• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-3] വിശ്വസിച്ചിട്ടു നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? (അപ്പൊസ്തല പ്രവൃത്തി 19:13)

(അപ്പൊസ്തല പ്രവൃത്തി 19:13)
“അപ്പൊല്ലൊസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലൊസ് ഉള്‍പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച് എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു. നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്; പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവന്‍ അവരോട് ചോദിച്ചതിന്; യോഹന്നാന്‍റെ സ്നാനം എന്ന് അവര്‍ പറഞ്ഞു.”
 
 
"യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ സ്വര്‍ഗ്ഗരാജ്യം ബലാല്ക്കാരം ചെയ്യപെടുന്നു, ബലാല്ക്കാരികള്‍ സ്വര്‍ഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നു” എന്ന് ബൈബിള്‍ പറയുന്നത് എന്ത് കൊണ്ട്?
കാരണം, യോഹന്നാന്‍ സ്നാപകനിലൂടെയുള്ള സ്നാനത്താലും കുരിശിലെ രക്തത്താലും യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും തുടച്ചു കളഞ്ഞുവെന്ന് പറയുന്ന മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ജനങ്ങൾക്ക് സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാം.
 
എന്തുതരം സുവിശേഷത്തെയാണ് പൗലൊസ് പ്രസംഗിച്ചത്? യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. അപ്പൊസ്തല പ്രവൃത്തി 19:1 പറയുന്നു: അപ്പൊല്ലൊസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലൊസ് ഉള്‍പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച് എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു; നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചു. എന്നാല്‍, ഈ ജനങ്ങള്‍ യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം ഒഴിവാക്കിക്കൊണ്ടാണ് യേശുവില്‍ വിശ്വസിച്ചത്. പരിശുദ്ധാത്മനിവാസത്തിലേക്ക് നയിക്കുന്ന മനോഹര സുവിശേഷത്തെ അവര്‍ക്കറിയില്ലായിരുന്നു. അതിനാല്‍ തന്നെ, നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? എന്ന ചോദ്യം എഫെസോസിലുള്ള ചില ശിഷ്യന്മാര്‍ക്ക് വളരെ അപരിചിതമായിതോന്നി. മറ്റുള്ളവര്‍ ഒരു പക്ഷെ അവരോട് ചോദിച്ചത് നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചുവോ എന്നായിരിക്കും. പക്ഷെ പൗലൊസ് അസാധാരണമായ രീതിയില്‍ ഈ ചോദ്യം ചോദിച്ചത് മനോഹര സുവിശേഷത്തില്‍ ഉള്ള അവരുടെ വിശ്വാസം പുതുക്കുന്നതിലൂടെ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാണ്. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷം പ്രസംഗിക്കുകയായിരുന്നു പൗലോസിന്‍റെ ശുശ്രൂഷ. സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെക്കുറിച്ച് പൗലൊസും പത്രൊസും യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്നാനത്തിന്‍റെ സുവിശേഷത്തെക്കുറിച്ചുള്ള അപ്പൊസ്തലന്‍റെ സാക്ഷ്യത്തിലേയ്ക്ക് നമുക്ക് നോക്കാം. പൗലോസ് ആദ്യം സാക്ഷീകരിച്ചു. “ഒരു നാളും അരുത്. പാപസംബന്ധമായി മരിച്ച നാമിനി അതില്‍ ജീവിക്കുന്നതെങ്ങനെ, അല്ല, യേശുക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റ നാമെല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനമേറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? (റോമര്‍ 6:23) ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു (ഗലാത്യര്‍ 3:27).
അപ്പൊസ്തലനായ പത്രൊസും യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷം 1 പത്രൊസ് 3:21 ല്‍ സാക്ഷീകരിച്ചു. “അത് സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടല്ല ദൈവത്തോട് നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. അവന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോയി ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്നു. ദൂതന്‍മാരും, അധികാരങ്ങളും, ശക്തികളും അവന് കീഴ്പ്പെട്ടുമിരിക്കുന്നു.”
അപ്പൊസ്തലനായ യോഹന്നാനും ഈ മനോഹര സുവിശേഷത്തെ 1 യോഹ 5:58 വരെ സാക്ഷീകരിക്കുന്നു. “യേശു ദൈവപുത്രനെന്ന് വിശ്വസിക്കുന്നവനല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും, രക്തത്താലും വന്നവന്‍ ഇവനാകുന്നു. യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല ജലത്താലും രക്തത്താലും തന്നെ. സ്വര്‍ഗ്ഗത്തില്‍ സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട് പിതാവ്, വചനം, പരിശുദ്ധാത്മാവ് ഈ മൂവരും ഒന്നുതന്നെ. ഭൂമിയില്‍ സാക്ഷ്യം പറയുന്ന മൂവരുണ്ട്. ആത്മാവ്, ജലം, രക്തം. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നെ.”
മനോഹര സുവിശേഷം പൂര്‍ത്തിയാക്കുവാന്‍ സ്നാപകയോഹന്നാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. സ്നാപകയോഹന്നാനെക്കുറിച്ച് മലാഖി 3:13 വരെ, മത്തായി 11:1011 എന്നിവയിലൂടെ വേദപുസ്തകം ഇങ്ങനെ പറയുന്നു. യോഹന്നാന്‍ സ്നാപകന്‍ മാനവരാശിയുടെ പ്രതിനിധിയും പഴയനിയമത്തില്‍ എഴുതിയിരിക്കുന്നതുപോലെ വരുമെന്ന് പ്രവചിക്കപ്പെട്ട ഏലിയാവും ആകുന്നു. പഴയനിയമത്തില്‍ കൈവയ്പ്പിലൂടെ മനുഷ്യന്‍റെ പാപങ്ങളെ ചുമക്കുന്ന പാപയാഗമൃഗം കൊല്ലപ്പെട്ട് രക്തം ചിന്തുന്നു. എന്നാല്‍ പുതിയനിയമത്തിലാകട്ടെ ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ ചുമന്ന് പാപത്തിന്‍റെ ശമ്പളം നല്‍കുവാനായി മരിച്ച യേശുവായിരുന്നു ആ പാപയാഗം. ലോകത്തിന്‍റെ സകലപാപത്തെയും യോര്‍ദ്ദാന്‍ നദിയില്‍ വച്ചുള്ള സ്നാനത്തിലൂടെ സ്നാപകയോഹന്നാന്‍ യേശുവിലേയ്ക്ക് കടത്തിവിട്ടതിനാല്‍ യേശു മാനവരാശിയെ രക്ഷിച്ചു.
മാനവരാശിയെ തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി രണ്ടു തരത്തിലുള്ള മഹത്തായ കാര്യങ്ങളാണ് ദൈവം പദ്ധതിയിട്ട് നിറവേറ്റിയത്. അതില്‍ ആദ്യത്തെത് യേശു ക്രിസ്തു കന്യാമറിയത്തിന്‍റെ ശരീരത്തിലൂടെ ലോകത്തിലേയ്ക്ക് വരണമെന്നും സ്നാനപ്പെട്ട് ലോകത്തിന്‍റെ സകല പാപത്തെയും വഹിക്കുവാനും ക്രൂശിക്കപ്പെടണമെന്നതുമായിരുന്നു. രണ്ടാമത്തേതാകട്ടെ എലിസബത്തിലൂടെ സ്നാപകയോഹന്നാന്‍റെ ജനനം. മനുഷ്യജാതിയെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനാണ് ഈ രണ്ടുകാര്യങ്ങളും നടപ്പാക്കിയത്. ത്രിത്വത്തിലെ ദൈവത്തിന്‍റെ പദ്ധതിയായിരുന്നു ഇത്. യേശുവിനെക്കാള്‍ ആറുമാസത്തിന് മുമ്പെ ദൈവം സ്നാപകയോഹന്നാനെ ഈ ലോകത്തിലേയ്ക്ക് അയച്ചു. തുടര്‍ന്ന് മാനവരാശിയെ പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും സ്വാതന്ത്രരാക്കുവാന്‍ മാനവകുലത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിനെയും അയച്ചു.
യോഹന്നാന്‍ സ്നാപകനെക്കുറിച്ച് യേശുക്രിസ്തു മത്തായി 11:9 ല്‍ സാക്ഷീകരിക്കുന്നു. “അല്ല എന്തിനുപോയി. ഒരു പ്രവാചകനെ കാണ്‍മാനോ. അതെ പ്രവാചകനിലും മികച്ചവനെ തന്നെ എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.” അതുമാത്രമല്ല ലോകത്തിന്‍റെ സകലപാപങ്ങളെയും യേശുവിലേയ്ക്ക് കടത്തിവിട്ട സ്നാപകയോന്നാന്‍ ഇപ്രകാരം പറഞ്ഞു. “ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29).
യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാനെക്കുറിച്ച് അനേകം രേഖകള്‍ ഉണ്ട്. അവനെക്കുറിച്ചുള്ള കൂടുതല്‍ അറിവ് നേടുവാന്‍ നാം പരിശ്രമിക്കണം. യേശുവിന് മുമ്പേ സ്നാപകയോഹന്നാന്‍ ഈ ലോകത്തിലേയ്ക്ക് വന്നു. ദൈവത്തിന്‍റെ പദ്ധതിയായിരുന്ന മനോഹരസുവിശേഷത്തെ പൂര്‍ത്തിയാക്കുകയായിരുന്നു അവന്‍റെ പങ്ക്. യേശു ലോകത്തിലെ സകല പാപങ്ങളെയും യോഹന്നാനില്‍നിന്നും സ്വീകരിച്ചു എന്നും ദൈവഹിതത്തെ പൂര്‍ത്തിയാക്കുവാനായി യോഹന്നാന്‍ അവയെ അവന്‍റെ മേലേക്ക് കടത്തിവിട്ടു എന്നും വേദപുസ്തകം പറയുന്നു.
യേശുവിനെ സ്നാനപ്പെടുത്തിയതുകൊണ്ടാണ് നാം അവനെ സ്നാപകയോഹന്നാന്‍ എന്ന് വിളിക്കുന്നത്. എന്താണ് യേഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. സ്നാനമെന്ന പദം സൂചിപ്പിക്കുന്നത് കഴുകപ്പെടുക എന്നാണ്. ലോകത്തിലെ സകല പാപങ്ങളും തന്‍റെ സ്നാനത്തിലൂടെ യേശുവിലേയ്ക്ക് മാറ്റപ്പെട്ടതിനാല്‍ അവയെല്ലാം കഴുകപ്പെട്ടു. പഴയനിയമത്തില്‍ പാപയാഗം സ്വീകരിച്ചിരുന്ന “കൈവയ്പ്പിന്‍റെ” അതേ അര്‍ത്ഥം തന്നെയാണ് യേശുവിന്‍റെ സ്നാനത്തിനും ഉള്ളത്. സ്നാനത്തിന്‍റെ ആത്മീയ അര്‍ത്ഥം “കടത്തിവിടുക, കഴുകപ്പെടുക അഥവാ അടക്കം ചെയ്യപ്പെടുക എന്നാണ്.” ലോകത്തിലെ സകല ജനത്തിന്‍റെയും പാപത്തെ എടുത്തുമാറ്റുന്ന വീണ്ടെടുപ്പിന്‍റെ പ്രവൃത്തി ആയിരുന്നു യോഹന്നാനില്‍ നിന്നുള്ള യേശുവിന്‍റെ സ്നാനം.
പഴയ നിയമത്തില്‍ പാപയാഗത്തിലേയ്ക്ക് പാപത്തെ കടത്തിവിടുന്ന മാര്‍ഗ്ഗമായിരുന്ന കൈവയ്പ്പിന്‍റെ അതേ പ്രാധാന്യം യേശുവിന്‍റെ സ്നാനത്തിനുമുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യിസ്രയേല്‍ ജനം പ്രായശ്ചിത്ത ദിനത്തില്‍ തങ്ങളുടെ വാര്‍ഷിക പാപങ്ങളെ മഹാപുരോഹിതന്‍റെ കൈവയ്പ്പിലൂടെ പാപയാഗത്തിലേയ്ക്ക് കടത്തിവിടുന്നു. പഴയ നിയമത്തിലെ യാഗത്തിന്‍റെ അതേ ധര്‍മ്മമാണ് യേശുവിന്‍റെ സ്നാനത്തിനും കുരിശിലെ അവന്‍റെ മരണത്തിനും ഉള്ളത്.
യിസ്രയേല്യരുടെ പാപങ്ങളെ മാറ്റുന്നസമയമാക്കി ദൈവം നിശ്ചയിച്ചതാണ് പ്രായശ്ചിത്തദിനം. ഏഴാം മാസത്തിന്‍റെ പത്താം ദിവസം മഹാപുരോഹിതന്‍ ജനത്തിന്‍റെ വാര്‍ഷിക പാപങ്ങളെല്ലാം കൈവയ്പ്പിലൂടെ പാപയാഗത്തിന്‍റെ തലയിലേയ്ക്ക് ചുമത്തുകയും ജനത്തിന്‍റെ പാപങ്ങള്‍ക്കായി അത് പ്രായശ്ചിത്തമാവുകയും ചെയ്യുന്നു. ജനത്തിന്‍റെ പാപങ്ങള്‍ പാപയാഗത്തിലേയ്ക്ക് കടത്തിവിടുവാനുള്ള ഏകമാര്‍ഗ്ഗമായിരുന്നു ഇത്. കൈവയ്പ്പിലൂടെ പാപത്തെ ചുമത്തുവാനുള്ള ദൈവത്തിന്‍റെ നിത്യനിയമമായിരുന്നു ഇത്.
“ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈരണ്ടും വച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കാര്യങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റു പറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേയ്ക്ക് അയയ്ക്കേണം” (ലേവ്യ 16:21, 22).
പഴയ നിയമത്തില്‍ ഒരു പാപി തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാനായി പാപയാഗത്തിന്‍റെ തലയില്‍ കരങ്ങളെ വച്ച് തന്‍റെ പാപങ്ങളെ കടത്തിവിടുന്നു. പ്രായശ്ചിത്തദിനത്തില്‍ മഹാപുരോഹിതനായ അഹരോന്‍ എല്ലാ യിസ്രായേല്യരുടെയും പ്രതിനിധിയായി പാപയാഗത്തിന്‍റെ തലയില്‍ തന്‍റെ കരങ്ങള്‍ വച്ച് യിസ്രായേലിന്‍റെ പാപങ്ങളെ കടത്തിവിടുന്നു. അവരുടെ പാപങ്ങളെ ചുമന്നശേഷം യാഗമൃഗം കൊലചെയ്യപ്പെടുന്നു.
പുതിയനിയമത്തില്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിന്‍റെ അതേ ആത്മീയ അര്‍ത്ഥമാണ് ഇതിനുള്ളത് (സ്നാനം എന്നതിന്‍റെ ഗ്രീക്ക് പദമായ യമുശേീെ എന്നതിന് കഴുകപ്പെടുക, കടത്തിവിടുക, അടക്കംചെയ്യപ്പെടുക എന്നാണ് അര്‍ത്ഥം) യിസ്രായേല്‍ ജപത്തിന്‍റെ സകല പാപങ്ങളെയും യാഗമൃഗത്തിലേയ്ക്ക് കടത്തിവിടുവാനയി പഴയ നിയമത്തിലെ മഹാപുരോഹിതന്‍ മൃഗത്തിന്‍റെ തലയില്‍ കൈ വയ്ക്കുന്നതുപോലെ മാനവരാശിയുടെ സകല പാപങ്ങളും യോഹന്നാന്‍ സ്നാപകന്‍റെ സ്നാനത്തിലൂടെ യേശുവിലേയ്ക്ക് കടന്നു. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി യേശുക്രൂശില്‍ മരിച്ചു. ഇതാണ് സത്യത്തിന്‍റെ മനോഹര സുവിശേഷം.
യിസ്രായേല്‍ ജനത്തിന്‍റെ സ്ഥാനത്തു നിന്നുകൊണ്ട് മഹാ പുരോഹിതനായ അഹറോന്‍ പ്രായശ്ചിത്ത യാഗത്തെ സമര്‍പ്പിച്ചതുപോലെ അഹറോന്‍ പിന്‍ തലമുറയില്‍ ഒരുവനായ സ്നാപകയോഹന്നാന്‍ മാനവരാശിയുടെ പ്രതിനിധിയായി യേശുവിനെ സ്നാനപ്പെടുത്തുകയും അതുവഴി മനുഷ്യകുലത്തിന്‍റെ സകല പാപങ്ങളും അവനിലേയ്ക്ക് കടത്തിവിടുകയും ചെയ്തു. ദൈവം തന്‍റെ സ്നേഹത്തെ കുറിച്ചുള്ള ഈ അദ്ഭുതകരമായ പദ്ധതി സങ്കീര്‍ത്തനങ്ങള്‍ 50: 4,5 വാക്യങ്ങളില്‍ വിവരിക്കുന്നു. “തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവന്‍ മേലില്‍ നിന്നും ആകാശത്തെയും ഭൂമിയേയും വിളിക്കുന്നു. യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്‍റെ വിശുദ്ധന്‍മാരെ എന്‍റെ അടുക്കല്‍ കൂട്ടുവിന്‍.” ആമേന്‍. ഹല്ലേലൂയ.
ആദിമ സഭയില്‍ ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല എന്ന് സഭാചരിത്രം പറയുന്നു. ആദിമസഭയിലെ വിശ്വാസികള്‍ യേശുവിന്‍റെ അപ്പോസ്തലന്‍മാരോടൊപ്പം ജനുവരി 6 സ്നാനപകയോഹന്നാന്‍ യോര്‍ദ്ദാനില്‍ “യേശുവിന്‍റെ സ്നാനദിവസമായി” സ്മരിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് തങ്ങളുടെ വിശ്വാസത്തില്‍ യേശുവിന്‍റെ സ്നാനത്തിന് ഇത്രയും വലിയ പ്രധാന്യം നല്‍കിയത്. ഇതിന്‍റെ ഉത്തരം അപ്പോസ്തലീക പാരമ്പര്യത്തിലുള്ള ക്രിസ്തീയ താക്കേലാണ്. എന്നാല്‍ വിശ്വാസികളുടെ ജലസ്നാനത്തെയും യേശുവിന്‍റെ സ്നാനത്തെയും കൂട്ടിക്കലര്‍ത്തി നിങ്ങള്‍ ചിന്താകുഴപ്പത്തിലാകുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ന് നിലനില്‍ക്കുന്ന വിശ്വാസികളുടെ സ്നാനത്തിന് യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തില്‍നിന്നും വളരെ വലിയ അര്‍ത്ഥം വ്യത്യാസമാണ് ഉള്ളത്. ആകയാല്‍ പരിശുദ്ധാത്മനിവാസം പ്രാപിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ യേശുവിന്‍റെ ശിഷ്യന്മാരുടെ അതേ വിശ്വാസം തന്നെ നമുക്കും ഉണ്ടാകണം. യോഹന്നാനില്‍ നിന്നും സ്വീകരിച്ച യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും കുരിശില്‍ മേലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പരിശുദ്ധാത്മനിവാസം പ്രാപിക്കുവാന്‍ കഴിയും.
ആദിമസഭ സ്നാനത്തെ അത്യധിക പ്രാധാന്യമുള്ള ആചാരമായി കരുതിയിരുന്നെങ്കില്‍ അത് യേശുവിന്‍റെ സ്നാനത്തിലുള്ള അവരുടെ ഉറച്ച വിശ്വാസം നിമിത്തമായിരുന്നു. നാമും യോഹന്നാനിലൂടെ യേശു നേടിയ സ്നാനത്തെ നമ്മുടെ രക്ഷയ്ക്കുള്ള ഒഴിവാനാവാത്ത ഘടകമായിരുന്നത്. കൂടാതെ യോഹന്നാനിലൂടെ യേശു സ്വീകരിച്ച സ്നാനം നിമിത്തം അവന്‍ ക്രൂശിക്കപ്പെടേണ്ടതുണ്ട് എന്ന് പറയുന്ന സമ്പൂര്‍ണ്ണ ജ്ഞാനത്തിന്‍റെ യഥാര്‍ത്ഥ വിശ്വാസത്തിലേയ്ക്ക് നാം എത്തിച്ചേരുകയും അതിനെ പാലിക്കുകയും ചെയ്യേണം. യേശു സ്നാനപ്പെട്ടു എന്നും കുരിശില്‍ മരിച്ചു എന്നും നമ്മുടെ രക്ഷകനായി തീരുവാന്‍ ഉയര്‍ത്തെഴുന്നേറ്റു എന്നും നാം വിശ്വസിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മില്‍ വസിച്ചു തുടങ്ങുന്നു എന്ന് നാം ഓര്‍ക്കണം. യോഹന്നാനിലൂടെയുള്ള യേശുവിന്‍റെ സ്നാനത്തിനും കുരിശിലുള്ള അവന്‍റെ രക്തത്തിനും മനോഹര സുവിശേഷത്തില്‍ അത്തരം ഒരു വിശേഷ അര്‍ത്ഥം ഉണ്ട്.
യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ് നമുക്ക് പരിശുദ്ധാത്മാവ് പ്രാപിക്കുവാനുള്ള കുറ്റമറ്റരീതി മാനവരാശിയുടെ സകല പാപത്തെയും ഒരുമിച്ച് യേശുവിന്‍റെ സ്നാനം സ്വീകരിച്ചു. പരിശുദ്ധാത്മാവിലേയ്ക്ക് നമ്മെ നയിക്കുന്ന വീണ്ടെടുപ്പിന്‍റെ സ്നാനമാണിത്. യേശുവിന്‍റെ സ്നാനത്തിന്‍റെ ശക്തിയെ തിരിച്ചറിയാത്ത ചിലര്‍ ഇതിനെ വെറുമൊരു ആചാരമായി മാത്രം മനസ്സിലാക്കുന്നു.
മനോഹര സുവിശേഷത്തിന്‍റെ ഭാഗമായ യേശുവിന്‍റെ സ്നാനം, അവന്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും എങ്ങനെ വഹിക്കുന്നു എന്നതിനെക്കുറിച്ച് ക്രുരിശില്‍ രക്തം ചിന്തിയതിലൂടെ അവര്‍ക്കായുള്ള ന്യായവിധി സ്വീകരിച്ചതെങ്ങനെയെന്നും വിവരിക്കുന്നു. ഈ മനോഹരസുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാളും കര്‍ത്താവിന്‍റെ സമ്പാദ്യമായ സഭയുടെ ഒരംഗമായിത്തീരുകയും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്കായുള്ള ദൈവത്തിന്‍റെ സമ്മാനമാണ് പരിശുദ്ധാത്മാവ്.
തന്‍റെ സ്നാനത്തോടുകൂടി യേശു ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി മാറി (യോഹന്നാന്‍ 1:29) യോഹന്നാന്‍ 1:67 പറയുന്നു. “ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു; അവനു യോഹന്നാന്‍ എന്ന് പേര്‍. അവന്‍ സാക്ഷ്യത്തിനായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാന്‍ തന്നെ വന്നു”. നമ്മുടെ സകല പാപങ്ങളെയും ചുമന്ന യേശു രക്ഷകനില്‍ വിശ്വസിക്കുവാന്‍ യോഹന്നാന്‍റെ ശുശ്രൂഷയും സാക്ഷ്യവും വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ നാം മനസ്സിലാക്കണം. അപ്പോള്‍ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി വിശ്വസിക്കുവാന്‍ നമുക്ക് കഴിയും. പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനായി അവന്‍റെ സാക്ഷ്യത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ ഉറച്ച വിശ്വാസവും ആവശ്യമത്രേ! ആകയാല്‍ സത്യത്തിന്‍റെ മനോഹര സുവിശേഷം പൂര്‍ണ്ണമാക്കുവാന്‍ നാം യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും കുരിശിന്മേലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കണം.
മത്തായി 11:12 ല്‍ എഴുതിയിരിക്കുന്നു, “യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നെവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു. ബലാല്ക്കാരികള്‍ ഇതിനെ പിടിച്ചടക്കുന്നു.” വേദപുസ്തകത്തിലെ ഏറ്റവും കാഠിന്യമേറിയ വേദഭാഗങ്ങളിലൊന്നാണിത്. എങ്കിലും “യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍” എന്ന വചനഭാഗത്തെ നാം ശ്രദ്ധിക്കണം. നമ്മുടെ രക്ഷക്കായുള്ള യേശുവിന്‍റെ ശുശ്രൂഷയോട് നേരിട്ട് ബന്ധമുള്ളതായിരുന്നു യോഹന്നാന്‍റെ ശുശ്രൂഷ എന്നതിനെ ഇത് ഉറപ്പായും പ്രഖ്യാപിക്കുന്നു.
ഒരു ബലാല്ക്കാരിയായ മനുഷ്യന്‍റേതുപോലെ അവ ബലമായ വിശ്വാസത്തിലൂടെ നാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. നാം ദിനം തോറും പാപം ചെയ്യുന്നു. നാം ദുര്‍ബ്ബലരാണ് എങ്കിലും നമ്മുടെ ദുഷ്ടതയെ കണക്കിലെടുക്കാത്ത ധൈര്യപ്പെടുന്ന വിശ്വാസത്താല്‍ അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കുന്നു. ആകയാല്‍ യോഹന്നാനിലൂടെയുള്ള സ്നാനവും കുരിശിലെ തന്‍റെ രക്തവും കൊണ്ട് യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും ഒപ്പിയെടുത്തുകളഞ്ഞു എന്ന് പറയുന്ന മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ ജനങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം പ്രവേശിക്കാമെന്നതാണ് ഈ വേദഭാഗത്തിന്‍റെ അര്‍ത്ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും കുറിക്കുന്ന മനോഹരസുവിശേഷത്തിലുള്ള ഉറച്ച വിശ്വാസത്തിലൂടെ സ്വര്‍ഗ്ഗരാജ്യം നേടാമെന്ന് ഇത് അര്‍ത്തമാക്കുന്നു.
യോഹന്നാന്‍റെ സ്നാനം നമ്മുടെ സകല പാപങ്ങളെയും എടുത്തുകളയുകയും അതിലുള്ള നമ്മുടെ വിശ്വാസം പരിശുദ്ധാത്മനിവാസത്തെ നാം പ്രാപിക്കുമെന്നതിനെ ഉറപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അയല്‍ക്കാരോടും ബന്ധുക്കളോടും സ്നേഹിതരോടും ലോകത്തിലെ എല്ലാവരോടും നാം ഈ സുവിശേഷത്തെ പ്രസംഗിക്കണം. ലോകത്തിന്‍റെ സകല പാപങ്ങളും യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്കു മാറ്റപ്പെട്ടു എന്നുള്ള മനോഹര സുവിശേഷത്തില്‍ നമുക്ക് വിശ്വാസമുണ്ടായിരിക്കേണം. നമ്മുടെ വിശ്വാസത്തിലൂടെ നാം വീണ്ടെടുപ്പിന്‍റെ ആനന്ദത്തെയും പരിശുദ്ധാത്മനിവാസത്തെയും നേടിയെടുക്കുന്നു.
യേശുവിന്‍റെ സ്നാനം നമ്മുടെ സകല പാപത്തെയും എടുത്തുകളയുന്നതും അവന്‍റെ രക്തം പാപത്തിന്‍റെ ന്യായവിധിയുമാകുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തെ അവിശ്വവാസികളോട് നാം വിവരിക്കണം അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അവരും സുവിശേഷത്തില്‍ വിശ്വസിക്കുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുകയുള്ളു. നിങ്ങളിത് വിശ്വസിക്കേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യോഹന്നാനിലുള്ള യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് തന്‍റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടാനും പരിശുദ്ധാത്മനിവാസത്തെ സ്വീകരിക്കുവാനും കഴിയുകയുള്ളൂ.
പരിശുദ്ധാത്മാവ് അധിവസിക്കുന്ന ഏതൊരാള്‍ക്കും കര്‍ത്താവിന്‍റെ മകനായി മാറാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സഹോദരി സഹോദരന്മാരുമാകാം പൗലൊസിനുണ്ടായ അതേ വിശ്വാസം മനോഹര സുവിശേഷത്തില്‍ നിങ്ങള്‍ക്കും ഉണ്ടാകേണം ഈ മനോഹരസുവിശേഷം നമുക്ക് നല്‍കിയതിനാല്‍ ഞാന്‍ കര്‍ത്താവിന് നന്ദിപറയുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നു ആമേന്‍.