• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[2-3] ഹൃദയ പരിഛേദനയത്രേ പരിഛേദന (റോമര്‍ 2:17-29)

2021.04.16 94
(റോമര്‍ 2:17-29)
"നീയോ യെഹൂദന്‍ എന്നു പേര്‍കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കു വഴികാട്ടുന്നവന്‍, ഇരുട്ടിലുളളവര്‍ക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍, ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറച്ചുമിരിക്കുമെങ്കില്‍- ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ? ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണ ലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ? "നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു" എന്നു എഴുതിയിരിക്കുന്നുവല്ലോ. നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണ ലംഘിയായാലോ നിന്‍റെ പരിഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു. അഗ്രചര്‍മ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍അവന്‍റെ അഗ്രചര്‍മ്മം പരിഛേദന എന്നു എണ്ണുകയില്ലയോ? സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ? പുറമെ യെഹൂദനായവന്‍ യഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുളള ഹൃദയപരിഛേദനയത്രേ പരിഛേദന; അവനു മനുഷ്യനാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും."
 
 
നമ്മള്‍ ഹൃദയത്തില്‍ പരിഛേദിക്കപ്പെടണം
 
"ഹൃദയ പരിഛേദനയത്രേ പരിഛേദന". ഹൃദയത്തോടുകൂടി വിശ്വസിക്കുമ്പോള്‍ നമ്മള്‍ രക്ഷിക്കപ്പെടുന്നു. നമ്മള്‍ ഹൃദയത്തില്‍ രക്ഷിക്കപ്പെടണം. ദൈവം പറയുന്നു, "അക്ഷരത്തിലല്ല ആത്മാവിലുളള ഹൃദയപരിഛേദനയത്രേ പരിഛേദന; അവനു മനുഷ്യനാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും." (റോമര്‍ 2:29) നമ്മള്‍ നമ്മുടെ ഹൃദയത്തില്‍ പാപക്ഷമ പ്രാപിക്കണം. നമ്മുടെ ഹൃദയത്തില്‍ പാപക്ഷമ പ്രാപിച്ചിട്ടില്ലായെങ്കില്‍, അത് അസാധുവാകുന്നു. മനുഷ്യന് ഒരു "ആന്തരിക ആത്മാവും ബാഹ്യമായ ആത്മാവും" ഉണ്ട്, എല്ലാവരും അകമെ പാപക്ഷമ പ്രാപിക്കണം.
അപ്പൊസ്തലനായ പൗലൊസ് യഹൂദന്മാരോട് പറയുന്നു, "ഹൃദയപരിഛേദനയത്രേ പരിഛേദന." അപ്പോള്‍ യഹൂദന്മാര്‍ എന്താണ് പരിഛേദിച്ചത്? അവര്‍ ജഡത്തിന്‍റെ ഒരു ഭാഗം പരിഛേദിച്ചു. എങ്കിലും അപ്പൊസ്തലനായ പൌലൊസ് പറയുന്നു, "ഹൃദയപരിഛേദനയത്രേ പരിഛേദന." യഹൂദന്‍മാര്‍ പുറമെ പരിഛേദിക്കപ്പെട്ടു, പക്ഷേ പരിഛേദന ഹൃദയത്തിന്‍റേത് ആണെന്ന് പൌലൊസ് പറയുന്നു. നമ്മള്‍ എപ്പോള്‍ അവന്‍റെ സന്തതികളായി തീരുമെന്ന് ദൈവം നമ്മുടെ ഹൃദയത്തില്‍ പറയുന്നു.
പുറമെയുളള പരിഛേദനയെക്കുറിച്ചല്ല ഹൃദയത്തിലെ പരിഛേദനയെയും പാപക്ഷമയേയും കുറിച്ച് പൌലൊസ് സംസാരിക്കുന്നു. അതിനാല്‍ "ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? (റോമര്‍ 3:3) എന്നു പറയുമ്പോള്‍ "ചിലര്‍ ഹൃദയത്തില്‍ വിശ്വസിച്ചില്ല എങ്കില്‍" എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. പുറമെ വിശ്വസിക്കുന്നതിനെക്കുറിച്ചല്ല "ഹൃദയത്തില്‍ വിശ്വസിക്കു"ന്നതിനെക്കുറിച്ചാണു അവന്‍ സംസാരിക്കുന്നത്. അപ്പൊസ്തലനായ പൌലൊസ് എന്താണ് അര്‍ത്ഥാക്കുന്നതെന്നും എന്താണ് പാപക്ഷമയെന്നും നമ്മള്‍ മനസ്സിലാക്കണം. ദൈവത്തിന്‍റെ വചനത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ പാപക്ഷമ പ്രാപിക്കേണ്ടത് എങ്ങനെയാണെന്നും നമ്മള്‍ മനസ്സിലാക്കണം.
"ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ?" എന്നതു "ജഡത്താല്‍ അബ്രഹാമിന്‍റെ സന്തതികളാണെങ്കിലും യേശു ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി യെഹൂദന്മാര്‍ വിശ്വസിക്കാതിരിക്കുമോ?" എന്നതിനെ അര്‍ത്ഥമാക്കുന്നു. അവരുടെ അവിശ്വാസം ദൈവത്തിന്‍റെ വിശ്വസ്തതയെ ഫലമില്ലാതാക്കുമോ? അബ്രഹാമിന്‍റെ സന്തതികളുടെ പാപങ്ങള്‍ ഉള്‍പ്പെടെയുളള നമ്മുടെ എല്ലാ പാപങ്ങളും ദൈവം മായ്ച്ചു കളഞ്ഞു എന്ന വസ്തുത അസാധുവായി തീരുമോ? ഒരിക്കലുമില്ല. തന്‍റെ സ്നാനത്തിലൂടെയും കുരിശിലേറ്റലിലൂടെയും ലോകത്തിലെ പാപങ്ങള്‍ എടുത്തുകളഞ്ഞ ദൈവപുത്രനായ രക്ഷകനാണു യേശു ക്രിസ്തുവെന്ന് വിശ്വസിക്കുമ്പോള്‍ ജഡത്താല്‍ അബ്രാഹാമിന്‍റെ സന്തതികളാണെങ്കിലും യെഹൂദന്മാര്‍ പോലും രക്ഷിക്കപ്പെടുമെന്ന് പൌലൊസ് പറയുന്നു. യേശുക്രിസ്തുവിലൂടെയുളള രക്ഷയും ദൈവകൃപയും ഒരിക്കലും അസാധുവായി തീരുകയില്ലെന്നും അവന്‍ പറയുന്നു.
റോമര്‍ 3:3-4 പറയുന്നു, "ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരു നാളും ഇല്ല. `നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും` എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍, സകല മനുഷ്യരും ഭോഷ്ക്കു പറയുന്നവര്‍ എന്നേ വരൂ." കര്‍ത്താവ് തന്‍റെ വചനത്തോടൊപ്പം വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം സ്വയം പാലിച്ചതിലൂടെ കര്‍ത്താവ് വിശ്വാസികളെ വിശുദ്ധീകരിക്കുകയും ചെയ്തു. ന്യായവിസ്താരത്തില്‍ എന്താണോ കൈയേറ്റത് അത് പാലിച്ചതിലൂടെ ദൈവം തന്‍റെ നീതി വെളിപ്പെടുത്തുന്നതിനും യേശുവില്‍ വിശ്വസിക്കുന്നവരെ തന്‍റെ വചനത്തിലൂടെ നീതീകരിക്കുന്നതിനും ഇച്ഛിച്ചു. ഹൃദയത്തില്‍ പാപക്ഷമ പ്രാപിച്ചിട്ടുളള നമ്മള്‍ പോലും, അവന്‍റെ വചനത്തിലൂടെ ന്യായവിസ്താരത്തില്‍ ഏര്‍പ്പെടുന്നതിനും അവന്‍റെ വചനത്താല്‍ ന്യായവിസ്താരത്തില്‍ ജയിക്കുന്നതിനും ഇച്ഛിക്കുന്നു.
 
 
പുറമെയുളളതും അകമെയുളളതുമായ ആത്മാവിനെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു
 
പൌലൊസ് തന്‍റെ "പുറമെയുള്ളതും അകമെയുള്ളതുമായ സത്വ"ത്തെക്കുറിച്ച് സംസാരിക്കുന്നു. ജഡവും ആത്മാവും ആകുന്ന ബാഹ്യ സത്വവും ആന്തരിക സത്വവും നമുക്കുമുണ്ട്. നമ്മള്‍ അവനെപ്പോലെയാകുന്നു. ഇപ്പോള്‍ പൗലൊസ് ഈ വിഷയമാണ് പ്രതിപാദിക്കുന്നത്. 
റോമര്‍ 3:5 പറയുന്നു, "എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും?" തന്‍റെ ബാഹ്യ സത്വം കപടമില്ലാത്തതാണെന്നു പൌലൊസ് അര്‍ത്ഥമാക്കുന്നില്ല. അവന്‍റെ ജഡം അശുദ്ധവും അവന്‍ മരിക്കുന്നതുവരെ പാപം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഇത് ലോകത്തിലെ എല്ലാ ജനങ്ങളെയും ഉള്‍ക്കൊളളുന്നു. എങ്കിലും, ദൈവം അവരെ രക്ഷിച്ചു എങ്കില്‍ അത് അവന്‍റെ നീതി പ്രസിദ്ധമാക്കുമോ? മനുഷ്യരുടെ പുറമെയുളള ആത്മാവു ബലഹീനമായിട്ടും, അവരെ രക്ഷിക്കുന്നതില്‍ ദൈവം നീതിമാനായിരിക്കുമോ? അതുകൊണ്ട് പൌലൊസ് പറയുന്നു, "ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? - ഞാന്‍ മാനുഷരീതിയില്‍ പറയുന്നു- ഒരുനാളുമല്ല; അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? (റോമര്‍ 3:5-6) നമ്മുടെ പുറമെയുളള സത്വം കപടമില്ലാത്തതിനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പൗലൊസ് വിശദീകരിക്കുന്നു.
നമുക്ക് പുറമെയുളള സത്വവും അകമെയുളള സത്വവും ഉണ്ട്. എങ്കിലും, "ചിലര്‍ വിശ്വസിച്ചില്ലെങ്കില്‍ എന്താണ്? അവരുടെ അവിശ്വാസം ദൈവത്തിന്‍റെ വിശ്വസ്തതയെ ഫലമില്ലാതാക്കുമോ? ഹൃദയപരിഛേദനയത്രേ പരിഛേദന." എന്നു പറഞ്ഞുകൊണ്ടു പൌലൊസ് ഹൃദയ മണ്ഡലവുമായി ഇടപെടുന്നു. പാപം ചെയ്യുന്നതും ബലഹീനവുമായ നമ്മുടെ പുറമെയുളള ആത്മാവിനെ ആസ്പദമാക്കി നമ്മുടെ വിശ്വാസം നിലനിര്‍ത്തുന്നതിലൂടെ നമ്മള്‍ ഒരിക്കല്‍ ഒരു നീതിമാനായിത്തീരുകയും പിന്നീട് അടുത്ത ദിവസം ഒരു പാപിയാകുന്നതും സത്യമായ വിശ്വാസമല്ല.
 
 
പുറമെയുളള മനുഷ്യന്‍ മരിക്കുന്നതുവരെ എല്ലായ്പ്പോഴും പാപം ചെയ്യുന്നു
 
അപ്പൊസ്തലനായ പൌലൊസ് തന്‍റെ പ്രത്യാശകളെ പുറമെയുളള സത്വത്തില്‍ അര്‍പ്പിക്കുന്നില്ല. പാപങ്ങള്‍ മായ്ച്ചുകളയപ്പെട്ടവര്‍ക്കും പുറമെയുളളതും അകമെയുളളതുമായ സത്വമുണ്ട്. തങ്ങളുടെ പുറമെയുളള സത്വത്തെ കാണുമ്പോള്‍ അവര്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു? അവര്‍ നിരാശപ്പെടുന്നു. നമുക്ക് നമ്മുടെ പുറമെയുളള സത്വത്തെ കാണാം. ചിലപ്പോള്‍ നമ്മള്‍ നല്ലവരാണ്, പക്ഷെ ചിലപ്പോള്‍ നമ്മള്‍ അറയ്ക്കപ്പെടുന്നവരാണ്. പക്ഷെ നമ്മുടെ പുറമെയുളള സത്വം യേശു ക്രിസ്തുവിനോടൊപ്പം കുരിശിലേറ്റപ്പെട്ടു എന്നു വേദപുസ്തകം പറയുന്നു. നമ്മുടെ പുറമെയുളള സത്വം മരിച്ചു, നമ്മുടെ പുറമെയുളള സത്വത്തിന്‍റെ എല്ലാ പാപങ്ങള്‍ക്കും യേശുക്രിസ്തു ക്ഷമിച്ചു.
നമ്മുടെ പുറമെയുളള സത്വത്തെ നോക്കുമ്പോള്‍, രക്ഷിക്കപ്പെട്ട നമ്മള്‍ പുറമെയുളള സത്വത്തിനാല്‍ കൂടെക്കൂടെ നിരാശപ്പെടുന്നു. നമ്മുടെ പുറമെയുളള സത്വം നല്ലതായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ പ്രത്യാശയുളളവരായി കാണപ്പെടുന്നു, പക്ഷെ നമ്മുടെ പ്രതീക്ഷകള്‍ അവ നിര്‍വഹിക്കാതിരിക്കുമ്പോള്‍ നിരാശയുള്ളവരായിത്തീരുന്നു. പുറമെയുള്ള സത്വത്തിനാല്‍ നിരാശപ്പെടുമ്പോള്‍ നമ്മുടെ വിശ്വാസങ്ങള്‍ തകര്‍ന്നു എന്നു ചിന്തിക്കുന്നതിനുള്ള പ്രവണത നമുക്കു ഉണ്ടാകുന്നു. എങ്കിലും, ഇതു ശരിയല്ല. നമ്മുടെ പുറമെയുള്ള സത്വം ക്രിസ്തുവുമായി ഇതിനുമുന്‍പേ കുരിശിലേറ്റപ്പെട്ടു കഴിഞ്ഞു. പാപക്ഷമ പ്രാപിച്ചിട്ടുള്ളവരും തങ്ങളുടെ സ്ഥൂലശരീരങ്ങളിലൂടെ പാപം ചെയ്യുന്നതു തുടരുന്നു. പക്ഷെ അത് ഒരു പാപമല്ലേ? അതെ, പക്ഷേ അതു ഒരു ചത്ത പാപമാകുന്നു. അതു ചത്തതാണ് കാരണം ആ പാപങ്ങള്‍ കര്‍ത്താവിനോടൊപ്പം കുരിശിലേക്കു എടുക്കപ്പെട്ടു. പുറമെയുള്ള ജഡം ചെയ്യുന്ന പാപം ഒരു ഗൗരവമുള്ള പ്രശ്നമല്ല, എങ്കിലും കര്‍ത്താവിനു മുന്നില്‍ നമ്മുടെ ഹൃദയം ശരിയല്ല എന്നതു ഒരു ഗൗരവമുള്ള വിഷയമാണ്.
 
 
നമ്മള്‍ ദൈവത്തില്‍ അഗാധമായി വിശ്വസിക്കണം
 
പാപക്ഷമ പ്രാപിച്ചതിനു ശേഷം ഏറെ അന്യായങ്ങള്‍ നീതിമാനു വെളിപ്പെടുന്നു. അതിനാല്‍, ഓരോ നിമിഷവും പാപം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ പുറമെയുള്ള മനുഷ്യസത്വത്തില്‍ നമ്മള്‍ നമ്മുടെ രക്ഷയുടെ മുഖ്യപ്രമാണം വയ്ക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ രക്ഷ അപൂര്‍ണ്ണമായി തീരുന്നു. പുറമെയുള്ള ജഡത്തിന്‍റെ പ്രവൃത്തികളുടെ മുഖ്യപ്രമാണത്തില്‍ നമ്മള്‍ നമ്മുടെ വിശ്വാസങ്ങള്‍ വയ്ക്കുകയാണെങ്കില്‍ എന്നതുപോലെ അബ്രഹാമിനും ഉണ്ടായിരുന്ന നമ്മുടെ വിശ്വാസങ്ങള്‍ ദൈവത്തിന്‍റെ വിശ്വാസത്തില്‍ നിന്നും വഴിതെറ്റിപ്പോകുന്നു.
അപ്പൊസ്തലനായ പൌലൊസ് പറയുന്നു, "ഹൃദയ പരിഛേദനയത്രേ പരിഛേദന." പുറമെയുള്ള മനുഷ്യരുടെ പ്രവൃത്തികള്‍ക്ക് അനുസരിച്ചല്ല, ഹൃദയത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ വിശുദ്ധീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നു. ദൈവം പറയുന്നതുപോലെ നമ്മുടെ പുറമെയുള്ള മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നതിലോ പ്രവര്‍ത്തിക്കാ തിരിക്കുന്നതിലോ അല്ല വിശുദ്ധീകരണം ആശ്രയിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്കു മനസ്സിലായോ? നമുക്ക് പുറമെയുള്ളതും അകമെയുള്ളതുമായ സത്വങ്ങള്‍ ഉണ്ടെന്നും അവ ഏകീഭവിക്കുകയും ചെയ്യുന്നതുമാണ് ചിന്താവിഷയം. അതിനാല്‍, പുറമെയുള്ള മനുഷ്യന്‍റെ മേല്‍ കൂടുതല്‍ ചിന്താഭാരം വയ്ക്കുന്നതിനായി നമ്മള്‍ ചിലപ്പോള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ പുറമെയുള്ള ആത്മാവ് നന്നായി പ്രവൃത്തിക്കുമെങ്കില്‍ നമ്മള്‍ ആത്മവിശ്വാസമുള്ളവരായി തീരുന്നു, പക്ഷെ അവ അങ്ങനെ പ്രവര്‍ത്തിക്കാതിരുന്നാല്‍ നിരാശരായിത്തീരുന്നു. ഇതു ശരിയായ വിശ്വാസമല്ലെന്നു പൌലൊസ് പറയുന്നു. 
"ഹൃദയ പരിഛേദനയത്രേ പരിഛേദന." എന്താണ് യഥാര്‍ത്ഥ സത്യം? എങ്ങനെ നമ്മള്‍ മനസ്സിലാക്കുകയും ഹൃദയത്താല്‍ വിശ്വസിക്കുകയും ചെയ്യും? മത്തായി 16-ല്‍, യേശു പത്രൊസിനോടു ചോദിച്ചു, "ഞാന്‍ ആരാണെന്നാണു നീ പറയുന്നതു?" ഉടനെ തന്‍റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു പത്രൊസ് പറയുന്നു, "നീ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാകുന്ന ക്രിസ്തുവാകുന്നു." പത്രൊസ് ഹൃദയത്താല്‍ അതുപോലെ വിശ്വസിച്ചു. യേശു പറഞ്ഞു, "ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍, ജഡരക്തങ്ങളല്ല സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണു ഇതു നിന്നോടു വെളിപ്പെടുത്തിയതു". പത്രൊസിന്‍റെ വിശ്വാസം ശരിയാണെന്ന് യേശു പറഞ്ഞു.
അബ്രഹാമിനു പുത്രനുണ്ടായിരുന്നില്ല. ദൈവം തന്‍റെ വചനത്താല്‍ അവനെ നയിക്കുകയും അവനു ഒരു പുത്രനെ നല്‍കുമെന്ന് വാക്കു കൊടുക്കുകയും അവന്‍ അനേക ജാതികളുടെ പിതാവായി തീരുമെന്നും പറഞ്ഞു. ദൈവം അവനും ശേഷം സന്തതികള്‍ക്കും ദൈവം ആയിരിക്കുമെന്നും അവന്‍ പറഞ്ഞു. ദൈവത്തിനും അബ്രഹാമിനും ഇടയിലുള്ള ഉടമ്പടിയുടെ തെളിവായി പരിഛേദന ഏല്‍ക്കാന്‍ അബ്രഹാമിനോടും, അവന്‍റെ കുടുംബത്തോടും അവന്‍റെ സന്തതികളോടും ദൈവം പറഞ്ഞു, "ജഡത്തിന്‍റെ ഒരുഭാഗം മുറിക്കുന്നതിന്‍റെ തഴമ്പുകള്‍ ഞാന്‍ നിനക്കു ദൈവമാണെന്നതിന്‍റെ ഉടമ്പടിയാകുന്നു". അബ്രഹാം ഉടമ്പടിയില്‍ തന്‍റെ ഹൃദയത്താല്‍ വിശ്വസിച്ചു. ദൈവം അവനു ദൈവമാണെന്നും അവന്‍റെ ഹൃദയത്തെ അനുഗ്രഹിക്കുമെന്നും അവന്‍ വിശ്വസിച്ചു. അവനു ശേഷം അവന്‍റെ സന്തതികള്‍ക്കും ദൈവം ദൈവമാകും എന്നും അവന്‍ വിശ്വസിച്ചു. അവന്‍ ദൈവത്തില്‍ സ്വയം വിശ്വസിച്ചു.
 
 
നമ്മള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഹൃദയത്താല്‍ വിശ്വസിക്കുന്നതിലൂടെ നീതീകരിക്കപ്പെടുന്നു
 
ദൈവം നമ്മുടെ ദൈവമാണെന്നു, നമ്മുടെ രക്ഷകനാണ് എന്നു നമ്മുടെ ഹൃദയത്താല്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതീകരിക്കപ്പെടുന്നു. നമ്മുടെ ഹൃദയത്താല്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നു. നമ്മള്‍ മറ്റൊന്നു കൊണ്ടും രക്ഷിക്കപ്പെടുന്നില്ല. ദൈവം നമ്മുടെ ദൈവമാണെന്നും യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള അവന്‍റെ മരണത്തിലൂടെയും അവന്‍ നമ്മുടെ എല്ലാ പാപങ്ങളും മായ്ച്ചു കളഞ്ഞു എന്നും നമ്മുടെ ഹൃദയത്താല്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതിമാന്മാര്‍ ആയിത്തീരുന്നു. ഹൃദയത്താല്‍ വിശ്വസിക്കുന്നതു നമ്മെ രക്ഷിക്കുന്നു. അതുകൊണ്ടു വേദപുസ്തകം പറയുന്നു, "ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റപറയുകയും ചെയ്യുന്നു."(റോമര്‍ 10:10)
നമ്മുടെ ജഡത്തിന്‍റെ നന്മപ്രവൃത്തികളിലൂടെയല്ല, നമ്മുടെ ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതീകരിക്കപ്പെടുന്നു എന്നു നമുക്കു ഇപ്പോള്‍ വ്യക്തമാകണം. "ഒരു വ്യവസ്ഥയില്‍, ഞാന്‍ നിങ്ങളുടെ എല്ലാ പാപങ്ങളും മായ്ച്ചുകളയും. നീ പാപം ചെയ്യുന്നതില്‍ നിന്നും വിട്ടു മാറി നിന്നാല്‍ നിനക്കും എന്‍റെ സന്തതിയാകാം. നീ അങ്ങനെ ചെയ്തില്ല എങ്കില്‍ നിനക്കു എന്‍റെ സന്തതിയാകാന്‍ കഴിയില്ല", എന്നു പറഞ്ഞുകൊണ്ടു യേശു നമ്മുടെ പുറമെയുള്ള സത്വവുമായി ഒരു വ്യവസ്ഥ വച്ചിരുന്നെങ്കില്‍ നമുക്കു നീതിയുള്ളവരായി തീരുവാന്‍ കഴിയില്ലായിരുന്നു.
നമ്മള്‍ ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിലൂടെ നീതീകരിക്കപ്പെടുന്നു. നമ്മുടെ പുറമെയുള്ള മനുഷ്യനുമായി ദൈവം വ്യവസ്ഥകള്‍ വച്ചിരുന്നെങ്കില്‍ നമുക്കു നീതീകരിക്കപ്പെടാന്‍ കഴിയുമായിരുന്നോ? യോര്‍ദ്ദാന്‍ നദിയിലെ തന്‍റെ സ്നാനത്തിലൂടെയും, കുരിശിലേറ്റപ്പെട്ടതിലൂടെയും നിനക്കു പകരം വിധിക്കപ്പെട്ടതിലൂടെയും നിന്‍റെ പാപങ്ങള്‍ ഏറ്റെടുത്തതിലൂടെ ദൈവം നിന്നെ രക്ഷിച്ചു എന്നു നീ വിശ്വസിക്കുന്നുണ്ടോ? എങ്ങനെയാണു നീ ഇതു വിശ്വസിക്കുന്നതു? നീ നിന്‍റെ ഹൃദയം കൊണ്ടു വിശ്വസിക്കുന്നുണ്ടോ? "ഞാന്‍ നിന്‍റെ ചെറിയ ബലഹീനതകള്‍ ക്ഷമിക്കാം എന്നാലും വലിയ ബലഹീനതകള്‍ ക്ഷമിക്കുകയില്ല. ഈ വ്യവസ്ഥകാക്കുന്നതില്‍ നീ പരാജയപ്പെടും എങ്കില്‍ ഞാന്‍ നിന്‍റെ വിമോചനം അസാധുവാക്കും" എന്നു ദൈവം പറയുമെങ്കില്‍ നീ പരിപൂര്‍ണ്ണമായും രക്ഷിക്കപ്പെടുമായിരുന്നോ? 
 
 
പുറമെയുള്ള മനുഷ്യനെ അകമെയുള്ള മനുഷ്യനില്‍ നിന്നും നാം വേര്‍തിരിക്കണം
 
പുറമെയുള്ള മനുഷ്യനായ നമ്മുടെ ജഡം എല്ലായ്പ്പോഴും ബലഹീനമാണ്; എന്നുമാത്രമല്ല അതിനു സ്വയം ദൈവത്തിന്‍റെ നീതിയെ പ്രാപിക്കാന്‍ കഴിയുകയുമില്ല. ഹൃദയം കൊണ്ടു വിശ്വസിക്കുന്നവരെ രക്ഷിക്കുന്നതിനായി ദൈവം വാക്കു കൊടുത്തതിനാല്‍ ദൈവത്തിന് മുന്നില്‍ ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതിമാന്‍മാരാക്കപ്പെട്ടു. ദൈവം ചെയ്തതിനെ നമ്മള്‍ കൈക്കൊള്ളുകയും യേശു ഹൃദയം കൊണ്ടു നമ്മുടെ എല്ലാ പാപങ്ങളും മായ്ച്ചുകളയുകയും ഏറ്റെടുക്കുകയും ചെയ്തു എന്നുള്ള നമ്മുടെ വിശ്വാസത്തെ മനസ്സിലാക്കി കൊണ്ടു ദൈവം നമ്മെ അവന്‍റെ നീതിയുള്ള സന്തതികളാക്കി. അതു ദൈവത്തിന്‍റെ ഉടമ്പടിയാണ്, തന്‍റെ വാക്കു പാലിച്ചതിലൂടെ അവന്‍ നമ്മെ രക്ഷിച്ചു.
നമ്മുടെ ഹൃദയത്തിലുള്ള വിശ്വാസത്തെ മനസ്സിലാക്കുമ്പോള്‍, നമ്മള്‍ അവന്‍റെ ആളുകളാണെന്നു ദൈവം പറയുന്നു. നമ്മുടെ പുറമെയുള്ള മനുഷ്യനെ നമ്മുടെ അകമെയുള്ള മനുഷ്യനില്‍ നിന്നും നമ്മള്‍ വേര്‍തിരിക്കണം. നമ്മുടെ പുറമെയുള്ള ജഡത്തിന്‍റെ പ്രവൃത്തികളില്‍ നമ്മള്‍ രക്ഷയുടെ തോത് വയ്ക്കുകയാണെങ്കില്‍ ലോകത്തിലെ ഒരു മനുഷ്യനും പാപക്ഷമ പ്രാപിക്കുകയില്ല. "ഹൃദയ പരിഛേദനയത്രേ പരിഛേദന." നമ്മുടെ ഹൃദയം കൊണ്ടു യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നു. ഇതു നിങ്ങള്‍ക്കു മനസ്സിലായോ? "ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു." (റോമര്‍ 10:10) അപ്പൊസ്തലനായ പൌലൊസ് പ്രത്യക്ഷമായും പുറമെയുള്ള മനുഷ്യനെ അകമെയുള്ള മനുഷ്യനില്‍ നിന്നും വേര്‍തിരിക്കുന്നു.
നമ്മുടെ പുറമെയുള്ള മനുഷ്യന്‍ പട്ടിയുടെ കാഷ്ഠത്തെക്കാള്‍ ചീത്തയാണ്. അതു വിലകെട്ടതാണ്. അബ്രഹാമിനെ ഒരു ഉദാഹരണമായി ഉപയോഗിക്കേണ്ട ആവശ്യമില്ല. നിങ്ങളെ തന്നെ നോക്കൂ നിങ്ങളുടെ വിലകുറഞ്ഞ ജഡത്തെ തിരിച്ചറിയൂ. ആഘോഷമേറിയ ഉന്നത പദവി സമ്പാദിക്കുന്നതിനും സമൃദ്ധിയില്‍ ജീവിക്കുന്നതിനും ശ്രമിക്കുന്നതിനായി ജഡം കുടിലതയെ ആശ്രയിക്കുന്നു. ജഡം എല്ലായ്പ്പോഴും ഒന്നും ചെയ്യാതെ സ്വന്തം താത്പര്യം മാത്രമല്ലേ അന്വേഷിക്കുന്നത്? ജഡം എങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനെ വിധിക്കുന്നുവെങ്കില്‍ ഒരു ദിവസം പന്ത്രണ്ടു പ്രാവശ്യത്തില്‍ കൂടുതലായി അതു വിധിക്കപ്പെടുമായിരുന്നു. ജഡം ദൈവത്തിനു എതിരാകുന്നു. 
ഭാഗ്യവശാല്‍, നമ്മുടെ പുറമെയുള്ള മനുഷ്യനെക്കുറിച്ചു ദൈവം ഉത്കണ്ഠാകുലനാകുന്നില്ല, നമ്മുടെ അകമെയുള്ള മനുഷ്യനെ മാത്രമേ അവന്‍ കണക്കിലെടുക്കുന്നുള്ളൂ. യേശു രക്ഷകനാണെന്നു നമ്മുടെ ഹൃദയം കൊണ്ടു പരമാര്‍ത്ഥമായി നമ്മള്‍ വിശ്വസിക്കുന്നതു കാണുമ്പോള്‍ അവന്‍ നമ്മെ രക്ഷിക്കുന്നു. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു എന്നു അവന്‍ പറയുന്നു. 
 
 
നമ്മുടെ സ്വന്തം ചിന്തകളിലൂടെ നാം ഒരിക്കലും രക്ഷിക്കപ്പെടുന്നില്ല
 
നമ്മുടെ സ്വന്തം ചിന്തകളിലേയ്ക്ക് നമുക്കു നോക്കാം. നമ്മുടെ ചിന്തകള്‍ കൊണ്ടു മാത്രമേ നമുക്കു വിശ്വാസിക്കാന്‍ കഴിയുകയുള്ളൂ എന്നു നമ്മള്‍ വിചാരിക്കുന്നു. `ദൈവം എന്നെ രക്ഷിച്ചതിനാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടു` എന്നു ചിന്തിച്ചുകൊണ്ടു ജഡത്തിന്‍റെ ചിന്തകള്‍ കൊണ്ടു നമുക്കു വിശ്വസിക്കാന്‍ കഴിയും. എങ്കിലും, നമ്മുടെ ചിന്തകളിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നില്ല. ലൗകിക മനസ്സ് എല്ലാ സമയവും മാറുകയും ചെയ്യുന്നു. ഇതു സത്യമാണോ? ലൗകിക മനസ്സിന്‍റെ ചിന്തകള്‍ അതിന്‍റെ മോഹങ്ങള്‍ക്കു അനുസരിച്ചു ഇതു ചെയ്യുന്നതിനായി ആഗ്രഹിക്കുന്നു.
ആരെങ്കിലും തന്‍റെ വിശ്വാസം അവന്‍റെയോ/അവളുടെയോ ചിന്തകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചു എന്നു നമുക്കു സങ്കല്പിക്കാം. `യേശു നമ്മുടെ എല്ലാ പാപങ്ങളും യോര്‍ദ്ദാന്‍ നദിയില്‍ ഏറ്റെടുത്തു എന്ന അവന്‍റെയോ/അവളുടെയോ ആദ്യത്തെ ചിന്തയുമായി അവന്‍റെയോ/അവളുടെയോ ഇപ്പോഴത്തെ ചിന്ത പൊരുത്തപ്പെടുമ്പോള്‍ അവനോ /അവള്‍ക്കോ തന്‍റെ രക്ഷയില്‍ അത്മവിശ്വാസം ഉണ്ടാകുന്നു. എങ്കിലും ജഡത്തിന്‍റെ ചിന്തകള്‍ അസ്ഥിരമായതിനാല്‍, ഒരു തവണ സംശയത്തിന്‍റെ ഒരല്പം രക്ഷയിലുള്ള അവന്‍റെയോ/അവളുടെയോ അസ്പഷ്ടമായ ചിന്തയെ ആക്രമിക്കുമ്പോള്‍ അവനോ/അവള്‍ക്കോ കൂടുതലായി അവന്‍റെ രക്ഷയില്‍ ആത്മവിശ്വാസമുണ്ടാകുന്നില്ല, ജഡപരമായ ചിന്തയെ അടിസ്ഥാനമാക്കി തെറ്റായി സ്ഥാപിച്ച വിശ്വാസം സംശയത്തിന്‍റെ ഒരു തലോടലില്‍ പരാജയപ്പെടുന്നു.
നമ്മുടെ വിശ്വാസത്തിന്‍റെ മുഖ്യപ്രമാണത്തെ നമ്മുടെ സ്വന്തം ചിന്തകളില്‍ നിക്ഷേപിക്കുമെങ്കില്‍ നമുക്കു അവനിലോ സത്യത്തെയോ സത്യമായും വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരത്തിലുള്ള ഒരു വിശ്വാസം മണലില്‍ നിര്‍മ്മിച്ച ഒരു വീടു പോലെയാകുന്നു, "വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു." (മത്തായി 7:27).
അതിനാല്‍, ചിന്തകള്‍ കൊണ്ടു വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ വിശ്വാസം ദൈവ വചനത്തെ അടിസ്ഥാനമാക്കിയ വിശ്വാസത്തിനു വളരെ ദൂരത്താകുന്നു. ദൈവം പറഞ്ഞു, "നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും" (റോമര്‍ 3:4) നമ്മുടെ രക്ഷ അവന്‍റെ വചനത്തെ അടിസ്ഥാനമാക്കണം. വചനം ജഡമായിത്തീരുകയും നമുക്കിടയില്‍ വസിക്കുകയും ചെയ്തു, ദൈവം വചനമാകുന്നു. വചനം മനുഷ്യസാദൃശ്യത്തില്‍ ഭൂമിയിലേക്കു വന്നു. യേശു നമ്മെ രക്ഷിക്കുകയും ഭൂമിയിലെ തന്‍റെ 33 വര്‍ഷത്തെ ജീവിത കാലത്തിനു ശേഷം ഉയര്‍ത്തപ്പെടുകയും അവന്‍ മുമ്പെ തന്‍റെ വേലക്കാരോടു പറഞ്ഞ പഴയ നിയമത്തിന്‍റെ പൂര്‍ത്തീകരണമായ വാഗ്ദത്തത്തിന്‍റെ വചനത്തെ എഴുതുന്നതിനായി തന്‍റെ അപ്പൊസ്തലന്മാരെ നയിക്കുകയും ചെയ്തു. താന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും വേദപുസ്തകത്തില്‍ ദൈവം എഴുതി. ദൈവം വചനത്തിലും വചനം കൊണ്ടും പ്രത്യക്ഷപ്പെടുന്നു, വചനം കൊണ്ടു സംസാരിക്കുകയും വചനം കൊണ്ടു നമ്മെ രക്ഷിക്കുകയും ചെയ്തു.
`ഞാന്‍ ചിലപ്പോള്‍ രക്ഷിക്കപ്പെടുന്നതായി കാണപ്പെടുന്നു, പക്ഷേ ചിലപ്പോള്‍ കര്‍ത്താവിന്‍റെ രക്ഷയെ വിശ്വസിക്കുന്നതിനു എനിക്കു കഴിയുന്നില്ല` എന്നു ചിന്തിച്ചുകൊണ്ടു, ദൈവവചനത്തില്‍ വിശ്വസിക്കാതെ, നമ്മുടെ സ്വന്തം ചിന്തകള്‍കൊണ്ടു നമുക്കു പരിപൂണ്ണ പാപക്ഷമ പ്രാപിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ചിന്തകള്‍ എല്ലായ്പ്പോഴും മാറുന്നതിനാലും അവ എന്നും സത്യം അല്ലാത്തതിനാലും ചിന്തകള്‍ കൊണ്ടു രക്ഷിക്കപ്പെടാന്‍ നമുക്കു കഴിയുന്നില്ല.
അതിനാല്‍, പരിഛേദന ഹൃദയത്തിന്‍റേതാണെന്നു അപ്പൊസ്തലനായ പൌലൊസ് പറയുകയും അവന്‍റെ നീതിയെ നമ്മള്‍ ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയം അവന്‍റെ വചനത്തില്‍ വിശ്വസിക്കുമ്പോള്‍, ദൈവം ഇതു പഴയ നിയമത്തില്‍ വാഗ്ദത്തം ചെയ്തെന്നും തന്‍റെ ഉടമ്പടി പൂര്‍ത്തിയാക്കി എന്നും ഹൃദയം പ്രത്യക്ഷത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. തന്‍റെ വചനത്തിലൂടെ അവന്‍ പുതിയ നിയമത്തില്‍ നമ്മെ ഇതു പോലെ രക്ഷിച്ചു നമ്മുടെ ഹൃദയം കൊണ്ടു അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുകയും ദൈവത്തിന്‍റെ സന്തതികളായി തീരുകയും ചെയ്തു.
 
 
ഹൃദയം കൊണ്ടു വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നു
 
ഹൃദയം ദൈവത്തെ കൈക്കൊള്ളുന്നതിനാല്‍ നമ്മള്‍ വിശ്വാസത്തിലൂടെ രക്ഷിക്കപ്പെടുന്നു, പക്ഷേ നമ്മുടെ ലൗകിക മനസ്സിന്‍റെ ചിന്തകള്‍ അവനെ കൈക്കൊള്ളുന്നില്ല. നമ്മുടെ പുറമെയുള്ള മനുഷ്യന്‍റെ ചിന്തകളിലൂടെയോ പ്രവൃത്തികളിലൂടെയോ അല്ല, നമ്മുടെ ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിലൂടെ നമ്മള്‍ ദൈവത്തിന്‍റെ സന്തതികളായിതീരുന്നു. നമ്മുടെ ഹൃദയം കൊണ്ടു അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ ദൈവത്തിന്‍റെ സന്തതികളായിത്തീര്‍ന്നു എന്നതു വ്യക്തമാണ്. നീ നിന്‍റെ ഹൃദയം കൊണ്ടു വിശ്വസിക്കുന്നുണ്ടോ? നീ ഹൃദയത്തില്‍ പരിഛേദിക്കപ്പെട്ടിട്ടുണ്ടോ? യേശു നിന്‍റെ രക്ഷകനാണെന്നു നീ നിന്‍റെ ഹൃദയത്തില്‍ വിശ്വസിക്കുന്നുണ്ടോ? ദൈവ പുത്രനില്‍ വിശ്വസിക്കുന്ന ഒരുവനു സ്വയം തെളിവുണ്ട്. വ്യക്തിപരമായ അനുഭവത്തിന്‍റെ സാക്ഷ്യമല്ലാതെ, യേശു നിന്നെ പരിപൂര്‍ണ്ണമായും രക്ഷിച്ചു എന്ന വചനത്തിന്‍റെ സാക്ഷ്യം നിനക്കുണ്ടോ? നിനക്കു നിന്‍റെ ഹൃദയത്തില്‍ ദൈവത്തിന്‍റെ വചനമുണ്ടോ? പാപക്ഷമ നിനക്കു നല്‍കിയ വചനം നീ പ്രാപിച്ചിട്ടുണ്ടോ? സത്യമായ വിശ്വാസത്തെ പ്രാപിക്കുന്നത് വിശ്വാസത്തിലൂടെ രക്ഷിക്കപ്പെടുന്നതാണ്. 
നമ്മുടെ ഹ്യദയം കൊണ്ടു ദൈവ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ പാപക്ഷമ പ്രാപിക്കുന്നു. എങ്കിലും, നമ്മുടെ പുറമെയുളള മനുഷ്യന്‍റെ ദൗര്‍ബല്യങ്ങളില്‍ നോക്കുമ്പോള്‍ നമ്മള്‍ കൂടെക്കൂടെ നിരാശപ്പെടുന്നു. പിന്നീടു ദൈവത്തിലുളള നമ്മുടെ വിശ്വാസത്തില്‍ നിന്നും പിന്‍തിരിയുന്നതിനുളള പ്രവണത നമുക്കുണ്ടാകുന്നു. സത്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാത്ത ഒരുവന്‍ ഒരു വ്യാമോഹത്തിന്‍ കീഴിലാണ്. ഏറെ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസത്തിന്‍റെ മാനദണ്ഡം തങ്ങളുടെ പ്രവ്യത്തികളില്‍ വയ്ക്കുന്നു. അതു ഒരു വലിയ തെറ്റാണ്. നമ്മുടെ വിശ്വാസങ്ങളെ നമ്മുടെ സ്വന്തം ചിന്തകളില്‍ നമ്മള്‍ അളക്കാന്‍ പാടില്ല. ജഡം വ്യര്‍ത്ഥമായതിനാല്‍ നമ്മുടെ വിശ്വാസത്തിന്‍റെ തോത് പുറമേയുളള ജഡത്തില്‍ വയ്ക്കാന്‍ പാടില്ല. അവനോ/ അവളോ ഹ്യദയം കൊണ്ട് ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുമ്പോള്‍ ഒരുവന്‍ നീതികരിക്കപ്പെടുമെന്നു പഴയ നിയമവും പുതിയ നിയമവും നമ്മോടു പറയുന്നു. ചിന്തകളിലൂടെയോ പ്രവ്യത്തികളിലൂടെയോ അല്ല, വിശ്വാസത്തിലൂടെ മാത്രമാണ് നമ്മള്‍ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുന്നത്. ജഡത്തിന്‍റെ പ്രവ്യത്തികളിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നില്ല. നമ്മള്‍ പാപം ചെയ്യുന്നതിനോ നല്ല പ്രവ്യത്തികള്‍ ചെയ്യുന്നതിനോ ദൈവവുമായും അവന്‍റെ മഹത്വവുമായും ഒരു ബന്ധവുമില്ല. 
അതിനാല്‍, ദൈവവചനത്തിന്‍റെ രക്ഷയുടെ സത്യത്തെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നതിലൂടെ രക്ഷിക്കപ്പെടുന്നതിനെ സത്യമായ വിശ്വാസം അര്‍ത്ഥമാക്കുന്നു. നമ്മുടെ ഹ്യദയം തെറ്റായിരിക്കുമ്പോള്‍ നമ്മുടെ വിശ്വസങ്ങള്‍ തെറ്റുകയും നമ്മുടെ ഹ്യദയം ശരിയായിരിക്കുമ്പോള്‍ നമ്മുടെ വിശ്വാസങ്ങള്‍ ശരിയാകുകയും ചെയ്യുന്നു. ശരിയായ വിശ്വാസത്തില്‍ നിന്നും ശരിയായ പെരുമാറ്റം വരുന്നു. ഹൃദയം അസ്ഥിരമായതിനാല്‍ തെറ്റായ പെരുമാറ്റം ഉണ്ടാകുന്നു. പക്ഷേ ദൈവം ഹ്യദയത്തെ വീക്ഷിക്കുന്നു എന്നതു മുഖ്യമായ കാര്യമാണ്. ദൈവം ഹൃദയത്തെ വീക്ഷിക്കുകയും അതിനെ സൂക്ഷമ പരിശോധന നടത്തുകയും ചെയ്യുന്നു. ഹ്യദയം ശരിയാണോ അല്ലയോ എന്നു ദൈവം പരിശോധിക്കുന്നു. നമ്മള്‍ വാസ്തവത്തില്‍ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നു ദൈവം നിരീക്ഷിക്കുന്നു. നിനക്ക് മനസ്സിലായോ? ദൈവം നമ്മുടെ ഹൃദയം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമോ? ദൈവം നമ്മുടെ ഹൃദയത്തെ വീക്ഷിക്കുമ്പോള്‍ നമ്മള്‍ യേശുക്രിസ്തുവില്‍ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടോയെന്നു ദൈവം ശ്രദ്ധിക്കുന്നു. നീ നിന്‍റെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടോ? 
ദൈവം നമ്മെ വീക്ഷിക്കുമ്പോള്‍ നമ്മള്‍ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന് ദൈവം നിരീക്ഷിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിലേക്ക് നോക്കുന്നു. ദൈവ സാമീപ്യത്തില്‍ നമ്മുടെ ഹൃദയത്തെ നമ്മള്‍ വളരെ ശ്രദ്ധയോടുകൂടി പരിശോധിക്കണം. പരിഛേദന ഹൃദയത്തിന്‍റേതാകുന്നു. നീ ഹൃദയം കൊണ്ടു വിശ്വസിക്കുന്നുണ്ടോ? ദൈവം ഹൃദയത്തിലേക്കു നോക്കുന്നു. നമ്മള്‍ വാസ്തവത്തില്‍ ഹൃദയം കൊണ്ടു വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നു അവന്‍ പരിശോധിക്കുന്നു. നമ്മള്‍ വാസ്തവത്തില്‍ സത്യം മനസ്സിലാക്കുന്നുണ്ടോ എന്നും അതു അന്വേഷിക്കുന്നതിനായി നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നും അവന്‍ ശ്രദ്ധിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ നമുക്കു വിശ്വാസമുണ്ടോ ഇല്ലയോ എന്നും അവനെ പിന്‍തുടരുന്നതിനും അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിനും നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും അവന്‍ നിരീക്ഷിക്കുന്നു.
 
 
വീണ്ടും ജനിക്കുന്നതിന്‍റെ കൃത്യമായ സമയത്തിന് വലിയ പ്രാധാന്യം അര്‍പ്പിക്കുന്ന ചില വിശ്വാസികളുണ്ട്
 
യേശു ക്രിസ്തു എന്താണു ചെയ്തതെന്നും അതു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്യുന്നതിന്‍റെ കൃത്യമായ അറിവ് ഉണ്ടാകേണ്ടതു പ്രധാനമാണ്. നമ്മുടെ സഭയിലെ സഹോദരന്മാരും സഹോദരികളും രക്ഷിക്കപ്പെട്ടിട്ടില്ലെന്നു പറയുന്ന ഭക്തിയുള്ള ഒരു സംഘമുണ്ട്. ഭക്തിയുള്ള ആ സംഘത്തിലെ ആത്മാക്കളോടു എനിക്കു അനുകമ്പ തോന്നുന്നു. എന്നെ മനസ്സിലാക്കുവാന്‍ അവരെ അനുവദിക്കുന്നതിനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവരെ പഠിപ്പിക്കുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നു. നിന്‍റെ പാപങ്ങള്‍ മായ്ച്ചുകളയപ്പെട്ടോ? -ആമേന്‍- നീ അതു ഹൃദയം കൊണ്ടു വിശ്വസിക്കുന്നുണ്ടോ? 
പക്ഷെ നമ്മുടെ വിശ്വാസങ്ങള്‍ ശരിയല്ലെന്നു പറയുന്ന ചില ആളുകളുണ്ട്. എഴുതപ്പെട്ടിരിക്കുന്നതു പോലെ വചനം വിശ്വസിക്കേണ്ടെന്നും ശാസ്ത്രം കൊണ്ടു തെളിയിച്ചതു മാത്രം വിശ്വസിക്കണമെന്നും അവര്‍ പറയുന്നു. അതാണ് പരിപൂര്‍ണ്ണമായ രക്ഷയും പരിപൂര്‍ണ്ണമായ വിശ്വാസവും എന്നു അവര്‍ പറയുന്നു. അവനോ/ അവളോ വീണ്ടും ജനിച്ച കൃത്യമായ സമയം (സമയം, തിയതി, മാസം) വീണ്ടും ജനിച്ച ഒരു വ്യക്തി അറിഞ്ഞിരിക്കണമെന്നു അവര്‍ പറയുന്നു. അവരില്‍ ഒരാളുമായി സഹോ. ഹ്വാങ് സന്ധിച്ചപ്പോള്‍, എപ്പോഴാണു വീണ്ടും ജനിച്ചതെന്നു ആ വ്യക്തി ഹ്വാങ്ങിനോടു ചോദിച്ചു, കൃതൃമായ തിയതിയും സമയവും തനിക്കു അറിയില്ലെന്നു ഹ്വാങ് മറുപടി പറഞ്ഞു, പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെയാണു താന്‍ വീണ്ടും ജനിച്ചതെന്നും, അതു ചിലപ്പോള്‍ കഴിഞ്ഞ വര്‍ഷം ആയിരിക്കാം എന്നും ഹ്വാങ് പറഞ്ഞു. ഉടനെ സഹോ. ഹ്വാങ് രക്ഷിക്കപ്പെട്ടിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. 
നമ്മള്‍ വീണ്ടും ജനിച്ചതു എന്നാണെന്ന് പുറകിലോട്ട് ചിന്തിച്ചാല്‍ കൃത്യമായ സമയവും തിയതിയും മാസവും വര്‍ഷവും പറയുന്നതിനു തീര്‍ച്ചയായും നമുക്കു കഴിയും. അതു രാവിലെയാണോ ഉച്ചയ്ക്കാണോ, ഉച്ചഭക്ഷണ സമയമാണോ അത്താഴസമയമാണോ എന്നും പറയുന്നതിനു നമുക്കു കഴിയും. എന്നാല്‍, രക്ഷ ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ സമയം നിങ്ങള്‍ക്കു ഓര്‍ക്കാന്‍ കഴിയുന്നില്ല എന്നതു ഒരു വിഷയമല്ല.
 
 
പരിഛേദന ഹൃദയത്തിന്‍റേതാകുന്നു
 
കര്‍ത്താവ് യോര്‍ദ്ദാന്‍ നദിയില്‍ നമ്മുടെ എല്ലാ പാപങ്ങളും തന്നിലേയ്ക്കു കൈയേല്ക്കുകയും പാപങ്ങള്‍ക്കു വേണ്ടി വിധിക്കപ്പെടുന്നതിനായി നമുക്കു പകരം കുരിശിലേറ്റപ്പെടുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍ക്കപ്പെടുകയും നമ്മുടെ അനീതികള്‍ക്കു വേണ്ടി പരുക്കേല്ക്കപ്പെടുകയും ചെയ്തു. നമ്മുടെ പുറമെയുള്ളതും അകമെയുള്ളതുമായ മനുഷ്യന്‍റെ എല്ലാ പാപങ്ങളും അവന്‍ ഏറ്റെടുത്തു. മരണത്തില്‍ നിന്നും നമ്മുടെ ആത്മാക്കള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുകയും തങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടില്ലെന്നു ചില ആളുകള്‍ തുടര്‍ച്ചയായി പറയുമെങ്കിലും, അവന്‍ താത്പര്യപ്പെടുന്നതുപോലെ നമുക്കു കര്‍ത്താവിനെ പിന്‍തുടരുന്നതിനു ഇന്നു കഴിയും.
പുറമെയുള്ള മനുഷ്യനെക്കുറിച്ചു വേദപുസ്തകം എന്താണു പറയുന്നതു? നമ്മള്‍ പാപക്ഷമ പ്രാപിച്ചതിനു ശേഷം ബലഹീനതകള്‍ കൂടുതല്‍ ശക്തിയില്‍ വെളിപ്പെടുന്നതായി കാണപ്പെടുന്നു. നമ്മുടെ എല്ലാ ബലഹീനതകളും ഇതുവരെയും വെളിപ്പെട്ടിട്ടില്ല; കൂടുതല്‍ അപര്യാപ്തതകള്‍ വെളിപ്പെടും. എങ്കിലും, ദൈവം നമ്മുടെ ദൈവമാണെന്നും തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ എല്ലാ പാപങ്ങളും യോര്‍ദ്ദാന്‍ നദിയില്‍ ഏറ്റെടുത്തു എന്നും കുരിശിലേറ്റപ്പെട്ടുവെന്നും നമ്മള്‍ നമ്മുടെ ഹൃദയത്തില്‍ വിശ്വസിക്കും എങ്കില്‍ നമ്മള്‍ രക്ഷിക്കപ്പെടുന്നു.
തങ്ങള്‍ വീണ്ടും ജനിക്കുന്ന തിയതിക്കു പ്രാധാന്യം കൊടുക്കുകയും ശാസ്ത്രത്തിലൂടെ തെളിയിക്കപ്പെടുന്നതു മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ആളുകളുമായി നമ്മെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. വ്യക്തമായും, അവര്‍ രക്ഷിക്കപ്പെടുന്നില്ല. നീതിമാന്മാര്‍ ആയിത്തീരുന്നതിനു വേണ്ടി നമ്മള്‍ ഹൃദയം കൊണ്ടു വിശ്വസിക്കുന്നു. യേശു ക്രിസ്തു നമ്മുടെ രക്ഷകനാണെന്നു നീ വിശ്വസിക്കുന്നുണ്ടോ?- ആമേന്‍- ആ പ്രമാണത്തില്‍ നിന്നു വിശ്വാസം ആരംഭിക്കുകയും ആ സമയം മുതല്‍ കര്‍ത്താവു നമ്മുടെ ഹൃദയത്തെ നയിക്കുകയും ചെയ്യുന്നു. നമ്മള്‍ അവന്‍റെ നീതിയുള്ള സന്തതികളാണെന്നും നമ്മുടെ വിശ്വാസങ്ങള്‍ സത്യമാണെന്നും കര്‍ത്താവു പറയുന്നു. അവന്‍ നമ്മുടെ ഹൃദയത്തെ അനുഗ്രഹിക്കുകയും വിശ്വാസത്തിലൂടെ നമ്മുടെ ഹൃദയം കൊണ്ടു അവനെ പിന്‍തുടരുന്നതിന് വേണ്ടി ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയത്തിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ അവനോടൊപ്പം നടക്കുമ്പോള്‍ ദൈവം നമ്മെ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
"ഹ്യദയ പരിഛേദനയത്രേ പരിഛേദന." നമ്മുടെ ഹ്യദയം കൊണ്ട് വിശ്വസിക്കുന്നതിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നു. തങ്ങളുടെ ഹ്യദയം കൊണ്ടു സുവിശേഷത്തില്‍ വിശ്വസിക്കുന്നതു അവരെ രക്ഷിക്കുമെന്നു ഭൂമിയിലുളള പല ആളുകളും പറയുന്നു. എങ്കിലും, അവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ പ്രവൃത്തികള്‍ വിശ്വാസത്തോടു ചേര്‍ക്കുന്നു. പുറമേയുളള മനുഷ്യന്‍റെ പ്രവൃത്തികളെ തങ്ങളുടെ വിശ്വാസത്തിന്‍റെ അത്യന്താപേക്ഷിതമായ ഉപാധിയായി അവര്‍ കരുതുന്നു. ഹൃദയം കൊണ്ടു വിശ്വസിക്കുന്നതിനെയും സദാചാരപരമായ തങ്ങളുടെ സ്വന്തം പ്രവൃത്തികളെയും അവര്‍ കൂട്ടിക്കലര്‍ത്തുന്നതിനാല്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്തിന് അവരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിയില്ലെന്നു അവര്‍ പറയുന്നു. 
അതിന്‍റെ ഫലമായി, പുറമെയുളള മനുഷ്യന്‍ എപ്രകാരം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെയും മാനസാന്തരത്തിന്‍റെ പ്രാര്‍ത്ഥനകള്‍ അവര്‍ അടിക്കടി എപ്രകാരം സമര്‍പ്പിക്കുന്നു എന്നതിനെയും പറ്റി അവര്‍ ഉത്കണ്ഠപ്പെടുന്നു. തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു അവര്‍ ചിന്തിക്കുന്നുണ്ടെങ്കിലും അവര്‍ രക്ഷയില്‍ നിന്നും അകലെയാകുന്നു. 
 
 
ദൈവം ഹൃദയത്തെ നിരീക്ഷിക്കുന്നു
 
നമ്മുടെ ഹൃദയത്തില്‍ നീതിയുളളവരായിത്തീരുവാന്‍ നമ്മള്‍ വിശ്വസിക്കുന്നു. അതു പുറമെയുളള ജഡത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെടുകയും നമ്മുടെ പ്ര്വൃത്തികളുമായി ഒരു ബന്ധവും ഇല്ലാതിരിക്കുകയും ചെയ്യുന്നു. രക്ഷയ്ക്കു തന്നെയും നമ്മുടെ പ്രവൃത്തികളുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെ എല്ലാ പാപങ്ങളും മായ്ച്ചുകളയപ്പെട്ടു എന്നതു മനസ്സിലാക്കിയതിനു ശേഷം നിങ്ങള്‍ ഉല്ലാസവാനായോ? സന്തോഷത്തോടു കൂടി കര്‍ത്താവിനെ സേവിക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? നീ സന്തോഷത്തോടു കൂടി സുവിശേഷം പ്രഘോഷിക്കുമോ? അവന്‍റെ സുന്ദരമായ ദൗത്യത്തില്‍ ഏര്‍പ്പെടുന്നതിനായി നീ ആഗ്രഹിക്കുന്നുണ്ടോ? നമ്മള്‍ നമ്മുടെ ഹൃദയം കൊണ്ട് വിശ്വസിക്കുമ്പോള്‍ ദൈവം നമ്മുടെ വിശ്വാസങ്ങള്‍ അംഗീകരിക്കുന്നതിനാല്‍ ഹൃദയം നന്ദിയുളളതും സന്തോഷപ്രദവും ആയിത്തീരുന്നു. അതിനാല്‍, ദൈവത്തിനു മുന്നില്‍ ഹൃദയം വളരെ പ്രധാനമാണ്.