• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-5] നിങ്ങള്‍ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മ ആഗ്രഹിക്കുന്നുവോ? (1 യോഹന്നാന്‍ 1:1-10)

2021.04.14 89
(1 യോഹന്നാന്‍ 1:1-10)
“ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ച് ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കുകയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു. ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ദൈവം വെളിച്ചമാകുന്നു. അവനില്‍ ഇരുട്ടു ഒട്ടും ഇല്ല. എന്നുള്ളതു നിങ്ങള്‍ അവനോട് കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു. അവനോടു കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടില്‍ നടക്കുകയും ചെയ്താല്‍ നാം ഭോഷ്ക്കു പറയുന്നു; സത്യം പ്രവൃത്തിക്കുന്നതുമില്ല. അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്ക് തമ്മില്‍ കൂട്ടായ്മയുണ്ട്; അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു. അവന്‍റെ വചനം നമ്മില്‍ ഇല്ലാതെയായി.”
 
 
പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആചരിക്കാന്‍ അത്യന്താപേക്ഷിതമായ വസ്തുത എന്താണ്?
നമ്മള്‍ ആദ്യമായി അറിയേണ്ടതും വിശ്വസിക്കേണ്ടതും ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെയാണ്, അങ്ങനെ നമ്മുടെ എല്ലാപാപങ്ങളില്‍ നിന്നും നമ്മെ തന്നെ ഈ വിശ്വാസത്തിലൂടെ ശുദ്ധരാക്കുക.
 
നിങ്ങള്‍ പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കര്‍ത്താവിന്‍റെ മുമ്പിലുള്ള ചെറിയൊരു പാപം പോലും അത്തരത്തിലുള്ള ഒരു കൂട്ടായ്മ അസാധ്യമാക്കുന്നുവെന്നാണ്. നിങ്ങള്‍ ചിന്തിച്ചേക്കാം എങ്ങനെ ഒരു മനുഷ്യന് കര്‍ത്താവിന്‍റെ മുമ്പില്‍ ഒരു ചെറിയ പാപം പോലും ഉണ്ടാകാതിരിക്കും? എന്നാല്‍ നിങ്ങള്‍ സത്യമായും കര്‍ത്താവുമായി കൂട്ടായ്മ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹ്യദയത്തില്‍ ഒരു ഇരുട്ടും കാണുകയില്ല. അതിനാല്‍ കര്‍ത്താവുമായി കൂട്ടായ്മയുണ്ടാകുന്നതിന്, വീണ്ടെടുപ്പിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസവും എല്ലാപാപവും നീങ്ങിപ്പോയി എന്ന് തന്നത്താനുള്ള വിശ്വാസവുമാണ് അത്യാവശ്യമായ അറിവ്.
പരിശുദ്ധാത്മാവുമായി കൂട്ടായ്മ വേണമെന്ന് സത്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു വെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതയെന്നത് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ നിങ്ങളുടെ പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നുള്ള വിശ്വാസമാണ്. ആത്മാവിന്‍റെയും ജലത്തിന്‍റെയും സുവിശേഷം അറിയുകയും അതിനെ ഹൃദയത്തിലെടുക്കുകയും ചെയ്തില്ലെങ്കില്‍ കര്‍ത്താവുമായി കൂട്ടായ്മ ആചരിക്കുന്ന കാര്യം നിങ്ങള്‍ക്ക് ചിന്തിക്കാനേ സാധിക്കില്ല. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ എല്ലാ പാപങ്ങളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെടുമ്പോഴാണ് പരിശുദ്ധാത്മാവുമായുള്ള നിങ്ങളുടെ കൂട്ടായ്മ സാധ്യമാകുന്നത്.
അവന്‍റെ ജലത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്താല്‍ ആരുടെ മനസ്സില്‍ നിന്നും പാപങ്ങളെ ശുദ്ധമാക്കുവാന്‍ കഴിയും. ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ പരിശുദ്ധാത്മാവിനോടു കൂടെ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ കര്‍ത്താവുമായും പരിശുദ്ധാത്മാവുമായും കൂട്ടായ്മ പ്രാപിക്കാന്‍ സത്യമായും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തന്നത്താന്‍ പാപങ്ങള്‍ ശുദ്ധമാക്കുന്നതിനായി നിങ്ങളുടെ പാപങ്ങളെ തിരിച്ചറിയുകയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുക. അതിനുശേഷമേ നിങ്ങള്‍ക്ക് കര്‍ത്താവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
നിങ്ങള്‍ കര്‍ത്താവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെങ്കില്‍ യോര്‍ദ്ദാന്‍ നദിക്കരയില്‍ വച്ച് യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തെ കൂടാതെ അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലും നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കേണ്ടതുണ്ട്. വാസ്തവമായും പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെങ്കില്‍ പരിശുദ്ധാത്മാവ് ആരാണെന്ന് അവര്‍ അറിഞ്ഞിരിക്കണം. പരിശുദ്ധാത്മാവ് പരിശുദ്ധമായതാണ്. അക്കാരണത്താല്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരുവനില്‍ വസിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ പാപങ്ങള്‍ നീങ്ങിക്കിട്ടിയും ഇപ്പോള്‍ പരിശുദ്ധാത്മാവുമായി കൂട്ടായ്മയുള്ളതുമായ ഒരാളുടെ സാക്ഷ്യം നമുക്ക് നോക്കാം.
ധാരാളം വ്യത്യസ്തരായ ജനങ്ങള്‍ ഈ ലോകത്തിലുണ്ട്, അവരെല്ലാവരും ജീവിക്കുന്നത് സ്വന്ത ചിന്താഗതിയിലൂടെയും വഴികളിലൂടെയുമാണ്. ഞാന്‍ അവരില്‍ ഒരാളാണ്. ഒരു സാധാരണ ജീവിതം നയിച്ചിരുന്ന ഞാന്‍ കുട്ടിക്കാലത്തേ അമ്മയുടെ പള്ളിയില്‍ പോകുമായിരുന്നു, സ്വാഭാവികമായും ദൈവത്തില്‍ എനിക്കു വിശ്വാസം വന്നു. എന്‍റെ പിതാവ് ഒരു നിരീശ്വരവാദിയായിരുന്നു, അതുകൊണ്ട് തന്നെ പലപ്പോഴും എന്‍റെ വിശ്വാസത്തെ വിമര്‍ശിച്ചിരുന്നു, എന്നാല്‍ മറ്റെല്ലാവരും പള്ളിയില്‍ പോകാറുണ്ടായിരുന്നു. പള്ളിയില്‍ പോകുക എന്നത് എന്‍റെ ജീവിതത്തിലെ ഒരു പ്രധാനഘടകമായിരുന്നു.
എങ്ങനെയായാലും എന്‍റെ കൗമാരകാലത്ത് കിടപ്പിലായ പിതാവിനെ കാണുമ്പോള്‍ എന്‍റെ ചിന്തയില്‍ ജീവിതം, മരണം, സ്വര്‍ഗ്ഗം, നരകം എന്നിങ്ങനെ പല കാര്യങ്ങള്‍ വരാറുണ്ടായിരുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ദൈവപൈതലായി മാറുകയും ചെയ്യുമെന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു, എന്നാല്‍ എനിക്ക് അക്കാര്യത്തില്‍ തീര്‍ച്ചയുണ്ടായിരുന്നില്ല. ഞാന്‍ ദൈവപൈതലാകുമെന്ന് എനിക്ക് ഒരിക്കലും പ്രതീക്ഷയുണ്ടായിരുന്നില്ല. ഞാന്‍ ഭൂമിയില്‍ നല്ല പ്രവൃത്തികള്‍ ചെയ്താല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു, അതിനാല്‍ ഏഴകള്‍ക്കായി നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ ഞാന്‍ പരിശ്രമിച്ചു.
എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ മറ്റൊരു വശത്ത് ഞാന്‍ പാപിയാണെന്ന് എനിക്ക് അറിയാമായിരുന്നു. മറ്റുള്ളവര്‍ക്ക് നല്ലൊരു വ്യക്തിയായി കഴിയാന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും എനിക്കതിന് കഴിഞ്ഞില്ല മാത്രമല്ല പാപങ്ങള്‍ക്കായി അപരാധം തോന്നുകയും ചെയ്തു. അന്നുമുതല്‍ പള്ളിയില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ ഒരു ശീലമാക്കി മാറ്റി,ദൈവമേ അങ്ങയുടെ പൈതലാകാന്‍ എന്നെ അനുവദിക്കൂ. പ്രാര്‍ത്ഥിക്കുമ്പോള്‍ എന്‍റെ ഹൃദയത്തില്‍ പുതിയൊരു പ്രേരണ വികസിക്കാന്‍ തുടങ്ങി. ദൈവവചനത്തെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കുവാനോ ഗ്രഹിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. എന്‍റെ ജീവിതം, എന്‍റെ പാപം, എന്‍റെ മരണം മുതലായവയുടെ ശൂന്യതയില്‍ ഞാന്‍ പഴകിയിരുന്നു.
“ഞാന്‍ വീണ്ടും ജനിക്കാനാഗ്രഹിക്കുന്നു, ഞാന്‍ വീണ്ടും ജനിക്കയാണെങ്കില്‍ ഇത്തരത്തില്‍ ജീവിക്കയില്ല” തുടങ്ങിയ ചിന്തകള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഈ ചിന്തകള്‍ക്കു പുറമെ ഞാന്‍ പള്ളിയില്‍ പോകുക പതിവായിരുന്നു, അങ്ങനെ എന്‍റെ കൗമാരകാലം കടന്നുപോയി. ഇപ്പോള്‍ ഒരു ജോലി കണ്ടെത്തുക എന്നത് എന്‍റെ ആവശ്യമായിമാറുകയും അത് ഞാന്‍ കരുതിയതിനെക്കാള്‍ പ്രയാസവുമായിരുന്നു. എന്നില്‍ വളരെ മനഃപ്രയാസമുണ്ടാ യിരുന്നിട്ടുപോലും എങ്ങനെ കഠിനമായി ശ്രമിച്ചാലും എനിക്ക് പുഞ്ചിരിക്കാന്‍ കഴിഞ്ഞില്ല. ശൂന്യഹൃദയത്തോടെ ഞാന്‍ എന്നെത്തന്നെ നോക്കുമ്പോള്‍ നിരാശയുടെ ലോകത്തില്‍ വീണതുപോലെ എനിക്കുതോന്നി. ആ സമയം ഞാന്‍ എന്‍റെ മൂത്തസഹോദരനില്‍ നിന്നും സുവിശേഷം കേള്‍ക്കാനിടയായി.
ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങള്‍ വരും (അപ്പൊസ്തല പ്രവൃത്തികള്‍ 3:19). കൃത്യമായും ഇത് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ മാണ്. മുമ്പുള്ള എല്ലാ സഭായോഗങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് നമ്മുടെ പാപങ്ങള്‍ പോക്കുന്നതിനു വേണ്ടി യേശു ക്രൂശില്‍ മരിച്ചു എന്നാണ്. എന്നാല്‍ ഈ സുവിശേഷത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത് നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റുന്നതിനും ക്രൂശിതനായത് നമ്മുടെ പാപങ്ങളുടെ വിചാരണയ്ക്കും വേണ്ടിയാണ് എന്നാണ്.
എന്‍റെ ജീവിതത്തില്‍ ഞാന്‍ പള്ളിയില്‍ പോകുകയും ദൈവപൈതലാണെന്ന് നടിക്കുകയും പരാജയപ്പെടുകയും ചെയ്തു. ദൈവവചനത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിച്ചു ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേട്ടതിനുശേഷം ഞാന്‍ അതില്‍ വിശ്വസിക്കുകയും അങ്ങനെ എന്നിലുള്ള പാപവും എന്നെ ശല്യപ്പെടുത്തിയിരുന്ന മറ്റുകാര്യങ്ങളും അപ്രത്യക്ഷമാവുകയും എന്‍റെ ഹൃദയം സമാധാന പൂരിതമാവുകയും ചെയ്തു.
അത്യുല്‍സാഹത്തോടെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയും ക്യത്യനിഷ്ഠതയോടെ പള്ളിയില്‍ പോവുകയും ചെയ്യുമെങ്കില്‍ മാത്രം സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ദൈവം എന്നില്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അയയ്ക്കുകയും എന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്തു. അവന്‍ എനിക്ക് പരിശുദ്ധാത്മാവ് എന്ന ദാനം നല്‍കി. അവന്‍റെ വീണ്ടെടുപ്പ് ലഭിക്കുന്നതിന് മുന്‍മ്പ് പരിശുദ്ധാത്മാവിനെക്കുറിച്ചോ അന്യഭാഷ സംസാരിക്കുന്ന ആശയത്തെ ക്കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കാര്യ ഗൗരവത്തോടെ ജീവിക്കുകയും പള്ളിയെ സേവിക്കുകയും ചെയ്താല്‍ ദൈവം എന്നെ അനുഗ്രഹിക്കും എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലൂടെ എന്‍റെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുമെന്നും അങ്ങനെ മാത്രമെ എനിക്ക് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴികയുള്ളൂവെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
എന്‍റെ കഴിഞ്ഞ ജീവിതത്തില്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും എന്നില്‍ പാപം ഉണ്ടായിരുന്നു. ഞാന്‍ ശീതോഷ്ണവാനായി ജീവിച്ചിരുന്നതുകൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എനിക്ക് അറിയാമായിരുന്നില്ല. എന്നാല്‍ വേദപുസ്തകമനുസരിച്ച് മനോഹര സുവിശേഷം ഉപദേശിച്ചുതന്ന അവന്‍റെ ദാസനിലൂടെ ഞാന്‍ വിശ്വസിക്കുകയും പരിശുദ്ധാത്മാവ് എന്നിലും വസിക്കുന്നുണ്ടെന്ന് അറിയുകയും ചെയ്തു.
വീണ്ടെടുപ്പ് പ്രാപിച്ചതിനുശേഷം പരിശുദ്ധാത്മാവ് എന്നില്‍ ഉണ്ടോ ഇല്ലയോ എന്ന് ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ തുടര്‍ച്ചയായി അവന്‍റെ വചനങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു, എന്‍റെ ഹൃദയത്തില്‍ ഒരു പുതിയ വിശ്വാസം മുളപൊട്ടുന്നതായും പരിശുദ്ധാത്മനിവാസം സ്വീകരിച്ചതായും ഞാന്‍ തിരിച്ചറിഞ്ഞു. ഇതാണ് സത്യം, പരിശുദ്ധാത്മാവ് എന്നില്‍ വസിക്കുന്നതായി അനുഭവത്തിലൂടെ എനിക്ക് ബോദ്ധ്യപ്പെട്ടു അവന്‍ എന്‍റെ പാപങ്ങള്‍ ക്ഷമിച്ചപ്പോള്‍, പാപത്തില്‍ നിന്നും സ്വതന്ത്രരായവര്‍ക്കു മാത്രമെ ദൈവപൈതലാകാനും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും കഴിയൂ എന്ന് ഞാന്‍ അറിഞ്ഞു.
കൂടാതെ അവന്‍റെ കണ്ണില്‍ ന്യൂനതകളില്ലാതെ കാണപ്പെടാനും കുറ്റമറ്റജീവിതം നയിക്കാനുമുള്ള എന്‍റെ ഉദ്യമം എന്നെ പരിശുദ്ധാത്മാവ് സ്വീകരിക്കുവാന്‍ അനുവദിക്കയില്ല എന്നും ഞാന്‍ അറിയുന്നു. തങ്ങള്‍ പാപികളാണെന്ന് മനസ്സിലാക്കുന്നവരെങ്കിലും അതിനെക്കുറിച്ച് എന്തുചെയ്യണമെന്ന് അറിയാത്തവരിലാണ് ദൈവം വരുന്നത്. ആകാംക്ഷയോടെ തന്നെ അന്വേഷിക്കുന്നവരുമായും ആവശ്യപ്പെടുന്നവരുമായാണ് അവന്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.
നല്ല പ്രവൃത്തികള്‍ ചെയ്യുന്നതും പരുക്കനായ പരിത്യാഗത്തോടെ ദൈവത്തില്‍ വിശ്വസിക്കുന്നതും എനിക്ക് സ്വര്‍ഗ്ഗം നേടിത്തരുന്നില്ല എന്നും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലൂടെ എന്‍റെ പാപങ്ങളില്‍ നിന്നും എന്നെ രക്ഷിക്കാനാണ് യേശു ക്രിസ്തു ഈ ലോകത്തില്‍ വന്നത് എന്നും അവന്‍ എനിക്ക് കാണിച്ചു തന്നു. എന്നെന്നേക്കും എന്നില്‍ വസിക്കുന്നതിനായി പരിശുദ്ധാത്മാവിനെ അവന്‍ എനിക്ക് നല്‍കി.
എന്നെ ദൈവപൈതലാക്കിയതിനായും പരിശുദ്ധാത്മനിവാസം കൊണ്ട് എന്നെ അനുഗ്രഹിച്ചതിനായും കര്‍ത്താവിന് ഞാന്‍ നന്ദി പറയുന്നു. കര്‍ത്താവിനുവേണ്ടി ഇതുചെയ്തില്ലെങ്കില്‍ ഇപ്പോഴും എന്‍റെ ഹൃദയം പാപം കൊണ്ടു നിറയുകയും നരകത്തിലെ ശാശ്വതമായ തടവു ജീവിതത്തിനായി ഞാന്‍ വിധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
അതുപോലെ ഒരിക്കല്‍ ഞാന്‍ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുകയും, പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കഴിയാതെയുമിരുന്നു. അതേ സമയം ഞാന്‍ യേശുവില്‍ വിശ്വസിച്ചിരുന്നുവെങ്കിലും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിന് തടസ്സമായി എന്‍റെ ഹൃദയത്തില്‍ പാപങ്ങള്‍ നിറഞ്ഞിരുന്നു. ഒരു പാപിക്ക് അവന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഇപ്പോള്‍ ധാരാളം പാപികള്‍ അവരുടെ ഹൃദയത്തില്‍ പാപങ്ങള്‍ നിറഞ്ഞിട്ടുപോലും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ശ്രമിക്കുന്നു.
നിങ്ങള്‍ സത്യത്തില്‍ പരിശുദ്ധാത്മാവ് സ്വീകരിക്കാനും അവനുമായുള്ള കൂട്ടായ്മയും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അത്യാവശ്യമായിവേണ്ടത് ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസവും വീണ്ടെടുപ്പുമാണ്. നിങ്ങള്‍ ഇപ്പോഴും ഒരു പാപിയാണോ? എങ്കില്‍ പരിശുദ്ധാത്മാവ് സ്വീകരിച്ചവരില്‍ നിന്നും സത്യ സുവിശേഷം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദാഹിക്കുന്ന ഹൃദയവും ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസവും തീര്‍ച്ചയായും ഉണ്ടായിരിക്കണം.
ദേവാലയത്തിലൂടെ പരിശുദ്ധാത്മാവിന്‍റെ വാക്കുകള്‍ ശ്രവിക്കാന്‍ നീതിമാനുമാത്രമേ കഴിയുകയുള്ളു. മനോഹര സുവിശേഷം ശ്രവിക്കുന്നതിലൂടെ വിശ്വാസജീവിതം നയിക്കാന്‍ അവര്‍ക്ക് കഴിയും എന്നാല്‍ സുവിശേഷം കേള്‍ക്കാതെ പാപികള്‍ നരകത്തിനുവേണ്ടി വിധിക്കപ്പെട്ട അവരുടെ ശാപ ജീവിതം ജീവിച്ചുതീര്‍ക്കുന്നു.
അതുകൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ഈ സുവിശേഷത്തിലുള്ള വിശ്വാസം നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? ന്യായപ്രമാണ വിശ്വാസത്തില്‍ നിന്ന് മോചനം നേടാനും ദൈവവചനങ്ങള്‍ അടിസ്ഥാനമാക്കിയ മനോഹരസുവിശേഷത്തില്‍ നിങ്ങളുടെ വിശ്വാസം കെട്ടിപ്പടുക്കുന്ന ഇത് നിങ്ങള്‍ക്ക് ആവശ്യമാണ്. യേശുവിന്‍റെ ശിഷ്യന്‍മാര്‍ ഈ മനോഹര സുവിശേഷം പിന്‍തുടര്‍ന്നു; ഇപ്പോള്‍ പരിശുദ്ധാത്മാവ് സ്വീകരിച്ചവര്‍ക്കാണ് ഇത് സ്വന്തമായിരിക്കുന്നത്. ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം ആദിമസഭയിലെ അപ്പൊസ്തലന്മാര്‍ പിന്‍തുടര്‍ന്നതു തന്നെയാണ്. എല്ലാ ക്രിസ്ത്യാനികളും തീര്‍ച്ചയായും പരിശുദ്ധാത്മാവ് സ്വീകരിച്ചിരിക്കണം. അതിനുശേഷം മാത്രമേ അവര്‍ക്ക് ദൈവമക്കളാകാന്‍ കഴിയൂ.
ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ ഇപ്പോഴും വിശ്വാസമില്ലാത്തവരുടെ ഹൃദയം പാപം കൊണ്ടു നിറഞ്ഞിരിക്കും. അവര്‍ക്ക് പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയില്ല. അവനുമായി കൂട്ടായ്മ പ്രാപിക്കുന്നതിന് അവര്‍ക്ക് ആവശ്യം വേണ്ട വസ്തുത ദൈവം നല്‍കിയ ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിഷേത്തിലുള്ള വിശ്വാസവും പരിശുദ്ധാത്മ സ്വീകരണവുമാണ്
 
 
വേദപുസ്തകം പരിശുദ്ധാത്മാവിനെ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നു
 
യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനുശേഷമാണ് പരിശുദ്ധാത്മനിവാസം ആരംഭിച്ചത്. ഇപ്പോള്‍ ഇത് രക്ഷയുടെ ദിവസവും അവന്‍റെ അതിരില്ലാത്ത അനുഗ്രഹത്തിന്‍റെ സമയവുമാണ്. എന്നാല്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം സ്വീകരിച്ചില്ല എന്നതും പരിശുദ്ധാത്മാവുമായി കൂട്ടായ്മയില്ലാതെ ജീവിക്കുന്നു എന്നതും തികച്ചും നിര്‍ഭാഗ്യകരമായ വസ്തുതയാണ്.
നിങ്ങള്‍ക്ക് പരിശുദ്ധാത്മാവുമായി കൂട്ടായ്മയുണ്ടോ? നിങ്ങളുടെ പാപങ്ങള്‍ കാരണം പരിശുദ്ധാത്മ കൂട്ടായ്മയില്‍ നിന്നും നിങ്ങള്‍ തടയപ്പെടുന്നുവോ? എങ്കില്‍ ദൈവം നല്‍കിയ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് പഠിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുകയും നിങ്ങളുടെ സഹചാരിയാവുകയും ചെയ്യും. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ മാത്രമേ പരിശുദ്ധാത്മാവ് വസിക്കുകയുള്ളു. മനോഹര സുവിശേഷം വ്യപിപ്പിക്കുക എന്നതായിരുന്നു. പൌലൊസിന്‍റെ പരിശുദ്ധാത്മാവുമായുള്ള സേവനം.
പരിശുദ്ധാത്മാവ് സ്വീകരിച്ച ഒരാളിനെ എങ്ങനെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും? എന്താണ് അതിന്‍റെ അടയാളം? അതിന്‍റെ അടയാളമെന്നത് ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ അവന്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നുള്ളതാണ്. ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിലും അയാള്‍ പരിശുദ്ധാത്മനിവാസം പ്രാപിച്ചയാളായിരിക്കും.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്ത ഒരുവനില്‍ പരിശുദ്ധാത്മാവ് വസിക്കുന്നില്ല യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ചസ്നാനത്തില്‍ നിന്നും അവന്‍റെ ക്രൂശിലെ രക്തത്തില്‍ നിന്നും വരുന്ന പാപത്തിന്‍റെ ക്ഷമയില്‍ വിശ്വസിക്കുന്ന ഒരുവനില്‍ മാത്രമേ പരിശുദ്ധാത്മാവ് വസിക്കുന്നുള്ളു. നിങ്ങള്‍ പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവോ?
പരിശുദ്ധാത്മാവ് സ്വീകരിക്കുന്നതിനും അവനുമായി കൂട്ടായ്മ പ്രാപിക്കുന്നതിനും ഏതു തരം സുവിശേഷമാണ് മനസ്സിലാക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയാമോ? യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലുമുള്ള വിശ്വാസത്തിലാണ് മനോഹര സുവിശേഷം കാണപ്പെടുന്നത്. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുകയില്ല, അതുകൊണ്ടുതന്നെ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുകയില്ല. തന്നെ സ്വീകരിക്കാന്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്കുണ്ടായിരിക്കേണ്ടത് എന്നാണ് പരിശുദ്ധാത്മാവിന്‍റെ അവകാശവാദം.
പാപികളുടെ ഹൃദയത്തില്‍ വസിക്കാന്‍ പരിശുദ്ധാത്മാവിന് കഴിയുകയില്ല. പരിശുദ്ധാത്മാവ് സ്വീകരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി നിങ്ങളുടെ എല്ലാ പാപങ്ങളും ശുദ്ധീകരിച്ചു കിട്ടുന്നതിനായി മനോഹര സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കണം. കൂടാതെ നിങ്ങള്‍ പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെങ്കില്‍ മനോഹര സുവിശേഷം പ്രബോധിപ്പിക്കുന്നതില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കണം. നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനോഹര സുവിശേഷത്തെ തീര്‍ച്ചയായും സ്നേഹിക്കുകയും നിങ്ങള്‍ പോകുന്നിടത്തൊക്കെയും അത് വ്യാപിപ്പിക്കാന്‍ പ്രയത്നിക്കുകയും വേണം. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നവനോടുകൂടെയാണ് പരിശുദ്ധാത്മാവുള്ളത്.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന നീതിമാനു മാത്രമേ പരിശുദ്ധാത്മ നിവാസം നല്‍കുകയുള്ളു. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന നീതിമാനു മാത്രമേ പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയുള്ളൂ. യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സഫലമായതും പരിശുദ്ധാത്മാവിന്‍റെ അഭിനന്ദിക്കപ്പെട്ടതുമായ സുവിശേമാണ് മനോഹര സുവിശേഷം. (1 യോഹന്നാന്‍ 5:37)
കൂടാതെ പത്രൊസും ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചിരുന്നു, അദ്ദേഹം പറയുന്നു; “അതു സ്നാനത്തിനു ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു.” (1 പത്രൊസ് 3:21) വേദപുസ്തകത്തില്‍ “ജലം” എന്ന് ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നത് സ്നാപക യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെയാണ്.
പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിവുള്ളവര്‍ മനോഹര സുവിശേഷത്തിലൂടെ വീണ്ടെടുപ്പ് സ്വീകരിക്കുകയും എല്ലാ പാപത്തില്‍ നിന്നും സ്വതന്ത്രരാവുകയും വേണം. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കേ ആത്മാവിന്‍റെ മാര്‍ഗ്ഗദര്‍ശനത്താല്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കാന്‍ കഴിയുകയുള്ളു (യോഹന്നാന്‍ 4:23) പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കപ്പെട്ട ജീവിതം നയിക്കുവാന്‍ നീതിമാന്‍മാരെ പരിശുദ്ധാത്മാവ് സഹായിക്കുന്നു. പരിശുദ്ധാത്മനിവാസമുള്ള ഒരു വ്യക്തിക്ക് മാത്രമേ എന്നേക്കും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയുകയുള്ളു. നാം ദൈവമക്കളാണെന്നതിന് പരിശുദ്ധാത്മാവ് നമുക്ക് ഉറപ്പ് നല്‍കുന്നു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനാലും പരിശുദ്ധാത്മാവിനാലും നമുക്ക് എന്നെന്നേക്കും ജീവിക്കുവാന്‍ കഴിയുമാറാകട്ടെ.
 
 
തന്നത്താന്‍ വഞ്ചിക്കുന്നവരുമായി പരിശുദ്ധാത്മാവിന് കൂട്ടായ്മയില്ല.
 
1 യോഹന്നാന്‍ 1:8 ല്‍ പരിശുദ്ധാത്മാവ് പാപികളോട് പറയുന്നു, “നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.” തന്നത്താന്‍ വഞ്ചിക്കുന്നവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നില്ല. പാപികളെ പരിശുദ്ധാത്മാവ് ഇപ്രകാരം ശകാരിക്കുന്നു, “നിങ്ങള്‍ യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സഫലമാക്കപ്പെട്ട മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്തതെന്തുകൊണ്ട്?”
യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും കുറിച്ച് തെളിവില്ലാതെ പരിശുദ്ധാത്മാവ് നേടിയിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്നതും വീണ്ടും ജനനം പ്രാപിക്കപ്പെട്ടതുമായ ഒതു വ്യക്തിയുടെ സാക്ഷ്യം നമുക്ക് നോക്കാം. ഈ മനുഷ്യന്‍ ഇപ്പോള്‍ ജലത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം വിശ്വസിക്കുകയും പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു. ഇവിടെ ആരിലാണ് പരിശുദ്ധാത്മാവ് വസിക്കുന്നതെന്ന് നമുക്ക് കൃതൃമായി മനസ്സിലാക്കാം.
“ഈ ലോകത്തിലെ എന്‍റെ നിലനില്‍പ്പ് എന്തിനുവേണ്ടിയുള്ളതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ എന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു. എന്നില്‍ തന്നെ നോക്കിയാല്‍ ഈ ക്രൂര ലോകത്തില്‍ ജീവിക്കുന്നതിനുള്ള എന്‍റെ ദുര്‍ബലത മാത്രം ദൈവത്തോടുള്ള അഭ്യര്‍ത്ഥനയായി അറിയപ്പെട്ടു എന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ദൈവത്തിനുവേണ്ടി അന്വേഷിച്ചില്ല എന്നാല്‍ ദൃശ്യതയില്ലാത്ത അവന്‍റെ നിലനില്‍പ്പും അവന്‍ അവിടെയുണ്ട് എന്നുള്ള സത്യവും സ്വാഭാവികമായും ഞാന്‍ സ്വീകരിച്ചു. “അവന്‍” അവിടെയുണ്ടോ? എന്ന് തീര്‍ച്ചയായും ഞാന്‍ എന്നോടുതന്നെ ചോദിച്ചു. എല്ലാറ്റിന്‍റെയും സൃഷ്ടാവാണ് അവന്‍ എന്ന എന്‍റെ ഉറച്ച വിശ്വാസത്തിനുവേണ്ടി ഈ ചിന്തപോലും എന്നെ ഭയപ്പെടുത്തി.
ദൈവത്തെ നിരാകരിക്കുന്നവര്‍ വിഡ്ഢികളായി കാണപ്പെടുന്നുവെങ്കിലും ചില കാര്യങ്ങളില്‍ അവര്‍ എന്നേക്കാള്‍ ശക്തരാണ്. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന അവരുടെ ഇടയില്‍ മറ്റൊരുതരത്തില്‍ ഞാനൊരു ദുര്‍ബലനായ വിഡ്ഢിയായി കാണപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ മഹത്തായ ബഹുമാനത്തോടുകൂടി ദൈവത്തെ നോക്കിക്കൊണ്ടുപോലും ഞാന്‍ മരണത്തിനുശേഷമുള്ള ജീവിതത്തിനുവേണ്ടി പ്രതീക്ഷിക്കാറുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതുന്ന എന്നെപ്പോലുള്ള ആളുകള്‍ക്കുവേണ്ടിയുള്ള സ്ഥലമായിരുന്നു സ്വര്‍ഗ്ഗമെങ്കിലെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഈ ചോദ്യം സ്വര്‍ഗ്ഗീയ പറുദീസയ്ക്കുവേണ്ടി കാര്യഗൗരവമായി ആഗ്രഹിക്കാന്‍ എന്നെ പ്രാപ്തനാക്കി.
എന്‍റെ മാതാപിതാക്കള്‍ ആളുകളെ മതപരമായി കാണുകയും എന്‍റെ കുടുംബക്കാര്‍ യാതൊരു ഭക്തിയുമില്ലാതെ ദേവാലയത്തില്‍ പോകുകയുമായിരുന്നു പതിവ്. സഭയ്ക്കായുള്ള എന്‍റെ സമര്‍പ്പണം തനിയെ ഇല്ലാതാകുമെന്ന് അവര്‍ ചിന്തിച്ചു അതുകൊണ്ട്തന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസകാലം വരെ അതില്‍ നിന്നും അവരെന്നെ പിന്‍തിരിപ്പിച്ചില്ല. അങ്ങനെ ഞാന്‍ പള്ളികളില്‍ നിന്നു പള്ളികളിലേയ്ക്ക് പോവുകയും അവസാനം എന്‍റെ കോളേജ് വിദ്യാഭ്യാസകാലം വരെ വീട്ടിനടുത്തുള്ള ഒരു ചെറിയ സഭയില്‍ പോവുകയും ചെയ്തു.
സുവിശേഷത്തിന്‍റെ ദൃഢമായ ഒരു ഇരിപ്പിടമായിരുന്നു അവിടം എന്നതാണ ഈ സഭയിലെ ശുശ്രൂഷ തന്നെ ഞാന്‍ തെരഞ്ഞെടുക്കാന്‍ കാരണം. ആ സഭയിലെ പാസ്റ്റര്‍ ഒരു സുവിശേഷ പുനരുദ്ധാരകന്‍ എന്നതിനു പുറമേ വേദപുസ്തകം വചനങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യക്തിയുമായിരുന്നു. പഠനത്തെ സംബന്ധിച്ച് എന്നില്‍ ചില സമ്മര്‍ദ്ദങ്ങളും അടിച്ചമര്‍ത്തലുകളുമുണ്ടായിട്ടുപോലും കാര്യഗൗരവമായിത്തന്നെ ഞാന്‍ ഒരു ആത്മീയജീവിതം നയിക്കുന്നതിന് ചില കാരണങ്ങളുണ്ടായിരുന്നു.
ആളുകള്‍ എന്‍റെ സഭാംഗങ്ങളെ അവിശ്വാസികള്‍ എന്നു വിളിച്ചപ്പോഴും എന്‍റെ സഭ നീതി പ്രവര്‍ത്തിക്കുന്നുവെന്നും തീര്‍ച്ചയായും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും വിശ്വസിച്ചിരുന്നതാണ് കാരണം. ആ സുനിശ്ചിതത്ത്വം സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പാപികള്‍ക്ക് സ്വര്‍ഗ്ഗവാതില്‍ക്കല്‍ പ്രവേശിക്കാന്‍ കഴിയുകയില്ല എന്ന് അവര്‍ പറയുകയായിരുന്നു എന്നാല്‍ തങ്ങളുടെ ഹൃദയം പാപം നിറഞ്ഞതാണെന്ന് മറ്റു സഭകളിലെ വിശ്വാസികളും പറയുന്നു. ഞാന്‍ സഭാശുശ്രൂഷയില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മറ്റു സഭയിലെ ആളുകളും പാപികളാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഈ വിമര്‍ശനത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല.
എന്നാല്‍ സുവിശേഷ പുനരുദ്ധാരകര്‍ എന്നു വിളിച്ചിരുന്നവരെല്ലാം തന്നെ എന്‍റെ അനുഭവജ്ഞാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ശരിയായ രീതിയില്‍ യേശുവില്‍ വിശ്വസിച്ചില്ലെങ്കില്‍ നാം പാപികളല്ലാതായി മാറുമെന്നാണ് അവരുടെ അഭിപ്രായം പാപികളല്ലാത്തവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ യേശു നമുക്ക് ക്രൂശില്‍ നിന്നും നീതി നല്‍കിയതുകൊണ്ട് നാം പാപികളല്ലെന്നും പകരം നീതിമാന്‍മാരാണെന്നും അവര്‍ പറയുന്നു. ആദ്യമൊക്കെ ഞാനിത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ എന്നില്‍ അതൊരു ബോധമുള്ളവാക്കി. എന്‍റെ ചെറുപ്പത്തില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നുവെങ്കില്‍ പാപത്തെ വെറുക്കുന്നതുകൊണ്ടുതന്നെ ഞാന്‍ പാപിയല്ല എങ്കില്‍ മാത്രമേ ദൈവം എന്നെ അതിന് അനുവദിക്കുകയുള്ളൂവെന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു.
ഞാന്‍ ശീലിച്ചതിനേക്കാളും വ്യത്യസ്തമായ വിശ്വാസമാണ് ഈ സഭയ്ക്കുണ്ടായിരുന്നത്, ഇവിടത്തെ ആരാധനക്രമങ്ങളിലും ചെറിയ വ്യത്യാസമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കു മാത്രം പ്രവേശിക്കാവുന്ന ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം എന്ന ശരിയായ വിശ്വാസമാണ് ഈ സഭാവിശ്വാസികള്‍ക്ക് ഉണ്ടായിരുന്നത്. യേശുവിന്‍റെ മാംസത്തെയും രക്തത്തെയും ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും ഞങ്ങള്‍ അപ്പം ഭക്ഷിക്കുകയും വീഞ്ഞ് പാനം ചെയ്യുകയുമുണ്ടായിരുന്നു. ഈ ചടങ്ങ് ദേവപുസ്തക വചനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായതുകൊണ്ടു തന്നെ ഞാന്‍ അത് സ്വീകരിച്ചു. അതിന്‍റെ സത്യമായ അര്‍ത്ഥം മനസ്സിലാക്കാതെ ആളുകള്‍ അതില്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടെത്തിയിരുന്നു.
വിശ്വാസികളുടെയും നീതിമാന്‍മാരുടേയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുവെന്നും അവരുടെ എല്ലാ പ്രാര്‍ത്ഥനകളും അവന്‍ കേള്‍ക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ദൈവം എന്‍റെ സന്തതസഹചാരിയാണെന്നതിലും ഞാന്‍ വിശ്വസിക്കുന്ന സുവിശേഷത്തില്‍ ഒട്ടും സംശയമില്ലെങ്കിലും എന്ന് തീര്‍ച്ചയുണ്ട്.ഞാന്‍ കഠിന പരീക്ഷകളിലേര്‍പ്പെട്ടിരുന്നപ്പോള്‍ ദൈവം എന്‍റെ വലതുവശത്തിരിക്കുന്നുവെന്നതുപോലെ ഞാന്‍ അവനോട് സംസാരിച്ചു. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും അവനോട് പറയുമ്പോള്‍ അവന്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നതായും ഞാന്‍ വിശ്വസിച്ചു. അതിനാല്‍ ഞാന്‍ അവനില്‍ വിശ്വാസമര്‍പ്പിക്കുകയും അവനെ ആശ്രയിക്കുകയും ചെയ്യുന്നു.
അന്യഭാഷകളില്‍ സംസാരിക്കുന്നതിനായി ഉണര്‍വ്വ് യോഗങ്ങളില്‍ പോകുന്നവരെ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല വേഗത്തിലുള്ള പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവരെ ഞാന്‍ പരിഹസിക്കാറുമുണ്ടായിരുന്നു. ഈ ഉദ്യമങ്ങളെ നോക്കികൊണ്ട് ഞാന്‍ ഇപ്രകാരം ചിന്തിക്കാറുണ്ടായിരുന്നു, പരിശൂദ്ധാത്മാവിനെ സ്വീകരിക്കുവാനായി ഇത്തരം അര്‍ത്ഥമില്ലാത്ത പ്രവൃത്തികള്‍ പരീക്ഷിക്കുന്നതുകൊണ്ട്? അവര്‍ പാപികളല്ലാതാകുമ്പോഴാണ് പരിശുദ്ധാത്മാവ് അവരില്‍ വരുന്നതും എന്നെന്നേക്കും നിലനില്‍ക്കുന്നതും അവര്‍ തീര്‍ച്ചയായും പാപികളാണ്. അവരുടെ ഈ ഉദ്യമങ്ങള്‍ കൊണ്ടുപോലും അവന്‍ അവരിലേക്ക് വരുകയില്ല. എനിക്ക് അവരോട് സഹതാപം തോന്നി. അവര്‍ തികച്ചും വിഡ്ഢികളാണെന്നു ഞാന്‍ കരുതി. ഇത് മനസ്സില്‍ വച്ചുകൊണ്ട് സുവിശേഷത്തിലുള്ള എന്‍റെ വിശ്വാസം അത്യുത്തമമാണെന്നും മറ്റുള്ളവരുടെ വിശ്വാസം നുണയാണെന്നും ഞാന്‍ കരുതി.
എന്‍റെ അഹങ്കാരം നിറഞ്ഞ ഹൃദയം അതിന്‍റെ ഉച്ചകോടിയിലെത്തി. പത്തുവര്‍ഷക്കാലം എനിക്ക് സ്വന്തമായ ഒരു ആത്മീയ ജീവിതം ഞാന്‍ നയിച്ചു. കാലം കടന്നുപോയപ്പോള്‍ എന്‍റെ മനസ്സിലും ഹൃദയത്തിലും ഓരോരോ ചോദൃങ്ങള്‍ ഉയര്‍ന്നുവന്നു. ഞാന്‍ ഇപ്രകാരം ചിന്തിച്ചിരുന്നു, “ക്രൂശിലെ രക്തത്തിന്‍റെ സുവിശേഷത്താല്‍ ഞാന്‍ പാപിയല്ല, എന്നാല്‍ മറ്റുള്ള എല്ലാവിശ്വാസികളും പാപമില്ലാത്തവരാണോ? ഈ സുവിശേഷത്തിലും അവര്‍ വാസ്തവമായി വിശ്വസിക്കുന്നുവോ?” എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചെന്ന് എനിക്കറിയില്ല. ആരോടും ചോദിക്കാന്‍ കഴിയാത്ത, എന്‍റെ മനസ്സിലുദിച്ച ചോദ്യങ്ങളായിരുന്നു. ഇവ കരാര്‍ ലംഘനം ചെയ്യാന്‍ കഴിയാത്ത ഒരു വ്യക്തിപരമായ വിശ്വസമാണിത്. ആരോടെങ്കിലും ചോദിക്കാവുന്ന സംസ്കാരഹീനമായ ഒരു ചോദ്യമായിട്ട് ഇതിനെ കണക്കാക്കാം.
ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ കോളേജില്‍ പോകുന്ന കാലത്ത് മതപരമായ ഉപദേശങ്ങളാല്‍ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ തുടങ്ങുകയും അങ്ങനെ എന്‍റെ ഹൃദയത്തില്‍ ഇരുട്ട് നിറയാനും എന്‍റെ വിശ്വാസത്തില്‍ മങ്ങലുണ്ടാകാനും തുടങ്ങി. എന്‍റെ വിശ്വാസത്തില്‍ എനിക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. ഞാനൊരു നീതിമാനാണെന്ന് എനിക്ക് സ്വയം പറയാന്‍ കഴിയുമോ? എന്‍റെ എല്ലാപാപങ്ങളില്‍ നിന്നും യേശു എന്നെ ശുദ്ധനാക്കിയോ? ഈ എല്ലാ ആശങ്കകള്‍ക്കും നടുവില്‍ ക്രൂശിന്‍റെ സുവിശേഷത്തെക്കുറിച്ചു ചിന്തിക്കാന്‍ ഞാന്‍ എന്നെ തന്നെ നിര്‍ബന്ധിതനാക്കുകയും അതിനെക്കുറിച്ച് ആത്മ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഞാന്‍ എന്നെതന്നെ കൂടുതല്‍ നിര്‍ബന്ധിതനാക്കുന്നതും എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു വസ്തുത ഞാന്‍ സഭായോഗങ്ങളില്‍ പലപ്പോഴും പങ്കെടുക്കാറില്ല എന്നതാണ്. അതിനൊരു കാരണമായി ഞാന്‍ ഉപയോഗിച്ചിരുന്നത് എന്‍റെ ക്ലബ്ബ് പ്രവര്‍ത്തനത്തെയാണ്.
എല്ലാ ആശങ്കകള്‍ക്കും കുഴപ്പങ്ങള്‍ക്കും നടുവില്‍ അവസാനം ഞാന്‍ സത്യം കണ്ടെത്തി. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് ഞാന്‍ കേള്‍ക്കുകയും അത് ഒരു ഇടിമിന്നലായി എന്നില്‍ വരുകയും ചെയ്തു. ഇതിന്‍റെ മഹത്തായ ആഘാതം ഒരു കരച്ചിലായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ അതുവരെ വിശ്വസിച്ചിരുന്നതെല്ലാം തെറ്റായിരുന്നുവെന്ന് ആ സുവിശേഷം ശ്രവിച്ചപ്പോള്‍ എനിക്ക് അംഗീകരിക്കേണ്ടതായി വന്നു.
യേശുവിനോടുള്ള എന്‍റെ പാപങ്ങള്‍ ജയിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എന്‍റെ പാപങ്ങളെല്ലാം അവന്‍ എടുത്തുമാറ്റിയെന്നും ഞാന്‍ ഒരു പാപമില്ലാത്ത മനുഷ്യനാണെന്നും അവ്യക്തമായി വിശ്വസിച്ചിരുന്നു എന്നാല്‍ എന്‍റെ അവസ്ഥ അതായിരുന്നില്ല എന്തുകൊണ്ടാണ് യേശു സ്നാനപ്പെടാന്‍ ഈ ലോകത്തില്‍ വന്നത്? ഒരു ആട്ടിന്‍കുട്ടിയെപ്പോലെ താന്‍ സൗമ്യനാണ് നമുക്ക് കാണിച്ചുതരുന്നതിനുവേണ്ടിയാണോ? ഒരു മനുഷ്യനായാണ് അവന്‍വന്നത്. എന്നു തെളിയിക്കുന്നതിനാണോ? അല്ലെങ്കില്‍ അവന്‍റെ അനിവാര്യമായ മരണം പ്രവചിക്കാനോ? സ്നാനത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന അവ്യക്തമായ അറിവുകള്‍ക്ക് ഇതുപോലുള്ള പ്രത്യേകയുള്ളതായി ഞാന്‍ സ്വപ്നം കണ്ടിരുന്നില്ല. ഈ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും അവനില്‍ നീങ്ങിപ്പോവുകയും ചെയതു എന്നതാണ് സത്യം.
ഓ! നമ്മുടെ പാപങ്ങളെല്ലാം തന്നോടുകൂടെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി യേശു മാറിയതിനു കാരണമിതാണ് ഇപ്പോള്‍ എല്ലാം ബോധമുളവാക്കുന്നു. “എന്‍റെ പാപങ്ങള്‍ക്കുവേണ്ടി യേശു ക്രൂശില്‍ വിചാരണ ചെയ്യപ്പെടുകയായിരുന്നു. എന്‍റെ ഹൃദയത്തില്‍ ഞാന്‍ പാപിയല്ലാതിരിക്കുന്നതിനു കാരണമിതാണ്.” ഞാന്‍ ജലത്തിന്‍റെയും (യേശുവിന്‍റെ സ്നാനം) രക്തത്തിന്‍റെയും (ക്രൂശ്) പരിശുദ്ധാത്മാവിന്‍റെയും (യേശു ദൈവമാകുന്നു). സുവിശേഷം അറിഞ്ഞ നിമിഷം എന്‍റെ ഹൃദയത്തില്‍ നിന്നും പാപങ്ങള്‍ അദൃശ്യമായി.
ഇപ്പോള്‍ ഞാന്‍ പാപമില്ലാത്ത മനുഷ്യനും നീതിമാനും മാത്രമല്ല എന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുകയും ചെയ്യുന്നു. ക്രൂശില്‍ എനിക്കുണ്ടായിരുന്ന വിശ്വാസം എന്‍റെ ഹൃദയത്തിലുള്ള പാപങ്ങള്‍ പോക്കുവാന്‍ മതിയായിരുന്നില്ല. എങ്ങനെ നിങ്ങളുടെ പാപങ്ങള്‍ യേശുവിലേക്ക് മാറ്റപ്പെടുന്നു എന്ന് കൃത്യമായി നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയോ നിങ്ങളില്‍ പരിശുദ്ധാത്മാവ് വസിക്കുകയോ ഇല്ല. ഞാന്‍ കര്‍ത്താവിനു നന്ദിപറയുന്നു. മനോഹര സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ എനിക്കു കഴിഞ്ഞു.
യാതൊരു പ്രയാസമില്ലാതെ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ എന്‍റെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടുകയും ഇപ്പോഴും എന്നെന്നേക്കുമായി എന്നില്‍ പരിശുദ്ധാത്മാവ് വസിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ എനിക്ക് അഭിമാനത്തോടുകൂടി ഞാനൊരു പാപമില്ലാത്ത മനുഷ്യനാണെന്നും സ്വര്‍ഗ്ഗീയ സിംഹാസനം എന്‍റേതാണെന്നും പറയാന്‍ കഴിയും ഒരു വിലയും കൂടാതെ എല്ലാ അനുഗ്രഹങ്ങളും എനിക്കു നല്‍കിയതിനായി കര്‍ത്താവിനു നന്ദി പറയാന്‍ ഈ അവസരത്തെ ഞാന്‍ ഉപയോഗിക്കുന്നു. ഹല്ലേലൂയ!
ദൈവ സാന്നിദ്ധ്യത്തില്‍ തങ്ങള്‍ പാപികളല്ല എന്ന് പരിശുദ്ധാത്മാവ് സ്വീകരിച്ചവര്‍ക്കു പറയാന്‍ കഴിയും. ദൈവം നമുക്കു നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചില്ല എങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ തീര്‍ച്ചയായും പാപമുണ്ടാകും. അങ്ങനെയുള്ള നിങ്ങള്‍ എത്രകാലം യേശുവില്‍ വിശ്വസിച്ചാലും ഒരു കാര്യവുമില്ല. ഇത്തരത്തിലുള്ള ആളുകള്‍ കര്‍ത്താവിനെ കണ്ടുമുട്ടുകയില്ല. ഒരു പാപി പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവന്‍ തന്‍റെ ആത്മവഞ്ചന അവസാനിപ്പിക്കുകയും താന്‍ പാപിയാണെന്ന് ഏറ്റുപറയുകയും വേണം. അതിനുശേഷം മാത്രമേ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ അവന് യോഗ്യതയുണ്ടാവുകയുള്ളൂ. ഈ മനോഹര സുവിശേഷത്തില്‍ മാത്രമേ പരിശുദ്ധാത്മാവ് സ്വീകരിക്കാന്‍ അര്‍ഹതയുള്ളൂ.
എന്താണ് പരിശുദ്ധാത്മാവ് പാപികളോട് പറയുന്നത്? യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സഫലമാക്കപ്പെട്ട മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ അവന്‍ അവരെ ഉപദേശിക്കുന്നു. നിങ്ങളില്‍ പാപം ഉണ്ടായിരുന്നിട്ടും നിങ്ങള്‍ പാപിയല്ല എന്നു പറയുന്നുവെങ്കില്‍ ഒരിക്കലും പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്തവരും, ദൈവത്തെയും തങ്ങളെത്തന്നെയും വഞ്ചിച്ചുകൊണ്ട് തങ്ങള്‍ പാപികളല്ല എന്നു പറയുന്നു. പാപികള്‍ തീര്‍ച്ചയായും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ ദൈവത്തിന്‍റെ കര്‍ശനമായ ന്യായവിധിയില്‍ നിന്നും മോചനം നേടാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.
 
 
തങ്ങളുടെ പാപങ്ങളുടെ ഏറ്റുപറച്ചിലിനാല്‍ നീതിമാന്‍മാര്‍ക്ക് പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയും
 
ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും അങ്ങനെ പരിശുദ്ധാത്മാവ് സ്വീകരിക്കുകയും ചെയ്തവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ദൈവം നീതിമാന്‍മാരോട് എന്താണ് പറഞ്ഞത് എന്നു നമുക്ക് നോക്കാം. 1 യോഹന്നാന്‍ 1: 9 ല്‍ ഇപ്രകാരം പറയുന്നു, “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” യേശു സ്നാനപ്പെട്ടപ്പോഴും ക്രൂശിതനായികൊണ്ട് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തപ്പോഴും അവന്‍ നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റി എന്നു പ്രഖ്യാപിക്കുന്ന മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്താലും ഓര്‍മ്മയാലും നമ്മുടെ ഭാരം നിറഞ്ഞ ഹൃദയത്തില്‍ നിന്നും പാപങ്ങളെ ശുദ്ധീകരിക്കാന്‍ നമുക്ക് കഴിയും എന്നാണ് ഈ വരികളുടെ അര്‍ത്ഥം. തങ്ങളുടെ യഥാര്‍ത്ഥ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറയുക എന്നത് നീതിമാന്‍മാര്‍ക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. അതിനുശേഷമേ അവര്‍ക്ക് പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയുള്ളൂ. നീതിമാന്‍മാര്‍ തീര്‍ച്ചയായും തങ്ങളുടെ യഥാര്‍ത്ഥ പാപങ്ങള്‍ ഏറ്റുപറയുകയും മനോഹര സുവിശേഷത്തിലുള്ള തങ്ങളുടെ വിശ്വാസം തുടരുകയും വേണം.
വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷം നമ്മുടെ പാപങ്ങളെല്ലാം പോക്കുകയും അങ്ങനെ നീതിമാന്‍മാര്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുകയും എല്ലാ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാവുകയും ചെയ്തു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ കര്‍ത്താവ് ഇതിനോടകം തന്നെ അവരുടെ പാപങ്ങളെല്ലാം ക്ഷമിച്ചു. തങ്ങളുടെ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകേണ്ടതിനു നീതിമാന്‍മാര്‍ തീര്‍ച്ചയായും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ പാപങ്ങളാല്‍ മലിനമാക്കപ്പെടുമ്പോഴും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ നീതിമാന്‍മാര്‍ക്കു കഴിയും
നമ്മുടെ കര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവന്‍റെ സ്നാനത്താലും രക്തത്താലും നീതിമാന്‍മാരുടെ എല്ലാ പാപങ്ങളും ശുദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ ആരാണോ വിശ്വസിക്കുന്നത്, അവര്‍ സത്യത്തില്‍ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകുന്നു. എങ്ങനെയായാലും നീതിമാന്‍മാര്‍ ദൈവസാന്നിദ്ധ്യത്തില്‍ തങ്ങളുടെ പാപങ്ങള്‍ പ്രവേശിപ്പിക്കുകയും ഏറ്റുപറയുകയും വേണം. അതിനുശേഷം മാത്രമേ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകാന്‍ വേണ്ടി, മനോഹരസുവിശേഷം രചിച്ച യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിലേക്ക് തിരിച്ചുവരുവാന്‍ നീതിമാന്‍മാര്‍ക്കു കഴിയുകയുള്ളൂ. അതിനാല്‍ പരിശുദ്ധാത്മാവ് കൂടെയുള്ള നവോന്‍മേഷം നിറഞ്ഞ ഒരു പുതിയ ജീവിതം നയിക്കാന്‍ അവര്‍ക്ക് എപ്പോഴും കഴിയും. തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ക്കുവേണ്ടിയല്ലാതെ കര്‍ത്താവിനെ നോക്കുന്ന ഒരുവനു മാത്രമേ ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തിനായി നന്ദി പറഞ്ഞുകൊണ്ട് കര്‍ത്താവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
 
 
എങ്ങനെ നമുക്ക് പരിശുദ്ധാത്മാവുമായി സത്യബോധത്താലുള്ള ഒരു കൂട്ടായ്മ പ്രാപിക്കാം
 
പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍പോലും ഈ ആഗ്രഹം സാക്ഷാത്കരിക്കേണ്ടതെങ്ങനെ എന്ന് അവര്‍ക്ക് അറിയില്ല. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ധാരാളം ആളുകള്‍ പരിശുദ്ധാത്മാവ് സ്വീകരിക്കാന്‍ വരികയും അന്നേരം തന്നെ പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു.
അതുപോലെ പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ നീതിമാനായ ഒരു വ്യക്തിക്കു കഴിയുന്ന ഒരേ ഒരു വഴി എന്നു പറയുന്നത് ജലത്തിന്‍റെയും ആത്മാവിന്‍റെയും സത്യമായ സുവിശേഷത്തിലുള്ള വിശ്വാസവും അറിവുമാണ്. സത്യ സുവിശേഷമില്ലാതെ നീതിമാനും പരിശുദ്ധാത്മാവും തമ്മിലുള്ള കൂട്ടായ്മ നേടാന്‍ സാധിക്കുകയില്ല. എതാണ് പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ? മനോഹര സുവിശേഷത്തിലെ സത്യത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
 
 
തന്‍റെ ജീവിതത്തിലുടനീളം മനുഷ്യര്‍ പാപം ചെയ്യുന്നുവെന്ന് ദൈവം പറയുന്നു
 
1യോഹന്നാന്‍ 1:10 ല്‍ ഇപ്രകാരം പറയുന്നു, നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്‍റെ വചനം നമ്മില്‍ ഇല്ലാതെയായി. ദൈവത്തിന്‍റെ മുമ്പില്‍ പാപം ഇല്ലാത്തവരായി ആരും തന്നെയില്ല. ദേവപുസ്തകം പോലും ഇപ്രകാരം പറയുന്നു, പാപം ചെയ്യാതെ നന്‍മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല (സഭാപ്രസംഗി 7:20). ദൈവത്തിന്‍റെ മുമ്പില്‍ എല്ലാ മനുഷ്യരും പാപം ചെയ്യുന്നു. താന്‍ പാപം ചെയ്തിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞുവെങ്കില്‍ അവന്‍ ഒരു നുണയനാണെന്ന് മനസ്സിലാക്കാം. തങ്ങളുടെ മരണസമയം വരെയും ജീവിതത്തിലുടനീളം മനുഷ്യര്‍ പാപം ചെയ്യുന്നു, അതുകൊണ്ടാണ് യേശു യോഹന്നാന്‍ സ്നാനപ്പെട്ട് അവരുടെ പാപങ്ങള്‍ പേറുന്നത്. നാം പാപികളല്ലെങ്കില്‍ നമ്മുടെ രക്ഷകനായ ദൈവത്തില്‍ വിശ്വസിക്കേണ്ട ആവശ്യം നമ്മില്‍ വരുന്നില്ല.
അവര്‍ പാപികളല്ല എങ്കില്‍ പോലും, എന്‍റെ വാക്കുകള്‍ നിന്നില്‍ ഇല്ല എന്നാണ് കര്‍ത്താവ് അവരോട് പറയുന്നത്. ഒരുവന് ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വാസമില്ല എങ്കില്‍ അവന്‍ നശീകരണം അര്‍ഹിക്കുന്നു. ഒരു നീതിമാനോ അല്ലെങ്കില്‍ ഒരു പാപിയോ ദൈവസാന്നിദ്ധ്യത്തില്‍ താന്‍ പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാന്‍ പോലും അവന്‍ അര്‍ഹനല്ല.
മനോഹരസുവിശേഷം എന്ന വിസ്മയാവഹമായ ദാനം കര്‍ത്താവ് ക്ഷമിച്ചു കിട്ടാനായി നാം നല്‍കിയിട്ടുണ്ട് മനോഹര സുവിശേഷത്തില്‍ പാപങ്ങള്‍ ക്ഷമിച്ചുകിട്ടാനായി നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും വേണം. നമ്മുടെ പാപങ്ങള്‍ക്കുള്ള ക്ഷമയായി ദൈവം നമുക്ക് പ്രദാനം ചെയ്തതും പരിശുദ്ധാത്മാവുമായി കൂട്ടായ്മയുണ്ടാകേണ്ടതിന് നാം വിശ്വസിക്കേണ്ടതുമായ മനോഹര സുവിശേഷത്തിലേക്ക് നാം മടങ്ങി വരേണ്ടതുണ്ട്. പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കുന്നതിനുവേണ്ട സത്യമായ ബോധമെന്നു പറയുന്നത് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്, ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഉള്ളവര്‍ക്കു മാത്രമേ ദൈവവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നും പാരമ്പര്യമായി ലഭിച്ച പാപം കാരണം മനുഷ്യവര്‍ഗ്ഗം ദൈവത്തില്‍ നിന്നും വളരെ അകലെയാണ്. എന്നാല്‍ പാപത്തിന്‍റെ വിത്ത് പാരമ്പര്യമായി ലഭിച്ച നാം ദൈവവുമായി വീണ്ടും കൂട്ടായ്മ പ്രാപിക്കാന്‍ നോക്കുന്നു. അതു ചെയ്യുന്നതിനായി യേശുക്രിസ്തുവിന്‍റെ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേയ്ക്കുള്ള വിശ്വാസത്തിലേക്ക് തിരികെ വരുകയും നമ്മെ ദൈവത്തില്‍ നിന്നും അകലെയാക്കിയ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും വേണം.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവന്‍ തന്‍റെ പാപങ്ങളില്‍ നിന്നും രക്ഷനേടുകയും ദൈവം അവനെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുകയും ചെയ്യും. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലൂടെ നീതിമാന്‍മാര്‍ക്ക് ദൈവവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയും. അതിനാല്‍ തന്‍റെ പാപത്തിനു വേണ്ടി ദൈവത്തില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ടവര്‍ തീര്‍ച്ചയായും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലേയ്ക്കു തിരിച്ചുവരുകയും അതില്‍ വിശ്വസിക്കുകയും വേണം. അതിനുശേഷം മാത്രമേ അവനുമായി യഥാര്‍ത്ഥ കൂട്ടായ്മ പ്രാപിക്കുവാന്‍ അവര്‍ക്കു കഴിയുകയുള്ളൂ.
മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ പരിശുദ്ധാത്മ നിവാസം വരുന്നു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ പരിശുദ്ധാത്മനിവാസം വരുകയുള്ളൂ എന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. മനോഹരസുവിശേഷത്തിലുള്ള വിശ്വാസം ദൈവത്തിലേക്ക് ഒരു പുതുവഴി സൃഷ്ടിക്കുന്നു. ജന്മ പാപം കൊണ്ടും കര്‍മ്മ പാപംകൊണ്ടും കര്‍ത്താവില്‍ നിന്ന് നമ്മെ വേര്‍തിരിക്കുന്ന മതില്‍ക്കെട്ട് അവന്‍ പൊളിച്ചുമാറ്റുകയും ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ ദൈവവുമായി കൂട്ടായ്മ പ്രാപിക്കാന്‍ അവന്‍ നമ്മെ അനുവദിക്കുകയും ചെയ്യുന്നു.
നാം തീര്‍ച്ചയായും ഒരിക്കല്‍ക്കൂടി പരിശുദ്ധാത്മാവുമായി കൂട്ടായ്മ സ്ഥാപിക്കേണ്ടതുണ്ട്. വിശ്വാസത്തിലുള്ള ആജ്ഞാനുവര്‍ത്തനത്തിനുവേണ്ടി ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മനസ്സിലാക്കുന്നതിലൂടെ പരിശുദ്ധാത്മാവുമായി യഥാര്‍ത്ഥ കൂട്ടായ്മ പ്രാപിക്കാന്‍ മനസ്സിലാക്കുന്നതിലൂടെ ക്ഷമ, മനോഹര സുവിശേഷത്തില്‍ നിന്നും വരുന്നു എന്ന വിശ്വാസത്താല്‍ പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ സംഭവിക്കുന്നു. തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷമ നേടിയിട്ടില്ലാത്ത ഒരാള്‍ക്കും പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്ത ഒരുവനും പരിശുദ്ധാത്മാവുമായി കൂട്ടായ്മ പ്രാപിക്കാന്‍ കഴിയുകയില്ല.
പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ കഠിനമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിച്ചിരുന്നില്ലെന്നും നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയില്ല എന്നും ആദ്യമായി നിങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. നിങ്ങള്‍ പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവോ? എങ്കില്‍ യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സഫലമാക്കപ്പെട്ട സുവിശേഷത്തില്‍ വിശ്വസിക്കുക. അതിനുശേഷം മാത്രമേ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുകയും അതിനുള്ള പാരിതോഷികമായി നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് സ്വീകരിക്കാനും കഴിയൂ. ഈ മനോഹര സുവിശേഷത്തിന് തീര്‍ച്ചയായും നിങ്ങളില്‍ പരിശുദ്ധാത്മാ കൂട്ടായ്മ അനുവദിക്കുവാന്‍ കഴിയും.