• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[5-1] റോമര്‍ അഞ്ചാമധ്യായത്തിന്‍റെ അവതാരിക

2021.04.16 119
നീതീകരണത്തിന്‍റെ ഉപദേശം സത്യമല്ല
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ “ദൈവത്തോടു സമാധാനം ഉണ്ടാവുകയുള്ളൂ” എന്ന് വിശ്വാസത്തോടെ പൗലൊസ് ഈ അദ്ധ്യായത്തില്‍ പ്രഖ്യാപിക്കുന്നു. പിതാവാം ദൈവം നമുക്ക് വേണ്ടി ക്രിസ്തുവിനെ സ്നാനം കഴിപ്പിക്കുകയും കുരിശില്‍ രക്തം ചൊരിയിക്കുകയും ചെയ്തു എന്നതാണിതിന് കാരണം.
എന്നാല്‍, ഇന്നത്തെ ക്രിസ്ത്യാനികളിലധികം പേര്‍ക്കും ദൈവനീതിയെക്കുറിച്ച് അല്പം പോലും അറിവില്ലാത്തതിനാല്‍ ദൈവത്തോട് സമാധാനം ആചരിക്കുവാന്‍ കഴിയാതെ പോകുന്ന കാഴ്ചയ്ക്ക് നാം പലപ്പോഴും സാക്ഷികളാകുന്നു. ഇന്നത്തെ ക്രിസ്ത്യാനിത്വത്തിന്‍റെ ഉപദേശം ദൈവമുമ്പാകെ ശരിയായതല്ല.
നീതികരണത്തിന്‍റെ ഉപദേശത്തില്‍ വിശ്വസിക്കുന്നതിനേക്കാള്‍ അധികം യോഗ്യമായതാണ് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ച് അതു നേടിയെടുക്കുക എന്നത്. യേശുവില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും അവരെ തന്‍റെ ജനം എന്നു വിളിക്കാമെന്ന് ദൈവം പറഞ്ഞിട്ടില്ല. പാപികളെ ദൈവം തന്‍റെ മക്കളായി അംഗീകരിക്കുന്നില്ല. ദൈവം അത്തരക്കാരനല്ല. ഹൃദയത്തില്‍ പാപമുള്ള ഒരുവനെ / ഒരുവളെ ഒരിക്കലും തന്‍റെ ജനമായി കരുതാത്ത രക്ഷകനാണ് അവന്‍. നാം വിശ്വസിക്കുന്ന ദൈവം സര്‍വ്വശക്തനാണ്. ഒരുവന്‍റെ വ്യാജവിശ്വാസം കൃത്യമായി അറിയുവാന്‍ സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ദൈവത്തിന് കഴിയില്ലേ? അങ്ങനെയെങ്കില്‍, ഒരു ക്രിസ്തീയ പാപിയെ, തെറ്റായ വിശ്വാസമുള്ളവനെ തന്‍റെ ജനമെന്ന് അവന്‍ വിളിക്കുകയില്ലെന്ന് നാം അറിയുകയും വിശ്വസിക്കുകയും ചെയ്യണം.
ദൈവമുമ്പാകെ ഏവരും സത്യസന്ധരായിരിക്കേണം. ജനങ്ങള്‍ തെറ്റായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന നീതികരണത്തിന്‍റെ ഉപദേശം ദൈവത്തെ പരിഹസിക്കുന്നതാണ്. ആകയാല്‍ ദൈവത്തിന്‍റെ നീതിയെക്കുറിച്ചുള്ള സത്യം കൃത്യമായി മനസ്സിലാക്കി നമ്മുടെ രക്ഷകനായ യേശുവില്‍ വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരുവന്‍ യേശുവില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, അവനില്‍ പാപമുള്ളത് കുഴപ്പമില്ല എന്ന് ദൈവം പറയുകയില്ല. ഒരു പാപിയെ അവന്‍റെ / അവളുടെ പാപങ്ങള്‍ക്കായി നിശ്ചയമായും ന്യായം വിധിക്കുന്നവനാണ് ദൈവം.
ആകയാല്‍, നിങ്ങളുടെ പാപങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍, നിങ്ങള്‍ ദൈവത്തിന്‍റെ നീതിയില്‍ അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. യേശുവിന്‍റെ സ്നാനത്തിലും കുരിശിലുമുള്ള രക്തത്തിലും നമുക്കുള്ള വിശ്വാസം ദൈവം കാണുകയും നമ്മുടെ പാപങ്ങളെ പരിഹരിക്കുകയും ചെയ്യും. ദൈവത്തിന്‍റെ നീതിയില്‍ നാം വിശ്വസിക്കുന്നതിനാല്‍, ദൈവം നമ്മെ തന്‍റെ ജനമെന്ന് വിളിക്കുകയും, നമ്മെ ആലിംഗനം ചെയ്യുകയും, നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അവന്‍റെ നീതിയിലുള്ള നമ്മുടെ വിശ്വാസം ശരിയാണെന്ന് പിതാവാം ദൈവം അംഗീകരിക്കുന്നു.
 
 
ദൈവം ലോക പരമായ ന്യായാധിപന്‍ അല്ല
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത് ദൈവത്തിന്‍റെ വാക്കുകളെ ശുദ്ധമായി വിശ്വസിച്ച അബ്രഹാമിന്‍റെ വിശ്വാസത്തിലാണ്. ക്രിസ്ത്യാനികളിലധികം പേരും നീതികരണത്തിന്‍റെ ഉപദേശത്തെ തെറ്റിദ്ധരിച്ചിരിക്കുകയാല്‍ ഈ വേളയില്‍ അതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. തികച്ചും പൂര്‍ണ്ണമായതോ ശരിയായതോ ആയ ഒരു ന്യായവിധി ഈ ലോകത്തിലെ ഒരു കോടതിയിലും നല്‍കപ്പെട്ടിട്ടില്ല എന്ന കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാമായിരിക്കും. ഈ ലോകത്തിലെ ഒരു ന്യായാധിപന്‍ എപ്പോഴും അവന്‍റെ / അവരുടെ തീരുമാനങ്ങളില്‍ തെറ്റിപ്പോയേക്കും എന്ന കാര്യം എപ്പോഴും നിങ്ങള്‍ മനസ്സില്‍ വച്ചിരിക്കണം.
മനുഷ്യ ന്യായാധിപന്‍മാര്‍ എല്ലാവരും നന്‍മതിന്‍മകളുടെ ആത്യന്തിക മാനദണ്ഡമായ ദൈവീക നീതിയെക്കുറിച്ച് അപൂര്‍ണ്ണരോ അറിവില്ലാത്തവരോ ആണെന്നതാണിതിന് കാരണം. വിശ്വാസത്താല്‍ നീതികരിക്കപ്പെട്ട നമ്മെ (റോമര്‍ 5 അദ്ധ്യായം) ന്യായം വിധിക്കുന്ന ദൈവീക നീതിയെ ക്രിസ്ത്യാനികളിലധികം പേരും തെറ്റിദ്ധരിക്കുവാന്‍ കാരണം ഒരു ന്യായാധിപന്‍ പാപിയുടെ മേല്‍ നടപ്പാക്കുന്ന വിധിയുടെ അതേ ന്യായമാണ് ദൈവവും ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കുന്നതാണ്.
നീതീകരണത്തിന്‍റെ ഉപദേശം ഒരു അന്യായവിധിയുടെ ഉപദേശമാണ്. മനുഷ്യചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ ഉപദേശം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതാണിതിന് കാരണം. തെറ്റായ ന്യായവിധി നടത്തുവാന്‍ ജനങ്ങള്‍ എപ്പോഴും ഒരുക്കമാണ് കാരണം അവരാരും സര്‍വ്വശക്തനല്ല. ആകയാല്‍, നീതികരണത്തിന്‍റെ ഉപദേശത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്ന അവരുടെ ചിന്തകളാല്‍ അവര്‍ ദൈവത്തെ, നമ്മെ യഥാര്‍ത്ഥമായും നീതികരിച്ച ദൈവത്തെ, തെറ്റായി വിശ്വസിക്കുന്നു. “നിങ്ങള്‍ എന്നില്‍ എങ്ങനെയെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് നിങ്ങളെ ഞാന്‍ പാപമില്ലാത്തവരായി കരുതുന്നു”. എന്ന് ദൈവം പറയുന്നതായി വിശ്വസിക്കുവാന്‍ തക്കവണ്ണം അവരെ ഇത് നയിക്കുന്നു.
എന്നാല്‍, ദൈവം ഒരിക്കലും ഇങ്ങനെ ചെയ്യുന്നില്ല. ജനങ്ങള്‍ പലപ്പോഴും കരുതുന്നത് തങ്ങള്‍ എങ്ങനെയെങ്കിലും യേശുവില്‍ വിശ്വസിക്കുന്നതിനാല്‍, തങ്ങളില്‍ പാപമുണ്ടെങ്കിലും ദൈവം തന്‍റെ ജനമായി കണക്കാക്കുന്നു എന്നാണ്. ഇത് അവരുടെ സ്വന്ത ചിന്തകളെ അടിസ്ഥാനമാക്കിയതും പിശാചിന്‍റെ വഞ്ചനയുടെ ഫലമായി വന്ന ഒരു വ്യാജവിശ്വാസവുമല്ലാതെ മറ്റൊന്നുമല്ല.
ആകയാല്‍, തങ്ങളുടെ വിശ്വാസഭവനങ്ങള്‍ ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ അവര്‍ പുതുക്കിപ്പണിയണം പാപമുള്ള ഒരുവന്‍റെ / ഒരുവളുടെ ഹൃദയത്തെ വിശുദ്ധനും സര്‍വ്വശക്തനുമായ ദൈവം എങ്ങനെയാണ് പാപമില്ലാത്തതായി വിധിക്കുക? ഹൃദയത്തില്‍ പാപമുള്ളവരെ പാപമില്ലാത്തവരായി ദൈവം തീരുമാനിക്കുമോ? ഇതുപോലൊരു കാര്യം ശരിയാണെന്ന് ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് ഒരുവന്‍റെ സ്വന്തം മാനുഷചിന്തകളല്ലാതെ മറ്റൊന്നുമല്ല. ദൈവം ഒരിക്കലും തെറ്റായി ന്യായം വിധിക്കാത്ത സത്യത്തിന്‍റെ ദൈവമാണ്. താന്‍ തന്നെ സത്യമാകുന്ന ദൈവത്തിന് മനുഷ്യരെപ്പോലെ തന്‍റെ ന്യായവിധിയില്‍ തെറ്റുവരുത്തുവാന്‍ എങ്ങനെ കഴിയും? ഇത് ഒരിക്കലും സംഭവിക്കുകയില്ല. തന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെ, തന്‍റെ നീതിയുടെ അടിസ്ഥാനത്തില്‍, പാപമില്ലാത്തവരായി ന്യായം വിധിക്കുന്ന, നീതിമാനായ ദൈവമാണ് നമ്മുടെ ദൈവം.
ദൈവത്തിന്‍റെ നീതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? അവന്‍റ നീതിയെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വചനത്തില്‍ ഈ നീതിയെ പൂര്‍ണ്ണമായും കാണാം. റോമാ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ദൈവനീതിയെ മനസിലാക്കണമെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യണം. ഇതു ചെയ്യാതെ നിങ്ങള്‍ക്ക് ഒരിക്കലും ദൈവത്തിന്‍റെ നീതിയെ മനസിലാക്കുവാന്‍ കഴിയില്ല. ഈ സത്യത്തെ എല്ലാവരും മനസ്സിലാക്കേണം. ഒരുവനെ / ഒരുവളെ നീതികരിക്കുന്ന സത്യത്തെ കൃത്യമായി മനസ്സിലാക്കുന്നവനാണ്. ദൈവത്തിന്‍റെ നീതിയെ മനസിലാക്കുന്നത്.
ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ നീതിയില്‍ നാമെല്ലാവരും വിശ്വസിക്കണം ഇല്ലെങ്കില്‍ വ്യാജമായ മാനുഷിക ന്യായവിധികളെയും ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയുള്ള നിങ്ങളുടെ വിശ്വാസം വഴിതെറ്റി അലയും. ഇത്തരത്തിലുള്ള വ്യാജവിശ്വാസമാണ് ഇതുവരെ നിങ്ങള്‍ക്കുണ്ടായിരുന്നത് എങ്കില്‍, ദൈവത്തിന്‍റെ നീതിയുടെ വചനമനുസരിച്ച് ഇപ്പോള്‍ മുതല്‍ നിങ്ങള്‍ വിശ്വസിക്കേണം.
ക്രിസ്ത്യാനികളിലധികം പേരും നീതികരണത്തിന്‍റെ വിശ്വാസത്തെ ദൈവശാസ്ത്രത്തില്‍ നിന്നും പഠിക്കുകയും അതാണ് ശരി എന്ന് ഇതുവരെ കരുതിപ്പോരുകയും ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചുകൊണ്ട് സത്യവിശ്വാസത്തിലേക്ക് തിരിയുകയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ നീതി വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.
 
 
കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു
 
റോമര്‍ 5:34 ല്‍ പറഞ്ഞിരിക്കുന്നു “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”. വീണ്ടും ജനനം പ്രാപിച്ച എല്ലാ ക്രിസ്ത്യാനികളെയും ദൈവം തങ്ങളുടെ സകല കഷ്ടതകളില്‍ നിന്നും തീര്‍ച്ചയായും രക്ഷിക്കുമെന്നുള്ള പ്രത്യാശ ഉണ്ട്. ഈ പ്രത്യാശ സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും ഉളവാക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നീതിമാന്‍ കഷ്ടതയുടെ കാലത്തും സന്തോഷിക്കും.
ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസം ദൈവരാജ്യത്തിനായി പ്രത്യാശിക്കുന്നുവെന്നും ഇത് പ്രത്യാശയെ നിരാശപ്പെടുത്തുകയില്ലെന്നും പൗലൊസ് പറഞ്ഞു. എങ്ങനെയുള്ള പ്രത്യാശയാണ് നീതിമാന് ഉള്ളത്? ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും അതില്‍ വസിക്കുവാനും ഉള്ള പ്രത്യാശയാണ് അവര്‍ക്കുള്ളത്. എവിടെ നിന്നാണ് ഈ പ്രത്യാശ വരുന്നത്? പിതാവായ ദൈവത്തിന്‍റെ സ്നേഹത്തിലൂടെ യേശു ക്രിസ്തുവിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതില്‍ കൂടിയാണ് ഇത് വരുന്നത്.
 
 
നാം ഭക്തര്‍ ആയിരുന്നെന്ന് കര്‍ത്താവ് പറയുന്നു
 
“നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തര്‍ക്കും വേണ്ടി മരിച്ചു”. (റോമര്‍ 5:6)
നാം ഉരുവാകുന്നതിനു മുമ്പു തന്നെ, അഥവാ നമ്മുടെ അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ, അല്ലെങ്കില്‍ നാം ജനിച്ചു എങ്കിലും കര്‍ത്താവിനെ അറിയാതിരുന്നപ്പോള്‍ തന്നെ, നമ്മുടെ ജീവ കാലമൊക്കെയും മരണം വരെ പാപം ചെയ്യുകയും നരകത്തില്‍ ചെന്ന് അവസാനിക്കുകയും അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമുക്കുണ്ടായിരുന്നില്ല.
നമ്മുടെ പൂര്‍വികരായ ആദാമും ഹവ്വയും പാപം ചെയ്തപ്പോള്‍, നമുക്കായി ഒരു രക്ഷകനെ അയക്കുമെന്നും ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്തു. “അവന്‍ നിന്‍റെ തല തകര്‍ക്കും നീ (പാമ്പ്) അവന്‍റെ കുതികാല്‍ തകര്‍ക്കും” (ഉല്പത്തി 3:15).
ഈ വാഗ്ദത്തം അനുസരിച്ച് യേശുക്രിസ്തു ഈ ലോകത്തില്‍ വരികയും, നാം പാപം ചെയ്യുന്നതിനു മുമ്പു തന്നെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുവാനായി യോഹന്നാനാല്‍ സ്നാനം ഏറ്റ അവന്‍ കുരിശില്‍ തന്‍റെ രക്തം ചിന്തി അവയെ തുടച്ചു നീക്കി. മരണത്തില്‍ നിന്നുള്ള തന്‍റെ പുനരുത്ഥാനത്തിലൂടെ നമ്മുടെ പാപങ്ങളെ അവന്‍ ഒഴിവാക്കി. കര്‍ത്താവ് മാനവരാശിയുടെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ ചുമക്കുകയും കുരിശില്‍ മരിച്ചതിലൂടെ ഇതില്‍ വിശ്വസിക്കുന്നവരെ സകല പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.
നാം ഭക്തരാണോ? ദൈവമുമ്പാകെ നില്‍ക്കുകയും തന്നെ പാപത്തില്‍ നിന്നും അകറ്റി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഭക്തന്‍. അഭക്തരായ എനിക്കും നിനക്കും വേണ്ടി യേശുവിനെ സ്നാനമേല്ക്കുവാന്‍ അനുവദിച്ചതും കുരിശില്‍ തറച്ചതും പിന്നീട് ഉയിര്‍ത്തെഴുന്നേല്പിച്ചതും പൂര്‍ണ്ണമായും ദൈവത്തിന്‍റെ നീതിയായിരുന്നു. നാം ബലഹീന രായിരുന്നപ്പോള്‍ നമ്മെ രക്ഷിച്ചത് ദൈവത്തിന്‍റെ സ്നേഹവുമായിരുന്നു.
യിസ്രായേല്യരുടെ ഒരു വര്‍ഷത്തെ പാപങ്ങള്‍ മുഴുവനും പഴയ നിയമ കാലത്ത് മഹാപുരോഹിതന്‍റെ കൈവയ്പിലൂടെ ഹോമയാഗവസ്തുവിലേക്ക് കടത്തി വിടുന്നതുപോലെ (ലേവ്യ 16:20,21) യേശു ക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മാനവരാശിയുടെ സകല പാപങ്ങളും ചുമന്നതു മാത്രമല്ല ക്രൂശിക്കപ്പെടുവാനായി കുരിശോളം അവന്‍ ചെല്ലുകയും ചെയ്തു. കാരണം അവന്‍ ചുമന്നിരുന്നത് പുതിയ നിയമകാലത്തെ പാപങ്ങളെയാണ്. ദൈവത്തിന്‍റെ നീതി സൂചിപ്പിക്കുന്നത് സ്നാനപ്പെട്ടതിലൂടെയും തന്‍റെ രക്തം ചിന്തിയതിലൂടെയും പാപികളുടെ സകല പാപങ്ങളെയും യേശു ക്രിസ്തു കഴുകി കളഞ്ഞു എന്ന വസ്തുതയിലേക്കാണ്.
നിങ്ങളും ഞാനും ഭക്തരാണ്. നാം അഭക്തരായിരുന്ന കാരണമല്ലേ പാപികളായ നമ്മെ രക്ഷിക്കാന്‍ കര്‍ത്താവ് വന്നത്. നാമെല്ലാവരും അഭക്തരാണെന്ന് ദൈവത്തിന് നന്നായിട്ടറിയാം. നാം അഭക്തരാണ്, കാരണം ജനിച്ച നാള്‍ മുതല്‍ മരിക്കുന്നതുവരെ പാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല. എന്നാല്‍ സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെയും ക്രൂശിന്‍മേല്‍ തന്‍റെ രക്തം ചിന്തിയതിലൂടെയും നാം പാപികളായിരുന്നപ്പോള്‍ തന്നെ ക്രിസ്തു തന്‍റെ സ്നേഹം പ്രദര്‍ശിപ്പിച്ചു
 
 
യേശു നമ്മുടെ വിധിയെ മാറ്റി
 
ജനിക്കുന്ന നാള്‍ തൊട്ട് ആരംഭിക്കുന്ന മനുഷ്യ ജീവിതം നേരിടുന്ന വിധി എങ്ങനെയുള്ളതാണെന്ന് നാം ചിന്തിക്കണം. നാം ജനിച്ച നാള്‍ മുതല്‍ എന്തായിരുന്നു നമ്മുടെ വിധി? നാം നരകത്തിലേക്ക് പോകുവാനുള്ളവരായിരുന്നു. നരകത്തിലേക്ക് പോകുവാനുള്ള ഈ വിധിയില്‍ നിന്നും നിങ്ങള്‍ക്കും എനിക്കും രക്ഷ സാധ്യമായത് എങ്ങനെയാണ്? ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചതിനാല്‍ നമ്മുടെ വിധി മാറ്റപ്പെട്ടു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആണ് നമ്മുടെ വിധിയെ മാറ്റിയ സത്യം. ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തികരിച്ച യേശുക്രിസ്തുവില്‍ വിശ്വസിച്ചതിനാല്‍ നമ്മുടെ വിധി അനുഗ്രഹീതമായിത്തീര്‍ന്നു.
ഈ ഗാനത്തിന്‍റെ പ്രശസ്തമായ വരികള്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കും. അതിശയ കൃപയേ! എത്ര മധുരമേ ..... പാപിയാം എന്നെയും രക്ഷിച്ചു. ഞാനൊരിക്കല്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. കുരുടനായ ഞാനിപ്പോള്‍ കാണുന്നു. നമ്മുടെ രക്ഷയെ സാക്ഷീകരിക്കുന്ന സത്യമാണ് ദൈവത്തിന്‍റെ കരുണയും നീതിയും ദൈവത്തിന്‍റെ നീതിയെക്കുറിച്ച് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതോടെ ഏതൊരാള്‍ക്കും അവന്‍റെ / അവളുടെ ഹൃദയത്തിലെ സകല പാപങ്ങളും ക്ഷമിച്ചു കിട്ടുകയും അവന് / അവര്‍ക്ക് സ്വര്‍ഗ്ഗീയ സമാധാനം അനുഭവിക്കുവാന്‍ കഴിയുകയും ചെയ്യുന്നു. യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും തങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപം ചുമക്കുന്ന എല്ലാവരും ദൈവത്തിന്‍റെ നീതിയെ അറിയുവാനായി ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്ക് മടങ്ങേണ്ടതുണ്ട്.
വാസ്തവത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്ത ക്രിസ്ത്യാനികള്‍ തങ്ങളുടെ പാപങ്ങള്‍ യേശുവിലേക്ക് കടത്തി വിട്ടു എന്ന കാര്യവും അറിയാത്തവരായിരിക്കുന്നു. ആകയാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ നീതി നേടുവാന്‍ കഴിയുന്നില്ല. യേശു ഈ ലോകത്തിലേയ്ക്കു വന്നുവെന്നും കുരിശില്‍ മരിച്ചതിലൂടെ തങ്ങളുടെ പാപങ്ങളില്‍ നിന്നും തങ്ങളെ രക്ഷിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും തങ്ങളുടെ രക്ഷയെക്കുറിച്ച് അവര്‍ ഉറപ്പില്ലാത്തവരായിരുന്നു. അങ്ങനെ, ദൈവം ലോകാരംഭത്തിനു മുമ്പ് തന്നെ തങ്ങളെ തിരഞ്ഞെടുത്തിരിക്കണം എന്നുള്ള അവ്യക്തമായ വിശ്വാസത്തില്‍ അവര്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തിലെ വേറൊരു മതം എന്ന രീതിയില്‍ മാത്രമാണ് അവര്‍ ക്രിസ്ത്യാനിത്വത്തില്‍ വിശ്വസിക്കുന്നത്. 
11-മത്തെ വാക്യം പറയുന്നു. “അത്രയുമല്ല നമുക്ക് ഇപ്പോള്‍ നിരപ്പു ലഭിച്ചതിനു കാരണമായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നാം ദൈവത്തില്‍ പ്രശംസിക്കുകയും ചെയ്യുന്നു”. പാപികളായ നമ്മെ, ആരാണ് ദൈവത്തോട് നിരപ്പിച്ചത്? യേശുക്രിസ്തു നമ്മെ പിതാവുമായി നിരപ്പിച്ചു. എങ്ങനെ? ലോകത്തിലേയ്ക്ക് വന്നതിലൂടെ, മുപ്പതാം വയസില്‍ സ്നാനപകയോഹന്നാനിലൂടെ സ്നാനമേറ്റതിലൂടെ, ക്രൂശിക്കപ്പെട്ടതിലൂടെ തുടര്‍ന്ന് മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിലൂടെ അതു വഴി സകല ദൈവനീതിയും പൂര്‍ത്തിയാക്കിയ തന്‍റെ പ്രവൃത്തി തികച്ചതിലൂടെ സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായി ഈ ലോകത്തിലേക്ക് കടന്നുവന്ന് മാനവരാശിയുടെ പാപങ്ങളെ ചുമന്നതിലൂടെ യേശു ദൈവനീതിയില്‍ വിശ്വസിക്കുന്ന നമ്മുടെ രക്ഷകനായിത്തീര്‍ന്നു. ഭൂമിയിലെ മഹാപുരോഹിതനായ സ്പനാപകയോഹന്നാനിലൂടെ സ്നാനപ്പെട്ടതിലൂടെ, കുരിശില്‍ രക്തം ചിന്തിയതിലൂടെ തുടര്‍ന്ന് മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിലൂടെ ക്രിസ്തു നമ്മുടെ രക്ഷകനായിത്തീര്‍ന്നു.
യേശുക്രിസ്തു നമ്മുടെ സകല പാപങ്ങളെയും നേരത്തെ തന്നെ ഉന്‍മൂലനം ചെയ്തിരിക്കയാല്‍, നമ്മുടെ വിശ്വാസത്തിലൂടെ ദൈവനീതിയെ പ്രാപിക്കുവാന്‍ നമുക്ക് കഴിയുന്നു. നമ്മുടെ സകലപാപങ്ങളില്‍ നിന്നും യേശു പരിപൂര്‍ണ്ണമായി നമ്മെ വിടുവിച്ചു എന്ന് വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തില്‍ സന്തോഷിക്കും. തന്‍റെ ഹൃദയത്തില്‍ പാപത്തിന്‍റെ കണികയെങ്കിലും ഉള്ളവര്‍ ഒരിക്കലും ഒരു ദൈവപൈതലല്ല.
നീതീകരണത്തിന്‍റെ ഉപദേശവും വിശുദ്ധികരണത്തിന്‍റെ ഉപദേശവും ശരിയാണെന്ന് വിശ്വസിക്കുന്ന ജനങ്ങളെ സഹോദരങ്ങളായ നിങ്ങള്‍ക്ക് അറിയാമായിരിക്കും. നമ്മുടെ ഹൃദയങ്ങളില്‍ പാപമുള്ളപ്പോഴും യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതിനാല്‍ മാത്രം നമ്മള്‍ പാപമില്ലാത്തവരായിത്തീര്‍ന്നുവെന്ന് ദൈവം കല്പിക്കുന്നത് ശരിയാകുമോ? അഥവാ നമ്മെ നാം ക്രിസ്ത്യാനികളായി കരുതുന്നതുകൊണ്ട് മാത്രം നമ്മെ ദൈവജനം എന്നു വിളിക്കുന്നത് കൂടുതല്‍ ശരിയാകുമോ?
കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയില്‍ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ നിന്‍റെ നാമം വിശുദ്ധികരിക്കപ്പെടേണമേ” എന്ന് നമ്മള്‍ പറയുന്നു. തങ്ങളുടെ ഹൃദയത്തില്‍ പാപങ്ങളുള്ളവര്‍ക്ക് ദൈവത്തെ ഞങ്ങളുടെ പിതാവേ എന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നാമിപ്പോഴും നിതീകരണത്തിന്‍റെ ഉപദേശത്തില്‍ വിശ്വസിക്കക്കേണ്ടതുണ്ടോ? പാപിയായി തുടരുന്ന ഒരു വ്യക്തിക്ക് കര്‍ത്താവിന്‍റെ അവന്‍റെ / അവളുടെ രക്ഷകനായി വിളിക്കാന്‍ കഴിയുമോ? അവന്‍ അഥവാ അവള്‍ രണ്ട് വര്‍ഷത്തോളം കര്‍ത്താവിനെ വിളിക്കും. പക്ഷേ ആത്യന്തികമായി ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനാല്‍ മനസ്സാക്ഷിക്കുത്തോന്നി അവന്‍ / അവള്‍ കര്‍ത്താവിനെ ഉപേക്ഷിക്കും. ആകയാല്‍ നിതീകരണത്തിന്‍റെ ഉപദേശം നിങ്ങളെ ദൈവത്തിന്‍റെ നീതിയില്‍ നിന്നും അകറ്റിക്കളയുന്നു.
ശുദ്ധീകരണതിന്‍റെ ഉപദേശവും തെറ്റാണ്. ഈ ഉപദേശം പറയുന്നത് നാം മരിക്കുന്നതിനുമുമ്പുള്ള അവസാന നിമിഷം വരെ പടിപടിയായി നമുക്ക് മാറ്റങ്ങള്‍ വന്ന് പരിപൂര്‍ണ്ണവിശുദ്ധി നേടാമെന്നും അങ്ങനെ ഒരു വിശുദ്ധനായ മനുഷ്യനായി ദൈവത്തെ കാണാമെന്നുമാണ്. പാപങ്ങളില്ലാതെ ദൈവത്തെ കണ്ടുമുട്ടുവാന്‍ തക്കവണ്ണം സ്വയം പടിപടിയായി വിശുദ്ധനായി തീരാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദൈവത്തിന്‍റെ നീതിയെക്കുറിച്ച് അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുകയിലൂടെ മാത്രമേ ദൈവരാജ്യത്ത് പ്രവേശിക്കാനാകൂ എന്ന് സത്യം നമ്മോടു പറയുന്നു.
 
 
ഏകമനുഷ്യനിലൂടെ പാപം ലോകത്തില്‍ പ്രവേശിച്ചു
 
നമുക്ക് 12-മത്തെ വാക്യം വായിക്കാം “അതുകൊണ്ട് എകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മുനഷ്യരിലും പരന്നിരിക്കുന്നു”. സകലരുടേയും ഹൃദയങ്ങളില്‍ ആരിലൂടെയാണ് പാപം പ്രവേശിച്ചത്? എത്ര പേരിലൂടെയാണ് പാപം ലോകത്തിലേക്ക് വന്നത്? വചനം പറയുന്നു ഏക മനുഷ്യനാല്‍ പാപം ലോകത്തില്‍ വന്നു.
മറ്റൊരു തരത്തില്‍ ആദാം എന്ന ഏക മനുഷ്യന്‍ കാരണം പാപം നിലവില്‍ വന്നു. നാമെല്ലാം അവന്‍റെ സന്തതികളെത്രെ അങ്ങനെയെങ്കില്‍ ആരിലൂടെയാണ് ലോകത്തിന്‍റെ പാപം അപ്രത്യഷമാകുന്നത്. ലോകത്തിലേക്ക് പാപം ആദ്യം പ്രവേശിച്ച രീതിയില്‍ തന്നെ ഇതു സംഭവിച്ചു എന്ന് പറയപ്പെടുന്നു.
മാനവരാശിയുടെ പാപം നിലവില്‍ വന്നത് ദൈവം സ്ഥാപിച്ച നിയമത്തില്‍ ഒരുവന്‍ വിശ്വസിക്കാത്തതിനാലാണ്. ഇപ്പോഴും ദൈവവചനങ്ങളില്‍ വിശ്വസിക്കാത്തവന്‍ പാപമുള്ളവനായി തുടരുകയും നരകത്തില്‍ അവസാനിക്കുകയും ചെയ്യും.
ഇക്കാര്യം നാം അറിഞ്ഞിരിക്കണം. നാം പാപികളായത് നമ്മുടെ പാപം നിമിത്തമല്ല, മറിച്ച് പാപം ഉള്‍കൊണ്ടിരുന്ന നമ്മുടെ പൂര്‍വ്വികന്‍മാര്‍ നിമിത്തമത്രെ. ജനങ്ങള്‍ പാപം ചെയ്യുന്നത് അവര്‍ ബലഹീനരും തങ്ങളുടെ ഹൃദയത്തില്‍ പാപം ഉള്ളതുകൊണ്ടുമത്രെ. ജനങ്ങളുടെ പാപങ്ങളാണ് അകൃത്യങ്ങള്‍ എന്നു വിളിക്കുന്നത്. പാപമുള്ളവരായി അവരീ ലോകത്തില്‍ ജനിച്ചു എന്നതാണ്. അവര്‍ പാപം ചെയ്യാനുള്ള കാരണം ഓരോരുത്തരും പാപം പേറുന്നവരായും കുറവുള്ളവരായും ഈ ലോകത്തിലേയ്ക്ക് ജനിക്കുന്നതിനാലാണ് അവന്‍ / അവള്‍ക്ക് പാപം ചെയ്യാതിരിക്കാന്‍ കഴിയാത്തത്.
നാം നമ്മുടെ പൂര്‍വ്വികമാന്‍മാരില്‍ നിന്നും പാപം നേടിയിരിക്കയാല്‍ ജന്മനാല്‍ പാപികളും പാപത്തിന്‍റെ വിത്തുകളുമാണ്. എന്നാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ ഒരു ക്ഷണം കൊണ്ട് ആര്‍ക്കു വേണമെങ്കിലും നീതിമാനും വിശുദ്ധനുമാകാമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.
 
 
എപ്പോഴാണ് ആദ്യമായി മനുഷ്യനില്‍ പാപം കുടികൊള്ളുവാന്‍ തുടങ്ങിയത്?
 
“പാപമോ ന്യായപ്രമാണം വരെ ലോകത്തിലുണ്ടായിരുന്നു. എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല” (റോമര്‍ 5:13). ദൈവത്തിന്‍റെ ന്യായപ്രമാണം അറിയുന്നതിനുമുമ്പ് പാപമുണ്ടായിരുന്നോ? ദൈവത്തിന്‍റെ ന്യായപ്രമാണം അറിയുന്നതിനുമുന്‍പ് ദൈവമുമ്പാകെ പാപപ്രവൃത്തിയെന്ന് വേര്‍തിരിച്ചിരിക്കുന്നത് എന്തെല്ലാമെന്ന് നമുക്ക് അറിയില്ലായിരുന്നു. ദൈവം നമ്മോടു പറഞ്ഞു, ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടായിരിക്കരുത്, ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും, ഭൂമിയ്ക്കു കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്, നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാന്‍ ഓര്‍ക്കുക. ദൈവത്തിന്‍റെ ഇത്തരം നിയമങ്ങളും ഇത് ചെയ്യുക, ഇതു ചെയ്യരുത് എന്ന് നമ്മോട് കല്‍പിക്കുന്ന 613 അനുഛേദങ്ങളുള്ള കല്‍പനകളും അറിയുന്നതിനു മുമ്പ് നമ്മുടെ പാപങ്ങളെ കുറിച്ച് നാം അറിവില്ലാത്തവരായിരുന്നു.
“ആകയാല്‍ ന്യായപ്രമാണം വരെ പാപം ലോകത്തിലുണ്ടായിരുന്നു. എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല” ജാതികളായ നമുക്ക് ന്യായപ്രമാണം ഇല്ലാത്തതിനാലും ഇതിനെക്കുറിച്ച് അറിയാത്തതിനാലും പാപബോധം ഇല്ലാത്തവരായി നാം പാപം ചെയ്തു. കൊറിയക്കാരില്‍ അധികം പേരും ഒരു പാറയെ ബുദ്ധനാന്നെു സങ്കല്‍പിച്ച് അതിനോടു പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷെ ഒരു വിഗ്രഹത്തെയാണ് അവര്‍ സേവിക്കുന്നതെന്ന് അവര്‍ തിരിച്ചറയുന്നില്ല. അന്യദൈവങ്ങളുടെ മുമ്പാകെ വണങ്ങുന്നത് ദൈവത്തിനു മുമ്പാകെ പാപമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
എന്നാല്‍ ന്യായപ്രമാണം വരുന്നതിനു മുമ്പും ലോകത്തില്‍ പാപം നിലനിന്നിരുന്നു. ആദാമിനെ സൃഷ്ടിച്ച് ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൈവം നമുക്ക് ന്യായപ്രമാണം നല്‍കിയത്. ഏകദേശം 1450 ബി.സി യില്‍ ആണ് മോശെയിലൂടെ യിസ്രായേല്‍ ജനത്തിന് ദൈവം ന്യായപ്രമാണം നല്‍കിയതെങ്കിലും ഏക മനുഷ്യനായ ആദാമിലൂടെ നേരത്തെ തന്നെ പാപം ലോകത്തില്‍ പ്രവേശിക്കുകയും ന്യായപ്രമാണം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ആദി മുതല്‍ സകലരുടെ ഹൃദയത്തിലും പാപം കുടികൊള്ളുകയും ചെയ്തിരുന്നു.
 
 
യേശുവാണ് തന്‍റെ ജനത്തിന്‍റെ രക്ഷകന്‍
 
ലോകത്തിന്‍റെ സകലപാപങ്ങളെയും യേശുക്രിസ്തു തന്നെ ഉന്മൂലനം ചെയ്തുവോ? അതെ ഇവിടെ 14 -മത്തെ വാക്യത്തില്‍ എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം വാണിരുന്നു. മാനവരാശി ഏകമനുഷ്യനിലൂടെ പാപികളായി തീര്‍ന്നു. അതുപോലെ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്ന്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു.
തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ച രക്ഷകനായി തീര്‍ന്നു യേശു. ആദാമിന്‍റെ സന്തതികളായ് നമ്മെ പാപത്തില്‍ നിന്നു രക്ഷിച്ച ഏകരക്ഷകനേയുള്ളൂ. “മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തില്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല”. (അപ്പൊസ്തല പ്രവൃത്തി 4:12) അവന്‍റെ പേരാണ് യേശുക്രിസ്തു. നമ്മുടെ നിത്യ രക്ഷകന്‍.
ആദമെന്ന ഏകമനുഷ്യനിലൂടെ യാന്ത്രികമായി പാപികളായി തീര്‍ന്നു എന്ന് നാം മനസ്സിലാക്കേണം. ലോകത്തിന്‍റെ പാപങ്ങളെ ഒരിക്കലായി ഉന്‍മൂലനം ചെയ്ത രക്ഷകനാണ് യേശുക്രിസ്തുവെന്ന് നിങ്ങള്‍ക്കറിയാമോ? തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തം ചിന്തലിലൂടെയും ഒരിക്കലായി ലോകത്തിന്‍റെ പാപത്തെ മുഴുവന്‍ തുടച്ചു നീക്കിയ യേശു ക്രിസ്തുവിനെ രക്ഷിതാവായി നീ വിശ്വസിക്കുണ്ടോ? ആദാം തന്‍റെ എക ലംഘനത്തിലൂടെ സകലപാപങ്ങളുടേയും ഉറവിടമായി തീര്‍ന്നതുപോലെ ലോകത്തിന്‍റെ പാപങ്ങളെയെല്ലാം ഉന്മൂലനം ചെയ്തതിലൂടെ യേശു സകല മാനവരുടെയും യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഏകമനുഷ്യനായ ആദാമിലൂടെ പാപികളായി തീര്‍ന്ന സകലരെയും രക്ഷിക്കുവാനായി യേശു ലോകത്തിലേയ്ക്ക് വരികയും യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മാനവരാശിയുടെ എല്ലാ പാപങ്ങളെയും ചുമക്കുകയും കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ പാപത്തിന്‍റെ ന്യായവിധി പ്രാപിക്കുകയും നമ്മുടെ സകല പാപങ്ങളെയും നീക്കിയ ദൈവത്തിന്‍റെ നീതി നിവൃത്തിയാക്കുകയും ചെയ്തു. അങ്ങനെ അവന്‍ നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനാവുകയും ചെയ്തു.
നീതീകരണത്തിന്‍റെ ഉപദേശത്തിലോ ശുദ്ധീകരണത്തിന്‍റെ ഉപദേശത്തിലോ യേശുവില്‍ വിശ്വസിച്ചതിനുശേഷം വിശ്വസിച്ചതുകൊണ്ടല്ല നാം രക്ഷ നേടിയത്. യേശു ഒരിക്കലായി നമുക്ക് നിത്യരക്ഷ നല്കി. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവന്‍ മാത്രമേ ദൈവരാജ്യം കാണുകയും അതില്‍ കടക്കുകയും ചെയ്യുകയുള്ളൂ എന്ന് യേശു പറഞ്ഞു.
മനുഷ്യമനഃസാക്ഷിയുടെ അടിത്തട്ടില്‍ നിലകൊള്ളുന്ന ഉറച്ച ആശയം എന്താണ്? അത് കാരണത്തിന്‍റെ തത്വമാണ്. അവര്‍ കരുതുന്നത് തങ്ങളുടെ പ്രയത്നങ്ങള്‍ കൊണ്ടും ഉദ്യമങ്ങള്‍കൊണ്ടും എങ്ങനെയെങ്കിലും രക്ഷയിലേക്ക് എത്താം എന്നാണ്. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഏതൊരാള്‍ക്കും പാപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ രക്ഷ ലഭിക്കുകയുള്ളൂ. അതിലപ്പുറമായി യേശു ഈ ലോകത്തിലേക്കു വന്ന് ക്രൂശിക്കപ്പെട്ട് നമ്മെ പാപത്തില്‍ രക്ഷിച്ചു. ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും രക്ഷകനായി അവന്‍ തീരുന്നു.
അനുതാപപ്രാര്‍ത്ഥനകളിലൂടെ പടിപടിയായി ഒരുവന് നീതിമാനാകുവാനും അതുവഴി ശുദ്ധീകരണം പ്രാപിക്കുവാനും കഴിയുമെന്നുള്ള യുക്തി രഹിതമായ ചിന്തയില്‍ നിന്നും നിങ്ങളെ തന്നെ വിടുവിക്കുക. ബൈബിളില്‍ യേശുക്രിസ്തുവെന്നുള്ള ഏകവ്യക്തി ഈ ലോകത്തിലേയ്ക്ക് വന്ന് സ്നാനപ്പെട്ട് നമ്മുടെ സകല പാപങ്ങളെയും ചുമന്ന് കുരിശിലുള്ള അവന്‍റെ പ്രായശ്ചിത്തത്തിലൂടെ നമ്മുടെ സകലരുടെയും രക്ഷ പൂര്‍ത്തിയാക്കി.
 
 
യേശു നമുക്കു നല്‍കിയ നിത്യമായ പാപക്ഷമ നമ്മുടെ ലംഘനങ്ങളെ പോലെയല്ല
 
15-മത്തെ വാക്യം പറയുന്നു “എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല. ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചുവെങ്കില്‍ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി എറ്റവും അധികം കവിഞ്ഞിരിക്കുന്നു”.
യേശു സ്നാനപ്പെട്ടപ്പോള്‍ നിങ്ങളുടെയും എന്‍റെയും പാപങ്ങള്‍ അവങ്കലേയ്ക്ക് കടത്തി വിടപ്പെട്ടുവോ? അതെ, ലോകത്തിന്‍റെ പാപങ്ങളുടെ കുരിശും ചുമന്നു കൊണ്ടാണ് യേശു പോയത്. നമുക്കു പകരം അവന്‍ ശിക്ഷാവിധി സഹിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ രക്ഷ ഒരു സൗജന്യ ദാനമാണ്. ഇതു നിങ്ങളടെ ലംഘനങ്ങളില്‍ നിന്നും വ്യത്യാസമത്രെ.
നമ്മുടെ ജീവകാലം മുഴുവനും പാപം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത നമ്മെ യേശു തന്‍റെ സ്നാനത്തിലൂടെയും 33 വര്‍ഷജീവിതത്തെ ക്രൂശില്‍ നല്‍കിയതിലൂടെയും രക്ഷിച്ചു. ഒരിക്കലായി പൂര്‍ത്തീകരിക്കപ്പെട്ട ഈ പാപക്ഷമയില്‍ വിശ്വസിച്ചതിലൂടെ നാം രക്ഷനേടിയതിനുശേഷവും നമ്മുടെ ജഡശരീരം പാപം ചെയ്യുന്നതു തുടര്‍ന്നേക്കാം. കാരണം അത് ബലഹീനവും അപര്യാപ്തവുമത്രെ നമ്മുടെ ജഡം പാപം ചെയ്യുന്നതു തുടര്‍ന്നാലും സ്നാനപ്പെട്ടതിലൂടെയും തന്‍റെ രക്തം ചിന്തിയതിലൂടെയും ദൈവനീതി പൂര്‍ത്തിയാക്കിയ യേശു നമ്മുടെ എല്ലാ പാപങ്ങളെയും ചുമന്നു എന്നു വിശ്വസിക്കുന്നുവെങ്കില്‍ നിത്യമായ പാപമോചനം നമുക്ക് ലഭിക്കും.
പാപക്ഷമയുടെ രക്ഷ എന്ന ദാനം ആദാമിന്‍റെ ലംഘനം പോലെയല്ല. പാപക്ഷമയെന്ന ദൈവദാനം ജനങ്ങള്‍ ദിനംതോറും ചെയ്യുന്ന പാപം പോലെ ദിനം തോറും നല്‍കപ്പെടുന്നതല്ല. പാപക്ഷമയുടെ സത്യം നമ്മോടു പറയുന്നത് കര്‍ത്താവ് സ്നാനപ്പെട്ടതിലൂടെയും 2000 വര്‍ഷം മുന്‍പ് തന്‍റെ രക്തം ചിന്തിയതിലൂടെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും ഒരിക്കലായി നമ്മെ രക്ഷിച്ചു എന്നാണ്.
യേശുവിന്‍റെ സ്നാനത്താലും കുരിശിന്‍റെ രക്തത്താലും ഒരിക്കലായി പൂര്‍ത്തീകരിക്കപ്പെട്ട ദൈവത്തിന്‍റെ നീതിയാണ് സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച ദൈവദാനമായ രക്ഷ. നിത്യമായ പാപക്ഷമ എന്നത് ദിനം തോറും ഉള്ള അപനുതാപ പ്രാര്‍ത്ഥനകളിലൂടെ ഇന്നത്തെ ക്രിസ്ത്യാനികളധികവും പ്രതീക്ഷിക്കുന്ന പാപക്ഷമയല്ല. ഈ സത്യം പറയുന്നത് നാം ഓരോ ദിനവും പാപം ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ട കര്‍ത്താവ് താന്‍ സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും ഒരിലക്കലായി എടുത്തു കളഞ്ഞു എന്നാണ്. അങ്ങനെ പുത്രന്‍റെ സ്നാനത്താലും ക്രൂശീകരണത്താലും പിതാവാം ദൈവം തന്‍റെ സകല നീതിയും പൂര്‍ത്തിയാക്കി. യേശു സ്നാനപ്പെടുകയും ക്രൂശില്‍ രക്തം ചിന്തുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്‍റെ സകല നീതിയും പൂര്‍ത്തിയായി.
ഇക്കാലത്തെ ക്രിസ്ത്യാനികള്‍ അധികവും വിശ്വസിക്കുന്നത് തങ്ങളുടെ അനുതാപ പ്രാര്‍ത്ഥനകളിലൂടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നാണ്. അത് വാസ്തവമായും ശരിയാണോ? തീര്‍ച്ചയായും അല്ല ഒരുവനെ കൊല ചെയ്തതിനുശേഷം തന്‍റെ പാപങ്ങള്‍ക്ക് അനുതാപ പ്രാര്‍ത്ഥനയിലൂടെ പ്രായശ്ചിത്തം ലഭിക്കുമെന്ന് ഒരുവന്‍/ ഒരുവള്‍ ചിന്തിച്ചാല്‍ അത് തെറ്റാണ്. ഈ ചിന്താഗതി മാനുഷിക ചിന്ത അല്ലാതെ മറ്റൊന്നുമല്ല. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നിന്നും പാപങ്ങള്‍ നീക്കപ്പെടണമെങ്കില്‍ ഒരുവന്‍ പാപത്തിന്‍റെ ശമ്പളം നല്‍കിയേ മതിയാവുകയുള്ളൂ. അങ്ങനെ ചെയ്യുവാനായി ദൈവം തന്‍റെ പുത്രനായ യേശുവിനെ യോഹന്നനാല്‍ സ്നാനപ്പെടുത്തുകയും കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ സകല പാപങ്ങളെയും അവന്‍ തുടച്ചു കളയുകയും ചെയ്തു. മനുഷ്യജാതിയുടെ പാപങ്ങള്‍ കഴുകപ്പെടുകയും മാറ്റപ്പെടുകയും ചെയ്യുന്നത് അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിലൂടെയല്ല; മറിച്ച് യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെയാണ്.
ആകയാല്‍ ബൈബിള്‍ പറയുന്നു: ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചുവെങ്കില്‍ ദൈവകൃപയും ഏക മനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപായാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ ദാനമായ രക്ഷ കവിഞ്ഞൊഴുകുകയാണ്. ഒരു പൈപ്പ് രാത്രി മുഴുവന്‍ തുറന്നിട്ടാല്‍ വെള്ളം കവിഞ്ഞൊഴുകുന്നതുപോലെ നാം എന്തെല്ലാം പാപം ചെയ്താലും നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ തക്കവണ്ണം അവന്‍റെ രക്ഷ കവിഞ്ഞൊഴുകുന്നു.
സ്നാനപ്പെട്ടതിലൂടെ യേശു ലോകത്തിന്‍റെ സകല പാപങ്ങളും ചുമന്നു. നാം ചെയ്തു കൂട്ടിയ സകല അകൃത്യങ്ങളേക്കാളും വളരെ വലുതാണ് ദൈവത്തിന്‍റെ രക്ഷ എന്ന കാരണത്താല്‍ നാം രക്ഷിക്കപ്പെട്ടതിനുശേഷവും അവന്‍റെ രക്ഷ അത്യധികമായി തുടരുന്നു. ഇത് ഇപ്പോള്‍ വ്യക്തമായോ?
 
 
ഏക മനുഷ്യനായ യേശു ക്രിസ്തുവിലൂടെ
 
16, 17 വാക്യങ്ങളില്‍ പറയുന്നു “ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല. ഏകന്‍റെ പാപം ശിക്ഷാവിധി കല്‍പ്പിക്കുവാന്‍ ഹേതുവായി തീര്‍ന്നു. കൃപാവരമോ അനേകലംഘനങ്ങളെ മോചിക്കുന്ന നീതികരണ നീതിക്ക് ഹേതുവായി തീര്‍ന്നു. ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണുവെങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെറയും സമൃദ്ധി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും”.
ഏക മനുഷ്യന്‍റെ അകൃത്യത്താല്‍ ലോകം മുഴുവനും പാപം വാണു. ഇത് സൂചിപ്പിക്കുന്നത് ഏക മനുഷ്യനായ ആദാമിന്‍റെ പാപം എല്ലാവരെയും പാപികള്‍ ആക്കുകയും ആ പാപത്താല്‍ ഓരോരുത്തരും ദൈവശാപം നേരിടേണ്ടിയും വന്നു എന്നാണ്. പാപം ചെയ്തതു ആരായാലും അവര്‍ മരിക്കുകയും നരകത്തിലേക്കു പോവുകയും ചെയ്യേണ്ടതുണ്ട്. ഇതേ അര്‍ത്ഥത്തില്‍ ഏകനായ യേശുക്രിസ്തു മുഖേന ജീവിത്തില്‍ ദൈവനീതി വാഴുന്നു. ദൈവത്തിന്‍റെ കൃപയുടെ ദാനവും നീതിയും പ്രാപിച്ചത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ രക്ഷ നേടിയവരാണ്. അവര്‍ ദൈവത്തില്‍ നിന്നും വളരെ മഹത്തായ കൃപ പ്രാപിക്കുകയും ജീവിതത്തില്‍ വാഴുകയും ചെയ്യും.
18-മത്തെ വാക്യം പറയുന്നു “അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏക നീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതികരണവും വന്നു”.
ഇവിടെ നാം ഒരു ചോദ്യം ചോദിക്കുകയും അതിനു ഉത്തരം നല്കേണ്ടതുമുണ്ട്. “ഒരു വ്യക്തിയുടെ പാപത്താല്‍ നാം എല്ലാവരും പാപികളായി തീരുമെന്ന് ചിന്തിക്കുന്നത് ശരിയാണോ”? നിങ്ങള്‍ പാപികളായി തീരുന്നത് നിങ്ങളുടെ സ്വന്തം പാപങ്ങളാലാണോ അഥവാ നിങ്ങളുടെ പൂര്‍വ്വികനായ ആദാം ദൈവത്തിനു എതിരായി ചെയ്ത ലംഘനത്താല്‍ ആണോ? ആദാമിന്‍റെ ലംഘനത്താല്‍ നാം എല്ലാവരും പാപികളായി തീര്‍ന്നുവെങ്കില്‍ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ ശിക്ഷിക്കുവാനായി യേശുക്രിസ്തു നിര്‍വ്വഹിച്ച നീതിയുടെ പ്രവൃത്തിയില്‍ വിശ്വസിക്കുന്നവര്‍ നീതിമാന്‍മാരായി തീരും, ഒരുവന്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നു എങ്കില്‍ അവന്‍റെ / അവളുടെ പാപം യഥാര്‍ത്ഥമായും ഒഴിവാക്കപ്പെടുന്നുണ്ടോ? അതെ അവന്‍ / അവള്‍ പാപമില്ലാത്തവരായി തീരുന്നു. അങ്ങനെ ഏക നീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതികരണവും വന്നു. ദൈവ നീതിയുടെ സൗജന്യ ദാനം പ്രാപിക്കുക എന്നതിന് യേശുവില്‍ വിശ്വസിച്ചതിലൂടെ എങ്ങനെയെങ്കിലും രക്ഷ പ്രാപിച്ച് ശുദ്ധീകരണം പ്രാപിക്കുവാനായി ദിനം തോറും അനുതാപ പ്രാര്‍ത്ഥന നടത്തുക എന്നര്‍ത്ഥമില്ല. ഒരിക്കലുമില്ല! വിശ്വാസത്താല്‍ നീതികരണം പ്രാപിക്കുക എന്നറിയപ്പെടുന്ന ക്രിസ്തീയ ഉപദേശത്തോടും ഇതിന് അര്‍ത്ഥമില്ല. വിശ്വാസത്താല്‍ നീതികരിക്കപെട്ടു കഴിഞ്ഞവരെക്കുറിച്ചാണ് അപ്പൊസ്തലനായ പൗലൊസ് പറയുന്നത്.
കുരിശിലുള്ള യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിനാല്‍ അനേക ക്രിസ്ത്യാനികളുടെ ഹൃദയത്തിലും പാപമുണ്ട്. ആകയാല്‍ തങ്ങളുടെ ഹൃദയത്തിലെ പാപങ്ങളെ മറയ്ക്കുവാനായി നീതികരണത്തിന്‍റെ ഉപദേശത്തെ അവര്‍ പിന്തുണയ്ക്കുകയും സ്വീകരിക്കുകയും ചെയ്തു. നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും അവന്‍ നമ്മെ പാപമില്ലാത്തവരായി പരിഗണിക്കും എന്ന് തങ്ങളെ തന്നെ അവര്‍ ആശ്വസിപ്പിക്കും. എന്നാല്‍ ഈ ഉപദേശം അസംബന്ധവും ശപിക്കപ്പെടേണ്ടതുമാണ്.
19-മത്തെ വാക്യം പറയുന്നു, “ഏക മനുഷ്യന്‍റെ അനുസരണകേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്‍മാരായി തീരും”.
ഇവിടെ അനുസരണകേട് കാട്ടിയ ഒരുവനും അനുസരിച്ച മറ്റൊരുവനും പ്രത്യക്ഷപ്പെടുന്നു. ഒന്ന് ആദാം; മറ്റൊന്ന് മാനവ ജാതിയുടെ രക്ഷകനായ യേശുക്രിസ്തു. ആദാമിന്‍റെ അനുസരണക്കേട് സകല മനുഷ്യരേയും പാപികളാക്കി. ആകയാല്‍ യേശു ജനത്തെ ദൈവത്തോട് നിരപ്പിക്കും എന്ന പിതാവിന്‍റെ ഹിതം അനുസരിക്കാനായി യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കുകയും ലോകത്തിന്‍റെ പാപങ്ങള്‍ക്കായി കുരിശില്‍ മരിക്കുകയും നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുവാനായി ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു. യേശുവിലുള്ള എല്ലാ വിശ്വാസികളെയും പിതാവാം ദൈവം തന്‍റെ നീതിയിലൂടെ സമ്പൂര്‍ണ്ണമായി നീതികരിക്കും.
20-മത്തെ വാക്യം പറയുന്നു “എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നു വന്നു, എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു”.
ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണം വന്ന് ചേര്‍ന്നു എന്ന് എഴുതിയിരിക്കുന്നു. ആദാമിന്‍റെ സന്തതികളായ ജനം പാപത്തോടു കൂടി ജനിക്കുന്നു. എന്നിട്ടും പാപം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ പാപത്തെ അവര്‍ അറിയുന്നില്ല. ന്യായപ്രമാണം കൂടാതെ ഒരുവന്‍ പാപത്തെ പാപമായി കണക്കാക്കുന്നതേയില്ല. ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ മാത്രമാണ് ഒരുവന്‍ അവന്‍റെ / അവളുടെ പാപങ്ങളെ കണ്ടെത്തുന്നത് എന്നാല്‍ നാം ന്യായപ്രമാണത്തെ അറിയുമ്പോള്‍ നമ്മുടെ പാപങ്ങളെക്കുറിച്ചും അധികമധികം ബോധവാന്‍മാരായി വരുന്നു. ജന്മനാല്‍ തന്നെ ജനങ്ങള്‍ പാപത്താല്‍ നിറഞ്ഞിരിക്കുന്നു എങ്കിലും ന്യായപ്രമാണത്തെ സ്വീകരിച്ചശേഷം തങ്ങളുടെ പാപപ്രവൃത്തികളെ ക്രമേണ അറിഞ്ഞു വരുന്നതുവരെ തങ്ങളുടെ പാപ സമ്പൂര്‍ണ്ണതയെക്കുറിച്ച് അവരറിയുന്നില്ല. അതുകൊണ്ട് ബൈബിള്‍ പറയുന്നു ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു.
എങ്കിലും പാപം പെരുകിയിടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു. ഇത് അര്‍ത്ഥമാക്കുന്നത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ ഒരുവന്‍ അവന്‍റെ / അവളുടെ പാപങ്ങളെ തിരിച്ചറിയുകയും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ അവന്‍റെ പൈതലായി തീരുകയും ചെയ്യുന്നു എന്നാണ്. ന്യായപ്രമാണത്തിലൂടെ തങ്ങളുടെ കുറവുകളെയും പാപങ്ങളെയും കുറിച്ച് ബോധമുണ്ടാകുമ്പോഴാണ് ദൈവനീതി ഉള്‍കൊള്ളുന്ന സത്യസുവിശേഷത്തിലൂടെയുള്ള ദൈവത്തിന്‍റെ കൃപയെ മാനവജാതി മനസിലാക്കുകയുള്ളൂ. ന്യായപ്രമാണത്തിനു മുമ്പില്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് നല്ല ബോധമുണ്ടായി, നരകത്തിലേക്ക് ചെന്നവ സാനിക്കുവാനുള്ളതാണ് തങ്ങളുടെ വിധി എന്ന് സമ്മതിക്കുന്നവര്‍ക്ക് സ്നാനത്തിലൂടെയും കുരിശിലെ രക്തം ചിന്തലിലൂടെയും തങ്ങളെ രക്ഷിച്ച യേശുവില്‍ അധികം നന്ദിയോടെ വിശ്വസിക്കുവാന്‍ കഴിയും. ന്യായപ്രമാണത്തിലൂടെ നമ്മുടെ പാപങ്ങളെക്കുറിച്ച് എത്രയധികം നാം ബോധവാന്‍മാരാകുമോ, ദൈവത്തിന്‍റെ നീതിയാല്‍ സ്ഥാപിക്കപ്പെട്ട മഹത്തായ രക്ഷയെക്കുറിച്ച് അത്രയധികം നന്ദിയുള്ളവരുമായിരിക്കും.
21 -മത്തെ വാക്യം പറയുന്നു. “പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നിത്യ ജീവനായി വാഴേണ്ടതു തന്നെ”.
പാപം മരണത്തില്‍ വാണു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ യേശുവിന്‍റെ രക്തവും വെള്ളവും ഉള്‍പ്പെടുന്ന ദൈവത്തിന്‍റെ നീതിയാണ് ദൈവത്തിന്‍റെ കൃപ. നമ്മുടെ സകല പാപങ്ങളില്‍ നിന്നും അവന്‍റെ നീതി നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചിരിക്കുകയാല്‍ നാം ദൈവത്തിന്‍റെ മക്കളായി തീര്‍ന്നു.
ശുദ്ധീകരണത്തിന്‍റെ ഉപദേശവും നീതീകരണത്തിന്‍റെ ഉപദേശവും ദൈവവചനങ്ങളെ നിരാകരിച്ച് മനുഷ്യയുക്തിയാല്‍ സൃഷ്ടിക്കപ്പെട്ട അസംബന്ധമായ അനുമാനങ്ങള്‍ മാത്രമാണ്. തത്ത്വചിന്തകരായ ദൈവശാസ്ത്രജ്ഞന്‍മാരുടെ കള്ള ന്യായങ്ങള്‍ മാത്രമാണ് ഇതെന്ന് പറയുന്നത് ഒട്ടും കൂടുതലാകില്ല. ഇവയൊന്നും ഒരിക്കലും തെളിയിക്കുവാന്‍ ആകാത്തതാണ്. ദൈവിക സത്യങ്ങള്‍ എപ്പോഴും വ്യക്തവും ദൃഢവുമാണ്.
ദൈവം മനുഷ്യ ജഡത്തിന്‍റെ സാദൃശ്യത്തില്‍ യേശുവായി വന്നു എന്ന വസ്തുതയില്‍ വിശ്വസിക്കുന്നത് ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നു. അവനില്‍ വിശ്വാസമുള്ളവരെല്ലാവരും രക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇതു വിശ്വസിക്കുന്നുവോ? അതെ.
ദൈവത്തിന്‍റെ നീതിയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നിശ്ചയമായും നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെടുകയും രക്ഷപ്പെടുകയും ചെയ്യുന്നു. അനന്തമായി അനുതാപപ്പെടുത്തുകയും ശുദ്ധീകരണം പ്രാപിക്കു വാനായി ഒരു കുറ്റമില്ലാത്ത ജീവിതം നയിക്കുകും ചെയ്യുന്നതിലൂടെ രക്ഷ പ്രാപിക്കാമെന്ന് നിങ്ങള്‍ ശാഠ്യം പിടിക്കുന്നവരാണെങ്കില്‍ യേശുവിനെ കൂടാതെ രക്ഷ പ്രാപിക്കാമെന്ന് ദുശ്ശാഠ്യം പിടിക്കുന്നവരാണ് നിങ്ങള്‍. ശുദ്ധീകരണത്തിന്‍റെ ഉപദേശത്തിലൂടെ സത്യം പരിഗണിക്കാതെ നമ്മുടെ സ്വന്തം പ്രവൃത്തിയിലൂടെയും പ്രയത്നത്തിലൂടെയും രക്ഷ പ്രാപിക്കാമെന്ന് എന്തെല്ലാം വഞ്ചനകള്‍ പറഞ്ഞാലും യേശു മാത്രമാണ് രക്ഷയിലേയ്ക്കുള്ള കവാടം.
ന്യായപ്രമാണത്തിന്‍റെ 0.1% പാലിക്കുവാന്‍ കഴിയാത്തത് 100%വും പാലിക്കുവാന്‍ കഴിയാത്തതാണ്. അവന്‍റെ ന്യായപ്രമാണം 0.1% പോലും പാലിക്കുവാന്‍ നമുക്ക് കഴിയുകയില്ലെന്ന് ദൈവം നമ്മോട് പറയുന്നു. ന്യായപ്രമാണത്തിന്‍റെ 5% ഇപ്പോള്‍ പാലിക്കുന്നുവെന്നും കാലക്രമേണ അത് 10% മായി ഉയര്‍ത്താമെന്നും ചിന്തിക്കുന്നവര്‍ തങ്ങളുടെ സ്വന്തം കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായും അറിവില്ലാത്തവരും ദൈവത്തിന്‍റെ നീതിക്ക് എതിരെ നില്‍ക്കുന്നവരുമാണ്. ദൈവത്തിന്‍റെ നീതിയെ നിങ്ങളുടെ സ്വന്തം യുക്തിയും ധാരണയും ഉപയോഗിച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കരുത്. അവന്‍റെ നീതി നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും അവെന്‍റ മക്കളായി തീരുവാന്‍ വേണ്ടി അതില്‍ വിശ്വസിക്കുവാനായി നമുക്കുവേണ്ടി കാത്തിരിക്കയും ചെയ്തു.
ദൈവം സര്‍വ്വശക്തനും കരുണാമയനുമാണ്. ആകയാല്‍ അവന്‍ തന്‍റെ നീതിയാല്‍ ഒരിക്കലായി നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷിച്ച യേശുവിന്‍റെ സ്നാനത്തിനും കുരിശിലെ രക്തത്തിനും നമ്മള്‍ ദൈവത്തിന് നന്ദി പറയുന്നു.