• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-17] പരിശുദ്ധാത്മാവില്‍ നമ്മള്‍ വിശ്വാസവും പ്രത്യാശയും പ്രാപിക്കണം (റോമര്‍ 8:16-25)

(റോമര്‍ 8:16-25)
“നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടും കൂടെ സാക്ഷ്യം പറയുന്നു. നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ. നാം അവനോടു കൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടു കൂടെ കഷ്ടമനുഭവിച്ചാലത്രേ നമ്മില്‍ വെളിപ്പെടുവാനുളള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ലാ എന്നും ഞാന്‍ എണ്ണുന്നു. സൃഷ്ടി ദൈവ പുത്രന്മാരുടെ വെളിപ്പാടിനെ ആകാംഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്ന് വിടുതലും ദൈവമക്കളുടെ തേജസാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുളള ആശയോടെ മായക്കു കീഴ്പ്പെട്ടിരിക്കുന്നു. മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴപ്പെടുത്തിയവന്‍റെ കല്പന നിമിത്തമത്രേ. സര്‍വ്വ സൃഷ്ടിയും ഇന്നു വരെ ഒരു പോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തു കൊണ്ടു ഉളളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതു എന്തിനു? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു”.
 
 
എന്ത് കൊണ്ടാണ് നീതിമാന്‍ പരിശുദ്ധാത്മാവില്‍ പ്രത്യാശ പ്രാപിക്കുന്നത്?
എന്തുകൊണ്ടെന്നാല്‍ നമ്മള്‍ വീണ്ടും ജനിച്ചു. ക്രിസ്ത്യാനികള്‍ പുതിയ സ്വര്‍ഗ്ഗവും ഭൂമിയും പ്രാപിക്കും. തന്നെയുമല്ല വീണ്ടും ജനിക്കാത്തവര്‍
ഈ ലോകത്തിന്‍റെ വീഴ്ചയോടുകൂടി നശിക്കും
 
 
ഇപ്പോള്‍ പ്രത്യാശയില്ലാത്ത കാലമാകുന്നു
 
ഇപ്പോള്‍ പ്രപഞ്ചത്തില്‍ സത്യമായ പ്രത്യാശയുണ്ടോ? ഇല്ല, ഒരിക്കലുമില്ല അത് യേശുവുമായി മാത്രമേ നിലകൊളളുന്നുളളൂ. ഇപ്പോള്‍ അനിശ്ചിതത്വത്തിന്‍റെയും നിരാശയുടെയും കാലമാകുന്നു. സകലതും നിരന്തരമായും വേഗത്തിലും മാറുന്നു. ജനങ്ങള്‍ ഈ വേഗത്തിലുളള മാറ്റങ്ങളുമായി ധൈര്യമായി മുന്നോട്ടു പോകാന്‍ വളരെയധികം കഠിനമായി പരിശ്രമിക്കുന്നു. അവര്‍ ആത്മീയമായ സത്യം തേടുകയോ ആത്മിയമായ സന്തോഷത്തിന് താല്പര്യപ്പെടുകയോ ചെയ്യുന്നില്ല. പകരം അവര്‍ തോല്‍വിയെ ത്യജിക്കാന്‍ പോരാടുകയും ഈ ലോകത്തിലെ വേലക്കാരായി ജിവിക്കുകയും ചെയ്യുന്നു.
പുതിയ തൊഴിലുകള്‍ ഉയര്‍ന്നു വരുകയും പഴയ തൊഴിലുകള്‍ ഇല്ലാതാകുകയും ചെയ്യുന്നു. അതുപോലെ, ജനങ്ങള്‍ നാടകീയമായ മാറ്റങ്ങള്‍ സഹിക്കുന്നു. അക്കാരണത്താല്‍ അവര്‍ വളരെ തിരക്കു പിടിച്ചു ജീവിക്കുകയും അതിയായി അഭിലഷിക്കുകയും ചെയ്യുന്നു. മെല്ലെ മെല്ലെ ഈ ലോകത്തിലുളള അവരുടെ പ്രത്യാശ അപ്രത്യക്ഷമാകുന്നു. ഇതിനുളള ഒരു കാരണം എന്തു കൊണ്ടെന്നാല്‍ അവര്‍ ഭാവിയെ കുറിച്ച് ഒരു ഉറപ്പുമില്ലാത്ത ജീവിതം നയിക്കുന്നു. ഞങ്ങള്‍ അങ്ങനെയുളള അസ്ഥിരമായ ലോകത്തില്‍ ജീവിക്കുന്നു.
 
 
പരിശുദ്ധാത്മാവില്‍ നിത്യജീവനുവേണ്ടി നമുക്ക് പ്രത്യാശിക്കാം
 
എങ്ങനെയാണ് നമ്മള്‍ യഥാര്‍ത്ഥ പ്രത്യാശ നേടുന്നത് ? വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് അത് നേടുവാന്‍ കഴിയും. പരിശുദ്ധാത്മാവിനെ പ്രാപിച്ചവരുടെ പ്രത്യാശ ഭൂമിയിലല്ല, പക്ഷേ സ്വര്‍ഗ്ഗത്തിലാണ്. അപ്പോസ്തലനായ പൗലോസ് സ്വര്‍ഗ്ഗത്തിന്‍റെ യഥാര്‍ത്ഥ പ്രത്യാശയെ കുറിച്ച് സംസാരിച്ചു. പരിശുദ്ധാത്മാവിന്‍റെ നിവാസം ഇതിന് മുമ്പേ കിട്ടിയവര്‍ സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ക്കായി പ്രത്യാശിക്കുന്നു. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ യേശു ക്രിസ്തു ഞങ്ങളുടെ എല്ലാ പാപങ്ങളെയും എടുത്തു കൊളളാന്‍ വരികയും യോഹന്നാനാലുളള അവന്‍റെ സ്നാനത്തിലൂടെയും കുരിശിലുളള അവന്‍റെ രക്തത്തിലൂടെയും നമ്മളെ രക്ഷിക്കുന്നു. പാപക്ഷമയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കര്‍ത്താവ് സ്വര്‍ഗ്ഗീയ പ്രത്യാശ പ്രദാനം ചെയ്യുന്നു.
റോമര്‍ 8:19-21 പറയുന്നു, “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്ന് വിടുതലും ദൈവമക്കളുടെ തേജസാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുളള ആശയോടെ മായക്കു കീഴ്പ്പെട്ടിരിക്കുന്നു; മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പ്പെടുത്തിയവന്‍റെ കല്പന നിമിത്തമത്രേ”. മായയുടെയും മരണത്തിന്‍റെയും ബന്ധനത്തില്‍ നിന്നും എല്ലാ സൃഷ്ടികളും മോചനം നേടുവാനായി പ്രത്യാശിക്കുന്നു.
ഈ ലോകത്തിലെ എല്ലാ വസ്തുക്കളും അപൂര്‍ണ്ണമാകുന്നു അതിനാല്‍ അവര്‍ ഞരങ്ങുകയും ദൈവപുത്രന്മാരുടെ വെളിപ്പാടിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ മായയുടെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രരാകാനും ശാശ്വതമായി ജീവിക്കാനും അവര്‍ ആഹ്രിക്കുന്നു. ഒരിക്കലും ക്ഷയിക്കുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാതിരിക്കുകയും പകരം എന്നെന്നേക്കുമായി ജീവിക്കുകയും ചെയ്യുന്ന ദിവസത്തിനായി എല്ലാ സൃഷ്ടിയും കാത്തിരിക്കുന്നു.
ഒരു ദിവസം ദൈവത്താല്‍ ഉണ്ടാക്കപ്പെട്ട എല്ലാ സൃഷ്ടികളും പുതുക്കപ്പെടും. ഈ ലോകത്തില്‍ ഒരു പുഷ്പം കൊഴിഞ്ഞു പോകുകയോ ക്ഷയിക്കുകയോ ചെയ്തിട്ടും ഒരു പുതിയ ലോകത്തില്‍ അത് എല്ലായ്പ്പോഴും പുഷ്പിക്കുകയും എന്നെന്നേക്കുമായി ജീവിക്കുകയും ചെയ്യുന്നു.പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ച നമ്മളും ഈ പുതിയ ലോകത്തെ നോക്കി കാണുന്നു.
താന്‍ വീണ്ടും വരുമെന്ന് യേശുക്രിസ്തു വാഗ്ദാനം ചെയ്യുകയും പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചവരെ ഉയര്‍പ്പിക്കുകയും അവര്‍ ഓരോരുത്തര്‍ക്കും ദുഷിപ്പിക്കാനാവാത്തതും ശാശ്വതവുമായ ഒരു പുതിയ ശരീരം കൊടുക്കുകയും നിത്യ ജീവന്‍ നല്‍കുകയും ചെയ്യും. ദൈവത്തോടൊന്നിച്ച് അവര്‍ സ്വര്‍ഗ്ഗത്തില്‍ എന്നന്നേക്കുമായി ജീവിക്കുമെന്നും അവന്‍ വാഗ്ദാനം ചെയ്തു. ലോകത്തിലെ എല്ലാ സൃഷ്ടികളും ആ ദിവസത്തിനായ് കാത്തിരിക്കുന്നു. അവര്‍ എന്നെന്നേക്കുമായി ദൈവത്തിന്‍റെ പുത്രന്മാരായ നമ്മോടൊത്ത് ആ ദിവസം വരുന്നതു വരെ ജീവിക്കുകയും ചെയ്യും.
 
 
ഈ ലോകം പ്രത്യാശയിലൂടെ കാണപ്പെടുന്നു
 
നീതിമാന് എന്നാണ് ഈ സ്വപ്നം സത്യമായി തീരുന്നത്. നമ്മുടെ കര്‍ത്താവ് തിരിച്ചെത്തുമ്പോള്‍ അത് സത്യമായി തീരും. ഈ ലോകത്തെ നോക്കുമ്പോള്‍ നാം പ്രത്യാശയോടെയായിരിക്കണം. പലയിടങ്ങളിലും ക്ഷാമവും രോഗവും ഭൂമികുലുക്കവും യുദ്ധങ്ങളും ഉണ്ടാകുമെന്ന് യേശു പറയുന്നു (മത്തായി 24:7). പക്ഷേ അവസാനം ഇതുവരെയും വന്നു ചേര്‍ന്നിട്ടില്ല. ഈ ലോകത്തിലെ അവസാന ദിവസത്തില്‍ നമ്മുടെ കര്‍ത്താവ് വീണ്ടും വരും. എല്ലാ പ്രാപഞ്ചികമായ വസ്തുക്കളും പുതുക്കുകയും അനശ്വരത്വത്തിന്‍റെ അദ്ധ്യാത്മികമായ ശരീരം നമുക്ക് ഇഷ്ടദാനം നല്‍കുകയും ചെയ്യും. സസ്യങ്ങളും ജന്തുക്കളും അനശ്വരത പ്രാപിക്കുമെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ഇതില്‍ വിശ്വസിച്ചുകൊണ്ട്, ലോകത്തെ പുതുക്കിയ പ്രത്യാശയിലൂടെ കാണാന്‍ സാധിക്കും.
ഈ ലോകത്തില്‍, പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചവര്‍ പോലും എല്ലാ സൃഷ്ടിയോടും കൂടി അവരുടെ ഉളളില്‍ നെടുവീര്‍പ്പിടുന്നു. അവന്‍റെ മക്കളുടെ ശരീരങ്ങളുടെ മഹത്വത്തിന്‍റെ വീണ്ടെടുപ്പിനായി ഞരങ്ങിക്കൊണ്ട് ആകാംഷയോടു കൂടി കാത്തിരിക്കുന്നു. ഞങ്ങള്‍ ലോകത്തെ പ്രത്യാശയോടു കൂടി കാണുന്നു. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവ് തിരിച്ചുവരുമ്പോള്‍ ഒരിക്കലും ക്ഷയിക്കുകയോ മരിക്കുകയോ ചെയ്യാത്ത അവന്‍റെ മക്കളാക്കി നമ്മെ മാറ്റും.
എന്നെങ്കിലും ഒരു ദിവസം ലോകം നശിക്കും എന്നാലും, കര്‍ത്താവ് വീണ്ടും വരുമ്പോള്‍ എല്ലാ വസ്തുക്കളും പുതുക്കപ്പെടും. അതില്‍ വിശ്വസിച്ചുകൊണ്ട് നമ്മള്‍ പ്രത്യാശയോടുകൂടി ജീവിക്കണം. മായാലോകത്തെ കഥകളില്‍ വായിച്ചിട്ടുളളതു പോലെ പുതുക്കിയ ലോകം ഏതെങ്കിലും അതിവിചിത്രമായ ലോകത്തെ പോലെ ആഹ്ളാദകരവും വിസ്മയകരവുമായിരിക്കും. ഒരായിരം വര്‍ഷങ്ങള്‍ അങ്ങനെ ഒരു ലോകത്തില്‍ ജിവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അനന്തരം നമ്മള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ നമുക്കും അവന്‍റെ മക്കളായി നിത്യജീവന്‍ ലഭിക്കുന്നു. അങ്ങനെയുളള പ്രത്യാശയോടുകൂടി നമ്മള്‍ ജീവിക്കണം.
ഈ ലോകത്തില്‍ നിങ്ങള്‍ എന്തെങ്കിലും പ്രത്യാശ കാണുന്നുണ്ടോ ? ഇല്ല ജനങ്ങള്‍ സന്തോഷ പൂര്‍ണ്ണവും സൗഭാഗ്യകരവുമായ രീതിയില്‍ ജീവിക്കുന്നു. എന്തു കൊണ്ടെന്നാല്‍ ഈ ലോകത്തില്‍ അവര്‍ക്ക് ഒരു പ്രത്യാശയുമില്ല. പക്ഷേ കര്‍ത്താവ് നീതികരിച്ചവര്‍ക്കും ക്ഷമ ലഭിച്ചവര്‍ക്കും നമ്മുടെ കര്‍ത്താവ് സ്വര്‍ഗ്ഗത്തിന്‍റെ പ്രത്യാശ നല്‍കിയിരിക്കുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന് നാം കാണാത്തതിനായി പ്രത്യാശിക്കുന്നു. എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മള്‍ യേശുവിന്‍റെ തിരിച്ചു വരവിനായി വേണ്ടുവോളം ക്ഷമാശീലത്തോടുകൂടി കാത്തിരിക്കണം. എന്തുകൊണ്ടെന്നാല്‍ ദൈവ വചനത്തിലെ വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമ്മുടെ ആത്മാവില്‍ പരിശുദ്ധാത്മ നിവാസം ഉണ്ട്. അതായത്, യേശുവിനാല്‍ മാപ്പ് നല്‍കപ്പെട്ടവര്‍ക്ക് അവരുടെ ഹൃദയങ്ങളില്‍ പാപത്തിന് പകരം പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ നമ്മുടെ ശരീരങ്ങളോ? നമ്മുടെ ബലഹീന ശരീരങ്ങളും ഉയര്‍ത്തെഴുന്നേല്‍ക്കും. പുതു ജീവനും അനശ്വരതയും പ്രാപിക്കും. യേശു തിരിച്ചു വരുമ്പോള്‍ നമ്മള്‍ എന്നെന്നേക്കുമായി ദൈവത്തോട് ഒത്തു ജീവിക്കും. വീണ്ടും ജനിച്ചവര്‍ക്ക് മാത്രമേ പ്രത്യാശയോടുകൂടി അങ്ങനെ ചെയ്യാനുളള പ്രത്യേക അവകാശമുളളൂ. അങ്ങനെ നമ്മുടെ ആത്മാവും ശരീരവും പൂര്‍ണ്ണമാകുന്നു. നമ്മുടെ ശരീരം അനശ്വരമാകുന്നതിനാല്‍ നാം ഒരിക്കലും രോഗികളായിരിക്കുന്നില്ല. നമ്മുടെ പ്രാപഞ്ചികമായ ശരീരങ്ങള്‍ ബലഹീനമത്രേ. അക്കാരണത്താല്‍ ഒരു പരിപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ നമുക്ക് അസാദ്ധ്യമാകുന്നു. പക്ഷേ അപ്പോള്‍ നമ്മള്‍ ഒരു പരിപൂര്‍ണ്ണ ജീവിതം നയിക്കും. കര്‍ത്താവിന്‍റെ രണ്ടാമത്തെ തിരിച്ചുവരവിനായ് നമുക്ക് താല്പര്യത്തോടുകൂടി പ്രതീക്ഷിക്കാം. പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിച്ചവര്‍ക്കു മാത്രമേ അത്തരത്തിലുളള പ്രത്യാശയും ജീവനും ലഭിക്കുന്നുളളൂ.
നീതിമാന്‍റെ പ്രത്യാശ സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല ഈ ലോകത്തിലും സത്യമായി തീരുന്നു. ബൈബിള്‍ പറയുന്നത് മഹോപദ്രവത്തിന് ശേഷം ഈ ലോകം അധഃപതിക്കുമ്പോള്‍ നമ്മുടെ കര്‍ത്താവ് വീണ്ടും തിരിച്ചു വരുമെന്നാണ്. അവന്‍ തീര്‍ച്ചയായും വരും. ആദ്യത്തെ ഘട്ടത്തില്‍ അവന്‍ വരുമ്പോള്‍ പാപികള്‍ക്കു വേണ്ടി അവന്‍ സ്നാനം ചെയ്യപ്പെട്ട്, അവരെ നീതീകരിക്കാനായി കുരിശില്‍ മരിച്ചു, അന്തിമമായി സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ഇപ്പോള്‍ കര്‍ത്താവ് വീണ്ടും തിരിച്ചു വരാനുളള കാലമാണ്.
ആ സമയത്ത് യേശുവില്‍ വിശ്വസിച്ച് പരിശുദ്ധാത്മാവിനെ പ്രാപിച്ച് നിദ്ര കൊളളുന്ന വിശുദ്ധന്മാരെ അവന്‍ ഉയിര്‍പ്പിക്കുകയും അവരെ നാശത്തിന്‍റെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രരാക്കുകയും ചെയ്യും. ഒരിക്കലും നശിക്കാത്തതും ഒരിക്കലും അസുഖം ബാധിക്കാത്തതുമായ പുതിയ ദിവ്യമായ വസ്തുക്കള്‍ അവന്‍ അവര്‍ക്ക് കൊടുക്കും. അത് കൂടാതെ മേഘങ്ങളില്‍ അവനുമായി സന്ധിക്കാനായി അവര്‍ ആകാശത്തേക്ക് എടുക്കപ്പെടുകയും അവന്‍ സകലതും പുതുതാക്കുകയും ചെയ്യും.
അതിനു ശേഷം നാം നമ്മുടെ കര്‍ത്താവായ യേശുവിനോടൊത്ത് ജീവിക്കുകയും സുവിശേഷത്തെ അനുവര്‍ത്തിക്കുന്നതിന് പ്രതിഫലമായി ആയിരം വര്‍ഷക്കാലം പുതിയ ലോകത്തില്‍ അവനോടൊത്ത് ഭരണം നടത്തുകയും ചെയ്യും. സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവര്‍ക്കായി ഇത് പരിശീലനമത്രേ. ഇത് സ്വര്‍ഗ്ഗത്തിന്‍റേയും യാഥാര്‍ത്ഥ്യത്തിന്‍റെയും പ്രത്യാശയാകുന്നു. ആ സമയത്ത് എല്ലാ അപൂര്‍ണ്ണമായ വസ്തുക്കളും പൂര്‍ണ്ണമായി പരിണമിക്കുന്നു. നശിക്കാനുളള വസ്തുക്കള്‍ ഒരിക്കലും നശിക്കുന്നതുമില്ല. അവ്വണ്ണം തന്നെ ദ്രവത്വത്തില്‍ വിതക്കപ്പെടുന്നത് അദ്രവത്വത്തില്‍ ഉയിര്‍ക്കുന്നു എന്ന വചനം (1 കൊരിന്ത്യര്‍ 15:42) യേശു ക്രിസ്തുവിനാല്‍ ഈ സമയം സഫലീകരിക്കപ്പെടുന്നു.
പരിശുദ്ധാത്മാവിന്‍റെ നിവാസം ലഭിച്ച നമുക്ക് പ്രത്യാശിക്കാം! എല്ലാ വസ്തുക്കളും ക്ഷയിക്കുകയും മരിക്കുകയും ചെയ്യും. എങ്കിലും നീ ഓര്‍ക്കേണ്ടതുണ്ട് ഇത് അവസാനമല്ല. മുഴു ലോകത്തെയും നമ്മുടെ കര്‍ത്താവ് വീണ്ടും പുതിയതാക്കും എന്നുളള പ്രത്യാശയുടെ വിശ്വാസം നമുക്കുണ്ടായിരിക്കണം. പുതിയ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും പ്രത്യാശയില്‍ നമ്മള്‍ ജീവിക്കണം. ഈ പ്രത്യാശയുമായി നമുക്ക് സുവിശേഷം പ്രചരിപ്പിക്കാന്‍ സാധിക്കുന്നു.
പരിശുദ്ധാത്മാവിന്‍റെ നിവാസം നമുക്കുണ്ട് എന്തുകൊണ്ടെന്നാല്‍ ലോകത്തിലെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ നമുക്കുളളിലെ പരിശുദ്ധാത്മാവ് കര്‍ത്താവിന്‍റെ തിരിച്ചുവരവിനായ് താല്പര്യത്തോടെ പ്രതീക്ഷിക്കുന്നു. നമ്മുടെ ഹൃദയങ്ങളില്‍ ഇച്ഛാഭംഗം കൂടാതെ പ്രത്യാശയോടും വിശ്വാസത്തോടും കൂടി ജീവിക്കാന്‍ അവന്‍ പിതാവായ ദൈവത്തോടു നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു.
 
 
പരിശുദ്ധാത്മാവിന്‍റെ പ്രത്യാശയില്‍ നാം ജീവിക്കണം
 
നീതിയുടെ സ്ഥാനം എവിടെയാണ്? അവന്‍ വീണ്ടും വരുമ്പോള്‍ ഈ ഭൂമിയുടെയും സ്വര്‍ഗ്ഗരാജ്യത്തിന്‍റെയും രൂപമാറ്റത്തിലൂടെ കര്‍ത്താവിനാല്‍ വീണ്ടും പണിയപ്പെടുന്ന സഹസ്രാബ്ദ വാഴ്ച5 യില്‍ ആയിരിക്കുമത്. ആകയാല്‍, ആ ദിവസം വരുന്നതിനായ് നമ്മള്‍ ക്ഷമയോടുകൂടി കാത്തിരിക്കണം. നമ്മുടെ കര്‍ത്താവ് നമ്മുടെ ശരീരങ്ങളെ പരിപൂര്‍ണ്ണമാക്കുമെന്ന് നമ്മള്‍ വിശ്വസിക്കണം. ശോഭയുളള നല്ലൊരു നാളേയ്ക്കായി നമ്മള്‍ പ്രത്യാശിക്കണം.
പരിശുദ്ധാത്മാവിന്‍റെ നിവാസത്തോടുകൂടി നമുക്കുണ്ടായിരുന്ന അതേ പ്രത്യാശ പൗലോസിനുമുണ്ടായിരുന്നു. നമ്മുടെ മനസ്സില്‍ സഹസ്രാബ്ദ വാഴ്ചയ്ക്കും സ്വര്‍ഗ്ഗരാജ്യത്തിലേക്കുമുളള കാത്തിരിപ്പുമായി ഇതേ പ്രത്യാശയോടെ നമ്മള്‍ ജീവിക്കുന്നു. ഈ ലോകത്തിന്‍റെ അധഃപതനത്തോടുകൂടി വീണ്ടും ജനിക്കാത്തവര്‍ നശിക്കും. പക്ഷേ, വീണ്ടും ജനിച്ച ക്രിസ്ത്യാനികള്‍ പുതിയ സ്വര്‍ഗ്ഗവും ഭൂമിയും കൈവശമാക്കും. ഈ പ്രത്യാശ തീര്‍ച്ചയായും സത്യമായി തീരും. നമ്മുടെ ശരീരം പരിപൂര്‍ണ്ണമാകുകയും പുതിയ ലോകത്തില്‍ ആയിരം വര്‍ഷകാലത്തേക്ക് നമ്മള്‍ യേശുവിനോടൊത്ത് ജീവിക്കുകയും ഭരണം നടത്തുകയും ചെയ്യും. ആ ദിവസത്തെ താല്പര്യത്തോടെയുളള പ്രതീക്ഷയുമായി നമുക്ക് പ്രത്യാശിക്കുകയും ലോകത്തില്‍ ഭയമില്ലാതെ ജീവിക്കുകയും ചെയ്യാം.
നമുക്ക് ക്ഷമാശീലമുളളവരായി കാത്തിരിക്കാം. നമ്മുടെ ജീവിതം പൂര്‍ണ്ണമായും ചെലവഴിച്ച് കഴിഞ്ഞതാണെങ്കിലും നമ്മുടെ പ്രത്യാശകളൊക്കെ സത്യമായി തീരും. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പ്രത്യാശയില്ലാത്തവര്‍ മരിച്ചവരെപോലെയത്രേ. ദൈവവചനത്തില്‍ വിശ്വസിച്ചുകൊണ്ട് പ്രത്യാശിക്കാനും നിന്‍റെ സ്വപ്നങ്ങളെ പാലിക്കുന്നതിനും താല്പര്യമുളളവരായി തീരുക.
നമ്മുടെ പാപക്ഷമ യഥാര്‍ത്ഥമായിരിക്കുന്നതുപോലെ നമ്മുടെ ശരീരത്തിലുളള മാറ്റവും യാഥാര്‍ത്ഥ്യമായിരിക്കുകയും അത് എല്ലാ ജീവികള്‍ക്കും നിത്യജീവനെ സമ്പാദിക്കുന്നതിനായി യാഥാര്‍ത്ഥ്യമായി തീരുകയും ചെയ്യും. നമ്മുടെ പ്രത്യാശയും യാഥാര്‍ത്ഥ്യമാകുന്നു. നീ വിശ്വസിക്കുന്നതില്‍ എന്തിലും വിശ്വാസമുണ്ടായിരിക്കണം. പ്രത്യാശയുളളവര്‍ക്ക് സൗന്ദര്യവും സന്തോഷവുമുളളവരായി തീരാന്‍ സാധിക്കും. പ്രത്യാശയില്ലായെങ്കില്‍ ജനങ്ങള്‍ അസന്തുഷ്ടരായി തീരും. സ്വപ്നങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് സന്തോഷവുമില്ല. നമുക്ക് സന്തുഷ്ടകരമായ ജീവിതം നയിക്കാന്‍ കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തെയും ആയിരം വര്‍ഷക്കാലത്തെയും പുതിയ സ്വര്‍ഗ്ഗത്തെയും ഭൂമിയെയും കുറിച്ചുളള പ്രത്യാശ നമുക്കുണ്ട്.
നീതിമാന് പ്രത്യാശയുണ്ടായിരിക്കുകയും ഈ പ്രത്യാശ പരിശുദ്ധാത്മാവില്‍ പ്രചരിപ്പിക്കുകയും വേണം. മുഴു ലോകത്തിലും നമ്മുടെ സുവിശേഷം പരക്കുമെന്ന് നമ്മള്‍ പ്രത്യാശിക്കണം. നിനക്ക് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ലോകം ഒട്ടും വലിപ്പമുളളതല്ലെന്ന് നിനക്ക് അനുഭവപ്പെടും. നമ്മുടെ തുടക്കം നിസാരമായാല്‍ തന്നെയും നമുക്ക് പ്രത്യാശയും വിനീത അഭ്യര്‍ത്ഥനയുമുണ്ടെങ്കില്‍ ലോകത്തില്‍ എല്ലായിടവും നമുക്ക് സുവിശേഷം പ്രചരിപ്പിക്കുവാന്‍ സാധിക്കും. പൗലോസ് ചെയ്തതുപോലെതന്നെ നമ്മള്‍ വിശ്വസിക്കണം.
ഈ മനോഹര സുവിശേഷം പ്രചരിപ്പിക്കുന്ന ജോലിയില്‍ പ്രത്യാശയുളളവര്‍ വിശ്വസ്തരായിരിക്കണം. ഈ ആശയ്ക്ക് വകയില്ലാത്ത ജീവിതകാലത്തില്‍ സുവിശേഷം പരക്കാനായി നമ്മള്‍ പ്രത്യാശിക്കണം. ജീവിതം പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കും ആശയറ്റവര്‍ക്കും ദരിദ്രര്‍ക്കും എളിയവര്‍ക്കും നമ്മള്‍ മനോഹര സുവിശേഷം പ്രചരിപ്പിക്കണം. സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള പ്രത്യാശ പ്രചരിപ്പിക്കുന്നതിലൂടെ നമ്മള്‍ അവരെ, വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതോടുകൂടി തങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭിച്ചവര്‍ മാത്രം പ്രവേശിക്കുന്നിടമായ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പ്രത്യാശയിലൂടെ അന്ധകാരത്തില്‍ നിന്നും മോചിപ്പിക്കണം. ഈ കഷ്ടപ്പാടിന്‍റെ കാലത്തിനുശേഷം ദൈവരാജ്യം ഒരു കള്ളനെപോലെ പെട്ടെന്ന് വരുമെന്നുളള പ്രത്യാശ നമ്മള്‍ അവര്‍ക്ക് പ്രേരകമാക്കണം.
വീണ്ടും ജനിച്ച വേലക്കാരും വിശുദ്ധന്മാരും ഈ ലോകത്തിന്‍റെ അന്ത്യകാലത്ത് സ്വര്‍ഗ്ഗരാജ്യത്തിലുളള തന്‍റെ പ്രത്യാശ ഉറപ്പായി പാലിച്ച് കൊണ്ട് ഈ സുവിശേഷം പ്രചരിപ്പിക്കാന്‍ താല്പര്യപ്പെടണം. എത്ര വേഗത്തില്‍ ഈ ലോകം അധഃപതിച്ചാലും ഒരു കാര്യവുമില്ല. പ്രത്യാശയുളളവര്‍ ഒരിക്കലും നശിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഈ ഇഹലോക ജിവിതത്തിന്‍റെ അപ്പുറത്ത് അവര്‍ക്ക് അനശ്വരമായ ചിലതുണ്ട്. കര്‍ത്താവിനാല്‍ അവര്‍ക്ക് നല്‍കപ്പെട്ട ഒരു രണ്ടാം ജീവിതം അവര്‍ക്ക് തീര്‍ച്ചയായും ഉണ്ട്.