• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-7] മാറ്റപ്പെട്ട പൗരോഹിത്വം (എബ്രാ. 7:1-28)

(എബ്രായർ 7:1-28) 
"ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്ക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേം രാജാവ് എന്നുവെച്ചാല്‍ സാമാധാനത്തിന്‍റെ രാജാവ് എന്നും അര്‍ത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവിതാവസാനവുമില്ല; അവന്‍ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരുന്നു.
ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍, ഗോത്രപിതാവായ അബ്രഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷ സാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ. ലേവി പുത്രന്മാരില്‍ പൗരോഹിത്വം ലഭിക്കുന്നവര്‍ക്കു ന്യായ പ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ട്; അതു അബ്രഹാമിന്‍റെ കടിപ്രദേശത്തില്‍ നിന്നും ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു. എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്‍പ്പെടാത്തവന്‍ അബ്രഹാമിനോടു തന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിക്കുന്നു എന്നതിനു തര്‍ക്കം ഏതുമില്ലല്ലോ. ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍ തന്നേ. ദശാംശം വാങ്ങുന്ന ലേവിയും അബ്രഹാം മുഖാന്തിരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തില്‍ പറയാം. അവന്‍റെ പിതാവിനെ മല്ക്കീസേദെക്ക് എതിരേറ്റപ്പോള്‍ ലേവി അവന്‍റെ കടി പ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
ലേവ്യ പൗരോഹിത്വത്താല്‍ സമ്പൂര്‍ണ്ണത വന്നെങ്കില്‍ - അതിന്‍ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു - അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം? പൗരോഹിത്വം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം. എന്നാല്‍ അതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തിലുള്ളവന്‍; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല. യഹൂദയില്‍ നിന്നു നമ്മുടെ കര്‍ത്താവ് ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്വം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ വേറെ ഒരു പുരോഹിതന്‍ മല്ക്കീസെദെക്കിന്നു സദൃശ്യനായി ഉദിക്കുന്നു എങ്കില്‍ അതു ഏറ്റവും അധികം തെളിയുന്നു. നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിക്കുന്നത്. മുമ്പിലത്തെ കല്പനക്കു അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും - ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തി പ്രാപിച്ചിട്ടില്ലല്ലോ - നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശക്കു സ്ഥാപനവും വന്നിരിക്കുന്നു. അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു. ഇവനോ `നീ എന്നേക്കും പുരോഹിതന്‍ എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല` എന്നു തന്നോടു അരുളിചെയ്തവന്‍ ഇട്ട ആണയോടുകൂടെ തന്നേ. ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായിത്തീര്‍ന്നിരിക്കുന്നു. മരണം നിമിത്തം അവര്‍ക്കു നില നില്പാന്‍ മുടക്കം വരിക കൊണ്ടു പുരോഹിതന്മാര്‍ ആയിത്തീര്‍ന്നവര്‍ അനേകര്‍ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്യാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്മമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രന്‍, നിര്‍ദ്ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേറുവിട്ടവന്‍, സ്വര്‍ഗ്ഗത്തേക്കാള്‍ ഉന്നതമായിത്തീര്‍ന്നവന്‍; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്ത പാപങ്ങള്‍ക്കായും പിന്നെ ജനത്തിന്‍റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീന മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു."
 

സ്വര്‍ഗ്ഗീയ പൗരോഹിത്വം യേശു ശുശ്രൂഷിച്ചു
 
അഹരോന്‍റെ ക്രമപ്രകാരം ആരാണ് ഉന്നത സ്ഥാനീയന്‍,മഹാപുരോഹിതനായ മല്ക്കീസേദെക്കോ, ഭൂമിയില്‍ നിന്നുള്ള മഹാപുരോഹിതനോ?
മഹാപുരോഹിതനായ മല്ക്കീസെദെക്ക്

പഴയനിയമത്തില്‍ മല്ക്കീസെദെക്ക് എന്ന പേരോടു കൂടിയ ഒരു മഹാപുരോഹിതനുണ്ടായിരുന്നു. അബ്രഹാമിന്‍റെ കാലത്ത്, കെദര്‍ലായൊമെരും രാജാക്കന്മാരും അവനോടുകൂടെ സഖ്യതയുണ്ടാക്കി, സോദോമിലും, ഗോമോറയിലും ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും എല്ലാ ധാന്യങ്ങളും എടുത്ത് അവരുടെ വഴിയേ പോയി. തന്‍റെ വീട്ടില്‍ തന്നെ ജനിച്ചവരും അഭ്യാസികളുമായ പരിചാരകന്മാരെ ആയുധധാരികളാക്കി അബ്രഹാം അവരെ യുദ്ധത്തിലേക്ക് നയിച്ചു.
അവിടെ, ഏലാം രാജാവായ കെദോര്‍ലായോമെറിനെ പരാജയപ്പെടുത്തി, രാജാക്കന്മാര്‍ അവനോടു സഖ്യത ചെയ്തു. സഹോദര പുത്രനായ ലോത്തിനേയും അവന്‍റെ സമ്പത്തുക്കളെയും തിരികെ കൊണ്ടുവന്നു. തന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തി അബ്രഹാം തിരിച്ചെത്തിയപ്പോള്‍, ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ മല്ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്ന് അബ്രഹാമിനെ അനുഗ്രഹിച്ചു. അബ്രഹാമോ എല്ലാത്തിന്‍റെയും ദശാംശം അവനു കൊടുത്തു (ഉല്പത്തി 14).
വേദപുസ്തകത്തില്‍ മഹാപുരോഹിതനായ മല്ക്കിസെദെക്കിനെയും അവന്‍റെ മുറിയലെ മഹാപുരോഹിതന്മാരുടെയും മാഹാത്മ്യം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മഹാപുരോഹിതനായ മല്ക്കിസെദെക്ക്, `സമാധാനത്തിന്‍റെ രാജാവ്`, `നീതിയുടെ രാജാവ്`, എന്നിവ ആയിരുന്നു. പിതാവില്ല, മാതാവില്ല, വംശാവലിയില്ല. ജീവാരംഭവും ജീവിതാവസാ നവുമില്ല, പക്ഷേ അവന്‍ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. പഴയനിയമത്തിലെ മഹാപുരോഹി തനായ അഹരോനെയും പുതിയ നിയമത്തിലെ യേശുവിന്‍റെ പൗരോഹിത്വത്തെയും താരതമ്യം ചെയ്തുകൊണ്ട്, മല്ക്കിസെ ദെക്കിന്‍റെ മുറയിലെ മഹാപുരോഹിതനായ യേശുക്രിസ്തുവിന്‍റെ മഹാത്മ്യത്തെ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണം എന്നു വേദപുസ്തകം നമ്മോടു പറയുന്നു.
ലേവി പുത്രന്മാരില്‍ പൗരോഹിത്വം ലഭിക്കുന്നവര്‍ ജനങ്ങളില്‍നിന്നും ദശാംശം സ്വീകരിച്ചിരുന്നു, അതായത്, അവരുടെ സഹോദരന്‍, അവര്‍ അബ്രഹാമിന്‍റെ വംശാവലിയില്‍പ്പെട്ടവര്‍ ആയിരുന്നാല്‍ കൂടിയും. പക്ഷെ മഹാപുരോ ഹിതനായ മല്ക്കിസെദെക്കിന് അബ്രഹാം ദശാംശം കൊടുത്തപ്പോള്‍ ലേവി അവന്‍റെ പിതാവിന്‍റെ കടിപ്രദേശത്ത് ഉണ്ടായിരുന്നു.
പഴയനിയമത്തിലെ പുരോഹിതന്മാര്‍ യേശുവിനേക്കാള്‍ മഹാന്മാരായിരുന്നോ? ഇത് വേദപുസ്തകത്തില്‍ വിശദമാക്കുന്നു. യേശു ഭൂമിയിലെ മഹാപുരോഹിതന്മാരേക്കാള്‍ മഹാനാണോ? ആര് ആരാല്‍ അനുഗ്രഹിക്കപ്പെടണം? തുടക്കം മുതലേ എബ്രായ ലേഖക രചയിതാവ് ഇതിനെക്കുറിച്ചു പറയുന്നു. `ഇവിടെ എല്ലാ വിപരീതങ്ങള്‍ക്കുമപ്പുറം കുറഞ്ഞവന്‍ കൂടുതലായി അനുഗ്രഹിക്കപ്പെട്ടു`. അബ്രഹാം മഹാപുരോഹിതനായ മല്ക്കിസെദെക്കില്‍ കൂടി അനുഗ്രഹിക്കപ്പെടും.
നാം എങ്ങനെയാണ് നമ്മുടെ വിശ്വാസത്തില്‍ ജീവിക്കുന്നത്? പഴയനിയമത്തിലെ വിശുദ്ധ കൂടാരത്തിലെ യാഗരീതിയില്‍ക്കൂടി ദൈവത്തിന്‍റെ കല്പനകളില്‍ വിശ്വസിക്കേണമോ അല്ലെങ്കില്‍ തന്‍റെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഏല്‍പ്പിച്ചു കൊടുക്കലിലൂടെ സ്വര്‍ഗ്ഗീയ മഹാപുരോഹിതനായി നമ്മിലേക്കുവന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കേണമോ?
നാം ഇതില്‍ ഏത് തെരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച്, നാം അനുഗ്രഹിക്കപ്പെടുകയോ ശപിക്കപ്പെടുകയോ ചെയ്യുന്നു. നാം ദൈവവചനങ്ങള്‍ അനുസരിച്ചും എല്ലാ ദിവസവും വഴിപാടുകള്‍ അര്‍പ്പിച്ചും ആണോ ജീവിക്കുന്നത്, അല്ലെങ്കില്‍ വെള്ളവും രക്തവും കൊണ്ട് നമുക്കെല്ലാവര്‍ക്കും വേണ്ടി കൊടുക്കപ്പെട്ട രക്ഷയിലുള്ള വിശ്വാസത്തെയാണോ നമ്മള്‍ തെരഞ്ഞെടുത്തത്? ഈ രണ്ടില്‍ നിന്നും ഒന്ന് നമ്മള്‍ തെരഞ്ഞെടുക്കേണം.
പഴയനിയകാലത്ത്, യിസ്രായേല്‍ ജനത അഹരോന്‍റെ വംശാവലിയെയും ലേവിയെയും ബഹുമാനിച്ചു പുതിയനിയമ കാലത്ത്, ആരാണ് മഹാന്‍ എന്ന് നമ്മോട് ചോദിക്കുക യാണെങ്കില്‍, യേശുവോ അല്ലെങ്കില്‍ അഹരോന്‍റെ ക്രമപ്രകാര മുള്ള പുരോഹിതരോ, അപ്പോള്‍, ഒരു ചോദ്യവും കൂടാതെ യേശുവാണ് മഹാന്‍ എന്ന് നമുക്ക് ഉത്തരം കൊടുക്കുവാന്‍ കഴിയും. പക്ഷേ, ഈ വസ്തുത ആളുകള്‍ അറിഞ്ഞിരിക്കു മ്പോഴും ചുരുക്കം ചിലര്‍ മാത്രമേ തങ്ങളുടെ വിശ്വാസത്തെ പാലിക്കുന്നുള്ളൂ.
ഈ ചോദ്യത്തിന് വേദപുസ്തകം കൃത്യമായ ഒരു ഉത്തരം നമുക്ക് നല്കുന്നു. യാഗപീഠത്തെ ഇതുവരെയും സേവിച്ചിരുന്നവരില്‍ നിന്നും വിഭിന്നമായ ഒരു വര്‍ഗ്ഗത്തില്‍ പെട്ടവനായ യേശുവാല്‍, സ്വര്‍ഗ്ഗീയ പൗരോഹിത്വം ഏറ്റെടുക്കപ്പെട്ടു. `പൗരോഹിത്വം മാറ്റം വരുത്തുന്നതിനായി, അത്യാവശ്യമായി നിയമത്തിനും ഒരു മാറ്റമുണ്ടാകണം`. 
മോശയില്‍കൂടി ദൈവം യിസ്രായേല്‍ ജനതയ്ക്ക് കല്പനകളും 613 നിയമങ്ങളും കൊടുത്തു. മോശ ജനങ്ങളോട് നിയമങ്ങളും കല്പനകളും അനുസരിച്ച് ജീവിക്കാന്‍ പറയുകയും അങ്ങനെ ചെയ്യാന്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.
 
എന്തുകൊണ്ടാണ് ദൈവം ആദ്യത്തെ ഉടമ്പടി തള്ളിക്കളഞ്ഞ് രണ്ടാമതൊരെണ്ണം ഉണ്ടാക്കിയത്?
എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ ആദ്യ ഉടമ്പടി പ്രകാരം ജീവിക്കാന്‍ വളരെ ബലഹീനനായിരുന്നു.
 
യിസ്രായേല്‍ ജനത ദൈവത്തിന്‍റെ കല്പനകളനുസരിച്ചു ജീവിച്ചു കൊള്ളാമെന്ന് ശപഥം ചെയ്തിരുന്നു എന്ന് വേദപുസ്തകത്തില്‍ ആദ്യ അഞ്ച് പുസ്തകങ്ങളില്‍: ഉല്പത്തി, പുറപ്പാട്, ലേവ്യ പുസ്തകം, സംഖ്യാ പുസ്തകം, ആവര്‍ത്തന പുസ്തകം; പറയുന്നു. ദൈവം ഓരോ കല്പനയും അവരുടെ നേരെ ഉയര്‍ത്തിപ്പിടിക്കുകയും അവര്‍ മടികൂടാതെ `ശരി` എന്ന് ഓരോ കല്പനയ്ക്കും പറയുകയും ചെയ്തു.
എന്നാല്‍ ആവര്‍ത്തന പുസ്തകത്തിനു ശേഷം, യോശുവ മുതല്‍ അവര്‍ ഒരിക്കലും ദൈവകല്പനകളെ അനുസരിച്ചു ജീവിച്ചില്ല എന്നു നമുക്കു കാണുവാന്‍ കഴിയും. ന്യായാധിപന്മാര്‍ മുതല്‍ 1, 2 രാജാക്കന്മാര്‍ വരെ അവര്‍ തങ്ങളുടെ നേതാക്കന്മാരെ തള്ളപ്പറയുവാന്‍ തുടങ്ങി. അതിനുശേഷം വിശുദ്ധകൂടാരത്തിലെ യാഗവ്യവസ്ഥയെത്തന്നെ മാറ്റത്തക്കവിധം അവര്‍ നശിച്ചു പോയിരുന്നു.
അവസാനം മലാഖിയില്‍, ഊനമില്ലാത്തതിനെ അര്‍പ്പിക്കണം എന്ന് ദൈവം പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുകൂടി അവര്‍ അതിനു യോജ്യമല്ലാത്ത മൃഗങ്ങളെ വഴിപാടുകള്‍ക്കായി കൊണ്ടുവന്നു. അവര്‍ പുരോഹിതരോടു പറഞ്ഞു, `ദയവായി അതു തള്ളിക്കളയുക; ദയവായി ഇതിനെ സ്വീകരിക്കുക` ദൈവ നിയമം അനുസരിച്ച് യാഗവഴിപാടുകള്‍ നടത്തേണ്ടതിനു പകരം, അവര്‍ അതിനെ യാതൊരു വ്യവസ്ഥയുമില്ലാതെ മാറ്റിയെടുത്തു.
പഴയനിയമകാലത്ത് യിസ്രായേല്‍ ജനത ഒരിക്കല്‍ പോലും ദൈവവചനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നില്ല. ആ വ്യവസ്ഥയില്‍ വെളിവാക്കപ്പെട്ടിരുന്ന രക്ഷ അവര്‍ വെറുതെ തള്ളിക്കളയുകയും മറക്കുകയും ചെയ്തു. അതുകൊണ്ട് ദൈവത്തിന് യാഗവ്യവസ്ഥയെ മാറ്റേണ്ടതായിട്ടുണ്ടായിരുന്നു. യിരമ്യാവിനോട് ദൈവം പറഞ്ഞു, `ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാ ഗൃഹത്തോടും ഒരു പുതിയ നിയമം ചെയ്യും`.
നമുക്ക് യിരമ്യാവ് 31:31-34 നോക്കാം. `ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യഹൂദാ ഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളിപ്പാട്. ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമം പോലെയല്ല; ഞാന്‍ അവര്‍ക്കു ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചു കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്. എന്നാല്‍ ഈ കാലം കഴിഞ്ഞ ശേഷം ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടു ചെയ്യാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു. ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്`.
അവന്‍ ഒരു പുതിയ നിയമമുണ്ടാക്കുമെന്ന് ദൈവം പറഞ്ഞു. അവന്‍ യിസ്രായേല്‍ ജനതയുമായി മുന്‍പേ ഒരു നിയമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അവര്‍ ദൈവവചന പ്രകാരം ജീവിച്ചില്ല. അങ്ങനെ അവന്‍ തന്‍റെ ജനങ്ങളുമായി ഒരു പുതിയ രക്ഷയുടെ ഉടമ്പടി ഉണ്ടാക്കാന്‍ തീരുമാനിച്ചു.
`ഞങ്ങള്‍ നിന്നെ മാത്രമേ ആരാധിക്കുകയും നിന്‍റെ വചനങ്ങളും കല്പനകളും അനുസരിച്ച് ജീവിക്കും` എന്ന് ദൈവമുമ്പാകെ അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. ദൈവം അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു, `ഞാനല്ലാതെ അന്യദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത്`, അപ്പോള്‍ യിസ്രായേല്‍ ജനത അവനോട് പറഞ്ഞു, `തീര്‍ച്ചയായും ഞങ്ങള്‍ അന്യദൈവങ്ങളെ ആരാധിക്കുകയില്ല. നീയാണ് ഞങ്ങള്‍ക്കുള്ള ഏകദൈവം. ഞങ്ങള്‍ക്ക് മറ്റൊരു ദൈവവും ഉണ്ടാകാന്‍ കഴിയില്ല`. പക്ഷേ അവര്‍ക്ക് അവരുടെ പ്രതിജ്ഞ പാലിക്കാനായില്ല.
ആ നിയമത്തിന്‍റെ കാതല്‍ പത്ത് കല്പനകളില്‍ അടങ്ങിയിരിക്കുന്നു: `ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. നിന്‍റെ തന്നെ ബിംബം ഉണ്ടാക്കരുത്. ഒന്നിന്‍റെയും സാദൃശ്യത്തെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. ശബത്തുനാളിനെ വിശുദ്ധമായി ആചരിക്കുവാന്‍ മറക്കരുത്. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. നിന്‍റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക. നീ കൊലപാതകം ചെയ്യരുത്. നീ വ്യഭിചാരം ചെയ്യരുത്. നീ മോഷ്ടിക്കരുത്. നിന്‍റെ അയല്ക്കാരനെതിരെ കള്ള സാക്ഷ്യം പറയരുത്. അയല്ക്കാരന്‍റെ ഭവനത്തെ മോഹിക്കരുത്` (പുറപ്പാട്, അധ്യായം 20).
തങ്ങളുടെ ജീവിതകാലം മുഴുവന്‍ പാലിക്കേണ്ടതിനായി ഇതിനെ 613 വിശദ അനുഛേദങ്ങളായി വിഭജിച്ചിരിക്കുന്നു. `എന്തെല്ലാം പെണ്‍മക്കളോടു ചെയ്തുകൂടാ, എന്തെല്ലാം ആണ്‍മക്കളോടു ചെയ്തുകൂടാ, എന്തെല്ലാം രണ്ടാനമ്മയോടു ചെയ്തുകൂടാ....` ദൈവത്തിന്‍റെ നിയമം അവരോട് എല്ലാ നല്ല കാര്യങ്ങള്‍ ചെയ്യുവാനും കല്പിച്ചു. ഇതാണ് പത്ത് കല്പനകളും 613 വിശദീകരണ അനുഛേദങ്ങളും.
പക്ഷെ മനുഷ്യര്‍ക്കിടയില്‍, അവന്‍റെ നിയമത്തിന്‍റെ എല്ലാ വകുപ്പുകളെയും പരിപാലിച്ചിരുന്ന ഒരാള്‍പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ പാപങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനായി ദൈവം മറ്റൊരു വഴി തീരുമാനിച്ചു.
എപ്പോഴാണ് പൗരോഹിത്യത്തിന് മാറ്റം ഭവിച്ചത്? യേശു ഈ ലോകത്തിലേക്കു വന്നതിനുശേഷം പൗരോഹിത്യം ഏറ്റെടുത്തു. ലേവിയുടെ മുറയിലെ പുരോഹിതന്മാര്‍ക്ക് പാരമ്പര്യമായിക്കിട്ടിയ അവകാശമായ വിശുദ്ധ കൂടാരത്തിലെ യാഗം അവന്‍ ഉപേക്ഷിച്ചു. സ്വര്‍ഗ്ഗീയ മഹാപുരോഹിതത്വം അവന്‍ തനിയെ ശുശ്രൂഷിച്ചു.
അവന്‍ ഈ ലോകത്തിലേക്കു വന്നത് അഹരോന്‍റെ പിന്തുടര്‍ച്ചക്കാരനായിട്ടല്ല, എന്നാല്‍ രാജാക്കന്മാരുടെ ഭവനമായ യൂദായുടെ പിന്തുടര്‍ച്ചക്കാരനായാണ്. അവന്‍ തന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും തന്നെത്തന്നെ ബലിയായി ഏല്പിച്ചുകൊടുക്കുകയും മനുഷ്യജാതിയെ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. തന്നെത്താന്‍ ഏല്പിച്ചു കൊടുത്തതിലൂടെ, അവന്‍ നമ്മുടെ യെല്ലാം പാപങ്ങളുടെ പരിഹാരം സാധ്യമാക്കി. അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും അര്‍പ്പണത്തിലൂടെ മനുഷ്യജാതിയുടെ പാപങ്ങളത്രയും അവന്‍ കഴുകികളഞ്ഞു. അവന്‍ പാപത്തിനായി എല്ലാക്കാലത്തേക്കുമായി ഒരു അനശ്വര ബലി അര്‍പ്പിച്ചു.
 
 
പൗരോഹിത്വത്തിന്‍റെ മാറ്റത്തിനൊപ്പം അവിടെ നിയമത്തിനും മാറ്റമുണ്ടായി
 
എന്താണ് മാറിയ രക്ഷയുടെ നിയമം?
യേശുക്രിസ്തുവിന്‍റെ ഒരു അനശ്വര യാഗം
 
പ്രിയപ്പെട്ട കൂട്ടുകാരെ, പഴയനിയമത്തിലെ പൗരോഹിത്വം പുതിയനിയമത്തില്‍ മാറ്റം വരുത്തി. പഴയനിയമകാലത്ത് അഹരോന്‍റെ പിന്തുടര്‍ച്ചക്കാരായ, ലേവിയുടെ ഭവനത്തിലെ മഹാപുരോഹിതന്മാര്‍ യിസ്രായേല്യരുടെ കഴിഞ്ഞുപോയ വര്‍ഷത്തിലെ പാപങ്ങളുടെ പരിഹാരങ്ങള്‍ക്കായി ബലിയര്‍പ്പിച്ചിരുന്നു. മഹാപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ച്, അവന്‍ യാഗമൃഗത്തിന്‍റെ രക്തം കൊണ്ട് കൃപാസന പീഠത്തില്‍ സമര്‍പ്പിച്ചു. മഹാപുരോഹിതനു മാത്രമേ തിരശ്ശീലയ്ക്കപ്പുറം പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതായിരുന്നു അതിവിശുദ്ധ സ്ഥലം.
എന്നാല്‍ യേശുവിന്‍റെ വരവിനുശേഷം അഹരോന്‍റെ പൗരോഹിത്വം അവനിലേക്ക് മാറ്റപ്പെട്ടു. യേശു അനശ്വരമായ പൗരോഹിത്വം ഏറ്റെടുത്തു. എല്ലാ പാപങ്ങളില്‍നിന്നും മനുഷ്യ ജാതി രക്ഷ പ്രാപിക്കുന്നതിനായി അവന്‍ തന്നെത്തന്നെ ഏല്പിച്ചു കൊടുത്തുകൊണ്ട് അനശ്വരമായ പൗരോഹിത്വത്തെ ശുശ്രൂഷിച്ചു.
പഴയനിയമത്തില്‍, തന്‍റെ ജനങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നതിനു മുമ്പായി മഹാപുരോഹിതന്‍ തന്‍റെ പാപങ്ങളുടെ പരിഹാരങ്ങള്‍ക്കായി കാളയുടെ തലയില്‍ കൈവയ്ക്കല്‍ നടത്തേണ്ടതായിട്ടുണ്ടായിരുന്നു. `ദൈവമേ, ഞാന്‍ പാപം ചെയ്തു` എന്നു പറഞ്ഞുകൊണ്ട് കൈവയ്ക്കലിലൂടെ അവന്‍ പാപങ്ങളെ കടത്തിവിടുന്നു. അതിനുശേഷം ആ മൃഗത്തെ കൊന്ന് അതിന്‍റെ രക്തം കൃപാസനത്തിലും അതിന്‍റെ മുന്നിലും ഏഴുതവണ അഭിഷേകം ചെയ്യുന്നു.
മഹാപുരോഹിതനായ അഹരോന്‍ തന്നെ പൂര്‍ണ്ണനായിരുന്നില്ല. അപ്പോള്‍ ജനത എത്രത്തോളം ഉറപ്പില്ലാത്തവരായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
ലേവിയുടെ ഒരു പുത്രന്‍, മഹാപുരോഹിതനായ അഹരോന്‍ തന്നെ പാപിയായിരുന്നു, അതുകൊണ്ട് അവന്‍ തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും പാപപരിഹാരത്തിനായി ഒരു കാളയെ അര്‍പ്പിക്കേണ്ടിയിരുന്നു.
യിരമ്യാവു 31- അധ്യായത്തില്‍ യഹോവ പറയുന്നു, `ഞാന്‍ നിയമത്തെ തകര്‍ക്കും. ഞാന്‍ നിങ്ങളോടുകൂടെ നിയമമുണ്ടാക്കി, എന്നാല്‍ നിങ്ങളോ അത് പാലിച്ചതുമില്ല. അതിനാല്‍ നിങ്ങളെ വിശുദ്ധീകരിപ്പാനും രക്ഷയുടെ പുതിയ ഉടമ്പടി നല്കുവാനും കഴിയാതിരുന്ന ആ നിയമത്തെ ഞാന്‍ തള്ളിക്കളയും. ഞാന്‍ ഇനിയൊരു നാളും നിങ്ങളെ എന്‍റെ കല്പനകളിലൂടെ രക്ഷിക്കില്ല, എന്നാലോ അതിനുപരി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെയുള്ള രക്ഷ നല്കും.`
ദൈവം നമുക്ക് പുതിയ ഉടമ്പടി തന്നു. സമയമായപ്പോള്‍, യേശു ഈ ലോകത്തിലേക്ക് മനുഷ്യ സദൃശ്യനായി വന്ന് ലോകത്തിന്‍റെ പാപങ്ങളെയെല്ലാം വഹിക്കുന്നതിനായി തന്നെത്തന്നെ ഏല്പിച്ചുകൊടുക്കയും അവനില്‍ വിശ്വസിക്കുന്ന ഏവനും രക്ഷപ്രാപിക്കുന്നതിനായി ക്രൂശില്‍ രക്തം ചിന്തുകയും ചെയ്തു. അവന്‍ തന്‍റെ സ്നാനത്തിലൂടെ മനുഷ്യകുലത്തിന്‍റെ പാപങ്ങളത്രയും ചുമന്നു.
ദൈവത്തിന്‍റെ ന്യായപ്രമാണം തള്ളിക്കളഞ്ഞ് പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ന്യായപ്രമാണപ്രകാരം ജീവിച്ചിരുന്നെങ്കില്‍ യിസ്രായേല്‍ ജനത രക്ഷിക്കപ്പെടുമായിരുന്നു; എന്നാല്‍ അവരോ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടു: `ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു` (റോമര്‍ 3:20).
തങ്ങള്‍ പാപികളാണെന്നും ന്യായപ്രമാണത്തിനു തങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും യിസ്രായേല്യര്‍ തിരിച്ചറിയേണം എന്ന് ദൈവം ആഗ്രഹിച്ചിരുന്നു. അവന്‍ ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും രക്ഷയുടെ വെള്ളത്തിലൂടെ അവരെ രക്ഷപ്പെടുത്തി, അവരുടെ പ്രവൃത്തികളിലൂടെയല്ല. അവന്‍റെ അനന്തമായ സ്നേഹത്തില്‍, യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍നിന്നും നമുക്ക് രക്ഷിക്കപ്പെടാം എന്ന പുതിയ ഉടമ്പടി ദൈവം നമുക്ക് തന്നു.
അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും അര്‍ത്ഥം അറിയാതെ യേശുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിന്‍റെ വിശ്വാസമെല്ലാം വൃഥാവിലാകുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, യേശുവില്‍ അല്പം പോലും വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുഴപ്പത്തിലാകുന്നു.
മനുഷ്യകുലത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായി ഒരു പുതിയ ഉടമ്പടി ഉണ്ടാകേണ്ടതുണ്ട് എന്ന് ദൈവം പറഞ്ഞു. അതിന്‍റെ ഫലമായി, നാം നമ്മുടെ പ്രവര്‍ത്തികളിലൂടെയല്ലാതെ വെള്ളത്തിലൂടെയും രക്തത്തിലൂ ടെയും ഉള്ള രക്ഷയുടെ ന്യായപ്രമാണത്തിലൂടെ രക്ഷിക്കപ്പെട്ടിരിക്കുന്നു.
അവന്‍ അത് വാഗ്ദാനം ചെയ്യുകയും തന്‍റെ വാഗ്ദത്തം യേശുവില്‍ വിശ്വസിക്കുന്ന നമുക്കായി പൂര്‍ത്തീകരിക്കുകയും ചെയ്തു. അവന്‍ യേശുവിന്‍റെ മഹത്വത്തെപ്പറ്റി നമ്മോടു പറയുകയും ചെയ്തു. അവനെ പഴയനിയമത്തിലെ അഹരോന്‍റെ മുറയിലെ പുരോഹിതന്മാരോട് താരതമ്യം ചെയ്ത് അവന്‍ എത്രയോ മഹാന്‍ എന്ന് അവന്‍ നമ്മോട് പറഞ്ഞു.
യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ഉള്ള രക്ഷയില്‍ വിശ്വസിക്കയാല്‍ നാം പ്രത്യേകതയുള്ളവരായിത്തീര്‍ന്നു. ഇതിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ പാസ്റ്റര്‍ എത്ര പഠിപ്പുള്ളവനും എത്രയോ നന്നായി പ്രസംഗിക്കുന്നവനും ആയിക്കൊള്ളട്ടെ, ഒരു കാര്യവുമില്ല. അദ്ദേഹത്തിന് യേശുവിനേക്കാള്‍ വലിയവനാകുവാന്‍ കഴിയുന്നതെങ്ങനെ? അവിടെ ഒരു വഴിയുമില്ല. 
വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ കൂടി മാത്രമേ നമുക്ക് രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളൂ, ഒരിക്കലും വെറുതെ ദൈവകല്പനകള്‍ അനുസരിക്കുന്നതു കൊണ്ടാകില്ല. എന്തുകൊണ്ടെന്നാല്‍ പൗരോഹത്വം മാറ്റപ്പെട്ടിരി ക്കുന്നു, രക്ഷാനിയമവും മാറ്റപ്പെട്ടിരിക്കുന്നു.
 

ദൈവസ്നേഹത്തിന്‍റെ ശ്രേഷ്ടത
 
ഏതാണ് മുന്തിയത്, ദൈവസ്നേഹമോ ദൈവത്തിന്‍റെ ന്യായപ്രമാണമോ?
ദൈവസ്നേഹം
 
യേശുവില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നമുക്ക് രക്ഷനേടാന്‍ കഴിയുകയുള്ളൂ. യേശു നമ്മെ എങ്ങനെ രക്ഷപ്പെടുത്തി എന്നറിയുമ്പോള്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹം എത്ര മഹത്തരം എന്ന് മനസിലാകും. അപ്പോള്‍ ദൈവസ്നേഹത്തിന്‍റെ മഹാത്മ്യത്തിലുള്ള വിശ്വാസവും കല്പനകളിലുള്ള വിശ്വാസവും തമ്മിലുള്ള വ്യത്യാസമെന്താണ്?
യേശുവിലുള്ള ആത്മീയ വിശ്വാസമെന്നാല്‍, വെള്ളത്തിലൂടെയും ആത്മാവിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ട രക്ഷയുടെ മാഹാത്മ്യത്തില്‍ വിശ്വസിക്കുക എന്നായിരിക്കുമ്പോള്‍ തന്നേ നിയമ വിദഗ്ധര്‍ തങ്ങളുടെ വകയായ പ്രമാണങ്ങള്‍ക്കും വ്യക്തിപരിചയങ്ങള്‍ക്കും ദൈവവചനങ്ങളേക്കാള്‍ പ്രാധാന്യം നല്കി. 
ഇന്നും, യഥാര്‍ത്ഥ പാപം ക്ഷമിക്കപ്പെട്ടു എന്നും എന്നാല്‍ ദൈനംദിന പാപങ്ങള്‍ക്കായി നാം എല്ലാ ദിവസവും പശ്ചാത്ത പിക്കേണം എന്നും പല ആളുകള്‍ പറയുന്നു. പല ആളുകളും ഇത് വിശ്വസിക്കുകയും പഴയനിയമത്തിലെ കല്പനകള്‍ പ്രകാരം തങ്ങളുടെ ജീവിതം ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വെള്ളത്തിലൂടെയും ആത്മാവിലൂടെയും സമാഗതമായ യേശു വിന്‍റെ രക്ഷയുടെ ശ്രേഷ്ടതയെപ്പറ്റി അവര്‍ ഇപ്പോഴും അജ്ഞരാണ്.
പഴയനിയമത്തില്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കേണ്ടതായിട്ടുണ്ടായിരുന്നു, പക്ഷെ അവര്‍ക്ക് രക്ഷപ്പെടു വാന്‍ കഴിഞഞില്ല. യഹോവ നമ്മുടെ ദൗര്‍ബല്യങ്ങളും അപൂര്‍ണ്ണതയും അറികയാല്‍, അവന്‍ അവന്‍റെ കല്പനകളെ മാറ്റിക്കളഞ്ഞു. നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ഒരിക്കലും രക്ഷ പ്രാപിക്കാനാകില്ല. വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും അവന്‍റെ സുവിശേഷത്തിലൂടെ അവന്‍ നമ്മെ രക്ഷിക്കുമെന്ന് യേശു പറഞ്ഞു. അവന്‍ പറഞ്ഞു, `ഞാന്‍ തന്നെ നിങ്ങളെയെല്ലാം നിങ്ങളുടെ പാപങ്ങളില്‍നിന്നും വിടുവിക്കും`. ദൈവം ഇത് ഉല്പത്തി പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ട്.
`സ്ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും` (ഉല്പത്തി 3:15). ആദമും ഹവ്വയും പാപം ചെയ്തതിനുശേഷം തങ്ങളുടെ പാപത്തെ ദൈവത്തില്‍നിന്നും മറച്ചുവയ്ക്കുന്നതിനായി അത്തിയില ഉപയോഗിച്ച് അവര്‍ വസ്ത്രങ്ങളുണ്ടാക്കി. പക്ഷേ ദൈവം അവരെ വിളിച്ച്, രക്ഷയുടെ പ്രതീകമായ തോല്‍ കൊണ്ടുള്ള ഉടുപ്പുകള്‍ ഉണ്ടാക്കി. ഉല്പത്തി പുസ്തകം രണ്ടുവിധത്തിലുള്ള രക്ഷാ ഉടുപ്പുകളെപ്പറ്റി പറയുന്നു. ഒന്ന് അത്തിയിലകൊണ്ട് ഉണ്ടാക്കപ്പെട്ടതും മറ്റേതു തോല്‍കൊണ്ട് ഉണ്ടാക്കപ്പെട്ടതും. ഇതില്‍ നല്ലത് ഏതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു? തീര്‍ച്ചയായും തോല്‍ കൊണ്ടുള്ള ഉടുപ്പുകള്‍ നന്നായിരിക്കും, എന്തുകൊണ്ടെന്നാല്‍ മനുഷ്യനെ സംരക്ഷിക്കുന്നതിനായി ഒരു മൃഗത്തിന്‍റെ ജീവന്‍ അര്‍പ്പിച്ചിട്ടുണ്ടായിരിക്കും.
അത്തിയലകള്‍ കൊണ്ടുള്ള ഉടുപ്പുകള്‍ പെട്ടെന്നു മങ്ങിപ്പോകുന്നു. ഒരു അത്തിയില കാഴ്ചയില്‍ അഞ്ചുവിരലോടുകൂടിയ കൈപ്പത്തിപോലെ യിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതുകൊണ്ട് അത്തിയിലകൊണ്ടുള്ള ഉടുപ്പ് ധരിക്കുകയെന്നാല്‍, ഒരാളുടെ പാപങ്ങളെ നല്ല പ്രവര്‍ത്തികള്‍ക്കു പിന്നില്‍ മറയ്ക്കുക എന്നര്‍ത്ഥം. നിങ്ങള്‍ അത്തിയില കൊണ്ടുള്ള ഉടുപ്പുകള്‍ ധരിച്ച് ഇരിക്കുകയാണെങ്കില്‍ ഇലകള്‍ പെട്ടെന്ന് കഷണങ്ങളായി കീറിപ്പോകുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ കൂവക്കിഴങ്ങിന്‍റെ ഇലകള്‍ ഉപയോഗിച്ച് ആയുധങ്ങളുണ്ടാക്കി പട്ടാളക്കാരനായി കളിക്കാറുണ്ടായിരുന്നു. ഞാന്‍ എത്രതന്നെ ശ്രദ്ധാപൂര്‍വ്വം അതുധരിച്ചാലും വെകുന്നേരമാകുമ്പോഴെക്കും അത് കീറിപ്പോയി ട്ടുണ്ടാകും. അതേപോലെ മനുഷ്യന്‍റെ നശ്വരമായ ജഡം വിശുദ്ധീകരണം അസാധ്യമാക്കുന്നു.
എന്നാല്‍ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും രക്ഷ, യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശുമരണവും ദൈവ സ്നേഹത്തിന്‍റെ മഹാത്മ്യത്തെ സാക്ഷ്യപ്പെടുത്തേണ്ടതിനും അധികം പാപികളെ രക്ഷപ്പെടുത്തി. അങ്ങനെയാണ് ദൈവ സ്നേഹം ദൈവത്തിന്‍റെ ന്യായപ്രമാണത്തേക്കാള്‍ ശ്രേഷ്ഠതര മാകുന്നത്. 
 

ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ ഇപ്പോഴും വിശ്വാസമുള്ളവര്‍
 
എന്തുകൊണ്ടാണ് നിയമവിദഗ്ധര്‍ എല്ലാ ദിവസവും തങ്ങളുടെ പ്രവൃത്തികളിലൂടെ പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കുന്നത്?
എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ നീതിമാന്മാരാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയില്ല.

അത്തിയിലകള്‍ ഉപയോഗിച്ച് തങ്ങളുടെ കുപ്പായങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഒരു നിയമപരമായ ജീവിതമാണ് നയിക്കുന്നത്. തെറ്റായി നയിക്കപ്പെട്ട ഈ വിശ്വാസികള്‍, തങ്ങളുടെ ഉടുപ്പുകള്‍ ക്രമാടിസ്ഥാനത്തില്‍ മാറ്റേണ്ടിയിരിക്കുന്നു. അവര്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുമ്പോള്‍ തങ്ങള്‍ക്കായി പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കേണം. `പ്രിയ ദൈവമേ, ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ വളരെയധികം പാപം ചെയ്തു. എന്നാലും യഹോവേ, നീ എന്നെ കുരിശില്‍ രക്ഷിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. ദൈവമേ, ദയവായി കുരിശിലെ രക്തംകൊണ്ട് എന്‍റെ പാപങ്ങളെ കഴുകിക്കളയേണമേ!` അവര്‍ അവിടെ അപ്പോള്‍ത്തന്നെ പുതിയ ഉടുപ്പുകള്‍ തുന്നി. `ദൈവത്തിനു സ്തുതി. ഹല്ലേലൂയ്യ!`
എന്നാല്‍ അവര്‍ക്ക് വീട്ടിലേക്കായി ഒരു പുതിയ കുപ്പായക്കൂട്ടം പെട്ടെന്ന് തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍, അവരുടെ പഴയതെല്ലാം ധരിച്ചു തീര്‍ന്നിരിക്കുന്നു. `പ്രിയ ദൈവമേ, കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഞാന്‍ വീണ്ടും പാപം ചെയ്തു. ദയവായി എന്നോടു പൊറുക്കുക`. അവര്‍ വീണ്ടും വീണ്ടും പശ്ചാത്താപ ത്തിന്‍റെ പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കി ധരിച്ചുകൊണ്ടിരുന്നു.
തുടക്കത്തില്‍, ഉടുപ്പുകള്‍ പലദിവസം നിന്നേക്കാം. എന്നാല്‍ അല്പം കഴിയുമ്പോള്‍ ഓരോ ദിവസവും ഓരോന്ന് ആവശ്യമായി വരും. ദൈവത്തിന്‍റെ ന്യായപ്രമാണപ്രകാരം അവര്‍ക്ക് ഒരിക്കലും ജീവിക്കാന്‍ സാധിക്കാതിരുന്നതിനാല്‍, അവര്‍ തങ്ങളെത്തന്നെ ഓര്‍ത്തു നാണിച്ചു. ഇത് വളരെ വ്യാകുലപ്പെടുത്തുന്നു. ദൈവമേ, ഓ ദൈവമേ, ഞാന്‍ പാപം ചെയ്തു. അവര്‍ പശ്ചാത്താപത്തിന്‍റെ പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ദൈവമേ ഇന്ന് അത്തിയിലകൊണ്ട് ഉടുപ്പുകള്‍ ഉണ്ടാക്കുന്നത് വളരെ ശ്രമകരമാണ്. അവര്‍ ഒരു പുതിയ കൂട്ടം വസ്ത്രങ്ങളുണ്ടാക്കാനായി കഠിനപ്രയത്നം ചെയ്യുന്നു.
ഇത്തരം ആളുകള്‍ യഹോവയെ വിളിക്കുമ്പോഴെല്ലാം അവര്‍ തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞിരിക്കണം. അവര്‍ തങ്ങളുടെ ചുണ്ടുകള്‍ കടിക്കുകയും ദൈവത്തെ `ദൈവമേ....` എന്നു വിളിക്കുകയും എല്ലാ ദിവസവും പുതിയ പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, അവര്‍ തളര്‍ന്നു കഴിയുമ്പോള്‍ എന്തു സംഭവിക്കുന്നു?
വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവര്‍ മലമുകളില്‍ പോകുകയും ഉപവസിക്കുന്നു. അവര്‍ അതിശക്തമായ ഉടുപ്പുകള്‍ക്കായി ശ്രമിക്കുകയും ഉണ്ടാക്കുകയും ചെയ്യുന്നു. `യഹോവേ, ദയവായി എന്‍റെ പാപങ്ങളെ കഴുകിക്കള യേണമേ. ദയവുചെയ്ത് എന്നെ പുതുതാക്കേണമേ. യഹോവേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു`. രാത്രിയില്‍ പ്രാര്‍ത്ഥിക്കുന്ന താണ് കൂടുതല്‍ നല്ലതെന്ന് അവര്‍ വിചാരിക്കുന്നു. അതുകൊണ്ട് അവര്‍ പകല്‍ സമയം മുഴുവന്‍ വിശ്രമിക്കുകയും ഇരുട്ടു വീഴുമ്പോള്‍ത്തന്നെ, അവര്‍ സകല ശക്തിയുമുപയോഗിച്ച് മരങ്ങളില്‍ തൂങ്ങുകയോ ഇരുള്‍ ഗുഹകളില്‍ പോയി ദൈവത്തെ വിളിക്കുകയോ ചെയ്യുന്നു. `യഹോവേ, ഞാന്‍ വിശ്വസിക്കുന്നു!` `ഞാന്‍ പശ്ചാത്തപിക്കുകയും എന്‍റെ ഹൃദയത്തെ തകര്‍ന്ന മനസുകൊണ്ട് നിറയ്ക്കുകയും ചെയ്യേണമേ`. അവര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും വിളിച്ചു പറയുകയും ചെയ്യുന്നു, `ഞാന്‍ വിശ്വസിക്കുന്നു` ഇങ്ങനെ, വളരെനാള്‍ നിലനില്ക്കും എന്ന പ്രതീക്ഷയോടെ അവര്‍ പ്രത്യേക ഉടുപ്പുകള്‍ ഉണ്ടാക്കുന്നു, എന്നാല്‍ അത് ഒരിക്കലും ഫലം ചെയ്യില്ല.
പര്‍വ്വത പ്രാര്‍ത്ഥനകള്‍ക്കുശേഷം താഴേക്കു വരുന്നത് എത്രയോ ശക്തിയോടുകൂടിയാണ്! ഉന്മേഷദായകമായ ഒരു മന്ദമാരുതന്‍ പോലെ, അല്ലെങ്കില്‍ പൂക്കള്‍ക്കും മരങ്ങള്‍ക്കും മേലെ പൊഴിയുന്ന ചാറല്‍ മഴപോലെ, സമാധാനത്താലും സര്‍വ്വശക്തന്‍റെ കാരുണ്യത്താലും നിറഞ്ഞിരുന്നു. പര്‍വ്വത ത്തിലെ ആത്മാവിനേക്കാളും ശുദ്ധമെന്ന് വിചാരിച്ചുകൊണ്ട് തങ്ങളുടെ പുതിയ ഉടുപ്പുകള്‍ അണിഞ്ഞുകൊണ്ട് അവര്‍ ലോകത്തെ അഭിമൂഖീകരിക്കുന്നു.
പക്ഷേ അവര്‍ തങ്ങളുടെ വീട്ടിലേക്കോ പള്ളയിലേക്കോ തിരികെ വന്ന്, ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആ ഉടുപ്പുകള്‍ അഴുക്കാകാനും കീറിപ്പോകാനും തുടങ്ങുന്നു.
അവരുടെ കൂട്ടുകാര്‍ ചോദിക്കുന്നു, `നിങ്ങള്‍ എവിടെയായിരുന്നു?`
`നന്നായി, ഞാന്‍ കുറച്ചു നാളേക്ക് അകലെയായിരുന്നു.`
`നിങ്ങളുടെ തൂക്കം കുറച്ചു കുറഞ്ഞതുപോലെ തോന്നുന്നല്ലോ!`
`അതെ, പക്ഷേ അത് മറ്റൊരു ക്യപയാണ്.`
അവര്‍ ഉപവസിച്ചു എന്ന് അവര്‍ ഒരിക്കലും വെളിപ്പെടു ത്തുന്നില്ല, അവര്‍ വെറുതെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നു. `ഞാന്‍ ഒരിക്കലും സ്ത്രീലമ്പടന്‍ ആകില്ല. ഞാന്‍ ഒരിക്കലും കളവു പറയില്ല. ഞാന്‍ എന്‍റെ അയല്‍ക്കാരന്‍റെ വീട് മോഹിക്കില്ല. ഞാന്‍ എല്ലാ ആളുകളെയും സ്നേഹിക്കും`.
എന്നാല്‍ അവര്‍, വലിയ മാറിടങ്ങളും മെലിഞ്ഞ കാലുകളോടും കൂടിയ സുന്ദരിയായ ഒരു സ്ത്രീയെ കാണുന്ന നിമിഷത്തില്‍ തന്നെ, അവരുടെ ഹൃദയങ്ങളിലെ വിശുദ്ധി തല്ക്ഷണം മാറി അത് ശുദ്ധ ദുര്‍മ്മോഹമാകുന്നു. `ആ പാവാട എത്രയോ നീളം കുറഞ്ഞതാണെന്നു കാണുക! പാവാടകള്‍ കുറുതായി കുറുതായി വരുന്നു! എനിക്ക് ആ കാലുകളെ വീണ്ടും കാണാന്‍ കിട്ടി! ഓ! ഇല്ല! ഓ! യഹോവ! ഞാന്‍ വീണ്ടും പാപം ചെയ്തു!`
കൃത്യക്കാര്‍ ദൈവഭയമുള്ളവരാണെന്നു തോന്നുന്നു. എന്നാല്‍ അവര്‍ എല്ലാ ദിവസവും പുതിയ ഉടുപ്പുകള്‍ ഉണ്ടാക്കേണം എന്ന് നിങ്ങള്‍ അറിയണം. ന്യായപ്രമാണം എന്നാല്‍ തെറ്റായ വിശ്വാസമായ അത്തിയില കൊണ്ടുള്ള ഉടുപ്പുകളിലുള്ള വിശ്വാസമാണ്. ദൈവത്തിന്‍റെ ന്യായപ്രമാണ പ്രകാരം ദൈവ ഭയമുള്ളവരായി ജീവിക്കാന്‍ പല ആളുകളും കഠിനപ്രയത്നം ചെയ്യുന്നു. പര്‍വ്വതങ്ങളില്‍ അവര്‍ തങ്ങളുടെ ശബ്ദത്തിന്‍റെ ഉച്ചസ്ഥായിയില്‍ ഘോഷിക്കയാല്‍ അവരുടെ ശബ്ദത്തില്‍ പൂര്‍ണ്ണമായും ദൈവഭക്തിയുടെ നാദം ആകാന്‍ തുടങ്ങുന്നു.
പള്ളികളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നയിക്കുമ്പോള്‍ ന്യായപ്രമാണക്കാര്‍ക്ക് ഒരു മനസില്‍ തട്ടുന്ന രൂപം ലഭിക്കുന്നു. `സ്വര്‍ഗ്ഗസ്ഥനായ വിശുദ്ധ പിതാവേ! ഈ കഴിഞ്ഞ ആഴ്ചയില്‍ ഞങ്ങള്‍ പാപം ചെയ്തു. ദയവായി ഞങ്ങളോടു ക്ഷമിക്കുക...` അവര്‍ കണ്ണീരിലേക്കു കടക്കുകയും മറ്റ് സഭാംഗങ്ങള്‍ അതുപോലെ നോക്കിചെയ്യുകയും ചെയ്യുന്നു. അവര്‍ തന്നെ ത്താന്‍ വിചാരിക്കുന്നു, `അദ്ദേഹം വളരെനേരം പര്‍വ്വതത്തില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞിട്ടുണ്ടായിരിക്കണം. അദ്ദേഹം ദൈവഭക്തിയോടുകൂടിയും വിശ്വാസത്തോടുകൂടിയും ശബ്ദിക്കുന്നു`. പക്ഷേ, അദ്ദേഹത്തിന്‍റെ വിശ്വാസം ന്യായപ്ര മാണപ്രകാരമുള്ളതാകയാല്‍, പ്രാര്‍ത്ഥന മുഴുമിക്കുന്നതിനു മുമ്പ് തന്നേ ന്യായപ്രമാണക്കാരന്‍റെ മനസ് അഹങ്കാരവും പാപവും കൊണ്ട് നിറയാന്‍ തുടങ്ങുന്നു.
ആളുകള്‍ അത്തിയില കൊണ്ടുള്ള പുതിയ പ്രത്യേക ഉടുപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ അവ രണ്ടോ മൂന്നോ മാസം നിലനിന്നേക്കും. പക്ഷേ പെട്ടെന്നോ അല്ലെങ്കില്‍ അല്പം കഴിഞ്ഞോ ആ ഉടുപ്പുകള്‍ പഴന്തുണികളാകുകയും ഒരു പുതിയ കൂട്ടം ഉടുപ്പുകള്‍ ഉണ്ടാക്കി, തങ്ങളുടെ കപടഭക്തമായ ജീവിതം തുടരുന്നു. രക്ഷിക്കപ്പെടേണ്ടതിനായി, ന്യായപ്രമാണത്തിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്ന ന്യായപ്രമാണക്കാരുടെ ജീവിതം ഇതാണ്. തുടര്‍ച്ചയായി അവര്‍ക്ക് അത്തിയിലകള്‍ കൊണ്ടുള്ള ഉടുപ്പുകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
അത്തിയിലകളിലുള്ള വിശ്വാസമാണ് ന്യായപ്രമാണം. ന്യായപ്രമാണക്കാരന്‍ പറയുന്നു, `കഴിഞ്ഞ ആഴ്ചയിലൂടെ നിങ്ങളെല്ലാം പാപം ചെയ്തിരിക്കുന്നു, ഇല്ലേ? അപ്പോള്‍, പശ്ചാത്തപിക്കുക`.
അവര്‍ ഉച്ചത്തില്‍ നിങ്ങളോടു വിളിച്ചുപറയുന്നു `പശ്ചാത്തപിക്കുക! പ്രാര്‍ത്ഥിക്കുക.`
ഒരു ന്യായപ്രമാണക്കാരന്‍ അവന്‍റെ ഒച്ചയെ എങ്ങനെയാണ് വിശുദ്ധ ശബ്ദമാക്കുന്നതെന്ന് അറിയാം. `യഹോവേ! ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ന്യായപ്രമാണപ്രകാരം ജീവിച്ചില്ല ഞാന്‍ നിന്‍റെ കല്പനകളെ പാലിച്ചില്ല. എന്നോടു ക്ഷമിക്കുക യഹോവേ! ഒരിക്കല്‍കൂടി എന്നോടു ക്ഷമിക്കുക`.
അവര്‍ക്ക് ന്യായപ്രമാണപ്രകാരം ഒരിക്കലും ജീവിക്കാന്‍ കഴിയില്ല, ശൗര്യത്തോടുകൂടി അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടിയും. വാസ്തവത്തില്‍ അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണ ത്തെയും ദൈവത്തെ തന്നെയും വെല്ലുവിളിക്കുന്നു. ദൈവ ത്തിനു മുന്നില്‍ അവര്‍ അഹങ്കാരികളാണ്.
 

ചുദല്‍ബേയുടെ സമാനക്കാര്‍
 
എന്തുകൊണ്ടാണ് ദൈവം ന്യായപ്രമാണം നിര്‍ത്തലാക്കിയത്?
എന്തുകൊണ്ടെന്നാല്‍ തങ്ങളെ പാപങ്ങളില്‍നിന്നും രക്ഷിക്കാന്‍ ഇത് പ്രയോജനപ്രദമായിരുന്നില്ല

`ചുദല്‍ ബേ` എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. 1950 ലെ കൊറിയന്‍ യുദ്ധകാലത്ത്, തന്‍റെ അചഞ്ചലമായ മതവിശ്വാസത്തെ തകര്‍ത്ത്, ഒരു കമ്യൂണിസ്റ്റാക്കി മാറ്റുന്നതിനായി കമ്യൂണിസ്റ്റ് പട്ടാളക്കാര്‍ അവനോട് ശബത്തു ദിവസത്തില്‍ മുറ്റം അടിച്ചുവാരുന്നതിനായി കല്പിച്ചു. പക്ഷേ ഈ മതവിശ്വാസിയായ യുവാവ് അവരുടെ കല്പനകളെ അനുസരിക്കാന്‍ വിസമ്മതിച്ചു. അവര്‍ നിര്‍ബന്ധിച്ചെങ്കിലും ആ യുവാവ് വീണ്ടും തിരസ്തരിച്ചു.
അവസാനം, പട്ടാളക്കാര്‍ അവനെ ഒരു മരത്തോടു ചേര്‍ത്ത് കെട്ടിയിട്ട് തോക്കുചൂണ്ടി. `ഏതാണ് നിനക്ക് വേണ്ടത്, മുറ്റം അടിച്ചുവാരുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ?`
ഒരു തീരുമാനത്തിനായി നിര്‍ബ്ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു, `വിശുദ്ധ ശബത്തുനാളില്‍ ജോലി ചെയ്യുന്നതിലും ഭേദം ഞാന്‍ മരിക്കുകയാണ്`.
`നീ നിന്‍റെ തെരഞ്ഞെടുപ്പ് നടത്തുകയും ആ സേവനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷവും ആണ്`.
അവര്‍ അവനെ വെടിവെച്ചു കൊന്നു. പിന്നീട്, സഭാ നേതാക്കള്‍, അദ്ദേഹത്തിന്‍റെ അചഞ്ചലമായ മതവിശ്വാസത്തിന്‍റെ ഓര്‍മ്മയ്ക്ക് മരണാന്തര ബഹുമതിയായി `ദൈവദാസന്‍` ആയി നിയമിച്ചു.
പക്ഷേ അദ്ദേഹത്തിന്‍റെ മതവിശ്വാസം തെറ്റായി വഴികാട്ടുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുറ്റം അടിച്ചു വാരി ആ പട്ടാളക്കാരെ സുവിശേഷം അറിയിക്കാന്‍ കഴിയാതിരുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയേറെ വഴങ്ങാതിരിക്കുകയും അതിനുവേണ്ടി മരിക്കുകയും ചെയ്തത്? ശബത്തു നാളില്‍ ജോലി ചെയ്യാതിരുന്നാല്‍ ദൈവം അദ്ദേഹത്തെ സ്തുതിക്കമോ? ഇല്ല.
നാം ഒരു ആത്മീയ ജീവിതം നയിക്കണം. നമ്മുടെ പ്രവൃത്തികളല്ല, പിന്നെയോ നമ്മുടെ വിശ്വാസമാണ് ദൈവ മുമ്പാകെ പ്രാധാന്യമര്‍ഹിക്കുന്നത്. സഭാനേതാക്കന്മാര്‍ക്ക് ചുദല്‍ ബേയിയെപ്പോലെ ഒരാളെക്കുറിച്ച് ആഘാഷിക്കണമായിരുന്നു; എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് തങ്ങളുടെ സമുദായത്തിന്‍റെ മേല്‍ക്കോയ്മയും യാഥാസ്ഥിതികത്വവും കാണിക്കേണ്ടത് ആവശ്യമായിരുന്നു. ഇത് യേശുവിനെ വെല്ലുവിളിച്ച കപട നാട്യക്കാരായ പരീശന്മാരെപ്പോലെയാണ്.
ന്യായപ്രമാണക്കാരില്‍ നിന്നും നമുക്ക് ഒന്നും പഠിക്കാനില്ല. ആത്മീയ വിശ്വാസത്തെക്കുറിച്ച് നാം പഠിക്കണം. എന്തുകൊണ്ടാണ് യേശു സ്നാനപ്പെടുകയും ക്രൂശില്‍ രക്തം ചിന്തേണ്ടിവരുകയും ചെയ്തതെന്ന് നാം ആഴത്തില്‍ ചിന്തിക്കു കയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവശേഷത്തിന്‍റെ സ്വഭാവത്തിലേക്ക് ഒരു അന്വേഷണം നടത്തുകയും വേണം.
ആദ്യം നാം ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും പിന്നീട് ലോകത്തിലെ ആളുകളിലേക്ക് സുവി ശേഷം പടര്‍ത്താന്‍ ശ്രമിക്കുകയും വേണം. ഇതിനാല്‍ അവര്‍ പുനര്‍ജ്ജനിച്ചേക്കാം. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായി നാം നമ്മുടെ ജീവിതത്തെ അര്‍പ്പിക്കണം.
ഒരു പ്രസംഗകന്‍ ഇങ്ങനെ നിങ്ങളോടു പറയുകയാണെങ്കില്‍, ചുദല്‍ ബേ എന്ന യുവാവിനെപ്പോലെ ആയിരിക്കുക. ശബത്ത് വിശുദ്ധമായി പാലിക്കുക, അദ്ദേഹം നിങ്ങളെ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ കൊണ്ടുവരാന്‍ മാത്രമാണ് ശ്രമിക്കുന്നത്.
ഇതാ മറ്റൊരു കഥ. ഒരിടത്ത് ഒരു സ്ത്രീയുണ്ടായിരുന്നു. അവര്‍ക്ക് ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനായി പല പരീക്ഷണങ്ങളും പരീക്ഷിക്കേണ്ടതുണ്ടായിരുന്നു. അവളുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ ക്രിസ്ത്യാനികളായിരുന്നില്ല. അവര്‍ അവളെ പള്ളിയില്‍ പോകുന്നതില്‍നിന്നും തടയാന്‍ കഠിനപ്രയത്നം ചെയ്തിരുന്നു. ഞായറാഴ്ച ജോലിചെയ്യാന്‍ അവര്‍ അവളോടു പറഞ്ഞു. പക്ഷേ അവള്‍ ശനിയാഴ്ച രാത്രികളില്‍ കൃഷിയിടങ്ങളില്‍ പോയി നിലാവെളിച്ചത്തില്‍ ജോലി ചെയ്തു. അതുകൊണ്ട് അവളെ ഞായറാഴ്ച പള്ളിയില്‍ പോകുന്നതില്‍ നിന്നും തടയാന്‍ വീട്ടിലുള്ളവര്‍ക്ക് യാതൊരു ഒഴിവുകളും ഉണ്ടായിരുന്നില്ല.
തീര്‍ച്ചയായും പള്ളിയില്‍ പോകുന്നത് പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ എല്ലാ ഞായറാഴ്ചയും ആരാധിക്കുവാന്‍ വരുന്നത് നാം എത്രമാത്രം വിശ്വാസമുള്ളവരാണെന്ന് കാണിക്കാന്‍ വേണ്ടിയല്ലേ? ശരിയായ വിശ്വാസമുള്ളവര്‍ വെള്ളത്താലും ആത്മാവിനാലും പുനര്‍ജനിച്ചു. ഒരാള്‍ പുനര്‍ജനിക്കുമ്പോഴാണ് സത്യമായ വിശ്വാസം ആരംഭിക്കുന്നത്.
ദൈവത്തിന്‍റെ ന്യായപ്രമാണപ്രകാരം ജീവിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പാപങ്ങളില്‍നിന്നും മോചിക്കപ്പെടാനാകുമോ? ഇല്ല. ന്യായപ്രമാണത്തെ അവഗണിക്കണം എന്നല്ല ഞാന്‍ പറയുന്നത്. എന്നാലോ, ന്യായപ്രമാണത്തിന്‍റെ എല്ലാ വകുപ്പുകളും പാലിക്കുവാന്‍ മനുഷ്യന് അസാധ്യമാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്.
യാക്കോബ് 2:10 ല്‍ പറയുന്നു, `ഒരുത്തന്‍ ന്യായ പ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരനായിത്തീര്‍ന്നു`. അതുകൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍കൂടി എങ്ങനെ പുനര്‍ജനിക്കാനാകുമെന്ന് ആദ്യം ചിന്തിക്കുക. അതിനുശേഷം സുവിശേഷം കേള്‍ക്കാന്‍ തക്കവണ്ണമുള്ള ഒരു ദേവാലയത്തില്‍ ചെല്ലുക. പുനര്‍ജനിച്ചതിനുശേഷം നിങ്ങള്‍ക്ക് ഒരു വിശ്വാസജീവിതം നയിക്കുവാന്‍ കഴിയും. അതിനുശേഷം ദൈവം യഹോവ വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെ അവന്‍റെ പിന്നാലെ പോകുവാനായി സാധിക്കും.
തെറ്റായ ദേവാലയങ്ങളില്‍ പോയി നിങ്ങളുടെ സമയം പാഴാക്കരുത്. തെറ്റായ വഴിപാടുകള്‍ നടത്തി നിങ്ങളുടെ പണവും പാഴാക്കരുത്. കള്ള പുരോഹിതന്മാര്‍ക്ക് നിങ്ങളെ നരകത്തില്‍ പോകുന്നതില്‍നിന്നും കാത്തു രക്ഷിക്കാന്‍ കഴിയില്ല. ആദ്യം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേട്ട് പുനര്‍ജനിച്ചവരാകുക.
ഈ ലോകത്തിലേക്ക് യേശു വരാനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കുക. ന്യായപ്രമാണപ്രകാരം ജീവിച്ച് നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കാന്‍ സാധിക്കുമായിരുന്നു എങ്കില്‍, അവന്‍ ഈ ലോകത്തിലേക്ക് വരേണ്ടതായിട്ടുണ്ടായിരുന്നില്ല. അവന്‍ വന്നതിനു ശേഷം പൗരോഹിത്വം മാറ്റപ്പെട്ടു. ന്യായപ്രമാണം കഴിഞ്ഞുപോയ കാര്യങ്ങളായി. നാം രക്ഷപ്രാപി ക്കുന്നതിന് മുമ്പ്, ന്യായപ്രമാണപ്രകാരം ജീവിച്ചാല്‍ നമുക്ക് രക്ഷനേടാം എന്ന് വിചാരിച്ചിരുന്നു. പക്ഷേ ഇത് ഇനിയൊരു നാളും സത്യവിശ്വാസത്തിന്‍റെ ചിഹ്നമല്ല.
യേശു ഈ ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍നിന്നും, അവന്‍റെ സ്നേഹം കൊണ്ട്, അവന്‍റെ സ്നാനത്തിന്‍റെ വെള്ളം കൊണ്ട്, അവന്‍റെ രക്തവും ആത്മാവും കൊണ്ട് നമ്മെ രക്ഷിച്ചു. യോര്‍ദ്ദാനിലെ അവന്‍റെ സ്നാനപ്പെടലിലൂടെയും ക്രൂശിലെ അവന്‍റെ രക്തത്തിലൂടെയും അവന്‍റെ ഉയിര്‍പ്പിലൂടെയും നമ്മുടെ രക്ഷയെ അവന്‍ പൂര്‍ത്തീകരിച്ചു.
ദൈവം ആദ്യത്തെ നിയമത്തെ നിര്‍ത്തലാക്കി. എന്തുകൊണ്ടെന്നാല്‍ അവ ദുര്‍ബലവും ഉപയോഗശൂന്യ വുമായിരുന്നു. `ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തി പ്രാപിച്ചിട്ടില്ലല്ലോ - നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. അവന്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു`. (എബ്രാ. 7:19-20)
യേശു ആണയിടുകയും അവന്‍റെ സ്നാനവും രക്തവുംകൊണ്ട് നമ്മുടെ എല്ലാ ജന്മപാപങ്ങളില്‍നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. ന്യായപ്രമാണത്വത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വം നിഷ്ഫലമായ മരണമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക മാത്രമാണ് സത്യവിശ്വാസം.
നമുക്ക് ഫലപ്രദമായ വിശ്വാസം ഉണ്ടായിരിക്കണം. നിങ്ങളുടെ ആത്മാവിന് നല്ലത് ഏതാണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? സ്ഥിരമായി ദേവാലയത്തില്‍ പോകുകയും ന്യായപ്രമാണപ്രകാരം ജീവിക്കുന്നത് ആണോ നല്ലത് അല്ലെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പുനര്‍ജനനത്തിന്‍റെ സുവിശേഷത്തെ ഘോഷിക്കുന്ന, ഇതിനാല്‍ നിങ്ങള്‍ പുനര്‍ജനിച്ചേക്കാം, ദൈവത്തിന്‍റെ ദേവാലയത്തില്‍ പോകുന്നതാണോ നല്ലത്? ഏതു സഭയും ഏതു പ്രസംഗകനുമാണ് നിങ്ങളുടെ ആത്മാവിന് കൂടുതല്‍ ഗുണകരം? ഇതിനെപ്പറ്റി ചിന്തിക്കുകയും നിങ്ങളുടെ ആത്മാവിന് നല്ലതാകുന്ന ഒന്നിനെ തെരഞ്ഞെടുക്കുകയും ചെയ്യുക.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വചനങ്ങളുള്ള പ്രസംഗകനില്‍കൂടി ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നു. എല്ലാവരും തങ്ങളുടെ ആത്മാവിന്‍റെ ഉത്തരവാദിത്വം എടുക്കണം ദൈവത്തിന്‍റെ വചനങ്ങളില്‍ തങ്ങളുടെ ആത്മാവിനെ സമര്‍പ്പിക്കുന്നവനാണ് സത്യമായും ബുദ്ധിയുള്ള വിശ്വാസി. 
 
 
ആണയിലൂടെ യേശു പുരോഹിതനായി മാറി
 
ഒരു ആണയിലൂടെയാണോ ലേവിയുടെ ക്രമപ്രകാരമുള്ള പിന്തുടര്‍ച്ചക്കാര്‍ പുരോഹിന്മാരായിരുന്നത്?
അല്ല. യേശു മാത്രമേ ഒരു ആണയിലൂടെ പുരോഹിതനാക്കപ്പെട്ടിട്ടുള്ളൂ

എബ്രായർ 7:20-21 പറയുന്നു; `അവന്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു. ഇവനോ നീ എന്നേക്കും പുരോഹിതന്‍ എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കുകയുമില്ല`.
സങ്കീർത്തനം 110:4 ല്‍ പറയുന്നു, `നീ മല്ക്കീസെദെക്കിന്‍റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കുകയുമില്ല`. യഹോവ ഒരു സത്യം ചെയ്തു. അവന്‍ നമ്മുളുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും എഴുതപ്പെട്ട വചനത്തില്‍കൂടി അതു നമ്മെ കാണിച്ചുതരുകയും ചെയ്തു. `മല്ക്കീസെദെക്കിന്‍റെ മുറപ്രകാരമുള്ള അനശ്വരനായ മഹാപുരോഹിതന്‍ ഞാന്‍ ആയിത്തീരും. മല്ക്കീസെദെക്ക് നീതിയുടെ രാജാവാണ്, സാമാധാനത്തിന്‍റെ രാജാവാണ് അതുപോലെ എന്നേക്കുമുള്ള മഹാപുരോഹിതനുമാണ്. നിങ്ങ ളുടെ രക്ഷയ്ക്കായി, മല്ക്കീസെദെക്കിന്‍റെ മുറപ്രകാരമുള്ള അനശ്വരനായ മഹാപുരോഹിതന്‍ ഞാന്‍ ആയിത്തീരും`.
യേശു ഈ ലോകത്തിലേക്കു വന്ന് വിശേഷമേറിയ ഒരു നിയമത്തിന് ഉത്തരവാദിയായിത്തീര്‍ന്നു (എബ്രായർ 7:22). കാളകളുടെയും ആട്ടിന്‍ കൊറ്റന്മാരുടെയും രക്തത്തിനു പകരം അവന്‍ നമ്മുടെയെല്ലാം പാപങ്ങളെ കഴുകികളിയുന്നതിനായി സ്നാനമേല്‍ക്കുകയും ക്രൂശില്‍ രക്തം ചിന്തുകയും ചെയ്ത് തന്നെത്തന്നെ ഉയരങ്ങളില്‍ ബലിയായി അര്‍പ്പിച്ചു.
പഴയനിയമകാലത്ത് ഒരു മഹാപുരോഹിതന്‍ മരിക്കുമ്പോള്‍, 30 വയസ്സ് തികഞ്ഞ അവന്‍റെ പുത്രന്‍ പൗരോഹിത്വം തുടരുന്നു. അവന്‍ പ്രായമാകുകയും അവന്‍റെ പുത്രന്‍ 30 വയസ്സ് ആകുകയും ചെയ്യുമ്പോള്‍ പൗരോഹിത്വം അവന്‍റെ പുത്രനിലേക്ക് മാറ്റപ്പെടുന്നു.
മഹാപുരോഹിതന് വളരെയധികം പിന്തുടര്‍ച്ചക്കാരുണ്ടായിരുന്നു. അതുകൊണ്ട് ദാവീദ് ഒരു വ്യവസ്ഥ ഉണ്ടാക്കുകയും അതിന്‍പ്രകാരം മുറപ്രകാരം എല്ലാവരും തങ്ങളുടെ ഭാഗം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഹരോന്‍റെ പിന്തുടര്‍ച്ചക്കാരെല്ലാം പുരോഹിതന്മാരായി അവരോധിക്കപ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് പൗരോഹിത്വ ശുശ്രൂഷയ്ക്കുള്ള അവകാശവും കടപ്പാടും ഉണ്ടായിരുന്നു. ലൂക്കോസ് പറയുന്നു, `അബിയാ ക്കൂറില്‍ സെഖര്‍യ്യാവു എന്നു പേരുള്ള..... അവന്‍ കുറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍.......`
യേശു ഈ ലോകത്തിലേക്കു വന്ന് എന്നെന്നേക്കുമായി പൗരോഹിത്വ ശുശ്രൂഷ ചെയ്തു. വരാനിരിക്കുന്ന നല്ല കാര്യങ്ങളുടെ പുരോഹിതനായി അവന്‍ വന്നു. ആത്മാവിലും വെള്ളത്തിലും ഉള്ള പുനര്‍ജനനത്തിന്‍റെ രക്ഷയെ അവന്‍ പൂര്‍ത്തീകരിച്ചു.
അഹരോന്‍റെ പിന്‍തുടര്‍ച്ചക്കാര്‍ അപൂര്‍ണ്ണരും ദുര്‍ബലരും ആയിരുന്നു. ഒരു മഹാപുരോഹിതന്‍ മരിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്?
അവന്‍റെ പുത്രന്‍ മഹാപുരോഹിത്വം ഏറ്റെടുത്തു, പക്ഷേ ആ ബലികള്‍ മനുഷ്യജാതിയുടെ രക്ഷയെ ഉറപ്പാക്കാന്‍ തക്കവയായിരുന്നില്ല. മനുഷ്യനില്‍കൂടിയുള്ള വിശ്വാസം ഒരിക്കലും പൂര്‍ണ്ണമായിരിക്കുകയില്ല.
പുതിയനിയമകാലത്ത് യേശു ഈ ലോകത്തിലേക്കു വന്നു. പക്ഷേ അവന് തുടര്‍ച്ചയായി ബലിയര്‍പ്പിക്കേണ്ടതാ യിട്ടുണ്ടായിരുന്നില്ല; എന്തുകൊണ്ടെന്നാല്‍ അവന്‍ എന്നാളും ജീവിക്കുന്നു. അവന്‍റെ സ്നാനമേല്ക്കലിലൂടെ നമ്മുടെ പാപങ്ങ ളെല്ലാം അവന്‍ എന്നേക്കുമായി മാറ്റിക്കളഞ്ഞു. അവനില്‍ വിശ്വസിക്കുന്ന ഏവനും പാപത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരാകുന്നതിനുവേണ്ടി അവന്‍ തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ അവന്‍ ജീവനോടെ നമ്മുടെ സാക്ഷ്യത്തിനായി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. `പ്രിയ പിതാവേ, അവര്‍ ഇപ്പോഴും അപൂര്‍ണ്ണരായിരിക്കാം, പക്ഷേ അവര്‍ എന്നില്‍ വിശ്വസിക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പേ ഞാന്‍ അവരുടെ പാപങ്ങളെയെല്ലാം പോക്കിയില്ലേ?` യേശുവാണ് നമ്മുടെ രക്ഷയുടെ അനശ്വരനായ മഹാപുരോഹിതന്‍.
ഭൂമിയില്‍ നിന്നുള്ള പുരോഹിതന്മാര്‍ ഒരിക്കലും പൂര്‍ണ്ണ രായിരുന്നില്ല. അവര്‍ മരിക്കുമ്പോള്‍ അവരുടെ പുത്രന്മാര്‍ പൗരോഹിത്വം ഏറ്റെടുത്തിരുന്നു. നമ്മുടെ യഹോവ എന്നാളും ജീവിക്കുന്നു. അവന്‍ ഈ ലോകത്തിലേക്ക് വന്ന്, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ്, നമ്മുടെ പാപങ്ങള്‍ക്കായി ക്രൂശില്‍ രക്തം ചിന്തി, നമ്മുടെ അനശ്വര രക്ഷയെ പൂര്‍ത്തീകരിച്ചു.
`എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല` (എബ്രായർ 10:18). കാലത്തിന്‍റെ അവസാനംവരെയും യേശു നമ്മുടെ രക്ഷയെ സാക്ഷീകരിക്കുന്നു. നിങ്ങള്‍ ആത്മാവിനാലും വെള്ളത്താലും വീണ്ടും ജനിച്ചവരായി തീര്‍ന്നിട്ടുണ്ടോ?
`ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടി യതു: പവിത്രന്‍, നിര്‍ദ്ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേറുവിട്ടവന്‍, സ്വര്‍ഗ്ഗത്തേക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍` (എബ്രായർ 7:26). `ന്യായപ്രമാണം ബലഹീന മനുഷ്യരെ മഹാ പുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു` (എബ്രായർ 7:28).
ഞാന്‍ നിങ്ങളോടു പറയുവാനാഗ്രഹിക്കുന്നതെന്തെന്നാല്‍, നിര്‍മ്മലനായ യേശുക്രിസ്തു ഒരിക്കല്‍ എന്നെന്നേക്കുമായി അവന്‍റെ സ്നാനത്തിന്‍റെ വെള്ളത്തിലൂടെയും ക്രൂശിലെ അവന്‍റെ രക്തത്തിലൂടെയും നമ്മുടെ പാപങ്ങളെയെല്ലാം കഴുകി കളഞ്ഞു. അവന്‍ നമ്മുടെ എല്ലാ പാപങ്ങളില്‍നിന്നും നമ്മെ രക്ഷിച്ചത് പ്രവൃത്തിയുടെ നിയമത്തിലൂടെയല്ല പിന്നെയോ എന്നന്നേക്കുമായി വിധിക്കപ്പെടാനിരിക്കുന്ന നമ്മുടെയെല്ലാം പാപങ്ങളെ ചുമന്നുകൊണ്ടാണ്.
അനശ്വരമായ രക്ഷയിലൂടെയാണ് നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിച്ചത് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങള്‍ അങ്ങനെ വിശ്വസിക്കുകയാണെങ്കില്‍, നിങ്ങള്‍ വിടുതല്‍ പ്രാപിച്ചു. പക്ഷേ നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ യേശുവിന്‍റെ അനശ്വര രക്ഷയെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതായിട്ടുണ്ട്.
തിരുവെഴുത്തുകളെ കൃത്യമായി അടിസ്ഥാനമാക്കി ക്കൊണ്ട് സത്യവിശ്വാസം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ കൂടി വരുന്നു. അനശ്വരനായ സ്വര്‍ഗ്ഗീയ മഹാപുരോഹിതനായ യേശുക്രിസ്തു അവന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ അനശ്വര രക്ഷകനായിത്തീര്‍ന്നു.
 

നാം നമ്മുടെ വിശ്വാസത്തെ പൂര്‍ണ്ണമായും മനസിലാക്കണം
 
`യേശുവില്‍ വിശ്വസിക്കുക` എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ മരണത്തിലും വിശ്വാസമുണ്ടായിരിക്കുക.
 
നമുക്ക് എങ്ങനെ ശരിയായ രീതിയില്‍ യേശുവില്‍ വിശ്വസിക്കാമെന്നും നമ്മുടെ വിശ്വാസത്തെ നേരെയാക്കാമെന്നും ചിന്തിക്കാം. ശരിയായ രീതിയില്‍ നമുക്ക് എങ്ങനെ യേശുവില്‍ വിശ്വസിക്കാം? യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ ക്രൂശിലെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചു കൊണ്ട് നമുക്ക് അത് ചെയ്യുവാന്‍ കഴിയും.
ശരിയായ വിശ്വാസമെന്നാല്‍ യേശുവിന്‍റെ പ്രവൃത്തികളില്‍, അവന്‍റെ സ്നാനത്തിലും രക്തത്തിലും, നമ്മുടെ അബദ്ധധാരണകളെ ചേര്‍ക്കാതെ വിശ്വസിക്കുക എന്നുള്ളതാണ്. നിങ്ങള്‍ വിശ്വസിക്കുന്നുവോ? എന്നാല്‍ നിങ്ങളുടെ ആത്മീയ അവസ്ഥ എങ്ങനെയാണ്? നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികളിലും നിങ്ങളുടെ പരിശ്രമങ്ങളിലും വിശ്വസിക്കുന്നുവോ?
ഞാന്‍ യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ന്യായപ്രമാണം മൂലം ഞാന്‍ ഏകദേശം 10 വര്‍ഷക്കാലത്തോളം കഷ്ടത അനുഭവിച്ചു. എന്നാല്‍ അവസാനം അത്തരത്തിലുള്ള ജീവിതംകൊണ്ട് ഞാന്‍ പരീക്ഷിണിതനായിത്തീര്‍ന്നു. എന്‍റെ ആ നാളുകളെക്കുറിച്ച് ഓര്‍മ്മിക്കുന്നതു പോലും എനിക്ക് ഇഷ്ടമല്ല. എന്‍റെ ഭാര്യ ഇപ്പോള്‍ ഇവിടെത്തന്നെ ഇരിക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് എത്രമാത്രം ഭയാനകമായിരുന്നു എന്ന് ഇവള്‍ക്കറിയാം.
ഞായറാഴ്ചകളില്‍ ഞാന്‍ പറയും, `ഹണി, ഇന്ന് നമുക്ക് ആഘോഷിക്കാം`.
`പക്ഷേ ഇന്ന് ഞായറാഴ്ചയാണ്`.
അവള്‍ ഞായറാഴ്ച തുണികള്‍പോലും അലക്കിയിരുന്നില്ല. ഒരു ഞായറാഴ്ച, എന്‍റെ പാന്‍റ്സ് കീറിയതായിരുന്നു. പക്ഷേ അവള്‍ തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ശാബത്ത് കൃത്യമായി പാലിക്കാന്‍ ഞാന്‍ കൂടുതല്‍ നിര്‍ബന്ധമുള്ള ആളായിരുന്നു. എന്നാല്‍ അത് വളരെ കഠിനമായിരുന്നു. ഞങ്ങള്‍ ഞായറാഴ്ചകളില്‍ ഒരിക്കലും വിശ്രമിച്ചിട്ടില്ല; എന്തുകൊണ്ടെന്നാല്‍ ശാബത്ത് കൃത്യമായി പാലിക്കുവാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.
 

ആ നാളുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു
 
പ്രിയപ്പെട്ട കൂട്ടുകാരെ, യേശുവില്‍ സത്യമായും വിശ്വസിക്കുന്നതിനായി, നാം അവന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും ഉള്ള നമ്മുടെ പാപങ്ങളുടെ പരിഹാരത്തില്‍ വിശ്വസിക്കണം. സത്യവിശ്വാസമെന്നാല്‍ യേശുവിന്‍റെ ദൈവികതയിലും മാനുഷികതയിലും അവന്‍ ഈ ലോകത്തില്‍ ചെയ്ത എല്ലാ പ്രവൃത്തികളിലും വിശ്വസിക്കു കയാണ്. സത്യവിശ്വാസി അവന്‍റെ എല്ലാ വചനങ്ങളിലും വിശ്വസിക്കുന്നു.
`യേശുവില്‍ വിശ്വസിക്ക` എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഇത് യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുകയാണ്. ഇത് എത്ര നിസാരമാണ്? നാമെല്ലാം ചെയ്യേണ്ടത്, വേദപുസ്തകത്തില്‍ നോക്കി സുവിശേഷത്തില്‍ വിശ്വസിക്കുക. നാമെല്ലാം ശരിയായ രീതിയില്‍ വിശ്വസിക്കണം.
`ദൈവമേ, നന്ദി, ഇത് എന്‍റെ പരിശ്രമങ്ങളിലൂടെ ചെയ്യപ്പെട്ടിട്ടില്ല എന്ന് കാണുന്നു! ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത് (റോമർ 3:20). എനിക്ക് ഇപ്പോള്‍ ഇതെല്ലാം മനസിലായി. ന്യായപ്രമാണം നല്ലതും അത് ദൈവത്തിന്‍റെ കല്പനകളും ആകയാല്‍ ഞാന്‍ അതിനുപ്രകാരം ജീവിക്കേണം എന്ന് വിചാരിച്ചു. ഞാന്‍ ഇപ്പോള്‍ വരെ കഠിനശ്രമം നടത്തുകയും എന്നാല്‍ ന്യായപ്രമാണപ്രകാരം ജീവിക്കാന്‍ കഴിയും എന്നുള്ള തോന്നല്‍ തെറ്റായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കല്പനകളെ ഒരിക്കലും പാലിക്കാന്‍ കഴിയുകയില്ല എന്നു ഞാന്‍ കാണുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ കൂടി എന്‍റെ ഹൃദയം ദുഃച്ഛിന്തകള്‍ കൊണ്ടും ലംഘനങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഞങ്ങളില്‍ പാപത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉള്‍പ്രവേശം ചെയ്യുന്നതിനായാണ് ന്യായപ്രമാണം നല്‍കപ്പെട്ടത് എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ദൈവമേ, നന്ദി: ഞാന്‍ നിന്‍റെ ഹിതത്തെ തെറ്റദ്ധരിക്കുകയും ന്യായപ്രമാണത്തെ പാലിക്കുന്നതിനായി കഠിനശ്രമം നടത്തുകയും ചെയ്തു. അത് ശ്രമിക്കുന്നതുപോലും എനിക്ക് യഥാര്‍ത്ഥത്തില്‍ അഹങ്കാരമുള്ള തായിരുന്നു. ഞാന്‍ പശ്ചാത്തപിക്കുന്നു. യേശു എന്‍റെ രക്ഷയ്ക്കായി സ്നാനമേല്ക്കുകയും രക്തം ചിന്തുകയും ചെയ്തു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു! ഞാന്‍ വിശ്വസിക്കുന്നു!`
നിങ്ങള്‍ കപടമില്ലാതെയും ശുദ്ധമായും വിശ്വസിക്കണം. വേദപുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള വചനങ്ങളില്‍ മാത്രമേ വിശ്വസിക്കാവൂ. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും പുനര്‍ജനിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ഇതുതന്നെയാണ്.
എന്തുകൊണ്ടാണ് യേശുവില്‍ വിശ്വസിക്കുന്നത്? ഒരു പ്രത്യേക സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട എന്തെങ്കിലുമൊന്നാണോ ഇത്? നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടുന്ന ഒരു മതമാണോ നിങ്ങളുടെ വിശ്വാസം? മനുഷ്യന്‍ ദൈവങ്ങളെ ഉണ്ടാക്കുകയും ആ ദൈവങ്ങള്‍ക്ക് യോജ്യമായ മതങ്ങളെ ഉണ്ടാക്കുകയും ചെയ്തു. മനുഷ്യനന്മ എന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ മനുഷ്യന്‍ വര്‍ത്തിക്കേണ്ട ഒരു പ്രക്രിയയാണ് മതം.
അപ്പോള്‍ എന്താണ് വിശ്വാസം? ഇത് അര്‍ത്ഥമാക്കുന്നത് ദൈവത്തില്‍ വിശ്വസിക്കുകയും അവനെ ബഹുമാനിക്കുകയും ചെയ്യുക എന്നാണ്. നാം യേശുവിന്‍റെ രക്ഷയെ ബഹുമാനി ക്കുകയും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും വേണം. ഇതാണ് സത്യവിശ്വാസം. ഇതാണ് വിശ്വാസവും മതവും തമ്മിലുള്ള വ്യത്യാസം. ഒരിക്കല്‍ നിങ്ങള്‍ക്ക് ഇവയെ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, വിശ്വാസത്തെ മനസിലാക്കുന്നതില്‍ നിങ്ങള്‍ക്ക് 100 മാര്‍ക്കും കിട്ടി.
പുനര്‍ജനിക്കാത്ത ന്യായപ്രമാണക്കാരന്‍ നമ്മോടു പറയുന്നു, നാം യേശുവില്‍ വിശ്വസിച്ച് ദൈവഭക്തിയുള്ളവരായി ജീവിക്കണം. ദൈവഭക്തി യുള്ളവരാകുന്നതു കൊണ്ടുമാത്രം ഒരാള്‍ക്ക് വിശ്വാസിയാകുവാന്‍ കഴിയുമോ? തീര്‍ച്ചയായും നാം നല്ലതാകണം. പുനര്‍ജനിച്ചവരേക്കാള്‍ കൂടുതല്‍ ദൈവഭക്തിയു ള്ളവരായി ആരാണ് ജീവിതം നയിക്കുന്നത്?
പക്ഷേ അവര്‍ ഇതു പറയുന്നത് പാപികളോടാണ്. ഒരു ശരാശരി പാപിയുടെ ഉള്ളില്‍ 12 തരം പാപങ്ങളുണ്ടായിരിക്കും. അവന് എങ്ങനെ ദൈവഭക്തിയുള്ളവനായി ജീവിക്കാന്‍ സാധിക്കും? തീര്‍ച്ചയായും എന്താണ് ചെയ്യേണ്ടത് എന്ന് അവന്‍റെ മനസ് ഗ്രഹിച്ചിരിക്കാം എന്നാല്‍ അവന്‍റെ ഹൃദയത്തിന് അത് നടപ്പില്‍ വരുത്താന്‍ കഴിയുകയില്ല. ഒരു പാപി പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഭക്തിപൂര്‍വ്വം ജീവിക്കുക എന്നുള്ളത് ഒരു സിദ്ധാന്തം മാത്രമാകുകയും അവന്‍റെ ജന്മവാസന അവനെ പാപത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് നാം ന്യായപ്രമാണപ്രകാരമാണോ ജീവിക്കാന്‍ പോകുന്നത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അനശ്വര മഹാപുരോഹിതനില്‍ വിശ്വസിച്ച്, യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലും വിശ്വസിച്ചുകൊണ്ട് രക്ഷപ്രാപിപ്പാനോ പോകുന്നത് എന്ന് നമ്മുടെ ഹൃദയങ്ങളില്‍ തീരുമാനമെടുക്കണം.
വിശ്വസിക്കുന്നവര്‍ക്ക് യേശുവാണ് സത്യമഹാപുരോ ഹിതന്‍ എന്ന് ഓര്‍മ്മിക്കുക. സത്യമായ രക്ഷയെ അറിഞ്ഞു കൊണ്ടും അതില്‍ വിശ്വസിച്ചുകൊണ്ടും യേശുവിന്‍റെ സ്നാനത്തില്‍കൂടിയും ക്രൂശിലെ അവന്‍റെ രക്തത്തില്‍കൂടിയും നമുക്ക് രക്ഷപ്രാപിക്കാം.
 

വീണ്ടും ജനിച്ചവര്‍ ലോകത്തിന്‍റെ അവസാനത്തെക്കുറിച്ച് ഭയക്കുന്നില്ല
 
എന്തുകൊണ്ടാണ് വീണ്ടും ജനിച്ചവര്‍ ലോകാവസാനത്തെക്കുറിച്ച് നിര്‍ഭയരായിരിക്കുന്നത്?
എന്തുകൊണ്ടെന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം അവരെ പാപത്തില്‍നിന്നും മുക്തരാക്കുന്നു

നിങ്ങള്‍ സത്യമായും വീണ്ടും ജനിച്ചവരാകുമ്പോള്‍ ലോകം അവസാനിക്കുന്നതിനെക്കുറിച്ച് ഭയപ്പെടുകയേ വേണ്ട. 1992 ഒക്ടോബര്‍ 28 ന് ലോകമവസാനിക്കുമെന്ന് കൊറിയയിലെ പല ക്രിസ്ത്യാനികളും അവകാശപ്പെട്ടിരുന്നു. എന്ത് ആകുലവും ഭയാനകവുമായ ദിവസമായിരിക്കും അത്, അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ എല്ലാ അവകാശവാദങ്ങളും തെറ്റായി മാറി. സത്യമായും വീണ്ടും ജനിച്ചവന്‍ ദൈവഭക്തിയോടെ ജീവിച്ച് അവസാന നിമിഷംവരെ സുവിശേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഈ ലോകത്തിന് അന്ത്യം സംഭവിച്ചുകൊള്ളട്ടെ, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷം പ്രസംഗിക്കുകയാണ് നാമെല്ലാം ചെയ്യേണ്ടത്.
മണവാളന്‍ വരുമ്പോള്‍ ആത്മാവിനാലും വെള്ളത്താലും സത്യമായും പുനര്‍ജനിച്ച മണവാട്ടികള്‍ക്കു അവനെ കാണുവാന്‍ കഴിയും. ഇങ്ങനെ പറഞ്ഞുകൊണ്ട് `അവസാനം നീ വന്നു! എന്‍റെ ജഡം ഇപ്പോഴും വളരെ അപൂര്‍ണ്ണമാണ് എന്നാല്‍ നീ എന്നെ സ്നേഹിച്ച് എന്‍റെ എല്ലാ പാപങ്ങളില്‍നിന്നും മുക്തയാക്കി. അതുകൊണ്ട് എന്‍റെ ഹൃദയത്തില്‍ പാപമില്ല. നന്ദി, ദൈവമേ. എന്‍റെ രക്ഷകന്‍ നീയാകുന്നു!`
എല്ലാ നീതിമാന്മാര്‍ക്കും മണവാളന്‍ യേശുവാണ്. മണവാളന്‍ മണവാട്ടിയെ സ്നേഹിക്കുന്നതിനാല്‍ വിവാഹം നടക്കുന്നു, നമുക്ക് ചുറ്റും നടക്കുന്നതുപോലെ മറ്റുതരത്തിലല്ല. ഈ ലോകത്ത് ചിലപ്പോഴെല്ലാം അങ്ങനെ നടക്കുന്നുണ്ടെന്നെനിക്കറിയാം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ വിവാഹം നടക്കേണമോ എന്ന് നിശ്ചയിക്കുന്നത് മണവാളനാണ്. തന്‍റെ സ്നേഹത്തെ അടിസ്ഥാനമാക്കി, മണവാളനാണ് വിവാഹം നടത്തുന്നതും രക്ഷയുടെ വാഗ്ദാനം നടത്തുന്നതും തെരഞ്ഞെടുക്കുന്നത്, മണവാട്ടി ഏതുമായിക്കൊള്ളട്ടെ. ഇങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ വിവാഹം നടത്തപ്പെടുന്നത്.
മണവാളന് തന്‍റെ മണവാട്ടികളെക്കുറിച്ച് എല്ലാം അറിയാം. എന്തുകൊണ്ടെന്നാല്‍ അവന്‍ സ്നേഹിച്ച മണവാട്ടികളെല്ലാം അങ്ങനെയുള്ള പാപികളാണ്. അവന് അവരില്‍ കരുണ തോന്നി, സ്നാനമേറ്റ് ക്രൂശില്‍ രക്തം ചിന്തി, അവരെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചു.
നമ്മുടെ ദൈവമായ യേശു ഈ ലോകത്തിലേക്കുവന്നത് അഹരോന്‍റെ പിന്തുടര്‍ച്ചക്കാരനായല്ല അവന്‍ ഈ ലോകത്തിലേക്ക് വന്നത്. ഭൗമികമായ ഒരു ബലിയര്‍പ്പണത്തിനല്ല. ഈ പ്രവര്‍ത്തി ചെയ്യുന്നതിനായി അഹരോന്‍റെ വംശാവലിയിലെ ധാരാളം ലേവ്യന്മാര്‍ അവിടെ ഉണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിലെ ബലിയുടെ പ്രധാന സ്വഭാവം യേശു തന്നെയല്ലാതെ മറ്റാരും ആയിരുന്നില്ല. അതുകൊണ്ട് യഥാര്‍ത്ഥ വസ്തു ഈ ലോകത്തിലേക്കു വന്നപ്പോള്‍ അതിന്‍റെ നിഴലിന് എന്തു സംഭവിച്ചു? ആ നിഴല്‍ ഇല്ലാതാക്കി.
യേശു ഈ ലോകത്തിലേക്കു വന്നപ്പോള്‍ അഹരോന്‍ ചെയ്തതുപോലെ ബലിയര്‍പ്പണം അവന്‍ ഒരിക്കലും ചെയ്തില്ല. പാപികളുടെ രക്ഷയ്ക്കായി രക്തം ചിന്തുകയും സ്നാനമേല്ക്കുകയും ചെയ്തുകൊണ്ട് മനുഷ്യജാതിക്കായി അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചു. ക്രൂശിേന്മല്‍ അവന്‍ രക്ഷ പൂര്‍ത്തീകരിച്ചു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നവര്‍ക്ക് രക്ഷ അനിശ്ചിതത്വത്തിലല്ല. അവ്യക്തമായിട്ടല്ല യേശു നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത്. അവന്‍ അത് വ്യക്തമായി ചെയ്തു. `ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു` (യോഹന്നാൻ 14:6). യേശു ഈ ലോകത്തിലേക്കുവന്ന്, അവന്‍റെ സ്നാനമേല്ക്കല്‍, അവന്‍റെ മരണം, അവന്‍റെ പുനരുത്ഥാനം ഇവയിലൂടെ നമ്മെ മോചിപ്പിച്ചു.
 

പഴയനിയമം യേശുവിന്‍റെ മാതൃകയാണ്
 
മറ്റൊരു നിയമം നിര്‍മ്മിക്കേണ്ടിയിരുന്നതിന്‍റെ കാരണമെന്തായിരുന്നു?
എന്തുകൊണ്ടെന്നാല്‍ ആദ്യത്തെ നിയമം അസ്ഥിരവും നിഷ്പ്രയോജനവും ആയിരുന്നു
 
പുതിയ നിയമത്തിന്‍റെ നിഴലാണ് പഴയനിയമം. പഴയനിയമത്തിനെ മഹാപുരോഹതരെപ്പോലെ ഒരിക്കലും ബലിയര്‍പ്പിച്ചിട്ടില്ലെങ്കിലും അവന്‍ അതിലും മെച്ചമായ ഒരു പൗരോഹിത്വത്തെ ശുശ്രൂഷിച്ചു, അനശ്വരമായ സ്വര്‍ഗ്ഗീയ പൗരോഹിത്വം. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലെ ആളുകളെല്ലാം ജന്മം മുതലേ പാപമുള്ളവരാണ്, അവര്‍ പിന്നീട് പാപികളായിത്തീരുകയും അവര്‍ക്ക് ഒരിക്കലും ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ നീതിമാന്മാരാകാന്‍ കഴിയുകയുമില്ല. അതുകൊണ്ടാണ് ദൈവം മറ്റൊരു ഉടമ്പടി ഉണ്ടാക്കിയത്.
സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ് തന്‍റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ച്, പകരമായി അവന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും അവന്‍റെ ഉയിര്‍പ്പിലും വിശ്വാസമുണ്ടായിരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതാണ് ദൈവത്തിന്‍റെ രണ്ടാമത്തെ ഉടമ്പടി. രണ്ടാമത്തെ ഉടമ്പടി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശഷത്തില്‍ വിശ്വാസമുള്ള വരായിരിക്കുവാന്‍ ആവശ്യപ്പെടുന്നു.
ദൈവം ഇനിയൊരു നാളും നമ്മുടെ നല്ല പ്രവൃത്തികളെക്കുറിച്ച് ചോദിക്കില്ല. രക്ഷ നേടുവാന്‍ നാം എങ്ങനെ ജീവിക്കണം എന്ന് അവന്‍ പറയുന്നില്ല. തന്‍റെ പുത്രനില്‍ കൂടിയുള്ള രക്ഷയില്‍ വിശ്വസിക്കുവാന്‍ മാത്രമേ അവന്‍ ആവശ്വപ്പെടുന്നുള്ളൂ. എല്ലാത്തിനുമുപരിയായി, അവന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നു. നാം ശരി എന്നു പറയേണം.
വേദപുസ്തകത്തില്‍ യഹൂദഗോത്രം രാജകീയത കാത്തു സൂക്ഷിച്ചിരുന്നു. ശലോമോന്‍ രാജാവുവരെയുള്ള യിസ്രായേലിന്‍റെ രാജാക്കന്മാരെല്ലാം യഹൂദ ഗോത്രത്തില്‍ ജനിച്ചവരായിരുന്നു. രാജ്യഭാഗത്തിനു ശേഷവും B C 586 ല്‍ ഇതിന്‍റെ പതനം വരെ കിഴക്കന്‍ രാജ്യങ്ങളുടെ സിംഹാസനം യഹൂദയായിരുന്നു. അതുകൊണ്ട് യഹൂദ ജനത യിസ്രായേല്യര്‍ക്കായി നിലനില്‍ക്കുന്നു. ലേവിയുടെ ഗോത്രത്തിലുള്ളവര്‍ പുരോഹിതന്മാരില്‍ ഒന്നായിരുന്നു. യിസ്രായേലിലെ ഓരോ ഗോത്രങ്ങള്‍ക്കു അവരുടേതായ ഭാഗം ഉണ്ടായിരുന്നു. യഹൂദയുടെ ഗോത്രത്തില്‍, അതിന്‍റെ സ്ഥാനങ്ങളില്‍നിന്നും യേശു വരുമെന്നും ദൈവം വാഗ്ദാനം ചെയ്തിരുന്നു.
എന്തുകൊണ്ടാണ് അവന്‍ ഈ ഉടമ്പടി യഹൂദ ജാതിയുമായി ഉണ്ടാക്കിയത്? ഇങ്ങനെയൊരു ഉടമ്പടി ഉണ്ടാക്കുകയെന്നാല്‍ എല്ലാ ജനങ്ങളുമായി ഉടമ്പടി ഉണ്ടാക്കുന്നതിനു തുല്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുമായി യിസ്രായേല്യര്‍ നില്ക്കുന്നു. യേശു ആ പുതിയ ഉടമ്പടി പൂര്‍ത്തീകരിച്ചു. അവന്‍റെ സ്നാനത്തിലും, അവന്‍റെ ക്രൂശിലെ മരണത്തിലൂടെയും മനുഷ്യജാതിക്ക് രക്ഷയായിത്തീര്‍ന്നത് അതായിരുന്നു.
 

മാനസാന്തരത്തിലൂടെ മനുഷ്യന്‍റെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ കഴിയുകയില്ല
 
മാനസാന്തരത്തിലൂടെ മനുഷ്യന്‍റെ പാപങ്ങള്‍ കഴുകിക്കളയുന്നുവോ?
ഇല്ല

യിരെമ്യാവ് 17:1 ല്‍ മനുഷ്യന്‍റെ പാപം രണ്ടിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. `യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു`.
നമ്മുടെ പാപങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ എഴുതിവച്ചിരിക്കുന്നു. അങ്ങനെയാണ് നാം പാപികളാണെന്ന് അറിയുന്നത്. ഒരുവന്‍ യേശുവില്‍ വിശ്വസിക്കുന്നതിന് മുമ്പ്, അവന്‍ പാപിയാണെന്ന് അറിയുന്നില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ അവന്‍റെ ഹൃദയത്തില്‍ ദൈവത്തിന്‍റെ ന്യായപ്രമാണമില്ലായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ ഒരാള്‍ യേശുവില്‍ വിശ്വസിക്കുമ്പോള്‍, ദൈവത്തിനു മുമ്പില്‍ അവന്‍ പാപിയാണെന്ന് തിരിച്ചറിയുന്നു.
യേശുവില്‍ വിശ്വസിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടേ ചിലര്‍ അവന്‍ പാപിയാണെന്ന് തിരിച്ചറിയുന്നുള്ളൂ.
പ്രിയനേ, ഞാനൊരു പാപിയാണ്. ഞാന്‍ രക്ഷപ്രാപിച്ചു എന്നു ഞാന്‍ വിചാരിച്ചു. പക്ഷെ ഞാന്‍ ഇപ്പോഴും പാപിയാണ്! അവന്‍ അവസാനം അവനെത്തന്നെ കാണുമ്പോഴാണ് അവനില്‍ തിരിച്ചറിവ് വരുന്നത്. പത്തുവര്‍ഷമായി അവന്‍ വളരെ സന്തോഷവാനായിരുന്നു. പക്ഷെ പെട്ടെന്ന് അവന്‍ സത്യത്തെ കാണുന്നു. എന്തുകൊണ്ടെന്നാണെണ് നിങ്ങള്‍ക്കറിയുമോ? അവന്‍ ഈ തിരിച്ചറിവിലേക്കെത്തി, എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍കൂടി അവസാനം അവന് അവന്‍റെ ലംഘനങ്ങളും പാപങ്ങളും കാണുവാന്‍ കഴിഞ്ഞു. വീണ്ടുംജനിക്കാതെ കഴിഞ്ഞ 10 വര്‍ഷമായി അവന്‍ യേശുവില്‍ വിശ്വസിക്കുകയായിരുന്നു.
അവന്‍റെ ഹൃദയത്തില്‍നിന്നും അവന് അവന്‍റെ പാപങ്ങളെ തുടച്ചുനീക്കാന്‍ കഴിയാത്തതിനാല്‍ ദൈവമുമ്പാകെ അവന്‍ പാപിയായിത്തന്നെയിരിക്കുന്നു. ഈ തിരിച്ചറിവിലേക്കെത്തിച്ചേരാന്‍ ചിലര്‍ 5 വര്‍ഷമെടുക്കുന്നു, ചിലര്‍ 10 വര്‍ഷമെടുക്കുന്നു. ചിലര്‍ 30 വര്‍ഷം കഴിഞ്ഞ്, ചിലര്‍ 50 വര്‍ഷം കഴിഞ്ഞ് ഈ തിരിച്ചറിവില്‍ എത്തുകയും ചിലര്‍ അവസാനം വരെ ഒരിക്കലും ഈ സത്യം തിരിച്ചറിയാതെയിരിക്കുകയും ചെയ്യുന്നു. `പ്രിയപ്പെട്ട ദൈവമേ, കല്പനകള്‍ എന്‍റെ മനസില്‍ ഉണ്ടായിരിക്കുന്നതിന് മുമ്പ് ഞാന്‍ നല്ലവനായിരുന്നു. ന്യായപ്രമാണത്തെ നന്നായി പാലിച്ചിരുന്നു എന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, എല്ലാദിവസവും ഞാന്‍ പാപം ചെയ്യുന്നു എന്ന് തിരിച്ചറിയുന്നു. പൗലൊസ് അപ്പൊസ്തലന്‍ പറഞ്ഞതുപോലെ, `ഞാന്‍ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജനിക്കയും ഞാന്‍ മരിക്കയും ചെയ്തു` (റോമര്‍ 7:9). ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഞാന്‍ ഒരു പാപിയാണ്`.
ദൈവവചനപ്രകാരം ജീവിക്കുന്നതില്‍നിന്നും നിങ്ങളെ തടയുന്നത് നിങ്ങളുടെ തന്നെ പാപങ്ങളാണ്. നിങ്ങളുടെ പാപങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവം നിങ്ങളുടെ പാപങ്ങള്‍ അവിടെ രേഖപ്പെടുത്തുന്നതിനാല്‍, പ്രാര്‍ത്ഥിക്കുവാനായി നിങ്ങളുടെ തല കുനിക്കുമ്പോള്‍, നിങ്ങളുടെ എല്ലാ പാപങ്ങളും കൂടിച്ചേരുന്നു. `അത്ഭുതം! നീ സമര്‍പ്പിച്ച പാപം ഞാനാകുന്നു.`
`പക്ഷെ ഞാന്‍ നിനക്കായി 2 വര്‍ഷം മുമ്പേ പാപ പരിഹാരം നടത്തി. പെട്ടെന്ന് നീ ഇതെല്ലാം എന്തുകൊണ്ടാണ് കാണിക്കുന്നത്? എന്തുകൊണ്ടാണ് നീ പോകാത്തത്?`
`ഇത്രയും വൃത്തികെട്ടവനാകരുത്!. ഞാന്‍ നിന്‍റെ ഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഒരു കാര്യവുമില്ല. എന്താ നീ ഇപ്പോഴും പാപയാണെന്നാണോ വിചാരിക്കുന്നത്?`
`ഇല്ല! ഇല്ല!`
അതുകൊണ്ട് രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത പാപങ്ങള്‍ക്കായി അവന്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നു. `കര്‍ത്താവേ, ദയവുചെയ്തു എന്നോടു ക്ഷമിക്കേണമേ. ഞാന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ ഇപ്പോഴും എന്നെ വേദനപ്പെടുത്തുന്നു. എന്‍റെ പാപങ്ങള്‍ക്കായി ഞാന്‍ പശ്ചാത്തപിച്ചു. പക്ഷേ അവ ഇപ്പോഴും എന്നോടുകൂടെത്തന്നെ ഉണ്ട്. ദയവായി എന്നോട് ക്ഷമിക്കേണമേ, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പാപം ചെയ്തു.`
എന്നാല്‍ പശ്ചാത്താപത്തിലൂടെ ആ പാപങ്ങള്‍ മാറിപ്പോകുമോ? മനുഷ്യരുടെ പാപങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കയാല്‍, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവശേഷം കൂടാതെ അത് തുടച്ചുകളയുവാന്‍ കഴിയുകയില്ല. സത്യമായ പാപപരിഹാരം നേടാന്‍ ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തില്‍കൂടി മാത്രമേ കഴിയുകയുള്ളൂ. യേശുവിന്‍റെ സത്യസുവിശേഷത്തിന്‍റെ വിശ്വാസത്തില്‍കൂടി മാത്രമേ നമുക്ക് രക്ഷപ്രാപിപ്പാന്‍ കഴിയുകയുള്ളൂ.
 

ഞാന്‍ നിന്‍റെ രക്ഷകന്‍ ആയിരിക്കും
 
പുതിയ ഉടമ്പടിയോട് നാം എങ്ങനെ പ്രതികരിക്കണം?
നമ്മള്‍ ഇത് ഹൃദയങ്ങളില്‍ വിശ്വസിച്ച് ലോകം മുഴുവനും പ്രസംഗിക്കണം

സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ കര്‍ത്താവ് നമ്മളുമായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കി. `ഞാന്‍ നിന്‍റെ രക്ഷകന്‍ ആയിത്തീരും. വെള്ളത്തില്‍ കൂടിയും രക്തത്തില്‍ കൂടിയും ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍നിന്നും നിന്നെ ഞാന്‍ പൂര്‍ണ്ണമായും വിടുവിക്കും. എന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഞാന്‍ തീര്‍ച്ചയായും അനുഗ്രഹിക്കും.`
നിങ്ങള്‍ ദൈവത്തോടുള്ള പുതിയ ഉടമ്പടിയില്‍ വിശ്വസിക്കുന്നുവോ? വെള്ളത്തില്‍ കൂടിയും രക്തത്തില്‍ കൂടിയും ഉള്ള അവന്‍റെ രക്ഷയുടെയും അവന്‍റെ ഉടമ്പടിയുടെയും സത്യത്തില്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ എല്ലാ പാപങ്ങളില്‍നിന്നും രക്ഷ പ്രാപിക്കുകയും നമുക്ക് വീണ്ടും ജനിച്ചവരാകാന്‍ കഴിയുകയും ചെയ്യും.
കൃത്യമായി രോഗനിര്‍ണ്ണയും നടത്തുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ നാം വിശ്വസിക്കുകയില്ല. ഒരു ഡോക്ടര്‍ ആദ്യം തന്‍റെ രോഗികളെ കൃത്യമായി രോഗനിര്‍ണ്ണയം നടത്തുകയും അതിനുശേഷം യേജ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും വേണം. അവിടെ എല്ലാത്തരത്തിലുമുള്ള മരുന്നുകള്‍ ഉണ്ട്. എന്നാല്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് കൃത്യമായി അദ്ദേഹം അറിഞ്ഞിരിക്കണം. ഒരിക്കല്‍ ഒരു ഡോക്ടര്‍ തന്‍റെ രോഗികള്‍ക്ക് കൃത്യമായ രോഗനിര്‍ണ്ണയം നടത്തിക്കഴിഞ്ഞാല്‍, ഭേദമാക്കുന്ന പല മരുന്നുകളും ലഭ്യമാണ്. എന്നാല്‍ തെറ്റായ രോഗനിര്‍ണ്ണയം കൊണ്ട് ആ നല്ല മരുന്നുകള്‍ രോഗിയുടെ നില വഷളാക്കാനേ ഉപകരിക്കുകയുള്ളൂ.
ഇതുപോലെതന്നെ, നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുമ്പോള്‍, ദൈവവചനത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ നിങ്ങളുടെ ആത്മാവിന്‍റെ അവസ്ഥയെ നിര്‍ണ്ണയിക്കേണ്ടതുണ്ട്. ദൈവവചനം കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ പരിശോധിക്കുമ്പോള്‍, നിങ്ങളുടെ ആത്മാവിന്‍റെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ കൃത്യമായി കാണുവാന്‍ കഴിയും. ആത്മാവിന്‍റെ വൈദ്യന് തന്‍റെ രോഗികളില്‍ ഒന്നിനെപ്പോലും ഒഴിച്ചു നിര്‍ത്താതെ എല്ലാവരെയും സുഖപ്പെടുത്തുവാന്‍ കഴിയും. അവര്‍ക്കെല്ലാം പുനര്‍ജനിക്കുവാന്‍ കഴിയും.
`ഞാന്‍ വീണ്ടെടുക്കപ്പെട്ടോ എന്നെനിക്കറിയില്ല`. എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, നിങ്ങള്‍ രക്ഷ പ്രാപിച്ചിട്ടില്ല എന്നര്‍ത്ഥം. ഒരു പാസ്റ്റര്‍ സത്യമായും യേശുവിന്‍റെ ശിഷ്യനാണെങ്കില്‍, തന്‍റെ അനുയായികളുടെ പാപക്കുരുക്ക് അഴിക്കുവാന്‍ അദ്ദേഹത്തെക്കൊണ്ട് കഴിയണം. അപ്പോള്‍ അദ്ദേഹത്തിന് അവരുടെ വിശ്വാസത്തിന്‍റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാനും അവരെ ആത്മീയതയോടെ നയിക്കുവാനും കഴിയും. തന്‍റെ അനുയായികളുടെ യഥാര്‍ത്ഥ ആത്മീയ സ്ഥിതി കാണുവാനും അദ്ദേഹത്തിന് കഴിയണം.
ലോകത്തിന്‍റെ എല്ലാ പാപവും ചുമക്കുവാനാണ് യേശു ഈ ലോകത്തിലേക്ക് വന്നത്. അവന്‍ വന്ന്, സ്നാനമേറ്റ്, ക്രൂശില്‍ മരിച്ചു. അവന്‍ എല്ലാ പാപത്തിനും പരിഹാരം ചെയ്തപ്പോള്‍ നിന്‍റെ പാപത്തെ അവന്‍ വിട്ടുകളഞ്ഞുവോ? ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും വചനം എല്ലാ വിശ്വാസികളുടെയും പാപങ്ങളെ മായ്ച്ചുകളയുന്നു.
സുവിശേഷം ഒരു സ്ഫോടകവസ്തുപോലെയാണ്. ഇത് ഉയരമുള്ള കെട്ടിടങ്ങള്‍ മുതല്‍ പര്‍വ്വതങ്ങള്‍ വരെ പൊട്ടിത്തെറിപ്പിക്കുന്നു. യേശുവിന്‍റെ ജോലിയും ഇതുതന്നെയാണ്. ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും അവന്‍റെ സുവിശേഷം കൊണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവന്‍റെയും പാപങ്ങളെ തുടച്ചുമാറ്റുന്നു; വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നമുക്ക് ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തിലേക്ക് നോക്കാം. 
 
 
പഴയനിയമത്തിലെ കൈവെയ്ക്കലിന്‍റെ സുവിശേഷം
 
പഴയനിയമത്തിലെ കൈവെയ്ക്കലിന്‍റെ ഉദ്ദേശ്യം എന്തായിരുന്നു?
പാപയാഗത്തിലേക്ക് പാപങ്ങളെ കടത്തിവിടുക എന്നുള്ളതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം

ലേവ്യ പുസ്തകം 1:34 ലെ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിന്‍റെ സത്യത്തിലേക്കു നോക്കാം. `അവന്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍വെച്ച് അര്‍പ്പിക്കേണം. അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ വെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും.`
ഈ പാഠഭാഗം നമ്മോടു പറയുന്നു, ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അതിനെ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ അതിന്‍റെ തലയില്‍ കൈവച്ചുകൊണ്ട് അര്‍പ്പിക്കേണം. വഴിപാട് ഊനമില്ലാത്ത ജീവനുള്ള കന്നുകാലി ആയിരിക്കണം.
പഴയനിയമകാലത്ത്, ഒരു പാപി തന്‍റെ കൈകള്‍, വഴിപാടു വസ്തുവിനുമേല്‍ വെച്ച്, ദൈനംദിന പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തു. യഹോവയുടെ മുമ്പാകെ അവന്‍ വഴിപാടു മൃഗത്തെ കൊല്ലുകയും പുരോഹിതന്‍ ഹോമയാഗത്തിന്‍റെ രക്തത്തില്‍ നിന്നും കുറച്ചെടുത്ത് ബലിപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ചെയ്തു. അതിനിശേഷം അവന്‍ ശേഷിക്കുന്ന രക്തം ബലിപീഠത്തിന്‍റെ തറയില്‍ ഒഴിക്കുകയും പാപിക്ക് ഒരു ദിവസത്തെ പാപമോചനം കൊടുക്കപ്പെടുകയും ചെയ്തു.
ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക്, ലേവ്യപുസ്തകം 1:6-10 ഇത് എഴുതപ്പെട്ടിരിക്കുന്നു. തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം. പിന്നെ അഹരോന്‍ യഹോവയ്ക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടുവീണം കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം. അസസ്സേലിനു ചീട്ടുവീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തണം. വേദപുസ്തകത്തില്‍ വിശദീകരിക്കുന്നതുപോലെ അസസ്സേലിന്നു എന്നാല്‍ `ദേഷ്യം ഇല്ലാതാക്കുക` എന്നര്‍ത്ഥം. അങ്ങനെ ഒരു വര്‍ഷത്തെ പാപങ്ങളെല്ലാം ഏഴാം മാസത്തിലെ പത്താമത്തെ ദിവസത്തില്‍ പോക്കിയിരുന്നു.
ലേവ്യ പുസ്തകം 16:29-30 ല്‍ ഇത് എഴുതപ്പെട്ടിരിക്കുന്നു, `ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.; ഏഴാം മാസം പത്താം തിയതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്. ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകല പാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്.`
ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് യിസ്രായേല്യര്‍ പ്രായശ്ചിത്തം ചെയ്തിരുന്ന ദിനം ഇതായിരുന്നു. ഇത് എങ്ങനെ ചെയ്യപ്പെട്ടിരുന്നു? ആദ്യം മഹാപുരോഹിതനായ അഹരോന്‍ ബലിക്കു മുമ്പാകെ സന്നിഹിതനായിരുന്നിരിക്കണം. യിസ്രായേല്‍ ജനതയെ ആരാണ് പ്രതിനിധീകരിച്ചിരുന്നത്? അഹരോന്‍. ദൈവം അഹരോനെയും അവന്‍റെ സന്തതി പരമ്പരയെയും മഹാപുരോഹിതന്മാരായി കല്പിക്കപ്പെട്ടിരുന്നു.
അഹരോന്‍ തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും പ്രായശ്ചിത്തത്തിനായി കാളയെ അര്‍പ്പിച്ചു. അവന്‍ കാളയെ കൊന്ന്, കുറച്ച് രക്തമെടുത്ത് കൃപാസനത്തിന് മുന്നില്‍ ഏഴുപ്രാവശ്യം തളിച്ചു. അവന്‍ ആദ്യം തനിക്കും തന്‍റെ കുടുംബത്തിനുമായി പ്രായശ്ചിത്തം ചെയ്യേണ്ടിയിരുന്നു.
പാപപരിഹാരം എന്നാല്‍ ഒരുവന്‍റെ പാപങ്ങള്‍ പാപവഴിപാടിലേക്ക് മാറ്റി, അവന്‍റെ സ്ഥാനത്ത് അത് മരിക്കുക എന്നര്‍ത്ഥം. പാപി തന്നെയാണ് മരിക്കേണ്ടവന്‍, എന്നാല്‍ അവന് തന്‍റെ പാപങ്ങളെ ബലിയിലേക്ക് മാറ്റി അവന്‍റെ സ്ഥാനത്ത് അതിനെ കൊന്ന് അവന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിയും.
അവന്‍റെയും കുടുംബത്തിന്‍റെയും പാപങ്ങള്‍ പോക്കിയതിനുശേഷം ഒരു കോലാട്ടുകൊറ്റനെ യഹോവയ്ക്കു മുമ്പാകെ അര്‍പ്പിക്കുകയും മറ്റേ കോലാട്ടുകൊറ്റനെ യിസ്രായേല്‍ ജനതയുടെ മുമ്പാകെ അസസ്സേലിന്നായി മരുഭൂമിയിലേക്കയക്കുകയും ചെയ്തു.
ഒരു കോലാട്ടുകൊറ്റനെ പാപബലിയായി അര്‍പ്പിച്ചു അഹരോന്‍ തന്‍റെ കൈകള്‍ വഴിപാടിന്‍റെ തലയില്‍ വയ്ക്കുകയും ഏറ്റുപറയുകയും ചെയ്തു; `ദൈവമേ, നിന്‍റെ യിസ്രായേല്‍ ജനത നിന്‍റെ ന്യായപ്രമാണത്തിന്‍റെ പത്തു കല്പനകളും 613 ഉപകല്പനകളും തെറ്റിച്ചു. യിസ്രായേല്യര്‍ പാപികളായിത്തീര്‍ന്നു. ഞങ്ങളുടെ വാര്‍ഷിക പാപങ്ങള്‍ മാറ്റപ്പെടേണ്ടതിനായി ഞാന്‍ ഇപ്പോള്‍ ഈ ആടിന്‍റെ തലയില്‍ കൈവയ്ക്കുന്നു.`
അവന്‍ കൊറ്റനാടിന്‍റെ കഴുത്ത് അറുത്ത് അതിന്‍റെ രക്തവുമായി കൂടാരത്തിനകത്തെ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. അതിനുശേഷം അവന്‍ ഏഴുപ്രാവശ്യം കൃപാസനത്തിലും അതിന്‍റെ മുന്നിലും തളിക്കുകയും ചെയ്തു.
അതിവിശുദ്ധ സ്ഥലത്തിനുള്ളില്‍ സാക്ഷ്യ പെട്ടകം ഇരിക്കുന്നു. ഇതിന്‍റെ മൂടിയാണ് കൃപാസനം എന്നു പറയുന്നത്. ഇതിനകത്ത് ഉടമ്പടിയുടെ രണ്ട് കല്‍പലകകളുണ്ട്; മന്നായുടെ സ്വര്‍ണ്ണപാത്രവും അഹരോന്‍റെ വടിയും.
അഹരോന്‍റെ വടി പുനരുത്ഥാനവും ഉടമ്പടിയുടെ രണ്ട് കല്‍പലകകള്‍ അവന്‍റെ നീതിയേയും മന്നായുടെ സ്വര്‍ണ്ണപാത്രം ജീവന്‍റെ വചനത്തെയും സൂചിപ്പിക്കുന്നു.
സാക്ഷ്യ പെട്ടകത്തിന് ഒരു മൂടിയുണ്ട്. കൃപാസനത്തിനു മുമ്പാകെ രക്തം ഏഴുപ്രാവശ്യം തളിച്ചിരുന്നു. മഹാപുരോഹിതന്‍റെ വിശുദ്ധ വസ്ത്രത്തിന്‍റെ അലക്കുകളില്‍ സ്വര്‍ണ്ണമണികള്‍ പിടിപ്പിച്ചിരുന്നതിനാല്‍ അവന്‍ രക്തം തളിക്കുമ്പോളെല്ലാം അതു മുഴങ്ങിക്കേട്ടു.
ലേവ്യ പുസ്തകം 16:1415 ല്‍ ഇത് എഴുതപ്പെട്ടിരിക്കുന്നു, `അവന്‍ കാളയുടെ രക്തം കൂറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്‍റെ വിരല്‍കൊണ്ടു കൃപാസനത്തിന്‍റെ മുമ്പിലും ഏഴുപ്രാവശ്യം തളിക്കേണം. പിന്നെ അവന്‍ ജനത്തിനു വേണ്ടിയുള്ള പാപയാഗത്തിന്‍റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തം കൊണ്ടു ചെയ്തതുപോലെ ഇതിന്‍റെ രക്തം കൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്‍റെ മുമ്പിലും തളിക്കേണം`.
അവന്‍ ആടിന്‍റെ രക്തം തളിക്കുമ്പോഴെല്ലാം മണി അടിക്കുകയും പുറത്തു കൂടിനില്‍ക്കുന്ന യിസ്രായേല്യര്‍ ഈ ശബദം കേള്‍ക്കുകയും ചെയ്തു. തങ്ങളുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം മഹാപുരോഹിതനില്‍ കൂടി ചെയ്യേണ്ടിയിരുന്നതിനാല്‍, ഈ മണിനാദങ്ങള്‍, തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതായി കണക്കാക്കിയിരുന്നു. ഇത് യിസ്രായേല്‍ ജനതയ്ക്കുള്ള അനുഗ്രഹങ്ങളുടെ ശബ്ദമായിരുന്നു.
ഏഴു പ്രാവശ്യം മണി മുഴങ്ങുമ്പോള്‍ അവന്‍ പറഞ്ഞു, `ഇപ്പോള്‍ ഞാന്‍ വളരെ സ്വസ്ഥനായി ഒരു വര്‍ഷത്തെ മുഴുവന്‍ പാപങ്ങള്‍കൊണ്ട് ഞാന്‍ കഷ്ടപ്പെടുകയായിരുന്നു, ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായതായി തോന്നുന്നു. തെറ്റില്‍നിന്നും സ്വതന്ത്രരായതിന്‍റെ ആശ്വാസത്തോടുകൂടി ആളുകള്‍ അവരുടെ ജീവിതങ്ങളിലേക്ക് മടങ്ങി. ആ സമയത്തുണ്ടായ മണിനാദം, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും പുനര്‍ജനനത്തിന്‍റെ സന്തോഷവാര്‍ത്തക്ക് തുല്യമാണ്.
യിസ്രായേല്‍ ജനങ്ങള്‍ക്കായി ഒരു കോലാട്ടുകൊറ്റനെ യാഗം കഴിച്ചശേഷം മഹാപുരോഹിതന്‍ രണ്ടാമത്തെ കോലാട്ടുകൊറ്റനെകൊണ്ട് സമാഗമനകൂടാരത്തിന് പുറത്ത് കാത്തിരിക്കുന്ന ജനങ്ങളുടെ അടുത്ത് ചെന്നു. അവര്‍ നോക്കി നില്‍ക്കേ മഹാപുരോഹിതനായ അഹരോന്‍ തന്‍റെ ഇരുകരങ്ങളേയും ഈ രണ്ടാം കോലാട്ടുകൊറ്റന്‍റെ തലയിലേയ്ക്ക് വയ്ക്കുന്നു. 
ലേവ്യ പുസ്തകം 16:21-22. `ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റ് പറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി. നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേയ്ക്ക് അയക്കണം. കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യ പ്രദേശത്തേക്ക് ചുമന്ന് കൊണ്ട് പോകേണം. കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടണം` എന്ന് എഴുതിയിരിക്കുന്നു. 
മഹാപുരോഹിതനായ അഹരോന്‍ തന്‍റെ കരങ്ങളെ രണ്ടാമത്തെ കോലാട്ടുകൊറ്റന്‍റെ തലയില്‍ (അസസേലിനുളളത്) വച്ചശേഷം യിസ്രായേല്‍ ജനങ്ങളുടെ ആ വര്‍ഷത്തെ പാപം മുഴുവന്‍ ദൈവമുന്‍പാകെ ഏറ്റുപറയുന്നു. `ഓ ദൈവമേ, യിസ്രായേല്‍ ജനം അങ്ങയോട് പാപം ചെയ്തിരിക്കുന്നു. ഞങ്ങള്‍ അങ്ങയുടെ പത്ത് കല്‍പനകളും, ന്യായപ്രമാണത്തിലെ 613 അനുഛേദങ്ങളും ലംഘിച്ചിരിക്കുന്നു ഓ ദൈവമേ, യിസ്രായേല്‍ ജനങ്ങളുടെ വാര്‍ഷിക പാപങ്ങള്‍ സകലതും ഈ ആടിന്‍റെ തലയിലേക്ക് ചുമത്തുന്നു`.
യിരെമ്യാവ് 17:1 പാപങ്ങള്‍ രണ്ട് സ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമത് പ്രവൃത്തികളുടെ പുസ്തകത്തിലും അടുത്തത് അവരുടെ ഹൃദയത്തിന്‍റെ മാംസപലകകളിന്‍മേലും.
ആകയാല്‍ ജനങ്ങള്‍ക്ക് അവരുടെ പാപങ്ങള്‍ക്കായ് പ്രായശ്ചിത്തം ചെയ്യണമെങ്കില്‍ അവരുടെ പാപങ്ങള്‍ പ്രവൃത്തികളുടെ പുസ്തകത്തില്‍ നിന്നും അവരുടെ ഹൃദയത്തിന്‍റെ മാംസപലകകളില്‍നിന്നും മായ്ക്കപ്പെടേണം. പ്രായശ്ചിത്തദിനത്തില്‍ ഉളള ആദ്യത്തെ കോലാട്ടുകൊറ്റന്‍ ന്യായവിധി പുസ്തകത്തില്‍ എഴുതപ്പെട്ട പാപങ്ങള്‍ക്കും രണ്ടാമത്തെ കോലാട്ടുകൊറ്റന്‍ അവരുടെ ഹൃദയപലകകളിന്‍മേല്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന പാപങ്ങള്‍ക്കും വേണ്ടിയത്രേ.
 
പഴയ നിയമത്തിലെ യാഗവ്യവസ്ഥ യിലൂടെ ദൈവം യിസ്രായേല്‍ ജനത്തെ കാണിച്ചത് എന്ത്?
ഒരു രക്ഷകന്‍ വരുമെന്നും അവരുടെ പാപങ്ങളെ ഒരിക്കലായി എന്നേക്കുമായും തികച്ചും അനുയോജ്യമായ രീതിയിലൂടെ ഒപ്പിയെടുക്കുമെന്നും കാണിച്ചു
 
കോലാട്ടുകൊറ്റന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങള്‍ എല്ലാം ആ കോലാട്ടുകൊറ്റനിലേയ്ക്ക് മാറ്റപ്പെട്ടതായ് മഹാപുരോഹിതന്‍ അവരെ കാണിക്കുന്നു. കോലാട്ടുകൊറ്റന്‍റെ തലയില്‍ പാപങ്ങള്‍ എല്ലാം ചുമത്തിക്കഴിയുമ്പോള്‍ നിയുക്തനായ ഒരു മനുഷ്യന്‍ ആ കോലാട്ടുകൊറ്റനെ മരുഭൂമിയിലേയ്ക്ക് കൊണ്ടുപോകുന്നു.
പാലസ്തീന്‍ ഒരു മരുപ്രദേശമാണ്. യിസ്രായേല്‍ ജനങ്ങളുടെ വാര്‍ഷിക പാപങ്ങള്‍ എല്ലാം ചുമന്ന് നിയുക്തനായ മനുഷ്യനാല്‍ മരുഭൂമിയിലേയ്ക്ക് അയക്കപ്പെടുന്ന കോലാട്ടുകൊറ്റന്‍ വെള്ളമോ പുല്ലോ ഇല്ലാത്ത പ്രദേശത്തേക്കാണ് പോകുന്നത്. നിര്‍ജ്ജന പ്രദേശത്തേക്ക് പോകുന്ന ആ ബലിയാടിനെ ജനങ്ങള്‍ നിന്ന് വീക്ഷിക്കുന്നു.
അവര്‍ തമ്മില്‍ത്തമ്മില്‍ പറയും; `ഞാന്‍ മരിക്കേണ്ടതായിരുന്നു പക്ഷേ എനിക്കുപകരം എന്‍റെ പാപങ്ങള്‍ക്കായി ആ കോലാട്ടുകൊറ്റന്‍ മരിച്ചു. നന്ദി കോലാട്ടുകൊറ്റാ. നിന്‍റെ മരണത്തിന്‍റെ അര്‍ത്ഥം എനിക്കു ജീവിക്കാമെന്നാണ്.` ഈ കോലാട്ടുകൊറ്റന്‍ ദൂരെ മരുഭൂമിയിലേയ്ക്ക് അയയ്ക്കപ്പെട്ടപ്പോള്‍ യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു.
നിങ്ങളുടെ ഹൃദയത്തിലെ പാപം പാപയാഗത്തിന്‍മേല്‍ കടത്തിവിടപ്പെടു മ്പോള്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നു. ഇത് വളരെ ലളിതമത്രേ. ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ സത്യം എല്ലായ്പ്പോഴും വളരെ ലളിതമാണ്. 
ചക്രവാളത്തില്‍ കോലാട്ടുകൊറ്റന്‍ അപ്രത്യക്ഷനായി അതിനെ മരുഭൂമിയില്‍ കൊണ്ടുവിട്ട മനുഷ്യന്‍ മാത്രം ഏകനായി തിരിച്ചുവന്നു. യിസ്രായേല്‍ ജനങ്ങളുടെ ഒരുവര്‍ഷത്തെ സകല പാപങ്ങളും പോയിക്കഴിഞ്ഞു. വെള്ളമോ പുല്ലോ ഇല്ലാത്ത മരുഭൂമിയില്‍ അലഞ്ഞു തിരിയുന്ന കോലാട്ടുകൊറ്റന്‍ യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങളുടെ വിലയായി മരിച്ചു വീഴുന്നു.
പാപത്തിന്‍റെ ശമ്പളം മരണമത്രേ, ഇവിടെ ദൈവ നീതി പൂര്‍ത്തിയാകുന്നു. യിസ്രായേല്യര്‍ ജീവിക്കുവാനായി ദൈവം കോലാട്ടുകൊറ്റനെ യാഗമായി ചെലുത്തുന്നു. ഒരു വര്‍ഷത്തെ യിസ്രായേല്യരുടെ സകല ലംഘനങ്ങളും കഴുകി ശുദ്ധീകരിക്കപ്പെടുന്നു. 
ഒരുദിവസത്തെ പാപവും ഒരു വര്‍ഷത്തെ പാപവും പഴയ നിയമകാലത്ത് ക്ഷമിക്കപ്പെട്ടപ്പോള്‍ നമ്മുടെപാപങ്ങളും ഇതിനു സമാനമായി പൂര്‍ണമായി ക്ഷമിക്കപ്പെടണമെന്നത് ദൈവീക ഉടമ്പടിയാണ്. നമുക്കായി ഒരു മിശിഹയെ അയയ്ക്കുമെന്നും നമ്മുടെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാപങ്ങളില്‍ നിന്നും വിടുവിക്കുമെന്നതും അവന്‍റെ ഉടമ്പടിയാണ്. ഈ ഉടമ്പടി യേശുവിന്‍റെ സ്നാനത്തിലൂടെ നിവൃത്തിയാക്കപ്പെട്ടു. 
 

പുതിയ നിയമത്തില്‍ വെളളത്താലും ആത്മാവിനാലും ഉളള വീണ്ടും ജനനം പ്രാപിക്കല്‍ 
 
എന്തിനാണ് യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടത്?
ലോകത്തിന്‍റെ സകലപാപവും എടുത്തുമാറ്റുന്നതിലൂടെ സകലനീതിയും നിവര്‍ത്തിക്കുവാന്‍. പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനം പഴയനിയമത്തിലെ കൈവെപ്പിന് തുല്യമാണ്.

നമുക്ക് മത്തായി 3:13-15 വായിക്കാം `അനന്തരം യേശു യോഹന്നാന്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍ നിന്ന് യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി. നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം. പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട് ഇപ്പോള്‍ സമ്മതിക്ക. ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു.` 
യേശു യോര്‍ദ്ദാനിലേക്ക് ചെന്ന് സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടു. അങ്ങനെ ചെയ്തതിലൂടെ സകലനീതിയും നിവൃത്തിയാക്കി. അവന്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടു. സ്ത്രീയില്‍നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവനായിരുന്നു യോഹന്നാന്‍ സ്നാപകന്‍.
മത്തായി 11:11-12 പറയുന്നു. സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്ന് ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു.
മനുഷ്യരാശിയുടെ പ്രതിനിധിയായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട യോഹന്നാന്‍ സ്നാപകന്‍ ക്രിസ്തുവിനെക്കാള്‍ ആറ്മാസങ്ങള്‍ക്കുമുമ്പെ അയക്കപ്പെട്ടു. അവന്‍ അഹരോന്‍റെ പിന്‍ഗാമിയും അവസാനത്തെ മഹാപുരോഹിതനും ആയിരുന്നു.
യേശു തന്‍റെ അടുക്കലേക്ക് വന്നപ്പോള്‍ യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞു. `നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം. പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ?`
`ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ആവശ്യം` ജനങ്ങള്‍ ദൈവമക്കള്‍ ആകുന്നതിലേക്കായി പാപത്തില്‍ നിന്നും അവരെ സ്വതന്ത്രമാക്കുക എന്നതായിരുന്നു അവന്‍റെ ലക്ഷ്യം. യേശു യോഹന്നാനോട് പറഞ്ഞു. `വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തെ നാം പൂര്‍ത്തീകരിക്കേണ്ടതുണ്ട് അതുകൊണ്ട് എന്നെ ഇപ്പോള്‍ സ്നാനപ്പെടുത്തുക.` യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തി. ലോകത്തിന്‍റെ എല്ലാ പാപവും ചുമന്നു തീര്‍ക്കുവാന്‍ സ്നാനപ്പെടുക എന്നത് യേശുവിന് തികച്ചും യോഗ്യമായിരുന്നു. കാരണം നാം നമ്മുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷ പ്രാപിക്കുവാന്‍ തക്കവണ്ണം തികച്ചും അനുയോജ്യമായ രീതിയിലത്രേ സ്നാനപ്പെട്ടത് നമ്മുടെ സകല പാപവും അവങ്കലേയ്ക്ക് കടത്തി വിടുവാനായി യേശു സ്നാനപ്പെടുത്തപ്പെട്ടു.
യേശു ഈ ലോകത്തിലേയ്ക്ക് വന്ന് സ്നാനപ്പെടുമ്പോള്‍ മുപ്പത് വയസ്സായിരുന്നു. ഇതായിരുന്നു അവന്‍റെ ആദ്യ ശുശ്രൂഷ. ലോകത്തിന്‍റെ സകല പാപവും ഒപ്പിയെടുത്ത് കളഞ്ഞതുവഴി സകലജനങ്ങളെയും ശുദ്ധീകരിച്ചതിലൂടെ യേശു സകല നീതിയും നിവൃത്തിയാക്കി.
യേശു ഈ ലോകത്തിലേയ്ക്ക് വന്നതും സ്നാനപ്പെട്ടതും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കുവാന്‍ തികച്ചും അനുയോജ്യമായ രീതിയില്‍ ആയിരുന്നു. `ഇങ്ങനെ` സകല നീതിയും നിവര്‍ത്തീകരിച്ചു.
ദൈവം പറഞ്ഞു `ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു` (മത്തായി 3:17) മാനവരാശിയുടെ സകല പാപവും താന്‍ ചുമക്കുമെന്നും കുരിശില്‍ രക്തം ചിന്തി മരിക്കുമെന്നും യേശുക്രിസ്തുവിന് അറിയാമായിരുന്നു. പക്ഷേ "ഞാന്‍ ഇച്ഛിക്കുംപോലെ അല്ല. നീ ഇച്ഛിക്കും പോലെ ആകട്ടെ" (മത്തായി 26:39) എന്ന് പറഞ്ഞുകൊണ്ട് അവന്‍ പിതാവിന്‍റെ ഹിതത്തെ അനുസരിച്ചു. പിതാവിന്‍റെ ഹിതമോ മാനവരാശിയുടെ സകലപാപവും കഴുകിക്കളഞ്ഞ് ലോകത്തിലെ ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതുമായിരുന്നു. 
ആകയാല്‍ യേശു, അനുസരണയുളള പുത്രന്‍, തന്‍റെ പിതാവിന്‍റെ ഹിതം അനുസരിച്ച് യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടു. 
യോഹന്നാന്‍ 1:29 ല്‍ "പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ട് ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് പറഞ്ഞു." സകലപാപങ്ങളേയും ചുമന്ന യേശു ഗൊല്‍ഗോഥയിലെ കുരിശില്‍ രക്തം ചിന്തി. "ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിച്ചു. 
നിങ്ങളില്‍ പാപം ഉണ്ടോ ഇല്ലയോ? നിങ്ങള്‍ നീതിമാനോ അതോ പാപിയോ? ലോകത്തിന്‍റെ സകല പാപവും യേശു ചുമന്നു തീര്‍ക്കുകയും നമുക്കായി ക്രൂശിക്കപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം. 
 
എപ്പോഴാണ് ലോകത്തിലെ സകല പാപികളുടെയും പാപം യേശുവിലേക്ക് മാറ്റപ്പെട്ടത്?
യോഹന്നാന്‍ സ്നാപകനാല്‍ യോര്‍ദ്ദാനില്‍ സ്നാനം ഏറ്റപ്പോള്‍ യേശു നമ്മുടെ സകല പാപവും ചുമന്നു

നാം ഈ ലോകത്തില്‍ ജനിച്ചതിന് ശേഷം ഒരു വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുളള കാലത്തില്‍ നാം പാപം ചെയ്തിട്ടുണ്ട്. യേശു ആ പാപങ്ങളെയും എടുത്ത് കളഞ്ഞു. 11 മുതല്‍ 20 വരെ വയസ്സിനിടയിലും നാം പാപം ചെയ്തിട്ടുണ്ട്. നമ്മുടെ ഹൃദയങ്ങളിലും പ്രവൃത്തികളിലും നാം ചെയ്ത പാപങ്ങള്‍ സകലതും അവന്‍ ചുമന്നു.
21 നും 45 നും വയസ്സിനിടയിലും നാം പാപം ചെയ്തിട്ടുണ്ട്. അവന്‍ അവയേയും ചുമന്നു. ലോകത്തിന്‍റെ സകലപാപവും ചുമന്ന അവന്‍ ക്രൂശിക്കപ്പെട്ടു. നമ്മുടെ ജന്മദിനം മുതല്‍ മരിക്കുന്നതുവരെ നാം പാപം ചെയ്യുന്നു. പക്ഷേ അവന്‍ അവ സകലത്തേയും ചുമന്നു തീര്‍ത്തു. 
"ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!" സകല പാപങ്ങളും, ആദിമനുഷ്യനായ ആദാം മുതല്‍ ലോകത്തില്‍ ജനിക്കുന്ന അവസാന മനുഷ്യനിലുളള പാപം വരെ അത് എപ്പോള്‍ സംഭവിച്ചാലും അവന്‍ ചുമന്നു താന്‍ പാപം ചുമക്കേണ്ട വ്യക്തികളെ അവന്‍ പ്രത്യേകിച്ച് കണ്ടുപിടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തില്ല. 
നമ്മില്‍ ചിലരെ മാത്രം സ്നേഹിക്കണമെന്ന് അവന്‍ കരുതിയില്ല. ജഡത്തില്‍ ഈ ലോകത്തിലേക്ക് വന്ന അവന്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. നമുക്കേവര്‍ക്കുമായുളള ശിക്ഷാവിധി സ്വീകരിച്ച അവന്‍ ലോകത്തിന്‍റെ സകലപാപങ്ങളെയും എന്നെന്നേക്കുമായി ഒപ്പിയെടുത്തുകളഞ്ഞു. 
അവന്‍റെ രക്ഷയില്‍ നിന്നും ആരും ഒഴിവാക്കപ്പെട്ടിരുന്നില്ല. ലോകത്തിന്‍റെ സകലപാപവും എന്നതില്‍ നമ്മുടെ സകലവിധ പാപവും ഉള്‍പ്പെടുന്നു. യേശു അവയെ എല്ലാറ്റിനെയും വഹിച്ചു. തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലോകത്തിന്‍റെ സകല പാപത്തെയും ശുദ്ധീകരിച്ചു. തന്‍റെ സ്നാനത്തിലൂടെ അവയെ ചുമന്ന അവന്‍ നമ്മുടെ പാപങ്ങള്‍ക്കായി കുരിശിന്‍മേല്‍ ന്യായവിധി സഹിച്ചു. അവന്‍ പറഞ്ഞു "നിവര്‍ത്തിയായി" (യോഹന്നാന്‍ 19:30) മാനവരാശിയുടെ രക്ഷ പൂര്‍ത്തിയായി എന്നാണ് ഇതിന്‍റെ അര്‍ത്ഥം. 
എന്തിനാണ് യേശു കുരിശില്‍ തറയ്ക്കപ്പെട്ടത്? കാരണം ജീവന്‍ രക്തത്തില്‍ ഇരിക്കുന്നു. രക്തം ഒരുവന്‍റെ ജീവനുളള പ്രായശ്ചിത്തം ആകുന്നു. (ലേവ്യപുസ്തകം 17:11). എന്തിനാണ് യേശു സ്നാനപ്പെട്ടത്? കാരണം ലോകത്തിന്‍റെ സകല പാപവും ചുമക്കണമെന്ന് അവന്‍ ആഗ്രഹിച്ചു.
"അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്ന് യേശു അറിഞ്ഞിട്ട് തിരുവെഴുത്ത് നിവര്‍ത്തിയാകുംവണ്ണം `എനിക്ക് ദാഹിക്കുന്നു` എന്ന് പറഞ്ഞു." (യോഹന്നാന്‍ 19:28) പഴയനിയമത്തിലെ ദൈവീക ഉടമ്പടികളെല്ലാം യോര്‍ദ്ദാനിലുളള തന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും നിവര്‍ത്തിയായിരിക്കുന്നു എന്നറിഞ്ഞ് യേശു മരിച്ചു. 
തന്നിലൂടെ വീണ്ടെടുപ്പിന്‍റെ പ്രക്രിയ പൂര്‍ത്തിയായി എന്നറിഞ്ഞ യേശു `നിവര്‍ത്തിയായി` എന്ന് പറഞ്ഞു. അവന്‍ കുരിശില്‍ മരിച്ചു. നമ്മെ വിശുദ്ധീകരിച്ച അവന്‍ മൂന്നാം നാള്‍ മരിച്ചവരുടെ ഇടയില്‍ നിന്നെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. 
യേശുവിന്‍റെ സ്നാനത്തിലൂടെയുളള പാപങ്ങളുടെ ശുദ്ധീകരണവും അവന്‍റെ കുരിശിലുളള മരണവുമാണ് വെളളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന അനുഗ്രഹീത സുവിശേഷം. ഇത് വിശ്വസിക്കുക. നിങ്ങളുടെ സകലപാപവും ക്ഷമിക്കപ്പെടും. 
ദിനംതോറുമുളള അനുതാപ പ്രാര്‍ത്ഥനയിലൂടെ നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തം ആകുകയില്ല. വീണ്ടെടുപ്പ് എന്നത് ഏവര്‍ക്കും ഒരിക്കലായി യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും മാത്രമാണ് നല്‍കപ്പെട്ടത്. "എന്നാല്‍ ഇവയുടെ മോചനം ഉളളിടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല". (എബ്രായര്‍ 10:18).
യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശീകരണത്തിലൂടെയും നമുക്ക് ലഭിക്കുന്ന വീണ്ടെടുപ്പില്‍ വിശ്വസിക്കുക എന്നതാണ് നാം ഇപ്പോള്‍ ചെയ്യേണ്ട ഏക കാര്യം. വിശ്വസിച്ചാല്‍ നീ രക്ഷ പ്രാപിക്കും. 
റോമര്‍ 5:1, 2 ല്‍ പറയുന്നു "വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്. നാം നില്‍ക്കുന്ന ഈ കൃപയിലേക്ക് നമുക്ക് അവന്‍ മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു. നാം ദൈവതേജസ്സിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു." 
വെളളത്തിനാലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന അനുഗ്രഹീത സുവിശേഷത്തില്‍ വിശ്വസിക്കുകയല്ലാതെ നീതീകരിക്കപ്പെടുവാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. 
 

ദൈവീക ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം 
 
ന്യായപ്രമാണത്തിലൂടെ നമുക്ക് ശുദ്ധീകരണം പ്രാപിക്കുവാന്‍ കഴിയുമോ?
ഇല്ല. ന്യായപ്രമാണം നമുക്ക് പാപങ്ങളെക്കുറിച്ചുളള അറിവ് നല്‍കുക മാത്രമേ ചെയ്യുന്നുളളൂ.

എബ്രായര്‍ 10:9 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. "ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തേതിനെ സ്ഥാപിക്കുവാന്‍ ഒന്നാമത്തേതിനെ നീക്കിക്കളഞ്ഞു". ന്യായപ്രമാണത്തിലൂടെ നമുക്ക് ശുദ്ധീകരണം പ്രാപിക്കുവാന്‍ ആവില്ല. ഇത് നമ്മെ പാപികളാക്കുന്നതേ ഉളളൂ. നാം ന്യായപ്രമാണം അനുസരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നില്ല. 
റോമര്‍ 3:20 പറയുന്നു "ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനം അത്രേ വരുന്നത്". അബ്രഹാം തന്‍റെ ഉടമ്പടി സ്വീകരിച്ച് 430 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോശെയിലൂടെ യിസ്രായേല്‍ ജനങ്ങള്‍ക്ക് ദൈവം തന്‍റെ ന്യായപ്രമാണം നല്‍കിയത്. ദൈവമുമ്പാകെ പാപം എന്നാല്‍ എന്താണെന്ന് ജനങ്ങള്‍ അറിയേണ്ടതിനാണ് അവന്‍ അവര്‍ക്ക് ന്യായപ്രമാണം നല്‍കിയത്. ദൈവീകന്യായപ്രമാണ ത്തിന്‍റെ അഭാവത്തില്‍ പാപത്തെക്കുറിച്ചുളള പരിജ്ഞാനം മാനവരാശിക്ക് ഒരിക്കലും ലഭിക്കുകയി ല്ലായിരുന്നു. പാപത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതിനാണ് ദൈവം തന്‍റെ ന്യായപ്രമാണം നമുക്ക് നല്‍കിയത്. 
നാമെല്ലാം ദൈവമുമ്പാകെ പാപികളാണെന്ന് നമ്മെ അറിയിക്കുക മാത്രമാണ് ന്യായപ്രമാണത്തിന്‍റെ ഏകഉദ്ദേശ്യം.
 
 
ദൈവഹിതം ചെയ്യുവാനായി കര്‍ത്താവ് വന്നു
 
ദൈവമുമ്പാകെ നാം എന്ത് ചെയ്യേണം?
യേശുവിലൂടെയുളള ദൈവീക വീണ്ടെടുപ്പില്‍ നാം വിശ്വസിക്കേണം

"ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തേതിനെ സ്ഥാപിക്കുവാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു" കാരണം ദൈവീക ന്യായപ്രമാണത്തിലൂടെ നമുക്ക് ശുദ്ധീകരണം പ്രാപിക്കുവാന്‍ കഴിയുകയില്ല. ദൈവം തന്‍റെ ന്യായപ്രമാണത്തിലൂടെ നമ്മെ വിടുവിക്കാതെ അവന്‍റെ സമ്പൂര്‍ണ്ണ വീണ്ടെടുപ്പിലൂടെയാണ് അത് ചെയ്തത്. ദൈവം തന്‍റെ സ്നേഹത്തിലൂടെയും നീതിയിലൂടെയും നമ്മെ രക്ഷിച്ചു. 
"ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിക്കുവാന്‍ ഒരുനാളും കഴിയാത്ത അതേയാഗങ്ങളെ കൂടെകൂടെ കഴിച്ചുകൊണ്ട് നില്‍ക്കുന്നു. യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്നു." (എബ്രായര്‍ 10:10-12)
അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു കാരണം അവന്‍റെ വീണ്ടെടുപ്പ് പ്രക്രിയ സമ്പൂര്‍ണ്ണമായിരുന്നു. അതിനപ്പുറം അവന് ഒന്നും ചെയ്യുവാന്‍ ഉണ്ടായിരുന്നില്ല. നമ്മെ രക്ഷിക്കുവാനായി അവന്‍ ഒരിക്കലും വീണ്ടും സ്നാനപ്പെടുകയോ യാഗമാക്കപ്പെടുകയോ ഇല്ല.
ഇപ്പോള്‍ ലോകത്തിന്‍റെ സകലപാപങ്ങളും കഴുകപ്പെട്ടിരിക്കയാല്‍, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും നിത്യജീവന്‍ പ്രദാനം ചെയ്യുക എന്നതാണ് അവന്‍റെ കര്‍ത്തവ്യം. വെളളത്താലും ആത്മാവിനാലും ഉളള രക്ഷയില്‍ വിശ്വസിക്കുന്ന ഏവരെയും അവന്‍ ആത്മാവിനാല്‍ മുദ്രയിടുന്നു.
യേശു ഈ ലോകത്തിലേക്ക് വന്ന് ലോകത്തിന്‍റെ സകലപാപങ്ങളും ചുമന്ന് തീര്‍ത്ത് കുരിശിന്‍മേല്‍ മരിച്ച് തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കി. കര്‍ത്താവിന്‍റെ പ്രവൃത്തി പൂര്‍ത്തിയായതിനാല്‍ അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. 
നമ്മുടെ സകല പാപങ്ങളില്‍ നിന്നും എക്കാലത്തേക്കുമായി കര്‍ത്താവായ യേശുക്രിസ്തു നമ്മെ രക്ഷിച്ചെന്ന് നാം വിശ്വസിച്ചേ തീരൂ. അവന്‍ തന്‍റെ സ്നാനത്താലും രക്തത്താലും എന്നെന്നേക്കുമായി നമ്മെ സമ്പൂര്‍ണ്ണരാക്കി. 
 

ദൈവത്തിന് ശത്രുക്കളായവര്‍
 
ആരാണ് ദൈവത്തിന്‍റെ ശത്രുക്കള്‍?
യേശുവില്‍ വിശ്വസിക്കയും തങ്ങളുടെ ഹൃദയത്തില്‍ പാപം നിലനില്‍ക്കുകയും ചെയ്യുന്നവര്‍.

എബ്രായര്‍ 10:12-13 വരെ കര്‍ത്താവ് പറയുന്നു; യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് തന്‍റെ ശത്രുക്കള്‍ തന്‍റെ പാദപീഠമാകുവോളം കാത്തിരിക്കുന്നു. ഏകയാഗത്തില്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു. അന്ത്യ ന്യായവിധിയില്‍ അവരുടെ വിധി തീരുമാനിപ്പെടുന്നതുവരെ കാത്തിരിക്കുമെന്നു അവന്‍ പറഞ്ഞു. 
അവന്‍റെ ശത്രുക്കള്‍ ഇപ്പോഴും പറയും, "ദൈവമേ എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ". സാത്താനും അവന്‍റെ അനുയായികളും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാതെ അവന്‍റെ ക്ഷമയ്ക്കായുളള യാചന തുടരുന്നു. നമ്മുടെ കര്‍ത്താവാം ദൈവം അവരെ ഇപ്പോള്‍ ന്യായംവിധിക്കുകയില്ല. പക്ഷേ യേശുവിന്‍റെ രണ്ടാംവരവിന്‍റെ ദിനത്തില്‍ അവര്‍ ന്യായംവിധിക്കപ്പെടുകയും എന്നെന്നേക്കുമുളള നരകത്തില്‍ തളളപ്പെടുകയും ചെയ്യും. അവര്‍ മാനസാന്തരപ്പെടുമെന്നും വീണ്ടെടുപ്പിലൂടെ നീതിമാന്‍മാര്‍ ആകുമെന്നും കരുതി ദൈവം ഇതുവരെ അവരോട് സഹിഷ്ണത കാണിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശു നമ്മുടെ സകല പാപങ്ങളേയും ചുമക്കുകയും തന്നില്‍ വിശ്വസിക്കുന്ന നമുക്കായി മരിക്കുകയും ചെയ്തു. തന്നില്‍ വിശ്വസിക്കുന്നവരെ വിടുവിക്കുവാനായി ഒരുനാള്‍ അവര്‍ രണ്ടാമതും പ്രത്യക്ഷനാകും. "കര്‍ത്താവേ ഞങ്ങളുടെ അടുക്കല്‍ വേഗം വരേണമേ". സ്വര്‍ഗ്ഗരാജ്യത്തില്‍ തന്നോടൊപ്പം നിത്യകാലം വസിക്കുവാന്‍ പാപമില്ലാത്തവരെ ചേര്‍ത്തുകൊളളുവാനാണ് അവന്‍ രണ്ടാമതും വരുന്നത്. 
തങ്ങള്‍ ഇപ്പോഴും പാപികളാണെന്ന് പറയുന്നവര്‍ക്ക് കര്‍ത്താവിന്‍റെ വരവിങ്കല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടം കണ്ടെത്തുവാന്‍ കഴിയുകയില്ല. അന്ത്യനാളില്‍ അവര്‍ ന്യായം വിധിക്കപ്പെടുകയും നരകത്തീയിലേക്ക് എറിയപ്പെടുകയും ചെയ്യും. വെളളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതില്‍ വിശ്വസിക്കുവാന്‍ തയ്യാറാകാത്തവരെ കാത്തിരിക്കുന്നത് ഈ ശിക്ഷയാണ്. 
 

നാം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണം
 
നമ്മുടെ കടങ്ങള്‍ (പാപങ്ങള്‍) പൂര്‍ണ്ണമായും കൊടുത്തുതീര്‍ത്തിരിക്കെ ഇപ്പോള്‍
നമ്മുടെ പാപങ്ങള്‍ക്കായി പ്രായശ്ചിത്തത്തിന്‍റെ ആവശ്യമുണ്ടോ?
ഇല്ല. ഒന്നുപോലുമില്ല.

എബ്രായര്‍ 10:15, 16 പറയുന്നു "അത് പരിശുദ്ധാത്മാവ് നമുക്ക് സാക്ഷീകരിക്കുന്നു. ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു. എന്‍റെ ന്യായപ്രമാണം അവരുടെ ഉളളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്". 
നമ്മുടെ സകലപാപങ്ങളും ഒപ്പിയെടുത്തതിന് ശേഷം "അവരോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു എന്ന് അവന്‍ പറഞ്ഞു". ഏതാണ് ഈ ഉടമ്പടി? "എന്‍റെ ന്യായപ്രമാണം അവരുടെ ഉളളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും" അവന്‍റെ ന്യായപ്രമാണം അനുസരിച്ച് നിയമപ്രകാരമുളള ജീവിതം നയിക്കുവാന്‍ നാം ആദ്യം ശ്രമിച്ചു. പക്ഷെ ന്യായപ്രമാണത്തിലൂടെ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയില്ല.
പിന്നീട് വെളളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന അനുഗ്രഹീത സുവിശേഷത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നവരെ യേശു രക്ഷിച്ചു കഴിഞ്ഞു എന്നും നാം മനസ്സിലാക്കി. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഏവരും വീണ്ടെടുക്കപ്പെടുന്നു. യേശു രക്ഷയുടെ കര്‍ത്താവാകുന്നു. "മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല". (അപ്പൊസ്തല പ്രവൃത്തി 4:12). നമ്മുടെ രക്ഷകനായാണ് യേശു ഭൂമിയില്‍ വന്നത്. കാരണം നമ്മുടെ പ്രവൃത്തികളാല്‍ നമുക്ക് രക്ഷ പ്രാപിക്കാന്‍ കഴിയുകയില്ല. യേശു നമ്മെ രക്ഷിക്കുകയും അവന്‍ നമ്മെ രക്ഷിച്ചത് തന്‍റെ രക്ഷയുടെയും സ്നേഹത്തിന്‍റെയും ന്യായപ്രമാണം കൊണ്ടാണെന്ന് നമ്മുടെ ഹൃദയപ്പലകകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.
"അവരുടെ പാപങ്ങളേയും അകൃത്യങ്ങളേയും ഞാന്‍ ഇനി ഓര്‍ക്കുകയുമില്ല എന്ന് അരുളിച്ചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉളളിടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല". (എബ്രായര്‍ 10:17, 18)
അവന്‍ നമ്മുടെ അകൃത്യങ്ങളെ ഒന്നും ഇപ്പോള്‍ ഓര്‍ക്കുന്നതേയില്ല. അവന്‍ നമ്മുടെ സകല പാപങ്ങളേയും ചുമന്നു തീര്‍ത്തിരിക്കയാല്‍ വിശ്വാസികളായ നമുക്ക് ക്ഷമിക്കപ്പെടുവാനായി ഒരു പാപവും ബാക്കിയില്ല. നമ്മുടെ കടങ്ങള്‍ പൂര്‍ണ്ണമായി നല്‍കപ്പെട്ടിരിക്കയാല്‍ തിരിച്ചടയ്ക്കുവാനായി നമുക്ക് യാതൊന്നും ബാക്കിയില്ല. തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും നമ്മെ രക്ഷിച്ച യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയിലുളള വിശ്വാസത്താല്‍ വ്യക്തികള്‍ രക്ഷിക്കപ്പെടുന്നു.
നാം ഇനി ആകെ ചെയ്യേണ്ടത് യേശുവിന്‍റെ രക്തത്തിലും വെളളത്തിലും വിശ്വസിക്കുക മാത്രമാണ്. "സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്‍മാരാക്കുകയും ചെയ്യും". (യോഹന്നാന്‍ 8:32). യേശുവിലുളള രക്ഷയില്‍ വിശ്വസിക്കുക. ശ്വസിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വീണ്ടെടുപ്പ് നേടുന്നത്. കാര്യങ്ങളെ അതേപടി വിശ്വസിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ദൈവവചനത്തില്‍ വിശ്വസിക്കുന്നതാണ് രക്ഷ. 
യേശു നമ്മുടെ രക്ഷകനാണെന്ന് വിശ്വസിക്കുകയും (യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശ് മരണത്തിലൂടെയും) ആ വിശ്വാസത്തില്‍ ഉറച്ചിരിക്കയും ചെയ്താല്‍ രക്ഷ നിങ്ങളുടേതാണ്. നിങ്ങളുടെ സ്വയചിന്തകളെ തളളിക്കളഞ്ഞ് യേശുവിന്‍റെ രക്ഷയില്‍ വിശ്വസിക്കുക മാത്രം ചെയ്യുക. നിങ്ങള്‍ കര്‍ത്താവായ യേശുവില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുമെന്നും അവനോടൊപ്പം നിത്യജീവന്‍ നയിക്കുവാന്‍ തയ്യാറാകുമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.