(റോമര്‍ 4:1-8)
"എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? അബ്രഹാം പ്രവ്യത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന് പ്രശംസിക്കുവാന്‍ സംഗതി ഉണ്ട്; ദൈവസന്നിധിയില്‍ ഇല്ലതാനും. തിരുവെഴുത്ത് എന്ത് പറയുന്നു? അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു അത് അവന് നീതിയായി കണക്കിട്ടു എന്നു തന്നേ. എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് ക്യപയായിട്ടല്ല, കടമായിട്ടത്രേ. പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. ദൈവം പ്രവ്യത്തി കൂടാതെ നീതി കണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നത്:
അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍."
പാപങ്ങള്‍ തുടച്ചുനീക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍
ഈ ദിവസങ്ങളില്‍ അനേകം ആത്മാക്കളെ രക്ഷിച്ച് കൊണ്ടിരിക്കുന്ന കര്‍ത്താവിന് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. റോമര്‍ 4-മത്തെ അധ്യായത്തില്‍ ഭാഗ്യവാന്‍മാരെക്കുറിച്ചാണ് വേദപുസ്തകം പറയുന്നത്. ആയതിനാല്‍ ഭാഗ്യവാന്‍മാരായവരെക്കുറിച്ച് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദൈവം പ്രവൃത്തി കൂടാതെ നീതികണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നത് : അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍ (റോമര്‍. 4:6-8). ദൈവമുമ്പാകെ ഭാഗ്യവാന്‍മാരായവരെക്കുറിച്ച് വേദപുസ്തകം പറയുന്നു. ദൈവമുമ്പാകെ പാപങ്ങള്‍ തുടച്ചു നീക്കപ്പെട്ടവരും കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യരും ആണ് ഭാഗ്യവാന്‍മാര്‍.
വചനത്തിന്‍റെ ആഴത്തിലേക്ക് പോകുന്നതിന് മുമ്പ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. തങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ പ്രാപിച്ചവരെ ആണ് ബൈബിള്‍ ഭാഗ്യവാന്‍മാര്‍ എന്ന് വിളിക്കുന്നത്. ഈ ഭാഗ്യാവസ്ഥയ്ക്ക് നമ്മളും അര്‍ഹരാണോ അല്ലയോ എന്ന് നമുക്ക് ചിന്തിക്കാം.
ഈ ലോകത്തില്‍ പാപം ചെയ്യാത്ത ഒറ്റ വ്യക്തിപോലും ഇല്ല. യെശയ്യാവ് 44:22 ല്‍ എഴുതിയിരിക്കുന്നതു പോലെ കറുത്ത മേഘം പോലെ മനുഷ്യരാശി പാപം ചെയ്യുന്നു. യേശുക്രിസ്തുവിന്‍റെ കൃപ കൂടാതെ ദൈവത്തിന്‍റെ ന്യായവിധി ഒഴിവാക്കുവാന്‍ ആര്‍ക്കും കഴിയില്ല.
കര്‍ത്താവ് നമുക്ക് പാപമോചനം നല്‍കിയ യേശുവിന്‍റെ സ്നാനത്താലും കുരിശിലെ രക്തത്താലും ആണ് ദൈവീക ന്യായവിധിയില്‍ നിന്നും നമ്മുടെ പാപങ്ങളില്‍ നിന്നും നാം വിടുവിക്കപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തു അര്‍പ്പിച്ച യാഗം നിമിത്തമാണ് നാം ഇന്നും ജീവിച്ചിരിക്കുന്നത്. തന്‍റെ ജീവിതകാലം മുഴുവനും ഒരുപാപവും ചെയ്യാതെ ജീവിച്ച ആരെങ്കിലും ഈ ലോകത്തുണ്ടാകുമോ? ഒരു വ്യക്തി പാപമോചനം നേടിയവനോ നേടാത്തവനോ ആകട്ടെ, അവന്‍റെ /അവളുടെ ജീവകാലമൊക്കെയും പാപം ചെയ്യുന്നു. തിരിച്ചറിവില്ലാതെ നാം തുടര്‍ച്ചയായി പാപം ചെയ്തുകൊണ്ടിരിക്കുകയാല്‍ ഈ പാപം നിമിത്തമുളള ന്യായവിധി പ്രാപിക്കുവാന്‍ നാം വിധിക്കപ്പെടുന്നു.
പാപത്തിന്‍റെ ഏറ്റവും ചെറിയ അംശമെങ്കിലും ഉളള വ്യക്തി നരകത്തില്‍ പോകുമെന്ന വസ്തുതയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ട്? കാരണം പാപത്തിന്‍റെ ശമ്പളം മരണമത്രേ (റോമര്‍: 6:23) എന്ന് ബൈബിള്‍ പറയുന്നു. പാപത്തിന്‍റെ ശമ്പളം അതെന്തു തന്നെ ആയിരുന്നാലും, കൊടുത്തേ മതിയാവൂ; കൊടുത്തു കഴിഞ്ഞ ശേഷമേ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയുളളൂ. പാപം കൊണ്ടു വരുന്നത് ന്യായവിധി മാത്രമാണ്.
സകലവിധ പാപങ്ങളുടെയും മദ്ധ്യേയാണ് നാം ജീവിക്കുന്നത്. അജ്ഞതയാലുളള പാപം, അറിവോടെ ചെയ്യുന്ന പാപം, ബലഹീനതകളാല്‍ വരുന്ന പാപം, എന്നിങ്ങനെ ഗൗരവമേറിയതും ചെറുതുമായ പാപങ്ങള്‍. കൃത്യമായി പറഞ്ഞാല്‍, ദൈവമുമ്പാകെ നല്‍കുവാന്‍ അനേകം നല്ല ഒഴിവുകഴിവുകള്‍ നമുക്കുണ്ടെങ്കിലും, നമ്മുടെ പാപങ്ങളെ അവന്‍റെ മുമ്പില്‍ സമ്മതിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഈ ആശയത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെട്ടു എന്നിരുന്നാലും നമ്മുടെ പാപങ്ങള്‍ അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നത് നമുക്ക് നല്ലതല്ല. അംഗീകരിക്കേണ്ട കാര്യങ്ങള്‍ ആരായിരുന്നാലും അംഗീകരിച്ചേ മതിയാകയുളളൂ.
നീതിമാനുമാത്രമേ ദൈവത്തെ സ്തുതിക്കാന്‍ കഴിയൂ
തന്‍റെ പാപങ്ങളും അകൃത്യങ്ങളുമെല്ലാം ക്ഷമിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്ത നീതിമാന്‍ പാപമില്ലാത്തവനും ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നവനും ആയിരിക്കും. മേഘം പോലെ കട്ടിയായിരുന്നെങ്കിലും നമ്മുടെ സകല പാപങ്ങളെയും കര്‍ത്താവ് എടുത്തുമാറ്റിയതാല്‍ അവന്‍റെ മുമ്പാകെ വരുമ്പോഴെല്ലാം ഓരോ മണിക്കൂറും മിനിട്ടും ദൈവത്തിനു നന്ദി പറയാതിരിക്കാന്‍ നമുക്കാവുകയില്ല. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെയും നമുക്കു പകരമായി കുരിശില്‍ ന്യായവിധി ഏറ്റതിലൂടെയും നമ്മുടെ സകല പാപങ്ങളെയും എടുത്തു മാറ്റിയ കര്‍ത്താവിനു നാം നന്ദി പറയുന്നു.
കര്‍ത്താവു് തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമക്കാതിരിക്കുകയും വില നല്‍കുവാനായി കുരിശില്‍ മരിക്കാതെയും ഇരുന്നുവെങ്കില്‍ നമുക്കു അവനെ പിതാവേ എന്നും വിളിക്കാന്‍ ആകുമായിരുന്നോ? എങ്ങനെ നാം കര്‍ത്താവിനെ സ്തുതിക്കും? നാം എങ്ങനെ ദൈവനാമത്തെ സ്തുതിക്കുകയും അവന്‍റെ രക്ഷാദാനത്തിനായി അവന് നന്ദി പറയുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യും? ഇവയെല്ലാം ദൈവത്തിന്‍റെ കൃപയെന്ന ദാനത്താലത്രേ!
വിശുദ്ധന്‍മാരെന്ന നിലയില്‍ നമുക്ക് കര്‍ത്താവിനെ സ്തുതിക്കുവാനും നമ്മുടെ പാപങ്ങളെല്ലാം തുടച്ചു നീക്കിയിരിക്കയാല്‍ അവന് ഈ സമയം നന്ദി അര്‍പ്പിക്കാനും കഴിയും. ക്രിസ്തുവിന്‍റെ യാഗത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം കര്‍ത്താവു് ചുമന്നു, ഒരു പുളളിയോളം ചെറിയ പാപത്തെയും, എന്നതിനാല്‍ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം.
നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടിരുന്നാലും, ഈ ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം നമ്മുടെ പ്രവൃത്തികളിലൂടെ നമുക്ക് സംപൂര്‍ണ്ണരാകുവാന്‍ കഴിയില്ല. നാം ബലഹീനരാണ് എങ്കിലും കര്‍ത്താവു് തന്‍റെ കൃപയാല്‍ പാപികളുടെ സകല പാപത്തിന്‍റെയും വില നല്‍കി കഴിഞ്ഞതിനാല്‍ വിശുദ്ധരായ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം. നിങ്ങള്‍ ഇരുട്ടിലാണോ? ഏത് തരത്തിലുള്ള ഇരുട്ടായാലും ശരി, നമ്മുടെ പാപത്തിന്‍റെ ചെറിയ കണികയെ പോലും ദൈവ മുമ്പാകെ അംഗീകരിക്കുമെങ്കില്‍, ദൈവമുന്‍പാകെ പാപം ചെയ്തുവെന്ന് നാം ഏറ്റുപറയുമെങ്കില്‍, നമ്മുടെ പാപങ്ങളെയെല്ലൊം കര്‍ത്താവു് എടുത്തു മാറ്റിയെന്ന് നാം വിശ്വസിക്കുമെങ്കില്‍, കര്‍ത്താവിന്‍റെ സത്യം നമ്മെ സ്തുതിക്കുവാനും അവന് നന്ദി അര്‍പ്പിക്കുവാനും അനുവദിക്കുന്നു. യേശുക്രിസ്തുവിന്‍റെ കൃപയും പാപക്ഷമയുമോര്‍ത്ത് അവനെ എന്നും സ്തുതിക്കുന്ന വിശുദ്ധന്‍മാരായി തീരുന്നു നാം. അതുമാത്രമല്ല, നമ്മുടെ ഹ്യദയത്തിലെ പാപങ്ങള്‍ക്കുള്ള ക്ഷമയുടെ കൃപ പ്രാപിച്ചതിന് ശേഷം നാം ദൈവത്തിന്‍റെ ആരാധകരായിത്തീരുന്നു.
പ്രവൃത്തികൂടാതെ നാം നീതീകരിക്കപ്പെടുന്നുവെങ്കില്‍,
അതു ദൈവദാനമാകുന്നു
എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടൂ? അബ്രഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടുവെങ്കില്‍ അവന് പ്രശംസിക്കുവാന്‍ സംഗതി ഉണ്ട്. ദൈവസന്നിധിയില്‍ ഇല്ലതാനും. തിരുവെഴുത്ത് എന്തുപറയുന്നു?
അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു, അത് അവന് നീതിയായി കണക്കിട്ടു എന്നുതന്നെ. എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രെ. പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമര്‍4:1-5)
വില നല്‍കപ്പെട്ടെങ്കില്‍ മാത്രമേ മാനുഷപാപത്തിന് പരിഹാരമാവുകയുളളൂ. നിങ്ങളുടെ മന:സാക്ഷി ശുദ്ധമാക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? പാപങ്ങള്‍ ഏതുതരത്തിലുളളതായാലും ശരി, ആ പാപത്തിന്‍റെ വില നല്‍കി കഴിഞ്ഞെങ്കില്‍ മാത്രമേ നമ്മുടെ മന:സാക്ഷി ശുദ്ധമാകുകയുളളൂ. പാപികളായ നമുക്കു മരിക്കുകയല്ലാതെ മറ്റൊരുമാര്‍ഗവും ഇല്ലായിരുന്നു; എന്നാല്‍ കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു. ആകയാല്‍ രക്ഷിക്കപ്പെടുന്നതിലൂടെ പാപികള്‍ നീതിമാന്‍മാരാക്കപ്പെട്ടു.
ലോകത്തിന്‍റെ പാപത്തെ മുഴുവനും യോര്‍ദ്ദാന്‍ നദിയിലെ സ്നാനത്തിലൂടെ തന്‍റെ മേല്‍ ചുമന്ന്, ആ പാപങ്ങളുടെ ന്യായവിധിക്കായി ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനാല്‍ പാപികള്‍ എല്ലാം രക്ഷപ്പെട്ടുവെന്ന്, ദൈവവചനത്തില്‍ വിശ്വസിച്ച വിശ്വാസത്തിന്‍റെ പൂര്‍വ്വ പിതാവായ അബ്രഹാമിനെ ഉദാഹരണമാക്കി റോമര്‍ 4-മദ്ധ്യായത്തില്‍ പൗലൊസ് പറയുന്നു. ദൈവത്തില്‍ വശ്വസിച്ചതിനാല്‍ അബ്രഹാം നീതീകരിക്കപ്പെട്ടുവെന്ന് ബൈബിള്‍ പറയുന്നു. അവന്‍ രക്ഷ പ്രാപിച്ചത് തന്‍റെ സ്വന്ത പ്രവൃത്തികളാല്‍ അല്ല; മറിച്ച് ദൈവത്തിന്‍റെ വാക്കുകളില്‍ ഉളള വിശ്വാസത്താലാണ്. ആകയാല്‍ ദൈവം അവനെ നീതിമാനായി കണക്കിട്ടു. ദൈവവചനത്തെ വിശ്വസിച്ചതു വഴി അബ്രഹാം രക്ഷ പ്രാപിക്കുകയും സകല വിശ്വാസികളുടെയും പിതാവായി മാറുകയും ചെയ്തു. ദൈവത്തിന്‍റെ ഉടമ്പടിയില്‍ വിശ്വസിച്ചതിനാല്‍ അവന്‍ നീതിമാനാക്കപ്പെട്ടു.
എന്താണ് പാപികളായ നമുക്കുവേണ്ടി വച്ചിരിക്കുന്ന പാപത്തില്‍ നിന്നുളള രക്ഷയും ദൈവകൃപയും? ഇക്കാര്യം കുറച്ചുകൂടി വിശദമായി നമുക്കു ചിന്തിക്കാം. എന്നാല്‍ പ്രവൃത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രേ (റോമർ 4:8-4). നമ്മെ സകല വിധ പാപങ്ങളില്‍ നിന്നും രക്ഷിച്ച ദൈവത്തിന്‍റെ രക്ഷയെക്കുറിച്ചാണ് ഈ വചനം പറയുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രേ! താന്‍ ചെയ്ത ജോലിക്ക് കൂലി നേടുന്ന ഒരു വ്യക്തി, ആ കൂലിയെ കൃപയായിട്ട് കണക്കാക്കുമോ? അതോ കടമായിട്ടോ? അബ്രഹാമിനെ ഉദാഹരണമായി എടുത്തുകൊണ്ടാണ് അപ്പൊസ്തലനായ പൗലോസ് രക്ഷയെക്കുറിച്ച് പറയുന്നത്. ജോലിചെയ്ത ഒരു വ്യക്തി ജോലിക്ക് പകരമായി കൂലി നേടുന്നത് സാധാരണയാണ്. എന്നാല്‍, പരിപൂര്‍ണമായ ജീവിതം നയിക്കാതെ തന്നെ നമ്മള്‍ വിശുദ്ധന്‍മാരെപ്പോലെ നീതിമാന്‍മാരാക്കപ്പെട്ടുവെങ്കില്‍, ഇത് ദൈവത്തിന്‍റെ ദാനമാണ്; നമ്മുടെ സ്വന്തം പ്രയത്നഫലമല്ല.
എന്നാല്‍ പ്രവര്‍ത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ല, കടമായിട്ടത്രേ (റോമര്‍ 4:4). പാപക്ഷമയാലുളള രക്ഷയെന്നത് കര്‍ത്താവിന്‍റെ സ്നാനത്താലും രക്തം ചിന്തിയുളള യാഗത്തിലൂടെയുമാണ് വന്നത്. കൃപയിലൂടെയും പാപക്ഷമയെന്ന ദാനത്തിലൂടെയുമാണ് ഇത് സാധ്യമായി തീര്‍ന്നത്. മാനവജാതിക്ക് പാപം ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുവാന്‍ കഴിയില്ല. ആകയാല്‍ തങ്ങള്‍ പാപം ചെയ്തുവെന്ന് ഏറ്റുപറയുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഏത് ഉപദേശത്തില്‍ വിശ്വസിച്ചാലും ശരി, എത്ര കഠിനമായി പ്രാര്‍ത്ഥിച്ചാലും ശരി, അവര്‍ക്ക് തങ്ങളുടെ പാപത്തെ കഴുകുവാന്‍ കഴിയില്ല.
പാപികള്‍ക്ക് തങ്ങളുടെ പാപത്തെ കഴുകുവാനുളള ഏകമാര്‍ഗം കര്‍ത്താവ് സ്നാപകയോഹന്നാനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേറ്റതിലൂടെ ലോകത്തിന്‍റെ പാപത്തെ ചുമന്നുവെന്നും ആ പാപങ്ങള്‍ക്കുളള ന്യായവിധി നമുക്കു പകരമായി സ്വീകരിച്ച് ക്രൂശിക്കപ്പെട്ടുവെന്നും പറയുന്ന രക്ഷയില്‍ വിശ്വസിക്കുക മാത്രമാണ്. തങ്ങള്‍ സ്വയം ചെയ്യുന്ന ഏതെങ്കിലും യാഗം കൊണ്ട് തങ്ങളുടെ പാപങ്ങള്‍ക്ക് വില നല്‍കുവാനുളള യോഗ്യത പാപികള്‍ക്കില്ല. പാപക്ഷമയിലൂടെ ലഭിക്കുന്ന രക്ഷയില്‍ വിശ്വസിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതായിട്ടുളളൂ. അവര്‍ക്ക് വിശ്വസിക്കാവുന്ന ഏകകാര്യം ദൈവത്തിന്‍റെ കൃപ മാത്രമാണ്.
യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേറ്റതു വഴി, നമ്മുടെ സകല പാപങ്ങളെയും ഏറ്റവും അനുയോജ്യമായ നിലയില്‍ യേശു ചുമന്നു. തന്നത്താന്‍ കുരിശില്‍ യാഗമായര്‍പ്പിച്ചതിലൂടെ പാപികള്‍ അവരുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടി. ഇതില്‍ സാത്താന്‍റെ വഞ്ചനയാല്‍ നമ്മുടെ ബലഹീനത നിമിത്തം നമ്മള്‍ ചെയ്തുപോകുന്ന ചെറിയ പാപങ്ങളും പര്‍വ്വതം പോലെ വലിയ പാപങ്ങളും ഉള്‍പ്പെടുന്നു. ആകയാല്‍ യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും രക്തത്തിലും ഉളള വിശ്വാസത്താല്‍ പാപികള്‍ രക്ഷ നേടുന്നു. ദൈവത്തിന്‍റെ സൗജന്യ ദാനമായ രക്ഷയിലൂടെ, പാപികളായിരുന്ന നാം ഇപ്പോള്‍ നീതിമാന്മാരാകുന്നു.
പാപക്ഷമ കൃപയായും ദാനമായും മാത്രം നല്‍കപ്പെടുന്നു
ഒരു പാപിയായ വ്യക്തി എങ്ങനെ അവന്‍റെ/അവളുടെ പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. എന്നാല്‍ പ്രവര്‍ത്തിക്കുന്നവനു കൂലി കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ! രക്ഷയുടെ കൃപയെ ഈ ലോകത്തിലെ ജോലിക്കാരുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം വിവരിക്കുന്നു. ഒരു പാപി ദൈവമുമ്പാകെ അദ്ധ്വാനിച്ചുകൊണ്ട് അവന്‍റെ/അവളുടെ പാപത്തില്‍ നിന്നും രക്ഷ നേടിയെന്ന് പറയുന്നുവെങ്കില്‍, അത് ദൈവത്തിന്‍റെ ദാനമല്ല, പകരം അവന്‍റെ/അവളുടെ പ്രവൃത്തിയാലത്രേ. പാപക്ഷമ നല്‍കപ്പെടുന്നത് കൃപയാലും, ദാനമായും മാത്രമാണ്. നമ്മുടെ പ്രവൃത്തികളൊന്നും തന്നെ ദൈവത്തിന്‍റെ കൃപയില്‍ ഉള്‍പ്പെടുന്നില്ല. പാപത്തില്‍ നിന്നും നാം പ്രാപിച്ച രക്ഷ ദൈവത്തിന്‍റെ ദാനമായിരുന്നോ? അല്ലയോ? അതെ, അത് ദൈവ ദാനമായിരുന്നു. നമ്മുടെ പാപങ്ങള്‍ നിമിത്തം നശിച്ചുപോവുകയല്ലാതെ നമുക്കു വേറെ മാര്‍ഗമുണ്ടായിരുന്നില്ല. എന്നാല്‍ യേശുക്രിസ്തു, നമ്മുടെ രക്ഷകന്‍, യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതോടെ നമ്മുടെ സകലപാപത്തെയും തന്‍റെ മേല്‍ ചുമന്നു.
യേശുക്രിസ്തു നമ്മുടെ പാപത്തിന്‍റെ ശമ്പളം കൊടുത്തുവെന്നും നമുക്കായി മരിച്ചുവെന്നുമുളള വസ്തുതയില്‍ വിശ്വസിക്കുന്നതിലാണ് നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിച്ചത്. അവന്‍ തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമന്ന് നമ്മെ ശുദ്ധീകരിക്കുകയും ക്രൂശീകരണത്തോളം ആ പാപങ്ങളെ വഹിച്ചതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. ഇവയെല്ലാം യേശുവിന്‍റെ രക്ഷാകരമായ കൃപയാലത്രേ. ദൈവത്തിന്‍റെ കൃപയാലാണ് നമ്മുടെ വിടുതല്‍ സാദ്ധ്യമായി തീര്‍ന്നത്. ഇത് ഒരു ദാനമ്രതേ. ഇതിന് വില നല്‍കേണ്ടതില്ല. പാപികളോടുളള ദൈവത്തിന്‍റെ സ്നേഹത്താലത്രേ അവര്‍ രക്ഷിക്കപ്പെടുന്നത്. യേശു നമ്മുടെ സകല പാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ ചുമന്നു; ക്രൂശിക്കപ്പെട്ടതിലൂടെ ദൈവത്തിന്‍റെ സകല ന്യായവിധികളില്‍ നിന്നും ലോകത്തിന്‍റെ സകല പാപങ്ങളില്‍നിന്നും പാപികളെ രക്ഷിക്കുകയും ചെയ്തു.
പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമര്‍:4:5) പ്രവര്‍ത്തിക്കുന്നവനെക്കുറിച്ച് നേരത്തേ നാം പറഞ്ഞു കഴിഞ്ഞു. പ്രവര്‍ത്തിക്കാത്തവന്‍ എന്ന പദം സൂചിപ്പിക്കുന്നത് നീതിമാനായി തീരുക എന്ന ഉദ്ദേശ്യത്തോടെ നډ പ്രവൃത്തികളൊന്നും ചെയ്യാത്തവരെയാണ് പൌലൊസ് വചനത്തിന്‍റെ ബാക്കി ഭാഗത്ത് ഇങ്ങനെ തുടരുന്നു: എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു.
ദൈവ നീതിയെ വിശദീകരിക്കുവാന്‍ അദ്ദേഹം അഭക്തനെ ഉദാഹരണമായെടുക്കുന്നു. അഭക്തന്‍ എന്നതിന്‍റെ അര്‍ത്ഥം എന്താണ്? ദൈവത്തെ അന്വേഷിക്കുവാന്‍ നില്‍ക്കാതെ അവന്‍റെ അല്ലെങ്കില്‍ അവളുടെ അന്ത്യശ്വാസം വരെ അയഞ്ഞ ഒരു ജീവിതം നയിക്കുന്ന വ്യക്തിയാണ് ഒരു അഭക്തന്‍. ഭക്തനായിരിക്കുക എന്നതിന്‍റെ നേര്‍വിപരീതം. മരിക്കുന്ന നാള്‍ വരെ ദൈവമുമ്പാകെ പാപം ചെയ്യുന്നവരെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാപത്താല്‍ നിറഞ്ഞാണ് ഒരുവന്‍ ജനിക്കുന്നത് എന്നത് സത്യം തന്നെ, അതിനേക്കാള്‍ തങ്ങളുടെ പാപങ്ങള്‍ നിമിത്തം ദൈവീക ന്യായവിധി പ്രാപിക്കുവാന്‍ വിധിക്കപ്പെടുന്നതാണ് മനുഷ്യന്‍റെ യഥാര്‍ത്ഥ സ്വഭാവം.
എന്നാല്‍, പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു എന്ന് വചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. പ്രവര്‍ത്തിക്കാത്തവന്‍ എന്ന പദത്തിന് `ഭക്തനല്ലെങ്കിലും` എന്നാണര്‍ത്ഥം ദൈവമുമ്പാകെ നാം ഭക്തന്മാരാണോ? -അല്ല നാം അല്ല
അഭക്തരായ നമ്മോട് കര്‍ത്താവ് പറയുന്നു: നിങ്ങള്‍ പാപമില്ലാത്തവരും നീതിമാന്മാരുമാണ്. കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും ചുമക്കുകയും അവയുടെ ശമ്പളം കൊടുക്കുകയും ചെയ്തു. യേശു പാപത്തിന്‍റെ ശമ്പളം മുഴുവനും കൊടുത്തു തീര്‍ത്തു എന്ന് നീ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നവന് അവന്‍റെ / അവളുടെ വിശ്വാസം നീതിക്കായി കണക്കിടുന്നു. `നീ പറഞ്ഞത് ശരി; നീ യഥാര്‍ത്ഥമായും ഇതില്‍ വിശ്വസിക്കുന്നു, നീയാണ് എന്‍റെ നീതിമാന്മാരായ ജനം. നിന്നില്‍ പാപമില്ല, കാരണം സ്നാപകയോഹന്നാനാല്‍ ഞാന്‍ സ്നാനപ്പെട്ടതിലൂടെയും നിങ്ങളുടെ സകല പാപങ്ങള്‍ക്കായും കുരിശില്‍ ന്യായം വിധിക്കപ്പെട്ടതിലൂടെയും ഞാന്‍ അവയെല്ലാം തുടച്ചു നീക്കികളഞ്ഞു!
മാനവരാശിയെല്ലാം അഭക്തര്‍ ആയിരുന്നെങ്കിലും യേശുവിന്‍റെ സ്നാനത്തിലൂടെ ഈ ലോകത്തിലെ അഭക്തരുടെ സകല പാപങ്ങളും ദൈവം എടുത്തുമാറ്റി.. ദൈവം തന്‍റെ ഏകജാതനായ പുത്രനെ അയച്ച് അവന്‍റെ സ്നാനത്തിലൂടെ പാപങ്ങളെ എടുത്ത് കളകയും അഭക്തരുടെ സ്ഥാനത്ത് അവന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു. പാപത്തിന്‍റെ ശമ്പളം മരണമെന്നുള്ള നിയമവും ദൈവസ്നേഹത്തിന്‍റെ നിയമവും ഒരേ സമയത്ത് ദൈവം പൂര്‍ത്തീകരിച്ചു. സകല പാപികളെയും അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു.
അതെ നിങ്ങള്‍ പാപമില്ലാത്തവരാണ്. എന്‍റെ പുത്രന്‍ നിങ്ങളെ രക്ഷിച്ചു. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. എന്ന് യോര്‍ദ്ദാന്‍ നദിയില്‍ വച്ച് ഈ ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ നീതികരമായ പ്രവൃത്തിയിലൂടെ പാപികള്‍ക്കുവേണ്ടി യേശു ചുമന്നു എന്ന് വിശ്വസിക്കുന്നവരോട് ദൈവം പറയുന്നു. ആകയാല്‍ ദെവഭക്തരല്ലെങ്കില്‍ പോലും അവര്‍ നീതീകരണം പ്രാപിച്ചു. കര്‍ത്താവിന്‍റെ രക്ഷയിലുള്ള അവരുടെ വിശ്വാസത്തിലൂടെ ദൈവം അവരെ കാണുമ്പോള്‍ അവര്‍ അഭക്തരാണെങ്കിലും പാപമില്ലാത്ത ജനമെന്ന് അവന്‍ അവരെക്കുറിച്ച് പറയുന്നു. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.
നാം ഭക്തരാണോ എന്ന് ദൈവം നമ്മോട് ചോദിക്കുന്നു. പ്രവര്‍ത്തിക്കാത്തവനെങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. നാം നല്ല പ്രവൃത്തികള്‍ ചെയ്യാറുണ്ടോ? നമുക്ക് നډ ചെയ്യാന്‍ കഴിയില്ല. മറിച്ച് പാപമാണ് നാം ചെയ്യുന്നത്; എങ്കിലും ദൈവം തന്‍റെ രക്ഷയുടെ ദാനത്താല്‍ നമ്മെ രക്ഷിച്ചിരിക്കുന്നു. കര്‍ത്താവിന്‍റെ രക്ഷയില്‍, അവന്‍റെ സ്നാനത്തിലും യേശുവിന്‍റെ രക്തത്തിലും നാം വിശ്വസിക്കുന്നു.
കര്‍ത്താവിന്‍റെ രക്ഷയിലുള്ള വിശ്വാസത്താല്‍ നാം ജീവിക്കുന്നു
നാം കര്‍ത്താവിനെ സ്തുതിക്കുകയും പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ച കൃപയും സ്നേഹവും ഓര്‍ത്ത് അവന് നന്ദി കരേറ്റുകയും ചെയ്യുന്നു. അഭക്തരായ നമ്മുടെ പാപങ്ങളുടെ സകല വിലയും അവന്‍ എത്രത്തോളം താല്പര്യപൂര്‍വ്വം നല്കിയെന്ന് നാം അറിയുന്നു. നാം ദൈവ മുമ്പാകെ അഭക്തരെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അവന്‍റെ സ്നാനത്തിലൂടെയും കുരിശിലൂടെയും നമ്മുടെ പാപങ്ങളുടെ വില അവന്‍ നല്കിയത് ഓര്‍ത്താല്‍ എത്ര നന്ദി പറഞ്ഞാലും തീരുകയില്ല. നാം ഭക്തരാണ് എന്ന് ചിന്തിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ കൃപയ്ക്കായി നന്ദിപറയുവാന്‍ നമുക്കാവുകയില്ല.
അഭക്തനെ നീതികരിക്കുന്ന യേശു ക്രിസ്തുവില്‍ ആര് വിശ്വസിക്കുന്നുവോ അവന്‍റെ / അവളുടെ വിശ്വാസം നീതിയായി കണക്കിടുന്നു. യേശുവിന്‍റെ ന്യായവിധിയിലും വീണ്ടെടുപ്പിലും വിശ്വസിക്കുന്നവരെ അത് നീതീകരിക്കുകയും അവര്‍ ദൈവത്തിന്‍റെ ദാനങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ദൈവ മുമ്പാകെ ആരും ഭക്തരല്ല. കാരണം ഭക്തരായി ജീവിക്കാനുള്ള ശ്രമത്തിനിടയില്‍ തന്നെ അവര്‍ അനേകം തെറ്റുകള്‍ ചെയ്ത് പോകുന്നു.
മനുഷ്യന് പാപം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്നുള്ള വസ്തുത അവരുടെ അഭക്തിയെ തെളിയിക്കുന്നു. ആകയാല്‍ ഞാന്‍ അഭക്തനാണെങ്കിലും ദെവത്തിന്‍റെ രക്ഷയിലുള്ള വിശ്വാസത്താലത്രേ. വിശ്വാസത്താല്‍ ജിവിക്കുന്നു എന്നതിന് ഒരുവന്‍റെ ഇഷ്ടം പോലെ ജീവിക്കുക എന്നര്‍ത്ഥമില്ല. വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവര്‍ക്ക് വിശ്വാത്താലുള്ള ജീവിതം നയിക്കുന്നതിന് ചില പ്രത്യേക മാര്‍ഗ്ഗങ്ങളുണ്ട്. യേശുവിന്‍റെ രക്ഷയുടെ സുവിശേഷം വീണ്ടും ജനിക്കപ്പെട്ട വിശുദ്ധന്മാര്‍ക്ക് ഓരോ ദിവസവും ആവശ്യമാണ്. എന്തുകൊണ്ട്? കാരണം ഭൂമിയില്‍ അവരുടെ പ്രവൃത്തികള്‍ ഭക്തിയുള്ളതല്ല. തങ്ങളുടെ ജീവകാലമൊക്കെയും പാപം ചെയ്യുകയല്ലാതെ അവര്‍ക്കു മറ്റ് മാര്‍ഗ്ഗമില്ല. യേശു ക്രിസ്തു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപവും ചുമന്നു എന്ന സുവിശേഷവും എല്ലാവരും കേള്‍ക്കണം. നീതിമാന്‍ ഓരോ ദിവസവും ഈ സുവിശേഷം കേള്‍ക്കുകയും ഓര്‍ക്കുകയും വേണം. അപ്പോള്‍ അവരുടെ ആത്മാവ് ജീവന്‍ പ്രാപിക്കുകയും ഒരു നീരുറവ പോലെ തുടര്‍ച്ചയായി ശക്തീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്ന യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. ആര്‍ക്കു വേണ്ടിയാണ് ഈ സന്ദേശം? ലോകത്തിലെ സകലര്‍ക്കുമുള്ളതാണ്. നിങ്ങളും ഞാനും ഉള്‍പ്പെടെ.
അബ്രഹാം എങ്ങനെ നീതിമാനാക്കപ്പെട്ടു എന്നത് വിശദമായി ബൈബിള്‍ നമ്മോട് പറയുന്നു. പ്രവര്‍ത്തിക്കുന്ന വ്യക്തി ദൈവത്തിന്‍റെ രക്ഷയെ അംഗീകരിക്കുന്നില്ല. മറിച്ച് അതിനെ നിരസിക്കുന്നു. അത്തരം ഒരു വ്യക്തി സുവിശേഷത്തിനായി നന്ദി പറയുന്നില്ല. നാലാം വാക്യം ആദ്യമായി വിശദീകരിക്കുന്നത് പ്രവര്‍ത്തിക്കുന്നവനെകുറിച്ചാണ്; അതായത് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ നډ പ്രവൃത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുന്നവര്‍. ഇത്തരത്തിലുള്ള വ്യക്തി ഒരിക്കലും യേശുവിന്‍റെ യാഗത്തിന് നന്ദി അര്‍പ്പിക്കുന്നില്ല. എന്തുകൊണ്ട്? കാരണം അവന്‍/ അവള്‍ പ്രവര്‍ത്തിക്കുകയും അവന്‍റെ/ അവളുടെ ദൈനംദിന പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അനേകം നല്ല പ്രവൃത്തികളും ചെയ്യുന്നു. അങ്ങനെ അവന്‍റെ/ അവളുടെ പാപങ്ങളുടെ ക്ഷമ നേടുന്നതില്‍ അവന്‍റെ/ അവളുടെ പ്രവൃത്തികള്‍ മുഖാന്തിരമായി എന്ന് തന്നെത്താന്‍ കരുതുന്നു. ദൈവത്തിന്‍റെ പരിപൂര്‍ണ്ണ ദാനമായ സുവിശേഷത്തില്‍ അവന്‍/ അവള്‍ നന്ദിയുള്ളവരായിരിക്കുന്നില്ല. ആകയാല്‍ ആ വ്യക്തിക്ക് ദൈവത്തിന്‍റെ രക്ഷാദാനത്തെ യഥാര്‍ത്ഥമായി പ്രാപിക്കുവാന്‍ കഴിയുന്നില്ല.
വേദപുസ്തകം പറയുന്നു "പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു" (റോമര്‍ 4:5). ഇത് അര്‍ത്ഥമാക്കുന്നത് അഭക്തന്മാരായിരുന്നവരെയും കര്‍ത്താവ് പൂര്‍ണ്ണമായി രക്ഷിക്കുന്നുവെന്നും അവരുടെ സ്വന്തം പ്രവൃത്തികളാല്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നില്ലായെന്നുമാണ് പാപക്ഷമ പ്രാപിച്ചതിലൂടെ രക്ഷിക്കപ്പെട്ട നീതിമാന്‍മാര്‍ക്ക് വേണ്ടി ദൈവത്തിന്‍റെ ക്യപ വെളിപ്പെടുന്നുവെന്നും ഇത് നമ്മെ കാണിക്കുന്നു.
എന്നാല്‍ പ്രവൃത്തിക്കുന്നവരോ അവന്‍റെ കൃപയെ കൃപയായി കാണുന്നില്ല
ദൈവവചനത്തെ അംഗീകരിക്കുകയും അബ്രഹാം ചെയ്തതു പോലെ അവന്‍റെ വാക്കുകളെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കാണ് റോമര്‍ 4:5 പ്രായോഗികമാകുന്നത്. അഭക്തരെ രക്ഷിക്കുന്ന കര്‍ത്താവിലാണ് നാം വിശ്വസിക്കുന്നത്. ക്രിസ്ത്യാനികളില്‍ രണ്ടു തരം ജനങ്ങളുണ്ട്. തങ്ങളുടെ പാപം ക്ഷമിക്കപ്പെടുവാന്‍ തുടര്‍ന്നും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരും പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിടുതല്‍ പ്രാപിച്ചവരും. 4, 5 വാക്യങ്ങളില്‍ എഴുതിയിരിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്നവനും, കൂലി കൃപയായി കണക്കിടാത്തവനും പാപക്ഷമയുടെ കൃപയെ തളളിക്കളയുന്നു. കാരണം യേശുവില്‍ വിശ്വസിച്ചതിന് ശേഷവും പ്രവൃത്തികളോടു കൂടിയാണ് അവന്‍ ദൈവത്തിന്‍റെ അടുക്കല്‍ വരുന്നത്.
ജനങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത് കാരണം പാപികളായി തന്നെ തുടരുന്നു. ഒരു വിശ്വാസിക്ക് പടിപടിയായി ശുദ്ധീകരണം പ്രാപിക്കാമെന്നും അവന്‍ അഥവാ അവള്‍ മരിക്കുന്നതു വരെ അല്പാല്പമായി അത് നേടാമെന്നും പറയുന്ന ഒരു ക്രിസ്തീയ ഉപദേശമാണ് നീതീകരണത്തിന്‍റെ ഉപദേശം. അതുവഴി വിശ്വാസികള്‍ പാപക്ഷമയുടെ ദാനത്തെ നിരസിക്കുവാനും ദൈവത്തിനെതിരെ യുദ്ധം ചെയ്യുവാനും വിശ്വാസികളെ നയിക്കുന്നു. ഒരു വിശ്വാസി പടിപടിയായി നീതീകരണം പ്രാപിക്കുന്നുവെന്ന് വേദ പുസ്തകം പറയുന്നില്ല. പടിപടിയായി ശുദ്ധീകരണം പ്രാപിക്കാനായി പാപക്ഷമയ്ക്കായി പ്രാര്‍ത്ഥിക്കുകയും നډ ചെയ്യുകയും അവന്‍റെ അഥവാ അവളുടെ വൃത്തികേടുകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നവരാണ് പ്രവര്‍ത്തിക്കുന്നത്. സാത്താന്‍റെ സേവകന്‍മാരായി നരകത്തിലേക്ക് പോകുവാന്‍ യോഗ്യതയുളളവരാണ് ഈ ജനങ്ങള്‍. അവരെ നീതിമാന്മാരായി കണക്കിടുവാന്‍ പറ്റില്ല. കാരണം അവര്‍ ദൈവകൃപയെ തളളികളഞ്ഞു.
നമ്മളാരും തന്നെ ഭക്തന്മാരല്ല. എന്നാല്‍ അനേകര്‍ ഈ നിമിഷത്തിലും തെറ്റായ ദിശയിലേയ്ക്ക് വിശ്വസിച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവര്‍ വിശ്വസിക്കുന്നത് യേശു അവരുടെ കഴിഞ്ഞകാല പാപങ്ങളെല്ലാം കഴുകികളഞ്ഞതിനാല്‍ അവരുടെ യഥാര്‍ത്ഥപാപങ്ങള്‍ ദിനംതോറും അനുതപിക്കുന്നതിലൂടെ ക്ഷമിക്കപ്പെടുമെന്നാണ്. തങ്ങള്‍ അല്പം ഭക്തന്മാരാണ് എന്ന് കരുതുന്നതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. യേശുവിനു മുന്നില്‍ തങ്ങളുടെ ശുദ്ധിയും നډയും കാണിക്കുകയാണ് അവരുടെ ഉദ്ദേശ്യം. അവസാനം അവര്‍ ദൈവത്തിന്‍റെ ദാനമായ പാപക്ഷമയില്‍ നിന്നും ദൂരത്താകുന്നു.
ആരാണ് ഭാഗ്യവാന്‍?
തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും വിടുവിക്കപ്പെട്ട വിശുദ്ധന്മാര്‍. എങ്ങനെയുളള വ്യക്തിയാണ് നീതിമാനാകുന്നത് എന്ന ചോദ്യത്തിനുളള ഉത്തരം ഇതാണ് : തന്‍റെ ബലഹീനതകളെ നന്നായിട്ടറിയുകയും പാപങ്ങള്‍ക്കായി അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുവാന്‍ കഴിയാത്തവനും ആയ വ്യക്തി മറ്റുളള അനേകരോടൊപ്പം വിശ്വാസത്താല്‍ നീതീമാനാകുവാന്‍ യോഗ്യനാണ്. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതില്‍, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതില്‍, ദൈവ ഭക്തി പ്രദര്‍ശിപ്പിക്കുന്നതില്‍ മിടുക്കരല്ലാത്തവും ആത്മാവില്‍ ദരിദ്രരായവരും യേശുവില്‍ നിന്നും പാപക്ഷമയുടെ ദാനം പ്രാപിക്കും. അവര്‍ നീതിമാന്‍മാരാക്കപ്പെടും. ഇവരാരും ദൈവമുന്‍പാകെ നല്ല പ്രവൃത്തികള്‍ ചെയ്തവരല്ല.
അവര്‍ ചെയ്ത ഏക കാര്യം ഞാന്‍ പാപം ചെയ്തിരിക്കുന്നു. മരിക്കുമ്പോള്‍ നരകത്തില്‍ പോകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത പാപിയാണ് ഞാന്‍ എന്ന് പറഞ്ഞ് കൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങളെ തുറന്നു സമ്മതിച്ചു എന്നതാണ്. അപ്പോള്‍ യേശു ക്രിസ്തു താന്‍ പൂര്‍ത്തിയാക്കിയ രക്ഷയുടെ സമ്പൂര്‍ണ്ണ ദാനം അവന് / അവള്‍ക്ക് നല്കുന്നു. യോര്‍ദ്ദാന്‍ നദിയില്‍ സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടതു വഴി കര്‍ത്താവ് അവരുടെ സകല പാപങ്ങളും ചുമന്നു എന്നും ക്രൂശിക്കപ്പെട്ടു എന്നുമുള്ള വസ്തുതയില്‍ വിശ്വസിക്കുന്നത് പാപികളെ തങ്ങളുടെ ഹൃദയത്തിലെ സകലപാപത്തില്‍ നിന്നും രക്ഷ നേടുവാന്‍ പ്രാപ്തരാക്കുന്നു. ദൈവമക്കള്‍ ആകുവാനുള്ള ഭാഗ്യം കൊണ്ട് അവരെ ഉടുപ്പിച്ചിരിക്കുന്നു. തന്‍റെ മുമ്പാകെ സകല പാപങ്ങളില്‍ നിന്നും അവര്‍ രക്ഷിക്കപ്പെടണമെന്നത് പാപികള്‍ക്കായുള്ള ദൈവത്തിന്‍റെ ദാനമത്രേ. നശിച്ച് പോകുന്നതില്‍ നിന്നും എന്നെ വീണ്ടെടുത്തതിനാല്‍ യേശുക്രിസ്തുവാകുന്ന കര്‍ത്താവിന് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു.
ആറാം വാക്യത്തില്‍ പ്രവൃത്തി കൂടാതെ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട മനുഷ്യനെ കുറിച്ച് അപ്പോസ്തലനായ പൌലൊസ് വിശദീകരിക്കുന്നു. പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് 3 ഭാഗങ്ങളായി അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമത് `പ്രവര്‍ത്തിക്കുന്നവന്‍` തുടര്‍ന്ന് `പ്രവര്‍ത്തിക്കാത്തവന്‍` അവസാനമായി `പ്രവൃത്തി കൂടാതെ`. വേദപുസ്തകം പറയുന്നു `ദൈവം പ്രവൃത്തി കൂടാതെ നീതി കണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നത് "അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍" (റോമര്‍ 4:6-8). ദൈവത്താല്‍ കണക്കിടപ്പെടുന്നു എന്നതിനെ ഒരു വ്യക്തി പാപത്തോടുകൂടെ ആയിരുന്നാലും ദൈവമവനെ പാപമില്ലാത്തവനായി കാണുന്നു എന്നര്‍ത്ഥമില്ല. മറിച്ച് ആ വ്യക്തിയില്‍ യഥാര്‍ത്ഥമായും പാപമൊന്നുമില്ല എന്നാണ് ദൈവം യഥാര്‍ത്ഥമായി കണക്കാക്കുന്നത്.
മാനവരാശിയുടെ ഭാഗ്യാവസ്ഥയെ കുറിച്ച് ദൈവം നമ്മോട് പറയുന്നു തങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടവര്‍ സന്തോഷവാന്മാരായിരിക്കും അല്ലേ? നമ്മേക്കാള്‍ സന്തോഷമുള്ളവര്‍ മറ്റാരുമില്ല. പാപക്ഷമ പ്രാപിച്ച ഒരു വ്യക്തിയെക്കാള്‍ സന്തോഷമുള്ള ആരും തന്നെയില്ല. ഇതിന്‍റെ അര്‍ത്ഥം പാപമുള്ളവര്‍ ആരായാലും അത് ഒരു കണികയോളം ചെറുതായിരുന്നാലും ദൈവത്താല്‍ ന്യായം വിധിക്കപ്പെടും എന്നതിനാല്‍ ഒരിക്കലും സന്തോഷിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ നീതിമാന്മാര്‍ സന്തോഷിക്കും, കാരണം അവര്‍ക്ക് പാപക്ഷമയുണ്ട്. ദൈവം പറയുന്നു "കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യ ഭാഗ്യവാന്‍."
പാപം മറയ്ക്കപ്പെട്ടവന്‍ എന്നതിന് മാനവജാതിയുടെ സകലപാപവും കര്‍ത്താവ് തുടച്ചു നീക്കി എന്നാണര്‍ത്ഥം. ദാവീദ് ഇങ്ങനെയും പറയുന്നു "ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍." ഈ ലോകത്തില്‍ ദിനം തോറും അവര്‍ പാപം ചെയ്യുന്നുവെങ്കിലും പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാരാണ്. പാപക്ഷമ നേടിയ നീതിമാന്‍മാര്‍ യേശുക്രിസ്തു മുഖാന്തിരം തങ്ങളുടെ ജീവകാലത്തുളള പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു. നീതിമാന്‍മാര്‍ യഥാര്‍ത്ഥത്തില്‍ സന്തോഷവാന്‍മാരാണ്.
പാപങ്ങള്‍ മറയ്ക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍
രണ്ടാമതായി എങ്ങനെയുളള വ്യക്തിയാണ് സന്തോഷിക്കുന്നത്? പാപം മറയ്ക്കപ്പെട്ടവന്‍ ഭാഗ്യവാന്‍. നാം എല്ലായ്പ്പോഴും പാപം ചെയ്യുന്നു. എന്നാല്‍ ഒരുവന്‍റെ പാപങ്ങള്‍ മറയ്ക്കപ്പെട്ടു എന്നതിനര്‍ത്ഥം യേശു തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും സകല പാപങ്ങളെയും ചുമന്നു എന്നാണ്. അപ്പോള്‍ പിതാവാം ദൈവം നമ്മെ ന്യായം വിധിക്കുമോ? പാപികളുടെ എല്ലാ പാപങ്ങളും മറയ്ക്കപ്പെട്ടുവോ? യേശു നമ്മുടെ സകല പാപങ്ങളും ചുമന്നതിനാല്‍, ക്രൂശില്‍ തന്‍റെ രക്തം ചിന്തി മരിച്ചതിനാല്‍, നാം അവനില്‍ ആയതിനാല്‍, ന്യായം വിധിക്കപ്പെടുകയില്ല.
പാപം മറയ്ക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍. പാപത്തിന്‍റെ ശമ്പളമായ മരണം നമ്മുടെ മേല്‍ പതിക്കുകയില്ല. കാരണം യേശു തന്‍റെ സ്നാനത്തിലൂടെ തന്‍റെ സകല പാപങ്ങളെയും ചുമന്നിരിക്കുന്നു. ഹല്ലേലൂയ! നാം സന്തോഷവാന്മാരാണ്. നമുക്ക് പാപമുണ്ടോ? ഇല്ല ജലത്താലും രക്തത്താലും വന്ന യേശു ക്രിസ്തുവിനെ അറിയാത്തവരിലും, യോര്‍ദ്ദാന്‍ നദിയില്‍ വച്ച് അവന്‍ സ്നാനം സ്വീകരിച്ചപ്പോള്‍ ലോകത്തിന്‍റെ സകല പാപവും അവങ്കലേക്ക് കടത്തിവിടപ്പെട്ടു എന്ന് വിശ്വസിക്കാത്തവരിലും, അവര്‍ യേശുവിനെ മറ്റ് ഏത് രീതിയില്‍ വിശ്വസിച്ചാലും ശരി അവരില്‍ പാപം ഉണ്ടായിരിക്കും
എന്നാല്‍ രക്ഷയുടെ സത്യത്തെക്കുറിച്ച് അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു പാപവുമില്ല പാപം മറയ്ക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍. സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ട സമയത്ത് യേശു ക്രിസ്തുവിലേക്ക് തങ്ങളുടെ പാപത്തെ കടത്തി വിട്ടവര്‍ ഭാഗ്യവാന്മാര്‍. ഈ ലോകത്തില്‍ ആരാണ് യഥാര്‍ത്ഥ സന്തോഷവാന്മാര്‍? തങ്ങളുടെ ബലഹീനതകള്‍ക്കിടയിലും ഒരു രക്ഷകനുള്ളവരാണ് ഭാഗ്യവാന്മാര്‍. സകല പാപങ്ങളെയും, ഏറ്റവും ചെറുതിനെ പോലും, ചുമന്ന് നമുക്ക് പകരം ന്യായം വിധിക്കപ്പെട്ട് ക്രൂശിക്കപ്പെട്ട രക്ഷകനായ യേശുവില്‍ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
കര്‍ത്താവ് പാപം കണക്കിടാത്ത വ്യക്തി ഭാഗ്യവാന്‍
രക്ഷയുടെ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുകയും നല്ല ഇടയനെ തങ്ങള്‍ക്കായ് ലഭിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. മൂന്നാമതായ് ദാവീദ് പറയുന്നു കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍. (റോമര്‍ 4:8)
ബലഹീനരാണെങ്കിലും പാപക്ഷമ നേടിയിരിക്കുന്ന നാം നീതിമാന്മാരാണ്. വിശ്വാസത്താല്‍ നാം നീതിമാന്മാരാകുന്നുവെങ്കിലും നമ്മുടെ ജഡം ഇപ്പോഴും ബലഹീനമാണ്. കര്‍ത്താവ് തന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളെയും എടുത്തു കളഞ്ഞുവോ? ന്യായം വിധിക്കപ്പെടേണ്ടവരായി കര്‍ത്താവ് നമ്മെ പരിഗണിക്കുന്നുണ്ടോ? ഇല്ല. നാം ബലഹീനരും കുറവുള്ളവരുമാണെങ്കിലും നാം ന്യായം വിധിക്കപ്പെടേണമെന്ന് കര്‍ത്താവ് സമ്മതിക്കയില്ല. എന്തുകൊണ്ടാണ് കര്‍ത്താവ് നമ്മുടെ പാപം കണക്കിടാത്തത്? കാരണം അവന്‍ പാപത്തിന്‍റെ ശമ്പളം നേരത്തേ നല്കുകയും നമുക്കായി ന്യായം വിധിക്കപ്പെടുകയും ചെയ്തു. വിശ്വാസത്താല്‍ നീതികരിക്കപ്പെട്ട ഒരു വ്യക്തിയുടെ പാപം ഒരിക്കലും കര്‍ത്താവ് ഓര്‍ക്കുന്നില്ല. ആ വ്യക്തിയെ ന്യായവിധിക്കായി കണക്കിടുന്നുമില്ല.
വിശ്വാസത്താല്‍ നീതിമാനാക്കപ്പെട്ട വ്യക്തി ഭാഗ്യവാനാണ്. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെട്ട വ്യക്തി ഭാഗ്യവാനാണ് (യോഹന്നാന്‍ 3:5). നാം സാധാരണയായി ലോകത്തിലെ വസ്തുക്കളെ ആഗ്രഹിക്കുകയും അവന്‍റെ അനുഗ്രഹം നഷ്ടമാക്കുകയും ചെയ്യുന്നു എന്ന വസ്തുത മറന്നുകൊണ്ടാണിത്. നാം അവന്‍റെ കൃപ നഷ്ടമാക്കിയാല്‍ ദൈവത്തിന് വിരുദ്ധരായി തീരും. ദൈവത്തിന്‍റെ കൃപയെ നാം നമ്മുടെ മനസ്സില്‍ വരിക്കണം. ദൈവത്തിന്‍റെ രക്ഷ വിശ്വാസികളിലാണ് നിലനില്‍ക്കുന്നത്.
പാപം കഴുകപ്പെട്ടവരുടെ ഉള്ളിലാണ് ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് വസിക്കുന്നത്. നീതിമാന്മാര്‍ മാത്രമാണ് ദൈവത്താല്‍ ന്യായം വിധിക്കപ്പെടാത്തത്. ഈ ലോകത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും ന്യായം വിധിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍. എന്തുകൊണ്ട്? കാരണം അവര്‍ ദൈവത്താല്‍ നീതിമാന്മാരായി കണക്കിടപ്പെടുന്നു. അവന്‍റെ സ്നേഹം പ്രാപിച്ച് അവന്‍റെ മക്കളായി തീരുന്നു.
വിശ്വാസത്താല്‍ നാം അനുഗ്രഹീതരാണ്
വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവരാണ് ഭാഗ്യവാന്മാര്‍. വീണ്ടുംജനനം പ്രാപിച്ച് ദൈവമുമ്പാകെ ഭാഗ്യവാന്മാരാണോ?- അതെ. അപ്പൊസ്തലനായ പൌലൊസ് പറയുന്നു "എപ്പോഴും സന്തോഷിപ്പിന്‍ ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍ എല്ലാത്തിനും സ്തോത്രം ചെയ്യുവിന്‍" (1 തെസ്സലൊനിക്യർ 5:16-18). കാരണം വിശ്വാസികളുടെ പിതാവായ അബ്രഹാമിന്‍റെ സന്തതിയായി അദ്ദേഹം വിശ്വാസത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നാമും അബ്രഹാമിന്‍റെ സന്തതികള്‍ തന്നെയാണ്. നമ്മെപ്പോലെ തന്നെ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിച്ചതിനാലാണ് അബ്രഹാം രക്ഷിക്കപ്പെട്ടത്. ദൈവം അബ്രഹാമിനോട് പറഞ്ഞു "അബ്രാമേ നീ ഭയപ്പെടേണ്ട ഞാന്‍ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവുമാകുന്നു." (ഉല്പത്തി 15:1)
പക്ഷെ അബ്രാം പറഞ്ഞു: കര്‍ത്താവായ യഹോവേ, നീയെനിക്കെന്ത് തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ എന്‍റെ അവകാശി ദമ്മേശേക്ക്കാരനായ ഈ എല്യേസര്‍ അത്രേ. തുടര്‍ന്നും അബ്രാം പറഞ്ഞു: നീ എനിക്ക് സന്തതിയെ തന്നിട്ടില്ല എന്‍റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്‍റെ അവകാശി ആകുന്നു. `അവന്‍ നിന്‍റെ അവകാശി ആകയില്ല. നിന്‍റെ ഉദരത്തില്‍ നിന്നും പുറപ്പെടുന്നവന്‍ തന്നെ നിന്‍റെ അവകാശി ആകും` എന്ന് അവന് യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവന്‍ അവനെ പുറത്ത് കൊണ്ട് ചെന്ന് നീ ആകാശത്തേക്ക് നോക്കുക. നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്ന് കല്പ്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. `ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ` അങ്ങനെ അബ്രാം ദൈവത്തിന്‍റെ വാക്കുകളില്‍ വിശ്വസിച്ചു. ഈ ലോകത്തില്‍ നിങ്ങളും അബ്രഹാമിനെപ്പോലെ ദൈവ വചനത്തില്‍ വിശ്വസിക്കുന്നുവോ? മനുഷ്യര്‍ക്ക് ഇത് അസാദ്ധ്യമെന്ന് തോന്നുന്നില്ലേ? അബ്രഹാമിന്‍റെ ഭാര്യ ഒരു മകനെ പ്രസവിക്കുവാന്‍ കഴിയാത്തവണ്ണം വ്യദ്ധയായിരുന്നു. അല്പ പ്രത്യാശ പോലുമില്ലാത്തിടത്ത് അബ്രഹാം ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിച്ചു. ആകയാല്‍ അബ്രഹാം ദൈവമുമ്പാകെ നീതിമാനായി കണക്കിടപ്പെട്ടു.
യേശു നമ്മുടെ സകല പാപങ്ങളെയും തുടച്ച് നീക്കി. അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളെയും വഹിക്കുകയും നമുക്കായി അവന്‍റെ രക്തത്താല്‍ ന്യായം വിധിക്കപ്പെടുകയും ചെയ്തു. ദൈവത്തിന്‍റെ രക്ഷയും പാപക്ഷമയും പ്രാപിച്ചതിലൂടെ നാം അബ്രഹാമിന്‍റെ സന്തതികളായി തീരുന്നു. കാരണം മറ്റുളളവര്‍ വിശ്വാസിക്കാതിരുന്നപ്പോള്‍ വളരെ അഭക്തരായിരുന്ന നാം വിശ്വസിച്ചു. ബൈബിള്‍ പറയുന്നു "ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരേക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരേക്കാള്‍ ബലമേറിയതും ആകുന്നു." (1കൊരിന്ത്യർ 1:25). യേശുവിന്‍റെ സ്നാനത്തിലും (ജലം) അവന്‍റെ കുരിശിലും (രക്തം) ഉളള വിശ്വാസത്താല്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ ദൈവം തന്‍റെ മക്കളാക്കി മാറ്റുന്നു. ഇത് മനുഷ്യന്‍റെ ദ്യഷ്ടിയില്‍ ഭോഷത്തമായി തോന്നിയേക്കാം. എന്നാല്‍ ദൈവത്തിന്‍റെ രക്ഷയും പാപക്ഷമയുടെ ദൈവീകജ്ഞാനവും അത്തരത്തിലുള്ളതാണ്. മനുഷ്യന്‍റെ വീക്ഷണത്തില്‍ ഇതും ഭോഷത്വമായി തോന്നാം. പക്ഷേ തന്‍റെ സൗജന്യ ദാനത്താല്‍ പാപികളെ അവരുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചു. യേശു ലോകത്തിന്‍റെ നാലു കോണില്‍ നിന്നും പതിനായിരത്തില്‍ ഒന്ന് എന്നപോലെ ജനത്തെ വിളിച്ച് അനുഗ്രഹിച്ച് അവരെ രക്ഷിച്ച് അവരിലൂടെ സ്തുതി സ്വീകരിക്കുകയും ചെയ്യുന്നു. നാം ഭാഗ്യവാന്‍മാരാണോ? അതെ. ഇത് നിങ്ങളുടെ പ്രവൃത്തിയാല്‍ അല്ല എന്ന കാര്യം മറന്നു പോകരുത.് നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതിന് കാരണം ദൈവം നമുക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹത്തില്‍ നാം വിശ്വസിച്ചു എന്നതാണ്. അവന്‍റെ വചനത്തിലൂടെ വിശ്വാസം അവന്‍ നമുക്ക് നല്‍കി. ജലം, രക്തം, ആത്മാവു എന്നിവയിലൂടെ വന്നതിനാല്‍ നമ്മെ ദൈവം അവന്‍റെ മക്കളാക്കി. (1 യോഹന്നാൻ 5:4-8). അവന്‍റെ സ്നേഹത്തെ അവന്‍ നമുക്ക് നല്‍കി എന്നതും ഇതിന് കാരണമായി.
ഭൂമിയില്‍ അനേകം ബലഹീനതകളോടെ ആണ് ജീവിക്കുന്നതെങ്കിലും നാം അനുഗ്രഹീതരാണ്. കര്‍ത്താവിന് ഞാന്‍ വാസ്തവമായി നന്ദി അര്‍പ്പിക്കുന്നു. അവന്‍ നമുക്ക് വിലയേറിയ അനുഗ്രഹമെല്ലാം നല്‍കി; പാപത്തെ കണക്കിട്ടില്ല, എല്ലാ അകൃത്യങ്ങളും ക്ഷമിച്ച് നമ്മെ മൂടിമറച്ചു, എന്നിട്ടും അഭക്തരായ നാം ശുദ്ധീകരണത്തിനായി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരായിരുന്നില്ല. വിശ്വാസത്തിലൂടെ മാത്രം വരുന്ന രക്ഷയാലാണ് നാം അനുഗ്രഹീതരായത്.