• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[2-2] ദൈവകൃപയെ അവഗണിക്കുന്നവര്‍ (റോമര്‍ 2:1-16)

(റോമര്‍ 2:1-16)
"അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ. എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കുകയും, ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയില്‍ നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവന്‍ ഓരോരുത്തനു അവനവന്‍റെ പ്രവൃത്തിക്ക് തക്കപകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്ക് നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. നന്മ പ്രവര്‍ത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷമില്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചു പോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും. ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാതെ ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണം ഇല്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞു അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ."
 
 
ന്യായപ്രമാണം രക്ഷിക്കില്ലെങ്കിലും, ന്യായശാസ്ത്രികള്‍ എല്ലായ്പ്പോഴും മറ്റുള്ള ആളുകളെ വിധിക്കുന്നു
 
ന്യായപ്രമാണത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം. ന്യായപ്രമാണത്തില്‍ ആശ്രയിക്കുന്ന യഹൂദന്മാരോട് അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു, "അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെതന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ. എന്നാല്‍ ആ വക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയില്‍ നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?" (റോമര്‍ 2:1-3) തങ്ങള്‍ ദൈവത്തെ നല്ലതായി ആദരിക്കുന്നുണ്ടെന്ന് ന്യായശാസ്ത്രികള്‍ ചിന്തിക്കുന്നു. ഇത്തരത്തിലുള്ള ആളുകള്‍ തങ്ങളുടെ ഹൃദയത്താലല്ല, സ്വന്തം പ്രവൃത്തികളെ അവലംബിച്ചുള്ള തെറ്റായ ഗര്‍വ്വിനാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ഇത്തരം ആളുകള്‍ മറ്റുള്ളവരെ വിധിക്കാന്‍ ഇഷ്ടപ്പെടുകയും അതില്‍ വിജയിക്കുയും ചെയ്യുന്നു. എങ്കിലും, ദൈവത്തിന്‍റെ വചനങ്ങളാല്‍ അവര്‍ മറ്റുള്ളവരെ വിധിക്കുമ്പോള്‍, വിമര്‍ശിക്കപ്പെട്ടവര്‍ക്ക് സമാനമായി അവര്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
ഉദാഹരണമായി, ദൈവകല്പനകള്‍ അനുസരിച്ച് ശാബത്ത് ദിവസം പരിശുദ്ധമായി അനുഷ്ഠിക്കാന്‍ അവര്‍ മറ്റുള്ളവരോട് പറയാറുണ്ടെങ്കിലും അവര്‍ അത് ചെയ്യാറില്ല. ന്യായപ്രമാണം അനുസരിക്കാനും അത് നിലനിര്‍ത്താനും അവര്‍ മറ്റുള്ളവരോട് പറയുന്നു, പക്ഷെ അവര്‍ സ്വയം അതു ചെയ്യുന്നില്ല. അപ്പൊസ്തലനായ പൌലൊസ് ഇത്തരത്തിലുള്ള ആളുകളോട് പറഞ്ഞു, "ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയില്‍ നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?" (റോമര്‍ 2:3)
ന്യായശാസ്ത്രികള്‍ക്ക് ദൈവത്തിനു മുന്നില്‍ രക്ഷപ്പെടാന്‍ കഴിയില്ല. ന്യായപ്രമാണത്തിന് നമ്മളെ ഒരിക്കലും മോചിപ്പിക്കാന്‍ കഴിയില്ല, അതുകൊണ്ട് നമ്മുടെ മതാധിഷ്ഠിതമായ ജീവിതം ന്യായപ്രമാണത്തെ അവലംബിക്കുന്നതാണെങ്കില്‍ ദൈവം നമ്മളെ വിധിക്കും. ന്യായശാസ്ത്രപരമായ ജീവിതം ദൈവത്തിന്‍റെ ക്രോധത്തെ സൃഷ്ടിക്കുന്നു. രക്ഷിക്കപ്പെടാത്തവര്‍ക്ക് ന്യായശാസ്ത്രപരമായ വിശ്വാസങ്ങള്‍ ഉണ്ടാകുന്നു. ന്യായപ്രമാണം അനുസരിച്ച് ഏതാനും രീതികളില്‍ ജീവിക്കാന്‍ അവര്‍ മറ്റുള്ളവരോട് പറയുന്നു, പക്ഷെ ഈ ദിവസങ്ങളില്‍ അവര്‍ അത്തരം കാര്യങ്ങള്‍ പറയുന്നില്ല.
വളരെക്കാലം മുമ്പ്, നമ്മുടെ രാജ്യത്തുള്ള മിക്കവാറും ക്രിസ്ത്യാനികളും അതുപോലെയായിരുന്നു. പ്രത്യേക തലക്കെട്ടുള്ള സ്ത്രീകളെ നരകത്തിലേക്ക് അയക്കുമെന്ന് പറഞ്ഞുകൊണ്ട് ന്യായശാസ്ത്രികളായ പുരോഹിതന്മാര്‍ അവരെ ശാസിക്കാറുണ്ടായിരുന്നു. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളെ ഈ രീതിയില്‍ സഭാംഗങ്ങള്‍ക്ക് അനുശാസിച്ചുകൊടുത്ത പുരോഹിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലായിരുന്നു നമ്മളെങ്കില്‍, പ്രത്യേക തലക്കെട്ടോടുകൂടിയവര്‍ സ്വയമേ നരകത്തിലേക്ക് പോകുമെന്ന് നമ്മള്‍ തീര്‍ച്ചയായും വിശ്വസിക്കും. ഏതാണ്ട് 15-20 വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം സംഭവിച്ചതായിരുന്നു ഇത്. ഒരു സ്ത്രീ ചുണ്ടു ചുവപ്പിക്കുന്നതിനുള്ള സാധനം ഉപയോഗിച്ചു എങ്കില്‍, അത്തരം പുരോഹിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ അവളെ മൃതാത്മ പാപമോചന സ്ഥാനത്തിലേക്ക് അയക്കും എന്നായിരുന്നു അത് അര്‍ത്ഥമാക്കിയത്.
ഇത്തരം ആളുകള്‍ ന്യായശാസ്ത്രികളായിരുന്നു. അവര്‍ ദൈവത്തിന് മുന്നില്‍ ശാരീരിക പരിശുദ്ധിയുള്ളവരായി പ്രത്യക്ഷപ്പെട്ടു; ചുണ്ടു ചുവപ്പിക്കുന്നതിനുള്ള സാധനമോ, പ്രത്യേക തലക്കെട്ടോ ഉപയോഗിക്കാതിരിക്കുക, എല്ലായ്പ്പോഴും സാവധാനത്തില്‍ നടക്കുക, ഒരു കച്ചവട ചരക്കുകളും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാതിരിക്കുക എന്നിവ ആളുകളോട് അനുശാസിച്ചിരുന്നു. ന്യായശാസ്ത്രികള്‍ സ്വയം കപടവേഷധാരികളായിരിക്കേ, ദൈവവചനങ്ങളുടെ കാഴ്ചപ്പാടില്‍ ഏതൊക്കെയാണ് ശരിയെന്നും ഏതൊക്കെയാണ് തെറ്റെന്നും ഇത്തരം ന്യായശാസ്ത്രികള്‍ വിശ്വാസികളോട് പറഞ്ഞു.
 
 
യഹൂദന്മാര്‍ ഇതുപോലെയായിരുന്നു
 
യഹൂദന്മാര്‍ അതുപോലെയായിരുന്നു. അവര്‍ യഹൂദരല്ലാത്തവരെക്കൂറിച്ച് "അവര്‍ ദൈവത്തെ അറിയാതിരിക്കുകയും വിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തു. അവര്‍ നരകത്തിലേക്ക് വിധിക്കപ്പെടുകയും മൃഗീയ മനുഷ്യരാകുകയും ചെയ്തു". ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ന്യായപ്രമാണത്തോടൊപ്പം വിധിച്ചു. എങ്കിലും, ദൈവത്തെക്കാളുപരി മറ്റ് അന്യ ദൈവങ്ങളോടൊപ്പം അവര്‍ ഈ ലോകത്തിലെ ഭൗതീക കാര്യങ്ങളെ സ്വയം സ്നേഹിച്ചു. 
"അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെതന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ." ന്യായപ്രമാണം അനുസരിച്ച് യഹൂദന്മാര്‍ മറ്റുള്ളവരെ വിധിച്ചു, പക്ഷെ അവര്‍ ഒരിക്കലും സ്വന്തം ശിക്ഷണങ്ങള്‍ ആചരിച്ചിരുന്നില്ല. എന്നുതന്നെയല്ല, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാതിരിക്കുകയും തങ്ങളുടെ ഹൃദയത്തില്‍ യേശുവിന്‍റെ മോചനത്തെ പ്രാപിക്കാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍, ദൈവവചനം അനുസരിച്ച് തന്നെയാണ് ജീവിക്കുന്നതെന്ന് വിചാരിക്കുന്നു, പക്ഷെ അവരും യഹൂദന്മാരെപ്പോലെ തന്നെയാണ്.
 
 
ന്യായശാസ്ത്രികള്‍ വിധിക്കപ്പെടും
 
ഇവിടത്തെ ഇളംതലമുറകളിലെ ആളുകള്‍ മിക്കവാറും ഈ രീതിയില്‍ ഒരിക്കലും ഭക്തിയുള്ള ജീവിതം നയിച്ചില്ല. എങ്കിലും, പഴയ തലമുറകളിലുള്ളവര്‍ മിക്കവാറും ന്യായപ്രമാണത്തെ അവലംബിച്ചുള്ള പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നു. പ്രത്യേകമായുള്ള തലക്കെട്ട് ആഭാസമായി തോന്നിയതിനാല്‍ പുരോഹിതന്മാര്‍ അതുള്ളവരെ ശകാരിക്കാറുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ പുരോഹിതന്മാര്‍ക്ക് അത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. വളരെക്കാലം മുമ്പ് അത്തരം വചനങ്ങളെ `നീതിപരമെന്നോ` `പൂര്‍ണ്ണമായും വിശുദ്ധീകരിക്കപ്പെട്ടതെന്നോ` പറഞ്ഞിരുന്ന നിരൂപണത്തിന്‍റെ ലക്ഷ്യമായിത്തീര്‍ന്നു അത്. ഇക്കാലത്ത്, പല ആളുകളും സാധാരണ ഗതിയില്‍ `നീതിപരം` എന്ന പദപ്രയോഗം ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം മാറി എന്ന് ഇത് അര്‍ത്ഥമാക്കുന്നു. സഭാജനങ്ങള്‍ക്ക് പുസ്തകങ്ങളിലൂടെയും ടേപ്പുകളിലൂടെയും സത്യ സുവിശേഷം ലഭിച്ചിരുന്നതാല്‍ വ്യാജ ഉപദേശകര്‍ക്ക് ആകസ്മികമായ കള്ളങ്ങള്‍ പറയാന്‍ കഴിഞ്ഞിരുന്നില്ല. യുക്തി കൂടാതെ തങ്ങളുടെ ശ്രോതാക്കളോട് സംസാരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 
യേശുക്രിസ്തുവിന്‍റെ പരിപൂര്‍ണ്ണ മോചനത്തെ അവഗണിച്ചവരും ന്യായപ്രമാണത്തിന് അനുസരിച്ച് ഭക്തിയുള്ള ജീവിതം നയിച്ചവരും ദൈവത്തിന് മുന്നില്‍ വിധിക്കപ്പെടും എന്നതാണ് മനസ്സിലാക്കുന്നതിനുള്ള വളരെ മുഖ്യമായ കാര്യം.
വചനം 4 ദൈവത്തിന്‍റെ വിധിയെ കുറിച്ച് പറയുന്നു. അത് നമുക്ക് വായിക്കാം, "അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?" ദൈവം ന്യായശാസ്ത്രികളെ വിധിക്കും. സഹോദരന്മാരെ, ന്യായശാസ്ത്രപരമായ വിശ്വാസം ദൈവത്തെ എതിക്കുന്നു. സ്വന്തം പ്രവൃത്തികളെ ആസ്പദമാക്കിയുള്ള അളവുകോല്‍ വച്ച് ദൈവത്തിന്‍റെ സ്നേഹത്തെ ന്യായശാസ്ത്രികള്‍ എതിര്‍ക്കുന്നു. ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യത്തിലൂടെ ദൈവം തങ്ങളുടെ സകല പാപങ്ങള്‍ക്കും അനീതികള്‍ക്കും പാപക്ഷമ നല്കിയെന്ന് പ്രസ്താവിക്കുന്ന രക്ഷയുടെ സുവിശേഷത്തെ ന്യായശാസ്ത്രികള്‍ അവഗണിക്കുന്നു.
ന്യായപ്രമാണത്തിന് അനുസരിച്ച് ഭക്തിയുള്ള ജീവിതം നയിക്കുന്നവര്‍ ദൈവത്തിന് മുന്നില്‍ വിധിക്കപ്പെടും. എങ്കിലും, ദൈവത്തിന്‍റെ സാന്നിധ്യത്തിന് മുന്നില്‍ പല ആളുകളും ന്യായപ്രമാണമനുസരിച്ച് തങ്ങളുടെ ഭക്തിയുള്ള ജീവിതം നയിക്കുന്നു. `നമ്മള്‍ രക്ഷിക്കപ്പെട്ടതിനാല്‍ അവന്‍റെ വിധിയില്‍ നിന്നും നമ്മള്‍ ഒഴിവാക്കപ്പെട്ടു` എന്ന് നമ്മള്‍ ചിന്തിക്കാന്‍ പാടില്ല. ന്യായശാസ്ത്രികള്‍ക്ക് രക്ഷിക്കപ്പെടാന്‍ കഴിയില്ല, പകരമായി അവര്‍ നശിപ്പിക്കപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുമെന്ന് അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. ഏതു തരത്തിലുള്ള ആളുകളാണ് ന്യായപ്രമാണമനുസരിച്ച് ഭക്തിയുള്ള ജീവിതം നയിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അവരോടു സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ നമുക്ക് കഴിയും.
 
 
ലോകത്തില്‍ യഹൂദന്മാര്‍ ഉള്‍പ്പെടെ പല ന്യായശാസ്ത്രികളുമുണ്ട്
 
യേശു ലോകത്തിലെ എല്ലാ പാപങ്ങളും ശുദ്ധമാക്കി എന്ന സത്യത്തെകുറിച്ച് മാത്രമല്ല അപ്പൊസ്തലനായ പൌലൊസ് സംസാരിച്ചത്. യഹൂദന്മാരെ പോലെ എങ്ങനെയാണ് ആളുകള്‍ ന്യായപ്രമാണത്തിനുള്ളില്‍ നിന്നുകൊണ്ട് ഭക്തിയുള്ള ജീവിതം നയിച്ചിരുന്നതെന്നും, ദൈവത്തെ എതിര്‍ത്തിരുന്നതെന്നും അവര്‍ വിധിക്കപ്പെട്ടിരുന്നത് എന്നതിനെ കുറിച്ചും അവന്‍ സംസാരിച്ചു. അവന്‍ നമ്മളോട് കാണിച്ച മമതയിലൂടെ അവര്‍ ദൈവത്തിന്‍റെ സ്നേഹത്തെ അവഗണിച്ചു. ലോകത്തിലെ എല്ലാ പാപങ്ങളും ദൈവം മായ്ച്ചു കളഞ്ഞതിനാല്‍ നമ്മള്‍ അവന്‍റെ കണ്ണുകളില്‍ അലിവുള്ളവരായിരുന്നു എന്ന് പ്രസ്താവിക്കുന്ന പാപക്ഷമയുടെ സുവിശേഷത്തെ അവര്‍ അവഗണിക്കുന്നു.
ഇത്തരത്തില്‍ ഭക്തിയുള്ള ജീവിതം നയിച്ചിരുന്ന പല ന്യായശാസ്ത്രികളും നിങ്ങളുടെ ചുറ്റിനുമില്ലേ? ദൈവത്തിന് ലോകത്തോട് ഒരു ദയയുമില്ലാത്തതിനാല്‍ അവന്‍ നമ്മുടെ പാപങ്ങള്‍ ശുദ്ധമാക്കിയില്ലെന്ന് വിശ്വസിക്കുന്ന പല ന്യായശാസ്ത്രികളുമുണ്ട്. എന്നാലും, ദൈവത്തിന്‍റെ സ്നേഹത്തെ അംഗീകരിക്കുന്ന ചിലരെ അവന് മുന്നില്‍ `നീതിമാന്മാര്‍` എന്ന് വിളിക്കുന്നു. ഈ നിമിഷത്തില്‍ തന്നെ തങ്ങളുടെ ചിന്തകളാല്‍ അവന്‍റെ നീതി അവഗണിക്കുകയും ദൈവത്തിന്‍റെ മോചനത്തെ നിരസിക്കുകയും ചെയ്യുന്ന ന്യായശാസ്ത്രികളുമുണ്ട്. രണ്ടാമത്തേത് സമ്പൂര്‍ണ്ണ ഭൂരിപക്ഷരും ആകുന്നു, അവര്‍ മുമ്പ് പറഞ്ഞവരെ അനാദരപൂര്‍വ്വം അവജ്ഞയോടുകൂടി കാണുന്നു.
യഹൂദന്മാര്‍ ചെയ്തതു പോലെ ദൈവത്തിന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം അവഗണിക്കുന്ന പല ആളുകളും നിന്‍റെ ചുറ്റിനുമുണ്ട് എന്നുള്ളത് നീ മനസ്സിലാക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു. അത് ശരിയാണോ തെറ്റാണോ?- അതെ, ഇതുപോലെയുള്ള പല ആളുകളുമുണ്ട്.- ഒരു ന്യായശാസ്ത്രി ദൈവത്തിന് മുന്നില്‍ മറ്റുള്ളവരെ നിരസിക്കുന്നു. എന്തിനെയാണ് ന്യായശാസ്ത്രികള്‍ നിരസിക്കുന്നത്? ദൈവത്തിന്‍റെ പരിപൂര്‍ണ്ണമായ രക്ഷ.
അതുകൊണ്ട് യഹൂദന്മാര്‍ ഉള്‍പ്പെടെ ഈ ലോകത്തില്‍ ജീവിക്കുന്ന പല ആളുകളും യേശു ദൈവപുത്രനാണെന്നുള്ള വസ്തുത നിരസിക്കുന്നു. യഹൂദന്മാര്‍ യിസ്രായേലിലെ ആളുകളാണ്. അവര്‍ പറയുന്നു, "എങ്ങനെയാണ് അവന്‍ ദൈവപുത്രനാകുന്നത്? അവന്‍ പ്രവാചകന്മാരില്‍ ഒരാള്‍ മാത്രമാകുന്നു." ഈ സ്ഥാനം വരെ മാത്രമേ അവര്‍ യേശുവിനെ അംഗീകരിച്ചു കൊടുക്കുന്നുള്ളൂ. യിസ്രായേലുകാര്‍ ദൈവപുത്രനെ നിരസിക്കുകയും തങ്ങളുടെ കൈകളാല്‍ യേശുവിന്‍റെ കവിള്‍തടത്തില്‍ അടിച്ചുകൊണ്ട് പറയുന്നു, "ഇവന്‍ ദൈവദൂഷണം പറഞ്ഞു." (മത്തായി 26:65). അവര്‍ ഇക്കാലത്തും അവനെ നിരസിക്കുന്നു. യഹൂദന്മാര്‍ ദൈവപുത്രനില്‍ വിശ്വസിക്കാത്തതിനാല്‍ അവര്‍ ദൈവത്തെ നിരസിക്കുന്നു. യേശുവില്‍ വിശ്വാസമില്ലാത്തതിനാല്‍ യിസ്രായേലുകാര്‍ യേശുവിനെ അവജ്ഞയോടുകൂടി കാണുന്നു എന്നതും മനസ്സിലാക്കാവുന്നതാണ്. എങ്കിലും, യഹൂദരല്ലാത്തവരുടെ കൂട്ടത്തിലുള്ള ന്യായശാസ്ത്രികള്‍ എന്തിനെയാണ് നിരസിക്കുന്നത്? അവര്‍ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും നീതിയുടെയും ഐശ്വര്യത്തെ നിരസിക്കുന്നു.
 
 
സ്വന്തം പ്രവൃത്തികളെ ആധാരമാക്കി ന്യായശാസ്ത്രികള്‍ ജീവിക്കുന്നു
 
ന്യായശാസ്ത്രികളുടെ സഭയില്‍, വലത് കവിളത്ത് അടിച്ചാല്‍ ഇടത് കവിളും കാണിക്കുവാനായി ന്യായശാസ്ത്രിമാര്‍ തങ്ങളുടെ അനുയായികളെ അനുശാസിക്കുന്നു. അവര്‍ ഒരിക്കലും കോപിക്കുന്നില്ല. എങ്ങനെയാണ് ഉപദേശം പ്രഘോഷിക്കേണ്ടതെന്നും, സാവധാനം നടക്കേണ്ടതെന്നും, എങ്ങനെയാണ് പുഞ്ചിരിക്കേണ്ടതെന്നും ഇത്യാദി നിര്‍ദ്ദേശിക്കുന്നതും അവരാകുന്നു. വേദപുസ്തകത്തെ കുറിച്ചുള്ളതെല്ലാം അറിയാമെന്ന് അവര്‍ ചിന്തിക്കുകയും തങ്ങളുടെ ജന്മപാപം ക്ഷമിക്കപ്പെട്ടുവെന്നും ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിലൂടെ ദിവസേനയുള്ള പാപങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കുന്നുവെന്നും അവര്‍ ശഠിക്കുകയും ചെയ്യുന്നു,.
ഇതുപോലുള്ള ചിലതും ന്യായപ്രമാണത്തെ ആസ്പദമാക്കിയ വിശ്വാസമാകുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും രക്ഷയുടെയും ഐശ്വര്യത്തെ നിരസിക്കാനും ഇത്തരം കാര്യങ്ങള്‍ ആളുകളെ ആക്കിതീര്‍ക്കുന്നു. അവര്‍ പറയുന്നു, "നിങ്ങള്‍ക്ക് പാപമില്ലെന്നും, നിങ്ങള്‍ നീതിമാനാണെന്നും, യേശു തങ്ങളുടെ എല്ലാ പാപങ്ങളെയും ശുദ്ധമാക്കിയതിലൂടെ നിങ്ങള്‍ പാപക്ഷമ പ്രാപിച്ചുവെന്ന് പറയുന്ന നിങ്ങള്‍ അഹങ്കാരികളാണ്.!" അവര്‍ യഥാര്‍ത്ഥത്തില്‍ നീതിമാന്മാരല്ലെങ്കിലും, ദൈവം അവരെ നീതിമാന്മാര്‍ എന്ന് വിളിക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നു. എല്ലാ ന്യായശാസ്ത്രിമാരും ഈ കപടമായ ക്രിസ്തീയ ഉപദേശങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, അത്തരം ന്യായശാസ്ത്രിമാരില്‍ നിന്നും നമ്മള്‍ അകന്നു നില്‍ക്കണം.
യേശുവില്‍ വിശ്വസിച്ചതിന് ശേഷം, മാനസാന്തര പ്രാര്‍ത്ഥനകളിലൂടെ ദിവസേനയുളള പാപങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കുന്നത് ന്യായശാസ്ത്രപരമാണോ? അതോ അല്ലയോ? -അതെ, അത് തന്നെ.-അത് പ്രവൃത്തികളുടെ ന്യായപ്രമാണത്തില്‍ നിന്നും ലഭിക്കുന്നോ അതോ ഇല്ലയോ?- അതെ, അത് ലഭിക്കുന്നു. - അത് വിശ്വാസത്തിന്‍റേതല്ല. വചനത്തിന്‍റെ പ്രവൃത്തികളിലൂടെ ജീവിക്കുന്നവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്ന ആളുകള്‍ ന്യായശാസ്ത്രിമാരാകുന്നു. ഇതുപോലുളള നിരവധി ആളുകള്‍ നമുക്ക് ചുറ്റിനുമുണ്ട്.
യേശുക്രിസ്തുവില്‍ വിശ്വസിച്ചതിലൂടെ മാത്രം അപ്പൊസ്തലനായ പൌലൊസ് പരിപൂര്‍ണ്ണ പാപക്ഷമ പ്രാപിച്ചു. എങ്കിലും, ന്യായപ്രമാണത്തിനനുസരിച്ച്, പഴയ നിയമത്തില്‍ വിശ്വസിച്ച യിസ്രായേലുകാര്‍, യഹൂദമതത്തില്‍ വിശ്വസിച്ചു. ഇത്തരം ആളുകളില്‍ ഒരാളായി തീര്‍ന്ന എല്ലാപേരും ന്യായശാസ്ത്രിമാരാണോ. അതോ അല്ലയോ? എങ്ങനെയാണ് ഒരുവന്‍ നടക്കേണ്ടത്, എന്താണ് ഒരുവന്‍ ചെയ്യേണ്ടത്, അല്ലെങ്കില്‍ എന്താണ് ഒരുവന്‍ ചെയ്തുകൂടാത്തത് തുടങ്ങിയ ബാഹ്യമായ പ്രവൃത്തികള്‍ അനുശാസിച്ചുകൊണ്ട് ന്യായപ്രമാണം പിന്തുടര്‍ന്നവര്‍ ആയിരുന്നു അവര്‍. 
അതിനാല്‍, അപ്പൊസ്തലനായ പൌലൊസ് ഇത്തരം ആളുകളെ രൂക്ഷമായി അധിക്ഷേപിച്ചു. വളരെ നല്ല രീതിയിലായിരുന്നു അവന്‍ ഇത് ചെയ്തത്. അതുപോലെ തന്നെ ഇക്കാലത്തുള്ള ക്രിസ്ത്യാനികളും ന്യായപ്രമാണത്തിനനുസരിച്ച് ന്യായശാസ്ത്രപരമായ ജീവിതം നയിക്കുന്നു. വിശ്വാസത്തിലൂടെ അവര്‍ വിശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തങ്ങളുടെ പാപങ്ങള്‍ക്കായി അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുമ്പോള്‍ അവര്‍ ദിവസവും പാപക്ഷമ പ്രാപിക്കുമെന്ന് വിശ്വസിക്കുന്നു. അവര്‍ ന്യായശാസ്ത്രിമാരും അവരുടെ വിശ്വാസങ്ങള്‍ ന്യായപ്രമാണത്തിന്‍റേതുമാകുന്നു.
"നമ്മള്‍ വിശ്വാസത്തിലൂടെ രക്ഷിക്കപ്പെട്ടിരിക്കുന്നു", എന്ന് പറഞ്ഞുകൊണ്ട് പല പുരോഹിതന്മാരും സമര്‍ത്ഥമായി പ്രഘോഷിക്കുന്നു. എങ്കിലും, അവര്‍ അവസാനം പറയുന്നു, "പക്ഷെ നമ്മള്‍ ചെയ്ത പാപങ്ങള്‍ നമ്മള്‍ ഏറ്റുപറയുകയും മാനസാന്തരപ്പെടുകയും വേണം." ഇത്തരം പുരോഹിതന്മാര്‍ ന്യായശാസ്ത്രിമാരാകുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കാതെയും സ്വയം അവനില്‍ അര്‍പ്പിക്കാതെയും തങ്ങളുടെ മോചനത്തിനുവേണ്ടി അവര്‍ സ്വന്തം പ്രവൃത്തികളെ ആശ്രയിക്കുന്നു.
രക്ഷിക്കപ്പെടുന്നതിനു മുമ്പ് നമ്മളും ന്യായശാസ്ത്രിമാരായിരുന്നോ?-അതെ, ആയിരുന്നു.-നമ്മള്‍ വീണ്ടും ജനിക്കുന്നതിനു മുമ്പ്, നല്ല പ്രവൃത്തികള്‍ ചെയ്യുന്നത് നമ്മെ രക്ഷിക്കുമെന്ന് നാം വിചാരിച്ചു. ഈ രീതിയില്‍ ചിന്തിക്കുന്ന പല ആളുകളും ഈ ലോകത്തിലുണ്ട്. ദൈവം അവരോട് മാനസാന്തരപ്പെടുന്നതിനായി പറയുന്നു. "ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞു കിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തു നിന്നും ആശ്വാസകാലങ്ങള്‍ വരും" (അപ്പൊസ്തല പ്രവൃത്തി 3:19). എങ്കിലും, ഇത്തരം ആളുകള്‍ മാനസാന്തരപ്പെടുന്നില്ല. എന്തു മാത്രം പിടിവാശിക്കാരാണവര്‍! അതുകൊണ്ട്, അപ്പൊസ്തലനായ പൌലൊസ് ഒരിക്കല്‍ കൂടി പിടിവാശിക്കാരോടു സംസാരിക്കുന്നു.
 
 
തങ്ങള്‍ മരിക്കുന്നതു വരെ പാപികളാണെന്ന് ന്യായശാസ്ത്രിമാര്‍ പ്രഖ്യാപിക്കുന്നു
 
നമുക്ക് റോമര്‍ 2:5-ലേക്ക് നോക്കാം, "എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു." ദൈവത്തിന്‍റെ നീതിയിലുള്ള വിധി ന്യായശാസ്ത്രിമാരില്‍ അന്തിമമായി വെളിപ്പെടുന്ന ദിവസം വരെ ദൈവത്തിന്‍റെ കോപം ചരതിച്ചുവെക്കും.
എങ്കിലും, ന്യായശാസ്ത്രിമാര്‍ അത്ര പിടിവാശിക്കാരായതിനാല്‍ കത്തി തങ്ങളുടെ കഴുത്തിനടുത്ത് കാണിച്ചാലും ദൈവത്തിനു മുന്നില്‍ തങ്ങള്‍ പാപികളാണെന്ന് അവര്‍ ഏറ്റുപറയും. അപകടത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, അപ്പോഴും ദൈവത്തിനു മുന്നില്‍ തങ്ങള്‍ പാപികളാണെന്ന് അവര്‍ കുമ്പസരിക്കും. തങ്ങള്‍ മരിക്കുന്ന ദിവസം വരെ ദൈവത്തിനു മുന്നില്‍ തങ്ങള്‍ സ്ഥായിയായ പാപികളാണെന്ന് ചില ആളുകള്‍ പ്രഖ്യാപിക്കുന്നു. എത്ര പിടിവാശിയുള്ളവരാണവര്‍. യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും പാപികളായതിനാല്‍ ദൈവത്തിന്‍റെ വചനത്തിനനുസരിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.
എന്താണ് ദൈവം പറയുന്നത്? അവന്‍ പറയുന്നു, "വചനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിനക്ക് കഴിയാത്തതിനാല്‍, ഞാന്‍ നിന്നെ രക്ഷിച്ചു. ഞാന്‍ നിന്‍റെ എല്ലാ പാപങ്ങളും മായ്ച്ചുകളയുകയും നിന്നെ പൂര്‍ണ്ണമായും രക്ഷിക്കുകയും ചെയ്തു." അവര്‍ യേശു ക്രിസ്തുവില്‍ വിശ്വാസം പ്രാപിക്കുകയോ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചനം നേടുന്നതിനായി ദൈവത്തിന്‍റെ നീതി കൈകൊള്ളുന്നതിനു വേണ്ടി പരിശ്രമിക്കുകയോ ചെയ്തില്ല. പകരമായി, ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളിലൂടെയും യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും രക്ഷിക്കപ്പെടുന്നതിനായി പരിശ്രമിക്കുന്നതിനാല്‍ മരിക്കുന്ന ദിവസം വരെ പാപികളാണെന്ന് അവര്‍ ശഠിക്കുന്നു. സ്വന്തം വിശ്വാസങ്ങളും പ്രവൃത്തികളും നിമിത്തം വിധിക്കപ്പെടുന്ന സമയം വരുമെന്ന് അവര്‍ മനസ്സിലാക്കണം.
"എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു" (റോമര്‍ 2:5). അപ്പൊസ്തലനായ പൌലൊസ് സൂചിപ്പിക്കുന്നു, "എത്ര പിടിവാശിക്കാരാണ് നിങ്ങള്‍. കഠിനവും അനുതാപമില്ലാത്തതുമായ ഹൃദയങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വിധിക്കപ്പെടും. നിങ്ങള്‍ അവന്‍റെ കോപം ചരതിച്ചു വെയ്ക്കുന്നു." ഒരാള്‍ ഇത് വിശ്വസിക്കുമോ ഇല്ലയോ എന്നത് കൂട്ടാക്കാതെ യേശു ക്രിസ്തു നമ്മുടെ എല്ലാ പാപങ്ങളും മായിച്ചു കളയുന്നു. ഇപ്രകാരം യേശു ക്രിസ്തുവിലൂടെ ഓരോ മനുഷ്യനും അവന്‍റെയോ/അവളുടേയോ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുന്നു. യേശു ക്രിസ്തു നമ്മുടെ എല്ലാ പാപങ്ങളും ശുദ്ധമാക്കി എന്ന വസ്തുതയിലുള്ള നമ്മുടെ സത്യ വിശ്വാസങ്ങളാല്‍ നമ്മള്‍ രക്ഷിക്കപ്പെടുന്നു. അവന്‍റെ പാപക്ഷമ പ്രാപിക്കുന്നതിനു വേണ്ടി ദിവസേനയുള്ള നമ്മുടെ പാപങ്ങളില്‍ നമ്മള്‍ മാനസാന്തരപ്പെടുമ്പോള്‍ ന്യായപ്രമാണത്തിനനുസരിച്ച് ജീവിക്കാന്‍ നമുക്ക് കഴിയുന്നില്ല, അതുകൊണ്ട് അന്യമതങ്ങളില്‍ നിന്നും നമ്മള്‍ യേശു ക്രിസ്തുവിലേക്ക് തിരിച്ചു വന്നു. മരിക്കുന്ന ദിവസം വരെ നമ്മള്‍ പാപത്തിലേക്ക് വിധിക്കപ്പെടുന്നു, അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളിലൂടെയല്ല, കര്‍ത്താവിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ നീതിയുള്ളവരായി തീരുന്നു.
ദൈവത്തിനു മുന്നില്‍ മരിക്കുന്നതുവരെ നീതിമാനാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുമോ? അല്ലെങ്കില്‍ മരിക്കുന്നതുവരെ ഒരു പാപിയായി ജീവിക്കുമെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുമോ?-നമ്മള്‍ നീതിയുളളവരാണെന്ന് പ്രഖ്യാപിക്കുന്നു.-മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മാത്രമേ ഇത് സാധിക്കുന്നുളേളാ? ഇത് മസ്തിഷ്ക പ്രക്ഷാളനം പോലെയാണെന്ന് ചില ആളുകള്‍ പറയുന്നു. ഇത്തരത്തിലുളള ഉപദേശത്തിലൂടെ ആരാണ് ആകര്‍ഷിക്കപ്പെടാന്‍ സാദ്ധ്യതയുളളത്? ആരുമില്ല.
ഓരോ ദിവസവും നിങ്ങളെ ഏതെങ്കിലും ഒരാള്‍ ഉപദേശിക്കാറുണ്ടെന്ന് നമുക്ക് അനുമാനിക്കാം. "എന്തുകൊണ്ടാണത്? അതുകൊണ്ട്? അതുകൊണ്ട് എന്താണ്?" എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ശക്തമായി പ്രതിരോധിക്കും. ഏറെ ആളുകളും ഈ രീതിയിലല്ലേ പ്രതികരിക്കുന്നത്? സത്യമാണെന്ന് ഹാര്‍ദ്ദവമായി സ്ഥരീകരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ ചിലത് വിശ്വസിക്കുന്നുളളൂ. വേദശാസ്ത്രപരമല്ലാത്തതായ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നതില്‍ നിന്നും ഒരു വ്യക്തി മനോഹര വചനങ്ങളാല്‍ നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് സാധ്യമല്ല. ചെറിയ തോതില്‍ പോലും അതിന് കഴിയുന്നില്ല. മനുഷ്യര്‍ വളരെ പിടിവാശിക്കാര്‍ ആണെന്ന് നമുക്കറിയാം, പക്ഷെ അത് ദൈവ വചനമാണെങ്കില്‍ നമ്മള്‍ ക്ഷമാശീലരും സത്യവിശ്വാസികളും ആയിത്തീരുന്നു.
 
 
ന്യായശാസ്ത്രിമാര്‍ എത്ര പിടിവാശിക്കാരാണ്
 
അവര്‍ എത്ര പിടിവാശിക്കാരാണ്. ജീവിതത്തിന്‍റെ അവസാന നിമിഷം വരെ പാപികളാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. യഹൂദമതത്തില്‍ വിശ്വസിക്കുന്ന പല ആളുകളുമുണ്ട്. ഇക്കാലത്തെ ക്രിസ്ത്യാനികളുടെ ഇടയ്ക്ക് യഥാര്‍ത്ഥത്തില്‍ യഹൂദമതത്തില്‍ വിശ്വസിക്കുന്ന പല ആളുകളുമുണ്ടോ? അതോ ഇല്ലയോ?-പലരുമുണ്ട്.-"കര്‍ത്താവേ, ഒരു പാപി ഇവിടെ വന്നു. എനിക്ക് ദയവായി പാപക്ഷമ നല്കുക." ലോകത്തില്‍ നൂറു കോടിയിലധികം ക്രിസ്ത്യാനികളും ഇവിടെ കൊറിയയില്‍ ദശലക്ഷം ക്രിസ്ത്യാനികളും ഉണ്ടെങ്കിലും തങ്ങളുടെ അസ്ഥിരതകളും ദിവസേനയുളള പാപങ്ങളും സ്വന്തം ചിന്തകളാല്‍ അഭിമുഖീകരിക്കുന്നതു കൊണ്ട് ദൈവത്തിന് മുന്നില്‍ പാപികളാണെന്ന് പ്രഖ്യാപിക്കുന്ന പലരുമുണ്ട്. ഇത്തരം ആളുകള്‍ ന്യായപ്രമാണം അനുസരിക്കുന്നവരാകുന്നു.
 
 
ന്യായശാസ്ത്രിമാര്‍ കപടഭക്തരായ യഹൂദരെപ്പോലെയാകുന്നു
 
വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിന് മുന്‍പ് ഞാനും ഒരു ന്യായശാസ്ത്രിയായിരുന്നു. ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, "ദിവസേന പാപം ചെയ്യുമ്പോള്‍ എങ്ങനെയാണ് എനിക്ക് നീതിയുളളവനായി തീരാന്‍ കഴിയുന്നത്?" ഇക്കാലത്ത് അതുപോലെയല്ല. നിങ്ങള്‍ക്ക് അറിയാവുന്ന പലരും പിടിവാശിക്കാരാകുന്നു. വേദപുസ്തകത്തിന് അനുസരിച്ച് ഇത്തരത്തിലുളള ആളുകള്‍ എവിടെയാണ് പോകുന്നത്? കഠിനവും അനുതാപമില്ലാത്തതുമായ ഹൃദയത്താല്‍ ദൈവകോപം ചരതിച്ചതിനാല്‍ അവര്‍ നരകത്തില്‍ പതിക്കും. യേശു ക്രിസ്തു തങ്ങളുടെ എല്ലാ പാപങ്ങളും മായ്ച്ചു കളഞ്ഞു എന്ന് സത്യമായി വിശ്വസിക്കുന്നതിലൂടെയും അവനും നന്ദി പറയുന്നതിലൂടെയും ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ മതപരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടി ന്യായശാസ്ത്രിമാരും മാനസാന്തരപ്പെടണം.
എങ്കിലും, മാനസാന്തരപ്പെടുന്നതിന് അവര്‍ വളരെ പിടിവാശിക്കാരാകുന്നു. ഇത്തരം ആളുകള്‍ സഹതാപം അര്‍ഹിക്കുന്നു. അവര്‍ക്ക് കഴിയുമെങ്കിലും അവര്‍ മാനസാന്തരപ്പെടുന്നില്ല. പരീശന്‍മാരെ പോലെ തന്നെ പെരുമാറുന്ന അനേകം ആളുകളുണ്ട്. തങ്ങളുടെ കൈകളില്‍ വേദപുസ്തകം പിടിച്ചുകൊണ്ട്, "എങ്ങനെയുണ്ട്? എങ്ങനെയുണ്ടായിരുന്നു?" എന്ന് ചോദിക്കുന്നതിലൂടെ സഭയ്ക്ക് മുമ്പില്‍ അവര്‍ ആളുകളെ സൗമ്യമായി എതിരേല്ക്കുന്നു. ഞായറാഴ്ചകളില്‍ ആളുകളെ സന്ധിക്കുമ്പോള്‍ അവര്‍ തങ്ങളുടെ കണ്ണുകള്‍ അഹങ്കാര ഭാവത്തില്‍ പകുതി അടച്ചു പിടിക്കുന്നു. യേശുവിനെക്കാള്‍ കൂടുതല്‍ ദിവ്യരായി തോന്നിക്കുന്നതിന് വേണ്ടി അവര്‍ പരിശ്രമിക്കുന്നു. ഓരോ ദിവസവും അവര്‍ ഇതുപോലെ യഥാര്‍ത്ഥത്തില്‍ ദിവ്യരായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു?
ന്യായശാസ്ത്രിമാരായ പുരോഹിതന്മാരുടെ ഭാര്യമാര്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ "പരിശുദ്ധവും കാരുണ്യവുമായ" രീതികളില്‍ സൗമ്യമായ വചനങ്ങള്‍ സംസാരിക്കുന്നതിനാല്‍ അവര്‍ പ്രസംഗ പീഠത്തില്‍ ഒരു പ്രഭാഷണം പ്രഘോഷിക്കുമ്പോള്‍ തങ്ങള്‍ സന്തോഷിക്കുമെന്ന് അവര്‍ പറയുന്നു. എങ്കിലും, വീട്ടില്‍ എത്തുന്ന വേഗത്തില്‍ തന്നെ അവര്‍ മാറുന്നു. തന്‍റെ ഭര്‍ത്താവ് വീട്ടില്‍ ഒരു തെമ്മാടിയും പ്രസംഗ പീഠത്തിന്‍റെ പിന്‍ഭാഗത്ത് സൗമ്യനുമായതിനാല്‍ ഒരു ന്യായശാസ്ത്രിയായ പുരോഹിതന്‍റെ ഭാര്യ അടുപ്പ്, കമ്പിളി, അരി എന്നിവയോടൊപ്പം പ്രസംഗ പീഠത്തിന്‍റെ പിന്‍ഭാഗത്ത് സ്വന്തമായി ഒരു വീടുണ്ടാക്കി. അവള്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് പുരോഹിതന്‍ ചോദിച്ചു. പ്രസംഗ പീഠത്തിന്‍റെ പിന്‍വശത്ത് തന്‍റെ ഭര്‍ത്താവ് സൗമ്യനും അയാളുടെ ശബ്ദം മൃദുവും, പക്ഷെ വീട്ടില്‍ അയാള്‍ മാറുകയും അവളെ ഉപദ്രവിക്കുകയും ചെയ്തതിനാല്‍ അവള്‍ക്ക് അവിടെ ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു.
 
 
നമ്മള്‍ സുവിശേഷം പ്രഘോഷിക്കണം
 
നിര്‍വ്യാജമായി പറയുകയാണെങ്കില്‍, എനിക്ക് എന്‍റെ ഭാര്യയില്‍ നിന്നും പല പദവികളും നഷ്ടപ്പെട്ടു. ഇക്കാരണത്താല്‍ എന്‍റെ ഭാര്യ പറയുന്നു, "നിങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരേയൊരു കാര്യം സുവിശേഷം മാത്രമായിരുന്നു." ഞാന്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യനല്ലാത്തതിനാല്‍ എനിക്ക് എല്ലാകാര്യവും നന്നായി ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ ഏറ്റവും നന്നായി ചെയ്യേണ്ട ആദ്യത്തെ കാര്യം ദൈവത്തിന്‍റെ പ്രവൃത്തിയാണ്. രണ്ടാമതായി, ഞാന്‍ എന്‍റെ വീട് സംരക്ഷിക്കണം. മൂന്നാമതായി, ഞാന്‍ മറ്റ് ദൗത്യങ്ങള്‍ ചെയ്തു തീര്‍ക്കണം. ഇവയൊക്കെ എന്‍റെ മുന്തി നില്‍ക്കുന്ന ചട്ടങ്ങളാകുന്നു. ഞാന്‍ ഒരു പുരോഹിതന്‍ ആയതു കൊണ്ടല്ല ഇത്. സുവിശേഷത്തിന്‍റെ സേവനം ഏറ്റെടുത്തതിനാല്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നു. എല്ലാ കാര്യങ്ങളും ഏറ്റെടുത്തതിന് ശേഷം എനിക്ക് സുവിശേഷത്തെ സേവിക്കാന്‍ കഴിയില്ല. അതുകൊണ്ട്, സുവിശേഷം പ്രഘോഷിക്കുന്നതിന് ഞാന്‍ ശക്തമായ പ്രാധാന്യം നല്കുകയും സുവിശേഷം പ്രഘോഷിച്ചതിനു ശേഷം മറ്റെല്ലാ കാര്യങ്ങളും ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും ഏതെങ്കിലും രീതിയില്‍ ചെയ്തു തീര്‍ത്തതിനു ശേഷം സുവിശേഷം പ്രഘോഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.
പ്രസംഗപീഠത്തില്‍ നില്ക്കുമ്പോള്‍ ന്യായശാസ്ത്രിമാര്‍ മാലാഖമാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ പാപങ്ങളുടെ മേല്‍ വിലപിക്കുന്നതിനായി അവര്‍ വിശ്വാസികളെ അനുശാസിക്കുന്നു. അവനോ/അവളോ പാപരഹിതരായി തീര്‍ന്നാല്‍ മാത്രമേ സത്യത്തില്‍ സന്തോഷിക്കുന്നുള്ളൂ എന്നതിനാല്‍ യേശുവില്‍ വിശ്വസിച്ചതിനു ശേഷം ഓരോ ന്യായശാസ്ത്രിയും പാപക്ഷമ പ്രാപിക്കണം. ഒരാളുടെ ആത്മാവ് സന്തോഷിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗം ഇതാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആളുകള്‍ പാപങ്ങളും സദാചാര വിരുദ്ധമായ കാര്യങ്ങളും ചെയ്യുന്നു, ഇപ്രകാരം ഒരുവന്‍റെയോ/ഒരുവളുടേയോ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍, അവന്/അവള്‍ക്ക് അത് നരകത്തെക്കാളും മോശമാകുന്നു. ഇത്തരത്തിലുള്ള ആളുകളെ ദൈവം വിധിക്കുന്നു.
പല ആളുകളും ദൈവത്തിന് മുമ്പില്‍ കോപം ചരതിച്ചുവെയ്ക്കുകയാണെന്ന് പയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. മാനസാന്തരപ്പെടുകയോ, മതപരിവര്‍ത്തനം നടത്തുകയോ, യേശു ക്രിസ്തുവില്‍ വിശ്വസിക്കുകയോ ചെയ്യാതിരിക്കുന്നവര്‍, സത്യ വിശ്വാസികളാണെന്ന് ഭാവിക്കുമ്പോള്‍, ദൈവകോപത്തിലൂടെ വിധിക്കപ്പെടും. അവര്‍ക്ക് ദൈവത്തെ വഴി തെറ്റിക്കാന്‍ കഴിയില്ല. അവന് മുന്നില്‍ സത്യമായ വിശ്വാസം ഉണ്ടെങ്കിലോ ഇല്ലെങ്കിലോ, വഴിതെറ്റിക്കാന്‍ നമുക്കും കഴിയില്ല. നമ്മള്‍ വിശ്വസിച്ചില്ലെങ്കില്‍ വിധിക്കപ്പെടും. വിശ്വാസം പ്രാപിക്കാത്തവര്‍ക്ക് ദൈവകോപം വെളിപ്പെടുന്നു. അവര്‍ നരകത്തിന്‍റെ അത്യുഷ്ണമായ ജ്വാലകളില്‍ ചുട്ടുകരിക്കപ്പെടും. തങ്ങളുടെ അവിശ്വാസത്താല്‍ നരകത്തില്‍ ചുട്ടുകരിക്കപ്പെടുന്ന പല ആളുകളുമുണ്ട്.
അതിനാല്‍, നമ്മള്‍ സുവിശേഷം പ്രഘോഷിക്കണം. ദൈവവചനം നമ്മള്‍ തുടര്‍ച്ചയായി വ്യാപിപ്പിക്കണം. സമ്മേളിക്കുന്ന ഓരോ സമയവും, നമ്മള്‍ സുവിശേഷത്തെക്കുറിച്ച് ചിന്തിക്കുകയും നമ്മളെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിനുള്ള സമയവും കണ്ടെത്തണം. അവര്‍ നമ്മളെ ഉപദ്രവിക്കുകയും ദൈവത്തിന്‍റെ സ്നേഹത്തെ നിന്ദിക്കുകയും ചെയ്താലും, ദൈവകോപത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനായി ആളുകളെ സഹായിക്കുന്നതാണ് നമ്മള്‍ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള കാരണം.
തുടര്‍ന്ന് വരുന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ഈ കോപത്തെ പ്രാപിക്കുന്ന പല ആളുകളും നമുക്ക് ചുറ്റിനുമുണ്ട്. നമ്മള്‍ അത് യഥാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തണോ വേണ്ടയോ എന്നതിനെ കുറിച്ചും, മറ്റുള്ളവര്‍ക്ക് സുവിശേഷം പ്രഘോഷിക്കുന്നതിനും കാണിക്കകള്‍ എടുക്കുന്നതിനും വേണ്ടി നമ്മള്‍ എന്തിന് കഴിവിന്‍റെ പരമാവധി ശ്രമിക്കണം എന്നതിനെക്കുറിച്ചും നമ്മള്‍ ജാഗരൂകമായി ചിന്തിക്കണം. അവന്‍റെ കോപത്തിലൂടെ വിധിക്കപ്പെടുന്നതിനായി നമ്മള്‍ അവരെ അനുവദിച്ചാല്‍ ദൈവം സന്തുഷ്ടനാകുമോ? അവരെ അതുപോലെ തന്നെ ഉപേക്ഷിക്കുന്നതിന് നമുക്ക് കഴിയില്ല. ഇത് വളരെ നന്നായി അറിയുന്നതുകൊണ്ട്, ലോകം മുഴുവനും നമ്മള്‍ സുവിശേഷം പ്രഘോഷിക്കണം.
നിങ്ങളുടെ കുടുംബത്തില്‍ ഒരു ന്യായശാസ്ത്രി ഉണ്ടെങ്കില്‍, അവന്‍റെ കോപത്തിലൂടെ മുഴുവന്‍ കുടുംബവും വിധിക്കപ്പെടും. എന്താണ് കോപം? കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുസരിക്കുന്നില്ലായെങ്കില്‍ നമ്മള്‍ പറയുന്നു, "നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് നല്ല തല്ലു കിട്ടും." തങ്ങളുടെ കുട്ടികളെ കൂടുതലായി സഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാതാപിതാക്കള്‍ അവരെ അടിക്കുന്നു. കുട്ടികള്‍ തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യും. തങ്ങളുടെ സന്തതികളായതിനാല്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാപ്പ് കൊടുക്കുന്നു. 4-മത്തെ വചനത്തില്‍ ഇത് എഴുതപ്പെട്ടിരിക്കുന്നു, "അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?" എങ്കിലും, എത്രകാലം വരെ ദൈവം സ്വയം നിയന്ത്രിക്കും? 70-80 വര്‍ഷത്തേക്ക് ദൈവം ഈ ഭൂമിയില്‍ സ്വയം നിയന്ത്രിക്കും, പക്ഷെ രണ്ടോ മൂന്നോ പ്രാവശ്യം അടങ്ങിയിരുന്നതിന് ശേഷം ആളുകള്‍ തങ്ങളുടെ കുട്ടികളെ ചൂരല്‍ കൊണ്ടടിക്കുന്നു. നമ്മുടെ ജീവിതാവസാനം വരെ ദൈവം സ്വയം നിയന്ത്രിക്കുന്നു.
 
 
ദൈവം ന്യായശാസ്ത്രിമാര്‍ക്ക് വേണ്ടി നരകാഗ്നി സജ്ജമാക്കി
 
കര്‍ത്താവ് സ്വന്തം കൈകളില്‍ ചൂരലെടുക്കുമ്പോള്‍ അത് അവസാനമാകും. ദൈവം ന്യായശാസ്ത്രിമാര്‍ക്ക് വേണ്ടി തിളയ്ക്കുന്ന ഉരുകിയ പാറകളും ഗന്ധകവും വഹിക്കുന്ന ഒരു ഉരുകുന്ന ചൂള സജ്ജമാക്കി. ദൈവം തന്‍റെ കോപത്താല്‍ മരിച്ചവരെ ശാശ്വതമായ ശരീരങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം അവരുടെ ശരീരത്തെ ശാശ്വതമാക്കിയതിനാല്‍ അവര്‍ എന്നന്നേക്കുമായി വേദന അനുഭവിക്കുന്നു, അവന്‍ ഒരിക്കലും അറുതി വരാത്ത ഉരുകുന്ന ചൂളയിലേക്ക് അവരെ പ്രതിഷ്ഠിച്ചു. ദൈവത്തിന്‍റെ കോപം ശാശ്വതമായ ശരീരത്തിലേക്ക് അവരെ ഉയിര്‍ത്തെഴുന്നേല്പിക്കുകയും എന്നന്നേക്കുമായി അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. അവര്‍ക്ക് വളരെ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ആളിക്കത്തലില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നില്ല. അവര്‍ പറയുന്നു, "വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിനു അവനെ അയക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു" (ലൂക്കോസ് 16:24).
അവര്‍ വിധിക്കപ്പെടുമെന്നത് പ്രത്യക്ഷമാകയാല്‍ നമ്മള്‍ അവര്‍ക്ക് സുവിശേഷം പ്രഘോഷിക്കണം. നമ്മള്‍ നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്തിട്ടും, നമുക്ക് ചുറ്റിനുമുള്ള ന്യായശാസ്ത്രിമാര്‍ക്ക് നമ്മള്‍ സുവിശേഷം പ്രഘോഷിക്കേണ്ട കാരണം കോപത്തില്‍ നിന്നും വിനാശത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനാണ്. എന്തുകൊണ്ടാണ് നമ്മള്‍ കഴിവിന്‍റെ പരമാവധി ചെയ്യുന്നതെന്നും, മറ്റുള്ളവരെ രക്ഷിക്കുന്നതിന് നമ്മള്‍ എന്തിനാണ് താല്പര്യപ്പെടുന്നതെന്നും, സഭയുടെ മിക്കവാറും ആദായങ്ങള്‍ എന്തുകൊണ്ട് സാഹിത്യ ശുശ്രൂഷകള്‍ക്ക് വേണ്ടി ചിലവാക്കുന്നതെന്നും നിങ്ങള്‍ക്ക് മനസ്സിലായോ? നമ്മുടെ സഭയ്ക്ക് വേണ്ടി മാത്രമായി പണം ചിലവഴിച്ചാല്‍ നമ്മള്‍ പണക്കാരാകും. നമുക്ക് നന്നായി ഭക്ഷണം കഴിക്കുന്നതിനും നന്നായി ജീവിക്കുന്നതിനും സാധിക്കുന്നു.
എങ്കിലും, സുവിശേഷം ലോകം മുഴുവനും വ്യാപിപ്പിക്കുന്നതിനായി ഭൗതീകമായ അനേകം വസ്തുക്കള്‍ ആവശ്യമായി വരുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? എന്തുകൊണ്ടെന്നാല്‍ ഈ രീതിയില്‍, മറ്റുള്ള ആളുകളും രക്ഷിക്കപ്പെടുന്നു. അതിനാല്‍, ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കുന്നതിനായി നമ്മള്‍ സ്വയം സമര്‍പ്പിക്കണം, നമ്മള്‍ അങ്ങനെ ചെയ്തില്ലായെങ്കില്‍, മറ്റുള്ളവര്‍ക്കും പാപക്ഷമ പ്രാപിക്കുന്നതിന് കഴിയുമോ?
നമ്മള്‍ നിനക്ക് സുവിശേഷം പ്രഘോഷിച്ചില്ലായെങ്കില്‍, ദൈവം ഇതിനു മുമ്പേ നിന്നെ രക്ഷിച്ചാലും നീ രക്ഷിക്കപ്പെടുമായിരുന്നോ? ഇല്ല നിനക്ക് കഴിയില്ല. വീണ്ടും ജനിക്കുന്നതിന് മുമ്പ് നമ്മള്‍ എല്ലാപേരും ന്യായശാസ്ത്രിമാരായിരുന്നു. യേശുവില്‍ വിശ്വസിച്ചു എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും നമ്മള്‍ പാപത്തോടു കൂടിയവരായിരുന്നു. ഈ നല്ല വാര്‍ത്ത കേട്ടിരുന്നില്ലായെങ്കില്‍ നമ്മള്‍ ഈ ലോകത്തില്‍ നശിക്കുമായിരുന്നു.
നരകത്തിലേക്ക് പോകുന്നതിനും നശിക്കുന്നതിനും അവരെ അനുവദിക്കാന്‍ നമുക്ക് കഴിയുമോ? ഇല്ല, നമുക്ക് കഴിയില്ല. കര്‍ത്താവിന്‍റെ സുവിശേഷവും മോചനവും നമുക്ക് അറിയാവുന്നതിനാല്‍ നരകത്തിലേക്ക് പോകുന്നതിനായി അവരെ അനുവദിക്കുന്നതിന് നമുക്ക് കഴിയില്ല. ആര് നരകത്തിലേക്ക് പോകുമെന്നും ആര് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്നും നമുക്ക് അറിയാം. അതിനാല്‍, അവരെ കുറിച്ച് നമ്മള്‍ ആധി പിടിക്കുകയും, പ്രാര്‍ത്ഥിക്കുകയും നല്ല വാര്‍ത്ത പ്രഘോഷിക്കുകയും ചെയ്യുന്നു. ഈ ശുശ്രൂഷയ്ക്കു വേണ്ടി നമ്മള്‍ ധനം സൂക്ഷിക്കുകയും ഒട്ടധികം പണം ചിലവാക്കുകയും ചെയ്യുന്നതിനുള്ള കാരണം ഇതാണ്: ഈ ലോകത്തിലുള്ള സര്‍വ്വതും കരസ്ഥമാക്കുന്നതിനെക്കാല്‍ നല്ലത് ഒരു ആത്മാവിനെ രക്ഷിക്കുന്നതാണ്.
ന്യായശാസ്ത്രിമാരാല്‍ നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്തിട്ടും, ക്ഷമയോടും സഹനശക്തിയോടും കൂടി നമ്മള്‍ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള കാരണം ദൈവത്തിന്‍റെ കോപത്താല്‍ വിധിക്കപ്പെടാന്‍ പോകുന്ന ആത്മാക്കളെ രക്ഷിക്കുന്നതിനായാണ്.
നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, `സത്യസുവിശേഷത്തെപ്പറ്റി ആകര്‍ഷകമായ ശൈലിയില്‍ പുസ്തകങ്ങള്‍ എഴുതുന്നതും ലഘുലേഖകളെ പോലെ അവരെ ലോകം മുഴുവനും വ്യാപിപ്പിക്കുന്നതുമാണ് നിങ്ങള്‍ക്ക് നല്ലത്.` സത്യ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമായിരുന്നു അതെങ്കില്‍ നമ്മള്‍ അപ്രകാരം ചെയ്യുമായിരുന്നു. എങ്കിലും, അത് സാധ്യമല്ലാത്തതിനാല്‍, സാധ്യമായ ഓരോ ഉപാധിയും നമ്മള്‍ കൂടെക്കൂടെ പരീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുന്നത് തുടരുകയും ചെയ്യുന്നു.
സുവിശേഷ പ്രഘോഷകരായ നമ്മള്‍ എന്തെങ്കെിലും സമ്പാദിക്കുന്നതിന് വേണ്ടി സുവിശേഷം പ്രഘോഷിക്കാന്‍ ശ്രമിക്കുന്നില്ല. എല്ലാ പാപികളും തീര്‍ച്ചയായും നരകത്തിലേക്ക് പോകുമെന്ന് അറിയാവുന്നതിനാല്‍ ആത്മാക്കളെ രക്ഷിക്കുന്നതിന് വേണ്ടി അവര്‍ സുവിശേഷം പ്രഘോഷിക്കുന്നു. എങ്കിലും, ക്രിസ്തുമതത്തിലുള്ള തങ്ങളുടെ ഭക്തിയില്‍ അഭിമാനിക്കുമ്പോഴും ഈ ലോകത്തിലെ പല ന്യായശാസ്ത്രിമാരും തങ്ങളുടെ ലൗകീക മോഹം വാസ്തവത്തില്‍ പിന്തുടരുന്നു. ന്യായശാസ്ത്രിമാര്‍ക്ക് സുവിശേഷം അനുശാസിക്കേണ്ടതിന്‍റെ കാരണം നമ്മള്‍ മനസ്സിലാക്കണം.
പത്ത് കല്പനകളില്‍ ശാബത്ത് ദിവസം പരിശുദ്ധമായി നിലനിര്‍ത്തുന്നതിന് കര്‍ത്താവ് നമ്മോട് ശുപാര്‍ശ ചെയ്യുകയും ശാബത്ത് ദിവസം അനുഷ്ഠിക്കാത്തവരെ എന്തുകൊണ്ട് കല്ലെറിഞ്ഞു കൊന്നുവെന്നും നമ്മള്‍ അറിഞ്ഞിരിക്കണം. നമ്മുടെ എല്ലാ പാപങ്ങളും യേശു ശുദ്ധമാക്കി എന്ന സുവിശേഷത്തെ ശാബത്ത് സൂചിപ്പിക്കുന്നു. യേശു നമ്മുടെ എല്ലാ പാപങ്ങളും ശുദ്ധമാക്കി എന്നത് നമ്മള്‍ മനസ്സില്‍ സൂക്ഷിക്കണം. ലോകത്തിലെ എല്ലാ പാപങ്ങളും കര്‍ത്താവ് മായ്ച്ചു കളഞ്ഞു എന്ന സത്യം ഉള്‍ക്കൊള്ളുന്ന കര്‍ത്താവിലുളള വിശ്വാസത്തിലൂടെയും നമ്മള്‍ അത് പ്രഘോഷിക്കണം.
ഈ പ്രഭാഷണത്തിലൂടെ ഞാന്‍ ന്യായശാസ്ത്രിമാരുടെ മേലുള്ള എന്‍റെ അമര്‍ഷം ശമിപ്പിച്ചു എന്ന് തോന്നുന്നു. പക്ഷെ നമ്മള്‍ ക്ഷമിക്കുകയും അവരോട് മഹാമനസ്കതയുമുള്ളവര്‍ ആകുകയും വേണം. നമ്മള്‍ രഹസ്യം വെളിപ്പെടുത്താതിരിക്കുകയാണെങ്കില്‍ നരകത്തിലേക്കു പോകുന്നതിനായി അവര്‍ വിധിക്കപ്പെടും. അവരുടെ പണം കൊണ്ടു നമ്മെ തള്ളിക്കളയുവാനോ അവരുടെ ലോകപരമായ സ്വാധീനം നമ്മോടു വെളിപ്പെടുത്തുന്നതിനോ ന്യായശാസ്ത്രിമാരെ അനുവദിക്കാന്‍ സുവിശേഷ പ്രഘോഷകരായ നമുക്ക് കഴിയില്ല.
 
 
നമ്മുടെ കുടുംബങ്ങളോടും മറ്റുള്ള ആത്മാക്കളോടും നമ്മള്‍ സുവിശേഷം പ്രഘോഷിക്കണം
 
മറ്റനേകം ആളുകള്‍ ഉള്‍പ്പെടെ, നമ്മള്‍ എല്ലാപേരോടും സുവിശേഷം പ്രഘോഷിക്കണം. നമ്മുടെ സ്വന്തം കുടുംബാംഗങ്ങളെ പോലെ എല്ലാ ആത്മാക്കളും വിലയേറിയതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ദൈവത്തിന് മുന്നില്‍ നമ്മള്‍ എല്ലാപേരും തുല്യരായതിനാല്‍ മറ്റുള്ള ആളുകളെയും നമ്മള്‍ വിലയുള്ളവരായി പരിഗണിക്കണം.
ആത്മാക്കള്‍ നരകത്തിലേക്ക് അയക്കപ്പെടുന്നതിനാല്‍ പ്രസംഗിക്കുമ്പോള്‍ രക്ഷയുടെ സത്യത്തെക്കുറിച്ച് പറയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. നരകത്തില്‍ പോകുന്നതില്‍ നിന്നും നമ്മള്‍ അവരെ രക്ഷിക്കണം. നമ്മുടെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും നമ്മള്‍ സുവിശേഷം പ്രഘോഷിക്കുകയും, അഗ്രഹിക്കുന്ന എന്തെങ്കിലും നല്‍കുമെങ്കില്‍ അതിനെ സാഹിത്യകൃതികളോടൊപ്പം പ്രഘോഷിക്കുകയും, നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. പല വ്യത്യസ്ത രീതികളില്‍ നമ്മള്‍ അത് പ്രഘോഷിക്കണം. ഒരു ആത്മാവ് തിരിച്ചെത്തുമ്പോള്‍, നമ്മള്‍ വിരുന്ന് ഒരുക്കുന്നു. സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി ഉണര്‍വ്വു യോഗം നടത്തുമ്പോള്‍ നമ്മള്‍ ആത്മാക്കളെ നേടുന്നു. ചില സമയം, അവര്‍ക്ക് സുവിഷേം പ്രഘോഷിക്കുന്നതിനു വേണ്ടി നമ്മള്‍ കഷ്ടിച്ച് കാര്യ നിര്‍വ്വഹണം നടത്തുമെങ്കിലും ആളുകള്‍ ലോകത്തിലേക്ക് മടങ്ങി പോകുന്നു. അപ്പോള്‍, നമ്മള്‍ വളരെയധികം വിഷമിക്കുന്നു. പക്ഷെ അവസാനം, ഒരു ഇച്ഛാഭംഗവും കൂടാതെ നമ്മള്‍ സുവിശേഷം പ്രഘോഷിക്കുന്നു.
ഇന്ന് നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു. ന്യായശാസ്ത്രിമാരായ പല ക്രിസ്ത്യാനികളും നമുക്ക് ചുറ്റുമുണ്ടെന്നും നമ്മള്‍ അവര്‍ക്ക് സുവിശേഷം പ്രഘോഷിക്കണം എന്നുമുള്ള വസ്തുത ഓര്‍മ്മിക്കുക. ഓരോ ദിവസവും പാപം ചെയ്യാതിരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കിലും, ന്യായപ്രമാണം സൂക്ഷിക്കുന്നതായി അവര്‍ ഭാവിക്കുന്നു, മാനസാന്തരത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ദിവസവും അര്‍പ്പിക്കുന്നതിലൂടെ ദിവസേനയുള്ള തങ്ങളുടെ പാപങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കുമെന്ന് അവര്‍ ചിന്തിക്കുന്നു.
യേശു നമ്മുടെ എല്ലാ പാപങ്ങളും ഇതിനു മുമ്പേ മായ്ച്ചുകളഞ്ഞു എന്ന് പറയുന്ന സുവിശേഷത്തെ അവര്‍ നിരസിക്കുന്നു. സത്യമായ പാപമോചനത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍, ദിവസേനയുള്ള പാപങ്ങള്‍ ഒഴിവാക്കികൊണ്ട് യേശു തങ്ങളുടെ ജന്മപാപം മാത്രം ഏറ്റെടുത്തു എന്ന് അവര്‍ ചിന്തിക്കുന്നു. സത്യത്തിന്‍റെ രക്ഷയെ കുറിച്ച് അറിയാത്തവരെ ന്യായശാസ്ത്രിമാര്‍ എന്ന് പറയുന്നു. ദൈവത്തിന്‍റെ നീതിയുടെ സുവിശേഷം പ്രഘോഷിക്കുന്നതിലൂടെ അവരുടെ പാപങ്ങളില്‍ നിന്നും നമ്മള്‍ അവരെ രക്ഷിക്കണം.