(യെശയ്യാവ് 28:13-14)
"ആകയാല്‍ അവര്‍ ചെന്നു പുറകോട്ടുവീണു തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപ്പെടേണ്ടതിനു യഹോവയുടെ വചനം അവര്‍ക്കു ചട്ടത്തിന്‍മേല്‍ ചട്ടം, ചട്ടത്തിന്മേല് ചട്ടം, സൂത്രത്തിന്മേല് സൂത്രം, സൂത്രത്തിന്മേല് സൂത്രം, ഇവിടെ അല്പം, അവിടെ അല്പം എന്നായിരിക്കും. അതുകൊണ്ട് യെരുശലേമിലെ ഈ ജനത്തിന്‍റെ അധിപതികളായ പരിഹാസികളെ യഹോവയുടെ വചനം കേള്‍പ്പിന്‍."
വേദപുസ്തക നാസ്തികത്വം
നാസ്തികന്‍ എന്ന പദത്തെ വേദപുസ്തകം വിശദീകരിക്കുന്നത് എങ്ങനെ?
യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും തന്‍റെ ഹൃദയത്തില്‍ പാപം ഉള്ള ഒരുവനെ
ആണു വേദപുസ്തകം നാസ്തികന്‍ എന്നുവിളിക്കുന്നത്
ഇക്കാലത്ത് ധാരാളം വ്യാജവാര്‍ത്താ ലേഖകര്‍ ഉണ്ട്. വിശേഷിച്ചും വികസ്വര രാജ്യങ്ങളില്‍. അവര്‍ വാര്‍ത്ത ലേഖകരെപ്പോലെ നടിക്കുകയും, സാധാരണയായി ഏരെങ്കിലും ഇരകളെ പിടിച്ചു അവര്‍ ചെയ്ത എന്തെങ്കിലും കാര്യം പുറത്താക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുകയും ആണു ചെയ്യാറുള്ളത്. വ്യാജം എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ കണ്ടാല്‍ യഥാര്‍ത്ഥമെന്നു തോന്നുന്നതും, എന്നാല്‍ യഥാര്‍ത്ഥവസ്തു അല്ലാതിരിക്കുകയും ചെയ്യുക എന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ രൂപത്തില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായി പുറമെ കാണിക്കുന്ന ചിലതിനെ സൂചിപ്പിക്കുന്നു.
നാസ്തികന്‍, വ്യാജന്‍ എന്നീ പദങ്ങള്‍ സാധാരണയായി ക്രിസ്തീയ സഭകളില്‍ ഉപയോഗിച്ചുവരുന്നു. ഒരു നാസ്തികന്‍ ആരാണെന്ന് വ്യക്തമായി നിര്‍വചനങ്ങള്‍ ഒന്നുമില്ല. ഏതിനെ എല്ലാം വ്യാജം എന്നു വിളിക്കാമെന്നതും അങ്ങനെത്തന്നേ. ഈ ആശയങ്ങളെക്കുറിച്ച് വേദപുസ്തക വചന അടിസ്ഥാനത്തില്‍ പഠിപ്പിക്കുന്നവരും അധികം ഇല്ല.
ഈ സാഹചര്യങ്ങളിലാണ് നാസ്തികത്വത്തെ വേദപുസ്തകം നിര്‍വചിക്കുന്നതിനെക്കുറിച്ച് തുറന്നു എഴുതണമെന്ന് ഒരു കര്‍ത്തവ്യബോധം എനിക്ക് ഉണ്ടായത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാസ്തികത്വത്തിന്‍റെ ഏതാനും ഉദാഹരണങ്ങള്‍കൂടി ചൂണ്ടിക്കാട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനെക്കുറിച്ചു ഒരുമിച്ചു ചിന്തിക്കുവാന്‍ ഇതു നമ്മെ അനുവദിക്കും. ദൈവത്തില്‍ വിശ്വസിക്കുന്ന ഏതു ഒരുവനും തന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഇതിനെക്കുറിച്ചു ചിന്തിച്ചിരിക്കണം.
തീത്തൊസ് 3:10, 11 ഒരു നാസ്തികനെ നിര്‍വചിക്കുന്നത് സഭയില്‍ ഭിന്നത വരുത്തവനും, വക്ര ബൂദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിക്കുന്നവനും എന്നാണ്. തന്നെതന്നെ ഒരു പാപിയായി കുറ്റം വിധിക്കുന്നവനാണ് നാസ്തികന്‍. ആകയാല്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഹൃദയത്തില്‍ പാപം തുടരുന്നവന്‍ എല്ലാം ദൈവമുമ്പാകെ നാസ്തികന്‍ അത്രേ.
യേശു തന്‍റെ സ്നാനത്തിലൂടെ സകല പാപങ്ങളെയും ചുമന്നു. പക്ഷെ പാപികള്‍ക്കു രക്ഷ നല്‍കുന്ന ഈ സത്യസുവിശേഷത്തില്‍ നാസ്തികന്‍ വിശ്വസിക്കാതിരിക്കുകയും തങ്ങളെതന്നെ കുറ്റം വിധിച്ചു പാപികളുടെ പട്ടികയിലേക്കു ചേര്‍ക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ഒരു നാസ്തികന്‍ ആണോ? നേര്‍മയുള്ളതും യഥാര്‍തഥമായതും വിശ്വസ്തമായതുമായ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നമ്മള്‍ ഇപ്പോള്‍ ഇതിനെക്കുറിച്ചും ചിന്തിക്കണം.
യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തതിനാല്‍ നിങ്ങളെതന്നേ പാപിയായി കുറ്റം വിധിക്കാറില്ലേ? നിങ്ങളെ ഒരു പാപിയായി നിങ്ങള്‍ക്കുതന്നേ കണക്കാക്കുന്നുവെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെയും യേശു നല്‍കുന്ന സമ്പൂര്‍ണ്ണ രക്ഷയുടെയും മഹത്വത്തെ വിലയിടിക്കുകയാണു നിങ്ങള്‍ ചെയ്യുന്നത്.
ദൈവമുമ്പാകെ ഒരുവനെ പാപിയെന്നു വിളിക്കുന്നത് അവന്‍ ദൈവപൈതല്‍ അല്ലാ എന്നു അംഗീകരിക്കുന്നതിനു തുല്യമാണ്. കര്‍ത്താവേ ഞാന്‍ ഒരു പാപിയാണ് എന്നു യേശുവിനോടു ഏറ്റുപറയുന്നവര്‍ തങ്ങളുടെ സ്വന്തം വിശ്വാസത്തെ പുനപരിശോധിക്കണം.
യേശു ലോകത്തിന്‍റെ സകല പാപവും ചുമക്കുകയും നിത്യശിക്ഷയില്‍നിന്നും നിന്നെ പൂര്‍ണ്ണമായും രക്ഷിക്കുകയും ചെയ്തിരിക്കുമ്പോള്‍ ആ യേശുവില്‍ വിശ്വസിക്കുന്ന നിനക്ക് ഒരു പാപിയാണെന്ന് പിന്നെയും പറയാന്‍ കഴിയുന്നത് എങ്ങനെ. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നിന്‍റെ സകല പാപവും ചുമക്കുകയും അവയ്ക്കായി കുരിശിന്‍മേല്‍ ന്യായം വിധിക്കപ്പെടുകയും ചെയ്യപ്പെട്ടു സൗജന്യ രക്ഷയെ നിനക്കു നല്‍കിയിരിക്കുമ്പോള്‍ അതിനെ നിഷേധിച്ചു നിന്നെതന്നെ പാപിയായി മുദ്ര കുത്തുവാന്‍ നിനക്കു എങ്ങനെ കഴിയും.
ഇത്തരക്കാര്‍ നാസ്തികര്‍ ആണ്. കാരണം അവര്‍ ദൈവവചനത്തില്‍നിന്നും അകന്നു പാപികളുടെ അടുത്തേക്കു പോകുന്നു. ദൈവമുമ്പാകെ നാസ്തികത്വത്തെ ഒഴിവാക്കണമെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നീ അറിയണം.
യേശുവില്‍ വിശ്വസിക്കുകയും പക്ഷേ വീണ്ടും ജനനം പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന ഏവനും നാസ്തികന്‍ ആണ്. അവന്‍റെ ഹൃദയത്തില്‍ ഇപ്പോഴും പാപം ഉണ്ട്.
നമ്മുടെ പാപങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ സകല പാപങ്ങളെയും ദൈവം ചുമന്നതിനാല്‍ ഈ രക്ഷയുടെ അനുഗ്രഹത്തെ നാം അവഗണിക്കുന്നു എങ്കില്‍ ദൈവമുമ്പാകെ നാമും നാസ്തികര്‍ അത്രേ. ദൈവം വിശുദ്ധനാകയാല്‍ നമ്മുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപം ഉണ്ടെങ്കില്‍ നാം നാസ്തികര്‍ ആണ്. നീതിമാന്മാര്‍ ആകണമെന്ന് നാം യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കണം.
വേദപുസ്തകത്തില്‍ നാസ്തികത്വത്തിന്‍റെ ആരംഭം
ഒരു പുരോഹിതന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന യോഗ്യത എന്ത്?
അവന്‍ വീണ്ടും ജനിച്ചിരിക്കണം
നമുക്ക് 1 രാജാക്കന്മാര്‍ 12:25, 26 നോക്കാം. `അനന്തരം യെരോബെയാം എഫ്രയിം മലനാട്ടില്‍ ശെഖേം പണിതു അവിടെ പാര്‍ത്തു അവന്‍ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു. എന്നാല്‍ യെരോബെയം തന്‍റെ മനസ്സില്‍ രാജത്വം വീണ്ടും ദാവീദു ഗൃഹത്തിനു ആയിപ്പോകും`. യെരോബെയാം ശലോമോന്‍റെ കീഴധികാരികളില്‍ ഒരാളായിരുന്നു. ശലോമോന്‍റെ പിന്‍ഗാമികള്‍ ശലോമോനു വഴി തെറ്റിയപ്പോള്‍ യേരോബെയം രാജാവിനെതിരെ മത്സരിക്കുകയും പിന്നീട് യിസ്രായിലെ പത്തു ഗോത്രങ്ങളുടെ രാജാവായിത്തീരുകയും ചെയ്യുന്നു. ശലോമോന്‍റെ മകനായ രെഹേബയാമിന്‍റെ കാലത്തു നടന്നു.
യെരോബെയം യിസ്രായേലിന്‍റെ രാജാവ് ആയിതീര്‍ന്നപ്പോള്‍ ആദ്യത്തെ ചിന്ത തന്‍റെ ജനങ്ങള്‍ ദേവാലയം സ്ഥിതിചെയ്യുന്ന യഹൂദയിലേക്കു തിരിച്ചുപോകും എന്നായിരുന്നു.
ആകയാല്‍ ഇതിനെ തടയുവാനായി അവന്‍ ഒരു ആശയം കണ്ടെത്തി. ബെഥേലിലും ദാനിലും സ്വര്‍ണ്ണം കൊണ്ടുള്ള രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചു അവയെ വണങ്ങുവാന്‍ തന്‍റെ ജനത്തോടു കല്‍പ്പിച്ചു. 1 രാജ. 12:28 പറയുന്നത് ആകയാല്‍ രാജാവ് ആലോചിച്ചു പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി ഒന്നിനെ ബെഥേലിലും മറ്റെതിനെ ദാനിലും പ്രതിഷ്ഠിച്ചു താന്‍ ചെയ്യുന്നത് കൊടിയ പാപമാണ് എങ്കിലും ജനത്തോടു ആരാധിക്കുവാന്‍ കല്‍പ്പിച്ചു. അവന്‍ സ്വമേധയാ പൂജാരികളെ നിയമിച്ചു.
`ഈ കാര്യം കഴിഞ്ഞിട്ടും യെരോബെയം തന്‍റെ ദുര്‍മാര്‍ഗ്ഗം വിട്ടുപിരിയാതെ പിന്നെയും സര്‍വ്വ ജനത്തില്‍നിന്നും പൂജാരി പുരോഹിതന്മാരെ നിയമിച്ചു. തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചും അവര്‍ പൂജാഗിരി പുരോഹിതന്മാരായി തീര്‍ന്നു`. (1 രാജ. 13:33) അതാണ് നാസ്തികത്വത്തിന്‍റെ ആരംഭം.
ഇന്നത്തെ കാലത്തും ദൈവവേലക്കായി ഇറങ്ങുന്നവരെ എല്ലാം നസ്തികന്മാര്‍ പുരോഹിതന്മാരാക്കി തീര്‍ക്കാറുണ്ട്. ഏതെങ്കിലും ദൈവ ശാസ്ത സെമിനാറില്‍നിന്നും ബിരുദം എടുത്ത ആര്‍ക്കുവേണമെങ്കിലും ഒരു ശുശ്രൂഷകനോ, ഒരു സുവിശേഷകനോ, മിഷണറിയോ, മൂപ്പനോ ആകുവാന്‍ ഒരു തടസ്സവുമില്ല. ഇവര്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കാം എന്നുപോലും ഇല്ല. എങ്ങനെയാണ് വീണ്ടും ജനനം പ്രാപിക്കാത്ത ഒരുവന് ശുശ്രൂഷകന്‍ ആകാന്‍ കഴിയുന്നത്. അങ്ങനെ ഒരു വ്യക്തിയെ ശുശ്രൂഷകനായി നിയമിച്ചാല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്ത സഭ നാസ്തികന്മാരെ നിര്‍മ്മിക്കുന്ന വ്യവസായ ശാലയായി മാറും.
നാസ്തികത്വത്തിന്‍റെ ആരംഭത്തെക്കുറിച്ചു നമുക്കു വീണ്ടും ചിന്തിക്കാം. ആദ്യം, തന്‍റെ രാഷ്ട്രീയ അധികാരം നിലനിര്‍ത്തുവാന്‍ യെരോബെയം ദൈവത്തിനു പകരമായി സ്വര്‍ണ്ണകാളക്കുട്ടികളെ പണിതു. രണ്ടാമതായി പുരോഹിതനായി സ്വമേധയായി വന്ന ആളുകളെ അവന്‍ കരപൂരണം ചെയ്യിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവന്‍ സാധാരണ ജനങ്ങളെ പുരോഹിതന്മാരായി വാഴിച്ചു. ഇതേ രീതി ഇന്നും തുടരുന്നുണ്ട്.
നാസ്തികത്വത്തിന്‍റെ ചരിത്രം യെരോബയാമിന്‍റെ കാലശേഷവും തുടര്‍ന്നു. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം ജനിക്കാത്ത ആരേയും തന്നെ പുരോഹിതന്‍ ആകുവാന്‍ സമ്മതിക്കരുത്.
ഏതെങ്കിലും ദൈവശാസ്ത സെമിനാരിയില്‍ നിന്നും ബിരുദം എടുത്തതിനാല്‍ മാത്രം ഒരുവന് ശുശ്രൂഷകനോ, സുവിശേഷകനോ ആകുവാന്‍ കഴിയുമോ? ദൈവത്താല്‍ അവര്‍ അംഗീകരിക്കപ്പെട്ടില്ലാ എന്ന വസ്തുതക്കു വിരുദ്ധമായി ദൈവത്തെ സേവിക്കുന്നത് ശരിയാണോ? ഒരിക്കലും ഇല്ല. ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവര്‍ മാത്രമേ അവന്‍റെ ശുശൂഷകര്‍ ആകുവാന്‍ അനുവദിക്കാവൂ. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചവര്‍ ആണ് ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവര്‍.
1 രാജ. 12:25, 26 ലും 13ാം അധ്യായത്തിലും യെരോബെയാമിന്‍റെ പാപം ദൈവ കോപത്തെ ജ്വലിപ്പിച്ചു എന്നു എഴുതപ്പെട്ടിരിക്കുന്നു. ഈ സംഭവം നമുക്കു അറിയാവുന്നതാണ്. ആര്‍ക്ക് എങ്കിലും ഇതു പരിചയം ഇല്ലെങ്കില്‍ അവന്‍ വേദപുസ്തകത്തില്‍ വായിക്കട്ടെ.
നിങ്ങളുടെ ശുശ്രൂഷയില്‍ ദൈവത്തിനു പകരം സ്വര്‍ണ്ണ കാളക്കുട്ടികളെ നിര്‍ത്തിയിട്ടുണ്ടോ എന്നു ചിന്തിക്കുവിന്‍. ഏതെങ്കിലും കാരണത്താല്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിലേക്കു മടങ്ങിവരാനുള്ള നിങ്ങളുടെ വിശ്വാസത്തെ ഭൗമിക അനുഗ്രഹങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവരാക്കി നിങ്ങള്‍ തീര്‍ത്തിട്ടുണ്ടോ?
നിങ്ങളുടെ വിശ്വാസികളോട് യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ രോഗം സൗഖ്യമാകുമെന്ന് പറയാറുണ്ടോ? അവര്‍ സാമ്പത്തികമായി അനുഗ്രഹിക്കപ്പെടും എന്നു പറയാറുണ്ടോ? വീണ്ടും ജനിക്കാത്തവരെ ശുശ്രൂഷകന്മാരും, സഭാ ജീവനക്കാരായും നിയമിക്കുകയും നിങ്ങളുടെ സഭ മാത്രമാണ് ആദിമ സഭ എന്ന് നിങ്ങള്‍ അവകാശപ്പെടുകയും ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ യെരോബെയാമിന്‍റെ അതേ പാതതന്നെ ദൈവമുമ്പാകെ ചെയ്തു അവന്‍റെ കോപത്തെ ജ്വലിപ്പിക്കുകയാണ് നിങ്ങളും ചെയ്യുന്നത്.
ഇത്തരം നാസ്തികരുടെ കെണിയില്‍ നിങ്ങള്‍ ഒരിക്കലും ചെന്നു വീഴരുത്.
നാസ്തികര്‍ ആരാധിക്കുന്നത് സ്വര്‍ണ്ണ കാളക്കുട്ടികളായ ദൈവത്തെ ആണ് ഇന്നത്തെ കാലത്തും സ്വര്‍ണ്ണകാളക്കുട്ടികളെ ആരാധിക്കുന്ന അനേകം നാസ്തികര്‍ ഉണ്ട്. അവര്‍ പറയുന്നത് ദൈവത്തിന് ഹോമയാഗം അര്‍പ്പിച്ചപ്പോള്‍ ദൈവം ശലോമോനെ അനുഗ്രഹിച്ചു എന്നാണ്. 1 രാജ. 3:3, 5 പറയുന്നത് `ശലോമോന്‍ യഹോവയെ സ്നേഹിച്ചു തന്‍റെ അപ്പനായ ദാവീദിന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടന്നുവെങ്കിലും അവന്‍ പൂജാഗിരികളില്‍ വച്ചു യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു. രാജാവ് ഗിബയോനില്‍ യാഗം കഴിക്കുവാന്‍ പോയി അതു പ്രധാന പൂജാഗിരി ആയിരുന്നു. അവിടുത്തെ യാഗപീഠത്തിന്മേല്‍ ശലോമോന്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു. ഗിബയോനില്‍വച്ച് യഹോവ രാത്രിയില്‍ ശലോമോനു സ്വപ്നത്തില്‍ പ്രത്യക്ഷനായി നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്ന് ദൈവം അരുളിചെയ്തു.`
`ശലോമോന്‍റെ ആയിരം ഹോമയാഗങ്ങള്‍` എന്ന വഞ്ചനാത്മകമായ വാഗ്ദത്തം നല്‍കി ഇവര്‍ തങ്ങളുടെ പിന്‍ഗാമികളില്‍നിന്നും പണം പിടുങ്ങുന്നു. വിഡ്ഡികളായ ജനങ്ങള്‍ക്ക് തങ്ങളുടെ പണം നഷ്ടമാകുന്നു. സ്വര്‍ണ്ണകാളക്കുട്ടികളെ ദൈവമായി കരുതി ആരാധിക്കുന്ന ഇവരുടെ പണം വന്‍കിട സഭാ കെട്ടിടങ്ങള്‍ പണിയുവാന്‍ തുടങ്ങുന്നു. അവരുടെ സഭകള്‍ ചെറുതായതിനാലല്ല; ജനങ്ങളില്‍നിന്നും പണം പിടുങ്ങുവാനത്രെ അവര്‍ ഇത് ചെയ്യുന്നത്. സഭാ ജനങ്ങള്‍ക്ക് ആരാധിക്കുവാന്‍ സ്വര്‍ണ്ണകാളക്കുട്ടികളെ പ്രതിഷ്ഠിക്കുന്നത് ജനങ്ങളില്‍നിന്നും പണം പിടുങ്ങുവാനുള്ള ഈ നാസ്തികരുടെ ഒരു മാര്‍ഗ്ഗം മാത്രമാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന നമ്മെ ആരും വിഡ്ഡികളാക്കരുത്. സ്വര്‍ണ്ണകാളക്കുട്ടികളെ ആരാധിക്കുവാനായി നിങ്ങള്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും ദൈവത്തിന് അര്‍പ്പിക്കപ്പെടുന്നില്ല. മറിച്ച് യെരൊബെയാമിനെപ്പോലെ അത്യാഗ്രഹം നിറഞ്ഞുനില്‍ക്കുന്ന വ്യാജ പുരോഹിതന്മാരുടെ പോക്കറ്റിലേക്ക് അത് ചെന്ന് വീഴും. ഇത്തരം നാസ്തികരുടെ കെണിയില്‍ നിങ്ങള്‍ ഒരിക്കലും ചെന്നു വീഴരുത്.
എങ്കില്‍ ശലോമോന്‍റെ ആയിരം ഹോമയാഗങ്ങളില്‍ ദൈവം പ്രസാദിച്ചതെന്തിന്? കാരണം ശലോമോന് തന്‍റെ സ്വന്തം പാപങ്ങളെക്കുറിച്ച് ബോധമുണ്ടായിരുന്നതിനാല്‍, അവയ്ക്കായി അവന്‍ മരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ്, അവന്‍ വിശ്വാസപ്രകാരം ഈ യാഗം കഴിച്ചു. ദൈവം നല്‍കിയ രക്ഷയുടെ നന്ദി സൂചകമായി അവന്‍ ആയിരം ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു. വെള്ളത്താലും ആത്മാവാലുമുള്ള വീണ്ടെടുപ്പിനെ ചിന്തിച്ചുകൊണ്ട് ഓരോ ദിവസവും ശലോമോന്‍ ആയിരം ഹോമയാഗങ്ങള്‍ കഴിച്ചു.
വ്യാജ പുരോഹിതന്മാരാല്‍ ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കാന്‍ നാസ്തികത്വത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ നിങ്ങള്‍ ഓര്‍ത്തിരിക്കണം.
വീണ്ടും ജനിക്കാതെ ശുശ്രൂഷിക്കുന്നവരെല്ലാം നാസ്തികരാണ്
വീണ്ടും ജനനത്തെക്കുറിച്ച്നാസ്തികര്‍ പറയുന്നതെന്താണ്?
തങ്ങള്‍ ദര്‍ശനങ്ങളാലും, സ്വപ്നങ്ങളാലും വിവിധ ആത്മീയ അനുഭവങ്ങളാലും
വീണ്ടും ജനിച്ചു എന്നാണ് അവര്‍ പറയുന്നത്.
വിശ്വാസത്തില്‍ വീണ്ടും ജനിക്കാതെ തന്നെ മറ്റുള്ളവരെ വീണ്ടും ജനനത്തെക്കുറിച്ച് പഠിപ്പിക്കുന്നവരുണ്ട്. അവരെല്ലാവരും നാസ്തികരാണ്. അവര്‍ മറ്റുള്ളവരോട് വീണ്ടും ജനനത്തെക്കുറിച്ച് പറയും, പക്ഷെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്തെന്നറിയാത്തതിനാല്‍ ഇവര്‍ക്ക് അതിനുള്ള യോഗ്യതയുമില്ല. നമുക്ക് ചിരിക്കുവാനേ കഴിയൂ.
വ്യാജ പുരോഹിതന്മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിരാകരിച്ച് വ്യാജ സുവിശേഷമാണ് പ്രസംഗിക്കുന്നത്. തങ്ങളുടെ പാപങ്ങളെ ദിനംതോറും കഴുകിക്കളയണമെന്ന് അവര്‍ ജനത്തോട് പറയുന്നു.
അവര്‍ പറയും പോയി മലമുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുവിന്‍, ഉപവസിച്ചു നോക്കുവിന്‍, ദൈവവേലക്കായി നിങ്ങളെ സമര്‍പ്പിന്‍. അതിരാവിലെ പ്രാര്‍ത്ഥിപ്പിന്‍, അനുസരണമുള്ളവരായിരിപ്പിന്‍. സഭകള്‍ പണിയുന്നതിന് ധാരാളം പണം കൊടുക്കുവിന്‍ പക്ഷേ നിങ്ങളെ പാപങ്ങളെക്കുറിച്ച് നിങ്ങള്‍തന്നെ കരുതല്‍ ഉള്ളവരായിരിക്കണം എന്ന് മറന്നുപോകരുത്. ഒരിക്കല്‍ താന്‍ വീണ്ടും ജനനം പ്രാപിച്ചു എന്ന് ഒരുവന്‍ സാക്ഷീകരിക്കുന്നതുകേട്ടു അവന്‍ പറഞ്ഞത് ഒരു സ്വപ്നത്തില്‍ അവന്‍ വരിയില്‍ നില്‍ക്കുകയാണ്. അവന്‍റെ ഊഴം വന്നപ്പോള്‍ യേശു അവന്‍റെ പേരു വിളിച്ചു ഇതു താന്‍ വീണ്ടും ജനിച്ചതിന്‍റെ സാക്ഷ്യം ആണെന്നാണ് പറയുന്നത്. ഇതു ശരിയായ ഏറ്റുപറച്ചില്‍ ആണോ? യേശു അങ്ങനെ പറഞ്ഞിട്ടില്ല.
യോഹന്നാന്‍ 3 ല്‍ അവന്‍ പറയുന്നത് `ഒരുവന്‍ വെള്ളത്താലും ആത്മാവാലും ജനിച്ചില്ല എങ്കില്‍ അവന് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയില്ല എന്നാണ്`. വെള്ളത്താലും ആത്മാവാലും വീണ്ടും ജനനം പ്രാപിച്ചവര്‍ മാത്രമാണ് യാഥാര്‍ത്ഥ പുരോഹിതന്മാര്‍ എന്നാണ് ദൈവം പറയുന്നത്. സ്വപ്നത്താലോ മോഹചിന്തയാലോ ആത്മീയ ആഡംബരത്താലോ ജനിച്ചു എന്ന് കരുതുന്നവരും അനുതാപ പ്രാര്‍ത്ഥന നടത്തുന്നവരും നാസ്തികരാണ്.
ഈ ദിവസങ്ങളില്‍ അനേകരും എഴുതപ്പെട്ട ദൈവവചനത്തില്‍ വിശ്വസിക്കാതെയും വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കേണ്ടിടത്ത് തങ്ങളുടെ സഭയുടെ ഉപദേശങ്ങളെ ഉയര്‍ത്തി കാട്ടുകയാണ് ചെയ്യുന്നത്. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്‍റെ സുവിശേഷം പ്രസംഗിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ വ്യാജ ക്രിസ്ത്യാനികളും നാസ്തികരുമാണ്.
നവോത്ഥാനക്കാരും വര്‍ത്തമാന ക്രിസ്ത്യാനിത്വവും
സത്യസുവിശേഷത്തില്‍ കലര്‍പ്പു് ഉണ്ടാക്കുകയും മറ്റ് മതങ്ങള്‍
അതിനെ വളച്ചും ഒടിക്കുകയും ചെയ്യാന്‍ തുടങ്ങിയത് എപ്പോള്‍?
AD 313 ല്‍ റോമ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്‍റയിന്‍ മിലാന്‍ വിളംബരം പ്രഖ്യാപിച്ചതുമുതല്‍.
എപ്പോഴാണ് ക്രിസ്ത്യാനിത്വത്തില്‍ വിവിധ സഭകള്‍ രൂപം കൊണ്ടത്? എപ്പോഴാണ് വിവിധ സഭാ വിഭാഗങ്ങളായ പ്രിസ്ബിറ്റേറിയന്‍, മെത്തഡിസ്റ്റ്, ബാപ്പിസ്റ്റ്, ലൂഥറന്‍, ഹോളിനെസ്സ്, ഫുള്‍ ഗോസ്പ്പല്‍ തുടങ്ങിയ ആരംഭിച്ചത്? ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നവോഥാനം സംഭവിച്ചത്.
യേശു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ അവനെ പിന്‍ഗമിച്ചവര്‍ ആണ് ആദിമകാല ക്രിസ്ത്യാനികള്‍. ക്രിസ്ത്യാനികള്‍ എന്നതിന് ക്രിസ്തുവിന്‍റെ പിന്‍ഗമിക്കുന്നവര്‍ എന്നര്‍ത്ഥം.
അപ്പൊസ്തലന്മാരും അവരുടെ ശിഷ്യന്മാരും ആയിരുന്നു ആദ്യത്തെ ക്രിസ്ത്യാനികള്‍. അപ്പൊസ്തലന്മാരും സഭാ പിതാക്കന്മാരും AD 313 വരെ സത്യസുവിശേഷം പിന്‍തുടര്‍ന്നുവന്നു. എന്നാല്‍ മഹാനായ കോണ്‍സ്റ്റന്‍റയിന്‍റെ മിലന്‍ വിളംബരത്തിനുശേഷം ക്രിസ്ത്യാനികളും ജാതികളും തമ്മില്‍ ഇടകലരുവാന്‍ തുടങ്ങി. 1000 ല്‍ അധികം വര്‍ഷം നീണ്ടുനിന്ന ഇരുണ്ടയുഗം ആയിരുന്നു ഇതിന്‍റെ ഫലം.
പിന്നീട് 16ാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് മാര്‍ട്ടിന്‍ ലൂഥര്‍ `നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും` എന്നു പറഞ്ഞുകൊണ്ട് നവോത്ഥാനം പ്രഖ്യാപിച്ചു. അല്പകാലം കഴിഞ്ഞ് 1500 നും 1600 നും ഇടയില്‍ നവോത്ഥാനക്കാരായ ജോണ്‍ കാല്‍വിന്‍, ജോണ്‍ നോക്സ് തുടങ്ങിയവര്‍ കത്തോലിക്കാ സഭയില്‍ നിന്നും മാറി നില്‍ക്കുന്ന മറ്റൊരു പ്രസ്ഥാനം നയിച്ചു. ഇതുമാത്രം ആണ് നവോത്ഥാനത്തില്‍ നേടാന്‍ കഴിഞ്ഞത്.
റോമന്‍ കത്തോലിക്കാ സഭിയില്‍ നിന്നും വ്യത്യസ്തമായി പുതിയ സഭ സ്ഥാപിക്കുവാനുള്ള ഒരു പരിശ്രമം ആയിരുന്നു നവോത്ഥാനം. കത്തോലിക്കാ വിശ്വാസത്തെ അടിസ്ഥാനപരമായി എതിര്‍ക്കുവാന്‍ നവോത്ഥാനക്കാര്‍ ശ്രമിച്ചില്ല.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന വിശ്വാസത്തെ പ്രചരിക്കണമെന്നത് അവരുടെ ലക്ഷ്യമായിരുന്നില്ല. മറിച്ച് റോമന്‍ കത്തോലിക്കാ സഭയുടെ അഴിമതിയില്‍നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും തങ്ങളെ സ്വതന്ത്രമാക്കുവാനായിരുന്നു അവര്‍ ശ്രമിച്ചത്. റോമന്‍ കത്തോലിക്കാ സഭ ഈ പ്രസ്ഥാനത്തെ പ്രൊട്ടസ്റ്റാനിസം എന്നു വിളിച്ചു. എതിര്‍ക്കുന്നവര്‍ എന്നര്‍ത്ഥം.
ആ കാലത്ത് റോമന്‍ കത്തോലിക്കാ സഭ പാപവിമോചന ചീട്ടുകള്‍ വാങ്ങുവാനായി ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. ഉയര്‍ന്ന തുകക്ക് ഈ ചീട്ടുകള്‍ വാങ്ങിയാല്‍ തങ്ങളുടെ മരിച്ചുപോയ പൂര്‍വ്വികന്മാരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറഞ്ഞിരിക്കുന്നു. കത്തോലിക്കാ മതം അടിസ്ഥാനപരമായി തെറ്റാണെന്ന് ലൂഥര്‍ മനസ്സിലാക്കിയിരുന്നില്ല. പാപ വിമോചന ചീട്ട് വിറ്റ് സെന്‍റ് പീറ്റേഴ്സ് കത്തീഡ്രല്‍ പണിയുന്നതിനുള്ള പണം സ്വരൂപിക്കുന്നതില്‍ നിന്നും റോമന്‍ കത്തോലിക്കാ സഭയെ തടയുവാന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത്.
ഇതിന്‍റെ ഫലമായി ആധുനിക പ്രൊട്ടസ്റ്റന്‍റ് സഭകളിലും കത്തോലിക്കാ സഭയുടെ അനേക ആചാരങ്ങള്‍ കാണാം. ശിശുസ്നാനം, പ്രാര്‍ത്ഥനകള്‍, വിശുദ്ധകൂദാശകള്‍, ദൈവശാസ്ത്ര സെമിനാരികളില്‍നിന്നും ബിരുദം എടുത്തവര്‍ക്കു മാത്രം ശുശ്രൂഷാ പദവിയുടെ അംഗീകാരം അതിഗംഭീരവും ആഡംബരവുമായ സഭാ മന്ദിരങ്ങള്‍, ഇവയെല്ലാം തന്നെ റോമന്‍ കത്തോലിക്കാ സഭയുടെ ബാക്കിപത്രങ്ങളാണ്.
1500 കളിലെ ആരംഭകാലത്തു നടന്ന നവോത്ഥാനം മുതല്‍ കണക്ക് എടുത്താലും പ്രൊട്ടസ്റ്റന്‍റ് ചരിത്രത്തിനു ഏകദേശം 500 വര്‍ഷത്തെ പഴക്കമേ ഉള്ളൂ. നവോത്ഥാനത്തിന്‍റെ 481മത് വാര്‍ഷികമാണ് ഈ വര്‍ഷം. വെറും 481 വര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് മാര്‍ട്ടിന്‍ ലൂഥര്‍ തന്‍റെ മാതൃ സഭയോടു എതിര്‍ത്തതെന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമല്ലോ.
അതിനാല്‍ തന്നെ പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിനു അതിന്‍റെ ചെറുപ്പകാലത്തിന്‍റെ വെളിച്ചത്തില്‍ ഈ കാര്യങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും അവകാശപ്പെടുവാന്‍ കഴിയുകയില്ല. ക്രിസ്ത്യാനിത്വത്തിന്‍റെ സവോത്ഥാനം ഇപ്പോഴും തുടരുകയാണ്. ഇത് അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കും.
എന്തൊക്കെയായാലും ഒരു കാര്യം നാം മനസ്സില്‍ സൂക്ഷിക്കണം. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. ഇതിനെ നമുക്കു പ്രഖേഘാഷിക്കാം. നിങ്ങള്‍ യേശുവിന്‍റെ സുവിശേഷത്തെ, വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തെ പ്രസംഗിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു ദൈവദാസന്‍ അല്ല. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷം നാം വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഈ കാര്യം അത്രേ യോഹന്നാന്‍ 3 ല്‍ യേശു നിക്കോദെമൊസിനെ പഠിപ്പിച്ചത്. വേദപുസ്തകം വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തെക്കുറിച്ചു മാത്രമാണോ പറയുന്നത്? അതോ സമൂഹത്തിനായി നന്മ ചെയ്യുക, വിശുദ്ധ ജീവിതം നയിക്കുക തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടോ? തീര്‍ച്ചയായും രണ്ടാമത്തെ കാര്യവും പ്രാധാന്യമുള്ളവയാണ്. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചതിനുശേഷം നിങ്ങള്‍ക്കു അതു ചെയ്യാം. സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ് നന്മയ്ക്കായുള്ള ദൈവ ഇഷ്ടം.
നാസ്തികരുടെ പ്രബോധനങ്ങള്‍
ആരാണ് നാസ്തികന്‍?
യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും പാപിയായിരിക്കുന്നവനാരോ അവന്‍
എന്നുമുതലാണ് വ്യാജ ക്രിസ്ത്യാനിയും നാസ്തിക വിശ്വാസവും ലോകത്തില്‍ വളരാന്‍ തുടങ്ങിയത്?
1 രാജാക്കന്മാര്‍ അധ്യായം 12, 13 ല്‍ എഴുതിയിരിക്കുന്നതുപോലെ യെരോബെയാമിന്‍റെ സമയത്തു രണ്ടു രാജ്യമായി വിഭജിക്കുന്നുതുവരെ യിസ്രായേലിലെ ജനങ്ങള്‍ ഏക ദൈവത്തെയാണ് ആരാധിച്ചിരുന്നത്. അന്നുമുതല്‍, യേശു ഈ ലോകത്തിലേക്കു വരുന്നതിനു മുമ്പ്, നാസ്തിക വിശ്വാസം വളരാന്‍ തുടങ്ങി. ഈ ദിനങ്ങളില്‍ ധാരാളം നാസ്തികന്മാര്‍ വേല നടത്തുന്നുണ്ട്. യെശയ്യാവ് അധ്യായം 28 ലും തീത്തൊസ് 3:10-11 ലും വ്യാജ ക്രിസ്തീയ പ്രബോധങ്ങളെപ്പറ്റി ബൈബിള്‍ സംസാരിക്കുന്നുണ്ട്. ബൈബിള്‍ പറയുന്നത് യേശുവില്‍ വിശ്വസിക്കയും എന്നാല്‍ ഹൃദയത്തില്‍ പാപമുള്ളവരുമാണ് നാസ്തികര്‍ എന്നാണ്. അതുപോലെയുള്ളവര്‍ ആരായാലും നാസ്തികനാണ്. അവന്‍ ഉപദേശിക്കുന്നത് 28:9-10 ല്‍ എഴുതിയിരിക്കുന്നതുപോലെ, ആര്‍ക്കാകുന്നു ഇവന്‍ പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നത്? ആരെയാകുന്നു ഇവന്‍ പ്രസംഗം ഗ്രഹിപ്പാന്‍ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ? ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല് ചട്ടം; സൂത്രത്തിന്മേല് സൂത്രം, സൂത്രത്തിന്മേല് സൂത്രം; ഇവിടെ അല്പം, അവിടെ അല്പം.
നാസ്തികര്‍ ചട്ടത്തിന്മേല്‍ ചട്ടവും സൂത്രത്തിന്മേല്‍ സൂത്രവും ചേര്‍ക്കുന്നു. ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്? ഇത് അര്‍ത്ഥമാക്കുന്നത് `സൂക്ഷിക്ക, സൂക്ഷിക്ക, യേശുവിലുള്ള വിശ്വാസത്തിലൂടെ വീണ്ടും അവരെ സൂക്ഷിക്ക` എന്തു കാര്യമില്ലെങ്കിലും സൂക്ഷിക്കണമെന്ന് മാത്രമാണ് അവര്‍ പറയുന്നത്. നിങ്ങള്‍ നാസ്തികത്വത്തില്‍ വീണ്ടും പോയേക്കാമെന്ന പേടിയാല്‍ അവര്‍ നിങ്ങളോട് പറയും കേള്‍ക്കരുത്, പോകരുത്.
എന്നിരുന്നാലും, അവരുടേത് യാഥാസ്ഥിതിക വിശ്വാസമെന്ന് ശക്തമായ ഉറപ്പ് അവയ്ക്കുണ്ടെങ്കില്‍, അവരുടെ വിശ്വാസങ്ങള്‍ ദൈവവചനത്തില്‍നിന്നും വ്യത്യസ്തമാണ് എന്നു പറയുന്നവരെ അവന്‍ എന്തുകൊണ്ട് ചെറുക്കുന്നില്ല? ഇത് വളരെ ദയനീയമാണ്. അവര്‍ യഥാസ്ഥിതിക ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നു, എന്നാല്‍ അവര്‍ എന്തു നാസ്തികത്വം എന്നു വിളിക്കുന്നുവോ അതിനെ ജയിപ്പാന്‍ അവര്‍ക്കു വചനങ്ങളില്ല. യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ഏതു നാസ്തികനേയും ദൈവവചനവുമായി വെല്ലാം.
ഈ ദിവസങ്ങളില്‍, അവരുടെ വിശ്വാസങ്ങള്‍ വ്യത്യസ്തമാണ് എന്നതുകൊണ്ടു മാത്രം യാഥാസ്ഥിതിക ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവര്‍ വീണ്ടും ജനിക്കപ്പെട്ടവരെ `നാസ്തികര്‍` എന്ന് അധിഷേപിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കുമ്പോള്‍ നാമുക്ക് എങ്ങനെ നാസ്തികരാകാന്‍ കഴിയും?
നാസ്തികര്‍ എന്നു വിളിക്കപ്പെടുന്നവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കയാണെങ്കില്‍, അവര്‍ സത്യയഥാസ്ഥിതിക ക്രിസ്യാനികളത്രെ. ഇതുപോലെ, യാഥാസ്ഥിതിക ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നില്ലായെങ്കില്‍ അവര്‍ നാസ്തികരാണ്.
`യാഥാസ്തിതികത്വ` വും `നാസ്തികത്വ` വും തമ്മിലുള്ള വ്യത്യാസം കിടക്കുന്നത് അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നുവോ എന്നതിലും അവര്‍ യേശുവില്‍ വിശ്വസിക്കയും അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ടോ അഥവാ ഇല്ലയോ എന്നതിലുമാണ്. അവര്‍ ദൈവവചനത്തില്‍ വിശ്വസിക്കയും വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കയും ചെയ്താല്‍ അവര്‍ എങ്ങനെ നാസ്തികരാകും?
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിക്കയും പാപത്തില്‍നിന്ന് പൂര്‍ണ്ണമായും വൃത്തിയാക്കപ്പെടുകയുമാണോ നാസ്തികത്വം? യാഥാസ്തികം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാതിരിക്കുക ആണോ?
ബൈബിളില്‍ നിന്ന് അകലുകയും എന്നിട്ടും `യാഥാസ്ഥിതിക` ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുകയും ചെയ്യുന്ന വളരെയധികം മതവിഭാഗക്കാര്‍ ഉണ്ട്. അവര്‍ ക്രൂശിലെ രക്തം മാത്രം, യേശുവിന്‍റെ സ്നാനത്തെ (വെള്ളം) നിഷേധിച്ച്, പ്രസംഗിക്കുന്നതുകൊണ്ട് ബൈബിളില്‍ എടുത്തുപറഞ്ഞിട്ടുള്ള വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെടുന്നതില്‍ നിന്നും അവര്‍ അകലുന്നു.
റോമന്‍ കാതലിക് സഭയും പ്രൊട്ടസ്റ്റന്‍റ് സഭയും തമ്മില്‍ ഈ ദിവസങ്ങളില്‍ എന്തു വ്യത്യാസമാണുള്ളത്? പരിഷ്കര്‍ത്താക്കള്‍ റോമന്‍ കാതലിക് സഭയ്ക്ക് എതിരായി വിപ്ലവം നടത്തിയതുപോലെ, നമ്മളും അന്ധ ക്രിസ്ത്യാനികള്‍ക്കും വ്യാജ പുരോഹിതന്മാര്‍ക്കും എതിരെ വിപ്ലവം നയിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ കണ്ണുകള്‍ യഥാര്‍ത്ഥ സുവിശേഷത്തിലേക്കു തുറക്കാനും, യഥാര്‍ത്ഥ വിശ്വാസം ഉണ്ടാകാനും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ പൂര്‍ണ്ണമായും രക്ഷിക്കപ്പെടാനും കഴിയുകയുള്ളൂ.
നമ്മള്‍ നാസ്തികരാകാതിരിപ്പാന്‍ തീര്‍ച്ചയായും എന്തു ചെയ്തിരിക്കണം?
നമ്മള്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കണം.
ബൈബിള്‍ പറയുന്നത് യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ ക്രുശിലെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരാരോ അവന്‍ മാത്രമാണ് സത്യവിശ്വാസത്തെ തുടരുന്നത്. യോഹ. 3:1-12 ല്‍ യേശു ഇങ്ങനെ തന്നെ നിക്കൊദേമോസിനോട് പറഞ്ഞു.
നാസ്തികര്‍ എല്ലായ്പ്പോഴും അവരുടെ അനുയായികളോട് അവരുടെ വിശ്വാസത്തില്‍ തികഞ്ഞ ഭക്തിയുള്ളവരായിരിപ്പാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ ആഹ്വാനം ചെയ്യുന്നത് പ്രഭാതം പൊട്ടിവിടരുമ്പോള്‍ പ്രാര്‍ത്ഥിക്കാനും കഠിനമായി യത്നിക്കാനുമാണ്. ഇത് അന്ധനോടു ഓടാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ്.
നിങ്ങള്‍ എത്ര കഠിനമായി പ്രാര്‍ത്ഥിച്ചിട്ടും കാര്യമില്ല, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചില്ലായെങ്കില്‍ ഇതിനാല്‍ ഒരു കാര്യവുമില്ല. നമ്മള്‍ ആരാണോ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിച്ചത് അവരാണ് നീതിമാന്മാര്‍ എന്നു പറയുമ്പോള്‍, നാസ്തികള്‍ റോമര്‍ 3:10 നാല്‍ എതിര്‍ക്കും, `നീതിമാന്‍ ആരുമില്ല ഒരുത്തന്‍ പോലുമില്ല`. ഈ വചനത്താല്‍, അവന്‍ വിശ്വാസികളെ നാസ്തികരായി മുദ്ര കുത്തുന്നു.
വാസ്തവത്തില്‍, എന്നിരുന്നാലും, അവരാണ് നാസ്തികര്‍. വചനത്തിന്‍റെ യാഥാര്‍ത്ഥ അര്‍ത്ഥം ഇതിന്‍റെ ശബ്ദം പോലെ ലളിതമല്ല. ഈ നാസ്തികര്‍ ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചില്ല. ലോകത്തില്‍ നീതിമാനായ ഒരു മനുഷ്യനും ഇല്ല എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. യേശു വന്നു എല്ലാ മനുഷ്യരെയും ദൈവത്തിന്‍റെ രക്ഷയാല്‍ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിന് മുമ്പ് ലോകത്തില്‍ നീതിമാനായ ആരും ഇല്ലായിരുന്നു എന്നു പറയുന്ന പഴയനിയമത്തിലെ ഒരു വചനം ഉദ്ധരിക്ക മാത്രമായിരുന്നു അവന്‍ ചെയ്തത്. എന്നിരുന്നാലും യേശുവാല്‍ രക്ഷിക്കപ്പെട്ടവര്‍ നീതിമാന്മാരായി.
നമ്മള്‍ മുഴുവന്‍ അധ്യായവും വായിച്ചാല്‍ നമുക്ക് സത്യത്തെ കാണാം. നാസ്തികര്‍ അവരുടെ അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അവരുടേതില്‍ നിന്ന് വ്യത്യസ്തമായ വിശ്വാസമുള്ളവരാരോ അവരെ മാത്രം സൂക്ഷിക്കാനാണ്. അവര്‍ യാഥാസ്ഥിതിക സഭകള്‍ എന്ന് അംഗീകരിക്കുന്നവയെ മാറ്റിനിര്‍ത്തിയാല്‍, അവരുടെ അനുയായികളെ മറ്റിടങ്ങളില്‍ ആരാധിക്കുന്നതില്‍നിന്നും അവര്‍ വിലക്കിയിരിക്കുന്നു. അതുകൊണ്ട് അവരുടെ ആരാധകര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്ന സഭകളില്‍ പോകാന്‍ ധൈര്യപ്പെടുന്നില്ല.
അവര്‍ സത്യസുവിശേഷത്തിന് ബധിരരാകയും വീണ്ടും ജനിപ്പാനാകുന്നുമില്ല. സത്യത്തില്‍ നരകത്തിന്‍റെ പുത്രന്മാരെയും പുത്രികളെയും ആണ് വളര്‍ത്തുന്നത്. ഇതാണ് കപട നേതാക്കരുടെ ഉപദേശം. ഇതിനായി അവര്‍ ദൈവത്താല്‍ വിധിക്കപ്പെടും. നാസ്തികര്‍ക്ക് ദൈവത്തിന് പുറംതിരിയേണ്ടിവരും.
ആരാണ് നാസ്തികര്‍? അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് വീണ്ടെടുക്കപ്പെട്ടവരാണോ, അഥവാ അവര്‍ യേശുവില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുകയും എന്നാല്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പാന്‍ പരാജയപ്പെട്ട വരാണോ?
തീത്തൊസ് 3:11 പറയുന്നത് നാസ്തികര്‍ എന്നത് യേശുവില്‍ വിശ്വസിക്കുന്നവരും എന്നാല്‍ `തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്ന` വരായി ശേഷിക്കുന്നവരുമാണ്.
അവര്‍ അവരുടെ അനുയായികളെ ഉപദേശിക്കുന്നത് വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കാനിള്ള സുവിശേഷം പ്രസംഗിക്കുന്ന പുനരുജ്ജീവന സമ്മേളനങ്ങളില്‍ പോകരുത്, പറയുന്നത് ഇത് അപകടകരമാണ്, എങ്ങനെയാണ് `യാഥാസ്ഥിതികര്‍` എതിര്‍ വിശ്വാസത്തെ ഭയക്കുന്നത്? അവരുടെ ഭാഗത്ത് സത്യമില്ലാത്തതിനാല്‍ അവര്‍ ഭയക്കുന്നു. `ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല് ചട്ടം` അതുപോലെയാണ് നാസ്തികരുടെ ഉപദേശങ്ങള്‍.
നാസ്തിക പുരോഹിതന്മാര്‍ ഈ പുസ്തകത്തില്‍നിന്ന് അല്പം, ആ പുസ്തകത്തില്‍നിന്ന് അല്പം, തത്വചിന്തകരുടെ വാക്കുകളില്‍നിന്ന്, കൃതികളില്‍നിന്ന് ഉദ്ധരിക്കയും അവരുടെ ചിന്തകളുമായി അവയെ കൂട്ടിക്കുഴച്ച് എല്ലാം ശരിയാണ് എന്ന് തോന്നിക്കും.
അവര്‍ അവരുടെ അനുയായികള്‍ ശുദ്ധന്മാരെന്ന് കരുതുകയും അവര്‍ അവരെ ലോകപരമായ ഉപദേശങ്ങളാല്‍ പഠിപ്പിക്കാന്‍ ശ്രമിക്കയും ചെയ്യുന്നു. യഥാര്‍ത്ഥ സഭ ദൈവത്തിന്‍റെ വചനം പ്രസംഗിക്കയും ദൈവവചനത്തെ വിശ്വാസികള്‍ക്ക് പഠിപ്പിക്കയും ചെയ്യും. ലോകത്തിന്‍റെ വഴികളില്‍ പഠിക്കാനായി ജനങ്ങള്‍ സഭയില്‍ വരുന്നില്ല അതിലുപരിയായി, അവര്‍ പള്ളിയില്‍ വരുന്നത് ലോകത്തില്‍ കേള്‍ക്കാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ കാര്യങ്ങളെപ്പറ്റി കേള്‍ക്കാനാണ്. അവര്‍ വരുന്നത് യേശുവിന്‍റെ വചനം കേള്‍ക്കാനാണ്.
ജനങ്ങള്‍ അവരുടെ സഭയില്‍ പ്രവേശിക്കുന്നത് പാപികളായിട്ടാണ് എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നത് പാപമില്ലാത്ത നീതിമാന്മാരായ വിശ്വാസികളായി സഭയില്‍ നിന്നും ഉയര്‍ന്നു വരണമെന്നാണ്. എന്താണ് നാസ്തികരായ പുരോഹിതര്‍ അവരെ പഠിപ്പിക്കുന്നത്? അവര്‍ അവരുടെ അനുയായികളോട് പറയുന്നത് ദൈവദാസന്മാര്‍ സത്യസുവിശേഷം പ്രസംഗിക്കുന്ന പുനരുജ്ജീവന സമ്മേളനങ്ങള്‍ക്ക് പോകരുത് എന്നാണ്. അവര്‍ അവരുടെ അനുയായികളെ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതില്‍നിന്ന് തടയുന്നു.
ഇത് വളരെ വിഡ്ഡിത്തമാണ്. അവര്‍ അവരുടെ അനുയായികളെ വഞ്ചിച്ചേക്കാം എന്നാല്‍ അവര്‍ക്ക് ദൈവത്തെ ചതിക്കാനാവില്ല.
വ്യാജ പുരോഹിതന്മാര്‍ക്ക് അവരുടെ അനുയായികളെ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കാന്‍ കഴിയുമോ?
ഇല്ല. വീണ്ടും ജനിച്ചവര്‍ക്കുമാത്രമേ മറ്റുള്ളവരെ വീണ്ടും ജനിപ്പിക്കാന്‍ കഴികയുള്ളൂ.
നാസ്തികരെ, നിങ്ങള്‍ യഥാര്‍ത്ഥ ദൈവദാസന്മാര്‍ എങ്കില്‍, ആത്മാവ് നിങ്ങളെ കുറ്റപ്പെടുത്തുന്നത് നിങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയുന്നില്ലേ? നിങ്ങള്‍ പിന്തിരിഞ്ഞേ പറ്റൂ. നിങ്ങള്‍ നിങ്ങളുടെ അനുയായികള്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനനത്തിന്‍റെ സുവിശേഷം ദൈവത്തിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍ പ്രസംഗിക്കുന്ന പുനരുജ്ജീവന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സം നില്‍ക്കുന്നത് നിര്‍ത്തിയേ പറ്റൂ.
നാസ്തികര്‍ അവരുടെ അനുയായികളെ വേദശാസ്ത്രം പഠിപ്പിക്കുന്നു, അതുകൊണ്ട് അവര്‍ മറ്റു സിദ്ധാന്തങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍, അവര്‍ തോല്പിക്കപ്പെടുന്നു. ഇത് വളരെ ദയനീയമാണ്. വ്യാജ പുരോഹിതര്‍ ദൈവവചനങ്ങളില്ലാതെ ശുശ്രൂഷിക്കുന്നതില്‍ സമര്‍ത്ഥരാണ്. അവരുടെ വഴിതെറ്റപ്പെട്ട കുറ്റാരോപണങ്ങളെ അടിസ്ഥാനമാക്കി അവര്‍ പ്രസംഗിക്കും, വിദഗ്ദോപദേശം നല്കും, ശുശ്രൂഷിക്കയും ചെയ്യും. ദൈവത്തിന്‍റെ വചനമില്ലാതെ ശുശ്രൂഷിക്കയും പ്രസംഗിക്കയും ചെയ്യുന്നവരാരോ അവര്‍ നാസ്തികരും കൂലിക്കാരുമാണ്. (യോഹ. 10:13)
വ്യാജ ശുശ്രൂഷകര്‍ നാസ്തികരാണ് എന്തുകൊണ്ടെന്നാല്‍ അവരുടെ അകത്തേക്കും പുറത്തേക്കുമുള്ള സ്വയം വ്യത്യസ്തമാണ്. ചില ആള്‍ക്കാര്‍ നിലനില്ക്കുന്ന മൂല്യങ്ങളില്‍ യോജിക്കാതെ നില്‍ക്കുന്ന സഭകളെ നാസ്തിക സഭകള്‍ എന്നു പറയുന്നു. എന്നിരുന്നാലും, ചില സഭകള്‍ ഏതു മൂല്യത്തിനും സ്വന്തമാകാന്‍ ആഗ്രഹിക്കുന്നില്ല എന്തുകൊണ്ടെന്നാല്‍ കൂടുതല്‍ സഭകളും ബൈബിളിന്‍റെ യഥാര്‍ത്ഥ ഉപദേശങ്ങള്‍ക്ക് വളരെ ദൂരെ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
അവര്‍ ഒരിക്കലും അവരുടെ പാപങ്ങളുടെ പ്രശ്നം പരിഹരിച്ചില്ല. എങ്കിലും നാസ്തികന്മാര്‍ അവരുടെ അനുയായികളോട് മാനസാന്തരപ്പെടണമെന്നാണ് പറയുന്നത്. അവര്‍ യെരോബെയാമിന്‍റെ പാപമാണ് ചെയ്യുന്നത്. അവിടെ ആരെങ്കിലും ഇപ്പോഴും ഹൃദയത്തില്‍ പാപമുണ്ടെങ്കിലും ദൈവവേല ചെയ്വാന്‍ ശ്രമിക്കുന്നു എങ്കിലും, അവന്‍ അവന്‍റെ പാപങ്ങളും ദൈവത്തിന്‍റെ വിശുദ്ധിയും തികച്ചും തമ്മില്‍ ചേരില്ല എന്ന് തിരിച്ചറിയണം. അവന്‍ തീര്‍ച്ചയായും അവനൊരു നാസ്തികനാണെന്ന് അറിയണം.
ആകയാല്‍, പ്രസംഗിക്കുന്നവരോ സഭയില്‍ പ്രവൃത്തി ചെയ്യുന്നവരോ ഇപ്പോഴും പാപികള്‍ എങ്കില്‍, അവന്‍ തീര്‍ച്ചയായും ഒരു പാപിയെന്ന് തിരിച്ചറിയണം. ക്രിസ്തുവിന്‍റെ രക്ഷയുടെ സുവിശേഷം, വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷം അറിയായ്കകൊണ്ട് അവന്‍ ഒരു പാപിയാണ്. ഒരാള്‍ ഒരു നാസ്തികനില്‍നിന്ന് ബൈബിള്‍ പഠിക്കയും മറ്റുള്ളവരെ പഠിപ്പിക്കയും ചെയ്താല്‍, അവനും നാസ്തികനായിത്തീരുന്നു.
നമുക്ക് ഫലം കൊണ്ട് വൃക്ഷത്തെ അറിയാം. ആരാണോ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിച്ച് നീതിമാന്മാരായത് അവര്‍ക്ക് നീതിമാന്മാരെ കായ്ക്കാന്‍ മാത്രമേ പറ്റൂ എന്നാല്‍ ഇപ്പോഴും പാപികളായവര്‍ പാപികളെ കായ്ക്കാനായി ശിക്ഷിക്കപ്പെടും. `നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു`. (മത്തായി 7:17)
നാസ്തിക പുരോഹിതന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ എന്താണ് പ്രസംഗിക്കുന്നത്?
നാസ്തിക പുരോഹിതന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ എന്താണ് പ്രസംഗിക്കുന്നത്?
ലൗകീകമായ വേദശാസ്ത്രവും മനുഷ്യന്‍റെ ചിന്തകളും
കള്ളപുരോഹിതന്മാര്‍ അതും ഇതും എല്ലാം ശ്രദ്ധിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ ഇത്ര ശ്രദ്ധാലുക്കളായിരിക്കുന്നത്? അവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവരുടെ കള്ളം പുറത്താക്കപ്പെടും എന്തുകൊണ്ടെന്നാല്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കപ്പെടുന്നതില്‍ ഉറച്ച വിശ്വാസം അവര്‍ക്കില്ല.
നാസ്തികര്‍ ഇവിടെനിന്നും അല്പം അവിടെനിന്നും അല്പം എടുക്കും. അവര്‍ ജനങ്ങളെ വഞ്ചിക്കയും സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ ഉപദേശിക്കയും ചെയ്യുന്നു.
`ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല് ചട്ടം, സൂത്രത്തിന്മേല് സൂത്രം, സൂത്രത്തിന്മേല് സൂത്രം, ഇവിടെ അല്പം, അവിടെ അല്പം`. സൂത്രത്തിന്മേല്‍ സൂത്രം, അവര്‍ പറയുന്നത്, `ഈ വാക്കിന് അങ്ങിനെയെല്ലാം ഗ്രീക്കിലും ഹ്രീബ്രൂവിലും അര്‍ത്ഥമുണ്ട്. ഒപ്പം അവിടെ ഇങ്ങനെയെല്ലാം സിദ്ധാന്തങ്ങളുണ്ട്`. തികച്ചും കറുപ്പും വെളുപ്പുമായ പദങ്ങളില്‍ പ്രകടിപ്പിക്കുന്ന രക്ഷയുടെ സിദ്ധാന്തവുമായി അവര്‍ ഏറ്റുമുട്ടേണ്ടിവന്നാല്‍ കരുതിയിരിക്കാന്‍ അവര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. അവര്‍ പറയുന്നത് `മാര്‍ട്ടിന്‍ ലൂഥര്‍ ഇതു പറഞ്ഞു ഒപ്പം ജോണ്‍ കാല്‍വിന്‍ അതു പറഞ്ഞു, എന്നാല്‍ ജോണ്‍ നോക്സ് അങ്ങനെയെല്ലാം പറഞ്ഞു നമ്മള്‍ ചിന്തിക്കുന്നത് അവരെയെല്ലാം അവരുടെ സ്വന്തം വഴികളില്‍ ശരിയെന്നു തോന്നുന്നു എന്നാണ്.`
അവര്‍ക്ക് അവര്‍ പറയുന്നതെന്തെന്നോ വിശ്വസിക്കുന്നതെന്തിലെന്നോ അറിയില്ല. യഥാര്‍ത്ഥ വിശ്വാസമുള്ള ഒരാളിന് കറുപ്പും വെളുപ്പുമായ പദങ്ങളില്‍ സത്യം പ്രകടിപ്പാന്‍ കഴിയും. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് വീണ്ടും ജനിച്ചവരും വീണ്ടും ജനിക്കാത്തവരും തമ്മിലുള്ള വ്യത്യാസം വ്യക്തമായി പറയാന്‍ കഴിയും. നമ്മള്‍ വ്യക്തമായി പ്രസംഗിക്കുന്നത് വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതിന്‍റെ സുവിശേഷമാണ്.
എന്നാല്‍ നാസ്തികര്‍ കുഴപ്പത്തിന്‍റെ ലോകത്തിലാണ്. അവരുടെ വിശ്വാസം ഒരു കടവാവല്‍ പോലെയാണ്. കടവാവല്‍ പകല്‍ ഗുഹയുടെ അകവും രാത്രിയില്‍ പുറം ലോകവും ഇഷ്ടപ്പെടുന്ന പോലെ, നാസ്തികര്‍ അതും ഇതും ഉപദേശം ഇഷ്ടപ്പെടുന്നു, അതിലും ഇതിലും വിശ്വസിക്കുന്നു. അവര്‍ക്ക് സത്യമെന്തെന്ന് ഒരിക്കലും അറിയില്ല. ഒരു നാസ്തിക പുരോഹിതന്‍ നരകത്തിലേക്കു പോകുമ്പോള്‍, അവന്‍റെ അനുയായികളും അവനോടൊപ്പം ദുഷിച്ച അവസാനം വരെ ഉണ്ടാകും. കള്ള പ്രവചനങ്ങളില്‍ അവര്‍ വിശ്വസിക്കുന്നതുകൊണ്ട് ധാരാളം ജനങ്ങള്‍ നരകത്തില്‍ ഒടുങ്ങുന്നു.
നിങ്ങളുടെ ശുശ്രൂഷകന്‍ വെള്ളത്താലും ആത്മാവാലും ജനിച്ചവനാണോ? ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ വീണ്ടും ജനിപ്പിക്കുന്ന സുവിശേഷവചനത്തെയാണോ അവന്‍ പ്രസംഗിക്കുന്നത്? അവന്‍ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ഭാഗ്യവാന്മാരത്രെ, അവന്‍ ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ ശിക്ഷയിലാണ്. നിങ്ങള്‍ വീണ്ടും ജനിച്ചില്ലായെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കണം, ഇതിനെ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കണം, വീണ്ടും ജനിക്കപ്പെടണം.
നാസ്തികര്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതിന്‍റെ സുവിശേഷം വെറുക്കുന്നു. അവര്‍ പ്രസംഗിക്കുന്നത്, `യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ ഒപ്പിയെടുക്കുവാന്‍ വന്നു, അവന്‍ അതുതന്നെ ചെയ്തു. അവന്‍ ഇന്ന് നമ്മുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞു കൊണ്ടിരിക്കയും ഭാവിയിലും ഇതു തുടരുകയും ചെയ്യും`. ഇതെങ്ങനെ സത്യമാകും? അവര്‍ പറയുന്നത് അവര്‍ നീതിമാന്മാരെന്ന് എന്നാല്‍ അവര്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷത്തില്‍ അവര്‍ നീതിമാന്മാരാണ്, അടുത്തതില്‍ പാപികളും.
അവരുടേത് ഒരു കള്ളവേദശാസ്ത്രമാണ്. ഇത് അസത്യമാണ്. ആര് ഇപ്പോള്‍ നീതിമാനും പിന്നീട് പാപിയും ആയാല്‍ നാസ്തികനാണ്, ഒരു കപട പ്രവാചകന്‍. അതുതന്നെയാണ്. അവനെതന്നെ നരകശിക്ഷയിലാക്കുകയും അവനെതന്നെ അനീതിയിലാക്കുകയും ചെയ്യുന്നവന്‍.
നാസ്തികത്വത്തിന്‍റെ അനുയായികളുടെ മേല്‍ ദൈവത്തിന്‍റെ ശാപമുണ്ട്
നാസ്തികര്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്തിന്മേല്‍?
പ്രവൃത്തിയിന്മേല്‍
നാസ്തികര്‍ സ്ഥിരതയുള്ളവരല്ല. ആകയാല്‍ അവരുടെ അനുയായികള്‍ അവരുടെ അടുത്തേക്ക് ചെന്ന് എങ്ങനെയാണ് വീണ്ടും ജനിക്കുന്നത് എന്ന് അവരോട് ചോദിക്കുമ്പോള്‍ വെള്ളത്താലും ആത്മാവാലും അവരുടെ വീണ്ടും അനുയായികളെ ജനിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനുപകരമായി, ജനങ്ങള്‍ ദിവാസ്വപ്നങ്ങളാല്‍ വീണ്ടും ജനിക്കപ്പെടാം. എന്നും മൂഠ ആശയം അവരുടെ അനുയായികള്‍ക്ക് അവര്‍ നല്കി. അവര്‍ എന്നു വീണ്ടും ജനിക്കും എന്നതിനേക്കുറിച്ച് അവര്‍ അറിവില്ലാത്തവരായിരിക്കുന്നു. ഇത് പരിഹാസ്യമാണ്.
യോഹ. അധ്യായം 3 ല്‍ യേശു പറഞ്ഞു, `പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴികയില്ല` എന്നിരുന്നാലും ഈ ദിനങ്ങളില്‍ വീണ്ടും ജനിച്ച നീതിമാന്മാരായ ജനങ്ങളെ നാസ്തികര്‍ എന്ന് ആരോപിച്ചു വിളിക്കപ്പെടുന്നു.
നാസ്തിക പുരോഹിതന്മാര്‍ പറയുന്നത് അവര്‍ വിനീതരായതുകൊണ്ട് അവര്‍ക്ക് അവരെ തന്നെ നീതിമാന്മാരെന്ന് വിളിക്കാന്‍ കഴിയുകയില്ല എന്നാണ്. അവര്‍ അവരുടെ അനുയായികളോട് പറയും, `വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതിന്‍റെ അനുഗ്രഹത്തെക്കുറിച്ച് പ്രസംഗകന്‍ സംസാരിക്കാന്‍ പദ്ധതിയിടുന്ന ഏതെങ്കിലും പുനരുജ്ജീവന സമ്മളനങ്ങളില്‍ നിങ്ങള്‍ പങ്കെടുക്കരുത്. നിങ്ങള്‍ വീണ്ടും ജനിച്ചാല്‍, നിങ്ങള്‍ ഒരു നാസ്തികനാകും. നിങ്ങള്‍ സഭയാല്‍ അധിക്ഷേപിക്കപ്പെടും. നിങ്ങള്‍ ഞങ്ങളോടൊപ്പം തുടരണമെങ്കില്‍, പാപിയായി തുടരുക, സമയമാകുമ്പോള്‍ ദൈവം നിന്നെ നീതിമാനാക്കും`. അവര്‍ പറയുന്നതെന്തോ അതിതാണ്. അവര്‍ ശരിക്കും എന്താണ് അര്‍ത്ഥമാക്കുന്നതെന്നാല്‍ നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് വീണ്ടും ജനിക്കണമോ വേണ്ടയോ എന്ന്.
നാസ്തികര്‍ അവരുടെ അനുയായികളോടു പറയും, `നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നേ പറ്റൂ, എന്നാല്‍ വീണ്ടും ജനിപ്പിക്കപ്പെടുക നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് നിങ്ങള്‍ സ്വതന്ത്രമായി ശ്രമിക്കുക. നിങ്ങള്‍ ഇപ്പോഴത്തെപോലെ മാത്രം കഴിയുക, സമയം വരുമ്പോള്‍ ദൈവത്തിന് മുന്നില്‍ പോക, അപ്പോള്‍ നിങ്ങള്‍ സത്യം കണ്ടുപിടിക്കും. അതിനുശേഷം എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. എന്നാല്‍ ഇത് ഒരു യഥാസ്ഥിതിക സഭയാണ്, അതുകൊണ്ട് നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നേ പറ്റൂ`. ഇതു സത്യമാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ?
അവിടെനിന്നും അല്പം ഇവിടെനിന്നും അല്പം എടുത്ത് ഈ നാസ്തിക പുരോഹിതന്മാര്‍ അവരുടെ സ്വന്തം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നു. അപ്പോള്‍ അവര്‍ക്കായി ഇത് മാത്രം സത്യം ആകുന്നു. അവര്‍ക്ക് വെള്ളത്തിനെയും ആത്മാവിനെയും കുറിച്ച് പറയുന്ന ദൈവത്തിന്‍റെ വചനം അറിയില്ല.
അവരുടെ ചിന്താഗതിക്കനുസൃതമായി നാസ്തികര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നു. നമ്മള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് പറയപ്പെട്ട വചനങ്ങള്‍ക്കനുസൃതമായി, എന്നാല്‍ അവര്‍ അവരുടെ സ്വന്തം വഴികളില്‍ ഇത് വ്യാഖ്യാനിക്കുന്നു. അതുകൊണ്ടാണ് ധാരാളം വേദശാസ്ത്രക്കാരും മൂല്യങ്ങളും ക്രിസ്തീയതയില്‍ ഉണ്ടായത്.
അവിടെ വളരെയധികം നാസ്തിക മൂല്യങ്ങളും വേദശാസ്ത്രക്കാരും ഉള്ളതുകൊണ്ട്, നാസ്തിക പുസ്തകങ്ങള്‍ എണ്ണമില്ലാത്തവിധം ഉണ്ട്. നാസ്തിക പുരോഹിതന്മാര്‍ അവര്‍ പ്രസംഗിക്കുമ്പോള്‍ ഈ പുസ്തകത്തില്‍ നിന്നും അല്പവും ആ പുസ്തകത്തില്‍നിന്ന് അല്പവും ഉദ്ധരിക്കും. എങ്ങനെയായാലും യഥാര്‍ത്ഥ പുരോഹിതന്മാര്‍ ബൈബിളില്‍ നിന്നു മാത്രം പ്രസംഗിക്കും.
നാസ്തികന്മാര്‍ അവരുടെ അനുയായികളില്‍നിന്ന് ധാരാളം കൗശലമായ വഴികളിലൂടെ പണം ഈടാക്കും. അവര്‍ ഈ ലോകത്തില്‍ നന്നായി ഭക്ഷണം കഴിക്കയും ജീവിക്കയും ചെയ്ത് നരകത്തില്‍ അവസാനിക്കും എന്തുകൊണ്ടെന്നാല്‍ അവര്‍ വീണ്ടും ജനിക്കുന്നതില്‍ പരാജയപ്പെട്ടു. ദൈവം അവര്‍ക്കായി ഒരുക്കിയിരിക്കുന്ന അവസാനം ഇതാണ്.
തുടക്കത്തില്‍ ദൈവം അവരെ സഹിക്കും. എന്നാല്‍ ആരാണോ മനോദാര്‍ഢ്യത്തോടുകൂടി വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കപ്പെടുന്നതിനെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത്, അവന്‍ അവരെ നരകത്തിലേക്കയക്കും.
ദൈവം നാസ്തികരെ ന്യായവിധിക്കിരയാക്കും. നാസ്തികര്‍ ദൈവത്തില്‍ തീക്ഷണമായി വിശ്വസിക്കയും തുടക്കത്തില്‍ പുസ്തകക്കണക്കിന് ബൈബിള്‍ ദൃക്സാക്ഷിവിവരണങ്ങളും വേദശാസ്ത്ര പുസ്തകങ്ങളും തീര്‍ക്കയും ചെയ്യുന്നു. എന്നാല്‍ അല്പാല്പമായി അവര്‍ മനുഷ്യന്‍റെ കാഴ്ചപ്പാടിലൂടെ പ്രസംഗിക്കാന്‍ തുടങ്ങുന്നു, അതുകാരണം അവരുടെ അനുയായികള്‍ക്ക് ഒരിക്കലും വീണ്ടും ജനിപ്പാന്‍ കഴിയില്ല.
നാസ്തികര്‍ അവരുടെ ഭൂമിയിലെ പ്രവൃത്തികളുടെ മേല്‍ വളരെയധികം പ്രാധാന്യം കൊടുക്കാനുള്ള പ്രവണതകൂടി കാണിക്കുന്നു. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പാനുള്ള സുവിശേഷം പ്രസംഗിക്കുന്നില്ലാത്ത ഏതു ശുശ്രൂഷകനും ദൈവത്തിനു മുന്നില്‍ നാസ്തികനാണ്.
അവര്‍ അവരുടെ അനുയായികളെ അവസാനമില്ലാത്ത വിധത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അവര്‍ അവരെ നിര്‍ബന്ധിച്ച് 40 ദിവസം മുഴുവന്‍ രാത്രി പ്രാര്‍ത്ഥനകള്‍ 100 ദിവസം അതിരാവിലെ പ്രാര്‍ത്ഥനകള്‍, മലയിലെ പ്രാര്‍ത്ഥനകള്‍, സ്ഥിരമായി ഉപവസിക്കുക, സഭകള്‍ ഉണ്ടാക്കുവാന്‍ വഴിപാട് നല്കുക, ആയിരം കത്തുന്ന വഴിപാടുകള്‍, പുനരുജ്ജീവന പ്രാര്‍ത്ഥനകള്‍ക്കായുള്ള സംഭാവനകള്‍... എന്നിവയ്ക്കായി നിര്‍ബന്ധിക്കയും ഓരോ വിശ്വാസിയും എത്രമാത്രം സംഭാവന നല്‍കി എന്നതിന് ഗ്രാഫ് വരക്കുകയും ചെയ്യും. അവരുടെ പ്രവൃത്തികളുടെ ഫലങ്ങളില്‍ മാത്രം നോക്കുമ്പോള്‍, അവര്‍ നാസ്തികരാണെന്ന് നമുക്ക് കാണാന്‍ കഴിയും.
അവരുടെ അനുയായികളിലും കൂടി ദൈവത്തിന്‍റെ ശാപം വീഴും. വീണ്ടും ജനിക്കപ്പെടാതെയുള്ള ശുശ്രൂഷകരും അവരുടെ അനുയായികളും ദൈവശാപത്തിന്‍ കീഴിലാണ്.
നാസ്തികര്‍ അവരുടെ അനുയായികളുടെ മനസ് വായിക്കാന്‍ ശ്രമിക്കുന്നു
നാസ്തികര്‍ അവരുടെ അനുയായികളുടെ മനസ് വായിക്കാന്‍ ശ്രമിക്കുന്നു എന്തിന്?
എന്തുകൊണ്ടെന്നാല്‍ അവര്‍ വീണ്ടും ജനിച്ചവരല്ല, എന്നാല്‍ ഹൃദയങ്ങളില്‍ കാപട്യത്തോടെ ആത്മാവില്ലാതെ ശുശ്രൂഷിക്കുന്നു.
നാസ്തിക പുരോഹിതന്മാര്‍ എല്ലാ ദിവസവും കരയും. അവര്‍ക്ക് തീര്‍ച്ചയായും മുതിര്‍ന്ന ശെമ്മാശന്മാരെയും ശെമ്മാകളെയും, മൂപ്പന്മാരെയും സാധാരണ ശെമ്മാശെന്മാരെയും സാധാരണ ആള്‍ക്കാരെയും സന്തോഷിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇങ്ങനെയാണ് അവര്‍ എല്ലാ ദിവസവും ഇത് അവര്‍ക്ക് കിട്ടുന്നത്.
അവര്‍ വ്യക്തിത്വമുള്ളവരായി എല്ലാദിവസവും പെരുമാറുന്നു. `വിശുദ്ധരും കൃപയുള്ളവരും......` അവര്‍ മുഴുവനും പാപമാണ് എന്നാല്‍ അവര്‍ തീര്‍ച്ചയായും വിശുദ്ധ വസ്തുക്കളെക്കുറിച്ച് സംസാരിക്കും, അതുകൊണ്ട് കടന്നുപോകുന്ന ദിവസങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ കാപട്യമുള്ളവരായിത്തീരുന്നു.
ഒരു പ്രാസംഗികന്‍ ഒരിക്കല്‍ പറഞ്ഞു, `ഉള്ളില്‍ ആത്മാവില്ലാതെ ശുശ്രൂഷിക്കുന്നത് ശാപമാണ്. ഇതെന്താണ് അര്‍ത്ഥമാക്കുന്നത് എന്നാല്‍ മാനസാന്തരപ്പെടാതെ ദൈവപ്രവൃത്തി ചെയ്യുന്നത് നാസ്തികത്വമാണ്. ഇത് ശാപം പിടിച്ച ജീവിതമാണ്. നിങ്ങള്‍ ഈ നാസ്തികരില്‍ ഒന്നെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കണം.
യേശുവില്‍ വിശ്വസിക്കയും വീണ്ടും ജനിക്കാതിരിക്കയും ചെയ്യുന്നത് ആരായാലും നാസ്തികനാണ്. ഇതു കൂടാതെ, എല്ലാവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിലേക്കു തിരിയണം. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിച്ച നീതിമാനു മാത്രമേ മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കാന്‍ കഴിയൂ.
നാസ്തികര്‍ സമാധാനത്തിനായി നിലവിളിക്കുന്നു.
നാസ്തിക പുരോഹിതന്മാര്‍ എങ്ങനെയാണ് അവരുടെ അനുയായികളെ സംതൃപ്തരാക്കുന്നത്?
അവന്‍ എല്ലായ്പ്പോഴും സമാധാനത്തിനായി നിലവിളിക്കും, അവരുടെ അനുയായികള്‍ അവര്‍
പാപികളാണെങ്കില്‍ കൂടി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
യെശയ്യാവു 28:14-15 പറയുന്നത്, `അതുകൊണ്ട് യരൂശലേമിലെ ഈ ജനത്തിന്‍റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍. ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തുവരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജ്യത്തില്‍ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.`
ഇവിടെ പരിഹാസികള്‍ ആരാണ്? ആരാണോ ദൈവവചനം അവരുടെ സ്വന്തം തെറ്റായ വിശ്വാസങ്ങളെ ഇടകലര്‍ത്തി പ്രസംഗിക്കുന്നത് അവര്‍. ഒരു പ്രാസംഗികന്‍റെ ചിന്തകള്‍ എന്തായിരുന്നാലും, വേദശാസ്ത്രം എന്തു പറഞ്ഞിരുന്നാലും, അവന്‍ ബൈബിളിന് ശരിയായ ഒരു വ്യാഖ്യാനം നല്കണം. നാസ്തികരായ പുരോഹിതന്മാര്‍ അവര്‍ക്ക് യോഗ്യമെന്നു തോന്നുന്ന വഴിയില്‍ ബൈബിള്‍ പ്രസംഗിക്കുന്നു.
`ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തുവരികയില്ല.`
നാസ്തികര്‍ പറയുന്നത് ബാധ അവരിലൂടെ കടന്നുപോവില്ല എന്നത്രെ. അവര്‍ ആള്‍ക്കാരോട് വിഷമിക്കണ്ട എന്നു പറയും. നാശവും നരകവും അവര്‍ക്കായി നിലനില്‍ക്കുന്നില്ല. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരം നാസ്തികരില്‍ നിന്ന് ദൂരെ മാറിനില്‍ക്കുക.
നിങ്ങള്‍ക്ക് വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കേണ്ടതില്ലെന്ന് നാസ്തികര്‍ പറയും. ഇത് സത്യമാണോ? അല്ല, തീര്‍ച്ചയായും അല്ല. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കാതെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവില്ല.
സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാതിരിക്കുന്നത് ശരിയാണോ? ഇത് നരകത്തില്‍ എരിയുന്നതിന് തുല്യമാണ്. പറയേണ്ട ആവശ്യമില്ല, രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം അല്ല എന്നുതന്നെയാണ്. നമുക്ക് എല്ലാവര്‍ക്കും വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ വിശ്വസിച്ച് ഒരുമിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാം.
നാസ്തികപുരോഹിതന്മാര്‍ ജനങ്ങളെ പിഴപ്പിക്കുന്നു, അവര്‍ യേശുവില്‍ വിശ്വസിക്കുന്നതുകൊണ്ട്, അവര്‍ പാപികളായി തുടരുന്നത് ശരിയെന്നും അവര്‍ നരകത്തിലേക്കു പോകയില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങള്‍ പാപിയാണെങ്കിലും നിങ്ങളുടെ സംരക്ഷണം യേശു ചെയ്യുന്നുവോ? ഒരു പാപിക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുമോ? നിങ്ങള്‍ ഒരു പാപിയെങ്കിലും നരകത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും, നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുമ്പോള്‍ നരകത്തില്‍ പോകേണ്ടതില്ല എന്ന് ബൈബിളില്‍ എഴുതപ്പെട്ടിട്ടുണ്ടോ?
നാസ്തികര്‍ പറയുന്നത് അവര്‍ മരണത്തോടു സഖ്യമുണ്ടാക്കി, അതിനാല്‍ മരണം അവരിലേക്കു വരില്ല എന്നാണ്. അവര്‍ പറയുന്നത് അവന് അവന്‍റെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും ഒരു വിശ്വാസിക്ക് നരകശിക്ഷ ഒഴിവാക്കാനാകും എന്നത്രെ. നിങ്ങള്‍ ചിന്തിക്കുന്നത് യഥാര്‍ത്ഥമായും ഈ വഴിയില്‍ ഇതു സംഭവിക്കുന്നു എന്നാണോ?
മരണവും നരകവും അവര്‍ക്കായി കാത്തുനില്‍ക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട്, നാസ്തികര്‍ ജനങ്ങളെ ആത്മവിശ്വാസത്താല്‍ പ്രേരിപ്പിക്കും. വീണ്ടും ജനിക്കാത്തവരാരോ അവരെ നാസ്തികപുരോഹിതന്മാര്‍ ശെമ്മാശന്മാരും, മൂപ്പന്മാരും, ശുശ്രൂഷകന്മാരുമായി നിയമിക്കും. എന്നാല്‍ അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസം സ്ഥാപിക്കണം.
വിശ്വാസികള്‍, അവര്‍ പാപികളെങ്കിലും, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനത്തിന് അര്‍ഹതയുള്ളവരാണോ? ഒരു പാപിക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുമോ? ബൈബിള്‍ പറയുന്നത് പാപികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുമെന്നാണോ? അല്ല. പാപത്തോടു കൂടി ഒരു നീതിമാന്‍ ഉണ്ടാകുമോ? ഇല്ല. ഇത് നാസ്തികത്വത്തിന്‍റെയും വ്യാജവേദശാസ്ത്രത്തിന്‍റെയും ഉപദേശങ്ങളാണ്.
ബൈബിള്‍ പറയുന്നു, `പാപത്തിന്‍റെ ശമ്പളം മരണമത്രെ` (റോമ. 6:23). ഇതാണ് ദൈവത്തിന്‍റെ ന്യായപ്രമാണം. അവന്‍ എല്ലാ പാപികളെയും നേരെ നരകത്തിലേക്ക് അയക്കുന്നു.
`പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തുവരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തില്‍ ഒളിച്ചിരിക്കുന്നു.` നാസ്തികപുരോഹിതന്മാര്‍ വാക്കുകള്‍ ആ ഫലം കിട്ടത്തക്ക രീതിയില്‍ സംസാരിക്കയും അവരുടെ ഹൃദയങ്ങളില്‍ പാപങ്ങള്‍ ഉണ്ടെങ്കില്‍ കൂടി അവര്‍ നരകത്തില്‍ പോകില്ല എന്ന് ദൃഡമായി വിശ്വസിക്കയും ചെയ്യുന്നു. അവര്‍ ഒരു കപടവും അസത്യവുമായ വേദശാസ്ത്രത്തിന് പിന്നില്‍ ഒളിച്ചിരിക്കയാല്‍, ദൈവത്തിന് അവരെ സഹായിക്കാന്‍ കഴിയുകയില്ല. അവര്‍ അവരുടെ വേദശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്നതു കൊണ്ട്, അവര്‍ നാസ്തികരും പാപികളുമായി നരകം ലക്ഷ്യമാക്കിയിട്ടിരിക്കുന്നു. അവരെപ്പോലെ വളരെയധികം പേര്‍ ഉണ്ടെന്നുള്ളത് എത്ര ദുഃഖകരമാണ്.
നാസ്തികരുടെ താല്പര്യം പണത്തില്‍ മാത്രമാണ്
നാസ്തികപുരോഹിതന്മാരുടെ ലക്ഷ്യം എന്താണ്?
അവരുടെ അനുയായികളില്‍ നിന്നും സാധ്യമായത്ര പണം തട്ടിയെടുക്കുക
നാസ്തികരും വ്യാജപുരോഹിതന്മാരും പണത്തില്‍ മാത്രം തല്പരരാണ്. അവര്‍ അത്യാഗ്രഹികളാണ്. `ഈ മനുഷ്യന്‍ എന്‍റെ സഭയില്‍ വന്നാല്‍ എത്രമാത്രം പണം തരും?` അയാള്‍ കൊടുക്കുന്ന ദശാംശത്തെക്കുറിച്ചായിരിക്കും അവര്‍ ചിന്തിക്കുക. ഇത് സ്വര്‍ണ കാളക്കുട്ടിയെ ആരാധിക്കുന്നതു പോലെയാണ്. `എന്നെ ദയവായി വിജയിയാക്കുക, എന്നെ ധാരാളം പണം ഉണ്ടാക്കാന്‍ അനുവദിക്കുക, കര്‍ത്താവേ` വ്യാജപുരോഹിതന്മാര്‍ അതുപോലെ പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ഉപദേശിക്കും.
അവര്‍ പറയും, `നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ വന്ധ്യയായിരിക്കുമ്പോഴും നിങ്ങള്‍ ഗര്‍ഭം ധരിക്കും, നിങ്ങളുടെ വ്യാപാരത്തില്‍ നിങ്ങള്‍ വിജയിക്കും.`
വളരെ അധികം ജനങ്ങള്‍ ഈ വ്യാജപുരോഹിതന്മാരാല്‍ വഞ്ചിക്കപ്പെടുന്നു, ഒപ്പം അവരുടെ പണത്തെ അവരില്‍ നിന്നു തട്ടിയെടുക്കയും അവരുടെ ദുര്‍വൃത്തികള്‍ക്കായി നരകത്തില്‍ പോകയും ചെയ്യും. ഇത് എന്ത് അനീതിയാണ്! നാസ്തികത്വത്തിന്‍റെ ചുഴിയില്‍ പെട്ടുപോയ ഒരാള്‍ ബോധത്തിലേക്കു വന്നാല്‍, അവന്‍റെ ചതിയന്മാര്‍ക്ക് അവന്‍ എത്ര പണമാണ് കൊടുത്തതെന്ന് കണ്ടെത്തി അവന്‍ അതിശയിച്ചു പോകും. അവര്‍ക്കായി പണിയെടുത്തതും പിന്തുടര്‍ന്നതുമായ അവന്‍റെ സ്വന്തം വിഡ്ഢിത്തത്തെ ഓര്‍ത്ത് അവന്‍ അവനെ തന്നെ പഴിക്കും.
നാസ്തികര്‍ അവര്‍ എന്താണോ ശരിയായ മതമെന്ന് കരുതുന്നത് അതിനെ പ്രത്യേകിച്ചും തീക്ഷ്ണമായി ആചരിക്കുന്നവരാണ്. അവരുടെ അനുയായികള്‍ അവരെതന്നെ അതിരാവിലെയുള്ള പ്രാര്‍ത്ഥനകള്‍, മലമുകളിലെ പ്രാര്‍ത്ഥനകള്‍, പ്രത്യേക സംഭാവനകള്‍, ദശാംശം, ആഴ്ച വഴിപാടുകള്‍ എന്നിവയ്ക്ക് സമര്‍പ്പിക്കുന്നു. അവരുടെ അനുയായികളില്‍ നിന്ന് പണം പിടുങ്ങാന്‍ ധാരാളം കാരണങ്ങളുണ്ട്.
അവരുടെ അനുയായികള്‍ കഠിനമായി പണിയെടുക്കുന്നു, എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവരെ പഠിപ്പിക്കാത്തതു കൊണ്ട് അവരുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപമുണ്ട്. കുറച്ചുപേര്‍ അവരോട് ഇതിനെക്കുറിച്ച് ചോദിക്കും, എന്നാല്‍ അവര്‍ക്ക് ഒരിക്കലും നേരിട്ട് ഒരുത്തരം കിട്ടില്ല. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കാത്ത ആരും ഒരു നാസ്തികനാണ്.
അനുകമ്പാര്‍ഹരായ നാസ്തികരും അവരുടെ അനുയായികളും
ആരാണ് ഈ ലോകത്തില്‍ ഏറ്റവും അനുകമ്പാര്‍ഹര്‍?
വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കെപ്പെടാതെ ശുശ്രൂഷിക്കുന്നവനാരോ അവന്‍
`അനുകമ്പാര്‍ഹരായ നാസ്തികരെ! നിങ്ങളുടെ മാനസാന്തരത്തിന്മേല്‍ വേല ചെയ്യണം!` യെരോബെയാമിലെ പൊന്നു കൊണ്ടുള്ള കാളക്കുട്ടികളെ ആരാധിക്കുകയാണ് വ്യാജവിശ്വാസത്തിന്‍റെ പരമാധികാരത്തിന്‍റെ ചിഹ്നം. പഴയനിയമകാലത്ത് ആദ്യമായി നാസ്തികര്‍ ചെയ്തത് ഒരു പൂജാഗിരിക്ഷേത്രമുണ്ടാക്കയും ഇതില്‍ പൊന്നുകൊണ്ടുള്ള കാളക്കുട്ടികളെ പ്രതിഷ്ഠിക്കയുമായിരുന്നു. (1 രാജാക്കന്മാര്‍ 12:25-33)
ഈ ദിനങ്ങളില്‍, അവര്‍ വലിയ സഭകള്‍ ഉണ്ടാക്കി അവരുടെ അനുയായികളില്‍ നിന്നും പണം തട്ടിയെടുക്കുന്നു. ഒരു മനോഹരമായ ആരാധനാലയം നിര്‍മ്മിക്കുന്നതിനു വേണ്ടി ബാങ്കുകളില്‍ നിന്നും കടമെടുത്ത് സംഭാവന ചെയ്യുവാന്‍ അവര്‍ അവരുടെ അനുയായികളോട് പറയുന്നു. അവര്‍ ഒന്നിച്ചുകൂടിയവരുടെ വികാരങ്ങളെ ഉത്തേജിപ്പിച്ച് സംഭാവന പാത്രങ്ങളിലേക്ക് നയിക്കുന്നു. പണം, മോതിരം, സ്വര്‍ണവാച്ചുകള്‍ വളരെ പെട്ടെന്ന് പാത്രം നിറക്കുന്നു. നാസ്തികര്‍ ഈ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. നാസ്തികസഭകളോരോന്നിലും ഇത് സമമാണ്.
പുറത്തേക്ക്, അവര്‍ ആത്മീയകാര്യങ്ങളില്‍ തല്പരരെന്ന് തോന്നിക്കും, എന്നാല്‍ വാസ്തവത്തില്‍ അവരുടെ പണത്തില്‍ മാത്രമാണ്. ഞാന്‍ നിങ്ങളെ ഉപദേശിക്കാനാണ്. പണക്കാരെ മാത്രം നന്നായി പരിഗണിക്കുന്ന സഭകളില്‍ നിങ്ങള്‍ ദയവായി പോകരുത്. ഒത്തുകൂടിയ ഓരോരുത്തരുടെയും സംഭാവന വിളിച്ചുപറയുന്നത് തെറ്റാണ് എന്തുരകൊണ്ടെന്നാല്‍ അവര്‍ കൂടുതല്‍ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇതു ചെയ്യുന്നത്.
നാസ്തികര്‍ അവരുടെ അനുയായികളോട് പ്രലോഭിപ്പിക്കുന്ന വചനങ്ങള്‍ പറയും `നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.`
`ദൈവപ്രവൃത്തികള്‍ക്കായി നിങ്ങളെതന്നെ അര്‍പ്പിക്കുക. എത്രകൂടുതല്‍ ചെയ്യുന്നുവോ, അത്ര കൂടുതല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.`
`നിങ്ങള്‍ ഒരു മൂപ്പനായി സേവിച്ചാല്‍, നിങ്ങള്‍ക്ക് ഭൗതികമായ അനുഗ്രഹമുണ്ടാകും.`
അതിന്‍റെ ഫലമായി, അവരുടെ അനുയായികള്‍ തമ്മില്‍ മൂപ്പനാകാന്‍ വേണ്ടി മത്സരിക്കയാണ്. പ്രതിഫലമില്ലെങ്കില്‍, മൂപ്പനായി സേവിക്കാന്‍ ആര്‍ തയ്യാറാകും? മൂപ്പന്മാര്‍ ധനപരമായി സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നു.
നാസ്തികര്‍ സ്വര്‍ണകാളക്കുട്ടിയെ ആരാധിക്കുന്നു. അവര്‍ വീണ്ടും ജനിക്കായി അവരുടെ ജനങ്ങളെ സഹായിക്കുന്നില്ല. മതേതരമായ അനുഗ്രഹത്തിന്‍റെ വാഗ്ദാനത്താല്‍ പ്രേരിപ്പിച്ച് അവര്‍ അവരുടെ അനുയായികളില്‍ നിന്നും പണം തട്ടിയെടുക്കുന്നു. അവരുടെ അനുയായികള്‍ നരകശിക്ഷ അനുഭവിച്ചാലും അവരുടെ സഭയ്ക്ക് നല്ല സാമ്പത്തിക അടിത്തറ ഉണ്ടെങ്കില്‍ അവര്‍ ശ്രദ്ധിക്കയില്ല.
നാസ്തികര്‍ക്ക് അവരുടെ പ്രഭാഷണങ്ങളില്‍ ഉറപ്പില്ല
അവര്‍ എന്തു പറയുന്നു എന്ന് അവര്‍ക്കു തന്നെ ഉറപ്പില്ലാത്തതുകൊണ്ട് നാസ്തികര്‍ ഇടക്കിടക്ക് `മിക്കവാറും` അഥവാ `ആയിരിക്കും` എന്നൊക്കെ പറയാനിഷ്ടപ്പെടുന്നു. അവര്‍ക്ക് ദൈവത്തിന്‍റെ വചനത്തില്‍ വിശ്വാസമില്ല ഒപ്പം അവര്‍ പ്രസംഗിക്കുന്നതെന്തോ അതില്‍ സത്യമായും വിശ്വസിക്കുന്നുമില്ല. അവരുടെ വിശ്വാസവ്യവസ്ഥിതി ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിനുള്ളില്‍ കിടക്കുന്നില്ല. അവര്‍ പറയുന്നു, `ഇതിങ്ങനെ പറയപ്പെടാന്‍ കഴിയും......` അവര്‍ ഒരിക്കലും വ്യക്തമായും ഉറപ്പോടും കൂടെ പറകയില്ല.
അവര്‍ അവരുടെ അനുയായികളെ കള്ളം ഉപദേശിക്കുന്നതിലും നല്ലതായിരുന്നു ഒന്നും പഠിപ്പിക്കാതിരിക്കുന്നത്.
വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കപ്പെടുന്നതിലേക്ക് ജനങ്ങളെ നയിക്കാന്‍ നാസ്തികര്‍ക്ക് കഴിയുകയില്ല. അവര്‍ ധാരാളം ജനങ്ങളെ നരകത്തിലേക്ക് ശിക്ഷിപ്പിക്ക മാത്രം ചെയ്യുന്നു.
കപടപ്രവാചകരുടെ ഭാഗമാണ് നാസ്തികര്‍ അഭിനയിക്കുന്നത്
ആത്മാവിനെതിരായി നിന്ദ ഉണ്ടാക്കുന്നത് എന്താണ്?
യേശുവില്‍ വിശ്വസിക്കുമ്പോള്‍ തന്നെ അവന്‍റെ സ്നാനത്തില്‍ വിശ്വാസമില്ലാത്ത ഒരു പാപിയായി ജീവിക്കുക
മത്തായി അധ്യായം 7 നമ്മോട് പറയുന്നത് യേശുവില്‍ വിശ്വസിച്ചിട്ടും നരകത്തില്‍ അവസാനിക്കുന്നവരെക്കുറിച്ചാണ്. അവസാന ദിവസം നാസ്തികര്‍ ദൈവത്തിനു മുന്നില്‍ പ്രതിഷേധിക്കും. ബൈബിളില്‍ എഴുതിയിരിക്കുന്ന പോലെ, `കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഞങ്ങള്‍ ഭൂതത്തെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും എന്നോടു പറയും. അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തു പറയും.` (മത്തായി 7:22-23)
അവര്‍ യേശു മനുഷ്യന്‍റെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു എന്ന് വിശ്വസിക്കുന്നില്ല; അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ല.
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? ഇത് അര്‍ത്ഥമാക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപമുണ്ടെങ്കിലും ഇപ്പോഴും അവര്‍ ജനങ്ങളോട് യേശുവില്‍ വിശ്വസിക്കുവാന്‍ പറയുന്നു. ഇതിനാല്‍ എന്താണ് തെറ്റെന്ന് നിങ്ങള്‍ അതിശയിച്ചേക്കാം എന്നാല്‍ ഇത് ദൈവത്തിനെതിരായ ഒരു ഗുരുതരമായ പാപമാണ്.
ഒരു പാപി മറ്റ് ജനങ്ങളോട് യേശുവില്‍ വിശ്വസിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍, അവന് അവരെ വീണ്ടും ജനിക്കപ്പെടുന്നതിലേക്ക് നയിക്കാന്‍ സാധ്യമല്ല എന്തുകൊണ്ടെന്നാല്‍ അവന്‍ അവനെ സ്വയം വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിച്ചില്ല. ആകയാല്‍ നാസ്തികര്‍ യേശുവില്‍ വിശ്വസിക്കുന്ന പാപികളെ മാത്രം ഉണ്ടാക്കുന്നു. അധര്‍മ്മം പ്രവര്‍ത്തിക്കുക എന്നത് ആത്മാവിനെതിരായ പാപമാണ്.
നാസ്തികര്‍ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുകയോ എഴുതപ്പെട്ട പോലെ സുവിശേഷം പ്രസംഗിക്കയോ ചെയ്യില്ല. അവര്‍ വെറുതെ അവരുടെ അനുയായികളില്‍ നിന്ന് പണം തട്ടിയെടുക്കും. അവര്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ കൂടി അവര്‍ പാപികളാണ്. അവര്‍ സ്വയം വീണ്ടും ജനിച്ചവരല്ലാതിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ നയിക്കാന്‍ ശ്രമിക്കും. ഇപ്രകാരം, അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു.
നാസ്തികര്‍ നീതിമാന്മാരുടെ വിളറിയ അനുകരണമല്ലാതെയൊന്നുമല്ല
ആരാണോ വീണ്ടും ജനിച്ചത് അവരെയും ആരാണോ വീണ്ടും ജനിക്കാത്തത് അവരെയും നമ്മള്‍ എങ്ങനെ തിരിച്ചറിയും?
അവരില്‍ പാപമുണ്ടോ അഥവാ ഇല്ലയോ എന്ന പരീക്ഷണം നടത്തി നമുക്ക് തിരിച്ചറിയാന്‍ കഴിയും
സ്വയം പാപിയെന്നു പറയുന്ന കള്ള പ്രസംഗകരാല്‍ കബളിപ്പിക്കപ്പെടാതിരിക്കുക. നിങ്ങളുടെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ആ പാപികള്‍ക്ക് കൊടുക്കരുത്.
നിങ്ങളുടെ പാപങ്ങളില്‍ നിന്നും നിങ്ങളെ സഹായിക്കാനാകാത്ത ആ പ്രാസംഗികര്‍ക്ക് നിങ്ങള്‍ എന്തിന് പണം കൊടുക്കണം? നിങ്ങള്‍ നിങ്ങളുടെ പണം ഒരു സഭയ്ക്ക് കൊടുക്കണമെന്നുണ്ടെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നിങ്ങളുടെ പാപങ്ങള്‍ ഒപ്പിയെടുക്കുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക.
കലയില്‍ അനുകരണങ്ങള്‍ ഉള്ളതുപോലെ തന്നെ, ജീവിതത്തിലും അനുകരണങ്ങള്‍ ഉണ്ട്. ആകയാല്‍, ഉദാഹരണത്തിന്, അനുകരണമായ മതങ്ങള്‍ക്ക് ഹൃദയത്തിലെ പാപങ്ങള്‍ എല്ലാം കഴുകിക്കളയാനാവില്ല. ഒരു അനുകരണമതത്തെ നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ഒരു അനുകരണമെന്നാല്‍ പുറമെ ശരിയെന്നു തോന്നിക്കുന്ന ഒരു വസ്തുവാണെങ്കിലും വാസ്തവത്തില്‍ യഥാര്‍ത്ഥ വസ്തുവില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
നിങ്ങള്‍ക്കായി നിങ്ങള്‍തന്നെ തീരുമാനിക്കണം? ആരാണ് യഥാര്‍ത്ഥഉപദേശകര്‍? ആരാണ് നാസ്തികര്‍? എന്താണ് യാഥാസ്ഥിതിക വിശ്വാസം? യാഥാസ്ഥിതികര്‍ യേശുവിലും അവന്‍റെ വീണ്ടെടുപ്പ് ശക്തിയിലും വിശ്വസിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ പാപമില്ല. എന്നാല്‍ നാസ്തികര്‍ക്ക് അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. എല്ലാ ജനങ്ങളും ഈ നാസ്തികരെ പോലെയാണോ? ഇതുപോലെയാകാം. എന്നിരുന്നാലും, നമുക്ക് ബൈബിളിലേക്ക് തിരിച്ചുപോകാം. യേശുവില്‍ വിശ്വസിക്കുന്നവന്‍ ആരായിരുന്നാലും വീണ്ടും ജനിച്ചില്ലെങ്കില്‍ അവന്‍ ഒരു നാസ്തികനാണ്. വീണ്ടും ജനിച്ചവര്‍ യാഥാസ്ഥിതികരെന്നത് വ്യക്തമാണ്. ആകയാല്‍, വീണ്ടും ജനിക്കാത്തവര്‍ ആരോ അവര്‍ നാസ്തികര്‍ ആണ്. യേശുവില്‍ വിശ്വസിച്ചിട്ടും അവരുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപമുള്ളവരാരോ അവരാണ് നാസ്തികര്‍.
നാസ്തികര്‍ നീതിമാന്മാരുടെ അനുകരണങ്ങളാണ്. യേശുവില്‍ വിശ്വസിക്കുകയാണ് വിശുദ്ധി പ്രാപിക്കാനുള്ള വഴിയെന്ന് അവര്‍ക്ക് അറിയാമായിരിക്കാം എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്ക് എന്നിട്ടും അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. അവര്‍ അവരെതന്നെ പാപികള്‍ എന്ന് വിശ്വസിക്കുന്നു. അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാനാകും എന്ന് അവര്‍ അവകാശപ്പെടുകയും അവര്‍ ദൈവത്തെ ആരാധിക്കുന്നു എന്ന് പറയുകയും ചെയ്യും. അവര്‍ നീതിമാന്മാര്‍ എന്നപോലെ തോന്നും, എന്നാല്‍ നമ്മള്‍ അനുകരണങ്ങളാല്‍ വഞ്ചിക്കപ്പെടാതിരിക്കാം.
ദൈവത്തിന്‍റെ ന്യായവിധി നാസ്തികരെ കാത്തിരിക്കുന്നു
എന്തുകൊണ്ടായിരുന്നു ശുദ്ധമായ സുവിശേഷം മാറ്റപ്പെട്ടത്?
എന്തുകൊണ്ടെന്നാല്‍ കള്ള പുരോഹിതന്മാരും നാസ്തികരും ജനങ്ങളുടെ തെറ്റായ
വിശ്വാസങ്ങളെ ശുദ്ധസുവിശേഷവുമായി ഇടകലര്‍ത്തി
`അതുകൊണ്ടു യിസ്രായേലിന്‍റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാന്‍ എന്‍റെ വൈരികളോടു പകവീട്ടി എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും. ഞാന്‍ എന്‍റെ കൈ നിന്‍റെ നേരെ തിരിച്ചു നിന്‍റെ കീടം ഉരുക്കിക്കളകയും നിന്‍റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും. ഞാന്‍ നിന്‍റെ ന്യായാധിപന്മാരെ ആദിയിങ്കല്‍ എന്ന പോലെയും നിന്‍റെ ആലോചനക്കാരെ ആരംഭത്തിങ്കല്‍ എന്നപോലെയും ആക്കും; അതിന്‍റെ ശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും. സീയോന്‍ ന്യായത്താലും അതില്‍ മനംതിരിയുന്നവര്‍ നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാല്‍ അതിക്രമികള്‍ക്കും പാപികള്‍ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവന്‍ മുടിഞ്ഞുപോകും. നിങ്ങള്‍ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ച് നാണിക്കും; നിങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്‍ നിമിത്തം ലജ്ജിക്കും. നിങ്ങള്‍ ഇല പൊഴിഞ്ഞ കരുവേലകം പോലെയും വെള്ളമില്ലാത്ത തോട്ടം പോലെയും ഇരിക്കും. ബലവാന്‍ ചണനാരു പോലെയും അവന്‍റെ പണി തീപ്പൊരി പോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.` (യെശ. 1:24-31)
ദൈവം നമ്മോട് അരുളിചെയ്യുന്നത് നമ്മള്‍ മനുഷ്യജീവികളില്‍ വിശ്വസിക്കുകയാണെങ്കില്‍, മനുഷ്യജീവികളെക്കുറിച്ചു നമ്മള്‍ നാണിക്കും. അവന്‍ നമ്മോട് പറയുന്നത് നമ്മള്‍ നമുക്കായി തിരഞ്ഞെടുത്ത സഭയെക്കുറിച്ച് നമ്മള്‍ നാണിക്കും, ആ നാണം എന്നത് ഇല പൊഴിഞ്ഞ ഒരു മരം പോലെയും വെള്ളമില്ലാത്ത ഒരു തോട്ടും പോലെയുമാണ്.
അവന്‍ നമ്മോട് പറയുന്നത് ദൈവവചനത്തിന് അതീതമായി മനുഷ്യരുടെ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന കള്ള പുരോഹിതന്മാരും അവരുടെ അനുയായികളും ചണനാരാകുകയും അവരുടെ പണികള്‍ തീപ്പൊരിയാകയും ചെയ്യും. രണ്ടും നരകത്തില്‍ എരിയും. വീണ്ടെടുക്കപ്പെടാത്ത കള്ള പുരോഹിതന്മാരും നാസ്തികരും അതുപോലെ തന്നെ പാപികളും നീതിമാന്മാരുടെ എതിരാളികളും ദൈവത്തിന്‍റെ ജ്വാലയാല്‍ വിധിക്കപ്പെടും.
വേദശാസ്ത്രത്താല്‍ മാത്രം നിര്‍മ്മിച്ച സഭകള്‍ പുറത്തുനിന്നും മനോഹരമായി തോന്നും, എന്നാല്‍ അവ അകമെ പൊള്ളയാണ്. ദൈവവചനത്തിന്‍റെ വിശ്വാസത്തിന്മേലും വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തിന്മേലും അസ്ഥിവാരമിടാത്ത ഏതു സഭയും വെള്ളമില്ലാത്ത തോട്ടം പോലെയാണ്.
ഇത് ഒരു വൃക്ഷമായിരിക്കാം, എന്നാല്‍ ഇത് ഒരു ഫലം കായ്ക്കാന്‍ കഴിയാത്ത ചത്ത മരമായിരിക്കും. ഒരു കിണര്‍ വെള്ളമില്ലാത്തതായാല്‍, പിന്നീട് അത് ഒരു കിണറേയല്ല.
`ബലവാന്‍ ചണനാരു പോലെയും അവന്‍റെ പണി തീപ്പൊരി പോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും` ആത്മാവില്ലാത്തവനാരോ അവന്‍ ബലവാനായി മറ്റുള്ളവര്‍ക്കു തോന്നിയേക്കാം, എന്നാല്‍ ദൈവത്തിന്‍റെ കണ്ണുകളില്‍ നരകത്തിന്‍റെ തീക്കായുള്ള ചണനാരു പോലെയാണ് അവന്‍.
യഹോവ ചോദിക്കുന്നു, `കാവല്ക്കാരാ, രാത്രി എന്തായി?` (യെശ. 21:11) സ്വര്‍ഗ്ഗീയ ജീവിതമുള്ള നീതിമാന്മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം രാത്രിയുടെ ഇരുട്ടില്‍ പ്രസംഗിച്ചിരിക്കണം.
ദൈവം വെളിച്ചവും സാത്താന്‍ ഇരുട്ടുമാകുന്നു. ദൈവം ജനങ്ങളെ നീതിയിലേക്കു നയിക്കുമ്പോള്‍ സാത്താന്‍ ജനങ്ങളെ ദുരിതത്തിന്‍റെ കപട ആരാധനങ്ങളിലേക്കും കള്ള വേദശാസ്ത്രത്തിലേക്കും നയിക്കുന്നു.
യെശയ്യാ പ്രവാചകന്‍റെ കാലങ്ങളില്‍, ജനങ്ങളുടെ വിശ്വാസം ഇന്നത്തെ പോലെതന്നെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. അവര്‍ ദൈവത്തിന്‍റെ വചനവുമായി വേദശാസ്ത്രവും മനുഷ്യലോകത്തിന്‍റെ ദര്‍ശനങ്ങളും കൂട്ടിക്കുഴച്ചു. അവര്‍ യിസ്രായേല്യരെ മനുഷ്യരാശിയുടെ ഉല്പന്നങ്ങളുമായി വളരെയധികം തെറ്റായി നയിച്ചതിനാല്‍ ദൈവം അവരെയെല്ലാം നശിപ്പിച്ചുകളവാന്‍ തീരുമാനിച്ചു.
`നിന്‍റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും. ഞാന്‍ നിന്‍റെ ന്യായാധിപന്മാരെ ആദിയിങ്കല്‍ എന്ന പോലെയും നിന്‍റെ ആലോചനക്കാരെ ആരംഭത്തിങ്കല്‍ എന്നപോലെയും ആക്കും.` ഒരിക്കലും ദൈവത്താല്‍ സ്വീകരിക്കപ്പെടാത്ത വഴിപാടുകള്‍ ഏതായാലും അതു വെള്ളീയം പോലെയാണ്, ദൈവത്തിന്‍റെ സത്യത്തിന്‍റെയും മനുഷ്യരുടെ സിദ്ധാന്തങ്ങളുടെയും ഒരു മിശ്രിതം.
കലര്‍പ്പുള്ള വഴിപാടുകള്‍ ദൈവം ഒരിക്കലും സ്വീകരിക്കുന്നില്ല. അവ മനുഷ്യനേത്രങ്ങള്‍ക്ക് ശുദ്ധമായി കാണപ്പെട്ടേക്കാം, എന്നാല്‍ അവ മനുഷ്യരുടെ തെറ്റായ വിശ്വാസങ്ങളുമായി ഇടകലര്‍ന്നതിനാല്‍ അവ മാലിന്യങ്ങള്‍ കലര്‍ന്നതാണ് അതിനാല്‍ അവ ദൈവത്തിന് സ്വീകാര്യമല്ല.
ദൈവം യിസ്രായേല്യരെ പ്രത്യേകിച്ച് നാസ്തികരെ, വ്യാജപുരോഹിതന്മാരെ,പാപികളെയും ശകാരിച്ചു. നമ്മള്‍ പുറപ്പാടു അഥവാ സംഖ്യാപുസ്തകം വായിക്കുകയാണെങ്കില്‍, ആദിയിങ്കല്‍ ദൈവം അവരെ ശകാരിച്ചിരുന്നില്ല എന് കാണാന്‍ കഴിയുന്നു. ദൈവം യിസ്രായേല്യരെ സഹായിക്കയും അവരുടെ മേല്‍ അനുഗ്രഹം ചൊരികയും ചെയ്തു. എന്നാല്‍ യോശുവയുടെ മരണത്തിനു ശേഷം, ന്യായാധിപന്മാര്‍ മുതല്‍, യിസ്രായേല്യര്‍ അധിനിവേശിക്കപ്പെട്ടു.
എങ്ങനെയായാലും, അവര്‍ അവരുടെ സ്വന്തം വഴിയെ പോകാന്‍ തിരഞ്ഞെടുത്തു. ആ സമയത്ത്, ദൈവം യിരെമ്യാ പ്രവാചകനെ അയച്ച് യിസ്രായേലിനോട് ബാബിലോണിന് കീഴടങ്ങാന്‍ പറഞ്ഞു.
യിരെമ്യാവു ജനങ്ങളോട് ബാബിലോണിന് കീഴടങ്ങാന്‍ പറഞ്ഞു. ഇതിന് ഒരു ആത്മീയാര്‍ത്ഥമുണ്ട്, നീതിമാന്മാര്‍ നാസ്തികത്വത്തെ പിന്തുടരുന്നവരോട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് കീഴടങ്ങാന്‍ പറയുന്ന സത്യത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു.
ദൈവം നാസ്തികരെ കുറ്റപ്പെടുത്തുന്നു
ദൈവം നാസ്തികരെ കുറ്റപ്പെടുത്തിയത് എന്തിനാണ്?
അവര്‍ ദൈവത്തിനു പകരം ബിംബങ്ങളെ സേവിച്ചതിനാല്‍
ദൈവത്തിന്‍റെ വേലക്കാര്‍ യിസ്രായേലിന്‍റെ ജനങ്ങളെ ശകാരിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാല്‍ അവര്‍ ബലിവ്യവസ്ഥ മാറ്റി, സാധാരണ ജനങ്ങളെ പുരോഹിതന്മാരായി നിയമിച്ചു, ഒപ്പം യാഗത്തിന്‍റെ ദിവസങ്ങളും മാറ്റി.
അവര്‍ പാപപരിഹാരദിവസത്തെ ഏഴാം മാസത്തിന്‍റെ പത്താം നാളില്‍ നിന്നും എട്ടാം മാസത്തിന്‍റെ അഞ്ചാം ദിവസത്തിലേക്കു മാറ്റി ഒപ്പം ലേവിയുടെ പുറത്തു നിന്നും പുരോഹിതന്മാരെ നിയമിച്ചു. അവര്‍ അങ്ങനെ വീണ്ടും ജനനത്തിനുള്ള വഴി തടസ്സപ്പെടുത്തി.
ദൈവം കപടപ്രാസംഗികരെ ശകാരിച്ചു. ദൈവത്തിനു പകരമായി സ്വര്‍ണകാളക്കുട്ടികളെ സേവിച്ചവരാരോ അവര്‍ നാസ്തികപുരോഹിതന്മാരായി തീര്‍ന്നു.
വാസ്തവത്തില്‍, ബിംബങ്ങളെ ആരാധിക്കുന്നതിനു മാത്രമായിരുന്നില്ല ദൈവം അവരെ വഴക്കു പറഞ്ഞത്. നിങ്ങളും ഞാനും ചിലപ്പോള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ട്, അല്ലേ? നമ്മള്‍ മിക്കപ്പോഴും പാപം ചെയ്യുന്നു, എന്നാല്‍ നമ്മള്‍ ദൈവത്തിന്‍റെ പ്രഭയില്‍ ആയതുകൊണ്ട് നമ്മുടെ ചാപല്യങ്ങളെ ഭീകരപാപങ്ങളായി കണക്കാക്കാറില്ല. എന്നാല്‍ ദൈവത്തെ സ്വര്‍ണ കാളക്കുട്ടിയുമായി കൈമാറ്റം ചെയ്യപ്പെടുന്നത് ക്ഷമിക്കാനാവില്ല. അതുതന്നെയാണ് യാഗവ്യവസ്ഥ മാറ്റുന്നതിനേയും സാധാരണ ജനങ്ങളെ പുരോഹിതന്മാരായി നിയമിക്കുന്നതിനും ബാധകമായത്.
എന്തു ഭീകരമായ പാപങ്ങളാണ് ഇവയെല്ലാം! അവയാണ് അങ്ങേയറ്റം പൈശാചികമായ പാപങ്ങള്‍. ഒരാള്‍ സ്വര്‍ണ കാളക്കുട്ടിക്കു വേണ്ടി ദൈവത്തെ കൈമാറ്റം ചെയ്യുന്നതിനെ മാപ്പാക്കാന്‍ എങ്ങനെ കഴിയും! യെരോബെയാമിന്‍റെ പാപമായിരുന്നു ദൈവത്തിന്‍റെ ക്രോധം കൊണ്ടുവന്നത് എന്ന് ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നു.
പഴയനിയമത്തില്‍ ദൈവം അവന്‍റെ ക്രോധം കാണിക്കുന്നതുപോലെ, ഇപ്പോള്‍ അവനെതിരായ പാപികളെ നശിപ്പിക്കുന്നു. ദൈവം യിസ്രായേലിനോട് പറഞ്ഞത് ആരാണോ സ്വര്‍ണ കാളക്കുട്ടികളെ ആരാധിക്കുന്നത് അവരെ ദൈവം ശപിക്കും എന്നാണ്.
ന്യായപ്രമാണത്തിന് പുറത്ത് നാസ്തികര്‍ യാഗങ്ങള്‍ നടത്തുന്നു
നമ്മള്‍ ദൈവവേല ചെയ്യുന്നതിന്നു മുമ്പായി എന്തു ചെയ്തിരിക്കണം?
നമ്മുടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞിരിക്കണം
യിസ്രായേലിന്‍റെ രാജാക്കന്മാരും നാസ്തികപുരോഹിതന്മാരും ദൈവത്തിന് എതിരായിരുന്നതിനാല്‍ അവര്‍ യാഗവ്യവസ്ഥിതിയെ അംഗീകരിക്കാത്തവരെ പുരോഹിതന്മാരായി നിയമിച്ചു. യെരോബെയാം, ക്രൂരബുദ്ധിയായ രാജാവ്, ലേവ്യഗൃഹത്തില്‍ നിന്നല്ലാതെ പുരോഹിതന്മാരെ നിയമിച്ചു.
ലേവ്യഗൃഹത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ പുരോഹിതന്മാരാകാനും അതിവിശുദ്ധ സ്ഥലത്ത് പ്രവൃത്തി ചെയ്യാനും കഴിയൂ. കുറച്ചു കൂടി വ്യക്തമാക്കിയാല്‍, അഹരോന്‍റെ ഗൃഹത്തില്‍ നിന്നേ പുരോഹിതന്മാര്‍ പാടുള്ളൂ. ഇതാണ് ദൈവത്തിന്‍റെ ന്യായപ്രമാണം. എന്നാല്‍ യെരോബെയാം ലേവ്യഗൃഹത്തിന് പുറത്തുനിന്ന് പുരോഹിതന്മാരെ സ്ഥാനമേല്പിക്കയും സ്വര്‍ണകാളക്കുട്ടികള്‍ക്ക് അവര്‍ യാഗം നല്‍കയും ചെയ്തു. ഇത് ദൈവത്തിന്‍റെ ക്രോധം എങ്ങനെ കൊണ്ടുവന്നു എന്ന് നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ഇന്നും, വീണ്ടും ജനിക്കാത്തവരാരോ അവര്‍ക്കും സഭയില്‍ പുരോഹിതന്മാരും, മൂപ്പന്മാരും, ശെമ്മാശന്മാരും ആകാന്‍ കഴിയും. ഇത് അവന്‍റെ ന്യായപ്രമാണത്തിന് എതിരായി പോകയും അവന്‍റെ ക്രോധത്തെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. അസന്മാര്‍ഗികമായ ബലികളിലൂടെ ദൈവം പ്രസാദിച്ചിരുന്നുവോ? നാസ്തികര്‍ അവരുടെ സ്വര്‍ണ കാളക്കുട്ടിയെ നശിപ്പിച്ചു കളഞ്ഞിട്ട് ദൈവത്തിങ്കലേക്ക് തിരിച്ചുവന്ന് വീണ്ടും ജനിക്കേണ്ടത് അത്യാവശ്യമാണ്.
യെശയ്യാവു 1:10-17 പറയുന്നു, `സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; ഗൊമോറ ജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്‍വിന്‍. നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന് എന്നു യഹോവ അരുളിചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സും കൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കൊലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. നിങ്ങള്‍ എന്‍റെ സന്നിധിയില്‍ വരുമ്പോള്‍ എന്‍റെ പ്രാകാരങ്ങളെ ചവിട്ടുവാന്‍ ഇതു നിങ്ങളോടു ചോദിച്ചതു ആര്‍? ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ച കൊണ്ടു വരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും- നീതികേടും ഉത്സവയാഗവും എനിക്കു സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവയാഗങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങള്‍ കൈ മലര്‍ത്തുമ്പോള്‍ ഞാന്‍ എന്‍റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്രതന്നെ പ്രാര്‍ത്ഥന കഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല. നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകിവെടുപ്പാക്കുവിന്‍; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്‍റെ കണ്ണിന്മുന്നില്‍ നിന്നു നീക്കിക്കളവിന്‍; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍. നന്മ ചെയ്വാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുന്നവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിന്‍; വിധവെക്കു വേണ്ടി വ്യവഹരിപ്പിന്‍.`
നമ്മള്‍ ഇത് ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ യിസ്രായേലിന്‍റെ മതനേതാക്കള്‍ വളരെ ഭക്തന്മാരായിരുന്നു എന്ന് കാണാന്‍ കഴിയുന്നു. എന്നാല്‍ വളരെ ഭക്തിയുണ്ടായിരുന്നിട്ടും, അവര്‍ തെറ്റായ ഹനനയാഗങ്ങള്‍ ചെയ്തതിനാലും ദൈവത്തിന്‍റെ ന്യായപ്രമാണത്തെ ധിക്കരിച്ചതിനാലും അവര്‍ നശിപ്പിക്കപ്പെട്ടു. അവര്‍ ഹനനയാഗങ്ങള്‍ ചെയ്തപ്പോള്‍ അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ പിന്തുടരുകയോ ദൈവത്തിന്‍റെ വചനം ശ്രദ്ധിക്കയോ ചെയ്തില്ല എന്ന് നമുക്ക് കാണാവുന്നതാണ്. നേതാക്കന്മാര്‍ക്ക് വളരെയധികം ഭക്തിയുള്ളതിനാല്‍ അവര്‍ അസംഖ്യമായ വഴിപാടുകള്‍ ദൈവത്തിനു മുന്നില്‍ നടത്തി. ബൈബിള്‍ പറയുന്നത് രക്തം അതിവിശുദ്ധസ്ഥലത്ത് നിന്നും നദിപോലെ ഒഴുകി എന്നാണ്.
എന്നിരുന്നാലും, അവര്‍ ചെയ്തത് എന്ത് എന്ന് ദൈവം നോക്കിയപ്പോള്‍, ഗൊമോറയുടെ പാപം പോലെയാണിത് എന്ന് അവന്‍ പറഞ്ഞു. അവര്‍ അവന്നു മുമ്പില്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നതായി അവന്‍ കണ്ടു, എന്നാല്‍ വാസ്തവത്തില്‍, അവര്‍ പാപം ചെയ്യുകയായിരുന്നു. വഴിപാടുകള്‍ കൊണ്ടുവരാതിരിക്കുന്നതായിരുന്നു നല്ലത് എന്ന് അവന്‍ പറഞ്ഞു. അവന്‍ അതു സ്വീകരിക്കുവാന്‍ ആഗ്രഹിച്ചില്ല.
അവര്‍ സ്വര്‍ണ കാളക്കുട്ടന്മാരുടെ മുന്നില്‍ ഹനനയാഗം നടത്തിയതിനാല്‍, ദൈവത്തിന് അവരുടെ പാപം ക്ഷമിക്കുവാന്‍ ആകുമായിരുന്നില്ല. അവന് അത് മേലില്‍ സഹിക്ക വയ്യ. അവന്‍ ഉത്തരവിട്ട വഴിയില്‍ അവര്‍ ഹനനയാഗങ്ങള്‍ നടത്തണമെന്ന് അവന്‍ പറഞ്ഞു. അല്ലെങ്കില്‍, യാഗങ്ങള്‍ തന്നെ ചെയ്യാതിരിക്കുന്നതായിക്കും അവര്‍ക്കു നല്ലത്.
അവരുടെ യാഗങ്ങല്‍ ശരിയായ വഴിയില്‍ ദൈവത്തിന് അര്‍പ്പിച്ചിരുന്നില്ല, അതിന്‍റെ ഫലമായി, പുരോഹിതന്മാര്‍ ദൈവത്തിനെതിരായി പാപം ചെയ്തു. പാപങ്ങളെ കഴുകിക്കളയാതെ ദൈവത്തിന് വേല ചെയ്കയും അവന്‍റെ പ്രവൃത്തി ചെയ്കയും അവന്‍റെ മുന്നില്‍ മഹാപാപമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണം.
പാഠശാലാധ്യാപകരെ പോലെയാണ് നാസ്തികര്‍
നാസ്തികര്‍ എന്താണ് പഠിപ്പിക്കുന്നത്?
അവര്‍ ധര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നു, വീണ്ടും ജനിക്കാമെന്നതെങ്ങനെ എന്നല്ല
നാസ്തികര്‍ പുറത്തേക്ക് വിശുദ്ധന്മാരായി കാണപ്പെടും. അവര്‍ പ്രഭാഷണ വേദിയിലായിരിക്കുമ്പോള്‍, അവരുടെ രൂപഭാവങ്ങളാല്‍ ഒത്തിരിപേര്‍ വഞ്ചിക്കപ്പെടത്തക്കവിധം അവര്‍ ഗംഭീരമായി കാണപ്പെടുന്നു. അവര്‍ യുക്തിഭദ്രമായി തോന്നും. ഒപ്പം അവര്‍ അവരുടെ പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കുക നന്മയിലേക്കായി ജനങ്ങളെ ഗുണദോഷിച്ചുകൊണ്ടായിരിക്കും. ഏതുതരം പ്രഭാഷണമാണിത്? അവരുടെ പ്രഭാഷണങ്ങള്‍ക്കും പാഠശാലാധ്യാപകര്‍ക്കും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?
വീണ്ടും ജനിച്ചവര്‍ ദൈവത്തെ ആരാധിക്കാനായി യോഗം കൂടുന്ന സ്ഥലമാണ് യഥാര്‍ത്ഥ സഭ. ദൈവത്തിന്‍റെ യഥാര്‍ത്ഥ സഭ ദൈവത്തിനു മുന്നില്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ ശ്രമിക്കുന്നില്ല. യഥാര്‍ത്ഥ സഭയുടെ പ്രാസംഗികന്‍ പ്രസംഗിക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. നിങ്ങള്‍ എത്ര വഴിതെറ്റിയവനായാലും ശരി, ദൈവം നിങ്ങളുടെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞു.
നാസ്തികപുരോഹിതന്മാര്‍ അവരുടെ അനുയായികളോടു പറയും, `ഇതു ചെയ്യുക, അതു ചെയ്യുക`, അവരുടെ മുകളില്‍ ഭാരിച്ച കഷ്ടപ്പാടുകള്‍ വെക്കും, എന്നാല്‍ അവര്‍ സ്വയമായി അതിനെ അനക്കാന്‍ ഒരു വിരല്‍ പോലും ഉപയോഗിക്കാന്‍ തയ്യാറല്ല.
ഒരു നാസ്തികപുരോഹിതന്‍ അവന്‍റെ കുട്ടിക്കായി വിലയേറിയ ഒരു കളിപ്പാട്ടം വാങ്ങയും അവനെ വിദേശത്ത് പഠനത്തിന് അയക്കയും ചെയ്യുന്നു. ഒരു പുരോഹിതന് ഇതെങ്ങനെ വഹിക്കാന്‍ കഴിയുന്നു? അവന് എവിടെനിന്നാണ് പണം കിട്ടുന്നത്? അവന് അത്തരം പൈസയുണ്ടെങ്കില്‍ അത് സുവിശേഷം പ്രസംഗിക്കാന്‍ അല്ലേ ഉപയോഗിക്കേണ്ടത്? ഒരു പ്രസംഗികന് വിലപിടിപ്പുള്ള കാര്‍ ഓടിക്കാന്‍ കഴിയുമോ? അന്തസ്സു കാണിക്കാനായി ഒരു ആഡംബര കാറില്‍ അവന് സഞ്ചരിക്കേണ്ടതുണ്ടോ? വിലയേറിയ കാറില്‍ സഞ്ചരിക്കുന്ന സുവിശേഷകനാരോ അവന്‍ ഒരു മോഷ്ടാവാണ്. അവന്‍റെ അനുയായികള്‍ക്ക് ഒരു ചെറിയ കാര്‍ പോലും വാങ്ങാന്‍ കഴിയാതിരിക്കുമ്പോള്‍, ഡീലക്സ് മോഡല്‍ കാര്‍ അവന് ഉണ്ടായിരിക്കുന്നത് എത്രമാത്രം ശരിയാണ്? നമുക്ക് ഒരു നാസ്തികപുരോഹിതനെ അവന്‍റെ പ്രവൃത്തികള്‍ മാത്രം കണ്ട് പറയാന്‍ പറ്റും.
നാസ്തികപുരോഹിതന്മാര്‍ വലിയ തുകകള്‍ ചോദിക്കും. ചില സഭകള്‍ അവരുടെ പ്രാസംഗികര്‍ക്ക് 10,000 ഡോളറിലധികം കൊടുക്കുന്നുണ്ട്. ഇത് അംഗീകൃത ശമ്പളം മാത്രമാണ്. അവര്‍ക്ക് കുറച്ചെണ്ണത്തിന്‍റെ പേരെടുത്താല്‍ വിദ്യാഭ്യാസത്തിന്, പുസ്തകങ്ങള്‍ക്ക്, ശിശുസംരക്ഷണത്തിന്, സന്ദര്‍ശനത്തിന് മുതലായവക്കെല്ലാം പ്രതിഫലം കിട്ടുന്നു.
എന്നിട്ടും, അവരില്‍ കുറച്ചു പേര്‍ അവര്‍ക്ക് ആവശ്യത്തിന് പ്രതിഫലമില്ല എന്ന് പരാതി പറയുന്നു. അവര്‍ക്ക് 10,000 ഡോളര്‍ മാസത്തില്‍ കിട്ടുകയും അവര്‍ കൂടുതല്‍ പണം ചോദിക്കയും ചെയ്യുന്നു. 10,000 ഡോളര്‍ അത്ര നിസ്സാരമായ പ്രതിഫലമാണോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുമ്പോള്‍ ഒരു സുവിശേഷകന്‍ ജീവിക്കാനാവശ്യമായ വരുമാനം കൊണ്ട് തൃപ്തിപ്പെടണം.
ഒരു യഥാര്‍ത്ഥ പ്രാസംഗികന്‍ ദൈവത്തില്‍ നിന്നും സമാധാനവും ആശ്വാസവും എടുക്കുന്നു. എന്നാല്‍ സമാധാനമില്ലാത്ത നാസ്തികപുരോഹിതന്മാര്‍ സാമ്പത്തിക പ്രതിഫലങ്ങള്‍ ആവശ്യപ്പെടുന്നു. അത്തരം പ്രാസംഗികര്‍ വാസ്തവത്തില്‍ സ്വര്‍ണ കാളക്കുട്ടികളെ ആണ് ആരാധിക്കുന്നത്.
ദൈവത്തിന്‍റെ സഭയെ ചിലപ്പോള്‍ സിയോന്‍ എന്നു വിളിക്കപ്പെടുന്നു. സിയോനിനെപ്പോലെ മനോഹരമായ വേറെ സഭകളില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്ന സ്ഥലമാണ് ദൈവത്തിന്‍റെ സഭ.
യെശയ്യാവു 1:21 പറയുന്നു, `വിശ്വസ്ത നഗരം വേശ്യയായി തീര്‍ന്നിരിക്കുന്നതു എങ്ങനെ! അതില്‍ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ കൊലപാതകന്മാര്‍.` യെശയ്യാവു ദൈവത്തിന്‍റെ സഭയെ വിവരിച്ച് പറയുന്നു, `അതില്‍ ന്യായം നിറഞ്ഞിരുന്നു.`
ദൈവം നീതിമാനും ന്യായമുള്ളവനും ആകുന്നു. നമ്മള്‍ അപൂര്‍ണര്‍ ആകയാല്‍, നമ്മള്‍ ആദത്തിന്‍റെ പിന്മുറക്കാരും പാപത്തിനായി പിറന്നവരുമായതുകൊണ്ട്, വെള്ളത്താലും ആത്മാവാലും നമ്മള്‍ പാപങ്ങള്‍ കഴുകിക്കളയാനായി യേശു ഈ ലോകത്തേക്കു വന്നു. ദൈവം എത്രമാത്രം ന്യായമുള്ളവനാണ്.
പഴയനിയമത്തില്‍ അവര്‍ മതിയായവരല്ല എന്ന് ജനങ്ങള്‍ അറിഞ്ഞപ്പോള്‍, അവര്‍ ദൈവത്തിങ്കലേക്കു വന്നു യാഗം അര്‍പ്പിച്ചു. `ഞാന്‍ അത്തരം വഴികളിലൂടെ തെറ്റു ചെയ്തു. ഞാന്‍ തെറ്റിലായി`. അപ്പോള്‍ അവര്‍ അവരുടെ ദിനപാപങ്ങള്‍ക്കായി ക്ഷമിക്കപ്പെട്ടു, ഒരിക്കല്‍ പാപപരിഹാരദിവസത്തില്‍ അവരുടെ വര്‍ഷത്തിന്‍റെ പാപങ്ങള്‍ക്കായും ക്ഷമ കിട്ടുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
അതുപോലെ, പുതിയനിയമത്തില്‍, യേശുക്രിസ്തു ഒരിക്കലായിട്ടു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം കഴുകിക്കളയാനായി ഈ ലോകത്തിലേക്കു വന്ന് സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ പുതുവര്‍ഷത്തിന്‍റെ കുര്‍ബാനയില്‍, ധാരാളം ജനങ്ങള്‍ കരയുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നു, `പ്രിയപ്പെട്ട ദൈവമേ, കഴിഞ്ഞ വര്‍ഷം ഞാന്‍ ചെയ്ത പാപങ്ങള്‍ ദയവായി ക്ഷമിക്കുക. ഒപ്പം പുതുവര്‍ഷത്തില്‍ എന്നെ അനുഗ്രഹിക്ക.` ആ ജനങ്ങള്‍ നാസ്തികര്‍ ആണ്.
അപ്പോള്‍ എന്താണ്, വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കപ്പെടുന്നതിന്‍റെ സത്യം? ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു ഈ ലോകത്തില്‍ വന്നു, ഒരിക്കലായിട്ടു മനുഷ്യജാതിയുടെ പാപങ്ങള്‍ എല്ലാം കഴുകിക്കളഞ്ഞു അങ്ങനെ എന്നേക്കുമായി നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ചു. വെള്ളത്താലും ആത്മാവാലും ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. എന്നാല്‍ എല്ലാ ദിവസവും നമ്മള്‍ ക്ഷമിപ്പാനായി ചോദിച്ചാല്‍, അവന്‍ എന്താണ് പറയുക?
`വിശ്വസ്ത നഗരം വേശ്യയായി തീര്‍ന്നിരിക്കുന്നതു എങ്ങനെ! അതില്‍ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ കൊലപാതകന്മാര്‍.` അവനെ തന്നെ പാപിയെന്നു വിളിക്കുന്നവന്‍ ആരായാലും ഒരു നാസ്തികനാണ്.
വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പാനുള്ള സുവിശേഷം നാസ്തികപുരോഹിതന്മാര്‍ക്ക് പ്രസംഗിപ്പാനാവില്ല
ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടോ?
ഇല്ല. അവരുടെ പാപങ്ങള്‍ ദൈവത്തില്‍ നിന്നും അവരെ വിടുവിക്കുന്നതിനാല്‍
അവന് അവരെ കേള്‍പ്പാനാവുന്നില്ല
നമ്മുടെ ദൈവം അവനില്‍ വിശ്വസിക്കുന്ന കുലപാതകന്മാരെ ക്ഷമിപ്പാനായി വിളിക്കുന്നു. അവര്‍ ക്ഷമിപ്പാനായി ചോദിക്കയും ഒപ്പം അവര്‍ പാപികളാണെന്നു പറകയും ചെയ്യുമ്പോള്‍, രണ്ടാമതൊരിക്കല്‍ കൂടി യേശു തിരിച്ചുവന്ന് മരിക്കുമെന്നാണോ അവന്‍ പ്രതീക്ഷിക്കുന്നത്? രക്ഷയുടെ യാഥാര്‍ത്ഥ്യമാണ് യേശുവിന്‍റെ സ്നാനവും കുരിശും.
1 പത്രൊസ് 3:21ല്‍ യേശുവിന്‍റെ സ്നാനം നമ്മുടെ രക്ഷയുടെ മുന്‍കുറി എന്നു പറയുന്നു. മനുഷ്യരെ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ യേശുക്രിസ്തു ഒരിക്കല്‍ മരിച്ചു. മനുഷ്യരുടെ പാപങ്ങളെയെല്ലാം ഒരിക്കലായിട്ടു അവന്‍ കഴുകിക്കളഞ്ഞു മൂന്നാം നാള്‍ അവന്‍ ഉയിര്‍ക്കപ്പെട്ടു. അവന്‍ ഇപ്പോള്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തായി ഇരിക്കുന്നു.
നമ്മെ എന്നേക്കുമായി പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനായി യേശുക്രിസ്തു ഒരിക്കല്‍ സ്നാനപ്പെടുകയും ക്രൂശില്‍ ഒരിക്കല്‍ മരിക്കയും ചെയ്തു. അവന് 30 വയസ്സുള്ളപ്പോള്‍ അവന്‍ സ്നാനപ്പെട്ടു. ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിപ്പാനായി അവന്‍ ഒരിക്കല്‍ മരിച്ചു. ഇതര്‍ത്ഥമാക്കുന്നത് ന്യായവിധി എല്ലാ കാലത്തേക്കുമായി നല്‍കപ്പെട്ടു എന്നല്ലേ?
നാസ്തികര്‍, അവര്‍ ഇപ്പോഴും പാപികളാണെന്ന് പറയുകയാണെങ്കില്‍, അവര്‍ അവനോട് രണ്ടാമതൊരിക്കല്‍ കൂടി താഴേക്കു വരാനും ക്രൂശിക്കപ്പെടാനും ആവശ്യപ്പെടുകയാണ്. വാസ്തവത്തില്‍, അവര്‍ ക്ഷമിപ്പാനായി ഓരോ തവണ ആവശ്യപ്പെടുമ്പോഴും അവന് ഇതു ചെയ്തുകൊണ്ടേയിരിക്കണം.
അവരുടെ ഹൃദയങ്ങളില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ എന്നേക്കുമായി അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു, നീതിമാന്മാരായി, ദൈവത്തിന്‍റെ അനുഗ്രഹവും സ്വര്‍ഗീയ ജീവിതവും സ്വീകരിപ്പാനായി സ്വര്‍ഗ്ഗത്തില്‍ പോകും. നീതിമാന്മാരെ കണ്ടുമുട്ടുന്നവരാരായിരുന്നാലും അവരെ വെള്ളത്തിലൂടെയും ആത്മാവിലൂടെയും രക്ഷിപ്പാന്‍ കഴികയും ദൈവത്തിന്‍റെ അനുഗ്രഹിക്കപ്പെട്ട ജനങ്ങളിലൊന്നാകയും ചെയ്യും. നീതിമത്തായ രക്ഷ ചോദിക്കുന്നവര്‍ ആരായാലും അനുഗ്രഹിക്കപ്പെടും.
നമുക്ക് യെശയ്യാവു 1:18-20 വരെ വായിക്കാം. `വരുവിന്‍, നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും; രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞി പോലെ ആയിത്തീരും. നിങ്ങള്‍ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കില്‍ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിന്നിരയാകും; യഹോവയുടെ വായ് അരുളിചെയ്തിരിക്കുന്നു.`
ദൈവം നമ്മോട് അരുളിചെയ്തിരിക്കുന്നത് നമ്മള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനെ കേട്ടനുസരിക്കുന്നുവെങ്കില്‍ നമ്മള്‍ ദേശത്തിലെ നന്മ അനുഭവിക്കും, മറുത്തു മത്സരിക്കുന്നു എങ്കിലോ, നമ്മള്‍ വാളിന്നിരയാകും.
നമ്മള്‍ ദൈവം അരുളിചെയ്യുന്നു, `വരുവിന്‍, നമുക്കു തമ്മില്‍ വാദിക്കാം. നമുക്കു സംസാരിക്കാം. നിങ്ങള്‍ പോരാത്തവരാണോ? നിങ്ങള്‍ അനീതിമാന്മാരാണോ? നിങ്ങള്‍ നിങ്ങളെതന്നെ വളരെ സ്നേഹിക്കുന്നുവോ? കല്പനകള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് കഴിയാനാവില്ലേ? ന്യായപ്രമാണം പറയുന്നതനുസരിച്ച് നിങ്ങള്‍ക്ക് ചെയ്യാനാവില്ലേ? നിങ്ങള്‍ക്കറിയാം എന്നാല്‍ പ്രവര്‍ത്തിക്കാനാവില്ലേ? അപ്പോള്‍, എന്നിലേക്കു വരിക, നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും; രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞി പോലെ ആയിത്തീരും.` ഇത് അര്‍ത്ഥമാക്കുന്നത് ദൈവം നീതിമത്തായി പാപികളെ രക്ഷിക്കയും അവരെ നീതിമാന്മാരാക്കയും ചെയ്തു.
ആദത്തിനെയും ഹവ്വയെയും ദൈവം സൃഷ്ടിച്ചപ്പോള്‍ പാപമുണ്ടായിരുന്നില്ല. ആ ദൃശ്യത്തിലേക്ക് സാത്താന്‍ പെട്ടെന്ന് കടന്നുവന്നു. അവന്‍ അവരെ ദൈവത്തെ അനുസരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കയും അവരെ പാപം ചെയ്യിച്ച് എല്ലാ മനുഷ്യരെയും പാപികളാക്കി. മനുഷ്യത്വത്തിന്‍റെ വീഴ്ച സാത്താനില്‍ നിന്ന് ഉണ്ടായി. ആരംഭത്തില്‍, ആദവും ഹവ്വയും ദൈവത്തിനു മുന്നില്‍ പാപികളല്ലായിരുന്നു. ഏദന്‍തോട്ടത്തില്‍ അവര്‍ ദൈവത്തിനൊപ്പം ജീവിച്ചു. എങ്കിലും അവര്‍ പാപികളായി. അതുകൊണ്ട് ഇപ്പോള്‍ ദൈവം നമ്മളെ വിളിക്കുന്നു. വരിക, നമുക്ക് തമ്മില്‍ വാദിക്കാം. നമുക്ക് തമ്മില്‍ വാദിക്കാം!
`ഈ ലോകത്തില്‍ എത്രമാത്രം പാപമാണ് നിങ്ങള്‍ ചെയ്തത്? നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് നിങ്ങള്‍ എത്രമാത്രം പാപം ചെയ്യും?`
`ദൈവമെ, പാപം ചെയ്യാതിരിക്കുക അസാധ്യമാണ്. ഞങ്ങള്‍ എത്ര ശക്തമായി ശ്രമിച്ചാലും ഞങ്ങള്‍ക്ക് വിശുദ്ധീകരിപ്പാനാവില്ല.`
`കൊള്ളാം, അപ്പോള്‍ ഇതുവരെ എത്രമാത്രം പാപം നിങ്ങള്‍ ചെയ്തിട്ടുണ്ട്?`
`കര്‍ത്താവേ, എനിക്ക് എല്ലാം ഓര്‍മ്മയില്ല, എന്നാല്‍ എന്‍റെ മനസില്‍ തറച്ച ഏതാനുമുണ്ട്. നിനക്ക് ആ സമയം ഓര്‍മ്മയുണ്ടോ? ഞാനെന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് നിനക്കറിയാം......മറ്റേ പ്രാവശ്യം അതുണ്ട്, നിനക്കറിയാം......`
അപ്പോള്‍ ദൈവം അരുളിചെയ്യുന്നു, `അതുകൊണ്ട് തുടര്‍ന്നു പറയുക. അത്രമാത്രമേ ഉള്ളു എന്ന് നീ ചിന്തിക്കുന്നുവോ? അവയല്ലാതെ എത്രയുണ്ടെന്ന് നിനക്കറിയാമോ? എങ്ങനെയായാലും. നീ ഓര്‍ത്തിരിക്കുന്ന എല്ലാ പാപങ്ങളും, നീ ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങള്‍ പോലും, എന്നേക്കുമായി ഞാന്‍ കഴുകിക്കളഞ്ഞു. എന്നാല്‍ നിന്‍റെ മാത്രമല്ല, നിന്‍റെ കുട്ടികളുടെയും അവരുടെ കുട്ടികളുടെയും മാത്രമല്ല, നിന്‍റെ പരമ്പരകളുടെയും പാപങ്ങള്‍ മുഴുവനും വരെ. ഞാനാണ് നീതിമാനായ ദൈവം. ഒരിക്കലായിട്ടു നിന്‍റെ പാപങ്ങള്‍ എല്ലാം ഞാന്‍ കഴുകിക്കളഞ്ഞു.`
ദൈവമാണ്, ആദാമിന്‍റെ പാപം മുതല്‍ ഭൂമിയിലെ അവസാന വ്യക്തിയുടെ പാപങ്ങള്‍ വരെയുള്ള എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞത്, ആല്‍ഫയും ഒമേഗയും, ആരംഭവും അവസാനവും.
`ഞാന്‍ തന്നെയാണ് രക്ഷകനും സര്‍വ്വശക്തനുമായ ദൈവം.`
`ഞാനാണ് യഹോവ, കൃപാലുവായ ദൈവം.`
`കൃപ അര്‍ഹിക്കുന്നവരുടെ മേല്‍ ഞാന്‍ കൃപ ചൊരിയും, ആര്‍ദ്രത അര്‍ഹിക്കുന്നവര്‍ക്കു ഞാന്‍ ആര്‍ദ്രത കൊടുക്കും.`
നമ്മള്‍ അവനോട് കളങ്കമില്ലാതെ കൃപ ചോദിക്കയാണെങ്കില്‍, നമുക്ക് അവന്‍റെ ആര്‍ദ്രത കിട്ടും. നമ്മുടെ പിതാവ് നമ്മെയെല്ലാം അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ എല്ലാം നീതിമാന്മാര്‍ ആകണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്‍റെ സ്നേഹത്തിലും ആര്‍ദ്രതയിലും അവന്‍ നമ്മെയെല്ലാം നീതിമാന്മാരായ പൈതലാക്കുവാന്‍ ആഗ്രഹിക്കുന്നു.
നമ്മള്‍ വീണ്ടും ജനിക്കപ്പെട്ടതിനു ശേഷം എന്ത് ചെയ്യണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്?
നമ്മള്‍ ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്
നമ്മള്‍ ഹിമം പോലെ വെളുത്തതായിരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും യേശു മനുഷ്യരുടെ പാപങ്ങള്‍ ഒരിക്കലായിട്ടു കഴുകിക്കളഞ്ഞു. ഒരു സഭയ്ക്ക് എല്ലാ വിശ്വാസികള്‍ക്കുമായി പാപത്തിന്‍റെയും ജീവന്‍റെയും പ്രശ്നം പരിഹരിക്കാനാവുന്നില്ല എങ്കില്‍, അതിനെ ദൈവത്തിന്‍റെ യഥാര്‍ത്ഥ സഭ എന്ന് വിളിക്കാനാവില്ല.
ജനങ്ങള്‍ പുരോഹിതന്മാരുടെയടുത്തെത്തി ചോദിക്കുന്നു, `എന്നില്‍ പാപമുണ്ട്. ഞാനെന്തു ചെയ്യണം? പലപ്പോഴും ഞാന്‍ വീണ്ടും വീണ്ടും മാനസാന്തരപ്പെട്ടു, എന്നിട്ടും എന്‍റെ പാപങ്ങള്‍ പോയില്ല. എനിക്കിനിയും തുടരാനാവില്ല. എന്‍റെ മതപരമായ ജീവിതം തുടരാനാവുമെന്ന് എനിക്കു തോന്നുന്നില്ല.` ഒരു പുരോഹിതന് അത്തരം ഒരാള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, അവന്‍ ഒരു നാസ്തികനാണ്. അവന്‍ പറയുമായിരിക്കും, `അത് നിനക്ക് തീരുമാനിക്കാം. മലമുകളില്‍ പോയി പ്രാര്‍ത്ഥിക്ക. 40 ദിവസം ഉപവസിച്ചു നോക്കുക.`
നാസ്തികപുരോഹിതന്മാര്‍ അഥവാ മതനേതാക്കള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പോലും അറിയാത്ത വിധം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ ആത്മാക്കള്‍ നരകത്തിലെത്തുമോ സ്വര്‍ഗ്ഗത്തിലെത്തുമോ എന്ന് അവര്‍ക്കറിയില്ല.
ആ നേതാക്കള്‍ ദൈവത്തിനു മുന്നില്‍ നന്മയുള്ളവരല്ല. അവര്‍ വ്യാജക്രിസ്ത്യാനികളും നാസ്തികരുമാണ്. പുറമേക്ക് ക്രിസ്തുവില്‍ വിശ്വസിക്കുന്നതു പോലെ അവര്‍ കാണപ്പെടും. എങ്കിലും അവരുടെ ഹൃദയങ്ങള്‍ നിറയെ പാപമാണ്. അവര്‍ അവരുടെ പാപങ്ങളില്‍ നിന്നും കഴുകപ്പെട്ടിട്ടില്ല. എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ ആകുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവര്‍ക്ക് പ്രസംഗിക്കാന്‍ ആവില്ല. അവരാല്‍ നമുക്ക് ചതിക്കപ്പെടാതിരിക്കാം.
അവര്‍ യേശുവില്‍ വിശ്വസിക്കയും വീണ്ടും ജനിക്കാതിരിക്കയും കൊണ്ട്, അവന്‍ തന്നെത്താന്‍ പാപികളായി കുറ്റം വിധിച്ചിരിക്കുന്നു. അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവര്‍ നരകത്തില്‍ പോകേണ്ടത് ഒഴിവാക്കാന്‍ കഴിയാത്ത പാപികളാണെന്നു പറഞ്ഞുകൊണ്ട് അവഗണിക്കയും പരിഹസിക്കയും ചെയ്യുന്നു.
തീത്തൊസ് 3:10-11 നാസ്തികരെക്കുറിച്ച് പറയുന്നു, `സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.`
അവരാണ് ക്രൈസ്തവികതയിലെ നാസ്തികര്‍. യേശുവില്‍ വിശ്വസിക്കുകയും പാപമുള്ളവരുമായി ആരുണ്ടായാലും അവന്‍ ഒരു പാപിയാണ്. നാസ്തികര്‍ ദൈവത്തില്‍ നിന്നും വ്യതിചലിക്കുന്നു. ദൈവം വിശുദ്ധനാണ്. എന്നാല്‍ അവര്‍ വിശുദ്ധരല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ആരും അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടും. ആകയാല്‍, ആര്‍ യേശുവില്‍ വിശ്വസിക്കയും എന്നിട്ടും പാപമുള്ളവനായി ഇരിക്കയും ചെയ്യുന്നുവെങ്കില്‍ ഒരു നാസ്തികനാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നിട്ടും ഇപ്പോഴും പാപികളാണ് എന്നും പറയുന്നവരില്‍ നിന്നും നമ്മള്‍ ദൂരെ മാറിനില്‍ക്കണം.
നമുക്ക് ആരാണോ ഇന്നുവരെ സുവിശേഷം കേട്ടിട്ടില്ലാത്തത്, ആര്‍ക്കാണോ വിശ്വസിക്കേണ്ടത് ആവശ്യമായിട്ടുള്ളത് എന്നാല്‍ അവര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാതെയും ഇരിക്കുന്നത് അവര്‍ക്കിടയില്‍ നമുക്ക് സുവിശേഷം പ്രസംഗിക്കാം. അവരെ വീണ്ടും ജനിച്ചവരാകാന്‍ നമുക്ക് സഹായിക്കാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവരില്‍ നിന്നും നമുക്ക് അകലാം.
നാം ഈ ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിക്കുന്ന സുവിശേഷം പ്രസംഗിക്കണം. ആമേന്‍.