(യോഹന്നാൻ 13:1-17)
"പെസഹ പെരുന്നാളിനു മുമ്പെ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ, അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോള്‍ പിശാചു, ശീമോന്‍റെ മകനായ യൂദാ ഈസ്കര്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചു കൊടുപ്പാന്‍ തോന്നിച്ചിരുന്നു. പിതാവ് സകലവും തന്‍റെ കൈയില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍ നിന്നു വന്നു ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തില്‍ നിന്ന് എഴുന്നേറ്റ് വസ്ത്രം ഊരിവെച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി. അവന്‍ ശീമോന്‍ പത്രോസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോട്: കര്‍ത്താവേ നീ എന്‍റെ കാല്‍ കഴുകുന്നുവോ എന്ന് പറഞ്ഞു. യേശു അവനോട്; ഞാന്‍ ചെയ്യുന്നത് നീ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്ന് പത്രോസ് പറഞ്ഞു. അതിന് യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ എനിക്ക് നിന്നോട് പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ ശീമോന്‍ പത്രോസ് കര്‍ത്താവേ എന്‍റെ കാല്‍ മാത്രമല്ല കയ്യും തലയും കൂടി കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട്; കുളിച്ചിരിക്കുന്നവന് കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ല താനും എന്നു പറഞ്ഞു. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്ന് പറഞ്ഞത്."
എന്തുകൊണ്ടാണ് പെസഹാവിരുന്നിനു മുമ്പ് യേശു പത്രൊസിന്‍റെ കാല്‍ കഴുകിയത്? കാല്‍ കഴുകുന്നതിനു മുമ്പ് യേശു പറഞ്ഞു "നീ ഇപ്പോള്‍ അറിയുന്നില്ല, പിന്നെ അറിയും". യേശുവിന്‍റെ ശിഷ്യന്മാരില്‍ ഉത്തമനായിരുന്നു പത്രൊസ്. യേശു ദൈവപുത്രനാണെന്ന് വിശ്വസിച്ച അവന്‍, യേശുവായിരുന്നു ക്രിസ്തു എന്ന് സാക്ഷീകരിക്കുകയും ചെയ്തു. യേശുവാണ് ക്രിസ്തു എന്ന തന്‍റെ വിശ്വാസത്തെ പത്രൊസ് ഏറ്റു പറഞ്ഞത് അര്‍ത്ഥമാക്കുന്നത് തന്‍റെ സകലപാപങ്ങളില്‍ നിന്നും തന്നെ രക്ഷിക്കുവാനുള്ള രക്ഷകനാണ് യേശു എന്ന് അവന്‍ വിശ്വസിച്ചിരുന്നു എന്നതാണ്.
ക്രൂശിക്കപ്പെടുന്നതിന് മുമ്പ് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയത് എന്തിന്?
അവന്‍ നല്‍കുന്ന പരിപൂര്‍ണ്ണ രക്ഷയെക്കുറിച്ച് അവര്‍ മനസ്സിലാക്കുവാന്‍
എന്തിനാണ് യേശു പത്രോസിന്‍റെ പാദം കഴുകിയത്? പത്രോസ് മൂന്നുതവണ തന്നെ തള്ളിപ്പറയുമെന്നും ഭാവിയില്‍ പാപത്തില്‍ തന്നെ തുടരുമെന്നും യേശുവിന് അറിയാമായിരുന്നു.
യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനു ശേഷവും പത്രോസിന് ഏതെങ്കിലും പാപം ഹൃദയത്തില്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ അവന് യേശുവിനോട് ഐക്യമായിരിപ്പാന്‍ കഴിയില്ലായിരുന്നു. പക്ഷേ യേശുവിന് തന്‍റെ എല്ലാ ശിഷ്യന്മാരുടേയും ബലഹീനതകള്‍ അറിയാമായിരുന്നു. അവരുടെ പാപങ്ങള്‍ തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും ഇടയില്‍ വരുവാന്‍ യേശു ആഗ്രഹിച്ചിരുന്നില്ല. ആകയാല്‍ അവരുടെ സകല അകൃത്യങ്ങളും കഴുകിക്കളഞ്ഞിരിക്കുന്നു എന്ന് അവരെ പഠിപ്പിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. അതാണ് അവന്‍ തന്‍റെ ശിഷ്യന്മാരുടെ കാല് കഴുകാന്‍ കാരണം. താന്‍ മരിച്ച് അവരെ വിട്ട് പോയശേഷവും അവര്‍ അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിലും മുഴുവന്‍ ജീവിതകാലത്തേക്കുമുള്ള പാപമോചനത്തിലും വിശ്വസിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു.
യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ പരിപൂര്‍ണ്ണ രക്ഷയെക്കുറിച്ചാണ് യോഹന്നാന്‍ 13 അധ്യായം പറയുന്നത്. അവരുടെ പാദം കഴുകുന്നത് വഴി, സകല മനുഷ്യരുടേയും അകൃത്യങ്ങളെ കഴുകിക്കളയുന്ന തന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തെക്കുറിച്ച് യേശു അവരോട് പറഞ്ഞു.
ഭാവിയില്‍ പിശാച് നിങ്ങളെ വഞ്ചിക്കരുത്. ഞാന്‍ യോര്‍ദ്ദാനിലുള്ള സ്നാനത്തിലൂടെ നിങ്ങളുടെ സകല പാപത്തെയും എടുത്തിരിക്കുന്നു. കുരിശിലൂടെ അതിന്‍റെ ന്യായവിധിയും ഞാന്‍ വഹിക്കും. പിന്നീട് ഞാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും ജനനം പ്രാപിച്ച നിങ്ങളേവരുടെയും രക്ഷ പൂര്‍ണ്ണമാക്കും. നിങ്ങളുടെ ഭാവിയിലെ പാപങ്ങളും കൂടി ഞാന്‍ കഴുകിയിരിക്കുന്നുവെന്നും പാപമോചനത്തിന്‍റെ യഥാര്‍ത്ഥ സുവിശേഷം എന്തെന്നും പഠിപ്പിക്കാനാണ് ഞാന്‍ ക്രൂശീകരണത്തിന് മുമ്പെ നിങ്ങളുടെ പാദം കഴുകിയത്. ഇതാണ് വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തിലെ രഹസ്യം. നിങ്ങളത് വിശ്വസിക്കണം.
യേശു ശിഷ്യന്മാരുടെ പാദം കഴുകിയതെന്തിനെന്നും ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് നീ അറിയുന്നില്ല, പിന്നെ അറിയും എന്ന് പറഞ്ഞതെന്തിനെന്നും നാം ഏവരും മനസ്സിലാക്കണം. എങ്കില്‍ മാത്രമേ വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കാനും വീണ്ടും ജനിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.
യോഹന്നാന്‍ 13:12ല്‍ അവന്‍ പറഞ്ഞു
എന്താണ് അകൃത്യങ്ങള്‍?
നമ്മുടെ ബലഹീനത നിമിത്തം ദിനംതോറും നാം ചെയ്യുന്ന പാപങ്ങള്‍
കുരിശില്‍ മരിക്കുന്നതിന് മുമ്പ്, യേശു തന്‍റെ ശിഷ്യന്മാരുമായി പെസഹ ആചരിക്കുകയും തന്‍റെ കൈകൊണ്ട് അവരുടെ പാദങ്ങള്‍ കഴുകി പാപമോചനത്തിന്‍റെ സുവിശേഷം അവര്‍ക്ക് മനസിലാക്കി കൊടുത്തു.
പിതാവ് സകലവും തന്‍റെ കൈയില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തില്‍ നിന്ന് എഴുന്നേറ്റ് വസ്ത്രം ഊരിവെച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി. അവന്‍ ശീമോന്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോട് കര്‍ത്താവേ നീ എന്‍റെ കാല്‍ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട് ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. (യോഹന്നാൻ 13:37)
സ്നാനത്തിന്‍റെ സുവിശേഷവും അവന്‍റെ സ്നാനത്തിന്‍റെ വെള്ളത്തിലൂടെ ലഭിക്കുന്ന പാപങ്ങളുടെ പ്രായശ്ചിത്തവും അവന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു.
യേശുവിനോട് വിശ്വസ്തനായിരുന്ന പത്രോസിന് അതുവരെ യേശു തന്‍റെ കാല്‍ കഴുകുന്നത് എന്തിനെന്ന് മനസിലായിരുന്നില്ല. യേശു തനിക്കായി ചെയ്തത് എന്ത് എന്ന് വാസ്തവമായി മനസിലാക്കിയപ്പോള്‍, പത്രോസ് യേശുവില്‍ വിശ്വസിച്ചിരുന്ന രീതി തന്നെ മാറി. തന്‍റെ സ്നാനജലത്തിന്‍റെ സുവിശേഷത്തെയും പാപമോചനത്തെയും കുറിച്ച് അവനെ പഠിപ്പിക്കണമെന്ന് യേശു ആഗ്രഹിച്ചു.
പത്രോസിന്‍റെ ഭാവിയുലുണ്ടാകുന്ന പാപങ്ങള്‍ നിമിത്തം അവന് തന്‍റെ അടുക്കല്‍ വരാനാവില്ലെന്ന് യേശു ഭയപ്പെട്ടിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവന്‍റെ ജഡത്തിലെ പാപങ്ങളാല്‍ പിശാച് ശിഷ്യന്മാരുടെ വിശ്വാസം എടുത്തുകളയാതിരിക്കുവാന്‍ വേണ്ടി യേശു അവരുടെ പാദം കഴുകി. പത്രോസിന് പിന്നീട് ഇക്കാര്യം മനസിലായി.
തന്‍റെ സ്നാനത്തിന്‍റെ വെള്ളത്തിലും രക്തത്തിലും വിശ്വസിക്കുന്നവരുടെ പാപങ്ങള്‍ എന്നെന്നേക്കുമായി വീണ്ടെടുക്കപ്പെടാനുള്ള വഴി യേശു ഒരുക്കിവച്ചു.
യോഹന്നാന്‍ 13ല്‍ തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകയില്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ജനനം പ്രാപിച്ചവര്‍ക്കുമാത്രം വ്യക്തമായി മനസിലാക്കുന്ന തരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണവ.
പെസഹാ പെരുന്നാളില്‍ യേശു തന്‍റെ ശിഷ്യന്മാരുടെ കാലു കഴുകിയതിന് കാരണം അവരുടെ ജീവിതകാലത്തെ മുഴുവന്‍ പാപവും താന്‍ കഴുകിക്കളഞ്ഞു എന്ന് മനസിലാക്കുവാന്‍ അവരെ സഹായിക്കുക എന്നതായിരുന്നു. യേശു പറഞ്ഞു ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് നീ അറിയുന്നില്ല, പിന്നെ അറിയും പത്രോസിനോടുള്ള ഈ വാക്കുകളില്‍ അവനിലുള്ള നിത്യമായ വീണ്ടെടുപ്പിന്‍റെ സത്യം ഉള്‍ക്കൊണ്ടിരിക്കുന്നു.
നമ്മുടെ സകല പാപങ്ങളും അകൃത്യങ്ങളും കഴുകിക്കളഞ്ഞ യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് നാം അറിയുകയും വിശ്വസിക്കുകയും ചെയ്യണം. കൈവെപ്പിലൂടെ പാപങ്ങളെ കടത്തിവിടുന്ന സുവിശേഷമായിരുന്നു യോര്‍ദ്ദാനിലുള്ള യേശുവിന്‍റെ സ്നാനം. യേശുവിന്‍റെ വചനങ്ങളില്‍ നാമെല്ലാവരും വിശ്വസിക്കണം. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപവും ചുമന്ന അവന്‍ ന്യായവിധിയിലൂടെയും കുരിശു മരണത്തിലൂടെയും ഈ പാപങ്ങളുടെ മോചനവും അവന്‍ പൂര്‍ത്തിയാക്കി.സകല ജനത്തെയും പാപത്തില്‍ നിന്ന് മോചിപ്പിക്കാനാണ് യേശു സ്നാനമേറ്റത്. നമ്മുടെ മുഴുവന്‍ ജീവികാലത്തിലെയും അകൃത്യങ്ങളുടെ മോചനം യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും പൂര്‍ത്തിയാക്കി.
നീതിമാന്മാര്‍ക്കെതിരെയുള്ള പിശാചിന്‍റെ കെണി എന്താണ്?
നീതിമാന്മാരെ വീണ്ടും പാപികളാ ക്കുവാന്‍ വേണ്ടി വഞ്ചിക്കുവാന്‍ പിശാച് ശ്രമിക്കുന്നു
തന്‍റെ ക്രൂശീകരണത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം പിശാചും അസത്യപ്രചാരകരും എഴുന്നേറ്റ് ശിഷ്യന്മാരെ വഞ്ചിക്കുമെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. നീ ക്രിസ്തുവാണ്, ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രന്‍ എന്നുള്ള പത്രോസിന്‍റെ സാക്ഷ്യത്തില്‍ നിന്നും അവന്‍ യേശുവില്‍ വിശ്വസിച്ചിരുന്നു എന്ന് നമുക്ക് കാണാം. എങ്കിലും പാപമോചനത്തിന്‍റെ സുവിശേഷം മനസില്‍ സൂക്ഷിക്കണമെന്ന് പത്രോസിനെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കണമെന്ന് യേശു ആഗ്രഹിച്ചു. ആ സുവിശേഷം യേശുവിന്‍റെ സ്നാനമായിരുന്നു. ലോകത്തിന്‍റെ സകല പാപങ്ങളും എടുത്തുനീക്കിയ സുവിശേഷം. ഇക്കാര്യം പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും പിന്നീട് വരുന്ന നമ്മളോരോരുത്തരെയും വീണ്ടും പഠിപ്പിക്കണമെന്ന് യേശു ആഗ്രഹിച്ചു. ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല, പിന്നെ അറിയും.
യേശുവിന്‍റെ ശിഷ്യന്മാര്‍ പാപം ചെയ്യുമ്പോളെല്ലാം പിശാച് പറയും. നോക്കൂ.. നീ ഇപ്പോഴും പാപം ചെയ്തു. നീ പാപമില്ലാത്തവനാണെന്ന് പിന്നെങ്ങനെ പറയും. നീ രക്ഷിക്കപ്പെട്ടിട്ടില്ല, നീ വെറും ഒരു പാപിയാണ്.
ഇത്തരത്തിലുള്ള ആക്രമണത്തെ തടയുവാനാണ് യേശുവിന്‍റെ സ്നാനത്തിലുള്ള അവരുടെ വിശ്വാസം മുഴുവന്‍ ജീവിതകാലത്തെയും പാപങ്ങള്‍- ഭൂതം- വര്‍ത്തമാനം- ഭാവി-കഴുകിക്കളഞ്ഞിരിക്കുന്നു എന്ന് യേശു അവരോട് പറഞ്ഞത്.
ഞാന്‍ സ്നാനപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാം. യോര്‍ദ്ദാന്‍ നദിയില്‍ ഞാന്‍ സ്നാനമെടുത്തതിന്‍റെ കാരണം നിങ്ങളുടെ ജീവിതകാലം മുഴുവനും ഉള്ള പാപവും മനുഷ്യവര്‍ഗ്ഗത്തിന്‍റെ ജന്മ പാപവും കഴുകിക്കളയുവാനാണ്. ഞാന്‍ സ്നാനപ്പെട്ടതും ക്രൂശിക്കപ്പെട്ടതും കുരിശില്‍ മരിച്ചതും എന്തിനാണെന്ന് മനസിലാക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയുന്നുവോ. യേശു തന്‍റെ ശിഷ്യന്മാരുടെ കാല് കഴുകിയതിന് കാരണം അവരുടെ ദൈനംദിന പാപങ്ങളെ മുഴുവനും തന്‍റെ സ്നാനത്തിലൂടെ താന്‍ വഹിച്ചുവെന്നും അതിന്‍റെ ന്യായവിധി കുരിശില്‍ താന്‍ സഹിക്കുമെന്നും അവരെ കാണിക്കുവാനായിരുന്നു.
ഇപ്പോള്‍, യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങളും ഞാനും പാപങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരും പാപമോചനത്തിന് യോഗ്യതയുള്ളവരായും മാറുന്നു. യേശു നമുക്കായി സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. നമ്മുടെ സകല പാപങ്ങളും അവന്‍റെ സ്നാനത്താലും രക്തത്താലും കഴുകപ്പെട്ടു. പാപങ്ങളുടെ പ്രായശ്ചിത്തിന്‍റെ സത്യസുവിശേഷം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ പാപത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കും.
അങ്ങനെയെങ്കില്‍, വീണ്ടും ജനനം പ്രാപിച്ച ഒരാള്‍ ചെയ്യേണ്ടത് എന്താണ്? അവര്‍ ദിനംതോറുമുള്ള തങ്ങളുടെ പാപത്തെ സമ്മതിക്കുകയും യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന രക്ഷയില്‍ വിശ്വസിക്കുകയും വേണം. പാപമോചനത്തിന്‍റെ സുവിശേഷം വീണ്ടും ജനനം പ്രാപിച്ച നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിക്കണം.
വീണ്ടും പാപം ചെയ്തു എന്ന കാരണത്താല്‍, നിങ്ങള്‍ വീണ്ടും പാപിയായി എന്നര്‍ത്ഥമുണ്ടോ? ഇല്ല. യേശു നമ്മുടെ സകലപാപങ്ങളും ചുമന്നൊഴിച്ചു എന്നറിയുന്ന നാം എങ്ങനെ വീണ്ടും പാപികളാകും? യേശുവിന്‍റെ സ്നാനവും കുരിശില്‍ ചൊരിഞ്ഞ രക്തവും നമ്മുടെ സകലപാപങ്ങളുടെയും പ്രായശ്ചിത്തത്തിനായുള്ള സുവിശേഷമാണ്. പാപമോച നത്തിന്‍റെ ഈ യാഥാര്‍ത്ഥ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാളും നീതിമാനായ വ്യക്തിയായി വീണ്ടും ജനനം പ്രാപിക്കും.
നീതിമാന്‍ ഒരിക്കലും വീണ്ടും പാപിയാകുന്നില്ല
നീതിമാന് പിന്നീട് പാപിയാകാതെ ഇരിക്കാന്‍ എങ്ങനെ കഴിയും?
കാരണം അവരുടെ ജീവകാലത്തെ മുഴുവന്‍ പാപങ്ങള്‍ക്കും യേശു പ്രായശ്ചിത്തം കഴിച്ചു
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പാപമോചനത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും, എന്നാല്‍ ദൈനംദിന അകൃത്യങ്ങളുടെ കാരണത്താല്‍ ഇപ്പോഴും ഞാനൊരു പാപിയാണ് എന്ന് ചിന്തിക്കുയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങള്‍ യോര്‍ദ്ദാനിലേക്ക് ചെല്ലണം. അവിടെവച്ചാണ് നിങ്ങളുടെ സകലപാപങ്ങളെയും യേശു തന്‍റെ സ്നാനത്തിലൂടെ വഹിച്ചത്. പാപമോചനം നേടിയ ശേഷവും നിങ്ങള്‍ വീണ്ടും പാപിയായിത്തീരുന്നുവെങ്കില്‍ യേശു വീണ്ടും പഴയതുപോലെ സ്നാനപ്പെടേണ്ടിവരും. യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിലൂടെ ലഭിക്കുന്ന പാപ മോചനത്തില്‍ നിങ്ങള്‍ വിശ്വസിക്കണം. യേശു തന്‍റെ സ്നാനത്തിലൂടെ നിങ്ങളുടെ പാപങ്ങളെല്ലാം ഒരിക്കലായി വഹിച്ചു എന്ന് നിങ്ങളുടെ മനസില്‍ ഉറപ്പിക്കണം. യേശുക്രിസ്തു നിങ്ങളുടെ രക്ഷകനാണ് എന്ന് ചലിക്കാത്ത ഒരു വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം.
യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തിലെ സകലപാപവും എടുത്തു കളഞ്ഞ യേശുവിന്‍റെ സ്നാനത്തില്‍, കുരിശില്‍, മരണത്തില്‍, പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്നു എന്നാണ്.
നിങ്ങള്‍ ഏതുതരം പാപം ചെയ്താലും നിങ്ങള്‍ക്ക് ഒരു പാപിയാകുവാന്‍ കഴിയുകയില്ല. നിങ്ങളുടെ മുഴുവന്‍ ജീവകാലത്തെയും പാപങ്ങള്‍ വിശ്വാസത്താല്‍ മോചിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ ഭാവികാലത്തെ പാപങ്ങളും, ബലഹീനത നിമിത്തം നാം ചെയ്തുപോകുന്ന പാപങ്ങളും, യേശുക്രിസ്തു കഴുകികളഞ്ഞിരിക്കുന്നു. തന്‍റെ സ്നാനത്തെ എടുത്തു പറയുവാനായി പാപമോചനത്തിന്‍റെ അടയാളമായ വെള്ളത്താല്‍ അവന്‍ ശിഷ്യന്മാരുടെ പാദം കഴുകി. മുഴുവന്‍ മാനവരാശിയെയും ലോകത്തെയും പാപത്തിന്‍റെ പിടിയില്‍ നിന്നും മോചിപ്പിക്കാമെന്ന ദൈവവാഗ്ദത്തം നിറവേറ്റുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടു, ക്രൂശിക്കപ്പെട്ടു, ഉയര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണംചെയ്തു. അതിന്‍റെ ഫലമായി ശിഷ്യന്മാര്‍ക്ക് തങ്ങളുടെ ജീവിതാവസാനംവരെ പാപങ്ങളുടെ പ്രായശ്ചിത്തം, യേശുവിന്‍റെ സ്നാനം, കുരിശ് മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ സുവിശേഷം പ്രസംഗിക്കുവാന്‍ കഴിഞ്ഞു.
പത്രൊസിന്‍റെ ബലഹീനത
പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞതെന്ത്?
അവന്‍ ബലഹീനനായതിനാല്‍
വേദപുസ്തകം നമ്മോടു പറയുന്നു; മഹാപുരോഹിതനായ കയ്യഫാവിന്‍റെ ബാല്യക്കാരത്തി ഒരുവള്‍ പത്രൊസിനെ കണ്ട് ഇവനും യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനായിരുന്നു എന്ന് പറഞ്ഞപ്പോള്‍ `ഞാന്‍ അവനെ അറിയുന്നില്ല` എന്ന് പത്രൊസ് രണ്ടുതവണ തള്ളിപ്പറഞ്ഞു. പിന്നീട്, പ്രാകുകയും മൂന്നാംതവണ ആണയിട്ട് പറയുകയും ചെയ്തു.
മത്തായി 26:69 ല്‍ ഈ ഭാഗം നമുക്ക് വായിക്കാം. `എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്‍റെ അടുക്കല്‍ ഒരു വേലക്കാരത്തിവന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നല്ലോ എന്നു പറഞ്ഞു. അതിന് അവന്‍: നീ പറയുന്നത് എനിക്ക് തിരിയുന്നില്ല എന്ന് എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവന്‍ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോട്: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്ന് പറഞ്ഞു. ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്‍റെ ഉച്ഛാരണവും നിന്നെ വെളിവാക്കു ന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ അവന്‍: ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴികൂകി. എന്നാല്‍ കോഴികൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു` (മത്തായി 26:69-75).
വാസ്തവത്തില്‍ പത്രൊസ് യേശുവില്‍ വിശ്വസിക്കുകയും വിശ്വസ്തതയോടെ അവനെ പിന്‍ഗമി ക്കുകയും ചെയ്തവനാണ്. കര്‍ത്താവായ യേശുവിനെ തന്‍റെ രക്ഷകനായും വരാനുള്ള പ്രവാചകനായും അവന്‍ കരുതിയിരുന്നു. പക്ഷേ, യേശുവിനെ പിലാത്തോസിന്‍റെ കോടതില്‍ കൊണ്ടുപോയപ്പോള്‍, യേശുവുമായുള്ള ബന്ധം അധികാരികളോട് തുറന്നു പറയുന്നത് അപകടകരമാകുമെന്ന് അറിഞ്ഞ പത്രൊസ് അവരുടെ മുമ്പെവച്ച് അവനെ ശപിക്കുകയും തള്ളിപ്പറയുകയുംചെയ്തു.
താന്‍ യേശുവിനെ തള്ളിപ്പറയുമെന്ന് പത്രൊസിന് അറിയില്ലായിരുന്നു; എന്നാല്‍ യേശുവിന് അറിയാമായിരുന്നു. പത്രൊസിന്‍റെ ബലഹീനത വ്യക്തമായും യേശുവിന് നിശ്ചയമുണ്ടായിരുന്നു. ആയതിനാല്‍, യേശു പത്രൊസിന്‍റെ കാല്‍ കഴുകി രക്ഷയുടെ സുവിശേഷവും യോഹന്നാന്‍ 13 ല്‍ പറയുന്നതുപോലെ അവന്‍റെ ഓര്‍മ്മയില്‍ കൊത്തിവച്ചു. `നീ ഭാവിയില്‍ പാപം ചെയ്യും, എങ്കിലും നിന്‍റെ ഭാവിയിലെ പാപങ്ങളും ഉള്‍പ്പെടെ ഞാനിതാ കഴുകി കളയുന്നു`.
തീര്‍ച്ചയായും തന്‍റെ ജീവന്‍ അപകടത്തില്‍ ആയപ്പോഴാണ് പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞത്. പക്ഷേ, അവന്‍റെ ജഡത്തിലെ ബലഹീനത നിമിത്തമാണ് അവനിത് ചെയ്തത്. ആകയാല്‍ ഭാവിയില്‍ വരാവുന്ന എല്ലാ അകൃത്യങ്ങളില്‍നിന്നും ശിഷ്യന്മാരെ രക്ഷിക്കുവാനായി യേശു അവരുടെ കാല്‍ മുന്നമേ കഴുകി.
ഞാന്‍ നിന്‍റെ ഭാവികാലത്തുള്ള സകലപാപങ്ങഴും കൂടി മോചിപ്പിക്കാം. നിന്‍റെ പാപങ്ങള്‍ ചുമക്കുവാനായി സ്നാനമേറ്റ ഞാന്‍ ക്രൂശിക്കപ്പെടും. നിങ്ങളേവരുടെയും യഥാര്‍ത്ഥ രക്ഷകനാകുവാന്‍ ഞാന്‍ അവയുടെ വില നല്‍കും. ഞാന്‍ നിന്‍റെ ദൈവമാകുന്നു. നിന്‍റെ രക്ഷകന്‍. നിന്‍റെ പാപങ്ങള്‍ക്ക് പൂര്‍ണ്ണമായും വില നല്‍കി, എന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും കൂടി ഞാന്‍ നിന്‍റെ ഇടയനായിത്തീരും. ഞാന്‍ നിന്‍റെ രക്ഷയുടെ ഇടയനാകുന്നു.
ഈ സത്യം അവരുടെ ഹൃദയത്തില്‍ നന്നായി നടുവാന്‍ പെസഹ പെരുന്നാളിന് യേശു അവരുടെ പാദം കഴുകി. ഇതാണ് സുവിശേഷത്തിന്‍റെ സത്യം.
നമ്മുടെ ശരീരം ബലഹീനമാകയാല്‍, വീണ്ടൂം ജനനം പ്രാപിച്ച ശേഷവും നാം പാപം ചെയ്യും. വാസ്തവത്തില്‍ നാം അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. പത്രൊസിനുണ്ടായതുപോലെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ പാപം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും അതിനായി നാം പ്രേരിപ്പിക്കപ്പെടുന്നു. നാം ജഡത്തില്‍ വസിക്കുന്നു, ആകയാല്‍ ചിലപ്പോള്‍ നമ്മുടെ പാപം നമ്മെ നാശത്തിലേക്ക് നയിക്കുന്നു. ഈ ലോകത്ത് ജീവിക്കുന്ന കാലംവരെയും ജഡം പാപം ചെയ്യും; പക്ഷേ, യേശു തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും ഈ പാപങ്ങള്‍ക്കെല്ലാം വില നല്‍കി.
യേശു നമ്മുടെ രക്ഷകനാണെന്നകാര്യം നാം നിഷേധിക്കുന്നില്ല, പക്ഷേ, നാം ജഡത്തില്‍ വസിക്കുന്ന കാലത്തോളം ദൈവഹിതത്തിന് എതിരായി പാപം ചെയ്യുന്നത് നാം തുടര്‍ന്നുകൊണ്ടിരിക്കും. നാം ജഡത്തില്‍ ജനിച്ചു എന്നതാണ് ഇതിന് കാരണം.
ജഡത്തില്‍ വസിക്കുന്ന കാലത്തോളം നാം പാപം ചെയ്യുമെന്ന് യേശുവിന് അറിയാമായിരുന്നു. ആയതിനാല്‍ നമ്മുടെ പാപങ്ങള്‍ക്ക് തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും വില നല്‍കി യേശു നമ്മുടെ രക്ഷകനായിത്തീര്‍ന്നു. അവന്‍റെ രക്ഷയിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിക്കുന്ന ഏവരുടെയും പാപങ്ങളെ അവന്‍ മോചിപ്പിച്ചു.
അതുകൊണ്ടാണ് നാലു സുവിശേഷങ്ങളും യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനമേറ്റതിന്‍റെ വിവരണവുമായി ആരംഭിക്കുന്നത്. അവന്‍റെ മനുഷ്യ അവതാരത്തിന്‍റെ ഉദ്ദേശ്യം രക്ഷയുടെ, വീണ്ടും ജനനത്തിന്‍റെ സുവിശേഷം പൂര്‍ത്തിയാക്കുക എന്നതായിരുന്നു.
എത്രകാലം നമ്മുടെ ജഡത്തില്‍ നാം പാപം ചെയ്യും?
നമ്മുടെ മരണദിനംവരെ നാം പാപം ചെയ്തുകൊണ്ടിരിക്കും
കോഴികൂവുന്നതിന് മുമ്പ് പത്രോസ് ഒന്നും രണ്ടുമല്ല, മൂന്നുതവണ അവനെ തള്ളിപ്പറഞ്ഞത് യേശുവിന്‍റെ ഹൃദയത്തെ എത്രമാത്രം വേദനിപ്പിച്ചുകാണും? താനൊരിക്കലും യേശുവിനെ തള്ളിപ്പറയില്ലെന്ന് ആണയിട്ടവനാണ് പത്രൊസ്. അവന്‍റെ ജഡത്തിലെ ബലഹീനത നിമിത്തമാണ് പത്രോസ് തള്ളിപ്പറഞ്ഞത് എങ്കിലും ആ ബലഹീനതയ്ക്ക് താന്‍ അടിമയായിപ്പോയതിനാല്‍ അവന്‍ എന്തുമാത്രം വേദനിച്ചുകാണും? യേശു അവനെ മനസലിവോടെ ഒരിക്കല്‍കൂടെ നോക്കിയപ്പോള്‍ അവന്‍ എന്തുമാത്രം വ്യാകുലപ്പെട്ടിരിക്കും.?
പക്ഷേ, യേശുവിന് ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. ആകയാല്‍ അവന്‍ പറഞ്ഞു: നീ വീണ്ടും വീണ്ടും പാപം ചെയ്യുമെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ നിന്‍റെ സകല പാപങ്ങളും എന്‍റെ സ്നാനത്തിലൂടെ എന്നന്നേക്കുമായി എടുത്തുകളഞ്ഞിരിക്കുന്നു. നിന്‍റെ പാപങ്ങള്‍ നിനക്ക് ഇടര്‍ച്ച വരുത്തുകയും നിന്നെ വീണ്ടും ഒരു പാപിയാക്കി മാറ്റുകയും ചെയ്യാതിരിപ്പാന്‍, എന്നിലേക്ക് തിരിച്ചുവരുന്നത് അസാധ്യമാണെന്ന് നീ കരുതാതിരുപ്പാന്‍ ഞാന്‍ നിന്‍റെ സകല പാപങ്ങള്‍ക്കുമായി സ്നാനപ്പെടുകയും ന്യായം വിധിക്കപ്പെടുകയും ചെയ്ത് നിന്‍റെ സംപൂര്‍ണ്ണ രക്ഷകനാ യിരിക്കുന്നു. ഞാന്‍ നിന്‍റെ ദൈവമായിരിക്കുന്നു, നിന്‍റെ ഇടയന്‍. പാപമോചനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുക. നീ ജഡത്തിലെ പാപങ്ങള്‍ തുടരുകയാണെങ്കില്‍പോലും ഞാന്‍ നിന്നെ തുടര്‍ന്നും സ്നേഹിക്കും. ഞാന്‍ നേരത്തെതന്നെ നിന്‍റെ സകല അകൃത്യങ്ങളെയും കഴുകികളഞ്ഞിരിക്കുന്നു. പാപമോചനത്തിന്‍റെ സുവിശേഷം എന്നെന്നേക്കും ഫലപ്രദമാണ്. നിന്നോടുള്ള എന്‍റെ സ്നേഹവും നിത്യമാണ്.
യേശു പത്രോസിനോടും മറ്റ് ശിഷ്യന്മാരോടുമായി പറഞ്ഞു: `ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോട് പങ്കില്ല`. യോഹന്നാന്‍ 13 ല്‍ അവന്‍ ഈ സുവിശേഷം പറയുവാന്‍ കാരണം വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കുക എന്നത് അത്രയ്ക്കു പ്രാധാന്യമുള്ള തായതിനാലാണ്. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുവോ?
ഒമ്പതാം വാക്യത്തില്‍ `ശിമോന്‍ പത്രൊസ് കര്‍ത്താവേ എന്‍റെ കാല്‍മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട് കുളിച്ചിരിക്കുന്നവന് കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍` എന്നു പറഞ്ഞു.
പ്രിയ സ്നേഹിതരേ, നിങ്ങള്‍ ഭാവിയില്‍ `ജഡത്തിന്‍റെ` പാപങ്ങള്‍ ചെയ്യുമോ? ചെയ്യാതിരിക്കുമോ? തീര്‍ച്ചയായും ചെയ്യും. എന്നാല്‍ യേശു പറഞ്ഞത് അവന്‍ നമ്മുടെ ഭാവികാലത്തെ പാപങ്ങളും, സകല അകൃത്യങ്ങളും അവന്‍റെ സ്നാനത്തിനാലും രക്തത്തിനാലും കഴുകികളഞ്ഞു എന്നാണ്. അവന്‍ ക്രൂശിക്കപ്പെടുന്നതിന് മുമ്പേ, ഈ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം, ഈ സത്യവചനം തന്‍റെ ശിഷ്യന്മാരോട് വ്യക്തമായി പറഞ്ഞിരുന്നു.
നാം നമ്മുടെ സകല ബലഹീനതകളോടും കൂടെ ജഡത്തില്‍ വസിക്കുമ്പോള്‍ പാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളെയും കഴുകികളഞ്ഞു. അവന്‍ നമ്മുടെ തലയും ശരീരവും മാത്രമല്ല കാലുകളും - അതായത് ഭാവികാലത്തെ നമ്മുടെ സകലപാപങ്ങളും - കഴുകി. ഇതാണ് വീണ്ടും ജനനത്തിന്‍റെ സുവിശേഷം. യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷം.
യേശു സ്നാനമേറ്റതിന്ശേഷം, യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിച്ചു `ഇതാ! ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്` (യോഹന്നാൻ 1:29) നാം വിശ്വസിക്കേണ്ടുന്ന കാര്യം ലോകത്തിന്‍റെ സകലപാപവും തന്‍റെ സ്നാനത്തിലൂടെ യേശുവിലേക്ക് ചുമത്തപ്പെട്ടത്വഴി മോചിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
പാപപങ്കിലമായ ഈ ലോകത്തില്‍ വസിക്കുന്ന നമുക്ക് പാപം ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല. ഇത് വ്യക്തമായ ഒരു വസ്തുതയാണ്. നമ്മുടെ ജഡത്തിന്‍റെ ബലഹീനതകള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം യേശു നമ്മുടെ സകല പാപവും ലോകത്തിന്‍റെ സകലപാപവും പാപമോചനത്തിന്‍റെ സുവിശേഷത്തിലൂടെ കഴുകികളഞ്ഞു എന്നും അവന്‍റെ രക്തത്താല്‍ അവയുടെ വില നല്‍കി എന്നും നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണം. നമ്മുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍നിന്ന് നാം അവന് നന്ദി പറയണം. യേശുവാണ് നമ്മുടെ രക്ഷകനും ദൈവവുമെന്ന് വിശ്വാസത്തോടെ നമുക്ക് ഏറ്റുപറയാം. ഹല്ലേലൂയ!
ഈ ലോകത്തിലെ ഓരോരുത്തര്‍ക്കും തങ്ങളുടെ ജഡത്തില്‍ പാപം ചെയ്യുന്നത് തടയാന്‍ കഴിയില്ല. ജനങ്ങള്‍ തുടര്‍ച്ചയായി പാപം ചെയ്ത് അവരുടെ ജീവിതകാലത്തെ മുഴുവന്‍ പാപങ്ങളുമായി മരിക്കുന്നു.
മനുഷ്യരുടെ ഹൃദയത്തിലെ ദുഷ്ട ചിന്തകള്‍
ഒരു വ്യക്തിയെ അശുദ്ധനാക്കുന്നത് എന്ത്?
വിവിധതരം പാപങ്ങളും ദുഷ്ട ചിന്തകളും.
മത്തായി 15:19-20 ല്‍ യേശു പറയുന്നു: `എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ള സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍നിന്ന് പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈ കൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല`. ഒരു വ്യക്തിയുടെ മനസിലുള്ള വിവിധതരം പാപങ്ങള്‍ അവനെ/അവളെ അശുദ്ധമാക്കുന്നു. അവന്‍/അവള്‍ അശുദ്ധമാകുന്നു.
ഓരോരുത്തരും അവരുടെ ദുഷ്ട സ്വഭാവം അംഗീകരിക്കണം
സകലമനുഷ്യരുടെയും മനസിലുള്ളതെന്ത്?
12 വിധത്തിലുള്ള പാപങ്ങള്‍ (മര്‍ക്കോസ് 7:21-23)
നമുക്ക് പറയാന്‍ കഴിയുന്ന കാര്യം: `ആ പന്ത്രണ്ടുവിധ പാപങ്ങളും ജനങ്ങളുടെ മനസിലുണ്ട്. അവയെല്ലാം എന്‍റെ ഹൃദയത്തിലുമുണ്ട്. വേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന 12 വിധ പാപങ്ങളും എന്‍റെ ഉള്ളിലുണ്ട്`. നാം വീണ്ടും ജനനം പ്രാപിക്കുന്നതിന് മുമ്പ്, ജന്മനാല്‍തന്നെ ഈ പാപങ്ങള്‍ നമ്മുടെ ഹൃദയത്തിലുണ്ടെന്ന് നാം സമ്മതിക്കണം. നാം ദൈവമുമ്പാകെ പൂര്‍ണ്ണമായും പാപികളാണെന്ന് അംഗീകരിക്കണം; പലപ്പോഴും നാം അങ്ങനെ ചെയ്യാറില്ല. നമ്മില്‍ പലരും നമ്മുടെ പാപങ്ങളെ സംബന്ധിച്ച് ഒഴിവുകഴിവ് പറയാറുണ്ട്. `ശ്ശെ! എനിക്ക് അത്തരം ചിന്തകളൊന്നും എന്‍റെ മനസില്‍ ഇല്ലായിരുന്നു. ഞാന്‍ വെറുതെ ഒരു നിമിഷത്തേക്ക്........ അങ്ങനെ ആയിപ്പോയതാണ്.....`.
പക്ഷേ, മനുഷ്യരേക്കുറിച്ച് യേശു എന്തു പറയുന്നു? ഒരു മനുഷ്യന്‍റെ ഉള്ളില്‍നിന്നും വരുന്നതാണ് അവനെ/അവളെ അശുദ്ധമാക്കുന്നത് എന്ന് അവന്‍ വ്യക്തമായും പറയുന്നു. ജനങ്ങളുടെ ഉള്ളില്‍ പാപചിന്തയുണ്ടെന്ന് അവന്‍ നമ്മോട് പറയുന്നു. നിങ്ങളെന്ത് കരുതുന്നു? നിങ്ങള്‍ നല്ലതാണോ? ചീത്തയാണോ? സകലര്‍ക്കും ദുഷ്ടചിന്തയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, സകലരുടെയും ചിന്തകള്‍ ദുഷ്ടതയത്രേ.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, സിയോളിലുള്ള ഒരു വലിയ ഡിപ്പാര്‍ട്ടുമെന്‍റല്‍ സ്റ്റോര്‍ പെട്ടെന്ന് തകര്‍ന്നുവീണു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ കൊടും ദുഃഖത്തിലും വേദനയിലുമായി. പക്ഷേ, ധാരാളം ജനങ്ങള്‍ ഈ ദുരന്ത രംഗം കണ്ട് സന്തോഷിക്കുവാനാണ് അവിടെ തടിച്ചുകൂടിയത്.
ചിലര്‍ ചിന്തിച്ചു, `എത്രപേര്‍ മരിച്ചു കാണും? 200? ഏയ്, അത് വളരെ കുറഞ്ഞുപോയി. 300? ആ, ഒരുപക്ഷേ! ഒരു ആയിരം പേരേങ്കിലും മരിച്ചിരുന്നെങ്കില്‍ ഇതൊരു ഭയങ്കര സംഭവമായേനെ....` ജനങ്ങളുടെ ഹൃദയം ഇത്രത്തോളം ദുഷ്ടത നിറഞ്ഞിരിക്കുന്നു. നമുക്കിത് അംഗീകരിക്കാതെ നിവൃത്തിയില്ല. മരിച്ചവരോടുള്ള എന്ത് വലിയ അനാദരവാണ് അവര്‍ കാട്ടിയത്? ആ കുടുംബങ്ങള്‍ക്ക് ഇത് എന്തുമാത്രം നഷ്ടമുണ്ടാക്കി! ചിലരെല്ലാം സാമ്പത്തികമായി തകര്‍ന്നുപോയി.
കാഴ്ചക്കാരില്‍ ചിലര്‍ അല്പം പോലും സഹതാപമില്ലാ ത്തവരായിരുന്നു. കറെപ്പേര്‍കൂടി മരിച്ചിരുന്നെങ്കില്‍ നല്ല രസമായേനെ! എന്തൊരു കാഴ്ചയാണിത്? ജനങ്ങള്‍ നിറഞ്ഞിരിക്കുന്ന വല്ല വിരുന്നുശാലയിലോ മറ്റോ ഇതുപോലെ നടന്നാല്‍ എങ്ങനെയിരിക്കും! ഇതിനേക്കാള്‍ ആയിരങ്ങള്‍ മണ്ണിനടിയിലാകും അല്ലേ? ആ! അതെ, അതെ! അത് ഇതിനേക്കാള്‍ ഭയങ്കര രസമായിരിക്കും! ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചുകാണും. കാറപകടം നടക്കുമ്പോഴും ഇതേ പ്രതിഭാസം കാണാം. ആകാഷയോടെ ഓടിയെത്തുന്ന കാഴ്ചക്കാര്‍ ചെറിയ അപകടങ്ങളെ കണ്ട് നിരാശരായി മടങ്ങുന്നു.
നാം ചിലപ്പോഴെല്ലാം എന്തുമാത്രം ക്രൂരന്മാരാകാറുണ്ടെന്ന് നമുക്കറിയാം. അത്തരം ദുഷ്ടചിന്തകള്‍ നാം ഉറക്കെപറയാറില്ലെന്ന് മാത്രം. യാത്രക്കിടയില്‍ ഏതെങ്കിലും ഒരു അപകടം കാണാനിടയായാല്‍ നാം നാവ് അടക്കിവെച്ച് നമ്മുടെ സഹതാപം പ്രകടിപ്പിക്കും; പക്ഷേ, നമ്മുടെ ഹൃദയത്തില്‍, ആ ദൃശ്യം കൂടുതല്‍ കാഴ്ചക്കു രസകരമായെങ്കില്‍ എന്ന് ചിന്തിക്കും. നാം ആഗ്രഹിക്കുന്നത് വന്‍ദുരന്തങ്ങളാണ്, ആയിരങ്ങള്‍ കൊല്ലപ്പെടുന്നത്, പക്ഷേ, അത് നമ്മുടെ താത്പര്യങ്ങളെ ബാധിക്കുന്ന വകയാകരുതെന്ന് മാത്രം. ഇങ്ങനെയാണ് ജനങ്ങളുടെ ഹൃദയത്തിലെ വിചാരങ്ങള്‍. വീണ്ടും ജനനം പ്രാപിക്കുന്നതിന് മുമ്പ് നമ്മില്‍ പലരും ഇതേ ചിന്താഗതിക്കാരായിരുന്നില്ലേ?
സകലരുടെയും ഹൃദയത്തില്‍ കൊലപാതകചിന്തയുണ്ട്
നാം പാപം ചെയ്യുന്നതെന്ത്?
നമ്മുടെ ഹൃദയങ്ങളില്‍ ദുഷ്ടചിന്തകളുള്ളതിനാല്‍
ദൈവം നമ്മോട് പറഞ്ഞത് സകലരുടെയും ഹൃദയത്തിനുള്ളില്‍ കൊലപാതകമുണ്ടെന്നാണ്. പക്ഷേ, അനേകര്‍ ഇത് ദൈവമുമ്പാകെ നിഷേധിച്ചുകൊണ്ട് പറയും, നിങ്ങള്‍ക്ക് എങ്ങനെ അത് പറയാനാകും? എന്‍റെ ഹൃദയത്തില്‍ കൊലപാതകചിന്തയൊന്നുമില്ല! എന്നെ അത്തരമൊരു വ്യക്തിയായി കരുതുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി? തങ്ങളുടെ ഹൃദയത്തില്‍ കൊലപാതകചിന്തയുണ്ടെന്ന് അവര്‍ ഒരിക്കലും അംഗീകരിക്കുകയില്ല. കൊലപാതകികളെല്ലാം മറ്റേതോ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്നാണ് അവര്‍ കരുതുന്നത്.
ആ കൊലപാതക പരമ്പര നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ കണ്ട ആള്‍, ജനങ്ങളെ കൊല ചെയ്ത് കെട്ടിടത്തിന് തീവെച്ച ജനക്കൂട്ടം ഇവരെല്ലാം കൊലപാതകം ഹൃദയത്തിലുള്ളവരാണ്! അവരെല്ലാം ഒരു വര്‍ഗ്ഗത്തില്‍പ്പെട്ടതാണ്. എനിക്കൊരിക്കലും അവരെപ്പോലെ ആകുവാന്‍ കഴിയുകയില്ല! അവരെല്ലാം തെമ്മാടികളാണ്! കൊലയാളികള്‍! അവര്‍ ഈ കുറ്റവാളികള്‍ക്കെതിരെ കോപാകുലരായി അമര്‍ഷംകൊണ്ട് അലറും `ഈ ദുഷ്ടതയുടെ വിത്തുകളെ ഭൂമുഖത്തുനിന്നൂം തുടച്ചുനീക്കി കളയണം! ഇവരെയൊക്കെ മരണശിക്ഷയ്ക്ക് വിധിക്കണം`.
എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, കൊലപാതകചിന്ത ഈ അമര്‍ഷം കൊള്ളുന്നവരുടെ ഹൃദയത്തിലും ഉണ്ട്. പരമ്പര കൊലയാളിയുടെയും കൊലപാതകരുടെയും ഹൃദയത്തിലും ഇതേ ചിന്തയുണ്ട്. ദൈവം നമ്മോട് പറയുന്നത് സകല ജനത്തിന്‍റെ ഹൃദയങ്ങളിലും കൊലപാതകം ഉണ്ടെന്നാണ്. നാം ദൈവവചനത്തെ സ്വീകരിക്കണം, കാരണം നമ്മുടെ മനസില്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍പോലും കാണുന്നവന്‍റെ വചനമാണത്. അങ്ങനെ, നമ്മളും അംഗീകരിക്കും `ഹൃദയത്തില്‍ കൊലപാതകമുള്ള ഒരു പാപിയാണ് ഞാനും`.
അതെ, ദൈവം നമ്മോട് പറഞ്ഞത് സകല മനുഷ്യരുടെയും ഹൃദയത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ദുഷ്ട ചിന്തകളുണ്ടെന്നാണ്. നമുക്ക് ദൈവവചനത്തെ അംഗീകരിക്കാം. തലമുറകള്‍ ഓരോന്നും കൂടുതല്‍ ദുഷ്ടതയുള്ളവരായിത്തീരുമ്പോള്‍, സ്വയരക്ഷയ്ക്കുള്ള സകലവിധ ഉപകരണങ്ങളും കൊലപാതകത്തിന്‍റെ ഉപകരണമായി മാറുന്നു. നമ്മുടെ ഹൃദയത്തിലെ കൊലപാത കത്തിന്‍റെ ഒരു ഫലമാണിത്. ക്രോധമോ, ഭയമോ മനസില്‍ നിറയുമ്പോള്‍ നിങ്ങള്‍ കൊലപാതകം ചെയ്തേക്കാം. നമ്മളെല്ലാവരും യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ കൊല്ലുന്നു എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, പക്ഷേ, നമ്മുടെ ഹൃദയത്തില്‍ നാം അതിനായി ചിന്തിക്കുന്നു.
ഹൃദയത്തില്‍ ദുഷ്ട ചിന്തകളുമായാണ് നാമെല്ലാവരും ജനിച്ചത്. ചിലരെ അത് വാസ്തവമായ കൊലപാതകത്തില്‍ കൊണ്ടെത്തിക്കുന്നു. അവര്‍ ജനിച്ചപ്പോള്‍ പ്രത്യേകമായി കൊലപാതകളായി ജനിച്ചതല്ല ഇതിന് കാരണം. മറിച്ച് നാമെല്ലാവരും കൊലപാതകികളാകുവാന്‍ കഴിവുള്ളവരാണ് എന്നതാണ് കാര്യം. ദൈവം നമ്മോട് പറയുന്നത്, നമ്മുടെ ഹൃദയത്തില്‍ ദുഷ്ട വിചാരങ്ങളും കൊലപാതകവും ഉണ്ടെന്നാണ്. അത് വാസ്തവമാണ് താനും. ഈ സത്യത്തില്‍നിന്നും നമ്മിലാരും തന്നെ ഒഴിവാകുന്നില്ല.
ആകയാല്‍ നാം തിരഞ്ഞെടുക്കേണ്ട ശരിയായ മാര്‍ഗ്ഗം ദൈവവചനത്തെ കൈക്കൊണ്ട് അനുസരിക്കുക എന്നതാണ്. നാം ഈ ലോകത്തില്‍ പാപം ചെയ്യുന്നതിന് കാരണം നമ്മുടെ ഹൃദയത്തിലുള്ള ദുഷ്ട ചിന്തകളാണ്.
നമ്മുടെ ഹൃദയങ്ങളിലെ വ്യഭിചാരം
സകലവ്യക്തികളുടെയും ഹൃദയത്തില്‍ വ്യഭിചാരമുണ്ടെന്ന് ദൈവം പറയുന്നു. നിങ്ങളിത് അംഗീകരിക്കുന്നുവോ? നിങ്ങളുടെ ഹൃദയത്തില്‍ വ്യഭിചാരമുണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുമോ? അതേ, സകലവ്യക്തികളുടെയും ഹൃദയത്തില്‍ വ്യഭിചാരമുണ്ട്.
അതിനാലാണ് വേശ്യാവൃത്തിയും ലൈംഗീക പീഡനങ്ങളും നമ്മുടെ സമൂഹത്തില്‍ തഴച്ചുവളരുന്നത്. മനുഷ്യ ചരിത്രത്തിലെ ഏതൊരു കാലഘട്ടമെടുത്താലും ധനസമ്പാദനമാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ഇതെന്ന് കാണാം. മറ്റ് ബിസിനസുകള്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നുപോകാം, പക്ഷേ ഈ ദുഷിച്ച ബിസിനസ് ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ വ്യഭിചാരംകുടി കൊള്ളുന്നിടത്തോളം ഒരിക്കലും തകര്‍ന്നുപോകയില്ല.
പാപികളുടെ ഫലം പാപം
ഒരു മനുഷ്യനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
പാപത്തിന്‍റെ കനികള്‍മാത്രം നല്‍കുന്ന ഒരു വൃക്ഷത്തിനോട്
ആപ്പിള്‍ മരം ആപ്പിളും മാവ് മാങ്ങയും നാരകം നാരങ്ങയും ഈന്തപ്പന ഈന്തപ്പഴവും നല്‍കുന്നതുപോലെ 12 വിധ പാപങ്ങള്‍ ഹൃദയത്തിലുള്ള, നമുക്കും പാപത്തിന്‍റെ കനികള്‍ കൊടുക്കാനേ കഴിയുകയുള്ളൂ.
യേശു പറയുന്നത് ഒരു വ്യക്തിയുടെ ഹൃദയത്തില്‍നിന്നും പുറപ്പെടുന്നതത്രേ അവനെ/അവളെ അശുദ്ധമാക്കുന്നത് എന്നാണ്. നിങ്ങളിത് അംഗീകരിക്കുമോ? നമുക്ക് യേശുവിന്‍റെ വാക്കുകളെ അംഗീകരിക്കുവാനേ കഴിയുകയുള്ളൂ. നാം പറയും `അതേ, ഞങ്ങള്‍ പാപികളുടെ സന്തതികളാണ്, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍; അതെ കര്‍ത്താവേ അങ്ങ് പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്`. അതെ, നമ്മുടെ ദുഷ്ടതകളെ നാം അംഗീകരിച്ചേ മതിയാവൂ. നമ്മെക്കുറിച്ചുള്ള സത്യത്തെ ദൈവമുമ്പാകെ നാം അംഗീകരിക്കണം.
യേശുക്രിസ്തു ദൈവഹിതം അനുസരിച്ചതുപോലെ, നമ്മളും ദൈവവചനം അംഗീകരിക്കുകയും അവനെ അനുസരിക്കുകയും ചെയ്യണം. നമ്മുടെ പാപങ്ങള്‍ക്ക് വെള്ളത്തിലൂടെയും ആത്മാവിലൂടെയും ലഭിക്കുന്ന രക്ഷ നേടുവാന്‍ ഈ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളു. ഇവ ദൈവത്തില്‍നിന്നുള്ള ദാനങ്ങളാണ്.
നമ്മുടെ രാജ്യത്ത് നാല് മനോഹരമായ ഋതുക്കളുണ്ട്. ഓരോ കാലഘട്ടത്തിലും വിവിധതരം മരങ്ങള്‍ പൂക്കുന്നു, കായ്ക്കുന്നു. ഇതേ രീതിയില്‍തന്നെ 12 വിധ പാപങ്ങളും നമ്മുടെ ഹൃദയത്തില്‍ പിടിച്ചിരുന്ന് തുടര്‍ച്ചയായി നമ്മെ പാപത്തിലേക്ക് നയിക്കുന്നു. ഇന്ന് കൊലപാതകമാണ് നമ്മുടെ ഹൃദയത്തെ പിടിച്ചിരിക്കുന്നതെങ്കില്‍ നാളെ അത് വ്യഭിചാരമായിരിക്കും.
അടുത്ത ദിവസം, ദുശ്ചിന്ത, പിന്നീട് പരസംഗം, മോഷണം, കള്ള സാക്ഷ്യം... അങ്ങനെ തുടരുന്നു. നാം വര്‍ഷം മുഴുവനും, എല്ലാമാസവും, ഓരോ ദിവസവും, ഓരോ മണിക്കൂറും പാപം ചെയ്യുന്നത് തുടരുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യാതെ ഒരു ദിവസം പോലും കഴിയുകയില്ല. നാം പാപം ചെയ്യില്ലെന്ന് ആണയിടുന്നത് തുടരുമെങ്കിലും നമുക്കിത് ചെയ്യാതിരിക്കാന്‍ കഴിയുകയില്ല, കാരണം നാം ഈ രീതിയിലാണ് ജനിച്ചത്.
ഏതെങ്കിലും ഒരു ആപ്പിള്‍മരം അതിന് ആഗ്രഹമില്ലാത്തതിനാല്‍ ഇനി മുതല്‍ ആപ്പിള്‍ കായ്ക്കുന്നില്ല എന്ന് തീരുമാനിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഫലം കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍തന്നെ അതിന് ആപ്പിള്‍ കായ്ക്കാതെ എങ്ങനെ ഇരിക്കാന്‍ കഴിയും? വസന്തകാലത്ത് പതിവുപോലെ പൂക്കള്‍ വിരിയും, വേനല്‍ക്കാല മെത്തുമ്പോഴേക്കും ആപ്പിള്‍ വളര്‍ന്ന് പാകമാകും; പറിച്ചെടുക്കാനും താഴെവീണുകിട്ടുന്നത് കഴിക്കാനും പാകമാകും.
ഇത് പ്രകൃതിയുടെ വ്യവസ്ഥയാണ്; പാപികളുടെ ജീവിതവും ഇതേ പ്രകൃതിയുടെ നിയമത്തെയാണ് പിന്തുടരുന്നത്. പാപികള്‍ക്ക് പാപത്തിന്‍റെ ഫലം കായ്ക്കുവാനല്ലാതെ മറ്റൊന്നിനും കഴിയുകയില്ല.
`യേശുവിന്‍റെ സ്നാനവും കുരിശും` നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായിരുന്നു
യേശുവിന്‍റെ പ്രായശ്ചിത്തം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
യേശുവിന്‍റെ സ്നാനത്തിലൂടെയും (കൈവെപ്പിലൂടെ) കുരിശിലെ രക്തത്തിലൂടെയും പാപത്തിന്‍റെ ശമ്പളം നല്‍കിയ പ്രവൃത്തി
പാപികള്‍ക്കും ദുഷ്ട സന്തതികള്‍ക്കും ദൈവമുമ്പാകെ പ്രായശ്ചിത്തം നേടി സന്തോഷത്തോടെ എങ്ങനെ കഴിയാമെന്ന് വിവരിക്കുന്ന ഒരു വേദ ഭാഗം നമുക്ക് വായിക്കാം. പാപപ്രായശ്ചിത്തത്തിന്‍റെ സുവിശേഷമാണിത്.
ലേവ്യാപുസ്തകം 4-മത്തെ അധ്യായത്തില്‍ പറയുന്നു, `ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായിത്തീര്‍ന്നാല്‍ പാപം അവനു ബോധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായികൊണ്ടുവരേണം. പാപയാഗ മൃഗത്തിന്‍റെ തലയില്‍ അവന്‍ കൈവെച്ചിട്ടു ഹോമയാഗത്തിന്‍റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കേണം. പുരോഹിതന്‍ അതിന്‍റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളയേണം. അതിന്‍റെ മേദസ്സ് ഒക്കെയും സമാധാന യാഗത്തില്‍നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠ ത്തിന്‍മേല്‍ യഹോവെക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന് വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും` (ലേവ്യാ. 4:27- 31).
പഴയനിയമ നാളുകളില്‍, ജനങ്ങള്‍ എങ്ങനെയാണ് അവരുടെ പാപങ്ങളുടെ പ്രായശ്ചിത്തം നടത്തിയിരുന്നത്? പാപയാഗമൃഗത്തിന്‍റെ തലയില്‍ കൈവച്ച് തങ്ങളുടെ പാപങ്ങള്‍ അതിലേക്ക് കടത്തിവിടുന്നതായിരുന്നു അവരുടെ പ്രായശ്ചിത്തകര്‍മ്മം.
ലേവ്യാപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു..... `നീ യിസ്രായേല്‍ മക്കളോട് സംസാരിച്ച് അവരോട് പറയേണ്ടതു എന്തെന്നാല്‍; നിങ്ങളില്‍ ആരെങ്കിലും യാഹോവെക്കു വഴിപാട് കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കഴിക്കേണം.
അവന്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗനമന കൂടാരത്തിന്‍റെ വാതില്ക്കല്‍ വെച്ച് അര്‍പ്പിക്കേണം. അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്ക് സുഗ്രാഹ്യമാകും` (ലേവ്യ 1:2-4).
അക്കാലത്തെ ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്ന് തെളിഞ്ഞാല്‍, പ്രായശ്ചിത്തത്തിനായി അവന്‍ ഒരു പാപയാഗം ഒരുക്കേണം. അവന്‍ തന്‍റെ പാപങ്ങള്‍ പാപയാഗത്തിന്നായുള്ള മൃഗത്തിലേക്ക് കടത്തിവിടുവാന്‍ അതിന്‍റെ തലയില്‍ കൈ വെക്കേണം. വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തിനകത്ത് ദഹനയാഗത്തിനായുള്ള യാഗപീഠം ഉണ്ടായിരുന്നു. ചതുരാകൃതിയിലുള്ള ഇത് ഇപ്പോഴത്തെ പുല്‍പിറ്റ് ബോക്സിനേക്കാള്‍ അല്പം വലുതായിരുന്നു. ഇതിന്‍റെ ഓരോ മൂലയിലും കൊമ്പുകളുണ്ടായിരുന്നു. യിസ്രായേല്‍ മക്കള്‍ അവരുടെ പാപം യാഗമൃഗത്തിന്‍റെ തലയിലേക്ക് കടത്തിവിട്ട ശേഷം ദഹനയാഗത്തിനുള്ള യാഗപീഠത്തില്‍വച്ച് അതിന്‍റെ മാംസം ദഹിപ്പിക്കുന്നു.
ലേവ്യാപുസ്തകത്തില്‍ ദൈവം തന്‍റെ ജനത്തോട് പറഞ്ഞത് `യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കല്‍വച്ചു അര്‍പ്പിക്കേണം`.
യാഗമൃഗത്തിന്‍റെ തലയില്‍ കൈ വെക്കുമ്പോള്‍ അവരുടെ പാപങ്ങള്‍ മൃഗത്തിലേക്ക് കടക്കുന്നു. തുടര്‍ന്ന് പാപം ചെയ്ത മനുഷ്യന്‍ യാഗമൃഗത്തിന്‍റെ കഴുത്ത് അറുത്ത് അതിന്‍റെ രക്തം ദഹനയാഗത്തിനായുള്ള യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു.
അതിനുശേഷം, യാഗമൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ എല്ലാം എടുത്തുകളഞ്ഞ് വൃത്തിയാക്കുന്നു. അതിന്‍റെ മാംസം കഷണങ്ങളാക്കി ദഹനയാഗത്തിനായുള്ള യാഗപീഠത്തില്‍വെച്ച് ദഹിപ്പിച്ച് ഭസ്മമാക്കുന്നു. മാംസത്തിന്‍റെ സൗരഭ്യവാസന അവരുടെ പ്രായശ്ചിത്തത്തിനായി ദൈവത്തിന് അര്‍പ്പിക്കുന്നു. ഇപ്രകാരമായിരുന്നു യിസ്രായേല്‍മക്കള്‍ അവരുടം ദൈനംദിന പാപങ്ങള്‍ക്കായി പ്രായശ്ചിത്തം നടത്തിയിരുന്നത്.
അവരുടെ വാര്‍ഷിക പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി മറ്റൊരു യാഗത്തെ ദൈവം അനുവദിച്ചിരുന്നു. ഇത് ദൈനംദിന പാപങ്ങളുടെ പ്രായശ്ചിത്തത്തില്‍നിന്നും വ്യത്യസ്ഥമായിരുന്നു. ഈ യാഗത്തില്‍ യിസ്രായേല്‍ ജനങ്ങളുടെ മുഴുവന്‍ പ്രതിനിധിയായി മഹാ പുരോഹിതന്‍ യാഗമൃഗത്തിന്‍റെ തലയില്‍ കൈ വെക്കുകയും കൃപാസനത്തിന്‍റെ കിഴക്കു ഭാഗത്തായി ഏഴുപ്രാവശ്യം രക്തം തളിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ഏഴാം മാസത്തിന്‍റെ പത്താം ദിവസം യിസ്രായേല്‍ ജനങ്ങളുടെ മുന്നില്‍വച്ച് ജീവനുള്ള ആടിന്‍റെ തലയില്‍ കൈവക്കുകയും ചെയ്യുന്നു. (ലേവ്യാ. 16:5-27)
പഴയ നിയമത്തിലെ പാപയാഗത്തെ പ്രതിനിധീകരിക്കുന്നത് ആര്?
യേശുക്രിസ്തു.
ഈ യാഗവ്യവസ്ഥകള്‍ പുതിയനിയമത്തിലെത്തിയപ്പോള്‍ എങ്ങിനെ മാറിയെന്നും ദൈവത്തിന്‍റെ നിത്യമായ നിയമം വര്‍ഷങ്ങളോളം മാറ്റമില്ലാതെ എങ്ങനെ തുടര്‍ന്നു എന്നും നമുക്ക് പരിശോധിക്കാം.
യേശു എന്തിനാണ് കുരിശില്‍ മരിച്ചത്? ഈ ലോകത്തില്‍ ഏതു മഹാപാതകം ചെയ്തതിനാലാണ് ദൈവം തന്‍റെ മകനെ കുരിശില്‍ മരിക്കുവാനായി അയച്ചത്? കുരിശില്‍ മരിക്കുവാനായി ആരാണ് അവനെ പ്രേരിപ്പിച്ചത്? ഈ ലോകത്തിലെ മുഴുവന്‍ പാപികളും - അതായത് നമ്മളെല്ലാവരും പാപത്തില്‍ വീണപ്പോള്‍ നമ്മെ രക്ഷിക്കുവാനായി യേശു ഈ ലോകത്തില്‍ വന്നു.
സ്നാപകയോഹന്നാനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ട യേശു മാനവരാശിയുടെ സകലപാപവും വഹിച്ച് അവര്‍ക്കു പകരമായി കുരിശില്‍ ശിക്ഷ ഏറ്റുവാങ്ങി. പഴയനിയമത്തിലെ പാപപ്രായശ്ചിത്ത യാഗത്തിന്‍റെ അതേ രീതിയിലാണ് യേശു സ്നാനപ്പെട്ടതും കുരിശില്‍ തന്‍റെ രക്തം ചിന്തിയതും; പാപയാഗമൃഗത്തിേന്മലുള്ള കൈവെപ്പും രക്തം ചിന്തലും ഇവിടെയും സംഭവിച്ചു.
പഴയനിയമത്തില്‍ നടന്നത് ഇപ്രകാരമായിരുന്നു. ഒരു പാപി തന്‍റെ കൈകള്‍ പാപയാഗമൃഗത്തിന്‍റെ മേല്‍ വച്ച് അവന്‍റെ പാപങ്ങള്‍ ഏറ്റുപറയുന്നു. `കര്‍ത്താവേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ കൊലപാതകവും വ്യഭിചാരവും ചെയ്തിരിക്കുന്നു`. അപ്പോള്‍ അവന്‍റെ പാപങ്ങള്‍ പാപയാഗമൃഗത്തിലേക്ക് കടത്തിവിടപ്പെടുന്നു.
പാപയാഗമൃഗത്തിന്‍റെ കഴുത്തറുത്ത് ദൈവത്തിന് അര്‍പ്പിക്കുന്നത്പോലെതന്നെ യേശു നമ്മുടെ സകലപാപ ങ്ങളുടെയും പ്രായശ്ചിത്തത്തിനായി അര്‍പ്പിക്കപ്പെട്ടു. നമ്മുടെ പാപങ്ങള്‍ക്ക് അവന്‍റെ യാഗത്തിലൂടെ പ്രായശ്ചിത്തം കഴിച്ച് നമ്മെ രക്ഷിക്കുവാന്‍ യേശു സ്നാനമേല്‍ക്കുകയും കുരിശില്‍ രക്തം ചിന്തുകയും ചെയ്തു.
വാസ്തവത്തില്‍, നമ്മുടെ കാരണത്താലാണ് യേശു മരിച്ചത്. നാം ഇതിനെക്കുറിച്ച് ചിന്തിച്ചാല്‍ സകല ജനങ്ങളുടെയും പാപത്തിനായി ഊനമില്ലാത്ത് മൃഗങ്ങളെ യാഗമര്‍പ്പിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഈ മൃഗങ്ങള്‍ക്കെല്ലാം പാപമെന്താണെന്ന് അറിയാമോ? മൃഗങ്ങള്‍ക്ക് പാപബോധമില്ല. അവ ഊനമില്ലാത്തവയാണ്.
ആ മൃഗങ്ങള്‍ ഊനമില്ലാത്തതായതുപോലെ, യേശുവും പാപമില്ലാത്തവനാണ്. ദൈവപുത്രനാണ്. അവന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. ആയതിനാല്‍ അവന്‍ യോര്‍ദ്ദാന്‍ നദിയില്‍ തന്‍റെ 30ം വയസ്സില്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകലപാപവും അവന്‍ വഹിച്ചു.
നമ്മളില്‍നിന്നും അവന്‍ ഏറ്റെടുത്ത പാപങ്ങള്‍ കാരണമാണ് യേശു കുരിശില്‍ മരിച്ചത്. അവന്‍റെ രക്ഷയുടെ ശുശ്രൂഷയാണ് മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ എല്ലാം കഴുകികളഞ്ഞത്.
പ്രായശ്ചിത്തത്തിന്‍ സുവിശേഷത്തിന്‍റെ ആരംഭം
എന്തുകൊണ്ടാണ് യോര്‍ദ്ദാനില്‍ സ്നാപകയോഹന്നാനാല്‍ യേശു സ്നാനപ്പെട്ടത്?
സകല നീതിയും നിവര്‍ത്തിയാക്കുവാന്‍.
മത്തായി 3ല്‍ എഴുതിയിരിക്കുന്നു, `അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍നിന്നു യോര്‍ദ്ദാന്‍കാരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു` (യോഹ. 3:13-15).
യേശു തന്‍റെ 30 വയസില്‍ സ്നാനപ്പെടുന്നത് എന്തിനാണ് എന്ന് നാം മനസിലാക്കിയിരിക്കണം. സകല ജനങ്ങളുടെയും പാപപ്രായശ്ചിത്തത്തിനായും ദൈവനീതിയുടെ പൂര്‍ത്തീകരണത്തിനായും അവന്‍ സ്നാനമേറ്റു. സകല ജനങ്ങളെയും പാപത്തില്‍നിന്നും രക്ഷിക്കുവാനായി, യേശുക്രിസ്തു - ഊനമില്ലാത്ത വ്യക്തി - യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടു.
അങ്ങനെ, ലോകത്തിന്‍റെ പാപം ചുമന്ന അവന്‍ മനുഷ്യരുടെ പാപപ്രായശ്ചിത്തത്തിനായി തന്നെത്താന്‍ യാഗമര്‍പ്പിച്ചു. പാപത്തില്‍നിന്നും രക്ഷനേടുവാന്‍, നാം ഈ മുഴുവന്‍ സത്യങ്ങളെയും അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യണം. അവന്‍റെ രക്ഷയില്‍ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് നമ്മെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.
യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥമെന്താണ്? പഴയനിയമത്തിലെ കൈവെപ്പിന് തുല്യമായ കാര്യമാണിത്. പഴയനിയമത്തില്‍, ജനങ്ങളുടെ പാപങ്ങള്‍ മഹാപുരോഹിതന്‍ യാഗമൃഗത്തിലേക്ക് തന്‍റെ കൈവെപ്പിലൂടെ ചുമത്തുന്നു. അതുപോലെതന്നെ, പുതിയ നിയമത്തില്‍ യേശു സ്വയമായി ഒരു പാപയാഗമാക്കപ്പെടുകയും യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുകയും ചെയ്തതുവഴി മുഴുവന്‍ ലോകത്തിലെയും പാപങ്ങള്‍ അവന്‍ വഹിച്ചു.
മനുഷ്യരുടെയിടയില്‍ ജനിച്ച ഏറ്റവും മഹാനായ വ്യക്തിയായിരുന്നു സ്നാപക യോഹന്നാന്‍; ദൈവത്താല്‍ അംഗീകരിക്കപ്പെട്ട മാനവകുലത്തിന്‍റെ പ്രതിനിധിയായിരുന്നു. മനുഷ്യകുലത്തിന്‍റെ പ്രതിനിധിയായി, മാനവരാശിയുടെ മഹാപുരോഹിതനായി, അവന്‍ യേശുവിേന്മല്‍ കൈവച്ച് ലോകത്തിന്‍റെ മുഴുവന്‍ പാപവും അവന്‍റെമേല്‍ ചുമത്തി `സ്നാനം` കുറിക്കുന്നത്, കടത്തിവിടുക, `അടക്കംചെയ്യുക`, `കഴുകപ്പെടുക` എന്നിവയാണ്.
യേശു ഈ ലോകത്തിലേക്ക് വന്നതും സ്നാപക യോഹന്നാനാല്‍ സ്നാനപ്പെടുകയും ചെയ്തത് എന്തിനെന്ന് അറിയാമോ? സ്നാനത്തിന്‍റെ പൊരുള്‍ മനസിലാക്കി നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവോ? യേശുവിന്‍റെ സ്നാനമോ, നമ്മുടെ സകലപാപവും - അതായത് ദുഷ്പ്രവൃത്തിക്കാരുടെ മക്കളായ നമ്മള്‍ ജീവിതകാലം മുഴുവനും ജഡത്തില്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ - ചുമന്നുതീര്‍ക്കുന്നതായിരുന്നു. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനുള്ള യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ പൂര്‍ത്തീകരണത്തിനായാണ് സ്നാപക യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയത്.
മത്തായി 3:13-17 വരെയുള്ള വാക്യങ്ങള്‍ ആരംഭിക്കുന്നത് `അനന്തരം` എന്നാണ്. യേശു ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്ന സ്നാനത്തിന്‍റെ സമയത്തെയാണ് ഇത് കുറിക്കുന്നത്.
`അനന്തരം` യേശു മാനവകുലത്തിന്‍റെ മുഴുവന്‍ പാപങ്ങളും ചുമന്ന് മൂന്ന് വര്‍ഷത്തിന്ശേഷം കുരിശില്‍ മരിച്ചു; മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ലോകത്തിന്‍റെ സകലപാപവും കഴുകി കളയുവാന്‍ അവന്‍ ഒരിക്കലായി സ്നാനമേറ്റു, ഒരിക്കലായി കുരിശില്‍ മരിച്ചു, ഒരിക്കലായി മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു. ദൈവമുമ്പാകെ തങ്ങളുടെ പാപങ്ങളില്‍നിന്നും വീണ്ടെടുക്കപ്പെടേണമെന്ന് ആഗ്രഹിക്കുന്നവരുടെ സകല പാപവും ചുമന്ന അവന്‍ ഒരിക്കലായി അവരെ രക്ഷിച്ചു.
എന്തിനാണ് യേശു സ്നാനപ്പെട്ടത്? എന്തിനാണ് അവന്‍ തലയില്‍ മുള്‍മുടി ചൂടുകയും സാധാരണ കുറ്റവാളികളെപ്പോലെ പിലാത്തോസിന്‍റെ കോടതിമുമ്പാകെ ന്യായംവിധിക്കപ്പെടുകയും ചെയ്തത്? അവന്‍ കുരിശില്‍ തറയ്ക്കപ്പെടുകയും രക്തം ചിന്തുകയും ചെയ്തതെന്തിനായിരുന്നു? മുകളിലുള്ള ചോദ്യങ്ങളുടെ എല്ലാം ഉത്തരം അവന്‍ ലോകത്തിന്‍റെ സകലപാപവും - എന്‍റെയും നിന്‍റെയും പാപങ്ങള്‍ ചുമന്നു എന്നാണ്. നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ കുരിശില്‍ മരിച്ചു.
ദൈവം നമ്മെ രക്ഷിച്ച രക്ഷയുടെ വചനങ്ങള്‍ക്കായി നാം നന്ദിയുള്ളവരായിരുന്നു അതില്‍ വിശ്വസിക്കണം. യേശുവിന്‍റെ സ്നാനം, അവന്‍റെ കുരിശ്, അവന്‍റെ പുനരുത്ഥാനം എന്നിവയില്ലാതെ നമുക്ക് രക്ഷയില്ല.
ലോകത്തിന്‍റെ പാപം ചുമക്കുവാനായി യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടപ്പോള്‍ അവന്‍ നമ്മുടെ പാപങ്ങളും ചുമന്നു. ഈ രക്ഷയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നു. `യേശു നമ്മുടെ ജന്മപാപം മാത്രമാണ് ചുമന്നത്` എന്ന് ചന്തിക്കുന്ന ചിലരുണ്ട്. എന്നാല്‍ ആ ചിന്താഗതി തെറ്റാണ്.
വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്‍റെ സ്നാനത്തിലൂടെ യേശു ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമന്നു എന്നാണ്. നമ്മുടെ മുഴുവന്‍ പാപവും - ജന്മപാപം ഉള്‍പ്പെടെ - കഴുകപ്പെട്ടിരിക്കുന്നു. മത്തായി 3:15 ല്‍ യേശു പറയുന്നു, `ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം`. സകലനീതിയും നിവര്‍ത്തിക്കുക എന്നതിന്‍റെ അര്‍ത്ഥം, എല്ലാപാപവും - ഒന്നുപോലും ഒഴിയാതെ - നമ്മില്‍നിന്നും എടുത്തുമാറ്റപ്പെട്ടിരിക്കുന്നു എന്നാണ്.
നമ്മുടെ ജീവകാലത്തുള്ള മറ്റ് പാപങ്ങളെയും യേശു കഴുകികളഞ്ഞുവോ? അതെ. നമുക്ക് ലേവ്യാപുസ്തക ത്തില്‍നിന്നും ഇതിന്‍റെ തെളിവുകള്‍ ആദ്യം കണ്ടെത്താം. ഇത് നമ്മോട് മഹാപുരോഹിതനെക്കുറിച്ചും പ്രായശ്ചിത്ത ദിനത്തിലെ യാഗത്തെക്കുറിച്ചും നമ്മോട് പറയുന്നു.
സകല യിസ്രായേല്യരുടെയും വാര്‍ഷിക പാപപ്രായശ്ചിത്തയാഗം
ഈ ഭൂമിയില്‍വച്ച് നടത്തുന്ന ഒരു പാപപരിഹാരയാഗം യിസ്രായേല്യരെ എന്നേക്കുമായി ശുദ്ധീകരിക്കുമോ?
ഒരിക്കലുമില്ല
`തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ച് തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം. പിന്നെ അഹരോന്‍ യഹോവക്കു എന്ന് ഒരു ചീട്ടും അസ്സസേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവക്കുള്ള ചീട്ടുവീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം. അസസ്സേലിന് ചീട്ടുവീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടിവന്നതിന്നും അതിനെ അസസ്സേലിന് മരുഭൂമിയിലേക്ക് വിട്ടയക്കേണ്ടിതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം`. (ലേവ്യാ. 16:6-10). ഇവിടെ അഹരോന്‍ രണ്ട് ആടുകളെ എടുത്ത് സമാഗമന കൂടാരത്തിന്‍റെ വാതില്ക്കല്‍ യിസ്രായേല്‍ ജനങ്ങളുടെ വാര്‍ഷിക പാപ പരിഹാരത്തിനായി കൊണ്ടുവരുന്നു.
`പിന്നെ അഹരോന്‍ യഹോവെക്ക് എന്ന് ഒരു ചീട്ടും അസസ്സേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ട് കോലാട്ടുകൊറ്റനും ചീട്ടിടേണം`.
ദൈനംദിന പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി നിയമപ്രകാരം ഈ പാപങ്ങളെ കൈവെപ്പിലൂടെ കടത്തിവിടാനായി ഒരു യാഗമൃഗം ആവശ്യമായിരുന്നു. എന്നാല്‍ യിസ്രായേല്‍ മക്കളുടെ വാര്‍ഷിക പാപ പരിഹാരത്തിനായി സകലജനത്തിന്‍റെയും പേരില്‍, മഹാപുരോഹിതന്‍ എല്ലാ വര്‍ഷവും ഏഴാം മാസം പത്താം തിയ്യതി പാപയാഗമൃഗത്തിന്‍റെ മേല്‍ യിസ്രായേലിന്‍റെ വാര്‍ഷിക പാപങ്ങളെ കടത്തിവിടുന്നു.
ലേവ്യാപുസ്തകം 16:29-31, ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, `ഇത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മ തപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്; ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്. അത് നിങ്ങള്‍ക്ക് വിശുദ്ധ സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മതപനം ചെയ്യേണം. അത് നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു`.
പഴയനിയമത്തില്‍ യിസ്രായേല്‍ ജനങ്ങള്‍ തങ്ങളുടെ ദൈനംദിന പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരു യാഗമൃഗത്തെ കൊണ്ടുവന്ന് പാപത്തെ അതിന്‍റെ തലയില്‍ ചുമത്തി, `കര്‍ത്താവേ, ഞാന്‍ ഈ വിധത്തിലുള്ള പാപങ്ങള്‍ ചെയ്തിരിക്കുന്നു, ദയവായി എന്നോട് ക്ഷമിക്കേണമേ` എന്നിങ്ങനെ കുറ്റം ഏറ്റുപറയുന്നു. തുടര്‍ന്ന് അവന്‍ ആ പാപയാഗമൃഗത്തിന്‍റെ കഴുത്ത് അറുത്ത് രക്തമെടുത്ത് പുരോഹതന് കൊടുത്ത്, താനിപ്പോള്‍ പാപത്തില്‍നിന്നും സ്വതന്ത്രനായിരിക്കുന്നു എന്ന ആശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്നു. അങ്ങനെ പാപത്തെ തന്‍റെ തലയില്‍ വഹിച്ച പാപയാഗമൃഗം ആ പാപിക്കിവേണ്ടി മരിക്കുന്നു. പാപിക്കുപകരം ആ യാഗമൃഗം കൊല്ലപ്പെടുന്നു. പഴയനിയമത്തില്‍, പാപയാഗമൃഗം കോലാട്ടുകൊറ്റന്‍, കുഞ്ഞാട്, കാളക്കിടാവ്, കാള തുടങ്ങി ദൈവം വിശുദ്ധമായി നേരത്തെ വേര്‍തിരിച്ച മൃഗങ്ങളിലൊന്നായിരിക്കും.
ദൈവം തന്‍റെ അനന്തമായ കൃപയിനാല്‍, ഒരു പാപി അവന്‍റെ/അവളുടെ പാപങ്ങള്‍ക്കായി മരിക്കേണ്ടതിന്നു പകരം ഒരു മൃഗത്തിന്‍റെ ജീവന്‍ അര്‍പ്പിക്കുവാന്‍ അനുവദിച്ചു.
ഈ രീതിയില്‍, പഴയനിയമകാലത്ത്, പാപികള്‍ക്ക് അവരുടെ പാപപ്രായശ്ചിത്തത്തിനായി പ്രായശ്ചിത്തയാഗം കഴിപ്പിക്കാമായിരുന്നു. പാപിയുടെ അകൃത്യങ്ങള്‍ എല്ലാം കൈവെപ്പിലൂടെ പാപയാഗമൃഗത്തിലേക്ക് കടത്തിവിടുകയും അതിന്‍റെ രക്തം പാപിയുടെ പാപപരിഹാരത്തിനായി പുരോഹിതനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ എല്ലാ ദിവസവും പാപങ്ങളുടെ പ്രായശ്ചിത്തം കഴിക്കുന്നത് അസാധ്യമായിരുന്നു. അതിന്‍റെ ഫലമായി, ഒരു വര്‍ഷം മുഴുവനുള്ള പാപത്തെ പരിഹരിക്കുവാന്‍ ദൈവം മഹാപുരോഹിതനെ അനുവദിച്ചു. യിസ്രായേല്‍ മക്കളുടെ പേരില്‍ എല്ലാവര്‍ഷവും ഏഴാം മാസം പത്താം തിയ്യതി മഹാപുരോഹിതന്‍ ഇത് ചെയ്തുവന്നു.
പ്രായശ്ചിത്ത ദിവസത്തില്‍ മഹാപുരോഹിതന്‍റെ ഭാഗമെന്താണ്? ഒന്നാമതായി, മഹാപുരോഹിതനായ അഹരോന്‍ പാപയാഗമൃഗത്തിന്മേല്‍ തന്‍റെ കൈകള്‍വെച്ചിട്ട് ജനങ്ങളുടെ പാപം ഏറ്റുപറയും `കര്‍ത്താവേ, യിസ്രായേല്‍ ജനം ഈ വിധത്തിലുള്ള പാപങ്ങള്‍ ചെയ്തിരിക്കുന്നു...... കൊലപാതകം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം....`
പിന്നീട്, പാപയാഗമൃഗത്തിന്‍റെ കഴുത്തറുത്ത് രക്തം എടുത്ത് വിശുദ്ധ സ്ഥലത്തുള്ള കൃപാസനത്തില്‍ ഏഴുതവണ തളിക്കുന്നു. (വേദപുസ്തകത്തില്‍, 7 എന്ന സംഖ്യ പൂര്‍ണ്ണതയെ കാണിക്കുന്നു) ജനങ്ങള്‍ക്കായി, ജനങ്ങളുടെ പാപങ്ങള്‍ പാപയാഗമൃഗത്തിന്‍റെ മേല്‍ ചുമത്തുന്നത് അവന്‍റെ കടമയാണ്. തുടര്‍ന്ന് ആ പാപയാഗമൃഗം മറ്റുള്ളവര്‍ക്കായി യാഗമായി അര്‍പ്പിക്കപ്പെടുന്നു.
ദൈവം നീതിമാനാകയാല്‍, സകല ജനത്തെയും അവരുടെ പാപത്തില്‍നിന്നും രക്ഷിക്കുവാനായി, ജനങ്ങള്‍ക്കു പകരമായി പാപയാഗമൃഗത്തെ കൊല്ലുവാന്‍ ദൈവം അനുവദിച്ചു. ദൈവം കരുണയുള്ളവനായതിനാലാണ് ഇങ്ങനെ ഒരു വ്യവസ്ഥ അനുവദിച്ചത്. മഹാപുരോഹിതന്‍, പിന്നീട് കൃപാസനത്തിന്‍റെ കിഴക്കുഭാഗത്ത് രക്തം തളിച്ച് യിസ്രായേല്‍ ജനങ്ങള്‍ ഒരു വര്‍ഷം ചെയ്തുകൂട്ടിയ പാപങ്ങളുടെ പ്രായശ്ചിത്തം ഏഴാം മാസം പത്താം തിയതി പ്രായശ്ചിത്തദിവസത്തില്‍ ചെയ്യുന്നു.
പഴയനിയമം അനുസരിച്ച് യാഗത്തിന്‍റെ കുഞ്ഞാട് ആരായിരുന്നു?
യാതൊരു ഊനവുമില്ലാത്ത യേശു
മഹാപാപപരിഹാരദിവസത്തില്‍, യിസ്രായേല്‍ ജനങ്ങള്‍ക്കായി മഹാപുരോഹിതന്‍ രണ്ടു കോലാട്ടുകൊറ്റന്മാരെ നിര്‍ത്തേണം. അതിലൊന്നിനെ വിളിച്ചിരുന്നത് `അസസ്സേലിനുള്ളത്` എന്നായിരുന്നു. `ബലിയാട്` എന്നാണിതിന്നര്‍ത്ഥം. ഇതിന് സമാനമായി പുതിയ നിയമത്തിലെ ബലിയാടാണ് യേശുക്രിസ്തു. `തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് അവനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു` (യോഹന്നാൻ 3:16).
ദൈവം തന്‍റെ ഏകജാതനെ ഒരു ബലിയാടായിട്ടാണ് നല്‍കിയത്. മുഴുവന്‍ മാനവരാശിയുടെയും ബലിയാടായി, സ്നാപക യോഹന്നാന്‍ സ്നാനമെടുത്ത അവന്‍ ലോകത്തിന്‍റെ രക്ഷകനായ `മിശിഹാ` ആയിത്തീര്‍ന്നു. യേശു എന്നതിന് `രക്ഷകന്‍` എന്നും ക്രിസ്തു എന്നതിന് `അഭിഷിക്തനായ രാജാവ്` എന്നുമാണ് അര്‍ത്ഥം. ആയതിനാല്‍ യേശുക്രിസ്തു എന്നതിന് `നമ്മെ മുഴുവനും രക്ഷിക്കുവാനായി വന്ന ദൈവപുത്രന്‍` എന്ന് അര്‍ത്ഥം വരുന്നു.
പഴയനിയമത്തില്‍, മഹാപാപപരിഹാരദിവസത്തിങ്കല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങളെല്ലാം പരിഹരിക്ക പ്പെട്ടതുപോലെ, യേശുക്രിസ്തു ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലോകത്തിലേക്ക് വന്ന് സ്നാനമേല്‍ക്കുകയും കുരിശില്‍ രക്തം ചിന്തി നമ്മുടെ സകലപാപങ്ങളുടെയും പ്രായശ്ചിത്തത്തിനുള്ള സുവിശേഷം പൂര്‍ത്തിയാക്കി.
ഈ സമയം, ലേവ്യാപുസ്തകത്തിലെ ഒരു ഭാഗം നമുക്ക് വായിക്കാം. `ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റു പറഞ്ഞു കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കേണം. കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം` (ലേവ്യാ. 16:21-22).
ലേവ്യാപുസ്തകം ഒന്നാം അധ്യായത്തില്‍ പറഞ്ഞിരിക്കു ന്നതുപോലെ സകല യിസ്രായേല്യരുടെ പാപങ്ങള്‍ കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തേണം എന്നതിനോടൊപ്പം `ലംഘനങ്ങളൊക്കെയും` എന്ന പ്രയോഗം അവര്‍ ഹൃദയത്തിലും ജഡത്തിലും ചെയ്ത പാപങ്ങളെ കുറിക്കുന്നു. അവരുടെ `ലംഘനങ്ങളൊക്കെയും` മഹാപുരോഹിതന്‍റെ കൈവെപ്പിലൂടെ പാപയാഗമൃഗത്തിന്‍റെ തലയിലേക്ക് കടത്തിവിടപ്പെടുന്നു.
ദൈവീക നിയമമനുസരിച്ച്, നമ്മുടെ സകലപാപങ്ങളുടെയും യാഥാര്‍ത്ഥ അറിവ് നമുക്കുണ്ടായിരിക്കണം
ദൈവം നമുക്ക് ന്യായ പ്രമാണം നല്‍കിയതെന്തിന്?
നമുക്ക് പാപത്തെപ്പറ്റിയുള്ള അറിവ് നല്‍കുവാന്‍
ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ 613 കല്പനകളുണ്ട്. വാസ്തവത്തില്‍ ചിന്തിച്ചാല്‍, ദൈവം ചെയ്യരുതെന്ന് പറഞ്ഞ കാര്യം നാം ചെയ്യുകയും ചെയ്യണമെന്ന് കല്പിച്ച കാര്യം ചെയ്യാതെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
ആകയാല്‍ നാം പാപികളാണ്. വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത് നമുക്ക് പാപത്തെക്കുറിച്ചുള്ള അറിവുണ്ടാ യിരിക്കാന്‍ വേണ്ടിയാണ് ദൈവം തന്‍റെ കല്പനകള്‍ നല്‍കിയിരിക്കുന്നത് എന്നാണ് (റോമ. 3:20). നാം പാപികളാണെന്ന് നമ്മെ പഠിപ്പിക്കുവാനായി അവന്‍ തന്‍റെ കല്പനകളുള്ള ന്യായപ്രമാണം നമുക്ക് നല്‍കി എന്നാണിതിനര്‍ത്ഥം. നാം അതിന്‍പ്രകാരം ജീവിക്കാന്‍ കഴിവുള്ളവരായതിനാലല്ല അവന്‍ അവ നല്‍കിയത്, മറിച്ച് നമ്മുടെ പാപങ്ങളെ നാം തിരിച്ചറിയുവാനാണ്.
നാം പാലിക്കുവാനല്ല ദൈവം തന്‍റെ കല്പനകള്‍ നമുക്ക് നല്‍കിയത്. ഒരു പട്ടി മനുഷ്യരെപ്പോലെ ജീവിക്കുമെന്ന് നിങ്ങള്‍ക്കു പ്രതീക്ഷിക്കാനാവില്ല. അതുപോലെതന്നെ, നമുക്ക് ദൈവത്തിന്‍റെ നിയമപ്രകാരം ഒരിക്കലും ജീവിക്കാനാവില്ല; പകരം നമ്മുടെ പാപങ്ങള്‍ അവന്‍റെ കല്പനകളിലൂടെ മനസിലാക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ.
ദൈവം അവ നമുക്ക് നല്‍കിയത്, നാം പാപത്തിന്‍റെ പിണ്ഡാകാരമായതിനാലാണ്. പക്ഷേ, നാം അത് വാസ്തവമായി മനസിലാക്കിയില്ല. ദൈവം തന്‍റെ കല്പനകളിലൂടെ വിരോധാ ഭാസമായി നിങ്ങളും കൊലപാതകികളാണ്, പരസംഗക്കാരും ദുഷ്പ്രവൃത്തിക്കാരുമാണെന്ന പറയുകയാണ് ചെയ്തത്. അവന്‍ നമ്മോട് കൊല ചെയ്യരുത് എന്ന് കല്പിച്ചു. എങ്കിലും നാം നമ്മുടെ ഹൃദയത്തിലും ചിലപ്പോള്‍ ശരീരത്തിലും കൊല ചെയ്യുന്നു.
ന്യായപ്രമാണത്തില്‍ നാം കൊലചെയ്യരുത് എന്ന് എഴുതിയിരിക്കയാല്‍, നാം കൊലപാതകികളാണെന്ന് നമുക്കറിയാ വുന്നതിനാല്‍ പറയും `അയ്യോ! ഞാന്‍ തെറ്റിപ്പോയി, ഞാനൊരു പാപിയാണ് കാരണം ചെയ്യരുതാത്തത് ഞാന്‍ ചെയ്തുപോയി; ഞാന്‍ പാപം ചെയ്തു`.
യിസ്രായേല്‍ മക്കളെ പാപത്തില്‍നിന്നു രക്ഷിക്കു വാനായി, പഴയനിയമ കാലത്ത്, പ്രായശ്ചിത്തയാഗം അര്‍പ്പിക്കുവാന്‍ ദൈവം അഹരോനെ അനുവദിച്ചിരുന്നു. അഹരോനാണ് ജനങ്ങള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ പ്രായശ്ചിത്തം കഴിച്ചിരുന്നത്.
പഴയനിയമ കാലത്ത്, പ്രായശ്ചിത്തദിവസത്തില്‍ രണ്ടു പാപയാഗമൃഗങ്ങള്‍ ദൈവമുമ്പാകെ നിര്‍ത്തിയിരുന്നു. ഒരെണ്ണം ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍ അടുത്തതിന്‍റെ തലയില്‍ കൈവച്ച് യിസ്രായേലിന്‍റെ ഒരു വര്‍ഷത്തെ പാപം മുഴുവനും അതിേന്മല്‍ ചുമത്തി, മരുഭൂമിയിലേക്ക് അയക്കുന്നു. ആ കോലാട്ടുകൊറ്റനെ നിയുക്തനായ ഒരു ആളിന്‍റെ കൈയില്‍ കൊടുത്തയക്കുന്നതിന് മുമ്പ് മഹാപുരോഹിതന്‍ തന്‍റെ കൈകള്‍ ആടിന്‍റെ മേല്‍ വച്ച് യിസ്രായേലിന്‍റെ പാപങ്ങള്‍ ഏറ്റു പറയുന്നു. `കര്‍ത്താവേ, ഈ ജനങ്ങള്‍ കൊലചെയ്തു, പരസംഗം ചെയ്തു, മോഷ്ടിച്ചു, വിഗ്രഹങ്ങളെ ആരാധിച്ചു.... ഞങ്ങള്‍ നിന്‍റെ മുമ്പാകെ പാപം ചെയ്തിരിക്കുന്നു`.
പാലസ്തീന്‍ ദേശം മരുഭൂമിയുടെ നാടാണ്. അസസ്സേലിന് എന്ന ചീട്ട് വീണ ആട് മരുഭൂമിയിലേക്ക് അയക്കപ്പെട്ട് നടന്നുവലഞ്ഞ് അവസാനം മരിക്കുന്നു. ഇതിനെ ദൂരേയ്ക്ക് അയക്കുമ്പോള്‍ അത് കണ്ണില്‍നിന്ന് മറയുന്നതുവരെ യിസ്രായേല്‍ മക്കള്‍ നോക്കി നില്‍ക്കും. ആ ബലിയാടിനൊപ്പം തങ്ങളുടെ പാപങ്ങളും പോയതായി അവര്‍ വിശ്വസിക്കും. ജനങ്ങള്‍ അങ്ങനെ മനസമാധാനം നേടുമ്പോള്‍, ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപം മുഴുവന്‍ ചുമന്ന ആട് മരുഭൂമിയില്‍വച്ച് മരിക്കുന്നു.
ഇതേ രീതിയില്‍, നമ്മുടെ സകലപാപത്തിന്‍റെയും പ്രായശ്ചിത്തം ദൈവം തന്‍റെ കുഞ്ഞാടായ യേശുക്രിസ്തു വിലൂടെ നിര്‍വഹിച്ചു. യേശുക്രിസ്തുവിന്‍റെ സ്നാനത്തി ലൂടെയും കുരിശിലുള്ള അവന്‍റെ രക്തത്തിലൂടെയും നമ്മുടെ സകലപാപവും കഴുകപ്പെട്ടു.
യേശു രക്ഷകനും നമ്മുടെ ദൈവവുമാണ്. മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തെയും പാപത്തില്‍നിന്ന് രക്ഷിക്കാന്‍ വന്ന ദൈവപുത്രനാണവന്‍. നമ്മെ തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച് സൃഷ്ടിതാവ് പാപത്തില്‍നിന്നും നമ്മെ രക്ഷിക്കാനായി ഈ ലോകത്തിലേക്ക് വന്നു.
നമ്മുടെ ദൈനംദിന പാപങ്ങള്‍ മാത്രമല്ല, യേശുവിലേക്ക് ചുമത്തപ്പെടുന്നത്. നമ്മുടെ മനസിലും ശരീരത്തിലും ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങളും അവങ്കല്‍ ചുമത്തപ്പെടുന്നു. അങ്ങനെ, ലോകത്തിന്‍റെ സകലപാപങ്ങളുടെയും സംപൂര്‍ണ്ണ പ്രായശ്ചിത്തത്തിനായി യോഹന്നാന്‍ സ്നാപകനാല്‍ അവന് സ്നാനമെടുക്കേണ്ടിവന്നു.
യേശു ക്രൂശിക്കപ്പെടുന്നതിനും 3 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്‍റെ പരസ്യശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ, യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതു വഴി യേശു ലോകത്തിന്‍റെ സകലപാപവും തന്‍റെ മേല്‍ വഹിച്ചു. നമ്മുടെ സകലപാപത്തിന്‍റെയും പ്രായശ്ചത്തത്തിലൂടെയുള്ള മനുഷ്യ കുലത്തിന്‍റെ രക്ഷ അവന്‍റെ സ്നാനത്തില്‍ ആരംഭിക്കുന്നു.
യോര്‍ദ്ദാന്‍ നദിയില്‍, അരയോളം വെള്ളമുള്ള ഒരു ഭാഗത്ത്നിന്ന് യോഹന്നാന്‍ സ്നാപകന്‍ യേശുവിന്‍റെ തലയില്‍ കൈവച്ച് അവനെ വെള്ളത്തില്‍ മുക്കി സ്നാനപ്പെടുത്തി. പഴയനിയമത്തിലെ കൈവെപ്പിനും പാപങ്ങളെ കടത്തിവിടുന്നതിനും സമാനമാണ് ഈ സ്നാനം.
വെള്ളത്തില്‍ മുങ്ങുന്നത് മരണത്തെയും, വെള്ളത്തില്‍നിന്നു പുറത്തുവരുന്നത് പുനരുത്ഥാനത്തെയും കാണിക്കുന്നു. അങ്ങനെ, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടത് വഴി തന്‍റെ ശുശ്രൂഷയുടെ 3 ഘടകങ്ങളെ യേശു വെളിപ്പെടുത്തുകയും പൂര്‍ത്തീകരിക്കയും ചെയ്തു. പാപം ചുമക്കല്‍, ക്രൂശീകരണം, പുനരുത്ഥാനം എന്നിവയാണിവ.
യേശു നമ്മെ പാപത്തില്‍നിന്നും രക്ഷിച്ച വചനങ്ങളില്‍ വിശ്വസിച്ചാല്‍ മാത്രമേ നാം രക്ഷപ്രാപിക്കുകയുള്ളൂ. നമ്മെ യേശുവിലൂടെ രക്ഷിക്കാനാണ് ദൈവം തീരുമാനിച്ചത്. പഴയനിയമത്തില്‍ അവന്‍ ചെയ്ത ഉടമ്പടി അങ്ങനെ പൂര്‍ത്തിയായി. ഈ പ്രവൃത്തിയിലൂടെ, യേശു നമ്മുടെ സകലപാപവും ശിരസിലേറ്റി കുരിശിലേക്ക് നടന്നു.
യേശു നമ്മുടെ പാപങ്ങളെല്ലാം തുടച്ചുകളഞ്ഞതിന് ശേഷം നമുക്കായി ബാക്കിവച്ചിരിക്കുന്ന പ്രവൃത്തിയേത്?
നാം ആകെക്കൂടി ചെയ്യേണ്ടത് അവന്‍റെ വചനത്തില്‍ വിശ്വസിക്കുക
യോഹന്നാന്‍ 1:29 ല്‍ എഴുതിയിരിക്കുന്നു, പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.... എന്ന് പറഞ്ഞു. യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിച്ചു, ഇതാ! ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. മാനവരാശിയുടെ സകലപാപവും യേശു യോര്‍ദ്ദാനില്‍ സ്നാനമെടുത്തപ്പോള്‍ അവന്‍റെ മേല്‍ ചുമത്തപ്പെട്ടു. ഇത് വിശ്വസിക്കുക! അങ്ങനെയെങ്കില്‍ നിങ്ങളുടെ സകലപാപങ്ങളുടെയും പ്രായശ്ചിത്തത്തില്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.
നമുക്ക് ദൈവ വചനത്തില്‍ വിശ്വാസമുണ്ടായിരിക്കേണം. നമ്മുടെ സ്വന്ത വിചാരങ്ങളും മനഃകാഠിന്യവും മാറ്റവച്ച് എഴുതപ്പെട്ട ദൈവവചനത്തെ നാം വിശ്വസിക്കണം. യേശു ലോകത്തിന്‍റെ സകലപാപവും വഹിച്ചു എന്ന സത്യം നാം വിശ്വസിക്കേണം.
യേശു ലോകത്തിന്‍റെ പാപങ്ങളെല്ലാം വഹിച്ചു എന്ന് പറയുന്നതും, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ദൈവത്തിന്‍റെ സകല നീതിയും പൂര്‍ത്തിയാക്കി എന്ന് പറയുന്നതും ഒന്നുതന്നെയാണ്. `കൈവെപ്പ്` എന്നതും `സ്നാനം` എന്നതും ഒരേ കാര്യത്തെ സൂചിപ്പിക്കുന്നു.
`സകലവും` `എല്ലാകാര്യങ്ങളും` അഥവാ `മുഴുവനും` എന്നിങ്ങനെ നാം എന്തു പറഞ്ഞാലും അര്‍ത്ഥം ഒന്നുതന്നെയാണ്. `കൈവെപ്പ്` എന്ന വാക്കിന്‍റെ അര്‍ത്ഥം പഴയനിയമത്തിലും പുതിയ നിയമത്തിലും ഒന്നുതന്നെയാണ്: പുതിയനിയമത്തില്‍ `സ്നാനം` എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രം.
ഇത് വെളിവാക്കുന്ന ലഘുവായ സത്യമെന്തെന്നാല്‍ നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി യേശു സ്നാനപ്പെടുകയും കുരിശില്‍ ന്യായം വിധിക്കപ്പെടുകയും ചെയ്തു. ഈ യാഥാര്‍ത്ഥ സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ നാം രക്ഷിക്കപ്പെടും.
യേശു `ലോകത്തിന്‍റെ സകലപാപവും` ചുമന്നു (യോഹന്നാൻ 1:29) എന്ന് വേദപുസ്തകം പറയുമ്പോള്‍, ലോകത്തിന്‍റെ പാപം എന്നതിന്‍റെ അര്‍ത്ഥമെന്താണ്? ഇതിന്‍റെയര്‍ത്ഥം നാം ജനിക്കുമ്പോള്‍ ഉള്ള പാപവും, അതായത്, ദുശ്ചിന്ത, മോഷണം, പരസംഗം, വഞ്ചന, ദുഷ്ടത, ദൂഷണം, അഹങ്കാരം, ഭോഷത്വം എന്നിങ്ങനെ നമ്മുടെ മനസിലുള്ള പാപവും നമ്മുടെ മനസിലും ശരീരത്തിലും നാം ചെയ്യുന്ന അകൃത്യങ്ങളും ലംഘനങ്ങളുമെന്നത്രേ.
`പാപത്തിന്‍റെ ശമ്പളം മരണമത്രേ. ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍തന്നേ` (റോമര്‍ 6:23) `രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല` (എബ്രായർ 9:22). ഈ വചനങ്ങളില്‍ പറയുന്നതുപോലെ സകലപാപങ്ങള്‍ക്കും വില നല്‍കേണ്ടതുണ്ട്. യേശുക്രിസ്തു, സകല മാനവരാശിയെയും പാപത്തില്‍നിന്നും രക്ഷിക്കുവാനായി തന്‍റെ സ്വന്ത ജീവനെ വിലയായി നല്‍കി പാപത്തിന്‍റെ ശമ്പളം ഒരിക്കലായി നമുക്കെല്ലാവര്‍ക്കും വേണ്ടി കൊടുത്തുതീര്‍ത്തു.
ആകയാല്‍, നമ്മുടെ സകലപാപത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിക്കുവാനായി നാം ചെയ്യേണ്ട് ഇത്രമാത്രം - സത്യസുവിശേഷത്തില്‍ വിശ്വസിക്കുക. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും അവന്‍റെ ദിവ്യത്വത്തിലും വിശ്വസിക്കുക.
നാളത്തെ പാപങ്ങള്‍ക്കായുള്ള പ്രായശ്ചിത്തം
നമ്മുടെ പാപങ്ങള്‍ക്കായി ഒരു യാഗം ഇനി അര്‍പ്പിക്കേണ്ടതുണ്ടോ?
ഒരിക്കലുമില്ല
നാളത്തെ പാപങ്ങളും, മറ്റന്നാളത്തെ പാപങ്ങളും നാം മരിക്കുന്ന നാള്‍ വരെയുള്ള പാപങ്ങളും ഉള്‍പ്പെടുന്നതാണ് `ലോകത്തിന്‍റെ പാപം`. ഇന്നത്തെ പാപവും ഇന്നലത്തെ പാപവും മിനിഞ്ഞാന്ന് ചെയ്ത പാപവും ലോകത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെടുന്നതുപോലെതന്നെയാണിത്. മനുഷ്യരുടെ ജനനം മുതല്‍ മരണം വരെയുള്ള പാപങ്ങളെല്ലാം ലോകത്തിന്‍റെ പാപങ്ങളില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ സകലപാപവും ഒന്നൊഴിയാതെ യേശുവിന്‍റെ സ്നാനത്തിലൂടെ അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. നമ്മുടെ മരണദിവസം വരെ നാം ചെയ്തേക്കാവുന്ന എല്ലാ പാപങ്ങളും നമ്മില്‍ നിന്നും എടുക്കപ്പെട്ടിരിക്കുന്നു.
രക്ഷിക്കപ്പെടുവാനായി നാം ആകെ ചെയ്യേണ്ടത്, എഴുതപ്പെട്ട ദൈവവചനമായ ഈ സത്യസുവിശേഷത്തില്‍ വിശ്വസിച്ച് ആ സത്യത്തെ അനുസരിക്കുക മാത്രമാണ്. നമ്മുടെ പാപങ്ങളില്‍ നിന്നും വീണ്ടടുക്കപ്പെടുവാന്‍ തടസമായി നില്‍ക്കുന്ന നമ്മുടെ ചിന്താഗതികളെ നാം മാറ്റിക്കളയണം. നിങ്ങള്‍ ചോദിച്ചേക്കാം, നാം ഇതുവരെയും ചെയ്തിട്ടില്ലാത്ത പാപം അവനെങ്ങനെയാണ് എടുത്തുമാറ്റുന്നത്? എങ്കില്‍ ഞാന്‍ നിങ്ങളോടു തിരിച്ചു ചോദിക്കും, `നാം പാപം ചെയ്യുമ്പോഴെല്ലാം യേശുക്രിസ്തു ഈ ഭൂമിയിലേക്ക് തിരിച്ചു വന്ന് വീണ്ടും വീണ്ടും രക്തം ചൊരിയെണമോ?`
വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തില്‍ തന്നെ, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനുള്ള നിയമവും ഉണ്ട്. `രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.` (എബ്രായർ 9:22). പഴയ നിയമകാലത്ത് തന്‍റെ പാപം മോചിക്കപ്പെടണമെന്നുള്ളവന്‍ പാപയാഗമൃഗത്തിേന്മലുള്ള കൈവെപ്പിലൂടെ പാപത്തെ കടത്തിവിട്ടശേഷം ആ യാഗമൃഗം അവന്‍റെ പാപങ്ങള്‍ക്കായി മരിക്കേണ്ടിയിരുന്നു.
ഇതേ രീതിയില്‍ തന്നെ, സകല മാനവജാതിയെയും രക്ഷിക്കുവാനായി ദൈവപുത്രന്‍ ഈ ലോകത്തിലേക്ക് ഇറങ്ങി വന്നു. നമ്മുടെ സകല പാപങ്ങളും ചുമക്കുന്നതിനായി അവന്‍ സ്നാനപ്പെട്ടു, നമ്മുടെ പാപങ്ങളുടെ കൂലി നല്‍കുവാനായി ക്രൂശില്‍ രക്തം ചൊരിഞ്ഞു. "സകലവും നിവൃത്തിയായി" എന്നു പറഞ്ഞുകൊണ്ടണ്‍് ക്രൂശില്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ നിന്നും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ്, ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. അങ്ങനെ എന്നേക്കുമുള്ള നമ്മുടെ രക്ഷകനായി അവന്‍ മാറി.
പൂര്‍ണ്ണമായും നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെട ണമെങ്കില്‍, നമ്മുടെ ദൃഢമായ ചിന്താഗതികളെ എറിഞ്ഞു കളയുകയും ദിനം തോറും മാനസാന്തര പ്രാര്‍ത്ഥന ചൊല്ലി, സ്വയം വീണ്ടടുക്കപ്പെടുവാന്‍ ഉപദേശിക്കുന്ന മതഉപദേശങ്ങളെ ഉപേക്ഷിക്കുകയും വേണം. മാനവരാശിയുടെ പാപങ്ങള്‍ പരിഹരിക്കപ്പെടുവാന്‍, നിയമപരമായുള്ള യാഗം ഏവര്‍ക്കും ഒരിക്കലായി അര്‍പ്പിക്കപ്പെടേണം. സ്വര്‍ഗ്ഗത്തിലെ ദൈവം ഈ ലോകത്തിന്‍റെ സകലപാപവും തന്‍റെ പുത്രനിലേക്ക് അവന്‍റെ സ്നാനത്തിലൂടെ ചുമത്തി, നമുക്കുവേണ്ടി അവനെ ക്രൂശിച്ചു. മരണത്തില്‍ നിന്നുള്ള അവന്‍റെ പുനഃരുത്ഥാനത്തോടെ, നമ്മുടെ രക്ഷ പൂര്‍ത്തിയായി.
"സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചും ഇരിക്കുന്നു എന്ന് വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നു മരിക്കുന്നു; നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി". യെശയ്യാവ് 53 ല്‍ പറയുന്നു ലോകത്തിന്‍റെ സകല ലംഘനങ്ങളെയും അകൃത്യങ്ങളെയും യേശുക്രിസിതുവിന്മേല്‍ ചുമത്തപ്പെട്ടു.
പുതിയനിയമത്തില്‍ എഫേസ്യര്‍ 1:4ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, `അവന്‍ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ തെരഞ്ഞടുക്കുകയും....` ലോകം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ അവന്‍ നമ്മെ തിരഞ്ഞെടുത്തിരുന്നു എന്നാണ് ഇവിടെ പറയുന്നത്. ലോകം നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പ് തന്നെ, തന്‍റെ ജനത്തെ ഒരുക്കണമെന്ന്, ക്രിസ്തുവില്‍ കളങ്കമില്ലാത്ത നീതിമാന്‍മാരെ എഴുന്നേല്‍പ്പിക്കണമെന്ന് സ്വര്‍ഗ്ഗത്തിലെ ദൈവം തീരുമാനിച്ചിരുന്നു. നാം മുമ്പെ എന്തെല്ലാം ചിന്തിച്ചിരുന്നാലും ശരി, ഇപ്പോള്‍ നാം ദൈവ വചനം, വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും വചനം, വിശ്വസിക്കുന്നു.
ദൈവം നമ്മോട് പറഞ്ഞത്, അവന്‍റെ കുഞ്ഞാട്, യേശുക്രിസ്തു ലോകത്തിന്‍റെ സകല പാപവും ചുമന്ന് മനുഷ്യരാശിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തുവെന്നാണ്. എബ്രായര്‍ 10 അധ്യായത്തില്‍ എഴുതിയിരിക്കുന്നു. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്ക കൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്കു സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല (എബ്രായര്‍ 10:1).
ഇവിടെ പറയുന്ന വര്‍ഷം തോറും നടത്തിവരുന്ന അതേ യാഗങ്ങള്‍ അവരെ ഒരിക്കലും സംപൂര്‍ണ്ണരാക്കിയിരുന്നില്ല. ന്യായപ്രമാണമെന്നതോ വരുവാനുള്ള നന്മകളുടെ നിഴല്‍ മാത്രമാണ്. അല്ലാതെ സാക്ഷാല്‍ സ്വരൂപമല്ല. വരുവാനുണ്ടായിരുന്ന മിശിഹാ -യേശുക്രിസ്തു- നമ്മെ എല്ലാവരെയും ഒരിക്കലായി നീതീകരിച്ച് സംപൂര്‍ണ്ണരാക്കി. (യിസ്രായേല്‍ മക്കള്‍ എല്ലാവര്‍ക്കുമായി ഒരിക്കല്‍ വാര്‍ഷികയാഗം നടത്തുന്നതു പോലെ) നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ സ്വീകരിച്ച സ്നാനത്തിലൂടെയും പ്രായശ്ചിത്തമായ കുരിശുമരണത്തിലൂടെയും അവന്‍ നമ്മെ സംപൂര്‍ണ്ണരാക്കി.
ആകയാല്‍, യേശു എബ്രായര്‍ 10 ല്‍ പറയുന്നു, ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തേതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കികളയുന്നു. ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്ക പ്പെട്ടിരിക്കുന്നു. "ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെകൂടെ കഴിച്ചുംകൊണ്ട് നില്‍ക്കുന്നു. യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ട് തന്‍റെ ശത്രുക്കള്‍ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കു സദാകാലത്തേക്കും സല്‍ഗുണ പൂര്‍ത്തിവരുത്തിയിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. "ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോട് അരുളിചെയ്യാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്ന് കര്‍ത്താവിന്‍റെ അരുളിപ്പാട്" എന്ന് അരുളിചെയ്ത ശേഷം: "അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല". എന്ന് അരുളിചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല". (എബ്രായർ 10:9-18)
യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്ന് നാം വിശ്വസിക്കുന്നു.
നമ്മുടെ ഹൃദയത്തിലും മനസിലും കൊത്തിവച്ചിരിക്കുന്ന വെള്ളത്താലും ആത്മാവിനാലും ഉള്ള വീണ്ടും ജനനം
ഇനി മേല്‍ പാപം ചെയ്യാത്തതിനാല്‍ മാത്രം നാം നീതിമാന്മാരാകുമോ?
ഇല്ല. നാം നീതിമാന്മാരാകുന്നത് യേശു നമ്മുടെ പാപങ്ങള്‍ ചുമന്നതിനാലും നാം അവനില്‍ വിശ്വസിക്കുന്നതിനാലുമാണ്
അവന്‍റെ സമ്പൂര്‍ണ്ണ രക്ഷയില്‍ നിങ്ങളെല്ലാവരും വിശ്വസിക്കുന്നുവോ - ആമേന്‍ - നമ്മെ രക്ഷിക്കുവാനായി യേശുക്രിസ്തു തന്നെ സ്നാനപ്പെട്ടു എന്നും കുരിശില്‍ രക്തം ചിന്തി എന്നുമുള്ള ദൈവവചനത്തില്‍ നിങ്ങള്‍ വിശ്വാസത്തില്‍ അനുസരിക്കുന്നുണ്ടോ? വീണ്ടും ജനനം പ്രാപിക്കാന്‍ നമുക്ക് അവന്‍റെ വചനത്തില്‍ വിശ്വാസമുണ്ടായിരിക്കേണം. യേശുക്രിസ്തു, വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിലൂടെ ലോകത്തിന്‍റെ മുഴുവന്‍ പാപത്തോടൊപ്പം നമ്മുടെ പാപവും കഴുകിക്കളഞ്ഞു എന്ന് വിശ്വസിക്കുവാമ്പോള്‍ നാം രക്ഷിക്കപ്പെടും.
ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കുന്നതിനാല്‍ നമുക്ക് ഒരിക്കലും പാപമില്ലാത്തവരായാകാന്‍ കഴിയില്ല; പക്ഷേ അവന്‍റെ പ്രവൃത്തിയിലുള്ള വിശ്വാസത്താല്‍ നാം പൂര്‍ണ്ണതയുള്ളവരായിത്തീരും. യേശുക്രിസ്തു യോര്‍ദ്ദാനില്‍ വച്ച് സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകല പാപവും എടുത്ത് കളയുകയും, കഷ്ടമനുഭവിക്കുകയും നമ്മുടെ സകല പാപങ്ങള്‍ക്കുമായി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ സുവിശേഷത്തില്‍ നമ്മുടെ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നതു വഴി നാം വീണ്ടെടുക്കപ്പെടുകയും നീതിമാന്മാരാക്കപ്പെടുകയും ചെയ്യും. നിങ്ങളിത് വിശ്വസിക്കുന്നുവോ?
യേശുക്രിസ്തുവിന്‍റെ സ്നാനവും ക്രൂശീകരണവും പുനരുത്ഥാനവും മാനവകുലത്തിന്‍റെ സകല പാപങ്ങളുടെയും മോചനത്തിനായിരുന്നു. ഈ രക്ഷയുടെ നിയമത്തിന്‍റെ അടിസ്ഥാനം അനന്തവും വ്യവസ്ഥകളില്ലാത്തതുമായ ദൈവസ്നേഹമാണ്. നാം ആയിരിക്കുന്ന അവസ്ഥയില്‍ ദൈവം നമ്മെ സ്നേഹിച്ച്, അവന്‍ നീതിമാനാകയാല്‍ നമ്മെയും നീതിയുള്ളവരാക്കിത്തീര്‍ത്തു. നമ്മുടെ സകല പാപവും യേശുവിന്‍റെ സ്നാനത്തിലൂടെ അവങ്കല്‍ ചുമത്തിയാണ് ദൈവം നമ്മെ നീതീകരിച്ചത്.
നമ്മുടെ സകല പാപവും കഴുകിക്കളയുവാനായി തന്‍റെ ഏകജാതനായ പുത്രനെ, യേശുവിനെ, നമുക്കായി ഈ താണ ലോകത്തിലേക്ക് അയച്ചു. യേശുവിന്‍റെ സ്നാത്തിലൂടെ ലോകത്തിന്‍റെ സകല പാപവും ചുമക്കുവാന്‍ അനുവദിച്ച ദൈവം തന്‍റെ പുത്രന്‍റെ മേല്‍ അതിന്‍റെ ന്യായവിധി അയക്കുകയും ചെയ്തു. ദൈവസ്നേഹത്തിന്‍റെ നിത്യപ്രതീകമായ വെള്ളത്തിലൂടെയും രക്തത്തിലൂടെയുമാള്ള രക്ഷയിലൂടെ തന്‍റെ മക്കളെ അവന്‍ നീതിമാന്മാരാക്കി.
എബ്രായർ 10:16ല്‍ എഴുതിയിരിക്കുന്നു: `എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്.`
നമ്മുടെ ഉള്ളിലും ഹൃദയങ്ങളിലും നാം ദൈവമുമ്പാകെ പാപികളാണോ, നീതിമാന്മാരാണോ? ദൈവവചനത്തില്‍ വിശ്വാസമുണ്ടെങ്കില്‍, നാം നീതിമാന്മാരാക്കപ്പെടുന്നു. യേശുക്രിസ്തു നമ്മുടെ സകല പാപവും വഹിച്ച് അവയ്ക്കായി ശിക്ഷിക്കപ്പെട്ടുമിരിക്കുന്നു. യേശുവാണ് നമ്മുടെ രക്ഷകന്‍. നിങ്ങള്‍ ചിന്തിച്ചേക്കാം: `ദിവസേന പാപം ചെയ്യുന്ന നാം എങ്ങനെ നീതിമാന്മാരാകുവാനാണ്? നാമെല്ലാം തീര്‍ച്ചയായും പാപികളാണ്`. പക്ഷേ, ദൈവവചനത്തില്‍ വിശ്വസിക്കുമ്പോള്‍, യേശു പിതാവിനെ അനുസരിച്ചതുപോലെ, നാം നീതിമാന്മാരാക്കപ്പെടും.
ശരിയാണ്; ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, വീണ്ടും ജനനം പ്രാപിക്കുന്നതിന് മുമ്പ് നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടായിരുന്നു. പാപമോചനത്തിന്‍റെ സുവിശേഷം നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിച്ചതിന് ശേഷം, നാം നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. സുവിശേഷം അറിയാതിരുന്നപ്പോള്‍ നാം പാപികളായിരുന്നു. എന്നാല്‍ യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയപ്പോള്‍ നാം നീതിമാന്മാരാക്കപ്പെട്ടു.
നീതിമാന്മാരാക്കുന്ന വിശ്വാസമാണിത്. അപ്പൊസ്തലനായ പൗലൊസ് പറയുന്ന ദൈവത്തിന്‍റെ നീതിയുള്ള മക്കളാണ് നാമിപ്പോള്‍. വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസം നമ്മെ നീതിമാന്മാരാക്കുന്നു. അപ്പൊസ്തലനായ പൗലൊസോ, അബ്രഹാമോ, പൂര്‍വ്വപിതാക്കള്‍ ആരെങ്കിലുമോ അവരുടെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിട്ടില്ല, മറിച്ച് ദൈവവചനത്തിലുള്ള വിശ്വാസം പാപമോചനത്തിന്‍റെ അനുഗ്രഹം നല്‍കുന്ന അവന്‍റെ വചനത്തിലുള്ള വിശ്വാസമാണ് അവരെ നീതീകരിച്ചത്.
എബ്രായര്‍ 10:18ല്‍ `എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല`. എന്നെഴുതിയിരിക്കുന്നതു പോലെ നമ്മുടെ പാപങ്ങള്‍ക്കായി നാം മരിക്കാതെയിരിക്കാന്‍ ദൈവം നമ്മെ രക്ഷിച്ചു. നിങ്ങളിത് വിശ്വസിക്കുന്നുവോ? ആമേന്‍
ഫിലിപ്പിയര്‍ 2-മധ്യായത്തില്‍, `ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുക്കെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണയുള്ള വനായിത്തീര്‍ന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകല നാമത്തിനും മേലായ നാമം നല്‍കി. അങ്ങനെ യേശുവിന്‍റെ നാമത്തിങ്കല്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാ നാവും `യേശുക്രിസ്തു കര്‍ത്താവ്` എന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടി വരും.` (ഫിലിപ്പിയർ 2:5-11) എന്ന് വായിക്കുന്നു.
ദൈവമഹത്വത്തിന്‍റെ പ്രകാശവും ദൈവത്തിന്‍റെ തനിരൂപവുമായ യേശുക്രിസ്തു തനിക്കു വേണ്ടി മഹത്വം സ്വരൂപിച്ചില്ല. മറിച്ച് അവന്‍ ദാസ്യരൂപമെടുത്ത് മനുഷ്യ കോലത്തില്‍ അവന്‍ അവതരിച്ചു. അവന്‍ താഴ്മ ധരിച്ച് നമ്മെ രക്ഷിപ്പാന്‍ കുരിശിലെ മരണത്തോളം അനുസരണയുള്ള വനായിത്തീര്‍ന്നു.
ആകയാല്‍ നാം യേശുവിനെ `അവന്‍ നമ്മുടെ ദൈവവും രക്ഷയും രാജാവും` എന്ന് സ്തുതിക്കുന്നു. നാം ദൈവത്തെ മഹത്വപ്പെടുത്തുകയും യേശുവിനെ സ്തുതിക്കുകയും ചെയ്യുന്നതിന്‍റെ കാരണം യേശു പിതാവിന്‍റെ ഹിതം അന്ത്യത്തോളം അനുസരിച്ചു എന്നതിനാലാണ്. അവന്‍ അനുസരിച്ചില്ലായിരുന്നുവെങ്കില്‍ നാം ദൈവപുത്രനെ മഹത്വപ്പെടുത്തുകയില്ലായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ തന്‍റെ പിതാവിന്‍റെ ഹിതം മരണത്തോളം അനുസരിച്ചതിനാല്‍, ഈ ഭൂമിയിലെ സകല സൃഷ്ടികളും സര്‍വ്വ ജനങ്ങളും അവനെ മഹത്വപ്പെടുത്തുന്നു. അത് നിത്യകാലത്തോളം തുടരുകയും ചെയ്യും.
ദൈവത്തിന്‍റെ കുഞ്ഞാടായി മാറിയ യേശുക്രിസ്തു ലോകത്തിന്‍റെ പാപങ്ങളെ ചുമന്നു തീര്‍ത്തു. അവന്‍ തന്‍റെ സ്നാനത്തിലൂടെ അവയെ ചുമന്നു എന്ന് വേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ അവന്‍ ചുമന്നിട്ട് ഏകദേശം 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ജനിച്ച നാള്‍ മുതല്‍ ഈ ലോകത്തില്‍ കഴിയുകയാണ് നിങ്ങളും ഞാനും. ലോകത്തിന്‍റെ പാപത്തില്‍ നമ്മുടെ പാപങ്ങളും ഉള്‍പ്പെടുന്നു.
നാളെ പാപം ചെയ്താല്‍ നാം പാപികളായി മാറുമോ?
ഇല്ല, കാരണം യേശു നമ്മുടെ ഭൂത-വര്‍ത്തമാന- ഭാവികാലങ്ങളിലെ പാപങ്ങളും ചുമന്നു തീര്‍ത്തു
നമ്മുടെ ജീവകാലം മുഴുവനുമുള്ള ലംഘനങ്ങളില്‍ നിന്നും ജന്മപാപത്തെ വേര്‍തിരിക്കാതെ തന്നെ, നാം ജനിച്ചപ്പോള്‍ മുതല്‍ പാപം ചെയ്തില്ലേ. അതെ- നാം പാപം ചെയ്തു.
നമ്മുടെ ജന്മദിനം മുതല്‍ മരണദിനം വരെ പാപം ചെയ്യുമെന്ന് യേശുവിന് അറിയാമായിരുന്നതിനാല്‍ മുന്‍കൂട്ടിത്തന്നെ അവന്‍ നമ്മുടെ സകലപാപങ്ങളെയും ചുമന്ന് തീര്‍ത്തു. നിങ്ങള്‍ക്കിത് ഇപ്പോള്‍ കാണാനാകുന്നുവോ? നാം 70 വയസ്സു വരെ ജീവിച്ചിരുക്കുമെങ്കില്‍, ഒരു നൂറ് ചവറു വീപ്പകള്‍ നിറയുവാനും മാത്രം പാപം നാം ചെയ്തിരിക്കും. എന്നാലോ യേശു നമ്മുടെ സകല പാപങ്ങളെയും ഒരിക്കലായി മാത്രം തന്‍റെ സ്നാനത്തിലൂടെ ചുമന്ന് തന്നോടു കൂടെ കുരിശിലേക്ക് അവയെയും വഹിച്ചു ചെന്നു.
യേശു നമ്മുടെ ജന്മ പാപങ്ങള്‍ മാത്രമാണ് ചുമന്നിരുന്നതെങ്കില്‍, നാമെല്ലാവരും മരിച്ച് നരകത്തില്‍ പോകുമായിരുന്നു. നമ്മുടെ സകല പാപങ്ങളെയും യേശു ചുമന്നില്ല എന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ പോലും നമ്മുടെ സകല പാപങ്ങളെയും യേശു തുടച്ചു കളഞ്ഞു എന്ന വസ്തുതയ്ക്ക് ഒരു മാറ്റവും വരില്ല.
ഈ ലോകത്തില്‍ നമുക്കെത്രത്തോളം പാപം ചെയ്യാന്‍ കഴിയും? നാം ചെയ്യുന്ന സകല പാപങ്ങളും ലോകത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെടുന്നു.
ഇതായിരുന്നു യോഹന്നാന്‍ സ്നാപകനോട് തന്നെ സ്നാനപ്പെടുത്തുവാന്‍ യേശു ആവശ്യപ്പെട്ടതിന്‍റെ അര്‍ത്ഥം. യേശു തന്നെ സാക്ഷീകരിച്ചു പറഞ്ഞതാണ് നമ്മുടെ സകല പാപങ്ങളെയും അവന്‍ ചുമക്കുന്നു എന്നത്. ദൈവം തന്‍റെ ദാസനെ നേരത്തെ അയക്കുകയും യേശു അവനാല്‍ സ്നാനപ്പെടുകയും ചെയ്തു. മാനവ കുലത്തിന്‍റെ പ്രതിനിധിയായ യോഹന്നാന്‍ സ്നാപകനിലൂടെ സ്നാനപ്പെട്ടതു വഴി, അതിനായി അവന്‍റെ മുന്നില്‍ തല കുനിച്ചതു വഴി, യേശു സകല മാനവരാശിയുടെയും പാപത്തെ ചുമന്നു തീര്‍ത്തു.
20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള പാപം, 30നും 40 നും ഇടയ്ക്കുള്ള പാപം അങ്ങനെ....... നമ്മുടെ ശൈശവകാലത്തെ പാപങ്ങള്‍ പോലും യേശു സ്നാനത്തിലൂടെ ചുമന്നു തീര്‍ത്ത ലോകത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെടുന്നു.
ലോകത്തില്‍ പാപം ശേഷിക്കുന്നു എന്ന് ആര്‍ക്ക് പറയാനാകും? യേശു ലോകത്തിന്‍റെ സകല പാപവും ചുമന്ന് തീര്‍ത്തു. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി യേശു ചെയ്ത കാര്യത്തെ- അവന്‍റെ സ്നാനത്തെയും രക്തം ചിന്തിയുള്ള കുരിശു മരണത്തെയും- മനസില്‍ സംശയത്തിന്‍റെ നിഴല്‍ പോലുമില്ലാതെ വിശ്വസിക്കുന്നുവെങ്കില്‍ നാം രക്ഷിക്കപ്പെടും.
അനേകരും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഏതോ വലിയ കാര്യത്തെപ്പോലെ സംസാരിക്കുകയും ആ ചിന്തകളില്‍ മുഴുകിപ്രക്ഷുബ്ധമായ ജീവിതം നയിക്കുകയും ചെയ്തു വരുന്നു. ഇതിനേക്കാളും കഠിന ജീവിതം നയിക്കുന്നവരുമുണ്ട്. വീണ്ടും ജനനം പ്രാപിക്കുന്നതിനു മുമ്പ് ഞാനും അത്തരമൊരു ജീവിതമാണ് നയിച്ചിരുന്നത്. വീണ്ടെടുപ്പിന്‍റെ സുവിശേഷത്തെ യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകും?
പാപികളുടെ രക്ഷ പൂര്‍ത്തിയായി
യേശു പത്രൊസിന്‍റെ കാല്‍ കഴുകിയതെന്തിന്?
കാരണം തന്‍റെ സ്നാനത്തിലൂടെ അവന്‍റെ ഭാവിയിലെ പാപങ്ങള്‍ പോലും കഴുകപ്പെട്ടു എന്ന വസ്തുതയില്‍ പത്രൊസിന് ഉറച്ച വിശ്വാസമുണ്ടാകണമെന്ന് യേശു ആഗ്രഹിച്ചു
നമുക്ക് യോഹന്നാന്‍ 19 അധ്യായം വായിക്കാം. `അവര്‍ യേശുവിനെ കൈയേറ്റു. അവന്‍ താന്‍ തന്നെ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായ ഭാഷയില്‍ ഗൊല്‍ ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിേന്മല്‍ പതിപ്പിച്ചു; അതില്‍ നസ്രായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാല്‍ അനേകം യഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ, റോമ, യവന ഭാഷകളില്‍ എഴുതിയിരുന്നു` (യോഹ. 19:17-20).
പ്രിയ സ്നേഹിതരേ, ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമന്ന യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസിന്‍റെ കോടതി വിധിച്ചു. നമുക്ക് ഈ രംഗത്തെക്കൂടി ചിന്തിക്കാം.
28-മത് വാക്യത്തില്‍ "അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്ന് യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം- തിരുവെഴുത്ത് നിവൃത്തിയാക്കുവാനാണ് അവന്‍ നമ്മുടെ പാപങ്ങള്‍ വഹിച്ചത്- എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറെച്ചു ഈസോപ്പു തണ്ടിേന്മല്‍ ആക്കി അവന്‍റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ച ശേഷം: നിവൃത്തിയായി എന്നു പറഞ്ഞ് തല ചായ്ച്ചു ആത്മാവിനെ ഏല്‍പിച്ചുകൊടുത്തു" (യോഹ. 19:28-30)
യേശു പറഞ്ഞു "നിവൃത്തിയായി!" തുടര്‍ന്ന് അവന്‍ കുരിശില്‍ മരിച്ചു. 3 ദിവസത്തിന് ശേഷം മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി.
യോഹന്നാന്‍ സ്നാപകനാലുള്ള യേശുവിന്‍റെ സ്നാനവും അവന്‍റെ കുരിശുമരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍ക്കാനാകില്ല. ആകയാല്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷത്താല്‍ നമ്മെ രക്ഷിച്ച കർത്താവായ യേശുക്രിസ്തുവിനെ നമുക്ക് സ്തുതിക്കാം.
മനുഷ്യ ശരീരം ജഡത്തിന്‍റെ ആവശ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുമെന്നതിനാല്‍ നമ്മുടെ ജഢത്തില്‍ പാപം ചെയ്യാതെ നമുക്ക് തരമില്ല. നമ്മുടെ ജഡീക പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുവാനാണ് യേശുക്രിസ്തു അവന്‍റെ സ്നാനവും രക്തവും നമുക്ക് നല്‍കിയത്. തന്‍റെ സുവിശേഷത്തിലൂടെ നമ്മുടെ ജഡീക പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു.
ബെത്ലഹേമില്‍ ജനിച്ച്, യോര്‍ദ്ദാനില്‍ സ്നാനമേറ്റ്, ക്രൂശില്‍ മരിക്കുകയും ചെയ്ത് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ വിശ്വസിക്കുന്നതിലൂടെ ആര്‍ക്കാണോ പാപത്തിന്‍റെ പൂര്‍ണ്ണമോചനമുള്ളത്, അവര്‍ക്ക് ഏതു സമയത്തും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയും. നാം കര്‍ത്താവിനെ എന്നേക്കുമായി പുകഴ്ത്തുകയും അവന്‍റെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
യോഹന്നാന്‍ സുവിശേഷം അവസാന അധ്യായത്തില്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശു ഗലീലെക്കു പോയി. അവന്‍ പത്രൊസിന്‍റെ അടുക്കല്‍ ചെന്ന് ചോദിച്ചു, `യോഹന്നാന്‍റെ മകനായ ശീമോനെ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?` പത്രൊസ് ഉത്തരം പറഞ്ഞു: ഉവ്വ്, കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യേശു അവനോട് എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക.
പത്രൊസിന് സകലവും മനസിലായി, യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും കുറിച്ചുള്ള സുവിശേഷം, പാപങ്ങളുടെ മോചനം, അങ്ങനെ സകലവും. അവന്‍റെ പാപങ്ങളുടെ മറുവിലയായിത്തീര്‍ന്ന വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതും, യേശു തന്‍റെ കാലുകള്‍ കഴുകിയതിന് എന്തിനെന്നുള്ള അറിവും പത്രൊസിനെ വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പിച്ചു.
യോഹന്നാന്‍ 21:15 നമുക്ക് വീണ്ടും വായിക്കാം. `അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശീമോന്‍ പത്രോസിനോടു: യോഹന്നാന്‍റെ മകനായ ശീമോനെ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ചു. അതിന്ന് അവന്‍ ഉവ്വ്, കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവന്‍ അവനോട് പറഞ്ഞു`. യേശുവിന് തന്‍റെ കുഞ്ഞാടുകളെ പത്രൊസിന്‍റെ കയ്യില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാം, കാരണം പത്രൊസ് അവന്‍റെ ശിഷ്യനായിരുന്നു. പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ട് നീതിമാനായിത്തീര്‍ന്ന സംപൂര്‍ണ്ണ ദൈവദാസന്‍.
പത്രൊസ് തന്‍റെ ദൈനംദിന പാപങ്ങളിലൂടെ വീണ്ടും ഒരു പാപിയായിത്തീരുമായിരുന്നെങ്കില്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുവാന്‍ യേശു അവനോട് ഒരിക്കലും ആവശ്യപ്പെടുകയില്ലായിരുന്നു. പത്രൊസിനും മറ്റ് ശിഷ്യന്മാര്‍ക്കും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ജഢശരീരത്തിലെ പാപങ്ങള്‍ ചെയ്യുകയല്ലാതെ മറ്റ് നിര്‍വ്വാഹമില്ല. എന്നാല്‍ യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിച്ചതു വഴി അവരുടെ പാപങ്ങള്‍ തുടച്ചുമാറ്റപ്പെട്ടു എന്ന സുവിശേഷം പ്രസംഗിക്കുവാന്‍ യേശു അവരോട് പറഞ്ഞു.
കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നു
നിങ്ങള്‍ വീണ്ടും പാപം ചെയ്താല്‍ വീണ്ടും ഒരു പാപിയായി മാറുമോ?
ഇല്ല. യേശു യോര്‍ദ്ദാനില്‍ വെച്ച് എന്‍റെ ഭാവിയിലെ പാപങ്ങളും ചുമന്നു
പത്രൊസിലോടുള്ള യേശുവിന്‍റെ വാക്കുകള്‍ നമുക്ക് ചിന്തിക്കാം. യോഹന്നാന്‍റെ മകനായ ശീമോനെ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ചു. ഉവ്വ്, കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ. സകല പാപങ്ങളുടെയും പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ നിന്നും ഉയര്‍ന്നു വന്ന ആ സ്നേഹത്തിന്‍റെ ഏറ്റുപറച്ചില്‍ വാസ്തവമായിരുന്നു.
യേശു തന്‍റെ കാല്‍ കഴുകല്‍ ശുശ്രൂഷയിലൂടെ പത്രൊസിനെയും മറ്റ് ശിഷ്യന്മാരെയും പാപമോചനത്തിന്‍റെ സുവിശേഷം പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍, അവര്‍ക്ക് ആ രീതിയില്‍ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.
പകരം നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന യേശുവിന്‍റെ ചോദ്യത്തിന് കര്‍ത്താവേ ഞാന്‍ കുറവുകളുള്ള ഒരു മനുഷ്യമാണ്, ഇവരേക്കാള്‍ അധികമായി നിന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരു പാപിയാണ് ഞാന്‍, എന്നെ വെറുതെ വിടേണമേ എന്ന് പറഞ്ഞുകൊണ്ട് പത്രൊസ് ഓടിപ്പോയേനെ.
പത്രൊസിന്‍റെ ഉത്തരം നോക്കാം. സകല മാനവരാശിയെയും രക്ഷിച്ച യേശുവിന്‍റെ സ്നാനവും രക്തവും നല്‍കിയ പാപമോചനത്തിന്‍റെ സുവിശേഷത്താല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. അതുകൊണ്ട് പത്രൊസിനി പറയാന്‍ കഴിഞ്ഞു; `ഉവ്വ്, കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ` യേശു നല്‍കുന്ന പാപമോചനത്തിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ നിന്നാണ് ആ സ്നേഹത്തിന്‍റെ ഏറ്റുപറച്ചില്‍ പുറപ്പെട്ടത്. ആ സുവിശേഷത്തില്‍ പത്രൊസ് വിശ്വസിച്ചു. ജനങ്ങള്‍ തങ്ങളുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തം ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങളുള്‍പ്പെടെ ലോകത്തിന്‍റെ സകല പാപവും വഹിച്ച ദൈവത്തിന്‍റെ പാപമോചനത്തിന്‍റെ സുവിശേഷത്തില്‍.
പാപമോചനത്തിലും യേശു ദൈവത്തിന്‍റെ കുഞ്ഞാടാണെന്ന വസ്തുതയിലും ദൃഢമായി വിശ്വസിച്ച പത്രൊസിന് കര്‍ത്താവിനോട് ഉത്തരം പറയാന്‍ അല്പം പോലും താമസമുണ്ടായില്ല. പാപമോചനത്തിന്‍റെ സുവിശേത്തില്‍ നിന്നാണ് യേശുവിന്‍റെ രക്ഷ വരുന്നത്. ലോകത്തിന്‍റെ സകല പാപവും തീര്‍ക്കുന്ന ആ സുവിശേഷത്തിലൂടെ പത്രൊസിന്‍റെയും ദൈനംദിന പാപങ്ങള്‍ കഴുകപ്പെട്ടിരുന്നു. ലോകത്തിന്‍റെ സകല പാപങ്ങളെയും മോചിപ്പിക്കുന്ന സുവിശേഷത്തില്‍ പത്രൊസ് വിശ്വസിച്ചിരുന്നു.
നിങ്ങളും പത്രൊസിനെപ്പോലെയാണോ? തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയുമുള്ള വീണ്ടെടുപ്പിന്‍റെ സുവിശേഷം നല്‍കിയ നമ്മുടെ സകല പാപവും എടുത്തുമാറ്റിയ യേശുവിനെ സ്നേഹിക്കാനും വിശ്വസിക്കാനും നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങള്‍ക്ക് അവനില്‍ വിശ്വസിക്കാതെയും സ്നേഹിക്കാതെയും ഇരിക്കാന്‍ എങ്ങനെ കഴിയും? മറ്റെന്ത് മാര്‍ഗ്ഗമാണ് ഉള്ളത്?
യേശു, കഴിഞ്ഞ കാലത്തെയും വര്‍ത്തമാന കാലത്തെയും പാപം മാത്രം മോചിപ്പിക്കുകയും ഭാവിയിലെ പാപങ്ങള്‍ ബാക്കിയാക്കുകയും ചെയ്തിരുന്നുവെങ്കില്‍ നാമിന്ന് അവനെ സ്നേഹിക്കുന്നതു പോലെ സ്നേഹം നമുക്കുണ്ടാകുമായിരുന്നില്ല. അതുകൂടാതെ, നാം നരകത്തില്‍ ചെന്നെത്തുകയും ചെയ്യുമായിരുന്നു. ആകയാല്‍, പാപമോചനത്തിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസം നമ്മെ രക്ഷിച്ചിരിക്കുന്നു എന്ന് നാം ഉറക്കെ പറയുവാന്‍ തുടങ്ങുന്നു.
ജഡീകശരീരം എപ്പോഴും പാപത്തിന് അധീനമാണ്; ആകയാല്‍ നാം തുടര്‍ച്ചയായി പാപം ചെയ്യുന്നു. ആകയാല്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം, യേശു നമുക്ക് നല്‍കിയ അളവില്ലാത്ത പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസം നമ്മെ രക്ഷിച്ചിരിക്കുന്നു എന്ന് നാം ഏറ്റു പറയണം.
യേശുവിന്‍റെ സ്നാനവും രക്തവും നല്‍കുന്ന പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിൽ വിശ്വസിക്കുന്നില്ലെങ്കില്‍, ഒരു വിശ്വാസിക്കും അവന്‍റെ/അവളുടെ ജീവിത കാലത്തെ പാപത്തില്‍ നിന്നും രക്ഷ നേടുവാനാകില്ല. അതുകൂടാതെ, ഓരോ ദിവസവും പാപം ഏറ്റു പറയുന്നതിലൂടെ നമ്മുടെ മുഴുവന്‍ ജീവിത കാലത്തെയും പാപമോചനം ലഭിക്കുകയാണെങ്കില്‍ നാം നീതിമാന്മാരാകുന്നതില്‍ അലസരായിരിക്കുകയും ഹൃദയത്തില്‍ പാപം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.
ഇതങ്ങനെ ആയിരുന്നെങ്കില്‍, നാം ഒരു പാപിയായിത്തീരുകയും യേശുവിന്‍റെ അടുക്കല്‍ ചെല്ലുവാനോ അവനെ സ്നേഹിക്കുവാനോ കഴിയാത്തവരായിത്തീരുകയും ചെയ്തേനെ. നമുക്ക് യേശു നല്‍കുന്ന രക്ഷയില്‍ വിശ്വസിക്കുവാന്‍ നമ്മുടെ ജീവിതകാലത്തൊരിക്കലും കഴിയാതെ വരുമായിരുന്നു.
പാപമോചനത്തിന്‍റെ സുവിശേഷം നമുക്ക് നല്‍കിയ യേശു, അതില്‍ വിശ്വസിക്കുന്നവരെ രക്ഷിച്ചുമിരിക്കുന്നു. പരിപൂര്‍ണ രക്ഷകനായിത്തീര്‍ന്ന യേശു നാം അവനെ പൂര്‍ണമായും സ്നേഹിക്കുവാനായി നമ്മുടെ ദൈനംദിന അകൃത്യങ്ങളെയും കഴുകിക്കളഞ്ഞു.
വിശ്വാസികളായ നമുക്ക് നമ്മുടെ പാപമോചനത്തിന്‍റെ മാര്‍ഗമായ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തെ സ്നേഹിക്കാതിപ്പാന്‍ നമുക്ക് കഴിയില്ല. സകല വിശ്വാസികളും യേശുവിനെ സ്നേഹിക്കുകയും യേശു നമുക്ക് രക്ഷ നല്‍കിയ പാപമോചനത്തിന്‍റെ സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും അതിന് കീഴ്പ്പെടുകയും ചെയ്യുമായിരുന്നു.
പ്രിയ സ്നേഹിതരേ, ഒരു ചെറിയ പാപത്തെ യേശു ബാക്കിയാക്കിയിരുന്നെങ്കില്‍, നിങ്ങള്‍ക്ക് യേശുവില്‍ വിശ്വസിക്കുവാനോ പാപമോചനത്തിന്‍റെ സുവിശേഷത്തിന്‍റെ സാക്ഷികളാകുവാനോ കഴിയില്ലായിരുന്നു.
എന്നാല്‍, പാപമോചനത്തിന്‍റെ സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടും. യേശുവിന്‍റെ വാക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വീണ്ടെടുപ്പിന്‍റെ സത്യസുവിശേഷം നിങ്ങള്‍ മനസിലാക്കുമ്പോള്‍ നിങ്ങളുടെ സകല പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ അവന്‍ നിങ്ങളെ അനുവദിക്കുന്നു.
നീ ഇവരേക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?
വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ പൂര്‍ണമായും വിശ്വസിച്ച തന്‍റെ
മറ്റെന്തിനേക്കാളും അധികമായി യേശുവിനെ സ്നേഹിക്കാന്‍ നമുക്ക് കഴിയുന്നതെങ്ങനെ?
നമ്മുടെ സകലപാപവും, ഭാവിയിലെ പാപവും കൂടെ, കഴുകിക്കളയുന്ന അവന്‍റെ സ്നാനത്തിലുള്ള സ്നേഹം നിമിത്തം
ദാസന്മാരുടെ പക്കലാണ് ദൈവം തന്‍റെ കുഞ്ഞാടുകളെ ഏല്പിച്ചത്. യേശു മൂന്നു തവണ ചോദിച്ചു, `യോഹന്നാന്‍റെ മകനായ ശീമോനെ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?` പത്രൊസ് ഓരോ തവണയും പറഞ്ഞു. `ഉവ്വ്, കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നു`. പത്രൊസിന്‍റെ ഏറ്റുപറച്ചില്‍, അവന്‍റെ തീരുമാനം എന്നതിലുപരി പാപമോചനത്തിന്‍റെ സുവിശേഷത്തിലൂള്ള തന്‍റെ വിശ്വാസമായിരുന്നു.
നാം ആരെയെങ്കിലും സ്നേഹിക്കുകയും, ആ സ്നേഹം നമ്മുടെ ഹിതപ്രകാരം ഉള്ളതാവുകയുമാണെങ്കില്‍ നാം ബലഹീനരാകുമ്പോള്‍ അതവസാനിക്കും. എന്നാല്‍ ദൈവസ്നേഹത്തിന്‍റെ ശക്തിയില്‍ അത് ആശ്രയിക്കുന്നുവെങ്കില്‍, അത് എക്കാലത്തേക്കും നില നില്‍ക്കും. ദൈവത്തിന്‍റെ സ്നേഹം, നമ്മുടെ പാപങ്ങള്‍ക്കായുള്ള സമൃദ്ധമായ പ്രായശ്ചിത്തം, യേശുവിന്‍റെ സ്നാനത്തിലൂടെയും ആത്മാവിലൂടെയുമുള്ള രക്ഷ, അങ്ങനെയുള്ളതാണ്.
പാപമോചനത്തിന്‍റെ സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം കര്‍ത്താവിന്‍റെ വേലകള്‍ക്കും നമ്മുടെ സ്നേഹത്തിനും ഉള്ള അടിത്തറയായിത്തീരേണം. നമ്മുടെ ഹിതപ്രകാരം മാത്രമാണ് നാം അവനെ സ്നേഹിക്കുന്നതെങ്കില്‍ നാളെ നാം ഇടറിപ്പോവുകയും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം അത് വെറുപ്പായിത്തീരുകയും ചെയ്യും. എന്നാല്‍, യേശു നമ്മുടെ സകല പാപവും കഴുകിക്കളഞ്ഞിരിക്കുന്നു. ജന്മപാപം, ഭൂതകാലത്തെ ദൈനംദിന പാപങ്ങള്‍, ഇന്നത്തെയും നാളത്തെയും പാപങ്ങള്‍, നമ്മുടെ ജീവിതത്തിലുടനീളമുള്ള മുഴുവന്‍ പാപങ്ങളും. തന്‍റെ രക്ഷയില്‍ നിന്ന് അവന്‍ ആരെയും ഒഴിവാക്കിയിട്ടില്ല.
ഇവയെല്ലാം പരമാര്‍ത്ഥങ്ങളാണ്. നമ്മുടെ സ്നേഹവും വിശ്വാസവും സ്വന്തഹിതപ്രകാരവും ചിന്തകളുമനു സരിച്ചാണെങ്കില്‍ വിശ്വാസത്തില്‍ നാം പരാജയപ്പെടും. മറിച്ച് നമ്മുടെ സ്നേഹവും വിശ്വാസവും യേശു നമുക്ക് നല്‍കിയ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ ആശ്രയിക്കുന്നുവെങ്കില്‍ നാം തിരഞ്ഞെടുക്കപ്പെട്ട മക്കളായിത്തീരും. നീതിമാന്മാരായിത്തീരും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും രക്ഷയില്‍ വിശ്വസിക്കു ന്നേടത്തോളം നാം പാപമില്ലാത്തവരാണ്.
നാം രക്ഷിക്കപ്പെട്ടിരുന്നത് നമ്മുടെ നന്മകളുടെ അടിസ്ഥാനത്തിലല്ലാതെ, ദൈവത്തിന്‍റെ സ്നേഹത്തിനാലും അവന്‍റെ രക്ഷയുടെ പ്രമാണത്തിനാലും ആകയാല്‍, നമ്മുടെ ജീവിതത്തില്‍ നാം എത്രതന്നെ അപൂര്‍ണ്ണരും ബലഹീനരും ആയാലും നമ്മള്‍ നീതിമാന്മാരാണ്. നാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിച്ച് സര്‍വ്വശക്തനായ ദൈവത്തെ നിത്യം സ്തുതിക്കും. നിങ്ങളിത് വിശ്വസിക്കുന്നുവോ?
1 യോഹന്നാൻ 4:10 പറയുന്നു. `നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതു തന്നേ സാക്ഷാല്‍ സ്നേഹം ആകുന്നു.` യേശു നമ്മെ വെള്ളത്തിനാലും ആത്മാവിനാലും രക്ഷിച്ചതിനാല്‍ നാം വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കണം.
ദൈവം തന്‍റെ വീണ്ടെടുപ്പിന്‍റെ സുവിശേഷത്താല്‍ നമ്മെ രക്ഷിച്ചില്ലായിരുന്നെങ്കില്‍, നാം എത്ര തന്നെ ശക്തമായി വിശ്വസിച്ചാലും ശരി, നാം രക്ഷിക്കപ്പെടുകയില്ലായിരുന്നു. എന്നാല്‍ നാം ഹൃദയത്തിലും ശരീരത്തിലും ചെയ്ത എല്ലാ പാപങ്ങളെയും യേശു കഴുകിക്കളഞ്ഞു.
നീതിമാന്മാരാക്കപ്പെടുവാന്‍, വെള്ളത്തിന്‍റെയും ആത്മാ വിന്‍റെയും വചനത്തില്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തില്‍ ഉറച്ച വിശ്വാസം നമുക്കുണ്ടായിരിക്കണം. ലോകത്തിന്‍റെ സകല പാപങ്ങളുടെയും വീണ്ടെടുപ്പിന്‍റെ സുവിശേഷം രേഖപ്പെടുത്തി യിരിക്കുന്നത് യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും കൊണ്ടാണ്. വീണ്ടെടുപ്പിന്‍റെ സുവിശേഷമെന്നത് സത്യ വിശ്വാസത്തിന്‍റെ ഉള്ളടക്കവും രക്ഷയുടെ അടിസ്ഥാനവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തിന്‍റെ താക്കോലും ആകുന്നു.
സ്വന്തഹിതമനുസരിച്ചുള്ള വിശ്വാസത്തെ നാം തള്ളിക്കളയണം
സത്യവിശ്വാസം വരുന്നതെവിടെ നിന്നാണ്?
നമ്മുടെ വരുംകാലത്തെ പാപങ്ങള്‍ കഴുകിക്കളഞ്ഞ കര്‍ത്താവിനോടുള്ള സ്നേഹത്തില്‍ നിന്നും
ഒരു സ്വന്തഹിതത്തില്‍ നിന്നും ഉളവാകുന്ന വിശ്വാസം അഥവാ സ്നേഹം യഥാര്‍ത്ഥ സ്നേഹമോ സത്യവിശ്വാസമോ ആയിരിക്കുകയില്ല. തങ്ങളുടെ നല്ല മനസിലെ ഹിതമനുസരിച്ച് തുടക്കത്തില്‍ യേശുവിനെ സ്നേഹിക്കുകയും എന്നാല്‍ അവരുടെ ഹൃദയത്തിലെ പാപത്തിന്‍റെ വേദനയാല്‍ പില്‍ക്കാലത്ത് തങ്ങളുടെ സകല വിശ്വാസവും തള്ളിക്കളഞ്ഞവര്‍ അനേകരുണ്ട്.
നാം മനസിലാക്കിയിരിക്കേണ്ട ഒരു കാര്യം, യേശു നമ്മുടെ ചെറിയ അകൃത്യങ്ങള്‍ മാത്രമല്ല, നമ്മുടെ അറിവില്ലായ്മയാല്‍ ചെയ്തുകൂട്ടിയ വലിയ പാപങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞു എന്നതാണ്.
യോഹന്നാന്‍ 13-മത്തെ അധ്യായത്തില്‍, തന്‍റെ രക്ഷ എന്തുമാത്രം സ്വീകാര്യവും സകലര്‍ക്കും ഗുണകരവുമാണെന്ന് കാണിക്കുവാന്‍ യേശു തന്‍റെ തന്‍റെ ക്രൂശീകരണത്തിന് മുമ്പായി ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി. തന്‍റെ ശിഷ്യന്മാരോടൊപ്പം അത്താഴത്തിനിരിക്കയില്‍, അവന്‍ എഴുന്നേറ്റ് സമൃദ്ധമായ രക്ഷയുടെ രഹസ്യം അവരുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുവാനായി ശിഷ്യന്മാരുടെ കാല്‍ കഴുകി. ശിഷ്യന്മാരുടെ കാല്‍ കഴുകുന്നതിലൂടെ അവരെ പഠിപ്പിച്ച വീണ്ടെടുപ്പിന്‍റെ സുവിശേഷം നാം എല്ലാവരും അറിയുകയും വിശ്വസിക്കുകയും ചെയ്യണം.
എന്നാല്‍ യേശു തന്‍റെ കാല്‍ കഴുകുന്നതിനെ പത്രോസ് ശക്തമായി എതിര്‍ത്തു. നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല! ഇതായിരുന്നു അവന്‍റെ സ്വന്തഹിതത്തില്‍ നിന്നുയര്‍ന്നു വന്ന വിശ്വാസത്തിന്‍റെ പ്രകടനം. പക്ഷേ, യേശു അവനോട് പറഞ്ഞു: ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും.
ഇപ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വേദവാക്യങ്ങള്‍ നമ്മുടെ അറിവിനും അധികമായി മനസിലാക്കുവാന്‍ നമുക്ക് കഴിയും. ഒരു പാപി അവന്‍റെ/അവളുടെ ഹൃദയത്തില്‍ വിശ്വസിക്കുമ്പോള്‍ അവനെ/അവളെ നീതീകരിക്കുന്ന പാപമോചനത്തിന്‍റെ സത്യവചന ങ്ങളാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
പത്രൊസ് മറ്റു ശിഷ്യന്മാരൊടൊപ്പം യേശുവിനെ കണ്ടുമുട്ടുന്നതിനു മുമ്പ് ചെയ്തിരുന്നതുപോലെ, മീന്‍ പിടിക്കുവാന്‍ പോയി. യേശു അവര്‍ക്കുമുന്നില്‍ പ്രത്യക്ഷനായി അവരെ അടുത്തേക്കു വിളിച്ചു. യേശു അവര്‍ക്കൊരുക്കിയ പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കേ യേശു മുമ്പ് പറഞ്ഞ കാര്യങ്ങളുടെ അര്‍ത്ഥം പത്രൊസിന് മനസിലായി. ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും. തന്‍റെ കാല്‍ കഴുകിയതിലൂടെ യേശു അര്‍ത്ഥമാക്കിയത് എന്താണ് എന്ന് പത്രൊസ് മനസിലാക്കി.
കര്‍ത്താവ് എന്‍റെ സകല പാപവും കഴുകിക്കളഞ്ഞിരിക്കുന്നു. എന്‍റെ ബലഹീനതയില്‍ ചെയ്യുന്നതും ഭാവിയില്‍ ഞാന്‍ ചെയ്തേക്കാവുന്നതുള്‍പ്പെടെ സകല പാപവും കര്‍ത്താവ് നീക്കിയിരിക്കുന്നു. തന്‍റെ സ്വന്തഹിതത്തില്‍ നിന്നും ഉയര്‍ന്ന വിശ്വാസത്തെ തള്ളിക്കളഞ്ഞ പത്രൊസ്, പാപമോചനത്തിന്‍റെ സുവിശേഷമായ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ ഉറച്ചു വിശ്വസിച്ചു തുടങ്ങി.
പ്രാതല്‍ കഴിച്ചതിനുശേഷം, യേശു ശീമോന്‍ പത്രൊസിനോട് നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ചു. യേശുവിന്‍റെ സ്നേഹത്തില്‍ പുതുബലം നേടിയ പത്രൊസ് പറഞ്ഞു. ഉവ്വ് കര്‍ത്താവേ, എനിക്ക് നിന്നോട് പ്രിയം ഉണ്ടെന്ന് നീ അറിയുന്നുവല്ലോ എന്ന് ഏറ്റുപറഞ്ഞു. നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്ന് യേശു പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാക്കിയ പത്രൊസിന് ഉത്തരം നല്‍കുവാന്‍ കഴിഞ്ഞു. സത്യവിശ്വാസത്തെ, പാപമോചനത്തിന്‍റെ സുവിശേ ഷമായ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തിലുള്ള അവന്‍റെ വിശ്വാസത്തെ ഏറ്റുപറയുവാന്‍ അവന് കഴിഞ്ഞു.
പില്‍ക്കാലത്ത്, അവന്‍ ഒരു യഥാര്‍ത്ഥ ദൈവദാസനായി
നിങ്ങള്‍ക്ക് എങ്ങനെ ഒരു യഥാര്‍ത്ഥ ദൈവദാസനാകുവാന്‍ കഴിയും?
നിങ്ങളുടെ സകല പാപങ്ങളുടെയും നിത്യമായ പ്രായശ്ചിത്തത്തില്‍ വിശ്വസിക്കുന്നതു വഴി
ആ അനുഭവത്തിന് ശേഷം പത്രൊസും ശേഷം ശിഷ്യന്മാരും അവരുടെ അന്ത്യശ്വാസം വരെ സുവിശേഷം പ്രസംഗിച്ചു. ക്രിസ്ത്യാനികളെ ക്രൂരമായി പീഢിപ്പിച്ചിരുന്ന പൗലൊസ് പോലും റോമാസാമ്രാജ്യത്തിന്‍റെ കഠിനഭരണത്തിന്‍ കീഴില്‍ സുവിശേഷത്തെ സാക്ഷീകരിച്ചു.
യേശുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് യേശുവിനെ വില്‍ക്കുകയും പിന്നീട് തൂങ്ങിച്ചാവുകയും ചെയ്തു. അപ്പൊസ്തലനായ പൗലൊസായിരുന്നു അതിനു പകരം വന്നത്. ശിഷ്യന്മാര്‍ ചേര്‍ന്ന് മത്തിയാസിനെ തെരഞ്ഞെടുത്തുവെങ്കിലും ദൈവം കണ്ടെത്തിയത് പൗലൊസിനെയായിരുന്നു. അങ്ങനെ പൗലൊസ് യേശുവിന്‍റെ അപ്പൊസ്തലനായി, പാപമോചനത്തിന്‍റെ സുവിശേഷം മറ്റ് ശിഷ്യന്മാരോടൊപ്പം പ്രസംഗിച്ചു തുടങ്ങി.
യേശുവിന്‍റെ ശിഷ്യന്മാരില്‍ ഭൂരിഭാഗവും രക്തസാക്ഷികളായാണ് മരിച്ചത്. ജീവന് ഭീഷണിയുണ്ടായപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസത്തെ വിട്ടുകളയാതെ സത്യസുവിശേഷം പ്രസംഗിക്കുന്നത് തുടര്‍ന്നു. അവരുടെ പ്രസംഗം ഇങ്ങനെ ആയിരുന്നിരിക്കാം: യേശുക്രിസ്തു നിങ്ങളുടെ ജഢത്തിലെ സകല പാപവും തന്‍റെ സ്നാനത്തിനാലും രക്തത്തിനാലും കഴുകിക്കളഞ്ഞു. അതായത് പാപമോചനത്തിന്‍റെ സുവിശേഷ ത്തിലൂടെ, യോര്‍ദ്ദാനില്‍ യേശു സ്വീകരിച്ച സ്നാനത്തിലൂടെ, കുരിശില്‍ നിങ്ങള്‍ക്കായി സഹിച്ച ന്യായവിധിയിലൂടെ ലോകത്തിന്‍റെ സകല പാപവും അവന്‍ ചുമന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിപ്പിന്‍, രക്ഷ പ്രാപിക്കുവിന്‍.
സത്യസുവിശേഷം ശ്രവിച്ച് അതില്‍ വിശ്വസിച്ച് ധാരാളം പേര്‍ രക്ഷിക്കപ്പെട്ടു. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ ആത്മാവിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ ശക്തിയാണത്.
ശിഷ്യന്മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശുവാണ് ദൈവവും രക്ഷകനും എന്ന് പ്രസംഗിച്ചുവന്നു. അവര്‍ അന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രം പ്രസംഗിച്ചതിനാലാണ് ഇന്ന് നിങ്ങള്‍ക്കും എനിക്കും സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം കേള്‍ക്കുവാനും പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുവാനും കാരണമായിത്തീര്‍ന്നത്. ദൈവത്തിന്‍റെ അനന്തരസ്നേഹവും യേശുവിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും കാരണം നാമെല്ലാവരും യേശുവിന്‍റെ ശിഷ്യന്മാരായിത്തീര്‍ന്നു.
നിങ്ങളിതെല്ലാം വിശ്വസിക്കുന്നുവോ? യേശു നമ്മെ വളരെ അധികമായി സ്നേഹിച്ചതിനാല്‍ പാപമോചനത്തിന്‍റെ സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവന്‍ നമുക്ക് നല്‍കി, നമ്മെ അവന്‍റെ നീതിമാന്മാരായ ശിഷ്യന്മാരാക്കിത്തീര്‍ത്തു. പാപമോചനത്തിന്‍റെ സത്യസുവിശേഷം പഠിപ്പിക്കുവാനാണ് യേശു തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകിയത്.
നമ്മുടെ ജീവിതകാലത്തിനുള്ളില്‍ ചെയ്തുകൂട്ടുന്ന സകല പാപങ്ങളും ഉള്‍പ്പെടെ, ലോകത്തിന്‍റെ പാപങ്ങളെല്ലാം തന്നെ അവന്‍ സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ രക്തം ചിന്തിയതിലൂടെയും കഴുകപ്പെട്ടു എന്ന് നമ്മെയും ശിഷ്യന്മാരെയും പഠിപ്പിക്കുവാനാണ് അവന്‍ അവരുടെ പാദം കഴുകിയത്. യേശുവിന്‍റെ സ്നേഹത്തിനായും പാപമോചനത്തിന്‍റെ സുവിശേഷത്തിനായും നാം അവന്ന് നന്ദി പറയേണം.
ശിഷ്യന്മാരുടെ കാല്‍ കഴുകിയതിലൂടെ യേശു രണ്ട് കാര്യം നമ്മെ പഠിപ്പിക്കുന്നു. ഒന്നാമത്തേത്, അവരെ പഠിപ്പിക്കുവാനായിരുന്നു. അതിനായി അവന്‍ പറഞ്ഞു. ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും. നമ്മുടെ സകല പാപവും വീണ്ടെടുപ്പിന്‍റെ സുവിശേഷത്താല്‍, യേശുവിന്‍റെ സ്നാനത്താലും രക്തത്താലും കഴുകപ്പെട്ടിരിക്കുന്നു എന്നതായിരുന്നു അത്.
രണ്ടാമത്തെ കാര്യം; പാപികളെ രക്ഷിക്കുവാനും അവരെ നീതിമാന്മാരാക്കുവാനും വേണ്ടി യേശു തന്നെത്താന്‍ താഴ്ത്തിയതുപോലെ വീണ്ടും ജനനം പ്രാപിച്ച നമ്മളും പാപമോചനത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിലൂടെ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കണം എന്നതാണ്. ആദ്യം വന്നെത്തിയ നാം പിന്നീട് വരുന്നവരെ ശുശ്രൂഷിക്കുക എന്നത് ന്യായമായ കാര്യമാണ്.
പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയതിന്‍റെ രണ്ട് കാരണങ്ങള്‍ വ്യക്തമായി അവന്‍റെ സഭയില്‍ ഇന്നും നിലനില്‍ക്കുന്നു.
ഒരു ശിഷ്യന്‍ ഒരിക്കലും തന്‍റെ ഗുരുവിനേക്കാള്‍ ഉയര്‍ന്നവനല്ല. ആകയാല്‍ നാം ലോകത്തില്‍ സുവിശേഷം അറിയിക്കുകയും അതിന് സേവനം ചെയ്യുകയും ചെയ്യുമ്പോള്‍ യേശുവിനെയാണ് സേവിക്കുന്നത്. ആദ്യം രക്ഷയിലേക്കെത്തിയ നാം പുറകില്‍ വരുന്നവരെ ശുശ്രൂഷിക്കണം. ഇത് പഠിപ്പിക്കുവാനാണ് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയത്. അതുകൂടാതെ, പത്രൊസിന്‍റെ പാദം കഴുകിയതിലൂടെ, യേശു മാത്രമാണ് യഥാര്‍ത്ഥ രക്ഷകനെന്നും നാം ഇനിയും പിശാചിനാല്‍ വഞ്ചിക്കപ്പെടരുതെന്നും അവന്‍ പഠിപ്പിച്ചു.
വെള്ളത്തിനാലും ആത്മാവിനാലുമുള്ള പാപമോചനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതു വഴി നിങ്ങളേവര്‍ക്കും രക്ഷ പ്രാപിക്കാം. യേശു തന്‍റെ സ്നാനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു. അവന്‍റെ സുവിശേഷത്തില്‍ വിശഅവസിക്കുന്നവര്‍ക്കു മാത്രം ലോകത്തിന്‍റെ പാപത്തില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിക്കപ്പെടും.
നമ്മുടെ ദൈനംദിന പാപങ്ങള്‍ കഴുകിയ സുവിശേഷത്തില്‍ വിശ്വസിക്കുക
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തില്‍ വിശ്വസിക്കുന്നത് വഴി പാപമോചനം നേടുന്ന നമുക്ക് പിശാചിന്‍റെ തന്ത്രങ്ങളെ തകര്‍ക്കുവാന്‍ കഴിയും. ജനങ്ങള്‍ പിശാചിനാല്‍ എളുപ്പത്തില്‍ വഞ്ചിതരാകുന്നു. പിശാച് അവരുടെ ചെവിയില്‍ എപ്പോഴും മന്ത്രിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യശരീരം ഈ ലോകത്തില്‍ അനന്തമായി പാപം ചെയ്തുകൊണ്ടി രിക്കുമ്പോള്‍ അവര്‍ക്കെങ്ങിനെ പാപമില്ലാത്തവരായിരിക്കാന്‍ കഴിയും? സകല മനുഷ്യരും പാപികളാണ്.
എന്നാല്‍ നമുക്കിതിന്‍റെ ഉത്തരം അറിയാം: യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും എടുത്തു കളഞ്ഞിരിക്കുന്നു എന്നറിയുമ്പോള്‍ ഒരു വിശ്വാസിക്ക് എങ്ങനെ പാപത്തോടു കൂടെയിരിപ്പാന്‍ കഴിയും? പാപത്തിന്‍റെ മുഴുവന്‍ ശമ്പളവും യേശു നല്‍കിക്കഴിഞ്ഞിരിക്കയാല്‍, നാം നല്‍കുവാനായി എന്താണ് ബാക്കിയുള്ളത്?
നാം വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം വിശ്വസിക്കുന്നില്ല എങ്കില്‍, പിശാചിന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. പക്ഷേ, നമ്മുടെ വശത്തു നില്‍ക്കുവാന്‍ സുവിശേഷമുണ്ടെങ്കില്‍, നമുക്ക് ദൈവവചനത്തിന്‍റെ സത്യത്തില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കണം. യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിലും, കുരിശിലെ അവന്‍റെ രക്തത്തിലും അവന്‍റെ പുനരുദ്ധാനത്തിലുമുള്ള വിശ്വാസമാണ് സത്യവിശ്വാസം.
വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ മാതൃകാചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത് ഒരു ചെറിയ കൂടാര ഭവനമാണ്. ആ ഭവനം രണ്ടായി വിഭാഗിച്ചിട്ടുണ്ട്. പുറമെയുള്ള ഭാഗം വിശുദ്ധ സ്ഥലവും അകത്തുള്ള ഭാഗം കൃപാസനം നിലകൊള്ളുന്ന അതിവിശുദ്ധ സ്ഥലവുമാണ്.
വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തില്‍ 60 തൂണുകളുണ്ട്. വിശുദ്ധ സ്ഥലത്ത് 48 പലകകളുണ്ട്. ദൈവവചനത്തിന്‍റെ പൊരുള്‍ അറിയുവാന്‍ ഈ സമാഗമന കൂടാരത്തിന്‍റെ ഒരു ചിത്രം നമ്മുടെ മനസില്‍ ഉണ്ടായിരിക്കേണം.
സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതില്‍ നിര്‍മ്മിച്ചത് എന്തുകൊണ്ടായിരുന്നു?
സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതില്‍ എന്തുകൊണ്ട് നിര്‍മ്മിച്ചതാണ്?
നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടുള്ള മറകൊണ്ട്
നിര്‍മ്മിച്ചതാണ് പ്രാകാരത്തിന്‍റെ വാതില്‍
സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലിനെക്കുറിച്ച് പുറപ്പാട് 27:16ല്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പ്രാകാരത്തിന്‍റെ വാതിലിന് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവ കൊണ്ടുള്ള ചിത്രതയ്യല്‍ പണിയായി 200 മുഴം നീളമുള്ള ഒരു മറയും അതിന് നാലു തൂണും അവയ്ക്ക് 4 ചുവടും വേണം. സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലിനായി ഉപയോഗിച്ച വസ്തുക്കള്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവയായിരുന്നു. ഇവ ചിത്രതയ്യലോടുകൂടി നെയ്തവയും വളരെ വര്‍ണ്ണശബളവുമായിരുന്നു.
പ്രാകാരത്തിന്‍റെ പ്രവേശന ദ്വാരം ഏവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കത്തക്കവണ്ണം അത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവകൊണ്ട് വര്‍ണാഭമായി നെയ്തെടുക്കണമെന്ന് ദൈവം മോശയോട് കല്‍പ്പിച്ചു. നീല, ധൂമ്ര, പഞ്ഞിനൂലുകളാല്‍ നെയ്തെടുക്കപ്പെട്ട ഈ വാതില്‍ നാലു തൂണുകളായി തൂങ്ങിക്കിടന്നിരുന്നു.
ഈ നാലുതരം നൂലുകളും ദൈവീകരക്ഷയുടെ അടിസ്ഥാന മര്‍മ്മത്തെ പ്രതിനിധീകരിക്കുന്നു. തന്‍റെ പുത്രനായ യേശുവിന്‍റെ ദൈവീകത്വത്തിലും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഏവരെയും അവന്‍ രക്ഷിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്.
സമാഗമന കൂടാരത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗി ച്ചിരുന്ന ഓരോ വസ്തുക്കള്‍ക്കും പ്രത്യേകമായ അര്‍ത്ഥ തലങ്ങളുണ്ട്. അവ ദൈവവചനത്തെയും യേശുവിലൂടെ മാനവരാശിയെ മുഴുവനും രക്ഷിക്കുവാനുള്ള അവന്‍റെ പദ്ധതിയെയും പ്രതിനിധീകരിക്കുന്നു.
സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലിന് എത്ര വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്? നാല് വ്യത്യസ്ത പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചിരുന്നത്. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവ. വീണ്ടും ജനനം പ്രാപിക്കുവാനുള്ള സുവിശേഷത്തിലെ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ ഇവ വളരെ പ്രധാനപ്പെട്ടവയാണ്. ഇവ പ്രധാനപ്പെട്ടവ അല്ലായിരുന്നുവെങ്കില്‍, വേദപുസ്തകത്തില്‍ ഇവയെക്കുറിച്ച് ഇത്രയും വലിയ വിശദീകരണം നല്‍കുകയില്ലായിരുന്നു.
സമാഗമന കൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലിനായി ഉപയോഗിച്ച എല്ലാ വസ്തുക്കളും നമ്മുടെ രക്ഷയെക്കുറിച്ചുള്ള അര്‍ത്ഥ തലങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ആകയാല്‍ ദൈവം ഇക്കാര്യം മോശെയോട് വെളിപ്പെടുത്തുകയും അതുപോലെ ചെയ്യുവാന്‍ കല്‍പിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ സുവിശേഷത്തില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍ എന്നിവയുടെ അര്‍ത്ഥമെന്ത്?
സമാഗമന കൂടാരപ്പണിക്ക് ഉപയോഗിച്ച വസ്തുക്കള്‍ സൂചിപ്പിക്കുന്നതെന്ത്?
യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന രക്ഷ
സമാഗമന കൂടാരത്തിനകത്ത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവ കൊണ്ട് വാതിലിന് മറയുണ്ടാക്കുകയും അതിനെ വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയിലായി തൂക്കിയിടുന്നു. ഇതേ വസ്തുക്കളാണ് വര്‍ഷത്തിലൊരിക്കല്‍ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്ന മഹാപുരോഹിതന്‍റെ അങ്കിക്കും ഉപയോഗിച്ചുവരുന്നത്.
നീലനൂല്‍ യേശുവിന്‍റെ സ്നാനത്തെ സൂചിപ്പിക്കുന്നു. 1 പത്രൊസ് 3:21-ല്‍ ഇപ്പൊള്‍ സ്നാനമോ....... യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. ലോകത്തിന്‍റെ സകല പാപവും വഹിച്ച യേശുവിന്‍റെ സ്നാനത്തെ പ്രായശ്ചിത്തത്തിലൂടെ കൈ വന്ന രക്ഷയുടെ മുന്‍കുറിയായി പത്രൊസ് ഉറപ്പിച്ചു പറയുന്നു. നമ്മുടെ സകല പാപവും യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് കടത്തിവിടപ്പെട്ടു. ആകയാല്‍ നീലനൂല്‍- യേശുവിന്‍റെ സ്നാനം- രക്ഷയുടെ വചനത്തിന്‍റെ ഏറ്റവും പ്രധാന ഭാഗമാകുന്നു.
ചുവപ്പ് നൂല്‍ യേശുവിന്‍റെ രക്തത്തെയും ധൂമ്രനൂല്‍ അവന്‍റെ ദിവ്യത്വത്തെയും-രാജാവും ദൈവവും ആയ യേശുവിന്‍റെ സ്ഥാനം- പ്രതിനിധീകരിക്കുന്നു. യേശുവിലും അവന്‍റെ രക്ഷയിലുമുള്ള നമ്മുടെ വിശ്വാസത്തിന് ഈ മൂന്ന് നിറത്തിലുമുള്ള നൂലുകളും അത്യാവശ്യമാണ്.
മഹാപുരോഹിതന്‍ ധരിച്ചിരുന്ന മനോഹരമായ പുറം വസ്ത്രത്തിന്‍റെ പേരാണ് എഫോദ്. എഫോദിന്‍റെ ചരടിനും നീലനിറമായിരുന്നു. മഹാപുരോഹിതന്‍ തലയില്‍ ഒരു തലപ്പാവ് ധരിച്ചിരുന്നു. അതില്‍ ശുദ്ധസ്വര്‍ണ്ണം കൊണ്ടുള്ള ഫലകത്തില്‍ വിശുദ്ധി യഹോവയ്ക്കുള്ളത് എന്ന് ആലേഖനം ചെയ്തിരുന്നു. ഈ ഫലകത്തെ തലപ്പാവുമായി ബന്ധിച്ചിരുന്നത് ഒരു നീലച്ചരടു കൊണ്ടായിരുന്നു.
നീലനൂല്‍ പ്രതിനിധീകരിക്കുന്ന സത്യം
നീലനൂല്‍ എന്തിന്‍റെ പ്രതീകമാണ്?
യേശുവിന്‍റെ സ്നാനത്തിന്‍റെ
നീലനൂലിന്‍റെ അര്‍ത്ഥതലങ്ങളെ ഞാന്‍ വേദപുസ്തകത്തില്‍ അന്വേഷിച്ചു. നീലയെക്കുറിച്ച് വേദപുസ്തകം എന്താണ് പറയുന്നത്? നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ക്കിടയില്‍ നിന്നും നീലനൂലിനെക്കുറിച്ച് നാം മനസിലാക്കേണം.
നീലനൂല്‍ `വെള്ളത്തെ` പ്രതിനിധീകരിക്കുന്നു. അതായത് യേശുവിന്‍റെ സ്നാനത്തെ. ലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുവാനായി യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ സ്നാനപ്പെടുത്തി. (മത്തായി 3:15)
യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപത്തെയും ചുമന്നില്ലായിരുന്നു എങ്കില്‍ നാം ദൈവമുമ്പാകെ വിശുദ്ധരാകില്ലായിരുന്നു. ആകയാല്‍, യേശു ഈ ലോകത്തിലേക്കു വന്നതും യോര്‍ദ്ദാനില്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടതും ഈ ലോകത്തിന്‍റെ പാപം മുഴുവനും ചുമക്കുവാന്‍ വേണ്ടിയാണ്.
സമാഗമനകൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലില്‍ ഉണ്ടായിരുന്ന നീലനൂല്‍ വിളിച്ചു പറയുന്നത് യേശുവിന്‍റെ സ്നാനത്തിലൂടെയല്ലാതെ നമുക്ക് വിശുദ്ധരാകുവാന്‍ കഴിയില്ലെന്നാണ്.
ചുവപ്പ്നൂല്‍ അവന്‍റെ രക്തത്തെയും- അവന്‍റെ മരണത്തെ- ധൂമ്രനൂല്‍ അവന്‍റെ ദൈവീകത്വത്തെയും പ്രതിനിധീകരിക്കുന്നു. അങ്ങനെ യേശുവിന്‍റെ `ധന്യനായി ഏകാധിപതിയും രാജാധിരാജാവും കര്‍ത്താധികര്‍ത്താവും` (1 തിമൊഥെയോസ് 6:15) എന്ന സ്ഥാനവും പ്രതിനിധീകരിക്കുന്നു.
ചുവപ്പ് നൂല്‍ ചിത്രീകരിക്കുന്ന യേശുവിന്‍റെ രക്തം സകല മാനവര്‍ക്കുമായി അവന്‍ കുരിശില്‍ ചൊരിഞ്ഞ തിരുരക്തമാണ്. യേശു ഈ ലോകത്തിലേക്ക് മനുഷ്യരൂപത്തില്‍ വരികയും സ്നാനത്തിലൂടെ മനുഷ്യകുലത്തിന്‍റെ സകല പാപവും ഏറ്റെടുക്കയും തന്നെത്താന്‍ കുരിശിേന്മല്‍ യാഗമായര്‍പ്പിച്ച് ആ പാപത്തിന്‍റെ മുഴുവന്‍ വിലയും നല്‍കുകയും ചെയ്തു. യേശുവിന്‍റെ സ്നാനവും രക്തവും നല്‍കുന്ന പാപമോചനത്തിന്‍റെ സുവിശേഷമാണ് പഴയനിയമത്തിലെ വിശുദ്ധസമാഗമന കൂടാരത്തിലെ നിറമുള്ള നൂലുകളിലൂടെ പ്രവചിച്ചിരിക്കുന്നത്.
സമാഗമന കൂടാരത്തിന്‍റെ തൂണുകള്‍ ഖദിരമരം കൊണ്ടും ചുവടുകള്‍ താമ്രം കൊണ്ടുമാണ് നിര്‍മ്മിച്ചിരുന്നത്. താമ്രചുവടുകള്‍ വെള്ളിപ്പട്ടകൊണ്ട് പൊതിഞ്ഞിരുന്നു.
സകല പാപികളും തങ്ങളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെട്ടിരുന്നു. കാരണം പാപത്തിന്‍റെ ശമ്പളം മരണമത്രേ. ഒരുവന്‍ പുതുജീവന്‍ പ്രാപിച്ച് ദൈവത്തില്‍ നിന്നും അനുഗ്രഹം നേടണമെങ്കില്‍, പഴയനിയമ കാലത്ത്, അവന്‍/അവള്‍ തങ്ങളുടെ പാപങ്ങള്‍ക്കായി ഒരു യാഗം അര്‍പ്പിക്കണമായിരുന്നു.
എന്നാല്‍, സമാഗമനകൂടാരത്തിലെ നീലനൂല്‍ പ്രതിനിധീകരിക്കുന്ന പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനമോ, നമ്മുടെ സകല പാപവും എടുത്തു കളയുന്നു. യേശു നമ്മുടെ പാപങ്ങളെല്ലാം ചുമന്ന് കുരിശിേന്മല്‍ രക്തം ചിന്തി അവയ്ക്കായി ന്യായവിധി സഹിച്ചതുവഴി വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരെയും അവന്‍ രക്ഷിച്ചു. അവന്‍ രാജാധിരാജാവും വിശുദ്ധനായ ദൈവവുമാകുന്നു.
പ്രിയക്രിസ്ത്യാനികളേ, നമ്മുടെ സകല പാപവും ചുമന്ന യേശുവിന്‍റെ സ്നാനമെന്നത് അവന്‍റെ രക്ഷയാകുന്നു. ദൈവമായ യേശു, ജഢരൂപത്തില്‍ ഈ ലോകത്തിലേക്ക് വന്നു(ധൂമ്രനൂല്‍); ലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുവാനായി അവന്‍ സ്നാനപ്പെട്ടു(നീലനൂല്‍); നമുക്ക് പകരമായി കുരിശിേന്മല്‍ ന്യായവിധി സ്വീകരിച്ച അവന്‍ നമുക്കായി രക്തം ചിന്തി (ചുവപ്പ് നൂല്‍). യേശുവിന്‍റെ സ്നാനം അവന്‍ സകല മാനവജാതികളുടെയും യഥാര്‍ത്ഥരക്ഷകനാണെന്ന് സംശയലേശമന്യേ നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ വാതിലിന് ഉപയോഗിച്ചിരുന്ന നിറങ്ങളിലും നമുക്കിത് കാണാം. പിരിച്ചെടുത്ത പഞ്ഞിനൂലിനേക്കാള്‍ ചിത്രത്തയ്യലോടുകൂടി പിടിപ്പിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളുള്ള വാതില്‍ നമ്മോട് പറയുന്നത് ദൈവത്തിന്‍റെ രക്ഷയെക്കുറിച്ചുള്ള സത്യമാണ്. പിരിച്ചെടുത്ത പഞ്ഞി നൂല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് അവന്‍ പാപവ്യത്യാസമില്ലാതെ നമ്മെ ഏവരെയും രക്ഷിക്കുന്നു എന്നതാണ്. പ്രായശ്ചിത്തത്തിന്‍റെ രക്ഷയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്.
വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ വാതിലിന് ഉപയോഗിച്ചിരുന്ന വസ്തുക്കളില്‍ നിന്നും ഒരു മുന്‍പദ്ധതിയില്ലാതെ, യേശു പാപികളെ രക്ഷിക്കുകയായിരുന്നില്ല എന്ന് കാണാം. ദൈവത്തിന്‍റെ ശ്രദ്ധാപൂര്‍വ്വമായ വിശാല പദ്ധതിയെ അനുസരിച്ച അവന്‍ സ്നാനപ്പെട്ടു, ക്രൂശിക്കപ്പെട്ടു. മാനവരാശിയുടെ രക്ഷ പൂര്‍ണ്ണമാക്കുവാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ തന്‍റെ രക്ഷയില്‍ വിശ്വസിക്കുന്ന എല്ലാവരെയും യേശു രക്ഷിച്ചു.
പഴയ നിയമത്തിലെ താമ്രതൊട്ടി പുതിയനിയമത്തിന്‍റെ നിഴല്‍
വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്നതിനു മുമ്പ് പുരോഹിതന്മാര്‍ തങ്ങളുടെ കൈകാലുകള്‍ കഴുകിയതെന്തിനായിരുന്നു?
ദൈവമുമ്പാകെ അവര്‍ക്ക് പാപമില്ലാതെ നില്‍ക്കണമെന്നതിനാല്‍
തൊട്ടിയും താമ്രം കൊണ്ട് പണിതതായിരുന്നു. താമ്രമെന്നത് യേശു നമുക്കായി സഹിച്ച ന്യായവിധിയെ കുറിക്കുന്നു. വെള്ളത്തൊട്ടി നമ്മുടെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞതായി നമ്മോട് പറയുന്ന സുവിശേഷവചനത്തെ കുറിക്കുന്നു.
നമ്മുടെ ദൈനംദിന പാപങ്ങള്‍ എങ്ങനെ കഴുകപ്പെടുന്നു എന്നതിനെ ഇത് കാണിക്കുന്നു. മനുഷ്യകുലത്തിന്‍റെ ദിനംതോറുമുള്ള സകല പാപങ്ങളും യേശുവിന്‍റെ സ്നാനത്തിന്‍റെവചനങ്ങളിലുള്ള വിശ്വാസത്താല്‍ കഴുകിമാറ്റപ്പെടുന്നു.
ദഹനയാഗങ്ങളുടെ യാഗപീഠം ന്യായവിധിയെ കുറിക്കുന്നു. യേശുവിന്‍റെ സ്നാന ജലം- നീലനിറം- പാപപ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തെ, അഥവാ യോഹന്നാന്‍ സ്നാപകനിലൂടെ യേശു സ്വീകരിച്ച സ്നാനത്തെ കുറിക്കുന്നു. (മത്തായി 3:15, 1യോഹന്നാൻ 5:5-10). പ്രായശ്ചിത്തത്തിലൂടെ ലഭിക്കുന്ന രക്ഷയുടെ സുവിശേഷത്തെക്കുറിക്കുന്ന സാക്ഷ്യ വചനങ്ങളാണിവ.
1 യോഹന്നാൻ 5ല്‍ എഴുതിയിരിക്കുന്നു. `ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നേ`. ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് ഉള്ളില്‍ ആ സാക്ഷ്യം- ആത്മാവ്, ജലം, രക്തം എന്നിവയുടെ സാക്ഷ്യം- ഉണ്ടെന്നും അവന്‍ തുടര്‍ന്ന് പറയുന്നു.
പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ച് വിശുദ്ധീകരണം പ്രാപിച്ച് വിശുദ്ധ സമാഗമന കൂടാരത്തില്‍ പ്രവേശിക്കുവാന്‍ ദൈവം നമ്മെ അനുവദിച്ചു. ആയതിനാല്‍ നമുക്കിന്ന് വിശ്വാസത്തില്‍ ജീവിക്കുവാനും, ദൈവവചനത്താല്‍ പോഷിപ്പിക്കപ്പെടാനും, അവനില്‍ അനുഗ്രഹിക്കപ്പെടാനും നീതിയുള്ള ജീവിതം നയിക്കുവാനും കഴിയുന്നു.
ദൈവജനമായിത്തീരുക എന്നതിന്‍റെ അര്‍ത്ഥം പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലൂടെ രക്ഷിക്കപ്പെട്ട് വിശുദ്ധ സമാഗമന കുടാരത്തിനകത്ത് വസിക്കുക എന്നതാണ്.
ഇക്കാലത്ത് അനേകര്‍ പറയുന്നത് സമാഗമന കുടാരത്തിലെ പ്രാകാരത്തിന്‍റെ വാതിലിന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ അര്‍ത്ഥം ഒന്നും അറിയേണ്ടതില്ല, വെറുതെ വിശ്വസിച്ചാല്‍ മതി എന്നാണ്. ഒരുവന്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാതെ യേശുവില്‍ വിശ്വസിച്ചാല്‍ അവന്‍റെ/അവളുടെ വിശ്വാസം പൂര്‍ണ്ണമായിരിക്കില്ല, കാരണം അവന്‍റെ/അവളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപം നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ. അത്തരം വ്യക്തികള്‍ ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലും വീണ്ടും ജനനത്തിന്‍റെ സത്യത്തിലും വിശ്വസിക്കാത്തതിനാല്‍ അവരുടെ ഹൃദയത്തില്‍ പാപമുണ്ട്.
നേരിട്ടറിഞ്ഞുകൂടാത്ത ഒരു വ്യക്തിയെക്കുറിച്ച് ഒരാളോട് അഭിപ്രായം ചോദിച്ചാല്‍, ഒരു പക്ഷേ, ചോദിച്ചയാളെ സന്തോഷിപ്പിക്കാനായി അവന്‍/അവള്‍ പറയും. `ആ ...... എനിക്ക് അയാളെ വിശ്വാസമാണ്, ഞാന്‍ കണ്ടിട്ടില്ലെങ്കിലും ഞാന്‍ അയാളില്‍ വിശ്വസിക്കുന്നുണ്ട് കേട്ടോ! അയാള്‍ ഒരു നല്ല വ്യക്തിയായിരിക്കണം`. ഇതു കേള്‍ക്കുന്നയാള്‍ സന്തോഷി ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മറ്റുള്ളവരുമായുള്ള ഇടപാടുകളില്‍ നിങ്ങളും ചിലപ്പോള്‍ ഇങ്ങനെ ഇടപെട്ടിരിക്കാം. എന്നാല്‍ ദൈവം ഇത്തരത്തിലുള്ള ഒരു വിശ്വാസമല്ല നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്.
നാം പാപമോചനത്തിന്‍റെ സുവിശേഷം വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നീല (യേശുവിന്‍റെ സ്നാനം), ധൂമ്രം (യേശുവിന്‍റെ ദൈവീകത്വം), ചുവപ്പ (യേശുവിന്‍റെ രക്തം) എന്നിവയിലൂടെ ലഭിക്കുന്ന രക്ഷയില്‍ നാം വിശ്വസിക്കണം. യേശുവില്‍ വിശ്വസിക്കുന്നതിന് മുമ്പ്, അവന്‍ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതെങ്ങിനെ എന്ന് നാം അറിയണം.
യേശുവില്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ പാപങ്ങളില്‍ നിന്നും വെള്ളത്തിലൂടെയും (യേശുവിന്‍റെ സ്നാനം) രക്തത്തിലൂടെയും (അവന്‍റെ മരണം), ആത്മാവിലൂടെയും (യേശുവിന്‍റെ ദൈവീകത്വം) നമ്മെ രക്ഷിച്ചതെങ്ങിനെ എന്ന് നാം അറിയണം.
വാസ്തവമായും ഇത് നാം മനസിലാക്കുമ്പോള്‍ നമുക്ക് പൂര്‍ണ്ണമായ സത്യവിശ്വാസത്തെ അനുഭവിക്കുവാന്‍ കഴിയും. ഈ സത്യം അറിയാത്തിടത്തോളം കാലം നമ്മുടെ വിശ്വാസം പൂര്‍ണ്ണമായിരിക്കില്ല. യേശുവിന്‍റെ രക്ഷയുടെ സാക്ഷ്യം മനസിലാക്കുമ്പോഴാണ് സത്യവിശ്വാസം നമുക്ക് ലഭിക്കുന്നത്. മനുഷ്യജാതിയുടെ യഥാര്‍ത്ഥ രക്ഷകനായി യേശുവിനെ കണ്ടെത്തുമ്പോഴാണ് ഇത് നമുക്ക് ലഭ്യമാകുന്നത്.
അങ്ങനെയെങ്കില്‍ യേശുവിനെ പരിഹസിക്കുന്ന തരത്തിലുള്ള വിശ്വാസം എങ്ങനെയായിരിക്കും? നമുക്ക് നോക്കാം
യേശുവിനെ പരിഹസിക്കുന്ന വിശ്വാസം
വിശ്വാസത്തിന് ഏറ്റവും ആവശ്യമായത് എന്ത്?
യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ്
മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍, യേശുവിലും നാം വിശ്വസിച്ചേക്കാം എന്ന് കരുതിന്നത് യേശുവിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് നിങ്ങള്‍ മനസിലാക്കണം. `എനിക്കത്ര വിശ്വാസം ഒന്നുമില്ല; എങ്കിലും അവന്‍ ദൈവവും ദൈവപുത്രനുമൊക്കെയായതിനാല്‍, ഏതായാലും ഞാനും അങ്ങ് വിശ്വസിച്ചേക്കാം` എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ യേശുവിനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ വാസ്തവമായും വീണ്ടും ജനനം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലും വിശ്വസിക്കണം.
പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം എന്തെന്ന് അറിയാതെ യേശുവില്‍ വിശ്വസിക്കുന്നത്, അവനില്‍ വിശ്വസിക്കാതിരി ക്കുന്നതിനേക്കാള്‍ മോശമായ കാര്യമാണ്. യേശുവിന്‍റെ രക്തത്തെക്കുറിച്ച് മാത്രം പ്രസംഗിക്കുന്നത് സത്യമറിയാതെയുള്ള വൃഥാ പ്രയത്നമാണ്.
തന്നില്‍ കാരണമില്ലാതെ വെറുതെ വിശ്വസിക്കു ന്നതിനെക്കുറിച്ച് ആരെങ്കിലും പ്രസംഗിക്കുവാന്‍ യേശു ആഗ്രഹിക്കുന്നില്ല; കാരണമില്ലാതെ തന്നില്‍ ആരും വിശ്വസിക്കണമെന്നും അവന്‍ പറയുന്നില്ല. പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം അറിഞ്ഞതിനു ശേഷം അവനില്‍ വിശ്വസിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.
നാം യേശുവില്‍ വിശ്വസിക്കുമ്പോള്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം യേശുവിന്‍റെ സ്നാനവും രക്തവുമാണെന്ന് നാം അംഗീകരിക്കണം. അവന്‍റെ വചനത്തിലൂടെ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം എന്താണെന്നും അവന്‍ നമ്മുടെ സകല പാപങ്ങളും കഴുകിയതെങ്ങിനെയെന്നും നാം മനസിലാക്കണം.
അതോടൊപ്പം സമാഗമന കൂടാരത്തിലെ വാതിലിന്‍റെ നീല, ധൂമ്ര, ചുവപ്പ് നൂലുകള്‍ എന്ത് അര്‍ത്ഥമാക്കുന്നു എന്നും നാം മനസിലാക്കണം. അങ്ങനെയെങ്കില്‍, നിത്യകാലം നിലനില്‍ക്കുന്ന സത്യവിശ്വാസം നമുക്ക് ലഭിക്കും.
നീലം, ധൂമ്രം, ചുവപ്പ് നൂലുകളെക്കുറിച്ച് അറിഞ്ഞ് യേശുവില്‍ വിശ്വസിക്കാതെ നമുക്ക് വീണ്ടുംജനനം പ്രാപിക്കാനാവില്ല
വിശുദ്ധ സ്ഥലത്ത് കയറുന്നതിന് മുമ്പ് പുരോഹിതന്മാര്‍ ചെയ്തിരുന്നതെന്ത്?
താമ്രതൊട്ടിയില്‍ നിന്നും വെള്ളമെടുത്ത് അവര്‍ കൈകാലുകള്‍ കഴുകുന്നു
നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. അവന്‍ നമ്മെ രക്ഷിച്ചത് എന്തുമാത്രം പരിപൂര്‍ണ്ണമായിട്ടാണെന്ന് അറിയുമ്പോള്‍ അവനെ സ്തുതിക്കാതിരിപ്പാന്‍ കഴിയില്ല. സമാഗമന കൂടാരത്തിലേക്ക് നോക്കുക. പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തെ നീലം, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നല്‍കിയ അവന്‍ അതിലൂടെ നമ്മെ രക്ഷിച്ചു. നാം ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.
ഭയാനകമായ ന്യായവിധി കഴിയാതെ ഒരു പാപിക്കും വിശുദ്ധ സ്ഥലത്ത് നില്‍ക്കാനാവില്ല. ഒരുവന്‍ അവളുടെ/അവന്‍റെ പാപങ്ങള്‍ക്കുള്ള ന്യായവിധി സഹിക്കാതെ എങ്ങനെ വിശുദ്ധ സ്ഥലത്ത് കയറും? ഇത് അസാധ്യമായ കാര്യമാണ്. അങ്ങനെയൊരാള്‍ വിലക്കപ്പെട്ട ആ സ്ഥലത്ത് പ്രവേശിച്ചാല്‍ അവന്‍/അവള്‍ അവിടെവച്ച് തന്നേ ഉടന്‍ കൊല്ലപ്പെടുമായിരുന്നു. അത് കഠിനമായ ശിക്ഷാവിധി യായിരുന്നു. ഒരു പാപിക്കും വിശുദ്ധ സ്ഥലത്ത് കയറി അവിടെ ജീവിക്കാം എന്ന് പ്രതീക്ഷിക്കാനാവില്ല.
സമാഗമന കൂടാരത്തിന്‍റെ വാതിലിലുള്ള രഹസ്യത്തിലൂടെ നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. നിങ്ങളും ഞാനും രക്ഷിക്കപ്പെട്ടത് അങ്ങനെയല്ലയോ നീല, ധൂമ്ര,ചുവപ്പ് നൂലുകളില്‍ നാം വിശ്വസിക്കുന്നില്ലെങ്കില്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലൂടെയുള്ള രക്ഷ നമുക്കന്യമായിത്തീരും. നീലനിറം ദൈവത്തെയല്ല പ്രതിനിധീ കരിക്കുന്നത് ഇത് യേശുവിന്‍റെ സ്നാനത്തെ, നമ്മുടെ സകല പാപവും ചുമന്ന സ്നാനത്തെ കുറിക്കുന്നു.
നിങ്ങളും ഞാനും രക്ഷിക്കപ്പെട്ടത് അങ്ങനെയല്ലയോ? നീല, ധൂമ്ര, ചുവപ്പ് നൂലുകളില്‍ നാം വിശ്വസിക്കുന്നില്ലെങ്കില്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തിലൂടെയുള്ള രക്ഷ നമുക്കന്യമായിത്തീരും. നീല നിറം ദൈവത്തെയല്ല പ്രതിനിധീ കരിക്കുന്നത്; ഇത് യേശുവിന്‍റെ സ്നാനത്തെ, നമ്മുടെ സകല പാപവും ചുമന്ന സ്നാനത്തെ കുറിക്കുന്നു.
നീലനൂലില്‍ വിശ്വസിക്കാത്ത ഒരുവന് ദഹനയാഗങ്ങളുടെ യാഗപീഠം വരെ കയറി ചെല്ലാം. എന്നാല്‍ ദൈവം വസിക്കുന്ന വിശുദ്ധ സ്ഥലത്തേക്ക് അവന് പ്രവേശിക്കാനാവില്ല.
ആകയാല്‍ വിശുദ്ധ സമാഗമന കൂടാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് നാം നീലനൂലില്‍ (യേശുവിന്‍റെ സ്നാനം), ധൂമ്ര നൂലില്‍ (ദൈവപുത്രനെന്നുള്ള യേശുവിന്‍റെ സ്ഥാനം), ചുവപ്പ് നൂലില്‍ (യേശുവിന്‍റെ കുരിശിലെ രക്തത്തില്‍) വിശ്വസിക്കണം. നാം വിശ്വസിക്കുമ്പോള്‍ ദൈവം നമ്മെ സ്വീകരിക്കുകയും അതി വിശുദ്ധ സ്ഥലത്തേക്കുള്ള തിരശീലയിലൂടെ കടക്കാന്‍ നമ്മെ അനുവദിക്കുകയും ചെയ്യും.
ചിലര്‍ സമാഗമന കൂടാരത്തിന്‍റെ പുറത്തുള്ള പ്രകാരത്തില്‍ പ്രവേശിച്ച് തങ്ങള്‍ അകത്താണെന്ന് കരുതും. പക്ഷേ, ഇത് രക്ഷയല്ല. രക്ഷിക്കപ്പെടുവാന്‍ നാം എത്ര ദൂരം ഇനിയും പോകണം? അതിവിശുദ്ധ സ്ഥലത്ത് കടക്കാന്‍ കഴിയുന്നതുവരെ നാം പോകേണം.
അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനായി നാം താമ്രതൊട്ടി കടന്നുപോകേണം. താമ്രതൊട്ടി യേശുവിന്‍റെ സ്നാനത്തെ കുറിക്കുന്നു. വിശുദ്ധസ്ഥലത്ത് പ്രവേശി ക്കുവാനായി നാം നമ്മുടെ ദൈനംദിന പാപങ്ങളെയെല്ലാം യേശുവിന്‍റെ സ്നാനത്തില്‍ കഴുകി ശുദ്ധിയുള്ളവരാകണം.
പഴയ നിയമത്തില്‍, പുരോഹിതന്മാര്‍ അകത്തു കടക്കുന്നതിനു മുമ്പ് തങ്ങളെ കഴുകി ശുദ്ധിയാക്കിയിരുന്നു. പുതിയ നിയമത്തില്‍ യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയത് അവരുടെ ജീവിത കാലം മുഴുവനുമുള്ള ലംഘനങ്ങളുടെ കഴുകലിനെ പ്രതിനിധീകരിക്കുന്നു.
ദൈവത്തിന്‍റെ നിയമം പറയുന്നത് പാപത്തിന്‍റെ ശമ്പളം മരണമത്രേ, ദൈവത്തിന്‍റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ (റോമര്‍ 6:23). യാതൊരു വ്യത്യാസവുമില്ലാതെ ദൈവം പാപികളെ ന്യായം വിധിക്കുന്നു. എന്നാല്‍ ഇവിടെ തന്‍റെ പുത്രനിലേക്ക് ആ പാപങ്ങള്‍ കടത്തിവിട്ട് പകരമായി അവനെ ശിക്ഷിക്കുന്നു. ഇതാണ് ദൈവസ്നേഹം, അവന്‍റെ രക്ഷ. യേശുവിന്‍റെ സ്നാനം, രക്തം, മരണം, പുനരുദ്ധാനം എന്നിവ ഉള്‍പ്പെടുന്ന പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ രക്ഷ നേടുവാന്‍ നമുക്ക് കഴിയുന്നത്.
വീണ്ടും ജനനം പ്രാപിക്കേണ്ടവര്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തെയോ, വേദപുസ്തകത്തെയോ വിമര്‍ശിക്കരുത്
നമുക്ക് ചെയ്യാനായി ബാക്കിയുള്ള ഏക കാര്യമെന്താണ്?
ദൈവത്തിന്‍റെ എഴുതപ്പെട്ട വചനമായ സുവിശേഷത്തില്‍ വിശ്വസിക്കുക
ഞാനൊരിക്കലും മറ്റുള്ളവരെ വിമര്‍ശിക്കാറില്ല. എനിക്ക് പരിചയമില്ലാത്ത ഏതെങ്കിലും കാര്യം ഒരാള്‍ സംസാരിക്കുകയാണെങ്കില്‍ അക്കാര്യം ഒന്നുകൂടി വിശദീകരിക്കുവാന്‍ ഞാന്‍ അവരോട് താഴ്മയായി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ വിശുദ്ധ സമാഗമന കൂടാരത്തിന്‍റെ അര്‍ത്ഥ തലങ്ങളേക്കുറിച്ച് ഞാന്‍ അനേകരോട് ചോദിച്ചെങ്കിലും ആര്‍ക്കും അത് വിശദീകരിക്കുവാന്‍ കഴിഞ്ഞില്ല.
പിന്നെ ഞാനെന്ത് ചെയ്യും. ഞാന്‍ വേദപുസ്തകത്തിലേക്ക് തിരിച്ചു പോകേണ്ടി വന്നു. വേദപുസ്തകത്തില്‍ എവിടെയാണ് വിശുദ്ധ സമാഗമന കൂടാരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പുറപ്പാട് പുസ്തകത്തിലാണ് ഇതിന്‍റെ വിശദീകരണം ഉള്ളത്. ഈ പുസ്തകത്തെ ശ്രദ്ധയോടെ വായിക്കുന്ന ഒരുവന് ദൈവത്തിന്‍റെ എഴുതപ്പെട്ട വചനങ്ങളിലൂടെ ഇതിന്‍റെ അര്‍ത്ഥം മനസിലാക്കാന്‍ കഴിയും.
പ്രിയസ്നേഹിതരെ, ഉദ്ദേശവും ലക്ഷ്യവുമില്ലാതെ യേശുവില്‍ വിശ്വിസിക്കുന്നത് നിങ്ങളെ രക്ഷയിലേക്കു നയിക്കാനാവില്ല. യേശു നിക്കോദേമോസിനോട് പറഞ്ഞത് എന്താണെന്ന നമുക്കറിയാം. ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു, പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴികയില്ല............... നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ (യോഹന്നാൻ 3:5,10)
യേശുവില്‍ വിശ്വസിക്കുന്ന ഏവരും നീല നൂലില്‍ വിശ്വസിക്കേണം. (യേശു സ്നാനമേറ്റപ്പോള്‍ ലോകത്തിന്‍റെ സകല പാപവും അവങ്കലേക്ക് ചുമത്തപ്പെട്ടു), ചുവപ്പു നൂലിലും (നമ്മുടെ സകല പാപങ്ങള്‍ക്കുമായുള്ള യേശുവിന്‍റെ മരണം), ധൂമ്ര നൂലിലും (യേശു രക്ഷകന്‍,ദൈവവും ദൈവപുത്രനും) വിശ്വസിക്കേണം.
ലോകത്തിലെ എല്ലാ പാപികളുടേയും രക്ഷകനാണ് യേശുക്രിസ്തു എന്നതും നാം വിശ്വസിക്കേണം. ആ വിശ്വാസം കൂടാതെ ആര്‍ക്കും തന്നെ വീണ്ടും ജനനം പ്രാപിക്കുവാനോ, ദൈവരാജ്യത്തിലെ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനോ കഴിയുകയില്ല.
യേശുവില്‍ വിശ്വസിക്കുന്നതു വഴി ഒരുവന് വീണ്ടും ജനനം പ്രാപിക്കാമെന്നത് ലഘുവായ കാര്യമല്ലേ? അതെ--- നീ രക്ഷ പ്രാപിച്ചു....നാം രക്ഷ പ്രാപിച്ചു.... എത്ര മനോഹരം. എന്നാല്‍ യഥാര്‍ത്ഥമായും വീണ്ടും ജനനം പ്രാപിക്കാതെ യേശുവില്‍ വിശ്വസിക്കുന്ന അനേകരുണ്ട്.
നാം യേശുവില്‍ വവിശ്വസിക്കുന്നതോടൊപ്പം വേദപുസ്തക സത്യങ്ങളേയും മനസിലാക്കിയിരിക്കണം. പാപമോചനത്തിന്‍റെ സുവിശേഷത്തെയും നീല, ചുവപ്പ്, ധൂമ്ര നൂലുകളുടെ അര്‍ത്ഥത്തെയും മനസിലാക്കിയെങ്കില്‍ മാത്രമേ വിശുദ്ധ സമാഗമന കൂടാരത്തിനകത്ത് പ്രവേശിച്ച് വിശ്വാസത്തിന്‍റെ മേഖലയില്‍ ദൈവത്തോട് കൂടിയായിരുപ്പാന്‍ നമുക്ക് കഴിയുകയുള്ളൂ. യേശു രണ്ടാമതും വന്ന് നമ്മെ തന്‍റെ രാജ്യത്തില്‍ ചേര്‍ത്തു കൊള്ളുന്നതുവരെ സസന്തോഷം വാഴുവാന്‍ നമുക്ക് കഴിയും. നേരായ മാര്‍ഗ്ഗത്തില്‍ യേശുവില്‍ നാം വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്.
യഥാര്‍ത്ഥ സുവിശേഷം ശുദ്ധീകരണം ആരംഭിക്കുന്നത് നീല നൂലിലാണ്
യേശുവിന്‍റെ ക്രൂശിന് പുറമേ നമ്മുടെ രക്ഷയ്ക്കായുള്ള ഒഴിവാക്കാനാകാത്ത വ്യവസ്ഥയേത്?
യേശുവിന്‍റെ സ്നാനം
തെറ്റുകളൊന്നും ചെയ്യാതെ പരിപൂര്‍ണ്ണരായി കഴിയാമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ നന്മ ചെയ്യുവാന്‍ അവര്‍ കൂടുതല്‍ ശ്രമിക്കുന്തോറും തങ്ങളുടെ കുറവുകളെയാണ് അവര്‍ കണ്ടെത്തുന്നത്. മനുഷ്യരെല്ലാവരും അപൂര്‍ണ്ണരാണ്. ആകയാല്‍ പാപം ചെയ്യാതെ ജീവിക്കുവാന്‍ അവര്‍ക്ക് അസാധ്യമാണ്. എന്നാല്‍ യേശുക്രിസ്തു നീല, ധൂമ്ര, ചുവപ്പ് നൂലുകളാല്‍, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്താല്‍ നമ്മെ രക്ഷിച്ചതിനാല്‍, ശുദ്ധിയുള്ളവരായി ദൈവത്തിന്‍റെ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ നമുക്ക് കഴിയുന്നു.
ദൈവം നമ്മെ നീല, ധൂമ്ര, ചുവപ്പ് നൂലുകളാല്‍ രക്ഷിച്ചിരുന്നില്ലെങ്കില്‍, നമുക്കൊരിക്കലും സ്വയമായി വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനാകുമായിരുന്നില്ല. എന്താണിതിന് കാരണം. ഒരുവന്‍ ജഡത്തില്‍ കളങ്കമില്ലാത്തവനായി ജീവിച്ചെങ്കില്‍ മാത്രമേ വിശുദ്ധ സ്ഥലത്ത് കടക്കാനാവുകയുള്ളൂ. ആ യോഗ്യതയുള്ള ആരും തന്നെ കാണുകയില്ല. യഥാര്‍ത്ഥ സുവിശേഷത്തെ അറിയാതെ ഒരുവന്‍ യേശുവില്‍ വിശ്വസിച്ചാല്‍ അവന്‍റെ അവളുടെ ഹൃദയത്തിലേക്ക് പാപം കൂട്ടുകയാണ് അവര്‍ ചെയ്യുന്നത്.
വളരെ വ്യക്തമായി ക്രമീകരിച്ചിരിക്കുന്ന പദ്ധതിയി ലൂടെയാണ്- നീല, ധൂമ്ര, ചുവപ്പ് നൂലുകളും പിരിച്ചെടുത്ത പഞ്ഞിനൂലും--യേശു നമ്മെ രക്ഷിച്ചത്. അവന്‍ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു. നിങ്ങളിത് വിശ്വസിക്കുന്നുവോ--- അതെ-- നിങ്ങളുടെ ഹൃദയത്തില്‍ പാപമോചനത്തിന്‍റെ സത്യസുവിശേഷം കുടികൊള്ളുകയും നിങ്ങളതിന്‍റെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ടോ -- അതെ-
സുവിശേഷത്തിന്‍റെ സാക്ഷ്യം വഹിക്കുന്നു എങ്കില്‍ മാത്രമേ വിശുദ്ധി യഹോവയ്ക്കുള്ളത് എന്ന സ്വര്‍ണ്ണ ഫലകം ധരിക്കുവാനും വിശുദ്ധ രാജകീയ പുരോഹിത വംശമാകുവാനും (1 പത്രൊസ് 2:9) നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ജനങ്ങളുടെ മുന്നില്‍ നിന്ന് ഞാന്‍ ദൈവവേല ചെയ്യുന്ന ഒരു രാജകീയ പുരോഹിതനാണെന്ന് പറയുവാന്‍ കഴിയുകയുള്ളൂ.
മഹാപുരോഹിതന്‍റെ തലപ്പാവില്‍ ഒരു സ്വര്‍ണ്ണ ഫലകം നീല നൂല് കൊണ്ട് കെട്ടി വച്ചിരിക്കും. എന്തുകൊണ്ട് നീല....കാരണം യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെയെല്ലാം ചുമക്കുകയും വീണ്ടെടുപ്പിന്‍റെ സുവിശേഷത്താല്‍ നമ്മെ രക്ഷിക്കുകയും ചെയ്തു. പഴയ നിയമത്തിലെ കൈവെപ്പിന് തുല്യമാണ് പുതിയ നിയമത്തിലെ സ്നാനം.
നാം എന്തുമാത്രം ആത്മാര്‍ത്ഥമായും വിശ്വസ്തതയോടെയും യേശുവില്‍ വിശ്വസിച്ചാലും ശരി, വിശുദ്ധി യഹോവയ്ക്കുള്ളത് എന്ന സ്വര്‍ണ്ണ ഫലകം ധരിക്കണമെങ്കില്‍ നീല, ധൂമ്ര, ചുവപ്പ് നൂലുകളുടെ രഹസ്യം മനസിലാക്കാന്‍ കഴിയുകയുള്ളൂ.
നാം എങ്ങനെയാണ് നീതിമാന്മാരാകുന്നത്... മത്തായി 3:15-ല്‍ എഴുതിയിരിക്കുന്നു.. ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുവാന്‍ യേശു സ്നാനപ്പെടുകയും ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും അവന്‍ വഹിച്ചു, വിശ്വസിക്കുന്ന നാം നീതിമാന്മാരായിത്തീര്‍ന്നു.
യേശുവിന്‍റെ സ്നാനം അവടെ ഇല്ലെങ്കില്‍ നമുക്കെങ്ങനെ നീതിമാന്മാരെന്ന് പറയുവാന്‍ കഴിയും... നാം യേശുവില്‍ വിശ്വസിച്ച്, അവന്‍റെ കുരിശു മരണത്തേക്കുറിച്ച് ഓര്‍ത്ത് കരഞ്ഞുകൊണ്ടിരുന്നാല്‍ ലോകത്തിലെ മുഴുവന്‍ കണ്ണുനീരിനും നമ്മുടെ പാപങ്ങളെ കഴുകിക്കളയുവാന്‍ ആവില്ല. ഇല്ല... നാം എത്രമാത്രം അനുതപിച്ചാലും കരഞ്ഞാലും നമ്മുടെ പാപം നമ്മില്‍ തന്നെ നില നില്‍ക്കും.
വിശുദ്ധി യഹോവയ്ക്കുള്ളത്. അവന്‍ തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ പാപങ്ങള്‍ എല്ലാം എടുത്തു കളഞ്ഞതിനാല്‍, കര്‍ത്താവ് സകല പാപികളുടെയും പാപം യേശുവിന്‍മേല്‍ ചുമത്തുവാന്‍ അനുവദിച്ചു. വേദപുസ്തകത്തിലെ എഴുതപ്പെട്ട വചനങ്ങള്‍ കാരണം, നമ്മുടെ ലംഘനങ്ങള്‍ക്കും ബലഹീനതകള്‍ക്കും ഇടയിലും വിശ്വസിക്കുന്ന നാം നീതിമാന്മാരാക്കപ്പെടുന്നു.
ആകയാല്‍, നമുക്ക് ദൈവമുമ്പാകെ നില്‍ക്കാന്‍ കഴിയും. നമുക്ക് നീതിമാന്മാരായി ജീവിക്കുവാനും സുവിശേഷം ലോകത്തോട് പ്രസംഗിക്കാനും കഴിയും. നീ രക്ഷ പ്രാപിച്ചു, ഞാന്‍ രക്ഷ പ്രാപിച്ചു, നമ്മളെല്ലാം രക്ഷ പ്രാപിച്ചു. ദൈവത്തിന്‍റെ ദയാപരമായ പദ്ധതിയിലൂടെ നാമെല്ലാം രക്ഷ പ്രാപിച്ചിരിക്കുന്നു.
നിങ്ങള്‍ എത്ര കഠിന ശ്രമം നടത്തിയാലും ശരി, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം നിങ്ങളുടെ ഹൃദയത്തില്‍ ഇല്ലെങ്കില്‍, അവിടെ രക്ഷയില്ല. തിരിച്ചുകിട്ടാത്ത സ്നേഹത്തെക്കുറിച്ച് കൊറിയയിലുള്ള ഒരു ഗാനത്തിന് സമമാണിത്.
അവളെ ഞാന്‍ കാണുന്ന നേരത്തിലെല്ലാം
മമ ഹൃദയം അതിവേഗമിടിക്കുന്നു.
കാരണം മറ്റൊന്നുമില്ലതിനിന്നോളം
ഞാന്‍ അവള്‍ ചാരെയാണെന്നതൊഴികെ
തിരികെ ലഭിക്കാത്ത സ്നേഹത്തിന്‍റെ ചുഴിയിലായ്
ചുറ്റുകയാണ് ഞാനിന്നും വൃഥാ സദാ
എന്‍റെ ഹൃദയം വേഗത്തില്‍ തുടിക്കുന്നു. അവളുടേതല്ല. എന്‍റെ സ്നേഹം ഒരിക്കലും എനിക്ക് തിരികെ ലഭിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, അനേക ക്രിസ്ത്യാനികള്‍ക്കും തിരിച്ചു ലഭിക്കാത്ത ഒരു സ്നേഹമാണ് ദൈവത്തോടുള്ളത്.
വിവിധ ജനങ്ങള്‍ക്ക് വിവിധ രീതിയില്‍ രക്ഷ ലഭിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. അവര്‍ ചോദിക്കും. സ്നാനത്തിന്‍റെ സുവിശേഷത്തിലൂടെ മാത്രമാണോ ഇത് എപ്പോഴും ലഭിക്കുന്നത്.....സ്നാനത്തിലൂടെ സുവിശേഷത്തിലൂടെയല്ലെങ്കില്‍, അതൊരിക്കലും പരിപൂര്‍ണ്ണ രക്ഷയായിരിക്കില്ല. ദൈവമുമ്പാകെ നീതിമാന്മാരാകാനുള്ള ഏകമാര്‍ഗ്ഗം ഇതു മാത്രമാണ്. കാരണം ഈ മാര്‍ഗ്ഗത്തിലൂടെ മാത്രമാണ് നമ്മുടെ സകല പാപങ്ങളും പരിപൂര്‍ണ്ണമായും ശുദ്ധിയാക്കപ്പെട്ടത്.
യേശു നമുക്ക് നല്‍കിയ നീല നൂലിന്‍റെ രക്ഷയെന്താണ്?
നമ്മെ നീതിമാന്മാരാക്കുന്നത് എന്ത്?
നീല, ധൂമ്ര, ചുവപ്പ് നൂലുകളുടെ സുവിശേഷം
നീല, ധൂമ്ര, ചുവപ്പ് നൂലുകളുടെ സുവിശേഷത്തിലൂടെയുള്ള രക്ഷ മാനവ കുലത്തിന് ദൈവം നല്‍കിയ ഒരു സമ്മാനമാണ്. വിശുദ്ധ സമാഗമന കൂടാരത്തിനകത്ത് പ്രവേശിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ഈ സമ്മാനം നമ്മെ സഹായിക്കുന്നു. ഇത് നമ്മെ നീതീകരിക്കുകയും, സഭയ്ക്കുള്ളില്‍ വസിച്ച് സഭയിലൂടെ വിശുദ്ധ വചനങ്ങളാല്‍ പരിശീലനം നേടുവാനും ഇത് നമ്മെ കഴിവുള്ളവരാക്കി തീര്‍ക്കുന്നു.
നാം ദൈവമുമ്പാകെ പ്രാര്‍ത്ഥനയ്ക്കായി ചെല്ലുമ്പോഴെല്ലാം, അവന്‍റെ സ്നേഹത്താല്‍ സുവിശേഷം നമ്മെ അനുഗ്രഹിക്കുന്നു. ഇപ്രകാരമാണ് നമ്മുടെ രക്ഷ നമുക്ക് അമൂല്യമായിരിക്കുന്നത്. പാറമേല്‍ നമ്മുടെ വിശ്വാസ ഭവനം പണിയുവാനാണ് യേശു പറഞ്ഞത്. പാറയെന്നത് അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷമാകുന്നു. നാമെല്ലാവരും രക്ഷിക്കപ്പെടണം, രക്ഷയില്‍ ജീവിക്കണം, സ്വര്‍ഗരാജ്യത്തില്‍ പോകണം, നിത്യജീവന്‍ പ്രാപിക്കണം, ദൈവമക്കളായിത്തീരേണം.
പ്രിയ സ്നേഹിതരേ, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്താല്‍, നമുക്ക് വിശ്വാസത്തോടെ വിശുദ്ധ സമാഗമന കൂടാരത്തില്‍ കടക്കുവാന്‍ കഴിയുന്നു. നമ്മുടെ പാപങ്ങളെല്ലാം കഴുകപ്പെട്ടതിനാലും (യേശുവിന്‍റെ സ്നാനം) കുരിശിലെ ന്യായവിധിയാലും, യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ സകല പാപങ്ങള്‍ക്കുമായുള്ള സമൃദ്ധമായ പ്രായശ്ചിത്തം, യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും, നമ്മുടെ പാപങ്ങളെ കഴുകികളഞ്ഞ സുവിശേഷമാകുന്നു. നിങ്ങളിത് വിശ്വസിക്കുന്നുവോ? നമ്മുടെ സകല പാപങ്ങളെയും കഴുകികളഞ്ഞ പ്രായശ്ചിത്തത്തിന്‍റെ സ്വര്‍ഗ്ഗീയ സുവിശേഷമാണ് യഥാര്‍ത്ഥ സുവിശേഷം.
പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ചതിനാലാണ് നാം വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നത്. നമ്മുടെ സകലദൈനംദിന പാപങ്ങളെയും ഭാവിയിലെ പാപങ്ങളെയും കഴുകികളഞ്ഞ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം യേശു നമുക്ക് നല്‍കി. ദൈവത്തിന് സ്തോത്രം. ഹല്ലേലൂയ!
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും (വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും) സുവിശേഷമാണ് യേശുവിനാല്‍ നിവര്‍ത്തിക്കപ്പെട്ടതും പ്രസംഗിക്കപ്പെട്ടതുമായ സുവിശേഷം. യേശുവിന്‍റെ സുവിശേഷത്തിന്‍റെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ, രഹസ്യം വെളിപ്പെടുത്തുവാനായാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
പരിപൂര്‍ണ്ണ സത്യം അറിയാതെ യേശുവില്‍ അനേകര്‍ വിശ്വസിക്കുന്നതിനാല്‍, അവര്‍ തങ്ങളെത്തന്നെ, അടിസ്ഥാന ഉപദേശക്കാരായും, മതപരമായ ഉന്നതരായും ക്രിസ്തീയ ദൈവശാസ്ത്ര ലോകത്ത്(തത്വചിന്താപരമായ ദൈവശാസ്ത്രം) കൊട്ടിഘോഷിക്കുന്നു. ചുരുക്കത്തില്‍, കേട്ടു കേള്‍വിയിലും മനഃക്കുഴപ്പത്തിലുമാണ് അവര്‍ കഴിയുന്നത്. ആകയാല്‍ നാം തിരിച്ചുചെന്ന് സത്യ സുവിശേഷത്തില്‍ വിശ്വസിക്കേണം. ഇനിയും സമയം വൈകിയിട്ടില്ല.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തെക്കുറിച്ച് ഇനിയും സംശയങ്ങളുള്ളവരുടെ ചോദ്യങ്ങളെക്കുറിച്ച് എന്‍റെ രണ്ടാമത്തെ പുസ്തകത്തില്‍ ഞാന്‍ കൂടുതല്‍ വിശദമാക്കാം.