(റോമര്‍ 6:1-8)
"ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ? അല്ല യേശു ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായി തീര്‍ന്ന സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിനു അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവര്‍ പാപത്തില്‍ നിന്നും മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടു കൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു".
സ്നാനം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
യേശുവിനെ സ്നാനം കഴിപ്പിച്ച യോഹന്നാനെ നാം സ്നാപക യോഹന്നാന്‍ എന്നു വിളിക്കുന്നു. എങ്കില്‍ സ്നാനം എന്നാല്‍ എന്താണ്? സ്നാനം എന്ന പദം ഗ്രീക്കില്‍ യമുശോമെ എന്നാണ്. അതിന്‍റെ അര്‍ത്ഥം "മുഴുകല്‍ പ്രാപിക്കുക" എന്നാണ്. സ്നാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അര്‍ത്ഥം "പാപവും മരണവും ദുരീകരിക്കുക" എന്നതാണ്.
`മുഴുകല്‍ പ്രാപിക്കുക` എന്ന ശൈലി മരണത്തെ സൂചിപ്പിക്കുന്നു. സ്നാപക യോഹന്നാന്‍ അവനെ സ്നാനം കഴിപ്പിച്ചപ്പോള്‍ ലോകത്തിന്‍റെ പാപം മുഴുവനും യേശുവില്‍ മാറ്റപ്പെടുകയും അങ്ങനെ അവന്‍ അതെല്ലാം വഹിച്ചുകൊണ്ട് നമ്മുടെ സകല പാപത്തിന്‍റെയും മറുവിലയായി ക്രൂശില്‍ മരണം വരിക്കുകയും ചെയ്തു. നമുക്ക് വേണ്ടി യേശു മരണം വരിച്ചു. മരണം എന്നാല്‍ പാപത്തിന്‍റെ ഫലമാണ് എന്തെന്നാല്‍ "പാപത്തിന്‍റെ ശമ്പളം മരണമത്രെ". (റോമര്‍:6:23)
സ്നാനത്തിന് "കഴുകല്‍ പ്രാപിക്കുക" എന്നൊരു അര്‍ത്ഥവുമുണ്ട്. നമ്മുടെ പാപവും, പാപത്തിന്‍റെ ഒരംശം പോലും ശേഷിപ്പിക്കാതെ കഴുകി കളഞ്ഞു എന്തെന്നാല്‍ അവന്‍റെ സ്നാനത്താല്‍ യേശു ലോകത്തിന്‍റെ സകല പാപവും കഴുകികളഞ്ഞു. കാരണം അവയെല്ലാം സ്നാനത്തിലൂടെ യേശുവില്‍ ആയി തീര്‍ന്നു.
സ്നാനത്തിന് "കൈ വയ്ക്കുക" എന്നതിന് തുല്ല്യമായ അര്‍ത്ഥവുമുണ്ട്. `കൈ വയ്ക്കുക` എന്നാല്‍ `കടത്തിവിടുക`. സ്നാപക യോഹന്നാനില്‍ നിന്നും സ്നാനം കൈക്കൊണ്ട യേശുവിന്‍റെ പ്രവൃത്തി ലോകത്തിന്‍റെ സകല പാപവും ചുമക്കാനായിരുന്നു. ഏഴാം മാസം പത്താം തിയതി, പുരോഹിതന്‍ യിസ്രായേലിന്‍റെ പാപം മാറ്റപ്പെടാനായി പാപ യാഗ മൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കണം എന്നത് ദൈവത്തിന്‍റെ രക്ഷയുടെ നിത്യനിയമമായിരുന്നു..
ലേവ്യ 16:21-22 ല്‍ ഇപ്രകാരം പറയുന്നു: "ജീവനോടിരിക്കുന്ന കോലാട്ടുക്കൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു, കോലാട്ടുക്കൊറ്റന്‍റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കേണം. കോലാട്ടുക്കൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്ത് ചുമന്നുകൊണ്ട് പോകേണം; അവന്‍ കോലാട്ടുക്കൊറ്റനെ മരുഭൂമിയില്‍ വിടേണം". മഹാപുരോഹിതനായ അഹരോന്‍ ജീവനോടിരിക്കുന്ന കോലാട്ടുക്കൊറ്റന്‍റെ തലയില്‍ കൈ വയ്ക്കുമ്പോള്‍ ആ കോലാട് യിസ്രായേലിന്‍റെ സകല പാപങ്ങളും ചുമന്ന് ജനങ്ങള്‍ക്കു വേണ്ടി ബലിയാകുന്നു.
പഴയ നിയമത്തില്‍ "പാപയാഗത്തിന്‍റെ തലയില്‍ കൈ വയ്ക്കുന്നത്" പുതിയ നിയമത്തിലെ "സ്നാനത്തിന്" പകരം നില്ക്കുന്നു
സ്നാനത്തിന്‍റെ അര്‍ത്ഥം മുഴുകല്‍ പ്രാപിക്കുക എന്നതാണ് കുഴിച്ചിടപ്പെടുക, കഴുകല്‍ പ്രാപിക്കുക, മാറ്റപ്പെടുക എന്നിവയെല്ലാം അത് ഉള്‍ക്കൊള്ളുന്നു. പഴയ നിയമകാലത്ത് ജനങ്ങള്‍ ഊനമില്ലാത്ത ആട്ടുക്കൊറ്റനെയോ കുഞ്ഞാടിനെയോ കൊണ്ടുവന്ന് അതിന്‍റെ തലയില്‍ തങ്ങളുടെ പാപങ്ങള്‍ മുഴുവന്‍ ചുമത്തേണ്ടതിന് കൈ വയ്ക്കുന്നു. പുതിയ നിയമത്തിലെ സ്നാനത്തിനു തുല്ല്യമാണ് അത്. കൈ വെക്കുന്നതിലൂടെ ആ കോലാട് സകല പാപവും ചുമന്ന് യാഗമായി തീരുന്നു. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനം ഏറ്റ യേശു മാനവകുലത്തിന്‍റെ പ്രതിനിധിയായി ലോകത്തിന്‍റെ സകല പാപവും ചുമന്ന് കൊണ്ട് ക്രൂശിതനായി.
മഹാപുരോഹിതനായ അഹരോന്‍ യിസ്രായേലിന്‍റെ പ്രതിനിധിയായി. യിസ്രായേലിന്‍റെ പാപം പകരാന്‍ കോലാട്ടിന്‍റെ തലയില്‍ കൈ വെയ്ക്കുന്നു. കോലാട്ടിനെ യാഗം കഴിച്ച് അവന്‍ അതിന്‍റെ രക്തം വിരലില്‍ തൊട്ട് യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ ചുറ്റും പുരട്ടണം. അതുകൊണ്ട് ലൂക്കോസ് പറഞ്ഞു. യോഹന്നാന്‍ സ്നാപകന്‍ അഹരോന്‍റെ ഗോത്രത്തില്‍ പിറന്നവനായതിനാല്‍, ആ മഹാപുരോഹിതനായ അഹരോന്‍ യിസ്രായേലിന്‍റെ പ്രതിനിധിയായിരുന്നതുപോലെ, മനുഷ്യകുലത്തിന്‍റെ പ്രതിനിധിയായി തീര്‍ന്നു.
വേദപുസ്തകം പറയുന്നു. "സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല". (മത്തായി 11:11). ദൈവത്തിന്‍റെ നിത്യനിയമത്താല്‍ ലോകപ്രകാരമുള്ള മഹാപുരോഹിതനെന്നപോലെ യോഹന്നാന്‍ സ്നാപകന് ലോകത്തിന്‍റെ സകലപാപവും സ്നാനത്താല്‍ യേശുവില്‍ ഒരിക്കലായി എന്നെന്നേക്കും ചുമത്താനുള്ള അധികാരം ലഭിച്ചു. യോഹന്നാന്‍ സ്നാപകനായിരുന്നു അവസാനത്തെ മഹാപുരോഹിതന്‍. ഞാന്‍ യോഹന്നാന്‍ സ്നാപകനെ മഹാപുരോഹിതനെന്ന് പറയുമ്പോള്‍ ചിലര്‍ പറയും. "വേദപുസ്തകത്തില്‍ എവിടെയാണ് സ്നാപകയോഹന്നാന്‍ ഒരു മഹാപുരോഹിതന്‍ എന്ന് എഴുതിയിരിക്കുന്നത്"? അങ്ങനെഎഴുതിയിട്ടില്ലേ? സെഖര്‍യ്യാ പ്രവാചകനാല്‍ ജനിപ്പിക്കപ്പെട്ടവനാണ് സ്നാപക യോഹന്നാന്‍. മഹാപുരോഹിതനായ അഹരോന്‍റെ പൗത്രനായ അബിജാ പുരോഹിതന്‍റെ വംശത്തില്‍ ഉള്ളവനാണ്. സെഖര്‍യ്യാ പുരോഹിതന്‍, അഹരോന്‍റെ ഗോത്രത്തിലെ പിന്‍മുറക്കാരനാണ് എന്ന് വ്യക്തമാക്കുന്നു.
1 ദിനവൃത്താന്തം 24 -മത്തെ അദ്ധ്യായത്തില്‍ അഹരോന്‍റെ പിന്‍ഗാമികളാരെല്ലാം എന്ന് വേദപുസ്തകം പുരോഹിതന്‍മാരുടെ വിഭാഗത്തെക്കുറിച്ച് പറയുന്നു. ദാവീദിന്‍റെ അവസാനകാലത്ത് അവിടെ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. അതുകൊണ്ട് അവൻ 24 വിഭാഗങ്ങളെ അഹരോന്‍റെ ഗോത്രങ്ങളിലെ 24 പൗത്രന്‍മാരുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചു. എട്ടാമത്തെ കുറി അബീജയ്ക്ക് വീണു. ഓരോ വിഭാഗവും 15 ദിവസം പരിശുദ്ധ സ്ഥലത്തും കര്‍ത്താവിന്‍റെ ആലയത്തിലും ശുശ്രൂഷ ചെയ്തു. കൂടാതെ, അബിജാ പുരോഹിതന്‍റെ വിഭാഗത്തിലെ സെഖര്‍യ്യാവിനെ ദൈവം അവന്‍റെ ശുശ്രൂഷ ചെയ്യാനായി തെരെഞ്ഞെടുത്തു.
ലൂക്കോസ് 1:9 ല്‍ പറയുന്നു. "പൌരോഹിത്യ മര്യാദ പ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്ന് ധൂപം കാട്ടുവാന്‍ അവന്ന് നറുക്ക് വന്നു". യോഹന്നാന്‍ സ്നാപകന്‍ മഹാപുരോഹിതനായ അഹരോന്‍റെ ഗോത്രത്തില്‍ ജനിച്ചതാണെന്നും മാനവരാശിയെ പ്രതീനിധീകരിക്കുന്ന അവസാനത്തെ മഹാപുരോഹിതനാണെന്നും അത് നമ്മെ കാണിക്കുന്നു(മത്തായി 11:11, 3:13-17). മഹാപുരോഹിതന്‍റെ ഗോത്രത്തില്‍ ജനിച്ച ഒരാള്‍ക്ക് മാത്രമേ നിയമപ്രകാരം മഹാപുരോഹിതനാകാന്‍ കഴിയുകയുള്ളൂ. സിംഹങ്ങള്‍ക്ക് മാത്രമേ സിംഹകുട്ടികളെ വഹിക്കാന്‍ കഴിയൂ. സ്നാപക യോഹന്നാന്‍ തന്‍റെ മുന്‍ഗാമിയായ അഹരോനില്‍ നിന്നാണ് മഹാ പൗരോഹിത്യം സ്വീകരിച്ചത്.
യേശുവിന്‍റെ സ്നാനത്തെ യേശുവിന്‍റെ അപ്പൊസ്തലന്‍മാര്‍ സാക്ഷീകരിക്കുന്നു
എല്ലാ അപ്പൊസ്തലന്‍മാരും പ്രത്യേകിച്ചും പൌലൊസ്, പത്രോസ്, മത്തായി, യോഹന്നാന്‍ എന്നിവര്‍ യേശുവിന്‍റെ സ്നാനത്തെ സാക്ഷീകരിച്ചു. ഇന്നത്തെ പാഠഭാഗത്തില്‍ അപ്പൊസ്തലനായ പൌലൊസ് സാക്ഷീകരിച്ച് എഴുതിയിരിക്കുന്നത് നമുക്ക് നോക്കാം. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരു നാളും അരുതു. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല, യേശുക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോട് കൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന് തന്നെ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാത്തവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോട് കൂടെ മരിച്ചു എങ്കില്‍ അവനോടു കൂടെ ജീവിക്കും എന്ന് വിശ്വസിക്കുന്നു".
ഗലാത്യർ 3:27 ഇപ്രകാരം പറയുന്നു. "ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു". പത്രോസിന്‍റെ സാക്ഷ്യം നമുക്ക് നോക്കാം. 1 പത്രൊസ് :3:21 പറയുന്നു, "അതു സ്നാനത്തിനു ഒരു മുന്‍കുറി. സ്നാനമോ (ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രെ) യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു".
1 യോഹന്നാന്‍ 5:58 ല്‍ അപ്പോസ്തലനായ യോഹന്നാന്‍ പറയുന്നു, "യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍? ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു; യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവ് സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്. ആത്മാവ്, ജലം, രക്തം, ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നേ".
മത്തായിയുടെ സാക്ഷ്യം മത്തായി 3:13-17 എഴുതിയിരിക്കുന്നു. "അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്നക്കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി: `നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നവോ` എന്നു പറഞ്ഞു. യേശു അവനോടു: `ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു കൊണ്ട് നമുക്ക് ഉചിതം` എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല വരുന്നതു അവന്‍ കണ്ടു; `ഇവന്‍ എന്‍റെ പ്രിയ പുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു` എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി".
യേശു സ്നാപക യോാഹന്നാനാല്‍ സ്നാനം ഏറ്റതിലൂടെ ലോകത്തിന്‍റെ സകല പാപവും ഏറ്റെടുത്തു. അങ്ങനെ നമുക്ക് എല്ലാ നീതീകരണവും സാക്ഷാത്കരിക്കാന്‍ അത് അനുയോജ്യമായി. ഏറ്റവും അനുയോജ്യമായ രീതിയില്‍ സ്നാപക യോഹന്നാനാല്‍ സ്നാനം കൈക്കൊണ്ട് യേശു ലോകത്തിന്‍റെ സകല പാപവും ഏറ്റെടുത്തു. ദൈവവും അത് സ്വയം സാക്ഷീകരിക്കുന്നു. "യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവ് പ്രാവ് എന്ന പോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നത് അവന്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി". യേശു അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും ഏറ്റെടുത്തു, മൂന്ന് വര്‍ഷക്കാലം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സാക്ഷീകരിച്ചു, കുരിശില്‍ മരണം വരിച്ചു. അതിനു ശേഷം 3 -മത്തെ ദിവസം മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തു. ഇപ്പോള്‍ അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു.
പാപം കൂടാതെ അവന്നായി കാത്തിരിക്കുന്നവര്‍ക്കായി യേശു വീണ്ടും വരും. എബ്രായർ 9:28 പറയുന്നു. "ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു. തനിക്കായി കാത്തു നില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും". ദൈവം സ്വയം പറഞ്ഞു, ഇവനെന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. കൂടാതെ ലോകത്തിന്‍റെ പാപം മുഴുവനും ചുമന്നൊഴിച്ച രക്ഷകനാണ് യേശു എന്ന് പരിശുദ്ധാത്മാവും സാക്ഷീകരിക്കുന്നു. തങ്ങളുടെ ആത്മീയ കണ്ണുകള്‍ അടഞ്ഞിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വേദപുസ്തകം ഗ്രഹിക്കാന്‍ കഴിയുന്നില്ല. അവരുടെ ആത്മീയ കണ്ണുകള്‍ തുറക്കാന്‍ അവര്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കണം (യോഹന്നാന്‍:3:5).
അതുകൊണ്ട് യേശുക്രിസ്തു മാത്രമാണ് മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി ശുശ്രൂഷിച്ചത് എന്ന് അവര്‍ കരുതുന്നു. എന്നാല്‍ വാസ്തവത്തില്‍ ദൈവത്തിന്‍റെ കുഞ്ഞാടായിരുന്ന യേശുവിന്, എല്ലാ മാനവരാശിയുടെയും പ്രതിനിധിയായി, മഹാപുരോഹിതനായ അഹരോന്‍ ജീവിച്ചിരിക്കുന്ന ആട്ടുക്കൊറ്റന്‍റെ മേല്‍ കൈവെച്ച് യാഗവസ്തുവിന്‍റെ മേല്‍ പാപം ചുമത്തുകയും എല്ലാ യിസ്രായേലിന്‍റെയും പാപം അതിന്‍റെ തലമേല്‍ കൈവച്ച് അതിന്‍റെ മേല്‍ മാറ്റുന്നതു പോലെ ലോകത്തിന്‍റെ സകല പാപവും അവന്‍റെ മേല്‍ ചുമത്തുന്നതിന് യോഹന്നാന്‍ സ്നാപകന്‍ ആവശ്യമായി വന്നു. അഹരോന്‍ യാഗവസ്തുവിനെ അറുക്കുന്നതിലൂടെ അവര്‍ക്കെല്ലാം പാപത്തില്‍ നിന്നും വിടുതല്‍ നല്കുന്നു. അതുകൊണ്ട് ദൈവം യേശുവിനു മുമ്പെ തന്‍റെ ദൂതനെ അയച്ചു.
യോഹന്നാന്‍ സ്നാപകന്‍ ആരാണ്?
മലാഖി:3:13 വരെ പ്രവചിച്ചിരിക്കുന്ന ദൈവത്തിന്‍റെ ദൂതനാണ് സ്നാപക യോഹന്നാന്‍. കര്‍ത്താവ് ആ ദൂതനെ, മാനവ കുലത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന യോഹന്നാന്‍ സ്നാപകനെ ആവശ്യപ്പെട്ടു. യോഹന്നാന്‍ സ്നാപകന്‍റെ സ്നാനത്തിലൂടെ ദൈവപുത്രനാ.യ യേശുക്രിസ്തു മാനവകുലത്തിന്‍റെ സകല പാപവും ഏറ്റെടുത്തു, പുതിയ നിയമത്തില്‍ പാപത്തിന്‍റെ പരിഹാരമായി കുരിശില്‍ മരിച്ചു. അതുപോലെ ആട്ടുക്കൊറ്റന്‍ പഴയനിയമത്തില്‍ ഒരു നിശ്ചിത കാലത്തെ പാപങ്ങള്‍ ചുമന്നു മരിച്ചുവെങ്കില്‍, നിത്യമായ പാപങ്ങളില്‍ നിന്നും യേശു സകല മനുഷ്യരെയും വീണ്ടെടുത്തു.
യേശുവിന്‍റെ ജനനത്തിനു മുമ്പ് രണ്ട് മഹാ സംഭവങ്ങള്‍ ഉണ്ടായി. ഒന്ന് മറിയ യേശുവിനെ ഗര്‍ഭം ധരിച്ചു; മറ്റൊന്നു, അബീജാ ഗോത്രത്തില്‍ യോഹന്നാന്‍ സ്നാപകന്‍ ജനിച്ചു ഈ രണ്ട് കാര്യങ്ങളും ദൈവം മുന്‍നിശ്ചയിച്ച പ്രകാരമാണ് നടന്നത്. ദൈവത്താല്‍ വിരചിതമായ സമ്പൂര്‍ണ്ണ നാടകമാണ് അത്. യേശുവിന് ആറ് മാസം മുന്‍പ് ദൈവം യോഹന്നാന്‍ സ്നാപകനെ ഭൂമിയിലേയ്ക്ക് അയച്ചു. അതിനുശേഷം, യുദ്ധത്തില്‍ നിന്നും യാതനകളില്‍ നിന്നും വിടുതല്‍ നേടാനായി, തന്‍റെ ഏകജാതനായ പുത്രനെ അയച്ചു. നിങ്ങള്‍ക്കു മനസ്സിലായോ? നമുക്ക് വേദപുസ്തകത്തെ കൂടുതല്‍ ആഴത്തില്‍ നോക്കാം.
മത്തായി 11:7-14ല്‍ യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിക്കുന്നത് നമുക്ക് നോക്കാം. "അവര്‍ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞു തുടങ്ങിയതു; നിങ്ങള്‍ എന്തു കാണ്‍മാന്‍ മരുഭൂമിയിലേയ്ക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്‍മാന്‍ പോയി? മാര്‍ദ്ദവ വസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവന്‍ രാജഗൃഹങ്ങളിലല്ലോ. അല്ല എന്തിനു പോയി? ഒരു പ്രവാചകനെ കാണ്‍മാനോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും: എന്നു എഴുതി യിരിക്കുന്നവന്‍ അവന്‍ തന്നേ. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു. യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചെടുക്കുന്നു. സകല പ്രവാചകന്‍മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നെ".
ജനങ്ങള്‍ മരുഭൂമിയില്‍ കാണാന്‍ പോയ യോഹന്നാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, "സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തപ്പെടുവിന്‍"! (മത്തായി:3:2). യേശു അവരോടു പറഞ്ഞു, നിങ്ങള്‍ എന്തു കാണ്‍മാന്‍ മരുഭൂമിയിലേയ്ക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ? അല്ല മാര്‍ദ്ദവ വസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാണ്‍മാനോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
പഴയ നിയമകാലത്ത്, ഒരു രാജാവ് പ്രവാചകനേക്കാള്‍ കൂടുതല്‍ ശക്തനായിരുന്നില്ലേ?. പ്രവാചകന്‍മാര്‍ പറഞ്ഞത് രാജാക്കന്‍മാര്‍ അനുസരിച്ചു. പഴയ നിയമത്തിലെ സകല പ്രവാചകന്‍മാരിലും രാജാക്കന്‍മാരിലും മികച്ചവന്‍ ആരാണ്? അവനാണ് യോഹന്നാന്‍ സ്നാപകന്‍. യേശു അത് സ്വയം സാക്ഷീകരിച്ചു. സകല മാനവകുലത്തിന്‍റെയും പ്രതിനിധി ആരാണ്? യേശു ഒഴികെ, മാംസമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധി ആരാണ്? അവനാണ് യോഹന്നാന്‍ സ്നാപകന്‍. ഭൂമിയിലുള്ള സകല മാനവകുലത്തിന്‍റെയും മഹാപുരോഹിതനാണ് യോഹന്നാന്‍ സ്നാപകന്‍. അവനെ കര്‍ത്താവ് സ്വയം നിയമിച്ച് ഭൂമിയിലേയ്ക്ക് അയക്കുകയും അവന്‍റെ വേല നിവര്‍ത്തിക്കുകയും ചെയ്തു.
അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു. ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്ക് വഴി ഒരുക്കും.
യെരുശലേമിലെ യുദ്ധങ്ങള്‍ക്കു അറുതി വരും എന്നു യെശയ്യാപ്രവാചകന്‍ പ്രവചിച്ചിരുന്നു. ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് (യോഹന്നാൻ:1:29) എന്ന് യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞപ്പോള്‍ ഈ പ്രവചനം യഥാര്‍ത്ഥമായതായി നമുക്ക് കാണാന്‍ കഴിയും. യേശു ദൈവത്തിന്‍റെ പുത്രനാണെന്നും ലോകത്തിന്‍റെ സകല പാപവവും ചുമന്നൊഴിക്കും എന്നു യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിച്ചു.
മറുവശത്ത്, യോഹന്നാന്‍ സ്നാപകനെ വരുവാനുള്ള ദൂതനായി ദൈവം തെരഞ്ഞെടുത്തതാണെന്ന് യേശു സാക്ഷ്യം പറയുന്നു. മത്തായി.11:11 സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരെങ്കിലും എഴുന്നേറ്റിട്ടുണ്ടോ? ഇല്ല. സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ എന്നാല്‍ എന്താണ്? ലോകത്തിലെ സകല മനുഷ്യരും എന്നാണ് അതിന്നര്‍ത്ഥം. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല, എന്നതിനു ലോകത്തിലെ സകല മനുഷ്യരുടെയും പ്രതിനിധിയാണ് യോഹന്നാന്‍ സ്നാപകന്‍ എന്നാണര്‍ത്ഥം. അവന്‍ അഹരോന്‍റെ കുലത്തില്‍ ജനിച്ചതിനാല്‍ മഹാപുരോഹിതനായിരുന്നു.
ലോകത്തിലെ സകല മനുഷ്യരുടെയും പ്രതിനിധിയായിരുന്നു യോഹന്നാന്‍ സ്നാപകന്‍
ദൈവം അഹരോനേയും അവന്‍റെ പിന്‍മുറക്കാരെയും പഴയനിയമത്തില്‍ എന്നന്നേയ്ക്കുമുള്ള പൌരോഹിത്യ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തു എന്നും, യോഹന്നാന്‍ സ്നാപകന്‍ ലോകത്തിലെ സകല മനുഷ്യരുടെയും പ്രതിനിധിയാണെന്നും നമ്മുടെ സകല പാപവും യേശുവില്‍ ചുമത്തിയ മഹാപുരോഹിതനാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ആരാണ് സര്‍വ്വ മാനവരുടേയും പ്രതിനിധി? യേശു ഒഴികെ, ജഡം ഉള്ള സകല മനുഷ്യരുടെയും പ്രതിനിധി ആരായിരുന്നു? അവനാണ് യേശുവിനെ സ്നാനം കഴിപ്പിച്ച യോഹന്നന്നന്‍ സ്നാപകന്‍.
അതെ, പ്രവാചകന്‍മാരിലും മികച്ചവനെ തന്നെ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴിയൊരുക്കും.
കൂടാതെ, ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്, എന്ന് സാക്ഷ്യം പറഞ്ഞ മനുഷ്യനും സ്നാപകയോഹന്നാനായിരുന്നു.
യേശു പറഞ്ഞു "യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു. ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു. സകല പ്രവാചകന്‍മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു". (മത്തായി11:12-13) ഈ ഭാഗം യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനം ഏറ്റതോടെ യേശു ലോകത്തിന്‍റെ സകല പാപവവും ചുമന്നു എന്നും സകല മാനവകുലത്തിന്‍റെയും രക്ഷകനായി എന്നുമാണ് ഈ ഭാഗം കാണിക്കുന്നത്. കൂടാതെ ലോകത്തിന്‍റെ സകല പാപവും യോഹന്നാന്‍ യേശുവില്‍ ചുമത്തി എന്നും ഈ ഭാഗം കാണിക്കുന്നു. യേശു തന്നെ അങ്ങനെ പറഞ്ഞു. യോറ്റന്നാന്‍ സ്നാപകന്‍ ലോകത്തിന്‍റെ പാപങ്ങള്‍ യേശുവില്‍ ചുമത്തി എന്ന ഈ വസ്തുത വിശ്വസിക്കുന്ന ഏതൊരാളും അവന്‍റെ /അവളുടെ പാപത്തില്‍ നിന്നും വീണ്ടെടുക്കപ്പെടുമെന്നും കൂടാതെ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുമെന്നും അര്‍ത്ഥമാക്കുന്നു. ഇത് ശരിയാണോ, തെറ്റാണോ? ദൈവത്തിന്‍റെ വാക്കുകള്‍ അനുസരിച്ച് ഇത് തികച്ചും ശരിയാണ്, അതുകൊണ്ട് വേദപുസ്തകസത്യങ്ങളുടെ പ്രസംഗകരായ നാം ഇതിനെ മഹത്ത്വമുള്ള നിലയില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സത്യം വിശ്വസിക്കുന്ന ഏവനും ദൈവരാജ്യത്തില്‍ കടക്കും.
പഴയനിയമത്തിലെ അവസാന മഹാപുരോഹിതനെപ്പോലെ യോഹന്നാന്‍ സ്നാപകന് ലോകത്തിന്‍റെ പാപങ്ങള്‍ യേശുവില്‍ ചുമത്തി
യോഹന്നാന്‍ സ്നാപകന്‍റെ പിതാവായ സെഖര്‍യ്യാവും കര്‍ത്താവിന്‍റെ ഒരു ദൂതനെ ശ്രവിച്ചു. നമുക്ക് തന്‍റെ മകനോടുള്ള സെഖര്‍യ്യാവിന്‍റെ സാക്ഷ്യം നമുക്ക് പരിശോധിക്കാം. വേണ്ടതിലും അധികമാകില്ലേ അവന്‍റെ പിതാവിന്‍റെ സാക്ഷ്യം? സങ്കീര്‍ത്തന രീതിയില്‍ പാടിയിരിക്കുന്ന ആ ഗാനം നമുക്ക് നോക്കാം. "അവന്‍റെ അപ്പനായ സെഖര്‍യ്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചു പറഞ്ഞതു; യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും ആദി മുതല്‍ അവന്‍റെ വിശുദ്ധ പ്രവാചകന്‍മാര്‍ മുഖാന്തരം അരുളിചെയ്തതു പോലെ നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടേയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍ തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്ക് രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നമ്മുടെ പിതാക്കന്‍മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിനും നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിക്കപ്പെട്ടു നാം ആയു്ഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്ക് കൃപ നല്കുമെന്നും അവന്‍ നമ്മുടെ പിതാവായ അബ്രഹാമിനോട് ചെയ്ത സത്യവും തന്‍റെ വിശുദ്ധ നിയമവും ഓര്‍ത്തതുകൊണ്ടും ആകുന്നു. നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിനു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിനു ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍ നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു".(ലൂക്കോസ് 1:67-80)
യോഹന്നാന്‍ ഏത് തരത്തിലുള്ള പുരോഹിതനും പ്രവാചകനും ആയിത്തീരും എന്ന് അവന്‍റെ പിതാവ് പ്രവചിച്ചു. തന്‍റെ മകനോട് അവന്‍ പ്രവചിച്ചതെന്താണെന്ന് നമുക്ക് നോക്കാം. "നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്ര കരുണയാല്‍ അവന്‍റെ ജനത്തിനു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനുമുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശിച്ചു. നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന് ആ ആര്‍ദ്ര കരുണയാല്‍ ഉയരത്തില്‍ നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു. (ലൂക്കോസ് 1:76-79).
ഇവിടെ ദേവപുസ്തകം വ്യക്തമായി പറയുന്നു. "അവന്‍റെ ജനത്തിനു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി". ആരാണ് നമുക്ക് രക്ഷാപരിജ്ഞാനം നല്കുന്നത്? അവനാണ് യോഹന്നാന്‍ സ്നാപകന്‍ എന്ന് ലൂക്കൊസ്:1:76 കാണിക്കുന്നു. നാം യേശുക്രിസ്തുവിനെക്കുറിച്ച് അറിയുന്നതും അവനെ വിശ്വസിക്കുന്നതും യേശുക്രിസ്തു തന്നില്‍ നിന്നും സ്നാനം കൈക്കൊണ്ട് പാപങ്ങള്‍ ഏറ്റെടുത്ത്, എല്ലാം ഉചിതമായും ചന്തമായും ചെയ്തു എന്നു യോഹന്നാന്‍ സ്നാപകന്‍ സാക്ഷീകരിക്കുന്നതു കൊണ്ടാണ്. യോഹന്നാന്‍ സ്നാപകന്‍ "സാക്ഷ്യത്തിന്നായി, താന്‍ മുഖാന്തിരം എല്ലാവരും വിശ്വസിക്കേണ്ടതിനും വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍ തന്നെ വന്നു. അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടു ന്നവനത്രെ. (യോഹന്നാൻ :1:7-8)
നാം രക്ഷിക്കപ്പെടേണം
യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനം ഏല്‍ക്കുന്നതിലൂടെ ഏറ്റവും ചന്തവും ഉചിതവുമായ രീതിയില്‍ ലോകത്തിലെ സകല മനുഷ്യരെയും യേശു രക്ഷിച്ചു എന്നു വിശ്വസിക്കുന്നതിലൂടെ നാം രക്ഷിക്കപ്പെടണം. നീതിമാനായ ദൈവം പറയുന്നു, മനുഷ്യരൂപത്തില്‍ യേശു ലോകത്തില്‍ വന്നു;. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനം ഏറ്റതിലൂടെ ചന്തവും ഉചിതവുമായ രീതിയില്‍ അവരെ സകല പാപങ്ങളില്‍ നിന്നും വീണ്ടെടുത്തു, ക്രൂശുമരണത്തിലൂടെ അവരെ ജീവനിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. ദൈവത്തിന്‍റെ നീതികരണത്തിന്‍റെ സാക്ഷ്യം വെള്ളത്തിലും ആത്മാവിലും ഉള്ള സുവിശേഷത്തില്‍ മറഞ്ഞിരിക്കുന്നു.
സുവിശേഷത്തില്‍ വെളിപ്പെട്ട ദൈവത്തിന്‍റെ നീതീകരണം നമ്മെ പഠിപ്പിക്കുന്നതെന്തെന്നാല്‍ മനുഷ്യരൂപത്തില്‍ യേശു അയയ്ക്കപ്പെട്ടു, അവന്‍ സ്നാനമേറ്റു, ക്രൂശിക്കപ്പെട്ടു, മൂന്നാം ദിവസം മരിച്ചവരില്‍ നിന്നും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റു. യോഹന്നാന്‍ സ്നാപകന്‍റെ സാക്ഷ്യത്തിലൂടെ നാം യേശുവിനെ വിശ്വസിക്കാന്‍ ഇടയായി, കൂടാതെ യേശുവിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുന്നു. സകലമനുഷ്യരുടെയും പാപങ്ങള്‍ തുടച്ചുനീക്കി, യോഹന്നാന്‍ സ്നാപകനിലൂടെ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവര്‍ക്ക് നിത്യജീവന്‍ ലഭിക്കുന്നു. നമ്മെ ദൈവമക്കള്‍ എന്ന് സാക്ഷ്യം പറയുന്ന പരിശുദ്ധാത്മാവിനെ, ദാനമായി അവര്‍ പ്രാപിച്ചു.