• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-16] പരിശുദ്ധാത്മാവ് പ്രാപിച്ചവരുടെ ദൗത്യം (യെശയ്യാവ് 61:1-11)

2021.04.15 95
(യെശയ്യാവ് 61:1-11)
“എളിയവരോട് സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്ക കൊണ്ട് യഹോവയായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍ക്ക് വിടുതലും ബദ്ധന്‍മാര്‍ക്ക് സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്‍മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്‍മാര്‍ക്കു വെണ്ണീറിന് പകരം അലങ്കാരമാലയും ദുഃഖത്തിനുപകരം ആനന്ദതൈലവും വിഷണ്ണമനസ്സിന് പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു. അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന് അവര്‍ക്ക് നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും. അവര്‍ പുരാതന ശൂന്യങ്ങളെ പണിയുകയും പൂര്‍വ്വന്‍മാരുടെ നിര്‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറ തലമുറയായി നിര്‍ജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. അന്യജാതിക്കാര്‍ നിന്നു നിങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങളെ മേയ്ക്കും, പരദേശക്കാര്‍ നിങ്ങള്‍ക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും നിങ്ങളോ യഹോവയുടെ പുരോഹിതന്‍മാര്‍ എന്ന് വിളിക്കപ്പെടും. നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്‍മാര്‍ എന്നും നിങ്ങള്‍ക്കു പേരാകും, നിങ്ങള്‍ ജാതികളുടെ സമ്പത്ത് അനുഭവിച്ചു. അവരുടെ മഹത്വത്തിന് അവകാശികള്‍ ആയിത്തീരും. നാണത്തിനു പകരം നിങ്ങള്‍ക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവര്‍ തങ്ങളുടെ ഓഹരിയില്‍ സന്തോഷിക്കും, അങ്ങനെ അവര്‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും, നിത്യാനന്ദം അവര്‍ക്ക് ഉണ്ടാകും. യഹോവയായ ഞാന്‍ വിശ്വസ്തതയോടെ അവര്‍ക്ക് പ്രതിഫലം കൊടുത്ത് അവരോട് ഒരു ശാശ്വത നിയമം ചെയ്യും. ജാതികളുടെ ഇടയില്‍ അവരുടെ സന്തതിയെയും വംശങ്ങളുടെ മധ്യേ അവരുടെ പ്രജയെയും അറിയും, അവരെ കാണുന്നവര്‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്ദിക്കും എന്‍റെ ഉള്ളം എന്‍റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. ഭൂമി തൈകളെ മുളപ്പിക്കുന്നതു പോലെയും തോട്ടം അതില്‍ വിതച്ച വിത്തിനെ കിളിര്‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍ത്താവ് സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.”
 
 
പരിശുദ്ധാത്മാവ് പ്രാപിച്ചവരുടെ ദൗത്യം എന്താണ്?
ഈ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും
സുവിശേഷം പ്രചരിക്കുക എന്നത്
 
പരിശുദ്ധാത്മാവ് പ്രാപിച്ച ഒരാള്‍ എന്താണ് ചെയ്യേണ്ടത്? അവന്‍ എല്ലാ ജനങ്ങളോടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കണം. പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചവരുടെ കൈയിലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വീണ്ടും ജനനത്തിന്‍റെ മനോഹര സുവിശേഷത്തെ ദൈവം ഏല്പിച്ചത്. ദൈവത്തിന് മുന്നില്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അപ്പോള്‍ അവര്‍ക്ക് ദൈവം പരിശുദ്ധാത്മ ദാനം പ്രദാനം ചെയ്യുന്നത് എന്തു കൊണ്ടെന്നാണ് നീ ചിന്തിക്കുന്നത്?
അവന്‍ അവരെ തന്‍റെ സന്തതികളാക്കി എന്ന അവസാനത്തെ ഉറപ്പ് അവര്‍ക്ക് കൊടുക്കുന്ന തിന് വേണ്ടി പരിശുദ്ധാത്മാവിനെ അവന്‍ അവര്‍ക്ക് സമ്മാനിച്ചു. സാത്താനെ കീഴടക്കുന്നതിനായി അവരെ സഹായിക്കുന്നതിന് വേണ്ടിയും അവന്‍ ആഗ്രഹിച്ചു. പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവരും പരിശു ദ്ധാത്മാവിന്‍റെ നിവാസം സ്വീകരിച്ചവരും താഴെ പറയും പ്രകാരം ചെയ്യാന്‍ അവന്‍ ആക്കി ത്തീര്‍ത്തു.
 
 
എളിയവരോട് സദ്വര്‍ത്തമാനം ഘോഷിക്കുന്നതിനായി അവന്‍ അവരെ രൂപപ്പെടുത്തി
 
എന്താണ് എളിയവര്‍ക്കുള്ള നല്ല വാര്‍ത്ത? അത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആകുന്നു. പരിശുദ്ധാത്മാവിന്‍റെ നിവാസം സീകരിച്ചവര്‍ എളിയവരോട് മനോഹര സുവിശേഷം പ്രചരിപ്പിക്കണമെന്ന് ദൈവം നിര്‍ദ്ദേശിച്ചു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍, സ്വര്‍ഗ്ഗമെന്ന പ്രത്യാശ അവര്‍ക്കുള്ളതിനാല്‍ ഭൂമിയിലെ കാര്യങ്ങള്‍കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുന്നില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ദൈവം എളിയവര്‍ക്ക് പ്രദാനം ചെയ്യുകയും അവരുടെ പാപങ്ങള്‍ അവര്‍ക്ക് ക്ഷമിച്ചുകൊടുക്കുകയും ചെയ്തു. പരിശുദ്ധാത്മാ വിന്‍റെ നിവാസം അവന്‍ അവര്‍ക്ക് ദാനം ചെയ്യുകയും നിത്യരാജ്യത്തിലേയ്ക്ക് അവരെ യോഗ്യരാ ക്കുകയും ചെയ്തു. നീതിമാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എളിയവരോട് ഘോഷിക്കണമെന്ന് ദൈവം ആജ്ഞാപിച്ചു. ദൈവത്തിലും യേശുവിലുമുള്ള വിശ്വാസം വ്യാപിപ്പിക്കാനും അവന്‍ അവരെ പ്രേരിപ്പിച്ചു. പ്രപഞ്ചത്തിലെ എളിയവരോട് സദ്വര്‍ത്തമാനം ധാരാളമായി പ്രചരിപ്പിക്കാനായാണ് ദൈവം നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കിയത്.
 
 
ഹൃദയം തകര്‍ന്നവരെ സുഖപ്പെടുത്താന്‍ അവന്‍ നമ്മെ അയക്കുന്നു
 
എപ്രകാരമാണ്, കര്‍ത്താവ് നമ്മുടെ മനസ്സിനെ സുഖപ്പെടുത്തിയത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ അവന്‍ ഹൃദയം തകര്‍ന്നവനെ സുഖപ്പെടുത്തി. തകര്‍ന്ന ഹൃദയത്തോടുകൂടിയ പലരുമുണ്ട്. അവര്‍ക്ക് ജീവന്‍ വിലപ്പെട്ടതല്ല, അവരുടെ സ്വന്തം നീതി തകര്‍ന്നതും സ്വയം ചെയ്തു കൂട്ടിയ പാപങ്ങള്‍ കാരണം അവര്‍ക്ക് താഴ്ത്തപ്പെട്ടതും വേദനാജനകവുമായ ജീവിതം ജീവിക്കേണ്ടി വരുന്നു. അക്കാരണത്താല്‍ ജീവനെ കുറിച്ചുള്ള സംശയങ്ങളാല്‍ അവര്‍ ഇടക്കിടെ ദാരുണമായി വേദനിക്കുന്നു. എല്ലാ മനുഷ്യരും ഐശ്വര്യമായി ജീവിക്കാനും അവരുടെ ശരീരത്തിലും ആത്മാവിലും അഭിവൃദ്ധി അനുഭവിക്കാനും ആഗ്രഹിക്കുന്നു, പക്ഷേ ജനങ്ങളുടെ സ്വത്ത് കള്ളന്‍മാരാല്‍ കൊള്ളയടിക്കപ്പെടുന്നത് പോലെ ഇത് നിഷ്പ്രയാസം സംഭവിക്കുന്ന കാര്യമല്ല.
അതുപോലെ തങ്ങളുടെ ഹൃദയത്തില്‍ പാപത്താല്‍ ജീവിക്കുന്നവരുടെ നീതി ബോധവും തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുന്നു, അനന്തരം സ്വയം ചെയ്തു കൂട്ടിയ പാപങ്ങളുടെ കാരണത്താല്‍ അന്തിമമായി നരകത്തിലേയ്ക്ക് പോകുന്നതിനാലാണ് കര്‍ത്താവ്, ഹൃദയം തകര്‍ന്നവരില്‍ അലിവ് തോന്നി അവരോട് മനോഹര സുവിശേഷം ഘോഷിക്കാന്‍ നമ്മോട് ആജ്ഞാപിച്ചത് ഏന്തൊക്കെ വാക്കുകളാലാണ് ദൈവം അവരെ സുഖപ്പെടുത്തിയത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്താല്‍ അവന്‍ അത് നിര്‍വ്വഹിച്ചു. അവന്‍ ഹൃദയം തകര്‍ന്നവരെ സുഖപ്പെടുത്തുകയും അവര്‍ക്ക് നിത്യ ജീവന്‍ പ്രദാനം ചെയ്യുകയും ചെയ്തു.
 
 
പാപത്തിന്‍റെ അടിമകള്‍ക്ക് അവന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
 
അവന്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്തു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? പ്രപഞ്ചത്തിലെ എല്ലാ പാപങ്ങളില്‍ നിന്നും ജനങ്ങളുടെ ആത്മാക്കളെ ദൈവം സ്വതന്ത്രമാക്കി എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പരിശുദ്ധാത്മാവ് സ്വീകരിച്ചവരെ മാത്രമാണ് അവന്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്, അങ്ങനെ അവര്‍ക്ക് തങ്ങളുടെ പാപങ്ങളില്‍ നിന്നും മറ്റുള്ളവരെ സ്വതന്ത്രരാക്കാന്‍ സാധിക്കും.
മനുഷ്യന് ഒരു ദേഹവും ഒരു ദേഹിയും ഉണ്ട്. അവന്‍റെ ദേഹവും ദേഹിയും ജീവിക്കുന്നു, പാപത്തിന്‍റെയും ന്യായപ്രമാണത്തിന്‍റെയും ശാപത്താല്‍ ബന്ധിക്കപ്പെട്ട് അവന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പകരം പാപത്തിന്‍റെ അടിമയായി ജീവിക്കേണ്ടി വരുന്നു. ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പാപത്തോടു കൂടി ജനിച്ച അവന്‍ നിസ്സഹായനായ പാപിയാണ്. ഇപ്രകാരം ജീവിതം മുഴുവനും പാപത്തിന്‍റെ അടിമയായി ജീവിക്കാന്‍ അവന്‍ വിധിക്കപ്പെടുന്നു. അവന്‍ ഈ വിധത്തില്‍ ജീവിക്കുകയും അവസാനം നാശത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.
അതുകൊണ്ടാണ് അവനെ ഈ അവസ്ഥയിലാക്കിയ അവന്‍റെ ബലഹീനതയില്‍ മതനിന്ദയില്‍ മുഴുകിക്കൊണ്ട് അവന് ഒരിക്കലും ത്യജിക്കാന്‍ പറ്റാത്ത ഈ ജീവിതം ജീവിക്കേണ്ടി വന്നത്. മരിക്കാന്‍ വിധിക്കപ്പെട്ടവരും പാപിയുമായവരുടെ മേല്‍ ദൈവം പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു, ആകയാല്‍ പാപത്തിന്‍റെ അന്തേവാസികളോട് മനോഹര സുവിശേഷം പ്രചരിപ്പിക്കാനും അടിമകള്‍ക്ക് അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നല്കുവാനും അവര്‍ക്ക് കഴിയുന്നു.
 
 
വിലപിക്കുന്ന എല്ലാവരെയും അവന്‍ ആശ്വസിപ്പിക്കുന്നു
 
വിലപിക്കുന്നവര്‍ക്ക് ദൈവം എന്താണ് നല്‍കുന്നത്? പാപക്ഷമയുടെ സുവിശേഷം അവര്‍ക്ക് കൊടുക്കുന്നതിലൂടെ ലോകത്തിലെ വിലപിക്കുന്ന എല്ലാ ജനങ്ങളേയും ദൈവം ആശ്വസിപ്പിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിന് അവര്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് മാപ്പ് കൊടുക്കാനായാണ് അവന്‍ യേശു ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചത്. അനന്തരം പ്രപഞ്ചത്തിലെ എല്ലാ പാപങ്ങളെയും അവനിലേയ്ക്ക് കടത്തിവിടാനായി അവന്‍ യോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്തു. അങ്ങനെയാണ് ദൈവം നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധമാക്കിയത്. അങ്ങനെ ദൈവം ലോകത്തിലെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തെ കുറിച്ച് അറിയിച്ചുകൊണ്ട് നമ്മുടെ കര്‍ത്താവ് വിലപിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതു കൊണ്ട് അപൂര്‍ണ്ണമായ വിശ്വാസത്തില്‍ നരകിക്കുന്നവരെ അവന്‍ അനുഗ്രഹിക്കുന്നു. ഹൃദയം തകര്‍ന്നവനെ സുഖപ്പെടുത്താനും പാപത്തില്‍ നിന്ന് അടിമകളെ സ്വതന്ത്രരാക്കാനും ഈ മനോഹര സുവിശേഷം പ്രചരിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ പ്രാപിച്ചവരെ മാത്രമേ അവന്‍ നയിക്കുന്നുള്ളൂ,
ഈ ലോകത്തിലെ നമ്മുടെ നിലനില്‍പ്പിന്‍റെ ഉദ്ദേശ്യം നമ്മുടെ കര്‍ത്താവിനാല്‍ പാപക്ഷമ നല്‍കപ്പെടുന്നതിനും അങ്ങനെ പാപത്താല്‍ ബന്ധിക്കപ്പെട്ടവര്‍ക്ക് മനോഹര സുവിശേഷം പ്രദാനം ചെയ്യുകയും പാപത്തില്‍ നിന്നും സ്വതന്ത്രരാകാനും ആശ്വാസം ലഭിക്കേണ്ടതിനുമാണ്. നമ്മുടെ ജീവിതം ഹ്രസ്വം ആയാലും, അവയൊന്നും ഒരിക്കലും വിലയില്ലാത്തതല്ല എന്നാണ് ദൈവം നമ്മോട് പറയുന്നത്. ആ ദൈവം പാപങ്ങള്‍ പൊറുക്കുന്നതിന് സജ്ജമായതും മനുഷ്യവര്‍ഗ്ഗത്തിന് ആശ്ചര്യകരമായ കൃപ ചൊരിഞ്ഞതും ഈ വസ്തുതയ്ക്കുള്ള തെളിവാണ്.
വിലപിക്കുന്ന എല്ലാവര്‍ക്കും നമ്മുടെ കര്‍ത്താവ് മഹത്വത്തിന്‍റെ കിരീടം ഇഷ്ടദാനം ചെയ്തു. യേശുവിന്‍റെ സ്നാനത്താല്‍ പാപികള്‍ക്ക് തങ്ങള്‍ ചെയ്തു കൂട്ടിയ പാപങ്ങളില്‍ നിന്നും ക്ഷമ ലഭിക്കുകയും ഇപ്രകാരം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയും ചെയ്തു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തന്‍റെ പാപങ്ങളില്‍ നിന്നും ഒരുവന് ക്ഷമ നല്കപ്പെട്ടാല്‍, തന്‍റെ മനസ്സില്‍ അവന് കുളിര്‍മ്മയുണ്ടാകുകയും ഈ ആശ്ചര്യകരമായ അനുഗ്രഹം വിലമതിക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവ് മഹത്വത്താല്‍ അവനെ കിരീടമണിയിക്കുന്നു. അവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പാപികള്‍ക്ക് നല്‍കുകയും അതില്‍ വിശ്വസിക്കുന്നവരെ തന്‍റെ സന്തതികളാക്കുകയും ചെയ്തു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ദുഃഖത്തിന് പകരം ആനന്ദം അനുഭവിച്ചറിയുന്നു.
എല്ലാ മനുഷ്യനും ഒരു കരച്ചിലോടു കൂടി ജനിക്കുകയും മരിക്കുകയും ചെയ്യുന്നതുപോലെ, സന്തോഷം ക്ഷണികമാണ്, ഏറിയകൂറും അവരുടെ മനസ്സ് അതിയായ ദുഃഖത്താല്‍ നിറഞ്ഞിരിക്കുകയാണ്, എങ്കിലും ദൈവം അവരുമായി കണ്ടുമുട്ടുകയും പ്രത്യാശയോടും പരമാനന്ദത്തോടും കൂടി അവര്‍ വീണ്ടും ജനിക്കാന്‍ കാരണക്കാരന്‍ ആകുകയും ചെയ്തു. അതുപാലെ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് വീണ്ടും ജനിച്ചവര്‍ ഒരു പുതിയ ജീവിതം നയിക്കുകയും പുതിയ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. അതുകൂടാതെ ദൈവം ആഗ്രഹിക്കുന്നത് എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. അതായത്, പ്രപഞ്ചത്തിലെ എല്ലാ പാപികള്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിച്ചു. കൊടുക്കുന്നു, അവരുടെ ഹൃദയങ്ങളില്‍ നിന്നും എല്ലാ ദുഃഖങ്ങളും അകറ്റുകയും പകരമായി എല്ലാ പ്രകാരത്തിലുമുള്ള ആനന്ദവും ആഹ്ലാദവും ആസ്വദിക്കാനായി അവര്‍ക്ക് അനുമതി കൊടുക്കുകയും ചെയ്തു.
തങ്ങള്‍ ചെയ്ത പാപങ്ങള്‍ക്ക് ദൈവത്താല്‍ മാപ്പ് നല്‍കപ്പെട്ടവര്‍ അവന് മഹത്വം നല്‍കുന്നു. മനോഹര സുവിശേഷം പ്രഘോഷിക്കുവാന്‍ അവന്‍ നീതിമാനോട് പറഞ്ഞു. താന്‍ ആരാണെന്ന് പ്രഘോഷിക്കാന്‍ അവന്‍ അവരോട് പറഞ്ഞു. എന്തു സുവിശേഷമാണ് അവന്‍ നമുക്ക് നല്‍കിയത്? അവന്‍ നമുക്ക് വേണ്ടി സജ്ജമാക്കിയ സ്വര്‍ഗ്ഗരാജ്യം എത്ര മഹത്വപൂര്‍ണ്ണമാണെന്ന് പറഞ്ഞു. അവനാല്‍ ക്ഷമിക്കപ്പെട്ടവരില്‍ നമുക്ക് ദൈവമഹത്വം കാണാന്‍ സാധിക്കും. പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിന് മുന്‍പ് ജീവിതത്തില്‍ വിലപിച്ചിരുന്നവര്‍ ഇപ്പോള്‍ സന്തോഷത്താല്‍ ആനന്ദിക്കുന്നു, പാപത്താല്‍ ബന്ധിക്കപ്പെട്ടവര്‍ ഇപ്പോള്‍ സ്വതന്ത്ര്യത്തിന്‍റെ ആനന്ദം അനുഭവിച്ചിരിക്കുന്നു. വിലയില്ലാത്ത ജീവിതം നയിച്ചിരുന്നവര്‍ ഇപ്പോള്‍ നീതിയുള്ള ജീവിതം നയിക്കുന്നു. ഇതെല്ലാം ദൈവത്തിന്‍റെ മഹിമ പ്രതിഫലിപ്പിക്കുന്നു. പുരാതന ശൂന്യങ്ങളെ പണിയുകയും പൂര്‍വ്വന്‍മാരുടെ നിര്‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യുന്നവരെ നീതിമാന്‍മാര്‍ എന്ന് ദൈവം വിളിക്കുന്നു.
യഥാര്‍ത്ഥത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ മനോഹര സുവിശേഷമായി രുന്നു ആദിമസഭയില്‍ അപ്പൊസ്തലന്‍മാര്‍ പ്രചരിപ്പിച്ചിരുന്ന സുവിശേഷം. യേശുവിനെ ലോകത്തി ലേയ്ക്ക് അയച്ചത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ഏ.ഡി 300 വരെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം ഈ ലോകത്തില്‍ പ്രഘോഷിക്കപ്പെട്ടു. ഇന്നത്തെ നീതിമാന്‍ പ്രഘോഷിക്കുന്ന സുവിശേഷം അപ്പൊസ്തലന്‍മാര്‍ പ്രഘോഷിച്ചിരുന്ന പരിശുദ്ധാത്മാവിന്‍റെ സുവിശേഷം തന്നെയാണ്. എങ്കിലും നാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ റോമ സാമ്രാജ്യം ക്രിസ്തുമതത്തെ ഒരു ദേശീയ മതമായി അംഗീകരിക്കുകയും അവിടത്തെ പൗരന്‍മാര്‍ക്ക് മതസ്വാതന്ത്ര്യം നല്‍കുകയും ചെയ്തപ്പോള്‍, യേശുവിന്‍റെ സ്നാനത്തിന്‍റെ സുവിശേഷം കളങ്കപ്പെടുകയും മെല്ലെ മെല്ലെ അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിന് ശേഷം ക്രിസ്തുമതം അംഗീകൃത മതമായി വീണ്ടും വീണ്ടും തഴച്ചു വളര്‍ന്നപ്പോള്‍, സത്യ സുവിശേഷം പ്രചരിപ്പിച്ചിരുന്ന വളരെയധികം ജനങ്ങള്‍ അപ്രത്യക്ഷമായി.
എന്തുകൊണ്ടാണ് സത്യമായ ക്രിസ്തുമതത്തിലും സത്യ സുവിശേഷത്തിലും വിശ്വസിക്കുക യും പ്രഘോഷിക്കുകയും ചെയ്തിരുന്നവരുടെ വിശ്വാസം മാറിയത്? ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തിന്‍റെ ഒരു ദേശീയ മതമായതിന് ശേഷം വിവിധ നിയന്ത്രണങ്ങളില്‍ നിന്നും ക്രിസ്ത്യാ നികള്‍ സ്വതന്ത്രരാക്കപ്പെടുകയും റോമന്‍ പൗരന്‍മാരെപ്പോലെ പ്രത്യേക അവകാശങ്ങള്‍ അനുഭവി ക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്ക് പിന്നീട് റോമന്‍ പ്രഭുക്കന്‍മാരെ വിവാഹം കഴിക്കുവാനും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കാനും കഴിഞ്ഞു. ഈ പ്രത്യേക അവകാശത്താല്‍ അവരുടെ വിശ്വാസം ഉയിര്‍ത്തെഴുന്നേല്പിന്‍റെ വിശ്വാസത്തില്‍ നിന്നും കേവലം മതത്തിന്‍റേതായി രൂപഭേദം വരുത്തപ്പെട്ടു. പിന്നീട് മുതല്‍, വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും മനോഹര സുവിശേഷം അപ്രത്യക്ഷമായി, മതേതര ക്രിസ്തുമതത്തിന്‍റെ ഒരു ചെറുതായ രൂപം പുഷ്ടിപ്പെടാനും തുടങ്ങി.
സര്‍വാന്തര്‍യാമിയായ അവന്‍റെ രണ്ടാം വരവിന്‍റെ കാലത്ത് ജീവിക്കുന്ന ക്രിസ്ത്യാനികളോട് ദീര്‍ഘകാലമായി നശിച്ചുകിടന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം പ്രഘോഷിക്കുവാനും അതുവഴി അവരുടെ പാപങ്ങളില്‍ നിന്ന് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കുവാനും ദൈവം നമ്മോട് ആജ്ഞാപിക്കുന്നു. അപ്പൊസ്തലന്‍മാരുടെ കാലങ്ങളില്‍ പ്രഘോഷിക്കപ്പെട്ടിരുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം അവന്‍ പുനരുജ്ജീവിപ്പിച്ചു. അപ്പൊസ്തലന്‍മാരുടെ കാലങ്ങളില്‍ സുവിശേഷം യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുള്ള അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷമായിരുന്നു. ശൂന്യനഗരങ്ങളെ കേടുപോക്കിയവരെന്ന് അവന്‍ നമ്മെ വിളിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പഠിക്കുവാനും അതില്‍ വിശ്വസിക്കാനും അവന്‍ നമ്മെ പര്യാപ്തമാക്കി, നമ്മെ അവന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരാക്കി.
അപ്പൊസ്തലന്‍മാരിലൂടെ ചെയ്ത അതേ ദൗത്യം ദൈവം നമ്മെയും ഏല്പിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും യഥാര്‍ത്ഥ സുവിശേഷം പ്രഘോഷിക്കുവാന്‍ അവന്‍ നിന്നെയും എന്നെയും ആക്കിവച്ചു. എളിയവരോട് സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്ക കൊണ്ട് യഹോവയായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഇരിക്കുന്നു. ഇതിനുമുന്നേ പരിശുദ്ധാത്മാവ് പ്രാപിച്ചവരെ ദൈവം സുവിശേഷ പ്രചാരണത്തിനായി നിയോഗിക്കുകയും നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കുകയും ചെയ്തു.
ദൈവം പുഷ്പങ്ങളാല്‍ നമ്മെ കിരീടമണിയിച്ചു. എല്ലാ ദുഃഖങ്ങളും നീക്കം ചെയ്തു ആഹ്ലാദപ്രേരകമായി സ്തുതിയുടെ മേലാട നമ്മെ ധരിപ്പിച്ചു. തങ്ങളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ മറ്റുള്ളവര്‍ അവനെ സ്വീകരിക്കുന്നതിനായി ഈ മനോഹര സുവിശേഷത്തിന്‍റെ വിത്തുകള്‍ മറ്റുള്ളവര്‍ക്കായി വിതക്കുന്നു അപ്പോള്‍ നമ്മുടെ കര്‍ത്താവിനാല്‍ നല്‍കപ്പെട്ട സുവിശേഷം അവര്‍ അംഗീകരിക്കുകയും ക്ഷമ പ്രാപിക്കുകയും അന്തിമമായി പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യുന്നു.
നമ്മള്‍ ദൈവ വേലക്കാരായി തീര്‍ന്നു. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മഹത്വത്താല്‍ നീയും ഞാനും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എങ്കിലും പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടില്ലാത്തവരെ ദൈവം അന്ധന്‍മാരാക്കിയതിനാല്‍ അവര്‍ക്ക് ഈ മനോഹര സുവിശേഷത്തെ മനസ്സിലാക്കാനോ, കാണാ നോ, തിരിച്ചറിയാനോ സാധിക്കുന്നില്ല. അവര്‍ക്ക് മറ്റുള്ളവരെ യേശുവില്‍ വെറുതെ വിശ്വസിപ്പിക്കു വാന്‍ സാധിക്കുന്നു, പക്ഷേ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനായി അവരെ പര്യാപ്തമാക്കാന്‍ സാധിക്കുന്നില്ല.
പരിശുദ്ധാത്മാവിനെ പ്രാപിച്ചവരിലൂടെ കര്‍ത്താവ് തുടര്‍ന്നു പറയുന്ന പ്രവൃത്തികളൊക്കെ ചെയ്തിട്ടുണ്ട്. അവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ എളിയവരോട് സദ്വര്‍ത്തമാനം ഘോഷിക്കുകയും ഹൃദയം തകര്‍ന്നവരെ സൗഖ്യമാക്കുകയും ചെയ്തു. പാപത്തി ന്‍റെ അടിമത്വത്തില്‍ ആയിരുന്നവര്‍ക്ക് രക്ഷയുടെ സ്വാതന്ത്ര്യം നല്‍കുകയും വിലപിക്കുന്നവരെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്താല്‍ ആശ്വസിപ്പിക്കുയും ചെയ്തു. തങ്ങളുടെ ബലഹീനതകളാല്‍ പാപത്തില്‍ ബന്ധിക്കപ്പെട്ടവരെ അവന്‍ സ്വതന്ത്രരാക്കുകയും ആനന്ദവും പ്രത്യാശയും അവര്‍ക്ക് നല്‍കുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന്, നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് എല്ലാ ജനങ്ങള്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രഘോഷിക്കുവാന്‍ നമ്മെ പര്യാപ്തമാക്കി പാപക്ഷമ നേടിയ വരും തങ്ങളില്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരും എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് യേശു ക്രിസ്തു പറഞ്ഞു. താന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ അധികാരമേല്‍ക്കാന്‍ കര്‍ത്താവ് പരിശുദ്ധാത്മാവിന്‍റെ നിവാസം കിട്ടിയവരെ ചുമതലപ്പെടുത്തി. നീതിമാന്‍മാരായ എല്ലാ ജനങ്ങളെയും അവന്‍ തന്‍റെ ജോലി ചെയ്യിച്ചു. നാം അവന്‍റെ ജോലിക്കാ രാകുന്നു, അവന്‍റെ മുന്തിരിത്തോട്ടമായ ദൈവസഭയിലെ തോട്ടക്കാരായി നിയമിക്കപ്പെട്ടവര്‍ നാം അവന്‍റെ വേലക്കാരാകുന്നു. ദൈവം നമുക്ക് ഈ ആശ്ചര്യകരമായ അനുഗ്രഹങ്ങള്‍ നല്‍കിയിരിക്കുന്നു.
നമ്മുടെ ജഡത്തിലേക്ക് നോക്കുമ്പോള്‍ ബലഹീനതകളെ നമ്മള്‍ മനസ്സിലാക്കുന്നു, പക്ഷേ ദൈവം നമ്മോടൊത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ നമ്മള്‍ അവനില്‍ വിശ്വസിക്കുകയും വിശ്വാസ ത്താല്‍ അവന്‍റെ വേലക്കാരാകുകയും ചെയ്യുന്നു. നമ്മളിലൂടെ ദൈവം പല മഹത്തായ കാര്യങ്ങളും ചെയ്യുമെന്ന് നമ്മള്‍ വിശ്വസിക്കുകയും അവന്‍റെ ആധിപത്യം നമ്മില്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ശൂന്യമായ നഗരങ്ങളിലെ സുവിശേഷത്തിന്‍റെ തകര്‍ന്ന കോട്ടകളെ പുതുക്കി പണിയാന്‍ ദൈവം തിരുമാനിച്ചു. പുരാതന ശൂന്യങ്ങളെ പണിയുമെന്നും തകര്‍ന്ന നഗരങ്ങളെ പുതുക്കി പണിയുമെന്നും ദൈവം വാഗ്ദാനം ചെയ്തു. ലോകമെമ്പാടും സുവിശേഷത്തിന്‍റെ ഉണര്‍വ്വ് വീണ്ടും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എങ്കിലും ഇത് എന്‍റെ ഹിതമല്ല. ദൈവം ഇങ്ങനെ പറഞ്ഞതിനാല്‍ ഞാന്‍ അത് വിശ്വസിക്കുന്നു. ലോകമൊട്ടാകെ ഈ മനോഹര സുവിശേഷം പ്രഘോഷിക്കാന്‍ നമ്മുടെ കര്‍ത്താവ് പരിശുദ്ധാത്മാവിനെ പ്രാപിച്ചവരെ ചുമതലപ്പെടുത്തി. ഈ ലോകത്തിലേക്ക് അവന്‍ തന്‍റെ പുത്രനെ അയച്ച് സുവിശേഷം സഫലീകരിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിനെ പ്രാപിച്ചവരിലൂടെ അവന്‍ വീണ്ടും തന്‍റെ ഹിതം നിറവേറ്റുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ മഹത്വം കാണും ഹല്ലേലൂയാ!