ദൈവമുമ്പാകെ ഭാഗ്യവാന്‍മാരായവരെക്കുറിച്ചാണ് റോമര്‍ 4:6-8 വരെ പൗലൊസ് പറയുന്നത്. അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവരാണ് ദൈവമുമ്പാകെ യഥാര്‍ത്ഥ ഭാഗ്യവാന്‍മാര്‍. അതുകൊണ്ട് പൗലൊസ് പ്രഖ്യാപിക്കുന്നു. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍ (റോമര്‍ 4:8).
തുടര്‍ന്ന് ഭാഗ്യവാനായ ഒരു വ്യക്തിയായി അബ്രഹാമിനെ പൗലൊസ് എടുത്തു കാണിക്കുന്നു. വേദ പുസ്തകത്തിലെ ഒരു പ്രത്യേക വ്യക്തിയായി അബ്രഹാമിനെ എടുത്തുകൊണ്ട് യഥാര്‍ത്ഥ വും അനുഗ്രഹീതവുമായ വിശ്വാസം എന്തെന്ന് പൗലൊസ് വിശദീകരിക്കുന്നു. അബ്രഹാം തന്‍റെ പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന് പ്രശംസിപ്പാന്‍ സംഗതി ഉണ്ട്. എന്നാല്‍ അത് അങ്ങനെ ആയിരുന്നില്ല. ദൈവവചനത്തില്‍ വിശ്വസിക്കുന്നതു വഴി മാത്രം ലഭിക്കുന്ന ദൈവത്തിന്‍റെ നീതിയായിരുന്നു അബ്രഹാം നേടിയിരുന്നത്.
അബ്രഹാമിനുണ്ടായിരുന്നതുപോലെ ദൈവവചനത്തിലുള്ള നിഷ്കളങ്കമായ വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതിമാനും ഭാഗ്യവാനുമാകുന്നതെന്ന് വേദപുസ്തകം സൂചിപ്പിക്കുന്നു. ഈ അദ്ധ്യായത്തില്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരുവന്‍റെ ഹൃദയത്തില്‍ ദൈവവചനത്തിന്‍റെ നീതി എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചാണ് പൗലൊസ് പറയുന്നത്.
ഈ ഭൂമുഖത്ത് ജീവിക്കുന്നതിനിടയില്‍ ഒരിക്കലും പാപം ചെയ്യാത്തവരായി ആരും തന്നെ യില്ല. ആകാശത്തെ മറയ്ക്കുന്ന കനത്ത മേഘങ്ങളെപ്പോലെ മനുഷ്യന്‍ പാപം ചെയ്യുന്നു. നമ്മുടെ പാപങ്ങളും ലംഘനങ്ങളും കാര്‍മുകിലിനെപ്പോലെയെന്നാണ് യെശയ്യാവില്‍ (44:22) എഴുതപ്പെട്ടിരിക്കുന്നത്. അതായത് യേശു ക്രിസ്തുവിന്‍റെ നീതിയില്‍ വിശ്വസിക്കാതെ ദൈവത്തിന്‍റെ ന്യായവിധി യില്‍ നിന്നും രക്ഷപ്പെടാന്‍ കഴിവുള്ള ആരും തന്നെ മാനവരാശിയിലില്ല.
യേശു സ്വീകരിച്ച സ്നാനവും കുരിശിലെ തന്‍റെ രക്തവും ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തീകരിച്ചു. പാപക്ഷമ നേടിയവര്‍ക്കും തങ്ങളുടെ ജഡത്തില്‍ പാപമൊന്നും ചെയ്യാത്തവര്‍ക്കും, അതിനുമപ്പുറമായി, നാം ചെയ്യുന്ന പാപങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരല്ലാത്തതിനാല്‍, ആ പാപങ്ങളുടെ ന്യായവിധിക്കായി നാം വിധിക്കപ്പെടുന്നു.
ഒരു വ്യക്തിയില്‍ പാപത്തിന്‍റെ നേരിയ അംശമെങ്കിലും ഉണ്ടെങ്കില്‍, അവന്‍/അവള്‍ ദൈവനീതിക്കു മുന്നില്‍ മരിക്കേണ്ടവരാണെന്ന വസ്തുത നാം ഓര്‍ത്തിരിക്കേണം. പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. (റോമര്‍ 6:23) ആകയാല്‍ ദൈവീകനിയമത്തെ നാം അറിയുകയും വിശ്വസിക്കുകയും വേണം. നമ്മുടെ മനസ്സിലും പ്രവൃത്തികളിലും നാം ചെയ്ത പാപത്തിന്‍റെ വില നാം കൊടുത്തേ മതിയാവൂ. പാപത്തിന്‍റെ ശമ്പളം മുഴുവന്‍ കൊടുത്തു കഴിഞ്ഞിട്ടല്ലാതെ പാപത്തിന്‍റെ പ്രശ്നം തീരുന്നില്ല. മറുവശത്ത്, നാം എന്തെല്ലാം കഠിന ശ്രമം നടത്തിയാലും ശരി, പാപത്തിന്‍റെ വില കൊടുക്കുവാന്‍ കഴിഞ്ഞില്ല. എങ്കില്‍, പാപത്തിന്‍റെ ന്യായവിധി എന്ന പ്രശ്നം അവസാനിക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുന്നവരില്‍ തന്നെ, പാപമുണ്ടെങ്കില്‍, അവന്‍/അവള്‍ തന്‍റെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെടുമെന്നത് നാം അറിഞ്ഞിരിക്കേണം.
സകല വിധമായ പാപങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നാം വസിക്കുന്നത്. ചെറുതും വലുതും അറിയുന്നതും അറിയാത്തതും, തന്നിഷ്ട പ്രകാരമുള്ളതും ഒഴിവാക്കാനാവത്തതും! പാപത്തിന്‍റെ ശമ്പളം മരണം എന്ന ദൈവീക നിയമപ്രകാരം നമ്മുടെ പാപത്തിന്‍റെ കണക്കില്‍ നാം മരണ ശിക്ഷയ്ക്കു യോഗ്യരാണെന്ന വസ്തുത അംഗീകരിക്കാതെ തരമില്ല.
ഒരുവന്‍ അവന്‍റെ /അവളുടെ പാപങ്ങളെ മറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍/അവള്‍ ജലം, രക്തം, പരിശുദ്ധാത്മാവ് എന്നിവയിലൂടെ വരുന്ന ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ച് പാപക്ഷമ നേടേണ്ടതുണ്ട്. ദൈവനീതിയില്‍ വിശ്വസിച്ചതിലൂടെ പാപക്ഷമ നേടിയ ഒരുവന്‍, സകലപാപങ്ങളെയും തന്‍റെ സ്നാനത്താലും രക്തത്താലും ദൈവം ചുമന്നിരിക്കയാല്‍, ദൈവത്തിന് തുടര്‍ച്ചയായി സ്തോത്രഗാനങ്ങള്‍ അര്‍പ്പിക്കുവാന്‍ കഴിവും യോഗ്യതയും നേടുന്നു. നമ്മുടെ കര്‍ത്താവ് ലോകത്തിന്‍റെ സകല പാപങ്ങളെയും, മേഘം പോലെയുള്ള എന്‍റെ പാപത്തെയും നേരത്തെ തന്നെ തന്‍റെ സ്നാനം, രക്തം, പുനരുത്ഥാനം എന്നിവയിലൂടെ ചുമന്നിരിക്കയാല്‍, നമുക്ക് നിത്യ ജീവന്‍ നല്‍കിയ കര്‍ത്താവിന് മുന്‍പില്‍ വന്ന് നാം അവന് നന്ദി അര്‍പ്പിക്കുന്നു.
യോഹന്നാന്‍ യോര്‍ദ്ദാനില്‍ സ്നാനം ഏല്‍ക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തതിലൂടെ യേശു ക്രിസ്തു സകല പാപത്തെയും ചുമന്നില്ലായിരുന്നുവെങ്കില്‍ നരകത്തിലേയ്ക്ക് പോകുക വഴി നാം പാപത്തിന്‍റെ ശമ്പളമായ മരണത്തെ ഏല്‍ക്കേണ്ടി വന്നേനെ. അവന്‍ നമ്മുടെ സകല പാപങ്ങളെയും ഒപ്പിയെടുത്തില്ലായിരുന്നെങ്കില്‍ നമുക്ക് എങ്ങനെ അവനെ സ്തുതിക്കാന്‍ കഴിയും? നമ്മുടെ ഹൃദയം പാപത്താന്‍ നിറഞ്ഞിരിക്കുകയാണെങ്കില്‍ വിശുദ്ധനായ ദൈവത്തിന്‍റെ മുമ്പില്‍ ചെല്ലുമ്പോള്‍ അവന്‍റെ നാമത്തെ സ്തുതിക്കുവാന്‍ നമുക്ക് കഴിയുമോ? നമ്മുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടെങ്കില്‍ അവന്‍ നമ്മുടെ സകല പാപങ്ങളും ക്ഷമിച്ചു എന്ന് അവന്‍റെ നീതിയെക്കുറിച്ച് സ്തോത്രയാഗം അര്‍പ്പിക്കാന്‍ നമുക്ക് കഴിയുമോ? ഇല്ല.
പക്ഷെ, ഇപ്പോള്‍ അവന്‍റെ നീതിയില്‍ നമുക്ക് അവനെ സ്തുതിക്കാം. നമ്മെ ധരിപ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ നീതിയെന്ന ദാനത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഇതെല്ലാം നമുക്ക് സാധ്യമായിത്തീരുന്നു.
ദൈവം ചെയ്തതില്‍ വിശ്വസിക്കുന്നതിലൂടെ ദൈവത്തിന്‍റെ നീതി നമുക്ക് ലഭിച്ചുവെന്ന് പൗലൊസ് പറഞ്ഞു
എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? അബ്രഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടുവെങ്കില്‍ അവന് പ്രശംസിക്കുവാന്‍ സംഗതി ഉണ്ട്.; ദൈവസന്നിധിയില്‍ അല്ല താനും. തിരുവെഴുത്ത് എന്തു പറയുന്നു. അബ്രഹാം ദൈവത്തെ വിശ്വസിച്ചു. അത് അവന് നീതിയായി കണക്കിട്ടു. എന്ന് തന്നേ. എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ. പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു (റോമര്‍ 4:1-5).
ഇവിടെ, അബ്രഹാമിനെ ഉദാഹരണമായി എടുത്തുകൊണ്ട്, എങ്ങനെ നീതീകരിക്കപ്പെടുന്നു എന്ന് പൗലൊസ് വിശദീകരിക്കുന്നു. ഒരുവന്/ ഒരുവള്‍ക്ക് തന്‍റെ പ്രവൃത്തിയുടെ കൂലി ലഭിക്കുന്നു എന്നത് യുക്തി സഹജമാണ്. എന്നാല്‍ നാം വീണ്ടും ജനിച്ചതിലൂടെ നീതികരിക്കപ്പെടുന്നു. എന്നത് പൂര്‍ണ്ണമായും ദൈവദാനമാണ്; നമ്മുടെ പ്രവൃത്തികളുടെ പ്രതിഫലമല്ല അത്. നാം നന്‍മ ചെയ്യാതെയും ദൈവമുമ്പാകെ എല്ലാം തികഞ്ഞ ജീവിതം നയിക്കാതെയും അത് നമുക്ക് ലഭിച്ചു.
അപ്പൊസ്തലനായ പൗലൊസ് പറയുന്നു, എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രേ.
യേശു ക്രിസ്തുവിന്‍റെ സ്നാനത്താലും അവന്‍റെ യാഗരക്തത്താലും ഒരു പാപിക്ക് അവന്‍റെ പാപത്തില്‍ നിന്ന് ലഭിക്കുന്ന രക്ഷയെക്കുറിച്ചാണ് ഇത് പറയുന്നത്. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപമോചനം ലഭിക്കുവാനായുള്ള അനുഗ്രഹീതമായ ഒരു ദാനമായാണ് ഈ രക്ഷ നല്‍കപ്പെട്ടത്.
ഒരു പാപിയുടെ രക്ഷ എന്നത് ദൈവത്തിന്‍റെ നീതിയാല്‍ നല്‍കപ്പെടുന്ന വ്യവസ്ഥകളില്ലാത്ത ദാനമാണ്. ഒരു പാപിയായി ജനിച്ച വ്യക്തിക്ക് പാപം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. അവന്‍/ അവള്‍ ഒരു പാപിയാണെന്ന് ദൈവത്തോട് ഏറ്റു പറയുകയല്ലാതെ അവന്/ അവള്‍ക്ക് മറ്റു മാര്‍ഗ്ഗമൊന്നുമില്ല. നിലവിലുള്ള ഏതെങ്കിലും ക്രിസ്തീയ ഉപദേശങ്ങളില്‍ വിശ്വസിച്ചുകൊണ്ട് അനുതാപ പ്രാര്‍ത്ഥനകള്‍ എത്ര ഉറപ്പോടെ ചൊല്ലിയതു കൊണ്ടുമാത്രം ഇത്തരത്തിലുള്ള ഒരു പാപിയുടെ പാപങ്ങള്‍ അപ്രത്യക്ഷമാവുകയില്ല.
ഒരു പാപിക്ക് അവന്‍/ അവളുടെ സ്വയ നീതിയെക്കുറിച്ച് ദൈവമുമ്പാകെ പ്രശംസിക്കാന്‍ കഴിയില്ല. ഞങ്ങള്‍ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീര്‍ന്നു; ഞങ്ങളുടെ നീതി പ്രവൃത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ (യെശയ്യാവ് 64:6). ആകയാല്‍ നമ്മുടെ കര്‍ത്താവിന്‍റെ യോര്‍ദ്ദാന്‍ നദിയിലെ സ്നാനത്തിനാലും കുരിശിലെ പ്രായശ്ചിത്ത മരണത്തിനാലും പൂര്‍ത്തീകരിക്കപ്പെട്ട ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയല്ലാതെ ഒരു പാപിക്ക് മറ്റു മാര്‍ഗ്ഗമൊന്നുമില്ല. അപ്പോള്‍ മാത്രമാണ് ദൈവനീതിയിലുള്ള വിശ്വാസത്താല്‍ ഒരുവന്‍റെ പാപമെല്ലാം ക്ഷമിക്കപ്പെടുന്നത്. ദൈവത്തിന്‍റെ നീതി പ്രാപിക്കുവാന്‍ ഒരു പാപിക്ക് ഇതിലുമധികമായി മറ്റൊന്നും ചെയ്യാനില്ല. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് പാപമോചനം ലഭിക്കുന്നത്.
അവന്‍റെ നീതി യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലുള്ള അവന്‍റെ പ്രായശ്ചിത്ത രക്തത്തിലൂടെയും കണ്ടെത്തുവാന്‍ എല്ലാ പാപികള്‍ക്കും കഴിയും. ആകയാല്‍ ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസമാണ് പാപത്തില്‍ നിന്നുമുള്ള രക്ഷ ഒരു പാപിക്ക് സാധ്യമാക്കി നല്‍കുന്നത്. ഇതാണ് സത്യം. ഇതാണ് ദൈവനീതിയുടെ ദാനം.
പാപികള്‍ സകല പാപത്തില്‍ നിന്നും രക്ഷ നേടുന്നത് എങ്ങനെ എന്ന് പൗലൊസ് പറയുന്നു
അബ്രഹാമിനെ ഒരു ഉദാഹരണമായി എടുത്തുകൊണ്ടാണ് പൗലൊസ് ഇത് വിശദീകരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രേ. ഏതെങ്കിലും നിയമപരമായ പ്രവൃത്തി ചെയ്യുന്നത് കൊണ്ട് ഒരുവന് ദൈവത്തിന്‍റെ നീതി നേടുവാന്‍ കഴിയുകയില്ല എന്നാണ് അപ്പൊസ്തലനായ പൗലൊസ് പറയുന്നത്. ദൈവത്തിന്‍റെ നീതി നേടിയെടുക്കുവാന്‍ നമുക്കുള്ള ഏകമാര്‍ഗ്ഗം ആത്മീയ പരിച്ഛേദനയെക്കുറിച്ചുള്ള അവന്‍റെ നീതിയുള്ള വചനങ്ങളില്‍ വിശ്വസിക്കുക മാത്രമാണ്.
മനുഷ്യ പ്രയത്നത്താലോ പ്രവൃത്തികളാലോ നേടുവാന്‍ കഴിയാത്ത സത്യമാണ് ദൈവത്തിന്‍റെ നീതി. ദൈവനീതിയെന്ന ദാനം താഴെപറയും പ്രകാരമാണ്. നിങ്ങളും ഞാനും നിത്യനാശത്തിലേക്ക് പ്രവേശിക്കുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു., പക്ഷെ, നമ്മുടെ രക്ഷകനായ യേശു ക്രിസ്തു യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യോഹന്നാനാല്‍ നല്കപ്പെട്ട സ്നാനത്തിലൂടെ ഇവയെല്ലാം ചുമന്നു. തുടര്‍ന്ന് അവന്‍ ഈ പാപങ്ങളെയെല്ലാം തന്‍റെ മേല്‍ ചുമന്ന് കുരിശിലേറി. അവിടെ തന്‍റെ രക്തം ചിന്തി. പാപത്തിന്‍റെ സകല ശമ്പളവും അവന്‍ കൊടുത്തു തീര്‍ത്തു. അങ്ങനെ യേശു ദൈവത്തിന്‍റെ സകല നീതിയെയും പൂര്‍ത്തിയാക്കി. അവന്‍ ചെയ്ത നീതീകരണ പ്രവൃത്തികള്‍ പാപികളെ നിത്യ മരണത്തില്‍ നിന്നും രക്ഷിച്ച ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തിയാക്കി.
ദൈവ വചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ നീതി നേടിയെടുക്കാം!
അഞ്ചാം വാക്യം പറയുന്നു: പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു.
ഈ ഭാഗത്ത്, അഭക്തനെ ഉദാഹരണമാക്കി കൊണ്ടാണ് ദൈവനീതിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നത്. അഭക്തന്‍മാര്‍ ദൈവഭയമില്ലാത്തവര്‍ ആണെന്നു മാത്രമല്ല, തങ്ങളുടെ ജീവകാലമൊക്കെയും കഠിനമായ പാപങ്ങള്‍ ചെയ്യുന്നവരും കൂടിയാണ്. എല്ലാവരും പാപത്തിന്‍റെ പിണ്ഡമായി ജനിക്കുന്നു എന്ന ദൈവത്തിന്‍റെ വചനം തീര്‍ച്ചയായും ശരിയാണ്. അതോടൊപ്പം ഭയാനകമായ ദൈവീക ന്യായവിധി പ്രാപിക്കുന്നതുവരെ പാപം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതാണ് മാനവരാശിയുടെ യഥാര്‍ത്ഥ അവസ്ഥ എന്നതും ശരിയാണ്. എന്നാല്‍, അഭക്തരായ നമ്മളെ ദൈവം പാപമില്ലാത്തവരെന്ന് വിളിക്കുകയും നമ്മുടെ വിശ്വാസത്തെ നീതിക്കായി കണക്കിടുകയും ചെയ്യുന്നുവെങ്കില്‍ ഇത് സാധ്യമാക്കിയത് ദൈവത്തിന്‍റെ നീതിയല്ലാതെ മറ്റെന്താണ്?
കര്‍ത്താവ് നമ്മോട്, ഈ അഭക്തരോട്, സംസാരിക്കുന്നു. ലോകത്തിന്‍റെ സകല പാപങ്ങളെയും ഏറ്റെടുക്കുവാനായി പഴയനിയമത്തിലെ അവസാന മഹാപുരോഹിതനായ യോഹന്നാന്‍ സ്നാപകനിലൂടെ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് കര്‍ത്താവിന് തന്നെ സ്നാനം ഏല്‍ക്കേണ്ടി വന്നു. പാപത്തിന്‍റെ ശമ്പളം മരണമത്രെ എന്ന തന്‍റെ വചനത്തെ നിറവേറ്റുവാനായി നമ്മുടെ സകല പാപങ്ങളുടെയും വിലയായി കുരിശില്‍ തന്‍റെ രക്തം മുഴുവനും പ്രായശ്ചിത്തമായി അവന് ഒഴുക്കേണ്ടിയും വന്നു. യേശു ക്രിസ്തു താന്‍ സ്വീകരിച്ച സ്നാനത്താലും കുരിശില്‍ ചൊരിഞ്ഞ രക്തത്താലും നമ്മുടെ സകല പാപത്തിന്‍റെയും ശമ്പളം ദൈവനീതിക്കായി കൊടുത്തു തീര്‍ത്തു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നീതിക്കായി അവന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ ദൈവം കണക്കിടുന്നു. ഇത് ഒരു നിര്‍ബന്ധ ബുദ്ധിയായ വാശി അല്ല മറിച്ച് ദൈവത്തിന്‍റെ നല്ല നീതിയാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു വസ്തുതയത്രെ.
ആകയാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന ഒരുവനോട് പിതാവാം ദൈവം പറയുന്നു, അതേ, നീ എന്‍റെ ജനം, നീ എന്‍റെ നീതിയില്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ നീ എന്‍റെ പൈതലാണ്. നീ പാപമില്ലാത്തവനാണ്. എന്തു കൊണ്ട്? കാരണം എന്‍റെ പുത്രന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നിങ്ങളുടെ സകല പാപങ്ങളെയും ഏറ്റെടുത്തിരിക്കുകയാല്‍ ഞാന്‍ നിങ്ങളെ പാപരഹിതരാക്കിയിരിക്കുന്നു! പാപത്തിന്‍റെ ശമ്പളം മരണമത്രെ എന്ന വചന പ്രകാരം അവന്‍റെ രക്തം ചിന്തിയതിലൂടെ നിങ്ങളുടെ പാപങ്ങളുടെ വിലയും അവന്‍ നല്‍കിയിരിക്കുന്നു. അവന്‍ നിങ്ങള്‍ക്കായി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. ആകയാല്‍ അവന്‍ നിങ്ങളുടെ രക്ഷകനും ദൈവവുമായിരിക്കും നിങ്ങളതില്‍ വിശ്വസിക്കുന്നുവോ?
അതെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെയും അവന്‍ തുടരുന്നു, എന്‍റെ പുത്രന്‍ നീതി പ്രവൃത്തികളാല്‍ പൂര്‍ത്തിയാക്കിയ എന്‍റെ നീതിയെ ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നിങ്ങള്‍ ഇപ്പോള്‍ എന്‍റെ പൈതലാണ്. വെള്ളത്താലും പുത്രന്‍റെ രക്തത്താലും ഞാന്‍ നിങ്ങളെ ദത്തെടുത്തിരിക്കുന്നു.
ദൈവമുമ്പാകെ സകല മാനവരാശിയും അഭക്തന്‍മാരാണ്. എന്നാല്‍ നമ്മുടെ കര്‍ത്താവ് അഭക്തരുടെ സകല പാപങ്ങളെയും നാം ചെയ്തു പോയ പാപങ്ങളെയും ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങളെയും യോഹന്നാന്‍ തനിക്ക് നല്‍കിയ സ്നാനത്തിലൂടെ ഒരിക്കലായി ഏറ്റെടുത്തു. മാത്രമല്ല, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരെയും തന്‍റെ നീതികൊണ്ട് ദൈവം ഉടുപ്പിക്കുകയും അതു വഴി അവരുടെ സകല പാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. (ഗലാത്യര്‍:3:26-27) ഇപ്പോള്‍ നാം പൂര്‍ണ്ണ ഹൃദയത്തോടെ യഥാര്‍ത്ഥമായും ദൈവത്തില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നതാണ് ചോദ്യം. വിശ്വസിക്കുന്നുവെങ്കില്‍ നാം നീതീകരിക്കപ്പെടും. ഇല്ലെങ്കിലോ നാം ദൈവത്തിന്‍റെ നീതി നഷ്ടപ്പെടുത്തുന്നവരായി തീരും.
ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അഭക്തന്‍മാര്‍ പോലും.............
യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതു വഴി ലോകത്തിന്‍റെ സകല പാപങ്ങളെയും യേശു ഏറ്റെടുത്തു എന്ന് വിശ്വസിക്കുമെങ്കില്‍ മാത്രം ദൈവമുമ്പാകെ അഭക്തരായിരിക്കുന്നവര്‍ക്ക് പോലും അവന്‍ തന്‍റെ നീതി വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ദൈവം തന്‍റെ നീതി ഓരോ വിശ്വാസിക്കും നല്‍കുന്നു. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും ഈ ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുന്നു. നമ്മുടെ പിതാവായ ദൈവം പറഞ്ഞത് തന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെല്ലാം തന്‍റെ മക്കളാണെന്നാണ്. അതെ നിങ്ങളിപ്പോള്‍ പാപമില്ലാത്തവരാണ്. എന്‍റെ പുത്രനായ യേശു നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. നിങ്ങള്‍ നീതിമാന്‍മാര്‍. നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു.
നാം അഭക്തരല്ലങ്കില്‍ തന്നെയും നാം നീതിമാന്‍മാരെന്ന് ഉറപ്പിക്കുവാനായി ദൈവം തന്‍റെ നീതിയാല്‍ നമ്മെ മുദ്രയിടുന്നു. ദൈവത്തിന്‍റെ നീതി നിത്യമായുള്ളതാണ്. സകല മാനവരാശിക്കും വേണ്ടി ഒരു നല്ല ജോലിയാണ് യേശു കര്‍ത്താവ് കൃത്യമായി ചെയ്തു തീര്‍ത്തത്. ദൈവത്തിന്‍റെ നീതിയാല്‍ ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും ലോകജനത രക്ഷപ്പെട്ടിരിക്കുന്നു. അഭക്തന്‍മാരുടെ ആത്മാക്കളെയും തന്‍റെ നീതിയിലുള്ള അവരുടെ വിശ്വാസം കണ്ടിട്ട് ദൈവം പാപമില്ലാത്തതായി പരിഗണിക്കുന്നു. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍. കാരണം വിശ്വാസത്താല്‍ ദൈവനീതിയുടെ അനുഗ്രഹം അവന്‍ നേടിയിരിക്കുന്നു.
ദൈവം നമ്മോട് ചോദിക്കുന്നു, നിങ്ങള്‍ ഭക്തരാണോ? അപ്പോള്‍ ദൈവമുമ്പാകെ നാം അഭക്തതരാണെന്ന വസ്തുത നാം അംഗീകരിക്കുന്നു. ഈ വസ്തുത നാം അംഗീകരിക്കുമ്പോള്‍ യേശു പാപികള്‍ക്കായി സ്നാനപ്പെട്ടതും, കുരിശില്‍ തന്‍റെ രകതം ചിന്തിയതും നമ്മുടെ സ്വന്തം പ്രയത്നത്താലല്ല, ദൈവത്തിന്‍റെ നീതിയാലാണ്. ലോകത്തിന്‍റെ പാപങ്ങളെ അവന്‍ ചുമന്നത് എന്നതോര്‍ത്തും നാം നന്ദിയുള്ളവരായി തീരുന്നു. എന്നാല്‍ ന്യായ പ്രമാണം വളരെ നന്നായി പാലിക്കുന്നവരാണ് നമ്മളെന്ന് ചിന്തിക്കുകയാണെങ്കില്‍ നന്ദിയുള്ളവരായിരിക്കുവാനോ അവന്‍റെ നീതിയില്‍ വിശ്വാസമുള്ള വരായിരിക്കുവാനോ നമുക്ക് കഴിയില്ല.
അഭക്തനെ നീതീകരിക്കുന്ന ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന ഒരുവന് ദൈവത്തിന്‍റെ നീതി ഒരു ദാനമായി ലഭിക്കുന്നു. യേശു ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിലും ന്യായവിധിയിലും വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ നീതി ഒരു ദാനമായി നല്‍കപ്പെടുന്നു. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാത്തവര്‍ക്കോ ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും കൃപയും അടഞ്ഞതായി നിലകൊള്ളും.
വീണ്ടും ജനനം പ്രാപിച്ച ഒരു നീതിമാനു പോലും യേശുവിനാല്‍ സ്ഥാപിക്കപ്പെട്ട ദൈവത്തിന്‍റെ നീതി തന്‍റെ ദൈനംദിന ജീവിതത്തില്‍ അത്യന്താപേക്ഷിതമാാണ്. കാരണം ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നമുക്കു പോലും ഈ ലോകത്തില്‍ ജീവിക്കുന്ന ഓരോ ദിവസവും പാപം ചെയ്യാതെ മറ്റു വഴികളൊന്നുമില്ല. ആകയാല്‍ യേശു തന്‍റെ സ്നാനത്താലും കുരിശില്‍ ചൊരിഞ്ഞ തന്‍റെ രക്തത്താലും സകല പാപങ്ങളെയും ചുമന്നു എന്നുള്ള ദൈവനീതിയുടെ സന്തോഷ വാര്‍ത്തയെ നാം ദിനം തോറും ഓര്‍ക്കേണ്ടതുണ്ട്. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കുമ്പോഴെല്ലാം ഇത് നമ്മുടെ ആത്മാവിനെ പുതുപ്പിക്കുകയും കവിഞ്ഞൊഴുകുന്ന ശക്തിയാല്‍ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തിക്കാത്തതെങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു എന്ന വേദഭാഗം ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായോ? ഈ വചനം ലോകത്തിലെ സകല ജനത്തോടും സംസാരിക്കുന്നു.
ഇങ്ങനെ ഒരുവന് ദൈവത്തിന്‍റെ നീതി നേടാമെന്ന് അബ്രഹാമിന്‍റെ ഉദാഹരണത്തിലൂടെ വേദപുസ്തകം വിശദമായി സംസാരിക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ രക്ഷയെക്കുറിച്ച് നന്ദിയര്‍പ്പിക്കുന്നതിന് പകരം, പ്രവൃത്തികളില്‍ ആശ്രയിക്കുവന്‍ ദൈവത്തിനെ എതിരിടുന്നു എന്ന് പറഞ്ഞിരിക്കുന്നു. പ്രവൃത്തിക്കുന്നവന്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നില്ല എന്നതിനാല്‍ തന്നെ നന്ദിയുള്ളവനും അല്ല. നന്‍മ പ്രവൃത്തികള്‍ ചെയ്തുകൊണ്ട് സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുവാന്‍ പരിശ്രമിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്‍റെ നീതി ആവശ്യമില്ലെന്നാണ് നാലാം വാക്യം പറയുന്നത്.
എന്തുകൊണ്ട്? കാരണം തന്‍റെ സ്വന്തം നന്‍മപ്രവൃത്തികളാലും ദിനം തോറുമുള്ള അനുതാപ പ്രാര്‍ത്ഥനകളാലും ഒരുവന്‍/ ഒരുവള്‍ അവന്‍റെ / അവളുടെ പാപങ്ങളെ കഴുകുവാന്‍ ശ്രമിക്കുമ്പോള്‍ അവിടെ ദൈവത്തിന്‍റെ നീതി കണ്ടെത്തുവാന്‍ കഴിയില്ല. ഇത്തരമൊരു വ്യക്തി ദൈവത്തിന്‍റെ നീതിയെ പൂര്‍ണ്ണമായും സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും ഇല്ല കാരണം ഈ വ്യക്തി അവന്‍റെ / അവളുടെ നന്‍മപോലെ തോന്നിക്കുന്ന പ്രവൃത്തികളെ മാറ്റിവയ്ക്കാതെ അനുതാപ പ്രാര്‍ത്ഥനയിലൂടെ കരഞ്ഞും ഉപവസിച്ചും അവന്‍റെ /അവളുടെ ആത്മാവിനെ രക്ഷിക്കാം എന്ന് പരിശ്രമിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ നീതി അവന്‍റെ നീതിയുള്ള വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ നല്‍കപ്പെടുന്നുള്ളൂ.
പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല!
പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമര്‍ 4:5).
സഹോദരന്‍മാരെ, ദൈവത്തെ അംഗീകരിക്കുകയും അബ്രഹാമിനെപ്പോലെ ദൈവവചനത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയോട് ബന്ധപ്പെടുന്നതാണ് ഈ തിരുവചനം. അഭക്തന്‍മാരെയും രക്ഷിച്ച രക്ഷയുടെ കര്‍ത്താവില്‍ നാം വിശ്വസിക്കുന്നു. ഈ ലോകത്തില്‍ രണ്ട് തരം ക്രിസ്തീയ വിശ്വാസികള്‍ ഉണ്ട്. നാലാം വാക്യത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്ന ഒരു വിഭാഗം കടന്നു വരുന്നു. ഇത്തരത്തിലുള്ള വ്യക്തി ദൈവത്തിന്‍റെ രക്ഷയെ ഒരു ദാനമായിട്ടല്ല മറിച്ച് കടമായിട്ടാണ് കരുതുന്നത്. കാരണം അത്തരക്കാര്‍ തങ്ങളുടെ നന്‍മപ്രവൃത്തികള്‍ ദൈവമുന്‍പാകെ അംഗീകരിക്കപ്പെടേണമെന്ന് ആഗ്രഹിക്കുന്നു. യേശുവില്‍ വിശ്വസിച്ചതിനു ശേഷവും ദൈവനീതിയുടെ രക്ഷയെ അവര്‍ നിരസിക്കുന്നു. ദൈവത്തിന്‍റെ നീതി പ്രാപിക്കുവാന്‍ നിങ്ങളുടെ ഏത് രീതിയിലുള്ള ത്യാഗം ആവശ്യമെന്നാണ് നിങ്ങള്‍ കരുതുന്നത്?
നിങ്ങളുടെ സല്‍പ്രവൃത്തികളെ മുറുകെപിടിച്ചു കൊണ്ട് ദൈവമുന്‍പാകെ നിങ്ങള്‍ നടക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ നീതി പ്രാപിക്കുവാനാകാത്ത ഒരു പാപിയായി നിങ്ങള്‍ മാറും. ഇന്ന് ഏറെക്കുറെ ക്രിസ്ത്യാനികളും അനുകൂലിക്കുന്ന ശുദ്ധീകരണത്തിന്‍റെ ഉപദേശം അത്യധികമായി സത്പ്രവൃത്തികള്‍ക്കായി അവരെ പ്രേരിപ്പിക്കുകയും ദൈവത്തിന്‍റെ നീതിയുടെ ദാനം എതിര്‍ക്കുന്നതിനാല്‍ അവരെ ദൈവത്തിന്‍റെ ശത്രുക്കളാക്കി മാറ്റുന്നുവെന്നുമുള്ള കാര്യം നിങ്ങള്‍ക്ക് അറിയാമോ? ദൈവത്തിന്‍റെ നീതിയെ ക്രമേണ നമുക്ക് പ്രാപിച്ചെടുക്കാം എന്ന് വേദപുസ്തകം പറയുന്നില്ല. നമ്മുടെ പ്രവൃത്തികളാല്‍ ദൈവത്തിന്‍റെ നീതി നേടാനാവുമെന്നും അത് പറയുന്നില്ല.
മനുഷ്യ പ്രവൃത്തികളുടെ അനുകൂലികള്‍ പറയുന്നത് അനുതാപ പ്രാര്‍ത്ഥനകളിലൂടെ നിങ്ങള്‍ക്ക് ശുദ്ധിയുള്ളവരാകുവാന്‍ കഴിയുമെന്നാണ്. നിങ്ങള്‍ ശുദ്ധവും നന്‍മ നിറഞ്ഞതുമായ ജീവിതം നയിക്കുമെങ്കില്‍ കൂടുതല്‍ നീതിമാനാകാമെന്നും യേശു ക്രിസ്തുവാണ് നിങ്ങളുടെ പാപങ്ങളെയെല്ലാം നീക്കുന്നതെങ്കിലും മരണം വരെ നിങ്ങള്‍ ഭക്തിയോടെ ജീവിച്ചാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും എന്നും അവര്‍ പറയും.
എന്നാല്‍ ദൈവത്തിന്‍റെ നീതി എന്നത് മനുഷ്യന്‍റെ പ്രവൃത്തികളോട് ചേര്‍ത്ത് വയ്ക്കാവുന്നതല്ല. ദൈവത്തിന്‍റെ നീതിയെ എതിര്‍ക്കുന്നവര്‍ പിശാചിനോട് സഖ്യത കൂടുന്നു. കാരണം അത്തരം വ്യക്തികള്‍ ദൈവത്തിന്‍റെ നീതിയെ നിരാകരിക്കുന്നു. അവര്‍ക്ക് കര്‍ത്താവിന്‍റെ മുന്‍പാകെ പാപക്ഷമ നേടുവാനും കഴിയുകയില്ല.
സഹോദരന്‍മാരെ നാം 100% അഭക്തരായിരുന്നു. എന്നാല്‍ അനേകരും ദൈവത്തിന്‍റെ നീതിയെ തെറ്റിദ്ധരിച്ചു കൊണ്ട് വിശ്വാസത്തിന്‍റെ തെറ്റായ പാതയില്‍ നടക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ ഒരു മാതിരി ഭക്തന്‍മാരാണെന്ന് അനേകരും കരുതുന്നതാല്‍, അവര്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നില്ല. തങ്ങളുടെതന്നെ അനുതാപ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലൂടെ തങ്ങളുടെ ദൈനംദിന പാപങ്ങളും ഭാവിയിലെ പാപങ്ങളും ക്ഷമിക്കപ്പെടുമെന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങളില്‍ അല്പമെങ്കിലും ദൈവഭക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടര്‍ ദൈവത്തിന്‍റെ നീതിയെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യാതെ തങ്ങളുടെ നന്‍മ പ്രവൃത്തികളെ അവര്‍ മുന്നോട്ട് കൊണ്ടു പോകുന്നു.
എങ്ങനെയുള്ള ഒരു വ്യക്തിക്കാണ് നീതിമാനാകുവാന്‍ കഴിയുന്നത്? അനുതാപ പ്രാര്‍ത്ഥനകളില്‍ മിടുക്കരല്ലാത്തവരാണ് നീതിമാന്‍മാരാകുന്നത്. ഒരാള്‍ തന്‍റെ പാപത്തെ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കേണ്ടതില്ല എന്ന് ഇതിനര്‍ത്ഥമില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കുകയില്ല. എന്ന് ഞാന്‍ കരുതട്ടെ. നീതിമാന്‍മാരുടെ ജീവിതം എന്ന വിഷയത്തെ ഞാന്‍ പിന്നീടു പ്രതിപാദിക്കാം. ദൈവത്തിന്‍റെ നീതിയെ എതിര്‍ക്കുന്നവര്‍ ചില നന്‍മ പ്രവൃത്തികള്‍ ചെയ്യുന്നതിനെക്കുറിച്ച് വലുതായി കരുതുകയും ഉപവാസ പ്രാര്‍ത്ഥനകള്‍ നടത്തുകയും ഭക്തി യുള്ള ജീവിതം നയിക്കുകയും ചെയ്യുന്നു.
എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളിലെ പാപക്ഷമ എന്ന യേശുവിന്‍റെ ദാനം സ്വീകരിക്കുന്നതിലൂടെ പാപിയെന്ന അവസ്ഥയില്‍ നിന്നും നീതിമാനായി മാറുവാന്‍ തങ്ങളുടെ പ്രവൃത്തികള്‍ ഇതിന് അപര്യാപ്തമാണെന്ന് അറിയുന്നവര്‍ക്ക് മാത്രമേ കഴിയൂ. നാം ചെയ്യേണ്ട ഏകകാര്യം ദൈവവചനത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും നമ്മുടെ നീതിയെക്കുറിച്ച് പ്രശംസിക്കാന്‍ ഒന്നുമില്ലെന്ന് തിരിച്ചറിയുകയുമാണ്. ദൈവമുമ്പാകെ നാം അംഗീകരിക്കേണ്ട കാര്യം: ഓ.......... ദൈവമേ! ഞങ്ങള്‍ ഇത്തരം പാപങ്ങള്‍ ചെയ്തിരിക്കുന്നു. മരിക്കുന്നതുവരെയും പാപത്തില്‍ തുടരുന്ന പാപികളാണ് ഞങ്ങള്‍. ഈ ഒരു കാര്യം മാത്രമേ സത്യ സന്ധമായി ഏറ്റുപറയാന്‍ നമുക്ക് കഴിയുകുയുള്ളൂ. നാം ചെയ്യേണ്ടുന്ന മറ്റൊരു കാര്യം യേശുക്രിസ്തു അവന്‍റെ നീതിയെ പൂര്‍ണ്ണമായും നിവര്‍ത്തിച്ചു എന്ന് വിശ്വസിക്കുകയാണ്.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ സകല പാപികള്‍ക്കും അവന്‍റെ/ അവളുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി രക്ഷ നേടുവാന്‍ കഴിയും. പാപത്തിന്‍റെ മദ്ധ്യേ നശിച്ചു പോകേണ്ടിയിരുന്ന നമുക്ക് സകല പാപത്തില്‍ നിന്നും രക്ഷ നേടിത്തന്ന യേശു ക്രിസ്തുവിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ നാം അവനെ സ്തുതിക്കുന്നു.
ആരാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍?
ആരാണ് ദൈവമുമ്പാകെ ഭാഗ്യവാന്‍? വേദപുസ്തകം ഒരു ഭാഗ്യവാനെ ഇങ്ങനെയാണ് നിര്‍വ്വചിക്കുന്നത്. അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍ ഒരുവന്‍ ദൈവമുമ്പാകെ ഒരു നന്‍മയും ചെയ്യുവാന്‍ കഴിവില്ലാത്തവനായാലും, കുറവുകളും ബലഹീനമുള്ള വനായാലും, ദൈവീകന്യായ പ്രമാണത്തിന്‍റെ ചില ഭാഗങ്ങളോ അഥവാ മുഴുവനുമായോ പാലിക്കാന്‍ കഴിയാത്തവനായാലും, ദൈവത്തിന്‍റെ നീതിയില്‍ വിശ്വാസമുള്ള വിശ്വാസികളുടെ ജീവിതങ്ങളില്‍ പാപക്ഷമയുടെ അനുഗ്രഹം ദൈവം നല്‍കി. യേശുവിന്‍റെ സ്നാനത്താലും കുരിശിലെ രക്തത്താലും നമ്മുടെ സകല പാപങ്ങളെയും പുറത്താക്കിക്കളഞ്ഞതാണ് ഈ ദൈവനീതി. ഇത്തരം ജനങ്ങള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും ദൈവമുമ്പാകെ ഏറ്റവും ഭാഗ്യവാന്‍മാരായിത്തീരുകയും ചെയ്യുന്നു. കാരണം അസംഖ്യം ജനത്തിന്‍റെയിടയില്‍ നിന്നും ദൈവമുമ്പാകെ വിശേഷാനുഗ്രഹം ഇവര്‍ പ്രാപിച്ചിരിക്കുന്നു. ദൈവനീതിയില്‍ വിശ്വസിച്ചതിനാലാണ് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷ ലഭിച്ചത്. ദൈവം അങ്ങനെ പറഞ്ഞതിനോട് നമുക്ക് വല്ലതും കൂട്ടിച്ചേര്‍ക്കാനുണ്ടോ? ഇല്ല. ഒന്നുമില്ല.
യേശുവാണ് തങ്ങളുടെ രക്ഷകന്‍ എന്ന് ഏറ്റുപറയുന്നവരില്‍ തന്നെയും അനേകര്‍ തങ്ങളുടെ സദ്പ്രവൃത്തികളിലൂടെ രക്ഷ നേടുവാന്‍ ഇപ്പോഴും പരിശ്രമിക്കുന്നവരാണ്. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടു, കുരിശില്‍ രക്തം ചിന്തി മരണത്തിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയുന്നു. പാപത്തില്‍ നിന്നുള്ള ദൈവീക രക്ഷയുടെ സത്യത്തിനോട് എന്തെങ്കിലും അധികമായി ചേര്‍ക്കേണ്ടതുണ്ടോ? ഇല്ല. ഒരിക്കലുമില്ല
എന്നാല്‍, ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ഇന്നത്തെ ക്രിസ്ത്യാനികള്‍ വളരെ ചിന്താകുഴപ്പമുള്ളവരാണ്. യേശുവില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷാനേടാമെന്ന് ജനത്തിന് അറിയാം. അതോടൊപ്പം തങ്ങളുടെ രക്ഷയ്ക്കായി ക്രമേണ ശുദ്ധീകരണം പ്രാപിക്കേണമെന്നും നന്‍മ ചെയ്യുന്ന ജീവിതം നയിക്കേണമെന്നും യേശുവില്‍ ഒരിക്കല്‍ വിശ്വസിക്കുവാന്‍ ആരംഭിച്ചുകഴിഞ്ഞാല്‍, ദൈവവചനത്തോടൊപ്പം ന്യായപ്രമാണത്തെ യും പാലിക്കണമെന്നും അവര്‍ തുടര്‍ന്നും ചിന്തിക്കുന്നു. ഇതുപോലെ, ജനങ്ങളെല്ലാം വളരെ ആശയക്കുഴപ്പത്തിലാണ്.
അവര്‍ പറയുന്ന കാര്യങ്ങള്‍ നീതിമാന്‍മാരുടേതിന് സമാനമായി തോന്നാമെങ്കിലും ദൈവത്തിന്‍റെ നീതി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസത്തില്‍ നിന്നും ഇതു വളരെ ദൂരത്താണ്. ഒരു വ്യക്തിക്ക് എങ്ങനെയാണ് കര്‍ത്താവില്‍ നന്നായി വിശ്വസിക്കാന്‍ കഴിയുക? ദൈവത്തിന്‍റെ നീതി ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും വചനത്തില്‍ നിഷ്കളങ്കമായ വിശ്വാസമുണ്ടാകുകയും അതുവഴി നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ. ദൈവത്തിന്‍റെ നീതി പരിശുദ്ധമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവീകസത്യം അവന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലുമുള്ള നമ്മുടെ വിശ്വാസത്താല്‍ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ നമ്മെ ശക്തീകരിക്കുന്നു.
അബദ്ധ ജടിലങ്ങളായ ക്രിസ്തീയ ഉപദേശങ്ങളായ പടിപടിയായുള്ള ശുദ്ധീകരണം വ്യവസ്ഥാതീതമായ തെരഞ്ഞെടുപ്പ്, നാമധേയ ന്യായീകരണം എന്നിവയെയും പന്നിയിറച്ചി കഴിക്കാതെയിരുന്നും ശബ്ബത്ത് ആചരിച്ചുകൊണ്ടും പാപത്തില്‍ നിന്നും ഒരുവന് ക്രമേണ രക്ഷനേടാം എന്നുള്ള തെറ്റായ വിശ്വാസങ്ങളെയും നാം ദൂരെ തള്ളിക്കളയേണം. ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുന്നവരില്‍ നിന്നും നാം നമ്മെ തന്നെ അകറ്റി നിര്‍ത്തണം ഇത്തരം പറച്ചിലുകള്‍ക്കൊന്നും ഒരവസാനമോ കൃത്യമായ ഉത്തരങ്ങളോ ഇല്ല.
സഹോദരന്‍മാരേ, നന്‍മ പ്രവൃത്തികള്‍ ചെയ്യാതെതന്നെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചതിനാല്‍ നാം രക്ഷ നേടിയെന്നത് ശരിയായ വിശ്വാസമാണോ അല്ലയോ? അതേ അതാണ് ശരിയായ വിശ്വാസം. ദൈവനീതി പ്രാപിക്കുവാനായി എന്തുതരം പ്രവൃത്തികളാണ് നാം ചെയ്തത്? നാം ദൈവമുമ്പാകെ എന്തെങ്കിലും സദ്പ്രവൃത്തികള്‍ ചെയ്തിരുന്നോ? ഇല്ല നമ്മുടെ ചിന്തകളിലെങ്കിലും നാം എല്ലാം തികഞ്ഞവര്‍ ആണോ? അല്ല അപ്പോള്‍ നമുക്ക് ഏതുരീതിയില്‍ വേണമെങ്കിലും ജീവിക്കാമെന്നാണോ ഇതിനര്‍ത്ഥം? അല്ല. അവന്‍റെ മക്കളാകുവാന്‍ നാം ന്യായപ്രമാണം അനുസരിച്ചുള്ള നന്‍മ ചെയ്യുന്നവരായി ജീവിക്കേണമോ? ഇല്ല അവന്‍റെ നീതിയില്‍ വിശ്വസിച്ച് പാപക്ഷമ നേടിയവരായി ശരിയായ വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിനെ ഒരു ദാനമായി പ്രാപിക്കുന്നതിലൂടെ മാത്രമേ നമുക്ക് ദൈവത്തിന്‍റെ യഥാര്‍ത്ഥ മക്കളാകുവാന്‍ കഴിയുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം.
നല്ല ജീവിതം നയിക്കുക എന്നത് ജനങ്ങള്‍ക്ക് തീര്‍ച്ചയായും അസാധ്യം തന്നെയാണ് എന്നാല്‍ ഒരുവന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അവന്‍/ അവള്‍ യേശു നല്‍കുന്ന നീതിയില്‍ വിശ്വസിക്കുന്നു എങ്കില്‍ അവന്‍/അവള്‍ സകല പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആയിത്തീരും. ജന്‍മനാല്‍ തന്നെ ഒരു നല്ല ജീവിതം നയിക്കുക എന്നത് ആര്‍ക്കും കഴിയാത്ത കാര്യമാണ്. ആകയാല്‍ ദൈവം നമ്മോട് സഹതപിക്കുകയും യേശുവിനെ ഈ ലോകത്തിലേയ്ക്ക് അയക്കുകയും ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമക്കുവാന്‍ തക്കവണ്ണം സ്നാപക യോഹന്നാനാല്‍ അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു യേശു ഈ പാപങ്ങളെ കുരിശില്‍ വഹിക്കുകയും പാപത്തിന്‍റെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
പൗരസ്ത്യ ദേശത്ത് ഒരു പഴമൊഴി ഉണ്ട്. മറ്റുള്ളവര്‍ക്ക് നന്‍മ ചെയ്യുവാനായി ഒരുവന്‍ തന്‍റെ ജീവന്‍ തന്നെ ത്യാഗം ചെയ്യണം എന്നതാണ്. മുങ്ങിത്താഴുന്ന ഒരുവനെ രക്ഷിച്ചതു വഴി ഒരാള്‍ മുങ്ങിപ്പോയെങ്കില്‍ അവന്‍റെ / അവളുടെ ത്യാഗപരമായ ഔദാര്യരെത്ത ഓര്‍ത്ത് അവരെല്ലാവരും പുകഴ്ത്തും. സഹോദരന്‍മാരെ മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കുക എന്നത് സ്വാഭാവികമാണെങ്കിലും ഇതിനെ വലിയൊരു കാര്യമായി ചിന്തിക്കുവാന്‍ നാം താല്പര്യപ്പെടുന്നു.
ഇങ്ഗ്വാ യുങ്ചോ എന്ന മറ്റൊരു പഴമൊഴിയും ഉണ്ട്. ഒരുവന്‍ നല്ല ജീവിതം നയിക്കുന്നുവെങ്കില്‍ അവന്‍/അവള്‍ ഭാവിയില്‍ അനുഗ്രഹിക്കപ്പെടും എന്നും മോശമായി പെരുമാറുന്നുവെങ്കില്‍ ശിക്ഷിക്കപ്പെടുന്നു എന്നുമാണ് ഇതിന്‍റെ അര്‍ത്ഥം. സഹോദരന്‍മാരെ മറ്റൊരു വ്യക്തിക്കു വേണ്ടി തന്‍റെ ജീവിതം വെറുതെ നല്‍കുന്ന ഏതെങ്കിലും ഒരു വ്യക്തി യഥാര്‍ത്ഥമായും കാണുമോ? നാം കാണുന്ന ലോക സ്നേഹത്തില്‍ സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അത് അവരുടെ താല്പര്യത്തിനു അനുയോജ്യമായതിനാലാണ്. ഇതു പോലെ എല്ലാവരും അടിസ്ഥാനപരമായി അഹാന്താനിഷ്ടമായവരാണ്.
ആകയാല്‍ മനുഷ്യരില്‍ ഒരു നന്‍മയും ഇല്ലെന്ന് ദൈവം പറയുന്നു. ഒരു നന്‍മയും ചെയ്തില്ലെങ്കിലും നമ്മുടെ കൊടിയ പാപത്തെപ്പോലും പോലും മാറ്റിയ അവന്‍റെ നീതിയില്‍ നാം യഥാര്‍ത്ഥമായും ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നാം നമ്മെതന്നെ ശ്രദ്ധാപൂര്‍വം പരിശോധിക്കണം. നമ്മുടെ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ സകല പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടുവാന്‍ കഴിയും.
അധര്‍മ്മ പ്രവൃത്തികളായ സകല പാപങ്ങളുടെയും ക്ഷമ നിങ്ങള്‍ നേടണം
ദൈവ മുന്‍പാകെ എന്താണ് അധര്‍മ പ്രവൃത്തികള്‍? ദൈവ മുന്‍പാകെ നാം ചെയ്ത എല്ലാ തെറ്റുകളും അധര്‍മ്മ പ്രവൃത്തികളാണ്.
എങ്ങനെയാണ് നിങ്ങള്‍ക്കും എനിക്കും ദൈവമുന്‍പാകെ നമ്മുടെ പാപങ്ങളെ മറച്ചു കിട്ടുന്നത്? കട്ടിയേറിയതും വെടിയുണ്ടയേല്‍ക്കാത്തതുമായ ഒരു ഉടുപ്പ് നമ്മുടെ പാപങ്ങളെ മറയ്ക്കുമോ? അഥവാ ഒരു മീറ്റര്‍ കട്ടിയുള്ളതും ശക്തിയേറിയ ലോഹം കൊണ്ട് നിര്‍മ്മിച്ചതുമായ ഇരുമ്പ് പടച്ചട്ട ദൈവമുന്‍പാകെ നമ്മുടെ പാപങ്ങളെ മറയ്ക്കുമോ? സഹോദരന്‍മാരെ നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ദൈവ മുന്‍പാകെ നമ്മുടെ തെറ്റുകളെയും അകൃത്യങ്ങളെയും മറയ്ക്കുമോ? ഇല്ല മാനവജാതിയുടെ സദ്പ്രവൃത്തികള്‍ സ്വയം ആശ്വസിക്കാനുള്ള ഉപാധികളല്ലാതെ മറ്റൊന്നുമല്ല. സദ് പ്രവൃത്തികള്‍ ചെയ്തു കൊണ്ട് സ്വന്തം മനഃസാക്ഷിയെ അവിശ്വസിപ്പിക്കുന്നതു വരെ ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയില്‍ നിന്നും ഒരുവന് രക്ഷ നേടാന്‍ കഴിയില്ല.
പാപം മറച്ചു കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍. ഇതാണ് വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് സഹോദരന്‍മാരെ ദൈവ മുന്‍പാകെ നമ്മുടെ പാപങ്ങള്‍ മറച്ചു കിട്ടണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏക മാര്‍ഗ്ഗം നമ്മെ രക്ഷിച്ച ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുക എന്നതു മാത്രമാണ്. ഈ ദൈവ നീതിയില്‍, സ്നാനമേല്‍ക്കുവാനായി ഈ ലോകത്തേയ്ക്കുള്ള യേശുവിന്‍റെ ആഗമനം, നമ്മുടെ പാപങ്ങളുടെ ഏറ്റെടുക്കല്‍, നമുക്കു പകരമായി കുരിശിന്‍ മേലുള്ള അവന്‍റെ മരണം എന്നിവ ഉള്‍പ്പെടുന്നു. സ്നാനപ്പെട്ടതിലൂടെ യേശു ലോകത്തിന്‍റെ പാപങ്ങള്‍ ഏറ്റെടുത്തതും കുരിശിലെ മരണത്തിലൂടെ അവന്‍ ന്യായവിധി സഹിച്ചുവെന്നതും ഇതിന് കാരണമാണ്. ഇതാണ് ദൈവത്തിന്‍റെ നീതി. അവന്‍റെ നീതിയില്‍ ഒരുവന്‍ വിശ്വസിക്കുമ്പോള്‍ അവന്‍റെ സകല പാപങ്ങളും മറയ്ക്കപ്പെടുന്നു.
ഒരുവന്‍ തന്‍റെ സദ്പ്രവൃത്തികളിലൂടെ തന്‍റെ പാപങ്ങളെ മറയ്ക്കുവാന്‍ ശ്രമിച്ചാലും ദൈവമുന്‍പാകെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. യേശുവിന്‍റെ സ്നാനവും രക്തവും ചെയ്ത നീതി പ്രവൃത്തി കൊണ്ട് മാത്രമേ നിങ്ങളുടെയും എന്‍റെയും പാപത്തെ മറയ്ക്കുവാന്‍ കഴിയുകയുള്ളൂ. നാം എല്ലാവരും ന്യായവിധിക്കപ്പെട്ട്, നശിപ്പിക്കപ്പെട്ട് നമ്മുടെ പാപങ്ങള്‍ നിമിത്തമുള്ള ദൈവകോപത്തിന് പാത്രമായി നരകത്തിലേയ്ക്ക് പോകേണ്ടതായിരുന്നു. പക്ഷെ യേശു ഈ ലോകത്തിലേയ്ക്ക് വന്നു സ്നാപകയോഹന്നാനാല്‍ സ്നാനമേല്‍ക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തു കൊണ്ട് നമുക്കായി ദൈവത്തിന്‍റെ നീതി പൂര്‍ത്തിയാക്കി. നിങ്ങളിതില്‍ വിശ്വസിക്കണം; ദൈവത്തിന്‍റെ നീതിയിലൂടെ നമ്മുടെ വിശ്വാസത്താല്‍ നമ്മുടെ പാപങ്ങള്‍ മറഞ്ഞു കിട്ടും. എന്തു കൊണ്ട്? കാരണം യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തം ചിന്തലിലൂടെയും ലോകത്തിന്‍റെ സകല പാപാങ്ങളുടെയും പരിഹാരം ദൈവം നേരത്തെത്തന്നെ നിര്‍വഹിച്ചിരുന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെയും എന്‍റെയും പാപം മറയ്ക്കപ്പെടുന്നു.
എങ്ങനെയുള്ള ഒരു വ്യക്തിയാണ് ഭാഗ്യവാന്‍? ഇത്തരം വിശ്വാസമുള്ള വ്യക്തിയാണ് ഭാഗ്യവാന്‍. അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍ കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍. ഈ വിശ്വാസമുള്ള ഒരു വ്യക്തി സന്തോഷവാനും ഭാഗ്യവാനുമായിരിക്കും. നിങ്ങള്‍ക്കും എനിക്കും ഇത്തരം വിശ്വാസമാണോ ഉള്ളത്? യേശു ക്രിസ്തു വെള്ളത്താലും പരിശുദ്ധാത്മാവിനാലും നമ്മെ രക്ഷിച്ചു എന്ന ദൈവവചനത്തെ ഹൃദയത്തില്‍ ഏറ്റെടുക്കുന്നവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍. യേശു ക്രിസ്തുവിനെ അവന്‍റെ വെള്ളത്തോടും ആത്മാവിനോടും ചേര്‍ത്ത് ഹൃദയത്തില്‍ സ്വീകരിക്കുകയും യേശു ക്രിസ്തുവിനുള്ളില്‍ വസിക്കുകയും ചെയ്യുന്ന ഒരുവന്‍/ഒരുവളാണ് യഥാര്‍ത്ഥമായും ഭാഗ്യവാനായ വ്യക്തി.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരായ നമ്മള്‍, വിശ്വാസത്താല്‍ അതിശയകരമായ രക്ഷ പ്രാപിച്ചിരിക്കുന്നു. ഇതില്‍ മാനുഷിക ചിന്തയുടേതോ നന്‍മയുടെതോ നേരിയ അംശം പോലുമില്ല. ഒരു യഥാര്‍ത്ഥ ഭാഗ്യവാനായ വ്യക്തിക്കു മാത്രമേ ഈ വിശ്വാസത്തില്‍ വിശ്വസിക്കുവാനും അവന്‍റെ/ അവളുടെ ഹൃദയത്തില്‍ സൂക്ഷിക്കുവാനും സത്യ സുവിശേഷത്തെ പ്രസംഗിക്കുവാനും കഴിയുകയുള്ളൂ.
സഹോദരന്‍മാരെ ദൈവപൈതലാകുവാന്‍ വേണ്ടിയോ, പാപത്തില്‍ നിന്നും രക്ഷ നേടുവാനായോ അവന്‍റെ കൃപയോട്, നിങ്ങളുടെ നന്‍മപ്രവൃത്തികളെ ചേര്‍ത്തു വയ്ക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്. നിങ്ങള്‍ നന്‍മ ചെയ്യുന്നവനാണോ? യഥാര്‍ത്ഥത്തില്‍ സദ്ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുവന്‍ താന്‍. സദ്ഗുണ സമ്പന്നനാകുവാന്‍ ശ്രമിക്കുന്നതും അങ്ങനെയാണെന്ന് ചിന്തിക്കുന്നതും ധിക്കാരമാണ്. ഒരു പാവപ്പെട്ട വ്യക്തിക്ക് ഒരു കോടീശ്വരനില്‍ നിന്നും വിലയേറിയ ഒരു രത്നം സമ്മാനമായി ലഭിക്കുന്നുവെങ്കില്‍, ആ എളിയവനായ വ്യക്തി ചെയ്യേണ്ട ഏകകാര്യം ഒരു നന്ദി പറയുക മാത്രമാണ്. ദൈവത്തിന്‍റെ നീതിക്കും ഇതു മാത്രമേ ബാധകമാകുന്നുള്ളൂ.
ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ജനത്തെക്കുറിച്ചാണ് റോമര്‍ നാലാം അദ്ധ്യായം പറയുന്നത്. അത്തരം ജനങ്ങള്‍ ദൈവത്തിന്‍റെ നീതി അംഗീകരിക്കുന്ന സുവിശേഷ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുന്നു.
ഈ ഭാഗ്യാവസ്ഥ നിങ്ങളുടേതുമായിത്തീരട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.