• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[1-3] നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും (റോമര്‍ 1:17)

2021.04.15 94
(റോമര്‍ 1:17)
“അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ”.
 
 
നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം
 
എന്തിനാലാണ് നീതിമാന്‍ ജീവിക്കുന്നത്? വിശ്വാസത്താല്‍. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു. സത്യത്തില്‍ “വിശ്വാസം” എന്ന വാക്ക് വളരെ പൊതുവായതാണ്, എന്നാല്‍ ബൈബിളിന്‍റെ വളരെ പ്രാധാന്യമുള്ള കേന്ദ്രമാണ് അത്. നീതിമാന്‍ വിശ്വാസത്താല്‍ മാത്രം ജീവിക്കുന്നു. നീതിമാന്‍ എന്തിനാല്‍ ജീവിക്കുന്നു? നമുക്ക് നമ്മില്‍ ജീവിക്കുന്ന ജഡവും പരിശുദ്ധാത്മാവും ഉണ്ട് എന്നുള്ളതുകൊണ്ടു തന്നെ ഈ ഭാഗത്തില്‍ നിന്നും നാം പ്രകാശിതരാക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നാം ബൈബിളിനെ മനസ്സിലാക്കിയിരിക്കാമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ അറിയാതെ നമ്മുടെ സ്വന്തചിന്തകളാല്‍ വേദപുസ്തകത്തെ വ്യഖ്യാനിക്കാന്‍ നാം ശ്രമിക്കുന്നു. ഒരേ സമയം തന്നെ നമുക്ക് ജഡവും ആത്മാവുമുണ്ട്. അതുകൊണ്ട് നമുക്ക് പാപമോചനം ഉണ്ടെന്നുള്ളതുകൊണ്ടു തന്നെ നീതിമാന്‍മാരായ നാം വിശ്വാസത്താല്‍ ജീവിക്കുമെന്ന് ബൈബിള്‍ പറയുന്നു.
 
 
ജഡത്തിന് നന്‍മ ചെയ്യുവാന്‍ കഴിയുകയില്ല എന്നതാണ് പ്രശ്നം
 
എന്നാല്‍, നമുക്ക് ജഡവും കൂടിയുണ്ട് എന്നതാണ് പ്രശ്നം. അതുകൊണ്ട് പല കാര്യങ്ങളിലും നാം ജഡത്തിനനുസരിച്ച് വിധിക്കുന്നു. ചിലപ്പോള്‍ ജഡത്തിന്‍റെ ഉറച്ചചിന്തകളോടുകൂടി നാം എന്തിനെയെങ്കിലും വിധിക്കുകയും വേര്‍തിരിക്കുകയും ചെയ്യും, അങ്ങനെ വിശ്വാസത്തിന്‍റെ അടുത്ത് വന്നാലും നാം അവന്‍റെ വാക്കുകളില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയില്ല. എങ്ങനെയായാലും നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്ന് ബൈബിള്‍ ലളിതമായി പറയുന്നു. അപ്പോള്‍ എന്താണ് ഇതിന്‍റെ അര്‍ത്ഥം? വിശ്വാസത്താല്‍ ജീവിക്കാത്ത നീതിമാന്‍ എവിടെയാണ്? എന്തുകൊണ്ടാണ് നിങ്ങള്‍ ഈ വാക്യം ഉറപ്പിച്ചു പറയുന്നത്? വേദപുസ്തകത്തിലെ ധാരാളം വാക്യങ്ങളില്‍ വെറും ഒരെണ്ണമല്ലേ ഇത്? എന്നിങ്ങനെ നിങ്ങള്‍ ചിന്തിച്ചേക്കാം.
ഇന്ന് ഈ വാക്യത്തെക്കുറിച്ച് നിങ്ങളോട് പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം. നമ്മുടെ ചിന്തകളില്‍ നമുക്ക് നന്നായി അറിയാമെന്നു നാം കരുതുന്ന ചിലതിനെയൊക്കെ വിവരിക്കാന്‍ ശ്രമിക്കുമ്പോള്‍ വരെ നമുക്ക് നമ്മുടെ അജ്ഞത മനസിലാകുകയില്ല. എന്തിനോടാണ് ഒരു പാപിക്ക് എതിരിടേണ്ടി വരുന്നത്? വീണ്ടും ജനിക്കാത്ത ഒരു വ്യക്തി തന്‍റെ സ്വന്തം ചിന്തകളോടും ജഡത്തോടുമാണ് എതിരിടേണ്ടത്. വീണ്ടുംജനിച്ച വ്യക്തി ആരോടാണ് പോരാടുന്നത്? ആ വ്യക്തിയിലുള്ള ജഡവും ആത്മാവും പരസ്പരം പോരാടുന്നു. നാം നേരത്തെ അറിഞ്ഞതുതന്നെ വീണ്ടും പറയുന്നതെന്തിനാണെന്ന് നിങ്ങള്‍ അതിശയിച്ചേക്കാം എങ്കിലും അതത് വിലപിടിപ്പുള്ളതായതുകൊണ്ടു തന്നെ അതിനെ വീണ്ടും വിവരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.
വീണ്ടുംജനിച്ച ഒരു വ്യക്തിയില്‍പ്പോലും, തന്നില്‍ ജഡവും കൂടിയുണ്ട് എന്നതുകൊണ്ടുതന്നെ അവന്‍റെ / അവളുടെ ജഡവും ആത്മാവും പരസ്പരം പോരാടുന്നു. ജഡത്തിലെ നൈസര്‍ഗ്ഗികവാസനയുള്ള ഭാഗം വിശ്വാസത്താല്‍ ജീവിക്കുന്നതിനേക്കാളേറെ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ധാരാളിത്തത്തില്‍ ജീവിക്കുവാന്‍ ഇഷ്പ്പെടുന്നു. അവരോട് ദൈവം ജീവിക്കുവാന്‍ പറഞ്ഞ വിശ്വാസമനുസരിച്ചുള്ള ജീവിതത്തില്‍ നിന്ന് അകന്ന്, ഒരു തെറ്റും കൂടാതെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന നീതിമാന്‍മാരിലും ജഡത്തിലെ നൈസര്‍ഗ്ഗികവാസനയുള്ള ആ ഭാഗം ധാരാളിത്തത്തില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു.
അതിനാല്‍, ഒരേ സമയം ഏതു ആത്മീയ പ്രശ്നങ്ങളെയും നന്നായി കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കുകയും ജഡമയമായ പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ ആശിക്കുകയും ചെയ്യുന്ന ആത്മീയ പ്രവൃത്തികളില്‍ ഉള്ള പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ പോലും നീതിമാന്‍റെ ജഡം ആഗ്രഹിക്കുന്നു. എന്നാല്‍ ജഡത്താല്‍ വിശ്വാസത്തിന്‍റെ ഒരു ജീവിതം നയിക്കുവാന്‍ ഒരുവന് കഴിയുമോ? പൌലൊസ് പറഞ്ഞതുപോലെ “ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്‍മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്‍മയത്രേ പ്രവര്‍ത്തിക്കുന്നത്” (റോമര്‍ 7:19), ജഡം ഒരിക്കലും നന്‍മ ചെയ്യുന്നില്ല. തിന്‍മ ചെയ്യുക എന്നല്ലാതെ മറ്റൊന്നും കഴിയില്ലയെങ്കിലും ദൈവത്തിന്‍റെ മുമ്പില്‍ ഉറച്ചമനസ്സോടു കൂടി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു നൈസര്‍ഗ്ഗിക വാസന നമ്മുടെ ജഡത്തിലുണ്ട്.
 
 
ജഡത്താല്‍ വിശ്വാസജീവിതം നയിക്കുവാന്‍ നമുക്ക് കഴിയുകയില്ല
 
അതുകൊണ്ട് ഉറപ്പിച്ച് പറയുകയാണെങ്കില്‍ ജഡത്താല്‍ ഒരു വിശ്വാസജീവിതം നയിക്കുവാന്‍ ശ്രമിക്കുക എന്നത് യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും അകലെയാണ്. വേദപുസ്തക കാഴ്ചപ്പാടില്‍ നിന്നും നമുക്ക് ദൈവത്തിനുനേരെ പരസ്പരവിരുദ്ധചിന്തകളുമുണ്ട്. ജഡത്താല്‍ ഒരു പ്രശ്നവുമില്ലാതെ ജഡത്തില്‍ പൂര്‍ണ്ണനാകുവാനും ഒരു വിശ്വാസജീവിതം നയിക്കുവാനും അസാധ്യമാണ് മനുഷ്യജഡം പൊടിപോലെയാണ് ബൈബിള്‍ പറയുന്നു, “നാം പൊടി എന്നു അവന്‍ ഓര്‍ക്കുന്നു” (സങ്കീർത്തനം 103:14). ഇത് പലപ്പോഴും കുറച്ചുകാലത്തേക്ക് നിലിനില്‍ക്കുന്നതും അപൂര്‍ണ്ണമായതുകൊണ്ടു തന്നെ അപ്രത്യക്ഷമാകുന്നതുമാണ്.
വീണ്ടും ജനിച്ച ഒരു വ്യക്തിയുടെ ജഡത്തിനും വീണ്ടും ജനിക്കാത്ത ഒരു വ്യക്തിയുടെ ജഡത്തിനും പാപം ചെയ്യാതിരിക്കാനുള്ള കഴിവുണ്ടോ? വീണ്ടും ജനിച്ച ഒരു വ്യക്തിക്ക് പാപം വേണ്ടെന്നു വയ്ക്കുവാന്‍ കഴിയുമോ? പാപം ചെയ്യാതെ ജഡത്തിന് അതിജീവിക്കുവാന്‍ കഴിയുമെങ്കില്‍ നാം വിശ്വാസത്താല്‍ ജീവിക്കേണ്ടതില്ല. അപ്പോള്‍ ജഡത്തിന്‍റെ ശക്തിയാല്‍ മാത്രം ജീവിക്കുവാന്‍ നമുക്ക് കഴിയുമോ? അത് സാധ്യമല്ല എന്ന് നമുക്ക് തീര്‍ച്ചയായും അറിയാം. പ്രശ്നമെന്നു പറയുന്നത് നാം വീണ്ടും ജനിച്ചാലും ജനിച്ചില്ലെങ്കിലും ജഡം ബലഹീനമായതിനാല്‍ പാപം ചെയ്യുന്നതു തുടരുമെന്നത് നാം അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്നതാണ്.
നമ്മുടെ ജഡങ്ങളെക്കുറിച്ച് നമുക്ക് എത്രത്തോളം അറിയാം? നമുക്ക് നമ്മെക്കുറിച്ച് തന്നെ എത്രത്തോളം അറിയാം? നിങ്ങള്‍ക്ക് നിങ്ങളെ 100% അറിയാം എന്ന് ഒരു പക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം, എന്നാല്‍ ഞാന്‍ ഒരു പാപിയാണ് എന്ന് നീ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാത്തതുകൊണ്ടുതന്നെ ഈ തിരിച്ചറിവ് നിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്നും വളരെ അകലെയാണ്. എത്രശതമാനം നിങ്ങള്‍ക്ക് നിങ്ങളെ അറിയാം എന്നു നിങ്ങള്‍ ചിന്തിക്കുന്നു? 50% പോലും വളരെ കൂടുതലാകാം. സാധാരണയായി ആളുകള്‍ തങ്ങളെത്തന്നെ മനസ്സിലാക്കുന്നത് കൂടുതലായി പത്തോ ഇരുപതോ ശതമാനമാണ്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് തങ്ങളെ 100% അറിയാമെന്ന് അവര്‍ ചിന്തിക്കുന്നുവെങ്കിലും അവര്‍ക്ക് തങ്ങളെ പത്തോ ഇരുപതോ ശതമാനമേ അറിയുന്നുള്ളു. തങ്ങള്‍ അത്യധികമായി തിډ ചെയ്തു എന്നറിയുന്ന അവര്‍ അമ്പരപ്പോടെ കര്‍ത്താവിനെ പിന്തുടരുന്നത് ഒഴിവാക്കുന്നു. അവസാനം വരെയും തങ്ങളുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് അവര്‍ ചോദ്യം ചെയ്യപ്പെടുകയും അവസാനം അത് അസാധ്യമാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
വിഷയാസക്തമായ മനസ്സിന്‍റെ ഗുഹയില്‍ നിന്നും മലിന ജലത്തിന്‍റെയും ചവറുകളുടെയും കൂട്ടം പുറപ്പെടുന്നു. വിശ്വാസത്താല്‍ ഒരു സമര്‍പ്പണജീവിതം നയിക്കാന്‍ അസാധ്യമായി അവര്‍ക്കു തോന്നുന്നു. “ഓ കര്‍ത്താവിനെ പിന്തുടരുന്നത് സാധിക്കാത്ത ഒരു കാര്യമാണെന്ന് എനിക്കു തോന്നുന്നു. ഒരിക്കല്‍ എന്നെന്നേയ്ക്കുമായി എന്‍റെ പാപങ്ങള്‍ മായ്ച്ചുകളഞ്ഞപ്പോള്‍ എന്‍റെ ജഡം എപ്പോഴും ദുര്‍ബലമാണ്. ഞാന്‍ വീണ്ടും ജനിച്ചിട്ട് വളരെകാലമായി എങ്കില്‍പോലും പൂര്‍ത്തീകരണത്തിന്‍റെ വളരെ കുറച്ചു മാത്രമേ ഞാന്‍ എത്തിയുള്ളൂ. ജഡം ഉപയോഗശൂന്യവും വിരൂപവുമാണ്”. നമുക്ക് നമ്മെതന്നെ പൂര്‍ണ്ണമായി അറിയില്ല. നാം പ്രത്യേകിച്ചും നമ്മുടെ ജഡത്തിന്‍റെ ഏതെങ്കിലും തെറ്റുകളെ അംഗീകരിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല. ലൗകിക ചിന്തകള്‍ ജഡത്തില്‍ നിന്നും വരുന്നതുകാണുമ്പോള്‍ നമുക്ക് വിശ്വാസജീവിതം നയിക്കുവാന്‍ കഴിയുകയില്ല എന്നതാണ് ഇതിന്‍റെ ഫലം. ജഡത്താല്‍ വിശ്വാസജീവിതം നയിക്കുവാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല. ഒരു മനുഷ്യന്‍റെ ജഡം എന്നു പറയുന്നതെന്താണ്? സ്വന്തം പ്രയ്ത്നത്താല്‍ പരിശീലിക്കപ്പെട്ടതാണെങ്കില്‍ പോലും മനുഷ്യ ജഡത്തിന് പൂര്‍ണ്ണമായി പരിശുദ്ധമാകുവാനും ദൈവത്തിന്‍റെ മുമ്പില്‍ ഒരു ശരിയായ ജീവിതം നയിക്കുവാനും കഴിയുമോ? തീര്‍ച്ചയായും അസാധ്യമാണ്. അതിന്‍റെ അവസാനശ്വാസം വരെയും പാപത്തെ സഹായിക്കാന്‍ ജഡത്തിന് കഴിയില്ല.
 
 
അപ്പോള്‍ എങ്ങനെയാണ് നീതിമാന്‍ ജീവിക്കുന്നത്?
 
“യഹോവ മോശെയോടു കല്പിച്ച ഈ സകല കല്പനകളിലും യാതൊന്നെങ്കിലും യഹോവ മോശെയോട് കല്പിച്ച നാള്‍മുതല്‍ തലമുറ തലമുറയായി യഹോവ മോശെ മുഖാന്തിരം നിങ്ങളോട് കല്പിച്ച സകലത്തിലും യതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍, അറിയാതെ കണ്ടു അബദ്ധവശാല്‍ സഭ വല്ലതും ചെയ്തുപോയാല്‍ സഭയെല്ലാം കൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടെ യഹോവയ്ക്കു സൗരഭ്യവാസനയായി അര്‍പ്പിക്കേണം. ഇങ്ങനെ പുരോഹിതന്‍ യിസ്രായേല്‍ മക്കളുടെ സര്‍വ്വസഭക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അത് അബദ്ധവശാല്‍ സംഭവിക്കുകയും അവര്‍ തങ്ങളുടെ അബദ്ധത്തിനായിട്ടു യഹോവയക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കുകയും ചെയ്തുവല്ലോ. എന്നാല്‍ അത് യിസ്രായേല്‍ മക്കളുടെ സര്‍വ്വസഭയോടും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്‍വ്വ ജനത്തിനുമുള്ളതായിരുന്നല്ലോ. ഒരാള്‍ അബദ്ധവശാല്‍ പാപം ചെയ്താല്‍ അവന്‍ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍ കോലാടിനെ അര്‍പ്പിക്കേണം. അബദ്ധവശാല്‍ പാപം ചെയ്തുവെന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അത് അവനോടു ക്ഷമിക്കപെടും. യിസ്രായേല്‍ മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നു തന്നെയായിരിക്കണം”. (സംഖ്യാപുസ്തകം 15:22-29) 
“യഹോവ മോശെ മുഖാന്തിരം നിങ്ങളോടു കല്പിച്ച സകലത്തിലും ഏതൊന്നിലെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍” “അബദ്ധവശാല്‍ തെറ്റു ചെയ്താല്‍” എന്നതുപോലെ ധാരാളം പ്രയോഗങ്ങള്‍ ബൈബിളില്‍ ഉണ്ട്. ജഡം അബദ്ധവശാല്‍ പാപം ചെയ്യുകയും പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണത കൈവരിക്കുവാന്‍ ജഡത്തിനു സാധ്യമാണോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചു. എന്നാല്‍ നാം പാപമോചനം നേടിയതിനുശേഷം പോലും അതിനു പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയില്ല. നമുക്ക് വീണ്ടെടുപ്പു ഉണ്ടായതിനുശേഷം ജഡം ആദ്യമായി പൂര്‍ണ്ണത പ്രാപിച്ചതായി കാണപ്പെടുന്നു. എന്നാല്‍ സത്യത്തില്‍ നമ്മെ തന്നെ വെളിപ്പെടുത്തുവാന്‍ ഇത് നമ്മെ സഹായിക്കുന്നില്ല. പകരം അതു നമ്മളില്‍ തന്നെ മറച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. എപ്പോഴും പാപം ചെയ്യുന്ന ജഡം വിലയില്ലാത്തതും മാലിന്യം നിറഞ്ഞതുമാണ്. ജഡം എപ്പോഴും ദൈവം വെറുക്കുന്ന പാപങ്ങള്‍ ചെയ്യുന്നു. എണ്ണമറ്റ തവണ ഒരു ജഡം പാപം ചെയ്യുകയില്ലേ? ദൈവം ആഗ്രഹിക്കുന്നിടത്തോളം ജഡം ജീവിക്കുമോ? എന്താണോ ദൈവം ആഗ്രഹിക്കാത്തത് അതാണ് ജഡം എപ്പോഴും ചെയ്യുന്നത്. ജഡം എപ്പോഴും അനിയന്ത്രിതമായാണ് പാപം ചെയ്യുന്നത്. 
പത്തു കല്പനങ്ങള്‍ അടങ്ങിയതാണ് ദൈവത്തിന്‍റെ ന്യായപ്രമാണം. കൂടാതെ അതിന് 613 തരം വിശദമായ അനുഛേദങ്ങളും ഉണ്ട്. “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. ശബ്ബത്തുനാളിനെ ശുദ്ധീകരിക്കാന്‍ ഓര്‍ക്ക. നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കുല ചെയ്യരുതു. വ്യഭിചാരം ചെയ്യരുതു. മോഷ്ടിക്കരുതു. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്." ആദ്യത്തെ നാലു കല്പനകള്‍ ദൈവവുമായുള്ള ബന്ധത്തെ കൂട്ടിഉറപ്പിക്കുവാനുള്ളതാണ്. ബാക്കിയുള്ള കല്പനകള്‍ അഞ്ചു മുതല്‍ പത്തു വരെ മനുഷ്യര്‍ കാത്തു സൂക്ഷിക്കേണ്ട കല്പനകളാണ്. എന്നാല്‍ ജഡം ന്യായപ്രമാണത്തെ അനുസരിക്കാന്‍ മുതിരുമോ? 
കാല്‍ നടക്കാരന് സുരക്ഷിതമായി റോഡു മുറിച്ചു കടക്കാന്‍ റോഡില്‍ വെളുത്ത വരകളുണ്ട്. എന്നാല്‍ ജഡം ട്രാഫിക് നിയമങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ള ആളുകള്‍ തങ്ങളെ ശ്രദ്ധിക്കുണ്ടെന്ന ഭയത്തോടെയാണ് ആളുകള്‍ വരകളിലൂടെ റോഡ് മുറിച്ചു കടക്കുന്നത്. സത്യത്തില്‍ അവര്‍ നിയമം അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ചുറ്റും ആരും തന്നെ ഇല്ലായെങ്കില്‍ അവര്‍ ട്രാഫിക് അടയാളങ്ങള്‍ തെറ്റിച്ച് കൊണ്ടാണ് റോഡു മുറിച്ചു കടക്കുന്നത്.
ജഡം സ്വയം അറിയാതെ പാപം ചെയ്യുന്നു. അവര്‍ വിദ്യഭ്യാസമുള്ളവരാണെങ്കില്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. എന്നിരുന്നാലും അവര്‍ കേവലം ജഡത്തിലൂടെ കുറ്റം ഏറ്റു പറയുകയും നാം ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് റോഡു മുറിച്ചു കടക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല കഴിയുന്നതും അവ അനുസരിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്.
അപ്പോള്‍ നമുക്ക് ന്യായപ്രമാണം നല്‍കിയ ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്? ന്യായപ്രമാണം നമുക്ക് പാപത്തിന്‍റെ പരിജ്ഞാനം നല്‍കുന്നു. (റോമര്‍ 3:20). പത്തു കല്പനകളെയും എപ്പോഴും ധിക്കരിക്കുന്ന പാപികളാണ് നാം എന്ന് ന്യായപ്രമാണത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നാം എപ്പോഴും പാപം ചെയ്യുന്നു. തിന്‍മ ചെയ്യാതെ നന്‍മ ചെയ്യാനാണ് ന്യായപ്രമാണം എപ്പോഴും നമ്മോടു ആവശ്യപ്പെടുന്നത്. മാത്രമല്ല ന്യായപ്രമാണത്തെ സംരക്ഷിക്കാന്‍ പറ്റാത്ത വിധം ദുര്‍ബലമായതുകൊണ്ട് തന്നെ നമ്മുടെ ജഡം എപ്പോഴും പാപം ചെയ്യുന്നു. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്ന് ബൈബിളില്‍ പറയുന്നു എങ്ങനെയായാലും ജഡമുള്ള നീതിമാന്‍മാര്‍ക്ക് എങ്ങനെ വിശ്വാസത്താല്‍ ജീവിക്കാനാകും.? അവര്‍ക്ക് തങ്ങളുടെ ജഡത്തില്‍ വിശ്വാസജീവിതം നയിക്കാന്‍ കഴിയുകയില്ല. അപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കും? അവര്‍ ദൈവത്തിലുള്ള വിശ്വാസത്താല്‍ ജീവിക്കും. 
ആത്മാവ് ദൈവഹിതം അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജഡം പത്തു കല്പനകളെയും ധിക്കരിച്ചുകൊണ്ട് എപ്പോഴും പാപം ചെയ്യുന്നു. ഈ പാപം ഇന്നും ആ പാപം നാളെയും അങ്ങനെ മാറിമാറി ജഡം പാപം ചെയ്യുന്നു. ജഡം മറ്റു പാപങ്ങളെക്കാളും അധികമായി പാപം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പാപങ്ങളുമുണ്ട്. ഒരു മനുഷ്യന്‍റെ ജഡം അവന്‍റെ / അവളുടെ ജീവിതത്തിലുടനീളം പാപം ചെയ്യുന്നു. ഇത് ശരിയോ തെറ്റോ?
നമുക്ക് അഞ്ചാമത്തെ കല്പനയെ നീരിക്ഷിക്കാം. “നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക”. ഇത് തികച്ചും യുക്തമാണ്. എല്ലാ സമയത്തും ഇത് കാത്തുസൂക്ഷിക്കാന്‍ കഴിയുകയില്ല. എങ്കിലും ആളുകള്‍ ഇതിനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് നമുക്ക് അടുത്തതിലേക്ക് പോകാം. “കുല ചെയ്യരുത്” എന്നതാണ് അടുത്തത്. കുറച്ച് ആളുകള്‍ ജഡത്താല്‍ പ്രേരിതമായി യഥാര്‍ത്ഥമായി മറ്റുള്ളവരെ കൊല്ലുമ്പോഴും നാമെല്ലാവരും നമ്മുടെ മനസ്സുകളില്‍ മറ്റുള്ളവരെ കൊല്ലുന്നു. എന്നിരുന്നാലും കൊല ചെയ്യുക എന്നത് വളരെ ഗൗരവമുള്ള പാപമായതിനാല്‍ നമുക്ക് ഇതില്‍ നിന്നും അടുത്തതിലേക്ക് കടക്കാം. “വ്യഭിചാരം ചെയ്യരുത്”, “മോഷ്ടിക്കരുത്” എന്നിവയാണ് അടുത്തത്. ഈ പാപം നമ്മുടെ നിത്യ ജീവിതത്തില്‍ നാം വളരെ എളുപ്പത്തില്‍ ചെയ്യുന്നവയാണ്. ചില ആളുകള്‍ക്ക് മോഷ്ടിക്കുവാനും വ്യഭിചാരം ചെയ്യുവാനും ഒരു ജന്മവാസനതന്നെയുണ്ട്. ഈ പാപങ്ങള്‍ ചെയ്യുക എന്നത് അവര്‍ ഒരു ശീലമാക്കിയിട്ടുണ്ട്. അവര്‍ അമിതമായി ആഗ്രഹിക്കുന്നില്ലേ? (അമിതമായി ആഗ്രഹിക്കുന്നതും ഒരു പാപമാണെന്ന് ബൈബിളിള്‍ പറയുന്നു). മറ്റുള്ളവരുടെ കൈമുതല്‍ അവയുടെ യഥാസ്ഥാനങ്ങളില്‍ നിന്നുമാറ്റുവാന്‍ (മോഷ്ടിക്കുവാന്‍) അവര്‍ക്ക് പ്രത്യേക കഴിവു തന്നെ ഉണ്ട്. എപ്പോഴൊക്കെ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അപ്പൊഴൊക്കെ ജഡം ഇത്തരത്തിലുള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നു. 
പത്തു തരത്തിലുള്ള പാപങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടോ പാപങ്ങള്‍ ചെയ്തുവെന്ന് നമുക്ക് അനുമാനിക്കാം. അത് നമ്മെ ദൈവത്തിന്‍റെ മുമ്പില്‍ നീതിമാന്‍മാരാക്കുമോ? ഇല്ല, അതില്ല. പാപത്തിന്‍റെ ചെറിയ ഒരു കഷണം പോലും പാപമാണ് എന്നതുകൊണ്ടു തന്നെ ജഡത്താല്‍ നാം ദൈവത്തിന്‍റെ മുമ്പില്‍ നീതിമാന്‍മാരല്ല. ഇന്ന് ഈ പാപം നാളെ ആ പാപം അങ്ങനെ മരിക്കുന്നതുവരെ ജഡം വീണ്ടും വീണ്ടും പാപം ചെയ്തുകൊണ്ടേയിരിക്കുന്നു. നാം മരിക്കുന്നതുവരെ ദൈവത്തിനു മുമ്പില്‍ പാപം ചെയ്യുവാനല്ലാതെ സഹായിക്കാന്‍ ജഡത്തിന് കഴിയുകയില്ല. അതുകൊണ്ട് ഒരു ദിവസമെങ്കിലും ദൈവത്തിനു മുമ്പില്‍ നല്ലവനാകുവാനോ പരിശുദ്ധനാകുവാനോ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? നമുക്ക് ജഡത്തെ ആത്മാവില്‍ നിന്ന് വേര്‍തിരിച്ച് നോക്കാം. ജഡത്താല്‍ പൂര്‍ണ്ണനായതുകാരണം ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ ഒരിക്കലും പാപം ചെയിട്ടില്ലേ. ഒരാള്‍ ഉറങ്ങുമ്പോള്‍ പോലും അയാള്‍ പാപം ചെയ്യുന്നു. ഭാവനയിലൂടെ അവര്‍ സുന്ദരികളായ സ്ത്രീകളെ ക്കുറിച്ച് ചിന്തിച്ച് സ്വപ്നം കണ്ട് സംസ്കാരശൂന്യമായ നോട്ടത്തിലൂടെ അത് ആസ്വദിക്കുന്നു. നാമെല്ലാവരും പാപം ചെയ്യുന്നു. 
ദൈവം ചെയ്യരുത് എന്ന് പറയുന്നത് ജഡം ചെയ്യുകയും ദൈവം ചെയ്യുവാന്‍ പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നു. നമ്മുടെ പാപങ്ങള്‍ കഴുകി മാറ്റപ്പെട്ടതിനുശേഷം പോലും ജഡം പഴയതുപോലെ തന്നെ ഇരിക്കും. എങ്ങനെ നമുക്ക് പൂര്‍ണ്ണതയുള്ളവരാന്‍ കഴിയും. നമ്മുടെ ജഡത്തിന് പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയില്ലായെങ്കില്‍ എന്താണ് പരിശുദ്ധിയിലേക്കുള്ള വഴി? എന്നിരുന്നാലും യേശു ക്രിസ്തുവിലൂടെ ഇത് സാധ്യമാകാതിരിക്കുമോ?
മുകളില്‍ പറഞ്ഞ പാപങ്ങള്‍ ചെയ്തവരില്‍ ഒരാളാണ് നാം. യേശുവിന്‍റെ മുമ്പില്‍ നാം പാപം ചെയ്തിട്ടുണ്ടോ? അതെ നാം പാപം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാം പാപം ചെയ്യുന്നുണ്ടോ? ഇല്ലയോ? അതെ നാം പാപം ചെയ്യുന്നുണ്ട്. നാം പാപം തുടരുകയാണോ? അതെ നാം തുടരുകയാണ്. നമുക്ക് ജഡം ഉള്ളിടത്തോളം കാലം നമുക്ക് മരണദിവസം വരെ നാം പാപം ചെയ്യും. അവസാനശ്വാസം വരെയും പാപം ചെയ്യുവാനല്ലാതെ മറ്റൊന്നും കഴിയാത്ത പാപ വര്‍ഗ്ഗമാണ് നാം. അപ്പോള്‍ എങ്ങനെ നാം നമ്മുടെ പാപങ്ങളില്‍ നിന്നും മോചിതരാകും? ആദ്യമേ നിങ്ങള്‍ വീണ്ടും ജനിച്ചില്ലയെങ്കില്‍ പാപങ്ങള്‍ കഴുകികളയുവാനായി കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ പാപികളാണെന്ന് സമ്മതിക്കണം. മോചിക്കപ്പെട്ടതിനുശേഷം നാം പാപം ചെയ്തിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ചിട്ടുള്ളതുകൊണ്ടു തന്നെ നാം പാപികളാണെന്ന് ഏറ്റു പറയേണ്ട ആവശ്യമില്ല. നല്ലവനാകുക എന്നതിനു മുന്നോടിയായി ജഡത്താല്‍ ചില സമയത്ത് നല്ല പ്രവൃത്തികള്‍ ചെയ്തുവെങ്കില്‍ പോലും പാപം ചെയ്തിട്ടുള്ളപ്പോള്‍ ന്യായപ്രമാണത്തിലൂടെ നമ്മെതന്നെ പ്രകടമാക്കിയതിനുശേഷം നാം നമ്മുടെ പാപങ്ങള്‍ അംഗീകരിക്കണം. ഒരു പാപത്തെ അത് പാപമാണെന്ന് നാം അംഗീകരിക്കണം. 
 
 
നാം വിശ്വാസത്താല്‍ പരിശുദ്ധരാക്കപ്പെട്ടു
 
പാപത്തെ അംഗീകരിച്ചശേഷം എങ്ങനെ നാം ആ പ്രശ്നത്തെ കൈകാര്യം ചെയ്യും? യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടുകൊണ്ട് യേശു നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റി എന്നും നമ്മെ വീണ്ടെടുക്കുവാനായി കുരിശില്‍ വിധിക്കപ്പെട്ടുവെന്നും വിശ്വസിച്ചാല്‍ നാം പരിശുദ്ധരാക്കപ്പെടുമോ? അതെ. ജഡത്താല്‍ ചെയ്യപ്പെട്ട എല്ലാ പാപങ്ങളും യേശു സ്നാനപ്പെട്ടപ്പോള്‍ അവനിലേക്കു പോയി എന്നുള്ള വിശ്വാസത്താല്‍ നാം പരിശുദ്ധരാക്കപ്പെട്ടു. അപ്പോള്‍ “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
വിശ്വാസം എന്നത് ആത്മാവിലാണുണ്ടായിരിക്കേണ്ടത് ജഡത്തിലല്ല. ദൈവത്തിലും അവന്‍റെ വചനത്തിലും അവന്‍റെ ന്യായപ്രമാണത്തിലും അവന്‍റെ വീണ്ടെടുപ്പിലും മാത്രമുള്ള വിശ്വാസത്തിന് നമ്മെ പരിശുദ്ധരാക്കാന്‍ കഴിയും, അവനിലുള്ള വിശ്വാസത്താല്‍ നീതിമാനായതിനുശേഷം നമുക്ക് പൂര്‍ണ്ണനാകുവാനും സാധിക്കും. ഇത് ശരിയോ തെറ്റോ? ഇത് ശരിയാണ്. നമ്മുടെ പാപങ്ങള്‍ക്ക് മോചനം സ്വീകരിച്ചുകൊണ്ട് നാം നീതിമാന്‍മാരായി മാറി എങ്കില്‍ പോലും നമ്മുടെ ജഡം ഇപ്പോഴും ദുര്‍ബലവും പൂര്‍ണ്ണതയില്‍ നിന്ന് അകന്നു നില്‍ക്കുന്നതുമാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു, “ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായ് കൊണ്ടു രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു” (റോമര്‍ 10:10). എന്നാല്‍ അപ്പൊസ്തലനായ പൌലോസിനെപ്പോലെ ജഡം എപ്പോഴും ദുര്‍ബലവും അപൂര്‍ണ്ണവുമാണ്. അതുകൊണ്ടുതന്നെ നമുക്ക് നീതിമാന്‍മാരായി മാറുവാനോ ജഡത്തിന് ക്രമേണയായി നീതിയെ പ്രാപിക്കുവാനോ കഴിയുകയില്ല. ജഡത്തിന് ഒരു നീതി ജീവിതം നയിക്കുവാന്‍ കഴിയുകയില്ല.
നീതിമാന് ജീവിക്കാന്‍ കഴിയുന്ന ഒരേ ഒരു വഴി എന്നു പറയുന്നത് ദൈവനാമത്തില്‍ വിശ്വസിക്കുക എന്നതും ദൈവം നമുക്കു നല്‍കിയ പാപമോചനവും അനുഗ്രഹങ്ങളും സ്വീകരിക്കുക എന്നതുമാണ്. ദൈവം നമുക്കു നല്കിയ അവന്‍റെ നീതിയില്‍ നിത്യവും ആശ്രയിക്കുന്നതു വഴിയും അവനിലുള്ള വിശ്വാസത്താല്‍ നിത്യജീവിതം നയിക്കുന്നതു വഴിയും നമുക്ക് പരിശുദ്ധാരാകുവാനും നീതിയുള്ളവരായി തുടരുവാനും സാധിക്കും. നമ്മുടെ ജീവിതം ദൈവത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്ന് ബൈബിള്‍ പറയുന്നു. നാം വിശ്വാസത്താല്‍ പരിശുദ്ധരാക്കപ്പെടുകയും ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെ ദൈവത്തിന്‍റെ നീതി നിലനിര്‍ത്തുകയും അതിനാല്‍ ജീവിക്കുകയും ചെയ്യുന്നു. ജഡം നീതിയുള്ളതല്ല എങ്കില്‍ പോലും, അസാധ്യമായിരുന്നിട്ടും കൂടുതല്‍ പരിശുദ്ധരാകാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ദൈവത്തെ നമ്മുടെ ദൈവമായും, നമ്മുടെ കര്‍ത്താവായും, നമ്മുടെ ഇടയനായും വിശ്വസിക്കുന്നതിലൂടെ അവന്‍റെ സഹായം സ്വീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് നീതിയില്‍ ജീവിക്കുവാന്‍ കഴിയുകയുള്ളൂ.
അതുകൊണ്ട് പഴയനിയമത്തിലെ ഹബക്കുക്കില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു. “അതില്‍ സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നു” എന്ന് അദ്ദേഹം പറയുന്നു. എന്താണ് ദൈവത്തിന്‍റെ നീതി? അത് മനുഷ്യരുടെ നീതിയെപ്പോലെയാണോ? പടിപടിയായി പാപത്തെ ഉപേക്ഷിക്കുന്നത് നമ്മെ പരിശുദ്ധരാക്കുമോ? വിശ്വാസമുള്ളതുകൊണ്ടോ, യേശുവില്‍ വിശ്വസിക്കുന്നതിനുശേഷമോ പാപം ചെയ്യുന്നില്ല എന്നതുകൊണ്ട് നാം പൂര്‍ണ്ണരാണോ?
സുവിശേഷത്തില്‍ മാത്രമാണ് ദൈവത്തിന്‍റെ നീതി വെളിപ്പെട്ടിരിക്കുന്നത്. ജഡത്താല്‍ ഒരിക്കലും നമുക്ക് നീതിമാന്‍മാരായി മാറുവാന്‍ കഴിയുകയില്ല എന്നതുകൊണ്ടുതന്നെ പാപമോചനത്തിലൂടെ മാത്രം അത് നമ്മെ പരിശുദ്ധരാക്കുന്നു. “അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു”. വിശ്വാസത്തില്‍ മാത്രമേ നമുക്ക് നീതിമാന്‍മാരായി മാറുവാന്‍ കഴിയുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം. നീതി നേടിയതിനുശേഷം ദൈവത്തിലുള്ള വിശ്വാസത്താല്‍ നീതിമാന്‍ ജീവിക്കുന്നു. ദൈവത്തിന്‍റെ നീതി നിലനിര്‍ത്തിക്കൊണ്ടും വിശ്വാസത്തിലൂടെ അവന്‍റെ എല്ലാ അനുഗ്രഹങ്ങളും സ്വീകരിച്ചുകൊണ്ടും നീതിമാന്‍ നീതിയുള്ളവനായിത്തീരുന്നു.
 
 
നാം വിശ്വാസത്താല്‍ ജീവിക്കണം
 
വിശ്വാസത്തില്‍ ജീവിക്കുക എന്നാല്‍ ഇതാണ്. ഒരു മനുഷ്യന്‍റെ തീരുമാനം എത്രതന്നെ ശക്തമായിരുന്നാലും ഒരു മണല്‍കൊട്ടാരത്തേക്കാള്‍ എളുപ്പത്തില്‍ തകരുന്നതാണ്. “കര്‍ത്താവേ, ഞാന്‍ അതുമിതും ചെയ്യും” എന്ന് അവന്‍ / അവള്‍ പറയാറുണ്ട്. എങ്ങനെയായാലും ജഡത്തിന് അത് ചെയ്യുവാന്‍ കഴിയുകയില്ല. പാപമോചനം സ്വീകരിച്ചതിനുഷേം കര്‍ത്താവിലുള്ള വിശ്വാസത്താലും പാപത്തില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ വചനത്താലും ന്യായപ്രമാണത്താലും നാം ജീവിക്കുന്നു. വളരെക്കാലം ഒരു വിശ്വാസജീവിതം നയിച്ചതുകൊണ്ട് നമ്മുടെ ജഡം നല്ല സ്വഭാവമുള്ള ചുറുചുറുക്കുള്ളതായും മാറുമോ? ഒരിക്കലുമില്ല. അതുകൊണ്ട് വിശ്വാസത്താല്‍ ജീവിക്കുക എന്നാല്‍ പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിക്കുക എന്നാണ്. സുവിശേഷത്തിലുള്ള പൂര്‍ണ്ണവിശ്വാസത്താലും ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ അവന്‍റെ നന്‍മകള്‍ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നതിനാലും നാം നീതിയുള്ളവരായിത്തീരുന്നു.
നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു. അതായത് നാം ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ ജീവിക്കുന്നു. നിങ്ങള്‍ ഇത് വിശ്വസിക്കുന്നോ? അതെ നിങ്ങള്‍ക്ക് നിങ്ങളുടെ ജഡത്തില്‍ നിന്നും വളരെയധികം പ്രതീക്ഷകളുണ്ടോ? ഏകദേശം 20% മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, മറ്റു ഭാഗങ്ങളില്‍ എന്‍റെ ജഡം ശരി ചെയ്യുന്നില്ല എങ്കിലും ഈ ഭാഗത്ത് നല്ലത് ചെയ്യുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എങ്ങനെയായാലും നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്ന് ബൈബിള്‍ പറയുന്നു. 0.1% മനുഷ്യര്‍ക്ക് പോലും ജഡത്താല്‍ ജീവിക്കുവാന്‍ കഴിയുകയില്ല എന്ന് ദൈവം പറയുന്നു. കര്‍ത്താവ് വീണ്ടും വരുന്നതുവരെ പാപം ചെയ്യാതെയും ജഡത്തക്കുറിച്ച് ഒരു നേരീയ പ്രതീക്ഷ പോലും ഇല്ലാതെയും ആ വിശ്വാസത്തെ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോ?
എത്രയധികം പാപങ്ങള്‍ നാം ചെയ്തിട്ടുണ്ടാകാമെങ്കിലും യേശുവിലുള്ള വിശ്വാസത്താല്‍ നാം നീതിമാന്‍മാരാണ്. നാം എത്രതന്നെ നല്ലവരായിരുന്നാലും യേശുവില്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നാം ജഡത്തില്‍ പാപികളാണ്. 100% യേശുവില്‍ വിശ്വസിക്കുമ്പോള്‍ നാം പരിശുദ്ധരാകപ്പെടും, എന്നാല്‍ അവനില്‍ വിശ്വസിക്കാതിരിക്കുമ്പോള്‍ നാം 100% വും പാപികളായി മാറുകയും ചെയ്യും. നാം എത്ര തന്നെ ചെറിയ പാപം ചെയ്താലും ദൈവം നമ്മില്‍ സന്തോഷിക്കുമോ? ജഡത്തിലൂടെ നാം നീതിമാന്‍മാരായെങ്കില്‍ അത് ദൈവത്തെ സന്തോഷിപ്പിക്കുമോ?
 
 
ദൈവത്തിന്‍റെ നീതി നമ്മെ നീതിമാന്‍മാരാക്കിത്തീര്‍ത്തു
 
റോമര്‍ 3:1-8 നമുക്ക് നോക്കാം. “എന്നാല്‍ യഹൂദനു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ. ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതക്കു നീക്കം വരുമോ? ഒരു നാളും ഇല്ല. നിന്‍റെ വാക്കുകളില്‍ നീ നീതികരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍, സകലമനുഷ്യരും ഭോഷ്കു പറയുന്നവര്‍ എന്നേ വരു. എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മനുഷ്യ രീതിയില്‍ പറയുന്നു, ഒരുനാളുമല്ല. അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്തു? നല്ലതു വരേണ്ടതിനു തീയതു ചെയ്യുക എന്ന് പറയരുതോ? ഞങ്ങള്‍ അങ്ങനെപറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ” (റോമര്‍ 3:1-8).
“എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മനുഷ്യരിതിയില്‍ പറയുന്നു” എന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു. ദൈവത്തിന്‍റെ നന്‍മയില്‍ മരിക്കുന്നുവരെ ജഡത്താൽ പാപം ചെയ്ത ഒരു മനുഷ്യനെ ദൈവം രക്ഷിക്കുന്നുവെങ്കില്‍ അവന്‍ (ദൈവം) അനീതിയുള്ളവനും തെറ്റു ചെയ്തവനുമാണോ?
തന്‍റെ ജീവിതത്തിലുടനീളം പാപം ചെയ്ത ഒരു മനുഷ്യന്‍ എങ്ങനെ പരിശുദ്ധനാകും എന്ന് അതിശയിക്കുന്നവരോടാണ് അപ്പോസ്തലനായ പൌലൊസ് പറയുന്നത്. മനുഷ്യന്‍റെ ദുര്‍ബലത ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ അവസാനശ്വാസം വരെ ജഡത്തിന് സഹായിക്കാന്‍ കഴിയാത്ത, എന്നാല്‍ പാപം ചെയ്യാന്‍ കഴിയുന്ന മനുഷ്യര്‍ അവരുടെ ദുര്‍ബലതയിലൂടെ ദൈവത്തിന്‍റെ നീതിയുടെ മഹത്വം പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്.
ദൈവത്തിന്‍റെ നീതിയോടൊപ്പം തന്‍റെ കഴിവിനോടു കൂടി ഒരാള്‍ക്ക് നീതിമാനാകുവാന്‍ കഴിയുമെങ്കില്‍, 97% ദൈവത്തിന്‍റെ സഹായത്താലും 3% സ്വന്തം പ്രയത്നത്താലും രക്ഷ നേടാന്‍ കഴിയുമെങ്കില്‍, ദൈവത്തിന്‍റെ നീതി ഒന്നുമില്ലെന്നുവരും. മരണം വരെപാപം തുടരുന്ന ഒരു വ്യക്തിയെ യേശുവിലൂടെ ദൈവം പൂര്‍ണ്ണമായും രക്ഷിച്ചുവെന്ന് പൌലൊസ് പറയുന്നു. അതുകൊണ്ട് നമ്മുടെ അനീതി മഹത്തായ ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്നു. മരിക്കുന്നതുവരെ ദിവസവും പാപം ചെയ്യാതിരിക്കാന്‍ ജഡത്തിനു കഴിയില്ല; ഒരു ദിവസം പോലും പൂര്‍ണ്ണമായിരിക്കുവാനും അതിന് കഴിയില്ല. ഈ അപൂര്‍ണ്ണരായവരെ അവരുടെ പാപങ്ങളില്‍ നിന്നും യേശു പൂര്‍ണ്ണമായി രക്ഷിച്ചു എന്ന സത്യം ദൈവത്തിന്‍റെ നീതിയെ കൂടുതലായി വെളിപ്പെടുത്തുന്നു. അതുകൊണ്ട് അപ്പൊസ്തലനായ പൌലൊസ് പറയുന്നു, “നല്ലതു വരേണ്ടതിനു തീയതു ചെയ്തു എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നുവെന്ന് ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ” (റോമര്‍ 3:8).
ജഡത്താല്‍ നീതിയുള്ളവരാകുവാന്‍ നമുക്കു കഴിയുമോ? പാപക്ഷമ സ്വീകരിച്ചതിനുശേഷം നമ്മുടെ ജഡത്തിന് പൂര്‍ണ്ണതയുള്ളതാകുവാന്‍ കഴിയുമോ? ജഡത്തിനു കഴിയില്ല. ഈ ചോദ്യത്തില്‍ നിന്ന് ലോകത്തിലെ മറ്റെല്ലാവരെയും മാറ്റിനിര്‍ത്തിയതിനുശേഷം നിങ്ങൾക്കും എനിക്കും ജഡത്താല്‍ നീതിയുള്ളവരാകുവാന്‍ കഴിയുമോ? ഇല്ല എന്നാല്‍ കര്‍ത്താവ് നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചിട്ടുണ്ടോ ഇല്ലയോ? അതെ. കര്‍ത്താവ് നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. നമ്മുടെ ഹൃദയത്തോടു കൂടി യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും നമ്മില്‍ പാപം ഉണ്ടോ? ഇല്ല നാം എത്രതന്നെ അനീതിയുള്ളവരായിരുന്നാലും നമ്മില്‍ പാപമില്ല.
കര്‍ത്താവ് ഇപ്രകാരം പറഞ്ഞു, “കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിനു നിവര്‍ത്തിക്കേണം എന്നും പൂര്‍വ്വന്‍മാരോടു അരുളിചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നതു: അശേഷം സത്യം ചെയ്യരുതു. സ്വര്‍ഗ്ഗത്തെ കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെ കൊണ്ടു അരുതു. അതു അവന്‍റെ പാദപീഠം; യെരുശലേമിനെ കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയൊക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍ നിന്നു വരുന്നു” (മത്തായി 5:33-37). സത്യം ചെയ്യക എന്നത് ഒരു പാപമാണ്. കാരണം നിങ്ങള്‍ ചെയ്യുന്ന സത്യത്തെ കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്കാവില്ല. അതുകൊണ്ട് പിന്നീട് എന്തെങ്കിലും ചെയ്യാമെന്ന് സത്യം ചെയ്യുകയോ പ്രതിജ്ഞ ചെയ്യുകയോ അരുത്. നീതിമാന്‍ ദൈവത്തിന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നു. അപ്പോള്‍ നിങ്ങളും ജീവിക്കും. അവന്‍റെ നീതിയില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നീതിയുള്ളവരായി മാറുവാന്‍ കഴിയും. അവനില്‍ വിശ്വസിക്കുന്നുവെങ്കില്‍ കര്‍ത്താവ് നിങ്ങളെ സഹായിക്കും.
നമുക്ക് ധാരാളം തെറ്റിദ്ധാരണകളുണ്ട്. നമുക്ക് ജഡം ഉണ്ട് എന്നുള്ളതുകൊണ്ടുതന്നെ അതിനനുസരിച്ച് നമുക്ക് ജഡത്തിന്‍റെ മാനദണ്ഡവും ന്യായവിധിയുമുണ്ട്. അതുകൊണ്ട് ദൈവവചനത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെടാത്ത ഒരു ന്യായാധിപന്‍ നമ്മുടെയുള്ളില്‍ ഉണ്ട്. നമ്മുടെയുള്ളില്‍ രണ്ട് ന്യായാധിപന്‍മാരുണ്ട്. ഒന്നാമത്തേത് നാം തന്നെയും അടുത്തത് യേശുവുമാണ്. അതിനാല്‍ അവര്‍ രണ്ടുപേരും നമ്മില്‍ ഭരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ നമ്മില്‍ ജഡം ഉള്ളതുകൊണ്ട് ജഡത്തിന്‍റേതായ ന്യായപ്രമാണം നിര്‍മ്മിക്കുവാനും അതിനനുസരിച്ച് ന്യായവിധി നടത്തുവാനും നാം ശ്രമിക്കുന്നു. “നീ പാപംചെയ്യുന്നത് തുടരുന്നുവെങ്കില്‍ പോലും നീ നല്ലതാണ്. നിന്‍റെ ജഡം 100% നീതിയുള്ളതല്ല എങ്കില്‍പോലും നീ നീതിമാനായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നു”. എന്ന് ജഡം നമ്മോട് പറയുന്നു. ജഡത്തിന്‍റെ ന്യായവിധി എപ്പോഴും നമുക്ക് നല്ല മാര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ.
എന്നാല്‍ ദൈവത്തിന്‍റെ നീതിയുടെ ന്യായവിധി നാം 100% പാപമില്ലാത്തവരാകണമെന്ന് ആവശ്യപ്പെടുന്നു. അവന്‍ പരിശുദ്ധനാണ്. വിശ്വാസത്താലുള്ള പാപമോചനം സ്വീകരണത്തിലൂടെ മാത്രമേ നമുക്ക് നീതിയുള്ളവരായി മാറാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ദൈവത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ നേരത്തെതന്നെ അവന്‍റെ നീതി പ്രാപിച്ചിട്ടുള്ളവരാണ്. നാം നേരത്തെതന്നെ നീതിയുള്ളവരായി മാറിയിട്ടുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അവര്‍ ദൈവസഹായത്തോടു കൂടി അനുഗ്രഹിക്കപ്പെട്ടവരാണ്. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം അവിശ്വാസികള്‍ക്കും ജഡത്താല്‍ ജീവിക്കുന്നവര്‍ക്കും യഥാര്‍ത്ഥത്തില്‍ ജീവിക്കുവാന്‍ കഴിയുകയില്ല. വലിയ ഒരു ചിത്രത്തിന്‍റെ വളരെ ചെറിയൊരു ഭാഗമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. സൂപ്പ് വെളുക്കുന്നതുവരെ എല്ലുകള്‍ വേവിക്കുന്നതുപോലെ ഞാന്‍ ഇതിന്‍റെ അര്‍ത്ഥം വിശദീകരിക്കുകയായിരുന്നു.
 
 
നമുക്ക് വിശ്വാസം ആവശ്യമാണ്
 
ബൈബളിനെ അറിയുക എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നാം അതില്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നുള്ളതിനാണ് കൂടുതല്‍ പ്രധാന്യം. ചില ആളുകള്‍ വേദപുസ്തകത്തിലെ ദൈവത്തിന്‍റെ സൃഷ്ടിയില്‍ മാത്രം വിശ്വസിക്കുന്നു. മറ്റുചിലര്‍ ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചുവെന്നും യഥാര്‍ത്ഥ പാപം യേശു മാത്രമാണ് കഴുകിക്കളഞ്ഞതെന്നും വിശ്വസിക്കുന്നു. അവരുടെ നിത്യേനയുള്ള പാപങ്ങള്‍ ദിവസവും കഴുകികളയാമെന്നും അവര്‍ വിശ്വസിക്കുന്നു. ജഡത്തിന്‍റെ ന്യായപ്രമാണമനുസരിച്ച് അവര്‍ തന്നെ തങ്ങളുടെ സ്വന്തം ന്യായവിധി രൂപീകരിക്കുകയാണ്. ചെയ്യുന്നത്. നാം എത്രമാത്രം വിശ്വസിക്കുന്നു? നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു. വിശ്വാസത്താല്‍ മാത്രമേ നീതിമാനാകുവാനും ജീവിക്കുവാനും സാധ്യമാകുകയുള്ളൂ. ആരംഭം മുതല്‍ അവസാനം വരെ ദൈവത്തിലുള്ള വിശ്വാസം നമുക്ക് ആവശ്യമാണ്.
അതുകൊണ്ട് നിങ്ങള്‍ എത്രമാത്രം വിശ്വസിക്കുന്നു? തെറ്റായ ചിന്തകളില്‍ പിടിക്കപ്പെടുമ്പോള്‍ ഞാന്‍ വളരെ നല്ലവനാണ്, എന്‍റെ ജഡം വളരെ നല്ലതാണ് എന്നോ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ ഞാന്‍ വളരെ ദുര്‍ബലനാണ് എന്നോ നിങ്ങള്‍ നിങ്ങളെ തന്നെ അളക്കേണ്ടിവന്നിട്ടുണ്ടോ? ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് ചിന്തിച്ച് ഇന്ന് 80% വും അടുത്ത ദിവസം 95% വും ചില ദിവസങ്ങളില്‍ 5% മാത്രവും നിങ്ങള്‍ക്കു തന്നെ മാര്‍ക്കു നല്‍കേണ്ടതായി വന്നിട്ടുണ്ടോ? നിങ്ങള്‍ അങ്ങനെ ചിന്തിക്കുന്നുവോ? അതെ ഞാന്‍ കരുതുന്നു.
ഞാന്‍ ചിലപ്പോള്‍ ഗൗരവത്തില്‍ ഇങ്ങനെയാകാറുണ്ട്. ഞാന്‍ എന്നെതന്നെ സമാശ്വസിപ്പിച്ചുകൊണ്ട് കര്‍ത്താവിനെ അറിയാതെയും അവനില്‍ വിശ്വസിക്കാതെയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. വിശ്വാസത്താല്‍ ഒരു സമര്‍പ്പണ ജീവിതം നയിക്കുക എന്നത് വളരെ ശ്രമകരമായ ഒരു വസ്തുതയാണ്. ഈ വസ്തതുത ഇക്കാലത്തുപോലും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഭാവിയെ മുന്‍കൂട്ടി കാണുവാനും കഴിഞ്ഞുപോയതിനെ ഓര്‍മ്മിക്കുവാനുള്ള ഒരു ആശയകുഴപ്പത്തിലാണ് ഞാന്‍. എങ്ങനെയായാലും ഇതുവരെ ഒരു വിശ്വാസ ജീവിതം നയിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ കര്‍ത്താവേ, ഇപ്പോള്‍ മുതല്‍ നിന്നോടുകൂടെ എനിക്ക് നടക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഞാന്‍ നിന്നെ അറിഞ്ഞതുമുതല്‍ പാപം ചെയ്യുവാന്‍ എനിക്ക് ആവേശം ഏറിവരുന്നു. ഞാന്‍ നിന്നെ അറിഞ്ഞതുമുതല്‍ ധാരാളം ചിന്തകളും മാനദണ്ഡങ്ങളും എന്നില്‍ നിന്നും വരുന്നു. കൃത്യമായി നിന്നെ അറിയാതെ ഒന്നുമില്ലാതെ ഞാന്‍ നിന്നെ പിന്തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഇനിയും നിന്നെ പിന്‍തുടരുവാനുള്ള ആത്മവിശ്വാസമില്ല. എന്തുകൊണ്ട്? എന്തെന്നാല്‍ ദൈവം പരിശുദ്ധനെന്നും പരിപൂര്‍ണ്ണനെന്നും ഞാന്‍ അറിയുന്നു. ഓ! ദൈവമേ, ഇനിയും നിന്നെ പിന്തുടരുവാന്‍ എനിക്കു കഴിയില്ല. എനിക്ക് ആത്മവിശ്വാസമില്ല.
അതുകൊണ്ട്, നമ്മെ നന്നായറിയുന്നതിനാല്‍ വിശ്വാസത്താല്‍ ജീവിക്കുവാന്‍ ദൈവം നമ്മോട് പറയുന്നു. കര്‍ത്താവ് പറയുന്നു, നീ തീര്‍ച്ചയായും നീതിമാനായിരിക്കുകയും വിശ്വാസത്താല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുകയും വേണം. തന്‍റെ സ്നാനത്തിലൂടെ യേശുക്രിസ്തുവിലേക്ക് നിങ്ങളുടെ സകല പാപങ്ങളും മാറിപോയി. നിങ്ങളുടെ ജഡത്തെ ഞാന്‍ ന്യായപ്രമാണത്തില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും പാപം ചെയ്യുന്നു. അതുകൊണ്ട് പാപം ചെയ്യാതിരിക്കാന്‍ കഴിയുകയില്ല എന്ന് നിങ്ങള്‍ അംഗീകരിക്കണം. നിങ്ങളുടെ രക്ഷകന്‍ നിങ്ങളുടെ സകലപാപങ്ങളും എടുത്തുമാറ്റിയോ ഇല്ലയോ? അതെ, അവന്‍ എടുത്തുമാറ്റി നിങ്ങളുടെ സകലപാപങ്ങളും യേശുവിലേക്ക് മാറ്റപ്പെട്ടോ ഇല്ലയോ? മാറ്റപ്പെട്ടു. അപ്പോള്‍ നിങ്ങളില്‍ പാപമുണ്ടോ ഇല്ലയോ? ഇല്ല. കര്‍ത്താവ് നിങ്ങളെ രക്ഷിച്ചോ ഇല്ലയോ? അതെ “ഇന്നെന്‍റെ ആത്മാവില്‍ സൂര്യകിരണങ്ങളുണ്ട്” എന്ന സ്തുതിഗീതത്തിലെ വാക്കുകള്‍ പോലെ മേഘാരൂഢമായ ഇരുണ്ട ദിവസങ്ങള്‍ പ്രകാശം നിറഞ്ഞ ദിവസങ്ങളായി മാറും.
 
 
നമുക്ക് വീണ്ടും പാപികളായിമാറുവാന്‍ കഴിയുകയില്ല
 
നാം ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതൊരുപക്ഷേ നിരാശാപൂര്‍ണ്ണമായി മാറാം, എന്നാല്‍ കര്‍ത്താവിനെ വിശ്വാസത്തോടു കൂടി നോക്കുമ്പോള്‍ അത് പ്രകാശപൂര്‍ണ്ണവും തിളക്കമുള്ളതുമായി മാറും. അതുകൊണ്ട് നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്ന് ദൈവം പറയുന്നു. നിങ്ങളിതു വിശ്വസിക്കുന്നുവോ? അതെ നാം വിശ്വാസത്താല്‍ രക്ഷപ്രാപിക്കുകയും അതിനാല്‍ ജീവിക്കുകയും ചെയ്യുന്നു. നമ്മള്‍ ആരിലാണ് വിശ്വസിക്കുന്നത്? ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ നാം ജീവിക്കുന്നു. നീതിമാനു മാത്രമേ വിശ്വാസത്താല്‍ ജീവിക്കുവാനാകുകയുള്ളൂ. നിങ്ങളിതു വിശ്വസിക്കുന്നുവോ? അതെ ജഡത്തെ നന്നായി പരിശീലിപ്പിച്ചുകൊണ്ട് ദൈവത്തിന്‍റെ നീതി നിലനിര്‍ത്തുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? ഇല്ല ജഡം തിന്‍മ ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ നീതി സാധുതയില്ലാതകുമോ? ഇല്ല.
ഗലാത്യര്‍ 2:18 ല്‍ അപ്പൊസ്തലനായ പൌലൊസ് ഇപ്രകാരം പറയുന്നു, “ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്നു എന്നെത്തന്നേ തെളിയിക്കുന്നു”. സ്നാനത്തിലൂടെ തന്‍റെ സകലപാപങ്ങളും യേശുവിലേക്കു മാറ്റപ്പെട്ടുവെന്നും തനിക്കു വേണ്ടി അവന്‍ ക്രൂശില്‍ വിധിക്കപ്പെട്ടുവെന്നും വിശ്വസിക്കുന്ന ഒരുവന് ഒരിക്കലും വീണ്ടുമൊരു പാപിയായി മാറാന്‍ കഴിയുകയില്ല. യേശുവിനെ നിക്ഷേധിക്കാത്ത ഒരു വ്യക്തി, തന്‍റെ സകലപാപങ്ങളും യേശുവിലേക്ക് മാറ്റപ്പെട്ടതുകൊണ്ടു തന്നെ പരിശുദ്ധമാക്കപ്പെടുകയും പാപരഹിതനാവുകയും ചെയ്യും മാത്രവുമല്ല അവന് / അവള്‍ക്ക് വീണ്ടും ഒരു പാപിയായി മാറുവാന്‍ ഒരിക്കലും കഴിയുകയില്ല നിങ്ങള്‍ ഇത് നേടിയിട്ടുണ്ടോ? അതെ.
നമ്മെ രക്ഷിച്ച ദൈവം എപ്പോഴും നമ്മുടെ കര്‍ത്താവും നമ്മുടെ പിതാവുമാണ്. ദൈവം എപ്പോഴും നമ്മെ സഹായിക്കുകയും ലോകാവസാനത്തോളം നമ്മോടൊപ്പമിരിക്കുകയും ചെയ്യുന്നു. ഇതാണ് “വിശ്വാസത്താല്‍ ജീവിക്കുക. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ സഹായിക്കും. വീണ്ടും ജനിച്ച നിങ്ങളെ ദൂതന്‍മാര്‍ സേവിക്കും”. എന്ന് അവന്‍ നമ്മോട് പറയുന്നതിന്‍റെ കാരണം. ദൈവത്തിനും നമുക്കും ഇടയിലുള്ള സേവകരാണ് ദൂതന്‍മാര്‍. അവര്‍ നമ്മെക്കുറിച്ച് എല്ലാം ദൈവത്തോടും പറയുന്നു. ദൈവം നമ്മെ അവന്‍റെ മക്കളാക്കി സ്വഭാവത്താല്‍ നാമെല്ലാവരും പാപികളായിരുന്നു. ജഡത്തിന്‍റെ പ്രവൃത്തികളാല്‍ നമുക്കൊരിക്കലും നീതിമാന്‍മാരാകുവാന്‍ കഴിയുകയില്ല, എന്നാല്‍ വിശ്വാസത്താല്‍ നാം നീതിമാന്‍മാരായിതീര്‍ന്നു.
നാം കര്‍ത്താവിന് നന്ദിയര്‍പ്പിക്കുന്നു. വിശ്വാസത്താല്‍ കര്‍ത്താവ് നമ്മുടെ ഇടയനും പിതാവുമായി ത്തീര്‍ന്നു.