• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-1] ദൈവത്തിന്‍റെ വാഗ്ദത്ത വചനത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പരിശുദ്ധ (അപ്പൊ. പ്രവൃത്തി. 1:4-8)

2021.04.14 111
(അപ്പൊ. പ്രവൃത്തി. 1:4 8)
“അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോട് നിങ്ങള്‍ യെരുശലേമില്‍ നിന്നും വാങ്ങിപോകാതെ എന്നോടുകേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയും മുമ്പേ പരിശുദ്ധാത്മാവു കൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. ഒരുമിച്ച് കൂടിയിരുന്നപ്പോള്‍ അവര്‍ അവനോട്: കര്‍ത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്ന് ചോദിച്ചു. അവന്‍ അവരോട്: പിതാവു തന്‍റെ സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങള്‍ക്കുള്ളതല്ല. എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരുശലേമിലും യഹുദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്ന് പറഞ്ഞു.”
 

പരിശുദ്ധാത്മനിവാസം എന്നത് ദൈവത്തില്‍ നിന്നുള്ള ദാനമാണോ
അതോ ഒരുവന്‍റെ സ്വയപ്രയത്നത്താല്‍ നല്‍കപ്പെടുന്നതാണോ?
പാപക്ഷമ നേടുന്ന ഒരു വ്യക്തിക്ക് ദാനമായി നല്‍കപ്പെടുന്നതാണിത്. ഇതില്‍ ദൈവീക വാഗ്ദത്ത പൂര്‍ത്തീകരണത്തിന്‍റെ അര്‍ത്ഥം അടങ്ങിയിരിക്കുന്നു.

ഒരിക്കല്‍ പ്രാര്‍ത്ഥനാ വേളയില്‍ പരിശുദ്ധാത്മാവിന്‍റെതുപോലെ ചില തീനാളങ്ങള്‍ എന്‍റെ മേല്‍ വന്നു പതിച്ച ഒരു അനുഭവം എനിക്കുണ്ടായി. പക്ഷെ, ഈ നാളങ്ങള്‍ ദീര്‍ഘകാലം നിലനിന്നില്ല. കുന്നു കൂടികൊണ്ടിരുന്ന പാപത്തിന്‍റെ മുന്നില്‍ അതു വേഗത്തില്‍ അണഞ്ഞുപോയി. എന്നാല്‍, നമ്മില്‍ നിത്യകാലത്തോളം വസിക്കുന്ന പരിശുദ്ധാത്മാവിനെക്കിറിച്ചുള്ള സത്യം നിങ്ങളെ കാണിച്ചുതരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാപത്തിന്‍റെ മുന്നില്‍ വേഗത്തില്‍ അണഞ്ഞു പോകുന്ന വ്യാജ ആത്മാവിലൂടെയല്ല; മറിച്ച് സത്യസുവിശേഷത്തിലൂടെയാണത്. ഈ സന്ദേശത്തിലൂടെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുന്ന പരിശുദ്ധാത്മാവ് പ്രാര്‍ത്ഥനകളിലൂടെ നിങ്ങള്‍ക്ക് നേടിയെടുക്കാനാവില്ല; മറിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യ സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രം പ്രാപിക്കാവുന്നതാണ്.
ഈ കൃതിയിലൂടെ [1]പരിശുദ്ധാത്മനിവാസത്തെ പ്രാപിക്കുന്നതിലേക്ക് നിങ്ങളെ നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോടുള്ള ഈ സന്ദേശത്തിലെ പരിശുദ്ധാത്മ പ്രചോദനത്തെ നിങ്ങള്‍ക്ക്
 
1പരിശുദ്ധാത്മനിവാസത്തെ ക്കുറിച്ചറിയുവാനും അതിനെ പ്രാപിക്കുവാനും നിങ്ങള്‍ക്ക് ഈ കൃതിയിലൂടെ സാധിക്കും. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപം ക്ഷമിക്കപ്പെട്ട്, വീണ്ടും ജനിച്ചവരുടെ ഹ്യദയത്തിലാണ് പരിശുദ്ധാത്മാവ് ആവസിക്കുന്നു. ഒരു വിശുദ്ധനിലേക്ക് പരിശുദ്ധാത്മാവ് വന്നു കഴിഞ്ഞാല്‍, അവന്‍ അവനില്‍ സ്ഥിരമായി വസിക്കുന്നു. സുവിശേഷത്തില്‍ വിശ്വസിക്കുന്ന കാലത്തോളം അത്അവനെ വിട്ട് പോകുന്നില്ല. വിശുദ്ധന്‍മാര്‍ക്ക് വിശ്വാസത്തെ നല്‍കുന്ന അവന്‍ വേദപുസ്തകത്തിലെ ദൈവഹിതത്തിന്‍റെ അറിവിലേക്ക് നയിക്കുന്നു. ഈ ലോകത്തിലെ പ്രയാസങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കുവാന്‍ ശക്തീകരിക്കുകയും ആത്മാവിന്‍റെ ഫലങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മ നിവാസത്തിലൂടെ വിശുദ്ധന്‍റെ ശരീരത്തെ ദൈവം തന്‍റെ ആലയമാക്കി മഹത്വീകരിക്കുന്നു. (അപ്പൊ.പ്രവ്യ. 2:38-39, യോഹ 14:16, 16:8-10, 1കൊരി 3:16, 6:19, ഗലാ 5:22-23)
 
പെന്തെക്കോസ്തു നാളില്‍ യേശുവിന്‍റെ ശിഷ്യന്മാരുടെ മേല്‍ വന്നിറങ്ങിയതുപോലെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാണ് അനേകം ക്രിസ്ത്യാനികളും പരിശ്രമിച്ചുകൊണ്ടിരി ക്കുന്നത്. ഈ രീതിയെ ചൂഷണം ചെയ്ത ചിലരെല്ലാം വളരെ ധനം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യപ്രയത്നത്തിലൂടെ നേടാവുന്ന എന്തോ ഒന്നാണ് പരിശുദ്ധാത്മാവെന്ന് അവര്‍ നടിക്കുന്നു. ദര്‍ശനങ്ങള്‍ കാണണമെന്നും അത്ഭുതങ്ങള്‍ ചെയ്യണമെന്നും യേശുവിന്‍റെ സ്വന്തശബ്ദം കേള്‍ക്കണമെന്നും അന്യഭാഷകളില്‍ സംസാരിക്കണമെന്നും രോഗികളെ സൗഖ്യമാക്കി ഭൂതങ്ങളെ പുറത്താക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. എങ്കിലും അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്; ദുഷ്ടാത്മാക്കളുടെ സ്വാധീനത്തിന്‍ കീഴിലാണവര്‍ (എഫെ. 2:1 2). തങ്ങള്‍ ദുഷ്ട ആത്മാക്കളുടെ ശക്തിയിന്‍ കീഴിലാണെന്ന് അറിയാതെയാണ് അവരില്‍ പലരും ഇപ്പോഴും ജീവിതം തുടരുന്നത്. അതിനാലത്രേ വെറും മതിഭ്രമങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും ഉപയോഗിച്ചുകൊണ്ട് സാത്താന്‍ ജനങ്ങളെ ആകര്‍ഷിക്കുകയും വഞ്ചിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്.
തിരിച്ചറിയാന്‍ കഴിയും. ഈ കാലത്ത് നാമെല്ലാം പരിശുദ്ധാത്മനിവാസത്തെ പ്രാപിക്കേണമെന്നതാണ് ദൈവത്തിന്‍റെ പരമമായ ആഗ്രഹം.പരിശുദ്ധാത്മനിവാസത്തെ ക്കുറിച്ചറിയുവാനും അതിനെ പ്രാപിക്കുവാനും നിങ്ങള്‍ക്ക് ഈ കൃതിയിലൂടെ സാധിക്കും. ഈ പുസ്തകം നിങ്ങള്‍ക്ക് മതിയാകുന്നില്ലെങ്കില്‍ ഇതിന് മുമ്പ് എന്നാല്‍ പ്രസിധീകരിക്കപ്പെട്ട രണ്ടു കൃതികളെക്കൂടി വായിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. ഈ പുസ്തകങ്ങളിലൂടെ ദൈവമുമ്പാകെയുള്ള സമ്പൂര്‍ണ്ണ വിശ്വാസം നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ കഴിയും.
“നിങ്ങള്‍ യെരുശലേമിലേക്ക് വാങ്ങിപോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം (അപ്പൊ. പ്രവൃ. 1:4)“ എന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചു. അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സ്വീകരണം “അനുഭവത്തിലൂടെയോ“ “ഭക്തി അഥവാ അനുതാപ പ്രാര്‍ത്ഥന“ കളിലൂടെയോ അല്ല; മറിച്ച് അവരുടെ മേല്‍ പരിശുദ്ധാത്മാവിനെ നല്‍കാം എന്ന ദൈവീക വാഗ്ദത്തത്തിനായി കാത്തിരിക്കുന്നതിലൂടെ ആയിരുന്നു. മനുഷ്യരുടെ നിരന്തരമായ പ്രാര്‍ത്ഥനകളിലൂടെ പരിശുദ്ധാത്മനിവാസം സംഭവിക്കുന്നില്ല എന്നതാണ് ഈ വേദഭാഗത്തില്‍ നിന്നും നമുക്ക് പഠിക്കുവാനുള്ളത്. പിതാവായ ദൈവവും യേശുക്രിസ്തുവും മാനവരാശിക്കു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലൂള്ള പരിപൂര്‍ണ്ണ വിശ്വാസത്തിലൂടെ മാത്രം ലഭിക്കുന്ന ദൈവത്തിന്‍റെ ഒരു ദാനമാണിത്. യേശു ക്രിസ്തു നമുക്ക് നല്‍കിയ സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെമാത്രമാണ് നമുക്ക് പരിശുദ്ധാത്മനിവാസം ലഭിക്കുന്നത്. നാം പരിശുദ്ധാത്മനിവാസം പ്രാപിക്കുവാനായാണ് ദൈവം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ നമുക്ക് നല്‍കിയത് (യോഹ: 3:3-5).
“പരിശുദ്ധാത്മാവിന്‍റെ വാഗ്ദത്തം എന്നത് പുതിയനിയമത്തില്‍ അനേകം തവണ പ്രത്യക്ഷപെടുന്നുണ്ട്. പെന്തെക്കോസ്തുനാളില്‍ പരിശുദ്ധാത്മ സ്നാനത്തെക്കുറിച്ച് പത്രൊസ് തന്‍റെ പ്രസംഗത്തില്‍ പറയുന്നു. (അപ്പൊ: 2:38-39) മനോഹരമായ സുവിശേഷത്തില്‍ വിശ്വസിച്ചതിന്‍റെ ഫലമായി പാപക്ഷമ പ്രാപിച്ചവര്‍ക്ക് പരിശുദ്ധാത്മാവ് നല്‍കുമെന്നത് ദൈവത്തിന്‍റെ വാഗ്ദത്തമാണ്. “
പാപക്ഷമ പ്രാപിച്ചവര്‍ക്ക് ദൈവം നല്‍കുന്ന ദാനമാണ് പരിശുദ്ധാത്മനിവാസം. ദൈവീക വാഗ്ദാനത്തിന്‍റെ പൂര്‍ണ്ണതയുടെ അര്‍ത്ഥം ഇതിലുള്‍ക്കൊള്ളുന്നു. പുതിയ നിയമത്തിലെ പരിശുദ്ധാത്മാവ് എന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഒത്തു തീര്‍പ്പിലൂടെ നേടാവുന്ന ഒന്നല്ല; മറിച്ച് ദൈവം വാഗ്ദത്തം ചെയ്തിട്ടുള്ള സമ്മാനമാണിത് ആകയാല്‍ അപ്പൊ: പ്രവൃത്തികളില്‍ വെളിപ്പെടുത്തിരിക്കുന്ന പരിശുദ്ധാത്മനിവാസം പ്രാര്‍ത്ഥനകളിലൂടെ നേടാവുന്ന ഒരു കാര്യമല്ല (അപ്പൊ: 8:19-20).
യേശു നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ മേല്‍ മാത്രമാണ് പരിശുദ്ധാത്മാവ് വരുന്നത്. പരിശുദ്ധാത്മനിവാസം നേടുവാനായി ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവിനെ അയക്കാമെന്ന് യേശു വാഗ്ദത്തം ചെയ്തു. യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയും മുമ്പെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും എന്ന് കല്പിച്ചു. (അപ്പൊ. പ്രവൃ. 1:5) ആകയാല്‍ ദൈവത്തിന്‍റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിനായി അവന്‍റെ ശിഷ്യന്മാര്‍ കാത്തിരുന്നു.
വേദപുസ്തകത്തില്‍ പരിശുദ്ധാത്മനിവാസം പ്രാപിച്ചവരുടെ വിശ്വാസം നോക്കുമ്പോള്‍, ഇതു സംഭവിച്ചത് അവരുടെ പ്രവൃത്തിയാലല്ല, മറിച്ച് ദൈവഹിതമനുസരിച്ചാണ് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അപ്പൊസ്തലപ്രവൃത്തികളിലെ ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മനിവാസം വന്നത് മനുഷ്യപ്രയത്നത്തിന്‍റെയോ ആത്മീയ നേട്ടങ്ങളുടെയോ അടിസ്ഥാനത്തിലല്ല.
അവന്‍റെ ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവിന്‍റെ ആഗമനം, അപ്പൊസ്തല പ്രവൃത്തികളില്‍ എഴുതിയിരിക്കുന്നതുപോലെ ഉടനെ തന്നെ യാഥാര്‍ത്ഥ്യമായി, ഇനി ഏറെനാള്‍ കഴിയും മുമ്പേ എന്ന് യേശു പറഞ്ഞതുപോലെ തന്നെയായിരുന്നു ഇത്. തിരുവചനം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുന്നത്, ദൈവീകവാഗ്ദത്തം നിറവേറിയത് ഉപവാസം, പ്രാര്‍ത്ഥന, സ്വയവര്‍ജ്ജനം എന്നിവയിലുടെ അല്ല, മറിച്ച് യേശുവിലുള്ള വിശ്വാസത്തിലൂടെയാണ് എന്നതാണ്. യേശുവിന്‍റെ സ്വര്‍ഗ്ഗരോഹണത്തിന് ശേഷം, വിശ്വാസികള്‍ക്ക് ഒരേ സമയം തന്നെ പാപക്ഷമയും പരിശുദ്ധാത്മനിവാസവും ലഭിച്ചു.
 
 
പരിശുദ്ധാത്മാവ് യേശുവിന്‍റെ ശിഷ്യന്മാരില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പെട്ടെന്ന് വന്നു!
 
 “പെന്തെകൊസ്തു നാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചുകൂടിയിരുന്നു. “ (അപ്പൊ. പ്രവൃത്തി 2:1) തങ്ങള്‍ക്കായി പരിശുദ്ധാത്മാവിനെ അയക്കാം എന്നുള്ള ദൈവീക വാഗ്ദത്തത്തിന്‍റെ പൂര്‍ത്തീകരണത്തിനായി യേശുവിന്‍റെ ശിഷ്യന്മാര്‍ ഒരുമിച്ചുകൂടി കാത്തിരിക്കുകയായിരുന്നു. അവസാനം പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു.
“പെട്ടെന്ന് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി. അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക് പ്രത്യക്ഷമായി അവരില്‍ ഓരോരുത്തരുടെമേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവ് അവര്‍ക്ക് ഉച്ചരിപ്പാന്‍ നല്‍കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചുതുടങ്ങി. “ (അപ്പൊ. പ്രവ്യ 2:2-4).
പരിശുദ്ധാത്മാവ് അവരുടെ മേല്‍ “പെട്ടെന്ന് “ ആകാശത്തുനിന്നും ഇറങ്ങിവന്നു. ഇവിടെ “പെട്ടെന്ന് “ എന്ന വാക്കിന്‍റെ അര്‍ത്ഥം ഇതു മനുഷ്യഹിതപ്രകാരമല്ലെന്നതിനെ കാണിക്കുന്നു. അതോടൊപ്പം “ആകാശത്തുനിന്ന്“ എന്ന വാക്യഭാഗം പരിശുദ്ധാത്മാവ് വന്നതെവിടെ നിന്നാണെന്നും കാണിക്കുന്നതോടൊപ്പം പരിശുദ്ധാത്മനിവാസം മനുഷ്യഹിതം അഥവാ പ്രയത്നത്തിലൂടെ നേടാമെന്ന ആശയത്തെ എതിര്‍ക്കുകയും ചെയ്യുന്നു. “ആകാശത്തുനിന്നും“ എന്ന പ്രയോഗം കാണിക്കുന്നത് പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധാത്മാവിനെ നേടാമെന്ന വാദം വെറും വ്യാജ അവകാശവാദമാണെന്നാണ്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പരിശുദ്ധാത്മാവ് പെട്ടെന്ന് ആകാശത്തുനിന്നും ഇറങ്ങിവന്നു എന്നത് കാണിക്കുന്നത് പരിശുദ്ധാത്മനിവാസം ഭൗമിക കാര്യങ്ങളായ അന്യഭാഷാ ഭാഷണം, സ്വയവര്‍ജ്ജനം തുടങ്ങിയവയിലൂടെ സംഭവിക്കുന്നില്ല എന്നതാണ്. എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളോട് മനോഹരമായ സുവിശേഷം പ്രസംഗിക്കുന്നതിനുവേണ്ടിയാണ് യേശുവിന്‍റെ ശിഷ്യന്മാര്‍ ആദ്യം അന്യഭാഷകളില്‍ സംസാരിച്ചത്. വിദേശഭാഷക്കാരായ യഹുദന്മാരോട് അവരുടെ സ്വന്തം ഭാഷകളില്‍ പരിശുദ്ധാത്മസഹായത്തോടെ സുവിശേഷം പ്രസംഗിക്കുവാന്‍ ശിഷ്യന്മാരെ അനുവദിക്കുക എന്നതായിരുന്നു ഇതിന്‍റെ കാരണം. ശിഷ്യന്മാരിലധികം പേരും ഗലീലക്കാരായിരുന്നെങ്കിലും, തങ്ങളുടെ സ്വന്തം ഭാഷ ശിഷ്യന്മാരുടെ നാവുകളിലൂടെ സംസാരിക്കുന്നത് എല്ലാ രാജ്യത്തിലെ ജനങ്ങളും കേട്ടു.
“അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക് പ്രത്യക്ഷമായി അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി “ (അപ്പൊ പ്രവൃത്തി. 2:3-4) ഇവിടെ പരിശുദ്ധാത്മാവ് “അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു “ എന്നതിന് നാം പ്രത്യേക ശ്രദ്ധ കൊടുക്കണം. പരിശുദ്ധാത്മാവിന്‍റെ വരവിനായി ഒരിടത്തു കൂടി കാത്തിരുന്ന ശിഷ്യന്മാര്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ നേരത്തെ തന്നെ വിശ്വസിച്ചിരുന്നവരായിരുന്നു.
അനേക ക്രിസ്ത്യാനികളും ഈ ദാനത്തെ തെറ്റായി ധരിച്ചുകൊണ്ട്, തങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വലിയ കാറ്റടിക്കുന്ന ശബ്ദത്തോടെയാവും പരിശുദ്ധാത്മാവിന്‍റെ വരവുണ്ടാകുക എന്ന് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നും ചിന്താകുഴപ്പത്തില്‍ നിന്നുമാണ് ഈ തെറ്റിധാരണ വരുന്നത്. അത്തരം ശബ്ദമുണ്ടാക്കി ക്കൊണ്ടോണോ പരിശുദ്ധാത്മാവ് ജനങ്ങളുടെമേല്‍ വരുന്നത്? ഇല്ല, അവന്‍ അങ്ങനെ വരാറില്ല.
ജനങ്ങള്‍ തങ്ങളുടെ ചെവികളില്‍ കേള്‍ക്കുന്ന ശബ്ദം സാത്താന്‍ ജനത്തിന്‍റെ ആത്മാവിനെ ഉപയോഗിച്ചു നശിപ്പിക്കുന്നതിന്‍റെയത്രേ. പരിശുദ്ധാത്മാവെന്ന വ്യാജേന മായക്കാഴ്ച കളിലൂടെയും ശബ്ദാനുകരണത്തിലൂടെയും വ്യാജ അത്ഭുതങ്ങളിലൂടെയും ജനങ്ങളുടെ മനസ്സിനെ ചിന്താക്കുഴപ്പത്തിലേക്ക് തള്ളിയിടുവാനായുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് സാത്താന്‍ ഈ ശബ്ദങ്ങളുണ്ടാക്കുന്നത്. ജനം ഇവയെ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിന്‍റെ തെളിവുകളായി തെറ്റിദ്ധരിക്കുന്നു. പരിശുദ്ധാത്മാവ് ഒരു കൊടിയ കാറ്റടിക്കുന്നതുപോലെ “ശൂശൂവാഹ് “ എന്ന ശബ്ദത്തോടെയാണ് വരുന്നതെന്നും ജനങ്ങള്‍ കരുതുന്നു. അവര്‍ പിശാചിതാന്‍ കബളിപ്പിക്കപ്പെടു കയാണ്. അപ്പൊസ്തലപ്രവൃത്തികളില്‍ രേഖപ്പെടുത്തിയിരുക്കുന്ന പരിശുദ്ധാത്മാവിന്‍റെ ആഗമനം മനോഹരമായ സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ മാത്രം നേടിയതാണ്.
 
 
പത്രൊസിന്‍റെ വിശ്വാസം (1പത്രൊസ് 3:21) പരിശുദ്ധാത്മനിവാസം പ്രാപിക്കുവാന്‍ തന്നെ അനുവദിക്കുന്ന വിധത്തില്‍ സമ്പൂര്‍ണ്ണമായിരുന്നു
 
അപ്പൊ. പ്രവൃത്തികള്‍ രണ്ടാമധ്യായത്തിലെ ആദ്യ പെന്തെകൊസ്തു സംഭവങ്ങളെ എടുത്തു കാണിച്ചതിലൂടെ വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്തില്‍ അവര്‍ നേരത്തെ വിശ്വസിച്ചിരുന്നതിനാലാണ് പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നത് എന്ന സത്യത്തെ ഉറപ്പിച്ചു പറയുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ സാധാരണമായി പെന്തെകൊസ്തിനെക്കുറിച്ച് ചിന്തിക്കുന്നത്, പ്രകൃത്യാതീതമായ അടയാളങ്ങളോടും ഭയങ്കരമായ കോലാഹലത്തോടും കൂടി ആകാശത്തു നിന്നും പരിശുദ്ധാത്മാവ് ഇറങ്ങി വന്ന സമയം എന്നാണ്.
അതിനാലത്രേ, ഇക്കാലത്തുള്ള ഉണര്‍വ്വു യോഗങ്ങളില്‍, തീവ്രമായ പ്രാര്‍ത്ഥന, ഉപവാസം, കൈവയ്പ് എന്നിവയിലൂടെ ഒരുവന്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാം എന്ന് വിശ്വസിക്കപ്പെടു ന്നത്. ഭൂതാവേശം, അബോധാവസ്ഥയില്‍ വീഴുക, ദിവസങ്ങളോളം മോഹനിദ്രയില്‍ കിടക്കുക അഥവാ നിയന്ത്രണാതീതമായി വിറയ്ക്കുക തുടങ്ങിയ പ്രതിഭാസങ്ങളൊന്നും തന്നെ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളല്ല.
പരിശുദ്ധത്മാവ് വിവേകമുള്ള ഒരു അസ്തിത്വമാണ്. അവന്‍ ഒരിക്കലും മനുഷ്യനോട് അപമര്യാദയായി പെരുമാറുകയില്ല; കാരണം ബുദ്ധിശക്തിയും വികാരവും ചിന്തയുമുള്ള ദൈവീക വ്യക്തിത്വമാണവന്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വചനങ്ങളില്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ് അവന്‍ ആ ജനത്തിലേക്ക് വരുന്നത് (അപ്പൊ. പ്രവൃ. 2:38).
യോവേല്‍ പ്രവാചകന്‍റെ പ്രവചനത്തിനനുസൃതമായാണ് പരിശുദ്ധാത്മാവ് ശിഷ്യന്‍മാരുടെ മേല്‍ വന്നതെന്ന് പത്രൊസ് സാക്ഷീകരിച്ചു. പാപമോചനം നേടുന്നവരുടെ മേല്‍ പരിശുദ്ധാത്മാവ് വരുമെന്നുള്ള ദൈവീക വാഗ്ദത്തത്തിന്‍റെ പൂര്‍ത്തികരണമായിരുന്നു അത്. മറ്റൊരു തരത്തില്‍, യേശുക്രിസ്തു മാനവരാശിയെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടെന്നും ക്രൂശിക്കപ്പെട്ടെന്നുമുള്ള സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മനിവാസം നല്‍കപ്പെടുന്നത്. യോവേലിന്‍റെ പ്രവചനത്തോടൊപ്പം പത്രൊസിന്‍റെ പ്രസംഗവും യേശുക്രിസ്തു സ്നാനപെട്ടത്. എന്തിനെന്നും നാം അതില്‍ വിശ്വസിക്കുന്നത് എന്തിനെന്നും നാം അറിഞ്ഞിരിക്കേണം എന്നതിനെ കാണിക്കുന്നു. ഈ സത്യത്തെ അറിയുന്നത് ക്രിസ്ത്യാനികളെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലേയ്ക്ക് നയിക്കുന്നു.
പത്രൊസ് സാക്ഷീകരിക്കുന്ന മനോഹരസുവിശേഷത്തില്‍ (1പത്രൊസ് 3:21) നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അഥവാ ആ മനോഹരസുവിശേഷവുമായി ബന്ധമില്ലാതെ പ്രയോജനരഹിതവും അന്ധവുമായ വിശ്വാസങ്ങളിലുമാണോ നിങ്ങള്‍ ഇപ്പോഴും? ദൈവീക പദ്ധതിയെ നോക്കാതെ നിങ്ങളുടെ സ്വയം പ്രവൃത്തികളിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ നിങ്ങള്‍ പരിശ്രമിക്കാറുണ്ടോ? ഒരുവന്‍ ദൈവത്തില്‍ വിശ്വസിക്കുകയും തന്‍റെ പാപങ്ങളെ കഴുകികളയുവാനാകുമെന്ന പ്രത്യാശയാല്‍ അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്താലും ശരി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയല്ലാതെ, പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കുവാന്‍ വേറെ വഴിയൊന്നുമില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഒരറിവുമില്ലാതെ നിങ്ങള്‍ ഇപ്പോഴും പരിശുദ്ധാത്മനിവാസത്തിനായി കാത്തിരിക്കുകയാണോ? പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നതിന് കാരണമാകുന്ന യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും യഥാര്‍ത്ഥ അര്‍ത്ഥത്തെ നിങ്ങള്‍ക്കറിയാമോ? പരിശുദ്ധാത്മനിവാസം സാധ്യമാകുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം വിശ്വസിക്കുന്നവരുടെ മേല്‍ മാത്രമാണ് പരിശുദ്ധാത്മനിവാസം നല്‍കപ്പെടുന്നത്. പരിശുദ്ധാത്മനിവാസം പ്രാപിക്കുവാന്‍ നമ്മെ അനുവദിക്കുന്ന, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്ക് നല്‍കിയ ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുന്നു.