(റോമര്‍ 1:17-18)
“അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്നു എഴുതിയിരിക്കുന്നുവല്ലോ. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു”.
നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം
“നീതിമാന് വിശ്വാസത്താല്‍ ജീവിക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നു. നാം വിശ്വാസത്താല്‍ ജീവിക്കുന്നുവോ ഇല്ലയോ? വിശ്വാസം എന്ന ഒരേയൊരു മാര്‍ഗ്ഗത്തിലൂടെ മാത്രമേ നീതിമാന് ജീവിക്കുവാന്‍ കഴിയുകയുള്ളൂ. വിശ്വാസം നീതിമാനെ ജീവിക്കുവാന്‍ അനുവദിക്കുന്നു. നാം ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും തുടര്‍ന്നുകൊണ്ട് ജീവിക്കുവാന്‍ നമുക്ക് കഴിയും. നീതിമാന്‍ മാത്രമേ വിശ്വാസത്താല്‍ ജീവിക്കുന്നുള്ളൂ. “മാത്രം” എന്ന വാക്കിന്‍റെ അര്‍ത്ഥം നീതിമാനൊഴികെ മറ്റാര്‍ക്കും തന്നെ വിശ്വാസത്താല്‍ ജീവിക്കുവാന്‍ കഴിയുകയില്ല എന്നാണ്. അപ്പോള്‍, പാപികളുടെ കാര്യമെന്താണ്? പാപികള്‍ക്ക് വിശ്വാസത്താല്‍ ജീവിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ഇപ്പോള്‍ വിശ്വാസത്താലാണോ ജീവിക്കുന്നത്? നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം.
യഥാര്‍ത്ഥ വിശ്വാസമെന്താണെന്ന് മനസ്സിലാക്കുവാന്‍ വളരെയധികം സമയമെടുക്കും. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ നാം ജീവിക്കുന്നുവെന്നും ദൈവത്തില്‍ വിശ്വസിക്കാതിരിക്കുമ്പോള്‍ നാം മരിക്കുന്നുവെന്നുമാണ് നാം തിരിച്ചറിയേണ്ടത്. വിശ്വാസത്താല്‍ ജീവിക്കുക എന്നത് നീതിമാന്‍റെ വിധിയാണെന്ന് നാം തിരിച്ചറിയണം.
പക്ഷികള്‍ക്ക് ചിറകുകളുണ്ട്, എന്നാല്‍ അവ അതിനെ ഉപയോഗിച്ചില്ലായെങ്കില്‍ ഭൂമിയില്‍ അലഞ്ഞു നടക്കുന്ന വന്യമൃഗങ്ങളാല്‍ അവ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസത്താല്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നീതിമാന്‍മാര്‍. ദൈവം നീതിമാനെ വിശ്വാസത്താല്‍ ജീവിക്കുവാന്‍ വിധിച്ചു. വിശ്വാസത്താല്‍ ജീവിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുടെ ആത്മാക്കള്‍ നശിക്കും.
ഒരു ക്രിസ്ത്യാനിയുടെ ജീവിതവും സത്യമാര്‍ഗ്ഗവും വിശ്വാസത്താല്‍ ആരംഭിക്കുന്നു. വെള്ളത്തിലും ആത്മാവിലും വീണ്ടും ജനിക്കപ്പെട്ടതിനുശേഷം ഒരു നീതിമാന് എങ്ങനെ സമൂഹവുമായി പൊരുത്തപ്പെടാന്‍ കഴിയും? നമുക്കുള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വാസത്താല്‍ ജീവിക്കുക എന്നതാണെന്ന് നാം അറിഞ്ഞിരിക്കണം.
നിങ്ങള്‍ക്കു മനസ്സിലായോ? ഇത് നീതിമാനുള്ള ജീവിതമാണ്. വിശ്വാസമില്ലാതെ നാം മരിക്കുകയും നമുക്ക് ആരാധനയില്‍ സഹകരിക്കുവാനുള്ള ശക്തിയില്ലാതെയാവുകയും ചെയ്യുന്നു. വിശ്വാസത്താല്‍ ജീവിക്കുകയോ വിശ്വാസം ഉപയോഗിക്കുകയോ ചെയ്യാത്ത ഒരു വ്യക്തി ആരാധനയ്ക്ക് പോകുകയാണെങ്കില്‍ അവസാനം അവന്‍ / അവള്‍ മരിക്കും. ഒരുവന്‍ ദൈവത്തില്‍ വിശ്വസിക്കുകയും “കര്‍ത്താവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു”വെന്ന് ഏറ്റുപറയുകയും ചെയ്യുമ്പോള്‍ മാത്രമേ കഴിവില്ലാത്താവനും ദുര്‍ബലനുമായാല്‍പോലും അവന്/ അവള്‍ക്ക് ജീവിക്കുവാന്‍ കഴിയുകയുള്ളു. ദൈവത്തില്‍ വിശ്വാസമുള്ളതുകൊണ്ട് അവന് / അവള്‍ക്ക് ജീവിക്കുവാന്‍ കഴിയും. അവന്‍ / അവള്‍ അവനില്‍ വിശ്വസിക്കുമ്പോള്‍ ദൈവം ആ വ്യക്തിയെ സഹായിക്കുകയും അവനായി / അവള്‍ക്കായി പ്രവൃത്തിക്കുകയും ചെയ്യുന്നു.
നമ്മുടെ പരിധികള്‍ അനുഭവിച്ചറിയുമ്പോള്‍ നാം വിശ്വാസത്തെ മനസ്സിലാക്കുന്നു
നിങ്ങള്‍ വിശ്വാസത്താല്‍ ജീവിച്ചിട്ടുണ്ടോ ഇല്ലയോ എന്നു ചിന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വ്യക്തി വീണ്ടും ജനിച്ചതിനുശേഷം വളരെ പെട്ടെന്ന് വിശ്വാസത്താല്‍ ജീവിക്കുന്നില്ല. അവന്‍/അവള്‍ സാഹചര്യത്തിനനുസരിച്ചാണ് ആദ്യം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍ എങ്ങനെ വിശ്വാസത്താല്‍ ജീവിക്കാം എന്നു മനസ്സിലാക്കുന്നില്ല. എന്തുകൊണ്ട്? എന്തെന്നാല്‍ ഒരുവന്‍ തന്‍റെ കൈകാലുപയോഗിച്ച് പണം ഉണ്ടാക്കിയാല്‍ മാത്രമേ അവന് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവത്തിലുള്ള വിശ്വാസം ഉപയോഗിക്കുക എന്നത് ഈ ഭൂമിയില്‍ അനാവശ്യമാണ്. എന്നാല്‍ നമ്മുടെ ശാരീരിക ശക്തിയോടും കഴിവോടും കൂടെ ജീവിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നു നാം അത്ഭുതപ്പെടുമ്പോള്‍ നാം നമ്മുടെ പരിധികളെ അനുഭവിച്ചറിഞ്ഞു വരുന്നു എന്നര്‍ത്ഥം. നമുക്കു ജീവിക്കുവാന്‍ കഴിയില്ല എന്ന് നമുക്ക് തോന്നുന്നു. അപ്പോള്‍ നാം എങ്ങനെയാണ് ജീവിക്കേണ്ടത്? നാം തീര്‍ച്ചയായും വിശ്വാസം ഉപയോഗിക്കണം. നാം വിശ്വാസം ഉപയോഗിക്കാതെയും ദൈവത്തില്‍ വിശ്വസിക്കാതെയുമിരിക്കുകയാണെങ്കില്‍ നമുക്ക് ഒരിക്കലും സത്യത്തില്‍ ജീവിക്കുവാന്‍ കഴിയുകയില്ല.
“കര്‍ത്താവേ! ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു, എന്നെ രക്ഷിക്കണമേ” എന്നു പറഞ്ഞുകൊണ്ട്, ഇത്തരത്തിലുള്ള ബന്ധത്തിലൂടെ നാം വിശ്വാസത്താല്‍ ജീവിക്കണം. “കര്‍ത്താവേ! ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു, നീ എന്നെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു” എന്നീ വാക്കുകളിലൂടെ നാം ദൈവത്തില്‍ വിശ്വസിക്കുനോള്‍ വളരെ ചെറിയൊരു കാര്യമാണെങ്കില്‍ പോലും നമുക്കു വിശ്വാസത്താല്‍ ജീവിക്കുവാന്‍ കഴിയുമെന്ന് നാം തെളിയിക്കുകയാണ്.
നാം വിശ്വസിക്കുമ്പോള്‍ മാത്രം നടക്കുവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രതീക്ഷ നമ്മില്‍ ഉണ്ടാകുകയും ശക്തിയായി അത് അനുഭവിച്ചറിയാനും നമുക്കു കഴിയും. എന്നാല്‍ നാം ദൈവത്തില്‍ വിശ്വസിക്കാതിരിക്കുമ്പോള്‍ ദൈവം അത് നിവര്‍ത്തിക്കാനായി അനുവദിച്ചു എന്നു തിരിച്ചറിയാന്‍ കഴിയാതെ വിശ്വാസത്താല്‍ അനുഭവിച്ചറിയാന്‍ കഴിയാതെ നമുക്ക് അത് നഷ്ടമാകും. വിശ്വാസത്താല്‍ വളരെ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതാണെങ്കില്‍പോലും ഒരു പ്രശ്നം പരിഹരിക്കാന്‍ നമുക്കു കഴിയുകയില്ല. വിശ്വാസത്താല്‍ ജീവിക്കുക എന്നാല്‍ എപ്പോഴും നന്‍മയിലായിരിക്കുക എന്നാണ് അതുകൊണ്ട് എങ്ങനെ വിശ്വാസത്താല്‍ ജീവിക്കാമെന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
പഴയനിയമത്തില്‍ ആളുകള്‍ വിശ്വാസത്താല്‍ ജീവിച്ചു. അതിനാല്‍ പുതിയ നിയമത്തില്‍ ആളുകളും വിശ്വാസത്താല്‍ രക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. എങ്ങനെയാണ് നമ്മുടെ രക്ഷയില്‍ നമുക്ക് ആത്മവിശ്വാസമുള്ളത്? യേശുക്രിസ്തു ചെയ്ത പ്രവൃത്തിയിലുള്ള വിശ്വാസത്താല്‍ നാം നീതിമാന്‍മാരായിട്ടുണ്ടോ? അതെ, ഉണ്ട്. അവനിലുള്ള വിശ്വാസത്താല്‍ നാം ജീവിക്കുമ്പോള്‍ ദൈവം നമ്മെ സഹായിക്കുന്നു. ആദ്യമായി ദൈവത്തില്‍ വിശ്വസിക്കുക പിന്നെ നിങ്ങള്‍ അന്വേഷിക്കുന്നതെന്തും ചോദിക്കുക അപ്പോള്‍ ദൈവം നമ്മെ സഹായിക്കും. അവന്‍ നമുക്ക് രക്ഷ നല്‍കിയതുപോലെ മറ്റു പല കാര്യങ്ങളും അവന്‍ നമുക്കു നലകും. നമ്മുടെ ജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വേണ്ട ആവശ്യഘടകം വിശ്വാസമാണ് അത് ജീവനാണ്. നീതിമാനുള്ള ജീവിതമാണ് വിശ്വാസം. വിശ്വാസമാണ് ജീവിതം. മാംസത്തിന് രക്തം എന്ന പോലെയാണ് ഇത്. വീണ്ടും ജനിച്ച ഒരു വ്യക്തിക്ക് വിശവാസമില്ലാതാകുമ്പോള്‍, മാംസത്തില്‍ രക്തമില്ലാതെ ഒരു സാധാരണ മനുഷ്യന്‍ മരിക്കുന്നതെങ്ങനെയോ അപ്രകാരം ഈ വ്യക്തിയുടെ ആത്മാവ് മരിക്കുന്നു. “ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. നീ എന്നെ സഹായിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറഞ്ഞ് നാം ദൈവത്തില്‍ വിശ്വസിക്കണം.
ദൈവം തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമരുളും ഇന്ന് വിശ്വസിക്കുവാനും നമ്മുടെ ആവശ്യങ്ങളെന്തും പറയുന്നതിനു മുമ്പു തന്നെ ദൈവരാജ്യം അന്വേഷിക്കുവാനും നമ്മെ പ്രാപ്തമാക്കുന്നത് വിശ്വാസമാണ്. നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം. നീതിമാന് വിശ്വാസത്താല്‍ ജീവിക്കാതിരിക്കുവാന്‍ കഴിയുകയില്ല. ഭൂമിയില്‍ ജീവിക്കുമ്പോള്‍ ചില ദിവസങ്ങളിലെങ്കിലും നമ്മുടെ ജഡത്തിലുള്ളത് നമ്മെ തളര്‍ത്തും. ചില ദിവസങ്ങളില്‍ അപകടഭീതിയോടുകൂടി അതിനനിവാര്യമായ സാഹചര്യങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വരും. ആ സമയങ്ങളില്‍ നമുക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തതുയെന്നത് നമ്മെ രക്ഷിച്ച, നമ്മെ സഹായിച്ച അവന്‍ നല്ലവനാകുന്നുവെന്ന് തെളിയിച്ച ദൈവത്തിലുള്ള നമ്മുടെ വിശ്വാസമാണ്.
കൂടാതെ നാം ദൈവത്തോടു ചോദിക്കുമ്പോഴും അന്വേഷിക്കുമ്പോഴും അവന്‍ നമുക്കു നല്‍കുന്നവയില്‍ അവന് യുക്തമാണെങ്കില്‍ നമുക്ക് വിശ്വാസം വേണം. ജഡത്തിലുള്ളത് നമ്മെ തളര്‍ത്തുമ്പോള്‍ അവന്‍റെ നന്‍മയില്‍ ജീവിക്കുവാന്‍ വിശ്വാസം നമ്മെ നയിക്കുന്നു. ദൈവത്തിനുമുമ്പില്‍ നാം എന്തിനുവേണ്ടി ആഗ്രഹിച്ചുവോ അത് സഫലമാക്കുവാന്‍ ദൈവത്തിലുള്ള വിശ്വാസം നമ്മില്‍ ഒരു പ്രേരകശക്തിയായി മാറുന്നു.
ചെറിയ സംഗതികളില്‍ നിന്നും നാം വിശ്വാസം ഉപയോഗിച്ചു തുടങ്ങണം
എങ്ങനെ നാം ജീവിക്കണം? “ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. എനിക്ക് അതുമിതും നഷ്ടമാകുന്നു, അതുകൊണ്ട് എന്നെ സഹായിക്കൂ കര്‍ത്താവേ” എന്ന് നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ഞാന്‍ നമ്മുടെ യഥാര്‍ത്ഥ ദൗര്‍ബല്യങ്ങളെക്കുറിച്ചല്ല പറയുന്നത്. “എനിക്ക് എന്‍റെ നിത്യജീവിതത്തില്‍ അതുമിതും ആവശ്യമാണ്. എന്നെ സഹായിക്കൂ കര്‍ത്താവേ നീ അത് എനിക്കായി ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് നമുക്ക് നമ്മെ വിശ്വാസത്താല്‍ ജീവിക്കുവാന്‍ അനുവദിക്കാം. വിശ്വാസത്താല്‍ ജീവിക്കുന്ന ഒരു വ്യക്തി ചെറിയ സംഗതികളില്‍ നിന്നു തുടങ്ങി ദൈവത്തെ അന്വേഷിക്കണം. ഉദാഹരണത്തിന് “ദൈവമേ, എനിക്ക് ടൂത്ത് പേസ്റ്റില്ല. ദയവായി എനിക്കു ടൂത്ത്പേസ്റ്റ് നല്‍കൂ. ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു” എന്നു പറയാം. അതിനാല്‍ നാം ദൈവത്തില്‍ വിശ്വസിക്കുകയും അന്വേഷിക്കുകയും ചെയ്യുമ്പോള്‍ ദൈവം ഉത്തരമരുളുന്നത് അനുഭവിച്ചറിയാന്‍ നമുക്കു സാധിക്കും.
പാപികള്‍ ജീവിക്കുന്നത് എന്തിനാലാണ്? പാപികള്‍ തങ്ങളുടെ സ്വന്തം ശക്തിയാല്‍ ജീവിക്കുന്നു എന്നാല്‍ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു എന്ന് നാം അറിയുമ്പോള്‍ നമ്മുടെ ജീവിതത്തിലും വിശ്വാസം ഉപയോഗിക്കുവാന്‍ നമുക്ക് കഴിയും. നമുക്കുള്ളത് എന്താണോ അതിനാല്‍ ജീവിക്കുവാന്‍ നമുക്കാവില്ല മറിച്ച് വിശ്വാസത്തില്‍ ജീവിക്കുവാനേ കഴിയൂ. നിങ്ങള്‍ അത് കാണുന്നുവോ? “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും”. നീതിമാന് ഏറ്റവുമധികം ആവശ്യമുള്ളത് വിശ്വാസമാണ്. എന്നാല്‍ നമ്മുടെ കഴിവിന്‍റെ ഏറ്റവും അവസാനം മാത്രമേ നാം വിശ്വാസം ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ.
നമ്മുടെ സകല കഴിവുകളും ശക്തിയും ഉപയേ0ഗിച്ചു തീരുമ്പോഴാണ് നാം വിശ്വാസം ഉപയോഗിക്കുവാന്‍ തുടങ്ങുന്നത് എന്നാല്‍, വിശ്വാസത്താല്‍ ജീവിക്കുന്നതാണ് സത്യമെന്നും ഇത് ദൈവത്തിന്‍െറ കല്പനകളാണെന്നും അവന്‍െറ വാഗ്ദത്തിന്‍െറ അിസ്ഥൊനത്തില്‍ അത് നമ്മുടെ ജിവിതത്തില്‍ ആവശ്യമാണ്. വിശ്വാസത്താല്‍ ജീവിക്കുക. ദൈവത്തില്‍ വിശ്വസിച്ച് അവനെ അന്വേഷിക്കുക. അപ്പോള്‍ നമുക്ക് ആവശ്യമുളളത് നമുക്ക് നേടുവാന്‍ കഴിയും. നമ്മുടെ ചെറിയ കാര്യങ്ങളില്‍ നിന്നും വിശ്വാസത്താല്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് നാം പഠിക്കണം അപ്പോള്‍ നമുക്ക് ക്രമേണ ശക്തമായ വിശ്വാസമുണ്ടാകും.
ദാവീദ് ഗൊല്യാത്തിനെ അഞ്ച് മിനുസമുള്ള കല്ലുകള്‍ കൊണ്ട് വിശ്വാസത്താല്‍ കൊന്നു. ദൈവം തന്നോടുകൂടെ ഉണ്ട് എന്ന വിശ്വാസത്താല്‍ “ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. അവനെ കൊല്ലുക എന്നുള്ളത് നിന്‍റെ ഹിതമാണ്” എന്നു ചിന്തിച്ചുകൊണ്ട് ദാവീദ് ഗൊല്യാത്തിനെ കൊന്നു. അവന്‍ ഗൊല്യാത്തിനോട് ഇപ്രകാരം ആക്രോശിച്ചു, “നീ വാളും കുന്തവും വേലുമായി എന്‍റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്‍റെ നേരേ വരുന്നു (1 ശാമുവേല്‍ 17:45). അതുപോലെ വിശ്വാസത്താല്‍ അബ്രഹാം, താന്‍ വിളിക്കപ്പെട്ടപ്പോള്‍, തനിക്ക് പാരമ്പര്യമായി കിട്ടിയ സ്ഥലത്തു നിന്നും, എവിടെക്കാണ് പോകുന്നതെന്നറിയാതെ പുറപ്പെട്ട് പോയി.
നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. നാലു സുവിശേഷങ്ങളിലും “വിശ്വാസത്താല്‍ ജീവിക്കുന്ന” അനേകം ഉദാഹരണങ്ങള്‍ ഉണ്ട്. എന്നാല്‍ വിശ്വാസത്താല്‍ ജീവിക്കുക എന്നത് നീതിമാന്‍റെ ജീവിതമാണ്, ക്രിസ്ത്യാനിയുടെ ജീവിതമാണ് എന്ന് എത്ര ആളുകള്‍ക്ക് അറിയാം? നാം ആശ്രയിക്കുന്ന നമ്മുടെ എല്ലാ ധനങ്ങളെയും ഭൗതികശക്തികളെയും നാം ഉപേക്ഷിക്കണം എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. വിശ്വാസത്താല്‍ ജീവിക്കുവാനായി ഭൂമിയിലുള്ള എന്തിനെയെങ്കിലും ആശ്രയിക്കുവാനുള്ള നിങ്ങളുടെ മനസിനെ ഉപേക്ഷിക്കുവാന്‍ നീതിമാന്‍ നിങ്ങളെ ഉപദേശിക്കുന്നു. അപ്പോള്‍, എന്ത് വിശ്വസിക്കും? ദൈവത്തെ. നാം ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍, എന്താണ് നമുക്ക് ആവശ്യമുള്ളതെന്ന് അവന്‍ അന്വേഷിക്കും അത് ചെയ്തു തരുകയും ചെയ്യുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അവന്‍ ഉത്തരമരുളുമെന്ന് വിശ്വസിക്കുക, സഭാമേധാവിയെ വിശ്വസിക്കുക. സഭയോടു കൂടി കര്‍ത്താവിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വസിക്കുന്നുവോ? നാം വ്യക്തിപരമായി നീതിമാന്‍മാരാകയാല്‍ നാം വിശ്വാസത്താല്‍ ജീവിക്കണം.
നമ്മുടെ ഹൃദയത്തോടു കൂടി നാം എന്തിനെയെങ്കിലും ആശ്രയിക്കുന്നുവെങ്കില്‍ നാം അതിനെ ഉപേക്ഷിക്കണം കാര്യം എത്ര തന്നെ നിസ്സാരമായാലും നാം ദൈവത്തില്‍ വിശ്വസിച്ച് വിശ്വാസത്തിലൂടെ അത് നേടിയെടുക്കണം. നാം വിശ്വാസത്താല്‍ ജീവിക്കുകയും അത് അനുഭവിച്ചറിയുകയും വേണം. അപ്പോള്‍ ലോകത്തിലെ ആളുകളാല്‍ പരിഹസിക്കപ്പെടാതെ കര്‍ത്താവിനോടു കൂടി ജീവിക്കുവാന്‍ നമുക്കു കഴിയും. “എന്‍റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു”. (സങ്കീർത്തനം 23:5) എന്ന് ദൈവം പറയുന്നു. ദൈവത്തിനുമുമ്പില്‍ അനുഗ്രഹിക്കപ്പെട്ടവരായിരിക്കുക എന്നതാണ് മഹത്തായ പാരിതോഷികം. സാഹചര്യത്തിന്‍റെ വളര്‍ച്ചക്കനുസരിച്ച് ജീവിക്കരുത് മറിച്ച് വിശ്വാസത്താല്‍ ജീവിക്കണം.
നിങ്ങള്‍ എപ്പോഴെങ്കിലും വിശ്വാസത്താല്‍ ജീവിച്ചിട്ടുണ്ടോ? എണ്ണമറ്റ ആളുകള്‍ ഒരിക്കലും തന്നെ വിശ്വാസത്താല്‍ ജീവിക്കാത്തവരാണ്. എന്നാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവപ്രവൃത്തികളുടെ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ ആളുകളുണ്ട്. നാം ഒരു പ്രാവശ്യം മാത്രമല്ല തുടര്‍ച്ചയായി ഇത് അനുഭവിച്ചറിയണം വീണ്ടും വീണ്ടും. ഇതാണ് നീതിമാന്‍ ജീവിക്കേണ്ട വഴി. നാം ഭൗതിക കാര്യങ്ങളില്‍ ആശ്രയിക്കാതെ മറിച്ച് ദൈവത്തില്‍ വിശ്വസിച്ച് ജീവിക്കണം. ഇതാണ് നീതിമാന്‍റെ ജീവിതം. നാം ഇതുപോലെ ജീവിക്കണം. വിശ്വാസത്താല്‍ മാത്രമേ ജീവിക്കുവാനും ദൈവത്തില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും കഴിയുകയുള്ളൂ.
ദൈവത്തിനു മുമ്പില്‍ നമുക്ക് വളരെ അത്യാവശ്യമായത് വിശ്വാസമാണ്
വിശ്വാസമുണ്ടായിരിക്കുക എന്നത് വളരെ ശ്രമകരമായി കാണപ്പെടുന്നു. എന്നാല്‍ സത്യത്തില്‍ ഇത് വളരെ എളുപ്പമാണ്. ദൈവത്തിലുള്ള വിശ്വാസമൊഴിച്ചാല്‍ മറ്റൊന്നും തന്നെ ഇതിന് ആവശ്യമില്ല. നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരിക്കുക മാത്രമാണ് വേണ്ടത്. ദൈവത്തില്‍ വിശ്വസിക്കുക എന്നത് വളരെ പ്രായാസമാണെന്ന് ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യത്തില്‍ ഇത് ഒരു കഠിനപ്രയ്തനമല്ല. ഞാന്‍ എന്‍റെ പിതാവിനെ “പിതാവേ” എന്ന് വിളിക്കുകയും എന്‍റെ യഥാര്‍ത്ഥ പിതാവായതുകൊണ്ടുതന്നെ അദ്ദേഹം എന്‍റെ പിതാവാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്‍റെ പിതാവായിരിക്കുക എന്നുള്ള അദ്ദേഹത്തിന്‍റെ കര്‍ത്തവ്യം എന്‍റെ സ്വന്തം വിശ്വാസത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസം ഇതില്‍ നിന്നും തുടങ്ങുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്തുകൊണ്ട്? എന്തെന്നാല്‍ ദൈവം എപ്പോഴും നീതിമാന്‍മാരുടെ അരികില്‍ അവരെ സ്നേഹിച്ചുകൊണ്ട്, അവരുടെ പിതാവും രക്ഷകനുമായി നില്‍ക്കുന്നു. രണ്ടാമതായി, നാം അവനില്‍ വിശ്വസിക്കുമ്പോള്‍ എന്താണ് നിനക്ക് ആവശ്യമുള്ളതെന്ന് നമ്മോടു ചോദിക്കുന്നു. അവസാനമായി, പിതാവായ ദൈവം നാം അന്വേഷിക്കുന്നത് കേള്‍ക്കയും നമുക്ക് ഉത്തരമരുളുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ലളിതമായ ആത്മവിശ്വാസത്തില്‍ നിന്നാണ് ദൈവത്തിലുള്ള വിശ്വാസം രൂപം കൊള്ളുന്നത്.
ആല്‍ഫയും ഒമേഗയും, ആദിയും അന്തവും ദൈവമായതുകൊണ്ട് നാം വിശ്വാസത്താല്‍ ജീവിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ എല്ലാപേരുടേയും ജീവിതം വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. നാം വിശ്വാസത്താല്‍ രക്ഷിക്കപ്പെടുകയും വിശ്വാസത്തിലൂടെ ദൈവത്താല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. “കര്‍ത്താവേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു”. എന്നെ സംരക്ഷിച്ചു കാത്തുകൊള്ളേണമേ. എന്ന് പറയാന്‍ നമ്മെ അനുവദിക്കുന്നത് വിശ്വാസമാണ് സാത്താന്‍റെ ഭീഷണിയാല്‍ നാം ഭയപ്പെടുകയും ദുര്‍ബലരാകുകയും ചെയ്യുമ്പോള്‍ നാം എന്തുചെയ്യും? കര്‍ത്താവേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് നാം അവനില്‍ വിശ്വസിക്കേണ്ടതായുണ്ട്. നാം തെറ്റായി ചിന്തിച്ചാല്‍ അതിന്‍റെ ഫലമായി സാത്താനാല്‍ പിടിക്കപ്പെടുകയും പരാജിതനാക്കപ്പെടുകയും ചെയ്യും. ഇപ്രകാരമുള്ള സന്ദര്‍ഭങ്ങളില്‍ അവന്‍ നമ്മുടെ പിതാവായതുകൊണ്ടും നമ്മെ സംരക്ഷിക്കുന്നതുകൊണ്ടും തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട്, അവനില്‍ വിശ്വസിച്ചുകൊണ്ട്, “കര്‍ത്താവേ, എന്നെ കാത്തുകൊള്ളേണമേ, നീ എന്നെ കാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നു പറയണം. അവന്‍ നമ്മെ നന്നായി അറിയുന്നതുകൊണ്ട് നാം ഉചിതമല്ലാത്ത പ്രാര്‍ത്ഥനകളാണ് നടത്തുന്നതെങ്കില്‍പോലും എങ്ങനെയായാലും അവന്‍ നമ്മെ കാത്തുപരിപാലിക്കുന്നു. വിശ്വസിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വസ്തുത ഇത് വളരെ ലളിതമാണ്. വിശ്വാസമുണ്ടായിരുന്നതിലേക്കായി നിങ്ങളുടെ ദൈവീക വി്ശ്വാസത്തെ ഉപയോഗിക്കുക, അപ്പോള്‍ അവന്‍ നിങ്ങളെ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക് നയിക്കും. ദൈവം നിലനില്‍ക്കുന്നുവെങ്കില്‍പോലും നാം അവനില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ അതില്‍ ഒരു പ്രയോജനവുമില്ല. നാം ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നാം വിശ്വാസജീവിതത്തിലേക്കു വരുന്നു എന്നാണര്‍ത്ഥം.
വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക്
റോമര്‍ 1:17 പ്രകാരം സമര്‍ത്ഥിക്കുന്നു, “അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു”. നാം നമ്മുടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ നാം വിശ്വാസത്തിന്‍റെ ജനതയായി മാറുന്നു. നിങ്ങള്‍ ഇത് മനസിലാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദൈവം നിലനില്‍ക്കുന്നുവെങ്കില്‍ പോലും നാം അവനില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ ദൈവം നമ്മില്‍ നിലനില്‍ക്കുകയില്ല. ദൈവം ജീവിക്കുന്നുവെന്നും നമ്മെ രക്ഷിച്ചുവെന്നും ഉള്ളില്‍ വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ വിശ്വാസത്താല്‍ വിശ്വാസത്തിലെത്തിച്ചേരും.
നിങ്ങള്‍ ഒരു വിശ്വാസത്തിന്‍റെ വ്യക്തിയായി മാറുമ്പോള്‍ ദൈവത്തിന്‍റെ എല്ലാ കാര്യങ്ങളും വിശ്വാസത്താല്‍ നിങ്ങളുടേതായി മാറും. റോമര്‍ 1:17 ല്‍, വിശ്വാസത്തിന്‍റെ ആരംഭവും അവസാനവും വിശ്വാസമാണെന്നാണ് ബൈബിള്‍ പറയുന്നത്. “അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു”. അതുകൊണ്ട് ദൈവം നമ്മെ രക്ഷിച്ചുവെന്ന് വിശ്വസിക്കുകയാണെങ്കില്‍ നാം രക്ഷനേടുകയും വിശ്വാസത്തിന്‍റെ ജനതയായി മാറുകയും ചെയ്യുന്നു. ദൈവം നമ്മെ രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നില്ലായെങ്കില്‍ നമുക്ക് വിശ്വാസത്തിന്‍റെ മക്കളായി മാറുവാന്‍ കഴിയുകയില്ല. ദൈവത്തിലുള്ള വിശ്വാസത്തോടു കൂടി നമുക്ക് നമ്മുടെ ജീവിതത്തില്‍ ആവശ്യമുള്ളത് കാര്യഗൗരവത്തോടെ ചോദിക്കുക യാണെങ്കില്‍ അവന്‍ നമുക്ക് ഉത്തരമരുളും.
റോമര്‍ 1:17 ല്‍ അപ്പൊസ്തലനായ പൗലൊസ് പറയുന്നത് വളരെ ചുരുക്കത്തിലാണെങ്കിലും വളരെ പ്രധാന്യമുള്ള ഒരു വസ്തുതയാണ്. എങ്ങനെയാണ് ഒരു നീതിമാന്‍ ജീവിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായോ? “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” വിശ്വാസം പാപികള്‍ക്കല്ല, നീതിമാന്‍മാര്‍ക്കാണ് ആവശ്യമായിരിക്കുന്നത്.
യേശുവാണ് അവരുടെ രക്ഷകന്‍ എന്ന വിശ്വാസമാണ് പാപികള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ കാര്യം. എന്നിരുന്നാലും വീണ്ടും ജനിച്ച ക്രിസ്ത്യാനികളായ നമുക്ക് നമ്മുടെ ജീവിതത്തില്‍ വിശ്വാസമുണ്ട്. നാം ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഒന്നോ രണ്ടോ കാര്യങ്ങളാണോ ആവശ്യമായിരിക്കുന്നത്? അല്ല ഗൗരവമുള്ളതായാലും നിസ്സാരമായാലും ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എല്ലാം സംഗതികളിലും നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. നിങ്ങള്‍ക്കിതു മനസിലാകുന്നുവോ തീര്‍ച്ചയായും നാം വിശ്വാസത്താല്‍ രക്ഷനേടുകയും വിശ്വാസത്താല്‍ അപകട സാദ്ധ്യതകളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു നാം വിശ്വാസത്താല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഉത്തരമരുളുന്നു. നാം ദുര്‍ബലരായിരുന്നാല്‍പോലും നാം വിശ്വാസത്താല്‍ ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേതുണ്ട്. എല്ലാ കാര്യങ്ങളിലും വിവാഹം മുതല്‍ സുവിശേഷം പ്രസംഗിക്കുന്നതുവരെ നമുക്ക് വിശ്വാസം ആവശ്യമാണ്. നാം ആരോടെങ്കിലും സുവിശേഷം പ്രസംഗിക്കുമ്പോള്‍ ദൈവമേ നീ ആത്മാവിനെ രക്ഷിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു എന്ന് പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് വിശ്വാസമാണ്. നാം എല്ലാകാര്യവും വിശ്വാസത്താല്‍ ചെയ്യണം.
വിശ്വാസമില്ലാതെ സുവിശേഷം പ്രസംഗിക്കുവാന്‍ നമുക്കു കഴിയുകയില്ല. വിശ്വാസത്താല്‍ മാത്രമേ നമുക്ക് സുവിശേഷം പ്രസംഗിക്കുവാന്‍ കഴിയുകയുള്ളൂ. നാം വിശ്വാസത്താല്‍ സുവിശേഷം പ്രസംഗിക്കുമ്പോള്‍ ആളുകള്‍ രക്ഷ പ്രാപിക്കും. നിങ്ങള്‍ എപ്പോഴും വിശ്വാസത്താല്‍ ജീവിച്ചിട്ടുണ്ടോ? വിശ്വാസത്താല്‍ ജീവിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അറിയാതെ ആളുകള്‍ വിശ്വാസമില്ലാതെ ജീവക്കുന്നു. അതുകൊണ്ട് തന്നെ കഷ്ടപ്പാടുകളെ നേരിടേണ്ടി വരുമ്പോള്‍ അവര്‍ക്കു പിടിച്ചു നില്‍ക്കുവാനാവാതെ വരുന്നു. അവരുടെ ശക്തിയല്ലൊം ഉപയോഗിച്ചു കഴിയുമ്പോള്‍ അവര്‍ അന്വേഷിക്കുന്നതുകൊണ്ട് അവസാനത്തില്‍ അവര്‍ എന്തെങ്കിലും നഷ്ടപ്പെടുത്തും. “എനിക്ക് മരിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ വിമുഖമായി ജീവിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് വിമുഖതയോടെ ജീവിക്കുന്ന അവര്‍ക്ക് വിശ്വാസത്താല്‍ ആത്മവിശ്വാസം ഉണ്ടായിരിക്കില്ല.
എന്നാല്‍ നീതിമാന്‍മാര്‍ അവരുടെ വിശ്വാസജീവിതം അനിര്‍ഗ്ഗളമായും സുനിശ്ചിതമായും ജീവിക്കുകയും വിശ്വസിക്കുകയും അന്വേഷിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. നമുക്ക് വിശ്വാസമില്ലായെങ്കില്‍ ഉപയോഗശൂന്യമായ ചിന്തകളും അവിശ്വാസങ്ങളും ഇപ്പോള്‍ തന്നെയുള്ളതായി മാറും. അപ്പോള്‍ സഭയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയില്ല. എങ്ങനെ നമുക്ക് വിശ്വാസമില്ലാതെ കര്‍ത്താവിനോടു കൂടെ നടക്കാന്‍ കഴിയും? ജഡത്തില്‍ വിശ്വസിക്കുവാന്‍ തക്കതായി എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. നമുക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? നാം ദൈവത്തില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ നമുക്ക് വിശ്വാസം ഉണ്ടായിരിക്കുകയില്ല. വിശ്വാസപ്രകാരം വിശ്വാസത്താല്‍ ജീവിക്കുകയും വിശ്വാസത്താല്‍ ജീവിക്കുവാന്‍ പേരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് സഭയോടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. നിങ്ങള്‍ ഇത് കാണുന്നുവോ? നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് അന്വേഷിക്കുവിന്‍. ദൈവത്തില്‍ വിശ്വസിക്കുവിന്‍ അപ്പോള്‍ എല്ലാം നന്നായി നടക്കും. നാം വിശ്വാസത്താല്‍ ജീവിക്കണം എന്ന് തിരിച്ചറിയാതിരിക്കുമ്പോള്‍ മാത്രമേ പ്രശ്നം വരുന്നുള്ളൂ.
നമ്മുടെ ജീവിതത്തിന്‍റെ ബാക്കിഭാഗവും വിശ്വാസത്താല്‍ ജീവിക്കുവാന്‍ നമ്മെ നയിക്കുന്ന ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.