• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-13] പരിശുദ്ധാത്മാവിന്‍റെ പ്രവ്യത്തികളും വരങ്ങളും (യോഹന്നാന്‍ 16:5-11)

(യോഹന്നാന്‍ 16:5-11)
“ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു : നീ എവിടെ പോകുന്നു എന്ന് നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല. എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹ്യദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ടു പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.”
 
 
എന്താണ് പരിശുദ്ധാത്മാവിന്‍റെ പ്രവ്യത്തികള്‍?
അവന്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തുന്നു.
 
ഉല്പത്തി 1:2-ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, `ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിന്‍ മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെളളത്തിനു മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.` പരിശുദ്ധാത്മാവ് വസിക്കുന്നത് ചിന്താക്കുഴപ്പവും പാപവും നിറഞ്ഞ ഹൃദയത്തിലല്ല, മറിച്ച് മനോഹരസുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിലാണെന്ന് ഈ വേദഭാഗത്തില്‍ നാം കാണുന്നു. എന്നാല്‍ തങ്ങളുടെ ചിന്താക്കുഴപ്പത്തിലും ശൂന്യതയിലും മതഭ്രാന്തമായ വിശ്വാസങ്ങളുടെ സ്വാധീനത്തില്‍ അകപ്പെടുന്ന അനേകര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടെങ്കിലും പരിശുദ്ധാത്മനിവാസം പ്രാപിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്.
മതഭ്രാന്തമായ ഉന്മാദാവസ്ഥയെ പ്രാപിച്ച ആത്മാവ് മനോഹരമായ ആത്മാവല്ല. മതഭ്രാന്തിനെ വിശ്വസിക്കുന്ന അനുസരണം കെട്ടവരുടെമേല്‍ സാത്താന്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരക്കാര്‍ അവന്‍റെ തന്ത്രങ്ങള്‍ക്കും ശക്തിക്കും വേഗത്തില്‍ സ്വാധീനപ്പെടുന്നു. പക്ഷേ പരിശുദ്ധാത്മാവ് എന്നത് ബുദ്ധിശക്തിയും വികാരവും നിശ്ചിതമായ തീരുമാനവും ഉളള ദൈവീക വ്യക്തിത്വമാണ്. ഈ ലോകത്തിന്‍റെ സൃഷ്ടിയില്‍ പിതാവാം ദൈവത്തോടും അവന്‍റെ പുത്രനായ യേശു ക്രിസ്തുവിനോടും ചേര്‍ന്ന് അവന്‍ പ്രവര്‍ത്തിച്ചു. ഈ ലോകത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തി എങ്ങനെയുളളതെന്ന് ഇനി നമുക്കു പഠിക്കാം.
 
 
പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ച് ലോകത്തിന് ബോധംവരുത്തുന്നു
 
എന്താണ് പരിശുദ്ധാത്മാവ് ആദ്യം ചെയ്യുന്ന പ്രവൃത്തി? അവന്‍ പാപത്തെക്കുറിച്ച് ലോകത്തിന് ബോധം വരുത്തുന്നു. യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും മനോഹരസുവിശേഷം സ്വീകരിക്കാത്തവര്‍ക്കാണ് അവനാല്‍ ബോധം വരുത്തപ്പെടുന്നത്. സകല പാപികളെയും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവരുടെ സകല പാപങ്ങളെയും അവന്‍ ബോധം വരുത്തുന്നു.
 
 
അവന്‍ ദൈവ നീതിയെക്കുറിച്ച് ലോകത്തിന് ബോധം വരുത്തുന്നു
 
എന്താണ് പരിശുദ്ധാത്മാവ് ചെയ്യുന്ന രണ്ടാമത്തെ പ്രവൃത്തി? അവന്‍ ദൈവനീതിക്കും പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതില്‍ യേശുവിന്‍റെ നേട്ടത്തിനും സാക്ഷി പറയുന്നു. യോഹന്നാന്‍ 16-10ല്‍ പറയുന്നു, `ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതു കൊണ്ട് നീതിയെക്കുറിച്ചും .................` വേദപുസ്തകം അര്‍ത്ഥമാക്കുന്ന ദൈവ നീതി എന്താണെന്ന് നാം അറിയണം. യോഹന്നാനാലുളള തന്‍റെ സ്നാനത്തിലൂടെ യേശു ലോകത്തിലെ സകല പാപങ്ങളെയും ചുമന്ന് തീര്‍ത്തു എന്നും അവനില്‍ വിശ്വസിക്കുന്നവര്‍ ദൈവകൃപയാല്‍ നീതീകരിക്കപ്പെടുന്നു എന്നുമുളള സത്യത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ട യേശു ലോകത്തിലെ സകല പാപങ്ങളെയും സ്വീകരിക്കുകയും കുരിശില്‍ തന്‍റെ രക്തം ചിന്തുകയും ഉയര്‍ത്തെഴുന്നേറ്റ് സകല പാപികളുടെയും രക്ഷകനായിത്തീരുകയും ചെയ്തു. ഇതാണ് ദൈവം നമുക്ക് നല്‍കിയ മനോഹരസുവിശേഷം. ദൈവഹിതമനുസരിച്ച് വെളളത്തിലൂടെയും രക്തത്തിലൂടെയും യേശു ലോകത്തിലെ സകല പാപങ്ങളെയും എടുത്തുമാറ്റി നമ്മുടെ ജീവനായകനായിത്തീര്‍ന്നു.
യോഹന്നാനാലുളള യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ പരിശുദ്ധാത്മാവ് ജനത്തെ സഹായിക്കുന്നു. അതുവഴി തങ്ങളുടെ പാപത്തില്‍ നിന്നും ക്ഷമ നേടുവാന്‍ അവരെ പ്രാപ്തരാക്കുന്നു. ത്രിത്ത്വത്തിലെ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം പൂരകങ്ങളായിരുന്നു. ജനങ്ങളെ ദൈവ സ്നേഹത്തില്‍ വിശ്വസിപ്പിക്കുന്നതു വഴി മനോഹരസുവിശേഷത്തിനു വേണ്ടി പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷം സത്യമാണെന്നും അവന്‍ ഉറപ്പുനല്‍കുന്നു.
 
 
അവന്‍ ന്യായവിധിയെക്കുറിച്ച് ലോകത്തിന് ബോധം വരുത്തുന്നു
 
എന്താണ് പരിശുദ്ധാത്മാവിന്‍റെ മൂന്നാമത്തെ പ്രവൃത്തി? അവന്‍ സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്നു. സാത്താന്‍ ജനത്തിന്‍റെ മനസ്സില്‍ മന്ത്രിക്കുന്നു, `നീ യേശുവില്‍ വിശ്വസിച്ചോളൂ. പക്ഷേ ഭൂമിയിലെ മറ്റു മതങ്ങളെപ്പോലെ ഒന്നു മാത്രമാണ് ക്രിസ്ത്യാനിത്വം എന്ന് കരുതേണം` യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതില്‍ നിന്നും സാത്താന്‍ ജനങ്ങളെ തടയുന്നു. അതുവഴി യേശുവില്‍ വിശ്വസിക്കുമെങ്കിലും പാപക്ഷമ ലഭിക്കാതവണ്ണം അവരെ മാറ്റുകയും ചെയ്യുന്നു. ക്രിസ്ത്യാനിത്വത്തെ ഒരു സാധാരണ മതമായി സാത്താന്‍ ചുരുക്കിക്കളഞ്ഞതിനാല്‍ യേശുവില്‍ വിശ്വസിക്കുന്നത് നല്ല വ്യക്തികളായി തീരുവാന്‍ മാത്രമാണ് എന്നുളള സാത്താന്‍റെ വഞ്ചനയ്ക്ക് അനേകര്‍ ഇരകളായിത്തീരുന്നു. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം വീണ്ടും ജനിച്ച നീതിമാന്‍മാരായി മാറുക എന്നതാണ്.
നിങ്ങള്‍ക്ക് കപട വിശ്വാസമുണ്ടായിരിക്കരുത്. നിങ്ങള്‍ യേശുവില്‍ എത്രത്തോളം വിശ്വസിച്ചാലും ശരി കപട വിശ്വാസത്തിന് നിങ്ങളെ ശുദ്ധീകരിക്കാന്‍ കഴിയില്ല. നിങ്ങളുടേത് തെറ്റായ വിശ്വാസമാണെങ്കില്‍ സാത്താന്‍റെ നുണകള്‍ നിമിത്തം യേശുവിനെ വ്യക്തമായി കാണുവാനോ അറിയുവാനോ നിങ്ങള്‍ക്ക് കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷിക്കപ്പെട്ടവരുടെ രക്ഷയുടെ ഉറപ്പാണ് പരിശുദ്ധാത്മാവ്. ഹൃദയത്തില്‍ പാപങ്ങളോടു കൂടിയവരുടെ സകല വിശ്വാസവും വൃഥാവിലാണ്.
മനോഹരസുവിശേഷത്തിന്‍റെ സത്യത്തെക്കുറിച്ച് പരിശുദ്ധാത്മാവ് സാക്ഷി പറയുന്നു ലോകത്തിലെ സകല പാപങ്ങളും എടുത്തുമാറ്റുവാനായി യേശു സ്നാനപ്പെടുകയും പാപത്തിന്‍റെ ശമ്പളം നല്‍കുവാനായി അവന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. പരിശുദ്ധാത്മാവ് ഈ സത്യത്തെ സാക്ഷീകരിക്കുന്നു. ഈ സത്യ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ സകല പാപങ്ങള്‍ക്കും ക്ഷമ നേടുവാന്‍ പരിശൂദ്ധാത്മാവ് സകലരെയും ഉപദേശിക്കുന്നു. എന്നാല്‍ മനോഹര സുവിശേഷത്തെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാത്തവരെയാണ് പരിശുദ്ധാത്മാവ് ബോധം വരുത്തുകയും ന്യായം വിധിക്കുകയും ചെയ്യുകയെന്നത് നാം ഓര്‍ത്തിരിക്കണം.
 
 
എല്ലാവര്‍ക്കും അനുഗൃഹീത വിശ്വാസം ഉണ്ടായിരിക്കണം
 
എന്താണ് അനുഗൃഹീത വിശ്വാസം? പാപക്ഷമയിലൂടെ പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കുവാന്‍ നമ്മെ നയിക്കുന്ന വിശ്വാസമാണിത്. എന്നാല്‍ ദീര്‍ഘ കാലമായി യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും തങ്ങളുടെ ഹൃദയത്തില്‍ പാപമുള്ളതായി നമുക്ക് കാണാം. യേശുവിലുള്ള വിശ്വാസം ദീര്‍ഘമാകും തോറും അവരില്‍ പാപവും വര്‍ദ്ധിക്കുന്നു. അന്യഭാഷയില്‍ സംസാരിക്കുന്നതും ദര്‍ശനങ്ങള്‍ കാണുന്നതും പരിശുദ്ധാത്മാവ് പ്രാപിച്ചു എന്നതിന്‍റെ അടയാളമായി കരുതുന്നതാണ് പാപങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ അവരെ തടയുന്ന പ്രധാന പ്രശ്നം. തങ്ങളുടെ പാപങ്ങള്‍ക്കായുള്ള ദൈവീക ന്യായവിധിയെക്കുറിച്ച് അവര്‍ അറിവില്ലാത്തവരാണ്.
ലോകത്തിലെ അനേകര്‍ക്കും പിശാചിന്‍റെ പ്രവൃത്തികളില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളെ വേര്‍ത്തിരിച്ചറിയുവാന്‍ കഴിവില്ല. പിശാചിന്‍റെ പ്രവൃത്തി ജനങ്ങള്‍ക്ക് തെറ്റായ വിശ്വാസം നല്‍കുകയും അവരെ ചിന്താകുഴപ്പത്തിലാക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യും. ദൈവത്തിനെതിരെ തിരിയുന്നതിലൂടെ സാത്താന്‍ നേടാന്‍ ശ്രമിക്കുന്നതും ഇത് തന്നെയാണ്. അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തില്‍ ജനത്തെ വീഴ്ത്തുവാനും അവരെ തന്‍റെ അടിമകളാക്കുവാനും സാത്താന്‍ കാരണമാകുന്നു. മനോഹരസുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മനിവാസം പ്രാപിക്കുന്നതിനേക്കാള്‍ വിലയേറിയതാണ് അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുക എന്ന ബോധം ജനങ്ങള്‍ക്ക് പിശാച് നല്‍കുകയും ഇത്തരം അനുഭവങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നു.
എന്നാല്‍ വചനത്തിലൂടെ ദൈവത്തിന്‍റെ ലോകത്തെ കാണുവാന്‍ ജനത്തെ അനുവദിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും ദൈവം അവനെ സ്നേഹിക്കുന്നുവെന്നും അവരെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശു ക്രിസ്തു പാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുക എന്നതും വിശ്വാസത്താല്‍ അവന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ അവരെ ക്ഷണിക്കുക എന്നതുമാണ് പാപികള്‍ക്കായുള്ള ദൈവത്തിന്‍റെ പദ്ധതി.
1 പത്രൊസ് 3:21-ല്‍ പറയുന്നു, `ഇത് സ്നാനത്തിന് ഒരു മുന്‍കുറി സ്നാനമോ ഇപ്പോള്‍ ..........................നമ്മെ രക്ഷിക്കുന്നു.` 1 പത്രൊസ് 1:23-ല്‍ പറയുന്നു `കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍ ജീവനുള്ളതും നിലനില്‍ക്കുന്നതുമായ ദൈവബീജത്തില്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.`
പാപം, നീതി, ന്യായവിധി എന്നിവയുടെ സത്യത്തെക്കുറിച്ച് മനുഷ്യനെ പ്രകാശിപ്പിക്കുകയും ആ സത്യത്തില്‍ അവരെ വിശ്വസിപ്പിക്കുകയുമാണ് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി. ദൈവത്തിന്‍റെ ന്യായവിധിയെക്കുറിച്ചും യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പാപമോചനം നേടാമെന്നുള്ള സത്യത്തെക്കുറിച്ചും പരിശുദ്ധാത്മാവ് അവര്‍ക്ക് ബോധം നല്‍കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമുള്ളവരുടെ ഉള്ളില്‍ അവനുണ്ട് എന്ന അറിവ് പരിശുദ്ധാത്മാവ് നല്‍കുന്നു.
ഇതുവരെയും നാം പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളെയാണ് കണ്ടത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപക്ഷമ നേടുന്നതി ലൂടെ മാത്രം ലോകത്തിലെ സകല ജനത്തിനും പരിശുദ്ധാത്മനിവാസത്തേയും ദൈവ സ്നേഹത്തെയും പ്രാപിക്കുവാന്‍ കഴിയും.

 
പരിശുദ്ധാത്മാവിന്‍റെ വ്യക്തിത്വം
 
പരിശുദ്ധാത്മാവ് സര്‍വ്വശക്തനായ ദൈവമാണ്. വ്യക്തിത്വത്തിന്‍റെ സവിശേഷ വികാരങ്ങളായ ബുദ്ധി, വികാരം, ചിന്ത എന്നിവ അവനുണ്ട്. പരിശുദ്ധാത്മാവിന് ബുദ്ധി ഉള്ളതിനാല്‍ അവന്‍ ദൈവത്തിന്‍റെ ആഴങ്ങളെയും മനുഷ്യരുടെ ഹൃദയങ്ങളെയും ആരായുന്നു (1 കൊരിന്ത്യര്‍ 2:10).
പരിശുദ്ധാത്മാവിന് വികാരമുളളതിനാല്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നവരില്‍ അവന്‍ സന്തോഷിക്കുകയും അവിശ്വാസികളെയോര്‍ത്ത് ദീര്‍ഘനിശ്വാസം കഴിക്കുകയും ചെയ്യുന്നു. നീതിമാന്മാര്‍ക്ക് പരിശുദ്ധാത്മാവിലൂടെ ദൈവ സ്നേഹത്തെ അനുഭവിക്കാനും കഴിയുന്നു.
പരിശുദ്ധാത്മാവിനെ ആശ്വാസപ്രദന്‍ എന്നും വിളിക്കാറുണ്ട്. നീതിമാന്മാരുടെ കഷ്ടത കളില്‍ പരിശുദ്ധാത്മാവ് സഹായിക്കുകയും അവര്‍ക്ക് ജയം നല്‍കുകയും ശത്രുക്കള്‍ക്കെതിരെ യുദ്ധം നയിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനര്‍ത്ഥം. മനുഷ്യരായ നമ്മെപ്പോലെ തന്നെ അവന് ബുദ്ധി, വികാരം, ചിന്ത എന്നിവയുണ്ട്. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവരില്‍ അവന്‍ അധിവസിക്കുന്നു.
 
 
പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍ ഇവയാണ്
 
പാപക്ഷമയെക്കുറിച്ചുള്ള സത്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന പരിശുദ്ധാത്മാവ് വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ വസിക്കുന്നു. തന്‍റെ സ്നാനത്തി ലൂടെയും രക്തത്തിലൂടെയും യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്നു എന്ന സത്യത്തെ സാക്ഷീകരിക്കുകയാണ് അവന്‍റെ പ്രവൃത്തി (1 യോഹന്നാന്‍ 5:6-8). അവന്‍ തന്‍റെ ദാസന്മാരെയും വിശുദ്ധന്മാരെയും കഷ്ടകാലങ്ങളില്‍ ആശ്വസിപ്പിക്കുകയും നേരെ നില്‍ക്കുവാന്‍ ശക്തീകരിക്കുകയും ചെയ്യുന്നു. എവ്വണ്ണം പ്രാര്‍ത്ഥിക്കണമെന്ന് അറിയാതിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമര്‍ 8:26). അവന്‍ നീതിമാന്മാര്‍ക്ക് സ്വസ്ഥത നല്‍കുകയും തന്‍റെ വചനത്തിന്‍റെ സമ്പന്നതയിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു (സങ്കീര്‍ത്തനം 23).
 
 
വേദപുസ്തകത്തോട് ബന്ധപ്പെട്ട പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി
 
തങ്ങളുടെ ഹൃദയങ്ങളിലുള്ള സത്യത്തെ അംഗീകരിക്കുന്നതിനും അതില്‍ വിശ്വസിക്കുന്നതിനും അതിനെ മറ്റുള്ളവരോട് പ്രഘോഷിക്കുന്നതിനും പരിശുദ്ധാത്മാവ് നീതിമാനെ നയിക്കുന്നു. `എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതു ആകുന്നു.` (2 തിമൊഥെയൊസ് 3:16)
`യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയില്‍ ഒന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചത്; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.` (യെശയ്യാവ് 34:16)
`തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവ കല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ`. (2 പത്രൊസ് 1:20-21)
ദൈവ വചനം എഴുതുന്നതിന് വേണ്ടി പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ വേലക്കാരെ പ്രചോദിപ്പിച്ചു; അതിനാല്‍ നമുക്ക് അത് വായിക്കാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവന്‍ ജനത്തിന് പരിചയപ്പെടുത്തുകയും അത് ലോകത്തിന് പ്രഘോഷിക്കുന്നതിന് വേണ്ടി നമ്മെ നയിക്കുകയും ചെയ്തു. അക്കാരണത്താല്‍ നീതിമാന് തന്‍റെ ജീവിതത്തില്‍ അനേകം പരീക്ഷണങ്ങള്‍ സഹിക്കേണ്ടി വന്നാലും, പരിശുദ്ധാത്മാവിന്‍റെ ശക്തിയുടെ ഫലമായി അവര്‍ അവയെ തരണം ചെയ്യുന്നതിന് പ്രാപ്തിയുളളവരാകുന്നു.
 
 
പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങളും ഫലവും
 
പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ എന്നതിലൂടെ ദൈവത്തിന്‍റെ മനോഹര സുവിശേഷം മറ്റുളളവരോടു വ്യാപിപ്പിക്കുന്നതിന് വേണ്ടി അവന്‍ വിശുദ്ധന്മാര്‍ക്കു നല്‍കിയിട്ടുളള കഴിവുകളെ അര്‍ത്ഥമാക്കുന്നു. അക്കാരണത്താല്‍ വിശുദ്ധന്മാര്‍ ദൈവം നലകുന്ന ദാനങ്ങളോടൊപ്പം തങ്ങളെത്തന്നെ ദൈവത്തിന്‍റെ പ്രവൃത്തിക്ക് വേണ്ടി സമര്‍പ്പിക്കുന്നു, കര്‍ത്താവിന് സ്തുതി അര്‍പ്പിക്കുന്നതിനായി പരിശുദ്ധാത്മാവ് അവരെ സഹായിക്കുന്നു. `എന്നാല്‍ ഓരോരുത്തന്നു ആത്മാവിന്‍റെ പ്രകാശനം പൊതു പ്രയോജനത്തിനായി നല്കപ്പെടുന്നു`. (1കൊരിന്ത്യര്‍ 12:7)
വിശുദ്ധന്മാരെ വിശ്വാസത്താല്‍ സജ്ജമാക്കുകയും അവര്‍ക്ക് മുന്നിലുളള ഓട്ടത്തെ ഓടുവാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു പരിശുദ്ധാത്മാവിന്‍റെ വരങ്ങളുടെ ഉദ്ദേശ്യം (എഫേസ്യര്‍ 4:11-12). സുവിശേഷം വ്യാപിക്കുന്നതിനായി അവരെ സഹായിക്കുന്നതിനുവേണ്ടി ദൈവത്തിന്‍റെ വേലക്കാര്‍ക്കും വിശുദ്ധന്മാര്‍ക്കും പരിശുദ്ധാത്മാവ് ത്രാണി നല്‍കുന്നു. യേശുക്രിസ്തുവില്‍ വിശുദ്ധീകരിക്കപ്പെട്ട വിശുദ്ധന്മാരുടെ സമൂഹമാണ് ദൈവ സഭ (1 കൊരിന്ത്യര്‍ 1:2).
യേശു ക്രിസ്തു സഭയുടെ തലയായതിനാല്‍, പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുള്ള ഓരോ ക്രിസ്ത്യാനിയും തനിക്ക് നല്‍കപ്പെട്ടിട്ടുള്ള പദവിയും ചുമതലകളും അനുസരിച്ച് പെരുമാറണം. പരിശുദ്ധാത്മാവ് ആത്മീയാവബോധവും കഴിവും വിശുദ്ധന്മാര്‍ക്ക് നല്‍കുന്നതു കൊണ്ടും ദൈവരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി അവര്‍ക്ക് കഴിയുന്നു. ദൈവം നമുക്ക് നല്‍കിയ സുവിശേഷത്തിന്‍റെ മഹത്വത്തെ വെളിപ്പെടുത്തുന്നതിനു വേണ്ടി അവന്‍ സകലതും ചെയ്യുന്നു. അവന്‍ പറയുന്നു, `ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്ത് ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്വിന്‍`. (1 കൊരിന്ത്യര്‍ 10:31).
 
 
ആത്മാവിന്‍റെ വ്യത്യസ്ത തരത്തിലുള്ള വരങ്ങള്‍
 
12 വ്യത്യസ്ത തരത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങളുണ്ട്. ഇത്തരം വരങ്ങള്‍ വിഭിന്ന ജനങ്ങള്‍ക്ക് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷമാകുന്നുവെന്ന് നമുക്ക് വേദപുസ്തകത്തില്‍ കാണാന്‍ കഴിയുന്നു. റോമര്‍ 12:6-8, 1കൊരിന്ത്യര്‍ 12:8-10, എഫെസ്യര്‍ 4 :11 എന്നിവയില്‍ വരങ്ങളുടെ ഒരു നീണ്ട പട്ടിക പ്രത്യക്ഷപ്പെടുന്നു. 1കൊരിന്ത്യര്‍ അദ്ധ്യായം 12-ല്‍ പ്രസ്താവിച്ചിരിക്കുന്ന ആത്മീയ വരങ്ങള്‍ താഴെ പറയുന്നവയാണ്.
1. ജ്ഞാനത്തിന്‍റെ വചനം: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുന്നതിനുള്ള ആത്മീയ പ്രചോദനം നല്കുകയും ഈ മനോഹര സുവിശേഷം പ്രഘോഷിക്കുന്നതിന് നമ്മെ അനുവദിക്കുകയും ചെയ്യുന്നു.
2. പരിജ്ഞാനത്തിന്‍റെ വചനം: നീതിമാന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അനേകം പ്രശ്നങ്ങളെ എഴുതപ്പെട്ട ദൈവ വചനങ്ങളിലൂടെ ശാന്തമാക്കുന്നതിനുള്ള കഴിവാണിത്.
3. വിശ്വാസം: പരിശുദ്ധാത്മാവ് ഉറച്ച വിശ്വാസവും ആത്മവിശ്വാസവും വിശുദ്ധന്മാര്‍ക്ക് നല്കുന്നതുകൊണ്ട് തങ്ങളുടെ പാപങ്ങളില്‍ നിന്നും സാത്താനില്‍ നിന്നും ആത്മാക്കളെ രക്ഷിക്കുന്നതിനുള്ള അത്ഭുതങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കഴിയുന്നു. വിശ്വാസത്തിന്‍റെ ശക്തിയിലൂടെ നീതിമാന് തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനും ആത്മീയരോഗങ്ങളെ സൗഖ്യമാക്കുന്നതിനും കഴിയുന്നു.
4. രോഗശാന്തികള്‍: ദൈവ വചനത്തിലുള്ള തങ്ങളുടെ വിശ്വാസത്തിലൂടെ നീതിമാന്മാരായ ജനങ്ങളെ സൗഖ്യമാക്കുന്നതിനുളള കഴിവ് പരിശുദ്ധാത്മാവ് നല്‍കുന്നു.
5. വീര്യപ്രവൃത്തികള്‍: ദൈവ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവത്തിന്‍റെ പ്രവൃത്തി ചെയ്യുന്നതിനായി വിശുദ്ധന്മാരെ അനുവദിക്കുന്ന ആശ്ചര്യപ്പെടുത്തുന്ന വരമാണിത്. പ്രകൃതി നിയമത്തെ കുറിച്ചുള്ള മാനവീയ ജ്ഞാനത്തിന്‍റെ പരിധികളെ അതിലംഘിച്ചുകൊണ്ട് വിശ്വാസത്തിലൂടെ അമാനുഷികമായി സംഭവിക്കുന്നതാണ് ദിവ്യാത്ഭുതങ്ങള്‍.
6. പ്രവചനം: ഇക്കാലത്ത്, ദൈവ വചനത്തില്‍ വിശ്വസിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ എഴുതപ്പെട്ടിട്ടുള്ളത് അനുസരിച്ച് പ്രവചിക്കാന്‍ കഴിയുകയുള്ളൂ. വിശ്വാസമുള്ളവരുടെ വചനങ്ങള്‍ വേദപുസ്തകത്തില്‍ എഴുതപ്പെട്ടതിനെ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കില്‍ അത് സത്യമായ പ്രവചനം അല്ല. പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചിട്ടുള്ള ദൈവത്തിന്‍റെ വേലക്കാര്‍ ദൈവവചനം പ്രഘോഷിക്കുകയും അതിനാല്‍ ദൈവത്തിന്‍റെ ശരീരമായ സഭയിലൂടെ അവന്‍റെ പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി അവരെ കഴിവുള്ളവരാക്കിത്തീര്‍ക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ വേലക്കാര്‍ക്കും വിശുദ്ധന്മാര്‍ക്കും പരിശുദ്ധാത്മാവ് ഈ കഴിവ് നല്കി.
7. ആത്മാക്കളുടെ വിവേചനം: ഒരുവന് പാപക്ഷമ നല്കപ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നതാണ് ഈ കഴിവ്. ഈ വരം നമ്മള്‍ പ്രാപിച്ചിട്ടില്ലായെങ്കില്‍ സാത്താനാല്‍ വഴിതെറ്റി നയിക്കപ്പെടുന്നതിന് സാധ്യതയുണ്ടാകും. എന്തുകൊണ്ടന്നാല്‍ ലോകം സാത്താന്‍റെ നിയന്ത്രണത്തിലാണ്, ദൈവം നമുക്ക് നല്‍കിയ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഈ വരം കൈവശമാക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇപ്രകാരം ഈ ലോകത്തിലുള്ള പരീക്ഷണങ്ങള്‍, ചുമതലകള്‍, തിന്മകള്‍ എന്നിവ തരണം ചെയ്യപ്പെടുന്നു. സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നീതിമാനായ വ്യക്തി ഈ വരം പ്രാപ്തമാക്കുന്നു. ഇങ്ങനെ ഒരുവന്‍റെ ഹൃദയത്തില്‍ പാപമുണ്ടോ എന്ന് പറയുന്നതിനായി അവന് കഴിയുന്നു.
8. പലവിധ ഭാഷകള്‍: അന്യഭാഷയില്‍ സംസാരിക്കുന്നതിനെ കുറിച്ച് വേദപുസ്തകം നമ്മോട് പറയുന്നു: `എങ്കിലും സഭയില്‍ പതിനായിരം വാക്കു അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ അധികം മറ്റുള്ളവരെ പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചു വാക്ക് പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു`. (1 കൊരിന്ത്യര്‍ 14:19) തനിക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാളധികം പ്രധാനം വൈദവചനത്തിന്‍റെ സത്യം മനസ്സിലാക്കുന്നതാണെന്ന് ഒരു വിശുദ്ധന്‍ തിരിച്ചറിയണം. അതിനാല്‍ അന്യഭാഷയില്‍ സംസാരിക്കുന്നത് സ്വമേധയാ വേണ്ടെന്ന് വയ്ക്കുന്നതിന് അവന് കഴിയും.
9. ഭാഷകളുടെ വ്യാഖ്യാനം: ആദിമ സഭയുടെ കാലത്ത് സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി ശിഷ്യന്മാരെ അനുവദിക്കുന്നതിനായി ഈ വരം അവര്‍ക്ക് നല്‍കപ്പെട്ടു. ഇക്കാലത്ത് തര്‍ജ്ജമയുടെ ശുശ്രൂഷയിലൂടെയും സന്ദേശങ്ങളുടെ വ്യഖ്യാനത്തിലൂടെയും വിവിധ ഭാഷകളിലേയ്ക്ക് പരിശുദ്ധാത്മാവ് സുവിശേഷം വ്യാപിപ്പിക്കുന്നു. സുവിശേഷം പ്രഘോഷിക്കുന്ന വ്യക്തിക്ക് മറ്റെല്ലാ ഭാഷകളിലും സംസാരിക്കാന്‍ കഴിയുമെങ്കില്‍ ഒരു ദ്വിഭാഷിയുടെ ആവശ്യമില്ല. എങ്കിലും, ഭാഷയുടെ തടസ്സങ്ങളെ നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, അവന്‍റെ പ്രവൃത്തി നിറവേറ്റുന്നതിന് വേണ്ടി ദ്വിഭാഷികളായ നമ്മെ ദൈവം എല്ലായ്പ്പോഴും അനുവദിക്കുന്നു. ക്രമം തെറ്റിയോ പരമാനന്ദത്തിന്‍റെ അവസ്ഥയിലോ ദൈവം പ്രവര്‍ത്തിക്കുന്നില്ല. മനോഹര സുവിശേഷത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുകയും വിവിധ ഭാഷകളിലേയ്ക്ക് സുവിശേഷത്തെ പരിഭാഷപ്പെടുത്തുന്നതിന് വേണ്ടി വിശുദ്ധന്മാരെ നയിക്കുകയും ചെയ്യുന്നു.
 
 
എന്താണ് പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍?
 
പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളെ പരിഗണിച്ചുകൊണ്ട് വേദപുസ്തകം നമ്മോട് പറയുന്നു, ആത്മാവിന്‍റെ ഫലമോ: `സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം, ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല`. (ഗലാത്യര്‍ 5:22-23)
1. സ്നേഹം: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം പ്രഘോഷിക്കുന്നതിലൂടെ എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതാണ് നീതിമാന്‍റെ സത്യമായ സ്നേഹം. എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ യഥാര്‍ത്ഥ സ്നേഹമായ മനോഹര സുവിശേഷം നീതിമാന്മാരായ ജനങ്ങള്‍ പ്രാപ്തമാക്കുന്നു, യഥാര്‍ത്ഥ സ്നേഹത്തിന്‍റെ സുവിശേഷം അവര്‍ പ്രഘോഷിക്കുകയും മറ്റുള്ള ആത്മാക്കള്‍ക്കു വേണ്ടി യഥാര്‍ത്ഥ സ്നേഹം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
2. സന്തോഷം: നാം വീണ്ടും ജനിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിന്‍റെ അഗാധതലങ്ങളില്‍ നിന്നും പ്രവഹിക്കുന്ന അവര്‍ണ്ണനീയവും ആനന്ദപ്രദവുമായ സന്തോഷമാണിത്. തന്‍റെ പാപങ്ങള്‍ക്ക് പാപക്ഷമ ലഭിച്ച നീതിമാനായ വ്യക്തിയുടെ ഹൃദയത്തില്‍ സന്തോഷമുണ്ട് (ഫിലിപ്പിയര്‍ 4:4). എന്തുകൊണ്ടെന്നാല്‍ നീതിമാന്‍റെ ഹൃദയത്തില്‍ സന്തോഷമുണ്ട്, മറ്റുജനങ്ങളുമായി തങ്ങളുടെ സന്തോഷം പങ്കുവെക്കാനുളള കഴിവ് അവര്‍ക്കുണ്ട്.
3. സമാധാനം: വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്തിലൂടെ തന്‍റെ പാപങ്ങള്‍ക്ക് പാപക്ഷമ ലഭിച്ച നീതിമാനായ വ്യക്തിക്ക് നല്‍കപ്പെട്ട ആശ്വാസത്തിന്‍റെ ഹൃദയമാണിത്. സമാധാനത്തിന്‍റെ മനോഹര സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി പരിശുദ്ധാത്മാവ് നീതിമാനെ പ്രേരിപ്പിക്കുന്നു. സമാധാനത്തിന്‍റെ ഈ മനോഹര സുവിശേഷത്തെപ്പറ്റി കേട്ട ജനങ്ങള്‍ക്ക് ലോകത്തിലെ പാപങ്ങള്‍ തരണം ചെയ്യുന്നതിനും രക്ഷയുടെ ദാനത്തില്‍ വിശ്വാസത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും സുശക്തമായ വിവേകം പ്രാപ്തമാക്കുന്നതിനും മറ്റുളളവരെ നയിക്കുന്നതിനുളള കഴിവുണ്ട്. ദൈവത്തിനും മനുഷ്യവര്‍ഗ്ഗത്തിനും ഇടയില്‍ സമാധാനം ഉണ്ടാക്കുന്ന നീതിമാന്മാരായ ജനങ്ങളെ ദൈവത്തിന്‍റെ മക്കളെന്നു വിളിക്കുന്നു (മത്തായി 5:9). പാപക്ഷമ പ്രാപിക്കുന്നതിനു വേണ്ടി അവര്‍ മറ്റുള്ളവരെ നയിക്കുന്നു (സദൃശ വാക്യം. 12:20). നീതിപരമായ ജീവിതം നയിക്കുന്നതിനും മനോഹര സുവിശേഷത്തെ വ്യാപിപ്പിക്കുന്നതിലൂടെ മറ്റുള്ളവരെ സമാധാനത്താല്‍ അനുഗ്രഹിക്കുന്നതിനും പരിശുദ്ധാത്മാവ് നീതിമാന്മാരെ പ്രേരിപ്പിക്കുന്നു.
4. ദീര്‍ഘക്ഷമ: സത്യ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ, തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെട്ട നീതിമാന്മാരുടെ ഹൃദയത്തിലാണ് ദീര്‍ഘക്ഷമയുടെ ഫലങ്ങള്‍ സ്ഥിതിചെയ്യുന്നത്. പരിശുദ്ധാത്മാവിനോടൊപ്പം നീണ്ട കാലം നിലനില്‍ക്കുന്ന സംസര്‍ഗ്ഗത്തിന്‍റെ വിവേകം സംരക്ഷിക്കുന്നതിലൂടെ നമുക്ക് ഈ ഫലം പ്രാപ്തമാക്കാന്‍ കഴിയുന്നു. നീതിമാന്മാരില്‍ ദീര്‍ഘക്ഷമയുടെയും സഹനശക്തിയുടെയും ഹൃദയമുണ്ട്.
5. ദയ: നാം പാപത്താല്‍ നിറഞ്ഞവരായപ്പോള്‍ ദൈവം നമ്മില്‍ കരുണ കാണിക്കുകയും യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള അവന്‍റെ രക്തത്തിലൂടെയും നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്തു. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കുന്നതിനും അവരില്‍ കരുണകാണിക്കുന്നതിനും കഴിയും എന്തുകൊണ്ടെന്നാല്‍ നാം യേശുവില്‍ വിശ്വസിക്കുകയും അവന്‍റെ കൃപ പ്രാപിക്കുകയും ചെയ്തതിനാല്‍, അവന്‍ നമ്മളില്‍ കരുണ കാണിക്കുകയും നമ്മുടെ എല്ലാപാപങ്ങളെയും മായ്ച്ചു കളയുകയും ചെയ്തു. നീതിമാന്മാരുടെ ഹൃദയം ദയയാലും മനോഹരസുവിശേഷത്തിന്‍റെ ഫലങ്ങളാലും സമ്പൂര്‍ണ്ണമാണ്.
6. പരോപകാരം: പരോപകാരമെന്നത് ഇവിടെ “നന്മ”യെന്ന് അര്‍ത്ഥമാക്കുന്നു. നീതിമാന്മാരായ ജനങ്ങളുടെ ഹൃദയത്തില്‍ അഗാധമായി പരോപകാരവും കര്‍ത്താവിലുള്ള വിശ്വാസവുമുണ്ട്.
7. വിശ്വസ്തത: വിശ്വസ്തതയെന്നത് ദൈവ വിശ്വാസത്താല്‍ സമ്പൂര്‍ണ്ണമായ ഹൃദയത്തെ അര്‍ത്ഥമാക്കുന്നു. യേശുവിലുള്ള ആത്മാര്‍ത്ഥയുടെ അസ്തിത്വത്തിലൂടെ ഒരു വിശുദ്ധന്‍ വിശ്വസ്തനായിത്തീരുന്നു.
8. സൗമ്യത: മറ്റുള്ളവരെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവരെ നമ്മുടെ ഹൃദയത്തില്‍ കരുണയോടുകൂടി സ്നേഹപൂര്‍വ്വം നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ ഇത് അര്‍ത്ഥമാക്കുന്നു. നീതിമാന്മാര്‍ക്ക് തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിനും അവരെ വിടുതലിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമുള്ള ഹൃദയമുണ്ട്.
9. ഇന്ദ്രിയജയം: സ്വയം നിയന്ത്രിക്കുന്നതിനും ദുഷിച്ച ജീവിതം നയിക്കുന്നതില്‍ നിന്നും വിട്ടുമാറിനില്‍ക്കുന്നതിനും പകരമായി ഇന്ദ്രിയ ജയത്തോടും ആത്മനിയന്ത്രണത്തോടും കൂടി ജീവിക്കുന്നതിനുമുള്ള കഴിവാണ് ഇന്ദ്രിയജയം.
 
 
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞിരിക്കുക
 
എന്താണ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞിരിക്കുന്നതിന്‍റെ പരിണിത ഫലം? ഈ അനുഗ്രഹത്തെ പ്രാപിക്കുന്നത് യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരായി ജീവിക്കുന്നതിനും ദൈവ സഭയില്‍ സംഗമിക്കുന്നതിനും വിശുദ്ധന്മാരെ അനുവദിക്കുന്നു. നീതിയുടെ കാരണക്കാരായി തീരുന്നതിനും യേശുവിന്‍റെ ഇച്ഛയെ നിറവേറ്റുന്നതിന് വേണ്ടി അവരെത്തന്നെ സമര്‍പ്പിക്കുന്നതിനും പരിശുദ്ധാത്മാവ് നീതിമാനെ പ്രാപ്തനാക്കുന്നു. നീതിമാന്‍റെ ഇച്ഛയെ കര്‍ത്താവിന്‍റെ ഇച്ഛ നിയന്ത്രിക്കുന്നു, അവര്‍ ഇച്ഛയോടുകൂടി തങ്ങളുടെ എല്ലാ സ്വത്തുക്കളും പ്രത്യേക കഴിവുകളും അവന് സമര്‍പ്പിക്കുന്നു. ആത്മീയ ന്യൂനതയിലൂടെയോ പരാജയത്തിലൂടെയോ ഇച്ഛാഭംഗത്തിലൂടെയോ അല്ലാതെ വിജയത്തിന്‍റെയും സന്തോഷത്തിന്‍റെയും ആത്മവിശ്വാസ ത്തിന്‍റെയും വിവേചന ശക്തിയോടുകൂടി ലോകത്തിലെ പാപങ്ങളെ തരണം ചെയ്യുന്നതിന് വേണ്ടി സമര്‍പ്പിക്കുന്നതിലേയ്ക്ക് തങ്ങളുടെ ജീവിതം നയിക്കുന്നതിന് പരിശുദ്ധാത്മാവ് നീതിമാന്മാരെ പ്രേരിപ്പിക്കുന്നു. (റോമര്‍ അദ്ധ്യായം 7)
`എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരുശലേമിലും യഹൂദ്യയില്‍ എല്ലായിടത്തും ശമര്യയ്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു` (അപ്പോസ്തല പ്രവൃത്തികള്‍ 1:8). സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണത നീതിമാനെ നയിക്കുന്നു.
പരിശുദ്ധാത്മാവ് അധിവസിക്കുന്നവരില്‍ കര്‍ത്താവ് വിശ്വാസത്തിന്‍റെ സുശക്തമായ വിവേചനശക്തി നല്‍കി. യേശുവിന്‍റെ മനോഹര സുവിശേഷത്തിലുളള തങ്ങളുടെ വിശ്വാസത്തിലൂടെ പാപക്ഷമ നല്‍കപ്പെട്ടവര്‍ക്ക് തന്‍റെ സന്തതികളായിത്തീരുന്നതിനുളള അവകാശം ദൈവംനല്കി (യോഹന്നാന്‍ 1:12). വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ സന്തതികളാ യിത്തീര്‍ന്ന നീതിമാന്മാരായ ജനങ്ങള്‍ക്ക് ഈ ലോകത്തില്‍ മനോഹര സുവിശേഷം പ്രഘോഷിക്കുന്നതിനായി കഴിയുന്നു.
പാപക്ഷമ പ്രാപിക്കുന്നതിനു വേണ്ടി സുവിശേഷത്തിലൂടെ സാത്താനെ പരാജയപ്പെടുത്തുന്നതിനുള്ള കഴിവ് നീതിമാന്മാരായ ജനങ്ങള്‍ക്കുണ്ട്. ആത്മീയമായ അസുഖം സുഖപ്പെടുത്തുന്നതിനും (മര്‍ക്കൊസ് 16:18), സാത്താന്‍റെ ശക്തികളെ ചവിട്ടിമെതിക്കുന്നതിനും (ലൂക്കോസ് 10:19), സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുമുള്ള (വെളിപ്പാട് 22:14) ത്രാണി അവര്‍ക്കുണ്ട്. ദൈവത്തിന്‍റെ വാഗ്ദത്ത വചനങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ രാജാക്ക ന്മാരുടേതുപോലുള്ള അധികാരത്തോടു കൂടി നീതിമാന്മാരായ ജനങ്ങള്‍ ജീവിക്കുന്നു. (2 കൊരിന്ത്യര്‍ 6:17-18)
തങ്ങളുടെ എല്ലാ ഐഹിക മോഹങ്ങളെയും ത്യജിക്കുന്നതിനുവേണ്ടി പരിശുദ്ധാത്മാവ് നീതിമാന്മാരായ ജനങ്ങളെ പ്രേരിപ്പിക്കുന്നു. സത്യസുവിശേഷം പ്രഘോഷിക്കുന്നതിനും അവന്‍ നമ്മെ നയിക്കുന്നു (ഗലാത്യര്‍ 5:6).
മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനും അതുവായിക്കു ന്നതിനും മറ്റുള്ളവര്‍ക്ക് അത് പറഞ്ഞുകൊടുക്കുന്നതിനും പരിശുദ്ധാത്മാവ് നീതിമാനെ പ്രേരിപ്പിക്കുന്നു. (1 തിമൊഥെയൊസ് 4:13)
ദിവസേന ദൈവസഭയില്‍ പരിശുദ്ധാത്മാവ് നീതിമാനെ കൂട്ടിവരുത്തുന്നു. (എബ്രായര്‍ 10:25 വെളിച്ചത്തിലൂടെ)
സത്യത്തിന്‍റെ തങ്ങളുടെ ഹൃദയങ്ങളെ വെളിപ്പെടുത്തുന്നതിനുവേണ്ടി (എഫെസ്യര്‍ 5:13) തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നതിനായി പരിശുദ്ധാത്മാവ് നീതിമാനെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാന്‍ 1:9)
തങ്ങളുടെ ജീവിതം നീതി പാതയില്‍ നയിക്കുന്നതിന് വേണ്ടി പരിശുദ്ധാത്മാവ് നീതിമാനെ വഴികാട്ടുന്നു. (സങ്കീർത്തനം 23)
തന്‍റെ വരങ്ങളെ കെടുത്തികളയാതിരിക്കാന്‍ പരിശുദ്ധാത്മാവ് നീതിമാനോട് പറയുന്നു (1 തെസ്സലൊനിക്യര്‍ 5:19).
വിസ്മയകരമായ സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് മഹത്തായ പ്രവൃത്തികള്‍ ചെയ്യുന്നു (മര്‍ക്കൊസ് 16:17-18).
ദൈവസഭയില്‍ നീതിമാന്മാരെ സമ്മേളിപ്പിക്കുന്നതിലൂടെ കര്‍ത്താവിന്‍റെ ശിഷ്യന്മാരായി ജീവിക്കുന്നതിന് പരിശുദ്ധാത്മാവ് നീതിമാനെ നയിക്കുന്നു. മനോഹര സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ആത്മീയ ജീവിതം നയിക്കുന്നതിനും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞിരിക്കുന്നതിനും അവന്‍ നീതിമാന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. വിസ്മയകരമായ സുവിശേഷത്തിലൂടെയുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണിത്. (1 പത്രൊസ് 2:9)
ഈ നിമിഷത്തില്‍ തന്നെ അവന്‍ വിശുദ്ധന്മാരുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഹല്ലേലൂയാ!