.
തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും വഹിച്ച അവന്‍ കുരിശുമരണത്തിലൂടെ പാപത്തിന്‍റെ ശമ്പളത്തെയും കൊടുത്തു തീര്‍ത്തു. സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ രക്തം ചിന്തിയതിലൂടെയും, തന്നില്‍ വിശ്വസിക്കുന്ന ഏവരെയും അവന്‍ രക്ഷിച്ചു.
യേശുവിന്‍റെ സ്നാനവും രക്തവും നമ്മുടെ രക്ഷയെ പ്രതിനിധാനം ചെയ്യുന്നു എന്നും ഇവയിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നും നാം മനസിലാക്കേണ്ടതുണ്ട്. വെള്ളത്താലും ആത്മാവാലും വീണ്ടും ജനനം പ്രാപിച്ചവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യം കാണുവാനും അതില്‍ പ്രവേശിക്കാനും കഴിയുകയുള്ളൂ. തന്‍റെ സ്നാനത്തിന്‍റെ ജലത്തിലൂടെയും ആത്മാവിലൂടെയും യേശു നമ്മെ രക്ഷിച്ചു. നിങ്ങളിതില്‍ വിശ്വസിക്കുന്നുണ്ടോ?
ലോകത്തിന്‍റെ പാപങ്ങളുടെ വില നല്‍കുവാനായി ലോകത്തിലേക്ക് ഇറങ്ങി വന്ന സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനാണ് യേശു. അവന്‍ സ്നാനപ്പെട്ടു, കുരിശില്‍ രക്തം ചിന്തി, ഉയിര്‍ത്തെഴുന്നേറ്റു; അതുവഴി തന്നില്‍ വിശ്വസിക്കുന്ന സകലരുടെയും രക്ഷകനായിത്തീര്‍ന്നു.
യോഹന്നാന്‍ 10:7ല്‍ യേശു പറഞ്ഞു, `ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.` യേശു സ്വര്‍ഗ്ഗ കവാടത്തിങ്കല്‍ നില്‍ക്കുകയാണ്. നമുക്ക് ആരു കതകു തുറന്നു തരും? യേശു തുറന്നു തരും.
അവന്‍ നല്‍കുന്ന രക്ഷയുടെ യാഥാര്‍ത്ഥ്യം അറിയാതെ അവനില്‍ വിശ്വസിക്കുന്നവരുടെ മുന്നില്‍ അവന്‍ മുഖം തിരിച്ചു കളയും തന്‍റെ സ്നാനത്തിലും രക്തത്തിലും ആത്മാവിലും വിശ്വസിക്കാത്തവരെ വീണ്ടും ജനനം പ്രാപിക്കുവാന്‍ അവന്‍ അനുവദിക്കുകയില്ല. എഴുതപ്പെട്ട തന്‍റെ വചനത്തില്‍ വിശ്വസിക്കാത്തവരെയും അവന്‍റെ വിശുദ്ധിയെ സ്വീകരി ക്കാത്തവരെയും അവനെ ദൈവമായി അംഗീകരിക്കാത്തവരോടും അവന്‍ മുഖം തിരിച്ചു കളയും.
എഴുതപ്പെട്ട തിരുവചന സത്യങ്ങളില്‍, യേശു മനുഷ്യരൂപത്തില്‍ ഈ ലോകത്തിലേക്കു വന്നു, സ്നാനപ്പെട്ടു, ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കും പരിഹാരമായി കുരിശില്‍ മരിച്ചു; അഥവാ കുരിശില്‍ മരിച്ചതിന്‍റെ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; എന്നീ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസി ക്കാത്തവരെല്ലാം പുറന്തള്ളപ്പെട്ട് നശിച്ചുപോകും. `പാപത്തിന്‍റെ ശമ്പളം മരണമത്രേ` എന്ന് എഴുതിയിരിക്കുന്നതു പോലെ തന്നെ.
എന്നാല്‍, അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന വീണ്ടെടുപ്പിന്‍റെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ ഹൃദയത്തില്‍ വിശുദ്ധരായിരിക്കുന്നവരും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് കടത്തിവിട പ്പെടും. ഇതാണ് വീണ്ടും ജനനത്തിന്‍റെ യഥാര്‍ത്ഥ സുവിശേഷം. വെള്ളം, രക്തം, ആത്മാവ് എന്നിവയിലൂടെ നമ്മിലേക്ക് നല്‍കപ്പെട്ട സുവിശേഷം. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുക എന്നതാണ് സ്വര്‍ഗ്ഗീയസുവിശേഷം. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ വീണ്ടും ജനനം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ പാപമില്ലാത്തവരാണ്. അവരാണ് യഥാര്‍ത്ഥമായും വീണ്ടും ജനിച്ചവര്‍. 
പക്ഷെ, ഇന്ന്, നിക്കോദേമോസിന് സത്യമറിയാ തിരുന്നതുപോലെ, യഥാര്‍ത്ഥ സുവിശേഷം അറിയാതെയാണ് ഏകദേശം പേരും യേശുവില്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ എന്തു വലിയ സ്ഥാനമാണ് നിക്കോദേമോസിന് ഉണ്ടായിരുന്നത്! പക്ഷെ, യേശുവില്‍ നിന്ന് സത്യസുവിശേഷം കേട്ട അവന്‍ പിന്നീട്, യേശു ക്രൂശിക്കപ്പെട്ടപ്പോള്‍, അവന്‍റെ ശരീരം അടക്കം ചെയ്യുവാനായി വന്നവരില്‍ ഒരുവനായിരുന്നു. അപ്പോഴേക്കും നിക്കോദേമോസ് പൂര്‍ണ്ണമായും വിശ്വാസത്തിലെത്തിയിരുന്നു.
യേശുവിന്‍റെ ആത്മാവിനെക്കുറിച്ചും വെള്ളത്തെക്കു റിച്ചുമുള്ള യാഥാര്‍ത്ഥ്യം നമ്മില്‍ അനേകര്‍ക്കും ഇന്നും അറിയില്ല. മാത്രമല്ല, സത്യസുവിശേഷം കേള്‍ക്കുവാന്‍ ഒരവസരം കിട്ടിയാലും അതിനെ സ്വീകരിക്കുവാന്‍ തയ്യാറാകാത്ത അനേകരുണ്ട്. എന്തൊരു പരിതാപകരമാണിത്! 
നമുക്ക് എല്ലാവര്‍ക്കും വീണ്ടും ജനനം യേശു സാധ്യമാക്കിയിട്ടുണ്ട്. എന്താണ് നമ്മെ വീണ്ടും ജനിപ്പിക്കുന്നത്? വെള്ളവും രക്തവും ആത്മാവും തന്നെ. യേശു സ്നാനമേറ്റതു വഴി നമ്മുടെ സകല പാപങ്ങളും വഹിച്ചു. അവന്‍ കുരിശില്‍ മരിക്കയും മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു.
തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ വീണ്ടും ജനനത്തിന്‍റെ അനുഗ്രഹം നല്‍കുന്നു. തന്നില്‍ വിശ്വസിക്കുന്നവരെ വീണ്ടും ജനനത്തിന് അനുവദിക്കുന്ന രക്ഷകനാണ് യേശുക്രിസ്തു. ആകാശത്തെയും ഭൂമിയെയും ഇതിനിടയിലുള്ള സകലത്തെയും സൃഷ്ടിച്ച യേശുവിനോടൊപ്പം എന്നും വസിക്കുവാനായി പ്രാര്‍ത്ഥിക്കുക.
യോഹന്നാന്‍ 3:16 പറയുന്നു, `.... വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്ന്...` യേശുവില്‍ വിശ്വസിച്ചതിലൂടെയാണ് നാം നിത്യജീവന്‍ സമ്പാദിച്ചത്. വെള്ളത്തിലും ആത്മാവിലും വിശ്വസിച്ചതിലൂടെയാണ് നാം വീണ്ടും ജനനം പ്രാപിച്ചത്. രക്ഷയുടെ സുവിശേഷമായ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തിലും യേശുവാണ് സത്യദൈവവും രക്ഷകനും എന്നും വിശ്വസിച്ചാല്‍ നാം രക്ഷിക്കപ്പെടുമെന്നത് വാസ്തവമാണ്.
പക്ഷെ, ഈ സത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നാം നിത്യനരകത്തിലേക്ക് എറിയപ്പെടും. അതിനാലാണ് യേശു നിക്കോദേമോസിനോട് `ഭൂമിയിലുള്ളത് നിങ്ങളോട് പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും.` എന്ന് പറഞ്ഞത്.
ദൈവം നമുക്കായി എന്താണ് ചെയ്തത്? യേശുവില്‍ക്കൂടിയുള്ള രക്ഷ നമ്മെ വീണ്ടും ജനനത്തിന് അനുവദിക്കുന്നു. ലോകം, പിശാച്, ലോകത്തിലെ പാപം എന്നിവയില്‍ നിന്നും യേശു നമ്മെ രക്ഷിച്ചു. പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും ഈ ലോകത്തിലെ എല്ലാ പാപികളെയും രക്ഷിക്കാനായി അവന്‍ നമ്മുടെ സകല പാപവും തന്‍റെ സ്നാനത്തിലൂടെ വഹിച്ചു; ക്രൂശിക്കപ്പെട്ടു, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു.
ഈ സുവിശേഷത്തില്‍ വിശ്വസിക്കേണമോ വേണ്ടയോ എന്നത് നമ്മുടെ തെരഞ്ഞെടുപ്പാണ്. യേശുവിന്‍റെ സ്നാനത്തി ലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന രക്ഷയിലുള്ള വിശ്വാ സത്തില്‍ നിന്നുമാണ് വീണ്ടും ജനനത്തിന്‍റെ സുവിശേഷം വരുന്നത്.
നമുക്കായി ദൈവം രണ്ട് തരത്തിലുള്ള അനുഗ്രഹങ്ങള്‍ നല്‍കുന്നുണ്ട്. ഒന്ന് പൊതുവായ അനുഗ്രഹങ്ങള്‍; സൂര്യനും വായുവും ഉള്‍പ്പടെ പ്രകൃതിയിലെ സകല വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. പാപിയെന്നോ നീതിമാനെന്നോ വ്യത്യാസമില്ലാതെ സകലര്‍ക്കും ഇവ നല്‍കപ്പെടുന്നതിനാല്‍ ഇവയെ പൊതുവായ അനുഗ്രഹങ്ങള്‍ എന്നു വിളിക്കാം.
അപ്പോള്‍, എന്താണ് വിശേഷമായ അനുഗ്രഹങ്ങള്‍? തങ്ങളുടെ പാപത്തിന്‍റെ ശിക്ഷയായ മരണത്തില്‍ നിന്നും സകല പാപിളെയും രക്ഷിക്കുന്ന, വെള്ളത്തിനാലും ആത്മാവിനാലും ലഭിക്കുന്ന വീണ്ടും ജനനമാണ് ഈ വിശേഷ അനുഗ്രഹങ്ങള്‍. 
 

വിശേഷ അനുഗ്രഹം
 
എന്താണ് ദൈവത്തിന്‍റെ വിശേഷ അനുഗ്രഹം?
തന്‍റെ സ്നാനം, ക്രൂശീകരണം, പുനരുത്ഥാനം എന്നിവയിലൂടെ അവന്‍ വീണ്ടും നമ്മെ ജനിപ്പിച്ചു എന്നതാണത്.
 
യോഹന്നാന്‍ 3:16-ല്‍ എഴുതിയിരിക്കുന്നു, `തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.` ദൈവത്തിന്‍റെ വിശേഷ അനുഗ്രഹത്തെ ഇത് വിശദീകരിക്കുന്നു. യേശു മനുഷ്യരൂപത്തില്‍ ഈ ലോകത്തിലേക്ക് ഇറങ്ങി വരികയും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും കഴുകുകയും നമുക്കായി ക്രൂശിക്കപ്പെടുകയും ചെയ്തു. ഇതാണ് ദൈവത്തിന്‍റെ വിശേഷ അനുഗ്രഹം. നമ്മെ സകല പാപത്തില്‍ നിന്നും രക്ഷിച്ച സത്യം.
യേശു നമ്മെ രക്ഷിച്ചുവെന്നതും, പാപികളായ നമ്മെ നീതിമാന്മാരാക്കി എന്നതും പ്രധാന വസ്തുതകളാണ്. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ക്കും ദൈവത്തിന്‍റെ വിശേഷ അനുഗ്രഹം പ്രാപിക്കാം. നിങ്ങളെല്ലാവരും ഇത് വിശ്വസിക്കുന്നുവോ?
ദൈവത്തില്‍ നിന്നുമുള്ള ഈ വിശേഷ അനുഗ്രഹം നീ നിരാകരിക്കുന്നുവെങ്കില്‍ നിങ്ങളുടെ സകല വിശ്വാസവും വൃഥാവാകും. ജീവകാലമെല്ലാം നിങ്ങള്‍ എന്തുമാത്രം വിശ്വസ്തതയോടെ ജീവിച്ചാലും ശരിതന്നെ, അവയെല്ലാം നിഷ്ഫലമായിപ്പോകും.
ഞാന്‍ പ്രസംഗിക്കുമ്പോഴെല്ലാം വീണ്ടും ജനനത്തിനുള്ള ഏക മാര്‍ഗ്ഗം യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുള്ള വിശ്വാസം മാത്രമാണെന്ന് പറയുവാന്‍ ഒരിക്കലും മറക്കാറില്ല. നമ്മള്‍ സംസാരിക്കുന്ന യേശുവിലൂടെയുള്ള വീണ്ടും ജനനം എന്നത് `ഒരു സവിശേഷ അനുഗ്രഹ` മാണെന്ന് വേദപുസ്തകത്തിലെ എല്ലാ പുസ്തകങ്ങളും വെളിപ്പെടുത്തുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും പാപികള്‍ക്കു ലഭിക്കുന്ന രക്ഷയെക്കാള്‍ മികച്ച ദൈവീകാനുഗ്രഹം മറ്റൊന്നുമില്ല. 
യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശീകരണവും ദൈവത്തിന്‍റെ വിശേഷ അനുഗ്രഹങ്ങളാണ്. ലോകത്തിലെ വ്യാജഉപദേഷ്ടാക്കള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. ഇവര്‍ വെളിച്ചദൂതന്‍റെ വേഷം ധരിച്ച് ക്രിസ്ത്യാനിത്വത്തിന്‍റെയും മാനവികതയുടെയും ഗുണപാഠകഥകളാണ് പ്രസംഗിക്കുന്നത്. അതെ, ഇത് സത്യമാണ്. ദൈവത്തിന്‍റെ വിശേഷ അനുഗ്രഹങ്ങളുമായി ബന്ധമില്ലെങ്കില്‍ അവര്‍ ചെയ്യുന്ന അത്ഭുതങ്ങളും രോഗശാന്തിയും പിശാചില്‍ നിന്നുമുള്ളതാണെന്ന് പറയേണ്ടി വരും.
ദൈവത്തിന്‍റെ ഈ വിശേഷ അനുഗ്രഹമാണ് പാപികളായ നമുക്ക് പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം നല്‍കിയത്. ഈ സുവിശേഷ അനുഗ്രഹത്തിലൂടെയാണ് ദൈവം നമ്മെ വീണ്ടും ജനനത്തിന് അനുവദിച്ചത്. തന്‍റെ സ്നാനം, രക്തം, മരണ-പുനരുത്ഥാനം എന്നിവയിലൂടെ നമ്മെ അവന്‍റെ മക്കളും പാപമോചിതരുമാക്കിത്തീര്‍ത്തു.
നിങ്ങളിതില്‍ വിശ്വസിക്കുന്നുവോ? അതെ- നിങ്ങള്‍ വാസ്തവമായും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവോ? അതെ- യേശുവിന്‍റെ സ്നാനം, രക്തം,മരണ-പുനരുത്ഥാനം എന്നിവ ആത്മാവിലൂടെയും വെള്ളത്തിലൂടെയും നമുക്ക് നല്‍കിയ വിശേഷ അനുഗ്രഹമാണ്. ഇതാണ് ഈ സവിശേഷ അനുഗ്രഹത്തിന്‍റെ സുവിശേഷം. ഈ അനുഗ്രഹത്തിലൂടെ നമ്മെ രക്ഷിച്ചതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം.
എന്നാല്‍, ദൈവത്തിന്‍റെ വിശേഷ അനുഗ്രഹം, സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം, വെള്ളത്താലും ആത്മാവാലുമുള്ള വീണ്ടും ജനനം എന്നിവയെക്കുറിച്ച് ഇന്നത്തെ വിശ്വസ്തരായ ക്രിസ്ത്യാനികളില്‍ അനേകര്‍ക്കും അറിയില്ല എന്നത് വളരെ ദയനീയമാണ്. ദൈവശാസ്ത്രത്തിലും മതപരമായ ഗുണപാഠകഥകളിലും പുതുവഴികളെ അന്ധമായി അന്വേഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്തു വലിയ അജ്ഞതയാണ് അവരുടേത്! 
ക്രിസ്ത്യാനിത്വം വളരെ ദീര്‍ഘകാലമായി നമ്മോടു കൂടെയുണ്ട്; നവോത്ഥാനം കഴിഞ്ഞിട്ട് അഞ്ഞൂറു വര്‍ഷത്തോളമായി എങ്കിലും കൊറിയായിലും ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലുമായി ദൈവത്തിന്‍റെ വിശേഷ അനുഗ്രഹത്തെക്കുറിച്ചും വീണ്ടും ജനനത്തിന്‍റെ സത്യത്തെക്കുറിച്ചും അജ്ഞരായിരിക്കുന്നവര്‍ അനേകരാണ്.
പക്ഷെ, ലോകത്തിന്‍റെ അന്ത്യകാലത്തിലെത്തിയിരിക്കുന്ന നമ്മെ ഏവരെയും ഈ സത്യത്തെ അംഗീകരിച്ച് വീണ്ടും ജനനം പ്രാപിച്ചേ മതിയാകൂ. 
പകരമായി, വീണ്ടും ജനനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ അവര്‍ പരിശ്രമിക്കുകയാണെങ്കില്‍ അവരുടെ വിശ്വാസം വ്യര്‍ത്ഥമാകും. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ വീണ്ടും ജനിക്കണമെന്ന് അവന്‍ പറയുന്നു. എങ്കിലും വീണ്ടും ജനനത്തിന്‍റെ സത്യമെന്തെന്ന് ഒരു സൂചന പോലും അവര്‍ക്കില്ല.
തങ്ങള്‍ വിശ്വസ്തതയോടെ ഇരിക്കുന്നതിനാലും, ഹൃദയത്തില്‍ ഒരു അഗ്നിയുടെ അനുഭവമുള്ളതിനാലും വീണ്ടും ജനനം പ്രാപിക്കാമെന്നാണവര്‍ കരുതുന്നത്. പക്ഷെ, വ്യക്തിപരമായ അനുഭവങ്ങളുടെയോ, മതപരമായ കര്‍മ്മങ്ങളുടെയോ അടിസ്ഥാനത്തില്‍ വീണ്ടും ജനനം പ്രാപിക്കാന്‍ ശ്രമിക്കുന്നത് അപൂര്‍ണ്ണമായ വിശ്വാസത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
 

യഥാര്‍ത്ഥ വീണ്ടും ജനനത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവവചനം
 
വിശ്വാസവും മതവും തമ്മിലുള്ള വ്യത്യാസമെന്ത്?
നമ്മെ രക്ഷിക്കുവാന്‍ യേശു ചെയ്ത കാര്യത്തില്‍ വിശ്വസിക്കുന്നതാണ് വിശ്വാസം. 
ഒരുവന്‍റെ സ്വന്തചിന്തകളിലും പ്രവൃത്തികളിലും ആശ്രയിക്കുന്നതാണ് മതം.
 
വെള്ളം, രക്തം, ആത്മാവ് എന്നിവയില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നമുക്ക് വീണ്ടും ജനനം പ്രാപിക്കാനാവുകയുള്ളൂ എന്ന് 1 യോഹന്നാന്‍ 5:48 വരെ വ്യക്തമായി എഴുതിയിട്ടുണ്ട്. വീണ്ടും ജനനമെന്നത് സത്യവചനമായ ദൈവത്തിന്‍റെ എഴുതപ്പെട്ട വചനങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന കാര്യം നാം എന്നും ഓര്‍ക്കണം. ദര്‍ശനങ്ങളും, അന്യഭാഷയും അനുഭവങ്ങളും നമ്മെ വീണ്ടും ജനനത്തിലേക്ക് നയിക്കുന്നില്ല എന്ന വാസ്തവം നാം മനസിലാക്കണം. 
യോഹന്നാന്‍ 3-ാം അധ്യാത്തില്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിച്ചില്ല എങ്കില്‍ ഒരുവന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവില്ലെന്ന് യേശു പറഞ്ഞു. വീണ്ടും ജനനം പ്രാപിക്കണമെങ്കില്‍ ഒരുവന്‍ യേശുവില്‍ രണ്ടു തവണ വിശ്വസിക്കേണ്ടതുണ്ട്. ഒന്നാമതായി മതപരമായ രീതിയിലാണ് ഒരുവന്‍ യേശുവില്‍ വിശ്വസിക്കുന്നത്. ദൈവത്തിന്‍റെ ന്യായപ്രമാണമനുസരിച്ച് അവന്‍റെ പാപങ്ങളെ അവന്‍ അംഗീകരിക്കുന്നു. താന്‍ എന്തൊരു വലിയ പാപിയാണെന്ന് ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ മനസിലാക്കു ന്നതിലൂടെയാണ് അവന്‍ യേശുവില്‍ വിശ്വസിക്കുന്നത്.
ലോകത്തിലെ അനേക മതങ്ങളിലൊന്നായി നാം യേശുവില്‍ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. ക്രിസ്ത്യാനിത്വം ഒരു മതമല്ല: വിശ്വാസത്തിലൂടെ നിത്യജീവന്‍ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമാണിത്.
മതപരമായി മാത്രം യേശുവില്‍ വിശ്വസിക്കുന്നവര്‍ വെറുംകൈയുമായി നില്‍ക്കേണ്ടിവരും. ഹൃദയത്തില്‍ പാപവും ശൂന്യതയും ചിന്താക്കുഴപ്പവും മാത്രമായിരിക്കും അവന് ബാക്കിയാവുന്നത്. ഇതല്ലേ വാസ്തവം? ബൈബിളിലെ പരീശന്മാരെപ്പോലെ ഒരു കപടഭക്തനായി ജീവിതം അവസാനിപ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.
വീണ്ടും ജനിച്ച ക്രിസ്ത്യാനിയായി മാറുവാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ, ഒരു മതരൂപത്തില്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ ഹൃദയം നിറയെ പാപമുള്ള കപടഭക്തരായിത്തീരും, വീണ്ടും ജനനത്തിന്‍റെ സത്യത്തെ നാം മനസിലാക്കണം.
വീണ്ടും ജനനം പ്രാപിക്കാതെ `ക്രിസ്തുമതത്തില്‍` മാത്രം വിശ്വസിക്കുന്നവര്‍ ഹൃദയത്തില്‍ ശൂന്യതയും ചിന്താക്കുഴപ്പവും ഉള്ളവരായി അവശേഷിക്കും. യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്തവന്‍റെ വിശ്വാസം ശരിയല്ല. ഇങ്ങനെയുള്ളവര്‍ വിശുദ്ധരെന്ന ഭാവത്തില്‍ സകലരുടെയും മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കുമെങ്കിലും ദയനീയമായി പരാജയപ്പെട്ട് വ്യാജന്മാരായിത്തീരും.
ക്രിസ്ത്യാനിത്വത്തില്‍ ഒരു മതമായിമാത്രം വിശ്വസിക്കുന്നിടത്തോളം, നിങ്ങള്‍ എന്നെന്നും ഒരു പാപിയും കപടഭക്തനും പാപങ്ങളെച്ചൊല്ലി ദിനംതോറും വിലപിച്ച് കൊണ്ട് നാളുകള്‍ കഴിക്കുന്നവനുമായിരിക്കും. നിങ്ങളുടെ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍, എഴുതപ്പെട്ട സത്യത്തില്‍, വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കേണം.
 

യേശുവിന്‍റെസ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പിന്‍റെ രഹസ്യത്തെ കണ്ടെത്തല്‍
 
നമ്മെ വീണ്ടും ജനിപ്പിക്കുന്നതെന്ത്?
യേശുവിന്‍റെ സ്നാനം, കുരിശു മരണം, അവന്‍റെ പുനരുത്ഥാനം.
 
ഒരിക്കലും മാറ്റമില്ലാത്ത ദൈവവചനത്തിലൂടെ ആര്‍ക്ക് വേണമെങ്കിലും വീണ്ടും ജനനം പ്രാപിക്കാമെന്ന് ദൈവവചനം പറയുന്നു. ഇനി, നമുക്ക് അപ്പൊസ്തലനായ പത്രൊസ് തന്‍റെ ഒന്നാം ലേഖനത്തിന്‍റെ 3:21ല്‍ പറയുന്നത് നോക്കാം. `സ്നാനത്തിന് ഒരു മുന്‍കുറി. സ്നാന മോ ഇപ്പോള്‍.... നമ്മെയും രക്ഷിക്കുന്നു.`
യേശുവിന്‍റെ സ്നാനം നമ്മെ രക്ഷിക്കുവാനുള്ള മുന്‍കുറിയാണെന്ന് വേദപുസ്തകം പറയുന്നു. യേശുവില്‍ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ സ്നാനത്തെക്കുറിച്ചു മാത്രമല്ല, യേശുവിന്‍റെ സ്നാനത്തെക്കുറിച്ചും മനസിലാക്കിയിരിക്കണം. യേശുവിന്‍റെ സ്നാനം പാപികളായ നമുക്ക് പുതുജീവന്‍ തരുന്നു. ഇത് വിശ്വസിക്കുക, നിങ്ങള്‍ വീണ്ടും ജനനം പ്രാപിച്ച് രക്ഷയുടെ അനുഗ്രഹം പ്രാപിക്കും.
യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്തിലൂടെയാണ് രക്ഷ നേടുന്നത് എന്ന് മനസിലാക്കുന്നതു വഴി നാം രക്ഷിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവവചനത്തിലൂടെയുള്ള രക്ഷയുടെ സത്യത്തില്‍ വിശ്വസിച്ചാല്‍, നമ്മുടെ പാപങ്ങളെല്ലാം എന്നെന്നേക്കുമായി ശുദ്ധീകരിക്കപ്പെടും.
വീണ്ടും ജനിക്കുക എന്നത് രണ്ടാമതുള്ള ഒരു ജനനമാണ്. നമ്മിലധികം പേരും ഒരു മതമെന്ന രീതിയിലാണ് യേശുവില്‍ വിശ്വസിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് സത്യത്തെ മനസിലാക്കുമ്പോള്‍ വിശ്വാസത്തിലൂടെ നാം വീണ്ടും ജനിക്കുന്നു. യേശു എന്ന പേരിന്‍റെ അര്‍ത്ഥം `അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും` (മത്താ. 1:21) എന്നാണ്.
നാം യേശുവില്‍ വിശ്വസിക്കുകയും മാനവരാശിക്കായി അവന്‍ ചെയ്തത് എന്തെല്ലാമെന്ന് കൃത്യമായി അറിയുകയും ചെയ്യുമ്പോള്‍ പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെട്ട, വീണ്ടും ജനനം പ്രാപിച്ച പുതിയതരം സമൂഹമായി നാം മാറും. ആദ്യം വെറും ഒരു മതമായി യേശുവില്‍ വിശ്വസിച്ച നമ്മള്‍, യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും കുറിച്ച് കേട്ട് അതില്‍ വിശ്വസിക്കുമ്പോള്‍ വീണ്ടും ജനനം പ്രാപിക്കുന്നു.
എന്താണ് നമ്മെ വീണ്ടും ജനിപ്പിക്കുന്ന ആ സത്യം? ഒന്നാമതായി യേശുവിന്‍റെ സ്നാനം, തുടര്‍ന്ന് അവന്‍ കുരിശില്‍ ചൊരിഞ്ഞ രക്തം, അവസാനമായി മരിച്ചവരില്‍ നിന്നുമുള്ള അവന്‍റെ പുനരുത്ഥാനം. യേശുവിനെ ദൈവമായി, നമ്മുടെ രക്ഷകനായി വിശ്വസിക്കുന്നതാണ് വീണ്ടും ജനനം. പഴയനിയമ കാലത്തെ ജനങ്ങളുടെ വീണ്ടും ജനനത്തേക്കുറിച്ച് നമുക്ക് നോക്കാം.
 

പഴയനിയമത്തിലെ പാപപരിഹാരം: കൈവെപ്പും രക്തയാഗവും 
 
എന്തായിരുന്നു പഴയനിയമത്തിലെ വീണ്ടും ജനനത്തിന്‍റെ സുവിശേഷം? ആദ്യമായി നമുക്ക് ലേവ്യാപുസ്തകം ഒന്നാമധ്യായത്തില്‍ ഇതിനെക്കുറിച്ച് എന്തുപറയുന്നു എന്ന് നോക്കാം.
ലേവ്യാപുസ്തകം 1:15, യഹോവ സമാഗമനകൂടാരത്തില്‍ വച്ചു മോശെയെ വിളിച്ച് ഇവനോട് ഇപ്രകാരം അരുളിചെയ്തു: നീ യിസ്രായേല്‍ മക്കളോടു സംസാരിച്ച് അവരോട് പറയേണ്ടത്: നിങ്ങളില്‍ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നുലെങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കണം.
അവന്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കണം. അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈ വയ്ക്കണം. എന്നാല്‍ അതു അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും. അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
യാഗവ്യവസ്ഥകളിലൂടെ യിസ്രായേല്യര്‍ എങ്ങനെയാണ് ദൈവത്തോട് നിരപ്പ് പ്രാപിച്ചിരുന്നത് എന്നാണ് ലേവ്യാപുസ്തകത്തിലൂടെ ദൈവം നമ്മോട് പറയുന്നത്. നാമേവരും മനസിലാക്കേണ്ടുന്ന ഒരു സത്യമാണിത്. ആകയാല്‍ നമുക്ക് ഈ വാക്കുകളെ ഒന്നുകൂടി വിശകലനം ചെയ്യാം.
യഹോവാ മോശെയെ സമാഗമനകൂടാരത്തിലേക്ക് വിളിച്ച് സംസാരിച്ചു. യിസ്രായേല്‍ മക്കളുടെ പാപപരിഹാര ത്തെക്കുറിച്ചായിരുന്നു അത്. യിസ്രായേല്‍ ജനം ദൈവത്തിന്‍റെ ന്യായപ്രമാണത്തോട് അനുസരണക്കേട് കാണിച്ച് അവര്‍ പാപം ചെയ്യുമ്പോള്‍ ഊനമില്ലാത്ത മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതു വഴി പാപപരിഹാരം നേടിയിരുന്നു.
ദൈവം കല്പിച്ചിരുന്ന ഈ മൃഗങ്ങള്‍ ഊനമില്ലാ ത്തതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇവയെ ദൈവം നല്‍കിയ ആചാരക്രമമനുസരിച്ച് തന്നെ ബലിയര്‍പ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നു. യാഗക്രമം ഇങ്ങനെയായിരുന്നു.
പഴയനിയമ കാലത്ത് ആരെങ്കിലും പാപം ചെയ്താല്‍, പാപപരിഹാരത്തിനായി അവന്‍ ദൈവമുമ്പാകെ ഒരു യാഗം അര്‍പ്പിക്കേണ്ടിയിരുന്നു. ഒന്നാമതായി യാഗമൃഗം ഊനമില്ലാ ത്തതായിരിക്കണം. തുടര്‍ന്ന് പാപം ചെയ്ത വ്യക്തി തന്‍റെ പാപങ്ങള്‍ അതിന്‍റെ തലയിലേക്ക് കടത്തിവിടുവാനായി യാഗമൃഗത്തിന്മേല്‍ കൈവയ്ക്കണം.
മൃഗത്തെ കൊന്നതിനു ശേഷം, അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ തളിക്കുകയും ബാക്കിയുള്ള രക്തം തറയിലൊഴുക്കുകയും വേണം. വീണ്ടെടുപ്പിന്‍റെ അനുഗ്രഹമായി ദൈവം തന്‍റെ ജനത്തിനു നല്‍കിയ വിശുദ്ധ സമാഗമനകൂടാരത്തിലെ ശുശ്രൂഷയായിരുന്നു ഇത്.
അവര്‍ `ചെയ്യേണ്ടതും` `ചെയ്യരുതാത്തതും` വിശദീകരിക്കുന്ന ന്യായപ്രമാണ കല്പനകള്‍ക്ക് 613 അനുഛേദങ്ങളുണ്ട്. ദൈവം യിസ്രായേല്‍ ജനത്തിന് തന്‍റെ കല്പനകളും ന്യായപ്രമാണവും നല്കി. ദൈവകല്പനകളും ന്യായപ്രമാണവും ശരിയാണെന്ന് അറിയാമായിരുന്നെങ്കിലും ആദാമില്‍ നിന്നും പാരമ്പര്യമായി ലഭിച്ച 12 വിധ പാപങ്ങളുമായി ജനിക്കുന്ന ഇവര്‍ക്ക് അതനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അങ്ങനെ ദൈവമുമ്പാകെ നല്ലതുമാത്രം ചെയ്യുവാനുള്ള കഴിവ് അവര്‍ക്ക് നഷ്ടമായി. നീതിമാന്മാരായിത്തീരുവാനുള്ള കഴിവ് യിസ്രായേല്‍ ജനത്തിന് നഷ്ടമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പാപത്തില്‍ നിന്നും സ്വതന്ത്രമാകുവാന്‍ കഠിനപ്രയത്നം നടത്തിയെങ്കിലും പാപം ചെയ്യുന്നതു അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പാപികളായി ജനിക്കുകയും പാപികളായി മരിക്കുകയും എന്നത് മാനവരാശിയുടെ മുഴുവന്‍ വിധിയായിത്തീര്‍ന്നു.
പക്ഷെ, ദൈവം തന്‍റെ അനന്തമായ സ്നേഹത്തില്‍, തന്‍റെ ജനത്തിന്‍റെ പാപങ്ങളുടെ പരിഹാരമായി യാഗവ്യവസ്ഥകള്‍ നല്‍കി. യിസ്രായേല്‍ ജനത്തിനും ലോകത്തിലെ സകലര്‍ക്കും പാപമോചനത്തിനായി അവന്‍ വിശുദ്ധ സമാഗമനകൂടാരത്തിലെ ആചാരമുറകള്‍ സ്ഥാപിച്ചു. അതിലൂടെ ലോകത്തോടുള്ള നീതിയുള്ള സ്നേഹത്തെയും രക്ഷാമാര്‍ഗ്ഗത്തെയും വെളിപ്പെടുത്തി.
ജനങ്ങള്‍ക്ക് യാഗവ്യവസ്ഥകള്‍ നല്‍കിയ ദൈവം അവ നടത്തുവാനായി ലേവിയുടെ കുടുംബത്തെ അധികാരമേല്പിച്ചു. യിസ്രായേലിന്‍റെ 12 ഗോത്രങ്ങളില്‍ ലേവ്യാഗൃഹത്തിന് മാത്രമാണ് ജനങ്ങള്‍ക്കായി യാഗം അര്‍പ്പിക്കുവാനുള്ള അധികാരം ഉണ്ടായിരുന്നത്.
മോശെയും അഹരോനും ലേവ്യാഗൃഹത്തില്‍ നിന്നുള്ളവരായിരുന്നു. വിശുദ്ധ സമാഗമനകൂടാരത്തിലെ യാഗക്രമങ്ങളെയും നിയമങ്ങളെയും, കൈവെപ്പിലൂടെ ലഭിക്കുന്ന പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തെ, വേദപുസ്തകം വെളിപ്പെടുത്തുന്നു.
ആകയാല്‍, ലേവ്യരുടെ യാഗവ്യവസ്ഥകളെ യഥാര്‍ത്ഥമായി നാം അറിയുമ്പോള്‍ നമുക്കു വീണ്ടും ജനനം പ്രാപിക്കാന്‍ കഴിയും. അതിനാലാണ് വിശുദ്ധ സമാഗമനകൂടാരത്തിലെ യാഗത്തെക്കുറിച്ചുള്ള ദൈവവചനം നാം പഠിക്കുന്നത്. പഴയനിയമത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണിത്. അവസാനമായി നാം പുതിയനിയമത്തിലേക്ക് എത്തുമ്പോള്‍, വെള്ളത്താലും ആത്മാവാലുമുള്ള വീണ്ടും ജനനത്തിന്‍റെ അനുഗ്രഹം നമുക്ക് ലഭിക്കുന്നു.
 

പഴയനിയമത്തിലെ പാപപരിഹാരം
 
ദൈവത്തിന്‍റെ സ്വഭാവങ്ങളേവ?
ന്യായവും സ്നേഹവും
 
ലേവ്യാഗൃഹത്തില്‍ നിന്നും ദൈവം മോശെയെ സമാഗമനകൂടാരത്തിലേക്ക് വിളിച്ച് അവന്‍റെ സഹോദരനായ അഹരോനെ മഹാപുരോഹിതനായി വാഴിച്ചു. ജനങ്ങളുടെ പാപങ്ങളെ പാപയാഗമൃഗങ്ങളിലേക്ക് കടത്തിവിടുന്നത് അഹരോനായിരുന്നു.
ദൈവം മോശെയോട് പറഞ്ഞത് ലേവ്യാ. 1:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, `നീ യിസ്രായേല്‍ മക്കളോട് സംസാരിച്ചു അവരോട് പറയേണ്ടത്: നിങ്ങളില്‍ ആരെങ്കിലും വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കണം.`
യാഗവസ്തു എന്തായിരിക്കണമെന്ന് ദൈവം ഇവിടെ വ്യക്തമാക്കുന്നു. തന്‍റെ പാപത്തിന്‍റെ പ്രായശ്ചിത്തം ആഗ്രഹിക്കുന്നവന്‍ തന്‍റെ ആടുമാടുകളില്‍ നിന്നും ഒരു കാളയെയോ ചെമ്മരിയാടിനെയോ അര്‍പ്പിക്കേണം.
ദൈവം അവരോട് തുടര്‍ന്നു പറഞ്ഞു, `അവന്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കണം. യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ വെച്ച് അര്‍പ്പിക്കണം.` (ലേവ്യാ. 1:3)
താന്‍ ചെയ്ത പാപങ്ങള്‍ക്കായി മരിക്കേണ്ടുന്ന വ്യക്തിയുടെ ജീവനു പകരമായിട്ടാണ് ദൈവം യാഗത്തെ അംഗീകരിച്ചിരുന്നത്. യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെയാണ് യിസ്രായേല്‍ ജനം തങ്ങളുടെ പാപത്തെ യാഗമൃഗത്തിലേക്ക് കടത്തിവിട്ടിരുന്നത്. യാഗം അര്‍പ്പിക്കുന്ന വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം യാഗമൃഗത്തെ അര്‍പ്പിക്കുന്നത്. ഇനി നമുക്ക് 4-ാം വാക്യം എന്തു പറയുന്നു എന്നു നോക്കാം.
`അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവയ്ക്കണം; എന്നാല്‍ അത് അവനു വേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും.` അങ്ങനെ ആ യാഗം ദൈവത്താല്‍ സ്വീകരിക്കപ്പെടുന്നു. ദഹനയാഗമൃഗത്തിന്‍റെ തലയില്‍ ഒരു പാപി കൈവയ്ക്കുമ്പോള്‍ അവന്‍റെ പാപങ്ങള്‍ ആത്മാവ് മൃഗത്തിന്‍റെ തലയിലേക്ക് ചുമത്തപ്പെടുന്നു. ആകയാല്‍ പാപിയായ മനുഷ്യന്‍ ദൈവമുമ്പാകെ സമര്‍പ്പിക്കുന്ന യാഗമൃഗത്തിന്മേല്‍ കൈ വെയ്ക്കണം. അപ്പോള്‍ ദൈവം അതിനെ സ്വീകരിക്കുകയും അവന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം നല്‍കുകയും ചെയ്യുന്നു.
തുടര്‍ന്ന് യാഗമൃഗത്തെ കൊന്ന്, അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ബാക്കിയുള്ളത് യാഗപീഠത്തിന്‍റെ ചുറ്റും തറയില്‍ ഒഴിക്കണം. ഞാന്‍ ചെയ്ത പാപങ്ങളുടെ വില നല്‍കുവാനും അതില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനും ഒരുവന്‍ ദൈവത്താല്‍ നല്‍കപ്പെട്ട നിയമമനുസരിച്ച് യാഗമര്‍പ്പിക്കേണ്ടതുണ്ട്.
ലേവ്യാപുസ്തകം 1:5ല്‍ എഴുതിയിരിക്കുന്നു, `അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കണം.` സമാഗമനകൂടാരത്തിനകത്ത് വാതിലിന ടുത്തായിരുന്നു നാലുമൂലകളിലും കൊമ്പുകളോടുകൂടിയ ദഹനയാഗപീഠം.
ദഹനയാഗത്തിനായി വേര്‍തിരിക്കപ്പെട്ട മൃഗത്തിന്‍റെ മേല്‍ കൈവച്ച് തന്‍റെ പാപങ്ങള്‍ കടത്തിവിട്ടതിനുശേഷം, പാപം ചെയ്തവന്‍ ആ മൃഗത്തെ അറുക്കണം. പുരോഹിതന്‍ ഇതിന്‍റെ രക്തം എടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ തളിക്കണം. യാഗപീഠത്തിന്‍റെ കൊമ്പുകള്‍ പാപത്തിന്‍റെ ന്യായവിധിയെ കുറിക്കുന്നു. ആകയാല്‍ പാപിയായ മനുഷ്യനുവേണ്ടി, അവന് പകരമായി, പാപത്തിന്‍റെ വില അര്‍പ്പിക്കാനായി യാഗമൃഗം രക്തം ചൊരിഞ്ഞു എന്നതാണ് യാഗപീഠത്തിന്‍റെ കൊമ്പുകളിലുള്ള രക്തം തളിക്കലിലൂടെ അര്‍ത്ഥമാക്കുന്നത്. യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ രക്തം കാണുന്ന ദൈവം, പാപിയുടെ പാപത്തിന് ക്ഷമ നല്‍കുന്നു. പാപയാഗം എന്തിനാണ് രക്തം ചിന്തുന്നത്? `പാപത്തിന്‍റെ ശമ്പളം മരണമാകുന്നു` (റോമര്‍ 6:23) ശരീരത്തിന്‍റെ ജീവന്‍ രക്തത്തിലാകുന്നു. ആകയാല്‍ എബ്രായര്‍ക്കുള്ള ലേഖനങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു `രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല` (എബ്രാ. 9:22) അങ്ങനെ, പാപയാഗത്തിന്‍റെ രക്തം ചിന്തല്‍, പാപത്തിന്‍റെ ശമ്പളം മരണമാണെന്നുള്ള ദൈവത്തിന്‍റെ നിയമത്തെ പൂര്‍ത്തിയാക്കുന്നു.
എല്ലാ രീതിയിലും, പാപിയില്‍ നിന്നുമാണ് അര്‍പ്പിക്കപ്പെട്ട രക്തം വരേണ്ടത്, പക്ഷെ അവന്‍റെ സ്ഥാനത്ത് പ്രായശ്ചിത്തമായി പാപയാഗത്തിന്‍റെ രക്തം ചിന്തപ്പെടുന്നു. തുടര്‍ന്ന് പാപത്തിന്‍റെ വില നല്‍കിക്കഴിഞ്ഞു എന്ന് സൂചിപ്പിച്ചുകൊണ്ട് പുരോഹിതന്‍ രക്തമെടുത്ത് യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു.
നാം വെളിപ്പാട് 20:1115 വരെ വായിക്കുകയാണെങ്കില്‍ ഈ കൊമ്പുകള്‍ ന്യായവിധിയുടെ പുസ്തകത്തെ കുറിക്കുന്നുവെന്ന് കാണാന്‍ കഴിയും. പാപത്തിന്‍റെ ന്യായവിധി പാപയാഗ ത്തിന്മേലുള്ള കൈവെപ്പിനാലും രക്തത്തിനാലും പൂര്‍ത്തിയായി എന്ന് ഇത് സാക്ഷീകരിക്കുന്നു.
 

പാപങ്ങള്‍ രണ്ടു സ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു
 
ദൈവമുമ്പാകെ മാനവരാശിയുടെ സകല പാപങ്ങളും രണ്ടു സ്ഥാനങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. ഒന്ന് അവരവരുടെ ഹൃദയപ്പലകയില്‍, മറ്റൊന്ന് ദൈവമുമ്പാകെ തുറന്നിരിക്കുന്ന ന്യായവിധിയുടെ പുസ്തകത്തില്‍. 
യിരെമ്യാവ് 17:1ല്‍ എഴുതപ്പെട്ടിരിക്കുന്നു, `യഹൂദയുടെ പാപം ഇരുമ്പെഴുത്താണി കൊണ്ടും വജ്രത്തിന്‍റെ മുന കൊണ്ടും എഴുതിവെച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.`
ലേവ്യാപുസ്തകം 17:11ല്‍ പറയുന്നു, `മാംസത്തിന്‍റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നത്.` രക്തം മാംസത്തിന്‍റെ ജീവന്‍ ആകുന്നു; നമ്മുടെ പാപങ്ങള്‍ക്കെല്ലാം വില നല്‍കുവാന്‍ രക്തത്തിനു മാത്രമേ കഴിയുകയുള്ളൂ. ആകയാല്‍ ഈ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു, ന്യായപ്രമാ ണമനുസരിച്ച് ഏറെക്കുറെ എല്ലാ വസ്തുക്കളും രക്തത്താല്‍ ശുദ്ധിയാകുന്നു; രക്തം ചിന്തലില്ലാതെ പാപമോചനമില്ല. (എബ്രാ. 9:22)
`അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡം ഖണ്ഡമായി മുറിക്കണം. പുരോഹിതനായ അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറക് അടുക്കണം. പിന്നെ അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കി വയ്ക്കണം. അതിന്‍റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനായ ദഹനയാഗം.` (ലേവ്യാപുസ്തകം 1:69)
പുരോഹിതന്‍ ഹോമയാഗമൃഗത്തെ ഖണ്ഡങ്ങളായി മുറിച്ച് യാഗപീഠത്തിലെ തീയുടെ മുകളില്‍ വയ്ക്കണം. ഈ ആചാരം കൊണ്ട് അര്‍ത്ഥമാക്കുന്നത്, ജനങ്ങള്‍ ദൈവമുമ്പാകെ പാപം ചെയ്യുമ്പോള്‍, അവര്‍ ഈ രീതിയില്‍ രക്തം ചിന്തി കൊല്ലപ്പെടുകയും നരകത്തിലെ തീയിലേക്ക് എറിയപ്പെടുകയും വേണമെന്നാണ്. പക്ഷെ, പാപയാഗത്തിലൂടെ ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞിരിക്കയാല്‍, ജനങ്ങള്‍ക്ക് തങ്ങളുടെ പാപങ്ങള്‍ക്കായി പ്രായശ്ചിത്തം ചെയ്യാം.
ദൈവത്തിന്‍റെ നീതിയിലുള്ള നിയമത്തിന്‍റെ ന്യായവിധിയുടെ ആചാരമാണ് ദഹനയാഗത്തിന്‍റെ അര്‍പ്പണം. ദൈവം തന്‍റെ ഇരുനിയമങ്ങളും ഒന്നും ചേര്‍ത്തു; നീതിയുടെ നിയമവും സ്നേഹത്തിന്‍റെ നിയമവും; അതിന്‍റെ ഫലമാണ് സര്‍വ്വമാനവജാതിക്കുമായുള്ള പ്രായശ്ചിത്തബലി.
ദൈവം നീതിമാനാകയാല്‍, അവന്‍ അവരെ ന്യായം വിധിക്കുകയും മരണശിക്ഷ നല്കുകയും ചെയ്യേണ്ടതാണ്, പക്ഷെ, അവന്‍ തന്‍റെ ജനത്തെ സ്നേഹിക്കയും ചെയ്യുന്നതിനാല്‍, തങ്ങളുടെ പാപങ്ങളെ പാപയാഗത്തിലേക്ക് കടത്തി വിടുവാന്‍ അവന്‍ അവരെ അനുവദിച്ചു. പുതിയനിയമത്തില്‍, നമ്മുടെ കര്‍ത്താവ് നമ്മെ അധികം സ്നേഹിച്ചതിനാല്‍, പാപികളായ നമുക്കു വേണ്ടി പാപയാഗമായിത്തീരുവാനായി അവന്‍ സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. യേശുവിന്‍റെ സ്നാനവും അവന്‍റെ കുരിശുമരണവും ലോകത്തിന്‍റെ സകല പാപങ്ങളെയും കഴുകിക്കളയുന്നു.
 

പഴയനിയമത്തില്‍ ഒരു ദിവസത്തെ പാപത്തിനായുള്ള പ്രായശ്ചിത്തം
 
പഴയനിയമത്തിലെ ഊനമില്ലാത്ത പാപയാഗം ആരെ പ്രതിനിധീകരിക്കുന്നു?
യേശുക്രിസ്തു
 
നമുക്ക് ലേവ്യാപുസ്തകം 4:27 മുതല്‍ വായിക്കാം. `ദേശത്തെ ജനത്തില്‍ ഒരുവന്‍ ചെയ്യരുതെന്ന് കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴച്ചു കുറ്റക്കാരനായിത്തീര്‍ന്നാല്‍ പാപം അവനു ബോധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാടിനെ വഴിപാടായി കൊണ്ടുവരണം. പാപയാഗമൃഗത്തിന്‍റെ തലയില്‍ അവന്‍ കൈവച്ചിട്ടു ഹോമയാഗത്തിന്‍റെ സ്ഥലത്തു വച്ചു പാപയാഗമൃഗത്തെ അറുക്കണം. പുരോഹിതന്‍ അതിന്‍റെ രക്തം വിരല്‍ കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളയണം. അതിന്‍റെ മേദസ്സ് ഒക്കെയും സമാധാനയാഗത്തില്‍ നിന്നു മേദസ്സ് എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാല്‍ അത് അവനോട് ക്ഷമിക്കും.` (ലേവ്യപുസ്തകം 4:2731)
ആദാമിന്‍റെ പിന്‍ഗാമികള്‍, യിസ്രായേല്‍ ജനം, ലോകത്തിലെ സകല ജനങ്ങളും പാപം നിറഞ്ഞ ഈ ലോകത്തിലേക്കാണ് ജനിച്ചുവീഴുന്നത്. ആകയാല്‍ നമ്മുടെ ഹൃദയം പാപത്താല്‍ നിറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന്‍റെ ഹൃദയത്തിനുള്ളില്‍ സകലവിധ പാപങ്ങളുമുണ്ട്: ദുഷ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, മൂഢത..........സകലതും.
ഒരു പാപി തന്‍റെ ഒരു ദിവസത്തെ പാപത്തിന് പ്രായശ്ചിത്തം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ ഊനമില്ലാത്ത ഒരു മൃഗത്തെ പരിശുദ്ധ സമാഗമനകൂടാരത്തിങ്കല്‍ കൊണ്ടുവരണം. തുടര്‍ന്ന് അവന്‍ തന്‍റെ പാപങ്ങളെ കടത്തിവിടുവാനായി മൃഗത്തിന്‍റെ തലയില്‍ തന്‍റെ കൈകളെ വയ്ക്കണം; യാഗമൃഗത്തെ കൊന്നശേഷം ദൈവമുമ്പാകെ അര്‍പ്പിക്കുവാനായി അതിന്‍റെ രക്തത്തെ പുരോഹിതനു നല്കേണം. പാപിയുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാനായി പുരോഹിതന്‍ യാഗത്തിന്‍റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യണം. 
ദൈവത്തിന്‍റെ നിയമങ്ങളും ന്യായപ്രമാണവും ഇല്ലായിരുന്നെങ്കില്‍, ജനങ്ങള്‍ക്ക് തങ്ങള്‍ പാപം ചെയ്തുവോ ഇല്ലയോ എന്ന് അറിയാനാകുമായിരുന്നില്ല. ദൈവത്തിന്‍റെ കല്പനകളിലൂടെയും ന്യായപ്രമാണത്തിലൂടെയും നാം നമ്മെത്തന്നെ നോക്കുകയാണെങ്കില്‍ നമ്മുടെ പാപങ്ങളെ നമുക്ക് തിരിച്ചറിയാനാകും. നമ്മുടെ പാപങ്ങള്‍ ന്യായം തീര്‍ക്കപ്പെടുന്നത് നമ്മുടെ നിലവാരമനുസരിച്ചല്ല; പകരം, ദൈവത്തിന്‍റെ നിയമവും ന്യായപ്രമാണവും അനുസരിച്ചാണ്.
യിസ്രായേലിലെ സാധാരണ ജനങ്ങള്‍ പാപം ചെയ്തത് അവര്‍ക്ക് ആവശ്യമുള്ളതിനാലല്ല, തങ്ങളുടെ ഹൃദയത്തില്‍ സകല പാപങ്ങളാലും അവര്‍ പിറന്നതിനാലാണ്. ഒരു വ്യക്തി തന്‍റെ ബലഹീനത നിമിത്തം ചെയ്യുന്ന പാപങ്ങളെയാണ് അവന്‍റെ അകൃത്യങ്ങള്‍ എന്നു വിളിക്കുന്നത്. പാപം എന്നതില്‍ മനുഷ്യന്‍റെ സകല അകൃത്യങ്ങളും അക്രമങ്ങളും ഉള്‍പ്പെടുന്നു.
സകല മനുഷ്യരും അപൂര്‍ണ്ണരാണ്. യിസ്രായേല്‍ ജനങ്ങളും അപൂര്‍ണ്ണരായതിനാല്‍ അവര്‍ പാപം ചെയ്തു. മനുഷ്യന്‍റെ സകല അകൃത്യങ്ങളെയും ആക്രമങ്ങളെയും നമുക്ക് ഇങ്ങനെ തരം തിരിക്കാം. നമ്മുടെ മനസില്‍ ദുഷ്ചിന്തകളുണ്ടാകുമ്പോള്‍, അവയെ പാപമെന്നും, ആ ചിന്തകളെ നാം പ്രവൃത്തിപഥത്തിലാക്കുമ്പോള്‍ അവയെ ലംഘനങ്ങള്‍ എന്നും വിളിക്കുന്നു. ലോകത്തിന്‍റെ പാപങ്ങളില്‍ ഈ രണ്ടു വിധങ്ങളും ഉള്‍പ്പെടുന്നു.
പഴയനിയമത്തില്‍, ഈ പാപങ്ങളെല്ലാം പാപയാഗത്തിന്‍റെ തലയില്‍ കൈ വയ്ക്കുന്നതിലൂടെ അതിലേക്ക് കടത്തിവിടുന്നു. അതിന് ശേഷം പാപി പാപമില്ലാത്തവനായിത്തീരുന്നതിനാല്‍ അവന്‍ തന്‍റെ പാപങ്ങള്‍ക്കായി ഇനി മരിക്കേണ്ടിതില്ല. ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയുടെയും സ്നേഹത്തിന്‍റെയും നിഴലായിരുന്നു ഈ യാഗവ്യവസ്ഥ.
ദൈവം മണ്ണില്‍നിന്നും നമ്മെ സൃഷ്ടിച്ചിരിക്കുന്നതിനാല്‍, ആദിയില്‍ നാം വെറും പൊടിയായിരുന്നു. യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ രക്തം തളിക്കുകയും ബാക്കിയുള്ളത് യാഗപീഠത്തിന്‍റെ തറയില്‍ ഒഴിക്കുകയും ചെയ്യുന്നതിലൂടെ യിസ്രായേല്‍ ജനം തങ്ങളുടെ പാപങ്ങളെ ഹൃദയ പ്പലകകളില്‍നിന്നും മായ്ച്ചുകളഞ്ഞുവെന്നും അതിനുള്ള വില നല്‍കിക്കഴിഞ്ഞുവെന്നും അര്‍ത്ഥമാകുന്നു.
`മേദസ്സ് എടുത്ത് പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം`. മേദസ്സ് എന്നത് വേദപുസ്തകത്തില്‍ പരിശുദ്ധാത്മാവിനെ കാണിക്കുന്നു. ആകയാല്‍, നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യേണമെങ്കില്‍, ദൈവം കല്പിച്ചിരിക്കുന്ന രീതിയില്‍തന്നെ ചെയ്യണം. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തം ദൈവം നേരായി നിശ്ചയിച്ചിരിക്കുന്ന രീതിയില്‍തന്നെ നമ്മുടെ ഹൃദയത്തിലും നാം കൈകൊള്ളണം. 
ദൈവം യിസ്രായേല്‍ ജനങ്ങളോട് പറഞ്ഞിരുന്നത് പാപയാഗം ഒരു കുഞ്ഞാടോ, കോലാട്ടുകൊറ്റനോ, കാളയോ ആകാം എന്നാണ്. പഴയനിയമത്തിനെ പാപയാഗങ്ങളെല്ലാം തന്നെ തിരഞ്ഞെടുക്കപ്പെട്ടവയായിരുന്നു. കാള ഒരു ശുദ്ധിയുള്ള മൃഗമാണ്. പാപയാഗ മൃഗങ്ങള്‍ ഊനമില്ലാത്തതായിരിക്കണം എന്നത് സകല ലോകത്തിനും വേണ്ടി പാപയാഗമായിത്തീരുവാന്‍ പരിശുദ്ധാത്മാവിനാല്‍ ഭൂജാതനായ യേശുക്രിസ്തുവിനെ വെളിപ്പെടുത്തുന്നു.
പഴയനിയമകാലത്തെ ജനങ്ങള്‍ ഊനമില്ലാത്ത പാപയാഗമൃഗത്തിലേക്ക് തങ്ങളുടെ പാപങ്ങളെ കടത്തിവിട്ടിരുന്നത് കൈവെപ്പിലൂടെയായിരുന്നു. ആവരുടെ പാപങ്ങളുടെ വിലയായ യാഗങ്ങള്‍ പുരോഹിതന്മാര്‍ ചെയ്തിരുന്നു. ഇങ്ങനെയാണ് യിസ്രായേല്‍ ജനം തങ്ങളുടെ പാപങ്ങള്‍ക്കായി പ്രായശ്ചിത്തം ചെയ്തിരുന്നത്.
 

പ്രായശ്ചിത്തദിനത്തിലുള്ള ആചാരങ്ങള്‍
 
യിസ്രായേല്‍ ജനത്തിന് പ്രായശ്ചിത്തദിനത്തില്‍ യാഗം അര്‍പ്പിക്കേണ്ടി വന്നതെന്തുകൊണ്ട്?
കാരണം അവര്‍ മരണംവരെയും പാപം ചെയ്തുവന്നു. ദിനംതോറുമുള്ള 
പാപയാഗം അവരെ ദൈവമുമ്പാകെ ശുദ്ധീകരിച്ചില്ല.
 
ഓരോ തവണ പാപം ചെയ്യുമ്പോഴും യാഗം അര്‍പ്പിക്കേണ്ടി വന്നതിനാല്‍ തങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ആവശ്യമായ യാഗമൃഗങ്ങളെ കൊണ്ടുവരുവാന്‍ അവര്‍ക്ക് കഴിയാതെയായി. അങ്ങനെ, പടിപടിയായി, അവര്‍ ഉദാസീനരായിത്തീര്‍ന്നു. തങ്ങളുടെ ദൈനംദിന പാപങ്ങള്‍ക്കായി പ്രായശ്ചിത്തം അര്‍പ്പിക്കുന്നത് അവസാനമില്ലാത്ത ഒന്നായി അവര്‍ക്കു തോന്നുകയും ഈ ആചാരം ഒരുമിച്ച് ചെയ്യാന്‍ സാധിച്ചെങ്കില്‍ നന്നായിരുന്നു എന്ന് അവര്‍ ചിന്തിക്കുകയും ചെയ്തു.
നാം എത്രത്തോളം കഠിന ശ്രമം നടത്തിയാലും ശരി, നമ്മുടെ എല്ലാ പാപങ്ങള്‍ക്കും മതിയായ യാഗം അര്‍പ്പിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ആകയാല്‍ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന രക്ഷാനിയമത്തില്‍ ഹൃദയപൂര്‍വ്വമായി വിശ്വസിക്കുന്നതിലൂടെ മാത്രമേ നമ്മുടെ പാപങ്ങളുടെ യാഥാര്‍ത്ഥ വില നല്‍കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.
നമ്മുടെ ബലഹീനതകള്‍ നിമിത്തം ദൈവനിയമപ്രകാരം ജീവിക്കുവാന്‍ എത്രതന്നെ കഠിനശ്രമം നടത്തിയാലും ശരി, നാം എന്തുമാത്രം അപൂര്‍ണ്ണരും ബലഹീനരുമാണെന്ന് തിരിച്ചറിയുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. ആകയാല്‍ യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരിക്കലായി പ്രായശ്ചിത്തം ചെയ്യുവാന്‍ ദൈവം വഴിയൊരുക്കി. (ലേവ്യാ. 16:1722)
ലേവ്യാപുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: `ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ഏഴാം മാസം പത്താം തിയതി നിങ്ങള്‍ ആത്മതപനം ചെയ്യണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്. ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകല പാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്. അത് നിങ്ങള്‍ക്കു വിശുദ്ധ സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. നിങ്ങള്‍ ആത്മതപനം ചെയ്യണം; അത് നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു`. (ലേവ്യാ. 16:2931)
അങ്ങനെ, യിസ്രായേല്‍ ജനത്തിന് വര്‍ഷത്തിലൊരിക്കല്‍ മനസമാധാനം ലഭിക്കുന്നു; അവരുടെ മഹാപുരോഹിതന്‍ ഏഴാം മാസം പത്താം തിയതി ജനങ്ങള്‍ ഒരു വര്‍ഷം ചെയ്തുകൂട്ടിയ പാപത്തിന്‍റെ പ്രായശ്ചിത്തയാഗം അര്‍പ്പിക്കുന്ന ദിവസമാണത്. തങ്ങളുടെ പാപങ്ങള്‍ കഴുകപ്പെട്ടതിനാല്‍, ജനങ്ങളുടെ ഹൃദയം ആ ദിവസത്തില്‍ സമാധാനപൂര്‍ണ്ണമായിരിക്കും.
ഏഴാം മാസം പത്താം തിയതി, മഹാപുരോഹിതനായ അഹരോന്‍, മുഴു യിസ്രായേലിന്‍റെയും പ്രതിനിധിയായി പ്രായശ്ചിത്തയാഗം അര്‍പ്പിക്കേണം. ഈ സമയത്ത്, മറ്റുപുരോഹിതന്മാര്‍, വിശുദ്ധ സമാഗമനകൂടാരത്തില്‍ കടക്കുവാന്‍ പാടില്ല. യിസ്രായേലിലെ മറ്റുജനങ്ങള്‍ക്കായി യാഗം അര്‍പ്പിക്കുന്നതുമുന്‍പായി, അഹരോന്‍ തനിക്കും തന്‍റെ കുടുംബത്തിനുമായി യാഗം അര്‍പ്പിക്കേണം. കാരണം, അവനും അവന്‍റെ കുടുംബവും പാപം ചെയ്തിരിക്കുമല്ലോ!
ഇപ്രകാരമാണ് അവന്‍ ജനങ്ങള്‍ക്കായി യാഗം അര്‍പ്പിച്ചിരുന്നത്, `അവന്‍ ആ രണ്ടു കോലാട്ടു കൊറ്റനെകൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തണം. പിന്നെ അഹരോന്‍ യഹോവയ്ക്ക് എന്ന ഒരു ചീട്ടും അസസേലിന് എന്ന മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം. യഹോവയ്ക്കു ചീട്ടുവീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കണം. അസസേലിന് ചീട്ടുവീണ കോലാട്ടുകൊറ്റനെയോ അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസേലിനു മുരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തണം`. (ലേവ്യാ. 16:710)
അഹരോന്‍ തനിക്കും തന്‍റെ കുടുംബത്തിനുമായി പ്രായശ്ചിത്തയാഗം കഴിച്ചതിനുശേഷം `രണ്ടു കോലാട്ടുകൊറ്റന്മാരെ എടുത്ത് അവയ്ക്ക് ചീട്ടിടണം`. ഒന്ന് യഹോവയ്ക്കുള്ളതെന്നും മറ്റൊന്ന് ബലിയാടായ `അസസേലിനുള്ളതെന്നും`.
ആദ്യം കോലാട്ടുകൊറ്റന്മാരിലൊന്നിനെ യഹോവയ്ക്ക് യാഗമര്‍പ്പിക്കുന്നു. ജനങ്ങള്‍ ഒരു വര്‍ഷമായി ചെയ്തുവരുന്ന പാപങ്ങളെ കടത്തിവിടുവാനായി മഹാപുരോഹിതന്‍ ജനങ്ങള്‍ക്കുവേണ്ടി ആടിന്‍റെമേല്‍ കൈവയ്ക്കുന്നു.
രക്തമെടുത്ത് അതിവിശുദ്ധസ്ഥലത്തുള്ള കൃപാസന ത്തിങ്കല്‍ കൊണ്ടുവന്ന് ഏഴുതവണ തളിക്കുന്നു. യിസ്രായേല്‍ ജനങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുന്നു. തങ്ങളുടെ പാപങ്ങള്‍ക്കായി യിസ്രായേല്‍ ജനം മരിക്കേണ്ടതിനു പകരം, മഹാപുരോഹിതനായ അഹരോന്‍ പാപങ്ങളെ പാപയാഗത്തിന്‍റെ തലയിലേക്ക് ചുമത്തി സകലരുടെയും ന്യായവിധി അതിന്‍റെ മേലാക്കുന്നു. തുടര്‍ന്ന് ജീവനോടിരിക്കുന്ന മറ്റേ കോലാട്ടുകൊറ്റനെ ദൈവമുമ്പാകെ യാഗം കഴിക്കുന്നു. അതായിരുന്നു ജനങ്ങള്‍ക്കുവേണ്ടിയുള്ള യാഗം.
 

ജനങ്ങള്‍ക്കുവേണ്ടി
 
ജനങ്ങളുടെ സാന്നിധ്യത്തില്‍, അഹരോന്‍ തന്‍റെ കരങ്ങള്‍ രണ്ടാമത്തെ കോലാട്ടുകൊറ്റന്‍റെ മേല്‍ വച്ച് ദൈവമുമ്പാകെ ഏറ്റുപറയുന്നു; `കര്‍ത്താവേ, യിസ്രായേല്‍ ജനം കൊലപാതകം, വ്യഭിചാരം, മോഷണം, അത്യാഗ്രഹം, വഞ്ചന...... ചെയ്യുകയും വിഗ്രഹങ്ങളെ നമസ്കരിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചില്ല, നിന്‍റെ നാമത്തെ വൃഥാ എടുത്തു, നിന്‍റെ നിയമങ്ങളെയും കല്പനകളെയും അവര്‍ ലംഘിക്കുകയും ചെയ്തു`. തുടര്‍ന്ന് അവന്‍ കൈ എടുക്കുന്നു. ഇതോടുകൂടി, ഒരു വര്‍ഷം മുഴുവനായുമുള്ള യിസ്രായേല്‍ ജനത്തിന്‍റെ സകല പാപങ്ങളും പാപയാഗത്തിന്മേല്‍ കടത്തി വിടപ്പെടുന്നു.
നമുക്ക് ലേവ്യാ. 16:21 വായിക്കാം; `ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കണം`. ആ ബലിയാട് മരുഭൂമിയിലൂടെ അലഞ്ഞ് തിരിഞ്ഞ് യിസ്രായേല്‍ ജനങ്ങളുടെ സകല പാപവും തന്‍റെ തലയില്‍ വഹിച്ച് മരിക്കുന്നു. എബ്രായ ഭാഷയില്‍ `അസസേല്‍` എന്ന പദത്തിന് ബലിയാട് എന്നതിനുപുറമെ, `കെടുത്തിക്കളയുക` എന്നും അര്‍ത്ഥമുണ്ട്. സകല യിസ്രായേല്‍ ജനത്തിനും വേണ്ടി ഈ പാപയാഗം കര്‍ത്താവിനുമുമ്പാകെ സമര്‍പ്പിക്കപ്പെട്ടു എന്നാണ് ഇതിനര്‍ത്ഥം.
ഇപ്പോള്‍, യിസ്രായേലിന്‍റെ സകല പാപങ്ങളും അഹരോന്‍റെ കൈവെപ്പിലൂടെ ബലിയാടിലേക്ക് ചുമത്തപ്പെടുന്നു. ഇതുവഴി യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു. മഹാപുരോഹിതന്‍ ആടിന്‍റെ മേല്‍ കൈവയ്ക്കുന്നതും അതിനെ മരുഭൂമിയിലേക്ക് അയക്കുന്നതും കാണുന്ന പ്രായശ്ചിത്തയാഗത്തില്‍ വിശ്വസിക്കുന്ന എല്ലാ യിസ്രായേല്യരും തങ്ങളുടെ പാപത്തിന് പ്രായശ്ചിത്തമായെന്ന് വിശ്വസിക്കുന്നു. പഴയനിയമത്തിലെ എല്ലാ ആചാരങ്ങളും പുതിയ നിയമത്തിലെ `വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിന്‍റെ` നിഴലാണ്.
പഴയനിയമത്തില്‍, കൈവെപ്പും യാഗമൃഗത്തിന്‍റെ രക്തവുമായിരുന്നു പാപത്തില്‍നിന്നുമുള്ള രക്ഷയുടെ സുവിശേഷം. അടിസ്ഥാനപരമായി ഇതേകാര്യം തന്നെ പുതിയ നിയമത്തിലും തുടരുന്നു.
 

വീണ്ടെടുപ്പിന്‍റെ സുവിശേഷം പുതിയ നിയമത്തില്‍
 
പുതിയ നിയമത്തില്‍, എങ്ങിനെയാണ് ജനങ്ങളുടെ സകല പാപങ്ങളും മോചിക്കപ്പെട്ടിരുന്നത്?
മത്തായി 1:2125 വരെ ഇത് എഴുതപ്പെട്ടിരിക്കുന്നു; `അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്ന് പേര്‍ ഇടേണം എന്നു പറഞ്ഞു. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും; എന്ന് കര്‍ത്താവു പ്രവാചകന്‍ കര്‍ത്താവു മുഖാന്തിരം അരുളിചെയ്തു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണര്‍ന്നു കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു. ഭാര്യയെ ചേര്‍ത്തുകൊണ്ടു മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു`.
മുഴുവന്‍ മാനവ ജാതികളെയും പാപത്തില്‍നിന്നും രക്ഷിപ്പാനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഇമ്മാനുവേലായി ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നു. ആകയാല്‍ അവന്ന് യേശു എന്ന് പേര്‍ വിളിച്ചു. മനുഷ്യന്‍റെ സകല പാപങ്ങളെയും എടുത്തുമാറ്റുവാനായാണ് യേശു വന്നത്. മനുഷ്യരാശിയുടെ രക്ഷകനായിത്തീരുവാനായി അവന്‍ മനുഷ്യരൂപത്തില്‍ അവതരിച്ചു. അവന്‍ നമ്മുടെ രക്ഷയെ പൂര്‍ത്തിയാക്കുകയും എന്നെന്നേക്കുമായി നമ്മെ പാപങ്ങളില്‍നിന്നും വിടുവിക്കുകയും ചെയ്തു.
 

വീണ്ടും ജനനത്തിന്‍റെ സുവിശേഷം
 
എങ്ങനെയാണ് യേശു നമ്മെ സകല പാപങ്ങളില്‍നിന്നും സ്വതന്ത്രമാക്കിയത്? അവനത് തന്‍റെ സ്നാനത്തിലൂടെയാണ് ചെയ്തത്. നമുക്ക് മത്തായി 3:13 നോക്കാം. `അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്; ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി`. (മത്താ. 3:1317)
പുതിയ നിയമത്തില്‍, യേശുവിന് 30 വയസ് തികഞ്ഞപ്പോള്‍, അവന്‍ യോര്‍ദ്ദാനില്‍ സ്നാപക യോഹന്നാനരികില്‍ വന്നു. അവന്‍ അവനാല്‍ സ്നാനപ്പെട്ടതിലൂടെ സകല പാപികളുടെയും പാപങ്ങളെ ചുമന്നു. അങ്ങനെ ചെയ്തതുവഴി, അവന്‍ ദൈവത്തിന്‍റെ നീതി പൂര്‍ത്തിയാക്കി.
 

എന്തിനാണ് യോര്‍ദ്ദാനില്‍ യേശു സ്നാനപ്പെട്ടത്?
 
സുവിശേഷത്തില്‍ വെളിപ്പെടുന്നത് എന്ത്?
ദൈവത്തിന്‍റെ നീതി
 
സ്വര്‍ഗ്ഗത്തിലെ മഹാ പുരോഹതന്‍ മാനവകുലത്തിലെ അവസാന മഹാപുരോഹിതനെ കണ്ടുമുട്ടിയ രംഗം നമുക്ക് ഒന്നു ശ്രദ്ധിക്കാം. ലോകത്തിന്‍റെ സകല പാപങ്ങളുടെയും പ്രായശ്ചിത്തമായ സ്നാനത്തിലൂടെ ദൈവത്തിന്‍റെ നീതി നമുക്കു കാണാം.
യേശുവിനെ സ്നാനപ്പെടുത്തിയ സ്നാപക യോഹന്നാന്‍, സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ ഏറ്റവും ഉന്നതനായിരുന്നു. യേശു ഇത് മത്തായി 11:11 ല്‍ സാക്ഷീകരിച്ചിട്ടുണ്ട്. `സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല`. പ്രായശ്ചിത്ത ദിനത്തില്‍ പാപയാഗത്തിന്മേല്‍ മഹാപുരോഹിതനായ അഹരോന്‍ കൈവെച്ചപ്പോള്‍ ജനങ്ങളുടെ പാപങ്ങളെല്ലാം എങ്ങനെ നീക്കപ്പെട്ടുവോ അതുപോലെ, പുതിയ നിയമത്തില്‍, സ്നാപകയോഹന്നാനാല്‍ യേശു സ്നാനപ്പെട്ടപ്പോള്‍ ലോകത്തിന്‍റെ സകല പാപങ്ങളും അവനിലേക്ക് ചുമത്തപ്പെട്ടു.
വീണ്ടും ജനനത്തിന്‍റെ സുവിശേഷമെന്നത് സകല പാപങ്ങളുടെയും പ്രായശ്ചിത്തത്തിനായുള്ള സമ്പൂര്‍ണ്ണ സുവിശേഷമാണ്. ആകയാല്‍, യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പിന്‍റെ സുവിശേഷമെന്നത് ദൈവം തന്‍റെ നീതിയുടെ പൂര്‍ത്തീകരണത്തിനായി ഒരുക്കിയിരുന്ന സുവിശേഷമായിരുന്നു. അത് ലോകത്തിലെ സകല ജനത്തെയും രക്ഷിച്ചു. ലോകത്തിന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുവാനുള്ള ഏറ്റവും അനുയോജ്യമായ രീതിയിലാണ് യേശു സ്നാനപ്പെട്ടത്.
`സകല നീതിയും നിവര്‍ത്തിക്കുക` എന്നതിന്‍റെ അര്‍ത്ഥമെന്താണ്? ലോകത്തിന്‍റെ സകല പാപങ്ങളെയും ഏറ്റവും അനുയോജ്യമായ രീതിയില്‍ ദൈവം കഴുകികളഞ്ഞു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. മാനവരാശിയുടെ സകല പാപങ്ങളും കഴുകികളയുവാനായി യേശു സ്നാനപ്പെട്ടു. `അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു`. (റോമര്‍ 1:17)
തന്‍റെ സ്വന്ത പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയക്കുവാനും സ്നാപക യോഹന്നാനാല്‍ യോര്‍ദ്ദാനിലുള്ള അവന്‍റെ സ്നാനത്താലും കുരിശിലെ അവന്‍റെ മരണത്താലും ഈ ലോകത്തിന്‍റെ സകല പാപത്തെയും കഴുകികളയാനുമുള്ള ദൈവത്തിന്‍റെ തീരുമാനത്തില്‍ ദൈവ നീതിയാണ് വെളിപ്പെടുന്നത്.
പുതിയ നിയമത്തില്‍, ദൈവത്തിന്‍റെ നീതി പ്രത്യക്ഷമാകുന്നത് യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമാണ്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ മാനവകുലത്തിന്‍റെ സകല പാപങ്ങളും യേശു ചുമന്നതിനാലാണ് നാം നീതിമാന്മാരാക്കപ്പെട്ടത്. ദൈവത്തിന്‍റെ രക്ഷയെ നാം നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമ്പോള്‍, ദൈവത്തിന്‍റെ നീതി യഥാര്‍ത്ഥമായും പൂര്‍ത്തിയാകുന്നു.
`യേശു അവനോട്; ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്കു ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി`. (മത്താ. 3:1317)
രക്ഷയുടെ സകല നീതിയും തന്‍റെ പ്രിയപുത്രന്‍ സ്നാനത്തിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന വസ്തുതയെ ദൈവം തന്നെ സാക്ഷീകരിച്ചതിനെയാണ് ഈ വേദഭാഗം വെളിപ്പെടുത്തുന്നത്. അവന്‍ നമ്മോടു പറയുകയായിരുന്നു, `സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ട യേശു, ഇപ്പോള്‍ യാഥാര്‍ത്ഥമായും എന്‍റെ മകന്‍ തന്നെ`. സകല മാനവരാശിയുടെയും പാപത്തിന്‍റെ പ്രായശ്ചിത്തത്തിനായാണ് തന്‍റെ മകന്‍ സ്നാനപ്പെട്ടതെന്നാണ് ദൈവം സാക്ഷീകരിച്ചത്. തന്‍റെ പുത്രനായ യേശു ചെയ്ത വിശുദ്ധകര്‍മ്മം വ്യര്‍ത്ഥമായിപ്പോകാതിരിക്കുവാന്‍ അവന്‍ അങ്ങനെ ചെയ്തു.
യേശു ദൈവപുത്രനും ലോകത്തിലെ പാപികളുടെ രക്ഷകനുമാണ്. ദൈവം പറഞ്ഞു `ഇവനില്‍ പ്രസാദിച്ചിരിക്കുന്നു`. യേശു ദൈവഹിതത്തെ അനുസരിച്ച് മാനവകുലത്തിന്‍റെ സകല പാപങ്ങളും സ്നാനത്തിലൂടെ വഹിച്ചു എന്നതാണ് വാസ്തവം.
`യമുശോ`െ എന്ന പദത്തിന് `കഴുകപ്പെടുക, കടത്തിവിടുക, അടക്കം ചെയ്യപ്പെടുക` എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്. യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശുവിങ്കലേക്ക് ചുമത്തപ്പെട്ടിരിക്കയാല്‍, ലോകത്തിന്‍റെ പാപങ്ങളില്‍നിന്നും രക്ഷ നേടുവാനായി നാം ചെയ്യേണ്ടത് ആ സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതു മാത്രമാണ്.
പഴയ നിയമത്തിലെ രക്ഷയെക്കുറിച്ചുള്ള സകല പ്രവചനങ്ങളുടെയും പൂര്‍ത്തീകരണം പുതിയ നിയമത്തില്‍ യേശുവിന്‍റെ സ്നാനത്തിലൂടെ പൂര്‍ത്തിയായി. ആകയാല്‍ പഴയ നിയമപ്രവചനങ്ങള്‍ അവസാനമായി പുതിയ നിയമത്തില്‍ തങ്ങളുടെ ഇണയെ കണ്ടെത്തി. പഴയനിയമത്തില്‍ യിസ്രായേല്‍ ജനങ്ങള്‍ തങ്ങളുടെ പാപപരിഹാരത്തിനായി വര്‍ഷത്തിലൊരിക്കല്‍ പ്രായശ്ചിത്തം അര്‍പ്പിച്ചതുപോലെ, പുതിയ നിയമത്തില്‍ ജനങ്ങളുടെ പാപമെല്ലാം യേശുവിങ്കല്‍ ചുമത്തപ്പെടുകയും എന്നെന്നേക്കുമായി പരിഹരിക്കപ്പെടുകയും ചെയ്തു.
മത്തായി 3:15 ന്‍റെ ഒരു മുന്‍കുറിയാണ് ലേവ്യാപുസ്തകം 16:29. ലോകത്തിന്‍റെ സകല പാപത്തെയും ചുമക്കുവാനായി, യേശു സ്നാനപ്പെട്ടു. അതിനായി നന്ദി പറയാം. അവന്‍റെ നിത്യമായ പാപക്ഷമയില്‍ വിശ്വസിക്കുന്ന ഏവരും രക്ഷിക്കപ്പെടുന്നു; അവരുടെ ഹൃദയപ്പലകയിലെ സകല പാപങ്ങളും മായ്ക്കപ്പെടുന്നു.
യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ കുരിശുമരണത്തെയും കുറിച്ചുള്ള സത്യത്തെ അംഗീകരിക്കുവാനും ഹൃദയത്തില്‍ വിശ്വസിക്കുവാനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, എത്രതന്നെ ഭക്തിയുള്ള ജീവിതം നയിച്ചാലും ശരി, നിങ്ങളുടെ പാപങ്ങളില്‍നിന്നും ശുദ്ധി പ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയുകയില്ല. യേശുവിന്‍റെ സ്നാനത്തിലൂടെ മാത്രമാണ് ദൈവവചനം നിവര്‍ത്തിയായതും നമ്മുടെ പാപങ്ങള്‍ മായ്ക്കപ്പെട്ടതും. നമ്മുടെ സകല പാപങ്ങളുടെയും വീണ്ടെടുപ്പിലൂടെയാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യേശുവിന്‍റെ സ്നാനത്തിലൂടെയാണ് യഥാര്‍ത്ഥ രക്ഷ സാധ്യമായത്.
ഇനി നിങ്ങള്‍ എന്തു ചെയ്യും? ഈ രക്ഷയെ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുമോ? അതോ ഇല്ലയോ? ഇത് മനുഷ്യന്‍റെ വാക്കുകളല്ല; ദൈവത്തിന്‍റെ തന്നെ വാക്കുകളാണ്. നിങ്ങളുടെ സകല പാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ വഹിച്ചതിനാലാണ് യേശു കുരിശില്‍ മരിച്ചത്. യേശുവിന്‍റെ സ്നാനത്തിന്‍റെ അനന്തരഫലമായിരുന്നു അവന്‍റെ ക്രൂശീകരണമെന്ന് നിങ്ങള്‍ സമ്മതിക്കുന്നില്ലേ?
റോമര്‍ 8:34 ല്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നു: `ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപ ജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന്നുതന്നെ`.
തന്‍റെ ജഡത്തിന്‍റെ ബലഹീനത നിമിത്തം ദൈവ കല്പനകളും ന്യായപ്രമാണവും മനുഷ്യന് പാലിക്കുവാന്‍ കഴിയാതെ വന്നപ്പേള്‍, ജഡത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മേല്‍ വഹിച്ചുകൊണ്ട് യേശു അവയെ ചുമന്നു. ഇതാണ് യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള സത്യം. യേശുവിന്‍റെ സ്നാനം അവന്‍റെ കുരിശുമരണത്തെയും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ദൈവത്തിന്‍റെ യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ ജ്ഞാനമത്രെ ഇത്!
ഇതുവരെയും നിങ്ങള്‍ യേശുവിന്‍റെ കുരിശുമരണത്തില്‍ മാത്രം വിശ്വസിച്ചിരുന്നുവെങ്കില്‍, ഇപ്പോള്‍ പുറംതിരിഞ്ഞുനോക്കി യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള രക്ഷയുടെ സുവിശേഷത്തെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുക.
 

യഥാര്‍ത്ഥ സുവിശേഷം
 
എന്താണ് യഥാര്‍ത്ഥ സുവിശേഷം?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
 
പാപങ്ങളുടെ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷമാണ് യഥാര്‍ത്ഥ സുവിശേഷം. ഇത് ദൈവം നമുക്ക് വെളിപ്പെടുത്തിയ യേശുവിന്‍റെ സ്നാനത്തിന്‍റെ അവന്‍റെ മരണ പുനരുത്ഥാനത്തിന്‍റെ സുവിശേഷമാണ്. യേശുക്രിസ്തു യോര്‍ദ്ദാനില്‍ വച്ച് എടുത്ത സ്നാനത്തിലൂടെ പാപത്തെമുഴുവനായും ഒരിക്കലായി കഴുകികളയുകയും ഈ സത്യത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ നല്‍കുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍, നമ്മുടെ ഭാവികാലത്തുള്ള പാപങ്ങളും കഴുകികളയപ്പെട്ടിരിക്കുന്നു.
ആകയാല്‍, ഇപ്പോള്‍ യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നവര്‍ എന്നേക്കുമായി ലോകത്തിന്‍റെ പാപങ്ങളില്‍നിന്നും രക്ഷ പ്രാപിക്കുന്നു. നിങ്ങളിത് വിശ്വസിക്കുന്നുണ്ടോ? `അതെ, ഞാന്‍ വിശ്വസിക്കുന്നു`, എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍, നിങ്ങള്‍ നീതിമാനായിത്തീരും.
യേശുവിന്‍റെ സ്നാനത്തിനുശേഷം നടന്ന കാര്യങ്ങളെ ചുരുക്കമായി നമുക്ക് നോക്കാം. യോഹന്നാന്‍ 1:29 ല്‍ എഴുതപ്പെട്ടിരിക്കുന്നു, `ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!`
യേശുവാണ് ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെന്ന് യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിച്ചു. യോര്‍ദ്ദാനില്‍ വച്ച് സ്നാനപ്പെടുത്തുമ്പോള്‍ ലോകത്തിന്‍റെ സകല പാപങ്ങളും അവന്‍ യേശുവിങ്കലേക്ക് കടത്തിവിട്ടിരുന്നു; അതുകൊണ്ട് അവന് സാക്ഷീകരിക്കുവാന്‍ കഴിയും, `ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്`. യേശു സ്നാനപ്പെട്ടപ്പോള്‍ ലോകത്തിന്‍റെ സകല പാപങ്ങളും ചുമന്നു; ഇതാണ് വീണ്ടും ജനനത്തിന്‍റെ സുവിശേഷം.
 
791ed1c1-facd-4680-b147-5d58d6213c3f
 
`ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!` (യോഹ. 1:29) ലോകത്തിന്‍റെ സകല പാപങ്ങളും യേശു തന്‍റെ സ്നാനത്തിലൂടെ ചുമന്നു.
നിങ്ങളുടെ ജനനം മുതല്‍ പത്തുവയസുവരെ നിങ്ങള്‍ ചെയ്ത പാപങ്ങള്‍ ലോകത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെടുന്നു. ആ പാപങ്ങള്‍ യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടതായി നിങ്ങള്‍ വിശ്വസിക്കുന്നുവോ? -അതെ, ഞാന്‍ വിശ്വസിക്കുന്നു.- 11 മുതല്‍ 20 വരെ നിങ്ങള്‍ ചെയ്ത അകൃത്യങ്ങളോ? ഈ പാപങ്ങളും യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടതായി നിങ്ങള്‍ വിശ്വസിക്കുന്നുവോ? -അതെ-
നിങ്ങള്‍ ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങളും ലോകത്തിന്‍റെ പാപങ്ങളില്‍ ഉള്‍പ്പെടുന്നുവോ? -അതെ, അവയും ഉള്‍പ്പെടുന്നു- അങ്ങനെയെങ്കില്‍, അവയും യേശുവിങ്കില്‍ ചുമത്തപ്പെട്ടുവോ? -അതെ, ചുമത്തപ്പെട്ടു.- നിങ്ങളുടെ സകല പാപങ്ങളും യഥാര്‍ത്ഥമായും യേശുവിങ്കലേക്ക് ചുമത്തപ്പെട്ടു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? -അതെ, തീര്‍ച്ചയായും.- ലോകത്തിന്‍റെ സകല പാപങ്ങളും യേശുവിന്‍റെ സ്നാനത്തിലൂടെ അവങ്കലേക്ക് ചുമത്തപ്പെട്ടു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? -അതെ, ഞാന്‍ വിശ്വസിക്കുന്നു.-
ലോകത്തിന്‍റെ പാപങ്ങളില്‍നിന്നും രക്ഷ നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്കുക. ഒരിക്കല്‍ നിങ്ങള്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നു. നിങ്ങളിത് വിശ്വസിക്കുന്നുവോ? അതാണ് വീണ്ടും ജനനത്തിന്‍റെ യഥാര്‍ത്ഥ സുവിശേഷം. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവുമാണ് വീണ്ടും ജനനത്തിന്‍റെ സത്യസുവിശേഷം. ലോകത്തിലെ സകല പാപികള്‍ക്കുമായുള്ള ദൈവത്തിന്‍റെ അനുഗ്രഹമാണിത്.
യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും ലഭിക്കുന്ന വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുക എന്നത്, അവന്‍റെ സ്നേഹത്തിലേക്ക് നോക്കുക എന്നത്, യഥാര്‍ത്ഥമായും വീണ്ടും ജനനത്തെയും സത്യവിശ്വാസത്തെയും കുറിക്കുന്നു. വെള്ളവും യേശുവിന്‍റെ രക്തവുമാണ് വീണ്ടും ജനനത്തിന്‍റെ അടയാളങ്ങള്‍. വേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സത്യവചനങ്ങളെ നിങ്ങള്‍ വിശ്വസിച്ചാല്‍ മതി.
 
 
മതവും വിശ്വാസവും
 
വീണ്ടും ജനിച്ചവരായ നമ്മുടെ ഹൃദയത്തിലെ സാക്ഷ്യമെന്താണ്?
യേശു തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ 
സകല പാപങ്ങളെയും കഴുകികളഞ്ഞു.
 
ദൈവത്തിന്‍റെ സത്യവചനത്തെ തള്ളിക്കളഞ്ഞ്, ഒരുവന്‍റെ സ്വന്ത ചിന്തകളുടെ അടിസ്ഥാനത്തില്‍ യേശുവിനെ വിശ്വസിക്കുന്നതാണ് മതവിശ്വാസം. പക്ഷെ പാപത്തില്‍നിന്നുള്ള രക്ഷയെന്നത് ഓരോരുത്തരുടെയും സ്വന്തവിചാരങ്ങളില്‍നിന്നും അകലെയാണ്. തങ്ങളുടെ സ്വന്ത വിചാരങ്ങളെ തള്ളക്കളഞ്ഞ് പഴയനിയമത്തിലെയും പുതിയനിയമത്തിലെയും എല്ലാ വചനങ്ങളെയും വിശ്വസിക്കുക എന്നതാണ് വിശ്വാസം. വേദപുസ്തകത്തില്‍ എഴുതപ്പെട്ടത് അതുപോലെ സ്വീകരിക്കുകയും വെള്ളത്താലും രക്തത്താലും വരുന്ന - യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും - രക്ഷയെ സ്വീകരിക്കുകയും ചെയ്യുകയാണിത്. സത്യസുവിശേഷത്തിന്‍റെ ജ്ഞാനത്തെ തന്‍റെ ഹൃദയത്തില്‍ സ്വീകരിക്കുന്നതുവഴി മാത്രമേ ഒരുവന് രക്ഷ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.
യേശുവിന്‍റെ സ്നാനമില്ലാതെ നമ്മുടെ പാപങ്ങളെ കടത്തിവിടാന്‍ കഴിയുകയില്ല; രക്തം ചിന്തലില്ലാതെ പാപമോചനവുമില്ല. നമ്മുടെ സകല പാപങ്ങളും, യേശു അവയെ ചുമന്ന് കുരിശിന്മേല്‍ നമുക്കായി രക്തം ചിന്തുന്ന തിനുമുമ്പായിത്തന്നെ അവന്‍റെമേല്‍ ചുമത്തപ്പെട്ടിരുന്നു. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും നാം വിശ്വസിക്കുമ്പോള്‍, സുവിശേഷത്തിലൂടെ നാം വീണ്ടും ജനനം പ്രാപിക്കുമ്പോള്‍, ലോകത്തിന്‍റെ സകല പാപങ്ങളില്‍നിന്നും നാം സ്വതന്ത്രരായിത്തീരുന്നു.
യേശു സ്നാനമേറ്റപ്പോള്‍ നമ്മുടെ സകല പാപങ്ങളെയും പൂര്‍ണ്ണമായും ശുദ്ധിയാക്കി എന്ന് വിശ്വസിക്കുന്നതാണ് സത്യവിശ്വാസം; നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി അവന്‍ കുരിശിന്മേല്‍ വഹിച്ചു എന്ന വിശ്വാസമാണത്. ദൈവത്തിന്‍റെ നീതിപൂര്‍വ്വമായ രക്ഷയില്‍ നാം വിശ്വസിക്കേണം. ദൈവം മനുഷ്യനെ വളരെയധികം സ്നേഹിച്ചതിനാല്‍ യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും നമ്മെ രക്ഷിക്കുന്നു. നാം ഈ സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ സകല പാപങ്ങളില്‍നിന്നും നാം രക്ഷപ്രാപിക്കുന്നു. സകല ന്യായവിധികളില്‍നിന്നും നാം സ്വതന്ത്രമാകുകയും ദൈവമുമ്പാകെ നീതിമാന്മാരാകുകയും ചെയ്യുന്നു.
`കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ രക്ഷയ്ക്ക് യോഗ്യനല്ല എങ്കിലും യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നു; അവന്‍റെ ക്രൂശീകരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്നു.` വീണ്ടും ജനനത്തിന്‍റെ സുവിശേഷത്താല്‍ നമ്മെ അനുഗ്രഹിച്ചതിനായി നാം കര്‍ത്താവിന് നന്ദി പറഞ്ഞാല്‍ മാത്രം മതി. വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നതാണ് സത്യവിശ്വാസം.
വീണ്ടും ജനനത്തിന്‍റെ സത്യം ഇതാണ്; `ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു`. (റോമര്‍ 10:17) `സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും`. (യോഹ. 8:32) നാം സത്യത്തെ പൂര്‍ണ്ണമായും അറിയുകയും അതിന് സാക്ഷ്യം വഹിക്കുന്ന വെള്ളം, രക്തം, ആത്മാവ് എന്നിവയില്‍ വിശ്വസിക്കുകയും വേണം. (1 യോഹ. 5:58)
`സത്യം നിങ്ങളെ സ്വതന്ത്രരാക്കും`. വെള്ളത്തെയും രക്തത്തെയും കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളാണിവ. നിങ്ങള്‍ സ്വതന്ത്രമാക്കപ്പെട്ടുവോ? നാം വെറും മതാനുയായികളാണോ അതോ വിശ്വസ്തരാണോ? വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ യേശുവിന് ആവശ്യമുള്ളൂ.
നിങ്ങള്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടാകുകയില്ല. പക്ഷെ നിങ്ങള്‍ മതപരമായി മാത്രം യേശുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങളില്‍ പൂര്‍ണ്ണവിശ്വാസം ഇല്ല. മതഭക്തരായ ജനങ്ങള്‍ തങ്ങളുടെ അനുതാപപ്രാര്‍ത്ഥനകളിലൂടെ വീണ്ടെടുപ്പ് നേടുവാന്‍ ശ്രമിക്കുന്നു.
അങ്ങനെ തങ്ങളുടെ ജീവിതകാലം മുഴുവനും അനുതപിച്ചാലും ശരി, അവര്‍ക്കൊരിക്കലും തങ്ങളുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷ പ്രാപിക്കുവാന്‍ കഴിയുകയില്ല. യേശുവിന്‍റെ സ്നാനത്താലും അവന്‍റെ കുരിശുമരണത്താലും ലഭിക്കുന്ന സമ്പൂര്‍ണ്ണ പാപമോചനത്തിന് പകരമാകുവാന്‍ ഇതിനൊരിക്കലും കഴിയുകയില്ല. ലോകത്തിന്‍റെ സകല പാപങ്ങളെയും, ഭാവികാലത്തെ പാപങ്ങളെയുംവരെ, കഴുകി കളഞ്ഞ യേശുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ച് നമുക്ക് രക്ഷപ്പെടാം.
ഞാന്‍ വീണ്ടും പറയട്ടെ, ദിനംതോറുമുള്ള അനുതാപ പ്രാര്‍ത്ഥനകള്‍ വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിന് ഒരിക്കലും പകരമാവുകയില്ല. വീണ്ടും ജനിപ്പിക്കുന്ന സുവിശേഷ ത്തിലൂടെയുള്ള പാപമോചനത്തില്‍ സകല ക്രിസ്ത്യാനികളും ഇപ്പോള്‍ വിശ്വസിക്കേണം.
നമ്മുടെ പാപങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുതപിക്കുവാന്‍ നമുക്ക് കഴിയുകയില്ല. വ്യാജമായ അനുതാപം ഒരുവന്‍റെ മനസിനെ ആശ്വസിപ്പിക്കുന്നുവെന്നല്ലാതെ ഒരിക്കലും അവനെ ദൈവത്തിങ്കലേക്കു നയിക്കുന്നില്ല. ദൈവഹിതത്തെ കണക്കിലെടുക്കാത്ത, ഒരു വശം മാത്രമുള്ള ഏറ്റുപറച്ചിലാണ് വ്യാജമായ അനുതാപം. ദൈവം നമ്മില്‍നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്.
എന്താണ് യഥാര്‍ത്ഥ മാനസാന്തരം? ദൈവത്തിങ്കലേക്ക് തിരിയുന്നതാണത്. യേശുവിന്‍റെ രക്ഷയുടെ വചനത്തിലേക്ക് തിരിച്ചുവരികയും എഴുതപ്പെട്ട രീതിയില്‍ തന്നെ അതിനെ വിശ്വസിക്കുകയും ചെയ്യുന്നതാണത്. യേശുവിന്‍റെ സ്നാനം, അവന്‍റെ ക്രൂശീകരണം, പുനരുത്ഥാനം എന്നിവയുടെ സുവിശേഷമാണ് നമ്മെ രക്ഷിക്കുന്ന സുവിശേഷം. ഈ സുവിശേഷത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുമ്പോള്‍ നാം രക്ഷിക്കപ്പെടുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നു.
വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിന്‍റെ ജ്ഞാനമിതാണ്; യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നമ്മെ വീണ്ടും ജനിപ്പിച്ച് ദൈവരാജ്യത്തില്‍ കൊണ്ടെത്തിക്കുന്ന സുവിശേഷത്തിലും വിശ്വസിക്കുക.
നാം വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കണമെന്ന് യേശു നമ്മോടു പറഞ്ഞപ്പോള്‍, അവന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നാം വീണ്ടും ജനിക്കണമെന്നാണ് അവന്‍ അര്‍ത്ഥമാക്കിയത്. അങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും അവിടെ വസിക്കുവാനും നമുക്ക് കഴിയുന്നു. നാം അവന്‍റെ വചനത്തില്‍ വിശ്വസിക്കണം. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി സാക്ഷ്യം വഹിക്കുന്ന രണ്ടു കാര്യങ്ങളാണ് യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും, നമ്മെ വീണ്ടും ജനിക്കുവാന്‍ അനുവദിക്കുന്ന രണ്ട് വാക്കുകള്‍.
ശരി, വീണ്ടും ജനിപ്പിക്കുന്ന ഈ സുവിശേഷത്തിലും പാപ മോചനത്തിലും നിങ്ങള്‍ വിശ്വസിക്കുന്നുവോ? യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലുമുള്ള വിശ്വാസം ലോകത്തിലെ സകല പാപങ്ങളില്‍നിന്നും നമ്മെ രക്ഷിക്കുന്നു. ഈ വിശ്വാസത്തോടെ നമുക്ക് വീണ്ടും ജനിക്കാം. ലോകത്തിലെ സകല പാപികളുടെയും പാപത്തെ യേശു കഴുകികളഞ്ഞെന്ന് വേദപുസ്തകം പറയുമ്പോള്‍ അത് വിശ്വസിച്ച് നാം വീണ്ടും ജനനം പ്രാപിക്കുവാന്‍ താമസമെന്ത്?
നമ്മെ വീണ്ടും ജനിപ്പിക്കുന്നതിന്‍റെ സാക്ഷ്യം വഹിക്കുന്ന രണ്ടു കാര്യങ്ങളില്‍ - യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശീകരണവും - വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥമായും വീണ്ടും ജനിച്ചവര്‍. ദൈവപുത്രനില്‍ വിസ്വസിക്കുന്നവന് അവനില്‍ തന്നെ സാക്ഷ്യമുണ്ട് (1 യോഹ. 5:310). നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുമ്പോള്‍ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ വിട്ടുകളയരുത്.
സൈന്യാധിപനായ നയമാന്‍ കുഷ്ഠ രോഗത്തില്‍നിന്നും പൂര്‍ണ്ണമായി സൗഖ്യമാകുവാനായി യോര്‍ദ്ദാനില്‍ ഏഴുതവണ മുങ്ങിയതുപോലെ (2 രാജാ. 5), യോര്‍ദ്ദാനില്‍വച്ച് യേശു ഒരിക്കലായി പാപങ്ങളെല്ലാം കഴുകികളഞ്ഞുവെന്നും അതിന്‍റെ ഫലമായി നമുക്ക് നിത്യജീവന്‍ നല്‍കിത്തന്നുവെന്നും നാമും വിശ്വസിക്കണം.
യേശു നമ്മെ സ്നേഹിച്ചതിനാല്‍, ലോകത്തിന്‍റെ സകല പാപങ്ങളില്‍നിന്നും നമ്മെ രക്ഷിക്കുകയും പാപമോചനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വിസിക്കുന്നതിലൂടെ നമുക്ക് നിത്യജീവന്‍ നല്‍കുകയും ചെയ്തു. വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ നമുക്കേവര്‍ക്കും വിശ്വസിക്കുകയും ദൈവത്തിന്‍റെ രക്ഷ നേടുകയും ചെയ്യാം.