• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[3-2] പാപങ്ങളില്‍ നിന്ന് രക്ഷ വിശ്വാസത്തിലൂടെ മാത്രം (റോമര്‍ 3:1-31)

(റോമര്‍ 3:1-31)
“എന്നാല്‍ യെഹൂദന് എന്ത് വിശേഷത? അല്ലാ പരിഛേദനയാല്‍ എന്ത് പ്രയോജനം? സകല വിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ. ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരു നാളും ഇല്ല.
“നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും,
നിന്‍റെ ന്യായ വിസ്താരത്തില്‍ ജയിക്കുവാനും”
എന്ന് എഴുതിയിരിക്കുന്നതു പോലെ ദൈവം സത്യവാന്‍. സകല മനുഷ്യരും ഭോഷ്ക്കു പറയുന്നവര്‍ എന്നേ വരൂ. എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? (ഞാന്‍ മാനുഷരീതിയില്‍ പറയുന്നു) ഒരു നാളും അല്ല! അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്ക്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപിയെന്ന് വിധിക്കുന്നതെന്ത്? “നല്ലതു വരേണ്ടതിനു തീയത് ചെയ്യുക എന്ന് പറയരുതോ?” ഞങ്ങള്‍ അങ്ങനെ പറയന്നുവെന്ന് ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ. ഇവര്‍ക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നെ. ആകയാല്‍ എന്ത്? നമുക്ക് വിശേഷതയുണ്ടോ? അശേഷം ഇല്ല. യെഹൂദന്‍മാരും യവനന്‍മാരും ഒരു പോലെ പാപത്തിന്‍ കീഴാകുന്നുവെന്ന് നാം മുമ്പേ തെളിയിച്ചുവല്ലോ.
“നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല. ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരു പോലെ കൊള്ളരുതാത്തവരായി തീര്‍ന്നു; നന്‍മ ചെയ്യുന്നവന്‍ ഇല്ല. ഒരുത്തന്‍ പോലുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവര്‍ ചതിക്കുന്നു. സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെ ഉണ്ട്. അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്. സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല.” എന്നിങ്ങനെ എഴുതപ്പെട്ടിരിക്കുന്നുവല്ലോ.
ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്ന് നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞ് സര്‍വ്വ ലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായി തീരേണ്ടതത്രേ. അതു കൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല, ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്. ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശു ക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ട് വന്നിരിക്കുന്നു. അതിനു ന്യായപ്രമാണവും പ്രവാചകന്‍മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു, അവന്‍റെ കൃപയാല്‍ ക്രിസ്തു യേശുവിങ്കലെ വീണ്ടെടുപ്പ് മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കാന്‍ തന്നെ അങ്ങനെ ചെയ്തത്. ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്‍മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടേയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; അവന്‍ വിശ്വാസം മൂലം പരിഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരു നാളും ഇല്ല! നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നു”.
 
 
ആളുകളുടെ അവിശ്വാസത്തിന് ദൈവത്തിന്‍റെ രക്ഷയെ ഫലമില്ലാതാക്കുവാന്‍ കഴിയില്ല
 
നമ്മുടെ പ്രവൃത്തികളിലൂടെ പക്ഷെ വിശ്വാസത്തിലൂടെയാണു ന്യായപ്രമാണത്തിന്‍റെ നിറവേറ്റലും ദൈവകൃപയുടെ വീണ്ടെടുപ്പും നമുക്കു ലഭിക്കുന്നതെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. ദൈവത്തിന്‍റെ രക്ഷയിലൂടെ നമ്മള്‍ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടുകയും നീതിമാന്‍മാരായിത്തീരുകയും ചെയ്യുന്നു. “എന്നാല്‍ യഹൂദന് എന്തു വിശേഷത? അല്ല, പരിഛേദനയാല്‍ എന്തു പ്രയോജനം? സകല വിധത്തിലും വളരെ ഉണ്ട്! ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നെ. ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ വിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരു നാളും ഇല്ല! (റോമര്‍ 3:14)”.
ദൈവത്തിന്‍റെ വചനം അവര്‍ക്കു ചുമതലപ്പെടുത്തിയത് യഹൂദന്‍മാരുടെ സവിശേഷതയാണ്. അവര്‍ തങ്ങളുടെ പൂര്‍വ്വികരില്‍ നിന്നും അവന്‍റെ വചനം കേട്ടുകൊണ്ട് ജീവിച്ചു. ദൈവം തന്‍റെ വചനം അവരെ ഏല്പിക്കുകയും അവരിലൂടെ അത് അനായാസം വിജയിക്കുകയും, അന്യ മതസ്തരെക്കാളും കൂടുതല്‍ നല്ലതാണെന്ന് അവര്‍ ചിന്തിച്ചു. എങ്കിലും തങ്ങളുടെ പാപങ്ങളില്‍ നിന്ന് അവരെ മോചിപ്പിച്ച യേശുവില്‍ വിശ്വാസം അര്‍പ്പിക്കാത്തതിനാല്‍ ദൈവം യഹൂദന്‍മാരെ ഉപേക്ഷിച്ചു എന്ന് വേദ പുസ്തകം പറയുന്നു.
പൗലൊസ് പറയുന്നു, “ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? ഒരു നാളും ഇല്ല!” ജനങ്ങളുടെ അവിശ്വാസത്തിന് ദൈവത്തിന്‍റെ രക്ഷയെ ഫലമില്ലാതാക്കുവാന്‍ കഴിയുന്നില്ല. “ദൈവത്തിന്‍റെ വിശ്വസ്തത,” “ദൈവത്തിന്‍റെ ആത്മാര്‍ത്ഥതയെ” അര്‍ത്ഥമാക്കുന്നു. യഹൂദന്‍മാര്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നിരിക്കിലും ദൈവത്തിന്‍റെ ആത്മാര്‍ത്ഥതയും പാപങ്ങളില്‍ നിന്നുള്ള രക്ഷയും വ്യര്‍ത്ഥമാകുകയില്ലായെന്ന് അര്‍ത്ഥമാക്കുന്നു. അവര്‍ വിശ്വസിക്കില്ലെന്നിരിക്കിലും വിശ്വസിക്കുന്ന ആരെയായാലും അവന്‍ രക്ഷിക്കുമെന്ന് ദൈവത്തിന്‍റെ വാഗ്ദാനത്തിന്‍റെ വചനം ദുര്‍ബലപ്പെടുകയില്ല.
യഹൂദന്‍മാര്‍ വിശ്വസിക്കുന്നില്ലെങ്കിലും ജാതികള്‍ വിശ്വസിക്കും. വിശ്വസിക്കുന്നവര്‍ ആരായാലും പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടും എന്ന് ദൈവം പറയുന്നു. ദൈവം തന്‍റെ വചനം അവരെ ഏല്പിച്ചുവെങ്കിലും ദൈവത്തിന്‍റെ വാഗ്ദാനമനുസരിച്ച് സത്യത്തിന്‍റെ വചനം പൂര്‍ത്തിയായെന്ന് യഹൂദന്‍മാര്‍ വിശ്വസിച്ചില്ല. അതിനാല്‍ ദൈവം അവരെ ഉപേക്ഷിച്ചു.
അപ്പൊസ്തലനായ പൗലൊസിന്‍റെ അവകാശ വാദം ഇങ്ങനെയാണ്. ദൈവം രക്ഷയുടെ ദാനം എല്ലാ മനുഷ്യര്‍ക്കും നല്‍കി. ദൈവം പഴയ നിയമത്തില്‍ അത് വാഗ്ദത്തം ചെയ്തിട്ടുണ്ടെന്നും ലോകത്തിലേക്ക്, അവന്‍റെ ഏക ജാതനായ പുത്രന്‍ യേശു ക്രിസ്തുവിനെ അയച്ചതിലൂടെ അത് സാക്ഷാത്ക്കരിച്ചുവെന്നും അവന്‍ പറയുന്നു. ദൈവത്തിന്‍റെ സുവിശേഷം ചിലര്‍ വിശ്വസിക്കുന്നു. മറ്റു ചിലര്‍ അത് വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവന്‍ വാഗ്ദത്തം ചെയ്തതുപോലെ, വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ സന്തതിയായി അനുഗ്രഹിക്കപ്പെടുന്നു. എത്ര ആളുകള്‍ വിശ്വസിക്കാതിരുന്നാലും ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നുമില്ല.
 
 
സത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അവന്‍റെ മഹത്തായ സ്നേഹം പ്രാപിക്കാം
 
സത്യത്തിന്‍റെ വചനം കേള്‍ക്കുന്നവരോ അതില്‍ വിശ്വസിക്കുന്നവരോ ആരുതന്നെയായാലും അവര്‍ക്കു ദൈവത്തിന്‍റെ മഹത്തായ സ്നേഹം പ്രാപിക്കുവാന്‍ കഴിയും. പക്ഷെ അവിശ്വാസികള്‍ ദൈവം ഒരു നുണയനാണെന്ന് അവകാശപ്പെടുന്നു. വാസ്തവത്തില്‍ ദൈവം അവന്‍റെ വാഗ്ദത്തം പൂര്‍ത്തിയാക്കി, എന്നിട്ടും അവിശ്വാസികള്‍ പാപമോചനത്തിന്‍റെ ദൈവകൃപയില്‍ വിശ്വസിക്കാത്തതിനാല്‍ ദൈവത്തിന്‍റെ രക്ഷയില്‍ നിന്നും അവര്‍ പുറം തള്ളപ്പെടുന്നു.
പൗലൊസ് പറയുന്നു, “അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? ഒരുനാളും ഇല്ല!” ഒരിക്കല്‍ ദൈവം വാഗ്ദത്തം ചെയ്യുകയും എല്ലാവര്‍ക്കും അവന്‍റെ മഹിമയും രക്ഷയും ദാനവും വിശ്വസ്തതയോടെ നല്‍കുകയും ചെയ്തു.
ദൈവത്തിന്‍റെ ദാനം എന്താണെന്നാണ് വേദപുസ്തകം പറയുന്നത്? പിതാവായ ദൈവം, തന്‍റെ പ്രിയ പുത്രനെ അയച്ച്, തന്‍റെ പുത്രനിലൂടെയുള്ള പാപമോചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തന്‍റെ സന്തതികളായി മാറാന്‍, ദൈവകൃപ നല്‍കിയെന്ന് വേദപുസ്തകം പറയുന്നു. ലോകസ്ഥാപനത്തിനും മുന്‍പ്, തന്‍റെ നീതിയിലൂടെ പാപത്തില്‍ നിന്ന് രക്ഷയും തന്‍റെ സന്തതികളാകുവാന്‍ എല്ലാ മനുഷ്യര്‍ക്കും ദൈവകൃപയും നല്‍കുമെന്ന് അവന്‍ ആസൂത്രണം ചെയ്തിരുന്നു. അവന്‍ വിശ്വസ്തതയോടെ അത് നിറവേറ്റി. അതിനാല്‍ ദൈവത്തിന്‍റെ വചനമനുസരിച്ച് വിശ്വാസികള്‍ അനുഗ്രഹിക്കപ്പെടുന്നു., പക്ഷെ അവിശ്വാസികള്‍ അതനുസരിച്ച് വിധിക്കപ്പെടുന്നു.
നരകത്തിലേക്ക് പോവുക എന്നുള്ളത് അവിശ്വാസികള്‍ക്ക് യോജിച്ചതാണ്. ദൈവം ഒരു ന്യായപ്രമാണം സ്ഥാപിച്ചു. ആയതിനാല്‍ അവന്‍റെ വചനത്തിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ രക്ഷിക്കപ്പെടും. ആളുകള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് ഒരിക്കലും നീക്കം വരില്ലെന്ന് അവന്‍ പറയുന്നു. ദൈവത്തിന്‍റെ രക്ഷയിലുള്ള വിശ്വസ്തത കൈക്കൊള്ളുന്നതിലൂടെ നമ്മള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ദൈവം പറയുന്നു “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും നിന്‍റെ ന്യായവിസ്താരത്തില്‍ ജയിക്കുവാനും” എന്ന് എഴുതിയിരിക്കുന്നത് പോലെ. “ദൈവം സത്യവാന്‍, സകല മനുഷ്യരും ഭോഷ്ക്ക് പറയുന്നവര്‍ എന്നേ വരൂ” (റോമര്‍ 3:4). 
സകല മനുഷ്യരും ഭോഷ്ക്ക് പറയുന്നവരാണ്. ദൈവം സത്യമാണ്. എന്തുകൊണ്ട്? എന്തെന്നാല്‍ ദൈവം പറയുന്നു “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും നിന്‍റെ ന്യായവിസ്താരത്തില്‍ ജയിക്കുവാനും എന്ന് എഴുതിയിരിക്കുന്നതുപോലെ.” അനുഗ്രഹിക്കപ്പെടാന്‍ പോകുന്നവരെ അനുഗ്രഹിക്കുമെന്നും ശപിക്കപ്പെടാന്‍ പോകുന്നവരെ ശപിക്കുമെന്നും അവന്‍ മുന്‍കൂറായി വാഗ്ദത്തം ചെയ്തുവെന്ന് ദൈവം പറയുന്നു. വിശ്വാസികളെ അനുഗ്രഹിക്കുകയും അവിശ്വാസികളെ ശപിക്കുകയും ദൈവത്തിന് മാത്രമുള്ളതാണ്. ദൈവം പറയുന്നു “ദൈവം സത്യവാന്‍ സകല മനുഷ്യരും ഭോഷ്ക്ക് പറയുന്നവര്‍ എന്നേ വരൂ.”
“നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും നിന്‍റെ ന്യായവിസ്താരത്തില്‍ ജയിക്കുവാനും”. തന്‍റെ വചനം അനുസരിച്ച് ജനങ്ങളെ അവന്‍ രക്ഷിക്കുമെന്ന് അവന്‍ പറയുന്നു. വചനത്തെ ജഡമാക്കിമാറ്റി, അത് നമുക്കിടയില്‍ വസിച്ച് നമ്മളെ രക്ഷിച്ചു. അതിനാല്‍ അവന്‍റെ വചനങ്ങളിലുടെ കര്‍ത്താവ് നീതീകരിക്കപ്പെട്ടു.
കര്‍ത്താവ് ദൈവത്തിന്‍റെ എഴുതപ്പെട്ട വചനത്തോടൊപ്പം സാത്താനെ പരാജയപ്പെടുത്തി. കര്‍ത്താവ് തന്‍റെയും സാത്താന്‍റെയും എല്ലാ അരൂപികളുടെയും മുമ്പില്‍ നീതിബോധമുള്ളവനും ആത്മാര്‍ത്ഥതയുള്ളവനുമാണ് എന്തുകൊണ്ടെന്നാല്‍ അവന്‍ വാഗ്ദത്തം ചെയ്തതെന്താണോ അതവന്‍ പൂര്‍ത്തിയാക്കി. എങ്കിലും, മനുഷ്യര്‍ ആത്മാര്‍ത്ഥതയുള്ളവരല്ല. അവര്‍ തിډകളില്‍ ആകുമ്പോള്‍ അവരുടെ സ്വഭാവങ്ങള്‍ ഉടനടി മാറ്റുന്നു. നേരെ മറിച്ച് ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ ഒരിക്കലും തെറ്റിച്ചിട്ടില്ല. അതുകൊണ്ട് അപ്പൊസ്തലനായ പൗലോസ് പറയുന്നു നമ്മുടെ വിശ്വാസങ്ങള്‍ ദൈവത്തിന്‍റെ വചനത്തില്‍ അധിഷ്ഠിതമാകണം.
 
 
നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു
 
റോമര്‍ 3:5 പറയുന്നു “എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? (ഞാന്‍ മാനുഷരീതിയില്‍ പറയുന്നു)” എല്ലാ മനുഷ്യരും നീതിയില്ലാത്തവരാണ്, എന്നാല്‍ അവരുടെ അനീതി ദൈവത്തിന്‍റെ രക്ഷയുടെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍ നാം എന്തു പറയും? നമ്മുടെ പാപങ്ങള്‍ ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍ നാം എന്തു പറയും?
നമ്മുടെ അനീതിയും പാപങ്ങളും കൊണ്ട് ദൈവത്തിന്‍റെ നീതി കൂടുതലായി വെളിപ്പെടുന്നു. ദൈവം വാസ്തവത്തില്‍ ആത്മാര്‍ത്ഥതയുള്ളവനാണ്. അവന്‍റെ വചനത്താല്‍ നമ്മെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്ത് അവന്‍ വാഗ്ദത്തം ചെയ്തതെന്തോ അത് പൂര്‍ത്തിയാക്കിയ സത്യ ദൈവവും രക്ഷകനും രക്ഷയുടെ കര്‍ത്താവുമാണവന്‍. നമ്മുടെ ദൗര്‍ബല്യങ്ങളാല്‍ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നുവെങ്കില്‍ നാം എന്തു പറയും? നമ്മുടെ ബലക്ഷയങ്ങള്‍ ദൈവത്തിന്‍റെ നീതിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു എന്തെന്നാല്‍ നമമള്‍ മരിക്കുന്നതുവരെ പാപം ചെയ്യുന്നു.
ദൈവം സ്നേഹത്തിന്‍റെ കര്‍ത്താവാണെന്ന് നാം എങ്ങനെ അറിയും? നമ്മുടെ ബലക്ഷയങ്ങളില്‍ നിന്ന് നമുക്കതറിയാന്‍ കഴിയും. ദൈവത്തിന്‍റെ സ്നേഹം നമ്മളിലൂടെ വെളിപ്പെടുന്നു എന്തെന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ അവസാന ദിവസം വരെ നാം പാപം ചെയ്യുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരിക്കലവന്‍ ലോകത്തിന്‍റെ പാപങ്ങള്‍ മായ്ച്ചുകളഞ്ഞുവെന്ന് കര്‍ത്താവ് പറയുന്നു. പാപം ചെയ്തിട്ടില്ലാത്ത നല്ല ആളുകളെ മാത്രം അവന്‍ സ്നേഹിച്ചുവെങ്കില്‍ ദൈവത്തിന്‍റെ സ്നേഹം അപൂര്‍ണ്ണമാവും. ഒരിക്കലും സ്നേഹിക്കാന്‍ കഴിയാത്ത പാപികളായ നമ്മളോടൊപ്പം ഇടപെടുന്നതും ദൈവം നമ്മെ അംഗീകരിക്കുന്നതും അവന്‍റെ സത്യമായ സ്നേഹത്തിലൂടെയാണ്.
നമ്മള്‍ മനുഷ്യര്‍ നീതിയില്ലാത്തവരും ദൈവത്തെ വഞ്ചിക്കുന്നവരുമാണ്. ദൈവത്തിന് മുന്നില്‍ നമുക്ക് സ്നേഹമുള്ള വശവുമില്ല നമ്മള്‍ അവനില്‍ വിശ്വസിക്കുന്നുമില്ല. ദുഷ്പ്രവൃത്തികള്‍ മാത്രം ചെയ്യുന്നവരാണ് പാപികള്‍, എന്നാല്‍ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും അനീതികളില്‍ നിന്നും നമ്മെ രക്ഷിച്ച്, യേശു നമുക്ക് ദൈവത്തിന്‍റെ സ്നേഹം സാക്ഷാത്ക്കരിച്ചു തന്നു.
മനുഷ്യര്‍ പാപം ചെയ്തിട്ട് സാത്താന്‍റെ ചതിയുടെ കീഴില്‍ നരകത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ടപ്പോള്‍, സാത്താന്‍റെ ഇരുട്ടില്‍ നിന്നും ശാപവചനങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അവന്‍റെ സ്നേഹത്തിലൂടെയും നീതിയിലൂടെയും അവന്‍ തന്‍റെ ഏക സന്തതിയെ അയച്ചുവെന്ന് ദൈവം പറയുന്നു. ഇത് ദൈവത്തിന്‍റെ കൃപയും സ്നേഹവുമാണ്.
“എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍. നാം എന്തു പറയും?" എന്ന് അപ്പൊസ്തലനായ പൗലൊസ് ചോദിക്കുന്നു. വിശ്വാസികളുടെ ചിന്തകളും അവിശ്വാസികളുടെ ചിന്തകളും ഈ വേദഭാഗത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നതിനും ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനും വേണ്ടി അവിശ്വാസികള്‍ നല്ലവരാകാന്‍ ശ്രമിക്കും. എന്നാല്‍ പൗലൊസ് കടകവിരുദ്ധമായ വ്യാഖ്യാനം ഉണ്ടാക്കി, പറയുന്നു, എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍ നാം എന്തു പറയും? മനുഷ്യരായ നമുക്ക് അവന്‍റെ മുന്‍പില്‍ പാപം മാത്രമേ ചെയ്യുവാന്‍ കഴിയുള്ളൂ എന്നും ദൈവത്തിന്‍റെ നീതി ചെയ്യുവാന്‍ കഴിയില്ല എന്നും നമ്മുടെ ആ ദുഷ്ടകതള്‍ ദൈവത്തിന്‍റെ സത്യമായ സ്നേഹത്തെ പ്രസിദ്ധമാക്കുവാന്‍ വരുന്നു എന്നും പൗലൊസ് പറയുന്നു. അതേ, അതാണ് സത്യം. എല്ലാ മനുഷ്യരും അധര്‍മ്മികളും നീതിമാനാകാന്‍ കഴിയാത്തവരുമാണ്. എന്നാല്‍ കര്‍ത്താവ് അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു.
 
 
ദൈവത്തിന്‍റെ നീതിയാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു
 
മനുഷ്യര്‍ പാപങ്ങളുടെ പ്രലോഭനങ്ങളില്‍ പിടിക്കപ്പെട്ടുവെന്നും അവര്‍ക്ക് നീതിമാന്‍മാരാകാന്‍ കഴിയില്ലെന്നും അപ്പൊസ്തലനായ പൗലൊസ് പറയുന്നു. അത്തരത്തിലുള്ള പാപികളെ കര്‍ത്താവ് അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ച് അവരെ സ്നേഹിച്ചു. അവന്‍റെ പൂര്‍ണ്ണ സ്നേഹം. നമുക്ക് ആവശ്യമാണ് എന്തെന്നാല്‍ എല്ലാ ദിവസവും പാപം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയില്ല. യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ ദാനത്താലും അവന്‍റെ സൗജന്യ കൃപയാലും, യേശുവിന്‍റെ സമ്പൂര്‍ണ്ണമായ സ്നേഹത്താലും മാത്രം നമ്മള്‍ രക്ഷിക്കപ്പെട്ടു.
അപ്പൊസ്തലനായ പൗലൊസ് താന്‍ രക്ഷിക്കപ്പെട്ടത് ദൈവത്തിന്‍റെ നീതിയാലത്രേ എന്നു പറയുന്നു. എല്ലാ പാപികളെയും അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ദൈവം എന്തു ചെയ്തുവോ അത് അവന്‍റെ നീതിയെ പ്രകടമാക്കുന്നു. തന്നെ രക്ഷിച്ചത് സുവിശേഷത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണെന്ന് പൗലൊസ് പറയുന്നു. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നു. ദൈവം നമുക്ക് വേണ്ടി ചെയ്തിട്ടുള്ള നീതിയുക്തമായ പ്രവൃത്തിയെ നമ്മുടെ രക്ഷ ആശ്രയിക്കുന്നു. ആയതിനാല്‍, പാപികളെല്ലാം വിശ്വാസത്തിലൂടെ അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. തങ്ങള്‍ നല്ലവരാകണമെന്നും അതുവഴി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും വീണ്ടും ജനിക്കാത്തവര്‍ ചിന്തിക്കുന്നു.
നമ്മള്‍ ഉദ്ദിഷ്ടകാര്യത്തിനായി പാപം ചെയ്യണമെന്ന് പൗലൊസ് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ നീതി പ്രാപിക്കാതെ നല്ല പ്രവൃത്തികള്‍ ചെയ്യുവാന്‍ ശ്രമിച്ച് ആളുകള്‍ നരകത്തിലേക്ക് പോകുന്നതിന് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയാണ്. നരകത്തിലേക്ക് പോകുന്നതില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ദൈവം നല്‍കിയ രക്ഷയില്‍ വിശ്വസിക്കുന്നതിനും അതിലേക്ക് മാറുന്നതിനും അവര്‍ പശ്ചാത്തപിക്കണം.
ദൈവത്തിനു മുന്‍പില്‍ നല്ല പ്രവൃത്തികള്‍ ആര്‍ക്ക് ചെയ്യുവാന്‍ കഴിയും? ആരുമില്ല. എങ്കില്‍ ഒരു പാപിക്ക് അവന്‍റെ/അവളുടെ പാപങ്ങളില്‍ നിന്ന് എങ്ങനെ മോചിതനാകാന്‍ കഴിയും? അവന്‍/അവള്‍ അവന്‍റെ/അവളുടെ സ്വന്തം ചിന്തകളെ മാറ്റണം. എന്നാല്‍ ആളുകള്‍ എന്താണ് ചിന്തിക്കുന്നത്? നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ അവര്‍ക്ക് രക്ഷപ്പെടുവാന്‍ കഴിയുമെന്ന് ആളുകള്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് മോചിതരാകാന്‍ കഴിയാത്തത്. യേശുവില്‍ വിശ്വസിക്കുന്നതിലൂടെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെട്ടവരും സമ്പൂര്‍ണ്ണ പാപക്ഷമയുള്ളവരും, ദൈവത്തിന്‍റെ നീതിയെ മാത്രം സ്തുതിക്കുകയും അതിനെ ഉയര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുന്നു.
എങ്കിലും യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, വീണ്ടും ജനിക്കാത്തവര്‍, നല്ല പ്രവൃത്തികള്‍ ചെയുന്നതിലൂടെ അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും നല്ല പ്രവൃത്തികള്‍ ചെയ്തില്ലെങ്കില്‍ അവര്‍ നരകത്തിലേക്ക് പോകുമെന്നും ചിന്തിക്കുന്നു. അവരുടെ വിശ്വാസങ്ങള്‍ തെറ്റാണ്. അപ്പൊസ്തലനായ പൗലൊസിന്‍റെ വിശ്വാസം വീണ്ടും ജനിച്ചവരുടേതിനു തുല്യമാണ്. വീണ്ടും ജനിക്കാത്തവര്‍, യേശുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നുവെങ്കിലും അവര്‍ക്ക് തെറ്റായ വിശ്വാസങ്ങളാണുള്ളത്. എന്തെന്നാല്‍ അവരുടെ വിശ്വാസങ്ങളിലേക്ക് അവരുടെ പ്രവൃത്തികളെ ഉള്‍പ്പെടുത്തുന്നതിന് അവര്‍ ശ്രമിക്കുന്നു. നമ്മുടെ വിശ്വാസങ്ങളിലേക്ക് നമ്മുടെ സദ്ഗുണമുള്ള പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നമ്മള്‍ രക്ഷിക്കപ്പെടുന്നില്ല, എന്നാല്‍ ദൈവത്തിന്‍റെ നീതിയില്‍: യേശുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ മരണത്തിലും വിശ്വസിക്കുന്നതിലൂടെയാണ് അത് സാധ്യമാവുന്നത്. 
 
 
നീതിമാന് ഉദ്ദിഷ്ടകാര്യത്തിനായി പാപം ചെയ്യുവാന്‍ കഴിയില്ല
 
എന്നാല്‍ നമ്മുടെ അനീതികള്‍ ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നുവെങ്കില്‍, നാം എന്തു പറയും? നമ്മുടെ അനീതികള്‍ ദൈവത്തിന്‍റെ നീതിയെയും അവന്‍റെ സ്നേഹത്തെയും മാത്രമേ പ്രസിദ്ധമാക്കുന്നുള്ളൂവെന്ന് വേദപുസ്തകം പറയുന്നു. വേദപുസ്തകം വീണ്ടും പറയുന്നു, ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്ത്? നല്ലത് വരേണ്ടതിനു തീയതു ചെയ്യുക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ? ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. (റോമര്‍ 3:7-8) ന്യായവിധി പുസ്തകത്തില്‍ അവിശ്വാസികളുടെ പേരുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. തീക്കടലില്‍ അവരെ തള്ളിയിടും. അതുകൊണ്ട്, രക്തത്താലും ജലത്താലും പൂര്‍ത്തിയാക്കപ്പെട്ട രക്ഷയില്‍ വിശ്വസിക്കുന്നതിനും അതിലേക്ക് മാറുന്നതിനും അവര്‍ പശ്ചാത്തപിക്കണം. 
അപ്പൊസ്തലനായ പൗലൊസ് പറയുന്നു, ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? (ഞാന്‍ മാനുഷ രീതിയില്‍ പറയുന്നു) ഒരു നാളുമല്ല. ആളുകള്‍ നിരസിച്ചു കൊണ്ട് പറയുന്നു, തങ്ങളെ തങ്ങളുടെ പാപങ്ങളില്‍ നിന്ന് യേശു നേരത്തേ തന്നെ രക്ഷിച്ചുവെന്ന്. തങ്ങള്‍ വിശ്വസിക്കാത്തതിനാല്‍ തങ്ങളെ നരകത്തിലേക്കയക്കുകയും അവിശ്വാസികളുടെ മേല്‍ ശിക്ഷ നടത്തുകയും ചെയ്യുന്നത് ദൈവത്തിന് അനീതിയല്ലേ? എന്നാല്‍ പൗലൊസ് പറയുന്നു, ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? അവിശ്വാസികള്‍ നരകത്തിലേക്ക് പോകണം എന്നത് ശരിയാണ് എന്തെന്നാല്‍ അവര്‍ സത്യത്തെ വിശ്വസിക്കുന്നില്ല. ദൈവം നീതിയില്ലാത്തവന്‍ അല്ല.
റോമര്‍ 3:7 പറയുന്നു, ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്ക്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍, എന്നെ പാപി എന്നു വിളിക്കുന്നത് എന്ത്? എങ്കില്‍ ആളുകള്‍ പറയും, എന്ത്? നിങ്ങള്‍ക്ക് പാപക്ഷമയുള്ളതിനാല്‍ നിങ്ങള്‍ ഉദ്ദിഷ്ടകാര്യത്തിനായി പാപം ചെയ്യുമോ? ദൈവത്തിന്‍റെ നീതിയാല്‍ രക്ഷിക്കപ്പെട്ടതിനാല്‍ നിങ്ങള്‍ കൂടുതല്‍ കള്ളം പറയും. നിങ്ങള്‍ ഉദ്ദിഷ്ടകാര്യത്തിനായി കൂടുതല്‍ പാപം ചെയ്യുമോ? എന്നാല്‍ അവന്‍റെ സ്നേഹത്തില്‍ വിശ്വസിക്കാതെ ദൈവത്തിന്‍റെ രക്ഷയെ അറിയാതെ, ദുഷ്ട ഹൃദയങ്ങളാല്‍ അത്തരത്തിലുള്ള വഴികളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു.
അതുകൊണ്ട്, നമ്മുടെ ഭോഷ്ക്കുകളിലേക്കും പാപങ്ങളിലേക്കും കടപ്പെട്ടുകൊണ്ട്, ദൈവത്തിന്‍റെ പരമാര്‍ത്ഥത അവന്‍റെ മഹത്വത്തിലേക്ക് നിറഞ്ഞിരിക്കുന്നുവെന്ന് പൗലൊസ് പറയുന്നു. എന്നാല്‍ ആളുകള്‍ അവരുടെ സ്വന്തം ചിന്തകളാല്‍ പൗലൊസിനെതിരെ തെറ്റാണെന്ന് വാദിച്ചുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളാലല്ലാതെ വിശ്വാസത്തിലൂടെ രക്ഷിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പാപങ്ങള്‍ ചെയ്യും എന്നു പറയുന്നു. പാപം ചെയ്യുവാനുള്ള ഇഛാശക്തിയാല്‍ മാത്രമേ ആളുകള്‍ പാപം ചെയ്യുന്നുള്ളൂവെന്നത് സത്യമല്ല. അവര്‍ പാപികളായാണ് ജനിച്ചത് അതിനാല്‍ പാപം ചെയ്യുന്നത് ഒഴിവാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒരാപ്പിള്‍ മരത്തില്‍ ആപ്പിളുകള്‍ കായ്ക്കുകയെന്നത് സാധാരണയാണ്. പാപിയായി ജനിച്ച ഒരു മനുഷ്യന്‍ പാപം ചെയ്യുന്നത് തുടരുന്നതും സാധാരണയാണെന്ന് വേദപുസ്തകം പറയുന്നു. കര്‍ത്താവ് തന്‍റെ നീതിയാല്‍ അത്തരത്തിലുള്ള പാപികളെ രക്ഷിച്ചു, ഒപ്പം കര്‍ത്താവിന്‍റെ രക്ഷ കൈക്കൊള്ളുന്നതിലൂടെ മാത്രമേ അവര്‍ക്ക് മോചിതരാകാന്‍ കഴിയൂ.
നല്ലതു വരേണ്ടതിനു തീയതു ചെയ്യുക, എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. (റോമര്‍ 3:8) വ്യാജ ഉപദേഷ്ടാക്കന്‍മാരുടെ വഞ്ചനയുടെ കീഴെയുള്ളവര്‍ യേശുവില്‍ വിശ്വസിക്കുന്നു എന്ന സങ്കല്‍പ്പത്തിനിടെ ഈ വഴിയില്‍ ചിന്തിക്കുന്നു. 2,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അപ്പൊസ്തലനായ പൗലൊസ് റോമാലേഖനം എഴുതുന്നത്. ഇന്നത്തെ അവിശ്വാസികള്‍ ചെയ്യുന്നതുപോലെ, വളരെയധികം ആളുകള്‍ ആ സമയത്ത് ഈ വഴിയില്‍ ചിന്തിച്ചു. വ്യാജ വിശ്വാസികള്‍ പൗലൊസിന്‍റെ കാലത്തെ അവിശ്വാസികളെ പോലെ ചിന്തിച്ചിട്ടു പറയുന്നു: നിങ്ങള്‍ക്കു പാപക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി കൂടുതല്‍ പാപം ചെയ്യുമോ, പാപരഹിതരും, നിങ്ങളുടെ വരും കാല പാപങ്ങള്‍ പൊറുക്കപ്പെടാവുന്നതുമാണെന്ന് നിങ്ങള്‍ അറിയുന്നുവോ?
ജഡത്തിന്‍റെ വിശ്വാസരഹിതമായ ചിന്തകള്‍ക്കനുസരിച്ച് അവിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നു. ജഡത്തിന്‍റെ തെറ്റായ ചിന്തകള്‍ കാരണം അവര്‍ക്ക് ദൈവത്തിന്‍റെ രക്ഷയുടെ സത്യത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയില്ല. തീര്‍ച്ചയായും, പാപമോചനം പ്രാപിച്ചതിനു ശേഷവും, നീതിമാന്‍ പാപം ചെയ്യുന്നു, എന്നാല്‍ അതിനൊരു പരിധിയുണ്ട്. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിനു മുന്‍പ് ചെയ്തത് പാപമാണെന്നറിയാതെ പാപികള്‍ പാപം ചെയ്യുകയാണെന്നും അവര്‍ അത് തിരിച്ചറിയുന്നില്ലെന്നും വേദപുസ്തകം പറയുന്നു. എന്നാല്‍, നീതിമാന് അന്തമില്ലാത്ത പാപം ചെയ്യാന്‍ കഴിയില്ലെന്ന് വേദപുസ്തകം പറയുന്നു എന്തെന്നാല്‍ അവര്‍ ദൈവത്തിന്‍റെ ആധിപത്യത്തിനു കീഴിലാണ്.
ചില ആളുകള്‍ അപ്പൊസ്തലനായ പൗലൊസിനോടു പറഞ്ഞു, ദൈവം നിങ്ങളെ നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിച്ചതിനാല്‍ നല്ലതു വരുമെന്നുള്ളതുകൊണ്ട് നിങ്ങള്‍ക്ക് ദുഷ്പ്രവൃത്തികള്‍ ചെയ്തു കൂടേ? ദൈവത്തിന്‍റെ നീതി കൂടുതല്‍ വെളിപ്പെടുന്നതിനു നിങ്ങള്‍ കൂടുതല്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യണം. പൗലൊസ് പറയുന്നു അവരുടെ കുറ്റം ചുമത്തല്‍ നീതിയുക്തമാണെന്ന് വിധിക്കപ്പെടുന്നത് അവര്‍ക്ക് ശരിയാണെന്നും നരകത്തിലേക്ക് പോകണമെന്നും അവന്‍ അര്‍ത്ഥമാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ അവര്‍ വിശ്വാസത്തില്‍ ആശ്രയിക്കുന്നില്ല, മറിച്ച് അവരുടെ പ്രവൃത്തികളില്‍ ആശ്രയിക്കുന്നു.
 
 
ദൈവത്തിന്‍റെ നീതി ഒരിക്കലും അസാധുവാകില്ല
 
അപ്പൊസ്തലനായ പൗലൊസ് പറയുന്നു, ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? അവര്‍ ദൈവത്തിന്‍റെ രക്ഷയില്‍ വിശ്വസിക്കുന്നില്ല എന്നതിനാല്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ രക്ഷയ്ക്കു നീക്കം വരുമോ? ആളുകള്‍ വൂിശ്വസിക്കുന്നുവെങ്കില്‍ അവര്‍ രക്ഷിക്കപ്പെടുന്നു, പക്ഷെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പാപക്ഷമയുടെ ദൈവകൃപ അവര്‍ക്കു നഷ്ടമാകുന്നു. ദൈവത്തിന്‍റെ നീതി ഉറപ്പായി നിലകൊള്ളുന്നു. നിങ്ങള്‍ക്കു മനസ്സിലായോ? നരകത്തിലേയ്ക്ക് പോകുന്നവര്‍ സ്വന്തമനസ്സാലേ നരകത്തിലേക്കു പോകുന്നതിനു തെരഞ്ഞെടുക്കുന്നു. എന്തെന്നാല്‍ വിശ്വസിക്കാതിരിക്കുന്നതിനു അവര്‍ തീരുമാനിച്ചു. ദൈവത്തിന്‍റെ പ്രവൃത്തികളും പാപത്തില്‍ നിന്നുള്ള രക്ഷയുടെ ദൈവകൃപയും ഒരിക്കലും അസാധുവാകയില്ല. അവ ഉറപ്പായി നിലകൊള്ളുന്നു.
ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളിലധിഷ്ഠിതമായി മനുഷ്യ പ്രയത്നങ്ങളുമായി കര്‍ത്താവിന്‍റെ രക്ഷയ്ക്ക് ഒരു ബന്ധവുമില്ല. വിശ്വാസികള്‍ക്കു മാത്രം ബന്ധപ്പെട്ടതാണ്. ദൈവത്തിന്‍റെ സത്യത്തിനനുസരിച്ച് വിശ്വാസികള്‍ രക്ഷിക്കപ്പെടുന്നു. എന്നാല്‍ അവിശ്വാസികള്‍ അവന്‍റെ സത്യം നിരസിക്കുന്നതിനാല്‍ രക്ഷിക്കപ്പെടാതെ നരകത്തിലേക്ക് പോകും. ദൈവം ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയും അയച്ചു. (യെശയ്യാവ് 8:14) അവന്‍/അവള്‍ എത്ര അധര്‍മ്മിയാണെങ്കിലും, യേശുവില്‍ വിശ്വസിക്കുന്നതിനാല്‍ നീതിമാډാരായി മാറി അവര്‍ക്ക് നിത്യജീവന്‍ ഉണ്ടാകുന്നു. അവന്‍/അവള്‍ എത്ര നല്ലവനാണെങ്കിലും, യേശുവില്‍ വിശ്വസിക്കാത്തവര്‍ ആരായാലും പാപത്തിന്‍റെ ശമ്പളം കാരണം നരകത്തിലേക്ക് പോകും. പാപക്ഷമയില്‍ വിശ്വസിക്കാത്തവര്‍ക്ക് യേശു ഒരു ഇടര്‍ച്ചക്കല്ലും തടങ്കല്‍ പാറയും ആണ്.
 
 
പാപമുള്ള നീതിമാന്‍ ആരുമില്ല
 
നല്ലവരെന്ന് അഭിനയിക്കുന്നവര്‍ക്ക് രക്ഷയ്ക്കായുള്ള വിശ്വാസത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് സംസാരിക്കുന്നു, അതുകൊണ്ട് വിശ്വാസത്തെക്കുറിച്ച് പറയുന്ന ദൈവത്തിന്‍റെ വചനമായി ആളുകള്‍ റോമാലേഖനത്തെ പരിഗണിക്കുന്നു. തങ്ങളെത്തന്നെ നീതിമാന്‍മാരായി തിരിച്ചറിയുന്നവരെക്കുറിച്ച് ചില ആളുകള്‍ അത്ഭുതപ്പെടുന്നു. വാസ്തവത്തില്‍ യേശുവാല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ നീതിമാന്‍മാരാണ്. എന്തെന്നാല്‍ അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടവയാണ്. യേശു വിശ്വസ്തനാണ് എന്നതിന് അവന്‍ പാപികളെ വിശ്വസ്തതയോടെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു. എന്നാണ് അര്‍ത്ഥം. ചില ആളുകള്‍ തങ്ങള്‍ `മോചിപ്പിക്കപ്പെട്ട` പാപികളാണെന്ന് പറയുന്നു എന്നാല്‍ ദൈവത്തിന് മുന്നില്‍ അത്തരത്തിലുള്ള ആളുകളില്ല. അവന്‍/ അവള്‍ പാപത്തില്‍ നിന്ന് മോചിതനായ ശേഷവും എങ്ങനെ ഒരുവന് പാപിയായിട്ടിരിക്കാന്‍ കഴിയും? യേശു നമ്മെ രക്ഷിച്ചുവെങ്കില്‍ നാം രക്ഷിക്കപ്പെട്ടവരും യേശു നമ്മെ രക്ഷിച്ചില്ലെങ്കില്‍ നാം പാപികളുമാണ്. രക്ഷയുടെ കാര്യത്തില്‍ ഒരു `മദ്ധ്യ`സ്ഥാനമില്ല.
പാപമുള്ള ഒരു നീതിമാനെങ്കിലുമുണ്ടോ? പാപമുള്ള നീതിമാന്‍ ആരുമില്ല. അവന്/ അവള്‍ക്ക് പാപമുണ്ടെങ്കില്‍ ഒരുവന്‍ പാപിയാണ്. എന്നാല്‍ അവന്‍/ അവള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ പാപരഹിതരും നീതിമാന്‍മാരുമാണ്. വരും കാല പാപങ്ങളുടെയും ദൈനംദിന പാപങ്ങളുടെയും പ്രശ്നം എങ്ങനെ നമുക്ക് പരിഹരിക്കുവാന്‍ കഴിയും? തങ്ങള്‍ അനിവാര്യരായ പാപികളാണെന്ന് ആളുകള്‍ ചിന്തിക്കുന്നു കാരണം അവര്‍ എല്ലാ ദിവസവും പാപം ചെയ്യുന്നു; അവര്‍ മരിക്കുന്നതു വരെയും പാപം ചെയ്യും. എങ്കിലും യോര്‍ദ്ദാന്‍ നദിയില്‍ വരുംകാല പാപങ്ങള്‍ ഉള്‍പ്പെടെ, ലോകത്തിലെ പാപങ്ങളെ യേശു എടുത്തുകളഞ്ഞുവന്നെും കുരിശിലേറിയെന്നും പറയുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനാല്‍ നമമള്‍ നീതീകരിക്കപ്പെട്ടവരായി മാറി.
`പാപമുള്ള നീതിമാന്‍` ഒരര്‍ത്ഥവും വ്യക്തമാക്കുന്നില്ല. അവന്‍റെ/ അവളുടെ കടങ്ങളെ അവന്‍/ അവള്‍ നേരത്തെ തന്നെ വീട്ടിയിട്ടുണ്ടെങ്കിലും ഒരുവന്‍ ഇപ്പോഴും കടത്തിലാണെന്ന് ചിന്തിക്കുന്നത് ഉചിതമാണോ? ഒരിക്കല്‍ ഒരുപാട് പണമുണ്ടായിരുന്ന ഒരു മനുഷ്യനെ നമുക്ക് സങ്കല്‍പ്പിക്കാം, എന്നാല്‍ അവന്‍റെ പുത്രന്‍ അവന്‍ വളരുന്നതിനിടെ എല്ലാ ദിവസവും പട്ടണത്തിലെ എല്ലാ കടകളില്‍ നിന്നും കടമായി മിഠായികള്‍ വാങ്ങുന്ന ദുശ്ശീലത്തില്‍ വീണു. എങ്കിലും അവന്‍റെ പണക്കാരനായ അച്ഛന്‍ തന്‍റെ പുത്രന്‍റെ ജീവിതകാല കടങ്ങള്‍ക്കുമധികമായി മുന്‍കൂറായിത്തന്നെ എല്ലാ കടകളിലും മതിയാവോളം പണം അടച്ചിരുന്നു. അവന്‍ മരിക്കുന്നതുവരെ എല്ലാ ദിവസവും പണമടയ്ക്കാതെ മിഠായികള്‍ തിന്നുന്നത് ആസ്വദിച്ചുവെങ്കിലും അവന് ഒരിക്കലും ഒരു കടക്കാരനാകേണ്ടിവന്നില്ല.
യോര്‍ദ്ദാന്‍ നദിയില്‍ ഒരിക്കലെല്ലാവര്‍ക്കും വേണ്ടി നമ്മുടെ പാപങ്ങള്‍ അവനിലേക്കെടുത്ത് നീതിയോടൊപ്പം കര്‍ത്താവ് നമ്മെ രക്ഷിച്ചു. നമ്മെയല്ലാവരെയും അവന്‍ പൂര്‍ണ്ണമായി രക്ഷിച്ചു. അതിനാല്‍ നമ്മള്‍ എത്ര ദുര്‍ബലരായാലും നമുക്ക് വീണ്ടും പാപികളാകാന്‍ കഴിയില്ല. ദൈവം പറയുന്നു, അവന്‍ ചെയ്തത് നമ്മള്‍ നിരാകരിക്കുന്നില്ലെങ്കില്‍ നമ്മള്‍ നീതിമാന്‍മാരാകും.
 
 
ലൗകിക മനസ്സുകളുമായി ആളുകള്‍ക്ക് സുവിശേഷം വിശ്വസിക്കുന്നതിനോ വീണ്ടും ജനിക്കുന്നതിനോ കഴിയില്ല
 
മോചിപ്പിക്കപ്പെട്ട പാപികളെന്ന് അവരെത്തന്നെ തിരിച്ചറിയുന്ന ക്രിസ്ത്യാനികള്‍ ലൗകിക മനസ്സുകളുമായി ചിന്തിക്കുന്നു. ആത്മീയ മനസ്സുള്ളവരാകാന്‍ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കണം. ലൗകിക മനസ്സ് ഒരു മനുഷ്യമനസ്സാണ്. അത് മനുഷ്യന്‍റെ ജ്ഞാനമാണ്. ജഡത്തിന് പാപം ചെയ്യുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ യേശുവിന്‍റെ സ്നാനത്തിലും കുരിശിലും വിശ്വസിക്കുന്നതിലൂടെ നമുക്ക് നീതിമാന്‍മാരാകാന്‍ കഴിയും. പാപം ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ശുദ്ധീകരിക്കപ്പെടുവാനും നീതികരിക്കപ്പെടുവാനും നമുക്കൊരിക്കലും കഴിയില്ലെന്ന് വേദപുസ്തകം പറയുന്നു.
യേശുവില്‍ വിശ്വസിച്ചതിനുശേഷം ഒരിക്കലും പാപം ചെയ്യാത്ത പുണ്യവാനാകുന്നതിലൂടെ ഒരുവന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമോ? അല്ലെങ്കില്‍ ഒരിക്കല്‍ എല്ലാവര്‍ക്കും വേണ്ടി നല്‍കിയ രക്ഷയിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളോ? പാപക്ഷമയുടെ ദൈവകൃപയാല്‍ വാസ്തവത്തില്‍ നീതികരിക്കപ്പെട്ടവരാണോ പാപികള്‍? നിങ്ങളുടെ ലൗകിക മനസ്സിനോടൊപ്പം നീതിമാനാകുന്നത് നിങ്ങള്‍ക്കസാധ്യമാണ്. ജഡത്തിന് ഒരിക്കലും നീതിമാനാകാന്‍ കഴിയില്ല. ജഡത്തിന് വിശപ്പനുഭവപ്പെടുമ്പോഴെല്ലാം എപ്പോഴും എന്തെങ്കിലും ഭക്ഷിക്കുന്നതിന് വേണം.
ജഡത്തെ ശുദ്ധീകരിക്കുവാന്‍ അസാധ്യമാണ് എന്തെന്നാല്‍ ജഡത്തിന് ആഗ്രഹങ്ങളും മോഹങ്ങളുമുണ്ട്. അതു കാരണം, യേശുവിന്‍റെ രക്തത്തിലും ജലത്തിലും വിശ്വസിക്കുന്നതിലൂടെ മാത്രമേ നമ്മള്‍ നീതീകരിക്കപ്പെടുകയുള്ളൂ. മഞ്ഞുപോലെ ശുദ്ധമായി നമ്മെത്തന്നെ ശുചിയാക്കുന്നതിനാലും കൂടുതല്‍ പാപം ചെയ്യാതിരിക്കുന്നതിനാലും നമുക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമോ? പാപത്തെ അവഗണിച്ച് ശുദ്ധീകരിക്കപ്പെടുമെന്നത് ജഡത്തിന്‍റെ വികാരങ്ങളും മോഹങ്ങളുമുള്ള ഒരു മനുഷ്യന് അഭിമാനകരമായ ചിന്തയാണ്, എന്നാല്‍ അത് അസാദ്ധ്യമാണ്.
ആളുകള്‍ ലൗകിക മനസ്സുകളോടൊപ്പം വിശ്വാസത്തെക്കുറിച്ച് ചിന്തിക്കുന്നതിനാല്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനോ വീണ്ടും ജനിക്കുന്നതിനോ അവര്‍ക്കു കഴിയില്ല. `യേശു പറഞ്ഞു ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു. ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു`. (യോഹന്നാന്‍ 3:6)
ലൗകിക മനസ്സുമായി നീതിമാനാകുന്നത് അസാദ്ധ്യമാണ്. കൂടാതെ ഇന്നുവരെ യേശുവില്‍ എത്ര വിശിഷ്ടമായി വിശ്വസിച്ചാലും പശ്ചാത്തപിച്ചാലും നിങ്ങള്‍ ചിന്തിക്കും അത് അസാധ്യമാണെന്ന് എന്തെന്നാല്‍ നിങങള്‍ നാളെ പാപം ചെയ്യും. നിങ്ങള്‍ ചിന്തിക്കും ഞാന്‍ ഇപ്പോഴും പാപം ചെയ്യുന്നത് തുടര്‍ന്നാല്‍ ഞാന്‍ പാപരഹിതനാണെന്ന് എനിക്കെങ്ങനെ പറയുവാന്‍ കഴിയും? ജഡം ചെയ്യുന്നതു പോലെ, ലൗകികമായി നിങ്ങള്‍ ചിന്തിക്കകയാണെങ്കില്‍ നീതിമാനായി മാറാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമാണോ? ജഡത്തോടൊപ്പം ശുദ്ധീകരിക്കപ്പെടുന്നത് അസാധ്യമാണ്.
 
 
എങ്കിലും ദൈവത്തിന് നമ്മെ നീതിമാന്‍മാരാക്കാന്‍ കഴിയും
 
ഒരു മനുഷ്യന് കഴിഞ്ഞില്ലെങ്കിലും ദൈവത്തിന് പൂര്‍ണ്ണമായി നമ്മെ രക്ഷിക്കുവാന്‍ കഴിയും. ദൈവം നമ്മുടെ പിതാവും രക്ഷകനുമാണ്. കൂടാതെ അവന് നമ്മള്‍ നീതിമാന്‍മാരാണെന്ന് നമ്മെ ഏറ്റുപറയിപ്പിക്കുന്നതിനും നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കുന്നതിനും കഴിയും. നിങ്ങളുടെ ഹൃദയത്തോടൊപ്പം സത്യമായ വചനത്തില്‍ വിശ്വസിക്കുന്നതില്‍ നിന്നുമാണ് വിശ്വാസം ആരംഭിക്കുന്നതെന്ന് നിങ്ങള്‍ അറിയണം. സത്യത്തിന്‍റെ വചനത്തോടൊപ്പം അതാരംഭിക്കുന്നു. നമ്മുടെ ഹൃദയങ്ങളോടൊപ്പം സത്യമായ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മള്‍ നീതിമാന്‍മാരായി മാറി. ജഡത്തിന്‍റെ പ്രവൃത്തികളാല്‍ നമുക്ക് ഒരിക്കലും നീതിമാനാകാന്‍ കഴിയില്ല.
എങ്കിലും വീണ്ടും ജനിക്കാത്തവര്‍ക്ക് അവരുടെ സ്വന്തം ചിന്തകളില്‍ നിന്നും മുക്തരാകാന്‍ കഴിയില്ല എന്തെന്നാല്‍ അവരുടെ ചിന്തകളില്‍ അവര്‍ അടയ്ക്കപ്പെട്ടുകിടക്കുന്നു. അതിനെതിരായി നമ്മള്‍ നീതിമാന്‍മാരാണെന്ന് നമുക്ക് പറയാന്‍ കഴിയുന്ന വിശ്വാസം ആരംഭിക്കുന്നത് ദൈവത്തിന്‍റെ വചനത്തിന്‍റെ സത്യം അറിയുമ്പോഴാണ്. നിങ്ങള്‍ക്ക് നേരായി വീണ്ടും ജനിക്കണമെന്നുണ്ടെങ്കില്‍ സത്യത്തോടൊപ്പം പ്രവര്‍ത്തിക്കുകയും സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുകയും (1 കൊരിന്ത്യര്‍ 2:10)ചെയ്യുന്നതില്‍ സന്തോഷിക്കുന്ന വീണ്ടും ജനിച്ച വിശുദ്ധനില്‍ നിന്നും സത്യവചനം ശ്രവിക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് തീര്‍ച്ചയായും വീണ്ടും ജനിക്കാന്‍ കഴിയും. നീതിമാനിലൂടെ ദൈവത്തിന്‍റെ വചനം അവര്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വീണ്ടും ജനിക്കാന്‍ കഴിയും എന്തെന്നാല്‍ ആത്മാവ് വീണ്ടും ജനിച്ച നീതിമാന്‍മാരില്‍ വസിക്കുന്നു. നിങ്ങളിത് മനസ്സില്‍ വെയ്ക്കണം. നിങ്ങള്‍ക്ക് വീണ്ടും ജനിക്കുവാനുള്ള ദൈവകൃപ പ്രാപിക്കണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ വീണ്ടും ജനിച്ച, നീതിമാന്‍മാരുമായി കണ്ടുമുട്ടണം.
അബ്രഹാമിന്‍റെ സന്തതികളാണ് ഇസ്മായേലും യിസ്ഹാക്കും. ഒരടിമപ്പെണ്ണില്‍ നിന്നാണ് ഇസ്മായേല്‍ ജനിച്ചത്. യിസ്ഹാക്ക് ജനിച്ചപ്പോള്‍ ഇസ്മായേലിനു 14 വയസ്സുണ്ടായിരുന്നു. സ്വതന്ത്രയില്‍ ജനിച്ച യിസ്ഹാക്കിനെ, ഇസ്മായേല്‍ പീഡിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ പിന്‍തുടര്‍ച്ചയില്‍ ആര്‍ക്കാണധികാരമുണ്ടായിരുന്നത്? സ്വതന്ത്രയായ സാറയില്‍ ജനിച്ച, യിസ്ഹാക്കിനാണ് പിന്‍തുടര്‍ച്ചയുടെ അധികാരം ഉണ്ടായിരുന്നത്.
ജഡത്തില്‍ യിസ്ഹാക്കിനേക്കാളും ശക്തനും മൂത്തതും ഇസ്മായേലാണെങ്കിലും യിസ്ഹാക്കിനാണ് പിന്‍തുടര്‍ച്ചയുടെ അധികാരം ഉണ്ടായിരുന്നതും അംഗീകരിക്കപ്പെട്ടതും എന്തുകൊണ്ട്? ദൈവത്തിന്‍റെ വചനത്തിനുശേഷമാണ് യിസ്ഹാക്ക് ജനിച്ചത്. മനുഷ്യചിന്തകളാല്‍ സ്ഥാപിച്ച വിശ്വാസം മണല്‍ക്കൊട്ടാരം പോലെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ സത്യം പഠിക്കുമ്പോഴും അത് വിശ്വസിക്കുമ്പോഴും മാത്രമാണ് ആളുകള്‍ക്ക് വീണ്ടും ജനിക്കാന്‍ കഴിയുന്നത്.
ആകയാല്‍ എന്ത്? നമുക്ക് വിശേഷതയുണ്ടോ? അശേഷമില്ല, യെഹൂദന്‍മാരും യവനന്‍മാരും ഒരു പോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ. നീതിമാന്‍ ആരുമില്ല ഒരുത്തന്‍ പോലുമില്ല. ഗ്രഹിക്കുന്നവര്‍ ആരുമില്ല (റോമര്‍ 3:9-10). ഈ വേദഭാഗങ്ങള്‍ എന്താണര്‍ത്ഥമാക്കുന്നത്? ഈ വേദഭാഗങ്ങള്‍ മനുഷ്യര്‍ വീണ്ടും ജനിക്കുന്നതിനു മുമ്പോ അല്ലെങ്കില്‍ വീണ്ടും ജനിച്ചതിന് ശേഷമോ ഉള്ള അവസ്ഥയെയാണോ സൂചിപ്പിക്കുന്നത്? നമ്മള്‍ വീണ്ടും ജനിക്കുന്നതിന് മുന്‍പ് നമ്മളല്ലാം പാപികളായിരുന്നു. നീതിമാന്‍ ആരുമില്ല എന്നത് ലോകത്തിലെ എല്ലാ പാപങ്ങളേയും യേശു മായ്ച്ചുകളഞ്ഞതിന് മുമ്പുള്ള മനുഷ്യരുടെ അവസ്ഥയാണ്. യേശുവില്‍ വിശ്വസിക്കാതെ ഒരുവന് ശുദ്ധീകരിക്കപ്പെടുവാന്‍ ഒരിക്കലും കഴിയില്ല.
അവിശ്വസ്ത മതങ്ങളുടെ വിഗ്രഹാരാധകന്‍മാരില്‍ നിന്നാണ് പടിപടിയായുള്ള ശുദ്ധീകരണം എന്ന വാക്ക് വന്നത്. വേദപുസ്കം പറയുന്നു, നീതിമാന്‍ ആരുമില്ല ഇല്ല ഒരുത്തന്‍ പോലുമില്ല. ഒരുവന്‍റെ സ്വന്തം അഭ്യസനത്താന്‍ അവന് എങ്ങനെ ശുദ്ധീകരിക്കപ്പെടുവാന്‍ കഴിയും? ഒരു മനുഷ്യന് അവന്‍/ അവളിലൂടെ നീമാനാകാന്‍ കഴിയില്ല. നീതിമാനാകാന്‍ പോകുന്ന ഒരുത്തന്‍ പോലുമില്ല. ദൈവത്തിന്‍റെ വചനത്തിലെ വിശ്വാസത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. ദേവപുസ്തകം പറയുന്നു ഗ്രഹിക്കുന്നവന്‍ ഇല്ല ദൈവത്തെ അന്വേഷിക്കുന്നവരും ഇല്ല(റോമര്‍ 3:11).
 
 
എല്ലാവരും വഴിതെറ്റി
 
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു (റോമര്‍ 3:12). ദൈവത്തിന്‍റെ മുമ്പില്‍ ഒരു മനുഷ്യന്‍ ഉപയോഗമുള്ളവനാണോ? ദൈവത്തിന്‍റെ മുമ്പില്‍ ഒരു മനുഷ്യന്‍ ഉപയോഗശൂന്യനാണ്. ഇതുവരെ വീണ്ടും ജനിക്കാത്ത എല്ലാവരും ദൈവത്തിന്‍റെ മുന്‍പില്‍ ഉപയോഗശൂന്യരാണ്. ദൈവത്തിനെതിരായി യുദ്ധം ചെയ്യുമ്പോഴും ശാപവചനങ്ങള്‍ ഉച്ചരിക്കുമ്പോഴും സ്വര്‍ഗ്ഗത്തില്‍ അവര്‍ വിരലുകള്‍ ചൂണ്ടുന്നില്ലേ, അവരെല്ലാം അവനാല്‍ സൃഷ്ടിക്കപ്പെട്ടവരാണെങ്കിലും മഴ പെയ്യിക്കാത്തതിന് അവനോട് വെറുപ്പുകാട്ടുന്നില്ലേ?.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു എന്ന് ദൈവം പറഞ്ഞു. അവന്‍റെ /അവളുടെ ഹൃദയത്തില്‍ പാപമുള്ള ഒരുവന് എങ്ങനെ ദൈവത്തെ സ്തുതിക്കുവാനാകും? തങ്ങളുടെ പാപത്തിന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത പാപികള്‍ക്ക് എങ്ങനെ കര്‍ത്താവിനെ പ്രശംസിക്കുവാന്‍ കഴിയും? എങ്ങനെ ഒരു പാപിക്ക് കര്‍ത്താവിനെ പ്രശംസിക്കുവാന്‍ കഴിയും? ദൈവത്തിന് മഹത്വം നല്‍കാന്‍ പാപികള്‍ക്ക് കഴിയില്ല.
ഈ നാളുകളില്‍ സ്തുതിയുടെ ശുശ്രൂഷ പ്രചരിക്കുന്നു. പാപികള്‍ വെളിപ്പാടും വേദഭാഗങ്ങളും ഉദ്ധരിച്ച് സുവിശേഷ ഗീതങ്ങള്‍ രചിക്കുകയും ചെയ്യുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവനും, കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നന്നേക്കും ഉണ്ടാകട്ടെ!(വെളിപ്പാട് 5:13). തീര്‍ച്ചയായും സ്തുതിക്കപ്പെടുന്നതിന് കര്‍ത്താവ് യോഗ്യനാണ്, എന്നാല്‍ നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവത്തെ സ്തുതിക്കുവാന്‍ കഴിയൂ. പാപികളുടെ സ്തുതികള്‍ ദൈവം സന്തോഷത്തോടെ കൈക്കൊള്ളുന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ? പാപികളുടെ സ്തുതികള്‍ കയീന്‍റെ യാഗം പോലെയാണ്. കര്‍ത്താവിനെ സ്തുതിക്കുന്നുവെന്ന് അവര്‍ ചിന്തിക്കുന്നുവെങ്കിലും അവരുടെ സ്തുതികള്‍ വ്യര്‍ത്ഥവും ശൂന്യാകാശത്തിലേക്ക് പാടപ്പെടുന്നവയുമാണ്. എന്തുകൊണ്ട്? എന്തെന്നാല്‍ ദൈവം അവര്‍ക്ക് മേല്‍ ആനന്ദിക്കുന്നില്ല. ദൈവം ഒരിക്കലും പാപികളുടെ സ്തോത്രങ്ങള്‍ കേള്‍ക്കുന്നില്ല. (യെശയ്യാവ് 59:12)
എല്ലാവരും വഴിതെറ്റിയെന്നും ഒരുപോലെ കൊള്ളരുതാത്തവരായി തീര്‍ന്നുവെന്നും വേദപുസ്തകം പറയുന്നു. എല്ലാവരും വഴിതെറ്റി എന്ന വചനങ്ങള്‍ ദൈവത്തിന്‍റെ വചനത്തെ നിരസിച്ചു കൊണ്ട് തങ്ങളുടെ സ്വന്തം ചിന്തകള്‍ വിശ്വസിച്ചു എന്നതിനെ അര്‍ത്ഥമാക്കുന്നു. സത്യമായ ന്യായവിധി ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടാകുന്നു. മനുഷ്യര്‍ക്ക് വിധിക്കാന്‍ കഴിയില്ല. എല്ലാവരും വഴിതെറ്റി എന്ന വചനങ്ങള്‍ അവര്‍ തങ്ങളുടെ സ്വന്തം ചിന്തകളിലേക്ക് തിരിഞ്ഞു എന്നതിനെ അര്‍ത്ഥമാക്കുന്നു. ഞാന്‍ ഈ വഴിയില്‍ ചിന്തിക്കുകയും ഇതുപോലെ വിശ്വസിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അവര്‍ എല്ലായ്പ്പോഴും പറയും. തങ്ങളുടെ ചിന്തകള്‍ കൈയ്യൊഴിയാത്തവര്‍ അവരുടെ ചിന്തകള്‍ക്ക് വഴിയൊരുക്കും അതുകൊണ്ട് ദൈവത്തിന്‍റെ വചനത്തിലേക്ക് മടങ്ങി വരുന്നില്ല.
വീണ്ടും ജനിക്കാത്തവര്‍ അവര്‍ തങ്ങളുടെ സ്വന്തം വിധികര്‍ത്താക്കളാണെന്ന് ചിന്തിക്കുന്നു. ദൈവത്തിന്‍റെ വചനത്തില്‍ എന്താണ് എഴുതപ്പെട്ടിട്ടുള്ളതെന്ന് അവര്‍ക്ക് പ്രധാനമല്ല. എന്താണ് ശരി അല്ലെങ്കില്‍ തെറ്റ് എന്ന് അവര്‍ സമ്മതിക്കുന്നതിനെ വിധിക്കുകയും തങ്ങളുടെ സ്വന്തം ചിന്തകളില്‍ മുറുകെ പിടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു. ഞാന്‍ ഇതുപോലെ ചിന്തിക്കുകയും ഈ വഴിയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അത് ഞാന്‍ ചിന്തിക്കുന്നതിന് തുല്യമല്ല. എങ്ങനെ അവര്‍ക്ക് സത്യം കണ്ടെത്താന്‍ കഴിയും? ദൈവം പറയുന്നു എല്ലാ മനുഷ്യരും തങ്ങളുടെ സ്വന്തം ചിന്തകളിലേക്ക് വഴിതെറ്റിയെന്ന്. നമ്മുടെ സ്വന്തം ചിന്തകളിലേക്ക് നാം വഴിതെറ്റരുത്. പകരം കര്‍ത്താവിലേക്ക് നമ്മള്‍ മടങ്ങിവരണം. നീതിയുക്തമായ വഴിയില്‍ നമ്മള്‍ രക്ഷിക്കപ്പെടണം. സത്യവചനത്തിന്‍റെ മുന്‍പില്‍ നമ്മള്‍ വിധിക്കപ്പെടണം. എങ്കില്‍ എന്താണ് നീതി?
 
 
ദൈവത്തിന്‍റെ വചനത്താല്‍ നമ്മള്‍ വീണ്ടും ജനിക്കണം
 
ദൈവത്തിന്‍റെ വചനം നീതിയാണ്. അതാണ് സത്യവും, ദൈവത്തിന്‍റെ വചനം സാമാന്യനിയമമാണ്. അത് ഒരു അളവുകോലിനെ പരാമര്‍ശിക്കുന്നു. ദൈവത്തിന്‍റെ വചനം ഒരു മാനദണ്ഡം അഥവാ അടിസ്ഥാന ഏകകം ആണെന്ന് നമ്മള്‍ അറിയണം. ആദിയില്‍ വചനമുണ്ടായിരുന്നു (യോഹന്നാന്‍ 1:1). പരിശുദ്ധാത്മാവും പിതാവുമായ ദൈവത്തോടൊപ്പം ആര് ഉണ്ടായിരുന്നു? അവന്‍ ദൈവമാണ്, വചനവും. വചനമാണ് ദൈവം. നമ്മുടെ രക്ഷകനും രാജാക്കന്‍മാരുടെ രാജാവുമായ യേശു ക്രിസ്തു, വചനമാണ്, നമ്മുടെ ദൈവവും.
ആദിയില്‍ വചനം ദൈവത്തോടൊപ്പമായിരുന്നു. എന്നാണ് എഴുതപ്പെട്ടിട്ടുള്ളത്. ദൈവത്തോടൊപ്പം ആരായിരുന്നു? വചനം അതുകൊണ്ട് യേശുവാണ് വചനം, നമ്മുടെ രക്ഷകനും ദൈവവും. രക്ഷകന്‍ ദൈവമാണ്. വചനമാണ് അവന്‍റെ സ്വഭാവത്തിന്‍റെ കൃത്യമായ വര്‍ണ്ണനം. അതുകൊണ്ട് ദൈവത്തിന്‍റെ വചനം നമ്മുടെ സ്വന്തം ചിന്തകളില്‍ നിന്ന് വ്യത്യസ്തമാണ് എന്തെന്നാല്‍ വചനം ദൈവമാണ്. അവന്‍റെ/അവളുടെ ലൗകിക ചിന്തകളോടൊപ്പം ദൈവത്തിന്‍റെ വചനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഒരു മനുഷ്യന്‍റെ അറിവില്ലായ്മയാണ്.
അതുകൊണ്ട് വിശ്വാസത്തിലും അവന്‍റെ വചനത്തിലും ഉറച്ചു നിലകൊള്ളുന്ന ഒരു വ്യക്തിയെ ഉപയോഗിക്കുവാന്‍ ദൈവത്തിന് കഴിയും. ദൈവത്തിന്‍റെ വചനത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരുവന്‍ ദൈവത്തിന്‍റെ മുന്‍പില്‍ ഉപയോഗമുള്ളവനും വിശ്വസ്തനുമാണ്. കൂടാതെ ദൈവം അത്തരത്തിലുള്ളൊരുവനെ അനുഗ്രഹിക്കുന്നു.
ഒരുവന് ശരിമാത്രം ചെയ്യുവാന്‍ കഴിയുമോ? ദൈവമായ, വചനം പറയുന്നു, നീതിമാന്‍ ആരുമില്ല, ഇല്ല, ഒരുവന്‍ പോലുമില്ല. എങ്കിലും, ചിലര്‍ ചിന്തിക്കുന്നു. നല്ലതു ചെയ്യുന്ന ഒരുവന്‍ കാണപ്പെടുമെന്ന്. വാസ്തവത്തില്‍ ആളുകള്‍ ദൈവത്തിന്‍റെ മുന്‍പില്‍ കപടവേഷധാരിയായി കളിക്കുന്നു. നമ്മള്‍ വീണ്ടും ജനിക്കുന്നതിനുമുന്‍പ് നമുക്ക് നീതിയുടെ ഒരു വശവും ഇല്ലായിരുന്നുവെന്ന് നാം അറിയണം.
എല്ലാ മനുഷ്യരും ദൈവത്തിനെതിരെ മത്സരിക്കുന്നു. ദയാലുവും, നല്ലവനും, പരിശുദ്ധനുമായി അഭിനയിക്കുമ്പോഴും അവര്‍ പരസ്പരം കൂടെ ദൈവത്തെയും ചതിക്കുന്നു. അവര്‍ ദൈവത്തെ വെല്ലുവിളിക്കുന്നതിനാണ് നല്ലവരായി അഭിനയിക്കുന്നത്. ദൈവം മാത്രമാണ് നല്ലത്. ദൈവത്തിന്‍റെ സ്നേഹത്തിലും നീതിയിലും വിശ്വസിക്കാതെയും വീണ്ടും ജനിക്കാതെയും നല്ലവനായി അഭിനയിക്കുന്നത് ദൈവത്തിനും അവന്‍റെ സത്യത്തിനും എതിരെയാണ്.
നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ ഗൗരവമുള്ള പാപികള്‍ മാത്രമേ ദെവത്താല്‍ വിധിക്കപ്പെടുകയുള്ളൂവെന്ന്? വീണ്ടും ജനിക്കാത്ത ആരുതന്നെയായാലും, അവന്‍/ അവള്‍ ഒരു ക്രിസ്ത്യാനിയാണെങ്കില്‍ കൂടിയും, ദൈവത്തിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. അതിനാല്‍ കപടമായ നിങ്ങളുടെ ജീവിത രീതി കൈയ്യൊഴിയുകയും ദൈവത്തിന്‍റെ വചനത്തെ കേള്‍ക്കുകയും വേണം. വീണ്ടും ജനിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും.
വീണ്ടും ജനിക്കാത്തവരില്‍ നല്ലവരാകാന്‍ മുഴുവനായി ആഗ്രഹിക്കാത്ത ഒരു ദുഷ്ടനെയെങ്കിലും നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ആളുകളെല്ലാം നല്ലവരാകാന്‍ മുഴുവനായി ആഗ്രഹിക്കുന്നവരാണ്. ഇതാര് പഠിപ്പിച്ചു? സാത്താന്‍. ഒരു മനുഷ്യന് തുടക്കത്തില്‍ നല്ലവനാകാന്‍ കഴിയില്ല. ദൈവത്തിന്‍റെ മുന്‍പില്‍ അവന്‍റെ/ അവളുടെ പാപങ്ങള്‍ മായ്ക്കപ്പെടുമ്പോള്‍ ഒരു മനുഷ്യന് നല്ല ജീവിതം നയിക്കാന്‍ കഴിയും. എങ്കില്‍ ഉദ്ദിഷ്ടകാര്യത്തിനായി ദുഷ്പ്രവൃത്തികള്‍ ചെയ്യുവാന്‍ ദൈവം നമ്മോടു പറഞ്ഞിട്ടുണ്ടോ? ഇല്ല. നമ്മള്‍ നരകത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ടവരും നമ്മള്‍ ജനിക്കുന്നതിന് മുമ്പേ പാപത്താല്‍ പകര്‍ച്ചപ്പെട്ടവരും ആയതിനാല്‍ ദൈവം നമ്മോടു പാപമോചനം പ്രാപിക്കുവാന്‍ പറയുന്നു. നമ്മളെല്ലാം അവന്‍റെ സത്യ വചനം പ്രാപിക്കണമെന്നും അതുവഴി നമ്മള്‍ രക്ഷിക്കപ്പെടണമെന്നമാണ് ദൈവത്തിന്‍റെ ആഗ്രഹം.
 
 
അവിശ്വാസികളിലൂടെ സാത്താന്‍ എപ്പോഴും ഭോഷ്ക്ക് പറയുന്നു
 
"അവരുടെ തൊണ്ട തുറന്ന ശവക്കുഴി. നാവുകൊണ്ട് അവര്‍ ചതിക്കുന്നു. സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെ ഉണ്ട്. അവരുടെ വായില്‍ ശാപവും കയ്പ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബന്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്, സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല" (റോമര്‍ 3:1318).
നാവുകൊണ്ട് അവര്‍ ചതിക്കുന്നു. എല്ലാ ആളുകളും ചതിക്കുവാന്‍ നല്ലവരാണ്. ദൈവം സാത്താനെക്കുറിച്ച് പറയുന്നു. അവന്‍ ഭോഷ്ക്ക് പറയുമ്പോള്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു. (യോഹന്നാന്‍ 8:44) വീണ്ടും ജനിക്കാത്ത എല്ലാവരും പറയുന്നു ഞാന്‍ നേരായി സത്യം പറയുന്നു. അത് സത്യമാണ് എന്നാലവരുടെ പറച്ചിലുകള്‍ എല്ലാം ഭോഷ്ക്കുകളാണ്.
തങ്ങളുടെ പറച്ചിലുകളെല്ലാം ശരിയാണെന്ന് ഊന്നിപറയുന്നവരെല്ലാം നുണയന്‍മാരാണ്. കബളിപ്പിക്കുന്നവര്‍ മറ്റുള്ളവരെ വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊരു നുണയനാണെന്നും ഒരു കബളിപ്പിക്കുന്നവനുമാണെന്ന് പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവര്‍ പറയുന്ന എല്ലാ കാര്യവും സത്യമാണെന്ന് പോലെയാണ് അവര്‍ സംസാരിക്കുന്നത്. വിശ്വാസമുണ്ടാകുന്ന രീതിയില്‍ അവര്‍ക്ക് പറയുവാന്‍ കഴിയും ചില കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ എന്നെ അനുവദിക്കൂ. നിങ്ങള്‍ നിങ്ങളുടെ പണം ഇതില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വളരെ പണം ഉണ്ടാക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ദശലക്ഷം ഡോളറുകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്രയും വേഗം മുതല്‍ ഉണ്ടാക്കാന്‍ കഴിയും കൂടാതെ രണ്ടു വര്‍ഷത്തിനകം പത്തു ദശലക്ഷം ഡോളറുകള്‍ ഉണ്ടാക്കാന്‍ കഴിയും. ഇതൊരു അസംഭവ്യമായ നിക്ഷേപമാണ്. നിങ്ങള്‍ക്ക് നിക്ഷേപിക്കണോ? വീണ്ടും ജനിക്കാത്തവര്‍ എല്ലായ്പ്പോഴും നാവുകൊണ്ട് ചതിക്കുന്നു. 
സാത്താന്‍ ഒരു ഭോഷ്ക്ക് പറയുമ്പോള്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു. വീണ്ടും ജനിക്കാത്ത ഒരുപദേശി എല്ലായ്പ്പോഴും ഭോഷ്ക്ക് പറയുന്നു. ഒരുവന്‍ ദശാംശമായി വലിയൊരു തുക സമര്‍പ്പിക്കുകയാണെങ്കില്‍ അവന് പണക്കാരനാകാന്‍ കഴിയുമെന്ന് അവന്‍/ അവള്‍ അവകാശപ്പെടുന്നു. അവന്‍/ അവള്‍ മൂപ്പനാകുകയാണെങ്കില്‍ ഒരുവന് പണക്കാരനാകാന്‍ കഴിയുമെന്ന് പറയുന്ന ഏതെങ്കിലുമൊരു വേദഭാഗം വേദപുസ്തകത്തിലുണ്ടോ? എന്തുകൊണ്ട് ആളുകള്‍ മൂപ്പന്‍മാരാകാന്‍ ശ്രമിക്കുന്നു? അവര്‍ മൂപ്പന്‍മാരായാല്‍, ദൈവം അവര്‍ക്ക് നശ്വരമായ അനുഗ്രഹങ്ങള്‍ നല്‍കും എന്ന് വിശ്വസിക്കുന്നതിന് അവരെ നയിച്ചതിനാല്‍ അവര്‍ മൂപ്പന്‍മാരാകാന്‍ ശ്രമിക്കുന്നു. അവര്‍ മൂപ്പന്‍മാരായാല്‍ അവര്‍ക്ക് ധനത്തിന്‍റെ ആനുകൂല്യം ഉണ്ടാകും എന്ന് അവര്‍ വിശ്വസിക്കുന്നതിനാല്‍ അവര്‍ വഞ്ചിക്കപ്പെട്ടു. ചതിയുടെ കുരുക്കില്‍ അവര്‍ അകപ്പെട്ടു.
അത്തരത്തിലുള്ള ഭോഷ്ക്കിനാല്‍ ചതിക്കപ്പെട്ടതിനാല്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ഒരു മൂപ്പനാകാന്‍ പറ്റുമോ? മൂപ്പന്‍മാരായതിന് ശേഷം ഒരുപാടാളുകള്‍ ഭിക്ഷക്കാരന്‍മാരെ പോലെ ജീവിച്ചു. എനിക്ക് ചുറ്റുമുള്ള അവരിലൊരുപാടുപേരെ എനിക്കറിയാം. വീണ്ടും ജനിക്കാത്ത കള്ള പ്രവാചകന്‍മാര്‍ പണക്കാരെ അവരുടെ സഭകളിലെ മൂപ്പന്‍മാരായി നിയമിക്കും. എന്തുകൊണ്ട്? എന്തെന്നാല്‍ അവര്‍ക്ക് മൂപ്പന്‍മാരാല്‍ തങ്ങളുടെ സഭകള്‍ക്ക് വലിയ സംഭാവനകള്‍ നേടണം. ചിലസമയത്ത് അവര്‍ മൂപ്പന്‍മാരായി പണമില്ലാത്ത ആളുകളെ നിയമിക്കും എന്തെന്നാല്‍ അവര്‍ക്ക് അവരെ തങ്ങളുടെ അന്ധ വിശ്വാസികളായി മാറ്റണം.
അവന്‍/ അവള്‍ ഒരു മൂപ്പനായാല്‍ ഒരുവന്‍ ധനത്താല്‍ അനുഗ്രഹിക്കപ്പെടും എന്ന സാധാരണ പറച്ചില്‍ ഭോഷ്ക്കാണ്. ഇതിനെപ്പറ്റി വേദപുസ്തകത്തില്‍ ഒന്നും പ്രസ്താവിച്ചിട്ടില്ല. വേദപുസ്തകം പറയുന്നു പണക്കാരുടെ കരുണയെക്കാള്‍ ദൈവത്തിന്‍റെ വേലക്കാര്‍ കൂടുതലിഷ്ടപ്പെടുന്നത് പീഡയാണ്. കര്‍ത്താവ് പറയുന്നു `മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടെ ഇതോക്കെയും നിങ്ങള്‍ക്ക് കിട്ടും` (മത്തായി 6:33).
`സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെ ഉണ്ട്` എന്ന് വേദപുസ്തകം പ്രസ്താവിക്കുന്നു. മനുഷ്യര്‍ക്ക് നേരായി സര്‍പ്പവിഷമുണ്ട്. വീണ്ടും ജനിക്കാത്തവര്‍ എന്താണ് നീതിമാന്‍മാരോട് പറയുന്നത്? അവര്‍ നീതിമാന്‍മാരെ ശപിക്കുകയും സര്‍പ്പങ്ങളെ പോലെ സംസാരിക്കുകയും ചെയ്യുന്നു. വേദപുസ്തകം പറയുന്നു `അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബന്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്. സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല`.
 
 
ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം എന്താണ്?
 
`എഴുതപ്പെട്ടിരിക്കുന്നതു പോലെ` എന്ന വേദഭാഗം പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണിയാണെന്ന് അര്‍ത്ഥമാക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഒരുപാട് പ്രാവശ്യം പഴയ നിയമത്തെ ഉദ്ധരിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞു. `അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്. സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല`. വീണ്ടും ജനിക്കുന്നതിനുള്ള വഴി അറിയാതെ നരകത്തിലേക്ക് പോകുന്നവരോട് എനിക്ക് സഹതാപമുണ്ട്.
റോമര്‍ 3:19 പ്രസ്താവിക്കുന്നു: `ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്ന് നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായി തീരേണ്ടതത്രേ`. ന്യായപ്രമാണ ത്തിനനുസരിച്ച് ദൈവം ശിക്ഷ നടപ്പാക്കുന്നു. `ന്യായപ്രമാണത്തിന്‍ കീഴിലുള്ളവരോട് പറയുന്നു` എന്നതിന് പൗലൊസ് പറയുന്ന കാരണം എന്തെന്നാല്‍ തങ്ങളുടെ നേരായ നിലനില്‍പ്പില്‍ ന്യായപ്രമാണത്തെ ഒരിക്കലും പാലിക്കാന്‍ കഴിയാത്ത പാപികളെ അറിവുള്ളവരാക്കുന്നതിന് വേണ്ടി, പാപത്തെ പാപമെന്ന് പരിഗണിക്കാത്ത, പാപത്തെ അറിയാത്ത വീണ്ടും ജനിക്കാത്തവര്‍ക്ക് ദൈവം ന്യായപ്രമാണം നല്‍കി. നമ്മള്‍ ന്യായപ്രമാണത്തെ പാലിക്കുന്നതിന് ദൈവം നമുക്ക് ന്യായപ്രമാണത്തെ തന്നില്ല. എങ്കില്‍ ദൈവം തന്‍റെ നിയമത്തെ നശിപ്പിച്ചുവെന്ന് പറഞ്ഞോ? ഇല്ല. നമ്മുടെ പാപങ്ങളുടെ അറിവ് നമുക്ക് നല്‍കാന്‍ മോശെയിലൂടെ അവന്‍ ന്യായപ്രമാണം നമുക്ക് നല്‍കി. നമ്മള്‍ ന്യായപ്രമാണം പാലിക്കുന്നതിനായി അവന്‍ നമുക്ക് ന്യായപ്രമാണത്തെ തന്നില്ല. നമ്മള്‍ എത്ര പാപികളാണെന്ന് നമ്മെ പഠിപ്പിക്കുന്നതിന് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് ധര്‍മ്മമുണ്ട്.
 
 
ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ആര്‍ക്കും നീതിമാന്‍മാരാകാന്‍ കഴിയില്ല
 
റോമര്‍ 3:20 പ്രസ്താവിക്കുന്നു: `അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല, ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്`. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലെന്ന് വീണ്ടും ജനിച്ച ക്രിസ്ത്യാനികള്‍ക്ക് അറിയാം. അപ്പൊസ്തലനായ പൗലൊസും ദൈവത്തിന്‍റെ എല്ലാ വേലക്കാരും പറയുന്നു. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല. ന്യായപ്രമാണം പാലിക്കുന്ന ആരുമില്ല. ഭാവിയില്‍ അതാരും സുക്ഷിക്കുകയുമില്ല. അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ നമുക്ക് ഒരിക്കലും നീതീകരിക്കപ്പെടാന്‍ കഴിയുകയില്ലെന്ന് നമ്മള്‍ ഏറ്റു പറയണം. നമ്മുടെ പ്രവൃത്തികള്‍ക്ക് നമ്മെ നീതീമാനാക്കാന്‍ കഴിയില്ല.
അപ്പൊസ്തലനായ പൗലൊസ് അറിഞ്ഞ് അതില്‍ വിശ്വസിച്ചു. ന്യായപ്രമാണം പാലിച്ചാല്‍ നമ്മള്‍ നീതീകരിക്കപ്പെടുമോ? ന്യായപ്രമാണത്തിന് നമ്മെ നീതീകരിക്കാന്‍ കഴിയുമോ? നിങ്ങള്‍ വേദപുസ്തകം വായിക്കുമ്പോള്‍ യേശുവില്‍ വിശ്വസിച്ചതിനു ശേഷം നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാമെന്നും നമ്മുടെ ജഡം നീതീകരിക്കപ്പെട്ടതായി മാറുമെന്നും വിശ്വസിക്കുന്നത് ശരിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഇല്ല, ഇത് സത്യമല്ല. ഇതൊരു ഭോഷ്ക്കാണ്. നീതീകരിക്കപ്പെടാന്‍ പടിപടിയായുള്ള മാറ്റത്താല്‍ ദൈവത്തിന്‍റെ രാജ്യത്തില്‍ ഒരുവന്‍ പ്രവേശിക്കുമെന്ന വസ്തുത ഭോഷ്ക്കാണ്. വീണ്ടും ജനിക്കാത്ത എല്ലാ ആളുകളും ന്യായപ്രമാണത്തിന്‍റെ കീഴെയാണ്. എന്തെന്നാല്‍ തങ്ങളുടെ സ്വന്തം പ്രവൃത്തികളാല്‍ തങ്ങള്‍ ദൈവത്തിന്‍റെ വചനം പാലിക്കണം എന്ന് അവര്‍ ചിന്തിക്കുന്നു. നിത്യവും ക്ഷമയ്ക്കായി പ്രാര്‍ത്ഥിക്കുവാനും ന്യായപ്രമാണം സൂക്ഷിക്കുവാന്‍ ശ്രമിക്കുവാനും അവരെ പ്രാപ്തരാക്കുന്നു. അവരുടെ കെട്ട് കാരണം ആണ് ആദ്യത്തെ ട്ടണ്‍ തെറ്റായ വഴിയിലായത്. നാം പാപികളാണെന്ന ബോധമാണ് ന്യായപ്രമാണം നല്‍കുന്നത്. ജഡത്തിനും സത്യത്തിന്‍റെ രക്ഷയ്ക്കും പുറത്തുള്ളതായ അവരുടെ സ്വന്തം ചിന്തകളും അവരുടെ അജ്ഞതയും കാരണമാണ് പാപികള്‍ ന്യായപ്രമാണത്തെ പാലിക്കുവാന്‍ പ്രയത്നിക്കുന്നത്. അത് ദിശതെറ്റായ വിശ്വാസമാണ്.
നീതീകരിക്കപ്പെടുവാന്‍ പടിപടിയായി മാറണമെന്ന് പറയുന്ന വിശുദ്ധീകരണത്തിന്‍റെ ഉപദേശം ലോകത്തിലെ മറ്റ് ഐഹികമായ മതങ്ങളിലും കണ്ടെത്താം. പടിപടിയായുള്ള വിശുദ്ധീകരണത്തിന്‍റെ ക്രിസ്തീയ ഉപദേശം പോലെത്തന്നെ ബുദ്ധമതത്തിലും സമാനമായ ഉപദേശമുണ്ട്. നിര്‍വ്വാണത്തിന്‍റെ ഉപദേശ പ്രകാരം ഒരുപാടാളുകള്‍ തങ്ങളുടെ ജഡം കൂടുതല്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടാന്‍ കഴിയുമെന്നും തങ്ങള്‍ക്ക് ഒടുവില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി ഒരിക്കല്‍ നമ്മുടെ ആത്മാക്കളെ കര്‍ത്താവ് വിശുദ്ധീകരിച്ചു എന്നതാണ് സത്യം.
ജഡത്താല്‍ നീതിമാനുപോലും വിശുദ്ധീകരിക്കപ്പെടുവാന്‍ കഴിയുകയില്ല. ആത്മാവില്ലാത്തവര്‍ക്ക് വിശുദ്ധീകരിക്കപ്പെട്ടവരായി മാറാന്‍ കഴിയുകയില്ല. നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ കൂടുതല്‍ ശ്രമിക്കുന്നത് ഒരു പാപിയായി അവര്‍ മാറുന്നതിനോളം ഗുരുതരമാണ്. ഇതെന്തെന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ പാപമുണ്ട്. മാനസികമായി അവര്‍ പാപഭരിത രായതിനാല്‍ എത്ര കഠിനമായി അവരെത്തന്നെ പുറമേ ശുദ്ധീകരിക്കാന്‍ ശ്രമിച്ചാലും ചില മാലിന്യങ്ങള്‍ അവരില്‍ നിന്ന് ഇടയ്ക്കിടെ പുറത്തേക്ക് വരികയും അവരെ മലിനപ്പെടുത്തുകയും ചെയ്യുന്നു. ഒരു പാപിയുടെ നേരായ നിലനില്‍പ്പാണത്.
ഈ അവസ്ഥയിലുള്ള മനുഷ്യര്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനമുള്ളവരില്‍ നിന്നും വിപരീതമാണ്. തങ്ങളുടെ ജഡങ്ങളാല്‍ പാപം ചെയ്യുന്നത് തടയാന്‍ കഴിയില്ലെങ്കിലും അവര്‍ക്ക് ശുദ്ധമായ ജീവിതം നയിക്കുവാന്‍ കഴിയും. പാപബാധിതരായി ജനിച്ച പാപികള്‍ അവരുടെ ജീവിതം മുഴുവന്‍ പാപം പരത്തുന്നു. എന്തെന്നാല്‍ അവരുടെ ഇച്ഛകള്‍ക്കെതിരായി അവരില്‍ നിന്ന് പാപം പുറത്തേക്ക് വരുന്നു. തങ്ങളുടെ പാപങ്ങളെ ഒരിക്കലായി എല്ലാവര്‍ക്കും വേണ്ടി ഒഴിവാക്കാന്‍ കഴിയുന്ന സൗഖ്യത്തിന്‍റെ മരുന്ന് ലഭിക്കുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ദൈവത്തിന്‍റെ സത്യത്തിന്‍റെ സുവിശേഷമാണ് ഈ മരുന്ന്. പാപമോചനത്തിന്‍റെ വചനം കേള്‍ക്കുന്നതിനാല്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് അവര്‍ക്ക് മോചിതരാകാന്‍ കഴിയും. നിങ്ങള്‍ വീണ്ടും ജനിക്കാനുള്ള വചനം കേള്‍ക്കണമെന്നും പാപമോചനം പ്രാപിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്.
ആര്‍ക്കാണ് ന്യായപ്രമാണത്താല്‍ പൂര്‍ണ്ണമായി ജീവിക്കാന്‍ കഴിയുന്നത്? അവന്‍/ അവള്‍ വീണ്ടും ജനിക്കയാണെന്നിരിക്കിലും ആര്‍ക്കാണ് ന്യായപ്രമാണത്തിനനുസൃതമായി സംപൂര്‍ണ്ണമായി ജീവിക്കാന്‍ കഴിയുന്നത്? ആരുമില്ല. `ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്` എന്ന് റോമറില്‍ എഴുതപ്പെട്ടിരിക്കുന്നു. അത് വളരെ ലളിതമാണ്. നിരപരാധിത്വത്തിന്‍റെ കാലത്തില്‍ ആദവും ഹൗവ്വയും സാത്താനാല്‍ ചതിക്കപ്പെടുകയും പാപത്തിന്‍റെ കീഴേ വില്‍ക്ക പ്പെടുകയും ചെയ്തു. ദൈവത്തിന്‍റെ വചനം അറിയാത്ത അവരുടെ അനന്തരാവകാശികള്‍ക്ക് പാപം കൈമാറ്റം ചെയ്തു. അവര്‍ക്ക് പാപം അനന്തരാവകാശമായി ലഭിച്ചതാണെങ്കിലും അവര്‍ക്കറിയില്ല അവര്‍ പാപികളായാണ് ജനിച്ചതെന്ന്.
അബ്രഹാമിന്‍റെയും യാക്കോബിന്‍റെയും കാലത്തിനു ശേഷം തങ്ങളുടെ പൂര്‍വ്വകരിലൂടെ അബ്രഹാം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവരാക്കി മാറ്റിയെങ്കിലും തങ്ങളുടെ പാപഭരിതമായ നിലനില്‍പ്പും വിശ്വാസത്തെക്കുറിച്ചും യിസ്രായേല്‍ ജനം മറന്നു. അതുകൊണ്ട് അവന്‍റെ വാഗ്ദത്തത്തില്‍ വിശ്വസിക്കുന്നതിനാല്‍ പാപ മോചനം അവര്‍ പ്രാപിക്കണമെന്നും അവര്‍ക്ക് പാപത്തിന്‍റെ പരിജ്ഞാനം അനുവദിക്കുന്നതിനും ദൈവം തന്‍റെ ന്യായപ്രമാണം അവര്‍ക്കു നല്‍കി. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ? 
 
 
ഇപ്പോഴോ ദൈവത്തിന്‍റെ നീതി ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടിരിക്കുന്നു
 
റോമര്‍ 3:21 പറയുന്നു: `ഇപ്പോഴോ ദൈവത്തിന്‍റെ നീതി വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നേ ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു`. അപ്പൊസ്തലനായ പൗലൊസ് പറയുന്നു ദൈവത്തിന്‍റെ നീതി ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു. വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നേ എന്ന വചനങ്ങള്‍ പഴയ നിയമത്തെ സൂചിപ്പിക്കുന്നു. ത്യാഗവ്യവസ്ഥയിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ നീതിയാണ് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. പാപയാഗത്തിലൂടെ പാപമോചനം പ്രാപിക്കുവാന്‍ നമ്മെ നയിക്കുന്ന നീതി സുവിശേഷം വെളിപ്പെടുത്തുന്നു.
റോമര്‍ 3:22 പറയുന്നു: `അതിനു ന്യായപ്രമാണവും പ്രവാചകന്‍മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല`. നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ ഹൃദയിലാണ്. യേശു ക്രിസ്തുവാണ് വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനും. എബ്രായര്‍ 12:2 പറയുന്നു. `വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക`. യേശുവാണ് പൂര്‍ത്തിവരുത്തുന്നവനും വിശ്വാസത്തിന്‍റെ നായകനും. ഒപ്പം ദൈവമായ സത്യവചനത്തില്‍ നമ്മള്‍ വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസത്താല്‍ ജീവിക്കുന്നതിനും നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുന്നതിനും വേണ്ടി വീണ്ടും ജനിച്ച വേലക്കാരില്‍ നിന്നും വേദപുസ്തകത്തിലെ സത്യ വചനങ്ങളില്‍ വിശ്വസിക്കുകയും പഠിക്കുകയും വേണം. നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് നാം യേശുവില്‍ വിശ്വസിക്കണം.
ദൈവം പറയുന്നു `അതിനു ന്യായ പ്രമാണവും പ്രവാചകന്‍മാരും സാക്ഷ്യം പറയുന്നു`. ഒരു വ്യത്യാസവുമില്ല. ആയതിനാല്‍ വായ്കൊണ്ട് എറ്റുപറയുന്നതിനാല്‍ സംപൂര്‍ണ്ണമായ രക്ഷയുടെ സ്ഥീരീകരണവും നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് സത്യ വചനത്തില്‍ വിശ്വസിക്കുന്നതിനാല്‍ നമ്മള്‍ നീതീകരിക്കപ്പെട്ടവരുമായി മാറി. ദൈവത്തിന്‍റെ സഭയ്ക്കും കര്‍ത്താവിനും മാത്രമേ നമ്മള്‍ നന്ദി രേഖപ്പെടുത്തുന്നുള്ളൂ. 
നിങ്ങളുടെ എല്ലാ പാപങ്ങളും മായ്ച്ചുകളയപ്പെട്ടിട്ടും നിങ്ങളുടെ പ്രവൃത്തികളാല്‍ ബാധ്യസ്ഥനാക്കപ്പെട്ടതായി നിങ്ങള്‍ക്കനുഭവ പ്പെടുന്നുണ്ടോ? നിങ്ങളുടെ ഹൃദയം കൊണ്ട് നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ജഡത്തിന്‍റെ ദുര്‍ബലതയെ പരിഗണിക്കാത്ത നിങ്ങള്‍ നീതിമാനാണ്. നിങ്ങളുടെ ഹൃദയത്തിലെ ദൈവത്തിന്‍റെ വചനത്തെ പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തികൊണ്ട് പറയുന്നു. നിങ്ങള്‍ നീതിമാനാണ്. എന്തെന്നാല്‍ നമമള്‍ വചനം കേള്‍ക്കുമ്പോള്‍ അവന്‍ സത്യവചനം മനസ്സിലാക്കുവാന്‍ നമ്മെ നയിക്കുന്നു. ദൈവത്തിന്‍റെ വചനം കേട്ടതിനു ശേഷം വിശ്വാസത്താല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടോ?
അതിനു ന്യായപ്രമാണവും പ്രവാചകന്‍മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല. സത്യമായ ദൈവത്തിന്‍റെ വചനത്തെ വിശ്വസിക്കുകയും പഠിക്കുകയും ചെയ്യുന്ന ആരായാലും, അവന്‍റെ/ അവളുടെ എല്ലാ വാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടുവാന്‍ കഴിയും.
 
 
ലോകത്തിന്‍റെ ആദി മുതല്‍ക്കന്ത്യം വരെയുള്ള എല്ലാ പാപങ്ങളെയും യേശു കഴുകിക്കളഞ്ഞു
 
റോമര്‍ 3:23-25 പറയുന്നു; `എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പു മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുന്നു`.
വേദപുസ്തകം പറയുന്നു: എല്ലാവരും പാപം ചെയ്ത് ദൈവ മഹത്വത്തില്‍ നിന്ന് വീണു പോയി. പാപികള്‍ നരകത്തിലേക്ക് പോയ സമയത്ത് നമ്മള്‍ പാപക്ഷമ പ്രാപിച്ച് അവന്‍റെ സ്നേഹത്താലും കരുണയാലും സൗജന്യമായി നീതീകരിക്കപ്പെട്ടവരായി മാറി. നമ്മള്‍ ദൈവത്തിന്‍റെ മഹത്വം പ്രാപിച്ച് നീതീകരിക്കപ്പെട്ടവരായി മാറി. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിതമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു.
25,26 വചനങ്ങള്‍ പറയുന്നു. `വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിരുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍ കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നേ അങ്ങനെ ചെയ്തത്`. ഇവിടെ, `പ്രദര്‍ശിപ്പിക്കുക` എന്ന വചനങ്ങള്‍ മുഴുവന്‍ പ്രപഞ്ചത്തിനും പാപക്ഷമയുടെ പ്രായശ്ചിത്തമാകുവാന്‍ ദൈവം തന്‍റെ പുത്രനായ യേശുവിനെ അയച്ചു എന്നതിനെ അര്‍ത്ഥമാക്കുന്നു.
യേശു തന്‍റെ സ്നാനത്താല്‍ ലോകത്തിലെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞു. യേശു ആദിയും അന്തവുമാണ്. ലോകത്തിന്‍റെ തുടക്കത്തെയും ഒടുക്കത്തെയും കുറിച്ച് നമുക്ക് ചിന്തിക്കാം. ലോകത്തിന്‍റെ ആദ്യകാലം മുതല്‍ക്കന്ത്യകാലം വരെയുള്ള നമ്മുടെ എല്ലാ പാപങ്ങളെയും കഴുകി കളഞ്ഞ വിശ്വാസത്താല്‍ ദൈവം നമ്മെ മോചിപ്പിച്ചു. സത്യത്തിലുള്ള വിശ്വാസത്തിലൂടെ പ്രായശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുന്നതിന് എന്ന വചനങ്ങള്‍ തിരിച്ചറിയുന്നതു വരെ ഞാന്‍ സുവിശേഷത്തില്‍ വിശ്വസിച്ചിരിന്നില്ല. 
തന്‍റെ സ്നാനത്താലും രക്തത്താലും നമ്മുടെ എല്ലാ പാപങ്ങളും യേശു കഴുകി കളഞ്ഞു എന്ന് പറയുന്ന വചനത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നമ്മുടെ എല്ലാ പാപങ്ങളും ദൂരീകരിക്കപ്പെടുന്നു. ഒരിക്കലെല്ലാവര്‍ക്കും വേണ്ടി നാം പാപമോചനം പ്രാപിച്ചു. എന്നാല്‍ നമ്മുടെ ജഡം പാപം ചെയ്യുന്നത് എന്നിട്ടും തുടരുന്നു. നമ്മുടെ ദുര്‍ബലത കാരണം ജഡം പാപം ചെയ്യുന്നു. എങ്കിലും വേദപുസ്തകം പറയുന്നു ദൈവം മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുന്നു. ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ വരും കാലത്തിലും ഇപ്പോഴും ജഡം ചെയ്യുന്ന പാപങ്ങളൊക്കെയും മുന്‍കഴിഞ്ഞ പാപങ്ങളാണ്.
എന്തുകൊണ്ട്? നമ്മുടെ രക്ഷയുടെ ലൗകികമായ ആരംഭകേന്ദ്രമായി ദൈവം യേശുവിന്‍റെ സ്നാനത്തെ മാറ്റി. അതുകൊണ്ട് ഒരിക്കലെല്ലാവര്‍ക്കും വേണ്ടി യേശു ക്രിസ്തുവാല്‍ പാപമോചനം സാക്ഷാത്കരിക്കപ്പെട്ടതിനാല്‍ ദൈവത്തിന്‍റെ വീക്ഷണത്തില്‍ ജഡത്തിന്‍റെ വര്‍ത്തമാനകാലത്തിലെ പാപങ്ങള്‍ ഭൂതകാലത്തിലെ പാപങ്ങളാണ്. നേരത്തെതന്നെ മായ്ച്ചുകളയപ്പെട്ട പാപങ്ങളാണ് ഇപ്പോഴത്തെ പാപങ്ങള്‍. `ദൈവം മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിട്ടു` എന്ന ഈ വചനങ്ങള്‍ ലോകത്തിലെ പാപത്തിന്‍റെ ശമ്പളം അവന്‍ നേരത്തെത്തന്നെ വീട്ടിയിട്ടുണ്ടായിരുന്നു എന്നതിനെ അര്‍ത്ഥമാക്കുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലൂടെയും ലോകത്തിലെ എല്ലാ പാപങ്ങളയും നേരത്തേത്തന്നെ ക്ഷമിക്കപ്പെട്ടു.
അതുകൊണ്ട് ദൈവം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കന്ത്യം വരെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളെയും നേരത്തേതന്നെ മായ്ച്ചു കളഞ്ഞു. അതിനാല്‍ ദൈവത്തിന്‍റെ കണ്ണില്‍ എല്ലാം പാപങ്ങളും മുന്‍കഴിഞ്ഞതാണ്. ദൈവത്തിന്‍റെ പുത്രനാല്‍ നേരത്തേ തന്നെ മായ്ക്കപ്പെട്ട പാപങ്ങളാണ് ലോകത്തിലെ ആളുകള്‍ ചെയ്യുന്നത്. ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002-ാം വര്‍ഷത്തില്‍ ചെയ്തിട്ടുണ്ടാകാവുന്ന പാപങ്ങളെ യേശു നേരത്തേതന്നെ കഴുകിക്കളഞ്ഞു നിങ്ങള്‍ക്കിത് മനസ്സിലായോ?
എന്‍റെയും നിങ്ങളുടെയും പാപങ്ങളുള്‍പ്പെടെ, ലോകത്തിന്‍റെ പാപങ്ങള്‍ ദൈവം നേരത്തേതന്നെ മായ്ച്ചു കളഞ്ഞു. ഇതെന്ത് അര്‍ത്ഥമാക്കുന്നു എന്ന് നിങ്ങള്‍ കാണുന്നുണ്ടോ? നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ ആളുകള്‍ക്ക് സുവിശേഷം പ്രഘോഷിക്കുമ്പോള്‍ നിങ്ങള്‍ ചിന്താക്കുഴപ്പത്തിലാകും. ദൈവം മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വെറുതെ വിട്ടു, എന്ന വചനങ്ങള്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവന്‍ നേരത്തെ തന്നെ പാപങ്ങളെ ദൂരീകരിച്ചിട്ടുണ്ടായിരുന്നതിനാല്‍ ദൈവം എല്ലാ പാപങ്ങളെയും പരിശോധിക്കുന്നു എന്നതിനെ അര്‍ത്ഥമാക്കുന്നു. യേശു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം സ്വീകരിക്കുകയും കുരിശിലേറുകയും ചെയ്തതിനാല്‍ എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ നേരത്തേതന്നെ നീതീകരിക്കപ്പെട്ടു. യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചു എന്നതിനാല്‍ ദൈവം എല്ലാ പാപങ്ങളേയും ശിക്ഷിക്കാതെ വെറുതെ വിടുന്നു ഒപ്പം ഒരിക്കലെല്ലാവര്‍ക്കും വേണ്ടി എല്ലാ മനുഷ്യരെയും സംപൂര്‍ണ്ണമായി നീതീകരിച്ചു. അതുകൊണ്ട് നേരത്തേതന്നെ അവനാല്‍ മായ്ക്കപ്പെട്ട, ലോകത്തിലെ എല്ലാ ആളുകളാലും ചെയ്യപ്പെട്ട പാപങ്ങളില്‍ ദൈവം കുറ്റം ചുമത്തുന്നില്ല യേശുവിന്‍റെ കുരിശിലും സ്നാനത്തിലുമുള്ള അവരുടെ അവിശ്വാസത്തെ അവന്‍ കുറ്റം ചുമത്തുന്നു.
അപ്പൊസ്തലനായ പൗലൊസ് എന്തര്‍ത്ഥമാക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ആരാണ് രക്ഷിക്കപ്പെട്ടത് എന്നുള്ളത് നമുക്ക് വളരെ പ്രധാനമാണ്. വീണ്ടും ജനിക്കാത്തവര്‍ നരകത്തിലേക്ക് പോകും എന്തെന്നാല്‍ അവര്‍ അത് അവഗണിക്കുന്നു. വചനത്തിന്‍റെ ശരിയായ ജ്ഞാനം നമ്മള്‍ ഉള്‍കൊള്ളുകയും കേള്‍ക്കുകയും വേണം. മറ്റാളുകള്‍ക്ക് സുവിശേഷം പ്രഘോഷിക്കുന്നതിനും നിങ്ങളുടെ വിശ്വാസത്തിനും അത് വളരെ സഹായകമാകും.
 
 
ആകയാല്‍ പ്രശംസ എവിടെ?
 
വേദപുസ്തകം പറയുന്നു, `ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ പ്രായശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു` അതിനാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ നേരത്തെ തന്നെ മായ്ക്കപ്പെട്ടുവെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു.
വചനം 26 പറയുന്നു: `താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നെ അങ്ങനെ ചെയ്തത്`. ഇക്കാലത്ത് ലോകം നശിക്കാതിരിക്കുവാന്‍ വേണ്ടി ദൈവം നിത്യ ജീവന്‍ ലോകത്തിന് നല്‍കി. ഇക്കാലത്ത് ദൈവം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാനും അവന്‍ വാഗ്ദത്തം ചെയ്തതെന്തോ അത് സാക്ഷാത്ക്കരിക്കുവാനും യേശുക്രിസ്തുവിനെ അയച്ചു. ദൈവം തന്‍റെ നീതിയെ പ്രദര്‍ശിപ്പിച്ചു. സത്യത്തിന്‍റെ രക്ഷയിലൂടെ തന്‍റെ സ്നേഹത്തെ നമ്മെ കാണിക്കുവാന്‍ കുരിശിലേറുവാനും സ്നാനം സ്വീകരിക്കുവാനും അവനെ അനുവദിക്കുവാന്‍ തന്‍റെ ഏക ജാതനായ പുത്രനെ അയച്ചു.
പാപികളുടെ രക്ഷകനായി അവരുടെയടുത്ത് കര്‍ത്താവ് വന്നു. `താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നെ അങ്ങനെ ചെയ്തത്`. ദൈവം നീതിമാനാണ് കൂടാതെ ഒരിക്കലെല്ലാവര്‍ക്കും വേണ്ടി ലോകത്തിലെ പാപങ്ങള്‍ ദുരീകരിച്ചു. നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് നമമള്‍ യേശുവില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് നമുക്ക് പാപമില്ല. സത്യമായി യേശുവില്‍ വിശ്വസിക്കുന്നവര്‍ പാപരഹിതരാണ് എന്തെന്നാല്‍ അവന്‍ പാപങ്ങളെ കഴുകിക്കളയുകയും അവരുടെ വരുംകാല പാപങ്ങളില്‍ നിന്നവരെ രക്ഷിക്കുകയും ചെയ്തു. എന്താണ് യേശു ചെയ്തത് എന്നതില്‍ നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നത് നമ്മെ രക്ഷിക്കുന്നു. നമ്മുടെ പ്രവൃത്തികള്‍ 0.1% പോലും അവന്‍റെ രക്ഷയിലുള്ള വിശ്വാസത്തില്‍ ഉള്‍പ്പെടുന്നില്ല.
റോമര്‍ 3:27-31 പറയുന്നു: `ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസ മാര്‍ഗ്ഗത്താലത്രേ അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി കൂടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്ന് നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്‍മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ, അവന്‍ വിശ്വാസം മൂലം പരിഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരുനാളും ഇല്ല, നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നു`.
നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നു എന്ന വചനങ്ങള്‍ നമ്മുടെ പ്രവൃത്തികളാല്‍ നമുക്ക് രക്ഷപ്പെടുവാന്‍ കഴിയില്ല എന്നതിനെ അര്‍ത്ഥമാക്കുന്നു. നമ്മള്‍ അപൂര്‍ണ്ണരും ദുര്‍ബലരുമാണ്. ഒപ്പം ന്യായപ്രമാണത്തിന്‍റെ മുമ്പില്‍ നമുക്ക് നരകത്തിലേക്ക് പോകേണ്ടതായിട്ടുണ്ട്. എങ്കിലും, ദൈവത്തിന്‍റെ വചനം നമ്മെ നീതിമാന്‍മാരും സംപൂര്‍ണ്ണരുമാക്കി. എന്തെന്നാല്‍ അവന്‍റെ വചനത്താല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു. കര്‍ത്താവ്, നമ്മോടു പറയുന്നു നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടുവെങ്കിലും നമ്മുടെ ജഡം ഇപ്പോഴും അപൂര്‍ണ്ണമാണ് എന്നാല്‍ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ പൂര്‍ണ്ണമായി മോചിപ്പിച്ചു. യേശു നമ്മെ രക്ഷിച്ചു എന്ന് വിശ്വസിക്കുന്നതിനാല്‍ ദൈവത്തിനടുത്തേക്ക് ചെല്ലാന്‍ നമുക്ക് കഴിയും.
`ആകയാല്‍ പ്രശംസ എവിടെ? അത് പൊയ്പ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല വിശ്വാസമാര്‍ഗ്ഗത്താലത്രേ?` ദൈവം സ്ഥാപിച്ച ന്യായപ്രമാണത്തെയും അവന്‍റെ രാജ്യത്തില്‍ ആ ന്യായപ്രമാണം ശാശ്വതമാണെന്നും നാം അറിയണം. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല വിശ്വാസ മാര്‍ഗ്ഗത്താലത്രേ. ദൈവം പറയുന്നു നിങ്ങളിത് ഉള്‍ക്കൊള്ളുന്നുവോ? ലോകത്തിലെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു സത്യത്തിനനുസരിച്ച് നമ്മള്‍ വിശ്വസിക്കുമ്പോള്‍ നമമള്‍ രക്ഷിക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികള്‍ക്ക് നമെമ രക്ഷിക്കുവാന്‍ കഴിയുകയില്ല എന്ന് നാം ഓര്‍ക്കണം.
റോമര്‍ അദ്ധ്യായം 3ല്‍ അപ്പൊസ്തലനായ പൗലൊസിലൂടെ വിശ്വാസത്തിന്‍റെ ന്യായപ്രമാണത്തെക്കുറിച്ച് ദെവം പറയുന്നു. ദൈവം പറയുന്നു `ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ?` (റോമര്‍ 3:3) വിശ്വാസികള്‍ വിശ്വാസത്താല്‍ ഉറച്ച് നിലകൊള്ളും. എന്നാല്‍ അവിശ്വാസികള്‍ മറിഞ്ഞു വീഴും. തങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്ന് അവര്‍ ചിന്തിക്കുന്നുവെങ്കിലും, സത്യത്തിന്‍റെ സുവിശേഷത്തില്‍ പൂര്‍ണ്ണമായ വിശ്വാസമില്ലാത്തവര്‍ നരകത്തിലേയ്ക്ക് പോകും.
 
 
എല്ലാ പാപങ്ങളില്‍ നിന്നും നമ്മെയെല്ലാം ദൈവം പൂര്‍ണ്ണമായി രക്ഷിച്ചു
 
ദൈവത്തിന്‍റെ ന്യായപ്രമാണം ദൈവം സ്ഥാപിച്ചതിനാല്‍ തങ്ങളുടെ ചിന്തകള്‍ക്കനുസരിച്ച് വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസത്തിന്‍റെ ന്യായപ്രമാണത്തില്‍ കാലിടറും. ദൈവം നമ്മുടെ പാപങ്ങളില്‍ നിന്നും നമെയെല്ലാം പൂര്‍ണ്ണമായി രക്ഷിച്ചു. വിശ്വാസത്തിന്‍റെ ന്യായപ്രമാണത്തെക്കുറിച്ച് റോമര്‍ അദ്ധ്യായം 3 പറയുന്നു. സത്യ വചനത്തില്‍ വിശ്വസിക്കുന്നതിനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു. വിശ്വാസത്താല്‍ സമാധാനവും സ്വര്‍ഗ്ഗരാജ്യവും നമുക്ക് അനന്തരാവകാശമായി ലഭിക്കുന്നു. അവിശ്വാസികള്‍ക്ക് സമാധാനം ഉണ്ടാകില്ല. പകരം അവര്‍ നരകത്തിലേക്ക് പോകുന്നു. എന്താണിതിന് കാരണം? ആദ്യമായി, ദൈവത്തിന്‍റെ സത്യത്തിന്‍റെ ന്യായപ്രമാണത്തിനനുസരിച്ച് അവര്‍ നീതീകരിക്കപ്പെടുന്നു. എന്തെന്നാല്‍ അവര്‍ ദൈവത്തിന്‍റെ സത്യത്തിന്‍റെ വചനം പ്രാപിച്ചില്ല. കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളില്‍ എന്തു ചെയ്തു എന്നതില്‍ വിശ്വസിക്കുന്നതിലൂടെയും സത്യം അറിയിന്നതിലൂടെയും നമ്മള്‍ രക്ഷിക്കപ്പെടുകയും ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്ന് രക്ഷ വരികയും ചെയ്യുന്നു. നിങ്ങള്‍ക്ക് മനസ്സിലായോ?
ഭൂമിയിലെ അവന്‍റെ സഭയെയും നമുക്ക് വിശ്വാസം നല്‍കിയ കര്‍ത്താവിനെയും ഞാന്‍ സ്തുതിക്കുന്നു. അവന്‍റെ സഭയില്‍ പാപമോചനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയ അപ്പൊസ്തലനായ പൗലൊസിനുണ്ടായിരുന്ന വചനവും വിശ്വാസ്യതയും, സത്യവും നമുക്ക് നല്‍കിയ കര്‍ത്താവിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. എന്‍റെ ഹൃദയത്തിനടിയില്‍ നിന്നും ഞാനവനെ സ്തുതിക്കുന്നു.
കുരിശിലെ മരണത്തിലൂടെയും അവന്‍റെ സ്നാനത്തിലൂടെയും അവന്‍ നമ്മെ രക്ഷിച്ചതിനാല്‍ നാം കര്‍ത്താവിനു നന്ദി പറയുന്നു. അവന്‍റെ സഭയും ഈ വിശ്വാസവുമില്ലാതെ നരകത്തിലേക്ക് പോകുവാനല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗമൊന്നുമില്ല. പ്രവൃത്തിയാല്‍ ഒരിക്കലും രക്ഷിക്കപ്പെടാന്‍ കഴിയാത്ത പാപികളായിരുന്നു നമ്മള്‍, എന്നാല്‍ നമ്മുടെ ഹൃദയങ്ങള്‍ കൊണ്ട് നമ്മള്‍ നീതിയില്‍ വിശ്വസിച്ചു. നീതിക്കായി ഹൃദയം കൊണ്ട് വിശ്വസിക്കുകയും രക്ഷയ്ക്കായി വായി കൊണ്ട് എറ്റുപറയുകയും ചെയ്യുന്ന അവന്‍റെ സന്തതികളായി നമ്മള്‍ മാറി (റോമര്‍ 10:10).