• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 8: പരിശുദ്ധാത്മാവ്

[8-20] പരിശുദ്ധാത്മ നിവാസമുള്ള വ്യക്തി മറ്റുള്ളവരേയും പരിശുദ്ധാത്മാവ് പ്രാപിക് (യോഹന്നാന്‍ 20:21-23)

(യോഹന്നാന്‍ 20:21-23)
“യേശു പിന്നെയും അവരോട് പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോട് പറഞ്ഞു, പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍. ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞു.”
 
 
നീതിമാന് കര്‍ത്താവ് നല്‍കിയിട്ടുള്ള അധികാരം എന്താണ്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ഏതൊരാളുടെ പാപങ്ങളും പൊറുക്കുന്നതിനുള്ള അധികാരം അവന്‍ അവര്‍ക്ക് നല്‍കി.
 
യോഹന്നാന്‍ അദ്ധ്യായം 20ല്‍ യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കര്‍ത്താവ് മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കുകയും തന്‍റെ ശിഷ്യന്‍മാരോട് പരിശുദ്ധാത്മാവിനെ പ്രാപിക്കുക എന്ന് പറയുകയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവിന്‍റെ നിവാസം ഒരു ദാനമായി അവനില്‍ നിന്നും സ്വീകരിച്ചു. യേശുവിന്‍റെ സ്നാനവും രക്തവും തങ്ങളുടെ എല്ലാ പാപങ്ങളേയും കഴുകിക്കളഞ്ഞു എന്നു വിശ്വസിച്ചിരുന്നവര്‍ക്ക് അവന്‍ പരിശുദ്ധാത്മാവിന്‍റെ നിവാസവും നിത്യജീവനും പ്രദാനം ചെയ്തു. ബൈബിളില്‍ പറയുന്നത് യേശുവിന്‍റെ സ്നാനം രക്ഷയുടെ പ്രതിരൂപമാണ് എന്നാണ് അതു കൊണ്ടുദ്ദേശിക്കുന്നത് അവന്‍റെ സ്നാനം എല്ലാ പാപങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ രക്ഷിച്ചു (1 പത്രൊസ് 3:21) എന്നത്രേ.
 
 
എന്തുകൊണ്ട് യേശു സ്നാനം ചെയ്യപ്പെട്ടു?
 
എന്തുകൊണ്ടാണ് യേശു യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടത്? മത്തായി 3:15 ല്‍ “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം” എന്ന് യേശു പറഞ്ഞിരിക്കുന്നതില്‍ നിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം വിശദമായി കാരണം ഇവിടെ, “ഇങ്ങനെ” എന്ന് പറഞ്ഞിരിക്കുന്നത് യേശു സ്നാനം ചെയ്യപ്പെട്ടപ്പോള്‍ ലോകത്തിലെ എല്ലാ പാപങ്ങളെയും അവന്‍ ചുമന്ന് തീര്‍ത്തു എന്നാണ്. പഴയ നിയമകാലത്ത് കൈവയ്പ്പ് നടത്തിയതിന് സമാനമായാണ് അവന്‍റെ സ്നാനവും നടത്തിയത്. യേശുവിന്‍റെ സ്നാനത്തിന്‍റെ ഉദ്ദേശ്യം ലോകത്തിലെ പാപങ്ങളെ അവനിലേയ്ക്ക് കടത്തിവിടുക എന്നതായിരുന്നു.
“സകല നീതിയും” എന്നതിന്‍റെ അര്‍ത്ഥമെന്താണ്? എന്താണ് “ഉചിതം” എന്ന വാക്ക് സൂചിപ്പിക്കുന്നത് “സകല നീതിയും” എന്നത് തന്‍റെ സ്നാനത്തിലൂടെ ലോകത്തിലെ പാപങ്ങളെ എടുത്തുകളയുക എന്നത് യേശുവിന് ഉചിതമാണെന്ന് അര്‍ത്ഥമാക്കുന്നു “ഉചിതം” എന്നത് ദൈവത്തിന്‍റെ കണ്ണുകളില്‍ ഇതാണ് ഏറ്റവും അധികം സന്ദര്‍ഭോചിതവും നീതിയുക്തവുമായ വഴി എന്നതിനെ സൂചിപ്പിക്കുന്നു.
തന്‍റെ സ്നാനത്തിലൂടെ യേശു മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളെയും എടുത്തുകളയുകയും അവനില്‍ വിശ്വസിച്ചിരുന്നവരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും ചെയ്തു. തങ്ങളുടെ പാപങ്ങള്‍ക്കായി യേശു സ്നാനം ചെയ്യപ്പെടുകയും ന്യായവിധിക്കായി കുരിശിലേറ്റപ്പെടുകയും ചെയ്തു. ഇത് പാപക്ഷമയുടെ സുവിശേഷമാകുന്നു. പാപികളുടെ എല്ലാ പാപങ്ങളെയും മായ്ച്ചുകളയുന്ന പാപക്ഷമയാണ് ദൈവത്തിന്‍റെ നീതി.
മത്തായി 3:1317ല്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ജനങ്ങള്‍ യേശുവിന്‍റെ സ്നാനത്തിന്‍റെ രഹസ്യം മനസ്സിലാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പാപമോചനവും പരിശുദ്ധാത്മാവും പ്രാപിക്കാന്‍ സാധിക്കുന്നു. തന്‍റെ പൊതുവായ ശുശ്രൂഷയില്‍ യേശു എന്താണ് ചെയ്തത്? അവന്‍റെ സ്നാനം, കുരിശിലേറ്റല്‍, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവ ദൈവം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ രക്ഷയിലേയ്ക്കുള്ള നീതിപൂര്‍വ്വമായ വഴിയായി നമുക്ക് അനുഭവപ്പെടുന്നു. ഈ വിധത്തില്‍, യേശു എല്ലാ പാപികളുടെയും യഥാര്‍ത്ഥ രക്ഷകനായി മാറി. നമ്മുടെ എല്ലാ പാപങ്ങളേയും കഴുകിക്കളഞ്ഞ രക്ഷയുടെ സുവിശേഷമാണ് അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷം .
യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കു. യേശുവിന്‍റെ സ്നാനം ലോകത്തിലെ എല്ലാ പാപങ്ങളെയും ഇല്ലാതാക്കി എന്നതിനാല്‍ നമ്മുടെ പാപങ്ങള്‍ അവനിലേയ്ക്ക് നീങ്ങുന്നു. മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി കുരിശിലുള്ള അവന്‍റെ മരണം എന്‍റെ സ്വന്തം മരണമാകുന്നു, അനന്തരം അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് എന്‍റെ സ്വന്തം ഉയിര്‍ത്തെഴുന്നേല്പും അതുപോലെ യേശുവിന്‍റെ സ്നാനവും കുരിശിലുള്ള രക്തവും പാപക്ഷമയുടെയും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന്‍റെയും സുവിശേഷമാകുന്നു.
യേശുവിന്‍റെ സ്നാനത്തിന്‍റെ കാരണം നീ മനസ്സിലാക്കുകയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഉടനെ, നിന്‍റെ പാപങ്ങള്‍ മായ്ച്ചുകളയപ്പെടുകയും അനന്തരം നീ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് യേശു സ്നാനം ചെയ്യപ്പെട്ടത്? ലോകത്തിലെ സകല പാപങ്ങളെയും തുടച്ചുകളയാനായിരുന്നു അത് “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം.” (മത്തായി 3:15) ആമേന്‍, ഹല്ലേലൂയാ!
ഇക്കാലത്ത് അന്യഭാഷയില്‍ സംസാരിക്കുന്നത് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന്‍റെ തെളിവാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, പരിശുദ്ധാത്മാവിനെ സത്യമായും പ്രാപിച്ചവരുടെ ഹൃദയങ്ങളില്‍ ദൃഢമായി പതിഞ്ഞിരിക്കുന്ന മനോഹര സുവിശേഷത്തിലുള്ള വിലയേറിയ വിശ്വാസമാണ് അതിന്‍റെ യഥാര്‍ത്ഥത്തിലുള്ള തെളിവ്.
 
 
നീതിമാന്‍മാരായ എല്ലാ ജനങ്ങള്‍ക്കും കര്‍ത്താവ് പാപത്തെ പൊറുക്കുന്നതിനുള്ള അധികാരം നല്‍കി
 
കര്‍ത്താവ് ഇത് പറഞ്ഞുകൊണ്ട് തന്‍റെ ശിഷ്യന്‍മാര്‍ക്ക് പാപത്തെ പൊറുക്കുന്നതിനുള്ള അധികാരം നല്‍കി “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞു.” (യോഹന്നാന്‍ 20:23) ശിഷ്യന്‍മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുമ്പോള്‍, അത് ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നു. എന്നാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഉള്ള വിശ്വാസത്തെ കൂട്ടാക്കാത്ത ഏതെങ്കിലും ഒരാളുടെ പാപങ്ങളെ അവര്‍ക്ക് പൊറുക്കാന്‍ കഴിയുമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ഏതൊരാളുടെയും പാപങ്ങളെ പൊറുക്കുന്നതിനുള്ള അധികാരം യേശുവിന്‍റെ ശിഷ്യന്‍മാര്‍ക്ക് ഉണ്ട്. അതിനാല്‍ എന്താണോ എഴുതപ്പെട്ടിട്ടുള്ളത് അത് അവര്‍ പഠിപ്പിക്കുമ്പോള്‍, നമ്മള്‍ അതില്‍ വിശ്വസിക്കണം. നിന്‍റെ എല്ലാ പാപങ്ങളെയും ശുദ്ധീകരിക്കുന്നതിനു വേണ്ടി യേശു ക്രിസ്തു നിനക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തന്നു എന്ന് നീ വിശ്വസിക്കണം എങ്കില്‍ മാത്രമേ നിനക്ക് പാപക്ഷമനേടുന്നതിനും പരിശുദ്ധാത്മ നിവാസത്തെ പ്രാപിക്കുന്നതിനും, സാധിക്കുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുന്നതിലൂടെ എല്ലാ ജനങ്ങളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ശക്തി യേശു നമുക്ക് തന്നു.
 
 
ലോകത്തിലെ ഭരണാധിപന്‍റെ ശക്തി
 
മുന്‍പ് ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തില്‍ കല്ലുപാകാത്ത നിരത്തിലൂടെ ഞങ്ങള്‍ക്ക് ബസ്സില്‍ പോകേണ്ടി വന്നിട്ടുണ്ട്. ഒരിടത്ത് എത്തുമ്പോള്‍ ജനങ്ങള്‍ ബസ്സില്‍ നിന്നിറങ്ങുകയും അതിനെ ഒരു കുന്നിന് മുകളിലേയ്ക്ക് തള്ളിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഒരിക്കല്‍, ആ നിരത്തിലുള്ള താപവൈദ്യൂത നിലയത്തിന്‍റെ ഉദ്ഘാടന കര്‍മ്മത്തിനായി കൊറിയയിലെ രാഷ്ട്രപതി എത്തിച്ചേര്‍ന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ജനങ്ങള്‍ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനായി നിരത്ത് അടിച്ചുവാരുകയും വശങ്ങളിലായി മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ദിവസം മോട്ടോര്‍ ബൈക്കുകള്‍ വഴി കാണിക്കുകയും അവയ്ക്ക് പിന്നാലെയായി രാഷ്ട്രപതിയുടെ കാര്‍ കടന്നുവരികയും ചെയ്തു. കൈകളില്‍ ദേശീയ പതാകയുമേന്തി ജനങ്ങള്‍ തിക്കിത്തിരക്കി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനായി എത്തിച്ചേര്‍ന്നു. രാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടുവത്രേ “ഈ നിരത്ത് മുഴുവനും കുണ്ടും, കുഴികളും ആണ്, ഇതില്‍ കല്ല്പാകേണ്ടത് ആവശ്യമാകുന്നു.” കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിരത്തില്‍ കീലു പൂശി, വഴി മനോഹരമാക്കി.
എന്താണ് ഇവിടെ സംഭവിച്ചത്? രാഷ്ട്രപതിയില്‍ നിന്നുള്ള ഒരു സൂചന നിരത്തിന്‍റെ സ്ഥിതിയുടെ ഉടനടിയുള്ള മാറ്റത്തിന് കാരണമായി. ഒരു രാഷ്ട്രപതിയുടെ ആജ്ഞയ്ക്ക് അത്ര വലിയ ശക്തിയുണ്ട്. എങ്കിലും, ഞങ്ങള്‍ക്ക് യേശുവിനാല്‍ നല്കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് ഇതിനേക്കാള്‍ അത്യധികം ശക്തിയുണ്ടെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധമുണ്ട്. ഞങ്ങളുടെ ജീവിതത്തിലുടനീളം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ സ്വതന്ത്രമാക്കുന്നതിനുള്ള ശക്തി ഈ സുവിശേഷത്തിനുണ്ടെന്ന് നാം വിശ്വസിക്കണം.
 
 
പാപങ്ങളെ പൊറുക്കുന്നതിനുള്ള യഥാര്‍ത്ഥ അധികാരം
 
“ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു.” അവരുടെ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടു എന്നുള്ള സുവിശേഷം യേശുവിന്‍റെ ശിഷ്യന്‍മാര്‍ പ്രചരിപ്പിച്ചു. അവര്‍ ജനങ്ങളോടു പറഞ്ഞു. “ലോകത്തിലെ പാപങ്ങളെല്ലാം അവന്‍റെ സ്നാനത്താലും രക്തത്താലും യേശു മായ്ച്ചുകളഞ്ഞു. അതിനെക്കുറിച്ച് വിഷമിക്കാന്‍ ഒന്നുമില്ല. ഭാവിയില്‍ പാപം ചെയ്യുന്നതിനായി നീ മുന്‍കൂട്ടി വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, യേശു ഇതിനുമുന്നേ അന്നന്നുള്ള നിന്‍റെ പാപങ്ങളെല്ലാം എടുത്തുകളയുകയും യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടതിന് ശേഷം കുരിശില്‍ നിനക്കു വേണ്ടി രക്തം ചൊരിയുകയും ചെയ്തു. യേശു നിന്നെ രക്ഷിച്ചു. നീയത് വിശ്വസിക്കണം!”
യേശുവിന്‍റെ ശിഷ്യന്‍മാരിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിലൂടെ പാപികള്‍ക്ക് വീണ്ടെടുപ്പ് നല്കപ്പെട്ടു. പാപത്തെ പൊറുക്കുന്നതിനുള്ള അധികാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശു തന്‍റെ ശിഷ്യന്‍മാര്‍ക്ക് ദാനം ചെയ്തു. എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ ശിഷ്യന്‍മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ലോകത്തിലെ എല്ലാ ജനങ്ങളോടും പ്രചരിപ്പിച്ചതിനാല്‍ വിശ്വാസികള്‍ക്ക് പാപക്ഷമ നേടാന്‍ സാധിക്കും. പാപത്തെ പൊറുക്കുന്നതിനുള്ള അധികാരത്തോടൊപ്പം തന്നെ യേശു അവര്‍ക്ക് ഈ സമ്മാനവും പ്രദാനം ചെയ്തു.
ഞാന്‍ ഇതിന് മുന്‍പേ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ അനേകര്‍ വായിച്ചിട്ടുണ്ട്. അവ വായിച്ചതിനു ശേഷം അവര്‍ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശു കുരിശില്‍ മരിച്ചതിനുള്ള കാരണം ലോകത്തിലെ പാപങ്ങളെല്ലാം എടുത്തുകളയുന്നതിനുള്ള അവന്‍റെ സ്നാനത്തിന്‍റെ ഫലമാണെന്ന് അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു (യെശയ്യാവ് 53:5) എന്ന വചനത്തെ ഉദ്ധരിച്ച് കൊണ്ട് അവര്‍ സമ്മതിക്കുന്നു
അവന്‍റെ ഉയിര്‍ത്തെഴുന്നേല്പിന് ശേഷം, യേശു തന്‍റെ ശിഷ്യന്‍മാരോടു “പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍. ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞു.” (യോഹന്നാന്‍ 20:22-23) ജനങ്ങളുടെ പാപങ്ങളെ പൊറുക്കുന്നതിനുള്ള അധികാരം യേശു അവര്‍ക്ക് പ്രദാനം ചെയ്തു.
ഈ സത്യത്തില്‍ വിശ്വസിക്കുന്നതിന് മുന്‍പ് നമ്മള്‍ ചിന്താകുഴപ്പം, ശൂന്യത, പാപം എന്നിവയാല്‍ ബന്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും ഇപ്പോള്‍ നമുക്ക് വിശ്വാസമുണ്ട്, നമ്മള്‍ പാപത്തില്‍ നിന്നും മോചിക്കപ്പെട്ടിരിക്കുന്നു. നമ്മളാണ് ഈ സുവിശേഷത്തെ മറ്റുള്ളവര്‍ക്ക് പ്രചരിപ്പിക്കേണ്ടത് എന്നുതന്നെയുമല്ല, നമ്മുടെ കര്‍ത്താവ് അവന്‍റെ ശിഷ്യന്‍മാര്‍ക്ക് സമാധാനത്തെ കൊടുത്തു. നമ്മുടെ കര്‍ത്താവ് നമുക്കും സമാധാനത്തെയും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്തെയും തന്നു. ദൈവത്തില്‍ നിന്നും സമാധാനത്തെയും പരിശുദ്ധാത്മാവിനെയും പ്രാപിക്കുന്നതിനു വേണ്ടി യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നമ്മള്‍ പാപക്ഷമ സ്വീകരിക്കണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസമാണ് പാപത്തില്‍ നിന്നും നമ്മളെ സ്വതന്ത്രരാക്കുന്നത്. നമുക്ക് സ്വര്‍ഗ്ഗീയ അനുഗ്രഹത്തെ കൊണ്ടുവരുന്ന ആത്മീയമായ വിശ്വാസമാകുന്നു അത്. പക്ഷേ മനുഷ്യന്‍റെ സ്വന്തം ചിന്തകളെ അടിസ്ഥാനമാക്കിയുള്ള അനിയന്ത്രിത വിശ്വാസം അവനെ വിനാശത്തിലേയ്ക്ക് നയിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മള്‍ പാപക്ഷമയെ കരസ്ഥമാക്കുകയും ഇപ്രകാരം പരിശുദ്ധമാവിനെ പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വിശ്വാസത്തിന് വേണ്ടി, നമ്മള്‍ നമ്മുടെ നശ്വരമായ ചിന്തകളെ പാടേ ഉപേക്ഷിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേയ്ക്ക് നമ്മുടെ വിശ്വാസത്തെ തിരിച്ചുവിടുകയും വേണം.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് ആവശ്യമുള്ള വിശ്വാസത്തിന് വേണ്ടി, നമുക്കായി യേശു സ്നാനം ചെയ്യപ്പെട്ടതും കുരിശിലേറിയതുമായ സുവിശേഷത്തെ അംഗീകരിക്കണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് പാപമോചനം, സമാധാനം പരിശുദ്ധാത്മാവിന്‍റെ നിവാസം എന്നിവയാല്‍ കര്‍ത്താവ് നമ്മളെ നിറച്ചിരിക്കുന്നത്. പരിശുദ്ധാത്മ നിവാസത്തെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും പാപങ്ങളെ പൊറുക്കുന്നതിനുള്ള അധികാരത്തെയും അവന്‍ തന്‍റെ ശിഷ്യന്‍മാര്‍ക്ക് കൊടുത്തു.
ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് നമ്മളും പരിശുദ്ധാത്മാവിനെ പ്രാപിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മറ്റനേകം പേരെയും ഇതിനുവേണ്ടി സഹായിച്ചിട്ടുണ്ട്. ലോകത്തിനോടും നമ്മുടെ അയല്‍ക്കാരോടും നമ്മള്‍ സുവിശേഷത്തെ പ്രചരിപ്പിക്കുമ്പോള്‍ അത് ഹൃദയത്തിലേയ്ക്ക് എടുക്കുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ അംഗീകരിക്കപ്പെടുന്നു നമ്മള്‍ പ്രചരിപ്പിക്കുന്ന സുവിശേഷം പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നില്ല എങ്കില്‍, അത് സത്യമായ സുവിശേഷമല്ല മറുവശത്ത്, നമ്മള്‍ പ്രചരിപ്പിക്കുന്ന സുവിശേഷം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് അവരെ നയിക്കുന്നു എങ്കില്‍ ആ സുവിശേഷം വാസ്തവമാണ്.
അങ്ങനെയുള്ള സുവിശേഷത്തെ ലഭിച്ചത് കൊണ്ട് നമ്മള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവരും നന്ദിയുള്ളവരുമാകുന്നു. നീയും ഞാനും പ്രചരിപ്പിച്ച സുവിശേഷം അത്രയ്ക്കും പരിപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമാകുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഇക്കാലത്ത് ഈ സുവിശേഷത്തെ സത്യമായും അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടെത്തുക എന്നത് പ്രയാസമാണ്. അതിനാല്‍ ലോകത്തില്‍ എല്ലായിടത്തും നമ്മള്‍ സുവിശേഷത്തെ പ്രചരിപ്പിക്കണം. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതില്‍ ജനങ്ങളെ നമ്മള്‍ സഹായിക്കണം.
 
 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിഷേധിക്കുന്നതിലേയ്ക്ക് വേണ്ടി സാത്താനാല്‍ കബളിപ്പിക്കപ്പെട്ടവര്‍
 
ഇതിനു മുന്‍പേ യേശുവില്‍ വിശ്വസിച്ചിരുന്നവരെ പോലും നമ്മള്‍ സഹായിക്കുന്നു. യേശുവില്‍ വിശ്വസിച്ചിരുന്നിട്ടും കൂടി അവരില്‍ പലര്‍ക്കും ഇപ്പോഴും പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ സുവിശേഷത്തെ പ്രചരിപ്പിച്ചുകൊണ്ട് നമ്മള്‍ അവരെ സഹായിക്കുകയും ഇപ്രകാരം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.
യേശുവില്‍ വിശ്വസിച്ചിരുന്നിട്ടും കൂടി ഒരു മനുഷ്യന് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിച്ചിട്ടില്ല എങ്കില്‍, അവന്‍റെ വിശ്വാസത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. യേശുവിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരെ മാത്രമേ സത്യമായ വിശ്വാസത്തെ കൈവശമാക്കിയ മനുഷ്യരായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് നമ്മെ നയിക്കുന്ന വിശ്വാസത്തെ നമ്മളെല്ലാപേരും നല്ല നിലയില്‍ നിലനിര്‍ത്തണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മള്‍ അറിഞ്ഞിരിക്കണം, എന്തുകൊണ്ടെന്നാല്‍ ഈ സുവിശേഷത്തിന്‍റെ സത്യം മാത്രമേ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് നമ്മെ പ്രാപ്തമാക്കുന്നുള്ളൂ.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മള്‍ പ്രചരിപ്പിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുന്നു. എങ്കിലും സുവിശേഷത്തെ പ്രചരിപ്പിക്കുന്നവര്‍ പല വിഷമങ്ങളെയും അഭിമുഖീകരിക്കുന്നതിലേയ്ക്ക് തളയ്ക്കപ്പെടുന്നു. ഒരു നീണ്ട കാലം പ്രയത്നിച്ചാല്‍ മാത്രമേ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ. എന്ന് ചില ക്രിസ്ത്യാനികള്‍ വിചാരിക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതുമായി അപ്രസക്തവും ചിന്താകുഴപ്പം വരുത്തുന്നതുമായ പല അനുഭവങ്ങളും അവര്‍ക്ക് ഉണ്ട്. അതിനാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ അവരിലേയ്ക്ക് വെളിച്ചം വീശുന്നതിന് ശരിക്കും സമയവും ത്യാഗവും ആവശ്യമാക്കുന്നു.
ഈ സുവിശേഷത്തിലൂള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുന്നു എന്ന് ഓരോരുത്തരും ചിന്തിക്കുകയാണെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ആരാണ് വിശ്വസിക്കാതിരിക്കുന്നത്? സത്യ സുവിശേഷം വരുന്നതിന് മുന്‍പേ സാത്താന്‍ ഒരു വ്യത്യസ്ത സുവിശേഷവുമായി ആളുകളെ വഴിതെറ്റിച്ചു. യേശുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതായി അവര്‍ വ്യക്തമായി കരുതുന്നതിനാല്‍ ഇനിയും വിശ്വസിക്കുന്നതിലേയ്ക്ക് കൂടുതലായി ഇതില്‍ എന്തുണ്ട് എന്ന് അങ്ങനെയുള്ള ആളുകള്‍ അതിശയിക്കുന്നു. അതിനാല്‍ അവര്‍ അതിനെ നിഷേധിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തള്ളിക്കളയുകയും ചെയ്യുന്നു.
ഇന്നത്തെ കാലത്തിലുള്ള അനവധി ആളുകള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യമായ സുവിശേഷത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല, എന്തെന്നാല്‍ സാത്താന്‍ ഇതിന്മുന്‍പേ അവരെ വിവേകമില്ലാത്തവരാക്കി. അതിന്‍റെ ഫലമായി യേശുവില്‍ വിശ്വസിക്കുക എന്നത് ഒരു ലളിതമായ കാര്യമായി അവര്‍ വിചാരിച്ചു. എന്നാല്‍ സുവിശേഷത്തിന്‍റെ സത്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യമായ സുവിശേഷത്തെ ഒരു വ്യാജ സുവിശേഷം മറച്ചു വയ്ക്കുന്നു.
സഭയില്‍ സംബന്ധിക്കുകയും യേശുവിലുള്ള വിശ്വാസത്തെ പരസ്യമായി പ്രസ്താവിക്കുകയും ചെയ്താല്‍ ഏതൊരാള്‍ക്കും സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കും എന്ന് ആളുകള്‍ വിചാരിക്കുന്നു. അവരുടെ സ്വന്തം പരിശ്രമങ്ങളാല്‍ പ്രാര്‍ത്ഥന, ഉപവാസം എന്നിവയാല്‍ പരിശുദ്ധാത്മ നിവാസത്തെ അനുവദിച്ചു കൊടുക്കുന്നു എന്ന് പലരും വിശ്വസിക്കുന്നു. എങ്കിലും, പരിശുദ്ധാത്മാവിനെ പ്രാപിക്കുക എന്ന സത്യത്തില്‍ നിന്നും അതുപോലുള്ള വിശ്വാസങ്ങള്‍ വളരെ അകലെയാണ്. അന്യഭാഷയില്‍ സംസാരിക്കുന്നതും മറ്റ് അത്ഭുതസംഭവങ്ങളും പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിന്‍റെ അടയാളങ്ങളായി അവര്‍ വിചാരിക്കുന്നു.
ഇപ്രകാരം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യമായ സുവിശേഷത്തില്‍ വിശ്വസിക്കുക എന്നത് അത്യാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കതെ പോകുന്നു എന്നാല്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ. എന്ന് ബൈബിള്‍ പറയുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന്‍റെ രഹസ്യം ദൈവം അവന്‍റെ വചനത്തില്‍ ഒളിപ്പിച്ചു വച്ചു.
 
 
പരിശുദ്ധാത്മ നിവാസത്തെ ആശിച്ചവര്‍
 
നമ്മുടെ ചില പ്രവര്‍ത്തകരുമായി ഞാന്‍ ഒരിക്കല്‍ തായ്വ്വാനിലേയ്ക്ക് പോയി. അവിടെയുള്ള ജനങ്ങള്‍ പരിശുദ്ധാത്മാവിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ജപ്പാനിലും, റഷ്യയിലും ഇതുതന്നെ സംഭവിച്ചു. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി ഇക്കാലത്തെ ജനങ്ങള്‍ അത്യധികം ആകാംക്ഷയോടു കൂടി ആഗ്രഹിക്കുന്നു എന്നത് പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ അനവധി പേര്‍ ആവശ്യപ്പെടുന്നതിന് കാരണമായി. അനേകം ആളുകള്‍ യേശുവില്‍ വിശ്വസിക്കുകയും അവര്‍ സത്യമായും പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ എന്ന് പലപ്പോഴും സംശയാലുക്കള്‍ ആകുകയും ചെയ്യുന്നു., എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് പരിശുദ്ധാത്മ നിവാസം ലഭിച്ചിട്ടില്ല.
യേശുവില്‍ വിശ്വസിക്കുകയും അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന അനേകം ജനങ്ങളുണ്ട്. എങ്കിലും, ശാശ്വതമായും നിത്യതയ്ക്ക് വേണ്ടിയും പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുള്ള ജനങ്ങള്‍ കുറവാണ്. യേശുവിലുള്ള വിശ്വാസമുണ്ടെങ്കിലും പലര്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയില്ലായിരുന്നു, അതുകൊണ്ടാണ് അവര്‍ അത് ഇപ്പോള്‍ ചെയ്യുന്നതിനായി ആശിക്കുന്നത്.
ലോകത്തിലെ ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ പരിശുദ്ധാത്മാവിനെ അനുഭവിച്ചിട്ടുണ്ട് എന്ന് വിചാരിക്കുന്ന പല ആളുകളുമുണ്ട്. അവരുടെ സ്വപ്നങ്ങളില്‍ യേശുവിനെ ആകസ്മികമായി സന്ധിച്ചിട്ടുണ്ട് എന്ന് ചിലര്‍ പറയുന്നു, തങ്ങളുടെ ഉള്ളില്‍ പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുണ്ട് എന്ന് ചിലര്‍ അവകാശപ്പെടുന്നത് അവര്‍ക്ക് പിശാചുക്കളെ തുരത്തുവാന്‍ കഴിഞ്ഞു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. അതുപോലെ, വ്യക്തിപരമായ അനുഭവത്തെ അടിസ്ഥാനമാക്കി വിശ്വാസം ഉള്ള പല ജനങ്ങളുമുണ്ട് എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ സത്യമായും പ്രാപിച്ചിട്ടുള്ള ജനങ്ങള്‍ ഇവരില്‍ ആരും തന്നെയില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ശുദ്ധമായ സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഈ ലോകത്തിലില്ല എന്നത് ഒരിക്കല്‍ എനിക്ക് വിചിത്രമായി അനുഭവപ്പെട്ടു. പരിശുദ്ധാത്മാവുമായുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് പലരും സംസാരിച്ചു, പക്ഷേ എന്തുകൊണ്ട് പരിശുദ്ധാത്മ നിവാസത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവിടില്ല? നീ ലോകത്തിലുടനീളം വിശാലമായി നോക്കിയാലും, അത്തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെത്തുക എന്നത് പ്രയാസമാണ്.
പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ട് എന്ന് തെറ്റായി ശഠിക്കുന്നവര്‍ യേശുവിനെ വ്യക്തിപരമായി സന്ധിച്ചിട്ടുണ്ടെന്നും സ്വര്‍ഗ്ഗരാജ്യവും നരകവും സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു. യേശു ഇങ്ങനെ പറഞ്ഞതായി അവര്‍ ശഠിക്കുന്നു, നീ സമയത്തിനും മുന്‍പായി എത്തിയിരിക്കുന്നു. നിന്‍റെ ലോകത്തില്‍ പൂര്‍ത്തീകരണത്തിനായി നീ ധാരാളം അവശേഷിപ്പിച്ചിട്ടുണ്ട്, ആകയാല്‍ നിനക്കുള്ളതിലേയ്ക്ക് തിരിച്ചുപോകാനായി നീ ബദ്ധപ്പെടുക. അത്തരത്തിലുള്ള ഒരു അനുഭവം അസാദ്ധ്യമായത് അല്ല എങ്കിലും അവര്‍ അഭിമുഖീകരിച്ച യേശു യഥാര്‍ത്ഥമായ യേശു തന്നെ ആണോ? അവരുടെ ഹൃദയങ്ങളില്‍ പാപമുള്ളപ്പോഴും യേശു അവരുമായി സന്ധിച്ചിരുന്നുവോ? യേശു ഒരു പാപിയുടെ ഉള്ളില്‍ വസിക്കുന്നുണ്ടോ?
യേശുവില്‍ വിശ്വാസത്തിന്‍റെ ഒരു ഭാഗം നിലനിറുത്തിയിട്ടും കൂടി ഇക്കാലത്തുള്ള മിക്കവാറും ക്രിസ്ത്യാനികള്‍ക്കും പരിശുദ്ധാത്മ നിവാസമില്ല എന്നുള്ളത് സത്യമാണ്. അതിനാല്‍ പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളില്‍ തന്നെ ലഭിച്ചിട്ടുള്ള നാം ഈ സമ്മാനത്തെ സ്വീകരിക്കുന്നതിനായി മറ്റുള്ളവരെ നയിക്കുന്നതിനുള്ള സുവിശേഷം വ്യാപിപ്പിക്കണം. പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടത് ഓരോ മനുഷ്യനും ആവശ്യമാകുന്നു, അങ്ങനെ ചെയ്യുന്നതിലേയ്ക്ക് വേണ്ടി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരുവന് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുന്നുള്ളൂ. നമ്മളെല്ലാപേരും അറിയുന്ന സത്യത്തിന്‍റെ സുവിശേഷത്തിലൂടെ, പരിശുദ്ധാത്മാവിന്‍റെ ദാനം ദൈവത്തില്‍ നിന്നും നമുക്ക് സ്വീകരിക്കാന്‍ സാധിക്കുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമുക്ക് തന്നതിനാല്‍ നമ്മള്‍ എല്ലാവരും കര്‍ത്താവിനെ സ്തുതിക്കുകയും അവനോട് നന്ദി പറയുകയും വേണം. ഈ പുസ്തകം എഴുതുന്നതിനായി അവന്‍ എന്നെ സ്വാധീനിച്ചപ്പോള്‍ ഞാന്‍ പരിശുദ്ധാത്മാവിന്‍റെ സന്തോഷം അനുഭവിച്ചു. ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ അനേകര്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കും. നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? (അപ്പൊസ്തല പ്രവൃത്തികള്‍ 19:2) എന്ന് പൗലൊസ് എഫെസൊസിലെ ശിഷ്യന്‍മാരാകുവാന്‍ പോകുന്നവരോട് ചോദിച്ചു.
നമ്മള്‍ എല്ലാവരും പരിശുദ്ധാത്മാവിനെ പ്രാപിച്ചിരിക്കണം. ലോകചരിത്രത്തിലെ ഈ കലഹിക്കുന്ന കാലഘട്ടത്തില്‍ ലോകവ്യാപകമായിട്ടുള്ള ക്രിസ്ത്യാനികള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതില്‍ വിശേഷിച്ചും താല്പര്യപ്പെടുന്നു. പരിശുദ്ധാത്മാവ് എന്നെ വഴികാട്ടുന്നതുപോലെ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി ഞാന്‍ വേദ പുസ്തക പ്രകാരമായ രീതിയില്‍ പ്രചരണം നടത്തുന്നു. ഒരു തൃപ്തികരമായ ജീവിതം നയിക്കുന്നതിനായി, പരിശുദ്ധാത്മാവിന്‍റെ നിവാസത്തിലുള്ള സത്യത്തില്‍ നീ വിശ്വസിക്കണം കാരണം നിന്‍റെ ഹൃദയത്തില്‍ അഗാധമായി പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനുള്ള നിന്‍റെ അവസാനത്തെ അവസരമാണിത്.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് വേണ്ടി ഏതൊരാളെയും സഹായിക്കുന്ന സുവിശേഷത്തെ പ്രചരിപ്പിക്കുന്നതിന് ഞാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു എന്തുകൊണ്ടെന്നാല്‍ യേശു ക്രിസ്തു എനിക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തരികയും പരിശുദ്ധാത്മ ദാനത്തെ എനിക്ക് ഇഷ്ടദാനം നല്‍കുകയും ചെയ്തു.
 
 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ജാതികള്‍ക്കും വിശ്വാസം ഉണ്ടായിരിക്കണം.
 
യേശുവിന്‍റെ ശിഷ്യന്‍മാര്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിയ്ക്കാന്‍ അനുമതി കൊടുത്തു എന്ന് ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി ജാതികള്‍ പോലും ശിഷ്യന്‍മാരുടെ അതേ വിശ്വാസം കാത്തുസൂക്ഷിക്കണം. എന്നുതന്നെയല്ല, ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനായി ശിഷ്യന്‍മാരുടേതു പോലെ, വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസവും ജാതികള്‍ക്ക് പ്രത്യേകിച്ചും ഉണ്ടായിരിക്കണം. അതിനാല്‍ ജാതികളായ നമ്മള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി സത്യ സുവിശേഷത്തില്‍ വിശ്വസിക്കണം ദൈവം അന്യമതസ്ഥനായ പത്രോസിനെ, ജാതികളില്‍ ഒരുവനായ കൊര്‍ന്നല്ലിയോസിന്‍റെ അടുക്കല്‍ അയച്ചു. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് അത്യാവശ്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ അവന്‍ പ്രകാശിതനാകുവാനായിരുന്നു അത്.
പരിശുദ്ധാത്മ ദാനം അന്യമതസ്ഥരിലേയ്ക്കും പ്രവഹിക്കുന്നതായി കേട്ടപ്പോള്‍ യഹുദമതക്കാരായ വിശ്വാസികള്‍ ആശ്ചര്യഭരിതരായി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിച്ചതിനു ശേഷം പത്രോസ് യെരുശലേമിലെ തിരുസഭയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍, പരിച്ഛേദനക്കാര്‍ അവനെ വിമര്‍ശിച്ചു. “നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു!” (അപ്പൊസ്തല പ്രവൃത്തികള്‍ 11:3). എന്ന് പറഞ്ഞു. പക്ഷേ പത്രോസ് തുടക്കം മുതലേ സകലതും അവരോട് വിശദീകരിച്ചു.
അവന്‍റെ വിശദീകരണം നല്ലതായി അപ്പൊസ്തല പ്രവൃത്തികള്‍ 11:5-17 ല്‍ ഉള്‍കൊണ്ടിട്ടുണ്ട്. “ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരു ദര്‍ശനം കണ്ടു. ആകാശത്തില്‍ നിന്ന് നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു. അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു. പത്രോസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു. അതിന് ഞാന്‍ ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്ന് പറഞ്ഞു. ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്ന്: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഇതു മൂന്ന് പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേയ്ക്ക് വലിച്ചെടുത്തു. അപ്പോള്‍ തന്നേ കൈസര്‍യ്യയില്‍ നിന്ന് എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്ന് പുരുഷന്‍മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവും എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്‍മാരും എന്നോടു കൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു. അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്ന് മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്ന് ദൂതന്‍ പറഞ്ഞു. എന്നും ഞങ്ങളോടു അറിയിച്ചു. ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവ് ആദിയില്‍ നമ്മുടെ മേല്‍ എന്നപോലെ അവരുടെ മേലും വന്നു. അപ്പോള്‍ ഞാന്‍ യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവ് കൊണ്ടു സ്നാനം ലഭിക്കും എന്ന് കര്‍ത്താവു പറഞ്ഞ വാക്ക് ഓര്‍ത്തു. ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്ക് തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു. എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍?”
പത്രോസ് താന്‍ അഗ്രചര്‍മ്മികളുടെ അടുത്തു പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. എന്ന് മാത്രമല്ല, പരിശുദ്ധാത്മാവിലേയ്ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയ സുവിശേഷത്തെ കുറിച്ചും അവരോട് പറഞ്ഞു. ഈ കാര്യങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി കൊര്‍ന്നല്ലിയോസിനും അവന്‍റെ ബന്ധുക്കള്‍ക്കും, അവന്‍റെ ഉറ്റ സുഹൃത്തുക്കള്‍ക്കും മാനസാന്തരവും ജീവനും പ്രദാനം ചെയ്ത ദൈവത്തെ അവര്‍ വാഴ്ത്തി.
 
 
പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനുള്ള അപ്പൊസ്തലിക സുവിശേഷം
 
അപ്പൊസ്തലരുടെ ഗൗരവമായ ദൗത്യം എന്താണ്?
അവര്‍ക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുക.
 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അപ്പൊസ്തലന്‍മാര്‍ യഥാര്‍ത്ഥമായി പ്രചരിപ്പിച്ചിരുന്നുവോ? അപ്പൊസ്തലനായ പത്രൊസ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചിരുന്നോ എന്ന് നമ്മള്‍ ആദ്യം ഉറപ്പാക്കണം. ബൈബിളില്‍ പത്രൊസ് പറഞ്ഞു, നമ്മെ രക്ഷിക്കുന്ന സ്നാനമെന്ന രക്ഷയുടെ മുന്‍കുറി നമുക്കുണ്ട് (1 പത്രൊസ് 3:21) സ്നാനം ചെയ്യപ്പെട്ടപ്പോഴും കുരിശില്‍ മരിച്ചപ്പോഴും യേശു എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്ന് അപ്പൊസ്തലനായ പത്രൊസ് സത്യമായും വിശ്വസിച്ചിരുന്നു. യേശു സ്നാനപ്പെട്ടപ്പോള്‍, എല്ലാ പാപങ്ങളും അവനിലേയ്ക്ക് പ്രവേശിച്ചു എന്നും, അവന്‍ കുരിശിലേറ്റപ്പെട്ടു എന്നും നമ്മെ എല്ലാപേരെയും രക്ഷിക്കാനായി പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവന്‍ വിശ്വസിച്ചു.
പത്രൊസിനെ പോലെ വിശ്വാസമുള്ള ജനങ്ങളും ഇക്കാലത്ത് ഉണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുന്നവര്‍ പത്രൊസ് പ്രചരിപ്പിച്ചിരുന്ന അതേ സുവിശേഷത്തെയാണ് പ്രഘോഷിക്കുന്നത്. പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനു വേണ്ടി കേള്‍വിക്കാര്‍ക്ക് അനുമതി നല്‍കുന്നതിനായി ഈ സത്യം മതിയായിരുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പത്രൊസ് പ്രസംഗിച്ചപ്പോള്‍ പല ആളുകളും പരിശുദ്ധാത്മാവിനെ പ്രാപിച്ചതുപോലെ, നമ്മള്‍ ഇതേ സത്യത്തെ പ്രസംഗിക്കുമ്പോള്‍ ആളുകള്‍ സുവിശേഷത്തില്‍ വിശ്വസിക്കുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. യേശുവിനെ തന്‍റെ കര്‍ത്താവായി വിശ്വസിക്കുന്നവന് മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാധിക്കുകയുള്ളൂ എന്ന് വെറുതെ വിശ്വസിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ സാധിക്കുന്നില്ല, പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ അവനത് സാധിക്കുന്നു.
നിലത്തിലൂടെ ഇഴയുന്ന കൃമികളെക്കാള്‍ ഉപരിയായി പത്രൊസ് ഒരിക്കല്‍ ജാതികളെ ഉള്‍ക്കൊണ്ടിരുന്നു. ന്യായപ്രമാണം അനുസരിച്ച്, യേശു സ്നാനപ്പെടുന്നതിനും കുരിശില്‍ മരിക്കുന്നതിനും ഉയിര്‍ത്തെഴുന്നേല്ക്കപ്പെടുന്നതിനും മുന്‍പ് അവര്‍ അശുദ്ധ മൃഗങ്ങളെ പോലെ ആയിരുന്നു. എങ്കിലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ജാതികള്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്താല്‍ അനുഗ്രഹീതരായിരുന്നു. അതിനാല്‍ ഒരു ശബ്ദം പത്രൊസിനോടു പറഞ്ഞു, ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്ന് വിചാരിക്കരുത്. (അപ്പൊസ്തല പ്രവൃത്തികള്‍ 10:15).
ജാതികളായ നമ്മളും പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ഒരിക്കലും യോഗ്യരായിരുന്നില്ല. പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നു. സ്വന്തം ചിന്തകളാല്‍ മനനം ചെയ്യപ്പെടുന്ന ആളുകളോട് നമ്മള്‍ സുവിശേഷത്തെ ശാന്തമായി പ്രചരിപ്പിക്കുമ്പോള്‍ പലപ്പോഴും അവര്‍ സുവിശേഷത്തില്‍ വിശ്വസിക്കുകയും അവസാനം പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യുന്നു എന്ന് നമ്മള്‍ കാണുന്നു. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിച്ചതിനു ശേഷം അവരുടെ ഹൃദയങ്ങളില്‍ ഒരു പാപവുമില്ല എന്ന് അവര്‍ ഏറ്റുപറയുന്നതായി നമ്മള്‍ കാണുന്നു. എങ്കില്‍ മാത്രമേ അവരുടെ ഉള്ളില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുള്ളൂ.
ഈ സുവിശേഷത്തെ പ്രചരിപ്പിക്കുന്നതിലുള്ള നമ്മുടെ ഉദ്ദേശ്യം അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുന്നതിന് വേണ്ടി മാത്രമല്ല, പക്ഷേ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി അവരെ നയിക്കുന്നതിനാണ്. നമ്മള്‍ പ്രചരിപ്പിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുന്നു എന്നുള്ള വസ്തുത വളരെ അര്‍ത്ഥവത്താണ്. അതേ സമയത്തു തന്നെ അവര്‍ പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നു എന്നുള്ള വസ്തുത വളരെ പ്രാധാന്യമേറിയതാണ് നമ്മള്‍ ലോകത്തിലെ ജനങ്ങള്‍ക്ക് സുവിശേഷത്തെ പ്രചരിപ്പിക്കുക മാത്രമല്ല, അതോടൊപ്പം തന്നെ ഒരു പടി കൂടുതലായി പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് അവരെ നയിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ആവശ്യമുള്ളവര്‍ക്ക് നമ്മള്‍ അത് പ്രചരിപ്പിക്കണം. സുവിശേഷത്തെ പ്രചരിപ്പിച്ചതിന് ശേഷം നമ്മള്‍ അത് ചെയ്യാതിരിക്കുകയാണെങ്കില്‍ നമ്മുടെ അദ്ധ്വാനത്തിന്‍റെ സകല പ്രാധാന്യവും നഷ്ടമാകുന്നു പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിലേയ്ക്ക് ഈ സുവിശേഷം ജനങ്ങളെ നയിക്കുന്നു എന്ന് നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം ഇത് മനസ്സില്‍ വഹിച്ചുകൊണ്ട് നമ്മള്‍ സുവിശേഷത്തെ പ്രചരിപ്പിക്കുമ്പോള്‍, പരിശുദ്ധാത്മാവിന്‍റെ തീജ്വാലകള്‍ ലോകം മുഴുവനും കാട്ടുതീ പോലെ വ്യാപിക്കുന്നു.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലേയ്ക്ക് ലോകത്തിലെ ജനങ്ങളെ നയിക്കുന്നതിനായി ഈ സുവിശേഷത്തിന് കഴിയും എന്ന് ഒരു ദൈവഭക്തന്‍ വിശ്വസിക്കുമ്പോള്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനായി ജനങ്ങളെ പ്രേരിപ്പിക്കുക മാത്രമല്ല, പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നതിനായി അവരെ സഹായിക്കുന്നതുമാണ് തന്‍റെ കര്‍ത്തവ്യമെന്ന അവബോധം അവന് അനുഭവപ്പെടുന്നു. അതിനാല്‍ ഈ സമയത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുക എന്നത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി ഒരുവന്‍ സുവിശേഷത്തെ തന്‍റെ കാതുകള്‍ കൂര്‍പ്പിച്ച് കേള്‍ക്കുകയും അതില്‍ ഹൃദയംഗമായി വിശ്വസിക്കുകയും വേണം. സ്പഷ്ടമായി പറഞ്ഞാല്‍, ഞങ്ങള്‍ പ്രചരിപ്പിക്കുന്ന സുവിശേഷം ജനങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. സുവിശേഷത്തിന്‍റെ ശക്തി എന്നത് ദൈവത്തിനാല്‍ നല്‍കപ്പെട്ടിട്ടുള്ള അധികാരവും അനുഗ്രഹവുമാണ്.
പത്രൊസ് യഹൂദന്‍മാര്‍ക്കുള്ള ഒരു സുവിശേഷകന്‍ ആയിരുന്നു, എന്നാല്‍ പൗലോസ് ജാതികളുടെ സുവിശേഷകനും. പത്രൊസ് ഒരു വീട്ടിന്‍റെ മേല്‍കൂരയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും നാലു മൂലകളിലും ബന്ധിക്കപ്പെട്ട ഒരു വലിയ തുപ്പട്ടിപോലുള്ള ഒരു വസ്തു അവന്‍റെ പുറത്ത് പതിക്കുന്നതും അവന്‍ കണ്ടു. ബൈബിളില്‍ പറഞ്ഞിട്ടുള്ള കഴിക്കാന്‍ വിലക്കപ്പെട്ട എല്ലാ വിധത്തിലുമുള്ള അശുദ്ധ ജന്തുക്കളും അതിനകത്ത് ഉണ്ടായിരുന്നു.
പൊതുവായിട്ടുള്ളതും അശുദ്ധവുമായ യാതൊന്നും പത്രൊസ് ഭക്ഷിച്ചിരുന്നില്ല. എങ്കിലും, അവയെ കൊന്ന് ഭക്ഷിക്കുന്നതിനായി ദൈവം അവനോട് ആജ്ഞാപിച്ചു. പത്രൊസ് ഇത് പറഞ്ഞുകൊണ്ട് നിഷേധിച്ചു. “ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ, അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ!” അനന്തരം ഒരു ശബ്ദം അവനോട് പറഞ്ഞു, “ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത്.” എന്താണിത് സൂചിപ്പിക്കുന്നത്? യേശു ക്രിസ്തു സ്നാനപ്പെട്ടപ്പോഴും കുരിശില്‍ മരിച്ചപ്പോഴും ലോകത്തിലെ എല്ലാ പാപങ്ങളും, അന്യമതസ്ഥരുടേതു പോലും, അവന്‍ തുടച്ചു നീക്കി.
യേശുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചതും, നമ്മുടെ പാപങ്ങളെല്ലാം എടുത്തു കളയുന്നതിനായി സ്നാനപ്പെട്ടതും അവയെ തീര്‍പ്പാക്കുന്നതിനായി കുരിശിലേറ്റപ്പെട്ടതും ഇവയെ വിശ്വസിക്കുന്നതിലൂടെ അന്യജാതികള്‍ക്ക് പോലും ദൈവത്തിന്‍റെ സന്തതികളാകാമെന്ന് പത്രൊസിനെ പഠിപ്പിക്കുന്നതായിരുന്നു വൃത്തിയില്ലാത്ത മൃഗങ്ങളെ കൊന്ന് അവയെ ഭക്ഷിക്കുന്നതിനുള്ള ദൈവത്തിന്‍റെ ആജ്ഞയുടെ ആത്മീയമായ അര്‍ത്ഥം.
ആത്മാവിനെ പ്രാപിച്ചതിന് ശേഷവും, വിശ്വാസത്തിന്‍റെ ആത്മീയമായ കണ്ണുകളുമായി അവയെ കാണുന്നതിന് പകരം പത്രൊസ് ഇപ്പോഴും ന്യായപ്രമാണത്തിന്‍റെ ചട്ടം അനുസരിക്കുകയായിരുന്നു. പക്ഷേ പത്രൊസ് പശ്ചാത്തപിക്കുകയും അന്യജാതികളുടെ പാപങ്ങളെ പോലും ദൈവം ഇതിനുമുന്‍പേ തുടച്ചു നീക്കിയെന്നും വിശ്വസിച്ചു. മനോഹര സുവിശേഷത്തിന്‍റെ സമ്പത്ത് കൂടുതല്‍ ആഴത്തില്‍ പത്രൊസിന് അനുഭവപ്പെട്ടു. അവന്‍ ദൈവവചനത്തെ പ്രഘോഷിപ്പിക്കുമ്പോള്‍ പരിശുദ്ധാത്മാവ് കേള്‍വിക്കാരില്‍ വന്നിറങ്ങുന്നത് അവന്‍ കണ്ടു.
ഇക്കാലത്തെ സുവിശേഷകന്‍മാര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവര്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. ദൈവവചനത്തെ പ്രസംഗിക്കുന്ന ഒരു സുവിശേഷകനെപോലെ മനോഹര സുവിശേഷത്തില്‍ വിശ്വസിക്കുന്ന വ്യക്തി പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിക്കുന്നു. ഹൃദയത്തില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് അവനിലും വസിക്കുവാനായിവരുന്നു. സുവിശേഷകനും കേള്‍വിക്കാരനും കുട്ടിക്കാലത്തെ ചങ്ങാതികളെ പ്പോലെ അന്യോന്യം സഖ്യത്തിലാകുന്നു. ദൈവത്തിന്‍റെ സ്നേഹം രണ്ടുപേരിലും നിലകൊള്ളുന്നതായി അവര്‍ കാണുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അംഗീകരിക്കുന്നതിലൂടെ കേള്‍വിക്കാരന്‍ ദൈവജനത്തില്‍ ഒരാളായി മാറുന്നത് സുവിശേഷകന്‍ കാണുന്നു.
നാം സുവിശേഷം പ്രഘോഷിക്കുമ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അവര്‍ വിശ്വസിക്കുന്നതോടൊപ്പം പരിശുദ്ധാത്മാവ് വിശ്വാസികളുടെ മേല്‍ ഇറങ്ങുന്നത് നമുക്ക് കാണാന്‍ സാധിക്കും. അത് രക്ഷയില്‍ നിന്നുള്ള ഒരു പ്രത്യേക അനുഭവമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മള്‍ എന്തുകൊണ്ട് പ്രസംഗിക്കണം എന്നതിനുള്ള ഒന്നാമത്തെ കാരണമാണത് നമ്മള്‍ പ്രസംഗിക്കുന്ന സുവിശേഷം പരിശുദ്ധാത്മാവിനെ പ്രാപിയ്ക്കുന്നതിലേയ്ക്കായി മറ്റുള്ളവരെ നയിക്കുന്നതാണ്.
പരിശുദ്ധാത്മാവിന്‍റെ നിവാസത്തെ പ്രാപിച്ചവര്‍ ദൈവത്തിന്‍റെ സന്തതികളാക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഒരു വിഭാഗത്തിന്‍റെ സൈദ്ധാന്തികമായ ഉപദേശമല്ല, അതിനാല്‍ നാം ഇതിനെ മറ്റുള്ളവര്‍ക്ക് പ്രസംഗിക്കുമ്പോള്‍, അവര്‍ക്ക് വിശ്വാസം ഉണ്ടാകുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ദൈവത്തിന്‍റെ സന്തതികളാകുകയും ചെയ്യുന്നു. ഇത് എത്ര വലിയൊരു അനുഗ്രഹമാണ്! എന്തൊരു വിസ്മയകരമായ സുവിശേഷം! എത്ര ആശ്ചര്യകരമാണ് അവന്‍റെ പ്രവൃത്തികള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രസംഗിക്കുന്നവര്‍ ദൈവരാജ്യത്തെ പണിയുവാനായി സഹായിക്കുന്നു. നാം സുവിശേഷത്തെ മാത്രം പ്രസംഗിക്കുന്നു, പക്ഷേ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു.
യേശുവില്‍ വിശ്വസിക്കുന്നത് ഒരു കാര്യവും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത് മറ്റൊന്നുമാണെന്ന് ചിലര്‍ കരുതുന്നു. അതിനാല്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും പരിശുദ്ധാത്മാവിനായി പ്രാര്‍ത്ഥിക്കുന്നു. എങ്കിലും, തന്‍റെ ദാസന്‍മാര്‍ പ്രസംഗിക്കുന്ന സുവിശേഷത്തെ ശ്രദ്ധിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരില്‍ പരിശുദ്ധാത്മാവ് വരുന്നു വന്ന് ബൈബിളില്‍ പറയുന്നു. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ പരിശുദ്ധാത്മാവിനായി കൊതിക്കുന്നു. നമ്മള്‍ പ്രസംഗിക്കുന്ന സുവിശേഷം അവരുടെ ആഗ്രഹത്തെ നിറവേറ്റുന്നതിലേയ്ക്കായി അവരെ നയിക്കുന്നു. അതിനാലാണ് ലോകം മുഴുവനും സുവിശേഷത്തെ വ്യാപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കുള്ളത്. പിതാവിന്‍റെ മക്കളും അവന്‍റെ അനന്തരാവകാശികളുമാണ് നാം അവന്‍റെ മഹത്തായ കല്‍പ്പനയില്‍ നാം വിശ്വസ്തരായിരിക്കണം.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി ജനങ്ങളെ അനുവദിക്കുക എന്നത് നമ്മുടെ ദൗത്യമായി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് നമ്മള്‍ വിശ്വാസത്തോടു കൂടി സുവിശേഷത്തെ പ്രസംഗിക്കണം. മറ്റുള്ളവരോട് പ്രസംഗിക്കുന്നതിന് മുന്‍പായി സുവിശേഷകന്‍മാര്‍ സത്യമായും വിശ്വസിക്കേണ്ടതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ അവരുടെ കേള്‍വിക്കാര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു. ഇതേ രീതിയില്‍, സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും നാം നിത്യജീവനിലേയ്ക്കുള്ള വഴിതുറക്കുന്നു. അന്ധകാരത്തിന്‍റെ ശക്തിയില്‍ നിന്നും അവരെ മോചിപ്പിക്കുകയും ദൈവരാജ്യത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുക. എന്നതാണ് നമ്മുടെ ലക്ഷ്യം അന്ധകാരത്തിന്‍റെ ശക്തിയുടെ അധീനതയില്‍ മരിക്കാനായി വിധിക്കപ്പെട്ട പാപികളെ സുവിശേഷകര്‍ ദൈവ പുത്രന്‍റെ രാജ്യത്തിലേയ്ക്ക് മാറ്റുന്നു. പാപികളെ ദൈവമക്കളാക്കി മാറ്റുക എന്ന അതിപ്രധാന വേലയാണിത്.
പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം പല ആളുകളും തിരിച്ചറിയുന്നില്ല, എന്നുമാത്രമല്ല അവരുടെ സ്വന്തം പ്രയത്നത്താല്‍ അവനെ പ്രാപിക്കുന്നതിനും പരിശ്രമിക്കുന്നു. ഇത് നിഷ്ഫലമാണെന്ന് തെളിയും വിശ്വാസം ഒരുവനെ എല്ലാ പാപങ്ങളില്‍ നിന്നും സ്വതന്ത്രനാക്കും എന്നതിനാല്‍, സുവിശേഷത്തിലുള്ള വിശ്വാസം മാത്രമാണ് ആവശ്യം.
എങ്ങനെയാണ് നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്? പ്രാര്‍ത്ഥനയിലൂടെ ആണോ? അതോ ഒരുപക്ഷേ കൈവയ്പ്പിലൂടെയോ? അല്ല, ശരിയായ വഴി അതല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നുള്ളൂ. ലോകത്തിലെ എല്ലാ ജനങ്ങളും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കുകയും സുവിശേഷത്തെ പ്രസംഗിക്കുകയും വേണം.
അപ്പൊസ്തലന്‍ എന്ന വാക്ക് ദൈവത്തിനാല്‍ അയയ്ക്കപ്പെട്ടവന്‍ എന്നതിനെ അര്‍ത്ഥമാക്കുന്നു. എന്താണ് അപ്പൊസ്തലന്‍മാര്‍ ചെയ്യുന്നത്? ജനങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രസംഗിക്കുന്നു നമ്മോടൊപ്പം തന്നെ നിങ്ങള്‍ക്കും ഈ ജോലി ഏറ്റെടുക്കാന്‍ താല്പര്യമുണ്ടോ? പരിശുദ്ധാത്മാവിന്‍റെ നിവാസം നമുക്ക് എല്ലാപേര്‍ക്കും ഉണ്ടായിരിക്കണം അതിനെ എല്ലാ ജനങ്ങളോടും പ്രസംഗിക്കുകയും വേണം. ഹല്ലേലൂയാ! പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനായി കര്‍ത്താവ് നമുക്ക് തന്ന സുവിശേഷത്തിന്‍റെ കേവല സത്യത്തെ സ്തുതിക്കാം!