• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-19] ദേവാലയത്തിലെ തിരശ്ശീല ചീന്തിക്കളഞ്ഞ മനോഹര സുവിശേഷം (മത്തായി 27:45-54)

(മത്തായി 27:45-54)
“ആറാം മണി നേരം മുതല്‍ ഒമ്പതാം മണി നേരം വരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഏകദേശം, ഒമ്പതാം മണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നുറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നര്‍ത്ഥം. അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു: അവന്‍ ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്‍മേല്‍ ആക്കി അവനു കുടിപ്പാന്‍ കൊടുത്തു. ശേഷമുളളവര്‍: നില്‍ക്ക; ഏലിയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോള്‍ മന്ദിരത്തിലെ തിരശ്ശീല മേല്‍ തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്ര പ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയര്‍ത്തെഴുന്നേറ്റു അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധ നഗരത്തില്‍ ചെന്നു പലര്‍ക്കും പ്രതൃക്ഷമായി. ശതാധിപനും അവനോടു കൂടെ യേശുവിനെ കാത്തു നിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവന്‍ ദൈവപുത്രന്‍ ആയിരുന്നു സതൃം എന്നുപറഞ്ഞു ഏറ്റവും ഭയപ്പെട്ടു!”.
 
 
കുരിശില്‍ യേശു തന്‍റെ ആത്മാവ് വെടിഞ്ഞപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല എന്തു കൊണ്ടു ചീന്തിപ്പോയി?
എന്തു കൊണ്ടെന്നാല്‍ അവന്‍റെ സ്നാനത്തിലും ക്രൂശീകരണത്തിലും വിശ്വസിച്ചിരുന്നവര്‍ക്കായി ദൈവരാജ്യം തുറന്നുകൊടുക്കപ്പെട്ടു.
 
ഈ മനോഹര സുവിശേഷത്തിന്‍റ സത്യം മനസ്സിലാക്കാനായി, പഴയ നിയമത്തില്‍ ദൈവത്തിനു മുന്‍പാകെ ജനങ്ങളുടെ പാപങ്ങള്‍ പൊറുക്കാനായി ആചരിച്ചിരുന്ന യാഗാര്‍പ്പണത്തിന്‍റെ മുറയെപ്പറ്റി ആദ്യമായി അറിയുകയും മനസ്സിലാക്കുകയും വേണം. ഇനി പറയുന്ന സത്യം നീ അറിയുകയും വിശ്വസിക്കുകയും വേണം.
പ്രായശ്ചിത്തത്തിനായുളള പുരാതനമായ യാഗം അനുസരിച്ച്, പഴയ നിയമത്തില്‍ ലേവ്യപുസ്തകം അദ്ധ്യായം 16-ല്‍ രേഖപ്പെടുത്തിയതു പോലെ, മഹാപുരോഹിതന്‍ ഒരു ജീവനുളള ആടിന്‍റെ പുറത്ത് അവന്‍റെ കൈകള്‍ വയ്ക്കുകയും ഒരു വര്‍ഷത്തെ കാലഗതിയില്‍ ജനങ്ങളില്‍ കുന്നുകൂടിയ എല്ലാപാപങ്ങളും അതിലേക്ക് പകരുകയും ചെയ്തു. ഉടനെ യിസ്രായേല്‍ ജനത്തിനുവേണ്ടി യാഗമൃഗത്തെ കൊല്ലുകയും മഹാപുരോഹിതന്‍ അതിന്‍റെ ചോര കൃപാസനത്തില്‍ തളിക്കുകയും ചെയ്തു. യിസ്രായേല്യരുടെ എല്ലാ പാപങ്ങള്‍ക്കും ഇത് പ്രായശ്ചിത്തമായി. അതുപോലെ, കൈവെയ്പ്, രക്തം, ദൈവത്തിന്‍റെ വചനം എന്നിവയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ വിശുദ്ധസ്ഥലത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നുളളൂ.
പുരോഹിതന്മാര്‍ എല്ലായ്പ്പോഴും സമാഗമനകൂടാരത്തിന്‍റെ ആദ്യഭാഗത്തേയ്ക്ക് പോയിരുന്നു, ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുവാന്‍ പക്ഷേ രണ്ടാമത്തെ ഭാഗത്തിലേയ്ക്ക് അതിവിശുദ്ധസ്ഥലത്ത്, മഹാപുരോഹിതന് ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ഒറ്റയ്ക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നുളളൂ, രക്തം കൂടാതെയല്ല, അവന്‍ തന്നെ അവനുവേണ്ടി സമര്‍പ്പിക്കുകയും അജ്ഞതയില്‍ ചെയ്യപ്പെട്ട ജനങ്ങളുടെ പാപങ്ങള്‍ക്കും വേണ്ടി (എബ്രായര്‍ 9:6-7) അതുപോലെ, വിശ്വാസത്തിലൂടെയുളള കൈവയ്പിലൂടെ സജ്ജമാക്കപ്പെട്ട ജീവത്യാഗത്തിന്‍റെ രക്തം കൂടാതെ മഹാപുരോഹിതന് അതിവിശുദ്ധ സ്ഥലത്തിലേയ്ക്ക് ഒരിക്കലും പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
 
 
പുതിയ നിയമത്തില്‍ പറഞ്ഞിരുന്നതുപോലെ, യേശുക്രിസ്തു നമുക്കുവേണ്ടി യാഗമായി തീര്‍ന്നു
 
പുതിയ നിയമത്തില്‍, യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലുമുളള വിശ്വാസത്തിലൂടെ മാത്രമേ ഒരുവന് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നുളളൂ എന്ന് നമ്മളോട് പറയപ്പെട്ടിരുന്നു. എന്നാണ് ദേവാലയത്തിലെ തിരശ്ശീല മേലേ നിന്നും കീഴോട്ട് രണ്ടായി ചീന്തപ്പെട്ടത്? യേശു ഈ ലോകത്തിലേയ്ക്ക് വന്നതിനു ശേഷം യോഹന്നാനാല്‍ സ്നാനപ്പെട്ട് ക്രൂശിക്കപ്പെട്ടപ്പോഴാണ് അത്.
ഇതിനായി നല്‍കപ്പെട്ടിട്ടളള കാരണം എന്താണ്? ഒരു യാഗമായി യേശു ഈ ലോകത്തിലേയ്ക്ക് വന്നു, അതായത് ദൈവത്തിന്‍റെ കുഞ്ഞാടായി, യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് ലോകത്തിലെ പാപങ്ങളെ എടുത്തു കളയുകയും കുരിശിലേറ്റപ്പെട്ടപ്പോള്‍ മാനവരാശിയുടെ എല്ലാ പാപങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ ശുദ്ധീകരിച്ചു. അവന്‍റെ ജ്ഞാന സ്നാനത്തിലൂടെയും കുരിശിലുളള രക്തത്തിലൂടെയും ദൈവത്തില്‍ നിന്നും നമ്മെ വേര്‍തിരിച്ച മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളെയും ശുദ്ധീകരിച്ചതിന്‍റെ പ്രതീകമാണ് തിരശ്ശീലയുടെ ചീന്തല്‍.
യേശു അവനാല്‍ത്തന്നെ പാപത്തിന്‍റെ ശമ്പളമായ മരണത്തെ വരിച്ചുകൊണ്ട് ഈ തടസം തകര്‍ത്തു, ലോകത്തിലെ പാപങ്ങളെ ശുദ്ധീകരിക്കാനായി യേശു സ്നാനം ചെയ്യപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്തു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിക്കളഞ്ഞതിന് ഇതായിരുന്നു കാരണം. കൈവയ്പിന്‍റെ വിശ്വാസത്തോടുകൂടി സമാഗമന കൂടാരത്തിലേക്ക് പ്രവേശിക്കുന്ന പുരോഹിതന്മാരെപ്പോലെ, യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുളള വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് പ്രവേശിക്കാം. 
യേശു കുരിശിലേറ്റപ്പെട്ടപ്പോള്‍, അവന്‍ ഉറക്കെ നിലവിളിച്ചു. “ഏലീ, ഏലീ, ലമ്മാ ശബക്താനി?” അതായത് “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു?” (മത്തായി 27:46) അവന്‍ അവന്‍റെ ആത്മാവ് അവസാനമായി കൈവെടിഞ്ഞപ്പോള്‍,അവന്‍ പറഞ്ഞു, “നിവൃത്തിയായി!” (യോഹന്നാന്‍ 19:30) കുരിശില്‍ ഒരു നിമിഷത്തേക്ക് അവന്‍റെ പിതാവിനാല്‍ യേശു കൈവിടപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ ജോര്‍ദാന്‍ നദിയിലെ യോഹന്നാനാലുളള അവന്‍റെ സ്നാനം മുതല്‍ അവന്‍ ലോകത്തിലേ എല്ലാ പാപങ്ങളെയും വഹിച്ചിരുന്നു.
സകലമനുഷ്യരുടെയും രക്ഷക്കായി അവന്‍ മരിച്ചു. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുളള അവന്‍റെ മരണത്തിന്‍റെയും ഫലമായി, അവനില്‍ വിശ്വാസമുണ്ടായിരുന്ന എല്ലാപേരും രക്ഷിക്കപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ജډനാ പാപികളും ശിക്ഷാവിധിക്ക് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവരുമാണ്, നമ്മുടെ എല്ലാ പാപങ്ങളെയും എടുത്തു കളയാനായി യേശു സ്നാനം ചെയ്യപ്പെട്ടു.
നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും യേശു നമ്മെ ശുദ്ധീകരിക്കുന്നതു വരെ സ്വര്‍ഗ്ഗരാജ്യത്തേക്കുള്ള പടിവാതില്‍ ഉറപ്പായി അടച്ചിടുകയായിരുന്നു. യോഹന്നാനാല്‍ യേശു സ്നാനം ചെയ്യപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്തപ്പോള്‍, ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്നും താഴേക്ക് രണ്ടായി ചീന്തപ്പെടുകയും അങ്ങനെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗ്ഗീയ ദേവാലയത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്തു.
വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമുളളതു കൊണ്ട് ഞാന്‍ കര്‍ത്താവിനോട് നന്ദിയുളളവനാകുന്നു. അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും യേശു നേടിയ സ്വര്‍ഗ്ഗരാജ്യത്തില്‍ മനോഹര സുവിശേഷത്തിലുളള എന്‍റെ വിശ്വാസത്തിലൂടെ എനിക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്‍റെ സ്വന്തം ശക്തിയിലൂടെയും, നേട്ടങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും എനിക്ക് രക്ഷ നേടാന്‍ സാധിക്കുമായിരുന്നില്ല.
സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നമ്മെ നയിക്കുന്ന അനുഗ്രഹം പ്രാര്‍ത്ഥനകളിലൂടെയും, ദാനം ചെയ്യുന്നതിലൂടെയും ഭക്തിയിലൂടെയും മാത്രം നേടാവുന്നതല്ല. യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരുവന്‍ പാപത്തില്‍ നിന്നും രക്ഷ നേടുന്നുളളൂ. ഈ മനോഹര സുവിശേഷത്തില്‍ വിശ്വാസം ഉണ്ടായിരിക്കുന്നതിലൂടെ മാത്രമേ ഒരുവന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നുളളൂ. യേശു സ്വര്‍ഗ്ഗ ത്തിലേക്കുളള പടിവാതിലാണ്. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് വേറെ വിശ്വാസങ്ങളൊന്നും ആവശ്യമില്ല. സ്വര്‍ഗ്ഗത്തിലേക്കുളള പ്രവേശനം ഒരുവന്‍റെ ഭക്തിപൂര്‍വ്വമായ ദാനം ചെയ്യലുകളുടെയോ, പ്രാപഞ്ചികമായ പരിശ്രമങ്ങളുടെയോ വേറെ നല്ല പ്രവൃത്തികളുടെയോ പ്രതിഫലമായി അംഗീകരിക്കപ്പെടുന്നില്ല. യോര്‍ദ്ദാന്‍ നദിയിലുളള യേശുവിൻെറ സ്നാനത്തിന്‍റെ സുവിശേഷത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലുമുളള വിശ്വാസമാണ് സ്വര്‍ഗ്ഗ രാജ്യത്തിലേക്കുളള പ്രവേശനത്തിന് വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട സത്യവും ആവശ്യവുമായ ഒരേ ഒരു കാര്യം.
വെളളത്തിലും, (യോര്‍ദ്ദാന്‍ നദിയിലുളള യേശുവിന്‍റെ സ്നാനം) അവന്‍റെ രക്തത്തിലും (കുരിശ്) ഉളള വിശ്വാസം നിന്നെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നയിക്കും. സ്വന്തം ഹൃദയത്തില്‍ ഇപ്പോഴും പാപം ഉളള ആള്‍, യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തന്നെയും, ഒരു കാര്യത്തില്‍ ഉളള വിശ്വാസം ആവശ്യമാകുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8:32).
നമ്മുടെ മരണത്തിന്‍റെ കൃത്യമായ സമയം നമ്മള്‍ അറിയുന്നില്ല. പക്ഷേ യേശു എല്ലാം അറിയുന്നു. നമ്മുടെ പാപപൂര്‍ണ്ണമായ സ്വഭാവം അവന്‍ വളരെ നന്നായി അറിയുന്നതിനാല്‍, ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ സ്നാനത്തിലൂടെയും കുരിശിലുളള രക്തത്തിലൂടെയും അവന്‍ നമ്മുടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു.
 
 
ദേവാലയത്തിലെ തിരശ്ശീലയെ ചീന്തിക്കളഞ്ഞ ഈ മനോഹര സുവിശേഷത്തില്‍ നാം വിശ്വസിക്കണം
 
തങ്ങളുടെ പാപങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാനായി രക്ഷകന്‍ ഒരു കന്യകയില്‍ ജനിച്ചു. 30-മത്തെ വയസ്സില്‍ യോര്‍ദ്ദാന്‍ നദിയിലുളള തന്‍റെ സ്നാനത്തിലൂടെയായിരുന്നു യേശു ലോകത്തിലെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞത്. അവരുടെ കുറവുകളുടെയും ബലഹീനതകളുടെയും ഫലമായി മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും യേശുവിനാല്‍ ക്ഷമിക്കപ്പെട്ടു. യേശുവിന് നന്ദി. അവന്‍റെ സ്നാനവും രക്തവും സകല മനുഷ്യ വര്‍ഗ്ഗത്തിന്‍റെയും രക്ഷക്കായുളള നിത്യമായ താക്കോലുകളാണ്. യേശു സ്നാനപ്പെടുകയും കുരിശില്‍ രക്തം ചൊരിയുകയും ചെയ്തു. ഇപ്പോള്‍ ഈ സുവിശേഷത്തില്‍ വിശ്വാസമുളള ഏവര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാം.
കുരിശില്‍ യേശു തന്‍റെ ആത്മാവിനെ വെടിഞ്ഞപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല ചീന്തപ്പെട്ടു. യേശു കുരിശില്‍ മരിച്ചപ്പോള്‍ എങ്ങനെയാണ് ദേവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിയത്? മനോഹര സുവിശേഷത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷ അവന്‍ നിറവേറ്റി എന്നതാണിതിന് കാരണം.
പഴയ നിയമത്തില്‍, യിസ്രായേലിന്‍റെ സമാഗമന കൂടാരത്തെക്കുറിച്ച് നമ്മള്‍ പഠിക്കുന്നു. ഹോമയാഗങ്ങളുടെ യാഗപീഠവും താമ്രത്തൊട്ടിയും അവിടെ കാണപ്പെടുന്നു. ഈ താമ്രത്തൊട്ടി കഴിഞ്ഞ്, സമാഗമന കൂടാരവും അതിനുളളില്‍ തിരശ്ശീലയ്ക്കു പിന്നിലായി ദൈവത്തിന്‍റെ സാന്നിധ്യവും മഹത്വവും അധിവസിക്കുന്ന പെട്ടകം കാണപ്പെടുന്നു. നാലു കുതിരകള്‍ നാലു ദിശകളില്‍ നിന്നു വലിച്ചാലും ചീന്തിപ്പോകാത്ത രീതിയില്‍ തിരശ്ശീല ബലമായി നെയ്തിട്ടുണ്ടായിരുന്നു. രാജാവായ ശലോമോന്‍ സമാഗമനകൂടാരത്തെ ദേവാലയമായി പുനഃസ്ഥാപിച്ചിട്ടും, അടിസ്ഥാനപരമായ രൂപഘടന മാറിയിട്ടുണ്ടായിരുന്നില്ല, അതിവിശുദ്ധസ്ഥലത്തേയ്ക്കുളള വഴിയെ തടഞ്ഞുകൊണ്ട് തിരശ്ശീല അപ്പോഴും അവിടുണ്ടായിരുന്നു. എങ്കിലും കുരിശില്‍ രക്തം ചൊരിഞ്ഞ് യേശു മരിച്ചപ്പോള്‍ അത് മുകളില്‍ നിന്ന് താഴേയ്ക്ക് രണ്ടായി ചീന്തിപ്പോയി. ഇത് സാക്ഷ്യപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍ യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും എത്ര മനോഹരവും പരിപൂര്‍ണ്ണവുമായിട്ടാണ് സുവിശേഷം സമ്പൂര്‍ണ്ണമാക്കപ്പെട്ടിട്ടുളളത് എന്നാണ്.
ശാശ്വതമായ നിത്യജീവനാലും പാപക്ഷമയാലും മനോഹര സുവിശേഷത്തിലൂടെ ദൈവം എല്ലാ മനുഷ്യവര്‍ഗ്ഗത്തെയും അനുഗ്രഹിച്ചിരിക്കുന്നു, യേശു യാഗമായി തീര്‍ന്നു, യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോഴും കുരിശില്‍ മരിച്ചപ്പോഴും പാപത്തിന്‍റെ ശമ്പളം കൊടുത്തു തീര്‍ത്തു. ബൈബിള്‍ പറയുന്നു, “പാപത്തിന്‍റെ ശമ്പളം മരണമത്രേ”(റോമര്‍: 6:23). പഴയനിയമ കാലത്തെപ്പോലെ, യാഗരക്തവുമായി ഒരുവന്‍ ദേവാലയത്തില്‍ പ്രവേശിക്കുകയും പാപത്തിന്‍റെ പ്രായശ്ചിത്തം സ്വീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ നമ്മുടെ യാഗമായ യേശുവുമായി ദൈവത്തിലേക്ക് നമുക്ക് എത്തിചേരുവാനും നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ നേടുവാനും കഴിയും. ഇതാണ് സത്യം. “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്ന വചനം മനോഹര സുവിശേഷം എത്രത്തോളം പരിപൂര്‍ണ്ണമാണെന്ന് നമ്മളെ കാണിക്കുന്നു.
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി എന്നാല്‍ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുകയാണ്. തിരശ്ശീലയുടെ രണ്ടായിട്ടുള്ള ചീന്തിക്കളയല്‍ ദൈവരാജ്യത്തിലേക്കുള്ള വാതിലിനെ സൂചിപ്പിക്കുന്നു. ഈ സുവിശേഷം നമ്മള്‍ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ “യേശു എന്‍റെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞു കുരിശില്‍ പാപത്തിന്‍റെ എല്ലാ ശമ്പളവും യേശു കൊടുത്തു തീര്‍ത്തു!” എന്നു പറയുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള പടിവാതില്‍ നമുക്ക് മുന്‍പില്‍ തുറക്കപ്പെടും. യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ രക്തത്തിലൂടെയും ഉള്ള തങ്ങളുടെ വിശ്വാസത്തിലൂടെ വീണ്ടെടുപ്പു നേടിയവര്‍ക്കായി സ്വര്‍ഗ്ഗം ഇപ്പോള്‍ തുറക്കപ്പെടുന്നു. യേശുവിന്‍റെ രക്തം പാപികളെ മരണത്തില്‍ നിന്നും രക്ഷിക്കുകയും അവന്‍റെ സ്നാനം എല്ലാ മനുഷ്യവര്‍ഗ്ഗത്തിന്‍റെയും പാപങ്ങളെ എടുത്തുകളയാനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു.
കര്‍ത്താവ് കുരിശില്‍ അവന്‍റെ ആത്മാവിനെ വെടിഞ്ഞപ്പോള്‍ ഭൂമി കുലുങ്ങുകയും പാറകള്‍ പൊട്ടിപ്പിളരുകയും ചെയ്തു. ഉടനെ തന്നെ, അവന്‍റെ രക്തം ഭൂമിയിലേക്ക് ഇറ്റിറ്റു വീഴുകയും താഴ്ന്ന നിലങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുകയും ചെയ്തു. കുരിശില്‍ യേശു മരിച്ചപ്പോള്‍, മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും ശുദ്ധീകരിക്കപ്പെട്ടു, മനോഹര സുവിശേഷം പൂര്‍ത്തിയാക്കപ്പെടുകയും എല്ലാ വിശ്വാസികളും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യതയുള്ളവരായി തീരുകയും ചെയ്തു. ഇതാണ് വീണ്ടും ജനിക്കുന്നതിന്‍റെ യഥാര്‍ത്ഥ സത്യം.
ഒരു യഥാര്‍ത്ഥ വ്യക്തിയായുള്ള യേശു ക്രിസ്തുവിന്‍റെ നിലനില്പിനെ നിഷേധിക്കുന്നതിന് വേണ്ടി പല പണ്ഡിതന്മാരും ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവന്‍റെ നിലനില്പിന്‍റെ അനേകം ചരിത്രപരമായ തെളിവുകള്‍ക്ക് എതിരായി അവരുടെ അനുമാനത്തില്‍ ഉറച്ചു നില്ക്കാന്‍ അവര്‍ക്കായില്ല. അവരുടെ കൂട്ടത്തില്‍, പലരും കീഴടങ്ങുകയും യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്തു. യേശുവിന്‍റെ തെളിവ് തികച്ചും പരമാര്‍ത്ഥമാണെന്ന് അവന്‍റെ നിലനില്പിനെ നിഷേധിക്കുന്നതില്‍ നിന്നും അവര്‍ക്ക് അനുഭവപ്പെട്ടു. ഈ മനോഹര സുവിശേഷത്തെ കുറിച്ച്, അതായത്, അവന്‍റെ ജനനം, സ്നാനം, മരണം, ഉയിര്‍ത്തെഴുനേല്പ്, സ്വര്‍ഗ്ഗാരോഹണം, രണ്ടാം വരവ് എന്നിവയെ കുറിച്ച് അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതോടുകൂടി അവര്‍ യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിച്ചു.
യേശുവിന്‍റെ സ്നാനത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടില്ല. ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് നമ്മുടെ കണ്ണുകള്‍ കണ്ടിട്ടില്ല. എന്നാലും എഴുതപ്പെട്ടിട്ടുള്ളതിലൂടെ ഏതൊരാള്‍ക്കും ഈ മനോഹര സുവിശേഷവുമായി സമ്പര്‍ക്കം പുലര്‍ത്താം. ദൈവത്തിനും മനുഷ്യനും ഇടയിലുള്ള പാപത്തിന്‍റെ മതില്‍ അവന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും യേശു തകര്‍ക്കുകയും ഇപ്രകാരം ദൈവരാജ്യത്തിലെ തിരശ്ശീല മുകളില്‍ നിന്നും താഴേക്ക് രണ്ടായി ചീന്തപ്പെടുകയും ചെയ്തു.
യേശുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സമ്പൂര്‍ണ്ണമായ ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഇപ്പോള്‍ സ്വര്‍ഗ്ഗ രാജ്യത്തിലേക്ക് പ്രവേശിക്കാം. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും അതായത് ഈ മനോഹര സുവിശേഷം സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്നുള്ള വസ്തുതയില്‍ നിനക്ക് വിശ്വാസമുണ്ടോ?
ഞാന്‍ ഒരിക്കല്‍ ഒരു പാപിയായിരുന്നു, യേശുവിനെ തന്‍റെ രക്ഷകനായി വിശ്വസിക്കുകയും പക്ഷേ മനോഹര സുവിശേഷത്തെക്കുറിച്ച് ബോധമില്ലാത്തവനുമായിരുന്നു ഞാന്‍. എങ്കിലും, ഒരു ദിവസം എന്നോടുള്ള അവന്‍റെ നിബന്ധനയില്ലാത്ത സ്നേഹത്തെക്കുറിച്ച് ബൈബിളില്‍ ഞാന്‍ വായിക്കുകയുണ്ടായി. അവന്‍ എനിക്ക് വേണ്ടി സ്നാനപ്പെട്ടതും കുരിശില്‍ മരിച്ചതും ഉയിര്‍ത്തെഴുക്കേറ്റതും ഞാന്‍ അറിഞ്ഞു. നമ്മോടുള്ള അവന്‍റെ സ്നേഹത്താല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ പാപത്തിന്‍റെ ശമ്പളം നല്‍കിയതിലൂടെയും യേശു നമ്മെ രക്ഷിച്ചു. ഈ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതോടുകൂടി സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാനായി നാം പ്രാപ്തരാകുന്നു.
ഇത് മനുഷ്യവര്‍ഗ്ഗത്തിനുള്ള ദൈവത്തിന്‍റെ മഹത്തായ നീതിയും ചരിത്രത്തിലെ മഹാസംഭവവുമാണ്. അവന്‍റെ എല്ലാം ശുശ്രൂഷയും, അവന്‍റെ ജനനം, യോര്‍ദ്ദാന്‍ നദിയിലെ സ്നാനം, കുരിശിലുള്ള മരണം, ഉയിര്‍ത്തെഴുന്നേല്പ്- നമ്മുടെ സകല പാപങ്ങളില്‍ നി.ന്നും നമ്മളെ രക്ഷിക്കാനായിരുന്നു. നമ്മുടെ മരണശേഷം നരകത്തിലേക്ക് നമ്മള്‍ വിധിക്കപ്പെട്ടവരായിരുന്നു, എന്നാല്‍ യേശു നമ്മുടെ ആത്മാക്കളെ നിത്യ നരകത്തില്‍ നിന്നും ഒഴിവാക്കുകയും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയായി മനോഹര സുവിശേഷത്തെ പ്രദാനം ചെയ്യുകയും ചെയ്തു.
പ്രിയ സഹോദരങ്ങളെ യേശു കുരിശില്‍ മരിച്ചപ്പോള്‍ ഒരു പടയാളി അവന്‍റെ വിലാപ്പുറത്ത് ഒരു കുന്തം കൊണ്ട് കുത്തിത്തുളയ്ക്കുകയും ഉടനെ രക്തവും വെള്ളവും പുറത്ത് വരുകയും ചെയ്തു. ഇത് യഥാര്‍ത്ഥമായി ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും മനോഹര സുവിശേഷത്തിന്‍റെ സത്യത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
നിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നിന്നെ സ്വതന്ത്രനാക്കാന്‍ യേശുവിന്‍റെ രക്തത്തിലുള്ള നിന്‍റെ വിശ്വാസം പര്യാപ്തമാണെന്ന് നീ കരുതുന്നുണ്ടോ? യേശുവിന്‍റെ സ്നാനം പ്രാധാന്യം കുറഞ്ഞതാണോ അതോ നിന്‍റെ രക്ഷയ്ക്കുള്ള യാദൃശ്ചികത മാത്രമാണോ? അങ്ങനെ നീ വിശ്വസിക്കുന്നുണ്ടെങ്കില്‍, ദയവായി മാനസാന്തരപ്പെടുക. നമ്മള്‍ ഇപ്പോള്‍ യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും അതിനെ ദൈവത്തിന്‍റെ സത്യമായി അംഗീകരിക്കുകയും വേണം.
 
 
നിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?
 
കടത്തില്‍ നിന്നും രക്ഷപ്പെടാനായി നാം തിരിച്ചടക്കുന്നുണ്ടോ? അതുപോലെ, നമ്മുടെ എല്ലാ പാപങ്ങളെയും ശുദ്ധീകരിക്കുന്നതിനുവേണ്ടി യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കണം. യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ അവിശ്വാസത്തിന്‍റെ പാപം നാം കൊണ്ടു വരരുത്. നമ്മുടെ പാപങ്ങള്‍ യേശുവിലേക്ക് നേരിട്ട് കടത്തിവിട്ടില്ല എങ്കിലും സ്നാപകയോഹന്നാന്‍ ഒരു ഇടനിലക്കാരനായി നമുക്കുവേണ്ടി ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചു.
യേശു കുരിശില്‍ മരിക്കുമ്പോള്‍ യെരുശലേമിലുള്ള വിശുദ്ധന്മാരുടെ ശവക്കല്ലറകള്‍ തുറക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കപ്പെടുകയും ഗലീലയിലേക്ക് പോവുകയും ചെയ്തു. ഈ ആശ്ചര്യകരമായ സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്, പക്ഷേ അത് വിശ്വസിക്കാന്‍ കഴിയാത്ത അനേകം ജനങ്ങളും ഉണ്ടായിരുന്നു.
നീതിമാന്മാരും പാപക്ഷമ പ്രാപിച്ചവരുമായ നമുക്ക് വേണ്ടി കര്‍ത്താവ് നമ്മുടെ സ്വര്‍ഗ്ഗരാജ്യത്തെ പ്രദാനം ചെയ്തു. നമ്മള്‍ രക്ഷിക്കപ്പെടുകയും വീണ്ടും ജനിക്കുകയും ചെയ്തു. അത് നമ്മുടെ സ്വന്തം ശാരീരികമായ ശക്തിയോ മതപരമായ പ്രയത്നം കൊണ്ടോ അല്ല, പക്ഷേ മനോഹര സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താലാണ.് ഈ സുവിശേഷം ഴരു കെട്ടുകഥയല്ല. അവന്‍ സ്നാനം ചെയ്യപ്പെട്ടപ്പോള്‍ ലോകത്തിലെ എല്ലാ പാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെട്ടു. അവനില്‍ ഒരു പാപവുമുണ്ടായിരുന്നില്ല, പക്ഷേ അവന്‍റെ സ്നാനസമയത്ത് അവന്‍ ഏറ്റെടുത്ത എല്ലാ പാപങ്ങളുടെയും പ്രായശ്ചിത്തത്തിനായി അവന് കുരിശില്‍ മരിക്കേണ്ടി വന്നു.
യേശു അവന്‍റെ ആത്മാവിനെ വെടിഞ്ഞപ്പോള്‍, ഭൂമി കുലുങ്ങുകയും പാറകള്‍ പൊട്ടി പിളരുകയും ചെയ്തു. യേശുവിന്‍റെ ശരീരത്തിന് കാവല്‍ നിന്നിരുന്ന ശതാധിപനും കൂടെയുള്ളവരും ഭൂമികുലുക്കവും മറ്റു സംഭവങ്ങളും അനുഭവിച്ചറിഞ്ഞപ്പോള്‍, അവര്‍ക്ക് അത്യധികം ഭയം അനുഭവപ്പെട്ടു. “അവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം” (മത്തായി 27:54) എന്ന് അവര്‍ സാക്ഷീകരിച്ചു.
അരിമത്ഥ്യയില്‍ നിന്നുള്ള യോസഫ് എന്നു പേരായ ഒരു സമ്പന്നന്‍, യേശുവിന്‍റെ ശരീരം എടുക്കുകയും, അതിനെ ഒരു വൃത്തിയുള്ള തുണിയില്‍ പൊതിയുകയും അവന്‍റെ സ്വന്തം കല്ലറയില്‍ അതിനെ കിടത്തുകയും ചെയ്തു. മഹാപുരോഹിതനും കപടഭക്തരായ മറ്റ് പരീശന്മാരും മൂന്നാം ദിവസം വരെ കല്ലറ സുരക്ഷിതമായിരിക്കുവാന്‍ കല്പിച്ചു.
എങ്കിലും, മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചിരുന്നവര്‍ക്ക് പുതിയ ജീവിതം കൊടുക്കാനായി യേശു ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ഗലീലയിലേക്ക് പോയി, അവിടെ അവനെ കുരിശിലേറ്റുന്നതിന് മുമ്പ് തന്‍റെ ശിഷ്യന്മാരുമായി സന്ധിക്കാമെന്ന് അവന്‍ വാക്കു കൊടുത്തിരുന്നു. ഈ എല്ലാ കാര്യങ്ങളും - അവന്‍റെ ജനനം, സ്നാനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്പ്, സ്വര്‍ഗ്ഗാരോഹണം, രണ്ടാം വരവ്- എല്ലാം മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ ഉദ്ദശേിച്ചായിരുന്നു. യേശു ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനും എന്‍റെ രക്ഷകനുമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരാളായി ഞാന്‍ മാറിയിരിക്കുന്നു.
 
 
സത്യ സുവിശേഷം ആരാലാണ് പ്രഘോഷിക്കപ്പെടുന്നത്?
 
യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിച്ചിരുന്നവര്‍ സത്യത്തിന്‍റെ മനോഹര സുവിശേഷത്തെ സാക്ഷ്യപ്പെടുത്തുന്നു. തന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട ജനങ്ങളുടെ സാക്ഷ്യത്തിലൂടെ മനോഹര സുവിശേഷം വ്യാപിക്കുന്നു. സുവിശേഷത്തില്‍ വിശ്വസിക്കുന്നതോടുകൂടി ഒരു വ്യക്തി തന്‍റെ പാപങ്ങളില്‍ നിന്നും സ്വതന്ത്രനാകുമ്പോള്‍, ദൈവത്തിന്‍റെ ആത്മാവ് അവനെ ഭരിക്കാന്‍ തുടങ്ങുന്നു, അവന്‍റെ സ്വന്തം ഹിതം നോക്കാതെ ദൈവം അവനെ മാറ്റുന്നു. ആത്മാവിനെ ജയിക്കുന്ന ദൈവത്തിന്‍റെ വചനം ഒരു നീതിമാനെ തുടര്‍ച്ചയായി മാറ്റം വരുത്തുകയും അവന് ഉറച്ച വിശ്വാസം നല്കുകയും ചെയ്യുന്നു. പകരമായി അവന്‍ കര്‍ത്താവിനെ സ്തുതിച്ച് തുടങ്ങുന്നു. ദൈവത്തിന്‍റെ വചനം അവനില്‍ നിലകൊള്ളുന്നു, അതിന്‍റെ ഫലമായി ദിനംതോറും അവന്‍റെ ഉള്ളിലുള്ള ആത്മാവിന്‍റെ നവീകരണം അവന് അനുഭവപ്പെടുന്നു. അവന്‍ അങ്ങനെ മാറുന്നത് കാണുമ്പോള്‍, ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു, “അവന്‍ യഥാര്‍ത്ഥത്തില്‍ ഒരു മോചിതനായ മനുഷ്യനാണ്.” അവന്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയും ദൈവപൈതലുമായി മാറിയിരിക്കുന്നു.
പിശാച് പോലും ഈ മനോഹര സുവിശേഷത്തെ അംഗികരിക്കുകയും അതിന് വഴങ്ങുകയും ചെയ്യുന്നു. “ഞാന്‍ അവഹേളിക്കപ്പെട്ടു,” അവന്‍ പറയുന്നു “പക്ഷേ ലോകത്തില്‍ പാപമില്ല എന്നുള്ളത് സത്യമാണ്. സ്വന്തം ഹൃദയത്തില്‍ ആര്‍ക്കും പാപമില്ല.” അതിനാല്‍ പിശാച് ആളുകളുടെ വിശ്വസ്തജീവിതങ്ങളില്‍ കൈകടത്തി, അവരുടെ ചിന്തകളില്‍ വ്യാപരിക്കുന്നു. സുവിശേഷത്തിന്‍റെ ആത്മീയ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതില്‍ നിന്നും അവരെ തടയുക എന്നതാണ് പിശാചിന്‍റെ പ്രവൃത്തി.
യേശുവുമായുള്ള യുദ്ധത്തില്‍ സാത്താന്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ആളുകളുടെ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് യേശുവിനെ കുരിശിലേറ്റുന്നതില്‍ സാത്താന്‍ വിജയിച്ചു. എങ്കിലും, സ്നാനം ചെയ്യപ്പെട്ടപ്പോള്‍, ലോകത്തിലെ പാപങ്ങളെല്ലാം യേശു ചുമന്നതിനാല്‍ കുരിശില്‍ മരിച്ചപ്പോള്‍ ആ പാപത്തിന്‍റെ വില കൊടുക്കുകയും ചെയ്തു. ഈ കാരണത്താല്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്ന എല്ലാപേരേയും അവന്‍ പൂര്‍ണ്ണമായും രക്ഷിച്ചു.
സ്വന്തം പാപങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തിനെ രക്ഷിക്കുന്നതിനായുള്ള ദൈവത്തിന്‍റെ പദ്ധതിയെ തടയാന്‍ പിശാചിന് അസാദ്ധ്യമായിരുന്നു. മനോഹര സുവിശേഷത്തെ പൂര്‍ത്തീകരിക്കുന്നതിനായി തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും യേശു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ക്കായി വിലകൊടുത്തു. ഇപ്പോള്‍ ഈ ലോകത്തില്‍ ഒരു പാപവുമില്ല. തന്‍റെ സ്നാനത്തിലൂടെ യേശു എല്ലാ പാപങ്ങളേയും തിരിച്ചെടുക്കുകയും കുരിശിലുള്ള തന്‍റെ മരണത്തിലൂടെ എല്ലാ പാപങ്ങള്‍ക്കും അറുതി വരുത്തുകയും ചെയ്തു. അവന്‍ പറഞ്ഞു, “നിവൃത്തിയായി !” (യോഹന്നാൻ 19:30) മനോഹര സുവിശേഷത്തില്‍ വിശ്വസിച്ചിരുന്നവരെ കുറ്റപ്പെടുത്തുന്നതിനുള്ള ശക്തി സാത്താന് നഷ്ടപ്പെട്ടിരുന്നു. തന്‍റെ ജനനം, സ്നാനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയിലൂടെ യേശു പിശാചിനെ തോല്പിച്ചു.
നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടോ? ഇല്ല. സത്യത്തിന്‍റെ മനോഹര സുവിശേഷത്തിലുള്ള അവരുടെ വിശ്വാസത്തിലൂടെ ക്രിസ്ത്യാനികള്‍ക്ക് ആത്മവിശ്വാസത്തോടുകൂടി പറയാം, “എന്‍റെ ഹൃദയത്തില്‍ ഒരു പാപവുമില്ല.” യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ ഹൃദയത്തില്‍ ഒരു ഔണ്‍സ് പാപം പോലും ഉണ്ടായിരിക്കുന്നതല്ല
ഇപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ മനോഹര സുവിശേഷം ദൃഢമായി പതിഞ്ഞിരിക്കുന്നു. ദൈവ മുമ്പാകെ നമ്മള്‍ ഇപ്പോള്‍ ഒരു പശ്ചാത്താപവുമില്ലാതെ സ്വതന്ത്രരായി നില്‍ക്കുന്നു. യോര്‍ദ്ദാന്‍ നദിയിലുള്ള തന്‍റെ സ്നാനത്തിലൂടെ യേശു നിങ്ങളുടെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞു എന്ന് നിങ്ങള്‍ എല്ലാപേരും വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ദൈവത്തിനുള്ള നിങ്ങളുടെ ഉപകാര സ്മരണയും സന്തോഷവും സമ്പൂര്‍ണ്ണമാക്കപ്പെടും. മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്നതുകൊണ്ട,് നമ്മള്‍ വിശുദ്ധരാകുകയും ഈ ലോകത്തിലുള്ള നമ്മുടെ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകുകയും ചെയ്തു. നമ്മള്‍ ദൈവത്തോട് നന്ദി പറയുന്നു
“വിശുദ്ധന്മാര്‍ക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്‍മാരാക്കുകയും നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും വിടുവിച്ചു തന്‍റെ സ്നേഹ സ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്” (കൊലൊസ്സ്യര്‍ 1:13-14) ഹല്ലേലൂയാ, ദൈവത്തിനു സ്തുതി.
മനോഹര സുവിശേഷത്തിലൂടെ യേശു രക്ഷയിലേക്കുള്ള വാതില്‍ തുറന്നു തന്നു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തപ്പെട്ടതുപോലെ, മനോര സുവിശേഷത്തിന്‍റെ ശക്തിയിലൂടെ നിന്‍റെ ഹൃദയത്തിലുള്ള മതിലും നീ ഉടനെ തകര്‍ക്കണം. മനോഹര സുവിശേഷം നിനക്കും എനിക്കും വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതോടു കൂടി നമുക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും, പരിശുദ്ധാത്മാവിന്‍റെ നിവാസം പ്രാപിക്കുന്നതിനായി നമ്മെ അനുവദിക്കുന്ന ആത്യന്തികമായ സത്യമാകുന്നു അത്.