• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-7] വിശ്വാസികളില്‍ പരിശുദ്ധാത്മ നിവാസം അനുവദിക്കുന്ന മനോഹര സുവിശേഷം (യെശയ്യാവ് 9:6-7)

2021.04.15 97
(യെശയ്യാവ് 9:6-7)
“നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേര്‍ വിളിക്കപ്പെടും അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ദ്ധനക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല; ദാവീദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജത്വത്തിലും ഇന്നുമുതല്‍ എന്നെന്നേക്കും അവന്‍ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ച് നിലനിര്‍ത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവര്‍ത്തിക്കും”.
 
 
പരിശുദ്ധാത്മാവിനെ വിശ്വാസികളില്‍ വസിക്കുവാന്‍ അനുവദിക്കുന്നതെന്ത്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷം.
 
പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേ ഷത്തിലുള്ള വിശ്വാസം നമുക്ക് അവശ്യം ഉണ്ടായിരിക്കണം. നമ്മുടെ കര്‍ത്താവിനെ അത്ഭുതവാനെന്നും ഉപദേശകനെന്നും വീരനാം ദൈവമെന്നും പേര്‍ വിളിക്കപ്പെടുന്നു. നമ്മുടെ കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയായി തന്നെത്താന്‍ അയയ്ക്കപ്പെട്ടു. മനോഹര സുവിശേഷം എന്ന ദാനത്തോടുകൂടി യേശു ക്രിസ്തു എല്ലാവരിലും അവതരിപ്പിക്കപ്പെടുന്നു.
എങ്ങനെയാലും ഈ ലോകത്തില്‍ ഇപ്പോഴും അന്ധകാരത്തില്‍ ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. ഈ അന്ധകാരത്തില്‍ നിന്നും മോചിതരാവാന്‍ ശ്രമിക്കുന്നുവെങ്കിലും മനോഹര സുവിശേഷത്താലല്ലാതെ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിതരാവാന്‍ കഴിയുകയില്ല എന്നവര്‍ അറിയുന്നില്ല. പകരം തെറ്റായ തത്വങ്ങളാല്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ നിന്നും അകന്ന് പോകുന്നു. സത്യം അന്വേഷിക്കുന്നവരുമായി തട്ടിച്ചുനോക്കുമ്പോള്‍ അവര്‍ മനോഹര സുവിശേഷത്തെ അഭിമുഖീകരിക്കുകയും അവരുടെ ജീവിതത്തിന്‍റെ ബാക്കിഭാഗം ദൈവത്തിന്‍റെ അനുഗ്രഹത്തോടുകൂടി സഫലമാകുകയും ചെയ്യും. മനോഹര സുവിശേഷം കണ്ടെത്താനും പാപങ്ങളില്‍ നിന്നും മോചിതരാകാനും അവരെ സഹായിക്കുവാന്‍ എന്നെ അനുവദിക്കുന്നത് ദൈവത്തിന്‍റെ ഈ പ്രത്യേക അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതിനാല്‍ അത് അവന്‍റെ അനുഗ്രഹത്തിനുവേണ്ടിയല്ല എങ്കില്‍ പാപത്തില്‍ നിന്നുമുള്ള മോചനം അസാദ്ധ്യമാണ്. നാം കര്‍ത്താവിനെ കണ്ടുമുട്ടുകയും പരിശുദ്ധാത്മാവ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നാം വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ നിന്നുമാണ് ദൈവത്തിന്‍റെ അനുഗ്രഹം വരുന്നത് എന്ന് ധാരാളം ആളുകള്‍ അറിയുന്നില്ല എന്നതാണ് ശോചനീയമായ വസ്തുത.
അവന്‍റെ ഒരേയൊരു പുത്രനായ യേശുക്രിസ്തുവിനാല്‍ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതില്‍ നിന്നുമാണ് ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നത്. ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നതും അവന്‍റെ ദയയാല്‍ നമ്മെ അനുഗ്രഹിക്കുന്നതും യേശു മാത്രമാണ്. നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നതിനും നമ്മുടെ ഹൃദയത്തിലുള്ള കളങ്കം തുടച്ചുനീക്കുന്നതിനും സഹായിക്കുന്നതിന് ആര്‍ക്കും തന്നെ കഴിയില്ല. തന്‍റെ സ്വന്തം പാപങ്ങളില്‍ നിന്നും ശാശ്വതമായ മരണത്തിന്‍റെ വേദനയില്‍ നിന്നും സ്വയം രക്ഷിക്കാന്‍ ആര്‍ക്കാണ് സാദ്ധ്യമാകുന്നത്?
ദൈവം നമ്മോടു പറയുന്നു, “ചിലപ്പോള്‍ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു. അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ” (സദൃശ്യവാക്യങ്ങള്‍ 16:25) ആളുകള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ സ്വയം രൂപീകരിക്കുകയും നാശത്തിലേക്കും മരണത്തിലേക്കും നീങ്ങുകയും ചെയ്യുന്നു. തങ്ങള്‍ നീതിയില്‍ ഊന്നിപ്പറയുന്നുവെന്ന് ധാരാളം മതങ്ങള്‍ അഹങ്കരിക്കുകയും ആളുകളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അവരുടെ സ്വന്തം വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവ് നമുക്ക് നല്‍കിയിരിക്കുന്ന വെള്ളത്തി ന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൊണ്ടു മാത്രമേ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നമുക്ക് കഴിയുകയുള്ളു. പാപികളെ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയുന്ന യേശു മാത്രമാണ് രക്ഷകന്‍.
യോഹന്നാന്‍ 14:6 ല്‍ നമ്മുടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു; ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. മരണത്തിലേക്കുള്ള വഴിയിലായിരിക്കുന്നവര്‍ക്കുവേണ്ടി അവന്‍ തന്‍റെ മാംസവും രക്തവും നല്‍കി. സത്യജീവിതത്തിലേക്കുള്ള വഴിയായി അവന്‍ തന്നെത്താന്‍ അയയ്ക്കപ്പെടുകയും ചെയ്തു. ഒരു വ്യക്തി യേശുവിന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചി ല്ലയെങ്കില്‍ അയാള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയില്ലയെന്ന് ദൈവം പറയുന്നു.
നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുന്നതിനായി തീര്‍ച്ചയായും നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനായി അവന്‍ നമ്മുടെ രക്ഷകനാണെന്ന് വിശ്വസിക്കുകയും വേണം.
 
 
ഒരിക്കല്‍ പുരാതന യിസ്രായേലില്‍!
 
“ഉസ്സിയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാരാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യ രാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേല്‍ രാജാവായ പേക്കഹും യെരുശലേമിന്‍റെ നേരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടുവന്നു; അവനെ പിടിപ്പാന്‍ അവര്‍ക്ക് കഴിഞ്ഞില്ലതാനും” (യെശയ്യാവു 7:1).
യഥാര്‍ത്ഥത്തില്‍ യിസ്രായേല്‍ ഒറ്റ രാഷ്ട്രമായിരുന്നു. പിന്നീട് തെക്കും വടക്കുമായി യിസ്രായേല്‍ വിഭജിക്കപ്പെട്ടു. ശലമോന്‍ രാജാവിന്‍റെ മകനായ രഹോബയാം ഭരിക്കുന്ന ദക്ഷിണ യഹൂദ്യയിലായിരുന്നു യെരുശലേമിലെ ദേവാലയം. പിന്നീട് ശലോമോന്‍റെ ദാസന്‍മാരിലൊരുവനായ യെരോബയാം വടക്ക് മറ്റൊരു രാജ്യത്തെ സ്ഥാപിക്കുകയും യിസ്രായേല്‍ വിഭജിക്കപ്പെടുകയും ചെയ്തു. അക്കാലം മുതല്‍ ദൈവവിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. ഇന്നത്തെ മതനിന്ദാവിഭാഗങ്ങളുടെ പ്രധാന സ്രോതസ്സ് ഈ വിശ്വാസത്യാഗമാണ്. അങ്ങനെ യെരോബയാം ആണ് ഈ മതനിന്ദാവിഭാഗങ്ങളുടെ പിതാവ് എന്ന് പറയാം. തന്‍റെ ഭരണം നിലനിര്‍ത്തുവാനായി ദൈവീക ന്യായപ്രമാണത്തിന് ഭേദഗതി വരുത്തിയതിലൂടെ അവന്‍ ഈ മതവിഭാഗങ്ങളുടെ പിതാവായി വടക്കേ രാജ്യത്തിലെ യിസ്രായേല്‍ ജനത്തിന് ഒരു പുതിയ മതം സൃഷ്ടിച്ച് അദ്ദേഹം തെക്കേ സാമ്രാജ്യമായ യെഹുദ്യാ പിടിച്ചടക്കുവാനും ശ്രമിച്ചു. ഇരുനൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത തുടര്‍ന്നു.
എന്തായാലും ദൈവം യെശയ്യാവിലൂടെ ഇപ്രകാരം പറയുന്നു, “നാം യെഹൂദയുടെ നേരെ ചെന്ന് അതിനെ വിഷമിപ്പിച്ച് മതില്‍ ഇടിച്ചു കടന്ന് താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്ന് പറഞ്ഞു. അരാമും എഫ്രയിമും രമല്യാവിന്‍റെ മകനും നിന്‍റെ നേരെ ദുരാലോചന ചെയ്കകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിചെയ്യുന്നു. അതു നടക്കയില്ല, സാധിക്കയുമില്ല. അരാമിന് തല ദമ്മേശെക്ക് ; ദമ്മേശെക്കിന് തല രെസിന്‍ അറുപത്തഞ്ചു സംവത്സരത്തിനകം എഫ്രയിം ജനമായിരിക്കാത്തവണ്ണം തകര്‍ന്നു പോകും എഫ്രയീമിന് തല ശമയ്യ; ശമയ്യെക്കു തല രെമല്യാവിന്‍റെ മകന്‍; നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥിരവാസവുമില്ല” (യെശയ്യാവ് 7:5-9).
ആ സമയം യഹോവ യെശയ്യാവിലൂടെ ആഹാസ് രാജാവിനോട് പ്രവചിച്ചു എന്നാല്‍ രാജാവിന് അവനില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. തനിക്ക് അസറിയ സൈന്യത്തിനെതിരെ എതിര്‍ക്കുവാന്‍ കഴിയില്ലെന്ന് വെറുതെ ഭയപ്പെട്ട ആഹാസ്, യിസ്രായേലിനോടൊപ്പം അസീറിയ ചേര്‍ന്ന് പിടിച്ചടക്കാന്‍ വരുമെന്നറിഞ്ഞ് ഭയന്ന് വിറച്ചു. പക്ഷെ ദൈവദാസനായ യെശയ്യാവ് വന്ന് ഇപ്രകാരം പറഞ്ഞു, 65 വര്‍ഷത്തിനകത്ത് വടക്കേ ഇസ്രായേല്‍ തകരും, രണ്ട് രാജാക്കന്മാരും തമ്മില്‍ തീരുമാനിച്ച ഗൂഡാലോചനകളൊന്നും നടപ്പിലാവുകയില്ല.
യഹോവയുടെ ദാസന്‍ യഹോവയില്‍ നിന്നുള്ള അടയാളം അന്വേഷിക്കാന്‍ ആഹാസ് രാജാവിനോട് പറഞ്ഞു. “നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക”. (യെശയ്യാവു 7:11) “അതിന് അവന്‍ പറഞ്ഞു. ദാവീദ് ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്‍റെ ദൈവത്തോടുകൂടെ മുഷിപ്പിക്കുന്നത് അതുകൊണ്ട് കര്‍ത്താവു തന്നെ നിങ്ങള്‍ക്കൊരു അടയാളം തരും. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” (യെശയ്യാവു 7:13-14). ഇതായിരുന്നു അവന്‍റെ പ്രവചനം; അവന്‍ അവന്‍റെ ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.
 
 
ആരാണ് ദൈവത്തിന്‍റെ ശത്രു?
 
മനുഷ്യവര്‍ഗ്ഗത്തിന്‍റെ ശത്രു പാപമാണ്, ആ പാപം സാത്താനില്‍ നിന്നും വരുന്നു. നമ്മുടെ പാപങ്ങളില്‍ നിന്നുമുള്ള രക്ഷകന്‍ ആരാണ്? രക്ഷകന്‍ ദൈവപുത്രനായ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. മനുഷ്യന് അടിസ്ഥാനപരമായി ജഡത്തിന്‍റെ ദുര്‍ബലതയുള്ളതുകൊണ്ടുതന്നെ പാപം ചെയ്യാതിരിക്കാന്‍ കഴിയില്ല. അവന്‍ സാത്താന്‍റെ ശക്തിക്ക് കീഴിലാണ്. ഇപ്പോഴും ധാരാളം ആളുകള്‍ ഭാവിപ്രവചനക്കാരെ സന്ദര്‍ശിക്കുകയും അവര്‍ നിര്‍ദ്ദേശിക്കുന്ന തെറ്റായ പ്രവചനത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ സാത്താന്‍റെ നിയന്ത്രണത്തിന്‍ കീഴിലാണെന്നുള്ളതിന് ശരിയായ ഒരു തെളിവാണിത്.
കന്യക ഒരു പുത്രന് ജന്മം നല്‍കുമെന്നും അവന് ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കണമെന്നും പറഞ്ഞുകൊണ്ട് കര്‍ത്താവ് യെശയ്യാവിന് രക്ഷയുടെ തെളിവ് നല്‍കി. മനുഷ്യന്‍റെ പാപം നിറഞ്ഞ ജഡത്തിന് സദൃശ്യമായി യേശുവിനെ ഈ ലോകത്തിലേക്ക് അയച്ച് സാത്താന്‍റെ അടിച്ചമര്‍ത്തലില്‍ നിന്നും പാപികളെ രക്ഷിക്കുക എന്നത് ദൈവത്തിന്‍റെ പദ്ധതിയായിരുന്നു. പ്രവചനത്തിനനുസരിച്ച് പരിശുദ്ധമറിയത്തിന്‍റെ മകനായ മനുഷ്യനായി യേശു ഈ ലോകത്തില്‍ വന്നു.
യേശു നമ്മില്‍ വന്നില്ലായിരുന്നുവെങ്കില്‍ നാം ഇപ്പോഴും സാത്താന്‍റെ ഭരണത്തിന്‍ കീഴില്‍ ജീവിക്കുമായിരുന്നു. എന്നാല്‍ എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന മനോഹര സുവിശേഷം നമുക്ക് നല്‍കാനായി യേശു ഈ ലോകത്തില്‍ വരികയും യോഹന്നാനാല്‍ സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും ചെയ്തു. അതുകൊണ്ട് ധാരാളം ആളുകള്‍ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയും പാപമോചനം സ്വീകരിക്കുകയും അങ്ങനെ ദൈവത്തിന്‍റെ മക്കളായി മാറുകയും ചെയ്തു.
യേശുക്രിസ്തു ദൈവമാണോ മനുഷ്യനാണോ എന്ന തര്‍ക്കം ഇക്കാലത്തുപോലും ദൈവശാസ്ത്രജ്ഞരുടെ ഇടയില്‍ നിലനില്‍ക്കുന്നു. യാഥാസ്ഥിതികരായ ദൈവശാസ്ത്രജ്ഞര്‍ “യേശു ദൈവമാണ് “ എന്ന് പറയുന്നുവെങ്കിലും മറ്റുചില പുതിയ ദൈവശാസ്ത്രജ്ഞര്‍ യേശു ജോസഫിന്‍റെ ജാരസന്തതിയായിരുന്നുവെന്ന് തിരിച്ചടിക്കുന്നു. എന്തു ദുഃഖകരമായ പ്രസ്താവന!
യേശുവിന് വെള്ളത്തിനുമിതെ നടക്കുവാനുള്ള കഴിവുണ്ടായിരുന്നുവെന്ന് തങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ചില ദൈവശാസ്ത്രജ്ഞര്‍ പറയുന്നു. “യഥാര്‍ത്ഥത്തില്‍ യേശു ചക്രവാളത്തിനു മുകളിലുള്ള ഒരു ചെറിയ കുന്നിന്‍ മുകളിലൂടെ നടന്നതാണെന്നും ഇത് ദൂരെനിന്നും കണ്ട അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹം വെള്ളത്തിനുമീതെ നടക്കുന്നതായി തോന്നിയതാണെന്നും” അവര്‍ പറയുന്നു. ഇക്കാലത്തിലെ പുതിയ ദൈവശാസ്ത്രപഠനത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയവരെല്ലാവരും പ്രശസ്ത ദൈവശാസ്ത്രജ്ഞരല്ല. വേദപുസ്തകത്തില്‍ നിന്നും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതുമാത്രമാണ് അവരില്‍ പലരും വിശ്വസിക്കാന്‍ തെരഞ്ഞെടുക്കുന്നത്.
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ യേശു അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് 5,000 പേരെ പോഷിപ്പിച്ചുവെന്ന് വേദപുസ്തകം പറയുന്നു. എന്നാല്‍ ഈ അത്ഭുതം അവര്‍ വളരെ സംശയത്തോടെ വീക്ഷിക്കുന്നു. അവര്‍ ഇതിനെ താഴെ പറയും പ്രകാരം നിര്‍വചിക്കുന്നു. യേശുവിനെ പിന്‍ഗമിച്ചിരുന്ന ജനങ്ങള്‍ കൊടും പട്ടിണി കൊണ്ട് മരിക്കാറായിരുന്നു. അതിനാല്‍ യേശു തന്‍റെ ശിഷ്യന്മാരോട് അവശേഷിക്കുന്ന ഭക്ഷണങ്ങള്‍ ശേഖരിക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഒരു കുട്ടി സ്വമേധയാ തന്‍റെ ഭക്ഷണം അവനു നല്‍കി അതുകണ്ട എല്ലാ മുതിര്‍ന്നവരും അവരവരുടെ ഭക്ഷണം നല്‍കി. അങ്ങനെ എല്ലാ ഭക്ഷണവും ശേഖരിച്ച് അവര്‍ ഭക്ഷിച്ചു അതില്‍ പന്ത്രണ്ട് കുട്ട ഭക്ഷണം ബാക്കിവന്നു. ഇത്തരത്തിലുള്ള ദൈവശാസ്ത്രജ്ഞര്‍ ദൈവവചനങ്ങളെ തങ്ങളുടെ വളരെ പരിമിതമായ അറിവിനുള്ളില്‍ ഒതുക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.
ദൈവത്തിന്‍റെ സത്യത്തില്‍ വിശ്വസിക്കുക എന്നത് ലളിതമായി പറയുകയാണെങ്കില്‍ ദൈവം നമുക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വാസം ഉണ്ടായിരിക്കുക എന്നതാണ്. നാം അംഗീകരിക്കുന്ന ഒരു കാര്യം വിശ്വസിക്കുകയും അംഗീകരിക്കുവാന്‍ പ്രയാസമുള്ളതിനെ തള്ളിക്കളയുകയും ചെയ്യുന്നതല്ല വിശ്വാസം. അത് നമുക്ക് മനസിലായെങ്കിലും ഇല്ലെങ്കിലും നാം തീര്‍ച്ചയായും അവനില്‍ വിശ്വസമര്‍പ്പിക്കുകയും അവന്‍റെ വചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന തുപോലെ സ്വീകരിക്കുകയും ചെയ്യണം. യേശു മനുഷ്യപുത്രനായി നമ്മില്‍ വന്നു എന്നതിന്‍റെ അര്‍ത്ഥം നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അവന്‍ അയയ്ക്കപ്പെട്ടു എന്നതാണ്. കര്‍ത്താവാകുന്ന യേശു നമ്മെ രക്ഷിക്കാനാണ് ഈ ഭൂമിയില്‍ വന്നത്. ഒരു കന്യകയ്ക്ക് ജനിച്ച മനുഷ്യപുത്രനായി അവന്‍ നമ്മില്‍ വരും എന്ന് യെശയ്യാവു പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്.
ഉല്പത്തി 3:15 ല്‍ യഹോവ പാമ്പിനോട് പറഞ്ഞു “ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാല്‍ തകര്‍ക്കും”. ഇതിന്‍റെ അര്‍ത്ഥം നമ്മുടെ രക്ഷകനായും മനുഷ്യവര്‍ഗ്ഗത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനും മനുഷ്യരൂപത്തില്‍ യേശുവിനെ അയയ്ക്കാന്‍ ദൈവം നേരത്തെ പദ്ധതിയിട്ടിട്ടുണ്ടായിരുന്നുവെന്നാണ്.
വേദപുസ്തകത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? മരണത്തിന്‍റെ വിഷമുള്ള് പാപം, പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം” (1 കൊരിന്ത്യര്‍ 15:55-56) മരണത്തിന്‍റെ കൊമ്പ് പാപമാണ്. ഒരു മനുഷ്യന്‍ പാപം ചെയ്യുമ്പോള്‍ മരണം അവനെ അതിന്‍റെ അടിമയാക്കുന്നു. എന്നാല്‍ നമ്മുടെ ദൈവം “സ്ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും” എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ അര്‍ത്ഥം സാത്താന്‍ കൊണ്ടുവരുന്ന പാപത്തിന്‍റെ കൊമ്പ് യേശു നശിപ്പിക്കുമെന്നാണ്.
ലോകത്തിന്‍റെ സകല പാപങ്ങളും എടുത്തുമാറ്റി സ്നാനപ്പെടാനും അവര്‍ക്കുവേണ്ടി ക്രൂശിക്കപ്പെടുവാനും വിധിക്കപ്പെടുവാനുമാണ് യേശു ഈ ലോകത്തില്‍ വന്നത്. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന എല്ലാവരേയും അവന്‍ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നു. ആദാമും ഹവ്വയും പാപികളായപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തെ സാത്താന്‍റെ ശക്തിയില്‍ നിന്നും മോചിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. ആധുനിക ലോകത്തില്‍ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്തവരാണ് ദൈവത്തിന്‍റെ ശത്രുക്കള്‍.
 
 
എന്തിനാണ് യേശു ഈ ലോകത്തില്‍ ജനിച്ചത്?
 
ന്യായപ്രമാണവും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന മനോഹര സുവിശേഷവും ദൈവം നമുക്ക് നല്‍കി. ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍ കീഴില്‍, അവന്‍റെ സാന്നിദ്ധ്യത്തില്‍ ആളുകള്‍ പാപികളായി മാറി. അതുപോലെതന്നെ ന്യായപ്രമാണം നല്‍കപ്പെട്ടിരിക്കുന്നത് ആളുകള്‍ക്ക് അവരുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുന്നതിന് അതിനെക്കുറിച്ച് അവര്‍ അറിയേണ്ടതുണ്ട് എന്നതാണ്. തങ്ങള്‍ അഴുക്കു നിറഞ്ഞവരാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ആളുകള്‍ക്ക് അവരുടെ വസ്ത്രങ്ങളില്‍ നിന്നും അഴുക്കു കളഞ്ഞ് അതിനെ ശുദ്ധമാക്കുവാന്‍ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ തങ്ങളുടെ പാപങ്ങള്‍ തിരിച്ചറിയാന്‍ ആളുകള്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അറിഞ്ഞിരിക്കണം. ന്യായപ്രമാണം ഇല്ലായിരുന്നുവെങ്കില്‍ പാപബോധം ഉണ്ടാകുമായിരുന്നില്ല അങ്ങനെയെങ്കില്‍ യേശുവിന് ഈ ലോകത്തില്‍ വരേണ്ടിവരുമായിരുന്നില്ല.
ദൈവത്തിന്‍റെ ന്യായപ്രമാണം നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവനെ കണ്ടുമുട്ടാനുള്ള ഒരു അവസരം നിങ്ങള്‍ക്കുണ്ടാകുമായിരുന്നു. നാം ന്യായപ്രമാണത്തെ അറിയുകയും അങ്ങനെ നമുക്ക് നമ്മുടെ പാപങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കഴിയുകയും ചെയ്തു. നാം നമ്മുടെ പാപം അറിഞ്ഞതിനുശേഷം മാത്രമാണ് യേശുക്രിസ്തു നമുക്കു വിശ്വസിക്കാനായി മനോഹര സുവിശേഷം കൊണ്ടു വന്നത്. ദൈവം നമുക്ക് ന്യായപ്രമാണം അനുവദിച്ചു തന്നിരുന്നില്ലായെങ്കില്‍ നാം പാപികളാവുകയോ ന്യായവിധി നിലനില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. ഇങ്ങനെ ദൈവം നമുക്ക് ന്യായപ്രമാണം നല്‍കുകയും എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി മനോഹരസുവിശേഷം നമുക്ക് സമ്മാനിക്കുകയും ചെയ്തു.
സൃഷ്ടാവിനും അവന്‍റെ സൃഷ്ടികള്‍ക്കുമിടയില്‍ നിലനില്‍ക്കേണ്ടുന്ന ന്യായപ്രമാണം തീര്‍ച്ചയായും ദൈവത്തിന്‍റെ രക്ഷയാകുന്ന ന്യായപ്രമാണമാണ്. ഇതാണ് സ്നേഹത്തിന്‍റെ ന്യായപ്രമാണം. ദൈവം മനുഷ്യനോടു പറഞ്ഞു, “എന്നാല്‍ നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം നീ തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും” (ഉല്പത്തി 2:17). ഇതായിരുന്നു ദൈവം നമുക്കു അനുവദിച്ചുതന്ന സ്നേഹത്തിന്‍റെ അടിസ്ഥാനമാകുന്ന ന്യായപ്രമാണം ഇതുകൊണ്ടാണ് നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചത്. രക്ഷയുടെ ന്യായപ്രമാണത്തിന് നമ്മുടെ പാപങ്ങളുടെ ക്ഷമയില്‍ അതിന്‍റേതായ അടിസ്ഥാനമുണ്ട്. ദൈവമാണ് നമ്മുടെ സൃഷ്ടാവെന്നും എല്ലാം അവന്‍റെ ഇച്ഛാശക്തിയില്‍ നിലനില്‍ക്കുന്നുവെന്നും അവന്‍ നമ്മോടു പറയുന്നു. ദൈവമാണ് പൂര്‍ണ്ണമായ അസ്ഥിത്വമെന്നും മനോഹര സുവിശേഷത്താല്‍ സഫലമാക്കപ്പെട്ട രക്ഷയുടെ ന്യായപ്രമാണത്തില്‍ ആളുകള്‍ വിശ്വസിക്കണമെന്നുമാണ് ഇതിന്‍റെ അര്‍ത്ഥം.
പൂര്‍ണ്ണനായ ദൈവം പൂര്‍ണ്ണമായി നല്ലവനാണ്. സകലപാപികളുടെയും രക്ഷകനായ തന്‍റെ ഒരേയൊരു പുത്രനെ ത്യജിക്കാന്‍ തക്കവണ്ണം ദൈവം ഈ ലോകത്തെ സ്നേഹിച്ചു. ദൈവം നമ്മെ സൃഷ്ടിക്കുകയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന മനോഹര സുവിശേഷം നമുക്ക് നല്‍കാതെയുമിരുന്നെങ്കില്‍ നാം അവനെതിരെ പരാതികള്‍ ഉയര്‍ത്തുമായിരുന്നു. എന്നാല്‍ നമ്മുടെ സ്വന്തം നാശത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ദൈവം ആഗ്രഹിക്കുകയും അങ്ങനെ രക്ഷയുടെ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു. ന്യായപ്രമാണം കാരണം നാം നമ്മുടെ പാപങ്ങള്‍ തിരിച്ചറിയുകയും അതിനെ നേരെ നോക്കി കാണുകയും യേശുവിന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാനാരംഭിക്കുകയും ചെയ്തു. നാം ദൈവവചനത്തെ ലംഘിക്കുമ്പോള്‍ ന്യായപ്രമാണ ത്തിനു മുമ്പില്‍ നാം പാപികളെന്നു വ്യക്തമാവുകയും അങ്ങനെ പാപികളായ നാം ദൈവത്തിനു മുമ്പില്‍ അവന്‍റെ കരുണയാകുന്ന ക്ഷമയ്ക്കുവേണ്ടി മുട്ടുകുത്തി യാചിക്കേണ്ടിവരികയും ചെയ്യുന്നു.
യേശു ഒരു സ്ത്രീയില്‍ ജനിക്കുകയും മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ ലോകത്തില്‍ വരുകയും ചെയ്തു. നമുക്കുവേണ്ടി ദൈവത്തിന്‍റെ പദ്ധതികള്‍ സഫലമാകുന്ന ഒരു മനുഷ്യനായാണ് യേശു ഈ ലോകത്തില്‍ വന്നത്. നാം അവന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നാം ദൈവത്തെ പുകഴ്ത്തുന്നു.
എന്തുകൊണ്ടാണ് ദൈവം എന്നെ എളുപ്പം പാപത്തില്‍ വീണ് നശിക്കുന്ന ഒരു വ്യക്തിയായും തെറ്റായ പ്രവൃത്തികള്‍ കാരണം ധാരാളം കഷ്ടപ്പെടുന്നവനായും സൃഷ്ടിച്ചത്? എന്ന് ചിലര്‍ പരാതിപ്പെടുന്നു എന്നാല്‍ ദൈവം ഒരിക്കലും നമ്മെ കഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. യേശുവിന്‍റെ സുവിശേഷം അവിശ്വസിച്ചതു കാരണം അവന്‍ നമ്മെ കഷ്ടപ്പെടാന്‍ അനുവദിക്കുന്നു. അവനില്‍ അവന്‍റെ മക്കളെന്നനിലയ്ക്ക് ഒരേ അധികാരമുണ്ടാകേണ്ടതിന് ദൈവം നമുക്ക് കഷ്ടപ്പാടും അതോടൊപ്പം മനോഹര സുവിശേഷവും നല്‍കി. ഇതായിരുന്നു അവന്‍റെ പദ്ധതി.
എന്നാല്‍ സാത്താന്‍ പറയുന്നു “അല്ല! അല്ല! ദൈവം ഏകാധിപതിയാണ് മുമ്പോട്ടുപോവുകയും നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുവിന്‍. സ്വതന്ത്രരാകുവിന്‍! നിങ്ങളുടെ സ്വന്തം കഴിവിലൂടെ നിങ്ങളുടെ സൗഭാഗ്യങ്ങള്‍ ഉണ്ടാക്കുവിന്‍!”. സാത്താന്‍ ഇതുകൂടാതെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ദൈവത്തിലുള്ള വിശ്വാസത്തിന് തടസമിടാനും ശ്രമിക്കുന്നു. ദൈവത്തില്‍ നിന്നും അകന്ന് ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ രക്ഷയ്ക്കുവേണ്ടിയുള്ള അവന്‍റെ പദ്ധതിയ്ക്കു തടസ്സം നില്‍ക്കുന്നവരാണ്. യേശു ഈ ലോകത്തില്‍ വരുകയും തങ്ങളുടെ പാപങ്ങള്‍ പരിത്യജിക്കുവാന്‍ വേണ്ടി സാത്താന്‍റെ കീഴിലുള്ളവരെ വിളിക്കുകയും ചെയ്തു. നാം ദൈവത്തില്‍ നിന്നും അക ന്ന് ജീവിക്കരുത്.
 
 
നരകത്തിലേക്കു പോകാന്‍ വിധിക്കപ്പെട്ട പാപിയായി മനുഷ്യന്‍ ജനിച്ചു
 
മാറ്റമില്ലാത്ത ഒരു സത്യവും ഈ ഭൂമിയില്‍ ഇല്ല. എന്നാല്‍ യേശുവിന്‍റെ മനോഹര സുവിശേഷം മാറ്റാന്‍ കഴിയാത്ത സത്യമാണ്. ആകയാല്‍ ജനത്തിന് ആ സത്യത്തില്‍ ആശ്രയിക്കുകയും സാത്താന്‍റെ ശക്തിയില്‍ നിന്ന് മോചിതരാവുകയും ചെയ്യുവാന്‍ കഴിയും.. ആദാമിന്‍റെയും ഹവ്വയുടെയും പാപങ്ങള്‍ പാരമ്പര്യമായിക്കിട്ടിയ മനുഷ്യവര്‍ഗ്ഗം ക്രിസ്തുവിന്‍റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ നരകത്തിന്‍റെ തീജ്വാലയിലേക്ക് പതിക്കുമായിരുന്നു. പകരം ദൈവപൈതലായിത്തീരുവാനുള്ള അധികാരത്താല്‍ മനുഷ്യന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവന്‍റെ ത്യാഗത്തിന് നാം നന്ദിപറയണം. “എന്നാല്‍ കഷ്ടതയില്‍ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല”. (യെശയ്യാവു 9:1). ദൈവം തന്‍റെ പുത്രനെ ഈ ലോകത്തിലേയ്ക്ക് അയയ്ക്കുകയും മനോഹര രക്ഷയില്‍ വിശ്വസിക്കുന്ന ഓരോരുത്തരെയും മഹത്വീകരിക്കുകയും ചെയ്തു.
“ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു. അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവ രുടെ മേല്‍ പ്രകാശം ശോഭിച്ചു”. (യെശയ്യാവു 9:2). ഇന്ന് ഈ വാക്ക് സത്യമായും എന്നിലും നിന്നിലും വരുന്നു. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഈ ഭൂമിയില്‍ ലഭിക്കാത്ത നിത്യജീവനാല്‍ നാം അനുഗ്രഹിക്കപ്പെടുന്നു. ലോകത്തിൻെറ സകലപാപങ്ങളില്‍ നിന്നും യേശുക്രിസ്തു മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കുകയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ക്ക് അവന്‍ നിത്യജീവനും സ്വര്‍ഗ്ഗരാജ്യവും അവകാശമായി നല്‍കുകയും ചെയ്യുന്നു.
 
 
നിരാശരായവരില്‍ സുവിശേഷത്തിന്‍റെ മനോഹര പ്രകാശം അവന്‍ പൊഴിച്ചു
 
മനുഷ്യജീവിതം മഞ്ഞുപോലെയാണ്, കുറച്ചുനേരത്തേക്ക് ഈ ലോകത്തില്‍ നിലനില്‍ക്കുകയും താമസിയാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അവന്‍റെ ജീവിതം ചെടികളെയും പുല്ലുകളെയും പോലെയാണ്. പുല്ലുകള്‍ വര്‍ഷത്തില്‍ വളരെ കുറച്ചു മാസം മാത്രം ജീവിതം നിലനിര്‍ത്തുകയും ദൈവേച്ഛ അനുസരിച്ച് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ പൊങ്ങച്ചങ്ങളെല്ലാം തന്നെ ഈ പുല്ലുകള്‍ പോലെ അര്‍ത്ഥമില്ലാത്തവയാണ്. എന്നാല്‍ ദൈവം നമ്മുടെ തളര്‍ന്ന ആത്മാവുകള്‍ക്ക് മനോഹര സുവിശേഷം നല്‍കുകയും അവന്‍റെ നീതിയാല്‍ നമ്മെ അവന്‍റെ പുത്രന്‍മാരാക്കിമാറ്റുകയും ചെയ്തു. എന്ത് സന്തോഷമുള്ള അനുഗ്രഹമാണിത്! നമ്മുടെ അര്‍ത്ഥമില്ലാത്ത ജീവിതം ദൈവസ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് നിത്യ ജീവനാവുകയും നാം നീതിയാല്‍ അനുഗ്രഹിക്കപ്പെട്ട് അവന്‍റെ മക്കളായി മാറുകയും ചെയ്യും.
മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ദൈവനുഗ്രഹം പ്രാപിച്ച ഒരു ആത്മാവിന്‍റെ കുറ്റസമ്മതമാണ് ഇനി ഇവിടെ പറയുന്നത്.
ദൈവവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ എന്‍റെ അമ്മ ദിനം തോറും പ്രഭാതത്തില്‍ ഒരു പാത്രത്തില്‍ കുറച്ചുവെള്ളവുമായി നമ്മുടെ കുടുംബത്തിന്‍റെ നന്‍മയ്ക്കുവേണ്ടി ഭൂമിയിലേക്കും ആകാശത്തിലെ ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നത് മനോഹരമായിരിക്കുമെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. വളര്‍ന്നപ്പോള്‍ എന്‍റെ വിലായെന്താണെന്നോ എന്‍റെ നിലനില്‍പ്പിന് കാരണമെന്താണേന്നോ എനിക്ക് മനസ്സിലായില്ല ഞാന്‍ ജീവിച്ചാലും മരിച്ചാലും യഥാര്‍ത്ഥ്യത്തില്‍ ഒരു കാര്യവുമില്ലയെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്‍റെ മൂല്യത്തെക്കുറിച്ചറിവില്ലാത്തതു കാരണം ഞാന്‍ ഏകാന്തനായാണ് താമസിച്ചിരുന്നത്.
ഇത്തരത്തിലുള്ള ജീവിതം എന്നെ തളര്‍ത്തുകയും ഞാന്‍ വിവാഹം കഴിക്കാന്‍ തിരക്കുകൂട്ടുകയും ചെയ്തു. എന്‍റെ ദാമ്പത്യ ജീവിതം നല്ല ഒന്നായിരുന്നു. എനിക്ക് ഒന്നിനും ആഗ്രഹിക്കേണ്ടിവന്നില്ല. പ്രശാന്തമായ ഒരു ജീവിതമാണ് എനിക്ക് കിട്ടിയത്. എനിക്കൊരു കുട്ടിയുണ്ടാവുകയും ആ സമയം മുതല്‍ എന്നില്‍ സ്നേഹം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഞാന്‍ കണ്ടെത്തുകയും ചെയ്തു. എന്‍റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നഷ്ടപ്പെടുന്നതോടൊപ്പം എന്‍റെ അടുത്തവരെ നഷ്ടപ്പെടുമോ എന്ന ഭയവുമെനിക്കുണ്ടായിരുന്നു.
അങ്ങനെ ഞാന്‍ ദൈവത്തെ അന്വേഷിക്കാന്‍ തുടങ്ങി. എന്‍റെ ഹൃദയം വളരെ ലോലവും അശക്തവുമായി അതുകൊണ്ടുതന്നെ എന്‍റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനായി ഒരു പൂര്‍ണ്ണമായ അസ്തിത്വത്തെ എനിക്ക് ആവശ്യമായി വന്നു. അതുകൊണ്ട് ഞാന്‍ സഭയില്‍ പോകാനാരംഭിച്ചു. എന്നാല്‍ വെള്ളത്തിനുമുമ്പില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന എന്‍റെ അമ്മയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്ന എന്‍റെ വിശ്വാസം; അവ്യക്തമായ ഭയത്തിലും ആശയിലും അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്‍റെ പ്രാര്‍ത്ഥന.
ഒരിക്കല്‍ ഒരു പ്രാദേശിക സഭയിലെ കൂട്ടത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയാന്‍ തുടങ്ങി. ഞാന്‍ കരച്ചില്‍ നിറുത്താനായി ശ്രമച്ചെങ്കിലും കണ്ണുനീര്‍ പൊഴിഞ്ഞുകൊണ്ടേയിരുന്നു. ആളുകള്‍ എന്‍റെ തലയില്‍ കൈവയ്ക്കുകയും പരിശുദ്ധാത്മാവ് സ്വീകരിച്ചതിനായി എന്നെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് അമ്പരപ്പായിരുന്നു. എനിക്ക് ദൈവവചനങ്ങളുമായി നിത്യപരിചയമില്ലാതിരു ന്നതും അവനിലുള്ള എന്‍റെ വിശ്വാസം അവ്യക്തമായിരിക്കുന്നതുകൊണ്ടുതന്നെ പരിശുദ്ധാത്മ ശക്തിയുടെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല.
ഞാന്‍ പങ്കെടുത്ത സഭ പെന്തക്കോസ്തു കരിസ്മാറ്റിക്ക് പ്രസ്ഥാനമായിരുന്നു, അവിടെയുള്ള ധാരാളം ആളുകള്‍ക്ക് എനിക്കുണ്ടായതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുകയും അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു.പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടതെന്ന് ജനം പറയുന്ന ഒരു പാസ്റ്റര്‍ നയിക്കുന്ന ഉണര്‍വ്വു യോഗത്തിലേയ്ക്ക് ഒരിക്കല്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. പാസ്റ്റര്‍ സഭയിലെ അനേകമാളുകളെ വിളിച്ചുകൂട്ടുകയും തന്‍റെ ആത്മീയ ശക്തിയാല്‍ യേശു സൈനുസൈറ്റിസ് രോഗമുള്ള ഒരാളെ വിടുവിക്കുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ആശുപത്രയില്‍ നിന്നും സുഖപ്പെടുന്ന അസുഖമാണ് സൈനുസൈറ്റിസ് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന് എങ്ങനെ പരിശുദ്ധാത്മാവ് സ്വീകരിക്കാന്‍ കഴിഞ്ഞു എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ വിടുതലിന് ശേഷം ആ പാസ്റ്റര്‍ തനിക്ക് ഒരു ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടി അവന്‍റെ അല്ലെങ്കില്‍ അവളുടെ സര്‍വ്വകലാശാല പരീക്ഷയില്‍ വിജയിക്കുമോ. എന്ന് പറയാന്‍ കഴിയുമെന്ന് പറഞ്ഞ് അഹങ്കരിച്ചു. അവ ദൈവത്തിന്‍റേതാണെന്ന തരത്തില്‍ കുറെ ആളുകള്‍ അദ്ദേഹത്തെ പുകഴ്ത്താന്‍ തുടങ്ങി.
എന്നാല്‍ എനിക്ക് അയാളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആ പാസ്റ്ററിന്‍റെ പരിശുദ്ധാത്മാശക്തിയാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞുവെന്ന് എനിക്ക് പറയാന്‍ കഴിഞ്ഞില്ല. രോഗസൗഖ്യവും ആരുടെയെങ്കിലും പരീക്ഷാവിജയം പ്രവചിക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. അദ്ദേഹത്തിന്‍റെ സ്പഷ്ടമായ അത്ഭുതങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്‍റെ മനസ്സിലുണ്ടായിരുന്ന ദൈവത്തിന്‍റെ ശക്തിയും സ്നേഹവും ഞാന്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അക്കാരണത്താല്‍ ഞാന്‍ സഭയിലെ സന്ദര്‍ശനം നിര്‍ത്തുകയും ആ പാസ്റ്ററുടെ ശക്തിയില്‍ വിശ്വസിക്കുന്നവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.
കൂടുതല്‍ ദൈവചനം മറ്റുള്ളവരോട് പങ്ക്വെയ്ക്കുന്ന മറ്റൊരു ശാന്തമായസഭയില്‍ ഞാന്‍ അതിനുശേഷം പങ്കെടുക്കാനാരംഭിച്ചു. ഞാന്‍ ന്യായപ്രമാണത്തെക്കുറിച്ച് മനസ്സിലാക്കുകയും ഞാന്‍ നീതിയില്ലാത്തയാളായിരുന്നുവെന്ന് ചിന്തിക്കുകയും ചെയ്തു. എന്‍റെ ഭയത്തിന്‍റെ പ്രധാന കാരണം ദൈവമായിരുന്നുവെന്ന് മാത്രമല്ല, അവന്‍റെ ആത്മാവ് വ്യാപരിക്കുമ്പോള്‍ എന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാല്‍ ദൈവസന്നിധിയില്‍ എനിക്ക് ബഹുമാന്യതയിാല്ലന്ന് ഞാന്‍ കരുതി.
യെശയ്യാവു 59:12 ല്‍ ഇപ്രകാരം പറയുന്നു, “രക്ഷിപ്പാന്‍ കഴിയാതെവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതെവണ്ണം അവന്‍റെ ചെവി മന്ദമായിട്ടുമില്ല; നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്‍റെ മുഖത്തെ നിങ്ങള്‍ക്കു മറക്കുമാറാക്കിയത്”. ഇത് എന്‍റെ സാഹചര്യവുമായി യോജിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. അവന്‍റെ പൈതലാകുന്നതും പരിശുദ്ധാത്മാവ് സ്വീകരിക്കുന്നതും എനിക്ക് അസാദ്ധ്യമാണ് കാരണം ഞാന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം പാപം നിറഞ്ഞതാണ്.
ഞാന്‍ ദൈവത്തെ ഭയപ്പെടുകയും പശ്ചാത്താപം കൊണ്ട് ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആരും തന്നെ ഇപ്രകാരം ചെയ്യണമെന്ന് എന്നോടു പറഞ്ഞിട്ടില്ല എങ്കിലും ദൈവത്തിന്‍റെ മുമ്പില്‍ ബഹുമാന്യതയോടെ നില്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി. ഞാന്‍ ഒരു പാപിയായ കാരണം ഞാന്‍ കൂടുതല്‍ അനുതാപപ്രാര്‍ത്ഥനകള്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ ഈ പ്രാര്‍ത്ഥനകള്‍ എന്‍റെ പാപങ്ങള്‍ കഴുകിക്കളയുന്നതില്‍ പരാജയപ്പെട്ടു. എന്‍റെ എല്ലാ പ്രവര്‍ത്തികളും ചിന്തകളുമെല്ലാം അവന്‍ കാണുകയും ചെയ്തതിനാല്‍ എന്‍റെ പാപം എന്നില്‍ ഇപ്പോഴുണ്ട്. ആ സമയം മുതല്‍ ഞാന്‍ ദൈവത്തിനെതിരെ പരാതികളുയര്‍ത്താന്‍ തുടങ്ങി. ദൈവത്തിന്‍റെ കണ്ണുകളില്‍ നല്ല വ്യക്തിയാകാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ എനിക്കതിന് കഴിയാത്തതുകൊണ്ട് തന്നെ എന്‍റെ പരാതികളും പാപങ്ങളും കൂടിവന്നു.
മതപരമായ ആശയകുഴപ്പമുണ്ടായിരുന്ന ഈ സമയത്ത് എന്‍റെ പിതാവിന് പക്ഷവാതമുണ്ടായി മരിക്കുന്നതിനുമുമ്പ് 40 ദിവസം ശസ്ത്രക്രിയയ്ക്കും ആശുപത്രി കിടക്കയിലും അദ്ദേഹം കഷ്ടപ്പെട്ടു. എന്നാല്‍ ഒരിക്കല്‍പോലും ഞാന്‍ എന്‍റെ പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ല. ഞാനൊരു പാപിയാണ്, അതുകൊണ്ട് ഞാന്‍ എന്‍റെ പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ എന്‍റെ പിതാവിന്‍റെ രോഗം കൂടുകയേയുള്ളുവെന്ന് ഞാന്‍ കരുതി. എന്‍റെ വിശ്വാസം നഷ്ടപ്പെട്ടതുകാരണം ഞാന്‍ ആശങ്കയിലായി, ഞാന്‍ ദൈവത്തെ അനുഗമിക്കുവാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ദൈവത്തെ പഴിചാരുകയും അവസാനം അവനില്‍ നിന്ന് അകലുകയും ചെയ്തു. എന്‍റെ ആത്മീയ ജീവിതം അങ്ങനെ അവസാനിച്ചു. ഞാന്‍ അവനില്‍ വിശ്വസിച്ചാല്‍ പരിശുദ്ധാത്മാവ് എന്നില്‍ വസിക്കുമെന്നും ഞാന്‍ സമാധാനം കണ്ടെത്തുമെന്നും ഞാന്‍ ചിന്തിച്ചു എന്നാല്‍ അതായിരുന്നില്ല കാര്യം. അതിനുശേഷം എന്‍റെ ജീവിതം കൂടുതല്‍ അര്‍ത്ഥ ശൂന്യമാവുകയും ഭയത്തിലും സന്തോഷമില്ലായ്മയിലും ഞാന്‍ ജീവിക്കുകയും ചെയ്തു.
എന്നാല്‍ കര്‍ത്താവ് എന്നെ ഒറ്റപ്പെടുത്തിയില്ല. ദൈവവചനത്താല്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഒരു വിശ്വാസിയെ കണ്ടുമുട്ടാന്‍ അവന്‍ ഇടയാക്കി. യേശു യോഹന്നാനാല്‍ നടന്ന അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റിയെന്നും അവയ്ക്കുവേണ്ടി അവന്‍ ക്രൂശില്‍ വിധിക്കപ്പെട്ടുവെന്നും ആ വ്യക്തിയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ലോകത്തിന്‍റെ സകലപാപങ്ങളും എന്‍റെതുള്‍പ്പെടെ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ഞാനിതു കേട്ടപ്പോഴും മനസ്സിലാക്കിയപ്പോഴും എന്‍റെ എല്ലാ പാപങ്ങളും നീങ്ങി ശുദ്ധമായതായി എനിക്ക് കാണാന്‍ കഴിഞ്ഞു. എന്‍റെ പാപങ്ങള്‍ക്കുള്ള ക്ഷമ ദൈവം എനിക്ക് നല്‍കുകയും പരിശുദ്ധാത്മ അനുഗ്രഹം എനിക്കു നല്‍കുകയും ഒരു സമാധാന ജീവിതം എനിക്കു അനുവദിക്കുകയും ചെയ്തു. അവന്‍ നിശബ്ദമായി എന്നെ നയിക്കുകയും നന്‍മ തിന്‍മകളെക്കുറിച്ചുള്ള ഒരു വ്യക്തമായ അറിവ് എനിക്കു നല്‍കുകയും ഈ ലോകത്തിലെ പ്രലോഭനങ്ങള്‍ തരണം ചെയ്യാനുള്ള ശക്തി എന്നില്‍ ചൊരിയുകയും ചെയ്തു. അവന്‍ എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമരുളുകയും ഒരു നീതിപൂര്‍ണ്ണവും സമ്പന്നവുമായ ജീവിതം നയിക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിനെ എനിക്കു നല്‍കിയതിനായി ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
നമ്മളില്‍ ഓരോരുത്തരും കര്‍ത്താവിന്‍റെ കരുണയാല്‍ അനുഗ്രഹിക്കപ്പെട്ടവരും പരിശുദ്ധാത്മാവ് സ്വീകരിക്കാന്‍ കഴിവുള്ളവരുമാണ്. തന്‍റെ മനോഹര സുവിശേഷം നല്‍കിയതിനായി ഞാന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ഇത്തരത്തിലുള്ള സന്തോഷവുമായി ദൈവം നീതിയാല്‍ നമ്മെ അനുഗ്രഹിച്ചു. നീതിമാന്‍മാരുടെ ഹൃദയം സന്തോഷമുള്ളതാണ്. കര്‍ത്താവ് നമുക്ക് ശാശ്വതമായ സന്തോഷം അനുവദിച്ചു തന്നിരിക്കുന്നു. ദൈവത്തിന്‍റെ രക്ഷയും സ്നേഹവും കരുണയും എത്രമാത്രം വിലപ്പെട്ടതാണെന്ന് നമുക്കറിയാം അതിനുവേണ്ടി നാം നന്ദിയുള്ളവരായിരിക്കണം. സ്വര്‍ഗ്ഗത്തിന്‍റെ മനോഹര സുവിശേഷത്തിലൂടെ കര്‍ത്താവ് നമുക്ക് സന്തോഷം പകര്‍ന്നു നല്‍കുന്നു. കാശുകൊടുത്തു വാങ്ങാനാകാത്ത ഒന്നാണിത്. ദൈവം പരിശുദ്ധാത്മാവിനെയും മനോഹര സുവിശേഷത്തെയും നമ്മെ സത്യസന്ധരും സന്തോഷവാന്‍മാരുമാക്കുന്നതിനായി നമുക്ക് അയച്ചു തന്നു. നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുന്നതാണ് മനോഹര സുവിശേഷം. ദൈവം നമുക്ക് മനോഹരസുവിശേഷം നല്‍കുകയും നീതിമാന്‍മാര്‍ അനുഗ്രഹിക്കപ്പെട്ട ജീവിതം ആസ്വദിക്കുന്നുവെന്നു മനസ്സിലാക്കുന്നതില്‍ അവന്‍ സന്തോഷിക്കുകയും ചെയ്യുന്നു.
ലൂക്കോസ് സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മറിയം പറയുന്നു. “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. അതിനു മറിയ ; ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി ; നിന്‍റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു” (ലൂക്കോസ് 1:37-38). ദൈവം തന്‍റെ ദൂതന്‍മാരിലൂടെ മറിയയോടു സംസാരിച്ചപ്പോള്‍ അവള്‍ ദൈവത്തിന്‍റെ മനോഹരവചനത്തില്‍ വിശ്വസിച്ച നിമിഷം യേശുവിനെ അവള്‍ ഗര്‍ഭം ധരിച്ചു. അതുപോലെ തങ്ങളുടെ വിശ്വാസത്തിലൂടെ നീതിമാന്‍മാര്‍ക്ക് ഹൃദയത്തില്‍ മനോഹരസുവിശേഷം നിറയുന്നു.
“അവന്‍ ചുമക്കുന്ന നുകവും അവന്‍റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും മിദ്യാന്‍റെ നാളിലെപ്പോലെ നീ ഒടിച്ചു കളഞ്ഞിരിക്കുന്നു”. (യെശയ്യാവു 9:4) സാത്താനാണ് നമ്മുടെ ജീവിതത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കാരണം എന്നാല്‍ അവനെ തരണം ചെയ്യാന്‍ നാം അശക്തരാണ്. എന്നാല്‍ ദൈവം നമ്മെ സ്നേഹിക്കുന്നതു കൊണ്ട് അവന്‍ സാത്താനെതിരെ യുദ്ധം ചെയ്യുകയും അവനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു.
“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തൊളില്‍ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേര്‍ വിളിക്കപ്പെടും. അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ദ്ധനക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല; ദാവിദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജത്വത്തിലും ഇന്നു മുതല്‍ എന്നെന്നേക്കും അവന്‍ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിര്‍ത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവര്‍ത്തിക്കും” (യെശയ്യാവു 9:67).
യേശു കൊണ്ടുവന്ന മനോഹര സുവിശേഷത്തിലൂടെ അവന്‍റെ മക്കളായി നമ്മെ മഹത്വീക്കുമെന്ന് ദൈവം നമുക്ക് വാഗ്ദാനം നല്‍കുന്നു. അവന്‍റെ വാഗ്ദാനത്താല്‍ അവന്‍ സാത്താനെ പരാജയപ്പെടുത്തുകയും സാത്താന്‍റെ ശക്തിയില്‍ നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.
കര്‍ത്താവ് ഈ ലോകത്തില്‍ വരുകയും അവന്‍റെ ശക്തിയാല്‍ പാപത്തിന്‍റെ അന്ധകാരമെല്ലാം എടുത്തുമാറ്റപ്പെടുകയും ചെയ്തു. അതു കൊണ്ടു കൂടിയാണ് നാം നമ്മുടെ കര്‍ത്താവിനെ അത്ഭുതമന്ത്രി എന്നു വിളിക്കുന്നത്. അവന്‍ നമുക്കുവേണ്ടി ധാരാളം അത്ഭുതങ്ങള്‍ ചെയ്തു. മനുഷ്യപുത്രനായി ഈ ലോകത്തില്‍ വരാനുള്ള ദൈവത്തിന്‍റെ തീരുമാനം പോലും നിഗൂഢമായതാണ്. “വരുവിന്‍ നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കടുചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും; രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും” (യെശയ്യാവു 1:18).
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിക്കുമെന്നും ശാശ്വതമായ ക്ഷമ നമുക്കു നല്‍കുമെന്നും കര്‍ത്താവ് നമുക്കു വാഗ്ദത്തം ചെയ്യുന്നു. യേശു അത്ഭുതം പ്രവര്‍ത്തിക്കുന്നവനായി നമുക്ക് കാണപ്പെടുകയും അതനുസരിച്ച് നമുക്കായി അവന്‍ അത്ഭുത പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. “അവന്‍ അത്ഭുതമന്ത്രി, വീരനാം ദൈവം എന്നു പേര്‍ വിളിക്കപ്പെടും” നമ്മുടെ വീരനാം ദൈവം മനോഹര സുവിശേഷത്താല്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി പദ്ധതിയിടുകയും നമ്മുടെ പാപങ്ങളില്‍ നിന്നും ശാശ്വതമായി നമ്മെ രക്ഷിക്കാനായി അത് പുറത്തുകൊണ്ടു വരികയും ചെയ്തു.
ദൈവത്തിന്‍റെ വിഡ്ഢിത്തം മനുഷ്യരുടെ ബുദ്ധിയേക്കാളും അപ്പുറത്താണ്. യേശുവിനുവേണ്ടിയുള്ള അവന്‍റെ ബുദ്ധിയെന്നത് യേശു യോഹന്നാനാല്‍ സ്നാനപ്പെടുകയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാനായി ക്രൂശില്‍ മരിച്ചുവെന്നതുമാണ്. അവന്‍ നമുക്കു വേണ്ടി ചെയ്ത ഏറ്റവും നിഗൂഢമായ പ്രവൃത്തി ഇതാണ് എന്നാലിത് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച സ്നേഹത്തിന്‍റെ ന്യായപ്രമാണമാണ്. സ്നേഹത്തിന്‍റെ ന്യായപ്രമാണമെന്നത് വെള്ളത്തിലൂടെയും രക്തത്തിലൂടെയും നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സത്യ സുവിശേഷമാണ്.
യെശയ്യാവു 53 : 10 ല്‍ കര്‍ത്താവ് ഇപ്രകാരം പറയുന്നു, “എന്നാല്‍ അവനെ തകര്‍ത്തു കളവാന്‍ യഹോവവെക്കു ഇഷ്ടം തോന്നി; അവന്‍ അവനു കഷ്ടം വരുത്തി”. ദൈവഹിതം നിറവേറ്റുവനായി യേശു അവന്‍റെ ആത്മാവിനെ പാപ യാഗത്തിനു നല്‍കി. ലോകത്തിന്‍റെ സകലപാപവും തന്‍റെ പുത്രനായ യേശു ക്രിസ്തുവിന്‍റെ മേല്‍ ചുമത്തുകയും അതിന്‍റെ ന്യായവിധിക്കായി കുരിശു മരണത്തിന്‍റെ വേദനയാല്‍ അവനെ കഷ്ടപ്പെടുത്തുകയും ചെയ്തു. ഇതാണ് ഒരിക്കല്‍ എല്ലാവര്‍ക്കും വേണ്ടി മനുഷ്യവര്‍ഗ്ഗത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ച മനോഹര സുവിശേഷം. പാപത്തിന്‍റെ ശമ്പളം നിറവേറ്റാനും രക്ഷയാല്‍ നമ്മെ അനുഗ്രഹിക്കുവാനും ക്രിസ്തു തന്‍റെ ജീവിതം നമുക്കു ദാനമായി നല്‍കി.
 
 
ദൈവത്തിന്‍റെ യാഗക്രമം
 
യോഹന്നാനാലുള്ള തന്‍റെ സ്നാനത്തിലൂടെ യേശു എത്ര പാപങ്ങളാണ് ചുമന്നത്?
ആദിമുതല്‍ അന്ത്യം വരെയുള്ള ഭൂത, വര്‍ത്തമാന, ഭാവികാല പാപങ്ങള്‍.
 
ഒരു ദിവസത്തെ പാപത്തിന്‍റെ ക്ഷമയ്ക്കായുള്ള യാഗത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ഒരു പാപി ഊനമില്ലാത്ത ഒരു മൃഗത്തെ കൊണ്ടു വന്ന് അവന്‍റെ പാപങ്ങളെ കടത്തിവിടുവാന്‍ ആ മൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നു. തുടര്‍ന്ന് അവന്‍ അതിനെ കൊന്ന് അതിന്‍റെ രക്തം പുരോഹിതനെ ഏല്‍പ്പിക്കുന്നു. പുരോഹിതന്‍ മൃഗത്തിന്‍റെ ആ രക്തമെടുത്ത് ദഹനയാഗങ്ങളുടെ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ബാക്കി വരുന്നത് യാഗപീഠത്തിന്‍റെ നിലത്ത് ഒഴിക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ഒരു ദിവസത്തെ പാപം അവന് ക്ഷമിക്കപ്പെടുന്നു. ഒരു പാപിയുടെ പാപങ്ങള്‍ യാഗമൃഗത്തിലേക്ക് കടത്തിവിടാനുള്ള മാര്‍ഗ്ഗമായിരുന്നു കൈവയ്പ്. യാഗക്രമമനുസരിച്ച് യാഗമര്‍പ്പിച്ചവര്‍ക്ക് അവരുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുന്നു. യേശു നമ്മുടെ പാപങ്ങള്‍ ചുമന്നതിനു മുമ്പ് ഈ യാഗക്രമമായിരുന്നു. പാപപശ്ചാത്താപത്തിനുള്ള ഏക മാര്‍ഗ്ഗം.
ഒരു വര്‍ഷത്തില്‍ തങ്ങള്‍ ചെയ്ത പ്രവൃത്തികളുടെ പരിഹാരത്തിനായി യിസ്രായേലിലെ ജനങ്ങള്‍ക്ക് ദൈവം ഒരു പ്രായശ്ചിത്തദിവസം നിയമിച്ചിരുന്നു. ഏഴാം മാസത്തിന്‍റെ പത്താമത്തെ ദിവസമാണ് യാഗം നടന്നത്. ദൈവം നിയമിച്ച മഹാപുരോഹിതനായ അഹരോന്‍ യിസ്രായേല്‍ ജനത്തിന്‍റെ ഒരു വര്‍ഷത്തെ പാപം മുഴുവന്‍ ബലിയാടിലേക്ക് കടത്തിവിടുന്നു. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചാണ് മതപരമായ ആചാരങ്ങള്‍ നടന്നത്. പാപത്തിന്‍റെ ക്ഷമ അവന്‍റെ മനുഷ്യവര്‍ഗ്ഗത്തോടുള്ള സനേഹത്തില്‍ നിന്നും ജ്ഞാനത്തില്‍ നിന്നുമാണ് വരുന്നത്. ഇതാണ് അവന്‍റെ ശക്തി.
“ദഹനയാഗപീഠത്തിന്‍റെ കൊമ്പുകള്‍” എന്നത് മാനവരാശിയുടെ പാപങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന “ന്യായവിധിയുടെ പുസ്തകത്തെക്കുറിക്കുന്നു”. (വെളിപ്പാട് 20:12). ദഹനയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പാപയാഗത്തിന്‍റെ രക്തം പുരോഹിതന്‍ പുരട്ടുന്നത് ന്യായവിധിയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവരുടെ പേരും അകൃത്യങ്ങളും മായ്ച്ചു കളയാന്‍ വേണ്ടിയാണ്. സകലജഡത്തിന്‍റെയും ജീവന്‍ രക്തത്തിലാണ്. യാഗം യിസ്രായേല്യരുടെ പാപങ്ങളെല്ലാം ചുമക്കുകയും പാപത്തിന്‍റെ വില നല്‍കുവാനായി ബലിയാട് കൊലചെയ്യ പ്പെടുകയും ചെയ്യുന്നു. അവരുടെ പാപങ്ങളുടെ ന്യായവിധി സ്വീകരിക്കുവാനായി യാഗമൃഗത്തെ കൊല്ലേണമെന്ന് ദൈവം കല്‍പ്പിച്ചു. നമ്മോടുള്ള ദൈവത്തിന്‍റെ ജ്ഞാനവും സ്നേഹവുമാണത്.
ദൈവപദ്ധതിയെ പൂര്‍ത്തികരിക്കുവാനായി യേശുക്രിസ്തു ഒരു പാപയാഗമായി ഈ ലോകത്തിലേക്കു വന്നു. തന്‍റെ യാഗത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ മുഴുവന്‍ യേശു ചുമന്നുതീര്‍ത്തു. ഈ വാഗ്ദാനത്തിന്‍റെ വാക്കുകള്‍ നാം നോക്കുകയാണെങ്കില്‍ എങ്കിലും “അവനെ തകര്‍ത്തു കളയുവാന്‍ അവന് ഇഷ്ടം തോന്നി അവന്‍ അവന് കഷ്ടം വരുത്തി എന്നു കാണാം. അഥവാ അവന്‍ ലോകത്തിന്‍റെ പാപം മുഴുവന്‍ ചുമന്നു തീര്‍ത്തു”.
“നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേര്‍ വിളിക്കപ്പെടും. അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ദ്ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല. ദാവീദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജത്വത്തിലും ഇന്നു മുതല്‍ എന്നെന്നേക്കും അവന്‍ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ച് നിലനിര്‍ത്തും, സൈന്യങ്ങളുടെ യഹോവയുടെ തീഷ്ണത അതിനെ നിവര്‍ത്തിക്കും” (യെശയ്യാവ് 9:6, 7).
യേശു ദൈവത്തിന്‍റെ ഹിതം നിറവേറ്റുമെന്നും ലോകത്തിന്‍റെ പാപം ചുമന്നു തീര്‍ക്കുന്നതിലൂടെ വിശ്വസിക്കുന്നു എല്ലാവര്‍ക്കും സമാധാനം നല്‍കുമെന്നുമാണ് അതിശയകരവും നിഗൂഢവുമായ ഈ വാഗ്ദത്തം. സകല മാനവരാശിക്കും സമാധാനം കൊണ്ടു വരുവാനായി അവന്‍ പദ്ധതിയിട്ട സ്നേഹത്തിന്‍റെ വാഗ്ദാനമായിരുന്നു ദൈവത്തിന്‍റെ വാഗ്ദത്തം. ഇതത്രേ ദൈവം നമ്മോട് വാഗ്ദത്തം ചെയ്തത്. ഇതാണ് അവന്‍ ചെയ്തു തീര്‍ത്തതും.
മത്തായി 1:18 പറയുന്നു., “എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം ഈ വണ്ണമായിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിനെ വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരും മുമ്പേ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു”. യേശു എന്നതിന് തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന രക്ഷകന്‍ എന്നാണര്‍ത്ഥം. ക്രിസ്തു എന്നതിന് അഭിഷേകിക്കപ്പെട്ട രാജാവ് എന്നും തന്‍റെ ജനത്തെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി കന്യകയില്‍ ഭൂജാതനായ അവനാണ് നമ്മുടെ രാജാവും രക്ഷകനും അവനില്‍ പാപമൊന്നുമില്ലായിരുന്നു.
“അവള്‍ ഒരു മകനെ പ്രസവിക്കും ; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിപ്പാന്‍ ഇരിക്കകൊണ്ട് നീ അവന് യേശു എന്നു പേര്‍ ഇടേണം”. എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തിരം അരുളിചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
 
 
ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ യേശു ചുമന്നു
 
മത്തായി 3:13-17 വരെ ഇങ്ങനെ എഴുതിയിരിക്കുന്നു. “അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍ നിന്ന് യോര്‍ദ്ദാന്‍ കരയില്‍ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ; എന്നു പറഞ്ഞു. യേശു അവനോടു; ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു. ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി”.
യോഹന്നാന്‍ സ്നാപകന്‍ ഈ വേദപുസ്തകത്തില്‍ പ്രത്യക്ഷനാകുന്നു. എന്തിനാണ് യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത്. ലോകത്തിന്‍റെ സകല പാപങ്ങളെയും ദൈവത്തിന്‍റെ പദ്ധതിപ്രകാരം തന്‍റെ മേല്‍ ചുമന്നു തീര്‍ക്കുവാനായാണ് യേശു സ്നാനപ്പെട്ടത്.
“ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും” (യെശയ്യാവ് 9:7) ഇവിടെ ആധിപത്യം എന്നതിന് സ്വര്‍ഗ്ഗത്തിന്‍റെ നായകനും ലോകത്തിന്‍റെ രാജാവുമായ അധികാരവും ശക്തിയുള്ള യേശു എന്നാണര്‍ത്ഥം. യേശുക്രിസ്തുവിനു മാത്രം നല്‍കപ്പെട്ട അധികാരമാണിത്. മാനവരാശിയുടെ സകലപാപത്തെയും ചുമന്നുതീര്‍ക്കുവാനായി യേശു ഒരു അത്ഭുതകരമായ കാര്യം ചെയ്തു. യോഹന്നാനാല്‍ സ്നാനപ്പെടുക എന്നതായിരുന്നു അവന്‍ ചെയ്ത അത്ഭുതകൃത്യം “സകല നീതിയും പൂര്‍ത്തികരിക്കുവാന്‍” എന്ന് പറഞ്ഞതിലൂടെ യേശു അര്‍ത്ഥമാക്കിയത് ലോകത്തിന്‍റെ സകല പാപവും ചുമക്കുക എന്നുള്ളത് നീതിയും അനുയോജ്യവുമാണ് എന്നുള്ളതത്രേ.
റോമര്‍ 1:17 പറയുന്നു, “അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു”. ദൈവത്തിന്‍റെ നീതി സുവിശേഷത്തില്‍ വെളിപ്പെടുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷം ദൈവത്തിന്‍റെ നീതിയെ പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നുവോ? അതേ യേശു തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും ലോകത്തിന്‍റെ പാപം മുഴുവന്‍ ചുമന്നുതീര്‍ത്തു എന്നതാണ് സത്യസുവിശേഷം. ദൈവത്തിന്‍റെ നീതി വെളിപ്പെടുന്ന മനോഹരസുവിശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. എങ്ങനെയാണ് യേശു ലോകത്തിന്‍റെ പാപങ്ങളെ ചുമന്നത്? യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ അവനെ സ്നാനപ്പെടുത്തിയപ്പോഴാണ് യേശു ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നത്.
“എല്ലാ നീതിയും” എന്നതിന് “ദിക്കായിയോസൂന്‍” എന്നാണ് ഗ്രീക്ക് പദം. യേശു മാനവരാശിയുടെ സകലപാപത്തെയും ഏറ്റവും അനുയോജ്യവും അത്ഭുതകരവുമായ രീതിയില്‍ ചുമന്നുതീര്‍ത്തു എന്നാണിതിനര്‍ത്ഥം. ലോകപാപങ്ങളെ യേശു ശുദ്ധീകരിച്ചത് തികച്ചും നീതിപൂര്‍വ്വവും നല്ല നിലയിലുമായിരുന്നു, എന്ന് ഇത് അര്‍ത്ഥമാക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ ഒപ്പിക്കളയുവാനായി യേശുവിന് യോഹന്നാനാല്‍ സ്നാനമേല്‍ക്കേണ്ടി വന്നു.
മാനവരാശിക്ക് സമാധാനം കൊണ്ടുവരുന്നതിന് യേശുവിന്‍റെ സ്നാനം അത്യന്തപേക്ഷിതമാണെന്ന് ദൈവമറിഞ്ഞിരുന്നു. യോഹന്നാനാല്‍ സ്നാനപ്പെടുകയും തന്‍റെ രക്തം കൂരിശില്‍ ചൊരിയുകയും ചെയ്തില്ലായിരുന്നെങ്കില്‍ യേശുവിന് നമ്മുടെ രക്ഷകനാകുവാന്‍ കഴിയില്ലായിരുന്നു. ലോകത്തിന്‍റെ സകലപാപവും ചുമന്നു തീര്‍ക്കുന്നതിലൂടെ യേശു പാപയാഗമായിത്തീര്‍ന്നു.
യെശയ്യാവു 53:6 ല്‍ ദൈവം പറയുന്നു, “നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരി ക്കുന്നു; നാം ഓരോരുത്തരും താന്താന്‍റെ വഴിക്കു തിരഞ്ഞിരിക്കുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടേയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി”. ദൈവഹിതം ചെയ്യുന്നതിനായി ലോകത്തിന്‍റെ സകലപാപങ്ങളെയും യേശുവിന് സ്വീകരിക്കേണ്ടി വന്നു. ഇക്കാരണത്താലാണ് യേശു ഒരു പാപ യാഗമായി മനുഷ്യരൂപത്തില്‍ ലോകത്തിലേക്കു വന്ന് യോഹന്നാനാല്‍ സ്നാനപ്പെട്ടത്.
ദൈവത്തിന്‍റെ പദ്ധതി പൂര്‍ത്തികരിക്കുവാനും അവന്‍റെ അമര്‍ത്യമായ സ്നേഹം വെളിപ്പെടുത്തുവാനും യേശുവിന് മാനവരാശിയുടെ സകലപാപത്തെയും സ്വീകരിച്ച് ന്യായവിധി സഹിക്കേണ്ടി വന്നു. തന്‍റെ സ്നാനത്തിനുശേഷം യേശു വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ ദൈവം പറഞ്ഞു; “ഇവനെന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു”. (മത്തായി 3:17).
 
 
നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു
 
“നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും, അവന് അത്ഭുതമന്ത്രി, വീരനാം ദൈവം നിത്യപിതാവ് സമാധാനപ്രഭു എന്ന് പേര് വിളിക്കപ്പെടും” (യെശയ്യാവ് 9:6). യേശു ദൈവ പുത്രനാണ്. ഈ സകലപ്രപഞ്ചത്തെയും സൃഷ്ടിച്ച സൃഷ്ടിയുടെ ദൈവമാണ് യേശു. അവന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ പുത്രന്‍ മാത്രമല്ല അവന്‍ സൃഷ്ടിതാവും. സമാധാനപ്രഭുവും കൂടിയാണ്. മാനവരാശിക്കു സന്തോഷം നല്‍കിയ ദൈവമാണ് യേശു.
സത്യത്തിന്‍റെ ദൈവമാണ് യേശു. അവന്‍ നമ്മുടെ സകലപാപങ്ങളും വഹിച്ചു. നമ്മെ രക്ഷിച്ചു, നമുക്ക് സമാധാനം നല്‍കി. ഇനി ലോകത്തില്‍ പാപമുണ്ടോ? ഇല്ല. ഇനി പാപമില്ലെന്ന് നാം ആത്മവിശ്വാസത്തോടെ പറയുവാന്‍ കാരണം യേശു തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും ലോകത്തിന്‍റെ പാപങ്ങള്‍ കഴുകിക്കളഞ്ഞു എന്നു പറയുന്ന മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. യേശു നമ്മോട് കള്ളം പറയുകയില്ല. യേശു തന്‍റെ സ്നാനത്താലും രക്തത്താലും പാപത്തിന്‍റെ വില നല്‍കിക്കഴിഞ്ഞു. ഇതില്‍ വിശ്വസിക്കുന്ന ഏവരെയും അവന്‍ തന്‍റെ പൈതലാക്കി മാറ്റുകയും നമുക്കെല്ലാവര്‍ക്കും സമാധാനം തരുകയും ചെയ്തു. വിശ്വാസത്താല്‍ നിത്യതയോളം ശുദ്ധികരിക്കപ്പെട്ട അവന്‍റെ മക്കളായി ജീവിക്കുവാന്‍ അവന്‍ നമ്മെ മാറ്റിയെടുത്തു. ഞാന്‍ ദൈവത്തെ സ്തുതിക്കുകയും അവന് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.
 
 
ഇതാ ലോകത്തിന്‍റെ പാപത്തെ ചുമന്നു തീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്
 
യോഹന്നാന്‍ 1:29 ല്‍ പറയുന്നു, “പിറ്റേന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ട് ഇതാ ലോകത്തിന്‍റെ പാപത്തെ ചുമന്നുതീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്”. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നുതീര്‍ത്തതിന്‍റെ അടുത്ത ദിവസം യേശുക്രിസ്തു സ്നാപകയോഹന്നാന്‍റെ മുന്നില്‍ വീണ്ടും പ്രത്യക്ഷനായി. ഇതാ ലോകത്തിന്‍റെ പാപത്തെ ചുമന്നുതീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്നു പറഞ്ഞതിലൂടെ സ്നാപകയോഹന്നാന്‍ യേശുവിനെ സാക്ഷീകരിച്ചു. ഇതേ സാക്ഷ്യം യോഹന്നാന്‍ 1:35-36 ല്‍ വീണ്ടും സാക്ഷീകരിക്കുന്നു. “പിറ്റേന്നാള്‍ യോഹന്നാന്‍ പിന്നെയും തന്‍റെ ശിഷ്യന്‍മാരില്‍ രണ്ടുപേരുമായി അവിടെ നില്‍ക്കുമ്പോള്‍ കടന്നു പോകുന്ന യേശുവിനെ നോക്കിയിട്ട് ഇതാ ദൈവത്തിന്‍റെ കുഞ്ഞാട് എന്നു പറഞ്ഞു”.
പഴയനിയമത്തില്‍ ദൈവം വാഗ്ദത്തം ചെയ്തതുപോലെ ദൈവത്തിന്‍റെ കുഞ്ഞാടായി വന്ന മശിഹായായിരുന്നു യേശു. മശിഹയായ യേശു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ് എന്നിങ്ങനെയാണ് നമ്മുടെ അരികെയെത്തിയത്. നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ അവന്‍ സ്നാനപ്പെടുകയും ചെയ്തു. ഒരു ശിശു നമുക്കായി ജനിച്ചിരിക്കുന്നു. യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ അവന്‍ ലോകത്തിന്‍റെ സകലപാപത്തെയും സ്വീകരിച്ച് പാപത്തിന്‍റെ വില നല്‍കി നമുക്ക് പാപക്ഷമയും സമാധാനവും നല്‍കുന്ന സമാധാന പ്രഭുവായിത്തീര്‍ന്നു. “ഇതാ ദൈവത്തിന്‍റെ പാപത്തെ ചമുക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്”.
ഒരു കാലത്ത് ജനങ്ങള്‍ക്ക് അവരുടെ പാപത്തിനായി മരിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗ മെന്നുമുണ്ടായിരുന്നില്ല. തങ്ങളുടെ പാപസ്വഭാവം നിമിത്തം എണ്ണമില്ലാത്ത പാപം ചെയ്യുകയും നരകത്തില്‍ ചെന്ന് അവസാനിക്കുകയുമായിരുന്നു മനുഷ്യരുടെ വിധി. അവര്‍ പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞു അവര്‍ക്കാര്‍ക്കും തങ്ങളുടെ ബലഹീനതയില്‍ സ്വര്‍ഗ്ഗരാജ്യത്തിലെത്തുമെന്ന് സ്വപ്നം കാണുവാന്‍പോലും കഴിഞ്ഞില്ല. നമ്മുടെ ദൈവമായ യേശുക്രിസ്തു യോഹന്നാനാല്‍ യോര്‍ദ്ദാന നദിയില്‍ സ്നാനപ്പെട്ടതിലൂടെയും അവരുടെ പാപങ്ങളുടെ ന്യായവിധിക്കായി ക്രൂശിക്കപ്പെടുകയും ചെയ്തതിലൂടെ അവന്‍ അവരുടെ സകല പാപങ്ങളെയും സ്വീകരിച്ചു. തന്‍റെ മരണത്തില്‍ ക്രിസ്തു പറഞ്ഞു “എല്ലാം നിവൃത്തിയായി” (യോഹന്നാന്‍ 19:30). സകലമാനവാരാശിയെയും അവരുടെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും യേശു രക്ഷിച്ചു എന്ന വസ്തുതയുടെ സാക്ഷ്യപ്രസ്താവമാണിത്. അതോടൊപ്പം ഈ മാനവസുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരേയും അവന്‍ പൂര്‍ണ്ണമായി വിടുവിക്കുകയും ചെയ്യുന്നു.
“ഇതാ ലോകത്തിന്‍റെ പാപത്തെ ചുമന്നുതീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്”. ലോകത്തിന്‍റെ സകലപാപങ്ങളും എവിടെയാണ് എന്നു നിങ്ങള്‍ അറിയുന്നുവോ? അവ യേശുക്രിസ്തുവിന്‍റെ ശരീരത്തിലല്ലയോ? നമ്മെ ലോകത്തില്‍ തലകുനിയിക്കുന്ന പാപങ്ങളും അകൃത്യങ്ങളും എവിടെ? അതെല്ലാം യേശുക്രിസ്തുവിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. എവിടെയാണ് നമ്മുടെ സകലപാപങ്ങളും? അവയെല്ലാം സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശരീരത്തിലാണ്.
 
 
ജനനം മുതല്‍ കല്ലറവരെയുള്ള സകലപാപങ്ങളും
 
നമ്മുടെ ജീവിതകാലത്തുടനീളം നാം പാപം ചെയ്യുന്നു. നാം ജനിച്ചതുമുതല്‍ 20 വയസുവരെ നാം ഓരോദിവസവും പാപം ചെയ്യുന്നു. 20 വര്‍ഷം മുമ്പ് ചെയ്ത ആ പാപങ്ങളെല്ലാം എവിടേക്ക് പോയി? അവയെല്ലാം യേശുക്രിസ്തുവിന്‍റെ ശരീരത്തിലേക്ക് മാറ്റപ്പെട്ടു 21 നും 40 വയസ്സിനുമിടയില്‍ നാം ചെയ്ത ആ പാപങ്ങളെല്ലാം യേശുവിലേക്ക് മാറ്റപ്പെട്ടു. ഒരു വ്യക്തി എത്രകാലം ജീവിച്ചിരിക്കുന്നു എന്ന കണക്കില്ലാതെ അവന്‍റെ ജീവിതത്തിന്‍റെ ആരംഭം മുതല്‍ അവന്‍ ചെയ്ത പാപങ്ങളെല്ലാം യേശുക്രിസ്തുവിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ലോകത്തിലെ മാനവാരാശിയുടെ മുഴുവന്‍ പാപവും ആദാമില്‍ തുടങ്ങി ഭൂമിയിലെ അവസാനത്തെ മനുഷ്യനോളം ചെയ്തതെല്ലാം യേശുവിലേക്ക് മാറ്റപ്പെട്ടു. നമ്മുടെ മക്കളുടെയും പേരകിടാങ്ങളുടെയും പാപങ്ങളെല്ലാം യേശുവിലേക്ക് മാറ്റപ്പെട്ടു. യേശു സ്നാനപ്പെട്ട സമയത്ത് സകലപാപങ്ങളും യേശുവിങ്കലേക്ക് മാറ്റപ്പെട്ടു.
ലോകത്തില്‍ ഇനിയും പാപങ്ങളുണ്ടോ. ഇല്ല ഒന്നുപോലും ബാക്കിയില്ല. കാരണം യേശുക്രിസ്തു നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടോ? ഇല്ല ആമേന്‍, യേശുക്രിസ്തു നമ്മെ സകലപാപത്തില്‍ നിന്നും രക്ഷിച്ചു എന്നു പറയുന്ന മനോഹര സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നു. നമുക്കായി ഈ അതിശയകാര്യം ചെയ്തതോര്‍ത്ത് നാം സര്‍വ്വശക്തനെ സ്തുതിക്കുന്നു.
യേശുക്രിസ്തു നമ്മുടെ നഷ്ടമായ ജീവിതങ്ങളെ തിരികെ നേടിത്തന്നു. ദൈവത്തോടൊപ്പം ജീവിക്കുവാന്‍ നമ്മെ അനുവദിക്കുന്ന മനോഹരസുവിശേഷത്തില്‍ നാം വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ശത്രുക്കളായിരുന്നവര്‍പോലും, ഇരുണ്ട വനങ്ങളില്‍ ഒളിച്ചു താമസിച്ചിരുന്ന പാപികള്‍ക്ക് പോലും, ഈ മനോഹരസുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷപ്രാപിക്കാം.
യോഹന്നാനാല്‍ സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ഉയര്‍ത്തെഴുന്നേല്ക്കുകയും ചെയ്തതു വഴി കര്‍ത്താവ് നമ്മുടെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞു എന്ന മനോഹര സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നു. യേശുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം ശുദ്ധീകരിക്കപ്പെട്ട ദൈവമക്കളായിത്തീരുന്നു. നമ്മുടെ പാപങ്ങള്‍ക്കായി യേശു തന്‍റെ സ്വന്തശരീരത്തെ യാഗമായി അര്‍പ്പിച്ചു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ പുത്രനായ അവന്‍, ഒരു പാപവും ചെയ്യാത്തവന്‍ ലോകത്തിന്‍റെ സകലപാപങ്ങളും ചുമന്നുതീര്‍ക്കുകയും തന്നില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുകയും ചെയ്തു. യെശയ്യാവ് 53:5 പറയുന്നു, “അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു”.
യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും, ജന്‍മപാപവും കര്‍മ്മപാപങ്ങളും ഉള്‍പ്പെടെ ചുമന്ന് തീര്‍ത്തു, ഒരു അകൃത്യത്തെപ്പോലെയും ഒഴിവാക്കിയില്ല. കുരിശിലെ തന്‍റെ മരണത്തിലൂടെ അവന്‍ പാപത്തിന്‍റെ വില നല്‍കുകയും അതുവഴി നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. മനോഹര സുവിശേഷത്തിലൂടെ യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞു. യേശുവിലൂടെ നാം പുതുജീവന്‍ കണ്ടെത്തുന്നു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ആരും ആത്മാവില്‍ മരിച്ചവരല്ല. യേശു നമ്മുടെ പാപങ്ങളുടെ വില നല്‍കിയതിനാല്‍ നമുക്കിപ്പോള്‍ പുതിയതും നിത്യവുമായ ജീവനുണ്ട്. യേശു ക്രിസ്തുവിന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം ദൈവമക്കളായി മാറിയിരിക്കുന്നു.
യേശു ക്രിസ്തു ദൈവപുത്രനാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? അവന്‍ നിങ്ങളുടെ രക്ഷകനാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഞാന്‍ വിശ്വസിക്കുന്നു. യേശു ക്രിസ്തുവാണ് നമ്മുടെ ജീവന്‍. അവനിലൂടെ നാം പുതുജീവന്‍ കണ്ടെത്തുന്നു. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും നിമിത്തം നാമെല്ലാം മരണത്തിനായി വിധിക്കപ്പെട്ടവരായിരുന്നു. പക്ഷെ യേശു തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ മരണത്തിലൂടെയും പാപത്തിന്‍റെ വിലനല്‍കി. പാപത്തിന്‍റെ അടിമത്വത്തില്‍ നിന്ന,് മരണത്തിന്‍റെ അധികാരത്തില്‍നിന്ന്, സാത്താന്‍റെ ബന്ധനത്തില്‍ നിന്ന് അവന്‍ നമ്മെ മോചിപ്പിച്ചു.
നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുകയും യേശുവില്‍ വിശ്വസിക്കുന്ന ഏവരുടെയും രക്ഷകനുമായിത്തീരുകയും ചെയ്യുന്ന ദൈവമാണ് കര്‍ത്താവ്. എബ്രായര്‍ 10:10-12, 14, 18 എന്നിവ നോക്കുമ്പോള്‍ പാപക്ഷമ പ്രാപിക്കുവാനായി മറ്റൊരു ശുദ്ധീകരണത്തിന്‍റെ ആവശ്യമില്ലാത്ത രീതിയില്‍ കര്‍ത്താവ് നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു എന്ന് കാണാം. യേശുവില്‍ വിശ്വസിക്കുന്നതി ലൂടെ നാം ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നു നമ്മുടെ പാപങ്ങളും അകൃത്യങ്ങളും നിമിത്തം മരണ ത്തിനായി വിധിക്കപ്പെട്ടിരിക്കുന്ന നമുക്ക് യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്ന തിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും നിത്യ ജീവന്‍ ആസ്വദിക്കുവാനും നമുക്ക് കഴിയുന്നു.
“നല്ല ഇടയന്‍ ആടുകള്‍ക്കായി തന്‍റെ ജീവനെ നല്‍കുന്നു”. (യോഹന്നാൻ 10:11) തന്‍റെ സ്നാനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉയിര്‍ത്തെഴു ന്നേല്പിലൂടെയും നമ്മെ രക്ഷിക്കുവാനായി ഈ ലോകത്തിലേയ്ക്ക് നമ്മുടെ കര്‍ത്താവ് വന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപമോചനം നേടുന്നവര്‍ക്ക് അവന്‍ പരിശുദ്ധാത്മാനിവാസത്തെയും നല്‍കുന്നു. കര്‍ത്താവേ നന്ദി! വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാനിവാസം നല്‍കുന്ന അങ്ങയുടെ സുവിശേഷമാണ് മനോഹര സുവിശേഷം. ഹല്ലേലൂയ! ദൈവത്തിന് സ്തോത്രം.