• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-6] പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുമാറ് വിശ്വസിക്കുവിന്‍ (മത്തായി 25:1-12)

2021.04.15 94
(മത്തായി 25:1-12)
“സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്‍പ്പാന്‍ വിളക്ക് എടുത്തുകൊണ്ട് പുറപ്പെട്ട പത്തു കന്യകമാരോട് സദൃശൃമാകും. അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരുമായിരുന്നു. ബുദ്ധിയില്ലാത്തവര്‍ വിളക്കെടുത്തപ്പോള്‍ എണ്ണയെടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടു കൂടെ പാത്രത്തില്‍ എണ്ണയും എടുത്തു. പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കം പിടിച്ചു ഉറങ്ങി. അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു. അവനെ എതിരേല്‍പ്പാന്‍ പുറപ്പെടുവിന്‍ എന്ന ആര്‍പ്പുവിളി ഉണ്ടായി. അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റ് വിളക്ക് തെളിയിച്ചു. എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട് ഞങ്ങളുടെ വിളക്ക് കെട്ടു പോകുന്നതുകൊണ്ട് നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു. ബുദ്ധിയുള്ളവര്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്‍ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങികൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു. അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടു കൂടെ കല്ല്യാണ സദ്യക്കു ചെന്നു. വാതില്‍ അടയ്ക്കുകയും ചെയ്തു. അതിന്‍റെ ശേഷം മറ്റേ കന്യകമാരും വന്നു. കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന് അവന്‍: ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്ന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
 
 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ
പാപങ്ങള്‍ മോചിക്കപ്പെട്ടവരുടെ മേലാണ് അവന്‍ വരുന്നത്.
ആരുടെ മേലാണ് പരിശുദ്ധാത്മാവ് വരുന്നത്?
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ
പാപങ്ങള്‍ മോചിക്കപ്പെട്ടവരുടെ മേലാണ് അവന്‍ വരുന്നത്.
 
 
പരിശുദ്ധാത്മ നിവാസമുള്ള കന്യകമാര്‍ പ്രതിനിധാനം ചെയ്യുന്നതാരെ?
 
മുകളിലുള്ള വേദഭാഗത്തില്‍ ബുദ്ധിയുള്ള അഞ്ച് കന്യകമാരും ബുദ്ധിയില്ലാത്ത അഞ്ച് കന്യകമാരും ഉണ്ടായിരുന്നു. ബുദ്ധിയില്ലാത്ത അഞ്ച് പേര്‍ ബുദ്ധിയുള്ളവരോട് നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു. ബുദ്ധിയുള്ളവര്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്‍ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങികൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു. അങ്ങനെ ബുദ്ധിയില്ലാത്തവര്‍ എണ്ണ വാങ്ങാനായി പോയപ്പോള്‍ വിളക്കില്‍ എണ്ണയുണ്ടായിരുന്ന ബുദ്ധിയുള്ള അഞ്ച് കന്യകമാരും കല്ല്യാണ സദ്യക്കു ചെന്നു. കര്‍ത്താവിനു വേണ്ടി എണ്ണ ഒരുക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? നാം ചെയ്യേണ്ട ഏകകാര്യം നമ്മുടെ ഹൃദയത്തിലെ പാപങ്ങളുടെ ക്ഷമ പ്രാപിച്ച് അവനായി കാത്തിരിക്കുക മാത്രമാണ്.
ജനങ്ങള്‍ക്കിടയില്‍ രണ്ടുതരം വിശ്വാസം നമുക്ക് കാണുവാന്‍ കഴിയും. പാപങ്ങളെ ക്ഷമിക്കുന്ന സുവിശേഷത്തിലുള്ള വിശ്വാസമാണ് ഒന്ന്. ഇത് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേക്കു നയിക്കുന്നു. അടുത്താകട്ടെ തന്‍റെ സ്വന്തം മതപരമായ ആരാധനാക്രമങ്ങളില്‍ വിശ്വസ്തനായിരിക്കുക എന്നതാണ്. കര്‍ത്താവ് ഒരുവന്‍റെ പാപങ്ങള്‍ ക്ഷമിച്ചുവോ എന്നതുമായി ഇതിനു ബന്ധമില്ല.
തങ്ങളുടെ ആരാധനാ ക്രമങ്ങളോട് വിശ്വസ്തരായിക്കുന്നവര്‍ക്ക് മനോഹര സുവിശേഷം ഒരു ബാദ്ധ്യതയായിത്തീരുന്നു. മണവാളന്‍ വരുന്ന വേളയില്‍ എണ്ണ വാങ്ങുവാനായി ചെന്ന ബുദ്ധിയില്ലാത്ത കന്യകമാരെപ്പോലെ പരിശുദ്ധാത്മാവ് പ്രാപിക്കാമെന്ന പ്രത്യാശയില്‍ ഒരു ആരാധനാലയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ന്യായവിധി ദിവസത്തിനു മുമ്പേതന്നെ തങ്ങളുടെ ഹൃദയത്തില്‍ മനോഹര സുവിശേഷത്തിലുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്ന വസ്തുത ഇത്തരക്കാര്‍ക്ക് അറിയില്ല. തങ്ങളുടെ തീഷ്ണതയാല്‍ ദൈവത്തെ സ്വാധീനിച്ച് പരിശുദ്ധാത്മാവ് നേടാനായി കഠിന ശ്രമങ്ങള്‍ നടത്തിയ ഒരു ഡീഖന്‍റെ ഏറ്റു പറച്ചില്‍ നമുക്ക് ശ്രദ്ധിക്കാം. ഈ ഏറ്റു പറച്ചില്‍ നിങ്ങള്‍ക്കും സഹായകമായിരിക്കും.
“പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്തു” എന്‍റെ വിശ്വാസത്തില്‍ തീവ്രമായിരുന്നാല്‍ പരിശുദ്ധാത്മാവ് ലഭിക്കുമെന്ന് കരുതിയ ഞാന്‍ ഒരു പ്രാര്‍ത്ഥനാലയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടേയിരുന്നു. ഈയൊരു പ്രാര്‍ത്ഥാനാലയത്തിലെ ജനങ്ങള്‍ ആരാധനയുടെ ഭാഗമായി ഇലക്ട്രിക് പിയാനോയും ഡ്രംസും ഉപയോഗിക്കുന്നവരായിരുന്നു. യോഗം നടത്തികൊണ്ടിരുന്ന പാസ്റ്റര്‍ പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവരെ ഓരോരുത്തരെയായി മുന്നോട്ടു വിളിച്ച് ആ വ്യക്തികളുടെ നെറ്റിയില്‍ അടിച്ചു കൊണ്ട് അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി. കൈയ്യിലൊരു മൈക്രൊഫോണുമായി ചുറ്റും ഓടി നടന്ന അദ്ദേഹം അഗ്നിപ്രാപിക്കുക, അഗ്നി............... അഗ്നി................... എന്നിങ്ങനെ നിലവിളിക്കുകയും ജനങ്ങളുടെ തലയില്‍ തന്‍റെ കൈവയ്ക്കുകയും അവരില്‍ ചിലര്‍ക്കെല്ലാം വിറയലും ബോധക്ഷയവും ഉണ്ടാവുകയും ചെയ്തു. ഈ പരിപാടി പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ വേണ്ടിയുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു. എങ്കിലും ഞാന്‍ ഇത്തരം യോഗങ്ങള്‍ക്ക് ഒരടിമയായി കഴിഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞെങ്കിലും പരിശുദ്ധാത്മാവ് പ്രാപിക്കുന്നതില്‍ ഞാന്‍ വിജയിച്ചില്ല.
ആ അനുഭവത്തിനു ശേഷം ഞാന്‍ മലമുകളിലേക്ക് ചെന്ന്, ഒരു പൈന്‍ മരത്തില്‍ പിടിച്ച് രാത്രി മുഴുവന്‍ കരയുവാനും പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. ഒരു ഗുഹയില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിക്കുവാനും ഞാന്‍ ശ്രമിച്ചു എങ്കിലും അതും ഫലം ചെയ്തില്ല. അതേ തുടര്‍ന്ന് നാല്പതു ദിവസം മുഴുവനും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ പരിശ്രമിച്ചു. എങ്കിലും എനിക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനായില്ല. അങ്ങനെ ഒരു ദിവസം പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സെമിനാറിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടു. ആഴ്ചയില്‍ ഒരിക്കല്‍ നടത്തിയിരുന്ന സെമിനാര്‍ ഏഴ് ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്നതായിരുന്നു.
ദൈവസ്നേഹം, കുരിശ്, യേശുവിന്‍റെ പുനരുത്ഥാനം, ആത്മാവിന്‍റെ ഫലം, ആത്മീയ വളര്‍ച്ച എന്നിവയിലായിരുന്നു സെമിനാര്‍. ആ സമയത്ത് സെമിനാര്‍ അവസാനിക്കാറായപ്പോള്‍ സെമിനാറിലെ പ്രസംഗകന്‍ എന്‍റെ തലയില്‍ കൈവച്ച് പരിശുദ്ധാത്മാവിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശരീരത്തെ ശാന്തമാക്കി കൊണ്ട് എന്‍റെ കരങ്ങളെ ആകാശത്തിലേക്ക് ഉയര്‍ത്തി ല..........ല.......ല........ല....... എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ഇങ്ങനെ ല..........ല.......ല........ല...... എന്ന് കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു വിചിത്രമായ ഭാഷയില്‍ തടസ്സമില്ലാതെ ഞാന്‍ സംസാരിച്ചു തുടങ്ങി. ഞാന്‍ പരിശുദ്ധാത്മാവ് പ്രാപിച്ചതിനാല്‍ അനേകര്‍ എന്നെ അനുമോദിച്ചു. എന്നാല്‍ വീട്ടില്‍ ഒറ്റക്കായിരുന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. അതിനാല്‍ സെമിനാറിന്‍റെ സന്നദ്ധ പ്രവര്‍ത്തകനായി ഞാന്‍ ജോലി ചെയ്തു തുടങ്ങി. എന്നാല്‍ കഴിയുന്നിടത്തോളം സന്നദ്ധ സേവനം ചെയ്യണമെന്ന് ഞാന്‍ കരുതിയതിനാല്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഞാനെന്‍റെ സേവനം ചെയ്തുകൊണ്ടിരുന്നു. ചില രോഗികളുടെ മേല്‍ ഞാന്‍ കൈവച്ചപ്പോള്‍ അവരുടെ രോഗങ്ങള്‍ സൌഖ്യമായതുപോലെ തോന്നി. പലരും വീണ്ടും പഴയ അവസ്ഥയില്‍ ആവുകയും ചെയ്തു. തുടര്‍ന്ന് എന്‍റെ കണ്ണുകളുടെ മുമ്പില്‍ ദര്‍ശനം കാണുകയും പ്രവചിക്കുകയും ചെയ്തു. അത്ഭുതമെന്നുപറയട്ടെ എന്‍റെ പ്രവചനങ്ങളെല്ലാം എല്ലായ്പ്പോഴും സത്യമായിരുന്നു. അന്നുമുതല്‍ ഞാന്‍ അനേകം സ്ഥലങ്ങളിലേയ്ക്ക് ക്ഷണിക്കപ്പെടുകയും എന്നെ എല്ലാവരും ഒരു ഉന്നതനായി കണക്കാക്കുകയും ചെയ്തിരുന്നു. എങ്കിലും ഞാന്‍ അപ്പോഴും ഭയപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഒരു ശബ്ദം ഞാന്‍ കേട്ടു ഇതുപോലെ പലസ്ഥലങ്ങളില്‍ അലഞ്ഞു നടക്കരുത് പകരം പോയി നിന്‍റെ കുടുംബത്തെ രക്ഷപ്രാപിക്കുവാന്‍ സഹായിക്കുക. എന്നാല്‍ ഈ രക്ഷ എന്താണെന്ന് എനിക്കറിയില്ലായിരുന്നു, മറ്റുള്ളവര്‍ എന്നോട് പറഞ്ഞതു മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഞാന്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് അവന്‍ എന്നില്‍ നിന്നും എടുത്തു കളയുമെന്ന് അവര്‍ പറഞ്ഞു. ഒരു ഭാഗത്ത് എന്‍റെ കഴിവുകള്‍ ഉപയോഗിക്കുവാന്‍ ഞാന്‍ ഭയപ്പെട്ടു. എങ്കിലും അത് അവസാനിപ്പിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
ഒരു ദിവസം ഒരു മന്ത്രവാദിനിയായ സ്ത്രീ യേശുവില്‍ വിശ്വസിക്കാനാഗ്രഹിക്കുന്നു എന്നറിഞ്ഞ് ഞാനെന്‍റെ സുഹൃത്തുക്കളോടൊപ്പം അവരെ സന്ദര്‍ശിച്ചു. ഞങ്ങള്‍ അവരെ സന്ദര്‍ശിക്കുമെന്നുള്ള വിവരം അറിയിച്ചിരുന്നില്ല. പക്ഷേ ആ മന്ത്രവാദിനിയായ സ്ത്രീ ഞങ്ങളെയും കാത്ത് ഗേറ്റിനു പുറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ മേല്‍ വെള്ളം തളിച്ചുകൊണ്ട് പൗരസ്ത്യ മന്ത്രവാദത്തിനും പാശ്ചാത്യ മന്ത്രവാദത്തിനും ഒരു വ്യത്യാസവുമില്ല എന്ന് അവള്‍ പറഞ്ഞു. ഞങ്ങളെ കൈചൂണ്ടി ഈ വ്യക്തി പേടിയുള്ളവനാണ്. അടുത്തുള്ളയാള്‍ അങ്ങനെയുള്ളതല്ല എന്ന് പറഞ്ഞു. ആ മന്ത്രവാദിനിയുടെ വാക്കുകള്‍ എന്‍റെ തലയില്‍ ഏറ്റ അടി പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മന്ത്രവാദിനി ചെയ്തതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാന്‍ അതുവരെ ചെയ്ത ഒന്നും എന്നില്‍ പരിശുദ്ധാത്മാവിനെ കൊണ്ടുവന്നില്ല. കാരണം എന്‍റെ ഹൃദയത്തില്‍ അപ്പോഴും പാപം ഉണ്ടായിരുന്നു.
ഈ ഏറ്റുപറച്ചിലില്‍ നിന്നും പരിശുദ്ധാത്മാവ് പ്രാപിക്കുക എന്നത് നമ്മുടെ കഴിവുകള്‍ക്കും അപ്പുറം ആണെന്ന് നാം പഠിക്കുന്നു. കാരണം അത്തരമൊരു വിശ്വാസം ദൈവത്തിന്‍റെ സുവിശേഷത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലാത്തതിനാല്‍ ഇത്തരം ജീവിതം നയിക്കുന്നവരുടെ വിളക്കില്‍ എണ്ണയില്ല.
വേദപുസ്തകത്തില്‍ വിളക്ക് എന്നത് സഭയെയും എണ്ണ എന്നത് പരിശുദ്ധാത്മാവിനെയും കാണിക്കുന്നു. സഭയില്‍ പങ്കെടുക്കുന്നവര്‍ അത് ദൈവത്തിന്‍റെ സഭ ആയാലും അല്ലെങ്കിലും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നില്ലെങ്കില്‍ വിഡ്ഢികളെന്നാണ് വേദപുസ്തകം പറയുന്നത്.
വിഡ്ഢികളായവര്‍ തങ്ങളുടെ വികാരങ്ങളെയും ശരീരങ്ങളെയും ദിനം തോറും കത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തങ്ങളുടെ എരിവുള്ള ശരീരങ്ങളൊടൊപ്പം വികാരങ്ങളെയും കത്തിക്കുന്നു. നമ്മുടെ വികാരങ്ങള്‍ 20 സെ.മീ. ഉണ്ടെന്നും ഒരു ദിവസം 1 സെ.മീ. വച്ച് നാം ഇതിനെ കത്തിക്കുകയാണെന്നും കരുതിയാല്‍ നമ്മുടെ എല്ലാ വികാരങ്ങളെയും തീയില്‍ എരിക്കുവാന്‍ 20 ദിവസം മാത്രം മതിയാകും. അവരുടെ വിശ്വാസത്തിന് പിന്നിലുള്ള വികാരങ്ങള്‍, അതിരാവിലെയുള്ള പ്രാര്‍ത്ഥനകള്‍, മുഴുരാത്രി പ്രാര്‍ത്ഥനകള്‍, ഉണര്‍വു യോഗങ്ങള്‍ എന്നിവയിലൂടെ പുതു ശക്തി പ്രാപിക്കുന്നു. പക്ഷേ തങ്ങളുടെ ജീവിതത്തിലുടനീളം അവര്‍ അവരുടെ സ്വന്തവികാരങ്ങളെ കത്തിച്ചു തീര്‍ക്കുക എന്ന അവസാനമില്ലാത്ത പ്രവൃത്തിക്ക് അടിമകളായിതീരുന്നു.
യേശുവിന്‍റെ നാമത്തിലാണ് അവരുടെ വികാരങ്ങള്‍ കത്തിക്കുന്നത്. അവര്‍ സഭയില്‍ പങ്കെടുക്കുകയും തങ്ങളുടെ വികാരങ്ങളെ കത്തിച്ചു കളയുകയും ചെയ്യുന്നുവെങ്കിലും അവരുടെ ഹൃദയങ്ങള്‍ എപ്പോഴും കുഴപ്പത്തിലായിരിക്കുകയും മറ്റ് എന്തിനെയോ അന്വേഷിക്കുകയോ ചെയ്യുന്നു. അവരുടെ വിശ്വാസം വരുന്നത് ശാരീരിക അനുഭവങ്ങളിലൂടെയാണെന്നതാണ് ഇതിന്‍റെ കാരണം. ആകയാല്‍ ഈ വികാര നാളങ്ങള്‍ അണയാതിരിക്കുവാന്‍ അതിനെ ബലപ്പെടുത്തേണ്ട ആവശ്യം വരുന്നു. എന്തൊക്കെയായാലും ഇത്തരം വിശ്വാസത്താല്‍ അവര്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കഴിയുകയില്ല.
ദൈവത്തിന്‍റെ പൂര്‍ണ്ണ സാന്നിദ്ധ്യത്തില്‍ പരിശുദ്ധാത്മാവ് സ്വീകരിക്കണമെങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തെ നാം ഒരുക്കിയെടുക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ നാം യോഗ്യരായി തീരുകയുള്ളൂ. പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ തക്കവണ്ണം നമ്മെ യോഗ്യരാക്കുവാന്‍ കഴിയുന്ന വിശ്വാസം എങ്ങനെ നേടുവാന്‍ കഴിയും? യോര്‍ദ്ദാനിലുള്ള യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലൂടെ ചൊരിയപ്പെട്ട അവന്‍റെ രക്തത്തിലൂടെയും നിറവേറ്റപ്പെട്ട മനോഹര സുവിശേഷത്തിലാണ് ആ സത്യം നിലകൊള്ളുന്നത്.
ദൈവം നമ്മെ കുറിച്ച് ദുഷ്പ്രവൃത്തിക്കാരുടെ സന്തതി (യെശയ്യാവ് 1:4) എന്നാണ് പറയുന്ന ത്. നാം അത് അംഗീകരിച്ചേ മതിയാവൂ. മനുഷ്യന്‍ 12 വിധ പാപങ്ങളുമായാണ് ജനിക്കുന്നത് (മര്‍ക്കൊസ് 7:21-23). ജനിച്ച നാള്‍ മുതല്‍ മരിക്കുന്നതുവരെ പാപം ചെയ്യാതിരിപ്പാന്‍ മനുഷ്യര്‍ക്കു കഴിയില്ല.
യോഹന്നാന്‍ 1:67 ല്‍ ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു. അവന് യോഹന്നാന്‍ എന്ന പേര് അവന്‍ സാക്ഷ്യത്തിനായി താന്‍ മുഖാന്തിരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയുവാന്‍ തന്നെ വന്നു എന്ന് എഴുതിയിരിക്കുന്നു. യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ സ്നാനപ്പെടുത്തുകയും ലോകത്തിലെ സകല പാപങ്ങളെയും അവങ്കലേക്ക് കടത്തി വിട്ട്, ഇതാ ലോകത്തിന്‍റെ പാപത്തെ ചുമന്നു തീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു (യോഹന്നാന്‍ 1:29) എന്ന് പറയുന്നു. നാം നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടിയിരിക്കുന്നതിന് നന്ദി പറയേണ്ടത് യേശു ക്രിസ്തു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിനാണ്. യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുകയോ അവനാണ് ലോകത്തിന്‍റെ പാപത്തെ ചുമന്നു തീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്നു പറയുകയോ ചെയ്തില്ലായിരുന്നുവെങ്കില്‍ യേശു നമ്മുടെ സകല പാപങ്ങളെയും തന്നോടൊപ്പം കുരിശില്‍ വഹിച്ചു എന്നതു അറിയാനാകുമായിരുന്നില്ല. പരിശുദ്ധാത്മാവ് പ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെയും നമുക്കറിയാനാകില്ലായിരുന്നു.. യോഹന്നാന്‍റെ സാക്ഷ്യത്തിനായി നാം നന്ദി പറയണം. കാരണം യേശു നമ്മുടെ സകല പാപങ്ങളെയും വഹിച്ചു എന്നും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ നമുക്ക് കഴിയുമെന്നും അറിഞ്ഞത് അതിലൂടെയാണല്ലോ.
ഈ വിശ്വാസത്താല്‍ മണവാളനായ യേശുവിനെ സ്വീകരിക്കുവാന്‍ പൂര്‍ണ്ണമായും ഒരുക്കപ്പെട്ട മണവാട്ടിയായി നാം മാറുന്നു. പരിശുദ്ധാത്മാവ് പ്രാപിക്കുവാനായി പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞ യേശുവില്‍ വിശ്വസിക്കുന്ന കന്യകമാരാണ് നമ്മള്‍.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ താങ്കള്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നുവോ? യേശുക്രിസ്തു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ നിങ്ങളുടെ സകല പാപങ്ങളെയും ചുമന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? വിശ്വാസം കേള്‍വിയാലും, കേള്‍വി ദൈവ വചനത്താലും വരുന്നു (റോമര്‍ 10:11) എന്ന് വേദ പുസ്തകം പറയുന്നു. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടെന്നും കുരിശില്‍ മരിച്ചുവെന്നും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനായി നാം വിശ്വസിക്കണം. യേശു മനുഷ്യനായി ഈ ഭൂമിയിലേക്ക് വന്നുവെന്നും യോഹന്നാനാല്‍ സ്നാനപ്പെട്ടുവെന്നും, അവന്‍ കുരിശില്‍ മരിച്ചുവെന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്നും വിശ്വസിച്ചെങ്കില്‍ മാത്രമേ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാകുകയുള്ളൂ. എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ.
പത്തു കന്യകമാരുടെ ഉപമയിലുള്ളതുപോലെ ഇന്നും രണ്ടു വിഭാഗം വിശ്വാസികളുണ്ട്. ഏതു ഭാഗത്താണ് നിങ്ങള്‍? വെള്ളത്തിലും ആത്മാവിലും വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനുള്ള നേരായ മാര്‍ഗ്ഗം നിങ്ങള്‍ അറിയേണ്ടതാണ്.
എന്തു വിശ്വാസങ്ങളാലാണ് നമുക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ കഴിയുക? മന്ത്രവാദ സേവ പോലെ ആനന്ദ മൂര്‍ച്ചയിലുടെ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമോ “കോമാ” അവസ്ഥയില്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുമോ? ഭ്രാന്തമായ മതരീതികളില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാകുമോ? നിങ്ങളുടെ പാപക്ഷമയ്ക്കായി ഇടതടവില്ലാതെ നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേണമോ? യേശു ക്രിസ്തു സ്നാനപ്പെട്ടു വെള്ളത്തില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ദൈവാത്മാവ് ഒരു പ്രാവു പോല്‍ അവന്‍റെ മേല്‍ വന്നിറങ്ങി എന്ന് ബൈബിള്‍ പറയുന്നു. നമ്മുടെ സകല പാപങ്ങളെയും ചുമക്കുവാനും നമ്മുടെ സകല അതിക്രമങ്ങളുടെയും വില നല്‍കുവാനായി അവന്‍ ക്രൂശിക്കപ്പെടുമെന്നും നമ്മോടു പറയുവാനായിട്ടാണ് യേശു സ്നാനപ്പെട്ടത്.
ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുവാനായി യോഹന്നാനാല്‍ സ്നാനപ്പെട്ട യേശു നമെല്ലാവരും രക്ഷിക്കപ്പെടുവാനും പരിശുദ്ധാത്മാവ് പ്രാപിക്കാനുമായി കുരിശിലേക്ക് ചെന്നു. ഇതാണ് സത്യം. യേശു യോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശിന്‍ മേല്‍ നമ്മുടെ എല്ലാവരുടെയും പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേക്കുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമപ്രാപിക്കണമെങ്കില്‍ യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും കുരിശിന്‍മേലുള്ള അവന്‍റെ രക്തത്തിലും നാം വിശ്വസിക്കണം. അവന്‍റെ സ്നാനത്തില്‍ വിശ്വസിച്ചതിലൂടെ ശുദ്ധീകരിക്കപ്പെട്ട നമ്മുടെ പരിശുദ്ധാത്മാവ് ഒരു പ്രാവു പോലെ ശാന്തമായി വന്നിറങ്ങുന്നുവെന്ന് യേശുവിന്‍റെ സ്നാനത്തില്‍ നിന്നും (മത്താ: 3:1315) നമുക്ക് കാണാം.
പരിശുദ്ധാത്മാവിനെ പ്രാപിക്കേണമെങ്കില്‍, യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും നാം വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്. പാപക്ഷമയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ മേല്‍ പരിശുദ്ധാത്മാവ് ഒരു പ്രാവുപോല്‍ ശാന്തമായി വന്നിറങ്ങുന്നു. നേരത്തെ പരിശുദ്ധാത്മാവ് പ്രാപിച്ചവരും വിശ്വാസത്താല്‍ തങ്ങളുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇത് സാധ്യമാണെന്ന് അറിഞ്ഞു കൊളേളണം. തങ്ങളുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നവരുടെ മേല്‍ പരിശുദ്ധാത്മാവ് വന്നിറങ്ങുന്നു.
നിത്യ ജീവന്‍റെ അപ്പവും വീഞ്ഞുമായാണ് യേശു ക്രിസ്തു വന്നത് (മത്തായി 26:26-28, യോഹന്നാന്‍ 6:53-56). യേശു സ്നാനപ്പെട്ടതിനു ശേഷം വെള്ളത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ ഇവനെന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. (മത്താ:3:17) എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദമുണ്ടായി.
ദൈവത്തെ ത്രിത്വമായി വിശ്വസിക്കുന്നത് വളരെ എളുപ്പമാണ്. ദൈവം യേശുവിന്‍റെ പിതാവും യേശു ദൈവപുത്രനുമാണ്. പരിശുദ്ധാത്മാവും ദൈവം തന്നെയാണ്. നമുക്കുള്ള ഏക ദൈവമാണ് ത്രിത്വം.
കുരിശില്‍ മാത്രം വിശ്വസിക്കുന്നതുകൊണ്ടോ നന്‍മ പ്രവൃത്തികളാല്‍ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവാന്‍ ശ്രമിക്കുന്നതുകൊണ്ടോ ഒരിക്കലും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാകില്ല എന്ന് നിങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കണം. നമ്മുടെ സകല പാപങ്ങളെയും യേശുവിന്‍മേല്‍ ചുമത്തുവാനായി യേഹഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയെന്നും നമ്മുടെ സകല പാപങ്ങളുടെയും പ്രായശ്ചിത്തമായി അവന്‍ ക്രൃശിക്കപ്പെട്ടുവെന്നും വിശ്വസിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ കഴിയുന്നത് സത്യം എത്രത്തോളം ലളിതവും വ്യക്തവുമാണെന്ന് നോക്കുക. പാപക്ഷമയും പരിശുദ്ധാത്മാവും പ്രാപിക്കുന്നത് ഒരിക്കലും ദുഷ്ടകരമല്ല.
ദൈവം നമ്മോടു ലളിതമായ പദങ്ങളിലൂടെയാണ് സംസാരിച്ചത്. ഒരു സാധാരണ മനുഷ്യന്‍റെ ബുദ്ധിയുടെ നിലവാരം ഏകദേശം 110 മുതല്‍ 120 വരെയാണ്. സാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്നതാണ് അവന്‍റെ സുവിശേഷം നാലോ അഞ്ചോവയസുള്ള കുട്ടികള്‍ക്ക് പോലും ഈ മനോഹര സുവിശേഷം മനസ്സിലാക്കുവാന്‍ ഒരു പ്രയാസവുമില്ല. ഒരു പക്ഷേ പരിശുദ്ധാത്മാനിവാസത്തെക്കുറിച്ച് ദൈവം നിഗൂഢാര്‍ത്ഥമുള്ള വാക്കുകള്‍ ഉപയോഗിച്ച് അരുളിചെയ്തിരുന്നെങ്കില്‍ നമുക്ക് അവരെ മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നോ? ദൈവം നമ്മുടെ സകല പാപങ്ങളെയും നീതിയോടെ ക്ഷമിക്കുകയും അതില്‍ വിശവസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ ഒരു ദാനമായി നല്‍കുകയും ചെയ്തു.
കൈവയ്പ്പിലൂടെയോ അനുതാപപ്രാര്‍ത്ഥനകളിലൂടെയോ നമുക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനാകില്ലെന്ന് ദൈവം നമ്മോട് പറയുന്നു. ഉപവസിച്ചതിനാലോ മലമുകളില്‍ചെന്ന് മുഴു രാത്രി പ്രാര്‍ത്ഥന നടത്തിയാലോ പരിശുദ്ധാത്മാവ് വരികയില്ല. ഏതുതരത്തിലുള്ള വിശ്വാസമാണ് നമ്മില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം നല്‍കുന്നത്? യേശു ഈ ലോകത്തിലേയ്ക്ക് വന്നു എന്നും നമ്മുടെ പാപങ്ങളെ ചുമന്ന് തീര്‍ക്കുവാനായി സ്നാനപ്പെട്ടുവെന്നും കുരിശില്‍ മരിച്ചുവെന്നും ഉയിര്‍ത്തെഴുന്നേറ്റുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തിന്‍മേലുള്ള വിശ്വാസമാണത്.
 
 
നാം വാസ്തവമായും ഇതില്‍ വിശ്വസിക്കേണമോ?
 
എന്തിനാണ് നാം പാപക്ഷമപ്രാപിക്കുകയും അതുവഴി പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നത്? ദൈവരാജ്യത്തിലെ പൗരന്‍മാരാകുവാന്‍ നമുക്ക് അവന്‍റെ ആത്മാവിനെ ആവശ്യമുണ്ട്. ആകയാല്‍ പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ യേശുവിനെ നമ്മുടെ രക്ഷകനായും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കേണം. അവനുമായി നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുകയും വേണം.
എന്തിനാണ് പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്കായി ദൈവം പരിശുദ്ധാത്മാവിനെ നല്‍കുന്നത് അവരെ തന്‍റെ ജനമെന്ന് മുദ്രകുത്തുവാന്‍ വേണ്ടിയാണിത്. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവില്‍ വിശ്വസിക്കുന്നവരെ മുദ്ര ചാര്‍ത്തി അവരുടെ ഉറപ്പിനായി അവന്‍ പരിശുദ്ധാത്മാവിനെ അവര്‍ക്ക് നല്‍കുന്നു.
തെറ്റായ വിശ്വാസം വച്ച് പുലര്‍ത്തുന്ന അനേകം ജനങ്ങളുണ്ട് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതും വളരെ എളുപ്പമാണ്. നേരത്തെ പരിശുദ്ധാത്മാവിനെ പ്രാപിച്ച നമുക്കും ഇത് വളരെ എളുപ്പമാണ്. പക്ഷെ, പാപക്ഷമ പ്രാപിക്കാത്തവര്‍ക്ക് ഇത് ആസാധ്യമത്രേ. സത്യം മനസ്സിലാക്കാതെ മതഭ്രാന്തമായ പ്രവൃത്തികളിലൂടെ ഭക്തിയുടെ ഉന്‍മാദവസ്ഥയില്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കാനാകുമോ എന്നാണ് അവര്‍ വഴിതേടുന്നത്. പിശാച് വിതച്ച വിത്തുകളാല്‍ മനസ്സ് കുഴങ്ങുപോകുന്ന അവര്‍ അറിവില്ലാത്തവരായി സ്വാധീനത്തില്‍ അകപ്പെടുന്നു.
യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന, പാപക്ഷമനേടിയവരിലാണ് പരിശുദ്ധാത്മാവ് വസിക്കുന്നത്. ദൈവത്തിന്‍റെ രക്ഷയില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ എന്നില്‍ പാപമൊന്നുമില്ല എന്ന് ഏറ്റുപറയാന്‍ കഴിയുകയുള്ളു. ഒരു വ്യക്തി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ തങ്ങളില്‍ പാപമില്ലെന്ന് പറയുവാന്‍ അവര്‍ക്ക് കഴിയില്ല. അതുപോലെ തന്നെ. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിച്ച് പാപക്ഷമ പ്രാപിച്ച തന്‍റെ മക്കള്‍ക്കായി ദൈവം നല്‍കുന്ന പ്രതിജ്ഞയാണ് പരിശുദ്ധാത്മാവ്.
യേശുവിന്‍റെ സ്നാനം നമ്മുടെ സകല പാപങ്ങളെയും ചുമന്ന് തീര്‍ക്കുമെന്ന് ആരാണ് സാക്ഷീകരിച്ചത്. യേശു, തന്‍റെ ശിഷ്യന്‍മാര്‍, പരിശുദ്ധാത്മാവ് എന്നിവര്‍ ഇതു സാക്ഷീകരിക്കുന്നു. സകല ജനത്തെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ ആരാണ് പദ്ധതിയിട്ടത്? വിശുദ്ധനായ പിതാവ്. ആരാണ് ആ പദ്ധതി നടപ്പിലാക്കിയത്? യേശു ക്രിസ്തു ഈ പദ്ധതി നടപ്പിലാക്കപ്പെട്ടുവെന്ന് ആരാണ് അവസാനമായി ഉറപ്പുനല്‍കിയത്? പരിശുദ്ധാത്മാവ്.
ദൈവം നമ്മെ തന്‍റെ മക്കളാക്കുവാന്‍ ആഗ്രഹിച്ചതിനാല്‍ യേശുവിന്‍റെ സ്നാനത്താലും രക്തത്താലും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ആകായാല്‍ വിശുദ്ധത്രിത്വം നമ്മുടെ പരമമായ രക്ഷ ഉറപ്പുവരുത്തുകയും ചെയ്തു.
ഇവന്‍ എന്‍റെ പ്രീയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. എന്ന് മത്തായി 3:17 ല്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവുള്ളവര്‍ അവന്‍റെ ജനമാണ്. അവര്‍ അവന്‍റെ മക്കളാണ് ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. യേശു ദൈവമാണ് പിതാവായ ദൈവം നമ്മോട് പറയുന്നു നിങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കേണമെങ്കില്‍ എന്‍റെ ഏകജാതനായ പുത്രന്‍ യേശു മാനവരാശിയുടെ മുഴുവന്‍ പാപങ്ങളെയും എന്നെന്നേയ്ക്കുമായി ചുമന്ന് തീര്‍ത്തു എന്ന് വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിപ്പാന്‍ എന്‍റെ മക്കളായിത്തീരുവിന്‍ ഇതില്‍ വിശ്വസിക്കുന്ന എല്ലാവരും അവരുടെ പാപങ്ങളില്‍ നിന്ന് അവര്‍ പാപക്ഷമ പ്രാപിക്കുകയും ദൈവത്തിന്‍റെ മകനും മകളുമായിത്തീരുകയും ചെയ്യുന്നു. അവരെ തന്‍റെ മക്കളായി മുദ്രയിടുവാന്‍ അവന്‍ അവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ ദാനം നല്‍കുന്നു. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുമ്പോള്‍ മാത്രമാണ് നാം പാപക്ഷമ പ്രാപിക്കുന്നത്.
ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തെ ശൂന്യമാക്കാതെ പാപക്ഷമയുടെ സുവിശേഷത്തില്‍ വിശ്വസിക്കാതിരിക്കുമ്പോള്‍ തങ്ങളുടെ ജന്‍മ പാപം മാറി എന്നും അവരുടെ യഥാര്‍ത്ഥ പാപങ്ങള്‍ക്കുള്ള ക്ഷമനേടുവാന്‍ അനുതാപ പ്രാര്‍ത്ഥനകള്‍ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും വിശ്വസിക്കുവാന്‍ അവര്‍ പ്രേരിതരാകുന്നു. അവര്‍ ഇത്തരം ചിന്തകള്‍ക്ക് ഇരകളായി തീരുമ്പോള്‍ വേദപുസ്തകം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ചിന്താകുഴപ്പം ഉണ്ടാകുന്നതും ആയിരിക്കും അങ്ങനെ അവന്‍റെ ശിഷ്യന്‍മാരില്‍ നിന്നും തികച്ചും വിഭിന്ന വിശ്വാസമുള്ളവരായി അവര്‍ മാറുന്നു.
പരിശുദ്ധാത്മാവ് പ്രാര്‍ത്ഥനയിലൂടെ തങ്ങളിലേയ്ക്ക് വന്നു എന്ന് ചിലര്‍ പറയാറുണ്ട്. വേദപുസ്തക അടിസ്ഥാനത്തില്‍ ഇത് ശരിയാകണമെന്നില്ല. ഇത് അംഗീകരിക്കാവുന്നതായി തോന്നാമെങ്കിലും ബൈബിള്‍ പറയുന്നത് യോഹന്നാനാല്‍ സ്നാനം സ്വീകരിച്ച് യേശു വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവ് രൂപത്തില്‍ അവന്‍റെ മേല്‍ ഇറങ്ങി വന്നു എന്നാണ്. നാം പരിശുദ്ധാത്മാവ് പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു ഈ ലോകത്തിലേയ്ക്ക് വന്നു എന്നും ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്ന് തീര്‍പ്പാന്‍ യോഹന്നാനാല്‍ സ്നാനം ഏറ്റു എന്നും അവയ്ക്കായി കുരിശിന്‍ മേല്‍ ന്യായം വിധിക്കപ്പെട്ടു എന്നും നമ്മുടെ രക്ഷകനായി തീരുവാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ടു എന്നും നാം വിശ്വസിച്ചാല്‍ മാത്രം മതി എന്നാണ് ഇത് തെളിയിക്കുന്നത്.
നാം ഈ സത്യത്തില്‍ വിശ്വസിച്ച് പരിശുദ്ധാത്മാവ് പ്രാപിക്കുമ്പോള്‍ ദൈവം എന്താണ് നമ്മോട് പറയുന്നത്. അവന്‍ പറയുന്നു നീ എന്‍റെ പ്രീയ പുത്രന്‍ ഇത് എന്‍റെ പ്രീയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. യേശുവില്‍ വിശ്വസിച്ച് തങ്ങളുടെ പാപക്ഷമനേടുന്ന ഏവരോടും ദൈവം ഇതുതന്നെ പറയുന്നു. നമ്മെ അവന്‍റെ മക്കളായി തീര്‍ക്കാം എന്ന വാഗ്ദത്തമാണ് സത്യം.
പക്ഷെ ജനങ്ങള്‍ ഇപ്പോഴും കരുതുന്നത് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്. നിങ്ങളുടെ നിലവിളികളും ഭൗമീക പ്രയത്നങ്ങളും കൊണ്ട് പരിശുദ്ധാത്മാവ് വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദൈവത്തിന്‍റെ പ്രവര്‍ത്തികളെല്ലാം അവന്‍റെ ഹിതമനുസരിച്ചാണ് തങ്ങളുടെ പാപങ്ങളുടെ ക്ഷമ പ്രാപിച്ചവര്‍ക്കുമാത്രമാണ് അവന്‍ പരിശുദ്ധാത്മാവ് നല്‍കുന്നത്. അവന്‍ പറയുന്നു നിങ്ങളുടെ സകല പാപങ്ങളും ചുമന്ന് തീര്‍ക്കുവാന്‍ എന്‍റെ മകന്‍ സ്നാനപ്പെടുകയും അവയുടെ ന്യായവിധിക്കായി അവന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. ഞാന്‍ എന്‍റെ പുത്രനെ നിങ്ങളുടെ രക്ഷിതാവായി നിയമിച്ചിരിക്കുന്നു. എന്‍റെ മകന്‍ പൂര്‍ത്തിയാക്കിയ പാപക്ഷമയെ നിങ്ങള്‍ സ്വീകരിക്കുമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ അയച്ചുതരും. നമ്മുടെ പിതാവ് അവനിഷ്ടമുള്ളതുപോലെ ചെയ്യും. ഒരു മനുഷ്യന്‍ രാത്രി മുഴുവനും മുട്ടിന്‍ മേല്‍ നിന്ന് തന്‍റെ ശ്വാസകോശങ്ങള്‍ തകരുവോളം നിലവിളിച്ചാലും ദൈവം അവന് പരിശുദ്ധാത്മാവിനെ നല്‍കണമെന്നില്ല. “നീ സത്യമായ ജ്ഞാനത്തെ ഇതുവരെയും സ്വീകരിക്കാതെ തെറ്റായ വിശ്വാസങ്ങളില്‍ കടിച്ചു തൂങ്ങുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ വിശ്വാസത്തെ നീ നിരസിക്കുന്നിടത്തോളം പരിശുദ്ധാത്മാവ് നിന്നില്‍ നിന്നും അകന്നിരിക്കും” എന്നായിരിക്കും ദൈവം പറയുന്നത്.
ഈ ലോകത്തില്‍ മനുഷ്യരുടെ തീരുമാനങ്ങള്‍ സാഹചര്യമനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാല്‍ പാപങ്ങളെ ക്ഷമിക്കുവാനും പരിശുദ്ധാത്മാവിനെ നല്‍കുവാനും ദൈവം സ്ഥാപിച്ച നിയമം എപ്പോഴും മാറ്റമില്ലാത്തതാണ്. നിങ്ങള്‍ തെറ്റായ വിശ്വാസങ്ങളുടെ മാന്ത്രിക വലയത്തില്‍ കഴിയുന്നത് പ്രയാസമായിരിക്കും അനുസരിക്കാത്തവര്‍ക്ക് യേശു ഒരു തടങ്കല്‍ പാറയാണെന്ന് ബൈബിള്‍ പറയുന്നു. (1 പത്രോസ് 2:8) യേശുവില്‍ വിശ്വസിക്കുകയും എന്നാല്‍ അവന്‍ എന്തിന് സ്നാനപ്പെട്ടു എന്ന് അറിയാതിരിക്കുന്നവര്‍ വിണ്ടെടുപ്പിന്‍റെ സുവിശേഷത്തിന്‍റെ പകുതിയില്‍ മാത്രം വിശ്വസിക്കുന്നതുകൊണ്ട് തീര്‍ച്ചയായും നരകത്തില്‍ ചെന്ന് വീഴും ആകയാല്‍ നിങ്ങള്‍ ആദ്യമായി യേശുവില്‍ വിശ്വസിക്കുമ്പോള്‍ തന്നെ പാപക്ഷമയുടെ സുവിശേഷം രൂപീകരിക്കപ്പെട്ടിരിക്കുന്ന യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നിങ്ങള്‍ക്കറിവുണ്ടായിരിക്കണം. നിങ്ങള്‍ പാപക്ഷമ പ്രാപിക്കുന്നുവെങ്കില്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെയും പ്രാപിക്കും.
ഈ ഭൂമിയില്‍ യേശുവിന്‍റെ ജീവിതത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. യേശു ഒരു മനുഷ്യനായിതീര്‍ന്ന് തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്നു തീര്‍ത്തൂ. നമ്മെ നരകത്തീയില്‍ നിന്ന് രക്ഷിക്കുവാന്‍ അവന്‍ നമ്മുടെ പാപങ്ങളെ വഹിച്ച് കൂരിശില്‍ മരിച്ചു. അവനില്‍ വിശ്വസിക്കുന്നവരെല്ലാം പരിശുദ്ധാത്മാവിനെ ഒരു ദാനമായി പ്രാപിക്കുന്നു.
ആകയാല്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കണമെങ്കില്‍ നാം ഓരോരുത്തരും യഥാര്‍ത്ഥ പാത പിന്‍തുടരണം സത്യ വചനങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുകയാണ് ഇവിടെ ആവശ്യം. നാം ഇതു ചെയ്യുമ്പോള്‍ യേശു നമ്മെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ആരെല്ലാം തങ്ങളുടെ ഹൃദയങ്ങളെ ശൂന്യമാക്കി അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നുവോ അവര്‍ക്ക് പാപക്ഷമ പ്രാപിച്ച് സത്യത്തില്‍ ജീവിക്കുവാനും പരിശുദ്ധാത്മാവിനാല്‍ വഴിനടത്തപ്പെടുകയും ചെയ്യും. അതുമാത്രമല്ല പരിശുദ്ധാത്മ സഹായത്താല്‍ അവര്‍ മറ്റുള്ളവരെ നേരായ പാതയിലേയ്ക്ക് നയിക്കുകയും ചെയ്യും. യേശുവിന്‍റെ സ്നാനത്താലും രക്തത്താലും പൂര്‍ത്തിയാക്കപ്പെട്ട വീണ്ടെടുപ്പില്‍ വിശ്വസിക്കുക. അപ്പോള്‍ മാത്രമേ വിശ്വാസത്തോടെ അവനെ പിന്തുടരുവാനും നിത്യജീവന്‍റെയും പാപക്ഷമയുടെയും അനുഗ്രഹം പ്രാപിക്കുവാനും പരിശുദ്ധാത്മാവ നിവാസം പ്രാപിക്കുവാനും കഴിയുകയുള്ളൂ. തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ മരണത്തോടെയും ലോകത്തിലെ സകല പാപങ്ങളെയും ചുമന്നവനാണ് യേശു. നമ്മുടെ സകല പാപങ്ങളെയും ശുദ്ധീകരിക്കുകയും സത്യ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു പരിശുദ്ധാത്മാവിനെ നല്‍കുകയും ചെയ്യുന്നു. ഈ സത്യ വിശ്വാസത്തെ ഏറ്റെടുക്കുന്നതിലൂടെ നിങ്ങള്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കാം.