• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-9] നമ്മെ ശുദ്ധീകരിക്കുന്ന അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷം (എഫെസ്യര്‍ 2:14-22)

(എഫെസ്യര്‍ 2:14-22)
“അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പന കളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താല്‍ നീക്കി വേര്‍പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞു സമാധാനം ഉണ്ടാക്കികൊണ്ടു ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യ നാക്കി സൃഷ്ടിപ്പാനും ക്രൂശിന്‍മേല്‍ വച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തോടു ദൈവത്തോടു നിരപ്പിപ്പാനും തന്നേ. അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കു സമാധാനവും സുവിശേഷിച്ചു. അവന്‍ മുഖാന്തിരം നമുക്കു ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. ആകയാല്‍ നിങ്ങള്‍ ഇനി അന്യന്‍മാരും പരദേശികളും അല്ല. വിശുദ്ധന്‍മാരുടെ സഹപൌരന്‍മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്‍മാരും പ്രവാചകന്‍മാരും എന്ന അടിസ്ഥാനത്തിന്‍മേല്‍ പണിതിരിക്കുന്നു. അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു. അവനില്‍ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിനു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു”.
 
 
ദാരിദ്രത്താല്‍ ദത്തെടുക്കപ്പെട്ട കുട്ടി
 
ദൈവത്തില്‍ നിന്നും മനുഷ്യനെ വേര്‍പെടുത്തുന്നതെന്ത്?
അവന്‍ ചെയ്യുന്ന അവന്‍റെ പാപങ്ങള്‍
 
കൊറിയന്‍ യുദ്ധം അവസാനിച്ച് അരനൂറ്റാണ്ട് കഴിയുന്നു. എങ്കിലും അത് കൊറിയന്‍ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ മുറിവുകള്‍ അവശേഷിപ്പിച്ചു. കൊറിയന്‍ യുദ്ധത്തിനുശേഷം ധാരാളം കുട്ടികളെ വിദേശരാജ്യങ്ങള്‍ ദത്തെടുക്കുകയുണ്ടായി. ആ സമയം ഐക്യരാഷ്ട്ര സംഘടന കൊറിയയില്‍ വരുകയും നമ്മെ വളരെ നല്ല രീതിയില്‍ സഹായിക്കുകയും ചെയ്തുവെ ങ്കിലും സൈനികരുടെ മരണത്തിനുശേഷം ധാരാളം കുട്ടികള്‍ അനാഥരായി ഉപേക്ഷിക്കപ്പെട്ടു.
ഭാര്യമാരും കുട്ടികളുമുള്ള ധാരാളം യു.എന്‍ സൈനികര്‍ തങ്ങളുടെ വീടുകളില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ കുടുംബം നഷ്ടപ്പെട്ടു. ഈ കുട്ടികളില്‍ പലരെയും അവരുടെ അമ്മമാര്‍ അനാഥാലയങ്ങളില്‍ ഉപേക്ഷിക്കുകയും അവിടെ നിന്നും അവര്‍ വിദേശരാജ്യങ്ങളിലേക്ക് ദത്തെടുക്കപ്പെടുകയും ചെയ്തു. മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ വളര്‍ത്തുകയും അവരെ വളരെ നല്ലവിധത്തില്‍ പഠിപ്പിക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ കണ്ടെത്താന്‍ ഈ യുവജനങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ഭാഗ്യകരമായ വസ്തുതയാണ്.
ഈ ദത്തെടുക്കപ്പെട്ട കുട്ടികള്‍ വളര്‍ന്ന് വലുതായപ്പോള്‍ അവരുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും തികച്ചും വ്യത്യസ്തരാണെന്ന് തിരിച്ചറിയുകയും കൊറിയ എന്നു വിളിക്കപ്പെടുന്ന അകലെയുള്ള ഒരു രാജ്യത്തില്‍ നിന്നും ദത്തെടുക്കപ്പെട്ടവരാണ് തങ്ങളെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ ഉപേക്ഷിച്ചത്? അവര്‍ എന്നെ വെറുക്കുന്നതു കൊണ്ടാണോ ദൂരെയുള്ള ഈ രാജ്യത്തിലേക്ക് എന്നെ അയച്ചത്? എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുവാന്‍ ഈ കുട്ടികളുടെ കുഞ്ഞുമനസ്സുകള്‍ക്കു കഴിഞ്ഞില്ല.
അവരുടെ ജിജ്ഞാസയും യഥാര്‍ത്ഥ മാതാപിതാക്കളെ കാണണം എന്ന ആഗ്രഹത്തോടൊപ്പം വെറുപ്പും അവരില്‍ വളര്‍ന്നുവന്നു. എന്‍റെ മാതാപിതാക്കള്‍ എങ്ങനെയുള്ളവ രായിരിക്കും എന്നെ ഉപേക്ഷിക്കാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു? എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്? ഇല്ല, ഇതിന് മതിയായ ഒരു കാരണമുണ്ടാവും. അവര്‍ക്ക് ധാരാളം തെറ്റിധാരണകള്‍ ഉണ്ടായിരിക്കാം അങ്ങനെ ചിലപ്പോള്‍ വെറുപ്പ് തോന്നിയിരിക്കാം. എന്നാല്‍ മറ്റു ചില നേരങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കണ്ട എന്നു നിശ്ചയിച്ചിരിക്കാം. അവര്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരാകുന്നതിനു മുമ്പുതന്നെ സമയം കഴിയുകയും കുട്ടികള്‍ വളര്‍ന്നു വലുതാവുകയും ചെയ്യും. അവര്‍ വിവാഹം കഴിക്കുകയും കുട്ടികളാവുകയും സ്വന്തമായ ഒരു കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യും.
ഒരു പ്രാദേശിക ടി.വി പരിപാടിയിലൂടെ ഈ കുട്ടികളോട് എനിക്ക് അതിയായ താല്പര്യം തോന്നി. ഈ പരിപാടിയില്‍ അവതാരിക, ഇപ്പോള്‍ ജര്‍മ്മനിയില്‍ താമസിക്കുന്ന ദത്തെടുക്കപ്പെട്ട ഒരു സ്ത്രീയുമായി അഭിമുഖസംഭാഷണം നടത്തുകയുണ്ടായി. ആ സമയത്ത് ഇരുപതു വയസ്സുണ്ടായിരുന്ന ആ സ്ത്രീ ദൈവശാസ്ത്രം പഠിക്കുകയായിരുന്നു. താന്‍ ദത്തെടുക്കപ്പെട്ട താണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ ആദ്യമൊക്കെ അവതാരകരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. അഭിമുഖ സംഭാഷണം നടത്തുന്നത് വിദേശ രാജ്യങ്ങളിലേക്കുള്ള ദത്തെടുക്കല്‍ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് അവതാരിക അവരെ പറഞ്ഞു മനസിലാക്കി. ആ സ്ത്രീ സമ്മതിച്ചു.
ഒരു അവതാരികയുടെ ചോദ്യം ഇതായിരുന്നു, “നിങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ എന്തു പറയും? എന്തിനെക്കുറിച്ചാണ് നിങ്ങള്‍ അതിയായി അറിയാന്‍ ആഗ്രഹിക്കുന്നത്?” “എന്തുകൊണ്ടാണ് അവരെന്നെ ദത്തെടുക്കാന്‍ നല്‍കിയതെന്ന് എനിക്ക് മനസി ലാക്കാന്‍ കഴിയുന്നില്ല. അവരെന്നെ വെറുത്തിരുന്നോ എന്ന് ഞാന്‍ അവരോട് ചോദിക്കും”. എന്ന് ആ സ്ത്രീ ഉത്തരം പറഞ്ഞു. ഈ സ്ത്രീയുടെ അഭിമുഖസംഭാഷണം ടി.വിയില്‍ കാണുകയായി രുന്ന അവരുടെ പെറ്റമ്മ പ്രക്ഷേപണനിലയവുമായി ബന്ധപ്പെടുകയും തന്‍റെ മകളെ കാണാനുള്ള അവരുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു. അങ്ങനെ അവര്‍ രണ്ടുപേരും കണ്ടുമുട്ടി.
മകള്‍ എത്തിച്ചേരുന്നതും കാത്ത് ആ അമ്മ വളരെ നേരത്തേ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആ യുവതി പുറത്തേക്ക് വന്നപ്പോള്‍ അവരുടെ അമ്മ അവിടെത്തന്നെ നിന്നു കൊണ്ട് പൊട്ടിക്കരഞ്ഞു.
ഈ രണ്ടു പേരു മുഖാമുഖം കണ്ടിട്ടേയില്ല. തന്‍റെ വളര്‍ന്നു വലുതായ മകള്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അമ്മ ആദ്യമായി കാണുന്നത്. വ്യത്യസ്തമായ ഭാഷകളാണ് അവര്‍ സംസാരിക്കുന്നതെങ്കിലും അവരുടെ ഹൃദയത്തിലൂടെയും അവര്‍ കൈമാറിയ വൈകാരിക നോട്ട ങ്ങളിലൂടെയും സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. താന്‍ ചെയ്ത പ്രവൃത്തികള്‍ക്കൊക്കെയും ആ അമ്മ ക്ഷമ യാചിക്കുന്ന ആ സമയത്തു തന്നെ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. തന്‍റെ ചെയ്തികള്‍ക്കായി തന്നോട് ക്ഷമിക്കണമെന്നുപറഞ്ഞ് അവര്‍ പൊട്ടിക്കരയുകയാണുണ്ടായത്.
അമ്മ മകളെ വീട്ടിലേക്കു കൊണ്ടുപോവുകയും അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. മകള്‍ ജര്‍മ്മന്‍ഭാഷയും അമ്മ കൊറിയനും സംസാരിച്ചിരുന്നതു കൊണ്ടുതന്നെ അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്തൊക്കെയായാലും അവര്‍ അമ്മയും മകളുമാണെന്ന സത്യം പരസ്പരം മനസിലാക്കാന്‍ അവരെ സഹായിച്ചു. അവര്‍ വാക്കുകളില്ലാതെ സംസാരിച്ചും ആംഗ്യത്തിലൂടെയും പരസ്പരം മുഖത്തു സ്പര്‍ശിച്ചും അവരുടെ ഹൃദയങ്ങള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടും സംസാരിച്ചും തങ്ങളെ വെളിപ്പെടുത്തി.
അതിനിടയില്‍ അവര്‍ ജര്‍മ്മനിയിലേക്കു തിരിച്ചുപോവുകയും തന്‍റെ പെറ്റമ്മ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുകയും ചെയ്തു. അവര്‍ പുറപ്പെടുന്നതിനു മുമ്പ് അതേ അവതാരകന്‍ ഒരിക്കല്‍കൂടി അവരുടെ അഭിമുഖ സംഭാഷണം നടത്തി. എന്തുകൊണ്ടാണ് എന്‍റെ അമ്മ എന്നെ ദത്തെടുക്കാന്‍ നല്‍കിയതെന്ന് ചോദിക്കേണ്ട ആവശ്യകത എനിക്കില്ല. ഇപ്പോഴും എന്‍റെ അമ്മ ദാരിദ്ര്യത്തിലാണ്. ഈ രാജ്യത്തെ ധനവാന്‍മാരായ ആളുകള്‍ വിദേശ കാറുകള്‍ നേടുവാന്‍ തക്കവണ്ണം പണമുള്ളവരാണ്, എന്നാല്‍ എന്‍റെ അമ്മ ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അവര്‍ തുടര്‍ന്നു, “എന്‍റെ അമ്മയോട് ഞാന്‍ ആ ചോദ്യം ചോദിച്ചിരുന്നുവെങ്കിലും അവരില്‍ നിന്നും ഒരു ഉത്തരം എനിക്ക് കിട്ടുമായിരുന്നില്ല, എന്നെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കാനാണ് അവര്‍ എന്നെ ദൂരെ അയച്ചതെന്ന് എനിക്കു കാണാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ആചോദ്യത്തിന്‍റെ ആവശ്യകത എന്നില്‍ തോന്നാതിരുന്നതും എല്ലാ സംശയങ്ങളും വെറുപ്പും നീങ്ങിപ്പോയതും”.
 
 
തങ്ങളുടെ ഹൃദയങ്ങളിലെ പാപം കാരണം ആളുകള്‍ ദൈവത്തില്‍ നിന്നും അകറ്റപ്പെടുന്നു
 
എന്തുകൊണ്ടാണ് നമ്മള്‍ ദൈവത്തില്‍ നിന്ന് അകറ്റപ്പെടുന്നത്, എന്തുകൊണ്ടാണ് അവനിലേക്ക് അടുക്കാന്‍ നമുക്ക് കഴിയാത്തത്? തന്നെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കാനാണ് തന്‍റെ പെറ്റമ്മ തന്നെ അയച്ചതെന്ന് ദത്തെടുക്കപ്പെട്ട സ്ത്രീ മനസിലാക്കി. ഇതുതന്നെയാണോ സത്യദൈവത്തിലും? ദൈവം തന്‍റെ സ്വന്തം സാദൃശ്യത്തില്‍ നമ്മെ സൃഷ്ടിച്ചു. നമ്മെ അവനില്‍ നിന്നും വേര്‍പെടുത്താന്‍ എന്തിനു കഴിയും? ഉത്തരം, സാത്താന്‍ മനുഷ്യനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപം അവനെ ദൈവത്തില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ദൈവം തന്‍റെ സ്വന്തം സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയും, തന്‍റെ സൃഷ്ടിയെ വളരെ പ്രിയത്തോടെ സ്നേഹിക്കുകയും ചെയ്തു. ദൈവസ്നേഹത്തിനു വേണ്ടിയുള്ളതും മറ്റേതൊരു സൃഷ്ടിയെക്കാളും മാഹാത്മ്യം കൈവശമാക്കുന്നതിനുള്ള ഒരു വസ്തുവായുമാണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത്. എങ്ങനെയായാലും സാത്താനെന്നു പേരുള്ള നിലം പതിച്ച ഒരു ദൂതന്‍ മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുവാന്‍ സദാസമയവും പ്രവര്‍ത്തിക്കുന്നു. സാത്താന്‍, ദൈവത്തിന്‍റെ വാക്കുകളില്‍ വിശ്വസിക്കാതിരിക്കാനും നന്‍മതിന്‍മകളുടെ അറിവു തരുന്ന വൃക്ഷത്തിന്‍റെ ഫലം കഴിക്കാനും അവനെ പ്രേരിപ്പിക്കുന്നു.
ഇപ്രകാരം പാപം കാരണം മനുഷ്യന്‍ ദൈവത്തില്‍ നിന്നും വേര്‍പെടുത്തപ്പെട്ടു. ദൈവത്തെ മനുഷ്യന്‍ അനുസരിച്ചില്ല. ദൈവം അനുവദിച്ചതും നിത്യജീവന്‍ നല്‍കുന്നതുമായ ജീവവൃക്ഷത്തിന്‍റെ ഫലം മനുഷ്യന്‍ ഭക്ഷിച്ചില്ല പകരം നന്‍മതിന്‍മകളെക്കുറിച്ച് അറിവുനല്‍കുന്ന വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകറ്റപ്പെട്ടു.
നേരത്തേതന്നെ മനുഷ്യന്‍ ദൈവസ്നേഹത്തിന്‍റെ ഉദ്ദേശ്യത്തെ ധിക്കരിക്കുകയും അങ്ങനെ ധിക്കാരം കാരണം ദൈവത്തില്‍നിന്നും വേര്‍പെടുകയും ചെയ്തു. മനുഷ്യന്‍റെ ഹൃദയത്തില്‍ വസിക്കാന്‍ തുടങ്ങിയ ഈ പാപം കാരണം അവന്‍ ദൈവത്തില്‍ നിന്നും അകന്നു. അതിനുശേഷം വളരെക്കാലം മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്ന് കഴിയുകയും അവനോട് പരാതിപ്പെടുകയും ചെയ്തു. “എന്തുകൊണ്ടാണ് നമ്മെ സൃഷ്ടിച്ചതിനുശേഷം ദൈവം നമ്മെ ഉപേക്ഷിച്ചുകളഞ്ഞത്? എന്തുകൊണ്ടാണ് അവന്‍ നമ്മെ പാപം ചെയ്യാന്‍ അനുവദിച്ചത്? നമ്മെ ദുര്‍ബലരാക്കിയതിനു ശേഷം അവന്‍ നമ്മെ നരകത്തിലേക്ക് അയയ്ക്കുന്നതെന്തുകൊണ്ട്? ഇതിനേക്കാള്‍ നല്ലത് അവന്‍ നമ്മെ സൃഷ്ടിക്കാതിരിക്കുകയായിരുന്നു”.
ദത്തെടുക്കപ്പെട്ട സ്ത്രീയെ ടിവി പരിപാടിയില്‍ കണ്ടപ്പോള്‍, അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ മാതാവുമായുള്ള അതേ ആത്മബന്ധമാണ് മനുഷ്യന് ദൈവവുമായുള്ളത് എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ഉപദ്രവത്തിനോ തെറ്റിദ്ധാരണയ്ക്കോ ശാപത്തിനോ വിവിധതരത്തിലുള്ള പാപത്തിനോ ഒരു സാഹചര്യത്തിലും മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെയും മനുഷ്യന്‍റെയും ബന്ധം സ്നേഹത്തില്‍ അടിസ്ഥാനമായുള്ളതാണ് എങ്കിലും തെറ്റിദ്ധാരണകള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട് എന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
വെറുപ്പ് കാരണം മാതാവിന് തന്‍റെ മകളെ ദൂരെ അയയ്ക്കാന്‍ കഴിയുകയില്ല എന്നതുപോലെ പാപത്താലല്ലാതെ വെറുപ്പ്കൊണ്ട് ദൈവത്തിന് മനുഷ്യനില്‍ നിന്നും സ്വയം അകലാന്‍ കഴിയുകയില്ല. ദൈവത്തിന് മനുഷ്യനെ വെറുക്കാനും മനുഷ്യന് ദൈവത്തെ വെറുക്കാനും യാതൊരു കാരണവുമില്ല. നമ്മള്‍ പരസ്പരം സ്നേഹിക്കുന്നു. സാത്താന്‍റെ വഞ്ചനയില്‍ അകപ്പെട്ട് മനുഷ്യന്‍ ഒരു പാപിയായതാണ് അവന്‍ ദൈവത്തില്‍ നിന്നും അകന്നു നില്ക്കുന്നതിനു കാരണം.
 
 
ദൈവം യേശുവിലൂടെ നമ്മെ ആലിംഗനം ചെയ്യുന്നുണ്ട്
 
“മുമ്പേ ദൂരസ്ഥരായിലുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്‍റെ രക്ത ത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു. അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താല്‍ നീക്കി വേര്‍പ്പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും ഏക ശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ” (എഫെസ്യര്‍ 2:13-15). ന്യായപ്രമാണനിയമങ്ങളെ നിറുത്തലാക്കാനാണ് കര്‍ത്താവ് യോഹന്നാനാല്‍ സ്നാനപ്പെട്ടതും ലോകത്തിന്‍റെ സകലപാപങ്ങളും നീക്കിയതും. മനുഷ്യനെ പാപങ്ങളില്‍ നിന്നും രക്ഷിക്കാനും ദൈവത്താല്‍ ആലിംഗനപ്പെടാനും അവന്‍ ക്രൂശില്‍ രക്തം ചൊരിഞ്ഞു. അവനാല്‍ ശുദ്ധരാക്കപ്പെട്ട എല്ലാവരെയും ദൈവം ഇപ്പോള്‍ ആലിംഗനം ചെയ്യുന്നുണ്ട്.
വെള്ളം ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ചിന്തിക്കാനാകുമോ? ഈ അടുത്തകാലത്ത് കുറച്ചുദിവസമായി പൈപ്പുവെള്ളം ഇല്ലാതിരുന്ന കൊറിയയിലെ ഒരു വലിയ തീരമായ ദേശമായ ഇന്‍പോന്‍ പട്ടണത്തില്‍ ഞാന്‍ ഒരു ബൈബിള്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ക്ക് വെള്ളം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നു ചിന്തിച്ചു.
ഒരു മാസത്തേക്ക് ദൈവം ഈ ലോകത്തെ വെള്ളമില്ലാതാക്കി ത്തീര്‍ത്തിരുന്നുവെങ്കില്‍ രൂക്ഷഗന്ധവും അഴുക്കും തീവ്രദാഹവും കാരണം പട്ടണങ്ങളില്‍ ജീവിക്കാന്‍ സാധിക്കാതെ വരുമാ യിരുന്നു. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ജലത്തിന്‍റെ വില നാം തീര്‍ച്ചയായും മനസ്സിലാക്കി യിരിക്കണം. ജലത്തിന്‍റെ ആവശ്യകത മനുഷ്യന് എന്നതുപോലെ തന്നെ ഒഴിച്ചുകൂടാനാവാത്തതാണ് യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനവും.
യോഹന്നാനാല്‍ സ്നാനപ്പെട്ട് യേശു ഈ ലോകത്തില്‍ വന്നില്ലായിരുന്നെങ്കില്‍ പിന്നെ എങ്ങനെയാണ് വിശ്വാസികള്‍ക്ക് പാപമോചനം കിട്ടുക? വെള്ളമില്ലാതെ ആളുകള്‍ക്ക് ജീവിക്കാനാവില്ല എന്നതുപോലെ തന്നെ, യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയിരുന്നില്ല എങ്കില്‍ ഈ ലോകത്തിലെ സകലരും പാപം കാരണം മരിക്കേണ്ടിവരുമായിരുന്നു.
എങ്ങനെയായാലും യേശുവിന്‍റെ സ്നാനം നമ്മുടെ എല്ലാ പാപങ്ങളും നീക്കിയതുമുതല്‍, നമ്മുടെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടുവെന്നും രക്ഷയാല്‍ നമുക്ക് അനുഗ്രഹമുണ്ടെന്നുമുള്ള അറിവില്‍ നമുക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. നമ്മുടെ വിശ്വാസത്തിനുള്ള ഉറപ്പാണ് യേശുവിന്‍റെ സ്നാനം. കൂടുതലായിപ്പറഞ്ഞാല്‍ നാമെല്ലാവരും പരിശുദ്ധാത്മനിവാസം പ്രാപിക്കുന്നതിന് അവന്‍റെ സ്നാനം ഏറ്റവും അത്യാവശ്യമാണ്.
യേശുവിന്‍റെ ശിഷ്യന്‍മാരിലൊരാളായ പത്രോസ് ഇപ്രകാരം പറയുന്നു. “സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു”. (1പത്രോസ് 3:21). യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടുവെന്നും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാനായി തന്‍റെ രക്തം ചൊരിഞ്ഞുവെന്നും പത്രൊസ് പ്രസ്താവിക്കുന്നു. ലോകത്തിന്‍റെ സകലപാപവും കഴുകിക്കളഞ്ഞ യേശുവിന്‍റെ സ്നാനമാണ് യഥാര്‍ത്ഥ സുവിശേഷം.
ഒരു താമ്രത്തൊട്ടിയെക്കുറിച്ച് പുറപ്പാട് 30:1721 ല്‍ എഴുതിയിരിക്കുന്നത് നമുക്ക് നോക്കാം. “യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാല്‍ : കഴുകേണ്ടതിനു ഒരു താമ്രത്തൊട്ടിയും അതിനു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേവെച്ചു അതില്‍ വെള്ളം ഒഴിക്കേണം. അതിങ്കല്‍ അഹരോനും അവന്‍റെ പുത്രന്‍മാരും കയ്യും കാലും കഴുകേണം. അവര്‍ സമാഗമനകൂടാരത്തില്‍ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിനു വെള്ളം കൊണ്ടു കഴുകേണം അവര്‍ മരിക്കാതിരിക്കേണ്ടതിനു കയ്യും കാലും കഴുകേണം; അതു അവര്‍ക്കു തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം”.
സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിലായി, വെള്ളം നിറച്ച ഒരു താമ്രത്തൊട്ടിയുണ്ടായിരുന്നു. സമാഗമനകൂടാരത്തില്‍ ഈ തൊട്ടി ഇല്ലായിരുന്നുവെങ്കില്‍ പുരോഹിതന്‍മാരുടെ യാഗാര്‍പ്പണം എത്രയധികം മാലിന്യം നിറഞ്ഞതാകുമായിരുന്നു.
ജനങ്ങള്‍ക്കുവേണ്ടി ദിവസവും യാഗം നടത്തി പാപയാഗമൃഗത്തിന്‍മേല്‍ കൈവച്ച് അതുകഴിഞ്ഞ് അവയെ കൊല്ലുകയും ചെയ്യുന്ന പുരോഹിതന്‍മാര്‍ രക്തംകൊണ്ടും അഴുക്കുകൊണ്ടും എത്രയധികം കറപിടിച്ചവരായേനേ? സമാഗമനത്തില്‍ തൊട്ടി ഉണ്ടായിരുന്നില്ല എങ്കില്‍ പുരോഹിതന്‍മാര്‍ തീര്‍ച്ചയായും വളരെ അഴുക്കുള്ളവരായിരുന്നേനെ.
ദൈവം അവര്‍ക്കായി ഒരു തൊട്ടിയുണ്ടാക്കിയതു കാരണം ശുദ്ധമായ കൈകളോടെ അവനടുത്തേക്ക് വരാന്‍ അവര്‍ക്ക് കഴിഞ്ഞു. പാപയാഗത്തിന്‍മേല്‍ കൈവച്ച് പാപികള്‍ തങ്ങളുടെ പാപത്തെ കടത്തിവിടുന്നു. പുരോഹിതന്‍ അവര്‍ക്കായി ആ മൃഗത്തെ അറുക്കുന്നു. പുരോഹിതന്‍മാര്‍ കൈകഴുകി ശുദ്ധരായി വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനായി ദൈവം ഒരു താമ്രതൊട്ടി സ്ഥാപിച്ചിരുന്നു. അല്ലെങ്കില്‍ അവര്‍ മരിച്ചുപോകും. ഒരു പുരോഹിതനുപോലും മൃഗരക്തത്താല്‍ കറയുള്ളവനായി വിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജനങ്ങള്‍ക്കായി യാഗം കഴിച്ചശേഷം തങ്ങളെ ദൈവത്തോട് അടുപ്പിക്കുവാനായി പുരോഹിതന്‍മാര്‍ തങ്ങളുടെ സകല അഴുക്കും തൊട്ടിയിലെ വെള്ളത്തില്‍ കൈകഴുകുന്നത്.
 
 
യേശുവിന്‍റെ സ്നാനം ലോകത്തിന്‍റെ സകലപാപങ്ങളും കഴുകിക്കളഞ്ഞു
 
യോര്‍ദ്ധാന്‍ നദിയില്‍ യോഹന്നാനാല്‍ നടന്ന യേശുവിന്‍റെ സ്നാനം ലോകത്തിലെ സകലപാപങ്ങളും അവനിലേക്ക് മാറ്റി. വെള്ളത്തിലേക്കുള്ള അവന്‍റെ അന്തര്‍ധാനം അവന്‍റെ മരണത്തെയും വെള്ളത്തില്‍ നിന്നുമുള്ള ആവിര്‍ഭാവം അവന്‍റെ ഉയിര്‍ത്തെഴുന്നേല്പിനെയും സൂചിപ്പിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യേശുലോകത്തിന്‍റെ, പാപത്തിന്‍റെ ശമ്പളം വാങ്ങി ക്രൂശില്‍ മരിച്ചു. അവന്‍റെ മരണം നമ്മുടെ പാപങ്ങളുടെ വിലയായി മാറുകയും അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് നമുക്ക് നിത്യജീവന്‍ നല്‍കുകയും ചെയ്തു.
തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ സകലപാപങ്ങളും നീക്കി എന്നു നാം വിശ്വസി ക്കുന്നില്ലെങ്കില്‍ നമ്മുടെ ഹൃദയം മുഴുവനും പാപം നിറഞ്ഞിരിക്കുന്നു. അങ്ങനെയാണെങ്കില്‍ നമുക്കെങ്ങനെ ദൈവവുമായി അടുക്കാന്‍ കഴിയും? പാപത്തിന്‍റെ ശുദ്ധീകരണമെന്ന സുവിശേഷം ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ സിദ്ധാന്തമല്ല മറിച്ച് ദൈവത്തിലുള്ള സത്യമാണ്.
പൂര്‍ണ്ണമായ അറിവില്ലാതെ നമുക്ക് നമ്മുടെ വിശ്വാസത്തെ മുന്നോട്ടുനയിക്കാന്‍ കഴിയുകയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടിട്ടുണ്ടോ എന്ന് കൃത്യമായി അറിയാതെ ഈ ലോകത്തെ തരണം ചെയ്യാന്‍ നമുക്ക് കഴിയുകയില്ല. ജീവനുള്ള ഓരോ വസ്തുവിനും ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ് എന്നതുപോലെ, സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാനും വിശ്വാസത്താല്‍ ജീവിക്കുവാനും പാപങ്ങളുടെ ശുദ്ധീകരണവും യേശു സ്നാനപ്പെട്ട ജലവും നമുക്ക് അത്യാവശ്യമാണ്. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷി ക്കുവാന്‍ വേണ്ടി യേശു സ്നാനപ്പെട്ടു, ക്രൂശില്‍ മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു. ഇതാണ് പൂര്‍ണ്ണഹൃദ യത്തോടെ നാം തീര്‍ച്ചയായും വിശ്വസിക്കേണ്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
യേശു ക്രൂശിക്കപ്പെട്ടുവെങ്കിലും അത്തരമൊരു ശിക്ഷയര്‍ഹിക്കുന്ന യാതൊന്നും അവന്‍ ചെയ്തിട്ടില്ല. 30 -മത്തെ വയസ്സില്‍ സ്നാനപ്പെട്ട അദ്ദേഹം നമ്മുടെ പാപങ്ങള്‍ കഴുകിക്കളയാനും 33-മത്തെ വയസ്സില്‍ കുരിശുമരണത്തിലൂടെ നമ്മുടെ രക്ഷകനായി മാറാനുമാണ് യേശു ഈ ലോകത്തില്‍ വന്നത്. നാം എത്ര ദുര്‍ബലരും പാപികളുമായിരുന്നാലും മനുഷ്യവര്‍ഗ്ഗത്തെ തന്‍റെ മക്കളാക്കി മാറ്റാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് യേശു സ്നാനപ്പെട്ടതും. അതേസമയം ദൈവം നമുക്ക് പാപവിമോചനവും പരിശുദ്ധാത്മ ദാനവും നല്‍കി.
“പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ ആര്‍ക്കും കഴികയില്ല”. (യോഹന്നാന്‍ 3:3-5). നമ്മുടെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് യേശു സ്നാനപ്പെട്ടത് എന്നു നാം അറിയിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. യേശുവിന്‍റെ സ്നാനത്തിനും അവന്‍റെ രക്തത്തിനും ഉയിര്‍ത്തെഴുന്നേല്പിനും മദ്ധ്യസ്ഥം വഹിച്ചുകൊണ്ട് വിശ്വാസത്താല്‍ എപ്പോഴും ജീവിക്കുകയാണ് ചെയ്യേണ്ടത്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതുവരെ ദൈവം നമുക്കു നല്‍കിയ വിശ്വാസമാണിത്.
ഒരു തെരഞ്ഞെടുപ്പും ഇല്ലാതെയാണ് യേശു സ്നാനപ്പെട്ട് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചത്, അതിനാല്‍ അവന്‍ അങ്ങനെ ചെയ്തത് നമുക്ക് രക്ഷ നല്‍കാനാണ് എന്ന് നാം തീര്‍ച്ചയായും വിശ്വസിക്കണം. ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും നാം മുക്തരാകണ മെങ്കില്‍ ഈ മനോഹരസുവിശേഷത്തില്‍ വിശ്വസിക്കാതെ വേറെ വഴിയൊന്നുമില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്കു നല്‍കിയ കര്‍ത്താവിന് നാം നന്ദിപറയണം. സ്നാനത്തിലൂടെയും രക്തത്തിലൂടെയും സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാനായി ദൈവം അയച്ച അവന്‍റെ ഒരേ ഒരു പുത്രനാണ് ദൈവം നമുക്കു നല്‍കിയ മഹത്തായ ദാനം.
നമ്മുടെ ഹൃദയത്തിലുള്ള പാപമാണ് ദൈവത്തിങ്കലേയ്ക്ക് നീങ്ങാന്‍ നമുക്കു കഴിയാത്തതിനും അവനില്‍ നിന്നും അകന്നു ജീവിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്ന കാരണം. ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റുന്നതിനായി യേശു യോഹന്നാനാല്‍ സ്നാനപ്പെടുക യും മനുഷ്യനെയും ദൈവത്തെയും തമ്മില്‍ വേര്‍പെടുത്തുന്ന മതില്‍ തകര്‍ക്കാനായി അവന്‍ ക്രൂശില്‍ മരിക്കുകയും ചെയ്തു. അവന്‍റെ സ്നാനത്താലും രക്തത്താലും ദൈവത്തിനും മനുഷ്യ നും ഇടയിലുള്ള പരസ്പരബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഈ മഹാദാനങ്ങള്‍ക്കായി നാം അവനോട് നന്ദിയുള്ളവരായിരിക്കണം. ഭൗതികജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള മഹത്തായ സ്നേഹത്തേക്കാള്‍ അതുല്യമായതാണ് പാപികളായ നമ്മെ രക്ഷിച്ചതിനാല്‍ യേശുവിനോടുള്ള ദൈവത്തിന്‍റെ സ്നേഹം.
യേശുവിന്‍റെ സ്നാനവും രക്തവും ഒരുപോലെ പ്രധാന്യമുള്ളതാണ്. ഈ ലോകത്തില്‍ വെള്ളം ഇല്ലായിരുന്നുവെങ്കില്‍, ഏതെങ്കിലും ജീവനുള്ള വസ്തുവിന് നിലനില്‍ക്കാനാകുമോ? യേശുവിന്‍റെ സ്നാനത്താലല്ലാതെ, ഹൃദയത്തില്‍ പാപമില്ലാത്തവരായി ആരും തന്നെ കാണുകയില്ല. യേശു സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും ചെയ്തിരുന്നില്ലായെങ്കില്‍ ആര്‍ക്കും തന്നെ പാപവിമോചനം ലഭിക്കുമായിരുന്നില്ല. ഭാഗ്യവശാല്‍ യേശു സ്നാനപ്പെടുകയും നമുക്കുവേണ്ടി ആത്യന്തികമായി ജീവത്യാഗം ചെയ്യുകയും ചെയ്തു. നാം തെറ്റുചെയ്യാനുള്ള പ്രവണതയോടുകൂടി യവരാണെങ്കില്‍ പോലും, അവന്‍റെ സ്നാനത്തിലും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലുമുള്ള വിശ്വാസമുള്ളതുകൊണ്ടാണ് നമുക്ക് പരിശുദ്ധാത്മാവ് പ്രാപിക്കാന്‍ കഴിയുന്നത്.
യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും കുരിശുമരണത്തിലും വിശ്വസിക്കുന്ന ആളുകള്‍ക്കു മാത്രമേ ദൈവത്തോട് അടുക്കാനും പ്രാര്‍ത്ഥിക്കാനും അവനെ സ്തുതിക്കുവാനും കഴിയൂ. കര്‍ത്താവിനെ സ്തുതിക്കാനും അവനെ ആരാധിക്കുവാനും നമുക്കു കഴിയുന്നതിനു കാരണം നാം അവന്‍റെ മക്കളാണെന്നതിനാലാണ്. ഇത് ദൈവത്തിന്‍റെ ദയയും അനുഗ്രഹവുമാണ്. യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശിലെ രക്തവുമാകുന്ന സുവിശേഷം സത്യത്തില്‍ വിസ്മയാവഹമാണ്. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷയും പരിശുദ്ധാത്മ നിവാസവും പ്രാപിക്കുന്നതിന് കഴിയും.