(റോമര്‍ 8:28-30)
"എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു."
ദൈവം സത്യമായും നമ്മെ കുറച്ചുപേരെ മാത്രമെ തിരഞ്ഞെടുത്തിട്ടുള്ളോ?
അല്ല. അവന്‍ യേശുക്രിസ്തുവില്‍ നമ്മെയെല്ലാം തെരഞ്ഞെടുത്തു.
മുന്നിയമനത്തിന്‍റെയും ദൈവീക തെരഞ്ഞെടുപ്പിന്‍റെയും ദൈവശാസ്ത്ര സിദ്ധാന്തം ക്രിസ്ത്യന്‍ സിദ്ധാന്തത്തിന്‍റെ ഒരു അടിസ്ഥാന ദൈവശാസ്ത്രമായ, യേശുവില്‍ വിശ്വസിക്കണമെന്നാഗ്രഹിച്ചിരുന്ന അനേകരെ ദൈവവചനത്തിന്‍റെ തെറ്റിദ്ധാരണയിലേക്കു നയിച്ചു. ഈ വഴിതെറ്റിക്കപ്പെട്ട സിദ്ധാന്തം വളരെ കുഴക്കുന്നതാണ്.
ആ അസത്യമായ ദൈവശാസ്ത്രം മുന്‍നിയമത്തെക്കുറിച്ച് പറയുന്നതെന്തെന്നാല്‍ ദൈവം അവന്‍ സ്നേഹിക്കുന്ന ആള്‍ക്കാരെ തിരഞ്ഞെടുക്കുകയും അവനിഷ്ടപ്പെടാത്തവരെ ഒഴിവാക്കുകയും ചെയ്തു. ഇതര്‍ത്ഥമാക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്തപ്പോള്‍ തിരഞ്ഞെടുക്കപ്പെടാത്ത മറ്റുള്ളവര്‍ നരകത്തില്‍ എരിയാന്‍ വിധിക്കപ്പെട്ടവരായി.
ദൈവം ശരിക്കും നമ്മില്‍ കുറച്ചുപേരെമാത്രം തിരഞ്ഞെടുക്കുന്നുവെങ്കില്‍ നമുക്ക് `എന്നെ രക്ഷയ്ക്കായി തിരഞ്ഞെടത്തുവോ?` എന്ന ചോദ്യത്തിനുമുന്നില്‍ വേദനിക്കാനല്ലാതെ ഒന്നിനും കഴിയില്ല. നമ്മെ തിരഞ്ഞെടുത്തില്ലെങ്കില്‍, യേശുവിലുള്ള നമ്മുടെ വിശ്വാസം വൃഥാവിലാകും. അങ്ങനെ ഈ സിദ്ധാന്തം ധാരാളം ആള്‍ക്കാരെ തങ്ങളെ ദൈവം തിരഞ്ഞെടുത്തോ എന്നതില്‍ യേശുവിലുള്ള വിശ്വാസത്തിലധികം പ്രാധാന്യം നല്‍കാന്‍ പ്രേരിപ്പിച്ചു.
നാം ഇതു വിശ്വസിച്ചാല്‍ നമ്മള്‍ സംശയത്തില്‍നിന്ന് എങ്ങനെ സ്വതന്ത്രരായി ദൈവത്തില്‍ മാത്രം വിശ്വസിക്കും? ദൈവം യഥാര്‍ത്ഥമായും നമ്മെ തിരഞ്ഞെടുത്തോ എന്ന് നമുക്കെങ്ങനെ ഉറപ്പിക്കാന്‍ പറ്റും? അവന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാത്രം ദൈവമാകും. അവന്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും, `അല്ല, ദൈവം യഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതെ ജാതികളുടെയും ദൈവം ആകുന്നു`. (റോമര്‍ 3:29)
എന്തുകൊണ്ടെന്നാല്‍, ധാരാളം ആളുകള്‍ മുന്നിയമനത്തിന്‍റെയും ദൈവീക തിരഞ്ഞെടുപ്പിന്‍റെയും അര്‍ത്ഥത്തെ തെറ്റിദ്ധരിച്ച് അവര്‍ യേശുവില്‍ വിശ്വസിച്ചാലും നശിപ്പിക്കപ്പെടുമെന്നു അവര്‍ ഭയപ്പെടുന്നു.
എഫെസ്യര്‍ 1:3-5 പറയുന്നത് `സ്വര്‍ഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തെരഞ്ഞെടുക്കുകയും തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു`.
അതുകൊണ്ട് നാം ദൈവശാസ്ത്ര നിയമനവും ദൈവീക തെരഞ്ഞെടുപ്പും എന്ന ആശയത്തെ ഒന്നു പുനഃപരിശോധിക്കേണ്ടതുണ്ട്. നമുക്കാദ്യം ബൈബിള്‍ മുന്‍നിയമനത്തെയും ദൈവീക തിരഞ്ഞെടുപ്പിനെയും പറ്റി എന്തു പറയുന്നു എന്നു മനസിലാക്കിയിട്ട് നമ്മുടെ വെള്ളത്തിലൂടെയും ആത്മാവിലൂടെയുമുള്ള രക്ഷയിലുള്ള വിശ്വാസം ശക്തിപ്പെടുത്താം.
റോമര്‍ എന്താണ് നമ്മോട് പറയുന്നത്? കുറച്ചു വേദശാസ്ത്രപണ്ഡിതര്‍ അടിസ്ഥാനമില്ലാത്ത സിദ്ധാന്തമായ `വ്യവസ്ഥകളില്ലാത്ത തെരഞ്ഞെടുപ്പ്` വികസിപ്പിച്ചു. ദൈവശാസ്ത്രം ദൈവമാണോ? എങ്കില്‍ ദൈവശാസ്ത്രം സ്വയം ദൈവമല്ല.
ലോകസൃഷ്ടിക്കുമുന്നെ തന്നെ, ദൈവം മാനവരാശിയാകെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുക്കയും നമ്മെയെല്ലാം നീതിമാന്മാരാക്കി രക്ഷിക്കണമെന്ന് അവന്‍റെ മനസിലുറപ്പിക്കയും ചെയ്തു. യേശു വ്യവസ്ഥകളില്ലാതെ നമ്മെ സ്നേഹിക്കുന്നു. അവനെ ഒരു വേര്‍തിരിക്കുന്ന ദൈവമാക്കാതിരിക്കുക. അവിശ്വാസികള്‍ അവരുടെ സ്വന്തം ചിന്തകളില്‍ വിശ്വസിക്കുമ്പോള്‍ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമാക്കുന്നത് എഴുതപ്പെട്ട ദൈവ വചനമാണ്.
പഴയ നിയമത്തിലെ ദൈവീക തെരഞ്ഞെടുപ്പ്
വ്യവസ്ഥകളില്ലാത്ത തിരഞ്ഞെടുപ്പ് എന്ന സിദ്ധാന്തം ശരിയാണോ?
അല്ല. നമ്മുടെ യഹോവ അത്ര മനസിടുങ്ങിയ ദൈവമല്ല. ദൈവം തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരെ മാത്രമല്ല, എല്ലാ പാപികളെയും യേശുവില്‍ തെരഞ്ഞെടുക്കുന്നു
ഉല്പത്തി 25:21-26 ല്‍, ഇസ്ഹാക്കിന്‍റെ രണ്ടു പുത്രന്മാരെപ്പറ്റി, ഏശാവ്, യാക്കോബ് എന്നിവരെക്കുറിച്ചു നാം വായിക്കുന്നു. ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു. ഇസ്ഹാക്കിന്‍റെ രണ്ടു പുത്രന്മാരും അമ്മയുടെ ഗര്‍ഭത്തിലായിരുന്നപ്പോള്‍ തന്നെ.
ദൈവ വചനത്തെ മനസിലാക്കാത്തവര്‍ ഇതിനെ അവരുടെ വ്യവസ്ഥകളില്ലാത്ത തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനമാക്കുന്നു. ഇത് വിധിയുടെ ദൈവത്തിനെ ക്രൈസ്തവികതയില്‍ കലര്‍ത്തുന്നതുപോലെയാണ്.
നമ്മള്‍ ദൈവം നമ്മെ ` വ്യവസ്ഥകളില്ലാത്ത തിരഞ്ഞടുപ്പി` ലൂടെയാണ് തിരഞ്ഞെടുത്തത് എന്ന് വിശ്വസിക്കയാണെങ്കില്‍, അത് നാം വിധിയിലൂടെയും വിഗ്രഹങ്ങളിലൂടെയും ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. ദൈവം വിധിയുടെ ദൈവമല്ല. നമ്മള്‍ വിധിയുടെ ദൈവത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, നമ്മള്‍ ദൈവത്തിന്‍റെ നമുക്കായുള്ള പദ്ധതികളെ ഒഴിവാക്കിയിട്ട് സാത്താന്‍റെ കെണിയില്‍ വീഴും.
മനുഷ്യന് ദൈവഹിതത്തോടു വിധേയത്വമില്ലെങ്കില്‍, അവന്‍ നശിക്കുന്ന ഒരു മൃഗമെന്നപോലെയാകും. നമ്മള്‍ വിശ്വാസികള്‍ മൃഗങ്ങളല്ലാത്തതിനാല്‍, ബൈബിളിലെഴുതിയിരിക്കുന്ന സത്യം വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസികളാകണം. ബൈബിളില്‍ എഴുതപ്പെട്ട സത്യത്തെക്കുറിച്ച് ആദ്യം ചിന്തിക്കാതിരിക്കുകയെന്നാല്‍ ഒരുത്തനെ സ്വയമായി സാത്താനു കൊടുക്കുന്നതുപോലെയാണ്.
യഥാര്‍ത്ഥ വിശ്വാസമുണ്ടാകാന്‍, നാം ആദ്യം ബൈബിളില്‍ എഴുതിയ സത്യത്തെക്കുറിച്ച് ചിന്തിക്കയും യേശുവില്‍ പുനര്‍ജനിക്കപ്പെട്ടവരുടെ വിശ്വാസത്തെ പിന്തുടരുകയും വേണം.
കാല്‍വിന്‍മതം ഉറപ്പിക്കുന്നത് നിയന്ത്രിത രക്ഷയാണ്. ഇതിനര്‍ത്ഥം ദൈവസ്നേഹവും യഹോവയിലുള്ള രക്ഷയും കുറച്ചാളുകള്‍ക്ക് ബാധകമല്ല എന്നാണ്. ഇത് ശരിയാകാന്‍ കഴിയുമോ?
ബൈബിള്‍ പറയുന്നത്, `ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നു` (1 തിമൊഥെയോസ് 2:4). രക്ഷയുടെ അനുഗ്രഹം കുറച്ചുപേര്‍ക്കുമാത്രം ബാധകമാകുകയുള്ളൂ എങ്കില്‍ ധാരാളം വിശ്വാസികള്‍ യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ചേനെ. എന്തായാലും, ഇത്ര ഇടുങ്ങിയ മനസ്സുള്ള ഒരു ദൈവത്തില്‍ ആരു വിശ്വസിക്കും?
നമുക്ക് നമ്മുടെ ദൈവം ഇടുങ്ങിയ മനസുള്ളവനല്ല എന്ന വിശ്വാസമുണ്ട്. അവന്‍ സത്യം, സ്നേഹം, നീതി എന്നിവയുടെ ദൈവമാണ്. നമ്മള്‍ യേശുവിലും വെള്ളത്താലും ആത്മാവുമുള്ള വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തിലും വിശ്വസിക്കയും അങ്ങനെ നമ്മുടെ എല്ലാ പാപങ്ങളില്‍നിന്നും രക്ഷിക്കപ്പെടുകയും വേണം. വെള്ളത്താലും ആത്മാവാലും പുനര്‍ജനിക്കപ്പെട്ട എല്ലാവരുടെയും രക്ഷകനാണ് യേശു.
കാല്‍വിന്‍ മത പ്രകാരം, ഇവിടെ പത്തുപേരുണ്ടെങ്കില്‍, അവരില്‍ കുറച്ചുപേര്‍ ദൈവത്താല്‍ രക്ഷിക്കപ്പെടുകയും മറ്റുള്ളവരെ നരകത്തീയില്‍ എരിയാന്‍ വിടുകയും ചെയ്യുന്നു. ഇത് അസത്യമാണ്.
ദൈവം കുറച്ചുപേരെ സ്നേഹിക്കുമെന്നും മറ്റുള്ളവരെ ഒഴിവാക്കുമെന്നും പറയുന്നതില്‍ കാര്യമില്ല. ദൈവം ഇന്ന് ഇവിടെ നമ്മോടൊപ്പമുണ്ടെന്ന് കരുതുക. അവന്‍ വലതുഭാഗത്തിരിക്കുന്നവരെ തിരഞ്ഞെടുത്തിട്ട് ഇടതുഭാഗത്തി രിക്കുന്നവരെ നരകത്തിലേക്ക് എന്ന് കരുതിയാല്‍, നാം അവനെ ദൈവമായി കരുതുമോ?
ഒഴിവാക്കപ്പെട്ടവര്‍ അവരുടെ ശബ്ദമുയര്‍ത്തി എതിര്‍ക്കാതിരിക്കുമോ? എല്ലാ ജീവികളും പറയും, `എങ്ങനെ ദൈവത്തിന് ഇത്രമാത്രം അനീതി കാണിക്കാനാകും? അവ്യവസ്ഥാപരമായ തെരഞ്ഞെടുപ്പ് അസത്യമാണ്, എന്തുകൊണ്ടെന്നാല്‍ ദൈവം മാനവരാശിയാകെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുത്തിരിക്കുന്നു.
അതുകൊണ്ട് ക്രിസ്തുവിന്‍റെ പേരില്‍ ദൈവം വിളിച്ചവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍, ദൈവം അവനിലേക്ക് ആരെയാണ് വിളിക്കുന്നത്? അവന്‍ പാപികളെയാണ് വിളിക്കുന്നത്, നീതിമാന്മാരെയല്ല. തങ്ങളെതന്നെ നീതിമാന്മാരെന്നു കരുതുന്ന ആരെയും ദൈവം വിളിക്കില്ല.
ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ അനുഗ്രഹം പാപികള്‍ക്കും നരകത്തീയിനു വിധിച്ചവര്‍ക്കുമുള്ളതാണ്. തിരഞ്ഞെടുപ്പ് അര്‍ത്ഥമാക്കുന്നത് അവന്‍റെ നീതിമാന്മാരായ പുത്രന്മാരാക്കാനായുള്ള ദൈവത്തിന്‍റെ പാപികള്‍ക്കായുള്ള വിളിയെയാണ്.
ദൈവം നീതിമാനാകുന്നു
ദൈവം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത കുറച്ചുപേരെ മാത്രമേ സ്നേഹിക്കുകയുള്ളുവോ?
ഇല്ല. കര്‍ത്താവ് അത്രയും ഇടുങ്ങിയ മനസ് ഉള്ളവനല്ല. ദൈവം നീതിമാനാണ്.
ദൈവം നീതിമാനാകുന്നു. ഒരു വ്യവസ്ഥയുമില്ലാതെ തിരഞ്ഞെടുത്തവരെ മാത്രം സ്നേഹിക്കുന്ന ആ ദൈവമല്ല അവന്‍. അവന്‍ പാപികളെ യേശുവിന്‍റെ നാമത്തില്‍ വിളിക്കുന്നു. യേശുക്രിസ്തു വീണ്ടെടുപ്പിലൂടെയുള്ള രക്ഷയെയും അവന്‍റെ പാപങ്ങളെ മാപ്പാക്കിയതിലൂടെയുമല്ലാതെ, നമുക്ക് എങ്ങനെ ദൈവത്തിന്‍റെ സ്നേഹവും രക്ഷയും അറിയാന്‍ കഴിയും? അവനെ ഒരിക്കലും ഒരു അനീതിയുടെ ദൈവമാക്കരുത്.
നിങ്ങള്‍ എഫെസ്യര്‍ 1:3-5 വായിക്കുമ്പോള്‍ എന്താണ് വിട്ടിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുക. സ്വര്‍ഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിനുമുമ്പേ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവന്‍ പ്രിയനായവനില്‍ നമുക്കു സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിന്‍റെ പുകഴ്ചക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയതുവല്ലോ. എന്താണ് വിട്ടിരിക്കുന്നത്? വിട്ടിരിക്കുന്ന വാക്യമാണ് `യേശുക്രിസ്തുവില്‍`.
വ്യവസ്ഥകളില്ലാത്ത തെരഞ്ഞെടുപ്പ് എന്ന കാല്‍വിന്‍ മതം ബൈബിള്‍ വചനവുമായി ചേരുന്നില്ല. ബൈബിള്‍ പറയുന്നത് `അവന്‍ ലോകസ്ഥാപനത്തിന്നുമുമ്പെ നമ്മെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുത്തു`.
ദൈവം എല്ലാ മനുഷ്യരാശിയെയും ക്രിസ്തുവില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പുനര്‍ജനനത്തിലൂടെ തിരഞ്ഞെടുത്തു. ജന്മ പാപികളായ എല്ലാവരെയും പാപത്തില്‍നിന്ന് വീണ്ടെടുക്കാന്‍ കഴികയും അവന്‍റെ പുത്രന്മാരാക്കയും ചെയ്തു. അവന്‍ എല്ലാ മാനവരാശിയെയും രക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവരെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുക്കയും ചെയ്തു.
വ്യവസ്ഥകളില്ലാത്ത തെരഞ്ഞെടുപ്പില്‍ വിശ്വസിക്കുന്ന ധാരാളം വേദശാസ്ത്രജ്ഞര്‍ കുറച്ചുപേരെ മാത്രമെ തിരഞ്ഞെടുക്കുകയുള്ളൂ എന്ന് പറയുന്നതുകൊണ്ട് ധാരാളം ആള്‍ക്കാര്‍ യുക്തിരഹിതമായ സഭകളുടെ കെണിയിലാകുന്നത്. ഈ കള്ള വേദശാസ്ത്രക്കാര്‍ പറയുന്നത് അവ്യവസ്ഥാപരമായ തിരഞ്ഞെടുപ്പിലൂടെ ദൈവം കുറച്ചുപേരെ തിരഞ്ഞെടുക്കയും മറ്റുള്ളവരെ നിരാകരിക്കുകയും ചെയ്യും എന്നാണ്. എന്നാല്‍ അവന്‍റെ വചനത്തിന്‍റെ സത്യം ദൈവം യേശുവില്‍ എല്ലാ പാപികളെയും തിരഞ്ഞെടുത്തു എന്നാണ്. ധാരാളം ആള്‍ക്കാര്‍ അവരുടെ അന്ധവിശ്വാസങ്ങള്‍ കാരണമായി അസത്യ സിദ്ധാന്തങ്ങള്‍ക്ക് ഇരകളാകുന്നു.
എന്നാല്‍ നമ്മള്‍ ദൈവം എല്ലാ മാനവരാശിയെയും രക്ഷിക്കണമെന്ന് തീരുമാനിച്ചുവെന്നും പാപത്തിന്‍റെ വില യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ബാധകമാണെന്നും തിരിച്ചറിയുകയാണെങ്കില്‍, നമുക്ക് നമ്മുടെ എല്ലാ പാപങ്ങളില്‍നിന്നും രക്ഷിക്കപ്പെടാന്‍ കഴിയും, ദൈവമക്കളാകും, നീതിമാന്മാരായ മനുഷ്യരാകും, നിത്യജീവിതം നേടും, എന്നിട്ട് ദൈവം നീതിമാനാകുന്നുവെന്നുള്ള ഉറപ്പും നേടും.
യാക്കോബിന്‍റെയും ഏശാവിന്‍റെയും കഥയിലെ ദൈവീക തിരഞ്ഞെടുപ്പ്
ദൈവം ആരെ തിരഞ്ഞെടുത്തു? തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം?
അല്ല. ദൈവം മാനവരാശിയാകെ യേശുവില്‍ തിരഞ്ഞെടുത്തു. അതുകൊണ്ട്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരും യേശുവിന്‍റെ സ്നാനത്താല്‍ പാപമില്ലാതായവരും തിരഞ്ഞെടുക്കപ്പെട്ടു
ഉല്പത്തി 25:19-18 ല്‍, ഏശാവും യാക്കോബും അവരുടെ മാതാവായ റിബെക്കയുടെ ഗര്‍ഭത്തില്‍വച്ചുതന്നെ പോരാടുകയാണ്. ദൈവം ഉല്പത്തി 25:23-ല്‍ പറയുന്നു, `യഹോവ അവളോടു: രണ്ടു ജാതികള്‍ നിന്‍റെ ഗര്‍ഭത്തിലുണ്ട്. രണ്ടു വംശങ്ങള്‍ നിന്‍റെ ഉദരത്തില്‍ നിന്നുതന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും`.
പാപികള്‍ ഈ വചനത്തെ വേദശാസ്ത്രപരമായി മുന്നിയമനവും ദൈവീകമായ തിരഞ്ഞെടുപ്പും എന്ന സിദ്ധാന്തം ആക്കി മാറ്റി, യേശുവില്‍ വിശ്വസിക്കുന്ന പലരെയും അവരെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലാക്കുന്നു! അവര്‍ അവരെത്തന്നെ തിരഞ്ഞെടുക്കപ്പെട്ടവരായി കരുതുമ്പോള്‍, അവര്‍ രക്ഷിക്കപ്പെട്ടുവെന്ന് ചിന്തിച്ച് അവര്‍ക്ക് വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കാനുള്ള താല്‍പര്യം നഷ്ടപ്പെടുന്നു.
അനേകം വേദശാസ്ത്രപണ്ഡിതന്‍മാരുടെ സ്വന്തചിന്തയിലൂടെ ഉടലെടുത്ത അവ്യവസ്ഥാപരമായ ആശയം യേശുവില്‍ വിശ്വസിക്കുന്ന അനേകരെ വീണ്ടെടുപ്പില്‍നിന്ന് അകറ്റി അവരെ നരക ശിക്ഷയിലാക്കി. ഇത് ദൈവം അനീതിമാനാണെന്ന് തോന്നിച്ചു.
ധാരാളം വേദശാസ്ത്രജ്ഞര്‍ അവരുടെ ചിന്തകളില്‍നിന്ന് ഉരുത്തിരിഞ്ഞ അസത്യ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ട് യേശുവില്‍ വിശ്വസിക്കുന്ന അനേകര്‍ സുരക്ഷാരാഹിത്യം അനുഭവപ്പെട്ടിട്ട് അവരെ തിരഞ്ഞെടുക്കപ്പെട്ടുവോ, അവരുടെ വീണ്ടെടുപ്പ് മന്നിയമിക്കപ്പെട്ടുവോ എന്ന് ഉല്‍കണ്ഠപ്പെടുന്നു.
യാക്കോബിലും ഏശാവിലും ആരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്? അവന്‍ യാക്കോബിനെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുത്തു. റോമര്‍ 9:10-11 ല്‍ പറയുന്നത് അവര്‍ ഒരേ മനുഷ്യനാല്‍ ഗര്‍ഭം ധരിച്ചിട്ടും, ഇതുവരെ പിറന്നില്ലായെങ്കിലും, ഇതുവരെ നന്മയോ തിന്മയോ ഒന്നും ചെയ്തില്ല എങ്കിലും ദൈവം യാക്കോബിന്‍റെ സഹോദരനെ ഒഴിവാക്കി യാക്കോബിനെ വിളിച്ചു.
ദൈവത്തിന്‍റെ ഉദ്ദേശം യാക്കോബിനെ തിരഞ്ഞെടുക്കുകയായിരുന്നു. അത് അവന്‍റെ പ്രവൃത്തികൊണ്ടായിരുന്നില്ല എന്നാല്‍ അവന്‍റെ തിരഞ്ഞെടുപ്പു കൊണ്ടായിരുന്നു. ബൈബിളും നമ്മോട് പറയുന്നത് യേശു വന്നത് പാപികളെ വിളിക്കാനാണ്, അല്ലാതെ സന്മാര്‍ഗ്ഗ ജീവിതം നയിച്ചവരെയല്ല.
മനുഷ്യര്‍, ആദാമിന്‍റെ പരമ്പരയിലുള്ളവര്‍, ജന്മ പാപികളാണ്. ദാവീദ് പറയുന്നു അവന്‍ അവന്‍റെ അമ്മയുടെ ഗര്‍ഭത്തില്‍തന്നെ ഞാനൊരു പാപിയായിരുന്നു. ഒപ്പം അവന്‍ അകൃത്യത്തില്‍ ജനിച്ചു. `ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു`. (സങ്കീർത്തനം 51:5)
അവന്‍റെ പൂര്‍വ്വികരുടെ പാപങ്ങള്‍ കാരണം മനുഷ്യന്‍ ജന്മപാപികളാണ്. അതുകൊണ്ട് ഭൂമിയില്‍ ജനിക്കുന്ന എല്ലാവരും അറിയാതെ തന്നെ പാപികളായി തീരുന്നു, പാപികളായി നടിക്കുന്നു, പാപഫലം അനുഭവിക്കുന്നു.
ഇന്നുവരെ ഒരു പാപവും ചെയ്യാത്ത ഒരു ശിശുവും പാപിയാണ് എന്തെന്നാല്‍ പാപത്തിന്‍റെ വിത്തുമായാണ് അവന്‍ പിറന്നത്. അവന് ദുഷ്ചിന്തകള്‍, വ്യഭിചാരം, ദുര്‍ന്നടപ്പ്, കൊലപാതകം എന്നിവ അവന്‍റെ ഹൃദയത്തിലുണ്ട്. അവന്‍ അവന്‍റെ പൂര്‍വ്വികരുടെ പാപങ്ങളുമായാണ് ജനിച്ചത്. മനുഷ്യന്‍ അവന്‍റെ ജനനത്തിനു മുമ്പുതന്നെ പാപിയാണ്.
ദൈവം നമ്മെ ബലഹീനരാക്കിയതിന്‍റെ കാരണം തുടരുന്നു. മനുഷ്യന്‍ ദൈവസൃഷ്ടിയാണ്, എന്നാല്‍ യഹോവക്ക് നമ്മെ നമ്മുടെ പാപങ്ങളില്‍നിന്നും രക്ഷിച്ച് അവന്‍റെ മക്കളാക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്‍ ആദാമിനെ പാപം ചെയ്യാന്‍ അനുവദിച്ചത്. അതിന്‍റെ ഫലമായി മനുഷ്യന്‍ പാപികളായപ്പോള്‍, ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു, മാനവരാശിയുടെയാകെ പാപം അവന്‍റെ സ്നാനത്തിലൂടെ വഹിക്കാന്‍ അവന്‍റെ മാത്രം ഏകജാതനായ പുത്രനെ അനുവദിച്ചു.
ദൈവത്തിന്‍റെ ഉദ്ദേശ്യം മാനവരാശിയാകമാനം യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ കുരിശിലെ രക്തത്തിലൂടെ വീണ്ടെടുക്കുകയും അവര്‍ക്ക് യേശുവില്‍ വിശ്വസിക്കുന്നതിലൂടെ അവന്‍റെ പുത്രന്മാരാകാനുള്ള ശക്തി പകരുകയുമായിരുന്നു. ക്രിസ്തുവിലൂടെ എല്ലാ പാപവും കഴുകിക്കളയാം എന്ന വാഗ്ദാനത്തിലൂടെ അവന്‍ ആദാമിനെ പാപം ചെയ്യാന്‍ അനുവദിച്ചു.
കപട സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന പാപികള്‍ പറയും `യാക്കോബിനെയും ഏശാവിനെയും നോക്കൂ, അവന്‍ വ്യവസ്ഥകളില്ലാത്ത ഒരുത്തനെ തിരഞ്ഞെടുക്കയും മറ്റവനെ ഒഴിവാക്കയും ചെയ്തു`. ദൈവം നമ്മെ വ്യവസ്ഥകളില്ലാതെ തിരഞ്ഞെടുത്തതല്ല, എന്നാല്‍ നമ്മെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുത്തു. നമുക്ക് ബൈബിളിലെ എഴുതപ്പെട്ട വചനങ്ങളില്‍ നോക്കിയാല്‍ മാത്രം മതി. റോമര്‍ 9:10-12 പറയുന്നത് `അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു, കുട്ടികള്‍ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയും ചെയ്യും മുമ്പെ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു;. `മൂത്തവന്‍ ഇളയവനെ സേവിക്കും` എന്നു അവളോടു അരുളിചെയ്തു`.
ദൈവം യാക്കോബിനെ യേശുവില്‍ തിരഞ്ഞെടുത്തു. മൂല്യമില്ലാത്തതും സ്വന്തം നീതിയാല്‍ നഷ്ടപ്പെട്ടതുമായ പാപികളുടെ ഒരു മാതൃകയാണ് യാക്കോബ്. എഫെസ്യര്‍ 1:4 പറയുന്നത് ദൈവം അവനില്‍ നമ്മെ തിരഞ്ഞെടുത്തു.
ആരെയാണ് ദൈവം വിളിച്ചത്? അവന്‍ യാക്കോബിനെ വിളിച്ചു എന്തുകൊണ്ടെന്നാല്‍ ദൈവത്തിനുമുമ്പില്‍ അവന്‍ പാപിയാണെന്നും അസന്മാര്‍ഗ്ഗിയാണെന്നും അറിയാമായിരുന്നതിനാല്‍ അവന്‍ ദൈവത്തില്‍ ആശ്രയിച്ചു. അവന്‍ യാക്കോബിന്‍റെ, അവന്‍റെ സ്വന്തം പുത്രനായ യേശുവിന്‍റെ നാമത്തില്‍ വിളിക്കയും അവനെ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്താല്‍ വീണ്ടെടുത്ത് അവന്‍റെ പൈതലാക്കുകയും ചെയ്തു. അതുകൊണ്ട്, ദൈവം യാക്കോബിനെ വിളിക്കയും അവന്‍റെ വീണ്ടെടുപ്പിനാല്‍ അനുഗ്രഹിക്കയും ചെയ്തു.
അവന്‍ പാപികളെ വിളിച്ച് യേശുവില്‍ വീണ്ടെടുത്ത് സന്മാര്‍ഗ്ഗികളാക്കി. ഇതാണ് ദൈവപദ്ധതി.
വ്യവസ്ഥകളില്ലാത്ത തിരഞ്ഞെടുപ്പിന്‍റെ കപട സിദ്ധാന്തം
ദൈവം യാക്കോബിനെ സ്നേഹിച്ചതെന്തിനായിരുന്നു?
എന്തുകൊണ്ടെന്നാല്‍ അവന്‍ അസന്മാര്‍ഗിയാണെന്ന് അവന് അറിയാമായിരുന്നു.
ഞാന്‍ അടുത്തിടെ വ്യവസ്ഥകളില്ലാത്ത തിരഞ്ഞെടുപ്പിനെ ആധാരമാക്കിയ ഒരു കഥ വായിച്ചു. ഒരു യുവാവിന് ഒരു സ്വപ്നമുണ്ടായി. ഒരു പ്രായമുള്ള സ്ത്രീ അവന്‍റെ സ്വപ്നത്തില്‍ വന്ന് അവനോട് ഒരു പ്രത്യേക സ്ഥലത്തെത്താന്‍ പറഞ്ഞു, അവന്‍ പോയി. അപ്പോള്‍ ആ പ്രായമുള്ള സ്ത്രീ അവനോട് അവന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതായി പറഞ്ഞു.
അവന്‍ ആ പ്രായമുള്ള സ്ത്രീയോടു ചോദിച്ചത് ദൈവത്തില്‍ വിശ്വസിക്കുന്നതുപോലുമില്ലത്ത എന്നെ എങ്ങനെ ദൈവത്തിന് തിരഞ്ഞെടുക്കാന്‍ കഴിയും? അവള്‍ അവനോടു പറഞ്ഞു അവന്‍ വിശ്വസിക്കുന്നില്ലെങ്കിലും ദൈവം വ്യവസ്ഥകളില്ലാതെ അവനെ തിരഞ്ഞെടുത്തു.
ഇത് അസത്യമാണ്. ദൈവത്തിന് എങ്ങനെ കുറച്ചുപേരെ നരകത്തിലേക്ക് എറിഞ്ഞിട്ട് മറ്റുള്ളവര്‍ക്ക് മോചനം നല്‍കാന്‍ കഴിയും? ദൈവം എല്ലാവരെയും യേശുവില്‍ തിരഞ്ഞെടുത്തു.
യേശുവിനെ ഒഴിവാക്കുന്ന വേദശാസ്ത്രസിദ്ധാന്തം തെറ്റാണ്. അത് അസത്യമാണ്. എന്നാല്‍ ധാരാളം വേദശാസ്ത്രജ്ഞര്‍ വാദിക്കുന്നത് ദൈവം നമ്മില്‍ കുറച്ചുപേരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ എന്നാണ്. അത് സത്യമല്ല. ദൈവത്തിന് എല്ലാവരെയും യേശുവില്‍ രക്ഷിക്കണം. യേശുവിന്‍റെ വെള്ളത്തിലും ആത്മാവിലുമുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കാത്തവര്‍ മാത്രം രക്ഷിക്കപ്പെടുകയില്ല.
ദൈവം മാനവരാശിയാകെ അവന്‍റെ പുത്രനിലൂടെ, യേശുവിലൂടെ, മോചിപ്പിക്കണമെന്ന് മുന്നിയമിക്കയും അവന്‍ ലോകസൃഷ്ടിക്കുമുന്നെ തന്നെ നമ്മെ അവന്‍റെ പുത്രന്മാരാക്കണമെന്ന് ഉദ്ദേശിക്കയും ചെയ്തിരുന്നു. യേശുക്രിസ്തുവിന്‍റെ വീണ്ടെടുപ്പിലൂടെ മാനവരാശിയാകെ ലോകത്തിന്‍റെ എല്ലാ പാപങ്ങളില്‍നിന്നും രക്ഷിക്കപ്പെടാന്‍ അവന്‍ പദ്ധതിയിട്ടു. ബൈബിളില്‍ എഴുതപ്പെട്ടതുപോലെ ഇത് സത്യമാണ്.
ക്രിസ്തുവില്‍ വീണ്ടും ജനിച്ച സന്മാര്‍ഗ്ഗികള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ വേദശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നത് ദൈവം നമ്മില്‍ കുറച്ചുപേരെ മാത്രമെ തിരഞ്ഞെടുക്കുകയുള്ളൂ എന്നാണ്. അവര്‍ പറയുന്നത് ഉദാഹരണത്തിന് ബുദ്ധസന്യാസിമാര്‍ ദൈവം തിരഞ്ഞെടുക്കാത്തവരില്‍ പെടുന്നു. എന്നാല്‍ ദൈവം അവരെയും യേശുവില്‍ തിരഞ്ഞെടുത്തു.
ദൈവം വ്യവസ്ഥകളില്ലാതെ കുറച്ചുപേരെ യേശുവില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നുവെങ്കില്‍, നമുക്ക് സുവിശേഷം പ്രസംഗിക്കേണ്ട ആവശ്യമില്ലായിരുന്നു. ദൈവത്തിന് ആരെയെങ്കിലും യേശുവില്ലാതെ തിരഞ്ഞെടുക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കില്‍, പാപികള്‍ക്കും യേശുവില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു. അപ്പോള്‍ എങ്ങനെയാണ് അവന്‍റെ സ്നേഹവും സത്യവും മോചനവുമായ വചനം സാക്ഷാല്‍കരിക്കുക?
ദൈവത്തിന്‍റെ വേലക്കാര്‍ക്ക് ഈ ലോകത്തില്‍ സുവിശേഷം പ്രസംഗിക്കേണ്ട കാരണം വല്ലതുമുണ്ടോ? ദൈവം യേശുവിലൂടെയല്ലാതെ തന്നെ ഉപാധികളില്ലാതെ വീണ്ടെടുക്കപ്പെട്ടവരെയും നരകത്തീയിനുള്ളവരെയും തിരഞ്ഞെടുത്തു എന്നതില്‍ കാര്യമുണ്ടോ?
ദൈവം യാക്കോബിനെ യേശുവില്‍ തിരഞ്ഞെടുത്തതിന്‍റെ കാരണം, അവന്‍ യാക്കോബിനെ സ്നേഹിച്ചതിന്‍റെയും ഏശാവിനെ വെറുത്തതിന്‍റെയും കാരണമെന്തെന്നാല്‍ അവന് അവരുടെ സൃഷ്ടിക്കുമുന്നേ തന്നെ അറിയാമായിരുന്നു യാക്കോബ് യേശുവില്‍ വിശ്വസിക്കുമെന്നും ഏശാവ് അവനില്‍ വിശ്വസിക്കില്ല എന്നും.
ലോകത്തില്‍ യേശുവില്‍ വിശ്വസിക്കുന്ന ധാരാളം പാപികളുണ്ട്. അവരില്‍ കുറച്ചുപേര്‍ ഏശാവിനെപ്പോലെയും മറ്റുള്ളവര്‍ യാക്കോബിനെപ്പോലെയുമാണ്.
ദൈവം യാക്കോബിനെ എന്തിനു സ്നേഹിച്ചു? അസന്മാര്‍ഗ്ഗിയായിരുന്ന യാക്കോബിന് അവന്‍റെ വിലയില്ലായ്മയെക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് അവന്‍ ദൈവത്തിനുമുന്നില്‍ പാപിയാണെന്നു മനസ്സിലാക്കി ദൈവാനുകൂലത്തിനായി പ്രാര്‍ത്ഥിച്ചു. അതുകൊണ്ടാണ് ദൈവം യാക്കോബിനെ രക്ഷിച്ചത്.
എന്നാല്‍ ഏശാവ് ദൈവത്തിലധികമായി അവനില്‍തന്നെ ആശ്രയിക്കയാല്‍ ദൈവാനുകൂല്യത്തിനായി ശ്രമിച്ചില്ല. അതുകൊണ്ട് അവന്‍ യാക്കോബിനെ സ്നേഹിക്കയും ഏശാവിനെ വെറുക്കയും ചെയ്തുവെന്ന് ദൈവം പറഞ്ഞു. ഇതാണ് സത്യവചനം.
ദൈവം നമ്മെ എല്ലാവരെയും മുന്‍വിധിച്ചത് യേശുവിലുള്ള മോചനമാണ്. എല്ലാ പാപികളും യേശുവില്‍ വിശ്വസിക്കുക മാത്രം ചെയ്താല്‍ മതി.
അപ്പോള്‍ ദൈവത്തിന്‍റെ സത്യവും നീതിയും അവരുടെ ഹൃദയങ്ങളില്‍ നിറയും. നമ്മള്‍ പാപികള്‍ നമ്മുടെ ഹൃദയമാകെക്കൊണ്ട് യേശുവിലൂടെ രക്ഷപ്രാപിക്കാമെന്ന് വിശ്വസിക്കുകയൊഴികെ ഒന്നും ചെയ്യാനില്ല. നമുക്കാകെ ചെയ്യേണ്ടത് യേശുവിലൂടെയുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുക മാത്രമാണ്.
കപടമായ ക്രമേണയുള്ള വിശുദ്ധ സിദ്ധാന്തം
ഒരു പാപി ക്രമേണ വിശുദ്ധനാകുമെന്നത് സത്യമാണോ?
അല്ല. ഇത് അസാദ്ധ്യമാണ്. എന്നെന്നേക്കുമായാണ് ദൈവം പാപികളെ വിശുദ്ധരും കളങ്കമില്ലാത്തവരുമാക്കിയത് അവന്‍റെ സ്നാനത്തിന്‍റെ വീണ്ടെടുപ്പിലൂടെയും അവന്‍റെ കുരിശിലെ മരണത്തിലൂടെയുമാണ്.
സാത്താന്‍ പാപികളെ ക്രമേണയുള്ള വിശുദ്ധസിദ്ധാന്തം ചിന്തിപ്പിക്കുന്നതിനാല്‍ അവര്‍ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടുന്നില്ല. ക്രമേണയുള്ള വിശുദ്ധി അര്‍ത്ഥമാക്കുന്നത് യേശുവില്‍ വിശ്വസിച്ചശേഷം കാലപ്പഴക്കം കൊണ്ട് വിശുദ്ധരായിത്തീരും എന്നാണ്.
ആ സിദ്ധാന്തം ഇങ്ങനെ പോകുന്നു. പാപികള്‍ക്ക് എന്നന്നേക്കുമായി വിശുദ്ധരാകാന്‍ കഴിയില്ല എന്നാല്‍ യേശുവില്‍ വിശ്വസിക്കുക വഴി അവര്‍ അവരുടെ ജന്‍മപാപത്തില്‍നിന്നും രക്ഷിക്കപ്പെടുന്നു. കർമ്മ പാപങ്ങള്‍ ദൈനം ദിന മാനസാന്തര പ്രാര്‍ത്ഥനകളിലൂടെ കഴികിക്കളഞ്ഞ് മനുഷ്യന്‍ കാലക്രമേണ വിശുദ്ധനായിത്തീരുന്നു.
ഈ സിദ്ധാന്തത്തിന്‍റെ പ്രധാന ഭാഗമെന്നത് ക്രമേണയുള്ള വിശുദ്ധിയാണ്. മനുഷ്യന് യേശുവില്‍ വിശ്വസിച്ച് ക്രമേണ വിശുദ്ധ ക്രിസ്ത്യാനിയാകാം എന്ന ആശയം കൊള്ളാം. ഈ സിദ്ധാന്തം വര്‍ഷങ്ങളായി ധാരാളം ക്രിസ്ത്യാനികളെ വഞ്ചിക്കയും, അവരെ സുരക്ഷിതരെന്ന് തോന്നിക്കയും ചെയ്തു. അതുകാരണമാണ് ധാരാളം അവനിലും വിശുദ്ധരായ ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിലുണ്ടായത്.
അവര്‍ ചിന്തിക്കുന്നത് ഒരു ദിവസം അവന്‍ വെറുതെ മാറുമെന്നും വീണ്ടും പാപമുണ്ടാകയില്ലെന്നുമാണ്. എന്നാല്‍ അവര്‍ അവരുടെ ജീവിതം പാപികളായി ജീവിക്കയും മരണശേഷം ദൈവത്തിനു മുന്നില്‍ പാപികളായി വിധിക്കപ്പെടുകയും ചെയ്യും.
ബൈബിളിലെ സത്യവചനം വായിക്കുക. റോമര്‍ 8:30 ല്‍ `മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു`.
29-മത്തെ വാക്യത്തില്‍ `അവന്‍ മുന്നറിഞ്ഞവരെ തന്‍റെ സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു`. ആദ്യനോട്ടത്തില്‍ തോന്നുക വിശുദ്ധരാകാനുള്ള പടികളുണ്ടെന്നാണ്, എന്നാല്‍ വചനം നമ്മോടു പറയുന്നത് നീതീകരണം എന്നന്നേക്കുമായി അനുവദിച്ചു എന്നാണ്.
`വിളിച്ചവരെ നീതീകരിച്ചും` യേശു പാപികളെ വിളിച്ചു യോര്‍ദ്ദാനിലെ അവന്‍റെ സ്നാനത്തിലൂടെയും അവന്‍റെ കുരിശുമരണത്തിലൂടെയും അവരെ വിശുദ്ധീകരിച്ചു.
അതിനാല്‍ യേശുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ കീര്‍ത്തിയുള്ള കുഞ്ഞുങ്ങള്‍ ആകുന്നു. പാപികളെ വീണ്ടെടുക്കുന്നതും അവന്‍റെ പേരില്‍ കീര്‍ത്തീകരിക്കുന്നതും ദൈവാനുകൂല്യമാണ്.
ഇതാണ് ദൈവം പറയുന്നത്. എന്നാല്‍ ചില ക്രിസ്ത്യാനികള്‍ നമ്മോട് റോമര്‍ 8:30 നോക്കാന്‍ പറയുന്നത്. `വിശുദ്ധീകരിക്കപ്പെടാനുള്ള പടികളുണ്ട്. അതര്‍ത്ഥമാക്കുന്നത് നമുക്ക് ക്രമേണ വിശുദ്ധരാകാം എന്നല്ലേ?` ഇങ്ങനെയാണ് അവന്‍ ചതിക്കപ്പെടുന്നത്. അവര്‍ ജനങ്ങളോട് ഭാവികാലത്തില്‍ പറയുന്നത് പാപി കാലപ്പഴക്കംകൊണ്ട് വിശുദ്ധനാകും എന്നാണ്.
എന്നാല്‍ ബൈബിള്‍ നമ്മോട് ഭാവികാലത്തില്‍ പറയുന്നില്ല, എന്നാല്‍ കേവല ഭൂതകാലത്തില്‍ നാം എന്നെന്നേക്കുമായി വിശുദ്ധരായി. ഭാവിയുടെ ആശയത്തിലും കേവല ഭൂതകാലത്തിലും വ്യക്തമായ വ്യത്യാസം ഉണ്ട്.
നമ്മള്‍ പൂര്‍ണ്ണമായും ബൈബിളില്‍ വിശ്വസിക്കണം. എഴുതപ്പെട്ടതുപ്രകാരം, നമുക്ക് എന്നെന്നേക്കുമായി ദൈവ കുഞ്ഞുങ്ങള്‍ ആകാം. ഇത് ക്രമേണയുള്ള വിശുദ്ധി സിദ്ധാന്തത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.
ക്രമേണയുള്ള വിശുദ്ധ സിദ്ധാന്തം പറയുന്നത് നമ്മള്‍ യേശുവില്‍ വിശ്വസിക്കുമ്പോള്‍ ആദ്യപാപം മാത്രം മാപ്പായി എന്നാണ്. ഇത് പ്രകാരം നമ്മള്‍ മതപരമായ ജീവിതം നയിച്ച് നമ്മുടെ ദിവസ പാപങ്ങള്‍ക്കായി പശ്ചാത്തപിച്ചാല്‍, നമ്മള്‍ ദൈവത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ നാം നീതിമാന്മാരായിത്തീരും.
ധാരാളം ആള്‍ക്കാര്‍ ഈ സിദ്ധാന്തത്തില്‍ വിശ്വസിക്കയാല്‍, അവര്‍ യേശുവില്‍ വിശ്വസിച്ചതിനുശേഷവും അവര്‍ പാപികളായി തുടരുന്നു. അങ്ങനെയാണ് ക്രമേണയുള്ള വിശുദ്ധതാ സിദ്ധാന്തം അസത്യമാവുന്നത്.
ബൈബിള്‍ വ്യക്തമായും നമ്മോട് പറയുന്നത് വിശ്വാസത്തിലൂടെ നമ്മള്‍ നീതീകരിക്കയും ദൈവ മക്കള്‍ ആകയും ചെയ്തു എന്നാണ്. കുഞ്ഞുങ്ങള്‍ ലോകത്തില്‍ വരുന്നതുപോലെ തന്നെ, ദൈവമക്കളും അവര്‍ യേശുവിന്‍റെ വീണ്ടെടുപ്പ് അറികയും വിശ്വസിക്കയും ചെയ്തയുടനെ വിശുദ്ധീകരിക്കപ്പെട്ടു. കപടമായ ക്രമേണയുള്ള വിശുദ്ധസിദ്ധാന്തം ഉരുത്തിരിഞ്ഞത് കുഞ്ഞുങ്ങളില്‍നിന്നാണ്.
എല്ലാപാപങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണ്ണമോചനം
പൂര്‍ണ്ണ വിശുദ്ധീകരണത്തിനായി നാം എന്തു ചെയ്യണം?
നാം വെള്ളത്തിലും ആത്മാവിലുമുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കണം.
റോമര്‍ 8:1,2 പറയുന്നത്, `അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു`. ഇതു പറയുന്നത് ദൈവം എല്ലാ പാപികളെയും നീതിമാന്മാരാക്കയും യേശുവിലേക്കു വന്നവരെ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്ന് മോചിപ്പിക്കയും ചെയ്തു എന്നാണ്.
ബൈബിള്‍ നമ്മോട് സമ്പൂര്‍ണ്ണ വീണ്ടെടുപ്പിനെപ്പറ്റി എബ്രായര്‍ 9:12 ല്‍ പറയുന്നു: `ആട്ടുകൊറ്റന്മാരുടെയും പശുക്കിടാങ്ങളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ചു, എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിപ്പിച്ചു`. ഇത് അര്‍ത്ഥമാക്കുന്നത് നമ്മള്‍, യേശുവില്‍ വിശ്വസിക്കുന്നവര്‍, വീണ്ടെടുക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലെത്തും എന്നാണ്.
നമ്മള്‍ യേശുക്രിസ്തുവിന്‍റെ വെള്ളത്തിലും ആത്മാവിലുമുള്ള വീണ്ടെടുപ്പിന്‍റെ സുവിശേഷം കേട്ട് വിശ്വസിച്ച് നമ്മുടെ പാപങ്ങള്‍ മാപ്പാക്കപ്പെട്ടു. എന്നാല്‍ ആദ്യപാപം മാത്രം മാപ്പാക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പാപികള്‍ക്ക് സത്യമായും രക്ഷിക്കപ്പെടാന്‍ കഴിയില്ല. അവന്‍ യേശുവില്‍ വിശ്വസിച്ചതിന്നു ശേഷം ചെയ്യുന്ന പാപങ്ങളില്‍ നിന്ന് വിശുദ്ധീകരിക്കപ്പെടണമെങ്കില്‍, അവര്‍ക്ക് തോന്നുന്നത് അവര്‍ ദിവസവും മാനസാന്തരപ്പെടണമെന്നാണ്.
അവരുടെ വഴിതെറ്റിക്കപ്പെട്ട വിശ്വാസം അവരെ നരകത്തിലെത്തിക്കുന്നു. അവരുടെ തെറ്റായ വിശ്വാസം കാരണം അവര്‍ അവരുടെ തെറ്റുകളില്‍നിന്നുള്ള മോചനത്തിനായി ദിവസവും മാനസാന്തരപ്പെടുന്നു. ഇത് നമ്മെ നരകത്തില്‍നിന്നും മോചിപ്പിക്കുന്ന സത്യവിശ്വാസമല്ല.
അവര്‍ യേശുവില്‍ വിശ്വസിക്കയും ഒരിക്കലായിട്ടു വീണ്ടെടുക്കയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ നീതിമാന്മാരും ദൈവമക്കളുമായേനെ. സത്യമാനസാന്തരം വിശ്വാസികളെ നീതിമാന്മാരാക്കയും ഒരിക്കലായിട്ടു അവരെ ദൈവശിശുക്കളാക്കി മാറ്റുകയും ചെയ്യും.
വിശ്വാസികള്‍ ലോക പാപത്തില്‍നിന്നു മോചിപ്പിക്കപ്പെട്ടുവെങ്കിലും, അവരുടെ മരണദിവസംവരെ അവരുടെ ജഡത്തിന് മാറ്റമുണ്ടാകുന്നില്ല. എന്നാല്‍ അവരുടെ ഹൃദയം ദൈവനീതിയില്‍ മുക്കിയിട്ടിരിക്കും. നമ്മള്‍ ഒരിക്കലും ഈ സത്യത്തെ മനസ്സിലാക്കാതെയിരിക്കരുത്.
ബൈബിള്‍ പറയുന്നത് നമ്മള്‍ സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ നാം വിശുദ്ധീകരിക്കപ്പെടുകയും നീതിമാന്മാരാക്കപ്പെടുകയും ചെയ്യുന്നു.
നമുക്ക് സത്യസുവിശേഷത്തിനായി എബ്രായര്‍ 10:9-14 വരെ നോക്കാം. `ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യാന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന്‍ രണ്ടാമത്തേതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുകൊണ്ടു നില്‍ക്കുന്നു. യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്‍റെ ശത്രുക്കള്‍ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കു സദാ കാലത്തേക്കും സല്‍ഗുണ പൂര്‍ത്തി വരുത്തിയിരിക്കുന്നു`.
`ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീര യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു`. ഇത് സമ്പൂര്‍ണ്ണ വര്‍ത്തമാനകാലത്തിലാണ് അല്ലാതെ ഭാവികാലത്തിലല്ല എന്നതു ശ്രദ്ധിക്കുക.
പൂര്‍ണ്ണമായും വിശുദ്ധീകരിക്കപ്പെടുന്നതിന്, യേശു നമുക്കുതന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ മനുഷ്യന്‍ വിശ്വസിച്ചാല്‍ മതി.
യേശു ഒരിക്കലായിട്ടു എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു എല്ലാവര്‍ക്കും തന്നു
എപ്പോഴും സന്തോഷിപ്പിന്‍? (1 തെസ്സലൊനീക്യര്‍ 5:16)
എന്തുകൊണ്ടെന്നാല്‍ യേശു അവന്‍റെ എല്ലാ പാപങ്ങളും വഹിച്ചു.
നമ്മള്‍ യേശുവിന്‍റെ എന്നേക്കുമുള്ള വീണ്ടെടുപ്പില്‍ വിശ്വസിക്കുകയാണെങ്കില്‍, നമ്മള്‍ പെട്ടെന്ന് നീതിമാന്മാരായിത്തീരുന്നു. ബൈബിള്‍ പറയുന്നത്, `എപ്പോഴും സന്തോഷിപ്പിന്‍, ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍, എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍` (1 തെസ്സലോനിക്യർ 5:16-18).
എപ്പോഴും സന്തോഷിപ്പിന്‍. എങ്ങനെയാണ് ഒരു മനുഷ്യന് എപ്പോഴും സന്തോഷിപ്പാന്‍ കഴിയുക? ഒരിക്കലായിട്ടു എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് കിട്ടുന്ന ഒരുവന് അവസാനമില്ലാതെ സന്തോഷിപ്പാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ അവന്‍ പാപത്തില്‍നിന്നു സ്വതന്ത്രനാണ്, അവന്‍റെ എല്ലാ പാപങ്ങളും യേശു യോര്‍ദ്ദാനില്‍വെച്ച് വഹിച്ചു എന്ന അറിവില്‍ അവന്‍ സുരക്ഷിതനാണ്. അവന്‍ അവന്‍റെ മുന്നില്‍ വിനീതനായി അവന്‍റെ മഹത്വത്തിന് സ്തോത്രം ചെയ്ത് ഒടുങ്ങാതെ സന്തോഷിക്കാം.
`അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍` (റോമര്‍ 4:7). സത്യത്തില്‍ അവന്‍റെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും മനുഷ്യന്‍റെ പാപം മറച്ചു എന്നതിന് അര്‍ത്ഥമില്ല. അവന്‍റെ ഹൃദയം വൃത്തിയാക്കപ്പെട്ടു. അവന്‍റെ എല്ലാ പാപങ്ങളും യേശു കഴുകിക്കളഞ്ഞ് ഒരിക്കലായിട്ടു അവനെ രക്ഷിച്ചു.
ഈ എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് പുതിയനിയമത്തിലുണ്ട്. യേശു സ്നാനപ്പെട്ടപ്പോള്‍, അവന്‍ പറഞ്ഞു, `ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം` (മത്തായി 3:15).
പഴയനിയമത്തില്‍ കൈവെപ്പിലൂടെ ആട്ടുകൊറ്റന്മാരോ ചെമ്മരിയാടോ മനുഷ്യന്‍റെ പാപത്തെ വഹിച്ചതുപോലെ, യേശു ലോക പാപങ്ങളെ വഹിച്ച് മനുഷ്യരാശിയെ ഏറ്റവും ശരിയായതും ഉചിതവുമായ രീതിയില്‍ ശുദ്ധീകരിച്ചു.
`സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം`, യേശു പറഞ്ഞു. ഏറ്റവും ശരിയായ രീതിയില്‍ സ്നാനപ്പെട്ട് യേശു മാനവരാശിയുടെ ആകെ പാപം അവനിലേക്ക് വഹിച്ചു, അങ്ങനെ നമ്മളെ രക്ഷിക്കുന്നു.
മത്തായി 3:15 ല്‍ എഴുതിയിരിക്കുന്നത് യേശു ലോക പാപങ്ങളെയെല്ലാം വഹിച്ചു, ദൈവത്തിന്‍റെ നീതി പൂര്‍ണ്ണമായി നമ്മള്‍ എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് മനസിലാക്കാന്‍ ശ്രമിക്കരുത്. ഇത് നമ്മള്‍ അവന്‍റെ മോചനത്തിന്‍റെ വചനമായി എടുക്കണം. `ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍` (സങ്കീര്‍ത്തനം 32:1).
ഹൃദയത്തിന്‍റെയും ജഡത്തിന്‍റെയും എല്ലാ പാപങ്ങളും, അവന്‍ യോഹന്നാന്‍ സ്നാപകനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടപ്പോള്‍ യേശു കഴുകിക്കളഞ്ഞു. നമ്മള്‍ ഈ അഴിമതി നിറഞ്ഞ ദുഷിച്ച ലോകത്തില്‍ ചെയ്ത പാപങ്ങള്‍ക്കായി അവന്‍ വിധിക്കപ്പെട്ടു. നമ്മുടെ പാപങ്ങളെയെല്ലാം വഹിച്ചശേഷം, അവന്‍ കുരിശില്‍ മരിച്ചു.
ഈ പാപത്തിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഒരിക്കലായിട്ടു നീതിമാന്മാരും നിഷ്കളങ്കരുമാകാം. യേശു എന്നേക്കുമായി ജീവിക്കുന്നതിനാല്‍, ക്രിസ്തുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്ന ആരും നീതിമാനായിത്തീരുന്നു.
ഇപ്പോള്‍ നമുക്കു ദൈവത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്നിട്ട് ചോദിക്കാം, `സുഖമാണോ, യഹോവേ? ഞാന്‍ നിന്‍റെ ഏകജാതനായ പുത്രനില്‍, യേശുക്രിസ്തുവില്‍, വിശ്വസിക്കുന്നു, ഞാനും നിന്‍റെ പുത്രനാണ്. പിതാവേ, സ്തോത്രം. എന്നെ നിന്‍റെ പുത്രനാക്കിയതിന് സ്തോത്രം. ഇത് എന്‍റെ പ്രവൃത്തിയല്ല, എന്നാല്‍ യേശുവില്‍ വെള്ളത്തിലും ആത്മാവിലുമുള്ള വീണ്ടെടുപ്പിന്‍റെ വിശ്വാസത്തിലൂടെയാണ്. നീ എന്നെ ലോകപാപങ്ങളില്‍നിന്ന് രക്ഷിച്ചു. `ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം` (മത്തായി 3:15). യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ കുരുശിലൂടെയും, ഞാന്‍ നിന്‍റെ പുത്രനായിത്തീര്‍ന്നു. അതിന് ഞാന്‍ നിന്നെ സ്തോത്രം ചെയ്യുന്നു`.
നിങ്ങള്‍ നിങ്ങളുടെ എല്ലാ പാപങ്ങളും യേശുവിങ്കലേക്കു കടത്തിവിട്ടുവോ? നിങ്ങളുടെ എല്ലാ പാപവും അവന്‍ വഹിച്ചുവോ? ബൈബിള്‍ നമ്മോട് പറയുന്നത് യേശുവിന്‍റെ സ്നാനത്തിനും അവന്‍റെ കുരിശിലെ മരണത്തിലും ഉള്ള വിശ്വാസത്താല്‍ മാത്രം പാപികള്‍ വിശുദ്ധന്മാരാകുന്നു.
യേശുവിന്‍റെ സ്നാനവും വീണ്ടെടുപ്പുമായുള്ള ബന്ധം
യേശുവിന്‍റെ സ്നാനവും വീണ്ടെടുപ്പുമായുള്ള ബന്ധം എന്താണ്?
കൈവെപ്പിലൂടെ പ്രവചിച്ച വീണ്ടെടുപ്പിനെ യേശുവിന്‍റെ സ്നാനം പ്രതിനിധീകരിക്കുന്നു.
വിശ്വസിക്കുന്നുവെങ്കിലും പാപിയായി ജീവിക്കുന്ന ഒരു മനുഷ്യന്‍ പള്ളിയില്‍ പോയി ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്ന് കരുതുക, `ദൈവമേ, ഞാന്‍ കഴിഞ്ഞ ആഴ്ച ചെയ്ത പാപങ്ങള്‍ പൊറുക്കുക. ഈ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ചെയ്ത പാപങ്ങള്‍ പൊറുക്കുക. യഹോവേ, എന്‍റെ ഇന്നിന്‍റെ പാപങ്ങള്‍ പൊറുക്കുക. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു`.
ഈ മനുഷ്യന്‍റെ ദൈനംദിന പാപങ്ങള്‍ പൊറുത്തു എന്ന് നമുക്ക് കരുതാം. എന്നാല്‍ ഇതിനുശേഷം, അവന്‍ അവന്‍റെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോയി പാപങ്ങള്‍ വീണ്ടും ചെയ്യുന്നു. അങ്ങനെ, അവന്‍ വീണ്ടും ഒരു പാപിയാകുന്നു.
യേശു ദൈവത്തിന്‍റെ കുഞ്ഞാടായി എല്ലാ പാപികളുടെയും പാപങ്ങള്‍ അവന്‍റെ സ്നാനത്തിലൂടെ വഹിച്ച് കുരിശില്‍ ക്രൂശിക്കപ്പെട്ട് അവരെ വീണ്ടെടുത്തു. വീണ്ടെടുക്കപ്പെടണമെങ്കില്‍, പാപികള്‍ ഇനിപറയുന്നവ വിശ്വസിച്ചാലേ വീണ്ടെടുക്കപ്പെടുകയുള്ളൂ.
അവന്‍ യേഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റപ്പോള്‍ യേശു എല്ലാ പാപങ്ങളും വഹിച്ചു, അങ്ങനെ ദൈവനീതി പൂര്‍ത്തിയായി. ലോകത്തിന്‍റെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞു. ഇതില്‍ വിശ്വസിക്കുന്നവരെല്ലാം മോചിക്കപ്പെട്ടു. മത്തായി 3:13-17 ല്‍ എഴുതപ്പെട്ടപോലെ, `ഇങ്ങനെ` യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട് എല്ലാ വിശ്വാസികളുടെയും രക്ഷകനായി.
സത്യസുവിശേഷം നമ്മോട് പറയുന്നത് ഒരിക്കലായിട്ടു ലോകത്തിന്‍റെ പാപങ്ങളെയെല്ലാം യേശു വഹിച്ചു. എന്നാല്‍ കപട വേദശാസ്ത്രം നമ്മോട് പറയുന്നത് നമ്മള്‍ എല്ലാ ദിവസവും വീണ്ടെടുക്കപ്പെടുന്നു എന്നത്രേ. ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത്? നമ്മള്‍ ഒരിക്കലായിട്ടു വീണ്ടെടുക്കപ്പെട്ടോ, അതോ നമ്മള്‍ എല്ലാ ദിവസവും വീണ്ടെടുക്കപ്പെടുന്നുവോ?
യേശു ഒരിക്കലായിട്ടു നമ്മെ മോചിപ്പിച്ചു എന്നത് സത്യമാണ്. സത്യവിശ്വാസിയെന്നാല്‍ ഒരിക്കലായിട്ടു വെള്ളത്തിനാലും ആത്മാവിനാലുമുള്ള വീണ്ടെടുപ്പിലുള്ള വിശ്വാസമത്രെ. എന്നും നമ്മള്‍ വീണ്ടെടുക്കപ്പെടണം എന്നു വിശ്വസിക്കുന്നവര്‍ ഒരിക്കലും മോചിക്കപ്പെടുന്നില്ല.
അവര്‍ അറിയേണ്ടത് യാഥാര്‍ത്ഥ വീണ്ടെടുപ്പ് യേശു ഒരിക്കലായിട്ടു അവന്‍റെ സ്നാനത്തിലൂടെയും കുരിശു മരണത്തിലൂടെയും നമ്മളെ മോചിപ്പിച്ചു എന്ന വിശ്വാസത്തില്‍ നിന്നു വരുന്നു എന്നാണ്. നമ്മള്‍ ചെയ്യേണ്ടത് ദൈവത്തിന് സ്തോത്രം ചെയ്യുകയും ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുകയുമാണ്.
എന്നാല്‍ വിശ്വാസത്തില്‍ വഴിതെറ്റപ്പെട്ട ആള്‍ക്കാര്‍ വിശ്വസിക്കുന്നത് നമ്മള്‍ ആദ്യപാപത്തില്‍ നിന്നു മാത്രമേ മോചിക്കപ്പെട്ടിട്ടുള്ളൂ എന്നത്രേ, അതിനാല്‍ നമ്മള്‍ യഥാര്‍ത്ഥ പാപങ്ങളില്‍നിന്ന് ദിവസവും വീണ്ടെടുക്കപ്പെടണം, അങ്ങനെ നമ്മള്‍ `ക്രമേണ` നീതിമാന്മാരായി മാറുവാന്‍ കഴിയും. അത് തെറ്റാണ്.
യേശുവിന്‍റെ സ്നാനവും അവന്‍റെ കുരിശുമരണവും പാപക്ഷമ ഒരിക്കലായിട്ടു തന്നു. യോഹന്നാന്‍ സ്നാപകനിലൂടെ നമ്മുടെ പാപങ്ങള്‍ യേശുവിലേക്കു കടത്തിവിടപ്പെടുകയും നമ്മളെ രക്ഷിക്കാനായി യേശു കുരിശില്‍ മരിക്കയും വേണമായിരുന്നു.
`എന്നോടു ക്ഷമിക്കണം` എന്നു പാപം ചെയ്തിട്ടു പറയുന്നത് ദൈവത്തിന്‍റെ നീതിക്കു ഉചിതമല്ല. ദൈവത്തിന്‍റെ നീതി പറയുന്നത് പാപത്തിന്‍റെ ശബളം മരണമത്രേ. ദൈവം നീതിമാനും പരിശുദ്ധനും എന്ന് നാമറിയണം.
`ഞാന്‍ ദുഃഖിക്കുന്നു, എന്നോടു ക്ഷമിക്കണം` എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നവന്‍ ദൈവത്തിന്‍റെ നീതി അറിയുന്നില്ല. അവര്‍ ക്ഷമിപ്പാനായി പ്രാര്‍ത്ഥിക്കും, എന്നാല്‍ അവരുടെ സ്വന്തം മനസാക്ഷിയെ കറക്കുക മാത്രം ചെയ്യും. ഒരാള്‍ എന്നും പാപം ചെയ്യുന്നു എന്നതിനാല്‍ അയാളുടെ മനസാക്ഷിയെ അവന്‍റെ പാപങ്ങള്‍ക്കായി നിരന്തരമായി മാനസാന്തരപ്പെടുന്നതു ശരിയാണോ? മോചനത്തിനായുള്ള ഒരേയൊരു വഴി യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിക്കുക മാത്രമാണ്. ഇത് നമ്മള്‍ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കണം. ദൈവത്തിന്‍റെ ശിക്ഷാവിധി ഒഴിവാക്കാന്‍ ഈ ഒരേയോരു വഴി മാത്രമേ ഉള്ളൂ.
നമുക്ക് പാപമോചനത്തെപ്പറ്റി കൂടുതലായി ചിന്തിക്കാം. എബ്രായർ 9:22 പറയുന്നത്, `ന്യായപ്രമാണ പ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല`.
ദൈവത്തിന്‍റെ നീതിമത്തായ ന്യായപ്രമാണപ്രകാരം, പാപങ്ങള്‍ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു, രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ഇതാണ് ദൈവത്തിന്‍റെ നീതിമത്തായ ന്യായപ്രമാണം. പാപത്തിന്‍റെ ശമ്പളമില്ലാതെ, ഒരിക്കലും വിമോചനമുണ്ടാകാന്‍ കഴിയില്ല.
ദൈവത്തിന്‍റെ ന്യായപ്രമാണം നീതിമത്താകുന്നു. നമ്മള്‍ പാപികളെ മോചിപ്പിക്കാനായി യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുകയും കുരിശില്‍ രക്തം ചൊരികയും ചെയ്തു. നമ്മുടെ പാപങ്ങള്‍ക്കു വില നല്‍കാനായി അവന്‍ നമ്മുടെ അരുതായ്മകളെ അവന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും വഹിച്ചു. നമുക്കായി അവന്‍ പാപത്തിന്‍റെ വില നല്‍കി.
വീണ്ടെടുപ്പ് ഒരിക്കലായിട്ടു നല്‍കപ്പെട്ടോ, അതോ ദിവസവും?
ഒരിക്കലായിട്ട്. എല്ലാ പാപികളുടെയും പാപം അവന്‍റെ സ്നാനത്തിലൂടെ യേശു വഹിച്ചു.
മത്തായി 3:15 ല്‍, യേശു ഏറ്റവും ഉചിതമായ രീതിയില്‍ സ്നാനപ്പെട്ടപ്പോള്‍, ലോകത്തിന്‍റെ പാപങ്ങളില്‍നിന്നു നമ്മെ മോചിപ്പാനായി അവന്‍റെ സ്നാനത്തിലൂടെയും അവന്‍ എല്ലാ പാപങ്ങളെയും കഴുകികളഞ്ഞു കുരിശില്‍ മരിച്ചു.
ദിവസവും പൊറുക്കാനാവശ്യപ്പെടുക എന്നാല്‍ ദിവസവും വീണ്ടും അവനോടു നമ്മുടെ പാപങ്ങള്‍ വഹിക്കാനും മരിക്കാനും ആവശ്യപ്പെടുന്നതിനു സമമാണ്. നമ്മള്‍ ശരിക്കും ദൈവത്തിന്‍റെ നീതിമത്തായ നിയമം മനസിലാക്കണം. നമ്മെ പാപങ്ങളില്‍നിന്നും മോചിപ്പാനായി യേശുവിന് വീണ്ടും വീണ്ടും മരിക്കേണ്ട ആവശ്യമില്ല. യേശുവില്‍ വിശ്വസിക്കുന്നവര്‍ യഥാര്‍ത്ഥ പാപങ്ങള്‍ പൊറുക്കാനായി ആവശ്യപ്പെടുന്നത് തീരെ മര്യാദയില്ലാത്ത പ്രവൃത്തിയായാണ് ദൈവത്തിന് തോന്നുന്നത്. `ഈ മര്യാദയില്ലാത്ത വിഡ്ഡികള്‍! എന്‍റെ പുത്രന്‍, യേശു രണ്ടാമതും സ്നാനപ്പെടുകയും കുരിശില്‍ വീണ്ടും മരിക്കയുമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്! അവര്‍ യേശുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കയും എന്നിട്ടും അവരെ സ്വയം പാപികളെന്നു വിളിക്കയും! ഞാന്‍ അവരെ എന്‍റെ നീതിമത്തായ ന്യായപ്രമാണത്താല്‍ ശിക്ഷവിധിച്ച് അവരെ എരിയുന്ന നരകത്തീ യിലെക്കെറിയും. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഏകജാതനായ പുത്രനെ രണ്ടാമതും കൊല്ലാന്‍ തയ്യാറാകുമോ? നിങ്ങള്‍ എന്നോടു ആവശ്യപ്പെടുന്നത് നിങ്ങളുടെ യഥാര്‍ത്ഥ പാപങ്ങള്‍ക്കായി എന്‍റെ പുത്രനെ വീണ്ടും കൊല്ലാനാണ്. ലോകത്തിന്‍റെ പാപങ്ങളില്‍നിന്നും നിങ്ങളെ ഒരിക്കല്‍ രക്ഷിക്കാനായി ഞാന്‍ എന്‍റെ സ്വന്തം പുത്രനെ കൊന്നുകഴിഞ്ഞു. അതുകൊണ്ട് എന്നോട് വീണ്ടും വീണ്ടും നിങ്ങളുടെ യഥാര്‍ത്ഥ പാപങ്ങള്‍ പൊറുക്കാനാവശ്യപ്പെട്ട് എന്‍റെ കോപത്തെ ജ്വലിപ്പിക്കാതിരിക്കുക, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക മാത്രം ചെയ്യുക`.
പാപികളായി കഴിയുന്നവരോട് യേശു പറയുന്നത്, യഥാര്‍ത്ഥ സുവിശേഷം പ്രസംഗിക്കുന്ന ഒരു പ്രാര്‍ത്ഥനാലയത്തില്‍ പോവുക, കള്ളവിശ്വാസത്തെ വെടിഞ്ഞിട്ട് കള്ളസത്യത്തെയും വിശ്വാസത്തെയും കടന്ന് വീണ്ടെടുപ്പ് സ്വീകരിക്കുക.
ഇപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിച്ച് രക്ഷിക്കപ്പെടാന്‍ സമയമായി. നിങ്ങള്‍ വിശ്വസിക്കുന്നുവോ?
വിശ്വാസത്തിന്‍റെ ഫലം സത്യത്തിലല്ല, പ്രവൃത്തിയിലത്രെ
സ്ഥിരവിശ്വാസത്തിന്‍റെ ജീവിതം നയിക്കാന്‍ മിക്കവാറും ക്രിസ്ത്യാനികള്‍ക്ക് കഴിയാത്തതെന്തുകൊണ്ടാണ്?
എന്തുകൊണ്ടെന്നാല്‍ അവര്‍ അവരുടെ സ്വന്തം പ്രവൃത്തിയെ ആശ്രയിക്കുന്നു.
യേശുവില്‍ വിശ്വസിക്കുന്ന പാപികള്‍ അവര്‍ മോചിപ്പിക്കപ്പെട്ടില്ലെങ്കിലും 35 വര്‍ഷങ്ങള്‍ ശോഭയോടെ തിളങ്ങും. അവര്‍ തുടക്കത്തില്‍ പ്രത്യാശയുള്ളവരായിരിക്കും, എന്നാല്‍ അവരുടെ വിശ്വാസം കാലത്തിനനുസൃതമായി കുറയും. നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികളിലൂടെ യേശുവില്‍ വിശ്വസിക്കയാണെങ്കില്‍, നിങ്ങളുടെയും പ്രത്യാശ പെട്ടെന്ന് അപ്രത്യക്ഷമാകും.
അന്ധന് കാഴ്ചയില്ല. അതുകൊണ്ട് അവര്‍ അവരുടെ മറ്റ് ഇന്ദ്രിയങ്ങളെ ആശ്രയിച്ച് അറിവ് സമ്പാദിക്കുന്നു. അവര്‍ക്ക് കണ്ണീര്‍ കിണറുകളുണ്ടാകുന്നതായി തോന്നുമ്പോള്‍, അത് മോചനത്തിന്‍റെ അടയാളമായി അവര്‍ തെറ്റിദ്ധരിക്കുന്നു. യഥാര്‍ത്ഥ മോചനം ഒരു വികാരമല്ല.
ആത്മീയ അന്ധര്‍ അവരുടെ ആദ്യസ്നേഹം ഉണർവ് യോഗങ്ങളില്‍ ദയനീയമായി പങ്കെടുത്ത് വീണ്ടും നേടാന്‍ ശ്രമിക്കുന്നു, എന്നാല്‍ അവര്‍ക്ക് ആ വികാരം വീണ്ടെടുക്കാനാവില്ല. പാപത്തിന്‍റെ മോചനം അതുപോലെ നേടാന്‍ അസാദ്ധ്യമാണ്. അവര്‍ ആദ്യം മുതല്‍ തന്നെ കൃത്യമായി വിശ്വസിച്ചിരുന്നുവെങ്കില്‍, മോചനവും അവന്‍റെ മഹത്വവും ദിവസങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് കൂടുതല്‍ പ്രകാശിച്ചേനെ.
എന്നാല്‍ കള്ളമോചനം തുടക്കത്തില്‍ പ്രകാശിക്കുമെങ്കിലും അതിനുശേഷം തിളക്കം നഷ്ടപ്പെടുന്നു. ആത്മീയ അന്ധര്‍ തുടക്കം മുതല്‍ തന്നെ യഥാര്‍ത്ഥ സുവിശേഷം കേള്‍ക്കാന്‍ പരാജയപ്പെടുന്നതിനാല്‍ പ്രത്യാശയുടെ തിളക്കം പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.
കാപട്യക്കാരായ എഴുത്തുകാരും പരീശന്മാരും ബൈബിള്‍ അവരുടെ കക്ഷത്തില്‍വെച്ച്, യഹോവയുടെ പ്രാര്‍ത്ഥനയും അപ്പൊസ്തല പ്രവൃത്തികളും ഹൃദ്യസ്ഥമാക്കി, എല്ലായ്പ്പോഴും പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് പ്രാര്‍ത്ഥനാലയത്തില്‍ സ്ഥാനക്കയറ്റം ലഭിക്കയും അവര്‍ വൈകാരികമായി ഊര്‍ജ്ജസ്വലരാകയും ചെയ്യുമെങ്കിലും അവരുടെ പാപങ്ങള്‍ അടിഞ്ഞുകൂടി അവസാനം അവരെ ദൈവം പുറത്താക്കുന്നു. പുറത്ത് അവരെ മതപരമായ തിളക്കത്തിന്‍റെ വെള്ള പൊതിയുമെങ്കിലും, ഉള്ളില്‍ അവരുടെ മനസുകള്‍ പാപത്താല്‍ ചീഞ്ഞുനാറും. ഇത് സത്യത്തില്‍ അല്ലാതെ മതപരമായ പ്രവൃത്തിയിലുള്ള വിശ്വാസത്തിന്‍റെ ഫലമാണ്.
വിശ്വാസത്തിലൂടെ നാം നീതിമാന്മാരായി
ഇപ്പോള്‍തന്നെ ഈ ലോകത്തിന്‍റെ എല്ലാ പാപത്തിനുമുള്ള വീണ്ടെടുപ്പ് പൂര്‍ത്തിയായോ?
അതെ. അത് യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ കുരിശിലെ മരണത്തിലൂടെയും നിറവേറി.
നമുക്ക് എബ്രായര്‍ 10:16-18 വായിക്കാം. `ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്യാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്‍റെ അരുളിപ്പാട് എന്നു അരുളിചെയ്തശേഷം: `അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല` എന്നു അരുളിചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല`.
ഇപ്പോള്‍ നാം യേശുവിന്‍റെ സ്നാനത്തിന്‍റെ വെള്ളത്താലും അവന്‍റെ കുരിശിലെ രക്തത്താലും വീണ്ടെടുക്കപ്പെട്ടു നമുക്ക് ഇനി പാപങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തത്തിന്‍റെ ആവശ്യമില്ല. ഇത് ആദ്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അപരിചിതമായി തോന്നാം, എന്നാല്‍ ഇത് ബൈബിളിനെ അടിസ്ഥാനമാക്കിയാണ്. അത് മനുഷ്യന്‍റെ വാക്കുകളാണോ? ബൈബിളാണ് എന്തും അളക്കാനുള്ള ആധാരവും അടിസ്ഥാന രേഖയും.
`ഈ കാലം കഴിഞ്ഞശേഷം എന്‍റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളില്‍ എഴുതും`. നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടശേഷം എന്തു തോന്നുന്നു? ഇപ്പോള്‍ നിങ്ങളുടെ ഹൃദയം പാപങ്ങളില്‍ നിന്നു സ്വതന്ത്രമാണ്, നിങ്ങള്‍ക്ക് ഉേന്മഷം തോന്നുന്നു.നിങ്ങള്‍ക്ക് ഒരു നീതിമാനായി മാറി പ്രകാശത്തില്‍ ജീവിക്കാന്‍ കഴിയും.
എബ്രായര്‍ 10:17 ല്‍ ദൈവം അരുളിചെയ്യുന്നു `അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല`. അവന്‍ നമ്മോട് അരുളിചെയ്യുന്നത് വീണ്ടെടുക്കപ്പെട്ടവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും അവന്‍ ഇനി ഓര്‍ക്കയുമില്ല എന്നുതന്നെ. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ യേശു ഏറ്റവും ഉചിതമായ രീതിയില്‍ സ്നാനപ്പെട്ടു, `ഇങ്ങനെ` എല്ലാ പാപങ്ങളും വഹിച്ചശേഷം, അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി യേശു വിധിക്കപ്പെട്ടു.
ഇപ്പോള്‍ യേശു നമ്മുടെ എല്ലാ പാപങ്ങള്‍ക്കും വില നല്‍കിക്കഴിഞ്ഞിരിക്കുന്നു, നമ്മള്‍ അവയെ ഓര്‍ക്കണം എന്നാല്‍ അവയെപ്പറ്റി കുറ്റബോധം തോന്നേണ്ട കാര്യമില്ല. യേശു എല്ലാ പാപങ്ങളും കഴുകിക്കളയുകയും നമുക്കുവേണ്ടി കുരിശില്‍ രക്തം ചൊരികയും ചെയ്തതിനാല്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി നമുക്ക് മരിക്കേണ്ട കാര്യമില്ല.
എബ്രായര്‍ 10:18 പറയുന്നത്, `എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല`. ഇത് അര്‍ത്ഥമാക്കുന്നത് അവന്‍ ലോകത്തിന്‍റെ പാപങ്ങളെയെല്ലാം വലിച്ചെടുത്തു എന്നത്രേ. ഇതിന് യേശുവില്‍ പുനര്‍ജനനം പ്രാപിച്ചവരാരും പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ചെയ്യേണ്ട ആവശ്യമില്ല എന്നും അര്‍ത്ഥമുണ്ട്.
`ദൈവമേ, എന്നോടു ദയവായി പൊറുക്കണമേ, ഞാനിതുവരെ വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തതു കാരണം ഞാന്‍ യേശുവില്‍ വിശ്വസിച്ചിട്ടും ഞാന്‍ ദുരിതത്തിലായിരിക്കുന്നു. ഞാനൊരു ക്രിസ്ത്യാനിയാണ്, എങ്കിലും എന്‍റെ മനസ് പാപത്താല്‍ ചീഞ്ഞുനാറുന്നു` നമ്മള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല.
പാപികള്‍ പാപത്തെ തിരിച്ചറിയാതെ തന്നെ അതു ചെയ്യുന്നു. അവര്‍ക്ക് ദൈവത്തിന്‍റെ സത്യത്തെ ന്യായപ്രമാണം അറിയാത്തതിനാല്‍ അവര്‍ക്ക് പാപമെന്തെന്ന് അറിവില്ല. അവര്‍ക്ക് ആകെ അറിയാവുന്നത് അവര്‍ ബോധത്തില്‍ പാപം ചെയ്യരുത് എന്നാല്‍ ദൈവത്തിനു മുന്നില്‍ പാപമെന്തെന്ന് അവര്‍ക്ക് അറിയില്ല. യേശുവില്‍ വിശ്വസിക്കാതിരിക്കുന്നത് പാപമെന്ന് ദൈവം ചൂണ്ടിക്കാട്ടി.
യോഹന്നാൻ 16:9 ല്‍ ദൈവത്തിനു മുമ്പില്‍ പാപമെന്തെന്ന് അവന്‍ പറയുന്നു. അവന്‍ എന്നില്‍ വിശ്വസിക്കായ്ക ദൈവത്തിനു മുന്നില്‍ പാപമാണ്. നീതിയെക്കുറിച്ചു യോഹന്നാൻ 16:10 പറയുന്നത് `ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും` മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഈ ലോകത്തെ എല്ലാ പാപങ്ങളില്‍ നിന്നും യേശു മോചിപ്പിച്ചു കഴിഞ്ഞു, അതിനാല്‍ അവന് രണ്ടാം സ്നാനത്തിലൂടെയും കുരിശു മരണത്തിലൂടെയും വീണ്ടും മോചിപ്പിക്കേണ്ട കാര്യമില്ല.
അവന്‍ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവരെ വിളിച്ചു വിശുദ്ധീകരിച്ചു അവരെ നീതിമാന്മാരാക്കി. ഈ ലോകത്തില്‍ വീണ്ടെടുപ്പ് അവന്‍റെ സ്നാനത്തിലൂടെയും കുരിശിലെ മരണത്തിലൂടെയും പൂര്‍ത്തിയായി. പാപികളുടെ മോചനത്തിനായി ഇനി വേറൊരു വീണ്ടെടുപ്പ് ആവശ്യമില്ല.
`നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല` (അപ്പൊസ്തല പ്രവൃത്തി 4:12). യേശു ഈ ലോകത്തിലേക്കു വന്നു, യോഹന്നാന്‍റെ സ്നപകനാല്‍ സ്നാനപ്പെട്ടു, പാപികളെയെല്ലാം മോചിപ്പാനായി കുരിശില്‍ രക്തം ചൊരിഞ്ഞു. ഇതു നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിച്ച് രക്ഷിക്കപ്പെടുക. യേശു നിങ്ങളെ വെള്ളത്താലും ആത്മാവാലും വിശുദ്ധീകരിച്ചു.
യേശു വെള്ളത്തിലൂടെയും ആത്മാവിലും നമ്മുടെ ജഡത്തില്‍നിന്നു എല്ലാ പാപങ്ങളും തൂത്തെറിഞ്ഞു. നമ്മള്‍ വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടു. നമ്മള്‍ സത്യത്തില്‍ വിശ്വസിച്ചാല്‍, നമ്മള്‍ യേശുക്രിസ്തുവിലൂടെയുള്ള സുവിശേഷത്തില്‍ വിശ്വസിച്ചാല്‍, ഒരിക്കലായിട്ടു നാം നീതിമാന്മാരായിത്തീരും. ഇതു രണ്ടുമാണ് അടിസ്ഥാന സത്യം, യേശുക്രിസ്തുവിന്‍റെ സ്നാനവും അവന്‍റെ കുരിശുമരണവും.
പാപികള്‍ അവരുടെ കൂടാരമായി ഉപയോഗിക്കുന്ന വചനങ്ങള്‍
നമുക്ക് യഥാര്‍ത്ഥമായും നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് വീണ്ടെടുക്കപ്പെടുവാന്‍ കഴിയുമോ? അതോ നമ്മള്‍ മുന്‍പേതന്നെ വീണ്ടെടുക്കപ്പെട്ടുവോ?
ദൈവം ഒരിക്കലായിട്ടു പാപത്തില്‍ നിന്നു വീണ്ടെടുപ്പു തന്നു.
1 യോഹന്നാൻ 1:9 പറയുന്നത്, `നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു`.
നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ ക്ഷമിക്കപ്പെടുമെങ്കില്‍ എത്ര നല്ലതായിരുന്നു. ഇതു മനസില്‍ വച്ചുകൊണ്ട്, ചില വേദശാസ്ത്രക്കാര്‍ ഒരു പുതിയ സഭയുമായിവന്നു. അവര്‍ പറഞ്ഞത് എല്ലാത്തവണയും ഒരാള്‍ ഏറ്റുപറയുമ്പോള്‍ അവന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു എന്നാണ്. ഇത് വളരെ സൗകര്യപ്രദമല്ലേ? എന്നാല്‍ യേശു നമ്മള്‍ ദൈവത്തോട് നമ്മെത്തന്നെ ഏറ്റുപറയുമ്പോള്‍ ക്ഷമിക്കപ്പെടുമെന്ന് ഒരിക്കലും പറഞ്ഞില്ല.
വെറുതെ നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ട് നമുക്ക് യഥാര്‍ത്ഥമായും ക്ഷമിപ്പാന്‍ കഴിയുമോ, അതോ നമ്മള്‍ മുന്‍പേതന്നെ വീണ്ടെടുക്കപ്പെട്ടുവോ? ഏതാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? അവര്‍ ഏറ്റുപറയുന്ന ഓരോ തവണയും അവര്‍ ക്ഷമിക്കപ്പെടുന്നു എന്നാണ് കള്ളസഭയുടെ ആള്‍ക്കാര്‍ വാദിക്കുന്നത്, എന്നാല്‍ വാസ്തവത്തില്‍, അവര്‍ക്ക് വീണ്ടെടുപ്പിന്‍റെ സത്യമായ വാക്കുകള്‍ അറിവില്ലാത്തതിനാല്‍ അവരുടെ ഹൃദയങ്ങളില്‍ പാപം നിലനില്‍ക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ എപ്പോഴെല്ലാം അവരുടെ പാപങ്ങളുടെ ക്ഷമയ്ക്കായി പ്രാര്‍ത്ഥിക്കുമ്പോഴും മാപ്പാക്കപ്പെടുന്നു എന്നതില്‍ കാര്യമില്ല.
വീണ്ടെടുപ്പില്‍ വിശ്വസിക്കുന്ന ഈ കാരണംകൊണ്ട് നമ്മോടു പറയപ്പെട്ടതെന്തായിരുന്നാലും നമ്മള്‍ അവന്‍റെ വീണ്ടെടുപ്പിന്‍റെ വചനത്തെ ശ്രദ്ധിച്ച് സത്യവും കള്ളവും തമ്മില്‍ വേര്‍തിരിച്ചറിയണം.
പാപികള്‍ 1യോഹന്നാൻ 1:9 നെ തെറ്റിദ്ധരിക്കുന്നു. അവര്‍ തെറ്റായി ചിന്തിക്കുന്നത് ഇത് ദൈനംദിന പാപങ്ങളുടെ ക്ഷമയുമായി ബന്ധപ്പെട്ടതെന്നാണ്. നമുക്കാ പാഠം ശ്രദ്ധയോടെ വായിക്കാം. `നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു`.
നിങ്ങള്‍ ആദ്യപാപത്തില്‍ നിന്നുമാത്രം രക്ഷിക്കപ്പെട്ടു എന്ന് ചിന്തിച്ച് അവന്‍ അവയെ ക്ഷമിച്ച് വിശ്വസ്തനും നീതിമാനുമായിരിക്കേണ്ടതിന്നു നമ്മുടെ യഥാര്‍ത്ഥ പാപങ്ങള്‍ ക്ഷമിപ്പാനായി നമ്മള്‍ ഏറ്റുപറയേണ്ടതുണ്ടോ? ഇവയെല്ലാം നമ്മുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തമുണ്ടാകുന്ന വഴിതെറ്റിക്കപ്പെട്ട ചിന്തകളാണ്.
നമ്മള്‍ സ്നാനത്തിലും യേശുവിന്‍റെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ ഇത് സത്യമല്ലെന്ന് നമ്മള്‍ തിരിച്ചറിയുന്നു. വളരെ വളരെ സമയത്തിന് മുമ്പ്തന്നെ അവന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞിരിക്കുന്നു.
ആത്മാവില്‍ വിശ്വസിക്കയും തെറ്റായ ചിന്തകളില്‍ വിശ്വസിക്കയും രണ്ട് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. സ്വന്തം ചിന്തകള്‍ക്കനുസൃതമായി വിശ്വസിക്കുന്നവര്‍ക്ക് എല്ലാ ദിവസവും അവരുടെ പാപങ്ങള്‍ കഴുകിക്കളയണമെന്ന് തോന്നുന്നു, എന്നാല്‍ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്നാനത്തിലൂടെയും യേശുക്രിസ്തുവിന്‍റെ രക്തത്തിലൂടെയും ഒരിക്കലായിട്ടു അവര്‍ മോചിക്കപ്പെട്ടുവെന്ന് അറിയാം.
പുതുതായി വീണ്ടെടുക്കപ്പെടാനായി എല്ലാ ദിവസവും ഏറ്റു പറഞ്ഞേ മതിയാകൂ എന്ന് വിശ്വസിക്കുന്നവര്‍ വാസ്തവത്തില്‍ സ്നാനത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയും ലഭിച്ച വീണ്ടെടുപ്പില്‍ വിശ്വസിക്കാതിരിക്കുക എന്ന പാപമാണ് ചെയ്യുന്നത്.
നിങ്ങള്‍ ഒരിക്കലായിട്ടു സ്നാനത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയും വീണ്ടെടുക്കപ്പെട്ടുവോ? വീണ്ടെടുക്കപ്പെടാത്തവര്‍ എല്ലാ ദിവസവും അവരുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് രക്ഷ പ്രാപിപ്പാന്‍ ശ്രമിക്കുന്നു. ഇത് അവര്‍ ഭാവിയില്‍ ചെയ്യുന്നു. യഥാര്‍ത്ഥ പാപങ്ങള്‍ക്ക് എന്തുചെയ്യും എന്ന പ്രശ്നം അവശേഷിപ്പിക്കുന്നു.
അവര്‍ ഭാവി പാപങ്ങള്‍ മുന്‍കൂട്ടി ഏറ്റുപറയാന്‍ ശ്രമിക്കുമായിരിക്കും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് യേശുവിലുള്ള വിശ്വാസക്കുറവ് കാണിക്കുന്നു. ഈ ആള്‍ക്കാര്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തോട് അന്ധരാണ്. യേശു അവന്‍റെ സ്നാനത്തിലൂം രക്തത്തിലും ഒരിക്കലായിട്ടു നമ്മെ പാപത്തില്‍ നിന്നു മോചിപ്പിച്ചു, അവനായിട്ടു ശിക്ഷാവിധി സ്വീകരിച്ചു. അവനില്‍ വിശ്വസിക്ക മാത്രം കൊണ്ടു നാം മോചിക്കപ്പെടും.
നിങ്ങള്‍ രക്ഷിക്കപ്പെടാനായി നിങ്ങളുടെ ഭാവി പാപങ്ങള്‍ക്കായി ഏറ്റുപറയണമെന്ന് ചിന്തിച്ചാല്‍, നിങ്ങള്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതിനെക്കുറിച്ച് ഒന്നുമറിയാത്ത അവിശ്വാസികളില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ല. പാപികള്‍ക്ക് ഏറ്റുപറച്ചിലിലൂടെ വീണ്ടെടുപ്പാനാവില്ല.
അതുകൊണ്ട് നിങ്ങള്‍ സത്യസന്ധമായി ഏറ്റുപറഞ്ഞാല്‍, `ഞാന്‍ ഇതുവരെ വീണ്ടെടുത്തിട്ടില്ലാത്ത ഒരു പാപിയാണ്` എന്നിട്ട് നിങ്ങള്‍ അവന്‍റെ സ്നാനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സുവിശേഷം കേള്‍ക്കയും വിശ്വിസക്കയും ചെയ്യുന്നുവെങ്കില്‍, ദൈവം നിങ്ങളുടെ എല്ലാ പാപങ്ങളില്‍നിന്നും തീര്‍ച്ചയായും മോചിപ്പിക്കും.
എന്നാല്‍ നിങ്ങള്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കാതെ മാനസാന്തരപ്രാര്‍ത്ഥനയില്‍ ഒളിക്കുകമാത്രം ചെയ്താല്‍, നിങ്ങള്‍ക്ക് യേശു നീതിമാനായ ന്യായാപധിപനായി ഈ ലോകത്തില്‍ വീണ്ടും വരുമ്പോള്‍ ഭയങ്കരമായ ശിക്ഷാവിധി അനുഭവിക്കേണ്ടിവരും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവരെല്ലാം വിധിക്കപ്പെടും. അവര്‍ അവരുടെ ഏറ്റുപറച്ചിലില്‍ മറഞ്ഞിരുന്നാല്‍, അവര്‍ ശിക്ഷാവിധി അഭിമുഖീകരിക്കേണ്ടിവരും. അതുകൊണ്ട്, ശിക്ഷാവിധി ദിവസത്തിനായി കാത്തിരിക്കാതിരിക്കുക.
ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ഭാഗ്യത്തില്‍ വിശ്വസിക്ക.
ശരിയായ ഏറ്റുപറച്ചിലും സത്യവിശ്വാസവും
എന്താണ് ഒരു പാപിക്കുള്ള ശരിയായ ഏറ്റുപറച്ചില്‍?
അവന്‍ സത്യസുവിശേഷത്തില്‍ വിശ്വസിച്ചില്ല എങ്കില്‍ അവനില്‍ പാപമുണ്ടെന്നും നരകത്തില്‍ പോകുമെന്നുമുള്ള ഏറ്റുപറച്ചില്‍.
ദൈവം നമ്മെ ഒരിക്കലായിട്ടു വീണ്ടെടുത്തു. ഞാന്‍ പറയാന്‍ ശ്രമിക്കുന്നതെന്ത് എന്നതിനു ഒരു യഥാര്‍ത്ഥ ജീവിത ഉദാഹരണം ഇതാ. നമുക്ക് ഒരു വടക്കന്‍ കൊറിയ ചാരന്‍ തെക്കുവന്നു എന്നു കരുതാം. അവന്‍ നമ്മള്‍ എത്ര ധനവാന്മാരെന്ന് കാണുന്നു, അവന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിയുന്നു, അവന്‍ ചാരപ്രവര്‍ത്തനം വെടിയുന്നു.
അവന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി, ഇതുപോലെ ഏറ്റുപറഞ്ഞിരിക്കാം, പറയുന്നു, `ഞാന്‍ വടക്കുനിന്നെത്തിയ ഒരു ചാരനാണ്`, അല്ലെങ്കില്‍ `ഞാന്‍ തെക്കുവന്നത് ഇന്നയിന്ന ആള്‍ക്കാരെ വധിക്കാനാണ്, ഇതും അതും എല്ലാം സ്ഫോടനം നടത്തി നശിപ്പിക്കാനാണ്, ഞാനിതെല്ലാം നശിപ്പിച്ചുകഴിഞ്ഞു, എന്നാല്‍ ഞാന്‍ സ്വയമായി കീഴടങ്ങുകയാണ്. അതിനാല്‍ ഞാന്‍ ഇനിമേല്‍ ഒരു ചാരനല്ല`.
ഇത് ഒരു ശരിയായ ഏറ്റുപറച്ചിലാണോ? അവന്‍ യഥാര്‍ത്ഥമായും ഏറ്റുപറയാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍, അവന്‍ `ഞാനൊരു ചാരനാണ്` എന്നുമാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഈ ലളിതമായ വാചകം മതി എല്ലാറ്റിനും: അവനൊരു ചീത്ത മനുഷ്യനെന്നും അവനെ വിധിക്കണമെന്നും. ആ ലളിതമായ വാചകത്തോടെ, ഏതു ദൗത്യം അവനില്‍ നിക്ഷിപ്തമായിരുന്നാലും, അവന്‍ ക്ഷമിക്കപ്പെടുമായിരുന്നു.
ഇതുപോലെതന്നെ യേശുവില്‍ വിശ്വസിക്കുന്ന ഒരു പാപി ദൈവത്തിനു മുന്നില്‍ ഏറ്റുപറയുകയാണെങ്കില്‍, `ഞാനിതുവരെ വീണ്ടെടുക്കപ്പെടാത്ത ഒരു പാപിയാണ്, ഞാന്‍ നരകത്തിലേക്കെറിയപ്പെടാനും വിധിക്കപ്പെടാനും തയ്യാറെടുക്കപ്പെട്ടിരിക്കുന്നു. ദയവായി എന്നെ രക്ഷിക്കേണമേ` അവന്‍ വീണ്ടെടുക്കപ്പെടുന്നു. യേശു നമുക്കുവേണ്ടി സ്നാനപ്പെടുകയും രക്തം ചൊരികയും ചെയ്തു.
വെളിപ്പാടു 2:17 പറയുന്നത്, `ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും`. ബൈബിള്‍ പറയുന്നത് സത്യസുവിശേഷം ലഭിക്കുന്നവനു മാത്രമേ യേശുവിന്‍റെ നാമം അറിയുകയുള്ളൂ. ഒരിക്കലായിട്ടു വീണ്ടെടുക്കപ്പെട്ടവന്‍ മാത്രമേ നീതിമാന്മാനാകുന്നതിന്‍റെ രഹസ്യം അറികയുള്ളൂ.
ഇത് അറിയാത്തവന്‍ ദൈനംദിന മാനസാന്തര പ്രാര്‍ത്ഥനകള്‍ നടത്തിയാലും അവന്‍ ഒരു പാപിയായിത്തന്നെയിരിക്കും. ഏറ്റുപറയുക എന്നാല്‍ എല്ലാ ദിവസവും ക്ഷമിപ്പാനായി പ്രാര്‍ത്ഥിക്കുക എന്ന് അര്‍ത്ഥമില്ല. ഒരാള്‍ 10 വര്‍ഷമായി ക്രിസ്ത്യാനിയായിരുന്നാലും, അവന്‍ ദൈവത്തിന്‍റെ ക്ഷമയ്ക്കായി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കയാണെങ്കില്‍ ഇപ്പോഴും അവന്‍ ഒരു പാപിയാണ്. അവനിതുവരെ ദൈവപുത്രനായിട്ടില്ല.
രക്ഷിക്കപ്പെടാനായി അവന്‍ ഒരു പാപിയാണെന്ന് ഏറ്റുപറയുകയും യേശുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കയും വേണം. ഇതാണ് സത്യവിശ്വാസം.
ഒരാളുടെ പാപങ്ങള്‍ പട്ടികയാക്കുന്നതല്ല 1 യോഹന്നാൻ 1:9 നമ്മോട് പറയുന്ന ഏറ്റുപറച്ചില്‍
നമുക്ക് നമ്മുടെ പാപങ്ങള്‍ എല്ലാദിവസവും ഏറ്റു പറയേണ്ടതുണ്ടോ,
അതല്ല ഒരു പ്രാവശ്യമായി രക്ഷിക്കപ്പെട്ടോ?
ഒറ്റ പ്രാവശ്യമായി
ഒരു കള്ളനും കുലപാതകിയും അവന്‍റെ പ്രവൃത്തികള്‍ ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെടാനാകുമോ? വെറുതെ ഏറ്റുപറയുന്നതു കൊണ്ട് ഒരാളുടെ പാപം വീണ്ടെടുക്കപ്പെടുന്നില്ല. യേശുവില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിക്കുന്ന അനുഗ്രഹിക്കപ്പെട്ട സുവിശേഷത്തിലൂടെ മാത്രമേ അവര്‍ വീണ്ടെടുക്കപ്പെടുകയുള്ളൂ. ചില വഴിതെറ്റിക്കപ്പെട്ട വിശ്വാസികള്‍ ഇങ്ങനെ ഏറ്റുപറയുന്നു.
`പ്രിയപ്പെട്ട ദൈവമേ, ഞാന്‍ ഒരുത്തനുമായി ഇന്നും വഴക്കിട്ടു. ഞാന്‍ പാപം ചെയ്തു. ഞാന്‍ ഒരാളെ ചതിച്ചു. ഞാന്‍ ഒരു സാധനം കട്ടു.`
അവനിങ്ങനെ തുടരുകയാണെങ്കില്‍ ദൈവം പറയും `വായടക്ക്, എടാ പാപീ! അതുകൊണ്ട്?`
`ദയവായി കേള്‍ക്ക. ദൈവമേ, അങ്ങ് അരുളിയത് ഞങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയാനാണ്. ഞാന്‍ നിന്‍റെ കൃപയ്ക്കായി അപേക്ഷിക്കുന്നു.`
ഇത്തരത്തിലുള്ള പ്രാര്‍ത്ഥനയല്ല ദൈവം കേള്‍ക്കാനാഗ്രഹിക്കുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവരുടെ പ്രാര്‍ത്ഥനയാണ്: സ്വന്തം പാപം സമ്മതിക്കുന്നവരുടെയും സത്യമായും വീണ്ടും ജനിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെയും.
അഗസ്റ്റിന്‍ പറഞ്ഞത് അവന്‍റെ അമ്മയുടെ മുല കുടിച്ചതിന് അവന്‍ മാനസാന്തരപ്പെട്ടു എന്നത്രെ. അവന്‍ ചിന്തിച്ചത് അത്തരം ഏറ്റുപറച്ചില്‍ അവനെ സ്വര്‍ഗ്ഗരാജ്യത്തിലേക്കു നയിക്കും എന്നാണ്. നമുക്ക് ഇതില്‍ ചിരിക്കാന്‍ മാത്രമെ കഴിയു. ഒരാളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ മാത്രേ പോര.
ദൈവം അരുളുന്നു, `ഒച്ചയുണ്ടാക്കാതെ നീ പാപം ചെയ്തോ എന്ന് എന്നോടു പറയുക. നീ ചെയ്തുവെങ്കില്‍ അതിനെപ്പറ്റി പറയുന്നത് നിര്‍ത്തുക. ഇന്നുവരെ നിങ്ങള്‍ തെറ്റായി വിശ്വസിച്ചിരുന്നു, അതുകൊണ്ട് സത്യം പഠിപ്പിക്കുന്ന ഒരു സഭയില്‍ പോക. ശരിയായ വിധത്തില്‍ വീണ്ടെടുപ്പിന്‍റെ സുവിശേഷം വിശ്വസിച്ച് വീണ്ടെടുക്കപ്പെടുക. അല്ലെങ്കില്‍ ഞാന്‍ വന്ന് നിന്നെ ന്യായംവിധിക്കും.`
ക്ഷമിപ്പാനായുള്ള മാനസാന്തര പ്രാര്‍ത്ഥനകളും ഏറ്റുപറച്ചിലിലൂടെ രക്ഷിപ്പിപ്പാനായുള്ള മറ്റു ശ്രമങ്ങളും കാണിക്കുന്നത് വഴിതെറ്റിക്കപ്പെട്ടതും അസത്യവുമായ വിശ്വാസത്തെയാണ്.
1 യോഹന്നാൻ 1:9 ല്‍ എഴുതിയിരിക്കുന്നത് നമ്മള്‍ നമ്മുടെ പാപങ്ങള്‍ സമ്മതിക്കുമ്പോള്‍, വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം നമ്മെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.
`എന്നെ വിട്ടുപോകുവിന്‍`
അധര്‍മ്മം പ്രവര്‍ത്തിക്കുക എന്നാലെന്താണ് അര്‍ത്ഥമാക്കുന്നത്?
ഒരാളുടെ ഹൃദയത്തിലുള്ള പാപത്തോടൊപ്പം യേശുവില്‍ വിശ്വസിക്കുക എന്ന്
ഇതര്‍ത്ഥമാക്കുന്നു.
വഴിതെറ്റിയ വിശ്വാസമുള്ള ക്രിസ്തീയ പാപികള്‍, യേശുവിനു മുന്നില്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ്. `കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.` (മത്തായി 7:22-23)
അസത്യത്തില്‍ വിശ്വസിക്കുന്ന ഒരുത്തന്‍ മരിച്ചു എന്നു സങ്കല്പിക്കുക, ദൈവത്തിനു മുന്നില്‍ നിന്നിട്ട്, പറയുന്നു, `എങ്ങനെയുണ്ട്, കര്‍ത്താവേ? ഞാന്‍ അവിടെ താഴെ നിന്ന് അങ്ങ് സുന്ദരനാണെന്ന് ചിന്തിച്ചിരുന്നു, എന്നാല്‍ ഇവിടെ മുകളില്‍ അങ്ങ് കൂടുതല്‍ സുന്ദരനാണ്. കര്‍ത്താവേ, സ്തോത്രം. അങ്ങ് എന്നെ രക്ഷിച്ചു. എന്‍റെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും അങ്ങ് പാപമില്ലാത്തവനായി കണ്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാമെന്ന നിന്‍റെ വാഗ്ദാനത്താല്‍ ഞാനിവിടെ വന്നു. ഇപ്പോള്‍ പൂക്കള്‍ വിടര്‍ന്നുവിലസുന്ന ഇടത്തേക്ക് ഞാന്‍ പോകും. നിന്നെ വീണ്ടും കാണാമെന്ന് കരുതി വിട ചൊല്ലുന്നു.`
അവന്‍ ഉദ്യാനത്തിലേക്ക് നടക്കുമ്പോള്‍ യേശു അവനെ തടയുന്നു: `നില്‍ക്ക! ഈ മനുഷ്യന്‍റെ ഹൃദയത്തില്‍ പാപമുണ്ടോ എന്ന് നമുക്ക് നോക്കാം. നീ ഒരു പാപിയോണോ?`
`തീര്‍ച്ചയായും എന്നില്‍ പാപമുണ്ട്. പക്ഷേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നില്ലയോ?`
`നീ എന്നില്‍ വിശ്വസിച്ചിട്ടും നിന്നില്‍ പാപമുണ്ടോ?`
`തീര്‍ച്ചയായും, എന്നില്‍ പാപമുണ്ട്.`
`എന്ത്? നിന്നില്‍ പാപമുണ്ടോ? എനിക്ക് ജീവപുസ്തകം തരിക. പ്രവൃത്തിപുസ്തകവും കൊണ്ടു വരിക. അവന്‍റെ പേര്‍ നോക്കുക. അവന്‍റെ പേര്‍ ഏതു പുസ്തകത്തിലാണ്.`
തീര്‍ച്ചയായും അവന്‍റെ പേര്‍ പ്രവൃത്തിപുസ്തകത്തില്‍ തന്നെ.
`ഇപ്പോള്‍ നീ ഭൂമിയില്‍ ചെയ്ത പാപങ്ങള്‍ ഏറ്റു പറക.`
മനുഷ്യന്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ ദൈവം അവന്‍റെ വായ ബലമായി തുറന്ന് അവന്‍റെ പാപങ്ങള്‍ ഏറ്റുപറയിക്കുന്നു.
`അതെ, ഞാന്‍ അപ്രകാരമത്തിലുള്ള പാപങ്ങള്‍ ചെയ്തിട്ടുണ്ട്........`
അവനാകെ ആശയകുഴപ്പത്തിലായി. അവന്‍റെ വായ അടക്കാനേ കഴിയുന്നില്ല.
`കൊള്ളാം, അതു ധാരാളം! അവന്‍ നരകത്തിലെ പ്രവേശനത്തിന് ആവശ്യമായത്ര ചെയ്തിട്ടുണ്ട്. അവന്‍ ആവശ്യത്തിലധികം അര്‍ഹനാണ്. അവനെ ആ കത്തുന്ന സ്ഥലത്തേക്ക് അയക്കുക.`
അവന്‍ പൂക്കള്‍ വിടര്‍ന്നു വിലസുന്ന സ്ഥലത്തേക്ക് അയക്കപ്പെടുന്നില്ല, എന്നാല്‍ അവന്‍ നരകത്തിലേക്ക് അയക്കപ്പെടുന്നു. അവനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന്‍റെ പല്ലു കടിക്കുന്നു.
`ഞാന്‍ നിന്നില്‍ വിശ്വസിച്ചു, നിന്‍റെ നാമത്തില്‍ പ്രവചിച്ചു, നിന്‍റെ നാമത്തില്‍ പ്രസംഗിച്ചു, നിന്നെ സേവിക്കാനായി ഞാന്‍ എന്‍റെ വീടു വിറ്റു, അനാഥരെ സഹായിച്ചു, നിന്‍റെ പേരില്‍ ധാരാളം സഹിച്ചു, അതിരാവിലെ പ്രാര്‍ത്ഥിച്ചു, രോഗികളെ ചികിത്സിച്ചു..............ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകേണ്ടവനാണ്.`
അവന്‍ വളരെയധികം പല്ലു കടിക്കുന്നതിനാല്‍ അത് പൊടിഞ്ഞില്ലാതാകുന്നു. അവന്‍ നരകത്തിലെത്തുമ്പോള്‍, യേശുവില്‍ വീണ്ടെടുപ്പിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമറിയാത്ത എല്ലാ ക്രിസ്ത്യാനികളെയും അവന്‍ അവിടെ കാണുന്നു. വീണ്ടെടുപ്പിന്‍റെ സുവിശേഷത്തെ തെറ്റിദ്ധരിക്കുന്നവരെ അവന്‍ ഒഴിവാക്കുന്നു.
കള്ള വിശ്വാസികളുടെ പാപം പ്രവൃത്തിപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു
എവിടെയാണ് എല്ലാ പാപികളുടെയും പാപങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്?
അവരുടെ ഹൃദയങ്ങളിലും പ്രവൃത്തിപുസ്തകത്തിലും അവ രേഖപ്പെടുത്തിയിരിക്കുന്നു.
നമ്മള്‍ യേശുവില്‍ വിശ്വസിച്ചാലുമില്ലെങ്കിലും, ഹൃദയങ്ങളില്‍ പാപമുള്ളവരെയെല്ലാം ദൈവം നശിപ്പിക്കുന്നു. ഒരു തുള്ളി പാപമെങ്കിലും ഒരാളുടെ ഹൃദയത്തില്‍ അവന്‍ കണ്ടാല്‍, ആ വ്യക്തിക്ക് ശിക്ഷാവിധിദിവസം നരകം വിധിക്കുന്നു. ഇതുവരെ വീണ്ടെടുക്കപ്പെടാത്ത പാപികളോട് ദൈവം ആവശ്യപ്പെടുന്നത് അവര്‍ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ മോചിച്ചിട്ടില്ല എന്ന് ഏറ്റുപറവാനാണ്.
ഒരു പാപിയുടെ പാപം അവന്‍റെ ഹൃദയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കപ്പെട്ടവന്‍ അവരുടെ പാപത്തെ ഓര്‍ത്തേക്കാം, എന്നാല്‍ അത് അവരുടെ ഹൃദയങ്ങളില്‍ നിന്ന് മാച്ചുകളയപ്പെട്ടു. അവര്‍ നീതിമാന്മാര്‍ ആണ്.
എന്നാല്‍ വീണ്ടും ജനിക്കപ്പെടാത്തവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. അതിനാല്‍, അവര്‍ ദൈവത്തിന്‍റെ മുന്നില്‍ പാപികളാണ്. അവര്‍ പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തുമ്പോള്‍, അവരുടെ പാപങ്ങള്‍ ദൈവത്തില്‍ നിന്ന് അവരെ വേര്‍പെടുത്തുകയും അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതില്‍ നിന്ന് അവനെ തടയുകയും ചെയ്യുന്നു. അവര്‍ ഇതിനും അതിനുമായി പ്രാര്‍ത്ഥിക്കുന്നു, എന്നാല്‍ അവരുടെ പാപം ശേഷിക്കുന്നു. അവര്‍ അവരുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടേയിരിക്കുന്നു, 10 വര്‍ഷങ്ങള്‍ക്കു മുമ്പ്, 11 വര്‍ഷങ്ങള്‍ക്കു മുമ്പ്, മാത്രമല്ല 20 വര്‍ഷങ്ങള്‍ക്കു മുമ്പും ചെയ്ത പാപങ്ങള്‍ക്ക് മാനസാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.
അവര്‍ ശരിക്കും വീണ്ടും വീണ്ടും അവരുടെ പ്രാര്‍ത്ഥനകളില്‍ മാനസാന്തരപ്പെടേണ്ടതുണ്ടോ? എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്? അവര്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ അവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോഴെല്ലാം, അവര്‍ ദൈവത്തിന് മുന്നില്‍ കുറ്റക്കാരെന്ന് ഓര്‍ക്കും. അതുകൊണ്ട് അവര്‍ക്ക് പൂര്‍ണമനസോടെ പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ് അവരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യണമെന്ന് തോന്നുന്നു.
അവരുടെ പാപം ഒരിക്കലും മായിക്കാന്‍ കഴിയാതിരിക്കാനായി ദൈവം അവരുടെ പാപങ്ങള്‍ ഇരുമ്പെഴുത്താണി കൊണ്ട് അവരുടെ ഹൃദയത്തിന്‍റെ പലകയില്‍ എഴുതിവെച്ചിരിക്കുന്നു. അതിന്‍റെ ഫലമായി, അവര്‍ക്ക് ദൈവത്തിന്‍റെ മുന്നില്‍ വരുമ്പോഴെല്ലാം അവരുടെ പാപങ്ങള്‍ ഏറ്റുപറയണമെന്നു തോന്നുന്നു. യേശുവിന്‍റെ പൂര്‍ണ സുവിശേഷത്തിന്‍റെ പകുതി മാത്രം വിശ്വസിക്കുന്നവര്‍ പാപികളായി ദുരിതപൂര്‍ണമായ ജീവിതം കഴിച്ച് നരകത്തിലവസാനിക്കുന്നു.
യിരെമ്യാവു 17:1ല്‍ എഴുതിയിരിക്കുന്നത്, `യഹൂദയുടെ പാപം ഇരുമ്പെഴുത്താണി കൊണ്ടും വജ്രത്തിന്‍റെ മുന കൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.`
യിസ്രായേലിലെ രാജവംശത്തിലുള്ള ആള്‍ക്കാരുടെ പേരാണ് യഹൂദര്‍. ബെബിള്‍ യഹൂദരെക്കൊണ്ട് എല്ലാ മാനവജാതിയെയും പ്രതിനിധീകരിപ്പിക്കുന്നു, അതുകൊണ്ട് യഹൂദരെന്നാല്‍ എല്ലാ ജനങ്ങളും. യഹൂദരുടെ പാപം ഇരുമ്പെഴുത്താണി കൊണ്ടും ഇരുമ്പിനെയും മുറിക്കുന്ന വജ്രത്തിന്‍റെ മുന കൊണ്ടും കൊത്തിയിരിക്കുന്നു. വജ്രമാണ് ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ലോഹം. ഇരുമ്പെഴുത്താണി കൊണ്ടും വജ്രത്തിന്‍റെ മുന കൊണ്ടും നമ്മുടെ പാപങ്ങള്‍ രേഖപ്പെടുത്തിരിക്കുന്നു.
ഒരിക്കല്‍ അവ കൊത്തിക്കഴിഞ്ഞാല്‍, അവ മായ്ക്കാനാവില്ല. നമ്മള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ വിശ്വസിക്കുന്നതുവരെ അവ മായ്ക്കാനാവില്ല.
പാപം അവരുടെ ഹൃദയത്തില്‍ ശേഷിച്ചാല്‍ അവരുടെ ചിന്തകളെ വീണ്ടെടുത്തതു കൊണ്ടോ, വേദശാസ്ത്രം മനഃപാഠമാക്കിയിട്ടോ, അവരെ സഭയ്ക്ക് സമര്‍പ്പിച്ചിട്ടോ ഒരു കാര്യവുമില്ല.
അവരുടെ പാപം യേശുവിന്‍റെ സ്നാനത്തിലൂടെയല്ലാതെ ഒരിക്കലും മായിക്കാനാകാത്തതിനാല്‍ പാപികള്‍ അവയെ ഓര്‍ത്തുകൊണ്ടേയിരിക്കുന്ന, അവര്‍ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം പറയുന്നു, `കര്‍ത്താവേ, ഞാനൊരു പാപിയാണ്.` ദൈവത്തെ പിന്തുടരുവാന്‍ അവര്‍ എത്രകണ്ടു ശ്രമിച്ചാലും, സഭയില്‍ എത്രമാത്രം ഉത്തരവാദിത്വമുള്ളവനായാലും, വേദശാസ്ത്രവും പ്രസ്ഥാനങ്ങളും എത്രമാത്രം പഠിച്ചാലും, അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. അതുകൊണ്ട് അവര്‍ മലമുകളില്‍ പോകും, വിഫലമായി നാക്കിട്ടടിക്കയും കത്തുന്ന ജ്വാലയുടെ ദര്‍ശനം കാണുകയും ചെയ്യും, എന്നാല്‍ ഇത് എല്ലാം ഉപയോഗശൂന്യമാണ്. നിങ്ങളുടെ ഹൃദയത്തില്‍ പാപം അവശേഷിക്കുകയാണ് എങ്കില്‍, നിങ്ങള്‍ ഒരിക്കലും സമാധാനത്തിലാവില്ല.
നമ്മുടെ പാപം, യിരെമ്യാവു 17:1ല്‍ എഴുതിയിരിക്കുന്നതു പോലെ, നമ്മുടെ ബലിപീഠത്തിന്‍റെ കൊമ്പുകളില്‍ കൊത്തിയിരിക്കുന്നു. അവിടെയാണ് ജീവപുസ്തകവും പ്രവൃത്തിപുസ്തകവും. പാപികളുടെ പാപങ്ങള്‍ പ്രവൃത്തിപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവരുടെ ദുഷ്ചെയ്തികളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ദൈവം അവയെ പ്രവൃത്തിപുസ്തകത്തിലും നമ്മുടെ ബോധത്തിന്‍റെ പലകയിലും രേഖപ്പെടുത്തി അവന്‍റെ പ്രമാണത്തിലൂടെ നമ്മെ അവ കാണിക്കുന്നു.
യേശുവിന്‍റെ സ്നാനത്തിലും അവന്‍ നമുക്കായി ചൊരിഞ്ഞ രക്തത്തിലും വിശ്വസിച്ച് ഈ രേഖകള്‍ നമുക്ക് തുടച്ചുവൃത്തിയാക്കി രക്ഷിക്കപ്പെടാം. അപ്പോള്‍ നമ്മള്‍ നിത്യജീവനായി തയ്യാറാകയും നമ്മുടെ പേരുകള്‍ ജീവപുസ്തകത്തില്‍ എഴുതപ്പെടുകയും ചെയ്യും.
നിങ്ങളുടെ പേര് ജീവപുസ്തകത്തില്‍ ഉണ്ടോ?
ആരുടെ പേരൊക്കെയാണ് ജീവപുസ്തകത്തില്‍ ഉള്ളത്?
ഹൃദയങ്ങളില്‍ പാപമില്ലാത്തവരാരോ അവരുടെയെല്ലാം പേരുകള്‍ അവിടെ ഉണ്ട്
നിങ്ങളുടെ പേര് ജീവപുസ്തകത്തില്‍ വരിക എന്നുള്ളത് പ്രധാനമാണ്. നിങ്ങളുടെ പേര് ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, യേശുവില്‍ വിശ്വസിക്കുന്നതു കൊണ്ട് എന്തു പ്രയോജനം? സത്യമായും വീണ്ടെടുപ്പാനായി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനനത്തില്‍ നിങ്ങള്‍ വിശ്വസിക്കണം.
യേശു ഈ ലോകത്തിലേക്കിറങ്ങി വന്നു, 30-മത്തെ വയസ്സില്‍ ലോകത്തിന്‍റെ പാപങ്ങളെ കഴുകിക്കളയുന്നതിനായി സ്നാനപ്പെട്ട് നമ്മെ മോചിപ്പാനായി ക്രൂശില്‍ മരിച്ചു. മത്തായി 3:15ല്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശു `ഇങ്ങനെ` സ്നാനപ്പെടുകയും കുരിശിന്മേല്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. ജീവപുസ്തകത്തില്‍ നമ്മുടെ പേരുകള്‍ ഉള്‍പ്പെടുത്തുവാനായി നാം ഇത് വിശ്വസിക്കുന്നു.
ജനങ്ങള്‍ മരിച്ച് ദൈവത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍, ദൈവം അരുളിചെയ്യുന്നു, `ഈ മനുഷ്യന്‍റെ പേര് ജീവപുസ്തകത്തില്‍ ഉണ്ടോ എന്ന് നോക്കുക.`
`അതെ, കര്‍ത്താവേ.`
`ശരി, നീ എനിക്കായി ഭൂമിയില്‍ കണ്ണീരൊഴുക്കയും ദുരിതമനുഭവിക്കയും ചെയ്തു, ഇപ്പോള്‍ അതൊന്നും മേലില്‍ ആവശ്യമില്ലാത്ത വിധത്തില്‍ ഞാന്‍ ആക്കിക്കൊള്ളാം.`
ദൈവം പ്രതിഫലമായി അവനെ നീതിമാന്‍റെ കിരീടം അണിയിക്കുന്നു.
`സ്തോത്രം, കര്‍ത്താവേ. ഞാനെന്നും കടപ്പെട്ടിരിക്കുന്നു.`
`മാലാഖമാരെ, ഈ മനുഷ്യനെ കിരീടം അണിയിക്കുക.`
`കര്‍ത്താവേ, നീ എന്നെ രക്ഷിച്ചതു തന്നെ അധികമാണ്. കിരീടം എനിക്ക് വളരെ അധികമായി തീരും. സ്തോത്രം. നീ എന്നെ രക്ഷിച്ചതിന്നു തന്നെ ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. നിന്‍റെ സാന്നിധ്യത്തില്‍ ജീവിക്കയാല്‍ തന്നെ ഞാന്‍ വിശുദ്ധരിലധികമായി.`
`മാലാഖമാരേ, മുട്ടുകുത്തി എന്‍റെ ഈ 10,000-മത്തെ പുത്രനെ നിങ്ങളുടെ പുറകിലെടുക്കുക.`
മാലാഖയുടെ മറുപടി `ഉത്തരവ്.`
`ദയവായി എന്‍റെ പുറകില്‍ കയറുക.`
`ഇത് വളരെ സുഖപ്രദമാണ്. ഞാന്‍ ഈ ചെയ്യുന്നതു ശരിയോ? നമുക്ക് പോകാം.`
മാലാഖ സൂക്ഷിച്ച് ചുവടുകളെടുക്കുന്നു.
`നിങ്ങള്‍ നടന്നുപോകാന്‍ ഇഷ്ടപ്പെടുന്നുവോ?`
`ഹാ, ഇവിടെ എത്ര മനോഹരമാണ്. ഈ സ്ഥലം എത്ര വലുതാണ്?`
`ഞാന്‍ എല്ലാ സ്ഥലത്തും കോടിക്കണക്കിന് വര്‍ഷങ്ങളായി പോകുന്നു, എന്നാല്‍ ഇതിന്‍റെ അവസാനം ഞാനിനിയും കണ്ടെത്തണം.`
`അതു സത്യമോ? ഞാന്‍ നിങ്ങള്‍ക്ക് ഭാരമായി തീര്‍ന്നുകാണും. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ താഴെ ഇറക്കാം.`
`ഞങ്ങള്‍ ഇവിടെ ഒരിക്കലും ഊര്‍ജ്ജം ഇല്ലാത്തവരാകില്ല.`
`സ്തോത്രം, എന്നാല്‍ ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മണ്ണില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇവിടെ എവിടെയാണ് എനിക്കുമുന്നെ വന്ന നീതിമാന്മാര്‍?`
`അവര്‍ അവിടെയുണ്ട്.`
`നമുക്ക് അവിടേക്കു പോകാം.`
ഹാല്ലേലുയ്യാ! അതിനുശേഷം അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് നിത്യസന്തോഷത്തില്‍ എന്നേക്കുമായി ജീവിക്കുന്നു.
ഇനി നമ്മള്‍ സങ്കല്പിക്കുന്നത് യേശുവില്‍ വിശ്വസിച്ചിട്ടും പാപിയായ ഒരു മനുഷ്യന്‍ ദൈവത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നു. അവനും പറയുന്നത് അവന്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും അവന്‍ ഒരു പാപിയാണെന്ന് അംഗീകരിക്കുന്നു എന്നുമത്രെ.
ദൈവം അരുളിചെയ്യുന്നു, `ഈ മനുഷ്യന്‍റെ പേര് ജീവപുസ്തകത്തില്‍ ഉണ്ടോ എന്ന് നോക്കുക.`
`ഇത് പുസ്തകത്തില്‍ ഇല്ല, കര്‍ത്താവേ.`
`അപ്പോള്‍ പ്രവൃത്തിപുസ്തകത്തില്‍ നോക്കുക.`
`അവന്‍റെ പേരും അവന്‍റെ പാപങ്ങളും ഇവിടെയുണ്ട്.`
`അപ്പോള്‍ ഈ മനുഷ്യനെ ഇന്ധനത്തിന്‍റെ വിലയേക്കുറിച്ച് അവന് ഒരിക്കലും ദുഃഖിക്കേണ്ടി വരാത്ത ഒരു സ്ഥലത്തേക്കയക്കുക, അവന്‍ അവിടെ എന്നും കഴിയട്ടെ.`
`കര്‍ത്താവേ, ഇത് അനീതിയാണ്................`
അവന്‍ പറയുന്നത് ഇത് അനീതിയെന്ന്. യേശുവില്‍ കഠിനമായി ഉറച്ചുവിശ്വസിച്ചിട്ടും എന്തുകൊണ്ടാണ് അവന്‍ നരകത്തില്‍ അയക്കപ്പെട്ടത്?
അവന്‍ സാത്താനാല്‍ ചതിക്കപ്പെട്ടതിനാല്‍ അവന്‍ സുവിശേഷത്തിന്‍റെ പകുതി മാത്രമേ അവന്‍ ശ്രദ്ധിച്ചിട്ടുള്ളൂ എന്നതാണ് കാരണം. നമ്മള്‍ യേശുവിന്‍റെ വീണ്ടെടുപ്പിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം തെറ്റായി ധരിച്ചാല്‍, അവസാനം നമ്മളും നരകത്തില്‍ എത്തും.
ഈ മനുഷ്യന്‍ യേശുവില്‍ വിശ്വസിച്ചു, എന്നിട്ടും അവന്‍ സാത്താനാല്‍ ചതിക്കപ്പെട്ട് അവന്‍ ഒരു പാപിയാണെന്ന് ചിന്തിച്ചു. എന്നാല്‍ അവന്‍ സത്യസുവിശേഷം കേട്ടിരുന്നുവെങ്കില്‍, അവന്‍റെ വിശ്വാസം തെറ്റാണെന്ന് അവന്‍ തിരിച്ചറിഞ്ഞേനെ. അവന്‍റെ സ്വന്തം വിശ്വാസത്തോടുള്ള സ്വാര്‍ത്ഥതാപരമായ അടുപ്പത്താല്‍ അവന്‍ വിശ്വസിക്കുന്നതില്‍ പരാജയപ്പെട്ടു.
നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതില്‍ വിശ്വസിക്കണം. മത്തായി 3:15ല്‍ എഴുതിയിരിക്കുന്നതു പോലെ `ഇങ്ങനെ` യേശു ലോകത്തിന്‍റെ പാപങ്ങളെയെല്ലാം വഹിച്ചു. നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും രക്ഷയില്‍ വിശ്വസിക്കണം.
ആരുടെ പേരാണ് പ്രവൃത്തിപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്?
അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെതന്നെ ഹൃദയത്തില്‍ പാപമുള്ളവരുടെ പേരാണ്
നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തും വിശ്വസിക്കാനാണ് എങ്കില്‍, മറ്റൊരാളുടെ അഭ്യര്‍ത്ഥന നിരസിക്കാത്ത ഒരു സത്സ്വഭാവിയെ പോലെ, നിങ്ങള്‍ അവസാനം നരകത്തില്‍ എത്തിപ്പെടാം. ധാരാളം സത്സ്വഭാവികള്‍ നരകത്തിലുണ്ട്, എന്നാല്‍ സ്വര്‍ഗ്ഗത്തില്‍, അവിടെയുള്ളത് അവര്‍ വിശ്വസിക്കുന്നതെന്തോ അതിനായി പോരാടിയ യഥാര്‍ത്ഥ പോരാളികളാണുള്ളത്.
സ്വര്‍ഗ്ഗത്തിലുള്ളവര്‍ അവര്‍ പാപികളായിരുന്നുവെന്ന് അറിയുകയും അവര്‍ സ്നാനത്തിലൂടെയും യേശുവിന്‍റെ രക്തത്തിലൂടെയും അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞു എന്ന് നന്ദിയോടെ വിശ്വസിക്കുന്നു.
സ്വര്‍ഗ്ഗത്തില്‍ ചെവികളുടെയും വായകളുടെയും വലിയ കൂനകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ ധാരാളം ആളുകള്‍ അവരുടെ വായയോ ചെവിയോ മാത്രം കൊണ്ട് യേശുവിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നു, ദൈവം അവരുടെ ബാക്കിശരീരം ഗന്ധകത്തിന്‍റെ കത്തുന്ന തീയിലേക്കെറിയുന്നു.
യേശുവില്‍ വിശ്വസിച്ചിട്ടും ഹൃദയത്തില്‍ പാപമുള്ള ഒരാള്‍ ദൈവത്തിനു മുന്നില്‍ നിന്നിട്ട് പറയുന്നതായി സങ്കല്പിക്കുക, `കര്‍ത്താവേ, ജനങ്ങള്‍ ഞാന്‍ യേശുവില്‍ വിശ്വസിച്ചിരുന്നതു കൊണ്ട് എന്നെ നീതിമാനെന്നു വിളിച്ചു, എന്നിട്ടും എന്നില്‍ ഇപ്പോഴും പാപമുണ്ട്. നീ എന്നെ പാപമില്ലാത്തവനായി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് ഞാന്‍ പഠിച്ചതും വിശ്വസിച്ചതും. ധാരാളം ജനങ്ങള്‍ ചെയ്യുന്നതുപോലെ ഞാനും വിശ്വസിക്ക മാത്രം ചെയ്തു. ഞാന്‍ വന്നത് ഏറ്റവും കൂടുതലായി അംഗീകരിക്കപ്പെട്ട വിശ്വാസത്തില്‍ നിന്നാണ്.`
യഹോവ മറുപടി പറയുന്നു `എനിക്ക് ഹൃദയങ്ങളില്‍ പാപമുള്ളവരോട് ക്ഷമിക്കാനാവില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിപ്പാനുള്ള അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ പാപവും ഞാന്‍ കഴുകിക്കളഞ്ഞു. എന്നാല്‍ നീയോ അതില്‍ വിശ്വസിച്ചില്ല. മാലാഖമാരേ! ഈ മര്യാദയില്ലാത്ത മനുഷ്യനെ നരകത്തീയിലിടുക.`
യേശുവില്‍ വിശ്വസിക്കുന്ന ഏതൊരാളും എന്നിട്ടും അവന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്ന് വിശ്വസിക്കുകയാണെങ്കില്‍ അവസാനം നരകത്തിലെത്തിപ്പെടും. യഥാര്‍ത്ഥ സുവിശേഷം കേള്‍ക്കയും പാപങ്ങളില്‍ നിന്ന് മോചിക്കപ്പെടുകയും ചെയ്യുക. അല്ലെങ്കില്‍, നീ നരകത്തീയിലെരിയും.
നിങ്ങളുടെ ഹൃദയത്തില്‍ പാപമുള്ളപ്പോള്‍ നിങ്ങള്‍ പാപമില്ലാത്തവനാണ് എന്നു പറയുന്നത് ദൈവത്തെ പറ്റിക്കയാണ്. അവസാനത്തില്‍ പാപികളും നീതിമാന്മാരും തമ്മില്‍ എത്രമാത്രം വ്യത്യാസമുണ്ടെന്ന് നമുക്ക് കാണാം. നിങ്ങളെ വീണ്ടെടുപ്പാനായി ഞാന്‍ എന്തുകൊണ്ടാണ് നിര്‍ബന്ധിക്കുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കും.
പൂര്‍ണമായ വീണ്ടെടുപ്പില്‍ (യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശിലെ മരണവും) വിശ്വസിക്കുന്നവരും അതു ചെയ്യാത്തവരും തമ്മിലുള്ള വ്യത്യാസം സ്വര്‍ഗ്ഗത്തിനും നരകത്തിനുമുള്ള പാതകള്‍ ചേരുന്നിടത്ത് വച്ച് നിങ്ങള്‍ നില്‍ക്കുമ്പോള്‍ കാണും. ഇത് ഒരു വലിയ വ്യത്യാസമുണ്ടാക്കും. കുറച്ചുപേര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും. എന്നാല്‍ മറ്റുള്ളവര്‍ നരകത്തിലേക്ക് പോകും.
നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചിട്ടും ഒരു പാപിയായിരിക്കുന്നുവോ? അപ്പോള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടത് നിങ്ങളെ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിപ്പാനായി എടുത്തു എന്നത്രെ. ഹൃദയങ്ങളില്‍ പാപമുള്ളവനാരോ അവരെ ദൈവം നരകത്തിലേക്ക് അയക്കുന്നു.
ഇത് ഇപ്പോള്‍ ശരിയാണോ? നിങ്ങള്‍ ഇത് മാറ്റിവെക്കുകയാണെങ്കില്‍, വളരെ താമസിച്ചു പോയേക്കാം. മുന്‍കൂറായി തയ്യാറെടുക്കുക. നിങ്ങള്‍ നരകത്തിലൊടുങ്ങുന്നതിനു മുമ്പ്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പില്‍ വിശ്വസിക്കയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുക.
നമ്മുടെ കര്‍ത്താവായ യേശുവിനു സ്തുതി! നമ്മള്‍ പാപികളെ നീതിമാന്മാരാക്കുന്ന അവന്‍റെ മഹത്വത്തിന് സ്തുതി. ഹല്ലേലുയ!
യേശു: നീതിമാന്മാരുടെ കാര്യസ്ഥന്‍
നമ്മുടെ പാപങ്ങള്‍ മാനസാന്തരപ്രാര്‍ത്ഥനയിലൂടെ ഒപ്പിയെടുക്കാന്‍ സാധിക്കുമോ?
ഇല്ല, തികച്ചും അസാധ്യമാണ്. അതാണ് സാത്താന്‍ നമ്മെ ചതിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന്.
നമുക്ക് 1 യോഹന്നാൻ 2:12 വായിക്കാം. `എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വ ലോകത്തിന്‍റെ പാപത്തിന്നും തന്നേ.`
ഇതു കണ്ടോ? ഇനി ആരെങ്കിലും വിശ്വസിക്കുന്നവര്‍ എങ്കിലും അവന്‍റെ ഹൃദയത്തില്‍ പാപമുള്ളവരായി ഉണ്ടോ? നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടായിട്ട് നിങ്ങള്‍ ദൈവത്തോട് ഇല്ലയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അവനെ ചതിക്കുന്നു. മാത്രമല്ല, നിങ്ങളെ തന്നെയും ചതിക്കുന്നു.
എന്നാല്‍ നിങ്ങള്‍ യോര്‍ദ്ദാനില്‍ എല്ലാ പാപങ്ങളും കഴുകിക്കളയുന്നതിനായി എന്താണ് അവന്‍ ചെയ്തതെന്ന് മനസ്സിലാക്കയും യേശുവിനെ സത്യമായും വിശ്വസിക്കുകയും ചെയ്താല്‍, നിങ്ങള്‍ പൂര്‍ണമായും പാപമില്ലാത്തവരാകും. നിങ്ങള്‍ക്ക് അപ്പോള്‍ പറയാം, `യഹോവേ വെള്ളത്താലും ആത്മാവാലും നിന്നില്‍ ഞാന്‍ വീണ്ടും ജനിക്കപ്പെട്ടു. എന്നില്‍ പാപമില്ല. എനിക്ക് നാണിക്കാതെ നിന്‍റെ മുന്നില്‍ നില്‍ക്കാം.`
ദൈവം മറുപടി പറയും. `അതെ, ശരിയാണ്. അബ്രഹാം തന്നില്‍ വിശ്വസിച്ച പോലെയും അവനെ നീതിമാനെന്ന് വിശ്വസിച്ചപോലെയും നീയും നീതിമാനാണ് എന്തുകൊണ്ടെന്നാല്‍ നിന്‍റെ എല്ലാ പാപങ്ങളും ഞാന്‍ കഴുകിക്കളഞ്ഞിരിക്കുന്നു.`
യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും അവന്‍റെ ഹൃദയത്തില്‍ പാപമുള്ള ഒരു മനുഷ്യനെ പരിഗണിക്കാം. അവന്‍ പറയുന്നു, `ഞാന്‍ യേശുവില്‍ വിശ്വസിക്ക കൊണ്ട്, എന്‍റെ ഹൃദയത്തില്‍ അല്പം പാപമുണ്ടെങ്കിലും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും.`
അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി വളരെ കൂടുതല്‍ ആഗ്രഹിക്കുന്നതിനാല്‍ നീതിയുടെ സിംഹാസനത്തിന്നു മുന്നില്‍ നില്‍ക്കുമ്പോള്‍ അവന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ അവന്‍ നരകത്തില്‍ അവസാനിക്കുന്നു. എന്തുകൊണ്ട്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അനുഗ്രഹിക്കപ്പെട്ട സുവിശേഷത്തെ അവന് അറിയില്ലായിരുന്നു.
എല്ലാവരും അവന്‍റെ ഭൂമിയിലുള്ള ദിനങ്ങള്‍ അവന്‍ ഒരു പാപിയാണെന്ന് ഏറ്റുപറയണം. `ഞാനൊരു പാപിയാണ്, ഞാന്‍ നരകത്തില്‍ പോകും, എന്നെ രക്ഷിക്കൂ.` ഒരു പാപി മാനസാന്തര പ്രാര്‍ത്ഥനകളിലൂടെ വീണ്ടെടുക്കുന്നില്ല. അതിലുപരിയായി അവന്‍ ഒരു പാപിയാണെന്ന് സമ്മതിക്കയും മോചനത്തിനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പ് അംഗീകരിക്കയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പിലൂടെ മാത്രമേ അവന് നീതിമാനാകാന്‍ ആവുകയുള്ളൂ.
ജന്മപാപം മാത്രമേ യേശുവില്‍ ക്ഷമിക്കപ്പെട്ടുള്ളു എന്നും മോചനം പ്രാപിക്കുന്നതിനായി നമ്മള്‍ നമ്മുടെ യഥാര്‍ത്ഥ പാപങ്ങള്‍ക്കായി മാനസാന്തരപ്പെടണമെന്നും നിര്‍ബന്ധിക്കുന്നത് കള്ള സുവിശേഷം ആണ്. അതുകൊണ്ട് ധാരാളം വിശ്വാസികള്‍ ഈ കള്ള സുവിശേഷം വിശ്വസിച്ച് അവരെത്തന്നെ നരകത്തില്‍ വിധിക്കയും ഈ പ്രവണത ഇക്കാലത്ത് കൂടുതല്‍ പ്രകടമാകയും ചെയ്യുന്നു.
നിങ്ങള്‍ കള്ള സുവിശേഷത്തില്‍ വീണുപോയി എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ കടങ്ങളെല്ലാം കൊടുത്തുതീര്‍ത്തിട്ടും നിങ്ങള്‍ ഇപ്പോളും ഒരു കടക്കാരനാണോ? ഇതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചിട്ടും ഒരു പാപിയെന്ന് കരുതുകയാണെങ്കില്‍, നിങ്ങള്‍ അവനില്‍ ശരിയായി വിശ്വസിക്കുകയാണെന്ന് പറയാമോ? നിങ്ങള്‍ ഒരു വിശ്വാസിയും പാപിയുമോ അതോ നിങ്ങള്‍ ഒരു വിശ്വാസിയും നീതിമാനുമോ?
നിങ്ങള്‍ക്ക് നിങ്ങള്‍ക്കായിത്തന്നെ തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന് വിശ്വസിക്കുകയോ, നിങ്ങളുടെ തെറ്റുകള്‍ക്കായി ദിവസവും മാനസാന്തരപ്പെടണമെന്ന് വിശ്വസിക്കയോ ചെയ്യാം. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകുന്നതെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. നിങ്ങളോടു സത്യ സുവിശേഷം പറയുന്ന സുവിശേഷകനെ നിങ്ങള്‍ കേള്‍ക്കുക.
കള്ള സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ അവരുടെ പാപങ്ങളെ കഴുകിക്കളയുന്നതിനായി എല്ലാ അതിരാവിലെയുള്ള പ്രാര്‍ത്ഥനായോഗങ്ങളിലും, എല്ലാ ബുധനാഴ്ച ശുശ്രൂഷകളിലും, എല്ലാ വെള്ളിയാഴ്ചയും രാത്രി മുഴുവനുമുള്ള പ്രാര്‍ത്ഥനകളിലും പാപങ്ങളെ ക്ഷമിപ്പാനായി പ്രാര്‍ത്ഥിക്കുന്നു. `കര്‍ത്താവെ, ഞാന്‍ പാപം ചെയ്തു. ഞാന്‍ ഈ ആഴ്ച പാപം ചെയ്തു,` അവര്‍ പറയുന്നു. അപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ചെയ്ത പാപങ്ങള്‍ ഓര്‍ക്കയും അതിന്‍റെ ക്ഷമയ്ക്കായി വീണ്ടും പ്രാര്‍ത്ഥിക്കുന്നു. അത് വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട സുവിശേഷത്തെ ധിക്കരിക്കയാണ്.
രക്തത്താല്‍ നമ്മുടെ പാപങ്ങള്‍ക്ക് വില നല്‍കി. എബ്രായർ 9:22 പറയുന്നു, `രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.` നിങ്ങള്‍ നിങ്ങളില്‍തന്നെ പാപമുണ്ടെന്ന് ചിന്തിച്ചാല്‍, ഇപ്പോള്‍ നിങ്ങള്‍ അവനോട് വീണ്ടും നിങ്ങള്‍ക്കായി രക്തമൊഴുക്കാന്‍ ആവശ്യപ്പെടുകയാണോ? വീണ്ടെടുപ്പ് പൂര്‍ത്തിയായി എന്നു വിശ്വസിക്കാത്തവര്‍ യേശുവിന്‍റെ വീണ്ടെടുപ്പിനെ കാപട്യമാക്കുന്ന കുറ്റവാളികളാണ്. അവര്‍ ശഠിക്കുന്നത് യേശു ഒരിക്കലായിട്ടു നമ്മെ മോചിപ്പിച്ചില്ലെന്നും അവന്‍ ഒരു കള്ളം പറയുന്നവനാണെന്നുമാണ്.
യേശുവില്‍ വീണ്ടെടുപ്പാനായി, നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പിന്‍റെ സത്യത്തില്‍ വിശ്വസിക്കണം. നൂറുകണക്കിന്, ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പ്രാര്‍ത്ഥനകളാല്‍ നിങ്ങളുടെ പാപങ്ങള്‍ യഥാര്‍ത്ഥമായും ക്ഷമിപ്പാനാകുമോ? സത്യസുവിശേഷം ഒരിക്കലായിട്ടു നമ്മെ വീണ്ടെടുക്കുന്നു. നീതിമാന്മാരാക, സ്വര്‍ഗ്ഗരാജ്യത്തില്‍ പോക, എന്നേക്കും നീതിമാനായി ജീവിക്ക.
യേശുവില്‍ പുതുജീവിതം ജീവിക്കും ഞാന്‍
കഴിഞ്ഞതു കഴിഞ്ഞു ഞാനൊരു പുതുജീവിയായി
പാഴായ ഭൂതം മരിച്ചുപോയി
ഓ, യേശുവാണെന്‍ പുതുജീവിതം
യേശുവില്‍ പുതുജീവിതം നയിക്കും ഞാന്‍.
നിങ്ങള്‍ യേശുവില്‍ പുതുജീവിതം ജീവിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിങ്ങള്‍ സമര്‍ത്ഥനല്ലെങ്കിലും, നിങ്ങള്‍ വളരെ കുറിയവനായാലും, ജനമധ്യത്തില്‍ നിങ്ങള്‍ തടിച്ചവനായായാലും, ആതൊന്നുമല്ല, ആരാണോ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അനുഗ്രഹിക്കപ്പെട്ടത് അവര്‍ സന്തുഷ്ടമായ ജീവിതം നയിക്കുന്നു. നിങ്ങളുടെ മൂക്ക് യോജ്യമായ ആകൃതിയിലല്ല, അല്ലെങ്കില്‍ നിങ്ങള്‍ കുറിയവനാണ് എന്നതുകൊണ്ട് എന്താണ് കാര്യം? നമ്മള്‍ പൂര്‍ണരല്ല എന്നതുകൊണ്ട്, യേശുവില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിക്കുന്നതില്‍ വിശ്വസിച്ച് നാം രക്ഷിക്കപ്പെടുന്നു. എന്നാല്‍ ഗീര്‍വാണക്കാര്‍ നരകത്തില്‍ ചെന്നവസാനിക്കും.
കര്‍ത്താവേ, സ്തോത്രം. എപ്പോഴും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനനത്തില്‍ നമ്മള്‍ വിശ്വസിക്കയാല്‍, നമ്മള്‍ സ്വര്‍ഗത്തില്‍ സ്വാഗതം ചെയ്യപ്പെടും.
അസത്യം നമ്മെ നരകത്തിലേക്കു നയിക്കും
ഒടുവില്‍ ആര്‍ക്കാണ് നീതിമാന്‍റെ കിരീടം ലഭിക്കുക?
അസത്യത്തെ പരാജയപ്പെടുത്തുന്നവന്‍ ആരോ അവന്
അസത്യം നമ്മോട് പറയുന്നത് ക്ഷമിപ്പാനായി നാം എല്ലാ ദിവസവും മാനസാന്തരപ്പെടേണ്ടതുണ്ട്, എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മോട് പറയുന്നത് നമ്മള്‍ മുന്നേതന്നെ മുഴുവനായും വീണ്ടെടുക്കപ്പെട്ടുവെന്നും നമുക്ക് ഇതില്‍ വിശ്വസിച്ചാല്‍ മാത്രം മതി എന്നുമാണ്.
ഏതാണ് സത്യം? നമ്മള്‍ എല്ലാ ദിവസവും മാനസാന്തരപ്പെടേണ്ടതുണ്ടോ? അതോ അവന്‍ ഏറ്റവും ഉചിതമായ രീതിയില്‍ നമ്മുടെ പാപങ്ങള്‍ വഹിപ്പാനായി സ്നാനപ്പെട്ടപ്പെട്ടപ്പോള്‍ യേശു നമ്മെ മോചിപ്പിച്ചു എന്നു വിശ്വസിക്കുന്നതു ശരിയോ? സത്യമെന്നത് ഒരിക്കലായിട്ടു യേശു നമ്മുടെ പാപങ്ങളെയെല്ലാം വഹിച്ചു ഈ ശരിയായ വഴിയിലൂടെ രക്ഷ തന്നു.
നമുക്ക് ഈ ആത്മീയയുദ്ധത്തില്‍ അസത്യത്തെ വെല്ലണം. ധാരാളം ജനങ്ങള്‍ അസത്യത്തെ പിന്തുടരുന്നു. `പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിചെയ്യുന്നതു: നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്‍റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു.` (വെളിപ്പാട് 2:12-13)
`ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.` (വെളിപ്പാട് 2:17)
എവിടെ ധാരാളം ദുഷ്ടാത്മാക്കള്‍ വസിക്കുകയും അസത്യം സത്യമായി നടിച്ചു നില്‍ക്കയും ചെയ്യുന്നുവോ, അവിടെ സാത്താന്‍ ഒരു മിന്നുന്ന മാലാഖയെ പോലെ കടന്നുവരുന്നു. ആരാണോ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കയും അറികയും ചെയ്തിട്ടും അതില്‍ വിശ്വസിക്കാത്തത് അവരെ ദൈവത്തിന് സഹിക്കാനാവില്ല. അവന്‍ നരകത്തില്‍ അവസാനിക്കും.
എല്ലാവരും അവനായിത്തന്നെ യേശുവിന്‍റെ രക്ഷയില്‍ വിശ്വസിക്കണോ എന്നു തീരുമാനിക്കണം. ആരും നിന്‍റെ മുന്നില്‍ മുട്ടുകുത്തില്ല, നിങ്ങളോട് വിശ്വസിക്കാനായും മോചിപ്പാനായും അപേക്ഷിക്കില്ല.
നിങ്ങള്‍ക്ക് പാപത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും രക്ഷയില്‍ വിശ്വസിക്കുക. നിങ്ങള്‍ നമ്മെ രക്ഷിപ്പാനായുള്ള അവന്‍റെ മഹത്വത്തിന്നും രക്ഷയിലുള്ള അവന്‍റെ സ്നേഹത്തിനും സ്തോത്രം ചെയ്യുന്നുവെങ്കില്‍, ഇത് വിശ്വസിക്ക. നിങ്ങള്‍ നരകത്തില്‍ പോകാനുള്ള ഒരു പാപിയെങ്കില്‍, വെള്ളത്തിലും ആത്മാവിലും, യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശുമരണവും, വിശ്വസിപ്പിന്‍. അപ്പോള്‍ നിങ്ങള്‍ നീതിമാനാകും.
നിങ്ങള്‍ പാപിയല്ലെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് യേശുവില്‍ വിശ്വസിച്ച് വീണ്ടെടുക്കപ്പെടേണ്ട ആവശ്യമില്ല. പാപികള്‍ മാത്രം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനനത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ച് എല്ലാ പാപങ്ങളില്‍ നിന്നും മോചനം നേടുന്നു. യേശു പാപികളുടെ രക്ഷകനും ആര്‍ത്തരുടെ ആശ്വാസദാതാവുമാണ്. അവനാണ് സൃഷ്ടാവ്. അവനാണ് സ്നേഹത്തിന്‍റെ നാഥന്‍.
ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ആവശ്യപ്പെടുന്നത് വെള്ളത്താലും ആത്മാവാലും വീണ്ടും ജനിക്കുന്നതില്‍ വിശ്വസിക്കുവാനാണ്. വിശ്വസിക്ക. യേശു നിങ്ങള്‍ക്ക് രക്ഷകന്‍, സുഹൃത്ത്, ഇടയന്‍, ദൈവം എന്നിവ ആയിരിക്കുമെന്ന് ഉറപ്പിക്കുവാന്‍ കഴിയും. പാപികള്‍ യേശുവില്‍ വിശ്വസിക്കണം. നിങ്ങള്‍ക്ക് നരകത്തില്‍ അവസാനിക്കണ്ട എങ്കില്‍, നിങ്ങള്‍ ഇതു വിശ്വസിച്ചേ പറ്റു. ദൈവം നമ്മോട് രക്ഷയുടെ സുവിശേഷത്തില്‍ വിശ്വസിക്കാനായി യാചിക്കുന്നില്ല.
നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നുവോ? അപ്പോള്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സുവിശേഷത്തില്‍ വിശ്വസിപ്പിന്‍. യേശു പറയുന്നത് `ഞാനാണ് വഴിയും സത്യവും ജീവനും. എന്നില്‍ വിശ്വസിപ്പിന്‍. നിങ്ങളാവശ്യപ്പെടുന്നത് നരകത്തിലേക്ക് എറിയാനാണ് എന്നാണോ നിങ്ങള്‍ പറയുന്നത്? അപ്പോള്‍ വിശ്വസിക്കേണ്ട. അവന്‍ പറയുന്നത് നിങ്ങള്‍ക്കായി മുന്‍കൂട്ടി തന്നെ നരകത്തില്‍ സ്ഥലം തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നാണ്.
ദൈവം യാചിക്കുന്നില്ല. ഒരു കച്ചവടക്കാരന്‍ അവന്‍റെ സാധനങ്ങള്‍ വില്‍ക്കാനായി തരംതിരിവില്ലാതെ ജനങ്ങളെ ക്ഷണിക്കുന്നു, എന്നാല്‍ ദൈവം സ്വര്‍ഗ്ഗരാജ്യം വീണ്ടെടുക്കപ്പെട്ടവരാരോ അവര്‍ക്കുമാത്രം സൗജന്യമായി നല്‍കുന്നു. ദൈവം നീതിമാനാണ്.
ജനങ്ങള്‍ പറയുന്നത് ലോകത്തിന്‍റെ അവസാനമടുത്തു എന്നാണ്. അതെ, ഞാനും അങ്ങനെ തന്നെ ചിന്തിക്കുന്നു. അതിനാല്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന സത്യസുവിശേഷത്തില്‍ വിശ്വസിക്കാതിരിക്കുന്നത് മഠയത്തരമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട സുവിശേഷത്തിന്‍റെ രക്ഷയില്‍ വിശ്വസിക്ക. നമുക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഒരുമിച്ചു പോകാം. നിങ്ങള്‍ എന്നോടൊപ്പം യേശുവിന്‍റെ വാസസ്ഥലത്തേക്ക് പോകയല്ലേ?
നിങ്ങള്‍ പാപിയോ നീതിമാനോ?
ഒരു പാപവും തന്‍റെ ഹൃദയത്തില്‍ ഇല്ലാത്ത നീതിമാനായ മനുഷ്യന്‍.
നമുക്ക് റോമര്‍ 8:1-2 വായിക്കാം. `അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.`
അവന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ മരണത്തിലൂടെയും നമ്മുടെ എല്ലാ പാപങ്ങളെയും യേശു വഹിച്ചു. അവരുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെടേണ്ട എല്ലാ പാപികളെയും അവന്‍ രക്ഷിച്ചു.
ദൈവത്തിന്‍റെ രക്ഷക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്ന് ന്യായപ്രമാണവും മറ്റേത് അവന്‍റെ സ്നേഹവും. ന്യായപ്രമാണം നമ്മെ പഠിപ്പിക്കുന്നത് നമ്മള്‍ പാപികളാണെന്നാണ്. ന്യായപ്രമാണപ്രകാരം, പാപത്തിന്‍റെ ശമ്പളം മരണമാണ്. നമുക്ക് ന്യായപ്രമാണപ്രകാരം രക്ഷിക്കപ്പെടാന്‍ കഴിയുകയില്ല. അതു നമ്മളെ നമ്മുടെ പാപസ്വഭാവവും ന്യായവിധിയും മാത്രം പഠിപ്പിക്കുന്നു. നമ്മളെ നമ്മള്‍ പാപികളെന്ന് അറിയിക്കുന്നു.
പാപത്തിന് ശമ്പളം കൊടുപ്പാനായി, യേശു ഈ ലോകത്തിലേക്ക് ഇറങ്ങിവന്നു, എല്ലാ പാപങ്ങളും വഹിക്കയും നമ്മെ ന്യായവിധിയില്‍ നിന്ന് രക്ഷിപ്പാനായി അവന്‍റെ ജീവിതത്താല്‍ വില നല്‍കയും ചെയ്തു. ദൈവത്തിന്‍റെ സ്നേഹമാണ് നമ്മെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിച്ചത്.
നമ്മള്‍ അസത്യത്തെ പരാജയപ്പെടുത്തണം. ദൈവം അസത്യത്തെ പരാജയപ്പെടുത്തിയവര്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനനത്തിന്‍റെ അനുഗ്രഹം നല്‍കുന്നു.
നമ്മള്‍ യേശുവില്‍ വിശ്വസിക്കയാല്‍ രക്ഷിക്കപ്പെട്ടു. അവന്‍റെ വചനത്തില്‍ വിശ്വസിച്ച്, നമ്മള്‍ നീതിമാന്മാരാകയും സത്യം മനസിലാക്കയും ചെയ്തു. നിങ്ങളുടെ ഹൃദയത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനിപ്പിക്കുന്ന സത്യത്തില്‍ വിശ്വസിപ്പിന്‍, നിങ്ങള്‍ രക്ഷിക്കപ്പെടും.