യേശുവിന്‍റെ സ്നാനത്തിന്‍റെ രഹസ്യം നാം മനസിലാക്കണം
യേശു യോഹന്നാനാല്‍ സ്നാനം ഏറ്റു എന്ന രഹസ്യം നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? റോമര്‍ 6:1-4 വരെയുള്ള വാക്യങ്ങളിലൂടെ ഇതിനെക്കുറിച്ച് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരു നാളും അരുതു. പാപം സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല, യേശുക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാമും അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന് തന്നെ".
ഈ തിരുവചനം മനസിലാക്കാനും സത്യം അറിയാനും നാം ആദ്യം ഗലാത്യര്‍ 3:27 ല്‍ കാണിച്ചിരിക്കുന്ന പൌലൊസിന്‍റെ വിശ്വാസം ഉള്‍ക്കൊള്ളുകയും അവനിലൂടെ അതേ വിശ്വാസം നമുക്ക് ഉണ്ടാവുകയും വേണം. അവന്‍ പറയുന്നു. "ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു". ഈ തിരുവചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? മത്തായി 3:13-17 വരെയുള്ള തിരുവചനങ്ങളിലൂടെ ഈ വാക്കുകളെക്കുറിച്ച് നമുക്ക് ഗ്രഹിക്കാം.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ എല്ലാവര്‍ക്കും ഒരിക്കല്‍ പാപമോചനം ലഭിച്ചതുകൊണ്ട് നാം ഇനിയും പാപം തുടരേണ്ടതുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നു. ഇല്ല എന്നതാണ് പൌലൊസിന്‍റെ ഉത്തരം. കൂടാതെ ദൈവത്തിന്‍റെ നീതിയില്‍ സത്യമായും വിശ്വസിക്കുന്ന ഏതൊരാളുടെയും ഉത്തരം ഇതു തന്നെയാവണം. നീതിമാന്‍ ഒരിക്കലും ജഡപ്രകാരം പാപം ചെയ്യുന്നില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല അത് ശരിയല്ല.
നമ്മുടെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടതുകൊണ്ട് നാം ഇനിയും പാപം ചെയ്യാന്‍ പദ്ധതിയിടണമെന്നും അത് അര്‍ത്ഥമാക്കുന്നില്ല. നീതീകരണം പ്രാപിച്ചവര്‍ മുമ്പേ അവന്‍റെ മരണത്തില്‍ സ്നാനം ഏറ്റു. അവന്‍റെ നീതീകരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇപ്പോഴും പാപത്തില്‍ വസിക്കാന്‍ എങ്ങനെ കഴിയും? ഇത് സത്യമല്ല കാരണം ഗലാത്യര്‍ 3:27 ലൂടെ പൌലൊസ് പറയുന്നു "ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു".
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ സകല പാപങ്ങളും വഹിക്കുകയും ക്രൂശില്‍ മരണം വരിക്കുകയും ചെയ്തു. അതുകൊണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവനും വിശ്വാസത്താല്‍ ക്രിസ്തുവില്‍ സ്നാനം ഏല്‍ക്കണം. അതുകൊണ്ട് നാം ഇത്തരത്തിലുള്ള വിശ്വാസം കൈക്കൊള്ളണം.
യേശുവിന്‍റെ സ്നാനത്തില്‍ ഐക്യപ്പെട്ട വിശ്വാസം നാം പ്രാപിക്കണം
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ മരണത്തിലും ഐക്യപ്പെട്ട വിശ്വാസം നാം പ്രാപിക്കണം. ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. എന്ന് പറയുന്നു. യേശു യോര്‍ദ്ദാനില്‍ യോഹന്നാനാല്‍ സ്നാനം ഏറ്റപ്പോള്‍ അവന്‍ നമ്മുടെ സകല പാപവും ഒരിക്കലായി വഹിച്ചു. എന്നാണ് ഈ തിരുവചനം അര്‍ത്ഥമാക്കുന്നത്. യേശുവിന്‍റെ ക്രൂശിലെ മരണം നമ്മുടെ എല്ലാ പാപങ്ങളുടെയും പാപപരിഹാര യാഗമാണെന്നും ഇത് അര്‍ത്ഥമാക്കുന്നു. കാരണം അവന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ പാപം മുഴുവനും അവന്‍ ഏറ്റെടുത്തു. ഈ സത്യം മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഏവനും കര്‍ത്താവിന്‍റെ വിശ്വാസത്തില്‍ ഏകീകരണം പ്രാപിക്കുന്നു.
നമ്മുടെ അനീതിയുടെ ഫലമായാണ് നാം ദൈവത്തിന്‍റെ നീതീകരണത്തില്‍ നിന്നും അകറ്റപ്പെടുന്നത് യേശു നമ്മുടെ സകല പാപവും ലംഘനവും യോഹന്നാനാല്‍ സ്നാനം ഏറ്റപ്പോള്‍ ചുമന്നു എന്നത് നിങ്ങള്‍ക്കറിയാമോ? അവന്‍റെ സ്നാനത്താല്‍ യേശു നമ്മുടെ സകല പാപവും ഒരിക്കലായി ചുമന്നു, കൂടാതെ, പാപ പരിഹാരമായി അവന്‍ കുരിശില്‍ മരണം വരിച്ചു. നമ്മുടെ ജീവകാലം മുഴുവനും ദൈവത്തിന്‍റെ മുമ്പില്‍ പാപം ചെയ്യുകയല്ലാതെ മറ്റു വഴിയില്ലാത്തവരാണ് നമ്മള്‍.. അതുകൊണ്ട് യേശുവിന്‍റെ സ്നാനത്തിലും കാല്‍വരി ക്രൂശില്‍ അവന്‍റെ രക്തത്തിലും ഉള്ള വിശ്വാസത്തില്‍ അടിസ്ഥാനമിട്ട ക്രിസ്തുവില്‍ ഐക്യപ്പെട്ട വിശ്വാസം നാം പ്രാപിക്കണം. തന്‍റെ സ്നാനത്തിലൂടെ യേശു ദൈവത്തിന്‍റെ നീതീകരണം പൂര്‍ത്തീകരിച്ചു എന്നു വിശ്വസിക്കുമ്പോള്‍ മാത്രമേ നാം ക്രിസ്തുവില്‍ ഐക്യം പ്രാപിക്കുകയുള്ളൂ.
പിതാവിന്‍റെ വിധി അനുസരിച്ചത്, അവന്‍റെ നീതിയുടെ സാക്ഷാത്കരണം നടത്തിയിരിക്കുന്നത് ആര്? അത് യേശുക്രിസ്തു മാത്രമായിരുന്നു. യേശു ദൈവത്തിന്‍റെ നീതീകരണം മുഴുവന്‍ ഒരിക്കലായി സാക്ഷാല്‍ക്കരിച്ചു. യേശു തന്‍റെ മരണത്താല്‍ പാപത്തിന്‍റെ പരിഹാരം നല്‍കി. യോഹന്നാനാല്‍ അവന്‍ സ്നാനം ഏറ്റതിലൂടെ നമ്മുടെ എല്ലാ പാപങ്ങളും വഹിച്ചു. നാം ക്രിസ്തുവില്‍ ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, നമ്മുടെ സകല പാപവും ഒരിക്കല്‍ എന്നെന്നേയ്ക്കുമായി ചുമന്ന അവന്‍റെ സ്നാനത്തില്‍ നാം വിശ്വാസം അര്‍പ്പിക്കണം.
നാം കര്‍ത്താവില്‍ ഐക്യപ്പെടുകയും അവനില്‍ വിശ്വസിക്കുകയും വേണം. എന്തെന്നാല്‍ അവന്‍റെ സ്നാനത്തിലൂടെ അവന്‍ നമ്മുടെ നിത്യ രക്ഷകനായി. നീ ഈ സത്യം അംഗീകരിക്കുന്നോ ഇല്ലയോ എന്ന ഒരേ ഒരു തെരെഞ്ഞെടുപ്പാണ് ഇപ്പോള്‍ നിന്‍റെ മുമ്പില്‍ ഉള്ളത്. അവന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തചിന്തലിലും വിശ്വസിച്ച് ദൈവത്തിന്‍റെ പൈതല്‍ ആവുക അല്ലെങ്കില്‍ സത്യം ത്യജിച്ച് നരകത്തിലെ നിത്യ മരണത്തിന്‍റെ ന്യായവിധിയിലേക്ക് പോവുക. ഇതു പൂര്‍ണമായി നിന്‍റെ തീരുമാനമാണ്. യേശു സ്നാനം ഏറ്റതിനാല്‍ നമ്മുടെ പാപമെല്ലാം ഏറ്റെടുത്തു(മത്തായി 3:13-15).
മത്തായി 3:15 നോക്കുമ്പോള്‍ ഇങ്ങനെ ദൈവത്തിന്‍റെ നീതീകരണത്തെ എല്ലാം പൂര്‍ത്തീകരിക്കുന്നത് എന്ന് അര്‍ത്ഥമാക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെ എന്ന പദം ഗ്രീക്കില്‍ ഹുടൊസ് (HUTOS) ആണ് `ഇത്തരത്തില്‍`, `ഏറ്റവും യോജിച്ചത്` അഥവാ `ഇതല്ലാതെ മറ്റൊരു വഴിയുമില്ല` എന്നെല്ലാമാണ് ഇത് അര്‍ത്ഥമാക്കുന്നത്. അവന്‍റെ സ്നാനം നമ്മുടെ പാപം കൈകാര്യം ചെയ്യാന്‍ ഉറപ്പുള്ള വഴിയാണ് എന്ന് പ്രസ്താവിക്കുന്നു. യോഹന്നാനില്‍ അവന്‍ പ്രാപിച്ച സ്നാനത്തിലൂടെ മാനവ പാപം മാറ്റാനൊക്കാത്ത വിധം യേശു ചുമന്നു എന്നാണ് ഈ വാക്ക് വ്യക്തമാക്കുന്നത്.
യേശു സ്നാനം ഏറ്റതിലൂടെ നമ്മുടെ പാപം എല്ലാം അവന്‍ ഏറ്റെടുത്തു. യേശു സ്നാനം ഏറ്റതിലൂടെ നമ്മുടെ പാപത്തിന് സമാപ്തിവരുത്തുകയും മാനവകുലത്തെ രക്ഷിക്കാനായി അവന്‍ ക്രൂശില്‍ മരണം വരിക്കുകയും ചെയ്തു എന്നുള്ള റോമര്‍ 6:5-11 ലെ സത്യം നാം വിശ്വസിക്കണം.
ആര്‍ക്കെങ്കിലും പകരമായി നിങ്ങള്‍ എന്തെങ്കിലും തിരികെ നല്‍കണമെങ്കില്‍, നിങ്ങളുടെ കടത്തിന് തുല്യമായ വേതനം നിങ്ങള്‍ നല്‍കേണ്ടതുണ്ട്. അതുപോലെ ഏത് തരത്തില്‍ അഥവാ എത്രത്തോളം നമ്മുടെ കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ എന്ത് പ്രതിഫലം നല്‍കി എന്ന് നാം അറിയണം.
നമ്മുടെ ജനനം മുതല്‍ 10 വയസുവരെ അതിന് ശേഷം 10 മുതല്‍ 20 വരെ, 30,40,50,60,70, 80,90 കൂടാതെ നമ്മുടെ അവസാനശ്വാസം പോകുവോളം നാം ചെയ്ത സകല പാപവും യേശു തന്‍റെ സ്നാനത്തിലൂടെ ഏറ്റെടുത്തു. അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും ഏറ്റെടുക്കുകയും അതിന് മറുവില നലകുകയും ചെയ്തു. നാം ബോധപൂര്‍വ്വവും മന:പൂര്‍വ്വമല്ലാതെയും ചെയ്ത സകല അനീതിയും ഒരിക്കലായി യേശു ഏറ്റെടുത്തു. യേശു നമ്മുടെ പാപങ്ങള്‍ കഴുകി കളയാനായി സ്നാനം ഏറ്റു, കൂടാതെ ക്രൂശില്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം നല്‍കി. ഇതാണ് തിരുവചനം പറയുന്നതും വെള്ളത്താലും ആത്മാവാലും ഉള്ള സുവിശേഷത്തില്‍ അടങ്ങിയിരിക്കുന്നതുമായ സത്യം.
വിശുദ്ധീകരണത്തിന്‍റെ ഉപദേശത്തെ അനുകൂലിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ യേശുവിനെ അനേകം ക്രിസ്ത്യാനികള്‍ സ്വന്തം രക്ഷിതാവായി സ്വീകരിക്കാന്‍ ശ്രമിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. കാരണം പൌലൊസ് പറഞ്ഞിരിക്കുന്ന സ്നാനത്തിന്‍റെ രഹസ്യം അവര്‍ക്ക് മനസിലായില്ല. യേശു ഭൂമിയിലേക്ക് വരാതിരിക്കുകയോ യോഹന്നാന്‍ അവനു നല്‍കിയ സ്നാനം കൈക്കൊള്ളാതിരിക്കുകയോ ചെയ്തിരുന്നു എങ്കില്‍ മനുഷ്യകുലത്തിന്‍റെ പാപം നിത്യതയോളം നിലനില്‍ക്കുമായിരുന്നു. അതുകൊണ്ട് കാലത്തിന്‍റെ പ്രവാഹത്തില്‍ നമ്മുടെ ശരീരവും ഹൃദയവും വിശുദ്ധമാകും എന്ന തെറ്റായ ഉപദേശത്തിന്‍റെ ശിക്ഷണത്തില്‍ നാം വിശ്വസിക്കരുത്.
യേശു സ്നാനം ഏറ്റതും നമ്മുടെ സകല പാപവും പോക്കി എന്നതും ഈ ലോകത്തില്‍ ഉള്ള ഒരേ ഒരു നിത്യമായ വാഗ്ദത്തമാണ്. വെള്ളത്താലും ആത്മാവാലും ഉള്ള സുവിശേഷത്തിലുള്ള വിശ്വാസം നമ്മുടെ എല്ലാ തെറ്റായ ഉപദേശങ്ങളെയും അതിജീവിക്കാനും വിശ്വസിക്കുന്നവര്‍ക്കുള്ള വിജയം കൈവരിക്കാനും സഹായിക്കുന്നു. അതുകൊണ്ട്, ഈ സത്യത്തില്‍ നാം വിശ്വസിക്കണം. വീണ്ടും ജനനം പ്രാപിക്കാത്ത ചില ക്രിസ്ത്യാനികള്‍ നരകത്തിലേക്ക് പോകുന്നു കാരണം, അവര്‍ യേശുവിന്‍റെ സ്നാനത്തില്‍ ഐക്യപ്പെട്ടില്ല.
ഒരു കഠാരയാല്‍ മുറിവേറ്റ ഹൃദയത്തിന്‍റെ ചിത്രം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത് ദൈവത്തിന്‍റെ യാഗാത്മകമായ സ്നേഹത്തെയാണ് കാണിക്കുന്നത്. വെള്ളത്താലും ആത്മാവാലുമുള്ള സുവിശേഷത്താല്‍ അവന്‍ നമ്മുടെ സകല പാപവും പോക്കാന്‍ തക്കവണ്ണം ദൈവം നമ്മെ സ്നേഹിച്ചു. തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യ ജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാന്‍ 3:16).
യേശുവിന്‍റെ സ്നാനത്താലും കാല്‍വരി ക്രൂശില്‍ രക്തം മുഴുവന്‍ ചിന്തിയതിനാലും നല്‍കപ്പെട്ട അവന്‍റെ സ്നേഹം നാം കൈക്കൊള്ളണം. ദൈവത്തിന്‍റെ നീതീകരണവുമായി നമ്മുടെ ഹൃദയം ഐക്യപ്പെടണം. യേശുവില്‍ ഒന്നായ ജീവിതം നാം നയിക്കണം. ക്രിസ്തുവിന്‍റെ നീതീകരണത്തില്‍ ഒന്നാക്കപ്പെട്ട വിശ്വാസജീവിതം മനോഹരമാണ്. നാം ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വാസത്താല്‍ ഏകീഭവിച്ച് ജീവിക്കണമെന്ന് റോമര്‍ 6-മത്തെ അദ്ധ്യായത്തില്‍ പൌലോസ് ഖണ്ഡിതമായി പറയുന്നു.
റോമര്‍ 7:25 ല്‍ പൌലോസ് പറയുന്നതുപോലെ നാം ബുദ്ധികൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും ആണോ സേവിക്കുന്നത്? നാം അങ്ങനെയാണോ? അതേ നാം അങ്ങനെയാണ്. അങ്ങനെയായതിനാല്‍ നാം പൌലൊസിനെ പോലെ എപ്പോഴും ദൈവത്തിന്‍റെ നീതീകരണത്തില്‍ ഏകീഭവിച്ച ഹൃദയമുള്ളവര്‍ ആയിരിക്കണം. ദൈവത്തിന്‍റെ നീതീകരണവുമായി നമ്മുടെ ഹൃദയം ഏകീഭവിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? സമ്പൂര്‍ണ നാശം.
ദൈവത്തിന്‍റെ നീതീകരണത്തില്‍ ഏകീഭവിച്ചവര്‍ അവന്‍റെ സഭയുമായി ഏകീഭവിച്ച ജീവിതം നയിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ അവന്‍റെ സഭയോടും അവന്‍റെ ദാസന്‍മാരോടും ഏകീഭവിക്കണം. ജഡം എപ്പോഴും പാപ നിയമത്തിന് അടിമയാവാന്‍ ശ്രമിക്കും. അതുകൊണ്ട് നാം ദൈവത്തിന്‍റെ ജീവന്‍റെ നിയമങ്ങള്‍ നിരന്തരം ധ്യാനിച്ച്, വിശ്വാസത്തില്‍ ജീവിക്കണം. ഓരോ ദിവസവും ദൈവത്തിന്‍റെ നീതിയെ ധ്യാനിച്ച് അത് നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുകയാണെങ്കില്‍ നാം അവനുമായി ഏകീഭവിക്കും. അതുകൊണ്ട് അയവിറക്കുന്ന മൃഗങ്ങളെല്ലാം ശുദ്ധമായത് എന്ന് വേദപുസ്തകം പറയുന്നു. (ലേവ്യര്‍ 11:2-3)
ദൈവത്തിന്‍റെ നീതീകരണവുമായി ഏകീഭവിക്കുക. ഉയര്‍ച്ചയുടെ ഒരു പുതിയ ശക്തി നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ ഇല്ലയോ? ഇപ്പോള്‍ തന്നെ ദൈവത്തിന്‍റെ നീതീകരണവുമായി ഏകീഭവിക്കാന്‍ ശ്രമിക്കുക! നിങ്ങളുടെ ഹൃദയം യേശുവിന്‍റെ സ്നാനവുമായി ഏകീഭവിച്ചു എന്ന് നമുക്ക് പറയാം. അങ്ങനെയാണെങ്കില്‍ ഇപ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ പാപം ഉണ്ടോ ഇല്ലയോ? നമുക്ക് ഉണ്ടാവില്ല. ഇപ്പോള്‍ യേശു ക്രിസ്തു കുരിശില്‍ മരണം വരിച്ചു. ഇത് നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുക. നിങ്ങളുടെ ഹൃദയം ഈ വസ്തുതയുമായി ഏകീഭവിച്ചോ? അങ്ങനെയാണെങ്കില്‍ നാം മരിച്ചോ ഇല്ലയോ? നാം മരിച്ചു. ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റോ? അതെ. അങ്ങനെയാണെങ്കില്‍ നാമും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. നമ്മുടെ ഹൃദയം ക്രിസ്തുവുമായി ഏകീഭവിക്കുമ്പോള്‍ നമ്മുടെ പാപമെല്ലാം തുടച്ചുമാറ്റപ്പെടുന്നു. നാം അവനോടുകൂടെ കുരിശില്‍ മരിക്കുകയും ക്രിസ്തുവിനോട് കൂടെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ക്രിസ്തുവുമായി നാം ഏകീഭവിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ഓ, അതെ, നിങ്ങള്‍ യേശുവിന്‍റെ സ്നാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പഴയനിയമത്തില്‍ യാഗമൃഗത്തിന്‍ മേല്‍ കൈ വെക്കുന്നതും പുതിയ നിയമത്തില്‍ യോഹന്നാനാല്‍ യേശു സ്നാനം ഏറ്റതിനെയുമാണ് അത് സൂചിപ്പിക്കുന്നത്. അതാവാം ശരി, എന്നാല്‍ എല്ലാവരും അതിനെക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കാന്‍ അതില്‍ മഹത്തരമായി എന്താണുള്ളത്?
അവന്‍റെ സ്നാനത്തെ സൈദ്ധാന്തികമായി മാത്രം വിശ്വസിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല, അതുകൊണ്ട് അവസാനം അവര്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. സൈദ്ധാന്തിക വിശ്വാസം കുട്ടികള്‍ സ്കൂളില്‍ നിന്നും അദ്ധ്യാപകനിലൂടെ ഗ്രഹിക്കുന്ന അറിവു പോലെയാണ്. ദൈവത്തിന്‍റെ നീതീകരണം പ്രാപിക്കാന്‍ അത് പര്യാപ്തമല്ല. എന്നാല്‍ ചില കുട്ടികള്‍ തങ്ങളുടെ അദ്ധ്യാപകരെ യഥാര്‍ത്ഥത്തില്‍ മാനിക്കുകയും അദ്ധ്യാപകരുടെ സ്വഭാവവും നേതൃത്വവും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. വെറും അറിവായി മാത്രം ദൈവവചനത്തെ നമുക്ക് ഉള്‍ക്കൊള്ളാന്‍ പാടില്ല, മറിച്ച് അവന്‍റെ സ്നേഹത്തോടും കരുണയോടും നീതീകരണ വാക്കുകളോടുമൊപ്പം അവന്‍റെ സ്വഭാവം നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കണം. അറിവ് ഗ്രഹിക്കാന്‍ മാത്രമുള്ള നമ്മുടെ വാഞ്ച, ദൈവവചനം പഠിക്കുമ്പോള്‍ നാം ദൂരെക്കളയണം.
ദൈവ വചനത്തോട് മുമ്പെ അഗാധമായി ഏകീഭവിക്കുകയും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ തീരുമാനിക്കുകയും അവനുമായി നല്ല കൂട്ടായ്മ ബന്ധത്തില്‍ ആയിത്തീരുകയും ചെയ്തവരുടെ മനസ്സ് സാഹചര്യങ്ങള്‍ക്ക് എളുപ്പം വശംവദമാകുന്നില്ല. മഹത്തായ കല്‍പ്പന നേടുന്നതിനായുള്ളത് കണക്കിലെടുത്ത് മാത്രമേ അവര്‍ വശംവദരാവുകയുള്ളൂ. എന്നാല്‍ ഇതുവരെ അവനുമായി ഹൃദയം ഏകീഭവി ച്ചിട്ടില്ലാത്തവരെ ചെറിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് സ്വാധീനിക്കും.
നമ്മുടെ കര്‍ത്താവിന്‍റെ നീതിയുമായി ഏകീഭവിച്ച വിശ്വാസം നമുക്കുണ്ടാവണം. ലോകത്തിലെ ചെറിയ കാര്യങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ കുലുക്കാന്‍ നാം അനുവദിക്കരുത്. ക്രിസ്തുവുമായി ഹൃദയം ഏകീഭവിച്ചവര്‍ യേശുവില്‍ സ്നാനം ഏറ്റിരിക്കുന്നു. അവനോടുകൂടെ ക്രൂശില്‍ മരിക്കുകയും തങ്ങളുടെ പാപങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ അവനോടുകൂടെ വീണ്ടും ഉയിര്‍ക്കുകയും ചെയ്തിരിക്കുന്നു. നാം ഈ ലോകത്തിലുള്ള പുറജാതിക്കാരെപ്പോലെ അല്ലാത്തതുകൊണ്ട് നാം വിശ്വസിക്കണം. അവന്‍റെ നീതീകരണത്തിനായി ദാസന്‍മാര്‍ എന്ന് വിളിക്കപ്പെടുന്ന നാം അവന്‍റെ നീതീകരണവുമായി ഏകീഭവിച്ച് അവനെ മാനിക്കണം.
നിങ്ങള്‍ ദൈവത്തിന്‍റെ നീതീകരണവുമായി ഏകീഭവിച്ചു എങ്കില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ എല്ലായ്പ്പോഴും സന്തോഷത്താലും സമാധാനത്താലും നിറയും. കാരണം കര്‍ത്താവിന്‍റെ ശക്തി നമ്മുടേതായിരിക്കും. നമുക്ക് വലിയ അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കാന്‍ കഴിയും. എന്തെന്നാല്‍ ദൈവം നമ്മില്‍ ധാരാളമായി തന്‍റെ അനുഗ്രഹങ്ങളും ദൈവീക ശക്തിയും നമ്മുടെ മേല്‍ പകര്‍ന്നിരിക്കുന്നു.
നിങ്ങളുടെ ഹൃദയം ദൈവത്തിന്‍റെ നീതീകരണവുമായി ഏകീഭവിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെപ്പോല ദൈവത്തിന്‍റെ ദാസന്‍മാരുമായി ഐക്യപ്പെടുവാന്‍ കഴിയും. അവന്‍റെ ശുശ്രൂഷ തീവ്രമായി ചെയ്യുന്നതിലൂടെയും അവനുമായുള്ള പരസ്പര കൂട്ടായ്മയിലൂടെയും അവന്‍റെ വചനത്തില്‍ ശക്തമായ വിശ്വാസം ഉണ്ടാകും. ഒരു കടുകുമണിയോളം നിങ്ങളുടെ വിശ്വാസം ചെറുതാണെങ്കിലും കര്‍ത്താവ് നിങ്ങളുടെ സകല പാപവും ദൂരീകരിക്കും. നിങ്ങള്‍ അപര്യാപ്തരാണെങ്കിലും അവനോടൊപ്പം, പ്രത്യേകിച്ച് അവന്‍റെ സ്നാനത്തില്‍ ഏകീഭവിച്ച് നിലനില്‍ക്കുക.
യേശുവിന്‍റെ സ്നാനത്താലും കാല്‍വരിക്രൂശിലെ അവന്‍റെ രക്തത്താലും കര്‍ത്താവുമായി ഏകീഭവിച്ച വിശ്വാസം നമുക്ക് നല്കിയതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം. ഇപ്പോള്‍ മുതല്‍ കര്‍ത്താവിനെ നാം സന്ധിക്കും വരെ നമുക്ക് നമ്മുടെ ഹൃദയങ്ങളെ കര്‍ത്താവുമയി ഒന്നിപ്പിക്കാം. നാം സ്വയം ബലഹീനരാണ;് അതുകൊണ്ട് നമുക്ക് ഒന്നിക്കാം. യേശു സാക്ഷാത്കരിച്ച നീതീകരണത്തില്‍ ഹൃദയത്തെ ഏകീകരിക്കുന്ന വിശ്വാസം നിങ്ങള്‍ പഠിച്ചുവോ? യേശുവിന്‍റെ സ്നാനത്തില്‍ വിശ്വാസത്തിന്‍റെ ഏകീകരണം നിങ്ങള്‍ പ്രാപിച്ചോ? ഇപ്പോള്‍ നിങ്ങള്‍ യേശുവിന്‍റെ സ്നനത്താലും രക്തത്താലും ഏകീഭവിച്ച വിശ്വാസം പ്രാപിക്കണം. അത്തരം വിശ്വാസം പ്രാപിക്കാത്തവര്‍ രക്ഷിക്കപ്പെടുന്നതില്‍ പരാജയപ്പെടുകയും അവിശ്വാസ ജീവിതം നയിക്കാന്‍ ഇടയാകുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിന് ദൈവത്തിന്‍റെ നീതീകരണം അത്യന്താപേക്ഷിതമാണ്.
കര്‍ത്താവുമായും ഏകീകരണം പ്രാപിച്ചവര്‍ക്ക് പാപമോചനത്തിന്‍റെ അനുഗ്രഹവും ദൈവത്തിന്‍റെ നീതീകരണത്തിലുള്ള വിശ്വാസത്താല്‍ ദൈവമക്കളായി ജീവിക്കാനുള്ള അനുഗ്രഹവും ലഭിക്കുന്നു. ദൈവത്തിന്‍റെ നീതീകരണത്താല്‍ നിങ്ങളും നീതീകരണം പ്രാപിക്കണം എന്നതാണ് എന്‍റെ എളിയ ആഗ്രഹം. ദൈവത്തിന്‍റെ നീതീകരണത്തിന്‍റെയും നിങ്ങളുടെ വിശ്വാസത്തിന്‍റെയും കര്‍ത്താവാണ് യേശുക്രിസ്തു. വിശ്വസിക്കുക! ദൈവത്തിന്‍റെ നീതീകരണം പ്രാപിക്കുക, അപ്പോള്‍ ദൈവാനുഗ്രഹം നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.
ദൈവത്തിന് നാം നമ്മുടെ ഭക്തി മാത്രം അര്‍പ്പിക്കരുത്
ചില ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ നീതികരണത്തെ വിശ്വസിക്കാതെ കര്‍ത്താവിനെ സ്തുതിക്കുക മാത്രം ചെയ്യുന്നു. "അല്ലയോ ദൈവമേ എന്‍റേതായതെല്ലാം എടുത്ത് അങ്ങയുടേതാക്കി മാറ്റണമെ. എന്‍റെ കൊച്ചു ഭക്തി, എന്‍റെ ജീവിതം, എന്‍റെ ത്യാഗം, അത് ചെറുതാണെങ്കിലും എന്‍റെ രാജാവേ ഞാന്‍ എന്‍റേതെല്ലാം നിനക്ക് നല്കുന്നു. കര്‍ത്താവേ ഞാന്‍ നിനക്കായി മാത്രം ജീവിക്കും. അല്ലയോ, പരിശുദ്ധാത്മാവേ അഗ്നി പോലെ വരണമേ", നാം ഇത്തരം ക്രിസ്ത്യാനികളെ പോലെ ആകരുത്. അവര്‍ എല്ലാനാളും സ്തുതിക്കാനായി വരും, കൂടാതെ ദൈവത്തിന്‍റെ മുമ്പില്‍ തങ്ങളുടെ ഭക്തി അര്‍പ്പിക്കുന്നത് തുടരുന്നു. അതിനാല്‍ അവര്‍ക്ക് എന്തെങ്കിലും നല്കാനുള്ള അവസരം ദൈവത്തിന് ലഭിക്കാതെ പോകുന്നു.
അധികം ഭക്തി കാണിച്ച് മനുഷ്യന്‍ ദൈവത്തെ ക്ലേശിപ്പിക്കുന്നു. അവര്‍ തങ്ങളുടെ മാനുഷിക നീതീകരണം സ്വീകരിക്കാന്‍ ദൈവത്തെ ഉത്സാഹിപ്പിക്കുന്നു. അവര്‍ നിരന്തരം കര്‍ത്താവിനോട് നിലവിളിക്കുന്നു. അല്ലയോ ദൈവമേ ഞങ്ങളുടെ ഭക്തി കൈ ക്കൊള്ളണമെ എന്ന് അവര്‍ തറ വൃത്തിയാക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും സ്തുതിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇന്ന് ഭൂരിപക്ഷം ക്രിസ്ത്യാനികളും ദൈവത്തിന്‍റെ നീതീകരണത്തെക്കുറിച്ച് അറിയാതിരിക്കുകയും അഥവാ അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തിട്ട് വെറുതെ യേശുവിനോട് തങ്ങളുടെ ജഡപ്രകാരമുള്ള ഭക്തി സ്വീകരിക്കാന്‍ പറയുന്നത് ആശ കാട്ടി കൊതിപ്പിച്ച് ചതിക്കുന്നതിന് തുല്യമാണ്. നമ്മുടെ ഭക്തിയെ നാം ഒരു നിമിഷം മാറ്റിവച്ചിട്ട് യേശുവിന്‍റെ സ്നാനവും കുരിശിലെ രക്തവും ഉള്‍ക്കൊള്ളുന്ന ദൈവത്തിന്‍റെ നീതീകരണം പ്രാപിക്കണം.
ജഡപ്രകാരമുള്ള നമ്മുടെ ഭക്തിക്ക് ദൈവത്തിന്‍റെ മുമ്പില്‍ യാതൊരു ഫലവുമില്ല എന്നാല്‍ ഇപ്പോഴും മനുഷ്യന്‍ ദൈവത്തോട് തങ്ങളുടെ ഭക്തി കൈക്കൊണ്ട് പകരം പാപങ്ങള്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഒരു നാറുന്ന പവപ്പെട്ട ഭിക്ഷക്കാരന്‍ തനിക്കുള്ള സമ്പത്തെല്ലാം ഒരു കോടിപതിക്ക് നല്കിയിട്ട് തന്‍റെ വിലയില്ലാത്ത കാഴ്ചകള്‍ക്ക് പകരമായി പ്രഭു മന്ദിരത്തില്‍ താമസിക്കാന്‍ ആവശ്യപ്പെടുന്നതിന് തുല്യമായ മണ്ടത്തരമാണ് ഇത്. നമ്മുടെ നീതീകരണത്തെക്കുറിച്ച് ആത്മ പ്രശംസ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം തന്‍റെ പുത്രനായ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലെ രക്തത്തിലും വിശ്വസിച്ചുകൊണ്ടുള്ള വിശ്വാസമാണ് നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്.
മനുഷ്യന്‍ ഈ ലോകത്തില്‍ സൃഷ്ടിച്ച തരത്തിലുള്ള ഒരു മതമല്ല ക്രിസ്തുമതം. തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക, വണങ്ങുക, സ്വയം ശുദ്ധീകരണം പ്രാപിക്കുക ഇവ ആവശ്യമുള്ള ബുദ്ധമതത്തെപ്പോലെയോ മറ്റു ലൗകിക മതങ്ങളെപ്പോലെയോ അല്ല ക്രിസ്തുമതം. ഒരു ലോകമതസ്ഥാപകന്‍റെ അനുഗ്രഹത്തിനായി വണങ്ങുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന തരത്തിലുള്ള വിശ്വാസങ്ങളൊന്നും നമുക്കില്ല. അവന്‍റെ അനുഗ്രഹത്തിന് പകരമായി നമ്മുടെ ഭക്തി നാം കൊടുക്കേണ്ടതില്ല. അതിനു പകരം നാം ദൈവത്തിന്‍റെ നീതീകരണത്തെ അറിയുകയും പ്രാപിക്കുകയും വേണം. കാരണം അത് നമുക്ക് നല്‍കാന്‍ അവന്‍ ആഗ്രഹിക്കുന്നു.
യേശു യോഹന്നാനാല്‍ സ്നാനം ഏറ്റതും ക്രൂശില്‍ അവന്‍ രക്തം ചിന്തിയതും വിശ്വസിക്കുമ്പോള്‍ നമുക്ക് പാപങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കുന്നു. യേശു സ്നാനം ഏറ്റത് ലോകത്തിന്‍റെ പാപം ചുമക്കാനും മരണം വരിച്ചത് പാപങ്ങള്‍ ഒരിക്കലായി എന്നെന്നേയ്ക്കുമായി മായിച്ചു കളയാനും വേണ്ടിയാണ്. അതുകൊണ്ട് അവന്‍റെ സ്നാനവും മരണവും ആവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യമില്ല.
എബ്രായര്‍:10:18 ഇപ്രകാരം പറയുന്നു. "എന്നാല്‍ ഇവയുടെ മോചനം ഉള്ളിടത്ത് ഇനിമേല്‍ പാപങ്ങള്‍ക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല". ഒരിക്കല്‍ സ്നാനപ്പെടുകയും മരണം വരിക്കുകയും ചെയ്തതിലൂടെ യേശു നമ്മുടെ സകല പാപവും പോക്കി. ദൈവത്തിന്‍റെ നീതീകരണം സാക്ഷാത്കരിച്ചു. ഇപ്പോള്‍ ക്രിസ്തുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുള്ള നമ്മുടെ വിശ്വാസത്താല്‍ ദൈവവവുമായുള്ള നമ്മുടെ ബന്ധം വീണ്ടെടുത്തു.
പൗലൊസ് പിന്നെയും പറയുന്നു. "ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യ ശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു." (റോമര്‍:6:12) നാം യേശുക്രിസ്തുവിനോടൊപ്പം ഭരിക്കും, അവനാണ് നമ്മുടെ കര്‍ത്താവും രാജാക്കന്‍മാരുടെ നിത്യരാജാവും. പാപം ഇനി നിങ്ങളെ വാഴരുതു. നമ്മെ പാപം വാണകാലം കഴിഞ്ഞുപോയി നാം നമ്മുടെ ജഡപ്രകാരമുള്ള അത്യാഗ്രഹത്തിന്‍റെയും മോഹങ്ങളുടെയും പിന്നാലെ പോകരുത്. ഇവയെല്ലാം നാം പൂര്‍ണ്ണമായും തരണം ചെയ്യാന്‍ കഴിയും. എന്തെന്നാല്‍ ദൈവം അവന്‍റെ സമ്പൂര്‍ണ്ണമായ നീതീകരണം നമുക്കു നല്‍കി.
നിങ്ങളുടെ ഹൃദയവും ശരീരവും ദൈവനീതിയുടെ ആയുധങ്ങളായി സമര്‍പ്പിക്കുക
`നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമര്‍പ്പിക്കുകയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമര്‍പ്പിച്ചുകൊള്‍വിന്‍`. (റോമര്‍:6:13)
പാപത്തെ പ്രതിരോധിക്കാന്‍ പൗലൊസ് പ്രധാനപ്പെട്ട 3 പ്രത്യക്ഷപ്രമാണങ്ങള്‍ നല്‍കുന്നു. ഒന്നാമതായി നമ്മുടെ നശിച്ചുപോകുന്ന ശരീരങ്ങളെ അതിന്‍റെ ഭോഗേച്ഛയോടെ നാം അനുസരിക്കരുത്. ഭോഗേച്ഛയാല്‍ നമ്മുടെ പഴയ വ്യക്തിത്വം ചെയ്യാന്‍ ശ്രമിക്കുന്നതിനെ നാം നിരസിക്കണം. രണ്ടാമതായി നമ്മുടെ അവയവങ്ങളെ പാപത്തിന്‍റെ ആയുധങ്ങളാക്കാന്‍ നാം അനുവദിക്കരുത്. അനീതിയുടെ ആയുധങ്ങളാക്കാന്‍ ഉപയോഗിക്കുന്ന നമ്മുടെ കഴിവുകളെ മനസ്സിലാക്കി നമ്മുടെ അവയവങ്ങളെ തടയണം; മൂന്നാമതായി നമ്മുടെ അവയവങ്ങളെ ദൈവത്തിന്‍റെ നീതിയുടെ ആയുധങ്ങളായി സമര്‍പ്പിക്കണം.
യേശുവില്‍ നാം വിശ്വസിച്ചതിന് മുമ്പ് നമ്മുടെ കരങ്ങള്‍, കാലുകള്‍, കണ്ണുകള്‍, വായ് എല്ലാം പാപത്തിന് സമര്‍പ്പിച്ചിരുന്നു. നാം പാപത്തിന്‍റെ ആയുധങ്ങളായി അത് നയിച്ചിടത്തേക്ക് പിന്‍ചെന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമര്‍പ്പിക്കുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചു. പ്രതിരോധം കൂടാതെ പാപം നമ്മില്‍ വാഴാന്‍ നാം അനുവദിക്കരുത്. പാപത്തിന്‍റെ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ `പാപമേ നീ ക്രിസ്തുവില്‍ മരിച്ചു` എന്നു നാം പ്രസ്താവിക്കണം. കൂടാതെ ദൈവമാണ് നമ്മുടെ എല്ലാ നിലനില്‍പ്പിന്‍റെയും കര്‍ത്താവ് എന്ന് ഏറ്റുപറയണം.
ഒരു വിശ്വാസ ജീവിതത്തില്‍ ചെയ്യുമെന്നും ചെയ്യില്ലായെന്നും ഉള്ള രണ്ട് കാര്യങ്ങള്‍ നാം മനസില്‍ സംഗ്രഹിക്കണം. നാം നമ്മുടെ അവയവങ്ങളെ പാപത്തിന് സമര്‍പ്പിക്കാതെ അവയെ ദൈവത്തിന് സമര്‍പ്പിക്കാം. നമ്മള്‍ ചെയ്യരുതാത്തതു പോലെ പ്രാധാന്യമുള്ളതാണ് ചെയ്യേണ്ടത.് നാം ദൈവത്തിന് ഒന്നും സമര്‍പ്പിച്ചില്ലെങ്കില്‍ നാം അത് പാപത്തിന് സമര്‍പ്പിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉദാഹരണമായി നാം നമ്മുടെ സമയത്തെ ദൈവത്തിന് സമര്‍പ്പിച്ചാല്‍ പാപത്തിന് സമര്‍പ്പിക്കാന്‍ നമുക്ക് സമയം ഇല്ലാതാകും. നാം പാപത്തിന്‍റെ ശത്രുക്കളാവുകയും ദൈവവുമായി ഒരു കുടുംബമായി തീരുകയും ചെയ്യും.
എനിക്ക് പാപത്തിന്‍റെ മേല്‍ ജയം നേടാനുള്ള ശക്തിയില്ലെന്ന് സന്ദര്‍ഭ വശാല്‍ നമുക്ക് പറയാന്‍ കഴിയും. എന്നാല്‍ നാം ആ വഴിക്ക് ചിന്തിക്കരുത് എന്ന് പൗലൊസ് റോമര്‍ 6:14 ല്‍ പറയുന്നു. `നിങ്ങള്‍ ന്യായപ്രമാണത്തിലല്ല കൃപക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ`. ഇപ്പോഴും നാം പാപത്തിന്‍റെ കീഴിലാണെങ്കില്‍ നാം ഉറപ്പായും ഇനിയും പാപം ചെയ്യും. എന്നാല്‍ നാം ദൈവത്തിന്‍റെ കൃപക്ക് അധീനരാണെങ്കില്‍ അത് നമ്മെ കരുതി നമുക്ക് ജയം നല്‍കും. അതുകൊണ്ട് സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. എന്‍റെ കാലടികളെ നിന്‍റെ വചനത്തില്‍ സ്ഥിരമാക്കേണമെ യാതൊരു നീതികേടും എന്നെ ഭരിക്കരുതേ (സങ്കീർത്തനം 119:133).
നാം ഈ ലോകത്ത് ജീവിക്കുന്നിടത്തോളം നമ്മില്‍ പാപം അതിന്‍റെ വഴികള്‍ കണ്ടെത്തും. യേശുക്രിസ്തുവില്‍ നാം മരിച്ചു എന്ന് ഏറ്റുപറഞ്ഞു കഴിഞ്ഞാലും പാപം നമ്മെ തള്ളിയിട്ട് ഭരിക്കാന്‍ ശ്രമിക്കും. നിയമത്തിന്‍റെ മുന്നില്‍ നീതിമാന്‍മാര്‍ ആകണമെന്ന് നാം സ്വയം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍, പാപത്തിന്‍റെ വാഴ്ചയില്‍ നിന്നും സ്വതന്ത്രരാവാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ദൈവത്തിന്‍റെ നീതീകരണം വിശ്വസിക്കുന്ന വിശ്വാസം നമ്മുടെ മനസില്‍ ഉണ്ടായിരിക്കണം. അതിനാല്‍ പാപം നമ്മെ വാഴാന്‍ ഇടവരില്ല. നാം ഇത് അറിയുകയും ഇത് ഉച്ചത്തില്‍ പ്രഘോഷിക്കുകയും വേണം.
നിങ്ങളെല്ലാവരും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ച് അധരം കൊണ്ട് അത് ഏറ്റ് പറയണം. `ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കയും വായി കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു`. (റോമര്‍ 10:10) നിങ്ങള്‍ ദൈവത്തിന്‍റെ നീതി ഹൃദയം കൊണ്ട് വിശ്വസിച്ച് വായ് കൊണ്ട് ഏറ്റ് പറയേണ്ടത് വാസ്തവമായും പ്രധാനമാണ്.
അതിനാല്‍ പാപം നമ്മെ വാഴാന്‍ ശ്രമിക്കുമ്പോഴെല്ലാം കോപം നമ്മുടെ മനസിനെ വാഴാന്‍ ശ്രമിക്കുമ്പോഴെല്ലാം വ്യഭിചാരവും ദുര്‍ന്നടപ്പും നമ്മെ വഷളാക്കുമ്പോഴെല്ലാം നമ്മുടെ ജീവിതം പുരോഗമിക്കാന്‍ വേണ്ടി മറ്റുള്ളവരോട് അത്യാഗ്രഹം തോന്നിപ്പിക്കുന്ന പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം സന്ദേഹവും വെറുപ്പും വളരുമ്പോള്‍ അഥവാ ശത്രുത നമ്മുടെ ഹൃദയത്തെ മഥിക്കുമ്പോള്‍ നാം ഉച്ചത്തില്‍ പറയണം. `യേശു എന്‍റെ സകല പാപവും പോക്കി`! വിശ്വാസത്തോടെ നാം ഉറക്കെ പറയണം. `പാപമേ! നിനക്ക് എന്നെ വാഴാന്‍ കഴിയില്ല. ദൈവം അവന്‍റെ നീതിയാല്‍ എന്നെ പൂര്‍ണമായും എന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നാശത്തില്‍നിന്നും ശാപത്തില്‍ നിന്നും സാത്താനില്‍ നിന്നും രക്ഷിച്ചു`.
`നാം ദൈവത്തിനായി ജീവിക്കും` എന്ന ശൈലി അവന്‍റെ നീതിയാല്‍ നാം നീതിയോടെ ജീവിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന്‍റെ നീതീകരണം യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരെ സമ്പൂര്‍ണ്ണരാക്കുന്നു. അതുകൊണ്ടാണ് നാം പാപത്തില്‍ മരിച്ച് ദൈവത്തിന്‍റെ നീതീകരണത്തിന്‍റെ വിശ്വാസത്തില്‍ അവനില്‍ ജീവിക്കുന്നത്. ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിച്ച് ആത്മീകമായി ഉയിര്‍ത്തെഴുന്നേറ്റു എന്ന് അറിയുന്നതിലും ഏറ്റുപറയുന്നതിലും കവിഞ്ഞ് മാഹാത്മ്യമുള്ള മറ്റൊന്നുമില്ല.
`പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു` (റോമര്‍:5:20) എന്നു പൗലൊസ് പറയുന്നു. ആളുകള്‍ അവനെ തെറ്റിദ്ധരിച്ച് കൂടുതല്‍ കൃപ നേടാന്‍ ഒരാള്‍ പാപം തുടരണം എന്ന് പറഞ്ഞു. എന്നാല്‍ പൗലൊസ് അവരുടെ വാദത്തെ തള്ളിക്കളഞ്ഞു. അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിച്ചു കഴിഞ്ഞാലും ചില കാര്യങ്ങള്‍ അനിശ്ചിതത്തിലാകുന്നു. ലൗകിക പാപങ്ങള്‍ നമ്മെ വളയുകയും നമ്മുടെ ഹൃദയങ്ങളെ നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
എന്നാല്‍ അത് സംഭവിക്കുമ്പോള്‍ നമുക്ക് ദൈവത്തിന്‍റെ നീതിയെ വിശ്വസിച്ച് നമ്മുടെ എല്ലാ ബലഹീനതകളെയും തരണം ചെയ്യാം, അല്ലെങ്കില്‍ വിശ്വാസത്തില്‍ തകരുകയോ ചെയ്യാം. അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരോടൊപ്പം നമുക്ക് ദൈവത്തിന്‍റെ മക്കളായി ജീവിക്കാം. അത്തരം വിശ്വാസങ്ങളാല്‍ നമുക്ക് പാപത്തിന് മരിക്കുകയും ദൈവത്തില്‍ ജീവിക്കാനും കഴിയും. ദൈവത്തിന്‍റെ നീതീകരണത്തെ വിശ്വസിച്ച് അതിനെ പ്രാപിച്ച് ഇനിയുള്ള കാലം നമുക്ക് ജീവിക്കാം. ഒരിക്കല്‍ നമുക്ക് അവിടെ ലഭിക്കുന്ന അവന്‍റെ രാജ്യത്തില്‍ നിത്യ കാലം വസിക്കാം.
റോമര്‍:6:23 ല്‍ ഇപ്രകാരം പറയുന്നു. `പാപത്തിന്‍റെ ശമ്പളം മരണമത്രെ ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ`. ആമേന്‍. അവന്‍റെ സ്നാനത്തിലും കുരിശിലെ ന്യായവിധിയുടെ ഫലത്തിലും വിശ്വസിച്ച് ക്രിസ്തുവിനെ സ്വന്തം രക്ഷകനായി ഏറ്റുപറയുന്നവര്‍ക്ക് തന്നെ ആമേന്‍.
ഹല്ലേല്ലൂയ്യാ ദൈവത്തിന് സ്തോത്രം!