ഈ ലോകത്തിലെ, രണ്ടു സമൂഹങ്ങളായ യഹൂദന്മാരും, ക്രിസ്ത്യാനികളും, ദൈവത്തില്‍ വിശ്വസിക്കുന്നു; ഈ ആളുകളുടെ കൂട്ടത്തില്‍, യേശുവില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. യേശുവില്‍ വിശ്വസിക്കാത്തവരുടെ വിശ്വാസങ്ങളെ ദൈവം വ്യര്‍ത്ഥമായി പരിഗണിക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ പാപമോചനം നേടുന്നില്ല എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം. അപ്പൊസ്തലനായ പൌലൊസ് റോമര്‍ രണ്ടാമദ്ധ്യായത്തില്‍ യഹൂദന്മാരോടും യവനന്മാരോടും മാത്രമല്ല ഇക്കാലത്തെ ക്രിസ്ത്യാനികളോടും ഈ പ്രമേയത്തെ കുറിച്ചു സംസാരിക്കുന്നു.
യഹൂദന്മാര്‍ മറ്റുള്ളവരെ നിഷ്പ്രയാസം വിധിക്കുന്നു
ഒരേ തരത്തില്‍ വിശ്വസിക്കുന്ന യഹൂദന്മാരെയും ക്രിസ്ത്യാനികളെയും അപ്പൊസ്തലനായ പൌലൊസ് ശാസിക്കുന്നു. റോമര്‍ 2:1-ല്‍, "അതുകൊണ്ട് വിധിക്കുന്ന ഏതു മനഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല," എന്നു പറഞ്ഞുകൊണ്ട് യഹൂദ മതസ്തരോ ക്രിസ്ത്യാനികളോ ആയതിലുള്ള ഉന്നതഭാവത്താല്‍ ഉന്മത്തരാകുന്നവരെ പൌലൊസ് ശാസിക്കുന്നു. ദൈവത്തില്‍ വിശ്വസിച്ചതിന് ശേഷവും വീണ്ടും ജനിക്കാത്തവര്‍ പോലും തങ്ങളുടെ ഹൃദയത്തിലെ തെറ്റ് എന്താണെന്ന് മന:സാക്ഷിയിലൂടെ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് മോഷ്ടിക്കരുതെന്നു മറ്റുള്ളവരോട് അവര്‍ പറയുന്നത്. എങ്കിലും, അവര്‍ സ്വയം വ്യഭിചരിക്കുകയും കര്‍ത്താവിന്‍റെ വചനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു, എന്നിട്ടും ദൈവത്തിന്‍റെ വിശ്വാസികളായി തങ്ങളെ കരുതി ദൈവ കല്പനകളിലേക്ക് മറ്റുള്ളവരെ വഴി നടത്തുകയും ചെയ്യുന്നു. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും കൂട്ടത്തിലുള്ള ഈ ആളുകള്‍ വീണ്ടും ജനിക്കാത്തവരാണ്.
ദൈവ കല്പന പാലിക്കുന്നുണ്ടെന്നു വീരവാദം മുഴക്കിക്കൊണ്ട് ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റുള്ളവരോട് വിഗ്രഹങ്ങളെ ആരാധിക്കരുതെന്നും കൊല ചെയ്യരുതെന്നും പറയുന്നു. എങ്കിലും, ദൈവ നിയമങ്ങളെ ലംഘിക്കുന്നതിലൂടെ അവര്‍ ദൈവത്തെ അപമാനിക്കുന്നു.
യേശുവില്‍ വിശ്വസിക്കുകയും പക്ഷെ ദൈവ നീതിയെ മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ യേശു തങ്ങളുടെ രക്ഷകനാണെന്നു പറയുന്നു. പക്ഷെ അവരുടെ വിശ്വാസങ്ങള്‍ ദൈവ നീതിയെ ആസ്പദമാക്കിയുള്ളതല്ല, അതുകൊണ്ട് തങ്ങളുടെ എല്ലാ പാപങ്ങളെയും മായ്ച്ചുകളഞ്ഞ സത്യമായ ദൈവ നീതിയെ അവര്‍ എതിര്‍ക്കുന്നു. ദൈവത്തിന്‍റെ സത്യ വിശ്വാസികളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നു അവര്‍ മനസ്സിലാക്കുന്നില്ല. പല ആളുകളും ക്രിസ്ത്യാനികളെന്നു സ്വയം വിളിക്കുകയും പക്ഷെ യേശുവിന്‍റെ സ്നേഹം മനസ്സിലാക്കാതെ ദൈവനീതി, ആത്മീയ പരിച്ഛേദന എന്നിവ ഉള്‍ക്കൊള്ളുന്ന സുവിശേഷത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ഇച്ഛ പിന്‍തുടരുമെന്ന് അവര്‍ അവകാശപ്പെടുന്നു, പക്ഷെ സത്യത്തില്‍ അവര്‍ യേശുവിനെ അംഗീകരിക്കാതിരിക്കുകയും യേശു സ്വയം ദൈവപുത്രനെന്ന് പറഞ്ഞു എന്ന ദൈവദൂഷണത്തിന്‍റെ ആരോപണത്താല്‍ അവനെ കുരിശിലേറ്റുകയും ചെയ്തു.
പുറമേയുള്ള യഹൂദന്‍ യഹൂദനല്ലെന്നും, അന്തഃസ്ഥിതനായ യഹൂദന്‍ യഥാര്‍ത്ഥ യഹൂദനാണെന്നും അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. അവര്‍ ദൈവജനവും ദൈവരാജ്യത്തിന്‍റെ ഭാഗവുമാണെന്ന് അവര്‍ അവകാശപ്പെടുന്നു. പക്ഷെ യേശുവിനെ തങ്ങളുടെ രക്ഷകനല്ലെന്നു പരിത്യജിക്കുമ്പോള്‍ എങ്ങനെയാണ് യഹൂദര്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നത്?
അപ്പൊസ്തലനായ പൌലൊസ് പറയുന്നു, "അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന;" (റോമര്‍ 2:29). ആത്മീയ പരിച്ഛേദനയില്‍ വിശ്വസിക്കുന്നവരാണ് ദൈവത്തിന്‍റെ സത്യ വിശ്വാസികള്‍. അവര്‍ വിശ്വാസത്താല്‍ നീതിമാന്മാരാകുന്നു.
ആരില്‍ നിന്നാണ് ദൈവ വിശ്വാസികള്‍ അംഗീകാരവും പുകഴ്ചയും പ്രാപിക്കേണ്ടത്? അവര്‍ അത് ദൈവത്തില്‍ നിന്നും പ്രാപിക്കണം. പൌലൊസ് പറഞ്ഞു, "അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും" (റോമര്‍ 2:29). നമ്മള്‍ ദൈവനീതിയില്‍ വിശ്വസിക്കുകയാണെങ്കില്‍, നമ്മള്‍ അവന്‍റെ പുകഴ്ച സമ്പാദിക്കുകയും അവനില്‍ നിന്നും പ്രതിഫലം പ്രാപിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പുറമേ യേശുവില്‍ വിശസിച്ചിട്ടും നിങ്ങളുടെ ഹൃദയത്തില്‍ പാപത്തെ വഹിക്കുകയാണെങ്കില്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവനീതിയില്‍ വിശ്വസിക്കുന്നില്ല; നിങ്ങള്‍ അവനെ കബളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ആകയാല്‍, നിങ്ങള്‍ ഒരു അവിശ്വാസിയുടെ ന്യായവിധിയെ പ്രാപിക്കും.
ദൈവ സത്യത്തെ അവഗണിക്കുന്നവര്‍ ആരൊക്കെയാണ്? ദൈവ വചനത്തെക്കാള്‍ മനുഷ്യ വചനങ്ങളെ ഏറെ ഗൗരവമായി പിന്‍തുടരുന്ന ജനങ്ങളാണവര്‍. ക്രിസ്തുമതത്തിലെ വിഭിന്ന വിഭാഗങ്ങളില്‍ അവര്‍ തങ്ങളെ ഉള്‍പ്പെടുത്തുകയും ദൈവത്തെ എതിര്‍ക്കുകയും ചെയ്യുന്നു. തങ്ങളുടെ സംഘടിത ശക്തിയാല്‍ അവര്‍ ദൈവീക രക്ഷയുടെ നീതിക്ക് എതിരായി നില കൊള്ളുകയും അതിനെ തളളികളയുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ക്ക് ഏതു തരത്തിലുള്ള ശിക്ഷയാണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?
ദൈവത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ
8-മത്തെയും 9-മത്തെയും വചനങ്ങള്‍ പറയുന്നു, "ശാഠ്യം പൂണ്ട് സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവര്‍ത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും".
മനുഷ്യ വര്‍ഗ്ഗത്തില്‍ തിന്മ ചെയ്യുന്ന ഓരോ ആത്മാക്കളിലും കഷ്ടവും സങ്കടവും വരും. ഇവിടെ, "സങ്കടം" എന്ന പദപ്രയോഗം നരകത്തില്‍ പ്രാപിക്കേണ്ട ശിക്ഷയാണ്. തിന്മ ചെയ്യുന്നവര്‍ക്ക്, ദുരിതങ്ങളും നരകത്തിന്‍റെ സങ്കടവും ഉണ്ടാകുന്നു.
ദൈവത്തെ തളളികളയുന്നവര്‍ ഏതു തരത്തിലുള്ള ശാപമാണ് പ്രാപിക്കുന്നത്? തന്‍റെ സ്നേഹത്തെ തള്ളിക്കളയുന്നവര്‍ക്ക് ദൈവം ഭയങ്കരമായ ന്യായവിധി വരുത്തുന്നു. ആത്മീയ പരിച്ഛേദനയില്‍ നിന്നും പ്രാപിക്കുന്ന ദൈവ സ്നേഹത്തെ എതിര്‍ക്കുന്നവര്‍ എപ്രകാരം ശാരീരികമായും മാനസികമായും സമാധാനപരമായി ജീവിക്കുന്നുവെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? ദൈവകോപത്തിന് പാത്രമാകയാല്‍ ചിലര്‍ ഇക്കാലത്തും മരണശേഷവും പാഴായ ജീവിതം നയിക്കുന്നു. അവര്‍ ദൈവ നീതിയെ എതിര്‍ത്തതിനാല്‍ തങ്ങളുടെ ഹൃദയത്തില്‍ പരമാര്‍ത്ഥമായ സംതൃപ്തി വഹിക്കുന്നതിന് അവര്‍ക്ക് കഴിയാതാവുന്നു. ആത്മീയ പരിച്ഛേദനയില്‍ നിന്നും പ്രാപിക്കുന്ന സ്നേഹം അവര്‍ മനസ്സിലാക്കുന്നില്ല; അവര്‍ സഭയില്‍ പോയി യേശുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് കുമ്പസരിച്ചാലും, അവര്‍ ഇപ്പോഴും പാപമോചനം ലഭിക്കാതെ കഷ്ടപ്പെടുന്നു.
നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചത് കൊണ്ടുമാത്രം ഈ രഹസ്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ദൈവനീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ഇത് മനസ്സിലാകുന്നുള്ളൂ. ദൈവനീതിയാകുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് ദൈവത്തെ തെറ്റായി വിശ്വാസിക്കുന്നവര്‍ക്കുള്ള ഉപദേശം. അപ്പോള്‍ ശാപത്തിന്‍റെ കഷ്ടതയില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സ്വതന്ത്രനാകാന്‍ കഴിയും.
യേശുവില്‍ വിശ്വസിച്ചിട്ടും തന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്ന് ഒരു മനുഷ്യന്‍ പറയുന്നുണ്ടെങ്കില്‍, അയാള്‍ തെറ്റായ രീതിയില്‍ വിശ്വസിക്കുന്നുവെന്നും ദൈവനീതിയെ ഉയര്‍ത്തികാട്ടുന്ന സത്യ സുവിശേഷത്തില്‍ വിശ്വസിക്കണമെന്നും അത് അര്‍ത്ഥമാക്കുന്നു. യേശുവില്‍ വിശ്വസിക്കുന്നു എന്നതില്‍ ഏത് സഭാവിഭാഗത്തിലെ ആളുകള്‍ എന്ന കാര്യമില്ല, അവനില്‍ എങ്ങനെയെങ്കിലും വിശ്വസിക്കുന്നു എന്നു പറയുകയും, തങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും പാപത്തെ വഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ദൈവത്തിന്‍റെ നീതിയെ അവഗണിക്കുന്ന പാപമാണ് അവര്‍ ചെയ്യുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നതിന്‍റെ ശരിയായ ഫലമെന്താണ്? നിങ്ങള്‍ വാസ്തവത്തില്‍ യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശസിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും പാപരഹിതരായിരിക്കും. എന്നാല്‍, യേശുവില്‍ വിശ്വസിച്ചതിനു ശേഷവും നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ നീതി പൂര്‍ണ്ണമായും മനസ്സിലായിട്ടില്ലെന്ന് അത് അര്‍ത്ഥമാക്കുന്നു.
എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ച കര്‍ത്താവ് ജഡത്തില്‍ ജനിച്ചു, പാപികളെ രക്ഷിച്ചു, സകല വിശ്വാസികളുടെയും രക്ഷകനായിത്തീര്‍ന്നു. അപ്പോള്‍, ജലത്തിലും പരിശുദ്ധാത്മാവിലും സത്യമായും വിശ്വസിക്കുന്ന ഒരു വ്യക്തിക്കു പാപമുണ്ടാകുമോ? അവന്‍/അവള്‍ ആദ്യമായി യേശുവില്‍ വിശ്വസിക്കുന്ന നിമിഷം മുതല്‍, അവന്‍/അവള്‍ യഥാര്‍ത്ഥമായും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ വ്യക്തിക്ക് പാപമുണ്ടാകുകയില്ല. പക്ഷെ വെറുതെ യേശുവില്‍ വിശ്വസിക്കുന്ന വേളയില്‍ അവന്‍/അവള്‍ ദൈവത്തിന്‍റെ നീതിയെ അവഗണിക്കുന്നതിനാല്‍ അവന്‍റെ/അവളുടെ ഹൃദയത്തില്‍ പാപമുണ്ടാകുന്നു.
ആകയാല്‍, ഈ നിമിഷം തന്നെ നീ നിന്‍റെ പിടിവാശി കൈവെടിയണം. "ഞാന്‍ തെറ്റായി യേശുവില്‍ വിശ്വസിച്ചു! അപ്പോള്‍ ഏത് രീതിയില്‍ ഞാന്‍ യേശുവിനെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യണം? യേശുവില്‍ വിശ്വസിക്കുന്നതില്‍ കുരിശ് സുപ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കി, പക്ഷേ അവന്‍റെ സ്നാനവും വളരെ അത്യന്താപേക്ഷിതമാണ്. സ്നാനത്തിലൂടെ അവന്‍ ലോകത്തിലെ എല്ലാ പാപങ്ങളും ഏറ്റെടുത്തതിനാല്‍ യേശു കുരിശിലേറ്റപ്പെടുകയും നമുക്കു പകരമായുള്ള ന്യായവിധി സ്വീകരിക്കുകയും ചെയ്തു എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു." ഈ സത്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുകയും അവയില്‍ വിശ്വസിക്കുകയും വേണം.
കര്‍ത്താവിനു എതിരായി നിലകൊള്ളുന്നവര്‍ തല്ഫലമായി ദൈവത്തിന്‍റെ അന്ത്യന്യായവിധി പ്രാപിക്കുന്നു. നരകത്തിന്‍റെ കോപാഗ്നിയില്‍ തളളപ്പെടുന്നതാണ് അതിന്‍റെ ഫലം. അതുകൊണ്ട് മത്തായി 7:22 പറയുന്നു, "കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും." കര്‍ത്താവു വീണ്ടും വരുമ്പോള്‍, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവരും യേശുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് പുറമേ ഭാവിക്കുമ്പോള്‍ തന്നെ തങ്ങളുടെ ഹൃദയത്തില്‍ പാപമുള്ളവരും ദൈവത്തിന് മുന്‍പാകെ വിധിക്കപ്പെടുന്നു. അവര്‍ കര്‍ത്താവിനോടു പറയും, "ഞാന്‍ നിന്നില്‍ നല്ലതായി വിശ്വസിച്ചില്ലയോ? ഞാന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്തില്ലേ? ഞാന്‍ നിന്നെ സേവിച്ചിരുന്നില്ലേ, കര്‍ത്താവേ?"
എങ്കിലും, കര്‍ത്താവ് പറയും "അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിന്‍. (ഇത് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവരെ സൂചിപ്പിക്കുന്നു.)! സ്നാനം ഏറ്റതിലൂടെയും കുരിശില്‍ മരിച്ചതിലൂടെയും നിന്‍റെ എല്ലാ പാപങ്ങളും ഞാന്‍ മായ്ച്ചുകളഞ്ഞെന്നു നീ വിശ്വസിക്കാതിരിക്കുമ്പോള്‍ നീ എന്നില്‍ വിശ്വസിക്കുന്നുണ്ടെന്ന് എപ്രകാരം നിനക്കു പറയാന്‍ കഴിയും? നുണയാ, ശാശ്വതമായി എരിഞ്ഞുകൊണ്ടിരിക്കുന്ന കോപാഗ്നിയില്‍ നീ പ്രവേശിക്കണം. നിന്‍റെ പാപം ഒരു കളളപ്രവാചകന്‍റേത് പോലെയാണ് അത് പല ആളുകളെയും നരകത്തിലേക്ക് നയിച്ചു." അവന്‍റെ നീതിയില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ പിടിവാശി കൈവെടിയാത്തവരും ദൈവത്തിന്‍റെ ഭയങ്കരമായ കോപത്തെ നേരിടേണ്ടിവരും.
ഇത്തരത്തിലുള്ള വിശ്വാസത്തിന്‍റെ വലിയ ഉദാഹരണം യഹൂദന്മാരുടേതാകുന്നു, അവര്‍ ഇപ്പോഴും ദൈവത്തിന് മുന്‍പാകെ ശാഠ്യമുള്ളവരായി നിലകൊള്ളുന്നു. ഈ ദിവസം വരെയും, യേശു ക്രിസ്തുവിലൂടെ ഉളള ദൈവത്തിന്‍റെ നീതിയില്‍ അവര്‍ വിശ്വസിക്കുന്നില്ല. പ്രൊട്ടസ്റ്റന്‍റുകാരുടെ കൂട്ടത്തില്‍ പോലും, അനുതാപ പ്രാര്‍ത്ഥനകളിലൂടെ എല്ലായ്പ്പോഴും തങ്ങളുടെ ദിനം തോറുമുള്ള പാപങ്ങള്‍ ക്ഷമിക്കപ്പെടാം എന്ന് പറയുന്ന പിടിവാശിക്കാരായ അനേകം ക്രിസ്ത്യാനികളുണ്ട്. അവന്‍റെ ക്രോധം ഒഴിവാക്കുന്നതിന് വേണ്ടി ഇത്തരം ആളുകള്‍ ദൈവത്തിന്‍റെ നീതിയാല്‍ വിശ്വസിക്കുകയില്ല എന്നുള്ള തങ്ങളുടെ പിടിവാശി കൈവെടിയണം.
ഓരോ ദിവസവും പശ്ചാത്തപിക്കുകയും തന്‍റെ പാപക്ഷമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ യേശു അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പാപക്ഷമ നല്‍കുമോ? അവന്‍ അത് ചെയ്യില്ല. പഴയ നിയമത്തിലെ അവസാനത്തെ മഹാപുരോഹിതനും മാനവജാതിയുടെ പ്രതിനിധിയുമായ സ്നാപക യോഹന്നാന്‍, 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുവിനെ സ്നാനപ്പെടുത്തുകയും യേശു കുരിശില്‍ രക്തം ചിന്തുകയും ചെയ്തു. അപ്രകാരം, അവന്‍ ദൈവത്തിന്‍റെ നീതി നിറവേറ്റുകയും മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും ഒരുമിച്ചു മായ്ച്ചുകളയുകയും ചെയ്തു.
നമ്മുടെ പാപങ്ങള്‍ യേശു എവിടെയാണ് ചുമന്നു മാറ്റിയത്? യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളാലും യേശു ഒരിക്കലായി ക്ലേശിച്ചു. കുരിശില്‍ രക്തം ചിന്തുന്നതിനും സകല പാപങ്ങള്‍ക്കും പകരമായുള്ള ന്യായവിധി പ്രാപിക്കുന്നതിനും വേണ്ടി ഗോല്‍ഗോഥായില്‍ കയറിയതിലൂടെയും അവന്‍ വിശ്വാസികളെ പാപത്തില്‍ നിന്നും എന്നന്നേക്കുമായി രക്ഷിച്ചു. പക്ഷെ ക്രിസ്ത്യാനികളായ എല്ലാ പാപികളും ഇപ്പോഴും പിടിവാശിയുള്ളവരും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവരുമാണ്. കുരിശിലുള്ള രക്തത്തിലൂടെ അവരുടെ ഹൃദയത്തിലെ എല്ലാ പാപങ്ങളും ഇതിനു മുന്‍പേ കഴുകികളഞ്ഞിരുന്നു എങ്കില്‍, എന്തുകൊണ്ട് അവരുടെ മരണം വരെ അവര്‍ക്ക് പാപക്ഷമ യാചിക്കേണ്ടി വന്നു? അവര്‍ ഇപ്പോഴും പിടിവാശിക്കാരാണ്. കുരിശിലെ യേശുവിന്‍റെ രക്തം മുഖ്യമാണ്, പക്ഷെ യോഹന്നാനില്‍ നിന്നും പ്രാപിച്ച യേശുവിന്‍റെ സ്നാനവും വളരെ മുഖ്യമായതിനാല്‍ ദൈവത്തിന്‍റെ നീതി ലഭിക്കുന്നതിന് വേണ്ടി ജനങ്ങള്‍ വിശ്വസിക്കുകയും ഒരിക്കലായി തങ്ങള്‍ക്കുളള പാപക്ഷമ നേടുകയും വേണം.
ഓരോ മനുഷ്യനും ശാഠ്യമുള്ളവരാണ്! പക്ഷെ ദൈവത്തിന് മുന്‍പില്‍, അവന്‍റെ നീതി നിരസിക്കുന്നതിനുള്ള നിങ്ങളുടെ പിടിവാശി കൈവെടിയണം. ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ അവന്‍റെ വാക്കുകള്‍ അനുസരിക്കുകയും അവയില്‍ വിശ്വസിക്കുകയും വേണം. ഞാനും വളരെ പിടിവാശിയുള്ള വ്യക്തിയാണ്, പക്ഷെ ഞാന്‍ ദൈവത്തിന് മുന്‍പില്‍ എന്‍റെ പിടിവാശി ഉപേക്ഷിക്കുകയും അവന്‍റെ കൃപയാല്‍ നീതിയുള്ളവനായിത്തീരുകയും ചെയ്തു.
യഥാര്‍ത്ഥ മാനസാന്തരമെന്നതു മനസ്സില്‍ ദൈവത്തിന്‍റെ നീതിയെ അംഗീകരിക്കുന്നതിലൂടെ ഒരാളുടെ പിടിവാശി ഉപേക്ഷിക്കുകയും പാപമോചനം നേടുന്നതുമാണ്. പാപക്ഷമ നേടിയതിന് ശേഷം, നമ്മള്‍ നമ്മുടെ തെറ്റായ രീതികള്‍ മാറ്റുകയും, നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും, ദൈവത്തിന് മുന്‍പാകെ മികച്ച ആത്മീയ ജീവിതം നയിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും വേണം. രണ്ടാമത്തേതു വീണ്ടും ജനിച്ച വിശുദ്ധന്‍റെ യഥാര്‍ത്ഥ ജീവിതത്തിലെ മാനസാന്തരമാണ്.
യേശുവില്‍ വിശ്വസിച്ചിട്ടും ദൈവത്തിന്‍റെ നീതി മനസ്സിലാക്കാത്തവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. ഇത്തരം ആളുകള്‍ തങ്ങളുടെ നിര്‍ബന്ധ ബുദ്ധിയുള്ള രീതികള്‍ ഉപേക്ഷിക്കുകയും, പശ്ചാത്താപിക്കുകയും, തങ്ങളുടെ പാപങ്ങളുടെ മോചനത്തിന് വേണ്ടി സ്നാനത്തിലും യേശുവിന്‍റെ കുരിശിലും വിശ്വസിക്കുകയും വേണം (അപ്പൊ.പ്രവൃ 3:19). അവന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ ഒരിക്കലായി പാപക്ഷമ നേടുന്നതിന് വേണ്ടിയാണ് കര്‍ത്താവ് ഈ കല്പന നമുക്ക് നല്‍കിയത്. നമ്മള്‍ ദൈവത്തെ ശ്രദ്ധിക്കുകയും അവന്‍റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്താല്‍ അവന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും നമ്മുടെ എല്ലാ പാപങ്ങള്‍ക്കും യേശു പാപപരിഹാരം ചെയ്തു എന്ന സത്യം വിശ്വസിക്കുന്നതിലൂടെ നമുക്ക് സമ്പൂര്‍ണ്ണ നീതിമാډാരായി തീരാന്‍ കഴിയുകയും നമ്മുടെ എല്ലാ പാപങ്ങള്‍ക്കും ഒരിക്കലായി പാപക്ഷമ ലഭിക്കുകയും ചെയ്യും. ഒരു വ്യക്തി ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുമ്പോള്‍ അവന്‍/ അവള്‍ സകല പാപങ്ങള്‍ക്കും പാപക്ഷമ നേടുകയും പരിശുദ്ധാത്മാവിനെ ഒരു ദാനമായി പ്രാപിക്കുകയും ചെയ്യുന്നു. എല്ലാ അപ്പൊസ്തലന്മാരും യേശുവിന്‍റെ ശിഷ്യന്മാരും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും ഒരിക്കലായി പാപക്ഷമ പ്രാപിക്കുകയും ചെയ്തു. നിങ്ങളും, സത്യത്തിന് മുന്‍പില്‍ പിടിവാശിക്കാരാകരുത്. വേണ്ട സമയത്ത് നിങ്ങളും പിടിവാശിക്കാരാകണം. ആത്മീയ പരിച്ഛേദന നിങ്ങള്‍ നല്ലതായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍, നിങ്ങള്‍ അത് മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. പിടിവാശിക്കാരായി നിലകൊള്ളാന്‍ അത് അനുവദിക്കുകയില്ല. നിങ്ങള്‍ മാനസാന്തര പ്പെടുകയും വിശ്വസിക്കുകയും വേണം.
ആത്മീയ പരിച്ഛേദനയുടെ സത്യം മനസ്സിലാക്കാതെ ആളുകള്‍ സത്യം തള്ളിക്കളയുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്നു. "അത് തെറ്റാണ്! എല്ലാ ദിവസവും പാപം ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒരു വ്യക്തിക്ക് നീതിമാനായിത്തീരാന്‍ കഴിയുന്നത്? നിങ്ങള്‍ക്ക റിയാമോ, ഇപ്പോഴും പാപികളാണെങ്കിലും ദൈവം യേശുവില്‍ വിശ്വസിക്കുന്നവരെ നീതിമാന്മാരെന്നു വിളിക്കുന്നു. അത് നീതീകരണത്തിന്‍റെ ഉപദേശമാണ്. വാസ്തവത്തില്‍ നിങ്ങളുടെ ഹൃദയത്തില്‍ ഒരു പാപവും ഇല്ലാത്തതിനാല്‍ നിങ്ങളെ നീതിമാനെന്നു വിളിക്കില്ല." എന്നാല്‍, ഇത് വളരെയധികം തെറ്റായ ഉപദേശമാണെന്നു നിങ്ങള്‍ മനസ്സിലാക്കണം.
വേദപുസ്തകത്തില്‍, നമുക്ക് പാപക്ഷമ നല്‍കുന്ന ആത്മീയ പരിച്ഛേദനയുടെ സുവിശേഷത്തിലൂടെ ദൈവം പറഞ്ഞു, "നിന്‍റെ എല്ലാ പാപങ്ങളും ഞാന്‍ മായ്ച്ചു കളഞ്ഞു. നീ ഇപ്പോള്‍ പാപരഹിതനാണ്. നിന്‍റെ എല്ലാ പാപങ്ങളും ഞാന്‍ ഏറ്റെടുത്തിരിക്കുന്നതിനാല്‍, നീ നീതിമാനാണ്." "നീ എന്‍റെ നീതിയില്‍ വിശ്വസിക്കുന്നുണ്ടോ? ആത്മീയ പരിച്ഛേദന യുടെ വചനങ്ങളില്‍ നീ വിശ്വസിക്കുന്നുണ്ടെങ്കില്‍, നീ എന്‍റെ ജനത്തില്‍ ഒരുവനും നീ പാപരഹിതനുമാണ്." തന്‍റെ സമ്പൂര്‍ണ്ണ വിമോചനത്തെ കുറിച്ച് ദൈവം പറയുന്നു, പക്ഷേ ആത്മീയത പരിച്ഛേദനയില്‍ വിശ്വസിക്കുന്ന വീണ്ടും ജനിച്ച ക്രിസ്ത്യാനികളെ നാമധേയ ക്രിസ്ത്യാനികള്‍ പഴിക്കുകയും പരിഹസിക്കു കയും ചെയ്യുന്നു. അവര്‍ പറയുന്നു, "ഒരു വ്യക്തി അവിരാമമായി പാപങ്ങള്‍ ചെയ്യുമ്പോള്‍ എങ്ങനെയാണ് അവന്/അവള്‍ക്ക് നീതിമാനായി തീരാന്‍ കഴിയുന്നത്? നീതീകരണത്തിന്‍റെ ഉപദേശത്തിലൂടെ മാത്രമേ നിങ്ങള്‍ക്കു ഒരു വ്യക്തിയെ `പാപരഹിതനെന്നു` വിളിക്കാന്‍ കഴിയുകയുള്ളൂ. യഥാര്‍ത്ഥമായും പാപരഹിതനായ ഒരു വ്യക്തിയെപ്പറ്റി എങ്ങനെയാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നത്? ഒരു വ്യക്തിക്ക് ദിനംതോറും പാപം ചെയ്യുകയ്യല്ലാതെ മറ്റുവഴിയില്ല." അവര്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തതിനാല്‍ ഇതുപോലെ പഴിക്കുകയും പിടിവാശിയുള്ളവരായി നിലകൊള്ളുകയും ചെയ്യുന്നു.
പക്ഷേ നډ ചെയ്യുന്നതില്‍ സഹനശക്തിയുള്ളവര്‍ക്ക് ദൈവം നിത്യജീവന്‍ നല്കുന്നു. സഹനശക്തിയോടു കൂടി തുടര്‍ച്ചയായി നന്മ ചെയ്യുന്നതിലൂടെ മഹത്വം, യശസ്സ്, അമരത്വം എന്നിവ ആഗ്രഹിക്കുന്നവര്‍ ദൈവത്തിന്‍റെ സന്തതികളായി തീരുന്നു, പക്ഷേ ചെയ്യാത്തവര്‍ക്ക് ശിക്ഷ ലഭിക്കുന്നു. ദൈവത്തിന്‍റെ സന്തതിയായിതീരുന്നതിനും അനശ്വരമായ ജീവിതം നയിക്കുന്നതിനും എല്ലാവരും ഇച്ഛിക്കുന്നു. എന്നെന്നേക്കുമായി ജീവിക്കുന്നതിനും പാപരഹിതമായ ജീവിതം നയിക്കുന്നതിനും ആത്മാര്‍ത്ഥമായി ഇച്ഛിക്കുന്നവര്‍ക്ക് യേശു നിത്യ ജീവന്‍ നല്‍കുന്നു.
"ആത്മീയ പരിച്ഛേദനയിലൂടെ കര്‍ത്താവേ പാപക്ഷമയില്‍ വിശ്വസിക്കണമെന്ന് ഞാന്‍ സത്യമായും ഇച്ഛിക്കുന്നതിനാല്‍ എന്‍റെ മനഃസ്സാക്ഷിക്ക് ലജ്ജാകരമല്ലാത്ത ജീവിതം നയിക്കുന്നതിന് എനിക്കുകഴിയും. നിന്‍റെ സന്തതിയായിത്തീരാന്‍ ഞാന്‍ ഇച്ഛിക്കുന്നു. നിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിനും നിന്നെ സന്തോഷിപ്പിക്കുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നു. പാപരഹിതനായിത്തീരാന്‍ ഞാന്‍ ഇച്ഛിക്കുന്നു. എന്‍റെ എല്ലാപാപങ്ങളില്‍ നിന്നും ദയവായി എന്നെ രക്ഷിക്കേണമേ." ദൈവത്തിന്‍റെ നീതിയായ രക്ഷയും തങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും പാപക്ഷമയും നേടുന്നതിന് ഇച്ഛിക്കുന്നവര്‍ക്ക്, അവരുടെ എല്ലാ ആഗ്രഹങ്ങളും ദൈവം ശ്രദ്ധിക്കുകയും ദൈവത്തിന്‍റെ നീതിയുടെ സുവിശേഷം നല്‍കുന്നതിലൂടെ അവര്‍ക്ക് പാപക്ഷമ നല്‍കുകയും ചെയ്യുന്നു. അനശ്വരമായ ജീവിതം നയിക്കുന്നതിനായി ഇച്ഛിക്കുന്നവര്‍ക്ക്, ദൈവം നിത്യ ജീവന്‍ നല്‍കുന്നു.
എന്താണ് ആത്മീയ പരിഛേദന?
യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള അവന്‍റെ രക്തത്തിലൂടെയും പൂര്‍ത്തിയാക്കിയ പാപക്ഷമയാണ് ഇത് അര്‍ത്ഥമാക്കുന്നത്. കുഞ്ഞാടിന്‍റെ രക്തം നമുക്കു പകരമായുള്ള ന്യായവിധിയെയും യോഹന്നാന്‍ നല്‍കിയ യേശുവിന്‍റെ സ്നാനം ലോകത്തിലെ പാപങ്ങള്‍ യേശുവിലേക്ക് കടത്തി വിട്ടതിനെയും അര്‍ത്ഥമാക്കുന്നു. ഇന്നത്തെ കാലത്ത്പ്പോലും, പഴയനിയമത്തെ അവഗണിക്കുന്നതിന് ക്രിസ്തുമതത്തിന് കഴിയുന്നില്ല. കാരണം, അങ്ങനെ ആയാല്‍ അതിന് പുതിയ നിയമത്തില്‍ വിശ്വസിക്കുവാന്‍ കഴിയുകയില്ല. ആത്മീയ പരിച്ഛേദനയും പെസഹാനുഷ്ഠാനത്തിലെ കുഞ്ഞാടിന്‍റെ രക്തവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി വേദ പുസ്തകത്തില്‍ നമുക്ക് കാണാന്‍ കഴിയും.
1 യോഹന്നാന്‍ 5:6-ല്‍ "ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്തത്താലും" യേശു വന്നു എന്നു പറയുന്നു. യേശു വെളളത്തിലൂടെയോ രക്തത്തിലൂടെയോ മാത്രമല്ല, രണ്ടിലൂടെയും വന്നു. നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടി വെളളം, രക്തം, ആത്മാവ് എന്നിവയുടെ വചനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആത്മീയ പരിച്ഛേദനയില്‍ നിങ്ങള്‍ വിശ്വസിക്കണം.
പുറപ്പാട് 12-ാം അദ്ധ്യായം വായിക്കുമ്പോള്‍, ആത്മീയ പരിച്ഛേദനയെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ടായി. എന്താണ് പുറപ്പാട് 12-ാം അദ്ധ്യായം അര്‍ത്ഥമാക്കുന്നത്? വേദപുസ്തകത്തിലെ ആ അദ്ധ്യായവും മുഴുവന്‍ അതുമായി ബന്ധമുളള എല്ലാ വാക്യങ്ങളും ഞാന്‍ വീണ്ടും വീണ്ടും ശ്രദ്ധയോടുകൂടി പരിശോധിച്ചു. യിസ്രായേല്യര്‍ പരിച്ഛേദന പ്രാപിച്ചിട്ടുളളതിനാല്‍ അവര്‍ക്ക് പെസഹാവിരുന്നില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുകയും പുതിയ നിയമത്തില്‍, യേശു കുരിശില്‍ രക്തം ചിന്തുക മാത്രമല്ല, പക്ഷേ യോഹന്നാനാന്‍ സ്നാനപ്പെട്ടതിനാല്‍ രക്തം ചിന്തി എന്നാണ് പറഞ്ഞിരിക്കുന്നത്.
പരിച്ഛേദന മുന്‍പേ പ്രാപിക്കണമെന്നും പെസഹാ കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കണമെന്നും നിയമാനുസൃതമായ പെസഹാ വിരുന്നിനുളള രണ്ടു ചട്ടങ്ങളായി ദൈവം യിസ്രായേല്യ രോടു പറഞ്ഞു. ഇതായിരുന്നു പഴയനിയമത്തിലെ ആത്മീയ പരിച്ഛേദന! പുതിയനിയമത്തില്‍ യോഹന്നാന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ യേശുവിലേയ്ക്ക് കടത്തിവിടപ്പെട്ടു എന്നും കുരിശിന്‍മേല്‍ യേശു രക്തം ചിന്തിയെന്നും പറഞ്ഞിരിക്കുന്നു. ഇത്തരം വസ്തുതകള്‍ അംഗീകരിക്കുന്നത് ആത്മീയ പരിച്ഛേദന പ്രാപിക്കുന്നതിന്‍റെ സത്യത്തില്‍ കലാശിച്ചു എന്ന് ഞാന്‍ കണ്ടെത്തി. യോര്‍ദ്ദാനില്‍ യോഹന്നാനാല്‍ യേശു ക്രിസ്തു സ്നാനം ചെയ്യപ്പെട്ടു; അതുകൊണ്ടു അവന്‍ ലോകത്തിലെ പാപങ്ങള്‍ ചുമക്കുകയും നമ്മുടെ നമ്മുടെ സ്ഥാനത്ത് കുരിശില്‍ മരിച്ച് ന്യായവിധി സ്വീകരിക്കുകയും ചെയ്തു.
ഈ സത്യം നിങ്ങളുടെ ഹൃദയത്തില്‍ അംഗീകരിക്കുന്നതിലൂടെ എല്ലാ പാപങ്ങളില്‍ നിന്നും അകൃത്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ അനുഭവിക്കാം. എല്ലാ പാപത്തില്‍ നിന്നും ഒരു വ്യക്തിക്ക് രക്ഷ പ്രാപിക്കുന്നതിനായി നമുക്ക് ആത്മീയ പരിച്ഛേദന നല്‍കാന്‍ കഴിവുള്ള ദൈവത്തിന്‍റെ നീതിയില്‍ അവന്‍/അവള്‍ വിശ്വസിക്കണം. ഈ സത്യം ജനം മനസ്സിലാക്കണം. പാപക്ഷമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പഴയ നിയമത്തിലെ ആത്മീയ പരിച്ഛേദനയും പുതിയ നിയമത്തിലെ ആത്മീയ പരിച്ഛേദനയും പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനവും ഒരു ജോടിയായിത്തീരുന്നു എന്ന സത്യം വായനക്കാരായ നിങ്ങള്‍ മനസ്സിലാക്കണം. യേശു പാപം ചെയ്തതിനാലല്ല അവന്‍ ന്യായവിധി സഹിച്ചത്, പക്ഷേ സ്നാനപ്പെടുകയും തന്‍റെ ശരീരത്തോടൊപ്പം ലോകത്തിലെ പാപങ്ങളും വഹിക്കുകയും ചെയ്തതിനാല്‍ മനുഷ്യ വര്‍ഗ്ഗത്തിന് വേണ്ടി അവന്‍ കുരിശില്‍ മരിച്ചു. ഇത് ആത്മീയ പരിച്ഛേദന പ്രാപിച്ചവരുടെ വിശ്വാസമാണ്.
യേശുവില്‍ സത്യമായും വിശ്വസിക്കുന്ന തിനാല്‍ ആത്മീയ പരിച്ഛേദനയിലൂടെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപമുണ്ടാകുന്നില്ല. എങ്ങനെയെങ്കിലും യേശുവില്‍ വിശ്വസിച്ചിട്ടും ദൈവത്തില്‍ നിന്നും ആത്മീയ പരിച്ഛേദന പ്രാപിച്ചിട്ടില്ലാത്തവരോട് എനിക്ക് അനുകമ്പ തോന്നുന്നു. യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ യേശു ലോകത്തിലെ എല്ലാ പാപങ്ങളും എറ്റെടുത്തു എന്ന സത്യം അവര്‍ വിശ്വസിക്കേണം.
നിര്‍ഭാഗ്യവശാല്‍, യേശുവിന്‍റെ സ്നാനത്തിലല്ല കുരിശില്‍ മാത്രമേ ഏറെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നുള്ളു. ഇപ്രകാരം ദൈവത്തിന്‍റെ നീതിയിലുളള വിശ്വസം അവര്‍ക്ക് ഉണ്ടാകുന്നില്ല. വേദപുസ്തകത്തില്‍ ദൈവം എന്താണോ പറഞ്ഞിരിക്കുന്നത് അത് വിശ്വസിക്കണമെന്ന് നമ്മള്‍ മനസ്സിലാക്കണം.
ദൈവശാസ്ത്ര പണ്ഡിതന്‍മാരുടെ സിദ്ധാന്തങ്ങളും അനുശാസനങ്ങളും നമ്മള്‍ കീറിക്കളയേണം, ദൈവത്തിന്‍റെ നീതിയിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്‍റെ വചനങ്ങളില്‍ മാത്രം നമ്മള്‍ വിശ്വസിക്കേണം. ദൈവത്തിന്‍റെ നീതി കൂടാതെ ഉളള വചനങ്ങള്‍ ദൈവത്തിന്‍റെ സത്യമായ വചനമല്ലാത്തതിനാലാണിത്. ആത്മീയ പരിച്ഛേദന കൂടാതെയുളള സുവിശേഷം പൂര്‍ണ്ണമല്ല. അതിനാലാണ് വേദപുസ്തകത്തില്‍ പഴയ നിയമത്തിലെ പരിച്ഛേദനയെക്കുറിച്ചും പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനത്തെക്കുറിച്ചും ദൈവം കൂടെക്കൂടെ പറഞ്ഞിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനത്തിനും അവന്‍റെ രക്തത്തിനും സമാന്തരമായി പഴയ നിയമത്തിലെ പരിച്ഛേദനയെയും പെസഹാകുഞ്ഞാടിന്‍റെ രക്തത്തെയും കുറിച്ച് അത് പറയുന്നു. ആത്മീയ പരിച്ഛേദന പ്രാപിക്കുന്നതിന് വേണ്ടി ഈ സത്യം നമ്മള്‍ വിശ്വസിക്കേണം. എങ്കിലും ഈ സത്യം നമ്മള്‍ വിശ്വസിച്ചില്ലെങ്കില്‍, ദൈവരാജ്യത്തില്‍ നിന്നും നമ്മള്‍ അവഗണിക്കപ്പെടും.
കുരിശിലുളള അവന്‍റെ രക്തത്തിലൂടെ മാത്രമാണോ ദൈവത്തിന്‍റെ നീതി നിറവേറ്റപ്പെടുന്നത്? ഇതു അങ്ങനെയല്ല. യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലുളള അവന്‍റെ രക്തത്തിലൂടെയുമാണ് ദൈവ നീതി പൂര്‍ത്തിയാകുന്നത്. കുരിശിലുളള അവന്‍റെ രക്തം ചിന്തലിലൂടെ മാത്രമല്ല, യോഹന്നാനില്‍ നിന്നും അവന്‍ പ്രാപിച്ച സ്നാനത്തിലൂടെയും നാം നമ്മുടെ ഹൃദയത്തില്‍ ആത്മീയ പരിച്ഛേദന പ്രാപിച്ചു. തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ എല്ലാ പാപങ്ങളും വാസ്തവത്തില്‍ മായ്ച്ചു കളഞ്ഞതിനാലും കുരിശിലുളള അവന്‍റെ പാപനിവൃത്തിയിലുളള മരണത്താലും ആത്മീയ പരിച്ഛേദന നമുക്ക് സാധ്യമാകുന്നു.
പരിച്ഛേദനയുടെ അര്‍ത്ഥം മുറിച്ചുമാറ്റുക എന്നാണ്
തകര്‍ക്കപെട്ടതിലൂടെയും മുറിവേല്‍പ്പിക്ക പ്പെട്ടതിലൂടെയും മശിഹായായ യേശു ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് പകരമായുളള ന്യായവിധിയെ പ്രാപിക്കുമെന്ന് യെശയ്യാവു പ്രവചിച്ചു. അതുകൊണ്ടു, തുടര്‍ന്നു പോകുന്നന്നതിനു മുന്‍പു നമ്മള്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്. എന്തുകൊണ്ടാണ് ക്രിസ്തുവിനെ കുരിശിലേറ്റിയത്?
പഴയ നിയമത്തില്‍, പാപങ്ങള്‍ കടത്തി വിടുന്നതിനു വേണ്ടി ഒരു പാപി അവന്‍റെയോ/അവളുടെയോ കൈകള്‍ യാഗം അര്‍പ്പിക്കുന്ന കുഞ്ഞാടിന്‍റെ മേല്‍ വയ്ക്കുകയും പിന്നീട് കുഞ്ഞാടിനെ കൊല്ലുകയും ചെയ്തിരുന്നു. പുരോഹിതന്‍ അതിന്‍റെ രക്തം വിരല്‍ കൊണ്ട് കുറെ എടുത്തു ഹോമ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചു കളയണം. (ലേവ്യപുസ്തകം 4:27-30). പഴയ നിയമ യുഗത്തിലെ പാപി ഈ രീതിയില്‍ പാപക്ഷമ നേടുന്നു. അപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും ഏറ്റെടുക്കുന്നതിന് വേണ്ടി ദൈവത്തിന്‍റെ കുഞ്ഞാടായി വന്ന ക്രിസ്തുവിനും (യോഹന്നാന്‍ 1:29) നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നതിനായി പഴയ നിയമത്തിലെ പോലെ തന്‍റെ തലയില്‍ കൈകള്‍ വയക്കേണ്ടിയിരുന്നില്ലേ?
അപ്പോള്‍, എപ്പോഴാണ് എങ്ങനെയാണ് കര്‍ത്താവ് ലോകത്തിലെ പാപങ്ങള്‍ ഏറ്റെടുത്തത്? യോര്‍ദ്ദാനില്‍ യോഹന്നാന്‍ യേശുവിനെ സ്നാനം ചെയ്തത് മത്തായി 13-17:-ല്‍ അത് സൂചിപ്പിച്ചിട്ടില്ലേ? പാപി തന്‍റെ പാപം കടത്തിവിടുന്നതിനായി ഹോമയാഗത്തിന്‍റെ തലയില്‍ കൈവയ്ക്കേണം (ലേവ്യ. 1:4, 3:8, 4:29) എന്ന് തുടര്‍ച്ചയായി പറയുന്ന പഴയനിയമത്തിലെ ലേവ്യാപുസ്തകത്തിലേതു പോലെയാണിത്. പഴയ നിയമത്തിലെ മഹാ പുരോഹിതന് തന്‍റെയും എല്ലാ യിസ്രായേലുകാരുടെയും പാപങ്ങള്‍ കടത്തി വിടേണ്ടതിനു കുഞ്ഞാടിന്‍റെ തലയില്‍ തന്‍റെ കൈകള്‍ വയ്ക്കേണ്ടിയിരുന്നു (ലേവ്യ. 16:21). പിന്നീട് അദ്ദേഹം അതിന്‍റെ അല്പം രക്തം എടുക്കുകയും ഹോമ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചു കളയുകയും ചെയ്യണം. ഈ രീതിയില്‍ അവര്‍ പാപക്ഷമ പ്രാപിച്ചു.
ഇതു പോലെയുളള രീതിയില്‍, യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടതിലൂടെയും കുരിശിലുളള അവന്‍റെ രക്തത്തിലൂടെയും നമുക്കു പാപക്ഷമ സാധ്യമായി. ഇതായിരുന്നു വേദപുസ്തകത്തിനുളളില്‍ ദൈവം നമുക്കു നല്‍കാനായി ഇച്ഛിച്ച ദൈവത്തിന്‍റെ നീതിയും ആത്മീയ പരിചച്ഛേദനയും. അതുകൊണ്ട്, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നമ്മള്‍ യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടതിലൂടെയും കുരിശിലുളള അവന്‍റെ രക്തത്തിലൂടെയും നമ്മുടെ പാപങ്ങള്‍ വിച്ഛേദിക്കണം. പഴയ നിയമത്തിലെ പരിച്ഛേദനയെ സംബന്ധിച്ചിടത്തോളം പുതിയ നിയമത്തിലെ യേശുവിന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം നമ്മള്‍ മനസ്സിലാക്കുമ്പോള്‍, ദൈവത്തിന്‍റെ നീതിയില്‍ നമ്മള്‍ വിശ്വസിക്കുകയും നമ്മുടെ ഹൃദയത്തില്‍ ആത്മീയ പരിച്ഛേദനയെ നമ്മള്‍ യഥാര്‍ത്ഥമായി പ്രാപിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിലെ യഥാര്‍ത്ഥമായ ആത്മീയ പരിച്ഛേദന
മത്തായി 3:13-15:-ല്‍ നമുക്ക് കാണാം. "അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന് ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതമെന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു."
സ്നാപക യോഹന്നാന്‍ യോര്‍ദ്ദാനില്‍ യേശുവിനെ സ്നാനപ്പെടുത്തി. അദ്ദേഹം തന്‍റെ കൈകള്‍ യേശുവിന്‍റെ തലയില്‍ വയ്ക്കുകയും അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. (ഗ്രീക്ക് ഭാഷയില്‍ `ബാപ്റ്റിസോ` എന്നുപറയുന്ന സ്നാനപ്പെടുത്തുക എന്നത് വെളളത്തിനടിയില്‍ താഴ്ത്തുന്നതിനെയോ മുങ്ങുന്നതിനെയോ അര്‍ത്ഥമാക്കുന്നു).
നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിക്കുന്നതിനായി, യേശുവിന് ആദ്യം നമ്മുടെ പാപങ്ങളെ സ്നാനത്തിലൂടെ ഏറ്റെടുക്കേണ്ടി വന്നു. അതുകൊണ്ടു, ആദ്യം അവന്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടു, പിന്നീട് വെളളത്തിനടിയില്‍ മുങ്ങി. എന്തുകൊണ്ടാണ് അവന്‍ സ്നാനപ്പെട്ടത് എന്തെന്നാല്‍ അവന്‍ സ്നാനപ്പെട്ടപ്പോള്‍, ദൈവത്തിന്‍റെ എല്ലാ നീതിയും പൂര്‍ത്തിയായി. സ്നാനത്തിലൂടെ അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ ഏറ്റെടുക്കുകയും നമ്മുടെ ദൈവവും രക്ഷകനുമായി തീര്‍ന്നു എന്നത് യുക്തവും ന്യായവുമാണ്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും ശരീരത്തില്‍ വഹിച്ചുകൊണ്ട് കുരിശില്‍ മരിക്കുകയെന്നത് യേശുവിന് വളരെ അനുയോജ്യമായിരുന്നു.
തന്‍റെ പൊതുജീവിതത്തില്‍ യേശു ആദ്യമായി ചെയ്ത കാര്യം സ്നാനപ്പെടുക എന്നതായിരുന്നു. ഗ്രീക്കില്‍ `ബാപ്റ്റിസ്മാ` എന്നു പറയുന്ന സ്നാനം "ശുദ്ധമാക്കുക, കുഴിച്ചുമൂടുക, വിട്ടുകൊടുക്കുക, മരിക്കുക" എന്നിവയെ സൂചിപ്പിക്കുന്നു. പഴയ നിയമത്തില്‍, ഏഴാമത്തെ മാസത്തിലെ പത്താമത്തെ ദിവസം യിസ്രായേലുകാരുടെ പ്രായശ്ചിത്ത ദിനമായിരുന്നു, യിസ്രായേലുകാരുടെ എല്ലാ പാപങ്ങളും കടത്തിവിടുന്നതിനു വേണ്ടി അഹരോന്‍ തന്‍റെ കൈകള്‍ ബലിയാടുകളുടെ മേല്‍ വച്ചു. രണ്ടു ആടുകളില്‍, ഒരെണ്ണം ദൈവത്തിനുളള നേര്‍ച്ചയും മറ്റേത് യിസ്രായേലുകാരുടെ മുന്‍പില്‍ പ്രായശ്ചിത്തത്തിനുളള നേര്‍ച്ചയുമായിരുന്നു (ലേവ്യപുസ്തകം 16). പുതിയ നിയമത്തില്‍, യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ എല്ലാ പാപങ്ങളും സ്വീകരിച്ചു.
തന്‍റെ സ്നാനത്തിന്‍റെ അടുത്ത ദിവസം, യോഹന്നാന്‍ തന്‍റെ കൈവിരല്‍ അവനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു, "ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു!" (യോഹന്നാന്‍ 1:29)
അവന്‍റെ രക്തത്തിലുളള വിശ്വാസത്തിലൂടെ മാത്രമേ ആത്മീയ പരിച്ഛേദന സാധ്യമാകുന്നുളളൂ എന്നത് നിങ്ങള്‍ കൈക്കൊളളണം.
1 യോഹന്നാന്‍ 5:4 മുതല്‍ നമുക്ക് തുടങ്ങാം. "ദൈവത്തില്‍ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു. യേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നേ. നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നുവെങ്കില്‍ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നെ. ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് ഉള്ളില്‍ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യ വാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്ക് നിത്യ ജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ട് എന്നുള്ളത് തന്നെ. പുത്രനുള്ളവന് ജീവനുണ്ട്; ദൈവ പുത്രനില്ലാത്തവന് ജീവനില്ല." (1യോഹന്നാൻ 5:4-12)
ആത്മീയ പരിച്ഛേദനയുടെ തെളിവ് എന്താണ്? നമ്മുടെ മോചനം പോലെ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസമാണത്. ലോകത്തെ ജയിച്ച ജയം ജലവും രക്തവും ആകുന്നു. "ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു- യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവ് സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്: ആത്മാവ്, ജലം, രക്തം." ദൈവം നമ്മുടെ ദൈവവും രക്ഷകനുമാണ് എന്ന് കാണിക്കുന്ന ഈ സാക്ഷ്യങ്ങള്‍, ദൈവം മനുഷ്യരൂപത്തില്‍ ഭൂമിയിലേക്ക് വന്നുവെന്നും, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും അവന്‍റെ ശരീരത്തിലേക്ക് ഏറ്റെടുത്തുവെന്നും, നമുക്കുവേണ്ടി കുരിശില്‍ രക്തം ചിന്തി എന്നും, ഇപ്രകാരം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്നു.
പുതിയ നിയമത്തിലെ ആത്മീയ പരിച്ഛേദനയുടെ സുവിശേഷത്തില്‍ ജലവും രക്തവും അടങ്ങിയിരിക്കുന്നു. പുതിയ നിയമത്തില്‍ ജലം യേശു യോഹന്നാനില്‍ നിന്നും പ്രാപിച്ച സ്നാനത്തെയും രക്തം കുരിശിലുളള അവന്‍റെ മരണത്തെയും അര്‍ത്ഥമാക്കുന്നു. പഴയനിയമത്തിലെ പരിച്ഛേദനയുടെ പ്രതിരൂപമാണ് യേശുവിന്‍റെ സ്നാനം. നമ്മുടെ പാപങ്ങള്‍ അവനിലേക്ക് കടത്തിവിടപ്പെട്ടു എന്നതിന്‍റെ തെളിവാണ് യോഹന്നാനില്‍ നിന്നും യേശു പ്രാപിച്ച സ്നാനം. സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന് മുമ്പില്‍ നില്‍ക്കുന്നതിനും "ദൈവമേ, നീ എന്‍റെ രക്ഷകനാണ്. ഞാന്‍ നിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിനാല്‍ എനിക്ക് പാപം ഇല്ല. ഞാന്‍ നിന്‍റെ നിര്‍ദ്ദോഷ സന്തതിയും നീ എന്‍റെ ദൈവവും ആണ്" എന്നു പറയുന്നതിനും കഴിയും. ഈ രീതിയില്‍ ആത്മ വിശ്വാസത്തോടുകൂടി ഉച്ചത്തില്‍ വിളിച്ചുപറയുന്നതിന് നിങ്ങളെ അനുവദിക്കുന്ന വേദപുസ്തകത്തിലെ അടിസ്ഥാനം എന്താണ്? ദൈവത്തിന്‍റെ നീതി രൂപവത്ക്കരിക്കുന്ന യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലും ഉളള വിശ്വാസമാണത്. ദൈവത്തിന്‍റെ നീതി സ്വന്തം നീതിയായി അംഗീകരിക്കുന്നത് ക്രിസ്തുവിന്‍റെ രക്തത്തിലൂടെ മാത്രം സാധ്യമല്ല; അവന്‍റെ സ്നാനവും രക്തവും അത് സൃഷ്ടിക്കുന്നു.
നമ്മുടെ മോചനത്തിനു വേണ്ടിയുളള യേശുവിന്‍റെ സ്നാനത്തിന്‍റെ അത്യന്താപേക്ഷിതയെക്കുറിച്ചുളള വാക്യം നമുക്ക് നോക്കാം. 1 പത്രൊസ് 3:21 ഈ സത്യത്തിന്‍റെ തെളിവാണ്. "സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിക്കായുളള അപേക്ഷയായിട്ടത്രെ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു."
നമ്മുടെ രക്ഷയുടെ സംശയരഹിതമായ സാക്ഷ്യത്തെക്കുറിച്ചാണ് അപ്പൊസ്തലനായ പത്രൊസ് ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. യേശുവിന്‍റെ സ്നാനം പഴയ നിയമത്തിലെ പരിച്ഛേദനയാകുന്നു. നിങ്ങള്‍ക്ക് മനസിലായോ? പഴയനിയമത്തില്‍ ഇസ്രായേലുകാര്‍ തങ്ങളുടെ അഗ്രചര്‍മ്മത്തെ പരിച്ഛേദനയ്ക്കു വേണ്ടി മുറിച്ചുമാറ്റുമ്പോള്‍, പുതിയ നിയമത്തില്‍, യേശു യോഹന്നാനാല്‍ സ്നാനപ്പെടുകയും ആത്മീയ പരിച്ഛേദന പ്രാപിക്കുന്നതിന് വേണ്ടി നമ്മെ പ്രാപ്തരാക്കുന്നതിനായി ലോകത്തിലെ എല്ലാ പാപങ്ങളും ഏറ്റെടുക്കുകയും ചെയ്തു. സ്നാനവും കുരിശിലെ രക്തവും ദൈവത്തിന്‍റെ നീതി സൃഷ്ടിച്ചു. ആത്മീയ പരിച്ഛേദനയും സ്നാനവും ഒരേ കാര്യ ത്തെ അര്‍ത്ഥമാക്കുന്നു. യേശുവിന്‍റെ സ്നാനം നമുക്ക് എല്ലാ പേര്‍ക്കും ആത്മീയ പരിച്ഛേദന അര്‍ത്ഥമാക്കുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
"സ്നാനം ഇപ്പോള്‍ നമ്മെ രക്ഷിക്കുന്നു." എങ്ങനെയാണ് നമ്മള്‍ ദൈവത്തിന്‍റെ നീതി പ്രാപിക്കുന്നത്? യേശു സ്നാനപ്പെടുകയും നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിക്കുകയും ചെയ്തു എന്ന് വിശ്വസിക്കുന്നതിലൂടെയാണത്. മത്തായി 3:15 പറയുന്നു, "ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം." മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെട്ടതിനാല്‍, പാപികളുടെ പാപങ്ങള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയപ്പെടുന്നു. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ ഓരോ പാപിയും നീതിമാനായിത്തീരുന്നു. ലോകത്തിലെ എല്ലാ പാപങ്ങളും വഹിച്ചതിനുശേഷം യേശു ക്രിസ്തു ന്യായവിധിയുടെ രക്തം കുരിശില്‍ ചിന്തി; മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും ഈ രീതിയില്‍ പാപ നിവൃത്തി നേടി. സ്നാനപ്പെട്ടതിലൂടെ യേശു ലോകത്തിലെ പാപങ്ങള്‍ ഏറ്റെടുക്കുകയും നമുക്ക് പകരമായുള്ള ന്യായവിധി പ്രാപിക്കുകയും ചെയ്തത് ദൈവത്തിന്‍റെ നീതി വിശ്വാസികളില്‍ എത്തിച്ചു കൊടുക്കുന്ന സത്യത്തില്‍ വിശ്വസിക്കുന്നതിനാണ്. ഈ സത്യത്തില്‍ വിശ്വസിക്കണം.
യോഹന്നാന്‍ 1:29 പറയുന്നു, "ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" യേശു ദൈവത്തിന്‍റെ സന്തതിയും നമ്മുടെ സ്രഷ്ടാവ് എന്ന നിലയില്‍, എല്ലാ പാപികളുടെയും പാപങ്ങള്‍ ഏറ്റെടുത്തതിലൂടെ അവര്‍ പരിച്ഛേദനയുടെ വാഗ്ദാനവും നിറവേറ്റി. ദൈവത്തിന്‍റെ നീതിയാകുന്ന ആത്മീയ പരിച്ഛേദന നമ്മുടെ ഹൃദയത്തില്‍ എത്തിച്ചു തന്നത് ഈ സത്യമായ വിശ്വാസമാകുന്നു. യേശുവാണ് നമ്മുടെ സത്യമായ നീതി. നമ്മള്‍ യേശുവിനോട് നന്ദി പറയണം. ആത്മീയ പരിച്ഛേദന പ്രാപിക്കുന്നതിന് വേണ്ടി നമ്മളെ പ്രാപ്തരാക്കിയ അവന്‍റെ സ്നാനത്തിനും രക്തത്തിനും നമ്മള്‍ അവനോട് നന്ദി പറയണം.
1 പത്രൊസ് 3:21 തുടരുന്നു, "സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിക്കായുളള അപേക്ഷയായിട്ടത്രെ." അവനോ/അവളോ യേശുവിനെ തന്‍റെ യഥാര്‍ത്ഥ രക്ഷകനായി വിശ്വസിക്കുന്നതിനാല്‍ ഒരു വ്യക്തിയുടെ ജഡത്തിന്‍റെ അഴുക്ക് ആ നിമിഷത്തില്‍ തന്നെ കളയുന്നില്ല. അവന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള അവന്‍റെ രക്തം ചിന്തലിലൂടെയും നിങ്ങളുടെ എല്ലാ പാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെട്ടു എന്ന് വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കാം. യേശുവിനെ നിങ്ങളുടെ രക്ഷകനായി ഏറ്റുപറയുന്നതിലൂടെ പാപക്ഷമയെ പ്രാപിക്കുന്നത് നിങ്ങളുടെ ഹൃദയത്തില്‍ വന്നുകൂടുന്നു. അത് വിശ്വാസിയുടെ ഹൃദയത്തില്‍ സംഭവിക്കുന്നു. നിങ്ങളുടെ ഹൃദയത്താല്‍ നിങ്ങള്‍ രക്ഷകനില്‍ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ പാപക്ഷമ നേടുന്നു, അതേ സമയം നിങ്ങളുടെ ജഡം ഇപ്പോഴും അഴുക്ക് പുരണ്ടിരിക്കുകയും ഓരോ ദിവസവും അന്യായങ്ങള്‍ ചെയ്യുകയും ചെയ്യുന്നു; പക്ഷെ അവിടെ പാപമില്ല. യേശു സ്നാനപ്പെട്ടപ്പോള്‍, എല്ലാ പാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെടുകയും നിങ്ങളുടെ ഹൃദയത്തില്‍ പാപമില്ല എന്നത് വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ ദൈവത്തിന്‍റെ നീതി പ്രാപിക്കുന്നു.
സത്യം നിങ്ങളുടേതാക്കുന്നതിന് വേണ്ടി നിങ്ങള്‍ അതില്‍ വിശ്വസിക്കണം
യോഹന്നാന്‍ 1:12-ല്‍ പറയുന്നു, "അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു."
ഏതെല്ലാം വചനങ്ങള്‍ നിങ്ങള്‍ പ്രാപിക്കുകയും കൈക്കൊള്ളുകയും ചെയ്തു? ദൈവത്തിന്‍റെ പുത്രന്‍ ചെയ്തകാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കണം. ദൈവത്തിന്‍റെ ജോലി എന്തായിരുന്നു? പാപിയായ ജഡത്തിന്‍റെ പ്രതിഛായയില്‍ ദൈവപുത്രന്‍ ഭൂമിയിലേക്ക് വന്നു, അവന് ദാഹിച്ചപ്പോള്‍, നമ്മുടെ പാപങ്ങള്‍ മായിച്ചു കളയുന്നതിനു വേണ്ടി മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും ഏറ്റെടുക്കുന്നതിനായി അവന്‍ സ്നാനപ്പെടുകയും നമുക്ക് ആത്മീയ പരിച്ഛേദന നല്കുകയും ചെയ്തു. പിന്നീട് ദൈവത്തിന്‍റെ കുഞ്ഞാടായി അവന്‍ കുരിശില്‍ മരിക്കുകയും നമുക്കു വേണ്ടി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. കര്‍ത്താവ് എല്ലാ പാപികള്‍ക്കും ശാശ്വതമായ പാപയാഗം ആയിത്തീരുകയും നിത്യമായി നമ്മെ രക്ഷിക്കുകയും ചെയ്തു. ഇത് സത്യമായ വിശ്വാസമാണ്. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതിയുള്ളവരായി തീര്‍ന്നു.
ക്രിസ്തുവിന്‍റെ രക്തത്തിലൂടെ മാത്രം നമുക്ക് ആത്മീയ പരിച്ഛേദന പ്രാപിക്കാന്‍ കഴിയുമോ? ഇല്ല, നമുക്ക് കഴിയില്ല. യേശുവിന്‍റെ സ്നാനം നമ്മളില്‍ നിന്നും പാപങ്ങള്‍ മുറിച്ചു മാറ്റുകയും പാപികള്‍ക്ക് വേണ്ടി രക്തം ചിന്തിയതിലൂടെ അവന്‍ കുരിശില്‍ പ്രാപിച്ച ന്യായവിധി നിനക്കും എനിക്കും പകരമായി അനുഭവിക്കേണ്ട വിധിയുമായിരുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെയും കുരിശിലുള്ള രക്തത്തിന്‍റെയും സുവിശേഷമാകുന്ന ദൈവത്തിന്‍റെ നീതിയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനാല്‍ നമ്മള്‍ പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുകയും ന്യായവിധിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. യേശുവിനെ രക്ഷകനായി പ്രാപിക്കുന്നതു ഒരു പാപിയുടെ ഹൃദയത്തിലുള്ള എല്ലാ പാപങ്ങളും മായ്ച്ചു കളയുന്നു. ആത്മീയ പരിച്ഛേദന നിങ്ങളുടെ ഹൃദയത്തില്‍ പ്രാപിക്കുക. പിന്നീട്, ദൈവത്തിന്‍റെ നീതി നിങ്ങളുടേതായിത്തീരും.
യഥാര്‍ത്ഥമായ ആത്മീയ പരിച്ഛേദന ഹൃദയത്തില്‍ സംഭവിക്കണം
റോമര്‍ അദ്ധ്യായം 2-ല്‍, അപ്പൊസ്തലനായ പൌലൊസ് പറയുന്നു, "ഹ്യദയപരിച്ഛേദനയത്രേ പരിച്ഛേദന". എങ്ങനെയാണ് നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ സ്വയം പരിച്ഛേദന നടത്തുന്നത്? യേശു ക്രിസ്തു മനുഷ്യ ജഡത്തില്‍ ഭൂമിയിലേക്കു വന്നു എന്നും, ലോകത്തിലെ പാപങ്ങള്‍ ചുമക്കുന്നതിനു വേണ്ടി അവന്‍ സ്നാനപ്പെട്ടു എന്നും, കുരിശില്‍ രക്തം ചിന്തിക്കൊണ്ട് അവന്‍ മരിച്ചു എന്നും, നമ്മുടെ നിത്യ രക്ഷകനാകുന്നതിനു വേണ്ടി അവന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നും വിശ്വസിക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു. പരിച്ഛേദന ഹൃദയത്തില്‍ ചെയ്യണമെന്നും, യേശുവിന്‍റെ സ്നാനത്താല്‍ വശ്വസിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ പരിച്ഛേദന നടത്താന്‍ കഴിയുമെന്നും അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ ആത്മീയ പരിച്ഛേദന പ്രാപിക്കണമെങ്കില്‍, യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുക. അനന്തരം, നിങ്ങള്‍ വാസ്തവത്തില്‍ ദൈവത്തിന്‍റെ സന്തതികളില്‍ ഒരാളായിത്തീരും. യേശുവിന്‍റെ സ്നാനവും രക്തവും അവനെയോ/അവളെയോ അവന്‍റെയോ/ അവളുടെയോ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നു വിശ്വസിക്കുന്ന വ്യക്തി നീതിമാനാകുന്നു. ആമേന്‍.
അവനു 29 വയസ്സാകുന്നതുവരെ, തന്‍റെ കുടുംബം സംരക്ഷിക്കുന്നതിനു വേണ്ടി യേശു ഒരു സ്വകാര്യ ജീവിതം നയിച്ചു, പക്ഷേ അവനു 30-വയസായിത്തീര്‍ന്നപ്പോള്‍, അവന്‍ തന്‍റെ പൊതു ജീവിതം നയിക്കുന്നതിനാരംഭിച്ചു. തന്‍റെ പൊതു ജീവിതത്തില്‍, അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും മായിച്ചു കളയുകയും എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനും അവരെ നീതിയുള്ളവരാക്കുന്നതിനും വേണ്ടി അവന്‍ ആദ്യമായി ചെയ്തതു സ്നാനം ഏല്‍ക്കുകയായിരുന്നു. "അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന് ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു." (മത്തായി 3:13). എന്തുകൊണ്ടാണ് യേശു സ്നാനപ്പെടുന്നതിനായി ശ്രമിച്ചത്? എല്ലാ പാപികളുടെയും പാപങ്ങള്‍ ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് അവന്‍ ഇതു ചെയ്തതു എന്ന് നമ്മള്‍ മനസ്സിലാക്കണം. അവന്‍റെ സ്നാനത്തിന്‍റെ സത്യമായ അര്‍ത്ഥത്തെ നമ്മള്‍ തെറ്റിദ്ധരിക്കരുത്. കടത്തിവിടുന്നതിലൂടെ പാപങ്ങള്‍ ശുദ്ധമാക്കുന്നതാണ് സ്നാനം. അതുകൊണ്ടാണ്, പാപികളുടെ പാപങ്ങള്‍ ഏറ്റെടുക്കുന്നതിനു വേണ്ടി സ്നാനപ്പെടുത്തുന്നതിനായി യേശു യോഹന്നാനോട് അപേക്ഷിച്ചത്.
യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ ആരാണ്? യോഹന്നാന്‍ എല്ലാ മനുഷ്യ വര്‍ഗ്ഗത്തിന്‍റെയും പ്രതിപുരുഷനാകുന്നു. മത്തായി 11:11-14-ല്‍ ഇതു നന്നായി വിശദീകരിച്ചിട്ടുണ്ട്. "സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേ വരെ സ്വര്‍ഗ്ഗ രാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു. സകലപ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. നിങ്ങള്‍ക്കു പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നെ".
സ്നാപക യോഹന്നാന്‍റെ ദിനങ്ങളുടെ തുടക്കം മുതല്‍, ദൈവത്തിന്‍റെ ഉടമ്പടിയുടെ യുഗം അവസാനിച്ചു. തന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി യേശു വന്നതു കൊണ്ടാണിത്. അനന്തരം, പഴയ നിയമത്തിലെ വാഗ്ദാനങ്ങള്‍ നിറവേറ്റേണ്ട വ്യക്തികള്‍ ആരായിരുന്നു? അവര്‍ യേശുവും സ്നാപക യോഹന്നാനുമായിരുന്നു. സ്നാപക യോഹന്നാന്‍ യേശുവിലേക്ക് പാപങ്ങള്‍ കടത്തിവിട്ടു. എല്ലാ പാപങ്ങളും ദൈവത്തിന്‍റെ കുഞ്ഞാടിലേയ്ക്കു കടത്തിവിടുന്നതിനു വേണ്ടി അയക്കപ്പെട്ട പഴയ നിയമത്തിലെ അവസാനത്തെ പ്രവാചകനും പുതിയ നിയമത്തില്‍ വന്നവനുമായിരുന്നു സ്നാപക യോഹന്നാന്‍. യാഗോചിതമായ സമ്പ്രദായത്തില്‍ സ്ഥാപിക്കപ്പെട്ട നിയമാനുസൃതമായ രീതിക്കനുസരിച്ച് യേശുവിന്‍റെ തലയില്‍ തന്‍റെ കൈകള്‍ വച്ചതിലൂടെ യോഹന്നാന്‍ ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചു. ലോകത്തിലെ എല്ലാ പാപങ്ങളും വിച്ഛേദിക്കപ്പെടുകയും സ്നാനപ്പെട്ടപ്പോള്‍ യേശുവിലേക്ക് ഏല്‍പിക്കപ്പെടുകയും ചെയ്തു. "ഇപ്രകാരത്തില്‍," ദൈവം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഹൃദയത്തില്‍ ആത്മീയ പരിച്ഛേദന നല്കി.
യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും നിങ്ങളുടെ പ്രായശ്ചിത്തമായി മുറുകെ പിടിക്കൂ. യേശു ലോകത്തിലെ എല്ലാ പാപങ്ങളും ഇതിനു മുന്‍പേ എടുത്തുകളയുകയും എല്ലാ ന്യായവിധിയും വഹിക്കുകയും ചെയ്തു. നമ്മുടെ എല്ലാ പാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി യേശു സ്നാനപ്പെടുകയും രക്തം ചിന്തുകയും ചെയ്തു എന്ന സത്യമാണ് ദൈവത്തിന്‍റെ നീതിയുടെ സുവിശേഷം. ഇപ്പോള്‍, നമ്മുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ നീതി അംഗീകരിക്കുന്നതിലൂടെ മാത്രം നമുക്ക് പാപക്ഷമ പ്രാപിക്കാന്‍ കഴിയും. നിങ്ങള്‍ അത് പ്രാപിക്കുമെങ്കില്‍, നിങ്ങള്‍ക്ക് അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ പ്രവേശിക്കാന്‍ കഴിയും. ദൈവത്തിന്‍റെ നീതിയെ കുറിച്ച് ഇതിനു മുന്‍പേ അറിയുന്നവരും അറിയാത്തവരും യേശു ക്രിസ്തുവിനെ കൂടാതെയുളളവരുമായ ആളുകളും ഉണ്ട്. സൂര്യന്‍ അസ്തമിക്കാന്‍ പോകുന്നു. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുകയും അവനില്‍ പ്രവേശിക്കുകയും വേണം. സ്നാനത്തിലുളള നിങ്ങളുടെ വിശ്വാസം വിവാഹ വിരുന്നിനായി ഒരുക്കി വയ്ക്കുന്ന എണ്ണയായിത്തീരും യേശുവിന്‍റെ സ്നാനത്തിലും കുരിശിലുളള അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ മാത്രം വീണ്ടും വരുന്ന കര്‍ത്താവായ യേശുവിനെ സന്ധിക്കുന്നതിനുവേണ്ടി വിളക്കിനുളള എണ്ണ ഒരുക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുമെന്ന രഹസ്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഓരോരുത്തരുടെയും പാപങ്ങള്‍ മായ്ച്ചു കളയുന്നതിന് വേണ്ടി യേശു സ്നാനപ്പെട്ടു. യേശു ദൈവപുത്രനും ദൈവവുമാണ്. അവന്‍ നമ്മുടെ സ്രഷ്ടാവാകുന്നു. നമ്മളെ ദൈവത്തിന്‍റെ സന്തതികളായി കൈക്കൊളളുന്നതിനു വേണ്ടി തന്‍റെ പിതാവിന്‍റെ ഇച്ഛയാല്‍ അവന്‍ ഭൂമിയിലേക്കു വന്നു. പഴയ നിയമത്തില്‍ എല്ലാ പ്രവാചകരും ആരെക്കുറിച്ചാണ് സംസാരിച്ചത്? അവര്‍ യേശുവിനെക്കുറിച്ച് പ്രവചിച്ചു. അവന്‍ എപ്രകാരം ഭൂമിയിലേക്ക് വരും എന്നതിനെയും നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുമെന്നതിനെയും അവയെ ഒഴിവാക്കുമെന്നതിനെയും കുറിച്ചുളള പ്രവചനങ്ങളായിരുന്നു അവ. പഴയ നിയമത്തില്‍ പ്രവചനങ്ങള്‍ പറയുന്നതു പോലെ, യേശു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂമിയിലേക്കു വരികയും സ്നാനപ്പെട്ടതിലൂടെ നമ്മുടെ എല്ലാ പാപങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ആദവും ഹവ്വയും മുതല്‍, അവസാന വ്യക്തി വരെയുളളവരുടെ പാപങ്ങള്‍ അവന്‍ വഹിച്ചു.
ആത്മീയ പരിച്ഛേദന നിങ്ങളുടെ ഹൃദയത്തില്‍ പ്രാപിക്കുക. "ആത്മാവിലുളള ഹൃദയ പരിച്ഛേദനയത്രെ പരിച്ഛേദന." (റോമര്‍ 2:29) നിങ്ങള്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുമ്പോള്‍ ഹൃദയ പരിച്ഛേദന നിങ്ങള്‍ സ്വയമേവ പ്രാപിക്കും. യേശുവിന്‍റെ സ്നാനത്തിലൂടെ എല്ലാ പാപങ്ങളും അവനിലേക്ക് കടത്തിവിടപ്പെട്ടു എന്ന് നമ്മള്‍ അംഗീകരിച്ചു കൊടുക്കുമ്പോള്‍ ഹൃദയപരിച്ഛേദന നമ്മുടെ ഹൃദയത്തിലുളള പാപങ്ങളുടെ ഒഴിവാക്കലിനെ അര്‍ത്ഥമാക്കുന്നു. നിങ്ങള്‍ ഹൃദയ പരിച്ഛേദന പ്രാപിച്ചിട്ടുണ്ടോ? ഹൃദയ പരിച്ഛേദനയില്‍ വിശ്വസിക്കുന്നതിലൂടെ, "എല്ലാ പാപങ്ങളും വിശ്വാസത്താല്‍ ശുചീകരിക്കപ്പെടും."
നിങ്ങള്‍ വാസ്തവത്തില്‍ ഹൃദയപരിച്ഛേദനയുടെ സത്യത്തെ നിങ്ങളുടെ ഹൃദയത്തില്‍ അംഗീകരിക്കുന്നുണ്ടോ?
യേശു ഭൂമിയിലേക്ക് വരികയും, സ്നാനപ്പെടുകയും, കുരിശില്‍ മരിക്കുകയും ചെയ്തിട്ട് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങളായി. ഈ സത്യം മാത്രം നമ്മള്‍ അഠഗീകരിക്കുകയും അത് ഇന്ന് നമ്മുടെ ഹൃദയത്തില്‍ പ്രാപിക്കുകയും ചെയ്യുന്നു. "ആത്മാവിലുള്ള ഹൃദയ പരിചേഛദനയത്രേ പരിഛേദന." സത്യത്തിലുള്ള വിശ്വാസത്തിലൂടെ നമുക്കു നമ്മുടെ മനസ്സിലും ഹൃദയത്തിലും പരിചേഛദന പ്രാപിക്കാന്‍ കഴിയുന്നു. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചതിലൂടെ നമ്മള്‍ എല്ലാപേരും രക്ഷ പ്രാപിച്ചു. ഭൂമിയില്‍ ദൈവത്തിന്‍റെ ന്യായവിധി വന്നാലും, നമ്മള്‍ ഭയപ്പെടുകയില്ല. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ ന്യായവിധി പ്രാപിക്കുന്നില്ല. തങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ നീതി അംഗീകരിച്ചിട്ടില്ലാത്തവരുടെ മേല്‍ ദൈവത്തിന്‍റെ ന്യായവിധി പതിക്കുന്നു.
ഇക്കാലത്തുള്ള ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിച്ചിട്ടും, എന്തുകൊണ്ടു പാപത്തിലേയ്ക്കു വഴുതി വീഴുന്നു? എന്തുകൊണ്ടു അവര്‍ യാതനയില്‍ ജീവിക്കുന്നു? തങ്ങളുടെ മോചനത്തിനു വേണ്ടി അവര്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതു കൊണ്ടാണിത്. നിന്‍റെ പിടിവാശിയാല്‍ നീ ദൈവത്തെ പീഡിപ്പിച്ചെന്നും യോര്‍ദ്ദാനില്‍ സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ എല്ലാ പാപങ്ങളും ഏറ്റെടുത്തു എന്നുമുള്ള സത്യത്തിലേയ്ക്കു തിരിച്ചെത്തുമെന്നു നീ ഇപ്പോള്‍ സമ്മതിച്ചുകൊടുക്കണം. അപ്പോള്‍, ആത്മീയ പരിച്ഛേദന നിന്‍റെ ഹൃദയത്തില്‍ സംഭവിക്കും.
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നീ വിശ്വസിക്കുകയാണെങ്കില്‍, ആത്മീയ പരിച്ഛേദന നിന്‍റെ ഹൃദയത്തില്‍ സംഭവിക്കുകയും ദൈവത്തിന്‍റെ ന്യായവിധി നീ പ്രാപിക്കാതിരിക്കുകയും ചെയ്യും, അവന്‍റെ സന്തതികളില്‍ ഒരാളായിത്തീരും. ദൈവം നിന്‍റെ ദൈവമായിത്തീരുകയും നീ അവന്‍റെ ആളുകളില്‍ ഒരാളായിത്തീരുകയും ചെയ്യും. യേശുവില്‍ വിശ്വസിക്കുകയും പക്ഷേ യേശുവിന്‍റെ രക്തത്തെ മാത്രം ആശ്രയിക്കുകയും ചെയ്യുന്നവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍, നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ആത്മീയ പരിച്ഛേദനയും ദൈവത്തിന്‍റെ നീതിയും കുരിശിലെ രക്തത്തിലൂടെ മാത്രമാണോ? രക്തത്തിലൂടെ മാത്രമല്ല, യേശുവിന്‍റെ സ്നാനം, അവന്‍റെ രക്തം, ആത്മാവ് എന്നിവയിലൂടെ നമ്മുടെ മോചനം പൂര്‍ത്തിയായി.
ക്രിസ്തുവിനോടൊപ്പം ഏകീഭവിച്ചതിലൂടെ ദൈവത്തിന്‍റെ നീതി പ്രാപിച്ചു
റോമര്‍ 6:3-8 നമുക്കു പഠിക്കാം "അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നേ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിനു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടു കൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു."
വചനം 5 പറയുന്നു, "അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും." പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് വേദപുസ്തകം പറയുന്നു, അതായതു, പാപമുള്ളവര്‍ മരിക്കുകയും നരകത്തിലേക്കു പോകുകയും ചെയ്യുന്നു. യേശു ക്രിസ്തുവിന്‍റെ സത്യത്തില്‍ വിശ്വസിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് എല്ലാപേര്‍ക്കും പൂര്‍ണ്ണമായും പാപമുണ്ടായിരുന്നില്ലേ?-അതെ- നിങ്ങള്‍ക്ക് പാപത്തിന്‍റെ ചെറിയ കണികയെങ്കിലുമുണ്ടെങ്കില്‍, നിങ്ങള്‍ നരകത്തിലേക്ക് പോകുകയും "തീയും ഗന്ധകവും കത്തുന്ന പൊയ്ക" (വെളിപ്പാട് 21:8) യുടെ വിധി പ്രാപിക്കുകയും ചെയ്യും. മരണമാകുന്ന നമ്മുടെ പാപങ്ങളുടെ ശമ്പളം നമ്മള്‍ നല്‍കണമെങ്കില്‍, പാപത്തില്‍ നിന്നും രക്ഷ നേടാന്‍ നമുക്ക് ഒരിക്കലും കഴിയുകയില്ല. അതുകൊണ്ട്, ദൈവം യേശു ക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയക്കുകയും എല്ലാ പാപങ്ങളും അവനിലേക്ക് കടത്തിവിടുകയും നമുക്ക് പകരം അവനെ ന്യായം വിധിക്കുകയും ചെയ്തു.
ദൈവം നമ്മളെ വളരെയധികം സ്നേഹിച്ചിരുന്നതിനാല്‍ അവന്‍ നമ്മളെ എല്ലാ പേരെയും രക്ഷിച്ചു. പിതാവായ ദൈവം തന്‍റെ ഏക സന്തതിയെ ലോകത്തിലേക്ക് അയക്കുകയും, സ്നാനത്തിലൂടെ ലോകത്തിലെ എല്ലാ പാപങ്ങളും തന്‍റെ പുത്രനിലേക്ക് കടത്തി വിടുകയും, എല്ലാ പാപങ്ങള്‍ക്കും പരിഹാരം ചെയ്യുന്നതിനു വേണ്ടി രക്തം ചിന്തുന്നതിനായി ആണികള്‍ കൊണ്ട് അവനെ കുരിശിലേറ്റുകയും ചെയ്തു. ഇതിലുള്ള വിശ്വാസമാണ് യേശുവിനോടൊപ്പം ഏകീഭവിക്കുക എന്നത്. പാപത്തിന്‍റെ ശമ്പളം മരണമാകുന്നു. നമുക്ക് എല്ലാപേര്‍ക്കും നമ്മുടെ ഹൃദയത്തില്‍ പാപങ്ങളുണ്ടാകുകയും അതിനാല്‍ നരകത്തിലേക്ക് പോകുന്നതിനു വേണ്ടി അനുമാനിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ, നരകത്തിലേക്ക് പോകുന്നതിനായി വിധിക്കപ്പെട്ട നമുക്ക് പകരമായി, സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ പകരമായി അനുഭവിച്ച ശിക്ഷയിലൂടെയും യേശു യോര്‍ദ്ദാനില്‍ വച്ച് പാപങ്ങള്‍ ഏറ്റെടുത്തു. ഇപ്രകാരം, അവന്‍റെ സ്നാനം നമ്മുടെ എല്ലാ പാപങ്ങളും ഏറ്റെടുത്തതിനാല്‍ അവന്‍റെ മരണം നമ്മുടെ മരണമായിത്തീര്‍ന്നു. ഇതാണ് ക്രിസ്തുവിനോടൊപ്പം ഏകീഭവിക്കുന്നതിന്‍റെ വിശ്വാസം.
പല ആളുകളും "മതപരമായ" രീതിയില്‍ ഇപ്പോഴും യേശുവില്‍ വിശ്വസിക്കുന്നു. അവര്‍ സഭയില്‍ പോകുകയും പാപക്ഷമയ്ക്ക് വേണ്ടി യാചിക്കുന്നതിനായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് ഇപ്പോള്‍ തന്നെ മതിയാക്കുകയും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും ചെയ്യുക, നിങ്ങള്‍ ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയത്തില്‍ ആര്‍ജ്ജിക്കും. നമ്മളെ രക്ഷിക്കുന്നതിന് വേണ്ടി യേശു സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും ചെയ്തു, ഈ സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
പാപക്ഷമയെ കുറിച്ച് മോശെയിലൂടെ ദൈവം നമ്മളെ പഠിപ്പിച്ചു. ദൈവ കല്പന മോശെ അംഗീകരിച്ചതിനാല്‍ തന്‍റെ ആളുകളായ യിസ്രായേലുകാരെ മോചിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം മിസ്രയിമിലേക്ക് പോയി. അതുകൊണ്ട്, തന്‍റെ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഒരു കഴുതപ്പുറത്ത് അദ്ദേഹം മിസ്രയിമിലേക്ക് പോയി. ആ രാത്രിയില്‍, ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് മോശെയെ കൊല്ലുന്നതിനായി ശ്രമിച്ചു. പിന്നീട്, അദ്ദേഹത്തിന്‍റെ ഭാര്യയായ സിപ്പോറ, തിടുക്കത്തില്‍ ഒരു കല്‍ക്കത്തി എടുത്ത് തന്‍റെ മകന്‍റെ അഗ്രചര്‍മ്മം വിച്ഛേദിക്കുകയും അത് മോശെയുടെ പാദത്തില്‍ വയ്ക്കുകയും ചെയ്തുകൊണ്ട്, പറഞ്ഞു. "നീ എന്‍റെ രക്തമണവാളന്‍"(പുറപ്പാട് 4:25).
ഈ വാക്യത്തിലെ സത്യം ഇതു പോലെയാകുന്നു. മോശെയുടെ മകന്‍ എങ്കിലും ഇതുവരെയും പരിച്ഛേദന പ്രാപിച്ചിട്ടില്ലായിരുന്നതിനാല്‍ ദൈവത്തിന്‍റെ ജനത്തില്‍ ഒരാളായി പരിഗണിക്കപ്പെട്ടിട്ടില്ലായിരുന്നു; അതിനാല്‍ ദൈവം അവനെ കൊല്ലാന്‍ പോകുകയായിരുന്നു. പരിച്ഛേദന പ്രാപിച്ചില്ല എങ്കില്‍ യിസ്രായേലുകാരെയും തന്‍റെ ജനമായി പരിഗണിക്കില്ലായിരുന്നു എന്ന് ദൈവം പറഞ്ഞു. പഴയ നിയമത്തിലെ പരിച്ഛേദന ദൈവജനത്തില്‍ ഒരാളാകുന്നതിന്‍റെ സൂചനയായിരുന്നു. ദൈവത്തിന് ഇത് മോശെയെ മനസ്സിലാക്കേണ്ടി വന്നു. അതുകൊണ്ട്, മോശെയുടെ ഭാര്യ പെട്ടെന്ന് തന്‍റെ മകന്‍റെ അഗ്രചര്‍മ്മം വിച്ഛേദിച്ചതിന് ശേഷം നീ എന്‍റെ രക്തമണവാളന്‍ എന്ന് പറഞ്ഞുകൊണ്ട് അതിനെ എറിഞ്ഞു. മോശെയുടെ മകന്‍റെ അഗ്രചര്‍മ്മം നിമിത്തം ദൈവം മോശെയെ കൊല്ലുന്നതിനായി ശ്രമിച്ചു.
ഒരാള്‍ അബ്രഹാമിന്‍റെ വംശജനാണെങ്കിലും, പരിച്ഛേദന ചെയ്യപ്പെട്ടില്ലായെങ്കില്‍, അയാള്‍ യിസ്രായേല്യരില്‍ നിന്നും ഒറ്റപ്പെടും. പരിച്ഛേദന പ്രാപിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ പെസഹാ കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കുന്നതിനും കുഞ്ഞാടിന്‍റെ രക്തത്താല്‍ കട്ടിളപടിയിലും രണ്ട് കുറുമ്പടിമേലും മുദ്രകുത്തുന്നതിനും കഴിയുന്നുള്ളൂ. ഇതുപോലെ, ആത്മീയ പരിച്ഛേദന പ്രാപിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ തിരുവത്താഴത്തില്‍ പങ്കെടുക്കുന്നതിന് കഴിയുന്നുള്ളൂ. ഈ വിശ്വാസമില്ലാത്തവര്‍ക്ക് ദൈവത്തിന്‍റെ നീതിയില്‍ പ്രവേശിക്കുന്നതിന് ഒരിക്കലും കഴിയുന്നില്ല. അതിനാല്‍, ദൈവമഹിമയില്‍ പങ്കെടുക്കുന്നതിനും കഴിയുന്നില്ല.
അപ്പൊസ്തലനായ പൌലൊസ് യഹൂദനായിരുന്നു. അവന് എട്ടു ദിവസം പ്രായമുള്ളപ്പോള്‍ അവന്‍ പരിച്ഛേദന ഏല്‍ക്കുകയും ഗമാലിയേലിന്‍റെ കീഴില്‍ വളരുകയും ചെയ്തു. അവന്‍ പഴയ നിയമത്തില്‍ വിദഗ്ദ്ധനായിരുന്നു. അതുകൊണ്ട്, യോര്‍ദ്ദാന്‍ നദിയില്‍ യേശു ക്രിസ്തു എന്തുകൊണ്ട് സ്നാനപ്പെട്ടെന്നും അവന് എന്തുകൊണ്ട് കുരിശില്‍ മരിക്കേണ്ടി വന്നെന്നും പൌലൊസ് നന്നായി മനസ്സിലാക്കി. അതിനാല്‍ വളരെയധികം ആത്മവിശ്വാസത്തോടു കൂടി ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രഘോഷിക്കുന്നതിന് അവന് കഴിഞ്ഞു. അതുകൊണ്ട് അവന്‍ പറഞ്ഞു, "ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന." (റോമര്‍ 2:29)
സ്വാഭാവികമായും, കുരിശിലെ യേശുവിന്‍റെ മരണത്തെ കുറിച്ച് അപ്പൊസ്തലനായ പൌലൊസ് കൂടെക്കൂടെ അധിമായി സംസാരിച്ചു. എന്തുകൊണ്ട്? നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തതിലൂടെ ആത്മീയപരിച്ഛേദന യേശു നിര്‍വ്വഹിച്ചു എങ്കിലും; അവന്‍ കുരിശില്‍ ത്യാഗം ചെയ്തില്ലായിരുന്നു എങ്കില്‍, മറ്റൊരര്‍ത്ഥത്തില്‍, അവന്‍ ന്യായവിധി പ്രാപിച്ചില്ലായിരുന്നു എങ്കില്‍, നമ്മള്‍ രക്ഷിക്കപ്പെടുമായിരുന്നില്ല. അതുകൊണ്ടാണ് പൌലൊസ് കുരിശിനെക്കുറിച്ച് കൂടെക്കൂടെ അധികമായി സംസാരിച്ചത്. കുരിശ് പരിസമാപ്തിയാണെന്നും നമ്മുടെ ആത്മീയ പരിച്ഛേദനയുടെ പൂര്‍ണ്ണതയാണെന്നും ഉള്ള കാര്യം നിങ്ങള്‍ ഓര്‍മ്മിക്കണം. എങ്കിലും, യേശുവിന്‍റെ സ്നാനത്തിനും കുരിശിലുള്ള അവന്‍റെ മരണത്തിനും ഇടയിലുള്ള കാരണത്തിന്‍റെ ചെറിയ ആശയം പോലും ഇക്കാലത്തെ മിക്കവാറും ക്രിസ്ത്യാനികള്‍ക്കില്ല. അങ്ങനെ അവരെല്ലാം നരകത്തിലേക്ക് വിധിക്കപ്പെടുന്നു. ആത്മീയ പരിച്ഛേദനയിലെ വിശ്വാസത്തിന്‍റെ ശക്തി തലമുറകളിലൂടെ നന്നായി ഏല്പിക്കപ്പെട്ടിരുന്നുവെങ്കില്‍, ഇക്കാലത്തെ ക്രിസ്തുമതം ഈ രീതിയിലായിരിക്കില്ലായിരുന്നു.
ആദ്യമായി യേശുവിനെ സന്ധിക്കുമ്പോള്‍, ചില ആളുകള്‍ വളരെ നന്ദിയുള്ളവരാകുന്നു, പക്ഷെ തങ്ങളുടെ മാറ്റമില്ലാത്ത ബലഹീനതകളില്‍ അവര്‍ നിരാശപ്പെടുകയും കാലം പിന്നിടും തോറും മോശമായ പാപികളായിത്തീരുകയും ചെയ്യുന്നു. യേശുവില്‍ വിശ്വസിച്ചതിന് ശേഷം പത്ത് വര്‍ഷമെങ്കിലും പിന്നിട്ടിട്ടുണ്ടാകും, പക്ഷെ അവര്‍ മോശപ്പെട്ട പാപികളായിത്തീരുന്നു. യേശുവില്‍ വിശ്വസിച്ചതിനു ശേഷവും അവര്‍ക്ക് പാപികളാകാന്‍ കഴിയുമോ? സ്തോത്രഗീതം അവര്‍ വെറും വാക്കുകളില്‍ പാടുന്നു.
"കരച്ചില്‍ എന്നെ രക്ഷിക്കുകയില്ല! ?എന്‍റെ മുഖം കണ്ണീരില്‍ കുതിര്‍ന്നാലും, അതിന് എന്‍റെ ആശങ്കകളെ കുറയ്ക്കാന്‍ കഴിയില്ല, വര്‍ഷങ്ങളുടെ പാപം ശുദ്ധമാക്കാന്‍ കഴിയില്ല! കരച്ചില്‍ എന്നെ രക്ഷിക്കുകയില്ല!.......................... ക്രിസ്തുവിലുള്ള വിശ്വാസം എന്നെ രക്ഷിക്കും! നിങ്ങളുടെ വിലപിക്കുന്ന മകനെ ഞാന്‍ വിശ്വസിക്കാം, അവന്‍ ചെയ്ത പ്രവൃത്തി വിശ്വസിക്കുക; അവന്‍റെ കൈകളിലൂടെ, പ്രവര്‍ത്തിക്കുന്നതിനായി കര്‍ത്താവ് എന്നെ സഹായിക്കുന്നു: ക്രിസ്തുവിലുള്ള വിശ്വാസം എന്നെ രക്ഷിക്കും. "
അവര്‍ പാടുന്നു, "കരച്ചില്‍ എന്നെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള വിശ്വാസം എന്നെ രക്ഷിക്കും." പക്ഷെ, അത് വാക്കുകളിലൂടെ മാത്രം. ഓരോ തവണ പാപം ചെയ്യുമ്പോഴും കണ്ണീര്‍ തൂകുന്നതിലൂടെ അവര്‍ പ്രാര്‍ത്ഥിക്കുന്നു. "ദൈവമേ, ദയവായി എന്നോട് ക്ഷമിക്കൂ. ഈ പ്രാവശ്യം നീ എന്നോട് ക്ഷമിച്ചാല്‍, ഇപ്പോള്‍ മുതല്‍ ഞാന്‍ നല്ലവനാകും". ഒരു ക്രിസ്ത്യാനി പാപം ചെയ്യുമ്പോള്‍, അവനോ/ അവളോ കുമ്പസരിക്കുകയും, കരയുകയും, പാപക്ഷമയ്ക്കായി യാചിക്കുകയും ചെയ്യുന്നു, പിന്നീട് പൂര്‍വ്വാധികം മെച്ചപ്പെട്ടതായി തോന്നുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവനോ/ അവളോ ആദ്യമായി യേശുവില്‍ വിശ്വസിച്ചിരുന്നതിനേക്കാള്‍ വര്‍ഷങ്ങളായി ഇത് ആവര്‍ത്തിക്കുന്ന ഒരു വ്യക്തി തന്‍റെ ഹൃദയത്തില്‍ കൂടുതല്‍ പാപിയായിത്തീരുന്നു. ആ വ്യക്തി "ഇത്ര നേരത്തെ എന്തിന് ഞാന്‍ യേശുവില്‍ വിശ്വസിച്ചു? എനിക്ക് 80 വയസ്സാകുമ്പോഴോ, എന്‍റെ അവസാന ശ്വാസത്തിന് മുന്‍പോ ഞാന്‍ അവനില്‍ വിശ്വസിക്കുമായിരുന്നു. വളരെ നേരത്തെ ഞാന്‍ വിശ്വസിച്ചു". ദൈവത്തിന്‍റെ ഹിതമനുസരിച്ച് അവനോ/ അവളോ ജീവിക്കാന്‍ കരുതിയതിനാലാണത്, പക്ഷെ സാധിച്ചില്ല.
ഓരോ വ്യക്തിയുടെ പാപത്തിനും, ഒരു ന്യായവിധിയുണ്ടായിരിക്കണം. അതുകൊണ്ടാണ്, തന്‍റെ അനര്‍ഘമായ രക്തം ചിന്തികൊണ്ട് യേശു സ്നാനപ്പെടുകയും കുരിശില്‍ വിധിക്കപ്പെടുകയും ചെയ്തത്, അതിനാല്‍ അവന് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. പിതാവായ ദൈവം യേശുവിനെ വീണ്ടും ജീവിപ്പിച്ചു. ആത്മീയ പരിച്ഛേദനയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് സുവിശേഷം വ്യാപിപ്പിക്കുന്ന ജീവിതം നയിക്കേണ്ടി വരുന്നു. നമ്മള്‍ ദൈവത്തിന്‍റെ സന്തതികളായിത്തീരേണ്ടതിന്‍റെ തെളിവും ദൈവത്തിന്‍റെ നീതിയുമാണ് ആത്മീയ പരിച്ഛേദന. നമ്മുടെ പാപങ്ങള്‍ അവനിലേക്ക് കടത്തിവിട്ടതിന്‍റെ തെളിവാണ് യേശുവിന്‍റെ സ്നാനം, പകരമായുള്ള ന്യായവിധി പ്രാപിക്കുന്നതിലൂടെ നമ്മുടെ എല്ലാ പാപങ്ങളുടെയും ശമ്പളം അവന്‍ നല്കിയതിന്‍റെ തെളിവാണ് കുരിശിലുള്ള അവന്‍റെ അനര്‍ഘമായ രക്തം.
നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടോ, അതോ ഇപ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ പാപിയായി തുടരുന്നുണ്ടോ? അതാണ് ഒരു നാസ്തികന്‍റെ വിശ്വാസം. തീത്തോസ് 3:10 പറയുന്നു, "സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞ ശേഷം അവനെ ഒഴിക്ക; ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെതാന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ." നാസ്തിക വിശ്വാസികള്‍ ആത്മനിന്ദകരാകുന്നു. മരണത്താലുള്ള ഭീഷണിയാല്‍ അവര്‍ പാപികളായി തുടരുന്നു എന്ന് അവര്‍ ശഠിക്കുന്നു. തങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നതിന് വേണ്ടി അവര്‍ ശഠിക്കുന്നു. ദൈവം ഈ പാപികളോട് പറയുന്നു, "നിങ്ങള്‍ ഒരു നാസ്തികനാണ്. നിങ്ങള്‍ ഒരു പാപിയാണ്; നിങ്ങള്‍ എന്‍റെ സന്തതിയല്ല നിങ്ങള്‍ നരകത്തിന്‍റെ ശാശ്വതമായ കഠിനവേദനകളിലേക്ക് പ്രവേശിക്കും". യേശുവില്‍ വിശ്വസിച്ചിട്ടും, ദൈവത്തിന്‍റെ നീതിയോ, യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും ആത്മീയ പരിച്ഛേദനയോ അംഗീകരിക്കാത്തവര്‍, നാസ്തിക ക്രിസ്ത്യാനികളും ദൈവത്തിന് മുന്‍പില്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറയുന്ന മഹാ പാപികളുമാകുന്നു. യേശുവിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവര്‍ക്ക് അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നതിന് കഴിയുന്നില്ല.
യേശുവില്‍ വിശ്വസിച്ചതിനു ശേഷം നീതിമാന്മാരായിത്തീര്‍ന്നവര്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ ആത്മീയ പരിച്ഛേദന പ്രാപിച്ചതിന്‍റെ തെളിവുണ്ട്. തുടര്‍ന്ന് പറയുന്നവയാണ് തെളിവുകള്‍: മനുഷ്യന്‍റെ ജഡത്തില്‍ വന്ന ദൈവമാണ് യേശു, അവന്‍ സ്നാനപ്പെടുകയും കുരിശില്‍ രക്തം ചിന്തുകയും ചെയ്തു. ലോകത്തിലെ പാപങ്ങള്‍ ഏറ്റെടുക്കുന്നതിനു വേണ്ടി യേശു ഭൂമിയിലേക്ക് വരികയും സ്നാപക യോഹന്നാനാല്‍ സ്നാനപ്പെടുകയും ചെയ്തു; ആത്മീയ പരിച്ഛേദനയില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങള്‍ പരിപൂര്‍ണ്ണമാക്കുന്നതിന് വേണ്ടി അവന്‍ കുരിശില്‍ ന്യായവിധി പ്രാപിച്ചു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുകയും നമ്മുടെ ജീവിക്കുന്ന രക്ഷകനായിത്തീരുകയും ചെയ്തു. രക്തത്തിലൂടെ മാത്രമല്ല, ജലം, രക്തം, പരിശുദ്ധാത്മാവ് എന്നിവയിലൂടെയുള്ള ദൈവത്തിന്‍റെ നീതിയുടെ വളരെ ശരിയായ രക്ഷയാണിത്. നമ്മളോടുള്ള അവന്‍റെ പരിപൂര്‍ണ്ണ രക്ഷയുടെ സാക്ഷ്യം വഹിക്കുന്ന ആത്മീയ പരിച്ചേദനയുടെ നിര്‍ണ്ണായകമായ തെളിവുകളാണിവ.
എന്‍റെ പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, യേശുവിന്‍റെ രക്തത്തിലൂടെ മാത്രമല്ല, മറിച്ച് ജലം, രക്തം, പരിശുദ്ധാത്മാവ് എന്നിവയിലൂടെയാണ് നമ്മുടെ രക്ഷ സാധ്യമായത് എന്നുള്ള കാര്യം നിങ്ങളുടെ ഹൃദയത്തില്‍ അംഗീകരിക്കുക. ദൈവം ലോകത്തിലെ പാപങ്ങള്‍ വിച്ഛേദിക്കുകയും ശിക്ഷാവിധിയെ നമ്മളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. എന്‍റെ പാപങ്ങളെ മാത്രമല്ല, ആദമിന്‍റേത് മുതല്‍ ഭൂമിയിലെ അവസാന വ്യക്തിയുടേത് വരെയുള്ളവരുടേതായ ലോകത്തിലെ പാപങ്ങള്‍ അവന്‍ വിച്ഛേദിച്ചു. തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും അവന്‍ അവയെല്ലാം ഏറ്റെടുത്തു. ജലത്തിലൂടെയും രക്തത്തിലൂടെയും വന്ന യേശുവിനാല്‍ നിറവേറ്റപ്പെട്ട ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെ ആത്മീയ പരിച്ഛേദനയുടെ പ്രാപ്തത രക്ഷിക്കും.
യോഹന്നാനില്‍ നിന്നുള്ള യേശുവിന്‍റെ സ്നാനത്താല്‍ ലോകത്തിലെ എല്ലാ പാപങ്ങളും വിച്ഛേദിക്കപ്പെട്ടു. ഇപ്പോള്‍ ആത്മീയ പരിച്ഛേദനയില്‍ വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടായിരിക്കുകയില്ല. മരിച്ചവരുടെ കൂട്ടത്തില്‍ നിന്നും യേശു വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുകയും പാപത്തോടു കൂടി നഷ്ടമായ നമ്മുടെ ആത്മാവിനെയും അവന്‍റെ നീതിയോടൊപ്പം ഉയര്‍ത്തുകയും ചെയ്തു. യേശുവിന്‍റെ സ്നാനം, അവന്‍റെ രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷത്തോടുകൂടി ദൈവം നമുക്ക് വേണ്ടി തിരയുന്നു. ആത്മീയ പരിച്ഛേദനയിലൂടെ നമുക്ക് ഇപ്പോള്‍ രക്ഷ പ്രാപിക്കാം. സൃഷ്ടിക്ക് വളരെ മുന്‍പേ യേശുവിലുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യമായിരുന്നു വിശ്വാസികള്‍ക്കായുള്ള ആത്മീയ പരിച്ഛേദന. ഇപ്പോള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നിങ്ങളും ആത്മീയ പരിച്ഛേദന പ്രാപിച്ചിരിക്കുന്നു.