(റോമര്‍ 6:12-19)
"ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുത്. നിങ്ങളുടെ അവയവങ്ങളെ അനീതയുടെ ആയുധങ്ങളായി പാപത്തിന് സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നെ മരിച്ചിട്ട് ജീവിക്കുന്നവരായും നിങുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമര്‍പ്പിച്ചുകൊള്‍വിന്‍. നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ. എന്നാല്‍ എന്ത്? ന്യായപ്രമാണത്തിനല്ല കൃപക്കത്രേ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്. നിങ്ങള്‍ ദാസന്‍മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ച് പോരുകയും ചെയ്യുന്നവന് ദാസന്‍മാര്‍ ആകുന്നു. എന്ന് അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിനായി പാപത്തിന്‍റെ ദാസന്‍മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്‍റെ ദാസന്‍മാര്‍ തന്നേ. എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്‍മാര്‍ ആയിരുന്നു എങ്കില്‍ നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ച് പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച നീതിക്കു ദാസന്‍മാരായിതീര്‍ന്നതുകൊണ്ട് ദൈവത്തിന് സ്തോത്രം. നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനായി അശുദ്ധിക്കും അധര്‍മ്മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതു പോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിപ്പിന്‍".
കൃപ പെരുകേണ്ടതിനു നാം പാപത്തില്‍ തുടരേണ്ടതില്ല
റോമര്‍ ആറാം അദ്ധ്യായത്തില്‍ പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട നീതിമാന്‍ എപ്രകാരമാണ് ജീവിക്കേണ്ടത് എന്ന് അപ്പൊസ്തലനായ പൌലൊസ് നമ്മോട് പറയുന്നു. യേശുവിന്‍റെ സ്നാനത്താല്‍ അവന്‍ വിശ്വാസത്തെ വീണ്ടും വ്യക്തമാക്കുന്നു. സ്നാനത്തിലും, ക്രൂശിലും, യേശുവിന്‍റെ ഉയിര്‍പ്പിലും ഉള്ള വിശ്വാസത്താല്‍ നമ്മുടെ പാപങ്ങള്‍ ഒരിക്കല്‍ എന്നെന്നേക്കുമായി ക്ഷമിക്കപ്പെട്ടു.
യേശുവിന്‍റെ സ്നാനം കൂടാതെ നമുക്ക് യേശുവിന്‍റെ നീതീകരണത്തിലും രക്ഷയിലും നമുക്ക് പൂര്‍ണ്ണരാകാന്‍ കഴിയില്ല. അവന്‍ സ്നാനം ഏറ്റപ്പോള്‍ നമ്മുടെ സകല പാപവും ചുമന്നൊഴിച്ചില്ലായിരുന്നെങ്കില്‍, പാപത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിച്ച നീതിമാന്‍മാരാണ് നാം എന്ന് നമുക്ക് പറയാന്‍ കഴിയില്ലായിരുന്നു.
അവന്‍ നമ്മുടെ സകല പാപങ്ങള്‍ക്കും വേണ്ടി വിധിക്കപ്പെട്ട് ക്രൂശീകരിക്കപ്പെട്ടതുകൊണ്ട്, കൂടാതെ നമ്മുടെ സകല പാപവും യേശു ചുമന്നൊഴിച്ചതു കൊണ്ട്, നമുക്ക് ധൈര്യമായി നാം നീതീകരണം പ്രാപിച്ചു എന്ന് പറയാം. വിശ്വാസത്തിലുള്ള വീണ്ടെടുപ്പിനെക്കുറിച്ചും നീതിമാന്‍റെ പ്രായോഗിക ജീവിതത്തെക്കുറിച്ചും റോമര്‍ ആറാം അദ്ധ്യായത്തില്‍ പഠിപ്പിക്കുന്നു. അവന്‍ പറയുന്നു. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപം ചെയ്തുകൊണ്ടിരിക്ക എന്നോ"? (റോമര്‍ 6:1) അതിന്‍റെ മുമ്പിലത്തെ ഭാഗത്ത് അവന്‍ ഇപ്രകാരം പറയുന്നു. "എങ്കിലും പാപം പെരുകിയേടുത്തു കൃപ അന്ത്യന്തം വര്‍ദ്ധിച്ചു. പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവനായി വാഴേണ്ടതിനു തന്നേ"(റോമര്‍. 5:20-21). ലോകത്തിന്‍റെ പാപം അത് എത്ര വലുതായാലും അതിന് ദൈവത്തിന്‍റെ നീതീകരണത്തെയും സ്നേഹത്തെയും തരണം ചെയ്യാന്‍ കഴിയില്ല. സത്യവചനത്തിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ സ്നേഹവും നീതീകരണവും മൂലം നമുക്ക് നമ്മുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു.
ജഡത്തില്‍ ഇരിക്കുന്ന നാം നമ്മുടെ എല്ലാ പാപത്തിനും വീണ്ടെടുപ്പ് പ്രാപിച്ചു എങ്കിലും നാം ഇനി കൃപ പെരുകേണ്ടതിനു പാപം തുടരേണ്ടതില്ല എന്നു വേദപുസ്തകം പറയുന്നു. "പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ? അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? അവന്‍റെ മരണത്തില്‍ പങ്കാളികളായി തീര്‍ന്ന സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു" (റോമര്‍: 6:2-4)
നാം യേശുവിന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു
നമ്മുടെ പഴയ അഹം യേശുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു. ഇതിന്‍റെ അര്‍ത്ഥം നാം പാപത്താല്‍ മരിച്ചു എന്നാണ്. നമ്മുടെ എല്ലാ പാപങ്ങളും യേശുവില്‍ ചുമത്തി, അവന്‍ നമ്മുടെ സ്ഥാനത്ത് മരണം വരിച്ചു. അതുകൊണ്ട്, യേശുവിന്‍റെ മരണം, പാപത്തിനായുള്ള നമ്മുടെ മരണമാണ്. അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു. നമ്മുടെ ജഡത്തിന്‍റെ അഹം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സനാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു.
അവന്‍റെ സ്നാനത്താല്‍ കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ അവനില്‍ ഏറ്റെടുത്തു കൊണ്ട് പാപികളുടെ സ്ഥാനത്ത് ക്രൂശു മരണം വരിച്ചു. അവന്‍ സ്വഭാവത്തില്‍ പാപം ഇല്ലാത്തവനായിരുന്നു. എന്നാലും, അവന്‍ നീതിക്കായി പാപികളുടെ മുഴുവന്‍ പാപവും ഏറ്റെടുത്ത് അവരുടെ സ്ഥാനത്ത് വിധിക്കപ്പെട്ടു. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ? അവന്‍ തനിക്കുവേണ്ടി വിധിക്കപ്പെടേണ്ട ആവശ്യം ഇല്ലായിരുന്നു. എന്നാല്‍ പാപികളായ നാം അവനില്‍ വിധിക്കപ്പെട്ടു. കാരണം നാം യേശുക്രിസ്തുവില്‍ സ്നാനം ഏറ്റവരായിരുന്നു.
യേശുക്രിസ്തുവിന്‍റെ സ്നാനത്തിനു അപ്പൊസ്തലനായ പൌലൊസ് വളരെ പ്രാധാന്യം നല്കുന്നു. നാമും യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് പ്രസംഗിക്കുന്നു. വിശ്വാസത്തിന് ഊന്നല്‍ നല്‍കി അവന്‍റെ സ്നാനത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ തെറ്റില്ല. അവന്‍റെ സ്നാനത്താല്‍ പാപികളുടെ പാപങ്ങള്‍ യേശു ചുമന്നൊഴിച്ചു. പഴയനിയമ കാലത്ത് യാഗ വസ്തുവിന്‍റെ തലയില്‍ കൈവച്ച് പാപിയുടെ ലംഘനം അതിന്‍റെ മേല്‍ ചുമത്തി യാഗം അര്‍പ്പിക്കുന്നതു പോലെ അവന്‍ മരണം വരിച്ചു.
ദൈവത്തിന്‍റെ കുഞ്ഞാടായ യേശുവിനെ യോഹന്നാന്‍ സ്നാപകന്‍ സ്നാനം കഴിപ്പിച്ചു. പാപ പരിഹാരമായി സ്നാനം ഏറ്റതിലൂടെ ലോകത്തിന്‍റെ സകല പാപവും അവന്‍റെ മേല്‍ ചുമത്തപ്പെട്ടു. അതുകൊണ്ട് അവന്‍റെ മരണം നമ്മുടെയും എല്ലാ വിശ്വാസികളുടെയും മരണമാണ്. യേശുക്രിസ്തുവിനോടു കൂടെ സ്നാനം ഏറ്റവരെല്ലാം യേശുക്രിസ്തുവിനോടു കൂടെ കുഴിച്ചിടപ്പെട്ടു. വിശ്വസിക്കുക, സ്വയം ത്യജിച്ചില്ലെങ്കില്‍ ലോകത്തെ ജയിക്കാന്‍ കഴിയില്ല.
യേശുക്രിസ്തുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കു മാത്രമെ, അവന്‍/അവള്‍ അവനില്‍ കുരിശില്‍ മരിച്ചു എന്നു അറിയുന്നുള്ളൂ. അവനെ/അവളെ ത്യജിച്ച് ഈ വ്യക്തി ലോകത്തെ ജയിച്ച് വാഴുന്നു. അവന്‍/അവള്‍ ദൈവ വചനത്തില്‍ ദൃഢമായി വിശ്വസിക്കുന്നു. യേശുവിന്‍റെ സ്നാനം ലോകത്തിന്‍റെ പാപം മുഴുവന്‍ ചുമക്കാന്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് വിശ്വസിക്കുന്ന ഏവനും, പാപമോചനം ലഭിക്കുന്നു. അതാകുന്നു സമ്പൂര്‍ണ രക്ഷ.
പാപമോചനത്തിലൂടെയുള്ള രക്ഷയുടെ സാരാംശം യേശുവിന്‍റെ സ്നാനവും രക്തവുമാണ്. യേശു തന്‍റെ സ്നാനത്തിലൂടെ പാപികളുടെ ലംഘനം ചുമന്നൊഴിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രക്ഷയ്ക്ക് അവന്‍റെ മരണത്തിന് ഒരു പങ്കും ഉണ്ടാകുമായിരുന്നില്ല. രക്ഷയുടെ പ്രധാന അംശമാണ് യേശുവിന്‍റെ സ്നാനം. യോഹന്നാന്‍ അവനെ സ്നാനം കഴിപ്പിച്ചപ്പോള്‍ ലോകത്തിന്‍റെ പാപം മുഴുവനും യേശുവില്‍ ചുമത്തി.
നാം ദൈവത്തില്‍ വിശ്വസിക്കാനും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനും വന്നിരിക്കുന്നു
അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറയുന്നു. "നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു"(റോമര്‍.6:4). യേശുക്രിസ്തുവില്‍ സ്നാനം കൈക്കൊണ്ടവര്‍ക്ക് വിശ്വാസത്താല്‍ വീണ്ടെടുപ്പും അവനോടു കൂടെ കുഴിച്ചിടപ്പെട്ടവര്‍ക്ക് അവനില്‍ പുതിയ ജീവനും ലഭിക്കുന്നു. ഈ വിശ്വാസമാണ് മഹത്തായ വിശ്വാസം. അവന്‍റെ സ്നാനത്തിലുള്ള വിശ്വാസം സുദൃഢമായി സ്ഥാപിക്കപ്പെട്ട വിശ്വാസമാണ്.
"അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവിന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനും തന്നേ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും"(റോമര്‍.6:4,5). യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നമുക്ക് ദൈവവുമായി ഏകീഭവിക്കാം.
ഇപ്പോള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍റെ പുതുക്കത്തില്‍ നടക്കാം. നമ്മില്‍ മുമ്പുണ്ടായിരുന്നവര്‍ക്ക് പഴയ അഹം വീണ്ടുംജനനം പ്രാപിച്ചപ്പോള്‍ മരിച്ചു, നാം പുതുക്കം പ്രാപിച്ചു. ഇപ്പോള്‍ പുതിയ വേല ചെയ്യാന്‍ കഴിവുള്ളവരായി, പുതിയ വഴികളില്‍ ജീവിക്കുകയും പുതിയ വിശ്വാസത്തില്‍ ജീവിക്കുകയും ചെയ്യുന്നു. വീണ്ടും ജനനം പ്രാപിച്ചവര്‍ പഴയ രീതിയിലുള്ള ജീവിത ശൈലിയും ചിന്താരീതിയും ഉപേക്ഷിക്കേണ്ട കാരണം എന്തെന്നാല്‍ യേശു ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെ നമ്മുടെ പഴയ വ്യക്തിത്വവും മരിച്ചു.
2 കൊരിന്ത്യർ 5:17 ഇപ്രകാരം പറയുന്നു. "ഒരുത്തന്‍ ക്രിസ്തുവില്‍ ആയാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീര്‍ന്നിരിക്കുന്നു". കര്‍ത്താവ് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം ഏറ്റത് നമ്മുടെ സകല പാപവും ചുമന്നൊഴിപ്പാനാണ്. അവന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു, മരിച്ചവരില്‍ നിന്നു പിന്നെയും ഉയിര്‍ത്തെഴുന്നേറ്റു അങ്ങനെ, അവന്‍ സകല പാപികളെയും തങ്ങളുടെ ലംഘനങ്ങളില്‍ നിന്നു വീണ്ടെടുത്ത്, ജീവന്‍റെ പുതുക്കത്തില്‍ നടക്കാന്‍ ഇടയാക്കി. നമ്മുടെ പഴയ കാര്യങ്ങളായ കഷ്ടത, പ്രയാസം, വേദന, നുറുങ്ങിയ ഹൃദയം, ഇവയെല്ലാം കഴിഞ്ഞുപോയി. ഇപ്പോള്‍ നമ്മുടെ പുതിയ ജീവിതം ആരംഭിച്ചു. വീണ്ടെടുക്കപ്പെടുകയാണ് നമ്മുടെ പുതിയ ജീവിതത്തിന്‍റെ ആരംഭ ബിന്ദു.
ദൈവം യിസ്രായേല്‍ മക്കളോട് ഈജിപ്തില്‍ നിന്നും പുറപ്പെട്ടശേഷം കാനാന്‍ ദേശത്ത് പ്രവേശിക്കുന്നത് വരെ പെസഹ ആചരിക്കുന്നത് തുടരാന്‍ ആഹ്വാനം ചെയ്തു. ഈജിപ്തില്‍ നിന്നുള്ള പുറപ്പാട് പാപത്തില്‍ നിന്നുള്ള വീണ്ടെടുപ്പിനെ പ്രതിബിംബിക്കുന്നു. ദൈവം യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറഞ്ഞു: "യഹോവ മോശെയോടും അഹരോനോടും മിസ്രയീം ദേശത്തു വെച്ച് അരുളി ചെയ്തതു എന്തെന്നാല്‍; ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം. നിങ്ങള്‍ യിസ്രായേലിന്‍റെ സര്‍വ്വസംഘത്തോടും പറയേണ്ടതെന്തെന്നാല്‍; ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിനു ഒരു ആട്ടിന്‍കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിനു ഒത്തവണ്ണം അവനും അവന്‍റെ വീട്ടിനടുത്ത അയല്‍ക്കാരനും കൂടി അതിനെ എടുക്കേണം. ആട്ടിന്‍കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിനു ഒത്തവണ്ണം അവനും അവന്‍റെ വീട്ടിനടുത്ത അയല്‍ക്കാരനും കൂടി അതിനു എടുക്കേണം. ഓരോരുത്തന്‍ തിന്നുന്നതിനും ഒത്തവണ്ണം കണക്കുനോക്കി. നിങ്ങള്‍ ആട്ടിന്‍കുട്ടിയെ എടുക്കേണം. ആട്ടിന്‍കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതി വരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്‍റെ രക്തം കുറെ എടുത്ത് തങ്ങള്‍ തിന്നുന്ന വീടുകളുടെ കട്ടിളക്കാല്‍ രണ്ടിന്‍മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവര്‍ തീയില്‍ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം. കൈപ്പു ചീരയോടു കൂടെ അതു തിന്നേണം. തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയില്‍ ചുട്ടിട്ടില്ലാതെ പച്ചയായിട്ടോ വെള്ളത്തില്‍ പുഴുങ്ങിയതായിട്ടോ തിന്നരുതു; പിറ്റെന്നാള്‍ കാലത്തേക്ക് അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം. അര കെട്ടിയും കാലിനു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചും കൊണ്ട് നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു". (പുറപ്പാട്:12:1-11). ദൈവം അവരോടു ആട്ടിന്‍റെ മാംസം കയ്പു ചീരയോടും പുളിപ്പില്ലാത്ത അപ്പത്തോടും ഒപ്പം പെസഹാനാളില്‍ തിന്നേണം എന്നു കല്‍പ്പിച്ചത് നാം ഓര്‍ക്കേണം.
പാപത്തില്‍ നിന്നും വീണ്ടെടടുപ്പ് പ്രാപിച്ച ശേഷം അനേകം വേദനകള്‍ വരും. കയ്പുചീര സ്വയം പരിത്യാഗത്തെ സൂചിപ്പിക്കുന്നു. കഷ്ടത സുനിശ്ചയമാണ്, അപ്പോഴും നാം യേശുവിനോടു കൂടെ കുഴിച്ചിടപ്പെട്ടു എന്നു ഓര്‍ക്കണം. "അവന്‍ മരിച്ചത് പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തു യേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍" (റോമര്‍:6:10-11).
ഇതാണ് യേശുവിനോടു കൂടെ ഏകീഭവിച്ച ഹൃദയം. അവന്‍ സാക്ഷാത്ക്കരിച്ച അവന്‍റെ സ്നാനം, കുരിശ്, ഉയിര്‍ത്തെഴുന്നേല്‍പ്. ഇവയില്‍ വിശ്വസിച്ച് നാം യേശുവുമായി ഏകീഭവിക്കണം. അവന്‍റെ ജനനം, യോഹന്നാന്‍ സ്നാപകനില്‍ നിന്നും കൈക്കൊണ്ട സ്നാനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, മരിച്ചവരെ ന്യായം വിധിപ്പാനുള്ള അവന്‍റെ വീണ്ടും വരവ്, ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് അവന്‍റെ ശുശ്രൂഷ. വീണ്ടെടുപ്പിലുള്ള വിശ്വാസം, ന്യായവിധി, ദൈവത്തിന്‍റെ നീതീകരണം, ഈ കാര്യങ്ങളെല്ലാം വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം.
റോമര്‍.6:10 ഇപ്രകാരം പറയുന്നു. "അവന്‍ മരിച്ചത് പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു". രണ്ട് വ്യത്യസ്ത കാലയളവിലൂടെയല്ല യേശു നമ്മുടെ പാപങ്ങള്‍ കഴുകി കളഞ്ഞത്. യേശു ലോകത്തിന്‍റെ പാപങ്ങളെല്ലാം ഒരിക്കലായിട്ടു തുടച്ചു നീക്കി. റോമര്‍. 6:10-11. ഇപ്രകാരം പറയുന്നു: "അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെ തന്നേ എണ്ണുവിന്‍". നാം യഥാര്‍ത്ഥത്തില്‍ പാപത്തില്‍ മരിച്ചു എന്നാല്‍ ദൈവത്തില്‍ ജീവിക്കുന്നു. ഇപ്പോള്‍, നാം ദൈവത്തില്‍ ജീവിക്കുന്നു. നമുക്ക് പുതിയ ജീ്വനുണ്ട്, നാം പുതിയ സൃഷ്ടികളായി.
"ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമര്‍പ്പിക്കുകയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചു കൊള്‍വിന്‍. നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കെത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍തൃത്വം നടത്തുകയില്ലല്ലോ"(റോമ 6:12-14).
"നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയല്ലല്ലോ". വീണ്ടെടുപ്പെട്ട ശേഷം നമ്മില്‍ പാപം ഇല്ല, നമ്മുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള ബലഹീനതയും വെളിപ്പെടുകയില്ല. നാം ജഡത്തില്‍ വസിക്കുന്നവരാകയാല്‍ തീര്‍ച്ചയായും നമുക്ക് ബലഹീനതകളുണ്ട്. എന്നാലും, പാപം നമ്മില്‍ കര്‍ത്തൃത്വം നടത്തുകയില്ല. നമുക്ക് ഇനി ന്യായവിധി ഇല്ല, കാരണം യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നാം പാപമോചനം പ്രാപിച്ചു, നാം ബലഹീനരാണെങ്കിലും അവന്‍റെ രക്തത്താല്‍ നാം പാപത്തിനുള്ള ന്യായവിധിയും പ്രാപിച്ചു. നമ്മുടെ അതിക്രമങ്ങളും പാപമാണ്.
പാപത്തിനും നമ്മില്‍ കര്‍ത്തൃത്വം ഇല്ല. ദൈവം നീതീകരണം പ്രാപിച്ചവരെ പാപത്തിന് അധീനരാകാന്‍ അനുവദിക്കില്ല. ഒരിക്കല്‍ എന്നെന്നേയ്ക്കുമായി യേശുവിന്‍റെ സ്നാനത്തിലൂടെ കര്‍ത്താവ് നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞു, അതുകൊണ്ട് പാപം നമ്മളില്‍ കര്‍ത്തൃത്വം നടത്തുകയില്ല, നാം എത്ര ബലഹീനരാണെങ്കിലും അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് മറുവില ക്രൂശില്‍ നല്‍കി വിശ്വാസികള്‍ പാപം ഇല്ലാത്തവരാണ് എന്നതാണ് കര്‍ത്താവ് പാപത്തിന്‍റെ ശമ്പളം നല്കിക്കഴിഞ്ഞു.
തങ്ങളില്‍ അനേകം അതിക്രമങ്ങളും ബലഹീനതകളും വെളിപ്പെടുന്നത് നീതിമാന്‍ കാണും, എങ്കിലും പാപം അവരുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല, മാത്രമല്ല, അവര്‍ കര്‍ത്താവില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് യാതൊരു ശിക്ഷാവിധിയും ഉണ്ടാവുകയില്ല, ആകയാല്‍, നമുക്ക് എല്ലായ്പ്പോഴും ജീവന്‍റെ പുതുക്കത്തില്‍ നടക്കാം.
നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമര്‍പ്പിച്ചുകൊള്‍വിന്‍
നീതിമാന്‍മാരെ ഓരോ ദിവസവും പുതിയ ജീവിതം നയിക്കാന്‍ കര്‍ത്താവു അനുഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ ഇനി പാപം തുടരേണ്ടതുണ്ടോ? തീര്‍ച്ചയായും ഇല്ല. റോമര്‍ 6:13 ഇപ്രകാരം പറയുന്നു: "നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളാക്കി പാപത്തിനു സമര്‍പ്പിക്കുകയും അരുതു. നിങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചു കൊള്‍വിന്‍".
"നിങ്ങള്‍ പാപത്തിന്‍റെ ദാസന്‍മാര്‍ ആയിരുന്നു". നാം പാപത്തിന്‍റെ ദാസന്‍മാരും പാപം ചെയ്യുന്നതില്‍ മിടുക്കരുമായിരുന്നു, എന്നാല്‍ ബൈബിള്‍ പറയുന്നൂ; "എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്‍മാര്‍ ആയിരുന്നു എങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശ രൂപത്തെ ഹൃദപൂര്‍വ്വം അനുസരിച്ച് പാപത്തില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്‍മാരായി തീര്‍ന്നതുകൊണ്ട് ദൈവത്തിന്നു സ്തോത്രം"(റോമര്‍:6:17-18).
നാം പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് നീതിക്കു ദാസന്‍മാരായി തീര്‍ന്നതുകൊണ്ട് നാം കൃപയാല്‍ നീതീകരണം പ്രാപിച്ചു. നാം പാപത്തില്‍ നിന്നും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. നിതീകരണം പ്രാപിക്കുകയും ചെയ്ത അവന്‍റെ നീതിക്കു ദാസന്‍മാരായി വേല ചെയ്യാന്‍ നാം നീതീകരിക്കപ്പെട്ടു.
വീണ്ടെടുപ്പ് പ്രാപിച്ച ശേഷം ജഡത്തില്‍ ആയിരിക്കുന്ന നാം എന്തു ചെയ്യണം? ജഡത്തില്‍ ആയിരിക്കുന്ന നാം രക്ഷിക്കപ്പെട്ടതിനു ശേഷം നമ്മളില്‍തന്നെ എങ്ങനെ പെരുമാറണം? വേദപുസ്തകം പറയുന്നു, " ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍".(റോമര്‍6:19). നാം പാപത്തില്‍ നിന്നു വീണ്ടെടുക്കപ്പെടുമ്പോള്‍ ജഡം എന്തു ചെയ്യും? ഹൃദയപൂര്‍വ്വം നാം പാപം ഇല്ലാത്തവരായിരിക്കുമ്പോഴും ജഡം സാധാരണയായി പാപത്തില്‍ വീഴും. ആകയാല്‍ നമ്മുടെ ജഡത്തെ നീതിയുടെ ദാസന്‍മാരായി സമര്‍പ്പിക്കുമ്പോള്‍ പാപത്തിലേക്കുള്ള വീഴ്ചയില്‍ നിന്നും നമുക്ക് രക്ഷ പ്രാപിക്കാന്‍ കഴിയും. നാം നീതീകരണം നേടിയതു കൊണ്ട് നമ്മുടെ ജഡത്തെ വെറുതെ നീതി പ്രവൃത്തികള്‍ക്കായി സമര്‍പ്പിക്കണം എന്നും ഇത് അര്‍ത്ഥമാക്കുന്നു.
നാം ദൈവഭക്തിക്കും തക്കവണ്ണം അഭ്യാസം ചെയ്യേണ്ടത് നമുക്ക് ആവശ്യമാണ്
വീണ്ടെടുപ്പ് പ്രാപിച്ച ശേഷം, നാം ജഡപ്രകാരം ബലഹീനരാണെങ്കിലും നാം പാപമില്ലാത്തവരാണോ? യേശുവിന്‍റെ സ്നാനം, കുരിശ്, ഉയിര്‍ത്തെഴുന്നേല്പ്, ആഗമനം, അന്ത്യ ന്യായവിധി, ഇവയെല്ലാം വിശ്വസിക്കുന്ന ഏവര്‍ക്കും വാസ്തവത്തില്‍ പാപം ഇല്ല. അവര്‍ പാപം വിട്ടൊഴിഞ്ഞവരാണ്. നമ്മുടെ ജഡത്തെ നീതിയുടെ ദാസന്‍മാരായി ഹൃദയപൂര്‍വ്വം നീതി പ്രവൃത്തി ചെയ്യുന്നതിനും സമര്‍പ്പിക്കുക മാത്രമാണ് വേണ്ടത്. എന്നാല്‍ അവന്‍റെ നീതിയുടെ ദാസന്‍മാരായി വേല ചെയ്യാന്‍ ജഡം യോഗ്യമല്ല. അതുകൊണ്ട് 1 തിമൊഥെയൊസ് 4:7 ഇപ്രകാരം പറയുന്നു. "ദൈവഭക്തിക്കു തക്കവ്വണ്ണം അഭ്യാസം ചെയ്ക". നാം ദൈവഭക്തിക്കു തക്കവണ്ണം സ്വയം അഭ്യാസം ചെയ്യണ്ണം.
ഒരു ചെറിയ കാലയളവിന്നുള്ളില്‍ അത് ചെയ്യാന്‍ കഴിയില്ല. നാം മറ്റുള്ളവര്‍ക്ക് സുവിശേഷത്തിന്‍റെ ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍ പരിചയമുള്ള ആളുകളെ കാണുമ്പോള്‍ നമുക്ക് നാണം തോന്നും. നാം അവരെ അവഗണിച്ച് നാണം കാരണം നാം ആദ്യം തന്നെ മടങ്ങിപ്പോകും. എന്നാല്‍, പല പ്രാവശ്യം ഇത് ചെയ്യാന്‍ നാം ശ്രമിക്കുമ്പോള്‍ എന്‍റെ പഴയ സ്വത്വം മരിച്ചു കഴിഞ്ഞു എന്നു ചിന്തിച്ച്, ധൈര്യം സംഭരിച്ചു പറയുക രക്ഷിക്കപ്പെട്ടില്ലെങ്കില്‍ നീ നരകത്തിലേക്കു പോകും. അതുകൊണ്ട് ഈ ലഘുലേഖ വാങ്ങി വായിച്ച് രക്ഷ പ്രാപിക്കുക! അങ്ങനെ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ജഡത്തെ നീതിയുടെ ദാസന്‍മാരായി സമര്‍പ്പിക്കാന്‍ കഴിയും.
നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്കു അടിമകളായി സമര്‍പ്പിപ്പിന്‍ എന്ന റോമര്‍ ആറാം അദ്ധ്യായം പറയുന്നു. നാം നമ്മുടെ അവയവങ്ങളെ നീതിക്കു അടിമകളായി സമര്‍പ്പിക്കണം. അത് നാം പലപ്രാവശ്യം അഭ്യസിക്കണം. ഒരു ചെറിയ സമയത്തേക്ക് അത് ചെയ്യാന്‍ കഴിയില്ല. വീണ്ടും വീണ്ടും നാം അതിനായി ശ്രമിക്കണം. സഭയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചാല്‍ സഭയില്‍ പങ്കെടുക്കുന്നതിന് എത്ര സന്തോഷകരമാണ് എന്ന് നമുക്ക് അറിയാന്‍ കഴിയും. "ഞാന്‍ അത് വിശ്വസിക്കുന്നു. എന്നാല്‍ വീട്ടില്‍ ഇരുന്നു എല്ലാം വിശ്വസിക്കാനാണ് എനിക്കിഷ്ടം. പാസ്റ്റര്‍ എന്താണ് പ്രസംഗിക്കുന്നതെന്ന് വ്യക്തമായും എനിക്കറിയാം" എന്നു നാം ചിന്തിക്കരുത്. ജഡവും ഹൃദയവും സഭയില്‍ ആയിരിക്കണം. നമ്മുടെ അവയവങ്ങളെ നീതിക്കു അടിമകളായി സമര്‍പ്പിക്കുമ്പോഴാണ് ഹൃദയത്തില്‍ വിശ്വാസം വളരുന്നത്.
നീതിയുടെ വേലയ്ക്കായി നാം നമ്മുടെ അവയവങ്ങളെ സമര്‍പ്പിക്കണം. ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ കണ്ടോ? നാം ഒരിക്കലും കൂട്ടായ്മയില്‍ നിന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്നവരില്‍ നിന്നും ഒരിക്കലും നമ്മളെ അകറ്റരുത്. ചന്തയിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ സഭയില്‍ ഇറങ്ങി വാതില്‍ തുറന്ന് ഇപ്രകാരം പറയണം. " ഞാന്‍ ചന്തയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഒരു ഇറ്റുനേരം വന്നിരിക്കുന്നു. എന്തുണ്ട് വിശേഷം? സഭയില്‍ പലപ്പോഴും ഇറങ്ങുമ്പോള്‍ നിങ്ങളുടെ അവയവങ്ങളെ നീതിക്കു അടിമകളായി സമര്‍പ്പിക്കുന്നു.
ഒരു അദ്ധ്യക്ഷന്‍ പറയുന്നു, "സഹോദരീ ദയവുചെയ്ത് നീ ഇതൊന്നു വൃത്തി വരുത്തുമോ?
ശരി
കൂടാതെ, ഇന്നു വൈകുന്നേരം ദയവു ചെയ്ത് വരിക.
എന്തിന്?
ഇന്നു വൈകുന്നേരം നമുക്ക് യുവജന യോഗമുണ്ട്.
ശരി. ഞാനിന്നു രാത്രി വരാം.
ലോകത്തില്‍ നാം തിരക്കുള്ളവരാണ്. ലോകത്തിലുള്ളവര്‍ അവരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നാം നമ്മുടെ ജഡത്തെ ആദ്യം എവിടെ സമര്‍പ്പിക്കും?
നാം നമ്മെ സഭയ്ക്ക് സമര്‍പ്പിക്കണം. നമ്മുടെ സഹപ്രവര്‍ത്തകന്‍ അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമ്പോഴായാലും നാം സഭയില്‍ പങ്കെടുക്കണം. നമ്മുടെ ഹൃദയം കൊണ്ട് സഭയിലും ശരീരം കൊണ്ട് ഭോജ്യശാലയിലും ആയിരിക്കരുത്. നമ്മുടെ ശരീരത്തെ ലോകത്തില്‍ നിന്ന് രക്ഷിച്ച് സഭയില്‍ ആയിരിക്കാന്‍ അനുവദിച്ചാല്‍ നമ്മുടെ ജഡവും ഹൃദയവും സുരക്ഷിതമായിരിക്കും.
നിങ്ങള്‍ എന്താണ് ആലോചിക്കുന്നത്? വിഷയാസക്തമായ മറ്റു സ്ഥലങ്ങളില്‍ അടിക്കടി നിങ്ങളുടെ ശരീരം പോകുന്നു എങ്കില്‍ നിങ്ങള്‍ ഹൃദയപൂര്‍വ്വം സഭയുമായി ഏകീഭവിക്കാന്‍ ആഗ്രഹിച്ചാലും നിങ്ങള്‍ ദൈവത്തിനും നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും എതിരെ ശത്രുക്കളാകുന്നു.
ആത്മാവില്‍ നമ്മുടെ ജഡത്തെ നന്നായി അഭ്യസിപ്പിക്കണം
നാം നമ്മുടെ ജഡത്തെ നീതിക്കു അടിമകളായി സമര്‍പ്പിക്കണം. എന്നാല്‍, ജഡം ശുദ്ധമാണ് എന്നല്ല അത് അര്‍ത്ഥമാക്കുന്നത്. ജഡം അതിനു ഇഷ്ടമുള്ളിടത്തേക്ക് ചായാന്‍ ശ്രമിക്കുമ്പോഴും നാം വീണ്ടും വീണ്ടും നമ്മുടെ അവയവങ്ങളെ നീതിക്ക് സമര്‍പ്പിക്കാന്‍ പ്രയത്നിക്കണം. നാം പതിവായി പരിചിതമായ വഴിയില്‍ പോകുന്നു. അത് നാം നമ്മുടെ ജഡത്തെ എന്തിനു അടിമയാക്കാന്‍ സമര്‍പ്പിക്കുന്നു എന്നതിനും ആശ്രയിച്ചിരിക്കുന്നു.
പൌലൊസ് അപ്പൊസ്തലന്‍ പറയുന്നു: "നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീ കരണത്തിനായി നീതിക്കു അടിമകളായി സമര്‍പ്പിപ്പിന്‍". അത് നിങ്ങള്‍ നിങ്ങളുടെ ജഡത്തെ എങ്ങനെ മെരുക്കുന്നുവോ അതിനെ ആസ്പദമാക്കിയിരിക്കുന്നു. നിങ്ങളുടെ ജഡത്തെ മദ്യപാനത്തിന് പരിശീലിപ്പിച്ചവന്‍, ജഡം യാന്ത്രികമായി മദ്യപിക്കാന്‍ പോകും. അതിന്‍റെ ഫലമായി, നിങ്ങള്‍ സഭയില്‍ ആയിരിക്കുമ്പോള്‍ ജഡം മദ്യശാലയിലേയ്ക്ക് പോകാന്‍ വെമ്പല്‍ കാട്ടുന്നു. നിങ്ങള്‍ മദ്യശാലയില്‍ ഇരിക്കുമ്പോള്‍ ഹൃദയം കഠിന വേദന അനുഭവിക്കുന്നു. എന്നാല്‍ നിങ്ങള്‍ സഭയില്‍ ഇരിക്കുമ്പോള്‍, ജഡം വേദന അനുഭവിക്കുമ്പോള്‍ ഹൃദയം സന്തോഷിക്കുന്നു.
ജഡത്തിനു ഒരു വ്യക്തിത്വം ഉണ്ട്. ഹൃദയം എങ്ങനെ അതിനെ മെരുക്കുന്നുവോ അതിനെ ആശ്രയിച്ചാണ് ജഡം ഇരിക്കുന്നത്. ഞാന്‍ മദ്യം ഇഷ്ടപ്പെടുന്നു. എന്നു നാം ആവര്‍ത്തിച്ച് കുടിക്കുമ്പോള്‍ ജഡം പറയുന്നു. എന്നാല്‍ നാം കുടിക്കാതിരിക്കുമ്പോള്‍, ഞാന്‍ മദ്യം വെറുക്കുന്നുവെന്ന് ജഡം പറയുന്നു. എന്തുകൊണ്ട്? കാരണം ജഡത്തെ മെരുക്കുന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത.് നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവ് പരിപാലിക്കുന്നു. നാം സഭയ്ക്കു പുറത്തായിരിക്കുമ്പോഴും പരിശുദ്ധാത്മാവ് നമ്മെ കാത്തു സൂക്ഷിക്കുന്നു. എങ്കിലും നമ്മുടെ ജഡത്തെ വിശുദ്ധീകരണത്തിന്നായി നീതിക്ക് അടിമകളാക്കി സമര്‍പ്പിക്കണം. അതുകൊണ്ട് എന്തായാലും സഭയില്‍ വീണ്ടും വീണ്ടും പങ്കെടുക്കണം.
വീണ്ടെടുപ്പ് പ്രാപിച്ചവര്‍ തങ്ങളെ ദൈവഭക്തിക്കായി അഭ്യസിപ്പിക്കണം. ദൈവവചനം അനുസരിച്ച് അതിന്‍ പ്രകാരം നയിക്കപ്പെടാന്‍ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ദൈവവചനപ്രകാരം നാം നയിക്കപ്പെടേണം എന്നതിന്‍റെ കാരണം എന്തെന്നാല്‍, ജഡം നമ്മുടേതായി കരുതി ജഡം ഇഷ്ടപ്പെടുന്ന വഴിയില്‍ ചരിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കും. എന്തെന്നാല്‍ നാം ഷോപ്പിങ്ങിനും, നാം ഇഷ്ടപ്പെടുന്നതു പോലെ നൃത്തത്തിനും മദ്യശാലയിലും പോകുമ്പോള്‍, സഭയില്‍ ഇരുന്ന് ആരാധനയില്‍ പങ്കെടുത്ത് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ നമുക്ക് പ്രയാസം നേരിടുന്നു. അതുകൊണ്ട്, ഒരു നേതാവ് നമ്മെ നയിക്കണം.
"നിങ്ങള്‍ താഴെ ഇരുന്ന് ദൈവവചനം ശ്രദ്ധിക്കണം".
"ശരി".
നമ്മള്‍ ക്ഷമയുള്ളവരാവണം, ഒരു പ്രസംഗം കേട്ട് നാം മടുക്കുമ്പോള്‍ ഞാന്‍ ഇവിടെ ക്ഷമയോടെ ഇരിക്കണം. ഞാന്‍ എന്തിനാണ് മടുക്കുന്നത്, എനിക്ക് 3 മണിക്കൂര്‍ മദ്യശാലയില്‍ ഇരിക്കാന്‍ കഴിയുമല്ലോ? എന്തുകൊണ്ടാണ് ഒരു മണിക്കൂര്‍ പോലും എനിക്കിവിടെ ഇരിക്കാന്‍ കഴിയാത്തത്? ഞാന്‍ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വെറും ഒരു മണിക്കൂറേ ആയിട്ടുള്ളൂ! ഞാന്‍ മദ്യശാലയില്‍ 5 മണിക്കൂര്‍ കുടിക്കുകയും വിശ്രമം കൂടാതെ 20 മണിക്കൂര്‍ തുടര്‍ച്ചയായി ചീട്ട് കളിക്കുകയും ചെയ്യുന്നുണ്ടല്ലോ? എന്നു ചിന്തിക്കണം.
ഇതെല്ലാം നമ്മുടെ ജഡത്തിന്‍റെ മെരുക്കലിനെ ആശ്രയിച്ചിരിക്കുന്നു. പതിവായി സഭയില്‍ ഇരിക്കുന്ന ജഡം ഒരു മദ്യശാലയില്‍ പോകുന്നതു വെറുക്കുന്നു. എന്നാല്‍ മദ്യപാനത്തിന് മെരുക്കപ്പെട്ട ഒരു വ്യക്തി, സഭയില്‍ ഇരിക്കുമ്പോള്‍ അത് ഒരു നരകത്തിനു തുല്ല്യമായി അനുഭവിക്കുന്നു. നശിച്ചു പോകാതെ ഒരേ സ്ഥിതിയിലായിരിക്കാന്‍ ഞാന്‍ നിങ്ങളോട് ദിവസങ്ങളായി ഉറപ്പുള്ളവരായിരിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ ജഡത്തെ മെരുക്കി യില്ലെങ്കില്‍ അത് വളരെ വേദനാജനകമാണ്. നമ്മുടെ സമയത്ത് മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ നാം നമ്മുടെ സമയത്തെ സഭയില്‍ ചെലവഴിക്കേണ്ടതാണ്.
നമ്മുടെ സമയത്തെ സഭയില്‍ ചെലവഴിച്ച് സഭാദ്ധ്യക്ഷന്‍മാരുമായി സംസാരിച്ച് സഹോദരീസഹോദരന്‍മാരെ മെരുക്കേണ്ടതാണ്. ഞാന്‍ സഭയില്‍ ആയരിക്കുമ്പോള്‍ വളരെ സുരക്ഷിതനാണ്. അവിടെ ഒന്നിനും തന്നെ പാപത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ കഴിയില്ല. എന്നാല്‍ തെരുവില്‍ സഞ്ചരിക്കുമ്പാള്‍ പല കാര്യങ്ങളും എന്നെ പാപത്തിലേയ്ക്ക് വലിച്ചിഴയ്ക്കും. പ്രദര്‍ശന ശാലയിലെ വസ്ത്രങ്ങളെപ്പോലെ എന്നെ പ്രലോഭിപ്പിക്കാന്‍ അവിടെ പലതുമുണ്ട്. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ചുറ്റി സഞ്ചരിച്ച് കണ്ട് വീട്ടില്‍ എത്തിച്ചേരാന്‍ ഞാന്‍ 2 മണിക്കൂര്‍ എടുക്കുന്നു. മാത്രമല്ല അവസാനം ഞാന്‍ പാപത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.
വിശേഷമായതെന്തെങ്കിലും അവിടെ കണ്ടാല്‍ ആ വിശേഷ വസ്തുവിനെ കാണാന്‍ അവിടെ പോകുന്നു. ഞാന്‍ എപ്പോള്‍ വീട്ടില്‍ എത്തിച്ചേരും? ആരെങ്കിലും എന്നെ വീട്ടിലേക്ക് നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു ഞാന്‍ അവസാനം മനസിലാക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അവിടെയും ഇവിടെയും അലഞ്ഞു തിരിയരുത്. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം നാം നേരെ വീട്ടിലേയ്ക്ക് പോകണം. സഭാ വണ്ടിയില്‍ കയറി നമ്മുടെ താമസസ്ഥലത്തേയ്ക്ക് നേരെ ഓടിച്ചു പോകണം. സഭയിലേയ്ക്ക് പോകാന്‍ എന്നെ കൊണ്ടു പോകണ്ട ഞാന്‍ ഒറ്റയ്ക്ക് പള്ളിയില്‍ പൊയ്ക്കെള്ളാം. എനിക്ക് സഭയില്‍ പോകേണ്ട ആവശ്യമില്ല? എന്നു നിങ്ങള്‍ ചിന്തിച്ചാല്‍ നിങ്ങള്‍ പ്രലോഭനത്തിനു വശംവദരായി പാപത്തിലേക്ക് വഴി പിഴയ്ക്കപ്പെടാം. സഭാ വണ്ടിയില്‍ സഭയിലേയ്ക്ക് പോകാനും, ശുശ്രൂഷയ്ക്കു ശേഷം ഉടനെ വീട്ടിലേക്ക് മടങ്ങിവരാനും അനാവശ്യങ്ങളായ കാര്യങ്ങളെ കുറിച്ച് വിഷമിക്കേണ്ടതില്ലായ്കയാലും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കണം. വീട്ടില്‍ വന്ന ഉടനെ ..... നിങ്ങള്‍ വേദപുസ്തകം വായിച്ച് പ്രാര്‍ത്ഥന കഴിച്ച് കിടക്കയിലേയ്ക്ക് പോകുന്നു.
ഇങ്ങനെ ജീവിതം നയിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. എനിക്ക് ഉറച്ച ഒരു വിശ്വാസമുണ്ട്. എനിക്ക് പാപം ഇല്ല. ഞാന്‍ സ്വയം ചില കാര്യങ്ങള്‍ സമര്‍പ്പിക്കാം. ഞാന്‍ മദ്യശാലയില്‍ പോയാലും കുടിക്കില്ല എവിടെ പാപം പെരുകുന്നുവോ അവിടെ കൃപ കൂടുതല്‍ പെരുകുന്നു. ഞാന്‍ കൃപ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നെല്ലാം ഒരു മനുഷ്യന്‍ ചിന്തിച്ചേക്കാം. ഇങ്ങനെ ചിന്തിച്ചുകൊണ്ട് അവന്‍ മദ്യശാലയില്‍ പോവുകയാണെങ്കില്‍ അവന്‍റെ സുഹൃത്തു എന്തു പറയും. " ഏയ്, ഒന്നു കുടിക്കുന്നോ?
ഇല്ല, ഞാന്‍ എപ്പോഴെങ്കിലും മദ്യപിച്ചു നീ കണ്ടിട്ടുണ്ടോ? ഞാന്‍ മദ്യപാനത്തില്‍ നിന്നും വിട്ടുനില്ക്കുന്നു.
എന്തായാലും ഒന്നു കുടിക്കുന്നോ?
ഇല്ല
വെറും ഒരു കപ്പ് വീഞ്ഞ് നീ കുടിക്കാത്തതെന്താ?
അവന്‍റെ സുഹൃത്ത് ഒരു ഗ്ലാസ് വീഞ്ഞ് പകര്‍ന്നു അവന് കൊടുക്കുന്നു. എന്നാല്‍ അവന്‍ ചിന്തിക്കുന്നു. "നീ എന്നെ മദ്യം കുടിക്കാന്‍ പ്രലോഭിപ്പിച്ചാല്‍ ഞാന്‍ സോഡ കുടിക്കുന്നു". എന്നാല്‍ അവന്‍ പണ്ട് മദ്യം കുടിച്ചത് ഓര്‍ത്ത് ഇപ്രകാരം ചിന്തിക്കുന്നു. "അത് എത്ര സ്വാദിഷ്ടമാണ്. ഒരിക്കല്‍ കൂടി വീഞ്ഞ് നീ എനിക്ക് നല്കാത്തതെന്താണ്? ഞാന്‍ വെറും ഒന്ന് മാത്രം കുടിക്കാം". അവന്‍ വേഗം സോഡ തീര്‍ക്കുന്നു.
അതിനു ശേഷം അവന്‍റെ സുഹൃത്ത് അവന്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നു. എന്ന് ബോധവാനായി ആ ഒഴിഞ്ഞ ഗ്ലാസില്‍ വീഞ്ഞ് പകരുന്നു
"അത് വീര്യം കുറഞ്ഞതാണ്. നിനക്ക് അത് ഒരു മിശ്രമദ്യം പോലെ കഴിക്കാം.
ഇല്ല, എനിക്ക് പറ്റില്ല. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നവനാണെന്നാണ് നിനക്കറിയില്ലേ?
എന്തായാലും അവന്‍ അവസാനം ഒരു ഗ്ലാസ്സ് മദ്യം കുടിച്ചു. അവന്‍റെ സുഹൃത്തിന് അവന്‍ നന്നായി കുടിക്കും എന്ന് അറിയുന്നു..
"ഇന്നത്തേക്ക് മാത്രം കുടിക്ക്
ശരി, ഞാന്‍ ഇന്ന് കുടിക്കാം. എന്നാല്‍ നീ യേശുവില്‍ വിശ്വസിക്കണം. സമ്മതമാണോ? ഞാന്‍ കുടിച്ചാലും എന്നില്‍ പാപമില്ല. എന്നാല്‍ നിനക്ക് പാപമുണ്ടോ? നീ നിന്‍റെ പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിക്കണം".
ജഡത്തെ എവിടെ സമര്‍പ്പിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം
മനുഷ്യന്‍ അങ്ങനെയാണ് അവര്‍ക്ക് പ്രത്യേകതയൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം ജഡത്തെ എവിടെ അര്‍പ്പിക്കുന്നു എന്നതാണ്. വിശുദ്ധിക്കു വേണ്ടി നീതിക്കു ദാസന്‍മാരായി നിങ്ങളുടെ അവയവങ്ങളെ സമര്‍പ്പിപ്പിന്‍. നിങ്ങളുടെ ജഡം വിശുദ്ധമല്ലായ്കയാല്‍ അതിനെ വിശുദ്ധിക്കു സമര്‍പ്പിപ്പിന്‍. ഞാന്‍ കുടിക്കുന്നുണ്ട്. എന്നത് ഇവിടെ ദൃഷ്ടാന്തമായെടുക്കാം. ഇതു പോലെ തന്നെയാണ് മറ്റെല്ലാ കാര്യങ്ങളും. നമ്മുടെ ജഡത്തെ നാം എങ്ങനെ മെരുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് ഇരിക്കുന്നത്. ഒരു ക്ഷണനേരം കൊണ്ട് നാം വീണ്ടെടുപ്പ് പ്രാപിച്ചു. അത് നിത്യമാണ്. എന്നാല്‍ നമ്മുടെ ഹൃദയത്തിന്‍റെയും ജഡത്തിന്‍റെയും ദൈവഭക്തി നമ്മുടെ ജഡത്തെ എവിടെ അര്‍പ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഹൃദയം ശുദ്ധമാണെങ്കിലും നമ്മുടെ ശരീരത്തെ അശുദ്ധിക്ക് സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഹൃദയവും അശുദ്ധമായതാക്കി നമുക്ക് അനുഭവപ്പെടുന്നു. അപ്പോള്‍ നാം നമ്മുടെ വിശ്വാസം തൃജിച്ച്, സഭയ്ക്ക് എതിരായി തിരിഞ്ഞ് ദൈവത്തിന്‍റെ നാമം വൃഥാ എടുക്കുന്നു. കൂടാതെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ നിന്നും അകലെ പോവുകയവും സാത്താന്‍ വഞ്ചിക്കുകയും ചെയ്യുന്നു. അവസാനം നാം നാശത്തിലേക്ക് എത്തിച്ചേരുന്നു.
ആകയാല്‍ നശിക്കാതിരിക്കാന്‍ നിങ്ങളെ തന്നെ സൂക്ഷിക്കുക. നിങ്ങള്‍ സൂക്ഷിക്കണം. നാം പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ട ശേഷം നമ്മുടെ ദൈനംദിന പാപങ്ങളോട് എങ്ങനെയാണ് ഇടപെടേണ്ടത്? എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു. കര്‍ത്താവ് നമ്മുടെ ദൈനംദിനമുള്ള പാപങ്ങളെയും തുടച്ചുനീക്കിയതുകൊണ്ട് നാം ഇനി അനേകം പാപങ്ങള്‍ ചെയ്താലും ഇനി ഒരിക്കലും പാപിയായി ഇരിക്കേണ്ടതില്ല.
എന്നാല്‍ നമ്മുടെ ജഡം വീണ്ടും വീണ്ടും പാപത്തിലേക്ക് നിലതെറ്റുകയാണെങ്കില്‍ നമുക്ക് ഒരു പ്രശ്നമുണ്ട്. നാം എവിടെയ്ക്കാണ് നമ്മുടെ ജഡത്തെ സമര്‍പ്പിക്കേണ്ടത്? വേര്‍പ്പെട്ട ഒരു വഴിയില്‍ ജഡം പോകും. ഇതുവരെ ഞാന്‍ പറഞ്ഞത് ഇതിനെക്കുറിച്ച് നിങ്ങളെ ബോധവാന്‍മാരാക്കാനാണ്.
ഹൃദയം വിശുദ്ധമായിരുന്നാല്‍ ജഡവും വിശുദ്ധമാകും. നീതിക്ക് അടിമയായാല്‍ നാം അതു സമര്‍പ്പിക്കുമ്പോള്‍ അത് ദൈവനീതിക്ക് മുമ്പില്‍ അടിമയായി തീരുന്നു. രക്ഷിക്കപ്പെട്ട ശേഷം അങ്ങനെ ജീ്വിക്കണം എന്നു നമുക്ക് അറിയില്ലായെങ്കില്‍ രക്ഷിക്കപ്പെട്ട ശേഷം നാം നമ്മുടെ ജീവിതത്തെ സഭയില്‍ കേന്ദ്രീകരിക്കണം. സഭ ഒരു സത്രം പോലെയാണെന്ന് വേദപുസ്തകം പറയുന്നു. നാം ജലപാനം ചെയ്ത് ആത്മീയ ആഹാരം ഭക്ഷിച്ച് ഒരു സത്രത്തിലെന്നപോലെ പാനം ചെയ്ത് മറ്റുള്ളവരുമായി സംസാരിച്ച് കൂട്ടായ്മ ആചരിക്കുന്നു.
സഭ ഒരു സത്രം പോലെയാണ്. സഭയില്‍ നാം പരസ്പരം മറ്റുള്ളവരുമായി സംസാരിച്ച് കൂട്ടായ്മ ആചരിക്കുന്നു. അതുകൊണ്ട് എങ്ങനെയായാലും നാം പതിവായി സഭയില്‍ പോകണം. പതിവായി സഭയില്‍ പോകുന്ന ഒരു വ്യക്തി ആത്മീയ മനുഷ്യനായി തീരുന്നു. സഭയില്‍ പതിവായി പോകാത്ത ഒരു വ്യക്തി ആത്മാവില്‍ നടക്കുന്നില്ല. എന്തായാലും മുമ്പത്തെതിലും അധികമായി അവന്‍/അവള്‍ വിശ്വാസത്തില്‍ കൂടുതല്‍ വളരണം. പതിവായി സഭയില്‍ വരുന്ന വ്യക്തികള്‍ യാന്ത്രികമായും ആത്മാവില്‍ വളരുന്നു. അവന്‍/അവള്‍ എറത ബലഹീനയായാലും കാര്യമില്ല.
സഭയില്‍ അല്ലാതെ മറ്റൊരിടത്തും നമുക്ക് വസിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം പ്രാവശ്യം സഭയില്‍ വരണം. കൂടാതെ, അവന്‍റെ ജനവുമായി കൂട്ടായ്മ ആചരിക്കണം എന്നും ഞാന്‍ നിങ്ങളോട് പറയുന്നു. സഭയില്‍ ഇറങ്ങുക. എല്ലാ ശുശ്രൂഷകളിലും പങ്കെടുക്കുക. ൈ,ദവവചനം ശ്രദ്ധിക്കുക. കൂടാതെ നിങ്ങള്‍ എന്തു ചെയ്യാന്‍ പദ്ധതിയിടുമ്പോഴും സഭയില്‍ അദ്ധ്യക്ഷന്‍മാരുാമായി ചര്‍ച്ച ചെയ്യണം.
ദൈവവചനത്തില്‍ നമ്മുടെ ജീവിതം കേന്ദ്രീകരിച്ച് നാമെല്ലാം ഒരുമിച്ച് കൂടിവരണം. അപ്പോള്‍ വിശ്വാസ ജീവിതത്തില്‍ പരാജയപ്പെടാതെ ജയം പ്രാപിക്കാന്‍ നമുക്ക് കഴിയും. അനുഗ്രഹത്തോടും വിലയേറിയതുമായി കര്‍ത്താവ് നമ്മെ ഉപയോഗിക്കും. നിങ്ങളുടെ ജഡവും ഹൃദയവും ദൈവനീതിക്ക് ആയുധങ്ങളായി സമര്‍പ്പിപ്പാന്‍ ഞാന്‍ ആലോചന പറയുന്നു.