(മത്താ. 7:21-23)
"എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്ന ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്. കര്‍ത്താവേ കര്‍ത്താവേ നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും, നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും, നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്ന് പലരും ആ നാളില്‍ എന്നോട് പറയും, അന്ന് ഞാന്‍ അവരോട് ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല, അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍ എന്ന് തീര്‍ത്തു പറയും."
അതിലൊരുവന്‍ ഞാന്‍ ആകാം...
കര്‍ത്താവേ കര്‍ത്താവേ എന്ന് പറയുന്നവരെല്ലാം സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുമോ?
ഇല്ല, ദൈവഹിതം ചെയ്യുന്നവന്‍ മാത്രം.
യേശുക്രിസ്തു പറഞ്ഞു `എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്ന ഏവരുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്`.
ഈ വചനങ്ങള്‍ അനേക ക്രിസ്ത്യാനികളുടെ ഹൃദയങ്ങ ളില്‍ ഭയം ഉളവാക്കുകയും, ദൈവഹിതം ചെയ്യുവാന്‍ അവരെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു.
ഭൂരിഭാഗം ക്രിസ്ത്യാനികളും കരുതുന്നത് സ്വര്‍ഗ്ഗരാജ്യ ത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ ആകെ ചെയ്യേണ്ടത് യേശുവില്‍ വിശ്വസിക്കുക മാത്രമാണ്. പക്ഷേ, മത്തായി 7:21 പറയുന്നത് എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്ന ഏവരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല എന്നാണ്.
ഈ വചനം വായിച്ച് അനേകര്‍ `ഇതിലൊരുവന്‍ ഞാനായേക്കാം` എന്ന് ചിന്തിച്ചിട്ടുണ്ട്, അവര്‍ തങ്ങളെത്തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും, `അല്ല യേശു ഉദ്ദേശിച്ചത് അവിശ്വാസികളെ ആയിരിക്കും`. പക്ഷേ ഈ ചിന്ത അവരുടെ മനസില്‍ തുടരുകയും അവരെ കുത്തി വേദനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും.
ആകയാല്‍ അവര്‍ ഈ വചനത്തിന്‍റെ രണ്ടാം ഭാഗത്തില്‍ കടിച്ചു തൂങ്ങുന്നു, `സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരത്രേ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നത്`. എന്‍റെ പിതാവിന്‍റെ ഇഷ്ടം എന്ന വാക്കുകളില്‍ പിടിച്ചുകൊണ്ട് അവര്‍ കരുതുന്നത് വിശ്വസ്ഥതയോടെ ദശാംശം കൊടുക്കുകയും, അതിരാവിലെ പ്രാര്‍ത്ഥിക്കുകയും, പ്രസംഗിക്കുകയും, നന്മകള്‍ ചെയ്യുകയും, പാപം ചെയ്യാതിരിക്കുകയും വഴി ഞങ്ങള്‍ക്ക് അത് ചെയ്യാമെ ന്നാണ്. അതിനായി അവര്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. അവരേക്കുറിച്ച് എനിക്ക് പരിതാപം മാത്രമേയുള്ളൂ.
ഈ വചനത്തെ മനസിലാക്കാത്ത അനേകര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ആകയാല്‍ ദൈവഹിതം എന്തെന്ന് ഏവരും അറിയുവാനും അതിന്‍പ്രകാരം ജീവിക്കുവാനും ഈ വചനത്തെ വിശദീകരിപ്പാനും ഞാന്‍ ആഗ്രഹിക്കുന്നു.
സകല ജനങ്ങളുടെയും പാപങ്ങളെ തന്‍റെ മകന്‍ ചുമക്കേ ണമെന്നും, അതുവഴി അവരെ പാപത്തില്‍നിന്നും സ്വതന്ത്രമാ ക്കേണം എന്നുമുള്ളതാണ് ദൈവഹിതം എന്ന് നാം ആദ്യമായി മനസിലാക്കണം.
എഫേ 1:5 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു `അവന്‍ ലോകസ്ഥാപനത്തില്‍ മുന്നേ നമ്മേ അവനില്‍ തിരഞ്ഞെടു ക്കയും, തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മേ വീണ്ടെടുക്കേണ്ടതിന്......`
മറ്റൊരുതലത്തില്‍ പറഞ്ഞാല്‍ നമ്മുടെ സകല പാപങ്ങ ളേയും യേശുക്രിസ്തു കഴുകികളഞ്ഞതുവഴി നമ്മേ വീണ്ടും ജനനത്തിന് അനുവദിച്ചു എന്ന സുവിശേഷം നാം അറിയണം എന്നതാണ് അവന്‍റെ താല്പര്യം. നമ്മുടെ സകല പാപങ്ങളും തന്‍റെ പുത്രനായ യേശുവില്‍ കടത്തിവിട്ട് നാം വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കണം എന്ന് അവന്‍ ആഗ്രഹിക്കുന്നു. ഇതത്രേ ദൈവഹിതം.
കര്‍ത്താവേ കര്‍ത്താവേ എന്ന് മാത്രം പറയുമ്പോ ള്‍
യേശുവില്‍ വിശ്വസിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യമെന്ത്?
പിതാവിന്‍റെ ഇഷ്ടം.
`എന്നോട് കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവര്‍ ഏവനുമില്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്ന വന്‍ അത്രേ സ്വര്‍ഗ്ഗ രാജ്യത്തില്‍ കടക്കുന്നത്` (മത്താ. 7:21)
പിതാവിന്‍റെ ഇഷ്ടം നാം രണ്ടു രീതിയില്‍ മനസിലാ ക്കണം. ഒന്ന്, നമ്മുടെ പാപങ്ങള്‍ക്കായുള്ള പാപക്ഷമ നാം പ്രാപിക്കണമെന്നും, വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കണം എന്നതുമാണ് അവന്‍റെ ഇഷ്ടം. രണ്ട്, ഈ വിശ്വാസ ത്തിന്‍റെ അടിസ്ഥാനത്തില്‍ നാം പ്രവര്‍ത്തിക്കണം.
ഭൂമിയിലെ സകല ജനങ്ങളുടെയും പാപങ്ങളെ കഴുകിക്ക ളയുക എന്നത് അവന്‍റെ ഹിതമാണ്. നമ്മുടെ പൂര്‍വ്വ പിതാവായ ആദാമിനെ പാപത്തിലൂടെ സത്താന്‍ തള്ളിയിട്ടു. പക്ഷേ നമ്മുടെ പിതാവിന്‍റെ ഹിതമോ മനുഷ്യരുടെ സകല പാപങ്ങളും തുടച്ചുനീക്കുക എന്നത്രേ.
കൃത്യമായി ദശാംശം കൊടുക്കുക, അതിരാവിലെ പ്രാര്‍ത്ഥിക്കുക എന്നിവയല്ല പിതാവിന്‍റെ ഇഷ്ടം. മറിച്ച് നമ്മേ ഏവരേയും പാപത്തില്‍നിന്നും രക്ഷിക്കുകയത്രേ. പാപക്കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നമ്മേ രക്ഷിക്കണം എന്നതാണ് അവന്‍റെ ഹിതം.
വേദപുസ്തകം പറയുന്നത് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്ന ഏവരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നതാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നാം യേശുവില്‍ വെറുതെ വിശ്വസിച്ചാല്‍ മാത്രം പോര നമുക്കായുള്ള പിതാവിന്‍റെ ഹിതം എന്തെന്നുകൂടെ അറിയണം. ആദാമിന്‍റെയും ഹവ്വായു ടെയും പാരമ്പര്യമുള്ള നമുക്ക് പാപം ചെയ്യാതെ കഴിവാനാ വില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, നമ്മെ പാപത്തിന്‍റെയും നരകത്തിന്‍റെ ന്യായവിധിയില്‍നിന്നും രക്ഷിക്കണം എന്നുള്ളതാണ് അവന്‍റെ ഹിതം.
ദൈവഹിതം
എന്താണ് ദൈവഹിതം?
നമ്മെ പാപത്തില്‍നിന്നും മോചിപ്പിച്ച് അവന്‍റെ മക്കളാക്കുക എന്നതാണ്.
മത്താ. 3:15 പറയുന്നു `ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം...` അതായത് നമ്മേ ഏവരേയും പാപത്തില്‍നിന്നും രക്ഷിക്കുവാന്‍ യേശു ഈ ഭൂമിയില്‍ വരണമെന്നത് ദൈവഹിതത്തിന്‍റെ പൂര്‍ത്തീകരണമാണ്. യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനപ്പെട്ടപ്പോള്‍ ദൈവഹിതം പൂര്‍ത്തിയായി.
നമ്മെ രക്ഷിച്ച് അവന്‍റെ മക്കള്‍ ആകണമെന്ന് അവന്‍ ആഗ്രഹിച്ചു, അതിലേക്കായി അവന്‍റെ പുത്രനെ നമ്മുടെ സകല പാപവും ചുമക്കേണ്ടിവന്നു.
സകല ജനങ്ങളെയും തന്‍റെ മക്കളാക്കുക എന്നത് അവന്‍റെ ഹിതമായിരുന്നു. ആകയാല്‍ സത്താന്‍റെ ചതിപ്പടിക ളില്‍ വീണുപോയ സകലരുടെയും പാപങ്ങളെ ചുമക്കുവാനായി അവന്‍ തന്‍റെ സ്വന്തപുത്രനെ അയച്ചു. സകല മനുഷ്യരേയും തന്‍റെ പുത്രരാക്കുവാന്‍ തന്‍റെ സ്വന്ത പുത്രന്‍റെ ജീവന്‍ നല്‍കുവാനും അവന് ഹിതമായി.
യേശു സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും ചെയ്തപ്പോള്‍ ദൈവഹിതം നിറവേറി. യേശു സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ സകല പാപങ്ങളും അവനില്‍ ചുമത്തപ്പെട്ടു എന്നതും, അവന്‍ ക്രൂശില്‍ മരിച്ചപ്പോള്‍ നമ്മുടെ സകല അകൃത്യങ്ങളും വഹിച്ചു എന്നതു വിശ്വസിക്കണം എന്നതും ദൈവഹിതത്തില്‍ ഉള്‍പ്പെടുന്നു.
`...... ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു...` യോഹ. 3:16. ദൈവം തന്‍റെ ജനത്തെ പാപത്തില്‍നിന്നും രക്ഷിച്ചു. ഇതിലേക്കായി യേശു തന്‍റെ ശുശ്രൂഷയില്‍ ആദ്യമായി ചെയ്തത് യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനം ഏല്ക്കുക എന്നതായിരുന്നു.
`യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു.` (മത്താ. 3:15)
യേശു ലോകത്തില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപത്തേ ചുമക്കണം എന്നും, ക്രൂശില്‍ മരിക്കുകയും, ഉയിര്‍ക്കയും ചെയ്യണമെന്നും പിതാവിന്‍റെ ഹിതമായിരുന്നു.
ഇത് നാം വ്യക്തമായി മനസിലാക്കണം. മത്തായി 7:21 വായിക്കുന്ന ഏവരും ചിന്തിക്കുന്നത് നമുക്ക് ലോകത്തിലുള്ള സമ്പാദ്യങ്ങള്‍ എല്ലാം വിറ്റ് സഭകള്‍ പണിയുന്നതാണ് ദൈവഹിത മെന്ന് തങ്ങളുടെ മരണവേളയില്‍ പോലും ചിന്തിക്കുന്നു.
സഹ വിശ്വാസികളേ, യേശുവില്‍ വിശ്വസിക്കുന്ന നാം ആദ്യം ദൈവഹിതം അറിയുകയും തുടര്‍ന്ന് അത് ചെയ്യുകയും വേണം. തന്‍റെ ഹിതം അറിയാതെ സഭകള്‍ക്കായി നിങ്ങളെ സമര്‍പ്പിക്കുന്നത് വെറും തെറ്റാണ്.
അവരുടെ പാരമ്പര്യ സഭയുടെ വിശ്വാസത്തിനുള്ളില്‍ നിന്നുകൊണ്ട് ഇതല്ലാതെ മറ്റെന്തു ചെയ്യുവാന്‍ സാധിക്കും എന്ന് ജനങ്ങള്‍ ചോദിക്കുന്നു. പക്ഷേ ഞാന്‍ പ്രസ്ബിറ്റേറിയന്‍ സഭയില്‍ നിന്ന് കാല്‍വനിസത്തേക്കുറിച്ചു പഠിച്ചിട്ടുണ്ട്, എന്നെ വളര്‍ത്തിയതുതന്നെ പ്രഗല്‍ഭനായ പാസ്റ്റര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഭക്തയായ ഒരു വളര്‍ത്തമ്മയായിരുന്നു. ഈ പാരമ്പര്യ സഭകള്‍ എന്താണെന്ന് ഞാന്‍ ഇങ്ങനെ പഠിച്ചു.
പൗലൊസ് പറയുന്നത് ഞാന്‍ ബന്യമീന്‍ വംശക്കാരനും, അക്കാലത്തെ പ്രശസ്ത ഗുരുവായ ഗമാലിയേലിന്‍റെ കാല്‍ക്കീ ഴില്‍ ന്യായപ്രമാണം പഠിച്ചവനെന്നും പ്രശംസിക്കാനാവും എന്നാണ്. പൗലൊസ് വീണ്ടും ജനനം പ്രാപിക്കും മുന്‍പ് യേശുവില്‍ വിശ്വസിക്കുന്നവരെ പിടിച്ചുകൊടുക്കയായിരുന്നു അവന്‍റെ കര്‍മ്മം. പക്ഷേ ദമസ്കോസിലേക്കുള്ള യാത്രയില്‍ അവന്‍ യേശുവിലുള്ള വിശ്വാസം കണ്ടെത്തുകയും വെള്ള ത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചതിന്‍റെ അനുഗ്രഹത്താല്‍ നീതീകരിക്കപ്പെടുകയും ചെയ്തു.
ദൈവഹിതം ചെയ്യുന്നതിനുമുമ്പ് അതെന്തെന്ന് നാം അറിയണം
യേശുവില്‍ വിശ്വസിക്കുന്നതിനുമുന്‍പ് നമുക്ക് ആവശ്യം വേണ്ടത് എന്താണ്?
ആദ്യമായി നാം അവന്‍റെ ഹിതം അറിയണം.
നമ്മുടെ ശൂദ്ധീകരണമാണ് ദൈവഹിതം. `ദൈവത്തിന്‍റെ ഇഷ്ടമോ, നിങ്ങളുടെ ശുദ്ധീകരണം തന്നെ. നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞു`. (1 തെസ്സ. 4:3) നാം വെള്ളത്താലും ആത്മാവി നാലും പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ട്, ജീവിതകാലം മുഴുവന്‍ വിശ്വാസത്തില്‍ തുടരണം എന്നതാണ് ദൈവഹിതം എന്ന് നാം അറിയുന്നു.
ഒരുവന്‍ യേശുവില്‍ വിശ്വസിച്ച ശേഷവും അവന്‍റെ ഹൃദയത്തില്‍ പാപം ഉണ്ടെങ്കില്‍ അവന്‍ ദൈവഹിതം അനുസരിച്ചല്ല ജീവിക്കുന്നത്. യേശുവിലുള്ള രക്ഷയിലൂടെ നാം വിശ്വസിക്കേണ്ടത് അവന്‍റെ ഹിതത്തെ പിന്‍തുടരുവാന്‍ ആവശ്യമാണ്. ഇതറിയുക എന്നതത്രേ ദൈവഹിതം.
യേശുവില്‍ വിശ്വസിച്ചതിനുശേഷവും നിന്‍റെ ഹൃദയ ത്തില്‍ പാപം ഉണ്ടോ എന്ന ചോദ്യത്തിന്, അതേ എന്നാണ് നിങ്ങ ളുടെ ഉത്തരം എങ്കില്‍, നിങ്ങള്‍ ഇതുവരെയും ദൈവഹിതം എന്തെന്ന് അറിയുന്നില്ല. വെള്ളത്തിലും ആത്മാവിലും ഉള്ള വിശ്വാസത്തിലൂടെ നമ്മുടെ സകല പാപങ്ങളില്‍നിന്നും ശുദ്ധീക രിക്കപ്പെട്ട് രക്ഷ പ്രാപിക്കണം എന്നതാണ് ദൈവഹിതം.
അനുസരണമുള്ള ആണ്‍മക്കളുള്ള ഒരു മനുഷ്യനുണ്ടായി രുന്നു. ഒരു ദിവസം തന്‍റെ മൂത്ത മകനെ വിളിച്ച് അദ്ദേഹം ഇങ്ങിനെ പറഞ്ഞു `മകനേ, നീ ആ വയലിന്‍റെ മറുകരയിലുള്ള ഗ്രാമം വരെ പോകണം`. അവന്‍ മക്കളില്‍ ഏറ്റവും അനുസരണയുള്ളവനായിരുന്നു. അച്ഛന്‍ പറഞ്ഞുകഴിയും മുമ്പേ മകന്‍ പറഞ്ഞു `ശരി അച്ഛാ`, അവന്‍ പോയി. താന്‍ അവിടെ ചെയ്യേണ്ടത് എന്താണെന്ന് അറിയുവാന്‍ കാത്തിരിക്കാതെ അവന്‍ പോയി.
അച്ഛന്‍ മകനേ തിരിച്ചുവിളിച്ചിട്ടു പറഞ്ഞു `മകനേ, നീ വളരെ അനുസരണമുള്ളവനാണെന്നുള്ളതു നല്ലകാര്യം തന്നെ, പക്ഷേ നീ എന്തു ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുകൂടി നീ അറിയണം.`
മകന്‍ പറഞ്ഞു, `ശരിയാണച്ഛാ, ഞാന്‍ നിന്നെ അനുസ രിക്കും. എന്നിലധികമായി മറ്റാര്‍ക്ക് നിന്നെ അനുസരിക്കുവാന്‍ സാധിക്കും?`
തീര്‍ച്ചയായും അവന്‍ വെറും കയ്യായി മടങ്ങി എത്തി, പിതാവ് എന്താഗ്രഹിക്കുന്നു എന്നറിയാതെ അവന്‍റെ ഹിതം ചെയ്യുവാന്‍ അവനാല്‍ സാദ്ധ്യമായിരുന്നില്ല. അവന്‍ വെറുതെ അന്ധമായി അനുസരിച്ചു.
യേശുവിനെ അറിയുന്നില്ലെങ്കില്‍ നാമും ഇവനേപ്പോ ലെയാകും. ദൈവഹിതം അറിയാതെ അനേകര്‍ തങ്ങളെ വേദ ശാത്ര ഉപദേശങ്ങള്‍ പിന്‍തുടരുന്നതിനും, ദശാംശം വിശ്വസ്ത തയോടെ നല്‍കുന്നതിനും, രാത്രി മുഴുവന്‍ പ്രാര്‍ത്ഥിക്കുന്ന തിനും, ഉപവാസത്തിനും സമര്‍പ്പിക്കുന്നു.
അവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പാപത്തോടെ മരിച്ചാല്‍ സ്വര്‍ഗ്ഗീയ കവാടം അവര്‍ക്ക് അപ്രാപ്ത്യമാകുന്നു. ദൈവഹിതം ചെയ്യുന്നതിന് അവര്‍ വളരെ താല്പര്യമുള്ളവരാണെങ്കിലും, അവന്‍ ആവശ്യപ്പെടുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല.
അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ എന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്ത്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാതെ പാപിയെപ്പോലെ യേശുവില്‍ വിശ്വസിക്കുക.
`കര്‍ത്താവേ, കര്‍ത്താവേ നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു സകലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല: അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്ന് തീര്‍ത്തുപറയും`. (മത്തായി 7:22 23) നാം ചെയ്യേണമെന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളുണ്ട്; അതോടൊപ്പം നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന വിശ്വാസവും ഉണ്ട്. യേശു നമ്മുടെ സകല പാപങ്ങളും ചുമന്നു എന്നു നാം വിശ്വസിക്കേണമെന്ന് ആഗ്രഹിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം അറിയാതെ അവന്‍റെ നാമത്തില്‍ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും അത്ഭൂതങ്ങള്‍ ചെയ്യുകയും ചെയ്യുന്ന അനേകര്‍ ഉണ്ട്.
അത്ഭൂതങ്ങള്‍ ചെയ്യുക എന്നതിന് ധാരാളം സഭകള്‍ പണിയുക, സഭ പണിയുവാനായി ഒരുവന്‍റെ സകല സമ്പത്തും വില്‍ക്കുക, സ്വന്ത ജീവിതവും മറ്റു വകകളും കര്‍ത്താവിനായി നല്കുക എന്നതാണ് അര്‍ത്ഥം.
അവന്‍റെ നാമത്തില്‍ പ്രവചിക്കുക എന്നതിനെ ഒരു നേതാവ് ആക്കുക എന്നതാണ് അര്‍ത്ഥം. ഇങ്ങനെയുള്ളവര്‍ യേശുവിനെ തള്ളിപ്പറയുകയും ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്നു എന്നു പ്രശംഗിക്കുകയും ചെയ്യുന്ന പരിശന്മാര്‍ക്ക് തുല്യര്‍ അത്രേ. പാരമ്പര്യ ക്രിസ്ത്യാനികള്‍ ആകാന്‍ ഒരുങ്ങുന്ന വര്‍ക്കും ഇതു ബാധകമത്രേ.
ഭൂതങ്ങളെ പുറത്താക്കുക എന്നത് അധികാര വിനിയോ ഗത്തെ കാണിക്കുന്നു. അവര്‍ എല്ലാം തങ്ങളുടെ വിശ്വാസത്തില്‍ വളരെ തല്‍പരരായിരുന്നു. എന്നാല്‍ അവസാനം കര്‍ത്താവു പറയുവാന്‍ പോകുന്നത് അവന്‍ അവരെ അറിയുന്നില്ല എന്നാണ്. അവന്‍ അവരെ അറിയാത്തത്തോടെ അവര്‍ക്ക് അവനെ എങ്ങനെ അറിയാം എന്ന് കര്‍ത്താവ് ചോദിക്കും.
കര്‍ത്താവു പറയുന്നു, `അന്നു ഞാന്‍ അവരോട് ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധര്‍മ്മം പ്രവര്‍ത്തിക്കു ന്നവരെ എന്നെവിട്ടുപോകുവിന്‍ എന്നും തീര്‍ത്തു പറയും!` ആ ദിവസം ജനക്കൂട്ടങ്ങള്‍ അവനോട് നലവിളിക്കും, `കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു. നീ ആണ് എന്‍റെ രക്ഷകനെന്ന് വിശ്വസിക്കുന്നു`. അവര്‍ അവനെ സ്നേഹിക്കുന്നു എന്നു പറയുമെങ്കിലും അവരുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടായിരിക്കും. കര്‍ത്താവു ഇവരെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ (വീണ്ടെടുക്ക പ്പെടാത്ത പാപികള്‍) എന്നു വിളിക്കുന്നു. അവരോടു തന്നെ വിട്ടുപോകുവാന്‍ പറയും.
ആ ദിവസം വീണ്ടും ജനനം പ്രാപിക്കാതെ മരിച്ചവര്‍ എല്ലാവരും യേശുവിന് മുമ്പില്‍ നിലവിളിക്കും `ഞാന്‍ പ്രവചിച്ചും, സഭകള്‍ പണിതും, നിന്‍റെ നാമത്തില്‍ 50 മിഷനറികളെ അയച്ചും`.
പക്ഷേ യേശു ആ പാപികളോടു പ്രഖ്യാപിക്കും `ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ലാ, അധര്‍മ്മം പ്രവര്‍ത്തിക്കുന്ന വരേ എന്നെ വിട്ടു പോകുവിന്‍`.
എന്താണ് നിങ്ങള്‍ പറയുന്നത്. നിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കും എന്നു നിനക്ക് അറിയില്ലയോ. അനേകം വര്‍ഷ ങ്ങള്‍ സഭയേ സേവിച്ചും തന്നില്‍ വിശ്വസിക്കുവാന്‍ മറ്റുള്ളവരെ പഠിപ്പിച്ചും....... നിനക്ക് എങ്ങനെ എന്നെ അറിയാതിരിക്കും?
അവന്‍ ഉത്തരം പറയും, `ഞാന്‍ ഒരു നാളും നിങ്ങളെ അറിയുന്നില്ല. എന്നെ അറിയാമെന്ന് അവകാശപ്പെടുന്നു എങ്കിലും നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ട്. എന്നെ വിട്ടു പോകൂ`.
ഒരുവന്‍ തന്‍റെ ഹൃദയത്തില്‍ പാപത്തോടുകൂടി ദൈവത്തെ വിശ്വസിക്കുന്നത് അഥവാ ദൈവത്തിന്‍റെ രക്ഷാനിയമ ത്തിന് അനുസരിച്ചു വിശ്വസിക്കാതിരിക്കുന്നതാണു അധര്‍മ്മം. അവന്‍റെ ഹിതം അറിയാതിരിക്കുന്നതും അധര്‍മ്മമാണ്. അവന്‍റെ ഹിതം എന്തെന്ന് അറിയാതെ അതു ചെയ്യാന്‍ ശ്രമിക്കുന്നത് അഥവാ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്ന തിന്‍റെ അനുഗ്രഹത്തെപ്പറ്റി അറിയാതിരിക്കുന്നതാണ് അധര്‍മ്മം. അവന്‍റെ ഹിതം അനുസരിക്കാതെ അവനെ പിന്‍തുടരുന്നതും അധര്‍മ്മം അത്രേ. അധര്‍മ്മം ഒരു പാപമാണ്.
വേദപുസ്തകത്തിലെ ദൈവഹിതം.
ആരാണ് ദൈവമക്കള്‍?
പാപമില്ലാത്ത നീതിമാന്മാര്‍.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ നാം വിശ്വസിക്കേണമെന്നാണ് അവന്‍റെ ഹിതം. സത്യ സുവിശേഷം നമ്മുടെ വീണ്ടും ജനനത്തെ ഉറപ്പിക്കുന്നു. നാം അവന്‍റെ മക്കളായി സുവിശേഷത്തിനായി ജീവിക്കുമെന്നതും അവന്‍റെ ഹിതമാണ്. നമുക്ക് ദൈവത്തിന്‍റെ ഹിതം അറിയാം. പക്ഷേ അനേകര്‍ക്കും വെള്ളത്തിലും, ആത്മാവിലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷം അറിയില്ല.
നിങ്ങള്‍ എന്തിനാണ് യേശുവില്‍ വിശ്വസിക്കുന്നത് എന്ന് പലരോടായി ചോദിക്കുമ്പോള്‍ അനേകര്‍ പറയുന്നത് തങ്ങളും പാപങ്ങളില്‍നിന്നും രക്ഷപ്പെടുവാനാണ് അവന്‍ യേശുവില്‍ വിശ്വസിക്കുന്നത് എന്ന് ആയിരിക്കും.
ഞാന്‍ ചോദിക്കുന്നു, `അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങ ളില്‍ പാപം ഉണ്ടോ?`
അവര്‍ പറയുന്നു, `തീര്‍ച്ചയായും ഉണ്ട്`.
`അപ്പോള്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടതാണോ അല്ലയോ?`
`തീര്‍ച്ചയായും രക്ഷിക്കപ്പെട്ടതാണ്`.
`തന്‍റെ ഹൃദയത്തില്‍ പാപം ഉള്ള പാപിക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമോ`
`ഇല്ല അതിനു കഴിയുകയില്ല`.
`അങ്ങനെയെങ്കില്‍ നിങ്ങള്‍ ചെല്ലുന്നത് സ്വര്‍ഗ്ഗരാജ്യത്തിലേക്കോ അതോ അഗ്നി നരകത്തിലേക്കോ?`
അവന്‍ പറയുന്നത് തങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കു പോകും എന്നാണ്. പക്ഷേ അവര്‍ക്ക് കഴിയുമോ? അവര്‍ നരകത്തില്‍ പോകും.
ചിലര്‍ കരുതുന്നത് അവര്‍ യേശുവില്‍ വിശ്വസിക്കുന്ന തിനാല്‍ അവരുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്നാണ്. അങ്ങനെ ചെയ്യുന്നത് അവര്‍ക്കായി ഉള്ള ദൈവഹിതം ആണെന്നും കരുതുന്നു. പക്ഷേ ദൈവം പാപികളെ സ്വര്‍ഗ്ഗരാജ്യത്തിലേക്കു സ്വീകരിക്കയില്ല.
എന്താണ് ദൈവഹിതം? വേദപുസ്തകം പറയുന്നത്. നമുക്കായുള്ള ദൈവഹിതമോ അവന്‍റെ പുത്രനിലും വിശ്വസി ക്കുക, യേശുവിന്‍റെ സ്നാനത്താലും കുരിശിലുള്ള അവന്‍റെ രക്തത്താലും വീണ്ടെടുക്കപ്പെടുന്ന അനുഗ്രഹത്തില്‍ വിശ്വസി ക്കുക എന്നതാണ്.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതി ലുള്ള അനുഗ്രഹത്തില്‍ വിശ്വസിക്കുന്നവര്‍ അവന്‍റെ മക്കളായി ത്തീരുന്നു. അവന്‍റെ മക്കളായിത്തീരുക എന്നത് നമ്മുടെ മഹത്വം അത്രേ. അവന്‍റെ മക്കള്‍ നീതിമാന്മാരാണ്.
ദൈവം നമ്മളെ നീതിമാന്മാര്‍ എന്നു വിളിക്കുമ്പോള്‍ ഒരു പാപിയായ ക്രിസ്ത്യാനിയെയും അവന്‍ നീതിമാനായി കണക്കി ടുമോ? ദൈവത്തിനു ഒരിക്കലും കള്ളം പറയുവാന്‍ പറ്റുകയില്ല. ആയതിനാല്‍ അവന്‍റെ മുമ്പില്‍ നിങ്ങള്‍ ഒന്നുകില്‍ പാപി, അല്ലെങ്കില്‍ ഒരു നീതിമാന്‍ ആയിരിക്കും. പാപമില്ലാത്തവനായി കരുതപ്പെടുന്നവന്‍ എന്ന ഒരു അവസ്ഥക്കു അവിടെ സ്ഥാനമില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസി ക്കുന്നവരെ മാത്രമാണ് ശുദ്ധീകരണത്തിനായി അവന്‍ വിളിക്കുന്നത്.
നമുക്കു എങ്ങനെ ദൈവമക്കള്‍ ആകാം?
വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം സ്വീകരിക്കുന്നതിലൂടെ
ദൈവം ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മകനിലേക്കു ചുമത്തുകയും അവനെ കുരിശില്‍ ന്യായം വിധിക്കുകയും ചെയ്തു. ദൈവത്തിനു ഒരിക്കലും വ്യാജം പറയുവാന്‍ കഴിയുകയില്ല. അവര്‍ പറയുന്നു `പാപത്തിന്‍റെ ശമ്പളം മരണമത്രേ`. (റോമ. 6:23) അവന്‍റെ പുത്രന്‍ മരിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കു കൂരിരുള്‍ ഉണ്ടായി.
`ഏകദേശം 9-ാം മണി നേരത്ത് യേശു ഏലി ഏലി ലമ്മശബത്താനി എന്ന് ഉറക്കെ നിലവിളിച്ചു (എന്‍റെ ദൈവമേ എന്‍റെ ദൈവം നീ എന്നെ കൈവിട്ടതെന്ത്)`. (മത്തായി 27:46) സകല ജനങ്ങളെയും അവരുടെ പാപത്തില്‍നിന്നു രക്ഷിക്കുവാനായി യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപത്തെ ചുമന്നു. തന്‍റെ പിതാവിനാല്‍ കൈവിടപ്പെടുമെന്നും താന്‍ ക്രൂശിക്കപ്പെടുമെന്നും അറിഞ്ഞുകൊണ്ടുതന്നെ മാനവരാശിയുടെ പാപത്തെ ചുമന്നു. അതുകൊണ്ട് ദൈവം തന്‍റെ സ്വന്തം പുത്രനെ അവന്‍ യോര്‍ദ്ദാനില്‍വച്ച് ചുമന്ന പാപങ്ങള്‍ക്കായി ന്യായം വിധിക്കുകയും മൂന്നു മണിക്കൂര്‍ നേരത്തേക്കു തന്‍റെ പുത്രനില്‍നിന്നു മുഖം തിരിക്കുകയും ചെയ്തു. `അവനെ കൈകൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു`. (യോഹ. 1:12)
നിങ്ങള്‍ ദൈവമക്കള്‍ ആണോ? നാം വീണ്ടും ജനനം പ്രാപിച്ചവരാണ് കാരണം വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്ന സുവിശേഷത്തെ നാം സ്വീകരിച്ചിരിക്കുന്നു. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചവര്‍ നീതിമാന്മാരാണ്. ഇപ്പോള്‍ നാം ഏവരും നീതിമാന്മാര്‍ ആകുന്നു.
`ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്ക് പ്രതികൂലം ആര്‍`. (റോമ. 8:31) ഒരു നീതിമാനായ മനുഷ്യന്‍ ദൈവത്തി ന്‍റെയും ജനത്തിന്‍റെയും മുന്നില്‍ തന്നേക്കാള്‍ നീതിമാന്‍ എന്നു വിളിക്കുന്നു. വീണ്ടെടുക്കപ്പെടാത്തവരോ ആ വ്യക്തിയെ ന്യായം വിധിക്കുന്നു. അതിനാല്‍ അപ്പൊസ്തലനായ പൗലൊസ് പറ യുന്നു, `ദൈവം തെരഞ്ഞെടുത്തവരെ ആര്‍ കുറ്റം വിധിക്കും നീതീകരിക്കുന്നവന്‍ ദൈവം` (റോമ. 8:33) ദൈവം യേശുവി ലൂടെ നമ്മുടെ പാപങ്ങളെ എല്ലാം കഴുകുകയും നമ്മെ ശുദ്ധീകരിക്കപ്പെട്ടവന്‍, നീതിമാന്മാര്‍, അവന്‍റെ മക്കള്‍ എന്ന് ഇങ്ങനെ പേര്‍ വിളിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മഹത്വമേറിയ മക്കള്‍ ആകുവാന്‍ ഉള്ള അവകാശം അവന്‍ നമുക്ക് നല്കി.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവരാണ് അവന്‍റെ മക്കള്‍. അവന്‍ അവരോടൊപ്പം നിത്യകാലം വസിക്കും. അവര്‍ ലോകത്തിലെ സാധാരണ ജീവികള്‍ അല്ല. മറിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായ ദൈവമക്കള്‍ ആണ്.
അവര്‍ ദൈവത്തിന്‍റെ നീതിയുള്ള മക്കള്‍ ആകയാല്‍ ആര്‍ക്കും തന്നെ കുറ്റം കൊണ്ടുവരാനോ, അവര്‍ക്ക് എതിരെ ന്യായം വിധിക്കുവാനോ ദൈവത്തില്‍നിന്നു വേര്‍പെടുത്തു വാനോ കഴിയുകയില്ല.
യേശുവില്‍ വിശ്വസിക്കാന്‍ നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയണം. നാം വേദപുസ്തകം അറിയണം. ദൈവഹിതം എന്തെന്ന് അറിയുവാനും വിശ്വസിക്കുവാനും ഇത് അത്യാവശ്യമത്രേ. അവന്‍റെ ഹിത പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ ഇത് അത്യാവശ്യമാണ്.
പാപികള്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കണമെന്നത് ദൈവ ഹിതമാണ്
ദൈവം തന്‍റെ പുത്രനെ പാപിയായ മനുഷ്യന്‍റെ സാദൃശ്യത്തില്‍ അയച്ചത് എന്തിന്?
സകല പാപങ്ങളും അവങ്കലേക്കു കടത്തിവിടുവാന്‍
നാം വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ച് വീണ്ടെടുക്കപ്പെടണമെന്നതാണ് ദൈവഹിതം. `ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ.` (1 തെസ. 4:3)
തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ച് നമ്മുടെ പാപങ്ങ ളെല്ലാം അവന്‍റെ മേല്‍ ചുമത്തുന്നതിലൂടെ നാം രക്ഷ പ്രാപിക്കേ ണമെന്നത് ദൈവത്തിന്‍റെ ഇഷ്ടമായിരുന്നു. വെള്ളത്താലും ആത്മാവാലും നമ്മെ വീണ്ടും ജനിക്കുവാന്‍ അനുവദിക്കുന്ന ആത്മാവിന്‍റെ പ്രമാണമത്രേ ഇത്. നമ്മെ സകല പാപങ്ങളില്‍ നിന്നും ഇത് വിടുവിക്കുന്നു.
നാം വീണ്ടെടുക്കപ്പെട്ടവരാണ്. ദൈവത്തിന്‍റെ ഇഷ്ടമെ ന്താണെന്ന് തിരിച്ചറിയുവാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും ഇപ്പോള്‍ കഴിയുന്നുണ്ടോ? നമ്മെ ഏവരെയും വീണ്ടെടുക്കണമെന്നതാണ് അവന്‍റെ ഇഷ്ടം. നാം ഈ ലോകത്തിലെ പാപങ്ങളുമായി രമ്യതയിലാകുവാന്‍ ദൈവം കാംക്ഷിക്കുന്നില്ല. മറിച്ച്, അവന്‍റെ വചനത്തില്‍ മാത്രം വിശ്വസിച്ച് അവനെ മാത്രം ആരാധിക്ക ണമെന്നതാണ് ദൈവം പ്രതീക്ഷിക്കുന്നത്.
വീണ്ടും ജനിച്ചവര്‍ സുവിശേഷത്തെക്കുറിച്ച് സാക്ഷീക രിക്കണമെന്നും, സഭയില്‍ ജീവനുള്ളവരായിരുന്ന് മറ്റ് ആത്മാ ക്കളെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നരാകണമെന്നതും ദൈവത്തിന്‍റെ ഇഷ്ടമത്രേ.
നാം ഇഷ്ടമുള്ളതിനാലല്ല പാപം ചെയ്യുന്നത്, മറിച്ച് നാം ബലഹീനരായതിനാലത്രേ. പക്ഷെ, യേശു ആ പാപങ്ങളെ ചുമന്നു. ലോകത്തിന്‍റെ സകല പാപങ്ങളെയും യോഹന്നാന്‍ സ്നാപകനിലൂടെ ദൈവം യേശുവിങ്കല്‍ ചുമത്തി. ഈ ഉദ്ദേശത്തിലേക്കാണ് തന്‍റെ സ്വന്തപുത്രനെ അവന്‍ ഭൂമിയിലേക്ക് അയച്ചതും യോഹന്നാനാല്‍ അവന്‍ സ്നാനപ്പെടുകയും ചെയ്തത്. ഇതില്‍ വിശ്വസിക്കുന്നതിനാലാണ് നാം രക്ഷിക്കപ്പെട്ടി രിക്കുന്നത്. ഇതാകുന്നു ദൈവത്തിന്‍റെ ഇഷ്ടം.
താന്‍ അയച്ച യേശുവില്‍ നാം വിശ്വസിക്കേണ മെന്നതാണ് ദൈവഹിതം
യേശു ഒരു പാപിയായ മനുഷ്യക്കോലത്തില്‍ ഭൂമിയിലേക്കു വന്നതെന്ത്?
മാനവ ജാതിയുടെ സകല പാപങ്ങളും ചുമക്കുവാന്‍.
താന്‍ അയച്ചവനില്‍ വിശ്വസിക്കുക എന്നതാണ് ദൈവത്തിന്‍റെ ഇഷ്ടമെന്ന് വേദപുസ്തകം പറയുന്നു. `അവര്‍ അവനോടു ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തി ക്കേണ്ടതിനാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്ന് ചോദിച്ചു. യേശു അവരോടു: ദൈവത്തിന്‍റെ പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ. അവന്‍ അവനോടു: ഞങ്ങള്‍ കണ്ടു വിശ്വസിക്കേണ്ടതിന്നു നീ എന്തടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു? നമ്മുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാതിന്നു; അവര്‍ക്കു തിന്നുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും അപ്പം കൊടുത്തിരിക്കുന്നു എന്നെഴുതിയിരിക്കുന്നല്ലോ!` (യോഹ. 6:28-31)
ജനങ്ങള്‍ യേശുവിനോടു പറയുന്നു മോശെയുടെ കനാനിലേക്കുള്ള യാത്രയ്ക്കിടയില്‍ യിസ്രായേല്‍ ജനത്തിന് സ്വര്‍ഗ്ഗത്തില്‍നിന്ന് മന്നാ വര്‍ഷിച്ചു കൊടുത്ത് ദൈവം ഒരടയാളം ചെയ്തു. അതിന്‍റെ ഫലമായി അവര്‍ അവനില്‍ വിശ്വസിച്ചു. (യോഹ. 6:32-39). ജനങ്ങള്‍ യേശുവിനോട് ചോദിച്ചു; `ദൈവത്തിന് പ്രസാദമുള്ളത് പ്രവര്‍ത്തിക്കേണമെങ്കില്‍ ഞങ്ങള്‍ എന്തുചെയ്യേണം?`
ദൈവത്തിന്‍റെ പ്രവൃത്തി ചെയ്യണമെങ്കില്‍ അവര്‍ അവനില്‍ വിശ്വസിക്കേണമെന്ന് യേശു അവര്‍ക്ക് ഉത്തരം നല്‍കി. നാമും ദൈവത്തിന്‍റെ വേല ചെയ്യണമെങ്കില്‍ യേശുക്രിസ്തുവിന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കണം. നാം സുവിശേഷം വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്താല്‍ മാത്രം പോരാ; അതില്‍ ജീവിക്കണമെന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവേഷ്ടം.
ദൈവം നമ്മോടു കല്പിക്കുന്നത്; `ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍`. (മത്തായി 28:19-20)
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ അവന്‍ നമ്മോടു വ്യക്ത മായി പറയുന്നു. തന്‍റെ പിതാവിനും ആത്മാവിനുമായി അവന്‍ ചെയ്തതെല്ലാം അവന്‍റെ സ്നാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാം അത് മനസിലാക്കിക്കഴിഞ്ഞാല്‍ നമുക്ക് ദൈവത്തില്‍ വിശ്വസി ക്കുവാനും യേശു ഈ ലോകത്തില്‍ ചെയ്തതൊക്കെയും കാണുവാനും പരിശുദ്ധാത്മാവ് എങ്ങനെ അതു സാക്ഷീകരിച്ചു എന്നും കാണുവാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ക്കുറിച്ച് സാക്ഷീകരിക്കുവാനാണ് യേശു ദൈവത്താല്‍ അയക്ക പ്പെട്ടത്. ആകയാല്‍ ദൈവവചനത്തിലും അവന്‍റെ വേലക്കാര നിലും വിശ്വസിച്ചാല്‍ മാത്രേ നമുക്ക് രക്ഷിക്കപ്പെടാനാവു കയുള്ളൂ.
ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി ചെയ്യു വാന്‍
നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യമെന്ത്?
ലോകമെങ്ങും സുവിശേഷം അറിയിച്ചുകൊണ്ട് ദൈവേഷ്ടം ചെയ്യുക.
ദൈവത്തിന്‍റെ പ്രവൃത്തികള്‍ നാം ചെയ്യേണമെങ്കില്‍ ആദ്യമായി യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുള്ള അവന്‍റെ മരണത്തിന്‍റെയും സുവിശേഷം നാം വിശ്വസിക്കണം. ദൈവം അയച്ചവനില്‍ വിശ്വസിക്കുക എന്നതത്രേ ദൈവത്തിന്‍റെ പ്രവൃത്തി. യേശുവില്‍ വിശ്വസിക്കുന്നതിലേക്കായി, അവന്‍ വെള്ളത്താലും രക്തത്താലും നമ്മെ രക്ഷിച്ചു എന്ന് നാം ആദ്യം വിശ്വസിക്കണം.
നാം യേശുവില്‍ വിശ്വസിച്ച് സുവിശേഷം അറിയി ക്കുമ്പോള്‍ നമ്മിലുള്ള ദൈവഹിതം പൂര്‍ത്തിയാകുന്നു. ഈ രീതിയില്‍ നാം ദൈവവേല ചെയ്യുന്നു. വെള്ളത്താലും ആത്മാ വാലും ലഭിക്കുന്ന വീണ്ടും ജനനത്തിന്‍റെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക യുള്ളൂ എന്ന് അവന്‍ നമ്മോട് പറഞ്ഞിട്ടുണ്ട്.
താഴെ പറയുന്ന അവശ്യ സത്യങ്ങളെ അംഗീകരിച്ചു കൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലെ നമുക്കുള്ള സ്ഥാനം നേടാം. യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെട്ടു എന്ന് അറിയുകയും വിശ്വസി ക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്‍റെ യഥാര്‍ത്ഥ ഇഷ്ടം അംഗീകരിക്കാം. അവന്‍റെ രാജ വ്യാപനത്തിനായി ജീവിക്കാം. അവസാനമായി, മരണനാള്‍വരെ സുവിശേഷം പ്രസംഗിക്കാം.
സഹവിശ്വാസികളേ! വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരാണ് ദൈവത്തിന്‍റെ വേല ചെയ്യുന്നവര്‍. ദൈവം അയച്ചവനില്‍ വിശ്വസിക്കുന്നതാണ് ദൈവ പ്രവൃത്തി. ദൈവം അയച്ചവനില്‍ നമ്മുടെ പാപങ്ങള്‍ ചുമത്തി യെന്നും, ആ യേശുക്രിസ്തുവാണ് നമ്മുടെ രക്ഷകനെന്നും വിശ്വസിക്കുന്നതാണ് ദൈവത്തിന് പ്രസാദമായ പ്രവൃത്തി.
യേശു യോര്‍ദ്ദാനില്‍ സ്നാനപ്പെടുകയും നമുക്കെല്ലാ വര്‍ക്കുമായി കുരിശില്‍ മരിക്കുകയും ചെയ്തതോടെ പാപത്തില്‍ നിന്നും മനുഷ്യന്‍റെ സ്വതന്ത്രമാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. ദൈവപ്രവൃത്തിയുടെ രണ്ടാമത്തെ ഭാഗം, താന്‍ അയച്ചവനില്‍ വിശ്വസിക്കുക, ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്നു തീര്‍ത്ത രക്ഷകനില്‍ വിശ്വസിക്കുകയും ലോകമെങ്ങും സുവിശേഷം അറിയിക്കുക എന്നതുമാണ്.
ഇപ്പോള്‍ വീണ്ടും ജനനം പ്രാപിച്ചിരിക്കുന്ന നമുക്ക് സുവിശേഷത്തില്‍ ജീവിക്കുകയും ലോകാവസാനത്തോളം സുവിശേഷം പ്രസംഗിക്കുകയും ചെയ്യാം.
ദൈവഹിതം എന്തെന്ന് അറിയാതെ യേശുവില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ എവിടെ പോകുന്നു?
അവര്‍ നരകത്തിലേക്ക് പോകുന്നു.
`കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പൂറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കു കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോട്; ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തു പറയും`. (മത്തായി 7:22-23)
ദൈവമുമ്പാകെ ആരാണ് പാപികളെന്നും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെന്നും ഈ വേദഭാഗം വ്യക്തമായി നമ്മോടു പറയുന്നു.
കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുന്നവരില്‍ അനേകരും യാഥാര്‍ത്ഥമായി വീണ്ടും ജനനം പ്രാപിക്കാത്ത വരാണ്. അവരുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുള്ളതിനാല്‍ അവര്‍ വേദനിക്കുന്നു. ആകയാല്‍ ആരാധനയിലെ പ്രാര്‍ത്ഥന യ്ക്ക് യോജിക്കാത്ത രീതിയില്‍, പരാതി നല്‍കുന്നതുപോലെ `കര്‍ത്താവേ, കര്‍ത്താവേ` എന്ന് വിളിച്ചുകൊണ്ട് അവര്‍ ദൈവത്തോടു കരയുന്നു.
പ്രാര്‍ത്ഥനയില്‍ കരയുന്നതിലൂടെ തങ്ങളുടെ മനസാക്ഷി ശുദ്ധമാകുമെന്ന് അവര്‍ കരുതുന്നു. പക്ഷെ, ഹൃദയങ്ങളില്‍ പാപം തുടരുന്നതിനാല്‍ ഇതസാധ്യമാകുന്നു. അവര്‍ മലമുകളില്‍ കയറി, ദൈവം വളരെ ദൂരസ്ഥനാണെന്നപോലെ ദേഷ്യത്തോടെ ഉറക്കെ കരയുന്നു. നമുക്ക് പരിപൂര്‍ണ്ണ വിശ്വാസം ഇല്ല എങ്കില്‍ നമുക്ക് `കര്‍ത്താവേ, കര്‍ത്താവേ` എന്നു കൂടുതല്‍ വിളിക്കുവാന്‍ പ്രേരണ ഉണ്ടാകും.
സഭാ ജനങ്ങള്‍ വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്ത ചില സഭകളില്‍ പ്രാര്‍ത്ഥനയുടെ വര്‍ദ്ധിത ഉത്സാഹം പ്രസംഗപീഠത്തെ തകര്‍ത്തുകളഞ്ഞിട്ടുണ്ട്.
പക്ഷെ, കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവരെ ല്ലാവരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല എന്ന് വേദപുസ്തക ത്തില്‍ നമുക്ക് കാണാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ദൈവത്തിന്‍റെ പ്രവൃത്തിക ളിലേക്ക് വിശ്വാസത്തില്‍ തങ്ങളെ നയിക്കുകയും ചെയ്യുന്നവ ര്‍ക്കു മാത്രമേ അതിനു കഴിയുകയുള്ളൂ.
ഒരുവന്‍റെ ഹൃദയത്തില്‍ പാപം ഇരിക്കെ അവന്‍റെ നാമത്തെ വിളിക്കുന്നത് അധര്‍മ്മമാണെന്ന് വേദപുസ്തകം നമ്മോടു പറയുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും പര്‍വ്വതമുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്കു പോയിട്ടുണ്ടോ? അവിടെ വൃദ്ധകളായ ചില മുതിര്‍ന്ന സഭാംഗങ്ങള്‍ അവന്‍റെ നാമത്തെ വിളിച്ച് അലമുറയിടുന്നതുകാണാം. കാരണം അവര്‍ വാസ്തവത്തില്‍ യേശുവിനെ കണ്ടുമുട്ടുകയോ, ഹൃദയത്തില്‍ ആത്മാവിനെ സ്വീകരിക്കുകയോ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുകയോ ചെയ്തവരല്ല. തങ്ങള്‍ നരകത്തിലേക്കു പോകു മെന്നുള്ള നിരന്തര ഭീതിയില്‍ അവര്‍ കഴിയുന്നതാണ് അവരുടെ ഈ അത്യാവശ്യ നിലവിളിയുടെ കാരണം.
തന്‍റെ ജീവിതം മിഷണറി പ്രവര്‍ത്തനത്തിനായി അഥവാ ഇടയ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ച ഒരുവന്‍ അവസാനം കര്‍ത്താവിനാല്‍ കൈവിടപ്പെട്ടു എന്നു കരുതുക. മാതാപിതാ ക്കളാലോ, ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളിലോ ഉപേക്ഷിക്കപ്പെ ട്ടാല്‍തന്നെ ഏതൊരുവന്‍റെയും ഹൃദയം തകര്‍ന്നുപോകൂം. പക്ഷെ, ദൈവത്താല്‍, രാജാധിരാജാവിനാല്‍, നമ്മുടെ ആത്മാ വിന്‍റെ ന്യായാധിപതിയാല്‍ കൈവിടപ്പെട്ടാല്‍ നാം എവിടെ പോകും?
നിങ്ങളിലാര്‍ക്കും ഈ അവസ്ഥ വരികയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ദയവായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ശ്രദ്ധിച്ചാലും. വെള്ളത്തിന്‍റെയും ആത്മാവി ന്‍റെയും സുവിശേഷത്തിലൂടെ വീണ്ടും ജനിക്കണമെന്നും അതില്‍ വസിക്കണമെന്നുമുള്ളത് നമുക്കായുള്ള ദൈവഹിതമാണ്.
ക്രിസ്ത്യാനികളായ നാം വെള്ളത്തിന്‍റെയും ആത്മാവി ന്‍റെയും സുവിശേഷത്തില്‍ വാസ്തവമായും വിശ്വസിക്കുകയും വേദപുസ്തക സത്യത്തില്‍നിന്നും ശക്തി നേടുകയും വേണം. എങ്കില്‍ മാത്രമേ ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും നമുക്ക് രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ.