• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-6] യഥാര്‍ത്ഥ ആത്മീയ പരിഛേദന (പുറപ്പാട് 12:43-49)

2021.04.13 117
(പുറപ്പാട് 12:43-49) 
"യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: പെസഹായുടെ ചട്ടം ഇതാകുന്നു. അന്യജാതിക്കാരനായ ഒരുത്തനും അത് തിന്നരുത്. എന്നാല്‍ ദ്രവ്യം കൊടുത്തുവാങ്ങിയ ദാസനൊക്കെയും പരിഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അത് തിന്നരുത്. അതതു വീട്ടില്‍വച്ചുതന്നെ അതു തിന്നണം. ആ മാംസം ഒട്ടും വീട്ടിനു പുറത്ത് കൊണ്ടുപോകരുത്; അതില്‍ ഒരു അസ്ഥിയും ഒടിക്കരുത്. യിസ്രായേല്‍ സഭ ഒക്കെയും അത് ആചരിക്കേണം. ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവയ്ക്കു പെസഹാ ആചരിക്കണമെങ്കില്‍ അവനുള്ള ആണൊക്കെയും പരിഛേദന ഏല്ക്കണം. അതിന്‍റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം. യിസ്രായേല്‍ മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു."
 
 
പഴയനിയമകാലത്ത് യിസ്രായേല്‍ ജനത്തിന് ദൈവമക്കളാകുവാനായി നല്‍കപ്പെട്ടിരുന്ന നിര്‍ബന്ധ നിയമമേത്?
അവര്‍ പരിഛേദന ഏറ്റിരിക്കേണം

ദൈവത്തില്‍ വിശ്വസിക്കുന്ന നാമേവര്‍ക്കും ഒരുപോലെ വിലയേറിയതും പ്രാധാന്യമുള്ളതുമാണ് പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വചനങ്ങള്‍. ഇവയില്‍ ഒരു വചനം പോലും നമുക്ക് ഒഴിവാക്കാനാവില്ല, കാരണം ദൈവവചനമെന്നത് ജീവന്‍റെ വചനമാണ്.
ഇന്നത്തെ വേദഭാഗം നമ്മോടു പറയുന്നത്, പെസഹാ ആചരിക്കുവാന്‍ ആഗ്രഹിക്കുന്നവരെല്ലാം പരിഛേദന ഏറ്റവരായിരിക്കണം എന്നാണ്. ദൈവം ഇങ്ങനെ കല്പിക്കുവാനുള്ള കാരണം എന്തെന്ന് നമുക്ക് ചിന്തിക്കാം. ഒരുവന്‍ പരിഛേദന ഏറ്റില്ലെങ്കില്‍, അവന് പെസഹാ ആചരി ക്കാനാവില്ല.
യേശുവില്‍ വിശ്വസിക്കേണമെങ്കില്‍ ഈ നിയമം നല്‍കിയ ദൈവീക ഉദ്ദേശ്യം എന്തെന്ന് നാം അറിയണം. ഒരു പുരുഷന്‍റെ അഗ്രചര്‍മ്മത്തെ മുറിച്ചുകളയുന്നതാണ് പരിഛേദന. അബ്രഹാമിനോടും തന്‍റെ സന്തതി പരമ്പരകളോടും പരിഛേദന ആചരിക്കണമെന്ന് ദൈവം പറഞ്ഞത് എന്തിനായിരിക്കും? തന്‍റ പാപത്തെ "മുറിച്ചു നീക്കിക്കളയുന്നവന്‍" മാത്രമേ തന്‍റെ ജനമായിത്തീരുകയുള്ളൂ എന്ന് ദൈവം വാഗ്ദത്തം ചെയ്തു എന്നതാണിതിന് കാരണം.
അതിനാലാണ് യിസ്രായേല്‍ ജനങ്ങളോട് പഴയനിയമകാലത്ത് പരിഛേദന ഏല്‍ക്കണമെന്ന് ദൈവം കല്‍പ്പിക്കുവാന്‍ കാരണം. ശുദ്ധീകരണത്തിന്‍റെ അടിസ്ഥാനത്തില്‍, അവന്‍ നല്‍കിയ കല്പനയായിരുന്നു അത്. അങ്ങനെ പരിഛേദന ചെയ്ത് വിശ്വാസത്തിലൂടെ തങ്ങളുടെ പാപങ്ങളെ ഉപേക്ഷിച്ചുകളഞ്ഞ ജനത്തിന് അവന്‍ ദൈവമായിത്തീര്‍ന്നു. പുതിയനിയമത്തിലും വിശ്വാസത്താല്‍ തങ്ങളുടെ പാപങ്ങളെ മുറിച്ചുനീക്കികളയുന്നവര്‍ക്കു അവന്‍ ദൈവമായിത്തീരുന്നു.
 

പെസഹാ
 
എന്തായിരുന്നു പെസഹാ?
യിസ്രായേല്‍ ജനം മിസ്രയിമില്‍ നിന്നുള്ള തങ്ങളുടെ പുറപ്പാടിനെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയുന്ന ദിവസമാണ് പെസഹാ

യിസ്രായേല്‍ ജനത്തിന്‍റെ ഏറ്റവും പ്രധാനമായ ആഘോഷമായിരുന്നു പെസഹാ. മിസ്രയിമില്‍ നിന്നുള്ള തങ്ങളുടെ പുറപ്പാടിനെയോര്‍ത്ത് ദൈവത്തിന് നന്ദിപറയുന്ന ദിവസമാണത്. 400 വര്‍ഷം യിസ്രായേല്യര്‍ മിസ്രയിമില്‍ അടിമകളായിരുന്നു. ഫറവോന്‍റെ ഹൃദയം കഠിനമാക്കുവാനായി ദൈവം 10 ബാധകളെ അയച്ചു. തുടര്‍ന്ന് ദൈവം തന്‍റെ ജനത്തെ മിസ്രയിമില്‍നിന്നും സ്വതന്ത്രരാക്കി കാനാന്‍ദേശത്തേക്ക് അയച്ചു.
പരിഛേദനയിലൂടെയും യാഗമായിത്തീര്‍ന്ന കുഞ്ഞാടിന്‍റെ രക്തത്തിലൂടെയും അവസാനത്തെ ബാധയായ കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും യിസ്രായേല്‍ ജനം രക്ഷപ്രാപിച്ചു. ആയതിനാല്‍ തന്‍റെ കരുണയുടെ സ്മരണയ്ക്കായി പെസഹാ ആചരിക്കുവാന്‍ ദൈവം യിസ്രായേലിനോടും അതിന്‍റെ തലമുറകളോടും കല്‍പ്പിച്ചു.
 

പെസഹ ആചരിക്കുവാന്‍ യിസ്രായേല്‍ ചെയ്യേണ്ടത് എന്തായിരുന്നു? 
 
പെസഹ ആചരിക്കുവാന്‍ യിസ്രായേല്‍ജനം ചെയ്യേണ്ടത് എന്തായിരുന്നു?
അവര്‍ പരിഛേദന ഏല്ക്കണമായിരുന്നു
 
ആത്മീയമായി പെസഹ ആചരിക്കുവാന്‍ നമ്മളും നമ്മുടെ ഹൃദയങ്ങളില്‍ പരിഛേദന ഏല്‍ക്കണമെന്ന് നാം മനസിലാക്കിയിരിക്കണം. പെസഹാ ആചരിക്കേണമെങ്കില്‍ യിസ്രായേല്‍ ജനത്തിനുപോലും പരിഛേദന ഏല്‍ക്കേണ്ടിയിരുന്നു.
പുറപ്പാട് 12:43-49ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. "പെസഹായുടെ ചട്ടം ഇതാകുന്നു, അന്യജാതിക്കാരനായ ഒരുത്തനും അത് തിന്നരുത്. എന്നാല്‍ ദ്രവ്യം കൊടുത്തുവാങ്ങിയ ദാസനൊക്കെയും പരിഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അത് തിന്നരുത്. അതതു വീട്ടില്‍ വച്ചുതന്നെ അത് തിന്നണം. ആമാംസം ഒട്ടും വീട്ടിനു പുറത്തു കൊണ്ടുപോകരുത്. അതില്‍ ഒരു അസ്ഥിയും ഒടിക്കരുത്. യിസ്രായേല്‍ സഭ ഒക്കെയും അത് ആചരിക്കണം. ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്ത് യഹോവയ്ക്കു പെസഹ ആചരിക്കണമെങ്കില്‍ അവനുള്ള ആണൊക്കെയും പരിഛേദന ഏല്ക്കണം. അതിന്‍റെ ശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിഛേദനയില്ലാത്ത ഒരുത്തനും അത് തിന്നരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം; യിസ്രായേല്‍ മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു." അങ്ങനെ പരിഛേദനയ്ക്കു ശേഷം പെസഹാ ആചരിക്കേണമെന്ന് അവന്‍ യിസ്രായേല്യരോടെ കല്പിച്ചു.
പെസഹായാഗമായിത്തീര്‍ന്ന കുഞ്ഞാടിന്‍റെ മാംസം കഴിക്കുവാനും പെസഹ ആചരിക്കുവാനും അനുവദിക്കപ്പെട്ടിരുന്നത് ആരെല്ലാമാണ്? പരിഛേദന ഏറ്റവര്‍ക്കു മാത്രമേ പെസഹാ ആചരിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളു.
പെസഹാ കുഞ്ഞാട്, നമുക്കെല്ലാം അറിയാവുന്നതുപോലെ, ലോകത്തിന്‍റെ സകല പാപവും ചുമന്ന യേശുക്രിസ്തുവിനെ കുറിക്കുന്നു.
എങ്കില്‍, പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും പരിഛേദനയുടെ അര്‍ത്ഥമെന്താണ്? അഗ്രചര്‍മ്മത്തെ മുറിച്ചു നീക്കുന്നതാണ് പരിഛേദന. യേശുക്രിസ്തുവും ഈ ലോകത്തില്‍ ജനിച്ചതിന്‍റെ എട്ടാം ദിവസം പരിഛേദന ഏറ്റിരുന്നു. പെസഹാ ആചരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും പരിഛേദന ഏറ്റിരിക്കണമെന്ന് ദൈവം കല്പിച്ചിരുന്നു. പരിഛേദന ഏല്‍ക്കാത്ത ഒരുവനും പെസഹായില്‍ പങ്കുണ്ടായിരുന്നില്ല.
ആകയാല്‍ ദൈവം കല്പിച്ചതുപോലെ സകലരും പരിഛേദന ഏല്‍ക്കേണ്ടതാകുന്നു. നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എങ്കില്‍, പുതിയനിയമത്തിലെ പരിഛേദനയുടെ അര്‍ത്ഥത്തെ നിങ്ങള്‍ മനസിലാക്കേണം. 
 

അബ്രഹാമിന് ദൈവം നല്കിയ കല്പനയനുസരിച്ച് പരിഛേദന നടത്തുന്നത് എങ്ങനെ?
 
അബ്രഹാമും സന്തതികളും ദൈവത്തിന്‍റെ മക്കളായിത്തീരുന്നത് എങ്ങനെ?
അവര്‍ പരിഛേദന ഏല്ക്കുന്നതിലൂടെ

ഉല്പത്തി പുസ്തകത്തില്‍ ദൈവം അബ്രഹാമിന് പ്രത്യക്ഷനാവുകയും അവനോടും അവന്‍റെ സന്തതി പരമ്പരകള്‍ക്കുമായി തന്‍റെ ഉടമ്പടി നല്‍കുകയും ചെയ്തു. 15-മത്തെ അദ്ധ്യായത്തില്‍ അബ്രഹാമിന്‍റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെപോലെ പെരുകുമെന്നും അവര്‍ക്ക് കാനാന്‍ ദേശത്തെ അവകാശമായി നല്‍കുമെന്നും ദൈവം വാഗ്ദത്തം ചെയ്തു.
17-മത്തെ അദ്ധ്യായത്തില്‍ അബ്രഹാമും സന്തതികളും ദൈവത്തിന്‍റെ ഉടമ്പടിയില്‍ പങ്കുചേരുകയും പരിഛേദന ഏല്‍ക്കുകയും ചെയ്താല്‍ അവന്‍ അവരുടെ ദൈവവും അവര്‍ തനിക്കു ജനവുമായിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഇത് അബ്രഹാമിനോടും സന്ത തികളോടുമുള്ള ദൈവത്തിന്‍റെ വാഗ്ദത്തമായിരുന്നു. ദൈവീക വാഗ്ദത്തമനുസരിച്ച് അവര്‍ ഉടമ്പടിയില്‍ വിശ്വസിക്കുകയും പരിഛേദന ഏല്‍ക്കുകയും ചെയ്താല്‍ അവര്‍ ദൈവ ജനമാവുകയും അവന്‍ അവര്‍ക്ക് ദൈവമാവുകയും ചെയ്യും.
ഉല്പത്തി 17:78 പറയുന്നു. "ഞാന്‍ നിനക്കും നിന്‍റെ ശേഷം സന്തതിക്കും ദൈവമായിരിക്കേണ്ടതിന് ഞാന്‍ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശം ഒക്കെയും ശാശ്വതാ വകാശമായി തരും." ദൈവം അബ്രഹാമിനോടും സന്തതികളോടും ചെയ്ത വാഗ്ദത്തത്തിന്‍റെ അടയാളമായിരുന്നു പരിഛേദന.
 

എന്താണ് ആത്മീയ പരിഛേദന?
 
എന്താണ് ആത്മീയ പരിഛേദന?
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളും മുറിച്ചു നീക്കുന്നതാണിത്
 
കാരണം, അബ്രഹാം ദൈവവചനത്തില്‍ വിശ്വസിച്ചു. ദൈവം അവനെ നീതിമാനായും തന്‍റെ മകനായും തീര്‍ത്തു. ദൈവവും അബ്രഹാമും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം പരിഛേദനയായിരുന്നു.
"എനിക്കും നിങ്ങള്‍ക്കും നിന്‍റെ ശേഷം സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിത്;നിങ്ങളില്‍ പുരുഷപ്രജ ഒക്കെയും പരിഛേദന ചെയ്യേണം" (ഉല്പത്തി 17:10).
പരിഛേദന എന്നാല്‍ അഗ്രചര്‍മ്മത്തെ ഛേദിച്ചു കളയുക എന്നാണ് അര്‍ത്ഥം. കര്‍ത്താവായ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിടുന്നതിനെയും ഇത് കുറിക്കുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള രക്ഷയെ സ്വീകരിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെ മുറിച്ചു നീക്കിക്കളയുമ്പോള്‍ നാം ആത്മീയമായി പരിഛേദന ഏല്‍ക്കുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ മുറിച്ചു നീക്കിക്കളയുന്നതാണ് പുതിയ നിയമത്തിലെ പരിഛേദന.
ആകയാല്‍ പഴയനിയമത്തിലെ പരിഛേദന പുതിയനിയമത്തില്‍ യേശുവിന്‍റെ സ്നാനമാകുന്നു. നമ്മെ തന്‍റെ ജനമാക്കുവാനായി നല്‍കപ്പെട്ട ഉടമ്പടികളായിരുന്നു ഇവരണ്ടും. ആകയാല്‍ പഴയനിയമത്തിലെ പരിഛേദനയും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനവും ഒന്നുതന്നെ.
അബ്രഹാമിന്‍റെ സന്തതികള്‍ അഗ്രചര്‍മ്മത്തെ മുറിച്ചുനീക്കി ദൈവമക്കളായതുപോലെ നാമും നമ്മുടെ ഹൃദയത്തിലെ പാപങ്ങളെ മുറിച്ചു നീക്കികളയുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. സ്നാപക യോഹന്നാനിലൂടെ സ്നാനമേറ്റതിലൂടെ യേശു ലോകത്തിന്‍റെ സകല പാപവും ചുമന്നു എന്നതിനാല്‍ ലോകത്തില്‍ ഇനി ഒരു പാപവും ഇല്ല എന്ന് വിശ്വസിക്കുന്നതിലൂടെയാണ് നാം ഇത് ചെയ്യുന്നത്. 
യേശുവിന്‍റെ സ്നാനം സകല പാപികളുടെയും പാപം മുറിച്ചുനീക്കിക്കളഞ്ഞ് അവരെ നീതിമാന്‍മാരാക്കുന്നു. പരിഛേദനയിലൂടെ അഗ്രചര്‍മ്മം നീക്കപ്പെടു ന്നതുപോലെ സ്നാപക യോഹന്നാനിലൂടെ യോര്‍ദ്ദാനില്‍ യേശു സ്വീകരിച്ച സ്നാനത്തിലൂടെ മാനവരാശിയുടെ സകല പാപവും മനുഷ്യഹൃദയങ്ങളില്‍നിന്നും മുറിച്ചുനീക്കപ്പെടുന്നു. ഇതില്‍ വിശ്വസിക്കുന്നവരെല്ലാം ആത്മീയമായി പരിഛേദന ഏല്‍ക്കുകയും നീതിമാന്‍മാരായും ദൈവജനമായും മാറ്റപ്പെടുകയും ചെയ്യുന്നു. 
 

മനുഷ്യനെ ദൈവത്തില്‍ നിന്നും മാറ്റിക്കളയുന്ന കപട വിശ്വാസം
 
യിസ്രായേല്യരെ ദൈവത്തില്‍ നിന്നും മാറ്റിക്കളഞ്ഞത് എന്ത്?
അഗ്രചര്‍മ്മം

പരിഛേദന ഏല്‍ക്കാത്ത മനുഷ്യനെ തന്‍റെ ജനത്തിനിടയില്‍ നിന്നും ഛേദിച്ചു കളയണമെന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്താണ് പരിഛേദന? എന്താണ് ആത്മീയ പരിഛേദന? ശരീരത്തില്‍ നിന്നും അല്പം ചര്‍മ്മഭാഗത്തെ ഛേദിച്ചുകളയുന്നതാണ് പരിഛേദന എങ്കില്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ നിന്നും പാപത്തെ പൂര്‍ണമായും ഛേദിച്ചുകളയുകയും അതിനെ യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് കടത്തിവിടുകയും ചെയ്യുന്നതാണ് ആത്മീയ പരിഛേദന.
യേശുവിന്‍റെ സ്നാനമെന്നത് മാനവകുലത്തിന്‍റെ ആത്മീയ പരിഛേദനയാണ്; ഇതിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ നമ്മില്‍ നിന്നും ഛേദിക്കപ്പെടുകയും യേശുവിലേക്ക് ചുമത്തപ്പെടുകയും ചെയ്യുന്നു.
യോഹന്നാന്‍ സ്നാപകനില്‍ നിന്നും യോര്‍ദ്ദാനില്‍ യേശു സ്നാനമേറ്റതിന്‍റെ കാരണം തന്നെ, പാപങ്ങളെ മുഴുവന്‍ എടുത്തു മാറ്റുന്ന ആത്മീയ പരിഛേദനയിലൂടെ സകല മാനവരാശിയേയും രക്ഷിക്കുക എന്നതായിരുന്നു.
മാനവകുലത്തിന്‍റെ സകല പാപങ്ങളും യേശുവിന്മേല്‍ ചുമത്തപ്പെട്ടു ദൈവം, അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും, യാക്കോബിന്‍റെയും അവന്‍റെ സകല സന്തതികളുടെയും ദൈവമായിത്തീര്‍ന്നപ്പോള്‍ ചെയ്ത ഉടമ്പടി അനുസരിച്ച് അബ്രഹാമും സന്തതികളും പരിഛേദന ഏല്‍ക്കേണ്ടി വന്നു. അങ്ങനെതന്നെ, പാപങ്ങളെ ആത്മീയ പരിഛേദനയിലൂടെ ഛേദിച്ചു കളയുന്ന ഏവര്‍ക്കും അവന്‍ ദൈവമായിത്തീരുന്നു.
എന്താണ് പാപത്തെ ഛേദിച്ചുകളയുന്ന ആത്മീയ പരിഛേദന? യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ കുരിശുമരണത്തെയും തങ്ങളുടെ രക്ഷയ്ക്കായി വിശ്വസിക്കുന്നതു വഴി വീണ്ടുംജനനം പ്രാപിച്ച സകലരോടുമുള്ള ദൈവത്തിന്‍റെ ഉടമ്പടിയാണിത്. ഇതിലൂടെ അവന്‍റെ മക്കളാകുവാനുള്ള അധികാരം അവന്‍ നമുക്കു തന്നു ആകയാല്‍ അവന്‍ പരിഛേദനക്കാരുടെ ദൈവമാകുന്നു.
ദൈവം അബ്രഹാമിനോട് പറഞ്ഞു; "തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിഛേദന ഏല്ക്കണം. വീട്ടില്‍ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്ക് വാങ്ങിയവനായാലും ശരി. നിന്‍റെ വീട്ടില്‍ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിഛേദന ഏറ്റേ കഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം. അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചു കളയേണം. അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു." (ഉല്പത്തി 17:12-14)
ആത്മീയ പരിഛേദന കൂടാതെ യേശുവിങ്കലേക്ക് വരുവാന്‍ ശ്രമിക്കുന്നവന്‍ അവന്‍റെ ജനത്തിങ്കല്‍ നിന്നും ഛേദിക്കപ്പെടും. ലോകത്തിന്‍റെ സകല പാപവും യേശുവിങ്കലേക്കു ചുമത്തപ്പെട്ട തന്‍റെ സ്നാനമാണ് പുതിയ നിയമത്തിലെ ആത്മീയ പരിഛേദന.
യേശുവില്‍ വിശ്വസിക്കുന്ന ഏവരും പഴയനിയമത്തിലെ പരിഛേദനയിലും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനത്തിലും വിശ്വസിക്കേണ്ടതുണ്ട്. അങ്ങനെ അവന്‍ ആത്മാവിനെ പ്രാപിക്കുകയും സകലപാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുകയും ദൈവ പൈതലായിത്തീരുകയും ചെയ്യുന്നു. യേശുവില്‍ വിശ്വസിക്കുന്ന നമുക്ക് പഴയനിയമത്തിലെ പരിഛേദനയും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനവും ഒന്നുതന്നെയാണ്. 
പരിഛേദനയുടെ അര്‍ത്ഥം മനസിലാക്കുവാന്‍ നാം പരാജയപ്പെടുകയോ, നമ്മെ വീണ്ടും ജനിപ്പിക്കുന്ന ആത്മീയ പരിഛേദനയിലൂടെയുള്ള രക്ഷയെ നമ്മുടെ ഹ്യദയത്തില്‍ സ്വീകരിക്കുവാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസം വൃഥാവാകുന്നു. നാം ദൈവത്തോട് വിശ്വസ്തരാണെന്ന് കരുതാം; പക്ഷെ നമ്മുടെ വിശ്വാസ ഭവനത്തെ മണലിന്മേല്‍ പണിയുന്നതിന് തുല്യമായിരിക്കും അത്.
തന്നില്‍ വിശ്വസിക്കുന്നവരെല്ലാം പരിഛേദന ഏല്‍ക്കേണമെന്ന് ദൈവം നമ്മോട് പറയുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നതാണ് ആത്മീയ പരിഛേദന. പരിഛേദനയില്ലാതെ നമുക്ക് അവന്‍റെ മക്കളായിത്തീരുവാന്‍ കഴിയുകയില്ല. പരിഛേദനയില്ലെങ്കില്‍, അവന്‍റെ മക്കള്‍ എന്ന പദവിയില്‍ നിന്നും നാം പുറന്തള്ളപ്പെടുന്നു. ആകയാല്‍ ഓരോരുത്തരും, പണം നല്‍കി വാങ്ങിയവനാകട്ടെ, പരദേശിയാകട്ടെ, പെസഹായില്‍ പങ്കെടുക്കുന്നതിന് മുമ്പ് അവന്‍ പരിഛേദന ഏറ്റിരിക്കണം. യിസ്രായേല്‍ കുടുംബത്തില്‍ ജനിച്ചവനാണെങ്കില്‍പ്പോലും പരിഛേദന ഏറ്റില്ല എങ്കില്‍ അവന്‍ തന്‍റെ ജനങ്ങളില്‍ നിന്നും ഛേദിക്കപ്പെടുമായിരുന്നു. യിസ്രായേല്‍ ജനങ്ങളോട് ദൈവത്തിനുള്ള ഉടമ്പടി യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും ബാധകമാണ്.
പുറപ്പാട് 12-മധ്യായത്തില്‍ പെസഹാ കുഞ്ഞാടിന്‍റെ മാംസം കയ്പു ചീരയോടുകൂടെ കഴിച്ചവരെല്ലാവരും പരിഛേദന ഏറ്റവരുമായിരുന്നു. പരിഛേദന ഏറ്റവര്‍ക്കു മാത്രമേ പെസഹാ കഴിക്കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു.
പെസഹാ കുഞ്ഞാടിന്‍റെ ഇറച്ചി കഴിക്കുകയും കട്ടിളമേലും കുറുമ്പടിമേലും കുഞ്ഞാടിന്‍റെ രക്തം തളിക്കുകയും ചെയ്ത യിസ്രായേല്‍ ജനമെല്ലാം നേരത്തെതന്നെ പരിഛേദന ഏറ്റിരുന്നവരാണെന്ന് പ്രധാനമായും നാം അറിഞ്ഞിരിക്കണം.
ദൈവ കല്പനയനുസരിച്ച് ഒരുവന്‍ പരിഛേദന ഏറ്റില്ലെങ്കില്‍ അവന്‍ തന്‍റെ ജനത്തിങ്കല്‍ നിന്നും ഛേദിക്കപ്പെടുകയും ദൈവപൈതല്‍ എന്ന തന്‍റെ സ്ഥാനത്തിന് അയോഗ്യനായിത്തീരുകയും ചെയ്യും. ആത്മീയ പരിഛേദനയിലുള്ള അവിശ്വാസം എന്നപാപം ആ മനുഷ്യന്‍റെ നാശത്തിന് കാരണമായി എന്നാണ് ഇതിനര്‍ത്ഥം. യേശുവിന്‍റെ സ്നാനത്തിലൂടെ ആത്മീയ പരിഛേദന ഏറ്റവര്‍ക്കു മാത്രമേ രക്ഷപ്രാപിക്കാന്‍ കഴിയുകയുള്ളൂ.
"സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കുകളയുന്നതായിട്ടല്ല .......... യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു" (1 പത്രോസ് 3:21). യോര്‍ദ്ദാനിലെ സ്നാനത്തിലൂടെ നിങ്ങളുടെ സകല പാപവും യേശുവിങ്കല്‍ ചുമത്തപ്പെട്ടു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും കുറിച്ചുള്ള സത്യത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു എങ്കില്‍, നിങ്ങളും ആത്മീയ പരിഛേദന നേടിയിരിക്കുന്നു എന്നും നീതിമാനാ ക്കപ്പെട്ടു എന്നും തിരിച്ചറിയും. യേശുവിന്‍റെ സ്നാനത്തെ കൂടാതെയുള്ള യേശുവിന്‍റെ കുരിശു രക്തം അര്‍ത്ഥ ശൂന്യമാണെന്നും നിങ്ങള്‍ മനസിലാക്കും.
യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്തിലൂടെ ആത്മീയ പരിഛേദന നേടാതെ നിങ്ങള്‍ യേശുവിന്‍റെ കുരിശില്‍ വിശ്വസിക്കുകയാണെങ്കില്‍ ദൈവ കൃപയില്‍ നിന്നും നിങ്ങള്‍ തള്ളപ്പെടുന്നുവെന്ന് നിങ്ങള്‍ക്കു തന്നെ മനസിലാകും. നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയും.
വീണ്ടെടുപ്പിന്‍റെ ദൈവീക പദ്ധതി യേശുവിന്‍റെ സ്നാനത്തില്‍ ആരംഭിച്ചു വെന്നും കുരിശില്‍ അവന്‍ ചൊരിഞ്ഞ രക്തത്താല്‍ പൂര്‍ത്തിയായി എന്നും നാം വിശ്വസിക്കേണം. ഇതിലേക്കായി സത്യവചനങ്ങളെ യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും രക്ഷയ്ക്കായി നമ്മുടെ ഹൃദയത്തില്‍ നാം സ്വീകരിക്കേണം.
ഈ വിശ്വാസത്താല്‍, നാം അന്ധകാരത്തിന്‍റെ പിടിയില്‍ നിന്നും മോചിതരാകുകയും വെളിച്ചത്തിന്‍റെ മക്കളായിത്തീരുകയും ചെയ്യും. ഈ വിശ്വാസം സാധാരണ വിശ്വാസികളില്‍ നിന്നും യഥാര്‍ത്ഥമായി വീണ്ടും ജനനം പ്രാപിച്ചവരെ വേര്‍തിരിക്കുന്നു.
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു നമ്മോട് അവനില്‍ വസിക്കുവാന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലോകത്തിന്‍റെ സകല പാപത്തെയും കഴുകികളഞ്ഞു. ആകയാല്‍ ദൈവമക്കള്‍ എന്ന മുദ്ര വഹിക്കേണമെങ്കില്‍ നാം യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കേണം. ഇതില്‍ നാം പരാജയപ്പെടുന്നു എങ്കില്‍ അവനില്‍ നിന്നും നാം ഛേദിക്കപ്പെടും.
വീണ്ടെടുപ്പിന്‍റെ രക്ഷ എന്നത് പഴയനിയമത്തിലെ പരിഛേദനയും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനവുമല്ലാതെ മറ്റൊന്നല്ല. ആത്മീയ പരിഛേദനയിലും (യേശുവിന്‍റെ സ്നാനം) കുരിശിലെ അവന്‍റെ രക്തത്തിലും (പെസഹാ കുഞ്ഞാടിന്‍റെ രക്തം) വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ രക്ഷ പൂര്‍ണ്ണമാകുന്നുള്ളൂ.
പഴയനിയമത്തിലെ ശാരീരിക പരിഛേദന പുതിയനിയമത്തില്‍ യേശുക്രിസ്തുവിന്‍റെ സ്നാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവ് 34:16 പറയുന്നത് വേദപുസ്തകത്തിലെ എല്ലാ വചനങ്ങള്‍ക്കും അതിന്‍റെ ഇണ ഉണ്ടെന്നാണ്. "യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചുനോക്കുവിന്‍; അവയില്‍ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാ തിരിക്കുകയു മില്ല; അവന്‍റെ വായല്ലോ കല്പിച്ചത്; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടി വരുത്തിയത്." 
പഴയനിയമത്തിലെ ഓരോ വചനങ്ങളും പുതിയനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇണയില്ലാത്ത ഒറ്റ വചനം പോലുമില്ല. 
 

തെറ്റായി വിശ്വസിക്കുന്നവരുടെ ഗതിയെന്താവും?
 
ലോകത്തിലെ സകല വിശ്വാസികളില്‍ നിന്നും നരകത്തിലേക്ക് പോകുന്നത് ആരായിരിക്കും?
ആത്മീയ പരിഛേദനയില്‍ വിശ്വസിക്കാത്തവരെല്ലാം

പെസഹാകുഞ്ഞാടിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന അനേകര്‍ ഇന്നുണ്ട് അവര്‍ ചോദിക്കും, "നിങ്ങളെന്താണീ പറയുന്നത്? പരിഛേദനയോ? അത് പഴയനിയമകാലത്തെ യഹൂദന്മാര്‍ക്കു് മാത്രം ബാധകമായതാണ്. പുതിയനിയമകാലത്തുള്ള നമ്മളാരും അഗ്രചര്‍മ്മം ഛേദിക്കേണ്ട കാര്യമില്ല."
വാസ്തവമായും ഇപ്പറഞ്ഞത് നേരാണ്. നാം ശാരീരികമായി പരിഛേദന ഏല്‍ക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ആത്മീയ പരിഛേദനയെക്കുറിച്ച് അപ്പൊസ്തലനായ പൗലോസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന്‍റെ പരിഛേദനയാണ് ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്. 
ശാരീരികപരിഛേദന ഏല്‍ക്കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ, നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുവാനായി നാം യേശുവിന്‍റെ അടുക്കല്‍ വരേണ്ടതും അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതുവഴി ആത്മീയ പരിഛേദന നേടേണ്ടതും ആവശ്യമാണ്.
ഒരു വ്യക്തി വീണ്ടും ജനനം പ്രാപിക്കേണമെങ്കില്‍ അവന്‍ ആത്മീയ പരിഛേദന നേടിയിരിക്കണം. യേശുവില്‍ വിശ്വസിക്കുന്ന ഏവരും ആത്മീയമായി പരിഛേദന ഏല്‍ക്കണം. നമ്മുടെ സകല പാപങ്ങളെയും അറുത്തു മാറ്റുവാനും നീതിമാന്‍മാരായിത്തീരുവനും ഏകമാര്‍ഗ്ഗം ഇതുമാത്രമേ ഉള്ളൂ.
ആത്മീയ പരിഛേദനയ്ക്കു ശേഷം മാത്രമേ നാം പൂര്‍ണ്ണമായും പാപത്തില്‍നിന്നും മോചിതരാകുന്നുള്ളു ആകയാല്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ ആത്മീയ പരിഛേദനയെ നാം സ്വീകരിക്കണം.
അപ്പൊസ്തലനായ പൗലോസും ആത്മീയ പരിഛേദനയുടെ പ്രാധാന്യത്തില്‍ വിശ്വസിച്ചിരുന്നു. അവന്‍ പറഞ്ഞു "ആത്മാവിലുള്ള ഹൃദയ പരിഛേദനയത്രേ പരിഛേദന" (റോമര്‍ 2:29). പാപത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ നാം ഓരോരുത്തരും ആത്മീയ പരിഛേദന ഏറ്റിരിക്കേണം.
നിങ്ങളില്‍ നിന്നും ഛേദിക്കപ്പെട്ട പാപങ്ങള്‍ വാസ്തവമായും യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടുവോ? പുതിയനിയമത്തിലുംകൂടി, യേശുവില്‍ വിശ്വസിക്കുന്നവര്‍ അവന്‍റെ സ്നാനത്തില്‍ വിശ്വസിച്ച് ഹൃദയങ്ങളില്‍ പരിഛേദന പ്രാപിക്കണം.
അപ്പൊസ്തനായ പൗലോസ് ഇതിനെ തന്‍റെ ലേഖനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ദൈവം മനുഷ്യകുലത്തെ പാപത്തില്‍ നിന്നും വിടുവിച്ച് അവരെ തന്‍റെ ജനമാക്കി തീര്‍ക്കുന്നു. യിസ്രായേല്‍ ജനം തങ്ങളുടെ അഗ്രചര്‍മ്മത്തെ നീക്കം ചെയ്ത് ദൈവജനമായപ്പോള്‍ നാമോ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളെയും യേശുവിങ്കലേക്ക് കടത്തിവിട്ട് അവന്‍റെ മക്കളായിത്തീരുന്നു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കാല്‍വരി രക്തത്തിലുള്ള നമ്മുടെ വിശ്വാസം കാണുമ്പോഴാണ് ദൈവം നമ്മെ അവന്‍റെ മക്കളായി സ്വീകരിക്കുന്നത്. ഈ വിശ്വാസം നമ്മെ ആത്മീയമായി പരിഛേദന കഴിപ്പിക്കുകയും നമ്മുടെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നു.
 

യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും പാപികള്‍ക്കു ലഭിക്കുന്ന രക്ഷ
 
യേശു രക്ഷയെ പൂര്‍ത്തീകരിച്ചതെങ്ങനെ?
തന്‍റെ സ്നാനത്തലൂടെയും കുരിശിലെ മരണത്തിലൂടെയും

പാപികളുടെ രക്ഷാപദ്ധതി യേശു തന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും പൂര്‍ത്തീകരിച്ചു. നമ്മുടെ സകല പാപങ്ങളെയും അവങ്കലേക്ക് ചുമത്തപ്പെട്ടതിന് കുഞ്ഞാടിന്‍റെ രക്തം ന്യായവിധിയായും യേശുവിന്‍റെ സ്നാനം ആത്മീയ പരിഛേദനയായും പ്രവര്‍ത്തിച്ചു.
ഈ ആത്മീയ പരിഛേദനയെ ഇന്നത്തെ കാലത്തെ സഭകള്‍ ലഘുവായി കാണുവാന്‍ പാടില്ല. പഴയനിയമത്തിലെ പരിഛേദനയ്ക്ക് ഇക്കാലത്ത് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും, യേശുവിന്‍റെ സ്നാനത്തെ നാം ഒരിക്കലും അവഗണിക്കരുത്.
നിങ്ങളുടെ സകല പാപവും യേശുവിന്‍റെ സ്നാനത്തിലൂടെ എടുത്ത് മാറ്റപ്പെടുകയും യേശുവിന്‍റെ സ്നാനം നിങ്ങളുടെ സകല പാപത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളിത് വിശ്വസിക്കുന്നുവോ? നിങ്ങള്‍ യേശുവിന്‍റെ സ്നാനത്തെ അവഗണിക്കുന്നു എങ്കില്‍, യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള സമ്പൂര്‍ണ്ണ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തെ, വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തെക്കുറിച്ച് നിങ്ങള്‍ ഒരക്കലും അറിയുന്നില്ല. 
ദൈവം നമ്മോടു കല്പിച്ച ആത്മീയ പരിഛേദനയായ യേശുവിന്‍റെ സ്നാനത്തെ നമുക്ക് എങ്ങനെ അവഗണിക്കാനാവും? വേദപുസ്തകം പരിശോധിച്ചാല്‍ പരിഛേദനയും പെസഹാ കുഞ്ഞാടിന്‍റെ രക്തവും തമ്മില്‍ അടുത്ത ബന്ധമുള്ളതായികാണാം. ഇതാണ് ആത്മീയ പരിഛേദനയുടെ, യേശുവിന്‍റെ സ്നാനത്തിന്‍റെ രഹസ്യം.
അപ്പൊസ്തലനായ യോഹന്നാന്‍ പ്രസംഗിച്ച സുവിശേഷവും യേശുവിന്‍റെ സ്നാനവും അവന്‍റെ കുരിശിന്മേലുള്ള രക്തവുമല്ലാതെ മറ്റൊന്നല്ലായിരുന്നു. 1 യോഹന്നാൻ 5:6 ല്‍ അവന്‍ പറയുന്നു "ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു, യേശു ക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ."
യേശു ജലത്താലും രക്തത്താലും ആത്മാവിനാലും വന്നു എന്നാണവന്‍ പറയുന്നത്. ജലത്താല്‍ മാത്രമല്ല, രക്തത്താലും മാത്രമല്ല, മറിച്ച് ജലം, രക്തം, ആത്മാവ് എന്നിവയാല്‍ ഒരുമിച്ച് തന്നെ. ഈ മൂന്നു കാര്യങ്ങളും, യേശുവിന്‍റെ സ്നാനം, കുരിശിന്മേലുള്ള അവന്‍റെ രക്തം, മരണത്തില്‍ നിന്നുള്ള അവന്‍റെ പുനരുത്ഥാനം ഇവ മൂന്നും ഒന്നത്രേ! നമ്മുടെ രക്ഷയുടെ തെളിവ്! 
 

യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും കുറിച്ച് വേദപുസ്തകം പറയുന്നതെന്ത്?
 
പെസഹാ കുഞ്ഞാടിന്‍റെ രക്തത്തിലൂടെ മാത്രമാണോ യിസ്രായേല്‍ ജനം രക്ഷപ്രാപിച്ചത്?
അല്ല പെസഹാ ആചരിക്കുന്നതിനു മുമ്പുതന്നെ അവര്‍ പരിഛേദന ഏറ്റിരുന്നു.
 
വെള്ളത്താലും ആത്മാവാലും നമ്മെ വീണ്ടും ജനിപ്പിക്കുന്നവയാണ് യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും. പുറപ്പാട് 12-മത്തെ അദ്ധ്യായം പറയുന്നു: "നിങ്ങള്‍ക്കായി ഒരു കുഞ്ഞാടിനെ എടുക്കുക, അതിന്‍റെ രക്തത്തില്‍ കുറച്ച് നിങ്ങളുടെ വീടിന്‍റെ കട്ടിളമേലും കുറുമ്പടിമേലും പുരട്ടുക. ഞാന്‍ രക്തത്തെ കാണുമ്പോള്‍, നിങ്ങളെ വിട്ടുമാറിപ്പോകും."
ഇതറിഞ്ഞുകൊണ്ട്, പെസഹാകുഞ്ഞാടിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചുകൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ നമുക്ക് കഴിയുമോ? എങ്കില്‍ യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് ഇത്രയും പ്രാധാന്യത്തോടെ പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത് എന്തിനാണ്? "സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും....." (കൊലൊസ്യർ 2:12), "ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു" (ഗലാത്യർ 3:27), "സ്നാനമോ ...... ഇപ്പോള്‍ നമ്മെയും രക്ഷിക്കുന്നു" (1പത്രൊസ് 3:21).
അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യേശുവിന്‍റെ മറ്റെല്ലാ ശിഷ്യന്മാരും കര്‍ത്താവിന്‍റെ സ്നാനത്തെക്കുറിച്ചു് പറഞ്ഞു. യോര്‍ദ്ദാനില്‍ വച്ച് യേശു സ്വീകരിച്ച സ്നാനത്തെയാണ് അവര്‍ വിവരിക്കുന്നത്. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലുമുള്ള വിശ്വാസമാണ് നമ്മെ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്നത്.
ഞാന്‍ തുറന്നു പറയട്ടെ, ഞാന്‍ യേശുവില്‍ വിശ്വസിച്ചു, പക്ഷെ, അവന്‍റെ രക്തത്തില്‍ മാത്രം. പത്തുവര്‍ഷത്തിലധികം, യേശുവിന്‍റെ സ്നാനത്തെ അംഗീകരിക്കുകപോലും ചെയ്തില്ല. എന്നാല്‍ ഈ അറിവ് എന്‍റെ ഹൃദയത്തിലെ പാപങ്ങളെ എടുത്തുകളഞ്ഞില്ല. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യേശുവില്‍ വിശ്വസിച്ചു; എന്നാല്‍ എന്‍റെ ഹൃദയം നിറയെ പാപമായിരുന്നു. 
10 വര്‍ഷങ്ങള്‍ക്കു ശേഷം, ആത്മീയ പരിഛേദനയുടെ (യേശുവിന്‍റെ സ്നാനത്തിന്‍റെ) അര്‍ത്ഥം ഞാന്‍ കണ്ടുപിടിച്ചു, വീണ്ടും ജനനത്തിന്‍റെയും. അപ്പോള്‍ മാത്രമാണ് സത്യം ഞാന്‍ മനസിലാക്കിയത്. പഴയനിയമത്തിലെ പരിഛേദന പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനത്തെക്കുറിക്കുന്നു. ഞാന്‍ അതില്‍ വിശ്വസിച്ചു; ഇപ്പോഴും വിശ്വസിക്കുന്നു.
"പുതിയനിയമത്തില്‍, യേശുവിന്‍റെ രക്തത്തിലും അവന്‍റെ സ്നാനത്തിലും വിശ്വസിക്കുന്നത് ശരിയായ വിശ്വാസമാണോ? വേദപുസ്തക പ്രകാരം എന്‍റെ വിശ്വാസം ശരിയാണോ?" വീണ്ടും ജനച്ചതിനുശേഷം ഞാന്‍ ഇക്കാര്യങ്ങളെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും കുറിച്ചുള്ള സന്ദേശത്തില്‍ വിശ്വസിച്ചു എങ്കിലും എന്‍റെ സംശയം നീങ്ങിയിരുന്നില്ല. യേശു സ്നാനപ്പെട്ടപ്പോള്‍ എന്‍റെ സകല പാപങ്ങളും യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടു എന്ന് വിശ്വസിക്കുന്നത് ശരിയാണോ? അതോ, യേശു അവന്‍റെ കുരിശുമരണത്തിലൂടെ മാത്രം നമ്മെ രക്ഷിച്ചു എന്ന് വിശ്വസിക്കുന്നത് ശരിയാണോ? യേശുവാണ് എന്‍റെ ദൈവവും രക്ഷകനും എന്ന് വിശ്വസിച്ചാല്‍ മാത്രം മതിയാവുകയില്ലേ? പുറപ്പാട് പുസ്തകം 12- മധ്യായം വായിക്കുമ്പോഴെല്ലാം ഞാന്‍ ഈ ചിന്തകളില്‍ മുഴുകി.
ഇന്നും പുറപ്പാട് പുസ്തകം 12-മധ്യായം വായിക്കുന്ന അനേകരും കുരിശില്‍ മരിച്ച യേശുവിനെ തങ്ങളുടെ രക്ഷകനായി പ്രഖ്യാപിക്കുവാന്‍ രണ്ടാമതൊന്ന് ചിന്തിക്കാറില്ല. ക്രിസ്തുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നത് ശരിയാണെന്ന് ചിന്തിക്കുന്ന ഇവര്‍ തങ്ങളുടെ മാനസാന്തരത്തിന്‍റെ സാക്ഷ്യങ്ങളും പറയാറുണ്ട്. അവര്‍ അചഞ്ചലമായി വിശ്വസിക്കുന്നവരും കര്‍ത്താവിനെ ക്രിസ്തുവെന്നും ദൈവത്തിന്‍റെ പുത്രനെന്നും ഏറ്റുപറയുന്നവരും ആയിരിക്കാം എങ്കിലും അവര്‍ ഇപ്പോഴും പാപികളാണ്. യേശുവിനെ രക്ഷിതാവായി വിശ്വസിച്ച ശേഷം തങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍പ്പോലും തങ്ങള്‍ രക്ഷിക്കപ്പെടും എന്നാണിവര്‍ കരുതുന്നത്.
ഇത്തരത്തിലുള്ള വിശ്വാസം യഥാര്‍ത്ഥ വിശ്വാസമല്ല. ഈ വിശ്വാസത്തിന് അവരെ വീണ്ടും ജനിപ്പിക്കാനാവുകയുമില്ല. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും മാത്രമാണ് നമ്മെ നീതിമാന്‍മാരാക്കുന്നത്.
എങ്കില്‍ പുറപ്പാട് 12 ന്‍റെ അര്‍ത്ഥമെന്താണ്? വേദപുസ്തകത്തിലേക്ക് നോക്കി ഞാന്‍ ചിന്തിച്ചു. "യേശുവിന്‍റെ സ്നാനത്തെ അവഗണിച്ച് അവന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?" പുറപ്പാട് പുസ്തകം വായിച്ചവസാനിക്കുന്നതിന് മുമ്പുതന്നെ രക്ഷയെന്നത് ക്രിസ്തുവിന്‍റെ രക്തത്തിലൂടെ മാത്രമല്ല; അവന്‍റെ സ്നാനത്തിലൂടെയും കൂടിയാണ് എന്ന സത്യം ഞാന്‍ കണ്ടുപിടിച്ചു. യേശുവിന്‍റെ സ്നാനത്താലും അവന്‍റെ കുരിശിലെ രക്തത്താലും നാം നമ്മുടെ ഹൃദയങ്ങളില്‍ പരിഛേദന ഏറ്റിരിക്കുന്നു എന്നകാര്യം വേദപുസ്തകത്തിലൂടെ എനിക്ക് ബോധ്യമായി.
 
ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഇപ്പോഴും പാപികളായിരിക്കുന്നതെന്ത്?
കാരണം അവര്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നില്ല.
 
പുറപ്പാട് 12:47-49 ല്‍ നിന്നും ഒരുവന്‍ പെസഹ കഴിക്കുന്നതിന് മുമ്പ് തന്നെ പരിഛേദന ഏറ്റിരിക്കേണമെന്ന് ഞാന്‍ മനസിലാക്കി. അതാണ് 48-മത്തെ വാക്യത്തില്‍ ദൈവം ഇങ്ങനെ പറയുന്നത് "സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം."
അതായത് പരിഛേദന ഏല്‍ക്കാത്ത ഒരുവന് പെസഹാ കഴിക്കുവാന്‍ പാടില്ല. ഞാന്‍ കണ്ടെത്തിയ സത്യം അതായിരുന്നു. അതേപോലെ തന്നെ നാം യേശുവിനെ രക്ഷകനായി സ്വീകരിക്കുമ്പോള്‍, ആദ്യംതന്നെ നമ്മുടെ സകല പാപങ്ങളും കര്‍ത്താവായ യേശുവിലേക്ക് യോര്‍ദ്ദാനില്‍വച്ചുള്ള സ്നാനത്തിലൂടെ കടത്തിവിടപ്പെട്ടെന്നും ഈ പാപങ്ങള്‍ക്കായി യേശു കുരിശില്‍ മരിച്ചെന്നുമുള്ള വസ്തുത നാം സ്വീകരിക്കണം.
തന്‍റെ സ്നാനത്തിലൂടെ യേശു വഹിച്ച പാപങ്ങളുടെ ന്യായവിധിയായിട്ടാണ് യേശു കുരിശില്‍ മരിച്ചതെന്ന് ഞാന്‍ മനസിലാക്കിയതോടൊപ്പം ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും ലംഘനങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ആത്മീയ പരിഛേദനയുടെ അര്‍ത്ഥവും എനിക്ക് മനസിലായി.
എന്‍റെ സകല പാപങ്ങളും പോയെന്ന് ആ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ ഹൃദയം ഹിമം പോലെ വെളുത്തു: വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഞാന്‍ എന്‍റെ ഹൃദയത്തില്‍ സ്വീകരിച്ചു. നമ്മെ രക്ഷിക്കുന്ന രണ്ടു കാര്യങ്ങളുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പരിഛേദനയും കുഞ്ഞാടിന്‍റെ രക്തവും പഴയ നിയമത്തിലും, യേശുവിന്‍റെ സ്നാനത്തിലൂടെ അവന്‍റെമേല്‍ പാപത്തെ കടത്തിവിടലും കുരിശിലെ അവന്‍റെ രക്തവും പുതിയനിയമത്തിലും. പഴയനിയമത്തിലെ പരിഛേദനയും പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനവും വാസ്തവത്തില്‍ ഒരേ കാര്യം തന്നെയാണ്.
യേശു ന്യായം തീര്‍ക്കപ്പെട്ടത്, അവന്‍ എന്തെങ്കിലും പാപം ചെയ്തതിനാല്‍ ആയിരുന്നില്ല; മറിച്ച് തന്‍റെ സ്നാനത്തിലൂടെ അവന്‍ വഹിച്ച ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കുമായിരുന്നു. മാനവകുലത്തിലെ അവസാന മഹാപുരോഹിതനായ സ്നാപക യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയെന്നും ലോകത്തിന്‍റെ സകലപാപവും അവങ്കലേക്ക് കടത്തിവിട്ടു എന്നും വിശ്വസിക്കുന്ന ഏവരും യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കണം.
വേദപുസ്തകത്തില്‍ ആവര്‍ത്തിച്ച് വിശദീകരിച്ചീട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് അനേകര്‍ യേശുവിന്‍റെ സ്നാനത്തെ എതിര്‍ക്കുന്നത്? ഇങ്ങനെ ചെയ്യുന്നതുവഴി യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഇവര്‍ പാപികളായി തുടരുന്നു. അവര്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടാകാമെങ്കിലും ഇപ്പോഴും അവര്‍ ദൈവത്തില്‍ ഛേദിക്കപ്പെട്ടവരാണ്. യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും നരകത്തിലേക്ക് പോകേണ്ടുന്ന സഹതാപാര്‍ഹരായ പാപികളാണിവര്‍.
യേശുവില്‍ വിശ്വസിക്കുന്ന ഇവരെങ്ങനെയാണ് തുടര്‍ന്നും പാപികളായി തുടരുന്നത്? എന്തുകൊണ്ടാണ് അവര്‍ പാപികളെപ്പോലെ ജീവിക്കുന്നത്? അവര്‍ നാശത്തിലേക്ക് പോകുന്നതെന്തുകൊണ്ടാണ്? ഇത് വളരെ ദുഃഖകരമാണ്. അവര്‍ ഇപ്പോഴും പാപികളായി തുടരുവാന്‍ കാരണം ലോകത്തിന്‍റെ പാപങ്ങളെല്ലാം യേശുവിലേക്ക് കടത്തിവിടപ്പെട്ടുവെന്നും തന്‍റെ ആത്മീയ സ്നാനത്തിലൂടെ സകലര്‍ക്കും അവന്‍ നിത്യരക്ഷ കൊണ്ടുവന്നുവെന്നും ഇവര്‍ വിശ്വസിക്കാത്തതാണ്.
ജനങ്ങള്‍ കരുതുന്നത് അവര്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത് യേശുവിന്‍റെ രക്തത്തില്‍ വിശ്വസിച്ചതിനാലാണെന്നാണ്; പക്ഷേ, ആ വിശ്വാസം ഒരിക്കലും അവരെ പൂര്‍ണരാക്കുന്നില്ല എന്തുകൊണ്ട്? കാരണം തങ്ങളുടെ പാപങ്ങളെ യേശുവിങ്കലേക്ക് കടത്തി വിടുവാന്‍ അവര്‍ പരാജയപ്പെട്ടു!
വെള്ളത്തിലും (ക്രിസ്തുവിന്‍റെ സ്നാനം) അവന്‍റെ രക്തത്തിലും ദൈവം സ്ഥാപിച്ച രീതിയില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നമുക്ക് രക്ഷ പ്രാപിക്കുവാനാവൂ. അതാണ് ആത്മീയ പരിഛേദനയുടെ രക്ഷ. അപ്പോള്‍ മാത്രമേ നമുക്ക് ദൈവമക്കളാകുവാന്‍ കഴിയുകയുള്ളൂ.
നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ആത്മീയ പരിഛേദനയായി നാം ക്രിസ്തുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ നമ്മുടെ പാപങ്ങള്‍ പൂര്‍ണ്ണമായും കഴുകപ്പെടുമോ? ഇതിന്‍റെ ഉത്തരം ലഭിക്കുവാന്‍ നാം നമ്മുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് നോക്കണം.
യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും നാം രക്ഷ നേടിയതുപോലെ പഴയ നിയമത്തില്‍ ജനങ്ങള്‍ രക്ഷനേടിയിരുന്നത് പരിഛേദനയിലൂടെയും പെസഹാ കുഞ്ഞാടിന്‍റെ രക്തത്തിലൂടെയുമായിരുന്നു. ഈ രീതിയിലൂടെ നാം ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും പാപം നിറഞ്ഞ ലോകത്തില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വസിക്കുന്നവര്‍ ദൈവ മക്കളും ദൈവം അവര്‍ക്കു പിതാവും ആയിത്തീരുന്നു.
ഈ രണ്ടുകാര്യങ്ങളില്‍-പരിഛേദനയും പെസഹാ കുഞ്ഞാടിന്‍റെ രക്തവും; അതായത് യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും-വിശ്വസിക്കുന്നതിലൂടെ ഒരുവന്‍ രക്ഷിക്കപ്പെടുകയും ദൈവത്തിന്‍റെ സ്വന്തവുമായിത്തീരുന്നു. യേശു പറയുന്ന സത്യമാണിത്. വെള്ളത്തിനാലും, രക്തത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതാണിത്. 
 

എന്താണ് വേദപുസ്തകത്തിലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പ്?
 
യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ പാപികള്‍ക്ക് നീതിമാന്‍മാരാകാന്‍ കഴിയുമോ?
ഒരിക്കലുമില്ല

യേശു തന്‍റെ സ്വര്‍ഗ്ഗീയ സിംഹാസനം ഉപേക്ഷിച്ചിട്ടാണ് ഈ ലോകത്തിലേക്ക് ഇറങ്ങിവന്നത്. തന്‍റെ മുപ്പതാം വയസില്‍ ഈ ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങളും എടുക്കുവാനായി സ്നാപക യോഹന്നാനാല്‍ അവന്‍ സ്നാനപ്പെട്ടു. 
ഈ ലോകത്തിലെ സകല പാപികളുടെയും പാപങ്ങളുടെ ശിക്ഷാവിധിയായിരുന്നു കുരിശില്‍ ചൊരിഞ്ഞ യേശുവിന്‍റെ രക്തം. യേശു ലോക രക്ഷിതാവായി ലോകത്തിലേക്ക് വന്ന് വെള്ളത്തിലൂടെയും രക്തത്തിലൂടെയും സകല പാപികളെയും പാപത്തില്‍ നിന്നും രക്ഷിച്ചു.
നാം രക്തത്താല്‍ മാത്രമാണോ വീണ്ടും ജനിച്ചത്? അല്ല, നാം പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നത് യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലുമാണ്. യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവരോട് ഒരു ചോദ്യം ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു "ക്രിസ്തുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ പാപികള്‍ക്ക് നീതിമാന്‍മാരാകുവാന്‍ കഴിയുമോ? അതോ, യേശുവിന്‍റെ സ്നാനത്താലും കുരിശിലെ അവന്‍റെ രക്തത്താലുമാണോ സാധ്യമാകുന്നത്? യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിട്ടു എന്ന വിശ്വാസത്താലാണോ, അതോ രക്തത്തിലൂടെ മാത്രമാണോ? ഏതാണ് സത്യം? ഞാന്‍ നിങ്ങളോട് ചോദിക്കുന്നു?"
വെള്ളത്തിനാലും ആത്മാവാലും യഥാര്‍ത്ഥമായി വീണ്ടും ജനനം പ്രാപിക്കേണമെങ്കില്‍ യേശു ജഡരൂപത്തില്‍ ഈ ലോകത്തിലേക്കു വന്നുവെന്നും യോര്‍ദ്ദനിലെ തന്‍റെ സ്നാനത്തിലൂടെ ഈ ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെമേല്‍ ചുമന്നുവെന്നും നമ്മുടെ സകല പാപങ്ങള്‍ക്കുമായി കുരിശില്‍ ന്യായം വിധിക്കപ്പെട്ടുവെന്നും നാം വിശ്വസിക്കേണം. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍ ഇങ്ങനെ വിശ്വസിക്കുന്നതിലൂടെ നമുക്ക് വാസ്തവമായും വീണ്ടും ജനനം പ്രാപിക്കാം.
ഞാന്‍ വീണ്ടും ചോദിക്കട്ടെ, വേദപുസ്തകം വിശ്വാസം എന്ന് നിര്‍വചിച്ചിരിക്കുന്നത് എന്താണ്? അത് യേശുവിന്‍റെ രക്തത്തില്‍ മാത്രമുള്ള വിശ്വാസമാണോ? അതോ, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസമാണോ?
യേശുവിന്‍റെ രക്തത്തിലുള്ള വിശ്വാസം ഇപ്രകാരമാണ്. ഈ ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കുമായി യേശു ന്യായം വിധിക്കപ്പെടുകയും ശിക്ഷ സഹിക്കുകയും ചെയ്തു. അവ ന്‍ നമ്മുടെ പാപങ്ങള്‍ക്കായി മുറിവേറ്റും തകര്‍ന്നും ഇരിക്കുന്നതിനാല്‍ ഭീകരമായ ന്യായവിധിയില്‍ നിന്നും നാം രക്ഷപെട്ടിരിക്കുന്നു. പക്ഷെ, ഇത് പൂര്‍ണ്ണമായ വിശ്വാസമല്ല. ഈ ഉപദേശത്തെ സ്വീകരിക്കുന്നതിനു മുമ്പ് ഒരു കാര്യത്തെ നാം വ്യക്തമാക്കേണ്ടതുണ്ട്. എന്തിനാണ് യേശു കുരിശില്‍ തറയ്ക്കപ്പെടുന്നത്?
പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. യേശു ഈ ലോകത്തില്‍ ഒരു പാപവും ഒരിക്കലും ചെയ്തിട്ടില്ല. മറിയയുടെ ശരീരത്തിലൂടെ അവന്‍ ജഡരൂപത്തില്‍ അവതരിച്ചു. പാപികളുടെ രക്ഷകനും വിശുദ്ധനായ ദൈവ പുത്രനും എന്ന നിലയിലാണ് അവന്‍റെ ജനങ്ങള്‍ക്കായി അവന്‍ വന്നത്. അതിനാലാണ് കുരിശില്‍ മരിക്കുന്നതിന് മുമ്പ് സ്നാപക യോഹന്നാനാന്‍ അവന് സ്നാനമേല്‍ക്കേണ്ടി വന്നത്. സ്നാനമേറ്റപ്പോള്‍, നമ്മുടെ സകല പാപങ്ങളും അവന്‍ തന്‍റെ മേല്‍ വഹിച്ചു. അങ്ങനെ, സ്നാനം കൂടാതെ കുരിശിന്മേല്‍ രക്തം ചിന്തുവാനായി അവനെ വിധിക്കുവാന്‍ കഴിയുമായിരുന്നി ല്ല.
 

പഴയനിയമത്തിലെ യാഗ വ്യവസ്ഥ
 
യാഗം അര്‍പ്പിക്കുന്നതിന് ഒഴിവാക്കാനാകാത്ത വ്യവസ്ഥകള്‍ ഏതെല്ലാമായിരുന്നു?
1. ഊനമില്ലാത്ത ജീവനുള്ള മൃഗം
2. കൈവയ്പ്പ്
3. രക്തം
 
വിശുദ്ധ സമാഗമന കൂടാരത്തിലെ യാഗ വ്യവസ്ഥകളിലൂടെ ഈ സത്യത്തിലേക്ക് നമുക്ക് നോക്കാം. പഴയനിയമത്തില്‍, ഒരു പാപിയോ, മഹാ പുരോഹിതനോ തന്‍റെ പാപത്തെ അഥവാ യിസ്രായേല്‍ ജനത്തിന്‍റെ പാപത്തെ കടത്തിവിടുവാനായി യാഗമൃഗമായ കുഞ്ഞാടിന്‍റെയോ കോലാട്ടു കൊറ്റന്‍റെയോ ശിരസില്‍ കൈകള്‍ വയ്ക്കുന്നു. അതിനുശേഷം ഈ യാഗമൃഗത്തെ കൊല്ലുകയും യാഗപീഠത്തിനു മുമ്പില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. പഴയനിയമം പുതിയ നിയമത്തിന്‍റെ നിഴലാകുന്നു; ദൈവം അയക്കാമെന്ന് വാഗ്ദത്തം ചെയ്ത യാഗത്തിന്‍റെ കുഞ്ഞാടാണ് യേശുക്രിസ്തു.
എപ്പോഴാണ് നിങ്ങളെല്ലാവരും നിങ്ങളുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിട്ടത്? ഇതിനെക്കുറിച്ച് നല്ലവണ്ണം ആലോചിച്ച് വേണം നിങ്ങള്‍ ഉത്തരം പറയുവാന്‍. പഴയനിയമത്തില്‍, യാഗമൃഗത്തിന്‍റെമേല്‍ കൈവയ്ക്കാതെ അതിനെ യിസ്രായേല്‍ ജനങ്ങള്‍ കൊന്നിരുന്നില്ല. (യാഗ മൃഗത്തിലേക്ക് പാപങ്ങളെ കടത്തിവിടുന്നതിനെയാണ് കൈവയ്പ് സൂചിപ്പിക്കുന്നത്) യാഗ മൃഗങ്ങളെ യാഗപീഠത്തിനുമുമ്പില്‍ കൊണ്ടുവരുന്നതിനു മുമ്പ് തന്നെ, പാപങ്ങളെ യാഗമൃഗങ്ങളി ലേക്ക് കടത്തിവിടുവാനായുള്ള കൈവയ്പ്പ് നടന്നിരിക്കണം.
"അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈ വയ്ക്കണം." (ലേവ്യാ 1:4) സകല യാഗത്തിന്മേലും കൈവയ്ക്കേണമെന്ന് ലേവ്യാ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. യാഗമൃഗത്തിന്മേല്‍ തങ്ങളുടെ കൈകള്‍ വയ്ക്കുന്നതിലൂടെ യിസ്രായേല്‍ ജനം തങ്ങളുടെ പാപങ്ങളെ കടത്തിവിടുകയും, അതിന്‍റെ രക്തവും മാംസവും ദൈവമുമ്പാകെ വിശ്വാസത്താല്‍ അര്‍പ്പിക്കുന്നതിലൂടെ, അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുകയും ചെയ്തിരുന്നു. പഴയനിയമ കാലത്ത് യിസ്രായേല്‍ ജനങ്ങളും വിശ്വാസത്താല്‍ രക്ഷ പ്രാപിച്ചിരുന്നു.
ദൈവത്തിനുമുമ്പാകെ ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഒരു പാപി തന്‍റെ പാപങ്ങളെ കടത്തിവിടുവാനായി ആ യാഗമൃത്തിന്‍റെ ശിരസിന്മേല്‍ കൈ വയ്ക്കേണ്ടതായിട്ടുണ്ട്. ആ പാപിയ്ക്കു പകരമായി തുടര്‍ന്ന് ആ യാഗമൃഗം കൊല്ലപ്പെടുന്നു. ഇതിന്‍റെ രക്തം യാഗപീഠത്തിന്‍റെ നാലു കൊമ്പുകളിലും തളിക്കുകയും ശേഷിക്കുന്നത് യാഗപീഠത്തിന്‍റെ തറയില്‍ ഒഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് പാപികള്‍ വീണ്ടെടുക്കപ്പെട്ടിരുന്നത്.
പുതിയനിയമത്തില്‍, വെള്ളത്തിലും യേശുവിന്‍റെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും പാപികള്‍ക്ക് വീണ്ടെടുപ്പ് ലഭ്യമാകുന്നു. 1 യോഹന്നാൻ 5:1-10 പറയുന്നത് ഒരു പാപി യേശുവിന്‍റെ സ്നാനത്തിലും കുഞ്ഞാടിന്‍റെ രക്തത്തിലും (കുരിശില്‍) വിശ്വസിക്കുമ്പോള്‍ അവന്‍ തന്‍റെ പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെടുന്നു എന്നാണ്.
ആകയാല്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കു ന്നിടത്തോളം ഏതൊരു പാപിയും വിടുവിക്കപ്പെടും. പരിശുദ്ധാത്മാവിനോടുകൂടെ യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുവാന്‍ ആവശ്യമായ കാര്യങ്ങളാണ്. 
എന്‍റെ പ്രിയരേ, യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് വിടുതല്‍ പ്രാപിക്കുവാന്‍ കഴിയുമോ? കുരിശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതു വഴി വീണ്ടും ജനനം പ്രാപിക്കാമെന്ന് കരുതുന്നവരുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ട്. പക്ഷെ, പുതിയ നിയമത്തിലെ ആത്മീയ പരിഛേദനയായ യേശുവിന്‍റെ സ്നാനത്തില്‍, പഴയനിയമത്തിലെ പരിഛേദനയുടെ പില്ക്കാലത്തുള്ള തുല്യതയില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് രക്ഷപ്രാപിക്കാം.
എല്ലാ സംഘടനകള്‍ക്കും അവരുടേതായ ഉപദേശങ്ങളുമുണ്ട്. തങ്ങളുടെ തെറ്റായ വിശ്വാസങ്ങളെ ഉപേക്ഷിച്ചില്ലെങ്കില്‍ അവരെല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് നമുക്ക് അറിയാം. പ്രസ്ബിറ്റേറിയന്‍ സഭ മുന്‍നിയമനത്തെക്കുറിച്ചുള്ള ഉപദേശത്തിന് ഊന്നല്‍ നല്‍കുന്നു. മെതഡിസ്റ്റ് അര്‍മിനിയാനിസത്തിന് അഥവാ മനുഷ്യത്വത്തിനും, ബാപ്റ്റിസ്റ്റ് സഭ സ്നാനത്തിനും, ഹോളിനസ്സ് സഭ വിശുദ്ധ ജീവിതത്തിനും പ്രാമുഖ്യം നല്‍കുന്നു. എന്നാല്‍ ഇവയെല്ലാം സത്യ വചനത്തില്‍ നിന്നും വഴിമാറിയിരിക്കുന്നു.
എന്നാല്‍ വേദ പുസ്തകത്തിലെ സത്യവചനം വീണ്ടും ജനനത്തെക്കുറിച്ച് എന്താണ് പറയുന്നത്? യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും കാണപ്പെടുന്ന സത്യത്തെയാണ് വേദപുസ്തകം പറയുന്നത്. ദൈവ വചനത്തെ വിശ്വസിക്കുകയും അതിനെ പിന്തുടരുകയും ചെയ്യുന്നവര്‍ വെള്ളത്താലും ആത്മാവാലുമുള്ള വീണ്ടും ജനനത്തില്‍ വിശ്വസിച്ച് വീണ്ടെടുപ്പ് പ്രാപിക്കും.
 

യേശുവിന്‍റെ സ്നാനത്തിലുള്ള രഹസ്യമെന്ത്?
 
എന്താണ് പുതിയനിയമത്തിലെ ആത്മീയ പരിഛേദന?
യേശുവിന്‍റെ സ്നാനം

യേശുവിന്‍റെ സ്നാനമായിരുന്നു ആ ആത്മീയ പരിഛേദന. പഴയനിയമത്തില്‍, പരിഛേദന ഏല്‍ക്കാത്തവനെല്ലാം തന്‍റെ ജനങ്ങളുടെ നടുവില്‍ നിന്നും ഛേദിക്കപ്പെടണമെന്ന് ദൈവം കല്പിച്ചു.
പുതിയനിയമത്തിലെ ഈ ആത്മീയ പരിഛേദന യേശുവിന്‍റെ സ്നാനമാണെന്ന് തീര്‍ച്ചയായും നാം അറിയുകയും വിശ്വസിക്കുകയും വേണം. കാരണം യേശു തന്‍റെ പൊതുശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് യോഹന്നാന്‍ സ്നാപകനാല്‍ സ്നാനം കഴിക്കപ്പെട്ടു; അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമും ആത്മീയ പരിഛേദന നേടുന്നു. യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നനപ്പെട്ടതിന്‍റെ കാരണങ്ങള്‍ ശ്രദ്ധയോടെ നാം വിശകലനം ചെയ്യണം. 
"അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍ നിന്നും യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്ന് പറഞ്ഞു. യേശു അവനോട്; ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു." (മത്തായി 3:13-15) 
`മരണ നദിയായ` യോര്‍ദ്ദാനിലാണ് സ്നാപക യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടത്. യോഹന്നാന്‍ സ്നാപകന്‍ യേശുവിന്‍റെമേല്‍ കൈവയ്ക്കുകയും അവനെ പൂര്‍ണ്ണമായും വെ ള്ളത്തില്‍ മുക്കുകയുംചെയ്തു. ഇതാണ് സ്നാനത്തിന്‍റെ കൃത്യമായ രീതി (Baptism: വെള്ളത്തില്‍ മുക്കുക) ലോകത്തിന്‍റെ സകല പാപങ്ങളും ചുമക്കുവാനായി യേശുവിനും ഇതേ രീതിയില്‍ സ്നാനമേല്‍ക്കേണ്ടിവന്നു. പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ കൈവെപ്പിലൂടെ അവന്‍ സ്നാനമേറ്റു.
യേശുവിന്‍റെ സ്നാനം തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മീയ പരിഛേദനയാകുന്നു. "ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്കുചിതം." (മത്തായി 3:15) ലോകത്തിന്‍റെ സകല പാപവും എടുത്ത് യേശു നമ്മുടെ ദൈവവും രക്ഷകനുമായിത്തീര്‍ന്നത് തികച്ചും ഉചിതം തന്നെ. അങ്ങനെ, തിരുവെഴുത്തുകളിന്‍ പ്രകാരം, നമ്മുടെ സകല പാപങ്ങളും ശിരസില്‍ വഹിച്ചവനായി അവന്‍ കുരിശില്‍ മരിച്ചതും തികച്ചും ഉചിതം തന്നെ.
സകല പാപികളെയും വീണ്ടും ജനിപ്പിക്കുവാന്‍ ശക്തിയുള്ളതാണ് യേശുവിന്‍റെ സ്നാനം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ രഹസൃമാണിത്.
തന്‍റെ പൊതുശുശ്രൂഷയിലൂടെ പാപികളെ അവരുടെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി യേശു ആദ്യം ചെയ്ത കാര്യം സ്നാപക യോഹന്നാനാല്‍ സ്നാനപ്പെടുകയായിരുന്നു. Baptism എന്നതിന് "കഴുകപ്പെടുക, അടക്കം ചെയ്യപ്പെടുക, കടത്തിവിടുക" എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്.
ദൈവം ആവശ്യപ്പെട്ട രീതിയില്‍ സ്നാനപ്പെട്ടതിലൂടെ, ലോകത്തിന്‍റെ സകല പാപങ്ങളെയും യേശു തന്‍റെമേല്‍ ചുമന്നു. "ഇതാ ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" (യോഹന്നാൻ 1:29). യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന ഏവരും ആത്മീയ പരിഛേദന പ്രാപിക്കുന്നു.
പിന്നീട്, ലോകത്തിന്‍റെ സകല പാപങ്ങളും ചുമന്ന ദൈവത്തിന്‍റെ കുഞ്ഞാടായ അവന്‍ കുരിശിലേക്ക് ചെന്ന് സകല പാപികള്‍ക്കുമായുള്ള ശിക്ഷാവിധി സ്വീകരിച്ചു. അങ്ങനെ മുഴുവന്‍ മാനവരാശിയെയും അവന്‍ പാപത്തില്‍ നിന്നും രക്ഷിച്ചു.
ആകയാല്‍, പഴയനിയമത്തിലെ പരിഛേദനയായ യേശുവിന്‍റെ സ്നാനത്തിലും, കുരിശിലെ അവന്‍റെ രക്തത്തിലും രക്ഷയ്ക്കായി വിശ്വസിക്കുന്നവരെല്ലാം തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷപ്രാപിക്കും. യേശു ക്രിസ്തു തന്‍റെ സ്നാനത്താലും രക്തത്താലും സകല പാപികളെയും രക്ഷിച്ചു. ഇതാണ് ആത്മീയ പരിഛേദനയുടെ സത്യം. 
 

രക്തത്തിലൂടെ മാത്രം രക്ഷ ലഭ്യമോ? ഇല്ല; അങ്ങനെയല്ല
 
എന്തിലൂടെയാണ് യേശു ലോകത്തിലേക്ക് വന്നത്?
ജലത്താലും രക്തത്താലും
 
1 യോഹന്നാൻ 5:4-8 പറയുന്നു: "ദൈവത്തില്‍ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു. ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ. യേശു ദൈവപുത്രന്‍ എന്ന് വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു; യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ; ആത്മാവ് സാക്ഷ്യം പറയുന്നു. ആത്മാവ് സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്: ആത്മാവ്, ജലം, രക്തം. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒ ന്നു തന്നെ."
പ്രിയ വിശ്വാസിയേ, അവനെ നിന്‍റെ രക്ഷകനാക്കി കൊണ്ടുള്ള നിന്‍റെ സാക്ഷ്യമെന്താണ്? ജലത്താലും രക്തത്താലും വന്ന ദൈവപുത്രനിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നുമല്ലത്.
എന്താണ് ലോകത്തെ ജയിക്കുന്ന ജയം? ജലത്തിലും രക്തത്തിലുമുള്ള വിശ്വാസത്തിന്‍റെ ശക്തിയല്ലാതെ മറ്റൊന്നുമല്ലത്. ജലത്താലും രക്തത്താലും വന്ന യേശു ക്രിസ്തുവാണത്. ആത്മാവത്രേ സാക്ഷ്യം പറയുന്നത്, കാരണം ആത്മാവ് സത്യമല്ലോ!
ഈ ഭൂമിയില്‍ സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്: ജലം, രക്തം, ആത്മാവ് ഇവ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നെ. യേശു ജഡരൂപത്തില്‍ ഈ ലോകത്തിലേക്ക് വന്നു നമ്മെ നിത്യദണ്ഡനത്തില്‍ നിന്നും രക്ഷിക്കുവാനായി അവന്‍ സ്നാനമേല്ക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തു. നമ്മുടെ സൃഷ്ടിതാവാം ദൈവം, സകല പാപികളുടെയും രക്ഷകനായിത്തീര്‍ന്നു വെന്നതിന്‍റെ തെളിവാണ് നമ്മെ ഏവരെയും രക്ഷിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
ആത്മാവ് ജഡരൂപത്തില്‍ വസിച്ചവനായി, യേശു ഈ ലോകത്തിലേക്ക് ഇറങ്ങിവരുകയും നമ്മുടെ പാപങ്ങളെ ചുമക്കുവാന്‍ യോര്‍ദ്ദാനില്‍ സ്നാനമേല്‍ക്കുകയും നമ്മുടെ പാപങ്ങളുടെ ശിക്ഷ സ്വീകരിക്കുവാനായി കുരിശില്‍ രക്തം ചിന്തുകയും ചെയ്തു എന്നത് നമ്മുടെ തെളിവാകുന്നു. അങ്ങനെ തന്നില്‍ വിശ്വസിക്കുന്ന സകലരെയും അവന്‍ രക്ഷിക്കുന്നു. ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യ സുവിശേഷം. 
 

എന്താണ് ദൈവത്തിന്‍റെ രക്ഷയ്ക്ക് സാക്ഷ്യം വഹിക്കുന്ന ജലവും രക്തവും?
 
പഴയനിയമത്തിലെ പരിഛേദനയുടെ മറുപകുതി ഏത്?
യേശുവിന്‍റെ സ്നാനം
 
ജലം യേശുവിന്‍റെ സ്നാനത്തെ കുറി ക്കുന്നു. യേശുവിന്‍റെ സ്നാനം പഴയനിയമത്തിലെ പരിഛേദനയെ കുറിക്കുന്നു. പഴയനിയമത്തിലെ പരിഛേദനയുടെ മറുപകുതിയാണ് പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനം. ലോകത്തിന്‍റെ സകല പാപങ്ങളും യേശുവിലേക്ക് കടത്തി വിടപ്പെട്ടു എന്നതിന്‍റെ തെളിവാണ് യേശുവിന്‍റെ സ്നാനം.
ഈ സത്യത്തെ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമുമ്പാകെ നിന്ന് നല്ല മനസാക്ഷിയോടെ ഇങ്ങനെ പറയുവാന്‍ കഴിയും. `നീയാണെന്‍റെ രക്ഷകന്‍, എന്‍റെ കര്‍ത്താവ്, കാരണം ഞാന്‍ നിന്‍റെ സ്നാനത്തിലും രക്തത്തിലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും വിശ്വസിക്കുന്നു. ആകയാല്‍, എനിക്ക് ഒരു പാപവുമില്ല. ഞാന്‍ ഒരു ദൈവപൈതലും നീയെന്‍റെ രക്ഷനുമാകുന്നു.` സത്യവിശ്വാസത്തോടുകൂടി ഇക്കാര്യം പറയുവാന്‍ നമുക്കും കഴിയും. യേശു വിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള നമ്മുടെ വിശ്വാസത്താലാണ് നമുക്കിത് ചെയ്യാന്‍ കഴിയുന്നത്.
നമ്മെ വീണ്ടും ജനിക്കുവാന്‍ അനുവദിക്കുന്ന പദമേതാണ്? അത് യേശുവിന്‍റെ സ്നാനവും കുരിശിലുള്ള അവന്‍റെ രക്തവുമാണ്; ഇവയാണ് നമ്മുടെ ഹൃദയത്തിലുള്ള രക്ഷയുടെ സാക്ഷ്യങ്ങള്‍. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്‍റെ സുവിശേഷമാണിത്.
പ്രിയ ക്രിസ്ത്യാനിയേ, ഞാന്‍ വീണ്ടും ചോദിക്കട്ടെ, ക്രിസ്തുവിന്‍റെ രക്തത്തില്‍ മാത്രമുള്ള വിശ്വാസത്താല്‍ ഒരു പാപിക്കു് രക്ഷപ്രാപിക്കുവാന്‍ കഴിയുമോ? ഇല്ല. രക്ഷപ്രാപിക്കുവാന്‍ അവന്‍റെ കുരിശുമരണത്തിലുള്ള വിശ്വാസം മാത്രം മതിയാകുകയില്ല. വെള്ളത്തിലും രക്തത്തിലും - വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം - ഉള്ള വിശ്വാസത്താല്‍ മാത്രമേ പാപികള്‍ ക്കു് വീണ്ടും ജനനം സാധ്യമാകയുള്ളൂ. വെള്ളത്തെക്കുറിച്ച്, യേശുവിന്‍റെ സ്നാനത്തെക്കുറിച്ചു് വിശദീകരിക്കുന്ന വേദഭാഗത്തേക്കു് നമ്മുടെ ശ്രദ്ധയെ തിരിക്കാം.
1 പത്രോസ് 3:21-22 പറയുന്നു, “അതു സ്നാനത്തിന് ഒരു മുന്‍കുറി, സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടുള്ള നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു് പോയി ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെട്ടുമിരിക്കുന്നു.”
യേശുവിന്‍റെ സ്നാനം നമ്മെ രക്ഷിക്കുന്നു എന്ന് അപ്പൊസ്തലനായ പത്രൊസ് സാക്ഷീകരിക്കുന്നു. അത് പാപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷയുടെ തെളിവുമാകുന്നു. യേശുവിന്‍റെ സ്നാനം പഴയ നിയമത്തിലെ പരിഛേദനയ്ക്കു് തുല്യമത്രേ. പഴയനിയമകാലത്ത് യിസ്രായേല്‍ ജനം ദൈവവചനത്തെ വിശ്വസിച്ചു് അവരുടെ അഗ്രചര്‍മ്മം ഛേദിച്ചകളഞ്ഞ് ദൈവമക്കളായിത്തീര്‍ന്നതുപോലെ പുതിയനിയമകാലത്ത് യേശുവിന്‍റെ സ്നാനം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നു.
ആകയാല്‍ പഴയനിയമത്തിലെ പരിഛേദനയും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനവും ഒന്നുതന്നെ. യേശുവിന്‍റെ സ്നാനം വാസ്തവത്തില്‍ പരിഛേദനയ്ക്കു തുല്യമായിരുന്നു എന്ന് നിങ്ങള്‍ ഏവരും ഇപ്പോള്‍ വിശ്വസിക്കുന്നുവോ? 1 പത്രൊസ് 3:21 ല്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ സ്നാനമോ ഇപ്പോള്‍ നമ്മെയും രക്ഷിക്കുന്നു. എഴുതപ്പെട്ട ദൈവവചനത്തോട് വാദിക്കുവാന്‍ നിങ്ങള്‍ക്കു് കഴിയുമോ?
ഈ ലോകത്തില്‍ ജീവിക്കുന്ന നമുക്ക് എങ്ങനെ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ കഴിയും? പാപത്തില്‍ നിന്നുമുള്ള രക്ഷ നമുക്കു് ലഭ്യമാക്കി തരുവാനുള്ള സകല നീതിയും പൂര്‍ത്തിയാക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതിനാല്‍ മാത്രമാണിത് സാധ്യമായത്. മത്തായി 3:15 പറയുന്നു, “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്കു് ഉചിതം.” 
ലോകത്തിന്‍റെ സകല പാപവും യേശുവിലേക്ക് ചുമത്തപ്പെട്ടിരിക്കയാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവരും ഇപ്പോള്‍ പാപമില്ലാത്തവരാണ്. യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശുവിലേക്ക് ചുമത്തപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നതിലൂടെ നമുക്കും നീതിമാന്‍മാരാകാന്‍ കഴിയും. യേശുക്രിസ്തു നമ്മുടെ സകല പാപങ്ങളും തന്‍റെമേല്‍ വഹിക്കുകയും കുരിശിന്മേല്‍ മരിക്കുകയും ചെയ്തത് ഈ പാപങ്ങളുടെ ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ വേ ണ്ടിയാണ്.
പ്രിയ സ്നേഹിതരെ, സകല പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും മോചിക്കുന്ന രണ്ട് കാര്യങ്ങളാണ് വെള്ളവും രക്തവും. യേശുവിന്‍റെ ഈലോകത്തെ മൂന്നു വര്‍ഷത്തെ പരസ്യ ശുശ്രൂഷയില്‍ താന്‍ ചെയ്ത പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് നമ്മുടെ പാപങ്ങളെ ചുമന്നതും കുരിശിന്മേല്‍ നമുക്കായി മരിച്ചതും.
യോഹന്നാൻ 1:29 പറയുന്നു. "ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!" ലോകത്തിന്‍റെ പാപം ചുമക്കുവാനായി യേശു സ്നാനപ്പെടുകയും നമ്മുടെ അകൃത്യങ്ങളുടെ പ്രായശ്ചിത്തത്തിനായി കുരിശില്‍ മരിക്കുകയും ചെയ്തു.
യേശു ക്രിസ്തു ദൈവപുത്രന്‍ എന്ന നിലയില്‍ സൃഷടിതാവ് എന്ന നിലയില്‍, പരിഛേദനയിലൂടെ ലോകത്തിന്‍റെ പാപം എടുത്തു കളയുന്നതായി ദൈവം ചെയ്ത പഴനിയമ വാഗ്ദത്തത്തെ നിറവേറ്റി.
യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തെ, വെള്ളത്തെയും രക്തത്തെയും തന്‍റെ ഹൃദയത്തില്‍ വിശ്വസിക്കുന്ന ഏവരും വെള്ളത്താലും ആത്മാവാലും വീണ്ടും ജനനം പ്രാപിക്കും. ഈ വിശ്വാസമുള്ളവര്‍ക്കു കര്‍ത്താവ് രക്ഷകനായിരിക്കും കര്‍ത്താവേ നന്ദി, ഹാലേലൂയ! ദൈവം വാഗ്ദത്തം ചെയ്ത നമ്മുടെ രക്ഷ യേശു പൂര്‍ത്തിയാക്കി; ലോകത്തിന്‍റെ സകല പാപത്തില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. 
 

ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല
 
കാലം പോകുന്നതനുസരിച്ച് ജഡം ശുദ്ധീകരിക്കപ്പെടുമോ?
ഇല്ല: നാം മരിക്കുന്ന ദിനം വരെ പാപത്തെ ശേഖരിക്കുന്ന പ്രവൃത്തി ജഡം തുടരും

1 പത്രോസ് 3:21 പറയുന്നു: "അതു സ്നാനത്തിന് ഒരു മുന്‍കുറി, സ്നാനമോ ഇപ്പോള്‍ ജഡ ത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു." 
ഒരുവന്‍ യേശുക്രിസ്തുവിനെ തന്‍റെ രക്ഷകനായി വിശ്വസിക്കുന്നു എന്നതിന് അവന്‍ തന്‍റെ ജഡത്തില്‍ പാപം ചെയ്യുന്നത് അവസാനിപ്പിച്ചു എന്നര്‍ത്ഥമില്ല. നാം പാപം ചെയ്യുന്നത് തുടര്‍ന്നേക്കാം പക്ഷേ, യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ, കുരിശില്‍ തന്‍റെ രക്തം ചിന്തി നമ്മുടെ പാപങ്ങളുടെ വില നല്‍കിയ യേശുവിലേക്ക് നമ്മുടെ പാപങ്ങളെ കടത്തിവിടുകയാണ് നാം ചെയ്യുന്നത്. നമ്മുടെ രക്ഷയ്ക്ക് അനുപക്ഷണീയമായ ഈ രണ്ടുകാര്യങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിക്കുന്നു.
വീണ്ടും ജനിക്കുക എന്നതിന് യേശുവിനെ മാനവരാശിയുടെ രക്ഷകനായി നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്നാണര്‍ത്ഥം. നമ്മുടെ ഹൃദയങ്ങളില്‍ പാപക്ഷമയും നാം പ്രാപിച്ചിരിക്കും. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും നാം വിശ്വസിക്കുമ്പോള്‍ നമ്മുടെ ഹൃദയം വീണ്ടും ജനനം പ്രാപിക്കുന്നു; പക്ഷെ, നമ്മുടെ ശരീരത്തില്‍ പാപങ്ങളും ലംഘനങ്ങളും ചെയ്യുന്നത് തുടരും. പക്ഷെ, നമ്മുടെ ജഡത്തിന്‍റെ എല്ലാ പാപങ്ങളും നേരത്തെതന്നെ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
രക്ഷിക്കപ്പെട്ട ഏവര്‍ക്കുമുള്ള സാക്ഷ്യമാണ് യേശുവിന്‍റെ സ്നാനം. ക്രിസ്തുവിന്‍റെ സ്നാ നത്തിലൂടെ ലഭിക്കുന്ന പാപക്ഷമയില്‍ വിശ്വസിക്കുമ്പോള്‍ നാം പാപമില്ലാത്തവരായി ത്തീരുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള രക്ഷയുടെ സത്യത്തെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ നാം വീണ്ടും ജനിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേ ഷത്തിലൂടെ നാം നീതീകരിക്കപ്പെടുകയും ചെയ്യുന്നു.
ഇതാണ് പഴയനിയമത്തിലെ അബ്രഹാമിന്‍റെ വിശ്വാസം, പൗലൊസ് പറയുന്ന, നമ്മെ നീതികരിക്കുന്ന വിശ്വാസം, അപ്പൊസ്തലനായ പത്രൊസ് സാക്ഷീകരി ക്കുന്ന രക്ഷയുടെ മുന്‍കുറി.
അബ്രഹാം ദൈവ വചനത്തെ കേട്ടു, വിശ്വസിച്ച് നീതിമാനായതുപോലെ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലും വിശ്വസിക്കുമ്പോള്‍ നാമും രക്ഷിക്കപ്പെടുന്നു. 
യോഹന്നാന്‍ 1:12 പറയുന്നു: "അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു." നമ്മുടെ സകല പാപങ്ങളില്‍ നിന്നും തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മെ രക്ഷിച്ച യേശുവിനെ നിങ്ങളുടെ രക്ഷകനായി നിങ്ങള്‍ സ്വീകരിക്കുന്നുണ്ടോ?
ദൈവ പുത്രന്‍റെ രക്തത്തിലൂടെയും വെള്ളത്തിലൂടെയും നമുക്കു നല്‍പ്പെട്ട രക്ഷയെ നാം തീര്‍ച്ചയായും സ്വീകരിക്കണം.
രക്ഷ യേശുവിന്‍റെ രക്തത്തിലൂടെ മാത്രമാണോ? അല്ല! അത് വെള്ളത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയുമാണ്. വേദിപുസ്തകത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്; രക്ഷ യേശുവിന്‍റെ രക്തത്താല്‍ മാത്രമല്ല; അതു യേശുവിന്‍റെ സ്നാനത്തിലൂടെയും ദൈവ പുത്രന്‍റെ രക്തത്തിലൂടെയുമത്രേ.
പുതിയ നിയമത്തിലെ ആത്മീയ പരിഛേദനയാണ് യേശുവിന്‍റെ സ്നാനം. നമ്മുടെ സകല പാപങ്ങളെയും നമ്മില്‍ നിന്നും മുറിച്ചു കളയുന്ന രക്ഷയുടെ സത്യമാണത്. ലോകത്തിന്‍റെ പാപങ്ങള്‍ക്കായി അവന്‍ ന്യായം വിധിക്കപ്പെട്ടു എന്നതിന്‍റെ അര്‍ത്ഥം നമുക്കായി, നിനക്കും എനിക്കുമായി അവന്‍ ന്യായം വിധിക്കപ്പെട്ടു എന്നതാണ്.
പാപക്ഷമയുടെ സുവിശേഷം യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും സ്വീകരിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളുടെയും ന്യായവിധിയില്‍ നിന്നും നാം സ്വതന്ത്രരാകുന്നു. നമ്മുടെ വിശ്വാസത്താല്‍, ഈ ലോകത്ത് നാം ചെയ്ത സകല പാപങ്ങളില്‍ നിന്നും നാം രക്ഷ നേടുന്നു. യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും നമ്മുടെ രക്ഷയ്ക്കായി നാം സ്വീകരിക്കുമ്പോള്‍, നമ്മുടെ ഹൃദയത്തിലെ സകല പാപങ്ങളും കഴുകപ്പെടുന്നു. നിങ്ങളിത് വിശ്വസിക്കുന്നുവോ? നിങ്ങളേവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമെന്ന് ആത്മാര്‍ത്ഥമായും ഞാന്‍ വിശ്വസിക്കുന്നു. വിശ്വസിച്ച് നിത്യ ജീവന്‍ പ്രാപിക്കുക.
അപ്പൊസ്തലനായ പൗലോസ് പറയുന്നു "ആത്മാവിലുള്ള ഹൃദയ പരിഛേദനയത്രേ പരിഛേദന" (റോമർ 2:29). എങ്ങനെയാണ് നാം ഹൃദയത്തില്‍ പരിഛേദനയേല്‍ക്കുന്നത്? കര്‍ത്താവായ യേശുക്രിസ്തു ജഡത്തില്‍ ഈ ലോകത്തിലേക്ക് വന്നതും, ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുവാന്‍ സ്നാനമേറ്റതും, നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ കുരിശില്‍ മരിച്ചതും, മരണത്തില്‍ നിന്നും അവന്‍ ഉയര്‍ത്തെഴുന്നേറ്റതും വിശ്വസിച്ചാല്‍ നീ ഹൃദത്തില്‍ പരിഛേദന പ്രാപിക്കും.
അപ്പൊസ്ലനായ പൗലോസ് പറയുന്നത് ആത്മാവിലുള്ള ഹൃദയ പരിഛേദനയാണ് പരിഛേദന എന്നത്രേ. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതാണ് ഹൃദയത്തിലെ പരിഛേദന.
ഹൃദയത്തില്‍ നിങ്ങള്‍ക്ക് പരിഛേദന ഏല്‍ക്കേണമെങ്കില്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷം നിങ്ങള്‍ ഹൃദയത്തില്‍ സ്വീകരിക്കേണം. അപ്പോള്‍, അപ്പോള്‍ മാത്രം, നിങ്ങള്‍ വാസ്തവമായും ദൈവമക്കളായിത്തീരും. 
 

സ്നാപക യോഹന്നാന്‍ ദൈവത്താല്‍ അയക്കപ്പെട്ടവനായിരുന്നുവോ?
 
ആരായിരുന്നു സ്നാപക യോഹന്നാന്‍?
മാനവരാശിയുടെ പ്രതിനിധിയും അഹരോന്‍റെ വംശപാരമ്പര്യമനുസരിച്ച് അവസാനത്തെ മഹാപുരോഹിതനുമായിരുന്നു അവന്‍
 
യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ സ്നാപകന്‍ ആരായിരുന്നു എന്നതാണ് നാം ഇനി അന്വേഷിക്കേണ്ടത്. സ്നാപകന്‍ യോഹന്നാന്‍ മാനവകുലത്തിന്‍റെ പ്രതിനിധിയായിരുന്നു. മത്തായി 11:11-14 പറയുന്നു: “സ്ത്രീകളില്‍ നിന്നും ജനിച്ചവനില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാന്‍ സ്നാപകന്‍റെ നാളുമുത ല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍വരെ പ്രവചിച്ചു. നിങ്ങള്‍ക്കു പരിഗ്രഹിപ്പാന്‍ മനസുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവ് അവന്‍ തന്നേ.”
പ്രിയ വിശ്വാസികളേ, സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരുമില്ലെന്നാണ് യേശു പറയുന്നത്. യോഹന്നാന്‍റെ ജനനത്തോടെ, ദൈവത്തിന്‍റെ ആദ്യ ഉടമ്പടിയുടെ യുഗം, പഴയനിയമകാലഘട്ടം അവസാനിച്ചു. ഇത് അവസാനിക്കുവാന്‍ കാരണം ദൈവത്തിന്‍റെ ഉടമ്പടി പൂര്‍ത്തിയാക്കുവാനായി അവസാനം യേശു ക്രിസ്തു വന്നു എന്നതത്രേ.
അപ്പോള്‍, ദൈവീക ഉടമ്പടി ആരാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്? യേശു ക്രിസ്തുവും സ്നാപക യോഹന്നാനും. സ്നാപക യോഹന്നാന്‍ ലോകത്തിന്‍റെ സകല പാപങ്ങളും യേശുവിങ്കലേക്ക് കടത്തിവിട്ടു. ആരായിരുന്നു പഴയനിയമത്തലെ അവസാനത്തെ മഹാപുരോ ഹിതന്‍? ആരായിരുന്നു അഹരോന്‍റെ ആ പിന്‍ഗാമി? അത് മറ്റാരുമല്ല സ്നാപക യോഹന്നാ നാണെന്ന് യേശു തന്നെ സാക്ഷീകരിക്കുന്നു. യോഹന്നാന്‍ സ്നാപകന്‍ മാനവരാശിയുടെ പ്രതിനിധിയായിരുന്നു. സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ ഏറ്റവും ഉന്നതന്‍.
ഈ വസ്തുതയെപ്പറ്റി അല്പം നമുക്ക് ആലോചിക്കാം, മോശെ, അബ്രഹാം, യിസഹാക്ക്, യാക്കോബ് എല്ലാവരും സ്ത്രീകളില്‍ നിന്നും ജനിച്ചവരാണ്. എന്നാല്‍ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വ്യക്തികള്‍ ക്കിടയില്‍ സ്ത്രീകളില്‍ നിന്നും ജനിച്ച ഏറ്റവും വലിയവനാരാണ്? അതാണ് സ്നാപക യോഹന്നാന്‍.
പഴയ നിയമത്തിലെ അവസാന പ്രവാചകനും അഹരോന്‍റെ പിന്‍തലമുറക്കാരനുമായ സ്നാപക യോഹന്നാന്‍, പുതിയനിയമത്തിലെ ദൈവത്തിന്‍റെ കുഞ്ഞാടിനെ സ്നാനപ്പെടുത്തി. പഴയ നിയമത്തിലെ പ്രായശ്ചിത്ത ദിനത്തില്‍ യാഗമൃഗങ്ങളുടെ മേല്‍ അഹരോന്‍ കൈവയ്ക്കുന്ന അതേ രീതിയില്‍ തന്നെ അവന്‍ യേശുവിനെ സ്നാനപ്പെടുത്തുകയും ലോകത്തിന്‍റെ സകല പാപങ്ങളും യേശുവിങ്കലേക്ക് കടത്തി വിടുകയും ചെയ്തു. അവന്‍ ഒരു ദൈവവേലക്കാരനായിരുന്നു. യേശുവിനെ സ്നാനപ്പെടുത്തിയതിലൂടെ മുഴുവന്‍ മാനവരാശിയുടെയും ഹൃദയത്തിലുണ്ടായിരുന്ന ആത്മീയ പരിഛേദനയെ അവന്‍ പൂര്‍ത്തീകരിച്ചു.
യേശുവിന്‍റെ സ്നാനത്തോടൊപ്പം, നമ്മുടെ രക്ഷയുടെ സാക്ഷ്യമായി അവന്‍റെ രക്തത്തിലും നാം വിശ്വസിക്കണം. യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും ചുമക്കുകയും അവയ്ക്കായി ന്യായം വിധിക്കപ്പെടുകയും ചെയ്തു. നാം ചെയ്യേണ്ടുന്ന ലഘുവായ ഒരേഒരു കാര്യം ഇത് വിശ്വസിക്കുക എന്നത് മാത്രമാണ്. യേശു ചെയ്തതില്‍ നാം വിശ്വസിക്കേണമെന്നത് ദൈവത്തിന്‍റെ ഹിതമാണ്.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തെ നിങ്ങള്‍ ഒരിക്കല്‍ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും അബ്രഹാമിന്‍റെ സന്തതിയും ദൈവ പൈതലുമാകുവാന്‍ കഴിയും. ക്രിസ്തുവിനെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാത്ത അനേകരുള്ളപ്പോള്‍ ക്രിസ്തുവിലുള്ളവര്‍ വളരെ ചുരുക്കമാണ്.
പകല്‍ നേരം ഏകദേശം അവസാനിച്ചു കഴിഞ്ഞു; ഇരുട്ട് വീണു തുടങ്ങി യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിച്ച് അവനെ നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുക. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള നിങ്ങളുടെ വിശ്വാസം ആത്മീയ രക്ഷയാല്‍ നിങ്ങളെ അനുഗ്രഹിക്കും.
രക്ഷയുടെ സുവിശേഷത്തില്‍, യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോഴാണ് ആത്മീയ അഭിഷേകം നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന കാര്യം എപ്പോഴും ഓര്‍ക്കേണം. ബുദ്ധിയുള്ള കന്യകമാരെപ്പോലെ (മത്തായി 25:4) ആത്മീയ വിളക്കും (സഭ) എണ്ണയും (ആത്മാവ്) ഒരുക്കുവാന്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതുവഴി നിങ്ങള്‍ക്കു കഴിയും. യേശുവില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ആത്മാവുമായാണ് സഭകളിലേക്ക് പോകുന്നത്. 
 

യേശു സ്നാനപ്പെട്ടത് ആര്‍ക്കുവേണ്ടി?
 
യേശു സ്നാനപ്പെട്ടതിന്‍റെ ഉദ്ദേശ്യമെന്തായിരുന്നു?
മാനവരാശിയുടെ സകല പാപങ്ങളും കഴുകിക്കളയുവാന്‍
 
“നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നുപറഞ്ഞു. യേശു അവനോട് ഇപ്പോള്‍ സമ്മതിക്ക: ഇങ്ങനെ സകല നീതിയും നിവര്‍ത്തി ക്കുന്നതു നമുക്കു ഉചിതം എന്ന് ഉത്തരം പറഞ്ഞു.” (മത്തായി 3:14-15)
മാനവരാശിയുടെ സകല പാപങ്ങളും കഴുകികളയുവാനായാണ് യേശു സ്നാനപ്പെട്ടത്. ദൈവപുത്രനും നമ്മുടെ രക്ഷകനുമാണ് യേശുക്രിസ്തു. നമ്മെ സൃഷ്ടിച്ച സൃഷ്ടാവാണവന്‍. നമ്മെ അവന്‍റെ ജനമാക്കിത്തീര്‍ക്കുവാന്‍ പിതാവാം ദൈവത്തിന്‍റെ ഹിതപ്രകാരം വന്നതാണ് യേശു ക്രിസ്തു.
പഴയനിയമത്തിലെ സകല പ്രവാചകരും ആരെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്? അവര്‍ യേശുവിനെക്കുറിച്ച് പറഞ്ഞു. പഴയനിയമത്തിലെ എല്ലാപ്രവാചകരും നമ്മുടെ പാപങ്ങളെ ചുമന്ന് എന്നെന്നേക്കുമായി നമ്മെ പാപത്തില്‍ നിന്നും വിടുവിക്കുന്ന യേശുക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചാണ് പറഞ്ഞത്.
പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ടതുപോലെ യേശു ഈ ലോകത്തിലേക്ക് ഇറങ്ങിവരുകയും ആദാമും ഹവ്വയും മുതല്‍ ഭൂമിയിലെ അവസാന മനുഷ്യന്‍വരെയുള്ള മാനവകുലത്തിന്‍റ സകല പാപങ്ങളും ചുമന്നു.
ഇപ്പോള്‍ യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും ലഭിക്കുന്ന രക്ഷയെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുക. ഇതാണ് സത്യമെന്നതില്‍ നിങ്ങള്‍ക്കി പ്പോഴും നിശ്ചയമില്ലയോ? നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടോ? "ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം." സര്‍വ്വ നീതിയും നിവര്‍ത്തിക്കുവാനായി സ്നാപക യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടു.
`സ്നാനം` എന്നതിന് `കഴുകപ്പെടുക` എന്നര്‍ത്ഥമുണ്ട്. പഴയനിയമത്തില്‍ വിശദീകരിച്ചിരിക്കുന്ന കൈവയ്പ്പിന്‍റെ രീതിയിലാണ് യേശു സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടത്.
മാനവകുലത്തിന്‍റെ സകല പാപങ്ങളും തന്‍റെമേല്‍ വഹിച്ചതിനുശേഷം അവന്‍ യോര്‍ദ്ദാനില്‍ മുങ്ങി. ഈ നദി പാപികളുടെ ന്യായവിധിയെയും മരണത്തെയും കുറിക്കുന്നു. ക്രിസ്തുവിന്‍റെ വെള്ളത്തിലുള്ള മുഴുകല്‍ അവന്‍റെ കുരിശുമരണത്തെ സൂചിപ്പിക്കുന്നു. വെള്ളത്തില്‍ നിന്നുള്ള അവന്‍റെ പുറത്തുവരവ് പുനരുത്ഥാനത്തെക്കുറിക്കുന്നു. കുരിശില്‍ മരിച്ചതിന്‍റെ മൂന്നാംദിവസം യേശു ഉയിര്‍ത്തെഴുന്നേറ്റു.
യേശു നമ്മുടെ ദൈവവും രക്ഷകനുമാണ്. യേശു ഈ ലോകത്തിലേക്ക് സ്നാനപ്പെടുവാനും കുരിശില്‍ രക്തം ചിന്തുവാനും, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമാണെന്നുള്ള വസ്തുതയും ഇപ്പോള്‍ അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നുവെന്ന കാര്യവും സകല മാനവജാതിയേയും മരണത്തില്‍ നിന്നും രക്ഷിച്ചുവെന്നതിന്‍റെ വ്യക്തമായ തെളിവാണ്. നിങ്ങളിത് വിശ്വസിക്കുന്നുവോ?
യേശുവിന്‍റെ സ്നാനമെന്നത് പുതിയനിയമത്തിലെ ആത്മീയ പരിഛേദനയാണ്. "ഹൃദയ പരിഛേദനയത്രേ പരിഛേദന" നമ്മുടെ സകല പാപങ്ങളെയും യേശുവിങ്കലേക്ക് കടത്തിവിടുന്ന യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുമ്പോഴാണ് ഹൃദയത്തിന്‍റെ പരിഛേദന പൂര്‍ണ്ണമാകുന്നത്. നമ്മുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിട്ട യേശുവിന്‍റെ സ്നാനത്തെ അംഗീകരിക്കുകയാണ് ഹൃദയത്തിലെ പരിഛേദന നിങ്ങളുടെ ഹൃദത്തില്‍ പരിഛേദന ഏറ്റിട്ടുണ്ടോ? നിങ്ങള്‍ ഹൃദയത്തിലെ പരിഛേദനയില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ എന്നെന്നേക്കുമായി കഴുകപ്പെടും. ഇതിലേക്കായാണ് യേശു സകല നീതിയും നിവര്‍ത്തിക്കുകയും സകല പാപികള്‍ക്കും രക്ഷ ഉറപ്പിക്കുകയും ചെയ്തത്.
പ്രിയ ക്രിസ്ത്യാനികളേ, രക്ഷയുടെ ഈ തെളിവിനെ നിങ്ങളുടെ ഹൃദയത്തിലും മനസിലും എടുത്തു കൊള്ളുക. ഇതത്രേ സത്യം. യേശുവിന്‍റെ രക്ഷയെ നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഒരിക്കലായി സ്വീകരിച്ചാല്‍ നിങ്ങളുടെ സകല പാപങ്ങളില്‍ നി ന്നും നിങ്ങള്‍ വിടുവിക്കപ്പെടും. "അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാ കുവാന്‍ അവന്‍ അധികാരം കൊടുത്തു" (യോഹന്നാൻ 1:12).
യേശു ഈ ലോകത്തിലേക്ക് വന്ന് സ്നാനപ്പെട്ടത് എന്തിനാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായോ? നിങ്ങളിതില്‍ വിശ്വസിക്കുന്നുവോ? സകല മാനവ ജാതിയുടെയും പാപങ്ങളെ ചുമക്കുവാനായാണ് യേശു സ്നാനപ്പെട്ടത്. അത് പരിഛേദനയുടെ സ്നാനമായിരുന്നു. യേശുവിന്‍റെ സ്നാനം നമുക്ക് ആത്മീയ പരിഛേദന നല്‍കിത്തരുന്നു. അതുകൊണ്ടാണ് ഹൃദയത്തില്‍ പരിഛേദന പ്രാപിക്കണമെന്ന് അപ്പൊസ്തലനായ പൗലോസ് നമ്മോടു പറയുന്നത്. യേശു തന്‍റെ സ്നാനത്താലും രക്തത്താലും നമ്മെ രക്ഷിച്ചു എന്നത് വ്യക്തമാണ്. നമ്മുടെ ഹൃദയങ്ങളില്‍ അത് വിശ്വസിക്കുകല്ലാതെ നമുക്ക് വേറെ മാര്‍ഗ്ഗമില്ല. നമ്മുടെ ഹൃദയങ്ങളിലുള്ള ദൈവ വചനത്തിന് `ആമേന്‍` എന്നു നാം പറയണം. ഇതല്ലേ സത്യം? നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നുവോ?
 

ഈ സത്യത്തെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുന്നുവോ? 
 
യേശുവിനെ ആരാധിക്കുന്നതിന് മുമ്പ് നാം എന്താണ് ചെയ്യേണ്ടത്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കണം.

യേശു ഈ ലോകത്തിലേക്ക് വന്നിട്ട് 2000 വര്‍ഷങ്ങള്‍ കഴിഞ്ഞു. ദൈവ കൃപയുടെ ഈ യുഗത്തിലെ ഈ ദിനത്തില്‍ വെള്ളത്തിന്‍റെയും യേശുവിന്‍റെ രക്തത്തിന്‍റെയും സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാം സ്വീകരിക്കണം. മറ്റൊ ന്നും നാം ചെയ്യേണ്ടതില്ല.
"ഹൃദയ പരിഛേദനയത്രേ പരിഛേദന." നമ്മുടെ ഹൃദയത്തിലെ വിശ്വാസത്തിലൂടെ നാം പരിഛേദന പ്രാപിക്കണം. വിശ്വാസത്തിലൂടെ മാത്രമേ നമുക്ക് രക്ഷപ്രാപിക്കാനാവൂ. പഴയ നിയമത്തിലെ യിസ്രായേല്‍ ജനം പരിഛേദനയിലൂടെയും പെസഹാ കുഞ്ഞാടിന്‍റെ രക്തം വീടിന്‍റെ കട്ടിളപടിമേലും കുറുമ്പടിമേലും തളിച്ചതിലൂടെയും രക്ഷപ്രാപിച്ചു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും തങ്ങളുടെ രക്ഷയ്ക്കായി വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ ന്യായവിധിയെപ്പറ്റി ഭയപ്പെടേണ്ടതില്ല. അത് അവരെ കടന്നു പോകും. പക്ഷെ, സത്യത്തെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാത്തവരില്‍ ദൈവത്തിന്‍റെ ന്യായവിധി വീഴും. യേശുവില്‍ വൃഥാ വിശ്വസിക്കുകയും ഇപ്പോഴും തങ്ങളുടെ പാപത്തിന് അടിമയായിരിക്കുന്നവരും അനേകരുണ്ട്.
എങ്ങനെയാണ് അവര്‍ ഈ അവസ്ഥയില്‍ എത്തിയത്? എന്തുകൊണ്ടാണ് അവരിപ്പോഴും പാപത്തില്‍ കഷ്ടപ്പെടുന്നത്? യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സത്യം അവര്‍ക്കറിയില്ല എന്നതാണതിന് കാരണം. അവര്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുകയും അവന്‍റെ സ്നാനത്തെ ഒഴിവാക്കുകയോ അറിയാതിരിക്കുകയോ ചെയ്യുന്നവരാണിവര്‍.
യേശുവിന്‍റെ രക്തത്തില്‍ മാത്രമുള്ള വിശ്വാസത്താല്‍ നമുക്ക് രക്ഷ ലഭിക്കുമോ? വേദപുസ്തകത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? പഴയനിയമവും പുതിയനിയമവും ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്? വേദപുസ്തകമനുസരിച്ച് ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ രക്തത്താല്‍ മാത്രമല്ല പക്ഷെ യേശുവിന്‍റെ സ്നാനത്തില്‍ കൂടെയുമാണ് രക്ഷ നേടാനാവുന്നത്. (1 യോഹന്നാൻ 5:36)
നിങ്ങള്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നുവോ? അവരുടെ ഹ്യദയത്തില്‍ തീര്‍ച്ചയായും പാപം നിലനില്‍ക്കുന്നുണ്ട്. അവര്‍ തങ്ങളുടെ തെറ്റായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ സുവിശേഷത്തിലേക്ക് തിരിച്ചുവരണം.
അവിശ്വാസികള്‍ തങ്ങള്‍ക്ക് വഴിതെറ്റിപ്പോയിരിക്കുന്നു എന്ന് അംഗീകരിച്ച് യേശു യോര്‍ദ്ദാനിലുള്ള സ്നാനത്തിലൂടെ തങ്ങളുടെ പാപങ്ങളെ ചുമന്നു എന്നത് അംഗീകരിക്കണം. യേശുവിന്‍റെ സ്നാനത്തെ തള്ളിക്കളഞ്ഞതു വഴി തങ്ങള്‍ക്കു തെറ്റിപ്പോയിരിക്കുന്നു എന്ന് അവര്‍ അംഗീകരിക്കണം. യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നു എന്നത് അവര്‍ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കണം. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ മാത്രമാണ് നമുക്ക് രക്ഷ ലഭ്യമാകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ മാത്രമേ നമുക്ക് നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
പ്രിയ ക്രിസ്ത്യാനികളേ, ഇതുവരെയും യേശുവിന്‍റെ രക്തത്തിലുള്ള വിശ്വാസത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണോ നിങ്ങള്‍ ജീവിച്ചത്? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ട്. നിങ്ങള്‍ പാപം ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ട്. ദൈവത്തിന്‍റെ ന്യായപ്രമാണമനുസരിച്ച് ജീവിക്കുമ്പോള്‍ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വതന്ത്രനാണെന്ന് കരുതുകയാണെങ്കില്‍ അത് നിങ്ങളുടെ വികാരങ്ങളില്‍ നിന്നും പുറപ്പെടുന്ന വെറും ഒരും തോന്നല്‍മാത്രമാണ്. ഈ വിചാരം ദൈവ വചനത്തിന് അനുസരണമായുള്ളതല്ല.
 

ഇനിയും വളരെ വൈകിയിട്ടില്ല
 
സത്യം നമ്മെ ഏതില്‍ നിന്നുമാണ് സ്വതന്ത്രമാക്കുന്നത്?
പാപത്തിന്‍റെയും മരണത്തിന്‍റെയും ന്യായപ്രമാണത്തില്‍ നിന്ന്
 
ഇപ്പോഴും വളരെ വൈകിയിട്ടില്ല. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുക. നിങ്ങള്‍ ഹൃദയത്തില്‍ പരിഛേദന ഏല്‍ക്കുകയും സകല പാപങ്ങളില്‍ നിന്നും മോചിതരാകുകയും ചെയ്യും. സകല പാപങ്ങളില്‍ നിന്നും മോചിതരാകും എന്നതിന്‍റെ അര്‍ത്ഥം യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതി ലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടുന്നുവെന്നാണ്.
നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടുവാനായി യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ര ക്തത്തിലും നിങ്ങള്‍ വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഒരിക്കല്‍ വിശ്വസിച്ചാല്‍, രക്ഷ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകും. നിങ്ങള്‍ക്ക് മനസമാധാനം ലഭിക്കും. അപ്പോള്‍, അപ്പോള്‍ മാത്രം നിങ്ങള്‍ നീതിമാന്‍മാരാകും. നിങ്ങളുടെ പ്രവൃത്തികളാല്ല, ദൈവവചനത്തിലെ വിശ്വാസത്താല്‍ ഇപ്പോഴും രക്ഷയ്ക്കായി യേശുവിന്‍റെ ര ക്തത്തില്‍ മാത്രം നിങ്ങളിലാരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
പ്രിയ ക്രിസ്ത്യാനികളെ, യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തിലൂടെയാണ് മാനവകുലത്തിന്‍റെ പാപത്തില്‍ നിന്നുമുള്ള രക്ഷ പൂര്‍ത്തിയാകുന്നത്. ആത്മാവ് ദൈവമാകുന്നു. ദൈവം മനുഷ്യരൂപത്തില്‍ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നു.
അവന്‍ തന്‍റെ ജനങ്ങളെ പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനാല്‍ അവനെ യേശു എന്ന് പേര്‍ വിളിക്കേണമെന്ന് ദൈവം തന്‍റെ പ്രവാചകന്മാരിലൂടെ പറഞ്ഞു. "കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും." (മത്തായി1:22)
പാപികളെ രക്ഷിക്കുവാനായാണ് ദൈവം ഈ ലോകത്തിലേക്ക് വന്നത്. ലോകത്തിന്‍റെ സകല പാപങ്ങളും ചുമക്കുവാനും അതുവഴി സകല പാപികളെയും രക്ഷിക്കുവാനും അവന്‍ സ്നാനപ്പെട്ടു. വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും യാഥാര്‍ത്ഥ്യവും രക്ഷയുമത്രേയിത്. ഇതു പറയുകയത്രേ എന്‍റെ കര്‍ത്തവ്യം. നാമെല്ലാം രക്ഷപ്രാപിച്ചിരിക്കുന്നത് യേശുവിന്‍റെ രക്തത്താല്‍ മാത്രമാണോ? തീര്‍ച്ചയായും അല്ല! നാം രക്ഷപ്രാപിച്ചിരിക്കുന്നത് യേശുവിന്‍റെ സ്നാനത്താലും കുരിശിലുള്ള അവന്‍റെ രക്തത്താലുമത്രേ.
യേശവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാത്ത വ്യാജ പ്രവാചകന്മാരും അവിശ്വാസികളും ഇന്ന് ധാരാളമായുണ്ട്. യേശു പറഞ്ഞു: "സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും." (യോഹന്നാൻ 8:32)
നാം സത്യം അറിയേണം. യേശു എന്തുകൊണ്ടാണ് തന്‍റെ സ്നാനത്തെക്കുറിച്ച് പറഞ്ഞതെന്നും നാമതില്‍ എന്തുകൊണ്ട് വിശ്വസിക്കേണമെന്നും നാം അറിയണം. പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ ജനത്തോട് പരിഛേദന ഏല്‍ക്കണമെന്നും പെസഹാ കുഞ്ഞാടിന്‍റെ രക്തത്തെക്കുറിച്ചും പറഞ്ഞതെന്തിനെന്ന് നാം മനസിലാക്കണം.
നാം കഥയുടെ ഒരു ഭാഗം മാത്രമേ മനസിലാക്കുന്നുള്ളൂവെങ്കില്‍ നമുക്കൊരിക്കലും സത്യം മനസിലാക്കുവാന്‍ കഴിയുകയില്ല. "യേശു പറഞ്ഞു: ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു; വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയുകയില്ല." (യോഹന്നാൻ 3:5)
 

ക്രിസ്തുവിലാകുവാന്‍ സ്നാനമേറ്റിരിക്കുന്നു
 
ക്രിസ്തുവിന്‍റെ മരണവുമായി നമുക്ക് എങ്ങനെ ചേരുവാന്‍ കഴിയും?
സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശുവിലേക്ക് കടത്തിവിടുന്നതിനാല്‍

രക്ഷയുടെ രഹസ്യത്തെക്കുറിച്ച് വേദപുസ്തകം സാക്ഷീകരിക്കുന്നു. അത് യേശുവിന്‍റെ രക്തത്താല്‍ മാത്രമാണോ? അല്ല. അത് അവന്‍റെ രക്തവും അതോടൊപ്പം അവന്‍റെ സ്നാനവും ചേര്‍ന്നതത്രേ. അപ്പൊസ്തലനായ പൗലോസ് ഇതിനെക്കുറിച്ച് റോമര്‍ 6-മധ്യായത്തിലും മറ്റു പല ലേഖനങ്ങളിലും പറയുന്നുണ്ട്. 
റോമര്‍ 6:3-8 വരെ നമുക്കു വായിക്കാം "അല്ല, യേശുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവി ച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നേ. അവന്‍റെ മരണ ത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിനു അടിമപ്പെടാതവണ്ണം പാപശ രീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടു കൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു."
നമുക്ക് അഞ്ചാം വാക്യം ശ്രദ്ധിക്കാം "അവന്‍റെ മരണത്തിന്‍റെ സാദൃശത്തോട് ഏകീഭവിച്ച രായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശത്തോട് ഏകീഭവിക്കും."
അവന്‍റെ മരണം നമ്മുടെയും മരണമായിരുന്നു, കാരണം നമ്മുടെ സകല പാപങ്ങളും അവന്‍റെ സ്നാനത്തിലൂടെ അവങ്കലേക്ക് കടത്തിവിടപ്പെട്ടിരുന്നു. അങ്ങനെ യേശുവിന്‍റെ സ്നാനം കുരിശിലെ തന്‍റെ രക്തത്തിലൂടെ നമ്മോടു ബന്ധപ്പെട്ടിരിക്കുന്നു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള നമ്മുടെ വിശ്വാസം യേശുവുമായി യോജിക്കുവാന്‍ നമ്മെ അനുവദിക്കുന്നു. "പാപത്തിന്‍റെ ശമ്പളം മരണമത്രേ" (റോമര്‍ 6:23) ആകയാല്‍ യേശുവിന്‍റെ കുരിശുമരണം നമ്മുടെയും മരണമാകുന്നു. നമ്മുടെ സകല പാപങ്ങളെയും തന്‍റെമേ ല്‍ വഹിക്കുവാനായാണ് അവന്‍ സ്നാനപ്പെട്ടത്. ഈ സത്യത്തില്‍ വിശ്വസിക്കുക വഴി നാം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവുമായി ചേരുകയാണ് ചെയ്യുന്നത്. 
 

മതപരമായ ജീവിതരീതിയായി നാം യേശുവില്‍ വിശ്വസിക്കരുത്
 
അവന്‍ "വിശ്വസ്തനും നീതിമാനുമാണ്" എന്നതിന്‍റെ അര്‍ത്ഥമെന്ത്?
യേശു നമ്മുടെ പാപങ്ങളെ ഒരിക്കലായി കഴുകികളഞ്ഞുവെന്നും ഈ സത്യത്തില്‍ വിശ്വസിക്കുന്ന ഏവരെയും
അവന്‍ രക്ഷിക്കുന്നു എന്നുമാണതിന്‍റെ അര്‍ത്ഥം

മതപരമായ ഒരു ജീവിതരീതിയായി മാത്രമാണ് അനേകര്‍ യേശുവില്‍ വിശ്വസിക്കുന്നത്. ആകയാല്‍ അവര്‍ സഭയില്‍ പോവുകയും കണ്ണുനീരൊഴുക്കി കരയുകയും പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുകയും ദിനംതോറും പാപക്ഷമയ്ക്കായി യാചിക്കുകയും ചെയ്യുന്നു. അവര്‍ പ്രാര്‍ത്ഥിക്കും "യേശുവേ, നീ എനിക്കായി കുരിശിന്മേല്‍ മരിച്ചെന്ന് ഞാന്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അതെ, ഞാന്‍ വിശ്വസിക്കുന്നു."
വാസ്തവമായും അവര്‍ താഴെയുള്ള വചനത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനുമാകുന്നു." (1 യോഹന്നാൻ 1:9) തങ്ങളുടെ പ്രതിദിനമുള്ള പാപത്തിന്‍റെ ഏറ്റുപറച്ചിലിലൂടെ തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതായി അവര്‍ അവകാശപ്പെടുന്നു. പക്ഷെ, മുകളില്‍ കൊടുത്തിരിക്കുന്ന വചനത്തിലെ പാപം നമ്മുടെ പ്രതിദിന ലംഘനങ്ങളെയല്ല കുറിക്കുന്നത്. ആ വേദഭാഗം ഉദ്ദേശിക്കുന്നത്. നാം ഇതുവരെയും രക്ഷ പ്രാപിച്ചിട്ടില്ല എന്ന് ഏറ്റുപറയുമ്പോള്‍ ഒരിക്കലായി നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു എന്നതാണ്.
"ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു." (റോമര്‍ 10:17). "സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും." (യോഹന്നാൻ 8:32)
പ്രിയ വിശ്വാസികളേ, സത്യം ഇവിടെ വളരെ വ്യക്തമാണ്. യേശു കുരിശില്‍ മരിച്ചത് യോര്‍ദ്ദാനിലുള്ള തന്‍റെ സ്നാനത്തിലൂടെ നിങ്ങളുടെ പാപങ്ങളെ ചുമക്കാതെയാണന്നാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ അതു വ്യര്‍ത്ഥമാണ്. തന്‍റെ പാപങ്ങളില്‍ നിന്നും വിടുതല്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും തന്‍റെ പാപങ്ങള്‍ യോര്‍ദ്ദാനില്‍വച്ചുള്ള യേശുവിന്‍റെ സ്നാനത്തിലൂടെ ഒരിക്കലായി അവങ്കലേക്ക് കടത്തിവിടപ്പെട്ടു എന്ന് വിശ്വസിക്കേണ്ടതാണ്. അതിലൂടെ നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി അവന്‍ കുരിശില്‍ വഹിച്ചു എന്നും വിശ്വസിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും ഒരു പോലെ വിശ്വസിക്കണം.
"നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പൊസ്തല പ്രവൃത്തി 4:12) തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും ചുമന്ന യേശു നമ്മുടെ രക്ഷകനായിത്തീര്‍ന്നു. നമ്മെ നിത്യശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുവാനായി യേശു വെള്ളത്താലും രക്തത്താലും വന്നു. ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നു. (റോമർ 10:10) നിങ്ങള്‍ ഒരു പാപിയാണോ അതോ നീതിമാനായ വൃക്തിയാണോ?
ഗലാത്യര്‍ 3:27 പറയുന്നു, "ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു." യേശുക്രിസ്തു ക്രൂശിക്കപ്പെടുന്നതിനു മുമ്പുതന്നെ തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെയെല്ലാം ചുമന്നിരുന്നു എന്നാണ് ഈ വചനം പറയുന്നത്. മരിച്ചതിന്‍റെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ അവന്‍ ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ രക്ഷയുടെ കര്‍ത്താവായി തീര്‍ന്നു.
യേശു സ്നാനപ്പെട്ടില്ലായിരുന്നെങ്കില്‍, നമുക്കായി അവന്‍ കുരിശില്‍ രക്തം ചിന്തിയില്ലായിരുന്നെങ്കില്‍, അവന് നമ്മുടെ രക്ഷകനാകുവാന്‍ കഴിയുകയില്ലായിരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ മാത്രമേ നാം രക്ഷിക്കപ്പെടു കയുള്ളു.
 

മോശയുടെ പുത്രനും കൂടെ
 
മിസ്രയിമിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ദൈവം മോശെയെ കൊല്ലുവാന്‍ ശ്രമിച്ചതെന്തിന്?
കാരണം മോശെ തന്‍റെ ആണ്‍മക്കളെ പരിച്ഛേദന കഴിപ്പിച്ചിരുന്നില്ല

എന്‍റെ പ്രിയരെ,വെള്ളത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയുമുള്ള നമ്മുടെ പാപങ്ങളുടെ വീണ്ടെടുപ്പിന്‍റെ രഹസ്യത്തെക്കുറിച്ചാണ് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ ദൈവവചനത്തെ ശ്രദ്ധിക്കുവാന്‍ കഴിയുന്നതു തന്നെ അത്ഭുതകരമായ അനുഗ്രഹമാണ്.
ഇത് യേശുക്രിസ്തുവിന്‍റെ രക്തം മാത്രമാണോ? പഴയ നിയമകാലത്തുതന്നെ ജനങ്ങള്‍ പരിഛേദനയിലൂടെയും പെസഹകുഞ്ഞാടിന്‍റെ രക്തത്തിലൂടെയുമാണ് അബ്രാഹാമിന്‍റെ സന്തതികളായി മാറിയിരുന്നത്. ഇപ്പോള്‍ നാം യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ ദൈവജനമാകുന്നു. ഇതിന്‍റെ തെളിവ് ദൈവം മോശെയിലൂടെ പഴയനിയമ ത്തില്‍ തന്നെ കാണിച്ചിരുന്നു.
യിസ്രയേല്‍ ജനത്തെ രക്ഷിക്കുവാനായി ദൈവം മോശെയോട് സംസാരിക്കുകയും തന്‍റെ ജനത്തെ മിസ്രയീമില്‍ നിന്നും പുറത്തുകൊണ്ടുവരുവാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മോശെ, തന്‍റെ അമ്മായപ്പനായ യിത്രോവിന്‍റെ അനുവാദത്തോടെ മിദ്യാനില്‍ നിന്നും പുറപ്പെട്ട് തന്‍റെ ഭാര്യയോടും ആണ്‍മക്കളോടുമൊത്ത് മിസ്രയിമിലേയ്ക്ക് യാത്രയായി. അവന്‍ തന്‍റെ കുടുംബത്തെ ഒരു കഴുതപ്പുറത്തിരുത്തയപ്പോള്‍, കര്‍ത്താവ് അവന്‍റെ പാളയത്തിലിറങ്ങി അവനെ കൊല്ലുവാന്‍ ശ്രമിച്ചു.
പക്ഷേ, അവന്‍റെ ഭാര്യ സിപ്പോറയ്ക്ക് കാര്യം മനസ്സിലായി. അവള്‍ മൂര്‍ച്ചയുള്ള ഒരു കരിങ്കല്ലെടുത്ത് തന്‍റെ മകന്‍റെ അഗ്രചര്‍മ്മത്തെ ഛേദിച്ച് മോശെയുടെ കാല്ക്കല്‍ ഇട്ടു. നീയെനിക്ക് രക്തമണവാളന്‍ എന്നു പറഞ്ഞു. അങ്ങനെ ദൈവം അവനെ വെറുതെ വിട്ടു.
അവന്‍ തീര്‍ച്ചയായും കൊല്ലുമെന്ന് പറഞ്ഞവനെ, അത് മോശെയുടെ മകനായാലും ശരി, പരിഛേദനയേല്‍ക്കാത്തവരെ അവന്‍ ഛേദിച്ച് കളയുമെന്ന് പറയുന്ന രീതിയാണ് അവന്‍റേത്. യിസ്രയേല്‍ ജനങ്ങള്‍ക്ക് ദൈവവുമായുള്ള ഉടമ്പടിയുടെ അടയാളമായിരുന്നു പരിഛേദന. പരിഛേദന ഏല്ക്കാത്തവനെ, അത് തങ്ങളുടെ നേതാവിന്‍റെ മകനായാലും ശരി, ദൈവം ഛേദിച്ച് കളയുമെന്ന് യിസ്രയേല്‍ജനത്തിന് അറിയാമായിരുന്നു. ആകയാല്‍ തന്‍റെ മകനെ ഛേദിച്ചു കളയാതിരിക്കുവാന്‍ ദൈവം ഈ രീതിയിലൂടെ മോശെയെ ഉണര്‍ത്തി.
പരിഛേദനയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ആവശ്യത്തോട് ചേരുവാനായാണ് സിപ്പോറ അവളുടെ മകന്‍റെ അഗ്രചര്‍മ്മം ഛേദിച്ച് മേശെയുടെ കാല്‍കീഴില്‍ ഇട്ടുകൊണ്ട് നീ എനിക്ക് രക്തമണവാളന്‍ എന്ന് പറഞ്ഞതെന്ന് വേദപുസ്തകം വിശദീകരിക്കുന്നു. (പുറപ്പാട് 4:26)
പരിഛേദന ഏല്‍ക്കാത്ത യിസ്രായേല്യനൊക്കെയും തന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്നും ഛേദിക്കപ്പെടണമായിരുന്നു. പരിഛേദന ഏറ്റവര്‍ക്ക് മാത്രമേ പെസഹാ കുഞ്ഞാടിന്‍റെ മാംസം കഴിക്കുവാനും ദൈവജനത്തിന്‍റെ ആരാധനയില്‍ പങ്കെടുക്കുവാനും കഴിഞ്ഞിരുന്നുള്ളു.
അപ്പോസ്തലനായ പൗലൊസ് ഒരു എബ്രായനായിരുന്നു. ജനിച്ചതിന്‍റെ എട്ടാം ദിവസം പരിഛേദന ഏറ്റ അവന്‍ പ്രശസ്ത ഗുരുവായ ഗമാലിയേലിന്‍റെ കീഴില്‍ ന്യയശാസ്ത്രം പഠിച്ചു. യേശുക്രിസ്തു യോര്‍ദ്ദാനില്‍ സ്നാനപ്പെട്ടതും കുരിശില്‍ മരിച്ചതും എന്തിനാണെന്ന് വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതിനാലാണ് അപ്പോസ്തലനായ പൗലൊസ് യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് തന്‍റെ ലേഖനങ്ങളില്‍ എഴുതിയിരിക്കുന്നത്.
നമ്മുടെ രക്ഷയുടെ പുര്‍ത്തീകരണമായി യേശുവിന്‍റെ രക്തത്തെക്കുറിച്ചും അപ്പെസ്തലനായ പൗലോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ആത്മീയ പരിഛേദന യേശുവിന്‍റെ സ്നാനമാണെന്നിരിക്കെ യേശുവിന്‍റെ രക്തമെന്നത് അവന്‍റെ വീണ്ടെടുപ്പിന്‍റെ അവസാനഘട്ടം മാത്രമാണ്. യേശുവിന്‍റെ സ്നാനം കൂടാതെ അവന്‍റെ രക്തത്തെക്കുറിച്ച് മാത്രം പറയുന്നതില്‍ പ്രയോജനമില്ല.
അപ്പോസ്തലനായ പൗലൊസ് ക്രിസ്തുവിന്‍റെ ക്രൂശിനെക്കുറിച്ച് പലപ്പോഴും നേരിട്ട് പറയുന്നുണ്ട്. എന്തുകൊണ്ട്? കാരണം ഇതാണ് നമ്മുടെ രക്ഷയുടെ അവസാന തെളിവ്. ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെ മേല്‍ വഹിച്ച യേശു അവയുടെ ന്യായവിധി സ്വീകരിക്കുവാനായി കുരിശില്‍ രക്തം ചിന്തുവാന്‍ പരാജയപ്പെട്ടങ്കില്‍, നമ്മുടെ രക്ഷ പുര്‍ണ്ണമാകുമായിരുന്നില്ല. അതിനാലാണ് അപ്പോസ്തലനായ പൗലേൗസ് കുരിശിനെക്കുറിച്ച് എപ്പോഴും സൂചിപ്പിക്കുന്നത്. നമ്മുടെ രക്ഷയുടെ അവസാന ഘട്ടമാണ് കുരിശ്.
രക്ഷയെക്കുറിച്ചുള്ള സത്യം വികൃതമാക്കപ്പെടാതെ തലമുറകളിലേയ്ക്ക് കൈമാറ്റപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് പാപമില്ലാത്തവരായി അനേകരുണ്ടാകു മായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, കാലത്തിനനുസരിച്ച് സത്യം കൈമോശം വരികയും യേശുവിന്‍റെ സ്നാനത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയാതെ അനേകര്‍ അവന്‍റെ കുരിശില്‍ മാത്രം വിശ്വസിക്കുന്നു.
സുവിശേഷത്തിന്‍റെ പുറംതോടില്‍ മാത്രമായി അവരുടെ വിശ്വാസം ഒതുങ്ങതിനാല്‍, യേശുവില്‍ ശക്തമായി വിശ്വസിച്ച് വര്‍ഷങ്ങളായവരാണെങ്കില്‍ തന്നെയും അവരിപ്പോഴും പാപികളായിത്തന്നെ തുടരുമെന്നതില്‍ സംശയമില്ല. 10 വര്‍ഷത്തെയോ, 50 വര്‍ഷത്തെയോ മതപരമായ ജീവിതത്തി നുശേഷവും അവര്‍ ഇപ്പോഴും പാപികളിയിത്തന്നെ തുടരും.
 

എന്‍റെ സാക്ഷ്യം
 
ദൈവം പാപികളെ നീതിമാന്മാരായി കരുതുമോ?
ഇല്ല. അവന്‍ നീതിയുള്ളവനാണ്. തങ്ങളുടെ പാപങ്ങളെ യേശുവിന്‍റെ സ്നാനത്തിലൂടെ അവങ്കലേക്ക് കടത്തിവിട്ട്, പാപത്തില്‍ നിന്നും സ്വതന്ത്രരായവരാണ്
 
എനിക്ക് 20 വയസ്സുള്ളപ്പോഴാണ് ഞാന്‍ യേശുവില്‍ വിശ്വസിച്ചുവന്നത്.അതിന് മുമ്പ്വരെ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തു മാത്രം പാപം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഒരൂഹവുമില്ലായിരുന്നു. കാരണം ദൈവത്തിന്‍റെ നിയമങ്ങള്‍ എനിക്ക് അജ്ഞാതമായിരുന്നു. ദൈവത്തെ അറിയാത്തവനായാണ് അതുവരെയും ഞാന്‍ ജീവിച്ചിരുന്നത്.
തുടര്‍ന്ന് ഞാന്‍ രോഗബാധിതനായി. മരിച്ചു പോകുമെന്ന് ഭയപ്പെടുവാന്‍ തക്കവണ്ണം ഞാന്‍ രോഗിയായി. മരിക്കുന്നതിന് മുമ്പ് എന്‍റെ പാപങ്ങളില്‍ നിന്നെല്ലാം എങ്ങനെയെങ്കിലും മോചനം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നെപ്പോലുള്ള പാപികള്‍ക്കായാണ് യേശു മരിച്ചത് എന്ന് എനിക്കറിയാ മായിരുന്നതിനാല്‍ അവനില്‍ വിശ്വസിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ എന്നില്‍ സന്തോഷവും നന്ദിയും നിറഞ്ഞു കവിഞ്ഞു.
പക്ഷേ, ആ വിചാരം മങ്ങിക്കൊണ്ടിരുന്നു.എതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരോ ദിവസവും പാപം ചെയ്യാതെ ജീവിക്കുവാന്‍ എനിക്ക് കഴിയാതെയായി, ഞാന്‍ കൂടുതല്‍ കൂടുതല്‍ പാപിയായിക്കൊണ്ടിരുന്നു. 10 വര്‍ഷത്തിന് ശേഷം ഞാന്‍ ഒരു പാപിയായിത്തന്നെ, നേരത്തേയുള്ളതിനേക്കാള്‍ കൊടിയ പാപിയായിത്തന്നെ തുടര്‍ന്നു. 10 വര്‍ഷമായി ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും വാസ്തവത്തില്‍ മാറ്റം വരാത്ത പാപിയായിത്തന്നെ ഞാന്‍ തുടര്‍ന്നു. ഞാന്‍ ഒരേ സമയം വിശ്വാസിയും ഒരു പാപിയുമായിരുന്നു.
"കണ്ണുനീരെന്നെ രക്ഷിക്കയില്ല, എന്‍ മുഖം കണ്ണീരാല്‍ കുതിര്‍ന്നാലും എന്നിലെ പാപങ്ങള്‍ തീര്‍ക്കുവാനോ എന്നെ രക്ഷിക്കുവാനാവാത്ത കണ്ണുനീരിന് കഴിയില്ല." എന്നിങ്ങനെ ഞാന്‍ പാടിയെങ്കിലും ഓരോ തവണ പാപം ചെയ്തപ്പോഴും ഞാന്‍ കരഞ്ഞു.
എന്‍റെ ദൈവമേ, ദയവായി എന്‍റെ ഈ പാപത്തെ ക്ഷമിക്കേണമേ,ഒരിക്കല്‍ മാത്രം ക്ഷമിച്ചാലും, ഇനി ഞാന്‍ പാപം ചെയ്യില്ല. പാപം ചെയ്തതിന് ശേഷം, ഞാന്‍ മൂന്ന് ദിവസം പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു. ഒരു കോണിലുള്ള മുറിയില്‍ അടച്ചിരുന്ന് മൂന്ന് ദിവസം ഉപവാസത്തോടെ പ്രാര്‍ത്ഥിക്കും. എന്‍റെ മനസാക്ഷി വളരെ ഭാരമുള്ളതാകയാല്‍, ഞാന്‍ കരയുകയും ദൈവത്തോട് പാപക്ഷമ യാചിക്കുകയും ചെയ്യും. മൂന്ന് ദിവസത്തിന് ശേഷം എനിക്ക് തന്നെ ഒരാശ്വാസം തോന്നുകയും ദൈവസന്നിധിയിലേയ്ക്ക് എന്നെ വീണ്ടും അടുപ്പിച്ചതായി എനിക്ക് തോന്നുകയും ചെയ്യും.
"ഹല്ലേലുയ്യാ ഞാന്‍ വീണ്ടും എന്‍റെ പാപങ്ങള്‍ കഴുകിയിരിക്കുന്നു!" ആകയാല്‍ പുറത്തുവന്ന് കുറച്ചുനേരം മാന്യനായി ജീവിക്കും. പക്ഷേ ഞാന്‍ വീണ്ടും പാപം ചെയ്യുകയും എന്‍റെ നിരാശ വര്‍ദ്ധിക്കുകയും ചെയ്തു. ഈ ദുഃഖകരമായ കാര്യം ഞാന്‍ വീണ്ടും, വീണ്ടും തുടര്‍ന്നു. ആരംഭത്തില്‍ യേശുവില്‍ വിശ്വസിക്കുന്നതിനെക്കുറിച്ച് ഞാന്‍ വളരെ മഹത്തായി കരുതിയിരുന്നു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ഉപയോഗമില്ലാതെ കിടക്കുന്ന ഒരു മുറിയില്‍ പൊടി വന്നടിയുന്നതു പോലെ എന്‍റെ പാപങ്ങളും കുന്നുകൂടുവാന്‍ തുടങ്ങി.
10 വര്‍ഷത്തിനുശേഷം, തുടങ്ങിയതിനേക്കാള്‍ കൊടിയ പാപിയായി ത്തീര്‍ന്നു ഞാന്‍. "എന്തിനാണ് ഞാന്‍ ഇതയും നേരത്തേ യേശുവില്‍ വിശ്വസിച്ചത്? എനിക്ക് 80 വയസ്സ് പ്രായമായതിന് ശേഷം, അഥവാ മരിക്കുന്നതിന് മുമ്പ് യേശുവില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇങ്ങനെ ദിനം തോറും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തേണ്ടിവരികയില്ലായിരുന്നു." ദൈവത്തിന്‍റെ ഹിതമനുസരിച്ച് ജീവിക്കണമെന്ന് ഞാന്‍ കരുതി, പക്ഷേ അത് അസാദ്ധ്യമായിരുന്നു. എന്‍റെ മനസ്സിന്‍റെ അതിര്‍ത്തിയില്‍ നിന്നും പുറത്താകുന്നതു പോലെ എനിക്ക് തോന്നി!
ഞാന്‍ ദൈവത്തെ അന്വേഷിച്ചുകെണ്ടേയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ ദൈവശാസ്ത്രം പഠിക്കുവാനായി ചെലവഴിച്ചു എങ്കിലും എന്‍റെ മനസ്സ് കൂടുതല്‍ ഊഷരമാവുകയാണ് ചെയ്തത്. മതപരമായ ഉപദേശങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. ഒരു തവണ പോലും സുഖകരമായ മെത്തയില്‍ കിടന്നുറങ്ങിയിട്ടില്ലാത്ത വി.ഡാമിയനെപ്പോലെയാകണമെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. സ്വന്തകാര്യങ്ങള്‍ക്കായി ഞാന്‍ സമയം ചിലവഴിക്കില്ലെന്നും ആവശ്യത്തിലിരിക്കുന്നവര്‍ക്കായി എന്നെത്തന്നെ സമര്‍പ്പിക്കുന്നതായും ഞാന്‍ ശപഥം ചെയ്തു. 
ഈ വിശുദ്ധന്‍റെ ജീവിതത്തെക്കുറിച്ച് ഞാന്‍ വായിച്ചപ്പോള്‍, അദ്ദേഹത്തെപ്പോലെയാകണമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. ലൗകിക സുഖങ്ങള്‍ വെടിഞ്ഞുള്ള ഒരു ജീവിതത്തിനായി ഞാന്‍ ശ്രമിച്ചു തുടങ്ങി. പരുപരുത്ത സിമന്‍റ് തറയില്‍ മുട്ടിന്മേല്‍ നിന്നുകൊണ്ട് തുടര്‍ച്ചയായി മണിക്കൂ റുകളോളം പ്രാര്‍ത്ഥിക്കുന്നത് എന്‍റെ ശീലമായിരുന്നു. അപ്പോള്‍ എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ അര്‍ത്ഥം കൈവന്നതായും എന്നെക്കുറിച്ച് തന്നെ ഒരു നല്ല വിചാരം എനിക്ക് ലഭിക്കുകയും ചെയ്തു.
പക്ഷേ 10 വര്‍ഷത്തിന് ശേഷം, എനിക്കിങ്ങനെ നില്‍ക്കാന്‍ കഴിയാതെയായി. അതുകൊണ്ട് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ നല്ല ദൈവമേ, ദയവായി എന്നെ രക്ഷിക്കണമേ. ഞാന്‍ പൂര്‍ണ്ണഹൃദയത്തേടെ വിശ്വസിച്ചിട്ടും എന്‍റെ അന്തരംഗം ശൂന്യമായിരി ക്കുന്നതെന്ത്? എന്തുകൊണ്ട് ഞാന്‍ വളരെ നിരാശനാകുന്നു? ഞാന്‍ കൂടുതല്‍ കൊടിയ ഒരു പാപിയായിത്തീരുന്നതെന്തുകൊണ്ട്? ഞാന്‍ പാപത്തെക്കുറിച്ച് ഇത്രത്തോളം ഇതിന് മുമ്പ് ചിന്തിച്ചിട്ടുണ്ടുണ്ടായിരുന്നില്ല. നിന്നില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിന് ശേഷം, വര്‍ഷങ്ങളായെങ്കിലും ഞാന്‍ കൂടുതല്‍ മോശമാകുവാന്‍ കാരണമെന്താണ്? എനിക്കുള്ള പ്രശ്നമെന്താണ്?"
അപ്പോഴാണ് എനിക്ക് കാരണം കണ്ടെത്താനായത്. എന്‍റെ പാപങ്ങളില്‍ നിന്നും രക്ഷ നേടാതെയാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നത്. സത്യം എന്തെന്ന് അപ്പോള്‍ അറിയുമായിരുന്നില്ല. എന്നെ ഭ്രാന്തനാക്കുവാന്‍ ഇതൊന്നുമാത്രം മതിയായിരുന്നു.
എന്‍റെ ഹൃദയത്തില്‍ പാപമിരിക്കുമ്പോള്‍ ദൈവകൃപയുടെ വീണ്ടെടുപ്പിനെക്കുറിച്ച് മറ്റുള്ളവരോട് ഞാന്‍ എങ്ങനെ പറയും? യേശുവില്‍ വിശ്വസിക്കണമെന്ന് മറ്റുള്ളവരോട് ഞാന്‍ എങ്ങനെ പറയും? ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. `പ്രിയദൈവമേ, ഉടന്‍ തന്നെ എന്‍റെ സെമിനാരിയിലെ വിദ്യാഭ്യാസം അവസാനിക്കും. ഞാനൊരു അംഗീകരിക്കപ്പെട്ട ശുശ്രൂഷകനായിത്തീരും. പക്ഷെ, പാപത്തോടുകൂടിയ ഒരു ശുശ്രൂഷകനാണ് ഞാനെങ്കില്‍, പാപികളോട് അവരുടെ വീണ്ടെടുപ്പിനെക്കുറിച്ച് ഞാന്‍ എങ്ങനെ പറയും? ഞാന്‍ ഒരു പാപിയാണ്; അപ്പൊസ്തലനായ പൗലൊസിന്‍റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ദൈവപൈതലല്ലെന്ന് എനിക്ക് മനസിലാകുന്നു. പക്ഷെ, എത്രതന്നെ പ്രതീക്ഷയോടെ ഞാന്‍ അന്വേഷിച്ചെങ്കിലും ആത്മാവിനെ എന്നില്‍ കാണാനാകുന്നില്ല. ആദ്യം അതുണ്ടണ്‍ായിരുന്നുവെന്ന് എനിക്കു തോന്നുന്നു. ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇതെന്തു പറ്റിയതാണ്? ദയവായി കര്‍ത്താവേ, അടിയനോട് അരുളേണമേ`.
വാസ്തവത്തില്‍, യേശുവിലുള്ള ലഘുവായ വിശ്വാസത്താല്‍ ഞാന്‍ വീണ്ടെടുക്കപ്പെട്ടു എന്നു ചിന്തിച്ചതിലൂടെ ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുകയായിരുന്നു. ഇതെച്ചൊല്ലി വളരെക്കാലം ഞാന്‍ വേദനിച്ചു.
ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ തന്നെ കണ്ടെത്തുമെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. അവന്‍റെ സത്യത്തില്‍ അവസാനം അവന്‍ എന്നെ കണ്ടുമുട്ടി. യേശുവില്‍ വിശ്വസിച്ച് തുടങ്ങി 10 വര്‍ഷം കഴിഞ്ഞെങ്കിലും ഞാന്‍ ഒരു പാപിയായിത്തന്നെ തുടര്‍ന്നു. പക്ഷെ, യേശുവിന്‍റെ സ്നാനത്തിന്‍റെ രഹസ്യം ഞാന്‍ പഠിച്ചപ്പോള്‍, പഴയനിയമത്തിലെ പരിഛേദനയുടെയും പുതിയനിയമത്തിലെ ആത്മീയപരിഛേദനയുടെയും അര്‍ത്ഥം ഞാന്‍ കണ്ടെത്തിയപ്പോള്‍, എന്‍റെ പാപങ്ങളെല്ലാം നീങ്ങിപ്പോയി. എന്‍റെ ആത്മാവ് മഞ്ഞ് പോലെ വെളുത്തു.
നിങ്ങള്‍ക്കും ഇതു സമാന അനുഭവമാകും. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളും പാപമില്ലാത്തവരായിത്തീരും. നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളും പാപമില്ലാത്തവരായിത്തീരും. നിങ്ങള്‍ ഇപ്പോഴും അപൂര്‍ണ്ണരായിരിക്കാം, പക്ഷെ നിങ്ങള്‍ നീതീകരിക്കപ്പെടും. ഈ യാഥാര്‍ത്ഥ്യത്തെ ഹൃദയത്തില്‍ സ്വീകരിച്ച്, അനേകര്‍ക്ക് പകര്‍ന്നുകൊടുക്കുമ്പോള്‍ അവരും രക്ഷിക്കപ്പെടുകയും `ഹല്ലേലൂയ` മുഴക്കിക്കൊണ്ട് ദൈവത്തെ സ്തുതിക്കുകയും ചെയ്യും.
വീണ്ടെടുക്കപ്പെട്ട എല്ലാ സഹോദരീസഹോദരന്മാരെയും ഓര്‍ത്ത് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. `ഹല്ലേലൂയ`. നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം സന്തോഷത്തോടെ വീണ്ടെടുക്കപ്പട്ടിരിക്കുന്നു.
വെറും വാക്കുകളിലൂടെ മാത്രം വെളിപ്പെടുത്താനാകാത്ത വിധമുള്ള അനുഗ്രഹമാണത്. നമുക്കൊരു പാട്ടു ചേര്‍ന്ന് പാടാം. 
`സകല സൃഷ്ടിജാലത്തോടും
ചൊല്ലിയില്ലിതു വരെ ആത്മാവിന്‍റെയും രഹസ്യം
പണിയുവോര്‍ തള്ളിയ കല്ലവനെങ്കിലും 
എന്‍ഹൃദയ രക്തമവന്‍, വിലയേറും രത്നം.`
 
 
യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും അവരുടെ പാപത്തില്‍ നിന്നും വിടുവിക്കാന്‍ മതിയായതാണ്
 
നമ്മുടെ ഹൃദയത്തിലെ സകല പാപവും നീക്കുന്നതെന്താണ്?
യേശുവിന്‍റെ സ്നാനം

യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലോകത്തിന്‍റെ സകല പാപങ്ങളും കഴുകികളഞ്ഞു. അവന്‍ നമ്മെ ആത്മീയ പരിഛേദന കഴിപ്പിക്കയും തന്‍റെ സ്വന്തജനമാക്കി തീര്‍ക്കുകയും ചെയ്തു. വീണ്ടും ജനനത്തിന്‍റെ ദൈവമാണവന്‍.
പാപത്തിന് തീര്‍ച്ചയായും ന്യായവിധിയുണ്ട്. പക്ഷെ യേശു നമുക്കായി സ്നാനപ്പെടുകയും കുരിശില്‍ ന്യായം വിധിക്കപ്പെടുകയും ചെയ്തു. തന്‍റെ രക്തത്താല്‍, അവന്‍ നമ്മെ ഏവരെയും രക്ഷിക്കുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴു ന്നേല്‍ക്കുകയും ചെയ്തു. പിതാവാം ദൈവമത്രേ യേശുവിനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ചത്.
നമ്മുടെ ജീവന്‍റെയും ദൈവമക്കളായി നാം തുടരുന്നു എന്നതിന്‍റെയും അടയാളമാണ് യേശുവിന്‍റെ ജീവിതം. അവന്‍റെ സ്നാനം നമ്മുടെ സകല പാപങ്ങളെ അവന്‍ ചുമന്നു നമുക്കുവേണ്ടി അവന്‍ ന്യായവിധി അനുസരിച്ചു എന്നതിന്‍റെ തെളിവാണ് കുരിശില്‍ ചൊരിയപ്പെട്ട യേശുവിന്‍റെ രക്തം.
പ്രിയസ്നേഹിതരേ, യേശുവിന്‍ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും ഈ തെളിവ് നിങ്ങളുടെ ഹൃദയങ്ങളിലുണ്ടോ ഞാന്‍ വീണ്ടും ചോദിക്കട്ടെ? നിങ്ങളുടെ രക്ഷ യേശുവിന്‍റെ രക്തത്താല്‍ വന്നതാണോ? അല്ല. അത് യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ഒരുമിച്ച് വന്നതാണ്.
 

ആരാണ് ഒരു നാസ്തികന്‍?
 
ആരാണ് ഒരു നാസ്തികന്‍?
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ തന്നെതന്നെ പഴിച്ച് കഴിയുന്നവന്‍

പ്രിയസുഹൃത്തേ, ദിനംതോറും നിങ്ങളുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞിട്ടും പാപിയായി തുടരുന്ന വ്യക്തിയാണോ നിങ്ങള്‍? യേശുവില്‍ വിശ്വസിച്ചതിന് ശേഷവും നിങ്ങള്‍ പാപിയായി തുടരുന്നുവെങ്കില്‍ നിങ്ങളൊരു നാസ്തികനാണ്. ദൈവത്തിന്‍റെ സത്യത്തില്‍ വിശ്വസിക്കാതിരിക്കുന്നതാണ് നാസ്തികത്വം. തീത്തൊസ് 3:10ല്‍ ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. `സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്കു അറിയാമല്ലോ?`
തന്നെത്താന്‍ കുറ്റം വിധിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെ പറയും, `പ്രിയദൈവമേ, ഞാനൊരു പാപിയാണ്. ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. എങ്കിലും ഞാനിപ്പോഴും ഒരു പാപിയാണ്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ശരി, ഞാനൊരു പാപിയാണ്; എനിക്കറിയാവുന്ന സത്യമാണിത്.`
ദൈവം അവനോടു ചോദിക്കുന്നു, `നീ എന്‍റെ പൈതലായി തുടരാതെ ഇപ്പോഴും പാപിയായി തുടരുന്നുവോ? നീയൊരു നാസ്തികനാണ്. നീ നരകത്തീയിലേക്ക് എറിയപ്പെടും.`
യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിന് ഹൃദയത്തില്‍ സ്ഥാനം കൊടുക്കാതെ യേശുവില്‍ വിശ്വസിക്കുകയും തന്നെത്താന്‍ കുറ്റം വിധിച്ച് ഒരു പാപിയാണെന്ന് ദൈവ മുമ്പാകെ ഏറ്റുപറയുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ദൈവമുമ്പാകെ ഒരു പാപിയാണ്.
 

ആരാണ് യഥാര്‍ത്ഥ വിശ്വാസികള്‍?
 
രക്ഷയെക്കുറിച്ചുള്ള ദൈവത്തിന്‍റെ സാക്ഷ്യമെന്ത്?
ജലം, രക്തം, ആത്മാവ്

യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കു ന്നവര്‍, ദൈവജനമായിത്തീര്‍ന്നവര്‍, തങ്ങളുടെ പാപങ്ങളെയെല്ലാം കഴുകപ്പെട്ടവര്‍ ആണ് നീതിമാന്മാര്‍. യേശുവില്‍ വിശ്വസിക്കുന്ന നിനക്ക് എങ്ങനെ ഒരു പാപിയായി തുടരുവാന്‍ കഴിയും? ഒരു പാപിക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.
യേശുവില്‍ വിശ്വസിച്ചതിലൂടെ നീതിമാന്മാരായവരുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ സാക്ഷ്യമുണ്ട്. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സാക്ഷ്യമാണത്. ഈ രക്ഷാപ്രവൃത്തിയാണ് യേശുക്രിസ്തു ഈ ലോകത്തില്‍ ചെയ്തത്.
ആകയാല്‍ നമ്മുടെ സകല പാപങ്ങളെയും യേശു ചുമന്ന അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കാത്തവരെല്ലാം ദൈവത്തില്‍ നിന്നും ഛേദിക്കപ്പെടും.
വിശ്വാസികളായ എന്‍റെ പ്രിയ സഹോദരീസഹോദരന്മാരെ, പാപികളുടെ രക്ഷ യേശുവിന്‍റെ രക്തത്തിലൂടെ മാത്രമല്ല, വെള്ളത്തിലൂടെ-അവന്‍റെ സ്നാനത്തിലൂടെ-യുമാണെന്ന സുവിശേഷം നിങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമോ?
യേശു ഈ ലോകത്തില്‍ ചെയ്ത കാര്യങ്ങളില്‍ വിശ്വസിക്കുകയും ജലം, രക്തം, ആത്മാവ് എന്നിവയെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടും. ഇതാണ് സത്യം. ജലം, രക്തം, ആത്മാവ്, എന്നിവയുടെ സുവിശേഷം.
സകല മാനവജാതിയും തന്നിലൂടെ രക്ഷ നേടുവാനായി യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു. ഇപ്പോള്‍, നിങ്ങള്‍ വാസ്തവമായും യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരു പാപിയായിരിക്കുവാന്‍ ഒരിക്കലും കഴിയുകയില്ല.
യേശു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. പിശാചിന്‍റെ തന്ത്രത്താല്‍ വഴിതെറ്റുകയും ദൈവത്തില്‍ നിന്നും ദൂരെയായിപ്പോകുകയും ചെയ്ത സകല ആത്മാക്കളെയും അവന്‍ രക്ഷിച്ചു. നഷ്ടപ്പെട്ട ഓരോ ആത്മാവിനെയും കണ്ടെത്തണമെന്ന് യേശു ആഗ്രഹിക്കുന്നു. വെള്ളം, രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷത്താല്‍ യേശുവിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നു. അവന്‍ നമ്മെ വിളിച്ചു; നാം അവനാല്‍ വീണ്ടെടുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളിത് വിശ്വസിക്കുന്നുവോ? ഞാന്‍ പറയുന്നത്, രക്ഷയെന്നത് യേശുവിന്‍റെ രക്തത്താല്‍ മാത്രമല്ല, അവന്‍റെ സ്നാനവും കുരിശിലെ രക്തവും ചേര്‍ന്നതത്രെയെന്നാണ്. യേശുവിന്‍റെ രക്തത്താല്‍ മാത്രമാണ് തങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നവര്‍ തീര്‍ച്ചയായും തങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെന്ന് അംഗീകരിക്കണം.
യേശുവിന്‍റെ രക്തത്തിലുള്ള വിശ്വാസം രക്ഷയ്ക്ക് മതിയായതാണെന്ന വിശ്വാസക്കാരായിരുന്നു നമ്മളെല്ലാം. നേരത്തെ നമ്മള്‍ അങ്ങനെ കരുതി, ഇപ്പോള്‍ അത് മതിയായതല്ലെന്ന് തിരിച്ചറിയുന്നു. ജലത്താലും രക്തത്താലും ആത്മാവിനാലും വന്ന യേശുവില്‍ വിശ്വസിച്ചതു വഴിയാണ് നാം രക്ഷയും വീണ്ടുംജനനവും പ്രാപിക്കുന്നത്.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിലൂടെ ഏതൊരു പാപിക്കും രക്ഷ പ്രാപിക്കാം (1 യോഹന്നാൻ 5:5-10). 
നമുക്ക് ദൈവത്തെ സ്തുതിക്കാം. ഹല്ലേലൂയ!