(എഫെസ്യര്‍ 5:6-18)
“വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു. നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുത്. മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു. കര്‍ത്താവിന് പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ട് വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍. സകല സല്‍ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍റെ ഫലം. ഇരുട്ടിന്‍റെ നിഷ്ഫല പ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവര്‍ ഗുഢമായി ചെയ്യുന്നതു പറവാന്‍പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ച് വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ അതുകൊണ്ടു `ഉറങ്ങുന്നവനേ, ഉണര്‍ന്ന് മരിച്ചവരുടെ ഇടയില്‍ നിന്ന് എഴുന്നേല്ക്ക; എന്നാല്‍ ക്രിസ്തു നിന്‍റെ മേല്‍ പ്രകാശിക്കും` എന്ന് ചൊല്ലുന്നു. ആകയാല്‍ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍. ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍. ബുദ്ധിഹീനരാകാതെ കര്‍ത്താവിന്‍റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്‍വിന്‍. വീഞ്ഞു കുടിച്ചു മത്തരാകരുതു അതിനാല്‍ ദുര്‍നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി നടപ്പിന്‍.”
നമ്മുടെ ജീവിതത്തെ പരിശുദ്ധാത്മാവ് നിറഞ്ഞതായി നിലനിര്‍ത്തുന്നതിന് നമ്മള്‍ എന്താണ് ചെയ്യേണ്ടത്?
നമ്മള്‍ നമ്മെത്തന്നെ പരിത്യജിക്കുകയും, കുരിശിനെ ധരിക്കുകയും, നമ്മുടെ ദുഷിച്ച ചിന്തകളെ നിരാകരിക്കുകയും, സുവിശേഷത്തെ പ്രഘോഷിക്കുന്നതിന് വേണ്ടി നമ്മെത്തന്നെ സമര്‍പ്പിക്കുകയും വേണം
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നിലനിര്‍ത്തുന്നതിന് വേണ്ടി സുവിശേഷത്തെ പ്രഘോഷിക്കുന്നതിനായി നമ്മള്‍ നമ്മെത്തന്നെ സമര്‍പ്പിക്കണം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിനായി ആദ്യമായി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതിന് വേണ്ടിയുള്ള അനുഗ്രഹത്തെ നമ്മള്‍ പ്രാപിക്കണം. പരിശുദ്ധാത്മനിവാസത്തെ ലഭിക്കുന്നതിനായി ഈ തരത്തിലുള്ള വിശ്വാസം നമുക്കുണ്ടായിരിക്കണം, അതായത്, ദൈവം നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കണം. ഈ വിശ്വാസത്തെ ലഭിക്കുന്നതിലൂടെ, പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നതിനായുള്ള അനുഗ്രഹത്തെ നമ്മള്‍ പ്രാപിക്കും.
പരിശുദ്ധാത്മനിവാസത്തെ പ്രാപിച്ചിട്ടുള്ളവര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷേ എന്തുകൊണ്ട് അവരില്‍ ചിലര്‍ക്ക് ഈ ജീവിതം നയിക്കുന്നതിനായി കഴിയുന്നില്ല? അവരുടേതായ പ്രശ്നങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ക്ക് മീതെ പ്രാധാന്യം നേടുന്നു എന്നതാണ് കാരണം, അതായത് അവനോടൊപ്പം നടക്കുന്നതിന് അവര്‍ക്ക് കഴിയുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് വേണ്ടി, നമ്മള്‍ ദൈവവചനങ്ങളെ മനസ്സിലാക്കുകയും അവയില്‍ വിശ്വസിക്കുകയും വേണം. ആദ്യമായി, ഏതു തരത്തിലുള്ള ജീവിതവും വിശ്വാസവുമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത് എന്ന് കണ്ടെത്തുന്നതിനായി നമുക്ക് ബൈബിളില്‍ നോക്കാം.
എന്താണ് പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം നയിക്കുന്നതിന് ചില ജനങ്ങള്‍ക്ക് കഴിയാത്തതിന്‍റെ കാരണം?
ആദ്യമായി അവര്‍ക്ക് അവരെത്തന്നെ പരിത്യജിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന് നമുക്ക് പറയാം. തന്നെത്താന്‍ പരിത്യജിക്കുന്നവര്‍ക്ക് മാത്രമേ കര്‍ത്താവിനോടൊത്ത് നടക്കുന്നതിന് കഴിയുന്നുള്ളൂ എന്ന് ബൈബിളില്‍ പറയുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം ഒരുവന്‍റെ സ്വന്തം ശക്തിയിലൂടെ നിറവേറുന്നതിന് സാധ്യമല്ലാത്തിനാല്‍ തന്നെത്താന്‍ പരിത്യജിക്കുന്നതിന് വേണ്ടി പരിശുദ്ധാത്മ നിവാസത്തിന്‍റെ വിശ്വാസം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം. പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചിട്ടുള്ളവര്‍ക്ക് പോലും, ദൈവരാജ്യത്തെക്കുറിച്ചുള്ള ചില ഉത്കണ്ഠകളെ കൂടാതെ തന്നെത്താന്‍ പരിത്യജിക്കുന്നതിന് പ്രയാസമാകുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതത്തിന് വേണ്ടി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മള്‍ സേവിക്കണം. എങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് തന്നെത്താന്‍ പരിത്യജിക്കുന്നതിനും നീതിയുടെ വേലക്കാരനായി ജീവിക്കുന്നതിനും കഴിയുന്നുള്ളൂ.
മത്തായി 16:24-26 ല്‍ പറയുന്നു, `പിന്നെ യേശു ശിഷ്യന്‍മാരോടു പറഞ്ഞതു. ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്‍റെ കുരിശും എടുത്തു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും, എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവിനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും. ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അല്ല, തന്‍റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും.?`
വീണ്ടും ജനിച്ച ചില ജനങ്ങള്‍ക്ക് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് കഴിയാത്തതിന്‍റെ കാരണം അവരുടെ ജഡത്തിന്‍റെ മോഹങ്ങളെ നിരാകരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചിട്ടുള്ള ജനങ്ങള്‍ക്ക് പോലും അവരുടെ ജഡ മോഹങ്ങളെ ത്യജിക്കുമെങ്കില്‍ മാത്രമേ പരിശുദ്ധാത്മാവിനെ പിന്‍തുടരുന്നതിന് കഴിയുന്നുള്ളൂ. കര്‍ത്താവിനെ പിന്‍തുടരുന്നതിന് വേണ്ടി നമ്മള്‍ ത്യജിക്കേണ്ടതായ ജഡജീവിതത്തിന്‍റെ പല വശങ്ങളുമുണ്ട്. കര്‍ത്താവ് പറഞ്ഞു `തന്നെത്താന്‍ ത്യജിച്ചു തന്‍റെ കുരിശും എടുത്തു, എന്നെ അനുഗമിക്കട്ടെ.`
സുഖാസക്തിയുള്ള മനസ്സ് മരണമാകുന്നു, പക്ഷേ! ആദ്ധ്യാത്മീകമായുള്ള മനസ്സ് ജീവിതവും സമാധാനവും ആകുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുന്നതിനായി ഇച്ഛിക്കുന്ന ജനങ്ങള്‍ ജഡജീവിതത്തെ പരിത്യജിക്കണം. ഈ പരിത്യാഗത്തിന് തുനിയുന്നവര്‍ക്ക് മാത്രമേ പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം നിലനിര്‍ത്തുന്നതിന് കഴിയുന്നുള്ളൂ. പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണതയുടെ സത്യമാണിത്.
ഏതിനെ പിന്‍തുടരാനാണ് നീ ഇച്ഛിക്കുന്നത്, കര്‍ത്താവിനെയോ അഥവാ ലോകത്തെയോ? നിന്‍റെ ഇഷ്ടത്തിനനുസരിച്ച്, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം അഥവാ മോഹത്തിന്‍റെ ജീവിതവും നിന്‍റെതാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിനായി യഥാര്‍ത്ഥത്തില്‍ നീ ഇച്ഛിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നിന്‍റേതാണ്. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മളെ രക്ഷിക്കുകയും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ നമുക്ക് ദാനം നല്‍കുകയും ചെയ്തു. പക്ഷേ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്. അതായത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം ദൈവം വിധിച്ചിട്ടുള്ളതോ മുന്‍കൂട്ടി വിധിക്കപ്പെട്ടതോ അല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മുടെ ഇച്ഛകളെ മാത്രമേ പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം ആശ്രയിക്കുന്നുള്ളൂ.
പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം നയിക്കുന്നതിനുള്ള ഇച്ഛ നിനക്ക് ഉണ്ടായിരിക്കണം
പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം നയിക്കുന്നതിനുള്ള ഇച്ഛ നിനക്കുണ്ടെങ്കില്‍, ദൈവം അതിന് അനുവദിക്കും. അവന്‍ നിന്നെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. പക്ഷേ നീ അത് ഇച്ഛിക്കുന്നില്ലെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതത്തെ നീ കൈവെടിയണം.
നിന്‍റെ ഇച്ഛയിലൂടെയല്ല വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിന് നിനക്ക് കഴിയുകയുള്ളൂ. പക്ഷേ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതത്തെ നിലനിര്‍ത്തുകയും നയിക്കുകയും ചെയ്യുകയെന്നത് പൂര്‍ണ്ണമായും നിന്‍റെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നു.
അതിനാല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നീ ഇച്ഛിക്കുന്നുണ്ടെങ്കില്‍ നിന്‍റെ സ്വന്തം ഇച്ഛയെ പരിശോധിക്കുകയും ദൈവസഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും വേണം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇച്ഛിക്കുന്നുണ്ടെങ്കില്‍ ദൈവം നമ്മളെ അനുഗ്രഹിക്കുകയും നമ്മുടെ അനുഗ്രഹങ്ങളെ നിറവേറ്റുകയും ചെയ്യും. പക്ഷേ നമ്മുടെ ലക്ഷ്യം കൈവരുത്തുന്നതിനായി, ജഡത്തിന്‍റെ മോഹങ്ങളെ നമ്മള്‍ നിഷേധിക്കണം.
രണ്ടാമതായി, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് വേണ്ടി നമ്മള്‍ നമ്മുടെ സ്വന്തം കുരിശുകളെ സഹിക്കണം. പ്രയാസമേറിയ സന്ദര്‍ഭങ്ങളില്‍ പോലും നമ്മള്‍ ദൈവത്തിന്‍റെ ഇച്ഛയ്ക്കനുസരിച്ച് ജീവിക്കുകയും നടക്കുകയും വേണം. ഇതിലൂടെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ നീതിബോധമുള്ള ജീവിതം നയിക്കുക എന്നര്‍ത്ഥമാക്കുന്നു.
മൂന്നാമതായി, കര്‍ത്താവ് പറഞ്ഞു, `ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും. ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അല്ല, തന്‍റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?` കര്‍ത്താവിനെ പിന്‍തുടരുന്നത് നമ്മുടെ ജീവിതത്തിന് ഉചിതമാണെന്ന് ഇത് അര്‍ത്ഥമാക്കുന്നു. വാസ്തവത്തില്‍, നമ്മള്‍ അവനെ പിന്‍തുടരുമെങ്കില്‍, നമ്മുടെ ആത്മാവും ജഡവും അഭിവൃദ്ധിപ്പെടും, പക്ഷേ നമ്മള്‍ അവനെ പിന്‍തുടരാതിരിക്കുകയും നമ്മുടെ ഇഷ്ടത്തിന് ജീവിതം നയിക്കുകയും ചെയ്താല്‍ നമ്മുടെ ആത്മാവും ജഡവും നശിക്കും.
എന്തുകൊണ്ട് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് നമുക്ക് കഴിയുന്നില്ല? ജഡത്തിന്‍റെ മോഹങ്ങളെപ്പോലുള്ള ചിന്തകളെ നമ്മള്‍ നിഷേധിക്കുന്നില്ലെന്നതാണ് കാരണം. നമ്മള്‍ യേശുവിനെ പിന്‍തുടരുമ്പോള്‍, ആത്മാവ് നമ്മുടെ ഉള്ളിലുള്ള വ്യക്തിത്വത്തെ ബലപ്പെടുത്തുകയും അതിനാല്‍ വലിയ ശക്തിയോടു കൂടി നമ്മളെ നയിക്കുന്നതിനും അവന് കഴിയുന്നു.
എഫെസ്യര്‍ 5:11-13 ല്‍ ഇത് പറയുന്നു. `ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടതു. അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.` ഇരുട്ടിന്‍റെ നിഷ്ഫല പ്രവൃത്തികളില്‍ ക്രിസ്ത്യാനികള്‍ കുട്ടാളികള്‍ ആകരുത്. മറിച്ച് ഇരുട്ടിന്‍റെ നിഷ്ഫല പ്രവൃത്തികളില്‍ നമ്മള്‍ നമ്മുടെതന്നെ ഇഷ്ടത്തിന് വഴങ്ങുമ്പോള്‍ അവയെ ശസിക്കുന്നതിനായി ദൈവം നമ്മോട് പറയുന്നു. നമ്മുടേതായിട്ടുള്ള ഇരുട്ടിന്‍റെ പ്രവൃത്തികളെ നമ്മള്‍ കുറ്റപ്പെടുത്തണം, അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും.
ആര്‍ക്കാണ് ഇത്തരം ലജ്ജാവഹമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനും ശാസിക്കുന്നതിനും യോഗ്യതയുള്ളത്? മറ്റുള്ളവര്‍ക്കാണെങ്കില്‍ നിന്‍റെ സഹോദരന്‍മാര്‍ക്കോ അല്ലെങ്കില്‍ സഹോദരിമാര്‍ക്കോ ദൈവത്തിന്‍റെ വേലക്കാര്‍ക്കോ അവയെ ശാസിക്കാന്‍ കഴിയുന്നില്ല, നീ സ്വന്തമായി അവയെ ശാസിക്കണം. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിച്ചത്താല്‍ ബോധം വരുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നന്‍മ നിറഞ്ഞ നമ്മുടെ പ്രവൃത്തികള്‍ നീതിബോധമില്ലാത്തവയായി നമ്മള്‍ സമ്മതിച്ചു കൊടുക്കണം, നമ്മളിലൂടെയോ അല്ലെങ്കില്‍ നമ്മുടെ മാര്‍ഗ്ഗദര്‍ശകനിലൂടെയോ ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളെ ശാസിക്കുന്നതിന് പരിശുദ്ധാത്മാവിനാല്‍ നമ്മള്‍ നയിക്കപ്പെടണം.
ഈ ലോകത്തില്‍ ശാസിക്കപ്പെട്ട എല്ലാ കാര്യങ്ങളും വെളിച്ചത്തില്‍ വരുമ്പോള്‍ തന്നെ അവസാനിക്കുന്നു, പക്ഷേ ദൈവലോകത്തില്‍, അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ. നമ്മള്‍ പരിപൂര്‍ണ്ണതയില്‍ നിന്നും അകലെയായതിനാല്‍, ഈ ലോകത്തില്‍ ബോധമില്ലാതെ പല പാപങ്ങളും നമ്മള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ദൈവവചനങ്ങളുടെ വെളിച്ചത്തെ നമ്മളില്‍ത്തന്നെ ചൊരിയുമ്പോള്‍, ചില പാപങ്ങളെക്കുറിച്ച് നമ്മള്‍ ബോധമുള്ളവരാകുകയും അവയെ അംഗീകരിക്കുവാന്‍ പ്രാപ്തിയുള്ളവരായിത്തീരുകയും ചെയ്യുന്നു. അപ്രകാരം നമ്മള്‍ ദൈവത്തോട് ശാശ്വതമായ നന്ദിയുള്ളവരായിത്തീരുന്നു.
നമ്മുടെ എല്ലാ പാപങ്ങളെയും അനീതികളെയും യേശു എടുത്തുകളഞ്ഞുകൊണ്ട് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടപ്പോള്‍ എല്ലാ ദൈവനീതിയും നിറവേറ്റപ്പെട്ടതിലൂടെ, ദൈവനീതിയില്‍കൂടി വെളിച്ചത്താല്‍ ബോധം വരുന്നതിന് നമ്മള്‍ പ്രാപ്തരാകുന്നു. യോഹന്നാനാല്‍ അവന്‍ സ്നാനപ്പെട്ടപ്പോള്‍ മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടിയ കോടിക്കണക്കിന് പാപങ്ങള്‍ യേശുവിലേയ്ക്ക് ചെലുത്തപ്പെട്ടു. ലോകത്തിലെ പാപങ്ങളെ എടുത്തുകളഞ്ഞ അവന്‍ ദൈവത്തിന്‍റെ കുഞ്ഞാടാകുന്നു, അവരുടെ ന്യായവിധി സഹിക്കുന്നതിനായി കുരിശില്‍ മരിച്ചു, ഉയിര്‍ത്തെഴുന്നേല്ക്കപ്പെടുകയും ചെയ്തു. യേശു മനുഷ്യവര്‍ഗ്ഗത്തിന് പാപക്ഷമ നല്‍കുകയും `നിവൃത്തിയായി` (യോഹന്നാന്‍ 19:30) എന്ന് പറയുകയും ചെയ്തപ്പോള്‍ എല്ലാ മനുഷ്യവര്‍ഗ്ഗവും രക്ഷിക്കപ്പെട്ടു. യേശു ക്രിസ്തുവിന്‍റെ പ്രവൃത്തികളിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നമ്മള്‍ വിശുദ്ധന്‍മാരായി തീര്‍ന്നു. നമുക്ക് പാപക്ഷമ നല്‍കപ്പെട്ടതിനാല്‍ വെളിച്ചത്തിലേയ്ക്ക് വീണ്ടും വരുന്നതിനും നീതിപൂര്‍വ്വം ദൈവത്തെ പിന്‍തുടരുന്നതിനും കഴിയുന്നു.
സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വാന്‍ ദൈവം നമ്മോട് പറഞ്ഞു
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് നമ്മള്‍ ഇച്ഛിക്കുന്നുണ്ടെങ്കില്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വാന്‍ പൗലോസ് പറഞ്ഞു. എഫെസ്യര്‍ 5:16-17 ല്‍ പറയുന്നു. `ഇതു ദുഷ്ക്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍ ബുദ്ധിഹീനരാകാതെ കര്‍ത്താവിന്‍റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്‍വിന്‍.` പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് നമ്മള്‍ ഇച്ഛിക്കുന്നുണ്ടെങ്കില്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ട് ബുദ്ധിഹീനരാകാതിരിക്കണം. നമ്മള്‍ കര്‍ത്താവിന്‍റെ ഇഷ്ടം ഗ്രഹിക്കുകയും അത് ചെയ്യുകയും വേണം. ഏതിനാണ് അധികം മൂല്യമെന്ന് നമ്മള്‍ തീരുമാനിക്കണം. നമ്മുടെ ജഡത്തോട് വിശ്വാസമുള്ള ജീവിതമോ അതോ ദൈവത്തിന് സമര്‍പ്പിച്ച ജീവിതമോ?
നമ്മള്‍ വീണ്ടും ജനിച്ചതിന് ശേഷം, പരിശുദ്ധാത്മാവ് നമുക്കുള്ളില്‍ വസിക്കുന്നു. നമ്മള്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കുമെങ്കില്‍ കര്‍ത്താവ് നമ്മുടെ യജമാനനും രാജാവുമാണെന്ന് അത് അര്‍ത്ഥമാക്കുന്നു. അവന്‍ മാത്രമാണ് നമ്മുടെ രക്ഷകനും. നാം അവനെ സമ്പൂര്‍ണ്ണമായും നമ്മുടെ ദൈവമായി പരിഗണിക്കണം. അവന്‍ നമ്മുടെ ഏക യജമാനനാണ്. എന്നെ സൃഷ്ടിച്ചവനും എനിക്കു പാപക്ഷമ നല്‍കിയവനും എന്നെ അനുഗ്രഹിച്ചവനുമായ യജമാനനാണ് അവന്‍. എന്‍റെ ജീവിതത്തിനും മരണത്തിനും അനുഗ്രഹത്തിനും ശാപവചനങ്ങള്‍ക്കും ആധിപത്യമുള്ള രാജാവാണ് അവന്‍. കര്‍ത്താവ് യജമാനനും ദൈവവുമാണെന്ന് നമ്മള്‍ സ്വയം പരിഗണിക്കുകയും നമ്മുടെ ജീവിതത്തിലുടനീളം നാം അവനെ അനുസരിക്കുകയും വേണം.
ഫിലിപ്പിയര്‍ 2:5-11 ല്‍ എന്താണ് പറയുന്നതെന്ന് നമുക്ക് കാണാം. `ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു. വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിനും മേലായ നാമം നല്‍കി; അങ്ങനെ യേശുവിന്‍റെ നാമത്തിങ്കല്‍ സ്വര്‍ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കര്‍ത്താവ്` എന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടിവരും.
"ഇതേ ഭാവം തന്നെ നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ" എന്ന് പൗലൊസ് പറഞ്ഞു. യേശുക്രിസ്തുവിന്‍റെ ഹൃദയത്തെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്. സൃഷ്ടാവാം ദൈവമായ, തന്‍റെ പിതാവിന്‍റെ ഹിതമനുസരിച്ച് തന്‍റെ ജനത്തെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി ഈ ലോകത്തിലേക്കു വന്ന യേശുവിനെക്കുറിച്ചാണ് "ഇതേ ഭാവം" എന്ന് പൗലൊസ് പറഞ്ഞത്. കര്‍ത്താവ് ഈ ലോകത്തിലേക്കു വരികയും യോഹന്നാനാലുള്ള തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളെയും ചുമക്കുകയും ചെയ്തു. അവന്‍ ക്രൂശില്‍ മരിച്ചപ്പോള്‍ ലോകത്തിലെ പാപങ്ങള്‍ അവനോടൊപ്പം ഉډൂലനാശം ചെയ്യപ്പെട്ടു. തുടര്‍ന്ന്, അവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നമ്മുടെ രക്ഷകനായി തീരുകയും ചെയ്തു.
സ്രഷ്ടാവായ യേശു ക്രിസ്തു ഈ ലോകത്തിലേയ്ക്ക് വന്നത് നമ്മെ രക്ഷിക്കാനായിരുന്നു. തന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള രക്തത്തിലൂടെയും അവന്‍ നമ്മോടുള്ള സ്നേഹം കാണിച്ചു. എല്ലാ സൃഷ്ടികളും അവന് മുന്‍പില്‍ മുട്ടുകുത്തുകയും സൃഷ്ടാവായിരുന്നിട്ടും ഒരു സൃഷ്ടിയായി സ്വയം താഴ്ന്നതിലൂടെ നമുക്ക് പാപക്ഷമ നല്‍കിയ അവന്‍റെ സ്നേഹത്തെ നമ്മള്‍ വിലമതിക്കുകയും വേണം. അതു കൊണ്ട് അവന്‍ തങ്ങളുടെ യഥാര്‍ത്ഥ രക്ഷകനാണെന്ന് സകലസൃഷ്ടികളും ഏറ്റുപറയണം. അവന്‍ സകല സൃഷ്ടികളുടെയും കര്‍ത്താവ് മാത്രമല്ല പക്ഷേ നമ്മോടുള്ള പരമാവധി നീതിയുടെയും കര്‍ത്താവാണെന്ന് നാം ഏറ്റുപറയുന്നതിന് അവന്‍ കാരണക്കാരനായി.
ദൈവത്തില്‍ വിശ്വസിക്കുന്നവരും പരിശുദ്ധാത്മാവിന്‍റെ നിവാസം ലഭിച്ചിട്ടുള്ളവരുമായ നമ്മള്‍, `എന്‍റെ യഥാര്‍ത്ഥ യജമാനന്‍ ദൈവം മാത്ര`മാണെന്ന് വിശ്വസിക്കുകയും നമ്മുടെ ഹൃദയത്തില്‍ യേശു ക്രിസ്തുവിന്‍റെ സ്നേഹം ഉണ്ടായിരിക്കുകയും വേണം. നമ്മുടെ യജമാനന്‍ നാമല്ല പക്ഷേ നമ്മെ സൃഷ്ടിച്ചവനും എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചവനുമായ യേശു ക്രിസ്തുവാണെന്നുമുള്ള വിശ്വാസം നമുക്കുണ്ടായിരിക്കണം. അനുഗ്രഹീതമായ പുതിയ ജീവിതം നയിക്കുന്നതിന് കാരണക്കാരനായ യജമാനനാണ് അവനെന്നും നമുക്ക് വേണ്ടി സകലതും സജ്ജമാക്കുകയും നമുക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നുള്ള വിശ്വാസവും നമുക്കുണ്ടായിരിക്കണം.
വീണ്ടും ജനിച്ചതിന് ശേഷം യജമാനന്‍മാരെ കൈമാറുന്നതിനായി ഇച്ഛിക്കാത്ത പല ജനങ്ങളുമുണ്ട്. അവരുടെ യജമാനന്‍മാര്‍ അവര്‍ തന്നെയെന്ന് ശഠിക്കുന്ന പലരും പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചിട്ടുള്ളവരിലുമുണ്ട്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം ദൈവത്തെ പിന്‍തുടരുന്ന ജീവിതമാണ്. ഇത്തരത്തിലുള്ള ജീവിതം ഒരു നാളില്‍ ആര്‍ജ്ജിക്കാവുന്നതല്ല. പക്ഷേ നമ്മുടെ ജീവിതത്തിന്‍റെ യജമാനന്‍ യേശുവാണെന്നും നമ്മെയും ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളെയും സഷ്ടിച്ചത് അവനാണെന്നും വിശ്വസിക്കുമ്പോള്‍ അത് സാധ്യമാകുന്നു. നമ്മുടെ കര്‍ത്താവും, യജമാനനും ദൈവവും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചവനും സ്വര്‍ഗ്ഗരാജ്യത്തില്‍ നമുക്ക് നിത്യ ജീവന്‍ തന്നവനുമായ യേശുവിനെ സേവിക്കുന്നതിനുള്ള വിശ്വാസം നമുക്കുണ്ടായിരിക്കണം.
നാം സത്യത്തെ നമ്മുടെ മനസ്സില്‍ വഹിക്കണം. പല ജനങ്ങളും അവരുടെ തന്നെ യജമാനന്‍മാരായി ജീവിക്കുന്നു. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ആധിപത്യം ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. പക്ഷേ യജമാനന്‍മാരെ മാറ്റുന്നതിനുള്ള സമയം ഇപ്പോഴാണ്. നാം ഇപ്പോള്‍ ദൈവത്തെ മനസ്സിലാക്കിയവരായിത്തീര്‍ന്നു. അതുകൊണ്ട് നമ്മുടെ അത്യന്താപേക്ഷിതമായ യജമാനന്‍ കര്‍ത്താവാണ്
നമ്മുടെയെല്ലാം ഹൃദയത്തില്‍ പാപമുണ്ടാകുകയും നമ്മുടെ തെറ്റായ പ്രവൃത്തി മൂലം നരകത്തിലേയ്ക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നാം ദൈവത്തെ കണ്ടെത്തി. ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു എന്തെന്നാല്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ എല്ലാ പാപങ്ങളെയും എടുത്തുകളയുന്നതിന് വേണ്ടി അവന്‍ ഈ ലോകത്തിലേയ്ക്ക് വരികയും നമ്മുടെ യഥാഥത്ഥ രക്ഷകനാകുന്നതിനായി കുരിശില്‍ മരിക്കുകയും ചെയ്തു. ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ എല്ലാപാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടു. അതായത്, നാം പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചു.
ബൈബിള്‍ പറയുന്നു. `ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല.` (റോമര്‍ 8:9) അവന്‍റെ പാപമോചനം അതായത് പരിശുദ്ധാത്മനിവാസം നാം സ്വീകരിച്ചപ്പോള്‍ നമ്മള്‍ ദൈവത്തിന്‍റെ സന്തതികളായിത്തീര്‍ന്നു. പരിശുദ്ധാത്മാവ് നമുക്ക് ദൈവമാകുകയും പരിശുദ്ധാത്മാവിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ദൈവനീതിയില്‍ കൂടി നമ്മള്‍ നടക്കുകയും വേണം. അങ്ങനെ ജീവിക്കുന്നതിന് നമ്മളിലുള്ള ആധിപത്യത്തെ നാം ഉപേക്ഷിക്കണം. നാം യേശുവിനെ സന്ധിക്കുകയും അവനാല്‍ രക്ഷിക്കപ്പെടുകയും ചെയ്തതിന് ശേഷം നമ്മള്‍ അവനെ നമ്മുടെ ഒരേയൊരു യജമാനനാക്കണം.
നമ്മുടെ ഹൃദയത്തിലെ കിരീടങ്ങളെ നമ്മള്‍ യേശുവിനെ ഏല്പിക്കണം
നമ്മുടെ ജീവിതത്തിലെ യജമാനന്‍മാരായി നമ്മെത്തന്നെ പരിഗണിക്കുമെങ്കില്‍ കര്‍ത്താവിനെ പിന്‍തുടരാന്‍ നമുക്ക് കഴിയില്ല. അവനെ സേവിക്കുന്നതിനായി ദൈവം ആജ്ഞാപിക്കുമ്പോള്‍ നാം നമ്മുടെ യജമാനന്‍മാരല്ലെങ്കില്‍ അമാന്തിക്കാതെ അതെ എന്ന് പറയും. അല്ലെങ്കില്‍, `എന്തിനാണ് നിനക്ക് വേണ്ടി ഞാന്‍ അത് ചെയ്യുന്നത്` എന്ന് നാം പറയും. സ്വയം തന്‍റെ യജമാനനായ വ്യക്തി `അവന്‍ ഇച്ഛിക്കുന്നത് ഒരു സഹായമായി ചെയ്യുന്നതിന് അവന്‍ എന്നോട് യാചിക്കട്ടെ` എന്ന് ചിന്തിച്ചുകൊണ്ട് ദൈവം ഇച്ഛിക്കുന്നത് ചെയ്യുന്നതിന് വിസമ്മതിക്കുന്നു. അങ്ങനെയുള്ളവന്, ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അലസവും ശല്യവുമായ വചനങ്ങളാകുന്നു.
പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിന് വേണ്ടി അവന്‍റെ ആജ്ഞ നാം അനുസരിക്കണം. കശാപ്പുശാലയില്‍ കാലം കഴിച്ചു കൂട്ടുന്ന പശുക്കളാകാന്‍ നമുക്ക് കഴിയില്ല, പകരമായി ദൈവത്തെ പിന്‍തുടരുന്നതിന് നമ്മള്‍ സന്നദ്ധരാകണം. നമ്മുടെ രക്ഷകനും, നീതിയുടെ പാതയിലേയ്ക്ക് നമ്മെ നയിക്കുന്നവനുമായ ദൈവത്തെ നമ്മള്‍ പിന്‍തുടരണം. നമ്മെ രക്ഷയാല്‍ അനുഗ്രഹീതരാക്കിയ കര്‍ത്താവാണ് ദൈവം. നാം നമ്മുടെ യജമാനനായി അവനെ സേവിക്കുകയും അവന്‍റെ പ്രമാണങ്ങളെ അനുഷ്ഠിക്കുകയും ചെയ്യുകയാണെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിന് നമുക്ക് കഴിയും. നീയും നിന്‍റെ കുടുംബാംഗങ്ങളും നിങ്ങളുടെ ആധിപത്യം യേശുവിനെ ഏല്പിക്കുകയും എല്ലാത്തിനും മീതെ അവനെ സ്ഥാപിക്കുകയും ചെയ്യുകയാണെങ്കില്‍ നിനക്ക് നിന്‍റെ ജീവിതത്തില്‍ ദൈവകൃപയും അനുഗ്രഹവും ഉണ്ടാകും.
ശക്തമായ കൊടുങ്കാറ്റിനെതിരെ തുഴഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യന് ശരിക്കും പിന്നിലായി യേശു നില്‍ക്കുന്നതുപോലെയുള്ള ചിത്രങ്ങള്‍ നീ കണ്ടിട്ടുണ്ടാകും. നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളെ നാം കൈകാര്യം ചെയ്യുകയും കര്‍ത്താവിന്‍റെ പ്രവൃത്തി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ടെന്ന് തോന്നുമ്പോള്‍, നമ്മെ നയിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവാണ്. നമ്മുടെ ജീവിതത്തിന് മേല്‍നോട്ടം വഹിക്കുന്നത് സര്‍വ്വശക്തിയുള്ള ദൈവമാണ്. അവന്‍ നമ്മെ രക്ഷിച്ചു. അവന്‍ സാത്താനില്‍ നിന്നും നമ്മെ കാക്കുകയും നമ്മ നയിക്കുകയും നമ്മുടെ ജീവിതത്തില്‍ ആധിപത്യം വഹിക്കുകയും ചെയ്യുന്നു.
അവന്‍ നമ്മുടെ യജമാനനായിത്തീര്‍ന്നതിനാല്‍ നമ്മളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നമ്മെ അനുഗ്രഹിക്കുന്നതിനും അവന് കഴിയുന്നു. പക്ഷെ നമ്മുടെ യജമാനനായി നാം അവനെ വകവച്ചില്ലെങ്കില്‍, അവന് ജോലി നിര്‍വ്വഹിക്കുന്നതിന് കഴിയില്ല. അവന്‍ വ്യക്തിത്വമുള്ള ദൈവമായതിനാല്‍ തന്‍റെ ഇച്ഛയെ അനുസരിക്കുന്നതിന് അവന്‍ നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവന്‍ സര്‍വ്വശക്തനായ ദൈവമാണെങ്കില്‍ത്തന്നെയും നമ്മുടെ യജമാനനായി അവനെ സേവിക്കുന്നതിന് നാം സന്നദ്ധരാകുകയും സഹായത്തിനായി യാചിക്കുകയും ചെയ്യാതിരുന്നാല്‍ അവന്‍ നമുക്ക് വേണ്ടി ഒന്നും ചെയ്യില്ല.
സകലവും അവന്‍റെ മേല്‍ ഇട്ടുകൊള്‍വിന്‍
സകലവും അവന്‍റെ മേല്‍ നാം ഇട്ടുകൊള്ളുന്നുവെങ്കില്‍ അവന് നമ്മളിലുള്ള ആധിപത്യം നിറവേറ്റാന്‍ കഴിയുന്നു. അവനെ സേവിക്കുകയും നമ്മുടെ യജമാനനായി അവനെ പരിഗണിക്കുകയും വേണം. നമ്മള്‍ പൂര്‍ണ്ണതയില്‍ നിന്നും അകലെയായതിനാല്‍ സകലവും അവന്‍റെ മേല്‍ ഇടുകയും എല്ലാ ഉത്തരവാദിത്തവും അവനിലേയ്ക്ക് വിട്ടുകൊടുക്കുകയും വേണം. ഒരു തവണ നമ്മുടെ കുടുംബങ്ങളെയും അന്നന്നുള്ള ജീവിതത്തെയും സകലതും അവന്‍റെ മേല്‍ ഇടുമ്പോള്‍ നാം ദൈവത്തില്‍ നിന്നും ജ്ഞാനം സ്വീകരിക്കുകയും അവന്‍ ഇച്ഛിക്കുന്നതുപോലെ ജീവിക്കുന്നതിനും ദൈവം നമുക്ക് നല്‍കിയ വിശ്വാസത്തോടും ശക്തിയോടും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും കഴിവുള്ളവരായിത്തീരുന്നു.
നമ്മുടെ പ്രശ്നങ്ങള്‍ നമ്മുടെ യജമാനന്‍റെയും പ്രശ്നങ്ങളായിത്തീരുന്നു, അതായത് നാം സര്‍വ്വശക്തിയുള്ള ദൈവമായ യേശുവിനെ പിന്‍തുടരുകയാണെങ്കില്‍ അവന്‍ നമുക്ക് വേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കും. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിനും അവനുള്ളില്‍ അധിവസിക്കുന്ന സമാധാനം ആസ്വദിക്കുന്നതിനും നമുക്ക് കഴിയും. വിശ്വാസമുള്ള ക്രിസ്ത്യാനികളായി നാം ദൈവത്തിന് മുന്നില്‍ മുട്ടുകുത്തുകയും, അവനെ നമ്മുടെ യജമാനനായി പരിഗണിക്കുകയും സേവിക്കുകയും വേണം.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് ഏത് തരത്തിലുള്ള വിശ്വാസമാണ് നമുക്ക് വേണ്ടത് എന്നതിനെ കുറിച്ച് ഫിലിപ്പിയര്‍ 3:3ല്‍ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. നാമല്ലോ പരിച്ചേദനക്കാര്‍ ദൈവത്തിന്‍റെ ആത്മാവു കൊണ്ട് ആരാധിക്കുകയും ക്രിസ്തു യേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. പരിഛേദനക്കാര്‍ എന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് ദൈവത്തിന്‍റെ ആത്മാവ് കൊണ്ട് ആരാധിക്കുന്നവരേയും ക്രിസ്തു യേശുവില്‍ പ്രശംസിക്കുന്നവരേയും ജഡത്തില്‍ ആശ്രയിക്കാത്തവരെയുമാണ്.
നമ്മുടെ ഹൃദയത്തിലുള്ള എല്ലാ പാപത്തേയും വിച്ഛേദിക്കുകയും യോഹന്നാനാല്‍ സ്നാനപ്പെട്ട യേശുക്രിസ്തുവിലേയ്ക്ക് അവയെ കടത്തിവിടുകയും ചെയ്യുന്നതിനെ പരിച്ഛേദനക്കാരായി ജീവിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നു. ആത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ ജീവിതം ആത്മാവിന് കടപ്പെട്ടിരിക്കുന്നു. അവര്‍ ദൈവത്തെ സേവിക്കുകയും `ഈ ആനന്ദപ്രദമായ ജീവിതം നയിക്കുന്നതിന് യേശു എന്നെ സ്വാധീനിച്ചു. അവന്‍ എന്നെ നീതിമാനാക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്തു. അവനെ സേവിക്കുന്നതിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും അവന്‍ എനിക്ക് നല്‍കി.` നമ്മള്‍ ഇത്തരത്തില്‍ ജീവിക്കുകയാണ് വേണ്ടത്. ഇതാണ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം. പൗലൊസ് പറഞ്ഞു, ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്വിന്‍ (1 കൊരിന്ത്യര്‍ 10:31).
ഫിലിപ്പിയര്‍ 3:13-14ല്‍ പറയുന്നു `സഹോദരന്‍മാരേ ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാന്‍ ചെയ്യുന്നു. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിനു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടുന്നു.` പിമ്പിലുള്ളതു മറക്കുന്നതിനും മുമ്പിലുള്ളതിന് പ്രാപിക്കുന്നതിനും ദൈവം നമ്മോടുപറഞ്ഞു. നാം നമ്മുടെ ലാക്കിലേയ്ക്ക് ഓടണം. നമ്മുടെ നീതിപരമായ പ്രവൃത്തികളെയോ തെറ്റായ പ്രവൃത്തികളെയോ കൂട്ടാതെ നമുക്ക് പിമ്പിലുള്ള കാര്യങ്ങളെ നാം മറക്കുകയും മുമ്പിലുള്ളതിനെ പ്രാപിക്കുന്നതിനായി നമ്മുടെ ലാക്കിലേയ്ക്ക് ഓടുകയും വേണം. അവനില്‍ വിശ്വസിക്കുന്നതിലൂടെ യേശു ക്രിസ്തുവിനെ വഹിച്ചുകൊണ്ട് അവന്‍റെ ഇച്ഛയെ സേവിക്കുകയാണ് ഈ ലാക്ക്.
നാം പൂര്‍ണ്ണതയില്‍ നിന്നും അകലെയാണ്, അതുകൊണ്ട് ജഡത്തിന്‍റെ മോഹം നാം അനുഭവിക്കുമ്പോള്‍ നമ്മള്‍ പരാജയപ്പെടുന്നതിനുള്ള പ്രവണതയുണ്ട്. എങ്കിലും ദൈവത്തെ ദര്‍ശിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ എല്ലാ അസ്ഥിരതകളെയും അന്യായങ്ങളെയും വകതിരിയുന്നതിന് നമുക്ക് കഴിയും. യേശു ക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ എല്ലാ പാപങ്ങളും അവനിലേയ്ക്ക് ചെലുത്തപ്പെട്ടു. ഉയിര്‍ത്തെഴുന്നേല്‍പിലൂടെ അവന്‍ നമ്മുടെ രക്ഷകനായിത്തീര്‍ന്നപ്പോള്‍ അവനിലൂടെ നമ്മുടെ വിശ്വാസത്തിലൂടെ നമുക്ക് പുതിയ ജീവിതം നല്‍കപ്പെട്ടു. അതിനാല്‍, നമുക്ക് പിമ്പിലുള്ള എല്ലാ കാര്യങ്ങളെയും നമ്മള്‍ വകതിരിയുകയും, മുമ്പിലുള്ളതിനെ പ്രാപിക്കുന്നതിനായി നമ്മുടെ ലാക്കിലേയ്ക്ക് ഓടുകയും വേണം.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നിലനിര്‍ത്തുന്നതിന്
മുമ്പിലുള്ളതിനെ പ്രാപിക്കുന്നതിന് ഉന്നതമായ ലാക്കിലേയ്ക്ക് നാം ഓടണം. പിമ്പിലുള്ള എല്ലാ കാര്യങ്ങളും നിന്നെ പീഡിപ്പിക്കുമെങ്കില്‍ അതെല്ലാം വളരെ വേഗത്തില്‍ നിനക്ക് മറക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നമ്മുടെ അസ്ഥിരതകള്‍ കാരണം പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ കഴിയുന്നില്ല പക്ഷേ അവയിലൊന്നും ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല എന്തുകൊണ്ടെന്നാല്‍ മുഖ്യമായത് ഭാവിയില്‍ സ്ഥിതിചെയ്യുന്നു. ഭാവി വളരെ സുപ്രധാനമായതിനാല്‍ വിശ്വാസത്തിലൂടെ നാം നമ്മുടെ ആധിപത്യത്തെ യേശു ക്രിസ്തുവിനെ ഏല്പിക്കുകയും അവനാല്‍ നയിക്കപ്പെടുകയും വേണം. ഭാവിയില്‍ നാം എങ്ങനെ ജീവിക്കുമെന്നും അവനെ എന്താണോ സന്തോഷിപ്പിക്കുന്നത് അത് ചെയ്യുമെന്നും തീരുമാനിക്കുന്നതിന് നാം അവന് അനുമതി കൊടുക്കണം.
ശിഷ്യന്‍മാര്‍ ചെയ്തതു പോലെ നമ്മള്‍ ജീവിക്കണം
പാപക്ഷമയിലുള്ള നമ്മുടെ വിശ്വാസത്തില്‍ ഉറപ്പുള്ളവരായിത്തീര്‍ന്നെങ്കില്‍ മാത്രമേ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിന് നമുക്ക് കഴിയുന്നുള്ളൂ. ഇത് വളരെ പ്രാധാനമാണ് 2 തിമൊഥെയൊസ് 2:1-10 ലേയ്ക്ക് നമുക്ക് നോക്കാം. `എന്‍റെ മകനെ ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക. നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്‍പിക്ക. ക്രിസ്തുയേശുവിന്‍റെ നല്ല ഭടനായി നീയും എന്നോടു കൂടെ കഷ്ടം സഹിക്ക പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിനു യാതൊരു പടയാളിയും ജീവനകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു. ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പോരാടായ്കില്‍ കിരീടം പ്രാപിക്കയില്ല. അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു. ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്‍ക. കര്‍ത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ, ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശു ക്രിസ്തുവിനെ ഓര്‍ത്തുകൊള്‍ക. അതു ആകുന്നു എന്‍റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്‍മാര്‍ക്കു കിട്ടേണ്ടതിനു ഞാന്‍ അവര്‍ക്കായി സകലവും സഹിക്കുന്നു.`
പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞതുപോലെ, പരിശുദ്ധാത്മാവു നമ്മോട് പറയുന്നു, `ക്രിസ്തു യേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക. നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്തമനുഷ്യനെ ഭരമേല്‍പിക്ക.`
`ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക.` അവനെ വിശ്വസിക്കുന്നതിലൂടെയും അവനെ വഹിക്കുന്നതിലൂടെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തെ നാം പ്രബലപ്പെടുത്തണമെന്നാണു കൃപയാല്‍ ശക്തിപ്പെടുകയെന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. യേശു ക്രിസ്തു ഈ ലോകത്തിലേയ്ക്ക് വന്നതു തന്‍റെ സ്നാനത്തിലുടെ നമ്മുടെ എല്ലാ പാപങ്ങളെയും അംഗീകരിക്കുന്നതിനാണ് കുരിശില്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്ക്കപ്പെടുകയും നമ്മുടെ രക്ഷകനായിത്തീരുകയും ചെയ്തു. ദൈവകൃപയാല്‍ നമ്മള്‍ ശക്തിപ്പെടണമെന്നും അവനോട് നന്ദിയുള്ളവരായിരിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നു. ദൈവം നമ്മെ രക്ഷിച്ചു. അതിനാല്‍ വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ ഒരു ദാനമായി രക്ഷയെ നാം അംഗീകരിക്കണം. ഇത് പാപരക്ഷയുടെ രക്ഷയാണു അതിരാവിലെ നിരന്തരം പ്രാര്‍ത്ഥനകള്‍ നേരുന്നതിലും സഭയുടെ നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്യുന്നതിലും കാര്യമില്ല. രക്ഷയെ പ്രാപിക്കുന്നതിനു ഈ വക കാര്യങ്ങള്‍ നന്മയേക്കാള്‍ അധികം ഹാനി വരുത്തുന്നു.
യേശു ക്രിസ്തു നമ്മുടെ പ്രവൃത്തികളെ കൂട്ടാക്കാതെ നമ്മുടെ എല്ലാ പാപങ്ങളും വഹിക്കുന്നതിനായി സ്നാനപ്പെട്ടു, പിന്നീട് നമ്മുടെ എല്ലാ പാപങ്ങളെയും മായ്ച്ചുകളയുന്നതിനായി കുരിശില്‍ മരിച്ചു. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നതിനു വേണ്ടി അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കപ്പെട്ടു. ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ വൈദികന്മാരും തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. ഇതുപോലെ അഗാധമായി യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പാപക്ഷമ പ്രാപിക്കുന്നു. അതിനാല്‍ നമുക്ക് രക്ഷയുടെ കൃപയില്‍ ആത്മവിശ്വാസം ഉണ്ടാകുകയും നമ്മുടെ വിശ്വാസം പ്രബലപ്പെടുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നാം ഇച്ഛിക്കുന്നുണ്ടെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം ഉറച്ചതായിത്തീരണം. ക്രമീകരിക്കുന്നതില്‍ പരാജയപ്പെടുന്നതും, നമ്മുടെ അസ്ഥിരതകളെ വിഭജിക്കുന്നതുമായ അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അതുകൊണ്ട് രക്ഷയുടെ കൃപയില്‍ നമ്മള്‍ ശക്തിയുള്ളവരായിത്തീരണം. ഓരോ സമയവും നമ്മുടെ കുറവുകള്‍ പ്രത്യക്ഷപ്പെടുന്നു, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവം എന്നെ രക്ഷിച്ചു. വെള്ളത്തിലൂടെയും ആത്മാവിലൂടെയും എന്‍റെ എല്ലാ പാപങ്ങളെയും യേശു ക്ഷമിച്ചു. എന്ന് നമ്മോടു തന്നെ പറഞ്ഞുകൊണ്ട് നമ്മുടെ വിശ്വാസത്തെ നമ്മള്‍ വിചിന്തനം ചെയ്യണം. ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതിമാന്‍മാരായിത്തീരുകയും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിലൂടെ സ്വയം പ്രബലപ്പെടുകയും ചെയ്യുന്നു. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ശക്തരായിത്തീരുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിലൂടെ നാം അനുഗ്രഹിക്കപ്പെട്ട ജനങ്ങളായിത്തീര്‍ന്നു.
പൗലൊസ് പറഞ്ഞു, `ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്വിന്‍` (1 കൊരിന്ത്യര്‍ 10:31). ഇത് വളരെ പ്രധാനമാണ്. നമ്മുടെ ജീവിതം നാം ദൈവത്തിന് സമര്‍പ്പിക്കണമെന്ന് ഇത് അര്‍ത്ഥമാക്കുന്നു. `നിങ്ങള്‍ തിന്നാലും കുടിച്ചാലും`. നാം തിന്നുകയും കുടിക്കുകയും അവന്‍റെ പ്രവൃത്തി ചെയ്യുന്നതിന് വേണ്ടി ദൈവത്തില്‍ ശക്തിപ്പെടുകയും വേണം. സുവിശേഷത്തെ പ്രഘോഷിക്കുന്നതിനു വേണ്ടി നാം നമ്മുടെ ആരോഗ്യത്തിനായി നല്ല സാധനങ്ങള്‍ തിന്നണം.
`പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിനു യാതൊരു പടയാളിയും ജീവനകാര്‍യ്യങ്ങളില്‍ ഇടപെടാതിരിക്കുന്നു`(2 തിമൊഥെയൊസ് 2:4). സുവിശേഷത്തെ പ്രഘോഷിക്കുന്നതിന് വേണ്ടി പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നീ നയിക്കണം. നാം സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെ ജീവിതം നയിക്കുമ്പോള്‍ ഒരു വിശ്വസ്തമായ ജീവിതം നയിക്കുന്നതിന് നമുക്ക് കഴിയുന്നു. ഇത്തരത്തിലുള്ള വിശ്വസ്തമായ ജീവിതം നയിക്കുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണരാകുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതത്തിന് വേണ്ടി നാം എല്ലാപേരും അദ്ധ്വാനിക്കണം. നിന്‍റെ കഠിന പരിശ്രമത്തിലൂടെ നീ സമ്പാദിച്ച, നേര്‍ച്ചകള്‍ പോലും, സുവിശേഷത്തിനു വേണ്ടി ഉപയോഗിക്കണം.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നിലനിര്‍ത്തുന്നതിന് നീ ഇച്ഛിക്കുന്നുണ്ടെങ്കില്‍ നീ നിന്നെത്തന്നെ കര്‍ത്താവിനായി സമര്‍പ്പിക്കണം, അവന്‍റെ സേവനത്തിനായി നിലകൊള്ളണം, സുവിശേഷത്തിനു വേണ്ടി നിന്‍റെ പണം ഉപയോഗിക്കുകയും നിന്‍റെ എല്ലാ സന്തോഷങ്ങളും ദു:ഖങ്ങളും ദൈവവുമായി ഓഹരിചെയ്യുകയും വേണം. ഇത്തരത്തിലുള്ള ജീവിതം നയിക്കുന്നതിനായി നമ്മള്‍ ഇച്ഛിക്കുന്നുണ്ടെങ്കില്‍ സുവിശേഷത്തെ സേവിക്കുന്നതിനുള്ള ഉറച്ച തീരുമാനത്തോടു കൂടി വിശ്വാസത്തില്‍ ജീവിക്കണം.
ഇക്കാലം വരെയും പല ജനങ്ങളും അവര്‍ക്കുവേണ്ടിയുള്ള ജീവിതം നയിച്ചു. അവര്‍ മതിലുകള്‍ സ്ഥാപിക്കുകയും അവരുടെ തന്നെ യജമാനനായി തങ്ങളുടെ സമ്പത്ത് സ്വയം കുന്നുകൂട്ടുകയും ചെയ്തു. എങ്കിലും നാം ഇപ്പോള്‍ ദൈവത്തിനു വേണ്ടി ജീവിക്കണം. ദൈവത്തെ നമ്മുടെ ഒരേയൊരു യജമാനനായി നാം അംഗീകരിക്കണം. കര്‍ത്താവ് പറയുന്നു, പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിനു യാതൊരു പടയാളിയും ജീവനകര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു. നല്ലവനായ പടയാളിയുടെ ജീവിതം നയിക്കുക എന്നതു ചട്ടങ്ങളെ പിന്‍തുടരുന്നതിനെ അര്‍ത്ഥമാക്കുന്നു. കര്‍ത്താവ് നമുക്ക് വേണ്ടി നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അവന്‍റെ വിശ്വസ്തപടയാളികളായി അവനു വേണ്ടി ജീവിക്കുമെങ്കില്‍ അവന്‍ നമ്മെ രക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. ആദ്യമായി ദൈവരാജ്യത്തെയും അവന്‍റെ നീതിയെയും തിരയുന്നതിന് അവന്‍ നമ്മോടു പറയുന്നു (മത്തായി 6:33).
ദൈവവചനത്തില്‍ യാതൊരു തെറ്റുമില്ല. നാം അവനെ പിന്‍തുടരുമെങ്കില്‍ അവന്‍റെ വചനത്തിലെ പരമാര്‍ത്ഥം നമുക്ക് അനുഭവപ്പെടും പക്ഷേ ആദ്യമായി നിന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ നീ പ്രാപിക്കണമെന്നതു ഓര്‍ക്കണം. പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്കു തന്‍റെ ആധിപത്യം ദൈവത്തിനെ ഏല്പിക്കുന്നതിന് കഴിയില്ല. എങ്കിലും, പരിശുദ്ധത്മമാവിന്‍റെ നിവാസത്തെ പ്രാപിച്ചിട്ടുള്ള ഒരു വ്യക്തിക്ക് തന്‍റെ ഹൃദയത്തിലുള്ള ആധിപത്യം ദൈവത്തിന് നല്കുന്നതിന് കഴിയുന്നു അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണത അനുഭവിക്കുകയും അവന്‍റെ ഹൃദയത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയും അത് നീ മനസ്സിലാക്കുകയും ചെയ്തെങ്കില്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസം നിനക്ക് സത്യമായി തീരുകയുള്ളൂ. പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണത ലഭിക്കുന്നതിനും അനുഗ്രഹീത ജീവിതം നയിക്കുന്നതിനും നീ ഇച്ഛിക്കുന്നുണ്ടെങ്കില്‍ നീ ദൈവത്തെ രാജാവിനെപ്പോലെ സേവിക്കുകയും ദൈവരാജ്യത്തിന്‍റെ നന്‍മയ്ക്കു വേണ്ടി ജീവിക്കുകയും വേണം. അപ്പോള്‍ നീ പരിശുദ്ധാത്മാവിനാല്‍ നിറയുകയും നിന്‍റെ ഹൃദയം തത്ക്ഷണം സമുദ്ധമായിത്തീരുകയും ദൈവരാജ്യത്തിലെ സന്തതികളായി അനുഗ്രഹിക്കപ്പെട്ടതിനാല്‍ സമൃദ്ധമായ നിന്‍റെ ജീവിതം നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു.
കര്‍ത്താവില്‍ വിശ്വസിക്കുന്നതിലൂടെ പാപത്തില്‍ നിന്നും രക്ഷ നേടിയവരും പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ചവരുമായ ജനങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കണമെന്ന വിവരം ഞാന്‍ പ്രസ്താവിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതത്തെ ഞാന്‍ നിര്‍വഹിക്കുകയും ഇത്തരത്തിലുള്ള ജീവിതം എങ്ങനെ നിലനിര്‍ത്താമെന്നു വിശദീകരിക്കുകയും ചെയ്തു. വിശ്വാസത്തിലൂടെ നീ നിന്‍റെ ആധിപത്യത്തെ കര്‍ത്താവിനെ ഏല്പിക്കണമെന്നും നീ അവനെ സേവിക്കണമെന്നും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതത്തെ നിലനിര്‍ത്തണമെന്നും ഞാന്‍ വ്യാഖ്യാനിച്ചു.
ഒരിക്കല്‍ക്കൂടി പരിശുദ്ധാത്മ നിവാസത്തെ പ്രാപിച്ച ഒരുവന് വീണ്ടും ജനിക്കുകയെന്നതു അവസാനമല്ല. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നയിക്കുന്നതിലൂടെ അവന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ജീവിതം നയിച്ചെങ്കില്‍ മാത്രമേ നമ്മുടെ ആത്മാവും ജഡവും അനുഗ്രഹിക്കപ്പെടുകയുള്ള എന്ന് നാം തീര്‍ച്ചയായും അറിയുകയും വിശ്വസിക്കുകയും വേണം.
ഇത്തരത്തിലുള്ള ജീവിതം യാദൃചികമായി സംഭവിക്കുന്നതല്ല. കര്‍ത്താവിനെ നമ്മുടെ യജമാനനായി വിശ്വസിക്കുകയും നമ്മുടെ ഹൃദയത്തില്‍ സര്‍വ്വപ്രധാനമായ ഉന്നതപദവിയില്‍ അവന് ഇടംകൊടുക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സംഭവിക്കുന്നുള്ളൂ. ദൈവം നമ്മെ രക്ഷിക്കുകയും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം, സുവിശേഷത്തെ സേവിക്കുന്നതിനുള്ള ജീവിതം ഇതിനുമുന്‍പേ നമുക്കു നല്‍കുകയും ചെയ്തു. അവന്‍റെ പ്രവൃത്തിയും അവന്‍റെ പ്രവൃത്തി ചെയ്യുന്നതിനുള്ള സ്ഥാനവും അവന്‍ നമുക്കു തന്നു അതുകൊണ്ടു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ജീവിതം നിലനിര്‍ത്തുന്നതിനു നമുക്ക് കഴിയും.
നീ നിന്നെത്തന്നെ അവനായി സമര്‍പ്പിക്കുകയും അവനുവേണ്ടി ജീവിക്കുകയും വേണം. ഈ മനോഹര സുവിശേഷത്തെ പ്രഘോഷിക്കുന്നതിലൂടെ അവനെ സേവിക്കണം. അപ്പോള്‍ നിന്‍റെ ഹൃദയം പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായിത്തീരും. സന്തോഷവും ദൈവകൃപയും നിന്നില്‍നിന്നും പ്രവഹിക്കും. ദൈവത്തിനു മുന്‍പില്‍ അഭിമാനത്തോടു കൂടി നില്ക്കുന്നതിലൂടെയും അവന്‍റെ പാരിതോഷികം നേടുന്നതിലൂടെയും നീ അനുഗ്രഹിക്കപ്പെടും. പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായ ജീവിതത്തെ നീയും ഞാനും ആരാധിക്കണം. വിശ്വാസത്തിലൂടെ ഇത്തരത്തിലുള്ള ജീവിതം നയിക്കുന്നതിനു വേണ്ടി നമ്മള്‍ അദ്ധ്വാനിക്കണം. ഇപ്രകാരമാണ് പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായ ജീവിതം നിലനിര്‍ത്തപ്പെടുന്നത്.
പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനു വേണ്ടി നിന്‍റെ ഹൃദയത്തിലുള്ള ആധിപത്യത്തെ നീ ഉപേക്ഷിച്ചോ? നിന്‍റെ ഹൃദയത്തില്‍ സര്‍വ്വപ്രധാനമായ ഉന്നതപദവി ധരിക്കുന്നതിനു നീ അവനു അനുമതി കൊടുക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനുള്ള ഇച്ഛ നിനക്കുണ്ടായിരിക്കണം. അപ്പോള്‍ അവന്‍ നിന്നെ അനുഗ്രഹിക്കുകയും അതുവഴി പരിശുദ്ധാത്മാവിനാല്‍ സമ്പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനു നിനക്കു കഴിയുകയും ചെയ്യുന്നു.