• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[5-2] ഏക മനുഷ്യനാലെ (റോമര്‍ 5:14)

(റോമര്‍ 5:14)
"എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെ വരെ വാണിരുന്നു".
 
 
പാപികള്‍ക്കു പാപത്തെക്കുറിച്ചുള്ള അറിവ് ആദ്യം ഉണ്ടാകണം 
 
ഇന്ന് പാപത്തിന്‍റെ ആരംഭത്തെക്കുറിച്ചാണു ഞാന്‍ സംസാരിക്കുവാന്‍ പോകുന്നത്. "നിങ്ങള്‍ എല്ലാ ദിവസവും ഒരേ കാര്യം സംസാരിക്കുന്നു, മറ്റെന്തെങ്കിലും ഞങ്ങള്‍ക്കു പറഞ്ഞുതരിക"- എന്നിങ്ങനെ നിങ്ങള്‍ കരുതരുത്. നിങ്ങള്‍ നല്ലവണ്ണം ശ്രദ്ധിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. സുവിശേഷം എറ്റവും വിലേയേറിയ ഒന്നാണ്. പാപങ്ങള്‍ എല്ലാം മാറ്റപ്പെട്ട ഒരു വിശുദ്ധന്‍ ഇതിനെക്കുറിച്ചു അനുദിനവും തന്നെ ഓര്‍മ്മിപ്പിക്കുന്ന സുവിശേഷം കേള്‍ക്കുന്നില്ലായെങ്കില്‍ അവന്‍/ അവള്‍ മരിക്കും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കാതെ അവന്/അവള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും? അവന് അവള്‍ക്കു ജീവിക്കുവാനുള്ള ഏക മാര്‍ഗ്ഗം സുവിശേഷം കേള്‍ക്കുകയെന്നതാണ്. നമുക്കു ബൈബിള്‍ തുറന്ന് അതിലെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളെ പങ്കു വയ്ക്കാം. 
ഒരു മനുഷ്യന്‍ ജനിച്ചതു മുതല്‍ അനേകം തവണ അവന്‍/അവള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും പാപം ചെയ്യുന്നു. അവനില്‍ /അവളില്‍ വസിക്കുന്ന പാപങ്ങളെക്കുറിച്ചു അവന്‍/അവള്‍ ആഴത്തില്‍ ചിന്തിക്കുന്നില്ല. വളരുന്തോറും അനേകം തവണ അവന്‍/അവള്‍ പാപം ചെയ്യുന്നതിലൂടെ ദൈവമുമ്പാകെ പാപിയായിത്തീരുന്നു. ഒരു ആപ്പിള്‍ മരം വളരുകയും പുഷ്പിക്കുകയും കാലാകാലങ്ങളില്‍ ആപ്പിളുകള്‍ വഹിക്കുകയും ചെയ്യുന്നതുപോലെ സ്വാഭാവികമാണു പാപം ചെയ്യുകയെന്നതു. എന്നാല്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ചു പാപത്തിന്‍റെ ശമ്പളം മരണമാണ് എന്നു നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
പാപത്തിന്‍റെ ഫലത്തെക്കുറിച്ചു ഒരുവന്‍ ചിന്തിക്കുകയും വ്യക്തമായി അറിയുകയും ചെയ്യുന്നുവെങ്കില്‍ അവന്‍/അവള്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും പാപത്തില്‍ നിന്നും വിടുവിക്കപ്പെടുകയും സകല ആത്മീയ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യും. ആകയാല്‍ ഒരു പാപി ഏറ്റവും അത്യാവശ്യമായി അറിയേണ്ടതു പാപത്തെക്കുറിച്ചും അതിന്‍റെ ഫലത്തെക്കുറിച്ചുമാണു. ദൈവം നമുക്കു നല്കിയ പാപക്ഷമയുടെ സത്യത്തെ അവന്‍ പഠിക്കുകയും വേണം.
 
 
പാപം ലോകത്തില്‍ കടന്നതെങ്ങനെ? 
 
ഒരു മനുഷ്യന്‍ പാപം ചെയ്യുന്നതെങ്ങനെ? എന്തിനാണു ഞാന്‍ പാപം ചെയ്യുന്നതു? റോമര്‍ 5:12 ല്‍ ബൈബിള്‍ ഇതിനെക്കുറിച്ചു പറയുന്നു. "അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്യുകയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു". പാപത്തിലൂടെ എന്താണു ലോകത്തില്‍ കടന്നതു? മരണം. ജനങ്ങള്‍ ചിന്തിക്കുന്നതു മരണമെന്നതു ജഡത്തിന്‍റെ മരണം മാത്രമെന്നാണു എന്നാല്‍ ദൈവത്തില്‍ നിന്നും ആത്മീയമായി വേര്‍പെടുന്നതിനെയാണു മരണമെന്നതു കൊണ്ടു ഇവിടെ ഉദ്ദേശിക്കുന്നതു. ജഡീകമരണത്തോടൊപ്പം ദൈവീക ന്യായവിധിയെയും നരകത്തെയും ഇതു കുറിക്കുന്നു. റോമര്‍ 5:12 മനുഷ്യര്‍ എങ്ങനെ പാപികളായി തീര്‍ന്നു എന്നു നമ്മെ കാണിക്കുന്നു.
 ബൈബിള്‍ പറയുന്നു "ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു". ദൈവത്തിന്‍റെ വചനം സത്യമാണ്. ഏക മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിലേക്കു പ്രവേശിച്ചു.
ആദാമിന്‍റെ സന്തതികളായാണു നാം ജനിച്ചത്, അപ്പോള്‍ ആദാമിന്‍റെ സന്തതികളെന്ന നിലയില്‍ നമുക്കു പാപം ഉണ്ടാകുമോ ഇല്ലയോ? അതെ നമുക്കു പാപമുണ്ട്. നാം പാപികളായാണോ ജനിച്ചതു? അതെ, കാരണം നമ്മുടെ പൂര്‍വ്വികനായ ആദാമിന്‍റെ സന്തതികളാണു നാം. 
ആദാം സകല മാനവജാതിയെയും ജനിപ്പിച്ചു. എന്നാല്‍ ഏദന്‍ തോട്ടത്തിലായിരുന്നപ്പോള്‍ സാത്താന്‍റെ വഞ്ചനയിലകപ്പെട്ടു ആദമും ഹവ്വയും ദൈവവചനത്തിനെതിരായി പാപം ചെയ്തു. നന്മ തിന്മകളെക്കുറിച്ചറിയുന്ന അറിവിന്‍റെ വൃക്ഷഫലം തിന്നരുതെന്നു ദൈവം അവരോടു പറഞ്ഞിരുന്നു. മറിച്ചു ജീവവൃക്ഷത്തിന്‍റെ ഫലം കഴിച്ചു നിത്യജീവന്‍ പ്രാപിക്കണമെന്നായിരുന്നു ദൈവം പറഞ്ഞിരുന്നത്.
എന്നാല്‍ അവര്‍ സാത്താനാല്‍ വഞ്ചിക്കപ്പെടുകയും ദൈവവചനത്തെ ഉപേക്ഷിച്ചു നന്മ തിന്മകളെക്കുറിച്ച് അറിയുന്ന അറിവിന്‍റെ വൃക്ഷ ഫലം അവര്‍ തിന്നുകയും ചെയ്തു. നിത്യ ജീവന്‍റെ വചനമായ ദൈവത്തിന്‍റെ വചനത്തെ ഉപേക്ഷിച്ചുകൊണ്ടു ആദാമും ഹവ്വയും പാപം ചെയ്തു പാപം ചെയ്തതിനുശേഷം ആദാം ഹവ്വയോടൊപ്പം ശയിക്കുകയും ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും മാനവജാതി ജനിക്കുകയും ചെയ്തു. നാം അവരുടെ സന്തതികളാണ്. അവരുടെ .ബാഹ്യമായ രൂപം മാത്രമല്ല പാപസ്വഭാവത്തെയും നാം പ്രാപിച്ചിരിക്കുന്നു.
ആകയാല്‍ ബൈബിള്‍ പറയുന്നതു മനുഷ്യന്‍ പാപത്തിന്‍റെ വിത്ത് ആണെന്നാണ്. ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണ് ലോകത്തിലെ എല്ലാ മനുഷ്യരും പാപം നേടിയത്, അതുകൊണ്ടാണ് എല്ലാ മനുഷ്യരും പാപികളായി ജനിച്ചത്. ബൈബിള്‍ പറയുന്നതു "അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാല്‍ മരണം എല്ലാമനുഷ്യരിലും പരന്നിരിക്കുന്നു". 
എന്നാല്‍ മനുഷ്യന്‍ പാപത്താല്‍ ജനിച്ചുവെന്ന് അവനറിയുന്നില്ല അവന്‍ പാപിയായി ജനിച്ചിട്ടു പോലും പാപത്തെക്കുറിച്ചുള്ള ബോധം അവനില്ല. ഒരു മരം വിത്തിലൂടെ അതിന്‍റെ ഫലം നല്‍കുന്നു, എന്നാല്‍ മനുഷ്യന്‍ പാപത്തിന്‍റെ വിത്തുകളായി ജനിച്ചതാണെന്നു അവര്‍ അറിയാതിരിക്കുന്നതു വിചിത്രമാണ്. ഒരു ആപ്പിള്‍ വൃക്ഷം "ഞാന്‍ എന്തിനാണു ആപ്പിള്‍ പഴങ്ങള്‍ ചുമക്കുന്നത്" എന്നുചിന്തിക്കുന്നത് വിചിത്രമാണ്. 
അങ്ങനെ, ഒരു മനുഷ്യന്‍ പാപം ചെയ്യുന്നതു സ്വാഭാവികമാണ്. ഒരു മനുഷ്യനു പാപത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാമെന്ന ചിന്ത വ്യര്‍ഥമാണ്. ഒരു മനുഷ്യന്‍ അവന്‍റെ /അവളുടെ ജീവിതത്തിലൂടെ പാപം നേടുകയും പാപത്തിന്‍റെ ഫലം വഹിക്കുകയും ചെയ്യുന്നതു സ്വാഭാവികമാണ്. പക്ഷേ അവന്‍/അവള്‍ ഒരു പാപിയാകാന്‍ ചിന്തിക്കുന്നില്ല. ദൈവം എന്താണ് പറയുന്നത്? "അതു കൊണ്ട് ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ പരന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്തിരിക്കയാല്‍ മരണം എല്ലാ മനുഷ്യരിലും പരന്നിരിക്കുന്നു". 
നാം എല്ലാപേരും നമ്മുടെ ജീവിതത്തിലുട നീളം പാപം ചെയ്യുന്നതിന് കാരണം നാം പാപികളായി ജനിച്ചിരിക്കുന്നത് കൊണ്ടാണ്. ആകയാല്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുവാന്‍ നമ്മള്‍ യോഗ്യരാണ്. `നമുക്ക് പാപം ചെയ്യുകയല്ലാതെ വേറെ വഴി ഇല്ല എന്നിരിക്കെ ദൈവം നമ്മെ വിധിക്കുന്നത് ന്യായമാണോ?` എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ പാപക്ഷമ പ്രാപിച്ചതിന് ശേഷം ദൈവം അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചത് നമ്മെ അവന്‍റെ മക്കള്‍ ആക്കിത്തീര്‍ക്കുവാന്‍ ആണ് എന്ന് നിങ്ങള്‍ അറിയും.
 
 
ഏകമനുഷ്യനായ ആദാമിന്‍റെ സന്തതികളാണ് നാമെല്ലാം 
 
അങ്ങനെയാണെങ്കില്‍ ഒരു മനുഷ്യനായ ആദമിന്‍റെ സന്തതികളായ മനുഷ്യര്‍ക്ക് വ്യത്യസ്ത നിറം ഉണ്ടായതെങ്ങനെ? അവരുടെ വിത്തുകള്‍ വ്യത്യസ്തമാണോ? എന്തുകൊണ്ടാണ് വെളളക്കാരും കറുത്തവരും മഞ്ഞനിറമുളളവരും ഉണ്ടാകുന്നത്? ചിലര്‍ കരുതുന്നത് ദൈവം നിലത്തെ പൊടിയില്‍ നിന്നും മനുഷ്യനെ സൃഷ്ടിച്ച് അവനെ ചൂളയില്‍ വെച്ച് കത്തിച്ചു. ചൂളയില്‍ നിന്ന് വളരെ നേരത്തെ പുറത്തെടുത്തത് വെളളക്കാരനായും കൃത്യസമയത്തു പുറത്തെടുത്തത് മഞ്ഞനിറക്കാരനായും വളരെ വൈകി പുറത്തെടുത്തത് കറുത്ത മനുഷ്യരും ആയി എന്നാണ്. 
ഏക മനുഷ്യനിലൂടെ പാപം എല്ലാ മനുഷ്യരിലും കടന്നെങ്കിലും എന്തു കൊണ്ടാണ് കറുത്ത, വെളുത്ത, മഞ്ഞ വംശങ്ങളായി മനുഷ്യര്‍ തീര്‍ന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ബൈബിള്‍ വ്യക്തമായി പറയുന്നത് ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോള്‍ തന്നെ ആദാമിനെയും സൃഷ്ടിച്ചു. "ആദാം" എന്നതിന് മനുഷ്യന്‍ എന്നാണ് അര്‍ത്ഥം. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ദൈവം ആദാം എന്ന ഒരു മനുഷ്യനെ സൃഷ്ടിക്കുകയും ലോകത്തിലെ സകല മനുഷ്യരും അവനിലൂടെ ജന്മം കൊളളുകയും ചെയ്തുവെങ്കില്‍ എന്തിനാണ് ലോകത്തില്‍ വ്യത്യസ്ത വംശങ്ങള്‍? എന്തു കൊണ്ടെന്ന് നാം ചോദിച്ചേക്കാം? ആകയാല്‍ ഉത്തരം ഇവിടെ ഉണ്ട്. 
ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് നമ്മെ സൂര്യാതപത്തില്‍ നിന്നും സംരക്ഷിക്കുവാനായി ചര്‍മ്മത്തിലെ മെലാനിന്‍ എന്ന പിഗ്മെന്‍റ് തൊലിപ്പുറത്തേയ്ക്ക് വരുന്നു എന്നാണ്. ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുമ്പോള്‍ അധികം സൂര്യപകാശം പതിക്കുന്നിടത്തുളളവര്‍ കറുത്തവരും കുറച്ച് വെയില്‍ പതിക്കുന്നിടത്തുളളവര്‍ വെളുത്തവരും ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നിടത്തുളളവര്‍ മഞ്ഞനിറക്കാരും ആയി തീര്‍ന്നു. എന്നാല്‍ നമ്മുടെ പൂര്‍വ്വികന്‍ ഇപ്പോഴും ഒരാള്‍ തന്നെയാണ്. ആദാം. 
നമ്മെ സൂര്യതാപത്തില്‍ നിന്നും രക്ഷിക്കുവാനായി മെലാനിന്‍ യാന്ത്രികമായി തൊലിപ്പുറത്തുവരുന്നു എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പ്രഖ്യാപിച്ചു. അതു കൊണ്ട് ആ കാലം മുതല്‍ ഞാന്‍ ഇത് മനസ്സിലാക്കി. മനുഷ്യര്‍ ആദാമിന്‍റെ സന്തതികളാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ മെലാനിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. നാം ജഡത്തെ മാത്രം അല്ല പാപത്തെയും പ്രാപിച്ചിരിക്കുന്നു, കാരണം ഏകമനുഷ്യനായ ആദാമിന്‍റെ സന്തതികളാണ് നാമെല്ലാം. 
പാപം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ലോകത്തില്‍ ജനിച്ചത് മുതല്‍ മനുഷ്യര്‍ പാപികളാണോ അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം. "നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു. ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തില്‍ ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പ്പാന്‍ കഴിയുകയില്ല". (മത്തായി 7:17-18). ദൈവം പറയുന്നത് വ്യാജ പ്രവാചകന്‍മാര്‍ക്ക് ആകാത്ത ഫലം മാത്രമേ വഹിക്കാന്‍ കഴിയുകയുളളൂ എന്നും നല്ല ഫലം വഹിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയുകയില്ല എന്നുമാണ്. പാപപൂര്‍ണ്ണരായി ജനിച്ചതിനാല്‍ ജന്മനാല്‍ തന്നെ നാം എല്ലാവരും ആകാത്ത മരങ്ങളാണ്. അതുകൊണ്ട് ആകാത്ത മരങ്ങളായി ജനിച്ച നമുക്ക് ആകാത്ത ഫലം കായ്ക്കുകല്ലാതെ വഴിയില്ല.
ഏകമനുഷ്യനിലൂടെ നാം പാപത്തെ പ്രാപിച്ചു. മരങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ നാം ആകാത്ത മരങ്ങളാണ്. ഒരു ആകാത്ത മരത്തിന് നല്ല ഫലം നല്‍കുവാന്‍ ആകാത്തത് പോലെ ഒരു പാപിയായി ജനിച്ച മനുഷ്യന് പാപം ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയും നല്ല ജീവിതം നയിക്കുകയും ആഗ്രഹിക്കുകയും ചെയ്താലും പാപം ചെയ്യാതിരിക്കാന്‍ ആവില്ല. നിങ്ങള്‍ക്ക് ഇത് മനസ്സിലായോ? മനുഷ്യര്‍ വാസ്തവമായും ശാന്തശീലരും മാന്യരും സന്മാര്‍ഗ്ഗ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ പാപക്ഷമ പ്രാപിക്കാത്ത ഒരു മനുഷ്യന്, പാപിയായി ജനിച്ച അവന്, ഒരു നീതിയുളള ജീവിതം നയിക്കാന്‍ കഴിയില്ല. അനന്തമായി പ്രയത്നിച്ചാല്‍ പോലും അവന്/ അവള്‍ക്ക് നല്ലതാകുവാന്‍ കഴിയില്ല. ചില മദ്യപന്‍മാര്‍ അധികമായി കുടിക്കാതിരിക്കുവാന്‍ ശ്രമിക്കുന്നു. പക്ഷേ മദ്യാസക്തിയാല്‍ അവര്‍ കഷ്ടപ്പെടുകയും അവരുടെ കുടുംബാംഗങ്ങള്‍ അവരെ ആശുപത്രിയില്‍ കൊണ്ട് തളളുകയും ചെയ്യുന്നു.
ഒരു ദിവസം, "എനിക്കിതറിയണം" എന്നൊരു പരിപാടി ഞാന്‍ ടിവിയില്‍ കാണുകയായിരുന്നു. ഒരു മനുഷ്യന്‍ പതിമൂന്ന് വര്‍ഷമായി മാനസികാരോഗ്യ ആശുപത്രിയില്‍അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. ഒരു ലേഖകന്‍ അവന്‍റെ കുടുംബത്തെക്കുറിച്ച് അവനോടന്വേഷിച്ചപ്പോള്‍ മദ്യാസക്തിയില്‍ നിന്നും താന്‍ പൂര്‍ണ്ണമായും മോചിതനായെന്നും തന്‍റെ ഡോക്ടര്‍ ഇത് സാക്ഷീകരിക്കുന്നുവെങ്കിലും തന്നെ വീട്ടിലേക്ക് കൊണ്ടു പോകുവാന്‍ ആരും വന്നില്ല എന്നുമാണ് അവന്‍ പറഞ്ഞത്. താന്‍ ആശപത്രിയില്‍ നിന്നും പുറത്ത് വരുന്നത് തടയുവാന്‍ തന്‍റെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുന്നതായി ലേഖകനില്‍ നിന്നും അവന്‍ മനസ്സിലാക്കി. അവന്‍ ദ്രോഹിക്കപ്പെട്ടിരിക്കുന്നു. അവന്‍റെ കുടുംബം അവനാല്‍ വളരെ കഷ്ടപ്പെട്ടതിനാലാണ് അവനെ തളളിക്കളഞ്ഞത്. ആശുപത്രിയിലെ രോഗികള്‍ക്ക് എത്രതന്നെ ശ്രമിച്ചിട്ടും മദ്യപിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നും പല തവണ അധികമായി മദ്യപിച്ച അവരെ അടക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നുമാണ് ആ ലേഖകന്‍ പറഞ്ഞത്. 
എന്തു കൊണ്ടാണ് ഒരു മനുഷ്യന് തന്‍റെ മദ്യപാനം നിയന്ത്രിക്കാന്‍ കഴിയാത്തത്? ഇത് അവന്‍റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞുകൊണ്ട് ഇതിനെ ഉപേക്ഷിക്കാന്‍ അവന്‍ ശ്രമിക്കുന്നു. എന്നിട്ടും അവന്‍ തുടര്‍ച്ചയായി മദ്യപിക്കുന്നു. ഇതിന്‍റെ കാരണം അവന്‍ ഒരു മദ്യാസക്തനാണ് എന്നതാണ്. പക്ഷെ ഇതിന്‍റെ ആദിമകാരണം അവന്‍റെ മനസ്സ് എപ്പോഴും ശൂന്യം ആയിരിക്കുന്നു എന്നതാണ്. തന്‍റെ ഹൃദയത്തില്‍ ശൂന്യത അനുഭവിക്കുന്നതിനാല്‍ അവന്‍ മദ്യപിക്കുന്നു. ഒരുവന്‍ എല്ലായ്പ്പോഴും വേദനിക്കുകയും അവന്‍/ അവള്‍ക്ക് പാപം ഉളളതിനാല്‍ നന്മ ചെയ്യുവാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. അതുകൊണ്ട് അവന്‍/ അവള്‍ ഒരു ദോഷൈകദൃക്ക് ആയി തീരുകയും വീണ്ടും മദ്യപിക്കുകയും ചെയ്തു. `ഞാന്‍ ഇത് ചെയ്യു ന്നതെന്തിന്ന് എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇത് ചെയ്യുവാന്‍ പാടില്ലാ`യെന്ന് അവന്‍/ അവള്‍ ചിന്തിച്ചേക്കാം.അവന്‍/അവള്‍ സ്വയം വഞ്ചിക്കപ്പെട്ടു എന്ന് എത്രത്തോളം അറിയുന്നുവോ അത്രയും അധികം അവര്‍ തങ്ങളെ തന്നെ ഒതുക്കുവാനായി മദ്യപിക്കുന്നു. 
കുടിക്കാതിരിക്കുവാന്‍ എത്ര കഠിന ശ്രമം നടത്തിയാലും ഒരുവന് മദ്യപാനം ഉപേക്ഷിക്കുവാന്‍ ആവില്ല. അതുകൊണ്ട് ഒരുവന്‍ വഞ്ചിക്കപ്പെട്ടവനായി തോന്നുകയും അധികമായി മദ്യപിച്ച് അവസാനം ഒരു ആശുപത്രിയില്‍ ബന്ധിതനായി തളളപ്പെടുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍റെ സംസാരവും പെരുമാറ്റവും എല്ലാം അവന്‍റെ/ അവളുടെ ഉളളിലുളള സ്വഭാവത്തിന്‍റെ ബാഹ്യമായ പ്രതിഫലനമാണ്. പാപിയായ ഒരു മനുഷ്യന് അവന്‍റെ/ അവളുടെ ചിന്താശക്തി എത്ര തന്നെ വലുതായിരുന്നാലും പാപം ചെയ്യാതിരിക്കുവാന്‍ കഴിയില്ല. ഒരു ആപ്പിള്‍ മരം മൊട്ടിട്ട് പുഷ്പിച്ച് ആപ്പിളുകള്‍ വഹിക്കുന്നതിന് കാരണം അത് ആപ്പിളിന്‍റെ ജീന്‍ ഉള്‍ക്കൊളളുന്നത് കൊണ്ടാണ്. അതുപോലെയാണ് ഇവരുടെ ജീവിതവും. ജനങ്ങള്‍ നല്ലവരാകുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പാപക്ഷമ പ്രാപിച്ചിട്ടില്ലാത്തവര്‍ക്ക് നല്ലവരാകുവാന്‍ കഴിയുകയില്ല. നന്മ ചെയ്യുവാനുളള കഴിവ് അവര്‍ക്ക് ഇല്ല എന്നതാണ് ഇതിനു കാരണം. തങ്ങളുടെ പാപങ്ങള്‍ ഗൗരവമായതല്ലായെന്ന് അവര്‍ കരുതുകയും അതിനെ മറയ്ക്കുകയും ചെയ്യുന്നു. അവരുടെ പാപങ്ങള്‍ വെളിപ്പെടുമ്പോഴാണ് ഇത് ഗുരുതരമായി തീരുന്നത്. 
ഒരു പാപി പാപം ചെയ്യുക എന്നത് സ്വഭാവികമായതും ജന്മനാല്‍ ഉളളതും യോഗ്യമായതുമാണ്. കാരണം അവന്‍/ അവള്‍ പാപത്തിന്‍റെ ഒരു കൂമ്പാരമായി ജനിക്കുകയും സ്വഭാവത്താല്‍ അതു നേടുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ പാപം ചെയ്യുന്നത് പൂര്‍ണ്ണമായും സ്വഭാവികമാണ്. കാരണം അവന്‍/ അവള്‍ പാപത്തിന്‍റെ ജനിതകവുമായാണ് ജനിക്കുന്നത്. ഒരു കുരുമുളകു ചെടിയില്‍ കുരുമുളകും അത്തിമരത്തില്‍ അത്തിപ്പഴവും ഉണ്ടാകുന്നതു പോലെ തികച്ചും സ്വാഭാവികമാണിത്. ഒരു മനുഷ്യന് പാപം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയില്ല. കാരണം അവന്‍/അവള്‍ ഒരു പാപിയായാണ് ജനിക്കുന്നത്. പാപത്തോടുകൂടി ജനിക്കുന്ന ഒരു മനുഷ്യന് പാപം ചെയ്യാതെ എങ്ങനെ ജീവിക്കാന്‍ കഴിയും?
 
 
പന്ത്രണ്ടു വിധമായ ദുഷ്ചിന്തകളുമായി മനുഷ്യന്‍ ജനിക്കുന്നു 
 
മര്‍ക്കൊസ് 7-മത്തെ അധ്യായത്തില്‍ മനുഷ്യന്‍ പന്ത്രണ്ടു വിധമുളള തിന്മകളുമായി ജനിക്കുന്നുവെന്ന് യേശു പറഞ്ഞു: ദുഷ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം,അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്ക്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം,അഹങ്കാരം, മൂഢത, എന്നിവയത്രേ അത്. മോഷ്ടിക്കുവാനായുളള ആഗ്രഹത്തോടു കൂടിയാണ് നാം ജനിക്കുന്നത്. മോഷണത്തിന്‍റെ ചിന്ത നമ്മുടെ പാപപാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരാള്‍ മോഷ്ടിക്കുന്നില്ലായെങ്കില്‍ അതിനു കാരണം അവനെ / അവളെ ആളുകള്‍ നോക്കുന്നത് കൊണ്ടാണ്. എന്നാല്‍ അവന്‍റെ/ അവളുടെ അടുക്കല്‍ ആരും ഇല്ലാതിരിക്കുകയും പ്രലോഭിപ്പിക്കുന്ന ഒരു വസ്തു അടുത്തു ഉണ്ടായിരിക്കുകയും ചെയ്താല്‍ അവന്‍ /അവള്‍ മോഷ്ടിക്കുന്നത് വഴി പാപം ചെയ്യുകയും ചെയ്യുന്നു. 
അതുകൊണ്ട് മനുഷ്യര്‍ ധര്‍മ്മബോധത്തെയും പാലിക്കേണ്ട നിയമങ്ങളെയും സൃഷ്ടിച്ചു. മറ്റുളളവരെ ഉപദ്രവിക്കുന്നത് ശരിയല്ല എന്ന് സൂചിപ്പിക്കുന്ന സ്വന്തം നിയമങ്ങള്‍ മനുഷ്യര്‍ സൃഷ്ടിച്ചു. ഒരു സമൂഹത്തില്‍ അനേകര്‍ ഒരുമിച്ചു ജീവിക്കുമ്പോഴാണ് നിയമങ്ങള്‍ ആവശ്യമായി വരുന്നത്. സാമൂഹ്യനിബന്ധനകള്‍ അനുസരിച്ചാണ് നാം ജീവിക്കേണ്ടത്. എന്നാല്‍ നാം ഒറ്റയ്ക്കാവുമ്പോള്‍ മറ്റുളളവരുടെ കാഴ്ച്ചയില്‍പ്പെടാതെ നാം മോഷ്ടിക്കുന്നു. 
മോഷ്ടിക്കാത്ത ആരും തന്നെയില്ല. എല്ലാവരും മോഷ്ടിക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഉണര്‍വ്വ് യോഗത്തില്‍ വെച്ച് തങ്ങളുടെ ജീവിത കാലത്ത് ഒരു പാപവും ചെയ്യാതെ ആരെങ്കിലും ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തുവാന്‍ ഞാന്‍ അവശ്യപ്പെട്ടു. ഒരു അമ്മൂമ്മ അവരുടെ കെകള്‍ ഉയര്‍ത്തിയിട്ട് പറഞ്ഞു: "ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല. അവര്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ എന്തെങ്കിലും എപ്പോഴെങ്കിലും എടുത്തിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ടു അല്‍പമൊന്നു വിളറിയ അവര്‍ മറുപടി പറഞ്ഞു: "ഒരിക്കല്‍ ഞാന്‍ വീട്ടിലേക്കു പോകുന്നവഴി ഒരു മത്തങ്ങ കാണുവാനിടയായി. ഇതു വളരെ രുചികരമായിരിക്കുമെന്നു ചിന്തിച്ചു ഞാന്‍ ചുറ്റും നോക്കി, അതിനെ പറിച്ചെടുത്തു എന്‍റെ അടിപ്പാവാടയില്‍ മറച്ചു വച്ചുകൊണ്ടു പോയി, അതിനെ ബീന്‍സ് പാത്രത്തിലിട്ടു സ്റ്റ്യൂ ഉണ്ടാക്കി കഴിക്കുകയും ചെയ്തു. മോഷണത്തിന്‍റെ പാപം താന്‍ ചെയ്തുവെന്നു അവര്‍ തിരിച്ചറിഞ്ഞില്ല.
എന്നാല്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ വസ്തുവകകള്‍ എടുക്കുന്നതു പാപമാണെന്നു ദൈവം പറയുന്നു. മോശെയുടെ ന്യായപ്രമാണത്തില്‍, മോഷ്ടിക്കരുതു എന്നു ദൈവം കല്പിച്ചു. എന്തെങ്കിലും മോഷ്ടിക്കുകയെന്ന അനുഭവം എല്ലാപേര്‍ക്കും ഉണ്ട്. അവസരം ലഭിച്ചാല്‍ കൊല ചെയ്യുവാനും മോഷ്ടിക്കുവാനും മനുഷ്യന്‍ മിടുക്കനാണ്. മറ്റുള്ളവരുടെ വീട്ടില്‍ നിന്നും കോഴി, മുയല്‍, ആടുമാടുകള്‍ എന്നിവയെ അവന്‍/അവള്‍ മോഷ്ടിക്കുന്നു. ഇതിനെയാണു മോഷ്ടിക്കുകയെന്നു പറയുന്നത്. മോഷ്ടിച്ചാലും കുലചെയ്താലും അവന്/അവള്‍ക്കു പാപത്തെക്കുറിച്ചുള്ള ബോധം വരുന്നില്ല. ജന്മ സമയം മുതല്‍ പാപത്തെ പ്രാപിച്ച അവന്/അവള്‍ക്കു ഇങ്ങനെ ചെയ്യുന്നതു തികച്ചും സ്വാഭാവികമാണ്. 
 
 
ഒരു മനുഷ്യന്‍ പാപത്തെ അവകാശമാക്കുന്നു
 
ഒരു മനുഷ്യന്‍ അവന്‍/അവളുടെ മാതാപിതാക്കളില്‍ നിന്നും വ്യഭിചാരത്തിന്‍റെ പാപം പ്രാപിക്കുന്നു. അവന്‍/അവള്‍ വ്യഭിചാരം ചെയ്യാനുള്ള പാപത്തിന്‍റെ മോഹവുമായി ജനിക്കുന്നു. ചുറ്റും ആരുമില്ലാത്തപ്പോള്‍ അവന്‍/അവള്‍ വ്യഭിചാരം ചെയ്യുമെന്നതു വളരെ ഉറപ്പാണ്. ഇരുണ്ട സ്ഥലങ്ങളായ കഫേകളും സലൂണുകളുമാണു ആളുകള്‍ക്കു ഇഷ്ടം. ഈ സ്ഥലങ്ങള്‍ പാപികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. എന്തുകൊണ്ട്? തങ്ങളുടെ പാപത്തിന്‍റെ പാരമ്പര്യം കാണിക്കുന്നതിന്‍റെ മികച്ച സ്ഥലമാണു അവ. 
മാന്യന്മാര്‍ പോലും അത്തരം സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നു. അവര്‍ വീടുകളില്‍ നല്ല പിതാക്കന്മാരും ഉന്നത സാമൂഹ്യ നിലവാരം ഉള്ളവരുമാണ്. പക്ഷെ, പാപത്താല്‍ നിറഞ്ഞ ഇരുണ്ട സ്ഥലങ്ങളിലേക്കു അവര്‍ പോകുന്നു. തങ്ങളുടെ പാപപൂര്‍ണ്ണമായ സ്വഭാവത്തെ കാട്ടുവാനും പാപമുള്ള ഫലം വഹിക്കുവാനുമായി അവര്‍ അത്തരം സ്ഥലങ്ങളിലേക്കു പോകുന്നു. ആ സ്ഥലങ്ങളില്‍ ഒന്നിച്ചുകൂടുന്ന അവര്‍ ഒരു ഗ്ലാസ് മദ്യം കുടിച്ചതിനുശേഷം പഴയ സ്നേഹിതരെപ്പോലെ ആകുന്നു. അവര്‍ക്കു തമ്മിലുള്ള പാപസ്വഭാവങ്ങള്‍ ഒന്നുപോലെ ആകയാല്‍ കണ്ട ഉടനെ അവര്‍ വളരെ അടുപ്പമുള്ളവരായിത്തീരുന്നു. "നിങ്ങക്കു ഇതുകൂടി വേണമോ? എനിക്കിതുണ്ട്. ആ എനിക്കും ഉണ്ട്. നിങ്ങള്‍ എന്‍റെ സുഹൃത്താണ്, എത്ര വയസ്സായി? ഓ വയസ്സിലൊന്നും കാര്യമില്ലെന്നേ; കണ്ടതില്‍ വളരെ സന്തോഷം"
മനുഷ്യര്‍ മറ്റുള്ള പാപികളെ കാണുമ്പോള്‍ തങ്ങളുടെ ഉള്ളിലുള്ള പാപങ്ങളെ കാണിക്കുന്നു. കാരണം അവര്‍ ഇരുകൂട്ടരും ലോകത്തില്‍ പാപത്തോടു കൂടിയാണു ജനിച്ചത്. പാപം ചെയ്യുകയെന്നതു അവര്‍ക്കു സ്വാഭാവികമാണ്. എന്തുകൊണ്ട്? കാരണം അവരുടെ ഹൃദയങ്ങളില്‍ പാപം ഉളളതിനാല്‍ സ്വഭാവികമായും അവര്‍ അതിന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പാപം ചെയ്യാതിരിക്കുക എന്നതാണ് അവരെ സംബന്ധിച്ച് അസ്വാഭാവികം. എന്നാല്‍ ഒരു സമൂഹത്തില്‍ വസിക്കുമ്പോള്‍ പാപപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞു നില്‍ക്കുന്നു. കാരണം, ഓരോ സമൂഹത്തിനും അതിന്‍റെതായ സാമൂഹിക നിബന്ധനകള്‍ ഉണ്ട്. അതുകൊണ്ട് അവര്‍ കപട ഭക്തി കാണിക്കുകയും മറ്റുളള മുഖംമൂടികള്‍ അണിയുകയും തങ്ങളുടെ സമൂഹം സ്ഥാപിച്ച സാമൂഹിക നിഹന്ധനകള്‍ അനുസരിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ ഇതു പോലെ ജീവിക്കുകയും ഇത്തരത്തില്‍ ജീവിക്കാത്തവരെ വിഡ്ഢികളും ദുഷ്ടന്‍മാരുമായി കരുതുകയും ചെയ്യുന്നു. "ഏക മനുഷ്യനിലൂടെ പാപം ലോകത്തില്‍ കടന്നു" (റോമര്‍ 5:12) എന്നു ബൈബിള്‍ പറയുന്നതുപോലെ ഒഴിവാക്കാന്‍ ആകാത്ത വിധം ജന്മ പാപികളാണു മനുഷ്യര്‍. 
ഇതു ശരിയാണ്. ഒരു മനുഷ്യന്‍ ഒരു പക്ഷെ ഇങ്ങനെ പറയും, ഒരു മിനിസ്കര്‍ട്ട് ധരിച്ചിരിക്കുന്ന സത്രീയോടു പോലും ഞാന്‍ ഉദാസീനനാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ ഉദാസീനനാണോ? തനിക്കു ചുറ്റും അനേകര്‍ ഉള്ളപ്പോള്‍ അവന്‍ ഉദാസീനനായി ഭാവിച്ചേക്കാം. പക്ഷെ, മറ്റാരും ചുറ്റും ഇല്ലാത്തപ്പോള്‍ വിടക്കുകണ്ണിന്‍റെ പാപത്തില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. ഒരു ആകാത്ത വൃക്ഷം ആകാത്ത ഫലം കായ്ക്കുന്നു; ഒരു നല്ല വൃക്ഷത്തിനു ആകാത്ത ഫലം കായ്ക്കാന്‍ ആകാത്തതുപോലെയും മറിച്ചും ആകുന്നു. ഒരു മനുഷ്യന്‍ താന്‍ ഒരു പാപിയാണെന്നു തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഒരുവന്‍ തന്‍റെ സ്വന്തം പാപങ്ങള്‍ അറിയുന്നൂ എങ്കില്‍ യേശുവിലൂടെ പാപത്തില്‍ നിന്നും അവന് രക്ഷ നേടാന്‍ ആകും. എന്നാല്‍ തന്നില്‍ പാപമില്ലെന്നു പറയുകയും പാപങ്ങളെ അറിയാതെ അതിനെ മറയ്ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ ന്യായവിധി നേരിടുകയും നരകത്തിലേയ്ക്കു പോവുകയും ചെയ്യും. മനുഷ്യര്‍ പാപികളായാണ് ജനിച്ചത്. ആകയാല്‍ അവര്‍ തങ്ങളുടെ ജനന സമയം മുതല്‍ പാപത്തിന്‍റെ ഫലങ്ങള്‍ വഹിക്കുന്ന ആകാത്ത വൃക്ഷങ്ങളാണ്.
ആകയാല്‍ തങ്ങളുടെ കുട്ടിക്കാലം മുതല്‍ പാപസ്വഭാവം വളര്‍ത്തിയെടുക്കുന്നവര്‍ ജീവകാലം മുഴുവനും പാപം ചെയ്യുന്നതില്‍ മിടുക്കരായിരിക്കും. തങ്ങളുടെ പാപസ്വഭാവം വളര്‍ത്തുന്നതില്‍ വൈകിപ്പോയവര്‍ ജീവിതത്തിന്‍റെ അവസാന വര്‍ഷങ്ങളില്‍ പോലും ആകാത്ത ഫലം കായ്ക്കും. കൊറിയയിലെ തീഗു പട്ടണത്തില്‍ ഒരു ശുശ്രൂഷകയുണ്ടായിരുന്നു. തന്‍റെ യവ്വനകാലത്ത് ക്രിസ്ത്യാനിത്വത്തിലേയ്ക്കു മാറിയ അവര്‍ ഒരു സ്ത്രീ ശുശ്രൂഷകയായി കര്‍ത്താവിനെ സേവിക്കുവാന്‍ വേണ്ടി ജീവിതകാലം മുഴുവന്‍ വിവാഹം കഴിക്കാതിരിക്കുമെന്നു പ്രതിജ്ഞ എടുത്തു. എന്നാല്‍ 60 വയസ്സ് കഴിഞ്ഞപ്പോഴേക്കും ഒരു വിഭാര്യനെ വിവാഹം ചെയ്ത് അവര്‍ തങ്ങളുടെ പ്രതിജ്ഞ ലംഘിച്ചുകളഞ്ഞു. അവള്‍ക്കു അവളുടെ പാപസ്വഭാവം വളരെ വൈകിയാണു രൂപപ്പെട്ടത്. അവള്‍ക്കു വ്യഭിചാരത്തിന്‍റെ പാരമ്പര്യം വൈകിയാണു രൂപപ്പെട്ടത്.
ജനങ്ങളില്‍ അധികം പേര്‍ക്കും തങ്ങളുടെ പാപസ്വഭാവം കുട്ടിക്കാലം മുതല്‍ രൂപപ്പെടുന്നു. ഈ കാലത്ത് യുവജനങ്ങള്‍ തങ്ങളുടെ കുട്ടിക്കാലം മുതല്‍ക്ക് പാപസ്വഭാവത്തെ വളര്‍ത്തുവാന്‍ താല്പര്യപ്പെടുന്നു. പഴയ തലമുറക്കും അവര്‍ക്കും തമ്മില്‍ തലമുറകളുടെ അന്തരം അവര്‍ അനുഭവിക്കുന്നു. അത് എന്തായാലും ദൈവവചനത്തില്‍ നിന്നും നാം പഠിച്ചത് നാമെല്ലാം ജന്മ പാപികളാണെന്നും ജീവകാലം മുഴുവനും പാപം ചെയ്യുന്നതു തുടരുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ്. നിങ്ങള്‍ ഇതു അംഗീകരിക്കുന്നുവോ?
 
 
കുഷ്ഠരോഗത്തിന്‍റെ ന്യായപ്രമാണം
 
രണ്ടാമതായി ദൈവം പറയുന്നു, "അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാല്‍ മരണം സകല മനുഷ്യരിലും പരന്നു"(റോമര്‍ 5:12). മനുഷ്യന്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുന്നതിനുകാരണം പാപമാണ്. ആകയാല്‍ ഒരു പാപി പാപക്ഷമയെക്കുറിച്ച് അറിഞ്ഞിരിക്കണം. എങ്ങനെ അവന്/അവള്‍ക്ക് ഇതറിയാന്‍ കഴിയും? എങ്ങനെ അവന്‍റെ /അവളുടെ സകല പാപങ്ങളും ദൈവമുമ്പാകെ ക്ഷമിക്കപ്പെടും?
കുഷ്ഠ രോഗം എങ്ങനെ പരിശോധിക്കാമെന്ന് ലേവ്യ പുസ്തകം 13 -മത്തെ അധ്യായത്തില്‍ ദൈവം മോശെയെയും അഹരോനെയും പഠിപ്പിച്ചു. പഴയനിയമ കാലത്ത്, കുഷ്ഠ രോഗികള്‍ അനേകരുണ്ടായിരുന്നു. കുഷ്ഠരോഗത്തെക്കുറിച്ചു എനിക്കധികമൊന്നും അറിയില്ല, എന്നാല്‍ എന്‍റെ കുട്ടിക്കാലത്ത് അനേകം കുഷ്ഠരോഗികളെ ഞാന്‍ കണ്ടിരുന്നു. എന്‍റെ സ്നേഹിതരിലൊരുത്തനും കുഷ്ഠരോഗത്താല്‍ ബാധിതനായിരുന്നു.
കുഷ്ഠരോഗത്തെ പരിശോധിച്ച് കുഷ്ഠരോഗികളെ യിസ്രായേല്‍ കൂടാരത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണമെന്നു ദൈവം മോശെയോടും അഹരോനോടും പറഞ്ഞു. കുഷ്ഠരോഗികളെ ഓരോരുത്തരെയും എങ്ങനെ പരിശോധിക്കണമെന്നു ദൈവം അവനെ പഠിപ്പിച്ചു. "ഒരു മനുഷ്യന്‍റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠരോഗത്തിന്‍റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരില്‍ ഒരുവന്‍റെ അടുക്കലോ കൊണ്ടുവരണം" (ലേവ്യ13:2). പുരോഹിതന്‍ അവനെ പരിശോധിച്ച് അവന് ചര്‍മ്മ രോഗമുണ്ടെന്നു തോന്നിയാല്‍, അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടയ്ക്കണം. ഏഴുദിവസത്തിനുശേഷം പുരോഹിതന്‍ അവന്‍റെ ത്വക്ക് വീണ്ടും പരിശോധിക്കേണം. വടു ത്വക്കിന്മേല്‍ പരക്കാതെയിരുന്നതായി കണ്ടാല്‍ പുരോഹിതന്‍ `നീ ശുദ്ധിയുള്ളവന്‍, നിനക്കു ഈ കൂടാരത്തില്‍ കഴിയാം` എന്ന് പറഞ്ഞുകൊണ്ടു അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുന്നു. 
ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണര്‍പ്പില്‍ പച്ച മാംസത്തിന്‍റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കേണം. ലേവ്യ13:9-11 പറയുന്നു: "കുഷ്ഠത്തിന്‍റെ ലക്ഷണം ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടു വരേണം. പുരോഹിതന്‍ അവനെ നോക്കേണം. ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണര്‍പ്പില്‍ പച്ചമാംസത്തിന്‍റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താല്‍ അതു അവന്‍റെ ത്വക്കില്‍ പഴകിയ കുഷ്ഠം ആകുന്നു. പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം. അവന്‍ അശുദ്ധനാക കൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്". യിസ്രായേല്‍ കൂടാരത്തില്‍ നിന്നും പുരോഹിതന്‍ അവനെ പുറത്താക്കുന്നു.
ഞങ്ങളുടെ രാജ്യത്തും ഇതുപോലെയായിരുന്നു. ഫ്ളവര്‍ വില്ലേജ് അല്ലെങ്കില്‍ സോറോക്ക് ദ്വീപ് എന്ന പേരില്‍ കൊറിയയില്‍ കുഷ്ഠരോഗികള്‍ക്കായി വേര്‍തിരിക്കപ്പെട്ട ഗ്രാമങ്ങള്‍ ഉണ്ട്. വളരെക്കാലത്തിനു മുമ്പ് കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സൂപ്പര്‍ ഹൈവേയില്‍ ഫ്ളവര്‍ വില്ലേജ് എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഭാര്യ എന്നെ തമാശയാക്കി. ഫ്ളവര്‍ വില്ലേജ് എന്നാല്‍ എന്തെന്ന് നിനക്കു അറിയില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി. ഞാന്‍ അവളോടു ചോദിച്ചു: "ഹണി അവിടെ പോകുവാന്‍ നീ ആഗ്രിക്കുന്നുവോ"? "തീര്‍ച്ചയായും" അവള്‍ പറഞ്ഞു. എന്നാല്‍ ഫ്ളവര്‍ വില്ലേജ് എന്നത് കുഷ്ഠരോഗികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞ അവള്‍ അത്ഭുതപ്പെട്ടുപോയി. അതിനുശേഷം ഒരിക്കലും ഫ്ളവര്‍ വില്ലേജില്‍ പോകണമെന്ന് അവള്‍ ആവശ്യപ്പെട്ടിട്ടില്ല. കുഷ്ഠ രോഗികളെ പ്രത്യേക ഗ്രാമങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന സമൂഹങ്ങള്‍ ഉണ്ട്.
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുവന്‍റെ ത്വക്കു മുഴുവനും കുഷ്ഠരോഗം വന്നിരിക്കുന്നതു കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധനായി പ്രഖ്യാപിച്ചു എന്നതിനെയാണ്. ഇതില്‍ വല്ല ബോധവുമുണ്ടോ? കുഷ്ഠം അല്പം പരക്കുന്നതു കണ്ടാല്‍ പുരോഹിതന്‍ ആ വ്യക്തിയെ അകത്താക്കി അടയ്ക്കുന്നു. പാദം മുതല്‍ ശിരസ്സുവരെ കുഷ്ഠരോഗം മൂടിക്കഴിഞ്ഞാല്‍ അവനോട് യിസ്രായേല്‍ കൂടാരത്തില്‍ കഴിയുവാന്‍ പുരോഹിതന്‍ പറയും.
കുഷ്ഠരോഗത്തെ എങ്ങനെ തരം തിരിക്കാമെന്ന് ദൈവം പുരോഹിതനോടു പറഞ്ഞു. കുഷ്ഠം ത്വക്കില്‍ അധികമായി പരന്ന് രോഗിയുടെ തല തൊട്ടു കാല്‍ വരെ പുരോഹിതന്‍ കാണുന്നിടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നുവെങ്കില്‍ പുരോഹിതന്‍ നോക്കേണം. (ലേവ്യ 13:12) ഇങ്ങനെയായിരുന്നു കുഷ്ഠരോഗത്തെ തരം തിരിക്കുവാന്‍ ദൈവം പുരോഹിതനോടു പറഞ്ഞത്.
 
 
കുഷ്ഠരോഗത്തിന്‍റെ നിയമം നമ്മോട് പറയുന്നത്..............
 
ഇതാണ് ഇതു നമ്മോട് പറുയന്നതു: ജനങ്ങള്‍ പാപസ്വഭാവത്തോടുകൂടി പാപികളായി ജനിക്കുകയും ജീവിതകാലം മുഴുവന്‍ പാപം ചെയ്യുകയും ചെയ്യുന്നു. പക്ഷെ ചിലര്‍ തങ്ങളുടെ ഏതാനും പാപങ്ങള്‍ മാത്രം പുറത്തു കാട്ടുന്നു. അവര്‍ ഒരിക്കല്‍ തങ്ങളുടെ കൈകൊണ്ടും അടുത്ത തവണ കാലുകള്‍ കൊണ്ടും മറ്റൊരു സമയം മനസ്സു കൊണ്ടും നീണ്ട ഇടവേളകളില്‍ പാപം ചെയ്യുന്നു. അതുകൊണ്ടു തങ്ങളുടെ പാപങ്ങള്‍ പുറമെ അവര്‍ കാട്ടാറില്ല. കുഷ്ഠരോഗംഅവിടെയും ഇവിടെയും ചെറിയ പാടുകളായി വന്നാല്‍ അതു ഗുരുതരമാണെന്ന് അരെങ്കിലും പറയുമോ? അത് കുഷ്ഠരോഗത്തിന്‍റെ ലക്ഷണമാണെന്ന് ആരും അറിയുകയില്ല.
പാപത്തെ പാരമ്പര്യമായി ലഭിച്ചിരിക്കുന്നതിനാല്‍ മനുഷ്യന്‍ പാപിയായി ജനിക്കുന്നു. പക്ഷെ അസംഖ്യം തവണ പാപം ചെയ്യുന്നതു വരെ അവന്‍/അവള്‍ ഒരു പാപിയാണെന്നു അറിയുന്നില്ല. ദൈവം അവന്‍/അവളെ പാപിയായി പ്രഖ്യാപിച്ചാലും അവര്‍ അതു അറിയുന്നില്ല. അവസാനം അവന്‍/അവള്‍ ഈ ലോകത്തിലെ ഒരു പാപിയാണെന്നു തിരിച്ചറിയുന്നു.
എന്നാല്‍ താന്‍ വളരെ നന്മ ചെയ്യുന്നവനാണെന്ന് ചിന്തിക്കുന്ന വ്യക്തി നന്നായിരിക്കുകയും ചെറിയ പാപങ്ങള്‍ മാത്രം ചെയ്തു കൊണ്ട് അവന്‍/അവള്‍ ഒരു പാപിയാണെന്ന് അറിയാതിരിക്കുന്നു. കുഷ്ഠം അല്പമായി പരന്നിരിക്കുന്ന വ്യക്തിയെ അശുദ്ധനായി പ്രഖ്യാപിക്കുവാനും അവനെ/അവളെ അകത്താക്കി അടക്കുവാനും ദൈവം പുരോഹിതനോടു പറഞ്ഞു. ദൈവത്തില്‍ നിന്നും പാപികളെ വേര്‍തിരിക്കുന്നു. നിങ്ങള്‍ക്കു ഇതു മനസ്സിലായോ? ദൈവം വിശുദ്ധനാണ്. തനിക്ക് ഒരു ചെറിയ വടു പോലെ മാത്രമേ പാപമുള്ളൂ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല. 
ആര്‍ക്കാണ് സ്വര്‍ഗ്ഗ രാജ്യത്തില്‍ പോകാന്‍ സാധിക്കുന്നത്? തങ്ങളുടെ പാപം ദേഹം മുഴുവനും വ്യാപിച്ചിരിക്കുന്നവരും ഒഴിവാക്കാനാകാത്ത പാപികളാണ് തങ്ങളെന്ന് തിരിച്ചരിയുന്നവര്‍ക്കും മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ. അവരുടെ സകല പാപങ്ങളും യേശുവിലുള്ള വിശ്വാസത്താല്‍ ക്ഷമിക്കപ്പെടുകയും അവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിച്ച് ദൈവത്തോടു കൂടി ഭരിക്കുകയും ചെയ്യും. 
ബൈബിള്‍ പറയുന്നത്, പാപം അല്പം മാത്രം വ്യാപിച്ചിരിക്കുന്ന വ്യക്തിയെ അശുദ്ധന്‍ എന്ന് ദൈവം പ്രഖ്യാപിക്കുന്നു. പാപം ചെയ്യരുതു എന്ന് അവന്‍/അവള്‍ക്ക് ആഗ്രഹം ഉണ്ടെങ്കിലും, പാപം ആവര്‍ത്തിക്കുന്ന വ്യക്തിയെ, താനൊരു പൂര്‍ണ്ണ പാപിയാണെന്ന് ഏറ്റു പറയുകയും ചെയ്യുന്നവരെയാണ് ദൈവം സന്ദര്‍ശിക്കുന്നത്. യേശു പറഞ്ഞു: ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രെ വിളിക്കുവാന്‍ വന്നതു. (മത്തായി 9:13). ദൈവം പാപികളെ വിളിക്കുകയും അവരുടെ സകല പാപങ്ങളെയും കഴുകിക്കളയുകയും ചെയ്യുന്നു. അവരുടെ സകല പാപങ്ങളെയും ദൈവം ക്ഷമിക്കുന്നു. ഒരിക്കല്‍ പൂര്‍ണ്ണമായി ദൈവം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞു. യേശു തന്‍റെ സ്നാനത്തിലൂടെ അവരുടെ പാപങ്ങള്‍ ചുമക്കുകയും ക്രൂശില്‍ ന്യായം വിധിക്കപ്പെടുകയും അവരെ സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് കൊണ്ടു പോകുവാനായി തന്‍റെ പുനരുത്ഥാനത്തിലൂടെ അവരെ നീതിമാന്മാരാക്കുകയും ചെയ്യുന്നു.
 
 
നമ്മെക്കുറിച്ചു നാം അറിയേണം
 
നാം സമ്പൂര്‍ണ്ണ പാപികളാണോ അതോ ഭാഗിക പാപികളാണോ എന്ന് നാം അറിയണം. ഒരുവന്‍റെ ശരീരം മുഴുവനും കുഷ്ഠ രോഗം വ്യാപിച്ചിരുന്നാല്‍ ആ വ്യക്തിയെ ദൈവം ശുദ്ധനെന്ന് പ്രഖ്യാപിക്കുന്നു. കുഷ്ഠ രോഗത്തിന്‍റെ നിയമത്തെ ദൈവം അങ്ങനെയാണ് നിയമിച്ചിരിക്കുന്നത്. താന്‍ മുഴുവനായും പാപത്താല്‍ നിറഞ്ഞിരിക്കുന്നു എന്ന് അറിയുന്ന ഒരു വ്യക്തിക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സൂവിശേഷത്തില്‍ വിശ്വസിച്ച് പാപക്ഷമ പ്രാപിക്കുകയല്ലാതെ മറ്റു വഴിയില്ല. അവനുവേണ്ടി യേശു തന്‍റെ സ്നാനത്താലും കുരിശിനാലും തന്‍റെ സകല പാപങ്ങളും കഴുകിക്കളഞ്ഞു എന്ന് പറഞ്ഞു കൊണ്ട് അവന്‍റെ /അവളുടെ അടുക്കലേയ്ക്ക് യേശു വരുമ്പോള്‍ അവന് ഇതല്ലാതെ മാര്‍ഗ്ഗമില്ല. എന്നാല്‍ ഒരു ഭാഗികമായ പാപി അവനില്‍/അവളില്‍ പൂര്‍ണ്ണമായും പാപം ഇല്ലെന്ന് ചിന്തിച്ച് സുവിശേഷത്തെ പരിഹസിക്കുന്നു.
യേശു പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞിരുന്നാല്‍ അവിടെ പാപം കാണുമോ? ഇല്ല. നമുക്ക് ഒരിക്കലായി പൂര്‍ണ്ണമായും പാപക്ഷമ നേടുവാന്‍ കഴിയും. ആകയാല്‍ ഒരു പാപി അവനെ /അവളെക്കുറിച്ച് അറിയണം. തന്നെക്കുറിച്ചു തന്നെ അറിയുമ്പോള്‍ അവന്‍റെ/അവളുടെ അവരുടെ സകല പാപങ്ങളും പരിഹരിക്കപ്പെടും. ജനങ്ങള്‍ തങ്ങളുടെ ചെറിയ പാപങ്ങള്‍ മാത്രം ദൈവത്തിന്‍റെ അടുത്ത് കൊണ്ടു പോകുന്നവരാണ്. "കര്‍ത്താവേ ഞാന്‍ പാപം ചെയ്തുപോയി. വേണമെന്ന് വച്ചിട്ടല്ല. അവന്‍ കാരണമാണ്. ദയവായി ഇപ്പോഴത്തേയ്ക്ക് ക്ഷമിക്കണം. ഇനിമേല്‍ ഞാന്‍ പാപം ചെയ്യുകയില്ല". ദൈവം അപ്പോള്‍ പറയും: "നീ അശുദ്ധനാണ്".
ദൈവമുമ്പാകെ ഒരു മനുഷ്യന് ഒരിക്കലും നീതിമാന്മാരാകുവാന്‍ കഴിയില്ല. "വേണമോ വേണ്ടയോ എന്നത് പൂര്‍ണ്ണമായും അങ്ങയെ ആശ്രയിച്ചിരിക്കുന്നു, ദൈവമേ. ഞാനൊരു പാപിയും നരകത്തിലേക്ക് വിധിക്കപ്പെട്ടവനും ആണ്. നിന്‍റെ ഇഷ്ടം പോലെ എന്നോടു ചെയ്യേണമേ; എങ്കിലും ദൈവമേ എന്നോടു കരുണതോന്നി ദയവായി എന്നെ രക്ഷിക്കേണമേ. അങ്ങ് ദൈവമാണെങ്കില്‍ എന്നെ രക്ഷിച്ചാലും. എങ്കില്‍ ഞാന്‍ അങ്ങയില്‍ വിശ്വസിക്കുകയും തിരുഹിതം അനുസരിച്ച് ജീവിക്കുകയും ചെയ്യും". താന്‍ പാപത്താല്‍ നിറഞ്ഞിരിക്കുന്നു. എന്ന് സമ്മതിക്കുന്ന വ്യക്തിയെ ദൈവം രക്ഷിക്കുന്നു.
 
 
ഒരു മനുഷ്യന്‍ പന്ത്രണ്ടുതരം ദുഷ്ട ചിന്തകള്‍ ഉള്ള പാപം നേടുന്നു
 
നമുക്കു മര്‍ക്കോസ് 7:20-23 വരെ നോക്കാം. "മനുഷ്യരില്‍ നിന്നും പുറപ്പെടുന്നതത്രെ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തു നിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നെ, ദുഷ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്ന് പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു". അകത്തു നിന്ന് ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നും ദുഷ്ട ചിന്തകള്‍ പുറപ്പെടുന്നു. ഒരു മനുഷ്യന്‍ ജന്മനാല്‍ തന്നെ പാപത്തെ പ്രാപിക്കുന്നു. നിങ്ങള്‍ക്കിതു മനസ്സിലായോ? ഒരുവന്‍റെ ജീവകാലം മുഴുവനും ഈ അശുദ്ധ ചിന്തകള്‍ ഉണ്ടായിരിക്കും അവന്‍റെ/അവളുടെ സകല പാപങ്ങളും ഒരിക്കലായി പൂര്‍ണ്ണമായും ക്ഷമിക്കപ്പെട്ടില്ലായെങ്കില്‍ ഇതില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ അവന് മറ്റൊരു മാര്‍ഗ്ഗും ഇല്ല.
ഒരു മനുഷ്യന്‍ ഈ വിധത്തിലുള്ള പന്ത്രണ്ടുതരം ദുഷ്ട വിചാരങ്ങളുമായി ജനിക്കുന്നു. വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ. അതുകൊണ്ട് അവന്/അവള്‍ക്ക് അവരുടെ ജീവകാലം മുഴുവന്‍ പാപം ചെയ്യുക അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. പാപങ്ങള്‍ ക്ഷമിക്കപ്പെടാത്ത ഒരു വ്യക്തി പാപിയായി തന്നെ, തനിക്കു ആഗ്രഹം ഇല്ലെങ്കില്‍ പ്പോലും, ജീവിതം തുടരുന്നു. ഒരു മനുഷ്യനില്‍ നിന്നുള്ള സകലതും, ചിന്തകളും ,സ്വഭാവങ്ങളും എല്ലാം ദൈവ മുമ്പാകെ പാപ പൂര്‍ണ്ണമത്രെ.
ഒരു പാപി നല്ലവനായിരിക്കുക എന്നത് അവന്‍റെ കപട മുഖമാണ്. നല്ലവനെന്ന രീതിയില്‍ അവന്/അവള്‍ക്ക് അഭിനയിക്കാനേ കഴിയുകയുള്ളൂ. ദൈവത്തെ വഞ്ചിക്കുകയാണിത്. പാപിയായി ജനിച്ച ഒരു മനുഷ്യന്‍ താന്‍ രക്ഷിക്കപ്പെടണം എന്നകാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ താന്‍ പാപത്താല്‍ നിറഞ്ഞവനാണ് എന്ന് അറിയാത്ത ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ "ശ്ശെ! ഞാനെന്തിനാണ് ഇക്കാര്യം ചെയ്യുന്നത്" എന്ന് പറയുകയും അതോര്‍ത്ത് വിഷമിക്കുകയും ചെയ്യും. അവന്‍/ അവള്‍ അവളെതന്നെ/അവനെതന്നെ വഞ്ചിക്കുകയാണ്.
ഒരു മനുഷ്യന് ദുഷ്ട ചിന്തകളുണ്ട്. അവന്‍ ഇങ്ങനെ ചിന്തിച്ചേക്കാം. "ഞാനെന്തിനാണ് ഈ ദുഷ്ട ചിന്തകള്‍ ചെയ്യുന്നത്. ഇല്ല എനിക്ക് ഇത്തരം ചിന്തകള്‍ പാടില്ല. ഞാന്‍ വൃത്തികെട്ട കാര്യങ്ങള്‍ ചിന്തിക്കുന്നത് എന്തിന്? നല്ലതു ചെയ്യണമെന്ന് ടീച്ചര്‍ എന്നോട് പറഞ്ഞിട്ടുണ്ട്". താന്‍ എന്തുകൊണ്ടു ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു എന്ന് അറിയാത്തതിനാലാണ് അവന്‍ ഇങ്ങനെ ചിന്തിക്കുന്നത്. തന്‍റെ മോഷണത്താലും വ്യഭിചാരത്താലും അവന്‍ ദുഃഖിക്കുന്നതിനു കാരണം അവന്‍ പാപത്തെ പ്രാപിച്ചിരിക്കുന്നുവെന്ന് അറിയാത്തതിനാലാണ്. വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ അവനില്‍ നിന്നും ഒന്നിനു പുറകില്‍ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആകയാല്‍ അവന്‍ തന്നെത്താന്‍ വെറുക്കുകയും കാരണമറിയാതെ ലജ്ജിതനാവുകയും ചെയ്യുന്നു.
നാമെല്ലാം പാപത്തിന്‍റെ കൂമ്പാരങ്ങളും ജീവകാലം മുഴുവന്‍ പന്ത്രണ്ടു വിധമായ ദുഷ്ടതയുടെ ഫലം വഹിക്കുന്നവരുമാണ്. കാരണം നമ്മുടെ പൊതു പൂര്‍വ്വികനായ ആദാമില്‍ നിന്നും പാപം അവകാശമായി കിട്ടിയ ജന്മ പാപികളാണ് നാം. തങ്ങള്‍ പാപികളാണെന്ന് തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ ആകുന്നു.
ഒരു മനുഷ്യന്‍ താന്‍ അവിശ്വസ്തനായ പാപിയെന്ന് അറിയുമ്പോഴാണ് അവന്‍റെ/അവളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന രക്ഷകനായ യേശുവിനെ അന്വേഷിക്കുന്നത്. ദൈവത്താല്‍ അനുഗ്രഹം പ്രാപിക്കുവാനുള്ള ഏക മാര്‍ഗ്ഗമാണിത്. എന്നാല്‍ ഒരു മനുഷ്യന്‍ അവനെക്കുറിച്ച്/ അവളെക്കുറിച്ച് അറിയാതെ ഇരിക്കുമ്പോള്‍ രക്ഷകനെ അന്വേഷിക്കുന്നില്ല. തന്നെക്കുറിച്ച് നന്നായി അറിയുകയും തന്നെയും തന്‍റെ പ്രയത്നങ്ങളെയും തള്ളിക്കളഞ്ഞ് മനുഷ്യരില്‍ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് രക്ഷകനും പ്രവാചകനും ദൈവവും ആയ യേശു ക്രിസ്തുവിനെ അന്വേഷിക്കുകയും യേശു ക്രിസ്തുവിന്‍റെ കൃപയാല്‍ പാപക്ഷമ നേടുകയും ചെയ്യുന്നു.
പാപികള്‍ തങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. കാരണം സ്വയം അറിയുന്നവര്‍ മാത്രമേ ദൈവത്തില്‍ നിന്നും അനുഗ്രഹം നേടുകയുള്ളൂ. തന്നെക്കുറിച്ച് അറിയാത്തവര്‍ക്ക് അനുഗ്രഹം നേടാന്‍ കഴിയുകയില്ല. ആകയാല്‍ തങ്ങള്‍ ആരെന്ന് പാപികള്‍ അറിയേണം. നിങ്ങശക്കിതു മനസ്സിലായോ? പാപക്ഷമ പ്രാപിക്കുന്നതു മുമ്പേ നിങ്ങള്‍ ദുഷ്കര്‍മ്മള്‍ എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് അറിയാമോ? നിങ്ങളുടെ ആഗ്രഹത്തിനു എതിരായി നിങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തു; കാരണം നിങ്ങള്‍ പാപത്തെ അവകാശമായി പ്രാപിച്ചിരിക്കുന്നു.
 
 
ഏക മനുഷ്യനിലൂടെ പാപം ലോകത്തില്‍ കടന്നു; പാപത്തിലൂടെ മരണവും
 
മനുഷ്യരില്‍ പാപം ഉള്ളതിനാല്‍ മരണം ഒഴിവാക്കാന്‍ ആകാത്തതാണ്. ഒരു മനുഷ്യന്‍ അവന്‍റെ/അവളുടെ പാപങ്ങള്‍ കഴുകപ്പെട്ട് പാപത്തില്‍നിന്നും വിടുവിക്കപ്പെടുവാന്‍ യേശുവിനെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. അപ്പോള്‍ അവന്/അവള്‍ക്ക് നിത്യ ജീവന്‍ ലഭിക്കും. നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 
എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനുഷ്യനായ യേശു ക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല, ഏകന്‍റെ പാപം ശിക്ഷാവിധി കല്പിക്കുവാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീര്‍ന്നു. ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും. അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏക നീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. ഏക മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി ത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരാ യിത്തീര്‍ന്നു. എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നു; എങ്കിലം പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവനായി വാഴേണ്ടതിനു തന്നേ (റോമര്‍.5:14-21)
"അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു"(റോമര്‍ 5:12). ഇവിടെ ആരാണ് ഏക മനുഷ്യന്‍? ആദാം. ഹവ്വ പോലും വന്നത് ആദം എന്ന ഏക മനുഷ്യനാല്‍ ആണ്. ആകയാല്‍ ബൈബിള്‍ പറയുന്നു: `ഏക മനുഷ്യനാല്‍`. ദൈവം ആദിയില്‍ ഏക മനുഷ്യനെ സൃഷ്ടിച്ചു. ആ ഏക മനുഷ്യനിലൂടെ പാപം ലോകത്തിലേയ്ക്കു കടന്നു. നമ്മുടെ കാഴ്ചയില്‍ ഏദന്‍ തോട്ടത്തില്‍ രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൈവത്തിനു മുമ്പാകെ ഒരു വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സകല മനുഷ്യരും വംശങ്ങളായി വര്‍ദ്ധിച്ചത് ഏക മനുഷ്യനായ ആദാമില്‍ നിന്നുമാണ്.
ഏക മനുഷ്യനിലൂടെ പാപം ലോകത്തില്‍ കടന്നു എന്ന വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആദം പാപം ചെയ്തതിനാല്‍ ആദാമിന്‍റെ സന്തതികളെല്ലാം പാപികളായി തീര്‍ന്നു എന്നാണ്. സകലരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും പകര്‍ന്നു. പാപം നിമിത്തം സകല മനുഷ്യരും മരണത്തിനായി വിധിക്കപ്പെട്ടു. പാപത്തോടുകൂടിയ ഒരു വ്യക്തിയെ സഹിക്കുവാന്‍ ദൈവത്തിന് കഴിയുകയില്ല.
ദൈവം സര്‍വ്വ ശക്തനാണെങ്കിലും അവന് കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്. അവന് കള്ളം പറയുവാന്‍ കഴിയില്ല. അതുപോലെ പാപിയായുള്ള ഒരു മനുഷ്യനെ സ്വര്‍ഗ്ഗത്തില്‍ കയറ്റുവാനും കഴിയില്ല. താന്‍ വാഗ്ദാനം ചെയ്തതുപോലെ തന്‍റെ നിയമങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. പാപമുള്ള മനുഷ്യനെ ദൈവം തീര്‍ച്ചയായും ന്യായം വിധിക്കും. കാരണം ദൈവത്തിനു കള്ളം പറയുവാനോ താന്‍ തന്നെ സ്ഥാപിച്ച നിയമത്തെ അവഗണിക്കുവാനോ കഴിയില്ല. ദൈവ മുമ്പാകെ പാപം ചെയ്തു വീണുപോയ ആദം എന്ന ഏക മനുഷ്യനാല്‍ സകല മനുഷ്യരും പാപികളായിതീര്‍ന്നു. ദൈവത്തിന്‍റെ ന്യായവിധിയും മരണവും മാനവരാശിയില്‍ മുഴുവനും വ്യാപിച്ചു. കാരണം അവര്‍ ആദാമെന്ന ഏക മനുഷ്യന്‍റെ സന്തതികളായി പിറന്നതിനാല്‍ പാപികളായവര്‍ ആണ്. അതുപോലെ മരണവും അവരില്‍ എല്ലാവരിലും വ്യാപിച്ചു.
ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മരണം ഉണ്ടായിരുന്നില്ല. അവിടെ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം മാത്രമല്ല ജീവ വൃക്ഷവും ഉണ്ടായിരുന്നു. ജീവ വൃക്ഷത്തിന്‍റെ ഫലം കഴിച്ച് ആദാമിനോടു നിത്യ ജീവന്‍ പ്രാപിച്ചു കൊള്ളുവാനാണ് ദൈവം പറഞ്ഞത്. എന്നാല്‍ സാത്താനാല്‍ വഞ്ചിക്കപ്പെട്ട ആദം ദൈവം തിന്നരുത് എന്ന് ആജ്ഞാപിച്ച നന്മ തിന്മകളുടെ അറിവിന്‍റെ വൃക്ഷഫലം തിന്നു. അതുവഴി ദൈവത്തിന്‍റെ വാക്കു തള്ളിക്കളഞ്ഞ് അവനെ വെല്ലുവിളിച്ചു. ആകയാല്‍ പാപം നിമിത്തം ലോകത്തിലെ സകലരിലും മരണം വ്യാപിച്ചു. ആദം എന്ന ഏകമനുഷ്യനിലൂടെ മരണം ലോകത്തിലേക്കു കടന്നു. 
 
 
ദൈവം മനുഷ്യനു ന്യായ പ്രമാണം നല്‍കിയതെന്തിന്?
 
ആദാമിലൂടെ പാപം ലോകത്തില്‍ കടന്നില്ലായിരുന്നുവെങ്കില്‍ മരണം സകല മനുഷ്യരിലും പരക്കുമായിരുന്നില്ല. എന്തുകൊണ്ട് ഒരു മനുഷ്യന്‍ മരിക്കണം? അവന്‍/അവള്‍ പാപം നിമിത്തമാണ് മരിക്കുന്നത്. ഏകമനുഷ്യനിലൂടെ പാപം ലോകത്തില്‍ കടന്നു. അതുവഴി മരണം സകലരിലും വ്യാപിച്ചു. ന്യായപ്രമാണം വരുന്നതുവരെയും ലോകത്തില്‍ പാപം ഉണ്ടായിരുന്നു. എന്നാല്‍ ന്യായപ്രമാണം വരുന്നതുവരെ ന്യായത്തെക്കുറിച്ചുളള ബോധം മനുഷ്യര്‍ക്കില്ലായിരുന്നു. 
മോശെയിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണം സകലമനുഷ്യരിലേക്കും വന്നു. നോഹയുടെയും ആദാമിന്‍റെയും കാലം മുതല്‍ക്കു തന്നെ പാപം ഉണ്ടായിരുന്നു. പക്ഷെ മോശെയുടെ കാലം വരെ ദൈവം ന്യായപ്രമാണം സ്ഥാപിച്ചില്ല. എന്നാല്‍ ബൈബിള്‍ പറയുന്നത് അക്കാലത്ത് ജീവിച്ചിരുന്ന സകലരുടെയും ഹൃദയത്തില്‍ പാപം ഉണ്ടായിരുന്നുവെന്നാണ്.
നമുക്ക് റോമര്‍ 5:13 നോക്കാം. പാപമോ ന്യായപ്രമാണം വരെ ലോകത്തിലുണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല. ലോകത്തില്‍ ന്യായപ്രമാണം ഇല്ലാതിരുന്നപ്പോഴും പാപം ഉണ്ടായിരുന്നു. ആകയാല്‍ ദൈവമുമ്പാകെ പാപം ചെയ്തവരെല്ലാം മരിക്കേണ്ടിവന്നു. പാപത്തെക്കുറിച്ചുളള ബോധം നല്‍കുവാനും ജനങ്ങളുടെ ഇടയില്‍ ദൈവമുമ്പാകെ പാലിക്കുവാനായും 613 അനുച്ഛേദങ്ങളുളള തന്‍റെ നിയമത്തെ ദൈവം അവര്‍ക്കു നല്‍കി. ദൈവത്തിന്‍റെ ന്യായ പ്രമാണത്തില്‍ നിന്നും ജനം എന്താണ് അറിയുന്നത്? തങ്ങള്‍ ദൈവ ദൃഷ്ടിയില്‍ പാപമുളളവരാണെന്നും തങ്ങള്‍ക്ക് പാപം ഉണ്ടെന്നും അവര്‍ അറിഞ്ഞു. ദൈവത്തിന്‍റെ നിയമം തങ്ങള്‍ക്ക് പാലിക്കാന്‍ ആകില്ലായെന്ന് ജനം തിരിച്ചറിഞ്ഞു. 
ആകയാല്‍ അവര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അറിഞ്ഞു. ആദാമിന്‍റെയും ഹവ്വയുടെയും സന്തതികള്‍ തങ്ങള്‍ പാപികള്‍ ആണെന്നും ദൈവത്തിനുമാത്രമേ പാപത്തെ ക്ഷമിക്കാന്‍ കഴിയുകയുളളൂവെന്നും അറിഞ്ഞു. എന്നാല്‍ കാലക്രമത്തില്‍ തങ്ങള്‍ പാപികളായി മാറിയവരാണെന്നും മുന്‍പിതാവായ ആദാമില്‍ നിന്നും പാപം നേടിയവരാണെന്നും അവര്‍ മറന്നു. ആ സമയത്ത് പാപം ചെയ്യുമ്പോള്‍ തങ്ങള്‍ പാപികളാണെന്ന ബോധവും പാപം ചെയ്യാത്തപ്പോള്‍ പാപികളല്ലായെന്ന ബോധവുമാണ് അവര്‍ക്ക് ഉണ്ടായത. പക്ഷെ അവര്‍ക്ക് തെറ്റിപ്പോയി. ഇക്കാലത്തുപോലും അനേകരും കരുതുന്നത് തങ്ങള്‍ പാപം ചെയ്യുമ്പോള്‍ മാത്രം പാപികളും പാപം ചെയ്യാത്തപ്പോള്‍ പാപികളല്ലെന്നുമാണ്. വാസ്തവത്തില്‍ തങ്ങളുടെ ജനനം മുതല്‍ പാപത്തെ പ്രാപിച്ചിരിക്കുന്ന സകല ജനവും പാപം ചെയ്തുവോ ഇല്ലയോ എന്ന വ്യത്യാസം കൂടാതെ തന്നെ പാപികളാണ്.
പാപങ്ങളില്‍ നിന്നും മോചിക്കപ്പെടുന്നതിന് മുമ്പ് മനുഷ്യരെല്ലാം ഒഴിവാക്കപ്പെടാത്ത പാപികളാണ്. അതുകൊണ്ട് പാപബോധത്തിനായി ദൈവം അവര്‍ക്ക് തന്‍റെ ന്യായ പ്രമാണം നല്‍കി. ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ അവനെ അറിയുകയും ന്യായ പ്രമാണത്തെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ താന്‍ ഒരു ഗുരുതര പാപിയാണ് എന്ന് അറിയുന്നു. ദൈവത്തിന്‍റെ ന്യായ പ്രമാണം പൂര്‍ണമായും അറിയുന്ന ഉടനെ ഒരു മനുഷ്യന്‍ ഗുരുതര പാപിയായിത്തീരുന്നു. 
 
 
ഏകമനുഷ്യനിലൂടെ മരണം എല്ലാ മനുഷ്യരിലും പകരുന്നു
 
റോമര്‍ 5:13-14 പറയുന്നു: "പാപമോ ന്യായപ്രമാണം വരെ ലോകത്തിലുണ്ടായിരുന്നു. എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുളളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു". 
ഏകമനുഷ്യനാലെ എല്ലാവരും പാപികളായിത്തീര്‍ന്നുവെന്നും മരണം സകലരിലും പകര്‍ന്നുവെന്നും ദെവം പറയുന്നു. പാപത്തിലൂടെയാണ് മരണം സകലരിലും വ്യാപിച്ചത്. ഇതിനു കാരണവും ഏകമനുഷ്യന്‍ തന്നെ. ആരാണ് ഈ ഏക മനുഷ്യന്‍? ആദാം. നമുക്ക് ഇത് പൊതുവെ അറിയും. പക്ഷെ ഇതറിയാത്ത പലരും ഉണ്ട്. അനേക ക്രിസ്ത്യാനികള്‍ പോലും ഇതറിയാത്തവരാണ്. അവര്‍ പാപത്തെ ജന്മപാപം എന്നും കര്‍മ്മപാപം എന്നും വേര്‍തിരിച്ചു തങ്ങളുടെ കര്‍മ്മ പാപങ്ങളെ ദിനം തോറുമുളള അനുതാപ പ്രാര്‍ത്ഥനകളിലൂടെ മാറ്റി എടുക്കാമെന്ന് കരുതുന്നു. ആദാം മുഖാന്തരമാണ് തങ്ങള്‍ ന്യായം വിധിക്കപ്പെട്ട് നരകത്തിലേക്ക് പോകുന്നത് എന്ന കാരണം അവര്‍ക്ക് അറിയില്ല.
ആദാമിന്‍റെ സന്തതികള്‍ക്ക്, അവര്‍ നല്ലവരാകുവാന്‍ എത്ര ശ്രമിച്ചാലും, തങ്ങളുടെ പാപം നിമിത്തം ദൈവവുമായി ബന്ധമില്ല. നല്ല ജീവിതം നയിക്കുവാന്‍ കഠിന ശ്രമം അവര്‍ നടത്തിയാലും ആദമിന്‍റെ സന്തതികള്‍ എന്ന കാരണത്താല്‍ ദൈവം അവരെ ന്യായം വിധിക്കുന്നു. തങ്ങളുടെ പൊതുവായ മുന്‍പിതാവ് ആദം നിമിത്തം അവര്‍ നരകത്തിന്‍റെ നിത്യാഗ്നിയിലേക്ക് തളളപ്പെടും.
 
 
വരുവാനുളളവന്‍റെ പ്രതിരൂപമാണ് ആദാം
 
വരുവാനുളളവന്‍റെ പ്രതിരൂപമാണ് ആദാം എന്ന് എഴുതപ്പെട്ടിരിക്കുന്നു. സകലജനങ്ങളും പാപികളായിത്തീര്‍ന്നതും മരണം അവരിലേക്കുവന്നതും ഏകമനുഷ്യനിലൂടെയാണ്. എന്നാല്‍ സകല മാനവ ജാതിയും ഏക മനുഷ്യനായ യേശുക്രിസ്തുവിലൂടെ നീതിമാന്മാരാക്കപ്പെട്ടിരിക്കുന്നു. ഏകമനുഷ്യനായ ആദമിനാല്‍ മനുഷ്യരെല്ലാം പാപികളാക്കപ്പെട്ടതുപോലെ തന്നെയാണ് ഇത്. ഇതാണ് ദൈവത്തിന്‍റെ ന്യായപമാണം.
ദൈവത്തിന്‍റെ ന്യായപ്രമാണം അറിയാത്തതിനാലാണ് ജനങ്ങള്‍ മതങ്ങളെ സൃഷ്ടിച്ചത്. യേശുവില്‍ വിശ്വസിക്കുന്നതോടൊപ്പം തങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്ത് രക്ഷപ്പെട്ടുകൊളളാം എന്നാണ് അവര്‍ പറയുന്നത്. എത്ര വിപുലമായി ഇത് ലോകത്തില്‍ പരന്നിരിക്കുന്നു; എത്ര അധികമായി അവര്‍ നുണ പറയുന്നു! നിങ്ങള്‍ ക്രിസ്ത്യാനികളെപ്പോലെ നല്ലവരായിരിക്കേണം എന്ന് അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. പ്രവൃത്തികളാല്‍ നമ്മുടെ പാപങ്ങള്‍ ഒരിക്കലും കഴുകപ്പെടുന്നില്ല. 
വരുവാനുളളവന്‍റെ പ്രതിരൂപമായിരുന്നു ആദം. നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷയ്ക്കായി വരുന്നവന്‍ ആരാണ്? അവനാണ് യേശുക്രിസ്തു. യേശു ലോകത്തിലേക്ക് അയക്കപ്പെടുകയും നമ്മെ നീതിമാന്മാരാക്കുവാനായി ഒരിക്കലായി ഏവര്‍ക്കും വേണ്ടി തന്‍റെ സ്നാനത്തിലൂടെ നിയമപരമായി ലോകത്തിന്‍റെ പാപങ്ങളെ എടുത്തുമാറ്റുകയും ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി ക്രൂശിക്കപ്പെടുകയും ചെയ്തു. ഒരു സൃഷ്ടിയായ ആദാമിനെ സാത്താന്‍ വഞ്ചിച്ചതിനാലാണ് പാപം ലോകത്തിലേക്ക് കടന്നത്. ആദാമിലൂടെ പാപം ലോകത്തില്‍ കടന്നു. എന്നാല്‍ രക്ഷകനും സൃഷ്ടിതാവും സര്‍വ്വശക്തനുമായ രാജാധിരാജാവുമായ യേശുക്രിസ്തു മാനവ ജാതിയെ അവരുടെ പാപങ്ങളില്‍ നിക്ന്നും ഒരിക്കലായി പൂര്‍ണമായും രക്ഷിക്കുവാനായി ലോകത്തിലേക്ക് മനുഷ്യരൂപത്തില്‍ അയക്കപ്പെട്ടു. ഏവര്‍ക്കും വേണ്ടി ഒരിക്കലായി തന്‍റെ സ്നാനത്തിലൂടെ അവന്‍ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ മേല്‍ ചുമക്കുകയും ക്രൂശിക്കപ്പെട്ടതിലൂടെ പാപത്തിന്‍റെ ശമ്പളം നല്‍കുകയും ചെയ്തു.
യേശുക്രിസ്തു നമ്മുടെ സകല പാപങ്ങളെയും തുടച്ചുനീക്കുവാനായി, ആ പാപങ്ങള്‍ എത്ര ഗൗരവമായാലും ശരി, അയക്കപ്പെട്ടുവെന്ന് ഒരുവന്‍ വിശ്വസിക്കുമ്പോള്‍ അവന്‍/അവള്‍ പുതുജീവനും വീണ്ടെടുപ്പും പ്രാപിക്കുന്നു. നമ്മെ അവന്‍റെ മക്കളാക്കിത്തീര്‍ക്കുവാനായി ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുവാന്‍ തീരുമാനിക്കുകകയും പദ്ധതി ഇടുകയും ചെയ്തു. അവന്‍ ഈ ലോകത്തിലേക്കു വന്ന് അവന്‍റെ വാഗ്ദത്തം പൂര്‍ണമായും നിവര്‍ത്തിച്ചു. ആകയാല്‍ നമുക്കു തീര്‍ച്ചയായും പാപമില്ല. ദൈവം ഒരിക്കലും തെറ്റു ചെയ്യുകയില്ല. വരുവാനുളളവന്‍റെ പ്രതിരൂപമായിരുന്നു ആദം. ജനങ്ങള്‍ തങ്ങളുടെ പ്രവൃത്തികളില്‍ ആശ്രയിക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മുടെ രക്ഷ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നത് യേശുവിലാണ്. മനുഷ്യര്‍ ഏകമനുഷ്യനായ ആദാമിലൂടെ പാപികളാകുകയും ഏകമനുഷ്യനായ യേശുവിലൂടെ വീണ്ടെടുക്കപ്പെടുകയും ചെയ്തു. 
നാം ചെയ്യേണ്ട ഏകകാര്യം പാപമോചനത്തിന്‍റെ രക്ഷയില്‍ വിശ്വസിക്കുക മാത്രമാണ്. ഇതാണ് നാം ചെയ്യേണ്ട ഏകകാര്യം. യേശു നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു എന്ന വസ്തുതയില്‍ സന്തോഷിക്കുകയല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ല. അങ്ങനെയിരിക്കെ മറ്റുളളവരോട് തീഷ്ണതയോടെ സത്പ്രവൃത്തികള്‍ ചെയ്യണമെന്ന് നിങ്ങള്‍ നിര്‍ബന്ധിക്കുന്നതെന്തിന്? ജനത്തിന് തങ്ങളുടെ പ്രവൃത്തിയിലൂടെ പാപത്തില്‍ നിന്നും മോചനം നേടുവാന്‍ കഴിയുമോ? ഇല്ല. രക്ഷ ആശ്രയിച്ചരിക്കുന്നത് പാപക്ഷമയിലുളള വിശ്വാസത്തില്‍ മാത്രമാണ്. 
 
 
ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല
 
റോമര്‍ 5:14-16 പറയുന്നു: "എങ്കിലും വരുവാനുളളവന്‍റെ പ്രതിരൂപമായ ആദമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു. എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചുവെങ്കില്‍ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുളള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവുമധികം കവിഞ്ഞിരിക്കുന്നു. ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല.; ഏകന്‍റെ പാപം ശിക്ഷാവിധി കല്‍പ്പിക്കുവാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നിതീകരണവിധിക്കക്ക് ഹേതുവായിത്തീര്‍ന്നു. 
ഈ വേദഭാഗത്തിന്‍റെ അര്‍ത്ഥമെന്താണ്? ബൈബിള്‍ പറയുന്നു. "ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല". കൃപാവരം എന്നത് ഇവിടെ ദൈവത്തിന്‍റെ രക്ഷയെക്കുറിക്കുന്നു. ആദാമില്‍ നിന്നും പാപം സ്വീകരിച്ച് നരകത്തിലേക്ക് വിധിക്കപ്പെട്ടിരുന്ന സകലര്‍ക്കും തങ്ങളുടെ പാപങ്ങളെ മായ്ച്ചു കളഞ്ഞ യേശുവിലുളള വിശ്വാസത്താല്‍ വേര്‍തിരിവില്ലാതെ പാപക്ഷമ നേടാം എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ഭാവികാല പാപങ്ങളും യേശു നേരത്തെ കഴുകിക്കളഞ്ഞുവെന്നും ഇതിനര്‍ത്ഥമുണ്ട്. 
ആദാമിന്‍റെ സന്തതിയായി ജനിക്കുന്ന ഒരു മനുഷ്യന്‍ പാപം ചെയ്യുന്നില്ലായെങ്കില്‍പ്പോലും പാപിയാണ്. അതുകൊണ്ട് അവന്‍/ അവള്‍ പാപം ചെയ്യുന്നില്ലയെങ്കില്‍ തന്നെ അവന്/അവള്‍ക്ക് നരകത്തില്‍പ്പോകുന്നത് ഒഴിവാക്കാന്‍ പറ്റില്ല. യേശു ഈ ലോകത്തിലേക്ക് വന്നു നമ്മുടെ രക്ഷകനായിത്തീര്‍ന്നു. ലോകത്തിന്‍റെ അവസാനത്തോളം ജനങ്ങള്‍ തുടര്‍ന്നു ചെയ്യുന്ന പാപങ്ങളില്‍ നിന്നും അത്യധികമായ വീണ്ടെടുപ്പു യേശു നല്‍കി എന്നതാണ് കൃപാവരം.
ആകയാല്‍ ഏകമനുഷ്യന്‍റെ ലംഘനത്തെക്കാള്‍ വലുതായിരുന്നു ഏകമനുഷ്യന്‍റെ കൃപാവരം. ഒരുവന്‍ ദൈവത്തിനെതിരായി ഒരു പാപം ചെയ്യുന്നെങ്കില്‍ ആ ഒരു പാപം മാത്രം തന്നെ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുവാനും നരകത്തിലേക്ക് പോകുവാനും അവന്/അവള്‍ക്ക് മതിയായതാണ്. എന്നാല്‍ നമ്മുടെ സകല പാപങ്ങളെയും ലംഘനങ്ങളെയും തുടച്ചുനീക്കിക്കളഞ്ഞ കര്‍ത്താവിന്‍റെ കൃപാവരം ഏകമനുഷ്യന്‍റെ ലംഘനത്തെക്കാള്‍ വലുതാണ്. 
യേശുവിന്‍റെ സ്നേഹവും പാപക്ഷമയുടെ ദാനവും സകലമനുഷ്യരുടെയും ലംഘനത്തെക്കാള്‍ വലുതെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കര്‍ത്താവ് ലോകത്തിന്‍റെ സകല പാപങ്ങളെയും പൂര്‍ണമായും തുടച്ചുനീക്കി. നമ്മെ രക്ഷിച്ച യേശുവിന്‍റെ സ്നേഹവും രക്ഷയുടെ ദാനവും ഏകമനുഷ്യന്‍ ചെയ്ത ലംഘനത്തെക്കാള്‍ വലുതും ധാരാളവുമത്രെ. നമ്മുടെ ജഡത്തോടൊപ്പം നാം ദൈവത്തിനെതിരാണെങ്കിലും ദൈവത്തിനെതിരെ പോരാടുന്ന പാപങ്ങളെ കര്‍ത്താവ് നേരത്തെ തുടച്ചുനീക്കിയെന്ന് നാം വിശ്വസിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ലോകത്തിന്‍റെ പാപത്തെ ചുമന്നു തീര്‍ത്ത ദൈവത്തിന്‍റെ കുഞ്ഞാടായിതീര്‍ന്ന് പാപികളെ അവരുടെ സകല പാപത്തില്‍ നിന്നും അവന്‍ രക്ഷിച്ചത്.
നമ്മള്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ നമ്മുടെ പാപങ്ങള്‍ ഒപ്പിയെടുക്കുമെന്നും നമ്മള്‍ ദൈവത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ ഒപ്പിയെടുക്കുന്നില്ലെന്നും പറയുന്ന സിദ്ധാന്തം അസത്യമാണ്. ദൈവം അവിശ്വാസികളുടെ പാപം പോലും ഒപ്പിയെടുക്കും. കാരണം ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും അവന്‍ സ്നേഹിക്കുന്നു, മനുഷ്യര്‍ക്ക് ദൈവസ്നേഹം ആവശ്യമില്ല എങ്കില്‍പ്പോലും ആരും ദൈവസ്നേഹത്തില്‍ നിന്നും പാപവിമോചനത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല. സുവിശേഷത്തിന്‍റെ സത്യത്തില്‍ വിശ്വസിക്കുന്നവരിലാണ് ദൈവത്തിന്‍റെ പാപ മോചനം ഉണ്ടാകുന്നത്, നമ്മുടെ എല്ലാ പാപങ്ങളും കര്‍ത്താവ് ഒപ്പിയെടുക്കുന്നു.
നമ്മള്‍ അത്തരത്തിലുളള ദുര്‍ബലരാണ്. യേശു സകല പാപങ്ങളും കഴുകിക്കളഞ്ഞുവെന്ന് വിശ്വസിക്കുന്നവരെ പാപമില്ലാത്തവരായി ദൈവം എണ്ണുന്നു. എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടതിനുശേഷം ഇപ്പോഴും നമ്മുടെ ജഡത്തിലെത്ര ദുര്‍ബലതയുണ്ട്. ഒരുപാടു പ്രാവശ്യം, നമ്മള്‍ ദൈവത്തിനെതിരായി പൊരുതുകയും അവന്‍റെ ഹിതത്തെ അംഗീകരിക്കാതെ അവന്‍റെ നീതീകരണത്തെ വരെ പുറന്തളളുവാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ദൈവം പറയുന്നു, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളിന്നുവരെ ചെയ്ത എല്ലാ പാപങ്ങളും ഞാനൊപ്പിയെടുത്തു കഴിഞ്ഞു. ഓ! ഇത് ശരിയാണോ, ദൈവമേ? അതെ, ഞാന്‍ എല്ലാ പാപങ്ങളും ഒപ്പിയെടുത്തുകഴിഞ്ഞു. നന്ദി, ദൈവമേ , ഞാന്‍ നിന്നെ പുകഴ്ത്തുന്നു. എനിക്ക് നിന്നെ പുകഴ്ത്താതിരിക്കാനാവില്ല കാരണം നിന്നെ അംഗീകരിക്കാതിരുന്നിട്ടുപോലും എന്‍റെ എല്ലാ പാപങ്ങളും ഒപ്പിയെടുത്തുകൊണ്ട് നീ വളരെയധികം എന്നെ സ്നേഹിച്ചു!
പാപികളായിരുന്നവര്‍ നീതിമാന്‍മാരാക്കപ്പെടുകയും സ്നേഹത്തിന് അടിമകളായി തീരുകയും ചെയ്തു. അവര്‍ സ്വന്തമായി അവന്‍റെ സ്നേഹത്തിനു വഴങ്ങി. അവര്‍ക്ക് യേശുവില്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല കാരണം അവരുടെ ദുര്‍ബലതകാരണം പത്രോസ് ചെയ്തതുപോലെ അവനെ നിഷേധിച്ചിട്ടും, അവരുടെ പാപത്തെ കര്‍ത്താവ് കഴുകിക്കളഞ്ഞു. ഇതാണ് ദൈവത്തെ സ്തുതിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ഒരു മനുഷ്യന്‍റെ ലംഘനത്തേക്കാള്‍ വലുതാണ് ദൈവത്തിന്‍റെ രക്ഷയെന്നു അപ്പൊസ്തലനായ പൗലൊസ് പറയുന്നത്.
കര്‍ത്താവ് എല്ലാ പാപങ്ങളും ഈ ലോകത്തിന്‍റെ അവസാനം വരെ നാ ചെയ്യുന്ന യഥാര്‍ത്ഥ പാപവും നാം സ്വായത്തമാക്കിയ ജന്‍മ പാപവും, എടുത്തുകളഞ്ഞു. അതിനാല്‍ ദൈവസ്നേഹം എത്ര മഹത്തരമാണ്, അതുകൊണ്ട് ബൈബിള്‍ പറയുന്നു: "ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് " (യോഹന്നാന്‍ 1:29)
 
 
നീതിമാന്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ജീവനില്‍ വാഴും
 
ഈ ഭൂമിയിലെ പാപങ്ങള്‍ അനുതാപ പ്രാര്‍ത്ഥനയിലൂടെ ക്ഷമിക്കപ്പെടുകയില്ല. ഭാവിയില്‍ ചെയ്യാവുന്ന എല്ലാ പാപങ്ങളില്‍ നിന്നുപോലും കര്‍ത്താവ് ഉന്മൂലനം ചെയ്തതുകൊണ്ട് വിശ്വാസികള്‍ പാപമില്ലാത്തവരായിത്തീരുകയും എല്ലാ പാപങ്ങളില്‍ നിന്നും പാപവിമോചനം നേടുകയും ചെയ്യും. റോമര്‍ 5:17 പറയുന്നത്, "ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതി ദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവുമധികമായി ജീവനില്‍ വാഴും".
നാം അവന്‍റെ കൃപയാല്‍ അനുഗ്രഹീതനാണ്. നീതി ദാനത്തിന്‍റെ കൃപ പ്രാപിക്കുന്നവന്‍ ആരാണ്? ദൈവത്തില്‍ വിശ്വസിക്കുന്നവരും അവനില്‍ വിശ്വസിക്കുന്നതിലൂടെ പാപം ക്ഷമിക്കപ്പെടുന്നവരുമാണ് അവര്‍.പാപക്ഷമയുടെ കൃപയുടെ ധാരാളിത്തം നാം നേടിയ കാരണം നമ്മള്‍ ദൈവത്തെ വാഴ്ത്തുന്നു. "കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവുമധികം ജീവനില്‍ വാഴും". നമ്മുടെ ജീവിതത്തെ ഭരിക്കുന്ന രാജാക്കന്‍മാരാണ് നാം.
രാജാക്കന്‍മാര്‍ മാത്രം ഭരിക്കുന്നു. നാം ഇപ്പോള്‍ ഭരിക്കുന്നു. ആര്‍ക്കാണ് രാജാവിനെതരായി പൊരുതാനാവുക? കൃപയുടെ ധാരാളിത്തവും നീതിയുടെ കൃപയും നേടുന്ന നമ്മള്‍ നിത്യവും ഭരിക്കും. നാം ഇന്ന് ഭരിക്കുന്നു, നാളെയും ഭരിക്കും. നമ്മോട് രാജാക്കന്‍മാരോടു ദയ കാണിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുകയും രാജാവ് നമ്മോടു കൂടെ രാജാക്കന്‍മാരായിരിക്കുകയും ചെയ്യും. എന്നാല്‍, രാജാവ് പ്രബോധിപ്പിക്കുന്ന സത്യ സുവിശേഷത്തില്‍ വിശവസിക്കാത്തവര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും.
ലോകത്തില്‍ രക്ഷിക്കപ്പെട്ട ധാരാളം രാജാക്കന്‍മാരും രാജാവിനെതിരായിരുന്ന് നരകത്തില്‍ പോയ ധാരാളം മനുഷ്യരും ഉണ്ട്. അവര്‍ രാജാവിനോട് ദയയുളളവരായിരി ക്കേണ്ടതായിരുന്നു, പക്ഷെ അവര്‍ അങ്ങനെയായിരുന്നില്ല. അവര്‍ക്ക് സത്യത്തിന്‍റെ കണ്ണുകളും ഹൃദയവും ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കും രാജാവാകാമായിരുന്നു.
നിങ്ങള്‍ ഭരിക്കുന്നുവോ? ലോകത്തിന്‍റെ രാജാക്കന്‍മാരാണെന്ന് നമ്മള്‍ ആത്മവിശ്വാസത്തോടെ വിളിച്ചുപറയാറുണ്ട്. അവിശ്വാസികള്‍ നമുക്ക് എതിരായി പോരാടിയാല്‍ അവര്‍ നരകത്തില്‍ പോകുമെന്ന് നാം പ്രഖ്യാപിക്കാറുണ്ട് രാജാക്കന്‍മാര്‍ക്ക് മാത്രമേ ഇത് ചെയ്യാനാകൂ. നാം യഥാര്‍ത്ഥ രാജാക്കന്‍മാരാണ്. നീതിമാന്‍മാരുടെയിടയില്‍ ഭരിക്കാത്ത ആരെങ്കിലും ഉണ്ടോ? രാജാവായി ഭരിക്കാതിരിക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. ഒരു രാജാവ് രാജാവായി തന്നെ ഭരിക്കേണ്ടതുണ്ട്. `നിങ്ങള്‍ക്ക് തെറ്റായ ചിന്തകള്‍ ഉണ്ട്; നിങ്ങള്‍ സത്യത്തെ അംഗീകരിച്ചല്ല എങ്കില്‍ നിങ്ങള്‍ നരകത്തില്‍ തന്നെ പോകും`. ഒരു രാജാവ് രാജാവായി തന്നെ പെരുമാറണം. ഒരു രാജാവ് അന്തസ്സുളളവനും പാപികളോട് സത്യത്തില്‍ വിശ്വസിക്കാന്‍ അജ്ഞാപിക്കാന്‍ ആകുന്നവനുമായിരിക്കണം. 
ഒരു രാജാവിന്, ആ രാജാവ് എത്ര ചെറുപ്പമായിരുന്നാലും, വിധിക്കുവാനും, ആജ്ഞാപിക്കുവാനും ദൈവത്തിന്‍റെ നീതിക്ക് എതിരായി നില്‍ക്കുന്ന അവിശ്വാസികളെ നരകത്തിലേക്ക് അയക്കാനും കഴിയും; കഴിയേണ്ടതുണ്ട്. ദൈവത്തിന്‍റെ മുന്‍പില്‍ അവന്‍/ അവള്‍ക്ക് അവിശ്വാസികളെ നരകത്തിലേക്ക് അയച്ച് ശിക്ഷിക്കാനുളള അധികാരമുണ്ട്. എന്നാല്‍ അവന്‍/ അവള്‍ തന്‍റെ ഇഷ്ടപ്രകാരം അവന്‍റെ/ അവളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യണമെന്ന് അര്‍ത്ഥമില്ല. ഭൂമിയില്‍ ഭരണം നടത്താന്‍ കര്‍ത്താവ് നമ്മോട് പറയുന്നു. അതുകൊണ്ട്, നമുക്കു ഭരിക്കുകയും സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുകയും ചെയ്യാം.
എന്നാല്‍, ചില നീതിമാന്‍മാര്‍ അവരുടെ അധികാരം ഉപയോഗിക്കാനാകാത്തത്ര ശാന്തരാണ്. അവന്‍ വീണ്ടുംവരുമ്പോള്‍ ദൈവം അവരെ ശാസിക്കും. "നിങ്ങള്‍ നിങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചു. നിങ്ങള്‍ എന്തുകൊണ്ടാണ് ഒരടിമയെപ്പോലെ പെരുമാറുന്നത്? ഞാന്‍ നിങ്ങളെ ഒരു രാജാവാക്കും". ഭൂമിയിലെ അടിമകളായി നടിക്കുന്ന ചില ആളുകളുണ്ട്. ഒരു രാജാവ് തന്‍റെ പ്രജകളെ നോക്കി `സര്‍` എന്ന് വിളിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍, അതിന് അര്‍ത്ഥമില്ലെങ്കിലും ചില നീതിമാന്‍മാര്‍ ഇത്തരത്തില്‍ സംസാരിക്കുന്നു. ദൈവം അവരുടെ പാപം മോചിച്ചതിനുശേഷവും ഈ ലോകത്തോട് അവര്‍ മുട്ടിന്‍മേല്‍ നിന്ന് ക്ഷമയാചിക്കുന്നു. ഒരു രാജാവ് രാജകീയനായിരിക്കണം.
ഞാന്‍ ഒരു രാജാവായ ഉടനെ ലോകത്തിനെതിരെയുളള സ്വതന്ത്ര രാജകീയ അവസ്ഥയെക്കുറിച്ചു പ്രഖ്യാപിച്ചു. ഞാന്‍ ചെറുപ്പമായിരുന്നുവെങ്കില്‍ക്കൂടി, ഞാന്‍ ഒരു രാജാവാകുമെന്നും രാജാവിനെപ്പേപാലെ പെരുമാറുമെന്നും ഞാന്‍ വിശ്വസിച്ചു. 
 
 
ഒരു മനുഷ്യന്‍റെ അനുസരണംകൊണ്ട്, യേശുക്രിസ്തു
 
റോമര്‍ 5:18-19 പറയുന്നു, "അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍ക്കും ശിക്ഷാവിധി വന്നന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. ഏക മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും".
ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. ഇവിടെ ശിക്ഷാവിധി എന്നുപറയുന്നത് ന്യായവിധിയാണ്. ഏക മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും. ആദാമിന്‍റെ സന്തതിയായി ജനിച്ച്, വെളളത്താലും ആത്മാവാലും ജനിക്കാത്ത ഒരു മനു ഷ്യന്‍ യേശുവില്‍ വിശ്വസിക്കുന്നവനായാലും അവന്‍/അവള്‍ വിധിക്കപ്പെടും. `ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു`.
കന്യാമറിയത്തില്‍ നിന്നും ജനിക്കുകയും ലോകത്തിന്‍റെ എല്ലാ പാപങ്ങളും വഹിക്കുവാനായി യോര്‍ദ്ദാന്‍ നനദിയില്‍ സ്നാനം ചെയ്യപ്പെടുകയും ചെയ്ത യേശുവിന്‍റെ ഒരു നീതിപ്രവൃത്തിയിലൂടെ എല്ലാ മനുഷ്യരും നിതീകരിക്കപ്പെട്ടു. എല്ലാവരെയും നീതീകരിക്കുന്നതിലേക്കായി അവന്‍ തന്‍റെ ജീവിതം ക്രൂശിലേറ്റിക്കൊണ്ട് ത്യാഗം ചെയ്തു. ഒരു മനുഷ്യന്‍റെ പിതാവാം ദൈവത്തിന്‍റെ ഹിതത്തിലുളള ഏകന്‍റെ അനുസരണയിലൂടെ അനേകം പേര്‍ നീതീകരിക്കപ്പെട്ടു.
കര്‍ശനമായിപ്പറഞ്ഞാല്‍ ഈ ലോകത്തിലെ എല്ലാ മനുഷ്യരും പാപികളാണോ, അതോ വിശ്വാസത്തിന്‍റെ വീക്ഷണ കോണില്‍ നിന്ന് നിരീക്ഷിച്ചാല്‍ അവര്‍ നീതീകരിക്കപ്പെടുമോ? അവരെല്ലാവരും നീതിമാന്‍മാരാണ്. വിശ്വാസത്താല്‍ ഞാന്‍ അങ്ങനെ പറഞ്ഞാല്‍ ചിലര്‍ എന്നോട് ദേഷ്യപ്പെടുകയും എന്നോട് വഴക്കുണ്ടാക്കുകയും ചെയ്യും. സത്യത്തില്‍, ദൈവത്തിന്‍റെ കണ്ണില്‍ പാപമുളള ആരും തന്നെയില്ല. ദൈവം തന്‍റെ ഏകജാതനായ പുത്രനെ അയക്കുകയും ഭൂമിയിലെ സകല പാപങ്ങളും അവനിലേക്ക് കടത്തിവിടുകയും എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി ന്യായം വിധിക്കുകയും ചെയ്തു. 
 
 
ജനം അവരുടെ വിശ്വാസത്തിനനുസരിച്ച് സ്വര്‍ഗ്ഗരാജ്യത്തിലോ നരകത്തിലോ പോകുന്നു
 
ഇനി ഒരിക്കലും ദൈവം ലോകത്തെ ന്യായം വിധിക്കുകയില്ല, കാരണം എല്ലാ മനുഷ്യരുടെയും സ്ഥാനത്ത് ദൈവം യേശുവിനെ ന്യായം വിധിച്ചു. എന്നാല്‍ ദൈവപുത്രന്‍ എല്ലാ പാപങ്ങളെയും ചുമന്നു ദൈവത്തിന്‍റെ ഹിതം അവന്‍ അനുസരിച്ചുകൊണ്ട് പാപങ്ങളെ ഒപ്പിയെടുത്തു എങ്കിലും ചില മനുഷ്യര്‍ ഇത് വിശ്വസിക്കുകയും മറ്റു ചിലര്‍ ഇത് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നിതീകരണത്തില്‍ വിശ്വസിക്കുന്നതിലൂടെ വിശ്വാസികള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നു. ദൈവം അവരെ നീതിമാന്മാരായി കണക്കിട്ടുകൊണ്ട് പറയുന്നു. "നീ നീതിമാനാണ്. ഞാന്‍ നിന്‍റെ എല്ലാ പാപങ്ങളും ഒപ്പിയെടുത്തുവെന്ന് നീ വിശ്വസിക്കുന്നു. വരൂ ഞാന്‍ നിനക്കായി സ്വര്‍ഗ്ഗരാജ്യം ഒരുക്കിയിരിക്കുന്നു". അവര്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പൂര്‍ണമായും കടന്നു. 
എന്നാല്‍ ചില മനുഷ്യര്‍, "ദൈവം, ഇത് സത്യമാണോ എനിക്ക് അത് വിശ്വസിക്കാാനാവില്ല. ഇത് സത്യമാണോ? എനിക്ക് സത്യമായും മനസ്സിലാകുന്നില്ല", എന്ന് പറഞ്ഞുകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാതെ സുവിശേഷം നിരസിക്കുന്നു. ദൈവം തീര്‍ച്ചയായും പറയും: "എന്തിനാണെന്നെ ദേഷ്യം പിടിപ്പിക്കുന്നത്? നിനക്ക് എന്നെ വിശ്വസിക്കണമെങ്കില്‍ മാത്രം എന്നില്‍ വിശ്വസിക്കൂ. എന്നാല്‍ എന്നില്‍ വിശ്വസിക്കണമെന്നില്ലയെങ്കില്‍ എന്നെ വിശ്വസിക്കണ്ട". "കര്‍ത്താവേ, വെളളത്തിന്‍റെയും സത്യാത്മാവിന്‍റെയും സുവിശേഷം സത്യമാണോ"? "ഞാന്‍ നിന്നെ രക്ഷിച്ചു". "എനിക്കത് വിശ്വസിക്കാനാവുന്നില്ല. എനിക്ക് 90% വരെ വിശ്വസിക്കാനാകുന്നു. പക്ഷെ അവസാനം 10% ഞാന്‍ സംശയിക്കുന്നു".
എന്നിട്ട് ദൈവം തീര്‍ച്ചയായും അവരോട് പറയും: "ഞാന്‍ നിന്നെ നേരത്തെതന്നെ രക്ഷിച്ചുവെങ്കിലും നീ അതു വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക. ആദമിന്‍റെ സന്തതികളായി പിറന്ന പാപികളെ നരകത്തിലേക്കയയ്ക്കാന്‍ ഞാന്‍ കരുതിയിരിക്കുന്നു. ഞാന്‍ സ്വര്‍ഗ്ഗരാജ്യവും നിര്‍മ്മിച്ചിരിക്കുന്നു. നിങ്ങള്‍ക്കുവേണമെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്കു പോകാം; നരകത്തിലെ അഗ്നിയില്‍ തളളിക്കളയണമെന്നുണ്ടെങ്കില്‍ നരകത്തിലേക്കും പോകാം". സ്വര്‍ഗ്ഗരാജ്യത്ത് പോകണോ നരകത്തില്‍ പോകണോ എന്നത് അവരുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കും.
ക്രൂശില്‍ ചൊരിഞ്ഞ അവന്‍റെ രക്തത്തിലൂടെയും അവന്‍റെ സ്നാനത്തിലൂടെയും കര്‍ത്താവു നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്ന് നീ വിശ്വസിക്കുന്നുണ്ടോ? അത് നിന്‍റെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തിനും നരകത്തിനുമിടയില്‍ ഒരു മദ്ധ്യസ്ഥാനമില്ല. `ഇല്ല` എന്നൊരു കാര്യം ദൈവത്തിനുമുന്‍പില്‍ ഇല്ല. `ഉണ്ട്` എന്നതു മാത്രമേ ഉളളൂ. ഇല്ല എന്ന് ഒരിക്കലും ദൈവം നമ്മോട് പറയുകയില്ല. ദൈവം എല്ലാ കാര്യങ്ങളും വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് അതെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. പാപികളുടെ എല്ലാ പാപങ്ങളും അവന്‍ ഒപ്പിയെടുത്തു.
 
 
പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു
 
നമുക്ക് റോമര്‍ 5:20-21 നോക്കാം. "എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യാപ്രമാണവും ഇടയില്‍ ചേര്‍ന്നു വന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവനായി വാഴേണ്ടതിനു തന്നേ". എന്തിനാണ് ന്യായപ്രമാണം വന്നു ചേര്‍ന്നതു? തെറ്റു വര്‍ദ്ധിപ്പിക്കുവാനാണോ? സ്വാഭാവികമായും ആദമിന്‍റെ സന്തതികളൊയ മനുഷ്യ രാശിക്ക് ഒഴിച്ചു കൂടാനാവാത്ത പാപമുണ്ട്. പക്ഷെ അവര്‍ക്ക് അവരുടെ പാപം നിറഞ്ഞ പ്രകൃതമറിയില്ല, അതുകൊണ്ടു പാപത്തെക്കുറിച്ചുള്ള അറിവു നല്‍കാന്‍ ദൈവം മനുഷ്യരാശിക്ക് ന്യയ പ്രമാണം നല്‍കി കാരണം ന്യായപ്രമാണം എന്തുചെയ്യാമെന്നും എന്തു ചെയ്യാന്‍ പാടില്ലെന്നും അവരോടു ആജ്ഞാപിക്കുന്നു, അവരുടെ ചിന്തകളാലും പ്രവൃത്തികളാലും ന്യായപ്രമാണത്തെ അനുസരിക്കാതിരിക്കുന്നത് ഒരു പാപമായിത്തീരുന്നു.
പാപം പെരുകേണ്ടതിനു ന്യായ പ്രമാണം വന്നു ചേര്‍ന്നു. ഗൗരവമായ പാപികളും പാപത്തിന്‍റെ കൂട്ടവുമാണ് നാമെന്ന് അറിയിക്കുവാനായി ദൈവം നമുക്കു ന്യായപ്രമാണം തന്നു. എന്നാല്‍ ,പാപം വര്‍ദ്ധിക്കുന്നിടത്ത് ,കൃപ അത്യധികം വര്‍ദ്ധിച്ചു. ഇതു അര്‍ത്ഥമാക്കുന്നത്, ആദമിന്‍റെ സന്തതിയായി പാപത്തോടെ ജനിക്കുന്ന ഒരു മനുഷ്യന്‍, അവന്‍/ അവള്‍ സ്വയം ചെറിയൊരു പാപിയാണ് എന്ന് ചിന്തിക്കുന്നു എങ്കില്‍ കര്‍ത്താവ് അവനെ/അവളെ രക്ഷിച്ചു എന്ന സത്യത്തിനു മുന്‍പില്‍ ഒന്നും ചെയ്യാനില്ല എന്നാണ്.
എന്നാല്‍, അവന്‍/ അവള്‍ ധാരാളം ദുര്‍ബലതകളുള്ള തനിക്ക് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ജഡശരീരത്തില്‍ ജീവിക്കാന്‍ കഴിയില്ലായെന്ന് ചിന്തിക്കുന്നുവെങ്കില്‍ തന്നെ രക്ഷിച്ച ദൈവത്തോടു നന്ദി പറയുന്നു. ഇത്തരത്തിലുള്ള മനുഷ്യന് ദൈവം ഭൂമിയിലെ എല്ലാപാപവും ഒരിക്കല്‍ എടുത്തു കളഞ്ഞു എന്നു പറയുന്ന സുവിശേഷം ഒരു വലിയ സമ്മാനമാണ്. `എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു". ആ സമ്മാനം പെരുകിയതുകൊണ്ട് ഗുരുതര പാപികള്‍ പൂര്‍ണ്ണരീതിയില്‍ നീതീകരിക്കപ്പെട്ടു. തങ്ങള്‍ ചെറിയ പാപികളാണ് എന്നു കരുതുന്നവരെല്ലാം നരകത്തില്‍ പോകും. ഗുരുതര പാപികള്‍ മാത്രമാണ് പൂര്‍ണ്ണമായി നീതീകരിക്കപ്പെടുന്നത്.
അതുകൊണ്ടു ഒരു ഗൗരവമായ പാപിയാണെന്ന് അറിയുന്ന മനുഷ്യന്‍ കൂടുതലായി യേശുവിന്‍റെ രക്ഷയെ പ്രകീര്‍ത്തിക്കണം. സുവിശേഷപ്രസംഗകര്‍ക്കിടയില്‍ നല്ല സ്വഭാവമുള്ള വളരെക്കുറച്ചു പ്രസംഗകര്‍ മാത്രമേ ഈ ലോകത്തുള്ളൂ. പാപം പെരുകുയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. നമുക്കു അറിഞ്ഞുകൊണ്ടു പാപം ചെയ്യാമെന്നും അതുകൊണ്ട് കൃപ കൂടുതലായി വര്‍ദ്ധിക്കുമെന്നും ഇത് അര്‍ത്ഥമാക്കുന്നില്ല.
അപ്പൊസ്തലനായ പൌലൊസ് റോമര്‍ 6:1 ല്‍ പറയുന്നു, "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിനു പാപം ചെയ്തു കൊണ്ടിരിക്ക എന്നോ?" ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതുകൊണ്ടു മാത്രം നാം രക്ഷിക്കപ്പെടുന്നു എന്ന് പൌലൊസ് അര്‍ത്ഥമാക്കുന്നു. ദൈവം നമ്മുടെ എല്ലാപാപങ്ങളെയും ഒപ്പിയെടുത്ത് സകല പാപികളെയും എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. നമ്മുടെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നതിലൂടെ നാം നീതിമാന്‍മാരാക്കപ്പെട്ടു. കര്‍ത്താവ് ചെയ്തത് വിശ്വസിച്ചാല്‍ നാം രക്ഷിക്കപ്പെടും. നാമെത്ര ദുഷ്ടന്മാരാണെന്നും അല്ലെങ്കില്‍ എത്ര പ്രാവശ്യം നമ്മള്‍ പാപം ചെയ്യുന്നുവെന്നും നോക്കാതെ പ്രവൃത്തികള്‍ കൂടാതെ സത്യത്തിലെ വിശ്വാസം നമ്മളെ നീതീകരിച്ചിരിക്കുന്നു.
നാം വിശ്വാസത്തിലൂടെ നീതിമാന്‍മാരാകും. എത്ര ദുഷ്ടത്തരമാണ് നമ്മുടെ പ്രവൃത്തികള്‍? എത്ര പ്രാവശ്യം നമ്മള്‍ പാപം ചെയ്തു? പാപമില്ലാത്ത ദൈവം ,നമ്മുടെ പ്രവൃത്തികളില്‍ നോക്കുമ്പോള്‍ എത്ര പ്രാവശ്യം നമുക്ക് ലംഘനം ഉണ്ടായിട്ടുണ്ട്? എനിക്കു ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ പറ്റില്ല. റോമര്‍ 5:20-21 പറയുന്നു: "എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യാപ്രമാണവും ഇടയില്‍ ചേര്‍ന്നു വന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവനായി വാഴേണ്ടതിനു തന്നേ".
ദൈവം യേശു ക്രിസ്തുവിലൂടെ നമുക്ക് നിത്യ ജീവന്‍ നല്‍കി. ദൈവത്തിന്‍റെ നീതി നമ്മെ അവന്‍റെ കൂടെ ഭരിക്കുവാന്‍ പ്രാപ്തരാക്കുന്നു. സകല പാപങ്ങളില്‍ നിന്നം പാപികളെ അത്യധികമായി രക്ഷിച്ച ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു. കര്‍ത്താവേ നന്ദി.