• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[3-1] റോമര്‍ അദ്ധ്യായം 3-ന്‍റെ അവതാരിക

2021.04.16 98
ജനങ്ങളുടെ അവിശ്വാസം കര്‍ത്താവിന്‍റെ വിശ്വസ്തയെ നിഷ്ഫലമാക്കുകയില്ലെന്ന് പൌലൊസ് പറഞ്ഞു. അദ്ധ്യായം രണ്ടിന്‍റെ തുടച്ചയായി, യഹൂദന്മാര്‍ക്ക് അന്യമതസ്തരില്‍ ഒരു മേന്മയുമില്ലെന്ന് അപ്പൊസ്തലനായ പൌലൊസ് ഈ അദ്ധ്യായത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ അദ്ധ്യായത്തില്‍ പാപികളെ ദൈവത്തിന്‍റെ നീതി സ്വീകരിക്കാനും അവരെ സത്യജീവിതത്തിലേക്ക് നയിക്കാനും അനുവദിക്കുന്ന ദൈവത്തിന്‍റെ നീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് പൌലൊസ് ന്യായപ്രമാണത്തെയും ദൈവനീതിയുടെ നിയമത്തെയും താരതമ്യം ചെയ്യുന്നു. കൂടാതെ പാപത്തില്‍ നിന്നുള്ള മോചനം നമ്മുടെ കര്‍മ്മങ്ങളില്‍ നിന്നല്ല, മറിച്ച് ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്തിലൂടെയാണെന്ന് പൌലൊസ് ഈ അദ്ധ്യായത്തില്‍ ശക്തമായി പ്രതിപാദിക്കുന്നു.
യഹൂദന്മാരും മറ്റാളുകളും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കില്ലെന്നിരിക്കിലും അവരുടെ അവിശ്വാസം ദൈവത്തിന്‍റെ നീതിയെ നിഷ്ഫലമാക്കുകയില്ലെന്ന് അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. ദൈവത്തിന് അസത്യം പറയാന്‍ കഴിയുകയില്ല. അവന്‍റെ നീതിയിലുള്ള വിശ്വസ്തത അപ്രത്യക്ഷമാവുകയും ഇല്ല. യഹൂദന്മാര്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തതിനാല്‍ ഇതിന്‍റെ ഫലം ശൂന്യമാവുകയില്ല.
ജനങ്ങള്‍ അവിശ്വസിച്ചതു കൊണ്ടു മാത്രം പൌലൊസ് പ്രഘോഷിച്ച ദൈവത്തിന്‍റെ നീതി വ്യര്‍ത്ഥമാവുകയില്ല. ദൈവം പാപികള്‍ക്ക് നല്‍കിയ രക്ഷയില്‍ വിശ്വസിക്കുന്ന ആരായാലും ദൈവത്തിന്‍റെ നീതി പ്രാപിക്കുന്നു, ഈ നീതി മാനുഷിക സദാചാരങ്ങള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്ത് പരിപൂര്‍ണ്ണമാണ്.
ദൈവത്തെ അസത്യവാദിയാക്കുന്ന, ദൈവത്തിന്‍റെ നീതിയില്‍ അവിശ്വസിക്കുന്നവരെ പൌലൊസ് കുറ്റപ്പെടുത്തുന്നു. ദൈവം അവന്‍റെ നീതിയാല്‍ ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷിച്ചുവെന്ന് അവന്‍ പറഞ്ഞു. പക്ഷെ അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ട്, അവനെ അസത്യവാദിയാക്കി മാറ്റി. എങ്കിലും അവരുടെ വിശ്വാസം ദൈവനീതിയെ ബാധിക്കില്ല.
 
 
ദൈവത്തിന്‍റെ നീതി എപ്രകാരം വെളിപ്പെടുന്നു?
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവര്‍ അവരുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെടും. ദൈവം നല്‍കുന്ന രക്ഷയിലൂടെ നമ്മള്‍ എല്ലാവര്‍ക്കും അവന്‍റെ നീതി ഉറപ്പിക്കാം. അവന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ പാപക്ഷമ പ്രാപിക്കുകയും നിത്യജീവന്‍ നേടുകയും ചെയ്യുന്നു. ആകയാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടുന്നു.
ദൈവത്തിന്‍റെ നീതി അസത്യമല്ല, സത്യമാണ്. ഓരോരുത്തനും ദൈവത്തിനു മുമ്പില്‍ അസത്യവാദിയാണ്. പക്ഷെ ദൈവം വാഗ്ദാനം ചെയ്തതു പോലെ പ്രവര്‍ത്തിക്കുകയും വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവത്തിനോടുള്ള വിശ്വസ്തത മാനുഷിക നുണകളെ ജയിക്കുന്നു. മനുഷ്യര്‍ക്ക് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കേണ്ടതായിട്ടുണ്ട്. ദൈവം അവന്‍ പറഞ്ഞത് എന്തായാലും മാറ്റുകയില്ല, ആ സമയത്ത് മനുഷ്യര്‍ കൂടെകൂടെ സന്ദര്‍ഭാനുസരണ വിലയിരുത്തലനുസരിച്ച് അവരുടെ അഭിപ്രായങ്ങള്‍ മാറ്റുന്നു. ദൈവം മനുഷ്യജാതിയോട് എന്താണോ പറഞ്ഞത് അത് എല്ലായ്പ്പോഴും സത്യമായിത്തന്നെ നിലനിര്‍ത്തുന്നു. റോമര്‍ 3:5 പ്രസ്താവിക്കുന്നു, "എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍ നാം എന്തു പറയും?" മനുഷ്യജാതിയുടെ അനീതി ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്നു.
നമ്മുടെ ബലഹീനതകളുടെ ഫലമായി ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നു. ഇത് എന്തുകൊണ്ടെന്നാല്‍ എഴുതപ്പെട്ടിട്ടുള്ളതുപോലെ, പാപികളെ അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ക്രിസ്തു നീതിയുക്തം സ്വയം പ്രവര്‍ത്തിച്ചു. അതുകൊണ്ട് ദൈവത്തിന്‍റെ നീതി ജനത്തിന്‍റെ ബലഹീനതകള്‍ നിമിത്തം പ്രകാശത്തോടു കൂടി കൂടുതല്‍ തിളങ്ങുന്നു. ഈ സത്യത്തെ ദൈവത്തിന്‍റെ നീതിയാല്‍ നിറഞ്ഞു നില്‍ക്കുന്ന ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ കണ്ടെത്താന്‍ കഴിയും. ഇതിന്‍റെ കാരണം എന്തെന്നാല്‍ എല്ലാ ജനങ്ങളും അവര്‍ മരിക്കുന്ന ദിവസം വരെ പാപം ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹം ആ പാപങ്ങളെക്കാളൊക്കെ വലുതായിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹം ദുര്‍ബലരായ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുന്നു.
നമ്മുടെ കര്‍ത്താവ് ലോകത്തിലെ എല്ലാ പാപങ്ങളെയും കീഴടക്കി പാപക്ഷമയിലൂടെ അവന്‍റെ രക്ഷ പൂര്‍ത്തിയാക്കി. ഒരു വ്യക്തിക്കും പാപരഹിതമായ ജീവിതം നയിക്കാന്‍ കഴിയില്ല. ജനങ്ങള്‍ നരകത്തിലേക്ക് പോകുമെന്നുള്ളതുകൊണ്ട്, ദൈവം അവന്‍റെ സ്നേഹത്തിലൂടെ അവരെ സംരക്ഷിക്കുന്നു, ഇതാണ് അവന്‍റെ നീതി.
നാം ജനിച്ച ദിവസം മുതല്‍ക്കേ നമ്മള്‍ അസത്യവാദികളായിട്ട് ദൈവത്തിന്‍റെ വാക്കുകളില്‍ വിശ്വസിക്കാതെ അവന്‍റെ നീതിയെ തള്ളിക്കളഞ്ഞു. ദൈവത്തിനു മുമ്പില്‍ മനുഷ്യജാതി വിധിക്കപ്പെടാന്‍ യോഗ്യമാണ്, കാരണം അവരുടെ ഒരു പ്രവൃത്തികളും അവന്‍റെ കാഴ്ചപ്പാടില്‍ അംഗീകരിക്കാവുന്നതല്ല. പക്ഷെ ദൈവം തന്‍റെ സ്നേഹം കൊണ്ട് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു. എന്തുകൊണ്ടന്നാല്‍ അവന്‍ നമ്മളില്‍ അലിവ് കാട്ടുന്നു. എല്ലാ ജനങ്ങളും നരകത്തിലേക്ക് പോകേണ്ടവരായിരുന്നു. അവര്‍ സാത്താന്‍റെ ചതിയിലൂടെ കളങ്കപ്പെട്ട് പാപികളായി. എങ്കിലും, ദൈവം പിശാചിന്‍റെ കൈകളില്‍ നിന്നും അന്ധകാരത്തിന്‍റെ ശക്തിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ തന്‍റെ ഏകജാതനായ പുത്രനെ അയച്ചു.
അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു, ഒരു മനുഷ്യന്‍ എല്ലാ ദിവസവും സഭ്യമായ രീതിയില്‍ പെരുമാറാന്‍ ശ്രമിച്ചാലും, അവന്‍റെ/അവളുടെ ജീവിതകാലം മുഴുവന്‍ പാപം ചെയ്യാതിരിക്കാന്‍ കഴിയില്ല. എങ്കിലും ആ വ്യക്തിയുടെ ദുഷ്ടത ദൈവത്തിന്‍റെ നീതിയേയും സ്നേഹത്തേയും കൂടുതല്‍ വെളിപ്പെടുത്തും. സത്യത്തില്‍ മനുഷ്യര്‍ക്ക് ഒരു നീതിയുമില്ല അതുകൊണ്ട് അപ്പൊസ്തലനായ പൌലൊസിനെപ്പോലൊരു ദൂതനെ അവര്‍ക്ക് ആവശ്യമാണ്. അവന്‍ ദൈവത്തിന്‍റെ നീതിയെ അറിയുകയും നേടുകയും ചെയ്തു, അങ്ങനെ പരിശുദ്ധാത്മാവിന്‍റെ നിവാസവും പ്രാപിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് ദൈവത്തിന്‍റെ നീതിയെ പ്രഘോഷിക്കുവാന്‍ കഴിയുന്നത്.
 
 
പൌലൊസ് പ്രഘോഷിച്ച സുവിശേഷം ദൈവത്തിന്‍റെ നീതിയില്‍ അധിഷ്ഠിതമാണ്
 
പൌലൊസ് പ്രഘോഷിച്ച സുവിശേഷം ദൈവത്തിന്‍റെ നീതിയില്‍ അധിഷ്ഠിതമാണ്. ദൈവം പാപികളെ സ്നേഹിക്കുകയും അവരുടെ പാപങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് പൌലൊസിന് സുവിശേഷം പ്രഘോഷിക്കേണ്ടതായി വന്നു. വിടുതലിന്‍റെ ദൈവ സ്നേഹം ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലാണ്. അതുകൊണ്ട്, പാപക്ഷമ ദൈവത്തിന്‍റെ നീതിയിലുളള നമ്മുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, പ്രശ്നമെന്തെന്നാല്‍ ആളുകള്‍ സാധാരണ ഗതിയില്‍ ചിന്തിക്കുക, ദൈവത്തിന്‍റെ മുന്‍പില്‍ രക്ഷിക്കപ്പെടുവാന്‍ അവര്‍ സദാചാരപരമായി ജീവിക്കണമെന്നതാണ്. മനുഷ്യരുടെ അടിസ്ഥാനപരമായ ജന്മവാസനയെ അടിസ്ഥാനമാക്കി അവര്‍ക്ക് നല്ലതാകാന്‍ കഴിയില്ല; കേവലം പുറമേ നല്ലത് ഉണ്ടാക്കുകയും ദൈവത്തിന്‍റെ നീതി കൈക്കൊളളുന്നതിനുളള തടസ്സമായി മാറുകയും ചെയ്യുന്നു. ദൈവം നല്‍കിയ ആത്മീയ പരിഛേദനയുടെ സുവിശേഷം കൈക്കൊളളുന്നതിനു വേണ്ടി ആളുകള്‍ക്ക് സദാചാരപരമായി ജീവിക്കുന്നതിനുളള അവരുടെ നിശ്ചിതമായ ചിന്തകള്‍ തകര്‍ക്കേണ്ടതുണ്ട്.
ഭൂമിയിലെ ആര്‍ക്കും തന്നെ വാസ്തവത്തില്‍ നല്ലതാകാന്‍ കഴിയില്ല. എങ്കില്‍, പാപികളെ അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും എങ്ങനെ രക്ഷിക്കാന്‍ സാധിക്കും? രക്ഷ നേടുവാന്‍ നല്ല ജീയിതം നയിച്ചാല്‍ മതി എന്ന ചിന്ത അവര്‍ വലിച്ചെറിയണം. പല ആളുകളും അവരുടെ ചിന്തകളും ആദര്‍ശങ്ങളും ത്യജിക്കാന്‍ വിസമ്മതിക്കുന്നു; അതുകൊണ്ട് അവരെ മുഴുവനായും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ല. ആത്മീയ പരിഛേദനയുടെ സുവിശേഷത്തില്‍ വെളിപ്പെടുത്തിയിട്ടുളള ദൈവത്തിന്‍റെ നീതി, അവന്‍റെ നീതി എത്ര വലുതാണെന്നും നമ്മുടെ അനീതി എപ്രകാരം അവന്‍റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നതിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു എന്നതും നമ്മെ അറിയിച്ചു. ഇക്കാരണത്താല്‍, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവരുടെ സ്വന്തം നീതിയിലല്ല അവന്‍റെ നീതിയില്‍ അഭിമാനം കൊളളണം. നീതിമാന്മാര്‍ ദൈവത്തിന്‍റെ നീതിയെ പറ്റി പ്രശംസിക്കുകയും അവന്‍റെ നീതിയെ ഉയര്‍ത്തുകയും ചെയ്യുന്നു. കാരണം ആ നീതി ദൈവത്തില്‍ നിന്നും വരുന്നതാകുന്നു. 
നല്ല പ്രവൃത്തികള്‍ ചെയ്താല്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകും, പക്ഷെ യേശുവില്‍ വിശ്വസിച്ച ശേഷവും സദാചാരപരമായി ജീവിച്ചില്ലെങ്കില്‍, അവര്‍ക്ക് ഒരിക്കലും ദൈവത്തിന്‍റെ നിതിയെ പ്രാപിക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്ന ന്യായ ശാസ്ത്രികളോട് അപ്പൊസ്തലനായ പൌലൊസ് ന്യായപ്രമാണത്തിന്‍റെ ധര്‍മ്മത്തെക്കുറിച്ച് പഠിപ്പിക്കുന്നു. മനുഷ്യരുടെ പാപങ്ങള്‍ വെളിപ്പെടുത്തുന്ന കണ്ണാടി പോലെയാണ് ന്യായപ്രമാണം. ആളുകള്‍ക്കുളളത് രാജകീയ വിശ്വാസമാണെന്നും അവരുടെ ആ വിശ്വാസങ്ങള്‍ തെറ്റാണെന്നും പൌലൊസ് പഠിപ്പിക്കുന്നു. ഇതാണ് പൌലോസിന്‍റെ ഉപദേശവും ദൈവത്തിന്‍റെ നീതിയിലേക്കുളള അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശവും. 
യേശുവില്‍ വിശ്വസിച്ചതിനു ശേഷം നീതിമാന്മാരും പാപരഹിതരും ആകാന്‍ കഴിയും എന്ന് ചിന്തിക്കാത്ത വ്യാജ ഉപദേശകരെ പിന്തുടരുന്നവരോട് പൌലൊസ് സംസാരിക്കുന്നു. പൌലൊസ് അവിശ്വാസികളോട് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കണമെന്നും ശിക്ഷാവിധിയില്‍നിന്നും മുക്തമാകണമെന്നും പറഞ്ഞു. യേശൂവിന്‍റെ ജലത്തിന്‍റെയും രക്തത്തിന്‍റെയും രക്ഷയില്‍ വിശ്വസിക്കാത്തവര്‍ ന്യായവിധിയുടെ അധീനതയില്‍ ആയതിനുശേഷം ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍, വിധിക്കപ്പെടുന്നതാണ് അവര്‍ക്ക് ഉചിതമെന്ന് പൌലൊസ് പറയുന്നു. പാപികള്‍ ദൈവത്തിന്‍റെ നീതിയിലേക്ക് മടങ്ങിവരണമെന്നും ഭയാജനകമായ ന്യായവിധിയില്‍ നിന്ന് മോചനം പ്രാപിക്കുന്നതിനായി അവന്‍റെ നീതിയെ സ്വീകരിക്കണമെന്നും പൌലൊസ് പറയുന്നു.
 
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതുകൊണ്ട് നമുക്ക് കൂടുതല്‍ പാപം ചെയ്യാമോ?
 
വചനം ഏഴ് പറയുന്നു, "ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്ക്കിനാല്‍ അവന്‍റെ മഹത്വത്തിന്നായി ആധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിളിക്കുന്നതു എന്ത്?" നമ്മെ പാപരഹിതരെന്ന് വിളിക്കുകയാണെങ്കില്‍, നമുക്ക് സ്വതന്ത്രമായി പാപം ചെയ്യാന്‍ കഴിയുമോ? പൌലൊസ് ഈ വിഷയത്തെ വ്യക്തമാക്കുന്നു. നിന്നെ ദൈവം അവന്‍റെ നീതിയാല്‍ രക്ഷിച്ചതു കൊണ്ട്, കൂടുതല്‍ സരളമായി കളളം പറയുവാന്‍ നിങ്ങള്‍ക്കനുവാദമുണ്ടോ? നീ അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ നീതിയെ നീ ദുഷിക്കുകയാണെന്നും അവന്‍റെ നീതിയെ നിനക്കറിയില്ലെന്നുമുളളത് നീ അറിയണം.
ഇന്നും, ദൈവത്തിന്‍റെ നീതിയെ അവരുടെ ഹൃദയങ്ങളില്‍ വെച്ച് ദുഷിക്കുന്ന ഒരുപാട് ആളുകളുണ്ട്; പഴയകാലത്ത് നിന്നും അതിന് വലിയ വ്യത്യാസമൊന്നുമില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പൌലൊസ് ഈ വേദപുസ്തകം എഴുതി അതിനു പിന്‍പും, സ്വന്തം ചിന്താരീതികളാല്‍ മൂടപ്പെട്ടുകിടന്ന ജനങ്ങള്‍ ഉണ്ടായിരുന്നു.
എന്നിട്ടിന്നും, ഇതുവരെ വീണ്ടും ജനിക്കാത്ത, ഭൂരിഭാഗം ക്രിസ്ത്യാനികളും, ഒരാള്‍ പാപരഹിതനായിത്തീരുകയാണെങ്കില്‍, അവന്‍/അവള്‍ കാര്യസാദ്ധ്യത്തിനായി പാപം ചെയ്യുന്നു എന്ന് തെറ്റിദ്ധരിക്കുന്നു. ജലത്തില്‍ നിന്നും ആത്മാവില്‍ നിന്നും വീണ്ടും ജനിച്ച നീതിമാന്മാരെ വീണ്ടും ജനിക്കാത്തവര്‍ അവരുടെ ജഡചിന്തകളനുസരിച്ച് ദുഷിച്ചു പറയുന്നു. നാമധേയ ക്രിസ്ത്യാനികള്‍ തങ്ങളുടെ അവിശ്വാസ ചിന്തകളാല്‍ വീണ്ടും ജനിച്ച സത്യക്രിസ്ത്യാനികളെ ദുഷിച്ചുപറയുന്നു. സത്യമായ വിശ്വാസത്തെ മനുഷ്യ ജഡത്തിന് മനസ്സിലാക്കാന്‍ കഴിയില്ല. ജീവിതം മുഴുവന്‍ നിങ്ങള്‍ ചെയ്യുന്ന കുറ്റമാണ് പാപം. നിതിമാനും അനീതിയുളളവനും ഒരു പോലെ പാപങ്ങള്‍ ചെയ്യുന്നു എങ്കിലും, ദൈവത്തിന്‍റെ നീതി നിരാകരിക്കുന്നവര്‍ പാപത്തിനോടൊപ്പവും അതില്‍ വിശ്വസിക്കുന്നവര്‍ പാപരഹിതരും ആണ്.
പൌലൊസ് അവിശ്വാസികളോട് പറഞ്ഞു, "ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? ഒരു നാളും ഇല്ല!" (റോമര്‍ 3:3-4) ദൈവത്തിന്‍റെ നീതിയില്‍ മനുഷ്യവര്‍ഗ്ഗം വിശ്വസിക്കാത്തതിനാല്‍, അവരുടെ അവിശ്വാസത്തിന് അവന്‍റെ നീതിയെ വ്യര്‍ത്ഥമാക്കാന്‍ കഴിയില്ല. ഒരു വ്യക്തി ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, അവന്‍/അവള്‍ രക്ഷിക്കപ്പെടും. അതിന് കഴിഞ്ഞില്ലായെങ്കില്‍ ദൈവത്തിന്‍റെ നീതി പ്രാപിക്കാന്‍ കഴിയില്ല. അതാണ് ശരി. ദൈവത്തിന്‍റെ നീതി എക്കാലവും ദൃഢമായി നിലകൊളളും. നരകത്തിലേക്ക് പോകുന്നവര്‍ യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കാതിരിക്കുകയും അവര്‍ക്ക് തങ്ങളുടെ പാപങ്ങളെ ഒരിക്കലും ശുദ്ധീകരിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ജനങ്ങള്‍ വിശ്വസിക്കാത്തതിനാല്‍ വീണ്ടും ജനനത്തിലേക്ക് വിശ്വാസികളെ നയിക്കുന്ന ദൈവത്തിന്‍റെ നീതി ഒരിക്കലും ഫലമില്ലാതാകുന്നില്ല.
 
 
ദൈവത്തിന്‍റെ നീതി പ്രാപിക്കുകയെന്നത് മനുഷ്യ പ്രയത്നത്തിന് അതീതമാണ്
 
നമ്മുടെ കര്‍ത്താവിന്‍റെ നീതി പ്രാപിക്കുന്നതിന് നമ്മുടെ പ്രയത്നം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ദൈവത്തിന്‍റെ നീതിയാണ് നമ്മുടെ പാപത്തിന്‍റെ മോചനം എന്ന സത്യത്തിലുളള നമ്മുടെ വിശ്വാസത്തില്‍ അത് ബന്ധപ്പെട്ടു കിടക്കുന്നു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി വിശ്വാസ്യത കൊണ്ട് ദൈവത്തിന്‍റെ നീതി പ്രാപിക്കുന്നു, പക്ഷെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്ത ഒരാള്‍ ദൈവത്തിന്‍റെ വചനങ്ങളുടെ സത്യം അനുസരിച്ചുളള ന്യായവിധി പ്രാപിക്കുന്നു.
അതിനാല്‍, ദൈവം യേശുവിനെ ഈ ലോകത്തിലേക്കയച്ച് അവനെ ദൈവത്തിന്‍റെ നീതിയോട് അനാദരവു കാട്ടുന്നവര്‍ക്ക് തടങ്കല്‍പ്പാറയും ഇടര്‍ച്ച കല്ലും ആക്കി മാറ്റി. ഒരുപാടാളുകള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കേണ്ടാത്തതിനാല്‍ സ്വമനസ്സാലേ നരകത്തെ ചോദിക്കുന്നു, എന്നിട്ടും, തടങ്കല്‍പ്പാറയും ഇടര്‍ച്ചക്കല്ലുമായ യേശു, അവരുടെ രക്ഷകനായി അവര്‍ക്ക് ദൈവത്തിന്‍റെ നീതി നല്‍കി. ഏറ്റവും ദുഷിച്ച വ്യക്തിക്കു പോലും നിത്യ ജീവന്‍ നേടാനും നീതിമാനാകാനുമുളള വഴി നല്‍കപ്പെട്ടിട്ടുണ്ട്. അവന്‍റെ/അവളുടെ പാപത്തിന്‍റെ തീക്ഷ്ണത കുറയ്ക്കുകയും വീണ്ടും ജനിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ നീതിയില്‍, അവന്‍/അവള്‍ വിശ്വസിച്ചില്ലെങ്കില്‍ ഒരു വ്യക്തി ഒരുപാട് നല്ല ജോലികള്‍ ചെയ്താലും നാശത്തില്‍ നിന്ന് മോചിതനാകാന്‍ കഴിയില്ല.
പാപിയായ ഒരാള്‍ ന്യായവിധിയിലൂടെ കടന്നുപോകും എന്തെന്നാല്‍ പാപത്തിന്‍റെ ശമ്പളം മരണമാണ്. അവരവരുടെ സ്വന്തം നീതിയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാതെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്കും യേശു ഒരു തടങ്കല്‍പ്പാറയും ഇടര്‍ച്ചക്കല്ലും ആയി മാറുന്നു. അതുകൊണ്ട്, എങ്ങനെയൊക്കെ ആളുകള്‍ യേശുവില്‍ വിശ്വസിച്ചെന്നിരിക്കിലും, അവര്‍ നശിക്കുന്നതിനുളള കാരണം എന്തെന്നാല്‍ അവര്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നില്ല.
ചില ആളുകള്‍ പറയുന്നു അവര്‍ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട പാപികളാണെന്ന്, പക്ഷെ `രക്ഷിക്കപ്പെട്ട പാപികള്‍` എന്നൊരു കാര്യം തന്നെയില്ല. പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട ശേഷവും ഒരാള്‍ക്ക് വീണ്ടും എങ്ങനെ പാപിയാകാന്‍ കഴിയും? ഒരാള്‍ പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ പാപരഹിതനും, ഇതുവരെ പാപത്തില്‍ നിന്ന് മോചനം നേടിയിട്ടില്ലെങ്കില്‍ അയാള്‍ പാപത്തിനോടൊപ്പവും ആണ്. സ്വര്‍ഗ്ഗ രാജ്യത്തില്‍ പാപിയായ ഒരു വ്യക്തി പോലുമില്ല. ദൈവം പറയുന്നു, "ആകയാല്‍ ദുഷ്ടന്‍മാര്‍ ന്യായവിസ്താരത്തിലും, പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്ക്കുകയില്ല"(സങ്കീർത്തനം.1:5).
എല്ലാ ദിവസവും പാപം ചെയ്യുന്നതിനിടെ എങ്ങനെ അവര്‍ക്ക് നീതിമാന്മാരാകാന്‍ കഴിയും എന്ന വലിയ ചോദ്യം ആളുകള്‍ ഉയര്‍ത്തുന്നു. എങ്കിലും, അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ഒരു ആവശ്യവും അവര്‍ക്കില്ല. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം പ്രാപിച്ചതിലൂടെയും കുരിശില്‍ മരിച്ചതിലൂടെയും ദൈവത്തിന്‍റെ എല്ലാ നീതിയേയും സാക്ഷാത്ക്കരിച്ചുകൊണ്ട് കര്‍ത്താവ് ലോകത്തിലെ എല്ലാ പാപികളേയും അവരുടെ സംഭവിക്കാന്‍ പോകുന്ന പാപങ്ങളോടൊപ്പം ഇതിനകം തന്നെ ഏറ്റെടുത്തതിനാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നീതിമാനായിത്തീരാന്‍ കഴിയുന്നുളളൂ. കേവലം ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതു കൊണ്ട് പാപികള്‍ക്ക് നീതിമാന്മാരാകാന്‍ കഴിയും. നിങ്ങളുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ത്തിട്ടും നിങ്ങളിന്നും കടക്കാരനാണോ?
നമ്മുടെ കര്‍ത്താവ് അവന്‍റെ നീതിയാല്‍ നമ്മുടെ എല്ലാ പാപങ്ങളെയും ഒഴിവാക്കി. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമുളളവരെ കര്‍ത്താവ് രക്ഷിച്ചു, അതിനാല്‍ ഒരു ശിക്ഷാവിധിയും അവര്‍ക്കില്ല, അവര്‍ എത്ര ദുര്‍ബലരായാലും ഒരു കാര്യവുമില്ല. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതു കൊണ്ട് നമുക്ക് എല്ലാവര്‍ക്കും നീതിമാന്മാരാകാന്‍ കഴിയും.
 
 
മനുഷ്യ ചിന്തകള്‍ നമ്മെ മരണത്തിലേക്ക് നയിക്കും
 
മനുഷ്യ ചിന്തകള്‍ നമ്മെ മരണത്തിലേക്ക് നയിക്കുകയും അവ ലൗകിക മനസ്സില്‍ നിന്ന് ഉത്ഭവിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയിലുളള വിശ്വാസ്യതയില്‍ നിന്ന് ആത്മമീയ ചിന്തകള്‍ ജനിക്കുന്നു. മനുഷ്യ ചിന്തകളുടെ മേല്‍ ആധിപത്യം നടത്താന്‍ ചെകുത്താന് സാധ്യമാകും. അവരുടെ ജഡം കൊണ്ട് പാപം ചെയ്യുവാനല്ലാതെ മനുഷ്യര്‍ക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ല. എങ്കിലും, യേശുവിന്‍റെ രക്തത്തിലും സ്നാനത്തിലും വിശ്വസിക്കുന്നതു കൊണ്ടാണ് ദൈവത്തിന്‍റെ നീതിയില്‍ വിശ്വാസമുളള ഒരു വ്യക്തി നീതിമാനാകുന്നത്. പാപം ചെയ്യുന്നത് ഒഴിവാക്കുന്നതു കൊണ്ട് ഒരാള്‍ക്ക് നീതിമാനാകാന്‍ കഴിയില്ല. ഒരു പുണ്യ സ്ഥാനം പ്രാപിക്കുന്നതിനായി ശാരീരികമായ മാറ്റത്തിലൂടെ കടന്നുപോകുന്നത് കൊണ്ട് ഒരാള്‍ക്ക് പൂര്‍ണ്ണമായി പാപരഹിതനാകാന്‍ കഴിയില്ല. ദൈവത്തിന്‍റെ മുന്‍പില്‍ ഒരിക്കലും പാപം ചെയ്യാത്ത പുണ്യവാനായ വ്യക്തിയാകുന്നതു കൊണ്ട് അവന്/അവള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് മണ്ടത്തരമാണ്.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതു കൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്ന് നമുക്ക് പെട്ടെന്ന് രക്ഷിക്കപ്പെടുവാന്‍ കഴിയും. കൂടാതെ, വീണ്ടും ജനിക്കാന്‍ വിശ്വാസികളെ നയിക്കുന്ന, ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ കാരുണ്യത്താല്‍ അവന്‍/അവള്‍ വിശ്വസിച്ചാല്‍ എല്ലാ പാപിയേയും അവന്‍റെ/അവളുടെ പാപത്തില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷിക്കുവാന്‍ കഴിയും. മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ ഒരാള്‍ പാപരഹിതനായിത്തീരുന്നത് അസാദ്ധ്യമായി തോന്നും. എങ്കിലും, ദൈവത്തിന്‍റെ വാക്കിലുളള വിശ്വാസ്യത കൊണ്ട് അത് സാധ്യമാകും. മനുഷ്യ ശരീരത്തിലൂടെ പാപം ചെയ്യാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല, പക്ഷെ ഒരാളുടെ ഹൃദയം പാപരഹിതമാകുന്നത് അയാള്‍ ദൈവത്തിന്‍റെ നീതിയില്‍ സത്യമായി വിശ്വസിക്കുമ്പോഴാണ്. മനുഷ്യ ശരീരങ്ങള്‍ അവരുടെ ആഗ്രഹങ്ങള്‍ ത്യജിക്കേണ്ടത് ആവശ്യമാണെങ്കിലും സ്ഥിരമായി സന്തോഷത്തിന് കൊതിക്കുന്നതു കൊണ്ട് ശരീരങ്ങളെ പാപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് അസാദ്ധ്യമാണ്. നമ്മുടെ കര്‍ത്താവ് നല്‍കിയിട്ടുളള, ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നീതിമാനാകാന്‍ കഴിയൂ; എന്ന സത്യം ദൈവം പറയുന്നു. നമ്മുടെ ജഡം കൊണ്ട് നല്ല പ്രവൃത്തികള്‍ ചെയ്യുന്നത് കൊണ്ട് നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതു കൊണ്ട് മാത്രമേ നമുക്ക് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.
 
 
ആത്മീയ മനസ്സും ലൗകിക മനസ്സും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്
 
വിശ്വാസം കൊണ്ട് മാത്രമേ പാപരഹിതനാകാന്‍ കഴിയുന്നുളളൂ എന്നും വീണ്ടും ജനിച്ച നീതിമാന്മാരായിത്തീരാന്‍ അവര്‍ക്ക് കഴിയും എന്നുളള സത്യം ലൗകിക മനസ്സുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ഒരു വ്യക്തി അവന്‍റെ/അവളുടെ തെറ്റായ പ്രവൃത്തികള്‍ക്ക് പശ്ചാത്തപിക്കുകയാണെങ്കില്‍ അവന്‍/അവള്‍ അടുത്ത ദിവസം വീണ്ടും പാപം ചെയ്യും എന്ന് അവര്‍ ചിന്തിക്കുന്നു.
എങ്കിലും, ഒരു വ്യക്തിക്ക് മാനുഷിക പ്രവൃത്തികളിലൂടെ നീതിമാനാകാന്‍ സാദ്ധ്യമല്ലെന്നിരിക്കിലും, ദൈവത്തിന്‍റെ നീതിയിലൂടെ അത് പരിപൂര്‍ണ്ണമായി സാദ്ധ്യമാക്കാവുന്നതാണ്. ഇത് എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതു കൊണ്ട് ഒരാള്‍ക്ക് അവന്‍റെ നീതി പ്രാപിക്കാന്‍ കഴിയുന്നു. ദൈവത്തിന്‍റെ നീതിക്ക് എല്ലാ ആളുകളുടെ പാപങ്ങളെയും ഒഴിവാക്കാനുളള പ്രാപ്തിയുണ്ട്. ദൈവത്തെ നമ്മുടെ പിതാവ് എന്ന് വിളിക്കാനും നമ്മള്‍ നീതിമാന്മാരാകാനും അത് അനുവദിക്കുന്നു. അതിനാല്‍, സത്യമായ വിശ്വാസം തുടങ്ങുന്നത് ദൈവത്തിന്‍റെ നീതിയിലുളള വിശ്വാസത്തില്‍ നിന്നാണെന്ന് നിങ്ങള്‍ അറിയണം. സത്യമായ വിശ്വാസം ലൗകിക മനസ്സില്‍ നിന്നല്ല തുടങ്ങുന്നത്, മിറച്ച് സത്യത്തിന്‍റെ വാക്കുകളുടെ വിശ്വാസ്യതയില്‍ നിന്നാണ്.
വീണ്ടും ജനിക്കാത്ത ഒരുപാടാളുകള്‍ അവരുടെ സ്വന്തം ചിന്തകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരാണ്. എന്തെന്നാല്‍ അവര്‍ എല്ലായ്പ്പോഴും അവരുടെ ഉളളില്‍ തന്നെ അടയ്ക്കപ്പെട്ടു കിടക്കുന്നു. ദൈവത്തിന്‍റെ നീതി അടങ്ങിയിട്ടുളള, ആത്മീയ പരിഛേദനയുടെ വാക്കുകളില്‍ അവന്‍/അവള്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ യേശുവിന്‍റെ മുന്‍പില്‍ അവന്‍/അവള്‍ പാപരഹിതനാണെന്ന് ഒരാള്‍ക്ക് പറയുവാനാകൂ.
അതിനാല്‍, ഒരു വ്യക്തിക്ക് ദൈവത്തിന്‍റെ നീതി പ്രാപിക്കണമെന്നുണ്ടെങ്കില്‍, അവന്‍/അവള്‍ യഥാര്‍ത്ഥമായും വീണ്ടും ജനിച്ച ആളുകളില്‍ നിന്നും സത്യത്തിന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കുകയും അവരെ ഹൃദയത്തോടെ വിശ്വസിക്കുകയും വേണം. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാ വിശുദ്ധന്മാരിലും പരിശുദ്ധാത്മാവ് വസിക്കുന്നു. നിങ്ങള്‍ സഹോദരന്മാര്‍ ഈ സത്യം മനസ്സില്‍ വയ്ക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വീണ്ടും ജനിക്കുന്നതിനുളള അനുഗ്രഹം നേടാന്‍ നിങ്ങള്‍ സത്യമായും ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന വീണ്ടും ജനിച്ച വ്യക്തിയുമായി സന്ധിക്കാന്‍ അവന്‍ നിങ്ങളെ അനുവദിക്കും. 
 
 
നീ പറയുന്നോ നീതിമാന്‍ ആരുമില്ലെന്ന്?
 
വചനങ്ങള്‍ 9-ഉം 10-ഉം പറയുന്നു, "ആകയാല്‍ എന്ത്? നമുക്ക് വിശേഷതയുണ്ടോ? അശേഷമില്ല. യഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തില്‍ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ? നീതിമാന്‍ ആരുമില്ല, ഇല്ല, ഒരുത്തന്‍ പോലുമില്ല." ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു നീതിമാന്‍ ആരുമില്ല, ഇല്ല, ഒരുത്തന്‍ പോലുമില്ല.
ഇത് എന്താണ് ഉദ്ദേശിക്കുന്നത്? നമ്മള്‍ ജനിച്ചതിനു മുമ്പോ പിമ്പോ ഉളള നമ്മുടെ അവസ്ഥയെപ്പറ്റിയാണോ ഈ വചനങ്ങള്‍ പ്രതിപാദിക്കുന്നത്. നമ്മള്‍ വീണ്ടും ജനിച്ചതിനു മുമ്പ് നമ്മള്‍ എല്ലാം പാപികള്‍ ആയിരുന്നു. യേശു ലോകത്തിലെ എല്ലാ പാപങ്ങളേയും ഒഴിവാക്കുന്ന സഭ സാക്ഷാത്കരിക്കുന്നതിനു മുമ്പുളള അവസ്ഥയെ "നീതിമാന്‍ ആരുമില്ല" എന്ന വചനങ്ങള്‍ പരാമര്‍ശിക്കുന്നു. യേശുവില്‍ വിശ്വസിക്കാതെ ഒരാള്‍ക്ക് നീതിമാനാകാന്‍ കഴിയില്ല.
ആകയാല്‍ "പടിപടിയായുള്ള ശുദ്ധീകരണം" എന്ന പദം നിലവില്‍ വന്നത് വിഗ്രഹങ്ങളെയോ നാസ്തിക മതങ്ങളെയോ സേവിക്കുന്ന ജനങ്ങളിലൂടെ നിലവില്‍ വന്നതാണ്. "നീതിമാന്‍ ആരുമില്ല, ഇല്ല, ഒരുത്തന്‍ പോലുമില്ല." സ്വയം ശിക്ഷണത്തിലൂടെയും സംസ്ക്കരണത്തിലൂടെയും പരിശോധിക്കപ്പെടുന്നതു കൊണ്ട് ഒരു പാപിക്ക് ഒരു പക്ഷെ നീതിമാനാകാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നോ? ഒരുത്തനു സ്വന്തമായി നീതിമാനാകാന്‍ കഴിയില്ല.
"നീതിമാന്‍ ആരുമില്ല, ഇല്ല,ഒരുത്തന്‍ പോലുമില്ല." ഒരുത്തന്‍റെ സ്വന്തം സഭ്യമായ ജീവിതത്തിലൂടെ നീതിമാനാകാനോ അല്ലെങ്കില്‍ നീതിമാനായവനോ ആരും തന്നെയില്ല. അവന്‍റെ/അവളുടെ സ്വന്തം പരിശ്രമങ്ങളിലൂടെ പാപരഹിതനായ ഒരു വ്യക്തി പോലുമില്ല. ദൈവത്തിന്‍റെ നീതി അടങ്ങയിട്ടുളള ആത്മീയ പരിഛേദനയിലുളള വിശ്വാസത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.
വചനം 11 പറയുന്നു, "ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല." അവന്‍റെ/അവളുടെ ദുഷ്പ്രവൃത്തികളെ ഗ്രഹിക്കുന്ന ഒരുത്തനുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അവന്‍/അവള്‍ നരകത്തിലേക്കയയ്ക്കപ്പെടാനുളള ഒരാളാണെന്ന് ഗ്രഹിക്കുന്ന ആരുമില്ല. അവന്‍/അവള്‍ ഒരു പാപിയാണെന്ന് ഗ്രഹിക്കാനുളള കഴിവു പോലും ഒരു പാപിക്കില്ല. അവന്‍റെ/അവളുടെ പാപങ്ങള്‍ക്ക് അവന്‍/അവള്‍ നരകത്തിലേക്ക് പോകും എന്ന് വ്യക്തമായി ഗ്രഹിക്കാതെ ഒരു പാപി ജീവിക്കുന്നു. ഒരുവന്‍ പാപത്തില്‍ നിന്ന് മോചനം പ്രാപിക്കാന്‍ ശ്രമിക്കുന്നത് അവന്‍/അവള്‍ പാപം കാരണം നരകത്തിലേക്ക് പോകാന്‍ അര്‍ഹിക്കുന്നു എന്ന് ഗ്രഹിക്കുമ്പോഴാണ്. എങ്കിലും, നരകത്തിലേക്ക് പോകുവാനുളള അവന്‍റെ/അവളുടെ വിധിയെയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ മുമ്പിലുളള അവന്‍റെ പാപിയായ പ്രകൃതത്തെയോ ഗ്രഹിക്കുന്ന ഒരുവന്‍ പോലുമില്ല.
ദൈവത്തിനു മുന്നില്‍ നമ്മള്‍ കൊളളാവുന്ന മനുഷ്യരോ കൊളളരുത്താത്തവരോ? വീണ്ടും ജനിക്കുന്നതു വരെ മനുഷ്യവര്‍ഗ്ഗം മുഴുവനും ഉപയോഗ ശൂന്യമാണ്. നമ്മളെല്ലാം നീതിമാന്മാരാണെ ന്നിരിക്കിലും അവനോട് നന്ദി പറയാം, ഒരിക്കല്‍ നമ്മള്‍ ആളുകള്‍ ദൈവത്തിനെതിരെ പൊരുതിയവരും, സത്യത്തില്‍ വിശ്വസിക്കുന്നതിനു വിസമ്മതിച്ചവരും ഒപ്പം അവനെ നിന്ദിച്ചവരുമായിരുന്നില്ലേ?
എങ്കില്‍, എങ്ങനെ ഒരു പാപിക്ക് ദൈവത്തെ പുകഴ്ത്താനാവും? അവന്‍റെ/അവളുടെ പാപത്തിന്‍റെ പ്രശ്നങ്ങളെ ഇതുവരേക്കും തീര്‍ച്ചപ്പെടുത്താത്ത ഒരു പാപിക്ക് എങ്ങനെ, ദൈവത്തെ സ്തുതിക്കുവാനാകും? ഒരു പാപിയുടെ അവസ്ഥയിലിരുന്ന് ദൈവത്തെ സ്തുതിക്കുന്നത് സത്യമായ ആരാധന ആയിരിക്കില്ല. എങ്ങനെ ഒരു പാപിക്ക് ഒരുവേള ദൈവത്തെ സ്തുതിക്കുവാനാകും? ഒരു പാപിക്ക് ഒരിക്കലും ദൈവത്തിന് സ്തുതി നല്‍കുവാന്‍ കഴിയില്ല, അങ്ങനെയൊരു വ്യക്തിയില്‍ നിന്നും അവന്‍ ഒന്നും കൈക്കൊളളുന്നില്ല.
ഇക്കാലത്ത് ലോകത്തുടനീളം സ്തുതി ശുശ്രൂഷകള്‍ പരന്നിട്ടുണ്ട്. എങ്കിലും, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ദൈവത്തെ സ്തുതിക്കാന്‍ കഴിയൂ. ഒരു പാപിയുടെ സ്തുതിയില്‍ ദൈവം തൃപ്തനാകുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഒരു പാപിയുടെ സ്തുതി കായിന്‍റെ യാഗം പോലെയാകുന്നു. എന്തിന് ദൈവം പാപികളുടെ പാപം നിറഞ്ഞ ഹൃദയങ്ങളെയും അര്‍ത്ഥശൂന്യമായ സ്തുതികളെയും കൈക്കൊളളണം?.
വചനം 12 പറയുന്നു, "എല്ലാവരും വഴിതെറ്റി; ഒരുപോലെ കൊളളരുതാത്തവരായിത്തീര്‍ന്നു. നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല." വഴിതെറ്റിയ പാപികള്‍ സത്യത്തിന്‍റെ വചനത്തിലോ ദൈവത്തിലോ വിശ്വസിക്കുന്നുമില്ല, ദൈവം അവര്‍ക്കായി ചെയ്ത മഹത്തായ പ്രവൃത്തികളെ അറിയുന്നുമില്ല. അതുകൂടാതെ, പാപികള്‍ ദൈവത്തിന്‍റെ വചനം പിന്താങ്ങുന്നതോ അതില്‍ വിശ്വസിക്കുന്നതോ, നിരസിക്കുന്നതോ മാത്രമല്ല അവരുടെ സ്വന്തം ചിന്തകള്‍ക്കധിഷ്ഠിതമായ ലൗകീക പ്രവണതകളെ എല്ലായ്പ്പോഴും ചിന്തിക്കുന്നു. അതുകൊണ്ട് ദൈവത്തിനു മുമ്പില്‍ എന്താണ് ശരിയും തെറ്റുമെന്നു ഒരിക്കലും വേര്‍തിരിച്ചറിയാന്‍ കഴിയില്ല.
ദൈവത്തിന്‍റെ നീതി അടങ്ങിയിട്ടുളള സത്യത്തിന്‍റെ വചനങ്ങള്‍ കൊണ്ട് മാത്രമേ ശരിയായ നീതി സാദ്ധ്യമാകൂ. ഗുണകരമായ തീരുമാനങ്ങളും ശരിയായ വിധികളും ദൈവത്തിന്‍റെ നീതിക്കുളളില്‍ വച്ചു മാത്രമേ സൃഷ്ടിക്കുവാന്‍ കഴിയൂ. നിങ്ങള്‍ അറിഞ്ഞിരിക്കണം എല്ലാ നിയമാനുസൃതമായ വിധികളും മനുഷ്യരുടെ ഉളളില്‍ ശേഷിക്കുന്നില്ല, പക്ഷെ ദൈവത്തിന്‍റെ നീതിക്കുളളിലുണ്ട്. മനുഷ്യ ചിന്തകളെല്ലാം ഒരുവശത്തേക്ക് തിരിഞ്ഞ് ദൈവത്തിന്‍റെ നീതിയെ തളളിക്കളഞ്ഞു. ആളുകള്‍ പറയുന്നു, "ഞാന്‍ ഈ വഴി ചിന്തിക്കുകയും എന്‍റെ സ്വന്തം ചിന്തകള്‍ക്കനുസൃതമായി വിശ്വസിക്കുകയും ചെയ്യുന്നു, എന്താണ് വേദപുസ്തകം ചര്‍ച്ച ചെയ്യുന്നത് എന്നതില്‍ ഒരു കാര്യവും ഇല്ല." പക്ഷെ, അഹന്താനിഷ്ടമായ പിടിവാശിയോടെ ദൈവത്തിന്‍റെ നീതിയെ നിരാകരിക്കുന്ന ഒരുവനെപ്പോലെയാണ് ഒരാളുടെ സ്വന്തം ചിന്തകളെ തളളിക്കളയാത്ത ഒരുവനെന്ന് നീ തിരിച്ചറിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതുകൊണ്ട്, ഈ വഴി ചിന്തിക്കുന്നത് ദൈവത്തിന്‍റെ നീതിയിലേക്ക് മടങ്ങിപ്പോകുവാന്‍ ഒരുവനെ അനുവദിക്കുന്നില്ല.
 
 
ലൗകിക മനസ്സ് ഒരുവന്‍റെ ആത്മാവിനെ മരണത്തിലേക്ക് നയിക്കും
 
വീണ്ടും ജനിക്കാത്ത ഒരുവന്‍ അവന്‍റെ സ്വന്തം വിധി കര്‍ത്താവാണ്. ഇത്തരത്തിലുളള ആളുകള്‍ ദൈവത്തിന്‍റെ വചനങ്ങളും എന്താണ് എഴുതിയിട്ടുളളതെന്ന് ശരിയായി ശ്രദ്ധിക്കാതെ, പകരം, അവരുടെ സ്വന്തം ചിന്തകളില്‍ നിന്ന് ചിലതെങ്കിലും വ്യത്യസ്തമായാല്‍, അവര്‍ അത് തെറ്റാണെന്ന് പറയുകയും അവരുടെ സ്വന്തം ചിന്തകള്‍ക്ക് തുല്യമാകുന്ന വചനങ്ങളുടെ അംശത്തെ മാത്രം സമ്മതിക്കുകയും ചെയ്യും. മനുഷ്യര്‍ അവരുടെ സ്വന്തം ചിന്തകള്‍ക്കും സ്വാര്‍ത്ഥതക്കുമായി വഴിതെറ്റി എന്ന് വേദപുസ്തകം പറയുന്നു. ഒരുവന്‍ അവന്‍റെ/ അവളുടെ പാപങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ വഴിയില്‍ മോചനം നേടാന്‍ പ്രത്യാശിക്കുന്നുവെങ്കില്‍, അവന്/അവള്‍ക്ക് ദൈവത്തിന്‍റെ ധര്‍മ്മവും നീതിയും ആവശ്യമാണ്. എങ്കിലും എന്താണ് അവന്‍റെ ധര്‍മ്മം? 
ദൈവത്തിന്‍റെ നീതിയാണ് ദൈവത്തിന്‍റെ ധര്‍മ്മമെന്നും ദൈവത്തിന്‍റെ നീതിയുക്തമായ വിധിക്ക് ദൈവത്തിന്‍റെ വചനമാണ് പ്രമാണമെന്നും നിങ്ങളറിയണം. "ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു." (യോഹന്നാന്‍ 1:1). "വചനം" എന്നു വിളിക്കപ്പെട്ട ഈ വ്യക്തി ആരാണ്? പരിശുദ്ധാത്മാവിനൊപ്പവും പിതാവായ ദൈവത്തോടൊപ്പവുമുളള ഈ വ്യക്തി ആരാണ്? അവന്‍ നമ്മുടെ രക്ഷകന്‍, യേശു ക്രിസ്തുവാണ്. യേശു ക്രിസ്തു നമ്മുടെ രക്ഷകനും രാജാക്കന്മാരുടെ രാജാവുമാണ്. യേശു ദൈവമാണ്.
യോഹന്നാനില്‍ പറയപ്പെട്ടിരിക്കുന്നതു പോലെ ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു. അതെ, കര്‍ത്താവായ യേശുവാണ് നമ്മുടെ രക്ഷകന്‍. രക്ഷകനാണ് ദൈവം. അതുകൊണ്ട്, ദൈവം വചനമായതിനാല്‍, അവന്‍റെ നീതിയുടെ വചനങ്ങള്‍ നമ്മള്‍ മനുഷ്യരുടെ ചിന്തകളില്‍ നിന്ന് വിഭിന്നമാണ്. പാപികള്‍ ദൈവത്തിന്‍റെ നീതിയില്‍ അജ്ഞരാകുമ്പോള്‍ അവര്‍ സ്വന്തം ഗ്രഹണീയത്വത്തിലൂടെ ദൈവത്തിന്‍റെ നീതി മനസ്സിലാക്കാന്‍ മുതിരുന്നത് നിങ്ങള്‍ തിരിച്ചറിയണം. ദൈവത്തിന്‍റെ നീതിയിലുളള വിശ്വാസത്തില്‍ ഉറച്ചു നിലകൊളളുന്ന ഒരുവന്‍ കൊളളാവുന്ന വ്യക്തിയാണ് ദൈവം അവനെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ദൈവത്തിന്‍റെ വചനം ഉള്‍ക്കൊളളുകയും വേഗത്തില്‍ നിലകൊളളുകയും ചെയ്യുന്ന ഒരുവന്‍ ദൈവത്തിനു മുന്നില്‍ കൊളളാവുന്നവനും വിശ്വസ്തനുമായ വ്യക്തിയാണ്. ഈ തരത്തിലുളള വ്യക്തിയും അനുഗ്രഹിക്കപ്പെടും.
എല്ലാ ആളുകളും അവരുടെ സ്വന്തം ചിന്തകളും പാപങ്ങളും കൊണ്ട് ദൈവത്തിന് എതിരായി പൊരുതുന്നു. ഒരുവന്‍ നല്ലവനായോ പരിശുദ്ധനായോ അഭിനയിക്കുന്നെങ്കില്‍, അല്ലെങ്കില്‍ അനുകമ്പ ഉള്ളവനായോ മറ്റുള്ളവരുടെ മേല്‍ കരുണ കാട്ടുന്നവനായോ അഭിനയിക്കുന്നുവെങ്കില്‍, എല്ലാം ദൈവത്തെ വഞ്ചിക്കുന്ന മനുഷ്യ ചിന്തകളില്‍ നിന്ന് വരുന്ന കുടില പ്രവൃത്തികള്‍ ആണെന്ന് നിങ്ങള്‍ അറിയണം. നല്ലതായി അഭിനയിക്കുന്നത് ദൈവത്തിന് എതിരാണ്. ആരും നല്ലവനല്ല. പക്ഷെ അവനുണ്ട്. ഒരു ക്രിസ്ത്യാനി വീണ്ടും ജനിക്കാതെ അവന്‍ നിര്‍വ്വഹിച്ച സ്നേഹവും മോചനത്തിനുള്ള അവന്‍റെ നീതിയേയും അംഗീകരിക്കുന്നില്ലെങ്കില്‍, അത് ദൈവത്തിന് എതിരും സത്യത്തിന് അനുസരണാശീലമില്ലാത്തതുമാണ്. 
ഈ ലോകത്തില്‍ വളരെയേറെ പാപങ്ങള്‍ ചെയ്തവര്‍ മാത്രമേ ദൈവത്തിന്‍റെ ശിക്ഷാവിധി പ്രാപിക്കുവാന്‍ പോകുന്നുള്ളുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്ത ആരും തന്നെ ദൈവത്തിന്‍റെ ഉഗ്രമായ ക്രോധത്തില്‍ നിന്ന് ഒഴിവാക്കപ്പെടില്ല.
സത്യത്തില്‍ യേശുവില്‍ വിശ്വസിക്കാത്ത ഒരുവന്‍ നല്ല ജീവിതം ജീവിക്കുന്നതിനുളള ആജ്ഞാ സ്വഭാവമുള്ള ധാരണയാല്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള ആശയങ്ങള്‍ ആരു പഠിപ്പിച്ചു? സാത്താനാണ് അത് ചെയ്തത്. എങ്കിലും, മനുഷ്യര്‍ക്ക് അവരുടെ ജനനം മുതല്‍ക്കേ നല്ല ജീവിതം ജീവിക്കുന്നതിനുള്ള പ്രാപ്തിയില്ല. അതുകൊണ്ട്, നമ്മള്‍ പാപക്ഷമ പ്രാപിക്കണമെന്ന് ദൈവത്തിന്‍റെ വചനം പറയുന്നു. ദൈവകൃപ പെരുകുന്നതിന് ഉദ്ദിഷ്ട കാര്യത്തിനായി നമ്മള്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യണമെന്ന് ഇത് അര്‍ത്ഥമാക്കുന്നുണ്ടോ? നിശ്ചയമായും ഇല്ല. മനുഷ്യര്‍ ജനിച്ച ദിവസം മുതല്‍ക്കേ പാപവുമായി സംക്രമിക്കപ്പെട്ടതുകൊണ്ട്, ദുഷിക്കപ്പെട്ട പാപത്തിന്‍റെ മുറിവുകള്‍ കാരണം അവര്‍ നരകത്തിലേക്ക് പോകുവാന്‍ വിധിക്കപ്പെട്ടവരായി. അതുകൊണ്ട്, യേശു അവര്‍ക്കു വേണ്ടി നേരത്തേ സജ്ജമാക്കിയ പാപക്ഷമ പ്രാപിക്കുവാന്‍ ദൈവം അവരോടു പറഞ്ഞു. അവന്‍ മോചനത്തിന്‍റെ ദൈവമാണ്. കൂടാതെ നമ്മുടെ ഹൃദയങ്ങള്‍ക്കുളളിലെ സത്യമായ, അവന്‍റെ നീതിയുടെ വചനത്തെ ഉള്‍ക്കൊണ്ട് മോചനം പ്രാപിക്കുവാന്‍ നമ്മെ ഉപദേശിക്കുകയും ചെയ്യുന്നു.
 
 
സ്വഭാവം കൊണ്ട് എന്താണ് ഒരു മനുഷ്യന്‍?
 
വചനം 13-18 പറയുന്നു, "അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവ് കൊണ്ട് അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെ ഉണ്ട്; അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു; നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്; സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയമില്ല." 
"നാവുകൊണ്ട് അവര്‍ ചതിക്കുന്നു." എത്ര നന്നായി ആ ആളുകള്‍ ചതിക്കുന്നു! യോഹന്നാനില്‍, എഴുതപ്പെട്ടിട്ടുണ്ട്, "അവന്‍ ഭോഷ്കു പറയുമ്പോള്‍ അവന്‍, സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു" (യോഹ 8:44). "ഞാന്‍ സത്യം പറയുകയാണ്, അതാണ് സത്യം. നിങ്ങള്‍ക്ക് എന്നെ മനസ്സിലാകുന്നോ?" വീണ്ടും ജനിക്കാത്ത ഒരുവന്‍ സത്യമാണെന്ന് ശക്തമായി ഉറപ്പിച്ചു പറയുന്ന എല്ലാ വചനങ്ങളും കപടമാണ്.
ഇതുവരെ വീണ്ടും ജനിക്കാത്ത ഒരുവന് അവന്‍/അവള്‍ ആളുകളോട് സംസാരിക്കുമ്പോഴെല്ലാം ഭോഷ്കുകള്‍ പറയാതിരിക്കാന്‍ കഴിയില്ല. അവന്‍/അവള്‍ പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണെന്നു അവന്‍/അവള്‍ ഊന്നി പറയുന്നു, പക്ഷെ അവന്‍/അവള്‍ എല്ലാ സമയത്തും ഒരു ഭോഷ്ക് പറയുമ്പോള്‍, അവന്‍/അവള്‍ അതാണ് സത്യമെന്ന് പറഞ്ഞുകൊണ്ട് ആളുകളെ ചതിക്കുന്നത് ഒരു വിരോധാഭാസമായ തെളിവാണ്. ഇതുവരെ വീണ്ടും ജനിക്കാത്ത ഒരുവന്‍ പറയുന്ന എല്ലാ കാര്യങ്ങളും പൊളിയാണ്. എന്തെന്നാല്‍ അവന്‍/അവള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നില്ല.
അവന്‍ ചെയ്യുന്നതെന്തോ അത് വഞ്ചനാപരമാണെന്ന് ആളുകളോട് പറഞ്ഞതിനുശേഷം ഒരിക്കലും കബളിപ്പിക്കുന്നവന്‍ കള്ളക്കളി നടത്തുന്നില്ല. അത് വാസ്തവമാണെന്നപോലെ അവന്‍ സംസാരിക്കുന്നുളളൂ. അവന്‍ ആളുകളോട് അവര്‍ അവനെ വിശ്വസിക്കുന്നതിനായി ആത്മാര്‍ത്ഥമായും തന്മയത്വമായും സംസാരിക്കുന്നു. "ഞാന്‍ നിങ്ങളോട് പറയുന്നത് വളരെ, വളരെ, വളരെ സത്യമാണ്. നിങ്ങള്‍ ഇതില്‍ കുറച്ച് പണം നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്ക് ടണ്‍ കണക്കിന് പണം മടക്കത്തില്‍ സമ്പാദിക്കുവാന്‍ കഴിയും. വെറുതെ ഒരു ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിനകം, നിങ്ങള്‍ക്ക് നിങ്ങള്‍ നിക്ഷേപിച്ചതിനെക്കാള്‍ കൂടുതല്‍ ഏകദേശം രണ്ട് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ലഭിക്കും. അടുത്ത രണ്ടു വര്‍ഷത്തില്‍, നിങ്ങള്‍ വളരെയേറെ പണം സമ്പാദിക്കും. ഇതാണ് വ്യാപാരത്തിന്‍റെ നവീനമായ രീതി ഒപ്പം ഇത് തീര്‍ച്ചയായും സുരക്ഷിതമാണ്. വേഗമാകട്ടെ, നിങ്ങള്‍ തിരക്ക് കൂട്ടുകയും നിങ്ങളുടെ മനസ്സിനെ ഒരുക്കുകയും വേണം. എന്തെന്നാല്‍ മറ്റുളളവര്‍ പലരും കാത്തുനില്‍ക്കുകയാണ്." ഇതാണ് കബളിപ്പിക്കുന്നവന്‍ ആളുകളോട് പറയുന്നത്. നിങ്ങള്‍ മനസ്സിലാക്കണം പാപക്ഷമ പ്രാപിക്കാത്ത ഒരുവന്‍ അവന്‍റെ/അവളുടെ നാവുകൊണ്ട് ചതിക്കുന്നു. 
വേദപുസ്തകം പറയുന്നു, സാത്താന്‍ ഭോഷ്ക്ക് പറയുമ്പോള്‍, അവന്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു പാപത്തില്‍ നിന്ന് വീണ്ടും ജനിക്കാത്ത ഒരുവന്‍ പറയുന്ന എല്ലാക്കാര്യവും ഭോഷ്ക്കാണ്. വീണ്ടുംജനിക്കാത്ത ഒരു ശുശ്രൂഷകന്‍ പളളിക്ക് ദശാംശമായി വലിയ മുതല്‍ നല്‍കുകയാണെങ്കില്‍ പണക്കാരന്‍ ആകും എന്ന് പറഞ്ഞുകൊണ്ട് സഭാംഗങ്ങളെ ചതിക്കുന്നത് ഒരതിശയമല്ല. അത് കൂടാതെ ഒരിക്കല്‍ ഒരുവന്‍ പളളിയിലെ മൂപ്പന്‍ ആയി മാറിയാല്‍ ആ വ്യക്തി `ദൈവത്തിന്‍റെ തടയാനാകാത്ത അനുഗ്രഹങ്ങള്‍` കൊണ്ട് പണക്കാരനായി മാറുമെന്നും അയാള്‍ പറയുന്നതാകാം. എന്തുകൊണ്ട് ആളുകള്‍ ഒരു മൂപ്പനാകാന്‍ അതികഠിനമായി പ്രയത്നിക്കുന്നു? ഇത് എന്തെന്നാല്‍ ഒരിക്കല്‍ അവന്‍/അവള്‍ മൂപ്പന്‍ ആയാല്‍ ദൈവം അവനെ ഭൗതികമായ ധനം കൊണ്ട് നിറയ്ക്കുമെന്നുളള വ്യാജോപദേഷ്ടാക്കന്‍മാരുടെ ഭോഷ്ക്കുകള്‍ കാരണമാണ്. മൂപ്പനാകാന്‍ ശ്രമിച്ചതിനു ശേഷം അവരുടെ സ്വത്തുകള്‍ നശിക്കപ്പെട്ട ഒരുപാട് ക്രിസ്ത്യാനികള്‍ ഉണ്ട്. അവര്‍ മൂപ്പരാകാന്‍ കൊതിച്ച് അവരുടെ കബളിപ്പിക്കുന്ന ശുശ്രൂഷകര്‍ക്ക് അമിതമായ ഭക്തി കൊടുത്തതാണിതിന് കാരണം. 
നമുക്ക് റോമര്‍ 3:10-ലേക്ക് വീണ്ടും ശ്രദ്ധ കൊടുക്കാം. "അതിലെഴുതപ്പെട്ടതുപോലെ" എന്ന വാക്യശകലം പഴയ നിയമത്തില്‍ നിന്നുളള പ്രമാണ വാക്കുകള്‍ ആണ് ചുവടെയുളള വചനങ്ങളെന്ന് നമ്മെ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പൌലൊസ് പഴയ നിയമത്തിലെ കൃത്യമായ വചനത്തെയാണ് എടുത്തു പറഞ്ഞത്: "അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി ആകുന്നു; നാവുകൊണ്ട് അവര്‍ മധുര വാക്കു പറയുന്നു" (സങ്കീർത്തനം 5:9). "അവരുടെ കാല്‍ ദോഷത്തിനായി ഓടുന്നു. കുറ്റമില്ലാത്ത രക്തം ചിന്തുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്യായ നിരൂപണങ്ങള്‍ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളില്‍ ഉണ്ട്." (യെശയ്യാവ് 59:7) ദൈവത്തിന്‍റെ നീതിയെ അറിയാതെ നരകത്തിലേക്ക് പോകുന്ന ആളുകള്‍ വളരെ ദയാര്‍ദ്രരാണ്. 
വചനം 19 പറയുന്നു, "ന്യായ പ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിന്‍ കീഴുളളവരോട് പ്രസ്താവിക്കുന്നു എന്ന് നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞ് സര്‍വ്വലോകവും ദൈവസന്നിധിയില്‍ ശിക്ഷാ യോഗ്യമായിത്തീരേണ്ടതത്രേ."
ന്യായപ്രമാണം ദൈവകോപത്തെ കൊണ്ടു വരുന്നു (റോമര്‍ 4:5). അവര്‍ പാപികളാണെന്ന് അവരെത്തന്നെ ഗ്രഹിപ്പിക്കുന്നതിന് ഇതുവരെ വീണ്ടും ജനിക്കാത്തവര്‍ക്കായി ദൈവം ന്യായപ്രമാണം നല്‍കുന്നു. അവന്‍റെ നിയമത്തിനനുസരിച്ച് ജീവിക്കാന്‍ അവന്‍/അവള്‍ അയോഗ്യരാണെന്ന് ന്യായപ്രമാണം എല്ലാ പാപികളെയും പഠിപ്പിക്കുന്നു. നമുക്ക് നിയമം കൊണ്ട് ജീവിക്കാനല്ല ദൈവം ന്യായപ്രമാണം നല്‍കിയതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്കില്‍ ദൈവം ന്യായപ്രമാണംപാഴാക്കിയോ? ഇല്ല, അവന്‍ അത് ചെയ്തില്ല. നമ്മള്‍ പാപികളാണെന്ന് നമ്മെ പഠിപ്പിക്കുന്നതിന് ദൈവം മോശെയിലൂടെ ന്യായപ്രമാണം നല്‍കി എന്ന് ദൈവം പറഞ്ഞു. അവന് ന്യായപ്രമാണത്തിലൂടെ നമ്മുടെ പാപകരമായ പ്രകൃതങ്ങളെ നിര്‍വ്വചിക്കണം അതിനാല്‍ നമുക്ക് അത് പാലിക്കുവാന്‍ നല്കിയിട്ടില്ല. നമ്മള്‍ മനുഷ്യരായിരുന്നിട്ട് എത്രത്തോളം അപര്യാപ്തരും ദൃഢതയില്ലാത്തവരുമാണെന്ന് ചൂണ്ടിക്കാണിക്കുകയെന്നതാണ് ന്യായപ്രമാണത്തിന്‍റെ ധര്‍മ്മം.
അതുകൊണ്ട് വചനം 20 പറയുന്നു, "അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല, ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്." ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. പൌലൊസിനുവേണ്ടി മാത്രമല്ല, ദൈവത്തിന്‍റെ മറ്റുളള എല്ലാ വേലക്കാര്‍ക്കും കൂടി വേണ്ടിയാണ്, "ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതികരിക്കപ്പെടുകയില്ല." ന്യായപ്രമാണം സൂക്ഷിക്കാന്‍ ആര്‍ക്കും കഴിവില്ല, അത് സൂക്ഷിക്കാന്‍ കഴിവുളള ആരും തന്നെയില്ല, പിന്നെ അത് ആരും സൂക്ഷിച്ചിട്ടുമില്ല. അതുകൊണ്ട്, പരിസമാപ്തി എന്തെന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരുവനും നീതീകരിക്കപ്പെടുവാന്‍ കഴിയില്ല. ക്രിസ്തുമതം എന്നു പേരായ; പ്രത്യാശയില്ലാത്ത മതത്തിന്‍റെ അഴുക്കിലേക്ക് അവര്‍ വീണുകൊണ്ടിരിക്കുകയാണെന്ന് അവര്‍ക്ക് അനുഭവപ്പെടുന്നില്ല. ഇത്തരത്തിലുളള മതപരമായ ജീവിതം ജീവിക്കുന്നത് തുടക്കം മുതലേ തെറ്റാണെന്ന് ഇത് തെളിയിക്കുന്നു. ആളുകളെ അവര്‍ പാപികളാണെന്ന് പഠിപ്പിക്കുന്നതിനു മാത്രമേ ന്യായപ്രമാണം ഉളളൂവെങ്കിലും, ന്യായപ്രമാണത്തെ തെറ്റിദ്ധരിച്ചതിനുശേഷം ദൈവത്തിന്‍റെ ന്യായപ്രമാണത്തെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്രുമത വിശ്വാസികളെ ദൈവത്തിന്‍റെ നീതിയോടുളള ഏറ്റുമുട്ടലിലേക്ക് നയിക്കുന്നു.
ക്രിസ്തുമതത്തിലെ പടിപടിയായുളള ശുദ്ധീകരണത്തിന്‍റെ പ്രമാണം ലോകത്തിലെ ജാതികളുടെ മതങ്ങളുടെ മതപ്രമാണങ്ങള്‍ പോലെതന്നെയാണ്. ബുദ്ധിസത്തിലെ മോക്ഷത്തില്‍ പ്രവേശിക്കുന്നതിന്‍റെ പ്രമാണം പോലെതന്നെ, ക്രിസ്തുമതത്തിലും, പടിപടിയായുളള ശുദ്ധീകരണത്തിന്‍റെ പ്രമാണം പറയുന്നു. ഒരുവന്‍റെ ജഡവും ആത്മാവും പരിശുദ്ധമായി മാറുന്നത് യേശുവില്‍ അവന്‍ വിശ്വസിക്കാന്‍ തുടങ്ങിയതിനു ശേഷമാണെന്നും, അന്ത്യത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിക്കാന്‍ മതിയാവോളം പരിശുദ്ധിയുളളവനായി മാറുകയും ചെയ്യും.
പാപത്തിന്‍റെ ധാര്‍മിക ദൂഷണവുമായി ജനിക്കുന്ന ഒരുവന് അവന്‍റെ ജീവിത കാലം മുഴുവനും പാപം പ്രചരിപ്പിക്കുന്ന ജോലി മാത്രമേ ചെയ്യാന്‍ കഴിയുകയുളളൂ. ഇതിന്‍റെ കാരണമെന്തെന്നാല്‍ ഒരുവന്‍ നേരത്തേ തന്നെ പാപവുമായി സംക്രമിച്ചിരിക്കുന്നു. ഒരുവന്‍ പാപം പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും പാപത്തിന്‍റെ വിഷാണുക്കള്‍ അവന്‍റെ ശരീരത്തില്‍ നിന്നും പുറത്തക്ക് വരുന്നു. ഈ രോഗത്തിന് ഒരേ ഒരു ചികിത്സയേയുളളൂ. അതിന് ദൈവത്തിന്‍റെ നീതി അടങ്ങിയിട്ടുളള സത്യമായ സുവിശേഷത്തിന്‍റെ വചനത്തില്‍ ശ്രദ്ധിക്കുകയും വിശ്വസിക്കുകയും വേണം. ആത്മീയ പരിഛേദന പ്രാപിക്കുന്നതിനായി നമ്മെ പ്രാപ്തമാക്കുന്ന, പാപത്തിന്‍റെ യഥാര്‍ത്ഥ വീണ്ടെടുക്കലിന്‍റെ വചനങ്ങളില്‍ വിശ്വസിക്കുകയും ഒരുവന്‍ ചെവിക്കൊളളുകയും ചെയ്താല്‍ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട് അവന് നിത്യ ജീവന്‍ പ്രാപിക്കുവാന്‍ കഴിയും.
എങ്ങനെ ഈ ലോകത്തിലെ ഒരു വ്യക്തിക്ക് അവന്‍/അവള്‍ വീണ്ടും ജനിച്ച ശേഷവും ന്യായപ്രമാണത്തിനനുസരിച്ച് സ്വച്ഛമായി ജീവിക്കാന്‍ കഴിയും? അങ്ങനെ ആരുമില്ല. വേദപുസ്തകം പറയുന്നു, "ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്" (റോമര്‍ 3:20) ഈ സത്യം ലളിതവും വ്യക്തവുമല്ലേ? ആദവും ഹവ്വയും ദൈവത്തിന്‍റെ വചനം ഉപേക്ഷിച്ച് അതില്‍ വിശ്വസിക്കാതെ നിഷ്കളങ്ക യുഗത്തില്‍ സാത്താനാല്‍ ചതിക്കപ്പെട്ട് പാപത്തിലേക്ക് വീഴുകയും, ആ സംഭവത്തിന് ശേഷം സംഭവിച്ച പാപങ്ങളൊക്കെയും അവരുടെ അനന്തരവകാശികള്‍ക്ക് നല്‍കുകയും ചെയ്തു. എങ്കിലും, എല്ലാ മനുഷ്യര്‍ക്കും അവരുടെ പൂര്‍വ്വികരില്‍ നിന്ന് പാപം അനന്തരാവകാശമായി ലഭിച്ചതാണെങ്കില്‍ കൂടിയും, സത്യത്തില്‍ പാപികളായാണ് തങ്ങള്‍ ജനിച്ചതെന്നുപോലും അവര്‍ക്കറിയില്ല.
അബ്രഹാമിന്‍റെ കാലം മുതല്‍ക്കേ, ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് പാപമോചനം പ്രാപിക്കുന്നതിനായി ആളുകളെ അനുവദിച്ച അവന്‍റെ നീതിയില്‍ ഭൗതികമായ പരിജ്ഞാനം ദൈവം മനുഷ്യജാതിക്കു നല്‍കി.
 
 
ന്യായപ്രമാണം കൂടാതെയുളള ദൈവത്തിന്‍റെ നീതിയെപ്പറ്റി പൌലൊസ് സംസാരിക്കുന്നു
 
വചനം 21-22 പറയുന്നു, "ഇപ്പോഴോ ദൈവത്തിന്‍റെ നീതി വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുളള ദൈവ നീതി തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു. അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല".
ദൈവത്തിന്‍റെ നീതി വെളിപ്പെട്ടതായി അതില്‍ പറഞ്ഞിരിക്കുന്നു, "ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു." "ന്യായപ്രമാണവും പ്രവാചകന്മാരും" അര്‍ത്ഥമാക്കുന്നത് പഴയനിയമത്തെ. ഇപ്പോള്‍, സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്‍റെ നീതിയിലുളള സുവിശേഷത്തെക്കുറിച്ച് പൌലൊസ് സംസാരിച്ചു. ഹോമയാഗത്തിലൂടെ ഒരുവന് പാപക്ഷമ പ്രാപിക്കുവാന്‍ കഴിയുന്ന, ദൈവത്തിന്‍റെ നീതിയെ വേദപുസ്തകം നമുക്ക് വ്യക്തമായി കാണിക്കുന്നു, കൂടാതെ പൌലൊസിന്‍റെ വിശ്വാസം എല്ലാ വചനങ്ങളിലും വെളിപ്പെടുത്തിയിട്ടുളള ദൈവത്തിന്‍റെ നീതിയിലുളള വിശ്വാസത്തിലും അധിഷ്ഠിതമാണ്.
യേശു ക്രിസ്തുവില്‍ വിശ്വാസമുളള ആരായാലും വകതിരിവില്ലാതെ ദൈവത്തിന്‍റെ നീതി നേടുവാന്‍ കഴിയുമെന്ന് പൌലൊസ് പ്രസ്താവിക്കുന്നു. ഒരുവന്‍റെ അസ്തിത്വം രക്ഷിച്ചതാണോ അല്ലയോ എന്ന് അവന്‍റെ വിശ്വാസത്തില്‍ അല്ലെങ്കില്‍ അവിശ്വാസത്തില്‍ തീര്‍ച്ചപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്‍റെ നീതി "വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുളള ദൈവ നീതി തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു. അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല".
എന്താണ് സത്യ വിശ്വാസം? വിശ്വാസത്തിന്‍റെ സത്ത ആരാണ്? അത് യേശു ക്രിസ്തുവാണ്. എബ്രായര്‍ 12:2 പറയുന്നു, "വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക." നമ്മള്‍ വീണ്ടും ജനിച്ച വിശുദ്ധനില്‍ നിന്ന് ദൈവത്തിന്‍റെ നീതി അഭ്യസിക്കുകയും ഈ സത്യത്തില്‍ വിശ്വസിച്ചു കൊണ്ട് യേശു ക്രിസ്തുവില്‍ രക്ഷ പ്രാപിക്കുകയും ദൈവത്തിന്‍റെ വചനങ്ങളിലുളള വിശ്വാസത്താല്‍ ജീവിക്കുകയും വേണം. ഹൃദയം കൊണ്ട് കര്‍ത്താവിന്‍റെ നീതിയെ വിശ്വസിക്കുന്നത് സത്യമായ വിശ്വാസം ഉളളതിനാലാണ്.
റോമര്‍ 10:10 പറയുന്നു, "ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും, വായ് കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു." നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് യേശുവിന്‍റെ രക്തത്തിലും സ്നാനത്തിലും വിശ്വസിക്കുന്നതു കൊണ്ട് നമ്മള്‍ നീതീകരിക്കപ്പെട്ടവരായി മാറാന്‍ കഴിയുകയും നമ്മുടെ വായ് കൊണ്ട് നമ്മുടെ വിശ്വാസങ്ങളെ ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ നമ്മുടെ രക്ഷ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. പാപക്ഷമ നമ്മുടെ പ്രവൃത്തികളാല്‍ നേടാന്‍ കഴിയില്ല, പക്ഷെ ദൈവത്തിന്‍റെ നീതിയിലുളള നമ്മുടെ വിശ്വാസങ്ങള്‍ കൊണ്ട് കഴിയും.
23-25 വചനങ്ങള്‍ പറയുന്നു, "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു, അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുതിയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുന്നു."
വേദപുസ്തകം പറയുന്നു എല്ലാവരും പാപം ചെയ്തു, അതുകൊണ്ട്, അവര്‍ ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. പാപികള്‍ക്ക് നരകത്തിലേക്ക് പോവുകയെന്നതല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. എങ്കിലും, ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പു മൂലവും ദൈവത്തിന്‍റെ നീതിയാലും, ആളുകള്‍ സൗജന്യമായി പാപക്ഷമ പ്രാപിച്ചു. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാക്കുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു.
നമ്മള്‍ വചനങ്ങള്‍ 25-26 ലേക്ക് നോക്കുമ്പോള്‍, അതില്‍ എഴുതപ്പെട്ടിരിക്കുന്നു, "വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍, താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നേ അങ്ങനെ ചെയ്തത്."
ഇവിടെ, ഈ വാക്യ ശകലം, "തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍" എന്നത് യേശു ക്രിസ്തുവിന്‍റെ നീതീകരിക്കപ്പെട്ട പ്രവൃത്തിയാല്‍ പൂര്‍ത്തിയാക്കപ്പെട്ട, ദൈവത്തിന്‍റെ നീതിയെ പരാമര്‍ശിക്കുന്നു. യേശു കുരിശില്‍ രക്തം ഒഴുക്കിയതിനു കാരണം അവന്‍റെ മരണത്തിനു മുമ്പായി, യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാനാല്‍ സ്നാനം ഏറ്റതിലൂടെ അവന്‍ ദൈവത്തിന്‍റെ നീതിയെ എല്ലാം സാക്ഷാത്ക്കരിച്ചിരുന്നു എന്നതാണ് (മത്തായി 3:13 17 കാണുക).മനുഷ്യര്‍ക്കും അവനും ഇടയില്‍ സമാധാനം ഉണ്ടാക്കുന്നതിനു വേണ്ടി പിതാവായ ദൈവം യേശുവിനെ ഈ ലോകത്തിലെ പാപത്തിന്‍റെ പ്രായശ്ചിത്തത്തിനുളള യാഗമാക്കി മാറ്റി. യേശു ദൈവത്തിന്‍റെ നീതിയുടെ അവതാരമായിരുന്നു.
യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതോടെ യേശു ഈ ലോകത്തിലെ എല്ലാ പാപങ്ങളെയും എടുത്തുകളഞ്ഞു. യേശു ആദിയും അന്തവും ആയി മാറി. വളരെ തുടക്കം മുതല്‍ ഒടുക്കം വരെ, ലോകത്തിലെ എല്ലാ പാപങ്ങളേയും കര്‍ത്താവ് മായ്ച്ചു കളഞ്ഞു എന്നു പറയുന്ന വചനങ്ങളില്‍ അവന്‍/അവള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഏതൊരുവനും പാപത്തില്‍ നിന്ന് മോചനം പ്രാപിക്കുവാന്‍ കഴിയും എന്ന് ഇത് അര്‍ത്ഥമാക്കുന്നു.
യേശു സാക്ഷാത്ക്കരിച്ച ദൈവത്തിന്‍റെ നീതി ദൈവവുമായി സമാധാനത്തിലാകാന്‍ നമ്മെ അനുവദിക്കുന്നു. അത് അങ്ങനെയാക്കിയതെന്തെന്നാല്‍ ദൈവവുമായി സമാധാനത്തിലിരിക്കുന്ന ഒരുവനു മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുളളൂ. സത്യത്തിന്‍റെ സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയതിനുശേഷം മാത്രമേ ഞാന്‍ ഈ വചനത്തെ മനസ്സിലാക്കിയുളളൂ, "വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍" അവന്‍റെ പൊറുമയുടെ കാലത്ത്, യേശുവിലൂടെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും അത് മനസ്സിലാക്കുകയും ചെയ്തു.
ദൈവത്തിന്‍റെ നീതി സാക്ഷാത്ക്കരിക്കപ്പെട്ടത്, സമ്പൂര്‍ണ്ണ ഭൂതകാലത്തിലാണ്. അത് നേരത്തേ തന്നെ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുളളതാണെന്ന് അത് സൂചിപ്പിക്കുന്നു. യേശു അവന്‍റെ സ്നാനവും രക്തവും കൊണ്ട് നമ്മുടെ എല്ലാ പാപങ്ങളേയും ദൂരീകരിച്ചു എന്നു പറയപ്പെടുന്ന സത്യ വചനത്തിലുളള വിശ്വാസത്തില്‍ നമ്മള്‍ പാപക്ഷമ പ്രാപിച്ചു. നമ്മുടെ ആത്മാക്കള്‍ ഒരിക്കലായി പാപത്തില്‍ നിന്നും ക്ഷമ നേടിയെങ്കിലും, നമ്മുടെ ജഡങ്ങള്‍ക്ക് എന്നിട്ടുംപാപം ചെയ്യുവാനേ കഴിയുകയുളളൂ. നമ്മള്‍ ഇന്നത്തെ ലോകത്തില്‍ ചെയ്യുന്ന പാപത്തെ `മുന്‍പു ചെയ്ത പാപ`മായി ദൈവം പരാമര്‍ശിക്കുന്നു.
എന്തുകൊണ്ട്? ദൈവം യേശുവിന്‍റെ സ്നാനത്തെ രക്ഷയുടെ ആരംഭസ്ഥാനമായി പടുത്തുയര്‍ത്തി. അതിനാല്‍, യേശു ക്രിസ്തു സാക്ഷാത്ക്കരിച്ചിട്ടുണ്ടായിരുന്ന ദൈവത്തിന്‍റെ നീതിയിലൂടെ ഒരിക്കലായി പാപക്ഷമ പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ജഡങ്ങള്‍ കൊണ്ട് നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ യേശുവിന്‍റെ സ്നാനത്തിലൂടെ നേരത്തേ തന്നെ ദൂരീകരിക്കപ്പെട്ട പാപങ്ങളാണ്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ലോകത്തിലെ എല്ലാ പാപങ്ങളും നേരത്തേ തന്നെ ക്ഷമിക്കപ്പെട്ടവയാണ്. `മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക` അര്‍ത്ഥമാക്കുന്നത് `നേരത്തേ തന്നെ നല്‍കപ്പെട്ട പാപങ്ങളുടെ ശമ്പളത്തെ പരിഗണിക്കാനാണ്.` ഈ ലോകത്തിലെ എല്ലാ പാപങ്ങളും കുരിശിലുളള അവന്‍റെ രക്തത്തിലും കര്‍ത്താവ് നേടിയ സ്നാനത്തിലും നേരത്തേ തന്നെ കഴുകപ്പെട്ട പാപങ്ങളാണ്.
അതുകൊണ്ട്, ഈ ലോകത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെയുളള മനുഷ്യജാതിയുടെ എല്ലാ പാപങ്ങളും, ആദത്തിന്‍റെ കാലം മുതല്‍ക്ക് ഭൂമിയിലെ അവസാന ദിവസം വരെയും ഇപ്പോഴും ആളുകള്‍ ചെയ്യുന്ന പാപങ്ങളൊക്കെയും യേശു ഭൂതകാലത്തില്‍ ദൂരീകരിച്ചിട്ടുണ്ടായിരുന്ന മുന്‍കഴിഞ്ഞ പാപങ്ങളാണ്. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെല്ലാം പാപരഹിതരാണ്. സത്യമെന്തെന്നാല്‍ മുന്‍കഴിഞ്ഞ പാപങ്ങളെ നേരത്തേതന്നെ വെറുതെ വിട്ടു. ഈ അടുത്ത നിമിഷത്തില്‍ നമ്മള്‍ ചെയ്ത പാപങ്ങള്‍ മുന്‍കഴിഞ്ഞ പാപങ്ങളുടെ ഭാഗമാണെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ ക്ഷമിക്കപ്പെടും. ഈ ലോകത്തിന്‍റെ എല്ലാ പാപങ്ങളേയും എടുത്തുകളയാന്‍ ഈ ലോകത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിന്‍റെ പുത്രനാല്‍, ദൂരീകരിക്കപ്പെട്ട പാപങ്ങളാണ് ഈ ലോകത്തിലെ ആളുകള്‍ ചെയ്യുന്നത്. നമ്മുടെ കര്‍ത്താവ് നേരത്തേ തന്നെ ദൂരീകരിച്ച പാപങ്ങളാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് മനസ്സിലായോ ഇത് എന്ത് അര്‍ത്ഥമാക്കുന്നതെന്ന്?
ദൈവത്തിന്‍റെ നീതിയാല്‍ ഈ ലോകത്തിലെ എല്ലാ പാപങ്ങളേയും അവന്‍ നേരത്തെ തന്നെ മായ്ച്ചു കളഞ്ഞു എന്നു യേശു പറഞ്ഞു. ഒരുവന്‍ ഈ ഭാഗത്തിന്‍റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കുന്നില്ലെങ്കില്‍ അവന്‍ ഇത് തെറ്റിദ്ധരിക്കും. കര്‍ത്താവിന്‍റെ വീക്ഷണത്തില്‍, നമ്മള്‍ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ ന്യായവിധിക്കകത്ത് നേരത്തേ തന്നെ സ്ഥാപിക്കപ്പെട്ട പാപങ്ങളാണ്. എന്തെന്നാല്‍ അവന്‍ സ്വയം യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം സ്വീകരിക്കുകയും കുരിശില്‍ വിധിക്കപ്പെടുകയും ചെയ്തു. ദൈവം നമ്മളോട് പാപങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടരുതെന്ന് പറയുന്നതിന്‍റെ കാരണമെന്തെന്നാല്‍ യേശു ഈ ലോകത്തിലേക്ക് വന്ന് ജനങ്ങളെയെല്ലാം ഒരിക്കലായി പൂര്‍ണ്ണമായി ശുദ്ധീകരിച്ചു.
ഈ പാഠഭാഗങ്ങളില്‍ പൌലൊസ് പറഞ്ഞിരിക്കുന്ന സത്യം ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതു കൊണ്ട് രക്ഷിക്കപ്പെട്ട ഒരുവന് വളരെ പ്രധാനമാണ്. എങ്കിലും, വീണ്ടും ജനിക്കാത്ത ആളുകള്‍ ദൈവത്തിന്‍റെ നീതിയെ അവഗണിക്കുന്നു. അവര്‍ നരകത്തിലേക്ക് പോകും. സോദരരേ, നിങ്ങള്‍ ദൈവത്തിന്‍റെ വചനത്തെ ശ്രദ്ധിക്കുകയും പൂര്‍ണ്ണമായി മനസ്സിലാക്കുകയും വേണം. അപ്പോള്‍ മാത്രമേ മറ്റൊരു വ്യക്തിക്ക് സുവിശേഷം പ്രഘോഷിക്കുവാനും നിങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കുന്നതിനും നല്ലതാകുകയുള്ളൂ. അവസാനം അവന്‍റെ നീതിയെ പ്രസ്താവിക്കുന്നതിന് വേണ്ടി ന്യായത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ലോകത്തിലെ പാപത്തെക്കുറിച്ചും ദൈവം ബോധം വരുത്തുമെന്ന് നിങ്ങള്‍ക്കറിയാമോ? (യോഹന്നാന്‍ 16:8)
വിശ്വസിക്കുന്നവര്‍ക്ക് ദൈവം അവന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു, ദൈവം തന്‍റെ പൊറുതിയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുന്നു. പ്രായശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിര്‍ത്തിയിരിക്കുന്നതെന്തെന്നാല്‍, മുന്‍കഴിഞ്ഞ പാപങ്ങള്‍ നേരത്തേതന്നെ ദൂരീകരിക്കപ്പെട്ടതായി അവന്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതുകൊണ്ട് നമ്മള്‍ നീതിമാന്മാരായി മാറി. 
വചനം 26-ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, "താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശപ്പിക്കുവാന്‍ തന്നേ അങ്ങനെ ചെയ്തത്." `ഇക്കാലത്ത്` ദൈവം നമ്മെ നിത്യജിവന്‍ അനുഭവിക്കുന്നതിന് അനുവദിക്കുന്നു, ഒപ്പം അവന് ലോകത്തെ ശിക്ഷിക്കണമെന്നില്ല. `ഇക്കാലത്ത്` ദൈവം `അവന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുന്നതിനായി` യേശുക്രിസ്തുവിനെ അയച്ചപ്പോള്‍, കര്‍ത്താവ് ദൈവത്തിന്‍റെ നീതിയെ അവന്‍റെ രക്തത്തിലൂടെയും സ്നാനത്തിലൂടെയും പ്രദര്‍ശിപ്പിച്ചു. ദൈവം തന്‍റെ ഏകജാതനായ പുത്രനെ സ്നാനം സ്വീകരിക്കുന്നതിനും കുരിശിലേറ്റുന്ന തിനുമായി ഈ ലോകത്തിലേക്കയച്ചു. അതുവഴി അവന്‍റെ നീതിയേയും സ്നേഹത്തെയും നമുക്ക് പ്രദര്‍ശിപ്പിച്ചു.
ദൈവം യേശുവിലൂടെ അവന്‍റെ എല്ലാ നീതിയേയും സാക്ഷാത്ക്കരിച്ചു. ദൈവത്തിന്‍റെ നീതിയിലുളള എല്ലാ വിശ്വാസികളും നീതിമാന്മാരാണ്. നമ്മുടെ ദൈവം എല്ലാവര്‍ക്കും വേണ്ടി ഒരിക്കല്‍ ലോകത്തിലെ പാപങ്ങളെ മായ്ച്ചുകളയുന്ന നീതിയുക്തമായ പ്രവൃത്തിയെ സാക്ഷാത്ക്കരിച്ചു. എങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍കൊണ്ട് ദൈവത്തിന്‍റെ നീതിയില്‍ നമുക്ക് വിശ്വസിക്കുവാന്‍ കഴിയുമോ? നമ്മള്‍ അവന്‍റെ നീതിയില്‍ വിശ്വസിക്കുമ്പോള്‍ നമ്മള്‍ നീതീകരിക്കപ്പെട്ടവരും പാപരഹിതരും ആണെന്ന് ദൈവം പറയുന്നു. എന്തുകൊണ്ട്? നമ്മുടെ പാപങ്ങളെല്ലാം കഴുകിക്കളയുന്ന നീതിയുക്തമായ പ്രവൃത്തി അവന്‍ നേരത്തേ തന്നെ ചെയ്തിട്ടുളളതിനാല്‍ യേശുവിലെ വിശ്വാസി പാപരഹിതനാണോ? അവന്‍/അവള്‍ പാപം കൈവശമാക്കുന്നില്ല അതുകൊണ്ട് ദൈവത്തിന്‍റെ നീതിയിലെ ഒരു വിശ്വാസി നീതീകരിക്കപ്പെടുന്നു. നമ്മുടെ മുഴുനീള ജിവിതത്തില്‍ നമ്മള്‍ ചെയ്യുന്ന പാപങ്ങളൊക്കെയും കര്‍ത്താവ് മായ്ച്ചുകളഞ്ഞിട്ടുളളതിനാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിനു നമുക്ക് കഴിയും. അല്ലെങ്കില്‍, ദൈവത്തിന്‍റെ നീതി പ്രാപിക്കുന്നതിനു നമുക്ക് കഴിയുമായിരുന്നില്ല.
 
 
പ്രശംസിക്കുവാന്‍ ദൈവത്തിന്‍റെ നീതി മാത്രമേയുളളൂ
 
27-31 വചനങ്ങള്‍ പറയുന്നു, "ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസ മാര്‍ഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി കൂടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; അവന്‍ വിശ്വാസം മൂലം പരിഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നു."
നമ്മുടെ പ്രവൃത്തികളാല്‍ പാപങ്ങളില്‍ നിന്ന് നമ്മള്‍ രക്ഷിക്കപ്പെടില്ല എന്നതാണ് ന്യായപ്രമാണത്തെ ഉറപ്പിക്കുക അര്‍ത്ഥമാക്കുന്നത്. നമ്മള്‍ ദുര്‍ബലരും അപൂര്‍ണ്ണരുമായ ജീവികളാണ്, പക്ഷെ ദൈവത്തിന്‍റെ നീതി അവന്‍റെ വചനത്താല്‍ നമ്മെ പൂര്‍ണ്ണരാക്കി. നീതിയുടെ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതാണ് നമ്മെ രക്ഷിച്ചത്. പാപങ്ങളില്‍ നിന്ന് നമ്മള്‍ രക്ഷിക്കപ്പെട്ട ശേഷവും, നമ്മുടെ കര്‍ത്താവ് നമ്മോട് സംസാരിക്കുന്നത് തുടരുന്നു, "നിങ്ങള്‍ അപര്യാപ്തരാണ്." പക്ഷെ ഞാന്‍ നിങ്ങളെ ശുദ്ധീകരിച്ചു. അതുകൊണ്ട്, അവന്‍റെ നീതിയോടൊപ്പം ദൈവത്തിന്‍റെ അരികിലേക്ക് നിങ്ങള്‍ സമീപിക്കണം` എന്നു പറയുന്നു.
വചനം 27-ല്‍, എഴുതപ്പെട്ടിരിക്കുന്നു, "ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസ മാര്‍ഗ്ഗത്താലത്രേ." ദൈവം സ്ഥാപിച്ചത് ദൈവത്തിന്‍റെ നീതിയുടെ ന്യായപ്രമാണമാണെന്ന് ഒരുവന്‍ അറിയുകയും അവന്‍റെ നീതിയുടെ ഈ ന്യായപ്രമാണത്തില്‍ വിശ്വസിക്കുകയും വേണം. "ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മമാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ."
നമ്മുടെ സ്വന്തം പ്രവൃത്തികളാല്‍ രക്ഷിക്കപ്പെടാന്‍ കഴിയില്ലെന്നും ദൈവത്തിന്‍റെ നീതിയില്‍ നമ്മള്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മള്‍ മോചിക്കപ്പെടുകയുളളൂ എന്ന് നിങ്ങള്‍ അറിയണം. അപ്പൊസ്തലനായ പൌലൊസിലൂടെ ഈ ഭാഗത്തെക്കുറിച്ച് റോമര്‍ മൂന്നാം അദ്ധ്യായം സംസാരിക്കുന്നു. "ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരു നാളും ഇല്ല." ദൈവത്തിന്‍റെ നീതിയിലുളള ഒരു വിശ്വാസി വേഗത്തില്‍ നിലകൊളളും, പക്ഷെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്ത ഒരുവന്‍ നിലം പറ്റും.
റോമര്‍ മൂന്നാം അദ്ധ്യായം ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്നു. അവരുടെ സ്വന്തം ചിന്തകളില്‍ വിശ്വസിക്കുന്നവര്‍ നിലം പറ്റുന്നതിനാണ് ദൈവം അവന്‍റെ നീതിയുടെ ന്യായപ്രമാണം സ്ഥാപിച്ചത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട്, അവന്‍റെ നീതിയെ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് എല്ലാ പാപത്തില്‍ നിന്നും നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയും. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിനാല്‍ അവനുമായി സമാധാനത്തിലാവുകയും ദൈവത്തിന്‍റെ രാജ്യം അനുഭവിക്കുന്നതിനുമായിട്ടാണ് നമ്മള്‍ വന്നത്. 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ ഹൃദയങ്ങളില്‍ സമാധാനം ഉണ്ടാവില്ല. ഒരുവന്‍ അനുഗ്രഹീതനോ അല്ലെങ്കില്‍ ശപിക്കപ്പെട്ടവനോ എന്ന ചോദ്യം ദൈവത്തിന്‍റെ നീതിയില്‍ ഒരുവന്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. ഒരുവന്‍ ദൈവത്തിന്‍റെ നീതിയുടെ വചനങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍, ദൈവത്തിന്‍റെ വചനങ്ങളുടെ ശിക്ഷാവിധിയനുസരിച്ച് അവന്‍/അവള്‍ വിധിക്കപ്പെടും. ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്ന് രക്ഷ ഉത്ഭവിക്കുകയും അവന്‍റെ നീതിയിലുളള വിശ്വാസത്താല്‍ നമ്മുടെ പാപങ്ങളില്‍ നിന്ന് നാം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയില്‍ നമുക്ക് ഈ വിശ്വാസം തന്ന നമ്മുടെ കര്‍ത്താവിനെ നമ്മള്‍ പുകഴ്ത്തുന്നു. അപ്പൊസ്തലനായ പൌലൊസിനുണ്ടായിരുന്ന അതേ വിശ്വാസം നമുക്കുണ്ട് എന്ന വസ്തുതയില്‍ നമുക്ക് നന്ദി രേഖപ്പെടുത്താം! നമ്മള്‍ കര്‍ത്താവിനെ സ്തുതിക്കുന്നു.
കുരിശിലെ അവന്‍റെ രക്തത്തിലും യേശുവിന്‍റെ സ്നാനത്തിലും വിശ്വസിക്കുന്നതിനാല്‍ എല്ലാ പാപത്തില്‍ നിന്നും മോചിക്കപ്പെട്ടതു കൊണ്ട് അവന് നന്ദി രേഖപ്പെടുത്തി അവനെ സ്തുതിക്കുകയും ചെയ്യുന്നു. ഇത് ഈ രക്ഷയ്ക്ക് വേണ്ടിയിട്ടല്ലായിരുന്നെങ്കില്‍, വിശ്വാസവും, അല്ലെങ്കില്‍ ദൈവത്തിന്‍റെ സഭയും, പാപമോചനവും നമുക്ക് പ്രാപിക്കുവാന്‍ കഴിയുമായിരുന്നില്ല. ഹൃദയം കൊണ്ട് ദൈവത്തിന്‍റെ നീതിയില്‍ നമ്മള്‍ സത്യമായി വിശ്വസിച്ചു, കൂടാതെ വായ് കൊണ്ടു രക്ഷക്കായി ഏറ്റു പറയുകയും ചെയ്യുന്നു. അവന്‍റെ നീതിയാല്‍ എല്ലാ പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ച ദൈവത്തിന് നമുക്ക് നന്ദി രേഖപ്പെടുത്താം.