• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-15] നീ സത്യം അറിഞ്ഞാല്‍ മാത്രമേ നിനക്ക് പരിശുദ്ധാത്മനിവാസം സ്വീകരിക്കാന്‍ സാധ (യോഹന്നാന്‍ 8:31-36)

2021.04.15 118
(യോഹന്നാന്‍ 8:31-36)
“തന്നില്‍ വിശ്വസിച്ച യഹൂദന്‍മാരോടു യേശു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്‍മാരായി സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രന്‍മാരാക്കുകയും ചെയ്യും എന്ന് പറഞ്ഞു. അവര്‍ അവനോട്, ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതി, ആര്‍ക്കും ഒരുനാളും ദാസന്‍മാരായിരുന്നിട്ടില്ല നിങ്ങള്‍ സ്വതന്ത്രന്‍മാര്‍ ആകും എന്ന് നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു ആമേന്‍ ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസനാകുന്നു. ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല. പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രന്‍ നിങ്ങള്‍ക്ക് സ്വതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും”.
 
 
പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വീകരിക്കാന്‍ നാം എന്ത് ചെയ്യണം?
ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹരസുവിശേഷത്തില്‍ നമ്മള്‍ തീര്‍ച്ചയായും വിശ്വസിക്കുകയും വിശ്വാസത്തോടു കൂടി ജീവിക്കുകയും വേണം.
 
നിങ്ങള്‍ക്കറിയാമോ എന്താണ് സത്യമെന്ന്? യേശു പറഞ്ഞു, “ഞാനാണ് സത്യം” (യോഹന്നാൻ 14:6). ഇപ്രകാരം യേശുവിനെ അറിയുക എന്നാല്‍ സത്യത്തെ അറിയുക എന്നര്‍ത്ഥം. നിന്നുള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് മനോഹര സുവിശേഷത്തിലുള്ള നിന്‍റെ വിശ്വാസത്തോടു നന്ദി പറയുകയില്ലേ? യേശുവിന്‍റെ സ്നാനവും കുരിശിലുള്ള അവന്‍റെ രക്തവും മനോഹര സുവിശേഷത്തിന്‍റെ മനുഷ്യത്വാരോപണമാണെന്ന് നീ വേര്‍തിരിച്ചു മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും വേണം.
ഇക്കാലത്തെ ജനങ്ങള്‍ വീണ്ടും ജനിക്കുക എന്ന പദപ്രയോഗം പതിവായി ഉപയോഗിക്കുന്നു. “ജനങ്ങള്‍ വീണ്ടും ജനിക്കേണ്ടവരാണ്. രാഷ്ട്രിയം വീണ്ടും ജനിക്കേണ്ടതാണ്. മതം വീണ്ടും ജനിക്കേണ്ടതാണ്”. അവര്‍ “അഭിവൃദ്ധിക്ക്” സമാനാര്‍ത്ഥകമായി ഈ ശൈലി ഉപയോഗിക്കുന്നു. എങ്കിലും, വീണ്ടും ജനിക്കുക എന്നത് ഐഹികജീവിതത്തിലെ സ്വഭാവത്തിന്‍റെ അഭിവൃദ്ധിയെയല്ല ഉദ്ദേശിക്കുന്നത്. വീണ്ടും ജനിക്കുക എന്നതിന് ജലത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വീകരിക്കുക എന്നാണര്‍ത്ഥം.
 
 
വീണ്ടും ജനിക്കുന്നതിന് നമ്മെ അനുവദിക്കുന്ന സത്യവചനങ്ങള്‍ ഏതൊക്കെയാണ്?
 
എന്തിനാണ് മനുഷ്യന്‍ വീണ്ടും ജനിക്കുന്നത്? മനുഷ്യന്‍ അപൂര്‍ണ്ണനായതിനാല്‍ ദൈവത്തിന്‍റെ സന്തതി ആയി വിണ്ടും ജനിക്കുന്നതിന പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വീകരിക്കേണ്ടത് അവന് ആവശ്യമാകുന്നു. യേശുവില്‍ വിശ്വസിക്കുന്ന അനേകം ജനങ്ങളെ നമുക്ക് കാണാന്‍ സാധിക്കും, പക്ഷേ പരിശുദ്ധാത്മാവിന്‍റെ നിവാസം അവര്‍ക്ക് ലഭ്യമാകുകയില്ല. നിക്കോദേമൊസ് യഹൂദന്‍മാരുടെ ഭരണകര്‍ത്താവ് ആയിരുന്നു. യോഹന്നാന്‍ 3 ല്‍ പ്രത്യക്ഷപ്പെടുന്ന നിക്കോദേമൊസ്, ദൈവം നല്‍കിയ ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ പരിശ്രമിച്ച ഭരണാധികാരിയും യഹൂദമതത്തിന്‍റെ മാര്‍ഗ്ഗദര്‍ശകനുമായിരുന്നു. എങ്കിലും, അദ്ദേഹം പരിശുദ്ധാത്മാവിന്‍റെ നിവാസത്തെക്കുറിച്ച് ഓര്‍ക്കാതെ ജനങ്ങളുടെ മതവിശ്വാസത്തിന്‍റെ മാര്‍ഗ്ഗദര്‍ശ്ശിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
പരിശുദ്ധാത്മാവിന്‍റെ നിവാസം സ്വീകരിക്കുന്നതിനുവേണ്ടി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ നമ്മള്‍ തീര്‍ച്ചയായും വിശ്വസിക്കുകയും വിശ്വാസത്തോടു കൂടി ജീവിക്കുകയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലെ സത്യവചനങ്ങളെ വിശ്വസിക്കുകയാണെങ്കില്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ നിവാസം മനുഷ്യന് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. യേശു പറഞ്ഞു “ഭൂമിയിലുള്ളത് നിങ്ങളോടു പറഞ്ഞിട്ട് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?” (യോഹന്നാന്‍ 3:12).
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം ഇപ്രകാരം തുടരുന്നു. ഞങ്ങളുടെ കര്‍ത്താവ് ഈ ലോകത്തില്‍ പിറന്നു, 30 -ാമത്തെ വയസ്സില്‍ യോഹന്നാനാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു, മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കുരിശില്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇപ്രകാരം ഞങ്ങളുടെ സര്‍വ്വ പാപങ്ങളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തു. യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടവനാണെന്നും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ വനാണെന്നും വിശ്വസിക്കുന്നവര്‍ക്ക് അദ്ദേഹം രക്ഷകനായി തീര്‍ന്നു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ പാപങ്ങളില്‍ നിന്നുമുള്ള മോചനത്തിന് പരിശുദ്ധാത്മനിവാസവും അനുവദിച്ചു കൊടുക്കുകയും ചെയ്തു.
തങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപങ്ങളോടു കൂടിയവര്‍ക്ക് യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ അവരുടെ പാപങ്ങളില്‍ നിന്നും മോചനം നല്‍കപ്പെടുന്നു. ദൈവത്തിനുമുന്നില്‍ പാപങ്ങള്‍ ചെയ്യാതിരിക്കാന്‍ മനുഷ്യന് സാധിക്കുകയില്ല; അതുപോലെ യേശുവിനെ രക്ഷകനായി കൈകൊള്ളുന്നതിലൂടെ ഒരുവന്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിലൂടെ യേശു ലോകത്തിലെ എല്ലാ പാപങ്ങളും കഴുകി കളഞ്ഞു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം കേള്‍ക്കാന്‍ ശ്രമിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ പാപികളും രക്ഷിക്കപ്പെടുന്നു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്താല്‍ ആശീര്‍വദിക്കപ്പെടുന്നു.
“മോശെ മരുഭൂമിയില്‍ സര്‍പ്പത്തിനെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടത് ആകുന്നു”. (യോഹന്നാൻ 3:14) പഴയനിയമത്തില്‍, യിസ്രായേല്‍ ജനം പാപങ്ങള്‍ ചെയ്തിട്ടു, മരുഭൂമിയിലെ വിഷ സര്‍പ്പങ്ങളാല്‍ ദംശനമേല്‍ക്കപ്പെട്ടു, മരിക്കുന്നുവെങ്കിലും പലരും പിച്ചളസര്‍പ്പത്തിന്‍റെ പ്രതിമയെ വീക്ഷിച്ചുകൊണ്ട് കഴിഞ്ഞുകൂടുന്നു.
അതുപോലെ, പരിശുദ്ധാത്മാവിന്‍റെ നിവാസം നമ്മള്‍ക്ക് ലഭിച്ചു. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രദാനം ചെയ്യുന്നു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഗ്രഹിക്കുന്നതില്‍ നിന്നും സാത്താന്‍ നമ്മളെ വിലക്കുകയും സത്യത്തിന്‍റെ ആത്മാവിനെ സ്വീകരിക്കുന്നതില്‍ നിന്നും നമ്മളെ തടസ്സപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എങ്കിലും, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ പാപങ്ങളില്‍ നിന്നും മോചനം നല്‍കുകയും പരിശുദ്ധാത്മാവിന്‍റെ നിവാസത്താല്‍ അനുഗ്രഹിക്കുകയും ചെയ്തു.
ഈ മനോഹരമായ സുവിശേഷത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും പരിശുദ്ധാത്മ നിവാസം സ്വീകരിക്കാന്‍ സാധിക്കും. ഈ മനോഹര സുവിശേഷം സത്യമാണെന്ന് ദൈവത്തിനു മുന്നില്‍ നീ യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നുണ്ടോ? ഈ സത്യമായ സുവിശേഷ പുസ്തകത്തില്‍, വിശ്വസിക്കുന്നതോടു കൂടി പരിശുദ്ധാത്മ നിവാസം നിനക്ക് സ്വീകരിക്കാന്‍ സാധിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ?
എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന സത്യം മനസ്സിലാക്കാന്‍ കര്‍ത്താവ് നമ്മോട് ആജ്ഞാപിച്ചു. “സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്ര്യരാക്കുകയും ചെയ്യും” (യോഹന്നാൻ 8:32). പരിശുദ്ധാത്മ നിവാസത്താല്‍ നമ്മെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മനോഹര സുവിശേത്തിലെ സത്യം നീ മനസ്സിലാക്കിയോ? ഈ സുവിശേഷം നീ അംഗീകരിക്കുകയാണെങ്കില്‍, പരിശുദ്ധാത്മ നിവാസം നിനക്ക് തീര്‍ച്ചയായും അനുഭവപ്പെടും.