(യോശുവ 4:23)
“ഞങ്ങള്‍ ഇക്കരെക്കടക്കുവാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചു കളഞ്ഞതു പോലെ നിങ്ങള്‍ ഇക്കരെകടക്കുവാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചു കളഞ്ഞു.”
യോര്‍ദ്ദാന്‍ നദിയിലെ സംഭവം നമ്മെ പഠി പ്പിക്കുന്നതെന്ത്?
പാപത്താല്‍ മനുഷ്യ വര്‍ഗ്ഗത്തിന് വന്ന മരണത്തെയും അതുവഴിയുള്ള ന്യായവിധിയെയും യേശുക്രിസ്തു പൂര്‍ണ്ണമായി മാറ്റി എന്നാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്
നമ്മെ പരിശുദ്ധാത്മ നിവാസത്തിലേയ്ക്ക് നയിക്കുന്ന മനോഹര സുവിശേഷത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോശെയുടെ മരണത്തിനുശേഷം ദൈവം യോശുവയെ യിസ്രായേലിന്‍റെ നേതാവായി നിയമിച്ചു. പഴയ നിയമത്തിലെ ന്യായ പ്രമാണത്തിന്‍റെ പ്രതിനിധിയായിരുന്നു മോശെ. യിസ്രായേല്‍ ജനത്തോടൊപ്പം മോശെ യോര്‍ദ്ദാന്‍ കടന്ന് കനാനില്‍ എത്തിയിരുന്നുവെങ്കില്‍ യോശുവ ജനത്തിന്‍റെ നേതാവാകേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ കനാന്‍ ദേശത്തിന്‍റെ അടുത്തുവരെയെത്തുവാന്‍ മോശെയെ അനുവദിച്ച ദൈവം അതില്‍ പ്രവേശിക്കുന്നതില്‍ നിന്നും അവനെ തടഞ്ഞു.
നമ്മുടെ കര്‍ത്താവ് നമുക്ക് മോശെയെയും യോശുവയെയും തന്നു
പഴയനിയമത്തിന്‍റെ പ്രതിനിധിയായിരുന്ന മോശെയ്ക്ക് യിസ്രായേല്‍ ജനത്തെ കനാന്‍ ദേശത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. ന്യായ പ്രമാണത്തിന്‍റെ മാര്‍ഗ്ഗങ്ങളില്‍ അവനത് ചെയ്തിരുന്നെങ്കില്‍ നമ്മുടെ രക്ഷക്കായുള്ള ദൈവീക പദ്ധതിയ്ക്ക് എതിരാകുമായിരുന്നു. ദൈവീക ന്യായ പ്രമാണത്തിന് മുമ്പേ ആര്‍ക്കും തന്‍റെ പാപത്തില്‍ നിന്നും സ്വതന്ത്രമാകുവാന്‍ കഴിയുകയില്ല. കാരണം ന്യായപ്രമാണം പാലിക്കുവാന്‍ ആര്‍ക്കും കഴിയില്ല. കാരണം ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത് (റോമര്‍ 3:20).
ദൈവം മനുഷ്യന് ന്യായപ്രമാണം നല്‍കിയത് പാപത്തിന്‍റെ പരിജ്ഞാനം ഉണ്ടാകുവാന്‍ വേണ്ടിയാണ്. അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേയ്ക്ക് നടത്തുവാന്‍ നമുക്ക് ശിശുപാലകനായി ഭവിച്ചു. (ഗലാത്യര്‍ 3:24) ന്യായപ്രമാണമെന്നത് യേശുവിനെ കണ്ടെത്താനുള്ള ഒരു വഴികാട്ടി മാത്രമായതിനാല്‍ ജനങ്ങള്‍ക്ക് യേശുവിനെ ആവശ്യമായിവന്നു. അതുകൊണ്ടാണ് യേശുവിന് ലോകത്തിലേക്ക് വരേണ്ടിവന്നത്. ദൈവം യോശുവയോട് കല്പിച്ചത് യോര്‍ദ്ദാന്‍ നദി കടക്കുവാനായി യിസ്രായേല്‍ ജനത്തെ അണിനിരത്തുവാനും യോര്‍ദ്ദാന്‍ കടന്ന് കനാനിലേക്ക് പോകുവാനുമായിരുന്നു. മോശെയുടെ മരണശേഷം തങ്ങളുടെ പുതിയ നേതാവായ യോശുവയോടൊപ്പം കനാന്‍ദേശത്ത് പ്രവേശിക്കുവാന്‍ ദൈവം അവരെ നയിച്ചു. യോശുവ ജനത്തിലെ പ്രധാനികളെ വിളിച്ച് ഇങ്ങനെ പറഞ്ഞു. “പാളയത്തില്‍ കൂടി കടന്ന് ജനത്തോട് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് നിങ്ങള്‍ മൂന്ന് ദിവസം കഴിഞ്ഞിട്ട് യോര്‍ദ്ദാന്‍ അക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്ളുവിന്‍ എന്ന് കല്പിക്കുവിന്‍.” (യോശുവ 1:11)
മോശെയിലൂടെ കനാനില്‍ കടക്കുന്നത് അസാദ്ധ്യമാകയാല്‍ ദൈവം യോശുവയോട് അതിന് കല്പിച്ചു. ഇങ്ങനെ ദൈവം യോശുവയോട് പറഞ്ഞു “നിയമ പെട്ടകം ചുമക്കുന്ന പുരോഹിതന്‍മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്‍റെ വശത്ത് എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്‍ക്കുവാന്‍ കല്പിക്കുക എന്നരുളിചെയ്തു. യോശുവ യിസ്രായേല്‍ മക്കളോട് ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍ക്കുവിന്‍ എന്ന് പറഞ്ഞു. യോശുവ പറഞ്ഞത് എന്തെന്നാല്‍ ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിലുണ്ട്, അവന്‍ നിങ്ങളുടെ മുമ്പില്‍ നിന്ന് കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗശ്യര്‍, അമോര്യര്‍, എബൂസ്യര്‍ എന്നിവരെ നീക്കിക്കളയുമെന്ന് നിങ്ങള്‍ ഇതിനാല്‍ അറിയും.” (യോശുവ 3:8-10).
മോശെയുടെ മരണശേഷം ദൈവം യോശുവയെ യിസ്രായേലിന്‍റെ നായകനായി നിയമിക്കുകയും യിസ്രായേല്‍ ജനത്തോടൊപ്പം കനാന്‍ദേശത്ത് കടക്കുവാന്‍ കല്പിക്കുകയും ചെയ്തു. യോശുവ എന്ന പേരിന് രക്ഷകന്‍ എന്നാണര്‍ത്ഥം. യേശു, ഹോശേയ തുടങ്ങിയ പേരുക്കള്‍ക്ക് സമാനമാണിത്. ദൈവദാസനായ യോശുവ തന്‍റെ ജനത്തെ യോര്‍ദ്ദാന്‍ നദി കടക്കുവാനായി നയിക്കുമ്പോള്‍ നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്‍മാരോട് ജനത്തിനുമുമ്പായി പെട്ടകം ചുമന്നുകൊണ്ട് വരുവാന്‍ കല്പിച്ചു. പുരോഹിതന്‍മാരുടെ കാല്‍പ്പാദം വെള്ളത്തില്‍ സ്പര്‍ശിച്ചപ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു. (കൊയ്ത്തു കാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞൊഴുകും) സാരഥാന് സമീപത്തുള്ള ആദാം പട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയവെള്ളം വാര്‍ന്നുപോയി. ജനം യെരിഹോവിന് നേരെ മറുകരകടന്നു (യോശുവ 3:15-16).
ഈ സംഭവത്തിലൂടെ ദൈവം പാപത്താല്‍ വരുന്ന മരണത്തെയും തുടര്‍ന്നുള്ള ന്യായവിധിയെയും മനുഷ്യരില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിക്കളഞ്ഞു എന്ന് നമ്മെ പഠിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ രക്ഷകനായ യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തപ്പോള്‍ മാനവരാശിയുടെ സകല പാപത്തെയും എടുത്തുകളഞ്ഞു. ഈ രീതിയില്‍ മാനവകുലത്തെ സ്വര്‍ഗ്ഗരാജ്യത്തിന് തുല്യമായി നില്‍ക്കുന്ന കനാന്‍ദേശത്തേക്ക് നയിച്ച് അവരുടെ സകല പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു.
മാനവകുലം ശുദ്ധീകരിക്കപ്പെട്ട സ്ഥലമാണ് യോര്‍ദ്ദാന്‍ നദി
പഴയ പുതിയ നിയമങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യോര്‍ദ്ദാന്‍ നദിയെ കടക്കുന്ന ചരിത്ര സംഭവങ്ങള്‍, പാപത്തിന്‍റെ ഫലമായി വന്ന ശാപങ്ങളില്‍ നിന്നും ന്യായവിധികളില്‍ നിന്നും മാനവകുലത്തെ രക്ഷയിലേക്ക് നയിച്ച സംഭവം എന്ന നിലയില്‍ പ്രധാന്യമര്‍ഹിക്കുന്നു. യോര്‍ദ്ദാന്‍ നദിയെ മരണനദിയായും നദിയുടെ അവസാനം ചാവുകടല്‍ എന്നും പറഞ്ഞിരിക്കുന്നു. യോര്‍ദ്ദാന്‍ എന്നതിന് എപ്പോഴും താഴേയ്ക്ക്, മരണത്തിലേക്ക് ഒഴുകുന്ന നദി അഥവാ മുക്കിക്കളയുക, അടിച്ചമര്‍ത്തുക, താഴ്ത്തുക, വീഴുക എന്നെല്ലമാണ് അര്‍ത്ഥം. മാനവരാശിയുടെ പാപത്തിന്‍റെ ചരിത്രത്തെയാണ് ഇത് വ്യക്തമായും സൂചിപ്പിക്കുന്നത് ഈ നദിയില്‍ വച്ച് യേശു തന്‍റെ സ്നാനത്തിലൂടെ ഒരു മനുഷ്യനാലും നിര്‍ത്തുവാന്‍ കഴിയാത്ത പാപങ്ങളുടെ സകല പ്രവാഹത്തെയും സ്വീകരിക്കുകയും ഈ പാപത്തിന്‍റെ ന്യായവിധി ഏറ്റുകൊണ്ട് മനുഷ്യര്‍ക്കുപകരം പിന്നീട് കുരിശില്‍ മരിക്കുകയും ചെയ്തു.
ആദാമിന്‍റെയും ഹവ്വയുടെയും മക്കളായ നാമെല്ലാം എങ്ങോട്ടാണ് പോകുന്നത്? എല്ലാ ജീവികളും പാപത്തോടുകൂടി ജനിക്കുന്നതിനാല്‍ അവര്‍ പാപം ചെയ്യുന്നു. പാപത്തിന്‍റെ ശമ്പളം മരണമാകയാല്‍ അവരെല്ലാം മരണത്തിലേക്ക് നടന്നുപോകുന്നു. മാനവരാശിയുടെ ചരിത്രത്തിലൂടനീളം സകല സൃഷ്ടികളും അവരുടെ ജനനം മുതല്‍ നാശത്തിലേക്ക് ചെല്ലുന്നു. തങ്ങളുടെ പാപസ്വഭാവം നിയന്ത്രിക്കുവാന്‍ കഠിനശ്രമം നടത്തുന്നുവെങ്കില്‍ അവര്‍ക്കതിന് കഴിയുന്നില്ല. അതുകൊണ്ടത്രേ തങ്ങളുടെ പാപത്തിന്‍റെ അന്ത്യന്യായവിധിയിലേക്ക് അവര്‍ നീങ്ങിക്കൊണ്ടേയിരിക്കുന്നത്.
എന്നാല്‍ പാപത്തിന്‍റെയും ന്യായവിധിയുടെയും പ്രവാഹത്തെ ദൈവം മുറിച്ചുകളഞ്ഞു. യിസ്രായേല്‍ ജനത്തെ യോര്‍ദ്ദാന്‍ നദി കടത്തി കാനാനിലെത്തിക്കുവാന്‍ ദൈവം യോശുവയെ നയിച്ചു. യോശുവയെ കുറിച്ചുള്ള ദൈവഹിതം ഇതായിരുന്നു. നമ്മുടെ പാപങ്ങളില്‍ നിന്നും മോചനം നേടുവാന്‍ പാപത്തിന്‍റെ ശമ്പളത്തെ നാം കൊടുക്കണം അത് മരണമാണ്, ഈ വിലയിലൂടെ നാമെല്ലാവരും പാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
പഴയനിയമത്തില്‍ നിയമപെട്ടകം ചുമന്ന പുരോഹിതന്‍മാരുടെ കാല്‍പ്പാദങ്ങള്‍ വെള്ളത്തില്‍ തൊട്ട ഉടനെ നദിയുടെ ഒഴുക്ക് നിലക്കുകയും അത് ഒരു വരണ്ട പ്രദേശമായി മാറുകയും ചെയ്തു. യിസ്രായേല്‍ ജനത്തെ നദികടക്കുവാന്‍ ഇത് സഹായിച്ചു. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം നല്‍കപ്പെടുന്ന പാപക്ഷമയാണിത്. മാനവരാശിയുടെ പാപത്തിന്‍റെ ശമ്പളം കൊടുത്തുതീര്‍ത്ത വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണിത്. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം പരിശുദ്ധാത്മ നിവാസം പ്രാപിക്കുന്നു.
സൈന്യാധിപനായ നയമാന്‍
2 രാജാക്കന്‍മാര്‍ അഞ്ചാം അദ്ധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന നയമാന്‍ ആരാം സൈന്യത്തിലെ ഒരു പ്രധാനിയായ സേനാപതിയും തന്‍റെ രാജ്യത്തെ ശത്രുക്കളുടെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷിച്ചവനുമായിരുന്നു. എങ്കിലും ശാപം കാരണം സകലവും നഷ്ടപ്പെടുവാന്‍ വിധിക്കപ്പെട്ട, ഒരു കുഷ്ടരോഗിയുമായിരുന്നു അദ്ദേഹം. എന്നാല്‍ തന്‍റെ ശാപത്തില്‍ നിന്നും മോചനം നേടാനുള്ള ഒരു മനോഹരമായ വാര്‍ത്ത അദ്ദേഹം കേള്‍ക്കുവാനിടയായി. യിസ്രായേലില്‍ ജീവിച്ചിരുന്ന ഒരു ദൈവദാസനെ കാണുവാന്‍ ചെല്ലുമെങ്കില്‍ തനിക്ക് സൗഖ്യം വരുമെന്നായിരുന്നു ആ വാര്‍ത്ത. അവിടെ ജോലിക്കാരിയായിരുന്ന ചെറിയ പെണ്‍കുട്ടിയാണ് ഈ വാര്‍ത്ത കൊണ്ടു വന്നത്. അവള്‍ പറഞ്ഞു; യജമാനന്‍ ശമര്യയിലെ പ്രവാചകന്‍റെ അടുക്കലൊന്ന് ചെന്നെങ്കില്‍ അവന്‍ അവന്‍റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു. (2 രാജാക്കന്‍മാര്‍ 5:3)
അവന്‍ ഈ വാര്‍ത്ത വിശ്വസിച്ച് യിസ്രായേലിലേക്കു പോയി. അവന്‍ ഏലിശയുടെ ഭവനത്തില്‍ എത്തിയപ്പോള്‍ ഏലീശ ആളയച്ച് “നീ ചെന്ന് യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്കുക അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്ന് പറയിച്ചു.” (2 രാജാക്കന്‍മാര്‍ 5:10). ഒരു അത്ഭുതസൗഖ്യത്തെ പ്രതീക്ഷിച്ചുവന്ന നയമാന്‍ ക്രൂദ്ധനായിത്തീര്‍ന്ന് തന്‍റെ മാതൃരാജ്യത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങി എന്നാല്‍ തന്‍റെ ദാസന്‍മാരിലൊരുവന്‍റെ അപേക്ഷ പ്രകാരം അവന്‍ എലീശയുടെ വാക്കനുസരിച്ച് യോര്‍ദ്ദാനില്‍ ഏഴുതവണ മുങ്ങി. അപ്പോഴവന്‍റെ ശരീരം ചെറിയ ബാലന്‍റെ ദേഹം പോലെയായി.
ഇതേ രീതിയില്‍ത്തന്നെ നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടേണമെങ്കില്‍ നമ്മുടെ സ്വന്ത വിചാരങ്ങളെ ഉപേക്ഷിച്ച് വേദപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നവയെ സ്വീകരിക്കേണമെന്ന് നാം മനസ്സിലാക്കുന്നു. അപ്പോള്‍ നമുക്ക് മനോഹരമായ അനുഗ്രഹങ്ങള്‍ നല്‍കപ്പെടും. രക്ഷിക്കപ്പെടുവാനാഗ്രഹിക്കുന്നവരെല്ലാം ദൈവവചനത്തെ അനുസരിക്കുകയും പൂര്‍ണ്ണമായും അവയില്‍ വിശ്വസിക്കുകയും ചെയ്യണം.
യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്താല്‍ ലോകത്തിന്‍റെ സകല പാപങ്ങളും കഴുകപ്പെട്ടു എന്ന് ബൈബിള്‍ പറയുന്നു. അനുസരണയില്ലാത്ത നയമാനെ പ്പോലെ നാം ചിന്തിക്കരുത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൂടാതെ നമ്മുടെ പാപങ്ങളില്‍ നിന്നും കഴുകല്‍ പ്രാപിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ആകയാല്‍ നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടേണ്ടതിനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തില്‍ നാം വിശ്വസിക്കണം. ഏഴുതവണ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നയമാന്‍ ശുദ്ധമായതുപോലെ യേശുവിന്‍റെ സ്നാനം ക്രൂശീകരണം, ഉയര്‍ത്തെഴുന്നേല്‍പ് എന്നിവയുടെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപവും ശുദ്ധീകരിപ്പെടുമെന്ന് നാം വിശ്വസിക്കുന്നു.
യോര്‍ദ്ദാന്‍ നദിയില്‍ നടന്ന ഈ അത്ഭുതം ആദാമിന്‍റെ സകലസന്തതികള്‍ക്കും അവരുടെ പാപങ്ങളുടെ പ്രവാഹത്തെയും ന്യായവിധിയെയും മുറിച്ചുകളയുന്ന ഒരു അനുഗ്രഹം നല്‍കി. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട ആദാമും ഹവ്വയും പാപം ചെയ്ത കാരണത്താല്‍ മാനവജാതിമുഴുവനും ഏദന്‍തോട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ യോര്‍ദ്ദാനിലെ സംഭവം സകലമാനവരാശിയെയും ഏദന്‍തോട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന മനോഹര സുവിശേഷമാണ്.
യോര്‍ദ്ദാന്‍ നദിയിലെ സംഭവം
യേശു സകല പാപങ്ങളെയും യോര്‍ദ്ദാനില്‍ വഹിച്ചു എന്ന മനോഹര വാര്‍ത്ത ദേവപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം (മത്തായി 3:15). യോര്‍ദ്ദാന്‍ നദിയില്‍ യേശു സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ സകല പാപവും അവങ്കലേക്ക് ആയി എന്ന് ബൈബിള്‍ പറയുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മാനവകുലത്തെ മുഴുവനും ബന്ധിച്ചിരുന്ന പാപത്തിന്‍റെ ചങ്ങലയെ മുറിച്ചുകളഞ്ഞ സംഭവമായിരുന്നു യേശുവിന്‍റെ സ്നാനം. അങ്ങനെയാണ് യേശു പാപത്തെ അവസാനിപ്പിക്കുകയും പിന്നീട് കുരിശിലെ തന്‍റെ രക്തത്തിലൂടെ നമുക്ക് രക്ഷ നേടിത്തരുകയും ചെയ്തത്.
നമ്മുടെ സകല പാപങ്ങളെയും ശുദ്ധീകരിച്ച സ്നാനത്തിന്‍റെ നദിയായിരുന്നു യോര്‍ദ്ദാന്‍. യേശു യോര്‍ദ്ദാനില്‍ സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്തതിലൂടെ “പാപത്തിന്‍റെ ശമ്പളം മരണമത്രേ” (റോമര്‍ 6:23) എന്ന ദൈവത്തിന്‍റെ ന്യായപ്രമാണം പൂര്‍ത്തീകരിക്കുവാന്‍ നാം കഴിവുള്ളവരായിത്തീരുന്നു. ഇതാണ് നമ്മുടെ കര്‍ത്താവ് മാനവകുലത്തിനു നല്‍കിയ മനോഹര സുവിശേഷം.
ആദാമില്‍ നിന്നും തുടര്‍ന്നുവന്ന സകല പാപങ്ങളും യോര്‍ദ്ദാന്‍ നദിയില്‍ യേശുവിന്‍റെ സ്നാനത്തോടെയും കുരിശില്‍ അവന്‍റെ രക്തത്തോടെയും അവസാനിച്ചു. ഒരു പാപവും ശേഷിച്ചില്ല. യേശുവിന്‍റെ സ്നാനത്തിന് നന്ദി. എത്ര മനോഹരവും അനുഗ്രഹീതവുമായ വാര്‍ത്തയാണിത്. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപത്തിന്‍റെ കുതിച്ചൊഴുകലില്‍ നിന്നും നാം രക്ഷിക്കപ്പെടുകയും നമ്മുടെ സകല പാപത്തില്‍നിന്നും ശുദ്ധികരിക്കപ്പെട്ട് ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ നിയമപ്രകാരം ശുദ്ധിയുള്ളവരായിത്തീരുകയും ചെയ്യുന്നു. അങ്ങനെ യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവുമാണ് സകല മനുഷ്യരെയും രക്ഷിക്കുന്ന സുവിശേഷം. നാം ഇതു വാസ്തവമായും വിശ്വസിക്കണം. വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ (റോമര്‍ 14:23) എന്ന് കര്‍ത്താവ് പറയുന്നു. ആകയാല്‍ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചെങ്കില്‍ മാത്രമേ നാം അനുഗ്രഹീതരാകുന്നുള്ളു.
യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടപ്പോള്‍ സകല പാപങ്ങളും അവങ്കലേക്ക് ആയി എന്ന വസ്തുതയ്ക്ക് ശേഷവും നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടോ? യേശു ലോകത്തിന്‍റെ സകല പാപവും വഹിച്ചു. ബൈബിളില്‍ എഴുതിയിരിക്കുന്നതിനെ നീ സ്വീകരിക്കണം. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ രക്തത്തിന്‍റെയും സുവിശേഷത്തിന് മാത്രമേ നിങ്ങളുടെ പാപങ്ങളെ തുടച്ചുകളയുവാനും മരണത്തില്‍ നിന്നും മറ്റുള്ള സകല ശാപത്തില്‍ നിന്നും നിങ്ങളെ തിരിച്ചുവിടുവാനും കഴിയുകയുള്ളൂ. സ്നാനപ്പെടുക എന്നത് കഴുകപ്പെടുക, മുഴുകുക, അടക്കം ചെയ്യപ്പെടുക, കടത്തിവിടുക, സ്ഥാനമാറ്റം ചെയ്യുക എന്നിങ്ങനെയെല്ലാമാണ് അര്‍ത്ഥം.
നിയമപെട്ടകം ചുമന്നിരുന്ന പുരോഹിതന്‍മാരുടെ പാദങ്ങള്‍ വിശ്വാസത്താല്‍ വെള്ളത്തില്‍ തൊട്ടപ്പോള്‍ നദി വരണ്ടനിലമായി തീരുകയും ശാപം അവസാനിക്കുകയും ചെയ്തു. ഇതായിരുന്നു ദൈവം ഉദ്ദേശിച്ചിരുന്നത്. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും ഈ പദ്ധതി നിറവേറ്റി. എന്തൊരു മനോഹര സുവിശേഷമാണിത്. ഇതാണ് രക്ഷയുടെ നിയമം. ഇതു കൂടാതെ നമ്മുടെ രക്ഷ അസാധ്യമാണ്. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇപ്പോള്‍ യോര്‍ദ്ദാന്‍ നദി കടക്കുവാനും കാനാന്‍ ദേശത്ത് പ്രവേശിക്കുവാനും കഴിയും. വെള്ളം പൂര്‍ണ്ണമായി വറ്റിപ്പോയി എന്നതിന്‍റെ അര്‍ത്ഥം സകല പാപവും യേശുവിലേക്ക് മാറ്റപ്പെട്ടുവെന്നും നമുക്ക് വേണ്ടി അവന്‍ ന്യായവിധി സഹിച്ചു എന്നുമാണ്. നമ്മില്‍ പരിശുദ്ധാത്മ നിവാസം നല്‍കുന്ന സുവിശേഷമാണ് ഇത്. ഒരു സാധാരണ വ്യക്തിയുടെ ബുദ്ധിക്ഷമത കേവലം 110 മുതല്‍ 130 വരെയാണെന്ന് മാനവജാതിയെ സൃഷ്ടിച്ച ദൈവത്തിന് അറിയാം. ആകയാല്‍ പരിശുദ്ധാത്മാവ് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള സത്യം കൂടുതല്‍ ഗഹനമാക്കുവാന്‍ അവന് കഴിയില്ല. യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും മനുഷ്യരുടെ സകല പാപങ്ങളും ദൈവം എടുത്തുമാറ്റി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരും ഇതിനെ കുറിച്ച് അറിയുവാനായി അവര്‍ക്ക് അവന്‍ പരിശുദ്ധാത്മാവിനെ നല്‍കുന്നു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പരിശുദ്ധാത്മാവിന്‍റെ സുവിശേഷം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
ബൈബിളില്‍ എഴുതിയിരിക്കുന്നതനുസരിച്ച് പ്രാര്‍ത്ഥനയിലൂടെയും അനുതാപത്തിലൂടെയും മാത്രം പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കഴിയുകയില്ല. അനേകതരത്തിലുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന ഒന്നാണ് പരിശുദ്ധാത്മാവെന്ന് ജനം കരുതുന്നു. പക്ഷെ ഇത് ഒട്ടും സത്യമല്ല. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവ് നല്‍കപ്പെടുന്നത്. അവരെ ദൈവമക്കളാക്കി തീര്‍ക്കുവാന്‍ ഇതാവശ്യമത്രെ. അതുകൊണ്ടാണ് ഒരു വ്യക്തി ദൈവപൈതലായി എന്നതിന്‍റെ ഉറപ്പാണ് പരിശുദ്ധാത്മ നിവാസം എന്ന് പറയുന്നത്. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ തന്‍റെ മക്കളാണെന്ന് ഉറപ്പുനല്‍കുവാനാണ് ദൈവമവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നത്.
ജനങ്ങള്‍ യേശുവില്‍ വിശ്വസിക്കുകയും എന്നാല്‍ ഈ സുവിശേഷം അറിയുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കുകയുമാണ്. എങ്കില്‍ തങ്ങളുടെ പാപങ്ങള്‍ യേശുവിങ്കലേക്ക് മാറ്റപ്പെട്ടു എന്ന സത്യത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടാവുകയില്ല. ആയതിനാല്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലെ അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷം തങ്ങളുടെ പാപങ്ങളെ എല്ലാം തുടച്ചുകളഞ്ഞു എന്ന് സകലരും അറിയുകയും വിശ്വസിക്കുകയും ചെയ്യണം.
യേശു ലോകത്തിന്‍റെ സകല പാപങ്ങളും ചുമന്നു എന്ന് ആരാണ് സാക്ഷ്യപ്പെടുത്തിയത്?. യോഹന്നാന്‍ സ്നാപകന്‍ തന്നെ. അവന്‍ യോഹന്നാനാല്‍ സ്നാനപ്പെടണമെന്നും ലോകത്തിലെ സകല പാപങ്ങളും ചുമക്കണമെന്നും പിതാവായ ദൈവം പദ്ധതി ഇട്ടിരുന്നു. (ലേവ്യ 4:13-21, 16:1-30) ഈ പദ്ധതി ആരാണ് നടപ്പിലാക്കിയത്? യേശു തന്നെ. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആരാണ് ഉറപ്പുനല്‍കുന്നത്? പരിശുദ്ധാത്മാവ്. ത്രിത്വത്തിലെ ദൈവം യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും പാപക്ഷമ പൂര്‍ത്തീകരിച്ച് നമ്മെ അവന്‍റെ മക്കളാക്കി തീര്‍ത്തു. യേശു ദൈവത്തിന്‍റെ പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ സകല പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടു എന്ന് നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് ഉറപ്പ് നല്‍കുന്നു.
ഈ ലോകത്തിലെ കാര്യങ്ങള്‍ നമ്മുടെ ശ്വാസം നിലയ്ക്കുവാന്‍ തക്കവണ്ണം സങ്കീര്‍ണ്ണമാണോ? നിങ്ങളുടെ ചിന്തകള്‍ എത്രത്തോളം ആശയക്കുഴപ്പ മുള്ളവയാണ്?. ഒരുവന്‍ തന്‍റെ സ്വന്തം ചിന്തകളെ ഉപേക്ഷിക്കുന്നില്ല എങ്കില്‍ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കാന്‍ കഴിയുകയില്ല. ഇന്നത്തെ ക്രിസ്ത്യാനിത്വത്തിന്‍റെ ഉപദേശം അനേകരും വിശ്വസിക്കുന്നത് ജന്മ പാപം ഒഴിഞ്ഞുപോയി പക്ഷെ കര്‍മ്മപാപങ്ങള്‍ അനുതാപ പ്രാര്‍ത്ഥനയിലൂടെ മാത്രമേ ക്ഷമിക്കപ്പെടുകയുള്ളൂ എന്നാണ്. എന്നാല്‍ പൂര്‍ണ്ണസത്യത്തില്‍ നിന്നും വളരെ ദൂരെയാണിത്. ഇത് വ്യാജസുവിശേഷമാണ്. നിങ്ങള്‍ ഇതിലാണ് വിശ്വസിക്കുന്നതെങ്കില്‍ തുടക്കം മുതല്‍ അവസാനം വരെ ബൈബിളിനെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. കാലം ചെല്ലും തോറും യേശുവിനെ പിന്‍ഗമിക്കുക എന്നത് കൂടുതല്‍ കഠിനമായി നിങ്ങള്‍ക്കു തോന്നും. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യത്യസ്തസുവിശേഷങ്ങളിലും വ്യത്യസ്തമായ ദൈവത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളുണ്ടായത്.
ചിലര്‍ പറയുന്നത് പ്രാര്‍ത്ഥനയിലൂടെയാണ് അവര്‍ക്ക് പതിശുദ്ധാത്മാനിവാസം ലഭിച്ചത് എന്നാണ്. ഇത് അംഗീകാരയോഗ്യമായി തോന്നിയേക്കാം. പക്ഷെ ബൈബിള്‍ പറയുന്നത് യേശു സ്നാനപ്പെട്ടതും വെള്ളത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവ് രൂപത്തില്‍ അവന്‍റെ മേല്‍ ഇറങ്ങി എന്നാണ്. ഇതാണ് സത്യ സുവിശേഷം. ഇതില്‍ വിശ്വസിക്കുന്നവരില്‍ പരിശുദ്ധാത്മാവ് വരുന്നു.
മറ്റുചിലര്‍ പറയുന്നത് അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് പരിശുദ്ധാത്മാവ് ലഭിച്ചു എന്നാണ്. വെറുതെ പാപക്ഷമയ്ക്കായി യാചിച്ചതു കൊണ്ട് ജനങ്ങള്‍ക്ക് പരിശുദ്ധാത്മാവ് ലഭിക്കുമോ? ദൈവം നീതിമാനാണ്. ആരോടെങ്കിലും സഹതാപം തോന്നിയതുകൊണ്ട് പരിശുദ്ധാത്മാവ് വരുന്നില്ല. ജനം എത്രത്തോളം കരഞ്ഞാലും പ്രാര്‍ത്ഥിച്ചാലും ശരി പരിശുദ്ധാത്മാവിന് അവരുടെ മേല്‍ വരുവാന്‍ കഴിയില്ല. തങ്ങളുടെ രക്ഷാപദ്ധതി ദൈവം പൂര്‍ത്തീകരിച്ചു എന്നു വിശ്വസിക്കുന്നവരുടെ മേലാണ് അവന്‍ വരുന്നത്. നിങ്ങള്‍ എത്രത്തോളം കരഞ്ഞാലും എത്രകഠിനമായി പ്രാര്‍ത്ഥിച്ചാലും ശരി പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ അതു വഴി കഴിയുകയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം. മനുഷ്യന്‍റെ ആഗ്രഹത്തില്‍ നിന്നും സ്വതന്ത്രനാണ് പരിശുദ്ധാത്മാവ്.
ഈ ലോകത്തിലെ മാനവരാശിയുടെ ചരിത്ര പരമായ തീരുമാനങ്ങള്‍ മാറിയേക്കാം. പക്ഷെ മനോഹര സുവിശേഷവും പരിശുദ്ധാത്മ നിവാസത്തിന്‍റെ നിയമവും മാറ്റമില്ലാത്തതാണ്, അതായത് അവ ഒരിക്കലും മാറുന്നില്ല. ഈ മനോഹര സുവിശേഷം ജനത്തിന് മനസ്സിലാകുന്നില്ല എങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ പ്രയോഗത്തിലേക്ക് മടങ്ങി വരുക എന്നത് അതികഠിനമായി തീരും. ഇക്കാരണത്താലാണ് അനേകര്‍ക്കും പരിശുദ്ധാത്മാനിവാസം പ്രാപ്യമാക്കാന്‍ കഴിയാത്തത് യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും എന്നാല്‍ മനോഹരസുവിശേഷം അറിയാതിരിക്കുകയും ചെയ്തതുകൊണ്ട് നിങ്ങള്‍ നാശയോഗ്യരായി എന്നറിയുമ്പോള്‍ തീവ്ര നൈരാശ്യം എത്ര വലുതായിരിക്കും. ബൈബിള്‍ പറയുന്നത് യേശുവിന്‍റെ മനോഹരസുവിശേഷം ചിലര്‍ക്ക് തടങ്കല്‍ പാറയാണ് എന്നത്രേ.
യോഹന്നാനിലൂടെയുള്ള യേശുവിന്‍റെ സ്നാനത്തിന്‍റെ രഹസ്യം നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ നിങ്ങളുടെയും പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നിങ്ങള്‍ക്ക് പരിശുദ്ധാത്മാനിവാസം ലഭിക്കും. സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ഉയര്‍ത്തെഴുന്നേല്ക്കുകയും ചെയ്തതിലൂടെ അവന്‍ സകല പാപികളെയും രക്ഷിച്ചു. യേശു നമുക്ക് നല്‍കിയ വീണ്ടെടുപ്പ് രക്ഷയുടെ നീതിപൂര്‍വ്വമായ നീതിയായിരുന്നു. സകല പാപികളുടെയും യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്ന അവന്‍ പരിശുദ്ധാത്മ നിവാസം ഉറപ്പു നല്‍കുകയും ചെയ്തു.
നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ മാത്രം
പുരോഹിതന്‍മാരുടെ കാല്‍പാദം വെള്ളത്തില്‍ സ്പര്‍ശിച്ചപ്പോള്‍ നദി വരണ്ട നിലമായി തീര്‍ന്നുവെന്ന് പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജലപ്രവാഹം നിന്നതുതന്നെ അത്ഭുതമാണ്. പക്ഷെ കൂടുതല്‍ അത്ഭുതങ്ങള്‍ വരാനുണ്ടായിരുന്നു. നദി വരണ്ട നിലമായി തീര്‍ന്നുവെന്നതാണ് തികച്ചും അവിശ്വസനീയം. യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും നല്‍കപ്പെടുന്ന പാപക്ഷമയിലേക്ക് നയിക്കുന്ന ദൈവീക രക്ഷയുടെ ഉറപ്പായിട്ടാണ് ഈ സംഭവം നിലകൊള്ളുന്നത്. വരണ്ട നിലം എന്നത് ലോകത്തിന്‍റെ സകല പാപങ്ങളും ക്ഷമിക്കപ്പെടുതിനെ കാണിക്കുന്നു. യേശുവിന്‍റെ സ്നാനത്തിനും കുരിശിലെ അവന്‍റെ രക്തത്തിനും നന്ദി. ആദാമില്‍ നിന്നും സകലമാനവജാതിയിലേയ്ക്കും വ്യാപിച്ച പാപങ്ങളും ശാപത്തിന്‍റെ ന്യായവിധിയും യേശുവിന്‍റെ സ്നാനത്തോടെ അവസാനിച്ചു. ഇപ്പോള്‍ നാം ചെയ്യേണ്ടത് വിശ്വാസത്തിലൂടെ പാപക്ഷമയും പരിശുദ്ധാത്മാനിവാസവും പ്രാപിക്കുക എന്നതാണ്. യോര്‍ദ്ദാന്‍ നദിയിലെ തന്‍റെ സ്നാനത്തിലൂടെ യേശു തന്‍റെ സകല പാപങ്ങളെയും എടുത്തു മാറ്റി എന്ന മനോഹര സത്യത്തില്‍ നീ വിശ്വസിക്കുന്നുണ്ടോ?
ലോകത്തിന്‍റെ സകല പാപങ്ങളെയും എടുത്തു മാറ്റുവാനായി യേശു ക്രിസ്തു സ്നാനപ്പെട്ടു. എന്നു നീ വിശ്വസിക്കണം. അതോടൊപ്പം അവന്‍റെ സ്നാനം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് നീ മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം. പുരോഹിതന്‍മാര്‍ യോര്‍ദ്ദാനില്‍ പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ യിസ്രായേല്‍ ജനത്തിന് വിജയകരമായി കാനാനില്‍ കടക്കുവാനാകുമായിരുന്നില്ല. കാനാനില്‍ പ്രവേശിക്കുക എന്നതിന്‍റെ ആദ്യപടി യോര്‍ദ്ദാനില്‍ കടക്കുക എന്നതാണ്. ആകയാല്‍ നിയമപെട്ടകവുമായി നദി കടന്നെങ്കില്‍ മാത്രമേ നമുക്ക് കാനാന്‍ ദേശത്ത് എത്തുവാന്‍ കഴികയുള്ളൂ. ഒരുവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപക്ഷമ പ്രാപിക്കുന്നു എന്നാണ്. ഇത് നമ്മെ പഠിപ്പിക്കുന്നത്.
ബൈബിള്‍ പറയുന്നത് യേശുവിന്‍റെ സ്നാനം ദൈവപ്രവൃത്തി യായിരുന്നുവെന്നാണ്. പുരോഹിതന്‍മാരുമായുള്ള ബന്ധത്തിലും ഇതു തന്നെ സംഭവിച്ചു. പുരോഹിതന്‍മാരുടെ പാദങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ യോര്‍ദ്ദാന്‍ നദി നിലച്ചതുപോലെ തന്നെ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ജനം അവരുടെ പാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നു.
ഈ മനോഹര സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശുദ്ധാത്മനിവാസം നല്‍കപ്പെടുന്നത്. യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും പാപക്ഷമയേയും പരിശുദ്ധാത്മാനിവാസത്തെയും പ്രാപിക്കുന്നതിലേക്ക് നിങ്ങളെ നയിക്കും. പരിശുദ്ധാത്മ നിവാസം നേടുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷം ഒഴിച്ചുകൂടാനാവാത്തതാണ്.