വീണ്ടെടുപ്പ് പ്രാപിക്കുന്നതിന് മുമ്പ് തന്‍റെ ജഡം ദൈവത്തിന്‍റെ നിയമപ്രകാരം മരണത്തിനു വിധിക്കപ്പെട്ടു എന്ന ആശയം വ്യക്തമാക്കാന്‍, അപ്പൊസ്തലനായ പൌലൊസ്, യേശുകിസ്തുവില്‍ വിശ്വസിച്ച് പാപസംബന്ധമായി മരിച്ചു എന്ന വിശ്വാസം ഏറ്റു പറയുന്നു. നാം ദൈവത്തിന്‍റെ നീതീകരണം പ്രാപിക്കും മുമ്പ് അതായത്, നാം വീണ്ടും ജനനം പ്രാപിക്കുന്നതിനു മുമ്പ് ക്രിസ്തുവില്‍ വിശ്വസിക്കുന്ന നാമെല്ലാം നിയമത്തിന്‍റെ ശാപത്തിന്‍റെ ആധിപത്യത്തിന്‍ കീഴിലാണ് ജീവിച്ചിരുന്നത്. അങ്ങനെ നമുക്ക് ദൈവത്തിന്‍റെ നീതീകരണം കൊണ്ടു വന്ന, യേശുക്രിസ്തുവുമായി എതിരിടാതെ നമുക്ക് പാപങ്ങളില്‍ നിന്നും മോചനമില്ല, നമ്മുടെമേല്‍ നിയമത്തിനാണ് കര്‍ത്തൃത്വം ഉണ്ടാവുക.
ജഡപ്രകാരം ആയിരിക്കുമ്പോള്‍ എളുപ്പം മനസിലാക്കാന്‍ കഴിയാത്ത ആത്മീയ സത്യങ്ങളാണ് പൌലൊസ് സംസാരിച്ചത്. അതായത്, പാപസംബന്ധമായി മരിച്ചവര്‍, ഇനി ഒരിക്കലും പാപത്തിന് അടിമയല്ല, ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് നിയമപ്രകാരം അയാളുടെ മേല്‍ യാതൊരു ബാധ്യതയും ഇല്ലാതെ പൂര്‍ണ്ണമായും സ്വതന്ത്രയാകുന്നതു പോലെയാണ് ഇത്. ഈ പാഠഭാഗം വളരെ ലളിതമായി തോന്നാം. എന്നാല്‍ ആത്മീയമായി വളരെ പ്രധാന്യമര്‍ഹിക്കുന്ന ഭാഗമാണിത്. ദൈവത്തിന്‍റെ നീതീകരണം പ്രാപിച്ചിട്ടില്ലാത്തവര്‍, അവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ന്യായപ്രമാണത്തിന്‍റെ ശാപത്തിന്‍ കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഇത് എന്തുകൊണ്ടെന്നാല്‍ അവര്‍ ഇതുവരെ തങ്ങളുടെ പാപസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടിയിട്ടില്ലാത്തതിനാലാണ്.
"പാപത്തിന്‍റെ ശമ്പളം മരണമത്രെ" എന്നു റോമര്‍ 6: 23 പറയുന്നു. ശമ്പളം കൊടുക്കാതെ പാപം അപ്രത്യക്ഷമാകുന്നില്ല എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഒരു വ്യക്തി യേശുവില്‍ വിശ്വസിക്കുകയും എന്നിട്ടും യേശു നല്കിയ ദൈവത്തിന്‍റെ നീതീകരണം അറിയാതെയിരിക്കുകയും ചെയ്യുമ്പോള്‍, അവന്‍ ഇപ്പോഴും പാപത്തില്‍ ജീവിക്കുന്നു. കൂടാതെ, അവന്‍ തീര്‍ച്ചയായും പാപത്തിന്‍റെ ശമ്പളം കൊടുക്കണം. അതുകൊണ്ട് യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്‍റെ നീതീകരണത്തില്‍ എത്തിച്ചേരേണ്ടതിന്‍റെ ആവശ്യമാണ്. ദൈവത്തിന്‍റെ നീതീകരണവുമായി എതിരിട്ട് മാത്രമേ നമ്മുടെ പാപങ്ങള്‍ക്കായി നമുക്ക് മരിക്കാന്‍ കഴിയുകയും നിയമത്തില്‍ നിന്നും സ്വതന്ത്രരായി, പുതുമണവാളനായ ക്രിസ്തുയേശുവിനെ വേളി കഴിക്കാന്‍ കഴിയൂ.
യേശുക്രിസ്തുവിലൂടെ നമുക്ക് ദൈവത്തിന്‍റെ നീതീകരണം കണ്ടെത്താന്‍ കഴിയും. എന്നാല്‍ ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കാതെ ന്യായപ്രമാണത്തിന്‍റെ ബന്ധനത്തില്‍ നിന്നും ആര്‍ക്കും സ്വതന്ത്രരാകാന്‍ കഴികയില്ല. ന്യായപ്രമാണത്തിന്‍റെ ശാപത്തിന്‍റെ ബന്ധനം തകര്‍ത്തെറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ദൈവത്തിന്‍റെ നീതീകരണം അറിയുകയും വിശ്വസിക്കുകയും ചെയ്യുകയാണ്. യേശുവിലൂടെ ദൈവത്തിന്‍റെ ഈ നീതീകരണം നിങ്ങള്‍ കണ്ടെത്തിയോ? ഇല്ലെങ്കില്‍, നിങ്ങളുടെ സ്വന്തം നീതീകരണത്തെ ഉപേക്ഷിച്ച് ദൈവത്തിന്‍റെ വചനത്തിലേക്ക് വിനയത്തോടെ മടങ്ങിവരാനുള്ള സമയം ഇപ്പോഴാകുന്നു.
പാപപ്രകാരം മരിച്ചിട്ട് ക്രിസ്തുവിലേയ്ക്ക് ആയി തീരുക
റോമിലെ തന്‍റെ സഹോദരന്മാരോട് പൌലൊസ് ഇപ്രകാരം പറഞ്ഞു. "നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു". ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു എന്നത് എന്താണെന്ന് നിങ്ങള്‍ ചുരുക്കമായി മനസിലാക്കേണ്ടത് ആവശ്യമാണ്. ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം പാപത്തില്‍ മരിക്കാതെ, ആര്‍ക്കും ക്രിസ്തുവിങ്കലേയ്ക്ക് പോകാന്‍ കഴിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യേശു യോഹന്നാനാല്‍ സ്നാനം ഏറ്റു എന്നും അവന്‍ കുരിശില്‍ മരിച്ചു എന്നും ഒരുവന്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ് ഇത് സാധ്യമാകുന്നത്.
യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിച്ചുകൊണ്ട് പാപസംബന്ധമായി നമുക്ക് ക്രിസ്തുവില്‍ മരിക്കാം. എന്തെന്നാല്‍, യോഹന്നാനാല്‍ അവന്‍ സ്നാനമേറ്റപ്പോള്‍ മാനവകുലത്തിന്‍റെ സകല പാപവും തന്‍റെമേല്‍ ചുമന്നുകൊണ്ട് യേശു മരിച്ചു. ഇത് നാം വിശ്വസിക്കുമ്പോള്‍, നമ്മുടെ പാപങ്ങളും അവനോടു കൂടെ മരിക്കും. ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവനും യോഹന്നാനാല്‍ യേശു സ്നാനമേറ്റതിലൂടെ തന്‍റെ മേല്‍ ചുമന്നു എന്നത് സത്യമാണ്. ഈ സത്യം വെറുതെ അറിയാന്‍ വേണ്ടി മാത്രമുള്ളതല്ല, എന്നാല്‍ വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. ദൈവരാജ്യത്തില്‍ നാം പ്രവേശിക്കുന്നതുവരെ ഈ സത്യം നാം സൂക്ഷിക്കണം. അതുകൊണ്ടാണ് നാം ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിക്കണം എന്ന് പൌലൊസ് പറയുന്നത്. അതുപോലെ, ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ യേശുക്രിസ്തുവിലായി, അവനോടൊപ്പം വസിച്ച് ദൈവത്തിന്‍റെ നീതിയുടെ ഫലം വഹിക്കും.
അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, ആത്മാവിന്‍റെ പുതു സത്യത്തിലത്രെ നാം വിശ്വസിക്കേണ്ടത്. പാപികള്‍ യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണ സംബന്ധമായി അനേക പാപങ്ങള്‍ ചെയ്യുന്നു. ഇതെന്തുകൊണ്ടെന്നാല്‍, അവന്‍റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന അനേകം പാപങ്ങള്‍ ഉണ്ടെന്നു ന്യായപ്രമാണം വെളിവാക്കുന്നു, അതു നിമിത്തം പാപത്തെ കുറിച്ച് അവര്‍ക്ക് കൂടുതല്‍ ബോധമുളവാക്കുകയും കൂടുതല്‍ പാപം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തിന്‍റെ ഒരു ധര്‍മം, നമുക്ക് പാപബോധം ഉളവാക്കുകയാണ്. എന്നാല്‍ കൂടുതല്‍ പാപം ചെയ്യാനായി അത് പാപസ്വഭാവങ്ങളെ വെളിവാക്കുകയും ചെയ്യുന്നു. ദൈവം തന്ന ന്യായപ്രമാണം മുഖാന്തരമല്ലാതെ നമ്മുടെയുള്ളില്‍ ഇത്രയധികം പാപം മറഞ്ഞിരിക്കുന്നതായി നാം അറിയുകയില്ല. എന്നാല്‍ ദൈവം തന്‍റെ ന്യായപ്രമാണം നമുക്ക് നല്കി. അത് കൂടൂതല്‍ പാപത്തെക്കുറിച്ച് പാപിയെ അറിയിക്കുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ പാപം ചെയ്യാന്‍ നമ്മെ ഇടയാക്കുകയും ചെയ്തു.
അതുകൊണ്ട്, ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം നാം പാപം സംബന്ധമായി മരിച്ചിരിക്കകൊണ്ട് ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിച്ച്, കര്‍ത്താവിന്‍റെ വിശ്വസ്തദാസരായി നമുക്ക് ഇപ്പോള്‍ മാറാം. നമ്മുടെ ഹൃദയത്തിലുള്ള ആഴമേറിയ വിശ്വാസം നിമിത്തം നമുക്ക് ലഭിച്ചിരിക്കുന്ന വീണ്ടെടുപ്പിന്‍റെ ദാനംമൂലം ആത്മാവിന്‍റെ ശക്തിയാല്‍ കര്‍ത്താവിനെ സേവിക്കാന്‍, എന്നാല്‍ പുസ്തകത്തിലെ അക്ഷരത്തിലുള്ള വിശ്വാസത്താലല്ല അവനെ സേവിക്കേണ്ടത്, എന്ന് അവന്‍ നമ്മോട് പറയുന്നു. അക്ഷരം കൊല്ലും എന്നാല്‍ ആത്മാവ് ജീവന്‍ നല്കും എന്നാണ് വചനം നമ്മോട് പറയുന്നത്, ദൈവത്തിന്‍റെ നീതിയായ ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തിന്‍റെ അര്‍ത്ഥം യഥാര്‍ത്ഥമായും മനസ്സിലാക്കി നമുക്ക് കര്‍ത്താവിനെ പിന്തുടരാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ വചനത്തില്‍ നാം വിശ്വസിക്കുമ്പോള്‍, എഴുതപ്പെട്ട വചനത്തിന്‍റെ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ അര്‍ത്ഥത്തെ നാം അറിയുകയും വിശ്വസിക്കുകയും വേണം.
ന്യായപ്രമാണം പാപം എന്നോ? ഒരിക്കലുമല്ല
ദൈവത്തിന്‍റെ ന്യായപ്രമാണത്തെ, അതിന്‍റെ ചുമതലകള്‍ ഊന്നിപ്പറഞ്ഞു പൌലൊസ് വിവരിച്ചിരിക്കുന്നു. ന്യായപ്രമാണത്തിന്‍റെ ചുമതലകള്‍ ശരിക്കും മനസിലാക്കേണ്ടത് എങ്ങനെ പ്രധാന്യമര്‍ഹിക്കുന്നു എന്നു ഇത് കാണിക്കുന്നു. മുമ്പ് പൗലൊസ് തന്‍റെ ഹിതപ്രകാരം തന്‍റെ പാപത്തെ കണ്ടു, അതിനാല്‍ അവന്‍റെ സ്വന്ത പാപങ്ങള്‍ അവന് അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദൈവത്തിന്‍റെ ന്യായപ്രമാണ പ്രകാരം നോക്കിയപ്പോള്‍ തനിക്ക് ഒരു പാപപങ്കിലമായ ഹൃദയമാണ് ഉള്ളതെന്നു അദ്ദേഹം മനസിലാക്കി.
പൌലൊസ് എത്തിച്ചേര്‍ന്നതുപോലെ യേശുവില്‍ വിശ്വസിക്കുന്നവര്‍ ഇന്ന് അതേ തിരിച്ചറിവില്‍ എത്തിച്ചേരണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ന്യായ പ്രമാണത്തിന്‍റെ സത്യം തിരിച്ചറിയാതെ, അനേകം ആളുകള്‍, ന്യായപ്രമാണ പ്രകാരം ജീവിക്കാന്‍ തങ്ങളുടെ ജീവിതത്തില്‍ കഠിനമായി പരിശ്രമിക്കുന്നു. കുറച്ച് കൂടെ കഠിനമായി ശ്രമിച്ചാല്‍ തങ്ങള്‍ക്ക് ന്യായപ്രമാണത്തെ കാത്തുസൂക്ഷിക്കാന്‍ കഴിയും എന്നു ചിന്തിച്ചുകൊണ്ട് അവര്‍ പള്ളിയില്‍ പോകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ദൈവത്തിന്‍റെ നീതീകരണത്തെ ഇവര്‍ക്ക് ഒരിക്കലും വാസ്തവമായും കണ്ടെത്താന്‍ കഴിയുകയില്ല.
ദൈവം നല്കിയ ന്യായപ്രമാണത്തിന്‍റെ ആഴമേറിയ അര്‍ത്ഥം അവര്‍ മനസിലാക്കാതെ ന്യായശാസ്ത്രികളാകുന്നു. തങ്ങളുടെ സ്വന്തം ഹൃദയം കാണാന്‍ കഴിയാത്ത കപടരായ അന്ധരാണ് അവര്‍, കൂടാതെ ക്രിസ്തീയ സമൂഹത്തിലെ ദൈവത്തിന്‍റെ നീതീകരണത്തിന് എതിരായാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അവര്‍ അറിയുന്നില്ല. ഇന്നത്തെ ക്രിസ്തീയ സമൂഹത്തില്‍ അത്തരത്തിലുള്ള അനേകം ആളുകളുണ്ട്. ദൈവത്തിന്‍റെ നീതീകരണത്തെക്കുറിച്ച് വാസ്തവമായും അറിയാതിരിക്കുകയും ന്യായപ്രമാണത്തിന്‍റെ വിശ്വാസപ്രകാരം യേശുവിനെ രക്ഷകനായി നാമമാത്രമായി സ്വീകരിക്കുകയും ചെയ്യുന്നവര്‍ നിത്യമരണത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നു ഒഴിഞ്ഞു മാറുകയില്ല.
എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ താന്‍ പാപത്തെ അറിഞ്ഞില്ല എന്നും മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നു എങ്കില്‍ താന്‍ മോഹത്തെ അറിയുകയില്ലായിരുന്നു എന്നും പൌലൊസ് പ്രസ്താവിക്കുന്നു. ന്യായപ്രമാണപ്രകാരം തന്‍റെ പാപങ്ങള്‍ മനസിലാക്കിയപ്പോള്‍, പൌലൊസ് ഒരു നിയമസംബന്ധിയായി മാറി, ദൈവത്തിന്‍റെ ന്യായപ്രമാണത്തെ കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നു ചിന്തിച്ചു. ദൈവത്തിന്‍റെ ന്യായപ്രമാണം പൌലൊസിന്‍റെ ഉള്ളിലുള്ള മോഹങ്ങളെ വെളിപ്പെടുത്തി, പൌലൊസിന്‍റെ പാപങ്ങളെ കൂടുതല്‍ പാപപങ്കിലമാക്കി! അങ്ങനെയാണ് പൌലൊസ് താനൊരു അരിഷ്ട മനുഷ്യന്‍! എന്നു തിരിച്ചറിയാന്‍ ഇടയായത്.
മനുഷ്യന്‍റെ മനസില്‍ 12 തരത്തിലുള്ള പാപസ്വാഭാവങ്ങളുണ്ട്. പൌലൊസ് ന്യായപ്രമാണത്തിന്‍റെ യഥാര്‍ത്ഥ ചുമതല മനസിലാക്കാതിരുന്നപ്പോള്‍, താനൊരു നല്ല വ്യക്തിയാണെന്നു കരുതി, എത്ര പാപിയാണ് താന്‍ എന്ന യഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോയി. എന്നാല്‍ ദൈവത്തിന്‍റെ കല്പനകളനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി, കല്പനകള്‍ പാലിക്കാന്‍ കഴിയാത വണ്ണം താന്‍ അകലെയായി എന്ന് ന്യായപ്രമാണം കാണിച്ചു കൊടുത്തു, കൂടാതെ ഈ കല്പനകള്‍ അവന്‍റെ പാപങ്ങള്‍ ഇതിലും അധികമാണെന്നു വെളിപ്പെടുത്തുകയും ചെയ്തു.
യേശുവില്‍ വിശ്വസിക്കുമ്പോള്‍ ആളുകള്‍ എങ്ങനെയാകും? നിങ്ങള്‍ ആദ്യമായി യേശുവിനെ വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാം ജ്വലിപ്പിക്കും. എന്നാല്‍ കാലം കഴിയുമ്പോള്‍, നിങ്ങളില്‍ മൗലികമായുള്ള അനേകം പാപങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. എന്തിലൂടെയാണ് നിങ്ങള്‍ ഈ പാപങ്ങള്‍ കണ്ടെത്തിയത്? എഴുതപ്പെട്ട ന്യായപ്രമാണത്തിലൂടെയും കല്പനകളിലൂടെയുമാണ് നമ്മുടെ ഹൃദയത്തില്‍ എപ്രകാരം പന്ത്രണ്ട് തരത്തിലുള്ള പാപങ്ങള്‍ നിറഞ്ഞിരിക്കുന്നു എന്നു നാം കണ്ടെത്തിയത്. ന്യായപ്രമാണത്തിന്‍റെ മുമ്പില്‍ നമ്മുടെ സ്വന്തം പാപങ്ങളെ കണ്ട് നാം ചുളുങ്ങിപ്പോകുന്നു. ന്യായപ്രമാണത്തിലൂടെയാണ് നാം ഇത് കണ്ടത്. നാം യഥാര്‍ത്ഥത്തില്‍ കഠിന പാപികള്‍ (അരിഷ്ട മനുഷ്യര്‍) ആകുന്നു.
അതുകൊണ്ടാണ്, നീതീകരണത്തിന്‍റെ പ്രമാണം തങ്ങളെ സംരക്ഷിക്കാനായി ചിലര്‍ സൃഷ്ടിച്ചത്. നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും, യേശുവില്‍ നാം വിശ്വസിക്കുന്നതിനാല്‍, ദൈവം നമ്മെ നീതിമാനായി കരുതും എന്ന് ഈ നയം അവകാശപ്പെടുന്നു. ഇത് മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ട സിദ്ധാന്തം മാത്രമാണ്. തങ്ങളുടെ പാപങ്ങളെ മറയ്ക്കാനും, ഈ സിദ്ധാന്തപ്രകാരം സംതൃപ്തരായി ജീവിക്കാനും വേണ്ടിയാണ് ആളുകള്‍ ഇത്തരം ഒരു സിദ്ധാന്തം രൂപീകരിച്ച് അതില്‍ വിശ്വസിച്ചത്. എന്നാല്‍ അവര്‍ ഇപ്പോഴും ന്യായപ്രമാണത്തിന്‍റെ മുമ്പില്‍ പാപികളാണെന്ന് വെളിവാക്കപ്പെടുന്നതുകൊണ്ട്, അവരുടെ ഹൃദയത്തില്‍ അവരുടെ പാപം കൂടുതല്‍ കൂടുതല്‍ ഭാരമേറിയതാകുന്നു. നമ്മുടെ എല്ലാ പാപത്തില്‍ നിന്നും മോചനം നേടാന്‍, ദൈവത്തിന്‍റെ നീതീകരണം ഉള്‍കൊള്ളുന്ന സുവിശേഷത്തില്‍ വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. നമ്മുടെ പാപങ്ങളില്‍ നിന്നും വീണ്ടെടുക്കാനുള്ള ഒരേ ഒരു വഴി ഇതാണ്.
ദൈവം ന്യായപ്രമാണം നല്കിയത്, അതനുസരിച്ച് നടക്കാനാണെന്ന് പൌലൊസ് മുമ്പ് കരുതി, പൌലൊസ് അതിനെ തന്‍റെ കഴിവിന്‍റെ പരമാവധി പാലിക്കുകയും അതിന്‍പ്രകാരം നടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിനു വിരുദ്ധമായി, പാപം നിമിത്തം തന്‍റെ ആത്മാവിനെ മരണത്തിനു വിട്ടുകൊടുക്കുകയാണ് ഈ ന്യായപ്രമാണം എന്നു അദ്ദേഹം കണ്ടെത്തി. ആത്യന്തികമായി താന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ തെറ്റായി മനസിലാക്കി വിശ്വസിച്ചു എന്നു പൌലൊസ് തിരിച്ചറിഞ്ഞു.
മര്‍ക്കോസ് 7: 21-23 ല്‍ പറഞ്ഞിരിക്കുന്ന 12 വിധ പാപങ്ങള്‍ എല്ലാവരുടേയും ഹൃദയത്തിലുണ്ട്. “അകത്തു നിന്നു, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, വിടക്കു കണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു”.
പൌലൊസും മറ്റെല്ലാവരും ആത്യന്തികമായി തങ്ങളുടെ പാപങ്ങളെ ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളിലൂടെ തിരിച്ചറിയുന്നു. ന്യായപ്രമാണ പ്രകാരം അവര്‍ പാപങ്ങളെ തിരിച്ചറിഞ്ഞ്, മരണത്തിനു ഏല്പിച്ചു കൊടുക്കുന്നു. കൂടാതെ, അതിനുശേഷം അവര്‍ യേശുക്രിസ്തുവിലൂടെ ദൈവത്തിന്‍റെ നീതീകരണം കണ്ടെത്തി അതില്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ നീതീകരണത്തെ കുറിച്ച് നിങ്ങള്‍ എന്താണ് മനസിലാക്കിയത്? നിങ്ങള്‍ ഇപ്പോഴും ന്യായപ്രമാണത്തെ നിരീക്ഷിച്ച് അവയെല്ലാം നിങ്ങള്‍ക്ക് പാലിക്കാന്‍ കഴിയുമെന്നു ചിന്തിക്കുന്നുണ്ടോ? നമ്മുടെ പാപങ്ങളെ തിരിച്ചറിഞ്ഞ് അവനിലേയ്ക്ക് മടങ്ങിവരാന്‍ പാപത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിക്കാനാണ് ദൈവം നമുക്ക് അവന്‍റെ ന്യായപ്രമാണം നല്കിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കാന്‍ ദൈവം നമുക്ക് തന്‍റെ കല്പനകള്‍ നല്കിയതെന്തിനാണ് എന്ന് ശരിക്കും മനസിലാക്കി നാം അവയില്‍ ശരിക്കും വിശ്വസിക്കണം. ഒരിക്കല്‍ നിങ്ങള്‍ ഈ സത്യം മനസിലാക്കുമ്പോള്‍, പരിശുദ്ധാത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷം എത്ര വിലയേറിയതാണെന്നു നിങ്ങള്‍ അറിയും.
ദൈവത്തിന്‍റെ കല്പനകളില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ തങ്ങള്‍ എത്ര വലിയ പാപികളാണെന്നു തിരിച്ചറിയുന്നു. കല്പനകളുടെ പങ്ക് അറിയാത്തവരും ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ മതപരമായ ജീവിതത്തില്‍ വലിയ പ്രതികൂലത്തിലൂടെ കടന്നുപോകേണ്ടി വരും, കൂടാതെ ഇത് ആത്യന്തികമായി അവരുടെ നാശത്തില്‍ എത്തിക്കുകയും ചെയ്യുന്നു. പാപത്താല്‍ നിറയപ്പെട്ട ലോകത്തില്‍ പാപത്തില്‍ നിന്നും അകലെയായി ജീവിക്കുക തികച്ചും അസാധ്യമായതാണ്. അതുകൊണ്ടാണ് ചിലര്‍ തന്നെത്താന്‍ വിദൂരമായ മലകളില്‍ ഒതുങ്ങി സന്യാസ ജീവിതം നയിക്കാന്‍ ശ്രമിക്കുന്നത്. അഗാധമായ പര്‍വ്വതങ്ങളില്‍ താമസിക്കുകയും ലോകത്തിന്‍റെ പാപത്തില്‍ നിന്നും അകലേക്കു പോവുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് പാപം ചെയ്യുന്നത് ഒഴിവാക്കാം എന്നാണവര്‍ കരുതുന്നത് എന്നാല്‍ ഇത് ഒട്ടും ശരിയല്ല.
ലോകത്തിലുള്ള എല്ലാവരും പാപം ചെയ്യും, അങ്ങനെ അവന്‍റെ ഹൃദയത്തില്‍ പാപം കടന്നു കൂടുകയും ചെയ്യും എന്നത് ശരിയാണെങ്കിലും, ദൈവത്തിന്‍റെ നീതീകരണത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ ആ പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിക്കാം എന്നാണു നാം മനസിലാക്കേണ്ടത്. ലോകത്തിന്‍റെ പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ നാം ലോകത്തെ ഉപേക്ഷിക്കുമ്പോഴും ഹൃദയത്തിനുള്ളിലെ പാപത്തില്‍ നിന്നും നമുക്ക് മോചനം പ്രാപിക്കാന്‍ കഴിയില്ല. ഇതെന്തുകൊണ്ടെന്നാല്‍ നമ്മുടെ ഹൃദയങ്ങളിലാണ് പാപം കാണപ്പെടുന്നത്. പാപത്തില്‍ നിന്നും സ്വയം അകലാന്‍, നാം ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണം. ദൈവത്തിന്‍റെ ന്യായപ്രമാണവും കല്പനകളും നമ്മുടെ പാപങ്ങളെ കൂടുതല്‍ അധികമാക്കും. തങ്ങളുടെ പാപത്തിന്‍റെ കാഠിന്യം മനസിലാക്കുന്നവര്‍, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തിലൂടെ നമ്മില്‍ വെളിപ്പെട്ട ദൈവത്തിന്‍റെ നീതീകരണത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യണം.
“ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു” (റോമര്‍ 7: 10-11). ന്യായപ്രമാണത്തെ കുറിച്ചുള്ള കൃത്യമായ അറിവ് നമുക്കാവശ്യമാണ്. ന്യായപ്രമാണത്തെ കൃത്യമായി മനസിലാക്കാത്തവര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ ന്യായപ്രമാണത്തിന്‍റെ സിദ്ധാന്തത്തില്‍ മുങ്ങി ജീവിക്കുന്നു. അതില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അവരുടെ അവസാന ദിവസം വരെ ശ്രമിക്കുന്നു. ന്യായപ്രമാണത്തിന്‍റെ യഥാര്‍ത്ഥ പങ്ക് അറിയുന്നവര്‍ മാത്രം ക്രിസ്തുവിലൂടെ സാക്ഷാല്‍കരിക്കപ്പെട്ട ദൈവത്തിന്‍റെ നീതീകരണത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ഈ നീതീകരണത്തെ അറിയാമോ?
താന്‍ മുമ്പെ വീണ്ടും ജനനം പ്രാപിക്കാതിരുന്നതുകൊണ്ട്, അവന്‍ ജഡമയനും പാപത്തില്‍ വില്‍ക്കപ്പെട്ടവനും ആയിരുന്നു എന്നു അപ്പൊസ്തലനായ പൌലൊസ് പറയുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണ പ്രകാരം ജീവിക്കാന്‍ അവന്‍ ആഗ്രഹിച്ചിട്ടും, താന്‍ ഇച്ഛിക്കുന്നതിനെയല്ല, പകെക്കുന്നതിനെയത്രെ, അതായത് പാപം, ചെയ്യുന്നത് എന്ന് അവന്‍ ഏറ്റു പറയുന്നു. ഇതെന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ നീതീകരണം അവന്‍ പ്രാപിച്ചിട്ടില്ലാത്തതിനാലും അവന്‍റെ ഉള്ളില്‍ പരിശുദ്ധാത്മാവ് ഇല്ലാത്തതുകൊണ്ടുമാണ്. തന്‍റെ ആഗ്രഹത്തിനെതിരായി താന്‍ പാപം ചെയ്യുന്നതെന്തുകൊണ്ടാണ് എന്ന് പൌലൊസ് വ്യക്തമാക്കുന്നു. എന്തെന്നാല്‍ അവന്‍റെ ഉള്ളില്‍ പാപം കണ്ടെത്തി, അതുകൊണ്ട് അവന് ദൈവത്തിന്‍റെ നീതീകരണം സമയമാകുമ്പോള്‍ കാണണം.
മാത്രമല്ല, പൌലൊസ് ഒരു നിയമം തിരിച്ചറിഞ്ഞു അതായിരുന്നു പാപത്തിന്‍റെ നിയമം ഹൃദയത്തില്‍ പാപമുള്ള വ്യക്തിക്ക് പാപത്തെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല എന്ന അവന്‍റെ ഏറ്റവും മൂലികമായ തിരിച്ചറിവ്. ആന്തര മനുഷ്യന്‍ ദൈവത്തിന്‍റെ പ്രമാണമനുസരിച്ച് എപ്പോഴും ജീവിക്കാന്‍ പിന്നെയും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍, പാപത്തിന്‍റെ മരം പാപത്തിന്‍റെ കനി പുറപ്പെടുവിക്കുന്നതുപോലെ, താനൊരു പാപിയായിരുന്നു, പാപത്തില്‍ മാത്രം ജീവിതം തുടരുന്നു. ഇനിയും യേശുവിനെ കണ്ടെത്തിയില്ലെങ്കില്‍, പാപത്തില്‍ നിന്നും മോചനം കിട്ടുകയില്ലായിരുന്നു എന്നു പൌലൊസ് ഏറ്റു പറയുന്നു. അത് ശരിയാണ്. മറ്റൊരു തരത്തില്‍ ഏല്‍പ്പിച്ചുകൊടുക്കണം.
അതുകൊണ്ടാണ് അദ്ദേഹം വിലപിച്ചുകൊണ്ട് താനൊരു അരിഷ്ട മനുഷ്യന്‍ എന്നു ഏറ്റുപറയുന്നത്, ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും. (റോമര്‍ 7:24) താന്‍ പാപിയായിരുന്നപ്പോള്‍ തന്നെക്കുറിച്ചുള്ള പൌലൊസിന്‍റെ സ്മരണ ഇതാണ്. നിങ്ങള്‍ പൌലൊസിന്‍റെ പാപസമ്മതം നിങ്ങളില്‍ തന്നെ പ്രയോഗിക്കാന്‍ ശ്രമിക്കണം. ന്യായപ്രമാണത്തെ പാലിക്കാന്‍ കഴിയാത്ത മരണത്തിന്‍റെ ശരീരത്തില്‍ നിങ്ങള്‍ ഇപ്പോഴും ബന്ധിതരല്ലേ? നാം ദൈവത്തിന്‍റെ നീതീകരണത്തില്‍ വിശ്വസിക്കണം. ദൈവത്തിന്‍റെ ഈ നീതീകരണം വെള്ളത്തിലും ആത്മാവിലുമുള്ള സുവിശേഷത്തിലാണ് മറഞ്ഞിരിക്കുന്നത്, ഈ സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നമുക്ക് ഈ നീതീകരണം പ്രാപിക്കാം.
യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശുമരണത്തിലും വിശ്വസിച്ചുകൊണ്ടാണ് പൌലൊസിനു തന്‍റെ അരിഷ്ടതയില്‍ നിന്നും മോചനം നേടാന്‍ കഴിഞ്ഞത്.