(അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 2:38)
“പത്രൊസ് അവരോടു, നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.”
എന്താണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് ആവശ്യമായുള്ള യഥാര്‍ത്ഥ മാനസാന്തരം?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലേക്ക് തിരിച്ചെത്തുകയും യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കുകയാണത്.
ബൈബിളില്‍ അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 2-മത്തെ അദ്ധ്യായത്തില്‍ പത്രൊസിന്‍റെ പ്രഭാഷണം ആളുകളെ അഗാധമായി സ്വാധീനിക്കുകയും ചെയ്ത പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുന്നതിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടവരായി പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും “ഞങ്ങള്‍ എന്തു ചെയ്യേണ്ടു?” എന്ന് ചോദിച്ചു. പത്രൊസ് മറുപടി പറഞ്ഞു, “നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 2:38)
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലുള്ള വിശ്വാസം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി അത്യന്താപേക്ഷിത മാണെന്നും എന്താണ് സത്യമായ മാനസാന്തരമെന്നുള്ളതും പത്രൊസിന്‍റെ പ്രഭാഷണം സ്പഷ്ടമായി നമ്മോട് പറയുന്നു. വേദവചനങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയും നമുക്ക് പാപമോചനത്തോടൊപ്പം പരിശുദ്ധാത്മാവിനെയും പ്രാപിക്കാന്‍ കഴിയുമെന്ന് നമ്മള്‍ മനസ്സിലാക്കണം.
പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി നമുക്ക് ആവശ്യമായ ആദ്യത്തെ കാര്യം വേദപുസ്തകത്തിലെ മാനസാന്തരത്തിലുള്ള വിശ്വാസമാണ്. എങ്കിലും, ഈ മാനസാന്തരത്തെ പശ്ചാത്താപമായി നിര്‍വ്വചിക്കാതിരിക്കാന്‍ ന്മമള്‍ ശ്രദ്ധയുള്ളവരായിരിക്കണം. ഇവിടെ മാനസാന്തരം എന്ന് ഉദ്ദേശിക്കുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസത്തെയാണ്. കര്‍ത്താവിനെ കുരിശിലേറ്റികൊണ്ട് ആളുകള്‍ ഇതിനുമുമ്പേ പശ്ചാത്തപിച്ചതായി നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയും. അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് പത്രൊസിനോട് ചോദിച്ചുകൊണ്ട് പശ്ചാത്തപിക്കുകയും പത്രൊസ് അവരോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടുന്നതിനു മുമ്പേ തന്നെ അവരുടെ പാപങ്ങളെ ഏറ്റുപറയുകയും ചെയ്തു. പത്രൊസ് പ്രസംഗിച്ചിരുന്ന മാനസാന്തരം പാപത്തില്‍ പശ്ചാത്തപിക്കുന്നതോ അതിനെ ഏറ്റു പറയുന്നതോ അല്ല, പക്ഷേ യേശുക്രിസ്തുവിനെ തന്‍റെ രക്ഷകനായി ഒരാളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയും അവന്‍ നമുക്ക് തന്നിട്ടുളള മനോഹര സുവിശേഷത്തില്‍ വിശ്വാസം ഉണ്ടായിരിക്കുകയുമാണെന്ന് നമുക്ക് ഇതിന്‍പ്രകാരം കാണാന്‍ കഴിയും. ഇതാണ് മാനസാന്തരത്തിന്‍റെ യഥാര്‍ത്ഥമായ സ്വഭാവം.
നമ്മുടെ ഹൃദയത്തില്‍ പാപങ്ങളുടെ സ്വയം പശ്ചാത്താപത്തിനു മുമ്പേ തന്നെ യേശുക്രിസ്തുവിലെ സ്നേഹം നമ്മിലേക്ക് വന്നു. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടപ്പോഴും, കുരിശില്‍ മരിച്ചപ്പോഴും, പിന്നീട് മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റപ്പോഴും യേശു നമ്മുടെ പാപങ്ങളെ എടുത്തുകളഞ്ഞു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത.് ഇതേ രീതിയില്‍, നമ്മുടെ എല്ലാപാപങ്ങളെയും ലംഘനങ്ങളെയും അവന്‍ ശുദ്ധീകരിച്ചു.
ഈ സത്യത്തില്‍ വിശ്വസിക്കുക എന്നതാണ് യഥാര്‍ത്ഥ മാനസാന്തരം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ പാപങ്ങളില്‍ വെറുതെ പശ്ചാത്തപിക്കുകയും ക്ഷമയ്ക്കായി യാചിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ പാപങ്ങള്‍ എന്നന്നേക്കുമായി പൊയ്പ്പോകുമെന്ന് നീ കരുതുന്നുണ്ടോ? ഇത് യഥാര്‍ത്ഥ മാനസാന്തരമല്ല. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്ന് മോചനം പ്രാപിക്കുക എന്നാണ് യഥാര്‍ത്ഥ മാനസാന്തരംകൊണ്ട് ഉദ്ദേശിക്കുന്നത.് മാനസാന്തരത്തിലൂടെ നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ നല്‍കപ്പെടുമെന്ന് ബൈബിളില്‍ പറയുന്നു. അതുപോലെ, നമ്മുടെ പാപങ്ങളില്‍ നിന്നുമുള്ള പൂര്‍ണ്ണ മോചനത്തിനായ് യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കണം.
“യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള” സ്നാനം യേശുവില്‍ വിശ്വസിച്ചവര്‍ക്കായി പത്രൊസ് നല്‍കി. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങളെ സ്വീകരിക്കാനായി യേശു സ്നാനപ്പെട്ടു. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി വിശ്വാസികളെ പ്രാപ്തരാക്കിയ മനോഹര സുവിശേഷത്തിന്‍റെ പൂര്‍ണ്ണതയായിരുന്നു അവന്‍റെ സ്നാനവും കുരിശിലുള്ള മരണവും (മത്തായി 3:15-17). യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ മനുഷ്യവര്‍ഗ്ഗം പവിത്രമാകുന്നു. ചുരുക്കത്തില്‍, സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പാപങ്ങളില്‍ നിന്നും മോചനം നേടിയവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാര്‍ത്ഥനയിലൂടെ കൊണ്ടുവരാന്‍ കഴിയുമോ?
പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനും എത്ര ദൃഡമായി പ്രാര്‍ത്ഥിച്ചാലും ജനത്തിന് അതിന് കഴിയുകയില്ല. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി, യേശുവിന്‍റെ സ്നാനത്താലും കുരിശിലുള്ള അവന്‍റെ രക്തത്താലും പൂര്‍ത്തിയാക്കപ്പെട്ട മനോഹര സുവിശേഷത്തില്‍ വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്. ആരുടെ പാപങ്ങളാണോ പൂര്‍ണ്ണമായി ശുദ്ധമാക്കപ്പെട്ടത് അവര്‍ക്ക് മാത്രമേ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നല്കപ്പെടുന്നുള്ളു.
യേശുക്രിസ്തു യഥാര്‍ത്ഥ രക്ഷകനാണെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊടുക്കുക എന്നാണ് സുവിശേഷത്തിലുള്ള വിശ്വാസം അര്‍ത്ഥമാക്കുന്നത്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 2:38 പറയുന്നു “നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളെുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും”. വിശ്വാസത്തിലൂടെ ശരിയായ മാനസാന്തരത്താല്‍ തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപ്തമാകുന്നു എന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. പാപങ്ങള്‍ക്ക് മാപ്പ് നല്‍കപ്പെടുന്നതും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതും തമ്മില്‍ പിണഞ്ഞിരിക്കുന്നു.
ബൈബിളില്‍ പറയുന്നു, “നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ” (അപ്പൊസ്തല പ്രവൃത്തികള്‍ 2:38-39).
ഒരുവന്‍റെ ഹൃദയം പവിത്രവും പാപരഹിതവുമാണെന്ന നിബന്ധനയില്‍ മാത്രമേ അയാള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുന്നുള്ളൂ. അതിനാല്‍, യേശു ക്രിസ്തു നമുക്ക് നല്‍കിയിട്ടുള്ള സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കണം. യേശു ക്രിസ്തു സ്നാനപ്പെട്ടപ്പോള്‍ ലോകത്തിലെ എല്ലാ പാപങ്ങളും ശുദ്ധീകരിക്കപ്പെട്ടു എന്നു പറയുന്ന വിസ്മയകരമായ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടശേഷം നമ്മള്‍ ശുദ്ധീകരിക്കപ്പെടുന്നു. എങ്കില്‍ മാത്രമേ നമ്മള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നുള്ളൂ. പരിശുദ്ധാത്മാവ് മാനവരാശിയില്‍ വസിക്കുന്നു എന്നത് ദൈവ ഹിതമാണ്. “ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ” (1തെസ്സ: 4:3).
ജനങ്ങളുടെ പരിശ്രമങ്ങളിലൂടെയോ, ബലിദാനങ്ങളിലൂടെയോ, ജന്മസിദ്ധമായ നന്മയിലൂടെയോ അല്ല, സ്നാപകയോഹന്നാനാല്‍ പൂര്‍ത്തിയാക്കപ്പെട്ട വിശുദ്ധ ത്രിത്വമായ ദൈവത്തിന്‍റെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ, യഥാര്‍ത്ഥമായും പാപക്ഷമ നല്‍കപ്പെടുന്നുള്ളു. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപം ക്ഷമിക്കപ്പെട്ടവര്‍ക്ക് വിശുദ്ധ ത്രിത്വമായ ദൈവം പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രദാനം ചെയ്യുന്നു.
പെന്തക്കോസ്തു നാളില്‍ പത്രൊസ് പറഞ്ഞത് കേട്ടപ്പോള്‍ തിങ്ങികൂടിയ ആളുകളുടെ ഹൃദയത്തില്‍ കുത്തുകൊണ്ട് അവര്‍ ദാരുണമായി വിലപിച്ചു, “ഞങ്ങള്‍ എന്തു ചെയ്യേണ്ടു” (അപ്പൊസ്തല പ്രവൃത്തികള്‍ 2:37) അവര്‍ അവരുടെ മനസ്സ് മാറ്റി ഇപ്പോള്‍ യേശുവിനെ അവരുടെ രക്ഷകനായി വിശ്വസിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. പത്രൊസിനാല്‍ പ്രഘോഷിക്കപ്പെട്ട യഥാര്‍ത്ഥ മാനസാന്തരത്തില്‍ വിശ്വസിച്ചതിലൂടെ അവര്‍ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുള്ള അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷത്തിലുള്ള അവരുടെ വിശ്വാസത്തെ ആശ്രയിച്ച് കൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന് മുഴുവനായും അവരുടെ പാപക്ഷമ നല്‍കപ്പെട്ടു.
ലോകത്തിലെ പാപങ്ങളെ ചുമക്കുന്നതിനായി അവനെ അനുവദിക്കുക എന്നതായിരുന്നു യേശുവിന്‍റെ സ്നാനത്തിന്‍റെ ഉദ്ദേശ്യം. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി ഇതിലുളള വിശ്വാസം അത്യന്താപേക്ഷിതമായ നിബന്ധനയായിരുന്നു. യേശുവിന്‍റെ സ്നാനത്തെ അടിസ്ഥാനമാക്കിയുളള സുവിശേഷത്തിന്‍റെ സത്യത്തില്‍ വിശ്വസിച്ചിരുന്നവര്‍ക്ക് ദൈവം പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രദാനം ചെയ്യുന്നു. “യേശു സ്നാനം ഏറ്റ ഉടനെ വെളളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവ് പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നത് അവന്‍ കണ്ടു;” (മത്തായി 3:16) പെന്തക്കോസ്തു നാളിലുളള പരിശുദ്ധാത്മാവിന്‍റെ വരവിന് മനോഹര സുവിശേഷത്തിലുളള അപ്പോസ്തലന്മാരുടെ വിശ്വാസവുമായി; യേശുവിന്‍റെ സ്നാനം, കുരിശിലുളള അവന്‍റെ മരണം, ഉയര്‍ത്തെഴുന്നേല്പ്, എന്നിവയുമായി സവിശേഷ ബന്ധമുണ്ട്.
ആളുകള്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു എന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ പറയുന്നു. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നത് ദൈവത്തില്‍ നിന്നുളള സവിശേഷമായ ദാനമായി നമ്മള്‍ വിശ്വസിക്കണം. പരിശുദ്ധാത്മാവിന്‍റെ ദാനത്തെ പ്രാപിക്കുന്നതിനായി, യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള മരണത്തിലുമുള്ള വിശ്വാസത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും ശുദ്ധമാക്കപ്പെടണം.
“അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍” അനുസരിച്ച് “ഈ വക്രതയുളള തലമുറയില്‍ നിന്ന് രക്ഷിക്കപ്പെടുവിന്‍.” (അപ്പൊസ്തല പ്രവൃത്തികള്‍ 2:40) എന്ന് പത്രൊസ് പറഞ്ഞിട്ടുളള പ്രഭാഷണത്തെ കേട്ട എല്ലാ പേര്‍ക്കും അവന്‍റെ ഉപദേശം ആവശ്യമായി തീരുകയും അവര്‍ സ്നാനപ്പെടുകയും ചെയ്തു. യേശു ക്രിസ്തുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലുമുളള അവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി ആദിമ സഭയിലെ അപ്പൊസ്തലന്മാര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു.എന്ന് നമ്മള്‍ ബൈബിളില്‍ നിന്നും പഠിക്കുന്നു. ഇതാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനുളള അത്യന്താപേക്ഷിതമായ ഉപാധി. പാപക്ഷമ ലഭിക്കുന്നതിനായി ഇച്ഛിക്കുന്ന ഒരാള്‍ക്ക് യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലുമുളള വിശ്വാസം ഒഴിച്ചു കൂടാനാവാത്തതാണ്.
യഥാര്‍ത്ഥ മാനസാന്തരത്തിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി നമ്മളെ നയിക്കുന്ന വിശ്വാസം
നമുക്ക് അപ്പൊസ്തല പ്രവൃത്തികള്‍ 3:19 നോക്കാം. “ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞു കിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങള്‍ വരും”. എങ്ങനെയാണ് നമമള്‍ മാനസാന്തരത്തെ നിര്‍വ്വചിക്കുന്നത്? നമുക്ക് അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാം.
ബൈബിളില്‍, മാനസാന്തരം എന്ന് അര്‍ത്ഥമാക്കുന്നത് വീണ്ടെടുപ്പിലുളള വിശ്വാസത്തിലേക്ക് തിരിച്ചു വരുന്നതാണ്. അക്കാലത്ത്, ആളുകള്‍ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ദൈവം സൃഷ്ടിച്ച വസ്തുക്കളെ ആരാധിക്കുകയും ചെയ്തു. പക്ഷേ യേശുക്രിസ്തു വെളളത്തിലൂടെയും തന്‍റെ രക്തത്തിലൂടെയും അവരുടെ പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു എന്ന് അനുഭവപ്പെട്ടതിന് ശേഷം അവര്‍ മാനസാന്തരപ്പെട്ടു. ഇതാണ് വേദപുസ്തകപരമായുളള മാനസാന്തരം. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലേക്കുളള തിരിച്ചുവരവാണ് യഥാര്‍ത്ഥ മാനസാന്തരം.
എന്താണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് ആവശ്യമായ യഥാര്‍ത്ഥ മാനസാന്തരം? യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലും വിശ്വസിക്കുകയാണത്. “കര്‍ത്താവിന്‍റെ സമ്മുഖത്തു നിന്നും ആശ്വാസകാലങ്ങള്‍ വരും” ഈ വിശ്വാസം ജനങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ തന്‍റെ സ്നാനത്തിലൂടെയും കുരിശിലുളള്ള രക്തത്തിലൂടെയും യേശു ലോകത്തിലെ എല്ലാ പാപികളേയും ശുദ്ധീകരിച്ചു, ഈ മനോഹര സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കണം, പാപത്തില്‍ നിന്ന് മോചനം ലഭിക്കുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും വേണം.
യേശുവില്‍ വിശസിക്കുന്നതും പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനുമായി, യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ മരണത്തിലുമുള്ള വിശ്വാസത്തിലൂടെ ഒരാളുടെ പാപം യേശുവിലേക്ക് കടത്തിവിടപ്പെടണം. യേശു നമ്മുടെ എല്ലാ പപങ്ങളെയും എടുത്തുകളയുകയും കുരിശില്‍ മരിക്കുകയും ചെയ്തത് നമ്മുടെ പാപങ്ങള്‍ക്ക് ന്യായം വിധിക്കപ്പെടാനാണെന്ന് നമ്മള്‍ വിശ്വസിക്കണം. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി നമ്മളെ പ്രാപ്തരാക്കുന്ന ശരിയായ വിശ്വാസവും സത്യമായ മാനസാന്തരവും ഇതാണ്.
എല്ലാ പാപങ്ങള്‍ക്കും ക്ഷമ പ്രാപിച്ചവരുടെ മേല്‍ പരിശുദ്ധാത്മാവ് വരുന്നു എന്തുകൊണ്ടാണ് ദൈവം വീണ്ടെടുക്കപ്പെട്ടവര്‍ക്ക് പരിശുദ്ധാത്മാവിനെ ഒരു ദാനമായി നല്‍കുന്നത്? എന്തുകൊണ്ടെന്നാല്‍ പരിശുദ്ധമായിരിക്കുന്ന പരിശുദ്ധാത്മാവ്, അവരുടെ ഉള്ളില്‍ വസിക്കുന്നതിനും തന്‍റെ സന്താനങ്ങളായി അവരെ മുദ്രയിടുവാനും ആഗ്രഹിക്കുന്നു.
പരിശുദ്ധാത്മാവ് ദൈവമാണ് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്- എല്ലാ പേരും ഏകദൈവമാണ്. അവര്‍ മൂന്ന് വ്യക്തികളാണ്, പക്ഷേ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവര്‍ ഒരേ ദൈവമാണ് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നതിനായി പിതാവ് ഒരു പദ്ധതി ആസൂത്രണം ചെയ്യുകയും അതിനാല്‍ പുത്രനായ യേശു ഈ ലോകത്തിലേക്ക് വരികയും ലോകത്തിലെ പാപങ്ങളെ എടുത്തുകളയുന്നതിനായി യോഹന്നാനാല്‍ സ്നാനപ്പെടുകയും, കുരിശില്‍ മരിക്കുകയും, മൂന്നാം ദിവസം മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും, സ്വര്‍ഗ്ഗാരോഹണം നടത്തുകയും ചെയ്തു. യേശുവിന്‍റെ സ്നാനത്തെയും കുരിശിലുള്ള അവന്‍റെ രക്തത്തെയും സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടി പരിശുദ്ധാത്മാവ് ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനായി നമ്മളെ നയിക്കുന്നു.
പരിശുദ്ധാത്മാവിലൂടെ രക്ഷിക്കപ്പെട്ടവരെ ദൈവം മുദ്രയിടുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ യേശു എടുത്തു മാറ്റി എന്ന് വിശ്വസിക്കുന്നവര്‍ക്ക് കര്‍ത്താവ് പരിശുദ്ധാത്മാവിനെ നല്‍കുന്നു. അവരെ തന്‍റെ മക്കളായി മുദ്രയിടുവാനുള്ള വാഗ്ദത്തമായാണ് പരിശുദ്ധാത്മാവിനെ ദൈവം നല്‍കുന്നത്. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപത്തില്‍ നിന്നുമുള്ള രക്ഷയുടെ അവസാന തെളിവാണ് പരിശുദ്ധാത്മാവ്.
പരിശുദ്ധാത്മാവ് ഉള്ളവര്‍ എല്ലാവരും കര്‍ത്താവിന്‍റെ മക്കളാണ്. പരിശുദ്ധാത്മ നിവാസം ഉള്ളവര്‍ എപ്പോഴും ഉേന്മഷത്തോടെയായിരിക്കും. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും ദൈവവചനത്തിലും അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അവര്‍ വാസ്തവമായും സന്തോഷവാന്മാരാണ്. നേരായ മാര്‍ഗ്ഗത്തില്‍ മാനസാന്തരപ്പെടുന്നവരുടെ ഹൃദയത്തില്‍ ഒരു പാപവുമില്ല. അവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു.
പാപക്ഷമയെ കൊണ്ടുവരുന്ന മാനസാന്തരമുണ്ടെന്ന് ബൈബിള്‍ പറയുന്നു. താങ്കള്‍ അത്തരമൊരു മാനസാന്തരത്തിലൂടെ കടന്നു പോയിട്ടുണ്ടോ? നിങ്ങള്‍ മാനസാന്തരപ്പെട്ട് സത്യവിശ്വാസങ്ങളെ കൈകൊള്ളുമെങ്കില്‍ നിങ്ങള്‍ക്കും ഈ മനോഹര സുവിശേഷം സ്വീകരിക്കാം. നിങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് മാനസാന്തരപ്പെടണമെന്നും പരിശുദ്ധാത്മാവിനെ പ്രാപിക്കണമെന്നും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. മാനസാന്തരപ്പെടുവാനും പരിശുദ്ധാത്മ നിവാസത്തിലേക്ക് നയിക്കുന്ന മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുവാനും നിങ്ങള്‍ തയ്യാറാണോ?