(ഗലാത്യര്‍ 5:16-26, 6:6-18)
“ആത്മാവിനെ അനുസരിച്ചു നടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്ന് ഞാന്‍ പറയുന്നു. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതികൂലമല്ലോ. ആത്മാവിനെ അനുസരിച്ചു നടക്കുന്നുവെങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല. ജഡത്തിന്‍റെ പ്രവൃത്തികളോ ദൂര്‍നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു, ഈവക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു. ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ഈ വകെക്ക് വിരോധമായി ഒരു ന്യായ പ്രമാണവുമില്ല. ക്രിസ്തു യേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ച് നടക്കുകയും ചെയ്ക. നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും കൊണ്ടു വൃഥാഭിമാനികള്‍ ആകരുത്”.
"വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവനു എല്ലാ നന്മയിലും ഓഹരി കൊടുക്കേണം. വഞ്ചന പ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നെ കൊയ്യും. ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍ നിന്ന് നാശം കൊയ്യൂം; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും. നന്മ ചെയ്കയില്‍ നാം മടുത്തു പോകരുത്. തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക. നോക്കുവിന്‍: എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു കൈ കൊണ്ടു തന്നേ എഴുതിയിരിക്കുന്നു. ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു. പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നു വെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ളൂ. എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പരിച്ഛേദനയല്ല, അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. ഈ പ്രമാണം അനുസരിച്ച് നടക്കുന്ന ഏവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ. ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു. സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടു കൂടെ ഇരിക്കുമാറാകട്ടെ.ആമേന്‍".
എന്താണ് ആത്മാവിനെ അനുസരിച്ച് നടപ്പാനായി നാം ചെയ്യേണ്ടത്?
നമ്മള്‍ മനോഹര സുവിശേഷം പ്രഘോഷിക്കുകയും പിന്‍തുടരുകയും വേണം.
ഗലാത്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ അപ്പൊസ്തലനായ പൗലോസ് പരിശുദ്ധാത്മാവിനെ കുറിച്ച് എഴുതി. ഗലാത്യര്‍ 5:13-14 -ല്‍ അവന്‍ പറഞ്ഞു, "സഹോദരന്മാരേ നിങ്ങള്‍ സ്വാതന്ത്ര്യ ത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏക വാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു."
ചുരുക്കത്തില്‍, മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുകയും സ്വതന്ത്രരാക്കപ്പെടുകയും ചെയ്തു എന്നതാണ് സന്ദേശം, ജഡത്തിന്‍റെ മോഹത്തില്‍ നമ്മുടെ ഇഷ്ടത്തിന് വഴങ്ങുന്നതിനുള്ള ഒരു അവസരമായി ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ ഈ സ്വാതന്ത്ര്യത്തെ നാം എടുക്കരുത്, മറിച്ച് സ്നേഹത്തിലൂടെ നമ്മള്‍ മറ്റുള്ളവരെ സേവിക്കുകയും മനോഹരസുവിശേഷത്തെ പിന്‍തുടരുകയുമാണ് വേണ്ടത്. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചിട്ടുള്ളതു പോലെ, സുവിശേഷത്തെ പ്രഘോഷിക്കുന്നതിനായി നമ്മള്‍ അര്‍ഹരാണ്. പൗലോസ് വീണ്ടും പറഞ്ഞു "നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളയുകയും ചെയ്താലോ ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങി പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍" (ഗലാത്യര്‍ 5:15).
പരിശുദ്ധാത്മാവാല്‍ നിറയുന്നതിലൂടെ ആത്മാവിനെ അനുസരിച്ച് നടപ്പിന്‍
ഗലാത്യര്‍ 5:16 ല്‍, പൗലോസ് പറഞ്ഞു, "ആത്മാവിനെ അനുസരിച്ചു നടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്ന് ഞാന്‍ പറയുന്നു." 22-26 ല്‍ അവന്‍ പറഞ്ഞു, "ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ഈ വകെക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ക്രിസ്തു യേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ച് നടക്കുകയും ചെയ്ക. നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും കൊണ്ടു വൃഥാഭിമാനികള്‍ ആകരുത്." ഇവിടെ പൗലോസ് നമ്മോട് പറയുന്നത് നമ്മള്‍ ആത്മാവിനെ അനുസരിച്ച് നടന്നാല്‍, നമ്മള്‍ ആത്മാവിന്‍റെ ഫലത്തെ വഹിക്കുന്നുവെന്നാണ്. ആത്മാവിനെ അനുസരിച്ച് നടക്കാനായി പരിശുദ്ധാത്മാവ് നമ്മോടാവശ്യപ്പെടുന്നു. പക്ഷേ നമ്മള്‍ ജഡത്തില്‍ ജീവിക്കുന്നു.
ആത്മാവിന്‍റെ ഫലത്തെ വഹിക്കാന്‍ കഴിയാത്ത ജഡമായി നമ്മള്‍ മനുഷ്യര്‍ ജനിക്കുന്നു. ആത്മാവിനെ അനുസരിച്ച് നടപ്പാനായി നമ്മള്‍ ശ്രമിച്ചാല്‍ പോലും, നമ്മുടെ സ്വഭാവത്തെ മാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട് മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ക്കു മാത്രമേ ആത്മാവിനെ അനുസരിച്ച് നടക്കുവാനും ആത്മാവിന്‍റെ ഫലത്തെ വഹിക്കാനും കഴിയുന്നുള്ളൂ.
ആത്മാവിനെ അനുസരിച്ച് നടക്കാനായി ബൈബിള്‍ നമ്മോട് പറയുമ്പോള്‍, മറ്റുള്ളവരും പാപക്ഷമ നേടുവാനായി നമ്മള്‍ മനോഹര സുവിശേഷത്തെ പ്രഘോഷിക്കണം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നമ്മള്‍ ഈ മനോഹര സുവിശേഷത്തിനായി ജീവിക്കുമെങ്കില്‍, ആത്മാവിന്‍റെ ഫലത്തെ നമ്മള്‍ വഹിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യസ്വഭാവത്തെ മാറ്റുന്ന കാര്യമല്ല ഇത്. ഈ മനോഹര സുവിശേഷവുമായി നമ്മള്‍ നടക്കുമ്പോള്‍, നമുക്ക് ആത്മാവിന്‍റെ ഫലത്തെ: സ്നേഹം, സന്തോഷം, സമാധാനം, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ വഹിക്കാന്‍ കഴിയുന്നു. നിത്യജീവനെ ലഭിക്കുന്നതിനായി മറ്റുള്ളവരെ പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനും ആത്മാവിന്‍റെ ഫലം നമ്മെ സഹായിക്കുന്നു.
ജഡത്തിന്‍റെ മോഹങ്ങള്‍ ആത്മാവിന്‍റെ ഇച്ഛകള്‍ക്ക് എതിരാകുന്നു
പൗലോസ് പറഞ്ഞു, "ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതികൂലമല്ലോ." (ഗലാത്യര്‍ 5:17). പാപമോചിതരാക്കപ്പെട്ട നാം, ജഡത്തിന്‍റെയും ആത്മാവിന്‍റെയും മോഹത്തെ ഒരേ സമയത്ത് തന്നെ ഉള്‍ക്കൊള്ളുന്നതിനാല്‍, ഈ രണ്ട് ഘടകങ്ങളും അന്യോന്യം എല്ലായ്പ്പോഴും വിരോധമായിരിക്കുന്നു. ഫലമെന്തെന്നാല്‍ ഇവയില്‍ ഒന്നിനുപോലും നമ്മുടെ ഹൃദയത്തെ പൂര്‍ണ്ണമായി നിറയ്ക്കാനാവുന്നില്ല.
മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിനും കര്‍ത്താവിനെ സേവിക്കുന്നതിനും ഹൃദയത്തില്‍ അഗാധമായി ഇച്ഛിക്കുന്നതിന് ആത്മാവ് നമ്മെ നയിക്കുന്നു. ആത്മീയ പ്രവൃത്തികളില്‍ വ്യാപൃതരാകുന്നതിനും അത് നമ്മില്‍ ആവേശമുളവാക്കുന്നു. ദൈവത്തിന്‍റെ മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെ ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.
പക്ഷേ മറുവശത്ത്, നമ്മുടെ അഭിലാഷങ്ങള്‍ ജഡത്തിന്‍റെ മോഹത്തെ ഉത്സാഹിപ്പിക്കുന്നതിനാല്‍ നമുക്ക് ആത്മാവിനെ അനുസരിച്ച് നടക്കാന്‍ കഴിയുന്നില്ല. ഇത് ആത്മാവിനും ജഡത്തിന്‍റെ മോഹങ്ങള്‍ക്കും ഇടയിലുള്ള നിത്യ സംഘര്‍ഷമാണ്. ഒരു വ്യക്തി ജഡത്തിന്‍റെ മോഹങ്ങള്‍ക്കൊപ്പം നശിക്കുമ്പോള്‍, ജഡത്തിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ട് അയാള്‍ മരിക്കുന്നു. ആത്മാവിന് എതിരായി ജഡം തന്‍റെ ഇച്ഛകളെ സ്ഥാപിക്കുന്നു. അവ അന്യോന്യം വിരുദ്ധമായി നില്‍ക്കുന്നു, അതുകൊണ്ട് നമ്മള്‍ ഇച്ഛിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
ആകയാല്‍ എന്താണ് ആത്മാവിനെ അനുസരിച്ച് നടക്കുന്നതില്‍ അടങ്ങിയിട്ടുള്ളത്? എന്താണ് ദൈവത്തെ സന്തോഷിപ്പിക്കുന്ന പ്രവൃത്തികള്‍? മനോഹര സുവിശേഷത്തെ പ്രഘോഷിക്കുകയും പിന്‍തുടരുകയും ചെയ്യുന്നത് ആത്മാവിനെ അനുസരിച്ച് നടക്കുന്നതിന്‍റെ ചൈതന്യമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ക്ക് ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനുള്ള ഹൃദയം ദൈവം നല്‍കുന്നു. അതുകൊണ്ട് ഒരു ആത്മീയജീവിതം നയിക്കൂന്നതിനായി അവര്‍ക്ക് കഴിയുന്നു. ആത്മാവിനെ അനുസരിച്ച് നടക്കുന്നതിലൂടെ ആത്മാവിന്‍റെ ഫലത്തെ വഹിക്കുന്നതിനായി നമുക്ക് ലഭിച്ച ദൈവകല്പന ഒരു ഉപദേശവും മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെ മറ്റുള്ളവരെ പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനായി നമുക്ക് നല്‍കിയിട്ടുള്ള ഒരു ആജ്ഞയുമാണ്. ആത്മാവിനെ അനുസരിച്ച് നടക്കുക എന്നത് ദൈവത്തെ സന്തോഷിപ്പിക്കുന്നതിനായി ജീവിക്കുന്ന ഒരു ജീവിതം എന്ന് അര്‍ത്ഥമാക്കുന്നു.
ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനായി, ആദ്യമായി നമുക്ക് ആവശ്യം പരിശുദ്ധാത്മാവിന്‍റെ നിവാസമാണ്. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി നാം ഇച്ഛിക്കുന്നുണ്ടെങ്കില്‍ ദൈവം നമുക്ക് നല്‍കിയിട്ടുള്ള മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകാണ് ആദ്യം വേണ്ടത്. മനോഹര സുവിശേഷത്തെ നമ്മുടെ ഹൃദയത്തില്‍ അഗാധമായി വിശ്വസിക്കാതിരിക്കുകയാണെങ്കില്‍, നമ്മള്‍ പരിശുദ്ധത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുകയോ പാപത്തില്‍ നിന്നുള്ള രക്ഷ നേടുകയോ ചെയ്യുന്നില്ല, അതായത് നമുക്ക് ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനായി കഴിയുന്നില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നു.
മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിനും, കര്‍ത്താവിനെ സേവിക്കുന്നതിനും, ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുമുള്ള ആഗ്രഹത്തെ ആത്മാവ് നമുക്ക് പ്രദാനം ചെയ്യുന്നു. ദൈവത്തിനായി സമര്‍പ്പിച്ചിട്ടുള്ള ഹൃദയത്തില്‍ നിന്നും, മുഴുവന്‍ ലോകത്തിനും മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെയും ഈ ഇച്ഛ ആഗമിക്കുന്നു. മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിനായി എന്തും ചെയ്യാന്‍ ഇച്ഛിക്കുന്ന ഹൃദയത്തില്‍ നിന്നും ഇത് ആഗമിക്കുന്നു. മനോഹര സുവിശേഷത്തില്‍ വിശ്വസിച്ച് പാപക്ഷമ ലഭിച്ചതിനുശേഷം പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ക്ക് ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനും സുവിഷേത്തെ പ്രഘോഷിക്കുന്നതിനായി അവരെത്തന്നെ സമര്‍പ്പിക്കുന്നതിനും കഴിയുന്നു. ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവരുടെ ആത്മീയ അവകാശമാണ്.
ജഡത്തിന്‍റെ മോഹങ്ങള്‍ ഇപ്പോഴും ഉണ്ടായിട്ടും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ പരിശുദ്ധാത്മാവിനെ അനുസരിക്കുന്നതിനും ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനും ശ്രമിക്കുന്നു, എന്തു കൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വസിക്കുന്നു. പൗലോസ് പറഞ്ഞു "പരിശുദ്ധാത്മാവിനെ അനുസരിച്ച് നടപ്പിന്‍." യേശു നമുക്ക് നല്‍കിയ വെളളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും മനോഹര സുവിശേഷത്തെ നമ്മള്‍ പ്രഘോഷിക്കണമെന്നും അതുകൊണ്ട് പാപക്ഷമ ലഭിക്കുന്നതിനായി മറ്റുളളവരെ സഹായിക്കാന്‍ നമുക്കു കഴിയുമെന്നും അവന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു.
ചില സമയം ആത്മാവിനെ അനുസരിച്ച് നടക്കുമ്പോള്‍, നമ്മള്‍ ജഡത്തിനൊപ്പവും നടക്കുന്നു. നമ്മുടെ ജീവിതത്തില്‍ ജഡത്തിന്‍റെ മോഹവും ആത്മാവിന്‍റെ ഇച്ഛയും അന്യോന്യം യുദ്ധം ചെയ്യുന്നു, പക്ഷേ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ ആത്മാവിനെ അനുസരിച്ചുളള ജീവിതം നയിക്കണമെന്ന് നമ്മള്‍ അറിയുകയും സ്പഷ്ടമായി അംഗീകരിക്കുകയും വേണം. ഈ രീതിയില്‍ മാത്രമേ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് നമ്മള്‍ പ്രാപ്തരാകുന്നുളളൂ. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ ആത്മാവിന്‍റെ ഫലത്തെ വഹിക്കുന്നതിന് വിസമ്മതിക്കുകയാണെങ്കില്‍, ജഡത്തിന്‍റെ ഫലത്തെ വഹിച്ചുകൊണ്ട് അവര്‍ നശിക്കുന്നു. അവരുടെ ഫലം നശ്വരവും ദുരിതപൂര്‍ണ്ണവും ആകുന്നു. ആത്മാവിനെ അനുസരിച്ച് നടക്കുന്നതിലൂടെ നമ്മള്‍ ജീവിക്കേണ്ട കാരണം ഇതില്‍ അടങ്ങിയിരിക്കുന്നു.
"ആത്മാവിനെ അനുസരിച്ച് നടപ്പിന്‍" എന്നു നമ്മള്‍ കേട്ടു, പക്ഷേ നമ്മളില്‍ ചിലര്‍ ചിന്തിക്കുന്നുണ്ടാകും "പരിശുദ്ധാത്മാവിനെ എനിക്ക് ഉളളില്‍ അനുഭവപ്പെടാതിരിക്കുമ്പോള്‍, എങ്ങനെയാണ് അതിന് കഴിയുന്നത്?" ദൈവം പ്രത്യക്ഷപ്പെടുകയും നമ്മോട് നേരിട്ട് സംസാരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ അംഗീകരിക്കാന്‍ നമുക്ക് കഴിയുന്നുളളൂ എന്ന് നമ്മളില്‍ ചിലര്‍ വിചാരിക്കുന്നു. പക്ഷേ ഇത് ഒരു തെറ്റിദ്ധാരണയാണ്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിനായി ജീവിക്കുന്നതിനുളള ഇച്ഛ ആത്മാവ് നമുക്ക് തരുന്നു.
അവന്‍ നമ്മുടെ ഉളളില്‍ വസിക്കുന്നു എന്ന് ഉറപ്പുളള കാലം നമുക്ക് ഉണ്ടായേക്കാം പക്ഷേ അവനെ അനുഭവിച്ചറിയുന്നതിനായി നമുക്ക് കഴിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജഡത്തിന് അനുസരിച്ച് നമ്മള്‍ നടക്കുന്നു. അവന്‍ നമ്മുടെ ഉളളില്‍ ഉറങ്ങുന്നു എന്ന് പോലും ചിലര്‍ ചിന്തിക്കുന്നുണ്ടാകാം പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജഡത്തിനൊപ്പം നടക്കുന്നവരായിരിക്കുമവര്‍.
ഇത്തരം ആളുകള്‍ അവരുടെ സ്വന്തം ജഡത്തെ മാത്രം സന്തോഷിപ്പിക്കുകയും അതിന്‍റെ പ്രേരണയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, പക്ഷേ ജഡത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങളാല്‍ അവസാന ഘട്ടത്തില്‍ നരകിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ പോലും അവരുടെ ജഡത്തിന്‍റെ മോഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ പ്രേരിതരാകുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങനെ ചെയ്യുന്നത് സ്വാഭാവികമാണെന്ന് അവര്‍ വിചാരിക്കുന്നു. പക്ഷേ ജഡത്തിന് കീഴടങ്ങുന്നവര്‍ ഒടുവില്‍ ജഡത്തിന് അടിമകളായിത്തീരുന്നു.
ആത്മാവിന് അനുസരിച്ച് ജീവിക്കുന്നതിനായി കര്‍ത്താവ് നമ്മോട് പറയുന്നു. മനോഹര സുവിശേഷത്തെ സേവിക്കുക എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിന് നമ്മളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നു. സുവിശേഷത്തില്‍ സന്തോഷിക്കുകയും അതുമൂലം ജീവിക്കുകയും ചെയ്യുകയെന്നാല്‍ ആത്മാവിനെ അനുസരിച്ച് ജീവിക്കുക എന്നതാണ്. ആത്മാവിനെ അനുസരിച്ച് നടക്കുന്നതില്‍ അത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിലൂടെ നമ്മള്‍ അതിന് തുല്യമായി ജീവിക്കണം. നീ ആത്മാവിനെ അനുസരിച്ച് നടക്കുന്നുണ്ടോ?
പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്ക് ആത്മാവിനെ അനുസരിച്ച് നടക്കാന്‍ കഴിയുമോ?
ആത്മാവിനെ അനുസരിച്ച് നടക്കുക എന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വീണ്ടും ജനിക്കാത്തവര്‍ മനസ്സിലാക്കുന്നില്ല. ഇപ്രകാരം, പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനും അവരുടെ സ്വന്തം രീതിയിലൂടെ അതിനായി ആശിക്കുന്നതിനും പല ജനങ്ങളും പരിശ്രമിക്കുന്നു. പരിശുദ്ധാത്മാവിനെ ഇച്ഛിക്കുക എന്ന പ്രവൃത്തി പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞിരിക്കുക എന്നതിന് തുല്യമാണെന്ന് അവര്‍ വിചാരിക്കുന്നു.
ഉദാഹരണമായി, ആരാധനയ്ക്കായി ജനങ്ങള്‍ ചില പള്ളികളില്‍ സമ്മേളിക്കുമ്പോള്‍, പുരോഹിതന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും ഓരോരുത്തരും കര്‍ത്താവിന്‍റെ നാമം ഉദ്ഘോഷിക്കുന്നതിനും ആരംഭിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരെപ്പോലെ അവരില്‍ ചിലര്‍ അന്യഭാഷയില്‍ സംസാരിക്കുന്നു. പക്ഷേ ആര്‍ക്കും, അവര്‍ക്ക് തന്നെയും, എന്താണ് അവര്‍ പറയുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിനിടയില്‍, അവരില്‍ ചിലര്‍ നിലത്ത് വീഴുകയും അവരുടെ ശരീരം ആനന്ദ മൂര്‍ച്ഛയില്‍ വിറയ്ക്കുവാനും ആരംഭിക്കുന്നു. അവര്‍ തീര്‍ച്ചയായും പിശാച് ബാധിച്ചവരാകുന്നു. പക്ഷേ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചതായി വിചാരിക്കുന്നു. ജനങ്ങള്‍ "കര്‍ത്താവേ, കര്‍ത്താവേ!" എന്ന് ആര്‍പ്പ് വിളിക്കുമ്പോള്‍ ഒച്ചപ്പാടുണ്ടാകുന്നു. അവര്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുകയും, കണ്ണുനീര്‍ പൊഴിക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെയാണ് സാധാരണ "പരിശുദ്ധാത്മാവിനാല്‍ നിറയുക" എന്ന് വിളിക്കപ്പെടുന്നത്.
പ്രസംഗവേദിയില്‍ മുഴങ്ങിക്കൊണ്ട് പുരോഹിതന്‍ അന്യഭാഷയില്‍ സംസാരിക്കുന്നു, ജനങ്ങള്‍ "കര്‍ത്താവേ, കര്‍ത്താവേ!" എന്ന് നിലവിളിക്കുന്നു. അവര്‍ ഈ തരത്തിലുളള അന്തരീക്ഷത്തെ സ്നേഹിക്കുന്നു. ഏദന്‍ തോട്ടത്തിലെ നന്മ തിന്മകളെ കുറിച്ചുളള അറിവിന്‍റെ വൃക്ഷത്തെയും യേശുവിന്‍റെ മുഖത്തെയും ദര്‍ശനത്തില്‍ കണ്ടെന്നു പോലും ചിലര്‍ പറയുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനും, അവനാല്‍ നിറയ്ക്കപ്പെടുന്നതിനും അവനോടൊത്ത് നടക്കന്നതിനുമുള്ള വഴികളായി അവര്‍ ആ പ്രവൃത്തികളെ തെറ്റിദ്ധരിക്കുന്നു. ദൈവത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും വചനത്തെ കുറിച്ചുളള അവരുടെ തെറ്റിദ്ധരണകളില്‍ നിന്നും തെറ്റായി വഴികാണിക്കുന്ന അവരുടെ പ്രവൃത്തികള്‍ ഉണ്ടാകുന്നു.
"ആത്മാവിനെ അനുസരിച്ച് നടപ്പിന്‍." ദൈവം വീണ്ടും ജനിച്ചവരോട് ഇതാണ് പറയുന്നത്. അവനെ സന്തോഷിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ജഡത്തിന്‍റെ പ്രവൃത്തികളെ പരിശുദ്ധാത്മാവിന്‍റെ ഫലത്തോട് താരതമ്യപ്പെടുത്തി അവന്‍ പറഞ്ഞു "ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം" (ഗലാത്യര്‍ 5:22-23).
"ആത്മാവിനെ അനുസരിച്ച് നടക്കുക" എന്നാല്‍ മനോഹര സുവിശേഷത്തെ പ്രഘോഷിക്കുകയെന്നും മറ്റുളളവരെ പാപത്തില്‍ നിന്നും രക്ഷപ്പെടുത്തുകയെന്നും അര്‍ത്ഥമാക്കുന്നു. നമ്മള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, ആത്മാവിന്‍റെ ഫലത്തെ വഹിക്കുന്നതിന് നമ്മള്‍ പ്രാപ്തരാകുന്നു. സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം എന്നിവ ആത്മാവിന്‍റെ ഫലങ്ങളാകുന്നു. മനോഹര സുവിശേഷത്തെ അനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ ഈ ഫലത്തെ വഹിക്കുന്നതിനായി നമ്മള്‍ പ്രാപ്തരാകുന്നുളളൂ. മനോഹര സുവിശേഷത്തിനായി തന്നെതന്നെ യാഗമാക്കി കൊണ്ട്, ഒരുവന്‍ അതിനെ സേവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണെങ്കില്‍, .പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ആത്മീയ ജീവിതം നയിക്കാന്‍ അവന് കഴിയുന്നു.
ആത്മാവിന്‍റെ ഫലമായ "പരോപകാരം" നല്ല പ്രവൃത്തികളെ ചെയ്യുന്നതിനെ അര്‍ത്ഥമാക്കുന്നു. അതിനെ നന്മയെന്നും പറയുന്നു. മനോഹര സുവിശേഷത്തിനായി നന്മയെ പാലിക്കുന്നതും മറ്റുളളവരുടെ പ്രയോജനത്തിനായി എന്തെങ്കിലും ചെയ്യുന്നതും പരോപകാരമാകുന്നു. മറ്റുളളവരുടെ പ്രയോ ജനത്തിനായി സുവിശേഷത്തെ പ്രഘോഷിക്കുന്നതാണ് ദൈവത്തിന്‍റെ ദൃഷ്ടിയിലുളള ഏറ്റവും ഉയര്‍ന്ന നന്മ.
ജനങ്ങളോട് അനുകമ്പ തോന്നുന്നതിനെ "ദയ" എന്നുപറയുന്നു. മറ്റുളളവരോട് ഉദാരമതിയായ അവന്‍ ക്ഷമയോടും ദയയോടും കൂടി സുവിശേഷത്തെ സേവിക്കുമ്പോള്‍ സമാധാനത്തിലിരിക്കുന്നു. കര്‍ത്താവ് തന്‍റെ സേവനം നിര്‍വഹിക്കുന്നത് കാണുന്നതിലും അവന്‍റെ പ്രവൃത്തി ചെയ്യുന്നതിലും, മറ്റുളളവരെ സ്നേഹിക്കുന്നതിലും, എല്ലാകാര്യങ്ങളിലും വിശ്വസ്തനായിരിക്കുന്നതിലും ആത്മാവിനെ അനുസരിച്ച് നടക്കുന്നവന്‍ സന്തോഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിനായി നിര്‍ബന്ധിതമായ കടമ അവര്‍ക്ക് ആരും നല്‍കുന്നില്ലെങ്കിലും, തന്‍റെ കടമ നിര്‍വ്വഹിക്കുന്നതുവരെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവന്‍ അതില്‍ വിശ്വസ്തനായിരിക്കുന്നു. അവന്‍ സൗമ്യനും ഇന്ദ്രിയ ജയത്തെ നിലനിറുത്തുന്നവനുമാകുന്നു. അവന് ആത്മാവിന്‍റെ ഫലം ഉണ്ട്. പരിശുദ്ധാത്മാവിനെ തന്‍റെ ഉളളില്‍ പ്രാപിച്ചിട്ടുളളവന് ആത്മാവിനെ അനുസരിച്ച് നടക്കേണ്ടിവരുന്നു. അവന്‍ അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ, ആത്മാവിന്‍റെ ഫലത്തെ വഹിക്കുന്നതിനായി അവന്‍ പ്രാപ്തനാകുന്നുളളൂ.
ആത്മാവിനെ അനുസരിച്ച് നടന്നാല്‍ നിനക്കും ആത്മാവിന്‍റെ ഫലത്തെ വഹിക്കാന്‍ കഴിയും. പക്ഷേ നീ അത് ചെയ്തില്ലെങ്കില്‍, ജഡത്തിന്‍റെ മോഹങ്ങളോടൊപ്പം നടക്കുന്നതോടു കൂടി നീ മരിക്കും. ഗലാത്യര്‍ 5:19-21 -ല്‍ വചനം പറയുന്നു, ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു.
ജഡത്തിന്‍റെ പ്രവൃത്തികള്‍ തെളിവാകുന്നു
ജഡത്തിന്‍റെ പ്രവൃത്തികള്‍ തെളിവാകുന്നു. ജഡത്തിന്‍റെ ആദ്യത്തെ ജോലി "ദുര്‍ന്നടപ്പ്" ആകുന്നു. എതിര്‍ലിംഗത്തില്‍പെട്ടവരുമായി അനുചിതമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ഇത് അര്‍ത്ഥമാക്കുന്നു. രണ്ടാമത്തേത് "ദുഷ്കാമം" മൂന്നാമത്തേത് "അശുദ്ധി" ആകുന്നു. നാലമത്തേത് അതിമോഹം എന്നര്‍ത്ഥമാകുന്ന "ദുഷ്കാമം" ആണ്. ദൈവത്തിനുപകരം വിഗ്രഹങ്ങളെ ആരാധിക്കുക എന്നര്‍ത്ഥമാകുന്ന "വിഗ്രഹാരാധന" ആകുന്നു അഞ്ചാമത്തേത്. ആറാമത്തേത് "പക" ആകുന്നു. ഏഴാമത്തേത് "പിണക്കം" ആണ്. പരിശുദ്ധാത്മാവിനെ പ്രാപിക്കാത്ത ഒരു വ്യക്തി ജഡത്തിനനുസരിച്ച് നടക്കുകയാണെങ്കില്‍, അവന്‍റെ പാപപൂര്‍ണ്ണമായ സ്വഭാവത്താല്‍ മറ്റുളളവരോട് അവന്‍ പക കാണിക്കുന്നു. എട്ടാമത്തേത് "ജാരശങ്ക" ആണ്. നമ്മുടെ സ്നേഹിതരോടോ കുടുംബത്തോടോ വഴക്കാളിത്തം കാണിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. "ക്രോധം ശാഠ്യം, അസൂയ" എന്നിവയാണ് മറ്റുളളത്. ഇതെല്ലാം ജഡത്തിനൊപ്പം നടക്കുന്ന ജനങ്ങളുടെ സ്വഭാവ സവിശേഷതകളാണ്.
"ഭിന്നത" ആണ് പത്താമത്തേത്. ഒരു വ്യക്തി ജഡത്തിനനുസരിച്ച് മാത്രം നടക്കുമ്പോള്‍, സഭയിലെ പ്രവൃത്തികള്‍ ചെയ്യുന്നത് അവന് അസാദ്ധ്യമായി തീരുകയും ഒടുവില്‍ തന്‍റെ സമ്മതത്തോടുകൂടി സഭയെ ഉപേക്ഷിച്ച് അവന്‍ മരിക്കുകയും ചെയ്യുന്നു. പതിനൊന്നാമത്തേത് "ദ്വന്ദ്വപക്ഷം" ആണ്. ജഡത്തിനനുസരിച്ച് നടക്കുന്ന ഒരുവന്‍ തന്‍റെ ഇച്ഛയെ നിറവേറ്റുന്നതിനായി അങ്ങനെ ചെയ്യുന്നു. ദൈവകല്പനയില്‍ നിന്നും അത്തരം ജീവിതം അത്രയ്ക്കും വ്യത്യസ്തമായതിനാല്‍ ഒടുവില്‍ അവന്‍ മനോഹര സുവിശേഷത്തില്‍ നിന്നും പിന്‍തിരിയുന്നു. ദ്വന്ദ്വപക്ഷം എന്നത് വേദപുസ്തക സത്യത്തില്‍ നിന്നും അകന്നു പോകുന്നതിനെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ വചനത്തില്‍ വിശ്വാസമില്ലാത്തവനും ആത്മാവിനെ അനുസരിച്ച് നടക്കാത്തവനും ദൈവകല്പനയില്‍ നിന്നും പിന്‍തിരിയുന്നു. "അസൂയ, മദ്യപാനം, വെറിക്കൂത്ത്" മുതലായവയും ജഡത്തിന്‍റെ പ്രവര്‍ത്തികളാകുന്നു. ജഡത്തിനെ അനുസരിച്ച് മാത്രം നടക്കുന്നവര്‍ അവസാനം അങ്ങനെയുളള പ്രവൃത്തികള്‍ ശീലിക്കുന്നു. അതുകൊണ്ട് കര്‍ത്താവ് പറയുന്നു, "ആത്മാവിനെ അനുസരിച്ച് നടപ്പിന്‍". വീണ്ടും ജനിച്ച നാം ആത്മാവിനെ അനുസരിച്ച് നടക്കണം.
വീണ്ടും ജനിക്കാത്തവരുടെ ഹൃദയത്തില്‍ ജഡത്തിന്‍റെ മോഹങ്ങളല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് അവര്‍ "ആഭിചാരം, അശുദ്ധി, ദുര്‍ന്നടപ്പ്, വിഗ്രഹാരാധന" എന്നിവയില്‍ ഏര്‍പ്പെടുന്നു. വീണ്ടും ജനിക്കാത്ത വ്യാജ പുരോഹിതന്മാര്‍ ഒരുപാട് ധനം ദാനം ചെയ്തുന്നതിലേയ്ക്ക് പ്രേരിപ്പിക്കുന്നതിനായി തന്‍റെ ആശ്രിതരില്‍ "ആഭിചാരം" ശീലിക്കുന്നു. ഏറ്റവും അധികം ദാനം ചെയ്യുന്നവര്‍ക്ക് അവര്‍ പ്രധാനപ്പെട്ട ചുമതലകളും സഭയിലെ ഉയര്‍ന്ന പദവിയും നല്‍കുന്നു. ജഡത്തിനെ അനുസരിച്ച് ജീവിക്കുന്നവര്‍ മറ്റുളളവരോട് അവരുടെ "പക" കാണിക്കുന്നു. അവര്‍ സഭകളെ അനേകം വിഭാഗങ്ങളായി വിഭജിക്കുകയും, തങ്ങളുടെ സഭാവിഭാഗത്തെ കുറിച്ച് വീരവാദം മുഴുക്കുകയും മറ്റുളളവരെ ദുരുപദേശക്കാര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. അസൂയ, മദ്യപാനം, വെറിക്കൂത്ത്, ഭിന്നത, ക്രോധം, ശാഠ്യം, പക, പിണക്കം ഇവയെല്ലാം വീണ്ടും ജനിക്കാത്തവരുടെ ഹൃദയത്തില്‍ ഉണ്ട്. ജഡത്തെ അനുസരിച്ച് മാത്രം നടക്കുന്നുവെങ്കില്‍ വിശുദ്ധന്മാരായ നമുക്കും അത് തന്നെയായിരിക്കും.
പരിശുദ്ധാത്മാവിന്‍റെ ഫലത്തെ വഹിക്കുന്നതിനായി വീണ്ടും ജനിച്ച ക്രിസത്യാനികളെ ആത്മാവ് നിര്‍മ്മിക്കുന്നു
വീണ്ടു ജനിച്ചവര്‍ മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിനായി ജീവിക്കണം. കര്‍ത്താവിനെ മാത്രം അനുഗമിക്കുന്നത് നമുക്ക് പ്രയാസമായതിനാല്‍, ദൈവത്തിന്‍റെ സഭയില്‍ സമ്മേളിച്ചുകൊണ്ട് നാം മനോഹര സുവിശേഷത്തെ സേവിക്കുന്ന പ്രവൃത്തി ചെയ്യണം. നമ്മള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ആത്മാവിന്‍റെ മനോഹര സുവിശേഷത്തിന് അനുസരിച്ച് നടക്കുന്ന ഒരാളായിത്തീരുന്നതിന് നമ്മുടെ ശക്തിയെ സമര്‍പ്പിക്കുകയും വേണം. ആത്മാവിനെ അനുസരിച്ച് നടക്കുന്ന ജനങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രഘോഷി ക്കുന്നുതിനായി ജീവിക്കുന്നു. അതായത്, ജഡത്തിനെ അനുസരിച്ച് ജീവിക്കുന്നത് തനിക്ക് വേണ്ടി മാത്രമായി ഒരു ജീവിതം നയിക്കുന്നതിനെ അര്‍ത്ഥമാക്കുമ്പോള്‍ ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നത് മറ്റുള്ളവരുടെ ആത്മാവിനെ രക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. വീണ്ടും ജനിച്ച അനേകം ക്രിസ്ത്യാനികള്‍ ഈ തരത്തിലുള്ള മനോഹര ജീവിതം നയിക്കുന്നു. അവര്‍ മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കുന്നു.
മനോഹര സുവിശേഷത്തെ കുറിച്ച് സ്ഥിരമായി കേട്ടിട്ടില്ലാത്ത അനേകര്‍ ലോകത്തിന് ചുറ്റുമുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ജനങ്ങളെ നമ്മള്‍ സ്നേഹിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും അതുപോലെ ഒറ്റപ്പെട്ട ദ്വീപുകളിലുള്ള എല്ലാവരേയും നമ്മള്‍ സ്നേഹിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്ക് അവരെ പരിചയപ്പെടുത്തുന്നതിലൂടെ നമ്മള്‍ നമ്മൂടെ സ്നേഹം കാണിക്കണം.
നമ്മള്‍ ആത്മാവിനെ അനുസരിച്ച് നടക്കണം ഇതിന് എതിരായി ഒരു ന്യായപ്രമാണവുമില്ല. "ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം ഈ വകെക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല." (ഗലാത്യര്‍5:22-23). ഇതിന് എതിരായി ഏതെങ്കിലും ഉണ്ടാകുമോ? ഇല്ല. ഇതാണ് നമ്മള്‍ അനുസരിക്കേണ്ട ആത്മാവിന്‍റെ നിയമം. ആത്മാവിനെ അനുസരിച്ച് നടക്കാനായി പൗലോസ് നമ്മോടു പറഞ്ഞു. പാപികളായ നമുക്ക് കര്‍ത്താവ് അവന്‍റെ ജീവിതം നല്‍കിയതുപോലെ, നമ്മള്‍ മറ്റുള്ളവര്‍ക്കും സുവിശേഷം പ്രഘോഷിക്കണം. ആത്മാവിനെ അനുസരിച്ച് നടക്കുക എന്നത് മറ്റുള്ളവരെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. നമ്മള്‍ ആത്മാവിനെ അനുസരിച്ച് നടക്കണം.
ഗലാത്യര്‍ 5:24-26-ല്‍ പൗലോസ് പറഞ്ഞു, "കിസ്തു യേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ച് നടക്കുകയും ചെയ്ക. നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുത്." നമ്മള്‍ ആത്മാവിനെ അനുസരിച്ച് ജീവിക്കണമെങ്കില്‍ നശിക്കുന്ന ആത്മാക്കളെ രക്ഷിക്കുന്നതിനായി നമ്മള്‍ ജീവിക്കണം. നമ്മള്‍ ആത്മാവിന്‍റെ ജോലി ചെയ്യുകയും അവനോടൊത്ത് നടക്കുകയും വേണം. ദൈവം നമുക്ക് നല്‍കിയിട്ടുളള പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ യേശു ക്രിസ്തുവുമൊത്ത് ജീവിക്കുന്നതിലേക്ക് നമ്മളെ നയിക്കുന്നു. പരിശുദ്ധാത്മാവ് സ്നേഹത്തിന്‍റെ രാജാവാകുന്നു. അവന്‍റെ സ്നേഹത്തിനുള്ള വാഹനങ്ങളായി ദൈവം നമ്മളെ ഉപയോഗിക്കുന്നു.
പൗലോസ് പറഞ്ഞു, "ക്രിസ്തു യേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു." (ഗലാത്യര്‍ 5:24) വീണ്ടും ജനിച്ചവര്‍ യേശു ക്രിസ്തുവിനൊപ്പം മരിച്ചു എന്നും അവന്‍ പറഞ്ഞു. നേരായും വീണ്ടും ജനിച്ചവര്‍ ഇതിനു മുമ്പേ യേശു ക്രിസ്തുവിനൊപ്പം മരിച്ചു കഴിഞ്ഞു. നമുക്ക് അത് അനുഭവപ്പെടുന്നില്ല, പക്ഷേ നമ്മുടെ പാപങ്ങള്‍ക്ക് വില കൊടുക്കുന്നതിനായി അവനെ ക്രൂശിലേറ്റിയപ്പോള്‍ നമ്മള്‍ യേശു ക്രിസ്തുവിനൊപ്പം മരിച്ചു. അതായത്, യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടു എന്ന വസ്തുത നീയും ഞാനും അവനോടൊപ്പം കുരിശില്‍ മരിച്ചു എന്നതിനെ അര്‍ത്ഥമാക്കുന്നു. അവന്‍റെ മരണം നമ്മുടെ മരണത്തെയും അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് നമ്മുടെ ഉറപ്പുള്ള ഉയര്‍ത്തെഴുന്നേല്പിനെയും സൂചിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിലൂടെ നീയും ഞാനും യേശു ക്രിസ്തുവില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നമുക്ക് വിശ്വാസം ആവശ്യമാണ്. ആത്മാവിനെ അനുസരിച്ച് നടക്കുന്നതിലേക്ക് നമ്മുടെ വിശ്വാസം നമ്മെ നയിക്കുന്നു.
ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനായി ദൈവം നമുക്ക് ശക്തി തന്നിട്ടുണ്ട്. അതിനാല്‍, പാപക്ഷമ നല്‍കപ്പെട്ടിട്ടുള്ള നമ്മള്‍ ആത്മാവിനെ അനുസരിച്ച് നടക്കണം. പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ തങ്ങള്‍ക്ക് പാപക്ഷമ ലഭിച്ചതില്‍ നന്ദിയുള്ളവരായിരിക്കുകയും നശിച്ചു പോകുന്നവരുടെ രക്ഷയ്ക്കായി മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതില്‍ അവരെത്തന്നെ സമര്‍പ്പിക്കുകയും വേണം. ഒരാള്‍ക്ക് പാപക്ഷമ ലഭിക്കുകയും വീണ്ടും ജനിക്കുകയും ചെയ്താലും, അവന്‍ ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയാണെങ്കില്‍ ദൈവത്തെ സേവിക്കുന്നതിന് പ്രാപ്തനല്ലാതാകുകയും ദൈവസഭയില്‍ നിന്നും അവന്‍ പുറത്താക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാള്‍ വരെ നീയും ഞാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനനുസരിച്ച് ജീവിക്കണം.
വൃഥാഭിമാനികള്‍ ആകാതിരിക്കുകയും പക്ഷേ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണതയാല്‍ ജീവിക്കുകയും വേണം
പൗലോസ് പറഞ്ഞു, "നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും കൊണ്ടു വൃഥാഭിമാനികള്‍ ആകരുത്." എന്താണ് വൃഥാഭിമാനം? ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് നടക്കുകയാണത്. തങ്ങളുടെ സ്വന്തം വൃഥാഭിമാനത്തിനായി ജീവിക്കുന്ന അനവധി ജനങ്ങള്‍ ഈ ലോകത്തിലുണ്ട്. പല ജനങ്ങളും ധനം കൂട്ടിചേര്‍ത്തുവെക്കുകയും, ആധിപത്യത്തിനായി മത്സരിക്കുകയും ഐഹിക സൗന്ദര്യത്തെ സ്നേഹിക്കുകയും തത്സമയത്തേയ്ക്കായി ജീവിക്കുകയും ചെയ്യുന്നു. ഇതിലൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ല, കാലം കടന്നുപോകുന്തോറും അവര്‍ ക്ഷയിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ജഡത്തിനെ അനുസരിച്ച് നടക്കുന്ന ജനങ്ങളെ വൃഥാഭിമാനികള്‍ എന്നു വിളിക്കുന്നത.് ജനങ്ങള്‍ക്ക് സമ്പത്തുണ്ടെങ്കിലും, അവരുടെ ഹൃദയത്തില്‍ യഥാര്‍ത്ഥ സമാധാനവും സന്തോഷവുമുണ്ടോ ജഡത്തിന്‍റെ ഫലം ഒടുവില്‍ ക്ഷയിക്കുന്നു. നശ്വരമായ വസ്തുക്കള്‍ മറ്റുള്ളവരുടെ ആത്മാവിനല്ല തനിക്ക് മാത്രമേ ഉപയോഗപ്പെടുന്നുള്ളൂ. ഒരാളുടെ സ്വന്തം ജഡത്തിനായി മാത്രമേ അവ ഉതകുന്നുള്ളൂ.
ബൈബിള്‍ പറയുന്നു, "വാരി വിതറിയിട്ടും വര്‍ദ്ധിച്ചു വരും മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേ ഉള്ളൂ." (സദൃശ്യവാക്യം 11:24) വീണ്ടും ജനിക്കാത്തവര്‍ വളരെയധികം ധനം പിടിച്ചുവയ്ക്കുന്നതിനായി പരിശ്രമിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഐഹിക വസ്തുക്കള്‍ അവര്‍ക്ക് സകലതുമാണ്, മറ്റുള്ളവരുടെ കരുതലിനുള്ള പ്രസക്തി അവരുടെ ഉള്ളിലില്ല. അതുകൊണ്ട് സ്വന്തം ജീവനെക്കുറിച്ച് മാത്രം അവര്‍ ഇച്ഛിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. പക്ഷേ അനീതിയായി മറ്റാരേക്കാളും കൂടുതല്‍ പിടിച്ചടക്കുന്നവരെ അത് ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും ബൈബിള്‍ പറയുന്നു. ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ നടക്കുന്നു. പക്ഷേ ഒരു മോഷ്ടാവ് പിടിക്കപ്പെട്ട് മരിക്കുന്നതിനു തുല്യമായി പരിണമിക്കുന്നു. ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും വൃഥാഭിമാനത്തിന്‍റെ പരിണിത ഫലങ്ങളാകുന്നു.
ആത്മാവിന്‍റെ ഇച്ഛകളെ അനുസരിക്കുന്നതിനെ സ്നേഹിക്കുന്നവര്‍
ആത്മാവിനെ അനുസരിച്ച് ഒരു ജീവിതം നയിക്കുന്നതിനായി പൗലോസ് ഇച്ഛിച്ചിരുന്നു. അവന്‍ അങ്ങനെ ചെയ്യുകയും ചെയ്തു. ദൈവ വചനത്തിലൂടെ നല്ല നിലയില്‍ ജിവിക്കുന്നതിനായി അവന്‍ നമ്മെ പഠിപ്പിച്ചു. ഗലാത്യര്‍ 6:6-10-ല്‍ അവന്‍ പറഞ്ഞു, "വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവനു എല്ലാ നന്മയിലും ഓഹരി കൊടുക്കേണം. വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നെ കൊയ്യും. ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍ നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും. നന്മചെയ്കയില്‍ നാം മടുത്തു പോകരുത്; തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുമ്പോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക."
ദൈവ വചനത്തെ തിരിച്ചറിഞ്ഞവരോട് തങ്ങളുടെ ഉപദേശകരുമായി എല്ലാ നല്ല കാര്യങ്ങളും ഓഹരി ചെയ്യുന്നതിനായി പൗലോസ് ഉപദേശിച്ചു. ആത്മാവിനെ അനുസരിച്ച് നടക്കുകയും സുവിശേഷത്തെ പ്രഘോഷിക്കുകയും ചെയ്യുന്ന ഒരു ജീവിതത്തിലൂടെ ക്ഷയിച്ചുപോയ ആത്മാക്കളെ രക്ഷിക്കുന്നത് കര്‍ത്താവിനെ സന്തോഷിപ്പിക്കുമെന്ന് അവന്‍ എല്ലാ "നന്മയും" എന്നതിലൂടെ അര്‍ത്ഥമാക്കുന്നു. പഠിപ്പിക്കുകയും ആത്മാവിനെ അനുസരിച്ച് നടക്കുകയും ചെയ്യുന്ന ഒരേപോലുളള മനസ്സ്, സ്നേഹം, വിധി എന്നിവ ലഭിച്ചവരോട് വീണ്ടും ജനിവച്ചവര്‍ സംഗമിക്കണം. "പഠിപ്പിക്കുന്നവനു എല്ലാ നന്മയിലും ഓഹരി കൊടുക്കേണം" മറ്റുള്ളവരെ അവരുടെ പാപങ്ങളില്‍ നിന്നും സഭയിലൂടെ രക്ഷിക്കുന്നതിനെ "എല്ലാ നന്മയും" എന്നതിലൂടെ അര്‍ത്ഥമാക്കുന്നു. ഒരേപോലുള്ള മനസ്സ്, ഒരേപോലുള്ള പ്രാര്‍ത്ഥന, ഒരേപോലുളള ഭക്തി എന്നിവയിലൂടെ സര്‍വ്വവും ചെയ്യാന്‍ പൗലോസ് നമ്മോട് പറഞ്ഞു. നമ്മള്‍ കര്‍ത്താവിന്‍റെ വേല ഒത്തൊരുമിച്ച് ചെയ്യണം.
പൗലോസ് പറഞ്ഞു, "വഞ്ചനപ്പെടാതിനിപ്പിന്‍, ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നെ കൊയ്യും." ഇവിടെ "പരിഹസിക്കുക" എന്നത് "അവഹേളിക്കുന്നതിനേയും പുച്ഛിക്കുന്നതിനേയും" അര്‍ത്ഥമാക്കുന്നു. അതിനാല്‍ "വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ" എന്നത് ദൈവത്തെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യരുത് എന്നതിനെ അര്‍ത്ഥമാക്കുന്നു. ഉദാഹരണത്തിന്, ദൈവ വചനങ്ങളെ ആരും നിസ്സാരമായി എടുക്കരുത്, തന്‍റെ സ്വന്തം വാക്കുകളില്‍ അവയെ വ്യാഖ്യാനിക്കുകയും അവയെ വിശ്വസിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യരുത്. പൗലോസ് പറഞ്ഞു, "മനുഷ്യന്‍ വിതെക്കുന്നതു തന്നെ കൊയ്യും." ജഡത്തെ വിതെക്കുന്നവന്‍ നാശത്തെ കൊയ്യുമെന്നും, പക്ഷേ ആത്മാവിനെ വിതെക്കുന്നവന്‍ നിത്യജീവനെ കൊയ്യുമെന്നും ഇത് അര്‍ത്ഥമാക്കുന്നു.
എന്താണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തെ അനുസരിച്ച് ജിവിക്കുമ്പോള്‍ നമ്മള്‍ കൊയ്യുന്നത്? നമ്മള്‍ നിത്യജീവനേയും പാപരക്ഷയെയും വഹിക്കുന്നു. മറ്റുള്ളവരെ പാപ വിമുക്തരാക്കുന്നതിനും ദൈവാനുഗ്രഹങ്ങളിലൂടെ അവര്‍ക്ക് നിത്യജീവന്‍ നല്കുന്നതിനും അവരുടെ ആത്മാവിനെ നയിക്കുന്നതിലൂടെ നമ്മള്‍ ആത്മാവിന്‍റെ ഫലങ്ങളെ കൊയ്യും.
പക്ഷേ സ്വന്തം ജഡത്തിനായി ജീവിക്കുന്ന ജനങ്ങളെ കുറിച്ച് എന്താണ് പറയുന്നത്? അവര്‍ നാശത്തെ കൊയ്യുകയും അവസാനം മരണത്തെ വരിക്കുകയും ചെയ്യുന്നു. അവരുടെ മരണ ശേഷം അവര്‍ക്കായി ഒന്നും തന്നെ അവശേഷിക്കുന്നില്ല. മനുഷ്യന്‍ ശൂന്യമായ കൈകളാല്‍ ജനിക്കുകയും ശൂന്യമായ കൈകളാല്‍ മരിക്കുകയും ചെയ്യുന്നു.
മറ്റുള്ളവരെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന ജോലി അവന്‍ ചെയ്യുകയാണെങ്കില്‍, അവര്‍ ആത്മാവിന്‍റെ ഫലത്തെ കൊയ്യുകയും നിത്യജീവന്‍ നേടുകയും ചെയ്യും. പക്ഷേ ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് അവന്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍, നാശത്തെ കൊയ്തു കൊണ്ട് അവന്‍ മരിക്കുന്നു. അപ്പോള്‍ അവന്‍ ശാപ വചനങ്ങളെ കൊയ്യുകയും അവയെ മറ്റുള്ളവരിലേക്ക് കടത്തിവിടുകയും ചെയ്യും. അതിനാല്‍, വിശ്വാസത്തിലൂടെ ജീവിക്കുന്നതിനെ കുറിച്ച് സകലതും അറിയുന്ന പൗലോസ്, ജഡത്തിനനുസരിച്ച് നടക്കരുതെന്ന് നമ്മോട് ഉപദേശിച്ചു.
"നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്, തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും." പൗലോസ് ആത്മാവിനെ അനുസരിച്ച് നടന്ന ദൈവത്തിന്‍റെ വേലക്കാരനായിരുന്നു. അവന്‍ ആത്മാവിനെ അനുസരിച്ച് നടന്നു എന്ന് ജനങ്ങള്‍ ബൈബിളില്‍ കാണുമ്പോള്‍, "പൗലോസ് ഇടത്തേയ്ക്ക് പോകുകയും ഒരാളെ സന്ധിക്കുകയും ചെയ്യുക." അല്ലെങ്കില്‍ "നീ മനുഷ്യനുമായി വിട്ടുമാറി നില്ക്കണം" എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിനായി പരിശുദ്ധാത്മാവ് അവനോട് പരസ്യമായി നിര്‍ദ്ദേശിച്ചു എന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകും. പക്ഷേ ഇത് അസത്യമാണ്.
മറ്റുള്ളവര്‍ക്ക് രക്ഷയുടെ സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെയും അവരുടെ ആത്മാവിനെ രക്ഷിക്കുന്നതിനായി സഹായിക്കുന്നതിലൂടെയും അവന്‍ ആത്മാവിനെ അനുസരിച്ച് നടന്നു. ആത്മാവിനെ അനുസരിച്ച് നടന്നവരോടുകൂടി സംഗമിക്കുന്നതിലൂടെയും പൗലോസ് കര്‍ത്താവിനെ സേവിച്ചു. ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍, ആത്മാവിനെ അനുസരിച്ച് നടക്കുന്ന ജനങ്ങളല്ല. പക്ഷേ ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് നടക്കുന്നവരുണ്ട.് അവര്‍ പൗലോസിനെ അംഗീകരിച്ചില്ല പക്ഷേ അവനെ എതിര്‍ക്കുകയും പഴിക്കുകയും കൂടെ ചെയ്തു. യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരെ പഴിക്കുകയും അവരോട് ഇടയുകയും ചെയ്യുന്നവരോടൊത്ത് താന്‍ ഒന്നും ചെയ്യാന്‍ ഇച്ഛിക്കുന്നില്ലെന്ന് പൗലോസ് പറഞ്ഞു.
നീ ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനായി ഇച്ഛിക്കുന്നുണ്ടെങ്കില്‍, സുവിശേഷത്തിനനുസരിച്ച് നീ ജീവിക്കണം. പരിച്ഛേദനക്കാര്‍ പൗലോസിന്‍റെ മേല്‍ കുറ്റാരോപണം ഉന്നയിച്ചു. ഗലാത്യര്‍ 5:11 ല്‍ പറയുന്നു, "ഞാനോ സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്‍റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ" പരിച്ഛേദനയുടെ പ്രവൃത്തിയെ പരിരക്ഷിക്കുന്നവരായിരുന്നു പരിച്ഛേദനക്കാര്‍. അവര്‍ പറഞ്ഞു, "യേശുവിലുള്ള വിശ്വാസത്തിലൂടെ ഒരാള്‍ വീണ്ടും ജനിക്കുന്നു എങ്കില്‍, അവന്‍ പരിച്ഛേദന ഏല്ക്കണം. അവന്‍റെ ജഡത്തിലെ അഗ്രചര്‍മ്മത്തില്‍ പരിച്ഛേദിക്കപ്പെട്ടിട്ടില്ല എങ്കില്‍, അവന്‍ ദൈവപുത്രനല്ല". എന്തുകൊണ്ട് അവര്‍ അവന്‍റെ മേല്‍ കുറ്റാരോപണം ഉന്നയിച്ചു? പാപമോചനവും നിത്യജീവന്‍റെ അനുഗ്രഹവും യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിലൂടെ മാത്രമേ വരുന്നുള്ളൂ എന്ന് പൗലോസ് വിശ്വസിച്ചു. ഇതാണ് അവന്‍ പ്രഘോഷിച്ചത്.
സത്യത്തെ മനസ്സിലാക്കുന്നതിലൂടെയും അതിനെ പ്രഘോഷിക്കുന്നതിലൂടെയും ആളുകളെ നീതിമാന്മാരാക്കുന്ന വിശ്വാസം വരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ തിരിച്ചറിഞ്ഞവര്‍ക്ക് ആത്മാവിനെ അനുസരിച്ച് നടക്കാന്‍ കഴിയുമെന്നും അതിനാല്‍ പരിച്ഛേദന ഏല്ക്കേണ്ട ആവശ്യമില്ലെന്നും അവന്‍ വിശ്വസിച്ചു. ഇതാണ് അവന്‍ പ്രഘോഷിച്ചത്. പക്ഷേ പരിച്ഛേദന രക്ഷയിലുള്ള ഒരു വ്യക്തിയുടെ വിശ്വാസത്തിന്‍റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന് പരിച്ഛേദനക്കാര്‍ വിശ്വസിച്ചു. എങ്കിലും, ദൈവത്തിനാല്‍ നല്കപ്പെട്ടിട്ടുള്ളതല്ലാത്ത ഒരു സുവിശേഷവുമില്ലെന്നും അതിനാല്‍ നമ്മള്‍ അതിനോട് എന്തെങ്കിലും ചേര്‍ക്കേണ്ടേതിന്‍റെയും അതില്‍ നിന്നും എന്തെങ്കിലും നീക്കം ചെയ്യേണ്ടതിന്‍റെയും ആവശ്യമില്ല.
പൗലോസ് ആത്മാവിനെ അനുസരിച്ച് നടന്നപ്പോള്‍, അവന്‍ യഹൂദന്മാരാല്‍ അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. "ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു. പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ, നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ളൂ. എനിക്കോ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. (ഗലാത്യര്‍ 6:12-15). പൗലോസ് പരിച്ഛേദനക്കാരോട് പറഞ്ഞു, "ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന് മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു."
ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് നടന്നവരെ പൗലോസ് അധിക്ഷേപിച്ചു. വാസ്തവത്തില്‍ ജഡത്തിന്‍റെ മോഹങ്ങള്‍ക്കനുസരിച്ച് നടന്ന അനേകം ജനങ്ങളുമുണ്ടായിരുന്നു. പക്ഷേ അവരുമായുള്ള തന്‍റെ ബന്ധങ്ങള്‍ പൗലോസ് അവസാനിപ്പിച്ചു. പൗലോസ് പറഞ്ഞു, "എനിക്കോ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു". ലോകത്തിലെ എല്ലാ പാപങ്ങളേയും എടുത്തുകളയുന്നതിനായി യേശു ക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെടുകയും പൗലോസിനേയും നമ്മുടെ കര്‍ത്താവിനെ ദൈവമെന്ന് വിളിക്കുന്ന ഏവരേയും രക്ഷിക്കുന്നതിനായി കുരിശില്‍ മരിക്കുകയും ചെയ്തു. പൗലോസ് പറഞ്ഞു, "യേശു ക്രിസ്തുവിനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം ലോകത്തില്‍ നിന്നും മണ്‍മറഞ്ഞ പൗലോസ്, യേശു ക്രിസ്തുവിലൂടെ വീണ്ടും ജീവിച്ചു.
യഥാര്‍ത്ഥത്തില്‍ നമ്മള്‍ യേശു ക്രിസ്തുവില്‍ മരിച്ചു. പക്ഷേ ഈ സത്യത്തെ നമ്മള്‍ പലപ്പോഴും മറക്കുന്നു. നമ്മള്‍ അത് വിശ്വസിക്കണം. ഈ സത്യത്തില്‍ നമുക്ക് വിശ്വാസമില്ലെങ്കില്‍ ജഡത്തിന്‍റെ മോഹങ്ങളാലും നമ്മുടെ കുടുംബാംഗങ്ങളാലും നമ്മള്‍ ബന്ധിക്കപ്പെടുന്നു, കര്‍ത്താവിനോടൊപ്പം നടക്കുന്നതില്‍ നിന്നും ഇത് നമ്മെ തടയുന്നു. നമ്മുടെ ജഡം അത്രമാത്രം ക്ഷീണിച്ചതിനാല്‍ നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് പോലും അവനെ അനുസരിക്കുന്നതിനെ നമ്മെ സഹായിക്കുവാന്‍ കഴിയുന്നില്ല. കര്‍ത്താവിന് മാത്രമേ നമ്മളെ സഹായിക്കാന്‍ കഴിയൂ. പക്ഷേ ഇപ്പോള്‍ നമ്മള്‍ ലോകത്തിന് ക്രൂശിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ ഒരു ജിവച്ഛവമായ മനുഷ്യന് ഐഹിക വിഷയങ്ങളില്‍ നശ്വരരായ ജനങ്ങളെ സഹായിക്കാന്‍ കഴിയും? ജിവച്ഛവമായ ജനങ്ങള്‍ക്ക് ഈ ലോകത്തിലുള്ള വസ്തുതകളൊന്നും സ്വന്തമാക്കാന്‍ കഴിയുന്നില്ല.
യേശു ഉയിര്‍ത്തെഴുന്നേല്ക്കപ്പെട്ടു. ഒരു പുതിയ ആത്മീയമായ ജീവിതത്തിലേയ്ക്ക് വീണ്ടും ജനിക്കുന്നതിനായി അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് നമ്മളെ അനുവദിച്ചു. ഇവിടെ നമുക്ക് പുതിയ ജോലി, പുതിയ കുടുംബം, പുതിയ പ്രത്യാശ എന്നിവയുണ്ട്. നമ്മള്‍ വീണ്ടും ജനിച്ച ജനങ്ങളാണ്. സ്വര്‍ഗ്ഗത്തിലെ പോരാളികളായ ഞങ്ങള്‍ക്ക്, ദൈവവചനത്തെ പ്രഘോഷിക്കുന്നതിനുളള ഉത്തരവാദിത്തമുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ പൗലോസ് ഒരു മനുഷ്യനായി ത്തീര്‍ന്നെന്നും ശാരീരികമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ ആത്മീ്യമായ സമ്പ്രദായങ്ങളിലൂടെ രക്ഷയെ നിറവേറ്റിയെന്നും അവന്‍ ഏറ്റുപറഞ്ഞു. താന്‍ മരിച്ചുകഴിഞ്ഞെന്നും യേശു ക്രിസ്തുവിലൂടെ വീണ്ടും ജനിച്ചുവെന്നും അവന്‍ പറഞ്ഞു. നമ്മുടെ വിശ്വാസത്തെക്കുറിച്ച് അതേ ഏറ്റുപറച്ചില്‍ നല്‍കുന്നതിനായി തുനിയുന്ന തരത്തിലുളള ജനങ്ങളാകുന്നതിനായി നമുക്ക് പോരാടാം.
ഗലാത്യര്‍ 6:17-18 ല്‍ പൗലോസ് പറഞ്ഞു, "ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു. സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍." കര്‍ത്താവായ യേശുവിന്‍റെ ചൂടടയാളം പൗലോസ് വഹിക്കുന്നു. ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനായി കര്‍ത്താവിനു വേണ്ടി അവന്‍ തന്‍റെ ആരോഗ്യം സംരക്ഷിച്ചില്ല. മെല്ലെ മെല്ലെ തന്‍റെ കാഴ്ച നഷ്ടമായതിനാല്‍, അവന് എഴുതാന്‍ പോലും കഴിഞ്ഞില്ല. അങ്ങനെ അവന്‍ ദൈവവചനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍, പൗലോസിന്‍റെ ലേഖനങ്ങള്‍ അവന്‍റെ ചങ്ങാതിയായ തെര്‍ത്ത്യൂസിനാല്‍ എഴുതപ്പെട്ടു. ശാരീരികമായും ക്ഷീണിതനായിരുന്നിട്ടും, ആത്മാവിനെ അനുസരിച്ച് നടക്കാന്‍ കഴിഞ്ഞതില്‍ അവന്‍ സന്തുഷ്ടനായിരുന്നു. അവന്‍ പറഞ്ഞു, "അതുകൊണ്ട് ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമെയുള്ളവന്‍ നാള്‍ക്കു നാള്‍ പുതുക്കം പ്രാപിക്കുന്നു." (2 കൊരിന്ത്യര്‍ 4 :16)
ആത്മാവിനെ അനുസരിച്ച് നടക്കുന്ന തരത്തിലുള്ള ജനങ്ങളാകാന്‍ പൗലോസ് നമ്മെ ഉപദേശിക്കുന്നു. അവന്‍ പറയുന്നു, "ആത്മാവിനെ അനുസരിച്ച് നടക്കുക എന്നത് സുവിശേഷത്തിനായി ജീവിക്കുക എന്നതിനെ അര്‍ത്ഥമാക്കുന്നു." ആത്മാവിനെ അനുസരിച്ച് നടക്കുക എന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നീയും ഞാനും മനസ്സില്‍ വഹിക്കണം. ദുരഭിമാനത്തിന്‍റെ ഉപാധികളെ നമ്മള്‍ പിന്‍തുടരാതിരിക്കുകയും പകരം സുവിശേഷത്തെ സേവിക്കുന്നതിനായി ജിവിക്കുകയും വേണം തുടര്‍ന്നുള്ള ജീവിതത്തില്‍ വിശ്വാസത്തിലൂടെ നമുക്ക് ആത്മാവിനെ അനുസരിച്ച് നടക്കാം.
ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ, യഥാര്‍ത്ഥ ആത്മാവ് നമ്മുടെ ഹൃദയത്തിലാണ്. സുവിശേഷത്തിനനുസരിച്ച് നമ്മള്‍ പ്രാര്‍ത്ഥിക്കുമെങ്കില്‍ ദൈവം സസന്തോഷം ഉത്തരം പറയും. ആത്മാവിന്‍റെ ഫലത്തെ വഹിക്കുക എന്നത് ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനേയും അതിനെ പാപവിമുക്തനാക്കുന്നതിനേയും അര്‍ത്ഥമാക്കുന്നു. നീ ആത്മാവിനെ അനുസരിച്ച് നടക്കുകയും സുവിശേഷത്തിനായി ജീവിക്കുകയും ചെയ്യുമ്പോള്‍, ആത്മാവിന്‍റെ ഫലമായ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവയെ വഹിക്കാന്‍ നിനക്ക് കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രഘോഷിക്കുന്നതിനായി, നമ്മള്‍ സഹിക്കുകയും, ക്ഷമയുള്ളവരായി നിലകൊള്ളുകയും, ദയ ശീലിക്കുകയും, നശിക്കുന്നവര്‍ക്കായി നന്മ ചെയ്യുകയും വേണം.
പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിന് കാരണമായ സുവിശേഷത്തെ പ്രഘോഷിക്കുകയും നശിച്ച ആത്മാക്കളെ നന്മയിലൂടെ രക്ഷിക്കുകയും ചെയ്യുന്നവര്‍ക്കായി ആത്മാവിന്‍റെ ഫലങ്ങള്‍ വഹിക്കപ്പെടുന്നു. ഇതാണ് ആത്മാവിന്‍റെ ഫലങ്ങളെ വഹിക്കുന്നതിനും ആത്മാവിനെ അനുസരിച്ച് നടക്കുന്നതിനുമായി നല്കപ്പെട്ടിരിക്കുന്നത്.