• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[1-5] അനീതികൊണ്ടു സത്യത്തെ തടുക്കുന്നവര്‍

(റോമര്‍ 1:18-25)
“അനീതി കൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നും വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിക്കും ദിവ്യത്വവുമായി അവന്‍റെ അദൃശ്യ ലക്ഷണങ്ങള്‍ ലോക സൃഷ്ടി മുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായ് വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നേ. അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി. ജ്ഞാനികളെന്ന് പറഞ്ഞുകൊണ്ട് അവര്‍ മൂഢരായിപ്പോയി, അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്‍കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃസ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അപമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്‍പിച്ചു. ദൈവത്തിന്‍റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു. സൃഷ്ടിച്ചവനേക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍”.
 
 
ആരിലാണ് ദൈവകോപം വെളിപ്പെടുന്നതു?
 
അപ്പൊസ്തലനായ പൌലൊസ് നാം പ്രസംഗിക്കുന്ന അതേ സുവിശേഷം പ്രസംഗിച്ചതു നമുക്കു കാണാന്‍ കഴിഞ്ഞു. ആരിലാണ് ദൈവകോപമുണ്ടാകുന്നതു? ദൈവനീതി വെളിപ്പെടുന്നതു അനീതികൊണ്ടു സത്യത്തെ തടയുന്ന പാപികളിലും സ്വന്തം ചിന്തകളാല്‍ സത്യത്തെ മറയ്ക്കുന്ന പാപികളിലുമാണ്.
അനീതികൊണ്ടു സത്യത്തെ മറയ്ക്കുന്നവരോടാണ് ആദ്യമായി ദൈവകോപം വെളിവാകുന്നതെന്ന് അപ്പൊസ്തലനായ പൌലൊസ് വ്യക്തമായി പറയുന്നു. അവര്‍ തീര്‍ച്ചയായും ദൈവത്താല്‍ ന്യായം വിധിക്കപ്പെടും. എങ്ങനെയുള്ള കോപമായിരിക്കും ദൈവത്തിന്‍റേത്? അവരുടെ ആത്മാവും ശരീരവും നരകത്തിലേക്കു തള്ളിക്കളയുന്നതാണു ദൈവകോപം. 
മനുഷ്യശരീരത്തെ മാത്രമാണു ന്യായം വിധിക്കുന്നതെന്നു നാം ചിന്തിക്കരുത്. കാരണം മനുഷ്യന് ആത്മാവുമുണ്ട്. അതുകൊണ്ടു, ദൈവം ശരീരത്തെയും ആത്മാവിനെയും വിധിക്കും. തന്‍റെ ഭൗതീക ചിന്തയാല്‍ ദൈവസത്യത്തെ മറയ്ക്കുന്നവരുണ്ട്. പാപം ബാധിക്കപ്പെട്ടു നീതിമാന്‍മാര്‍ക്കെതിരായി വരുന്നവരുമുണ്ട്. കഠിനഹൃദയരായി ദൈവത്തെ ഭയപ്പെടാത്ത പാപികളില്‍ ദൈവകോപവും അവന്‍റെ ന്യായവിധിയും വെളിപ്പെടുന്നു.
റോമര്‍ 1:17ല്‍, അപ്പൊസ്തലനായ പൌലൊസ് പറയുന്നു, "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും". തന്‍റെ പാപത്താല്‍ സത്യത്തെ മറയ്ക്കുന്നവനില്‍ ദൈവം തന്‍റെ കോപവും ന്യായവിധിയും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
 
 
അവിശ്വാസികള്‍ ദൈവകോപത്തിന്‍ കീഴില്‍
 
ദൈവം രക്ഷയുടെ സത്യം ലോകത്തിലുടനീളം വ്യാപകമാക്കി. ദൈവസ്നേഹവും സത്യവും ഭൂമിയില്‍ വ്യാപിപ്പിച്ചു. അതുകൊണ്ടു, ദൈവസ്നേഹവും സത്യവും നിരാകരിക്കുന്നതില്‍ യാതൊരു ഒഴിവുകഴിവുമില്ല. സുവിശേഷത്തിലെ സത്യത്തെ വിശ്വസിക്കാത്തവരെയും അതിനെതിരായി നില്‍ക്കുന്നവരെയും തീര്‍ച്ചയായും ദൈവം ന്യായവിധിക്കും. 
യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ സ്നേഹത്തെ പ്രാപിക്കാത്ത മനുഷ്യരെക്കുറിച്ചു നമുക്കു ചിന്തിക്കാം. വെള്ളം, പുല്ല്, മരം, ആകാശം, പക്ഷി, തുടങ്ങിയ പേരുകളില്‍ ദൈവം എന്തൊക്കെയാണ് സൃഷ്ടിച്ചതെന്നു നാം കണ്ടു. ഇവയൊക്കെ ദൈവം സൃഷ്ടിക്കാതെ എങ്ങനെ നിലനില്‍ക്കും? ബൈബിള്‍ പറയുന്നതു "ഏതു ഭവനവും ചമപ്പാന്‍ ഒരാള്‍ വേണം, സര്‍വ്വവും ചമച്ചവന്‍ ദൈവം തന്നെ".(എബ്രായര്‍ 3:4). ദൈവത്തെയും സത്യവചനത്തെയും വിശ്വസിക്കാത്തത് അവരുടെ തെറ്റല്ലേ?
അതുകൊണ്ടു, പാപക്ഷമയുടെ കൃപയില്‍ വിശ്വസിക്കാത്ത മനുഷ്യര്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുമെന്നത് യുക്തിസഹമാണ്. അവര്‍ പരിണാമ സിദ്ധാന്തത്തില്‍ നിലകൊളളുന്നു. പ്രപഞ്ചം സ്വാഭാവികമായും സ്വയം ഉരുവാക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വാശിപിടിക്കുന്നു. ആദ്യമായി പതിനഞ്ചുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാവിസ്ഫോടനം എന്ന് പറയുന്ന ഒരുപൊട്ടിത്തെറിയുണ്ടായെന്നും അങ്ങനെ, ചില ജീവികള്‍ പുറത്തു വന്നു എന്നും അവര്‍ പറയുന്നു. ഈ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മാറുകയും മത്സ്യമായും, മൃഗമായും ക്രമേണ മനുഷ്യനായും പരിണമിക്കുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. ഈ തത്വം ശരിയാണെങ്കില്‍, മനുഷ്യവര്‍ഗ്ഗം ക്രമേണ ഒരു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജീവന്‍ ആകേണ്ടതായിരുന്നു.
"അവന്‍റെ നിത്യശക്തി ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നെ"(റോമര്‍ 1:20). പ്രപഞ്ചത്തിന്‍റെ അത്ഭുതങ്ങളിലും നിഗൂഢതയിലും നോക്കുമ്പോള്‍, ദൈവം ജീവിച്ചിരിക്കുന്നു എന്ന് പ്രത്യക്ഷമായി കണ്ടിട്ടും, ജനങ്ങള്‍ ദൈവത്തെ നിഷേധിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു. അവിശ്വാസികള്‍ ദൈവകോപത്തിന് കീഴിലാകുന്നു. അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി. ജ്ഞാനികളെന്ന് പറഞ്ഞുകൊണ്ട് അവര്‍ മൂഢരായിപ്പോയി, അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്‍കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. ദൈവത്തിന്‍റെ നീതീകരണം ഇത്തരം മനുഷ്യരില്‍ പ്രകടമാകാന്‍ കാത്തിരിക്കുന്നു. വീണ്ടും ജനിക്കാത്ത മനുഷ്യര്‍, കര്‍ത്താവില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തിന്‍റെ ന്യായവിധിയില്‍പ്പെടുന്നു. 
 
 
അവിശ്വാസികളെ ദൈവം അശുദ്ധിക്കായി വിട്ടുകൊടുക്കുന്നു
 
"അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അപമാനിക്കേണ്ടതിന് അശുദ്ധിയിലേല്‍പ്പിച്ചു. ദൈവത്തിന്‍റെ സത്യം അവര്‍ വ്യജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനേക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍. അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളില്‍ ഏല്പ്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവിക ഭോഗത്തെ സ്വഭാവ വിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്‍മാരും സ്വഭാവിക സ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ചു ആണോടു് ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നെ പ്രാപിച്ചു"(റോമര്‍ : 1:24-27). 
ഈ വേദ ഭാഗം എന്താണ് പറയാന്‍ ശ്രമിക്കുന്നത്? സൃഷ്ടികളെ ആരാധിക്കുന്ന മനുഷ്യരെ അവര്‍ ഇഷ്ടപ്പെടുന്ന പാപങ്ങളെ ചെയ്യാനായി ദൈവം ഉപേക്ഷിക്കുന്നു. അവന്‍ അവരെ പിശാചിന് ഏല്‍പ്പിക്കുന്നു. പിശാച് ആഗ്രഹിക്കുന്നത് പോലെ ചെയ്യാന്‍ ദൈവം അനുവദിക്കുന്നു. അതുകൊണ്ട്, നമ്മള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വസിക്കുകയും ഏതുവിധേനയും രക്ഷിക്കപ്പെടുകയും ചെയ്യണം. `അവരുടെ സ്ത്രീകള്‍ സ്വാഭാവിക ഭോഗത്തെ സ്വഭാവ വിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്‍മാരും സ്വഭാവിക സ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വി.ഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളില്‍ത്തന്നെ പ്രാപിച്ചു". ഇത് ദൈവത്തെ നിരാകരിക്കുന്നത് പോലെയാണ്. ഇതാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. 
ദൈവം സ്വാഭാവിക ഭോഗം തന്നു. ഒരു പുരുഷന്‍ ഒരു സ്ത്രീയോടൊപ്പം ജീവിക്കണം. എങ്ങനെയായാലും, പുരുഷന് പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടുമുളള ബന്ധത്തിന്‍റെ സത്യം കാണിക്കുന്നത് ദൈവം നല്‍കിയ സ്വാഭാവിക ഭോഗം നിഷേധിക്കുന്നു എന്നാണ്. റോമാ ലേഖനം എഴുതിയത് 1900 വര്‍ഷം മുമ്പാണ്. സ്വാഭാവികമായ ഭോഗം ഉപേക്ഷിക്കുന്നവര്‍ തങ്ങളുടെ ക്രമരാഹിത്യത്തിനുളള പിഴ നല്‍കേണ്ടി വരുമെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രവചിച്ചിട്ടുണ്ട്. ഇക്കാലത്തു ദൈവത്തിന്‍റെ വചനം സ്വീകാര്യത നേടിയിട്ടുണ്ട്. എയ്ഡ്സ് നില നില്‍ക്കുന്നത് പ്രത്യേകിച്ച് സ്വവര്‍ഗ്ഗരതി നടത്തുന്നവരിലാണെന്ന് നമുക്ക് അറിയാം. 
അവരുടെ ലൈംഗീക പാപത്തിന് പിഴ നല്‍കേണ്ടത് പൂര്‍ണ്ണമായും തൃപ്തികരമാണ്. ഒരുവന്‍ തന്‍റെ ലൈംഗികതയിലെ സ്വാഭാവികത മാറ്റിയാല്‍ അവനില്‍ ദൈവകോപം പ്രകടമാകും. എയ്ഡ്സ്ന്‍റെ പിഴ കൈപറ്റാന്‍ അവര്‍ അര്‍ഹരാണ്. ദൈവത്തിലെ അവിശ്വാസം മാത്രമാണ് ഈ അസുഖം തീര്‍ച്ചയായും ഉണ്ടാക്കുന്നത്. ദൈവം അവിശ്വാസികള്‍ക്ക് പാപാത്മകമായ മനസ്സ് നല്‍കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇത് തീര്‍ച്ചയായും ദൈവത്തിന്‍റെ ശാപം ആണ്.
 
 
അവര്‍ ദൈവ നീതിയെ എതിര്‍ക്കുന്നവര്‍
 
ദൈവത്തെ മനസ്സില്‍ നിലനിര്‍ത്താന്‍ കഴിയാത്ത മനുഷ്യന്‍ ചുവടെ പറയുന്നത് പോലെയാണ്. "അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍, കുരളക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠൂരന്‍മാര്‍, ഗര്‍വ്വിഷ്ടന്‍മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്‍പ്പിക്കുന്നവര്‍, മാതാപിതാക്കന്‍മാരെ അനുസരിക്കാത്തവര്‍, ബുദ്ധിഹീനര്‍, നിയമലംഘികള്‍, വാത്സല്യമില്ലാത്തവര്‍, കനിവറ്റവര്‍. ഈ പ്രവര്‍ത്തിക്കുന്നവര്‍ മരണ യോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്കുക മാത്രമല്ല അവ പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയും കൂടെ ചെയ്യുന്നു"(റോമര്‍ 1:29-32). 
അത്തരം കാര്യം ചെയ്യുന്നവര്‍ അതേ തിന്മ ചെയ്യുന്നവരോടു എന്ത് ചെയ്യും? അവര്‍ അവരെ `അംഗീകരിക്കുന്നു`. ദൈവത്തിനെ എതിര്‍ക്കുന്നവര്‍ ദൈവ വചനം അനുസരിക്കുന്ന നീതിമാന്‍മാരോട് എന്തു ചെയ്യും? "നിങ്ങള്‍ വക്രബുദ്ധിക്കാരാണ്" എന്നു പറഞ്ഞുകൊണ്ട് അവര്‍ അവരെ പീഡിപ്പിക്കും. യേശുവില്‍ വിശ്വസിച്ചതിനു ശേഷം നീതിക്കുവേണ്ടി ആ നീതിമാന്‍മാര്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ ഭാഗ്യവാന്‍മാരാണ്.
ജഡത്തിനു പുറകെ അലയുന്നവരോട് മനുഷ്യര്‍ക്ക് ദയയാണുളത്. എന്നാല്‍, മറ്റുളളവര്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നതും പാപക്ഷമയില്‍ നിന്നുളള നീതീകരണത്തിലേക്ക് പോകുന്നത് അവര്‍ എതിര്‍ക്കുകയും, തടയുകയും ചെയ്യുന്നത് കാണാനാവുമെന്നത് വിചിത്രമാണ്, കാരണം ഇവര്‍ ഒരിക്കലും ദൈവത്തില്‍ വിശ്വസിക്കുകയോ സത്യവചനം അനുസരിക്കുകയോ ചെയ്യാതെ .പാപത്തിന്‍റെ വേലക്കാരനായി ജീവിക്കുന്നത് പോലെ ആണ് ഇത്.
അതുകൊണ്ട്, അവിശ്വാസികളും പിശാചും, നമ്മെ യേശുക്രിസ്തുവില്‍ വിശ്വസിക്കാന്‍ അനുവദിച്ചാല്‍ പോലും, പറയുന്നത് നാം പൂര്‍ണ്ണമായും വിശുദ്ധീകരിക്കപ്പെടുകയോ പരിപൂര്‍ണ്ണമായ പാപമുക്തി നേടുകയോ ഇല്ലെന്നാണ്. അവിശ്വാസികളും, അനുസരണക്കേടുളളവരും ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് ഹൃദയത്തില്‍ പാപം ഉണ്ടെങ്കിലും യേശുവില്‍ വിശ്വസിക്കുന്നു എന്നാണ്. അതിനാല്‍ അവര്‍ നരകത്തില്‍ പോകും. പാപികളായ ജനങ്ങള്‍ യേശുവില്‍ വിശ്വസിച്ചപ്പോള്‍ സന്തോഷിച്ചു. ദൈവത്തില്‍ വിശ്വസിക്കുകയോ അറിയുകയോ ചെയ്യാത്തവര്‍, അവര്‍ ക്രിസ്ത്യാനികള്‍ ആണെങ്കില്‍ പോലും, ദൈവത്തെ അവരുടെ അറിവോടെ നേടുന്നില്ല; അവനെ എതിര്‍ക്കുന്നു. അവര്‍ ദൈവത്തിന്‍റെ നീതിയെ എതിര്‍ക്കുന്നു. അവര്‍ പിശാചിനെയും എല്ലാപാപങ്ങളെയും ആരാധിക്കുന്നു. ഒരിക്കലും വീണ്ടുംജനിക്കാത്തവര്‍, യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും, അങ്ങനെ ആണ്. ധാരാളം നാമധേയക്രിസ്ത്യാനികള്‍ വീണ്ടും ജനിക്കപ്പെടാത്തവരായിട്ടുണ്ട്. ഹൃദയത്തില്‍ പാപത്തോടുകൂടി യേശുവിനെ വിശ്വസിക്കുന്ന ഒരുവന്‍ ദൈവത്തിന്‍റെ സത്യവചനം അനുസരിക്കാതെയിരിക്കുകയും യേശുക്രിസ്തുവിന്‍റെ സത്യത്തില്‍ വിശ്വസിച്ച് വിശുദ്ധിയും പാപക്ഷമയും നേടുകയും വീണ്ടും ജനിക്കുകയും ചെയ്ത ക്രിസ്ത്യാനികളെ എതിര്‍ക്കുകയും ചെയ്യുന്നു.
 
 
വീണ്ടും ജനിക്കാത്തവര്‍ വീണ്ടും ജനിച്ചവരെ എതിര്‍ക്കുന്നു
 
അനീതിയാല്‍ സത്യത്തെ തടുത്തു വയ്ക്കുവന്നവരില്‍ ദൈവം കോപത്തെ വെളിപ്പെടുത്തുന്നുവെന്ന് അപ്പൊസ്തലനായ പൌലൊസ് ബൈബിളില്‍ പറഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ കോപം സകല അഭക്തിക്കും, അനീതിക്കും എതിരായി സ്വര്‍ഗ്ഗത്തില്‍ നിന്നും വെളിപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. സത്യം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. നമ്മുടെ എല്ലാ പാപങ്ങളും കര്‍ത്താവ് തുടച്ചു നീക്കി എന്നതാണ് സത്യം. ദൈവത്തിന്‍റെ ന്യായവിധി വെളിവാകുന്നത് സത്യത്തിന് എതിരായിനില്‍ക്കുകയും അതിനെ തടയുകയും ചെയ്യുന്നവരിലാണ്. വീണ്ടും ജനിക്കാത്ത എല്ലാ വിശ്വാസികളും അവനാല്‍ ന്യായം വിധിക്കപ്പെടാന്‍ പോകുന്നു എന്നാണ് ദൈവത്തിന്‍റെ വചനത്തിലൂടെ നാം പഠിക്കുന്നത്. വീണ്ടും ജനിക്കാത്തവരെ, അവര്‍ യേശുവില്‍ വിശ്വസിക്കുന്നെങ്കിലും, ദൈവം തീര്‍ച്ചയായും ന്യായം വിധിക്കും. 
മനസ്സ് നിറയെ ഈര്‍ഷ്യയോടെ വീണ്ടും ജനിക്കാത്ത വിശ്വാസികള്‍ വീണ്ടും ജനിച്ചവരെ കുറിച്ച് ദുഷ്പ്രചരണം നടത്തുന്നു. അത്തരക്കാര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും ദൈവം അവരെ നരകത്തിലേക്കു തള്ളുന്നു. അവര്‍ ഈര്‍ഷ്യയോടെ പരസ്പരം പിറുപിറുക്കുന്നു. പാപക്ഷമ നേടിയ നീതിമാനെതിരായി പരപസ്പരം മന്ത്രിക്കുന്ന പാപികള്‍ ന്യായം വിധിക്കപ്പെടും. ഞാനെന്താണ് അര്‍ത്ഥമാക്കിയതെന്ന് നിങ്ങള്‍ കണ്ടോ? നമ്മള്‍ അവരോട് സഹാനുഭൂതിയുളളവരായിരിക്കണം. ദൈവത്തിന് എതിരാണ് തങ്ങള്‍ എന്ന് മനസ്സിലാക്കാതെ "പാപം ഇല്ല എന്ന് പറയുന്നത് അവര്‍ക്ക് വിചിത്രമാണ്- തികച്ചും വിചിത്രം "എന്ന് പിറുപിറുത്തുകൊണ്ട് ദൈവത്തെ തങ്ങളുടെ പാപങ്ങളാല്‍ എതിര്‍ക്കുന്നു. 
ദൈവത്തിന്‍റെ ന്യായവിധി വെളിപ്പെടുന്നത് തങ്ങളുടെ തിന്‍മകള്‍ കൊണ്ടു ദൈവത്തിനെ എതിര്‍ക്കുന്നവരുടെ മേലാണ്. ഇത്തരക്കാര്‍ ഇത്തരം പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്നു. ദുഷ്പ്രചരണം നടത്തുന്നവരെയും ഏഷണിപറയുന്നവരെയും ഇവര്‍ ശരിയാണെന്ന് സമ്മതിക്കുന്നു. വീണ്ടും ജനിക്കാത്ത ക്രിസ്ത്യാനികള്‍ പരസ്പരം ഏഷണിപറയുകയും നീതിമാനെക്കുറിച്ച് കുശുകുശുക്കുകയും ചെയ്യുന്നു. അവര്‍ ദുഷ്പ്രചരണം നടത്തുകയും നീതിയെ വെറുക്കുകയും, സ്വയം അഹങ്കരിക്കുകയും, പരസ്പരം ദുഷ്ടതകള്‍ മെനയുകയും ചെയ്യുന്നു. എങ്ങനെയാണ് അവര്‍ ദുഷ്ടതകള്‍ മെനയുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവര്‍ പരസ്പരം ഒന്നുച്ചേര്‍ന്ന് ദുഷ്ടത ചെയ്യുന്നു. `നമുക്ക് കര്‍ത്താവില്‍ നന്നായി വിശ്വസിക്കാം, ശരിയായ രീതിയില്‍ വിശ്വസിക്കാം, ലോകത്തിന്‍റെ പ്രകാശമായിത്തീരാം", എന്നുളള നല്ല മുദ്രാവാക്യങ്ങളിലൂടെ അവര്‍ നീതിമാനെ എതിര്‍ക്കുന്നു. അവര്‍അത്തരത്തിലുളള പാപങ്ങള്‍ ഒരുമിച്ചു ചെയ്യുന്നു, കാരണം ഒറ്റയ്ക്ക് പാപം ചെയ്യുന്നത് രസകരമല്ല.
അതുകൊണ്ട് സങ്കീര്‍ത്തനം 2:4ല്‍ ദൈവം പറയുന്നത്, `സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.` കാരണം ഭൂമിയിലെ രാജാക്കന്‍മാര്‍ ദൈവത്തിന് എതിരാണ്. ശരിയാണ്! ഇതൊരു രസമാണ്. എനിക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. എനിക്കെതിരായുള്ള വെല്ലുവിളി എന്തായിരുന്നാലും സാരമില്ല. നിങ്ങള്‍ കൂട്ടുകാര്‍ ന്യായവിധിക്കായി എനിക്കു കൈക്കൂലി നല്‍കി! ദൈവം ന്യായ വിധി നടപ്പിലാക്കാനുളള സമയത്തിനായി കാത്തുനില്‍ക്കുന്നു കാരണം ഇതും ധാരാളം ചിരിക്കാനുതകുന്നതാണ്.
 
 
നീതിമാനെ വിധിക്കുന്നവര്‍ ദൈവത്താല്‍ വിധിക്കപ്പെടും
 
ദൈവസത്യത്തിനെതിരായി പ്രവര്‍ത്തിക്കുവരും വീണ്ടും ജനിക്കാത്തവനും പാപം ചെയ്യുന്നു. വീണ്ടുംജനിച്ചവര്‍ക്കും ജഡശരീരത്തിന്‍റെ അപൂര്‍ണ്ണതയും വിദ്വേഷവും ഉണ്ടാകും. എന്നാല്‍ ഇതു സത്യമാണെങ്കിലും ഇതു അടിസ്ഥാനപരമായി വ്യത്യസ്തമാണ്. നമ്മള്‍ ദൈവത്തിലും സത്യത്തിലും വിശ്വസിക്കുന്നു. ദൈവത്തിലൂടെ നമ്മള്‍ പാപമോചനം നേടുന്നു. എന്നാല്‍ അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതേയില്ല. ഇത്തരക്കാര്‍ ദൈവത്തിന്‍റെ സത്യത്തിനും നീതിക്കും എതിരാണ്. "അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറയാന്‍ ഇല്ല: അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു;"(റോമര്‍ 2:1)
വീണ്ടും ജനിക്കാത്ത, ന്യായപ്രമാണത്തിന് വിധേയരായി ജീവിക്കുന്ന യഹൂദൻമാരോടും ക്രിസ്ത്യാനികളോടും അപ്പൊസ്തലനായ പൌലൊസ് പറയുന്നു, അവര്‍ സ്വയം ഈ നിയമം പാലിച്ചിരുന്നില്ലെങ്കില്‍പോലും "കൊല ചെയ്യരുതു, വ്യഭിചരിക്കരുതു, മോഷ്ടിക്കരുത്, ദൈവത്തെമാത്രം സേവിക്കൂ," എന്ന് അവര്‍ മറ്റുള്ളവരെ വിധിച്ചു. ദൈവം നീതിയോടെ വിധിക്കുന്നു. വീണ്ടും ജനിച്ച അവന്‍റെ സന്തതികള്‍ക്കു മാത്രമേ ദൈവ വചനാടിസ്ഥാനമായി വിധിക്കാനാവൂ. 
ഇത്തരം ആള്‍ക്കാര്‍ വിധിക്കപ്പെടേണ്ടവരാണ്, കാരണം അവര്‍ നീതിമാന്‍മാരെ തോന്നിയതു പോലെ വിധിച്ചു. വീണ്ടുംജനിക്കാത്ത എല്ലാവരെയും, അതായത് യഹൂദൻമാരെയും ന്യായശാസ്ത്രികളായ ക്രിസ്ത്യാനികളെയും, ദൈവം വിധിക്കും. ന്യായപ്രമാണത്തെ പാലിച്ചുകൊണ്ടു മത ജീവിതം അനുഷ്ഠിക്കുകയും, വീണ്ടും ജനിക്കാതിരിക്കുകയും ,ദൈവത്തെ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നും ദൈവത്തിന്‍റെ വാക്കുകള്‍ അതുപോലെ അനുസരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും വിശ്വസിക്കുന്നവരിലാണു ദൈവ കോപം വെളിപ്പെടുന്നതു. യേശു ക്രിസ്തുവില്‍ വിശ്വസിച്ചതിനു ശേഷം അവന്‍/ അവള്‍ നീതീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തിയാണു വിശ്വാസി. നമ്മള്‍ തീര്‍ച്ചയായും വകതിരിവു കാണിക്കണം. വീണ്ടുംജനിക്കാതെ ദൈവത്തില്‍ വിശ്വസിക്കുകയും ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ സ്വന്തം മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ നീതിമാന്‍മാരെ വിധിക്കും. 
എന്നാല്‍, ദൈവം തീര്‍ച്ചയായും അവരെ വിധിക്കും. അവരുടെ സ്വന്തം മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ സ്വയം വിധിക്കുന്നതെന്നു അവര്‍ അറിയുന്നില്ല. പാപക്ഷമ നേടാതെയും തെറ്റായ വിശ്വാസത്തോടെയും ദൈവസത്യത്തിന്‍റ കൃപ പ്രാപിക്കാതെയും നീതിമാനെ വിധിക്കുന്ന ഹേ മനുഷ്യാ നിങ്ങള്‍ക്കു ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാനാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇത്തരക്കാര്‍ ദൈവത്താല്‍ വിധിക്കപ്പെടാന്‍ പോകുന്നു.
 
 
ദൈവത്തിന്‍റെ വിധി നീതിയുള്ളതാണ്
 
"എന്നാല്‍ ആ വക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാമറിയുന്നു"(റോമര്‍ 2:2). കര്‍ത്താവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, വീണ്ടും ജനിക്കാതെ മറ്റുള്ളവരെ വിധിക്കുന്നവര്‍ക്കു എതിരായ ദൈവത്തിന്‍റെ വിധി സത്യത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നു നമുക്കുറപ്പുണ്ട് ഇത്തരം ആള്‍ക്കാരെ ദൈവം നരകത്തിലേക്കു അയക്കുകയും അവന്‍ തന്‍റെ സത്യത്തിനനുസരിച്ചു വിധി കല്പിക്കുകയും ചെയ്യുമെന്നു നാം അറിയണം
ദൈവത്തിന്‍റെ വിധി സൂക്ഷ്മമായതുകൊണ്ടും, അവന്‍റെ സത്യം ശരിയായതുകൊണ്ടും ദൈവം പാപികളെ നരകത്തിലേക്കയക്കുന്നു. ഒരുവന്‍ നരകത്തില്‍ പോകുമോ ഇല്ലയോ എന്നത് `ദൈവം ചിലരെ സ്നേഹിക്കുന്നു, എന്നാല്‍ യാതൊരു വ്യവസ്ഥയും കൂടാതെ ചിലരെ വെറുക്കുന്നു; എന്നു പ്രസംഗിക്കുന്ന മുന്‍നിര്‍ണ്ണയ ഉപദേശത്തെ ആശ്രയിക്കുന്നില്ല ദൈവം ലോക സ്ഥാപനത്തിനു മുന്‍പേ സകല മനുഷ്യരെയും യേശുക്രിസ്തുവില്‍ തെരെഞ്ഞെടുത്തിരിക്കുന്നു( എഫെസ്യര്‍ 1:4).
യേശു ക്രിസ്തു അവന്‍റെ /അവളുടെ പാപങ്ങളെ കഴുകി കളയുമെന്ന് ആരു വിശ്വസിക്കുന്നുവോ അവര്‍ക്കു പാപമോചനം കിട്ടുന്നു. ദൈവം ഇതു മുന്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നു. അതുകൊണ്ടു, യേശു ക്രിസ്തുവില്‍ വിശ്വസിച്ചാലും വീണ്ടും ജനിക്കാത്തവര്‍ എല്ലാവരും തീര്‍ച്ചയായും നരകത്തില്‍ പോകും. ദൈവത്തിന്‍റെ ന്യായവിധി പ്രകാരം അവര്‍ നരകത്തില്‍ പോകും എന്നതാണു സത്യം. 
പാപികളെ നരകത്തിലേക്കു അയക്കുകയെന്ന ദൈവത്തിന്‍റെ ന്യായവിധി ശരിയാണ്, എന്തുകൊണ്ടു? കാരണം ദൈവത്തെ വിശ്വസിക്കുകയോ ദൈവത്തിന്‍റെ പാപമോചനം നേടുകയോ ചെയ്യാതെ ദൈവത്തിന്‍റെ വിശുദ്ധ സ്നേഹത്തെ അവര്‍ നിരാകരിക്കുന്നു. വീണ്ടും ജനിക്കാത്തവരെ നരകത്തിലേക്കു അയക്കുന്നതു അവന്‍റെ സത്യത്തിനു നിരക്കുന്നതാണ്.
"എന്തുകൊണ്ടാണു ദൈവം എന്നോടു സുവിശേഷം പറയാത്തത്" എന്നു ചിലര്‍ പറയാറുണ്ട്. ദൈവം നിങ്ങളോടു ധാരാളം പ്രാവശ്യം സുവിശേഷം ഉപദേശിച്ചു. അനന്തമായി നയനങ്ങള്‍ തുറന്നു വച്ച് രക്ഷ നേടിയെടുക്കാന്‍ ശ്രമിക്കൂ. സത്യസുവിശേഷം പ്രസംഗിക്കുന്ന വളരെ ചെറിയ ശതമാനം പള്ളികളെ ഈ ഭൂമിയിലുള്ളൂ. എത്രയാലും ,നിങ്ങള്‍ ആത്മാര്‍ത്ഥമായി തിരഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു സത്യത്തെ കണ്ടെത്താനാകും. എന്‍റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ സത്യമായും അതു കണ്ടെത്താന്‍ ശ്രമിച്ചു! ഞാന്‍ വീണ്ടും ജനിക്കാത്ത കാലത്ത്, ഒരു പ്രസംഗത്തിനുശേഷം, ഞാന്‍ പ്രാര്‍ത്ഥിച്ചു, "അല്ലയോ, ദൈവമേ, ഞാന്‍ അങ്ങയുടെ വചനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇങ്ങനെ പ്രസംഗിക്കുന്നു എങ്കിലും ദൈവത്തിന്‍റെ മുന്‍പില്‍ ഞാനൊരു പാപിയാണ്. ഞാന്‍ എന്താണോ എന്നോടു പറഞ്ഞിരുന്നതു ആ കാര്യങ്ങളാണു മറ്റുള്ളവരോടു ഞാന്‍ പറഞ്ഞു കൊടുക്കുന്നതു. ഞാനൊരു പാപിയാണ്. ദയവായി എന്നെ കണ്ടെത്തിയാലും ,ദയവായി എന്നെ രക്ഷിച്ചാലും 
സത്യത്തെ കണ്ടെത്താനായി ഞാനെത്ര മാത്രമാണു കഷ്ടപ്പെട്ടിരുന്നതെന്നു എനിക്കറിയില്ല. ദൈവത്തെ ആരാണോ അന്വേഷിക്കുന്നതു അവരെ കണ്ടെത്തുകയാണു ദൈവത്തിന്‍റെ ആഗ്രഹം. ദൈവത്തെ അന്വേഷിക്കാത്തവരെപ്പോലും മോചപ്പിക്കണമെന്നതാണു അവന്‍റെ ആവശ്യം. "എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നും പ്രിയയല്ലാത്തവളെ പ്രിയയെന്നും ഞാന്‍ വിളിക്കും" (റോമര്‍ 9:25) നമ്മെ രക്ഷിക്കാനായി ഈ ലോകത്തില്‍ വന്ന നമ്മുടെ രക്ഷകനാണ് അവനെന്ന് ദൈവം പറയുന്നു. ആത്മാര്‍ത്ഥതയോടെ ദൈവത്തെ അന്വേഷിച്ചാല്‍ തീര്‍ച്ചയായും അവനെ കണ്ടെത്തും. മറ്റുചിലര്‍ക്കു ദൈവത്തെ അന്വേഷിക്കാനാകുന്നില്ല, പക്ഷേ ദൈവത്തെ കണ്ടെത്താനുള്ള ഒരു അവസരത്തിനായി സുവിശേഷ പ്രസംഗകര്‍ ഇവരുടെ അടുത്തു സുവിശേഷം പറയാനെത്തുന്നു. ചിലര്‍ ഈ സുവിശേഷത്തില്‍ തല്‍പരരാണ്. അറ്റു ചിലര്‍ അല്ല. നരകത്തില്‍ പോകാനുള്ള മനുഷ്യര്‍ അവിടെ അവസാനിക്കുന്നു. കാരണം അവര്‍ സുവിശേഷത്തെ നിഷേധിച്ചു.
നരകത്തിലേക്കു പോകാനര്‍ഹതയുള്ളവര്‍ ദൈവത്തിന്‍റെ സത്യമനുസരിച്ചു നരകത്തില്‍ തന്നെ അവസാനിക്കുന്നു എന്നതു ശരിയാണ്. സ്വര്‍ഗ്ഗ സന്നിധിയില്‍ പോകാനായി അര്‍ഹതനേടിയവര്‍, അത്തരക്കാര്‍ക്കു യാതൊരു തരത്തിലുള്ള പ്രത്യേകതകള്‍ ഉണ്ടായിരിക്കില്ലെങ്കില്‍കൂടി, യഥാര്‍ത്ഥ വകതിരിവിനടിസ്ഥാനത്തില്‍ യേശുവില്‍ വിശ്വസിക്ക വഴി എത്തിച്ചേരുന്നു, ദൈവത്തിന്‍റെ ശരിയായ വിവേചന ശക്തിയുടെ ഫലമായി അതു സംഭവിക്കുന്നു.
ദൈവം ഒരിക്കലും അവന്‍റെ ഇഷ്ടാനുസരണം ലക്ഷ്യമില്ലാതെ ചില ആള്‍ക്കാരെ സ്വര്‍ഗ്ഗരാജ്യത്തലേക്കും മറ്റുചിലരെ നരകത്തിലേക്കും അയക്കുകയില്ല. അവന്‍ ഇതൊക്കെയാണെങ്കിലും സത്യത്തിന്‍റെ വിവേകത്തിന്‍റെ അടിസ്ഥാനത്തില്‍ ശരിയായ വിധികല്പിക്കുന്നു. അതുകൊണ്ടു, നമ്മള്‍ തീര്‍ച്ചയായും സുവിശേഷം പ്രസംഗിക്കണം. "ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കുകയും അതു തന്നെ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയില്‍ നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? അല്ല, ദൈവത്തിന്‍റെ ദയ അവന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?" (റോമര്‍ 2:3-4)
 
 
യേശു തന്‍റെ സ്നേഹത്തിലൂടെ ഭൂമിയിലെ എല്ലാ പാപങ്ങളെയും നീക്കിക്കളഞ്ഞിരിക്കുന്നു
 
യേശുവിന്‍റെ സ്നേഹം സ്വീകരിക്കുകയോ വീണ്ടും ജനിക്കുകയോ ചെയ്യാത്ത പാപികളോടും, യഹൂദരോടും ന്യായപ്രമാണ ക്രിസ്ത്യാനികളോടും, അവര്‍ ന്യായം വിധിക്കപ്പെടും എന്ന് അപ്പൊസ്തലനായ പൌലൊസ് പറയുന്നു. അവര്‍ നരകത്തില്‍ പോകാന്‍ വിധിക്കപ്പെട്ടവരാണു. പക്ഷേ എന്താണീ സുവിശേഷം? റോമര്‍ 2:4 ല്‍ ദൈവം പറയുന്നു, "അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ,ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?" ദൈവത്തിന്‍റെ സ്നേഹം ശരിയായ രീതിയില്‍ എല്ലാ ജനങ്ങളിലും പ്രത്യക്ഷമാകുകയും നിലനില്‍ക്കുകയും ചെയ്യുന്നു. 
ആരും തന്നെ ദൈവത്തിന്‍റെ രക്ഷാ കൃപയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നില്ല. ഭൂമിയിലെ എല്ലാ പാപങ്ങളും കര്‍ത്താവു ഒപ്പിയെടുത്തു. കര്‍ത്താവു നമ്മെ പൂര്‍ണ്ണമായും വിശുദ്ധരാക്കി. അവന്‍ നമ്മുടെ ജന്മപാപത്തെ മാത്രം ഒപ്പിയെടുക്കുകയും നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നിത്യേനയുള്ള നമ്മുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യുമോ? ഇല്ല. ദൈവം തീര്‍ത്തും ഭൂമിയിലെ എല്ലാവരുടെയും എന്നത്തേയ്ക്കുമുള്ള പാപം ഒരിക്കല്‍ ഒപ്പിയെടുത്തു കഴിഞ്ഞു. ദൈവത്തിന്‍റെ നന്മയുള്ള സ്നേഹം അവഗണിക്കുകയും അവനെതിരായി നില്‍ക്കുകയും ചെയ്യുന്നവര്‍ ഇല്ലാതെയല്ല. "എങ്ങനെയാണ് കര്‍ത്താവു നമ്മെ രക്ഷിച്ചതു? ഞാന്‍ എങ്ങനെ പറയും, എനിക്കു ഒരു പാപവുമില്ലെന്ന്?, ഞാന്‍ തുടര്‍ച്ചയായി പാപം ചെയ്യുന്നെങ്കില്‍ പോലും? ഇതു വിഡ്ഢിത്തമാണ്. അവന്‍ രക്ഷകനും കര്‍ത്താവാം ദൈവവുമായിരുന്നാലും, എങ്ങനെയാണ് ഞാന്‍ തുടരെ പാപം ചെയ്തു കൊണ്ടിരുന്നിട്ടും എന്‍റെ എല്ലാ പാപങ്ങളെയും അവന്‍ ഒപ്പിയെടുത്തത്?"
മനുഷ്യര്‍ ഇങ്ങനെ ജഡശരീരത്തിന് അനുസരിച്ച് ചിന്തിക്കുന്നു, എന്നാലും ദൈവം അവന്‍റെ സ്നേഹത്താല്‍ ഭൂമിയിലെ സകല പാപങ്ങളെയും കഴുകിക്കഴിഞ്ഞിരിക്കുന്നു. ദൈവം ഭൂമിയില്‍ വരികയും പൂര്‍ണ്ണമായും എല്ലാവരുടെയും പാപങ്ങളെ ഒപ്പിയെടുക്കുകയും ചെയ്തു. ദൈവത്തിന് മനുഷ്യരുടെ അപൂര്‍ണ്ണതയും ബലഹീനതയും അറിയാം (വീണ്ടും വീണ്ടും ജഡം പാപം ചെയ്യുന്നത്) അതുകൊണ്ടു, സ്നാനത്തിലൂടെയും കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെയും അവന്‍ ഭൂമിയിലെ എല്ലാവരുടെയും പാപം ഒരിക്കല്‍ ഒപ്പയെടുത്തു. ദൈവത്തിന് ജഡത്തിലെ ബലഹീനത നന്നായറിയാം. "നീ തീര്‍ച്ചയായും മരണം വരെയും വീണ്ടും വീണ്ടും പാപം ചെയ്തു കൊണ്ടിരിക്കുമെന്നു എനിക്കറിയാം അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ രക്ഷിച്ചത്".
ദൈവം ലോകത്തിലെ എല്ലാപാപങ്ങളെയും കഴുകിക്കളഞ്ഞു. ദൈവം നമ്മെ രക്ഷിച്ചതിലൂടെ എല്ലാവരെയും അംഗീകരിച്ചു. കര്‍ത്താവു പാപികള്‍ക്കായി പാപത്തിനുള്ള ശമ്പളം നല്‍കി തന്‍റെ ശക്തിയാലും നീതിയാലും അവരെ വിശുദ്ധീകരിക്കുന്നു. (യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യോഹന്നാനാല്‍ യേശു സ്നാനം ചെയ്യപ്പെട്ടു). അവന്‍റെ ജീവിതം കൊണ്ടു (രക്തം) ദൈവം അവന്‍റെ മക്കളാകുവാനും പാപത്തിന്‍റെ വിലനല്‍കിക്കൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പോകാനും അവന്‍റെ കൃപയാല്‍ നമ്മെ അനുവദിച്ചു. ദൈവം പാപികളെ തന്‍റെ നീതിമാന്മാരായ മക്കളാക്കി മാറ്റി.
 
 
അവിശ്വാസികള്‍ തീര്‍ച്ചയായും തങ്ങളുടെ ഹൃദയം ദൈവത്തിലേക്കു തിരിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യും
 
`അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യത്തെ നിരസിക്കുന്നുവോ?` ദൈവം നല്‍കുന്ന സന്തോഷത്തെയും നന്മയെയും സഹനത്തെയും ദീര്‍ഘക്ഷാന്തിയെയും എതിര്‍ക്കുകയും നീരസം കാട്ടുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുകയും നരകത്തിലേക്കു അയക്കുകയും ചെയ്യുന്നു. യേശുക്രിസ്തു ഈ ഭൂമിയിലെ എല്ലാ പാപങ്ങളും തുടച്ചുകളഞ്ഞു എന്നതും സുവിശേഷം ലോകം മുഴുവന്‍ വ്യാപിക്കുന്നു എന്നതും ഉറപ്പാണ്. എത്രയായാലും, ജനങ്ങള്‍ അതില്‍ വിശ്വസിക്കാത്തതിനാല്‍ ഇന്നും നരകത്തില്‍ പോകുന്നു. അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യത്തെ നിരസിക്കുന്നതിലൂടെ നരകത്തിലേക്കു നാം പോകേണ്ടതുണ്ടെങ്കില്‍പ്പോലും നരകത്തിലേക്കു പോകുന്നതില്‍നിന്നും എല്ലാ പാപങ്ങളും കഴുകിക്കൊണ്ടു കര്‍ത്താവു നമ്മെ രക്ഷിച്ചു. നാം നരകത്തിലേക്കു പോകണമെന്നു ആഗ്രഹിച്ചെങ്കില്‍ പോലും അവന്‍ നമ്മളെ രക്ഷിച്ചു.
അതുകൊണ്ടു നാം രക്ഷിക്കപ്പെടുവാനായി തീര്‍ച്ചയായും യേശു ക്രിസ്തുവിന്‍റെ രക്തത്തിലും വെള്ളത്തിലും നാം വിശ്വസിക്കണം. വിശ്വസിക്കുവിന്‍, അതുകൊണ്ടു രക്ഷിക്കപ്പെടും. ദൈവത്തിന്‍റെ സ്നേഹവും രക്ഷയും നിരസിക്കുന്നവന്‍ നരകത്തില്‍ പോകും. അവന്‍റെ നന്മയുടെ ഐശ്വര്യവും അവന്‍റെ രക്ഷയുടെ കൃപയും നിരസിക്കുന്നവര്‍ക്കുവേണ്ടി നിര്‍മ്മിച്ച ഒരു സ്ഥലമാണ് നരകം. അവിശ്വാസികള്‍ നേരത്തേതന്നെ നരകത്തിലേക്കുള്ള ചീട്ടു വാങ്ങിക്കഴിഞ്ഞു. നരകത്തിലേക്കു പോകാനായി വിധിക്കപ്പെട്ട മനുഷ്യര്‍ മാനസാന്തരപ്പെടുകയും തങ്ങളുടെ ഹൃദയത്തെ ദൈവത്തിലേയ്ക്കു തിരിക്കുകയും ചെയ്യണം. സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങളും തീര്‍ച്ചയായും സ്വര്‍ഗ്ഗരാജ്യത്തോടു വിടപറയണം.
 
 
ദൈവ സ്നേഹം നിഷേധിച്ചതുകൊണ്ടു മനുഷ്യര്‍ നരകത്തില്‍ പോകുന്നു
 
`എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചു വെയ്ക്കുന്നു`.(റോമര്‍2:5) മാനസാന്തരപ്പെടാത്ത മനുഷ്യരും പശ്ചാത്തപിക്കാനാകാത്ത ഹൃദയവുമുള്ളവര്‍ നരകത്തില്‍ പോകുന്നു. വഴങ്ങാത്ത ഹൃദയത്തോടെ സത്യം നിരസിക്കുന്ന പാപികളും സ്വയം ചിന്തകളില്‍ കഴിയുന്നവരും തങ്ങുടെ പാപത്തിന്‍റെ കൂലിയായ നരകത്തില്‍ പോകും. മാനസാന്തര പ്രാര്‍ത്ഥന നടത്തി ക്രമേണ വിശുദ്ധി നേടാന്‍ നിര്‍ബന്ധ ബുദ്ധിയോടെ ശ്രമിക്കുകയും ദൈവസ്നേഹം കൈപ്പറ്റാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍ അവസാനം നരകത്തില്‍ പോകും. കര്‍ത്താവിന്‍റെ സ്നേഹം നിരസിക്കുന്നതിലൂടെ അവന്‍റെ നീതിപൂര്‍ണ്ണമായ വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു കോപം ചരതിച്ചു വെയ്ക്കുന്നു.
പിശാച് നമ്മെ പാപത്തിലേക്ക് വഴി തെറ്റിക്കുന്നതിനു മുമ്പേ തന്നെ പാപികളെ രക്ഷിച്ച് അവരെ നീതീകരിക്കുവാന്‍ ദൈവം തന്‍റെ വീണ്ടെടുപ്പിന്‍റെ പദ്ധതിയില്‍ നിശ്ചയിച്ചിരുന്നു. നമ്മെ രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുവാന്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. എന്നാല്‍ പാപികള്‍ ഇതിനെ സ്വീകരിച്ചില്ല. അവര്‍ ദൈവത്തിന്‍റെ സ്നേഹം നിരസിക്കുന്നതിലൂടെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തിലേക്ക് അവന്‍റെ കോപത്തെ വക്കോളം നിറച്ചു വെക്കുന്നതിനാല്‍ അന്ന് ന്യായം വിധിക്കപ്പെടും. ഹൃദയത്തില്‍ പാപമുള്ളവരെ നരകത്തിലേക്കയക്കുക എന്നതാണ് ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധി.
എന്തുകൊണ്ട്? ദൈവം ഭൂമിയിലെ എല്ലാ പാപങ്ങളെയും കഴുകികളയുകയും വിശ്വാസത്തിലൂടെ എല്ലാവരെയും രക്ഷിക്കുകയും ചെയ്തതുകൊണ്ടാണിത്. അവിശ്വാസികള്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. അവര്‍ കടുംപിടുത്തക്കാരും സ്വേച്ഛയാല്‍ നരകത്തില്‍ പോകുന്നവരുമാണ്, അതുകൊണ്ടു അവസാനം അവരുടെ വിഡ്ഢിത്തത്തെയോര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവത്തിന്‍റെ മഹത്വസ്നേഹം ഉള്‍ക്കൊള്ളുകയും ചെയ്തില്ലെങ്കില്‍ പാപികള്‍ തീര്‍ച്ചയായും നരകത്തില്‍ പോകും.
ദൈവം അനീതി കാണിക്കുന്നുവെന്നു മനുഷ്യര്‍ ചിന്തിക്കുന്നു. കാരണം അവന്‍റെ സ്വന്തം അധികാരം ഉപയോഗിച്ച് തോന്നിയപാട് അവന്‍ ചില മനുഷ്യരെ നരകത്തിലേക്കും മറ്റുചിലരെ സ്വര്‍ഗ്ഗത്തിലേക്കും അയയ്ക്കുന്നു. എങ്കിലും, ഇതല്ല സത്യം. ദൈവം നരകം സൃഷ്ടിച്ചതു കടുംപിടുത്തക്കാര്‍ക്കു പോകാന്‍ യോജിച്ച ഒരു സ്ഥലം ഉണ്ടാകാനാണ്. 
ബൈബിള്‍ പറയുന്നതു നരകമെന്നാല്‍ തീയും ഗന്ധകവും കത്തുന്ന ഒരു തടാകമാണ് എന്നാണ്. പാപം ചെയ്യുന്നവര്‍ക്കായി പിടയുന്ന പുഴുക്കളുള്ള വൃത്തിഹീനമായ സ്ഥലമുണ്ട്. ഇല്ല, ഇല്ല ഞാനീ സ്ഥലം വെറുക്കുന്നു- എന്നവര്‍ കരയാനിടയുണ്ട്. പക്ഷെ ദൈവം പറയും, ഞാന്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു, എന്നാല്‍ നിങ്ങളില്‍ പാപമുള്ളതിനാല്‍ അതൊരു പ്രശ്നമേയല്ലായെന്നു നിങ്ങള്‍ പറഞ്ഞു. അതുകൊണ്ടു, ഞാന്‍ നിങ്ങള്‍ക്കു പുഴുവിന്‍റെ ലാര്‍വ നിങ്ങള്‍ക്കു സമ്മാനമായി തന്നു, നിങ്ങളുടെ ഒരു സുഹൃത്തിനെപ്പോലെ, കാരണം പാപക്ഷമ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. `ഇല്ല, ഞാനിതു വെറുക്കുന്നു, ദൈവമേ`.
"നീ ഇതു വെറുക്കുന്നുണ്ടെങ്കിലും, നീ ഇതിനുവേണ്ടി ചോദിച്ചു. നീതിയുടെ ദൈവമാണ് ഞാന്‍. നിങ്ങള്‍ക്ക് എന്താണു വേണ്ടത് അതു ഞാന്‍ തന്നു. മനസ്സില്‍ പാപം പേറാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നരകം തന്നു". ഇതാണു ദൈവത്തിന്‍റെ ശരിയായ ന്യായവിധി. ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം മനുഷ്യര്‍ പാപം ചെയ്യുന്നു,എങ്കിലും ഭൂമിയിലെ എല്ലാപാപങ്ങളും കഴുകിക്കളഞ്ഞ അവര്‍ ദൈവത്തിന്‍റെ രക്ഷയുടെ സുവിശേഷം അവഗണിക്കാന്‍ പാടില്ല.
മനുഷ്യര്‍ കഠിന ഹൃദയരാകയാല്‍ നരകത്തില്‍ പോകുന്നു. ദൈവത്തിനു മുന്‍പില്‍ നാം കഠിന ഹൃദയരാകരുത്. ഭൂമിയിലെ എല്ലാ പാപങ്ങളും നേരത്തേതന്നെ അവന്‍ കഴുകിക്കളഞ്ഞു എന്നു നാം വിശ്വസിക്കണം. അതു കാഴ്ചയ്ക്കതീതമാണെങ്കിലും, നീ തീര്‍ച്ചയായും വിശ്വസിക്കണം.
 
 
ദൈവം നമ്മെ സ്നേഹിച്ചിരുന്നുവെന്നു അവന്‍ നമ്മോടു പറയുന്നു
 
ദൈവം നമ്മെ നേരത്തേ തന്നെ സ്നേഹിച്ചിരുന്നുവെന്നു അവന്‍ നമ്മോടു പറയുന്നു. `ഞാന്‍ നേരത്തേ തന്നെ നിങ്ങളുടെ എല്ലാവരുടെ പാപവും കഴുകിക്കളഞ്ഞു`. ഈ സത്യത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കണം. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുമ്പോള്‍, നാമതു തീര്‍ച്ചയായും വിശ്വസിക്കണം കാരണം ദൈവവചനം സത്യമാണ്. ദൈവവചനത്തിലെ വിശ്വാസത്തില്‍ നിന്നാണ് വിശ്വാസം ഉണ്ടാകുന്നത്. മനുഷ്യര്‍ തങ്ങളുടെ ചെറിയ തല കൊണ്ടു മനസ്സിലാക്കുന്നതു മാത്രം വിശ്വസിക്കുകയും മനസ്സിലാക്കാനാകത്തതു അവിശ്വസിക്കുകയും ചെയ്യുന്നു. ദൈവം മനുഷ്യരെ അവരുടെ പാപത്തില്‍ നിന്നും രക്ഷിച്ചു എന്നു വിശ്വസിക്കാത്ത അവിശ്വാസികള്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. അവരാണ് നരകത്തിലേക്കു പോകാന്‍ തങ്ങളുടെ മനസ്സിനെ തയ്യാറാക്കുന്നത്.
`ഞാന്‍ മരിക്കുന്നതു വരെ പാപിയാണെന്നു ദൈവത്തിനു മുന്‍പില്‍ ഞാന്‍ ഏറ്റുപറയാം` എന്നൊരു പ്രശസ്തനായ ക്രിസ്ത്യാനി ഒരിക്കല്‍ എല്ലാവരും കേള്‍ക്കെ പ്രഖ്യാപനം ചെയ്തു. അവന്‍ മരിക്കുകയും തീര്‍ച്ചയായും നരകത്തില്‍ പോകുകയും ചെയ്തു. `ഞാനൊരു പാപിയാണെന്നും ദൈവത്തിന്‍റെ മുന്നില്‍ ഒരിക്കലും നീതിമാനല്ലെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു` എന്നിങ്ങനെ അവന്‍ ദൈവത്തോടു പറഞ്ഞു. മരണ സമയം വരെയും ഒരു പാപിയായിരിക്കാന്‍ അവന്‍ നിര്‍ബന്ധബുദ്ധിയോടെ നിന്നു. അവന്‍റെ അവസാനശ്വാസം വരെയും ദൈവസ്നേഹവും സത്യവും അവന്‍ എതിര്‍ത്തു. എന്നിട്ടു കര്‍ത്താവ് പറഞ്ഞു: `നീ നിന്‍റെ സ്വന്തം വിശ്വാസത്തില്‍ വളരെ വിശ്വസ്തനാണ്! നിന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നീ നരകത്തില്‍ പോകേണ്ടതാണ്. ഞാന്‍ നിന്നെ നരകത്തിലേയ്ക്കു അയക്കും, കാരണം പാപികള്‍ക്കു സ്വര്‍ഗ്ഗ രാജ്യത്തില്‍ ഒരിക്കലും പ്രവേശിക്കുവാനാകില്ല`.
 
 
ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍
 
`ഞാന്‍ മരണം വരെയും പാപിയാണെന്നു ഞാന്‍ പ്രസ്താവിക്കുന്നു`, എന്നു പറഞ്ഞ മനുഷ്യന്‍ നരകത്തില്‍ പോയി. ദൈവത്തിന് പോലും ഇത്തരം ആള്‍ക്കാരെ സഹായിക്കാനാവില്ല. അവര്‍ പാപികളാണു എന്നു പ്രസ്താവിക്കുക മാത്രമല്ല, ഇന്നല്ലെങ്കില്‍ നാളെ അവര്‍ നരകത്തില്‍ അവസാനിക്കുമെങ്കിലും, അവരില്‍ വിശ്വസിക്കുന്ന വിശ്വാസികളെയും `മരിക്കുന്നതുവരെയും നാം പാപികളാണു; ദൈവത്തിനു മുമ്പില്‍ നില്‍ക്കുമ്പോഴും പാപികളായിരിക്കും`, എന്നിങ്ങനെ പഠിപ്പിക്കുന്നു. അതുകൊണ്ടു, ധാരാളം വിശ്വാസികളും ഇതേ മത പാത പിന്‍തുടരുന്നു. പാപികള്‍ തീര്‍ച്ചയായും നരകത്തില്‍ പോകുമെന്നു ദൈവം പറഞ്ഞിട്ടുണ്ടു. എന്തായാലും, ഇന്നത്തെ ക്രിസ്ത്യാനിത്വത്തില്‍ നിന്നും എണ്ണമറ്റ ക്രൈസ്തവര്‍ ഈ തത്ത്വം പിന്‍തുടരുന്നു. ദൈവം പറഞ്ഞിട്ടുണ്ടു ഇത്തരം പാപികള്‍ നിത്യകാലം പശ്ചാത്താപിക്കും, നരകത്തിലെ ചുട്ടുപൊള്ളുന്ന തീ ജ്വാലയില്‍ പല്ലു കടിച്ചുകൊണ്ടു അവര്‍ പറഞ്ഞുകൊണ്ടിരിക്കും: `ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍, ഞാന്‍ അതു മാത്രം വിശ്വസിച്ചിരുന്നെങ്കില്‍`!
`യേശു എന്‍റെ എല്ലാ പാപങ്ങളും കഴുകിക്കളയുകയും എന്‍റെ എല്ലാ ചിന്തകളെയും ഉപേക്ഷിക്കുകയും ചെയ്തു എന്ന സത്യത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍, എനിക്കു സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാകുമായിരുന്നു! ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍; വിശ്വസിച്ചിരുന്നെങ്കില്‍ മാത്രം`. നരകത്തില്‍ ധാരാളം മനുഷ്യര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുവാന്‍ പോകുന്നു. `ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍, ഞാന്‍ സത്യത്തെ കൈപ്പറ്റിയിരുന്നെങ്കില്‍, എനിക്കും അവന്‍റെ പുത്രനാകാമായിരുന്നു. ഞാനെന്തു കൊണ്ടാണിത്ര കഠിന ഹൃദയനായി തീര്‍ന്നതു..........` എന്നവര്‍ തീര്‍ച്ചയായും പറയും. 
ആ സമയം നീതിമാന്മാരായ നാം ദൈവത്തോട് തീര്‍ച്ചയായും ചോദിക്കും, `ദൈവമേ, എന്താണ് ആ പാപികള്‍ ഇപ്പോള്‍ ചെയ്യുന്നതു എന്നു ദയവായി കാണിച്ചാലും. നീതിമാന്മാരായ ഞങ്ങളെ അവര്‍ പീഡിപ്പിച്ചിരുന്നു`. `എന്‍റെ കുട്ടി, അതില്‍ നിന്‍റെ പരിചയക്കാരെ കണ്ടുകഴിഞ്ഞാല്‍ നിന്‍റെ ഹൃദയം കൂടുതല്‍ വിഷമിക്കും, ഇല്ല, അതു നിനക്കു നന്നല്ല. നീ അറിയുന്ന മനുഷ്യര്‍ കഷ്ടപ്പെടുന്നതു നിനക്കു ഉറപ്പായും കാണണമെന്നുണ്ടോ?` `ദയവായി നമുക്കു ഒരേയൊരു പ്രാവശ്യം അതു കാണിച്ചു തരൂ!` ദൈവം എന്നെങ്കിലും ഒരു ദിവസം നമുക്കതു കാണിച്ചു തരും കാരണം അവന്‍ വളരെ വിശാല മനസ്കനാണ്. അതുകൊണ്ടു നമ്മളതു കണ്ടു എന്ന് കരുതുക. `ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍, ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍`, എന്ന നിലവിളികള്‍ കേള്‍ക്കാനാകും. `ഇതെന്താ ഈ ശബ്ദം? അവര്‍ പാട്ടു പാടുകയാണോ? എന്നു നാം അത്ഭുതപ്പെടും, അവര്‍ പാടുന്നതാണോ പശചാത്തപിക്കുന്നതാണോയെന്ന് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കും. ആ അഗ്നി ജ്വാലയില്‍ പെട്ട സ്ത്രീകളും, പുരുഷന്മാരും കൂട്ടമായി പാടുകയും പശ്ചാത്തപിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു: "ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍"!
ശരിയായ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കാത്തവരെങ്കില്‍ കഠിനഹൃദയരായ മനുഷ്യര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. സത്യത്തെ മുറുകെ പിടിക്കാന്‍ നാം നിര്‍ബന്ധ ബുദ്ധി കാണിക്കണം. തീരുമാനമില്ലാത്തവനാകരുത് മനുഷ്യന്‍. നമുക്കു നിര്‍ബന്ധ ബുദ്ധിയോടെ നില്‍ക്കണമെങ്കില്‍ നാം തീര്‍ച്ചയായും ഉറച്ചുനില്‍ക്കണം. ശരിയായ രീതിയില്‍ നാമെല്ലാം ഉറച്ചു നില്‍ക്കുകയും ആവശ്യമെങ്കില്‍ നിര്‍ബന്ധ ബുദ്ധി മുറിച്ചുകളയുകയും വേണം.
 
 
എല്ലാ മനുഷ്യര്‍ക്കും സ്വന്തം പ്രവര്‍ത്തിക്കനുസരിച്ച് ദൈവം പ്രതിഫലം നല്‍കുന്നു
 
അവന്‍ ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും. നല്ല പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കു നിത്യജീവനും..... (റോമര്‍2:6-7) എല്ലാ മനുഷ്യര്‍ക്കും അവന്‍റെ/ അവളുടെ പ്രവൃത്തിക്കനുസരിച്ച് ദൈവം പ്രതിഫലം നല്‍കുകയും അവന്‍റെ /അവളുടെ നീതി നടത്തുകയും ചെയ്യും. `പകരം` എന്ന വാക്ക് അര്‍ത്ഥമാക്കുന്നതു ഒരു പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന പ്രതിഫലം എന്നാണ്.
ഏതുതരം മനുഷ്യരാണു നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നതു? കര്‍ത്താവിന്‍റെ പൂര്‍ണ്ണ രക്ഷയില്‍ വിശ്വസിക്കുന്നവന്‍/ അവള്‍ ആയിരിക്കും ആ വ്യക്തി.
ലോകത്ത് ധാരാളം മനുഷ്യരുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നു നോക്കാതെ, അവന്‍റെ സത്യത്തില്‍ വിശ്വസിക്കുകയും നീതിയില്‍ സ്ഥിരത പൂണ്ടു നില്‍ക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ദൈവം നിത്യജീവന്‍ നല്‍കൂ. നീതിമാനാകാന്‍ ആഗ്രഹിക്കുകയും അനശ്വരമായ സന്തോഷ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ദൈവം നിത്യരാജ്യത്തിന്‍റെ മഹിമ നല്‍കൂ. ദൈവമക്കളാകണമെന്നു ആഗ്രഹിച്ചുകൊണ്ടു അവര്‍ നല്ലതു ചെയ്യുന്നതു തുടരുകയും അതിലൂടെ തേജസ്സും മാനവും അക്ഷയതയും നേടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയെ പിന്തുടരാനായി അവര്‍ നന്മ ചെയ്യുന്നതു തുടരുകയും അതു അനുഭവിക്കുകയും ചെയ്യുന്നു. അത്തരം മനുഷ്യര്‍ക്കു ദൈവം നിത്യജീവന്‍ നല്‍കുന്നു. അവരെ ദൈവം അവന്‍റെ മക്കളാക്കുകയും അനശ്വരനായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ദൈവമക്കള്‍ അവന്‍റെ സാമ്രാജ്യത്തിലെ ദൈവങ്ങളാണ്.
`ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കു കോപവും ക്രോധവും കൊടുക്കും` (റോമര്‍ 2:8). `എന്നാല്‍ അവര്‍ക്കു`, എന്നതു വിവരിക്കുന്നതു അനുഗ്രഹീതനു എതിരായി നില്‍ക്കുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. അവന്‍റെ നീതിയെ അനുസരിക്കാത്തവര്‍ക്കാണ് ദൈവം കോപവും ക്രോധവും നല്‍കുന്നത്, തര്‍ക്കിക്കുന്നവരും സത്യത്തെ അനുസരിക്കാത്തവരുമാണവര്‍. ദൈവം അവരെ നരകത്തിലേക്ക് അയക്കുന്നു. വീണ്ടും ജനിക്കാത്തവരും സത്യത്തെ അനുസരിക്കാത്തവരും സത്യത്തിനെതിരെ തര്‍ക്കിക്കുന്ന ഒരു സംഘവുമാണ്.
വീണ്ടും ജനിക്കാത്തവര്‍ കലഹപ്രിയരും പ്രതിപക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുമാണ്. കൊറിയന്‍ ചരിത്രത്തിലുടനീളം, നമ്മുടെ പൂര്‍വ്വികര്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പ്രതിപക്ഷമുണ്ടാക്കുകയും കലഹിക്കുകയും ചെയ്തിട്ടുണ്ട്. ആര് രാജാവാകുമെന്ന സത്യത്തെ അടിസ്ഥാനപ്പെടുത്തി ഭരണപക്ഷം തീരുമാനിക്കപ്പെടുന്നു. ലീ കുടുംബത്തില്‍ പെട്ട ഒരാള്‍ രാജാവായാല്‍, മറ്റുള്ളവരെ പീഡിപ്പിക്കുകയോ പുറത്താക്കുകയോ ചെയ്തു കൊണ്ടു ആ ലീ കുടുംബത്തിലെ ആളുകള്‍ വളരെ ഉയര്‍ന്ന സാമൂഹ്യപദവി കൈയാളും. എന്നാല്‍ കിരീടം കിം കുടുംബത്തിനു കൈമാറുന്നതോടെ, എല്ലാം മൊത്തമായി മാറിമറിയുന്നു. ജനങ്ങള്‍ വിരോധപക്ഷത്തെ എന്തെങ്കിലും ലക്ഷ്യം നേടാനായി മാത്രമല്ല, അവരുടെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കുന്നു.
ഇന്നത്തെ ക്രിസ്തുമതം ഇതു പോലെയാണ്. അവര്‍ പ്രത്യേക സഭാ വിഭാഗങ്ങളും സംഘങ്ങളും രൂപീകരിക്കുന്നു. ഇതെന്തിനാണ്? ഒരു വിഭാഗമെന്ന നിലയില്‍ സത്യം അനുസരിക്കാതിരിക്കാന്‍. കര്‍ത്താവു ഭൂമിയിലെ എല്ലാ പാപങ്ങളും തുടച്ചു കളഞ്ഞിട്ടു പോലും അവര്‍ക്കു പാപമുണ്ടെന്ന് ഏകകണ്ഠമായി അവര്‍ പറയുന്നു. അവര്‍ നീതിമാന്മാരെന്നും രക്ഷനേടിയവരെന്നും അഭിനയിക്കുന്നു, എന്നാല്‍ സത്യത്തെ അവര്‍ അനുസരിക്കുന്നില്ല. അവര്‍ക്കു പാപം ചെയ്യാനുള്ള അവകാശമുണ്ടെന്നു പറഞ്ഞുകൊണ്ട് അവര്‍ നീതിമാന്മാരെ മതഭ്രാന്തരെപ്പോലെ നിന്ദിക്കുന്നു. ദൈവം പറഞ്ഞതെന്തെന്നാല്‍ നീതിമാന്മാരോടു കലഹപ്രിയരായ പാപികള്‍ തെറ്റുചെയ്യുന്നവരാണ്. അതുകൊണ്ടവര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. 
ആരാണോ ദൈവത്തെയും സത്യത്തെയും അനുസരിക്കുന്നതു അവന്‍ കര്‍ത്താവിന്‍റെ വാക്കും അനുസരിക്കും. നീതിമാന്മാരായ നമ്മള്‍ സത്യമനുസരിച്ചു ദൈവം നീതി നടപ്പാക്കുന്നതില്‍ വിശ്വസിക്കുന്നു.
 
 
ക്രിസ്തീയ സഭാവിഭാഗങ്ങള്‍ നമ്മെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് അയക്കുമോ?
 
സഭാവിഭാങ്ങള്‍ക്കു നമ്മെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് അയക്കാനാവില്ല. എന്‍റെ ഭാര്യ അവളുടെ അമ്മായി അമ്മയെ നോക്കി `ഒരു മതം ഒരിക്കലും നിന്നെ സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കില്ല`, എന്ന് പറയുമ്പോള്‍ അവര്‍ അവളോടു ശുണ്ഠി പിടിക്കാറുണ്ട്. തുറന്നു പറയട്ടെ ഇങ്ങനെ പറയുമ്പോള്‍ എന്‍റെ അമ്മ എന്തിനാണ് ക്ഷുഭിതയാകുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരു മത വിഭാഗം നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദൈവവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം വ്യക്തിപരമായി രക്ഷിക്കപ്പെടുകയും അതു വഴി സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയും ചെയ്യും. പ്രിസ്ബിറ്റേരിയന്‍ സഭാവിഭാഗത്തിന് നിങ്ങളെ സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുമോ? ബാപ്റ്റിസ്റ്റ് സഭാവിഭാഗത്തിന് നിങ്ങളെ സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കാനാവുമോ? ഹോളിനസ് വിഭാഗത്തിന്? സെവന്ത്‌ ഡേ സഭയ്ക്കാവുമോ? ഇല്ല. യേശു നമുക്കായി ഒരുക്കിയിട്ടുള്ള പാപക്ഷമയില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നമുക്കു സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാനാവൂ. 
 
 
ദൈവസഭയില്‍ നമ്മള്‍ ഉറച്ചുനില്‍ക്കണം
 
അപ്പൊസ്തലനായ പൌലൊസ് ക്രിസ്ത്യാനികളിലെ നരകത്തില്‍ പോകുന്ന പാപികളെയും സ്വര്‍ഗ്ഗരാജ്യത്തു പോകുന്ന നീതിമാന്‍മാരെയും സ്പഷ്ടമായി തരം തിരിച്ചിട്ടുണ്ട്. ഗ്രീക്കുകാര്‍ക്കും യഹൂദന്മാര്‍ക്കും എല്ലാവര്‍ക്കും സുവിശേഷം ഒരുപോലെ ആണ്. ഇവിടെ, ഗ്രീക്കുകാര്‍ ജാതികള്‍ക്കും യഹൂദന്‍മാര്‍ യിസ്രായേല്യര്‍ക്കും വേണ്ടി നിലകൊള്ളുന്നു. ദൈവം ഒരു മനുഷ്യന്‍റെ പുറമേയുള്ള രൂപത്തില്‍ ശ്രദ്ധിക്കുന്നില്ല. തന്‍റെ ഹൃദയം കൊണ്ട് ദൈവവചനത്തെ വിശ്വസിക്കുന്നവരെ ദൈവം തിരയുന്നു. യേശുവാണ് ദൈവം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? യേശുവാണ് നമ്മുടെ രക്ഷകനെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവന്‍റെ സ്നാനത്തിലൂടെ കര്‍ത്താവ് ഭൂമിയിലെ എല്ല പാപങ്ങളെയും എടുത്തുകളഞ്ഞു എന്ന് വിശ്വസിച്ചാല്‍ മാത്രമേ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവൂ. നമ്മള്‍ ഇത് വിശ്വസിക്കുകയും തള്ളിക്കളയാതിരിക്കുകയും ചെയ്യണം. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ വിശ്വാസം തള്ളിക്കളയാതിരിക്കാനും നമ്മുടെ ശത്രുക്കളാല്‍ നമുക്കു വരാവുന്ന അപായത്തെ ചെറുത്ത് നിറുത്താനും സഹായിക്കുന്നു. നാം ജാഗരൂകരായിരിക്കേണം. 
ബൈബിളില്‍, നാലുതരം വയലുകളെ കുറിച്ചു പറയുന്ന ഒരുപമയുണ്ട്, എന്നാല്‍ ചില പാടങ്ങള്‍ അര്‍ത്ഥമാക്കുന്നത് രക്ഷിക്കപ്പെടാനാകാത്തവരെ ആണ്. അത്തരം പാടങ്ങളില്‍ വിതയ്ക്കുന്ന ധാന്യങ്ങള്‍ കൊയ്ത്തിന് മുമ്പ് തന്നെ മരിച്ചു പോകുന്നു. ഇത് മരിക്കാന്‍ പോകുന്ന വിത്തിന് തുല്യമാണ്. അതിനും ഇതേ ഫലം തന്നെയാണ്, അതായത് മരണം. എന്നാല്‍, നമ്മുടെ വിശ്വസം നമ്മളില്‍ തന്നെ സൂക്ഷിക്കാനാകുമോ? ഇല്ല. നമ്മള്‍ നല്ല മുന്തിരിവള്ളിയില്‍ വസിക്കുമ്പോള്‍ ദൈവം ഏതു പ്രശ്നവും വഹിക്കുന്നതിനുള്ള ശക്തി ന്ലകുകയും എല്ലാ ആത്മിക രോഗത്തിനുമുള്ള പരിഹാരം നല്കുകയും ചെയ്താല്‍ മാത്രമേ നമ്മുടെ വിശ്വാസം പാലിക്കാന്‍ കഴിയുകയുള്ളൂ, 
ദൈവസഭയാണ് ആ മുന്തിരിവളളി. നാം ദൈവ സഭയില്‍ വസിക്കുമ്പോള്‍ ദൈവം നമുക്ക് അനുഗ്രഹങ്ങളും പരിഹാരങ്ങളും സാന്ത്വനങ്ങളും പീഡകള്‍ സഹിക്കുന്ന വിശ്വാസവും നല്‍കുന്നു. പക്ഷേ നാം മുന്തിരി വള്ളിയില്‍ വസിച്ചില്ലെങ്കില്‍ നമുക്കു എന്താണു സംഭവിക്കുക? നാം പെട്ടെന്നു മരിച്ചുപോകും. നീതിമാന്‍റെ ഹൃദയത്തിനു പിശാചിന്‍റെ ആക്രമണത്തിനെതിരായി നില്‍ക്കാനാവില്ല, സ്വന്തം ഇഷ്ടത്തോടെ സഭയോടു ചേരുന്നില്ലെങ്കില്‍ അവര്‍ക്കു ധാരാളം ശക്തിയും അധികാരവും ഉണ്ടെങ്കില്‍ പോലും കാലക്രമേണ രോഗാവസ്ഥയില്‍ എത്തിച്ചേരും. നിങ്ങളിതു കണ്ടോ? ക്രമേണ അവര്‍ വീഴുകയും അധികമായി ഉപയോഗ ശൂന്യതയില്‍ എത്തുകയും ചെയ്യും. ബൈബിള്‍ പറയുന്നതെന്തെന്നാല്‍, `നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെ പോയാല്‍ അതിനു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തുകളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാനല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല`(മത്തായി 5:13). 
സഭയെ വിട്ടു ജീവിച്ചാല്‍ നീതിമാന്‍ പോലും ഒന്നുമല്ലാതാകും. അവര്‍ സഭകളില്‍ ഉറച്ചു നിന്നാല്‍ അവരുടെ പ്രകാശം തിളങ്ങുകയും അനുഗ്രഹീതരാവുകയും ചെയ്യുന്നു.സഭയില്‍ നിന്നും അകന്ന് നിന്നാല്‍ വഴി പിഴച്ച ലോകത്തിലേക്ക് പോവുകയും പള്ളിയില്‍ നിന്ന് വിട്ട് ജീവിച്ച് ലോകത്തെ അഭിമുഖീകരിക്കാനാകാതെ അവര്‍ നശിക്കുകയും ചെയ്യുന്നു. എത്രകാലം നിങ്ങള്‍ നിങ്ങളുടെ സ്വന്തം വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും? എത്രകാലം നിങ്ങള്‍ ദൈവസഭയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കും? ദൈവ ദാസന്‍മാര്‍ക്ക് പോലും നിലനില്‍ക്കാനാവില്ല. എന്നാല്‍ ആ മുന്തിരിവള്ളിയില്‍ ഉറച്ചുനിന്നാല്‍, നമ്മുടെ കുടുംബം രക്ഷിക്കപ്പെടുകയും നമ്മളാല്‍ ധാരാളം ജനങ്ങള്‍ക്ക് പാപമോചനം കിട്ടുകയും ചെയ്യും. ഭൗതീക അഭിലാഷവുമായി എവിടെ ആണ് ലോത്ത് പോയത്? അവന്‍ സോദോമില്‍ പോയി. അവന്‍ അവിടെ സുഖമായി ജീവിച്ചു. എന്തായിരുന്നു അതിന്‍റെ ഫലം? അവന്‍ നശിച്ചുപോയി. ലോത്തിന്‍റെ സന്തതികള്‍ എല്ലാവരും നശിച്ചു എന്ന് ബൈബിള്‍ പറയുന്നു. ഈ ലോത്തിന്‍റെ പെണ്‍മക്കളില്‍ നിന്നാണ് മോവാബ്യരും അമ്മോന്യരും വന്നത്.
എന്തുകൊണ്ടാണ് ദൈവത്തിനെതിരായ സന്തതികള്‍ നീതിമാനായിരുന്ന ലോത്തില്‍ നിന്നും ജനിച്ചത്? കാരണം, അവന്‍ സഭയില്‍ നിന്നും അകന്ന് പോയി. ഞാന്‍ എന്തുകൊണ്ടാണ് ഏത് ദുര്‍ഘട സമയത്തും വിഷമിക്കാത്തതെന്നാല്‍ ദൈവം അവന്‍റെ സഭയെ പണിതിരിക്കുന്നു. നീതിമാന്‍മാര്‍ കൂടിവരുന്ന സഭയെ ദൈവം അനുഗ്രഹിക്കുകയും ഓരോ വിശുദ്ധന്‍മാര്‍ക്കും ഇടയനും കര്‍ത്താവുമാകുന്നു. ഇത് അവന്‍റെ വാഗ്ദത്തവും ഉറപ്പും ആകുന്നു. 
"ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും, ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും. ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണം ഇല്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മന:സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ട് അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു" (റോമര്‍ 2:12-15).
സഭയില്‍ പോകാത്ത ഒരു മനുഷ്യന്‍ ഇന്നത്തെ ന്യായപ്രമാണം അറിയുന്നില്ല. അങ്ങനെ അവളുടെ/ അവന്‍റെ മന:സ്സാക്ഷി ന്യായപ്രമാണമായി മാറുന്നു. കാരണം അവന്‍/ അവള്‍ ന്യായപ്രമാണം അറിയുന്നില്ല. ശരിയാണോ തെറ്റാണോ എന്ന് അവന്‍റെ/ അവളുടെ മന:സ്സാക്ഷി അറിയുന്നു എന്നാലും അവന്‍/ അവള്‍ ദുഷ്ടത ചെയ്യുന്നു. എന്നാല്‍, ഇതൊരു പാപവും അവന്‍/ അവള്‍ പാപത്തില്‍ നിന്നും രക്ഷനേടാന്‍ തീര്‍ച്ചയായും കര്‍ത്താവിനെ അന്വേഷിക്കണം. ദൈവത്തെ വാസ്തവമായി അന്വേഷിക്കുന്നവരെ ദൈവം കണ്ടുമുട്ടുന്നു. 
നാം തീര്‍ച്ചയായും ദൈവത്തെ വിശ്വസിക്കുകയും അവന്‍റെ ദയ അന്വേഷിക്കുകയും വേണം. നമ്മുടെ അഹങ്കാരം ഉപേക്ഷിച്ചു കൊണ്ട് നാം തീര്‍ച്ചയായും അവനില്‍ വിശ്വസിക്കണം. നാം തീര്‍ച്ചയായും വിശ്വാസത്താല്‍ ജീവിക്കണം. നാം ഒരിക്കലും ദൈവസഭ ഉപേക്ഷിക്കരുത്, നാം തീര്‍ച്ചയായും സഭയില്‍ ഉറച്ചുനില്‍ക്കുകയും വിശ്വസിക്കുകയും അന്വേഷിക്കുകയും വേണം. സഭയില്‍ ഉറെച്ചുനിന്നാല്‍ നാം ചഞ്ചലരും ബലഹീനരുമാണെങ്കില്‍ പോലും ദൈവം ഒരിക്കലും നമ്മെ പുറത്താക്കുകയില്ല.
 
 
യഹൂദന്‍മാരുടെ പാപം
 
സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പോകുന്നവരെ മാറ്റിനിര്‍ത്തിയതിന് ശേഷം അപ്പൊസ്തലനായ പൌലൊസ് യഹൂദന്‍മാര്‍ക്ക് പൂര്‍ണ്ണ രൂപത്തില്‍ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. 
"നീയോ യഹൂദനെന്ന് പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്ന് നിനക്ക് ലഭിച്ചത് കൊണ്ട് നീ കുരുടര്‍ക്ക് വഴികാട്ടുന്നവന്‍, ഇരുട്ടില്‍ ഉള്ളവര്‍ക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍, ശിശുക്കള്‍ക്ക് ഉപദേഷ്ടാവു എന്ന് ഉറച്ചുമിരിക്കുന്നുവെങ്കില്‍ ഹേ, അന്യനെ ഉപദേശിക്കുന്നവനേ,നീ നിന്നെ തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്ന് പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുത് എന്ന് പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?" (റോമര്‍ 2:17-22).
ചുവടെ ചേര്‍ക്കുന്നതു നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ദൈവം ആദ്യമായി സംസാരിച്ചതു യഹൂദന്മാരോടാണ്, അതുകൊണ്ടു അവര്‍ക്കു യാഗ ക്രമവും ദൈവ വചനവും ഉണ്ട്. യഹൂദന്മാരിലൂടെ അവന്‍ മശിഹായെ വാഗ്ദത്തം ചെയ്യുകയും അവന്‍റെ പദ്ധതി അവന്‍റെ യഹൂദ ദാസരിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു. അതുകൊണ്ടു, മോശെയും എല്ലാ പ്രവാചകരും യഹൂദന്മാരായിരുന്നു. എന്നാല്‍ എന്തൊക്കെയാണു ദൈവത്തെ പ്രീതിപ്പെടുത്തുന്നതെന്നു അവര്‍ക്കു അറിയാമെന്നും ശുഷ്കാന്തിയോടെ ഉദ്ധരിക്കുകയും ഓര്‍മ്മിച്ചു വെയ്ക്കുകയും ചെയ്യേണ്ട ദൈവവചനമാണ് ന്യായപ്രമാണം എന്നുമായിരുന്നു യഹൂദന്മാര്‍ ചിന്തിച്ചത്. എന്നാല്‍ അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു: `നീയോ യഹൂദനെന്നു പേര്‍കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയും`. യാഗം നടത്തുകയും ദൈവത്തെക്കുറിച്ചു പ്രശംസിക്കുകയും ചെയ്തെങ്കിലും, യഹൂദന്മാര്‍ രക്ഷിക്കപ്പെട്ടില്ല. യേശുവാണു അവരുടെ രക്ഷകനെന്നു പൂര്‍ണ്ണമായി വിശ്വസിക്കാത്തവര്‍ അവിശ്വാസികള്‍ക്കു തുല്യരത്രെ. ഇതു അര്‍ത്ഥമാക്കുന്നതു ദൈവം യാഗത്തിലൂടെ രക്ഷിക്കുമെന്നു നല്‍കിയ വാക്കില്‍ അവര്‍ വിശ്വസിക്കുകയോ, രക്ഷകനായ കര്‍ത്താവില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല എന്നാണ്.
യഹൂദന്മാര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. കാരണം അവര്‍ യേശുവില്‍, രക്ഷകനില്‍ വിശ്വസിക്കുന്നില്ല. തങ്ങളുടെ കൈകള്‍ വീണ്ടും വീണ്ടും ചെമ്മരിയാടിന്‍റെ തലയില്‍ വയ്ക്കുന്നതു ഉപയോഗശൂന്യമാണ്. `കൈ വയ്ക്കുക` എന്നതിനു `പാപത്തെ കടത്തിവിടുക` എന്നാണെന്ന് പഴയ നിയമത്തിന്‍റെ അവസാനത്തില്‍, മലാഖിയുടെ കാലത്ത് അവര്‍ വിശ്വസിച്ചിരുന്നില്ല. ദാവീദിന്‍റെ കാലം വരെയും അവരതു വിശ്വസിച്ചു പോന്നു, എന്നാല്‍ ശലോമോന്‍റെ കാലം മുതല്‍ അവരുടെ വിശ്വാസം അധഃപതിക്കാന്‍ തുടങ്ങി. വിഭജിക്കപ്പെട്ട സാമ്രാജ്യത്തിന്‍റെ കാലഘട്ടത്തില്‍, അവര്‍ ബാല്‍, അശേര എന്നീ പേരുള്ള മറ്റു ദൈവങ്ങളെ ആരാധിക്കുകയും ദേവാലയങ്ങളില്‍ ഔപചാരിക യാഗങ്ങള്‍ നടത്തിവരികയും ചെയ്തു പോന്നു. ഔപചാരിക യാഗങ്ങള്‍ നടത്തുന്നതു ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നതിനു തുല്യമാണ്. നാം അവന്‍റെ വചനങ്ങളില്‍ വസിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ ദൈവം സംതൃപ്തനാണ്. 
സമാഗമന കൂടാരത്തിലെ യാഗക്രമത്തില്‍, ഒരു മനുഷ്യന്‍റെ പാപം അവന്‍ തന്‍റെ കൈകള്‍ യാഗമൃഗത്തിന്‍റെ തലയില്‍ വെയ്ക്കുന്നതിലൂടെ കടത്തിവിടപ്പെടുന്നു. എന്താണു ശരിയായിട്ടുള്ളതു തെറ്റായിട്ടുള്ളതു എന്നു അറിഞ്ഞിരുന്നിട്ടുപോലും അവര്‍ അതില്‍ വിശ്വസിക്കുന്നില്ല, എന്നാലും മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഇതായിരുന്നു യഹൂദന്മാരുടെ പാപം. അക്ഷരം പ്രതി അവന്‍റെ വചനങ്ങള്‍ അറിഞ്ഞിട്ടു, ദൈവത്തിന്‍റെ ആ സത്യ വചനത്തില്‍ വിശ്വസിക്കാതെ മറ്റുള്ളവര്‍ക്കു ഈ വചനങ്ങള്‍ പ്രചരിപ്പിച്ചിരുന്നതാണു യഹൂദന്മാര്‍ ചെയ്തിരുന്ന പാപം. 
ഇതു ദൈവത്തെ വിശ്വസിക്കാതിരിക്കുന്നതു പോലെയാണ്. ഇതൊരു മരണഹേതുവായ പാപമാണ്. "നീയോ യഹൂദനെന്നു പേര്‍കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നും പഠിക്കയാല്‍ അവന്‍റെ ഇഷ്ടമറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതു കൊണ്ടു നീ കുരുടര്‍ക്കു വഴികാട്ടുന്നവന്‍, ഇരുട്ടിലുള്ളവര്‍ക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍, ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറച്ചുമിരിക്കുന്നെങ്കില്‍... ..." പൌലൊസ് യഹൂദന്മാര്‍ക്കിടയിലെ അവിശ്വാസത്തിന്‍റെ പാപത്തെക്കുറിച്ചു ഊന്നിപ്പറഞ്ഞിരിക്കുന്നു.
 
 
ഹൃദയത്തില്‍ പാപത്തോടുകൂടെ യേശുവില്‍ വിശ്വസിക്കുന്നത് ദൈവത്തെ കളങ്കപ്പെടുത്തുന്നതാണ്
 
ഇന്നു മിക്കവാറും ക്രിസ്ത്യാനികളില്‍ യഹൂദന്മാരുടെ അതേ പിശകു നമുക്കു കാണാനാകും. തങ്ങളുടെ എല്ലാ പാപങ്ങളും ഒപ്പിയെടുത്ത് യേശു തങ്ങളെ വിശുദ്ധരാക്കുമെന്നു വിശ്വസിക്കാത്തവരെപ്പോലെയാണ് യഹൂദന്‍മാര്‍. `ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായ പ്രമാണ ലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ? നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെയിടയില്‍ ദുഷിക്കപ്പെടുന്നു എന്നെഴുതിയിരിക്കുന്നുവല്ലോ` (റോമര്‍ 2:23-24). തെറ്റായ രീതിയില്‍ യേശുവിനെ വിശ്വസിക്കുന്നതു ദൈവനാമത്തെ മലിനപ്പെടുത്തുന്നതു പോലെയാണ്. യേശു എന്താണു ചെയ്തതെന്നു വിശ്വസിക്കാതിരിക്കുകയും വീണ്ടും ജനിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ ദൈവ നാമം കളങ്കപ്പെടുന്നു.
വീണ്ടും ജനിക്കാതെ യേശുവില്‍ വിശ്വസിക്കുന്നതു ദൈവത്തെ മലിനമാക്കുന്നതാണ്. "നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണ ലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു. അഗ്രചര്‍മ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നെണ്ണുകയില്ലയോ? സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നുവെങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ? പുറമെ യഹൂദനായവന്‍ യഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യഹൂദനായവനത്രെ യഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിഛേദന; അവനു മനുഷ്യരാലല്ല ദൈവത്താല്‍ തന്നെ പുകഴ്ച ലഭിക്കും"(റോമര്‍ 2:25-29). നാമെല്ലാവരും യേശുവിന്‍റെ വചനം ഹൃദയത്തില്‍ സ്വീകരിക്കണം.
 
 
ന്യായപ്രമാണമാണോ പരിഛേദനയാണോ ആദ്യം വന്നതു?
 
ന്യായപ്രമാണമാണോ പരിഛേദനയാണോ, ആദ്യം വന്നത്? എന്താണ് ദൈവം യിസ്രായേലിനു നല്‍കിയത്? പരിഛേദന. അബ്രഹാമിനോട് പരിഛേദന ഏല്‍ക്കുവാന്‍ ദൈവം പറഞ്ഞു. അബ്രഹാമിന് 99 വയസ്സായിട്ടും നിയമാനുസൃതമായ പുത്രനുണ്ടായിരുന്നില്ല. എന്നാല്‍, അബ്രഹാമിന് 75 വയസ്സുണ്ടായിരുന്നപ്പോള്‍ ഒരു പുത്രനെ നല്‍കാമെന്നു ദൈവം വാഗ്ദാനം ചെയ്തു. ദൈവം അബ്രഹാമിനോടു പറഞ്ഞു: `പുറത്തു വരൂ, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ഞാന്‍ നിനക്കു സന്തതികളെ നല്‍കും`. അബ്രഹാം ദൈവവചനത്തില്‍ വിശ്വസിക്കുകയും 25 വര്‍ഷം കാത്തിരിക്കുകയും ചെയ്തു. അവസാനം 25 വര്‍ഷങ്ങള്‍ക്കുശേഷം ആ വാക്ക് പാലിക്കപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന് 100 വയസ്സ് പ്രായമായപ്പോഴും പുത്രനെ നല്‍കപ്പെട്ടു., അവന്‍ ചെറുതായി വിഷമിക്കുകയും കാത്തിരുന്ന കാലത്തില്‍ ധാരാളം തെറ്റുകള്‍ ചെയ്തുവെങ്കിലും അവന്‍ 25 വര്‍ഷം കാത്തിരുന്നു. വാഗ്ദത്ത ഭൂമി നല്‍കാമെന്നു ദൈവം അവനും അവന്‍റെ പുത്രന്മാര്‍ക്കും വാഗ്ദാനം നല്‍കി, ആത്മീയമായ രീതിയില്‍ കാനാന്‍ സ്വര്‍ഗ്ഗരാജ്യത്തെ കുറിക്കുന്നു.
സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തതിനുശേഷം, ദൈവം അബ്രഹാമിനോടും ഗൃഹത്തിലെ പുരുഷന്മാര്‍ക്കിടയിലെ ആണ്‍വര്‍ഗ്ഗത്തില്‍പെട്ട എല്ലാവരോടും പരിച്ഛേദന ഏല്‍ക്കാന്‍ പറഞ്ഞു. ദൈവവും അവരും തമ്മിലുള്ള ഒരു ഉടമ്പടി ചിഹ്നമാണു പരിച്ഛേദന എന്നു ദൈവം പറഞ്ഞു. അതുകൊണ്ടു അബ്രഹാം അവന്‍റെ അഗ്രചര്‍മ്മം പരിച്ഛേദിച്ചു. ആ കുടുംബത്തിലെ എല്ലാ പുരുഷന്മാരും ഈ രീതിയില്‍ പ്രവര്‍ത്തിച്ചു. നാം വിശ്വസിക്കുകയും സത്യ സുവിശേഷവും കൈപ്പറ്റുകയും ചെയ്ത വിശ്വാസത്തിനു തുല്യമാണ് പരിഛേദന.
 
 
യിസ്രായേല്‍ ഹൃദയത്തില്‍ പരിച്ഛേദന ഏല്‍ക്കുവാന്‍ മറുത്തു
 
എന്നാല്‍, യിസ്രായേല്‍ അബ്രഹാമിന്‍റെ സന്തതികള്‍ എന്നു പൊങ്ങച്ചമടിക്കുകയും പരിഛേദനയേല്‍ക്കുകയും അഹങ്കാരത്തോടെ ജാതികളോടു നിങ്ങളിതുവരെ പരിച്ഛേദന നടത്തിയോ? എന്നു ചോദിക്കുകയും ചെയ്തു. നാം തീര്‍ച്ചയായും ഹൃദയത്തില്‍ പരിഛേദന എല്‍ക്കണം. കര്‍ത്താവു ലോകത്തിലെ പാപങ്ങളെ ഒപ്പിയെടുത്തെന്നുള്ള അവന്‍റെ വചനങ്ങളെ സ്വീകരിക്കുകയും അവ നമ്മുടെ ഹൃദയത്തില്‍ വച്ച് വിശ്വസിക്കുകയും ചെയ്താല്‍ നാം രക്ഷിക്കപ്പെടും.
യിസ്രായേലിനെ പോലെ അധിനിവേശത്തിനിരയായ വേറൊരു രാജ്യവുമില്ല. രണ്ടായിരം വര്‍ഷത്തോളം വീടില്ലാത്തവരെ പോലെ അവര്‍ അഗാധമായി ഖേദിച്ചു. ദൈവം യിസ്രായേലിനെ ചവിട്ടി മെതിച്ചു. എന്തുകൊണ്ട്? അവര്‍ വിശ്വസിച്ചിരുന്നില്ല.
വിശ്വസിക്കാതെ അവര്‍ ദൈവനാമത്തെ കളങ്കപ്പെടുത്തി, എന്നാലും ദൈവം യിസ്രായേലിനെ സ്നേഹിക്കുകയും അവരുടെ എല്ലാ പാപങ്ങളും ദൈവം കഴുകിക്കളഞ്ഞു എന്നു വിശ്വസിക്കണം എന്നും ആഗ്രഹിച്ചു. അവന് യിസ്രായേലിന്‍റെ ഇടയനായിരുന്ന് അവരുടെ ശത്രുക്കളെ തകര്‍ക്കുകയും അവരിലേക്കു സ്നേഹവും, അനുഗ്രഹവും കൃപയും ചൊരിയണമെന്നും ആഗ്രഹമുണ്ട്.
ഹൃദയം കൊണ്ടു അവനെ വിശ്വസിക്കുകയും പാപമോചനം നേടുകയും ചെയ്യുകയാണെങ്കില്‍ ദൈവം എല്ലാവരെയും അവന്‍റെ മക്കളാക്കാമെന്നും അവര്‍ക്കു മഹത്വം നല്‍കാമെന്നും വാഗ്ദത്തം ചെയ്തു. അവന്‍റെ വാഗ്ദത്തത്തെ സ്വീകരിച്ചില്ലെങ്കില്‍ യിസ്രായേലിന്‍റെ ഉദാഹരണത്തിലൂടെ അവരെ തീര്‍ച്ചയായും നരകത്തിലയക്കുമെന്നു ദൈവം ലോകത്തിലെ സകല മനുഷ്യരോടും താക്കീതു നല്‍കുന്നു. 
അവന്‍/ അവള്‍ തങ്ങളുടെ പ്രവൃത്തികളില്‍ പൂര്‍ണ്ണരല്ലെങ്കിലും, ആരൊക്കെ അവന്‍റെ സത്യത്തിന്‍റെ സുവിശേഷം വിശ്വസിക്കുന്നുവോ യേശു വാഗ്ദത്തം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കാമെന്നു ദൈവം ഉറപ്പു പറഞ്ഞു. കര്‍ത്താവിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗ്ഗം സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ്. ഇതില്‍ വിശ്വസിക്കുക. അതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടുകയും നരകത്തെ ത്യജിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകുകയും ചെയ്യും. 
എല്ലാവരുടെ ആത്മാവിലും ദൈവകൃപ ഉണ്ടാകാന്‍ ഞാന്‍ ആശംസിക്കുന്നു.