(അപ്പൊസ്തല പ്രവൃത്തി. 3:19)
“ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങള്‍ വരും.”
ഏതു തരത്തിലുള്ള വിശ്വാസമാണ് അപ്പൊസ്തലന്‍മാര്‍ക്ക് ഉണ്ടായിരുന്നത്?
യേശുവിന്‍റെ സ്നാനത്തിലും അവന്‍ കുരിശില്‍ ചൊരിഞ്ഞ രക്തത്തിലും അവര്‍ വിശ്വസിക്കുന്നു.
യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍മാരെ നോക്കിയാല്‍; എപ്പോള്‍ അവരില്‍ പരിശുദ്ധാത്മ നിവാസം ഇല്ലാതിരുന്നുവോ അപ്പോഴുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വിശ്വാസമാണ് പരിശുദ്ധാത്മ നിവാസം പ്രാപിച്ചപ്പോള്‍ അവര്‍ക്ക് ഉണ്ടായിരുന്നത്. അവരുടെ ശരീരത്തില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടില്ല, എന്നാല്‍ പരിശുദ്ധാത്മാവ് പ്രാപിച്ചതിനുശേഷം യേശുക്രിസ്തുവിന്‍റെ പ്രകാശത്താല്‍ അവരുടെ ജീവിതം ആകെ മാറിപ്പോയി.
ഞാന്‍ താമസിച്ചിരുന്ന പട്ടണത്തില്‍ മനോഹരങ്ങളായ പര്‍വ്വതങ്ങളും തടാകങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള മനോഹര ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ സംതൃപ്തികൊണ്ട് നിറയുകയും അതേസമയം ഇത്തരം സൃഷടികളുടെ പേരില്‍ ദൈവത്തിന് നന്ദി പറയാതിരിക്കാനും എനിക്ക് കഴിഞ്ഞില്ല. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന സ്ഫടിക സുതാര്യതയുള്ള ജലത്തിന്‍റെ ശോഭ എന്‍റെ മനസ്സിനെ നിറയ്ക്കുകയും എനിക്കു ചുറ്റുമുള്ളലോകം സ്വര്‍ണ്ണം പോലെ കാണപ്പെടുകയും ചെയ്തു.
ഇത്തരം ദൃശ്യ സൗന്ദര്യം ഇല്ലാത്ത സ്ഥലങ്ങളും അവിടെ വ്യക്തമായിരുന്നു. സ്ഫടിക സുതാര്യതയുള്ള ആകാശം ഉള്ള സ്ഥലങ്ങള്‍ അവിടെയുണ്ട്, എന്നാല്‍ സൂര്യപ്രകാശത്തില്‍ ജലം ചെളിനിറഞ്ഞതായി കാണപ്പെട്ടു. ഇത്തരത്തിലുള്ള ഒരു കാഴ്ചയില്‍ അത്ര ശോഭയൊന്നും ഉണ്ടായിരുന്നില്ല. ഇപ്രകാരം ഒരു തടാകത്തെ നോക്കികൊണ്ട് എന്‍റെ പാപങ്ങള്‍ നീക്കിയ മനോഹര സുവിശേഷത്തിനായും പരിശുദ്ധാത്മ നിവാസം എന്നില്‍ നിലനില്‍ക്കുന്നതിനായും ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു.
ചെളിവെള്ളത്തിന് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതുപോലെ പാപം നിറഞ്ഞ നമ്മുടെ ജീവിതത്തിലും ദൈവീകപ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ അജ്ഞാതമായ ലക്ഷ്യത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നു നമ്മുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുകയാണെങ്കില്‍ നാം ദൈവത്തിന്‍റെ മക്കളാണെന്ന് വെളിപ്പെടുത്തുകയും മറ്റു ജനങ്ങളെ സുവിശേഷം പഠിപ്പിക്കുന്നതിലേയ്ക്കായി നയിക്കുകയും ചെയ്യാം. എന്തെന്നാല്‍ നാം അവന്‍റെ പ്രകാശം സ്വീകരിച്ചിരിക്കുന്നു, പ്രകാശംപോലെ തിളങ്ങാന്‍ നാം വരുന്നു.
അത്തരത്തില്‍ യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്പിനുശേഷം അവന്‍റെ ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവ് പ്രാപിക്കുകയും അങ്ങനെ അവന്‍റെ മക്കളായ അപ്പൊസ്തലന്‍മാരായി മാറുകയും ചെയ്തു. പരിശുദ്ധാത്മാവിന്‍റെ ശക്തി ഒരു മഹത്തായ അനുഗ്രഹം ആണ് എന്നതിനാല്‍ ധാരാളം ജനങ്ങള്‍ പരിശുദ്ധാത്മാവ് പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു.
അപ്പൊസ്തലനായ പൌലൊസിന്‍റെ വിശ്വാസം
ഏതു തരത്തിലുള്ള വിശ്വാസമാണ് പൌലൊസിനുണ്ടായിരുന്നത്? തന്‍റെ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലില്‍ പൌലൊസ് പറയുന്നതെന്തെന്നാല്‍ അക്കാലത്തെ പ്രമുഖ നിയമപാഠകരില്‍ ഒരാളും തന്‍റെ പിതാക്കന്‍മാരുടെ അഭിപ്രായത്തില്‍ നിയമപഠനം നടത്തുകയും ചെയ്യുന്ന ഗമാലീയേല്‍ എന്നയാളുടെ കീഴിലാണ് താന്‍ കര്‍ക്കശമായി പരിശീലനം പൂര്‍ത്തിയാക്കിയത് എന്നാണ്. എന്നാല്‍ ഈ ന്യായപ്രമാണത്തിലൂടെപ്പോലും തന്‍റെ പാപത്തില്‍ നിന്നും രക്ഷനേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നും സത്യത്തില്‍ നമ്മുടെ രക്ഷകനായ യേശുവിന്‍റെ പീഢകനായിരുന്നു താന്‍ എന്നുമാണ് അദ്ദേഹം ഏറ്റുപറഞ്ഞത്. ഒരു ദിവസം ഡമസ്കസിലേയ്ക്കുള്ള വഴിയില്‍ വച്ച് യേശുവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്‍റെ സുവിശേഷപ്രസംഗകനായി മാറുകയും ചെയ്തു. യോഹന്നാനാല്‍ സ്നാനം ഏറ്റ് ഈ ലോകത്തിന്‍റെ എല്ലാ പാപങ്ങളും നീക്കാന്‍ വന്ന, ആ പാപങ്ങളുടെ വിധി തന്നോടുകൂടെയാകാന്‍ ക്രൂശില്‍ രക്തം ചൊരിഞ്ഞ ദൈവപുത്രനായ യേശുക്രിസ്തുവില്‍ അദ്ദേഹം വിശ്വസിക്കുന്നു. മറ്റൊരു തരത്തില്‍, തന്‍റെ പാപമെല്ലാം ക്ഷമിച്ചിരിക്കുന്നു എന്നൊരു വിശ്വാസം പൌലൊസിന്‍റെ ഹൃദയത്തിലുണ്ട്.
യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനവും അദ്ദേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തവും തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കാനായിരുന്നുവെന്ന് യേശുവിന്‍റെ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നു. പൌലൊസ് അതേ വിശ്വാസം ശിഷ്യന്‍മാരുമായി പങ്കുവയ്ക്കുകയും അങ്ങനെ തന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷ നേടുകയും ചെയ്തു.
ഗലാത്യര്‍ 3:27 ല്‍ പൌലൊസ് “ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”, എന്നും യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്ഷയിലും താന്‍ വിശ്വസിക്കുന്നുവെന്ന് ഏറ്റുപറയുകയും ചെയ്യുന്നു. കൂടാതെ 1പത്രൊസ് 3:21 ല്‍ “അതു സ്നാനത്തിനു ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു.” എന്ന് പറയുകയും യേശുവിന്‍റെ സ്നാനം എന്ന മഹത്തായ സുവിശേഷത്തെ ഈ വരികളിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു. യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനം ഈ ലോകത്തിലുള്ള സകലപാപങ്ങളും പോക്കുമെന്ന് അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ വിശ്വസിക്കുന്നു. ഈ സത്യത്തില്‍ വിശ്വസിച്ചിരിക്കയാല്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവരൊരിക്കലും ന്യായപ്രമാണത്തിന്‍റെ ശാപത്തിന്‍ കീഴിലല്ല.
യേശുവിന്‍റെ സ്നാനത്തിലും അദ്ദേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം ശിഷ്യന്‍മാരുടെ വിജയകരമായ യോഗ്യത എന്ന നിലയ്ക്ക് ഒരു തെളിവായിരുന്നു. “ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം തങ്ങളുടെ കൂടെ നടന്ന പുരുഷന്‍മാരില്‍ ഒരുത്തന്‍ ഞങ്ങളോടുകൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” എന്നു അപ്പൊ. പ്രവൃത്തികള്‍ 1:21-22 ല്‍ പറയുന്നു. യേശുവിന്‍റെ ഉത്തമ ശിഷ്യനാണ് എന്നുള്ളതിന്‍റെ ആരംഭം യോഹന്നാനാല്‍ നടന്ന അദ്ദേഹത്തിന്‍റെ സ്നാനത്തിലുള്ള വിശ്വാസമാണ്.
യേശുവിന്‍റെ ജ്ഞാനസ്നാനത്തിലും അദ്ദേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലുമുള്ള വിശ്വാസമാണ് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിന് ആവശ്യമായ ഒരേ സത്യം. “ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” (ഗലാത്യര്‍ 3:27) അങ്ങനെ പൌലൊസും യേശുവിന്‍റെ സ്നാനത്തിലും അദ്ദേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കുന്നു.
തിത്തൊസ് 3:5 നോക്കാം “അവന്‍ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്‍റെ കൃപയാല്‍ നീതികരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു പുനര്‍ജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണം കൊണ്ടും തന്നെ”. ഇവിടെ “പുനര്‍ജ്ജനനസ്നാനം” എന്ന പദത്തിനര്‍ത്ഥം യോഹന്നാനാല്‍ യേശു സ്നാനമേറ്റതോടെ ലോകത്തിന്‍റെ സകലപാപങ്ങളും മോചിച്ചുകിട്ടി എന്നാണ്. അതുപോലെ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കാവശ്യം യോഹന്നാനാല്‍ സ്നാനമേറ്റ യേശുവിലൂടെ നിങ്ങളുടെ പാപങ്ങള്‍ നീങ്ങിപ്പോകും എന്നു പറയുന്ന മനോഹരസുവിശേഷത്തിലുള്ള വിശ്വാസമാണ്. യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും എടുത്തുമാറ്റിയതാണ് യേശു ക്രൂശിക്കപ്പെടാനും മരണരക്തം ചിന്താനും കാരണം. പരിശുദ്ധാത്മ നിവാസം നേടുന്നതിന് ഈ വസ്തുതയില്‍ വിശ്വസിച്ചാല്‍ മതിയാകും. യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും അദ്ദേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും താന്‍ വിശ്വസിക്കുന്നുണ്ടെന്ന് പൌലൊസ് ഏറ്റുപറയുന്നുണ്ട്.
എബ്രായര്‍ 10:21-22 ഇപ്രാരം പറയുന്നു, “ദൈവാലയത്തിന്‍മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തുചെല്ലുക.” ഇവിടെ ശുദ്ധവെള്ളത്താല്‍ കഴുകപ്പെട്ടവ എന്നു പരാമര്‍ശിക്കുന്നത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും നീക്കിയ യേശുവിന്‍റെ യോഹന്നാനാലുള്ള സ്നാനത്തെയാണ്.
അക്കാരണത്താല്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും നമുക്കു കണ്ടെത്താനാവുന്ന മനോഹരസുവിശേഷത്തിന്‍റെ പ്രധാനഘടകമെന്നത് യേശുവിന്‍റെ സ്നാനവും ക്രൂശിലെ മരണവുമാണ്. പൌലൊസിനെപ്പോലെ നിങ്ങള്‍ക്കും തീര്‍ച്ചയായും ഈ വിശ്വാസം പങ്കുവെയ്ക്കാം.
യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനത്താല്‍ ലോകത്തിലെ സകലപാപങ്ങളും മോചിക്കപ്പെട്ടു എന്നറിയാതെ ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് അവനില്‍ വ്യര്‍ത്ഥമായി വിശ്വസിക്കുന്നു. തങ്ങളുടെ പാപങ്ങള്‍ മോചിക്കുന്നതിലേയ്ക്കായി ജനങ്ങള്‍ തീര്‍ച്ചയായും ജലത്തില്‍ സ്നാനം എടുക്കണമെന്ന് ചില ദൈവശാസ്ത്രകാരന്‍മാര്‍ തര്‍ക്കിക്കുന്നു. ഈ ന്യായവാദം മിക്കവാറുമുണ്ടായത് വേദപുസ്തകത്തിലെഴുതപ്പെട്ടിരിക്കുന്നതുപോലെ സത്യത്തെയും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തെയും കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാവാം. കേവലം ഔപചാരികമായ സ്നാനംകൊണ്ട് നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുന്നില്ല. മഹത്തായ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ തങ്ങളുടെ പാപങ്ങളുടെ ന്യായവിധിക്കുള്ള വിലനല്‍കിക്കഴിയുന്നുള്ളൂ. ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമേ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനാവുകയുള്ളൂ.
“നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തുചെല്ലുക.” (എബ്രായര്‍ 10:22). എബ്രായര്‍ക്കു എഴുതിയ ലേഖനം നമ്മോട് പറയുന്നത് സത്യഹൃദയത്തോടും വിശ്വാസത്തിന്‍റെ പൂര്‍ണ്ണ നിശ്ചയത്തോടും ദൈവത്തോട് അടുക്കുക എന്നാണ്. സത്യഹൃദയത്തോടും മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയത്തോടും നിങ്ങള്‍ക്കും ദൈവത്തോട് അടുക്കാം.
പരിശുദ്ധാത്മ നിവാസം നേടാന്‍ ഇന്ന് ക്രിസ്ത്യാനികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവരാരാണോ അവരില്‍ മാത്രമേ പരിശുദ്ധാത്മാവ് വസിക്കുന്നുള്ളൂ. ഇത് പലര്‍ക്കും അറിയില്ല, ഇക്കാരണത്താല്‍ മനോഹര സുവിശേഷമായ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കാതെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. യേശുവിന്‍റെ സ്നാനത്തിലും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കാതെ യേശുവില്‍ മാത്രം വിശ്വസിക്കുന്ന ഒരുവന് പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് പരിശുദ്ധ ഹൃദയം ഇല്ലെന്നതു തന്നെ കാരണം.
യേശുവിന്‍റെ സ്നാനത്തിലും അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തിലും വിശ്വസിക്കുന്നതുകൊണ്ടു തന്നെ പൌലൊസിന് പരിശുദ്ധാത്മാവ് സ്വീകരിക്കുവാന്‍ കഴിഞ്ഞു. കൂടാതെ താന്‍ തന്‍റെ വിശ്വാസം വ്യാപിപ്പിക്കുകയും ഒരു മതനിന്ദകന്‍ എന്ന നിലയില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. തന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നതുകൊണ്ട് തന്‍റെ അവസാനം വരെ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യാപിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. “എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു” (ഫിലിപ്പിയര്‍ 4:13). ദൈവസവിധത്തില്‍ പോകുന്നതുവരെ പരിശുദ്ധാത്മ പരിപാലനത്തിന്‍ കീഴില്‍ വസിച്ചും ദൈവത്തെ സേവിച്ചും കൊണ്ട് പരിശുദ്ധാത്മ നിവാസത്തിനായി അദ്ദേഹം നന്ദി പറഞ്ഞു. പൌലൊസിന്‍റെ അതേ വിശ്വാസമുള്ളവര്‍ക്കുമാത്രമേ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയുകയൂള്ളൂ.
പൌലൊസിന്‍റെ വിശ്വാസത്തെ നമുക്ക് നോക്കാം. കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനം 2:12 ല്‍ ഇപ്രകാരം പറയുന്നു “സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടയ്ക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ (സ്നാനമെടുത്ത യേശുവിനോടുള്ള വിശ്വാസത്താല്‍) അവനോടുകൂടെ നിങ്ങളും ഉയര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു”. യോഹന്നാനാല്‍ സ്നാനമെടുത്ത യേശുവിനോടുള്ള വിശ്വാസത്താല്‍ അവന്‍റെ സകലപാപങ്ങളും അവന് മോചിച്ചുകിട്ടി.
ആദിമകാലം മുതല്‍ ക്രിസ്ത്യാനിത്വം മാറിയതെങ്ങനെ?
യേശുക്രിസ്തുവില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം ഒരു വിശ്വാസിയായി മാറിയ ഒരു സഹോദരിയുടെ സാക്ഷ്യം നമുക്കിപ്പോള്‍ നോക്കാം.
“എനിക്ക് പ്രായമായികൊണ്ടിരുന്നു, എന്നാല്‍ ഒരു കുഞ്ഞിനെ പ്രസവിക്കാനെനിക്ക് കഴിഞ്ഞില്ല, അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി ഞാന്‍ ഓരോ ആരാധനാലയങ്ങളിലും കയറിയിറങ്ങി. പലപ്പോഴും ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ കുറഞ്ഞത് ഒന്നു രണ്ടു മണിക്കൂറെങ്കിലും ഒരു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചു അങ്ങനെ ഈ ആരാധന എന്‍റെ നിത്യ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറി.
ഇത്തരത്തിലുള്ള ഒരു ആത്മീയജീവിതം നയിച്ചുവരവെ ഒരു മുതിര്‍ന്ന സ്ത്രീയെ ഞാന്‍ കണ്ടുമുട്ടി. ഒരു കുഞ്ഞിനെ ദൈവത്തോട് ചോദിക്കാന്‍ ഞാനാഗ്രഹിക്കുന്നുവെങ്കില്‍ അവളില്‍ നിന്നും കൈവയ്പിന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കണമെന്ന് അവളെന്നോട് പറഞ്ഞു ദൈവത്തിന്‍റെ വെളിപ്പാട് ആ സ്ത്രീക്ക് ഉണ്ടെന്ന് ഞാന്‍ എവിടെനിന്നോ കേട്ടിരുന്നു, അതിനാല്‍ എന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ ഞാനവരെ അനുവദിച്ചു. ആ നിമിഷം മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം എനിക്കുണ്ടായി. എന്‍റെ നാവ് ചുരുളുന്നതായി തോന്നുകയും ഞാന്‍ ഒരു വ്യത്യസ്ത ഭാഷ സംസാരിക്കുന്നതായും വിചിത്രമായതും അത്യുഷ്ണമായതുമായ ഒരു ശക്തി എന്നില്‍ നിറയുന്നതുമായി എനിക്കു തോന്നി.
ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവെന്നും ഇതാണ് എന്‍റെ പ്രാര്‍ത്ഥനയ്ക്കുള്ള ദൈവത്തിന്‍റെ ഉത്തരമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച ആ സ്ത്രീ പരിശുദ്ധാത്മാവരദാനം ഉള്ളവരായും പ്രവചിക്കാനും രോഗശാന്തിക്കും കഴിവുള്ളവരുമാണെന്നും കാണപ്പെട്ടു. ദൈവവചനത്തില്‍ ഒരു വിദ്യാഭ്യാസവും അവര്‍ക്ക് കിട്ടിയിരുന്നില്ല എന്നാല്‍ പരിശുദ്ധാത്മ ശക്തി ഉപയോഗിച്ചുകൊണ്ട് ധാരാളം പാസ്റ്റര്‍മാരെ സഹായിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
അപ്പോള്‍ മുതല്‍ “നവീകരണ നവോത്ഥാനപ്രസ്ഥാനം”3 എന്നുവിളിക്കുന്ന ആ യോഗങ്ങളില്‍ പങ്കെടുത്തുതുടങ്ങി. ഈയോഗത്തിലുള്ള ഒരു പ്രാര്‍ത്ഥനയില്‍ വച്ച് എന്‍റെ ശരീരം വിറയ്ക്കുന്നതായും എന്‍റെ ഹ്യദയം ദൈവത്തിനും അയല്‍ക്കാര്‍ക്കും വേണ്ടിയുള്ള സ്നേഹത്താല്‍ തിളയ്ക്കുന്നതായും അനുഭവപ്പെട്ടു. ഇതേവസ്തുത തന്നെ മറ്റുള്ളവര്‍ക്ക് സംഭവിക്കുകയും ജനങ്ങള്‍ മോഹാലസ്യപ്പെടാനും സംസാരിക്കുവാനും തുടങ്ങി. അവിടെയുണ്ടായിരുന്ന ഭൂതബാധിതരായ ജനങ്ങളിലെ പിശാചിനെ യോഗം നയിച്ചയാള്‍ ശാസിച്ചു പുറത്താക്കി. വിറയലിലൂടെയും പ്രവചനത്തിലൂടെയും പിശാചിനെ പുറത്താക്കുന്നതിലൂടെയും അന്യഭാഷയില്‍ സംസാരിക്കുന്നതിലൂടെയും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ജനങ്ങളെ സഹായിക്കുക എന്നതായിരുന്നു ഈ നവീകരണ പ്രസ്ഥാനത്തിന്‍റെ ഉദ്ദേശ്യം.
എന്നാല്‍ ഈ എല്ലാ അനുഭവങ്ങള്‍ക്കും പുറമെ എന്നില്‍ ഇപ്പോഴും പാപമുണ്ട്. എന്‍റെ ഹ്യദയത്തിലെ പാപങ്ങള്‍ എന്നില്‍ ഭയവൂം ലജ്ജയും ഉളവാക്കുന്നു.
അക്കാരണത്താല്‍ ഞാന്‍ എപ്പോള്‍ പ്രാര്‍ത്ഥിച്ചാലും പാപം എന്ന പ്രശ്നത്തില്‍ നിന്ന് അകന്ന് കഴിയുവാന്‍ ഞാന്‍ നിശ്ചയത്തോടെ പ്രാര്‍ത്ഥിക്കും. ഞാന്‍ പാപിയാണെന്ന് ഞാന്‍ ഏറ്റുപറയുന്നു എന്നാല്‍ ജനങ്ങള്‍ എന്നെ ഇപ്പോഴും ദൈവദൂതയായി പരിഗണിക്കുന്നു. എനിക്ക് നല്ല വിശ്വാസമുണ്ടെന്നും എന്നാല്‍ ഞാന്‍ പാപിയാണെന്നും ഞാന്‍ ചിന്തിക്കുന്നു. എന്‍റെ പാപം ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അവസരം എനിക്ക് ലഭിക്കില്ലായിരുന്നു.
അതിനുശേഷം ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യാപിപ്പിക്കുകയും ദൈവവചന വിശ്വാസത്താല്‍ എന്‍റെ സകലപാപങ്ങളും നീക്കിത്തന്നവരെ ഞാന്‍ കണ്ടുമുട്ടി. ഇപ്പോള്‍ ഞാന്‍ സത്യത്തില്‍ സന്തോഷവതിയാണ്. ഞാന്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും പരിശുദ്ധാത്മാവ് പ്രാപിക്കുകയും ചെയ്തു. ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ഈ ലോകത്തിലുള്ള എല്ലാ ക്രിസ്ത്യാനികളും മനോഹരസുവിശേഷത്തില്‍ വിശ്വസിക്കണമെന്നും പരിശുദ്ധാത്മനിവാസം പ്രാപിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നമ്മുടെ കര്‍ത്താവിന് നന്ദി പറയുന്നു.
പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിന് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആവശ്യമാണെന്ന് നാം ഇവിടെ മനസ്സിലാക്കി. നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കണം. എഫെസ്യര്‍ 4:5 നേക്കിയാല്‍ “കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്,” നമ്മള്‍ വിശ്വസിക്കുന്ന ഒരേ കര്‍ത്താവും ഒരു സ്നാനവും മാത്രമേയുള്ള എന്നാണിവിടെ പറയുന്നത്. പരിശുദ്ധാത്മനിവാസം പ്രാപിക്കുന്നതിനായി യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനത്തിലും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും നമുക്ക് തീര്‍ച്ചയായും വിശ്വാസം വേണം. അതു നമുക്കില്ലെങ്കില്‍ നമ്മില്‍ പരിശുദ്ധാത്മാവ് വസിക്കുകയില്ല.
പവിത്രതയിലൂടെയും പരിശുദ്ധപ്രസ്ഥാനത്തിലൂടെയും പരിശുദ്ധാത്മാ വിനെ സ്വീകരിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ ചിലയാളുകള്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ നിങ്ങളില്‍ പരിശുദ്ധാത്മാവ് വസിക്കുമായിരുന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? പവിത്രതയിലൂടെയും പരിശുദ്ധിയിലൂടെയും നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ സ്വികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇതു സാദ്ധ്യമാണെങ്കില്‍ ഈ വിശ്വാസം കാത്തുരക്ഷിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഇക്കാരണത്താല്‍ നിങ്ങള്‍ പരിശുദ്ധാത്മാവ് പ്രാപിക്കുകയാണെങ്കില്‍ യേശു ഭൂമിയില്‍ വരുകയും നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുകയും യോഹന്നാനാല്‍ സ്നാനമേല്ക്കുകയും ക്രൂശില്‍ ക്രൂശിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്നില്ല.
നിങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തരുന്ന സുവിശേഷമായ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തില്‍ നിന്നും ലഭിക്കുന്ന ദാനമാണ് പരിശുദ്ധാത്മനിവാസത്തിന്‍റെ സ്വീകരണം. സത്യസുവിശേഷത്താല്‍ തങ്ങളുടെ പാപങ്ങള്‍ നീക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ദാനമാണ് പരിശുദ്ധാത്മനിവാസം എന്ന് പറയുന്നത്.
എല്ലാവശങ്ങളെയും സ്പര്‍ശിക്കുന്ന പശ്ചാത്താപത്തിന്‍റെ പ്രാര്‍ത്ഥന പരിശുദ്ധാത്മ സ്വീകരണത്തിന് സഹായിക്കുമെന്ന് ഇക്കാലത്ത് നവീകരണപ്രാര്‍ത്മന പ്രസ്ഥാനങ്ങളില്‍ മുഴികിയിരിക്കുന്നവരില്‍ ചിലര്‍ വിശ്വസിക്കുന്നു. ഒരുവന്‍റെ ഹൃദയത്തില്‍ പാപങ്ങള്‍ ഉണ്ടായിരുന്നിട്ടും അവന്‍ പശ്ചാത്താപത്തോടെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അവന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കും എന്ന് അവര്‍ പറയുന്നു.
ലോകം മുഴുവന്‍ വ്യാപിച്ച പെന്തക്കോസ്ത് ആത്മീയ പ്രസ്ഥാനം 1800 കളില്‍ ഐക്യനാടുകളില്‍ ആരംഭിച്ചു. ജനങ്ങളുടെ ധാര്‍മ്മികതയും സദാചാരവും തകര്‍ന്നുതരിപ്പണമായ വ്യാവസായിക വിപ്ലവത്തിനു ശേഷമാണ് ഈ പ്രസ്ഥാനം നിലവില്‍ വന്നത്. കൊടിയ വിവാദത്താല്‍ ജനങ്ങളുടെ ഹൃദയം ദുഃഖത്തിലാണ്ടപ്പോഴാണ് ഈ പ്രസ്ഥാനം അതിന്‍റെ ഉച്ചകോടിയിലെത്തിയത്. ആ സമയം മുതല്‍ ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം നിഷേധിക്കപ്പെടുകയും പുതിയൊരു ആത്മീയ പ്രസ്ഥാനം ഉയര്‍ന്ന് വരുകയും ചെയ്തു. ഭൗതീകമായുള്ള പരിശുദ്ധാത്മ (ദൈവ) അനുഭവജ്ഞാനവും ദൈവപ്രവൃത്തികള്‍ കണ്ണുകള്‍കൊണ്ട് കാണുന്നതും ശരീരം കൊണ്ടും മനസ്സുകൊണ്ടും ദൈവവചനത്തിന്‍റെ ശക്തി അനുഭവിച്ചറിയുന്നതും ലക്ഷ്യമാക്കിയുള്ള പെന്തക്കോസ്ത് ആത്മീയ പ്രസ്ഥാനമായിരുന്നു അത്.
എന്നാല്‍ ദൈവവചനത്തില്‍ നിന്ന് അകന്ന് കഴിയുന്ന വിശ്വാസികളിലേക്ക് നീങ്ങുന്നതും ഭൗതീക അനുഗ്രഹങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഒരു മതമായി നിലനില്‍ക്കുന്നതുമാണ് ഈ പ്രസ്ഥാനത്തിന്‍റെ മാരകമായ വൈകല്യം. ഇതിന്‍റെ പരിണതഫലം പോലെ ഈ പുതിയ പ്രസ്ഥാനം പിന്‍തുടരുന്നവര്‍ പൈശാചികസേവയുടെ വക്താക്കന്മാരായി മാറുന്നു. ഒരുവന് യേശുവില്‍ വിശ്വാസമുണ്ടെങ്കില്‍ അവന്‍ ധനവാനാകുമെന്നും അവന്‍റെ രോഗം ഭേദമാകുമെന്നും എല്ലാകാര്യത്തിലും അവന് സമൃദ്ധിയുണ്ടാകുമെന്നും അവന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും അന്യഭാഷയില്‍ സംസാരിക്കുകയും ചെയ്യുമെന്നും മറ്റുള്ളവരെ ഭേദപ്പെടുത്തുവാനുള്ള ശക്തിയുണ്ടാകുമെന്നും പെന്തക്കോസ്ത് ആത്മീയ പ്രസ്ഥാനങ്ങളില്‍ സ്വയം മുഴുകിയിരിക്കുന്നവര്‍ ഇക്കാലത്തും വിശ്വസിക്കുന്നു. പെന്തക്കോസ്ത് ആത്മീയ പ്രസ്ഥാനം ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. മഹത്തായ സുവിശേഷത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനും പരിശുദ്ധാത്മനിവാസം നേടാനുള്ള കഴിവിനും ഈ പ്രസ്ഥാനം ഒരു തടസ്സമായി നില്‍ക്കുന്നുണ്ട്.
500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ലൂഥറിന്‍റെയും കാള്‍വിന്‍റെയും വിശ്വാസത്തില്‍ നിന്നാണ് ആധുനിക ക്രിസ്ത്യാനിത്വം ഉടലെടുത്തത്. എന്നാല്‍ ക്രിസ്ത്യാനിത്വത്തിന്‍റെ അതിരുകളില്‍ നിന്നുകൊണ്ട് നടത്തുന്ന പരിശുദ്ധാത്മ നിവാസത്തെക്കുറിച്ചുള്ള വേദപുസ്തകപഠനം ഉറച്ച അടിസ്ഥാനം നല്‍കുന്നില്ല. ആധുനിക ക്രിസ്ത്യാനിത്വത്തിന്‍റെ ആരംഭത്തില്‍ നിന്നും, യേശുവിന്‍റെ സ്നാനത്തിലും കുരിശുമരണത്തിലുമുള്ള പ്രത്യേകത തിരിച്ചറിയാതെ ധാരാളം ക്രിസ്ത്യാനികള്‍ അവനില്‍ വിശ്വസിക്കുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളും അനുഭവജ്ഞാനങ്ങളും ജനങ്ങള്‍ പറയാന്‍ തുടങ്ങി. ലോകത്തിന്‍റെ പാപം നീക്കാന്‍ യോഹന്നാനാല്‍ സ്നാനമേല്ക്കുകയും ആ പാപങ്ങള്‍ക്കുവേണ്ടി വിചാരണചെയ്യപ്പെട്ട് ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെക്കുറിച്ച് പറയുന്ന മനോഹര സുവിശേഷത്തില്‍ എല്ലാ ക്രിസ്ത്യാനികളും തീര്‍ച്ചയായും വിശ്വസിക്കണം. ഈ വിശ്വാസം നിങ്ങളില്‍ പരിശുദ്ധാത്മാവ് സ്വികരിക്കാന്‍ കാരണമാകും.
ഇന്ന് ക്രിസ്ത്യാനിത്വം വളരെ ശോചനീയാവസ്ഥയില്‍ ആയിരിക്കുന്നു കാരണം യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം എന്ന സത്യത്തെയും അവന്‍റെ ക്രൂശിലെ രക്തം എന്ന സത്യത്തെയും അവഗണിക്കാനുള്ള ജനങ്ങളുടെ ഒരു പ്രവണതയാണ്. സത്യമെന്തെന്ന് അറിയുവാന്‍ യേശു നമ്മോട് പറയുന്നു. യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുക എന്നതിനര്‍ത്ഥം ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയപ്പോള്‍ നമ്മുടെ പാപങ്ങള്‍ അവന്‍ ഏറ്റെടുത്തുവെന്നും അവന്‍റെ രക്തമാണ് വിചാരണയും നിന്‍റെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷമയും എന്ന് വിശ്വസിക്കുക. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കും.
പാപമോചനത്തിന്‍റെ സുവിശേഷം എന്നതുപോലെ ധാരാളം ക്രിസ്ത്യാനികള്‍ യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന നിങ്ങളിലാര്‍ക്കെങ്കിലും പാപത്തില്‍ നിന്നും മോചിതനാകുവാന്‍ കഴിയുമോ? നിങ്ങള്‍ക്ക് കഴിയുമോ? ഇങ്ങനെ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് അവ്യക്തമായ അറിവു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും നിങ്ങള്‍ പരസ്പരം ബന്ധിക്കുമ്പോള്‍ മാത്രം ഒരുവന്‍റെ വിശ്വാസത്തിന് നിങ്ങളെ പാപങ്ങളില്‍ നിന്ന് രക്ഷിക്കാനും പരിശുദ്ധാത്മാവിനെ സ്വീകരിക്കാനും കഴിയും. ഈ ലോകത്തെ തരണംചെയ്യാന്‍ സഹായിക്കുന്ന ഒരേ ഒരു സത്യസുവിശേഷമാണ് ഇതെന്ന് വേദപുസ്തകം പറയുന്നു. “സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു; ആത്മാവ്, ജലം, രക്തം, ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നെ” (1 യോഹന്നാന്‍ 5:8) അതുകൊണ്ട് നമ്മെ പാപങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്‍റെ ആഗ്രഹമായിരുന്നു യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശിക്കപ്പെടലുമെന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
യേശുവിലുള്ള വിശ്വാസത്താല്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടാതിരിക്കുന്നതിനു കാരണം യേശുവിന്‍റെ സ്നാനംകൊണ്ടും അവന്‍ ക്രൂശില്‍ചൊരിഞ്ഞ രക്തംകൊണ്ടും സഫലമായ മനോഹര സുവിശേഷത്തിലുള്ള വിശ്വാസമില്ലായ്മയാണ്. ഈ രണ്ടു കാര്യങ്ങളിലും വിശ്വാസമുള്ളവര്‍ക്ക് അവരുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുകയും പരിശുദ്ധാത്മാവ് അവരുടെ ഹൃദയത്തില്‍ വസിക്കുകയും ചെയ്യും.
തങ്ങളുടെ പാപങ്ങളില്‍ നിന്ന് മോചിതരായി എന്ന തികഞ്ഞ ബോധം ഉണ്ടാവുമ്പോഴാണ് നിശ്ചലമായ ജലം എന്നതുപോലെ ജനങ്ങളുടെ ഹൃദയം ഉദാരപൂര്‍ണ്ണതയും ശാന്തതയും കൈവരിക്കുന്നത്. പരിശുദ്ധാത്മാവ് ഒരുവനില്‍ നിറയുന്ന നിമിഷം സമാധാനം ഒരു നദിയെന്നപോലെ അവന്‍റെ ഹൃദയത്തിലേക്കും ഹൃദയത്തില്‍ നിന്നും ഒഴുകിക്കൊണ്ടിരിക്കും. ഈ സത്യത്തിലുള്ള വിശ്വാസത്താലും പരിശുദ്ധാത്മാവിനോടുകൂടെ സഞ്ചരിച്ച് പരിശുദ്ധാത്മ സ്വീകരണമെന്ന സുവിശേഷം വ്യാപിപ്പിക്കുമ്പോഴും നാം നമ്മുടെ കര്‍ത്താവിനെ കണ്ടുമുട്ടുന്നു. നമ്മുടെ ഹൃദയത്തിന് മുമ്പൊരിക്കലും ഇത്തരത്തിലുള്ള സമാധാനം കിട്ടിയിട്ടുണ്ടാവില്ല. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സമയം മുതല്‍ നമ്മുടെ ജീവിതം പ്രശാന്തത കൈവരിക്കുകയും നമ്മുടെ ഹൃദയം സന്തോഷപൂരിതമാവുകയും ചെയ്യും. ഈ മനോഹര സുവിശേഷത്തില്‍ നിന്നും തിരിഞ്ഞുപോകുവാന്‍ നമുക്ക് കഴിയുകയില്ല. നമ്മുടെ ഹൃദയത്തില്‍ എപ്പോഴുമുള്ള പരിശുദ്ധാത്മാവ് തന്‍റെ വചനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും അതില്‍ വിശ്വസിക്കുന്നവരെ പരിശുദ്ധാത്മാവ് സ്വികരിക്കാന്‍ അനുവദിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു.
യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശിലെ രക്തവുമാകുന്ന മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതുകൊണ്ടുതന്നെ നാം പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം പ്രാപിക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലേക്കായി യേശുവിന്‍റെ സ്നാനത്തിലും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും തീര്‍ച്ചയായും നമ്മളിപ്പോള്‍ വിശ്വസിക്കേണ്ടതുണ്ട്. ലോകത്തിന്‍റെ പാപങ്ങള്‍ തുടച്ചുനീക്കാന്‍ യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടുവെന്നും ആ പാപങ്ങളുടെ ന്യായവിധിക്കായി അവന്‍ ക്രൂശില്‍ മരണമടഞ്ഞുവെന്നുമുള്ള ദൈവവചനത്തില്‍ ജനങ്ങള്‍ വിശ്വസിക്കാനാരംഭിച്ചു എന്നുള്ളതാണ് ഒരു പ്രധാനവസ്തുത. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവസാനമായി അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കും.