• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-2] ഒരുവന് തന്‍റെ സ്വന്തം പ്രയത്നം കൊണ്ട് പരിശുദ്ധാത്മാവിനെ വാങ്ങാനാക (അപ്പൊസ്തല പ്രവൃത്തി 8:14-24)

(അപ്പൊസ്തല പ്രവൃത്തി 8:14-24)
“അനന്തരം യെരുശലേമിലുള്ള അപ്പൊസ്തലന്‍മാര്‍, ശമര്യര്‍ ദൈവവചനം കൈകൊണ്ടു എന്നു കേട്ടു. പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു. അവര്‍ ചെന്ന്, അവര്‍ക്ക് പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന് അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. അന്നുവരെ അവരില്‍ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റിരുന്നതേയുള്ളൂ. അവര്‍ അവരുടെമേല്‍ കൈവച്ചപ്പോള്‍ അവര്‍ക്കു പരിശുദ്ധാത്മാവ് ലഭിച്ചു. അപ്പോസ്തലന്‍മാര്‍ കൈവച്ചതിനാല്‍ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോന്‍ കണ്ടപ്പോള്‍ അവര്‍ക്കു ദ്രവ്യം കൊണ്ടു വന്നു. ഞാന്‍ ഒരുത്തന്‍റെ മേല്‍ കൈവച്ചാല്‍ അവനു പരിശുദ്ധാത്മാവു ലഭിക്കുവാന്‍ തക്കവണ്ണം ഈ അധികാരം എനിക്കു തരണം എന്ന് പറഞ്ഞു. പത്രൊസ് അവനോട് ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങികൊള്ളാം എന്നു നീ നിരൂപിക്കുകകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചു പോകട്ടെ. നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്ക കൊണ്ട് ഈ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു. കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക പക്ഷേ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചു കിട്ടുമായിരിക്കും; നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ കാണുന്നു എന്ന് പറഞ്ഞു അതിന് ശിമോന്‍; നിങ്ങള്‍ പറഞ്ഞത് ഒന്നും എനിക്കു ഭവിക്കാതിരിക്കാന്‍ കര്‍ത്താവിനോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന് ഉത്തരം പറഞ്ഞു”.
 
 
ഒരു മനുഷ്യന് പരിശുദ്ധാത്മാവിനെ കൈവെപ്പ് കൊണ്ട് നേടാനാകുമോ?
ഇല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവന്‍ വിശ്വസിക്കേണ്ടതുണ്ട്.
 
പ്രധാന വേദഭാഗത്തെ ആധാരമാക്കി, ഒരുവന് തന്‍റെ സ്വന്തം പ്രയത്നം കൊണ്ട് പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ സന്ധിക്കാനാകുമോ എന്ന വിഷയത്തിലുള്ള സന്ദേശത്തെയാണ് എനിക്ക് നൽകാനുള്ളത്. ആദിമസഭയുടെ കാലഘട്ടത്തില്‍ അപ്പോസ്തലന്‍മാര്‍ ദൈവശക്തി പ്രാപിക്കുകയും വിവിധ സ്ഥലങ്ങളില്‍ അവനാല്‍ അയയ്ക്കപ്പെടുകയും ചെയ്തു. അപ്പൊസ്തല പ്രവൃത്തികളിൽ ധാരാളം അമാനുഷിക സംഭവങ്ങള്‍ ഉണ്ട്, അപ്പൊസ്തലന്‍മാര്‍ തങ്ങളുടെ കൈകള്‍ വിശ്വാസികളുടെ തലയില്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവു ഇറങ്ങിവന്നതാണ് അതിലൊന്ന്. ബൈബിളില്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ്, അവര്‍ അവരുടെമേല്‍ കൈവച്ചപ്പോള്‍ അവര്‍ക്കു പരിശുദ്ധാത്മാവ് ലഭിച്ചു.
എന്നാല്‍ കൈവച്ചപ്പോള്‍ അവരെങ്ങനെയാണ് പരിശുദ്ധാത്മാവിനെ പ്രാപിച്ചത്. ആ സമയത്ത് ദൈവവചനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുക യായിരുന്നു. അന്നു വരെ ആ ജോലി പൂര്‍ത്തീകരിച്ചിരുന്നില്ല., അതിനാല്‍ ദൈവം അപ്പൊസ്തലന്‍മാര്‍ക്ക് അവന്‍റെ ദൗത്യം ചെയ്യുന്നതിലേയ്ക്കായി പ്രത്യേക ശക്തി നല്‍കി. അവന്‍ അപ്പൊസ്തലന്‍മാരുടെകൂടെ നിന്ന് പല അത്ഭുതവും അസാധാരണവുമായ സംഭവങ്ങള്‍ അവരിലൂടെ ചെയ്തു. അത് ഒരു പ്രധാനപ്പെട്ട സമയമായിരുന്നു. യേശുക്രിസ്തു ദൈവപുത്രനും രക്ഷകനും ആണെന്ന് മനുഷ്യരെ വിശ്വസിപ്പിക്കാനായി മനുഷ്യനയനങ്ങളില്‍ കാണാനാകുന്ന ധാരാളം അത്ഭുതവും അസാധാരണവുമായ സംഭവങ്ങളും ദൈവം കാണിച്ചു. അപ്പൊസ്തലന്‍മാരുടെ കൂടെ നിന്ന് പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രവൃത്തികള്‍ കാണിക്കേണ്ടതും യേശുക്രിസ്തു ദൈവവും അവന്‍ ദൈവപുത്രനും, രക്ഷകനും ആണെന്ന് തെളിയിക്കേണ്ടതും ദൈവത്തിന്‍റെ ആവശ്യമായിരുന്നു. പരിശുദ്ധാത്മാവ് അത്ഭുതപ്രവൃത്തികളിലൂടെയും അസാധാരണ സംഭവങ്ങളിലൂടെയും പ്രവൃത്തിക്കാതിരുന്നെങ്കില്‍ ആദിമസഭയുടെ കാലത്ത് കര്‍ത്താവു രക്ഷകനാണെന്ന് ആരും വിശ്വസിക്കുമായിരുന്നില്ല.
ബൈബിള്‍ പൂര്‍ത്തിയാക്കപ്പെട്ട ഇന്ന് പരിശുദ്ധാത്മാവിനെ സ്വായത്തമാക്കാന്‍ വേണ്ടി നമുക്ക് അത്ഭുതപ്രവൃത്തികളുടെയും അസാധാരണ സംഭവങ്ങളുടെയും ആവശ്യമില്ല. ഇന്ന് വിശ്വസത്തിലാണ് പരിശുദ്ധാത്മാവിന്‍റെ വാസം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സുവിശേഷത്തിലെ വിശ്വാസത്തിലൂടെ, സത്യസന്ധമായ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരിലാണ് ദൈവം പരിശുദ്ധാത്മാവിനെ ആവസിപ്പിച്ചിരിക്കുന്നത്. ദൈവവചനത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ ആവാസം ഉണ്ടാകൂ. കര്‍ത്താവിന്‍റെ ഈ ഭൂമിയിലെ വരവിലൂടെയും അവന്‍റെ സ്നാനത്തിലൂടെയും രക്തത്താലുമാണ് ഇത് സാധ്യമായത്.
ഇന്ന് കാണാകുന്ന അത്ഭുതങ്ങളെ പരിശുദ്ധാത്മാവ് വസിക്കുന്നതിന്‍റെ അടയാളങ്ങളാണെന്ന് ധാരാളം പുരോഹിതന്‍മാര്‍ വിശ്വാസികളെ പഠിപ്പിക്കുന്നു. ഈ രീതിയില്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്കായി അവര്‍ വിശ്വാസികളെ നയിക്കുന്നു. അന്യഭാഷാഭാഷണം പരിശുദ്ധാത്മാവ് വരുന്നതിനുള്ള ഒരടയാളമാണെന്ന് ജനങ്ങളെ തെറ്റായി പഠിപ്പിച്ച് ഇവര്‍ വഴിതെറ്റിക്കുന്നു. വലിയ അത്ഭുതങ്ങളും അസാധ്യപ്രവൃത്തികളും പ്രകടിപ്പിക്കുന്ന ഇത്തരം പുരോഹിതര്‍, അവര്‍ അപ്പൊസ്തലന്‍മാരാണെന്ന് സ്വയം ധരിക്കുന്നു, മാത്രമല്ല ഇവര്‍ ദൈവത്തെ അവരുടെ വികാരശക്തിയിലൂടെ അനുഭവിക്കണമെന്നാഗ്രഹമുള്ള മതഭ്രാന്തൻമാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു.
ഇത്തരം മതഭ്രാന്ത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപിക്കുകയും ധാരാളം പേര്‍ അവരുടെ വിശ്വാസങ്ങളെ പിന്‍തുടരുകയും അമാനുഷികമാര്‍ഗ്ഗങ്ങളിലൂടെ അശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു. ഇന്നും, മതഭ്രാന്തരുടെ പ്രചോദനം ഉള്‍കൊണ്ടവര്‍ തങ്ങളുടെ കൈവയ്പിലൂടെ മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവിനെ നേടിക്കൊടുക്കാനാകുമെന്ന് ചിന്തിക്കുന്നു.
എങ്ങനെയായാലും, അവര്‍ വേദഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ശിമോന്‍ എന്ന മന്ത്രവാദിയെപ്പോലെ അബദ്ധത്തില്‍ ചാടിയിരിക്കുകയാണ്. മാനസിക സംതൃപ്തിയും ദ്രവ്യാഗ്രഹവുമുള്ളവരായി മലീനികരിക്കപ്പെട്ടിരിക്കുന്ന അവരുടെ എല്ലാ പ്രവൃത്തികളും ജനങ്ങള്‍ക്കിടയില്‍ ചിന്താകുഴപ്പം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ഇത്തരത്തിലുള്ള തെറ്റായ അദ്ധ്യയനം ദൈവത്തിന്‍റെ മുന്നില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ സ്വീകരിക്കുവാനുള്ള സത്യസന്ധമായ മാര്‍ഗ്ഗത്തെ തെറ്റിക്കുന്നു.
ഇന്നും ധാരാളം പ്രവാചകന്‍മാര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവരുടെ തെറ്റായ രീതിയിലുള്ള മതനുഷ്ഠാനങ്ങളിലൂടെ സാത്താന്‍റെ പ്രവൃത്തി ചെയ്യുന്നു. യഥാര്‍ത്ഥ ക്രൈസ്തവര്‍ ദൈവവചനത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗം വചന ജ്ഞാനമാണ്. പരിശുദ്ധാത്മാവിന്‍റെ ഭൗതികാനുഭവങ്ങള്‍ ഗൗരവമായിക്കാണുന്ന പെന്തക്കോസ്തുകാര്‍ എന്നറിയപ്പെടുന്നവര്‍ തീര്‍ച്ചയായും അവരുടെ നിരര്‍ത്ഥകമായ വിശ്വാസം ത്യജിക്കുകയും ദൈവവചനങ്ങളില്‍ തിരിച്ചുപോവുകയും സത്യത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ അത് അവരെ തീര്‍ച്ചയായും പരിശുദ്ധാത്മാവിന്‍റെ ആവാസത്തില്‍ എത്തിക്കും.
ശമാര്യയില്‍ അക്കാലത്തുണ്ടായിരുന്ന പ്രഗത്ഭനായ ഒരു മന്ത്രവാദിയായിരുന്നു ശിമോന്‍. പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ മനുഷ്യരെ സഹായിക്കുന്ന കര്‍ത്താവിന്‍റെ ശിഷ്യൻമാരെ കണ്ടതിനുശേഷം പണം കൊണ്ട് പരിശുദ്ധാത്മാവിനെ വാങ്ങുന്നതിനെ കുറിച്ച് അവന്‍ അന്വേഷിച്ചു. ഇത്തരത്തിലുള്ള വിശ്വാസമുള്ള മനുഷ്യര്‍ തീര്‍ച്ചയായും സാത്താന്‍റെ അടിമകളാവുകയും അവന്‍റെ ജോലികള്‍ ചെയ്യാന്‍ അവന്‍ ഉപയോഗിക്കുന്നവരുമാകും. ശീമോന്‍റെ ആവശ്യം പരിശുദ്ധാത്മാവിനെ സ്വായത്തമാക്കുകയെന്നതായിരുന്നു. എന്നാല്‍ അവന്‍റെ ആഗ്രഹം തികച്ചും ദുരാഗ്രഹമായിരുന്നു. ഇത്തരത്തിലുള്ള വിശ്വാസം സത്യ ആത്മാവിനെ നേടാനുള്ളതല്ല എന്നു നമുക്ക് കാണാന്‍ കഴിയും.
അധികാരം നേടാനുള്ള ശീമോന്‍റെ ദുരാഗ്രഹം കൊണ്ടുമാത്രമാണ് അവന്‍ പരിശുദ്ധാത്മാവിനെ പണം കൊണ്ട് വാങ്ങാന്‍ ശ്രമിച്ചത്. ഇക്കാരണത്താല്‍ ദൈവത്തിന്‍റെ ദാസനായ പത്രൊസ് കഠിനമായി അവനെ ശാസിക്കുന്നു. ശീമോന്‍ കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു എന്ന് പറയപ്പെടുന്നുവെങ്കിലും അദ്ദേഹം പാപക്ഷമയിലൂടെ പരിശുദ്ധാത്മാവിനെ സ്വായത്തമാക്കിയ മനുഷ്യനായിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലൗകീക വസ്തുക്കള്‍ ദൈവത്തിനു നല്‍കി പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വായത്തമാക്കാന്‍ താന്‍ പ്രാപ്തനാണെന്ന് അയാള്‍ ചിന്തിച്ചു.
കര്‍ത്താവിന്‍റെ യഥാര്‍ത്ഥ വചനങ്ങളുമായി അവന്‍റെ ഉള്‍ചിന്തകള്‍ക്ക് യാതൊരു ബന്ധമില്ലെങ്കിലും പുറമെയുള്ള പ്രകടനങ്ങള്‍ അയാളൊരു ദൈവവിശ്വാസിയാണെന്ന് അഭിപ്രായപ്പെടുന്നു. ഇതിനെല്ലാം പുറമേ ദ്രവ്യാഗ്രഹം അയാളില്‍ നിറഞ്ഞു നിന്നിരുന്നു. വെറും പണംകൊണ്ട് ദൈവത്തിന്‍റെ വരദാനമായ പരിശുദ്ധാത്മാവിനെ വാങ്ങാനാകുമെന്ന് കരുതിയ ശീമോന്‍റെ ചിന്ത അറിയാവുന്ന പത്രൊസ് അയാളെ ശകാരിച്ചു. നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെയെന്ന് അദ്ദേഹം ശീമോനോട് പറഞ്ഞു.
ഇപ്പോഴത്തെ കാലത്ത് എല്ലാ അത്ഭുതങ്ങളും അസാധ്യപ്രവര്‍ത്തനങ്ങളും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്ന് ചിന്തിക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച് അശുദ്ധാത്മാവു ബാധിച്ച കള്ള പുരോഹിതര്‍ മനുഷ്യരെ വഴിതെറ്റിക്കുന്നു. ഇത്തരത്തിലുള്ള ശക്തിയെ പ്രശംസിക്കുകയും പരിശുദ്ധാത്മാവിനെ സ്വായത്തമാക്കാനായി കഠിനകരമായ രീതിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മനുഷ്യരെ നമുക്ക് പലപ്പോഴും കാണാന്‍ കഴിയുന്നു. എങ്ങനെയായാലും, ലൗകീക ദുരാഗ്രഹങ്ങളോടുകൂടി പ്രാര്‍ത്ഥിക്കുന്ന ആര്‍ക്കും പരിശുദ്ധാത്മാവിന്‍റെ ആവാസം ലഭിക്കുകയില്ലായെന്നത് എല്ലാവരും ഓര്‍ക്കേണ്ടതാണ്.
നിങ്ങളുടെ ചുറ്റും കരിസ്മാറ്റിക്കുകള്‍ ഏതവസരത്തിലെങ്കിലും ഉണ്ടോ? ഇത്തരക്കാരില്‍ എപ്പോഴും നിങ്ങളുടെ ശ്രദ്ധയുണ്ടായിരിക്കണം. ഇവര്‍ ഒരു തരം മതഭ്രാന്തമായ വിശ്വാസത്തോടുകൂടെ മറ്റുള്ളവരെ സമീപിക്കും. അവരുടെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുമെന്നും പിശാചിനെ മാറ്റി നിര്‍ത്താനവര്‍ക്കാകുമെന്നും അവര്‍ പറയുന്നു. എങ്ങനെയായാലും അവര്‍ സ്വായത്തമാക്കിയ ശക്തി ദുര്‍ഭൂതങ്ങളുടേതാണ്. പരിശുദ്ധാത്മാവിന്‍റെതല്ല. കൈവയ്പ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിച്ചു എന്ന് അവകാശപ്പെടുന്നവരും മറ്റുള്ളവരെ അതിലേയ്ക്ക് നയിക്കുന്നവരും അശുദ്ധാത്മാവിനെ മാത്രമാണ് പ്രാപിച്ചത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തെ വിശ്വസിക്കുന്നവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു (1 യോഹന്നാൻ 5:3-7). ബൈബിളില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യക്തമായി എഴുതിയിട്ടുണ്ടെങ്കില്‍ പോലും ഒരുപാടാളുകളുടെ മനസ്സില്‍ പാപം നിലകൊള്ളുന്നു. അമാനുഷിക ശക്തിയാലും ആനന്ദമൂര്‍ച്ചയുള്ള അനുഭവങ്ങളാലും അന്യഭാഷകളാലും ജ്ഞാനദൃഷ്ടിയാലും പിശാചിനെ തുരത്തികൊണ്ടും അനേകര്‍ ദൈവത്തോട് ചേരുവാന്‍ ആഗ്രഹിക്കുന്നു. പിശാചില്‍ നിന്ന് ഉറവെടുത്ത അന്ധവിശ്വാസികളുടെ ക്രിസ്ത്യാനിത്വത്തെ ധാരാളം ആള്‍ക്കാരെക്കൊണ്ട് വിശ്വസിപ്പിച്ച് ഇതുവഴി അവരെ വഞ്ചിക്കുവാന്‍ കള്ള പ്രവാചകന്‍മാര്‍ കഴിവുള്ളവരാകുന്നു.
പത്രോസ് ശീമോനെ ഇങ്ങനെ ശാസിച്ചു: “ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങികൊള്ളാം എന്നു നീ നിരൂപിക്കുകകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചു പോകട്ടെ. നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്ക കൊണ്ട് ഇതിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക, പക്ഷേ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചു കിട്ടുമായിരിക്കും; നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ കാണുന്നു“. ഇതുപോലെ ഇന്ന് പല ശുശ്രൂഷകരുമുണ്ടെന്ന സത്യത്തിനുമുന്‍പില്‍ നമ്മള്‍ ദുഃഖത്തോടെ നെടുവീര്‍പ്പിടണം. അവരില്‍ ഭൂരിഭാഗം പേരും കരിസ്മാറ്റിക്കുകാരുമാണ്. അവരുടെ ആളുകളില്‍ നിന്നുതന്നെ അവര്‍ പണം ആവശ്യപ്പെടുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും യഥാര്‍ത്ഥ സുവിശേഷത്തില്‍ വിശ്വസിച്ച് പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കുകയും ഇത്തരത്തിലുള്ള വിശ്വാസങ്ങളില്‍ നിന്നും നമ്മള്‍ ദൂരം പാലിക്കുകയും വേണം. (മത്തായി 3:15, 1പത്രോസ് 3:21, യോഹന്നാൻ 1:29, യോഹന്നാൻ 19:21-23).
 
 
കൈവയ്പ്പിലൂടെ കരിസ്മാറ്റിക്കുകാര്‍ പ്രവര്‍ത്തിക്കുന്നു
 
നമ്മള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള വിശ്വാസങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കണം. ശക്തിപ്രാപിച്ചവരുടെ കൈവയ്പ്പ് ലഭിച്ചാല്‍ തങ്ങള്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമെന്ന് യുക്തിവിരുദ്ധമായ ഒരു വിശ്വാസം ഇന്ന് ചില ആളുകള്‍ക്കിടയിലുണ്ട്. അപ്പൊസ്തലന്‍മാരുടെ കൈവയ്പ്പിനാല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ തിരുവെഴുത്തുകളില്‍ പോലും പറയുന്നതുകൊണ്ട് അവര്‍ അതുപോലെ ചെയ്യാമെന്ന് വിശ്വസിക്കുന്നു. ചില കാപട്യക്കാര്‍ക്കും തങ്ങളുടെ കൈവയ്പ്പിലൂടെ ജനങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിവാസം നല്‍കാനാകുമെന്നും അബദ്ധവിശ്വാസമുണ്ട്. ഇത്തരക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണം.
എങ്ങനെയായാലും അവരുടെ വിശ്വാസം ആദിമസഭയിലെ അപ്പൊസ്തലന്‍മാരുടേതില്‍ നിന്നും വളരെ വ്യത്യസ്തമാണെന്ന് നാം മനസ്സിലാക്കണം. ഇന്ന് ചില ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവനെ ആദരിക്കാതെ സ്വയം വഞ്ചിതരാകുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്നു. എന്തായാലും ഒരു പാപിക്ക് ഒരിക്കലും പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കാനോ മറ്റുള്ളവരെ അതിലേയ്ക്ക് നയിക്കാനോ ആവില്ല. ആത്മാവു ഒരു പാപിയില്‍ വസിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു തീര്‍ച്ചയായും യഥാര്‍ത്ഥ പരിശുദ്ധാത്മാവായിരിക്കില്ല; യഥാര്‍ത്ഥ ആത്മാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വരുന്ന സാത്താന്‍റെ ആത്മാവായിരിക്കും.
ആദിമസഭയിലെ അപ്പൊസ്തലന്‍മാര്‍ യേശുക്രിസ്തു രക്ഷകനാണെന്ന്, തന്‍റെ ക്രൂശുമരണത്തിലൂടെയും യോഹന്നാന്‍ നല്‍കിയ ജ്ഞാനസ്നാനത്തിലൂടെയും മനുഷ്യരുടെ പാപം ചുമന്നു തീര്‍ത്ത കര്‍ത്താവ്, അറിയാമായിരുന്നവരും അതില്‍ വിശ്വസിച്ചിരുന്നവരുമായിരുന്നു. കര്‍ത്താവിന്‍റെ ക്രൂശു മരണത്തിന്‍റെയും സ്നാനത്തിന്‍റെയും സത്യത്തില്‍ വിശ്വസിച്ചതുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ ആവാസം അവര്‍ക്ക് സാധ്യമായിരുന്നു. മറ്റുള്ളവര്‍ക്കിടയില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിച്ചതിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസം അവര്‍ക്കും സാധ്യമാക്കാന്‍ അവരെ സഹായിച്ചു.
എന്നാല്‍ ഇന്ന് മതഭ്രാന്തരുടെ വിശ്വാസത്താല്‍ ധാരാളം ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാപിയായ ഒരു ശുശ്രൂഷകന്‍റെ കൈവയ്പിലൂടെ ഒരു പാപിക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ഇന്ന് സാധ്യമാണോ? ഇത് തികച്ചും അസംബന്ധമാണ്. തങ്ങളുടെ മനസ്സില്‍ പാപമുണ്ടെങ്കിലും തങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കാനായെന്ന് പറയുന്ന മനുഷ്യരുമുണ്ട്. ഒരുവന്‍റെ കണ്ണില്‍ നല്ലയിടയനായി തോന്നുന്ന ഒരാള്‍ക്ക് അവന്‍റെ മനസ്സില്‍ പാപമുണ്ടെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കാന്‍ ഒരുവനെ നയിക്കാന്‍ ഒരിക്കലും സാധ്യമല്ല.
ഒന്നുമില്ലെങ്കില്‍പോലും ധാരാളം മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള മിഥ്യാധാരണയുണ്ട്. കള്ള പ്രവാചകന്‍മാര്‍ക്ക് ധാരാളം മനുഷ്യരെ നകരത്തിലേയ്ക്ക് നയിക്കുവാന്‍ കഴിയുന്നതിനുള്ള കാരണമാണ്. തെറ്റായ പ്രവാചകരാണ് ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ പഠിപ്പിക്കുന്നതെന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം. സാത്താൻ തന്‍റെ വശത്താക്കി വച്ചിരിക്കുന്നവരാണ് ഇത്തരക്കാര്‍.
ഹൃദയത്തില്‍ പാപമുള്ള ഒരു മനുഷ്യനില്‍ പരിശുദ്ധാത്മാവ് വസിക്കുമോ? ഉത്തരം ഇല്ല എന്നാണ്. പിന്നെ ഹൃദയത്തിൽ പാപമുള്ള ഒരുവന് പരിശുദ്ധാത്മാവിന്‍റെ ആവാസം മറ്റുള്ള ഒരാള്‍ക്ക് സാധ്യമാക്കാന്‍ കഴിയുമോ? വീണ്ടും, ഉത്തരം ഇല്ല എന്നു തന്നെയാണ്. ഹൃദയത്തില്‍ പാപമുള്ള മനുഷ്യരായ കരസ്മാറ്റിക്കുകാര്‍ക്ക് ഇന്ന് അസാധ്യവും അത്ഭുതവുമായ പ്രവൃത്തിചെയ്യാന്‍ എങ്ങനെ സാധിക്കുന്നു? ദുഷ്ശക്തികള്‍ ഇങ്ങനെ ചെയ്യുന്നു. ഒരിക്കലും പരിശുദ്ധാത്മാവ് ഒരു പാപിയില്‍ വസിക്കില്ല. അവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരില്‍ മാത്രം കുടികൊള്ളുന്നു. നിങ്ങളില്‍ കുടികൊള്ളുന്ന ആത്മാവ് പരിശുദ്ധാത്മാവ് തന്നെയാണ് എന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?
യോഹന്നാൻ 3:5 ല്‍ കര്‍ത്താവ് ഇപ്രകാരം പറയുന്നു. “വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ഇത്തരത്തില്‍ ആത്മാവിനെക്കുറിച്ചും ജലത്തെക്കുറിച്ചുമുള്ള യഥാര്‍ത്ഥ സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസം നേടാനാകൂ. ഇന്ന് ധാരാളം ക്രിസ്ത്യാനികള്‍ ചെയ്യുന്ന ഒരു തെറ്റാണ് പാപികളായ പുരോഹിതരുടെ കൈവയ്പ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമെന്ന് വിശ്വാസിക്കുന്നത്. ഇതൊരു നിര്‍ണ്ണായകമായ തെറ്റാണ്. ഇന്ന് പല പുരോഹിതന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ കൈവയ്പിലൂടെ പരിശുദ്ധാത്മനിവാസം പ്രാപിപ്പിക്കാമെന്ന വിശ്വാസവും ഉറപ്പുമുണ്ട്.
 
 
കൈവയ്പ്പും യഥാര്‍ത്ഥ പാപക്ഷമയും തമ്മിലുള്ള ബന്ധം
 
ഒരുവനില്‍ അടങ്ങിയിരിക്കുന്നത് ഒരു വസ്തുവിലേയ്ക്ക് കടത്തിവിടാനുള്ള ഉപാധിയാണ് കൈവയ്പ്പ്. ഈ രീതിയില്‍ ഇതിനെ ചിന്തിച്ചാല്‍ നമ്മള്‍ ഒരു മൈക്രോഫോണിലൂടെ സംസാരിച്ചു എന്നു കരുതുക, ആ ശബ്ദം കേബിളിലൂടെ സഞ്ചരിച്ച് ആംപ്ളിഫയറിലെത്തി ലൗഡ്സ്പീക്കറിലൂടെ ഏവര്‍ക്കും കേള്‍ക്കാനാകുന്നു. ഇതുപോലെ പഴയനിയമത്തില്‍, ഒരു പാപി അവന്‍റെ പാപയാഗത്തിന്‍റെ കൈവച്ചാല്‍, ആ പാപങ്ങള്‍ പാപയാഗത്തിലേക്ക് കടക്കുകയും അവന്‍ പാപക്ഷമയ്ക്ക് അര്‍ഹനാക്കുകയും ചെയ്യുന്നു. ഈ രീതിയില്‍, ദൈവദാസന്‍മാരുടെ കൈവയ്പിലൂടെ ദൈവശക്തി ജനങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. ഇത്തരത്തില്‍ കൈവയ്പ് എന്നതിന് കൈമാറ്റം ചെയ്യുക, സ്ഥലം മാറ്റുക എന്ന് അര്‍ത്ഥം നല്‍കാം.
കരിസ്മാറ്റിക്കുകാര്‍ ഒരിക്കലും അവരുടെ കൈവയ്പിലൂടെ ജനം പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കാരണമാകുന്നില്ല, മറിച്ച് അവര്‍ അശുദ്ധാത്മാക്കളെ പ്രാപിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അശുദ്ധാത്മ ശകതിയുള്‍കൊള്ളുന്ന ഒരു മനുഷ്യന്‍ തന്‍റെ കൈവയ്പ്പിലൂടെ ആ ശക്തിയെയാണ് കടത്തിവിടുന്നതെന്ന് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കുക. ഒരു പിശാച് ബാധിച്ച മനുഷ്യന്‍ തന്‍റെ കൈകള്‍ മറ്റൊരുവന്‍റെ തലയില്‍ വച്ചാല്‍ ആ പിശാച് ആ മനുഷ്യനിലേയ്ക്ക് പ്രവേശിക്കും, കാരണം പിശാച് പാപികളില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാരണത്താല്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം സാധ്യമാകണമെങ്കില്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എല്ലാവരും വിശ്വസിക്കേണ്ടതുണ്ട്. പാപികളെ പിശാച് ഭരിക്കുന്നു, അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചാല്‍പ്പോലും അവന്‍ പാപക്ഷമ പ്രാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഫലമില്ല.
ഒരു പിശാച് ബാധിച്ചവരില്‍ നിന്നും കൈവയ്പ്പ് ഒരാള്‍ നേടിയാല്‍ അവനിലും തീര്‍ച്ചയായും പിശാച് കയറുകയും വ്യാജ അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. പിശാച് കൈവയ്പിലൂടെ മറ്റുള്ളവരിലേയ്ക്ക് പ്രവേശിക്കുന്നു, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ പരിശുദ്ധാത്മാവിനെ സ്വായത്തമാക്കാനാവൂ എന്നത് നാം അറിഞ്ഞിരിക്കണം
ഈ കൈവയ്പ്പ് ചില കാര്യങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കാനായി ദൈവം സൃഷ്ടിച്ച ഒരു വഴിയാണ്. എന്നാല്‍ കൈവയ്പ്പിലൂടെ ധാരാളം ആള്‍ക്കാരിൽ തിന്‍മയെ പ്രവേശിപ്പിക്കാന്‍ പിശാച് കാരണമായി. പണം നല്‍കി പരിശുദ്ധാത്മാവിന്‍റെ ശക്തിയെ വാങ്ങാന്‍ ധാരാളം ആളുകള്‍ ശ്രമിക്കുന്നു എന്ന സത്യം ഇന്ന് വലിയൊരു പ്രശ്നമാണ്.
 
 
പരിശുദ്ധാത്മ നിവാസത്തിന്‍റെ സത്യത്തെ പല ക്രിസ്ത്യാനികളും തെറ്റിദ്ധരിച്ചിരിക്കുന്നു
 
എങ്ങനെ പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വായത്തമാക്കാനാകുമെന്ന ചോദ്യത്തിന്, ധാരാളം ആളുകള്‍ നല്‍കുന്ന ഉത്തരം തുടരെയുള്ള പ്രാര്‍ത്ഥനകളിലൂടെയും ഉപവാസത്തിലൂടെയും അത് സാധ്യമാകുമെന്നാണ്. എന്നാല്‍ ഇതു ശരിയല്ല. നിങ്ങള്‍ പ്രത്യേകതരം പ്രാര്‍ത്ഥനകള്‍ കാഴ്ചവച്ചാല്‍ പരിശുദ്ധാത്മാവ് നിങ്ങളില്‍ എത്തുമെന്ന് കരുതുന്നുണ്ടോ? ഇല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വരില്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസമുണ്ടാകൂ.
കാരണം ദൈവമെന്നതാണ് സത്യം, അവന്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വായത്തമാക്കുന്നതിലേയ്ക്കായി ഒരു നിയമം സൃഷ്ടിച്ചിട്ടുണ്ട്. ഹൃദയത്തില്‍ പാപമുള്ളൊരുവനില്‍ പരിശുദ്ധാത്മാവ് സഹവസിക്കുമോ? ഇതിനുത്തരം തികച്ചും ഇല്ല എന്നു തന്നെയാണ്. ഒരുവനൊരിക്കലും കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപ്തമാകില്ല. ആരെങ്കിലും ഉണര്‍വ്വ് യോഗങ്ങളില്‍ പങ്കെടുക്കുകയും ഉന്മത്താവസ്ഥയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്ത് പരിശുദ്ധാത്മാവിന്‍റെ ശക്തി പ്രാപിക്കാമെന്ന് കരുതുന്നുവെങ്കില്‍, പരിശുദ്ധാത്മാവ് അവന്‍റെ പിടിയില്‍ നിന്നും പുറത്തായിരിക്കും. പാപികള്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കുകയില്ലെന്നത് സ്പഷ്ടമാണ്. പാപികള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ ശരിയായുള്ള നിവാസം ഒരു വരദാനമായി സിദ്ധിക്കാനാകും, പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും പാപക്ഷമ നേടുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്ത ഒരാള്‍ക്കും പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വായത്തമാക്കാനാവില്ല. ഇന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ക്രൈസ്തവ സാഹിത്യത്തിലൂടെയും, ദേവാലയചര്‍ച്ചകളിലൂടെയും, ഇന്‍റര്‍നെറ്റിലൂടെയും മാത്രമല്ല ലോകത്താകമാനമുള്ള ഇലക്ട്രോണിക് ബുക്കുകളിലൂടെയും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട്, യഥാര്‍ത്ഥ സുവിശേഷം സ്വായത്തമാക്കിയവര്‍ ഇതില്‍ വിശ്വസിക്കുകയും അതിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചിട്ടില്ലായെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിശ്വസിക്കേണ്ടത് ഇതിനുവേണ്ടി ആവശ്യമാണെന്ന് മനസ്സിലാക്കണം.
 
 
തെറ്റായ വിശ്വാസത്തിന്‍റെ ഒരു ഉത്തമ ഉദാഹരണം
 
വ്യാജാത്മാക്കളെ പ്രാപിച്ച മനുഷ്യരുടെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ നമുക്ക് സാത്താന്‍റെ യഥാര്‍ത്ഥനില്‍പ്പ് ഇന്നത്തെ കാലത്ത് കാണാനാകും. പരിശുദ്ധാത്മാവിനു വേണ്ടിയുള്ള ഉണര്‍വ്വ് യോഗങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാനുള്ളവരുടെ നിരാശാജനകമായ യോഗമാണെന്ന് മനസ്സിലാകും. ഇത്തരം യോഗങ്ങളില്‍ മനുഷ്യര്‍ കൈകൊട്ടുകയും കരച്ചിലൂടെയും ഉപവാസത്തിലൂടെയും അനുതാപ പ്രാര്‍ത്ഥനയര്‍പ്പിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. പ്രസംഗകന്‍ അനുതാപ പ്രാര്‍ത്ഥനയര്‍പ്പിക്കാന്‍ അവരെ നിര്‍ദ്ദേശിക്കുന്നു. അവര്‍ ഇത്തരത്തില്‍ ചെയ്തില്ലായെങ്കില്‍ പരിശുദ്ധാത്മാവ് വരില്ലായെന്നും അവരോട് പറയുന്നു. കര്‍ത്താവേ എന്ന് കരഞ്ഞുകൊണ്ട് ജനങ്ങള്‍ അവരുടെ തെറ്റായ രീതിയിലുള്ള പ്രാര്‍ത്ഥന തുടങ്ങുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ളവര്‍ക്ക് ഈ രീതിയില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വായത്തമാക്കാന്‍ പറ്റുമോ? ഇല്ല. ഇത്തരത്തിലുള്ള വേദികളില്‍ പ്രാകൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിയും വിറച്ചുകൊണ്ടും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടും പിന്നിലേയ്ക്കു മാറുന്ന ജനങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ചിലര്‍ പിന്നിലേയ്ക്ക് വീഴുകയും അവിടെയും ഇവിടെയും വിറച്ചുകൊണ്ട് തറയില്‍ വീഴുകയും അന്യഭാഷ പറയാന്‍ തുടങ്ങുന്നതും ആക്രോശിക്കുന്നതും നാം കാണും. വികാരത്താല്‍ നിറഞ്ഞു തുളുമ്പുന്ന ആ സഭയില്‍ ആരെങ്കിലും അയാളുടെ തലയുയര്‍ത്തി ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടിരിക്കും. ചിലര്‍ക്ക് ജന്നി തുടങ്ങുകയും ശരീരമാസകലം കുലുങ്ങുകയും അന്യഭാഷ പറയുവാന്‍ തുടങ്ങുകയും ചെയ്യും. പരിശുദ്ധാത്മാവ് അവരിലേക്ക് വന്നു എന്നതിനുള്ള തെളിവാണ് ഇത്തരം പ്രതിഭാസമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു പിശാച് അവന്‍റെ പ്രവൃത്തി ചെയ്താല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കൂ. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി ആണോ? തീര്‍ച്ചയായും ഇല്ല.
 
 
ധാരാളം ക്രിസ്ത്യാനികളെ സാത്താന്‍ വഞ്ചിക്കുന്നു
 
ഇന്ന് സാത്താന് ആവശ്യമുള്ള മതപരമായ ജീവിതമാണ് പല ക്രിസ്ത്യാനികളും നയിക്കുന്നത്. ശക്തനായ ഒരു പുരോഹിതന്‍റെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ സാധ്യമാകുമെന്ന് ജനങ്ങളോട് പറഞ്ഞു സാത്താന്‍ അവരെ കബളിപ്പിക്കുന്നു. ധാരാളം ക്രിസ്ത്യാനികള്‍ ഇതൊരു ശരിയായ ഉപദേശമായി വിശ്വസിക്കുന്നു. അതുപോലെ തന്നെ അമിതമായി പ്രാര്‍ത്ഥിച്ചാല്‍ പരിശുദ്ധാത്മാവിനെ തീര്‍ച്ചയായും പ്രാപിക്കാനാകുമെന്ന ചിന്തയും പിശാച് മനുഷ്യരുടെ തലയില്‍ നട്ടുവളര്‍ത്തി. ഇത്തരത്തില്‍ വിശ്വാസമുള്ള മനുഷ്യരുടെ സംഖ്യ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആയി ഉയര്‍ത്താന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
അതുകൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പഠിക്കുവാന്‍ ഇന്നും ആരും ശ്രമിക്കുന്നില്ല, മനുഷ്യര്‍ക്ക് ഇതെക്കുറിച്ച് ഒന്നും അറിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മനസ്സിലാക്കുകയും വിശ്വസിക്കുകയും സാത്താന്‍ നമ്മുടെ തലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന ചിന്തകള്‍ ഒഴിവാക്കാന്‍ വേണ്ടി നാം തീര്‍ച്ചയായും പൊരുതുകയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ പരിശുദ്ധാത്മ നിവാസം സംഭവ്യം ആകുകയുള്ളൂ. നിങ്ങള്‍ തീര്‍ച്ചയായും ഇതില്‍ വിശ്വസിക്കണം.
 
 
പരിശുദ്ധാത്മ നിവാസത്തെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ തെറ്റിദ്ധാരണ
 
ആദ്യമായി കരിസ്മാറ്റിക് വിശ്വാസികളായ ക്രൈസ്തവരുടെ വിശ്വാസത്തില്‍ വലിയ ഒരു തെറ്റിദ്ധാരണയുണ്ട്. മനസ്സില്‍ പാപം പേറികൊണ്ട് അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ ശ്രമിക്കുന്നു. അവരുടെ ഹൃദയത്തില്‍ പാപം ഉണ്ടെങ്കില്‍പോലും പരിശുദ്ധാത്മ നിവാസം പ്രാപിക്കാന്‍ അവര്‍ പ്രാപ്തരാണെന്ന് അവര്‍ തെറ്റായി വിശ്വസിച്ചിരിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമില്ലാത്ത ഒരുവന് എങ്ങനെ ആയാലും പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണത നേടുവാനാവില്ല.
രണ്ടാമതായി, ജനങ്ങളുടെ അഹങ്കാരം അവര്‍ പരിശുദ്ധാത്മ നിവാസം പ്രാപിക്കുന്നതിനെ തടയുന്നു. എന്നാല്‍ ഒരുവന്‍ അഹങ്കാരത്തോടെ പെരുമാറിയില്ല എങ്കില്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്നാണോ ഇതര്‍ത്ഥമാക്കുന്നത്? ഈ ഭൂമിയിലെ ഏതെങ്കിലും ഒരു മനുഷ്യന്‍ ഏറ്റവും ചെറിയ രീതിയിലെങ്കിലും അഹങ്കാരി അല്ലാത്തവനായുണ്ടോ? ദൈവത്താല്‍ ക്ഷമിക്കപ്പെടാത്ത ഒരു അഹങ്കാരിയായ വ്യക്തി അവന്‍റെ തന്നെ സ്വന്തം ചിന്തകള്‍ ദൈവവചനമായി കൂട്ടിചേര്‍ക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം തിരസ്കരിക്കുന്ന ഒരുവനും സ്വന്തം രീതിയില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം സാദ്ധ്യമാകുകയില്ല. എന്നാല്‍ ധാരാളം ആളുകള്‍ അതിനുവേണ്ടി ശ്രമിക്കുന്നു. എങ്ങനെയായാലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരുവനില്‍ മാത്രമേ പരിശുദ്ധാത്മാവ് വസിക്കുകയുള്ളൂ.
മൂന്നാമതായി, ആരെങ്കിലും സത്യസന്ധമായി സ്വന്തം പാപങ്ങള്‍ ദൈവത്തിനു മുന്നില്‍ ഏറ്റുപറയുമെങ്കില്‍ അവനില്‍ പരിശുദ്ധാത്മാവ് വസിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവിനെ നേടണമെങ്കില്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഒരുവന്‍ തന്‍റെ പാപങ്ങള്‍ നിസ്സാരമായി ഏറ്റു പറഞ്ഞതുകൊണ്ട് മാത്രം പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപ്യമല്ല എന്നത് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കണം. ഇന്ന് മിക്കവാറും ക്രൈസ്തവര്‍ അത്യാശയോടുകൂടി പരിശുദ്ധാത്മനിവാസത്തിനു വേണ്ടിയും അവന്‍റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയും ആഗ്രഹിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ പരിശുദ്ധാത്മാവിന്‍റെ സഹവാസം അവര്‍ക്ക് പ്രാപിക്കാന്‍ കഴിയുന്നില്ല. കാരണം അവരുടെ ഹൃദയത്തില്‍ ഇപ്പോഴും പാപം നിലകൊള്ളുന്നു. വീണ്ടുവിചാരമില്ലാത്ത ഇത്തരത്തിലുള്ള ആഗ്രഹമുള്ള ഒരു മനുഷ്യനെ തീര്‍ച്ചയായും സാത്താന്‍ പിടിച്ചെടുക്കും.
നാലാമതായി, അനുഗ്രഹം നല്‍കണമെന്ന് നമ്മള്‍ വിനയപൂര്‍വ്വം ദൈവത്തോട് അപേക്ഷിച്ചാല്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു. പക്ഷേ യാചനയിലൂടെ അത് സ്വന്തമാക്കാന്‍ ആവില്ല. ഇത് വെറുമൊരു തെറ്റായ ചിന്തയാണ്.
അഞ്ചാമതായി, ചില ആത്മീയ ശക്തികള്‍ ഉള്ളതിനാല്‍ പരിശുദ്ധാത്മ നിവാസം പ്രാപ്യമായെന്ന് ചിലര്‍ ഉറപ്പിക്കാറുണ്ട്. അന്യഭാഷാ ഭാഷണം പരിശുദ്ധാത്മ നിവാസം ഉള്‍കൊള്ളുന്നതിനുള്ള ഒരു പൊതു തെളിവായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അന്യഭാഷയില്‍ സംസാരിച്ചതുകൊണ്ടോ കര്‍ത്താവിന്‍റെ പേരില്‍ സാത്താനെ തുരത്തുവാന്‍ അവന്‍ പ്രാപ്തനായതുകൊണ്ടോ മാത്രം പരിശുദ്ധാത്മാവ് ഒരുവന്‍റെ ഹൃദയത്തില്‍ വസിക്കുകയില്ല. കാരണം പാപം സാത്താന് ഉള്ളതാണ്. ഹൃദയത്തില്‍ പാപം ചുമക്കുന്ന ഒരുവന് ചില അസാധാരണ ശക്തികള്‍ ഉണ്ടെന്ന കാരണത്താല്‍ അവന്‍ പരിശുദ്ധാത്മ നിവാസം പ്രാപ്തമാക്കിയെന്ന് പറയാനാകുമോ? ഒരിക്കല്‍കൂടി ഇത് സാത്താന്‍ കളിക്കുന്ന വികൃതിയാണ്.
കര്‍ത്താവ് നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് പരിശുദ്ധാത്മ നിവാസം പ്രാപിക്കാന്‍ നമ്മെ നയിക്കുന്നത്. പാപക്ഷമ മറ്റേതെങ്കിലും തരത്തില്‍ നേടാനാകുമെന്നും പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമെന്നും നിങ്ങളിന്നും ചിന്തിക്കുന്നു ണ്ടെങ്കില്‍, നിങ്ങള്‍ അഗാധമായി സംഭ്രമിച്ചിരിക്കുകയാണ്. നിങ്ങള്‍ സ്വയം നിങ്ങളുടെ തെറ്റായ വിശ്വാസങ്ങള്‍ ഉപേക്ഷിക്കുകയും അതിനുപകരമായി ആത്മീയ ചിന്തകളും പ്രമാണിക വിശ്വാസവും കൈകൊള്ളുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
ധാരാളം ക്രിസ്ത്യാനികളെ ഇന്ന് പിശാച് ബാധിച്ചിരിക്കുന്നു എന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ഉണര്‍വ്വ് യോഗങ്ങളിലൂടെയോ കൈവയ്പ്പിലൂടെയോ പരിശുദ്ധാത്മ നിവാസം പ്രാപിക്കാമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ലോകത്തകമാനമുള്ള ധാരാളം ക്രൈസ്തവര്‍ ഇന്ന് പിശാചിന്‍റെ പിടിയിലാണ്. പരിശുദ്ധാത്മാവിനെ പ്രാപിച്ചുവെന്ന് പറയുന്ന പുരോഹിതര്‍, ഉണര്‍വ്വ് പ്രസംഗകന്‍, മുതിര്‍ന്ന ഡീക്കന്‍മാര്‍, പ്രാര്‍ത്ഥനാലയങ്ങളിലെ സൂപ്രണ്ടുമാരുടെയൊക്കെയടുത്ത് ഇവര്‍ പോകുന്നു. കൈവയ്പ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ അവരിലേയ്ക്ക് പോകുന്നത്. എങ്ങനെയാണെങ്കിലും ഈ വിശ്വാസത്തിലൂടെ ആര്‍ക്കും പരിശുദ്ധാത്മ നിവാസം പ്രാപിക്കാനിതുവരെ കഴിഞ്ഞിട്ടില്ല. കര്‍ത്താവില്‍ എത്ര പരിശുദ്ധവാനായി വിശ്വസിക്കുന്നു എന്നതില്‍ കാര്യമില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ദൈവത്തിനല്ലാതെ മറ്റൊരാള്‍ക്കും പരിശുദ്ധാത്മ നിവാസം പ്രദാനം ചെയ്യാനാവില്ല.
ശിമോനെപ്പോലെ ഇന്ന് ധാരാളം ആളുകള്‍ പരിശുദ്ധാത്മാവിനെ വാങ്ങാന്‍ ശ്രമിക്കുന്നു. സുവിശേഷത്തിലൂടെയല്ലാതെ ലൗകീകവചനങ്ങളില്‍ വിശ്വസിച്ച് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലോകത്താകമാനമുള്ള മിക്ക ക്രൈസ്തവരും ഈ മനോഭാവങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അവനെ പ്രാപിക്കാന്‍ വേണ്ട യോഗ്യതയുള്ളവരില്‍ മാത്രമേ പരിശുദ്ധാത്മാവ് എത്തുകയുള്ളൂ. പരിശുദ്ധാത്മാവിനെ പ്രാപിക്കാനുള്ള ഒരേയൊരു വഴി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകമാത്രമാണ്. അതുപോലെ സത്യത്തിലേയ്ക്കുള്ള ഏക ഉത്തരവും ഇതാണ് (അപ്പൊസ്തല പ്രവൃത്തി 2:38).
കൈവയ്പ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ആദിമസഭകളുടെ കാലത്ത് കുറച്ചു സമയത്തേക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചവരില്‍ ഉടന്‍ തന്നെ പരിശുദ്ധാത്മ നിവാസം ഇതിനുശേഷം ഉണ്ടാവുകയും ചെയ്തു. ദൈവവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളല്ലാത്ത മറ്റെല്ലാം സാത്താന്‍റെ പണിയാണ്. ഭൂതങ്ങള്‍ സാത്താന്‍റെ പരിചാരകരാണെന്ന് ദൈവം പറയുന്നു, അതുപോലെ ഒരുവന്‍ കര്‍ത്താവില്‍ വിശ്വസിച്ചാല്‍പോലും അവന്‍ പാപമോചനം നേടാതിരിക്കാനായി ചെകുത്താന്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുകയും കൈവയ്പ് നേടുകയും ചെയ്താല്‍ പരിശുദ്ധാത്മാവിനെ നല്‍കാമെന്ന് സാത്താന്‍ മനുഷ്യരോട് കള്ളം പറയുന്നു. ഇത്തരം സൂത്രത്തിലൂടെ സാത്താന്‍ തന്‍റെ സാമ്രാജ്യം ലോകത്താകമാനം വ്യാപിപ്പിച്ചിരിക്കുകയാണ്.
പിശാച് ബാധിച്ചവരുടെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും നാം ഇനി നോക്കണം. ആദ്യമായി സാത്താന്‍ ബാധിച്ച ഒരു ഭാവി പ്രവാചകന്‍റെയോ മന്ത്രവാദിയുടേയോ ലക്ഷണങ്ങളെ നാം പരിശോധിച്ചാല്‍ അവര്‍ വിറയലും ഉന്‍മാദവും മോഹാലസ്യവും ഒക്കെ അനുവദിക്കുന്നതു നമുക്ക് കാണാനാകും. അവരുടെ ഹിതത്തിനെതിരായി വായില്‍ നിന്നും അപരിചിതമായ വാക്കുകള്‍ വരികയും നാവുകള്‍ പിണയുകയും ചെയ്യുന്നു. അവര്‍ അപരിചിതമായ ഭാഷ സംസാരിക്കുന്നു.
കൈവയ്പ്പിലൂടെ സാത്താന്‍ ബാധിച്ച ക്രിസ്ത്യാനിയും മന്ത്രവാദിയും ഇത്തരം പരീക്ഷണങ്ങളുടെ ഒരുമിച്ചുള്ള വാഹകരാണ്. മൈക്കെടുത്ത് വച്ച് അഗ്നിയോടൊപ്പം, അഗ്നിയോടൊപ്പം, അഗ്നിയോടൊപ്പം എന്നുറക്കെ ഒരു കരിസ്മാറ്റിക് ഉണര്‍വ്വു പ്രസംഗകന്‍ പറഞ്ഞാല്‍ സഭാജനത്തിന് തങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടുകയും ആവേശം കൊള്ളുകയും ചെയ്യുന്നു. അവനില്‍ നിന്ന് കൈവയ്പ്പ് പ്രാപിക്കേണ്ട ആളുകള്‍ മുന്നിലേയ്ക്കു വരുന്നു. നിയന്ത്രണാതീതമായ ജ്വരത്തോടെയുള്ള വിറയലും അന്യഭാഷയും അവര്‍ അനുഭവിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്ന് ഭാവിക്കുന്നു. പിശാചിന്‍റെ പ്രവൃത്തിയുടെ ലക്ഷണങ്ങളാണിവയെല്ലാം.
കൈവയ്പിലൂടെ പിശാച് ബാധിച്ച ക്രിസ്ത്യാനികളും ഭാവിപ്രവാചകരും മന്ത്രവാദികളും വിളിച്ചുവരുത്തുന്ന എല്ലാ പ്രാചീന മതത്തിലെയും ദുരാത്മാവ് ബാധിച്ച മനുഷ്യരിലും ഇതുപോലുള്ള ലക്ഷണങ്ങള്‍ കാണാനാകും. എങ്ങനെയായാലും, ഈ തെളിവിനു പുറമേ, ജനങ്ങള്‍ ഇത് തെറ്റിദ്ധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ അനുഭവിച്ചതിനാല്‍ തങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു കഴിഞ്ഞു എന്നു ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ആഗാധമായ സംഭ്രാന്തിയില്‍ മുഴുകിയിരിക്കുന്നു.
 
 
ഒരു ഭാവി പ്രവാചകനെപ്പോലെ പിശാച് ക്രിസ്ത്യാനികളിലൂടെ പ്രവര്‍ത്തിക്കുന്നു
 
ഭൂതം ബാധിച്ച മനുഷ്യരെയും പ്രവചനം നടത്തുവാന്‍ പിശാച് പ്രാപ്തനാക്കുന്നു. അവര്‍ ഇത്തരത്തില്‍ പ്രവചിച്ച് പറയുന്നു. നിങ്ങള്‍ തീര്‍ച്ചയായും ഒരു വിലയേറിയ നേതാവായി മാറും. ആയിരക്കണക്കിന് ചെമ്മരിയാടുകള്‍ നിന്‍റെ മുമ്പില്‍ തീര്‍ച്ചയായും മേയും. ഭാവിയില്‍ നിന്നെ ഒരു അതുല്യ നേതാവായി മാറ്റാന്‍ ദൈവം തീര്‍ച്ചയായും പരിശീലിപ്പിക്കും. നീ തീര്‍ച്ചയായും ദൈവത്തിന്‍റെ ഒരു അമൂല്യ ദാസനായി മാറും. നീ തീര്‍ച്ചയായും ദൈവത്തിന്‍റെ ഏറ്റവും അന്തസ്സുള്ള ദാസനായി തീരും, എന്ന് അവര്‍ മറ്റുള്ളവരെ ഇത്തരം വാക്കുകളിലൂടെ പ്രലോഭിപ്പിക്കും. അവരെ പിന്തുടരുന്നതിലേക്ക് വേണ്ടിയും പിശാചിന്‍റെ ദാസന്‍മാരായി അവരുടെ ജീവിതകാലമൊക്കെയും ജീവിക്കുന്നതിനുവേണ്ടിയുമാണ് ജനങ്ങളെ ഇത്തരത്തില്‍ പ്രേരിപ്പിക്കുന്നത്.
ഭാവി പ്രവാചകന്‍ മറ്റു ജനങ്ങളുടെ ഭാവിയെക്കുറിച്ചും പ്രവചിക്കുന്നു. നിങ്ങള്‍ ഭാവിയില്‍ ജലത്തിനെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും ധാരാളം പണം സമ്പാദിക്കാനാകും. കിഴക്കു നിന്നും ഒരു മഹാനായ മനുഷ്യന്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും തീര്‍ച്ചയായും നിങ്ങളെ സഹായിക്കുകയും ചെയ്യും. അവര്‍ പറഞ്ഞതിനുള്ള ഉദാഹരണങ്ങളാണിവയെല്ലാം. പിശാച് ബാധിച്ച ഒരു മനുഷ്യന്‍ ആദ്യം കാണിക്കുന്ന ലക്ഷണം അവന്‍ തെറ്റായ പ്രവചനങ്ങള്‍ നടത്തും എന്നതാണ്.
അവന് ഇതുവരെ സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവ അവന്‍ അന്യഭാഷയില്‍ പറയും. വ്യക്തിത്വ ക്രമക്കേടിന്‍റെ ലക്ഷണങ്ങളും വിറയലും പ്രകടിപ്പിക്കും. നിങ്ങള്‍ ഒരു മന്ത്രവാദിയെയോ ഭാവി പ്രവാചകനെയോ സന്ധിച്ചാല്‍ അവന് സ്പഷ്ടമായ വ്യക്തിത്വം ഉണ്ടെന്ന് നിങ്ങള്‍ക്ക് സമര്‍ത്ഥിക്കാനാകുമോ? അവരെക്കാള്‍ മുതിര്‍ന്ന ആള്‍ക്കാരോടും അവരെപ്പോലും മോശമായി സംസാരിച്ചുകൊണ്ട് ഇരിക്കും.
എങ്ങനെയായാലും, കര്‍ത്താവ് തന്‍റെ സ്നാനത്താലും ക്രൂശു മരണത്താലും ലോകത്തിലെ സകല പാപങ്ങളെയും തുടച്ചു മാറ്റി എന്ന ബൈബിളില്‍ പറയുന്ന സത്യവചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ യഥാര്‍ത്ഥ നിവാസം പ്രാപിക്കാനും അവനില്‍ എത്തിച്ചേരാനും കഴിയും. പരിശുദ്ധാത്മ നിവാസവും പാപക്ഷമയും പ്രാപിക്കാന്‍ ഇത്തരം ആളുകള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിശ്വസിക്കാനും മറ്റുള്ളവരെ സഹായിക്കുന്നു. അവരുടെ വ്യക്തിത്വം വളരെ സന്തുഷ്ടവും മറ്റുള്ളവരെ അനുഗ്രഹീതമായ ദൈവ വിശ്വാസത്തിലേക്ക് ദൈവത്തിനു വേണ്ട ജീവിത രീതിയിലേക്ക്, നയിക്കുന്നതും ശരിയായ രീതിയില്‍ ജീവിക്കുവാന്‍ ശ്രമിക്കുന്നതും ആയിരിക്കും. ഇന്നും അന്നും അവരുടെ മനസ്സ് ലൗകീക ലോകത്തേയ്ക്ക് തിരിച്ചു പോകാന്‍ ഇച്ഛിച്ചാല്‍ ദൈവം അവരെ പരിശുദ്ധമായി നിലനിര്‍ത്താന്‍ വേണ്ടി ശാസിക്കും.
ദുരാത്മാവിനാല്‍ വ്യക്തിത്വം നഷ്ടപ്പെട്ടവരും ശരിയായ മാര്‍ഗ്ഗത്തിലൂടെ പാപമോചനം നേടിയ നീതിമാന്‍മാരും പൂര്‍ണ്ണമായും വ്യത്യസ്തരാണ്. ഒരുവന്‍ പാപമോചനം നേടുകയും അതിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്താല്‍ വീണ്ടും സത്യസന്ധത ഉള്ള വ്യക്തിത്വത്തോടെ ജീവിക്കാന്‍ കഴിയും. കൂടാതെ നീതിമാൻമാർ, അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചോര്‍ത്ത് വളരെയേറെ ദുഃഖിക്കുകയും ദൈവവചനത്തിലൂടെ സത്യത്തില്‍ നേടേണ്ടത്, അവര്‍ക്ക് ലഭ്യമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും യഥാര്‍ത്ഥത്തില്‍ അവരെ സഹായിക്കാന്‍ വേണ്ടി ജീവത്യാഗം വരെയും ചെയ്യുന്നു.
മറ്റൊരു തരത്തില്‍ പിശാച് ബാധിച്ച മനുഷ്യരുടെ വ്യക്തിത്വം അതി ദാരുണമായി നശിച്ചത് നമുക്ക് കാണാന്‍ കഴിയും. വിറയലും അന്യഭാഷയും പരിശുദ്ധാത്മാവിന്‍റെ വരങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നതിലൂടെ പിശാച് അവരെ നിയന്ത്രിക്കുകയും തന്‍റെ ഹിതത്തിനനുസരിച്ച് വളച്ചെടുക്കുകയും ചെയ്യുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഏതൊരു കാരണവശാലും പരിശുദ്ധാത്മാവിന്‍റെ വരങ്ങളല്ല.
അന്യഭാഷയിലും ധാരാളം അദ്ഭുതങ്ങളും പ്രകടിപ്പിക്കുവാനും ദൈവനാമത്തില്‍ പ്രവചനം നടത്തുവാനും കഴിഞ്ഞതില്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്ന ധാരാളം ശുശ്രൂഷകരുണ്ട്. പക്ഷേ അവരുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ട്. എങ്കില്‍, പിശാച് ബാധിച്ചു എന്ന സത്യം അവരുടെ ഭരണത്തിലൂടെ ബോധ്യമാകുന്ന ഒരു വസ്തുതയാണ്. അതുകൊണ്ട് അവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിവാസം മറ്റുള്ളവര്‍ക്ക് നല്‍കാനാവില്ല, മറിച്ച് പിശാചിന്‍റെ ആത്മാവിനെ മാത്രമേ നല്‍കാനാവൂ. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ അവര്‍ പ്രകടിപ്പിക്കുന്ന അദ്ഭുതം വേഗത്തില്‍ മാഞ്ഞുപോകുന്നു. കാരണം പിശാച് കബളിപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെയും പിശാചിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ ഒരു വ്യക്തമായ വ്യത്യാസമുണ്ട്. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി ഏതെങ്കിലും ഒരു പ്രത്യേക പരീക്ഷണമോ അല്ലെങ്കില്‍ അദ്ഭുതകരമായ സമ്മാനങ്ങളോ തുടക്കത്തില്‍ വാഗ്ദാനം ചെയ്യുന്നില്ല, കാലം കഴിയുംതോറും, പ്രഭാതത്തില്‍ സൂര്യനുദിച്ചു വരുന്നതുപോലെ ദൈവത്തിന്‍റെ ശക്തി ഹൃദയത്തില്‍ ധാരമുറിയാതെ നില്‍ക്കും, എന്തൊക്കെയായാലും അത് കാണാനാകും.
 
 
പിശാച് ബാധിച്ച ക്രിസ്ത്യാനികള്‍
 
പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ശ്രമിച്ചാലും എന്തുകൊണ്ടാണ് ധാരാളം ജനങ്ങളെ പിശാച് ബാധിക്കുന്നത്?
വ്യാജ പ്രവാചകരുടെ കൈവയ്പ്പിലൂടെ അവര്‍ പിശാചിനെ പ്രാപിക്കുന്നതാണ് കാരണം
 
 
യേശുവില്‍ വിശ്വസിക്കുന്ന അനേകരുടെയും ദേഹവും ആത്മാവും നാശമായിരിക്കുന്നുവെന്നത് ആശ്ചര്യകരമാണ്. വ്യാജപ്രവാചകന്‍മാരുടെ കൈവയ്പ്പിലൂടെ അവര്‍ പ്രാപിച്ച പൈശാചികശക്തികളാണ് ഇതിനുകാരണം. അവരുടെ വിശ്വാസം ബൈബിള്‍ വചനത്തില്ലാത്തതിനാല്‍ അവര്‍ക്ക് ദൈവവുമായി ഒരു കാര്യവുമില്ല. തങ്ങളുടെ സേവനം കൊണ്ട് അപേക്ഷകര്‍ സാത്താന്‍റെ ദാസന്‍മാരായിത്തീരുന്നു എന്നറിയാതെ അവര്‍ തങ്ങളുടെ ശക്തി തിരക്കിട്ടുപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്തിനാണ് അവര്‍ തങ്ങളുടെ ക്രിസ്ത്യാനിത്വത്തിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുവാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നത്? കാരണം ഇപ്പോഴത്തെ ശക്തികളെല്ലാം അവര്‍ ഉപയോഗിച്ചില്ലെങ്കില്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതാണ്. അതുകൊണ്ടാണ് അവര്‍ വളരെ തിരക്കുള്ളവരായിതീരുന്നത്.
അവര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും യേശുവിന്‍റെ നാമത്തില്‍ അത്ഭുതാടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ സുവിശേഷം പ്രസംഗിക്കേണ്ട കൃപ പ്രാപിച്ചെന്നു ചിലര്‍ പറയും. തുടര്‍ച്ചയായി അവര്‍ സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ അവരുടെ വ്യാജ സന്തോഷം വേഗത്തില്‍ അപ്രത്യക്ഷമാകുമെന്നാണ് കാരണം. ഈ ജനങ്ങള്‍ പിശാചിന്‍റെ ദാനമായ അന്യഭാഷ, രോഗശാന്തി, പ്രവചനം തുടങ്ങിയവയില്‍ വിശ്വസ്തരായിരുന്നില്ലെങ്കില്‍, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അവര്‍ സാത്താന്‍റെ പ്രവൃത്തികളോട് വിശ്വസ്തരായിരുന്നില്ലെങ്കില്‍, പിശാച് അവനെ രോഗികളാക്കി തീര്‍ക്കുന്നു. സാത്താന്‍റെ ദാസനായ ഒരു മന്ത്രവാദി അഥവാ ഭാവിപ്രവാചകന്‍ തന്‍റെ ദൗത്യം നിരസിക്കുമ്പോള്‍ രോഗിയായി ത്തീരുന്നതിന് തുല്യമാണിത്. അതിനാലാണ് അവര്‍ സാത്താനില്‍ നിന്നും പ്രാപിച്ച കൃപകളെ ഗൗരവമായി ഉപയോഗിക്കുന്നത്. ഇല്ലായെങ്കില്‍ തങ്ങളുടെ ശക്തി ക്ഷയിച്ച അവര്‍ ക്ലേശങ്ങളിലേക്ക് തള്ളപ്പെടും.
യേശുവില്‍ അടിയുറച്ച വിശ്വാസിയായും ദൈവത്തില്‍ നിന്നും അനേകശക്തികള്‍ പ്രാപിച്ചവനായും തോന്നിച്ചിരുന്ന ഒരു വ്യക്തിയെ എനിക്കറിയാം. പരിശുദ്ധാത്മാവിന്‍റെ നിറവു പ്രാപിക്കുവാന്‍ അവന്‍ ജനങ്ങളെ ഉത്സാഹിപ്പിക്കുകയും ഉണര്‍വ്വ് യോഗങ്ങളില്‍ തന്‍റെ കൈവയ്പ്പിലൂടെ പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. അന്യഭാഷയും രോഗശാന്തിവരവും പോലുള്ള അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ച അവന്‍ അതിലൂടെ അനേകര്‍ക്ക് അസൂയപാത്രമായിത്തീരുകയും ചെയ്തു. ആയിരക്കണക്കിന് വിശ്വാസികള്‍ അവനെ പിന്തുടര്‍ന്നു. എന്നാല്‍ വളരെ വേഗത്തില്‍ അവന്‍ യേശുവിനെ തള്ളിക്കളഞ്ഞു. യേശു ക്രിസ്തു ഒരു പരാജയമാണ് അവന്‍ ദൈവപുത്രനല്ല എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ ശപിക്കുകയും താന്‍ തന്നെയാണ് ദൈവമെന്ന് അവകാശപ്പെടുകയും ചെയ്തു. അവസാനം അവന്‍ തന്‍റെ ഹൃദയത്തിലും അനേകവിശ്വാസികളുടെ ഹൃദയങ്ങളിലും യേശുക്രിസ്തുവിനെ കൊലചെയ്തു കളഞ്ഞു.
ഇത്തരം ജനങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തള്ളിക്കളഞ്ഞു. കാരണം സാത്താനാണ് അവരുടെ വഴികാട്ടി. അപ്പൊസ്തലന്‍മാരുടേതിന് തുല്യമായ ശക്തികള്‍ തങ്ങള്‍ക്കുമുണ്ട് എന്നൊരു മിഥ്യാധാരണ തുടക്കം മുതല്‍ ഇവര്‍ക്കുമുണ്ട്. ഈ തെറ്റായ വിശ്വാസപ്രകാരം തങ്ങളുടെ കഴിവുകള്‍ കാണിക്കുവാന്‍ അവര്‍ ജനങ്ങളെകൊണ്ട് അന്യഭാഷ പറയിപ്പിക്കുകയും കൈവയ്പ്പിലൂടെ പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്നു. ഇത് പരിശുദ്ധാത്മാവിന്‍റെ നിവാസം തങ്ങള്‍ക്കുള്ളില്‍ വന്നു കഴിഞ്ഞു എന്ന ഉറച്ചവിശ്വാസം അവര്‍ക്കു നല്‍കുന്നു.
പരിശുദ്ധാത്മാഭിഷേകം അനുതാപ പ്രാര്‍ത്ഥനകളിലൂടെ നേടാം എന്നു ചിന്തിച്ചുകൊണ്ട് ജനങ്ങളെ ഈ രീതിയില്‍ അവര്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഈ രീതിയില്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത് ദൈവവചനാ ടിസ്ഥാനത്തിലല്ല. ഇതുകൂടാതെ യേശുവിന്‍റെ ഒരു വിശ്വാസി അന്യഭാഷ പറയുകയും പ്രവചിക്കുകയും ചെയ്താല്‍ പരിശുദ്ധാത്മാവു വന്നു എന്നതിന്‍റെ തെളിവാണതെന്നും അവര്‍ പറയുന്നു. പരിശുദ്ധാത്മ നിവാസത്തെകുറിച്ച് അനേകര്‍ക്ക് വ്യക്തമായി അറിയാത്തതുകൊണ്ട് ഈ കള്ള പ്രവാചകന്‍മാരുടെ ഉപദേശങ്ങള്‍ പിന്തുടര്‍ന്ന് തങ്ങള്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്നവര്‍ വിശ്വസിക്കുന്നു. ഇതുവഴിയാണ് സാത്താന്‍ തന്‍റെ ആത്മാക്കളെ കൊണ്ട് ക്രിസ്ത്യാനികളെ നിറയ്ക്കുകയും അവരെ ഭരിക്കുകയും ചെയ്തു വരുന്നത്. ഈ മാര്‍ഗ്ഗങ്ങളെല്ലാം സാത്താന്‍റെ തന്ത്രങ്ങളത്രേ.
ഈ കള്ളപ്രവാചകന്‍മാരുടെ ഉപദേശങ്ങളിലൂടെ അശുദ്ധാത്മാവ് പ്രാപിച്ച അനേകരുണ്ട്. സാധാരണ വിശ്വാസികള്‍ ഒരു സാധാരണ ക്രിസ്തീയ ജീവിതം നയിക്കുമ്പോള്‍ അശുദ്ധാത്മാവ് പ്രാപിച്ചവര്‍ തങ്ങളുടെ ശക്തികളുപയോഗിച്ച് തീഷ്ണമായ വിശ്വാസജീവിതം നയിക്കുന്നതുപോലെ തോന്നും. എന്തൊക്കെ കഴിവുകളാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. അവര്‍ക്ക് അന്യഭാഷ പറയുവാനും സൗഖ്യമാക്കുവാനും കൈവയ്പിലൂടെ മറ്റുള്ളവരിലേക്ക് പൈശാചികശക്തികളെ കടത്തിവിടുവാനും കഴിവുണ്ട്. നമ്മിലുള്ള എന്തെങ്കിലും മറ്റുള്ളവരിലേക്ക് കടത്തിവിടാനുള്ള രീതിയാണ് കൈവയ്പ് എന്നു നാം അറിഞ്ഞിരിക്കണം. ഈ രീതിയിലൂടെ പിശാച് തന്‍റെ സാമ്രാജ്യം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു.
 
 
അശുദ്ധാത്മാക്കള്‍ മനുഷ്യന്‍റെ അത്യാഗ്രഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു
 
പ്രധാന വേദഭാഗത്തിലെ ശീമോനെപ്പോലെയുള്ള ജനങ്ങളിലൂടെ പിശാച് പ്രവര്‍ത്തിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്ന് ഇത്തരക്കാര്‍ പറയുന്നു. അനുതാപ പ്രാര്‍ത്ഥനകള്‍, ഉപവാസം, സ്വയവര്‍ജ്ജനം, കൈവയ്പ്പ് എന്നിവയിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്ന് അനേകരെ പിശാച് വഞ്ചിച്ചിരിക്കുകയാണ്. എന്നാല്‍ പൈശാചിക ശക്തികളാല്‍ ബാധിക്കപ്പെട്ട ഇവരെല്ലാവരും ശപിക്കപ്പെട്ട ജീവിതമാണ് നയിക്കുന്നത്.
കൈവയ്പ്പ് എന്ന ഈ മദ്ധ്യസ്ഥന്‍ ലോകത്തിലുടനീളമുള്ള പ്രവൃത്തികളിലൂടെ പിശാചിന്‍റെ പ്രവൃത്തികളെയാണ് സഹായിക്കുന്നത് എന്നു നാം നന്നായി അറിഞ്ഞിരിക്കണം. ശീമോന്‍റെ അതേ ഗുണങ്ങളുള്ള ഇത്തരക്കാര്‍ ദൈവത്തിനുമുമ്പാകെ കള്ളപ്രവാചകന്‍മാരാണ്. യേശുവില്‍ വിശ്വസിക്കുന്നവരെങ്കില്‍ പോലും തങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ അവരെയും പിശാച് ബാധിക്കും. പിശാചിന്‍റെ പ്രവൃത്തികളിലൂടെ അത്ഭുതം ചെയ്യുവാന്‍ അവര്‍ക്ക് കഴിവുണ്ടായിരിക്കും. പിശാച് തന്‍റെ ദാസന്‍മാരുടെ കൈവയ്പ്പിലൂടെ പൈശാചിക ശക്തികളെ നേടുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ലോകമെമ്പാടും തന്‍റെ സാമ്രാജ്യം പണിയുകയും ചെയ്തു. [2]ഇക്കാലത്ത് പെന്തക്കോസ്തല്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ സഭകള്‍ ലോകമെമ്പാടും അംഗീകൃത ക്രിസ്തീയ വിഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 
2ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധമായപ്പോഴേക്കും സാമ്പത്തിക അഭിവൃദ്ധിയുടെയും ദുരാഗ്രഹത്തിന്‍റെയും പേരില്‍ പാശ്ചാത്യ ക്രിസ്ത്യാനിത്വം ചിതറിത്തുടങ്ങിയിരുന്നു. ആ സമയം തന്നെ അനേകര്‍ തങ്ങളുടെ സഭകളിലെ വരണ്ട അവസ്ഥകളില്‍ അസംതൃപ്തരായി യേശുവിനോട് കൂടുതല്‍ അടുത്തു നടക്കുവാന്‍ വഴികള്‍ അന്വേഷിച്ചിരുന്നു. മറ്റുചിലരാകട്ടെ ആത്മീയ വളര്‍ച്ചയുടെ മന്ദീഭാവത്താല്‍ അഥവാ അഭാവത്താല്‍ വേദനിച്ചു കൊണ്ടിരുന്നു. യേശുവിനോടുള്ള വ്യക്തിപരമായ സ്നേഹം തങ്ങളുടെ വിശ്വാസത്തില്‍ കാണിക്കുവാന്‍ കഴിയാത്തതിനാല്‍ അനേകര്‍ നിരുത്സാഹപ്പെട്ടു.
പെന്തക്കോസ്തു കരിസ്മാറ്റിക് പ്രസ്ഥാനവും ഈ അവസ്ഥയിലായിരുന്നു. പക്ഷേ ഈ പ്രസ്ഥാനത്തിലുള്‍പ്പെട്ടിരുന്നവര്‍ ഊര്‍ജ്ജസ്വലമായ അനുഭവങ്ങളായ അന്യഭാഷ, പ്രവചനം, അത്ഭുത അടയാളങ്ങള്‍ എന്നിങ്ങനെ ആദിമ പെന്തക്കോസ്തു സംഭവങ്ങള്‍ ആഗ്രഹിച്ചു. അവരുടെ താത്പര്യത്താല്‍ തങ്ങള്‍ പരിശുദ്ധാത്മ നിവാസത്തിന്‍ കീഴിലാണെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ കൃത്യമായിപ്പറയുകയാണെങ്കില്‍ അവരുടെ ഉപദേശങ്ങളിലധികവും ബൈബിള്‍ അടിസ്ഥാനത്തിലുള്ളതല്ല.
വികസ്വരരാജ്യങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങളുടെ സന്ദര്‍ഭമനുസരിച്ച് ഈ പ്രസ്ഥാനം അതിവേഗം വളര്‍ന്നു. മതപരമായ ഉത്സാഹത്തോടൊപ്പം ആരോഗ്യം, സമ്പത്ത് തുടങ്ങിയ അനുഗ്രഹങ്ങള്‍ കാണിച്ച് വികസ്വരരാജ്യങ്ങളിലെ ക്രിസ്ത്യാനികളെ ഇവര്‍ വശത്താക്കി. ഇതിലെ ചില വകദോഷങ്ങളായ നിയോപെന്തകോസ്തലിസം, പുതുയുഗപ്രസ്ഥാനത്തിന്‍റെ (New Age Movement) അതേ ഉപദേശങ്ങള്‍ പങ്കിടുന്നതായും പറയപ്പെടുന്നു.
 
ഈ ലോകം സാവധാനത്തില്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അന്ത്യ നാളുകളില്‍ നാം വീണ്ടും ജനിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാത്താന്‍റെ പ്രവൃത്തികള്‍ എന്താണെന്നും അവന്‍റെ പദ്ധതികള്‍ക്കെതിരെ ഉറച്ചുനില്‍ക്കുന്നതെങ്ങനെയാണെന്നും നാം അറിയേണ്ടതുണ്ട്. എന്നെന്നേക്കുമായി നാം ഒരിക്കല്‍ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടേണ്ടതും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ദാനമായ പരിശുദ്ധാത്മനിവാസം സ്വീകരിക്കേണ്ടതും നമുക്കാവശ്യമാണ്. ദൈവത്തിന്‍റെ ആത്മാവ് നമ്മില്‍ എങ്ങനെ വരുന്നു എന്നതിന്‍റെ പൂര്‍ണ്ണമായ അറിവോടെ നാം സത്യത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.
പരിജ്ഞാനമില്ലായ്കയാല്‍ എന്‍റെ ജനം നശിച്ചുപോകുന്നു. (ഹോശേയ 4:6) എന്ന് ദൈവം പറഞ്ഞതുപോലെ ഇക്കാലത്ത് ആത്മീയ സിദ്ധിയുള്ളവരുടെ വഴിതെറ്റിപ്പിനാല്‍ ധാരാളം സത്യാന്വേഷികള്‍ തങ്ങളുടെ അജ്ഞതയില്‍ നശിച്ചുപോകുന്നു. ഇത്തരത്തിലുള്ള പെന്തക്കോസ്തു കരിസ്മാറ്റിക്ക് സഭകള്‍ മരുഭൂമിയിലാണ് ഉള്ളതെങ്കില്‍ പോലും ആളുകള്‍ അവിടെ തടിച്ചുകൂടുമെന്ന് ജനങ്ങള്‍ പറയുന്നു. എന്തുകൊണ്ടാണിങ്ങനെ? ഒരിക്കല്‍ കൈവയ്പ്പിലൂടെ ആളുകള്‍ സാത്താനാല്‍ ബാധിക്കപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള ഒരു മതപരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ച് ഉത്സാഹഭരിതരാകും എന്നതാണ് ഇവരുടെ പ്രത്യേക കഴിവുകളിലൊന്ന്.
തങ്ങളുടെ സഭകളില്‍ വലിയ തുകകള്‍ സംഭാവന ചെയ്യുകയും അസ്വാഭാവികമായും അമിതാവേശമുള്ള വിശ്വാസികളായി മാറുന്നു എന്നതുമാണ് കരിസ്മാറ്റിക്കുകാരുടെ മറ്റൊരു സവിശേഷത. സാത്താന്‍റെ ശക്തിയിലുള്ള സുവിശേഷപ്രചാരണത്തില്‍ ഉത്സാഹഭരിതരായിരിക്കുന്ന ചില ക്രിസ്ത്യാനികള്‍ പോലും തങ്ങളുടെ സ്വന്തം വാസം ഏതെന്നറിയാതെ നരകത്തിലേക്കു പോകേണ്ടിവരും. തങ്ങളുടെ രക്ഷയുടെ തെളിവായി സാത്താന്‍റെ ശക്തിയില്‍ വിശ്വസിക്കുന്ന ഇത്തരക്കാര്‍ ഒരു സംശയം പോലുമില്ലാതെ സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുന്നവരാണ്. എങ്ങനെയായാലും അവര്‍ ഹൃദയത്തില്‍ പാപമുള്ളവരും നശിക്കാന്‍ ശിക്ഷിക്കപ്പെട്ടവരുമാണ്.
ദൈവത്തില്‍ വിശ്വസിച്ചിട്ടുപോലും നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടോ? എന്ന് അവരോട് ചോദിക്കുകയാണെങ്കില്‍ പാപത്തിലാകുക എന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ് എന്ന് അവര്‍ ഉത്തരം പറയും. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഹൃദയത്തില്‍ പാപമില്ലാതെ കഴിയുകയെന്നത് ഒരു വ്യക്തിക്ക് അസാദ്ധ്യമാണെന്ന് അവര്‍ വിചാരിക്കുന്നു.
തങ്ങളുടെ ഹൃദയത്തില്‍ പാപം ഉണ്ടായിരുന്നിട്ടുപോലും സ്വര്‍ഗ്ഗരാജ്യത്തില്‍ തങ്ങള്‍ പ്രവേശനം അര്‍ഹിക്കുന്നുവെന്ന് ചിന്തിക്കാനുള്ള പ്രവണത ചിലരില്‍ കാണുന്നു; എന്തുകൊണ്ടെന്നാല്‍ വ്യാജശക്തികളുടെ തെളിവിനോടൊപ്പം യേശുവില്‍ വിശ്വസിക്കുന്നതില്‍ അവര്‍ ആശ്വാസം കൊള്ളുന്നു.
എന്ത് യുക്തിരഹിതമായ ആഗ്രഹമാണിത്? ചില അഭൗമശക്തികളുടെ കഴിവ് കൈവശമായുണ്ട് എന്നതാണ് അവരുടെ ഈ ഉറച്ച വിശ്വാസത്തിനു കാരണം. അവര്‍ക്ക് അന്യഭാഷകളില്‍ സംസാരിക്കുവാനും കാഴ്ച നല്‍കുവാനും രോഗങ്ങള്‍ സുഖപ്പെടുത്തുവാനും പരിചയമുണ്ട്. ഈ പരിചയമെല്ലാം പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഈ അനുഭവജ്ഞാനത്തിലൂടെ തങ്ങള്‍ക്ക് വീണ്ടെടുപ്പും വിശുദ്ധിയും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പരസ്പരം പറയുന്നു.
എന്തുകൊണ്ടെന്നാല്‍ രക്ഷയുടെ വചനങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ക്ക് അപൂര്‍ണ്ണമായ അറിവേ ഉള്ളൂ. ഏതെങ്കിലും തരത്തിലുള്ള ദൃശ്യമായ കഴിവുകള്‍ അവര്‍ക്ക് പ്രത്യക്ഷമായില്ലെങ്കില്‍ അവര്‍ക്ക് അവരുടെ രക്ഷയില്‍ വിശ്വാസമുണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ് ഇത്തരക്കാര്‍ രക്ഷയുടെ ദൃശ്യമായ കഴിവുകള്‍ കാണുവാന്‍ കഠിനമായി ശ്രമിക്കുകയും പിന്നീടത് സത്താന്‍റെ പ്രവൃത്തിയുടെ ഉപയോഗത്തില്‍ അവസാനിക്കുകയും ചെയ്യുന്നത്. എന്തെന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തേക്കാളേറെ പശ്ചാത്താപത്തിന്‍റെയും ആത്മത്യാഗത്തിന്‍റെയും പ്രാര്‍ത്ഥനകളിലൂടെ അവര്‍ ദൈവത്തിന്‍റെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതിന്‍റെ ഫലമായി പരിശുദ്ധാത്മാവിനു പകരം അശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യുന്നു.
നിന്നില്‍ പാപമുണ്ട് അല്ലേ? എന്ന് ആളുകളുടെ ചെവികളില്‍ മന്ത്രിച്ചു അവരില്‍ കുറ്റമരോപിച്ചുകൊണ്ട് സാത്താന്‍ അവരെ താന്‍ കുറ്റവാളിയാണെന്ന ധാരണയിലേക്ക് തള്ളിവിടുന്നു. ഇപ്പോള്‍ പാപക്ഷമയും പരിശുദ്ധാത്മാവും സ്വീകരിച്ച ഒരു വ്യക്തിയെക്കുറിച്ച് എനിക്കറിയാം. അയാള്‍ വീണ്ടും ജനിക്കുന്നതിനു മുമ്പ് യേശുക്രിസ്തുവില്‍ തീഷ്ണതയും പരുക്കനുമായ വിശ്വാസിയായിരുന്നപ്പോള്‍ സംഭവിച്ച കാര്യമായിരുന്നു ഇത്. ഈ മനുഷ്യന്‍ അന്യഭാഷകളില്‍ സംസാരിക്കുകയും ധാരാളം അത്ഭുതപ്രവൃത്തികള്‍ കാണിക്കുകയും ചെയ്തു. എല്ലാ രീതിയിലും അയാള്‍ കരഞ്ഞു നിലവിളിച്ച് പശ്ചാത്തപിച്ച് പ്രാര്‍ത്ഥിക്കുമെങ്കിലും, യേശുവില്‍ വിശ്വാസമുണ്ടായിരുന്നിട്ടും അവന്‍റെ ഹൃദയത്തിലെ പാപം അവനെ തുടര്‍ച്ചയായി വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ മുതലാണ് സാത്താന്‍ അവന്‍റെ ചെവികളില്‍ മന്ത്രിച്ചു തുടങ്ങിയത്. നീ പാപിയാണ്, അതുകൊണ്ട് നീ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലത്. സാത്താന്‍ പലപ്പോഴും അവന്‍റെയടുക്കല്‍ വന്ന് അവനെ കുറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും അവന്‍റെ പാപങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. കുറ്റവാളിയെന്ന ധാരണയിലേക്കും സ്വയം വിധിക്കുവാനും സാത്താന്‍ അവരെ നിര്‍ബന്ധിതനാക്കുന്നു. എങ്ങനെയായാലും തന്‍റെ ഹൃദയത്തിലുള്ള പാപങ്ങള്‍ ഏറ്റുപറയുക എന്നതായിരുന്നു അയാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. മനോഹര സുവിശേഷം കേട്ട് അതില്‍ വിശ്വാസം വരുന്നതുവരെ സാത്താന്‍റെ കുറ്റാരോപണത്തില്‍ നിന്നും മോചിതനാകുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവരെല്ലാം സാത്താന്‍റെ ഇരകളായിത്തീരും എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പാപക്ഷമ സ്വീകരിച്ചിട്ടില്ലാത്ത ആര്‍ക്കെങ്കിലും സാത്താനെ നിരാകരിക്കുവാനുള്ള ശക്തിയുള്ളതായി നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റേതുമായ ദൈവത്തിന്‍റെ സുവിശേഷം സാത്താനെ പുറത്താക്കുവാന്‍ തീര്‍ച്ചയായും ആവശ്യമാണ്. അതുകൊണ്ട് യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമുണ്ടായിരിക്കുകയും അവര്‍ അത് ലോകത്തിലെ സകലജനങ്ങളുടെ ഇടയിലും പ്രസംഗിക്കുകയും വേണം. അത് കേള്‍ക്കുന്നവന്‍ അതിനെ അനുസരിക്കുകയും അതില്‍ വിശ്വസിക്കുകയും വേണം.
 
 
ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന അരാജകത്വത്തിന്‍റെ നിഗൂഢത
 
ലോകം മുഴുവനും സാത്താന്‍റെ പ്രവൃത്തികളാല്‍ നിറഞ്ഞിരിക്കുകയാണ്. ജനങ്ങളെ പരിശുദ്ധാത്മാവിന്‍റെ സ്വീകരണ ത്തിലേക്ക് നയിക്കുന്ന സുവിശേഷം പ്രസംഗിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ പരിശുദ്ധാത്മനിവാസത്തെക്കുറിച്ച് ആഴമേറിയ തെറ്റിദ്ധാരണകള്‍ നാം മാറ്റേണ്ടതായുണ്ട്.
ആദ്യമായി, ഒരാളുടെ കൈവയ്പ്പിലൂടെ പരിശുദ്ധാത്മാവ് വരുന്നു എന്നത് കള്ളമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കൈവയ്പ് സ്വീകരിച്ചതിനുശേഷം അന്യഭാഷകളില്‍ സംസാരിക്കുന്നത്, പശ്ചത്താപത്തിലൂടെയും ഉപവാസത്തിലൂടെയും എന്തെങ്കിലും വ്യത്യസ്ത അനുഭവത്തിലൂടെ യേശുവില്‍ നിന്നും നേരിട്ട് സന്ദേശങ്ങള്‍ കേള്‍ക്കുന്നത്, ഇവയെല്ലാം സാത്താന്‍റെ പ്രവൃത്തികളാണെന്ന് നാം തെളിയിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ മാത്രമേ സാത്താന്‍റെ ചതിയില്‍ നിന്നു ആളുകള്‍ക്ക് മോചിതരാകുവാന്‍ കഴിയുകയുള്ളൂ. വിശ്വാസത്താല്‍ മാത്രമേ വെള്ളത്തിന്‍റെയും ആത്മമാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മൂടെ പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാന്‍ കഴിയുകയുള്ളൂ.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ കള്ളങ്ങളുടെ പിതാവായ സാത്താനെ നമുക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. കുറ്റബോധമെന്ന ബന്ധനത്താല്‍ ഈ ലോകത്തിലെ സകലമനുഷ്യര്‍ക്കും സാത്താന്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ തെറ്റായ ധാരണകളും പ്രവൃത്തികളും വികാരങ്ങളുമെല്ലാം സാത്താന്‍റെ ചതിയാണെന്ന് ധരിപ്പിച്ചുകൊണ്ട് അവരെ നാം സത്യത്തിലേക്ക് തിരികെ കൊണ്ടു വരണം.
ഇക്കാലത്ത്, പരിശുദ്ധാത്മാവിനെ വിലയ്ക്കു വാങ്ങുവാന്‍ ശ്രമിച്ച ശമരിയാക്കാരനായ ശിമയോനെപ്പോലെ ആളുകള്‍ സഭയിലെ പൗരോഹിത്യം നയിക്കുവാന്‍ ശ്രമിക്കുന്നു. അന്ധരാല്‍ നയിക്കപ്പെടുന്ന അന്ധരാണവര്‍. തങ്ങളുടെ ഹൃദയത്തില്‍ പാപമുള്ളതുകൊണ്ടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയില്ലായെന്നതുകൊണ്ടും ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും രക്ഷയുടെ വഴി കാണിച്ചു കൊടുക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. മുഴുരാത്രി പ്രാര്‍ത്ഥനയാലും കൈവയ്പിലൂടെ പശ്ചാത്തപിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നതിനാലും തങ്ങളുടെ പിന്‍ഗാമികളുടെ ഹൃദയത്തില്‍ സാത്താന്‍ വസിക്കുന്നതിന് ഇത്തരത്തില്‍ കാരണക്കാരാവുകയാണവര്‍. ഈ ആളുകള്‍ യഥാര്‍ത്ഥത്തില്‍ സാത്താനാല്‍ നയിക്കപ്പെടുന്നവരാണ്. ദൈവവചനത്തില്‍ അവര്‍ മടങ്ങിവരുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് നേടികൊടുക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പൂര്‍ണ്ണമായ അറിവിനാല്‍ സാത്താന്‍റെ പ്രവൃത്തികള്‍ നാം പൂര്‍ണ്ണമായി നശിപ്പിക്കേണ്ടതായി വരും. സാത്താന്‍റെ തന്ത്രങ്ങള്‍ ആളുകള്‍ക്ക് അറിഞ്ഞു കൂടായെങ്കില്‍ നിസഹായതയോടെ കഷ്ടപ്പെടുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ല.
ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലെ കൈവയ്പ് സ്വീകരിച്ചതിനുശേഷം അന്യഭാഷയില്‍ സംസാരിക്കുക, പ്രവചനങ്ങള്‍ പറയുക തുടങ്ങിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാത്താന്‍റെ പ്രവൃത്തികളാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കരിസ്മാറ്റിക് ജനങ്ങളുടെ ശക്തികളെല്ലാം സാത്താന്‍റെ ശക്തികളിലൂടെ സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ പാപമുണ്ടെങ്കില്‍ നിങ്ങളില്‍ പ്രവൃത്തിക്കുന്നത് സാത്താനാണ്. പാപമുണ്ടായിട്ടുപോലും നിങ്ങളില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുവെന്ന് ചിന്തിക്കുന്നുവെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട് എന്നു നാം അവരെ പഠിപ്പിക്കണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റേതുമായ യേശുവിന്‍റെ സുവിശേഷം അറിഞ്ഞുവെന്നതുകൊണ്ടു തന്നെ അപ്പൊസ്തലന്‍മാരുടെ വിശ്വാസത്തെയും കൈവയ്പ് സ്വീകരിച്ച ആളുകളെയും കുറിച്ച് അപ്പൊസ്തലപ്രവൃത്തികള്‍ 8-മത്തെ അദ്ധ്യായത്തില്‍ ഒരേ വകുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈവയ്പിനാല്‍ പരിശുദ്ധാത്മാവ് സ്വീകരിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഈ ക്രിസ്ത്യാനികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അപ്പൊസ്തലന്‍മാരുടെ വിശ്വാസം.
പാപക്ഷമ ലഭിച്ച ഒരാളുടെ കൈവയ്പിലൂടെ ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവ് സ്വീകരിക്കുവാന്‍ കഴിയുമോ? ഇല്ല. ദൈവ ആത്മാവ് വെള്ളത്തിനുമീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2) വെന്ന് ബൈബിള്‍ പറയുന്നു. ഇതിന്‍റെ അര്‍ത്ഥം, ഒരുവനു തന്‍റെ പാപക്ഷമയും പരിശുദ്ധാത്മാവിനെയും സ്വീകരിക്കണമെങ്കില്‍ അവന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കേണ്ടതായും അതില്‍ വിശ്വസിക്കേണ്ടതായുമുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിക്ക് ഒരു വരദാനമായാണ് പരിശുദ്ധാത്മാവിനെ ദൈവം അയച്ചിരിക്കുന്നത്.
പരിശുദ്ധാത്മാവ് സ്വീകരിക്കുവാന്‍ കൈവയ്പ് അന്വേഷിക്കുക എന്ന് ആളുകളെ നാം പഠിപ്പിക്കുന്നുവെങ്കില്‍ അത് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ദൈവം ഉദ്ദേശിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ എതിര്‍ക്കുക എന്നതുപോലെയാണെന്ന കാര്യം നാം സദാ മനസ്സില്‍ വഹിക്കേണം. ആര്‍ക്കെങ്കിലും പരിശുദ്ധാത്മാവ് നല്‍കുവാന്‍ ഒരു വ്യക്തിക്ക് കഴിയുമെന്ന് ചിന്തിക്കുന്നതുതന്നെ ദൈവത്തിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിലുള്ള വിശ്വാസമുള്ളയാളുകള്‍ വളരെയെളുപ്പത്തില്‍ സാത്താന്‍റെ ചതിയിലകപ്പെടും. ഇങ്ങനെ സംഭവിക്കുവാന്‍ ഒരിക്കലും അനുവദിക്കരുത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിച്ചപ്പോള്‍ തന്നെ നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു. പരിശുദ്ധാത്മാവ് ഇതിനു തെളിവു നല്‍കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, തന്‍റെ ഹൃദയത്തില്‍ പാപമുണ്ടായിരിക്കുകയില്ല. അവന്‍ പാപിയല്ലാതിരുന്നതു കൊണ്ടല്ല, പകരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള രക്തത്തില്‍ അവന്‍ വിശ്വസിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിച്ചത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവന്‍റെ ഹൃദയത്തില്‍ പാപമൊന്നുമില്ലെന്ന് തെളിവു നല്‍കുന്നു. ഒരുവന് തന്നില്‍ ദൈവത്തിന്‍റെ ആത്മാവുണ്ടായിരിക്കാതെ യേശുവിനെ തന്‍റെ രക്ഷകനെന്ന് വിളിക്കുവാന്‍ കഴിയുകയില്ല.
പിശാചിനാല്‍ ബാധിക്കപ്പെട്ടയാളുകള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിയുന്നില്ലെന്നു മാത്രമല്ല ഇതിനെ ഒരു സംസാരവിഷയമായി കാണുന്നുപോലുമില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുന്നുപോലുമില്ല, കൂടാതെ സത്യത്തെ വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. കൈവയ്പ് സ്വീകരിക്കുമ്പോഴാണ് അവരില്‍ പരിശുദ്ധാത്മാവ് വരുന്നത് എന്നവര്‍ പറയുന്നു. എങ്ങനെയായാലും കൈവയ്പിലൂടെ പരിശുദ്ധാത്മാവ് ഒരിക്കലും വരുന്നില്ല. സഭകളുടെ തെറ്റായ വിവരണത്താല്‍ ലോകത്തിലെ സഭകളിലെ ജനങ്ങളില്‍ സാത്താന്‍റെ പ്രവൃത്തികള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് നാം തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം. ഇക്കാരണത്താല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ പരിശുദ്ധാത്മാവിന്‍റെ സത്യനിവാസം പ്രാപിക്കുക എന്നത് അടിയന്തിരമായി നില്‍ക്കുന്നു.