• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[3-3] കര്‍ത്താവിനു വേണ്ടി നിങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നുവോ? (റോമര്‍ 3:10-31)

(റോമര്‍ 3:10-31)
"അതില്‍ എഴുതപ്പെട്ടിട്ടുള്ളതു പോലെ: 
`നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല. ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി; ഒരുപോലെ കൊളളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്ക് കീഴെ ഉണ്ട്; അവരുടെ വായില്‍ ശാപവും കയ്പ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു; നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്; സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല`.
ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുളളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വ്വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു. ഇപ്പോഴോ ദൈവത്തിന്‍റെ നീതി വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുയേശുവിങ്കലെ വിശ്വാസത്താലുളള ദൈവനീതി തന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു. അതിനു ന്യായപ്രമാണവും പ്രവാചകന്‍മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലവരും പാപം ചെയ്തു ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍, താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിനു ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നെ അങ്ങനെ ചെയ്തത്. ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവ്യത്തികൂടാതെ വിശ്വാസത്താല്‍ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യഹൂദന്‍മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; അവന്‍ വിശ്വാസം മൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നു." 
 
 
ജഡത്താല്‍ പ്രശംസിക്കപ്പെടാന്‍ മനുഷ്യര്‍ക്ക് ഒന്നുമില്ല
 
റോമര്‍ 3:10-12 പറയുന്നു, "നീതിമാന്‍ ആരുമില്ല, ഇല്ല, ഒരുത്തന്‍ പോലുമില്ല; ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി; ഒരുപോലെ കൊളളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലുമില്ല." ദൈവത്തിന്‍റെ മുമ്പില്‍ ജഡത്താല്‍ നമ്മളെല്ലാം പാപഭരിതരാണ്. ഒരുവന് ജഡത്താല്‍ നീതിമാനാകാന്‍ കഴിയുമോ? ദൈവത്തിന്‍റെ മുന്‍പില്‍ സ്വഭാവത്താല്‍ നീതീകരിക്കപ്പെട്ട ജഡങ്ങളുണ്ടോ? ഒരു മനുഷ്യന് ജഡത്താല്‍ ഒരിക്കലും നീതീകരിക്കപ്പെടുവാന്‍ കഴിയുകയില്ല. യേശു ക്രിസ്തുവിലൂടെ പാപങ്ങളില്‍ നിന്ന് മോചിതരാകാതെ ജഡത്തിന് ഒരിക്കലും നീതീകരിക്കപ്പെടുവാന്‍ കഴിയില്ല. 
പാപങ്ങള്‍ മായ്ച്ചു കളയപ്പെട്ടവര്‍ക്ക് തങ്ങളുടെ ജഡങ്ങളാല്‍ പ്രശംസിക്കാന്‍ ഒന്നുമില്ല. പാപങ്ങള്‍ മായ്ച്ചുകളയപ്പെട്ട നമുക്കും ഒന്നിനും കഴിയില്ല. എന്നാല്‍ ജഡത്താല്‍ വഴിതെറ്റുകയും നല്ലത് ചെയ്യുവാന്‍ ഒരു കഴിവുമില്ലാതാകുകയും ചെയ്യുന്നു. ആത്മീയ പ്രവൃത്തികള്‍ ചെയ്യുമ്പോഴും കര്‍ത്താവിന് സേവനം അനുഷ്ഠിക്കുമ്പോഴും ഒഴികെ നമ്മള്‍ നല്ല ജീവിതം നയിക്കുകയാണെന്ന് നമുക്കു പറയുവാന്‍ കഴിയില്ല. യേശു പറഞ്ഞതു പോലെ, "ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു," ജഡം അതിന്‍റെ മോഹത്താല്‍ നടക്കാന്‍ മാത്രം ആഗ്രഹിക്കുകയും ആത്മാവു ആത്മാവിന്‍റെയും. ജഡത്തെ ഒരിക്കലും ആത്മാവിലേക്ക് പരിവര്‍ത്തനം ചെയ്യുവാനാകില്ല. 
എല്ലാ മനുഷ്യരും പാപഭരിതരായി ജനിച്ച്, പാപത്തിനു കീഴെ ജീവിച്ച്, വ്യര്‍ത്ഥതയില്‍ മരിച്ച്, ഒടുവില്‍ നരകത്തിലെ തീക്കടലിലേക്ക് എറിയപ്പെടുന്നു. തങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കുവാന്‍ ലോകത്തിലേക്ക് തന്‍റെ ഏകജാതനായ പുത്രനെ ദൈവം അയച്ചില്ലായിരുന്നെങ്കില്‍, അവര്‍ക്ക് പ്രത്യാശയുണ്ടാകുമായിരുന്നില്ല. നമുക്കെന്തെങ്കിലും പ്രത്യാശയുണ്ടെങ്കില്‍, അത് ദൈവം നമുക്കു നല്‍കിയ സത്യമായ പ്രത്യാശ കാരണം മാത്രമാണ്. അത് ദൈവത്തിനു വേണ്ടിയിട്ടല്ലായിരുന്നുവെങ്കില്‍, നമുക്ക് നീതി ഉണ്ടാകുമായിരുന്നില്ല. പ്രത്യാശയുണ്ടാകുമായിരുന്നില്ല. നിങ്ങളെയും എന്നെയും ഉള്‍പ്പെടുത്തി ലോകത്തിലെ എല്ലാ വ്യക്തികളുടെയും വിധിയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അതു സത്യമാണ്.
"എല്ലാ സൃഷ്ടികളുടെയും കര്‍ത്താവു", എന്ന് നമ്മെ വിളിക്കപ്പെടുന്നുണ്ടെങ്കിലും, നമ്മള്‍ പാപഭരിതരായി ജനിക്കാന്‍ വിധിക്കപ്പെട്ടു, നമ്മുടെ ഇച്ഛകളെ പരിഗണിക്കാതെ വ്യര്‍ത്ഥതയില്‍ മരിച്ചു ഒടുവില്‍ നരകത്തിലേക്ക് പോകും. എത്ര ക്ഷണികരാണ് നമ്മള്‍ ! നമ്മള്‍ സാധാരണയായി മനുഷ്യരുടെ ക്ഷണികമായ ജീവിതത്തെ, ജനിച്ച് ഒരു ദിവസം കൊണ്ട് അതിന്‍റെ മുഴുവന്‍ ജീവിതം ജീവിക്കുന്ന ശലഭവുമായി തിരിച്ചറിയുന്നു. യേശുവിനെക്കൂടാതെ നമുക്കൊരു പ്രത്യാശയുമില്ല. എത്രതന്നെ വിജയങ്ങള്‍ തങ്ങള്‍ക്കുണ്ടെങ്കിലും, എത്ര തന്നെ തങ്ങള്‍ പ്രസിദ്ധരാണെങ്കിലും മനുഷ്യര്‍ തങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്ന ഒറ്റക്കാര്യം ജനിക്കുക, തിന്നുക, കുടിക്കുക, മരിക്കുക എന്നിട്ട് നരകത്തിലേക്ക് പോകുക എന്നതാണ്. നമ്മള്‍ വ്യര്‍ത്ഥതയില്‍ ജീവിക്കുകയും വ്യര്‍ത്ഥതയില്‍ അപ്രത്യക്ഷമാവുകയും നിത്യമായ ന്യായവിധി പ്രാപിക്കുവാന്‍ വിധിക്കപ്പെട്ടവരുമാണ്.
എങ്കിലും, പാപത്തിന്‍റെ പരിജ്ഞാനം നമുക്കു നല്‍കുന്നതിന് വേണ്ടി ദൈവം ന്യയപ്രമാണം നമുക്കു നല്‍കി. എന്നിട്ട് യേശുക്രിസ്തുവിലെ പാപമോചനത്തിലൂടെ അവന്‍റെ കൃപയാല്‍ നമ്മെ നീതിമാന്‍മാരാക്കി മാറ്റി. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവര്‍ക്കു വേണ്ടി പ്രായശ്ചിത്തമാകുവാന്‍, നമ്മുടെ എല്ലാ പാപങ്ങളും എടുത്ത് കുരിശിലേറിയ, തന്‍റെ ഏകജാതനായ പുത്രന്‍ യേശുവിനെ അവന്‍ അയച്ചു. നമുക്കു വേണ്ടി പ്രായശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തുകയും നമ്മെ നീതീകരിക്കുകയും ചെയ്തു. 
പാപക്ഷമ പ്രാപിച്ചവര്‍ക്ക് എങ്ങനെ നീതിമാനാകാന്‍ കഴിയും? പാപക്ഷമ പ്രാപിച്ച നമുക്കു, ജഡത്തിന്‍റെ നീതിയുണ്ടോ? ദൈവത്തിനു മുന്‍പില്‍ പ്രശംസിക്കുവാന്‍ നമുക്കെന്തെങ്കിലും നല്ല വശമുണ്ടോ? ജഡം കൊണ്ട് പ്രശംസിക്കുവാന്‍ നമുക്കൊന്നുമില്ല. കര്‍ത്താവായ ദൈവം കാരണം, ശാശ്വതമായ ജീവനും, രക്ഷയുടെ സ്ഥിരീകരണവും, പാപമോചനവും നമുക്കുളളതിനാല്‍, നമ്മള്‍ സന്തുഷ്ടരും ഒപ്പം അവന് നന്ദിരേഖപ്പെടുത്തുകയും ചെയ്യുന്നു. 
പാപക്ഷമ പ്രാപിച്ച ഉളള നമ്മള്‍ ദൈവത്തെ കൂടാതെ ഒന്നുമല്ല. മനുഷ്യന്‍റെ ജഡത്തിന് എന്തെങ്കിലും പ്രശംസിക്കുവാന്‍ ഉണ്ടോ? ജഡം നീതീകരിക്കപ്പെട്ടതാണോ? നമ്മുടെ ജീവിതത്തിലെ 70-80 വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്കെന്തെങ്കിലും പ്രശംസിക്കുവാനുണ്ടോ? ഒരു മനുഷ്യന് നീതീകരിക്കപ്പെട്ടതായി ഒന്നുമില്ല. ദൈവത്തിനു മുന്നില്‍ എന്താണു നമുക്കു പ്രശംസിക്കാനുളളത്? ജഡത്തിന് പ്രശംസിക്കുവാന്‍ നേരായി ഒന്നും തന്നെ ഇല്ല. ജഡത്തിന് ദൈവത്തിന്‍റെ മുന്നില്‍ പ്രശംസിക്കുവാന്‍ ഇല്ല, 0.1 % പോലും.
 
 
നമുക്കു പ്രശംസിക്കുവാന്‍ കഴിയുന്ന ഒരേ ഒരു കാര്യം ദൈവത്തിന്‍റെ നീതിയാണ് 
 
"ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശു ക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവ നീതി തന്നെ, ന്യായ പ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു," എന്നെഴുതപ്പെട്ടിട്ടുള്ളതു പോലെ, കര്‍ത്താവ് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിച്ചു എന്നു പ്രശംസിക്കണം. കര്‍ത്താവ് നമ്മുടെ നിത്യ ജീവനും രക്ഷകനുമാണ്. അവന്‍ നമ്മെ നീതിമാന്മാരാക്കി. നമ്മള്‍ നീതിമാന്മാരാണ് എന്തെന്നാല്‍ യേശു സമ്പൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലോ ജഡത്തിനാലോ നമുക്കു പ്രശംസിക്കുവാനൊന്നുമില്ല. എല്ലാ നീതിയും നിറവേറ്റുന്നതിനായി ലോകത്തിലെ എല്ലാ പാപങ്ങളും കഴുകിക്കളയുന്നതിനായി സ്നാനം സ്വീകരിച്ച കര്‍ത്താവിനെ സ്തുതിക്കുകയും ഒപ്പം നന്ദി പറയുകയും ചെയ്യുന്നു. 
വിശ്വാസത്തിന്‍റെ നീതി ഉള്‍ക്കൊള്ളുവാന്‍ നാം വരുന്നു. ഒരുവനെപ്പോലും ഉപേക്ഷിക്കാതെ തങ്ങളുടെ പാപങ്ങളില്‍ നിന്നു ലോകത്തിലെ എല്ലാ ആളുകളെയും കര്‍ത്താവു രക്ഷിച്ചു. ദൈവത്തിന്‍റെ രക്ഷ നമ്മെ സന്തുഷ്ടരാക്കുകയും ഒപ്പം നമുക്കു പ്രത്യാശ നല്‍കുകയും ചെയ്യുന്നു. അതു നമുക്കു പുതിയ ഊര്‍ജ്ജം നല്‍കുന്നു. കര്‍ത്താവല്ലാതെ നമുക്കു പ്രശംസിക്കുവാന്‍ ഒന്നുമില്ല. ദൈവത്തിന്‍റെ മുമ്പില്‍ നമ്മുടെ നീതിയെ പ്രശംസിക്കുന്നതിനു നേര്‍ വിപരീതമായി, നമ്മള്‍ നാണം കെട്ടവരാണ്. തങ്ങളുടെ സ്വന്തം നീതിയാലും തങ്ങളുടെ പ്രവൃത്തികളുടെ അഹങ്കാരത്താലും തങ്ങളുടെ പ്രയത്നങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ ഒരുപാടാളുകള്‍ ശ്രമിക്കുന്നു, എന്നാല്‍ അവരുടെ നീതിപ്രവൃത്തികള്‍ അഴുക്കുതുണികളെ പ്പോലെയാണ്. അവര്‍ക്കു പരസ്പരമോ അവര്‍ക്കിടയിലോ പ്രശംസിക്കുവാന്‍ എന്തെങ്കിലും ഉണ്ടാവും, എന്നാല്‍ ദൈവത്തിനു മുമ്പില്‍ ഒന്നുമില്ല. 
കര്‍ത്താവു നമുക്കു സമ്പൂര്‍ണ്ണ രക്ഷകനാണ്. `യേശു` എന്നാല്‍ `രക്ഷകന്‍` എന്നാണര്‍ത്ഥം. കൂടാതെ അവനെ ക്രിസ്തുവെന്നും പറയും. ദൈവമാണു മനുഷ്യരുടെ പ്രതിരൂപത്തില്‍ വന്ന രക്ഷകന്‍ എന്നിത് അര്‍ത്ഥമാക്കുന്നു. നമ്മള്‍ അവനെ "യേശു ക്രിസ്തു" എന്നു വിളിക്കുന്നു. യേശു നമ്മുടെ രക്ഷകനും ദൈവവുമാണ്. ദൈവം നമ്മെ മുഴുവനായും രക്ഷിച്ചു എന്നതിനാല്‍ നമ്മള്‍ കര്‍ത്താവിനു നന്ദി രേഖപ്പെടുത്തുകയും, അവനെ സ്തുതിക്കുകയും, അവന്‍റെ മുമ്പില്‍ നീതി യുക്തമായ പ്രവൃത്തികള്‍ ചെയ്യുകയും വിശ്വസ്തമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ദൈവത്തില്‍ വിശ്വാസമുള്ളവര്‍ക്കു മാത്രമേ നീതിയുക്തമായ പ്രവൃത്തികള്‍ ചെയ്യുവാനാകൂ.
പാപമില്ലാതെ നീതിയുക്തമായി പ്രവൃത്തിക്കുവാന്‍ നമുക്ക് കഴിയും. കാരണം ലോകത്തിലെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞ് കര്‍ത്താവു നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു നമ്മുടെ രക്ഷകനായി മാറി. നമ്മളാല്‍ത്തന്നെ പാപത്തിന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയില്ല. ജഡം കൊണ്ട് നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ ദൈവത്തിന്‍റെ നീതി സൂക്ഷിക്കിവാനോ അവന്‍റെ/ അവളുടെ പാപങ്ങളെ ദൂരീകരിക്കുവാനോ ഒരു മനുഷ്യന് കഴിയില്ല. 
നമ്മുടെ എല്ലാ പാപങ്ങളും ദൈവം മായ്ച്ചുകളഞ്ഞു. ഒപ്പം നമ്മള്‍ ദൈവത്തില്‍ നിന്നും നീതി പ്രാപിച്ചു. നമ്മള്‍ നീതിമാന്‍മാരാണ്. നമ്മുടെ ഭാഗത്തെ സദ്ഗുണമുളള പ്രവൃത്തികള്‍ കൊണ്ട് നമ്മുടെ ജഡത്തെ ശുദ്ധീകരിക്കുന്നതിനാല്‍ നമ്മുടെ നീതിയെ നമുക്കു സൂക്ഷിക്കുവാന്‍ കഴിയുമോ? ഒരുവന് അങ്ങനെ ചെയ്യുവാന്‍ കഴിഞ്ഞാല്‍, അവന്‍/അവള്‍ യേശുവിന് ഒരു മൂത്ത സഹോദരനോ/സഹോദരിയോ ആയേക്കും. അത്തരത്തിലുളള ഒരുവന് രക്ഷകനാകുവാന്‍ യേശുവിനൊരിക്കലും കഴിയില്ല. അത് അനുഭവിക്കാതെ നമ്മുടെ ജഡത്തിന്‍റെയും വികാരങ്ങളുടെയും കഴിവു കൊണ്ട് നമ്മുടെ സ്വന്തം നീതി സൂക്ഷിക്കുന്നതിന് നമുക്കൊരു ജന്മവാസനയുണ്ട്. ജന്മവാസനയനുസരിച്ചു ജഡം പ്രവര്‍ത്തിക്കുന്നു. അപകടത്തെ സന്ധിക്കുമ്പോള്‍ അപകടത്തിലാകാതിരിക്കുവാന്‍ നമ്മള്‍ ജന്മവാസനയനുസരിച്ചു പൊരുതും. രുചികരമായ ഭക്ഷണം കാണുമ്പോള്‍ നമുക്ക് ഒരുപാടു കഴിക്കണം, കൂടാതെ രസകരമായ എന്തെങ്കിലും കാണുമ്പോള്‍ നമുക്ക് കളിക്കണം. 
ജഡം കൊണ്ട് നമുക്ക് ദൈവത്തിന്‍റെ നീതി നൈസര്‍ഗികമായി സൂക്ഷിക്കുവാന്‍ നാം ആഗ്രഹിക്കുന്നു. കാരണം ജഡം ജന്മവാസനയനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എങ്കിലും നമുക്കതിനു കഴിയില്ല. നമ്മുടെ സ്വന്തം പ്രവൃത്തികളിലൂടെ അല്ല നമ്മള്‍ രക്ഷിക്കപ്പെട്ടത്. നമ്മള്‍ നമ്മെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനാലോ, ജഡത്താല്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനാലോ, ന്യായപ്രമാണം നന്നായി പാലിക്കുന്നതിനാലോ നമ്മള്‍ ഒരിക്കലും രക്ഷപ്പെടുകയില്ല. നമ്മുടെ വിജയങ്ങള്‍ ഒന്നും തന്നെ ദൈവത്തിന്‍റെ നീതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, 0.1% പോലും. നമ്മുടെ പാപങ്ങളില്‍ നിന്നു നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിച്ച, എല്ലാ നീതിയെയും നിറവേറ്റാന്‍ അവനെ ക്രൂശിലേറ്റുന്നതിന് മുമ്പ് സ്നാപക യോഹന്നാനില്‍ നിന്ന് സ്നാനം സ്വീരിക്കുകയും മനുഷ്യരുടെ പ്രതിരൂപത്തില്‍ ലോകത്തിലേക്ക് ദൈവം വരികയും ചെയ്തു എന്ന് വിശ്വസിക്കുന്നതിനാല്‍ നമ്മള്‍ നീതീകരിക്കപ്പെട്ടവരായി.
 
 
നമ്മെ രക്ഷിച്ച കര്‍ത്താവാണ് സമ്പൂര്‍ണ്ണ രക്ഷകന്‍
 
മനുഷ്യര്‍ തങ്ങള്‍ മരിക്കുന്നതിന് മുന്‍പു ചെയ്ത പാപങ്ങളൊക്കെയും എടുത്തുകളഞ്ഞതിലൂടെ കര്‍ത്താവു എല്ലാ നീതിയെയും സാക്ഷാത്ക്കരിച്ച്, അവര്‍ക്ക് സമ്പൂര്‍ണ്ണ രക്ഷകനായി മാറി., നമ്മെ നീതിമാന്‍മാരാക്കി മാറ്റി. ദൈവം എല്ലാ നീതിയെയും നിറവേറ്റിയതിലൂടെ നമ്മെ സമ്പൂര്‍ണ്ണരാക്കി. ആത്മീയമായി പ്രവര്‍ത്തിക്കുവാന്‍ കര്‍ത്താവു നമ്മെ പ്രാപ്തരാക്കി. നമ്മുടെ ജഡം ലൗകീകമായി പ്രവൃര്‍ത്തിക്കുന്നത് തുടരുന്നുണ്ടെങ്കിലും നമ്മള്‍ പാപരഹിതരായി. അവന്‍റെ നീതി പ്രാപിച്ചതിനാല്‍ ദൈവത്തിന്‍റെ മുന്‍പില്‍ ആത്മീയമായി പ്രവര്‍ത്തിക്കുവാന്‍ നമുക്കവകാശമുണ്ട്. എങ്കിലും ഇതുവരെ പാപങ്ങള്‍ മായ്ച്ചു കളയപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ആത്മീയമായി പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ യോഗ്യരായവരല്ല അവര്‍. 
ദൈവത്തിനാല്‍ നമ്മള്‍ ആത്മീയ കാര്യങ്ങള്‍ ചെയ്യുവാന്‍ യോഗ്യരായവരാണ്. ഇപ്പോള്‍ ആത്മാവിന്‍റെ കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്കു കഴിയും. ജഡത്തിന്‍റെ കാര്യങ്ങളില്‍ നിന്നകന്ന് നമുക്ക് ദൈവത്തിന്‍റെ നീതിയുക്തമായ പ്രവൃത്തി ചെയ്യുവാന്‍ കഴിയും. ദൈവം നമ്മുടെ രക്ഷകനായത് എന്ത് സമ്പൂര്‍ണ്ണമാണ്! മനുഷ്യരുള്‍പ്പെടെ എല്ലാ കാര്യങ്ങളും സൃഷ്ടിച്ച ദൈവം, രക്ഷയുടെ കര്‍ത്താവായി നമുക്ക് വെളിപ്പെടുന്നു. എന്തെന്നാല്‍ അവന്‍ ലോകത്തിലേക്ക് വന്ന് എല്ലാ നീതിയേയും നിറവേറ്റി. നമ്മളുമായുള്ള അവന്‍റെ ബന്ധത്തില്‍, ദൈവം നമ്മുടെ കര്‍ത്താവും നമ്മെ രക്ഷിച്ച രക്ഷകനുമായി മാറി. 
ദുര്‍ബലനും കഴിവില്ലാത്തവനുമായ ഒരുവന്‍ നമ്മെ രക്ഷിച്ചാല്‍ രക്ഷ അപൂര്‍ണ്ണമാവും. ചിലപ്പോള്‍ തോല്‍വിയുടെ ഒരു സാധ്യതയും ഉണ്ടാകാം. അതിനെതിരായി, നമ്മെ രക്ഷിച്ച ഒരുവന്‍ അങ്ങനെയൊരു വ്യക്തി അല്ല. അവന്‍ ദൈവവും സര്‍വ്വവും സൃഷ്ടിച്ച സ്രഷ്ടാവുമാണ്. യോഹന്നാന്‍ 1:3 പറയുന്നു, "സകലവും അവന്‍ മുഖാന്തരം ഉളവായി, ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല." ആരാണ് യേശു? രക്ഷകന്‍, ആരാണ് രക്ഷകന്‍? അവന്‍ സ്രഷ്ടാവായ ദൈവമാണ്. ദൈവം സമ്പൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു. നമ്മുടെ രക്ഷ സമ്പൂര്‍ണ്ണമാണ് എന്തെന്നാല്‍ അവന്‍ നമ്മെ രക്ഷിച്ചു. അത് എന്നേക്കും നിലനില്‍ക്കും. എങ്കിലും അവന്‍ സ്രഷ്ടാവല്ലാതെ, സൃഷ്ടികള്‍ക്കിടയിലെ ഒരുവനായിരുന്നുവെങ്കില്‍ നമ്മുടെ രക്ഷ വ്യര്‍ത്ഥമാകുമായിരുന്നു. അത് ദീര്‍ഘദൂരം നിലനില്‍ക്കില്ല, കൂടാതെ അതിന്‍റെ നീതി മലിനമായ പഴന്തുണിക്കഷണം പോലെയാണ്. ഒരുവന്‍ വിശിഷ്ടമായ തുകല്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഒരുവന്‍ ഫുട്ബോള്‍ കളിച്ചാലും വഴുതി വീണാലും അവയ്ക്ക് ഒരിക്കലും തേയ്മാനം സംഭവിക്കില്ല. എന്നാലവ വിശിഷ്ടമായ വസ്ത്രങ്ങളല്ല എങ്കില്‍, അവയ്ക്ക് പെട്ടെന്ന് തന്നെ കീറിപ്പോകും. 
നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ച കര്‍ത്താവു അപൂര്‍ണ്ണനല്ല. പരിപൂര്‍ണ്ണനായ ദൈവം ആണ് നമ്മെ രക്ഷിച്ച കര്‍ത്താവു. വിശ്വാസികളുടെ ജഡം എത്ര ദുര്‍ബലമാണെങ്കിലും, നമ്മുടെ എല്ലാ പാപങ്ങളും വഹിക്കാന്‍ സ്നാനം സ്വീകരിച്ച, കുരിശിലേറിയ, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ, ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നതുമായ, യേശുവിന്‍റെ രക്ഷ ഒരിക്കലും വ്യര്‍ത്ഥമാവുകയില്ല. ഇതാണ് നമുക്കു നല്‍കിയ ദൈവത്തിന്‍റെ രക്ഷ.
 
 
നമുക്ക് വിശ്വാസത്തോടെ ജീവിക്കുവാന്‍ നമ്മുടെ സ്വന്തം നീതി തകര്‍ക്കണം
 
വേദപുസ്തകത്തില്‍, തങ്ങളുടെ സ്വന്തം നീതിയാല്‍ നിറയ്ക്കപ്പെട്ടവര്‍ വ്യത്യസ്തമായ ക്ലേശങ്ങളിലൂടെ ജീവിച്ചു, കാരണം ദൈവത്തിന് അത്തരം ക്ലേശങ്ങളിലൂടെ അവരുടെ നീതിയെ തകര്‍ക്കണമായിരുന്നു. രാജാക്കന്‍മാരെക്കുറിച്ചുള്ള രേഖപ്പെടുത്തലുകളില്‍ "എങ്കിലും, ഉയര്‍ന്ന സ്ഥാനങ്ങള്‍ എടുത്തുകളയപ്പെട്ടിരുന്നില്ല" ഇത്തരത്തിലുള്ള ഒരുപാടു വേദഭാഗങ്ങളുണ്ട്. ഒരു മനുഷ്യന്‍ അവനാല്‍/അവളാല്‍ ജഡം കൊണ്ട് പരിപൂര്‍ണ്ണനല്ലെന്നും കര്‍ത്താവില്‍ വിശ്വസിക്കുന്നതുകൊണ്ട് അവന്‍ /അവള്‍ നീതികരിക്കപ്പെട്ടവനായി മാറും എന്നതിനെയും അര്‍ത്ഥമാക്കുന്നു. 
എന്‍റെ പ്രിയപ്പെട്ട വിശുദ്ധരേ, നമ്മള്‍ എത്രതന്നെ ദുര്‍ബലരാണെങ്കിലും, നമ്മുടെ ദൈവം പരിപൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു. നമ്മുടെ സ്വന്തം നീതിക്കു വേണ്ടി മാത്രം നമ്മള്‍ ജീവിക്കുകയാണെങ്കില്‍ നമ്മള്‍ മരിക്കും. എന്നാല്‍ കര്‍ത്താവായ ദൈവം നമ്മെ പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷിച്ചു. നമ്മള്‍ എത്ര ദുര്‍ബലരാണെങ്കിലും നമ്മള്‍ കര്‍ത്താവിന്‍റെ നീതിക്ക് വേണ്ടി ജീവിക്കുകയാണെങ്കില്‍ നമ്മളില്‍ അവന്‍ സന്തോഷിക്കും. യെശയ്യാവു 53:5 പറയുന്നു, "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു." ദൈവം ഒരിക്കലെല്ലാവര്‍ക്കും വേണ്ടി നമ്മുടെ അകൃത്യങ്ങള്‍ എടുത്തു കളഞ്ഞു. നമ്മുടെ നീതി തകര്‍ക്കപ്പെടും എന്ന ഭയത്തിന് ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല. 
കണ്ണാടി പാത്രങ്ങളുടേതിന് തുല്യമായ വ്യക്തിത്വങ്ങളാണ് ചില ആളുകള്‍ക്കുള്ളത്. അമേരിക്കയിലേക്ക് പോയ ഒരു സഹോദരിയെ എനിക്കറിയാം. അവള്‍ വളരെ കുലീനയായിരുന്നു; എപ്പോഴൊക്കെ ഞാനവളെ കണ്ടുമുട്ടിയോ, അവര്‍ ഒരിക്കലും ശപിക്കാതെ ശ്രദ്ധയോടെ സംസാരിച്ചു. അവള്‍ പാപമോചനം പ്രാപിച്ചിരുന്നുവെങ്കിലും, ഒരു അധര്‍മ്മിയായ മനുഷ്യനെ കാണുമ്പോള്‍ "എടാ! തെമ്മാടി" എന്ന് അവള്‍ പറയുമായിരുന്നു. അവളുടെ സ്വന്തം നീതിയാല്‍ അവള്‍ നിറയ്ക്കപ്പെട്ടിരുന്നുവെങ്കിലും, യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലും വിശ്വസിച്ചതിനാല്‍ അവള്‍ പാപമോചനം പ്രാപിച്ചു. എങ്കിലും, അവള്‍ പാപമോചനം പ്രാപിച്ചശേഷവും, അവളുടെ സ്വന്തം നീതിയാല്‍ നിറയ്ക്കപ്പെട്ടിരുന്നു, അതുകൊണ്ട് അവളുടെ നീതി തകര്‍ക്കപ്പെടും എന്ന ഭയത്താല്‍ തന്നെക്കുറിച്ച് വെളിപ്പെടുത്താതിരിക്കുവാന്‍ അവള്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. അവളെപ്പോലെ ഒരുപാടാളുകള്‍ ഉണ്ട്. അവരുടെ നീതി ദീര്‍ഘകാലം നിലനല്‍ക്കുമോ? അത് പെട്ടെന്ന് തകര്‍ക്കപ്പെടും.
നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടും നിങ്ങളുടെ ജഡത്തിന് ദുര്‍ബലതകളുണ്ടോ? ഉണ്ട്. പരിപൂര്‍ണ്ണമായ നല്ല ജീവിതമാണോ നിങ്ങള്‍ ജീവിക്കുന്നത്? ആത്മാവിനൊപ്പം നമ്മള്‍ നടക്കുമ്പോള്‍ മാത്രമേ പാപമോചനത്തിന് ശേഷം പരിപൂര്‍ണ്ണമായി ജീവിക്കാന്‍ നമുക്കു കഴിയൂ. ദൈവത്തിന് മുന്നില്‍ നല്ലവരാകാന്‍ നീതിയുക്തമായ പ്രവൃത്തികള്‍ മാത്രമേ യോഗ്യരാക്കപ്പെടുകുളളൂ. ആത്മാവുമായി പ്രവര്‍ത്തിക്കുമ്പോഴും, നടക്കുമ്പോഴും നമ്മള്‍ സ്തുത്യര്‍ഹരാണ്. ജഡത്താല്‍ അഭിനന്ദിക്കപ്പെടുന്ന ഒന്നും തന്നെ നമുക്കില്ല. പാപക്ഷമ പ്രാപിച്ച വിശുദ്ധന്‍മാര്‍ക്കിടയിലെ ചില ആളുകള്‍ അവരുടെ നീതി തകര്‍ക്കപ്പെടുമോ എന്ന ഭയത്താല്‍ അതിനെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. 
എങ്കിലും, കര്‍ത്താവു അവരില്‍ സന്തോഷിക്കുന്നില്ല. ഏതുവിധത്തിലും മനുഷ്യനീതി തകര്‍ക്കപ്പെടും. അത് പെട്ടെന്ന് തകര്‍ക്കപ്പെടുന്നതാണ് നല്ലത്. 10 അല്ലെങ്കില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതു ഏത് വഴിയിലും തകര്‍ക്കപ്പെടും. അതുകൊണ്ട് പുറത്തേ മനുഷ്യനെ ഇപ്പോഴെ തകര്‍ക്കുന്നത് നല്ലതായിരിക്കും, അതുവഴി, അകത്തേ മനുഷ്യന് വിശ്വാസത്തോടെ ജീവിക്കുവാന്‍ കഴിയും. ഏതുവഴിയിലും അത് തകര്‍ക്കപ്പെടും എന്നിരിക്കിലും, ആളുകള്‍ തങ്ങളുടെ നീതിയെ തകര്‍ക്കാതിരിക്കുവാന്‍ ശ്രമിക്കുന്നു.
കര്‍ത്താവു നമ്മുടെ രക്ഷകനായി. എത്ര സമ്പൂര്‍ണ്ണനാണ് നമ്മുടെ രക്ഷകന്‍! കര്‍ത്താവായ ദൈവം നമ്മുടെ രക്ഷകനായി മാറി. അവന്‍ നിന്നെയും എന്നെയും രക്ഷിച്ചു. നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതകള്‍ കാരണം നിങ്ങള്‍ വീണ്ടും ഒരു പാപിയായി മാറിയോ? ഇല്ല. ദൈവം എല്ലാ നീതിയെയും നിറവേറ്റി. ജലത്തിനാലും ആത്മാവിനാലും നമ്മള്‍ വീണ്ടും ജനിച്ച ശേഷവും ഒരുപാടു തവണ നമ്മുടെ നീതി തകര്‍ക്കപ്പെട്ടു. നമ്മള്‍ കര്‍ത്താവിനെ പിന്‍തുടര്‍ന്നപ്പോള്‍ തന്നെ ഒരുപാടു തവണ നമ്മുടെ ദുഷ്ടത വെളിപ്പെട്ടു. ഒരു അന്തര്‍മുഖന്‍റെ കാര്യത്തില്‍, അതിനെ ഒളിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വെളിപ്പെടുന്നു. ഒരു ബഹിര്‍മുഖന്‍റെ കാര്യത്തില്‍ മറ്റാളുകള്‍ക്ക് അതു വെളിപ്പെടുത്തുന്നു. നമ്മുടെ നീതി വെളിപ്പെടുമ്പോള്‍, നമ്മുടെ നീതി മാത്രം തകരുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ നീതി ഉറച്ച് നിലകൊളളുന്നു.
 
 
ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു, ആത്മാവിനാല്‍ ജനിച്ചതു ആത്മാവ് ആകുന്നു
 
കര്‍ത്താവായ ദൈവം നമ്മുടെ പരിപൂര്‍ണ്ണ രക്ഷകനായി മാറി എന്നുള്ളത് നിങ്ങള്‍ വിശ്വസിക്കണം. അതുകൊണ്ട്, നമ്മള്‍ വിശ്വാസത്താല്‍ ജീവിക്കണം. നമ്മുടെ സ്വന്തം നീതി തകര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു, ഒപ്പം അതില്‍ അവന്‍ സന്തോഷിക്കുന്നു. യോഹന്നാന്‍ 3:6 പറയുന്നു, "ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു, ആത്മാവിനാല്‍ ജനിച്ചത് ആത്മാവു ആകുന്നു," ജഡത്തിന് ആത്മാവാകാന്‍ കഴിയില്ല. ബുദ്ധമതത്തില്‍ `സംസാര ബന്ധത്തില്‍ നിന്നും മോചനം` എന്ന ഉപദേശം ജഡത്തിന് ആത്മാവാകാന്‍ കഴിയുമെന്ന് ശഠിക്കുന്നു. ജഡത്തിന് ഒരിക്കലും ആത്മാവാകാന്‍ കഴിയില്ല. ഇല്ല, അതിന് കഴിയില്ല. ആര്‍ക്കാണ് അതിന് കഴിയുക? പറയൂ. ആര്‍ക്കും അതിന് കഴിയുകയില്ല. 
ചില വര്‍ഷങ്ങള്‍ക്ക് മുമ്പ്, സമകാലിക ബുദ്ധമതത്തിലെ വളരെ പ്രസിദ്ധനായ ഒരു കൊറിയ സന്യാസി, സുങ്-ചുള്‍, മരിച്ചു. അദ്ദേഹം ഏകദേശം 2 ദശാബ്ദക്കാലം ഒരു ചുമരിനെ അഭിമുഖീകരിച്ച് ധ്യാനത്തിലൂടെ സത്യത്തിനു പിന്നാലെ അലഞ്ഞു. ആത്മീയ ബോധോദയം പ്രാപിക്കുവാന്‍ ഒരു ദശാബ്ദത്തോളം അദ്ദേഹം ഒരിക്കലും ഉറങ്ങുവാന്‍ കിടന്നില്ല. തന്നില്‍ നിന്ന് വന്ന വിഡ്ഢിത്തരത്തെയും, അഹങ്കാരത്തെയും, ദുഷ്ടതയേയും മോഷണത്തെയും, കൊലപാതകത്തെയും, വ്യഭിചാരത്തെയും, പരസ്ത്രീഗമനത്തെയും, ദുഷ്ടചിന്തകളെയും തോല്‍പ്പിച്ചു കൊണ്ട്, ഒരു നല്ല മനസ്സുണ്ടാകാന്‍ മാത്രം ശ്രമിച്ചു, അദ്ദേഹം 10 വര്‍ഷത്തോളം ഇരുന്നുറങ്ങി. അവനൊരു ജീവിക്കുന്ന ബുദ്ധനാണെന്ന് ഒരുപാടാളുകള്‍ ചിന്തിച്ചു. എങ്കിലും, തനിക്കു തന്‍റെ ജഡത്തിന്‍റെ മോഹങ്ങളെ നശിപ്പിക്കുവാന്‍ സാധിച്ചില്ല എന്ന് അവന്‍ സ്വയം അറിഞ്ഞു, അതുകൊണ്ട് പര്‍വ്വതങ്ങളുടെ ഹൃദയത്തില്‍ 2 ദശാബ്ദത്തോളം തന്‍റെ മനസ്സിനെ പരിപോഷിപ്പിച്ച ശേഷം, അവന്‍ മരിക്കാറായപ്പോള്‍, ഒരു നിര്‍വ്വാണ കവിതാശകലം രചിച്ചു: 
"എന്‍റെ ജീവിതകാലത്തില്‍ ഒരുപാടാണുങ്ങളെയും പെണ്ണുങ്ങളെയും ഞാന്‍ ചതിച്ചതുകൊണ്ടു, എന്‍റെ പാപങ്ങള്‍ ഉയര്‍ന്ന പര്‍വ്വതത്തെക്കാള്‍ വലുതാണ്. ഞാന്‍ അന്തമില്ലാത്ത നരകത്തിലേക്കു വീഴും, കൂടാതെ എന്‍റെ ദീനരോദനം പതിനായിരക്കണക്കിനു വഴികളിലേക്കു വിഭജിക്കപ്പെടും. ചുവന്ന സൂര്യന്‍റെ ഒരു കഷ്ണം നീല പര്‍വ്വതങ്ങളുടെ പുറകിലേക്ക് പോകുന്നു."
ലോകത്തിലെ എല്ലാ മതപരമായ ആളുകളും ബാഹ്യമായി നിഗൂഢതയുള്ള അവന്‍റെ അഭ്യസനത്തെയും അവന്‍റെ ഉന്നതമായ വ്യക്തിത്വത്തെയും പ്രശംസിച്ചു. എങ്കിലും, താന്‍ നരകത്തിലേക്ക് പോകും എന്ന് നേരായി അവന്‍ സ്വയം പറഞ്ഞു.
ജഡത്തിന് ആത്മാവാകാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ അവന്‍റെ രക്ഷയില്‍ വിശ്വസിക്കുന്നതിനാല്‍ നമ്മള്‍ വീണ്ടും ജനിക്കുമ്പോള്‍ നമ്മുടെ ആത്മാക്കള്‍ ദൈവത്തിന്‍റെ സന്തതികളായി മാറും. അവന്‍റെ നീതിയില്‍ നമ്മെ പുനര്‍ജനിപ്പിച്ച ദൈവത്തിന്‍റെ കൃപയാല്‍ നമ്മള്‍ പുതിയ സൃഷ്ടികളായി മാറി. അവന്‍റെ/അവളുടെ പ്രവൃത്തികളാല്‍ ഒരു മനുഷ്യന് പുതുക്കുവാന്‍ കഴിയില്ല.
ജയിലുകളില്‍ ശൂശ്രൂഷ ചെയ്യുന്ന കത്തോലിക്ക അച്ചന്‍മാരും സന്യാസികളും ശുശ്രൂഷകരും ജയില്‍പുള്ളികളോട് ഇനിയെങ്കിലും നല്ല ജീവിതം നയിക്കൂ എന്ന് ഉപദേശിക്കാറുണ്ട്. എങ്കിലും,ജഡം ഒരിക്കലും മാറുന്നില്ല. ദൈവത്തിന് നമ്മള്‍ നമ്മുടെ സ്വന്തം നീതിയെ കൈയ്യൊഴിയുകയും കര്‍ത്താവാണ് നമ്മുടെ രക്ഷകന്‍ എന്ന് ദൃഢതയോടെ വിശ്വസിക്കുകയും വേണം. യേശുവിന്‍റെ കുരിശിലും സ്നാനത്തിലും വിശ്വസിക്കുക. എങ്കില്‍, നിങ്ങള്‍ക്കു രക്ഷയില്‍ മഹത്തായ വിശ്വാസം ഉണ്ടാവും. 
 
 
ഇപ്പോള്‍ വിശ്വാസികള്‍ക്കുവേണ്ടി ദൈവം നോക്കുന്നു
 
കര്‍ത്താവു നമുക്കൊരു പ്രായശ്ചിത്തമായി മാറി. മനുഷ്യരില്‍ നിന്ന് പിതാവായ ദൈവത്തെ വേര്‍തിരിച്ചിരുന്ന എല്ലാ കാര്യങ്ങളും എടുത്തു കളയുവാന്‍ അവന്‍ സ്നാനം സ്വീകരിച്ചു. എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച്, നമുക്കു പകരമായി വിധിക്കപ്പെട്ട്, നമ്മുടെ പാപത്തിന്‍റെ ശമ്പളങ്ങള്‍ നല്‍കുവാന്‍ അവന്‍ കുരിശിലും ഏറി. അവന്‍ പറയുന്നു, "വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍, താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിനു ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നേ അങ്ങനെ ചെയ്തത്. (റോമര്‍ 3:25-26)
ദൈവം ലോകത്തിലേക്കു വന്ന് എല്ലാ നീതിയെയും സാക്ഷാത്ക്കരിച്ചു. ലോകത്തിലെ എല്ലാവരും പാപ രഹിതരാണ്. ദൈവത്തിന്‍റെ പരിപൂര്‍ണ്ണ രക്ഷയില്‍ അവന്‍/അവള്‍ വിശ്വസിക്കുന്നുവെങ്കില്‍ ആരും തന്നെ നരകത്തിലേക്ക് പോവില്ല. അവന്‍റെ/അവളുടെ അവിശ്വാസം കാരണം അവന്‍/അവള്‍ നരകത്തിലേക്ക് പോവും. യേശുവിന്‍റെ കുരിശിലുള്ള മരണത്തിലും സ്നാനത്തിലും വിശ്വസിക്കുന്നതിനാല്‍ ദൈവത്തെ രക്ഷകനായി കൈക്കൊള്ളുമ്പോഴും കാപട്യത്തെയും അവന്‍റെ/അവളുടെ സ്വന്തം നീതിയെയും കൈയ്യൊഴിയുമ്പോഴും ഒരുവന്‍ രക്ഷിക്കപ്പെടും. ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ നമ്മള്‍ പാപമില്ലാത്ത അവസ്ഥയില്‍ ജിവിക്കുന്നവരാണ്. കാരണം അവന്‍ ലോകത്തിലെ എല്ലാ പാപങ്ങളെയും അവനിലേക്കു എടുത്ത് അവയെ ദുരീകരിച്ചു.
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അതുപോലെ നിങ്ങളും. അവനാണ് രക്ഷകന്‍. നമുക്കൊരു പാപവുമില്ല. കര്‍ത്താവായ ദൈവം നമ്മെ പരിപൂര്‍ണ്ണമായി രക്ഷിച്ചു. നമുക്കു വിട്ടു തന്നിട്ടുള്ള ഒരേ ഒരു പ്രശ്നം നമ്മള്‍ എങ്ങനെ നമ്മുടെ ജീവിതത്തിന്‍റെ ബാക്കി ഭാഗം ചിലവിടും എന്നതാണ്. എങ്ങനെ നമ്മള്‍ ജീവിക്കണം? നമ്മള്‍ ആത്മാവുമൊത്ത് നടക്കണം. നമ്മുടെ പാപങ്ങളെ ദൂരീകരിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട ഒരു കാര്യവും നമുക്കില്ല. "മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വെറുതെ വിട്ടു", എന്ന വചനങ്ങള്‍ ദൈവം നമ്മുടെ പാപങ്ങള്‍ക്കു നമ്മെ ശിക്ഷിക്കുന്നില്ല എന്നര്‍ത്ഥമാക്കുന്നു. കുരിശിലേറിയതിനാലും പാപങ്ങള്‍ എടുത്ത് കളയുവാന്‍ സ്നാപക യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതിനാലും ദൈവം നേരത്തേതന്നെ നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചു എന്നതിനാല്‍ നമുക്കൊരു പാപവുമില്ല കൂടാതെ വിധിക്കപ്പെടാനും ഒന്നുമില്ല. അതുകൊണ്ട്, ദൈവം നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി നമ്മെ ശിക്ഷിക്കുന്നില്ല. ഹൃദയം കൊണ്ട് ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി അവന്‍ നോക്കുന്നു.
നീതിമാന്‍ ആരുമില്ലെന്ന് വേദപുസ്തകം പറയുന്നു. എന്നാല്‍ ദൈവത്തിലെ വിശ്വസ്തതകൊണ്ട് നമ്മെ നീതീകരിക്കപ്പെട്ടവരാക്കി മാറ്റി. ദൈവം പറയുന്നു, "നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല; ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു. അവരുടെ വായില്‍ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്. സമാധാന മാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല." (റോമര്‍ 3:10-18)
ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ എല്ലാ തരത്തിലുമുള്ള പാപങ്ങള്‍ ചെയ്തു പ്രയോജനമില്ലാത്തതും നീതിയില്ലാത്തതുമായവരുടെ എല്ലാ പാപങ്ങളും ദൈവം ലോകത്തിലേക്ക് വന്നു യോര്‍ദ്ദാന്‍ നദിയില്‍ എടുത്തുകളഞ്ഞു. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ?
ഇപ്പോള്‍, തങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ തങ്ങളെ രക്ഷിച്ചു എന്നു വിശ്വസിക്കുന്ന ആളുകള്‍ക്കുവേണ്ടി ദൈവം നോക്കുന്നു. കര്‍ത്താവിന്‍റെ ദൃഷ്ടികള്‍ നീതിമാന്‍മാര്‍ക്കു മേലാണ്. നീതിമാന്‍മാരായ, നമ്മെ അവന്‍ പ്രേരിപ്പിക്കുന്നു. അവന്‍ നമ്മെ ശുശ്രൂഷിക്കുകയും, എപ്പോഴും നമ്മോടൊപ്പം നില്‍ക്കുകയും, നമ്മെ സൂക്ഷിക്കുകയും നമ്മോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നീതിയുക്തമായ പ്രവൃത്തികള്‍ ദൈവം നമ്മെ ഏല്‍പ്പിച്ചു. നമ്മുടെ ജഡത്തിന്‍റെ ദുഷ്ടതകളില്‍ നമ്മള്‍ ദുഖിക്കുകയാണെങ്കില്‍ നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ യേശു ദുഖിക്കും. "നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും ഞാന്‍ നേരത്തേതന്നേ നിങ്ങളെ രക്ഷിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടു നിങ്ങളുടെ പാപങ്ങളില്‍ ദുഖിക്കുന്നു?
നാം ഇപ്പോള്‍ എന്തുചെയ്യണമെന്നാല്‍, ദൈവത്തില്‍ വിശ്വസിക്കുകയും, ആത്മാവിനൊപ്പം നടക്കുകയും സുവിശേഷം പ്രഘോഷിക്കുകയും വേണം. നമ്മള്‍ ഇപ്പോള്‍ ചെയ്യുവാനുള്ള കാര്യങ്ങള്‍ അതൊക്കെയാണ്. നിങ്ങള്‍ ഇതു വിശ്വസിക്കുന്നോ? നിങ്ങളുടെ നീതി പ്രദര്‍ശിപ്പിക്കാതിരിക്കുകയോ പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടി നിങ്ങളുടെ നീതി മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്താതിരിക്കുകയോ ചെയ്യുക. സ്വയം നീതിമാനല്ലാത്ത വ്യക്തിയെ പഴിക്കരുത്. വാസ്തവത്തില്‍, സ്വഭാവത്തില്‍ നീതിമാനായ മനുഷ്യനില്ല.
 
 
തന്‍റെ സ്നാനത്തിലൂടെയും കുരിശിലൂടെയും നമ്മെ രക്ഷിച്ച കര്‍ത്താവിനു നമ്മള്‍ നന്ദി പറയുന്നു
 
നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിച്ച, അവന്‍റെ സ്നേഹമൊഴികെ ദൈവത്തിന്‍റെ മുമ്പില്‍ നമുക്ക് പ്രശംസിക്കുവാന്‍ ഒന്നുമില്ല. ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രഘോഷിക്കുവാനും, അവനെ വാഴ്ത്തുവാനും, ദൈവത്തിന്‍റെ രക്ഷയെ പുകഴ്ത്തുവാനും, അതിനെ പ്രശംസിക്കുവാനും മാത്രമേ നമുക്കു ചെയ്യുവാനാകൂ. പാപത്തെക്കുറിച്ചും നരകത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമുക്ക് ദുഃഖിക്കേണ്ട ആവശ്യമില്ല. "അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല" (റോമര്‍ 8:1). ഒരിക്കലുമില്ല. നിങ്ങള്‍ ഇത് കാണുന്നുണ്ടോ? കര്‍ത്താവ് തന്‍റെ നീതിയുക്തമായ പ്രവൃത്തിയിലൂടെ അവനെ/അവളെ രക്ഷിച്ചു എന്ന വസ്തുതയുമായി അവന്‍/അവള്‍ യോജിച്ചില്ലെങ്കില്‍ ഒരുവന്‍ നരകത്തിലേക്ക് പോകും. എങ്കിലും അവന്‍/അവള്‍ അതില്‍ വിശ്വസിച്ചാല്‍ ഒരുവന് നരകത്തിലേക്ക് പോകുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.
യേശുവിന്‍റെ സ്നാനവും രക്തവും കൊണ്ടു കര്‍ത്താവായ ദൈവം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. എത്ര നന്ദിയുള്ളവരാണ് നമ്മള്‍! "അങ്ങനെ മനുഷ്യന്‍ ന്യായ പ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യഹൂദന്മാരുടെ ദൈവം മാത്രമോ? അതേ ജാതികളുടെയും ദൈവം അകുന്നു"(റോമര്‍ 3:28-29) 
ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമല്ല, എന്നാല്‍ ജാതികളുടെയും ദൈവമാകുന്നു. അവന്‍ എല്ലാ മനുഷ്യര്‍ക്കും ദൈവമാണ്. കര്‍ത്താവായ ദൈവം നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചു. അങ്ങനെ ചെയ്യുന്നതിനുവേണ്ടി, അവന്‍ ഈ ലോകത്തിലേക്ക് വന്നു, നമ്മുടെ എല്ലാ പാപങ്ങളും വഹിക്കാന്‍ സ്നാനം സ്വീകരിക്കുകയും, എല്ലാ പാപങ്ങള്‍ക്കും വിധിക്കപ്പെടേണ്ടതിനു കുരിശിലേറ്റപ്പെടുകയും ചെയ്തു. ആയതിനാല്‍, അവന്‍ എല്ലാ മനുഷ്യരുടെയും രക്ഷകനും ദൈവവും ആയി മാറി. ഇതാണ് റോമര്‍ മൂന്നാദ്ധ്യായത്തിന്‍റെ പരിസമാപ്തി. അപ്പൊസ്തലനായ പൌലൊസ് ഇതു വിശ്വസിച്ചു. നമ്മളും ഇതു വിശ്വസിക്കുന്നു.
അപ്പൊസ്തലനായ പൌലൊസ് ജഡത്തിന്‍റെ ദുര്‍ബലതയെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്, എന്നാല്‍ ന്യായപ്രമാണത്തില്‍ നിന്നകലെ ദൈവത്തിന്‍റെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ നമ്മെ രക്ഷിക്കാന്‍ കഴിയില്ല. എന്തിനാലാണ് നമുക്ക് മോചിതരാവാന്‍ കഴിയുക? ദൈവത്തിന്‍റെ രക്ഷയിലുള്ള വിശ്വാസത്താല്‍. നമ്മുടെ മുന്‍കഴിഞ്ഞ പാപങ്ങളെ വെറുതേ വിടുകയും കര്‍ത്താവായ ദൈവം നമുക്ക് ഒരു പ്രായശ്ചിത്തമാവുകയും ചെയ്തു. അതിനാല്‍, പരിശുദ്ധാത്മാവിനെതിരായി ഒരുവന്‍റെ പാപത്തിന് അവിശ്വാസികള്‍ വിധിക്കപ്പെടും. ലോകത്തില്‍ ഒരു പാപവുമില്ല എന്ന കാരണത്താല്‍ ജഡത്തിന്‍റെ ദുര്‍ബലതയാല്‍ കഴിഞ്ഞ പാപങ്ങള്‍ അവന്‍ വിധിക്കുന്നില്ല.
അതുകൊണ്ടു, കര്‍ത്താവായ ദൈവത്തില്‍ നമ്മള്‍ വിശ്വസിക്കണം. അവിശ്വാസികള്‍ക്ക് ശിക്ഷാവിധിയോ ന്യായവിധിയോ ഒന്നുമില്ല. ദൈവം വിശ്വാസികളുടെ ദൈവമാണ്, അതുകൊണ്ടു നമ്മുടെ ജീവിതത്തിന്‍റെ ബാക്കി ഭാഗം ആത്മാവുമൊത്ത് നടന്ന് നമ്മള്‍ ചെലവഴിക്കണം. അത്യധികം മോഹത്തോടെ നമ്മുടെ ജഡത്തിന് ജീവിക്കണമെന്നുണ്ടെങ്കിലും, ആത്മാവിന്‍റെ കാര്യങ്ങള്‍ നമുക്കെപ്പോഴും ചെയ്യുവാന്‍ കഴിയും എന്തെന്നാല്‍ നമ്മുടെ എല്ലാ പാപങ്ങളും നേരത്തേ തന്നെ ക്ഷമിക്കപ്പെട്ടുകഴിഞ്ഞു. കര്‍ത്താവായ ദൈവം യഹൂദന്മാരുടെയും ഇതര വിശ്വാസികളുടേയും ദൈവമാണ്. കൂടാതെ അവന്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും ദൈവമാണ്. എല്ലാ മനുഷ്യരെയും തങ്ങളുടെ പാപങ്ങളില്‍ നിന്ന് ദൈവത്തിന് രക്ഷിക്കണം എന്ന് ഇത് അര്‍ത്ഥമാക്കുന്നു. അവിശ്വാസികളുടെ രക്ഷകനായി മാറാന്‍ അവന് കഴിയും. അവന്‍ നേരത്തേതന്നെ വിശ്വാസികളുടെ ദൈവമായി മാറിക്കഴിഞ്ഞു.
ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഞാന്‍ കര്‍ത്താവായ ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ എല്ലാ പാപങ്ങളും എടുത്തുകളയാന്‍ യോര്‍ദ്ദാന്‍ നദിയില്‍ അവന്‍ സ്നാനം സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍, മനുഷ്യ ജഡത്തിന്‍റെ രൂപത്തില്‍ ഈ ലോകത്തിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍, കര്‍ത്താവായ ദൈവം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എത്ര ദുഃഖാര്‍ത്തനായേനെ? അവന്‍ നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകന്‍ ആയി മാറിയില്ലെങ്കില്‍, പാപമോചനം പ്രാപിച്ച ശേഷവും നമ്മള്‍ വീണ്ടും പാപികളായി മാറും എന്തെന്നാല്‍ നമ്മള്‍ മരിക്കുന്ന ദിവസം വരെ നമ്മള്‍ ദുര്‍ബലരാണ്. ഞാന്‍ കര്‍ത്താവായ ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു.