• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-12] പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ (തിത്തൊസ് 3:1-8)

2021.04.15 113
(തിത്തൊസ് 3:1-8)
“വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകലസല്‍പ്രവര്‍ത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്‍മാരായി സകല മനുഷ്യരോടും പൂര്‍ണ്ണ സൗമ്യത കാണിപ്പാനും അവരെ ഓര്‍മ്മപ്പെടുത്തുക. മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴി തെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍ അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കാരുണ്യപ്രകാരമത്രേ രക്ഷിച്ചത്. നാം അവന്‍റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായി തീരേണ്ടതിനു പുനര്‍ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെ മേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണം കൊണ്ടും തന്നെ. ഈ വചനം വിശ്വാസയോഗ്യം, ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിനു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യക്ക് ഉപകാരവും ആകുന്നു.”
 
 
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും?
നാം ദൈവഹിതം മനസ്സിലാക്കുകയും അതനുസരിച്ച് സുവിശേഷം പ്രസംഗിക്കുകയും വേണം.
 
യേശുവില്‍ വിശ്വസിക്കുകയും പരിശുദ്ധാത്മ നിവാസം ഉണ്ടായിരിക്കുകയും ചെയ്യുന്നവന്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ജീവിക്കും. ക്രിസ്ത്യാനികളെ സംബന്ധിച്ചെടുത്തോളം ദൈവം എന്ത് ആവശ്യപ്പെടുന്നുവോ അതാണ് പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം. അവന്‍റെ കല്‍പനകള്‍ നാം തീര്‍ച്ചയായും അനുസരിക്കണം. അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം എങ്ങനെ നമുക്ക് ജീവിക്കാന്‍ കഴിയും? അപ്പൊസ്തലനായ പൌലൊസ് ഇതിനെ കുറിച്ച് എന്ത് പറയുന്നുവെന്ന് നമുക്ക് ശ്രദ്ധിക്കാം.
 
 
എന്താണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ അവശ്യം വേണ്ടുന്നത്?
 
തീത്തൊസ് 3:1ല്‍ പൌലൊസ് പറയുന്നു: വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകല സല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പിന്‍. ആദ്യമായി അധികാരങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും കീഴടങ്ങിയിരിക്കാനും സല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ തയ്യാറായിരിക്കാനും അവന്‍ നമ്മോടു പറയുന്നു. ലോകത്തിന്‍റെ നിയമങ്ങളെ അനുസരിക്കാതിരിക്കുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയുകയില്ലെന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. ലോകത്തിലെ നിയമവും ഭരണാധികാരികളും സത്യത്തിനു വിരുദ്ധമാണെങ്കില്‍ തീര്‍ച്ചയായും നാം അതിനെ അനുസരിക്കേണ്ടതില്ല. പക്ഷേ നിയമം നമ്മുടെ വിശ്വാസം ലംഘിക്കുന്നില്ലെങ്കില്‍ സമാധാനമായി സുവിശേഷം പ്രചരിപ്പിക്കുവാന്‍ നാം അത് അനുസരിക്കണം.
പരിശുദ്ധാത്മ നിവാസം സ്വീകരിച്ചവരില്‍ ഒരാളാണ് നമ്മളും. നാം തന്നെ ന്യായപ്രമാണങ്ങള്‍ തകര്‍ക്കുകയാണെങ്കില്‍ എങ്ങനെ നമുക്ക് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ കഴിയും? അതുകൊണ്ട് പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ഒരു ജീവിതം നയിക്കുവാന്‍ ലോകത്തിന്‍റെ നിയമങ്ങള്‍ നാം തീര്‍ച്ചയായും അനുഗമിക്കണം. പരിശുദ്ധാത്മ നിവാസം പ്രാപിച്ച ഒരുവന്‍ തീര്‍ച്ചയായും സാമൂഹിക രീതികള്‍ അനുസരിക്കണം. നാം ലോകത്തിന്‍റെ ന്യായപ്രമാണങ്ങള്‍ കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ദൈവവുമായി കൂട്ടായ്മ ആചരിക്കാന്‍ കഴിയുകയുള്ളൂ.
സഭയിലേക്കുള്ള യാത്രാമദ്ധ്യേ നമ്മളില്‍ ഒരാള്‍ ഒരു കുറ്റം ചെയ്തുവെന്നിരിക്കട്ടെ. സ്വസ്ഥതയോടുകൂടി കര്‍ത്താവിനെ സേവിക്കുവാന്‍ അയാള്‍ക്ക് കഴിയുമോ? അയാള്‍ ന്യായപ്രമാണത്തില്‍ നിന്ന് അകന്ന് ജീവിക്കുകയാണെങ്കില്‍ കര്‍ത്താവിന്‍റെ ഉപദേശപ്രകാരം എങ്ങനെ ഭൂമിയില്‍ ജീവിക്കുവാന്‍ കഴിയും? നാം ആത്മാവില്‍ നടക്കുമ്പോള്‍ ഒരിക്കലും സാമൂഹിക രീതികള്‍ ലംഘിക്കരുത്. നിയമത്തെ ലംഘിക്കുന്നതില്‍ നിന്ന് ഒരു നന്മയും വരുന്നില്ല. നിയമത്തിലുള്ള അനുസരണയാല്‍ നാം തീര്‍ച്ചയായും സമാധാനം കാത്തുസൂക്ഷിക്കണം. സുവിശേഷം പ്രസംഗിക്കുന്ന വേളയില്‍ സത്യസന്ധമായ ജീവിതം നയിക്കുവാന്‍ നാം തീര്‍ച്ചയായും പരിശ്രമിക്കണം. പരിശുദ്ധാത്മാവില്‍ പൂര്‍ണ്ണതയോടുകൂടി ജീവിക്കുന്നതിന് സമൂഹത്തിന്‍റെ ന്യായങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നതാണ് വിശുദ്ധന്മാര്‍ക്ക് വിവേകം.
 
 
നമ്മുടെ ഹൃദയങ്ങളില്‍ നാം തീര്‍ച്ചയായും താഴ്മ കാത്തു സൂക്ഷിക്കണം
 
പൌലൊസ് പറയുന്നത് ആരെകൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തനമാരായി സകല മനുഷ്യരോടും സൗമ്യതകാണിക്കണം എന്നാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിന് നാം ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും സൗമ്യതകാണിക്കേണം.
വീണ്ടും ജനിച്ചവരുടെ ഹൃദയങ്ങളില്‍ വിനയവും ആത്മ നിയന്ത്രണവും സൗമനസ്യ വുമുണ്ട്. പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നുണ്ടെന്നുള്ളതുകൊണ്ടുതന്നെ ഇത് സാദ്ധ്യമാണ്. പരസ്പര കലഹത്താല്‍ നാം ഒരിക്കലും ദുര്‍ബലരാകരുതെന്ന് പൗലൊസ് പറയുന്നു. സാമൂഹിക ന്യായങ്ങള്‍ സുവിശേഷത്തിനെതിരായി പോകുമ്പോള്‍ നാം തീര്‍ച്ചയായും പരസ്പരം കലഹിക്കും. എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് സമാധാനത്തോടുകൂടി ജീവിക്കാം. നമ്മെക്കുറിച്ചു മറ്റുള്ളവര്‍ ഇപ്രകാരം ചിന്തിക്കുവാന്‍ നാം കാരണക്കാരാവേണ്ടതുണ്ട്. ചിലസമയങ്ങളില്‍ അവന്‍ ഒരു സിംഹത്തെപ്പോലെ ക്ഷോഭിക്കുന്നവനാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു പ്രാവിനെപ്പോലെ സമാധാനമുള്ളവനാണ്. ഒരു പക്ഷേ അവൻെറ ക്രിസ്ത്യാനിത്വത്തിലുള്ള വിശ്വാസമായിരിക്കാം അവനെ ദയയുള്ളവനും പ്രായോഗിക ബുദ്ധിമാനുമാക്കിയത് എന്ന് മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ചിന്തിക്കുന്നതിന് നാം കാരണക്കാരാവണം.
ജഡമോഹങ്ങളില്‍ സൗമനസ്യമോ വിനയമോ ഇല്ല. എന്നാല്‍ പരിശുദ്ധാത്മ നിവാസത്തി ലൂടെയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച കര്‍ത്താവിലൂടെയും മറ്റുള്ളവരില്‍ സൗമന സ്യമുള്ളവരാകാന്‍ നമുക്കു കഴിയും. എന്നോട് ഭയങ്കരമായ ഒരു തെറ്റു ചെയ്തിട്ടുള്ള ഒരുവനോട് ഞാന്‍ ക്ഷമിക്കുന്നത് യഥാര്‍ത ക്ഷമയും എന്‍റെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്ന് വിനയത്തോടുകൂടി അവനെ ശുശ്രൂഷിക്കുന്നത് യഥാര്‍ത്ഥ വിനയവുമാണ്. യഥാര്‍ത്ഥത്തില്‍ ഒരുവനോട് എനിക്കു വെറുപ്പുണ്ടായിരിക്കുമ്പോഴും ദയയുള്ളവനായി നടിച്ചാല്‍ എന്നില്‍ വിനയമില്ല. വിനയം നിറഞ്ഞ ഒരു ഹൃദയവും ക്ഷമയും ഉണ്ടായിരിക്കുകയെന്നതാണ് വീണ്ടും ജനിച്ച ക്രിസ്ത്യാനിയുടെ സദാചാരം.
ആളുകള്‍ നമ്മോട് തെറ്റുചെയ്താലും നമുക്ക് അവരോട് സൗമനസ്യമുണ്ടായിരിക്കണം. സുവിശേഷത്തെ തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നാം എല്ലാവരോടും സൗമനസ്യം കാണിക്കണം. എന്നാല്‍ അവരങ്ങനെ ചെയ്യുന്നുവെങ്കില്‍ സൗമനസ്യത്തിൻെറ പ്രകാശത്തെ സത്യത്തിന്‍റെ പ്രകാശം കൊണ്ടു നാം തീര്‍ച്ചയായും മാറ്റണം. ദൈവത്തിന്‍റെ സത്യത്തില്‍ മാത്രമേ സൗമനസ്യം കണ്ടെത്താന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനെ എതിര്‍ക്കുന്നവര്‍, അതായത് ദൈവവചനത്തില്‍ അനാവശ്യമായി ഇടപെടുകയോ അതിനെ ദുഷ്കീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ സൗമനസ്യത്താലുള്ള ശുശ്രൂഷ അര്‍ഹിക്കുന്നില്ല.
തന്നെ എതിര്‍ക്കുന്നവരോട് ദൈവം ക്ഷമിക്കുന്നില്ല; പകരമായി കണക്കുതീര്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും (ഉല്‍പ്പത്തി 12:3) സത്യത്തിന്‍റെ സുവിശേഷത്തെ എതിര്‍ക്കുന്ന ആളുകള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. അവരുടെ ജീവിതത്തിനു മാത്രമല്ല അവരുടെ മൂന്നാം തലമുറയിലേക്കു വരെ ഇറങ്ങിച്ചെല്ലുന്ന നാശഹേതുവായ അത്യാഹിതത്തെ വേണ്ടെന്നു വയ്ക്കുവാന്‍ അവര്‍ക്ക് കഴിയുകയില്ല.
എന്തിനാണ് നാം സഹിഷ്ണുതയും വിനയവും ഉള്ളവരായിരിക്കുന്നത്? തീത്തൊസ് 3:3 ഇപ്രകാരം എഴുതിയിരിക്കുന്നു, മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. വീണ്ടും ജനിക്കുന്നതിനുമുമ്പ് നാം ഈ മനുഷ്യരെപ്പോലെയായിരുന്നു. അതുകൊണ്ട് നാം തീര്‍ച്ചയായും അവരോട് സഹിഷ്ണുത കാണിക്കുകയും ക്ഷമിക്കുകയും വേണം; എന്തുകൊണ്ടെന്നാല്‍ ഒരു കാലത്ത് നാമും അവരെപ്പോലെയായിരുന്നു.
തീത്തൊസ് 3:4-8 വരെ പറയുന്നു: എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യ പ്രീതിയും ഉദിച്ചപ്പോള്‍ അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കരുണ പ്രകാരമത്രേ രക്ഷിച്ചതു. നാം അവന്‍റെ കൃപയാല്‍ നീതികരിക്കപ്പെട്ടിട്ടു പ്രത്യാശ പ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിന്നു പുനര്‍ജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാ ത്മാവിന്‍റെ നവീകരണം കൊണ്ടും തന്നെ. ഈ വചനം വിശ്വാസയോഗ്യം, ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചുപറയേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. ഇതു ശുഭവവും മനുഷ്യര്‍ക്ക് ഉപകാരവുമാകുന്നു.
വേദപുസ്തകപ്രകാരം നാം നല്ലപ്രവൃത്തികള്‍ ചെയ്തിരുന്നതു കൊണ്ടല്ല ദൈവം നമ്മുടെ പാപങ്ങളില്‍നിന്നും നമ്മെ രക്ഷിച്ചത്. അവന്‍ നമ്മെ സ്നേഹിക്കുകയും നമ്മില്‍ സഹതപിക്കുകയും ചെയ്തിരുന്നത് കാരണം. വീണ്ടും ജനനം എന്ന അനുഗ്രഹം അവന്‍ നമുക്കു നല്‍കി.. മറ്റൊരുതരത്തില്‍, ഈ ലോകത്തില്‍ വന്നു യേശുക്രിസ്തു സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അതുവഴി നമ്മുടെ സകലപാപങ്ങളും കഴുകുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേറ്റ യേശു ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്യുന്നു. മരിച്ചവരുടെ ഇടയില്‍ നിന്നുള്ള ഉയിര്‍പ്പോടുകൂടി ഈ ലോകത്തില്‍ അപൂര്‍ണ്ണമായിരുന്ന സകലതും പരിപൂര്‍ണ്ണമാക്കപ്പെട്ടു.
നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിനാല്‍ ദൈവം നമ്മെ അനുഗ്രഹിച്ചു. ഈ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റുന്നതിനായി യേശു യോഹന്നാനാല്‍ സ്നാനപ്പെടുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി കുരിശില്‍ മരിക്കുകയും ചെയ്തു. നാം രക്ഷിക്കപ്പെട്ടവരും നീതിമാന്മാരാകേണ്ടവരുമാണ്.
ബൈബിള്‍ പറയുന്നു: നിത്യജീവന്‍റെ പ്രത്യാശയാല്‍ നാമും അവകാശികളായിത്തീരുന്നു. ഇതിനര്‍ത്ഥം ദൈവത്തിന്‍റെ അനന്തരാവകാശികളെന്ന കാരണത്താല്‍ നമുക്കു മാത്രമാണ് അവന്‍റെ ധനവും മഹത്വവും പാരമ്പര്യമായുള്ളത് എന്നാണ്. ഇത്തരത്തിലുള്ള ഒരു അനുഗ്രഹജീവിതം നയിക്കാന്‍ നാം തീര്‍ച്ചയായും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കണം. നിങ്ങള്‍ തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും നിങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുകയും വേണം.
അതിനാല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടുന്നതിനായി നാം മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ദൈവത്തെ അന്വേഷിച്ചുനടക്കുന്നവരുടെ ഇടയില്‍ ലോകനിയമം പാലിക്കുകയും സുവിശേഷം പ്രസംഗിക്കുകയും വേണം. നമ്മോട് തെറ്റുചെയ്യുന്നവരോട് നാം ക്ഷമിക്കുകയും സൗമനസ്യത്തോടെയും നന്മയോടെയും അവരെ ശുശ്രൂഷിക്കുകയും വേണം. അതുകൊണ്ടുതന്നെ മനോഹര സുവിശേഷപ്രസംഗത്തില്‍ അവര്‍ക്ക് അനാവശ്യമായി ഇടപെടാന്‍ കഴിയുകയില്ല. പരിശുദ്ധാത്മാവിന്‍റെ നിറവില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൌലൊസ് നമ്മോട് പറഞ്ഞതെന്താണെന്ന് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍മ്മിക്കണം. ഇതൊരുപക്ഷേ വലിയ പ്രത്യേകതയുള്ള ശബ്ദമല്ലെങ്കിലും വളരെ പ്രാധാന്യമുള്ള വാക്കുകളാണ്.
നാം ഈ ലോകത്തില്‍ ജീവിക്കുന്നവരാണെങ്കിലും ഈ ലോകത്തിലെ പ്രമാണങ്ങള്‍ അനുസരിക്കാതെ മറ്റുള്ളവരുമായി സംഘര്‍ഷത്തില്‍ കഴിയുകയാണെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് നിയമങ്ങള്‍ ദൈവവചനവുമായി സംഘര്‍ഷത്തിലല്ലെങ്കില്‍ നാം അതിനെ അനുസരിക്കണം. ഈ ലോകത്തിന്‍റെ നിയമങ്ങള്‍ നാം തീര്‍ച്ചയായും അനുസരിക്കണം. നമുക്ക് വിശ്വാസമുണ്ടെങ്കില്‍പോലും നിയമങ്ങള്‍ അനുസരിക്കുക എന്നതാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ട ഒരു പ്രധാന വസ്തുത. നമ്മെ സംബന്ധിച്ചിടത്തോളം, നല്ലപ്രവൃത്തികള്‍ ചെയ്യുന്നതിന് അയല്‍ക്കാരോടുകൂടെ ചേര്‍ന്ന് ഈ ലോകത്തിന്‍റെ നിയമങ്ങള്‍ നാം തീര്‍ച്ചയായും അനുസരിക്കുക തന്നെ വേണം.
 
 
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?
 
എഫെസ്യര്‍ 5:8-11 ല്‍ പറയുന്നു: മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു. ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു. കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ട് വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍. സകലസല്‍ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍റെ ഫലം. ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു. അവയെ ശാസിക്ക അത്രേ വേണ്ടത്. ഈ വേദഭാഗം നമ്മോട് പറയുന്നത് പ്രകാശത്തിന്‍റെ മക്കളായി നടക്കാനും ആത്മാവിന്‍റെ ഫലം കായ്പ്പാനുമാണ്.
അതുകഴിഞ്ഞ് എഫെസ്യര്‍ 5:12-13 പറയുന്നു, “അവര്‍ ഗൂഢമായി ചെയ്യുന്നത് പറവാന്‍പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴേ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും, ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ”. എല്ലാ കാര്യങ്ങളും അവയെ ശാസിക്കുമ്പോള്‍ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരുമെന്ന് പൌലോസ് ഇവിടെ പറയുന്നു. ഒരു നീതിമാനായ മനുഷ്യന് നീതിപൂര്‍വ്വം ജീവിക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍ അവന്‍ ദൈവത്താലോ അല്ലെങ്കില്‍ തന്നെത്താനോ ശാസിക്കപ്പെടും. ഒരു മനുഷ്യന്‍ ഇരുട്ടിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നതായും വെളിച്ചത്താല്‍ ശാസിക്കപ്പെടുന്നതായും കണ്ടെത്തിയാല്‍ എന്തു സംഭവിക്കുന്നു? അവന്‍റെ തെറ്റുകള്‍ ക്ഷമിച്ചുകിട്ടിയതിനുശേഷം ദൈവത്തെ വീണ്ടും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവരുടെ ഹൃദയം പ്രകാശപൂരിതമാകുന്നു. എല്ലാ കാര്യങ്ങളെയും ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു, വെളിച്ചത്താല്‍ ബോധം വരും, ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ അപ്പോള്‍ നമ്മുടെ അകൃത്യങ്ങളെല്ലാം അവന്‍റെ മുമ്പില്‍ വയ്ക്കാനും ദൈവത്തിലേക്ക് തിരിച്ചു ചെല്ലാനും നമുക്കു കഴിയും.
യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ജീവിതം നയിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ തീര്‍ച്ചയായും ദയയുണ്ടായിരിക്കണം. ഒരുവന്‍റെ ഹൃദയത്തില്‍ പാപം ഇല്ലെന്നതിന് അവനില്‍ ദയയുണ്ടായിരുന്നു എന്നര്‍ത്ഥമില്ല. തീര്‍ച്ചയായും നാം നന്മയോടും ദയയോടും കൂടെ ജീവിതം നയിക്കണം. നാം ബുദ്ധിയോടുകൂടെ പ്രസംഗിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിഞ്ഞു കൂടാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. അപ്രകാരം അവര്‍ക്ക് അത് മനസ്സിലാക്കുവാന്‍ കഴിയുകയും അവരുടെ പാപാങ്ങള്‍ ക്ഷമിച്ചുകിട്ടുകയും ചെയ്യും. നാം മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയും ചെയ്യരുത്. നാം ഭക്ഷിക്കുകയും ഉറങ്ങുകയും സുവിശേഷത്തില്‍ ജീവിക്കുകയും അതുപോലെ മറ്റുള്ളവരെ ശുശ്രൂഷിക്കുകയും വേണം.
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനായി സമയത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് നാം ചിന്തിക്കുകയും ബുദ്ധിയുള്ളവരെപ്പോലെ മനോഹര സുവിശേഷത്തെ ശുശ്രൂഷിക്കുകയും വേണം. നാം ഈ ലോകത്തെ സ്നേഹിക്കുമ്പോള്‍ ഇരുട്ടിന്‍റെ തന്ത്രങ്ങള്‍ക്കു കീഴടങ്ങുകയും ദൈവവേലയില്‍ അശ്രദ്ധരുമായി തീരുന്നു. അതുകൊണ്ട് നാം നമ്മുടെ കണ്ണുകള്‍ കര്‍ത്താവില്‍തന്നെ ഉറപ്പിക്കുകയും അവന്‍റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ദൈവം നമുക്കു നല്‍കിയ രക്ഷയില്‍ വിശ്വസിക്കുമ്പോഴും എല്ലാസമയവും നാം ശ്രദ്ധാലുക്കളായിരിക്കണം. ആത്മാവിന്‍റെ ജ്ഞാനമുള്ള ഒരു മനുഷ്യന്‍, ലോകം ഇരുട്ടില്‍ നിറയുന്നതിനു മുമ്പ്തന്നെ മനോഹര സുവിശേഷം ലോകം മുഴുവന്‍ പ്രസംഗിക്കുവാന്‍ തന്നെത്താന്‍ അര്‍പ്പിക്കപ്പെടണം.
 
 
കര്‍ത്താവിന്‍റെ ഹിതം മനസിലാക്കുക
 
ദൈവത്തിന് സംതൃപ്തി പകരുന്നതെന്താണെന്ന് നാം തീര്‍ച്ചയായും കണ്ടെത്തണം. അവന്‍റെ സഭയിലൂടെയും വചനങ്ങളിലൂടെയും ചെയ്യാന്‍ അവന്‍ നമ്മില്‍ നിന്നാഗ്രഹിക്കുന്നതെന്താണെന്ന് നാം അറിഞ്ഞിരിക്കേണം. ദൈവത്തെ സംതൃപ്തിപ്പെടുത്താനും അവന്‍റെ ഹിതം വെളിപ്പെടുത്താനും നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നു നാം അറിഞ്ഞിരിക്കണം.
തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവരാണ് വീണ്ടുംജനിക്കുന്നവര്‍, വീണ്ടും ജനിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മ നിവാസം ഉണ്ടാകുന്നത്. ഹൃദയത്തില്‍ പരിശുദ്ധാത്മവാസം ഉള്ളവരാണ്. യഥാര്‍ത്ഥ വിശുദ്ധരും ദൈവമക്കളും. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജിവിതം നയിക്കുവാന്‍ അവര്‍ക്ക് കഴിയും. ഇതാണ് എല്ലാ വിശുദ്ധരുടെയും ജോലി. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നാം നമ്മില്‍ത്തന്നെ നമ്മുടെ കഴിവുകളെയും ഊര്‍ജ്ജത്തെയും പാഴാക്കികളയരുത്. കാലത്തിന്‍റെ ഒഴുക്കിലകപ്പെട്ട് നാം ദൈവപ്രവൃത്തി കള്‍ക്കൊരു തടസ്സമായി നില്‍ക്കരുത്.
ദൈവസ്നേഹത്തിലൂടെ നാം വിശുദ്ധിയും വീണ്ടുംജനനവും പ്രാപിച്ചിട്ടുണ്ടെങ്കില്‍ ദൈവവേല നിറവേറ്റുവാനും തുടരുവാനുമായി നാം ഒരു നല്ല വ്യക്തിയായി മാറേണ്ടതുണ്ട്. അവനില്‍ വിശ്വസിച്ച് നാം ദൈവമക്കളായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതാണ് നന്മയുടെ വ്യക്തികളായി മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
ദൈവമക്കളുടെ ജഡം കുറ്റമറ്റതാണെന്നതിനാല്‍ത്തന്നെ അത് ദൈവത്തെ തൃപ്തിപ്പെടുത്തുന്നു. എന്തെന്നാല്‍ നാം ദൈവഹിതവും നല്ല പ്രവൃത്തികളും ചെയ്യുന്നവരാണ്. എന്നാല്‍ വീണ്ടുംജനിച്ചവര്‍ തങ്ങളില്‍ത്തന്നെ ഒതുങ്ങി ജീവിക്കുകയാണെങ്കില്‍ അവരില്‍ മറ്റുള്ളവര്‍ക്കു ദുഷ്പ്രവൃത്തികള്‍ ചെയ്യാനുള്ള ഒരു അഭിരുചിയുണ്ടായിരിക്കും. വീഞ്ഞു കുടിച്ചു മത്തരാകരുതു അതിനാല്‍ ദുര്‍നടപ്പുണ്ടാകമല്ലോ; ആത്മാവു നിറഞ്ഞവരാകുവിന്‍ (എഫെസ്യര്‍ 5:18) എന്നതിന്‍റെ അര്‍ത്ഥം നാം ജഡമോഹത്തില്‍ മദ്യപാനികളാകാതെ നന്മയുടെ പ്രവൃത്തികള്‍ ചെയ്യണം എന്നാണ്.
എഫെസ്യര്‍ 5:19-21 ല്‍ പൌലൊസ് പറഞ്ഞു: സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീകഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തു കൊള്‍വിന്‍. ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പ്പെട്ടിരിപ്പിന്‍. പരിശുദ്ധാത്മാവു നിറഞ്ഞ ഒരു ജീവിതം നയിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ രക്ഷയുടെ സുവിശേഷത്തില്‍ വിശ്വസിക്കുകയും അത് പ്രസംഗിക്കുകയും ദൈവം നമുക്കു ചെയ്ത നന്മകളെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയും വേണം.
എപ്പോഴൊക്കെ നാം പ്രാര്‍ത്ഥിക്കുന്നുവോ അപ്പോഴൊക്കെ ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ഈ എല്ലാ അനുഗ്രഹങ്ങളും സങ്കീര്‍ത്തനങ്ങളിലും സ്തുതികളിലും ആത്മീക ഗീതങ്ങളിലും, അവനെ ഒരേ സ്വരത്തില്‍ സ്തുതിക്കുവാന്‍ നമുക്കായി അവന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. നാം അവന് സ്തുതിയും നന്ദിയും പുകഴ്ചയും അര്‍പ്പിക്കേണം. ഇതുവരെ രക്ഷിക്കപ്പെടാത്തവര്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു അനുഗ്രഹജീവിതം നയിക്കുവാന്‍ നമുക്കു കഴിയും. നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍നിന്നും നാം ദൈവത്തിന് നന്ദിപറയുകയും നമ്മെ രക്ഷിച്ച യേശുക്രിസ്തുവിനെ ബഹുമാനിക്കുകയും വേണം. ഹൃദയത്തില്‍, ഈ ചിന്തകളോടുകൂടെ നമ്മുടെ തെറ്റുകള്‍ തിരുമുമ്പില്‍ വയ്ക്കാന്‍ നമുക്ക് കഴിയും. കൂടാതെ നമ്മുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞതിനായി നമ്മുടെ സന്തോഷം പ്രകടിപ്പിക്കേണ്ടതും അവനെ അനുസരിക്കേണ്ടതുമാണ്. ഇതാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നതിനര്‍ത്ഥം.
 
 
അവശേഷിക്കുന്ന നമ്മുടെ ജീവിതത്തില്‍ മനോഹര സുവിശേഷത്തെ നാം പകരണം
 
നാം നല്ല പ്രവൃത്തികള്‍ ചെയ്യുവാനായി തീരുമാനിക്കുകയും മനോഹരസുവിശേഷത്തിന്‍റെ മഹത്തായ കീര്‍ത്തിക്കായി അവയെ പിന്തുടരുകയും വേണം. ദൈവസഭയില്‍ ചേര്‍ന്നതുമുതല്‍ സകല ആത്മാക്കളുടെയും രക്ഷയ്ക്കായി നാം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവത്തെ വിളിക്കുകയും ചെയ്യണം. ദൈവത്തെ അന്വേഷിച്ച് നടക്കുന്നുണ്ടെങ്കിലും മനോഹര സുവിശേഷത്തെ അറിയായ്കയാല്‍ വീണ്ടും ജനിക്കാന്‍ കഴിയാത്ത ധാരാളമാളുകള്‍ ഇപ്പോഴുമുണ്ട്. ദൈവമേ അങ്ങ് ഇവരിലും കനിയേണമേ എന്നു പറഞ്ഞ് നാം അവര്‍ക്കായി പ്രാര്‍ത്ഥിക്കണം. സ്വാര്‍ത്ഥചിന്തകള്‍ പിന്തുടരാതെ നഷ്ടപ്പെട്ടവരെ രക്ഷിക്കാനായി നമ്മുടെ ധനങ്ങള്‍ നാം സുവിശേഷ വേലക്കായി നല്‍കേണം. മറ്റുള്ള ആത്മാക്കള്‍ക്കായും നല്ല പ്രവൃത്തികള്‍ ചെയ്യുന്ന ദൈവരാജ്യത്തിന്‍റെ വ്യാപ്തിക്കുവേണ്ടിയും നാം ജീവിക്കേണം.
ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക എന്നതിനര്‍ത്ഥം പരിശുദ്ധാത്മാ വില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നതാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞു ജീവിക്കുക എന്നതിന് അന്യഭാഷകളില്‍ സംസാരിക്കണമെന്നും, അത്ഭുതം പ്രവര്‍ത്തിക്കണമെന്നും അര്‍ത്ഥമില്ല. ദൈവത്തെ എങ്ങനെ തൃപ്തിപ്പെടുത്തുമെന്ന് നാം കൂടുതലായി മനസ്സിലാക്കണം. ദൈവം നമുക്ക് നല്‍കിയ രക്ഷയില്‍ വിശ്വസിക്കുക എന്നതും ഗീതങ്ങളാലും സങ്കീര്‍ത്തനങ്ങളാലും ദൈവത്തെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുക എന്നതുമാണിതിനര്‍ത്ഥം. ഹൃദയപൂര്‍വ്വം ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതിനും അവനെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും നീതിയുടെ ഉപകരണമെന്നപോലെ നമ്മുടെ ശരീരങ്ങളോടുകൂടി അവനെ സേവിക്കുക എന്നതാണ് ദൈവഹിതം. അവന്‍റെ ആജ്ഞകള്‍ പിന്‍തുടരുക എന്നതിനര്‍ത്ഥം പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുകയെന്നാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിന് നാം പരസ്പരം അനുസരിക്കേണം. ആരെങ്കിലും നമുക്ക് ഉപദേശം നല്‍കുകയാണെങ്കില്‍ അവന്‍ എന്താണ് പറയുന്നതെന്ന് നാം ശ്രദ്ധിക്കണം. അത്തരത്തില്‍ നാം അവന് ഉപദേശം നല്‍കുകയാണെങ്കില്‍ നമ്മുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും നാം പറയുന്നത് അവന്‍ ശ്രദ്ധിക്കും. ഇതുപോലെ പരസ്പരം അനുസരിച്ചും ദൈവവേലകള്‍ ചെയ്തും നാം പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കണം.
 
 
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നതിനര്‍ത്ഥം യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുകയെന്നതാണ്
 
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നതിനര്‍ത്ഥം യേശുക്രിസ്തുവിന്‍റെ കല്‍പനകള്‍ പ്രമാണിക്കുക എന്നതാണ്. എഫെസ്യര്‍. 6:10-13 വായിക്കുന്നതിലൂടെ ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് നമുക്ക് നോക്കാം. ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിത ബലത്തിലും ശക്തിപ്പെടുവിന്‍. പിശാചിന്‍റെ തന്ത്രങ്ങളോടു എതിര്‍ത്തുനില്‍പ്പാന്‍ കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധവര്‍ഗ്ഗം ധരിച്ചുകൊള്‍വിന്‍. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല. വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ. അതുകൊണ്ട് നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ടു ഉറച്ചു നിലപ്പാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്‍വിന്‍.
എന്താണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നതിനര്‍ത്ഥം? കര്‍ത്താവില്‍ ഊര്‍ജ്ജസ്വലതയുള്ളവരും അവന്‍റെ ശക്തിയില്‍ വിശ്വാസമുള്ളവരുമായിരിക്കും എന്നാണിതിനര്‍ത്ഥം. നമ്മുടെ സ്വന്തം ഹിതപ്രകാരം നടക്കാതെ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ജീവിക്കുക എന്നാണിതിനര്‍ത്ഥം. കൂടാതെ ഒരു പ്രാര്‍ത്ഥനാ ജീവിതം നയിക്കുക എന്നാണിതിനര്‍ത്ഥം. പ്രാര്‍ത്ഥനയാല്‍ ഒരു കരുത്തുറ്റ ജീവിതം നയിക്കുവാനും ദൈവം നമുക്കു നല്‍കുന്ന അനുഗ്രഹങ്ങളും വിവിധ കഴിവുകള്‍ പ്രാപിക്കുവാനും നമുക്ക് കഴിയും. ഇത്തരത്തിലുള്ള ഒരു ജീവിതം നയിക്കുക എന്നതിനര്‍ത്ഥം ദൈവത്തിന്‍റെ സര്‍വ്വായുധം എടുക്കുക എന്നാണ്. ദൈവത്തെ അനുസരിച്ച് സേവിച്ച് അവനില്‍ നടക്കുവാന്‍ നാം ശ്രമിക്കുന്നുവെങ്കിലും ദൈവവചനം മുറുകെ പിടിച്ചില്ലായെങ്കില്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ കഴിവില്ലാത്തവിധം നാം ദുര്‍ബലരാണ്.
ദൈവവചനത്തിലുള്ള വിശ്വാസം നമ്മുടെ ആത്മീയ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ വളരെ അത്യാവശ്യമാണ്. വിശ്വാസമുണ്ടെങ്കില്‍ പോലും ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെയാണിതെന്ന് എനിക്ക് തീര്‍ച്ചയാണ് എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിന്‍റെ സര്‍വ്വായുധം എടുക്കേണ്ടതാവശ്യമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന വിശ്വാസം ഇതാണ്.
ഇത്തരത്തിലുള്ള ഒരു ജീവിതം നയിക്കുന്നതില്‍ നിങ്ങളിലാര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടോ?. അപ്പോള്‍ നമുക്ക് വേദപുസ്തകത്തെ ഓര്‍മ്മിക്കുകയും ദൈവത്തിന്‍റെ സര്‍വ്വായുധം എടുക്കുകയും ചെയ്യാം. അവന്‍റെ സര്‍വ്വായുധവും എടുക്കുവാനാണ് ദൈവം നമ്മോട് പറഞ്ഞത്. ഈ വാക്കുകള്‍ ഹൃദയത്തിന്‍റെ ആഴത്തിലെടുത്തുകൊണ്ട് ദൈവത്തിന്‍റെ സര്‍വ്വായുധം എടുക്കുക എന്നാലെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നമ്മുടെ ചുറ്റുപാടുകളെ പറ്റി ചിന്തിക്കാതെയും മറ്റുള്ളവരുടെ വാക്കു കേള്‍ക്കാതെയും നാം ദൈവവചനത്തെ മുറുകെ പിടിക്കണം. ഇത്തരത്തില്‍ നമുക്ക് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ കഴിയും.
ഈ വിശ്വാസം നമുക്ക് എവിടെ നിന്ന് ലഭിക്കും? വെളിപാട് 3:22 പറയുന്നു, ആത്മാവ് സഭകളോട് പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ആത്മാവ് സഭയോട് എന്താണ് പറയുന്നതെന്ന് നാം തീര്‍ച്ചയായും ശ്രദ്ധിക്കണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാനോ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനോ നമുക്ക് കഴിയു കയില്ല. എന്നാല്‍ ദൈവ സേവകരാകാന്‍ നമുക്ക് കഴിയും. ആരിലൂടെയാണ് പരിശുദ്ധാത്മാവ് സംസാരിക്കുന്നത്... ദൈവം വിശുദ്ധരോടും ലോകത്തിലെ സകല മനുഷ്യരേുടും സംസാരിക്കുന്നത് അവന്‍റെ സഭകളിലുള്ള വേലക്കാരിലൂടെയാണ്.
ദൈവത്തിന്‍റെ സഭയിലുള്ള പഠനം ദൈവ വചനത്തിലടിസ്ഥാ നമായതാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കാനാണ് ഇതുപറയുന്നത്. സഭയില്‍ നിന്നുള്ള പ്രസംഗത്തെ ഈ വിശ്വാസത്തെ മനസ്സില്‍ വച്ചുകൊണ്ട് നിങ്ങള്‍ സ്വീകരിക്കണം. ഒരു പ്രസംഗകനില്‍ പരിശുദ്ധാത്മാവ് വസിക്കുന്നില്ലായെങ്കില്‍ അയാളുടെ സ്വന്തം ചിന്തകള്‍ പ്രസംഗിക്കുവാനേ അയാള്‍ക്ക് കഴിയുകയുള്ളൂ. പരിശുദ്ധാത്മ നിവാസമുള്ള ഒരു പ്രസംഗകന്‍ പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ദൈവവചനം പ്രസംഗിക്കുന്നു. അയാള്‍ അപ്രകാരം ചെയ്യാതെയും വേദവചനം അതിരില്ലാതെ പ്രസംഗിക്കുകയും ചെയ്യുകയാണെങ്കില്‍ പരിശുദ്ധാത്മാവ് അയാളെ തടയും. കാരണം പരിശുദ്ധാത്മാവ് അവനില്‍ വസിക്കുന്നു.
പരിശുദ്ധാത്മാവ് ദൈവമാണ്. ദൈവത്തിന്‍റെ സേവകരുടെ അധികാരം അസാധാരണമാം വിധം മഹത്തായതാണ്. എന്തെന്നാല്‍ ദൈവം അവനില്‍ വസിക്കുന്നു. പുതിയ നിയമത്തില്‍ യേശുക്രിസ്തു പത്രോസിനോടു പറഞ്ഞു. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു (മത്തായി16:19). സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള താക്കോല്‍ ഈ സുവിശേഷമാണ്. ദൈവവചനം പ്രസംഗിക്കുവാനുള്ള അധികാരം പത്രോസിനു മാത്രമല്ല ദൈവത്തിന്‍റെ എല്ലാ സേവകര്‍ക്കും, എല്ലാ വിശുദ്ധര്‍ക്കും അവര്‍ വീണ്ടും ജനിക്കുകയും പരിശുദ്ധാത്മ നിവാസം ഉണ്ടാകുകയും ചെയ്യുന്നതുമുതല്‍ ദൈവം നല്‍കി.
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനായി നാം തീര്‍ച്ചയായും ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗവും എടുക്കണം. നമുക്കു വിശ്വാസമില്ലായെങ്കില്‍ സഭയുടെയും ദൈവവേലക്കാരുടെയും അധികാരത്തിലുള്ള വിശ്വാസത്താല്‍ സഭയിലെ പ്രസംഗം നാം എല്ലാ ദിവസവും മനസ്സില്‍ സൂക്ഷിക്കുകയേയുള്ളൂ. നിങ്ങള്‍ ഇന്നു കേട്ട പ്രസംഗം കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലെങ്കില്‍ പോലും, അതിന് നിങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലെങ്കിലും നിങ്ങള്‍ ഏതുതരത്തിലും അത് വിശ്വസിക്കുകയും ഹൃദയത്തില്‍ സ്വീകരിക്കുകയും വേണം. നിത്യ ജീവിതത്തില്‍ നിങ്ങള്‍ക്കാവശ്യമുള്ള വാക്കുകളെല്ലാം ബൈബിളില്‍ നിങ്ങള്‍ കണ്ടെത്തണം. അവയെ മുറുകെ പിടിക്കണം. ഈ വിധം നിങ്ങള്‍ വിശ്വാസമുള്ള ഒരു വ്യക്തിയായി മാറും. അപ്പോള്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിച്ച് ദൈവത്തോടുകൂടി നടക്കാനും ലോകത്തിലെ അന്ധകാരത്തിന്‍റെ തത്ത്വങ്ങളോടും നിയമങ്ങളോടും പൊരുതി ജയിക്കാനും കഴിയും.
നിങ്ങളിപ്പോള്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകും. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ലോകത്തിന്‍റെ നിയമങ്ങള്‍ പാലിക്കണമെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയുന്നു. നിങ്ങള്‍ ലോകത്തിലെ അന്ധകാരത്തിന്‍റെ നിയമങ്ങള്‍ക്കെതിരെ പോരാടണം. റോമാക്കാരുടെ കാലത്ത് റോമന്‍ ചക്രവര്‍ത്തി തന്നെത്തന്നെ ദൈവമെന്ന് വിളിക്കുകയും എല്ലാ ജനങ്ങളും അയാളെ ദൈവമെന്ന തരത്തില്‍ സേവിക്കണമെന്ന നിയമം കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഇത് ക്രിസ്ത്യാനികള്‍ ചെയ്യാത്തതാണ്. എന്തെന്നാല്‍ ഇത് ദൈവവചനത്തിന് എതിരാണ്. അതുകൊണ്ട് അക്കാലത്തെ ക്രിസ്ത്യാനികള്‍ക്ക് രാജാവായിരുന്നിട്ടുപോലും ജനങ്ങളെക്കൊണ്ട് തലകുനിപ്പിക്കുന്ന റോമന്‍ ചക്രവര്‍ത്തിക്കെതിരെ പോരാടുകയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല.
സാത്താനോടുകൂടിയ യുദ്ധം വിജയിക്കണമെങ്കില്‍ നാം ദൈവവചനം മുറുകെ പിടിക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. ദൈവവചനപ്രകാരമാണ് നാം ജീവിക്കുന്നതെങ്കില്‍ നമുക്ക് അവന്‍റെ അനുഗ്രഹം ലഭിക്കുകയും സാത്താനെ അടിച്ചമര്‍ത്താന്‍ കഴിയുകയും ചെയ്യും. നാം രക്ഷിക്കപ്പെട്ടെങ്കില്‍ പോലും, ദൈവവചനം മുറുകെ പിടിച്ചില്ലെങ്കില്‍ സാത്താനെതിരെയുള്ള യുദ്ധം നമുക്കു നഷ്ടപ്പെടും. ദൈവം നമ്മോട് ജാഗ്രതയോടെ പറയുന്നു. ഉണര്‍ന്നിരിപ്പിന്‍ നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു(1പത്രോസ് 5:8). ദൈവവചനത്തില്‍ വിശ്വാസമില്ലാത്ത ഒരു വ്യക്തി വളരെ എളുപ്പത്തില്‍ പിശാചിനാല്‍ ആക്രമിക്കപ്പെടുന്നു.
ദൈവവചനത്തിനു വേണ്ടിയല്ലായെങ്കില്‍ പോലും യേശു സാത്താനുമായി യുദ്ധം ചെയ്തിട്ടില്ല. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍ക്കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു. (മത്തായി 4:4) എഴുതപ്പെട്ടിരിക്കുന്നതുപോലെ വിശ്വാസത്തിലൂടെ അവന്‍ സാത്താനെ ദൂരെ ഓടിച്ചു. നമ്മെക്കുറിച്ച് എന്തുപറയുന്നു? നാം ജ്ഞാനത്തില്‍ കുറവുള്ളവരും യേശുവിനോട് സാമ്യതയില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെ വളരെ ശക്തിയായി നാം ദൈവവചനത്തില്‍ വിശ്വസിക്കുകയും അതിനെ മുറുകെ പിടിക്കുകയും വേണം.
വചനങ്ങളെല്ലാം സത്യമാണെന്ന് എനിക്കറിയാം. പക്ഷേ എനിക്കത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല. എന്ന് വെറുതെയെങ്കിലും നാം പറയരുത്. നാം തീര്‍ച്ചയായും ഈ വചനങ്ങള്‍ മുറുകെ പിടിക്കണം. എഴുതപ്പെട്ടിരിക്കുന്നതുപോലെ വചനങ്ങളെല്ലാം സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ശരിയായ വിശ്വാസം. ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുക്കുവാന്‍ ഇത് നമ്മെ അനുവദിക്കുന്നു. നമ്മുടെ കര്‍ത്താവ് പറഞ്ഞതുപോലെ എല്ലാം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെട്ടു. എന്ന് പറയുന്ന ആളുകള്‍ അനുഗ്രഹിക്കപ്പെടും. ദൈവവചനം മുറുകെ പിടിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവന് അവന്‍റെ വിശ്വാസത്തിനനുസരിച്ച് കാര്യങ്ങള്‍ നന്നായി കലങ്ങിത്തിരിയുന്നു. ഞാന്‍ ദൈവവചനം വിശ്വസിക്കുന്നു. അവന്‍റെ വചനങ്ങള്‍ യഥാര്‍ത്ഥ ഉത്തരങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു നാം പറയുകയാണെങ്കില്‍, നമ്മെ തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ പോലും സാത്താന് ഓടിമറയേണ്ടി വരും. സാത്താനെതിരെയുള്ള യുദ്ധത്തില്‍ ജയിക്കാനുള്ള വഴിയതാണ്.
 
 
ദൈവവചനം നാം തീര്‍ച്ചയായും മുറുകെ പിടിക്കണം
 
അതുകൊണ്ട് നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ടു ഉറച്ചു നില്‍പ്പാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധ വര്‍ഗ്ഗം എടുത്തുകൊള്‍വിന്‍. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ട് നില്‍പ്പിന്‍. രക്ഷ എന്ന ശിരവസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍ (എഫെസ്യര്‍ 6:13-17).
ഈ ഖണ്ഡികയില്‍ നിങ്ങളുടെ അരെക്കു സത്യം കെട്ടി നില്‍പ്പിന്‍ എന്ന ദൈവവചനം ഒരാളുടെ അരയില്‍ ബെല്‍റ്റ് ധരിക്കുന്നതിനു സദൃശ്യമാണ്. ഇതിന്‍റെ അര്‍ത്ഥം നമ്മുടെ ഹൃദയത്തെ ദൈവവചനം കൊണ്ട് കെട്ടുക എന്നാണ്. സത്യത്തിന്‍റെ വചനം പിന്തുടരുവാന്‍ അവന്‍ നമ്മോട് പറയുന്നു. അതുകൊണ്ടുതന്നെ ദൈവത്തില്‍ ഒരേ മനസ്സായിരിക്കുവാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ ഈ ബെല്‍റ്റ് ശരീരത്തെ മുഴുവനും മുറുകെ കെട്ടിയിരിക്കുന്നതുപോലെ ദൈവവചനവുമായി ഉറച്ച ബന്ധം നാമുമായി സ്ഥാപിക്കുവാന്‍ നമുക്ക് കഴിയും. നാം ദൈവത്തില്‍ ഒരേ മനസ്സായിരിക്കുന്നവര്‍ ആകുമ്പോള്‍ എല്ലാം നന്നായി നടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം പറഞ്ഞതുപോലെ എല്ലാം സാക്ഷാത്കരിക്കപ്പെടുമെന്ന് എനിക്ക് തീര്‍ച്ചയാണ്. എന്ന് നാം സ്വാഭാവികമായും വിശ്വസിക്കുകയും പറയുകയും ചെയ്യും.
അടുത്തതായി നമുക്ക് നീതി എന്ന കവചം ധരിച്ചു നില്‍ക്കേണ്ടതുണ്ട്. ദൈവം നമ്മെ രക്ഷിച്ചുവെന്ന് പറയുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം കവചമായി എടുത്തു നില്‍ക്കണം. നാം നമ്മുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും നില്‍ക്കണം. വിലപിടിപ്പുള്ള ആഭരണങ്ങളാകുന്ന കവചം ധരിച്ചുകൊണ്ട് നാം നില്‍ക്കണം. ദൈവം നമ്മുടെ സകല പാപങ്ങളും ക്ഷമിച്ചിട്ടുണ്ടെന്ന വിശ്വാസത്തെ എടുത്ത് നാം നില്‍ക്കണം. നാം നമ്മുടെ പൂര്‍ണ്ണ ഹൃദയത്തോടുകൂടി ദൈവവചനം വിശ്വസിക്കണം. നാം നമ്മുടെ സുവിശേഷം പ്രസംഗിക്കുകയും സമാധാനം നല്‍കുകയും വേണം.
മുകളില്‍ പറഞ്ഞ വചനങ്ങളെല്ലാം മുറുകെ പിടിച്ചതിനുശേഷം സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കാനും എല്ലാ മനുഷ്യര്‍ക്കും സമാധാനം നല്‍കുവാന്‍ ദൈവം നല്‍കിയ രക്ഷയുടെ സുവിശേഷം പ്രസംഗിക്കുവാനും നമുക്കു കഴിയണം. നാം പാപത്തില്‍ നിന്നും മോചിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കില്‍ വായ് കൊണ്ട് നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞ് നാം വരുമായിരുന്നു. എല്ലാസമയവും നമ്മുടെ പാപങ്ങളും തെറ്റുകളും വെളിപ്പെടുത്തി ദൈവം നമ്മുടെ സകല പാപങ്ങളും ക്ഷമിച്ചു തന്നിട്ടുണ്ട് എന്ന സത്യത്തിലുള്ള ചിന്തയാല്‍ നാം അവയെല്ലാം തുടച്ചു നീക്കി. യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും അവന്‍ അങ്ങനെ ചെയ്തു. ദൈവത്തിനുള്ള നന്ദിയാല്‍ മഹത്വത്തിന്‍റെ തരത്തിലുള്ള ഒരു ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയും. തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിതരാകാത്ത ധാരാളംപേര്‍ക്ക് സമാധാനം നല്‍കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുവാന്‍ നാം തയ്യാറാകേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞതുപോലെ വിശ്വാസം എന്ന പരിചകൊണ്ട് നാം യുദ്ധം ചെയ്യണം. സാത്താന്‍ ആക്രമിക്കുമ്പോള്‍ വിശ്വാസം എന്ന പരിച ഒരു കൈയിലും സത്യവചനം മറ്റേ കൈയിലും വച്ചുകൊണ്ട് നാം അവനെ തുരത്തിയോടിക്കണം.
അടുത്തതായി നാം രക്ഷ എന്ന ശിരസ്ത്രം ധരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ എല്ലാ പാപങ്ങളില്‍ നിന്നും ഞാന്‍ രക്ഷിക്കപ്പെട്ടു. ദൈവം ഈ വിധത്തില്‍ എന്‍റെ പാപങ്ങള്‍ ക്ഷമിച്ചു എന്നുപറഞ്ഞ് രക്ഷയുടെ കവചം നാം കൈക്കൊള്ളണം. നാം തീര്‍ച്ചയായും സത്യം തിരിച്ചറിയണം. സാത്താനെതിരെ നാം രക്ഷയെന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളേണ്ടതാണ്.
സാത്താന്‍ നമ്മെ ആക്രമിക്കുകയാണെങ്കില്‍ നാം വാളെടുത്ത് അവനെ അടിച്ചമര്‍ത്തണം. ദൈവം ഇതു പറഞ്ഞു. ഇത് അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവവചനത്തിലുള്ള വിശ്വാസത്തിലൂടെ നാം സാത്താനെ ഓടിക്കുന്നു. ദൈവവചനത്തില്‍ നാം വിശ്വസിക്കുകയും ആത്മീയ വാളെടുക്കുകയും ചെയ്യുകയാണെങ്കില്‍ സാത്താന്‍ നിലവിളിച്ചുകൊണ്ട് ഓടും. ഓ ഇതെങ്ങനെ സാധിക്കും. ദൈവത്തില്‍ മാത്രം വിശ്വസിക്കുകയാണെങ്കില്‍ ഏതുതരത്തിലുള്ള സാത്താനെയും അടിച്ചോടിക്കാന്‍ നമുക്ക് കഴിയും.
എന്‍റെ ജഡം പൂര്‍ണ്ണതയില്‍ നിന്നും അകലെയാണ്. എന്നാല്‍ ഞാന്‍ വീണ്ടെടുപ്പ് പ്രാപിച്ച ദൈവത്തിന്‍റെ പൈതലാണ്. ദൈവം എന്നോടു പറഞ്ഞ വചനങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു എന്നുപറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള മതപരമായ ഒരു ജീവിതം നിങ്ങള്‍ നയിക്കണം. ഇത്തരത്തിലുള്ള ഒരു വിശ്വാസം നമുക്കുണ്ടെങ്കില്‍ നമ്മുടെ വിശ്വാസ ജീവിതത്തെ ആക്രമിക്കാനും മുറിവേല്‍പ്പിക്കാനും വരുന്ന സാത്താനെ സത്യത്തിന്‍റെ വാളാല്‍ അവനെ അകറ്റിയോടിക്കുവാന്‍ നമുക്ക് കഴിയും. നാം ഭൗമികമായ വാക്കുകള്‍ കൊണ്ട് നാം സാത്താനെ തിരിച്ചാക്രമിക്കുമ്പോള്‍ അവന്‍ കണ്ണടയ്ക്കുകപോലും ചെയ്യില്ല. ദൈവം പറഞ്ഞിട്ടുള്ളത് ഇതാണ്. എന്നുപറഞ്ഞുകൊണ്ട് നാം അവനെതിരെ യുദ്ധം ചെയ്യണം. അപ്പോള്‍ ദൈവവചനത്തിനുള്ള അധികാരത്തിനു മുമ്പില്‍ സാത്താന്‍ കീഴടങ്ങും.
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ സഭയ്ക്കുവേണ്ടിയും എല്ലാ വിശുദ്ധര്‍ക്കുവേണ്ടിയും സുവിശേഷം പ്രസംഗിക്കുവാന്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ സേവകര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. സുവിശേഷത്തിന്‍റെ രഹസ്യം എനിക്കു വെളിപ്പെടുത്തിത്തരേണമേ എന്ന പ്രാര്‍ത്ഥനയാല്‍ സുവിശേഷവേലയെ ലക്ഷ്യമാക്കിയുള്ള ഒരു ജീവിതം നാം നയിക്കണം. ഇതാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുക എന്നത് എല്ലാ വിശുദ്ധര്‍ക്കും ആവശ്യം വേണ്ടുന്ന ഒന്നാണ്. നാം യഥാര്‍ത്ഥ വിശുദ്ധരാകുകയാണെങ്കില്‍ തീര്‍ച്ചയായും നാം പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കണം. എല്ലാ ആത്മാവിനും പാപക്ഷമ സ്വീകരിക്കേണ്ടുന്നത് ആവശ്യമായിരിക്കുന്നതുപോലെ ഇത്തരത്തിലുള്ള ഒരു ജീവിതം നയിക്കുക എന്നത് എല്ലാ വിശുദ്ധര്‍ക്കും അത്യന്താ പേക്ഷിതമാണ്. ഇതാണ് ദൈവത്തിന്‍റെ കല്‍പ്പന.
ഒരു വിശ്വസ്ത ജീവിതം നയിക്കുന്നതെങ്ങനെ എന്നറിയാത്ത പാപങ്ങളില്‍ നിന്നും രക്ഷ നേടിയവര്‍ തങ്ങള്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കേണ്ടതുണ്ടെന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതാണ് ദൈവം ആവശ്യപ്പെടുന്നത്. ദൈവഹിതമായ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം വിശുദ്ധര്‍ നയിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം, നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ വിശുദ്ധരെ സുവിശേഷം പ്രസംഗിക്കുന്നതിലേക്ക് നയിക്കുന്നു. സുവിശേഷം പ്രസംഗിക്കുവാനും, ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനും ദൈവവചനം മുറുകെ പിടിക്കുന്നതിനും അതില്‍ വിശ്വസിക്കുന്നതിനും അവര്‍ ഇഷ്ടപ്പെടുന്നു. നാം രക്ഷയുടെ ശിരസ്ത്രം ധരിക്കുകയും നീതിയുടെ കവചം എടുക്കുകയും ഞാന്‍ എല്ലയ്പോഴും നീതിമാനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് സാത്താനെ അകറ്റിയോടിക്കുകയും വേണം.
വിശുദ്ധര്‍ പരിശുദ്ധാത്മ നിവാസം ഉള്ളതുകൊണ്ടുതന്നെ ആത്മാവില്‍ നടക്കുകയും പരിശുദ്ധാത്മ ശക്തി സ്വീകരിക്കുവാനവര്‍ക്ക് കഴിയുകയും ചെയ്യുന്നു. അവര്‍ വിശ്വാസത്തിലുള്ള പ്രാര്‍ത്ഥനയാല്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുകൂടി അവന്‍റെ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. സാത്താനെ തോല്‍പ്പിച്ച് ദൈവമുമ്പാകെ നില്‍ക്കുന്നതുവരെ അവര്‍ ആത്മാവില്‍ നടക്കണം. ദൈവത്തിന്‍റെ സര്‍വ്വായുധ വര്‍ഗ്ഗം ധരിച്ച് വീണ്ടും ജനിച്ച ക്രിസ്ത്യാനികള്‍ക്കു മാത്രമേ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കുവാന്‍ കഴിയുകയുള്ളൂ.
നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ (എഫെസ്യര്‍ 6:12). വീണ്ടും ജനിച്ചവരുടെ പോരാട്ടം ജഡരക്തങ്ങളോടല്ല. എന്നിരുന്നാലും പരിശുദ്ധാത്മ നിവാസം പ്രാപിച്ചവരുടെ പോരാട്ടം ദുഷ്ടാത്മസേനയ്ക്കെതിരെയും സുവിശേഷ വേല ചെയ്യാതെ നമ്മെ ശല്യം ചെയ്യുകയും വിശ്വാസ ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെയാണ്.
കര്‍ത്താവിന്‍റെ സുവിശേഷത്തിനുവേണ്ടിയുള്ള ആത്മീയ യുദ്ധത്തില്‍ പൊരുതുവാനായി പോകുമ്പോള്‍ ആത്മാവിന്‍റെ കവചവും ആയുധവും നാം ധരിക്കണം. ഈ യുദ്ധത്തില്‍ നാം സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ നമുക്ക് മുറിവേല്‍ക്കും. അതുകൊണ്ട് നാം തീര്‍ച്ചയായും ആയുധം ധരിക്കണം. നമുക്ക് വാളും കവചവും ശിരസ്ത്രവും ആവശ്യമായിരുക്കുന്നു. യുദ്ധം ജയിക്കുന്നതിനായി യുദ്ധത്തിനുമുമ്പ് നാം പൂര്‍ണ്ണമായും പരിശീലനം നേടണം. നാം തീര്‍ച്ചയായും കവചം ധരിച്ചും അരെക്കു കെട്ടിയും ഇരുകാലുകളിലും ചെരിപ്പ് ധരിച്ചും നില്‍ക്കണം. അപ്പോള്‍ ഇരുകൈകളിലും വാളുകൊണ്ടും പരിചകൊണ്ടും നമുക്ക് ശത്രുക്കളെ തീര്‍ച്ചയായും പരാജയപ്പെടുത്തുവാന്‍ കഴിയും. ഇതാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം.
 
 
മനോഹര സുവിശേഷത്തെ നാം സംരക്ഷിക്കണം
 
പൌലൊസ് നമ്മോടു പറഞ്ഞു: ആ നല്ല ഉപനിധി നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ സൂക്ഷിച്ചുകൊള്‍ക. (2തിമൊ. 1:14) എന്താണ് ആ ഉപനിധി? അത് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. തീത്തോസ് 3:5ല്‍ ഇപ്രകാരം പറയുന്നു. അവന്‍ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. നാം ഈ ലോകത്തില്‍ ചെയ്ത നമ്മുടെ സകല പാപങ്ങളും നമ്മുടെ കര്‍ത്താവ് കഴുകി കളയുകയും കുരിശില്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. നാം തീര്‍ച്ചയായും ഈ മനോഹര സുവിശേഷത്തെ സംരക്ഷിക്കണം. നാം രക്ഷയുടെ ശിരസ്ത്രവും നീതിയുടെ കവചവും ധരിച്ചുകൊണ്ടും അരക്കു സത്യം കെട്ടിയും നില്‍ക്കേണ്ടതാവശ്യമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം തീര്‍ച്ചയായും വിശ്വസിക്കണം.
ഇത്തരത്തില്‍ ധരിച്ചതിനുശേഷം സാത്താനെതിരെയുള്ള യുദ്ധത്തില്‍ നാം ജയിക്കും. അതിനുശേഷം മാത്രമേ വിജയം കൈവരിക്കുവാനും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നമുക്കു കഴിയുകയുള്ളു. സാത്താനെതിരെ ധാരാളം ആത്മീയ പോരാട്ടങ്ങളില്‍ നാം പൊരുതേണ്ടതായി വരും. കൂടാതെ നമുക്ക് പാരമ്പര്യമായി കിട്ടിയ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്ന ദിവസം വരെ അതിന്‍റെ സമ്മാനങ്ങള്‍ അവനില്‍ നിന്നും അകറ്റി സൂക്ഷിക്കേണ്ടിയും വരും. ശത്രുവിനെതിരെ നാം ജയിക്കുന്ന ഓരോ പോരാട്ടവും അടുത്തതിനെ നമുക്ക് എളുപ്പമാക്കിത്തരും. അവന്‍റെ രാജ്യം സമൃദ്ധവും ഊര്‍ജ്ജസ്വലവുമാക്കാന്‍ നാമെല്ലാം തീര്‍ച്ചയായും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ നമുക്ക് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നേടുവാന്‍ കഴിയും.
നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ കിട്ടിയതുകൊണ്ടുമാത്രം നാം തൃപ്തിപ്പെടരുത്. പകരം പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നാം നയിക്കണം. സുവിശേഷത്തിനുവേണ്ടിയും നമ്മുടെ നല്ല പ്രവൃത്തിക്കുവേണ്ടിയും നാം തീര്‍ച്ചയായും ദൈവവചനത്തില്‍ വിശ്വസിക്കണം. നാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും ദൈവവചന സംരക്ഷണത്താല്‍ ജീവിക്കുകയും, സാത്താനെതിരെയുള്ള പോരാട്ടം നഷ്ടപ്പെടുത്താതിരിക്കുന്നതിനും അത് നാശഹേതുവാകുന്നതിനും വേണ്ടി ദൈവവചനത്തില്‍ വിശ്വസിക്കുകയും വേണം. നിങ്ങളെന്നെ മനസ്സിലാക്കുന്നുണ്ടോ? എങ്കില്‍ മാത്രമേ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നമുക്കുണ്ടാകുകയുള്ളൂ. നിങ്ങളും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെയും സേവിക്കുന്നുവെന്നും ദൈവവചനം അനുസരിച്ചു നടക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. നമുക്കെല്ലാവര്‍ക്കും സാത്താനില്‍ നിന്നും ആത്മാക്കളെ രക്ഷിക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെടാം. കര്‍ത്താവു വീണ്ടും വരുന്നതിനു മുമ്പുതന്നെ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയും. പരിശുദ്ധാത്മ നിറവ് സ്വീകരണം എന്നത് ദൈവം നമുക്കു നല്‍കിയ രണ്ടാമത്തെ കല്‍പനയാണ്. ദൈവത്തിനു നന്ദി. നമ്മുടെ ഹൃദയത്തിലുള്ള പാപ ക്ഷമ കാരണം പരിശുദ്ധാത്മ നിവാസം പ്രാപിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം ആരംഭിക്കുവാന്‍ എനിക്ക് കഴിയില്ല. പരിശുദ്ധാത്മാവ് നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നമ്മെ അനുവദിച്ചതായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
നിങ്ങള്‍ക്ക് പരിശുദ്ധാത്മ നിവാസം പ്രാപിക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നമ്മളിലാര്‍ക്കാണോ പാപങ്ങളില്‍ നിന്നും ക്ഷമ ലഭിച്ചത് അവര്‍ക്കാണ് പരിശുദ്ധാത്മ വാസമുള്ളത്. എന്നാല്‍ തങ്ങളുടെ പാപങ്ങള്‍ തുടച്ചു നീക്കാത്ത ഒരുത്തര്‍ക്കും പരിശുദ്ധാത്മ നിവാസം ഉണ്ടായിരിക്കുകയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്തവര്‍ക്കും അതില്‍ വിശ്വസിക്കാത്തവര്‍ക്കും പരിശുദ്ധാത്മ നിവാസം ഉണ്ടായിരിക്കുകയില്ല. പരിശുദ്ധാത്മ നിവാസം ഉണ്ടായിരുന്നില്ലായെങ്കില്‍ ഈ ലോകത്തിലെ സകല മനുഷ്യരും നരകത്തിലേക്ക് എറിയപ്പെടും.
നമ്മുടെ ഹൃദയത്തില്‍ പാപം ഇല്ലായെന്നതുകൊണ്ട് നമ്മില്‍ പരിശുദ്ധാത്മ നിവാസമുണ്ട്. നമ്മുടെ ഹൃദയത്തില്‍ പരിശുദ്ധാത്മ വാസമുള്ളതുകൊണ്ട് തന്നെ നമുക്ക് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ കഴിയും. പരിശുദ്ധാത്മ നിവാസമുള്ള നാം പരിശുദ്ധാത്മാവിനാല്‍ നിറയുവാനായി ആത്മാവിന്‍റെ ആഗ്രഹങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. എത്രമാത്രം നാം ആത്മാവിന്‍റെ ആഗ്രഹങ്ങള്‍ അനുസരിക്കുന്നുവോ അത്രമാത്രം ഒരു യോദ്ധാവ് ധരിക്കുന്ന യൂണിഫോം പോലെ നമ്മുടെ വിശ്വാസവും ശക്തമായിരിക്കും. എന്നാല്‍ ആത്മാവിനെ അനുസരിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ നമ്മുടെ ആയുധമെടുത്തു മാറ്റിയതിനു തുല്യമാണ്.
പരിശുദ്ധാത്മാവിന്‍റെ വചനത്തിലൂടെ നമുക്ക് വളരുകയും ഒരു വിശ്വാസിയായി മാറുകയും ചെയ്യാം. പരിശുദ്ധാത്മ വചനം നാം കേള്‍ക്കുമ്പോള്‍ നമ്മുടെ വിശ്വാസം വര്‍ദ്ധിക്കുന്നു. എന്തെന്നാല്‍ ദൈവം പറയുന്നു, ആകയാല്‍ വിശ്വാസം കേള്‍വിയിലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു(റോമര്‍ 10:17). അതുകൊണ്ട് സാത്താന്‍ നമ്മെ ആക്രമിച്ചുവെങ്കില്‍ പോലും ഈ വചനത്തിലുള്ള വിശ്വാസത്താല്‍ നാം തീര്‍ച്ചയായും സംരക്ഷിക്കപ്പെടും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ വിശ്വാസപരിച ആയുധമാക്കിയവനെ സാത്താന് ആക്രമിക്കുവാന്‍ കഴിയുകയില്ല. വിശ്വസ്തതയുള്ള വ്യക്തികള്‍ക്ക് സാത്താന്‍റെ ആക്രമണത്തില്‍ നിന്നും തങ്ങളെത്തന്നെ രക്ഷിക്കുവാനുള്ള ശക്തി അവരുടെ വിശ്വാസത്തില്‍ ഉണ്ടായിരിക്കും.
വിശ്വാസത്താല്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം നമുക്ക് നയിക്കാം. പരിശുദ്ധാത്മാവ് നറഞ്ഞ ഒരു ജീവിതമെന്ന് പറയുന്നത് വിശ്വാസത്തോടെ ലോകം മുഴുവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്ന ഒരു ജീവിതത്തെയാണ്. അത്തരത്തിലുള്ളതാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു ജീവിതം.