(യോഹന്നാന്‍ 7:37-38)
“ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.”
ആര്‍ക്കാണ് പരിശുദ്ധാത്മാവിന്‍റെ ജീവജലം കുടിക്കാന്‍ കഴിയുന്നത്?
യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷം വിശ്വസിക്കുന്നവര്‍ക്ക്.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ജീവനദി പ്രവഹിക്കുന്നു. യോഹന്നാന്‍ 7:38 പറയുന്നു : “എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉളളില്‍ നിന്നു തിരുവെഴുത്തു പറയുന്നതു പോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു”. ദൈവം നമുക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപമോചനവും യഥാര്‍ത്ഥ രക്ഷയും ഉണ്ടെന്നാണര്‍ത്ഥം.
എപ്പോഴാണ് പരിശുദ്ധാത്മ നിവാസം സംഭവിക്കുന്നത്. യോഹന്നാനാല്‍ യേശു പ്രാപിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍ ചുമന്നു തീര്‍ത്തു എന്നു പറയുന്ന സത്യ സുവിശേഷം കേള്‍ക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് ഒരുവന് പരിശുദ്ധാത്മ നിവാസം ലഭിക്കുന്നത്. അപ്പോള്‍ അവന് പരിശുദ്ധാത്മാവിന്‍റെ ജീവജലം കുടിക്കുവാന്‍ കഴിയും. ആ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മ നിവാസം ഉണ്ടായിരിക്കും. അതോടൊപ്പം ദൈവവചനം ശ്രവിക്കുന്ന, പ്രസംഗിക്കുന്ന ഓരോ വേളയിലും അവരുടെ വരണ്ട ഹൃദയത്തെ നനച്ചുകൊണ്ട് നിറഞ്ഞൊഴുകുന്ന ആത്മീയ ജിവജലത്തിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുവാനും കഴിയും.
വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ജിവജല നദി പ്രവഹിക്കുന്നു. ലോകത്തിലെ സകല പാപികളെയും രക്ഷിക്കുവാന്‍ കര്‍ത്താവ് ലോകത്തിലേക്ക് വന്നു എന്നു പറയുന്നതാണ് ആ സുവിശേഷം. ദൈവവചനത്തില്‍ വിശ്വസിക്കുന്ന ജനങ്ങളില്‍ തങ്ങിയിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന സത്യത്തെ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വേര്‍പ്പെടുത്താന്‍ സാധിക്കില്ല.
പരിശുദ്ധാത്മാവിന്‍റെ ജീവജലത്തെ കുടിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും യേശുക്രിസ്തുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലുടെ ലഭിക്കുന്ന പാപമോചനം പ്രാപിച്ചിരിക്കുന്നു. ദൈവവചനം വിശ്വസിക്കുന്നവരിലാണ് പരിശുദ്ധാത്മാവിന്‍റെ ജീവജലനദി നിലനില്‍ക്കുന്നത്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ ഹൃദയത്തില്‍ നിന്നും ഒരു നദി പോലെ കുതിച്ചൊഴുകുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവാഹം ഉണ്ട്. ഈ നിമിഷത്തില്‍ പോലും യേശുക്രിസ്തുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുളള അവന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ പാപങ്ങളുടെ മോചനം നേടിയവരുടെ ഹൃദയങ്ങളില്‍ നിന്നും പരിശുദ്ധാത്മാവ് ഒരു നീരുറവ പോലെ പുറപ്പെടുന്നുണ്ട്.
എന്നാല്‍ സത്യത്തിന്‍റെ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ നിന്നും പരിശുദ്ധാത്മ ജീവജലനദിയില്‍ നിന്നും ഒരു തുളളിപോലും പുറപ്പെടുന്നില്ല. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തിരിച്ചറിയുന്നതുവരെ എന്‍റെ ഹൃദയത്തില്‍ നിന്നും ആത്മീയജലപ്രവാഹത്തിന്‍റെ ഒരു തുളളിപോലും പുറപ്പെട്ടിരുന്നില്ല. അക്കാലത്തും യേശുക്രിസ്തുവില്‍ ഞാന്‍ തീവ്രമായി വിശ്വസിച്ചിരുന്നെങ്കിലും പരിശുദ്ധാത്മാവിന്‍റെ ജീവജല നദിയുടെ പ്രാധാന്യത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കാരണം എന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം ഞാന്‍ അറിയുകയും ഹൃദയത്തില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ജീവജലം സ്വതന്ത്രമായി ഒഴുകുകയും ചെയ്യുന്നു.
ഇപ്പോള്‍ എന്‍റെ ഹൃദയത്തില്‍ നിന്നും ദൈവവചനം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളില്‍ നിന്നും പരിശുദ്ധാത്മാവ് പ്രവഹിക്കുന്നു. ദാഹിക്കുന്നവന്‍ വരട്ടെ. അവന്‍ എങ്കല്‍ നിന്നും വന്ന് കുടിച്ചുകൊളളട്ടെ എന്ന് യേശു പറഞ്ഞതുപോലെ വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച ക്രിസ്ത്യാനികളിലൂടെ ഈ ജീവജലം അനേകരിലേക്ക് പ്രവഹിച്ച് അവരെ ഉന്‍മേഷമുളളവരാക്കുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേത്തിലുളള എന്‍റെ വിശ്വാസത്തോടൊപ്പം ഹൃദയത്തില്‍ നിന്നും പുറത്തേക്കൊഴുകുന്ന ഈ ജീവജലം മറ്റുളളവര്‍ക്ക് കുടിക്കുവാനും ഈ നിമിഷത്തിലും സാധ്യമാകുന്നു.എന്‍റെ ഹൃദയത്തില്‍ നിന്നും ഒരു നദിപോലെ പരിശുദ്ധാത്മാവ് പ്രവഹിക്കുവാന്‍ ദൈവം അനുവദിക്കുന്നു. പരിശുദ്ധാത്മ നിവാസം ഉളളവര്‍ക്ക് മാത്രം അനുഭവമാകുന്ന കാര്യമാണിത്.
അത് പ്രാപിച്ചവരല്ലാതെ മറ്റാരും ഇത് അറിയുന്നില്ല എന്ന് വെളിപ്പാട് പുസ്തകത്തില്‍ എഴുതിയുരിക്കുന്നതുപോലെ പരിശുദ്ധാത്മാവിന്‍റെ നിവാസവും ജീവജലവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമുളള ഒരു രഹസ്യമാണ്. ആകയാല്‍ പരിശുദ്ധാത്മാവ് ആരില്‍ വസിക്കുന്നു എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. യേശുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് പരിശുദ്ധാത്മ നിവാസം നല്‍കുന്നതെന്ന് നിങ്ങളറിയണം.
ഞാന്‍ കുരിശിലെ രക്തത്തില്‍ മാത്രമാണ് വിശ്വസിച്ചിരുന്നത്
പത്ത് വര്‍ഷത്തിലധികമായി യേശുവിന്‍റെ കുരിശിലെ രക്തത്തില്‍ ഞാന്‍ വിശ്വസിച്ചുവെങ്കിലും എന്‍റെ ഹൃദയത്തില്‍ പാപം ഉണ്ടായിരുന്നു. യേശുവിന്‍റെ രക്തത്തിലൂടെ എന്‍റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന വിശ്വാസമാണ് എനിക്കുളളത്. എന്നാല്‍ പാപത്തില്‍ നിന്നുളള പൂര്‍ണ്ണമായ വീണ്ടെടുപ്പോ പരിശുദ്ധാത്മ നിവാസമോ ഇത്തരത്തിലുളള വിശ്വാസത്തിലൂടെ എനിക്ക് ലഭിച്ചിരുന്നില്ല. എന്‍റെ ജീവിതത്തില്‍ ശൂന്യതയും ചിന്താക്കുഴപ്പവും മാത്രമാണുണ്ടായിരുന്നത്. യേശുവിലുളള എന്‍റെ വിശ്വാസത്തെ കാണിച്ചിരുന്നത് ഞാന്‍ സഭയില്‍ പങ്കെടുക്കുന്നു എന്നതു മാത്രമായിരുന്നു.
അങ്ങനെയാണ് ഞാന്‍ എന്‍റെ വിശ്വാസത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ തുടങ്ങിയത്. ഞാന്‍ വാസ്തവമായി പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നുവോ ? ഞാന്‍ യേശുവില്‍ വിശ്വസിക്കുവാന്‍ ആദ്യമായി വന്നപ്പോള്‍ എന്‍റെ ഹൃദയം അവനോടുളള സ്നേഹത്താല്‍ വികാര തീവ്രമായിരുന്നു. എനിക്ക് അന്യഭാഷാവരവും ഉണ്ടായിരുന്നു. പക്ഷേ എന്നില്‍ നിന്നും എന്താണ് പുറപ്പെട്ടത്. ഈ വൈകാരികമായ അനുഭവം പരിശുദ്ധാത്മ നിവാസത്തിന്‍റെ അടയാളമല്ലെന്നും ഞാന്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടില്ലാ എന്നും എനിക്ക് മനസ്സിലായി. ഞാന്‍ യേശുവില്‍ വിശ്വസിച്ചു എങ്കിലും പരിശുദ്ധാത്മാവോ പരിശുദ്ധാത്മാവിന്‍റെ ജീവജലമോ എന്‍റെ ഹൃദയത്തില്‍ ഇല്ലായിരുന്നു. എന്‍റെ ഹൃദയം ചൂടുളളതോ തണുത്തതോ എന്നത് കാല്‍വിനിസത്തില്‍4 അടിസ്ഥാനമായിരുന്ന വിശ്വാസത്തില്‍ പ്രാധാന്യമുളള സംഗതിയായിരുന്നില്ല.
താഴേ പറയുന്ന ചോദ്യങ്ങള്‍ക്കാണ് എനിക്ക് ഉത്തരം ലഭിക്കേണ്ടത്
(1) പരിശുദ്ധാത്മാവ് എന്നില്‍ വസിക്കുന്നുണ്ടോ ? ഇല്ല അവനെന്നില്‍ ഉണ്ടെന്നതിന് എനിക്കു ഉറപ്പില്ല.
(2) എന്നില്‍ പാപമുണ്ടോ? അതെ ഉണ്ട് തീര്‍ച്ചയായും. ഞാന്‍ യേശുവിന്‍റെ കുരിശിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നുവെങ്കിലും എന്നില്‍ പാപമുണ്ട്. ഞാന്‍ യേശുവില്‍ വിശ്വസിച്ച് ദിനം തോറും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്നുവെങ്കിലും എന്നില്‍ പാപമുണ്ട്. ഞാനെന്തെല്ലാം പരിശ്രമിച്ചാലും എന്‍റെ ഹൃദയത്തിലെ പാപം പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടുന്നില്ല.
പരിശുദ്ധാത്മാവിന്‍റെ നിവാസം എനിയ്ക്കെങ്ങനെ പ്രാപിക്കാന്‍ കഴിയും? എന്‍റെ ഹൃദയത്തിലെ പാപങ്ങളെ എനിക്കെങ്ങനെ കഴുകി കളയാന്‍ കഴിയും? യേശുവില്‍ വിശസിച്ചതിനു ശേഷവും എന്‍റെ മനസ്സില്‍ കുത്തികൊണ്ടിരുന്ന പ്രശ്നങ്ങളായിരുന്നു ഇവ. ഞാന്‍ യേശുവില്‍ വിശ്വസിച്ചതിനു ശേഷവും അന്യഭാഷകള്‍ സംസാരിച്ചിരുന്നു. എന്‍റെ പാപങ്ങളെല്ലാം ശുദ്ധീകരിക്കപ്പെട്ടു എന്ന് ഞാന്‍ വിശ്വസിക്കുകയും യേശുവിലുള്ള വിശ്വാസത്തിന് ഞാന്‍ നന്ദി പറയുകയും ചെയ്തു.
പക്ഷെ, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്‍റെ ഹൃദയത്തില്‍ അധികമധികം പാപങ്ങള്‍ കുന്നുകൂടിത്തുടങ്ങി. ഞാന്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം ആശ്രയിച്ചിരിക്കുന്നിടത്തോളം കാലം അനുതാപ പ്രാര്‍ത്ഥനകള്‍ക്കോ ഉപവാസത്തിനോ എന്‍റെ ഹൃദയത്തിലെ പാപങ്ങളെ കഴുകാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ യഥാര്‍ത്ഥ പാപങ്ങളെ ഓര്‍ത്ത് ഞാന്‍ വളരെ കാലം ഭയപ്പെട്ടു. ഞാന്‍ എത്രത്തോളം ഭയപ്പെട്ടോ അത്രത്തോളം യേശുവിനെക്കുറിച്ച് മറ്റുളളവരോട് പ്രസംഗിച്ച് കൊണ്ടിരുന്നു. ഞാന്‍ കൃത്യനിഷ്ഠയോടെ സഭയില്‍ പങ്കെടുക്കുകയും അവന്‍റെ രക്തത്തില്‍ ആശ്രയിച്ച് കൊണ്ട് യേശുവെ സേവിക്കുന്നതിന് എന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ വീണ്ടും നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്‍റെ ഹൃദയത്തിലെ യഥാര്‍ത്ഥ പാപങ്ങള്‍ എന്നെ സത്യവിശ്വാസത്തില്‍ നിന്നും തടയുവാന്‍ തുടങ്ങി. യേശുവില്‍ വിശ്വസിക്കുന്നത് മുമ്പത്തേക്കാള്‍ കഠിനമായി തീര്‍ന്നു. യേശുവിന്‍റെ രക്തത്തില്‍ അധികമായി വിശ്വസിക്കുവാന്‍ ശ്രമിക്കുകയും ദൈവത്തോടുളള എന്‍റെ സമര്‍പ്പണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പക്ഷെ എന്‍റെ ഹൃദയത്തിലെ ശൂന്യത കൂടുതല്‍ വലുതായി. ഇത്തരത്തിലുളള വിശ്വാസം കൂടുതല്‍ മാന്ദ്യത്തിലേക്കും ശൂന്യതയിലേക്കും നയിച്ചു. ബാഹ്യ രൂപങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു കപട വിശ്വാസിയായി ഞാന്‍ മാറി. യേശുവില്‍ വിശ്വസിക്കുന്നവരെല്ലാം ഇതു പോലെയായിരിക്കും, ഇത് എന്‍റെ മാത്രം അനുഭവമല്ല എന്ന് ഞാന്‍ ചിന്തിച്ചു. എന്‍റെ വിശ്വാസം വഴിതെറ്റിപ്പോയിരിക്കുന്നു എന്ന കാര്യം നിഷേധിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. എന്നിട്ടും യേശുവിന്‍റെ രക്തത്തിനും അനുതാപ പ്രാര്‍ത്ഥനകള്‍ക്കും എന്‍റെ യഥാര്‍ത്ഥ പാപങ്ങളെ കഴുകി കളയാന്‍ കഴിഞ്ഞില്ല.
അപ്പോള്‍ ഏത് വിശ്വാസത്തിനാണ് എന്‍റെ യഥാര്‍ത്ഥ പാപങ്ങളെ ശുദ്ധീകരിക്കാന്‍ കഴിയുന്നത്. യോര്‍ദ്ദാന്‍ നദിയില്‍ യേശു സ്നാനപ്പെട്ടപ്പോള്‍ എന്‍റെ സകല പാപങ്ങളും അവങ്കലേക്ക് മാറ്റപ്പെട്ടു എന്ന വിശ്വാസത്തിലൂടെ മാത്രമേ എന്‍റെ യഥാര്‍ത്ഥ പാപങ്ങള്‍ കഴുകപ്പെടുമായിരുന്നുള്ളൂ. ഇതാണ് മത്തായി 3:13-17 വരെ എഴുതിയിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടാണ് യേശുവിന്‍റെ രക്തത്താല്‍ യഥാര്‍ത്ഥ പാപങ്ങള്‍ കഴുകപ്പെടാതിരുന്നത്? യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം ഉള്‍കൊളളുന്ന മനോഹര സുവിശേഷത്തെ ഞാന്‍ അറിയുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല.
യേശുവിന്‍റെ സ്നാനത്തിലൂടെ ലോകത്തിലെ സകല പാപങ്ങളും കഴുകപ്പെട്ടു എന്നാണോ ഇതര്‍ത്ഥമാക്കുന്നത്? അതെ അതാണ് ശരി. ബൈബിള്‍ ഇതിനെക്കുറിച്ച് ഇങ്ങനെ സാക്ഷീകരിക്കുന്നു. ഒരുവന്‍ വെളളത്താലും ആത്മാവാലും ജനിച്ചില്ലായെങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയില്ല (യോഹന്നാന്‍ 3:3-6). യേശു ഈ ലോകത്തിലേക്ക് വന്ന് യോഹന്നാനാലുളള സ്നാനത്തിലൂടെ ലോകത്തിലെ സകല പാപത്തെയും സ്വീകരിച്ചു.
ഇതിനെക്കുറിച്ച് തുടര്‍ന്നും സംശയാലുവായിത്തീര്‍ന്ന ഞാന്‍ ഇതിനെ വിശദീകരിക്കുവാനായി പഴയ പുതിയ നിയമങ്ങളെ താരതമ്യം ചെയ്തു. പൂര്‍ണ്ണമായും ശരിയാണെന്നാണ് ഞാന്‍ കണ്ടെത്തിയത്. യേശു സ്നാനപ്പെട്ടപ്പോള്‍ ലോകത്തിലെ സകല പാപങ്ങളും അവങ്കലേക്ക് കടത്തിവിടപ്പെട്ടതോടൊപ്പം എന്‍റെ സകല പാപങ്ങളും കൂടി അവന്‍ ചുമന്നു. ഈ വചനത്തിലുളള വിശ്വാസത്താല്‍ ഞാന്‍ ശുദ്ധീകരിക്കപ്പെട്ടു. വേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സത്യവചനം ഇതാണെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷമിതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
അതു കൂടാതെ യേശുവിന്‍റെ രക്തത്തിലുളള വിശ്വാസത്താല്‍ മാത്രം പാപങ്ങള്‍ കഴുകപ്പെടാത്തതെന്തുകൊണ്ടെന്നും ഞാനറിഞ്ഞു. യോര്‍ദ്ദാന്‍ നദിയിലുളള അവന്‍റെ സ്നാനത്തിന്‍റെ സത്യം ഞാനറിയാത്തിടത്തോളം എന്‍റെ യഥാര്‍ത്ഥ പാപങ്ങളെ കടത്തി വിടുവാന്‍ എനിക്കാകില്ല എന്നതായിരുന്നു കാരണം. അവസാനം ഞാന്‍ സത്യം കണ്ടെത്തി. യേശു എനിയ്ക്കായ് ലോകത്തില്‍ വന്നുവെന്നും തന്‍റെ സ്നാനത്തിനാല്‍ സകല പാപങ്ങളെയും ചുമന്നു എന്നും ലോകത്തിലെ സകല പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുവാന്‍ പിന്നീടവന്‍ ക്രൂശിതനായി എന്നും ഞാന്‍ പഠിച്ചു. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ രക്തത്തിന്‍റെയും ഉദ്ദേശ്യം ലോകത്തിന്‍റെ സകല പാപങ്ങളെയും എടുത്തു മാറ്റുകയായിരുന്നു എന്ന സത്യത്തെ ഞാന്‍ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ഇന്ന് ഞാന്‍ നീതിമാനാണ്. എന്‍റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതിനാല്‍ യേശു നമുക്ക് നല്‍കിയ മനോഹര സുവിശേഷത്തിന് ഞാന്‍ നന്ദി പറയുന്നു.
സഭാ ഉപദേശങ്ങളല്ല എന്‍റെ പാപങ്ങളെ കഴുകിയത്. മറിച്ച് യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവുമാണ് അത് ചെയ്തത്. ഈ സത്യം മനോഹര സുവിശേഷത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്‍റെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട് നീതിമാനായി തീര്‍ന്നത് യേശുവിന്‍റെ രക്തത്തില്‍ മാത്രമുളള വിശ്വാസത്താലല്ല, മറിച്ച് യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും എന്‍റെ രക്ഷയ്ക്കാണ് എന്ന വിശ്വാസത്താലത്രെ.
ഞാന്‍ ദൈവത്തിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം, ഈ മനോഹര സുവിഷേത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയതിനു ശേഷം പരിശുദ്ധാത്മാവ് എന്‍റെ മേല്‍ വന്നു എന്നതിനാലാണ്. ഇപ്പോള്‍ പരിശുദ്ധാത്മാവ് യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും വചനങ്ങളോടൊപ്പം എന്നില്‍ വസിക്കുന്നു.
ഈ മനോഹര സുവിശേഷത്തെ എനിക്ക് നല്‍കുകയും യേശുവിന്‍റെ അപ്പോസ്തലന്മാര്‍ക്കുണ്ടായിരുന്ന അതേ വിശ്വാസത്തെ പ്രസംഗിക്കുവാന്‍ എന്നെ അനുവദിക്കുകയും ചെയ്തതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ ചെയ്ത ഏക കാര്യം മനോഹര സുവിശേഷത്തില്‍ വിശ്വസിക്ക മാത്രമായിരുന്നു എങ്കിലും ദൈവം എനിക്ക് പരിശുദ്ധാത്മാവിനെ നല്‍കി എനിക്ക് ഇപ്പോള്‍ ഈ സന്ദേശത്തെ വലിയ മാനത്തോടും വിശ്വാസത്തോടും ലോകത്തിലെ സകലരോടും പറയാം യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ അവന്‍റെ പാപങ്ങള്‍ കഴുകപ്പെടുകയില്ലാ എന്ന് ഉറപ്പായും എനിക്ക് അവരോട് പറയാന്‍ കഴിയും
പകരമായി യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തെയും കുരിശിലുളള അവന്‍റെ രക്തത്തെയും കുറിച്ച് പറയുന്ന മനോഹര സുവിശേഷത്തില്‍ അവര്‍ വിശ്വസിക്കുകയാണെങ്കില്‍ മാത്രം അവരുടെ സകല പാപങ്ങളും തീര്‍ച്ചയായും കഴുകപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ഈ മനോഹര സുവിശേഷം പ്രസംഗിക്കുന്നതിനാല്‍ ദൈവമുമ്പാകെ എനിക്കല്പം പോലും ലജ്ജിക്കേണ്ടി വരികയില്ല. ജലത്താലും ആത്മാവിനാലും വീണ്ടും ജനിപ്പിക്കുന്ന ഈ മനോഹര സുവിശേഷത്തെ ലോകത്തുളള സകലരോടും അഭിമാനത്തോടെ പ്രസംഗിക്കുവാന്‍ കഴിയും. ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നല്‍കിയതിലൂടെ പരിശുദ്ധാത്മാവിന്‍റെ ജീവജലം കുടിപ്പിച്ച കര്‍ത്താവിന് ഞാന്‍ നന്ദി പറയുന്നു.
യഥാര്‍ത്ഥ സുവിശേഷം വെളളത്തിന്‍റേതും ആത്മാവിന്‍റേതുമാണെന്ന് പരിശോധനകള്‍ കാണിക്കുന്നു
നിങ്ങള്‍ യഥാര്‍ത്ഥമായും പാപക്ഷമയും പരിശുദ്ധാത്മാവിന്‍റെ നിവാസവും പ്രാപിച്ചിട്ടുണ്ടോ? ഈ സുവിശേഷം യഥാര്‍ത്ഥ സത്യമെന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? യേശു നമുക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുവാനിരുന്ന ചില വ്യക്തികളുടെ മേല്‍ ഞാനൊരു പരീക്ഷണം നടത്തി. ഒരാളോടു ഞാന്‍ ക്രൂശിലുളള ക്രിസ്തുവിന്‍റെ ദു;ഖത്തെ കുറിച്ച് മാത്രം പ്രസംഗിച്ചു. യേശുക്രിസ്തുവില്‍ ഒരു പാപവുമില്ലായെന്നും ഞാന്‍ അവനോട് പറഞ്ഞു. അടുത്ത വ്യക്തിയോട് യോഹന്നാനാലുളള യേശുവിന്‍റെ സ്നാനവും കുരിശില്‍ അവന്‍റെ രക്തവും ഉള്‍പ്പെടുന്ന മനോഹര സുവിശേഷത്തെ ഞാന്‍ പ്രസംഗിച്ചു. യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചതിലൂടെ പാപക്ഷമ പ്രാപിച്ച വ്യക്തി പറഞ്ഞത് തന്‍റെ യഥാര്‍ത്ഥ പാപങ്ങള്‍ തുടര്‍ച്ചയായി ക്ഷമിക്കപ്പെട്ടുകൊണ്ടിരിന്നു എന്നാണ്. എന്നാല്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും മനോഹര സൂവിശേഷത്തില്‍ വിശ്വസിച്ച വ്യക്തിയാകട്ടെ താന്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണമായും പാപമില്ലാത്ത വ്യക്തിയാണെന്നാണ് പറഞ്ഞത്.
യേശു അവന്‍റെ സകല പാപങ്ങളെയും എടുത്തു മാറ്റിയെന്നും അവയ്ക്കായി അവന്‍ ന്യായം വിധിക്കപ്പെട്ടു എന്നുമുളള സത്യത്തില്‍ അവന്‍ വിശ്വസിച്ചതിനാല്‍ അവന്‍റെ ഹൃദയത്തില്‍ ഒരു പാപവുമില്ലെന്ന് അവന്‍ പറഞ്ഞു. യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിലുടെ ലോകത്തിലെ സകല പാപങ്ങളെയും കഴുകി കളഞ്ഞു എന്നുളള മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചതു കാരണം ദൈവത്തില്‍ നിന്നും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ അവന്‍ യോഗ്യനായി.
മനോഹര സുവിശേഷത്തിലുളള തന്‍റെ വിശ്വാസത്തിലൂടെ പരുശുദ്ധാത്മാവിനെ ഹൃദയത്തില്‍ പ്രാപിച്ചതിനാലാണ് തന്‍റെ ഉളളില്‍ പാപമൊന്നും ഇല്ലെന്ന് പറയുവാന്‍ ആ മനുഷ്യന് കഴിഞ്ഞത്. തന്‍റെയുളളില്‍ പാപമൊന്നും ഇല്ലെന്ന് പറയുവാനുളള വിശ്വാസം പരിശുദ്ധാത്മാവ് അവന് നല്‍കി. യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവം പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ നല്‍കുന്നു. ആരിലാണ് പരിശുദ്ധാത്മാവ് വസിക്കുന്നത്? യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഒരു ദാനമായി പരിശുദ്ധാത്മാവ് നല്‍കപ്പെടുന്നു.
പെന്തകോസ്ത് നാളില്‍ നടന്ന ഉപരിപ്ളവമായ പ്രതിഭാസം മാത്രം കാണുന്നതിലൂടെ പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിനെക്കുറിച്ചുളള സത്യത്തെ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും മനോഹര സുവിശേഷത്തെ മാറ്റി നിര്‍ത്തുകയും ചെയ്തു. തീവ്ര നൈരാശ്യത്തോടെ പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവിനെ അന്വേഷിക്കുകയും ചെയ്താല്‍ പരിശുദ്ധാത്മ നിവാസം പ്രാപിക്കാമെന്ന് ജനം ചിന്തിക്കുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രം പരിശുദ്ധാത്മാവിനെ പ്രാപിക്കാം എന്ന സത്യത്തെക്കുറിച്ച് ലോകമെമ്പാടുമുളള ക്രിസ്ത്യാനികള്‍ക്ക് നേരിയ ഊഹം പോലും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള തങ്ങളുടെ വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ച അനേകം ദൈവദാസന്മാര്‍ പരിശുദ്ധാത്മ സഹായത്താല്‍ ഈ സുവിശേഷം പ്രസംഗിക്കുകയും അതിന്‍റെ ഫലമായി ലോകത്തില്‍ അനേകര്‍ ഈ മനോഹര സുവിശേഷത്തെ അറിയുകയും പരിശുദ്ധാത്മ നിവാസത്തെ സ്വീകരിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മ നിവാസത്തെ അനുഭവമാക്കുവാന്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ ദൈവം അനുവദിക്കുന്നു. ബൈബിളില്‍ അന്ത്യകാലത്ത് ഞാന്‍ സകല ജഡത്തിന്‍മേലും എന്‍റെ ആത്മാവിനെ പകരും (അപ്പൊ. പ്ര. 2:17) എന്നെഴുതിയിരിക്കുന്നു, എന്നാല്‍ മനോഹര സുവിശേഷത്തെ അറിയാതെ പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കാന്‍ ശ്രമിക്കുന്നത് ഒരബദ്ധമാണ.് യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലും വിശ്വസിക്കാതെ പരിശുദ്ധാത്മ നിവാസം പ്രാപിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.
വെളളത്താലും ആത്മാവാലും വീണ്ടും ജനിക്കാത്ത ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലായെന്ന് ദൈവം പറയുന്നതിനാല്‍; വീണ്ടും ജനനമെന്നത് പരിശുദ്ധാത്മ ദാനത്തില്‍ ഉള്‍കൊളളുന്നതിനാലും പരിശുദ്ധാത്മ നിവാസം പ്രാപിക്കാതെ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവില്ലായെന്നതില്‍ സംശയമൊന്നുമില്ല. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാതെ, പരിശുദ്ധാത്മ നിവാസത്തെയും സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തെയും കുറിച്ച് നിനക്ക് എങ്ങനെ ചിന്തിക്കുവാന്‍ കഴിയും? മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയല്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നിനക്ക് പരിശുദ്ധാത്മാവ് ലഭിക്കുകയുളളൂ. പണംകൊടുത്ത് നാം സാധനങ്ങള്‍ വാങ്ങുന്നു ; അതുപോലെ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ച് നാം പരിശുദ്ധാത്മ നിവാസം പ്രാപിക്കുന്നു.
നിങ്ങള്‍ വാസ്തവമായും പരിശുദ്ധാത്മ നിവാസം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യം അറിയേണ്ടതും വിശ്വസിക്കേണ്ടതുമാണ് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. അപ്പോള്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന അനുഭവമുണ്ടാകും. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. പരിശുദ്ധാത്മ നിവാസത്തെ നിങ്ങള്‍ക്ക് സമ്മാനിക്കേണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
ഞാന്‍ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നു. കാലം കഴിയുന്തോറും ലോകത്തിലെ ഏറ്റവും വിലയേറിയതും മനോഹരവുമായ കാര്യമാണ് ദൈവം എനിക്ക് നല്‍കിയ ഈ മനോഹര സുവിശേഷമെന്നത് കൂടുതല്‍ ഗാഡമായി ഞാന്‍ അറിയുന്നു. ദൈവത്തോടുളള നന്ദിയാല്‍ ഞാന്‍ നിറയുന്നു. നിങ്ങള്‍ക്കും അതുപോലെ തോന്നുന്നുണ്ടോ? പരിശുദ്ധാത്മാവിനെ പ്രാപിച്ച നമ്മള്‍ അധികമായി അനുഗ്രഹിക്കപ്പെട്ടവരാണെന്ന് നാം തിരിച്ചറിയുന്നു.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പരിശുദ്ധാത്മ നിവാസം പ്രാപിക്കുന്നതെങ്ങനെയെന്ന സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. വെളളത്താലും ആത്മാവാലും വീണ്ടും ജനിപ്പിക്കുന്ന മനോഹര സുവിശേഷത്തെ സ്വീകരിക്കുന്നതിലൂടെ മാത്രമേ പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കുവാന്‍ തക്കവണ്ണം യോഗ്യരാകുവാന്‍ ജനത്തിന് കഴിയുകയുളളൂ.
യോഹന്നാൻ 7 :38-ല്‍ യേശു പറയുന്നു “എന്നില്‍ വിശ്വസിക്കുന്നവരില്‍ നിന്നും, തിരുവെഴുത്തുകള്‍ പറയുമ്പോലെ, ജീവജലത്തിന്‍റെ നദികള്‍ ഒഴുകും”. യേശു ക്രിസ്തു അവര്‍ക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപമോചനം നേടിയ ജനത്തിന് പരിശുദ്ധാത്മ നിവാസം ലഭിക്കും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പരിശുദ്ധാത്മാവിന്‍റെ ജീവജലപ്രവാഹം അവരുടെ ഹൃദയത്തില്‍ നദി പോലെ ഒഴുകും. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മീയ ജീവജല പ്രവാഹത്തിന്‍റെ അനുഭവമുണ്ടാകും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വീണ്ടും ജനിക്കുന്നതിന് മുമ്പു തന്നെയും ഞാന്‍ യേശുവിന്‍റെ ഭക്തനായിരുന്നുവെങ്കിലും എന്‍റെ ഹൃദയത്തില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ജീവജല പ്രവാഹം ഉണ്ടായിരുന്നില്ല. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചതിനു ശേഷം ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെത്തന്നെ എന്നില്‍ നിന്നും ജീവജലനദി സ്വതന്ത്രമായി ഒഴുകുവാന്‍ തുടങ്ങി. ഈ നിമിഷത്തിലും ദൈവം എനിക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തോടൊപ്പം പരിശുദ്ധാത്മാവിന്‍റെ ജീവജലവും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷം മുഴുവനും എന്‍റെ ഹൃദയത്തില്‍ നിന്നും അത്യന്തികമായി പരിശുദ്ധാത്മാവിന്‍റെ ജീവജലം ഒഴുകുന്നു. പരിശുദ്ധാത്മ നിവാസം പ്രാപിച്ചതിനു ശേഷം ഈ മനോഹരസുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞാന്‍ ഒരു സുവിശേഷകനായി വേല ചെയ്തു തുടങ്ങി.
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയും പരിശുദ്ധാത്മനിവാസം പ്രാപിക്കുകയും ചെയ്തതിനു ശേഷമുള്ള എന്‍റെ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍
എനിക്ക് ഇരുപതുവയസ്സോളം പ്രായമുള്ളപ്പോഴുള്ള ഒരു ശരത്കാലമായിരുന്നു അത്. ആ ശരത്കാലം വിശേഷിച്ച് എന്‍റെ മരണത്തിന്‍റെ മാറ്റമില്ലാത്ത അവസ്ഥയെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. എന്‍റെ ഹൃദയത്തിലെ പാപം നിമിത്തം ആവര്‍ഷത്തെ എന്‍റെ ജീവിതം ചിന്താകുഴപ്പത്താലും ശൂന്യതയാലും അന്ധകാരത്തിനാലും നിറഞ്ഞിരുന്നു. എങ്ങോട്ടു തിരിയണമെന്ന് അറിയാത്തവനായി തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ ഹൃദയശൂന്യത വര്‍ദ്ധിക്കുന്നതോടൊപ്പം ശരീരത്തില്‍ രോഗവും ബാധിച്ചു.
എന്‍റെ പാപം നിമിത്തം തികച്ചും നിരാശയിലായ എനിക്ക് ഇതിന്‍റെ കാരണവും തികച്ചും അജ്ഞാതമായിരുന്നു. വേഗത്തില്‍ അവസാനിക്കുന്ന എന്‍റെ ജീവിതത്തിലെ ദൈവീക ന്യായവിധിക്കായി കാത്തിരിക്കുകയും പാപക്ഷമയ്ക്കായി യാചിക്കുകയും അല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. എന്‍റെ കര്‍ത്താവേ മരിക്കുന്നതിന് മുമ്പ് നിന്നിലുള്ള എന്‍റെ വിശ്വാസത്തിലൂടെ എനിക്ക് പാപക്ഷമ പ്രാപിക്കണം. അതോടൊപ്പം എന്‍റെ രോഗത്തെയും സൗഖ്യമാക്കേണം. എന്നിങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.
അപ്പോഴാണ് നിരാശയിലായിരുന്ന എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഈ പുതിയ പ്രത്യാശ ഉയരുവാന്‍ തുടങ്ങി. ദൈവത്തിനായുള്ള വാഞ്ചയാല്‍ നിറഞ്ഞ എന്‍റെ ഹൃദയം ഒരു തീഗോളം പോലെ ചുട്ടുപഴുത്തു. അത് നിരാശയായിരുന്നില്ല. കാട്ടു തീപോലെ ഹൃദയത്തില്‍ പകരുന്ന ഒരു പുതിയ പ്രത്യാശ ആയിരുന്നു അത്. ആ ദിവസം മുതല്‍ എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കുവാനായി യേശു കുരിശിന്‍മേല്‍ തന്‍റെ രക്തം ചിന്തി എന്ന് വിശ്വസിച്ചു കൊണ്ട് ഞാന്‍ ഒരു പുതിയ മതപരമായ ജീവിതം ആരംഭിച്ചു.
അധികം താമസിക്കാതെ അന്യഭാഷകളില്‍ സംസാരിക്കുന്ന അനുഭവവും എനിക്കുണ്ടായി. പിന്നീട് യേശു കുരിശില്‍ ചിന്തിയ രക്തത്തെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ കണ്ണുനീര്‍ പൊഴിച്ചു തുടങ്ങി. അവന്‍ പ്രതിവിധിക്കായി കുരിശില്‍ രക്തം ചിന്തിയതുകൊണ്ട് ഞാന്‍ വളരെ നന്ദിയുള്ളവനായിരുന്നു.
ആ സംഭവത്തിന് ശേഷം ഞാന്‍ എന്‍റെ പഴയ ജീവിതത്തെ തള്ളിക്കളയുകയും ഞായറാഴ്ചകളെ വിശുദ്ധമായി പാലിക്കുവാന്‍ എന്നെ സഹായിക്കുന്ന ഒരു പുതിയ ജോലി എനിക്ക് കിട്ടുകയും ചെയ്തു. ആ സമയത്ത് എന്‍റെ ഹൃദയം യേശുവിന്‍റെ സ്നേഹത്താല്‍ നിറയുകയും എന്‍റെ പാപങ്ങളില്‍ നിന്നും എന്നെ രക്ഷിക്കുവാനായി യേശു കുരിശില്‍ തന്‍റെ രക്തം ചിന്തി എന്ന് ഓര്‍ക്കുമ്പോഴെല്ലാം നന്ദിയാല്‍ എന്‍റെ ഹൃദയം നിറഞ്ഞുകവിയുകയും ചെയ്തു. എന്‍റെ മതപരമായ ആത്മാവ് വളരുവാന്‍ തുടങ്ങി, പക്ഷെ യേശുവിന്‍റെ കുരിശിലെ രക്തത്തെക്കുറിച്ചുള്ള വചനത്തിന്‍റെ മാത്രം അടിസ്ഥാനത്തിലായിരുന്നു അത്.
എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്‍റെ ബലഹീനതകളും പാപങ്ങളും നിമിത്തം എന്‍റെ ആത്മീയ ജീവിതം കഷ്ടതകളാല്‍ ബാധിക്കപെട്ടു തുടങ്ങി. ഞാന്‍ യേശുവിന്‍റെ കുരിശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചിരുന്നതിനാല്‍ എന്‍റെ കര്‍മ്മപാപങ്ങള്‍ എല്ലാം പൂര്‍ണ്ണമായും കഴുകപ്പെട്ടിരുന്നില്ല. അനുതാപ പ്രാര്‍ത്ഥനകളിലൂടെ എന്‍റെ കര്‍മ്മപാപങ്ങളെ കഴുകികളയുവാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ക്ഷമ പ്രാപിക്കാമെന്ന് പ്രതീക്ഷിച്ച് ഞാന്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ക്ക് എന്‍റെ കര്‍മ്മപാപങ്ങളെ പൂര്‍ണ്ണമായും കഴുകികളയുവാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് ദൈവീക നിയമങ്ങള്‍ പാലിക്കാനാ കാത്തതായിരുന്നു അതിനു കാരണം. എന്‍റെ കര്‍മ്മപാപങ്ങള്‍ കുന്നുകൂടി തുടങ്ങി.
അനുതാപപ്രാര്‍ത്ഥനകള്‍ക്ക് എന്‍റെ പാപങ്ങളെ പൂര്‍ണ്ണമായും കഴുകികളയാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഈ പ്രാര്‍ത്ഥനകള്‍ തുടരുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. ഓരോ തവണ പാപം ചെയ്തപ്പോഴും യേശുവിന്‍റെ കുരിശിലെ രക്തത്തെക്കുറിച്ച് ചിന്തിച്ച് എന്‍റെ അനുതാപപ്രാര്‍ത്ഥനകളിലൂടെ പാപത്തെ കഴുകാനാ കുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്‍റെ മതപരമായ ജീവിതം മുന്നോട്ടുപോകുന്തോറും എന്‍റെ ബലഹീനതകളാല്‍ കര്‍മ്മപാപങ്ങളും കുന്നുകൂടിക്കൊണ്ടിരുന്നു. ഈ പാപങ്ങള്‍ നിമിത്തം എന്‍റെ കഷ്ടതകള്‍ പെരുകിയതേയുള്ളൂ.
ഞാന്‍ ഒരു പരീശനായി മാറുകയായിരുന്നു. എന്‍റെ പാപങ്ങളെക്കുറിച്ചുള്ള ഭാരം കണക്കാക്കാതെ ഞാന്‍ ഒരു ഡീഖനാകുകയും പിന്നീട് ഒരു സുവിശേഷകനാവുകയും ചെയ്തു. എന്‍റെ പാപങ്ങള്‍ എന്നെ വേദനിപ്പിച്ചപ്പോഴെല്ലാം ഞാന്‍ സുവിശേഷം പ്രസംഗി ക്കുവാനായി പോയി. എന്‍റെ ആത്മാവിനെ ശുദ്ധീകരിക്കുവാനുള്ള ഏക മാര്‍ഗ്ഗം ഇതാണെന്ന് ഞാന്‍ കരുതി. എന്നാല്‍ ഉപദേശത്തിലും സ്വയവര്‍ജ്ജനത്തിലും അടിസ്ഥാനപ്പെട്ട ഈ വിശ്വാസത്തിലൂടെ എന്‍റെ കര്‍മ്മ പാപങ്ങള്‍ കഴുകപ്പെട്ടിരുന്നില്ല.
പിശാചിനാല്‍ പിടിക്കപ്പെട്ട അനുഭവവും എനിക്കുണ്ടായി. എന്‍റെ കര്‍മ്മ പാപങ്ങളെക്കുറിച്ചുള്ള ശിക്ഷാവിധിയില്‍ ഞാന്‍ വീഴുകയും എന്‍റെ അകൃത്യങ്ങള്‍ കാരണം ഉടനെ മരിക്കണമെന്ന് എനിക്കും തോന്നി. നീ പാപം ചെയ്തു അല്ലേ? എന്നിങ്ങനെ പിശാച് എന്നെ തുടര്‍ച്ചയായി വിധിക്കുകയും എന്നെ വേദനിപ്പിക്കുകയും ചെയ്തു.
എന്‍റെ വിശ്വാസം തകര്‍ച്ചയുടെ വക്കിലായിരുന്നു യേശുവിന്‍റെ രക്തത്തിലുള്ള വിശ്വാസത്താലും അനുതാപ പ്രാര്‍ത്ഥനകളാലും മാത്രം എന്‍റെ കര്‍മ്മ പാപങ്ങള്‍ കഴുകുവാന്‍ കഴിയില്ലെന്ന് എനിക്ക് മനസിലായി. തുടര്‍ന്ന് ഞാന്‍ ഒരുതരം വെറുപ്പിന്‍റെ അവസ്ഥയിലായിത്തീര്‍ന്നു.
ഒരു തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും കാല്‍വിനിസത്തെക്കുറിച്ച് പഠിച്ച ഞാന്‍ യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിന്‍റെ കാരണത്തില്‍ തത്പരനായി. യേശു യേഹന്നാനാല്‍ യോര്‍ദ്ദാനില്‍ സ്നാനപ്പെട്ടത് എന്തിനായിരുന്നുവെന്ന് അനേകം പ്രൊഫസര്‍മാരോട് ഞാന്‍ ചോദിച്ചു. പക്ഷെ, അവരുടെ ഉത്തരങ്ങളെല്ലാം തന്നെ മുന്‍നിശ്ചയിക്കപ്പെട്ട തരത്തില്‍ അവന്‍ തന്‍റെ മാതൃകകാണിച്ചതാണ് അഥവാ താന്‍ ദൈവപുത്രനെന്ന് പ്രഖ്യാപിക്കുവാനാണ് എന്നിങ്ങനെ ആയിരുന്നു. എന്നാല്‍ ഈ ഉത്തരങ്ങള്‍ക്ക് എന്‍റെ ജിജ്ഞാസയെ ശമിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിന്‍റെ സത്യം മനോഹര സുവിശേഷത്തെ ഞാന്‍ തിരിച്ചറിയുവാന്‍ കാരണമായി
ഞാന്‍ സെമിനാരിയിലായിരുന്നപ്പോഴും എന്‍റെ പാപങ്ങള്‍ കഴുകപ്പെട്ടിരുന്നില്ല, അവയുടെ ഭാരം എന്നത്തേക്കാളധികം എനിക്ക് അസഹ്യമായിത്തീര്‍ന്നു. അങ്ങനെ ഒരു ദിവസം യേശു സ്നാനപ്പെട്ടത് എന്തിനാണെന്നും ആ പ്രവൃത്തിയിലൂടെ സകലനീതിയും പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവന്‍ പറഞ്ഞത് എന്തിനാണെന്നും ഞാന്‍ മനസ്സിലാക്കി യോര്‍ദ്ദാന്‍ നദിയിലെ യേശുവിന്‍റെ സ്നാനത്തിലൂടെ എന്‍റെ സകല പാപങ്ങളും യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടു എന്ന് പറഞ്ഞ മനോഹര സുവിശേഷമായിരുന്നു അത്. തന്‍റെ എഴുതപ്പെട്ട വചനങ്ങളിലൂടെ ഈ സത്യം മനസ്സിലാക്കുവാന്‍ ദൈവം എന്നെ സഹായിച്ചു.
മനോഹര സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന ദൈവവചനങ്ങളെ വായിക്കുകയും പുനര്‍വായന നടത്തുകയും ചെയ്തതിനുശേഷം യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലൂടെ എന്‍റെ സകല പാപങ്ങളും യേശുവിലേക്ക് മാറ്റപ്പെട്ടുവെന്നും കുരിശില്‍ അവയ്ക്കായി അവന്‍ ന്യായം വിധിക്കപ്പെട്ടുവെന്നും അവസാനമായി ഞാന്‍ മനസ്സിലാക്കി.
പരിശുദ്ധാത്മാവ് എന്നില്‍ വാസ്തവമായും വന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞ പ്പോഴായിരുന്നു ഇത്. ഈ മനോഹര സുവിശേഷം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തതിനുശേഷം എന്‍റെ ഹൃദയത്തിലെ സകല പാപങ്ങളും പൂര്‍ണ്ണമായും ക്ഷമിക്കപ്പെട്ടു. എന്നെ വെറുപ്പിലേക്കും നിരാശയിലേക്കും താഴ്ത്തിക്കളഞ്ഞ പാപങ്ങളെല്ലാം ഈ മനോഹര സുവിശേഷത്തിന്‍റെ ശക്തിയാല്‍ പൂര്‍ണ്ണമായും കഴുകപ്പെട്ടു. അന്ത്യമില്ലാത്ത അനുതാപ പ്രാര്‍ത്ഥനകള്‍ക്കും സ്വയ വര്‍ജ്ജനത്തിനും കഴുകുവാന്‍ കഴിയാത്ത പാപങ്ങളെല്ലാം ഒരുമിച്ച് അപ്രത്യക്ഷമായി. ഞാന്‍ ആത്മാര്‍ത്ഥമായി കര്‍ത്താവിന് നന്ദി പറയുന്നു.
കുരിശിലെ യേശുവിന്‍റെ രക്തത്തിലൂടെ മാത്രം ലോകത്തിലെ പാപങ്ങള്‍ കഴുകപ്പെടുകയില്ല എന്ന് പറയുമ്പോള്‍ ഞാന്‍ സത്യമാണ് പറയുന്നത് യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനവും പാപക്ഷമയിലേക്ക് നയിക്കുന്നു. ഇപ്പോള്‍ തങ്ങളുടെ സകല പാപവും കഴുകപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവരും മനസ്സിലാക്കേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിന് നന്ദി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നതിനാല്‍ എന്നില്‍ പരിശുദ്ധാത്മ നിവാസമുണ്ട്. ദൈവം തന്‍റെ പുത്രനുവേണ്ടി സാക്ഷ്യപ്പെടുത്തിയ ദൈവവചനത്തിന്‍റെ സാക്ഷ്യത്തിലുള്ള വിശ്വാസം എന്‍റെ ഹൃദയത്തില്‍ നിന്നും പാപങ്ങളെയെല്ലാം പുറത്താക്കിക്കളയുവാന്‍ മതിയായതായിരുന്നു. ഈ മനോഹര സുവിശേഷത്തിലുള്ള വിശ്വാസം നിമിത്തം പരിശുദ്ധാത്മാവിനെ പ്രാവ് രൂപത്തില്‍ ഞാന്‍ പ്രാപിച്ചു.
ആ ദിവസം മുതല്‍ പരിശുദ്ധാത്മാവ് എന്‍റെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുകയും എന്‍റെ ആത്മീയ വേലചെയ്യുവാന്‍, അതായത് ഈ മനോഹര സുവിശേഷം പ്രസംഗിക്കുവാന്‍ എന്നെ ബലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇപ്പോള്‍ എന്‍റെ ഹൃദയത്തില്‍ ഒരു പാപവുമില്ല. യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും എന്‍റെ പാപക്ഷമയെക്കുറിച്ച് സാക്ഷ്യം വഹിക്കുകയും എന്നെ പരിശുദ്ധാത്മ നിവാസം പ്രാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഹല്ലേലൂയ! ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. പരിശുദ്ധാത്മാവ് നിശബ്ദമായി ഒരു പ്രാവുപോലെ എന്നില്‍ വന്നിറങ്ങുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച നാള്‍ മുതല്‍ എന്നുള്ളില്‍ വസിച്ചു വരികയും ചെയ്യുന്നു. എന്‍റെ ഹൃദയത്തില്‍ ചിലപ്പോള്‍ ഒരു പ്രാവിനെപ്പോലെ പ്രവര്‍ത്തിക്കുന്നവന്‍ മറ്റുസമയങ്ങളില്‍ ഒരു തീച്ചൂളപോലെ പ്രവര്‍ത്തിക്കുന്നു.
നിങ്ങളും ഈ മനോഹര സുവിശേഷത്തെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കും ഇപ്പോള്‍ പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കാം. എന്നോടൊപ്പം ചേര്‍ന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാനും പരിശുദ്ധാത്മാവിനെ പ്രാപിച്ച് ദൈവത്തെ സ്തുതിക്കുവാനും നിങ്ങളും ആഗ്രഹിക്കുന്നില്ലേ! ലോകം മുഴുവനും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം പ്രസംഗിച്ചുകൊണ്ട് എന്നോടൊപ്പം വേല ചെയ്യുവാന്‍ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം നിങ്ങളെ ശുദ്ധീകരിക്കുകയും പരിുദ്ധാത്മ നിവാസം നല്‍കുകയും ചെയ്യും. വിശ്വാസത്തില്‍ നിന്നും വിശ്വാസം വരെയുള്ള ദൈവീക നീതി സുവിശേഷത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രം പരിശുദ്ധാത്മ നിവാസം നല്‍കപ്പെടുന്നത്.
എനിക്കായി പരിശുദ്ധാത്മാവ് ചെയ്ത ആശ്ചര്യകരമായ കാര്യങ്ങള്‍
പരിശുദ്ധാത്മ നിവാസം പ്രാപിച്ചതിനുശേഷം ഞാന്‍ മനോഹര സുവിശേഷം പ്രസംഗിക്കുവാനായി ഒരു പുതിയ സഭയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മനോഹര സുവിശേഷം ശക്തമായി പ്രസംഗിക്കുവാന്‍ പരിശുദ്ധാത്മാവ് എന്നെ ബലപ്പെടുത്തി.
അക്കാലത്തായിരുന്നു ഈ സംഭവം നടന്നത്. ഞാന്‍ ജീവിച്ചിരുന്ന പട്ടണത്തില്‍ വിദേശികളായ കച്ചവടക്കാരോട് ചേര്‍ന്ന് വ്യാപാരം ചെയ്തിരുന്ന ഒരു തയ്യല്‍ക്കാരന്‍ ഉണ്ടായിരുന്നു. ഈ വ്യക്തി ഒരു ഡീഖനായിരുന്നു. ഒരിക്കല്‍ തന്‍റെ വ്യാപാരം സംബന്ധിച്ച് ആരെയോ കാണുവാനായി അവിടത്തെ ഒരു പ്രാദേശിക ഹോട്ടലില്‍ പോയ അദ്ദേഹം ഞങ്ങളുടെ ഒരു പോസ്റ്റര്‍ അവിടെ കാണുവാനിടയായി. ആ ക്ഷണത്തില്‍ ആകൃഷ്ടനായ അദ്ദേഹം എന്‍റെ കണ്ടുമുട്ടുവാന്‍ ശ്രമിച്ചു. എന്നെ കണ്ടപ്പോള്‍ താന്‍ വളരെക്കാലമായി പാപത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അഞ്ചു മണിക്കൂര്‍ നേരത്തെ കൗണ്‍സെലിംഗിന് ശേഷം പാപക്ഷമയുടെ സത്യത്തെ അദ്ദേഹം അംഗീകരിച്ചു. അദ്ദേഹം വീണ്ടുംജനനം പ്രാപിക്കുവാനും ആ സമയത്തുതന്നെ പരിശുദ്ധാത്മ നിവാസം പ്രാപിക്കുവാനും ഇടയായി.
ഞാന്‍ ഒരു സഭാ കെട്ടിടം അന്വേഷിച്ചു പോയപ്പോള്‍ നടന്ന മറ്റൊരു സംഭവമുണ്ട്. വിശാലവും മനോഹരവുമായ ഒരു കെട്ടിടം ഞാന്‍ കണ്ടെത്തി പക്ഷെ, ആ സമയത്ത് അതിനെ ഞങ്ങളുടെ സഭാ കെട്ടിടമാക്കുവാന്‍ ആവശ്യമായ വാടക കൊടുക്കുവാന്‍ എന്‍റെ പക്കല്‍ പണമുണ്ടായിരുന്നില്ല. സാമ്പത്തികമായ ഞെരുക്കം കാരണം ആ കെട്ടിടം വാടകയ്ക്ക് എടുക്കുക എന്നത് എനിക്ക് അസാധ്യമായി തോന്നി. എന്നാല്‍ എന്നിലുള്ള പരിശുദ്ധാത്മാവ്, ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക എന്ന് എന്നോടു പറഞ്ഞു. അത്ഭുതകരമായി ആ കെട്ടിടം ലഭിക്കുവാനും അവന്‍റെ വേല ചെയ്യാനും എനിക്ക് കഴിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ സഹായത്തിന് നന്ദി. ആ സമയം മുതല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിസേഷം പ്രസംഗിക്കുവാന്‍ പരിശുദ്ധാത്മാവ് എന്നെ ഉപയോഗിക്കുന്നു. എന്‍റെ ഹൃദയത്തില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് ഈ നിമിഷം വരെയും എന്നോടൊപ്പമുണ്ട്. സകലരോടും ഈ മനോഹര സുവിശേഷം പ്രസംഗിക്കുവാന്‍ അവന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഈ മനോഹര സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധാത്മാ നിവാസം പ്രാപിക്കുന്നത് ഞാന്‍ കാണുന്നു.
ഈ മനോഹര സുവിശേഷം പ്രസംഗിക്കുവാന്‍ എനിക്ക് കഴിവു നല്‍കിയ പരിശുദ്ധാത്മാവിന് ഞാന്‍ നന്ദി പറയുന്നു. പരിുശുദ്ധാത്മാവ് എനിക്കായി ചെയ്ത കാര്യങ്ങള്‍ മുഴുവനുമെഴുതുവാന്‍ എന്‍റെ ജീവകാലം മുഴുവനും മതിയാകയില്ല എന്ന് ഞാന്‍ അറിയുന്നു. എന്‍റെ ഹൃദയത്തില്‍ നിന്നും സ്വതന്ത്രമായി ഒഴുകുന്ന ജീവജലത്തോടൊപ്പം കഴിയുവാന്‍ പരിശുദ്ധാത്മാവ് എന്നെ അനുവദിക്കുന്നു എന്നില്‍ വസിക്കുന്ന അവന് ഞാന്‍ നന്ദി പറയുന്നു.
സഭ സ്ഥാപിച്ച പരിശുദ്ധാത്മാവ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ അവനോടൊപ്പം നടക്കുന്നു
ഒരിക്കല്‍ ഈ മനോഹര സുവിശേഷം പ്രസംഗിക്കുവാനായി ഞാന്‍ ഒരു മരുഭൂപ്രദേശത്തേക്ക് പോയി ദൈവം എന്നെ ഒരു ചെറിയ ഗ്രാമത്തിലേക്ക് നയിക്കുകയും അവിടെ വച്ച് ദൈവത്തെ അന്വേഷിക്കുന്ന ഒരു ചെറിയ കൂട്ടം ജനത്തെ ഞാന്‍ കാണുകയും ചെയ്തു. അവരോട് മനോഹര സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവം എന്നെ പ്രേരിപ്പിക്കുകയും അത് വഴി അവര്‍ക്ക് പരിശുദ്ധാത്മ നിവാസം ലഭിക്കുവാനിടയാവുകയും ചെയ്തു. മനോഹര സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിനാല്‍ അവര്‍ പരിശുദ്ധാത്മാവിനെയും പ്രാപിച്ചു. എന്‍റെ സഹപ്രവര്‍ത്തകരാകുവാന്‍ പരിശുദ്ധാത്മാവ് അവരെ പ്രേരിപ്പിക്കുകയും അന്നുമുതല്‍ അവരോടൊപ്പം ചേര്‍ന്ന് ഞാന്‍ ലോകമെമ്പാടും ഈ മനോഹര സുവിശേഷത്തെ പ്രസംഗിക്കുവാനും തുടങ്ങി.
ആ സമയത്ത് അവര്‍ ഒരു സഭാവിഭാഗത്തിലും ഉള്‍പ്പെടാത്ത ചെറുകൂട്ടമായിരുന്നു. ദൈവവചനമനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും, തങ്ങളുടെ പാപത്തിന്‍റെ അടിമത്തം നിമിത്തം പാപക്ഷമയ്ക്കായി ദൈവത്തോട് നിരാശയോടെ കരഞ്ഞു കൊണ്ടിരിക്കുന്നവരായിരുന്നു. പരിശുദ്ധാത്മാവ് എന്നെ ഈ ജനക്കൂട്ടത്തിലേക്ക് നയിക്കുകയും ഈ മനോഹര സുവിശേഷത്തെ പ്രസംഗിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ഞാനും അവരും തമ്മില്‍ കണ്ടുമുട്ടുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവ് ഞങ്ങളെ ഒരുക്കിയിരുന്നു. എന്ന് എനിക്ക് കാണുവാന്‍ കഴിഞ്ഞു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തെ ലേവ്യാ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന യാഗക്രമത്തില്‍ ആരംഭിച്ച് അവരോട് പ്രസംഗിക്കുവാന്‍ ദൈവം എന്നെ നയിക്കുകയും മനോഹര സുവിശേഷത്തിന്‍റെ വാക്കുകളിലൂടെ ജനം പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.
മനോഹര സുവിശേഷത്തില്‍ വിശ്വസിച്ച ആ വിശ്വാസികളെയും ചേര്‍ത്ത് ദൈവം പരിശുദ്ധാത്മാവിന്‍റെ സഭ സ്ഥാപിച്ചു. മനോഹര സുവിശേഷത്തിലൂടെ അവരെ യേശുവിന്‍റെ ശിഷ്യന്‍മാരായി പരിശുദ്ധാത്മാവ് നിയമിച്ചു. ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു തുടങ്ങുകയും സഭയില്‍ ചേരുകയും ചെയ്യുന്നു.
ഒരു മിഷന്‍ സ്കൂള്‍ ആരംഭിക്കുവാന്‍ ശിഷ്യന്‍മാരെ ഉരുവാക്കുവാനും പരിശുദ്ധാത്മാവ് എന്നെ നയിച്ചു. ദൈവ വചനം പഠിപ്പിക്കുവാന്‍ എന്നെയും പഠിച്ച വിശ്വാസത്തെ അനുസരിച്ച് ദൈവ വേലക്കായി അവനെ സേവിക്കുവാന്‍ അവരെയും ദൈവം സഹായിച്ചു. അവര്‍ ചെന്നയിടങ്ങളിലെല്ലാം മനോഹര സുവിശേഷത്തിന്‍റെ പ്രവൃത്തികളെ അവന്‍ അനുവദിക്കുകയും അവരിലൂടെ ദൈവം തന്‍റെ സഭകളെ സ്ഥാപിക്കുകയും ചെയ്തു. തന്‍റെ ദാസന്‍മാരെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രസംഗിക്കുവാനായി പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പാപക്ഷമ നേടിയ നീതിമാന്‍മാരെ സഭയോട് ചേരുവാനും ഈ ലോകത്തില്‍ നീതിയുള്ള ജീവിതം നയിക്കുവാന്‍ തക്കവണ്ണം അനുഗ്രഹീതരാകുവാനും പരിശുദ്ധാത്മാവ് നയിക്കുന്നു.
അനാദികാലം മുതല്‍ക്കു തന്നെ പിശാച് ജനത്തെ വഞ്ചിച്ചുവരികയായിരുന്നു. അവന്‍ അതു തുടരുകയും ചെയ്യും. അനുതാപ പ്രാര്‍ത്ഥനകളിലൂടെയും ഉപവാസത്തിലൂടെയും കൈവയ്പ്പിലൂടെയും പരിശുദ്ധാത്മാവിനെ നേടാമെന്ന് പിശാച് ജനത്തോട് പറയുന്നു. ഇത് ഒട്ടും വാസ്തവമല്ല. ജനത്തിന് അനുതാപ പ്രാര്‍ത്ഥന കളിലൂടെയോ കൈവയ്പ്പിലൂടെയോ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ കഴിയികയില്ല. ദൈവം നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ സകല പാപങ്ങളും ക്ഷമിക്കപ്പെട്ടങ്കില്‍ മാത്രമേ അവര്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കഴിയുകയുള്ളൂ. പരിശുദ്ധാത്മ നിവാസത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമാണിത്. പരിശുദ്ധാത്മ നിവാസം പ്രാപിക്കുവാന്‍ ജനത്തെ സഹായി ക്കുവാനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രസംഗിക്കുവാനായി പരിശുദ്ധാത്മാവ് യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍മാരെ തുടര്‍ച്ചയായി പ്രേരിപ്പിക്കുന്നു.
ലോകമെമ്പാടും സാഹിത്യ ശുശ്രൂഷകള്‍ ചെയ്യുവാന്‍ പരിശുദ്ധാത്മാവ് നമ്മെ നയിച്ചു
പൗലൊസ് തന്‍റെ ലേഖനങ്ങളില്‍ മനോഹര സുവിശേഷത്തെ ഉള്‍പ്പെടുത്തി യതുപോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പുസ്തകരൂപത്തില്‍ പ്രഘോഷിക്കുവാനും പ്രചരിപ്പിക്കുവാനും എന്‍റെ ഹൃദയത്തിലെ പരിശുദ്ധാത്മാവ് ഒരു ഉല്‍പ്രേരകമായി എന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അനേക വിശ്വാസികളെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലേക്ക് നയിച്ച മനോഹര സുവിശേഷം ഉള്‍ക്കൊള്ളുന്ന ക്രിസ്തീയ പുസ്തകങ്ങള്‍ പ്രസിധീകരിക്കുവാന്‍ ഇതായിരുന്നു കാരണം. തുടക്കത്തില്‍ ഏതാനും പേജുകള്‍ മാത്രമുള്ള ചെറിയ ലഘുലേഖകളായിരുന്നു, പക്ഷെ, വേഗത്തില്‍ തന്നെ മനോഹര സുവിശേഷം ഉള്‍ക്കൊള്ളുന്ന ങങ്ങളുടെ പുസ്തകങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു.
ഈ പുസ്തകങ്ങള്‍ വായിച്ച് മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ കൂടുതല്‍ ജനങ്ങള്‍ പാപക്ഷമ നേടി സഭകളില്‍ പ്രവേശിക്കുവാന്‍ എന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് എന്നെ നയിച്ചു. അതുകൂടാതെ ഈ മനോഹ സുവിശേഷം വിവിധ വിദേശഭാഷകളില്‍ പ്രചരിപ്പിക്കുവാനും അവന്‍ എന്നെ നയിച്ചു. അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ലോകത്തിന് ചുറ്റുമുള്ള 150 രാജ്യങ്ങളില്‍ ഈ മനോഹര സുവിശേഷത്തെ പ്രഘോഷിക്കുവാന്‍ അവന്‍ ഞങ്ങളെ നയിച്ചു.
ആഗോള ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ പരിശുദ്ധാത്മാവ് സഭയെയും ഈ മനോഹര സുവിശേഷത്തെ വ്യത്യസ്ത ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് സാഹിത്യ ശുശ്രൂഷകളിലൂടെ പ്രഘോഷിക്കുവാനും അനേകം വ്യത്യസ്ത ദേശീയതകള്‍ അത് കേട്ട് വിശ്വസിക്കുവാനും ഞങ്ങളെയും പ്രേരിപ്പിച്ചു. മറ്റു രാജ്യങ്ങളിലെ പുതിയ ശിഷ്യന്‍മാരോടൊത്ത് പ്രവര്‍ത്തിക്കുവാനും മനോഹര സുവിശേഷത്തെ അവരോടൊപ്പം ചേര്‍ന്ന് പ്രഘോഷിക്കുവാനും പരിശുദ്ധാത്മാവ് എന്നെ നയിച്ചു. ഞാന്‍ പരിശുദ്ധാത്മാവിന് നന്ദി പറയുന്നു.
റഷ്യയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ പരിശുദ്ധാത്മാവ് എന്നില്‍ ഉത്സാഹത്തെ നിറച്ചു. സത്യാന്വേഷികളായ റഷ്യന്‍ സുവിശേഷകന്‍മരെ കണ്ടുമുട്ടുവാന്‍ അവസരം ഒരുക്കിയ പരിശുദ്ധാത്മാവ് മനോഹര സുവിശേഷത്തെ അവരോട് പ്രഘോഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ഞങ്ങളെ നയിച്ചു. അവര്‍ ആദ്യമായിട്ടായിരുന്നു ഈ മനോഹര സുവിശേഷം കേള്‍ക്കുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിനുശേഷം ഞങ്ങളെപോലെ തന്നെ അവരും പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
അവരിലൊരുവനും മോസ്കോയിലെ ദേശീയ സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ വ്യക്തി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേട്ടതിനുശേഷം എന്നോട് ഇങ്ങനെ ഏറ്റുപറഞ്ഞു.
ഞാന്‍ 6 വര്‍ഷങ്ങളായി ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ അവനെ നന്നായി മനസ്സിലാക്കാതെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേട്ടതിന് ശേഷം എനിക്ക് ഒരുറച്ച വിശ്വാസവും ഹൃദയത്തില്‍ നിതാന്തമായ ആശ്വാസവും ഉണ്ട്. ഞാന്‍ വാസ്തവമായും കര്‍ത്താവിന് നന്ദി പറയുന്നു. ശരിയായ വിശ്വാസത്തിലൂടെ ഒരു മതപരമായ ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് അതുവരെയും ഞാന്‍ വിശ്വസിച്ചിരുന്നത്. എന്‍റെ പാപങ്ങള്‍ക്കായി മരിച്ച യേശുവിന്‍റെ രക്തത്തിലുള്ള വിശ്വാസം മാത്രമാണ് അതിലുള്‍പ്പെട്ടിരുന്നത്. ദൈവം എന്‍റെ സകല പാപങ്ങളെയും ശുദ്ധീകരിച്ചു എന്ന അറിവ് എനിക്കില്ലായിരുന്നു.
തുടര്‍ന്ന് ഞാന്‍ വീണ്ടുംജനനം പ്രാപിച്ച പാസ്റ്റര്‍മാരെ കണ്ടുമട്ടുകയും ദൈവം നമുക്കായി നല്‍കിയ മനോഹര സുവിശേഷത്തെക്കുറിച്ച് കേള്‍ക്കുകയും, ഞാന്‍ അപ്പോഴും ഒരു പാപിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. മനോഹര സുവിശേഷത്തെകുറിച്ച് കുടുതലറിയുവാനും നീതിമാനാവുക എന്നതിന്‍റെ അര്‍ത്ഥമെന്തെന്നും ഞാന്‍ അന്വേഷിച്ചു. യേശു സ്നാനപ്പെട്ടപ്പോള്‍ എന്‍റെ സകല പാപങ്ങളും അവങ്കലേക്ക് മാറ്റപ്പെട്ടു എന്ന് ഞാന്‍ മനസ്സിലാക്കി. ഇതായിരുന്നു മനോഹര സുവിശേഷം. എന്‍റെ ജന്‍മ പാപങ്ങള്‍ മാത്രമല്ല, എന്‍റെ ദൈനംദിന പാപങ്ങളും ഭാവികാലത്തെ പാപങ്ങളും എല്ലാം അവന്‍റെ സ്നാന ത്തിലൂടെ അവനിലക്ക് മാറ്റപ്പെട്ടു എന്ന് ഞാന്‍ മനസ്സിലാക്കി. ഈ സത്യസുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിലൂടെ വീണ്ടുംജനനത്തിന്‍റെ മഹാ സന്തോഷം ഞാന്‍ നേടി.
ഈ പ്രൊഫസ്സറുള്‍പ്പെടെ അനേകം റഷ്യക്കാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. ഇപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ സഭ അവിടെ സ്ഥാപിത മാകുകയും കൂടുതല്‍ കൂടുതലാളുകള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍ നിമിത്തം മനോഹര സുവിശേഷത്തില്‍ വിശവസിച്ചുവരുന്നു. ദൈവം ഈ സകല കാര്യവും ചെയ്തതിനാല്‍ ഞാന്‍ പരിശുദ്ധാത്മാവിന് വിശേഷിച്ചു നന്ദിയര്‍പ്പിക്കുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരെയും പോലെ എന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് എന്നെയും വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനിയാക്കിതീര്‍ത്തു. ഇപ്പോള്‍ ഞാന്‍ ലോകമെങ്ങും മനോഹര സുവിശേഷത്തെ പ്രസംഗിക്കുന്നു. മനോഹര സുവിശേഷത്തെക്കുറിച്ചുള്ള ഞങ്ങളുടെ പുസ്തകങ്ങളെ ഇംഗ്ലീഷിലേക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള മറ്റനേകം ഭാഷകളിലേക്കും തുടര്‍ച്ചയായി തര്‍ജ്ജമ ചെയ്യുവാന്‍ അവന്‍ ഞങ്ങളെ സഹായിക്കുന്നു. ഈ മനോഹര സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കുവാന്‍ അവന്‍ ഞങ്ങളെ ഉപയോഗിക്കുന്നു. ഞാന്‍ പരിശുദ്ധാത്മാവിന് നന്ദി അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും പരിശുദ്ധാത്മനിവാസം പ്രാപിക്കുവാന്‍ കഴിയും. നിങ്ങള്‍ക്കും പരിശുദ്ധാത്മനിവാസം വേണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
അനേക ജനങ്ങളും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ വേണ്ടി അവന്‍റെ നാമം വിളിക്കുകയും നിരന്തരമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ യേശു നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കൂടാതെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ ശ്രമിക്കുന്നത് തെറ്റാണ്. യേശുവിന്‍റെ മനോഹര സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൂടാതെ പരിശുദ്ധാത്മാവിനെ പ്രാപിക്കാമെന്ന് പറയുന്നതും വ്യാജ ഉപദേശമാണ്.
യേശു തങ്ങള്‍ക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാതെയാണോ അവന്‍റെ ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചത്? അല്ല ഒരിക്കലുമല്ല. ഇക്കാലത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുവെന്നും അവരുടെ ഹൃദയങ്ങളില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ജീവജലനദി ഒഴുകുന്നുവെന്നും നീ അറിയണം. ഈ നിമിഷത്തിലും എന്‍റെ ഹൃദയത്തില്‍ നിന്നും മനോഹര സുവിശേഷത്തോടൊപ്പം പരിശുദ്ധാത്മാവിന്‍റെ ജീവജല നദി ഒഴുകുന്നു. ഹല്ലേലൂയ, ഞാന്‍ കര്‍ത്താവിന് നന്ദി പറയുന്നു.