• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-8] വീണ്ടെടുപ്പിന് അനുപേക്ഷണീയമായ യേശുവിന്‍റെ സ്നാനം (മത്തായി 3:13-17)

(മത്തായി 3:13-17)
"അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലിയയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; `ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു` എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി."
 
 
യോഹന്നാന്‍ സ്നാപകന്‍റെ സ്നാനം
 
എന്താണ് മാനസാന്തരം?
പാപജീവിതത്തില്‍ നിന്നും പുറംതിരിഞ്ഞുമാറി വിശുദ്ധജീവിതത്തിനായി; യേശുവില്‍ വിശ്വസിക്കുക
 
യേശുക്രിസ്തു എന്തിന് ഈ ലോകത്തില്‍ വന്നും എന്നും യോഹന്നാന്‍ സ്നാപകനാല്‍ എന്തിന് സ്നാനപ്പെട്ടു എന്നും പലര്‍ക്കും അറിയില്ല. അതുകൊണ്ട് നമുക്കാദ്യം യേശുവിന്‍റെ സ്നാനത്തെപ്പറ്റിയും യോഹന്നാന്‍ സ്നാപകനെപ്പറ്റിയും പറയാം.
ആദ്യമായി യോഹന്നാന്‍ സ്നാപകന്‍ യോര്‍ദ്ദാനില്‍ ജനങ്ങളെ സ്നാനപ്പെടുത്തിയത് എന്തിനാണെന്ന് ചിന്തി ക്കേണ്ടിയിരിക്കുന്നു. ഇത്, മത്തായി 3:1-12ല്‍ പറഞ്ഞിരി ക്കുന്നതുപോലെ, തങ്ങളുടെ തെറ്റുകളെ ഏറ്റുപറഞ്ഞ്; ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുവരാനാണ് യോഹന്നാന്‍ ജനങ്ങളെ സ്നാനപ്പെടുത്തിയത്.
`ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്നാനം ഏല്‍പ്പിക്കുന്നതേയുള്ളൂ:` (വാക്യം 11), `മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിതു: കര്‍ത്താവിന്‍റെ വഴി ഒരുക്കി അവന്‍റെ പാത നിരപ്പാക്കുവിന്‍` (വാക്യം 3) യോഹന്നാന്‍ സ്നാപകനോ: ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും ഭക്ഷണത്തിനായി വെട്ടുക്കിളിയുമായിരുന്നു ഉണ്ടായിരുന്നത്. അവന്‍ മരുഭൂമിയില്‍ പാപമോചനത്തിനുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചും കൊണ്ടിരുന്നു.
`പശ്ചാത്തപിക്കുക, മനുഷ്യകുലത്തിന്‍റെ രക്ഷകന്‍ വരുന്നു; അവനുവേണ്ടി വഴി ഒരുക്കുക: അവന്‍റെ രക്ഷാമാര്‍ഗ്ഗം നിരപ്പുള്ളതാക്കുക. ജാതികളുടെ ദൈവങ്ങളെ ആരാധിക്കാതെ നിന്‍റെ ദൈവത്തെ നീ ഹൃദയത്തില്‍ ആരാധിക്കുക` എന്നിങ്ങനെ യോഹന്നാന്‍ ജനങ്ങളോട് ഉദ്ഘോഷിച്ചുകൊണ്ടിരുന്നു.
എന്തില്‍ നിന്നുള്ള തിരിച്ചുവരവ്- പാപജീവിതത്തിന്‍റെ ഭാഗമായ, വിഗ്രഹാരാധനയും അതുപോലുള്ള ഹീനപ്രവര്‍ത്തികളില്‍ നിന്നുമുള്ള തിരിച്ചുവരവ്: അതിനുവേണ്ടി നാം എന്തുചെയ്യണം? മാനസാന്തരപ്പെടേണ്ടതിനായി യേശുവില്‍ സ്നാനപ്പെടുക. എന്നാല്‍ സ്നാനപ്പെടുക; നിങ്ങളുടെ തെറ്റുകളെ കഴുകിക്കളയുക, നിങ്ങളുടെ മിശിഹായായ രക്ഷകന്‍ ലോക ത്തിലേക്കു വരുന്നു. പഴയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ പ്പോലെ അവന്‍ നിങ്ങളുടെ പാപങ്ങളെയെല്ലാം എടുത്ത് കഴുകി ശുദ്ധമാക്കും. യോഹന്നാന്‍ മരുഭൂമിയില്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
പഴയനിയമത്തില്‍, ദൈനംദിനജീവിതത്തിലെ പാപങ്ങള്‍ `കൈവെക്കല്‍` എന്ന പ്രവൃത്തിയിലൂടെ യാഗവസ്തുവിലേക്ക് മാറ്റപ്പെടുന്നു. എല്ലാവര്‍ഷവും ഏഴാമത്തെ മാസത്തിന്‍റെ പത്താമത്തെ നാളില്‍ വരുന്ന പാപപരിഹാരദിവസത്തില്‍ മഹാപുരോഹിതന്‍ യിസ്രായേലിന്‍റെ എല്ലാ പാപങ്ങളേയും യാഗമൃഗത്തിലേക്ക് മാറ്റി; പാപമോചനത്തിനായി ബലിയര്‍പ്പിക്കുന്നു. (ലേവ്യ. 16:29-31)
അതുപോലെ യേശുവിന്‍റെ സ്നാനപ്പെടലിലൂടെ മനുഷ്യകുലത്തിലെ പാപമത്രയും യാഗമൃഗത്തിലേക്കെന്ന പോലെ അവനിലേക്ക് കടത്തിവിട്ടു. അതുകൊണ്ട് യോഹന്നാന്‍ ജനങ്ങളെ യേശുവിങ്കലേക്ക് തിരികെ വരുവാനും തന്നാല്‍ സ്നാനം ഏല്ക്കുവാനും ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
സ്നാപകയോഹന്നാന്‍റെ സ്നാനത്തിന്‍റെ പ്രാധാന്യം മാനസാന്തരത്തിലായിരുന്നു. മാനസാന്തരമായിരുന്നു യിസ്രായേ ല്യരെ പിന്നീട് യേശുവിങ്കലേക്ക് കൊണ്ടുവന്ന ഘടകം. മാനസാന്തരമെന്നാല്‍ തങ്ങളുടെ പാപങ്ങള്‍ എല്ലാം പൊറുക്കുന്നതിനായി മിശിഹായില്‍ വിശ്വസിച്ച് പാപജീവിതത്തില്‍ നിന്നും മടങ്ങിവരിക.
തങ്ങളുടെ പാപം കഴുകിക്കളയുന്നതിനായി മിശിഹായുടെ വരവിന്‍റെ പ്രത്യാശയില്‍ യിസ്രയേലിലെ ജനങ്ങള്‍ മോചിക്കപ്പെട്ടു. അതുപോലെ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിന്‍റെ പാപങ്ങളെ കഴികിക്കളയുന്നതിനായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന യേശുവിലുള്ള വിശ്വാസം നമ്മളെ മോചിപ്പിച്ചു. എന്നാല്‍ പഴയനിയമ കാലത്തെ യിസ്രായേല്യര്‍ ദൈവനിയമത്തെ തള്ളിക്കളഞ്ഞ്, മിശിഹായെ മറന്ന് ദുര്‍ബലി അര്‍പ്പിച്ചു.
മിശിഹായുടെ വരവിനെയും ദൈവനിയമത്തെയും കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കുവാനായി യോഹന്നാന്‍ സ്നാപകന്‍ യോര്‍ദ്ദാന്‍കരെ ജനങ്ങളെയും ഒപ്പം യേശുവിനെയും സ്നാനപ്പെടുത്തി. 
ധാരാളം ആളുകള്‍ യോഹന്നാനടുത്തെത്തി വിഗ്രഹാരാധനയിലും ദൈവനിയമത്തെ തള്ളിക്കളഞ്ഞതിലും പശ്ചാത്തപിച്ച് സ്നാനപ്പെട്ടു.
യഥാര്‍ത്ഥ ബലിക്ക് ഒഴിച്ചുകൂട്ടാനാവാത്ത മൂന്ന് ഭാഗങ്ങളാണുള്ളത്, ജീവനുള്ള മൃഗം, കൈവെക്കല്‍, ബലിമൃഗത്തിന്‍റെ രക്തം. ലോകത്തിലുള്ള ജനങ്ങളെല്ലാം യേശുവിലുള്ള വിശ്വാസത്താല്‍ രക്ഷ പ്രാപിച്ചു. 
പരീശന്മാരും സദൂക്യരും സ്നാനമേല്‍ക്കാനായി വന്നപ്പോള്‍ യോഹന്നാന്‍ അവരെ നോക്കി അലറി: "സര്‍പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചു തന്നതു ആര്‍? മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിന്‍. അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ട് എന്നു പറവാന്‍ തുനിയരുതു". (മത്തായി 3:7-9)
പൊതുപ്രവര്‍ത്തകരും ഈ വിഗ്രഹാരാധകരും ആയിരുന്ന ഈ പരീശന്മാരും സദൂക്യരും തങ്ങള്‍ ദൈവത്തിന്‍റെ ആളുകളാണെന്ന് കരുതിയിരുന്നുവെങ്കിലും ദൈവവചനങ്ങള്‍ വിശ്വസിക്കാതെയുമിരുന്നു. അവര്‍ മറ്റു ദൈവങ്ങളിലും അവരുടെ സ്വന്തം വിചാരങ്ങളിലും വിശ്വസിച്ചിരുന്നു.
അവര്‍ യോഹന്നാന്‍ സ്നാപകന്‍റെ പക്കല്‍ സ്നാനപ്പെടാന്‍ എത്തിയപ്പോള്‍ അവന്‍ അവരോടായി പറഞ്ഞു, `നിങ്ങള്‍ ദുര്‍ബലികളര്‍പ്പിക്കാതെ പാപത്തില്‍ നിന്നും തിരിച്ചെത്തി നിങ്ങളുടെ മിശിഹായുടെ വരവില്‍ സത്യമായും വിശ്വസിപ്പിന്‍. ഇതു നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിപ്പിന്‍.`
മാനസാന്തരപ്പെടുക എന്നാല്‍ തെറ്റായ വഴിയില്‍ നിന്നും തിരിയുക എന്നര്‍ത്ഥം. യഥാര്‍ത്ഥ മാനസാന്തരം എന്നാല്‍ പാപത്തില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിഞ്ഞ് യേശുവിങ്കലേക്ക് മടങ്ങിവരിക. അവന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിന്‍റെ ന്യായവിധിയിലും കൂടെയുള്ള വീണ്ടെടുപ്പിലും വിശ്വസിപ്പിന്‍.
അങ്ങനെ, യോഹന്നാന്‍ സ്നാപകന്‍ യിസ്രായേലിലെ ജനങ്ങളോടായി, ആരാണോ ദൈവനിയമത്തെയും ബലിയര്‍പ്പണത്തെയും തള്ളിക്കളഞ്ഞത്, വിളിച്ചുപറഞ്ഞ് അവരെ ദൈവത്തിങ്കലേക്ക് മടങ്ങിവരവിനായി ബോധ്യപ്പെടുത്തി. യോഹന്നാന്‍ സ്നാപകന്‍റെ ഭാഗം എന്നത് ജനങ്ങളെ യേശുവിങ്കലേക്ക് മടക്കികൊണ്ടു അവനില്‍ വിശ്വസിപ്പിച്ച് അവരുടെ പാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുകയായിരുന്നു.
 
 
യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
 
യേശുവിന്‍റെ മുന്നില്‍ എല്ലാ മനുഷ്യരും എന്തു ചെയ്യണം?
തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ പാപിക്കുന്നതിനായി അവനില്‍ വിശ്വസിക്കേണം

യേശുവിന്‍റെ പരസ്യശുശ്രൂഷയിലെ ആദ്യ പ്രവൃത്തി യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുകയായിരുന്നു. അങ്ങനെ ലോകത്തിന്‍റെ പാപങ്ങളത്രയും അവനിലേക്ക് ഇപ്രകാരം കടത്തിവിടപ്പെട്ടു.
അങ്ങനെ യേശുവിന്‍റെ സ്നാനപ്പെടലായിരുന്നു മാനവകുലത്തിന്‍റെ ദൈവരക്ഷയുടെ തുടക്കവും അതുപോലെ ലോകത്തിന്‍റെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ യേശുവിന്‍റെ ദൈവപ്രവൃത്തിയും. അവന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളത്രയും നീങ്ങിപ്പോയി എന്ന സത്യത്തില്‍ വിശ്വസിക്കുന്ന ഏവനും ദൈവത്താല്‍ വീണ്ടെടുക്കപ്പെടുന്നു.
എപ്പോഴാണോ യേശു ഈ ലോകത്തിലേക്കു വന്ന് യോഹന്നാനാല്‍ സ്നാനപ്പെട്ടത് അപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സുവിശേഷം ആരംഭിച്ചു. മത്തായി 3:15ല്‍ പറയുന്നതുപോലെ അവന്‍ സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു, ഇത് പഴയനിയമത്തിലെ ലേവ്യ 1:1-5, 4:27-31 വരെ വിവരിക്കുന്ന പ്രായശ്ചിത്ത യാഗത്തെപ്പോലെ തന്നെയാണ്.
പഴയനിയമത്തിലുള്ളതെല്ലാം തന്നെ പുതിയനിയമ ത്തിലുള്ളതിന് സദൃശമാണ്, തിരിച്ചും അതുപോലെ തന്നെ. "യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചുനോക്കുവിന്‍; അവയില്‍ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല." (യെശയ്യാ 34:16)
 
 
പഴയതും പുതിയതുമായ നിയമങ്ങള്‍ എല്ലാ മനുഷ്യരുടെയും പാപങ്ങളുടെ ശിക്ഷയെക്കുറിച്ച് പറയുന്നു
 
പഴയനിയമത്തില്‍ ഓരോ ദിവസത്തിന്‍റെയും പാപം ഒരു പാപയാഗവസ്തുവിലെ കൈവെപ്പിലൂടെ കടത്തിവിടപ്പെട്ടു. പിന്നീട് പാപിക്കു പകരം ആ ബലിമൃഗത്തെ വധിച്ച് ബലിയര്‍പ്പിക്കുന്നു. ഒരു വര്‍ഷത്തെ പാപങ്ങളെയെല്ലാം ഇതുപോലെ കൈവെക്കലിലൂടെ ഒന്നായി മാറ്റപ്പെട്ട് പാപമോചനത്തിനായി ബലിയര്‍പ്പിക്കുന്നു.
അതുപോലെ പുതിയനിയമത്തില്‍, മാനവകുലത്തിന്‍റെ പാപമത്രയും നീക്കിക്കളയുന്നതിനായി യേശു വന്ന് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടു. അങ്ങനെ പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട ദൈവവാക്യം നിവൃത്തിയായി.
യേശുവിനേക്കാള്‍ ആറുമാസം മുന്നേ ഈ ലോകത്തിലേക്ക് അയക്കപ്പെട്ട ദൈവഭൃത്യനായ യോഹന്നാന്‍ സ്നാപകനാണ് യേശുവിനെ സ്നാനപ്പെടുത്തിയത്. യേശു ലോകത്തിന്‍റെ പാപങ്ങളെല്ലാം ഇല്ലാതാക്കുമെന്ന് അവന്‍ സാക്ഷ്യം പറഞ്ഞു; യോഹ. 1:29ല്‍ പറയുന്നതുപോലെ `ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!`
യോര്‍ദ്ദാനില്‍ യേശുവിനെ സ്നാനപ്പെടുത്തിയപ്പോള്‍ മനുഷ്യജാതിയുടെ പാപങ്ങളെല്ലാം യോഹന്നാന്‍ യേശുവിങ്കലേക്ക് മാറ്റി. അങ്ങനെ, ദൈവം മനുഷ്യജാതിയുടെ പാപങ്ങള്‍ക്ക് പരിഹാരം കണ്ടു. ഇതിനെ നാമെല്ലാം വിശ്വസിക്കണം.
ലോകത്തിന്‍റെ പാപങ്ങളെല്ലാം യേശുവിങ്കലേക്ക് മാറ്റപ്പെട്ടു. യേശുവിന്‍റെ ന്യായപ്രമാണം അപ്പൊ. 3:19ല്‍ പറഞ്ഞിരിക്കുന്നു, `ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങള്‍ വരും.`
യോഹന്നാന്‍ എന്തിനാണ് യേശുവിനെ സ്നാനപ്പെ ടുത്തിയതെന്നും, അവനെ പിന്തുടരാന്‍ പറഞ്ഞെതെന്നും നാം മനസ്സിലാക്കിയിരിക്കണം. അവന്‍ പറഞ്ഞു, `പശ്ചാത്തപിച്ച് മാനസാന്തരപ്പെടുക. യേശുവിന്‍റെ സ്നാനത്തിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുക. നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയുക.`
സ്നാനപ്പെടലിലൂടെ മിശിഹാ ഈ ലോകത്തിന്‍റെ പാപങ്ങളെയെല്ലാം ഒന്നായി കഴുകിക്കളഞ്ഞിരിക്കുന്നു. അങ്ങനെ ലോകത്തിന്‍റെ പാപങ്ങളത്രയും യേശുവിലേക്കു മാറ്റപ്പെട്ടു. മത്താ. 3:17ല്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ യേശുവിന്‍റെ സ്നാനപ്പെടലിലൂടെ ദൈവത്തിന്‍റെ വാഗ്ദത്തം പൂര്‍ത്തിയായി.
"അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലിയയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; `ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു` എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി."
ദൈവത്തിന്‍റെ രക്ഷ നിവൃത്തിയാകേണ്ടതിനായി യേശു യോഹന്നാന്‍റെ പക്കലെത്തി സ്നാനമേറ്റു. യോഹന്നാന്‍ സ്നാപകന്‍ ദൈവത്തിന്‍റെ പ്രിയഭൃത്യനായിരുന്നു. ആദ്യത്തെ 
മഹാപുരോഹിതനായ അഹരോന്‍റെ പിന്തുടര്‍ച്ചക്കാരനാണ് യോഹന്നാനെന്ന് ലൂക്കോസ് ഒന്നാം അദ്ധ്യായത്തില്‍ പറയുന്നു. നന്മയെല്ലാം നടപ്പാക്കേണ്ടതിനായി, എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി അഹരോന്‍റെ പിന്തുടര്‍ച്ചക്കാരനായ യോഹന്നാനെ ദൈവം തിരഞ്ഞെടുത്തു.
അതുകൊണ്ട് യേശുവിന്‍റെ ജനനത്തിന് ആറുമാസങ്ങള്‍ക്ക് മുമ്പേ മഹാപുരോഹിതന്‍റെ ഗൃഹത്തില്‍ യോഹന്നാന്‍ പിറന്നു. മരുഭൂമിയില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് യോഹന്നാന്‍ സ്നാപകന്‍ യേശുവിനായി വഴി ഒരുക്കി. `സര്‍പ്പസന്തതികളേ പശ്ചാത്തപിക്കുക! പശ്ചാത്തപിച്ച് മാനസാന്തരപ്പെടുക. മിശിഹ വരുന്നു. അവനില്‍ മാനസാന്തരപ്പെടുക. അല്ലെങ്കില്‍ നിങ്ങളെ മുറിച്ചു വീഴ്ത്തി അഗ്നിയിലെറിഞ്ഞുകൊടുക്കും. അവന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്ക. പശ്ചാത്തപിച്ച് സ്നാനപ്പെടുക. അപ്പോള്‍ നിങ്ങള്‍ വീണ്ടെടുക്കപ്പെടും.`
അപ്പൊ. 3:19ല്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷം വ്യക്തമായി വിശദീകരിക്കുന്നു. യോഹന്നാന്‍ സ്നാപകന്‍ മനുഷ്യജാതിയുടെ പാപങ്ങളെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ പലരും മാനസാന്തരപ്പെട്ടു.
യോഹന്നാന്‍ ലോകത്തിന്‍റെ പാപങ്ങളെല്ലാം യേശുവിങ്കലേക്ക് മാറ്റിയതിനാല്‍ മനുഷ്യരുടെ പാപങ്ങളെല്ലാം ഒന്നായി മറഞ്ഞുപോയി. യേശു നമ്മുടെയെല്ലാം പാപങ്ങളെ മാറ്റിക്കളഞ്ഞു എന്ന് യോഹന്നാന്‍ സ്നാപകന്‍ സാക്ഷ്യം പറഞ്ഞിരിക്കയാല്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍- വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ -വിശ്വസിച്ചാല്‍ രക്ഷ പ്രാപിക്കും എന്ന് നമുക്കറിയാം.
 
 
യേശുവിന് മുമ്പേ യോഹന്നാന്‍ സ്നാപകന്‍ വരേണ്ടിയിരുന്നതിന്‍റെ കാരണം
 
`ഇങ്ങനെ` എന്നുള്ളതിന്‍റെ അര്‍ത്ഥങ്ങളെന്തെല്ലാം?
1. ഏറ്റവും കൃത്യം
2. തികച്ചും അനുയോജ്യം
3. അനുപേക്ഷണീയമായി ഈ വഴി മാത്രം (അവിടെ മറ്റൊരു മാര്‍ഗ്ഗമില്ല)

രക്ഷകനായ യേശുവിലുള്ള വിശ്വാസത്താല്‍ പാപങ്ങളെ കഴുകിക്കളഞ്ഞ ഏതൊരാള്‍ക്കും യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിലേക്കുള്ള മത്തായിയുടെ സാക്ഷ്യത്തിലൂടെ തങ്ങളുടെ രക്ഷ ഉറപ്പിക്കാം. മത്തായി 3:15-16ല്‍ യേശു വന്ന് യോഹന്നാനോട് പറഞ്ഞു, `എന്നെ സ്നാനപ്പെടുത്തുക.` യോഹന്നാന്‍ `നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ` എന്നു ഉത്തരം പറഞ്ഞു.
യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ സ്നാപകനാണ് അവന്‍ ആരാണെന്ന് തിരിച്ചറിഞ്ഞത്. മനുഷ്യജാതിയുടെ എല്ലാ പാപങ്ങളും യേശുവിങ്കലേക്ക് മാറ്റപ്പെടുവാനായി ദൈവം അയച്ച അവന്‍റെ ഭൃത്യനായിരുന്നു യോഹന്നാന്‍. എന്തുകൊണ്ടെന്നാല്‍ യേശു രക്ഷകനായി വന്ന്, പഴയനിയമത്തിലെ പ്രവചനത്തെ പൂര്‍ത്തീകരിച്ച്, ലോകത്തിന്‍റെ പാപങ്ങളത്രയും തന്‍റെ തലയില്‍ വഹിക്കുന്നതിനായി, തന്നെ സ്നാനപ്പെടുത്തുവാന്‍ അവന്‍ യോഹന്നാനോടു പറഞ്ഞു.
എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ സൃഷ്ടാവും രക്ഷകനും ആയ സര്‍വ്വശക്തനായ ദൈവത്തിന്‍റെ പുത്രനാണ് യേശു. അവന്‍ നമ്മുടെയെല്ലാം പാപങ്ങളെ കഴുകിക്കളയുന്നതിനായി നമ്മുടെ ഇടയില്‍ വന്നു. അതുകൊണ്ട് എല്ലാ ജനത്തെയും രക്ഷിക്കുന്നതിനായി അവന്‍ സ്നാനപ്പെടേണ്ടിയിരുന്നു.
`ഇങ്ങനെ` യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട് നമ്മുടെയെല്ലാം പാപങ്ങളെ കഴുകിക്കളഞ്ഞു. അവന്‍ നമുക്കായി കുരിശില്‍ വിധിക്കപ്പെട്ടു. യേശുവിന്‍റെ സ്നാനമായിരുന്നു നമ്മുടെ രക്ഷയുടെ സാക്ഷ്യം. ബലിക്കുഞ്ഞാടിലേക്ക് പാപങ്ങളെല്ലാം മാറ്റപ്പെടും എന്ന് പഴയനിയമത്തില്‍ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, ദൈവപുത്രന്‍ കുഞ്ഞാടായി വന്ന്, നമ്മുടെയെല്ലാം പാപങ്ങളെ അവന്‍ സ്വയം വഹിച്ചു.
അതുകൊണ്ട് പഴയനിയമത്തിലെ കൈവെക്കലും പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനപ്പെടലും പാപത്തെ മാറ്റി, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവനും രക്ഷയും അനശ്വര ജീവിതവും കൊടുക്കപ്പെടുന്നു.
 
 
യേശുവിന്‍റെ സ്നാനം നമ്മുടെയെല്ലാം ജന്മപാപങ്ങളെ കഴുകിക്കളഞ്ഞു
 
നമുക്ക് എങ്ങനെ യേശുവിനെ ധരിക്കാം?
യേശുവിലുള്ള സ്നാനപ്പെടലിലൂടെ

യേശു സ്നാനം ഏല്ക്കുവാന്‍ വന്നപ്പോള്‍ "നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ" എന്നു പറഞ്ഞുകൊണ്ട് യോഹന്നാന്‍ വിലക്കുവാന്‍ ശ്രമിച്ചു. 
എന്നാല്‍ യേശുവോ ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് ഉചിതം എന്ന് ഉത്തരം പറഞ്ഞു. ഇപ്പോള്‍ അങ്ങനെ ഭവിക്കാന്‍ അനുവദിക്കുക, യേശു യോഹന്നാനോടു പറഞ്ഞു; `വീണ്ടെടുപ്പിന്‍റെ വെള്ളത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവനും എന്നിലേക്കാകുവാനായി ലോകത്തിലെ എല്ലാ ജനങ്ങളുടെയും പാപങ്ങളെ നീ എന്നിലേക്കായി മാറ്റണം. അപ്പോള്‍ എന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന ഏവനും വീണ്ടെടു ക്കപ്പെടേണ്ടതിനായി ഞാന്‍ വിധിക്കപ്പെടും. ഇനി വരാനി രിക്കുന്നവരുടെ പാപങ്ങളെക്കൂടി മാറ്റിക്കളയുന്നതിനായി ലോകത്തിന്‍റെ പാപങ്ങള്‍ എല്ലാം സ്നാനത്തിലൂടെ എന്നിലേക്ക് മാറ്റുക. അതുകൊണ്ട് ഇപ്പോള്‍ എന്നെ ഇങ്ങനെ ചെയ്യാന്‍ അനുവദിക്കുക.`
യോഹന്നാന്‍ സ്നാപകനാലുള്ള യേശുവിന്‍റെ സ്നാനപ്പെടല്‍ ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ ന്യായപ്രമാണകാരം ആയിരുന്നു. എല്ലാ പാപങ്ങളും സ്നാനപ്പെടലിലൂടെ യേശുവിലേക്ക് മാറ്റപ്പെട്ടിരിക്കയാല്‍ അവനില്‍ വിശ്വസിച്ച്, സ്നാനമേല്ക്കുന്ന നമുക്കും വീണ്ടെടുക്കപ്പെടാം. അവന്‍ കൈവെപ്പിലൂടെ എല്ലാ പാപങ്ങളെയും വഹിച്ച്, കുരിശില്‍ മരിച്ച്, ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മോചനത്തില്‍ വിശ്വസിക്കുന്ന നമുക്കും വീണ്ടെടുക്കപ്പെടാം.
ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചവനാണ് യേശു. അവന്‍ നമ്മുടെ എല്ലാ പാപങ്ങളെയും വഹിച്ച് നമുക്കു വേണ്ടി കുരിശില്‍ നമ്മുടെ പാപങ്ങളുടെ ശമ്പളത്തെ വാങ്ങി എന്നു വിശ്വസിച്ചാല്‍ രക്ഷ പ്രാപിക്കും. യേശുവിന്‍റെ സ്നാനമായിരുന്നു വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിന്‍റെ തുടക്കം.
വീണ്ടെടുപ്പിന്‍റെ സ്നാനം വേദപുസ്തകത്തില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. താന്‍ യേശുവില്‍ സ്നാനപ്പെട്ടതിനാലും യേശുവിലായിരുന്നതിനാലും യേശുവി നൊപ്പം ക്രൂശിക്കപ്പെട്ടു എന്ന് പൗലൊസ് അപ്പൊസ്തലന്‍ ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു. പൗലൊസ്, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലും തനിക്കുള്ള വിശ്വാസത്തെക്കുറിച്ചു പറയുന്നു.
 
 
`ഇപ്പോള്‍ സമ്മതിക്ക`
 
യോഹന്നാന്‍ സ്നാപകന്‍റെ വേഷമെന്തായിരുന്നു?
അവന്‍റെ വേഷം മാനവരാശിയുടെ മഹാപുരോഹിതനായിക്കൊണ്ട് ലോകത്തിന്‍റെ 
എല്ലാ പാപവും യേശുവിങ്കലേക്ക് കടത്തിവിടുക എന്നതായിരുന്നു.

യേശു പറഞ്ഞു, `ഇങ്ങനെ സകല നീതിയും പ്രവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം.` സകല നീതിയും എന്നത് അര്‍ത്ഥമാക്കുന്നത് എല്ലാ പാപവും അവന്‍റെ സ്നാനത്തിലൂടെ ഒപ്പിയെടുക്കുകയും എല്ലാ മനുഷ്യരെയും അവരുടെ ഹൃദയത്തില്‍ പാപമില്ലാത്തവരാക്കിത്തീര്‍ക്കുകയുമാണ്. `അപ്പോള്‍ അവന്‍ അവനെ അനുവദിച്ചു.` യേശു യോര്‍ദ്ദാനില്‍ സ്നാനപ്പെട്ടു.
മഹാപുരോഹിതന്‍ ആടിന്‍റെ തലയില്‍ കൈവെക്കുന്നതുപോലെ, യോഹന്നാന്‍ സ്നാപകന്‍ യേശുവിന്‍റെ തലയില്‍ കൈവെച്ച് ലോകത്തിന്‍റെ എല്ലാ പാപങ്ങളും അവനിലേക്ക് കടത്തിവിട്ടു. ലോകത്തിന്‍റെ എല്ലാ പാപങ്ങളും മാനവരാശിയുടെ പ്രതിനിധിയായ യേശുവിങ്കലേക്കു കടത്തിവിടുകയായിരുന്നു യോഹന്നാന്‍ സ്നാപകന്‍ എന്ന പുരോഹിതന്‍റെ ലക്ഷ്യം. `ദൈവമേ, ഞാന്‍ ലോകത്തിന്‍റെ എല്ലാ പാപങ്ങളും നിന്‍റെ കുഞ്ഞാടായ യേശുവിലേക്കു മാറ്റുന്നു.` അങ്ങനെ ലോകത്തിന്‍റെ എല്ലാ പാപങ്ങളും യേശുവിങ്കലേക്കു കടത്തിവിടപ്പെട്ടു. 
യോഹന്നാന്‍ സ്നാപകന്‍ അവന്‍റെ കരങ്ങള്‍ യേശുവിന്മേല്‍ വച്ചു, വെള്ളത്തില്‍ മുക്കിയിട്ട് യേശു വെള്ളത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ കരങ്ങള്‍ മാറ്റിപ്പിടിച്ചു. യേശുവിന്‍റെ സ്നാനം നീതിയുടെ രക്ഷയ്ക്കായുള്ളതായിരുന്നു. അങ്ങനെ യേശു അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരെയും രക്ഷിച്ചു. 
 
 
സ്വര്‍ഗ്ഗം തുറക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദം ഉണ്ടാകുകയും ചെയ്തു
 
എന്നുമുതലായിരുന്നു സ്വര്‍ഗ്ഗരാജ്യം തുറന്നത്?
യോഹന്നാന്‍ സ്നാപകന്‍റെ കാലം മുതല്‍ (മത്തായി 11:12)

`യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.` (മത്തായി 3:16-17)
യേശു അവന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ എല്ലാ പാപങ്ങളും നീക്കിക്കളഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം അവനായി തുറന്നു. അങ്ങനെ ദൈവത്തിന്‍റെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വാഗ്ദത്തം യേശുവിന്‍റെ യോര്‍ദ്ദാനിലുള്ള സ്നാനത്തിലൂടെ നിറവേറി.
അങ്ങനെ യേശു, ദൈവത്തിന്‍റെ കുഞ്ഞാട്, ലോകത്തിലുള്ള എല്ലാ ജനങ്ങളേയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു. ലോകത്തിന്‍റെ പാപങ്ങളെല്ലാം യേശുവിങ്കലേക്ക് കടത്തിവിടപ്പെടുകയും അവന്‍ ദൈവനിശ്ചയം പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഇത് യോഹന്നാന്‍ 1:29ല്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. `ഇതാ! ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്` എല്ലാ പാപങ്ങളും യേശുവിലേക്ക്, ദൈവത്തിന്‍റെ കുഞ്ഞാട്, കടത്തിവിട്ടതിനാല്‍ മൂന്നു വര്‍ഷം ആ ചുമട് തോളിലേറ്റിയതിനുശേഷം അവന്‍ ഗോല്‍ഗൊഥായിലെ ക്രൂശിലേക്കു നടന്നു. അവന്‍ എല്ലാ പാപങ്ങളും അവന്‍റെ സ്നാനത്തിലൂടെ എടുത്തശേഷം, എവിടെയെല്ലാം അവന്‍ പോയോ അവിടെയെല്ലാം വിശ്വാസത്തോടെ അവനെ സ്വീകരിച്ചവരോട് അവരുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടതായി അവന്‍ പറഞ്ഞു.
യോഹന്നാന്‍ 8:11ല്‍, വേശ്യാവൃത്തിക്കായി പിടിക്കപ്പെട്ട സ്ത്രീയോട് അവന്‍ പറഞ്ഞു, `ഞാനും നിന്നെ വിധിക്കുന്നില്ല` അവന് അവളെ കുറ്റപ്പെടുത്താനാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ആരെയാണോ വിധിക്കേണ്ടത് അത് എല്ലാ പാപങ്ങളും ഏറ്റെടുത്ത യേശുവിനെത്തന്നെയാണ്. അങ്ങനെ അവന്‍ എല്ലാ ജനങ്ങളോടുമായി പറഞ്ഞത് അവന്‍ പാപികളുടെ രക്ഷകനാണ് എന്നാണ്.
എന്തുകൊണ്ടെന്നാല്‍ അവന്‍, ദൈവപുത്രന്‍, നമ്മുടെ പാപങ്ങളെയെല്ലാം അകറ്റിയിരിക്കുന്നു, ലോകത്തിലുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധീകരിച്ചിരിക്കുന്നു. അവന്‍ സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗവാതില്‍ തുറന്നു. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതില്‍ തുറക്കപ്പെടുകയും ആരാണോ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നത് അവര്‍ക്കെല്ലാം സ്വതന്ത്രമായി അവിടേക്ക് പ്രവേശിക്കയും ചെയ്യാം.
 
 
തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും ചുമന്നതിനുശേഷമാണ് യേശു ക്രൂശിക്കപ്പെട്ടത്
 
യേശു സാത്താന്‍റെ തല തകര്‍ത്തത് എങ്ങനെയായിരുന്നു?
നമ്മുടെ പാപങ്ങളുടെയെല്ലാം ന്യായവിധി സഹിച്ച ശേഷം മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്

എല്ലാ പാപങ്ങളും അവന്‍റെ ശിരസ്സിലേക്ക് കടത്തിവിട്ടതിനാല്‍ യേശു കുരിശില്‍ വിധിക്കപ്പെട്ടു. അവന്‍ കുരിശിന്മേലുള്ള വേദന സഹിക്കുന്നതിനെയോര്‍ത്ത് വളരെ ദുഃഖിതനും വ്യാകുലനുമായിരുന്നു. അവന്‍റെ വിയര്‍പ്പ് മഹിമയുള്ള രക്തത്തുള്ളികളാകുന്നതു വരെ അവന്‍ പ്രാര്‍ത്ഥിച്ചു. ശിഷ്യന്മാരുമായി ഗെത്ത്ശെമന എന്ന സ്ഥലത്തെത്തിയപ്പോള്‍ അവന്‍ നിലവിളിച്ചു `പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ` (മത്തായി 26:39) `ഞാന്‍ സ്നാനപ്പെട്ട് ലോകപാപമെല്ലാം എടുത്തു, എന്നാല്‍ അതിനായി എന്നെ മരണത്തിനു വിട്ടുകൊടുക്കരുതേ.` എന്നാല്‍ ദൈവം മറുപടി കൊടുത്തില്ല.
പഴയനിയമത്തിലെ പാപപരിഹാരദിവസം, പാപവഴിപാടിനെ രക്തം വിശുദ്ധപീഠത്തില്‍ തളിക്കത്തക്ക വിധം മഹാപുരോഹിതന്‍ കൊന്നിരുന്നു. അതേപോലെ, ദൈവം തീരുമാനിച്ചത് യേശു ക്രൂശിക്കപ്പെടുന്നതിലൂടെയല്ലാതെ അവന് അത് മറ്റൊരു തരത്തിലും 
ചെയ്യാന്‍ കഴിയില്ല എന്നാണ്.
യാഗപീഠം ദൈവത്തിന്‍റെ ന്യായവിധിയും പാപയാഗമൃഗത്തിന്‍റെ രക്തം എന്നത് ജീവനും ആകുന്നു. രക്തം കൃപാസനത്തിനു ചുറ്റും ഏഴുപ്രാവശ്യം തളിക്കുക എന്നാല്‍ എല്ലാ വിധിയും നടപ്പാക്കപ്പെട്ടു. (ലേവ്യ. 16:1-22)
യേശു ദൈവത്തോട് പാനപാത്രം തന്നില്‍നിന്നും മാറ്റേണമേ എന്ന് പ്രാര്‍ത്ഥിച്ചു. എന്നാല്‍ അവന്‍റെ പിതാവ് അവനെ അനുവദിക്കാത്തതിനാല്‍ യേശു അവസാനം പറഞ്ഞു, `ഞാന്‍ ഇച്ഛിക്കും പോലെയല്ല, നീ ഇച്ഛിക്കും പോലെയാകട്ടെ.` (മത്തായി 26:39) അവന്‍ ദൈവത്തോട് അവന് യോഗ്യമായത് ചെയ്യാനായി പ്രാര്‍ത്ഥിച്ചു. അവന്‍ പ്രാര്‍ത്ഥന കഴിച്ച് അവന്‍റെ പിതാവിന്‍റെ ഹിതമനുസരിച്ചു. 
യേശു അവന്‍റെ ഇച്ഛ വെടിഞ്ഞ് അവന്‍റെ പിതാവിനെ അനുസരിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ ലോകത്തിന്‍റെ പാപങ്ങള്‍ എല്ലാമേറ്റശേഷം അവന്‍ വിധിക്ക പ്പെട്ടില്ലായിരുന്നുവെങ്കില്‍, രക്ഷ പൂര്‍ണ്ണമാകുമായിരുന്നില്ല. അവന്‍ മാനവരാശിയുടെ പാപങ്ങളെല്ലാം സ്നാനത്തിലൂടെ നീക്കിയ തിനാല്‍ ക്രൂശിക്കപ്പെട്ടു. `പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.` (റോമര്‍ 6:23)
ദൈവം ഒരു രക്ഷകനെ അയക്കുമെന്നും കൈവെപ്പിലൂടെ മാനവരാശിയെ രക്ഷിക്കുമെന്നുമുള്ള തന്‍റെ വാഗ്ദത്തം യേശുവിന്‍റെ സ്നാനത്തിലൂടെ പൂര്‍ത്തീകരിച്ചു. യേശു ദൈവേച്ഛ അനുസരിക്കുകയും നമുക്കായി ശിക്ഷാവിധി സ്വീകരിക്കയും ചെയ്തു.
ഇത് ഉല്പത്തി 3:15ലുള്ള കല്പനയുടെ പൂര്‍ത്തീകരണവുമായിരുന്നു, `ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.` ദൈവം ആദാമിന് മിശിഹായെ, ഒരു സ്ത്രീസന്തതിയായി, അയക്കാമെന്ന് വാക്കുകൊടുത്തിരുന്നു. അവന്‍ മനുഷ്യനെ പാപിയാക്കിയും നരകവാസിയുമാക്കി മാറ്റിയ സാത്താന്‍റെ ശക്തിയെ ജയിപ്പാനായി വന്നു.
 
 
യേശുവിന്‍റെ സ്നാനമാണ് സ്വര്‍ഗ്ഗീയ സുവിശേഷത്തിന്‍റെ തുടക്കം
 
സ്വര്‍ഗ്ഗത്തിലേക്കുയരുന്നതിനു മുമ്പുള്ള കര്‍ത്താവിന്‍റെ അവസാന കല്പന എന്തായിരുന്നു?
ശിഷ്യന്മാരോട് ജനങ്ങളെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെടുത്തി
എല്ലാ രാജ്യങ്ങളിലും ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ കല്പിച്ചു.

യേശുവിന്‍റെ സ്നാനമായിരുന്നു സുവിശേഷത്തിന്‍റെ തുടക്കം. അവന്‍ എല്ലാ പാപികളെയും അവന്‍റെ സ്നാനത്തിലൂടെ രക്തത്തിലൂടെയും മോചിപ്പിച്ചു. മത്തായി 28:19ല്‍ രേഖപ്പെടുത്തിയിരിക്കുന്നു, `ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍.` യേശു അവന്‍റെ ശിഷ്യന്മാരോടു പിതാവും പുത്രനും പരിശുദ്ധാത്മാവും മാനവരാശിയെയെല്ലാം അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിച്ചുവെന്നും അവയെ അവന്‍റെ സ്നാനത്തിലൂടെ അവന്‍റെ രക്തത്തിലൂടെയും കഴുകിക്കളഞ്ഞു എന്നും സാക്ഷ്യപ്പെടുത്തുവാന്‍ പറഞ്ഞു.
യേശു അവര്‍ക്ക് എല്ലാ രാജ്യങ്ങളിലും ശിഷ്യന്മാരെ ഉണ്ടാക്കുവാനുള്ള ശക്തിയും, യേശുവിന്‍റെ സ്നാനത്തെക്കുറിച്ചു, വീണ്ടെടുപ്പിന്‍റെ സ്നാനം, ലോകത്തിന്‍റെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞ സ്നാനം, പഠിപ്പിക്കുവാനും ഉള്ള ശക്തി നല്കി.
ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്, യേശു ലോകത്തിലേക്ക് ജഡത്തില്‍ വരികയും യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുകയും ചെയ്തു. യേശുവിന്‍റെ സ്നാനത്താല്‍ നമ്മുടെ പാപങ്ങളടക്കം ലോകത്തിന്‍റെ എല്ലാ പാപങ്ങളും അവങ്കലേക്കു കടത്തിവിടപ്പെട്ടു.
എത്രമാത്രം പാപമാണ് അവങ്കലേക്കു കടത്തിവിടപ്പെട്ടത്? നാളെയുടെ പാപങ്ങളോ? അവന്‍ നമ്മോടു പറഞ്ഞത് നാളെയുടെ പാപങ്ങളും അവനിലേക്ക് കടത്തിവിടപ്പെട്ടു എന്നാണ്. നമ്മുടെ കുട്ടികളുടെ പാപങ്ങളും എല്ലാ തലമുറകളുടെയും, ഭൂതകാല, വര്‍ത്തമാനകാല, ഭാവികാല, പാപങ്ങളും എന്തിന് ആദാമിന്‍റെ വരെ പാപങ്ങള്‍ യേശുവിങ്കലേക്കു കടത്തിവിടപ്പെട്ടു.
എങ്ങനെയാണ് ഒരു പാപവുമില്ലാതെയിരിക്കുക? എങ്ങനെയാണ് നമ്മള്‍ ഒരു പാപവുമില്ലാതെയിരിക്കുക? യേശു നമ്മുടെ പാപങ്ങളും ലോകത്തിന്‍റെ എല്ലാ പാപങ്ങളും അവന്‍റെ സ്നാനത്താല്‍ എടുത്തതിനാല്‍ എല്ലാ വിശ്വാസികളും പാപത്തില്‍ നിന്ന് സ്വതന്ത്രരായി സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായി.
`സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിലേക്കു വരുന്നു.` (യോഹ. 3:21)
യേശു നമ്മുടെ പാപങ്ങളെയെല്ലാം അവന്‍റെ സ്നാനം, അവന്‍റെ കുരിശിലെ രക്തം, അവന്‍റെ മരണം, അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് എന്നിവ കൊണ്ട് കഴുകിക്കളഞ്ഞു. അതുകൊണ്ട് അവന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലും വിശ്വസിക്കുകയെന്നാല്‍ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുകയത്രെ. ഇതാണ് വീണ്ടെടുപ്പിന്‍റെ വിശ്വാസം.
നമ്മള്‍ സ്നാനത്തിലും ക്രിസ്തുവിന്‍റെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ നാം നീതിമാന്മാരോ പാപികളോ? നാം നീതിമാന്മാരാണ്. നമ്മള്‍ അപൂര്‍ണ്ണരെങ്കിലും പാപമി ല്ലാത്തവരാണോ? അതെ, നാം പാപമില്ലാത്തവരാണ്. യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള ശിക്ഷാവിധിയിലുമുള്ള വിശ്വാസം എന്നത് പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിശ്വാസമാണ്.
 
 
യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുകയും സ്നാനപ്പെടുത്തുകയും ചെയ്യുക
 
സ്വര്‍ഗ്ഗീയ സുവിശേഷത്തിന്‍റെ തുടക്കമെന്തായിരുന്നു?
യേശുവിന്‍റെ സ്നാനം

മനുഷ്യന്‍ അപൂര്‍ണനാകയാല്‍ പാസ്റ്റര്‍മാര്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി അവരുടെ വിശ്വാസം ഉറപ്പിച്ചു. യേശുവിന്‍റെ സ്നാനം വിശ്വാസത്തിനു തെളിവായിരിക്കുന്നതു പോലെ വീണ്ടും ജനനം അവര്‍ അവരുടെ സ്നാനത്തിലൂടെ രക്ഷിക്കപ്പെട്ടവരായി ഉറപ്പിച്ചു.
ആദ്യം ശുശ്രൂഷകന്‍ പുനര്‍ജനിച്ച മനുഷ്യന്‍റെ തലയില്‍ കൈവെച്ച്, അവന്‍റെ അവസാനദിനം വരെ അവന് ആരാധിക്കുന്നതിനായുള്ള ദൈവാനുഗ്രഹത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പിന്നീട് അവന്‍ അവനെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെടുത്തുന്നു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നാം സ്നാനപ്പെട്ടു. ഈ സ്നാനം യേശുവിലേക്ക് എല്ലാ പാപവും കടത്തിവിട്ടു എന്നു കാണിക്കുന്നു, സ്നാനപ്പെട്ട വ്യക്തി യേശുവിനൊപ്പം മരിക്കയും അവനോടൊപ്പം ഉയിര്‍ക്കയും ചെയ്തു.
സ്നാനപ്പെടുകയെന്നാല്‍ യേശുവിന്‍റെ സ്നാനത്തിലൂടെ പാപങ്ങളെ കടത്തിവിടുന്നതിലുള്ള ഒരാളുടെ വിശ്വാസത്തെ പ്രഖ്യാപിക്കയും, യേശുവിനൊപ്പം ഒരാളുടെ പാപങ്ങള്‍ക്കായി ശിക്ഷാവിധിയേല്ക്കയും അവനോടൊപ്പം ഉയിര്‍ത്തെ ഴുന്നേല്ക്കയുമാണ്. ഇത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, സാത്താന്‍, അവന്‍റെ സഹോദരീസഹോദരന്മാര്‍ എന്നിവരുടെ മുന്നിലുള്ള ഒരാളുടെ വിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്. ഇത് വെള്ളത്താലും ആത്മാവാലും പുനര്‍ജനിച്ചു എന്നുള്ള ഏറ്റുപറച്ചിലാണ്.
യേശുവില്‍ വിശ്വസിക്കുന്ന ഏവനും, യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ രക്തത്തിന്‍റെയും ശരിയായ അര്‍ത്ഥം അറിഞ്ഞ്, ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുന്നു. അതുകൊണ്ട് അവര്‍ പിതാവിന്‍റെയും പുത്രന്‍റെയും പരുശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെട്ടു.
`പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.` (2 കൊരി. 5:17) നമ്മുടെ പഴയതു കഴിഞ്ഞുപോയി നാം വിശ്വാസത്തിന്‍റെ ആള്‍ക്കാരായി പുനര്‍ജനിച്ചിരിക്കുന്നു. ഇതു നമ്മുടെ ഹൃദയത്തില്‍ ഉറപ്പിക്കുവാനായി സ്നാനപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിച്ചു നമ്മള്‍ യേശുവില്‍ സ്നാനപ്പെട്ടിരിക്കുന്നു.
 
 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വീണ്ടും ജനിച്ചതിനുശേഷമുള്ള ജീവിതം
 
വീണ്ടും ജനിച്ചവര്‍ ജീവിക്കുന്നതെന്തിന്?
അവര്‍ ദൈവരാജ്യത്തിനും അവന്‍റെ നീതിക്കും ലേകമാകെ സുവിശേഷം പ്രസംഗിക്കാനും ജീവിക്കുന്നു

വീണ്ടെടുപ്പിനും വീണ്ടും ജനനത്തിനും ശേഷമുള്ള ജീവിതത്തില്‍ ദൈവവചനത്തിലുള്ള വിശ്വാസം തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഇത് ദിവസപാപങ്ങള്‍ക്ക് വേണ്ടി എല്ലാ ദിവസവും പശ്ചാത്തപിക്കേണ്ടി വരുന്ന ഒരു വൈകാരിക ജീവിതം ആയിരിക്കരുത്. അതിലുപരിയായി എല്ലാ ദിവസവും യേശു നമ്മുടെ എല്ലാ പാപങ്ങളും അവന്‍റെ സ്നാനത്തിലൂടെ നീക്കിക്കളഞ്ഞു എന്ന് ഉറപ്പിച്ച ഒരു വിശ്വാസജീവിതം ആയിരിക്കണം.
അവന്‍ സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ എല്ലാ പാപങ്ങളും യേശുവിങ്കലേക്ക് മാറ്റപ്പെട്ടു. ഈ ഭാരവും പേറി നമ്മുടെ എല്ലാ പാപങ്ങള്‍ക്കും വേണ്ടി ശിക്ഷാവിധി അനുസരിച്ച് ക്രൂശിക്കപ്പെടും വരെ അവന്‍ മൂന്നുവര്‍ഷം ജീവിച്ചു.
അതുകൊണ്ട് വിശ്വാസികളായ നമ്മള്‍ വെറും വികാരങ്ങളിലല്ല, എഴുതപ്പെട്ട വചനത്തില്‍ വിശ്വസിക്കണം. നമ്മള്‍ ഇതില്‍ പരാജയപ്പെട്ടാല്‍ നാം വീണ്ടെടുത്ത് പുനര്‍ജനിച്ച ശേഷവും നമ്മുടെ ദിവസ പാപങ്ങളെ ഓര്‍ത്ത് വ്യാകുലപ്പെടും.
നമ്മള്‍ പാപത്തിന്‍റെ വസ്തുതാപരമായ വീക്ഷണകോണിനെ ഒഴിവാക്കി വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണം. ഈ ജീവിതമാണ് വീണ്ടെടുക്കപ്പെട്ട മനുഷ്യര്‍ നയിക്കേണ്ടത്.
യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ പറ്റി എന്താണ് പറയുന്നത്. അവന്‍ പറഞ്ഞു, `ഇതാ, ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്` (യോഹ. 1:29) യേശു ഇന്നിന്‍റെയും നാളെയുടെയും, ആദ്യപാപം വരെയുള്ള എല്ലാ പാപങ്ങളെയും വഹിച്ചു എന്ന് അവന്‍ സാക്ഷ്യപ്പെടുത്തി.
അവന്‍ ആ എല്ലാ പാപങ്ങളെയും വഹിച്ചില്ലേ? ആ പാപങ്ങള്‍ അത്രയും യേശുവിങ്കലേക്ക് മാറ്റപ്പെട്ടില്ലേ? നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങളിലുള്ള പാപങ്ങളത്രയും ഉള്‍ക്കൊള്ളുന്നതാണ് ലോകത്തിന്‍റെ പാപങ്ങള്‍. യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പിന്‍റെ സുവിശേഷത്തെ നമുക്ക് ഉറപ്പിക്കാവുന്നതാണ്.
യേശുവിന്‍റെ സ്നാനത്തിന്‍റെ സത്യത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സ്നാനത്തില്‍ ആരുതന്നെ വിശ്വസിച്ചാലും അവന്‍റെ ഹൃദയത്തില്‍ പാപമില്ല.
എന്നിരുന്നാലും അവരുടെ എല്ലാ പാപങ്ങളും യേശുവിന്‍റെ സ്നാനത്തിലൂടെ യേശുവിങ്കലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു എന്നറിയാത്തതിനാല്‍ അവരില്‍ ഇപ്പോഴും പാപമുണ്ട് എന്ന് ധാരാളം ആള്‍ക്കാര്‍ ചിന്തിക്കുന്നു. അവര്‍ സാത്താനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സാത്താന്‍ അവരുടെ ലൗകികചിന്തകളിലൂടെ അവരോടു മന്ത്രിക്കുന്നു, `നീ എല്ലാ ദിവസവും പാപം ചെയ്യുന്നു. നിനക്ക് എങ്ങനെ പാപമില്ലാത്തവനാകാന്‍ കഴിയും?` 
അവര്‍ പാപമില്ലാതിരിക്കാന്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം മതി. എന്നാല്‍ സാത്താന്‍ അവരെ അവര്‍ പാപം ചെയ്യുന്നതിനാല്‍ പാപികളാണ് എന്ന ചിന്തയാല്‍ കബളിപ്പിക്കുന്നു. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലുള്ള രക്തത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ആരും പാപിയല്ല.
എന്തുകൊണ്ടെന്നാല്‍ നാം ഈ ലോകത്തില്‍ അപര്യാപ്തരും ബലഹീനരുമാണ്, നമുക്ക് നമ്മുടെ പ്രവര്‍ത്തികളിലൂടെ നീതിമാന്മാരെന്ന് ഒരിക്കലും പറയാനാവില്ല. എന്നാല്‍ നമുക്ക് വിശ്വാസത്തോടു കൂടി യേശുവിന്‍റെ സത്യമായ സ്നാനത്താലും അവന്‍റെ കുരിശിലുള്ള രക്തത്താലും നാം രക്ഷിക്കപ്പെട്ടു എന്ന് പറയാം.
നാം ഒരിക്കല്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കുന്നു എന്ന് മനസിലാക്കിയാല്‍, നമ്മുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടുന്നു, നമുക്ക് പാപമില്ലെന്ന് തീര്‍ച്ചയായും അറിയാവുന്നതാണ്.
`ഞാന്‍ വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞു, നീ വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞു, നമ്മള്‍ വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞു.` എല്ലാവരോടും സുവിശേഷം പ്രസംഗിക്കാനായി ജീവിക്കയും നാം ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്നറികയും ചെയ്യുന്നത് എത്ര ആനന്ദകരവും ആഹ്ളാദകരവുമായ അനുഭവമാണ്.
തീര്‍ച്ചയായും വിശ്വാസികളായ നമ്മള്‍ എല്ലാ ദിവസവും പാപം ചെയ്യുന്നു, എന്നാല്‍ നമുക്ക് പാപമില്ല. നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ യേശുവിന്‍റെ സ്നാനവും രക്തവുമുണ്ട്. നമ്മുടെ ഹൃദയങ്ങള്‍ പലപ്പോഴും പാപത്താല്‍ നിറയാറുണ്ട്, എന്നാല്‍ നമ്മള്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് എങ്ങനെ പാപമുള്ളവരായി കഴിയാനാകും?
`ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്യാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു. എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാടു.` (എബ്രാ. 10:16)
നമ്മുടെ ഹൃദയങ്ങളില്‍ പാപമില്ല. നാം അവന്‍റെ സ്നാനത്താലും അവന്‍റെ കുരിശുമരണത്താലും പൂര്‍ണമായും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്നത് യേശു സാധ്യമാക്കി. ദൈവവചനത്തിലുള്ള വിശ്വാസം പാപമോചനം സാധ്യമാക്കി.
 
 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കുന്ന ഒരുവനും വീണ്ടും പാപിയാകാന്‍ കഴിയില്ല
 
നാം പാപം ചെയ്യുമ്പോള്‍ വീണ്ടും പാപിയാകുമോ?
ഇല്ല. നാം ഒരിക്കലും വീണ്ടും പാപിയാകുന്നില്ല.

യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കാതെ എത്രതന്നെ ക്ഷമാപണപ്രാര്‍ത്ഥന നടത്തിയാലും കാര്യമില്ല, നമ്മുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. പക്ഷേ, സത്യസുവിശേഷത്തിന്‍റെ വിശ്വാസത്തിലേക്ക് നാം വരുമ്പോള്‍ നമ്മുടെ പാപങ്ങളത്രയും കഴുകിക്കളയുന്നു.
`ഏയ്, ഇന്നാളുകളില്‍ നീ എങ്ങനെ തെളിമയുള്ളവനും സന്തോഷവാനുമായി മാറി?`
`എന്‍റെ ഹൃദയത്തില്‍ ഇനിയും പാപമില്ല.`
`സത്യമാണോ? അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും പാപം ചെയ്യാന്‍ കഴിയുമെന്ന് ഞാനൂഹിക്കുന്നു?`
`നിങ്ങള്‍ക്കറിയാമോ, മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. അതുതന്നെയാണ് മനുഷ്യന്‍. എന്നാല്‍ യേശു എല്ലാ പാപങ്ങളെയും അവന്‍റെ സ്നാനത്തിലൂടെ വഹിക്കയും അവയുടെ ശിക്ഷാവിധിയെ കുരിശില്‍ സ്വീകരിക്കയും ചെയ്തു. ഇപ്പോള്‍ ഇതുകാരണമായി ഞാന്‍ എന്നെത്തന്നെ സഭയിലെ സുവിശേഷത്തിനായി അര്‍പ്പിച്ചിരിക്കുന്നു. എന്‍റെ ഹൃദയത്തില്‍ ഇപ്പോള്‍ പാപമില്ലാത്തതിനാല്‍, ഞാന്‍ നീതിമത്തായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. നമുക്ക് യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുകയും ലോകമാകെ സുവിശേഷം പ്രസംഗിക്കയും വേണം! നമ്മള്‍ യേശുവില്‍, നമ്മുടെ വീണ്ടെടുപ്പിന്‍റെ യജമാനന്‍, വിശ്വസിക്കുമ്പോള്‍ നമുക്ക് വീണ്ടും പാപികളാകാന്‍ കഴിയില്ല. നമുക്ക് യേശുവിന്‍റെ സ്നാനത്തിന്‍റെ സ്വര്‍ഗീയരക്ഷയിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കേണ്ടതുണ്ട്. ഞാന്‍ വളരെ നന്ദിയുള്ളവനാണ്.`
 
 
ആരാണ് ആത്മാവിനെ സ്വീകരിക്കുന്നത്?
 
യോഹന്നാന്‍ സ്നാപകന്‍ എന്താണ് സാക്ഷ്യപ്പെടുത്തിയത്?
ദൈവത്തിന്‍റെ കുഞ്ഞാടായ യേശു ലോകത്തിന്‍റെ പാപങ്ങളെയെല്ലാം, അതായത്, ഭൂതം, 
വര്‍ത്തമാനം, ഭാവി കാലങ്ങളിലുള്ളതും എന്തിന് ജന്മപാപം വരെയും വഹിച്ചുവെന്ന് അവന്‍ സാക്ഷ്യപ്പെടുത്തി.
 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന ഏതൊരുവനും രക്ഷ പ്രാപിക്കുന്നു. എങ്ങനെയാണ് നാം ആത്മാവിനെ സ്വീകരിക്കുക? അപ്പൊ. പ്രവൃ. 2:28-39 അതിനു മറുപടി പറയുന്നു. `പത്രൊസ് അവരോടു: നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തര്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.`
യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുകയെന്നാല്‍ അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുകയും വീണ്ടെടുക്കപ്പെടുകയും എന്നര്‍ത്ഥമാകുന്നു. അപ്പോള്‍ ആത്മാവ് ദൈവത്തില്‍ നിന്ന് ദാനമായി ലഭിക്കും.
യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുക എന്നതിന് യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിച്ച് വിശുദ്ധീകരിക്കപ്പെടുക എന്നും അര്‍ത്ഥമുണ്ട്. നമ്മള്‍ ഈ വിശ്വാസത്തെ പുണരുമ്പോള്‍, നമ്മള്‍ വീണ്ടെടുക്കപ്പെടുകയും നീതിമാന്മാരാക്കപ്പെടുകയും ചെയ്യും. വിശ്വാസികള്‍ യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ കുരിശിലെ രക്തത്തിലൂടെയും മഞ്ഞുപോലെ വെണ്മയാകും.
`എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും` യേശുവിന്‍റെ സ്നാനപ്പെടലിലൂടെ നമ്മുടെയെല്ലാം പാപങ്ങള്‍ അവനിലേക്കായി എന്നും അവര്‍ക്കു വേണ്ടി അവന്‍ വിധിക്കപ്പെട്ട് കുരിശില്‍ മരിച്ചു എന്നും സത്യമായും വിശ്വസിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ കഴുകി വെടിപ്പുള്ളതാകും. നാം യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിച്ച്, പരിശുദ്ധാത്മാവു ദാനമായി സ്വീകരിച്ച്, ദൈവമക്കളാകുമ്പോള്‍ നമ്മുടെ പുതിയ ജീവിതം ആരംഭിക്കുന്നു.
`സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും` (യോഹ. 8:32). കുരിശിലുള്ള ദൈവത്തിന്‍റെ ന്യായവിധിയുടെ ശരിയായ അര്‍ത്ഥം നാം ഗ്രഹിച്ചിരിക്കണം. ആത്മാവിന്‍റെയും സത്യമെന്തെന്നാല്‍, യേശു അവന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും നമ്മുടെയെല്ലാം പാപങ്ങളെ മായ്ച്ചുകളഞ്ഞു എന്നുള്ളതാണ്. സത്യത്തില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് മോചനം കൊടുക്കപ്പെടുന്നു.
 
 
യേശുവിന്‍റെ സ്നാനം നമ്മെ വീണ്ടെടുക്കുന്നു
 
ആത്മാവിനെ ആര് സ്വീകരിക്കുന്നു?
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ പാപത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവന്‍

പഴയനിയമത്തിലെ യാഗത്തിലൂടെയുള്ള പാപപരിഹാര വ്യവസ്ഥയെയാണ് പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനത്തിലൂടെ പ്രതിനിധീകരിക്കുന്നത്. പഴയനിയമത്തിലെ `കൈവെപ്പി`ന്‍റെ പിന്തുടര്‍ച്ചയാണ് പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനം എന്ന് കാണാന്‍ കഴിയും.
യിസ്രായേലിന്‍റെ പാപങ്ങളത്രയും കൈവയ്ക്കലിലൂടെ ബലിയാടിലേക്ക് കടത്തിവിടപ്പെട്ടിരുന്നതു പോലെ ലോകത്തിന്‍റെ പാപങ്ങള്‍ യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് കടത്തിവിടപ്പെട്ടു.
പാപങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി നാം യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കേണ്ടതുണ്ടോ? ഉണ്ട്. നമ്മള്‍ വിശ്വസിക്കേണ്ടതുണ്ട്. യേശു അവന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപത്തെ വഹിച്ചു എന്ന യഥാര്‍ത്ഥ സത്യം നാം അംഗീകരിക്കണം. നാം യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നമ്മുടെ പാപങ്ങളെ അവനിലേക്ക് മാറ്റാനാകില്ല. നമ്മുടെ രക്ഷയുടെ പൂര്‍ത്തീകരണത്തിന് നാം വിശ്വസിക്കുക തന്നെ വേണം. അല്ലെങ്കില്‍ നമുക്ക് നീതിമാന്മാരാകാനാവില്ല.
യേശു അവന്‍റെ സ്നാനത്തിലൂടെ ലോകത്തിലെ എല്ലാ പാപികളെയും ഏറ്റവും അനുയോജ്യവും നീതിയുക്തവുമായ വഴിയിലൂടെ രക്ഷിച്ചു. ഇത് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ സ്നാനത്തിലൂടെ എല്ലാ പാപങ്ങളും അവനിലേക്ക് മാറ്റപ്പെട്ടു. നമ്മുടെ ഹൃദയങ്ങളെ നിത്യമായി പാപത്തില്‍ നിന്നും ശുദ്ധീകരിക്കേണ്ടതിനായി നാം ഇത് വിശ്വസിക്കേണം.
നമ്മുടെ എല്ലാ പാപങ്ങളുടെയും ശിക്ഷാവിധിയാണ് യേശുവിന്‍റെ രക്തം എന്നും നാം വിശ്വസിക്കണം. അങ്ങനെ, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നവരെല്ലാം രക്ഷിക്കപ്പെടുന്നു.
നമുക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിന് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കണം. ഈ ഒരേയൊരു മാര്‍ഗമേ നമുക്ക് പാപങ്ങളില്‍ നിന്നും മോചിക്കപ്പെടാനും വെറും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനും ഉള്ളൂ.
പുതിയനിയമത്തിലെ യേശുവിന്‍റെ സ്നാനവും പഴയനിയമത്തിലെ കൈവെപ്പും ഒന്നുതന്നെയാണ്. ഇതാണ് പുതിയനിയമത്തെയും പഴയനിയമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം. 
പുതിയനിയമത്തില്‍, യോഹന്നാന്‍ സ്നാപകന്‍ യേശുവിനും ആറുമാസം മുമ്പേ വന്നു. യേശു സ്നാനപ്പെട്ടപ്പോള്‍, ഇതായിരുന്നു, `ദൈവപുത്രനായ യേശുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം` (മര്‍ക്കൊ. 1:1). യേശു ലോകത്തിന്‍റെ പാപങ്ങളെയെല്ലാം അവന്‍റെ സ്നാനത്തിലൂടെ വഹിച്ചപ്പോള്‍ സുവിശേഷം ആരംഭിക്കുന്നു. മനുഷ്യരാശിയുടെ രക്ഷയുടെ ശുശ്രൂഷ പല സംഗതികളും കോര്‍ത്തിണക്കിയതാണ്; യേശുവിന്‍റെ ജനനം, അവന്‍റെ സ്നാനം, അവന്‍റെ ക്രൂശുമരണം, അവന്‍റെ ഉയര്‍പ്പ്, അവന്‍റെ സ്വര്‍ഗാരോഹണം. ഈ സംഭവ പരമ്പരകളിലൂടെ രക്ഷയെ നാം അറിഞ്ഞ് അതിനെ മനസിലാക്കി അതില്‍ വിശ്വസിക്കുമ്പോള്‍ നാം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷ നേടുന്നു. യേശുവിന്‍റെ സ്നാനം സുവിശേഷത്തിന്‍റെ ആരംഭവും അവന്‍റെ രക്തം അതിന്‍റെ പൂര്‍ണതയുമാകുന്നു.
`ദൈവപുത്രനായ യേശുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം` (മര്‍ക്കൊ. 1:1). ദൈവപുത്രന്‍റെ സുവിശേഷത്തില്‍ നിന്നും-അവന്‍റെ സ്നാനം, ക്രൂശിലെ രക്തം, അവന്‍റെ ഉയിര്‍പ്പ്, അവന്‍റെ സ്വര്‍ഗാരോഹണം, അവന്‍റെ രണ്ടാമത്തെ വരവ്-ഒന്നും ഒഴിച്ചു കൂടാനാകാത്ത സംഗതികളാണ്.
യേശു ജഡത്തില്‍ ഈ ലോകത്തിലേക്ക് വന്ന് അവന്‍റെ സ്നാനത്തിലൂടെ മനുഷ്യരാശിയുടെ എല്ലാ പാപങ്ങളെയും കഴുകിക്കളഞ്ഞു. ഇതായിരുന്നു സ്വര്‍ഗീയ സുവിശേഷത്തിന്‍റെ ആരംഭം. ഇതില്‍ ഒന്നെങ്കിലും വിട്ടുപോയാല്‍, സ്വര്‍ഗീയ സുവിശേഷം പൂര്‍ത്തിയാകയില്ല.
അതുകൊണ്ട്, ഒരു മനുഷ്യന്‍ പുനര്‍ജനിക്കണമെങ്കില്‍, അവന്‍ ക്രിസ്തുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കണം. ഇക്കാലത്ത് പല ആളുകളും യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സത്യത്തില്‍ വിശ്വസിക്കുന്നില്ല. യേശുവിന്‍റെ സ്നാനം വെറും ഒരു പരമ്പരാഗത സമ്പ്രദായമായി അവര്‍ വിചാരിച്ചു. ഇത് ഗൗരവമേറിയ ഒരു അബദ്ധധാരണയാണ്. യേശുവില്‍ വിശ്വസിക്കുന്ന ഏതൊരാളും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിച്ചിരിക്കണം.
അനുതാപ പ്രാര്‍ത്ഥനയിലൂടെ മാത്രം എങ്ങിനെ നമ്മുടെ പാപങ്ങള്‍ കഴുകിപ്പോകും? യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ പാപങ്ങളെല്ലാം യേശുവിങ്കലേക്ക് മാറ്റപ്പെട്ടു. മനുഷ്യരാശിയുടെ പാപത്തെ എടുക്കാന്‍ അവന് മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. 
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനായി മനുഷ്യന്‍ വെള്ളത്തിലും ആത്മാവിലും വീണ്ടും ജനിക്കണം. സ്നാനത്തിന്‍റെ വെള്ളം, ക്രൂശിലെ രക്തം, ആത്മാവ് എന്നിവയില്‍ വിശ്വസിക്കാതെ വീണ്ടെടുക്കപ്പെടാനാവില്ല. യോഹന്നാന്‍ 3:5ല്‍ യേശു നിക്കോദേമൊസിനോട് പറഞ്ഞതുപോലെ വീണ്ടും ജനിച്ചവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ ദൈവത്തെ കാണാന്‍ കഴിയുകയുള്ളു. സത്യമായ രക്ഷ വരുന്നത് നാം യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ മാത്രമാണ്.
 
 
യേശുവിന്‍റെ സ്നാനം കൂടാതെ നമുക്കു രക്ഷ സാധ്യമോ?
 
യേശു എങ്ങനെയാണ് നമ്മുടെ രക്ഷകനായത്?
നമ്മുടെ എല്ലാ പാപങ്ങളെയും അവന്‍റെ സ്നാനത്തിലൂടെ വഹിച്ചുകൊണ്ട്.

യേശു ഈ ലോകത്തില്‍ വന്ന് അവന്‍റെ സ്നാനത്തിലൂടെ നമ്മുടെയെല്ലാം പാപങ്ങളെ അകറ്റി എന്ന വസ്തുത നാം ദൈവത്തിന്‍റെ പരസ്യ ശുശ്രൂഷയില്‍ നിന്നും ഒഴിവാക്കുകയോ, അല്ലെങ്കില്‍ യേശുവിന്‍റെ,കന്യകാമറിയത്തിനു ജനിച്ച, വിശുദ്ധിയെ ശ്രദ്ധിക്കാതിരിക്കുകയോ; യേശുവിന്‍റെ ക്രൂശില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, വെറും അന്ധവിശ്വാസികളുടെ സഭയായി ക്രിസ്തുമതം മാറുകയും അതു `എന്നോടു പൊറുക്കേണമേ! എന്നോടു പൊറുക്കേണമേ!എന്നോടു പൊറുക്കേണമേ!` എന്നു ബുദ്ധമതക്കാര്‍ തങ്ങളുടെ വിഹാരങ്ങളില്‍ ചെയ്യുന്നതുപോലെ വിശ്വാസികള്‍ പ്രാര്‍ത്ഥന ചൊല്ലുന്ന അവസ്ഥയിലേക്കു നയിക്കുകയും ചെയ്യുന്നു. 
യേശുവിന്‍റെ സ്നാനത്തെ ഒഴിവാക്കുകയെന്നാല്‍, നമ്മുടെ പാപങ്ങള്‍ അവനിലേക്ക് മാറ്റപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. തന്‍റെ കടങ്ങളൊന്നും തിരികെ കൊടുക്കാതെ എല്ലാം തിരികെ കൊടുത്തു എന്ന് അവകാശപ്പെടുന്ന കടക്കാരനു തുല്യനായി, നമ്മുടെ വിശ്വാസം വിലയില്ലാത്തതായി പോകുന്നു. ഇതു നമ്മെയെല്ലാം നുണയന്മാരാക്കുന്നു. തന്‍റെ കടങ്ങളെല്ലാം തിരികെ കൊടുത്തു എന്നുപറഞ്ഞിട്ട്, അതിനു വേണ്ടി ഒന്നും ചെയ്യാതെയിരിക്കയും ചെയ്യുമ്പോള്‍, അവന്‍ ഒരു കടക്കാരനും കടം തിരികെ കൊടുക്കേണ്ടവനുമാണ്.
യേശു തന്‍റെ സ്നാനജലം കൊണ്ട് വിശ്വാസികളെ കഴുകി വെടിപ്പാക്കി, ദൈവമക്കളാക്കി മാറ്റി. എല്ലാ വിശ്വാസികളെയും വിശുദ്ധീകരിക്കേണ്ടതിനായി യോഹന്നാന്‍ സ്നാപകനിലൂടെ യേശു ലോകത്തിന്‍റെ പാപങ്ങളെയെല്ലാം വഹിച്ചു. നാം ഇത് അറിഞ്ഞ്, ഇതില്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ എന്നെന്നേക്കുമായി ശുദ്ധിയായി.
അവന്‍റെ കരുണയ്ക്കായി ദൈവത്തിന് നന്ദി. ലൂക്കൊസ് 2:14 പറയുന്നു, `അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം.` യേശുവിന്‍റെ രക്തത്തിലും വെള്ളത്തിലും ഉള്ള നമ്മുടെ വിശ്വാസം നമ്മെ പരിപൂര്‍ണമായ രക്ഷയിലേക്ക് നയിക്കയും, നമ്മെ ദൈവമക്കളാക്കയും ചെയ്യുന്നു. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും നമ്മെ രക്ഷപെടുത്തുകയും ഈ രണ്ടു സംഗതികളിലും വിശ്വസിക്കുന്ന ഏതൊരുവനും രക്ഷ പ്രാപിക്കയും ചെയ്യുന്നു.
അവന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒന്നും ഒഴിവാക്കാനാവില്ല. പൗലൊസ് കുരിശിനെയല്ലാതെ മറ്റൊന്നി നെപ്പറ്റിയും മഹത്വപ്പെടുത്തിയിട്ടില്ല എന്നു പറഞ്ഞുകൊണ്ട് ചിലര്‍ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നു. എന്നാല്‍ യേശുവിന്‍റെ സ്നാനവും അവന്‍റെ കുരിശില്‍ ഉള്‍പ്പെട്ടിരുന്നു.
പൗലൊസ് യേശുവില്‍ സ്നാനപ്പെട്ടു എന്നും യേശുവിനൊപ്പം മരിച്ചു എന്നും റോമര്‍ ആറാം അധ്യായത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഗലാത്യര്‍ 2:20 ലും, ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വസത്താലത്രേ ജീവിക്കുന്നതു. പറഞ്ഞിരിക്കുന്നു.
ഗലാത്യര്‍ 3:2729ലും, `ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതില്‍ യഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല; ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ. ക്രിസ്തുവിനുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു` എന്നു പറഞ്ഞിരിക്കുന്നു.
ക്രിസ്തുവില്‍ സ്നാനമേല്‍ക്കുക എന്നാല്‍, അവന്‍റെ സ്നാനപ്പെടല്‍, അവന്‍റെ ക്രൂശിലെ രക്തം, തുടങ്ങി അവന്‍ ഈ ലോകത്തു ചെയ്ത എല്ലാ കാര്യങ്ങളിലും വിശ്വസിക്ക. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുകയെന്നാല്‍, യേശു ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെയെല്ലാം പാപങ്ങളെ മാച്ചുകളഞ്ഞു എന്ന സത്യത്തില്‍ വിശ്വസി ക്കുകയെന്നാണ്. നമ്മെ രക്ഷയിലേക്കു കൊണ്ടുവരുവാന്‍ മറ്റൊരു മാര്‍ഗവുമില്ല.
 
 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ നാം ദൈവത്താല്‍ രക്ഷിക്കപ്പെട്ടു
 
വെറും ക്ഷമാപണപ്രാര്‍ത്ഥനയിലൂടെ നമ്മുടെ ജന്മപാപങ്ങളെ കഴുകിക്കളയാന്‍ ആകുമോ?
ഇല്ല. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടപ്പോള്‍ നമ്മുടെയെല്ലാം പാപങ്ങള്‍ യേശുവിങ്കലേക്കു 
മാറ്റപ്പെട്ടു എന്നുള്ള വിശ്വാസത്തിലൂടെ മാത്രമേ നമ്മുടെ ജന്മപാപങ്ങളുടെ ക്ഷമാപണം സാധ്യമാകുകയുള്ളൂ.

`ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു.` (റോമര്‍ 10:10)
`ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും യേശുവിനെ ധരിച്ചിരിക്കുന്നു` (ഗലാ. 3:27). നമ്മുടെ വിശ്വാസം, യേശുവിലേക്ക് സ്നാനപ്പെട്ട്, യേശുവിനെ ധരിച്ച്, ദൈവമക്കളാകുന്നതിലേക്ക് നമ്മെ നയിക്കുന്നു. യേശു ഈ ലോകത്തിലേക്ക് വന്ന് സ്നാനമേറ്റപ്പോള്‍, നമ്മുടെ ജന്മപാപങ്ങളും ലോകപാപങ്ങളും അവനിലേക്ക് മാറ്റപ്പെട്ടു.
യേശുവിനോടുകൂടെ ഒന്നാകുവാന്‍ നമ്മുടെ വിശ്വാസം നമ്മെ നയിച്ചു. അവന്‍ മരിച്ചപ്പോള്‍ നാമും മരിച്ചു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ നാമും ഉയിര്‍ത്തു. എന്തുകൊണ്ടെന്നാല്‍ നാം, യേശുവിന്‍റെ സ്നാനത്തിലും, അവന്‍റെ രക്തത്തിലും, അവന്‍റെ ഉയിര്‍പ്പിലും, അവന്‍റെ സ്വര്‍ഗാരോഹണത്തിലും, അവന്‍റെ വരവിലും വിശ്വസിക്കയാല്‍, നമുക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിച്ച് അവിടെ എന്നെന്നേക്കും വസിക്കാം.
യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുമ്പോള്‍; അവര്‍ക്കതിനാകില്ല, പക്ഷേ അവശേഷിക്കുന്ന പാപങ്ങളെ അവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ സഹിക്കേണ്ടി വരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ പാപങ്ങളെ വഹിക്കയും പാപപങ്കിലമായ തങ്ങളുടെ ഹൃദയങ്ങളെ മഞ്ഞു പോലെ വെളുത്തതാക്കുകയും ചെയ്ത യേശുവിന്‍റെ സ്നാനത്തെ അറിയുകയോ, അതിന്‍റെ അര്‍ത്ഥത്തെ സ്വീകരിക്കയോ അവര്‍ ചെയ്തില്ല.
നിങ്ങളുടെ എല്ലാ ജന്മ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നിങ്ങള്‍ വിശ്വസിക്കുന്നുവോ? ദയവായി വിശ്വസിക്കുക. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെയിരുന്നാല്‍, നിങ്ങളുടെ വിശ്വാസം നിഷ്ഫലമായിപ്പോകുന്നു. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ, നിങ്ങളുടെ പാപങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പടാനാവില്ല; നിങ്ങള്‍ തിരികെ കിട്ടാത്ത സ്നേഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
കുരിശില്‍ മാത്രം വിശ്വസിക്കുന്നവര്‍ പറയുന്നു, `കുരിശില്‍ എനിക്കുവേണ്ടി മരിച്ചവനായ യേശു എന്‍റെ ദൈവവും എന്‍റെ രക്ഷകനും ആകുന്നു. അവന്‍ മരിച്ചവരില്‍ നിന്നും ഉയിര്‍ത്ത്, സ്വര്‍ഗാരോഹണത്തിന് നാല്പതു നാള്‍ തന്‍റെ ഉയിര്‍പ്പിനെ സാക്ഷീകരിച്ച്, ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. നമ്മെ വിധിക്കാനായി യേശു രണ്ടാമത് വരുമെന്നും ഞാന്‍ വിശ്വസിക്കുകയും, അവനെ സന്ധിപ്പാന്‍ തക്കവണ്ണം എന്നെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യണമെന്ന് പ്രാര്‍ത്ഥിക്കുന്നു. സ്നേഹനിധിയായ എന്‍റെ യേശുവേ! എന്‍റെ ദൈവമേ!`
അവര്‍ തങ്ങളുടെ പാപങ്ങള്‍ക്കായി ക്ഷമാപണം ചോദിക്കയും തങ്ങള്‍ പാപമില്ലാത്തവരെന്നു പ്രതീക്ഷിക്കയും ചെയ്യുന്നു. പക്ഷെ, അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു; പക്ഷെ എന്‍റെ ഹൃദയത്തില്‍ പാപമുണ്ട്. ഞാന്‍ യേശുവിനെ സ്നേഹിക്കുന്നു; പക്ഷെ, എന്‍റെ ഹൃദയത്തില്‍ പാപമുണ്ട്! എന്‍റെ മണവാളാ, ദയവായി എന്നിലേക്കു വരിക എന്ന് എനിക്ക് പറയാനാകില്ല; എന്തുകൊണ്ടെന്നാല്‍ എന്നില്‍ പാപമുണ്ട്. അതുപോലെ എന്‍റെ രക്ഷയെപറ്റി നിശ്ചയവുമില്ല. അതുകൊണ്ട് ഞാന്‍ നന്നായി ഒരുങ്ങി, കൂടുതല്‍ ശക്തിയായ പ്രാര്‍ത്ഥനയ്ക്കും കട്ടിയായ പശ്ചാത്താപത്തിനും ശേഷം മാത്രമേ യേശു വരുകയുള്ളൂ എന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ പൂര്‍ണഹൃദയത്തോടുകൂടി യേശുവിനെ സ്നേഹിക്കുന്നു. പക്ഷെ, എന്‍റെ ഹൃദയത്തിലെ പാപങ്ങള്‍ നിമിത്തം എനിക്ക് അവനെ നേരിടാനുള്ള ധൈര്യമില്ല.
ഇങ്ങനെയുള്ള ആളുകളോടു യേശു ചോദിക്കുകയാണെങ്കില്‍, `എന്തുകൊണ്ടാണ് നിങ്ങള്‍ പൂര്‍ണരല്ല എന്നു വിചാരിക്കുന്നത്?` അവര്‍ ഉത്തരം നല്‍കും, `ദൈവമേ, ഞാന്‍ നീതിമാനല്ല എന്നെനിക്കറിയാം എന്തുകൊണ്ടെന്നാല്‍ ഞാന്‍ ദിവസവും പാപം ചെയ്യുന്നു. അതുകൊണ്ട് പാപികളെ വിളിക്കുമ്പോള്‍ എന്നെ വിളിക്കുക.`
സൃഷ്ടാവും ന്യായാധിപനുമായ ദൈവം പാപികളെ സ്വീകരിക്കയോ, അവരെ തന്‍റെ മക്കളാക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ക്കറിയില്ല.
മണവാളന്‍ വന്ന് മണവാട്ടിക്കായി പാപത്തിന്‍റെ പ്രശ്നപരിഹാരം നടത്തി. പക്ഷെ, അവളോ പീഡയിലായിരുന്നതിനാല്‍ അത് അറിഞ്ഞതുമില്ല. നാം പാപികളാണെന്ന് ചിന്തിക്കുമ്പോള്‍, എന്തുകൊണ്ടെന്നാല്‍, ജഡത്തില്‍ നാം പാപം ചെയ്തിരിക്കുന്നു, നമുക്ക് ദൈവത്തില്‍ വിശ്വാസമില്ല. ദൈവവചനത്തിന്‍റെ സത്യം നാം അറികയോ അത് മനസിലാക്കാതിരിക്കയോ ചെയ്യുമ്പോള്‍, പാപം നമ്മുടെ ഹൃദയത്തില്‍ പെരുകുന്നു.
 
എന്തുകൊണ്ടാണ് ചില ആളുകള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ അവശേഷിക്കുന്ന പാപത്തില്‍ പെട്ടുഴലുന്നത്?
എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ പാപങ്ങളെയെല്ലാം ഇല്ലാതാക്കിയ യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം
അവര്‍ അറികയോ തങ്ങളുടെ ഹൃദയങ്ങളില്‍ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല.

മണവാളന്‍ ലോകത്തിന്‍റെ പാപങ്ങളെയെല്ലാം ഇല്ലാതാക്കി. എവിടെ? അവന്‍ സ്നാനപ്പെട്ടപ്പോള്‍ യോര്‍ദ്ദാനില്‍. ഇതു വിശ്വസിക്കാത്തവരെല്ലാം ഇപ്പോഴും പാപികളാണ്. അവര്‍ അശുദ്ധരാക്കപ്പെട്ട മണവാട്ടികളായി അവശേഷിക്കുന്നു.
മണവാളന്‍ മണവാട്ടിയോടു ചോദിക്കുന്നു, `നീ എന്‍റെ മണവാട്ടിയല്ലാതിരിക്കുമ്പോള്‍ നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാന്‍ കഴിയും? നീ എന്നെ നിന്‍റെ മണവാളന്‍ എന്നു വിളിക്കുന്നതിനു മുമ്പ്, നിന്‍റെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞിരിക്കണം.`
യേശുവിന്‍റെ സ്നാനത്തെ കൂടാതെ നമുക്ക് വീണ്ടെടുക്കപ്പെടാനാകുമോ? ഇല്ല! നാം ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നാം നമ്മുടെ ഹൃദയത്തില്‍ നീതിയെ അന്വേഷിക്കയും നീതിയുള്ളവരായിരിപ്പാന്‍ ശ്രമിക്കയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങള്‍ പാപങ്ങളില്‍ നിന്നും വെടിപ്പാക്കാതെ ശേഷിക്കയാണെങ്കില്‍ നാം പാപമില്ലാത്തവരെന്നു ചിന്തിക്കാന്‍ സാധ്യമല്ല. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുകയും അതിനെ സ്വീകരിക്കയും ചെയ്യുമ്പോള്‍ മാത്രമേ നാം പാപമില്ലാത്തവരും നീതിമാന്മാരും എന്ന് സത്യമായും പറയാന്‍ പറ്റു. 
യഥാര്‍ത്ഥമായും നമ്മുടെ ഹൃദയങ്ങളില്‍ പാപമുള്ളപ്പോള്‍ നാം നമ്മെതന്നെ പാപമില്ലാത്തവരെന്ന് കരുതുകയാണെങ്കില്‍ നമ്മുടെ മനസാക്ഷി ഒരിക്കലും വിശുദ്ധീകരിക്കപ്പെടുവാനാകില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ദൈവത്തിന് നമ്മെ സ്വീകരിക്കാനും കഴിയില്ല. ദൈവം പൊളി പറയുന്നില്ല.
ദൈവം യിസ്രായേല്യരുടെ ഒരു കണക്കെടുപ്പ് നടത്തുവാനും അവരുടെ ജീവനായി ഒരു മോചനദ്രവ്യം കൊടുക്കുവാനും മോശെയോട് പറഞ്ഞു. പണക്കാരന്‍ അരപ്പണം പോലും കൂടുതല്‍ കൊടുക്കുകയോ, ദരിദ്രന്‍ കുറച്ചു കൊടുക്കയോ ചെയ്യേണ്ടിയിരുന്നില്ല. എല്ലാവരും മോചനദ്രവ്യം കൊടുക്കേണ്ടതായിട്ടുണ്ടായിരുന്നു.
അതുകൊണ്ട്, തന്‍റെ ജീവനായി മോചനദ്രവ്യമായി തീര്‍ന്ന യേശുവില്‍ വിശ്വസിക്കാതെ മനുഷ്യന് എങ്ങനെ ഒരു വിശുദ്ധീകരിക്കപ്പെടാനാകും? അവനില്‍ പാപമുണ്ട്.
നാം യേശുവില്‍ രക്തത്തില്‍ മാത്രം വിശ്വസിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. അതുപോലെ തങ്ങള്‍ പാപികളാണെന്ന് ഏറ്റുപറച്ചില്‍ നടത്തുകയും ചെയ്യേണം. പക്ഷെ, നാം അവന്‍റെ സ്നാനത്തിന്‍റെയും കുരിശിന്‍റെയും കൂടിയുള്ള സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ തങ്ങളില്‍ പാപമില്ല എന്ന് സത്യമായും പ്രസ്താവിക്കുവാന്‍ കഴിയും. രക്ഷയും അനശ്വരജീവിതവും നമ്മുടേതാകുന്നു.
 
 
ആത്മാവിനെതിരെയുള്ള ദൈവദൂഷണം
 
ഏതുതരത്തിലുള്ള പാപമാണ് മനുഷ്യനെ നരകത്തിലേക്കു തള്ളിവിടുന്നത്?
ആത്മാവിനെതിരെയുള്ള പാപം, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതിരിക്കുക.

റോമര്‍ 1:17ല്‍ പറയുന്നു, `ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു.` സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെട്ടിരിക്കുന്നു. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്ന്, അവന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശുമരണത്തിലൂടെയും നമ്മുടെയെല്ലാം പാപങ്ങളെ കഴുകിക്കളഞ്ഞു. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവുമാണ് സുവിശേഷത്തിന്‍റെ ശക്തി. എല്ലാവര്‍ക്കും വേണ്ടി യേശു ഒരിക്കലായിട്ടു നമ്മുടെയെല്ലാം പാപങ്ങളെ കഴുകിക്കളഞ്ഞു.
വിശ്വസിക്കുക എന്നാല്‍ രക്ഷ എന്നും വിശ്വസിക്കാതിരിക്കുക എന്നാല്‍ മരണാനന്തര നരകം എന്നും അര്‍ത്ഥം. സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവ് തന്‍റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്കയച്ച്, നമ്മുടെയെല്ലാം ജന്മപാപങ്ങളുടെ പരിഹാരത്തിനായി സ്നാനപ്പെടുത്തി. അങ്ങനെ, അവനില്‍ വിശ്വസിക്കുന്ന ഏവനും തന്‍റെ ലംഘനങ്ങളെ വെടിപ്പുള്ളതാക്കാന്‍ കഴിയും.
ലോകത്തില്‍ അവശേഷിക്കുന്ന ഒരേയൊരു പാപം എന്തെന്നാല്‍ അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നില്ല എന്നുള്ളതാണ്. വിശ്വാസമില്ല എന്നത് ആത്മാവിനെതിരെയുള്ള ദൂഷണവും ദൈവത്താല്‍ വിധിക്കപ്പെടുന്ന അവിശ്വാസികളെ നരകത്തിലേക്കു തള്ളിവിടുന്ന പാപവുമാണ്. ഇതാണ് ഏറ്റവും നീചമായ പാപം. നിങ്ങളിലാരെങ്കിലും ഇതു ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പശ്ചാത്തപിച്ച് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിച്ചു കൊണ്ട് വീണ്ടെടുക്കപ്പെടണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും.
അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സാക്ഷ്യത്തിന്‍റെ വീണ്ടെടുപ്പിലൂടെ നിങ്ങള്‍ രക്ഷ പ്രാപിച്ചോ? യോഹ. 1:29ല്‍ എഴുതിയിരിക്കുന്നതു പോലെ `ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന കുഞ്ഞാട്` എന്ന യോഹന്നാന്‍റെ സാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചുവോ? എബ്രാ. 10:18ല്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, `ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.` യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നിങ്ങള്‍ വിശ്വസിക്കുന്നുവോ?
യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും ഹൃദയത്തില്‍ വിശ്വസിക്കുന്ന ഏതൊരുവനെയും ദൈവം അംഗീകരിക്കുന്നു. ദൈവം അവരെ തന്‍റെ മക്കളാക്കുന്നു. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന ഏതൊരുവനും യേശുവിന്‍റെ നീതിയുക്തമായ സ്നേഹത്തിലൂടെ വീണ്ടെടുക്കപ്പെടും.
ദൈവം അയച്ചവന്‍, ദൈവത്തിന്‍റെ വചനങ്ങള്‍ പ്രസംഗിക്കും. പക്ഷെ, ഭൂമിയില്‍ നിന്നുള്ളവന്‍, ദൈവത്താല്‍ അയക്കപ്പെടാതിരുന്നവന്‍, തന്‍റേതായ വിചാരങ്ങള്‍ക്കനുസരിച്ച് സുവിശേഷഘോഷണം നടത്തിക്കൊണ്ടിരുന്നു. ദൈവവചനം ഘോഷണം ചെയ്യുന്ന പലരും ഭൂമിയില്‍ ഉണ്ട്. അവരെല്ലാം യേശുവിന്‍റെ സ്നാനത്തെപറ്റിയും അവന്‍റെ രക്തത്തെപറ്റിയും പ്രസംഗിക്കാന്‍ ദൈവത്താല്‍ അയക്കപ്പെട്ടവരാകുന്നു.
പക്ഷെ, അവരില്‍ സ്വന്തം വാക്കുകളാല്‍ ഘോഷിച്ചിരുന്ന എല്ലാവരും അവരവരുടെ സ്വന്തമായ വാദഗതികളെയായിരുന്നു പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. അവര്‍ പറയുന്നു, `നാമെല്ലാം നമ്മുടെ ജന്മപാപത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ടു, പക്ഷെ, ഓരോരുത്തരും തങ്ങളുടെ ദൈനംദിന പാപങ്ങള്‍ക്കായി പശ്ചാത്തപിക്കേണം.` ക്രമേണ നാം വിശുദ്ധരായി മാറണം എന്നാണ് അവര്‍ പറയുന്നത്. 
എന്നാല്‍ ഒരു മനുഷ്യന് തന്നെതന്നെ വിശുദ്ധീകരിച്ചവനാക്കാന്‍ കഴിയുമോ? നമുക്ക് നമ്മുടെ യോഗ്യതയുടെ ശക്തി കൊണ്ടും നമ്മുടെ പരിശ്രമത്തിലൂടെയും വിശുദ്ധീകരിക്കപ്പെടാന്‍ കഴിയുമോ? ദൈവം നമ്മുടെ പാപങ്ങള്‍ എല്ലാം കഴുകിക്കളഞ്ഞതിനാലാണോ അല്ലെങ്കില്‍ നാം സ്വയമായി വീണ്ടെടുപ്പ് നേടാന്‍ ശ്രമിച്ചതിനാലാണോ നാം വിശുദ്ധീകരിക്കപ്പെട്ടത്?
നമ്മെ വിശുദ്ധീകരിക്കുന്നത് സത്യമായ വിശ്വാസമാണ്. നമുക്ക് കരിയെ ആയിരം പ്രാവശ്യം കഴുകി അതിനെ വെണ്മയുള്ളതാക്കാന്‍ കഴിയുമോ? കാരം ഉപയോഗിച്ച് നമുക്ക് കറുത്ത തൊലിയെ വെളുത്തതാക്കാന്‍ കഴിയുമോ? എത്രതന്നെ സോപ്പോ കാരമോ ഉപയോഗിച്ചാലും നമ്മുടെ പാപങ്ങളെ കഴുകിക്കളയാന്‍ പോന്നവയല്ല. നമ്മുടെ സ്വയമായ നീതീകരണം വൃത്തികെട്ട പഴന്തുണി പോലെയാണ്. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിച്ചാണോ അല്ലെങ്കില്‍ ക്രൂശിലെ രക്തത്തില്‍ വിശ്വസിച്ചാണോ നാം നീതിമാന്മാരായി മാറുന്നത്?
യേശുവിന്‍റെ സ്നാനജലത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും സത്യമായ വിശ്വാസം പുറത്തുവരുന്നു. നമ്മുടെ സ്വയമായ പരിശ്രമങ്ങളുടെ ഫലമായല്ല രക്ഷ വരുന്നത്. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും ഉള്ള വിശ്വാസം മാത്രമേ നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാക്കി നീതിമാന്മാരാക്കുന്നുള്ളൂ.
പിതാവ് എല്ലാ ജനങ്ങളെയും അവന്‍റെ പുത്രന്‍റെ കരങ്ങളില്‍ കൊടുത്തിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്ന ഏവനും അനശ്വര ജീവിതം ഉണ്ടാകും. പുത്രനില്‍ വിശ്വസിക്കുക എന്നാല്‍ അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയുമുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുക എന്നര്‍ത്ഥം. വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ കുഞ്ഞായി, അനശ്വരജീവിതം സാധ്യമാകുന്നു. ജീവിതം രക്ഷിക്കപ്പെട്ടവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉണ്ടാകും.
യേശുവിന്‍റെ സ്നാനത്തിലും ദൈവത്തിലുള്ള അവന്‍റെ ഐക്യതയിലും ഉള്ള വിശ്വാസം, ആത്മാവിലും ഉള്ള വിശ്വാസമാണ്. സത്യവചനം നമ്മെ പുനര്‍ജനിക്കാന്‍ അനുവദിക്കുന്നു. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കയാല്‍ നാം രക്ഷിക്കപ്പെട്ടു.
വിശ്വാസമുണ്ടായിരിക്കുക. വീണ്ടെടുപ്പ് നേടുന്നതിനായി യേശുവിന്‍റെ സ്നാനത്തിലും വിശ്വസിക്കുക. സത്യസുവിശേഷത്തില്‍ വിശ്വസിച്ച് പാപങ്ങള്‍ക്ക് മോചനം നേടുക.