• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[1-1] റോമര്‍ ഒന്നാം അദ്ധ്യായത്തിന്‍റെ അവതാരിക

2021.04.15 96
"അപ്പൊസ്തലനായ പൌലൊസ് റോമര്‍ക്ക് എഴുതിയ ലേഖനത്തെ" വേദപുസ്തകത്തിന്‍റെ നിധി എന്ന് പരാമര്‍ശിക്കപ്പെടുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താല്‍ ഒരാള്‍ക്ക് എങ്ങനെ ദൈവത്തിന്‍റെ നീതി നേടാം എന്നതിനെക്കുറിച്ചാണ് ഇതില്‍ വ്യക്തമാക്കുന്നത്. റോമര്‍ക്ക് എഴുതിയ ലേഖനത്തെ യാക്കോബിന്‍റെ ലേഖനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യത്തേത് "നിധിയുടെ വാക്കുകള്‍" എന്നും രണ്ടാമത്തേതിനെ "വൈക്കോലിന്‍റെ വാക്കുകള്‍" എന്നും ചിലര്‍ നിര്‍വചിച്ചിട്ടുണ്ട്. എങ്ങനെയായാലും റോമറിനെപ്പോലെ യാക്കോബും ദൈവത്തിന്‍റെ വചനമാണ്. ഒരേയൊരു വ്യത്യാസമെന്നത് ഇതാണ്, വേദപുസ്തകത്തെക്കുറിച്ച് ഒരു പൊതു വിവരണം നല്‍കുന്നു എന്നതുകൊണ്ടു തന്നെ റോമര്‍ക്ക് എഴുതിയ ലേഖനം അമൂല്യമാണ്, എന്നാല്‍ നീതിമാന്‍മാരെ അപ്രകാരം ദൈവേഷ്ടത്താല്‍ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന വചനം എന്ന നിലയില്‍ യാക്കോബ് എഴുതിയ ലേഖനവും അമൂല്യമാണ്. 
 
 
പൌലൊസ് എന്ന മനുഷ്യന്‍ ആരാണ്?
 
ആദ്യം നമുക്ക് റോമര്‍ 1:1-7 വരെ വായിക്കാം. "ദൈവം തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധരേഖകളില്‍ തന്‍റെ പ്രവാചകന്‍മാര്‍ മുഖാന്തരം മുമ്പു കൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി വേര്‍തിരിച്ചുവിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ പൗലൊസ് റോമയില്‍ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധരുമായ എല്ലാവര്‍ക്കുമെഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. ജഡം സംബന്ധിച്ചു ദാവീദിന്‍റെ സന്തതിയില്‍ നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രന്‍ എന്ന് ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍ അവന്‍റെ നാമത്തിന്നായി സകലജാതികളുടെയും ഇടയില്‍ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസതലത്വവും പ്രാപിച്ചതു. അവരില്‍ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു."
"റോമിലെ ക്രിസ്ത്യാനികള്‍ക്കുളള പൌലൊസിന്‍റെ ആശംസകള്‍" എന്നാണ് ഈ ഭാഗത്തെ കണക്കാക്കുന്നത്. ദൈവത്തിന്‍റെ നീതിമാന്മാരായി മാറിയ അവരെ യേശു ക്രിസ്തുവിന്‍റെ ദാസന്‍ എന്നാണ് പൌലോസ് അഭിവാദ്യം ചെയ്യുന്നത്.
`പൌലോസ് ആരാണ്?` എന്ന ചോദ്യത്തെക്കുറിച്ച് ഒന്നാം വാക്യത്തില്‍ പറയുന്നു. ജാതികളുടെ ഇടയില്‍ സുവിശേഷം വ്യാപിപ്പിക്കുവാനായി, ദമസ്ക്കോസിലെ ഒരു വഴിയില്‍ വച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടുമുട്ടുകയും, അങ്ങനെ കര്‍ത്താവിന്‍റെ തെരഞ്ഞെടുക്കപ്പെട്ട പാത്രമായി മാറുകയും ചെയ്ത ഒരു യഹൂദനാണ് പൌലോസ്(അപ്പൊ. പ്രവൃത്തികൾ 9:15).
 
 
യാഗവ്യവസ്ഥയുടെയും പഴയനിയമത്തിലെ പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പൌലൊസ് സത്യസുവിശേഷം വ്യാപിപ്പിച്ചു
 
രണ്ടാം വാക്യത്തില്‍ അപ്പൊസ്തലനായ പൌലൊസ് പഴയ നിയമ വചനങ്ങളുടെ അടിസ്ഥാനത്തില്‍ സുവിശേഷം വ്യാപിപ്പിക്കുകയായിരുന്നു. "ദൈവത്തിന്‍റെ സുവിശേഷത്തെ", "തിരുവെഴുത്തുകളില്‍ തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തത്" എന്നാണ് അദ്ദേഹം വിവരിക്കുന്നത്. ഈ വാക്യത്തിലൂടെ അപ്പൊസ്തലനായ പൌലൊസ് പഴയ നിയമത്തിലെ യാഗ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിച്ചു എന്ന് നമുക്ക് കാണുവാന്‍ കഴിയും. ഇതു കൂടാതെ സുവിശേഷവൃത്തി ചെയ്യുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പൌലൊസ് എന്ന് രണ്ടാം വാക്യം സൂചിപ്പിക്കുന്നു.
"വിശുദ്ധരേഖകളില്‍ പ്രവാചകന്മാര്‍ മുഖാന്തരം" എന്ന പദം, യാഗവ്യവസ്ഥയിലോ പഴയ നിയമത്തിലെ പ്രവചനങ്ങളിലോ പ്രത്യക്ഷപ്പെടുന്ന യേശു ക്രിസ്തുവിനെ അയക്കാം എന്ന ദൈവത്തിന്‍റെ വാഗ്ദാനമാണ്. മോശെ, യെശയ്യാവ്, യെഹസ്ക്കേല്‍, യിരെമ്യാവ്, ദാനിയേല്‍ എന്നിവരുള്‍പ്പെടെ പഴയ നിയമത്തിലെ പ്രവാചകന്മാര്‍ എല്ലാവരും, യേശു ക്രിസ്തു ഈ ലോകത്തില്‍ വരുമെന്നും ലോകത്തിന്‍റെ പാപങ്ങളെല്ലാം എടുത്തു മാറ്റി കുരിശില്‍ മരിക്കുമെന്നുമുള്ള സത്യത്തെ സാക്ഷ്യപ്പെടുത്തുന്നു.
എന്തു സുവിശേഷമാണ് അപ്പൊസ്തലനായ പൌലോസ് പ്രസംഗിച്ചത്? ദൈവത്തിന്‍റെ പുത്രനായ യേശുക്രിസ്തുവിനെ കുറിച്ച് പറയുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്.
പഴയ നിയമത്തിലെ വചനങ്ങള്‍ അവസാനിച്ചുവെന്ന് ചില ആളുകള്‍ പറയുന്നു, മത്തായി 11:11-നെ തെളിവായി നല്കികൊണ്ട് മറ്റു ചില ആളുകള്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നു. ചില അറിയപ്പെടുന്ന സുവിശേഷകന്മാര്‍ പോലും പഴയ നിയമത്തിലെ മുഴുവന്‍ ഭാഗങ്ങളെയും അവഗണിക്കുന്നുമുണ്ട്.
എങ്ങനെയായാലും പഴയനിയമത്തിലൂടെ ദൈവം നമുക്ക് ഒരു വാഗ്ദത്തം നല്കുകയും പുതിയ നിയമത്തില്‍ യേശുക്രിസ്തുവിലൂടെ ഈ വാഗ്ദത്തത്തെ അദ്ദേഹം നിറവേറ്റുകയും ചെയ്തു. അതുകൊണ്ടു തന്നെ വിശ്വാസ ലോകത്തില്‍ പഴയ നിയമമില്ലാതെ പുതിയ നിയമത്തിന് നിലനില്‍ക്കാന്‍ കഴിയുകയില്ല, അതുപോലെ തന്നെ പുതിയ നിയമ വചനമില്ലാതെ പഴയ നിയമ വചനങ്ങള്‍ പൂര്‍ണ്ണമാവുകയുമില്ല.
അപ്പൊസ്തലനായ പൌലൊസ് ദൈവത്തിന്‍റെ സുവിശേഷത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവനാണ്. അപ്പോള്‍ "എന്തു തരത്തിലുള്ള സുവിശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്?" എന്ന ചോദ്യമാണുള്ളത്. പഴയ നിയമത്തെ അടിസ്ഥാനമാക്കി, യേശുക്രിസ്തു ഈ ലോകത്തില്‍ വന്നുവെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നുമുള്ള സത്യമാണ് അദ്ദേഹം പ്രസംഗിച്ചത്. അതുകൊണ്ട് തന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴയനിയമത്തിലെ പ്രവചനങ്ങളെയും യാഗവ്യവസ്ഥയെയും അടിസ്ഥാനമാക്കി നാം അപ്രകാരം തന്നെ ചെയ്യണം. അതിനുശേഷമേ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സത്യമാണെന്നും പഴയനിയമത്തിലെ വാഗ്ദത്തങ്ങളുടെ നിറവേറലാണ് പുതിയ നിയമമെന്നും ആളുകള്‍ വിശ്വസിക്കുകയുള്ളൂ.
പുതിയ നിയമത്തിന്‍റെ ആരംഭത്തില്‍ തന്നെ യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനവും അദ്ദേഹത്തിന്‍റെ ക്രൂശിലെ രക്തവും പ്രാധാന്യം അര്‍ഹിക്കുന്നതായി നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരു പാപിക്ക് തന്‍റെ പാപത്തില്‍ നിന്നും മോചനം ലഭിക്കുവാനായി, പഴയ നിയമത്തിലെ കാതലായ ഭാഗത്തില്‍ ഒരു യാഗവ്യവസ്ഥയുണ്ട്. ഒരു വ്യക്തിക്ക് പാപങ്ങള്‍ ക്ഷമിച്ചു കിട്ടുന്നതിനായി അവന്‍റെ / അവളുടെ പാപങ്ങളെ കൈവപ്പിനാല്‍ പാപയാഗമൃഗത്തിന്‍റെ തലയിലേക്ക് കടത്തിവിടുകയും, രക്തം ചിന്തി അവയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്.
അപ്പോള്‍ പഴയ നിയമത്തില്‍ പാപമോചനത്തിനായി കൈവെപ്പും ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തവും ഉണ്ടെങ്കില്‍ പിന്നെ എന്താണ് പുതിയ നിയമത്തിലുള്ളത്? അവിടെ യേശു സ്വീകരിച്ച സ്നാനവും അവന്‍റെ ക്രൂശിലെ രക്തവുമാണുള്ളത്. കൂടാതെ പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന മഹാ പുരോഹിതന്‍ (ലേവ്യ പുസ്തകം 16 : 21) പുതിയ നിയമത്തിലെ സ്നാനപക യോഹന്നാന് തുല്യനാണ്.
"എന്തു തരത്തിലുളള വ്യക്തിയായിരുന്നു യേശു?" എന്ന ചോദ്യത്തെക്കുറിച്ച് മൂന്നും നാലും വാക്യത്തില്‍ പറയുന്നു. വാക്യങ്ങള്‍ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം വിവരിക്കുന്നു. ഭൗതീകമായി പരിശുദ്ധാത്മാവിനാല്‍ ദാവീദിന്‍റെ കുടുംബത്തിലാണ് യേശുക്രിസ്തു ജനിച്ചത്, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ തന്‍റെ ശക്തിയാല്‍ അദ്ദേഹം ദൈവപുത്രനെന്ന് തിരിച്ചറിയപ്പെട്ടു. അതുകൊണ്ടു തന്നെ അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് വെളളവും രക്തവും നല്‍കിക്കൊണ്ട് അവന്‍ അവരുടെ രക്ഷകനായി മാറുന്നു. വിശ്വസിക്കുന്നവര്‍ക്ക് യേശുക്രിസ്തു രക്ഷയുടെ ദൈവം ആണ്, രാജാക്കന്‍മാരുടെ രാജാവാണ്, സ്വര്‍ഗ്ഗത്തിലെ നിത്യനായ പുരോഹിതനാണ്. 
ചില ക്രിസ്തീയ ദൈവശാസ്ത്രങ്ങളില്‍ യേശുക്രിസ്തുവിന്‍റെ ദൈവീകത്വം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഈ ദൈവശാസ്ത്രങ്ങള്‍ പറയുന്നത്, "അദ്ദേഹം ശ്രദ്ധേയനായ ഒരു യുവാവായിരുന്നു" എന്നാണ്. അതിനുമപ്പുറമായി, നവീന ദൈവശാസ്ത്രത്തിന്‍റെ അഭിപ്രായത്തില്‍ "എല്ലാ മതങ്ങളിലും രക്ഷയുണ്ട്." അതുകൊണ്ടുതന്നെ പുരോഗമന വൈദീക മഠങ്ങളില്‍, മന്ത്രവാദത്തെയും, ബുദ്ധിസത്തേയും, കത്തോലിസിസത്തെയും ലോകത്തിലെ മറ്റു മതങ്ങളെയെല്ലാം തങ്ങള്‍ക്ക് വിശ്വസിക്കേണ്ടതായി ഉണ്ട് എന്ന് ആളുകള്‍ പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ വിളിക്കുന്ന പുരോഗമന ദൈവ ശാസ്ത്രം അഥവാ നവീന ദൈവ ശാസ്ത്രം പറയുന്നത് എല്ലാറ്റിനേയും ബഹുമാനിച്ചുകൊണ്ട് എല്ലാ മനുഷ്യരും ഒന്നുചേരുകയും "ഒന്നാ"വുകയും ചെയ്യണം എന്നാണ്. 
എന്നാല്‍, ആരംഭത്തില്‍ ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചുവെന്ന് വേദപുസ്തകത്തില്‍ വ്യക്തമായി പറയുന്നു. അപ്പോള്‍ ഈ ദൈവം ആരാണ്? ഇത് യേശുക്രിസ്തുവാണ്. `ക്രിസ്തു` എന്ന പേരിനര്‍ത്ഥം എണ്ണ കൊണ്ട് അഭിഷേകംചെയ്യപ്പെട്ടവന്‍ എന്നാണ്. പഴയനിയമത്തില്‍ രാജാവോ പ്രവാചകനോ മഹാപുരോഹിതനില്‍ നിന്നും അഭിഷിക്തനാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ യേശുവിനെ രാജാക്കന്മാരുടെ രാജാവെന്ന് നമുക്കു പരാമര്‍ശിക്കാം. യേശുവിനെ ദൈവമല്ലെന്ന് നിഷേധിക്കുന്നവര്‍ ദൈവവിശ്വാസികളല്ല. 
ഇന്നത്തെക്കാലത്ത് മതപരമായ വൈവിദ്ധ്യത്തിലടിസ്ഥാനമായ ഇക്യുമിനിക്കലിസത്തിലേക്ക് ലോകത്തെമ്പാടുമുളള ജനങ്ങളുടെ വിശ്വാസങ്ങള്‍ തിരിയുന്നു. അപരിഷ്കൃത മതങ്ങളായ ബുദ്ധമതം, കണ്‍ഫ്യൂഷാനിസം തുടങ്ങിയവയില്‍നിന്നും ചില ഭാഗങ്ങള്‍ യോജിപ്പിച്ചുകൊണ്ട് അവര്‍ ദൈവത്തെ പുകഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ ആരാധനാ സമൂഹം ബുദ്ധമതത്തിന്‍റെ രീതിയിലും മറ്റു ചിലപ്പോള്‍ അവര്‍ ക്രിസ്തീയ രീതിയിലും ആരാധന നടത്തുന്നു. പലവിധ ആഹാരങ്ങള്‍ ചേര്‍ത്തു കഴിക്കുന്നത് രുചികരമായിരിക്കും. എന്നാല്‍ വിശ്വാസത്തിന്‍റെ കാര്യത്തില്‍ പരിശുദ്ധി ഏറിയത് മികച്ചതാകുന്നു. 
അതിനാല്‍ `യേശു ആരാണ്?` എന്ന മൂന്നും നാലും വാക്യത്തിലെ ചോദ്യത്തിനുത്തരം മരിച്ചവരില്‍ നിന്നും ഉയിര്‍ത്തഴെുന്നേറ്റ ശക്തിയാല്‍ ദൈവപുത്രനെന്ന് വിളിക്കപ്പെടുന്ന ഒരുവനാണ് അവന്‍ എന്നാണ്. ക്രിസ്തു നമുക്ക് കര്‍ത്താവും രക്ഷകനുമായി മാറി.
ദൈവത്തിലൂടെ എങ്ങനെ പൗലൊസ് ഒരു അപ്പൊസ്തലനായി മാറി എന്നാണ് അഞ്ചും ആറും വാക്യങ്ങളില്‍ പറയുന്നത്. ജാതികള്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കുന്ന ഒരു സാക്ഷിയായി അദ്ദേഹം മാറി, അങ്ങനെ യേശുക്രിസ്തുവില്‍ വിശ്വസിച്ചതിനാല്‍ അവര്‍ക്ക് രക്ഷ പ്രാപിക്കുവാന്‍ കഴിഞ്ഞു.
 
 
എന്തു തരത്തിലുളള അധികാരമാണ് അപ്പൊസ്തലനായ പൗലൊസിനുണ്ടായിരുന്നത്?
 
ഏഴാം വാക്യത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ അപ്പൊസ്തലനായ പൗലൊസിന് ദൈവനാമത്താല്‍ വിശ്വാസികളെ യേശുവില്‍ അനുഗ്രഹിക്കുന്നതിനുളള അധികാരം ഉണ്ടായിരിന്നു. ഒരു അപ്പൊസ്തലന്‍റെ അധികാരം എന്നുപറഞ്ഞാല്‍ യേശുക്രിസ്തുവിന്‍റെ നാമത്താല്‍ സകല ജനങ്ങളെയും അനുഗ്രഹിക്കുവാനുളള ആത്മീയ ശക്തിയാണ്. 
അതുകൊണ്ട് പൗലൊസിന് "നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ"എന്ന് പറയുവാന്‍ കഴിഞ്ഞു.
ഇവിടെ ഈ ആശീര്‍വാദത്തെക്കുറിച്ച് കൂടുതലായി ഒരു ചെറിയ കാര്യം ചിന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പൊസ്തലനായ പൗലൊസിന് ജനങ്ങളെ ആശീര്‍വദിക്കുവാനുളള അധികാരമുണ്ടെന്നു കാണാം. നാം ഞായറാഴ്ചകളില്‍ ആരാധന അവസാനിപ്പിക്കുന്നത് ആശീര്‍വാദത്തോടെയാണ്.. "വിശുദ്ധന്‍മാര്‍ക്ക് ഇത്തരത്തിലുളള അനുഗ്രഹം നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു." അനുഗ്രഹത്തിന്‍റെ യഥാര്‍ത്ഥ വാക്കുകള്‍ താഴെ പറയുന്നു. 
സംഖ്യാപുസ്തകം 6:22 മുതല്‍ നമുക്കു തുടങ്ങാം. "യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതു: നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങള്‍ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാല്‍: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ച് നിന്നോട് കൃപയുളളവനാകട്ടെ; യഹോവ തിരുമുഖം നിന്‍റെ മേല്‍ ഉയര്‍ത്തി നിനക്ക് സമാധാനം നല്‍കുമാറാകട്ടെ."
മഹാപുരോഹിതനായ അഹരോന്നും തന്‍റെ മക്കളും പറഞ്ഞത് "യിസ്രായേല്‍ മക്കളെ അനുഗ്രഹിക്കുവാന്‍ പോകുന്ന നിന്‍റെ വഴി ഇതാണ്" എന്നാണ്. അവര്‍ യിസ്രായേലുകാരെ ഈ വിധത്തില്‍ അനുഗ്രഹിച്ചിരുന്നുവെങ്കില്‍ ദൈവം അവരെ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ അനുഗ്രഹിക്കുമായിരുന്നു. പൗലൊസിന്‍റെ ലേഖനത്തിലെല്ലാം നാം ശ്രദ്ധിക്കുകയാണെങ്കില്‍ "ദൈവകൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ" എന്ന് പലപ്പോഴും നമുക്ക് കാണാന്‍ കഴിയും. ഇപ്രകാരം അനുഗ്രഹം ചൊരിയുന്നത് അദ്ദേഹമല്ല പകരം ദൈവമാണത് ചെയ്യുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. അതുകൊണ്ട് അപ്പൊസ്തലനായ പൌലൊസ് എപ്പോഴെല്ലാം തന്‍റെ ലേഖനം അവസാനിക്കുന്നുവോ അപ്പോള്‍ വിശുദ്ധന്മാര്‍ക്ക് അനുഗ്രഹം നല്‍കുന്നു.
ദൈവത്തിന്‍റെ ജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുവാന്‍ പൌലൊസിന് അധികാരമുണ്ട്. എല്ലാ ക്രിസ്തീയ പുരോഹിതന്മാര്‍ക്കും ഈ അധികാരം നല്‍കപ്പെട്ടിട്ടില്ല. പകരം ഇത് നല്‍കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ദാസന്മാര്‍ക്കു മാത്രമാണ്. അനുഗ്രഹം നല്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് സത്യത്തില്‍ ആവര്‍ ആശീര്‍വദിക്കുമ്പോള്‍ ഈ ആശീര്‍വാദത്തിനനുസരിച്ച് യഥാര്‍ത്ഥത്തില്‍ ദൈവം അവര്‍ക്ക് അനുഗ്രഹം കൊടുക്കുന്നു.
ഈ സ്വര്‍ഗ്ഗീയ അധികാരം, തന്‍റെ ദാസന്മാര്‍ക്ക് മാത്രമല്ല വീണ്ടും ജനിച്ച എല്ലാ വിശുദ്ധന്മാര്‍ക്കും ദൈവം നല്‍കുന്നു. ദൈവം പറയുന്നു, "ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു" (യോഹന്നാന്‍ 20:23). എല്ലാ നീതിമാന്മാര്‍ക്കും അവന്‍ ഇത്തരത്തിലുള്ള അധികാരം നല്കിയിരിക്കുന്നു. അതുകൊണ്ട്, വീണ്ടും ജനിച്ച വിശുദ്ധന്മാരെയും ദൈവത്തിന്‍റെ ദാസന്മാരെയും അഭിമുഖീകരിക്കുവാന്‍ ശ്രദ്ധിക്കാത്തത് ദൈവത്തെ അഭിമുഖീകരിക്കാത്തതിനു തുല്യമാകുന്നു. തന്‍റെ അപ്പൊസ്തലന്മാര്‍ക്കും, തന്‍റെ ദാസന്മാര്‍ക്കും നീതിയുള്ളവര്‍ക്കും അനുഗ്രഹിക്കുവാനും ശപിക്കുവാനുമുള്ള അധികാരം ദൈവം നല്കിയിരിക്കുന്നു. 
 
 
ആത്മീയ ദാനങ്ങളെ വിശുദ്ധന്മാര്‍ക്ക് നല്കുവാനാഗ്രഹിച്ച അപ്പൊസ്തലനായ പൌലൊസ്
 
റോമര്‍ 1:8-12 വരെ നമുക്ക് ഇപ്രകാരം വായിക്കാം, "നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നേ എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. ഞാന്‍ ഇടവിടാതെ നിങ്ങളെ ഓര്‍ത്തു കൊണ്ട് ദൈവ ഇഷ്ടത്താല്‍ എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന് എന്‍റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു എന്നുള്ളതിനു അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷ ഘോഷണത്തില്‍ ഞാന്‍ എന്‍റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മീക വരം വല്ലതും നിങ്ങള്‍ക്ക് നല്കേണ്ടതിനു, അതായത് നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടു കൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിനു ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ചിക്കുന്നു."
ആദ്യമായി, എന്തിനുവേണ്ടിയാണ് അപ്പൊസ്തലനായ പൌലൊസ് ദൈവത്തിന് നന്ദി പറഞ്ഞത്? റോമിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞത്. എന്തെന്നാല്‍ അവര്‍ യേശുവില്‍ വിശ്വസിക്കുകയും അവരിലൂടെ മറ്റു ജനങ്ങളില്‍ സുവിശേഷം പ്രസംഗിക്കപ്പെടുകയും ചെയ്തു.
തന്‍റെ മിഷണറി യാത്രയില്‍ എന്തുകൊണ്ട് അപ്പൊസ്തലനായ പൌലൊസ് റോമില്‍ പോകുവാന്‍ ആഗ്രഹിച്ചു? എന്ന് ഒമ്പതാം വാക്യത്തിലും പത്താം വാക്യത്തിലും ഒരാള്‍ക്ക് ചോദിക്കുവാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആ കാലഘട്ടത്തില്‍ റോമില്‍ പ്രസംഗിക്കുന്നുവെങ്കില്‍ അത് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് കാരണമായി തീരുമെന്നതാണ് അതിന്‍റെ കാരണം. ഇപ്പോള്‍ മുഴുവന്‍ ലോകവും അമേരിക്കയിലേക്ക് നോക്കുന്നതുപോലെ പുരാതന കാലങ്ങളില്‍ റോം ആയിരുന്നു ലോകത്തിന്‍റെ കേന്ദ്രം. "എല്ലാ വഴികളും റോമിലേക്ക് നയിക്കുന്നു" എന്നൊരു പഴമൊഴി തന്നെയുണ്ട്.
അമേരിക്കയില്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ നാം വളരെയധികം ജോലികള്‍ ചെയ്തു. വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സുവിശേഷത്തെ അമേരിക്കയില്‍ നാം വ്യാപിപ്പിക്കുകയാണെങ്കില്‍ ധാരാളം മതപ്രചാരകര്‍ ഉയര്‍ന്നു വരുകയും ഈ മനോഹര സുവിശേഷത്തെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ ലോകത്തിലെല്ലായിടത്തും പോവുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ പൌലൊസ് റോമിലേക്ക് പോകുവാന്‍ തീരുമാനിച്ചു.
 
 
പൗലൊസ് പറയുന്ന ആത്മീയ വരം
 
പതിനൊന്നാം വാക്യത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മീക വരം വല്ലതും നിങ്ങള്‍ക്കു നല്കേണ്ടതിന് ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ചിക്കുന്നു."
ജനത്തിന്‍റെ സ്ഥീരീകരണത്തിനായി ചില ആത്മീക വരങ്ങള്‍ നല്കുക എന്നതുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് എന്താണ് അര്‍ത്ഥമാക്കുന്നത്? അദ്ദേഹം പറയുന്ന ആത്മീയ വരമെന്നത് നാം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. പന്ത്രണ്ടാം വാക്യത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "അതായത് നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിനു." തങ്ങളുടെ സ്ഥിരീകരണത്തിനായി ആളുകള്‍ക്ക് ചില ആത്മീയ വരം നല്കുന്നതിനും പൗലൊസിനും അവര്‍ക്കുമുള്ള ഒരേ വിശ്വാസത്തിനായി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ആളുകള്‍ വിശ്രമിക്കുവാനും, ആശ്വസിക്കുവാനും, അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാനും അതേ തരത്തിലുള്ള വിശ്വാസവുമായി കൂട്ടായ്മ ആചരിക്കുവാനും ആണ് പൌലൊസ് ആഗ്രഹിച്ചിരുന്നത് എന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു.
പരസ്പര വിശ്വാസത്താല്‍ അവരോടുകൂടെ ആശ്വാസം ലഭിക്കേണ്ടതിനു താന്‍ ആഗ്രഹിക്കുന്നുവെന്ന് അപ്പൊസ്തലനായ പൌലോസ് പറയുന്നത് റോമാ സഭയില്‍ ഒരിക്കല്‍ കൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുവാനുള്ള തന്‍റെ ആഗ്രഹത്തെ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ സഭാംഗങ്ങളെല്ലാവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുകയും അതില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, എന്നാല്‍ കാലത്തിന്‍റെ മാറ്റത്തില്‍ സത്യ സുവിശേഷത്തില്‍ വിശ്വസിക്കാത്ത ചില നാമധേയ ക്രിസ്ത്യാനികള്‍ ഉണ്ടാവാം. ഇതുപോലെ സുവിശേഷത്തെ ഉന്മേഷദായകമാക്കേണ്ടതിന്‍റെ ആവശ്യം റോമിലെ സഭയില്‍ വേണ്ടി വന്നിരിക്കാം
അതുകൊണ്ട് തന്നിലുള്ള പരസ്പര വിശ്വാസത്താല്‍ താന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടാവാം എന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു. സത്യത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിന്‍ മുമ്പില്‍ നാം ആശ്വാസം സ്വീകരിക്കുകയും അങ്ങനെ നമ്മുടെ ഹൃദയത്തിന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിനായി നന്ദി പറഞ്ഞുകൊണ്ട് സമാധാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ വിശ്രമിക്കുവാനും കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമില്ലാതെ സമാധാനത്തില്‍ വിശ്രമിക്കുവാന്‍ നമുക്ക് കഴിയുകയില്ല.
കൂടാതെ "നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മീകവരം വല്ലതും നിങ്ങള്‍ക്കു നല്‍കേണ്ടതിന്നു" എന്നു എഴുതപ്പെട്ടിരിക്കുന്നു. ഈ ആത്മീകവരമെന്നു പറയുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. ഒരു വ്യക്തി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ അവന് / അവള്‍ക്ക് ദൈവത്തിന്‍റെ കുഞ്ഞായി മാറുവാനും അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാനും കഴിയുകയുള്ളൂ.
എന്നാല്‍, പുകവലിയും മദ്യപാനവും ഉപേക്ഷിച്ചുകൊണ്ടും തെറ്റായ പ്രവൃത്തികള്‍ ചെയ്യാതെയും സദ്ഗുണ സമ്പന്നതയോടും വിശ്വാസത്തോടും ജീവിക്കുന്ന ജനങ്ങള്‍ അവര്‍ എങ്ങനെയെങ്കിലും യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയാതിരിക്കുന്നുവെങ്കില്‍ അവര്‍ക്ക് എന്താണ് ഉപയോഗമുള്ളത്? ദൈവത്തിന്‍റെ നീതിയില്ലാതെ അവരുടെ പ്രവൃത്തികള്‍ക്ക് ഒന്നും ചെയ്യുവാനാകില്ല. ദൈവത്തിന്‍റെ നീതി മനുഷ്യരുടേതിനെക്കാള്‍ ഏറ്റവും മഹത്തരമായതാണ്. ആളുകളെ സഭയിലേക്ക് കൊണ്ടു വരുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ തങ്ങളുടെ പാപങ്ങള്‍ മോചിച്ചു കിട്ടുന്നതിനും സ്വര്‍ഗ്ഗത്തിലെ ആത്മീയ അനുഗ്രഹധാരണത്താല്‍ ദൈവമക്കളായി മാറേണ്ടതിനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവരുടെ ഇടയില്‍ പ്രസംഗിക്കുന്നതിലാണ് വളരെ പ്രാധാന്യമുള്ളത്.
തന്‍റെ സ്വന്തം വിശ്വാസത്തിലൂടെ ധൈര്യപ്പെടാന്‍ റോമിലുള്ള വിശുദ്ധന്മാരോട് അപ്പൊസ്തലനായ പൗലോസ് ആവശ്യപ്പെടുന്നു. അതുകൊണ്ട് അദ്ദേഹം "അതായതു നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടു കൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിനു" എന്നു പറയുന്നു. അതിനാല്‍ അവര്‍ക്ക് വിശ്വാസമുണ്ടാക്കുന്നതിനായി സഭയുടെ എല്ലാ ആരാധനകളിലും അപ്പൊസ്തലനായ പൌലൊസിന് സത്യസുവിശേഷം പ്രസംഗിക്കേണ്ടതായുണ്ട്. അങ്ങനെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള തന്‍റെ സ്വന്തം വിശ്വാസത്താല്‍ അവര്‍ക്ക് സ്ഥിരീകരണത്തിനു കഴിയും. അദ്ദേഹത്തിന് റോമിലെ സഭയിലെ വിശ്വാസികള്‍ക്കിടയില്‍ വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുകയും അത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇന്നത്തെ ലോകത്തില്‍ മറ്റുള്ള സുവിശേഷകന്മാരുടെ ഇടയില്‍ നിന്നും അപ്പൊസ്തലനായ പൗലൊസിനെ വ്യത്യസ്തനാക്കുന്നത് ഇതാണ്. റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ അപ്പൊസ്തലനായ പൗലൊസ് ആളുകളെ ചില ആത്മീക വരങ്ങളാല്‍ സ്ഥിരീകരിക്കുന്നതിനും ആളുകള്‍ക്കും തനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ ആശ്വാസം ലഭിക്കുന്നതിന് ആഗ്രഹിക്കുന്നു. ഇതാണ് അപ്പൊസ്തലനായ പൌലൊസില്‍ നിന്ന് ഇന്നത്തെ എല്ലാ പ്രസംഗകരും പഠിക്കേണ്ട കാര്യം. കള്ള സഹോദരങ്ങളില്‍ നിന്നും നല്ല സഹോദരങ്ങളെ വിവേചിച്ചു കാണാന്‍ സാധിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അപ്പൊസ്തലനായ പൌലൊസ് പ്രസംഗിക്കാറുണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് ഒരു കൂട്ടം പുതിയ പങ്കാളികളെ സഭയില്‍ ലഭിച്ചാല്‍ ആറുമാസ കാലം ഉപദേശങ്ങള്‍ പഠിപ്പിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ അവസാനം അവര്‍ക്ക് സ്നാനം നല്‍കുകയും ചെയ്യും. അതാണ് കാര്യം. യേശു നിറവേറ്റിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അവര്‍ക്ക് അറിയാമോ ഇല്ലയോ എന്ന് വിലമതിക്കാതെ അവര്‍ സ്നാനപ്പെടുന്നു. മറ്റൊരു വിധത്തില്‍, പറയുകയാണെങ്കില്‍ ആളുകള്‍ സഭയിലെ അംഗങ്ങളായിരുന്നിട്ടു പോലും ദൈവത്തിന്‍റെ നീതി ലഭിച്ച ദൈവത്തിന്‍റെ മക്കളാകുവാന്‍ അവര്‍ക്കു കഴിയുന്നില്ല. സഭയിലെ മൂപ്പന്മാര്‍ അവരുടെ പുതിയ വിശ്വാസികളോട് ഇന്ന് ചെയ്യുവാന്‍ പറയുന്ന ഒരേയൊരു കാര്യം പത്തുകല്പനകളും അപ്പൊസ്തലിക വിശ്വാസപ്രമാണവും ഓര്‍മ്മിക്കുവാനാണ് ഈ ഓര്‍മ്മ പരീക്ഷയില്‍ ഈ പുതിയ വിശ്വാസികള്‍ വിജയിക്കുകയാണെങ്കില്‍, "നിങ്ങള്‍ മദ്യപാനം നിറുത്തുവാന്‍ പോകുന്നോ? പുകവലി ഉപേക്ഷിക്കുമോ? എല്ലാ മാസവും നിങ്ങള്‍ നിങ്ങളുടെ ദശാംശം കൃത്യമായി നല്‍കുമോ? നിങ്ങള്‍ ഒരു നല്ല ജീവിതം നയിക്കുമോ?" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായി.
യൂറോപ്പിലേയും ഏഷ്യയിലേയും ലോകത്തിലെല്ലായിടത്തുമുള്ള സഭകള്‍ ദൈവത്തിന്‍റെ നീതിയില്‍ നിന്നും അകലുവാനുള്ള കാരണം അവര്‍ മനുഷ്യ നീതിക്ക് ശേഷം മാത്രം ദൈവ നീതി നേടുവാനായി പ്രയത്നിക്കുന്നു എന്നതാണ്. ഇന്നത്തെ കാലത്ത് `ഏഷ്യയുടെ ജറുസലേം` എന്നു വിളിക്കുന്ന കൊറിയയില്‍ പോലും ക്രിസ്ത്യാനികള്‍ കുറഞ്ഞു വരുന്നു. ഇപ്പോള്‍, ആരാധനാ മഹോത്സവമോ പോപ് സംഗീതമോ പോലുള്ള പ്രത്യേക സംഭവങ്ങള്‍ സഭയ്ക്കുള്ളില്‍ നടത്തിയില്ലായെങ്കില്‍ ആളുകള്‍ പള്ളിയില്‍ വരാനാഗ്രഹിക്കാത്ത സമയം വന്നു കഴിഞ്ഞു. ആളുകള്‍ വന്നാല്‍, `പുകവലിക്കരുത്, നന്മ നിറഞ്ഞ ഒരു ജീവിതം നയിക്കണം, പരിശുദ്ധ ഞായറാഴ്ചകള്‍ കാത്തു സൂക്ഷിക്കുകയും ധാരാളം സേവന പ്രവൃത്തികള്‍ ചെയ്യുകയും വേണം` തുടങ്ങിയ ദൈവ നീതി ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യുവാക്കളോട് സാധാരണ ആരാധനയിലൂടെ വ്യക്തമാക്കുന്നു.
മനുഷ്യന്‍ പാപത്തിലേക്ക് പെട്ടെന്ന് വീഴുന്നവനും പാപത്തെ ഉപേക്ഷിക്കാനാകാത്ത ലോലഹൃദയനുമാകയാല്‍ അവന്/ അവള്‍ക്ക് കര്‍ത്താവില്‍ ആശ്രയിക്കേണ്ടതായുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ സഭയിലേക്ക് ആളുകള്‍ വരുമ്പോള്‍ അവര്‍ നീതി നേടാന്‍ കഴിയത്തക്കവിധം നാം അവര്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പറഞ്ഞുകൊടുക്കണം. ഇപ്പോഴും നമ്മള്‍ മതിയായവരല്ലാതിരുന്നിട്ടും നീയും ഞാനും പാപമുക്തനാക്കപ്പെടേണ്ടതാണെന്നു പറയുന്ന ദൈവത്തിന്‍റെ നീതി നാം അവര്‍ക്ക് പകര്‍ന്ന് നല്‍കണം.
ഇത് മനസ്സില്‍ സൂക്ഷിക്കുമെന്ന് ഉറപ്പിക്കുക. ദൈവ നീതിയിലുള്ള വിശ്വാസത്താല്‍ ഒരു വ്യക്തി പാപമുക്തനായാലേ ദൈവഹിതപ്രകാരം അവന്/അവള്‍ക്ക് ജീവിക്കുവാന്‍ കഴിയുകയുള്ളൂ. ഒരുവ്യക്തിക്ക് ഒരിക്കല്‍ തന്‍റെ സ്വന്തം പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സുവിശേഷം പ്രസംഗിക്കാം. നമ്മുടെ സ്വന്തം പാപങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെയത്ര പ്രധാനമല്ല മറ്റുള്ളവരിലേക്ക് സുവിശേഷം വ്യാപിപ്പിക്കുക എന്ന നമ്മുടെ ജോലി. ഒരു വ്യക്തി തന്‍റെ സ്വന്തം പാപ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ അവന്/അവള്‍ക്ക് സത്യസുവിശേഷം മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാന്‍ കഴിയുകയില്ല.
അപ്പൊസ്തലനായ പൌലൊസ് സത്യമായും ചില ആത്മീയ വരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കിയെന്ന് പറയപ്പെടുന്നു. പൌലൊസ് പറഞ്ഞ വരം, വര്‍ത്തമാന ക്രിസ്ത്യാനിത്വത്തിലെ പെന്തക്കൊസ്ത് പ്രസ്ഥാനം പറയുന്ന അന്യഭാഷയോ, സൗഖ്യമാക്കുന്ന വരമോ അല്ല. മിക്ക ക്രിസ്ത്യാനികളും ദര്‍ശനം കാണുക, പ്രവചിക്കുക, അന്യഭാഷയില്‍ സംസാരിക്കുക, രോഗങ്ങള്‍ സൗഖ്യമാക്കുക തുടങ്ങിയ വിചിത്രമായ പ്രതിഭാസങ്ങളെ വരങ്ങളായി കരുതുന്നു.
എന്നാല്‍ ഇവയൊന്നും തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആത്മീയ വരങ്ങളല്ല. പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോള്‍ ദര്‍ശനം കാണുക എന്നത് തീര്‍ച്ചയായും ഒരു ആത്മീയ വരമല്ല. നിലവിളച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയോ, ഗുഹയ്ക്കുളളില്‍ കഴിയുന്ന ഒരു വ്യക്തിയോ, ഒരു വിചിത്ര ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ, മൂന്ന് ദിവസത്തേക്ക് ഉറങ്ങാന്‍ കഴിയാത്തവരായി മാറുന്നത് ദൈവത്തിന്‍റെ വരമല്ല. തനിക്ക് അന്യഭാഷയില്‍ സംസാരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ്, കുഴഞ്ഞ നാവോടു കൂടി ലാ - ലാ -ലാ- ലാ എന്ന് വ്യക്തമല്ലാത്ത വിചിത്ര വാക്കുകള്‍ പറഞ്ഞുകഴിഞ്ഞ് ഒരാള്‍ തറയിലേക്ക് അബോധാവസ്ഥയില്‍ വീഴുന്ന കാഴ്ച, അയാളില്‍ പരിശുദ്ധാത്മാവു നിറയുന്ന കാഴ്ചയല്ല. അതിനു പകരം, ഒരു മാനസിക കേന്ദ്രത്തില്‍ ഒരു മാനസിക രോഗി അതിയായി ക്ഷോഭിക്കുന്നത് പോലെയാണിത്. എന്നാല്‍, തങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അന്യഭാഷകളില്‍ സംസാരിപ്പിക്കുവാനും പരിശുദ്ധാത്മാവു സ്വീകരിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുമെന്ന് അവകാശപ്പെടുന്ന `ആത്മീയ സിദ്ധിയുളള നവോത്ഥാനാക്കാര്‍` ഇന്നുണ്ട്. അവര്‍ വളരെ തെറ്റായ കാര്യം ചെയ്യുന്നവരും അവര്‍ പിന്തുടരുന്ന വിശ്വാസം തീര്‍ച്ചയായും ശരിയല്ലാത്തതും ആണ്.
നാം വിശ്വാസപൂര്‍വ്വം ദൈവത്തിന്‍റെ ആത്മീയ പ്രവൃത്തികള്‍ ചെയ്യുകയും കര്‍ത്താവിനെ പിന്തുടരുകയും ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ജീവജലം നമ്മുടെ ഹൃദയത്തില്‍ നിന്നും ഒഴുകിയിറങ്ങുന്നു. വികാരപരമായ പ്രവൃത്തികള്‍ നാം കുറയ്ക്കുകയും പകരം ആത്മീയ പ്രവൃത്തികള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിലെ പരിശുദ്ധാത്മാവിന്‍റെ ജലം നിറഞ്ഞു കവിയും. 
ക്രിസ്ത്യാനികള്‍ക്ക് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താല്‍ പാപമോചനം എന്ന ആത്മീയവരം നേടാന്‍ കഴിയും. ഇന്നത്തെ സഭകളുടെ അധികാര പീഠങ്ങളിലൂടെ അസംഖ്യം ക്രിസ്ത്യാനികള്‍ നരകത്തിലേക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇന്നത്തെ സഭകള്‍ ദൈവത്തിന്‍റെ നീതിയെക്കുറിച്ച് പ്രസംഗിക്കുന്നതിന് പകരം മനുഷ്യനീതി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇത് വെളിവാക്കുന്നത്. 
സഭയില്‍ പ്രവേശിച്ചതിന് ശേഷം ധാരാളം മനുഷ്യനീതി ഒരു സഹോദരന് കുന്നുകൂടിയെങ്കില്‍ പോലും, അത്തരം പ്രവൃത്തികളാല്‍ അയാള്‍ക്ക് ആത്മീയവരം സ്വീകരിക്കുവാന്‍ കഴിഞ്ഞു എന്ന് അര്‍ത്ഥമാക്കുന്നില്ല. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താല്‍ നാം നമ്മുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ നീതീ കാത്തു സൂക്ഷിക്കണം. എന്നാല്‍ നമുക്ക് ആത്മീയവരം നേടാന്‍ കഴിയും. 
13 മുതല്‍ 17 വരെയുളള വാക്യങ്ങള്‍ നമുക്കു വായിക്കാം "എന്നാല്‍ സഹോദരന്മാരെ, എനിക്ക് ശേഷം ജാതികളില്‍ എന്നപ്പോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിനു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇത് വരെ മുടക്കം വന്നു എന്ന് നിങ്ങള്‍ അറിയാതിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യവനന്‍മാര്‍ക്കും ബര്‍ബരന്‍മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞന്‍ കടക്കാരന്‍ ആകുന്നു. അങ്ങനെ റോമയിലുളള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാലാവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ. അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" എന്നു എഴുതിയിരിക്കുന്നുവല്ലോ."
അപ്പൊസ്തലനായ പൌലൊസ് റോമിലേക്കു പോകുവാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെയായാലും അത് തടയപ്പെട്ടതുകൊണ്ടു തന്നെ അദ്ദേഹത്തിനു അതിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്‍റെ ദൈവ വേലയുടെ വാതില്‍ തുറക്കുവാനായി അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അതുപോലെ, സാഹിത്യസേവനത്തിലൂടെ ലോകവ്യാപകമായി സുവിശേഷം പ്രസംഗിക്കുമ്പോള്‍, നാം ഇതേ തരത്തിലുളള പ്രാര്‍ത്ഥനകള്‍ തന്നെ നടത്തണം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ ദൈവത്തിന്‍റെ ഹൃദയം ചലിക്കുകയുളളൂ. എങ്കില്‍ മാത്രമേ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ലോകവ്യാപകമായി പ്രചരിപ്പിക്കാന്‍ കഴിയത്തക്കവിധം ദൈവം നമുക്കായി വാതിലും വഴിയും തുറക്കുകയുളളൂ.
 
 
എല്ലാ ജനങ്ങള്‍ക്കും കടക്കാരനായ പൌലൊസ്
 
ആര്‍ക്കൊക്കെയാണ് താന്‍ കടക്കാരനായിരിക്കുന്നുവെന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നത്, പതിന്നാലാം വാക്യത്തിലും പതിനഞ്ചാം വാക്യത്തിലും എന്തു തരത്തിലുളള കടത്തെയാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്? യവനന്മാര്‍ക്കും ബര്‍ബരമാര്‍ക്കും കടപ്പെട്ടിരിക്കുന്നവനായി മാറിയവനാണ് താനെന്നും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കാമെന്ന് താന്‍ അവര്‍ക്ക് വാഗ്ദാനം നല്‍കിയെന്നും അദ്ദേഹം പറയുന്നു. ബുദ്ധിമാന്മാര്‍ക്കും ബുദ്ധിഹീനര്‍ക്കും താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട്, തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ റോമിലെ ഈ ആളുകളുടെ ഇടയില്‍ ദൈവ വചനം പ്രസംഗിക്കുവാന്‍ ആദ്ദേഹം ആഗ്രഹിക്കുന്നു.
അതുകൊണ്ട് സഭയ്ക്കുവേണ്ടി എഴുതുന്ന അപ്പൊസ്തലനായ പൌലൊസിന്‍റെ ഉദ്ദേശ്യമെന്ന് പറയുന്നത് സത്യ സുവിശേഷം പഠിപ്പിക്കുക എന്നതായിരുന്നു. റോമിലെ സഭയ്ക്കുളളിലെ ആളുകളുടെ ഹൃദയങ്ങളില്‍ പോലും വിശ്വാസത്താല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഉറച്ചുനില്‍ക്കുന്നില്ല എന്ന് അദ്ദേഹം കണ്ടെത്തുകയും അങ്ങനെ ആത്മീയവരമെന്നപോലെ സുവിശേഷത്തെ പരാമര്‍ശിക്കുകയും ചെയ്യുന്നു. അതിനാല്‍ ലോകത്തിലെ ജനങ്ങള്‍ക്കും ഇതിനോടകം തന്നെ സഭയിലുളളവര്‍ക്കുപോലും അദ്ദേഹം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നു. താന്‍ ബുദ്ധിമാന്മാര്‍ക്കും ബുദ്ധിഹീനര്‍ക്കും യവനന്‍മാര്‍ക്കും ബര്‍ബരന്‍മാര്‍ക്കും കടക്കാരനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 
എന്തു തരത്തിലുളള കടമാണ് പൌലൊസിന് ഉണ്ടായിരുന്നത്? ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുക എന്ന കടമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും താന്‍ കടക്കാരനായിരിക്കുന്നത് തന്‍റെ പ്രസംഗത്തിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ഇതുപോലെ, ഇപ്പോള്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമുളള ജനങ്ങള്‍ സുവിശേഷ വര്‍ദ്ധനവിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വീട്ടേണ്ടതായുളള കടമെന്ന് പറയുന്നത് സുവിശേഷ ജോലി വ്യാപിപ്പിക്കുക എന്നുളളതാണ്. ഇക്കാലത്ത് നാം ലോകം മുഴുവനും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യാപിപ്പിക്കേണ്ടതിനുളള കാരണം ഇതാണ്. 
ക്രൂശിലെ രക്തം മാത്രമാണ് എല്ലാ രക്ഷയുമെന്ന് ആളുകള്‍ തെറ്റായ രീതിയില്‍ ചിന്തിക്കുന്നു. എന്നാല്‍ അപ്പൊസ്തലനായ പൌലൊസ് കൂടി തെളിവു നല്‍കുന്ന വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് സ്വര്‍ഗ്ഗീയ സുവിശേഷമായ വേദപുസ്തകം സാക്ഷ്യം നല്‍കുന്നത്. അതിനാല്‍ റോമര്‍ ആറാം അദ്ധ്യായത്തില്‍, യേശുക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റ താന്‍ അവന്‍റെ മരണത്തിലും സ്നാനമേറ്റിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു എന്തുകൊണ്ടെന്നാല്‍ ക്രൂശിലെ രക്തത്തെ മാത്രം വിശ്വസിച്ച നാമധേയ ക്രിസ്ത്യാനികളും റോമിലെ സഭയിലുണ്ടായിരുന്നു. മറച്ചു വയ്ക്കപ്പെട്ട രഹസ്യമായ യേശു സ്വീകരിച്ച സ്നാനത്തെക്കുറിച്ച് അവരുടെ ഇടയില്‍ പ്രസംഗിക്കുവാന്‍ പൗലൊസ് ആഗ്രഹിച്ചു. ഇതുപോലെതന്നെ, വളരെക്കാലം സഭയ്ക്കുളളിലായിരുന്നിട്ടും അത് കേള്‍ക്കാന്‍ കഴിയാതിരുന്നവരോടും നാം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കണം. 
ക്രിസ്ത്യാനികള്‍ക്ക് പാപം കൈമുതലായി ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കപ്പെടുന്നു. എന്നാല്‍ അവര്‍ ഈ ചോദ്യത്തെ ഉപയോഗമില്ലാത്തതായി കണക്കാക്കുകയും അവരുടെ വ്യക്തിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ ചോദ്യത്തിന് സത്യത്തില്‍ ഒരു വലിയ പ്രാധാന്യവും ബൃഹത്തായ മൂല്യവും ഉണ്ട്. തങ്ങളുടെ പാപങ്ങള്‍ കാരണം മനുഷ്യര്‍ നരകത്തിലേക്ക് പോകുവാന്‍ വിധിക്കപ്പെടുകയാണെങ്കില്‍, ഇത്തരത്തിലുളള ഒരു ചോദ്യം ചോദിക്കുവാനും അതിന് ഒരു പരിഹാരം നല്‍കുവാനും അവിടെ ആരാണുളളത്? വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വീണ്ടും ജനിച്ച് ഹൃദയത്തില്‍ പാപമില്ലാത്ത ഒരുവന്/ഒരുവള്‍ക്ക് മാത്രമേ ഇത്തരമൊരു ചോദ്യം ചോദിക്കുവാനും അതിന് പരിഹാരം നല്‍കുവാനും കഴിയുകയുളളൂ. സുവിശേഷ പ്രസംഗത്താല്‍, അതായത് പാപികള്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ലാത്ത വെളളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സുവിശേഷത്താല്‍, വീണ്ടും ജനിച്ച വിശുദ്ധന്മാര്‍ക്കു മാത്രമേ പാപികളെ വീണ്ടും ജനിപ്പിക്കാന്‍ കഴിയുകയുളളൂ.
യേശുവില്‍ വിശ്വസിക്കുന്ന, എന്നാല്‍ വെളളത്താലും പരിശുദ്ധത്മാവിനാലും വീണ്ടും ജനിക്കാത്ത ഒരു സഹോദരന് പോലും സ്വര്‍ഗ്ഗരാജ്യം കാണുവാനോ അവിടെ പ്രവേശിക്കുവാനോ കഴിയില്ല. അതിനാല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുക വഴി നമ്മെ പാപമോചനം സ്വീകരിക്കുവാന്‍ അനുവദിച്ച ആളുകളെ കണ്ടുമുട്ടുമ്പോള്‍ നാം അവര്‍ക്ക് നന്ദിയുളളവരായിരിക്കണം. അപ്പോള്‍ നിങ്ങള്‍ വലിയൊരു അനുഗ്രഹം പ്രാപിക്കും. 
 
 
പൌലൊസിന് ലജ്ജയില്ലാത്ത സുവിശേഷം
 
അപ്പൊസ്തലനായ പൌലൊസ് ലജ്ജിക്കാനിടവന്നിട്ടില്ലാത്ത ഏതു സുവിശേഷത്തെക്കുറിച്ചാണ് 16-മത് വാക്യത്തില്‍ പറയുന്നത്? അതു വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി രക്ഷയ്ക്കുളള ദൈവത്തിന്‍റെ ശക്തിയാണ് ഈ സുവിശേഷം. പൌലൊസ് ഇതിനെ "എന്‍റെ സുവിശേഷം" (റോമര്‍2:16, 16:25) എന്ന് വിളിക്കുകയും അതില്‍ ലജ്ജിക്കുന്നതിനു പകരം അത് മഹത്തരമാണെന്നും അഭിമാനകരമാണെന്നും കരുതുകയും ചെയ്യുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അദ്ദേഹത്തിന് ലജ്ജയില്ലാതിരിക്കുന്നതിന്‍റെ കാരണം ഈ സുവിശേഷം ആളുകളെ പൂര്‍ണമായും പാപമുക്തരാക്കുകയും ദൈവത്തില്‍നിന്ന് എല്ലാ മനുഷ്യവര്‍ഗ്ഗത്തെയും വേര്‍തിരിക്കുന്ന പാപമെന്ന തടസ്സത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.
ക്രൂശിലെ രക്തത്തിന്‍റെ സുവിശേഷത്തില്‍ മാത്രം ആളുകള്‍ വിശ്വസിക്കുന്നുവെങ്കില്‍ പാപത്തിന്‍റെ കഴുകല്‍ സാധ്യമാണോ? ഇത്തരത്തിലുളള വിശ്വാസത്തില്‍ ഇപ്പോള്‍വരെ ചെയ്ത പാപങ്ങള്‍ കഴുകിക്കളയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമാണ്. എന്നാല്‍ നമ്മുടെ ഭാവിയിലെ പാപങ്ങള്‍ ശുദ്ധീകരിക്കുവാന്‍ അസാധ്യമാണ്. അതുകൊണ്ട് ഇത്തരം വിശ്വാസമുളള ആളുകള്‍ പ്രാര്‍ത്ഥനയാലും എല്ലാ ദിവസവുമുളള പശ്ചാത്താപത്താലും അവരുടെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ ശ്രമിക്കുന്നു. തങ്ങളുടെ ഹൃദയങ്ങള്‍ പാപംകൊണ്ടു മാത്രം നിറഞ്ഞിരുന്നുവെന്നും ഒഴിവാക്കാനാവാത്ത പാപികളായിരുന്നു തങ്ങള്‍ എന്നും അവര്‍ ഏറ്റുപറയുന്നു. പാപം കൈമുതലായുളള ഈ ക്രിസ്തീയ പാപികള്‍ക്ക് ആത്മാര്‍ത്ഥമായി സുവിശേഷം മറ്റുളളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അവരുടെ കൈയിലുള്ള `സുവിശേഷം` അവര്‍ക്ക് ഒട്ടും `നല്ല വാര്‍ത്ത`യല്ല.
ഗ്രീക്കില്‍ `യുവാഗ്ഗിലിയോന്‍` എന്ന പദമാണ് സുവിശേഷം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ സകല പാപങ്ങളെയും വീശിയടിച്ചുമാറ്റാന്‍ കഴിവുളള സുവിശേഷം. സത്യ സുവിശേഷം ഒരു സ്ഫോടക വസ്തുപോലെയാണ്. ഈ സത്യ സുവിശേഷമാണ് ലോകത്തിലെ സകല പാപങ്ങളെയും നീക്കുന്നത്. അതുകൊണ്ട് പാപത്തെ മാറ്റാന്‍ കഴിവുളള, വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന പൌലൊസിനെപ്പോലൊരു വ്യക്തിക്ക് അതില്‍ ലജ്ജയുണ്ടാവുകയില്ല. ഇന്നത്തെക്കാലത്ത് സുവിശേഷം പ്രസംഗിക്കുന്നത് ക്രിസ്ത്യാനികള്‍ പോലും ലജ്ജാകരമായി കണക്കാക്കുന്നു. എന്നിരുന്നാലും ദൈവത്തിന്‍റെ നീതി കൈമുതലായുളള ആളുകള്‍ സുവിശേഷം പ്രസംഗിക്കുമ്പോള്‍ അന്തസ്സോടും ആത്മസന്തോഷത്തോടും കൂടെ തല ഉയര്‍ത്തി നില്‍ക്കുന്നു.
സുവിശേഷം പ്രസംഗിക്കുമ്പോള്‍ അപ്പൊസ്തലനായ പൌലൊസിന് ലജ്ജയുടെ ഒരു കണികപോലുമുണ്ടായിരുന്നില്ല. അദ്ദേഹം പ്രസംഗിച്ച സുവിശേഷം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമായിരുന്നത് കൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. എന്തെന്നാല്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ മനോഹര സുവിശേഷമാണ് രക്ഷയ്ക്കുളള ദൈവത്തിന്‍റെ ശക്തി.
ആര് അവരില്‍ ദൈവവചനം പ്രസംഗിച്ചാലും അതില്‍ വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ പാപങ്ങള്‍ മോചിച്ചു കിട്ടാനനുവദിക്കുന്ന ശക്തിയുളള സുവിശേഷമാണ് ഈ സുവിശേഷം. കേള്‍വിക്കാരന്‍ സുവിശേഷത്തെ അവന്‍റെ/അവളുടെ ഹൃദയത്തോടുകൂടി എടുക്കുകയാണെങ്കില്‍ ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവനും കഴുകി മാറ്റപ്പെടുന്നു. എന്നാല്‍, ക്രൂശിലെ രക്തത്തിന്‍റെ മാത്രം സുവിശേഷം ആളുകള്‍ക്ക് പൂര്‍ണ്ണമല്ലാത്ത രക്ഷയെപ്പറ്റി പറയുന്നു, അവരുടെ ജന്മപാപം മാത്രമേ ഇത് മാറ്റുന്നുളളൂവെന്നും അങ്ങനെ കൂടുതലായുളള പാപങ്ങള്‍ നിത്യേനയുളള പശ്ചാത്താപ പ്രാര്‍ത്ഥനയിലൂടെ മാത്രമേ കഴുകിമാറ്റാനാവുകയുളളൂവെന്നും പറയുന്നു. ഇത് കേള്‍വിക്കാരില്‍ പാപത്തോടുളള ഒരു അഭിരുചി നിലനിര്‍ത്തുന്നു.
തന്‍റെ ശക്തി പോരാത്തതുകൊണ്ട് യേശുക്രിസ്തു ഭാഗികമായ ഒരു ഭാഗം പാപം മാത്രമാണോ എടുത്തുമാറ്റിയത്? യേശുവിന് മനുഷ്യരെ നന്നായി അറിയാവുന്നതുകൊണ്ട് തന്നെ ഒരു തരത്തിലുളള പാപത്തെയും അവന്‍ വിട്ടുകളഞ്ഞില്ല. അദ്ദേഹം എല്ലാ പാപത്തെയും വെളളത്തോടും രക്തത്തോടും പരിശുദ്ധാത്മാവിനോടും കൂടെ എടുത്തു മാറ്റി. യേശുവിന്‍റെ സ്നാനത്തെയും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തെയും കുറിച്ച് കേള്‍ക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഈ മനോഹര സുവിശേഷം പാപത്തില്‍ നിന്നും പൂര്‍ണ്ണ രക്ഷ നല്‍കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതിനാല്‍ സുവിശേഷത്തിന് യഹൂദന്‍മാരും യവനന്‍മാരും ഉള്‍പ്പെടെ എല്ലാവരിലും ഒരേ ശക്തിയാണുള്ളത്. ദൈവവചനം പ്രസംഗിക്കപ്പെടുമ്പോള്‍ യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പാപത്തില്‍ നിന്നും ഒരേ രക്ഷയാണ് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അനുവദിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്നുപരിയായി ആരെങ്കിലും എന്തെങ്കിലും പ്രസംഗിക്കുകയാണെങ്കില്‍ അവന്/അവള്‍ക്ക് ദൈവത്തിന്‍റെ അതീവ ക്രോധം സ്വീകരിക്കേണ്ടി വരും. അതുകൊണ്ട് പൌലൊസ് പറയുന്നു, "എന്നാല്‍ ഞങ്ങള്‍ നിങ്ങളോടറിയിച്ചതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍" (ഗലാത്യര്‍ 1:8). മറ്റെല്ലാ സുവിശേഷത്തെക്കാളും സത്യമായ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമായ ഒരേയൊരു സുവിശേഷമേയുളളൂവെന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു.
ഒരാള്‍ ജാതിയാണോ ജൂതനാണോ എന്നും, ഇസ്ലാമിലാണോ, കണ്‍ഫ്യൂഷനിസത്തിലാണോ, ബുദ്ധിസത്തിലാണോ, താവോയിസത്തിലാണോ, സൂര്യദൈവത്തിലാണോ, അതല്ല മറ്റെന്തെങ്കിലുമാണോ വിശ്വസിക്കുന്നതെന്നു പരിഗണിക്കാതെ ഓരോ വ്യക്തിക്കും സുവിശേഷം കേള്‍ക്കാനുളള അവസരമുണ്ട്. കൂടാതെ വെളളത്തിന്‍റെയും പരിശുദ്ധത്മാവിന്‍റെയും ഈ സുവിശേഷം അവരുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടാനുളള ഒരു അവസരവും അവര്‍ക്ക് നല്‍കുന്നു. അതുകൊണ്ട് യേശുക്രിസ്തു ദൈവമാണെന്നും, അവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും, നമ്മെ രക്ഷിക്കാന്‍ മനുഷ്യ രൂപത്തില്‍ അവന്‍ ഈ ലോകത്തില്‍ വന്നുവെന്നും, യോഹന്നാനാല്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും അവന്‍ എടുത്തു മാറ്റിയെന്നും, ക്രൂശില്‍ മരിച്ചുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയുളള ന്യായവിധി അവന്‍ സ്വയം ഏറ്റെടുത്തുവെന്നും നാം പ്രസംഗിക്കണം.
അതിനാല്‍ അപ്പൊസ്തലനായ പൌലൊസിന് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ലജ്ജയേ തോന്നിയില്ല. ക്രൂശിലെ മാത്രം സുവിശേഷം ലജ്ജാകരമായ സുവിശേഷമായിരുന്നാല്‍ പോലും, അഭിമാനത്തോടും അന്തഃസ്സോടും കൂടെ നിറഞ്ഞൊഴുകുന്ന ഗംഭീരവും ശക്തവുമായ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് ലജ്ജാകരമാകാന്‍ കഴിയുകയില്ല. ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും വിശ്വാസത്താല്‍ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണ്ണത ലഭിക്കുകയും സത്യത്തില്‍ അവന്‍/അവള്‍ ദൈവത്തിന്‍റെ പൈതലായി മാറുകയും ചെയ്യും. വെളളത്തിന്‍റെയും ആത്മാവിന്‍റെയും മനോഹര സുവിശേഷത്തിന് ലജ്ജാകരമായ സുവിശേഷമാകാന്‍ ഒരിക്കലും കഴിയില്ല എന്നു ഞാന്‍ വീണ്ടും പറയുന്നു. എന്നാൽ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതാണ് ലജ്ജാകരമായ സുവിശേഷം.
ക്രൂശിലെ രക്തത്തിന്‍റെ മാത്രം സുവിശേഷം പ്രസംഗിക്കേണ്ടി വരുമ്പോള്‍ ക്രിസ്ത്യാനികളേ നിങ്ങള്‍ക്ക് ലജ്ജ തോന്നാറുണ്ടോ? യേശുവിന്‍റെ സ്നാനം അടങ്ങിയിട്ടില്ലാത്ത രക്തത്തിന്‍റെ മാത്രം സുവിശേഷത്തില്‍ വിശ്വസിക്കുകയും അത് പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നും. എന്തെന്നാല്‍ "യേശുവില്‍ വിശ്വസിക്കുക, യേശുവില്‍ വിശ്വസിക്കുക!" എന്ന് തെരുവില്‍ ഉറക്കെ പറയുന്നതിനു മുമ്പു തന്നെ നിങ്ങളുടെ ആവേശങ്ങളെ പൂര്‍ത്തീകരിക്കുവാനായി അന്യഭാഷയില്‍ അമിതാവേശമുള്ള പ്രാര്‍ത്ഥനകള്‍ കഴിക്കുകയോ കര്‍ത്താവിനു വേണ്ടി നിങ്ങള്‍ എല്ലായ്പ്പോഴും നിലവിളിക്കുകയോ ചെയ്യേണ്ടിവരുന്ന അത്തരത്തിലുളള ഉപയോഗശൂന്യമായ സുവിശേഷം പ്രസംഗിക്കുവാന്‍ നിങ്ങള്‍ ലജ്ജിക്കുന്നു.
ഉറച്ച മനസ്സോടെ ഒരാള്‍ക്ക് ചെയ്യുവാന്‍ കഴിയാത്തതും നിറഞ്ഞു കവിയുന്ന ആവേശത്താല്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യമാണിത്. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍, സുവിശേഷത്തിന്നായി പുറത്തുളള പ്രദേശങ്ങളില്‍ പോകുമ്പോള്‍ ശല്യമുണ്ടാക്കുന്നതിനും ബഹളത്തോടുകൂടി ശബ്ദമുണ്ടാക്കുന്നതിനും കാരണം ഇതാണ്. മൈക്ക് അവരുടെ വായുടെ അടുത്തെത്തുമ്പോള്‍ അവര്‍ പറയുന്നത് "യേശു സ്വര്‍ഗ്ഗത്തിലേക്കും അവിശ്വാസം നരകത്തിലേക്കും" നയിക്കുന്നുവെന്നാണ്. എന്നാല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ മറ്റുളളവരില്‍ നിന്നും വിപരീതമായി ചായ കുടിക്കുകയും ബൈബിള്‍ തുറന്നുവെച്ചുകൊണ്ട് വളരെ സൗമനസ്യമുളള പരിഷ്ക്കാരത്തോടുകൂടി സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നു.
 
 
ദൈവനീതിയുടെ സുവിശേഷത്തക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത്?
 
ക്രിസ്തുവിന്‍റെ സുവിശേഷം വെളിപ്പെടുത്തുവാനായി 17-മത്തെ വാക്യത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത്? "ദൈവത്തിന്‍റെ നീതി" ദൈവത്തിന്‍റെ സുവിശേഷത്തില്‍ വെളിപ്പെടുന്നുവെന്ന് പറഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ സുവിശേഷം പൂര്‍ണ്ണമായും സത്യസുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തില്‍ ജീവിക്കുന്നതിനും വെളിപ്പെടുന്നുവെന്ന് പറഞ്ഞിരിക്കുന്നു. ക്രൂശിലെ രക്തത്തെ മാത്രം പ്രസംഗിക്കുന്ന സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി ഉള്‍പ്പെടുന്നില്ല. 
സഹോദരന്മാരേ, ഒരാള്‍ തന്‍റെ ജന്മപാപത്തില്‍ നിന്നും മോചനം നേടിയിട്ടുണ്ടെങ്കിലും തന്‍റെ ദൈനംദിന പാപങ്ങള്‍ക്കായി അവന്/അവള്‍ക്ക് പശ്ചാത്തല പ്രാത്ഥന നടത്തേണ്ടതുണ്ടെന്നും ക്രമേണ ഒരു ശുദ്ധനായും ആത്യന്തികമായും ഒരു നീതിയുളള പൂര്‍ണ്ണ മനുഷ്യനായി മാറാന്നെും പറയുന്ന ഇത്തരത്തിലുളള വിശ്വസത്തില്‍ ദൈവനീതി അടങ്ങിയിട്ടുണ്ടോ? ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തിയിട്ടുളള ഒന്നല്ല ഇത്. ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തുന്ന ഒന്ന് പൂര്‍ണ്ണമായ കാര്യങ്ങളെക്കുറിച്ച് പറയുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണ്ണമായ സുവിശേഷമാണ് പറയുന്നത്. 
നിത്യേന പാപം ചെയ്യുന്നത് കൊണ്ട്, ഒരു വര്‍ഷത്തിലോ, മാസത്തിലോ, ഓരോ ദിവസത്തിലോ നിങ്ങളുടെ നഗ്നത മറയ്ക്കുവാനായി അത്തി മരത്തിന്‍റെ ഇലകള്‍കൊണ്ട് പൊതിയുന്നത് പോലെ, ദിവസവും നിങ്ങള്‍ പശ്ചാത്താപ പ്രാര്‍ത്ഥന നടത്തുന്നു. അത്തി മരത്തിന്‍റെ ഇലകള്‍ കൊണ്ട് ഒരു വ്യക്തി തന്‍റെ നഗ്നത മറയ്ക്കുന്നത് പോലെ ദിവസവും പശ്ചാത്താപ പ്രാര്‍ത്ഥന നടത്തുന്നത് അവനെ/ അവളെ വീണ്ടും വീണ്ടും പാപിയാക്കി മാറ്റുന്നു. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന ആളുകളുടെ ആത്മീയ ജീവിതത്തിന്‍റെ അവസ്ഥയുമിതാണ്. ദൈവം അവര്‍ക്ക് സ്വതന്ത്ര്യത്തോടെ നല്‍കുന്ന തുകല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു പകരം അത്തി മരത്തിന്‍റെ ഇലകളുടെ ആവരണത്തില്‍ സന്തോഷം കണ്ടെത്തുന്ന അവര്‍ തികച്ചും വിഡ്ഢികളാണ്. 
യേശുവിന്‍റെ സ്നാനത്തിന്‍റെ ഫലം യേശു ക്രൂശില്‍ ചൊരിഞ്ഞ രക്തമാണ്. എന്നാല്‍ നമ്മുടെ പാപങ്ങളെല്ലാം എടുത്തു മാറ്റാന്‍ യേശുവിന് കഴിഞ്ഞ ക്രൂശിലെ രക്ത ച്ചൊരിച്ചിലല്ല ഇത്. അവന്‍ സ്നാനപ്പെട്ട സമയത്താണ് നമ്മുടെ പാപങ്ങളെല്ലാം എടുത്തു മാറ്റിയത്. അതുകഴിഞ്ഞ് ലോകത്തിലെ സകല പാപങ്ങളും സഹിച്ചുകൊണ്ട് ക്രൂശിലേക്ക് വരികയും ലോകത്തിന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി മരിക്കുകയും ചെയ്തു. അതുകൊണ്ട് യേശു സ്വീകരിച്ച സ്നാനത്തിന്‍റെ ഫലം എന്ന് പറയുന്നത് ക്രൂശാണ്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശു എടുത്തു മാറ്റിയതു മുതല്‍ ക്രൂശിലെ രക്തചൊരിച്ചില്‍, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി അദ്ദേഹം ചെയ്ത അവസാന പ്രവൃത്തിയായി മാറി. സ്നാനപ്പെട്ടു എന്നത് കൊണ്ടു തന്നെ നമ്മുടെ പാപങ്ങളുടെ മേലുളള എല്ലാ ശാപങ്ങളും യേശു ക്രൂശില്‍ സ്വീകരിച്ചു.
അപ്പോള്‍ എങ്ങനെ നാം ദൈവത്തിന്‍റെ നീതി നേടും? വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയുന്നതിലൂടെയും അതില്‍ വിശ്വസിക്കുന്നതിലൂടെയും അത് നമുക്ക് നേടാനാകും. "അപ്പോള്‍ നിങ്ങള്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ആളാണോ?" എന്ന് നിങ്ങള്‍ എന്നോടു ചോദിക്കും. ഈ ചോദ്യത്തിന് "അതെ" എന്ന് വളരെപ്പെട്ടെന്നും വ്യക്തമായും ഉത്തരം നല്‍കുവാന്‍ എനിക്ക് കഴിയും. ദൈവത്തിന്‍റെ നീതി നേടാനുളള ഒരേ ഒരു രഹസ്യം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സത്യവും അതു കൊണ്ട് തന്നെ അത് ദൈവത്തിന്‍റെ സ്നേഹവും നീതിയും വെളിപ്പെടുത്തുന്നു എന്നതാണ് ഇതിന് കാരണം. ദൈവമക്കളായി മാറാനുളള വഴിയായും, പരിശുദ്ധാത്മാവ് സ്വീകരിക്കുന്നതിലൂടെ ഒരുവന് കിട്ടുന്ന നിത്യജീവനാകുന്ന അനുഗ്രഹമായും, ഭൂമിയിലെ ആത്മീകവും ഭൗതീകവുമായ അനുഗ്രഹമായും ദൈവം മനുഷ്യവര്‍ഗ്ഗത്തിന് സൗജന്യമായി നല്‍കിയ പാപമോചനം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അടങ്ങിയിരിക്കുന്നതുകൊണ്ടു കൂടിയാണിത്. 
പ്രസംഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി പൂര്‍ണ്ണമായും വെളിപ്പെട്ടിരിക്കുന്നുവെന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ നീതി അറിയാതെ മനുഷ്യനീതി വയ്ക്കുന്നത് ദൈവത്തിനു മുമ്പില്‍ പാപം ചെയ്യുന്നതിന് തുല്യമാണ്. കൂടുതലായി പറയുകയാണെങ്കില്‍ ദൈവത്തിന്‍റെ നീതി അടങ്ങിയിട്ടില്ലാത്ത, ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന സുവിശേഷം തെറ്റാണ്.
ദൈവം നമുക്ക് നല്കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യ സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതിയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. പഴയ നിയമവും പുതിയ നിയമവും ഒന്നിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചിരിക്കുന്നു. പഴയ നിയമം പുതിയ നിയമത്തിനു വേണ്ടി തയ്യാറെടുക്കുകയും പുതിയ നിയമം, പഴയ നിയമത്തില്‍ അടങ്ങിയിരിക്കുന്ന വാഗ്ദാനങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. തന്‍റെ നീതി പൂര്‍ണ്ണമായും വെളിപ്പെട്ടിരിക്കുന്ന സത്യസുവിശേഷം നമുക്ക് നല്‍കികൊണ്ട് ദൈവം നമ്മെ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. അങ്ങനെ അദ്ദേഹം മനുഷ്യവര്‍ഗ്ഗത്തെ സകല പാപങ്ങളി നിന്നും രക്ഷിച്ചു.
ഇപ്പോള്‍ തന്നെ ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്കു തിരിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് ആളുകളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഒരേയൊരു സുവിശേഷം. സഹോദന്മാരേ, ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്ക് മടങ്ങി വരണം. ദൈവത്തിന്‍റെ നീതി ഉള്‍കൊണ്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ അവര്‍ മടങ്ങി വരേണ്ടതുണ്ട്.
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ഒരേ ഒരു സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നതു കൊണ്ടാണിത്. ദൈവത്തിന്‍റെ നീതി അടങ്ങിയിരിക്കുന്ന സുവിശേഷത്തിനു മാത്രമേ നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാനും, നമ്മെ പാപമുക്തരാക്കുവാനും, ദൈവമക്കളായി മാറ്റുവാനും കഴിയുകയുള്ളൂ. കൂടുതലായി പറയുകയാണെങ്കില്‍ നമ്മുടെ ഹൃദയത്തിനുള്ളിലുള്ള പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ ജനങ്ങളെ സംരക്ഷിക്കുകയും, ഈ പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, നമ്മെ അനുഗ്രഹിക്കുകയും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കുകയും, നിത്യജീവന്‍ നമുക്ക് ദാനമായി നല്‍കുകയും ചെയ്യുന്നു.
ഈ സുവിശേഷത്തെ ശ്രദ്ധിക്കുക പോലും ചെയ്യാത്ത ധാരാളം ആളുകള്‍ ഇപ്പോഴുമുണ്ട് എന്നു കാണുന്നത് വളരെ അപഹസനീയത തന്നെയാണ്. യേശുവിന്‍റെ സ്നാനത്തിലുള്ള വ്യക്തമായ അറിവോടുകൂടി എല്ലാവരും വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യോഹന്നാനാല്‍ യേശുവിനു ലഭിച്ച സ്നാനം അദ്ദേഹം വിനീതനായതുകൊണ്ട് സ്വീകരിച്ച ഒന്നല്ല. ലോകത്തിന്‍റെ സകല പാപങ്ങളും സഹിക്കുവാനാണ് യേശു സ്നാനപ്പെട്ടത്. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും മഹാനായ യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ തലയില്‍ തന്‍റെ കൈ വച്ചു. ഇതുപോലെ പഴയ നിയമത്തില്‍ പാപത്തിനായി അര്‍പ്പിക്കപ്പെട്ട കളങ്കമില്ലാത്ത മൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കാറുണ്ടായിരുന്നു (ലേവ്യപുസ്തകം 16:21). പാപങ്ങളെല്ലാം തന്‍റെ ശരീരത്തിലേക്ക് എടുത്തതിന്‍റെ ഫലമാണ് യേശുവിന്‍റെ കുരിശു മരണം. പാപത്തിനായി അര്‍പ്പിക്കപ്പെട്ട മൃഗം ചൊരിയുന്ന രക്തത്തിനും കൈവയ്പ്പിന് ശേഷമുള്ള അതിന്‍റെ മരണത്തിനും ഇതുമായി സാമ്യമുണ്ട്.
പഴയ നിയമത്തിലും പുതിയ നിയമത്തിലും വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സുവിശേഷം പരാമര്‍ശിച്ചിട്ടുള്ളതുകൊണ്ടു തന്നെ ഈ യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ ഏതൊരു ഭാഗവും വിട്ട് മറ്റു സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തെറ്റായ വിശ്വാസമാണുള്ളത്. ഈ ലോകത്തില്‍ വന്നപ്പോള്‍ യേശു ചെയ്ത ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം യോഹന്നാനാല്‍ സ്നാനപ്പെട്ടു എന്നതാണ്. സ്നാനം ഒരു അടയാളം മാത്രമാണെന്നും തന്‍റെ വിനീത സ്വഭാവത്താലാണ് യേശു സ്നാനപ്പെട്ടത് എന്നും വിശ്വസിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. 
തെറ്റായ വിശ്വസം ഉളള ഒരാള്‍ എന്ത് തരത്തിലുളള വ്യക്തിയാണ്? തീത്തൊസ് 3:10-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; ഇങ്ങനെയുളളവന്‍ വക്രബുദ്ധിയായിപാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ." ഭിന്നത വരുത്തുന്ന മനുഷ്യന്‍ തന്നെത്താന്‍ കുറ്റം വിധിച്ച വ്യക്തിയാണ്. തന്നെത്താന്‍ കുറ്റം വിധിക്കപ്പെട്ട മനുഷ്യന്‍ എന്നു പറഞ്ഞാല്‍ തന്നില്‍ പാപം കൈ മുതലായുണ്ടെന്ന വസ്തുത അംഗീകരിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്യുന്നവന്‍/ചെയ്യുന്നവള്‍ എന്നര്‍ത്ഥം. അതിനാല്‍ "ഞാനൊരു പാപിയാണ്" എന്ന് പറയുന്ന ക്രിസ്ത്യാനി ഭിന്നത വരുത്തിയ ഒരു മനുഷ്യനാണ്, അതായത് തെറ്റായ വിശ്വസമുളളവനാണ്. "സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക."എന്ന് എഴുതപ്പെട്ടിരിക്കുന്നു. 
ഇത്തരത്തിലുളള ഒരു ക്രിസ്ത്യാനി ദുഷിച്ചവനും ധാര്‍മ്മികമായി പുഴുക്കുത്തേറ്റവനുമാകയാല്‍ പാപമില്ലാത്ത ഒരു വിശുദ്ധന്‍ ഇവന്‍റെയരുകില്‍ പോലും പോകരുത്. തന്‍റെ സ്വന്തം വിശ്വാസവും ആത്മീയ ജീവിതവും നശിപ്പിച്ച് കളഞ്ഞ് തന്നെത്താന്‍ വിധിക്കപ്പെടുന്നവനാണവന്‍. അവന്‍/അവള്‍ പാപിയാണെന്ന് പറയുമ്പോഴും ദൈവത്തിന് മുമ്പില്‍ യഥാര്‍ത്ഥ രക്ഷയെ നിരസിച്ച് കൊണ്ട് പാപം ചെയ്തുകൊണ്ടിരിക്കുന്ന, വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താല്‍ പാപമുക്തനാകാന്‍ ആഗ്രഹിക്കാത്തവനാണ് ദൈവത്തിന്‍റെ മുമ്പില്‍ പൊറുക്കാനാവാത്ത തെറ്റു ചെയ്യുന്നത്. ഒരു വ്യക്തി, താന്‍ യേശുവില്‍ വിശ്വസിക്കുന്നുവനാണെങ്കിലും തന്നില്‍ പാപമുണ്ടെന്നും നരകത്തിലേക്ക് നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പാപിയാണെന്നും ചിന്തിക്കുമ്പോള്‍ തന്നെത്താന്‍ വിധിക്കപ്പെടുന്നു.
ചില ക്രിസ്ത്യാനികള്‍ തങ്ങളുടെ കാറുകളുടെ പിറകില്‍ "ഇത് എന്‍റെ തെറ്റാകുന്നു" എന്ന് എഴുതി ഒട്ടിക്കുന്നു. മനുഷ്യന്‍റെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ ഇത് ഒരു തരത്തിലുളള അലിവായി തോന്നും എന്നാല്‍ സത്യത്തില്‍ ഇതിന്‍റെ അര്‍ത്ഥം ഇതുവരെ ഇതെല്ലാം ഒരാളുടെ സ്വന്തം തെറ്റാണെന്ന് ഭിന്നത വരുത്തുന്ന ഒരു മനുഷ്യനായി മാറ്റുന്ന, നരകത്തിലേക്ക് നയിക്കുന്ന ശാപത്തിന് ഇട വരുത്തുന്ന ഇത്തരം കാര്യങ്ങള്‍ ഒരാളുടെ സ്വന്തം തെറ്റുകൊണ്ടാണുണ്ടാകുന്നത് എന്നാണ്. ഒരാള്‍ നന്മയോട് കൂടി ജീവിക്കാന്‍ പോകുന്നു എന്നതിന്‍റെ വിരോധാഭാസമാണ് "ഇത് എന്‍റെ തെറ്റാകുന്നു." എന്ന് പറയുന്നത്. തനിക്ക് നന്മയോടു കൂടി ജീവിക്കാന്‍ കഴിയും എന്ന് ചിന്തിച്ച് കൊണ്ട് ഈ മുദ്രാവാക്യത്തെ പിന്താങ്ങുന്നവരെല്ലാം തന്നെ, അകൃത്യത്തിന്‍റെ വിത്തുകളാണ് മനുഷ്യര്‍ എന്ന് വിവരിക്കുന്ന ദൈവത്തിന്‍റെ വചനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിലുളള മനുഷ്യചിന്തകളെ പിന്തുടരുന്നവര്‍ ആത്യന്തികമായി എല്ലാ തരത്തിലുമുളള ശാപങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരും. 
ഏതെങ്കിലുമൊരു അവസരത്തിനാല്‍ നിങ്ങളിലാരെങ്കിലും തന്നെത്താന്‍ വിധിക്കപ്പെട്ടവരായുണ്ടോ? എങ്കില്‍ നിങ്ങള്‍ പാപ മോചനം നീതീകരണ സിദ്ധാന്തത്തില്‍ പരമര്‍ശിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുന്ന റോമര്‍ മൂന്നാം അദ്ധ്യായത്തെക്കുറിച്ചുളള എന്‍റെ പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം ഒരിക്കല്‍ കൂടി കേള്‍ക്കണം. റോമാ ലേഖനം ഇതിനെക്കുറിച്ച് വളരെ വിശദമായി പറയുന്നു. ചിലപ്പോള്‍ ആളുകള്‍ എന്ത് പറയുമെന്ന് നേരത്തെ തന്നെ അപ്പൊസ്തലനായ പൌലൊസിന് അറിയാമായിരുന്നു. അതുകൊണ്ട് പാപമുക്തരാവുക എന്നു പറഞ്ഞാല്‍ സത്യമായും പാപമില്ലാതാവുകയാണെന്നും പാപിയായ നീതിമാന്‍ എന്ന് വിളിക്കുന്നതല്ലെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞു. കൂടാതെ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് സത്യമെന്നതിന് അദ്ദേഹം വ്യക്തമായ തെളിവു നല്‍കുന്നു. അതുകൊണ്ട് ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരുവന്‍ റോമര്‍ക്ക് എഴുതിയ ലേഖനം വായിക്കുമ്പോള്‍ വിവരമില്ലാത്തവനും മൂകനുമായി മാറുന്നത് സ്വാഭാവികം തന്നെയാണ്.
അപ്പൊസ്തലനായ പൌലൊസ് റോമര്‍ക്ക് എഴുതിയ ലേഖനം വളരെ മഹത്തായ വചനമാണ്. എന്തെന്നാല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സവിശേഷത്തിന് അത് തെളിവു നല്‍കുന്നു. വിശ്വാസത്തില്‍ വരുന്നതിനു മുമ്പേ ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ഒരു പാപിയായിരുന്നാല്‍ പോലും യേശുവില്‍ വിശ്വസിച്ചതിന് ശേഷം അവന്/അവള്‍ക്ക് ഒരു നീതിമാനായി മാറാന്‍ കഴിയും. തന്‍റെ ഹൃദയത്തില്‍ പാപമില്ലാത്ത ഒരുവന് സത്യമായും ഒരു നീതിമാനായ മനുഷ്യനായി മാറാന്‍ കഴിയും. ശരിയായ രീതിയിലുളള വിശ്വസം ഒരുവന് കൈമുതലാകുന്നത് ഇപ്രകാരം ആണ്. 
ഈ നിമിഷത്തില്‍ പോലും ആളുകളുടെ വിശ്വസം പൂര്‍ണ്ണമല്ല എന്നു ഞാന്‍ അറിയുന്നു, വീണ്ടും ജനിച്ച സഭയിലൂടെ വെളളത്തിന്‍റെയും ആത്മാവിന്‍റെയും വചനങ്ങള്‍ക്ക് അവര്‍ ചെവികൊടുക്കുകയാണെങ്കില്‍ അവരുടെ വിശ്വാസം ആത്യന്തികമായി പൂര്‍ണ്ണത പ്രാപിക്കും. ദയവായി ഈ ഉപദേശങ്ങളിലൂടെ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കൂടുതലായി അറിയുകയും സത്യവചനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുക. 
ദൈവം സ്വര്‍ഗ്ഗീയ അനുഗ്രഹം സമൃദ്ധമായി നല്‍കി നമ്മെ അനുഗ്രഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.